March 14, 2010

ടോ‌യ്‌ലറ്റുണ്ടോ ഒരു ക്യാമറയെടുക്കാന്‍ ?

പുറത്തിറങ്ങുമ്പോള്‍ ബേഗും കുടയും എടുക്കുന്നതിനോടൊപ്പം ഒരു ടോ‌യ്‌ലറ്റ് കൂടെ എടുക്കേണ്ട അവസ്ഥയാണ് ഇന്നുള്ളത്. വഴിയില്‍ മൂത്രമൊഴിക്കാന്‍ മുട്ടിയാല്‍ അതുപകാരപ്പെടും. സ്ത്രീകളാണെങ്കില്‍ പ്രത്യേകിച്ചും. വഴിയില്‍ കാണുന്ന ടോയ്.ലെറ്റുകളില്‍ കേറിയാല്‍ സാഗര്‍ ടോ‌യ്‌ലിയാസ് ജാക്കി എന്ന ലേറ്റസ്റ്റ് മൊബൈല്‍ സിനിമയില്‍ കാള്‍ഷീറ്റ് ഒപ്പിടാതെ തന്നെ അഭിനയിക്കേണ്ടി വരും. സാഗറില്‍ കയറിയവര്‍ക്ക് ജാക്കി വെക്കുന്ന ഒരു മുഴുനീള മൂത്രപ്പുര സിനിമയാണ് സാഗര്‍ ടോ‌യ്‌ലിയാസ് ജാക്കി.. പൂര്‍ണമായും ഒളിക്ക്യാമറയില്‍ ചിത്രീകരിക്കുന്ന ഇത്തരം സിനിമകളാണ് മലയാളികളുടെ ലേറ്റസ്റ്റ് ഓസ്കാര്‍ എന്‍ട്രി.

കേരളത്തെ ഉടന്‍ ഐ സി യു വില്‍ ആക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഓക്സിജന്‍ കൊടുത്ത് നേരെ ഓപ്പറേഷന്‍ തിയേറ്ററിലേക്ക് കൊണ്ട് പോണം. നട്ടെല്ലിലെ കുതിരവട്ടം കശേരു വഴി തലച്ചോറില്‍ എത്തുന്ന കുറെ ഞരമ്പുകള്‍ അടിവേരോടെ മുറിച്ച് കളയണം. ഇത്രയും ഉടന്‍ ചെയ്തില്ലെങ്കില്‍ ഈ ഞരമ്പുകളെല്ലാം കൂടി നമ്മെ അറ്റാക്ക്‌ ചെയ്ത് ഒടുക്കത്തെ ശ്വാസം വലിപ്പിക്കും. കേരളത്തിന്‍റെ ഞരമ്പ്‌ രോഗം അതിന്റെ മൂര്‍ദ്ധന്യതയില്‍ എത്തിയതാണ് കഴിഞ്ഞ ദിവസം നാം കോഴിക്കോട്ട് സാഗര്‍ ഹോട്ടലില്‍ കണ്ടത്.

കോഴിക്കോട്ട് പഠിക്കുന്ന കാലത്ത് ഭക്ഷണം കഴിക്കുന്നതിന് എന്റെ ഫസ്റ്റ് ഓപ്ഷന്‍ സാഗര്‍ ഹോട്ടല്‍ ആയിരുന്നു. അവിടത്തെ കുറുവ അരിയുടെ ചോറും വറുത്തരച്ച മീന്‍ കറിയും കയ്പ്പങ്ങ ഉണക്കിപ്പൊരിച്ചതും കിട്ടിയാല്‍ തന്നെ ഊണ് കേമം ആയി. വലിയ പപ്പടവും അതിനോളം വട്ടമുള്ള അയക്കോറ പൊരിച്ചതുമായാല്‍ സംഗതി കുശാല്‍.  ഈ ബ്ലോഗിന്‍റെ സൈഡ്ബാറിലെ കാഴ്ച്പ്പുറങ്ങളില്‍ സാഗര്‍ ഹോട്ടലിന്‍റെ ചിത്രം കൊടുത്തതും വര്‍ഷങ്ങള്‍ക്ക് മുമ്പത്തെ ആ ഉച്ചയൂണുകളുടെ കൊതിയൂറും ഓര്‍മയിലാണ്.

ആ ഹോട്ടലിന്‍റെ മുകള്‍ നിലയിലെ സ്ത്രീകളുടെ മൂത്രപ്പുരയില്‍ ഒളിക്ക്യാമറ വെച്ച് സിനിമയെടുത്തുകൊണ്ടിരുന്ന ഹോട്ടല്‍ ജീവനക്കാരനായ അഖില്‍ ജോസ്‌ എന്ന ചെറുപ്പക്കാരന്‍ ഒരൊറ്റപ്പെട്ട വട്ട് കേസല്ല. കേരളത്തിലെ എല്ലാ ഞരമ്പ്‌ രോഗികളുടെയും പ്രതിനിധിയാണയാള്‍. എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി ആണെങ്കിലും ആ പെങ്കൊച്ചിന് അല്പം ബുദ്ധിയുണ്ടായിരുന്നത് കൊണ്ടാണ് ഹോട്ടല്‍ മാനേജ്‌മന്റ്‌ പാസ്സായ ‘ക്യാമറാമാനെ’ പിടികൂടാന്‍ പറ്റിയത്. (പത്താം ക്ലാസ്സ്‌ കഴിഞ്ഞാല്‍ എന്തിനാ പ്ലസ്‌ ടൂവിന് പോണേ, മൂന്നാര്‍ കേറ്ററിംഗ് കോളേജില്‍ ഹോട്ടല്‍ മാനേജ്‌മന്റ്‌ പഠിച്ചൂടെ എന്ന് റിമി ടോമി ചോദിച്ചതിന്റെ പൊരുള്‍ ഇപ്പോഴാണ് എനിക്ക് മനസ്സിലായി വരുന്നത്) മൂത്രപ്പുരയില്‍ മൊബൈല്‍ ഒളിപ്പിച്ച് വെച്ച് എത്രയെത്ര സ്ത്രീകളെ അയാള്‍ ഷൂട്ട്‌ ചെയ്തിട്ടുണ്ടെന്ന് അറിയില്ല. എത്ര കാലമായി ഈ ചിത്രീകരണം നടക്കുന്നു എന്നുമറിയില്ല. (ഈയിടെ സാഗറില്‍ കയറി മൂത്രമൊഴിച്ചിറങ്ങിയ സകല സ്ത്രീകളുടെയും  ഹൃദയമിടിപ്പ് ഉത്രാളിക്കാവ് പൂരത്തിന്‍റെ വെടിക്കെട്ടിന് സമാനമാവാനാണ് സാധ്യത). അഖില്‍ ജോസെന്ന ക്യാമറാമാനെ പിടിച്ചെങ്കിലും (പോലീസല്ല, നാട്ടാര് ) ആരാണ് ഈ സിനിമയുടെ നിര്‍മാതാവ്, തിരക്കഥ ആരുടെതാണ്, ക്ലാപ്പടിച്ച് ഉദ്ഘാടനം ചെയ്തത് ആരാണ്, സംവിധാനം, മോര്ഫിംഗ്, വിതരണം എന്നിവ നടത്തുന്നത് ആരൊക്കെ എന്നും ഇതുവരെ അറിവായിട്ടില്ല.   

കേരള പോലീസിന്റെ കൈവശമാണ് കേസെന്നതിനാല്‍ ഇവയൊക്കെ പുറത്തുവരും എന്ന് വിശ്വസിക്കുന്ന ഒരു പൊട്ടനും കേരളത്തില്‍ ഉണ്ടാവില്ല. ഒളിക്യാമറ പിടിച്ചെടുത്ത് പരാതി നല്‍കിയ കുട്ടികളെ ഇടിച്ച് ചമ്മന്തിയാക്കി മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയാണ് നടക്കാവ്‌ എസ് ഐ ചെയ്തത്. ഇവനൊക്കെയാണല്ലോ നമ്മുടെ രാജ്യത്തെ നിയമപാലകന്മാര്‍ എന്നോര്‍ക്കുമ്പോള്‍ മുതലക്കുളത്തെ അലക്കുകല്ലിലിട്ട് എനിക്കെന്‍റെ തല തല്ലിപ്പൊളിക്കാനാണ് തോന്നുന്നത്.  മൊബൈലില്‍ പിടിച്ചെന്ന് വെച്ച് നിന്റെയൊക്കെ തോല്‍ പൊളിയുമോ എന്നാണ് അയാള്‍ ആ അടിയിലൂടെ പരാതിക്കാരോട് ചോദിച്ചത്. ഇടി കൊണ്ടിട്ടും എസ് ഐക്ക് ഒളിക്യാമറ കൊടുക്കാതിരുന്ന ആ കുട്ടികളുടെ ചങ്കൂറ്റത്തെ അഭിനന്ദിക്കണം.

മൊബൈല്‍ ക്യാമറയിലെ ഷൂട്ടിങ്ങിന് ഇരയായി തളിപ്പറമ്പിലെ വിദ്യാര്‍ത്ഥിനിയും യുവാവും ആത്മഹത്യ ചെയ്തതിന്റെ ഞെട്ടല്‍ വിട്ടുമാറുന്നതിന് മുമ്പാണ് ഈ ‘മൂത്രപ്പുര’ നാടകം വന്നിരിക്കുന്നത്. ഇന്റര്‍നെറ്റും മൊബൈലും ബ്ലുടൂത്തും വഴി ഇത്തരം രംഗങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുന്ന എണ്ണമറ്റ ഞരമ്പ്‌ രോഗികള്‍ക്കിടയിലാണ് നമ്മുടെ പെങ്ങന്മാരുടെയും അമ്മമാരുടെയും ജീവിതം. പട്ടാപകല്‍ പോലും പെണ്‍കുട്ടികള്‍ക്കും വീട്ടമ്മമാര്‍ക്കും പുറത്തിറങ്ങാന്‍ ഈ ഞരമ്പുകളെയും പോലീസിനെയും പേടിക്കേണ്ടിയിരിക്കുന്നു. ഇതൊക്കെയാണ് കേരളമെന്നത് നാം കുറിച്ച് വെക്കുക. ഇതൊക്കെയാണ് നമ്മുടെ നാടിന്റെ ഏറ്റവും പുതിയ വിശേഷങ്ങളെന്ന് മാലോകരെ അറിയിക്കാന്‍ നമുക്ക് ടൂറിസം അംബാസിഡര്‍ അമിതാബ് ബച്ചനോട് പറയാം.   ‘ദൈവത്തിന്റെ സ്വന്തം നാട്ടി’ലേക്ക്‌ എല്ലാവര്ക്കും സ്വാഗതം.   

34 comments:

 1. ഇതിന്റെ സെക്കെണ്ട് പാര്‍ട്ട് "റീലോഡഡ്" എപ്പോള്‍ റില്ലീസ് ആകും ഭായി??

  ReplyDelete
 2. ആപ്പൊ ഇതിലെ വല്യ നെരമ്പന്‍ ആ S.I തന്നെ!!
  ‘മൊബൈലില്‍ പിടിച്ചെന്ന് വെച്ച് നിന്റെയൊക്കെ തോല്‍ പൊളിയുമോ’ പഹയന്റെ ചോദ്യം കണ്ടാ... കൂതറ

  ReplyDelete
 3. Dear Basheer,

  Excellent and timely. congrats.
  Hope you remember great Achumama's election promisals. While attending one of the campaigns at Kuttippuram, he said, I'll put all sex racket criminals behind bars(Penvanibhakare kayyamam vechu natathikkum...) Now, Poor Malayali women could not even attend the calls of nature. Ever since this outdated fellow became CM of the state, Sex tourism amd sex related crimes flourished or to be frank,it's the only industry progressing in Kerala. As you said, either women have to carry portable toilets or possess caravans like super stars and top film stars do. Nothing special in Calicut SI's approach to girls. What Happened at Kottayam. While a rape victim approached police (she is 40 plus) the officials advised her about the consequences and not to proceed.
  While studying and working at Calicut I too used to go there. but never number one choice. They exploit customers.. They cut fish using blades for frying purposes. Too small pieces and very high rates. keep up your writing skills.
  best wishes
  Azeez

  ReplyDelete
 4. അടിപൊളി അവതരണം . ഞരമ്പ് രോഗികളുടെ പിഡന ഞരമ്പിനു ഒറ്റ വീക്ക് . എന്ത് ചെയ്യാം ...കലികാലം ...കലികാലം ...

  ReplyDelete
 5. basheerkka ,,, ithokke ingane nadakkum nne,,,

  padachon kaakkatte,,,

  avide gents toiletil onnum undaavathirikkatte ennaanu praarthana,, calicut joli cheyyunna samayath orikkal aa pandaaarathil kayari oru dinner kazhichittundey,, ennu avide moothramozhikkaanum kayariyittundennaanu ente orma...


  ente thamburaane, ingane poyaa ee naatil enganaa jeevikkuka
  :(

  ReplyDelete
 6. ബഷീര്‍ ഉഷാറായി. കാലിക പ്രാധാന്യമുള്ള വിഷയങ്ങളില്‍ ചൂടാറാതെ പ്രതികരിക്കുന്നതിനെ അഭിനന്ടിരിക്കാതെ വയ്യ. ഹോട്ടല്‍ ജീവനക്കാരന അഖില്‍ ജോസ് പ്രൊഫഷണല്‍ അല്ല എന്ന് തോന്നുന്നു. ചിലപ്പോള്‍ തല്ക്കാല ആസ്വാദനതിന്നു ചെയ്താതകം. ഏതായാലും കൂടുതല്‍ വിവരങ്ങള്‍ കാത്തിരുന്ന് കാണാം. സാഗറില്‍ ക്യാമറ വെച്ചത് കൊണ്ട് ആ പെണ്‍കുട്ടി കാണാനിടയായി. എന്നാല്‍ പ്രൊഫഷണല്‍ മാഫിയ സംഘങ്ങള്‍ രഹസ്യ മൈക്രോ ക്യാമറകള്‍ ഉപയോഗിച്ച് വിളക്കിന്മേലോ മറ്റോ ലെന്‍സ് വെച്ച് പകര്ത്തുന്നവ പിടിക്കാതെ പോകുന്നു. എന്തിനധികം കണ്ണട, കീ ചെയിന്‍, പേന, തൊപ്പി, കോട്ട്, ബെല്‍റ്റ്‌, ട്ടൈ തുടങ്ങിയവയിലൊക്കെ പിടിപ്പിക്കാവുന്ന ക്യാമറകളുടെ ഉത്പാദനവും ഇറക്കുമതിയും നിരോധിക്കുകയും പോലീസും ജനങ്ങളും കൂടുതല്‍ ജാഗരൂകരവുകയും വേണം. ഇത്തരം കേസുകളില്‍ പെട്ടെന്ന് തീര്‍പ്പ് കല്പിക്കാനും കര്‍ശന നടപടി സ്വീകരിക്കാനും സര്‍ക്കാര്‍ ഇച്ചാ ശക്തി കാണിക്കണം.

  ReplyDelete
 7. ശാസ്ത്ര പുരോഗതി മനുഷ്യനന്മക്ക്
  പക്ഷെ ശാസ്ത്രം പുരോഗമിച്ചപോള്‍ സദാചാരം അധോഗതിയിലേക്ക് പോയത് നാം കാണാഞ്ഞതിന്റെ ഫലം നാം അനുഭവിച്ചു തുടങ്ങിയിട്ടേ ഉള്ളൂ
  ഒരു തിരിച്ചു പോക്കിനെ കുറിച്ച് നാം ചിന്തിച്ചു തുടങ്ങേണ്ടിയിരിക്കുന്നു
  സദാചാരം പഠിപ്പിക്കാന്‍ മതങ്ങള്‍ക്ക് മാത്രമേ കഴിയൂ

  ReplyDelete
 8. പോലീസ്നു "പോല്ലിസ്" എന്ന് പോലീസ് മന്ത്രി ബോര്‍ഡില്‍ എഴുതിയപ്പോള്‍ അത് മന്ത്രിമാരുടെ വിവരക്കേട് മാത്രമാണെന്നാണ് ഞാന്‍ കരുതിയിരുന്നത്. എന്നാലിപ്പോള്‍ പോലീസുകാര്‍ക്ക് ശരിക്കും ഒരെല്ല് കൂടുതലാണ്. പരാതിക്കാരനെ അടിച്ചു പന്ജറാക്കിയ ഞരന്ബനു നാളെ പ്രോമോഷന്‍ കൊടുക്കും.

  ഒരു ഉരുളന്‍ വടി കിട്ടിയാല്‍ ടീച്ചര്‍മാര്‍ അത് റൂളര്‍ ആയി വരക്കാന്‍ ഉപയോഗിക്കും. വീട്ടമ്മമാര്‍ അതുകൊണ്ട് ചപ്പാത്തി പരത്തും. പോലീസുകാരോ ഉരുട്ടും. അങ്ങിനെ ഉരുട്ടി കൊന്ന കേസിലെ പ്രതികളായ പോലീസുകാരെ എന്ത് ചെയ്തു.

  "ചത്തത് മുത്തൂറ്റെങ്കില്‍ കുത്തിയത് S കത്തി തന്നെ, മരിച്ചത് പോളെങ്കില്‍ കൊന്നത് കാരി സതീഷു തന്നെ" എന്ന് മുന്‍ വിധി പറഞ്ഞ പോലീസുകാരാണ് നമ്മുടേത്‌. പോലീസുകാക്ക് മേല്‍ മന്ത്രിമാര്‍ക്കുള്ള ഉത്തരവാദിത്തം ഇതാണെങ്കില്‍ പിന്നെതിനാണ് ഒരു പോലീസ് മന്ത്രി നമുക്ക്.? ആ വകുപ്പ് എടുത്തു കളയൂ.

  വെയിലില്‍ നിന്നും മഴയില്‍ നിന്നും ഒളിക്കാമറയില്‍നിന്നും നിങ്ങള്ക്ക് സംരക്ഷണം നല്‍കാന്‍ "സാഗര്‍ ടോയിലെറ്റ് മാര്‍ക്ക്" കുടകള്‍ ഉടന്‍ വിപണിയില്‍. സഹോദരിമാരെ യാത്രയില്‍ ഒരു കുട കരുതിക്കോളൂ. ഉപകാരപ്പെടും.

  ReplyDelete
 9. ഏതുനാട്ടിലായാലും പോലീസ് എല്ലാവരും ഒരുപോലെ ആണെന്ന് കേള്‍ക്കാറുണ്ട്. ഇന്നും ആ പഴയ അപരിഷ്കൃത കൂട്ടം തന്നെയാണ് തങ്ങള്‍ എന്ന് അവര്‍ വീണ്ടും തെളിയിച്ചു. നല്ല അടിയുടെ കുറവുണ്ട് ഇവര്‍ക്കൊക്കെ, പക്ഷെ
  ആരടിക്കും ..?
  സമയോചിതമായ പോസ്റ്റ്‌.

  ReplyDelete
 10. എങ്കിലും എന്റെ സാഗറെ നീ ഇത് ചെയ്തല്ലോ../ഇനി കോഴിക്കോട് വരുംബോൾ എവിടുന്ന് ഊണ് കഴിക്കും..?

  ReplyDelete
 11. സാങ്കേതിക വിദ്യയില്‍ നാം രോകട്ട് വേഗത്തില്‍ കുതിക്കുന്നു. അതെ വേഗത്തില്‍ ദാര്‍മിക മൂല്യങ്ങളും നമ്മില്‍ നിന്ന് അസ്തമിച്ചു കൊണ്ടിരിക്കുന്നു. മലയാളികള്‍ പൊതുവേ ഉത്ബുധരും മാന്യന്മാരുമാനെന്നാണ് വെപ്പ്. അതുകൊണ്ട് എന്നും നമുക്കഭിമാനിക്കാം. കേരളമെന്നു കേട്ടാല്‍ അഭിമാന പൂരിത മാകണമെന്‍ അന്തരംഗം , സാഗര്‍ എന്ന് കേട്ടാലോ തിളക്കണം ചോര ഞരമ്പുകളില്‍.

  ReplyDelete
 12. ഇന്നലെ ഏതോ ബ്ലോഗില്‍ വായിച്ചിരുന്നു കേമറ ഉണ്ടോ എന്നറിയാന്‍ ഒരു സെന്‍സെര്‍ ഉണ്ടെന്ന്
  ഇനി ഇപ്പൊ അതു കൂടി ഉള്‍പെടുത്തിയ മൊബൈലുകള്‍ ഇറങ്ങിയാല്‍ എല്ലാവര്‍ക്കും ഉപകാരപ്പെടും, മനസ്സമാധാനത്തോടെ മുള്ളുകയും ചെയ്യാം

  ReplyDelete
 13. sex is life or life is sex ??? മിടു മിടുക്കന്‍ മലയാളിക്ക് ഇത് വരെ ഉത്തരം കിട്ടാത്ത ഒരു ചോദ്യം അവശേഷിക്കവെയാണ് നിങ്ങളുടെ ബ്ലോഗില്‍ ഞരമ്പ്‌ രോഗികളെയും വിഷയമാകുന്നത്... എന്റെ പടച്ചോനെ... എല്ലാം കാണുന്നവന്‍ സാക്ചി - എല്ലാം അറിയുന്നവന്‍ സാക്ചി . എന്നൊക്കെ പറഞ്ഞു കൈരളിയിലോരാളുണ്ടല്ലോ ഒരാള്‍ ... വള്ളിക്കുന്ന് അയാളിന്റെ ആരെങ്കിലുമാണോ...?

  എല്ലാ 'ഞരമ്പ്‌ മലയാളിയുടെയും' കലാ വാസന ചിറകു വിടര്‍ത്തുന്ന ഒരിടമാണ് കക്കൂസുകള്‍ എന്ന് അതിന്റെ വാതിലുകലും ചുമരുകളും നമ്മോടു വിളിചോതാറുണ്ട് .
  അതോകെ പണ്ട്.. ഈ ഐ ടി യുഗത്തില്‍ എല്ലാത്തിന്നും വേണ്ടേ ഒരു മാറ്റം ... ശാസ്ത്ര നേട്ടങ്ങള്‍ കുരങ്ങന്മാര്‍ കയ്കാര്യം ചെയ്യുമ്പോള്‍ ചില വിക്രിയ ഒക്കെ സോഭാവികം. അഖില്‍ ജോസ് എന്നാ കുരങ്ങന് പെങ്ങന്മാരുണ്ടാവില്ല - കേരള പോലീസ് അതൊക്കെ കണ്ടു പിടികട്ടെ... കുരങ്ങനെ വെറുതെ വിടാന്‍ തന്നെയല്ലേ നാം ശ്രമികേണ്ടത്. അതല്ലേ നമ്മന്റെ ഒരു reethi. അതോ മതൃകാ പരമായി ശിക്ഷിക്കണോ ?

  പെണ്‍ പിറന്നോര്‍ ഇനി മൂത്രമോഴികുമ്പോള്‍ സൂക്ഷിക്കേണ്ട കാര്യങ്ങള്‍ എന്തോകെ ഏതൊക്കെ എന്നതിനെ കുറിച് - ഒരു സജീവ ചര്‍ച്ച തുടങ്ങാന്‍ സമയമായി. ചാനല്‍കാരും സാംസ്കാരിക നായകന്മാരും എവിടെ..... എന്നിട്ട് എല്ലാത്തിന്നും ഒരൊറ്റ മൂലി പരിഹാരം. രോഗാതുരമായ കേരളത്തില്‍ nude ബീച്കളും ഹോട്ടലുകളും അനുവദിക്കുക... എല്ലാത്തിനും പാശ്ചാത്യരുടെ വായ നോക്കി ജീവിക്കുന്ന നമുക്ക് എന്ത് കൊണ്ട് ആയിക്കൂടാ...

  ReplyDelete
 14. അഖില്‍ ജോസ് എന്ന മൃഗത്തിന് പെങ്ങളും ഇല്ല ...അമ്മയും ഇല്ല ....ആകെയുള്ള അച്ഛന്‍ പോലീസിന്റെ മാനം കാത്തവനാ !!!!! സര്‍വിസില്‍ ഇരിക്കെ സ്വന്തം ഭാര്യയെ (അതെ ..ജോസിന്‍റെ സ്വന്തംതള്ളയെ) ചവിട്ടി കൊന്നതിനു സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം ആസ്വദിക്കുന്നു ..... ഈ 'സല്‍' പ്രവിര്‍ത്തി കാരണം അച്ഛന്‍ മൃഗത്തെ സര്‍വീസില് നിന്നും സസ്പന്‍ഡ് ചെയ്തതായും ഇന്നലെ ഒരു പ്രശസ്ത പത്രത്തില്‍ വായിച്ചു ..
  ജനങ്ങള്‍ക്ക്‌ സംരക്ഷണം നല്‍കേണ്ട പോലീസ് എന്ന 'ശവ'ത്തിനു മുമ്പും 'തന്ത' ഉണ്ടായിട്ടില്ല ....ഇനി ഉണ്ടാകും എന്ന പ്രതീക്ഷയും വേണ്ടാ ...നമ്മുടെ കുട്ടികളുടെയും സ്ത്രീകളുടെയും സംരക്ഷണം നമുക്ക് ദൈവത്തില്‍ അര്‍പ്പിക്കാം ...

  ReplyDelete
 15. അടിപൊളി പോസ്റ്റ്‌. ശാസ്ത്രം കുതിക്കുന്നു. മനുഷ്യനും. പക്ഷെ എവിടെ വരെ?

  ReplyDelete
 16. കോഴിക്കോട് ചെന്നാല്‍ ഭക്ഷണം കഴിക്കാന്‍ ഫസ്റ്റ് ഓപ്ഷന്‍ സാഗര്‍ ആയിരുന്നു. എല്ലാം കളഞ്ഞ് കുളിച്ചില്ലേ? അനേകം വര്‍ഷങ്ങള്‍ കൊണ്ട് ഉണ്ടാക്കിയ സല്‍പേര്‌ കളയാന്‍ വലിയ അധ്വാനം ആവശ്യമില്ല.
  നമ്മള്‍ മികച്ചതെന്ന് വിലയിരുത്തുന്നത് ഒരു പക്ഷേ പുറമേ സുന്ദരവും അകമേ വിരൂപിയുമായ(കേടു വന്ന) മാമ്പഴം പോലെയായിരിക്കും.
  ഈശ്വരാ...രക്ഷതു...!

  ReplyDelete
 17. അഭിമാനത്തോടെ ഞങ്ങള്‍ പറയുമായിരുന്നു മറ്റുള്ളവരോട് സാഗറിലെ ബിരിയാണിയെ കുറിച്ച്..ഇതിപ്പോ വല്ലാത്ത ഒരവസ്ഥയായിപ്പോയി.

  ReplyDelete
 18. ബഷീര്‍, കേരളാ പോലീസിനെക്കുറിച്ച്ച് ഈയിടെ വന്ന ഒരു എസ് എം എസ് സന്ദേശം ഇവിടെ കുറിക്കുന്നു: ലോക പോലിസ് മത്സരം. (കാട്ടില്‍ പോയി സിംഹത്തെ പിടിക്കണം...) "ചൈന" പോലിസ് പോയി 5 മണിക്കൂര്‍ കൊണ്ട് സിംഹത്തെ പിടിച്ചു. "അമേരിക്കന്‍" പോലിസ് പോയി 3 മണിക്കൂര്‍ കൊണ്ട് സിംഹത്തെ പിടിച്ചു. ഇന്ത്യക്ക് വേണ്ടി പോയ "കേരള" പോലിസ് 24 മണിക്കൂര്‍ കഴിഞ്ഞിട്ടും വന്നില്ല. അവസാനം ഇവരെ തിരഞ്ഞു കാട്ടിലേക്ക് പോയപ്പോള്‍ കണ്ട കാഴ്ച.. പൂച്ചയെ കെട്ടിത്തൂക്കി അടിച്ചു പറയിക്കുന്നു. "സത്യം പറയെടാ നീയല്ലേ സിംഹം...? കേരള പോലീസിനെക്കുറിച്ചുള്ള തികച്ചും പച്ചയായ, കുറിക്കു കൊള്ളുന്ന ഒരു ഫലിതം....
  ലേഖനം തികച്ചും സമയോചിതമായി. ഭാവുകങ്ങള്‍.

  ReplyDelete
 19. കേരളത്തിന്റെ പുതിയ മുദ്രാവാക്യം
  "ദൈവത്തിന്റെ സ്വന്തം നാട് ചെകുത്താന്റെ സ്വന്തം ജനങ്ങള്‍"

  ReplyDelete
 20. കേരളത്തിന്റെ പുതിയ മുദ്രാവാക്യം
  "ദൈവത്തിന്റെ സ്വന്തം നാട് ചെകുത്താന്റെ സ്വന്തം ജനങ്ങള്‍"

  ReplyDelete
 21. ഇ-മെയിലില്‍ ഫോര്‍വേഡായി കിട്ടിയത്. ഏതു ബ്ലോഗില്‍ നിന്നാണെന്നു ഇതിലില്ല..

  സാഗര്‍ ഫിലിംസ് കോഴിക്കോട്
  കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനടുത്തുള്ള സാഗര്‍ ഹോട്ടല്‍ നല്ല സ്വാദുള്ള ബിരിയാണിക്കു പ്രസിദ്ധമാണ്. ബസ് സ്റ്റാന്‍ഡ് പുനരുദ്ധാരണത്തിനായി അടച്ചിട്ടതുകൊണ്ടാണോ ആവോ, സാഗര്‍ ഹോട്ടലില്‍ പുതിയൊരു ബിസിനസ് ആരംഭിച്ചിട്ടുണ്ട്. സിനിമാ നിര്‍മാണം. ഈ സിനിമ ഫുള്ളായും ചിത്രീകരിക്കുന്നത് ഹോട്ടലിലെ ലേഡീസ് ടോയ്ലറ്റിലാണ്. ഭക്ഷണം കഴിക്കാനെത്തുന്ന പെണ്‍കുട്ടികള്‍ മൂത്രമൊഴിക്കുന്നതാണ് ഇപ്പോള്‍ ചിത്രീകരിച്ചുകൊണ്ടിരിക്കുന്നത്. ഇതുവരെ എത്ര എപ്പിസോഡുകള്‍ ചിത്രീകരിച്ചെന്നറിയില്ല. എന്തായാലും ഇന്നലത്തെ ഷൂട്ടിങ് ഒരു അലവലാതി പെണ്ണുകാരണം മുടങ്ങി. അവളെ അമ്മ വിലക്കുമെന്നും ക്യാമറ വച്ച ഹോട്ടല്‍ ജീവനക്കാരനായ അഖില്‍ ജോസ് എന്ന ബഹുമുഖപ്രതിഭയ്ക്ക് ഫെഫ്കയില്‍ അംഗത്വം നല്‍കുമെന്നും നമുക്ക് പ്രത്യാശിക്കാം.

  സാഗര്‍ ബിരിയാണിയുടെ ഫാന്‍സായ അമ്മമാരെ, പെങ്ങന്‍മാരെ, സാഗര്‍ ഹോട്ടലില്‍ നിര്‍മിക്കുന്ന ഈ സിനിമയില്‍ (മുഖം കാണിക്കാന്‍ ആര്‍ക്കും അവസരമില്ല) ജനനേന്ദ്രിയം കാണിക്കാന്‍ നിങ്ങള്‍ക്കു താല്‍പര്യമില്ലെങ്കില്‍ ഇനി നിങ്ങള്‍ വരുമ്പോള്‍ ഇരുമ്പിന്റെ ജട്ടി ധരിക്കുക. ജീവന്‍ പോയാലും ടോയ്ലറ്റില്‍ കയറാതിരിക്കുക. അതല്ലെങ്കില്‍ ഉള്ള കഞ്ഞിയും കുടിച്ച് വീട്ടിലിരിക്കുക. സിനിമാ ചിത്രീകരണം മുടക്കിയ ചലച്ചിത്രവിരോധികളെ നടക്കാവ് പോലീസ് സ്റ്റേഷനിലെ മിടുക്കനായ എസ്ഐ ജി. സുനിലും സംഘവും ചേര്‍ന്ന് (ഓസില്‍ കഴിച്ച ബിരിയാണിക്കു കണക്കില്ലല്ലോ) മൂന്നു മണിക്കൂറോളം ഇടിച്ച് ആശുപത്രിയിലാക്കിയിട്ടുണ്ട്.

  സംഭവങ്ങളുടെ കിടപ്പ് ഇങ്ങനെയാണ്: വ്യാഴാഴ്ച വൈകിട്ട് മൂന്നു മണിയോടെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനിയാണ് ഹോട്ടലിലെ ലേഡീസ് ടോയ്ലറ്റില്‍ മൊബൈല്‍ ഫോണ്‍ ക്യാമറ ഒളിച്ചു വച്ചു ചിത്രീകരണം നടത്തുന്നത് കണ്ടത്. ക്യാമറ പെണ്‍കുട്ടി പരിശോധിച്ചപ്പോള്‍ ഏതാണ്ട് ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വിഡിയോയില്‍ പത്തോളം പെണ്‍കുട്ടികള്‍ മൂത്രമൊഴിക്കുന്നത് ചിത്രീകരിച്ചിട്ടുണ്ടെന്നാണ് കേള്‍ക്കുന്നത്.

  പെണ്‍കുട്ടി മൊബൈല്‍ ഫോണ്‍ എടുത്തു കൂടെയുള്ളവരെ കാണിച്ചു. പിന്നീട് ബന്ധുവായ രാഹുല്‍ എന്ന ചെറുപ്പക്കാരനെ സാഗര്‍ ഹോട്ടലിലേക്കു വിളിച്ചു വരുത്തി. പെണ്‍കുട്ടികളുടെ ബാത്ത് റൂമില്‍ മൊബൈല്‍ ക്യാമറ വച്ചതിനെ കുറിച്ച് ചോദിച്ചപ്പോള്‍ നല്ലവരായ ജീവനക്കാര്‍ ചിത്രീകരണം മുടക്കിയ പെണ്ണിനോടും ചെറുക്കനോടും സംഗതിയുടെ ഗൌരവം പറഞ്ഞു മനസ്സിലാക്കി. നടക്കാവ് പൊലീസില്‍ പരാതി നല്‍കുമെന്നു പറഞ്ഞപ്പോള്‍ അതുകൊണ്ടൊന്നും കാര്യമില്ലെന്നു വ്യക്തമാക്കി കലാവിരോധികളെ കൈകാര്യം ചെയ്തു തുടങ്ങി. ഓസില്‍ വന്നു തൊപ്പിയൂരി വച്ച് ബിരിയാണിയും ചിക്കനും തിന്നിട്ടു പോകുന്ന നടക്കാവ് പോലീസിനോട് പറഞ്ഞാല്‍ വേണമെങ്കില്‍ സ്വന്തം വീട്ടിലുള്ള പെണ്ണുങ്ങളുടെ സംഗതി കൂടി ഷൂട്ട് ചെയ്തു കൊടുക്കുമെന്നാണ് ചില ചെറ്റകള്‍ പറഞ്ഞത്.

  പറഞ്ഞ് നാവെടുത്ത് അകത്തേക്കിടും മുമ്പ് ഉണ്ട ചോറിനോടു നന്ദിയുള്ള നടക്കാവ് പൊലീസ് സ്ഥലത്തെത്തി ക്യാമറ ആവശ്യപ്പെട്ടു. കൂലിപ്പോലീസിന്റെ കഥകള്‍ ധാരാളം കേട്ടിട്ടുള്ള പെണ്‍കുട്ടി കമ്മീഷണര്‍ക്കെ ക്യാമറ കൈമാറു എന്നു ശഠിച്ചു. പോലീസിനുണ്ടോ നാണവും മാനവും. രാഹുല്‍ എന്നു പറയുന്ന ചെറുക്കനെ ചവുട്ടി ജീപ്പില്‍ കയറ്റി. എസ്ഐ ജി.സുനിലും പോലീസുകാരും കൂടി പട്ടിണി കിടന്ന പിള്ളേര്‍ ചക്കക്കൂട്ടാന്‍ കണ്ട പോലെ ചെറുക്കനെ ഇടിച്ചു. എന്നാല്‍, സാഗറിനു മുന്നില്‍ നോക്കി നിന്ന കോമണ്‍ പീപ്പിള്‍ എന്ന എമ്പോക്കികള്‍ ഹോട്ടലിലേയ്ക്ക് ഇരച്ചു കയറി. കൂടുതല്‍ പൊലീസെത്തി ലാത്തി കാണിച്ചും കണ്ണുരുട്ടി കാണിച്ചും അവരെ പിരിച്ചയച്ചു. നാളെ ഹോട്ടലില്ലാതായാല്‍ അവര്‍ക്ക് ഫ്രീയായി ഇവനൊക്കെ കൊടുക്കുമോ ബിരിയാണി ? ഹല്ല പിന്നെ !

  ReplyDelete
 22. തുടരുന്നു...

  മാതൃകാ പോലീസ് സ്റ്റേഷന്‍ എന്ന ബഹുമതി നേടിയ, ഈ വര്‍ഷം നൂറാം വര്‍ഷം ആഘോഷിക്കുന്ന നടക്കാവ് പോലീസ് സ്റ്റേഷനില്‍ രാഹുല്‍ എന്ന ചെറുക്കനെ തിലകനെയെന്ന പോലെ ഇടിച്ചും തൊഴിച്ചും കയറ്റി. പെണ്‍കുട്ടിയുടെ മുന്നില്‍ വച്ച് അവന്റെ കുപ്പായങ്ങള്‍ വലിച്ചു കീറി. പിന്നെ, സ്വന്തം അച്ഛനെയെന്ന പോലെ എസ്ഐ അയാളെ മര്‍ദിച്ചു എന്നാണ് മാധ്യമ സിന്‍ഡിക്കറ്റില്‍ പെട്ട ചിലര്‍ പറയുന്നത്. ചെറുക്കന്‍ പലതവണ നിലത്തു വീണു. പോലീസ് സ്റ്റേഷന്‍ ചോരക്കളമായി. ക്യാമറാമാന്‍ അഖില്‍ ജോസും മറ്റു സാഗര്‍ ജീവനക്കാരും ഊറിച്ചിരിച്ച് നോക്കിനിന്നു പോലും. സിനിമക്കാരോടാ അവന്റെ കളി !

  സാഗര്‍ ഹോട്ടലില്‍ നിന്നു പോലീസുകാര്‍ക്കു കൊടുത്ത ബിരിയാണിയില്‍ എന്താണ് ചേര്‍ത്തിരുന്നത് എന്നു പരിശോധിക്കണമെന്നു വരെയാണ് വേറെ ചില അലവലാതികള്‍ ഇപ്പോള്‍ പറയുന്നത്. എന്തായാലും ഒരു ചെവി അടിച്ചു പോയ രാഹുല്‍ ഇപ്പോള്‍ അതീവഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുകയാണ്.

  പെണ്‍കുട്ടി പറഞ്ഞതുപോലെ ക്യാമറ കമ്മിഷണര്‍ക്ക് കൈമാറി. കമ്മീഷണര്‍ പരിശോധിച്ചപ്പോള്‍ ഫോണില്‍ ഒരു മണിക്കൂര്‍ 38 മിനിറ്റ് നേരം ടോയ്ലറ്റ് രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നതായി കണ്ടെത്തി. അതായത് 2010 മാര്‍ച്ച് 11ന് ഉച്ചകഴിഞ്ഞ് ഒരു മണിക്കു ശേഷം സാഗറിലെ ലേഡീസ് ടോയ്ലറ്റില്‍ കയറിയ സ്ത്രീകളേ, നിങ്ങളെ സിനിമയില്‍ എടുത്തു കഴിഞ്ഞു. തീര്‍ന്നില്ല, ഇയാള്‍ പത്ത് മാസമായിട്ട് സാഗര്‍ ഹോട്ടലില്‍ ജോലി ചെയ്യുന്നുണ്ടത്രെ. അപ്പോള്‍ കഴിഞ്ഞ 10 മാസത്തിനിടയില്‍ സാഗര്‍ ഹോട്ടലിലെ ലേഡീസ് ടോയ്ലറ്റില്‍ കയറിയ സ്ത്രീകളേ നിങ്ങളും സിനിമയിലുള്‍പ്പെടാന്‍ ചാന്‍സുണ്ട്.
  ക്യാമറ ഓണ്‍ ചെയ്ത ശേഷം അഖില്‍ ആദ്യം സ്വന്തം മുഖം ഷൂട്ട് ചെയ്ത ശേഷമാണ് സില്‍മ പിടിക്കാന്‍ വച്ചത് എന്നതാണ് ചെറുക്കനെ പിടികൂടാന്‍ തെളിവായത്. എന്നാല്‍, അഖിലിനെ ചോദ്യം ചെയ്യുന്നതിനു പകരം പാവത്തിനെ വൃത്തികെട്ട ജനങ്ങള്‍ മര്‍ദ്ദിച്ചുവെന്നു പറഞ്ഞു പൊലീസ് ആശുപത്രിയില്‍ കൊണ്ടുപോയി ഓറഞ്ചും മുന്തിരിയും വാങ്ങിക്കൊടുത്തെന്നാണ് ചിലര്‍ പറയുന്നത്. പിന്നെ, വിഎച്ച്പിക്കാരും യൂത്ത് കോണ്‍ഗ്രസ്സുകാരും കൂടി വന്ന് ഹോട്ടല്‍ അടിച്ചു തകര്‍ത്തു. സാധാരണ, എവിടെ എന്ത് അടിച്ചു തകര്‍ക്കാനുണ്ടെങ്കിലും അത് ഉത്തരവാദിത്വബോധത്തോടെ ചെയ്യാറുള്ള ഡിവൈഎഫ്ഐക്കാര്‍ പക്ഷെ, ഈ കേസില്‍ മിണ്ടിയില്ല. അവര്‍ക്കെന്തോ ഇത്തരം പരിപാടികളോടൊക്കെ വലിയ താല്‍പര്യമാണെന്നാണ് തോന്നുന്നത്.

  ReplyDelete
 23. മുകളില്‍ 'സ്വപ്നാടകന്‍' എന്ന സുഹൃത്ത്‌ കൊടുത്തിരിക്കുന്നത്‌ 'ബെര്‍ളിത്തരങ്ങള്‍' ബ്ലോഗില്‍ മാര്‍ച്ച്‌ 11 നു വന്ന ലേഖനം ആണ്
  ലിങ്ക്: http://berlytharangal.com/?p=4033

  ReplyDelete
 24. റിമി ടോമി ചോദിച്ചതിന്റെ പൊരുള്‍ ഇപ്പോഴാണ് എനിക്ക് മനസ്സിലായി വരുന്നത്

  അതിന്റെ ഒരു യുക്തി എനിക്കും ഇപ്പോളാണ് മനസിലായത്

  ReplyDelete
 25. ബെര്‍ളിയായിരുന്നോ..എന്റെ ബ്രൌസെരില്‍ ബെര്‍ളിത്തരങ്ങള്‍ ലോഡാകുന്നില്ല...നേരത്തെ കിട്ടിയിരുന്നതാണ്..ഇപ്പോള്‍ ലോഡിംഗ് എന്ന് കൊറേ നേരം കാണിച്ച് അവസാനം ബ്രോക്കെന്‍ എന്നോ ഡിസ്പ്ലേ ചെയ്യാന്‍ പറ്റില്ലെന്നോ കാണിക്കുന്നു..മറ്റു വല്ല സൈറ്റുകളും അങ്ങനെ ഉണ്ടോ എന്ന് വ്യാപകമായൊരു ടെസ്റ്റ് നടത്തി നോക്കിയിട്ടില്ല..ഫയര്‍ ഫോക്സ് ആണ് സാധനം..റീ ഇന്‍സ്റ്റാളേണ്ടി വരുമോ??എനി സൊലുഷന്‍??

  ReplyDelete
 26. പ്രതികരണങ്ങള്‍ക്കെല്ലാം നന്ദി.
  @ COT: അച്ചുമ്മാനെക്കുറിച്ചു പറയാതിരിക്കുന്നതാ നല്ലത്. വെറുതെ നമ്മുടെ എനര്‍ജി പോകും. കേരളീയന്റെ ദുര്യോഗം എന്നെ ഞാന്‍ പറയൂ.

  @ Samed Karadan: പേനയിലും ബെല്ട്ടിലും കോട്ടിലുമൊക്കെ ക്യാമറ വെച്ചോട്ടെ. അത് മനസ്സിലാക്കാം. ഈ പണ്ടാരം കക്കൂസില്‍ വെക്കുന്നത് എന്തിനാ.?

  @ Akbar: അതെ പോലീസിനെ ഒരെല്ല് കൂടുതലാണ്. അത് ഊരിയെടുക്കാന്‍ ഏതെങ്കിലും ഒരാണ്‍കുട്ടി ആ വകുപ്പ് ഭരിക്കണം.

  @ കൂതറHashimܓ, ആ സെന്സറിന്റെ ഒരു ഹോള്‍സയില്‍ കച്ചവടം കോഴിക്കോട്ടു തുടങ്ങിയാലോ. ഒരു പാര്‍ട്ണര്‍ ആകാന്‍ ഞാന്‍ റെഡി

  @ Ashraf Unneen : "എല്ലാ 'ഞരമ്പ്‌ മലയാളിയുടെയും' കലാ വാസന ചിറകു വിടര്‍ത്തുന്ന ഒരിടമാണ് കക്കൂസുകള്‍" True 100%..

  ReplyDelete
 27. @ Firoz : പുള്ളീടെ അച്ഛന്‍ പോലീസാണെന്ന വിവരം ഞാന്‍ പിന്നീടാ അറിഞ്ഞത്. വിത്ത്‌ ഗുണം പത്തു ഗുണം.. ല്ലേ..

  @ RajaBind : SMS ജോക്ക് വെറും ജോക്കല്ല. അതില്‍ ഇത്തിരി കാര്യമുണ്ട്.

  @ നാസു: "ദൈവത്തിന്റെ സ്വന്തം നാട് ചെകുത്താന്റെ സ്വന്തം ജനങ്ങള്‍" ഞാന്‍ ബച്ചനോട് പറഞ്ഞു ഇങ്ങനെ മാറ്റി എഴുതിക്കാം. പുള്ളിയാണല്ലോ ഇനി നമ്മുടെ മാരുതി.. (അതോ അംബാസഡറോ ?)

  @ സ്വപ്നാടകന്‍ : ബെര്‍ളീടെ ബ്ലോഗിന് അങ്ങനെ ചില കുഴപ്പമുണ്ട്. ഒടുക്കത്തെ ഹിറ്റല്ലേ പഹയനു. ഇനി അവിടെ പോണ്ട.. ഇവിടെ കൂടിക്കോ..

  @ പാവപ്പെട്ടവന്‍ : റിമി ടോമി ആരാ മോള്..

  ReplyDelete
 28. ബഷീര്‍ ഇക്കാ.....

  നന്നായി...
  ഇത്രം ഞരമ്പ്‌ രോഗികളെ ഒറ്റ പെടുത്തേണ്ട സമയം അതി ക്രമിച്ചിരിക്കുന്നു.

  ReplyDelete
 29. ഇന്നലെ കിട്ടിയ sms
  കോഴിക്കോട് സാഗര്‍ ഹോട്ടലില്‍ ഭക്ഷണം കഴിഞ്ഞ് ഭാര്യ “ചേട്ടാ ഞാന്‍ ഒന്ന് TOILET ല്‍ പോയിട്ട് വരാം”
  ഭര്‍ത്താവ് “ നീ പുറത്തിരുന്ന് ഒഴിച്ചോ നാലാളേ കാണൂ, അല്ലെങ്കില്‍ ലോകം മുഴുവന്‍ കാണും”

  ReplyDelete
 30. ഹാഷിമേ, ഇടി വെട്ട് sms. ചിരി നിര്‍ത്താന്‍ ഞാന്‍ ഒരു പെനഡോള്‍ കഴിച്ചു..

  ReplyDelete
 31. S i. ക്യാമറ ചേദിച്ചത് ഇതൊരു പ്രശ്നമാവും മുന്‍പ് സംഗതി ഒന്നു കണ്ടു കളയാം എന്നു കരുതിയാ അല്ലാതെ കേസ് അട്ടിമറിക്കാന്‍ ഒന്നുമല്ല.

  ഹാഷിം പറഞ്ഞത് ശരിയാ പുറത്തിരിക്കുന്നതാ ഇപ്പോള്‍ നല്ലത് നാട്ടുകാരേ കാണൂ അല്ലങ്കില്‍ ലോകം മുഴുവന്‍ കാണും

  ReplyDelete
 32. പുറത്തിറങ്ങുമ്പോള്‍ ബേഗും കുടയും എടുക്കുന്നതിനോടൊപ്പം ഒരു ടോ‌യ്‌ലറ്റ് കൂടെ എടുക്കേണ്ട അവസ്ഥയാണ് ഇന്നുള്ളത്. വഴിയില്‍ മൂത്രമൊഴിക്കാന്‍ മുട്ടിയാല്‍ അതുപകാരപ്പെടും.

  ReplyDelete
 33. നിങ്ങള്‍ പറഞ്ഞ പോലെ ഇതൊന്നും ഒറ്റപ്പെട്ട സംഭവമല്ല ബഷീര്‍ക്കാ... പുറം ലോകം അറിയുന്നത് വളരെ കുറച്ച് മാത്രം..

  ReplyDelete
 34. The culture and the legacy of Indians are getting worst...Our great Indian citizens are supposed to be spiritually en-lighted.. Now a days we are getting more and more dangerous .. Our thoughts .. Our actions.. Our habits... Our character...recently we have witnessed the most indecent and brutal attempt towards a girl in train... A lot of web sites publishing all these stuffs should be blocked ... Almost 70 % of the internet users are going behind unwanted things .. as they move towards it, their mind slowly make a transitions as what we saw in this fellow, Sagar's camera man...
  My drear friends, whether you are Hindu, Muslim or Christian, hold tight, don't ever lose your moral values ... We are not supposed to live like Americans ... We don't need their culture ....Only take the best from the foreign lifestyle and their activities... Otherwise, we all would be mere animals... there would not be any difference... Hold tight towards your spiritual values... Offer your prayers to Allah, Offer your prayers to Shiva, Offer your prayers to Christ...Who ever it is ... protect your thoughts...

  ReplyDelete