ബൂലോകം ഓണ്‍ലൈന്‍ നടത്തുന്ന ഈ വര്‍ഷത്തെ സൂപ്പര്‍ ബ്ലോഗര്‍ മത്സരത്തെ ഞാന്‍
അത്ര ശ്രദ്ധിച്ചിരുന്നില്ല. ഇന്നൊരു സുഹൃത്തിന്റെ ഫേസ്ബുക്ക് മെസ്സേജ്
ഇപ്പോള്‍ കിട്ടി. നിങ്ങള്‍ അവിടെയൊന്ന് പോയി നോക്കൂ.. ഇപ്പോഴത്തെ ലീഡിംഗ്
നില നോക്കിയാല്‍ നല്ല തമാശ കാണാമെന്ന്. ഞാന്‍ പോയി നോക്കി. ഇച്ചിരി തമാശയുണ്ട്. ആദ്യമേ പറയാം. ഞാന്‍ ഈ ലിസ്റ്റില്‍ ഇല്ല. ഇതിനു മുമ്പ് ഈ അവാര്‍ഡ്
ലഭിച്ചിട്ടുള്ളതിനാലാണ് ലിസ്റ്റില്‍ ഇല്ലാത്തത്. അതുകൊണ്ട് തന്നെ ഈ
പോസ്റ്റ് എനിക്ക് വേണ്ടിയുള്ള ഒരു കാമ്പയിന് അല്ല. മലയാളത്തിലെ
ഒട്ടുമിക്ക ബ്ലോഗര്‍മാരും ആ ലിസ്റ്റിലുണ്ട്. ഏതാണ്ട് നൂറോളം പേര്
ഉണ്ടെന്നു തോന്നുന്നു.
വോട്ടിംഗ് ട്രെണ്ടിന്റെ ഇപ്പോഴത്തെ സ്ക്രീന്‍ ഷോട്ട് ഇതാണ്.
ഓണ്‍ലൈന്‍ വോട്ടിങ്ങില്‍ ഇപ്പോഴത്തെ അവസ്ഥയില്‍ മുന്നിട്ടു നില്‍ക്കുന്നത് ജോയ് കുളനടയാണ്. 26.33 % വോട്ടുകള്‍ !! അദ്ദേഹം ബ്ലോഗിങ്ങില്‍ സജീവമായി ഉള്ള ആളാണോ എന്നറിയില്ല. ഏതായാലും അദ്ദേഹത്തിന്റെ ബ്ലോഗില്‍ 2012 ല്‍ ഒരു പോസ്റ്റ് പോലുമില്ല. 2011 ജനുവരിയിലാണ് അവസാനത്തെ പോസ്റ്റ് ഇട്ടിരിക്കുന്നത്. ഏതെങ്കിലും സോഷ്യല്‍ നെറ്റ്വര്ക്കുകളില് എന്തെങ്കിലും എഴുതുന്നതായും എന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ല. ചില നല്ല കാര്ട്ടൂണുകള് കണ്ടിട്ടുണ്ട്. എന്തരോ ആകട്ട്. അദ്ദേഹമാണ് അതിപ്രശസ്തരായ മറ്റു ബ്ലോഗര്‍മാരെയെല്ലാം ബഹുദൂരം പിന്നിലാക്കി കുതിച്ചു കയറുന്നത്. നല്ല എഴുത്തുകാരനും ഒന്നിലധികം ബ്ലോഗുകളുമുള്ള ഡോകടര്‍ ജയന് ദാമോദരനാണ് രണ്ടാം സ്ഥാനത്തുള്ളത്. അദ്ദേഹത്തിന് ഇതെഴുതും വരെ ലഭിച്ചിട്ടുള്ളത് 13.99% വോട്ടുകള്‍. അതിലേറെ തമാശ മലയാള ബ്ലോഗുകളില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള ബെര്‍ളി തോമസ് മൂന്നാം സ്ഥാനത്താണ് എന്നുള്ളതാണ്. 12.38% വോട്ടുകള്‍. ബ്ലോഗിങ്ങില്‍ കഴിവ് തെളിയിച്ച ഷബീര്‍ അലിയും ബ്ലോഗിലും ഫേസ്ബുക്കിലും നിറഞ്ഞു നില്ക്കുന്ന കെ പി സുകുമാരന്‍ അഞ്ചരക്കണ്ടിയും നാലും അഞ്ചും സ്ഥാനങ്ങളില്‍ ആണുള്ളത്.
ദു:ഖകരമായ അവസ്ഥ ചിന്തയിലും എഴുത്തിലും അവതരണത്തിലും സാങ്കേതിക മികവിലും മികച്ച പ്രകടനങ്ങള്‍ കാഴ്ച വെക്കുന്ന ലിസ്റ്റിലുള്ള പല നല്ല ബ്ലോഗര്‍മാര്‍ക്കും അവരര്‍ഹിക്കുന്ന വോട്ടുകള്‍ കിട്ടിയിട്ടില്ല എന്നതാണ്. ഇങ്ങനെ ഒരു മത്സരം നടക്കുന്ന കാര്യം വേണ്ടത്ര വായനക്കാരിലേക്ക് എത്തിക്കാണില്ല എന്നതായിരിക്കാം അതിനു കാരണം എന്നെനിക്കു തോന്നുന്നു. വോട്ട് അഭ്യര്‍ത്ഥിച്ചു കൊണ്ട് സ്വയം ക്യാമ്പയിന് നടത്തുവാന്‍ അവരൊന്നും തയ്യാറാകാത്തതുമാവാം മറ്റൊരു കാരണം. എന്നാലും നല്ല ബ്ലോഗര്‍മാര്‍ അംഗീകരിക്കപ്പെടണം അവരുടെ ബ്ലോഗുകള്‍ കൂടുതല്‍ വായനക്കാരിലേക്ക് എത്തണം. ഒരു മത്സരത്തിലുപരി അതാണ് ഇതുകൊണ്ടൊക്കെ ഉണ്ടാവേണ്ടത്. ബൂലോകം ഓണ്‍ലൈനിന്റെ സ്ഥാപകനായ ഡോകടര്‍ ജെയിംസ് ബ്രൈറ്റിന്റെ താത്പര്യവും അതുതന്നെയാണ് എന്നാണു ഞാന്‍ മനസ്സിലാക്കുന്നത്.
എന്റെ ഈ പോസ്റ്റിനു ദുരുദ്ദേശങ്ങള്‍ ഒന്നുമില്ല. നല്ല ബ്ലോഗര്‍മാര്‍ അംഗീകരിക്കപ്പെടണം. അര്‍ഹതപ്പെട്ടവരിലേക്ക് ഈ അവാര്‍ഡ് എത്തണം. കഴിഞ്ഞ തവണ മത്സരം നടക്കുമ്പോഴും ഞാനിതു പോലെ ഒരു ചെറിയ പ്രചാരണ ഇടപെടല്‍ നടത്തിയിട്ടുണ്ട്. പോസ്റ്റിന്റെ ഉദ്ദേശ ശുദ്ധിയെ തെറ്റിദ്ധരിച്ച പലരില്‍ നിന്നും ധാരാളം പഴിയും കേട്ടിട്ടുണ്ട്. എന്തെഴുതിയാലും ചീത്ത കേള്‍ക്കുക എന്നുള്ളത് എന്റെ ഒരു തലവരയാണ്. അത് അടുത്ത കാലത്തൊന്നും മാറുമെന്നും തോന്നുന്നില്ല.
ഇനി രണ്ടു ദിവസവും കൂടി മാത്രമാണ് (Dec 31 വരെ) വോട്ടു ചെയ്യാനുള്ള അവസരമുള്ളത്. വോട്ടിങ്ങിനുള്ള ലിങ്ക് ഇതാണ് . അവിടെ വോട്ടുകള്‍ രേഖപ്പെടുത്തുക. വ്യക്തിബന്ധങ്ങള്‍ക്കും സൌഹൃദങ്ങള്‍ക്കും അപ്പുറം നല്ല ബ്ലോഗുകളെ പ്രോത്സാഹിപ്പിക്കുക. ബ്ലോഗുകളുടെയും സോഷ്യല്‍ മീഡിയയുടെയും ലോകം കൂടുതല്‍ അര്‍ത്ഥപൂര്‍ണമായി വളരട്ടെ. എല്ലാ ഭാവുകങ്ങളും.
Recent Posts
എന്നെയൊന്ന് റേപ്പ് ചെയ്യൂ !!
ന്യൂസ് വീക്കും പൂട്ടുന്നു. മനോരമേ, ജാഗ്രതൈ!!
ജസിന്താ, നീ മരിച്ചാലെന്ത്? ഞങ്ങള്‍ക്ക് റേറ്റിംഗ് കൂട്ടണം
മഅ്ദനിക്ക് മനുഷ്യാവകാശമുണ്ടോ? ഉണ്ടോ?
Related Posts
ജനകോടികളുടെ വിശ്വസ്ത ബ്ലോഗര്‍
ഇതെന്തോന്ന് സൂപ്പര്‍ ബ്ലോഗര്‍ ?
ഇതാണ് സൂപ്പര്‍ ബ്ലോഗര്‍ !!!
വോട്ടിംഗ് ട്രെണ്ടിന്റെ ഇപ്പോഴത്തെ സ്ക്രീന്‍ ഷോട്ട് ഇതാണ്.
ഓണ്‍ലൈന്‍ വോട്ടിങ്ങില്‍ ഇപ്പോഴത്തെ അവസ്ഥയില്‍ മുന്നിട്ടു നില്‍ക്കുന്നത് ജോയ് കുളനടയാണ്. 26.33 % വോട്ടുകള്‍ !! അദ്ദേഹം ബ്ലോഗിങ്ങില്‍ സജീവമായി ഉള്ള ആളാണോ എന്നറിയില്ല. ഏതായാലും അദ്ദേഹത്തിന്റെ ബ്ലോഗില്‍ 2012 ല്‍ ഒരു പോസ്റ്റ് പോലുമില്ല. 2011 ജനുവരിയിലാണ് അവസാനത്തെ പോസ്റ്റ് ഇട്ടിരിക്കുന്നത്. ഏതെങ്കിലും സോഷ്യല്‍ നെറ്റ്വര്ക്കുകളില് എന്തെങ്കിലും എഴുതുന്നതായും എന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ല. ചില നല്ല കാര്ട്ടൂണുകള് കണ്ടിട്ടുണ്ട്. എന്തരോ ആകട്ട്. അദ്ദേഹമാണ് അതിപ്രശസ്തരായ മറ്റു ബ്ലോഗര്‍മാരെയെല്ലാം ബഹുദൂരം പിന്നിലാക്കി കുതിച്ചു കയറുന്നത്. നല്ല എഴുത്തുകാരനും ഒന്നിലധികം ബ്ലോഗുകളുമുള്ള ഡോകടര്‍ ജയന് ദാമോദരനാണ് രണ്ടാം സ്ഥാനത്തുള്ളത്. അദ്ദേഹത്തിന് ഇതെഴുതും വരെ ലഭിച്ചിട്ടുള്ളത് 13.99% വോട്ടുകള്‍. അതിലേറെ തമാശ മലയാള ബ്ലോഗുകളില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള ബെര്‍ളി തോമസ് മൂന്നാം സ്ഥാനത്താണ് എന്നുള്ളതാണ്. 12.38% വോട്ടുകള്‍. ബ്ലോഗിങ്ങില്‍ കഴിവ് തെളിയിച്ച ഷബീര്‍ അലിയും ബ്ലോഗിലും ഫേസ്ബുക്കിലും നിറഞ്ഞു നില്ക്കുന്ന കെ പി സുകുമാരന്‍ അഞ്ചരക്കണ്ടിയും നാലും അഞ്ചും സ്ഥാനങ്ങളില്‍ ആണുള്ളത്.
ദു:ഖകരമായ അവസ്ഥ ചിന്തയിലും എഴുത്തിലും അവതരണത്തിലും സാങ്കേതിക മികവിലും മികച്ച പ്രകടനങ്ങള്‍ കാഴ്ച വെക്കുന്ന ലിസ്റ്റിലുള്ള പല നല്ല ബ്ലോഗര്‍മാര്‍ക്കും അവരര്‍ഹിക്കുന്ന വോട്ടുകള്‍ കിട്ടിയിട്ടില്ല എന്നതാണ്. ഇങ്ങനെ ഒരു മത്സരം നടക്കുന്ന കാര്യം വേണ്ടത്ര വായനക്കാരിലേക്ക് എത്തിക്കാണില്ല എന്നതായിരിക്കാം അതിനു കാരണം എന്നെനിക്കു തോന്നുന്നു. വോട്ട് അഭ്യര്‍ത്ഥിച്ചു കൊണ്ട് സ്വയം ക്യാമ്പയിന് നടത്തുവാന്‍ അവരൊന്നും തയ്യാറാകാത്തതുമാവാം മറ്റൊരു കാരണം. എന്നാലും നല്ല ബ്ലോഗര്‍മാര്‍ അംഗീകരിക്കപ്പെടണം അവരുടെ ബ്ലോഗുകള്‍ കൂടുതല്‍ വായനക്കാരിലേക്ക് എത്തണം. ഒരു മത്സരത്തിലുപരി അതാണ് ഇതുകൊണ്ടൊക്കെ ഉണ്ടാവേണ്ടത്. ബൂലോകം ഓണ്‍ലൈനിന്റെ സ്ഥാപകനായ ഡോകടര്‍ ജെയിംസ് ബ്രൈറ്റിന്റെ താത്പര്യവും അതുതന്നെയാണ് എന്നാണു ഞാന്‍ മനസ്സിലാക്കുന്നത്.
എന്റെ ഈ പോസ്റ്റിനു ദുരുദ്ദേശങ്ങള്‍ ഒന്നുമില്ല. നല്ല ബ്ലോഗര്‍മാര്‍ അംഗീകരിക്കപ്പെടണം. അര്‍ഹതപ്പെട്ടവരിലേക്ക് ഈ അവാര്‍ഡ് എത്തണം. കഴിഞ്ഞ തവണ മത്സരം നടക്കുമ്പോഴും ഞാനിതു പോലെ ഒരു ചെറിയ പ്രചാരണ ഇടപെടല്‍ നടത്തിയിട്ടുണ്ട്. പോസ്റ്റിന്റെ ഉദ്ദേശ ശുദ്ധിയെ തെറ്റിദ്ധരിച്ച പലരില്‍ നിന്നും ധാരാളം പഴിയും കേട്ടിട്ടുണ്ട്. എന്തെഴുതിയാലും ചീത്ത കേള്‍ക്കുക എന്നുള്ളത് എന്റെ ഒരു തലവരയാണ്. അത് അടുത്ത കാലത്തൊന്നും മാറുമെന്നും തോന്നുന്നില്ല.
ഇനി രണ്ടു ദിവസവും കൂടി മാത്രമാണ് (Dec 31 വരെ) വോട്ടു ചെയ്യാനുള്ള അവസരമുള്ളത്. വോട്ടിങ്ങിനുള്ള ലിങ്ക് ഇതാണ് . അവിടെ വോട്ടുകള്‍ രേഖപ്പെടുത്തുക. വ്യക്തിബന്ധങ്ങള്‍ക്കും സൌഹൃദങ്ങള്‍ക്കും അപ്പുറം നല്ല ബ്ലോഗുകളെ പ്രോത്സാഹിപ്പിക്കുക. ബ്ലോഗുകളുടെയും സോഷ്യല്‍ മീഡിയയുടെയും ലോകം കൂടുതല്‍ അര്‍ത്ഥപൂര്‍ണമായി വളരട്ടെ. എല്ലാ ഭാവുകങ്ങളും.
Recent Posts
എന്നെയൊന്ന് റേപ്പ് ചെയ്യൂ !!
ന്യൂസ് വീക്കും പൂട്ടുന്നു. മനോരമേ, ജാഗ്രതൈ!!
ജസിന്താ, നീ മരിച്ചാലെന്ത്? ഞങ്ങള്‍ക്ക് റേറ്റിംഗ് കൂട്ടണം
മഅ്ദനിക്ക് മനുഷ്യാവകാശമുണ്ടോ? ഉണ്ടോ?
Related Posts
ജനകോടികളുടെ വിശ്വസ്ത ബ്ലോഗര്‍
ഇതെന്തോന്ന് സൂപ്പര്‍ ബ്ലോഗര്‍ ?
ഇതാണ് സൂപ്പര്‍ ബ്ലോഗര്‍ !!!
votty..
ReplyDeleteആര്‍ക്കാ വോട്ടിയത്. എനിക്കും വോട്ടാനാ
Deleteഅങ്ങനെ ബ്ലോഗ്ഗര്മാര് മാത്രം മത്സരിച്ചാല്‍ മതിയോ? കമന്റുകള്‍ ഇടുന്നവര്‍ക്ക് ഒരു വിലയും ഇല്ലേ? ഏറ്റവും നല്ല കമന്റുകള്‍ ഇടുന്ന ആളെ ഇവിടെ തിരഞ്ഞെടുക്കാം.
Deleteബൂലോകത്തിന്റെ വില പോകുമോ..ആവോ ....
ReplyDeleteവില പോകാതിരിക്കാനാണ് നോക്കുന്നത് :)
Delete"ദു:ഖകരമായ അവസ്ഥ ചിന്തയിലും എഴുത്തിലും അവതരണത്തിലും സാങ്കേതിക മികവിലും മികച്ച പ്രകടനങ്ങള്‍ കാഴ്ച വെക്കുന്ന ലിസ്റ്റിലുള്ള പല നല്ല ബ്ലോഗര്‍മാര്‍ക്കും അവരര്‍ഹിക്കുന്ന വോട്ടുകള്‍ കിട്ടിയിട്ടില്ല എന്നതാണ്. ഇങ്ങനെ ഒരു മത്സരം നടക്കുന്ന കാര്യം വേണ്ടത്ര വായനക്കാരിലേക്ക് എത്തിക്കാണില്ല എന്നതായിരിക്കാം അതിനു കാരണം എന്നെനിക്കു തോന്നുന്നു. വോട്ട് അഭ്യര്‍ത്ഥിച്ചു കൊണ്ട് സ്വയം ക്യാമ്പയിന് നടത്തുവാന്‍ അവരൊന്നും തയ്യാറാകാത്തതുമാവാം മറ്റൊരു കാരണം. എന്നാലും നല്ല ബ്ലോഗര്‍മാര്‍ അംഗീകരിക്കപ്പെടണം അവരുടെ ബ്ലോഗുകള്‍ കൂടുതല്‍ വായനക്കാരിലേക്ക് എത്തണം. ഒരു മത്സരത്തിലുപരി അതാണ് ഇതുകൊണ്ടൊക്കെ ഉണ്ടാവേണ്ടത്." Well said Basheer ji...
Deleteസൂപ്പർ ബ്ലോഗർ കഴിഞ്ഞാൽ ഒരു ലോക്കൽ ബ്ലോഗർ അവാഡ് ഉണ്ടായിരിക്കട്ടെ , പ്രതീക്ഷ
ReplyDelete:D
Deleteഒരു വിയോജനക്കുറിപ്പ്: ബ്ലോഗ് അവാർഡ് എന്നാണു പേരെങ്കിലും ഓൺലൈനിൽ വരുന്ന എല്ലാം ഈ അവാർഡിനു പരിഗണിച്ചിരിക്കുന്നു എന്നു വേണം മനസ്സിലാക്കാൻ, (ആ വിവരം ബൂലോകം അറിയിച്ചിട്ടുള്ളതുമാണു. ഫേസ് ബുക്ക് പോസ്റ്റുകളും അതിനു പരിഗണിച്ചിട്ടുണ്ട് എന്നും മനസ്സിലാക്കണം) അങ്ങിനെയെങ്കിൽ ജോയ് കുളനടയെ ആളുകൾ ചൂസ് ചെയ്യുന്നത് ആ പരിഗണനയിലൂടെ ആവാം... കാര്യങ്ങൾ ബ്ലോഗിൽ മാത്രം ഒതുങ്ങുന്നില്ല എന്നു സാരം.. എങ്ക്ഇലും പേരു പഴയ പേരു തന്നെ.. അവാർഡ് പുതിയതും :)
ReplyDeleteബ്ലോഗില്ലാത്തയാൾക്ക് ഒന്നാം സ്ഥാനം കൊടുത്താൽ ബ്ലോഗില്ലാത്ത എന്നെ റണ്ണറപ്പാക്കാമോ :)
ReplyDelete@ VALLIKKUNNU
ReplyDeleteഡല്‍ഹിയില്‍ മരണപ്പെട്ട പെണ്‍കുട്ടിയെ അനുസ്മരിക്കാത്ത ഒരേ ഒരുബ്ലോഗ്ഗേര് താന്‍ മാത്രം
ശെടാ പ്രതികരിപ്പിക്കാതെ വിടില്ലേ
Deleteഇപ്പോ മദ്യം അനുവതിക്കുന്ന സര്ക്കാരിനെക്കളും ബലാല്ക്കാരം ചെയ്ത വ്യക്തികലെകാളും പ്രശ്നക്കാരന്‍ അനുസ്മരിക്കാത്ത വള്ളിക്കുന്നനാണോ...?
Deleteഎങ്ങനെ എന്നറിയില്ല ഈ ലിസ്റ്റില്‍ ഞാനും കുടുങ്ങിയിട്ടുണ്ട് .. അത് അറിഞ്ഞത് മുതല്‍ ആധിയാണ് .. സൂപ്പര്‍ ആവില്ലേ എന്ന് ഓര്‍ത്തല്ല ഈ ആധി . 'ചീപ്പര്‍ ' ആകുമെന്ന് ഓര്‍ത്താണ് . കഴിഞ്ഞ വര്‍ഷം ഈ വിഷയം വലിയ നാറ്റം ആണ് ബൂലോകത്ത് സൃഷ്ടിച്ചത് .. അന്ന് പുറത്തായത് കൊണ്ട് സുഹൃത്തുക്കളില്‍ ചിലര്‍ 'നാറുന്നതും' 'നീറുന്നതും' 'ഭിക്ഷ യാചിക്കുന്നതും' കാണേണ്ട ഗതികേടെ ഉണ്ടായിരുന്നുള്ളൂ .. ഇക്കൊല്ലം അതല്ല സ്ഥിതി .. !
ReplyDeleteഎഴുത്തിനെ വോട്ടിനിട്ട് മൂല്യ നിര്‍ണ്ണയം ചെയ്യുന്നത് ശരിയാണെന്ന് അഭിപ്രായമില്ല . അത് ഒരു പ്രത്യേക ജൂറി നിശ്ചയിക്കേണ്ട കാര്യമാണ് .. അത് അതിന്റെ സംഘാടകര്‍ തീരുമാനിക്കേണ്ട കാര്യമാണ് .
എങ്കിലും പറയുന്നു എന്നേയുള്ളൂ .
ഇക്കൊല്ലം മറ്റൊരു പ്രത്യേകത കൂടിയുണ്ട് വോട്ടിംഗിന് . വോട്ടിംഗ് നില മറ്റുള്ളവര്‍ക്ക് കൂടി കാണാനുള്ള മഹാ 'സംവിധാനം' !
സത്യത്തില്‍ ഈ സംവിധാനം അതില്‍ 'കുടുങ്ങിയ' ആളുകളെ കുറച്ചൊന്നുമല്ല മറ്റുള്ളവര്‍ക്കിടയില്‍ കൊച്ചാക്കുന്നത് .. !!
വോട്ടിംഗ് രഹസ്യമായി വേണം എന്ന് ആര്‍ക്കാണ് അറിഞ്ഞു കൂടാത്തത് ? തെരഞ്ഞെടുപ്പു കഴിയും മുമ്പേ എക്സിറ്റ് പോള്‍ പോലും നിരോധിച്ചിട്ടുണ്ട് നമ്മുടെ നാട്ടില്‍ ..
ബൂലോകത്ത് അനുവദിച്ചു കിട്ടിയ ഇത്തിരിയിടത്ത് അവനവന്റെ കഴിവിനും പ്രതിഭയ്ക്കും അനുസരിച്ച് പ്രത്യേകിച്ച് അവകാശ വാദങ്ങളോ വീമ്പിളക്കലോ ഒന്നും ഇല്ലാതെ ചിലതൊക്കെ എഴുതുന്ന പാവം പാവം ബ്ലോഗര്‍മാരെ വെറുതെ ഇങ്ങനെ 'പിടികൂടി 'പരസ്യമായി അവഹേളിക്കരുത് എന്നൊരു വിനീതമായ അഭ്യര്‍ഥനയെ ഉള്ളൂ.. ഉപദ്രവിക്കരുത് പ്ലീസ് !!
ഇരിങ്ങാട്ടിരി മാഷ് അപ്പറഞ്ഞതിലും കാര്യമുണ്ട്. അങ്ങനെയൊരു വശം അതിനുണ്ട്. നിഷ്പക്ഷരായ ഒരു ജൂറിയെ വെച്ചു പ്രഖ്യാപിക്കുന്നതിന് അതിന്റേതായ ഗുണങ്ങളുണ്ട്. ചില ദോഷങ്ങളും. റിസള്‍ട്ട് അപ്പപ്പോള്‍ കാണിച്ചുള്ള ഓണ്‍ലൈന്‍ വോട്ടിംഗ് ഹിറ്റ് കൂടുതല്‍ കിട്ടാനുള്ള എളുപ്പ വഴിയാണ്. പിന്നെ അല്പം സുതാര്യതയും ഉണ്ട്.
Deleteഹിറ്റ് നോക്കാതെ എഴുതുന്ന എന്നെയും നിങ്ങളെയും പോലുള്ളവര്‍ വളരെ കുറച്ചേ കാണൂ ഈ ബൂലോകത്ത്..
ഇരിങ്ങാട്ടിരി മാഷ് പറഞ്ഞതില്‍ മൊത്തം കാര്യങ്ങളെ ഉള്ളൂ.....
Delete"ഹിറ്റ് നോക്കാതെ എഴുതുന്ന എന്നെയും നിങ്ങളെയും പോലുള്ളവര്‍ വളരെ കുറച്ചേ കാണൂ ഈ ബൂലോകത്ത്.."
Delete2012 ലെ ഏറ്റവും വലിയ തമാശ. ചിരിപ്പിക്കല്ലേ ബഷീര്‍ക്കാ
ഞാന്‍ വോട്ടി നിനക്ക് വേണ്ടി...
Delete@ VALLIKKUNNU
ReplyDeleteBASHEER BAI WHY YOU FORGET DELHI VICTIMS DEATH.
ബഷീറിന്റെ അറിവിലേയ്ക്ക്,
ReplyDeleteവിനോദ് ഗോപിനാഥിന്റെ ജി-പ്ലസ്സ് കമെന്റ് കോപ്പി ചെയ്യുന്നു,
കൊള്ളാമല്ലോ വീഡിയോൺ! നല്ല ബെസ്റ്റ് തമാശ തന്നെ..
ബഷീർ പറയുന്നു:
<>
ബഷീർ വള്ളിക്കുന്നിന്റെ അറീവിൽ ബ്ലോഗ് ഉള്ളവർക്കു മാത്രമാണോ ഈ ഗോംഭട്ടീഷൻ? ബഷീറിനിഷ്ടപ്പെട്ടവരുമാത്രം ലീഡു ചെയ്തില്ലേൽ കൊട്ടേഷൻ വോട്ടിങ്ങ് ആണെന്നൊക്കെ സംശയിക്കാൻ അപാര തൊലിക്കട്ടിയൊന്നും പോരാ..
താങ്കളുടെ അറിവിൽ ഇല്ലാത്ത ജോയ് കുളനടയുടെ ബ്ലൊഗുകൾ
http://joykulanada.blogspot.com/
http://junctionkerala.com/Joy-Kulanada/
വിഢിത്തരം വെച്ചു കാച്ചും മുമ്പ് ഒന്നു സെർച്ചി നോക്കിക്കൂടെ ബഷീർ? ഗൂഗിൾ സെർച്ച് എന്നത് ഫ്രീയായ സംഭവമല്ലേന്ന്!..
ജനുവരി 9, 2011 ല്‍ അവസാനത്തെ പോസ്റ്റ്..'. ആജീവനാന്തസമഗ്രസംഭാവനയ്ക്കുള്ള അവാര്‍ഡ് വല്ലതുമാണോ ആവോ.
Deleteഅദ്ദേഹം ബ്ലോഗിങ്ങില്‍ സജീവമായി ഉള്ള ആളാണോ എന്നറിയില്ല. ഏതായാലും അദ്ദേഹത്തിന്റെ ബ്ലോഗില്‍ 2012 ല്‍ ഒരു പോസ്റ്റ് പോലുമില്ല. 2011 ജനുവരിയിലാണ് അവസാനത്തെ പോസ്റ്റ് ഇട്ടിരിക്കുന്നത്. ഏതെങ്കിലും സോഷ്യല്‍ നെറ്റ്വര്ക്കുകളില് എന്തെങ്കിലും എഴുതുന്നതായും എന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ല.
Deleteബഷീറേ ,
Delete"അദ്ദേഹം ബ്ലോഗിങ്ങില്‍ സജീവമായി ഉള്ള ആളാണോ എന്നറിയില്ല..."
പക്ഷെ മത്സരത്തിലെ ഒരു നിയമാവലി ഇങ്ങനെ ആണ് :
"രണ്ടായിരത്തി പന്ത്രണ്ടില്‍ ഈ- എഴുത്തില്‍ ഉള്ള സജീവ സാന്നിധ്യം" - അങ്ങനെയെങ്കില്‍ ബൂലോകത്തില്‍ സ്ഥിരമായി കാര്‍ട്ടൂണ്‍ വരയ്ക്കുന്ന ജോയിക്ക് ഇ എഴുത്തില്‍ സജീവ സാന്നിധ്യം ഉണ്ട്. പിന്നെ മറ്റു മാനദണ്ഡങ്ങള്‍ പരിഗണിക്കുകയാണെങ്കില്‍ മിക്കവാറും ഏറ്റവും അവസാനം തന്നെയായിരിക്കും ജോയി യുടെ സ്ഥാനം. ഈ മത്സരത്തില്‍ ബെര്‍ളിയോ ജയന് ഡോക്ടറോ പിന്നില്‍ പോവുകയാണെങ്കില്‍ തീര്‍ച്ചയായും അനര്‍ഹര്‍ക്ക് തന്നെയാണ് അവാര്‍ഡു ലഭിച്ചത് എന്നത് ഞാനടക്കം ഏവരും പറയുന്ന ഒന്നായിരിക്കും. കഴിഞ്ഞ വര്‍ഷം ഇതിലേറെ വിവാദങ്ങള്‍ അന്ന് വോട്ടിങ്ങിന്റെ കാര്യത്തില്‍ ഉണ്ടായിരുന്നു. പക്ഷെ , ഫല പ്രഖ്യാപനം വന്നപ്പോള്‍ ഏവരും സമ്മതിക്കുന്ന ഒരു കാര്യം ഉണ്ടായിരുന്നു. "അര്‍ഹമായ കൈകളില്‍ " തന്നെ അത് എത്തി എന്ന്...... അതില്‍ എടുത്തു പറയേണ്ട മറ്റൊരു കാര്യം ആ അവാര്‍ഡ് തുക മുഴുവന്‍ ചാരിറ്റി പ്രവര്‍ത്തനത്തിന് സംഭാവന ആയി കഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ ബ്ലോഗര്‍ ശ്രീ നിരക്ഷരന് നല്കി എന്നുള്ളതാണ്. ഈ മാതൃക ഏവരും പിന്തുടരുകയാണെങ്കില് ആര്‍ക്കു അവാര്‍ഡു കിട്ടിയാലും കുഴപ്പമില്ല എന്ന് തന്നെയാണ് എന്റെ അഭിപ്രായം.
പിന്നെ ബെര്‍ളിയുടെ കാര്യത്തില്‍ ഒരു കാര്യം കൂടി പറയാനുണ്ട്....ലക്ഷക്കണക്കിന് ഫ്രെണ്ട്സ് / ഫാന്‍സ് ഉണ്ടെന്നു പറഞ്ഞിട്ടെന്താ കാര്യം. ഇവരെയൊക്കെ ഒരാവശ്യത്തിന് ഉപകരിക്കുന്നുണ്ടോ ? കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ അഞ്ജലി മേനോന് ഇക്കാര്യം പറഞ്ഞു കളിയാക്കി ഇട്ട കമന്റു കണ്ടിട്ടാണ് മൂന്നാം സ്ഥാനത്തു നിന്നും അല്‍പ്പമെങ്കിലും ബെര്‍ളിക്ക് കയറാന്‍ കഴിഞ്ഞത്.
വോട്ട് ചെയ്തവര്‍ ഒക്കെ, സ്വന്തം സാമാന്യ ബോധത്തെ കൂടി കണക്കിലെടുത്തിരുന്നുവെങ്കില്‍ വോട്ടിംഗ് നില മറ്റൊന്നായിരുന്നെനെ. എങ്കിലും ബൂലോകം സ്ഥാപകന്‍ ശ്രീ ജെയിംസ് ബ്രൈറ്റ് ( എന്റെ വളരെ അടുത്ത സുഹൃത്ത് ) പറഞ്ഞതനുസരിച്ചാണെങ്കില്‍ വോട്ടിംഗ് വെറും അമ്പതു ശതമാനം മാര്‍ക്ക് മാത്രമേ നല്‍കൂ ജഡ്ജിംഗ് പാനല്‍ ആണ് ബാക്കി അമ്പതു ശതമാനം മാര്‍ക്ക് നല്കി മികച്ച ബ്ലോഗറെ കണ്ടെത്തുന്നത്. അവരുടെ തിരഞ്ഞെടുക്കല്‍ അര്‍ഹമായവര്‍ക്ക് തന്നെ ആയിരിക്കും എന്ന് കരുതുന്നു. മറിച്ചാണെങ്കില്‍ ജഡ്ജിംഗ് പാനല്‍ ആരൊക്കെ ആയിരുന്നു എന്ന് വായനക്കാരെ അറിയിക്കാനുള്ള ചങ്കൂറ്റം തിരഞ്ഞെടുപ്പിന് ശേഷം ബൂലോകം ടീം കാണിക്കും എന്ന് കരുതുന്നു.
>> ബൂലോകം സ്ഥാപകന്‍ ശ്രീ ജെയിംസ് ബ്രൈറ്റ് ( എന്റെ വളരെ അടുത്ത സുഹൃത്ത് ) പറഞ്ഞതനുസരിച്ചാണെങ്കില്‍ വോട്ടിംഗ് വെറും അമ്പതു ശതമാനം മാര്‍ക്ക് മാത്രമേ നല്‍കൂ ജഡ്ജിംഗ് പാനല്‍ ആണ് ബാക്കി അമ്പതു ശതമാനം മാര്‍ക്ക് നല്കി മികച്ച ബ്ലോഗറെ കണ്ടെത്തുന്നത്. അവരുടെ തിരഞ്ഞെടുക്കല്‍ അര്‍ഹമായവര്‍ക്ക് തന്നെ ആയിരിക്കും എന്ന് കരുതുന്നു. മറിച്ചാണെങ്കില്‍ ജഡ്ജിംഗ് പാനല്‍ ആരൊക്കെ ആയിരുന്നു എന്ന് വായനക്കാരെ അറിയിക്കാനുള്ള ചങ്കൂറ്റം തിരഞ്ഞെടുപ്പിന് ശേഷം ബൂലോകം ടീം കാണിക്കും എന്ന് കരുതുന്നു. <<
DeleteDear Joe, ഈ അഭിപ്രായത്തോട് എനിക്കും യോജിപ്പുണ്ട്. വോട്ടിങ്ങിന്റെ റിസള്‍ട്ടും ഒരു നിഷ്പക്ഷ ജഡ്ജിംഗ് പാനലിന്റെ വിലയിരുത്തലും തുല്യ മാര്‍ക്കുകള്‍ നല്കി വിജയിയെ പ്രഖ്യാപിക്കുക. ബൂലോകം അങ്ങനെ ചെയ്യുമെന്നു പ്രതീക്ഷിക്കാം.
ഫലം പ്രഖ്യാപിച്ചു.....ആരാ കഴുത ? നമ്മള് തന്നെ. :)
Deleteഹഹഹഹ.....
Deleteബൂലോകത്തിന്റെ ശ്രമകരമായ പരിശ്രമത്തെ അഭിനന്ദിക്കുന്നു പക്ഷെ അടുത്തവര്‍ഷം എങ്കിലും കൂടുതല്‍ ജനകീയവും വിശ്വസ്തവുമായ മാര്‍ഗ്ഗങ്ങള്‍ മുന്നോട്ടു വയ്ക്കും എന്ന് പ്രതീക്ഷിക്കുന്നു.
ReplyDeleteപുതുവല്‍സര ആശംസകളോടെ സ്വന്തം പുണ്യവാളന്
@ പിടിച്ചു കൊന്നാല്‍ എല്ലാം തീരുമോ
എങ്കില്‍ താങ്കള്‍ എഴുതിക്കോളൂ സുഹൃത്തെ. ആ വിഷയവുമായി ബന്ധപ്പെട്ടു ഒരു പോസ്റ്റ് മിനിഞ്ഞാന്നു ഇട്ടതു കണ്ടില്ലയോ. എല്ലാം എഴുതാന്‍ ബഷീറിനു താങ്കള്‍ ശമ്പളം വല്ലതും കൊടുക്കുന്നുണ്ടോ.
ReplyDeleteഈ വോടിങ്ങില് കൈ കടത്തലുകള്‍ നടന്നിട്ടുണ്ട് ..ബദല്‍ മീഡിയ എന്നൊക്കെ ആക്രോശിച്ചു ,സദാജാര പോലിസായില് സ്വയം നടിച്ചവര്‍ ഈ നാണം കേട്ടെ പരിപാടിക്ക് കൂടുനില്ക്കുകയോ ??
ReplyDeleteഅമ്മയും മകളും പെണ്ണ് തന്നെയാണ് എന്ന് പറഞ്ഞത് പോലെ ആയി..
പൊതു വേദിയില്‍ തമാശകള്‍ പറ യുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്.
ReplyDeleteസമൂഹത്തിന്റെ പൊതു സ്വഭാവം മനസിലാക്കിയെ തമാശകള്‍ പറയാവൂ.
അശ്ലീല തമാശകള്‍ ഇഷ്ടപ്പെടുന്നവര്‍ ഉണ്ടാവും.ഒരിക്കലും പൊതു വേദികളില്‍ അശ്ലീലം പറയരുത്.അത് നിങ്ങള്‍ക്ക് വേണ്ടപ്പെട്ട സുഹൃത്ത് സദസ്സുകളില്‍ ആയിക്കോളൂ.
വ്യക്തികളെ ആക്ഷേപിക്കുന്ന തമാശകള്‍ പാടില്ല.ജാതിയെ മതത്തെ ആക്ഷേപിക്കുന്ന തമാശകള്‍ പാടില്ല.
ഔചിത്യം ഇപ്പോഴും മനസ്സില്‍ സൂക്ഷിക്കണം.അനുശോചന യോഗത്തില്‍ തമാശ പൊട്ടിക്കാന്‍ നോക്കരുത്.
പറയുന്ന തമാശ സദസ്സ് ഉള്‍ക്കൊള്ളാതെ പോയാല്‍ അത് വിശദീകരിക്കാന്‍ പോകരുത്.അത് തമാശ ആയിരുന്നു എങ്കി അവര്‍ ചിരിക്കുമായിരുന്നു.കുഴപ്പം നിങ്ങളുടെതാണ്.ഒന്നുകില്‍ അതില്‍ തമാശ ഇല്ല.അല്ലെങ്കില്നിങ്ങള് അവതരിപ്പിച്ചത് ശരിയല്ല.
തമാശ പറഞ്ഞു കൊണ്ട് പ്രസംഗം തുടങ്ങുന്നത് റിസ്ക് ആണ്.തുടക്കം ചീറ്റിയാല്‍ അത് മൊത്തം ബാധിക്കും.
സദസ്സിന്റെ മൂഡ് മനസ്സിലാകി സംസാരിക്കുക.
സദസ്സിനെ ആക്ഷേപിക്കരുത്.അവരുമായി സംഘര്‍ഷത്തിനു പോക രുത്.
സദസ്സിന്റെ സാംസ്കാരിക നിലവാരം കഴിവതും മനസ്സിലാക്കി സംസാരിക്കുക.
തമാശയുടെ കമ്മ്യൂണിക്കേഷന്‍ പ്രധാനമായും ഭാഷയിലാണ്.നിങ്ങളുടെ അവതരണ രീതി.അത് ലളിതമായിരിക്കണം.സംസാരത്തിന് അതിവേഗത പാടില്ല.
തമാശ പറയുന്ന ആള് സ്വയം ചിരിക്കാതെ മറ്റുള്ളവരെ ചിരിപ്പിക്കുക.
രണ്ടു ശതമാനം ആളുകള്‍ ഒരു തമാശ കേട്ടാലും ചിരിക്കാത്തവര്‍ ആയിരിക്കും.അത് കാര്യമാക്കേണ്ട.ചിലര്‍ സ്വയം വെഇഘ്ട് കാണിച്ചു മനപ്പോര്‍വ്വം ചിരിക്കതവരായിരിക്കും.പക്ഷെ അവര്‍ ഉള്ളില്‍ അത് ശ്രധിക്കുന്ന്ടാവും.അവരെയും കാര്യമാമാക്കേണ്ട.നിങ്ങല്പരയുന്നതില് തമാശ് ഉണ്ടെങ്കില്‍ ബഹു ഭൂരി ഭാഗവും ചിരിചിരിക്കും.അവരെ മനസ്സിലാക്കി അവരെ നോക്കി വേണം നിങ്ങള്സംസാരിക്കേണ്ടത്.സ്ത്രീകല്പോതുവേ നല്ല ആസ്വാടകരാന്.മറ്റു കല പോലെ അല്ല തമാശ.ചിരി വന്നാലേ ആളുകള്ചിരിക്കൂ.അവിടെയാണ് നിങ്ങളുടെ കഴിവ്.
ആളുകള്‍ വിഷന്നിരിക്കുംപോഴും നട്ടുച്ചക്കും അര്‍ദ്ധരാത്രിയിലും ഒന്നും തമാശ പറയരുത്.ഏറ്റവും നല്ല സമയം സായാഹ്നമാണ്.
നിങ്ങളുടെ സംസാരം രസിക്കപ്പ്ടുന്നില്ല എങ്കിലത് നിങ്ങള്‍ മനസ്സിലാക്കണം.സദസ്സില്‍ മര്മരിംഗ് ,കൂടെ കൂടെ വാച്ചില്‍ നോട്ടം,അസ്വസ്ഥത ഇതെല്ലാം നിങ്ങളുടെ സംസാരം ഇഷ്ടപ്പെടുന്നില്ല എന്നതിന്റെ സൂചന ആണ്..അത് മനസ്സിലായാല്‍ ഉചിതമായി അവസാനിപ്പിക്കുക.
തമാശ പറയാന്‍ കഴിവില്ലാത്തവര്‍ തമാശ പറയാന്‍ പോകരുത്.
ഇത്രയും സിമ്പ്ലിസിട്ടി ആയി തമാശയെ കുറിച്ച് നിര്‍വചിക്കാന്‍ കഴിവുള്ള സനല്‍ കുമാര്‍ സാറിനാണ് എന്റെ വോട്ട്, സാറിന്റെ പല ഫേസ്ബുക്ക് സ്റ്റാറ്റസ് മെസ്സേജും വളരെ സാമൂഹിക ബോധം ഉണര്‍ത്താന്‍ ഹാസ്യത്തിന്റെ മേമ്പൊടി ചാലിച്ച് കൊണ്ടുള്ളവയാണ് . പല വ്യാഖ്യാങ്ങങ്ങള് കെട്ടി ചമച്ച് പറഞ്ഞാലും ഇദ്ദേഹത്തെ പോലൊരു വ്യക്തിയെ ജോക്കര്‍ ആയി കാണിക്കുന്ന ഒരു സമൂഹം ഫെസ്ബുക്കിലുണ്ട് പക്ഷെ സനല്‍ സാറിനെ കൂടുതല്‍ അറിയാത്തവര്‍ക്ക് ചുരുങ്ങിയ വാക്കുകളില്‍
I had been a film writer in Film magazine(Kalakoumudi) and was a recpient of the Film critics award in 1989.recently I got "sanjayan Award from Kannur narma vedi.I also received certificate of award from USA malayalis(Fokkana)thrice for my doings in humour.enne ariyathavaraanu palappozhum enne aakshepikkan shramikkarullathu.I have had my stage performances all over india and USA in not less than 3000 stages in 30 years.You can also watch in U tube how I speak and win the audience.i am also a singer and so far 66 interviews have come in channels like asianet(12 times)soorya,kairali,DD4,amritha,ACV,people.,Jeevan and Jai hind..I am sufficiently educated in 3 PG (malayalam,Politics and psychology and now an advocate after my retirement from civil service. A more higher award is Kendra sahithya akkadami award
http://sphotos-d.ak.fbcdn.net/hphotos-ak-ash4/s480x480/320379_413278932072398_1621728772_n.jpg
Just for ur information sake.
താങ്ക്സ് .. സൊ മൈ വോട്ട് ഈസ് ഫോര്‍ സനല്‍ കുമാര്‍ സര് ;) :) ;)
ഐ ലവ് യു ജിക്കുമോന്
Deleteമനോരാജ്യം വാരികയില്‍ കാര്‍ടൂണ്‍ വരച്ചിരുന്ന ജോയി ആണോ ജോയി കുളനട? ആരെങ്കിലും ഒന്ന് വ്യക്തമാക്കാമോ ?
ReplyDeleteമലയാളത്തില്‍ ബ്ലോഗെഴുതുന്ന അമ്പതു ശതമാനം പേരെങ്കിലും ഈ വോട്ടിങ്ങില്‍ പങ്കെടുത്താല്‍ ഓ കെ. പക്ഷെ അമ്പതു പോയിട്ട് പറയാന്‍ കൊള്ളാവുന്ന ഒരു ശതമാനം പോലും ഇതില്‍ പങ്കെടുക്കുന്നില്ല. ഇങ്ങിനെ ഒരു 'സൂപറിനെ' കണ്ടെത്തുന്നതിലും ഭേദം മറ്റൊരു വഴി ആലോചിക്കുകയോ ഇത് നിര്‍ത്തുകയോ ആണ്. ഗ്രഹണി പിടിച്ച ചെക്കനെ പോലെ ഒരു മത്സരം വേണോ?
ReplyDeleteഎനിക്കും ബ്ലോഗ്സ് ഉണ്ട് ! ഒരിക്കല്‍ ഓണ്‍ ലൈന്‍ പോയട്രി സൈറ്റില്‍ പോസ്റ്റ് ചെയ്ത ഒരു വിട്ടിത്വതിനു ഏറ്റവും നല്ല പോയറ്റിനുള്ള അവാര്‍ഡ് അറിയിപ്പ് വന്നത് ചുരുട്ടി കൂട്ടി ബിന്നിലിട്ടു ! ഇതിന്റെ പിരകിലുള്ളവര്ക്ക് വട്ടായാല്‍ എന്ത് ചെയ്യും !
ReplyDeleteഎനിക്കാരോ രണ്ടു പേര് വോട്ട് ചെയ്തതായി വിവരം കിട്ടിയിട്ടുണ്ട്. ആള് മാറി കുത്തിയതാണെങ്കില്‍ ദയവായി തിരിച്ചെടുത്തു എന്നെ പൂജ്യത്തില്‍ തന്നെ നിര്‍ത്തണം എന്ന് താഴ്മയായി അപേക്ഷിക്കുന്നു. കാരണം ഞാന്‍ ഒരേ ബ്ലോഗറെ അല്ല.
ReplyDeleteവോട്ട് ചെയ്യുന്നവരേയും കൊച്ചാക്കി
ReplyDeleteബൂലോകം .കോം മലയാളം ബ്ലോഗ്ഗിന്റെ കൂടി നന്മക്കായി ഉദ്ദേശിച്ച് ചെയ്യുന്ന പല നല്ല കാര്യങ്ങളും പക്ഷേ അവരുടെ ചുവട് വെപ്പിലെ ചെറിയ പാകപ്പിഴകളില്‍ പോലും കടുത്ത വിമര്ശനവിധേയമായിപ്പോവുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്. അതുകൊണ്ട് തന്നെയാവണം മുമ്പ് ബൂലോകം എഴുത്ത് കാര്‍ക്കായി പരിമിതപ്പെടുത്തിയ അവാര്‍ഡ് നോമിനേഷനുകള്‍
ReplyDeleteഇത്തവണ മുഴുവന്‍ ഓണ്‍ലൈന്‍ എഴുത്ത്കാര്ക്കായി തുറന്ന് വെച്ചത്.
സ്വന്തം സൈറ്റിന്റെ മാര്‍ക്കറ്റിംഗിനുള്ള ഒരു വഴി എന്ന നിലയില്‍ ഇരുകൂട്ടരും സദ്വശം ഉള്‍ക്കൊണ്ടിരുന്നെങ്കില്‍ പ്രശ്നമില്ലായിരുന്നു.എന്നാല്‍ സംഭവിച്ചതാവട്ടെ വോട്ടിംഗ് നില ലൈവ് ആയി പരസ്യപ്പെടുത്തുമ്പോള്‍ വെളുക്കാന്‍ തേച്ചത് പാണ്ടായ പോലെ വിപരീതഫലമാണ് പിന്‍നിരയിലുള്ള സ്ഥാനാര്‍ത്ഥികളായ ബ്ലോഗ്ഗര്‍മാര്‍ക്ക് അവ നല്‍കുന്നത്.
അതുകൊണ്ട് തന്നെ ആദ്യ നിരയിലെ നാലോ അഞ്ചോ പേരല്ലാതെ മറ്റുള്ളവരിനി വോട്ടിംഗിനായി ശ്രമിക്കില്ല എന്ന് മനസ്സിലാക്കാം . അത് മൂലം ബൂലോകം. കോമിനു സാധ്യത ഉണ്ടായിരുന്ന ബ്ലോഗ്ഗര്‍മാരുടെ ബൃഹത്തായ ഫേസ്ബുക്ക് - ബ്ലോഗ്ഗ് മാര്‍ക്കറ്റിംഗ്
ഇനി നടക്കാതെ വരുന്നു .
എന്തൊക്കെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചാലും എന്റെ അറിവില്‍ ബൂലോകം .കോമിന്റെ ഡോ.ജയിംസ് ബ്രൈറ്റും പിന്നണിപ്രവര്‍ത്തകരും മാത്രമേ മലയാള ബ്ലോഗ്ഗിംഗിന്റെ ഉന്നമനമുദ്ദേശിച്ച് ഇത്തരം ക്യാഷ് പ്രൈസോടു കൂടിയ അവാര്‍ഡ് ദാനവുമായി മുന്നോട്ട് പോവുന്നുള്ളൂ . തറവാടിത്തം അവകാശപ്പെടാവുന്ന മലയാള ബ്ലോഗ്ഗിംഗിനു എന്ത് കൊണ്ടാണ്
പ്രോല്‍സാഹനാര്‍ഹമായ പരിഗണന മറ്റൊരിടത്ത് നിന്നും കിട്ടാത്തത് എന്ന് ചിന്തിക്കുമ്പോഴാണ് ബ്ലോഗ്ഗര്‍മാരുടെ ഇത്തരം വിഷയങ്ങളോടുള്ള നിരുല്സാഹപരമായ സമീപനവും ഒരു കാരണമായി ചൂണ്ടിക്കാണിക്കാവുന്നതാണ്.
>> എന്തൊക്കെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചാലും എന്റെ അറിവില്‍ ബൂലോകം .കോമിന്റെ ഡോ.ജയിംസ് ബ്രൈറ്റും പിന്നണിപ്രവര്‍ത്തകരും മാത്രമേ മലയാള ബ്ലോഗ്ഗിംഗിന്റെ ഉന്നമനമുദ്ദേശിച്ച് ഇത്തരം ക്യാഷ് പ്രൈസോടു കൂടിയ അവാര്‍ഡ് ദാനവുമായി മുന്നോട്ട് പോവുന്നുള്ളൂ << Tht is the real reason we do support him..
Deleteപരാതിയുടെ ആവശ്യം വരുന്നില്ല. ഇഷ്ടമുള്ളവർക്ക് ഇഷ്ടമുള്ളത്ര വോട്ടിംഗിന് സൗകര്യം ഒരുക്കിയിട്ടുണ്ടല്ലോ...
ReplyDeleteബ്രൗസറിലേക്കുള്ള ഓരോ എൻട്രിയിലും ഓരോ വോട്ട്...
വോട്ട് ചെയ്യൂ, അർമാദിക്കൂ...
ഒരാള്‍ക്ക് എത്ര വോട്ടും ചെയ്യാം. പക്ഷെ ഒരു ഐ പി യില്‍ നിന്നുള്ള അവസാന വോട്ടായിരിക്കും പരിഗണിക്കുക എന്നാണു ഞാന്‍ മനസ്സിലാക്കുന്നത്. അതായത് ഒരിക്കല്‍ വോട്ടു ചെയ്താലും തീരുമാനം മാറ്റണമെങ്കില്‍ വീണ്ടും വോട്ടാം എന്നര്‍ത്ഥം.
Deleteജോയ് കുളനടയുടെ മൂർച്ചയേറിയ കാർട്ടൂണുകൾക്ക്, ദൈർഘ്യമേറിയ പല ലേഖനങ്ങൾക്കും വായനക്കാരിലേക്ക് എത്തിക്കാൻ കഴിയാത്ത സന്ദേശങ്ങൾ എളുപ്പത്തിലെത്തിക്കാനുള്ള കഴിവുണ്ട്. തന്റെ കാർട്ടൂണുകളിലൂടെ ബ്ലോഗിംഗിൽ നിറസാന്നിദ്ധ്യമാണദ്ദേഹം. ബ്ലോഗെന്നാൽ എഴുത്ത് മാത്രമല്ലല്ലോ? ആക്ഷേപഹാസ്യത്തിൽ തീർത്ത പല കാർട്ടൂണുകളും സോഷ്യൽ സൈറ്റുകളിൽ ഹിറ്റായി ഓടിയ ചരിത്രവുമുണ്ട്.
ReplyDeleteപിന്നെ, വോട്ടിംഗ് വിഷയത്തിൽ ഇരിങ്ങാട്ടിരി മാഷ് പറഞ്ഞതിനപ്പുറം എന്ത് പറയാൻ.
ഐഡിയ സ്റ്റാര്‍ സിങ്ങര്‍ മത്സരം നടന്നപ്പോള്‍ നമ്മുടെ മിമിക്രി കോമഡി താരമായ അബി അതിനെതിരെ കേസ് ഫയല്‍ ചെയ്തു അബിയുടെ മകന് കിട്ടിയ എസ എം എസും അയച്ച എസ എം എസും തമ്മില്‍ വലിയ അന്തരം ഉണ്ടെന്നായിരുന്നു കേസ് , അയച്ച എസ എം എസ എങ്ങിനെ അറിയാം എന്ന് ചോദിച്ചപ്പോള്‍ അബി പറഞ്ഞത് അഭിയുടെ വീട്ടില്‍ പെണ്ണുങ്ങളെ ജോലിക്കിരുത്തി അബി തന്നെ എസ് എം എസ് അയപ്പിക്കുയായിരുന്നു ആ അയച്ച കണക്കു പോലും സ്റ്റാര്‍ സിങ്ങരില്‍ വന്നിട്ടില്ല എന്നായിരുന്നു , ഈ മത്സരവും അതുപോലെ ആയിരിക്കും
ReplyDeleteവിവാദങ്ങളില്ലാത്ത ഒരു സൂപ്പര്‍ ബ്ലോഗര്‍ അവാര്‍ഡ് ഉണ്ടാകുമെന്ന പ്രതീക്ഷയോടെ
ReplyDeleteവോട്ടിംഗ് ചൂട് പിടിപ്പിക്കാന്‍ വേണ്ടി ബഷീര്കയെ ബൂലോകംകാര് കാശ് കൊടുത്തു ഇറക്കിയതാണോ. ചുമ്മാ ഒരു ഡൌട്ട്.
ReplyDeleteപ്രോക്സി റീഡയരക്ട് ചെയ്തുകൊണ്ട് ഏതൊരാൾക്ക് എത്ര വോട്ടും ചെയ്യാവുന്നതാണ്. നാല് മണിക്കൂറ് ഇതിനായി ഇരിക്കാണെങ്കിൽ നാന്നൂറ് വോട്ടുണ്ടാക്കാം :) ഇന്റർനെറ്റ് പ്രോട്ടൊകോൾ അഡ്രസ്സിനു പകരം സിസ്റ്റത്തിന്റെ മാക് അഡ്രസ്സാണ് ലോഗ് ചെയ്യുന്നത് എങ്കിൽ ആർക്കും ഒരു കളിയും നടത്താനാവില്ല. അതായിരിക്കും ഏറ്റവും ശരിയായ മൂല്ല്യനിർണ്ണയം. അങ്ങിനെയാവുമ്പോൾ എപ്പോഴും സൈറ്റ് നോക്കില്ല, വെബ് ഹിറ്റ് കുറവായിരിക്കും. ഏതായാലും, ഇപ്പഴത്തെ നിലയിൽ മാറ്റങ്ങളൊന്നും ഉണ്ടാവാൻ സാധ്യതയില്ല, കാർട്ടൂണിസ്റ്റ് ജോയ് കുളനടക്ക് അഭിനന്ദനങ്ങൾ നേരുന്നു, കൂടെ ബൂലോകം ടീമിനും.
ReplyDeleteകുറ്റമറ്റ സംവിധാനമാണ് എന്നാണ് അവര്‍ പറയുന്നത്. BBC, Microsoft, IBM തുടങ്ങിയ പ്രശസ്ത സ്ഥാപനങ്ങള്‍ ഉപയോഗിക്കുന്ന Polldaddy ഓണ്‍ലൈന്‍ സോഫ്റ്റ്വെയര് ഉപയോഗിച്ചാണ് വോട്ടിംഗ് എന്ന് പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ അറിയില്ല.
Deleteകാർട്ടൂണുകൾ നല്ല പ്രചാരത്തിലെത്തൂന്നുണ്ട് ഓൺലൈനിൽ.സമകാലിക സംഭവങ്ങളെ അല്പം വാചകങ്ങൾ കൂടി കൂട്ടിച്ചേർത്താണ് ജോയ് കുളനടയുടെ കാർട്ടൂൺ.കൂടാതെ ബൂലോകം ഓൺലൈനിൽ അതു പ്രസിദ്ധീകരിക്കുകയും ചെയ്യുന്നുണ്ട്.അതു കൊണ്ട് അദ്ധേഹം മുൻപിലെത്തുന്നതിൽ തെറ്റൊന്നുമില്ല..പിന്നെ വോട്ട് ചെയ്യാൻ അഭ്യർത്ഥിച്ചത് കൊണ്ട് തന്നെയാണ് മുന്നിലുള്ളവർക്ക് ഇത്ര വോട്ടുകൾ കിട്ടിയത് എന്നത് സത്യം..
ReplyDeleteWhere is Basheerkka's name in the vote list? I could not find it.
ReplyDeleteDear BC, As I mentioned in the first paragraph of my post, I am not in this contest. Those who are already got this Award are exempted from the list.
DeleteAha! Ok got it. In the excitement of looking for your name I forgot that you said you aren't there!
Deleteഎനിക്ക് ഒന്നും പറയാനില്ല :)
ReplyDeleteഇത് ഒരു തരം പരസ്യ വോട്ടിംഗ് ആയിപ്പോയി. ഇത്രയും തുക അവാര്‍ഡ് നല്കുന്ന സൈറ്റിന് ഒരു ജഡ്ജിംഗ് കമ്മറ്റിയെ വെച്ചാല്‍ മതിയായിരുന്നു. കാന്വസിങ്ങിന്റെ മിടുക്ക് പോലെ എഴുത്തില്‍ അവാര്‍ഡ് കൊടുക്കുക എന്ന കാര്യം മഹാ കഷ്ടം.
ReplyDeleteഞാന്‍ വോട്ടി. ഒരു പ്രാവശ്യം ....!!!
ReplyDeleteബ്ലൂലോകം സ്ലൂപ്പര് ബ്ലോഗ്ഗര്‍ അവാര്‍ഡ് മല്സരത്തിലെക്ക് ഏവര്‍ക്കും സ്ലാഗതം !!!
ReplyDeleteമുന്‍ വര്‍ഷങ്ങളില്‍ നടത്തിയ പോലെ ബ്ലോഗ്ഗര്‍മാര്‍ക്ക് ഇടയില്‍ വിഴുപ്പലക്കലിനും, പാരവെപ്പിനും കാരണമാക്കിക്കൊണ്ട് സ്ലൂപ്പര് ബ്ലോഗ്ഗര്‍ മത്സരം പൂര്‍വ്വാധികം കോലാഹലത്തോടെ നടത്താന്‍ തീരുമാനിച്ച വിവരം ബ്ലൂലോകം.കോം ഏവരെയും സസന്തോഷപൂര്‍വ്വം അറിയിക്കുന്നു.
ഏവരും പരസ്പരം ചളി വാരി എറിഞ്ഞുകൊണ്ട് ഇതൊരു വന്‍ വിജയമാക്കി മാറ്റണം എന്ന് ഈ മഹാ പ്രസ്ഥാനം താഴ്മയോടെ ആന്ജ്യാപിക്കുന്നു.
സാഹിത്യം ഇല്ലാത്തവരെ എല്ലാം ബ്ലോഗില്‍ നിന്ന് ഓടിക്കാന്‍ നമ്മള് നടത്തിയ ശ്രമം പ്രശംസനീയം ആയിരുന്നല്ലോ. നമ്മുടെ ഇടപെടലുകള്‍ കൊണ്ട് എഴുത്തില്‍ താല്പര്യവും ആഗ്രഹവും മാത്രം കൈമുതല്‍ ആയി ബ്ലോഗിലേക്ക് വന്നവരെ വന്ന വഴിയില്‍ പുല്ല് മുളക്കാത്ത വിധത്തില്‍ ഓടിച്ചു വിടാന്‍ നമുക്ക് കഴിഞ്ഞു. തൊലിക്കട്ടിയില്‍ പിടിച്ചു നിന്ന് എഴുതുന്നവരേയും ബൂലോകത്ത് നിന്ന് ഓടിച്ചു വിട്ടു പുണ്യാഹം തളിച്ച് ബൂലോകം ശുദ്ധം ചെയ്യുവാന്‍ എല്ലാ ബുദ്ധി ജീവികളുടെയും പിന്തുണയും, കുത്തുവാക്കുകകളും ബ്ലൂലോകത്തിനൊപ്പം ഉണ്ടാവും എന്ന പ്രതീക്ഷയോടെ മത്സരത്തിന്റെ നിര്‍ദ്ദേശങ്ങളിലേക്ക് !!!
നിര്‍ദേശങ്ങള്‍ :
01. അവാര്‍ഡിന്റെ പേര് സ്ലൂപ്പര് ബ്ലോഗ്ഗര്‍ എന്നാണെങ്കിലും മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വിഭിന്നമായി ബ്ലോഗ് ഇല്ലാത്തവര്‍ക്കും, ബ്ലോഗ് എന്താണെന്ന് അറിയാത്തവര്‍ക്കും ഇത്തവണ സ്ലൂപ്പര് ബ്ലോഗ്ഗര്‍ മത്സരിക്കാന്‍ മുന്‍ഗണന നല്കുന്നു.
അതായത് കൊപ്ര എന്താണ് എന്ന് കാണുകയോ അറിയുകയോ ചെയ്യാത്തവന് "സൂപ്പര്‍ കൊപ്ര കച്ചവടക്കാരന് ഓഫ് ദി വര്‍ഷം" എന്ന അവാര്‍ഡ് കൊടുക്കുന്ന പോലെ.
02. വോട്ടിംഗ് സുതാര്യം ആണ് എന്ന് ഞങ്ങള്‍ പറയും എങ്കിലും വോട്ടെടുപ്പ് നടക്കുമ്പോള്‍ ആരാണ് ലീഡ് ചെയ്യുന്നത് എന്നോ, ഓരോരുത്തര്‍ക്കും എത്ര വോട്ടാണ് കിട്ടിയത് എന്നോ ഞങ്ങള്‍ പറയില്ല.
03. ഞങ്ങള്‍ക്ക് ഇഷ്ടമല്ലാത്തവരെ ആദ്യ റൗണ്ടില്‍ ഉള്‍പ്പെടുത്തുകയും എന്നാല്‍ അത്തരം കൊഞ്ഞ്യാണന്മാര് എല്ലാം ആദ്യ റൗണ്ടില്‍ തന്നെ വോട്ടു കുറഞ്ഞതിന്റെ പേരില്‍ പുറത്തായി എന്ന് ഞങ്ങള്‍ പ്രഖ്യാപിക്കുന്നതും ആയിരിക്കും.
04. വോട്ടിംഗ് തുടങ്ങുമ്പോള്‍ 1,2,3 സ്ഥാനക്കാരെ പ്രഖ്യാപിക്കും എന്ന് പറയുകയും, എന്നാല്‍ ഫല പ്രഖ്യാപനം വരുമ്പോള്‍ 1,2 സ്ഥാനക്കാരുടെ പേരുകള്‍ മാത്രമേ ഞങ്ങളുടെ വായില്‍ നിന്നും പുറത്തേക്ക് വരികയുള്ളൂ. മൂന്നാം സ്ഥാനക്കാരന്റെ പേര് ഞങ്ങളുടെ തൊണ്ടക്കും നാവിനും ഇടയില്‍ കുടുങ്ങി കിടക്കും.
05. വോട്ടിങ്ങിനായി നിങ്ങള്‍ എല്ലാം വന്നു ഞങ്ങളുടെ സൈറ്റില്‍ ഒരുപാട് ഹിറ്റുകള്‍ സമ്മാനിച്ച ശേഷം ഫല പ്രഖ്യാപന ദിവസം ഞങ്ങള്‍ മുന്‍ക്കൂട്ടി തീരുമാനിച്ച ആളുകളുടെ പേരുകള്‍ "സ്ലൂപ്പര് ബ്ലോഗ്ഗര്‍", "സ്ലൂപ്പര് ബ്ലോഗ്ഗര്‍ ഓടുന്നവന് മുകളിലേക്ക്" എന്നീ തലകെട്ടുകളോടെ പ്രസിദ്ധീകരിക്കുന്നതാണ്.
06. ബ്ലൂലോകത്തിന്റെ തീരുമാനം അന്തിമം ആയിരിക്കും. വല്ല പരാതിയും ഉണ്ടെങ്കില്‍ അത് അറബി കടലില്‍ പോയി നിമഞ്ജനം ചെയ്യുക.
കടന്നു വരൂ, പോരടിക്കൂ, തമ്മില്‍ തല്ലൂ ബ്ലോഗ്ഗര്‍മാരെ !!!
http://absarmohamed.blogspot.in/2012/02/blog-post_14.html
ReplyDeleteബൂലോകത്തിലെ വീക്ഷണ കോണകക്കാര്‍
https://www.facebook.com/kpsukumaran
ReplyDeleteപ്രിയ സുഹൃത്തുക്കളെ ,
2012 സൂപ്പര്‍ ബ്ലോഗ്ഗര്‍ അവാര്‍ഡിന് ഒരു വോട്ടെടുപ്പ് നടക്കുന്ന വിവരം ഞാന്‍ നിങ്ങളെ അറിയിച്ചിരുന്നു. ബ്ലോഗ് , ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍ നെറ്റ്വര്ക്കുകളില് എഴുതുന്നവരില്‍ നിന്നാണ് ഒരാളെ ഇങ്ങനെ വോട്ട് ചെയ്ത് തെരഞ്ഞെടുക്കേണ്ടത്. ഞാന്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി ഓണ്‍ലൈനില്‍ നിരന്തരമായി എഴുതുന്നുണ്ട്. മിക്കവാറും എല്ലാ വിഷയങ്ങളും എഴുതാറുമുണ്ട്. എന്നാല്‍ എന്നെക്കാളും നല്ല ഒരു ബ്ലോഗ്ഗര്‍ക്ക് ആ അവാര്‍ഡ് കിട്ടിക്കോട്ടെ എന്ന് കരുതി ആ മത്സരത്തില്‍ നിന്ന് പിന്മാറിയിരുന്നു. ആ വിവരവും ഞാന്‍ നിങ്ങളെ അറിയിച്ചിരുന്നു.
എന്നാല്‍ ഇപ്പോള്‍ ആ മത്സരത്തില്‍ ഒരു കാര്‍ട്ടൂണിസ്റ്റ്, ആ വോട്ടെടുപ്പില്‍ ബഹുദൂരം മുന്നില്‍ എത്തിയതായാണ് കാണുന്നത്. അദ്ദേഹം ഓണ്‍ലൈനില്‍ എഴുതുന്ന ആളല്ല. വരയ്ക്കുന്ന കാര്‍ട്ടൂണുകളുടെ ഇമേജ് ഒരു സൈറ്റില്‍ അപ്ലോഡ് ചെയ്തതായി കാണുന്നുണ്ട്. എന്നാല്‍ ഒരക്ഷരം ടൈപ്പ് ചെയ്തതായി നെറ്റില്‍ എവിടെയും കാണാന്‍ കഴിഞ്ഞില്ല. സൂപ്പര്‍ കാര്‍ട്ടൂണിസ്റ്റ് എന്ന അവാര്‍ഡ് മാത്രമായിരിക്കും അദ്ദേഹത്തിന് ചേരുക. അദ്ദേഹം സൂപ്പര്‍ ബ്ലോഗ്ഗര്‍ അവാര്‍ഡ് വാങ്ങുന്നത് അനുചിതം ആയിരിക്കും എന്ന് കരുതുന്നതില്‍ തെറ്റില്ല.
അദ്ദേഹവുമായി ഒരു മത്സരം കാഴ്ച വെക്കാന്‍ പോലും കഴിയാത്ത തരത്തില്‍ അഞ്ചാം സ്ഥാനത്താണ് ഞാന്‍ ഉള്ളത്. ആദ്യം മുതലേ അവാര്‍ഡ് ആഗ്രഹിക്കാത്ത എനിക്ക് അതില്‍ പരിഭവവും ഇല്ല. പക്ഷെ ഒരു ബ്ലോഗ്ഗര്ക്കോ ഓണ്‍ലൈന്‍ എഴുത്തുകാരനോ ലഭിക്കേണ്ടതായ അവാര്‍ഡ് ഒരു കാര്‍ട്ടൂണിസ്റ്റിന് ലഭിക്കുന്നത് ശരിയാണോ എന്ന സംശയം ഉണ്ട് താനും. നാളെ (31-12-2012) യാണ് വോട്ടെടുപ്പ് അവസാനിക്കുന്നത്.
അത്കൊണ്ട് നിങ്ങളോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നത്, താഴെക്കാണുന്ന ലിങ്കില്‍ പോയി K.P.Sukuamaran Anjarakandy എന്ന എന്റെ പേരിന് വോട്ട് ചെയ്യണം എന്നാണ്. നിങ്ങള്‍ ചെയ്താല്‍ മാത്രം പോര, നിങ്ങളുടെ സുഹൃത്തുക്കളോട് അങ്ങനെ ചെയ്യാന്‍ പ്രേരിപ്പിക്കുകയും വേണം. അദ്ദേഹം ഏകപക്ഷീയമായി മുന്നേറുമ്പോള്‍ ഒരു മത്സരം കാഴ്ച വെക്കാന്‍ വേണ്ടി മാത്രമാണിത്.
നോ മോര് കമന്റ്......
ReplyDeleteഇവിടെ സംഭവിക്കുക ഏറ്റവും കൂടുതല്‍ ഫ്രണ്ട്സ് ഉള്ളവര്‍ സൂപ്പര്‍ ബ്ലോഗര്‍ ആകും എന്നതാണ്.... ബ്ലോഗ് വായിച്ചവര്‍ വോട്ടു ചെയ്യണം എന്നൊന്നും നിയമമില്ല... ഇവിടെ അമേരിക്കകാരനും, ആഫ്രിക്കക്കാരനും വോട്ടു ചെയ്യാം.... ലിങ്ക് കൊടുത്തിട്ട് ദേ ഇതില്‍ കുത്തിയെക്കൂ എന്ന് പറഞ്ഞാല്‍ മതി.... അവന് വായനക്കാരന് ആവണമെന്നില്ല.... ഏറ്റവും കുറഞ്ഞത് ആ സൈറ്റില്‍ ലോഗിന്‍ ചെയ്താലേ വോട്ടു ചെയ്യാന്‍ കഴിയൂ എന്ന നിഷ്കര്‍ഷ ഉണ്ടായിരുന്നെങ്കില്‍ കുറെ ഒക്കെ അനാവശ്യ വോട്ടിങ്ങുകള്‍ ഒഴിവാക്കാമായിരുന്നു.... ഇവിടെ കമ്പ്യൂട്ടര്‍ ഉള്ള കുറെ ഫ്രണ്ട്സ് ഉണ്ടങ്കില്‍ ആര്‍ക്കും സൂപ്പര്‍ ബ്ലോഗര്‍ ആവാം എന്ന സ്ഥിതി തന്നെ......
ReplyDeleteഒരു നടിയെയെയോ രാഷ്ട്രീയക്കാരനെയോ ഓണ്‍ ലൈന്‍ വോട്ടിങ്ങിലൂടെ തിരഞ്ഞെടുക്കാം.പക്ഷെ അത് പോലെ ഒരു ബ്ലോഗറെ തിരഞ്ഞെടുക്കാനാകുമോ...?. അതിനു ശരിയായ ജഡ്ജിമെന്റ് തന്നെ വേണം. കഷ്ടകാലത്തിന് ഇതില്‍ ഞാനും പെട്ടു. സാരമില്ല ഇതില്‍ കൂടുതലെന്തോ വരാനിരുനതാ. ഇത് കൊണ്ടു അങ്ങ് ഒഴിഞ്ഞു പോയ്ക്കോളും എന്ന് തോന്നുന്നു .
Deleteപണ്ടേ ഇത് ഒരു പറ്റിപ്പിന്റെ മണം അടിച്ചതല്ലേ?.....പിന്നെ വര്‍ഷത്തില്‍ പത്തായിരം രൂപ കൊടുത്ത് ഒരു അവാര്‍ഡ് നല്കിയാല് അതും തനിക്കു ഇഷ്ട്ടക്കാരെ മാത്രം വെച്ച് മലയാള ബ്ലോഗിങ്ങിനെ ഉദ്ധരിക്കാന്‍ ആണ് എന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് സമ്മതിക്കാന്‍ സാധിക്കില്ല ,കാരണം ആ സൈറ്റില്‍ കിട്ടുന്ന ഓരോ ക്ളിക്കിനും കാശ് കിട്ടും എന്നിരിക്കെ?.. ആ സൈറ്റിന് കിട്ടുന്ന പരസ്യങ്ങള്‍ക്കും ഹിറ്റ് കൂട്ടാനും വേണ്ടി നടക്കുന്ന വെറുമൊരു പ്രഹസന നാടകം ആണ് ഇത് എന്ന് ഞാന്‍ പറയുന്നു...എന്നോട് അടി കൂടി കാര്യമില്ല ..
ReplyDeleteഅങ്ങനെ ബ്ലോഗ്ഗര്മാര് മാത്രം മത്സരിച്ചാല്‍ മതിയോ? കമന്റുകള്‍ ഇടുന്നവര്‍ക്ക് ഒരു വിലയും ഇല്ലേ? ഏറ്റവും നല്ല കമന്റുകള്‍ ഇടുന്ന ആളെ ഇവിടെ തിരഞ്ഞെടുക്കാം.
ReplyDeleteആ വിഷയത്തില്‍ താങ്കള്‍ക്കും ഒരു ഫലകത്തിന് വകുപ്പുണ്ട് :)
Deleteഞാന്‍ ഒരു വലിയ സംഭവം ആണെന്നും മത്സരിച്ചാല്‍ മുഴുവന്‍ വോട്ടും എനിക്ക് കിട്ടുമെന്നും നമുക്ക് എല്ലാവര്ക്കും അറിയാവുന്ന കാര്യം തന്നെ. എന്ന് വച്ച് എനിക്ക് അതിന്റെ അഹങ്കാരം ഒന്നും ഇല്ല കേട്ടോ. ഞാന്‍ നടത്തിയ ആദ്യത്തെ പോളിങ്ങില്‍ ഞാന്‍ തന്നെ ആണ് മുഴുവന്‍ വോട്ടുകളും (ശ്!! ആകെ ഒരു വോട്ട്) നേടി വിജയി ആയതു , ആദ്യം വിജയി ആയതു കൊണ്ട് ഇപ്രാവശ്യം മത്സരിക്കുന്നില്ല. ഹി ഹി...
Deleteകാശ് തരൂ എനിക്ക് വോട്ടാന്‍ മുട്ടുന്നു ,ഞാന്‍ രണ്ട് വോട്ട് ഇട്ടതിനു ശേഷം ആണ് ഒരാള്‍ക്ക് ഒരു വോട്ട് കണ്ണില്‍ പെട്ടത് ..എന്റെ രണ്ട് വോട്ടും അസാധു ബീഡിയാക്കൂ
ReplyDeleteഹലോ ബഷീര്‍ ജി , കേള്‍ക്കുന്നുണ്ടോ
ReplyDeleteഅതെ , ആരാണ് ...
ഇത് ഞാനാ , അച്ചായന് , ലണ്ടന്‍ അച്ചായന് ..
ഹ , അച്ചായോ , എന്താ പതിവില്ലാതെ !
അല്ല , ബഷീര്‍ ജി, നമ്മുടെ സൈറ്റില്‍ മത്സരം നടക്കുന്നത് അറിഞ്ഞു കാണുമല്ലോ .
അതെ കണ്ടു , വോട്ടും ചെയ്തു !
അതല്ലന്നെ , നിങ്ങളെ പോലെ നാലാള് മാത്രമേ ചെയ്തിട്ടുള്ളൂ , അത്ര പോര ഹിറ്റ്സ് !!
അതിനു ഇപ്പൊ ???
നിങ്ങടെ ബ്ലോഗില്‍ എന്തേലും എഴുതണം , നിങ്ങള്‍ എന്ത് എഴുതിയാലും നാലാള് തെറിപറയും , അറ്റ്ലീസ്റ്റ് ഒരാളെങ്കിലും എതിര്‍ക്കും !!
മനസ്സിലായി അച്ചായോ , കൊച്ചു കള്ളാ ;), ഞാന്‍ ഏറ്റു !!
--------------------------
#ഇതൊക്കെ നമ്മള് എത്രെ കണ്ടതാ
ഗൊച്ചു ഗള്ളാ ... :)
Deletehttps://www.google.com/search?q=how+to+hack+poll+daddy&ie=utf-8&oe=utf-8&aq=t&rls=org.mozilla:en-US:official&client=firefox-a#q=how+to+hack+polldaddy&hl=en&client=firefox-a&tbo=d&rls=org.mozilla:en-US:official&tbas=0&source=lnt&sa=X&ei=EB_hUN2rMOrkiwL52IHgDQ&ved=0CBgQpwUoAA&bav=on.2,or.r_gc.r_pw.r_qf.&bvm=bv.1355534169,d.cGE&fp=8389ae1529bdf0dc&bpcl=40096503&biw=1024&bih=599
ReplyDeletehttp://polldaddy.com/poll/6789556/
"എന്തൊക്കെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചാലും എന്റെ അറിവില്‍ ബൂലോകം .കോമിന്റെ ഡോ.ജയിംസ് ബ്രൈറ്റും പിന്നണിപ്രവര്‍ത്തകരും മാത്രമേ മലയാള ബ്ലോഗ്ഗിംഗിന്റെ ഉന്നമനമുദ്ദേശിച്ച് ഇത്തരം ക്യാഷ് പ്രൈസോടു കൂടിയ അവാര്‍ഡ് ദാനവുമായി മുന്നോട്ട് പോവുന്നുള്ളൂ << Tht is the real reason we do support him.."
ReplyDeleteThat's True...
ടീവിയിലെ സംഗീത മല്‍സരം sms വഴി വിജയികളെ നിര്ണ്ണയിക്കുന്നത്പോലെ, ഒരു തരം പ്രഹസനമാണ് ഇതും.
ReplyDeleteനല്ല ബ്ലോഗര്‍ അല്ലെങ്കില്‍ സൂപ്പര്‍ ബ്ലോഗര്‍ എന്നത് ആളുകളോട് ഇരന്നു വണങ്ങി വോട്ടു വാങ്ങി വിജയിക്കുന്നതാണോ? അതോ മികച്ച ഒരു ജഡ്ജിംഗ് പാനല്‍ വഴി തെരഞ്ഞെടുക്കെണ്ടതോ ?
അല്പം കാശ് മുടക്കാന്‍ തയ്യാരുന്ടെന്കില് ആര്‍ക്കു വേണേലും അവാര്‍ഡ് നല്കാന് തയ്യാറുള്ള സംഘടനകള്‍ ഇവിടെയുണ്ട്.അതാകും ഇതിനെക്കാള്‍ നല്ലത് എന്ന് തോന്നുന്നു.
ബൂലോകത്ത് കുറിച്ച് ചിലത്
ReplyDeletehttp://1blogan.blogspot.com/2012/12/blog-post.html
This comment has been removed by the author.
Deleteബൂലോകത്തെ കുറിച്ച് പറയണം എന്ന് വിചാരിച്ച ചില കാര്യങ്ങള്‍ പറയാന്‍ ബഷീറിന്റെ ലേഖനം പ്രചോദനമായി,... http://1blogan.blogspot.com/2012/12/blog-post.html
ReplyDelete‘സൂപ്പർ ബ്ലോഗർ മാഹാശ്ചര്യം എനിക്കും അടിപിടി കണ്ടുരസിക്കാം’
ReplyDeleteഇതല്ലേ ജനാധിപത്യം.കൂടുതല്‍ വോട്ട് കിട്ടുന്നയാള്‍ സൂപ്പര്‍ ബ്ലോഗ്ഗര്‍. നമ്മള് ഭരണാധികാരികളെ തിരഞ്ഞെടുക്കുന്നതും ഇങ്ങിനെ തന്നെയല്ലേ? മികച്ച ബ്ലോഗ്ഗറെ തിരഞ്ഞെടുക്കാന്‍ വിദഗ്ദ്ധരുടെ ഒരു പാനലാവും ഭേദം.
ReplyDeleteജോയി കുളനട, ബെര്‍ളി തോമസ്, ജയന് ദാമോദരന്‍, സുകുമാരന്‍ അഞ്ചരക്കണ്ടി, നൗഷാദ് വടക്കേല്‍, ഷബീര്‍ അലി, ഇവരില്‍ ആരെങ്കിലും ആകും വിജയി. പക്ഷെ ബെര്‍ളി തോമസിനെ മാത്രമേ എനിക്ക് അറിയൂ. ബാക്കി ഉള്ളവരുടെ ബ്ലോഗ് ഏതൊക്കെ ആണെന്ന് ലിങ്ക് പറയാമോ? പഠിച്ചിട്ടു അഭിപ്രായം പറയാം.
ReplyDeleteപല ബ്ലോഗുകളും ഒരുമിച്ചു വായിക്കാനും മനസ്സിലാക്കാനും കഴിയുന്ന ഒരു സ്ഥലമാണ് ബൂലോകം അതുകൊണ്ട് തന്നെ ഞാന്‍ ബൂലോകത്തിന്റെ സ്ഥിരം വായക്കരനാണ് .
ReplyDeleteജോയി കുളനടയുടെ വരകള്‍ വളരെ നല്ലതാണ് , ഇന്ന് വരെ അദ്ധേഹത്തിന്റെ ഒരു ബ്ലോഗും ഞാന്‍ വായിച്ചിട്ടില്ല എന്തായാലും എന്റെ വോട്ടു ബെര്ളിക്കാണ്
ഒരു എഴുത്തുകാരന്റെ ബ്ലോഗ്ഗിലേക്കുള്ള ലിങ്ക് പോലും കൊടുക്കാന്‍ ബൂലോകം മടികാണിക്കുന്നു (അതോ ഞാന്‍ കാണാഞ്ഞിട്ടോ)ബൂലോകത്തെ നേര്‍വഴിക്ക് നടത്താന്‍ ഇ-ലോകത്ത് നിന്ന് ചില ശ്രമങ്ങള്‍ അനിവാര്യമാണ്.. എനിക്കു തോന്നിയത് ഇവിടെ പറഞ്ഞിട്ടുണ്ട്
ReplyDeletehttp://1blogan.blogspot.com/2012/12/blog-post.html
രസകരമായ അവതരണം. നന്നായി ആസ്വദിച്ചു..
Deletehttp://boolokam.com/archives/82188
ReplyDelete