January 2, 2011

ജനകോടികളുടെ വിശ്വസ്ത ബ്ലോഗര്‍

അങ്ങനെ അതും സംഭവിച്ചു. ലോകത്തെ കോടിക്കണക്കിനു വരുന്ന വള്ളിക്കുന്ന് ഡോട്ട് കോം ഫാന്സുകാരുടെ ജീവിതാഭിലാഷം തിരുവനന്തപുരം പ്രസ്‌ ക്ലബ്ബില്‍ പൂവണിഞ്ഞു. Super Blogger 2010 ആയി മഹാനായ ഞാന്‍ കവി ഡി വിനയചന്ദ്രനില്‍ നിന്നും അവാര്‍ഡ്  ഏറ്റു വാങ്ങി. സൂപ്പര്‍ താരം പ്രിഥ്വിരാജിനെ (സോറി, അമ്മ മല്ലിക സുകുമാരനെ) സാക്ഷി നിര്‍ത്തി ഈ അവാര്‍ഡ് വാങ്ങിയതോടെ കൂടുതല്‍ വിനയാന്വിതന്‍ ആവാനുള്ള തീരുമാനത്തില്‍ ആണ് ഞാന്‍. ലോകത്തിന്റെ പല കോണുകളിലും വള്ളിക്കുന്ന് ഫാന്‍സ്‌ അസോസിയേഷനുകള്‍ ഉണ്ടാക്കാനുള്ള തകൃതിയായ ഒരുക്കങ്ങള്‍ ഉണ്ട് എന്നാണ് അറിയാന്‍ കഴിഞ്ഞത്.ഫാന്സുകാരോട് എനിക്കൊരു അഭ്യര്‍ത്ഥനയുണ്ട്. മോഹന്‍ലാല്‍, മമ്മുട്ടി, പ്രിഥ്വി തുടങ്ങിയവരുടെ ഫാന്സുമായി നമ്മള്‍ ഒരിക്കലും ഒടക്കാന്‍ നില്‍ക്കരുത്. അതെനിക്ക് ഇഷ്ടമല്ല. എന്നോടുള്ള സ്നേഹം മൂലം അവരുടെ പോസ്റ്ററുകള്‍ കീറുകയോ അടിച്ചു പൊളിക്കുകയോ ചെയ്യരുത്. എന്റെ പേരില്‍ വെക്കുന്ന കട്ടൌട്ടുകളും ബാനറുകകളിലും ഒരുകാരണവശാലും മറ്റുള്ളവരെ പരിഹസിക്കുന്ന പരാമര്‍ശങ്ങള്‍ പാടില്ല. നമ്മള്‍ ഏറ്റവും കൂടുതല്‍ വിനയം കാണിക്കേണ്ട ഒരു സന്ദര്‍ഭം ആണിത്. ഒരു കാര്യം കൂടി പ്രത്യേകം ശ്രദ്ധിക്കണം. ഒരു ബ്ലോഗറേയും ചീത്ത വിളിക്കരുത്!!. പലരും പ്രകോപിപ്പിക്കാന്‍ ശ്രമിക്കും. നമ്മള്‍ അതിലൊന്നും വീണുപോകരുത്.. .ഈ അവാര്‍ഡിന് പിന്നില്‍ കള്ളക്കളികള്‍ ഉണ്ട് എന്ന വിക്കിലീക്സ് വെളിപ്പെടുത്തല്‍ വ്യാജമാണ്. ബൂലോകം ഓണ്‍ലൈന്‍ സ്ഥാപകന്‍ ഡോക്ടര്‍ ജെയിംസ് ബ്രൈറ്റ്, പ്രധാന ഭാരവാഹികള്‍ ആയ ഡോക്ടര്‍ മോഹന്‍ ജോര്‍ജ്, കാപ്പിലാന്‍, ജിക്കു വര്‍ഗീസ്‌ തുടങ്ങിയരുമായുള്ളതെന്ന് അവകാശപ്പെട്ടുകൊണ്ട്‌ വിക്കി വെളിപ്പെടുത്തിയ എന്റെ രഹസ്യ സന്ദേശങ്ങള്‍ വ്യാജമാണ്. അതില്‍ ഫാന്‍സുകാര്‍ വഞ്ചിതര്‍ ആവരുത്. എനിക്ക് ഈ അവാര്‍ഡ് നല്‍കിയതോടെ ഇനി ബൂലോകം ഓണ്‍ലൈനിന് കുതിച്ചു കയറ്റത്തിന്റെ നാളുകള്‍ ആയിരിക്കും. ഇപ്പോള്‍ തന്നെ അവരുടെ സൈറ്റില്‍ ബ്ലോഗര്‍മാരുടെ വന്‍ തള്ളിക്കയറ്റമാണ് ഉള്ളത്. അനുദിനം ഹിറ്റുകള്‍ കൂടിക്കൊണ്ടിരിക്കുന്നു.  ഈ അവാര്‍ഡിന് പിന്നില്‍ മല്ലിക സുകുമാരന്റെ ബ്ലോഗിന് കിട്ടിയ  പബ്ലിസിറ്റി കണ്ടു ഇപ്പോള്‍ ബ്ലോഗില്ലാത്ത താരങ്ങള്‍ ബൂലോകത്തില്‍ ഇടിച്ചു കയറുന്നുണ്ട് എന്നാണു കേള്‍വി. ഈ ജിക്കു ഒരു വല്ലാത്ത വെളവന്‍ തന്നെ.. (ഫോട്ടോയില്‍ മല്ലിക സുകുമാരന് ലാപ്ടോപ്പില്‍ കാര്യങ്ങള്‍ ശരിയാക്കി കൊടുക്കുന്ന പതിനെട്ടു വയസ്സുകാരന്‍ പയ്യന്‍. ) 
കുഞ്ഞൂസിനു ഒരു അഭിമുഖം ഞാന്‍ കൊടുത്തിട്ടുണ്ട് . ഇനിയും അഭിമുഖം ആവശ്യമുള്ളവര്‍ എത്രയും പെട്ടെന്ന് ബന്ധപ്പെടണം. ബൂലോകം ഓണ്‍ലൈന്‍  ഉടമകളോട് ഒരഭ്യര്‍ത്ഥന. പതിനായിരം രൂപ അവാര്‍ഡായി നല്‍കിയതില്‍ സന്തോഷമുണ്ട്. എന്നാലും  ജിദ്ദയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാന ടിക്കറ്റ് ഇനത്തില്‍ ഇരുപത്തയ്യായിരം രൂപ എനിക്ക് ചിലവായിട്ടുണ്ട്. അതുകൊണ്ട് ചുരുങ്ങിയത് പതിനയ്യായിരം രൂപയെങ്കിലും ഉടനെ മണി ഓര്‍ഡര്‍ ആയി അയച്ചു തരണം.


കമന്റ്‌ കോളത്തില്‍ എഴുതുന്നവര്‍ക്കുള്ള മുന്നറിയിപ്പ്. ഒരു കാരണവശാലും എന്നെ വിമര്‍ശിക്കുന്ന ഒരക്ഷരവും എഴുതിപ്പോകരുത്!!!. എന്റെ ഫാന്‍സുകാര്‍ ഇളകിവശായാല്‍ എനിക്ക് പോലും അവരെ നിയന്ത്രിക്കാന്‍ കഴിഞ്ഞെന്നു വരില്ല. എന്നാല്‍ എന്നെ പുകഴ്ത്തുന്നതിനു യാതൊരുവിധ അതിര്‍വരമ്പുകളും ഇല്ല എന്ന് കൂടി അറിയിക്കുന്നു. മുരളിയെ തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ടു എഴുതിയ കഴിഞ്ഞ പോസ്റ്റില്‍ വന്നു അഭിനന്ദിച്ചവര്‍ വീണ്ടും അതേ വാചകങ്ങള്‍ ഈ പോസ്റ്റിലും കട്ട്‌ & പേസ്റ്റ് ചെയ്യുവാന്‍ വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

88 comments:

 1. തേങ്ങ തല്ലിപൊട്ടിച്ചു കഴിഞ്ഞു..ഇനി അവസാനം കമന്റ്‌ ഇടാം.

  ReplyDelete
 2. വിക്കി ലീക്സിന്റെ രഹസ്യ രേഖകള്‍ സത്യമാണോ എന്ന് പരിശോധിച്ച് വരുന്നതായി ഫേസ് ബുക്ക്‌ മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പ്‌ പ്രധിനിധി അജിത്‌ ജനാര്ദ്ധനന്‍ തിരുവനന്തപുരത്തുനിന്നും റിപ്പോര്‍ട്ട്‌ ചെയ്യുന്നു ......

  എന്തായാലും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍

  ReplyDelete
 3. ഞാൻ ബെർളിയെ മാനസികമായി തകർത്ത് കൊണ്ടാണ് വള്ളിക്കുന്നിന് വോട്ട് കിട്ടിയത്..എന്തായാലും എനിക്കോ കിട്ടിയില്ല..അപ്പോ ആർക്ക് അവാർഡ് പോയാലും അച്ചായന് പോകരുത് എന്ന് നിർബ്ബന്ധമിണ്ടാർന്നു...

  ReplyDelete
 4. സൂപ്പര്‍ ബ്ലോഗര്‍ക്ക് ആശംസകള്‍, ഇനിയും ഉയരങ്ങളില്‍ എത്താനാവട്ടെ..

  ReplyDelete
 5. ഹഹഹ

  സൂപ്പർ പോസ്റ്റ്!!

  അഭിനന്ദങ്ങൾ...


  ---
  ഓ.ടോ.:-
  ബഷീർക്കാ!
  ഈ അവാർഡ് സംഘടിപ്പിക്കുന്നതെങ്ങനെ എന്നൊരു ക്ലാസ് എടുത്ത് തരാമോ? പ്ലീസ്!!

  ReplyDelete
 6. ആ കിട്ടിയ പതിനാ‍ാ‍ാ‍ാ‍ായിരം ക യിൽ നിന്ന് രണ്ടായിരം തരണം.. ഒരു ഫ്ളക്സ് ബോർഡ് വെക്കാനാ..

  ഞമ്മളോരൂ ഫാനാ... പൈസന്റെ കാര്യത്തിൽ ഞമ്മളെ കറക്കരുത്.

  ReplyDelete
 7. ഞാന്‍ ബഷീര്‍ക്കയെ നേരിട്ടഭിനന്ദിക്കാഞ്ഞിട്ടാണോ എന്നറിയില്ല, എന്റെ പുതിയ പോസ്റ്റിലെ കമന്റു കോളത്തില്‍ താങ്കളുടെ ഒരു ഫാന്‍ എന്റെ 'ചാരിത്ര്യ'ത്തെ സംശയിച്ചു കളഞ്ഞു. സുഹൃത്തിന് ഒടുവില്‍ വിശദീകരണം കൊടുക്കേണ്ടി വന്നു ആരോപണം പിന്‍വലിച്ചു കിട്ടാന്‍! അതുകൊണ്ട് മുഴുവന്‍ വള്ളിക്കുന്നന്‍
  ഫാന്സിനെയും സാക്ഷി നിര്‍ത്തി, എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ ബഷീര്‍ക്കക്ക് നേരുന്നു. :) :)

  ReplyDelete
 8. ഇനി ഞാന്‍ ബെര്‍ളിയെ വിട്ട് വള്ളിക്കുന്നിനു പഠിക്കാന്‍ തീരുമാനിച്ചു ....

  ഭാവുകങ്ങള്‍ .... കുവൈറ്റില്‍ ഫാന്‍സ്‌ അസോ : ഒണ്ടാക്കട്ടെ ??

  ReplyDelete
 9. @ ശ്രദ്ധേയന്‍ | shradheyan ..
  മനോഹരമായ കുന്നിനെ (അവിടെ കുന്നും വള്ളിയും തിരിയിട്ടാൽ കാണില്ല) കാടാക്കണോ? ഫാൻസിനെ നല്ലോണം പേടിയുണ്ടെന്ന് ഇപ്പൊ മനസ്സിലായി :)


  ആരാ ഫാൻസ് കൺവീനർ ? മെമ്പർഷിപ്പ് ഫീ എത്രയാ ? ആളായിട്ടിലെങ്കിൽ കജാഞ്ചി ഞാനാവാം..

  ReplyDelete
 10. ചില്ലറ തമാശയൊക്കെയാണെന്ന് തോന്നുന്ന മട്ടില്‍ ആരും അറിയാത്തതുപോലെ ഒരു സ്വയം പൊക്കി ബ്ലോഗ്.... ഇതു നമ്മുടെ ബെര്‍ളി ഇടക്കിടെ ചെയ്യുന്ന സൂത്രമാ.... വള്ളിക്കുന്നിന് ഫോളോവേഴ്സ് കൂടിയതോടെ ഇദ്ദേഹവും അതേ വഴിക്കാണോ ആവോ.... ഈനി ബെര്‍ളിയേ പോലെ ഞാന്‍ വലിയ ആനയാണ് കുതിരയാണ് ചേനയാണ്, മാങ്ങയാണ് മണ്ണാങ്കട്ടയാണ് എന്നൊക്കെ പറഞ്ഞ് എന്നാണാവോ ബ്ലോഗ് വരുന്നത്.... !!!ഞങ്ങള്‍ വായനക്കാര്‍ എല്ലാം സഹിക്കാന്‍ ബാദ്ധ്യസ്ഥര്‍ ആണല്ലോ...!

  ReplyDelete
 11. This comment has been removed by the author.

  ReplyDelete
 12. "അഭിനന്ദനങ്ങള്‍"

  ReplyDelete
 13. This comment has been removed by the author.

  ReplyDelete
 14. നല്ല ആളാ!
  അവാര്‍ഡു വാങ്ങി, ടെ..പ്പോന്നിങ്ങു വരാന്നു പറഞ്ഞിട്ട് അവിടെ കൂടി അല്ലേ?
  ഇവിടെ കാത്തും നോക്കിയും നിന്ന് എത്ര ആരാധകരാ ആശുപത്രിയിലായെന്ന് അറിയ്വോ...?
  11 പേര്‍ക്ക് വീര്‍പുമുട്ടല്‍,18 പേര്‍ക്ക് കണ്ണ് വേദന, 8പേര്‍ക്ക് കാലു കഴപ്പ്,14 ആള്‍ക്ക് നട്ടെല്ല് വളവ്, 25പേര്‍ക്ക് നാക്ക് ചൊറിച്ചില്‍..
  കിട്ടിയ പതിനായിരത്തിന് കോഴി ബിരിയാണി കഴിച്ചു
  ഏമ്പക്കമിട്ടു കിടക്കാന്‍ നല്ല സുഖാ..
  ഞങ്ങളിവിടെ....

  ReplyDelete
 15. ഒരു തമാശയാണെങ്കിൽ ഓക്കെ. അല്ലാച്ചാൽ വിരസം. സോറി

  ReplyDelete
 16. മലയാ‍ളി said..
  ബഷീർക്കാ!
  ഈ അവാർഡ് സംഘടിപ്പിക്കുന്നതെങ്ങനെ എന്നൊരു ക്ലാസ് എടുത്ത് തരാമോ? പ്ലീസ്!!

  ആ പൂതി അവിടെ ഇരിക്കട്ടെ. അടുത്ത വര്‍ഷവും ഇത് എനിക്ക് തന്നെയായിരിക്കും.

  ReplyDelete
 17. @ നീര്‍വിളാകന്‍
  മസില് അല്പമൊന്നു അയച്ചു പിടിക്കൂ മാഷേ.. ..

  @ ശ്രദ്ധേയന്‍ | shradheyan
  അങ്ങിനെയൊക്കെ ഉണ്ടായോ?.. ഇപ്പൊ മനസ്സിലായില്ലേ.. എന്നോട് കളിച്ചാല്‍ ചോദിക്കാനും പറയാനും ആളുണ്ടെന്നു..

  @ ബെഞ്ചാലി & @ മൈപ്
  ആദ്യം ഫ്ലക്സ് വെക്കൂ.. കാശു വയനാട്ടീനു വരും.. സെക്രട്ടറി സ്ഥാനം നിങ്ങളെ കഴിഞ്ഞിട്ടേ പുറത്തു പോകൂ..

  ReplyDelete
 18. ബഷീരിന്നു എന്റെ എല്ലാ വിധ ആശംസകളും നേരുന്നൂ
  ....ഇനിയും ഒരു പാട് അവാര്‍ഡുകള്‍ ലഭിക്കട്ടെ ..

  ReplyDelete
 19. @ ശ്രദ്ധേയന്‍ : താങ്കളുടെ പോസ്റ്റില്‍ ഉന്നയിച്ച ചില കാരുഅങ്ങളോട് ഞാന്‍ വിയോജിച്ചിരുന്നു ...സത്യമാണ് . എന്നാല്‍ ബ്ലോഗ്‌ ലോകത്ത് നടമാടുന്ന വളരെ പ്രാധാന്യമര്‍ഹിക്കുന്ന കാര്യങ്ങള്‍ താങ്കള്‍ ചൂണ്ടി കാണിച്ചിരുന്നു ..അത് തികച്ചും അഭിനന്ദനീയമാണ് ... ബഷീര്‍ വള്ളിക്കുന്ന് എന്നാ ബ്ലോഗ്ഗേറെ ഉദ്ധേഷിചായിരിക്കാം എന്ന് എനിക്ക് സംശയമുണ്ടായ ചില വാചകങ്ങള്‍ കണ്ടപ്പോള്‍ ഞാനത് അവിടെ തന്നെ പ്രതികരിക്കുകയും ചെയ്തിരുന്നു ...താങ്കള്‍ നല്‍കിയ വിശദീകരനത്തോടെ അത് നമ്മള്‍ കൈ കൊടുത്തു പിരിഞ്ഞതാണ് ...(ഒരു കാര്യം കൈ കൊടുത്തു പിരിഞ്ഞു കഴിഞ്ഞാല്‍ പിന്നെ അക്കാര്യം മറ്റൊരിടത്തും പറയാതിരിക്കുക എന്നതാണ് നാട്ടു മര്യാദ ) താങ്കള്‍ ഇവിടെ വന്നു അത് സൂചിപ്പിക്കുകയും താങ്കളുടെ 'ചാരിത്ര്യത്തില്‍ ' ഞാന്‍ സംശയം പ്രകടിപ്പിക്കുകയും ചെയ്തതായി കമന്റ്‌ ചെയ്തിരിക്കുന്നു ... വേണ്ടായിരുന്നു ....

  അതിനേക്കാള്‍ എനിക്ക് പ്രതിഷേധം എന്നെ വള്ളിക്കുന്ന് ഫാന്‍ ആക്കിയതിലാണ് .ഞാന്‍ ഫാന്‍ സംസ്കാര വിരോധിയാണ്‌ ....തമാശയായി പോലും അത്തരം ഒരാരോപണം എനിക്ക് ഉള്‍ക്കൊള്ളാനാവില്ല ...താങ്കള്‍ എന്റെ പേര് പറഞ്ഞില്ലെങ്കിലും, താങ്കളുടെ പരാമര്‍ശങ്ങള്‍ എനിക്ക് കല്ലുകടിയായി അനുഭവപ്പെടുന്നു ...എങ്കിലും താങ്കള്‍ക്കത്‌ ഒഴിവാക്കാമായിരുന്നു ...

  ReplyDelete
 20. കുഞ്ഞൂസുമായി ഉള്ള അഭിമുഖത്തില്‍
  കുഞ്ഞൂസുമായി ഉള്ള അഭിമുഖത്തില്‍
  "പക്ഷെ അത് പോലെ സീരിയസ്സായ അന്താരാഷ്‌ട്ര വിഷയങ്ങള്‍ വായിക്കുവാന്‍ ബ്ലോഗില്‍ ഒരു പട്ടി പോലും വരുന്നില്ല എന്ന് കണ്ടപ്പോഴാണ് ഞാന്‍ റൂട്ട് മാറ്റി സമകാലിക വിഷയങ്ങള്‍ എഴുതിത്തുടങ്ങിയത്" എന്ന ഒരു പരാമര്‍ശം ബഷീര്‍ക്കയുടെതായി കണ്ടു. മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ മരണവുമായി ബന്ധപെട്ട് സഖാവ് വി.എസ് നടത്തിയ പരാമര്‍ശത്തിന്റെ ഓര്‍മയില്‍ ആണോ അങ്ങനെ ഒരു വാക്ക് ഉപയോഗിച്ചത്? പറഞ്ഞ കാര്യം സത്യമാണ് എങ്കിലും ബഷീര്‍ക്ക അങ്ങനെ പറഞ്ഞിട്ടുണ്ട് എങ്കില്‍ മോശമായിപോയി.

  ReplyDelete
 21. സകല കലാ ബ്ലോഗ്‌ വല്ലഭന്‍ ബഷീര്‍ വള്ളിക്കുന്ന് നീണാള്‍ വാഴട്ടെ.

  all jokes apart, this recognition has put the onus on you to take the responsibility of highlighting the real issues and become the voice for the voiceless. Not to be impartial, to be partial with those who suffer, who are victimized, who are dispossessed.

  i hope basheer is ready for the real ride.

  ReplyDelete
 22. അഭിനന്ദനങ്ങള്‍

  ReplyDelete
 23. അപ്പൊ നാട്ടില്‍ നിന്നും തുടങ്ങിയല്ലേ ....നടക്കട്ടെ ...എന്നാലും ന്‍റെ ഞെണ്ട് കറി.....!!!

  ReplyDelete
 24. ഗംഭീരം എന്നേ പറയേണ്ടു ...........
  Congrats Basheerka............

  ReplyDelete
 25. ബി വി ജിദ്ദ ഫാന്‍സ്‌ അസോസിയേഷന്‍ ട്രെഷരാര്‍ ആയി എന്നെ നിശ്ചയിച്ച വിവരം എല്ലാ യൂനിട്ടുകളെയും അറിയിച്ച്ചിട്ടുണ്ടാകുമല്ലോ.
  ഓരോ ഫാനും ഓരോ ബ്ലോഗ്‌ തുടങ്ങുക എന്നതാണ് ബി വിക്ക് ഇഷ്ട്ടം എന്ന് എല്ലാവരെയും അറിയിക്കുന്നതില്‍ സന്തോഷമുണ്ട്. ആ വിവരത്തിനു കമന്റുകയും വേണം.
  2011 ഒരു ലക്ഷം ബീ വീ ഫാന്‍സ്‌ ഇറങ്ങാന്‍ ഇല്ലെങ്കില്‍ ഇറക്കാന്‍ വേണ്ടത് എല്ലാ യൂണിറ്റുകളും ഉടന്‍ ചെയ്യുമല്ലോ?
  ബീ വീ ക്ക് വേണ്ടി .......

  വിധേയന്‍
  ബി വി ജിദ്ദ ഫാന്‍സ്‌ അസോസിയേഷന്‍ ട്രെഷരാര്‍

  ReplyDelete
 26. അവാര്‍ഡും പതിനായിരവും അവിടെ നില്‍ക്കട്ടെ... നമ്മുടെ ബുല്‍ബൂഷന്‍ ജി നാട്ടില്‍ വരുമോ ഇത്തവണ??

  ReplyDelete
 27. ബഷീറിക്കോ കലക്കീട്ടാ!!! അഭിനന്ദനങ്ങള്‍..

  ബഷീറിക്കയ്ക്ക് അല്ലെങ്കിലും കഴിഞ്ഞ ഡിസംബര്‍ ഒന്ന് മുതല്‍ ഗജകേസരി യോഗം ആണെന്ന് നോം കാണുന്നു. പക്ഷേ മൂന്നാം ഭാവത്തില്‍ ശനി നില്‍ക്കുന്നതിനാല്‍ ചില കുഴപ്പങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്, അതുകൊണ്ട് ഒരു അന്‍പതിനായിരം രൂപ വെസ്റ്റേണ്‍ യൂണിയന്‍ വഴി അയച്ചു തന്നാല്‍ നോം വേണ്ട പ്രതിവിധികള്‍ ചെയ്യുന്നതായിരിക്കും....

  സസ്നേഹം,
  ചേര്‍ക്കോണം സ്വാമികള്‍,
  ഒപ്പ്.

  ReplyDelete
 28. അഭിനന്ദങ്ങൾ കേട്ടൊ ഭായ്
  പിന്നെ
  എന്റെ പ്രിയ മിത്രമേ താങ്കൾക്കും കുടുംബത്തിനും അതിമനോഹരവും,
  സന്തോഷപ്രദവുമായ പുതുവത്സര ആശംസകളും ഒപ്പം
  ഐശ്വര്യപൂർണ്ണമായ നവവത്സര ഭാവുകങ്ങളും നേർന്നുകൊള്ളുന്നൂ....
  സസ്നേഹം,

  മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM.

  ReplyDelete
 29. @ Prinsad

  ഖുല്‍ബൂഷന്‍ജിയെ പല തവണ ഞങ്ങള്‍ വിളിച്ചിട്ടുണ്ട്. ജേഷ്ഠന്റെ മകളുടെ കല്യാണത്തിനു വരാം എന്നാണു അദ്ദേഹം പറയുന്നത്. താങ്കളെ പ്പോലുള്ള വായനക്കാരുടെ ഓര്‍മയില്‍ അദ്ദേഹം നിലനില്‍ക്കുന്നു എന്നത് സന്തോഷകരമാണ്. അവാര്‍ഡ് വിവരം എന്റെ ജേഷ്ഠനിലൂടെ ആദ്ദേഹം അറിഞ്ഞു. ഇന്നലെ എനിക്കൊരു മെയില്‍ വന്നു. അവാര്‍ഡിനെക്കാള്‍ വലിയ സന്തോഷമാണ് ആ മെയില്‍ വായിച്ചപ്പോള്‍ ഉണ്ടായത്.

  ReplyDelete
 30. സൂപ്പര്‍ ബ്ലോഗ്ഗെര്‍ക്ക് അഭിനന്ദനങ്ങള്‍..
  ബൂലോകത്ത് ഇനിയുമിനിയും ഉയരങ്ങള്‍ താണ്ടാന്‍ ദൈവം അനുഗ്രഹിക്കട്ടെ...

  ReplyDelete
 31. താങ്കള്‍ക്ക് ഹൃദയം നിറഞ്ഞ ആശംസകള്‍ !!!

  ReplyDelete
 32. അപ്പൊ എങ്ങനാ പൊറോട്ടയും പപ്പടവുമൊക്കെ കയറ്റി അയക്കാന്‍ തുടങ്ങിയോ????

  anyway congats !!!!!!!!!!!!

  ReplyDelete
 33. @ Noushad Vadakkel : ബഷീര്‍ക്കയുടെ ഈ പോസ്റ്റ്‌ കേവലം നര്‍മം മാത്രമാണല്ലോ. അത്തരമൊരു പോസ്റ്റിന് അത് പോലൊരു കമന്റ്. അത്രയേ ഉദ്ദേശിച്ചുള്ളൂ. നാം കൈ കൊടുത്ത് പിരിഞ്ഞതല്ല, അടുത്താണ് :) ബഷീര്‍ക്കയും ഫാന്‍ സംസ്കാരത്തോടു യോജിക്കും എന്നെനിക്കു തോന്നുന്നില്ല. എനിക്ക് പണ്ടേ യോജിപ്പില്ല :))

  ReplyDelete
 34. താങ്കളുടെ സ്വീകരണം പൊടിപൊടിക്കുന്നത് വേണ്ടി ഒരു ലക്ഷം റിയാലിന്റെ കല്ലക്ഷന്‍ ഞാന്‍ തുടങ്ങി കഴിഞ്ഞു. പിരിവു അവസാനിച്ച ശേഷമേ ഫാന്‍സ്‌ അസോസിയേഷന്‍ ഉണ്ടാക്കാവൂ എന്ന് താങ്കള്‍ ആ ലതീഫിനോട് പറയണം. മൂപ്പരെ കണ്ണ് കോഴിക്കൂട്ടിലെക്കാന്. എന്‍റെ കണ്ണ് അടുത്ത അവാര്‍ഡിലേക്കും ...ആ കൂട്ടവുമായി ഒരു അവിശുദ്ധ കൂട്ട് എങ്കിലും ഉണ്ടാക്കി തരാന്‍ താങ്കള്‍ എന്നെ സഹായിക്കണം. താങ്കള്‍ കൊടുത്ത പണം കൊടുക്കാന്‍ ഞാനും തയ്യാറാണ്.

  കൂടുതല്‍ കാലം നാട്ടില്‍ തങ്ങാതെ താങ്കളുടെ തട്ടകമായ ജിദ്ദയില്‍ ഉടനെ എത്താന്‍ ഞാന്‍ ടെലെഗ്രാം അടിച്ചത് കിട്ടിയിരിക്കുമെന്നു കരുതുന്നു....
  "ഞാന്‍ എന്നെത്തന്നെ അഭിനന്ദിക്കുന്നു" എന്നെ താങ്കളുടെ കഴിഞ്ഞ വര്‍ഷത്തെ പോസ്റ്റിനെ ഓര്‍മിപ്പിക്കുന്ന ഈ പോസ്റ്റിനും പിന്നെ മൂല്യവത്തായ അവാര്‍ഡിനും എന്റെയും കുടുംബത്തിന്റെയും ആശംസകള്‍ അര്‍പ്പിക്കുന്നു.

  ReplyDelete
 35. അഭിനന്ദനങ്ങള്‍. കൂടുതല്‍ സാമൂഹിക ഇടപെടലുകള്‍ നടത്താന്‍, നന്‍മയുടെ പക്ഷത്തുനിന്നും ഒരു എഴുത്തുകാരന്റെ ബാദ്ധ്യത നിറവേറ്റാന്‍, ഈ അവാര്‍ഡ് താങ്കള്‍ക്കു പ്രചോദനം ആവട്ടെ.

  ബൂലോകത്ത് ഇങ്ങിനെ ഒരു നല്ല സംരംഭത്തിനു തുടക്കമിട്ട ബൂലോകം ഓണ്‍ലൈന്‍റെ അണിയറ ശില്‍പികളെ ഞാന്‍ അഭിനന്ദിക്കുന്നു. മലയാള ഭാഷയ്ക്ക്‌ വേണ്ടി, എഴുത്തിനെ സ്നേഹിക്കുന്നവര്‍ക്ക് വേണ്ടി സ്വന്തം പണം ചിലവിട്ടു ഇങ്ങിനെ ഒരു പരിപാടി സംഘടിപ്പിച്ചവരെ ആദരിക്കാതെ വയ്യ. അവാര്‍ഡ് ആര്‍ക്കൊക്കെ കിട്ടി എന്നതിലല്ല ഇതിന്റെ പിന്നിലെ നല്ല ഉദ്ധേശത്തെ കാണാതിരുന്നു കൂടാ. ബൂലോകത്ത് ഒരു സമാന്തര ജേര്‍ണലിസവും സാഹിത്യ മേഘലയും പ്രതിജ്ഞാബദ്ധരായ എഴുത്തുകാരും അതിലുപരി വായനക്കാരുടെ വലിയ സമൂഹവും ഉണ്ടെന്നു പുറം ലോകത്തിനു കാണിച്ചു കൊടുക്കാന്‍ ഒരു അവൈര്‍ണസ് ഉണ്ടാക്കുവാന്‍ ഈ പരിപാടിക്ക് സാധിച്ചു എന്നത് സന്തോഷകുള്ള കാര്യമാണ്. സൂപ്പര്‍ ബ്ലോഗ്‌ അവാര്‍ഡിന് ചാനല്‍ മീഡിയകള്‍ നല്‍കിയ വാര്‍ത്തകള്‍ കേട്ട് എന്താണ് ഈ ബ്ലോഗ്‌ എന്ന് എന്നോട് ചിലര്‍ ചോദിച്ചു. ഇങ്ങിനെ ലോകത്തിന്റെ പല ഭാഗത്ത് നിന്നും പലരും ചോദിച്ചിട്ടുണ്ടാവാം. എങ്കില്‍ അതിനുള്ള മുഴുവന്‍ ക്രെഡിറ്റും ബൂലോകം ഓണ്‍ലൈന്‍നു സ്വന്തം.

  ഹൃദയം നിറഞ്ഞ അഭിവാദനങ്ങള്‍.

  ReplyDelete
 36. @ സലീം.ഇ.പി...
  പിരിവ് ജിദ്ദയിലാണ് തുടങ്ങിയത് എങ്കില്‍ മുന്‍കൂട്ടി പറയണേ ഇവിടന്ന് മുങ്ങനാ........

  ഏതായാലും വള്ളിക്കുന്നു ഫാന്‍സ് അസോസിയേഷന്‍റെ ഒരു ശാഖ ജിദ്ദയില്‍ ഷാറാഹിറയില്‍ തുടങ്ങാന്‍ ഞാന്‍ തീരുമാനിച്ചു.. ഇവിടെ പണിയൊന്നുമില്ലാതിരിക്കുന്ന കുറെ പയ്യന്മാരുണ്ട് പിന്നെ .. കുറെ മിസ്രികളുല്‍ യമനികളും അവരയൊക്കെ പല പദവികളില്‍ നിര്‍ത്തി സലീം.ഇ.പി. കാണിക്കും പോലെ ഒരു പിരിവ് നടത്തിയാലോ എന്ന് ചിന്തിക്കുവാ ഞാന്‍ ..:)

  ബഷീറിനു അഭിനന്ദനങ്ങള്‍ :)

  ReplyDelete
 37. അഭിനന്ദനങ്ങൾ...

  ReplyDelete
 38. അഭിനന്ദനങ്ങള്‍

  ReplyDelete
 39. ബഷീര്ക ജിദ്ദയില്‍ ഒരു സ്വീകരണം നല്‍കട്ടെ ( ചിലവ് മാത്രം നിങ്ങള്‍ എടുത്താല്‍ മതി ) അവാര്‍ഡ്‌ കിട്ടിയ വകയിലെ ചിലവയിട്റ്റ് കൂട്ടിയല്‍മതി
  എല്ലവിത ഭാവുകളും നേരുന്നു .

  ReplyDelete
 40. 'അക്ബറി'ന്‍റെ അക്ഷരങ്ങള്‍ക്ക് താഴെ എന്‍റെ കയ്യൊപ്പ്! വീണ്ടും അഭിനന്ദനങ്ങള്‍ ബഷീര്‍സാബ്.

  ReplyDelete
 41. Basheer sab.. അര്‍ഹിക്കുന്നവന്നു അവഗണനയും അഭിനയിക്കുന്നവന്നു അവാര്‍ഡും എന്നാ എന്റെ പഴയ ശൈലി ഞാന്‍ തിരുത്തി. ..നിങ്ങള്‍ അര്‍ഹിച്ചത് തന്നെയാണ് അനന്തപുരിയില്‍ ചെന്ന് മേടിച്ചത്.... അപ്പൊ സൂപ്പര്‍ ബ്ലോഗ്ഗെറിനെ സ്വീകരിക്കാന്‍ ശിങ്കാരി മേളവുമായി ഞങ്ങള്‍ jeddah യില്‍ കാത്തിരിക്കും.. .

  ReplyDelete
 42. എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍

  ReplyDelete
 43. സൂപ്പര്‍ ബ്ലോഗ്ഗെര്‍ക്ക് അഭിനന്ദനങ്ങള്‍..
  ബൂലോകത്ത് ഇനിയുമിനിയും ഉയരങ്ങള്‍ താണ്ടാന്‍ ദൈവം അനുഗ്രസൂപ്പര്‍ ബ്ലോഗ്ഗെര്‍ക്ക് അഭിനന്ദനങ്ങള്‍..
  ബൂലോകത്ത് ഇനിയുമിനിയും ഉയരങ്ങള്‍ താണ്ടാന്‍ ദൈവം അനുഗ്രഹിക്കട്ടെ..ഹിക്കട്ടെ..

  ReplyDelete
 44. ഈ പോസ്റ്റിനു ചേരുന്ന ഒന്ന് സ്കെച്ചിട്ട്
  ഫോട്ടോഷോപ്പില്‍ കളറും ചെയ്ത് അവാര്‍ഡ് ദിനം
  പോസ്റ്റാനിരുന്നതാ...

  അപ്പോ ബീടര്‍ക്ക് ഒരു സംശയം..
  " അല്ല മനുസാ ഇങ്ങളു ബേറെ ആരേം ബരക്കാനറിയാത്ത ചേല്‌ക്ക് ഈ ബസീര്‍ക്കാനേം ബെര്‍ളിയേയും തന്നെ ഇങ്ങനെ ബരച്ചോണ്ടിരുന്നാല്‍ മറ്റുള്ളോര് കള്യാക്കില്ലേ..
  അല്ലേ തന്നെ ഇങ്ങളു ഓരെ സോപ്പിട്ട് കമന്റ് വാരുന്നൂന്നാ എല്ലാരും പറേണത്..."

  അത് കേട്ടതോടെ 'എന്തു ഞാന്‍ ചെയ്യേണ്ടൂ എന്ന ശങ്ക' ഉണര്‍ന്നതിനാല്‍
  വരച്ചതപ്പടി മടക്കി വെച്ചു...

  വരച്ചതിലെ ആശയം മനസ്സില്‍ കണ്ട് പോസ്റ്റാതെ പോയ ആ കാരിക്കേച്ചറിന്റെ
  ഓര്‍മ്മയുമായി ഒരായിരം ആശംസകള്‍ അങ്ങേക്ക് നേരുന്നു....!!!

  ReplyDelete
 45. ജിദ്ദക്കാര്‍ ഏറ്റെടുക്കുന്നത് കണ്ട് അസൂയ പെരുത്ത ഞങ്ങള്‍ വള്ളിക്കുന്നുകാര്‍ ഒരു സ്വീകരണം ആലോചിച്ചതാണ്. പക്ഷേ വിമാന ടിക്കറ്റിന്റെ ഷെയര്‍ കൊടുക്കേണ്ടി വരുമെന്ന് പേടിച്ചു അത് ക്യാന്‍സല്‍ ചെയ്യുന്നു. തല്‍ക്കാലം പിരിച്ചെടുത്ത കാശ് കൊണ്ട് ഞങ്ങള്‍ പടക്കം പൊട്ടിച്ചു കളിക്കാം.

  ReplyDelete
 46. ബഷീര്‍ ഈ കാര്യത്തില്‍ ഞാന്‍ മസ്സില്‍ വിടില്ല..... എന്റെ വിമര്‍ശനം വിമര്‍ശനമായി തന്നെ എടുക്കുക... മറ്റിടങ്ങളില്‍ ഇട്ട അഭിന്ദന കമന്റുകളുടെ അതേ സ്പിരിറ്റോടെ അതിനെയും എടുക്കുക..... സത്യത്തില്‍ ചില അവസരങ്ങളില്‍ ബെര്‍ളിയെ അന്ധമായി അനുകരിക്കുന്നതില്‍ എനിക്ക് വ്യക്തമായ അഭിപ്രായ വ്യത്യാസം ഉണ്ട്.....

  ReplyDelete
 47. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്

  ReplyDelete
 48. ജിദ്ദയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാന ടിക്കറ്റ് ഇനത്തില്‍ ഇരുപത്തയ്യായിരം രൂപ എനിക്ക് ചിലവായിട്ടുണ്ട്. അതുകൊണ്ട് ചുരുങ്ങിയത് പതിനയ്യായിരം രൂപയെങ്കിലും ഉടനെ മണി ഓര്‍ഡര്‍ ആയി അയച്ചു തരണം!.....
  ഇതൊരു മുന്‍‌കൂര്‍ ജാമ്യമാണ്!!! ജിദ്ദയില്‍ ഒരു പാര്‍ടി ഞങ്ങള്‍ ചോദിക്കും എന്നുകരുതി യാണ് മേലെ കൊടുത്ത വരികള്‍!! ‍അതേതായലും നടപ്പില്ല! ജിദ്ദയിലുള്ള ഞങ്ങള്‍ വള്ളിക്കുന്ന് ഫാന്‍സ്‌ കാര് നിങ്ങളെ കാത്തിരിക്കുകയാണ്...
  എന്തായാലും സമദ് കാരാടനും ഉസ്മാന്‍ ഇരിങ്ങാട്ടരിയും നിങ്ങളെ വെറുതെ വിടുമെന്ന് കരുതേണ്ട!!!!!

  ReplyDelete
 49. ഞാന്‍ അഭിനന്ദനത്തിലൊതുക്കുന്നു.
  ബഷീര്‍ക്ക ഒരു ബിരിയാണിയിലെങ്കിലും 'ഒതുക്കു'മെന്ന് കരുതുന്നു.
  എന്നാ ഇതു വഴിവരുന്നത്..

  ReplyDelete
 50. ലോകത്തിന്റെ പല കോണുകളിലും വള്ളിക്കുന്ന് ഫാന്‍സ്‌ അസോസിയേഷനുകള്‍ ഉണ്ടാക്കാനുള്ള തകൃതിയായ ഒരുക്കങ്ങള്‍ ഉണ്ട് എന്നാണ് അറിയാന്‍ കഴിഞ്ഞത്.
  ഇത്രയ്ക്കും അറിയണോ ബഷീർഭായ്..

  ReplyDelete
 51. പ്രിയപ്പെട്ട ബഷീറിന് , ഒര്പാട് അഭിനന്ദനങ്ങള്‍, ഇനിയും ഇത്തരം പ്രോത്സാഹനങ്ങള്‍ ഊണ്ടാവട്ടെ എന്നും ആശംസിക്കുന്നു.

  ReplyDelete
 52. കോഴിക്കോട്ടു പുതുതായി ഒരു ജ്വല്ലറി ഉദ്ഘാടനം ചെയ്യാന്‍ പോകുകയാണ്.ഉദ്ഘാടനത്തിന് മമ്മുട്ടിയെയാണ് വിളിച്ചത്.എന്നാല്‍ വള്ളിക്കുന്നിനു പുതിയ അവാര്‍ഡ് കിട്ടിയതോടെ മമ്മുട്ടിയെ വേണ്ടെന്നു വെച്ചു. ബഷീര്‍ വള്ളിക്കുന്നിനു ഒഴിവില്ലെങ്കില്‍ വന്നാല്‍ മതിയെന്ന് പുള്ളിയെ അറിയിക്കുകയും ചെയ്തു.ഈ വക ഉദ്ഘാടനങ്ങള്‍ക്കൊക്കെ എത്രയാണ് ചാര്‍ജു ഈടാക്കാരുള്ളതെന്നു അറിയിച്ചാല്‍ കൊള്ളാം.മമ്മൂട്ടിക്കു കേവലം ഇരുപത്തി അഞ്ചു ലക്ഷമേ ഉള്ളൂ.നമ്മള്‍ തമ്മിലുള്ള വ്യക്തി ബന്ധം വെച്ചു ഒരു അമ്പതില്‍ ഒതുക്കണം.ഈ വര്ഷം തന്നെ ഡേറ്റ് ഉണ്ടാകുമോ എന്നും അറിയിക്കണം!

  ReplyDelete
 53. അഭിനന്ദനങ്ങള്‍.
  We, Vallikkunnukaar, are proud of you!!

  ReplyDelete
 54. തട്ടകത്തില്‍നിന്നും തട്ടിത്തിരിഞ്ഞു ഇവിടെയെത്തി,
  അവിടെ കമന്റിടാനുള്ള വിവരമൊന്നും ഞമ്മക്കില്ല,
  കൊറേ ശ്രമിച്ചതാ,,
  തപ്പിത്തെരഞ്ഞു ഇവിടെത്തി,

  ന്നാ ഞ്ഞി വെയ്കിക്കിണില്ല.
  സൂപര്‍ ബ്ലോഗര്‍ക്ക് അഭിനന്ദനങ്ങള്‍!!

  ReplyDelete
 55. അഭിനന്ദനങ്ങൾ...

  ReplyDelete
 56. ഞാനെല്ലാം കാണുന്നുണ്ട്.ഞാന്‍ ഇടപെടേണ്ട വിഷയം അല്ലാത്തതുകൊണ്ട് മിണ്ടാതെ പോകുന്നു !!

  ReplyDelete
 57. അഭിനന്ദനങ്ങള്‍

  ReplyDelete
 58. എന്നാ ശരി... ഞാനും കമ്മന്റിയെക്കാം..
  ബഷീര്‍ക്കാ., അവാര്‍ഡ്‌ കിട്ടിയെന്നു പറയുന്നത് കേട്ടാല്‍ എല്ലാവര്ക്കും സംശയമാ ഇപ്പോള്‍.. കാരണം അറിയാമല്ലോ? അല്ലേലും ബഷീര്‍ക്കാക്ക് അര്‍ഹതപ്പെട്ട ഒന്ന്, ആരും 25000 രൂപ ചിലവിട്ട് ജിദ്ദയിലേക്ക് കൊണ്ട് തരാത്തതിനാല്‍, നാട്ടില്‍ വന്ന് എടുത്തോണ്ട് പോയി എന്ന് വിചാരിച്ചാല്‍ മതി...!
  ഇനി ഇതിനു ഒരു ആശംസയുടെ ആവശ്യമൊന്നുമില്ല...
  സ്നേഹത്തോടെ..
  നിയാസ്

  ReplyDelete
 59. എന്തിനും ഏതിനും അവാര്‍ഡ്‌ 'വാങ്ങി' ആളുകള്‍ സ്വയം ഞെളിയുന്ന കാലമാണിത്. സൂക്ഷിക്കണം.

  ReplyDelete
 60. എന്റെ നാടിന്നഭിമാനിക്കാന്‍ ഒരവാര്‍ഡു കൂടി. ജനകീയ ബ്ലോഗ്ഗര്‍ ബഷീര്‍ വള്ളിക്കുന്ന് നീണാള്‍ വാഴട്ടെ....

  ReplyDelete
 61. അഭിനന്ദനങ്ങള്‍!!
  പുതുവത്സരാശംസകള്‍..

  ReplyDelete
 62. സൂപ്പര്‍ ബ്ലോഗ്ഗറെ, എന്റെ വക ഹൃദയം നിറഞ്ഞ ആദരാഞ്ജലികള്‍.... അനുശോചന പുഷ്പങ്ങള്‍...
  എന്റെ ബ്ലോഗ്ഗിലും അഭിനന്ദന മലരുകള്‍ വാരിയെറിഞ്ഞിട്ടുണ്ടേ...
  http://anoopesar.blogspot.com/2011/01/blog-post.html

  ReplyDelete
 63. അവാര്ടിതനായതല്ലേ
  ഇനി സൂക്ഷിച്ചോ
  പിരിവുകാര്‍
  ഫാന്‍സുകാര്‍
  സുഖിപ്പീരുകാര്‍
  എല്ലാരും കൂടെ ഒരു വഴിക്കാക്കും
  ജാഗ്രതൈ

  ReplyDelete
 64. ഹൃദയം നിറഞ്ഞ ആശംസകള്‍ !

  ReplyDelete
 65. enthaanu basheerkkaa ini njaan parayuka...nammale 200 kadannu kettaa..ini munnoor ennu parayalle aa rahasyam parayoo...

  ReplyDelete
 66. ഫാന്‍സ് കാരോട് എനിക്കും ഒരു അഭ്യര്‍ത്ഥന യുണ്ട്. എല്ലാ ഫാന്‍സും ഒന്ന് തല്‍ക്കാലം ഓഫ് ആക്കണം.
  വല്ലാതെ വിനയം കാണിക്കേണ്ട തണുപ്പ് കാലമായതു കൊണ്ടാണ് ഞാനിങ്ങനെ പറയുന്നത്.!
  എന്റെ വാക്കുകള്‍ക്കു രസമൂര്‍ച്ചയില്ലെങ്കില്‍ ദുരുദ്ദേശത്തിനു വേള്‍ഡ് ''മാപ്പ...്' തരണം..!
  കട്ടൌട്ട് ഒന്നും കട്ട് ഔട്ട്‌ ആക്കി കളയരുത്.
  അത് നമുക്ക് അടുത്ത കൊല്ലവും ആവശ്യം വരും.
  അടൂര് കാര് ഒരുപാടുണ്ടാവും അടൂര്‍ ഗോപാലകൃഷ്ണന്‍ ഒന്നേയുള്ളൂ..

  ReplyDelete
 67. പൊന്നിന്‍ കുടത്തിനു പൊട്ടു വേണോ... ബഷീര്‍ക്കാക്കെന്തിനാ ഒരു അവാര്‍ഡ് !
  അവര്‍ഡ് കിട്ടുന്നതിനു മുന്‍പും, ഇപ്പോഴും സൂപ്പര്‍ ബ്ലോഗര്‍ ബഷീര്‍ക്ക തന്നെ.
  പുതുവത്സരാശംസകള്‍ നേരുന്നു

  സസ്നേഹം
  സ്വന്തം
  വഴിപോക്കന്‍

  ReplyDelete
 68. ബഷീര്‍ക്കാ അഭിനന്ദനങ്ങള്‍ ... ആശംസകള്‍... ഒപ്പം ഒരു അപേക്ഷ. നിങ്ങളുടെ ഫാന്സുകരോട് പറയണം ഫ്ലെക്സ് ബോര്‍ഡ് നമ്മുടെ നാട്ടില്‍ വെക്കരുതെന്നു. അല്ലെങ്കില്‍ തന്നേയ് "റിയാലിട്ടിക്കാരുടെ" യും രാഷ്ട്രീയക്കാരുടെയും ഫ്ലെക്സ് കൊണ്ട് തട്ടി തടഞ്ഞു നടക്കാന്‍ പറ്റാത്ത വിധം ആയിരിക്കുന്നു. ഒന്ന് ശ്രദ്ധിക്കണേ ....

  ReplyDelete
 69. നങ്ങല്കിവിടെ റിയാദില്‍ തനുപ്പയത് കാരാണം ലേശം വൈഗി
  എത്റെടുക്കുന്നതിലെല്ലാം ഒന്നാമനായി തിരിച്ചു വരുന്ന വള്ളിക്കുന്ന് ഇവിടെയും അത് തെറ്റിച്ചില്ല
  ആശംസഗല്‍.

  ReplyDelete
 70. ഇവിടെ ഇങ്ങനെ ഒരു പോസ്റ്റിട്ട കാര്യം അറിഞ്ഞിരുന്നില്ല.അവാര്‍ഡു വിവരം അറിഞ്ഞു.അറിഞ്ഞിടതൊക്കെ അഭിനന്ദനവും ചൊരിഞ്ഞു.ബഷീര്‍ക്കാന്റെ ആത്മവിശ്വാസതിനാണ് എന്‍റെ വക അവാര്‍ഡ്.(തുകയൊന്നും ഇല്ല.ടിക്കെട്ടുമെടുത്തു ദുഫായിക്ക് വന്നേക്കരുത്.).വള്ളിക്കുന്ന് ഡോട്ട് കോം ഇനിയും പടര്‍ന്നു പന്തലിക്കട്ടെന്നു ആശംസിക്കുന്നു.അഭിനന്ദനങ്ങള്‍...

  ReplyDelete
 71. അഭിനന്ദനങ്ങള്‍ അറിയിച്ച എല്ലാവര്ക്കും ഒറ്റവാക്കില്‍ അഫിനന്ദനങ്ങള്‍ അറിയിക്കട്ടെ. എന്റെ തട്ടകമായ ജിദ്ദയില്‍ അടക്കം ലോകത്തിന്റെ പല ഭാഗത്തും വള്ളിക്കുന്ന് ഫാന്‍സ്‌ അസോസിയേഷനുകള്‍ രൂപം കൊണ്ടതില്‍ സന്തോഷം. നാട്ടില്‍ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങുന്ന തിരക്കില്‍ ആയതുകൊണ്ടാണ്‌ പുതിയ പോസ്റ്റുകള്‍ വൈകുന്നത്.

  ReplyDelete
 72. ബഷീര്‍ വള്ളികുന്നിനു കിട്ടിയ അവാര്‍ഡ്‌
  പരിഹാസം മുഖ മുദ്രയാക്കുന്ന ബ്ലോഗ്‌ എഴുതുകരോടുള്ള വിധേയത്വമായി കാണാന്‍
  എന്റെ അസൂയയാണോ പ്രേരിപ്പിക്കുന്നതെന്നരിഞ്ഞു കൂടാ
  ലീഗും , മുജഹിടും സമം ചേര്‍ത്ത് ഇത്തിരി ജമ അത് വിരോധം മംബോടി ചേര്‍ത്താല്‍ കിട്ടുന്ന
  കഷായത്തിന് നല്ല മാര്‍ക്കറ്റ്‌ ആണ് , പിന്നെ അന്യരെ തീവ്ര വാദി എന്ന് വിളിച്ചാല്‍ കിട്ടുന്ന സെകുലര്‍ പദവി !
  ഇതൊക്ക പറഞ്ഞാലും പ്രതിഭ കൊണ്ട്
  ശോക്കടിപിക്കുന്ന ബഷീര്‍ മുന്നെരെട്ടെ
  മേമ്പോടിയും പരിഹാസവും കുറഞ്ഞ കഷായം മുസ്ലിം സമുദായത്തില്‍ ചിലവകാന്‍ ഇത്തിരി പാടാണ്
  അതിനുള്ള കോപ്പ് ബഷീരിനുണ്ട് ........
  ഏറെ നന്മകള്‍ ആശംസിക്കുന്നു

  ReplyDelete
 73. This comment has been removed by the author.

  ReplyDelete
 74. കുറച്ചു വൈകിയെങ്കിലും, പുത്തന്‍ പുതു അഭിനന്ദനങ്ങള്‍.

  ReplyDelete
 75. @@
  നിര്‍-വിളാകന്റെ അഭിപ്രായത്തെ 'മസില്പിടുതമായി' കാണേണ്ടതില്ല. തോന്നുന്ന സത്യം വിളിച്ചു പറയുമ്പോള്‍ അതിനും കൊടുക്കണം ഒരു സല്യൂട്ട്! ബെര്‍ളിയെ അന്ധമായി അനുകരിക്കാനും അത് പോലെ സ്വയം 'പൊങ്ങാനും' ആര്‍ക്കെന്കില്‍ം കഴിയുന്നുണ്ടെങ്കില്‍ അവര്‍ക്കും കിട്ടട്ടെ അവാര്‍ഡ്‌.

  പാവം അച്ചായന്‍.! പാവം ബഷീര്‍ക്ക! പാവം നിര്‍-വിളാകന്‍ (മൂന്നു പേര്‍ക്കും അഭിനന്ദനങ്ങള്‍)

  **

  ReplyDelete
 76. കൊള്ളാം ട്ടൊ.....അങ്ങനെ ന്യ്സില്‍ കാര്യങ്ങള്‍ ഒപ്പിച്ചു അല്ലെ ....എന്തായാലും ബെസ്റ്റ് വിശേസ്‌

  ReplyDelete