December 13, 2012

ജസിന്താ, നീ മരിച്ചാലെന്ത്? ഞങ്ങള്‍ക്ക് റേറ്റിംഗ് കൂടണം

റേറ്റിംഗ് കൂട്ടുന്നതിനു മാധ്യമങ്ങള്‍ക്ക് എന്തൊക്കെ ചെയ്യാന്‍ അവകാശമുണ്ട്‌?. ജസിന്ത സല്‍ദാനയുടെ ആത്മഹത്യയുടെ പശ്ചാത്തലത്തില്‍ ഉയര്‍ന്നു വരുന്ന ഒരു വലിയ ചോദ്യമിതാണ്. കര്‍ണാടക ഉഡുപ്പി  സ്വദേശിനിയായ ജസിന്തയുടെ മരണത്തെക്കുറിച്ച വ്യക്തമായ വിവരങ്ങള്‍ ഇതുവരെ പുറത്തു വന്നിട്ടില്ല. പക്ഷെ അവരുടെ മരണത്തിലേക്ക് നയിച്ച മാധ്യമ നാടകം സംശയാതീതമായി തെളിഞ്ഞിട്ടുണ്ട്. തങ്ങളുടെ രീതികള്‍ കൂടി ചോദ്യം ചെയ്യപ്പെടുമോ എന്ന് ഭയന്നാണോ എന്നറിയില്ല കേരളത്തിലെ മാധ്യമങ്ങള്‍ ആഘോഷിക്കാതെ പോയ ഒരു വാര്‍ത്തയാണിത്. എന്നാല്‍ വിദേശ മാധ്യമങ്ങളില്‍ ചൂട് പിടിച്ച വിവാദങ്ങള്‍ ഈ മരണവുമായി ബന്ധപ്പെട്ടു നടക്കുന്നുണ്ട്. റേറ്റിംഗ് കൂട്ടാന്‍ വേണ്ടി രണ്ടു റേഡിയോ ജോക്കികള്‍ (മാധ്യമ ജോക്കര്‍മാര്‍ എന്നും വിളിക്കാം) നടത്തിയ തമാശ നാടകമാണ് രണ്ടു കുട്ടികളുടെ അമ്മയായ ജസിന്തയുടെ മരണത്തിലേക്ക് നയിച്ചത്. വാര്‍ത്തകള്‍ ശേഖരിക്കുമ്പോഴും അത് പുറത്തു വിടുമ്പോഴും മാധ്യമങ്ങള്‍ പാലിക്കേണ്ട സാമാന്യ മര്യാദകളെക്കുറിച്ച ഗഹനമായ ഒരു വിചാരം ഈ മരണം ആവശ്യപ്പെടുന്നുണ്ട്.

സെലിബ്രിറ്റികളുടെ ഗര്‍ഭമാണ് മാധ്യമങ്ങളിലെ ഹോട്ട് പ്രോപര്‍ട്ടി.  അത് ബ്രിട്ടീഷ് രാജകുമാരിയുടെതാവുമ്പോള്‍ ഡബിള്‍ ഹോട്ടാവും.  സെലിബ്രിറ്റികളുടെ ഗര്‍ഭം നാല് ക്യാമറ വെച്ചു ചിത്രീകരിച്ചു കാശുണ്ടാക്കാനാണ് നമ്മള്‍ നോക്കുന്നത്. പക്ഷെ ബ്രിട്ടീഷ് രാജകുമാരിയുടെ ഗര്‍ഭം പോയിട്ട് കൊട്ടാരത്തിലെ പട്ടിയുടെ ഗര്‍ഭം പോലും മാധ്യമങ്ങള്‍ക്ക് ചിത്രീകരിക്കാന്‍ കിട്ടില്ല. ഗര്‍ഭത്തിന്റെ വാര്‍ത്തകള്‍ കൊണ്ട് വേണം അവര്‍ക്ക് ജീവിച്ചു പോകാന്‍. കെയ്റ്റ് രാജകുമാരിയുടെ വയറു വേദനയുടെയും ഛര്‍ദ്ദിയുടെയും കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ച് പാപ്പരാസി മാധ്യമങ്ങള്‍ എത്തിയത് ലണ്ടനിലെ  കിംഗ്‌ എഡ്വാര്‍ഡ് ആശുപത്രിയിലെ നഴ്സായ പാവം ജസിന്തയുടെ അടുത്താണ്.

രാജകുമാരിയുടെ ഗര്‍ഭ വാര്‍ത്ത  പുറത്തുവന്നതിന്റെ പിറ്റേ ദിവസമാണത്. അതിരാവിലെ ടെലിഫോണ്‍ ഓപ്പറേറ്റര്‍ ഇല്ലാത്തതിനാല്‍ ജസിന്തക്ക് കോള്‍ അറ്റന്‍ഡ് ചെയ്യേണ്ടി വന്നു. എലിസബത്ത്‌ രാജ്ഞിയാണെന്ന് പറഞ്ഞാണ് ഓസ്ട്രേലിയന്‍ 2Day എഫ് എം റേഡിയോയില്‍ നിന്നുള്ള മെല്‍ ഗ്രീഗ് വിളിക്കുന്നത്‌. കൂടെ ചാള്‍സ് രാജകുമാരനായി മൈക്കള്‍ ക്രിസ്റ്റ്യനും. കെയ്റ്റിന്റെ ആരോഗ്യ വിവരങ്ങള്‍ തിരക്കാന്‍ രാജ്ഞി  നേരിട്ട് വിളിച്ചപ്പോള്‍ ജസിന്ത ടെലിഫോണ്‍ തന്റെ സഹപ്രവര്‍ത്തകക്ക് കൈമാറി.  'പേടിക്കാനൊന്നുമില്ല മഹാറാണീ, ഇത് മറ്റേ ഛര്‍ദ്ദിയും അതുമായി ബന്ധപ്പെട്ട ഏനക്കേടുകളുമാണ്'. കെയ്റ്റിന്റെ പരിശോധനയുടെയും ചികിത്സയുടെയും വ്യക്തമായ വിവരങ്ങള്‍ അവള്‍ മണിമണി പോലെ പറഞ്ഞു. ഇടയ്ക്കു കയറി 'ചാള്‍സ് രാജകുമാരനും' ലേറ്റസ്റ്റ് അപ്ഡേറ്റുകള്‍ ചോദിച്ചു. കുഞ്ഞിന്‍റെ അപ്പപ്പനല്ലേ ചോദിക്കുന്നത്. എന്തോന്ന് മറച്ചു വെക്കാന്‍. ചുരുക്കിപ്പറഞ്ഞാല്‍ രാജകുമാരിയുടെ വിശദമായ മെഡിക്കല്‍ റിപ്പോര്‍ട്ട്‌ കിട്ടിയ സന്തോഷത്താല്‍ എഫ് എം റേഡിയോ ടെലിഫോണ്‍ സംഭാഷണം ലൈവായി പുറത്തു വിട്ടു!!.

ഇവര്‍ ജോക്കികള്‍ - മെല്‍ ഗ്രീഗും മൈക്കള്‍ ക്രിസ്റ്റ്യനും

ദുരന്തം ആരംഭിക്കുന്നത് അവിടെയാണ്. മാധ്യമങ്ങള്‍ക്ക് കിട്ടേണ്ടത് കിട്ടി. പക്ഷെ ആ പാവംപിടിച്ച ആശുപത്രി ജീവനക്കാരിയുടെ മാനസിക നിലയും അവളുടെ വിഭ്രാന്തികളും ആരും ഓര്‍ത്തില്ല. ഇത്തരമൊരു വാര്‍ത്തയുടെ സമ്മര്‍ദ്ദം അവളുടെ ജീവിതത്തെ എങ്ങിനെ ദുരന്തപൂര്‍ണമാക്കുമെന്നു ഒരു നിമിഷം ഓര്‍ത്തിരുന്നുവെങ്കില്‍ ആ ടെലിഫോണ്‍ സംഭാഷണം ഇല്ലാതെ തന്നെ എഫ് എം സ്റ്റേഷന് അതൊരു വാര്‍ത്ത‍യാക്കാമായിരുന്നു. ഉറവിടം വെളിപ്പെടുത്താത്ത ആയിരക്കണക്കിന് വാര്‍ത്തകള്‍ ദിവസവും പുറത്തു വരുന്നുണ്ട്. അത്തരമൊരു വാര്‍ത്തയാക്കി അതിനെ മാറ്റുകയായിരുന്നു മാധ്യമ നൈതികതയുടെ തരിമ്പെങ്കിലും അവശേഷിക്കുന്നുവെങ്കില്‍ അവര്‍ ചെയ്യേണ്ടിയിരുന്നത്. പക്ഷെ അതുണ്ടായില്ല. വാര്‍ത്തകളുടെ ലോകം ഇതാണ്. അവിടെ ധര്‍മവും നൈതികതയുമില്ല. ആര് മുന്നിലെത്തുന്നു എന്നത് മാത്രമാണ് അവിടത്തെ നൈതികത.

ഈ ടെലിഫോണ്‍ നാടകം ഒരു തൂങ്ങി മരണത്തില്‍ കലാശിക്കുമെന്ന് ഓസ്ട്രേലിയന്‍ റേഡിയോയിലെ അവതാരകര്‍ കരുതിയിരിക്കില്ല എന്നത് നേരാണ്. അവരെ രണ്ടു പേരെ മാത്രമായി കുറ്റപ്പെടുത്തേണ്ട ഒരു വിഷയവുമല്ലിത്. ടെലിഫോണ്‍ സംഭാഷണം പുറത്തു വിട്ടപ്പോള്‍ ജസിന്ത അനുഭവിച്ച മാനസിക വിഭ്രാന്തി തന്നെയാണ് ഇപ്പോളവരും അനുഭവിക്കുന്നത്.  ഈ മരണം ജസിന്തയുടെ കുടുംബത്തെയെന്ന പോലെ  ആ രണ്ടു അവതാരകരുടെയും ജീവിതത്തെത്തന്നെ മാറ്റിമറിക്കും എന്നതും ഉറപ്പാണ്.

ജോക്കികള്‍ കുമ്പസരിക്കുന്നത് കാണുക.

ഇത്തരമൊരു ദുരന്തം പ്രതീക്ഷിച്ചിരുന്നില്ല എന്നാണു പൊട്ടിക്കരഞ്ഞു കൊണ്ട് മെല്‍ ഗ്രീഗും മൈക്കല്‍ ക്രിസ്റ്റ്യനും പറഞ്ഞത്. സത്യമായിരിക്കാം. മാധ്യമ രംഗത്ത്‌ നിലവിലുള്ള രീതികള്‍ തന്നെയാണ് അവരും പരീക്ഷിച്ചത്. ഇത്തരം വ്യാജ കോളുകളും വാര്‍ത്ത ചോര്‍ത്തലുകളുമൊക്കെ പതിവ് സംഭവങ്ങളാണ്. മലയാള ടി വി കളിലും ഇത്തരം ആള്‍മാറാട്ട വിളികളുടെ പ്രോഗ്രാമുകള്‍ ഉണ്ട്. ഫോണ്‍കോളുകള്‍ കൊണ്ടുള്ള റേറ്റിംഗ് കളികളും അവര്‍ക്ക് അപരിചതമല്ല. ബക്കിംഗ് ഹാം കൊട്ടാരത്തിലേക്ക് എത്താന്‍ മാത്രമുള്ള വകുപ്പുകള്‍ അവരുടെ കയ്യില്‍ ഇല്ല എന്നേയുള്ളൂ. അതുകൊണ്ട് തന്നെ റേഡിയോ ജോക്കികളായ ഈ രണ്ടു പേരെ മാത്രം 'തൂക്കിലേറ്റു'ന്നതില്‍ അര്‍ത്ഥമില്ല. പക്ഷെ ജസിന്തയുടെ മരണം വാര്‍ത്തകള്‍ ശേഖരിക്കുമ്പോള്‍ പാലിക്കേണ്ട മിനിമം മര്യാദകളെക്കുറിച്ച ഒരു പുനര്‍വിചിന്തനത്തിന് മാധ്യമങ്ങളെ പ്രേരിപ്പിച്ചേ തീരൂ.

ഈ മരണത്തെത്തുടര്‍ന്ന് 2Day എഫ് എം സ്റ്റേഷനും അതുള്‍ക്കൊള്ളുന്ന മാധ്യമ ഗ്രൂപ്പും  അവര്‍ക്ക് ചെയ്യാവുന്നതെല്ലാം ചെയ്യുമെന്ന് പറഞ്ഞിട്ടുണ്ട്. ഇത്തരം വ്യാജഫോണ്‍ കോളുകള്‍ കൊണ്ടുള്ള ഒരു പരിപാടിയും  ഇനി മേലാല്‍ തങ്ങള്‍ പ്രക്ഷേപണം ചെയ്യില്ല എന്ന് അവര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. അവരുടെ ക്രിസ്തുമസ് ആഘോഷ പരിപാടികള്‍ നിര്‍ത്തിവെക്കുകയും ചെയ്തു. മാത്രമല്ല ഈ വാര്‍ത്ത പ്രക്ഷേപണം ചെയ്ത ദിവസം മുതല്‍ വര്‍ഷാന്ത്യം വരെയുള്ള അവരുടെ വരുമാനം ജസീന്തയുടെ കുടുംബത്തിന് നല്‍കുമെന്നും പ്രഖ്യാപിച്ചു. മിനിമം അഞ്ചു ലക്ഷം ഓസ്ട്രേലിയന്‍ ഡോളര്‍ നല്‍കുമെന്നാണ് അവര്‍ വാഗ്ദാനം ചെയ്തിട്ടുള്ളത്. അത്രയും നല്ലത്. 

വര്‍ത്തമാനം Dec 13, 2012


മലയാളം ന്യൂസ് Dec 13, 2012

പോസ്റ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ട് അടക്കം ജസിന്തയുടെ മരണത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ഇനിയും പുറത്തു വരാനാണിരിക്കുന്നത്. ഒരാത്മഹത്യയിലേക്ക് നയിക്കുമാറ്‌ അവരുടെ മേല്‍ ആരൊക്കെ സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ട് എന്നതും അറിയേണ്ടതുണ്ട്. ഈ  നാല്പത്തിയാറുകാരി എഴുതിവെച്ചു എന്ന് പറയപ്പെടുന്ന ആത്മഹത്യാക്കുറിപ്പിലെ വിവരങ്ങളും പുറത്തു വരണം. ആശുപത്രി അധികൃതരില്‍ നിന്നും ജസിന്തയുടെ മേല്‍ കൂടുതല്‍ സമ്മര്‍ദ്ധങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്നതും പരിശോധിക്കപ്പെടേണ്ടതാണ്. ടെലിഫോണ്‍ സംഭാഷണം പുറത്തു വന്ന ശേഷം ബക്കിംഗ് ഹാം കൊട്ടാരത്തില്‍ നിന്ന് പ്രത്യേക നിയമ നടപടികളൊന്നും എടുത്തിരുന്നില്ല എന്നാണ്  പറയപ്പെടുന്നത്‌. അവരെ സംബന്ധിച്ചിടത്തോളം ഇതൊക്കെ പതിവുകാര്യങ്ങളാണ്.  ഡയാന രാജകുമാരി ജീവിച്ചിരുന്ന കാലത്തെ ചൂടന്‍ സംഭവങ്ങളുമായി തട്ടിച്ചു നോക്കുമ്പോള്‍ ഇതൊക്കെ ചീള് കേസുകള്‍.. മാധ്യമ പാപ്പരാസികളുടെ നിരന്തരമായ വേട്ടയാടലിന്റെ രക്തസാക്ഷിയായിരുന്നു ഡയാന. അവരുടെ ദാരുണ മരണത്തില്‍ കലാശിച്ച കാറപകടത്തിന്റെ പ്രധാന കാരണക്കാര്‍ തന്നെ ഗോസിപ്പുകള്‍ക്ക് പിറകെ പേപ്പട്ടികളെപ്പോലെ ഓടിയ പാപ്പരാസികളായിരുന്നു.

ലോകത്ത് നടക്കുന്ന സംഭവങ്ങള്‍ വായനക്കാരിലേക്കും പ്രേക്ഷകരിലേക്കും എത്തിക്കുക എന്നതാണ് മാധ്യമങ്ങളുടെ പ്രാഥമിക ധര്‍മം. ഉള്ള വാര്‍ത്തകളെ പ്രകാശിപ്പിക്കുക എന്നതിനപ്പുറം ഇല്ലാത്ത വാര്‍ത്തകളെ 'സൃഷ്ടിച്ചെടുക്കേണ്ട' ഉത്തരവാദിത്വം അവര്‍ക്കില്ല. റേറ്റിംഗ് ചാര്‍ട്ടുകളിലും റീഡര്‍ഷിപ്പ് സര്‍വേകളിലും മുന്നിലെത്തുന്നതിനു വേണ്ടി എന്തും ചെയ്യുക എന്ന നിലവാരത്തിലേക്ക് മാധ്യമ പ്രവര്‍ത്തകര്‍ എത്തുമ്പോഴാണ് എലിസബത്ത് രാജ്ഞിയുടെ പേരില്‍ ആള്‍മാറാട്ടം നടത്തേണ്ടി വരുന്നത്. ജസിന്തയുടെ മരണം ഒരൊറ്റപ്പെട്ട ആത്മഹത്യയല്ല, മരിച്ചുകൊണ്ടിരിക്കുന്ന മാധ്യമ നൈതികതയെക്കുറിച്ച് വ്യാകുലപ്പെടേണ്ട ചോദ്യങ്ങളുയര്‍ത്തുന്ന ഒരു സാംസ്കാരിക വിഷയമാണ്.

Related Posts
ബ്ലെസ്സീ, ബ്ലൂ സീ എന്ന് വിളിപ്പിക്കരുത്
റിപ്പോര്‍ട്ടര്‍ ടി വിയുടെ ചെറ്റത്തരം
ചാനല്‍ ചര്‍ച്ചക്കാരുടെ കൂട്ടക്കൊല
വാര്‍ത്ത വായിക്കുമ്പോള്‍ കരയാന്‍ പാടുണ്ടോ? 
കവര്‍ സ്റ്റോറിക്കാരീ, ഓടരുത് !!

42 comments:

 1. വളരെ നന്നായിരിക്കുന്നു

  ReplyDelete
 2. ഈ വിഷയം താങ്കള്‍ മൂലമാണ് ഞാന്‍ വായിക്കുന്നതു തന്നെ , വാളകം വിഷയത്തില്‍ നമ്മുടെ പിള്ളക്ക് കിട്ടിയതിന്റെ ഒരു വലിയ പതിപ്പ് . എങ്കിലും ആ റേഡിയോക്കാരെ അംഗീകരിക്കുന്നു കാരണം കേസ് ഒക്കെ ആകുന്നതിനു മുന്‍പേ നഷ്ടപരിഹാരം നല്കാന്‍ തയ്യാറായല്ലോ . അതൊന്നും ഒരു പരിഹാരമാല്ലെങ്കിലും

  ReplyDelete
 3. നമ്മുടെ മാധ്യമ പടയും ഇതില്‍ നിന്നും അധികം ധൂരമല്ല ... അവരും ഇത് പോലെ തന്നെ അല്ലെ പ്രവര്‍ത്തിക്കുന്നത് ...

  ReplyDelete
 4. ലോകത്ത് നടക്കുന്ന സംഭവങ്ങള്‍ വായനക്കാരിലേക്കും പ്രേക്ഷകരിലേക്കും എത്തിക്കുക എന്നതാണ് മാധ്യമങ്ങളുടെ പ്രാഥമിക ധര്‍മം. ഉള്ള വാര്‍ത്തകളെ പ്രകാശിപ്പിക്കുക എന്നതിനപ്പുറം ഇല്ലാത്ത വാര്‍ത്തകളെ 'സൃഷ്ടിച്ചെടുക്കേണ്ട' ഉത്തരവാദിത്വം അവര്‍ക്കില്ല.

  ReplyDelete
 5. ഈ വാര്‍ത്ത‍യുടെ വിശദ വിവരങ്ങള്‍ ഇപ്പോഴാണ് അറിയുന്നത്. കൊച്ചു കൊച്ചു കാര്യങ്ങള്‍ക്ക് വലിയ ബഹളങ്ങള്‍ ഉണ്ടാക്കുന്ന നമ്മുടെ മാധ്യമങ്ങളെല്ലാം എവിപ്പോയി. ഒരിന്ദ്യക്കാരിയുടെ മരണം ഇങ്ങനെ അവഗനിക്കപ്പ്പെടാമോ?

  ReplyDelete
 6. ബഷീര്ക, മരിച്ച ജസീന്തയുടെ മക്കളാണോ ആ ഫോട്ടോയില്‍ കാണുന്നത്?

  ReplyDelete
  Replies
  1. അതെ, ജസിന്തയുടെ മക്കളാണ്. Junal (17) & Lisha (14)

   Delete
 7. നന്നായി പറഞ്ഞു. റേഡിയോ മാധ്യമ കോമാളികള്‍ നടത്തുന്ന മര്യാദകെട്ട പരിപാടികള്‍ നാം ഒരുപാട് കാണാറുണ്ട്‌.., എന്നിട്ട് അവസാനം ഒരു ക്യാമറ കാണിച്ചു കൊടുക്കലുണ്ട്, മോന്തായത്ത്ന്ന് കയ്യെടുക്കില്ല. ആളുകളില്‍ അവശേഷിക്കുന്ന അവസാനത്തെ നന്മയും സര്‍ഫിട്ട് ഉരച്ചു കഴുകി അവിടെ മുഴുവന്‍ ചരക്കല്ല് നിറക്കുന്ന സമൂഹവിരുദ്ധതയാണിത്‌., ഒരിക്കല്‍ സൂര്യ ടിവി ഒരു കോമാളി പരിപാടി കാണിച്ചു. കണ്ണു കാണാത്ത നീണ്ടു മെലിഞ്ഞ ഒരു ചെറുപ്പക്കാരന്‍ (കറുത്ത കണ്ണടയും വെളുത്ത ചൂരലുമുണ്ട്) തിരക്കേറിയ നഗരത്തിലെ പ്രധാന പാതകളിലൊന്ന് മുറിച്ചു കടക്കാന്‍ പ്രയാസപ്പെടുന്നു. ഒരു മധ്യവയസ്കന്‍ വന്ന് അയാളെ റോഡ്‌ മുറിച്ചു കടക്കാന്‍ സഹായിക്കുന്നു. മറുപുറത്തെത്താന്‍ നേരത്ത് വീണു കിടക്കുന്ന ഒരമ്പത് പൈസ തുട്ടില്‍ വടി കൊണ്ട് കുത്തുന്നു, ഇതെന്താ നോക്കൂ ഒരമ്പത് പൈസയല്ലേ കിടക്കുന്നത്? സഹായിച്ചയാളുടെ അമ്പരപ്പ്‌ മാറുന്നതിന് മുന്‍പ്‌ 'അന്ധന്‍' ഒരു ക്യാമറയിലേക്ക് ചൂണ്ടുന്നു. ആ നല്ല മനുഷ്യന്‍ ജാള്യത്തിന്‍റെ മറവിലേക്ക് മാറുന്നു. എനിക്കുറപ്പുണ്ട്, പിന്നീട് അയാള്‍ ഇത് പോലെയുള്ള ചില്ലറ സഹായങ്ങള്‍ ഒരു നൂറു വട്ടം ചിന്തിച്ചതിനു ശേഷം മാത്രമേ ചെയ്തിട്ടുണ്ടായിരിക്കുകയുള്ളൂ.
  ജനങ്ങളുടെ അഭിമാനം കരുവാക്കിക്കൊണ്ട് നടത്തുന്ന ഇത്തരം ചൂത്‌കളി നിയമം മൂലം നിരോധിക്കുന്നത് കൊണ്ട് പ്രത്യേകിച്ച് ഒന്നും സംഭവിക്കാനില്ല.
  ഈ ബ്ലോഗിനും ആ എഴുത്തിനും ഒരിക്കല്‍ കൂടി ആശംസകള്‍

  ReplyDelete
  Replies
  1. അതെ AZ, ഇത്തരം കോമാളിത്തരത്തിനാണത്രേ ഇപ്പോള്‍ മാര്‍ക്കറ്റ്. ഇക്കിളി മനസ്സുകളില്‍ ഒരിറ്റു തമാശ ജനിപ്പിക്കുന്നതിന് വേണ്ടി പാവം മനുഷ്യരുടെ അഭിമാനം കൊണ്ടൊരു കളി. ഇവിടെ ആ കളി ഒരു ജീവനെടുത്തു.

   Delete
  2. കെ.എ.ലത്തീഫ്, വടക്കാഞ്ചേരിDecember 20, 2012 at 12:05 PM

   സൂര്യ ടിവി കാണിച്ചപ്പോൾ കോമാളിത്തം. ഇതും ഇതിലും തറയും ' ജസ്റ്റ് ഫോർ ലൊഫ്സ് ' എന്ന പേരിൽ സായിപ്പ് കാണിച്ചാൽ നമ്മളിരുന്ന് ചിരിക്കും !!

   Delete
 8. കേരളത്തിലെ മാധ്യമങ്ങളും കണ്ടുപടിക്കട്ടെ .... :)

  ReplyDelete
 9. അവർ കുമ്പസരിക്കാനും ഇനി മേലിൽ ഇത്തരം പ്രവർത്തികളുണ്ടാവില്ലെന്നും പറഞ്ഞു, നഷ്ടപരിഹാരം നൽകാനും തയ്യാറായി. ഭാരത സാംസ്കാരം തലയിലേറ്റി നടക്കുന്ന നമ്മുടെ മീഡിയക്കാരിൽ നിന്ന് ഇത് പ്രതീക്ഷിക്കാമൊ? അല്ലെങ്കിലും നഷ്ടപരിഹാരങ്ങളൊക്കെ മറ്റുള്ളവർക്ക് പറഞ്ഞതാണ്. ഓസ്ട്രേലിയയിൽ തീവ്രവാദത്തിൽ കുടുങ്ങിയ ഇന്ത്യൻ ഡോക്ടർക്ക് നൽകിയ നഷ്ടപരിഹാരത്തുക ഇന്ത്യയിലുള്ള അതുപോലെ മാനഹാനി സംഭവിക്കുന്നവർക്ക് ലഭിക്കുമൊ? നഷ്ടപരിഹാരത്തെ കുറിച്ച് ചിന്തിക്കാൻ പോലും നമുക്കാവുന്നില്ല.

  ReplyDelete
 10. എല്ലാം കച്ചവടമാക്കപെട്ട കാലഘട്ടത്തില്‍ മാധ്യമ നൈതികത എന്നൊന്നില്ല ! വായനക്കാരാ സുഖിപ്പിക്കുന്ന വാര്‍ത്തകള്‍ ചമാച്ചോ വിവാദങ്ങള്‍ സൃഷ്ടിച്ചോ ആണ് കംപോളത്തില്‍ വാര്‍ത്തകള്‍ വില്‍പ്പനക്ക് വെക്കുന്നത്. അവിടെ മറ്റാരുടെ സ്വകാര്യതയോ, മാനമോ പോയാലും നമുക്ക് കിട്ടേണ്ടത് കിട്ടണം എന്നിടത് മാധ്യമ ധര്‍മ അവസാനിക്കുന്നു. യഥാര്‍ത്ഥ ജേര്‍ണലിസം അന്യം നിന്നുപോവുകയും നിലവിലെ ജേര്‍ണലിസം ആണ് യധാര്തമെന്നു തെട്ടിധരിപ്പിക്കപെടുകയും ചെയ്യുന്ന ഒരു മീഡിയ പ്രവര്‍ത്തനമാണ് പുതിയ തലമുറയെ നയിക്കുന്നത്.....! അവിടെ പ്രസവങ്ങള്‍ വരെ വാര്‍ത്തകള്‍ക്ക് ആഘോഷമാണ് !!! സ്ത്രീ പീഡനങ്ങള്‍ ഇക്കിളി വാര്‍ത്തകള്‍ ആണ് !!

  ReplyDelete
 11. ജസിന്തയുടെ മരണം ഒരൊറ്റപ്പെട്ട ആത്മഹത്യയല്ല, മരിച്ചുകൊണ്ടിരിക്കുന്ന മാധ്യമ നൈതികതയെക്കുറിച്ച് വ്യാകുലപ്പെടേണ്ട ചോദ്യങ്ങളുയര്‍ത്തുന്ന ഒരു സാംസ്കാരിക വിഷയമാണ്.
  വളരെ നല്ല ലേഖനം. വസ്തുനിഷ്ടമായ വിലയിരുത്തല്‍ .ആശംസകള്‍

  ReplyDelete
 12. തെറ്റ് എല്ലാരുടെ പക്ഷത്തും ഉണ്ട് , ഇതൊക്കെ മാധ്യമ രംഗത്ത്‌ സ്ഥിരം നടക്കുന്ന ഏര്‍പ്പാട് തന്നെ; ഇങ്ങനെ വല്ല ഗുലുമാലിലും ചെന്ന് ചാടുമ്പോള്‍ മാത്രം ശ്രദ്ധിക്കപ്പെടുന്നു എന്ന് മാത്രം. എന്തായാലും ഇത് മാധ്യമ ലോകത്തിനു ഒരു പാഠമായിരിക്കട്ടെ നഴ്സുമാര്‍ക്കും.
  തോന്നിവാസം ചെയ്തിട്ട് നാലാം പേജിന്റെ ഇടതു വശത്ത് രണ്ടു സെന്റിമീറ്റര്‍ കോളത്തില്‍ ഖേദം പ്രകടിപ്പിക്കുന്ന മലയാളം പത്രങ്ങളേ ഒക്കെ ആലോചിക്കുമ്പോള്‍ ഇവരൊക്കെ എത്രയോ ഭേദം.

  ReplyDelete
 13. ബഷീരിക്ക, അങ്ങയുടെ എഴുത്തിലൂടെയാണ് ഇ വാര്‍ത്തയുടെ മുഴുവന്‍ കാര്യങ്ങളും അറിയാന്‍ സാധിച്ചത്, വളരെ നന്ദി, ഇനിയും ഇതുപോലെ ഉള്ളവ എഴുതുക, കാത്തിരിക്കുന്നു. അടുത്ത വാര്‍ത്തക്ക് വേണ്ടി.

  ReplyDelete
 14. there is something to blame on Media, but still i dont understand why she commit suicide just bcz this prank call. she did nothing wrong, just connected the call to her colleague, she is the one who talk to the media not jacintha.

  ReplyDelete
  Replies
  1. she did nothing wrong, but UK media was rudely criticizing those girls. you know that?

   Delete
 15. കാള പെറ്റു എന്നുകേട്ടാല്‍ കയര്‍ എടുക്കുന്നവരാണ് എല്ലാ മാധ്യമ പ്രവര്‍ത്തകരും (ഇതില്‍ എല്ലാം ഒന്നിനൊന്നു മെച്ചം) ,അതില്‍ മലയാളിയും യൂറോപ്യനും ഒരു പോലെയാ......അവസാനം വേശ്യയുടെ ചാരിത്ര പ്രസംഗം പോലെ ഒരു കുംബസരിക്കലും ......അത് കൊണ്ടാണ് ഈ ശവം തീനികളെ കിട്ടുനെടുത്ത് വെചെല്ലാം ജനം കല്ലെറിയുന്നത് ......കണ്ടു പഠിക്കാത്തവര്‍ കൊണ്ടേ പഠിക്കൂ....

  ReplyDelete
 16. ഈ മരണത്തെത്തുടര്‍ന്ന് 2Day എഫ് എം സ്റ്റേഷനും അതുള്‍ക്കൊള്ളുന്ന മാധ്യമ ഗ്രൂപ്പും അവര്‍ക്ക് ചെയ്യാവുന്നതെല്ലാം ചെയ്യുമെന്ന് പറഞ്ഞിട്ടുണ്ട്. ഇത്തരം വ്യാജഫോണ്‍ കോളുകള്‍ കൊണ്ടുള്ള ഒരു പരിപാടിയും ഇനി മേലാല്‍ തങ്ങള്‍ പ്രക്ഷേപണം ചെയ്യില്ല എന്ന് അവര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. GOOD..

  ReplyDelete
 17. മുതലക്കണ്ണീര്‍! >>..പ്രക്ഷേപണം ചെയ്ത ദിവസം മുതല്‍ വര്‍ഷാന്ത്യം വരെയുള്ള അവരുടെ വരുമാനം..<< wow!! ഒരു അന്ജെട്ടു മാസത്തെ ശമ്പളമെങ്കിലും കാണുമല്ലേ?

  നന്നായിട്ടെഴുതി.. ഇത് രണ്ടു ജോക്കികളുടെ ചുമലില്‍ മാത്രം കയറ്റിവെക്കേണ്ടതല്ല, അഴുകിക്കൊണ്ടിരിക്കുന്ന ഒരു മാധ്യമ സംസ്കാരത്തിനാണ് ഇവിടെ ഉത്തരവാദിത്തം.. മര്‍ഡോക്കിന്റെ ന്യൂസ്‌ ഓഫ് ദി വേള്‍ഡ്നെ ചുറ്റിപ്പറ്റിയുള്ള ഫോണ്‍ ചോര്‍ത്തല്‍ കേസില്‍ സുപ്രധാന വിധിക്ക് ശേഷം മറ്റൊരിരകൂടി :(

  ReplyDelete
 18. ബഷീര്ക, ഇത്തരം പോസ്റ്റുകളാണ് നിങ്ങളുടെ മാസ്റ്റര്‍ പീസ്. പത്രങ്ങളില്‍ നിന്നും ചാനലുകളിലും കിട്ടാത്ത വാര്‍ത്തകള്‍ വിശകലനം ചെയ്യുന്ന ഇത്തരം പോസ്റ്റുകള്‍ തുടര്‍ന്നും എഴുതുക

  ReplyDelete
 19. ഈ ചെറിയ കാര്യത്തിന് കയറി ആത്മഹത്യ ചെയ്യാന്‍ ആര് പറഞ്ഞു... ഇത്രയും ലോല മനസ്സുള്ളവരെങ്ങനെ ആളുകളുടെ പള്ളക്ക് സൂചി കയറ്റും..

  ReplyDelete
 20. >>> ലോകത്ത് നടക്കുന്ന സംഭവങ്ങള്‍ വായനക്കാരിലേക്കും പ്രേക്ഷകരിലേക്കും എത്തിക്കുക എന്നതാണ് മാധ്യമങ്ങളുടെ പ്രാഥമിക ധര്‍മം. ഉള്ള വാര്‍ത്തകളെ പ്രകാശിപ്പിക്കുക എന്നതിനപ്പുറം ഇല്ലാത്ത വാര്‍ത്തകളെ 'സൃഷ്ടിച്ചെടുക്കേണ്ട' ഉത്തരവാദിത്വം അവര്‍ക്കില്ല. <<<< well said

  ReplyDelete
 21. മാധ്യമ ധര്‍മം നിറ-വേറ്റു-ന്നവര്‍ !!!!!!!!!!! പോസ്റ്റ്‌ നന്നായി .

  ReplyDelete
 22. ആ സ്ത്രീ ഒരു പമ്പര വിഡ് ഡി ആയിരുന്നു എന്നാണു എനിക്ക് തോന്നുന്നത് , നിസ്സാരമായ ഒരു കാര്യം, ആരെങ്കിലും പ്രിന്‍സ് ചാള്‍സ് എന്നും പറഞ്ഞു വിളിച്ചാല്‍ ഉടനെ വിളമ്പുക , ഉടനെ തൂങ്ങിച്ച്ചാകുക ഇതൊക്കെ അവിശ്വസനീയം ആയി തോന്നുന്നു മോങ്ങാന്‍ ഇരുന്ന അവരുടെ തലയില്‍ ഒരു തേങ്ങ വീണു എന്നാണു മനസ്സിലാക്കേണ്ടത് , ചാള്‍സിന്റെ ശബ്ദം ഒക്കെ അറിയേണ്ടതല്ലേ , ഇവിടെ ഉമ്മന്‍ ചാണ്ടി എന്നും പറഞ്ഞു വിളിച്ചാല്‍ നമ്മള്‍ സംശയിക്കുക അല്ലെവേണ്ടാത് , മാധ്യമ സദാചാരം നില്‍ക്കട്ടെ അവര്‍ക്ക് എത്തിക്സ് ഒന്നും ഇല്ല സെന്സേഷനാല്‍ ന്യൂസ് ആണ് വേണ്ടത് , ഇവിടെ ആയിരുന്നു സംഭവം എങ്കില്‍ ഒരു അപോളാജി പോലും പ്രതീക്ഷിക്കണ്ട

  ReplyDelete
 23. കെയ്റ്റിന്റെ ആരോഗ്യ വിവരങ്ങള്‍ തിരക്കാന്‍ രാജ്ഞി നേരിട്ട് വിളിച്ചപ്പോള്‍ ജസിന്ത ടെലിഫോണ്‍ തന്റെ സഹപ്രവര്‍ത്തകക്ക് കൈമാറി.
  ----------------

  ഇവിടെ ജസീന്തക്ക്‌ മനോവിഷമം വരേണ്ട കാര്യമെന്തായിരിരുന്നു. ?
  സഹപ്രവര്‍ത്തകയാണല്ലൊ വിവരങ്ങള്‍ പങ്കുവയ്ക്കുന്നത്‌ ജോക്കികളുമായി. ! ആ സഹപ്രവര്‍ത്തക ജീവിച്ചിരിപ്പുണ്ടോ ഇപ്പോഴും ?

  ReplyDelete
  Replies
  1. മനോവിഷമം വരേണ്ട കാര്യമില്ലായിരുന്നു എന്ന് കമന്റ് എഴുതാന്‍ കഴിയും. അതുപോലുള്ള ഒരവസ്ഥ വരുമ്പോഴേ അതിന്റെ വിവരം അറിയൂ. പ്രസംഗിക്കരുത് മാഷെ

   Delete
  2. Mr. rp, ഒരുകുറ്റവും ചെയ്ത ചെയ്യാത്തവര്‍ക്കും അവസ്തയോ ???? പ്രസംഗം ഞാനാണോ ചെയ്യുന്നത്‌ ?

   Delete
 24. See this report - the Guardian

  Jacintha Saldanha suicide note criticised hospital staff
  One of three apparent suicide notes left by the nurse at the centre of the royal hoax phone call criticised staff at the King Edward VII hospital where she worked, the Guardian has learned.

  The dead woman's family has been given typed copies of the three handwritten notes by the police and has read the contents, the Guardian has been told.

  One note deals with the hoax call by the DJs from 2Day FM, another details her requests for her funeral, and the third addresses her employers, the hospital, and contains criticism of staff there, the Guardian understands from two separate sources.

  ReplyDelete
 25. ഓസ്‌ട്രേലിയന്‍ എഫ് എം മാപ്പു പറഞ്ഞു നഷ്ടപരിഹാരം നല്കാന്‍ തയ്യാറായി. ഐ എസ് ആര്‍ ഒ ചാരക്കേസ് സൃഷ്ടിച്ച മലയാളം പത്രങ്ങള്‍ മാപ്പ് പോയിട്ട് പിന്നീട് സംഭവം പൂര്‍ണ തെറ്റായിരുന്നെന്ന് വാര്‍ത്ത പോലും നല്കാന്‍ തയ്യാറായിട്ടില്ല. അവിടെ പാപ്പരാസി. ഇവിടെ സുപ്രഭാതം

  ReplyDelete
 26. ഇത് പ്രേക്ഷകരെ രസിപ്പിക്കുന്നതിനു വേണ്ടി എന്ത് തോനിയവസവും ചെയ്യുന്ന മാദ്യമ ധര്‍മം ..
  മലയാള ചാനലുകാര്‍ക് ഇത് ഒരു പാഠമാണ്

  ReplyDelete
 27. വളരെ ഗൗരവമുള്ള വിഷയം

  ReplyDelete
 28. >>>>സെലിബ്രിറ്റികളുടെ ഗര്‍ഭമാണ് മാധ്യമങ്ങളിലെ ഹോട്ട് പ്രോപര്‍ട്ടി. അത് ബ്രിട്ടീഷ് രാജകുമാരിയുടെതാവുമ്പോള്‍ ഡബിള്‍ ഹോട്ടാവും. സെലിബ്രിറ്റികളുടെ ഗര്‍ഭം നാല് ക്യാമറ വെച്ചു ചിത്രീകരിച്ചു കാശുണ്ടാക്കാനാണ് നമ്മള്‍ നോക്കുന്നത്.<<<

  സെലിബ്രിറ്റികളുടെ ഗര്‍ഭം നാല് ക്യാമറ വെച്ചു ചിത്രീകരിച്ചു കാശുണ്ടുക്കുനു എന്നാരോപിക്കുന്ന താങ്കള്‍ ചെയ്യുന്നതും ഇതു തന്നെയല്ലേ? എന്താണു ചിത്രീകരിച്ചതെന്നറിയാതെ വെറും ഊഹാപോഹം നടത്തി അതേക്കുറിച്ച് മാദ്ധ്യങ്ങളില്‍ ലേഖനമെഴുതി കാശുണ്ടാക്കിയതില്‍ താങ്കളും പെടില്ലേ? ഏത് കാര്യവും പൊടിപ്പും തൊങ്ങലും വച്ച് വിളമ്പി റേറ്റിംഗ് കൂട്ടാന്‍ ശ്രമിക്കുന്നതില്‍ താങ്കളുമില്ലേ? ഇതുപോലെ റേറ്റിംഗ് കൂട്ടാന്‍ ഷാഹിന ശ്രമിച്ച് ഇപ്പോള്‍ ഊരാക്കുടുക്കില്‍ അകപ്പെട്ടിട്ടും അതില്‍ പോലും കച്ചട സാധ്യത ആരാഞ്ഞ താങ്കളും ഇപ്പോള്‍ താങ്കള്‍ കുതിര കയറുന്ന മറ്റ് മാദ്ധ്യമ പ്രവര്‍ത്തകരും ഒരേ തൂവല്‍ പച്ചികളാണു വള്ളി.

  മദനിക്ക് ബാംഗളൂരിലെ മുന്തിയ ആശുപത്രിയില്‍ മൂക്കിനു ശസ്ത്രക്രിയ നടത്തിയതറിയാതെ, അതിനു ശേഷം മൂക്കില്‍ നിന്നും ചോര വരുന്നു എന്ന് ഒരു മദനി ഭക്തന്‍ ഇവിടെ എഴുതിയത് എന്തോ മഹാ കാര്യമാണെന്ന് പ്രചരിപ്പിക്കുന്ന താങ്കളും ഈ സിന്‍ഡിക്കേറ്റിന്റെ ഭാഗമാണ്.

  ReplyDelete
  Replies
  1. a great applause for this comment

   Delete
 29. >>>>ഒരാത്മഹത്യയിലേക്ക് നയിക്കുമാറ്‌ അവരുടെ മേല്‍ ആരൊക്കെ സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ട് എന്നതും അറിയേണ്ടതുണ്ട്. ഈ നാല്പത്തിയാറുകാരി എഴുതിവെച്ചു എന്ന് പറയപ്പെടുന്ന ആത്മഹത്യാക്കുറിപ്പിലെ വിവരങ്ങളും പുറത്തു വരണം. ആശുപത്രി അധികൃതരില്‍ നിന്നും ജസിന്തയുടെ മേല്‍ കൂടുതല്‍ സമ്മര്‍ദ്ധങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്നതും പരിശോധിക്കപ്പെടേണ്ടതാണ്. <<<<

  പരിശോധിക്കേണ്ട ആവശ്യമില്ല. സമ്മര്‍ദ്ധമുണ്ടായിട്ടുണ്ട്. ആശുപത്രി അധികൃതരില്‍ നിന്നും ജസിന്തയുടെ മേല്‍ കൂടുതല്‍ സമ്മര്‍ദ്ധങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇംഗളണ്ടിലൊക്കെ ഉള്ള ആശുപത്രികളുടെ നയം അറിയുന്ന ആരും ഇതില്‍ അസ്വാഭാവികമായി ഒന്നും കാണില്ല. അവിടെയൊക്കെ ഉള്ള രോഗികളുടെ ഒരു വിവരവും രോഗിയുടെ അനുവാദമില്ലാതെ മറ്റാരോടും പറയാന്‍ പാടില്ല. അതേക്കുറിച്ച് ജസീന്തക്കറിവില്ലായിരുന്നു എന്നത് അത്ഭുതമുണ്ടാക്കുന്നു. ആശുപത്രിയുടെ പ്രോട്ടോക്കോള്‍ ആരു ലംഘിച്ചാലും അതേക്കുറിച്ച് ചോദ്യമുണ്ടാകും. അത് പരിശോധിച്ചിട്ടും യാതൊരു ഫലവുമില്ല.

  ജസീന്ത ആത്മഹത്യ ചെയ്തത് നിര്‍ഭാഗ്യകരമാണ്. ജസീന്തയോട് ചോദിച്ച ചോദ്യങ്ങളേക്കാള്‍ ഗൌരവമുള്ള ചോദ്യങ്ങള്‍  വിവരങ്ങള്‍ കൈമാറിയ നേഴ്സിനോട് ചോദിച്ചിട്ടുണ്ടാകണം. പക്ഷെ അവര്‍ ആത്മഹത്യ ചെയ്യാനൊന്നും പോയില്ല. ജസീന്ത ഫോണ്‍ കൈ മാറിയതേ ഉള്ളു. ഒരു വിവരവും  കൈമാറിയിട്ടില്ല.

  അരുതാത്ത കാര്യം നടക്കുമ്പോള്‍ ആശുപത്രി അധികാരികള്‍ക്ക് അതന്വേഷിക്കേണ്ട ബാധ്യതയുണ്ട്. അതേ അവര്‍ ചെയ്തുള്ളു. ജസീന്തയുടെ പേരില്‍ എന്തെങ്കിലും നടപടികള്‍ എടുത്തതായോ എടുക്കാനുദ്ദേശിക്കുന്നതായോ ആശുപത്രി പറഞ്ഞിട്ടില്ല പിന്നെന്തിനാണവര്‍ ആത്മഹത്യ ചെയ്തത്? ഒരു പിശകുണ്ടായപ്പോള്‍ അതേക്കുറിച്ച് അന്വേഷിക്കുന്നതുപോലും ആത്മഹത്യയിലേക്ക് നയിക്കുമെങ്കില്‍ ഈ ലോകത്തുള്ള ഭൂരിഭാഗം പേരും ആത്മഹത്യ ചെയ്യേണ്ടി വരും.

  ജസീന്തയും സഹ ജോലിക്കാരിയും  വ്യക്തമായും ആശുപത്രി പ്രോട്ടോക്കോള്‍ ലംഘിച്ചു. അതിനവര്‍ ഉത്തരം പരയേണ്ടതുണ്ടായിരുന്നു. ഒരു പക്ഷെ അവരുടെ ജോലി നഷ്ടപ്പെടാന്‍ തക്ക ഗൌരവമുള്ള തെറ്റാണവര്‍ ചെയ്തത്. ഒരു രോഗിയുടെ സ്വകാര്യതയാണവര്‍ അതി ലംഘിച്ചത്. ഇന്‍ഡ്യയില്‍ അതൊന്നും ഒരു കുറ്റമല്ലായിരിക്കാം. പക്ഷെ ഇംഗ്ളണ്ടിലും പടിഞ്ഞാറന്‍ നാടുകളിലും അതൊക്കെ ഗൌരവമുള്ള കുറ്റം തന്നെയാണ്.

  ReplyDelete
  Replies
  1. കാളിദാസന് പ്രതിപക്ഷ നേതാവാകാന്‍ നല്ല സ്കപാ..എന്തിനും വിമര്‍ശിക്കുക എന്നുള്ളത് ചെരുപതിലെ ഉള്ള ശീലമാണോ..?

   Delete
 30. ഇതിന്റെ പേരില്‍ ജസിന്തയെ ആരെങ്കിലും കൊന്നിരുന്നെങ്കില്‍ ഈ വിഷയത്തിന്‍ മാധ്യമത്തെ ഇപ്പറഞ്ഞ രീതിയില്‍ കുതപ്പെടുത്താം. പക്ഷെ ഇവിടെ നടന്നിരിക്കുന്നത് ഔരു ആധമഹത്യ ആണ് അതൊരു ക്രിമിനല്‍ കുറ്റം ആണ് . ആ സ്ത്രീ ചെയ്ത അതെ തെറ്റ് തന്നെ മാധ്യമ പ്രവര്‍ത്തകരും ചെയ്തത് .. അങ്ങനെയിരിക്കെ ഈ ആധമഹത്യയെ ഒരിക്കലും ന്യായീകരിക്കാന്‍ കഴിയുന്നില്ല...

  ReplyDelete