ആ കിളിയാണ് ഈ കിളി

രാവിലെ ഫേസ്ബുക്ക്‌ തുറന്നപ്പോള്‍ മുതല്‍ എമേര്‍ജിംഗ് കിളി പാറിപ്പറക്കുകയാണ്. എല്ലാവരുടെ വാളിലും ഒരു പച്ചക്കിളി കിടന്നു പറക്കുന്നു. കുഞ്ഞാലിക്കുട്ടിയുടെ കിളി അമേരിക്കക്കാരിയുടെ കിളിയാണ്. സംഗതി മോഷണമാണോ എന്ന് ചോദിച്ചാല്‍ മോഷണം തന്നെയാണ്. പക്ഷെ പിടിക്കപ്പെട്ടപ്പോള്‍ സര്‍ക്കാര്‍ കാശ് കൊടുത്ത് തടിയൂരി എന്ന് മാത്രം. എമേര്‍ജിംഗിന്റെ ലോഗോ ഡിസൈന്‍ ചെയ്യാന്‍ വേണ്ടി ഏല്‍പിച്ച ഏജന്‍സി ഒപ്പിച്ച പണിയാണിത്. Gina Ross Mikel എന്ന മിസോറിക്കാരിയുടെ ചിത്രമാണ് അവരോടു അനുവാദം ചോദിക്കാതെ സര്‍ക്കാര്‍ അടിച്ചെടുത്തത്. പക്ഷെ ഏപ്രില്‍ മാസത്തില്‍ തന്നെ മോഷണക്കാര്യം അവരെ ഏതോ 'ആണ്‍കുട്ടികള്‍' അറിയിച്ചു. തന്റെ അനുവാദം ചോദിക്കാതെ ചിത്രം എടുത്തുപയോഗിച്ചതിലുള്ള പരാതി അവര്‍ കേരള സര്‍ക്കാരിനെ അറിയിച്ചു. സര്‍ക്കാര്‍ ഉടനെ കാശ് കൊടുത്ത് പ്രച്നം പരിഹരിച്ചു.

പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ബി ആര്‍ പി ഭാസ്കര്‍ ഫേസ്ബുക്കില്‍ എഴുതിയ പോലെ മോഷണം സിനിമാക്കാര്‍ക്കും എഴുത്തുകാര്‍ക്കും പത്രപ്രവര്‍ത്തകാര്‍ക്കും മാത്രം പറഞ്ഞിട്ടുള്ളതല്ല. സര്‍ക്കാരിനും ആകാവുന്നതാണ്. ഏതായാലും ഒറിജിനലിന്റെ പച്ചക്കളര്‍ മാറ്റാന്‍ കുഞ്ഞാലിക്കുട്ടി സാഹിബിനു തോന്നിയത് നന്നായി!!!.


സംഗതി വിവാദമായി എന്നറിഞ്ഞതോടെ പെണ്‍കുട്ടി വിശദീകരണം അവളുടെ വെബ്‌ സൈറ്റില്‍ ഇട്ടു. ലത് ലിതാണ്.

"Note regarding the Emerging Kerala controversy: I've been receiving quite a bit of correspondence about this. In summary, I was contacted in April 2012 by someone who let me know that the image (to the left) was being used by the Emerging Kerala organizers. I then contacted the organizers through their website to express my concern (that I had not been notified in advance of the usage, had not been paid for usage, etc.) They forwarded my contact information to their design firm, which then requested an invoice and paid me for the use. Artists prefer, of course, to be contacted in advance of usage. However, it was cleared up in the end and I appreciate that"

എമേര്‍ജിംഗ് ഒരു നടക്കു പോകുന്ന മട്ടില്ല!!.

മ്യാവൂ :- ഈ പെങ്കൊച്ചിന് ഒരു   ഫേസ്ബൂക് ഐഡിയും ഉണ്ട് https://www.facebook.com/scientificillustrator. ആരും അവളെ ഫ്രണ്ട് request അയച്ചു ശല്യം ചെയ്യരുത് എന്ന് അഭ്യര്‍ത്ഥിക്കുന്നു. ഞാന്‍ ഏതായാലും ഒരു റിക്വസ്റ്റ് അയച്ചിട്ടുണ്ട്!!. വരുന്നിടത്ത് വരും!!

Recent Posts
ചാടിച്ചാടി ഈ വേണു എവിടെയെത്തും?
ഒരു എമേര്‍ജിംഗ് മോഹം പറയട്ടെ