ഖുല്‍ബൂഷന്‍ജി ബ്ലോഗനയില്‍

പഞ്ചാബിലെ സുഹൃത്ത്, അയോധ്യയിലെ പള്ളി ഈ ലക്കം മാതൃഭുമി വാരിക പ്രസിദ്ധീകരിച്ചിരിക്കുന്നു. അങ്ങനെ ഖുല്‍ബൂഷന്‍ജി പ്രിന്റ്‌ മീഡിയ വായനക്കാര്‍ക്ക് കൂടി പരിചിതനായിരിക്കുന്നു. കഴിഞ്ഞ ആഴ്ച അദ്ദേഹം എന്നെ വിളിച്ചിരുന്നു. ബ്ലോഗില്‍ അദ്ദേഹത്തെക്കുറിച്ച് എഴുതിയത് കണ്ടു വിളിച്ചതാണ്. എന്റെ ജ്യേഷ്ഠനാണ് ബ്ലോഗില്‍ എഴുതിയ വിവരം മാസ്റ്റര്‍ജിയോട് പറഞ്ഞത്. വീട്ടുകാര്‍ക്കും സ്കൂളിലെ സഹപ്രവര്‍ത്തകര്‍ക്കുമെല്ലാം ഖുല്‍ബൂഷന്‍ജി ബ്ലോഗ്‌ കാണിച്ചു കൊടുത്തു എന്ന് പറഞ്ഞു. കേരളത്തിലെ പ്രശസ്തമായ വാരികയില്‍ അത് പുന:പ്രസിദ്ധീകരിച്ചു വന്നു എന്നറിഞ്ഞാല്‍ തീര്‍ച്ചയായും അദ്ദേഹത്തിനു സന്തോഷം കാണും. ബ്ലോഗനയില്‍ അദ്ദേഹത്തിന്റെ ഫോട്ടോ വന്നില്ല. കഷ്ടമായിപ്പോയി. (മാതൃഭൂമിക്കെതിരെ ഒരു പെറ്റികേസ് കൊടുത്താലോ? )


 Click on the image to enlarge it

ഈ ബ്ലോഗിലെ പോസ്റ്റുകള്‍ പലപ്പോഴായി പുന:പ്രസിദ്ധീകരിച്ചു വന്നിട്ടുണ്ട്. മാതൃഭൂമിയില്‍ ആദ്യമായാണ് വരുന്നത്. അതിന്റെ സന്തോഷമുണ്ട്. ഖുല്‍ബൂഷന്‍ജിയെക്കുറിച്ചുള്ള പോസ്റ്റ്‌ ബ്ലോഗനയുടെ ശ്രദ്ധയില്‍ പെടുത്തിയ എന്റെ സുഹൃത്തിന് നന്ദി. ചൂടോടെ അത് പ്രസിദ്ധീകരിച്ച ബ്ലോഗനക്കും നന്ദി.  

 മാതൃഭൂമിയില്‍ ഖുല്‍ബൂഷന്‍ജിയുടെ ഫോട്ടോ വരാത്തതിനാല്‍ അതൊന്നു കൂടി ഇവിടെ ചേര്‍ക്കുന്നു. 
 
മ്യാവൂ: ഈ ഫോട്ടോക്ക് താഴെ എന്റെ ഫേസ്ബുക്ക് പേജില്‍ ദേശാഭിമാനി ഫോട്ടോഗ്രാഫര്‍ പ്രവീണ്‍കുമാര്‍ എഴുതി. അമ്മയെന്തിനാ കുഞ്ഞിനെ നുള്ളുന്നെ?.. അത് തന്നെയാണ് എനിക്കും ചോദിക്കാനുള്ളത്. എന്തിനാ നുള്ളുന്നെ?.