March 20, 2010

ബച്ചനെ ആരാണ് സിക്സര്‍ അടിച്ചത്?

ബച്ചന്‍ പലരെയും ഇടിച്ച് മലര്‍ത്തിയിട്ടുണ്ട്. പത്തോ പതിനഞ്ചോ മല്ലന്മാര്‍ തോക്കും കോപ്പുമായി വന്നാലും ബച്ചന്‍ പുല്ലു പോലെ നേരിടും. നൂറ് വെടിയേറ്റാലും ഒരു തുള്ളി ചോര പൊടിയില്ല. ‘പോടാ മോനേ ദിനേശാ’ എന്നൊരു ലൈനില്‍ ഏത് കൊമ്പനേയും ഇടിച്ച് പത്തിരിയാക്കി ഒരു പാനും തിന്നു സ്ഥലം വിടും. ആ ബച്ചനെയാണ് നമ്മള്‍ കേരളീയര്‍ ഒറ്റയടിക്ക് ബൌണ്ടറി കടത്തിയിരിക്കുന്നത്. ഇത് കുറച്ച് കടന്ന കയ്യായിപ്പോയി എന്നാണ് പലരും പറയുന്നത്. എനിക്കങ്ങിനെ അഭിപ്രായമില്ല. മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോയോട് ജീവിതത്തില്‍ ആദ്യമായി എനിക്ക് സ്നേഹം തോന്നിയത് ഇന്നലെയാണ്. 
അമിതാബ് ബച്ചനെ കേരളത്തിന്റെ ടൂറിസം ബ്രാന്‍ഡ്‌ അംബാസ്സഡര്‍ ആക്കാനുള്ള സഖാവ് കോടിയേരിയുടെ തീരുമാനത്തിന് സഡണ്‍ ബ്രേക്കിട്ട പോളിറ്റ് ബ്യൂറോയിലെ ആണ്‍കുട്ടികള്‍ക്ക് എന്റെ വക ഓരോ ചുവന്ന ലഡുവുണ്ട്. 

നരേന്ദ മോഡിയോട് ചങ്ങാത്തം കൂടിയതാണ് ബച്ചന് അടിയായത്. ചാണകം ചാരിയാല്‍ ചന്ദനം മണക്കില്ല എന്ന് വിവരമുള്ളവര്‍ പണ്ടേ പറഞ്ഞിട്ടുണ്ട്. ഒന്നുകില്‍ മോഡിയുടെ കൂടെ. അതല്ലെങ്കില്‍ മനുഷ്യരുടെ കൂടെ. രണ്ടും കൂടെ ഒന്നിച്ച് നടക്കില്ല. നൂറുകണക്കിന് നിരപരാധികളായ മനുഷ്യര്‍ കണ്മുന്നില്‍ കൊന്നൊടുക്കപ്പെട്ടപ്പോള്‍ വീണ വായിച്ച ഒരു ഭരണാധികാരിയെ മനുഷ്യന്മാരുടെ കൂട്ടത്തില്‍ കൂട്ടാന്‍ പറ്റില്ല.  അതുകൊണ്ട് തന്നെ മോഡിയുടെ കവിളില്‍ ഉമ്മ കൊടുത്ത ആ ചുണ്ട് കൊണ്ട് കേരളത്തിന് ഒരു ഉമ്മ വേണ്ട. ഞങ്ങടെ ടൂറിസം കാക്ക കൊത്തിയാലും വേണ്ടില്ല, മോഡിയുടെ അംബാസ്സഡരുടെ ചിലവില്‍ ഇവിടെ ഒരു കോപ്പും വികസിക്കേണ്ട. ഇത് കൊണ്ട് ഞങ്ങടെ ടൂറിസം തകരുന്നെങ്കില്‍ അങ്ങ് തകരട്ടെ. മോഡിയുടെ അംബാസ്സഡറോ മാരുതിയോ ഇല്ലാതെ തന്നെയാണ് കേരളത്തിന്റെ ടൂറിസം ഇത്രകാലവും വളര്‍ന്നതും ലോക ഭൂപടത്തില്‍ ഇടം പിടിച്ചതും. ടൂറിസത്തിന്റെ എ ബീ സീ ഡി അറിയാത്ത കോടിയേരിക്ക് ഇക്കാര്യം പറഞ്ഞു കൊടുക്കാന്‍ കേന്ദ്രക്കമ്മറ്റിയില്‍ നിന്ന് ആളെത്തേണ്ടി വന്നു. കഷ്ടം.. ഷ്ടം.

ബച്ചനെ വേണ്ട എന്ന തീരുമാനം നല്‍കുന്ന ഒരു സാംസ്കാരിക സന്ദേശം ഉണ്ട്. മത തീവ്രവാദികളോട് ചങ്ങാത്തം കൂടുന്നവര്‍ അതെത്ര ഉന്നതന്മാരായാലും വേണ്ടില്ല,അവരെ മതേതര വൃത്തത്തിന് ഉള്‍കൊള്ളാന്‍ അല്പം പ്രയാസമുണ്ടാവും എന്നതാണത്.  തീവ്രവാദം ഹിന്ദുവിന്‍റെതോ മുസ്‌ലിമിന്റെതോ ആകട്ടെ അത്തരക്കാരുമായി ചങ്ങാത്തം കൂടുന്നവര്‍ക്ക് ബച്ചന്‍ എപ്പിസോഡില്‍ നിന്ന് ചിലത് പഠിക്കാനുണ്ട്. ഇത്തരം വേണ്ടാതീനങ്ങള്‍ ചെയ്‌താല്‍ ഏത് കോപ്പിലെ ഇമേജായാലും വേണ്ടില്ല അതൊക്കെ ചീട്ടുകൊട്ടാരം പോലെ ഒറ്റ രാത്രി കൊണ്ട് തകരും. ബച്ചനെ ബൌണ്ടറിക്ക് പുറത്തേക്ക് അടിച്ചു പറത്താനുള്ള അവസരം ഉണ്ടാക്കിക്കൊടുത്തത് മറ്റാരുമല്ല, ബച്ചന്‍ തന്നെയാണ്. മോഡിയുടെ അംബാസ്സഡര്‍ ആയിരുന്നില്ലെങ്കില്‍ ബച്ചനെ കേരളം എന്നല്ല ഇന്ത്യയിലെ ഏത് സ്റ്റേറ്റും ഇരുകയ്യും നീട്ടി സ്വീകരിക്കുമായിരുന്നു.

കേരള ടൂറിസത്തിന് അംബാസ്സഡറാകാന്‍ ഒരു സെലിബ്രിറ്റി വേണമെന്ന് നിര്‍ബന്ധമുണ്ടെങ്കില്‍ മണി മണി പോലുള്ള എത്രയെണ്ണം വേറെ കിടക്കുന്നു. നമ്മുടെ ഷാറൂഖിനെപ്പോലുള്ള ഒന്നാന്തരം ബീ എം ഡബ്ലിയൂ വില കുറച്ച് കിട്ടാനുള്ളപ്പോള്‍ ഔട്ട്‌ ഡേറ്റായ അംബാസ്സഡര്‍ തന്നെ വേണമെന്ന് എന്തിനാണ് സഖാവേ ഈ നിര്‍ബന്ധം?. ഷാറൂഖിനെ വേണ്ടെങ്കില്‍ വേണ്ട. ബച്ചന്‍റെ വീട്ടില്‍ തന്നെയില്ലേ രണ്ടെണ്ണം വേറെ. ഐശ്വര്യമായി ഒരു അഭിഷേകം നടത്തി ഏതെങ്കിലും ഒന്നിനെ പിടിച്ചോണ്ട് വന്നിരുന്നെങ്കില്‍ പോളിറ്റ് ബ്യൂറോക്ക് വടിയെടുക്കേണ്ട ആവശ്യം വരില്ലായിരുന്നു.

മ്യാവൂ: അംബാസ്സഡറാകാന്‍ ആരെയും കിട്ടിയില്ലെങ്കില്‍ പത്തോ നൂറോ തന്നാല്‍ ആളെ ഞാന്‍ കൊണ്ട് വരാം. അതല്ല ബൂലോകത്തെ ഫുലിയായ ഞാന്‍ തന്നെ വേണമെന്ന് നിങ്ങളെല്ലാവരും നിര്‍ബന്ധിക്കുകയാണെങ്കില്‍ എന്റെ വിധി അതാണെന്ന് കരുതി ആ ത്യാഗത്തിന് ഞാന്‍ റെഡിയാണ്.      

36 comments:

 1. "ഒന്നുകില്‍ മോഡിയുടെ കൂടെ .അതല്ലങ്കില്‍ മനുഷ്യരുടെ കൂടെ " ബച്ചനല്ല ഏതു കൊച്ചനാണെങ്കിലും ഇതാണ് ശരി .ചിലരുടെ അല്പ്പമനസ് അങ്ങേരെ വിളിക്കാമെന്നു നിനച്ചു .ഏതിനും വിവാദങ്ങള്‍ ഏറെ കാണും .എനിക്കും വളരെ ഇഷ്ട്ടപെട്ട താരമായിരുന്നു .പക്ഷെ ,ഇന്ന് ?

  ReplyDelete
 2. "ഐശ്വര്യമായി ഒരു അഭിഷേകം നടത്തി ഏതെങ്കിലും ഒന്നിനെ" കൊള്ളാം കലക്കി. ബ്യുറോയുടെ തീരുമാനം നല്ലത് തന്നെ. ഇങ്ങനെയൊക്കെ ചെയ്തു കാണിക്കുന്നത് നല്ല മുഖം മിനുക്കല്‍ തന്നെ. വയസ്സാകുന്നതിനു അനുസരിച്ച് രാമനാമവും ജപിച്ചു കഴിയാം എന്ന് വിചാരിച്ചാവും മോഡിയുടെ കൂടെ കൂടിയത്. അല്പം മോടി കൂട്ടിയാല്‍ നന്നാവും എന്ന് കരുതിയും കാണും. കഷ്ട്ടം.

  ReplyDelete
 3. സമ്മതിയ്ക്കുന്നു മാഷേ :)

  ReplyDelete
 4. ദ്ദാണ്, ഐശ്വര്യ പോരട്ടെ

  (അംബാസ്സഡറാകാന്‍ ആരെയും കിട്ടിയില്ലെങ്കില്‍ പത്തോ നൂറോ തന്നാല്‍ ആളെ ഞാന്‍ കൊണ്ട് വരാം)എന്നെ സ്വപ്നം കണ്ട് ഒന്നിനും പോണ്ടാ.. അതേയ് പത്തോ നൂറോ തന്ന് എന്നെ അങ്ങ് ----- ആകാമെന്നും കരുതെണ്ട മാഷേ.. :)

  ReplyDelete
 5. മത തീവ്രവാദികളോട് ചങ്ങാത്തം കൂടുന്നവര്‍ അതെത്ര ഉന്നതന്മാരായാലും വേണ്ടില്ല,അവരെ മതേതര വൃത്തത്തിന് ഉള്‍കൊള്ളാന്‍ അല്പം പ്രയാസമുണ്ടാവുമെങ്കിൽ എന്ത് കോണ്ടാണു തീവ്രവാദിയെന്ന് സിപി എം തന്നെ പറഞ്ഞ് നടന്ന മദനിക്കൊപ്പം വേദി പങ്കിട്ട പിണറായിക്കെതിരേ പാർട്ടി നടപടി എടുക്കാഞ്ഞത്..പിന്നെ യെച്ചൂരി ന്യൂനപക്ഷ വോട്ട് നഷ്ടപ്പെടും എന്ന ഭയം കോണ്ട് മാത്രമാണു ഇപ്പോഴത്തെ ഈ പുതിയ നിലപാട് എടുത്തത്,പിന്നെ ഭരണത്തിൽ ഇരിക്കുമ്പോൾ എത് ചെകുത്താനേയും കൂട്ട് പിടിക്കാം എനുള്ള കമ്യൂണിസ്റ്റ് രീതി വെച്ച് മാത്രമാണു കോടിയേരി ഇവിടെ പെരുമാറിയത്,ഭരണം ഇല്ലാത്തതും നഷ്ടപ്പെടുന്നതുമായ അവസ്ഥ വരുമ്പോൾ ന്യൂനപക്ഷ സ്നേഹവും ആദിവാസി സ്നേഹവും വരുന്ന കമ്യൂണിസ്റ്റ് രീതി കേരളീയർക്ക് പലപ്പോഴായി ബോദ്ധ്യപ്പെട്ടതാണു,ഭരണത്തിലേറുമ്പോൾ അദിവാസികളോടും ന്യൂനപക്ഷങ്ങളോടും ചെയ്യുന്ന ക്ര്യൂരത കേരളത്തിലും ബംഗാളിലും നാം കണ്ടതാണു,മോഡി മാത്രമല്ല വീണ വായിച്ചത് നന്ദിഗ്രാമിൽ ആദിവാസികളും കർഷകരും പിടഞ്ഞു വീഴുമ്പോൾ ബുദ്ധദേവും ഗിത്താർ വായിക്കുക ആയിരുന്നില്ലേ,കമ്യൂണിസ്റ്റ് പാർട്ടിയുടെ ഈ കപടത ജനങ്ങൾ മനസ്സിലാക്കി ക്കഴിഞ്ഞു

  ReplyDelete
 6. Hello Dear Basheer,
  Great comments. In fact, I wish you could have considered adding some more vital points. “For what we need an Ambassador of sort to promote tourism? Are we capable or competent to get any tourists to our place? One should realize the pathetic situation prevalent in our State at beaches and other tourist locations. In addition, are “our mind set” good enough to accommodate tourists?

  Unless we make our place neat, clean and attractive with facilities, how can we expect tourist to come, stay and be satisfied?

  Warm regards
  Raman Madhu/Jeddah

  ReplyDelete
 7. ഒന്നും കാണാതെ ബച്ചന്‍ ഇറങ്ങില്ലന്ന് ഓര്‍ക്കുക. ഗുജറാത്തിന്റെ അംബാസിഡര്‍ ആയതുകൊണ്ട് ബച്ചന് ഓസിന് കുറേ ഭൂമി കിട്ടി. അതു പോലെ ഒരു സമ്മാനം ആയിരിക്കണം കേരളത്തിലും ബച്ചന്‍ പ്രതീഷിക്കുന്നത്. പത്തനംതിട്ട ജില്ലയില്‍ ബച്ചനുകൂടി പങ്കാളിത്തം ഉള്ള കമ്പിനി( അമര്‍സിംഗും ഇതില്‍ ഭാഗമാണ്) പ്രവര്‍ത്തിക്കൂന്നുണ്ട്. ഇപ്പോള്‍ ഈ കമ്പിനി കെട്ടുന്ന തടയ്ണയുടെ ഫലമായി ആഞ്ഞൂറിലധികം കുടുംബങ്ങള്‍ വെള്ളത്തിലാകും. ഇനി ഒന്ന് ചിന്തിക്കൂ... ബച്ചന്‍ ഒന്നും കാണാതെ അബാസിഡര്‍ ആകാന്‍ സമ്മതിക്കുമോ????

  ReplyDelete
 8. This comment has been removed by the author.

  ReplyDelete
 9. 'കൊണ്ടു നടന്നതും നീയേ ചാപ്പാ, കൊണ്ടുക്കൊടുത്തതും നീയേ ചാപ്പാ..........'

  പാര്‍ലമെന്റ് ഇലക്ഷന്‍ കഴിഞ്ഞപ്പോഴോ മറ്റോ ഒരു കോമഡി ഷോ കണ്ടിരുന്നു....അതിലെ ഒരു ഡയലോഗ്(പൊടിയന്‍) 'നമ്മളെല്ലാവരും പരീക്ഷയ്ക്കു മുമ്പല്ലേ പാഠങ്ങള്‍ പഠിക്കുക, ഇവരങ്ങനെയല്ല, പരീക്ഷ കഴിഞ്ഞ് റിസല്‍റ്റ് വന്ന ശേഷമാണ്് പഠിക്കുക ' എന്തുകൊണ്ടു തോറ്റു എന്നും മറ്റുമുള്ള വിദമായ പഠനം പിന്നീട് നടന്നതിനെക്കുറിച്ചായിരുന്നു അത്......ആദ്യം അങ്ങോട്ടു നീട്ടിപ്പിടിച്ചെഴുതുക, പിന്നീട് ക്യാന്‍സല്‍ ചെയ്യുക......മതേതരത്വത്തിലൊന്നും ഒരു കാര്യവുമില്ല, ബാലന്‍ പറഞ്ഞതാണ് ശരി......

  എല്ലാത്തിലും ശരിയുണ്ട്, എല്ലാത്തിലും തെറ്റുമുണ്ട്.....

  ReplyDelete
 10. @ sm sadique : "ബച്ചനല്ല ഏതു കൊച്ചനാണെങ്കിലും ഇതാണ് ശരി" ഇത് ലിഷ്ടപ്പെട്ടു.

  @ കൂതറHashimܓ : ഐശ്വര്യയെത്തന്നെ വേണമല്ലേ.. ഗൊച്ചു ഗള്ളാ

  @ ബാലൻ said...: പോളണ്ടിനെപ്പറ്റി പറയരുത് എന്ന് പറഞ്ഞ പോലെ പിണറായിയെപ്പറ്റി ഒരക്ഷരം മിണ്ടരുത്.. സുട്ടിഡുവേന്‍..

  @ Raman Madhu: You said it.
  our mind set to be changed. not the Ambassador.. The facilities provided in our prime tourist locations are not at all competent to attract anyone. A marketing ambassador could do nothing except few colorful Ads in the media. Reality will remain as it is unless a change of mindset be taken place..

  ReplyDelete
 11. @ ഷിബൂ: ബച്ചന് ഒരു പത്തനംതിട്ട കണക്ഷന്‍ ഉള്ള വിവരം ഇപ്പോഴാണ് അറിയുന്നത്. പുള്ളി ആള് കൊള്ളാമല്ലോ. ഏതായാലും, കളി ബച്ചനോടാണ്. സൂക്ഷിച്ചു വേണം.

  @ maithreyi: അത് തന്നെ എനിക്കും പറയാനുള്ളത്
  'കൊണ്ടു നടന്നതും നീയേ ചാപ്പാ, കൊണ്ടുക്കൊടുത്തതും നീയേ ചാപ്പാ..........'

  ReplyDelete
 12. പണം പറഞു ഉറപ്പിക്കനിരിക്കുംപോഴാനു ഇങ്ങനെ ഒരു തടസ്സം ഉണ്ടായതെന്നാണ് കേട്ടത്. ആദ്യം ഞാന്‍ കരുതിയത്‌ ബച്ചന് ദൈവത്തിന്റെ സ്വന്തം ആള്‍ക്കാരോട് ഉള്ള പ്രത്യേക വല്സല്ല്യതിന്റെ പുറത്തു ചെയ്യുന്നതാണ് ഈ അംബാസ്സിടര് പണി എന്നാണു.

  പണമുണ്ടെങ്കില്‍ ബച്ചനല്ലെങ്കില്‍ ബച്ചന്റെ കൊച്ചന്‍ വരും ഇല്ലെങ്കില്‍ കൊച്ചന്റെ കൊച്ച് എങ്കിലും വരാതിരിക്കില്ല!

  ReplyDelete
 13. കോടിയേരിക്ക് എല്ലാം പെട്ടെന്നാണ്. മനോരമ ചാനലില്‍ രേരെ ചൊവ്വേയുള്ള ഒരു ചോദ്യത്തിന് ബച്ചന്‍ പറഞ്ഞു. "ക്ഷണം കിട്ടിയാല്‍ ഞാന്‍ റെഡി" എന്ന്. ഇത് കണ്ട കോടിയേരി സഖാവ് മനോരമാക്കാരെങ്ങാനും ക്ഷണിച്ചു കളയുമോ എന്ന് കരുതി തന്‍റെ ക്ഷണം നേരത്തെയങ്ങു കാച്ചി. ബച്ചനാണെങ്കില്‍ തന്‍റെ മനസ്സില്‍ കുഴിച്ചിട്ട തേങ്ങ പെട്ടെന്ന് തെങ്ങായത് (കേരം) കണ്ടപ്പോ മണ്ട കുലുക്കി ചിരിച്ചു കാണും. പക്ഷെ ബച്ചനറിയുമോ കോടിയേരി തുള്ളിയാല്‍ പി ബി യോളം മാത്രം എന്ന സത്യം.

  പിന്നെ കാറും കവറും കൊടുത്താല്‍ അംബാസ്സഡറാകാന്‍ മറ്റേ പുള്ളി റെഡി ആണ്. ഏതു..............!!!!

  ReplyDelete
 14. ബഷീര്‍ക്കാ , ബോധിച്ചു !

  ഇനി ഒരു അഭിപ്രായം : ബച്ചനോ ബച്ചന്റെ അച്ഛനോ വരുന്നതിലോ പോകുന്നതിലോ ഒന്നും അല്ല പ്രശ്നം .. ഈ പൊളിഞ്ഞ ബ്യൂറോ ഒക്കെ ഇതില്‍ തലയിടുന്നതെന്തിനാ ? ഒന്നും മനസിലാവണില്ല ! അവന്മാരാണോ ഈ നാട് ഭരിക്കുന്നത് ?

  ഒരുത്തന്‍ എവിടെയോ എഴുതിക്കണ്ടു - സോണിയാ ഗാന്ധി കോണ്ഗ്രസ് ഭരണ സംസ്ഥാനങ്ങളില്‍ ഇടപെടുന്നില്ലേ ? പിന്നെന്താ ബ്യൂറോയ്ക്ക് അങ്ങനെ ചെയ്‌താല്‍ എന്ന് ?

  "കഴിഞ്ഞ സര്‍ക്കാര്‍ ഇരുന്നപ്പോള്‍ ആയിരം ബലാല്‍സംഗം നടന്നു , പക്ഷെ ഞങ്ങളുടെ സര്‍ക്കാര്‍ ഭരിച്ചപ്പോള്‍ അത് വെറും തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പത് മാത്രം " എന്ന് പറയുന്ന ഒരു ലൈന്‍ അല്ലെ അത് ?

  ദൈവമേ ഇവന്മാരെല്ലാം കൂടി കേരളത്തില്‍ ബാക്കി എന്തേലും ഉണ്ടങ്കില്‍ അതും നശിപ്പിച്ചു പണ്ടാരമാടക്കും

  PS: പിന്നേയ്, "നൂറ് വെടിയേറ്റാലും ഒരു തുള്ളി ചോര പൊടിയില്ല. ‘പോടാ മോനേ ദിനേശാ’ എന്നൊരു ലൈനില്‍ ഏത് കൊമ്പനേയും ഇടിച്ച് പത്തിരിയാക്കി ഒരു പാനും തിന്നു സ്ഥലം വിടും." -

  കൊമ്പന്മാരെ കളിയാക്കിയ ആ വാക്യം ബഷീര്‍ക്ക നീക്കം ചെയ്തു മാപ്പ് പറയണം !!! ഇല്ലേല്‍ സമരം ചെയ്തു ഈ ബ്ലോഗ്‌ ഞങ്ങള്‍ പൂട്ടിക്കും..

  കൊമ്ബ്വിലാബ് സിന്ദാബാദ് !!!

  ReplyDelete
 15. @ Akbar: "പിന്നെ കാറും കവറും കൊടുത്താല്‍ അംബാസ്സഡറാകാന്‍ മറ്റേ പുള്ളി റെഡി ആണ്. ഏതു..............!!!!"

  ഇതുപോലെ കുരിശാകുന്ന ഐഡിയകള്‍ ഒന്നും കൊടുക്കല്ലേ.. തത്വമസി വായിക്കാത്ത ഒരു വിവരദോഷിയും കേരളം സന്ദര്‍ശിക്കേണ്ട എന്ന് പുള്ളി പറഞ്ഞാല്‍ നമ്മളെന്തോ ചെയ്യും. തിരുവായ്ക്ക് എതിര്‍വാ പാടില്ലല്ലോ.

  ReplyDelete
 16. @ കൊലകൊമ്പന്‍: കൊലക്കൊമ്പന്റെ ഫീഷണിയുള്ളത് കൊണ്ട് ആ വാചകം "ഏത് കോപ്പിലെ കൊമ്പനെയും" എന്ന് മാറ്റിയിട്ടുണ്ട്. കൊലക്കൊമ്പന്‍ കോപ്പില്‍ പണിയെടുക്കില്ലല്ലോ.

  ReplyDelete
 17. ബച്ചനെയും
  നരാധമ മോഡിയെയും
  വെച്ചു കാച്ചിയത്
  കൊടിയേറിയ പോലെ
  ഐശ്വര്യമായി
  അഭിഷേകം ചെയ്തിട്ടുണ്ട് !

  ReplyDelete
 18. ബഷീര്ക ഈ വയസ്സ് കാലത്ത് ടൂറിസത്തിന്റെ അമ്ബാസ്സടാരാകാന്‍ ഒന്നും പോകണ്ട. അതിനു അല്പം ഫിഗരോക്കെ വേണമല്ലോ. ഏതു പോലീസിനും ആകാന്‍ പറ്റുന്ന ഒരു പണിയാണ് ഇതെന്ന് കരുതിയോ. എങ്കില്‍ ബഷീരിനെക്കള്‍ എത്രയോ മെച്ചം ഞാനാണെന്ന് തോനുന്നു എനിക്ക്.

  ReplyDelete
 19. ബച്ചന്‍ മനസ്സില്‍ കരുതിയത് ഒരു വെടിക്ക്‌ രണ്ടു മൂന്നു പക്ഷികള്‍....
  ഒരു വെടിക്ക്‌ മിനിമം 5-6 പക്ഷികള്‍ ഇല്ലെങ്കില്‍ വെടി വെക്കാത്ത മലയാളികളോട് ആണോ കളി.

  വെടി വെക്കുന്നതിനു മുന്‍പ്‌ തന്നെ ഈ കാര്യത്തില്‍ നയം വ്യക്തമാക്കിയ പി.ബി ക്ക് അഭിനന്ദനങ്ങള്‍.

  ReplyDelete
 20. അല്ല ഈ കേരള ടൂറിസത്തിന് എന്തിനാ ഒരു അംബാസിടര് ഇനി അങ്ങിനെ വല്ലതും വേണമെങ്കില്‍ ഇവിടെ തന്നെയില്ലേ ചുള്ളന്മാര്‍ മമ്മുക്ക, ലാലേട്ടന്‍ പോരെങ്കില്‍ തിലകന്‍ (കുറച്ചു സ്ട്രോങ്ങ്‌ കൂടും) ഇനി ഇതൊന്നും പോരെങ്കില്‍ നമ്മുടെ സ്വന്തം പൂക്കുറ്റിയില്ലേ, ഇനി ബച്ചന്‍ ചേട്ടന്‍ കേരള തിലെങ്ങാനും കുടിയേറാന്‍ പരിപാടിയുണ്ടോ? മുമ്പായില്‍ നിന്നും ശിവസേനക്കാര്‍ ഓടിക്കുന്ന എല്ലാ ലക്ഷണവും ഉണ്ട് അങ്ങിനെ എങ്കില്‍ അങ്ങേര്‍ക്കു ഒരവസരം കൊടുക്കാന്‍ നമുക്ക് പോളിറ്റ് ബ്യുറോ വിനോട് ഒന്ന് ശിപാര്‍ശ ചെയ്യാമായിരുന്നു

  പിന്നെ സാറേ ഒരു സംശയം ഇതിനു സിനിമാക്കാര്‍ തന്നെ വേണോ? അല്ലെങ്കില്‍ പറ്റിയ ഒരാളുണ്ട് ആരോടും പറയില്ലെങ്കില്‍ ഞാന്‍ പറയാം അച്ചുമാമ!! എങ്ങനെ

  ReplyDelete
 21. അറിയാന്‍ മേലാഞ്ഞിട്ട് ചോതിക്കുവാ ...ഇത്ര നാളും ഇല്ലാത്ത ഈ brand ambassider ഇനി എന്തിനാ. ആ വകുപ്പിലും കുറെ വിനോദ സഞ്ചാര ആഭാസങ്ങള്‍ കാട്ടിക്കൂട്ടാനോ....

  ReplyDelete
 22. ഏതായാലും പൊളിറ്റു ബ്യൂറേക്കരന്‍ കോടിയേരിയേ ഒരു ‘പാഠം‘ പഠിപ്പിച്ചു. വലതു പക്ഷ വ്യതിയാനമാണൊ? ഈ ബച്ചനെ തേടി ഡില്ലിക്ക് പോകാന്‍ കാരണം!

  ReplyDelete
 23. പോളിറ്റ്ബ്യൂറേ ഇടപെടൂ.. ഗുജറാ‍ത്തിലേക്ക് പാലുല്പാദനം വർദ്ദിപ്പിക്കാനുള്ള വഴികളെക്കുറിച്ചറിയാൻ കർഷകരെ ഗുജറാത്തിലേക്ക് അയച്ച സി.ദിവാകരനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കൂ,ഗുജറാത്ത് ബ്രാൻഡ് പാൽ നമുക്ക് വേണ്ട..അമിതാ ബച്ചനേയും അമുൽ ഉല്‍പ്പന്നങ്ങളും ബഹിഷ്കരിക്കൂ..അമിതാ ബച്ചൻ അറബിക്കടലിൽ..പോളിറ്റ്ബ്യൂറോ സിന്ദാബാദ്

  ReplyDelete
 24. എന്നാല്‍ മനോരമക്ക് ബച്ചനോടു ചെയ്ത ഈ ചതി ഒട്ടും സഹിക്കുന്നില്ല ! അവര്‍ മുഖ്പ്രസംഗം പോലും കാച്ചിക്കളഞ്ഞു .

  എതായാലും പോളിറ്റ് ബ്യൂറോക്കെങ്കിലും സാധാരണ മലയാളിയുടെ വികാരം ഈ കാര്യത്തിലെങ്കിലും മനസിലായതില്‍ അവരെ ചുവന്ന ലഡു കൊടുത്ത് അഭിനന്ദൈക്കുക തന്നെ വേണം.

  ReplyDelete
 25. കണ്ട അണ്ടനേയും അടകോടനേയും പിടിച്ചു ബ്രാന്‍ഡ്‌ അമ്ബാസ്സഡര്‍ ആക്കാന്‍ പറ്റുമോ, അതും ഒരു രാജ്യത്തിന്‍റെ ടൂറിസത്തെ! അതിനു ലോകമറിയുന്ന ഒരു പ്രശസ്തന്‍ തന്നെ വേണം. അതുകൊണ്ട് അമിതാഭിനെ ക്ഷണിച്ചു. ഇപ്പോള്‍ തീരുമാനം മാറ്റി. എന്നാല്‍ അത് അധ്ധേഹത്തെ ഔധ്യോഗിഗമായി അറിയിക്കേണ്ട ബാധ്യത കേരള സര്‍ക്കാരിനുണ്ട്. സായിപ്പിനെ കണ്ടപ്പോള്‍ കവാതത് മറന്നു എന്ന് പറയുമ്പോലെ, പി ബി യുടെ കൊട്ട് കൊണ്ടപ്പോള്‍ കോടിയേരി എല്ലാം മറന്നു. ഉറങ്ങുന്നവനെ ഉണര്‍ത്തിയിട്ടു ഭക്ഷണമില്ല എന്നു പറഞ്ഞ പോലെയായിപ്പോയി. ഇത് മലയാളികള്‍ക്ക് ചേര്‍ന്നതല്ല എന്ന് മാത്രമേ പറയാനുള്ളൂ.

  ReplyDelete
 26. @ M.T Manaf: ഗവിത ഇനിയും പോരട്ടെ

  @ നാസു : അച്ചുമാമനെ ആക്കുവാന്‍ എനിക്കും സമ്മതം. പുള്ളിയാവുമ്പോള്‍ എല്ലാം 'സ്മാര്‍ട്ട്' ആയി നടക്കും.

  @pm (റഷീദ് പേങ്ങാട്ടിരി : ബച്ചന്റെ മകന്‍ ആവാനുള്ള പ്രായം പോലും എനിക്കില്ല. ആ എന്നെ വയസ്സന്‍ ആക്കണോ.. അസൂയക്ക്‌ മാറുന്നുള്ള കാലമാണ്. ഓര്മയിരിക്കട്ടെ.

  @ Balan & Rajabind: രണ്ടു പേരും പറഞ്ഞത് ഞാന്‍ ശരി വെച്ചു.

  @ നാട്ടുകാരന്‍ : മനോരമക്കാരന്‍ എന്താണ് പറഞ്ഞത്?.

  ReplyDelete
 27. ഒരു അംബാസിഡർ പദവിയുടെ പ്രശ്നം വന്നപ്പോഴേക്കും ബച്ചൻ ഇത്ര വെറുക്കപ്പെട്ടവനായോ..
  ബച്ചനെ കേരളം ക്ഷണിച്ചതല്ലേ..അങ്ങേരാവാമെന്നും പറഞ്ഞു. വേണ്ടെങ്കിൽ വേണ്ട. ഇങ്ങളു സമ്മതിക്കൂല്ലാന്നു കരുതി വിളിച്ചതാണു കോയ എന്നങ്ങാനും പറഞ്ഞൊഴിഞ്ഞാൽ പോരെ. അല്ലാതെ ഇതും ഇത്ര വിവാദമാക്കണോ. അതൊ മലയാളിക്കിനി വിവാദങ്ങളില്ലാതെയുറങ്ങാൻ പറ്റില്ലെ. ചുമ്മാ കേരളത്തിലൊന്നു വന്നുപോയ മനുഷ്യൻ എന്തോരം തെറി കേട്ടു..
  അമിതാഭിന്റെ ഗുജറാത്ത് ബന്ധം ഇത്ര ഗുരുതരമാണെങ്കിൽ, കാണ്ഡഹാർ സിനിമ നമ്മൾ ബഹിഷ്കരിക്കണ്ടെ. മോഹൻ ലാൽ, മേജർ രവി, എന്നു വേണ്ട ആ കൂട്ടത്തിലുള്ള എല്ലാരേം ബഹിഷ്കരിക്കണമല്ലോ

  ReplyDelete
 28. യഥാര്‍ത്തത്തില്‍ ബച്ചന്‍ അദ്ദേഹത്തിന്‍റ്റെ ആയിരക്കണക്കിനായ മതനിരപേക്ഷ കാഴ്ചപ്പാടുകളുള്ള ആരാധകരെയാണ്‌ അപമാനിച്ചത്. ഇന്ത്യ കണ്ട എറ്റവും ക്രൂരനായ ഭരണാധികാരിയുടെ അച്ചാരം പറ്റാന്‍‌ മാത്രം ബച്ചന്‍ താഴ്‌ന്നു പോയതിനെയായിരുന്നു നാം ഗൗരവമായി കാണേണ്ടിയിരുന്നത്. ബച്ചന്‍ പ്രതിഫലം വാങ്ങി കേരളത്തിന്റെ അംബാസഡറാവുന്നതിലോ, ആവാതിരിക്കുന്നതിലോ പ്രത്യേകിച്ച് ഒന്നും ഇല്ല. വെറുതെ ഒന്നും അല്ലല്ലോ, പുളപ്പ് കാശിനല്ലോ..
  ഏറ്റവും കുറഞ്ഞത്, മോഡിയും കൂട്ടരും അറുത്തു തള്ളിയ ആയിരക്കണക്കിന് മനുഷ്യ ജന്മങ്ങളെങ്കിലും സന്തോഷിക്കുന്നുണ്ടാവും. അതു മതി

  ReplyDelete
 29. ബച്ചന്‍റെ അടുത്ത പടം.
  "മൈ നെയിം ഈസ്‌ ബ്രാന്‍ഡ്‌ അംബാസ്സഡര്‍ "
  ഷൂട്ടിംഗ് കേരളത്തില്‍. ബച്ചനാരാ മോന്‍ !

  ReplyDelete
 30. സംഭവം എനിക്കും ഇഷ്ടപ്പെട്ടു. ഇയാളെ അല്ലാതെ വേറെ ആരെയും എന്താ നമുക്ക് കിട്ടില്ലേ?
  കേരളത്തെ ഉദ്ധരിക്കാന്‍ വേണ്ടി ഒന്നും അല്ലല്ലോ അതിയാന്‍ അംബാസിഡര്‍ ആകാമെന്ന് പറഞ്ഞത്!

  ReplyDelete
 31. പ്രശ്നം പരിഹരിച്ചു. പൊടിയരി വിളിച്ചിരുന്നു. എന്നെത്തന്നെ അംബാസഡര്‍ തീരുമാനിച്ചു. ഞാന്‍ അരസമ്മതം മൂളിയിട്ടുണ്ട്. പറഞ്ഞുറപ്പിച്ച കാശ് കയ്യില്‍ കിട്ടിയ ശേഷം ബാക്കി സമ്മതം മൂളാമെന്നാണ് കണ്ടീഷന്‍.

  ReplyDelete
 32. യെച്ചുരിയോടു ചോദിച്ചിട്ട് പോരെ പൊടിയരിക്ക് വാക്ക് കൊടുക്കാന്‍?

  ReplyDelete
 33. പൊടിയരിയെ ഒതുക്കുകയാണ് യെച്ചൂരിയുടെ പ്ലാന്‍. അതിനു പറ്റിയ ആള്‍ ഞാന്‍ തന്നെയാണത്രേ..

  ReplyDelete
 34. മോഡി എന്ന " വെറുക്കപ്പെട്ട (?)" ഭരണാധികാരിയുടെ കൂടെ പ്രവര്‍ത്തിച്ചത് കൊണ്ട്, ബച്ചന്‍ വെറുക്കപ്പെട്ടവന്‍ ആകുമോ? സംശയം ആണ്..!!! എങ്കില്‍ ഇസ്രയേലിന്റെ തോളില്‍ കയ്യിട്ട് നടക്കുന്ന അമേരികയെ എന്ത് കൊണ്ട് മുസ്ലിം രാജ്യങ്ങള്‍ എതിര്‍ക്കുന്നില്ല?

  കൂടാതെ ബച്ചന്‍ ഇങ്ങോട്ട് വന്നു ആവശ്യപ്പെട്ടതുമല്ല, " ദൈവത്തിന്റെ നാട്ടിലെ ടൂറിസത്തെ അങ്ങ് പൊക്കി വളര്‍ത്താന്‍ എനിക്ക് അവസരം വേണം " എന്ന്.

  ReplyDelete
 35. മോഡി എന്ന " വെറുക്കപ്പെട്ട (?)" ഭരണാധികാരിയുടെ കൂടെ പ്രവര്‍ത്തിച്ചത് കൊണ്ട്, ബച്ചന്‍ വെറുക്കപ്പെട്ടവന്‍ ആകുമോ? സംശയം ആണ്..!!! എങ്കില്‍ ഇസ്രയേലിന്റെ തോളില്‍ കയ്യിട്ട് നടക്കുന്ന അമേരികയെ എന്ത് കൊണ്ട് മുസ്ലിം രാജ്യങ്ങള്‍ എതിര്‍ക്കുന്നില്ല?

  കൂടാതെ ബച്ചന്‍ ഇങ്ങോട്ട് വന്നു ആവശ്യപ്പെട്ടതുമല്ല, " ദൈവത്തിന്റെ നാട്ടിലെ ടൂറിസത്തെ അങ്ങ് പൊക്കി വളര്‍ത്താന്‍ എനിക്ക് അവസരം വേണം " എന്ന്.

  ReplyDelete