December 26, 2010

മുരളിയെ തിരിച്ചെടുക്കൂ, ഇനിയെങ്കിലും

ലീഡര്‍ പോയതോടെ ഇനി മുരളിക്ക് വേണ്ടി ശുപാര്‍ശ ചെയ്യാന്‍ ആരുമില്ല. ഇനി ആ ഉത്തരവാദിത്വം ലീഡറുടെ തണലില്‍ വളര്‍ന്ന നേതാക്കന്മാര്‍ക്കാണുള്ളത്. ഐ മീന്‍.. രമേശ്‌ ചെന്നിത്തല, വയലാര്‍ രവി, എ കെ ആന്റണി, ഉമ്മന്‍ചാണ്ടി തുടങ്ങിയവര്‍ക്ക്. ഇതില്‍ ആര് മുന്‍കൈ എടുത്തിട്ടാണെങ്കിലും വേണ്ടില്ല മുരളിയേട്ടനെ  കോണ്‍ഗ്രസ്സില്‍ എടുക്കണം. അത് മണ്മറഞ്ഞ ലീഡറുടെ ആത്മാവിനോട് ചെയ്യുന്ന  ഏറ്റവും വലിയ ആദരവായിരിക്കും.


മരിച്ചാല്‍ നല്ലത് പറയുക എന്നത് നാട്ടു നടപ്പാണ്. സുകുമാര്‍ അഴീക്കോട് അടക്കം പല പ്രമുഖരും കെ കരുണാകരന്‍ എന്ന ലീഡറെ വാനോളം പുകഴ്ത്തിയപ്പോള്‍ ആരും ഞെട്ടാതിരുന്നത് അത് കൊണ്ടാണ്. അദ്ദേഹം ജീവിച്ചിരുന്നപ്പോഴായിയിരുന്നു അഴീക്കോട്‌ മാഷ്‌ ഈ വാക്കുകള്‍ പറഞ്ഞതെങ്കില്‍ ലീഡറടക്കം ബോധം കെട്ട് വീഴുമായിരുന്നു. കഞ്ഞി കൊടുക്കാതെ കൊന്നിട്ട് പാല്‍പായസം തലയിലൊഴിച്ചു കൊടുക്കുക എന്നൊരു ചൊല്ലുണ്ട്. നമ്മുടെ നാട്ടില്‍ ഇങ്ങനെ പാല്‍പായസം ഉണ്ടാക്കുന്നവരാണ് കൂടുതല്‍ ഉള്ളത്. അതവിടെ നിക്കട്ടെ. ഞാന്‍ പറഞ്ഞു വന്നത് മുരളിയുടെ കാര്യമാണ്.
   
മുരളിക്ക് വേണ്ടി ഞാന്‍ വാദിക്കുന്നത് എനിക്കെന്തെങ്കിലും അദ്ദേഹത്തില്‍ നിന്ന് നേടിയെടുക്കാന്‍ വേണ്ടിയല്ല. അദ്ദേഹം എന്റെ അമ്മായിയുടെ മകനുമല്ല. എന്നാലും മുരളിയില്‍ ഒരു ലീഡറുണ്ട്. കോണ്‍ഗ്രസ്സില്‍ ഇപ്പോള്‍ ഇല്ലാത്തത് അതാണ്‌ താനും. ലീഡറുടെ മരണം സൃഷ്‌ടിച്ച ഒരു സഹതാപ തരംഗത്തിന്റെ പുറത്താണ് ഞാന്‍ ഇത് എഴുതുന്നത്‌ എന്ന് കരുതിയെങ്കില്‍ നിങ്ങള്ക്ക് തെറ്റി. മുരളിയെ തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ട് ലീഡറുള്ള കാലത്തും ഞാന്‍ എഴുതിയിട്ടുണ്ട് . ഒരിക്കലല്ല, പല തവണ . മൂന്ന് രൂപയുടെ ഒരു മെമ്പര്‍ഷിപ്പ്‌ ചോദിച്ച ആ പാവത്തിനെ കാലമേറെയായി  കോണ്‍ഗ്രസിന്റെ താക്കോല്‍ സൂക്ഷിപ്പുകാര്‍ തട്ടിക്കളിക്കുന്നു. വേള്‍ഡ് കപ്പ് ഫുട്ബാളില്‍ പോലും ഇതുപോലൊരു തട്ടിക്കളി കണ്ടിട്ടില്ല. ഇനിയെങ്കിലും കോണ്ഗ്രസ് നേതാക്കള്‍ പിടിവാശി മാറ്റണം.മുരളിക്ക് ഗുണങ്ങളും ദോഷങ്ങളും ഉണ്ടാവാം. എല്ലാം തികഞ്ഞ ഒരെണ്ണത്തിനെ കോണ്ഗ്രസ്സില്‍ കാണിച്ചു തരാന്‍ പറ്റുമോ? ഉണ്ണിത്താനും കല്‍മാഡിക്കും മെമ്പര്‍ഷിപ്പ്‌ കൊടുക്കാമെങ്കില്‍ പിന്നെ ആര്‍ക്കെങ്കിലും അത് നിഷേധിക്കുന്നതില്‍ എന്താണ് അര്‍ത്ഥം?. എന്റെ അഭിപ്രായത്തില്‍ മുരളി ഒരു ശുദ്ധനാണ്. വായില്‍ വന്നത് അപ്പപ്പോള്‍ പറയും!. ഒന്നും നാളേക്ക് വെച്ചേക്കില്ല. 'നിന്നെ ഞാന്‍ കാണിച്ചു തരാമെടാ' എന്ന് മനസ്സില്‍ പറഞ്ഞു കൊണ്ട് 'ഹൌ ആര്‍ യു ഡാര്‍ലിംഗ്' എന്ന് ചോദിക്കാന്‍ പഠിച്ചവര്‍ക്ക് മാത്രമേ രാഷ്ട്രീയത്തില്‍ വെച്ചടി വെച്ചടി കയറിപ്പോകാന്‍ പറ്റൂ.. ഈയൊരു തന്ത്രമാണ് മുരളി ഇനിയും സ്വായത്തമാക്കേണ്ടത്.  

കണ്ണടക്കുന്നതിനു മുമ്പ് മുരളിയെ കോണ്‍ഗ്രസ്സില്‍ തിരിച്ചെത്തിക്കുക എന്നത് ലീഡറുടെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു. പലരോടും അദ്ദേഹം പല വട്ടം ശുപാര്‍ശ ചെയ്തു നോക്കി. പലരുടെയും കാലു പിടിച്ചു.. താഴാവുന്നതിലേറെ താണു. ആരും തിരിഞ്ഞു നോക്കിയില്ല. "ലീഡര്‍ ഞങ്ങളുടെ എല്ലാമെല്ലാമാണ്, കോണ്ഗ്രസ്സിന്റെ ആത്മാവാണ്, കാണപ്പെട്ട ദൈവമാണ്, മണ്ണാങ്കട്ടയാണ്" എന്നൊക്കെ കഴിഞ്ഞ നാല്‍പത്തിയെട്ടു മണിക്കൂറായി ചറപറാ പറഞ്ഞു കൊണ്ടേയിരിക്കുന്ന ഒരെണ്ണം ലീഡറുടെ വാക്ക് കേട്ടിരുന്നില്ല. അദ്ദേഹത്തിന് പുല്ലുവില കല്പിച്ചിരുന്നില്ല. ആ വിഷമമെല്ലാം ഉള്ളിലൊതുക്കി ലീഡറെ അന്ത്യശ്വാസം വലിക്കാന്‍ ഇടയാക്കിയവര്‍ക്ക് പ്രായശ്ചിത്തം ചെയ്യാനുള്ള ഒരവസരമാണ് ഇത്. ലീഡര്‍ക്ക്  നല്‍കാവുന്ന ഏറ്റവും നല്ല മരണാന്തര ബഹുമതി ആയിരിക്കും മുരളിയെ തിരിച്ചെടുക്കുക എന്നത്. ജസ്റ്റ് റിമംബര്‍ ദാറ്റ്‌!!..

77 comments:

 1. ശെരിയാണ്, വള്ളിക്കുന്നിന്റെ നിലപാടിനോട് ഞാനും യോജിക്കുന്നു.
  തട്ടികളിക്കുന്നതിനും ഒരു പരിധി ഇല്ലേ...?

  ReplyDelete
 2. ഈ വര്‍ഷത്തെ സൂപ്പര്‍ ബ്ലോഗര്‍ ആയി തിരഞ്ഞെടുക്കപെട്ട ബഷീര്‍ വള്ളിക്കുന്നിനു എന്റെ അഭിനന്ദനങ്ങള്‍.....!

  ReplyDelete
 3. 'നിന്നെ ഞാന്‍ കാണിച്ചു തരാമെടാ' എന്ന് മനസ്സില്‍ പറഞ്ഞു കൊണ്ട് 'ഹൌ ആര്‍ യു ഡാര്‍ലിംഗ്' എന്ന് ചോദിക്കാന്‍ പഠിച്ചവര്‍ക്ക് .......'


  രാഷ്ട്രീയത്തിന്റെ ഈ ബാല പാഠം അച്ഛനില്‍ നിന്ന് മുരളി പഠിച്ചു മറന്നു . അത് തന്നെ അദ്ദേഹത്തിന്റെ ന്യൂനതയും. പിന്നെ വണ്ടി മാറി മാറി drive ചെയ്തിട്ടും ക്ലച്ചു പിടിക്കാതെ വന്നപ്പോഴാണല്ലോ തിരികെ ഞാന്‍ വരുമെന്ന് പാട്ടും പാടി നടന്നത്. ഒരു പക്ഷെ മന്ത്രിയായിരിക്കെ മത്സരിച്ചു പരാജയപ്പെട്ടതാണ് ഇതിനൊക്കെ കാരണം .

  കാര്യം എന്ത് തന്നെയായാലും മുരളി കോണ്ഗ്രസ്സില്‍ തിരിച്ചു വരണം വരുത്തണം ... താങ്കള്‍ പറഞ്ഞ പോലെ ഒരുപാട് ദുരനുഭവങ്ങളില്‍ നിന്ന് പാഠം പഠിച്ച മൂത്ത ഒരു ലീഡര്‍ ഒളിഞ്ഞിരിപ്പുണ്ട് ... അവസരം കാത്തു കൊണ്ട് .. അത് സംഭവിക്കും .. നിയമ സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ...

  താങ്കളുടെ മുന്‍പ് വന്ന പോസ്ടിനോടും ഇതിനോടും solidarity പ്രഘ്യാപിക്കുന്നു

  നന്ദി

  ReplyDelete
 4. ശരിയാണ് മുരളിയില്‍ ഒന്നല്ല ഒരൊന്നൊന്നര ലീഡറുണ്ട്!! "മുരളീഡര്‍"

  ReplyDelete
 5. ബഷീറിന്റെ പോസ്റ്റ്‌ അവസരോചിതമായി.
  ഒരു സട കുടഞ്ഞ സിംഹമായിരുന്നിട്ടും മരണാനന്തരവും കരുണാകരന് കിട്ടിയ സ്വീകാര്യത ഇന്ന് കേരളത്തിലെ ഏതെങ്കിലും നേതാവിനുണ്ടോ എന്ന് ചിന്തിക്കുമ്പോള്‍ അദ്ദേഹത്തിന്റെ പിന്‍ഗാമി വഴിയാധാരമായത്തിനു കാരണം കിട്ടും. കഴിവുകൊണ്ടും പാരമ്പര്യം കൊണ്ടും കോണ്‍ഗ്രസിനെ മുന്നില്‍ നിന്ന് നയിക്കാന്‍ യോഗ്യനാണ് മുരളി. ആത്മവിശ്വാസത്തോടെ ചുവടു വയ്ക്കുന്നവരെ നമ്മുടെ മാധ്യമങ്ങള്‍ പോലും വെറുതെ വിടില്ല. പരസ്പരം സുഖിപ്പിക്കലുകളുടെ ഈ കാലത്ത് നേതൃത്വ ഗുണങ്ങളൊന്നും ആരുടേയും പരിഗണനയില്‍ പോലും വരുന്നുമില്ല. പഞ്ചപുച്ചമടക്കി നില്‍ക്കുന്ന മുരളി പലരെയും വേദനിപ്പിക്കുന്നു. നിര്‍ഭാഗ്യവശാല്‍ അദ്ദേഹത്തിന് മറ്റു വഴികളില്ല താനും.

  ReplyDelete
 6. Dear Basheer Bhai,

  As you correctly mentioned, they should implement it immediately. Who is afraid of him? If anyone in congress state leadership worried about Murali's return, that too proves his popularity. He is a crowdpuller no doubt. I've reported several public meetings attended by Murali. He knows the pulse of the society.
  As suggested by Shashi tharoor M.P, the Federal Goverenment shoud think about naming CIAL as Karunakaran IN airport Kochi.

  best wishes,

  C.O.T Azeez

  ReplyDelete
 7. രാഷ്ട്രീയം ഒരു ടൈം പാസിനപ്പുറം സീരിയസായി എടുക്കരുത്..മുരളി വന്നാലുമില്ലേലും അടുത്ത തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ജയിക്കും...ഇന്നാണേലും അന്നാണേലും കോരന് കുമ്പിളിൽത്തന്നെ റൈസ് സൂപ്പ് അഥവാ കഞ്ഞി...നമ്മൾ വിദേശമലയാളികളുടെ പ്രശ്നങ്ങൾ വേണം ആദ്യം പരിഹരിക്കാൻ കാരണം കേരളത്തെ താങ്ങി നിർത്തുന്നത് അവരാണ്..അല്ലാതെ ലൈഫ്ടും റൈറ്റുമല്ല...

  ReplyDelete
 8. മുരളി ഇപ്പോള്‍ എല്ലാ നിലക്കും അനാഥനാണ്. അച്ഛനും അമ്മയുമില്ല. സ്വന്തക്കാര ആരുമില്ല. അതിനാല്‍ എന്‍റെ ഒപ്പും വെച്ച് വിട്ടോ...ലീഡരുടെ ചോരയാണെങ്കില്‍ വല്ല കാലത്തും ബ്ലോഗ്‌ പോസ്റ്റുമായി അങ്ങോട്ട്‌ ചെന്നാല്‍ സ്വീകരിക്കാതിരിക്കാന്‍ മുരളിക്കുമാവില്ല കുട്ടാ...

  ReplyDelete
 9. One English proverb and Malayalam Interpretation

  ONE FATHER IS MORE THAN A HUNDRED SCHOOLMASTERS
  100 മാഷുമ്മാര്‍ക്ക് ഒരു ലീഡര്‍ തന്നെ അധികമാണ്.

  എന്നിട്ടും മുരളി !??

  ReplyDelete
 10. പോസ്റ്റ്‌ അവസരോചിതമായി.. മുരളിയെ അധികം തട്ടിക്കളിക്കാതെ ഏതെങ്കിലും വലയില്‍ ഗോളാക്കുമെന്നു പ്രതീക്ഷിക്കാം...

  ReplyDelete
 11. അച്ഛന്റെ മരണം ഏറ്റവും അധികം ബാധിക്കുക മക്കളെയാണ്, മക്കളില്‍ അത് കൂടുതല്‍ ബാധിക്കുന്നത് ഈ മകനെയും!

  ReplyDelete
 12. keralathile karuthanaaya leader kku kaalidariyathu swantham makkalude karyathilaayirunnu...onnine kkurichum iruthi chinthikkathe theerumaanam kaikkollunna sri.karunakaranenna leaderude athe swabhavamanu sri.muraleedharanum,pakshe achante pala kazhivukalum makanil prakadamallathathinaalaavanam...murali innum purathu nilkkendi varunnathu..."indulekha illenkil venda ammukkutty aayalum mathi" enna nayam adyame maattiyirunnenkil thanne sri muraleedharan innum kerala congrs l undayirunnene..

  ReplyDelete
 13. ബൂലോകം ഓണ്‍ലൈന്‍ അംഗങ്ങള്‍ക്കായി നടത്തിയ സൂപ്പര്‍ ബ്ലോഗ്ഗര്‍ 2010 മത്സരത്തില്‍ ഏറ്റവും നല്ല ബ്ലോഗ്ഗറായി തിരഞ്ഞെടുക്കപെട്ട മലയാളം ബ്ലോഗ്ഗേഴ്സ് ഗ്രൂപ്പിന്റെ സജീവ മെമ്പറും ഉപദേഷ്ടാവുമായ ശ്രീ. ബഷീര്‍ വള്ളിക്കുന്നിനു ഈ ഗ്രൂപ്പിന്റെ ആവേശോജ്വലമായ ആയിരമായിരം അഭിവാദ്യങ്ങള്‍ .. !!

  ReplyDelete
 14. പാര്‍ട്ടി പ്രസിഡന്റ്റ് ആരുന്ന കുറഞ്ഞ സമയം കൊണ്ട്, വീക്ഷണം പുന പ്രസിദ്ധീ കരിക്കാനും പുതിയ കേ. പീ. സി. സി ഓഫീസ് പണിയാനും മുരളിക്ക് അല്ലേ പറ്റിയുള്ളൂ?

  തലക്ക് മുകളില്‍ ഗുളികന്‍ വരുകാന്ന്നു കേട്ടിട്ടില്ലേ അങ്ങനേ എന്തോ വന്നപ്പോള്‍ മുരളി പറഞ്ഞതാ പുറത്തു നിര്‍ത്താന്‍ കാരണം എങ്കില്‍ അകത്തുള്ളവരിലും കൂടുതല്‍ പുറത്തു കണ്ടേനേ......

  പിന്നേ 'മുരളിയിലേ ലീഡറേ' പലര്‍ക്കും ഉള്ളില്‍ പേടി ആണ് എന്നത് സത്യം.....

  ReplyDelete
 15. തികച്ചും അവസരോചിതമായ ഈ പോസ്റ്റിനു അഭിനന്ദനങ്ങള്‍ ... കൊണ്ഗ്രസ്സില്‍ 3 രൂപയുടെ ഒരു മെമ്പര്‍ഷിപ് മാത്രം ചോദിക്കുന്ന മുരളീധരന് അത് കൊടുക്കാതെ ഇങ്ങിനെ വൈകിപ്പിക്കുന്നതിന്റെ കാരണം ഒന്ന് മാത്രമാണ്, ഭയം . മുരളീധരന്‍ കൊണ്ഗ്രസ്സില്‍ ഒന്ന് പ്രവേശിച്ചാല്‍ മാത്രം മതി, അങ്ങിങ്ങായി ചിതറിക്കിടക്കുന്ന കരുണാകരന്‍ അനുയായികള്‍ എല്ലാം കൂടി മുരളിക്ക് പിന്നില്‍ അണിനിരക്കും, പിന്നെ സ്ഥാനങ്ങള്‍ ഒന്നും കൊടുക്കേണ്ടി വരില്ല എല്ലാം താനേ വന്നുകൊള്ളും. അത് മുരളിയെക്കാള്‍ നന്നായി അറിയുന്നവരാണ് കൊണ്ഗ്രസ്സിലെ ഇന്നത്തെ നേതാക്കള്‍, അത് തന്നെയാണ് ഈ വൈകലിന്റെ കാരണവും. മക്കള്‍ രാഷ്ട്രീയത്തിന്റെ കാര്യത്തില്‍ ഏറെ പഴികള്‍ കേള്‍കേണ്ടി വന്ന ആളാണ് കരുണാകരന്‍ പക്ഷെ കേരളത്തില്‍ ഏറ്റവും സക്സസ്ഫുള്‍ മകന്‍ രാഷ്ട്രീയക്കാരന്‍ മുരളീധരന്‍ അല്ലാതെ മറ്റാരെയും നമുക്ക് കാണാന്‍ സാധിക്കില്ല. കരുണാകരന്‍ കഴിഞ്ഞാല്‍ കൊണ്ഗ്രസ്സിലെ ഏറ്റവും വലിയ ക്രൌഡ് പുള്ളര്‍ ലീഡര്‍ ആയിരുന്നു മുരളീധരന്‍. അതുകൊണ്ടാണ് വിമത പ്രവത്തനങ്ങല്‍ക്കിടയിലെ ചുരുങ്ങിയ സമയത്തിനുള്ളില്‍ കേരളത്തില്‍ ആറോളം വന്‍ റാലികള്‍ അദേഹത്തിനു സംഘടിപ്പിക്കാന്‍ കഴിഞ്ഞത്. മറ്റാര്‍ക്കെങ്കിലും ഇങ്ങനെ റാലികള്‍ നടത്തണമെങ്കില്‍ അമരത്തില്‍ മമ്മുട്ടി പറഞ്ഞ ആ 'സാധനം' ഇടേണ്ടി വരും. കെ പി സി സി പ്രസിടണ്ട് എന്ന നിലയില്‍ നല്ല പ്രവത്തനം കാഴ്ചവെച്ച ആളാണ് മുരളീധരന്‍, മലബാറില്‍ അദേഹത്തിനുള്ള പിന്തുണ വളരെ വലുതാണ്‌ . അതാണ്‌ ഒറ്റയ്ക്ക് മത്സരിചിട്ടുപോലും വയനാട്ടില്‍ 1 ലക്ഷത്ടിനടുത്ത് വോട്ടുകള്‍ നേടാന്‍ അദേഹത്തിനു കഴിഞ്ഞത്. അത് ഒരു നിസാര കാര്യം അല്ല . അത് കോണ്ഗ്രസ് നേതൃത്വം മനസ്സിലാക്കും എന്ന് നമുക്ക് പ്രത്യാശിക്കാം.

  ReplyDelete
 16. മുരളീധരന്റെ നേതൃ പാടവം കേരളത്തിന്റെ മതേതര സാമൂഹ്യ സാമ്പത്തിക വികസനത്തിനായ്‌
  ഉപയോഗപ്പെടുത്തണം.അപരാധങ്ങള്‍ വിട്ടുകൊടുത്തു മാപ്പാക്കി അതിനു തയ്യാറായാല്‍ കോണ്‍ഗ്രസ്സിനു നല്ലത്!
  ആര്‍ക്കൊക്കെ അത് വിപരീത ഫലം ചെയ്യുമെന്നതാ ഒരു ബോട്ട്ല്‍ നെക്ക് ....
  എന്തായാലും വള്ളിക്കുന്നിന്റെ മുരളീ സ്നേഹം സമുചിതം സുതാര്യം ആനന്ദദായകം!

  ReplyDelete
 17. "വേള്‍ഡ് കപ്പ് ഫുട്ബാളില്‍ പോലും ഇതുപോലൊരു തട്ടിക്കളി കണ്ടിട്ടില്ല".

  correct!

  ReplyDelete
 18. വേള്‍ഡ് കപ്പ് ഫുട്ബാളില്‍ പോലും ഇതുപോലൊരു തട്ടിക്കളി കണ്ടിട്ടില്ല.
  ഈ തട്ടിക്കളികള്‍..ഇന്ത്യന്‍ ഫുട്ബാളില്‍ ആയിരുന്നെങ്കില്‍ എപ്പോഴേ ലോകകപ്പും നമുക്ക് കിട്ടിയേനെ അല്ലെ എന്തേ?..ഇനി എങ്കിലും തിരിചെടുക്കൂ..ചെന്നിത്തലേ..ഒരു നാലണ മെമ്പര്‍ഷിപ്പ് മതി ഇപ്പോള്‍ ...പിന്നെ സ്ഥാനങ്ങള്‍ അത് പിന്നീട് അല്ലെ?..

  പ്രിയപ്പെട്ട മലയാളം ഗ്രൂപിന്റെ അംഗങ്ങളെ ..ബൂലോകം ഓണ്‍ലൈന്‍ ബെസ്റ്റ്‌ ബ്ലോഗര്‍ 2010 ..മത്സരത്തില്‍ ..സൂപ്പര്‍ ബ്ലോഗറും ..റണ്ണര്‍ അപ്പും ..മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പില്‍ അംഗങ്ങളും ..സജീവ ഇടപെടലുകള്‍ നടത്തുന്നവരും ആയ ..ശ്രീ ബഷീര്‍ വള്ളിക്കുന്നും..ശ്രീ അനില്‍ കുമാര്‍ സി പിയും ആണ് എന്നതില്‍ ഈ ഗ്രൂപ്പിന്റെ എല്ലാവര്ക്കും അഭിമാനിക്കാം..അവര്‍ക് മലയാളം ബ്ലോഗേര്‍സ് ഗ്രൂപിന്റെ പേരില്‍ ആശംസകള്‍ നേരുന്നു..

  ReplyDelete
 19. "നിന്നെ ഞാന്‍ കാണിച്ചു തരാമെടാ' എന്ന് മനസ്സില്‍ പറഞ്ഞു കൊണ്ട് 'ഹൌ ആര്‍ യു ഡാര്‍ലിംഗ്' എന്ന് ചോദിക്കാന്‍ പഠിച്ചവര്‍ക്ക് മാത്രമേ രാഷ്ട്രീയത്തില്‍ വെച്ചടി വെച്ചടി കയറിപ്പോകാന്‍ പറ്റൂ.. ഈയൊരു തന്ത്രമാണ് മുരളി ഇനിയും സ്വായത്തമാക്കേണ്ടത്."

  അതാണ് പോയിന്റ്...

  ReplyDelete
 20. @ Noushad Akampadam : ആ മത്സരത്തില്‍ വള്ളിക്കുന്നിന്റെ സംഗതികള്‍ ഒക്കെ ശരിയായിരുന്നോ?

  ReplyDelete
 21. ഹ ഹ എനിക്കു പറയാനുള്ളത് ഇവിടെ ഉണ്ട്! http://baijuvachanam.blogspot.com/2010/12/blog-post_26.html

  ReplyDelete
 22. താന്‍ പാര്‍ട്ടിയെക്കാള്‍ വലുതായെന്നും ഇനി ആരെയും എന്തും പറയാം എന്നും കരുതി പാര്‍ട്ടി നേതാക്കളെ മുരളീധരന്‍ പറഞ്ഞ പുലഭ്യത്തിനു കണക്കുണ്ടോ ? അതൊക്കെ എല്ലാ ചാന്നലുകാരുടെ കയ്യിലും 'ക്ളിപ്പാ'യിട്ടുണ്ടാവും .മുരളീധരന്‍ പാര്‍ട്ടി പിളര്‍ത്തി ആളാവാന്‍ നോക്കിയവനാണ് . വീണ്ടും അത്തരം ഒരവസ്ഥ
  തങ്ങളുടെ പാര്‍ട്ടിക്ക് ഉണ്ടാവാന്‍ ഏതെങ്കിലും പാര്‍ട്ടി നേതൃത്വം ആഗ്രഹിക്കുമോ ? . തിരഞ്ഞെടുപ്പില്‍ മത്സരിക്കുവാന്‍ ഇപ്പോള്‍ തന്നെ ആള് കൂടുതലാണ് ...ഉള്ളവര്‍ക്ക് തികഞ്ഞിട്ടു വേണ്ടേ പുറത്തു നിന്നും ആളെ എടുക്കുവാന്‍ ...ആ ബോധം നേതാക്കള്‍ കാണിക്കും . മുരളി ധൃതി വെക്കേണ്ട കാര്യമില്ല .അച്ചടക്ക നടപടി തീരുന്നത് വരെ പാര്‍ട്ടിക്ക് പുറത്തു തന്നെ നില്‍ക്കട്ടെ .

  ReplyDelete
 23. നേതാവിനോടുള്ള കടപ്പാട് തീര്‍ക്കാനുള്ള അവസരം ഉപയോഗപ്പെടുത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
  ഇസ് ഹാഖ് കുന്നക്കാവ്‌, ദുബായ്

  http://ishaqkunnakkavu.blogspot.com/

  ReplyDelete
 24. താങ്കളുടെ പോസ്റ്റ്‌ അവസരോചിതമായി,
  മുരളിയില്‍ ഒരു നല്ല ലീഡര്‍ ഒളിഞ്ഞിരിപ്പുണ്ട്

  ReplyDelete
 25. രമേശ് ചെന്നിത്തലയേക്കാൾ എന്തുകൊണ്ടും കഴിവുള്ളയാളാണു മുരളി.അത് കൊണ്ട് തന്നെ മുരളിവന്നാൽ ഭാവിയിൽ തനിക്ക് പാരയാകുമെന്ന് രമേശ് കരുതുന്നുണ്ടാവണം.
  പിന്നെ, മുരളി കോൺഗ്രസ്സിലെത്തിക്കഴിഞ്ഞാൽ ഗ്രൂപ്പ് കളി തുടരുമെന്നുള്ളതിനു സംശയം വേണ്ട.

  ReplyDelete
 26. ബഷീര്‍ജി അങ്ങേക്കിട്ട് എന്റെ വര സോറി എന്റെ വക
  അടുത്ത പാര വരാനുള്ള സാധ്യത ഈ അവാര്‍ഡോടെ തെളിഞ്ഞു കാണുന്നു..
  ജാഗ്രതൈ!!

  ReplyDelete
 27. ഇനി ഒട്ടും താമസിക്കാതെ സസ്പെന്‍ഷന്‍ കാലാപധി തീരാന്‍ കാത്തിരിക്കാതെ മുരളിയെ കൊണ്ഗ്രസ്സില്‍ തിരിച്ചെടുക്കണം. ഇതില്‍ ഒരാള്‍ എഴുതിയ പോലെ മുരളി അനാഥന്‍ അല്ലെന്നും പാര്‍ട്ടി ഉണ്ടെന്നും ഉള്ള ഒരു മെസ്സേജ് ആയിട്ടെങ്കിലും ഉടനെ മുരളിക്ക് കൊണ്ഗ്രസ്സില്‍ മെമ്പര്‍ഷിപ് കൊടുക്കണം. അതിന്ന് കോണ്‍ഗ്രസ്‌ പ്രവാസി സംഘടന പരിശ്രമിക്കണം.

  ReplyDelete
 28. അമ്മച്ചിയാണ് സത്യം . മുരളിയില്‍ ഒരു ലീഡര്‍ ഒളിഞ്ഞു കിടപ്പുണ്ട്.
  മുരളീധരന്‍ മുരളീഡര്‍ മുറി-ലീഡര്‍

  ReplyDelete
 29. This comment has been removed by the author.

  ReplyDelete
 30. എനിക്ക് താല്‍പ്പര്യം ഇല്ലാത്ത വിഷയമാണ്.... എന്നാലും ബഷീര്‍ എഴുതിയതുകൊണ്ട് ഞാനും പറയാം.....ജസ്റ്റ് റിമംബര്‍ ദാറ്റ്‌!!..

  ReplyDelete
 31. മുരളിയെക്കാള്‍ മോശമായ ഒരുപാടാളുകള്‍ കോണ്‍ഗ്രസ്സിലുണ്ട് എന്നാല്‍ മുരളിയെക്കാള്‍ നല്ലവര്‍ വളരെ കുറവും അപ്പോള്‍ പിന്നെ അദ്ദേഹത്തെ തിരിച്ചെടുക്കാത്തതില്‍ അര്‍ത്ഥമില്ല..

  ReplyDelete
 32. മുരളി കോണ്ഗ്രസ് രാഷ്ട്രീയത്തിലേക്ക് ശക്തമായി തിരിച്ചു വരും. ബഷീര്‍ പറഞ്ഞപോലെ മുരളിയില്‍ ഒരു നേതാവുണ്ട്. അത് അദ്ദേഹം kpcc പ്രസിടണ്ടായിരുന്നപ്പോള്‍ തെളിയിച്ചതാണ്. പിന്നീട് വന്ന വീഴ്ചകളില്‍ മുരളിക്ക് മാത്രമല്ല പങ്കുള്ളതെന്നു കേരള രാഷ്ടീയം പഠിച്ച ആര്‍ക്കും മനസ്സിലാകും. നമുക്ക് കാത്തിരിക്കാം. ശുഭ പ്രതീക്ഷകളോടെ.

  ReplyDelete
 33. മുരളിയെ തിരിച്ചെടുക്കണം എന്ന് കുറെ കാലമായി മനസ്സിലുള്ള ആഗ്രഹമാണ്. മൂപ്പർ എന്ത് അക്രമം കാണിച്ചിട്ടുണ്ടെങ്കിലും അതിനുള്ള ശിക്ഷ മൂപ്പർ എന്നേ അനുഭവിച്ചു. മൂപ്പരേക്കാൾ നെറികേട് കാട്ടിയവർ ഇന്ന് കോൺഗ്രസ്സിലുണ്ട്. ഇന്ന് കാൺഗ്രസ്സിനെ നയിക്കാൻ മുരളിയെ പോലുള്ള ഒരാള് അത്യാവശ്യമാണ്. ഏറ്റവും കുറഞ്ഞത് കോൺഗ്രസ്സിനെ അച്ചായൻസ് കോൺഗ്രസ്സ് എന്ന് വിളിക്കാതിരിക്കാനെങ്കിലും.. മുരളി മലബാറിയാണ്. സാമുദായിക വിഷയങ്ങൾ കൈകാര്യം ചെയ്യാൻ കരുണാകരന് ശേഷം കോൺഗ്രസ്സിൽ പറയതക്ക നേതാവ് ഉണ്ടായിട്ടില്ല. മുരളിക്കതിന് കഴിയും, എൻ.എസ്.എസിന്റെ പ്രതിനിധിയായ ചെന്നിതലക്കതിന് കഴിയില്ല, അച്ചായന്മാർക്ക് ന്യൂനപക്ഷെ പ്രേമവും പേടിയും മറ്റും കൂട്ടികിഴിച്ചാൽ ഒന്നിനും കൊള്ളില്ല. ആന്റണി മുഖ്യനായപ്പോ മൂപ്പരുടെ ഗട്സ് ഞമ്മൾ കണ്ടതല്ലെ, കോൺഗ്രസ്സിൽ ശുദ്ധനെന്ന് പറഞ്ഞ് നടന്ന് പാരപണിയല്ലാതെ പത്ത് പൈസക്ക് കൊള്ളില്ല.. ഇന്നിപ്പോ ആഭ്യന്തരമന്ത്രിയാ…നാളെ പ്രസിഡന്റാകാനും സാധ്യത.. അമ്മാതിരി കളിയല്ലെ മൂപ്പര് കളിക്കുന്നത്. വേണമെങ്കിൽ അമ്മയേയും കെട്ടിപിടിക്കും … ആര്യാടന്റെ കാര്യം പിന്നെ പറയണ്ട, ചില്ലറ വോട്ടിന് വേണ്ടി സ്വന്തത്തെ വിൽക്കുന്നവൻ.. ഇങ്ങിനെയുള്ള മൂരാച്ചികൾക്ക് മുരളിയെ പുറത്തിരുത്താനാണ് ഇഷ്ടം. മുരളി വന്നാൽ സ്ഥാനമാനങ്ങൾ നഷ്ടമാവുമെന്ന് കരുതുന്നവരാണ് മുരളിക്ക് പാരയുമായി നടക്കുന്നത്.

  ReplyDelete
 34. കരുണാകരന്റെ കുട്ടിക്കാലത്ത്‌ വീടിനടുത്തുള്ള മാന്പഴം പെറുക്കാന്‍ കുട്ടികള്‍ എത്തുമായിരുന്നു.
  ചില കുസ്ര്തി കുട്ടികള്‍ മാന്പഴ ചുവട്ടില്‍ കുഴി കുഴിച്ചു മുകളില്‍ ഇലകളും ചുള്ളികളും വച്ചു
  കുഴി മറക്കുമായിരുന്നു. മാങ്ങ പെറുക്കാന്‍ വരുന്നവര്‍ കുഴിയില്‍ വീഴുന്നത് കണ്ടു കുഴി കുഴിച്ചവര്‍
  ഒളിച്ചിരുന്നു ചിരിക്കുമായിരുന്നു.
  മറ്റുള്ളവര്‍ കുഴിച്ച കുഴിയില്‍ വീഴാന്‍ തയ്യാറില്ലാത്ത കുട്ടിലീഡര്‍ മാമ്പഴം പെറുക്കാന്‍ തന്നെ പോകാറില്ലായിരുന്നുവത്രേ!
  ജീവിതാവസാനം വരെ കുഴിയില്‍ വീഴാതിരിക്കാന്‍ ശ്രദ്ധിച്ചായിരുന്നു മാളയുടെ മാണിക്ക്യം ഓരോ ചുവടും വച്ചത്. ചുവടു പിഴച്ചത് മകനും മകള്‍ക്കും മാത്രം.
  കേരള രാഷ്ട്രീയത്തിന്റെ ഹരമാണ് മുരളി.

  ReplyDelete
 35. അല്ലാ ബഷീറേ ഞാൻ ഒന്നു ചോദിക്കട്ടേ ...?എന്തിനാണ് മുരളിയെ തിരിച്ചെടുക്കുന്നതു?
  അതുകൊണ്ടു മുരളിക്കോ കോൺഗ്രസിനോ എത്തരത്തിലുള്ള നേട്ടമാണു ഉണ്ടാവുക?
  ജനസേവനമാണ് ഉദ്ദേശ്യമെങ്കിൽ തിരിച്ചെടുക്കണ്ട ആവിശ്യം ഇല്ലല്ലോ..? ഉണ്ടോ?

  ReplyDelete
 36. This comment has been removed by the author.

  ReplyDelete
 37. മുരളിയെ ആര്‍ക്കാണ് പേടി?

  രമേഷിനാണ് ഏറ്റവും പേടി. മുരളിയുടെ എല്ലാ minus point ഉം എണ്ണി നിരത്തിയാലും അനിഷേധ്യമായി തെളിയുന്ന മറ്റൊരു Murali factor അയാളുടെ കരിസ്മയാണ്. അതോര്‍തത് desp ആവുന്ന രമേശ്‌, അത് പോലെ മറ്റനേകം പേര്‍ ഈ പാര്‍ട്ടിയില്‍ ഉണ്ട്. ലീഡറോടുള്ള തന്റെ കടപ്പാട് വീട്ടാന്‍ കഴിയുന്നതല്ല എന്ന് രമേശ്‌ പറയുമ്പോള്‍ അതില്‍ ആത്മാര്‍ഥതയുണ്ടായിരുന്നെങ്കില്‍ ലീഡര്‍ക്ക് മുരളിക്ക് വേണ്ടി ദല്‍ഹിയില്‍ പോയി പല തവണ കെട്ടിക്കിടന്നു നിരാശനായി തിരച്ചു വരേണ്ടി വരുമായിരുന്നില്ല.

  "Politics is the last refuge of the scoundrel" എന്ന ചൊല്ലിനെ അന്വര്‍ത്ഥമാക്കിയവരാണ് ഇടതു വലതു വ്യത്യാസമില്ലാതെ ഒരു പാട് രാഷ്ട്രീയക്കാര്‍‍. most scoundrel ആയവരെ പോലും പൊറുപ്പിക്കാനും തോളില്‍ കയ്യിട്ടു നടക്കാനും കഴിയുന്നവര്‍ക്ക് മുരളി വരുന്നതില്‍ മാത്രം മുറുമുറുപ്പുന്ടെങ്കില്‍ അതിന്റെ കാരണം വേറെയായിരിക്കും.

  പക്ഷെ, ഇനി ആര് തടഞ്ഞാലും മുരളിയെ ഒതുക്കി നിര്‍ത്താന്‍ സാധിക്കില്ല എന്നതാണ് ലീഡറുടെ മരണത്തിന്റെ ചുവരെഴുത്ത്.

  കോണ്‍ഗ്രസില്‍ തിരിച്ചെടുക്കപ്പെട്ട മുരളി പക്ഷെ സ്വയം മംഗലശ്ശേരി നീലകകണ്ഠനായി സങ്കല്പിച്ചു പഴയ കണക്കുകള്‍ തീര്‍ക്കാന്‍ ഇറങ്ങുകയാണെങ്കില്‍ കോണ്‍ഗ്രസിനും ജനങ്ങള്‍ക്കും അത് വലിയ ഒരു ദുരന്തമായിരിക്കും.

  Meanwhile congrats to Basheer vallikkunu for being elected as super blogger 2010. തുടരട്ടെ ഈ അശ്വമേധം.

  ReplyDelete
 38. മുരളിയെ ഇനി തിരിച്ചെടുക്കുമെന്ന് തന്നെ കരുതാം. വീഴ്ചകളില്‍ നിന്ന് പാഠം പഠിച്ചു നല്ലൊരു 'ലീഡര്‍' ആയി മുരളി വളരട്ടെ..
  Mr ബ്ലോഗര്‍ ആയി തിരഞ്ഞെടുക്കപ്പെട്ട വള്ളിക്കുന്നിനാശംസകള്‍.

  ReplyDelete
 39. Muraliyettane thirichedukkanam...... Malabar meghalyil congressine shakthipeduthan ithilere kazhivulla oru nethavum congressilila..... congress rashtreeyathodu anubhavam pularthillenkkilum... vyakthiparamyi Muraliye adhehathinte kazhivaukaleyum thirichariyunnathu kondulla abhipraya prakadamanithu.... ee theerumanam congress ini ethra kalam neety kondu povumennu namukku kanam..... Chennithalaykkum Ummanchandikkum...pedimattanulla valla marunnum kurichu kodakkanundoo basheerkka.......:)

  ReplyDelete
 40. മുരളിയില്‍ ഒരു നല്ല നേതാവ് ഉണ്ടായിരുന്നു എന്നതായിരിക്കും കൂടുതല്‍ യോജിക്കുക . എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നമ്മള്‍ കണ്ടത്‌ ആ നേതാവിനെ അല്ല . തിരിച്ചു വന്നാല്‍ കാണാം പൂരം ............

  ReplyDelete
 41. കരുണാകരന്‍ അന്തരിക്കുന്നതുവരെ മുരളീധരന്‍ കയറുപൊട്ടിയ പട്ടം പോലെ പാറിക്കളിച്ചത് ദൈവ നിശ്ചയമാണെന്നു വേണം കരുതാന്‍. 'ഈച്ചരവാരിയരോ? അതാരാണ്?' എന്നു ചോദിക്കാന്‍ ചങ്കുറപ്പ് വന്ന ഒരച്ഛന്‍ അര്‍ഹിക്കുന്ന ശിക്ഷ തന്നെ ഇത് എന്ന് ഈയവസരത്തില്‍ പറയേണ്ടി വന്നതില്‍ ഖേദിക്കുന്നു. (മരിച്ചവരുടെ ഗുണങ്ങള്‍ മാത്രം പറയുക എന്നാണല്ലോ. എങ്കിലും ജീവിച്ചിരിക്കുന്നവര്‍ക്ക് ഇതൊരു പാഠമാകട്ടെ)

  ReplyDelete
 42. സൂപര്‍ ബ്ലോഗര്‍ 2010 :
  As I understand, the award will be given from Thiruvanadapuram Press Club, shortly.
  Our dear blogger is now the leader bloggers!
  You have made us, the pravasees, proud.
  Basheerka. Hearty congratulations!

  ReplyDelete
 43. എന്ത് പറഞ്ഞാലും കേരളത്തിലെ ഏറ്റവും നല്ല KPCC പ്രസിഡന്റ് മുരളി തന്നെ ആയിരുന്നു.

  ReplyDelete
 44. Who is afraid of Muraleedharan???

  നല്ല ചോദ്യം...

  മുരളിയെ കോണ്‍ഗ്രസില്‍ എടുക്കാത്തത് അദ്ധേഹത്തെ പേടിച്ചിട്ടാണെന്ന് പറയുന്നത് ഒരിക്കലും യോചിക്കനാവില്ല... അതിനുമാത്രം കരിഷ്മയോ കാലിബരോ ഉള്ള ആളാണോ മുരളി???
  മദ്ധ്യം വിളമ്പി സല്ക്കരിച്ചാല്‍ അവസാനം വിളംബിയവന്റെ തന്നെ തന്തക്കു വിളിച്ചു അവന്‍റെ തലമണ്ടക്ക്‌ കുപ്പി കൊണ്ടടിക്കുന്ന ചിലരുടെ പ്രകടനങ്ങള്‍ നമ്മള്‍ സിനിമകളില്‍ കാണാറുണ്ട്‌... അവരെക്കാളും മോശമായിരുന്നു പാര്ട്ടിയിലായിരുന്നപ്പോള്‍ പലപ്പോഴും മുരളിയുടെ പ്രവൃത്തി. ഇനിയെങ്കിലും നല്ല നിലക്ക് നിന്നാല്‍ അങ്ങേര്‍ക്കു കൊള്ളാം.

  ReplyDelete
 45. ബഷീര്‍ മാഷ്‌ സൂപ്പര്‍ ബ്ലോഗ്ഗര്‍ അവാര്‍ഡിന്ന് അര്‍ഹനായി എന്നറിഞ്ഞതില്‍ വളരെ സന്തോഷം .. ഇത് പോലത്തെ ഇടപെടലുകള്‍ കൊണ്ട് കാലിക പ്രസക്തിയുള്ള ഒരു പാട് പോസ്റ്റിങ്ങ്‌ നടത്തി ബ്ലോഗ്ഗെര്മാര്‍ക്ക് ദിശ ബോധം കാണിക്കാന്‍ കഴിഞ്ഞു എന്നതിന്നുള്ള നല്ല ഒരു അംഗീകാരം ആണിതെന്നതില്‍ ശംശയമില്ല. ഒരു പാട് അഭിനന്ദനങ്ങള്‍..

  പിന്നെ മുരളി ... കൊണ്ഗ്രെസില്‍ തിരിച്ചു വരും .. (അച്ഛന്‍ കീഴടങ്ങിയത് തന്നെ അതിന്നു വേണ്ടിയല്ലേ....!) ഇപ്പോള്‍ കഴിഞ്ഞില്ലെങ്ങില്‍ എപ്പോഴാ ? പ്രതികാരവും വെറുപ്പും ഒക്കെ ആയിട്ടാണ് വരവെങ്കില്‍ ഒരു പാട് കലഹങ്ങള്‍ നാം ഭരണ പാളയത്തില്‍ തന്നെ കാണേണ്ടി വരും. അപ്പോള്‍ അഴിമതി മുക്തമായ നല്ല ഭരണം അന്നും ഇന്നും എന്നും നമുക്ക് മരീചിക.

  ReplyDelete
 46. മുരളി വന്നാല്‍ തെറിക്കുന്നതു സ്വന്തം സ്ഥാനമാനങ്ങള്‍ ആണെന്നുള്ള തിരിച്ചറിവ് ഒന്ന് മാത്രമാണ് തിരിച്ചു വരവിനെ എതിര്തവര്‍ക്കുള്ളത്.

  അങ്ങൊരു ആള് പുലിയാ..അത് എല്ലാര്ക്കും അറിയാം.

  വള്ളിക്കുന്ന് പറഞ്ഞത് പോയിന്റ്‌...ഇപ്പൊ ഉള്ളവര്‍ക്ക് അങ്ങോരെക്കാള്‍ എന്ത് അധികം യോഗ്യത ആണ് ഉള്ളത് ...

  ReplyDelete
 47. കൊണ്ഗ്രസ്സില്‍ കരുണാകരന്റെ പ്രത്യേകത അദ്ദേഹം ഒരു സാമുദായിക സംഘടനകള്‍ക്കും അമിതമായി വഴങ്ങിക്കൊടുത്തിരുന്നില്ല എന്നുള്ളതാണ്, ആ ഗുണം ഏറെ ലഭിച്ച ആളാണ് മുരളീധരന്‍, ഇന്നേ വരെ ഒരു സാമുദായിക സംഘടനയുടെയും കൂടെ കൂട്ടിക്കെട്ടാന്‍ മുരളിയുടെ പേര് കിട്ടിയിട്ടില്ല. കൊണ്ഗ്രസ്സില്‍ വളരെ വിരളമായെ ഇത്തരം ആളുകള്‍ ഉണ്ടാവൂ. എന്നാല്‍ എല്ലാ വിഭാകങ്ങലുംയും നല്ല ബന്ധം കാത്തു സൂക്ഷിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. പിന്നെ ഗ്രൂപിസത്തിന്റെ കാര്യം, അതില്‍ ആരാണ് കൊണ്ഗ്രസ്സില്‍ മോശക്കാര്‍, അതിനു മുരളിയെ മാത്രം പഴിക്കുന്നതില്‍ എന്ത് അര്‍ത്ഥമാണ്‌ള്ളത്. ഇതിലും മോശമായി കൊണ്ഗ്രസ്സിനെയും അതിന്റെ നേതാക്കളെയും ഒക്കെ വിമര്‍ശിച്ച എം പി ഗംഗധാരനും ടി എച് മുസ്തഫയും രാജ്മോഹന്‍ ഉണ്ണിത്താനും ഒക്കെ കൊണ്ഗ്രസ്സില്‍ അംഗമായിരിക്കുമ്പോള്‍. യൂത്ത് കോണ്ഗ്രസ്സിന്റെ അകിലേന്ത്യ നേതാക്കളെ കായികമായി കൈകാര്യം ചെയ്ത ആളുകള്‍ കൊണ്ഗ്രസ്സില്‍ തുടരുമ്പോള്‍. ചെയ്ത തെറ്റുകള്‍ക്ക് പരസ്യമായി മാപ് പറയാന്‍ അദ്ദേഹം കാട്ടിയ ചങ്കൂറ്റം അഭിനന്ദനം അര്‍ഹിക്കുന്ന ഒരു കാര്യമാണ് , ഇന്ന് രാഷ്ട്രീയത്തില്‍ തീരെ അന്ന്യമായ ഒരു കാര്യമാണത്. ആ ക്ഷമാപണം സ്വീകരിച്ചു അദ്ദേഹത്തിനു മെമ്പര്‍ഷിപ് കൊടുക്കാന്‍ കോണ്ഗ്രസ് നേതൃത്വം തയ്യാറാവണം.

  @ nomad / നാടോടി : ഈ കരിഷ്മയും കാലിബറും ഒക്കെ മുരളിയോളം ഉള്ള ഒരു കോണ്ഗ്രസ് നേതാവിനെ താങ്കള്‍ക്ക് കാണിച്ചു തരാമോ?

  ReplyDelete
 48. @ Kappooraan

  "കരിഷ്മയും കാലിബറും" ഉള്ള മറ്റൊരാളും കോണ്‍ഗ്രസില്‍ ഇല്ല എന്നത് ഒരിക്കലും മുരളീധരന്റെ യോഗ്യതയാവുന്നില്ല.... ആവുകയുമില്ല...

  പിന്നെ മുരളി ഇത്ര വലിയ കരിഷ്മ ഉള്ള ആളാണോ എന്ന് ഞാന്‍ ചോദിച്ചത്, അത്തരത്തില്‍ ഒരു കമന്റ്‌ കണ്ടത് കൊണ്ടാണ്... മുരളി കഴിവ്കെട്ട ഒരാളാണ് എന്ന തോന്നല്‍ എനിക്കില്ല.... പക്ഷെ അച്ഛന്റെ തണലില്‍ വളര്‍ന്ന മുരളിയുടെ ചുവടുകള്‍ പലതും പിഴച്ചു.... സ്വന്തം വാക്കുകളും പ്രവൃത്തികളും തന്നെ അദ്ദേഹത്തിന് പാരയായി. അച്ചടക്ക ലംഗനത്തിന്റെ പേരില്‍ പുറത്താക്കപ്പെട്ട സമയത്ത് അദ്ദേഹം നടത്തിയ നെറികെട്ട പ്രസ്താവനകള്‍ മാത്രം മതി അദ്ധേഹത്തെ അളക്കാന്‍...

  ബാകി താങ്കള്‍ പറഞ്ഞ മുഴുവന്‍ കാര്യങ്ങളോടും ഞാന്‍ യോചിക്കുന്നു...

  ReplyDelete
 49. പാര്‍ട്ടി കോണ്ഗ്രസ് ആയതുകൊണ്ട് താങ്കളുടെ അഭിപ്രായത്തോട് യോജിക്കുന്നു. (മറ്റേതൊരു പാര്‍ട്ടി ആയിരുന്നെങ്കിലും യോജിക്കാന്‍ കഴിയുമായിരുന്നില്ല). ആ പാര്‍ട്ടിയില്‍ ആര്‍ക്കും അങ്ങത്വം എടുക്കാം. എന്ത് നെറികേടും കാണിക്കാം. ഏറിയാല്‍ ആറ്‌ കൊല്ലത്തേക്ക് സസ്പെന്ഡ് ചെയ്യും. 12 മാസം തികയുന്നതിന്നുള്ളില്‍ തിരിച്ചെടുക്കുകയും ചെയ്യും. (ഇതിനെ കോണ്ഗ്രസ് സംസ്കാരം എന്ന് പറയുന്നു). മുരളീധരന്റെ കാര്യത്തില്‍ ഇതിന്നൊരു അപവാദം ഉണ്ടെങ്കില്‍ അതിന്റെ കാരണം അദ്ദേഹം മുരളീധരന്‍ ആണെന്നതാണ്. അദ്ദേഹത്തിന്റെ മുമ്പില്‍ തങ്ങള്‍ എത്രമാത്രം നിഷ്പ്രഭ്ര്‍ ആണെന്ന് എല്ലാവരെക്കള്‍ കൂടുതല്‍ കോണ്ഗ്രസ്സിന്റെ ഇന്നത്തെ കേരളനെതാക്കള്‍ക്ക് അറിയാം.

  ReplyDelete
 50. ഓരോ പാര്ടിയില്‍നിന്നും വിട്ടു വന്നവര്‍ക്ക് എളുപ്പത്തില്‍ മെമ്പര്ഷിപ്പ് കൊടുത്ത കൊണ്ഗ്രാസ്സു മുരളിയോടു ചെയ്തതു വളരെ മോശമായി പോയി ..ഈ സന്ദര്ഭാതിലെങ്കിലും കൊണ്ഗ്രസ്സില്‍ തിരിച്ചു എടുക്കും എന്ന് പ്രതീക്ഷിക്കാം ..

  ബഷീര്‍ സൂപ്പര്‍ ബ്ലോഗ്ഗര്‍ അവാര്ടിന്നു അര്‍ഹനായി എന്നറിയുന്നതില്‍ സന്തോഷിക്കുന്നൂ ...
  ബഷീരിന്നു എന്റെ അഭിനന്ദനങള്‍ ..

  ReplyDelete
 51. വള്ളിക്കുന്നിനെപ്പോലുള്ളവര്‍ ഇങ്ങനെ ബ്ലൊഗുകള്‍ എഴുതിയും അല്ലാതെയും "റെക്കമെന്റ്" ചെയ്ത് തിരിച്ചെടുപ്പിക്കും എന്ന് ഭയന്നതു കൊണ്ടാണ്‍ പലരും കരുണാകരന്റെ ശരീരത്തിനടുത്തിരുന്ന് പൊട്ടിക്കരഞ്ഞത് എന്ന് തോന്നുന്നു!

  ReplyDelete
 52. തീര്‍ച്ചയായും ഇപ്പോള്‍ കോണ്ഗ്രസ്സിനു മുരളിയെപ്പോലുള്ള ഒരു നേതാവിനെ ആവശ്യമുണ്ട്..

  ReplyDelete
 53. സത്യം,ഒന്നു വേഗമാകട്ടെ

  ReplyDelete
 54. മുരളീധരനെ തിരിച്ചെടുക്കാതെ എന്തു ചെയ്യാന്‍... തിരിച്ചെടുത്താല്‍ പ്രദേശ് കോണ്‍ഗ്രസ്സിന്റെ നിര്‍വാഹക സമിതിയില്‍ എത്തിച്ചേരാന്‍ മുന്‍ അധ്യക്ഷന്‍ ഒറ്റ യോഗ്യത മതി. അതു തന്നെയാണ് രമേശടക്കമുള്ളവരുടെ ഉള്‍ഭയം. ..

  ReplyDelete
 55. സൂപ്പർബ്ളോഗർ 2010
  ശ്രീ,ബഷീർ വള്ളിക്കുന്നിനു
  ഐശ്വര്യത്തിന്റെ പുതുവർഷം നേരുന്നു

  ReplyDelete
 56. http://www.ahrchk.net/pub/mainfile.php/mof/

  Everybody please follow this link and read it completely. You can download the .pdf book also.

  Think for an hour..
  After that you can post your comments..

  ReplyDelete
 57. Super Blogger ബഷീര്‍ ജി... അഭിനന്ദനങ്ങള്‍
  http://www.mathrubhumi.com/nri/gulf/article_%20148889/

  ReplyDelete
 58. 'സൂപ്പര്‍ ബ്ലോഗര്‍' ആയി തെരഞ്ഞെടുക്കപ്പെട്ട ഞങ്ങളുടെ പ്രിയപ്പെട്ട ബഷീര്‍ സാബിന് അഭിനന്ദനങ്ങള്‍!!! Social Commitment മാത്രം കൈമുതലാക്കിയ, തികഞ്ഞ ഉത്തരവാദിത്ത ബോധത്തോടെ മാത്രം ഓരോ അക്ഷരങ്ങള്‍ പോലും ഉപയോഗിക്കാറുള്ള ഒരു എഴുത്തുകാരന്‍ 'സൂപ്പര്‍ ബ്ലോഗര്‍' ആയി തെരഞ്ഞെടുക്കപ്പെടുമ്പോള്‍ അര്‍ഥം നഷ്ടപ്പെടുന്ന അവാര്‍ഡു നാടകങ്ങളില്‍ ഒരപവാദമായി അത് ശ്രദ്ധിക്കപ്പെടുന്നു. 'മബ്റൂക്ക്, ബഷീര്‍ മാഷ്‌!

  2010 താങ്കളുടെ പോസ്റ്റുകള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടൊരു വര്‍ഷമാണ്‌. മലയാളത്തിലെ പ്രിന്‍റ് മാഗസിനുകളും, വര്‍ത്തമാന പത്രങ്ങളും അവ പുന:പ്രസിദ്ധീകരിക്കുവാന്‍ മത്സരിച്ചൊരു കാലം! പുതുവര്‍ഷത്തേക്ക് കടക്കുമ്പോള്‍ ആശംസിക്കുന്നത്, 2011 ഉം 2010 ആവട്ടെ എന്നാണ്.

  മുരളിയുടെ കോണ്ഗ്രസ് പുന:പ്രവേശനവുമായി ബന്ധപ്പെട്ട താങ്കളുടെ ഓരോ അക്ഷരങ്ങളോടും യോജിക്കുന്നു. അതോടൊപ്പം നല്‍കപ്പെട്ട ചിത്രങ്ങള്‍ വാചാലവും, അതീവ പ്രാധാന്യവുമുള്ളവയാണ്. താങ്കളുടെ നിരീക്ഷണ പാടവത്തിന്റെ മറ്റൊരു ഉദാഹരണം.

  " ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ താന്‍ പലപ്പോഴും കരുണാകരന്റെ ഉപദേശം തേടാരുണ്ടെന്ന കോടിയേരിയുടെ പ്രസ്താവന മരണ ശേഷം കരുണാകരന് ലഭിക്കുന്ന ഏറ്റവും മികച്ച അംഗീകാരമാണെന്ന് B.R.P. സാര്‍ പറഞ്ഞിട്ടുണ്ട്. കരുണാകരന്റെ മരണത്തിനു തോട്ടുടനെ ബഷീര്‍ മാഷ്‌ തന്‍റെ Facebook status ല്‍ എഴുതിയ വരികള്‍ ഇങ്ങനെ: "കാര്യമെന്തായാലും കെ കരുണാകരന്‍ ഒരു നല്ല ലീഡര്‍ ആയിരുന്നു. അഴീക്കോട് മാഷും പിണറായി സഖാവുമാടക്കം എല്ലാവരും നല്ലത് പറഞ്ഞു. പരലോകത്തെങ്കിലും അല്പം ശാന്തി കിട്ടുമെന്ന് പ്രതീക്ഷിക്കാം." വൈകാരികത സ്വാധീനിക്കപ്പെടാത്ത്ത കൃത്യമായൊരു നിലപാട് ഈ വാക്കുകളില്‍ കാണാം.

  ReplyDelete
 59. സൂപ്പര്‍ ബ്ലോഗ്ഗറെ, അഭിനന്ദനങ്ങള്‍........

  ReplyDelete
 60. സൂപ്പര്‍ ബ്ലോഗ്ഗര്‍ ബഷീര്‍ക്ക..നിങ്ങള്‍ പണ്ടേ മുരളിയുടെ പാര്‍ട്ടിക്കാരന്‍ ആണല്ലോ..

  പിന്നെ..മുരളി ഒരു നല്ല ലീഡര്‍ തന്നെയാണ് എന്നതില്‍ ഒരു സംശയവും ഇല്ല...ചെന്നിതലയെക്കാലും ഉമ്മന്‍ചാണ്ടിയെക്കാളും ആളെ കൂട്ടാന്‍ മുരളിക്ക് പറ്റും..കെ പി സീ സീ പ്രസിടെന്റായിരുന്ന കാലത്ത് പാര്‍ട്ടിക്ക് വേണ്ടി ചെയ്ത കാര്യങ്ങള്‍ മാത്രം മതി മുരളി എന്ന നേതാവിനെ വിലയിരുത്താന്‍..

  മുരളിക്ക് വേണ്ടി എന്റെ ഒരു ഒപ്പ്..ഇനി ഈ വിഷയത്തില്‍ മുരളിയെ തിരിചെടുതത്തിനു ശേഷം മാത്രം പോസ്ടിയാല്‍ മതി :-)

  ReplyDelete
 61. പുതുവത്സരാസംസകള്‍...

  ReplyDelete
 62. This comment has been removed by the author.

  ReplyDelete
 63. സൂപ്പര്‍ ബ്ലോഗര്‍ അവാര്‍ഡ് ജേതാവിന് അഭിനന്ദനങ്ങള്‍....

  ReplyDelete
 64. ഞാൻ കോൺഗ്രസ്സല്ല; പക്ഷെ മുരളിയെ കോൺഗ്രസ്സിൽ തിരിച്ചെടുക്കണമെന്നാണ് ഒരൊ രാഷ്ട്രീയ നിരീക്ഷകൻ എന്ന നിലയിൽ അഭിപ്രായം.

  ReplyDelete
 65. Congrats Mr "Super Blogger" - Basheer Sahib..

  I suggest to change the layout of your blog to a better design.

  ReplyDelete
 66. you are right. Muralai already paid for his misbehaviour and irrensponsible comments. Now its high time to open the door for him. Cogress should keep its decency and throw away this gossip

  ReplyDelete
 67. കരുണാകരൻ മരിക്കുന്നതിന് മുമ്പായിരുന്നു മുരളിയെ കോൺഗ്രസ്സിൽ തിരിച്ചെടുക്കുന്നതെങ്കിൽ
  അദേഹത്തിന് സമാധാനമാകുമായിരുന്നു.അന്ന് ഈ വിഷയകമായി ബഷീറിന് പോസ്റ്റിടാൻ കഴിയാത്തതിൽ ഖേദിക്കുന്നു.

  ReplyDelete
 68. രാഷ്ട്രീയക്കാര്‍ എത്ര നന്നായിട്ടഭിനയിക്കുന്നു അല്ലെ ?

  ReplyDelete
 69. ബൂലോഗം സൂപ്പര്‍ ബ്ലോഗര്‍ 2010 അവാര്‍ഡ് നേടിയ ബഷീര്‍ വള്ളിക്കുന്നിന് അഭിനന്ദനങ്ങള്‍ . തിരുവനന്ത പുറത്തെ അവാര്‍ഡ് ദാന ചടങ്ങിനൊക്കെ നല്ല വാര്‍ത്താ പ്രാധാന്യമാണ് ലഭിച്ചത് . ബ്ലോഗ്‌ സാക്ഷരതാ കാമ്പയിന്‍ ഉദ്ഘാടനം ചെയ്യാന്‍ വേറെ ആരെയും കിട്ടിയില്ലേ ... ഒക്കെ അടുത്ത പോസ്റ്റില്‍ പ്രതീക്ഷിക്കുന്നു ....

  ReplyDelete
 70. മുരളീധരന്‍ തുമ്മിയാലും തുള്ളിയാലും മിമിക്റി ചാനലുകാര്‍ക് ചാകരയായ കഥയുടെ പിന്നില്‍ വേറെ വല്ല കഥയും കാണുവോ ആവോ,കോണ്‍ഗ്രസ്സിലേ അറുവളിപ്പന്‍ കോമടിക്കാരു പോലും കോലം കെട്ടി തുള്ളുമ്പോല്‍ മുരളീധന്റെ ജലദോശം വള്ളിനിക്കറില്‍ തടവി ചാനലുകാര്‍ മല്‍സരിച്ച് തുടക്കുന്നത്കണ്ട് ഞാനും ചിരിച്ചു മതികെട്ടു,മന്ദബുദ്ദിക്കാരനായ വള്ളിട്രൗസറുകാരന്‍ മുരളിയായി ജനിക്കുന്നത് കണ്ട് ജനം കൂവി,പിശാചിനും കടലിനും നടുവിലേയ്ക്കകപ്പെട്ട അച്ചനും മകനും പരസ്പരം കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുമ്പോള്‍ ആ കാഴ്ചകള്‍ കണ്ട് ചാനലുകാര്‍കൊപ്പം നമ്മളും കൈകൊട്ടി,ഇപ്പോള്‍ അച്ചന്‍ ആഗ്രഹം ബാകിയാക്കി യാത്ര പറഞ്ഞപ്പോള്‍ മകനേ രക്ക്ഷിക്കൂ എന്ന് ഇരുമുടിക്കെട്ടുമായി നമ്മ്വള് വിളിച്ചു കൂവുന്നു,അതെ' എടാ പട്ടീ നിനക്ക് ഞാന്‍ വച്ചിട്ടുണ്ട് എന്ന് മനസിലും ഹൗ ആര്‍ യു എന്ന് മുഖത്ത് നോക്കി പുഞ്ചിരിച്ചും ചോദിക്കാനറിയാതതിന്റെ കുഴപ്പം,തിരിച്ചെടുക്കനം എന്ന കൂവല്‍ കുറച്ചു നാള്‍ കൂടി കേള്‍കാനാണ് സാദ്യത ഒന്നും സമ്പവിക്കാന്‍ സാധ്യത ഇല്ലെന്നാണ് എനിക്കു തോന്നുന്നത് ,കരുണാകരന്റെ ചിതയുടെ ചൂടു കുറയുന്നതിനനുസരിച്ച് മുരളിയുടെ മുന്‍ വരിയിലേ പല്ലുകളിലേ വിടവിലേക്ക് മിമിക്റിക്കാരന്റെ കണ്ണുകള്‍ അളവെടുത്തു തുടങ്ങും,നമുക്ക് പൊട്ടിച്ചിരിക്കാന്‍ മറ്റാരൊക്കെയോ ചേര്‍ന്നൊരുക്കുന്ന കൗശലം,ശത്രു ശക്തനും ശത്രുവിനേ തിരിച്ചറിയാന്‍ അച്ചനുള്ള കഴിവ് മകനിലില്ലാ എന്നതും ഒരു പോരായ്മ തന്നെയെങ്കിലും കൊണ്‍റ്റിരുത്തിയ സ്ഥാനങ്ങളില്‍ മുരളി മികവ് കാട്ടിയിട്ടുണ്ട് എന്നത് കോമടിക്കാര്‍ കാണാതെ പോയതാവാന്‍ വയ്ജിഴില്ല,പലകണ്ണുകളും മൂടപ്പെട്ടിരിക്കുന്നു നോട്ടുകെട്ടുകള്‍ കൊണ്ട് എന്നതാവാം കാരണം.

  ReplyDelete
 71. മുരളീധരന്‍ തുമ്മിയാലും തുള്ളിയാലും മിമിക്റി ചാനലുകാര്‍ക് ചാകരയായ കഥയുടെ പിന്നില്‍ വേറെ വല്ല കഥയും കാണുവോ ആവോ,കോണ്‍ഗ്രസ്സിലേ അറുവളിപ്പന്‍ കോമടിക്കാരു പോലും കോലം കെട്ടി തുള്ളുമ്പോല്‍ മുരളീധന്റെ ജലദോശം വള്ളിനിക്കറില്‍ തടവി ചാനലുകാര്‍ മല്‍സരിച്ച് തുടക്കുന്നത്കണ്ട് ഞാനും ചിരിച്ചു മതികെട്ടു,മന്ദബുദ്ദിക്കാരനായ വള്ളിട്രൗസറുകാരന്‍ മുരളിയായി ജനിക്കുന്നത് കണ്ട് ജനം കൂവി,പിശാചിനും കടലിനും നടുവിലേയ്ക്കകപ്പെട്ട അച്ചനും മകനും പരസ്പരം കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുമ്പോള്‍ ആ കാഴ്ചകള്‍ കണ്ട് ചാനലുകാര്‍കൊപ്പം നമ്മളും കൈകൊട്ടി,ഇപ്പോള്‍ അച്ചന്‍ ആഗ്രഹം ബാകിയാക്കി യാത്ര പറഞ്ഞപ്പോള്‍ മകനേ രക്ക്ഷിക്കൂ എന്ന് ഇരുമുടിക്കെട്ടുമായി നമ്മ്വള് വിളിച്ചു കൂവുന്നു,അതെ' എടാ പട്ടീ നിനക്ക് ഞാന്‍ വച്ചിട്ടുണ്ട് എന്ന് മനസിലും ഹൗ ആര്‍ യു എന്ന് മുഖത്ത് നോക്കി പുഞ്ചിരിച്ചും ചോദിക്കാനറിയാതതിന്റെ കുഴപ്പം,തിരിച്ചെടുക്കനം എന്ന കൂവല്‍ കുറച്ചു നാള്‍ കൂടി കേള്‍കാനാണ് സാദ്യത ഒന്നും സമ്പവിക്കാന്‍ സാധ്യത ഇല്ലെന്നാണ് എനിക്കു തോന്നുന്നത് ,കരുണാകരന്റെ ചിതയുടെ ചൂടു കുറയുന്നതിനനുസരിച്ച് മുരളിയുടെ മുന്‍ വരിയിലേ പല്ലുകളിലേ വിടവിലേക്ക് മിമിക്റിക്കാരന്റെ കണ്ണുകള്‍ അളവെടുത്തു തുടങ്ങും,നമുക്ക് പൊട്ടിച്ചിരിക്കാന്‍ മറ്റാരൊക്കെയോ ചേര്‍ന്നൊരുക്കുന്ന കൗശലം,ശത്രു ശക്തനും ശത്രുവിനേ തിരിച്ചറിയാന്‍ അച്ചനുള്ള കഴിവ് മകനിലില്ലാ എന്നതും ഒരു പോരായ്മ തന്നെയെങ്കിലും കൊണ്‍റ്റിരുത്തിയ സ്ഥാനങ്ങളില്‍ മുരളി മികവ് കാട്ടിയിട്ടുണ്ട് എന്നത് കോമടിക്കാര്‍ കാണാതെ പോയതാവാന്‍ വയ്ജിഴില്ല,പലകണ്ണുകളും മൂടപ്പെട്ടിരിക്കുന്നു നോട്ടുകെട്ടുകള്‍ കൊണ്ട് എന്നതാവാം കാരണം.

  ReplyDelete
 72. മുരളീധരന്‍ തുമ്മിയാലും തുള്ളിയാലും മിമിക്റി ചാനലുകാര്‍ക് ചാകരയായ കഥയുടെ പിന്നില്‍ വേറെ വല്ല കഥയും കാണുവോ ആവോ,കോണ്‍ഗ്രസ്സിലേ അറുവളിപ്പന്‍ കോമടിക്കാരു പോലും കോലം കെട്ടി തുള്ളുമ്പോല്‍ മുരളീധന്റെ ജലദോശം വള്ളിനിക്കറില്‍ തടവി ചാനലുകാര്‍ മല്‍സരിച്ച് തുടക്കുന്നത്കണ്ട് ഞാനും ചിരിച്ചു മതികെട്ടു,മന്ദബുദ്ദിക്കാരനായ വള്ളിട്രൗസറുകാരന്‍ മുരളിയായി ജനിക്കുന്നത് കണ്ട് ജനം കൂവി,പിശാചിനും കടലിനും നടുവിലേയ്ക്കകപ്പെട്ട അച്ചനും മകനും പരസ്പരം കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുമ്പോള്‍ ആ കാഴ്ചകള്‍ കണ്ട് ചാനലുകാര്‍കൊപ്പം നമ്മളും കൈകൊട്ടി,ഇപ്പോള്‍ അച്ചന്‍ ആഗ്രഹം ബാകിയാക്കി യാത്ര പറഞ്ഞപ്പോള്‍ മകനേ രക്ക്ഷിക്കൂ എന്ന് ഇരുമുടിക്കെട്ടുമായി നമ്മ്വള് വിളിച്ചു കൂവുന്നു,അതെ' എടാ പട്ടീ നിനക്ക് ഞാന്‍ വച്ചിട്ടുണ്ട് എന്ന് മനസിലും ഹൗ ആര്‍ യു എന്ന് മുഖത്ത് നോക്കി പുഞ്ചിരിച്ചും ചോദിക്കാനറിയാതതിന്റെ കുഴപ്പം,തിരിച്ചെടുക്കനം എന്ന കൂവല്‍ കുറച്ചു നാള്‍ കൂടി കേള്‍കാനാണ് സാദ്യത ഒന്നും സമ്പവിക്കാന്‍ സാധ്യത ഇല്ലെന്നാണ് എനിക്കു തോന്നുന്നത് ,കരുണാകരന്റെ ചിതയുടെ ചൂടു കുറയുന്നതിനനുസരിച്ച് മുരളിയുടെ മുന്‍ വരിയിലേ പല്ലുകളിലേ വിടവിലേക്ക് മിമിക്റിക്കാരന്റെ കണ്ണുകള്‍ അളവെടുത്തു തുടങ്ങും,നമുക്ക് പൊട്ടിച്ചിരിക്കാന്‍ മറ്റാരൊക്കെയോ ചേര്‍ന്നൊരുക്കുന്ന കൗശലം,ശത്രു ശക്തനും ശത്രുവിനേ തിരിച്ചറിയാന്‍ അച്ചനുള്ള കഴിവ് മകനിലില്ലാ എന്നതും ഒരു പോരായ്മ തന്നെയെങ്കിലും കൊണ്‍റ്റിരുത്തിയ സ്ഥാനങ്ങളില്‍ മുരളി മികവ് കാട്ടിയിട്ടുണ്ട് എന്നത് കോമടിക്കാര്‍ കാണാതെ പോയതാവാന്‍ വയ്ജിഴില്ല,പലകണ്ണുകളും മൂടപ്പെട്ടിരിക്കുന്നു നോട്ടുകെട്ടുകള്‍ കൊണ്ട് എന്നതാവാം കാരണം.

  ReplyDelete
 73. മുരളീധരന്‍ തുമ്മിയാലും തുള്ളിയാലും മിമിക്റി ചാനലുകാര്‍ക് ചാകരയായ കഥയുടെ പിന്നില്‍ വേറെ വല്ല കഥയും കാണുവോ ആവോ,കോണ്‍ഗ്രസ്സിലേ അറുവളിപ്പന്‍ കോമടിക്കാരു പോലും കോലം കെട്ടി തുള്ളുമ്പോല്‍ മുരളീധന്റെ ജലദോശം വള്ളിനിക്കറില്‍ തടവി ചാനലുകാര്‍ മല്‍സരിച്ച് തുടക്കുന്നത്കണ്ട് ഞാനും ചിരിച്ചു മതികെട്ടു,മന്ദബുദ്ദിക്കാരനായ വള്ളിട്രൗസറുകാരന്‍ മുരളിയായി ജനിക്കുന്നത് കണ്ട് ജനം കൂവി,പിശാചിനും കടലിനും നടുവിലേയ്ക്കകപ്പെട്ട അച്ചനും മകനും പരസ്പരം കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുമ്പോള്‍ ആ കാഴ്ചകള്‍ കണ്ട് ചാനലുകാര്‍കൊപ്പം നമ്മളും കൈകൊട്ടി,ഇപ്പോള്‍ അച്ചന്‍ ആഗ്രഹം ബാകിയാക്കി യാത്ര പറഞ്ഞപ്പോള്‍ മകനേ രക്ക്ഷിക്കൂ എന്ന് ഇരുമുടിക്കെട്ടുമായി നമ്മ്വള് വിളിച്ചു കൂവുന്നു,അതെ' എടാ പട്ടീ നിനക്ക് ഞാന്‍ വച്ചിട്ടുണ്ട് എന്ന് മനസിലും ഹൗ ആര്‍ യു എന്ന് മുഖത്ത് നോക്കി പുഞ്ചിരിച്ചും ചോദിക്കാനറിയാതതിന്റെ കുഴപ്പം,തിരിച്ചെടുക്കനം എന്ന കൂവല്‍ കുറച്ചു നാള്‍ കൂടി കേള്‍കാനാണ് സാദ്യത ഒന്നും സമ്പവിക്കാന്‍ സാധ്യത ഇല്ലെന്നാണ് എനിക്കു തോന്നുന്നത് ,കരുണാകരന്റെ ചിതയുടെ ചൂടു കുറയുന്നതിനനുസരിച്ച് മുരളിയുടെ മുന്‍ വരിയിലേ പല്ലുകളിലേ വിടവിലേക്ക് മിമിക്റിക്കാരന്റെ കണ്ണുകള്‍ അളവെടുത്തു തുടങ്ങും,നമുക്ക് പൊട്ടിച്ചിരിക്കാന്‍ മറ്റാരൊക്കെയോ ചേര്‍ന്നൊരുക്കുന്ന കൗശലം,ശത്രു ശക്തനും ശത്രുവിനേ തിരിച്ചറിയാന്‍ അച്ചനുള്ള കഴിവ് മകനിലില്ലാ എന്നതും ഒരു പോരായ്മ തന്നെയെങ്കിലും കൊണ്‍റ്റിരുത്തിയ സ്ഥാനങ്ങളില്‍ മുരളി മികവ് കാട്ടിയിട്ടുണ്ട് എന്നത് കോമടിക്കാര്‍ കാണാതെ പോയതാവാന്‍ വയ്ജിഴില്ല,പലകണ്ണുകളും മൂടപ്പെട്ടിരിക്കുന്നു നോട്ടുകെട്ടുകള്‍ കൊണ്ട് എന്നതാവാം കാരണം.

  ReplyDelete
 74. മുരളീധരന്‍ തുമ്മിയാലും തുള്ളിയാലും മിമിക്റി ചാനലുകാര്‍ക് ചാകരയായ കഥയുടെ പിന്നില്‍ വേറെ വല്ല കഥയും കാണുവോ ആവോ,കോണ്‍ഗ്രസ്സിലേ അറുവളിപ്പന്‍ കോമടിക്കാരു പോലും കോലം കെട്ടി തുള്ളുമ്പോല്‍ മുരളീധന്റെ ജലദോശം വള്ളിനിക്കറില്‍ തടവി ചാനലുകാര്‍ മല്‍സരിച്ച് തുടക്കുന്നത്കണ്ട് ഞാനും ചിരിച്ചു മതികെട്ടു,മന്ദബുദ്ദിക്കാരനായ വള്ളിട്രൗസറുകാരന്‍ മുരളിയായി ജനിക്കുന്നത് കണ്ട് ജനം കൂവി,പിശാചിനും കടലിനും നടുവിലേയ്ക്കകപ്പെട്ട അച്ചനും മകനും പരസ്പരം കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുമ്പോള്‍ ആ കാഴ്ചകള്‍ കണ്ട് ചാനലുകാര്‍കൊപ്പം നമ്മളും കൈകൊട്ടി,ഇപ്പോള്‍ അച്ചന്‍ ആഗ്രഹം ബാകിയാക്കി യാത്ര പറഞ്ഞപ്പോള്‍ മകനേ രക്ക്ഷിക്കൂ എന്ന് ഇരുമുടിക്കെട്ടുമായി നമ്മ്വള് വിളിച്ചു കൂവുന്നു,അതെ' എടാ പട്ടീ നിനക്ക് ഞാന്‍ വച്ചിട്ടുണ്ട് എന്ന് മനസിലും ഹൗ ആര്‍ യു എന്ന് മുഖത്ത് നോക്കി പുഞ്ചിരിച്ചും ചോദിക്കാനറിയാതതിന്റെ കുഴപ്പം,തിരിച്ചെടുക്കനം എന്ന കൂവല്‍ കുറച്ചു നാള്‍ കൂടി കേള്‍കാനാണ് സാദ്യത ഒന്നും സമ്പവിക്കാന്‍ സാധ്യത ഇല്ലെന്നാണ് എനിക്കു തോന്നുന്നത് ,കരുണാകരന്റെ ചിതയുടെ ചൂടു കുറയുന്നതിനനുസരിച്ച് മുരളിയുടെ മുന്‍ വരിയിലേ പല്ലുകളിലേ വിടവിലേക്ക് മിമിക്റിക്കാരന്റെ കണ്ണുകള്‍ അളവെടുത്തു തുടങ്ങും,നമുക്ക് പൊട്ടിച്ചിരിക്കാന്‍ മറ്റാരൊക്കെയോ ചേര്‍ന്നൊരുക്കുന്ന കൗശലം,ശത്രു ശക്തനും ശത്രുവിനേ തിരിച്ചറിയാന്‍ അച്ചനുള്ള കഴിവ് മകനിലില്ലാ എന്നതും ഒരു പോരായ്മ തന്നെയെങ്കിലും കൊണ്‍റ്റിരുത്തിയ സ്ഥാനങ്ങളില്‍ മുരളി മികവ് കാട്ടിയിട്ടുണ്ട് എന്നത് കോമടിക്കാര്‍ കാണാതെ പോയതാവാന്‍ വയ്ജിഴില്ല,പലകണ്ണുകളും മൂടപ്പെട്ടിരിക്കുന്നു നോട്ടുകെട്ടുകള്‍ കൊണ്ട് എന്നതാവാം കാരണം.

  ReplyDelete
 75. മുരളീധരന്‍ തുമ്മിയാലും തുള്ളിയാലും മിമിക്റി ചാനലുകാര്‍ക് ചാകരയായ കഥയുടെ പിന്നില്‍ വേറെ വല്ല കഥയും കാണുവോ ആവോ,കോണ്‍ഗ്രസ്സിലേ അറുവളിപ്പന്‍ കോമടിക്കാരു പോലും കോലം കെട്ടി തുള്ളുമ്പോല്‍ മുരളീധന്റെ ജലദോശം വള്ളിനിക്കറില്‍ തടവി ചാനലുകാര്‍ മല്‍സരിച്ച് തുടക്കുന്നത്കണ്ട് ഞാനും ചിരിച്ചു മതികെട്ടു,മന്ദബുദ്ദിക്കാരനായ വള്ളിട്രൗസറുകാരന്‍ മുരളിയായി ജനിക്കുന്നത് കണ്ട് ജനം കൂവി,പിശാചിനും കടലിനും നടുവിലേയ്ക്കകപ്പെട്ട അച്ചനും മകനും പരസ്പരം കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുമ്പോള്‍ ആ കാഴ്ചകള്‍ കണ്ട് ചാനലുകാര്‍കൊപ്പം നമ്മളും കൈകൊട്ടി,ഇപ്പോള്‍ അച്ചന്‍ ആഗ്രഹം ബാകിയാക്കി യാത്ര പറഞ്ഞപ്പോള്‍ മകനേ രക്ക്ഷിക്കൂ എന്ന് ഇരുമുടിക്കെട്ടുമായി നമ്മ്വള് വിളിച്ചു കൂവുന്നു,അതെ' എടാ പട്ടീ നിനക്ക് ഞാന്‍ വച്ചിട്ടുണ്ട് എന്ന് മനസിലും ഹൗ ആര്‍ യു എന്ന് മുഖത്ത് നോക്കി പുഞ്ചിരിച്ചും ചോദിക്കാനറിയാതതിന്റെ കുഴപ്പം,തിരിച്ചെടുക്കനം എന്ന കൂവല്‍ കുറച്ചു നാള്‍ കൂടി കേള്‍കാനാണ് സാദ്യത ഒന്നും സമ്പവിക്കാന്‍ സാധ്യത ഇല്ലെന്നാണ് എനിക്കു തോന്നുന്നത് ,കരുണാകരന്റെ ചിതയുടെ ചൂടു കുറയുന്നതിനനുസരിച്ച് മുരളിയുടെ മുന്‍ വരിയിലേ പല്ലുകളിലേ വിടവിലേക്ക് മിമിക്റിക്കാരന്റെ കണ്ണുകള്‍ അളവെടുത്തു തുടങ്ങും,നമുക്ക് പൊട്ടിച്ചിരിക്കാന്‍ മറ്റാരൊക്കെയോ ചേര്‍ന്നൊരുക്കുന്ന കൗശലം,ശത്രു ശക്തനും ശത്രുവിനേ തിരിച്ചറിയാന്‍ അച്ചനുള്ള കഴിവ് മകനിലില്ലാ എന്നതും ഒരു പോരായ്മ തന്നെയെങ്കിലും കൊണ്‍റ്റിരുത്തിയ സ്ഥാനങ്ങളില്‍ മുരളി മികവ് കാട്ടിയിട്ടുണ്ട് എന്നത് കോമടിക്കാര്‍ കാണാതെ പോയതാവാന്‍ വയ്ജിഴില്ല,പലകണ്ണുകളും മൂടപ്പെട്ടിരിക്കുന്നു നോട്ടുകെട്ടുകള്‍ കൊണ്ട് എന്നതാവാം കാരണം.

  ReplyDelete
 76. എന്തൂട്ടൊക്കെ പറഞ്ഞാലും ഈ ഗഡികാരണം ഇമ്മടെ നാട്ടില്‍ കുറേ മിമിക്രികാര്‍ രക്ഷപ്പെട്ടു.
  മുരളിയെ വിളിക്കൂ ഗ്രൂപ്പുകളി തുടങ്ങൂ....എന്നാണിപ്പോല്‍ ഒരു മുദ്രാംവാക്യം.

  ReplyDelete