പുരുഷന്മാര് അസംഘടിതരായത് കൊണ്ട് അവരുടെ മേല്‍ ആര്‍ക്കും കുതിര കയറാവുന്ന ഒരവസ്ഥയാണ് ഇപ്പോഴുള്ളത്. പുരുഷന്മാര്ക്ക് ഒരു പ്രശ്നം വന്നാല്‍ തിരിഞ്ഞു നോക്കാന്‍ ഒരു പട്ടി പോലും ഉണ്ടാവില്ല എന്നതിന് ലോക ചരിത്രം സാക്ഷിയാണ്. (പട്ടിയും സ്ത്രീവര്‍ഗ പ്രതിനിധി ആണല്ലോ). ഇന്ത്യയിലെ അറുപതു കോടി പുരുഷന്മാര്ക്ക് വേണ്ടി വാദിക്കാന്‍ ഞാന്‍ ഒരാള്‍ മാത്രമാണല്ലോ ഉള്ളത് എന്നോര്‍ക്കുമ്പോള്‍ എനിക്ക് സങ്കടവും അതോടൊപ്പം രോമാഞ്ചവും ഒരുമിച്ച് വരുകയാണ്. ഞാന്‍ മാത്രമല്ല, ഒരാള്‍ കൂടി എന്നോടൊപ്പം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം രാജ്യസഭയില്‍ നടന്ന സ്ത്രീ സംവരണ വോട്ടെടുപ്പില്‍ നൂറ്റി എണ്പത്താറു പേര് അനുകൂലിച്ച് വോട്ടു ചെയ്തപ്പോള്‍ എതിര്‍ത്തു വോട്ടു ചെയ്ത ഒരാളുണ്ട്. അയാള്‍ ആരാണ് എന്ന് ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തി കണ്ടെത്തി ഒരു ഷേക്ക് ഹാന്‍ഡ് കൊടുത്ത് എന്റെ കൂടെ കൂട്ടണം എന്ന് മനസ്സില്‍ ഒരാഗ്രഹമുണ്ട്.
ഈ ബില്ലിനോട് എതിര്‍പ്പ് പ്രകടിപ്പിച്ച് ഉപരാഷ്ട്രപതിയുടെ മൈക്ക് തട്ടിപ്പറിച്ചവരും പുറത്താക്കപ്പെട്ടവരും വേറെയുണ്ടെങ്കിലും അവരെയൊന്നും കൂടെ കൂട്ടാന്‍ പറ്റില്ല. വെറും വികാര ജീവികളാണ്. ആയിരം രൂപ ആരേലും ഓഫര്‍ ചെയ്താല്‍ അവര്‍ കൂടെയുള്ള ലാലുജിയുടെ മൈക്കും തട്ടിപ്പറിക്കും. അത്രയ്ക്ക് അലമ്പ് കേസുകളാണ്. സ്ത്രീകള്‍ക്ക് നിയമ നിര്‍മാണ സഭകളില്‍ മുപ്പത്തി മൂന്ന് ശതമാനം സംവരണം നടപ്പിലാക്കുന്നതില്‍ എനിക്ക് ഒരു കെറുവും ഇല്ല. വളരെ നല്ല കാര്യമാണ്. ഫൂലന് ദേവി മുതല്‍ ഇന്ദിരാ ഗാന്ധി വരെ ഓരോ രംഗത്തും തിളങ്ങിയ നിരവധി സ്ത്രീകളെ കണ്ടവരാണ് നാം. ഇനിയും കാണുന്നതില്‍ ഒരു കുഴപ്പവും ഇല്ല. നോ പ്രോബ്ലം അറ്റോള്‍. പക്ഷെ മുപ്പത്തിമൂന്ന് ശതമാനം സംവരണം പുരുഷമാര്‍ക്കും കൊടുക്കണം എന്ന ന്യായമായ ഒരാവശ്യമാണ് എനിക്ക് ഉന്നയിക്കാനുള്ളത്. ബാക്കി മുപ്പത്തി നാല് ശതമാനത്തില്‍ പുരുഷന്മാരും സ്ത്രീകളും ഇഞ്ചോടിഞ്ച് പൊരുതി ആര് ജയിക്കുന്നുവോ അവര്‍ വരട്ടെ. അങ്ങിനെയാവുമ്പോള്‍ അതിലൊരു നീതിയുണ്ട്..
ഇപ്പോള്‍ വരുന്നത് മുപ്പത്തി മൂന്ന് ശതമാനമാണ്. പാര്ലമെന്റല്ലേ പോകട്ടെ എന്ന് വെക്കാം. മഹിളാമണികള്‍ അവിടെ വന്നിരുന്ന് നാല് കൊച്ചു വര്‍ത്തമാനവും പറഞ്ഞു പോയ്കോട്ടേ എന്ന് സമാധാനിക്കാം. . അവരുടെ ഭര്ത്താക്കന്മാര്ക്ക് താജ് മഹലും കുത്തബ് മീനാരും കണ്ടു ദല്‍ഹിയില്‍ കറങ്ങുകയും ചെയ്യാം. പക്ഷെ ഇനി വരാന്‍ പോകുന്നത് അമ്പത് ശതമാനം സംവരണമാണ്. അതായത് പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും. ഒന്നോ രണ്ടോ വനിതാ മെമ്പര്‍മാരെക്കൊണ്ട് തന്നെയുള്ള പൊല്ലാപ്പ് എത്രയാണെന്ന് ഏതു പഞ്ചായത്തില്‍ പോയി ചോദിച്ചാലും അറിയാന്‍ പറ്റും. ഇനി അവര്‍ ഭൂരിപക്ഷം കൂടിയായാലോ? എനിക്ക് തല കറങ്ങുന്നുണ്ട്.
അമ്പത് ശതമാനം വനിതകള്‍ക്ക് സംവരണം ഉള്ളപ്പോള്‍ തൊട്ടു നക്കാന്‍ ഒരു ശതമാനം സംവരണം പോലും നമ്മള് പുരുഷന്മാര്ക്ക് ഇല്ല. അതായത് ബാക്കിയുള്ള അമ്പത് ശതമാനം ജനറല്‍ സീറ്റിലും വേണമെങ്കില്‍ വനിതകള്‍ക്ക് മത്സരിക്കാം. എങ്ങനെ വന്നാലും ആ സീറ്റുകളിലും അഞ്ചോ പത്തോ ശതമാനം അവര്‍ ഉണ്ടാവും. ചുരുക്കത്തില്‍ പുരുഷന്മാര് ന്യൂനപക്ഷം ആവും. ഇത് ഏതു കോത്താഴത്തെ നീതിയാണ് ഹേ...? ( ഈ കാര്യങ്ങളെപ്പറ്റിയൊക്കെ ഇതിന് മുമ്പേ ഞാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് . അതില്‍ സഖാക്കളെ മാത്രം കുറ്റപ്പെടുത്തെണ്ടി വന്നതില്‍ സങ്കടം ഉണ്ട്. ഇനി വായിക്കുന്നവര്‍ സഖാക്കളുടെ പേര് കാണുന്നിടത്തൊക്കെ കോണ്‍ഗ്രസ്സ് എന്ന് തിരുത്തി വായിക്കണം ട്ടോ..)
ഗാന്ധിജി പറഞ്ഞ ഒരു വാചകമാണ് എനിക്കോര്‍മ വരുന്നത്. “ജൂതന്മാര്ക്കു ഒരു രാജ്യം വേണമെന്നത് ശരി തന്നെ, പക്ഷെ അത് ഫലസ്തീനികളുടെ നെഞ്ചില്‍ ചവിട്ടിക്കൊണ്ടാവരുത്”. എനിക്കും അതാണ് പറയാനുള്ളത്. സ്ത്രീകള്‍ക്ക് നീതി കിട്ടണം എന്നത് ശരി തന്നെ. പക്ഷെ അത് പുരുഷന്മാരുടെ പിടലിക്ക് പിടിച്ചിട്ടാവരുത്. ഫാഷന്‍ വേണ്ടി സ്ത്രീ ശാക്തീകരണം പറയുന്നവരുണ്ട്. അവര്‍ക്ക് ഒരു നേരം അമ്മയോ ഭാര്യയോ ഭക്ഷണം വെച്ചു വിളമ്പിക്കൊടുക്കാതിരുന്നു നോക്കട്ടെ. അപ്പോള്‍ കാണാം സിറ്റൗട്ടില്‍ നിന്ന് ഡൈനിംഗ് ഹാളിലേക്ക് കുരുക്ഷേത്രം വരുന്നത്. ഞാന്‍ ഇതെല്ലാം പറയുന്നത് സ്ത്രീ സംവരണത്തോടുള്ള എതിര്‍പ്പുകൊണ്ടാണെന്ന് തെറ്റിദ്ധരിക്കരുതേ. അവര്‍ക്ക് തൊണ്ണൂറ് ശതമാനം സംവരണം കൊടുത്താലും സന്തോഷമാണ്. പക്ഷെ അതേപോലെ ഒരു തൊണ്ണൂറ് ശതമാനം പുരുഷന്മാര്ക്കും കൊടുക്കണം എന്നേ ഞാന്‍ പറഞ്ഞുള്ളൂ. ആണുങ്ങളായ നമ്മളെല്ലാവരുടെയും ജീവിതം നായ നക്കരുത് എന്ന ആഗ്രഹമുള്ളത് കൊണ്ട് പറഞ്ഞു പോയതാണ്. എന്നെ ഒറ്റപ്പെടുത്തരുത്.
മ്യാവൂ: പുരുഷന്മാര് ചെയ്യുന്നതെല്ലാം ഞങ്ങളും ചെയ്യും എന്ന് പറഞ്ഞ് ഒരു വനിതാ മെമ്പര്‍ തെങ്ങില്‍ കയറിയ വാര്‍ത്ത ഫോട്ടോ സഹിതം ഏതാനും നാള് മുമ്പ് ഒരു പത്രം വെണ്ടയ്ക്ക കൊടുത്തിരുന്നു. അതേ മെമ്പര്‍ അതേ തെങ്ങില്‍ നിന്ന് വീണു താങ്ങിയെടുത്ത് കൊണ്ട് പോകുന്നത് വേറൊരു പത്രവും അന്ന് തന്നെ കൊടുത്തു. ആദ്യ പത്രത്തിന്റെ ഫോട്ടോഗ്രാഫര്‍ മഹിളാമണി തെങ്ങിന്റെ കുരലില്‍ എത്തിയപ്പോഴെക്ക് ഫോട്ടോയെടുത്ത് സ്ഥലം വിട്ടു. വീഴുന്നത് വരെ (തേങ്ങയല്ല, വനിതാമെമ്പര്‍) കാത്തിരിക്കാനുള്ള ക്ഷമ അയാള്‍ക്കുണ്ടായില്ല !! ഞാനൊന്നും പറഞ്ഞില്ലേയ്.., ടാറ്റാ ബൈ ബൈ ..
അല്ലാ ബഷീറേ, ഇപ്പോള്‍ ഇവര്‍ക്കുള്ള മുപ്പത്തിമൂന്നു കഴിഞ്ഞു ബാക്കി ആര്ക്കാനാവോ? ഇനി പുരുഷനും സ്ത്രീയും അല്ലാത്ത ഒരു വര്‍ഗം ഉണ്ടല്ലോ, അവര്‍ക്കാണോ? ഇപ്പോള്‍ ഉള്ള പലരും ആ വര്‍ഗത്തില്‍ പെട്ടവരാണ് എന്നത് വസ്തുത എങ്കിലും.......
ReplyDeleteതാങ്കളോട് പൂര്‍ണ്ണമായും യോജിക്കുന്നു....സംവരണം എല്ലര്ക്കും വേണ്ടത് തന്നെയാണ്...
ReplyDeleteആവശ്യത്തിനു എല്ലാം നല്ലത് തന്നെ. പക്ഷെ പെണ്ണുങ്ങള് ആണുങ്ങളുടെ മുകളില്‍ എത്തുന്ന ഒരവസ്ഥ നല്ലതല്ല. പെണ്ണുങ്ങള് എത്ര തുള്ളിയാലും ആണുങ്ങള്‍ക്ക് പകരം ആകില്ല എന്നോര്‍കുക. നിയമ നിര്‍മാണ സഭകളില്‍ കാലാ കാലങ്ങളിലേക് ഉണ്ടാകുന്ന നിയമങ്ങളില്‍ ഒരു പെണ്ണിന് എന്ത് മാത്രം ദീറ്കദ്രിഷ്ടിയോടെ നിയമങ്ങള്‍ ഉണ്ടാകാന്‍ പറ്റും. ബുദ്ധി പരമായും സ്ത്രീകള്‍ ആണുങ്ങള്‍ക് പിന്നിലാണെന്ന് ശാസ്ത്രം പോലും പറയുന്നുണ്ടല്ലോ. സ്ത്രീകള്‍ നിയമ നിര്‍മാണ സഭകളില്‍ പോകുമ്പോള്‍ കുട്ടികളെ നോകി ബര്തകന്മാര് വീട്ടില്‍ കഴിയുന്ന അവസ്ഥ. ഞാന്‍ യോജിക്കുന്നില്ല എന്തായാലും. സ്ത്രീ ശകതീകരണം എന്നൊക്കെ കേള്‍ക്കാന്‍ ഇമ്പമാനെങ്കിലും ആണുങ്ങളുടെ തലയ്ക്കു മുകളില്‍ വരുന്ന ശാക്തീകരനത്തോടെ യോജിക്കുന്നില്ല. സ്ത്രീകള്‍ സ്ത്രീകള്‍ക് വേണ്ടി സമ്മേളനം നടത്തിയതും അത്രക് നന്നായി തോനുന്നില്ല.
ReplyDeleteദില്ലി: വനിതകള്‍ക്ക് 33 ശതമാനം സംവരണം നല്കുന്നതു പുരുഷന്മാരുടെ അവസരം നഷ്ടപ്പെടുത്തുമെന്നാണെങ്കില് അവര്‍ക്കും സംവരണം നല്‍കാമെന്ന് യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി.
ReplyDeleteബഹളത്തെത്തുടര്‍ന്ന് ലോക്സഭ നിര്‍ത്തിവച്ച സമയത്ത് തനിക്കു ചൂറ്റും കൂടി പരാതി പറഞ്ഞ പുരുഷ എം.പിമാരോടായിരുന്നു സോണിയ ഈ തമാശപറഞ്ഞത്.
കൂടാതെ വള്ളിക്കുന്ന് ഡോട്ട് കോമിലൂടെ ശ്രീ ബഷീര്‍ സാഹിബും ഈ ആവശ്യം ഉന്നയിച്ചതായി സോണിയാജി അറിയിച്ചു
തൃണമൂല്‍ കോണ്‍ഗ്രസിലെ കല്യാണ്‍ ബാനര്‍ജിയാണ് വനിതാ ബില്ലിനെക്കുറിച്ചുള്ള തങ്ങളുടെ ആശങ്ക സോണിയയ്ക്കു മുമ്പില്‍ അവതരിപ്പിച്ചത്. രണ്ടു പ്രശ്നങ്ങളാണ് ബാനര്‍ജി ഉന്നയിച്ചത്.
ഓരോ തെരഞ്ഞെടുപ്പിലും സംവരണമണ്ഡലം മാറിക്കൊണ്ടിരുന്നാല്‍ വികസന പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുകയും എം.പിമാര്‍ക്ക് ആത്മാര്ത്ഥതയില്ലാതാവുകയും ചെയ്യും.
മറ്റൊന്ന് 33 ശതമാനം സംവരണത്തിനു പുറമെ ജനറല്‍ സീറ്റുകളിലേക്കു കൂടി വനിതകള്‍ മത്സരിച്ചാല്‍ പുരുഷന്മാരുടെ സ്ഥിതി അധോഗതിയാകുമെന്നും സ്ത്രീ പ്രാതിനിധ്യം 33 ശതമാനത്തില്‍ കൂടുമെന്നും ചാര്‍ട്ടൊക്കെ വരച്ച് ബാനര്‍ജി സോണിയയെ ബോധിപ്പിച്ചു.
ഇതിനിടെയാണ് എന്നാല്‍ ആണുങ്ങള്‍ക്കും സംവരണമായേക്കാമെന്നു പറഞ്ഞ് സോണിയ അന്തരീക്ഷം തണുപ്പിച്ചത്.
സഭ പിരിഞ്ഞു കഴിഞ്ഞാല്‍ സാധാരണ ഉടന്‍ സഭ വിട്ടുപോകാറുള്ള സോണിയ ഇന്നലെ 20 മിനിറ്റോളം വിവിധ പാര്‍ട്ടികളിലെ എം.പിമാരോടു സംസാരിച്ചു.
വനിതാ ബില്ലിനെതിരെ ചൊവ്വാഴ്ച രാജ്യസഭയില്‍ ബഹളം വച്ച ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിനോട് 7 പെണ്മക്കളുള്ള താങ്കള്‍ വനിതാ ബില്ലിനെ അനുകൂലിക്കേണ്ടതല്ലേ എന്നുള്ള സോണിയയുടെ ചോദ്യവും സഭയില്‍ ചിരിപടര്‍ത്തിയിരുന്നു. തീര്‍ത്തും യാഥാര്ത്ഥ്യത്തിലൂന്നിക്കൊണ്ടുള്ള സോണിയയുടെ ഈ ചോദ്യത്തെ ലാലു ഒരു ചിരിയോടെ തള്ളിക്കളയുകയായി
മാലതിയും മോഹന്‍ദാസും ചോദിച്ച ചോദ്യം കറക്റ്റ്.
ReplyDeleteനാസേ, അപ്പോള്‍ സോണിയയും ദാമാശ പറയും. ലാലുവിനെ ഏഴു പെണ്മക്കള് ഉണ്ടല്ലേ. ബാച്ചികള് ശ്രദ്ധിക്കട്ടെ
സാഹിബെ,
ReplyDeleteഇതൊരു 15 വര്‍ഷത്തേക്കുള്ള പരിപാടി എന്നാണ് അറിയാന്‍ കഴിഞ്ഞത്. സ്ത്രീകള്‍ മുഖ്യധാരയിലേക്ക് വരുന്നത് എന്ത് കൊണ്ടും നല്ലത് തന്നെ. ഇതിനെ ഇത്ര പരിഹസിക്കേണ്ട കാര്യം വല്ലതും ഉണ്ടോ? ജനറല്‍ സീറ്റില്‍ ആണുങ്ങള് കഴിവില്ലത്തെവരെങ്കില് തോറ്റൊട്ടെ മാഷേ. കഴിവുള്ളവര്‍ ഭരണത്തില്‍ വരട്ടെ.
ജാതി, മത സംവരണങ്ങളെപ്പറ്റി ഇത് പോലെ ഒരു ആത്മരോഷം ഒന്നും പ്രകടിപ്പിച്ചു കണ്ടില്ലല്ലോ?
സ്ത്രീകളെ തുണിയിട്ട് മൂടി അടുക്കളയിലും കിടപ്പറയിലും കീ കൊടുത്തുപയോഗിക്കുന്നവരും, ഉത്തരേന്ത്യന്‍ മാടംബികളും ഒഴികെ എല്ലാവരും ഇതിനെ അനുകൂലിക്കും എന്ന് വിശ്വസിക്കുന്നു.
ഈ ബില്‍ പാസ്സാക്കാന്‍ ധീര നിലപാടെടുത്ത സോണിയാജിക്ക് അഭിനന്ദനങ്ങള്‍.
ഈ ബ്ലോഗ് "അഴിച്ചു പണിയാന്‍" സമയമായി
ReplyDeleteഇതില്‍ പറയുന്നത് കാണുക "പുരുഷന്മാര്ക്ക് ഒരു പ്രശ്നം വന്നാല്‍ തിരിഞ്ഞു നോക്കാന്‍ ഒരു പട്ടി പോലും ഉണ്ടാവില്ല" ഇത് യാഥാര്ത്യത്തിന് നേരെയുള്ള കണ്ണടക്കലാണ്. വാസ്തവ വിരുദ്ധമാണ്.
"മഹിളാമണികള്‍ അവിടെ വന്നിരുന്ന് നാല് കൊച്ചു വര്‍ത്തമാനവും പറഞ്ഞു പോയ്കോട്ടേ എന്ന് സമാധാനിക്കാം." നോക്കൂ. ഇത് സ്ത്രീകളെ മനപൂര്‍വം അപമാനിക്കലാണ്. ഒരു മലയാള ബ്ലോഗില്‍ ഇത് വന്നു കൂടാ. !!!
വനിതാ മെമ്പര്‍ തെങ്ങില്‍ കയറിയ വാര്‍ത്തയുടെ ബഷീറിന്റെ "അപനിര്‍മിതി" കാണുക.
"അതേ മെമ്പര്‍ അതേ തെങ്ങില്‍ നിന്ന് വീണു താങ്ങിയെടുത്ത് കൊണ്ട് പോകുന്നത് വേറൊരു പത്രവും അന്ന് തന്നെ കൊടുത്തു"
വനിതാ മെമ്പര്‍ തെങ്ങില്‍ നിന്ന് "ഇങ്ങിനെയും താഴെ വരാം" എന്ന് വനിതകള്‍ക്ക് കാണിച്ചു കൊടുത്തതില്‍ എന്താണ് തെറ്റ്.??
(ഇനിയും പറയാനുണ്ട്. പക്ഷെ വള്ളിക്കുന്ന് എന്നെ ഇവിടെയിട്ടു "അഴിച്ചു പണിയുന്നതിനു" മുമ്പ് ഞാന്‍ ഓടി).
ഭയപെടുകയെ വേണ്ടാ .അവരും വരട്ടെ .വന്നു നമ്മളെ ഭരിക്കട്ടെ .ഭരിച്ച് ...ഭരിച്ച് ...അവരും അഴിമതി കാരാകട്ടെ . ആണുങ്ങള് ഭരിച്ച് ഇത്തറയും ആയി .ഭരണത്തിന്റെ സുഖം കിട്ടിയാല്‍ നമ്മളൊന്നും ഇങ്ങനെ പറയില്ല .ഭരണം തേടി നമ്മളും പായും .അങ്ങനെ ആണും പെണ്ണും കൂടി ഒന്നിച്ച് പായട്ടെ . നമ്മക്ക് ഇങ്ങനെ എഴുതിയും പറഞ്ഞും കൊതികെരുവ് തിര്‍ക്കാം.
ReplyDeletechakkudu ഉയര്‍ത്തിയ ചോദ്യം ഈ പോസ്റ്റ് എഴുതുമ്പോള്‍ തന്നെ ഞാന്‍ പ്രതീക്ഷിച്ചതാണ്. സ്ത്രീ സംവരണത്തെ എതിര്‍ക്കുക ആയിരുന്നില്ല എന്റെ ലക്ഷ്യം. അമ്പതു ശതമാനത്തില്‍ കൂടുതല്‍ സ്ത്രീകള്‍ ഇത്തരം സഭകളില്‍ ഉണ്ടാവുന്ന അവസ്ഥയെ അല്പം പരിഹസിക്കുകയായിരുന്നു.
ReplyDeleteസ്ത്രീകള്‍ മുഖ്യധാരയിലേക്ക് വരുന്നതിന് അനിവാര്യമായ ഒന്നാണ് പിന്നോക്ക ജാതികളുടെയും സമുദായങ്ങളുടെയും മുഖ്യധാര പ്രവേശം. അത്തരം ജാതികളെയും സമുദായങ്ങളെയും പിന്നോക്കത്തില് നിര്‍ത്തി സ്ത്രീകളെ മാത്രം ഉദ്ധരിക്കാന്‍ നമുക്കാവില്ല. പെമോരിയന് പട്ടിയും ബ്യൂട്ടി പാര്‍ലറുമായി കറങ്ങുന്ന സ്ത്രീകള്‍ മാത്രമല്ലല്ലോ ഇത്തരം സഭകളില്‍ എത്തേണ്ടത്. സാമുദായിക സംവരണത്തിന്റെ ഭൂമികയെ അത്തരമൊരു പ്രതലത്തില്‍കൂടി വായിച്ചെടുക്കാന്‍ കഴിയണം.
അക്ബര്‍ പറഞ്ഞ പോലെ ഒരു അഴിച്ചുപണിക്ക് സമയം ആയിട്ടുണ്ട്. ഒരു ക്വോട്ടേഷന്‍ കൊടുത്താലോ എന്നാണു എന്റെ ആലോചന. അക്ബറിനെപ്പോലുള്ള വീ ഐ പികള്‍ വരുന്ന സ്ഥലമായത് കൊണ്ട് ചെറിയ മിനുക്ക് പണികള്‍ കൊണ്ടൊന്നും കാര്യമില്ല. അടിമുടി അഴിച്ചു പണിയണം. 'അപനിര്‍മിതി'ക്കാര് ഫേമസ് ആണെന്ന് വിട്ടു. അവരെ വിളിച്ചാലോ.
ReplyDeleteBasheer, ആ വി ഐ പി വിളിക്ക് ഒരു സ്പെഷ്യല്‍ thanks.
ReplyDeleteഎനിക്കിത് കിട്ടണം- ഈ അഴിച്ചുപണി ഞാന്‍ പ്രതീക്ഷിച്ചതാണ്.
ഉഗ്രന്‍, ഇത് പുരുഷ വര്ഗതോടുള്ള വെല്ലുവിളി ആണ്.
ReplyDeleteസത്യത്തിൽ ഈ വനിതാ ബില്ലിന്റെ കാര്യത്തിൽ ആർക്കാ ഇത്ര ശുഷ്കാന്തി. ഈ സ്ഥാനമോഹികൾക്ക് തന്നെ. അതുകൂടാതെ എന്തിനും എറങ്ങിപുറപ്പെട്ടിരിക്കുന്ന ചില പെണ്ണുങ്ങളൂം ഉണ്ട്. നേരാം വണ്ണം ജീവിതം കൊണ്ട് നടക്കുന്ന ഏതെങ്കിലും കുടംബത്തിന് ഇന്നേ വരെ ഒരു സാമ്പത്തിക മാന്ദ്യോം ബാധിച്ചിട്ടില്ല അസമത്വത്തിന്റെ പേരില്‍ പ്രശ്നങ്ങളുമുണ്ടായിട്ടില്ല. ശരിയല്ലേ ബഷീറേ...
ReplyDelete"അയാള്‍ ആരാണ് എന്ന് ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തി കണ്ടെത്തി ഒരു ഷേക്ക് ഹാന്‍ഡ് കൊടുത്ത് എന്റെ കൂടെ കൂട്ടണം എന്ന് മനസ്സില്‍ ഒരാഗ്രഹമുണ്ട്"
ReplyDeleteഅതെ അതെ, ഷേക് ഹാന്‍ഡ് മാത്രമല്ല കൂടെ ഒരു കപ്പ് പാലും കൊടുക്കാന്‍ മറക്കരുത് (ഒാര്‍മയില്ലേ, നമ്മുടെ ആണ്റ്റണി സര്‍ക്കാറിണ്റ്റെ ഷേക്ക് ഹാന്‍ഡും ഒരു കപ്പും പാലും). ഇനി സംവരണത്തിലേക്ക് വരാം. മുപ്പത്തിമൂന്ന് ശതമാനം അല്ലേ ആയിക്കോട്ടെന്ന്, ഇനി ഇപ്പോ അതിണ്റ്റെ ഒരു കുറവുണ്ടായിട്ട് ഇന്ത്യക്ക് ഒളിംബിക്സില് ഒരു സ്വര്‍ണമെഡല്‍ കീട്ടാതെ വരണ്ട. ബാക്കിയുള്ള എല്ലാ സീറ്റിലും ആണുങ്ങള് കോപ്പന്മാര് മത്സരിക്കട്ടെ. അല്ലെങ്കിലും കുറച്ച് ആണുങ്ങളിരിക്കുന്നിടത്ത് മുപ്പത്തിമൂന്ന് പെണ്ണുങ്ങളെങ്കിലും നല്ലതാ. വെറുതെ ഒചയും ബഹളവുമൊക്കെ ഉണ്ടാകുബ്ബോള് "മിണ്ടീം പറഞ്ഞും" ഇരിക്കാമല്ലോ? എന്ത്യായ്?
പുരുഷന് ഇനി വേണ്ടുന്നത് സംരക്ഷണമാണ് സംവരണ മല്ല
ReplyDeleteപെണ്ണോടിയാല് സോറി പോത്തോടിയാല്‍ വേലി വരെ. ഇലക്ഷന് വരുമ്പോള്‍ ഇത് ഇത്പോലെ ഉണ്ടാകുമോ ആവോ?
ReplyDeleteetitra valiya karyamonumalla,karanam nammude lalujiye polullavar politicitsil ulladutholam kaalam 34 alla 90 %samvaranam cheythittum karyamilla,karanam avide streekal verum paavakalaann,tante barthaavinte allengil partiyude thaalathinoth thullukaye avarkk nivirthiyuloooooooo,rabrideviye nammal kandathalle,edin apavadhamillenalla,but avar cheriya oru shadamaaname kaanooooo
ReplyDeleteഎബ്രഹാം ലിങ്കന്റെ കാലത്ത് അടിമ മോചനം നടത്തിയപ്പോള്‍ സംഭവിച്ചത് എന്ന വിഷയത്തില്‍ വളരെ മുന്‍പ് വായിച്ച ഒരു ലേഖനം ഓര്‍ക്കുന്നു . അന്ന് മോചിതരായ അടിമകള്‍ തിരികെ വന്നു തങ്ങളെ വീണ്ടും അടിമകലാക്കണമെന്നു ആവശ്യപ്പെട്ടുവത്രേ .
ReplyDeleteദരിദ്ര നാരായണന്മാര് തിങ്ങി പാര്‍ക്കുന്ന നമ്മുടെ ഗ്രാമങ്ങളിലെ സ്ത്രീകള്‍ അധികാര കസേരകളില്‍ കയറി ഇരുന്നാല്‍ വികസനമെതുമെന്നും സ്ത്രീ കളുടെ പ്രശ്നമെല്ലാം പരിഹരിക്കപ്പെടുമെന്നും കരുതുന്നത് ശരിയല്ല .
വിദ്യാഭ്യാസം ഉള്ള സ്ത്രീകള്‍ ഭര്ത്താക്കന്മാരുടെ സഹകരണത്തോടെ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നതാണ് ഉചിത മെന്നു തോന്നുന്നു.
വനിതാ സംവരണം നല്ല കാര്യമാണ് . ഗുണനിലവാരം കൂടി ശ്രദ്ധിക്കണമെന്ന് മാത്രം .
രാഷ്ട്രീയത്തില്‍ ശോഭിക്കുന്ന സ്ത്രീകളുടെ ലിസ്റ്റു എടുത്താല്‍ ജനപിന്തുണ എന്നതിന് അപ്പുറമുള്ള ചില ഘടകങ്ങള്‍ ആണ് അവരെ നയിക്കുന്നത് എന്ന് കാണാം .
ഇനിമുതല്‍ രാഷ്ട്രീയ നേതാക്കളുടെ ഭാര്യമാരെയും പൊതുജനം സഹിക്കേണ്ടി വരും . കാരണം ഈ ബില്ലിന്റെ ഗുണഭോക്താക്കളില്‍ 80 ശതമാനവും അവരാണല്ലോ .
സാമൂഹ്യ വിമര്‍ശനം ഇങ്ങനെയും ആകാമല്ലേ..????
ReplyDelete"... സ്ത്രീ സംവരണത്തെ എതിര്‍ക്കുക ആയിരുന്നില്ല എന്റെ ലക്ഷ്യം. അമ്പതു ശതമാനത്തില്‍ കൂടുതല്‍ സ്ത്രീകള്‍ ഇത്തരം സഭകളില്‍ ഉണ്ടാവുന്ന അവസ്ഥയെ അല്പം പരിഹസിക്കുകയായിരുന്നു... "
ഒരെഴുത്തുകാരന് ഇത്തരമൊരു ദുര്യോഗം വരുന്നത് കഷ്ടം തന്നെ. എം.മുകുന്ദന് ദിനോസറുകളുടെ കാലത്തിലൂടെ ഈ സ്ഥിതി വന്നതുകൊണ്ട് ,ഇത് നാട്ടുനടപ്പായോ..? ഇപ്പോഴിതാ ബൂലോഗ കില്ലാടി ബഷീര്‍ മാഷ്ക്കും !!!
സ്ത്രീ സംവരണം മുറവിളികൂട്ടി തട്ടിക്കൂടിയത് ഇനിയെങ്കിലും സഭകളില്‍ മനസ്സിലാകാത്തതും മനസ്സിലകെണ്ടാതതുമായ വിഷയങ്ങള്‍ വരുമ്പോള്‍ അവരെ നോക്കിയിരിക്കാലോ.
ReplyDeleteഒളിക്കാമാര ഉടനെ വേണം
@ സ്വപ്നാടകന്: "ബൂലോഗ കില്ലാടി ബഷീര്‍" എന്റെ നാട്ടുകാരന്റെ കയ്യില്‍ നിന്ന് കിട്ടിയ ഈ സ്വര്‍ണപ്പതക്കം ഞാന്‍ നെഞ്ചോട് ചേര്‍ക്കുന്നു.
ReplyDeleteസ്ത്രീയും പുരുഷനും തുല്യരാണോ? ഒരിക്കലും അല്ല. ശാരീരികമായും, മാനസികമായും അവര്‍ വ്യത്യസ്തരാണ് (വ്യത്യസ്തരാണ് എന്നേ ഞാന്‍ പറഞ്ഞിട്ടുള്ളൂ. പുരുഷന് സ്ത്രീയേക്കാള്‍ മെച്ചമാണ് എന്നു ഞാന്‍ പറഞ്ഞിട്ടില്ല.)
ReplyDeleteപുരുഷമേധാവിത്വം സ്ത്രീകളെ അടിച്ചമര്‍ത്തുന്ന സമൂഹത്തില്‍ നിയമം വഴിയുള്ള സംവരണം സ്ത്രീകള്‍ക്ക് ഗുണം ചെയ്യും. എന്നാല്‍ സാമൂഹ്യമായ പുരോഗതി വഴി അത്തരമൊരു സംവരണം ആവശ്യമില്ലാത്ത നിലയിലേയ്ക്ക് എത്തിച്ചേരാനാണ് നമ്മള് ശ്രമിക്കേണ്ടത്.
ആ ശ്രമം തുടങ്ങേണ്ടത് നമ്മള് ഓരോരുത്തരുടേയും വീടുകളിലാണ്. ആണായാലും പെണ്ണായാലും കുട്ടികളെ കഴിവും, തന്റേടവും, ഉയര്‍ന്ന ചിന്തയും, മാനുഷിക മൂല്യങ്ങളുമുള്ള നല്ല വ്യക്തികളാക്കി വളര്‍ത്താനാണ് മാതാപിതാക്കള്‍ ശ്രമിക്കേണ്ടത്.
100-33=?
ReplyDeleteപെണ്ണുങ്ങള് വീട്ടിലിരുന്നുമതി എന്നൊന്നും എനിക്കബിപ്രയം ഇല്ല but ഈ സ്ത്രീ സംവരണം കൊണ്ട് ഗുണപരമായ എന്ത് മാറ്റമാന്നു സമൂഹത്തില്‍ ഉണ്ടാകാന്‍ പോകുന്നത് എന്നാ കാര്യത്തില്‍ എനിക്ക് ലേശം അധികം സംശയം ഉണ്ട് സീറ്റ് നഷ്ടപ്പെടുന്ന പുരുഷകേസരികള്‍ ഭാര്യമാരെ അല്ലെങ്കില്‍ സ്വന്തം വെപ്പട്ടിമാരെയോ നിര്‍ത്തി മത്സരിപ്പിക്കുന്നതും നമുക്ക് കാണാം ...ഇന്ത്യന്‍ പൌരന്റെ ഒരു ഗതി കേടെടേ......
ReplyDeleteആണിന് ‘ആണത്തം’ ഇല്ലാതാവുന്നിടത്ത് പെണ്ണിന് ഉണ്ടാവട്ടെ കുറെ “ആണത്തം”, അല്ലേ?
ReplyDelete33 ശതമാനം സംവരണം ലഭിച്ചാലുടൻ സഭയിലെ സ്ത്രീജനങ്ങൾ പെരുകി ശതമാനം 50 കടന്നാലോ എന്ന ഭീതി, കലക്കി. കൊല്ലം 60 കഴിഞ്ഞിട്ടിന്നേവരെ ഒരു 10 ശതമാനം പേരെ കേറ്റിവിടാൻ കഴിഞ്ഞിട്ടില്ല, പിന്നാ. ഇനി ന്മ്മുടെ നിയമനിർമ്മാണ സഭകളെല്ലാം സ്ത്രീകൾപിടിച്ചെടുത്തു ആണുങ്ങൾക്കാപടികേറാൻ പറ്റാത്ത പരുവം എന്നെങ്കിലും വന്നാൽ അന്നാലോചിച്ചാപോരേ ആണുങ്ങൾക്കും സംവരണം വേണോയെന്ന കാര്യം.
ReplyDeleteസ്ത്രീസംവരണം സംബന്ധിച്ച ചർച്ചകളിൽ പല മലയാള ബ്ളോഗർമാരുടെയും അഭിപ്രായപെകടനങ്ങൾ കണ്ടമ്പരന്നു പോയി. ഈ സ്ത്രീ എന്ന വിഭാഗത്തിൽ സ്വന്തം അമ്മ. സഹോദരി, ഭാര്യ, കൂട്ടുകാരി മകൾ ഇവരെല്ല്ലാം പെടുമെന്നു മറന്നുപോകാതെ ചങ്ങാതിമാരെ..
ബസ്സിൽ നിന്നു തുടങ്ങിയ സംവരണം നമ്മളേയും കൊണ്ടേപോകൂ എന്നാണു തോന്നുന്നത് .'മർദിത പുരുഷമുന്നണി സ്ഥാനാർത്തി ബഷീർ വള്ളിക്കുന്നു കീ.... ജയ്."
ReplyDelete(hw to write comments in malayalam...pls help..)
ReplyDeleteBasheerka… you are absolutely right.. Does anyone support to reserve 50% to women in Indian Military? I am sure no one would dare to do it..
This comment has been removed by the author.
ReplyDelete