ഓരോ വര്‍ഷവും ലോകത്തെ സ്വാധീനിച്ച നൂറു പേരുടെ ലിസ്റ്റ് തയ്യാറാക്കുന്ന ഒരു തട്ടിപ്പ് പരിപാടി ടൈം മാഗസിനുണ്ട്. ഈ വര്‍ഷത്തെ പ്രാഥമിക ലിസ്റ്റിന്റെ മുന്‍ നിരയില്‍ നമ്മുടെ നരേന്ദ്രമോഡി സാഹിബുണ്ട്. ഇന്ത്യ കണ്ട ഏറ്റവും വലിയ മനുഷ്യക്കുരുതികളില്‍ ഒന്നിന് ഒത്താശ ചെയ്തു കൊടുത്ത വകയിലാണോ അതോ ഗുജറാത്ത് കൈവരിച്ച വ്യവസായിക പുരോഗതിയുടെ പേരിലാണോ അദ്ദേഹം ഈ ലിസ്റ്റില്‍ ഇടം പിടിച്ചത് എന്നറിയില്ല. ഇരുനൂറു പേരുടെ ലിസ്റ്റില്‍ നിന്ന് നൂറു പേരെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടിംഗ് ഏപ്രില്‍ ആറിനു അവസാനിച്ചു. ഓരോരുത്തര്‍ക്കും കിട്ടിയ വോട്ടുകളുടെ എണ്ണം ടൈം മാഗസിന് അവരുടെ വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. നരേന്ദ്ര മോഡിയെ ലിസ്റ്റില്‍ ഉള്‍പെടുത്തണമെന്ന് വോട്ടു ചെയ്തവരുടെ എണ്ണം 2,56,792. അദ്ദേഹത്തിനെ ആ വഴിക്ക് അടുപ്പിക്കരുത് എന്ന് പറഞ്ഞവരുടെ എണ്ണം 2,66,684. ലതായത് 9892 പേരുടെ ഭൂരിപക്ഷത്തിന് മോഡി സാഹിബ് തോറ്റു.
ഈ വര്‍ഷം ലോകത്തെ 'ഉഴുതുമറിച്ച' നൂറു മാന്യമഹാജനങ്ങളുടെ ഫൈനല്‍ ലിസ്റ്റ് ഏപ്രില്‍ ഇരുപത്തി ഏഴിന് ടൈം മാഗസിന് പ്രഖ്യാപിക്കുമ്പോള്‍ അതില്‍ മോഡി ഉണ്ടാകുമോ എന്നറിയില്ല. വോട്ടിംഗ് പരിഗണിക്കുമെങ്കിലും ഫൈനല്‍ ലിസ്റ്റ് ഒരു പ്രത്യേക സമിതി അവരുടെ ഇഷ്ടപ്രകാരം പ്രഖ്യാപിക്കുകയാണ് പതിവ്. (ഏതാണ്ട് ഏഷ്യാനെറ്റിന്റെ ഐഡിയ സ്റ്റാര്‍ സിംഗര്‍ ഗ്രാന്‍ഡ് ഫിനാലേയുടെ മോഡലില്‍ !!). മോഡി ലിസ്റ്റില്‍ വന്നാലും ഇല്ലെങ്കിലും മോഡിക്കെതിരെ No പറഞ്ഞവരാണ് Yes പറഞ്ഞവരെക്കാള്‍ കൂടുതലുള്ളത്. ടൈമിന്റെ വോട്ടിംഗ് റിസള്‍ട്ടിലെ രസകരമായ ഒരു കാര്യം ഇത്തവണ ഏറ്റവും കൂടുതല്‍ വോട്ടു കിട്ടിയിട്ടുള്ളത് 'അനോണി'ക്കാണ് എന്നതാണ്. ഇന്റര്‍നെറ്റില്‍ ഒളിഞ്ഞിരുന്നു സൈബര്‍ ആക്രമണം നടത്തുന്ന ഹാക്കര്‍മാരുടെ പ്രതിനിധിയായ അനോണിക്ക് ഏതാണ്ട് നാല് ലക്ഷം വോട്ടുകളാണ് കിട്ടിയത്. ഇതിനു മുമ്പും അനോണികള്‍ ടൈം ലിസ്റ്റില്‍ ഏറെ പുകിലുകളും വിവാദങ്ങളും ഉണ്ടാക്കിയിട്ടുണ്ട്.
റെഡിറ്റ് എന്ന സോഷ്യല്‍ ന്യൂസ് വെബ് സൈറ്റിന്റെ ജനറല്‍ മാനേജര്‍ എറിക് മാര്‍ട്ടിനാണ് രണ്ടാം സ്ഥാനത്ത്. കിട്ടിയ വോട്ടുകളുടെ എണ്ണം 2,64,193. മൂന്നാം സ്ഥാനത്താണ് നമ്മുടെ സംഘപരിവാര നായകന് ഉള്ളത്. വോട്ടിംഗ് തുടങ്ങിയ നാള് മുതല്‍ തന്നെ മോഡിയെ മുന്നിലെത്തിക്കാന്‍ കൊണ്ടുപിടിച്ച പ്രചാരണങ്ങള്‍ ചില ഗ്രൂപ്പുകാര്‍ നടത്തിയിരുന്നു. അവരുടെ കൂട്ട വോട്ടിങ്ങിന്റെ ഫലമായിട്ടാണ് പുള്ളി മുന്നിലെത്തിയത്. പക്ഷേ ഇത്രയധികം ആളുകള്‍ അദ്ദേഹത്തിനെതിരെ വോട്ടു ചെയ്യുമെന്ന് ആരും പ്രതീക്ഷിച്ചതല്ല. ലിസ്റ്റിലുള്ള ഇരുനൂറു പേരില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ NO എന്ന് എതിര്‍ത്തു വോട്ടു ചെയ്തത് മോഡിയുടെ പേരിനു നേരെയാണ്.
വോട്ടിങ്ങില്‍ ഇരുപതാം സ്ഥാനത്താണ് മിസ്റ്റര്‍ ഒബാമയുള്ളത്. ഒബാമക്ക് തൊട്ടു താഴെ നമ്മുടെ അഭിനവഗാന്ധി അണ്ണാ ഹസാരെയും ഉണ്ട്!. ഒറ്റനോട്ടത്തില്‍ ലിസ്റ്റ് പരതിയപ്പോള്‍ ഇന്ത്യയില്‍ നിന്ന് വേറെയും ചില മഹാന്മാരെ കണ്ടു. വിദ്യാബാലന്, സല്മാന് ഖാന്, സച്ചിന് ടെണ്ടുല്‍ക്കര്‍, നിതീഷ് കുമാര്‍ . ഫേസ്ബുക്ക് ചെക്കന് സുക്കര്‍ബര്‍ഗിനേക്കാള്‍ വോട്ട് വിദ്യാബാലന് നേടിയിട്ടുണ്ട്!!.
ഈ ലിസ്റ്റില്‍ കടന്നു കൂടാന്‍ വേണ്ടി മോഡി കളിച്ച പി ആര് കളികള്‍ വാര്‍ത്തകളില്‍ ഉണ്ടായിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരെ ഉപയോഗപ്പെടുത്തി മോഡി വോട്ടിംഗ് ക്യാമ്പയിന് നടത്തിയതായി ഗുജറാത്തിലെ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ആരോപണവും ഉയര്‍ത്തിയിരുന്നു . അത് ശരിയാണെങ്കിലും അല്ലെങ്കിലും ടൈം മാഗസിനുമായി ഒരു നല്ല പി ആര് ബന്ധം മോഡിക്കുണ്ട് എന്നതുറപ്പാണ്. അവരുടെ ഒരു ഇന്ത്യന്‍ പതിപ്പിന്റെ മുഖചിത്രത്തില്‍ ഇതിനു മുമ്പ് മോഡി പ്രത്യക്ഷപ്പെട്ടിട്ടുമുണ്ട്.
ലോകത്തെ ഗുണപരമായോ അല്ലാതെയോ സ്വാധീനിച്ച ആളുകളെ (അതായത് പ്രസിദ്ധരെയും കുപ്രസിദ്ധരെയും) ഞങ്ങള്‍ തിരഞ്ഞെടുക്കാറുണ്ട് എന്നൊരു മുന്‍കൂര്‍ ജാമ്യം ടൈം അധികൃതര്‍ എടുത്തിട്ടുള്ളത് കൊണ്ട് ഏത് മോഡിയെ ലിസ്റ്റില്‍ പെടുത്തിയാലും അവര്‍ക്ക് പിടിച്ചു നില്ക്കാന് കഴിയും. മാഗസിനുകളുടെ സര്‍ക്കുലേഷനും ഹിറ്റും കൂട്ടാനുള്ള ഒരു തന്ത്രം എന്നതിലുപരി ഇത്തരം സെലക്ഷനുകളില്‍ വലിയ കാര്യമൊന്നുമില്ല എന്ന് എല്ലാവര്ക്കും അറിയാം. സമീപകാല ചരിത്രത്തില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ യുദ്ധങ്ങളും അധിനിവേശങ്ങളും നടത്തിയ ജോര്‍ജ് ബുഷിനെ രണ്ടു തവണയാണ് ഇതേ ടൈം മാഗസിന് പേഴ്സന്‍ ഓഫ് ദി ഇയര്‍ ആയി തിരഞ്ഞെടുത്തത്!. കമ്മ്യൂണിസ്റ്റ് കൂട്ടക്കുരുതികളില്‍ വേള്‍ഡ് റിക്കോഡ് ഉടമയായ ജോസഫ് സ്റ്റാലിനും രണ്ടു തവണ ഈ മഹാപദവി അലങ്കരിച്ചിട്ടുണ്ട്. എന്തിനധികം സാക്ഷാല്‍ അഡോള്‍ഫ് ഹിറ്റ്ലര്‍ ആയിരുന്നു 1938 ലെ ടൈം മാഗസിന്റെ മാന്‍ ഓഫ് ദി ഇയര്‍ !! മിനിമം ഒരു 'തളത്തില്‍ ദിനേശ'ന്റെ ബുദ്ധിയെങ്കിലും ഉള്ളവര്‍ക്ക് ഈ അവാര്‍ഡിന്റെ ലൈന്‍ പെട്ടെന്ന് മനസ്സിലാവും. നരേന്ദ്ര മോഡി സിന്ദാബാദ് ! ടൈം മാഗസിന് സിന്ദാബാദ്!!
ഈ വര്‍ഷം ലോകത്തെ 'ഉഴുതുമറിച്ച' നൂറു മാന്യമഹാജനങ്ങളുടെ ഫൈനല്‍ ലിസ്റ്റ് ഏപ്രില്‍ ഇരുപത്തി ഏഴിന് ടൈം മാഗസിന് പ്രഖ്യാപിക്കുമ്പോള്‍ അതില്‍ മോഡി ഉണ്ടാകുമോ എന്നറിയില്ല. വോട്ടിംഗ് പരിഗണിക്കുമെങ്കിലും ഫൈനല്‍ ലിസ്റ്റ് ഒരു പ്രത്യേക സമിതി അവരുടെ ഇഷ്ടപ്രകാരം പ്രഖ്യാപിക്കുകയാണ് പതിവ്. (ഏതാണ്ട് ഏഷ്യാനെറ്റിന്റെ ഐഡിയ സ്റ്റാര്‍ സിംഗര്‍ ഗ്രാന്‍ഡ് ഫിനാലേയുടെ മോഡലില്‍ !!). മോഡി ലിസ്റ്റില്‍ വന്നാലും ഇല്ലെങ്കിലും മോഡിക്കെതിരെ No പറഞ്ഞവരാണ് Yes പറഞ്ഞവരെക്കാള്‍ കൂടുതലുള്ളത്. ടൈമിന്റെ വോട്ടിംഗ് റിസള്‍ട്ടിലെ രസകരമായ ഒരു കാര്യം ഇത്തവണ ഏറ്റവും കൂടുതല്‍ വോട്ടു കിട്ടിയിട്ടുള്ളത് 'അനോണി'ക്കാണ് എന്നതാണ്. ഇന്റര്‍നെറ്റില്‍ ഒളിഞ്ഞിരുന്നു സൈബര്‍ ആക്രമണം നടത്തുന്ന ഹാക്കര്‍മാരുടെ പ്രതിനിധിയായ അനോണിക്ക് ഏതാണ്ട് നാല് ലക്ഷം വോട്ടുകളാണ് കിട്ടിയത്. ഇതിനു മുമ്പും അനോണികള്‍ ടൈം ലിസ്റ്റില്‍ ഏറെ പുകിലുകളും വിവാദങ്ങളും ഉണ്ടാക്കിയിട്ടുണ്ട്.
റെഡിറ്റ് എന്ന സോഷ്യല്‍ ന്യൂസ് വെബ് സൈറ്റിന്റെ ജനറല്‍ മാനേജര്‍ എറിക് മാര്‍ട്ടിനാണ് രണ്ടാം സ്ഥാനത്ത്. കിട്ടിയ വോട്ടുകളുടെ എണ്ണം 2,64,193. മൂന്നാം സ്ഥാനത്താണ് നമ്മുടെ സംഘപരിവാര നായകന് ഉള്ളത്. വോട്ടിംഗ് തുടങ്ങിയ നാള് മുതല്‍ തന്നെ മോഡിയെ മുന്നിലെത്തിക്കാന്‍ കൊണ്ടുപിടിച്ച പ്രചാരണങ്ങള്‍ ചില ഗ്രൂപ്പുകാര്‍ നടത്തിയിരുന്നു. അവരുടെ കൂട്ട വോട്ടിങ്ങിന്റെ ഫലമായിട്ടാണ് പുള്ളി മുന്നിലെത്തിയത്. പക്ഷേ ഇത്രയധികം ആളുകള്‍ അദ്ദേഹത്തിനെതിരെ വോട്ടു ചെയ്യുമെന്ന് ആരും പ്രതീക്ഷിച്ചതല്ല. ലിസ്റ്റിലുള്ള ഇരുനൂറു പേരില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ NO എന്ന് എതിര്‍ത്തു വോട്ടു ചെയ്തത് മോഡിയുടെ പേരിനു നേരെയാണ്.
വോട്ടിങ്ങില്‍ ഇരുപതാം സ്ഥാനത്താണ് മിസ്റ്റര്‍ ഒബാമയുള്ളത്. ഒബാമക്ക് തൊട്ടു താഴെ നമ്മുടെ അഭിനവഗാന്ധി അണ്ണാ ഹസാരെയും ഉണ്ട്!. ഒറ്റനോട്ടത്തില്‍ ലിസ്റ്റ് പരതിയപ്പോള്‍ ഇന്ത്യയില്‍ നിന്ന് വേറെയും ചില മഹാന്മാരെ കണ്ടു. വിദ്യാബാലന്, സല്മാന് ഖാന്, സച്ചിന് ടെണ്ടുല്‍ക്കര്‍, നിതീഷ് കുമാര്‍ . ഫേസ്ബുക്ക് ചെക്കന് സുക്കര്‍ബര്‍ഗിനേക്കാള്‍ വോട്ട് വിദ്യാബാലന് നേടിയിട്ടുണ്ട്!!.
ഈ ലിസ്റ്റില്‍ കടന്നു കൂടാന്‍ വേണ്ടി മോഡി കളിച്ച പി ആര് കളികള്‍ വാര്‍ത്തകളില്‍ ഉണ്ടായിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരെ ഉപയോഗപ്പെടുത്തി മോഡി വോട്ടിംഗ് ക്യാമ്പയിന് നടത്തിയതായി ഗുജറാത്തിലെ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ആരോപണവും ഉയര്‍ത്തിയിരുന്നു . അത് ശരിയാണെങ്കിലും അല്ലെങ്കിലും ടൈം മാഗസിനുമായി ഒരു നല്ല പി ആര് ബന്ധം മോഡിക്കുണ്ട് എന്നതുറപ്പാണ്. അവരുടെ ഒരു ഇന്ത്യന്‍ പതിപ്പിന്റെ മുഖചിത്രത്തില്‍ ഇതിനു മുമ്പ് മോഡി പ്രത്യക്ഷപ്പെട്ടിട്ടുമുണ്ട്.
ലോകത്തെ ഗുണപരമായോ അല്ലാതെയോ സ്വാധീനിച്ച ആളുകളെ (അതായത് പ്രസിദ്ധരെയും കുപ്രസിദ്ധരെയും) ഞങ്ങള്‍ തിരഞ്ഞെടുക്കാറുണ്ട് എന്നൊരു മുന്‍കൂര്‍ ജാമ്യം ടൈം അധികൃതര്‍ എടുത്തിട്ടുള്ളത് കൊണ്ട് ഏത് മോഡിയെ ലിസ്റ്റില്‍ പെടുത്തിയാലും അവര്‍ക്ക് പിടിച്ചു നില്ക്കാന് കഴിയും. മാഗസിനുകളുടെ സര്‍ക്കുലേഷനും ഹിറ്റും കൂട്ടാനുള്ള ഒരു തന്ത്രം എന്നതിലുപരി ഇത്തരം സെലക്ഷനുകളില്‍ വലിയ കാര്യമൊന്നുമില്ല എന്ന് എല്ലാവര്ക്കും അറിയാം. സമീപകാല ചരിത്രത്തില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ യുദ്ധങ്ങളും അധിനിവേശങ്ങളും നടത്തിയ ജോര്‍ജ് ബുഷിനെ രണ്ടു തവണയാണ് ഇതേ ടൈം മാഗസിന് പേഴ്സന്‍ ഓഫ് ദി ഇയര്‍ ആയി തിരഞ്ഞെടുത്തത്!. കമ്മ്യൂണിസ്റ്റ് കൂട്ടക്കുരുതികളില്‍ വേള്‍ഡ് റിക്കോഡ് ഉടമയായ ജോസഫ് സ്റ്റാലിനും രണ്ടു തവണ ഈ മഹാപദവി അലങ്കരിച്ചിട്ടുണ്ട്. എന്തിനധികം സാക്ഷാല്‍ അഡോള്‍ഫ് ഹിറ്റ്ലര്‍ ആയിരുന്നു 1938 ലെ ടൈം മാഗസിന്റെ മാന്‍ ഓഫ് ദി ഇയര്‍ !! മിനിമം ഒരു 'തളത്തില്‍ ദിനേശ'ന്റെ ബുദ്ധിയെങ്കിലും ഉള്ളവര്‍ക്ക് ഈ അവാര്‍ഡിന്റെ ലൈന്‍ പെട്ടെന്ന് മനസ്സിലാവും. നരേന്ദ്ര മോഡി സിന്ദാബാദ് ! ടൈം മാഗസിന് സിന്ദാബാദ്!!
ലീഗിന്റെ ഇപ്പോഴത്തെ പോക്ക് കണ്ടിട്ട് നരേന്ദ്ര മോഡിമാര്‍ കേരളത്തില്‍ അവതരിക്കേണ്ട സമയം അതിക്രമിച്ചെന്ന് തോന്നുന്നു. എന്തായാലും ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി ആരെന്ന യാഹുവിന്റെ പോളിങ്ങില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടി നമ്മുടെ മഹാനായ നരേന്ദ്ര മോഡി...
ReplyDeleteഇയാളാണോ ആ കൂടുതല്‍ വോട്ടു കിട്ടിയ അനോണി ?
Deleteമഹാനായ നരേന്ദ്ര മോഡി..അപ്പോള്‍ അനോണി കുപ്പായം ഇട്ടതു ധൈര്യക്കുറവ് കൊണ്ടാണോ...?
@ഐക്കരപ്പടിയന്‍
Deleteതന്നെ തന്നെ തന്നെ
ഇത് ലവന് തന്നെ ....ഭയങ്കര കലിപ്പിലാ ...ഹ ഹ ഹ
ലീഗിന്റെ ഇപ്പോഴത്തെപ്പോക്കല്ല കോയാ അതെപ്പഴും അങ്ങനാ കാരണം ഓര ഏണി ഏടേലും ചാരണ്ട ഏണി ഒരിക്കലും രണ്ടുകാലുമ്മ നിക്കൂല അത് ഇപ്പഴത്തെ മൂപ്പീലിന് നന്നായിട്ടറിയാം അതിനുള്ള ബഹളല്ലേ ഓര് നടത്ത്ണത് അതില്‍ കുടിങ്ങയിത് പഴയകാല സഖാവ് അലിയും
Deleteനൌഷാദേ ഇബിടേക്ക തന്നെ കാണണം ട്ടാ.. ശുഭഭാര്ത്ത അഞ്ചാം മന്ത്രി ഇല്ല.നമുക്കിതൊന്ന് ആഘോഷിക്കണ്ടേ ഇട് ഒരു പോസ്റ്റ് ഇന്ന് മലപ്പുറത്ത് വേങ്ങര പാണ്ഢിക്കടവ് എന്നിവിടങ്ങളില്‍ ഹര്‍ത്താല്‍ ലീഗ് നേതാക്കളുടെ മണ്ടതല്ലിപൊളിയ്ക്കല് തുടങ്ങിയ കലാപരിപാടികള്‍ ഉണ്ടായിരിക്കുമെന്ന് പാണക്കാട് നിന്നും അറിയിപ്പ് വന്നിരിക്കുന്നു......
Deleteമോഡി കൊല്ലതവരുടെ കുഉട്ടത്തില് അനോന്യ്മൌസ് ന്റെ ബന്ധുക്കളും സുഹൃത്തുക്കളും ഒന്നും ഇല്ലാത്തിടത്തോളം കാലം .....അനോണി ചേട്ടന് മോഡി തന്നെ താരം ....
Deletehttps://www.facebook.com/sreejithkondotty/posts/370399676338512
ReplyDeleteടൈമിന്റെ ലിസ്റ്റില്‍ എന്ന പോലെ ഒരു അനോണി തന്നെയാണ് ഈ കമന്റ് ബോക്സിന്റെ മുകളിലും സ്ഥാനം പിടിച്ചിരിക്കുന്നത് :)
ReplyDelete@ ശ്രീജിത് കൊണ്ടോട്ടി.
ഇപ്പോഴാണ് കാണുന്നത്. ഉടനെ ലൈക്കി. മോഡിയുടെ പരാജയത്തില്‍ താങ്കള്‍ക്കും ഒരു പങ്കുണ്ട്:)
ഈച്ച തേടിയ തേനും, ലുബ്ധൻ നേടിയ ധനവും മറ്റുള്ളോർക്കേ ഉപകരിക്കൂ
Delete"ഗുജറാത്ത് കൈവരിച്ച വ്യാവസായിക പുരോഗതി" എന്നെഴുതി കണ്ടു.. പലര്‍ക്കും ഉള്ള ഈ ഗീബല്‍സിയന്‍ തെറ്റിധാരണ മാറാന്‍ താഴെ കൊടുത്ത ലിങ്കുകള്‍ ഉപകരിക്കും എന്ന് കരുതുന്നു..
ReplyDeletehttp://www.anhadin.net/IMG/pdf/Myth_of_Vibrant_Gujarat_EDigest.pdf
http://dillipost.in/2011/10/28/
http://dillipost.in/2012/02/27/gujarat-development-model-critique/
നീതി ബോധമുള്ള ഇന്ത്യന്‍ പൗരന്റെ കണ്ണ് നീരും ശാപ പ്രാര്‍ഥനയും... ........!!!
ReplyDeleteഞാന്‍ മോഡിയുടെ ആരാധകനല്ല.അയാളൊരു നെറികെട്ട വര്‍ഗ്ഗീയവാദിയാണെന്ന് അറിയുകയും ചെയ്യാം.പക്ഷേ ആളൊരു മിടുക്കന് ഭരണാധികാരിയാണ്.അയാളുടെ ഭരണത്തില്‍ ഗുജറാത്തിന് ഉണ്ടായ പുരോഗതി,കള്ള വാറോലകള്‍ കൊണ്ട് മറയ്ക്കാന്‍ കഴിയില്ല.
ReplyDeleteസര്, ഭരണാധികാരി മിടുക്കനാകുക സാമ്പത്തിക വികസന ഗിമ്മിക്കുകള്ക്കനുസരിച്ചണോ? ആ ദേശത്തിന്റെ പ്രജകളുടെ ജീവന് കാക്കല്‍ അല്ലേ അയാളുടെ പ്രഥമ ദൌത്യം? what is the point of utterly failing on the primary duty of protecting human life and acting smart on a business front? the bottom line is security & safety and he has not only miserably failed in it, he was even instrumental to violating the basic right of existence of human being on this earth. get it!
Deleteഅത് കൊള്ളാല്ലോ വെട്ടതാനെ .....എന്ന് വച്ചാല്‍ .....ഞങ്ങളുടെ നാട്ടിലെ ജോപ്പന് ചേട്ടന്റെ കാര്യം പറഞ്ഞ പോലെ....കാര്യം ജോപ്പന് കുടിക്കും ,ചീട് കളിക്കും , തല്ലു കുഉടും ...പിന്നെ വല്ലപോലും വെടി വെക്കാനും പോകും (തോക്ക് കൊണ്ടേ !!!!.....)..പക്ഷെ മനസ് കൊണ്ട് നല്ലവനാണ് ....അപ്പോള്‍ വെട്ടതന് പറയുന്ന മോഡിയും ജോപ്പന് ചേട്ടന്റെ ലൈനില്‍ ആണ് ...
Deleteനരേന്ദ്ര മോടി മുടുക്കാന്‍ ആയതിനലആണ് അയ്യാളുടെ കയ്യില്‍ വിലങ്ങു വീഴത്തതു ഇയാല്‍ ഇന്ത്യയിലെ നമ്പര്‍ വന്‍ സന്തോഷ് പണ്ഡിറ്റ് ആണ് എവിടെയും കേറി ചെല്ലും
ReplyDelete'ഗോധ്ര തീവണ്ടി കത്തിക്കൽ' സംഭവം നടന്നത് ഗുജറാത്തിലെ ഗോധ്രയെന്നു പേരായ ചെറുപട്ടണത്തിലാണ്. അയോദ്ധ്യയിലെ രാമജന്മഭൂമിയിൽ (വിഷ്ണുവിന്റെ അവതാരമായ ശ്രീരാമന്റെ ജനനസ്ഥലമെന്ന് വിശ്വസിക്കുന്ന സ്ഥലമാണ് രാമജന്മഭൂമി. ) അവിടെ നടന്ന ഒരു പൂജയിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന കർസേവകർ എന്ന പേരിൽ വിളിക്കപ്പെട്ടിരുന്ന ഹിന്ദുക്കളായിരുന്നു കത്തിക്കപ്പെട്ട തീവണ്ടി കോച്ചുകളിൽ ഉണ്ടായിരുന്നത്. സബർമതി എക്സ്പ്രസ്സ് എന്ന തീവണ്ടി ഗോധ്ര സ്റ്റേഷൻ വിട്ടത് 2002 ഫെബ്രുവരി 27 ആം തീയതി രാവിലെ എട്ടു മുപ്പതിനാണ് (8:30 AM). പുറപ്പെട്ട് അധിക നേരം കഴിയും മുമ്പേ അവർ അമ്പതിനും നൂറിനും ഇടക്ക് വരുന്ന ഒരു അക്രമിക്കൂട്ടത്തിന്റെ ആക്രമണത്തിരയായതാണ് 'ഗോധ്ര തീവണ്ടി കത്തിക്കൽ' എന്ന പേരിൽ അറിയപ്പെടുന്ന സംഭവം. തീവണ്ടിയിലെ എസ്.6 എന്ന കോച്ച് അക്രമികൾ കത്തിച്ചു. 23 പുരുഷന്മാരും 15 സ്ത്രീകളും 20 കുട്ടികളുമായി 58 ഹിന്ദു തീർത്ഥാടകർ ജീവനോടെ എരിക്കപ്പെട്ടു.
ReplyDeleteദൃക്സാക്ഷികൾ പറഞ്ഞത് പ്രകാരം മുസ്ളീം കൊലപാതകികളുടെ എണ്ണം ഏതാണ്ട് 500 ആയിരുന്നു. ഇങ്ങനെ ഓരോന്ന് ചെയ്യുമ്പോള്‍ തിരിച്ചു ഒന്നും കിട്ടില്ല, ഹിന്ദുക്കള്‍ മടിയില്‍ വച്ച് താലോലിച്ചുകൊള്ളും എന്ന് ഈ 500 പേര് വിചാരിച്ചോ? കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്ന് പറയുന്ന പോലെ പ്രതിഫലം അര്‍ഹിക്കുന്നത് തന്നെ ആണ്...
എന്തായാലും ഇന്ത്യയുടെ പേര് ഈ സംഭവം കുറച്ചു ഒന്നും അല്ല കളങ്കപ്പെടുത്തിയത്.
ഒന്ന് പറഞ്ഞു രണ്ടാമത് കൊല്ലാന്‍ തുനിഞ്ഞു ഇറങ്ങുന്നവര്‍ ഒന്ന് ആലോചിക്കുക. സ്വന്തം കൂടെപ്പിരപ്പുകളെയും മാതാപിതാക്കളെയും ആദ്യം മൃദുലമായി കൊന്നിട്ട് പോരുക. അല്ലെങ്കില്‍ നിങ്ങള്‍ ചെയ്തതിന്റെ പ്രതിഭലമായി അവര്‍ അപരിചിതരാല്‍ മൃഗീയമായി കൊല്ലപ്പെടാം... മതത്തെ തൊട്ടു കളിക്കുന്നത് സൂക്ഷിച്ചു വേണം...
കാളിദാസന് മലക്കായി വന്നു. കാവിയിട്ട മലക്ക്.
Deleteഗോദ്ര സംഭവം RSS പദ്ധതി ആയിരുന്നു എന്ന് റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നല്ലോ. അത് കാവി മലക്ക് കണ്ടില്ലേ?
Deletedear RR, it is not RSS, which is convicted by court for godhra: http://articles.timesofindia.indiatimes.com/2011-02-22/india/28624491_1_maulvi-umarji-godhra-train-maulana-umarji
DeleteRR inte kandu piditham kollamallo . Evidunnado anganthe oru report vannath . Modiyude actione nyayekkarikkan pattilla . pakshe aa theevandi chuttu karichittalle ee prashnam motham undaaye
Deleteathu tape cheythu vechirikkukalle. gujrathu babari masjidhum malegaum parayum. bombay kalapathe kurichum parayum. bombay akramanathe kurichu mindilla. nadu neele nadanna sphodanaparambarakale chithari therikkunna manushya janmangale kurichu mindilla. dawood afsal guru kasab a peronnum kettittu polumundavilla. aseemanandayudem pragyaa singinteyum perum kudumba charithravum kanapadam. mumbai akramanam nadathiyathu karkareye vadhikkan RSS sangadippichanennu vare chilappol paranjukalayum.kavi vargeeythayanu ippol lokam neridunna pradhana prashanm enna reethiyile samsarikku. samshayathinte peril email id onnu nokkiyalo valiya vayil nilavilikkum nyoonapaksha peedanam.... ullathu parayamallo ancham manthri sthanathinte karyam matti vechal keralam ippolum oru matha souhardha samsthanamanu....
Deleteമോഡിയുടെ സ്തുതി പാടാന്‍ കോണ്ഗ്രസ്സുകാര് തന്നെ ഉള്ളപ്പോള്‍ പിന്നെ വേറെ പി ആര് പബ്ലിസിറ്റിയുടെ ആവശ്യമില്ല
ReplyDeleteട്വിറ്ററിലെ ജനപ്രിയ നേതാവായി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി വളരുന്നു. കിങ് ഓഫ് സോഷ്യല്‍ മീഡിയെന്ന് വിശേഷണമുള്ള മോഡിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഇന്ത്യയിലെ മറ്റു രാഷ്ട്രീയനേതാക്കളില്‍ അസൂയ ജനിപ്പിയ്ക്കുമെന്ന കാര്യമുറപ്പാണ്.
ReplyDeleteജനുവരി ഒന്നിന് ഗുജറാത്ത് മുഖ്യമന്ത്രിയെ ട്വിറ്ററിലൂടെ പിന്തുടരുന്നവര് 1,439,988 കവിഞ്ഞിട്ടുണ്ട്. ഓണ്‍ലൈനിലെ ഈ ജനപ്രിയന് 174 പേരെ ട്വിറ്ററിലൂടെ പിന്തുടരുന്നുണ്ട്. ഇതുവരെ 724 ട്വീറ്റും ഈ മുഖ്യന്റെ വകയായയുണ്ട്.
ഫോളോവേഴ്സിന്റെ കാര്യത്തില്‍ മോഡിയെ കടത്തിവെട്ടുന്ന ട്വിറ്റര്‍ ഉടമകള്‍ ഇന്ത്യയിലുണ്ടെങ്കിലും അവര്‍ക്കൊന്നും തങ്ങളെ പിന്തുടരുന്നവരെ സ്വാധീനിയ്ക്കാനുള്ള കഴിവ് തുലോം കുറവാണ്. ഇവിടെയാണ് മോഡി വ്യത്യസ്തനാവുന്നത്. മറ്റുള്ള സെലിബ്രറ്റികളെ അപേക്ഷിച്ച് തന്നെ പിന്തുടരുന്നവരെ സ്വാധീനിയ്ക്കാന്‍ ഈ രാഷ്ട്രീയനേതാവിന് ഓണ്‍ലൈനിലൂടെ സാധിയ്ക്കുന്നുണ്ട്.
RSS ഉം സംഘ പരിവാറും കൂടെയുണ്ടെങ്കില്‍ ട്വീട്ടരില് ആളെക്കിട്ടും. അതൊന്നും വലിയ കാര്യമല്ല. hitlar ട്വിട്ടരില്‍ വന്നാലും അവിടെ ആള് കൂടും. ഒന്നേ പോടേ..
Deleteഅതിലൊന്നും വലിയ കാര്യമില്ല.ഈ പിന്തുണയൊന്നും വോട്ടായി മാറില്ല.ഈ വിദ്വാന്മാര് ബഹുഭൂരിപക്ഷവും വോട്ട് ചെയ്യാത്ത കപട ജനാധിപത്യവാദികളാണ്.
Deleteഇന്ത്യയിലെ മികച്ച ഭരണത്തിന് ഏറ്റവും നല്ല ഉദാഹരണമാണ് ഗുജറാത്തിലെ നരേന്ദ്ര മോഡിയുടെ സര്‍ക്കാറെന്ന് യു.എസ് കോണ്‍ഗ്രസ് റിപ്പോര്‍ട്ട്. നരേന്ദ്രമോഡി ഭരിക്കുന്ന സംസ്ഥാനം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ മുന്നോട്ടു നയിക്കുന്നതില്‍ മുഖ്യപങ്കു വഹിക്കുന്നതായും കോണ്‍ഗ്രഷനല്‍ റിസര്‍ച്ച് സര്‍വീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ReplyDeleteകഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ 11 ശതമാനം സാമ്പത്തിക വളര്‍ച്ചയാണ് ഗുജറാത്ത് കൈവരിക്കുന്നത്. ജനറല്‍ മോട്ടോഴ്സ്, മിത്സുബിഷി പോലുള്ള രാജ്യാന്തര കമ്പനികളെ ആകര്‍ഷിക്കാന്‍ ഗുജറാത്തിന് കഴിഞ്ഞു. രാജ്യത്തിന്റെ അഞ്ച് ശതമാനം മാത്രം ജനസംഖ്യയുള്ള ഈ സംസ്ഥാനത്ത് നിന്നാണ് ഇന്ത്യയുടെ അഞ്ചില്‍ ഒന്ന് കയറ്റുമതിയുമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ഇതൊക്കെ ആളെപ്പറ്റിക്കാനുള്ള ഓരോ പരിപാടിയായിരുന്നു എന്ന് ആദ്യേ മനസ്സിലാക്കിയത് കൊണ്ട് വോട്ട് ചെയ്യാന്‍ നിന്നില്ല..
ReplyDeleteഓ.ടോ.: മോഡിക്കെതിരെ No പറഞ്ഞവരാണ് Yes പറഞ്ഞവരെക്കാള്‍ കൂടുതലുള്ളത്. എന്ന വാക്യം ശരിയാണോ?? മോഡിയോട് No പറഞ്ഞവര്‍ എന്നല്ലേ വേണ്ടിയിരുന്നത്?? എന്നാലല്ലേ ശരിയായ അര്‍ത്ഥം കിട്ടൂ??
മോഢിക്കെതിരെ എന്നു പറഞ്ഞാൽ മോഢി എന്നു എഴുതിയിരിക്കുന്നതിനു എതിരെ എന്നര്‍ത്ഥം... മനസ്സിലായോ..???
Delete@ Rashid
Deleteനിങ്ങള്‍ പറഞ്ഞതില്‍ ലോജിക്ക് ഉണ്ട്. ഭാഷാപരമായി അങ്ങനെയൊരു വ്യാഖ്യാനം കൊടുക്കാമെങ്കിലും ഞാന്‍ ഉദ്ദേശിച്ചത് വായിക്കുന്നവര്‍ക്ക് മനസ്സിലാവുമെന്ന് തോന്നുന്നു.
സംഗതി കൊള്ളാം, ദുഷ്ട്ടന്മാരെ പന പോലെ വളര്‍ത്തും എന്നല്ലേ
ReplyDeleteThis article copied from here
ReplyDeleteഅയ്യേ ബഷീര്‍ കള്ളന് ആണേ...
ഉവ്വ്, ഉവ്വ്.. ഫയങ്കര കണ്ടുപിടുത്തം തന്നെ.. വല്ല സ്കൂളിലും പോയി ഇംഗ്ലീഷ് അക്ഷരമാല പഠിച്ചു തുടങ്ങൂ.. അല്ലേല്‍ ആരോടെങ്കിലും ആ ലേഖനത്തിന്റെ അര്‍ത്ഥം ചോദിച്ച് മനസ്സിലാക്കൂ.. എന്റെ പോസ്റ്റ് വന്നു കഴിഞ്ഞ ശേഷമാണ് ആ ലേഖനം വന്നതെന്ന് പോലും തിരിയാത്ത പൊട്ടന് !! . ha..ha..
Delete@Rasheed P M A
ReplyDelete@RSS ഉം സംഘ പരിവാറും കൂടെയുണ്ടെങ്കില്‍ ട്വീട്ടരില് ആളെക്കിട്ടും.
ഓ പിന്നേ... RSS ഉം സന്ഖ പരിവാറും എല്ലാം ട്വിറ്റെര്‍ ഫോള്ലോ വേര്‍സ് അല്ലേ? അവര്ക്കാകുംപോള് കമ്പൂട്ടറും ഇന്റര്‍നെറ്റും കുന്തോം കോടച്ചക്ക്രവും എല്ലാം ഫ്രീ ആണല്ലോ... വെറുതെ നേരം പോക്കിന് ഫോള്ലോ ചെയ്യാന്‍.... ഒരു പത്തു ഫോളോ വേര്സിനെ കിട്ടാന്‍ ഞാന്‍ പെടുന്ന പാട്...
ടൈം മാഗസിന്റെ നൂറുപേരില്‍ മോഡി വന്നില്ല എന്നതില്‍ എന്തിനു ഇത്രയും ആഹ്ലാദം എന്ന് മനസ്സിലാവുന്നില്ല. മോഡിയുടെ ഭരണമികവിനു അത് ഒരുതരത്തിലും കുറവാകുന്നില്ല. എത്രയൊക്കെ മാധ്യമങ്ങള്‍ താമസ്കരിചാലും,മോഡിയുടെ ഭരണ നൈപുണ്യം കൊണ്ട് മാത്രമാണ് ഗുജറാത്തിന്റെ വളര്‍ച്ച ഇന്നത്തെ നിലയില്‍ ആയതു എന്നത് ആര്‍ക്കാനരിയാത്തത് ?
ReplyDeleteമുഖ്യമന്ത്രി നേരിട്ട് വാളും പരിചയും കൊണ്ട് കലാപതിനിറങ്ങി എന്ന മട്ടിലാണ് പലരുടെയും പ്രതികരണങ്ങള്‍. ഒരു നാട്ടില്‍ കലാപം ഉണ്ടാവുമ്പോള്‍ അത് ഭരണ യന്ത്രം ഉപയോഗിച്ചു അടിച്ചമര്‍ത്തുക എന്ന ഒറ്റ കാര്യമേ നടക്കു. അത് ചിലപ്പോ വിജയിക്കാം , അല്ലെങ്കില്‍ പരാജയപ്പെടാം. ഭരണയന്ത്രം ഉപയോഗിക്കുമ്പോള്‍ താഴെട്ടട്ടില് ഉള്ള ആള്ക്കാര് എല്ലാം മേലുദ്യോഗസ്ഥര്‍ പറയുന്നത് അപ്പടി ചെയ്യണം എന്നുമില്ല. കേരളത്തിലും കലാപങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇവിടെയും പല രാഷ്ട്രീയക്കാരും, ആരോപണങ്ങളില്‍ പെട്ടിട്ടുണ്ടല്ലോ. അവര്‍ക്കില്ലാത്ത തൊട്ടു കൂടായ്മ എങ്ങനെ മോഡി ക്കുണ്ടാവും എന്ന് മനസ്സിലാകുന്നില്ല.ഒഴിവാക്കാമായിരുന്ന ഗുജറാത്ത് കലാപത്തിന്റെ തുടക്കം ആരും ചര്‍ച്ച ചെയ്യുന്നില്ല. കലാപത്തിന്റെ രക്തസാക്ഷികളെപ്പറ്റിയും , എല്ലാം നഷ്ട്ടപ്പെട്ടവരെപ്പട്ടിയും പറയുമ്പോള്‍ ചില കണക്കുകള്‍ തമസ്ക്കരിക്കപ്പെടുന്നു
മോഡിയെ കുറ്റം പറയുന്നവര്‍ക്ക് കേരളത്തില്‍ എന്തുകൊണ്ട് ഈ വികസനം കൊണ്ടുവരാന്‍ >>ഇടതിനും, വലതിനും <<സാധിക്കുന്നില്ല ? നമുക്കില്ലാത്ത എന്താണ് ഗുജരാത്തികള്ക്ക് കൂടുതലായുള്ളത് ?
വര്‍ഗീയത എന്നാല്‍ ഒന്നേയുള്ളൂ..അത് ഭൂരിപക്ഷ വര്‍ഗീയതയായാലും, നുയ്നപക്ഷ വര്‍ഗീയതയായാലും ഒന്ന് തന്നെ. നിര്‍ഭാഗ്യവശാല്‍ നമ്മുടെ നാട്ടില്‍ ഭൂരിപക്ഷത്തിന്റെ ചെയ്തികള്‍ വര്‍ഗീയതയായും, ന്യുനപക്ഷതിന്റെത് വര്‍ഗീയത അല്ലാതെയും ബ്രാന്‍ഡ് ചെയ്യപ്പെടുന്നു. അതിനു കീജെയ് വിളിക്കാനും പ്രീണിപ്പിക്കാനും കുറെ രാഷ്ട്രീയക്കാരും.
.
മോഡി കൊലയാളിയെന്ന് നാഴികക്ക് നാല്‍പ്പതു വട്ടം പറയുന്നവര്‍ ഒരു കാര്യം കൂടി മനസ്സിലാക്കുക. നിയമ നടപടികള്‍ നടക്കുന്നതെയുള്ളു. അന്തിമ വിധി വന്നിട്ടില്ല.ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ വിശ്വസിച്ചുകൊണ്ടു തന്നെ പറയട്ടെ. അയാള്‍ ഏതെങ്കിലും തരത്തില്‍ തെറ്റുകാരനെങ്കില്‍ അതിനു നിയമം അര്‍ഹിക്കുന്ന ശിക്ഷ കൊടുക്കട്ടെ. അതുകൊണ്ട് അയാള്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ തമസ്കരിക്കെണ്ടാതുണ്ടോ ? അയാളുടെ പേരിലുള്ള ആരോപണങ്ങള്‍ തെളിയട്ടെ.. .വികസനത്തെ എന്തിനു അതിനോട് കൂട്ടിവായിക്കുന്നു ?
-- ഒരു നാട്ടില്‍ കലാപം ഉണ്ടാവുമ്പോള്‍ അത് ഭരണ യന്ത്രം ഉപയോഗിച്ചു അടിച്ചമര്‍ത്തുക എന്ന ഒറ്റ കാര്യമേ നടക്കു. അത് ചിലപ്പോ വിജയിക്കാം , അല്ലെങ്കില്‍ പരാജയപ്പെടാം. .--
Deleteഭരണ യന്ത്രം ഉപയോഗിച്ചു അടിച്ചമര്‍ത്തുക മാത്രമേ നടക്കൂ??
തെറ്റ്.. കലാപകാരികളെ സഹായിച്ചതും ആ യന്ത്രം കൊണ്ടാ ചേട്ടാ...
മ്യാവൂ: ആ യന്ത്രം എവിടെയാ കിട്ടുക?? ഒരെണ്ണം ആവശ്യമുണ്ട്...അടുത്ത വര്‍ഷത്തെ ലിസ്റ്റില്‍ മഞ്ഞളാം കുഴി അലിയെ ഒന്ന് തള്ളി കയറ്റാനാ..
ആ തീവണ്ടിയിലെ കൊലപാതകവും മോഡിയുടെ പ്ലാന്‍ ആയിരുന്നു എന്ന റിപ്പോര്‍ട്ട് നിങ്ങളുടെ വില്ലേജില്‍ എത്തിയിട്ടില്ലേ?
DeleteThis comment has been removed by a blog administrator.
DeleteVillageman, താങ്കളുടെ അഭിപ്രായ പ്രകടനങ്ങളെ മാനിക്കുന്നു. ആഹ്ലാദം പ്രകടിപ്പിച്ചതല്ല, ഒരു വാര്‍ത്തയെ വിശകലനം ചെയ്തതാണ്. ടൈം മാഗസിന്റെ ലിസ്റ്റില്‍ മോഡി വന്നില്ല എന്ന് പറഞ്ഞിട്ടില്ല. ലിസ്റ്റ് ഈ മാസം അവസാനം പുറത്തു വരികയെ ഉള്ളൂ. വോട്ടിംഗ് റിസള്‍ട്ട് ആണ് അവര്‍ പുറത്തു വിട്ടത്. കലാപം നടന്ന നാളുകളില്‍ മോഡി കുറ്റകരമായ മൌനം പാലിക്കുകയും കലാപകാരികള്‍ക്ക് മൃഗീയ കൂട്ടക്കൊലകള്‍ നടത്താന്‍ അവസരം നല്‍കുകയും ചെയ്തു എന്ന് പറഞ്ഞത് സാധാരണക്കാരന് അല്ല, അവിടുത്തെ പോലീസ് ഡി ജി പി ആയിരുന്നു. മൃണാളിനി സാരാഭായി അടക്കം നിരവധി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ മോഡിക്കെതിരെ ഇപ്പോഴും പ്രക്ഷോഭരംഗത്തുള്ളത് താങ്കള്‍ കണ്ടുകാണുമെന്നു കരുതുന്നു. വികസന രംഗത്ത് മോഡിയുടെ ഭരണ നേട്ടങ്ങളെ കുറച്ചു കാണുന്നില്ല, എന്നാല്‍ ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം ഉറപ്പു വരുത്തുക എന്ന പ്രാഥമിക ചുമതലയില്‍ കുറ്റകരമായ പരാജയം ഏറ്റുവാങ്ങിയ ഒരാളെ മഹാനായി ചിത്രീകരിക്കുന്നവര്‍ക്കു മറ്റെന്തെങ്കിലും 'രോഗം' കാണും.
Deleteജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കാന് കഴിയാതെ എത്ര പേര് കേരളം ഭരിച്ചു...കേരളത്തിലും കലാപങ്ങള്‍ ഉണ്ടായിരുന്നു. അന്നൊന്നും, അതിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ഒരു മുഖ്യമന്ത്രിക്കും കഴിഞ്ഞില്ലല്ലോ.
Deleteപിന്നെ താങ്കളുടെ അഭിപ്രായത്തോട് യോജിക്കാതവര്ക്ക് മറ്റെന്തെങ്കിലും രോഗം കാണും എന്ന കണ്ടുപിടുത്തം കൊള്ളാം! മറിച്ചൊരു അഭിപായം ഉള്ളവര്‍ക്കെല്ലാം രോഗം! നല്ല ഉത്തരം ബഷീര്‍ ഭായ്..
<< ഒരു നാട്ടില്‍ കലാപം ഉണ്ടാവുമ്പോള്‍ അത് ഭരണ യന്ത്രം ഉപയോഗിച്ചു അടിച്ചമര്‍ത്തുക എന്ന ഒറ്റ കാര്യമേ നടക്കു. അത് ചിലപ്പോ വിജയിക്കാം , അല്ലെങ്കില്‍ പരാജയപ്പെടാം. ഭരണയന്ത്രം ഉപയോഗിക്കുമ്പോള്‍ താഴെട്ടട്ടില് ഉള്ള ആള്ക്കാര് എല്ലാം മേലുദ്യോഗസ്ഥര്‍ പറയുന്നത് അപ്പടി ചെയ്യണം എന്നുമില്ല. >>
Delete<>
താങ്കള്‍ പറഞ്ഞ ഈ രണ്ടു കാര്യങ്ങളോട് യോജിക്കുന്നു. പക്ഷെ വേറെ ചില കാര്യങ്ങള്‍ കൂടി പരിഗണിക്കണം. ഗോധ്രയില്‍ അക്രമം നടന്നതിനു അഹമ്മദാബാദ് ഭാഗത്ത് ജനങ്ങളെ കൂട്ടക്കൊല നടത്തുന്നത് എന്തിനു? എറണാകുളത്ത് അക്രമം നടന്നാല്‍ കണ്ണൂരിലെ ജനങ്ങളെ കൊന്നിട്ടാണോ പകരം വീട്ടല്‍ (!!). ഈ കലാപത്തില്‍ ചാവേറുകള്‍ ആയി വന്നത് ഗിരിവര്‍ഗ സമുദായം ആയിരുന്നു, മാത്രമല്ല ഓരോ ഏരിയയിലും അക്രമം നടത്തിയത് വോട്ടര്‍ ലിസ്റ്റ് നോക്കിക്കൊണ്ടായിരുന്നു. പ്രധാനമായും അതാണ് ഗുജറാത്ത് കലാപം മറ്റുള്ളവയില്‍ നിന്ന് വേറിട്ടുനില്‍ക്കുന്ന ഒന്നാകുന്നത് അക്രമം തടയേണ്ട പോലീസ് വിഭാഗത്തെ ഭരണകൂടം വിലക്കിനിര്‍ത്തി എന്ന് പോലീസ് മേധാവി തന്നെ പത്രങ്ങളോട് വെളിപ്പെടുത്തുന്നു (എന്ന് വെച്ചാല്‍ താങ്കള്‍ പറഞ്ഞ യന്ത്രം ഉപയോഗിച്ചില്ല.!!!) . ഇനി അക്രമങ്ങള്‍ സംഭവിച്ചു പോയി എന്ന് കരുതുക, ഇരകള്‍ക്ക് ന്യായമായ നഷ്ടപരിഹാരവും പുനരധിവാസവും വേണ്ടേ? അതുണ്ടായില്ല എന്ന് മാത്രമല്ല അവരെ തുടര്‍ന്നും ഭീഷണിപ്പെടുത്തി ഒരു അരക്ഷിതാവസ്ഥ തുടരുകയാണ് ഉണ്ടായതു. ഈ വംശഹത്യ ഗവണ്മെന്റ് പ്രോത്സാഹിപ്പിച്ചില്ല എന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്. ഒരു സര്‍ക്കാരിന്റെ പ്രാഥമിക ധര്‍മ്മം ക്രമസമാധാനം നടപ്പിലാക്കല്‍ അല്ലേ? അത് ഒരു ജനവിഭാഗത്തിന് മാത്രം അത് നിഷേധിച്ചാല്‍ ആ ഭരണം നല്ലതാണെന്ന് എങ്ങനെ പറയും?. കൊള്ളയും നരനായാട്ടും നടത്താന്‍ കൂട്ടുനിന്ന ഒരു ഭരണാധികാരി (ഭൂരിപക്ഷന് ആയാലും ന്യുനപക്ഷന് ആയാലും) മഹാനെന്നു വരുന്നത് ഒരിക്കലും നല്ലതല്ല.
സുഹൃത്തേ ..ഞാന്‍ കലാപത്തെ ഒരിക്കലും ന്യായീകരിച്ചിട്ടില്ല. മോഡി തെറ്റ് ചെയ്തതായി തെളിഞ്ഞാല്‍ ശിക്ഷിക്കപ്പെടണം എന്ന് തന്നെയാണ് പറഞ്ഞത്.ഗുജറാത്തിലെ വികസനം എന്ന് പറയുംബോലെല്ലാം കൂട്ടക്കൊലയെ അതില്‍ വലിചിഴക്കപ്പെടുന്നതിലെ ഇരട്ടത്താപ്പ്. അതിന്റെയാണ് ഞാന്‍ എതിര്‍ത്തത്. പിന്നെ ഞാന്‍ പറഞ്ഞ ഒരു പോയിന്റ് താങ്കളോ, ബഷീര്‍ ഭായിയോ, എനിക്ക് മറുപടി തന്ന ആരുമോ കണ്ടില്ല...>>>>>കേരളത്തിലും കലാപങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇവിടെയും പല രാഷ്ട്രീയക്കാരും, ആരോപണങ്ങളില്‍ പെട്ടിട്ടുണ്ടല്ലോ. അവര്‍ക്കില്ലാത്ത തൊട്ടു കൂടായ്മ എങ്ങനെ മോഡിക്കുണ്ടാവും എന്ന് മനസ്സിലാകുന്നില്ല<<<<
Deleteഎരനാകുളത് അക്രമം ഉണ്ടാകുബോള്‍ കണ്ണൂര്‍ ആളെ കൊല്ലേണ്ട കാര്യം ഇല്ല...ശരിതന്നെ .പക്ഷെ ഈ കലാപത്തിനു ഇറങ്ങി തിരിക്കുന്നവര്‍ക്ക് തലയില്‍ ആള്‍താമസം ഇല്ലാതതതുകൊണ്ടാനല്ലോ കലാപം തന്നെ ഉണ്ടാവുന്നത്. അപ്പോള്‍ അതുണ്ടാകാതിരിക്കാനുള്ള വഴികള്‍ ആണ് എല്ലാ വിഭാഗക്കാരും നോക്കേണ്ടത് എന്ന് തോന്നുന്നു.
ഗുജറാത്ത് കലാപം നിര്‍ഭാഗ്യകരമായ ഒന്നായിപ്പോയി എന്ന് വിചാരിക്കുന്ന ഒരാളാണ് ഞാന്‍. പക്ഷെ മാധ്യമങ്ങളില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കുന്നത് അതിനു ശേഷം അവിടെ കുഴപ്പങ്ങള്‍ പണ്ടത്തേക്കാള്‍ കുരാവാന് എന്നാണ്.
Dear Villagemaan
DeletePlease read this UN report and tell me who is MODI
In May 2011, Sanjiv Bhatt, a former senior police officer, filed an affidavit with the national Supreme Court stating that the Chief Minister of Gujarat, Narendra Modi (who stills holds the position), ordered police not to stop the violence because "they [Hindus in Gujarat] had a right to vent their anger." Reportedly, Bhatt has faced intimidation, including from the Gujarat Minister of State for Home Affairs, and he fears for his and his family's safety.
Notably, in early February 2012, the Gujarat High Court strongly chastised the Gujarat government and Chief Minister Modi for "inaction and negligence" during the violence. The court has also ordered the government to pay compensation for the over 500 houses and businesses that were destroyed during the violence.
(http://www.unhcr.org/refworld/docid/4f71a66c2.html)
സഹോദരാ ബഷീരെ , രോഗം താങ്കള്‍ക്കാണ് . ഈ ഒരു കലാപത്തെ കുറിച്ചും, മൂന്നാല് സ്ഫോടനങ്ങളെയും മാത്രം പറഞ്ഞുകൊണ്ടിരിക്കുന്നതും അത് കൊണ്ടാണ്, എണ്ണമറ്റ സ്ഫോടനങ്ങളും കലാപങ്ങളെയും കുറിച്ച് മിണ്ടാണ്ടിരിക്കുന്നതും രോഗം കാരണം തന്നെ. ആ രോഗം എല്ലാവര്ക്കും മനസ്സിലകുന്നും ഉണ്ട്.
Delete@ Villageman,
Deleteഗുജറാത്തിലെ വികസനം എന്ന് പറയുമ്പോള്‍ മാത്രമല്ല മോഡിയെ വിമര്‍ശിക്കുന്നത്. പക്ഷേ അയാള്‍ നടത്തിയ വികസനത്തിന്റെ മറവില്‍ ചെയ്തുകൂട്ടിയ അക്രമങ്ങള്‍ വെള്ളപൂശുന്നു എന്ന് കണ്ടത് കൊണ്ടാണ് ഇതെല്ലാം പറയുന്നത്. വര്‍ഗീയവാദികള്‍ ആയ രാഷ്ട്രീയക്കാരെ ഒറ്റപ്പെടുത്തുക തന്നെ വേണം, അത് മോഡിയോ, ആന്റണിയോ ആരുമാകട്ടെ.. ഇതിനു മുന്‍പ് പലപ്പോഴും ഉത്തരേന്ത്യയില്‍ കലാപങ്ങള്‍ ഉണ്ടായിട്ടുണ്ട്, അതുവെച്ച് താരതമ്യം ചെയ്യുമ്പോള്‍ ചെറിയ അസ്വസ്ഥതകള്‍ കേരളത്തിലും ഉണ്ടായിരുന്നു. പക്ഷേ നമ്മുടെ നാട്ടില്‍ വര്‍ഗീയ അസ്വാസ്ഥ്യം പടര്‍ന്ന ശേഷവും ഒരു നിയമവാഴ്ച നിലവില്‍ ഉണ്ടായിരുന്നു. ഇരകളെ ഗവ: പരമാവധി സംരക്ഷിക്കാന്‍ ശ്രമിച്ചിരുന്നു.
This comment has been removed by the author.
Delete....dEAR VILLAGE MAN ...........അത് ശരി അപ്പോള്‍ വില്ലജ് മാനും "ശുഉല പാര്തിക്കാരന് "ആണല്ലേ......FEELINGS ആകില്ലെങ്കില്‍ ഒരു കാര്യം ചോദിച്ചോട്ടെ......സത്യത്തില്‍ താങ്ങള്ക്ക് മുസ്ലിം കളോട് ഇത്രയ്ക്കു വെറുപ്പുണ്ടോ....താങ്കളുടെ നാട്ടിലെ ഏതെങ്കിലും മുസ്ലിം താങ്ങളെ ഉപദ്രവിചിട്ടുന്ടെങ്കില് അതിന്റെ ദേഷ്യം മുഴുവനും ...തെരുവില്‍ കിടന്നു വെന്ദു മരിച്ച ഗുജറാത്തിലെ പാവങ്ങളോട് കാണിക്കണോ ...സഹോദരാ....ആ കലാപത്തിന്റെ മുഴുവനും planning മുതല്‍ execution വരെ മോഡി യാണെന്ന് LKG പിള്ളേര്‍ക്ക് പോലും അറിയുമ്പോള്‍ ....ഞങ്ങളെ പോലുള്ള സാധാരണക്കാരുടെ സാമാന്യ ഭുധിയെ പോലും ചോദ്യം ചെയ്യുന്ന താങ്കളുടെ കമന്റ്സ് കലക്കിയിട്ടുണ്ട് .....ഇനി സിബിഐ യും മുസ്ലിം തീവ്രവാധികളുടെതാണെന്ന് പറയാതിരുന്നാല്‍ ഭാഗ്യം ...മോഡി യുടെ കൂട്ടക്കൊലക്കു കുട്ടു നിന്ന് അവസാനം മാറി തെളിവ് നല്കിയ IPS ഉധ്യോഗസ്തരെ പറ്റി എന്താണ് താങ്കളുടെ അഭിപ്രായം .....അതൊക്കെ പോട്ടെ...നമ്മുടെ മഹാത്മാവിനെ വെടി വച്ച് കൊന്ന ആ പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ കഴ്ച്ചപ്പടുകലെക്കുരിച്ചു യെ താങ്കളുടെ കമന്റ്സ് ഒന്ന് കേട്ടാല്‍ കൊള്ളാം.......(വെറുതെ ഇരിക്കുമ്പോള്‍ വായിച്ചു ചിരിക്കാനാ ....)
Delete@Villagemaan/വില്ലേജ്മാന്‍
ReplyDeleteകൊട് കൈ...!!!!
VILLAGEMAN AND POSTMAN ARE SAME
Deleteകഷ്ട്ടം!
DeleteWELL SAID
ReplyDeleteപത്തു വര്‍ഷം മുമ്പ് ദീപിക നടത്തിയ ഒരു വോട്ടെടുപ്പാണ് ഓര്‍മ്മ വരുന്നത്
ReplyDeleteഒരാള്‍ക്ക് തന്നെ എത്ര വോട്ടും ചെയ്യാന്‍ അവസരമുണ്ടായിരുന്നു
പാതിരാക്ക് ഇരുന്നു കുറെ കുറെപേര് മല്‍സരിച്ചു വോട്ടുചെയ്താലും ഞങ്ങളുടെ ഗ്രാഫ് നിമിഷങ്ങള്‍ കൊണ്ട് താഴെ പോകും..
ഇതൊക്കെ പതിവ് കലാപരിപാടിയാണ്.
This comment has been removed by the author.
ReplyDeleteചെയ്ത വോട്ട് ഉപകാരത്തില്‍ പെട്ടു.. സന്തോഷമായി ഗോപിയേട്ടാ..
ReplyDeleteNhanum village mante postinodu Yojikkunnu..... Vikasana karyathil anthrashtra samoohavum ..... chinthaklil vargeeyathakalkkppuram chinthikkan sheshiyulla nammude nattukarum slaghikkappetta... oru bharanthinethire.... valongunnavar onnu kelkku..... namukkivide preshnamm... kunjalikutty rajeenaye prapichathum..... Leaginte 5 am manthriyum....... Pinarayikkum achuthanandanum idayilulla preshanangalum..... ennal vikasanathinu nerkazchayodu koody..... deerghaveekshanthode sadaiyryam ... azhimathyude thothu kurach ulla bharanam kazcha vekkan Indiayil innu randu nethakkanmarkke kazhinjittullu.... onnu Narendra Modi...... amttethu Nidheesh Kumar...... Ivide Time magazineil Narendra Modikkethire vote koodiyathil aahaladhikkunna Basherrka polum ullu kondu evidyenkkilum adhathe pole kazhivulla oru bharanathikariye kittan mohikkunnundavum... Matha lahalaklkku peru kettta Gujrat ee 10 kollam valare shanthmayirnnu..... athu engane sambavichu ennu koode nammal chinthikkendathundu....
ReplyDeleteവികസന രംഗത്ത് മോഡിയുടെ ഭരണ നേട്ടങ്ങളെ കുറച്ചു കാണുന്നില്ല, എന്നാല്‍ ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം ഉറപ്പു വരുത്തുക എന്ന പ്രാഥമിക ചുമതലയില്‍ കുറ്റകരമായ പരാജയം ഏറ്റുവാങ്ങിയ ഒരാളെ മഹാനായി ചിത്രീകരിക്കുന്നവര്‍ക്കു മറ്റെന്തെങ്കിലും 'രോഗം' കാണും. കലാപം നടന്ന നാളുകളില്‍ മോഡി കുറ്റകരമായ മൌനം പാലിക്കുകയും കലാപകാരികള്‍ക്ക് മൃഗീയ കൂട്ടക്കൊലകള്‍ നടത്താന്‍ അവസരം നല്‍കുകയും ചെയ്തു എന്ന് പറഞ്ഞത് സാധാരണക്കാരന് അല്ല, അവിടുത്തെ പോലീസ് ഡി ജി പി ആയിരുന്നു. മൃണാളിനി സാരാഭായി അടക്കം നിരവധി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ മോഡിക്കെതിരെ ഇപ്പോഴും പ്രക്ഷോഭരംഗത്തുള്ളത് താങ്കള്‍ കണ്ടുകാണുമെന്നു കരുതുന്നു.
Deleteസഹോദര രോഗം താങ്കള്‍ക്കാണ് . ഈ ഒരു കലാപത്തെ കുറിച്ചും, മൂന്നാല് സ്ഫോടനങ്ങളെയും മാത്രം പറഞ്ഞുകൊണ്ടിരിക്കുന്നതും അത് കൊണ്ടാണ്, എണ്ണമറ്റ സ്ഫോടനങ്ങളും കലാപങ്ങളെയും കുറിച്ച് മിണ്ടാണ്ടിരിക്കുന്നതും രോഗം കാരണം തന്നെ. ആ രോഗം എല്ലാവര്ക്കും മനസ്സിലകുന്നും ഉണ്ട്.
Deleteനമ്മുടെ രാജിയത് ദൗര്‍ഭാഗ്യകരം എന്ന് പറയട്ടെ നിരവതി കലാപങ്ങളും സ്ഫോടനങ്ങളും നടന്നു ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ഇതിനു കാരനീയ മായ സംഭവങ്ങള്‍ ഉണ്ടാകിയവര്‍ എല്ലാവരും രാജ്യതിന്റെയ് പൊതുവായ താല്പര്യങ്ങള്ക്ക് എതിരുല്ലവരും സമഗ്രപുരോഗതിയെ തടസ്സപെടുതുന്നവരും ആയിരുന്നു. നിസ്സംശയം അവര്‍ കുറ്റവാളികള്‍ തന്നേ അവരെ തിരിച്ചറിയണം ശിക്ഷിക്കപെടണം ഇതില്‍ ആര്‍ക്കും മറ്റൊരു അഭിപ്രായമില്ല . ഇത് നമ്മുടെ നാട്ടിലെ ബഹു ഭൂരിപക്ഷം ജനങ്ങള്‍ക്കും അറിയാം അത് കൊണ്ടാണ് അവര്‍ ഭൂരിപക്ഷതിന്റെയ് പേരിലും നൂനപക്ഷതിന്റെയ് പേരിലും വര്‍ഗീയതയും വിഭാഗീയതയും ഉണ്ടാക്കുന്ന വരെ പരമാവതി മാറ്റി നിര്‍ത്തി രാജ്യതല്പരിയം താരതമിയെന പ്രക ടിപ്പിക്കുന്ന വരെ കാലങ്ങളായ്(ഇതിനു അപവാദം ഗുജറാത്തിലേ പോലെ ചിലത് സംഭവിച്ചു എന്നത് ജനങ്ങള്‍ അമിത ൈവകാരികതക്കു ചിലപ്പോയോകേ കീയ്പെട്ടുപോയത് മൂലമാണ് ) അവരുടെ വോട്ടവകാശം രേഖ പെടുത്തി നിലനിര്‍ത്തി കൊണ്ടിരിക്കുന്നത്. വികസനത്തിന്റെയും ഭരണ നേട്ടത്തിന്റെയും പേര് പറഞ്ഞു പൈഡ് നൂസിലൂടെയ് അംഗീകാരം ഉണ്ടാക്കാന്‍ ശ്രമിക്കുന്ന മോഡിയെ തിരിച്ചറിയണം. അയാള്‍ മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് സര്‍ക്കാര്‍ സംവിധാനങ്ങളെ ദുരുപയോകം ചെയ്ത് കൊടും പാതകത്തിന് മേല്‍നോട്ടം നടത്തിയ വ്യക്തിയാണ്( ഭരണധികാരിയാണ്) എന്നതിനോടാണ് അല്ലാതെ അയാളുടെ വികസന കാഴ്ചപടിനോടോ മറ്റു കരിയങ്ങളിലോ അല്ല എതിര്‍പ്പ്. അയാള്‍ ഒരു വിഭാഗം ജനങ്ങളുടെ താല്പര്യ സംരക്ഷണം ഉദ്ദേശിക്കുന്നു എന്നത് അയാളുടെ വ്യക്തിപരമായ കാരിയമാണ് അതിനു മുഖ്യമന്ത്രി സ്ഥാനം ഉപയോകപെടുത്തി മറ്റൊരു വിഭാഗം ജനത്തെ ഉന്മൂലനം ചെയ്തു എന്നതിനാല്‍ അയാള്‍ ഒരു കൊടും കുറ്റവാളി ആണ്. ഭൂരിപക്ഷം ജനങ്ങളും സാംസ്കാരിക നേതാക്കളും മാധ്യമ രംഗങ്ങളിലെ പ്രമുഖരും ഈ അഭിപ്രായത്തില്‍ ഉറച്ചു നില്ക്കുന്നു.ആ അഭിപ്രായം പ്രകടിപ്പിക്കുന്നു.
DeleteCongress can only defame Modi as showing him against Muslims.. If you go through the history congress has killed more Muslims than others.. these are only divide and rule policy.. in the past Tipu sultan was famed as anti Hindu by British to get hold of north Kerala. He was never against hindus... all history are being framed by cheap political drama makers for there gains.
Deleteനമ്മടെ രഞ്ജിനിയും വേണമായിരുന്നു....
ReplyDeletenegative vottil modi thanne munnil
ReplyDeleteകേരളം ഒരുഭ്രാന്താലയമാണ് മോഡിയെകണ്ടാല് കേരളത്തിലെ ന്യൂനപക്ഷത്തിനും തടിയന്റഠവിട നസീറിനെ കണ്ടാല്കേരളത്തിലെ ഭൂരിപക്ഷത്തിനും ചൊറിയും അതാണ് മതം.മതം ആയുധമാക്രാകന്ന രാഷ്ട്രീയക്കാരും മതമെന്നു പറഞ്ഞാല്‍ മുണ്ടൂരി തെരുവിലിറങ്ങുന്ന മലംതീനികളും ഒന്നറിയുക ഇടനെഞ്ചിന്റെ താളംനിലച്ചാല് മണ്ണാണ് നാമെല്ലാം വെറും മണ്ണ്...........ക്ഷണനേരം ഭൂമിയില്‍ ജീവിക്കുന്ന ഒരു ജന്തുമാത്രമാണ് മനുഷ്യനും ........
ReplyDelete“.....ലീഗിനെ കുറ്റം പറഞ്ഞാല്‍,
ReplyDeleteമദനിയെ കുറ്റം പറഞ്ഞാല്‍ ,
മൌദൂദിയെ പൊളിച്ചു കാട്ടിയാല്‍,
ജനസംഖ്യ എന്നൊരുവാക്ക് മിണ്ടിയാല്‍,
ജിന്നയുടെ പടമിട്ടു വിമര്സിച്ചുപോയാ ല്‍...
കുഞ്ഞപ്പയെയോ റേജീനയെയോ കുറ്റംപറഞ്ഞാല് ,
എന്‍ഡിഎഫിന്റെ ആദര്‍ശം തീവ്രവാദമെന്നു പറഞ്ഞാല്‍,
മുടിക്കച്ചവടം കേവലം കച്ചവടം മാത്രമാണെന്ന് പറഞ്ഞാല്‍....”
വിമര്സിക്കുന്നവ ന് കൂട്ടത്തിനു പുറത്തുള്ളവര്‍, എങ്കില്‍ അവനെ “ഇസ്ലാം വിരോധി”യായി ചിത്രീ കരിക്കുക.....
വിമര്സിക്കുന്നവ ന് അകത്തുള്ളവന് എങ്കില്‍, അവനെ “ആഗോളസയണിസത്തിന ്റെ ചെരുപ്പ്നക്കി”യ ാക്കുക...
കമുനിസ്റ്റ്കാര നെങ്കില്‍, ദേസസ്നേഹം കൊണ്ട് കോള്മയിര് കൊണ്ട് അവനെ ‘ചീനാചാരന്’ എന്ന് വിളിക്കുക..
അവന് “ഹിന്ദുമതമെന്നു വിവക്ഷിക്കുന്ന” കേവലജനക്കൂട്ടത് തില്‍ പിറന്നു പോയവനെന്കില് അവനെ ‘സംഘപരിവാര്‍’ എന്ന് മുദ്രകുത്തുക... .
തങ്ങളുടെ നേരെ വരുന്ന ഏതു വിമര്സനത്തെയും മതമെന്ന ‘പരിച’കൊണ്ട് തടുക്കുക...
അത് മതത്തിനു നേരെ ഉള്ള ആക്രമണം എന്ന് വ്യാഖ്യാനിക്കുക ......
ഇതൊക്കെ പാവം ജനത്തെ ,അവന്റെ വിശ്വാസത്തെ പറ്റിച്ചു കൊണ്ടുമതത്തിന് റെ പേരിലുള്ള ഒരു ““കൂട്ടുകച്ചവടം ”” മാത്രമാണ്...മതത ്തെ ദുരുപയോഗം ചെയ്യുന്നവര്‍ക് ക് ദൈവസന്നിധിയില്‍ എന്തെങ്കിലും ശിക്ഷ ഉണ്ടെങ്കില്‍ അത് തന്നെ നിങ്ങള്‍ക്കും ലഭിക്കും.
ജനം ഒരുനാള്‍ ഇത് തിരിച്ചറിയും... അന്ന് പക്ഷെ, ജനം ആശയം കൊണ്ടുതന്നെ പ്രതികരിക്കണം എന്ന് വാശിപിടിക്കാനുള ്ള നിങ്ങളുടെ അവകാശം നഷ്ടപ്പെട്ടിട്ട ുണ്ടാകും.....
മണ്ടത്തരം പറയുന്നതിനും വേണ്ടേ ആശാനെ ഒരു ലിമിറ്റ് ....മൌദൂദിയെ പച്ചക്ക് തെറി പറയുന്ന ഒരായിരം മുസ്ലിം സങ്ങടനകളെ വേണമെങ്കില്‍ ഞാന്‍ താങ്ങള്ക്ക് പറഞ്ഞു തരാം .....അത് പോലെ ലീഗിനെയും NDF നെയും ഒക്കെ എതിര്‍ക്കുന്ന മുസ്ലിം സങ്ങടനകള്‍ എത്ര വേണമെങ്കിലും തരാം.....പക്ഷെ അത് കൊണ്ടൊക്കെ മോഡി ചുട്ടു കൊന്ന മനുഷ്യ ജീവന്റെ വിലക്ക് പകരം വികസനത്തിന്റെ എല്ലിന് കഷ്ണങ്ങള്‍ കാണിച്ചു കൊടുത്തു മലയാളികളെ എങ്ങനെ പറ്റിക്കമെന്നാണ്..താങ്ങളീ പറഞ്ഞു വരുന്നത് .....
DeleteBasheer, I did not get the chance to vote NO. next time, if you write something like this, please post before the poll ends. it will help us to caste our votes. thank you
ReplyDeleteI deliberately avoided the post before the poll. I afraid that such post would create some unhealthy discussion and campaign. This is just a review of the poll results.
Deleteഉള്ള കാര്യം പറയാമല്ലോ..ഞാന്‍ വോട്ടു ചെയ്തത് സക്കര് ബര്ഗര്ക്കാണ്..ഉണ്ട ചോറിനു നന്ദി കാണിക്കണമല്ലോ..
ReplyDelete:) . ha verittoru chintha . appreciate it
Delete@Maharshi
ReplyDeleteഞാന്‍ കാളിദാസന് അല്ല. അദ്ദേഹം ആരെന്നു കൂടി എനിക്ക് അറിയില്ല.
@ R R
ഞാന്‍ കാവി മലക്കോ വെള്ള മലക്കോ പച്ച മലക്കോ ഒന്നും അല്ല. താങ്കളുടെ അറിവിലേക്ക് ഗോദ്ര സംഭവത്തിന്റെ ബാക്കി പാത്രം താഴെ കൊടുക്കുന്നു.
2011 മാർച്ച് 01 - ന് 11 പ്രതികൾക്കെതിരെ പ്രത്യേക കോടതി വധശിക്ഷ വിധിച്ചു. പ്രത്യേക കോടതി ജഡ്ജി പി.ആർ. പട്ടേലാണ് ശിഷ വിധിച്ചത്. ഒപ്പം ഇരുപത് പ്രതികൾക്ക് ജീവപര്യന്തം തടവിനും വിധിച്ചു. 2011 ഫെബ്രുവരി 22 - ന് കോടതി, പ്രതികളായ 31 പേർ കുറ്റക്കാരെന്ന നിഗമനത്തിലെത്തിയിരുന്നു. കുറ്റകരമായ ഗൂഢാലോചന, കൊലപാതകം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് പ്രതികളെ വധശിക്ഷയ്ക്ക് വിധിച്ചത്.
വധശിക്ഷ ലഭിച്ച പ്രതികൾ
1. ബിലാൽ ഇസ്മയിൽ അബ്ദുൾ മജീദ് സുജേല എന്ന ബിലാൽ ഹാജി
2. അബ്ദുൾ റസാക്ക് മുഹമ്മദ് കുർകർ
3. രംജാനി ബിൻയാമിൻ ബെഹ്റ
4. ഹസ്സൻ അഹമ്മദ് ചർഖ എന്ന ലാലു
5. ജാബിർ ബിൻയാമിൻ ബെഹ്റ
6. മെഹ്ബൂബ് ഖാലിദ് ഛന്ദ
7. സലീം എന്ന സൽമാൻ യൂസഫ് സത്താർ സർദ
8. സിറാജ് മുഹമ്മദ് അബ്ദുൾ മേധ എന്ന ബാല
9. ഇർഫൻ മുഹമ്മദ് ഹനിഫാബ്ദുൾ ഗനി പടല്യ
10. ഇർഫൻ അബ്ദുൾ മജിദ് ഗഞ്ചി കലന്ദർ എന്ന ഇർഫൻ ബൊപ്പൊ
11. മെബ്ബൂബ് അഹമ്മദ് യൂസഫ് ഹസ്സൻ എന്ന ലതികൊ
Basheer Chetta, I always read and follow your posts and I felt like it is been written by a real Indian Citizen with high human values than a religious thought. The post about Modi may be great but I have some disagreement regarding the manipulation you mentioned. When I saw the poll status it was 79% yes and 21% no...all of a sudden in two days it changed....so exactly is it Mr Modi who manipulated ? .... Let us leave it but we should agree that he can plan and implement things very well....
ReplyDeleteKrishna Raj, I also noticed the trend of Modi was leading with high percentage and vigorous campaign initiated by Sangh Groups. I think, the trend has changed after the news appeared in Indian mainstream medias that Modi is leading in TIME 100. That was just 2 days before the poll ends. Anyway, I am not in to any conclusions, as you said let us leave it.
Deleteബഷീര്‍ഭായ് ശുഭഭാര്ത്ത അഞ്ചാം മന്ത്രി ഇല്ല.നമുക്കിതൊന്ന് ആഘോഷിക്കണ്ടേ ഇട് ഒരു പോസ്റ്റ് ഇന്ന് മലപ്പുറത്ത് വേങ്ങര പാണ്ഢിക്കടവ് എന്നിവിടങ്ങളില്‍ ഹര്‍ത്താല്‍ ലീഗ് നേതാക്കളുടെ മണ്ടതല്ലിപൊളിയ്ക്കല് തുടങ്ങിയ കലാപരിപാടികള്‍ ഉണ്ടായിരിക്കുമെന്ന് പാണക്കാട് നിന്നും അറിയിപ്പ് വന്നിരിക്കുന്നു......
Deletemr krishna raj.....
Deleteനരേന്ദ്ര മോഡിയെ കുറ്റം പറഞ്ഞാല്‍ അത് വഴി ....നല്ലൊരു ഇന്ത്യന്‍ citizen ആയിരുന്നെന്നു താങ്ങള് പറഞ്ഞ ബഷീര്‍ വല്ലിക്കുണ്ണ് ...അതല്ലാതായി മാറുന്ന ആ "റെച്നിക് " ഒന്ന് വിഷധീകരിക്കാമോ .....അതോ കൊള്ളാമല്ലോ ...ബ്രിട്ടീഷ് കാര്‍ ക്ക് മാപ്പ് എഴ്ത്തികൊടുത്തു കാലാപാനി ജയിലില്‍ നിന്നും രക്ഷപെട്ട സവര്‍ക്കാരെ താങ്ങള്ക്ക് സലാം ....അത് കഴിഞ്ഞു ഞങ്ങളുടെ മഹാത്മാവിനെയും vedi വച്ച് കൊന്നു ...ഇതെല്ലം അകഴിഞ്ഞു ഗുജറാത്തില്‍ നല്ലൊരു മനുഷ്യ ക്കുരുതിയും നടത്തി ..ഇതെല്ലം കഴിഞ്ഞിട്ടും മുര് മുര്പ്പ് മാറിയിട്ടില്ലല്ലേ.....
ഇത് നരേന്ദ്ര മോഡിയോടു ബഷീറിനു ഉള്ള ദേഷ്യം പ്രകടിപ്പിച്ചത് ആണെന്ന് ഒരു സംശയവും ഇല്ല. മുസ്ലീം ആയി പോയില്ലേ എങ്ങനെ ദേഷ്യപ്പെടാതെ ഇരിക്കും? അല്ലേ ബഷീരെ? ബഷീര്‍ തികഞ്ഞ വര്‍ഗീയ വാദി ആണെന്നും അദ്ധേഹത്തിന്റെ പഴയ ചില നമ്പരുകള്‍ വെറും പ്രഹസനം ആയിരുന്നെന്നും ഉള്ളതിന് ഇനി എന്ത് തെളിവാണ് വേണ്ടത്?
ReplyDeleteഇനി ആ പോളിലേക്ക് വരാം. ഏപ്രില്‍ ആറിനു തീര്‍ന്ന ആ പോള്‍, ഏപ്രില്‍ നാല് വരെ മോഡി 80 ശതമാനം 'Yes ' ഉം 20 ശതമാനം 'No ' യും ആയി ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. എന്നാല്‍ ഏപ്രില്‍ ആറ് ആയപ്പോള്‍ അദ്ദേഹം മൂന്നാം സ്ഥാനത്തും അതും യെസ് ഇനെ ക്കാള്‍ കൂടുതല്‍ നോ യും, മാത്രം അല്ല ഏതോ ഒരു "അനോണിമസ്' ഒന്നാം സ്ഥാനത്തും ആയി. ഇതില്‍ നിന്നും ആ പോള്‍ ആരോ ഹാക്ക് ചെയ്തെന്നു മനസിലാക്കാന്‍ യാതൊരു ബുദ്ധിമുട്ടും ഇല്ല.
ഇത് ഹാക്ക് ചെയ്തവരുടെ ഉദ്ദേശം മോഡിയെ തോല്‍പ്പിക്കുക എന്നത് മാത്രം ആയിക്കാം, എന്തായാലും അഭ്യസ്ത വിദ്യര് ആയ ചില ഞരമ്പ് രോഗികള്‍ ആകാം ഇത് ചെയതതെന്നതിനു സംശയം വേണ്ട. അത് ചെയ്ത അന്ന് തന്നെ അറിയുകയും പോസ്റ്റ് ഇടുകയും ചെയ്ത Mr . വള്ളിക്കുന്ന് ബഷീര്‍ ആ ഒരു ഗ്രൂപിലെ മാര്‍ക്കറ്റിംഗ് മാനേജര്‍ ആണോ എന്ന് ബലമായി സംശയിക്കേണ്ടി ഇരിക്കുന്നു.
എന്തോ എനിക്ക് ഇപ്പോഴും മുസ്ലീം എന്ന് കേഴ്ക്കുന്നതെ പേടിയാ...ആരെയും വിശ്വസിക്കാന്‍ പറ്റില്ല എന്റെ അനുഭവം തന്നെ ഗുരു. നല്ല മുസ്ലീങ്ങളും ഉണ്ട് പക്ഷെ ചീത്ത മുസ്ലീങ്ങളും സമൂഹത്തില്‍ നല്ലവര്‍ ആയി കാണപ്പെടുന്നു. വേണ്ടത് നല്ലതും ചീത്തയും തിരിച്ചറിയാന്‍ ഉള്ള കഴിവ് മാത്രം. അതുകൊണ്ട് എല്ലാ മുസ്ലീമ്സിനെയും സംശയത്തോടെ വീക്ഷിക്കുന്നു. അതുകൊണ്ട് അനോണിമസ് ആയി നില്ക്കുന്നു.
The modern Modi that the Sangh sympathizers seek to portray, the lunatic Modi that the unbiased honestly like to call him, both the images and similar scenarios in history are there to study. Don’t’ worry.
ReplyDeleteDr. Paul Joseph Goebbels had almost completely succeeded to make the Germans believe that Hitler was the god given savior of the "superior white race", but only for while.
End of the day, history made the final judgment and Adolf Hitler got the right place that he really deserved.
Destiny doesn't ever make mistakes.
You said it..
Deleteബഷീര്‍ഭായ് ശുഭഭാര്ത്ത അഞ്ചാം മന്ത്രി ഇല്ല.നമുക്കിതൊന്ന് ആഘോഷിക്കണ്ടേ ഇട് ഒരു പോസ്റ്റ് ഇന്ന് മലപ്പുറത്ത് വേങ്ങര പാണ്ഢിക്കടവ് എന്നിവിടങ്ങളില്‍ ഹര്‍ത്താല്‍ ലീഗ് നേതാക്കളുടെ മണ്ടതല്ലിപൊളിയ്ക്കല് തുടങ്ങിയ കലാപരിപാടികള്‍ ഉണ്ടായിരിക്കുമെന്ന് പാണക്കാട് നിന്നും അറിയിപ്പ് വന്നിരിക്കുന്നു......
Deleteബഷീര്‍ കമ്മ്യൂണിസ്റ്റ് വധം ആഘോഷിക്കുന്ന പോസ്റ്റുകള്‍ തുടര്‍ന്ന് നോക്കൂ.
ReplyDeleteഈ അനോനികള്‍ ഒക്കെ കൂട്ടത്തോടെ ശരിയായ പേരോടെ വന്നു പ്രകീര്‍ത്തിക്കും.
അഞ്ചാം മന്ത്രി ഇല്ലേ ഇല്ല മദാമ്മ മാഡം പറഞ്ഞേ അയ്യോ പാണക്കാട് തങ്ങള്‍ പറഞ്ഞാല്‍ നടക്കും നടക്കും നടക്കും നടന്ന് നടന്ന് എത്ര ചെരുപ്പ് തേഞ്ഞെന്ന് പഴയ സഖാവ് അലിയ്ക്കേ അറിയൂ .അധികാരംവിട്ടാല് ലീഗെന്നമുന്നണി പോലും ഉണ്ടാവില്ലെന്ന് പാണക്കാട്ടുകാര്ക്ക് അറിയാവുനന്നതിനേക്കാള് നല്ലോണം കോണ്‍ഗ്രസ്സിനറിയാം ഇനിയെങ്കിലും കേരളരാഷ്ട്രീയത്തില്‍ കേറി ഗീര്‍ വാണം വിടരുതെന്ന് അങ്ങേരോട് പറണം ബലിയ കാര്യങ്ങള്‍ പറയാനായി ആള് വളര്‍ന്നില്ല
ReplyDeleteമോഡി ശക്തനായ ഒരു നേതാവാണു, പ്പിന്നെ വള്ളിക്കുന്നു ആശയ പരമായി അദ്ദേഹത്തിന്റെ എതിർ ചേരിയിൽ നില്കുന്നതിനാൽ, എല്ലാം ഒരു നെഗെറ്റിവ് മൈൻഡിലെ കാണാൻ കഴിയുന്നുള്ളു എന്നുമാത്രം.
ReplyDeleteതാങ്കൾകു മോഡിയോടുള്ള ഈ “വെറുപ്പു” (എതിർപിന്റെ കാര്യമല്ല) ബിൻ ലാധനോടോ മ്മുല്ല ഉമറിനോടോ ഉണ്ടോ? അവരും കൊന്നിട്ടുണ്ടു അനേകം നിരപരാദികളെ, മോഡി കൊന്നതിൽ കൂടുതൽ മുസ്ളിംകളെ തന്നെ? എന്നിടെന്തേ താങ്കൾ അവരെ “വെറുക്കാതതു” ?
ആപ്പോൾ പ്രശ്നം “മനുഷ്യത്തം” ഒന്നുമല്ല “ദൈവീകം”തന്നെ...
Faisal Chungath, Manjeri
ഈ ബ്ലോഗില്‍ മോഡിയെയും സംഘ പരിവാരിനെയും എതിര്‍ത്തതിനേക്കാള്‍ കൂടുതല്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുള്ളത് മുസ്ലിം തീവ്രവാദത്തിനെതിരിലാണ്. ബിന്ലാദിനെക്കുറിച്ചും ഏറെ പോസ്റ്റുകള്‍ ഈ ബ്ലോഗില്‍ ഉണ്ട്. കാവിത്തിമിരം ബാധിച്ചിട്ടില്ലെങ്കില്‍ അവയൊക്കെ ഒന്ന് വായിച്ചു നോക്കാം. അവസാനം കൊടുത്ത പേര് വളരെ ഇഷ്ടപ്പെട്ടു :)
Deleteപേരു സ്വന്തം. ഗ്ഗൂഗിൽ ഐ ഡി ഇല്ല.. തങ്കളുടെ പോസ്റ്റുകളെല്ലാം വായിക്കറുണ്ട്.. വിമെർശിക്കുന്നവെരെല്ലാം ശത്രുക്കളല്ല..
DeleteFaisal Chungath, Manjeri
ങ്ങള് കൊറേക്കാലം ഒരു ഇസ്കൂള് മാഷാറുന്നില്ലേ ങ്ങക്ക് ഇത്രയ്ക്കും അറില്ലേ ഇത്തരം പോസ്ററിട്ടാല് വര്‍ഗ്ഗീയവാദികള്‍ വന്ന് അലമ്പിട്ടാക്കൂന്ന് ഓര് തക്കം പാര്ത്തിരിക്കേല്ലേ
Deleteമോടി മാടി വിളിക്കുമ്പോള്‍
Deleteമണ്ടൂസുകളാകളാകാതെ
മലയാളികളെ മനോളികളെ.
മോടി കുളിച്ചാല്‍ കൊക്കാകുമോ
malappuram karkkanel gujarathil poyi vote cheyyan pattilla. angananel avanethire vote cheythu pandaramadakkamayirunnu.avide ulla nyoonapakshakkareyokke pahayan theeyittu konnu. election vannal pahayanmar gujarathikal kannumadachu vote cheythu levane veendum adhikarathilettum e ibileesine onnu illandakkan enthanu oru vazhi ente padacha thamburanee.......
Deleteകുക്കുടസ്തനം (അലഭ്യവസ്തു), ഗണപതിക്കല്യാണം (നടക്കാത്ത കാര്യം), മൂഢസ്വര്‍ഗ്ഗം (മിഥ്യാപ്രതീക്ഷ) എന്നീ ശൈലീ പ്രയോഗങ്ങളുടെ കൂട്ടത്തിലേക്ക് സമാനാശയം ദ്യോതിപ്പിക്കുന്ന പുതിയ പ്രയോഗം -"അഞ്ചാം മന്ത്രി".
ReplyDeleteBasheerkka..... out of the box... Kunjalikutty Rejeena case vennappol... innu Modikkethire valongi prasangikkunna palarum postil paranja oru karyam nhan orkkunnu..." Indian niyamam shakthiyullathanu..... athu prakaram orale kuttavali aayi shikishacha mathrame ayal kuttavaliyakunnullu...." ente arivu sheruyanenkkil... Modikkethire pala thalathil venna pala caseukalum thallipovukayooo... vicharana nadapadikalil kudungi kidakkukayooo aanu.... Villagemante postil ninnu kadamedutha vakkukalil paryatte..... Ayal kuttavli aanenkkil shikshikkapedette.... Athu vere ayale kuttam aaropikkapetta vyakthi mathram aanu.....
ReplyDeleteIni Modiye angane kanan kazhiyathvarkkayi... Manushyanayi pariganikkan polum pattatha vyakthi aanennkkil.... 1984 sikh kalapathil ithu pole aaropada vidheyi aayirunnnu Sreemathy Indira Gandhi..... Pakshe Innu Modi kkethire valongunna palarum chinthikkunna aadrsha samhithyulla rashtreeya partykal... annu Indira Gandhiye adhikarthilettan malsarikkukyayirnnu..... EE irattathappine enthu paranju nammlkku nyayeekarikkan pattum..........??
Wall Photos
ReplyDeleteഇത് സാംസ്കാരിക സംഘടന എന്ന മുഖം മൂടി അണിഞ്ഞു മുസ്ലിം - ക്രിസ്ത്യന്‍ വിഭാഗത്തെ ഇന്ത്യയില്‍ നിന്നും ഉന്മൂലനം ചെയ്യാന്‍ ലക്ഷ്യം ഇടുന്ന ആര് എസ് എസ് നടത്തിയ ഒരു ജാഥയാണ്. ആയുധമായി സംഘടിക്കല്‍ ഇന്ത്യന്‍ ഭരണ അംഗീകരിക്കുന്നില്ല. പക്ഷെ ബീ ജെ പീ ഭരിക്കുന്ന ഗുജറാത്ത് - കര്‍ണാടക പോലെയുള്ള സംസ്ഥാനങ്ങളില്‍ ഇന്ത്യന്‍ ഭരണ ഘടനയെ അര്‍ഹമായ വിധത്തില്‍ ബഹുമാനിക്കുന്നില്ല എന്നത് സുവ്യക്തമാണ്. പക്ഷിയെ അമ്പെയ്യാന്‍ ശ്രമിച്ച കാട്ടാളനോട് " മാനിഷാദാ " പറഞ്ഞ വാല്മീകി മഹര്‍ഷി എഴുതിയ ഗ്രന്ഥങ്ങള്‍ പിന്‍പറ്റുന്ന യദാര്‍ത്ഥ ഹിന്ദുവിന് ഒരിക്കലും ആര് എസ് എസ് ആകാന്‍ കഴിയില്ല.ഒരു പക്ഷിയെ പോലും അന്യായമായി ആക്രമിക്കാന്‍ ഹിന്ദു മതം അനുവദിക്കുന്നില്ല. " അതിഥി ദേവോ ഭവ " എന്ന മഹത്തായ സംസ്കാരം പഠിപ്പിക്കുന്ന ഹിന്ദു മതം ഒരിക്കലും ആര് എസ് എസ് പോലെയുള്ള വര്‍ഗീയ വിധ്വംസക സംഘടനകളുടെ കൈകളില്‍ അമര്‍ന്നു കൂടാ.http://www.facebook.com/media/set/?set=a.217616271641400.53780.217611514975209&type=3
RSS ayalalle kuzhappamullu.. BJP aakam kuzhappamilla....:)
Deleteദുഷ്ടന്മാര് പന പോലെ വളരും.
ReplyDeleteഇനിയും ഇനിയും വളരും
അവസാനം തളരും
നമമടെ ഇസ്രഈല്‍ കശാപ്പുകാര൯
പിളള കിടക്കുന്ന കിടപ്പ് കണ്ടില്ല ....
മോഡിയെന്ന കള്ളനെക്കുറിച്ച് ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട്
ReplyDeleteIn May 2011, Sanjiv Bhatt, a former senior police officer, filed an affidavit with the national Supreme Court stating that the Chief Minister of Gujarat, Narendra Modi (who stills holds the position), ordered police not to stop the violence because "they [Hindus in Gujarat] had a right to vent their anger." Reportedly, Bhatt has faced intimidation, including from the Gujarat Minister of State for Home Affairs, and he fears for his and his family's safety.
Notably, in early February 2012, the Gujarat High Court strongly chastised the Gujarat government and Chief Minister Modi for "inaction and negligence" during the violence. The court has also ordered the government to pay compensation for the over 500 houses and businesses that were destroyed during the violence.
സംശയമുള്ളവര്‍ക്ക് ഈ സൈറ്റില്‍ പോയി വായിക്കാം
http://www.unhcr.org/refworld/docid/4f71a66c2.html
thanks!
Deleteഅഞ്ചാം മന്ത്രി ഇല്ലാത്തതില്‍ പ്രതിക്ഷേധിച്ച് യുഡിഎഫിനെതിരെ ലീഗ് കടുത്ത നടപടിയെടുക്കും കുഞ്ഞാലി ഒരു കടുത്തതും ഉണ്ടാകില്ല..........അധികാരത്തിന്റെ അപ്പ കഷ്ണങ്ങള്ഉം സുഖ ശീതളിമയും ഇല്ലാതെ എന്ത് ലീഗ്?ഇന്ദിര ഭവന് വിട്ടാല്‍ വേറെ എവിടെ ലീഗിന് സ്ഥാനം?എത്ര നാള് കൊടപ്പനക്കുന്നു തറവാട്ടില്‍ ബിരിയാണി കഴിച്ചു കഴിയും? ice cream കേസ് തെളിവുകള്‍ ഒരു 70 % അല്ലെ ഇല്ലാതാക്കിയിട്ടു ഉള്ളു.....ബാക്കി കൂടെ നശിപ്പിക്കെണ്ടേ?റജീനയെ ജീവനോടു കൂടി അങ്ങ് വിടാന്‍ പറ്റുമോ?രൌഫിനു പണി കൊടുക്കേണ്ടേ?അത് കൊണ്ട് ഒരു കുന്തവും സംഭവിക്കില്ല.....തങ്ങള്‍ പറഞ്ഞതൊക്കെ വിഴുങ്ങി അവിടെ എവിടെങ്കിലും ഇരുന്നോലും.................
ReplyDeleteകുഞ്ഞാലികുട്ടി തങ്ങള്‍ക് പണി കൊടുത്തു. അത് കൊണ്ടാണ് തങ്ങളെ കൊണ്ട് അഞ്ചാം മന്ത്രി സ്ഥാനം പ്രഖ്യാപിപ്പിച്ചത്.അത് കിട്ടിയാല്‍, കുഞ്ഞാലിക്കുട്ടിയുടെ കഴിവ്, കിട്ടിയില്ലെങ്കില്‍, തങ്ങളുടെ വാക്കിനു വിലയില്ലാതാകും. അപ്പോള്‍ പാര്‍ടിയില്‍ പ്രമുഖന് ആരാകും? കണ്ടോ തങ്ങള്‍ക് പണി കിട്ടിയത്?
Deleteഇ ടി മുഹമ്മദ് ബഷീറിന്റെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. മലപ്പുറത്ത് ഇ ടി മുഹമ്മദ് ബഷീറിന്റെ വാഴക്കാട്ടെ വീട്ടിലേക്കാണ് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് യൂത്ത്ലീഗ് പ്രവര്‍ത്തകര്‍ തടയാനെത്തിയതിനെ തുടര്‍ന്ന് സംഘര്‍ഷവുമുണ്ടായി.
Delete@Rasheed P M A
ReplyDelete2002 ൽ ഗുജറാത്തിലെ ഐ.പി.എസ് ഓഫീസറായിരുന്ന (ഇന്റലിസ്ജൻസ്) സഞ്ജീവ് ഭട്ട് നരേന്ദ്രമോദിക്കെതിരായി 2011 ഏപ്രിൽ 21 ന് സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ, താൻ ഉൾപ്പെടെയുള്ള ഇന്റലിജൻസ് മേധാവികൾ പങ്കെടുത്ത യോഗത്തിൽ, ഹിന്ദുക്കളെ അവരുടെ പ്രതികാരം തീർക്കാൻ അനുവദിക്കണമെന്ന് നരേന്ദ്രമോദി ആവശ്യപ്പെട്ടു എന്നാരോപിച്ചു, എന്നാല്‍ പോലിസ് അതില്‍ ഇടപെടരുത് എന്ന് അദ്ദേഹം പറഞ്ഞെന്നും ആരോപണം ഉണ്ടായി. Correct! പക്ഷെ!!!
സ്വാഭാവികമായും സുപ്രീം കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. എന്നാൽ സുപ്രീം കോടതി നിയമിച്ച പ്രത്യേക അന്വേഷണസംഘം ആ യോഗത്തിൽ സഞ്ജീവ് ഭട്ട് പങ്കെടുത്തിരുന്നില്ല എന്ന് കണ്ടെത്തുകയുണ്ടായി. എന്ന് വച്ചാല്‍ ആ പോലീസുകാരന് ആണ് കള്ളന് എന്ന്. ഗുജറാത്ത് കലാപകാലത്ത് മോഡിസർക്കാറിന്റെ അവഗണനയും നിഷ്ക്രിയത്തവും സംസ്ഥാനത്ത് 500 ലധികം മതസ്ഥാപനങ്ങൾ തകർക്കപ്പെടാൻ ഇടവന്നു എന്ന് ഗുജറാത്ത് ഹൈക്കോടതി 2012 ഫെബ്രുവരി 8 ന് നിരീക്ഷിക്കുകയുണ്ടായി. ഈ സ്ഥാപനങ്ങൾ പുനർ നിർമ്മിക്കേണ്ടത് സർക്കാറിന്റെ ബാധ്യതയാണെന്നും കോടതി അഭിപ്രായപ്പെട്ടു.
HOT NEWS (Today - 10-April-2012)
ReplyDeleteഗുജറാത്തിലെ ഗുല്‍ബര്‍ഗ് കൂട്ടക്കൊലക്കേസില്‍ മുഖ്യമന്ത്രി നരേന്ദ്രമോഡിക്കെതിരെ തെളിവില്ലെന്ന് കോടതി. സുപ്രീം കോടതി നിയമിച്ച പ്രത്യേകാന്വേഷണസംഘം അന്വേഷണറിപ്പോര്‍ട്ടിനൊപ്പം കേസ് അവസാനിപ്പിക്കാനായി പ്രത്യേക ഹര്‍ജിയും അഹമ്മദാബാദിലെ കോടതിയില്‍ നല്കി. ഇത് പരിഗണിക്കവെയാണ് കോടതി ഇക്കാര്യം പറഞ്ഞത്.
Rasheed.....
ReplyDeleteGujrat kalapathe pattyum sanjeev Bhatine pattiyum report ... Kallathram aanennu anyeshanathil thelinjathanu..... !984 ile sikh kolapathakangale pattiyum... athil congressinulla pankine pattiyum... kuttakarmaya mounam angu palikkunnthu enthinanennu mansilavunnilla....
Enthaa.... Sikhukar... manushyanmaralle.... Ennitumenthe congressinu aarum Aitham kalpikkaththu..... Ithu athonnumalla case.... Vote bank rashtreeyathinte peril Matha sparda valarthunna.... so called secular partykal nadathunna " divide and rule " policiyil.... pavapetta angum veenu poyathanu.... Namukku innu vendathu... oru shakthnaya nethavine aanu.... Deergha veekshanthode karyangal cheythu prapthi ulla nethavine.... Athu Modi theliyichu kazhinjthanu.... " Vikasanam ennu paryumbolekkum Ithu vere theliyikkapettittillatha kalapam" enna aaropanavum aayi verunnathu .... kannadachu iruttakkaunnathinu thulyamanu.........:)
ഇ ടി മുഹമ്മദ് ബഷീറിന്റെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. മലപ്പുറത്ത് ഇ ടി മുഹമ്മദ് ബഷീറിന്റെ വാഴക്കാട്ടെ വീട്ടിലേക്കാണ് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് യൂത്ത്ലീഗ് പ്രവര്‍ത്തകര്‍ തടയാനെത്തിയതിനെ തുടര്‍ന്ന് സംഘര്‍ഷവുമുണ്ടായി.
ReplyDeleteലാ ലാ ലാ ലാ ഹോ ഹോ ഹോ യായായായായായ റോ റോ റോ ഭ്രാന്തായോ ഭ്രാന്തായേ അഞ്ഛാം മന്ത്രി യാ യാ ഇതാണ് അലിയുടെ ഇപ്പോഴത്തെ അവസ്ഥ
ReplyDeletePost is good. But a correction. Not അനോണി. It is "Anonymous" group. :)
ReplyDeleteOthers who can stand next to Modi....
ReplyDeleteMarad Massacre :
"The judicial commission that probed the incident concluded that the Indian Union Muslim League was directly involved in both the conspiracy and execution of the massacre.[1] The courts sentenced 62 Muslims to life imprisonment for committing the massacre in 2009.[2]" - Wikipedia
http://en.wikipedia.org/wiki/Marad_massacre
Assassination of Sikhs post death of Indira Gandhi's Murder: Civilian Deaths 1000+
"Over the next four days thousands of Sikhs were killed in retaliatory violence." - Wikipedia
http://en.wikipedia.org/wiki/Assassination_of_Indira_Gandhi
Congress Govt. Assist flight of Warren Anderson post Bhopal Tragedy: Civilian Deaths 11000+
"The official immediate death toll was 2,259 and the government of Madhya Pradesh has confirmed a total of 3,787 deaths related to the gas release.[3] Others estimate 3,000 died within weeks and another 8,000 have since died from gas-related diseases.[4][5] A government affidavit in 2006 stated the leak caused 558,125 injuries including 38,478 temporary partial and approximately 3,900 severely and permanently disabling injuries.[6]" - Wikipedia
http://en.wikipedia.org/wiki/Bhopal_disaster
Mr. Modi wasnt 'Lucky' enough like others and 'royally' got the celebrated title of 'killer' :)
What Narendra Modi stands for in our current times.
ReplyDeleteMulayam Singh: Relatives first
Nitish Kumar: Bihar first
Rahul Gandhi: Hiding First
Manmohan Singh: Madam First
Mayavati: Dalits First
NaMo: India First
U'khand CM: I am in trouble
Indian PM: We Need everybody to Help
Gujarat CM: We are all set & Ready to Help
visit http://narendramodi.in/ and see the details for yourselves.
Also even wikileaks mention him as incorruptible
http://www.indianexpress.com/news/incorruptible-in-wikileaks-narendra-modi-smiles/766153/0
Government has only one religion - India first!
Government has one holy book - the Constitution.
The Government must be immersed in only one Bhakti- Bharat Bhakti!
The Government’s only strength is Jan Shakti!
Government’s only ritual is the well being of the 125 crore Indians!
The only code of conduct of the Government should be ‘Sabka Saath, Sabka Vikas!'
- Narendra Modi, CM
Decide for yourselves