ഇന്ത്യയില്‍ നിന്ന് പോകുന്ന സകല നേതാക്കളുടെയും മന്ത്രിമാരുടെയും ട്രൌസര്‍ അഴിച്ചു പരിശോധിക്കുന്നത് അമേരിക്കന്‍ എയര്‍പോര്‍ട്ടുകളില്‍ പതിവാണ്. തിരിച്ചടിക്കാന്‍ നല്ല ഒന്നാന്തരം അവസരമാണ് ഇന്ത്യക്കാര്‍ക്ക് വന്നിരിക്കുന്നത്. ഒബാമ നാളെ ഇവിടെയെത്തും. അവിടെ ഇന്ത്യക്കാരെ പരിശോധിക്കുന്ന പോലെ ഇവിടെ നമുക്ക് അവന്മാരെയും പരിശോധിച്ചു കൂടെ?. ഈ സുരക്ഷ..സുരക്ഷ എന്നൊക്കെ പറയുന്നത് നമ്മള്‍ക്ക് മാത്രം പുളിക്കുന്ന ഒന്നല്ലല്ലോ. അമേരിക്കയിലെക്കാള്‍ പൊട്ടിത്തെറികളും ഭീകര ആക്രമണങ്ങളും ഇന്ത്യയില്‍ ആണ് നടക്കുന്നത്. മാത്രമല്ല മുംബൈ ആക്രമണം ആസൂത്രണം ചെയ്തത് പോലും ഒരു അമേരിക്കക്കാരനാണ്. അവര്‍ നമ്മുടെ ട്രൌസര്‍ അഴിക്കുമെങ്കില്‍ നമ്മള് അവരുടെ അരഞ്ഞാള്‍ ചരട് വരെ അഴിക്കണം. അതല്ലേ അതിന്റെ ഒരു ശരി?.
അമേരിക്കക്കാരന്റെ ക്ഷണം സ്വീകരിച്ചു ഇന്ത്യയില്‍ നിന്ന് പോയ ആളുകള്‍ക്കാണ് അവിടത്തെ എയര്‍പോര്‍ട്ടുകളില്‍ ‘പീഡനങ്ങള്‍’ ഏറ്റു വാങ്ങേണ്ടി വന്നത്. അവസാനമായി പീഡിപ്പിക്കപ്പെട്ടത് നമ്മുടെ വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേലാണ്. വിമാനത്താവളങ്ങളുടെ ചുമതലയുള്ള പ്രഫുല്‍ പട്ടേലിനെ സംബന്ധിച്ചിടത്തോളം ഇതിനേക്കാള്‍ നല്ല ഒരു സുവര്‍ണാവസരം ഇനി കിട്ടാനില്ല. ചിക്കാഗോ എയര്‍പോര്‍ട്ടിലെ ‘ലോക്കപ്പി’ലാണ് പുള്ളിയെ മണിക്കൂറുകളോളം തടഞ്ഞു വെച്ചത്. അത് കേട്ടയുടനെ നമ്മള് ഇന്ത്യന്‍ പാരലമെന്റില്‍ ബഹളം വെച്ചു. പത്രങ്ങളില്‍ സായിപ്പിനെ തെറി വിളിച്ച് ലേഖനമെഴുതി. മാവിലായിയില്‍ പ്രകടനം നടത്തി. പാലായില്‍ പോസ്റ്റര്‍ ഒട്ടിച്ചു. ഇതൊക്കെ കണ്ടിട്ട് ‘പോടാ പുല്ലേ’ എന്ന് സായിപ്പും പറഞ്ഞു. “ഇതൊക്കെ ഞങ്ങടെ നിയമമാ, നിങ്ങടെ മന്ത്രിമാര്‍ക്കും നേതാക്കള്‍ക്കും വേണ്ടി ഞങ്ങടെ നിയമങ്ങള്‍ മാറ്റാന്‍ പറ്റില്ല” എന്നാണ് അവിടത്തെ മന്ത്രി പ്രതികരിച്ചത്. നമുക്കുമുണ്ടല്ലോ ഇവിടെ ചില കൂതറ നിയമങ്ങള്‍. ആ നിയമം വെച്ച് ചില സെക്യൂരിറ്റി കളികള്‍ നമുക്കും കളിച്ചു കൂടെ?. ഞാന്‍ ആവശ്യപ്പെടുന്നതില്‍ തെറ്റുണ്ടെങ്കില്‍ പറയണം.
എയര്‍ ഫോഴ്സ് വണ്‍
നമ്മുടെ നേതാക്കളുടെ ട്രൌസര്‍ അഴിപ്പിച്ച പോലെ ഒബാമയുടെ ട്രൌസറും അഴിപ്പിക്കണം എന്ന് ഞാന്‍ പറയുന്നില്ല. അത് ചെയ്യാന്‍ ചങ്കൂറ്റമുള്ള ആണ്‍കുട്ടികളൊന്നും ഡല്‍ഹിയിലും മുംബൈയിലും കാണാന്‍ സാധ്യത കുറവാണ്. പക്ഷേ ചില ചെറിയ നമ്പറുകളൊക്കെ അവര്‍ക്ക് ചെയ്യാന്‍ പറ്റും. പ്രസിഡന്റിനെ കുറച്ച് നേരം എമിഗ്രേഷന്റെ ക്യൂവില്‍ നിര്‍ത്തുക. നിര്‍ത്തിയ ശേഷം ഓഫീസര്‍ ചായ കുടിക്കാന്‍ പോവുക (മൂത്രമൊഴിക്കാനായാലും മതി) തിരിച്ചു വന്ന ശേഷം പാസ്സ്പോര്‍ട്ട് വാങ്ങി തല കുത്തനെ പിടിച്ച് തിരിച്ചും മറിച്ചും കളിക്കുക. പാസ്പോര്‍ട്ടിലെ ഫോട്ടോ നോക്കി ‘ലവന് തന്നെയല്ലേ ലിവന്’ എന്ന ലൈനില്‍ ഇടംകണ്ണിട്ട് അടിമുടിയൊന്ന് നോക്കുക. ഷൂവും ബെല്‍റ്റും അഴിപ്പിച്ച് സ്കാന്നിംഗ് ബെല്‍റ്റില്‍ ഇടുക. കഴിഞ്ഞ പതിനാറു നൂറ്റാണ്ടിനിടയില്‍ ഇതേ പേരുള്ള ആരെങ്കിലും എവിടേലും വല്ല കുഴപ്പവും ഉണ്ടാക്കിയിട്ടുണ്ടോ എന്ന് കമ്പ്യൂട്ടറിനോട് ചോദിക്കുക. പേരിന്റെ വംശ പരമ്പര നോക്കുക . (ഒബാമയുടെ പേരില്‍ ഒരു ഹുസൈന് ഉണ്ട് എന്നത് മറക്കരുത്!!!) കുഴപ്പമുണ്ടേലും ഇല്ലെങ്കിലും ചുരുങ്ങിയത് രണ്ടു മണിക്കൂര്‍ ക്യൂവില്‍ നിര്‍ത്തണം. പുറത്തിറങ്ങാന്‍ നേരം ഒരു ഹെഡ് കോണ്‍സ്റ്റബിളിനെക്കൊണ്ട് മെറ്റല്‍ ഡിറ്റക്റ്ററിന്റെ വടിയെടുത്ത് മേലാകെ ഉഴിയുക.. മതി. ഇത്രയും മതി. ഇതെങ്കിലും നമ്മള് ചെയ്തേ പറ്റൂ. അല്ലേല്‍ ഇന്ത്യക്കാര്‍ ചെറ്റകളാണെന്ന് അമേരിക്കക്കാര്‍ ഇനിയും പറയും. അവര്‍ ചെയ്യുന്നപോലെ അല്പം ‘സെക്യൂരിറ്റി’ നമ്മളും കളിച്ചാല്‍ ഇന്ത്യക്കാരെപ്പറ്റിയുള്ള മതിപ്പ് കൂടുകയേ ഉള്ളൂ. അത് കട്ടായം. അങ്ങനെ ചെയ്താല്‍ മന്മോഹന്ജിക്ക് ന്യൂയോര്‍ക്ക് എയര്‍പോര്‍ട്ടില്‍ ടര്ബന് അഴിച്ചു കാണിച്ചു കൊടുക്കേണ്ടി വരില്ല. അടുത്ത തവണ പോകുമ്പോള്‍ പ്രഫുല്‍ പട്ടേലിന് ട്രൌസര്‍ അഴിക്കേണ്ടിയും വരില്ല. ചെയ്യേണ്ടാതൊക്കെ ചെയ്യേണ്ട സമയത്ത് ചെയ്യണം. അത് ചെയ്യാത്തത് കൊണ്ടുള്ള കുഴപ്പമാണ് നമ്മള് അനുഭവിച്ചു കൊണ്ടിരിക്കുന്നത്.
എന്തൊക്ക പറഞ്ഞാലും എനിക്ക് പ്രതീക്ഷ ഒട്ടുമില്ല. കേട്ടിടത്തോളം ഇവിടെയും കാര്യങ്ങള്‍ സായിപ്പ് തന്നെയാണ് നിയന്ത്രിക്കുന്നത്. പതിനാറു വിമാനങ്ങളും നിരവധി യുദ്ധക്കപ്പലുകളുമായാണ് പുള്ളി വരുന്നത്. ഒബാമയുടെ മുംബൈ താജ് ഹോട്ടലിലെ പരിപാടിയില്‍ പങ്കെടുക്കണമെങ്കില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയോട് പറഞ്ഞിരിക്കുന്നത് പറമ്പിന്റെ ആധാരം മുതല്‍ റേഷന്‍ കാര്‍ഡ് വരെ കൊണ്ട് വരണമെന്നാണ്. മന്മോഹന്ജി വാഷിങ്ങ്ടനില്‍ ചെന്നിട്ട് ഒബാമയോട് ഇങ്ങനെ പറഞ്ഞാലുള്ള സ്ഥിതിയൊന്നാലോചിച്ച് നോക്കൂ.. തല കറക്കം വരുന്നില്ലേ.. നമ്മള് നന്നാവുമോ? എവടെ..? Story update : യു എസ്സേ, ഇന്ത്യ പിണങ്ങും കെട്ടോ
Related Posts
ബഷീര്‍ക്കാ..സോറി ..ഞാന്‍ പോസ്റ്റി കഴിഞ്ഞു...
ReplyDeleteസമയം ഉണ്ടെങ്കില്‍ വായിക്കുക
ഒബാമ വരുന്നതിനു മുഖ്യമന്ത്രി തുണി അഴിക്കണോ?...
ഇതിലൊക്കെ സോറി പറയാന്‍ എന്തിരിക്കുന്നു അചാര്യരെ.. എഴുതിയത് നന്നായി. ഒരേ തൂവല്‍ പക്ഷികള്‍ ആണോ നാം?
ReplyDeleteപണി കൊടുക്കാന്‍ പോയാല്‍ വലിയ 'പണി' കിട്ടുമെന്നെല്ലാവര്ക്കും അറിയാം..
ReplyDeleteപിന്നെ വെറുതെ ഓരോന്ന് മോഹിക്കുക നടക്കാത്ത മോഹങ്ങള്‍!
ഈ പോസ്റ്റിന്റെ താഴെ മുഴുവന്‍ ഇന്ത്യക്കാര്കും വേണ്ടി എന്റെ വക ഒരു ഒപ്പ്.
ReplyDeleteഎനിക്കും അങ്ങനെ തോന്നായ്കയില്ല ...
ReplyDelete..ബാമ സകായം ചോദിച്ചാ ഇങ്ങിനെയോക്കെ ഞമ്മക് സഹായിക്കാന്‍ പറ്റുള്ളൂന്നല്ലെ ഈ പറ്യേണത്. മൂപ്പരും എഴ്ത് ചോദിച്ചതോണ്ട് ങ്ങള് തിരിച്ചു എഴ്തി സകായിച്ച്ണ്. അതാപ്പം ഞമ്മക്ക് മനസ്സിലാക്ണത് :)
ReplyDeleteThis comment has been removed by the author.
ReplyDeleteഒബാമ ഇന്ത്യയില്‍ ചിലവഴിക്കുന്ന ഓരോ ദിവസത്തിനും ഇന്ത്യ സുരക്ഷക്കും മറ്റുമായി ചിലവഴിക്കുന്നത് 900 കോടി....!
ReplyDeleteഇവന്മാര്ക്ക് വീഡിയോ കോണ്‍ഫറന്‍സ് നടത്തിയാല്‍ പോരെ...?
രാഷ്ട്രീയക്കാര്‍...നമ്മുടെ അഭിമാനം കളയാനല്ലാതെ ഉണ്ടാക്കാന്‍ ഇവന്മാര്ക്ക് പറ്റിയിട്ടുണ്ടോ...?
നായ നടുക്കടലില്‍ ചെന്നാലും നക്കിയേ കുടിക്കൂ....!
യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി 34 അത്യാധുനിക യുദ്ധക്കപ്പലുകളുടെ വ്യൂഹം മുംബൈ തീരത്തേയ്ക്ക്.
ReplyDeleteഇനിവല്ല യുദ്ധവും നടത്താനാണോ ഇദ്ദേഹം ഇങ്ങോട്ട് .....ബഷീര്‍ ഭായ് പറഞ്ഞ പരിശോധന അത്യാവശ്യമാണ്.
ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനത്തിനിടെ അദ്ദേഹത്തിന്റെ സുരക്ഷയ്ക്കും മറ്റുമായി വന്‍തുക ചെലവിടുന്നതിനെതിരേ പ്രതിപക്ഷകക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി.
ഒബാമയുടെ മുബൈ സന്ദര്‍ശനത്തിനു പ്രതിദിനം 900 കോടി രൂപയാണ് ചെലവഴിക്കുന്നതെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയായിരുന്നു പാര്‍ട്ടിയുടെ പ്രതികരണം.
ഇദ്ദേഹത്തെയും പരിവാരങ്ങളെയും സ്വീകരിക്കാന്‍ ഇന്ത്യ ചിലവഴിക്കുന്നത് സാധാരണക്കാരന്റെ നികുതിപ്പണം.വാണിജ്യ കരാറുകള്‍ ഉണ്ടാക്കാനല്ലേ വരുന്നേ!!! ലോകത്ത് പലയിടത്തായി നിരപരാധികളെ കൊന്നൊടുക്കുന്ന ഇവന്മാരുടെ സാധനങ്ങള്‍ വാങ്ങല്‍ ഇനി നമുക്ക് നിര്‍ബന്ധമാകി കളയുമോ ആവോ!!!?
യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി 34 അത്യാധുനിക യുദ്ധക്കപ്പലുകളുടെ വ്യൂഹം മുംബൈ തീരത്തേയ്ക്ക്.
ReplyDeleteഇനിവല്ല യുദ്ധവും നടത്താനാണോ ഇദ്ദേഹം ഇങ്ങോട്ട് .....ബഷീര്‍ ഭായ് പറഞ്ഞ പരിശോധന അത്യാവശ്യമാണ്.
ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനത്തിനിടെ അദ്ദേഹത്തിന്റെ സുരക്ഷയ്ക്കും മറ്റുമായി വന്‍തുക ചെലവിടുന്നതിനെതിരേ പ്രതിപക്ഷകക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി.
ഒബാമയുടെ മുബൈ സന്ദര്‍ശനത്തിനു പ്രതിദിനം 900 കോടി രൂപയാണ് ചെലവഴിക്കുന്നതെന്ന റിപ്പോര്‍ട്ട്.
ഇദ്ദേഹത്തെയും പരിവാരങ്ങളെയും സ്വീകരിക്കാന്‍ ഇന്ത്യ ചിലവഴിക്കുന്നത് സാധാരണക്കാരന്റെ നികുതിപ്പണം.വാണിജ്യ കരാറുകള്‍ ഉണ്ടാക്കാനല്ലേ വരുന്നേ!!! ലോകത്ത് പലയിടത്തായി നിരപരാധികളെ കൊന്നൊടുക്കുന്ന ഇവന്മാരുടെ സാധനങ്ങള്‍ വാങ്ങല്‍ ഇനി നമുക്ക് നിര്‍ബന്ധമാക്കി കളയുമോ ആവോ!!!?
ഒബാമക്കും ഒരു പണി വേണമെങ്കിൽ കൊടുക്കാം അല്ലേ
ReplyDeleteബഷീറേ,
ReplyDeleteതാങ്കളും ആചാര്യനും ഒരേ തൂവല്‍ പക്ഷികളല്ല..
"the goats are same horn flock together"
തമാശയാണ് പറഞ്ഞതാണ് കേട്ടോ; കോപിക്കരുത്
ഈ സുരക്ഷ..സുരക്ഷ എന്നൊക്കെ പറയുന്നത് നമ്മള്‍ക്ക് മാത്രം പുളിക്കുന്ന ഒന്നല്ലല്ലോ.
ReplyDeleteഅതെ അല്പം സെക്കൂരിട്ടി നമുക്കും വേണം
സംഗതിയൊക്കെ ശ്ശി ബോധിച്ചു ബഷീര്‍ ജി. പക്ഷെ പൂച്ചക്ക് ആര് മണി കെട്ടും.
ReplyDeleteഓ ടോ
ReplyDelete"the goats are same"
ഒബാമയും പടക്കപ്പലും 900 കോടിയും ഒന്നുമല്ല ചിലര്‍ക്ക് വിഷയം. "the goats are same" . വിഷയം ഏതുമാവട്ടെ. "ഹാര്‍പിക്" is the best solution. ഞാന്‍ തമാശയാണ് പറഞ്ഞത് കേട്ടോ. അനവസരത്തില്‍ തമാശ പറയുക എന്നതാണ് എന്റ ഒരു വിനോദം. .
ഒടുക്കത്തെ ഓഫ്
ReplyDelete"the goats are same"
Something is better than nothing, but nothing is far better than nonsense.
Akbar Bai,
ReplyDeletethank you... thank you......
ബഷീര്‍ സാബ്, താങ്കളെപ്പോലെ എനിക്കും ഇന്ത്യക്കാരെ കുറിച്ച് പ്രതീക്ഷയില്ല...ഏതായാലും സ്ഥിരമായി ബന്ധെപ്പെടുന്ന വ്യക്തി എന്ന നിലക്ക് ഒബാമ വരുമ്പോള്‍ ഒരു ഗ്രീന്‍ കാര്‍ഡ് സംഘടിപ്പിക്കുവാന്‍ വല്യ ബുദ്ധിമുട്ടുണ്ടാവില്ല.. ....
ReplyDelete(ആത്മ ഗതം)..താങ്കള്‍ നന്നായി കാണാനൊന്നുമല്ല ...താങ്കളുടെ ആ 'വള്ളി ട്രൌസര്‍' ഒബമേടെ സെക്യൂരിറ്റി ഊരുന്നത് ഓര്‍ത്തു ചിരിക്കാനാ..ഹീ..ഹീ..ഹീ..
സംഗതിയുടെ നടത്തിപ്പ് സായിപ്പുമാര്ക്കാ... മന്മോഹന്ജിയുടെ ട്രൌസറഴിക്കാനാണ് ചാന്‍സ്.
ReplyDelete@ Akbar
ReplyDelete"Something is better than nothing, but nothing is far better than nonsense".
സംഗതി കലക്കി. ആദ്യമായി കേള്‍ക്കുകയാണ്. ഇത് താങ്കളുടെ സ്വന്തം സൃഷ്ടി ആണെന്ന് തോന്നുന്നു. ഓക്സ്ഫോര്‍ഡ് പ്രോവെര്‍ബ് ലിസ്റ്റില്‍ ഇത് കൂടെ ചേര്‍ക്കാന്‍ പറയണോ?
സലിം ഭായ് അങ്ങനെ കളിയാക്കണ്ട...ബഷീര്‍ ഭായ് ആ മെയിലിന്റെ ഒരു കോപ്പി അങ്ങ് കാണിച്ചാല്‍ എല്ലാ ആചാര ബഹുമതികളോടെ കൂട്ടിക്കൊണ്ടു പോകും അതാണ് പുള്ളിയുടെ സ്ടാന്റ്റ് ..ഏത്?
ReplyDeleteപിന്നെ "THE GOATS ARE SAME "നമ്മുടെ "മദാമ്മയേയും "അവരടെ "സായിപ്പിനെയും"ഉദ്ദേശിച്ചാണ്..
ഞാനെങ്ങാന്‍ ഇന്ത്യന്‍ പ്രസിഡണ്ട് ആയിരുന്നേല്‍ ......
ReplyDelete@സലീം ഇ.പി.
ReplyDeleteഞാന്‍ ലീഗ് ആണെന്ന് ചിലര്‍ പറയുന്നുണ്ട്. മുരളിയുടെ കൂടെയാണെന്ന് ആണയിട്ടു പറഞ്ഞാലും ജനങ്ങള്‍ വിശ്വസിക്കുന്നില്ല. അതിന്റെ കൂടെ എനിക്ക് 'ഗ്രീന്‍ കാര്‍ഡ്' കൂടെ കിട്ടിയാല്‍ സംഗതി പൊല്ലാപ്പാവും.
ലൈവ് ട്രാഫിക് റിയൽ ടൈം വ്യുവിൽ അമേരിക്കയിൽ നിന്നാരെയും കാണാനില്ല. സാരമില്ല ഗൂഗിൾ ട്രാൻസിലേറ്റർ മലയാളത്തിൽ വന്നോട്ടെ ശരിയായിക്കോളും.
ReplyDelete@ അബ്ദുല്‍ അസീസ് വേങ്ങര
ReplyDeleteha..ha..ഈ സമയത്ത് അവരെക്കാണില്ല. കൂര്‍ക്കം വലിച്ചു ഉറങ്ങേണ്ട സമയം എന്റെ ബ്ലോഗ് വായിച്ചോണ്ടിരിക്കാന്‍ അവര്‍ക്കെന്താ വട്ടുണ്ടോ?. ഇവിടത്തെ പാതിരാത്രിക്ക് എണീറ്റ് നോക്കൂ. അപ്പോള്‍ അവരെ ക്കാണാന്‍ പറ്റിയേക്കും. (അതിനെനിക്കു വട്ടില്ല എന്ന് പറഞ്ഞേക്കരുതേ.. )
സായിപ്പിനെ കണ്ടാല്‍ കവാത്ത് മറക്കുന്നവരാ പണ്ടേ ഇന്ത്യന്‍ നേതാക്കള്‍.
ReplyDeleteകുനിഞ്ഞു നില്ക്കാന് പറഞ്ഞാല്‍ മുട്ടിലിഴയും. പിന്നെയാണോ ട്രൌസര്‍ അഴിപ്പിക്കുന്നത്? അതിനു പറ്റിയ നേതാക്കള്‍ ഇന്ന് ഇന്ത്യയില്‍ ഇല്ല.ഇനി ജനിക്കുമെന്ന് പ്രതീക്ഷയുമില്ല.
പണ്ട് ഈസ്റ്റ് ഇന്ത്യന്‍ കമ്പനി വന്നതും കച്ചോടതിനായിരുന്നു എന്ന് നാം മറക്കരുത്.
This comment has been removed by the author.
ReplyDelete@bahseeer vallikunnu. അമേരിക്കയിലെ ഏതോ ഒരു തയ്യല്‍ കടകാര്ന് വന്നു ആരോടും ചോധികതെയും പറയാതെയും ഇന്ത്യയിലെ മുസ്ലിംകളുടെ ട്രൌസേര്ന്റെയും പവടയുടെയും അളവ് എടുത്തു പോയിട്ടുണ്ട്. അതൊക്കെ തയ്ച്ചു കഴിന്നെങ്ങില് എത്രയും പെട്ടെന്ന് കൊടുത്തയക്കാന്‍ ഒബാമയോട് പറയണം. കാണുമ്പോള്‍ പറയാന്‍ മറകരുത്. പ്ലീസ്.
ReplyDeleteപണ്ട് ഇയാളുടെ മുന്‍ഗാമി ചോരബുഷ് വന്നപ്പോള്‍ കൈപിടിച്ച് മുത്തം കൊടുത്തവരല്ലേ നമ്മുടെ രാഷ്ട്രീയക്കാര്‍, ലീഗ് മന്ത്രിയും അന്ന് കുനിഞ്ഞു നിക്കാന്‍ ഉണ്ടായിരുന്നു. പിന്നെ നീട്ടിവലിച്ചു എഴുതിയിട്ടെന്തു കാര്യം!
ReplyDeleteThis comment has been removed by the author.
ReplyDeleteThey said Obama gonna change things. They said bama gonna unleash a revolution. They reminded me bama comes from the downtrodden. Thus, they cheered bama all the way to the sweeping win. I became breathless, I felt the urge to clap.
ReplyDeleteNow that the bubble has been burst, the kids have become aghast. This wasn't the dream I dreamt for, this wasn't the dawn I woke for.
Nevertheless, for us Indians, anything "Gora" was the last word. We begged the president to condemn Pakistan for the terror it traded for the dollars it siphoned off. It falls on deaf ears, yet we are ready to adjust at any cost, after all, the subject has to submit to whatever the empire decrees.
So we Indians love you president more than your own nation. As it happens, we are the masters in these things, of subjugation and submission to the all"mighty".
dear shebu
ReplyDeleteഅതേതാ ആ ലീഗ് മന്ത്രി. ഒബാമയുടെ കാര്യം പരയ്യുമ്പോള് എന്തിനാ മാഷേ ലീഗിനെ കൊണ്ടുവരുന്നതു.
താങ്കള്‍ക്കും കുടുംബത്തിനും ഇന്ത്യയിലെ അനേകലക്ഷം വരുന്ന പട്ടിണി പാവങ്ങളുടെ ദീപാവലി ആശംസകള്‍ …!!
ReplyDelete@ Salam Pottengal
ReplyDeleteWelcome back. I missed your intelligent presence a lot, in my posts. Good that you come along with Mr. Obama.. Hope your blog (Utopean dreams) will be active soon..
ഇവിടെ ചര്‍ച്ച ചെയ്യുന്നത് ആരൊക്കെയോ ഒബാമയുടെ കാല്ക്കല് വീണു കിടക്കാന്‍ ക്യുവില്‍ നില്ക്കുന്നുടെന്നാണ്. കാരണം മുഖത്ത് നോക്കി സത്യം വിളിച്ചു പറയാന്‍ ആണത്തം ഇല്ലാത്തവരൊക്കെ അത് ചെയ്തുകൊണ്ടിരിക്കും.. അതാണ് നമ്മുടെ നേതാക്കളില്‍ നിന്നും നാം പഠിച്ചുകൊണ്ടിരിക്കുന്നത്.. അവര്‍ ഒബാമ ട്രൌസര്‍ ഊരാന്‍ പറഞ്ഞാല്‍ അതിനടിയില്‍ വല്ലതും ഇട്ടിട്ടുന്ടെന്കില് അതും ഊരും .. (മൊല്ലാക്ക നിന്ന് മൂത്രിച്ചാല്‍ കുട്ടികള്‍ നടന്നു മൂത്രിക്കും)
ReplyDeleteപക്ഷെ ചിലര്‍ വ്യത്യസ്തരാണ്.. അവരെ ചരിത്രം ഓര്തുകൊണ്ടിരിക്കും,,
അടുത്തകാലത്തെ ചിലര്‍.: ഹേമന്ത കര്‍ക്കരെ ചില സത്യം പറഞ്ഞു ഉടനെ കാച്ചി..
മഹാനായ സേട്ട് സാഹിബ് ഒരു സത്യം വിളിച്ചു പറഞ്ഞു “ ശിലാന്യാസം നടന്നത് തര്‍ക്ക സ്ഥലതാണെന്ന് കേരള പ്രസിഡണ്ട് അഖിലേന്ത്യാ പ്രസിഡന്റിനെ പുറത്താക്കുന്നു!!.
ഇന്നിപ്പോള്‍ കേരളത്തിലെ ചില പ്രത്യേക ഭാഗങ്ങളില്‍ ഫാസിസ്റ്റ് അമേരിക്കന്‍ ജൂത കൂടുക്കെട്ടു ഒരു സര്‍വേ നടത്തുന്നു .. ആരോടെയെങ്ങിലും നാവു അനങ്ങിയോ? ഒരു പ്രസ്താവനഎങ്കിലും..
ഒബാമ വണ്ടി കയറാന്‍ നില്ക്കുകയായിരിക്കും.. അതോ ജമകളുടെ പരാജയം ആഘോഷിച് കഴിഞ്ഞിട്ടില്ലെന്നാവോ?
@ Anvar Vadakkangara
ReplyDelete>> അതോ ജമകളുടെ പരാജയം ആഘോഷിച് കഴിഞ്ഞിട്ടില്ലെന്നാവോ ?<<<
രണ്ട് പോസ്റ്റും 1300 ലേറേ കമന്റ്റും തീര്‍ന്നിട്ട് വേറെ രണ്ട് പോസ്റ്റ് ആയി ഇവിടെ. ഇനിയും അരിശം തീരുന്നില്ലെങ്കില്‍ നല്ല ഉറപ്പുള്ള വല്ല പാറമേലും കടിക്കേണ്ടി വരുമോ ?
നമുക്കുമുണ്ടല്ലോ ഇവിടെ ചില കൂതറ നിയമങ്ങള്‍......??
ReplyDelete@ മുജീബ് റഹ്മാന് ചെങ്ങര
ReplyDeleteഅന്‍വറിന്റെ അരിശം പാറയില്‍ കടിച്ചാലും തീരില്ല. പാറ വിഴുങ്ങിയാല്‍ തീരുമായിരിക്കും. (damasha.)
വെറുതെ നമ്മള്‍ക്ക് ഇങ്ങനെ കൂടിയിരുന്നു മോഹങ്ങള്‍ പറയാം :(
ReplyDelete@-Anvar Vadakkangara
ReplyDeleteപ്രിയ അന്‍വര്‍- താങ്കളുടെ കമന്റുകള്‍ വായിച്ചു ഞാന്‍ പലപ്പോഴും ചിരിച്ചു പോകാറുണ്ട്. താങ്കളുടെ കമന്റുകള്‍ ചിലപ്പോള്‍ ഒരു അശരീരി പോലെ കുറച്ചു നേരം അന്തരീക്ഷത്തില്‍ തങ്ങിനിന്നു വായുവില്‍ ലയിക്കും. ചിലപ്പോള്‍ പാലക്കാടന്‍ കാറ്റ് പോലെ വന്നു എങ്ങും തൊടാതെ എങ്ങോട്ടോ പോകും. മറ്റു ചിലപ്പോള്‍ കേവലം ഒരു ആചാരവെടി പോലെ ആര്‍ക്കോ വേണ്ടി മുഴങ്ങും. മറ്റു ചിലപ്പോള്‍ താങ്കളുടെ കമന്റു വായിച്ചവര്‍ അവാര്‍ഡു പടം കണ്ട പോലെ താനേ ഉറങ്ങിപ്പോകും.
ചിലപ്പോഴാകട്ടെ നേര്ച്ചപ്പെട്ടിയില് കാശിടുന്നപോലെ ഒരു കമന്റിട്ടു താങ്കള്‍ താങ്കളുടെ വഴിക്ക് പോകും. ചിലപ്പോള്‍ താങ്കള്‍ക്കു കമന്റു ഒരു കൈവിട്ട കല്ല് പോലെയാണ്, പ്രത്യേകിച്ച് ലക്ഷ്യം ഒന്നുമില്ലാതെ എവിടെയെങ്കിലും കൊള്ളട്ടെ എന്ന് പറഞ്ഞു അങ്ങ് ഏറിയും. എന്നിട്ട് മാറി നിന്ന് നോക്കും ആര്‍ക്കാ കൊണ്ടതെന്ന്. ഒരു വികൃതി കുട്ടിയെപ്പോലെ.
അങ്ങിനെ അന്‍വര്‍ എന്ന എന്റെ പ്രിയ സുഹൃത്ത് ഉറക്കെ ഉറക്കെ ഓരോന്ന് വിളിച്ചു പറഞ്ഞു കൊണ്ട് ബൂലോകത്തിന്റെ ഇടനാഴികകളിലൂടെ തനിയേ സഞ്ചാരം തുടരുന്നു . തന്റേതായ വേറിട്ട വഴിയിലൂടെ.
അന്‍വറിന് എന്റെ ആശംസകള്‍.
പ്രിയ ബഷീര്‍,മുജീബ് അകബര് സാഹിബുമാരെ.
ReplyDeleteമത നിയമങ്ങള്‍ മുറുകെ പിടിച്ചു മുതഖ്ഖ്ിയായി ജീവിക്കാന്‍ ശ്രമിക്കുന്നവര്‍ ഇന്നത്തെ അവസ്ഥയില്‍ തെരെഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ സജീവമാകുന്നതില്‍ എനിക്ക് യോജിപ്പില്ല. കാരണം ഇന്ന് തെരെഞ്ഞെടുപ്പില്‍ ജയിക്കുന്നത് പണവും, കുതന്ദ്രവും കൂടുതല്‍ പ്രയോഗിക്കാന്‍ കഴിയുന്നവര്‍ക്ക് മാത്രമാണ്. (വടക്കാങ്ങര ആറാം വാര്‍ഡില്‍ നിന്നും ഒരു ലീഗ് സുഹ്രത് എഴുതിയ പോലെ അരി എറിഞ്ഞാല്‍ ആയിരം കാക്ക – പണം എറിഞ്ഞാല്‍ ആയിരം വോട്ടു ഞങള്‍ കൂടുതല്‍ പൈസകൊടുത്തു കൂടുതല്‍ വോട്ടു കിട്ടി)
സുന്നി, മുജകള്‍ അത് ദുനിയാവിന്റെ കാര്യം എന്ന് പറഞ്ഞു രക്ഷപ്പെടുന്നു. അങ്ങിനെ ഇസ്ലാമില്‍ ദുനിയാവിന്റെ കാര്യത്തിനു കക്കാം, കള്ള് കുടിക്കാം എന്ത് കുതന്ദ്രവും ചെയ്യാം എന്നൊന്നിണ്ടോ? ഈ അവസ്ഥ മാറണമെങ്കില്‍ സ്ഥാനാര്‍ഥിയെ മനസ്സിലാകി വോട്ടു ചെയ്യുന്ന കാലം വരണം..
റിസള്‍ട്ട് അറിഞ്ഞു ദിവസങ്ങള്‍ കഴിഞു.. ഒരു കാറില്‍ കൊള്ളാവുന്ന ആളുകള്‍ മാത്രം ജനകീയ മുന്നണി സ്ഥാനര്ത്ഥികല് ജയിച്ചു. പക്ഷെ ഇവിടെ സൌദിയില്‍ ഇറങ്ങുന്ന ഒരു സംഘടനയോടും കടപ്പാടില്ലാത്ത മലയാളം ന്യൂസ് വരെ ദിനംപ്രതി ലേഖനങ്ങളും വിലയിരുത്തലുകളും അവസാനിപ്പിച്ചിട്ടില്ല. ഇന്നലെത്തെ പ്രധാന ലേഖനത്തിലെ പ്രധാന വിഷയം ജനകീയ മുന്നണിക്ക് കെട്ടിവെക്കാനുള്ള പണം എവിടെനിന്നും കിട്ടിഎന്നായിരുന്നു.!!
ജനകീയ മുന്നണിയെ കുറിച്ച് എന്റെ അഭിപ്രായം ഈ ബ്ലോഗില്‍ തന്നെ (കഴിഞ്ഞ പോസ്റ്റ്) ഞാന്‍ പറഞ്ഞിട്ടുണ്ട്.. ജനകീയ മുന്നണി ഒരു ഒട്ടുമാവല്ല.. കുഴിച്ചിടുംപോഴേക്കും കായ്ക്കാന്‍.. അത് യാഥാര്‍ത്യമായി. പിന്നെ ഞാന്‍ എന്തിനു പാറ വിഴുങ്ങണം.
അതോടൊപ്പം ഒരു വരികൂടി എഴുതിയിരുന്നു. അതിപ്പോള്‍ ആവര്‍ത്തിക്കുന്നില്ല..
ഏതായാലും ഇനി വിശ്രമത്തിന്റെ രാവുകള്‍ അവസാനിചിരിക്കുന്നു.
കൂട്ടത്തില്‍ പറയട്ടെ ഇപ്പോള്‍ നീറ്റടക്കകക്കാണ് പൊഴുതടക്കയെക്കാള് വില.. നാലര കൊല്ലാമായില്ലേ കിടക്കാന്‍ തുടങ്ങിയിട്ട് ഇനിയും വില കിട്ടിയില്ലെങ്കില്‍
@ Anvar vadakkangara
ReplyDeleteSir, whats your point?
അസ്ഥാനത്തും "ആസ്ഥാനത്തും" കമ്മന്റുകളും മറ്റും ഇടാനായി ..വള്ളിക്കുന്ന് ഒരു ബ്ലോഗു തന്നെ തുടങ്ങുന്നതായിരുന്നു നല്ലത് ...അത് പലര്‍ക്കും ഉപകാരം ആകുകയും ചെയ്യും പേരും തരാം "ജനാധിപത്യവും ,ജനാധിപത്യ ദീനും,അന്നും ഇന്നും "അവിടെ ആകുമ്പോള്‍ മറ്റുള്ളവര്‍ വെറുതെ വിഴുപ്പു ചുമക്കണ്ടല്ലോ
ReplyDelete"കലിപ്പ് തീരണില്ലല്ലോ.".
ഒരു വിരല്‍ മറ്റുള്ളവരുടെ നേരെ ചൂണ്ടുമ്പോള്‍ രണ്ടെണ്ണം സ്വന്തതിലേക്ക് ചൂണ്ടുന്ന സത്യം ആചാര്യന്മാരെയും ഉണര്‍ത്തണോ?
ReplyDeleteകലിപ്പ് തീരാന്‍ ഒരൊറ്റമൂലി ഞാന്‍ മുമ്പ് സൂചിപ്പിച്ചിരുന്നു
കേരളത്തിലെ മുസ്ലിം സംഘടനകളുടെ ആശയ/ആദര്‍ശ വ്യതിയാനങ്ങള്‍
എന്ന വിഷയത്തെ കുറിച്ച് ഒരു ബ്ലോഗ് എഴുതിക്കൂടെ എന്ന്.
@ ബഷീര്‍
ReplyDelete"മിസ്റ്റര്‍ ഒബാമ, ക്യൂ പ്ലീസ്" വായിച്ചു. നന്നായിട്ടുണ്ട്. ഇനിയും ഇത് പോലുള്ള രചനകള്‍ പ്രതീക്ഷിക്കുന്നു.
@ അന്‍വര്‍ വടക്കാങ്ങര,
വിഷയവുമായി ബന്ധമില്ലാത്തവ ചര്‍ച്ച ചെയ്യുന്നത് ആളുകളെ മടുപ്പിക്കും
@ ആചാര്യന്,
നല്ല കമന്റ്റ്. ഭാവുകങ്ങള്‍, വളര രസകരമായി എന്ന് മാത്രമല്ല, ആഴത്തിലുള്ള നിരീക്ഷണപാടവം ഉണ്ട് എന്ന് നിര്‍ദേശിച്ച തലക്കെട്ടില്‍ നിന്നും മനസ്സിലായി. ഇനിയും കൂടുതല്‍ പ്രതീക്ഷിക്കുന്നു. ഉപരിപ്ലവമായ നിരീക്ഷണം നടത്തുന്ന പലരും ഇവിടെ ഉണ്ടായിരിക്കെ താങ്കളെ പോലുള്ളവരിലാണ് പ്രതീക്ഷ.
മുമ്പ് ഒരു പ്രസിഡന്റ് വന്നപ്പോള്‍ എം പിമാര്‍ കൈ കൊടുക്കാന്‍ മത്സരിക്കുകയായിരുന്നു. ഇത്തവണ നമുക്ക് മൊത്തമായങ്ങു സമര്‍പ്പിക്കാം എന്റെ അഭിപ്രായം ദേ ഇവിടെയുണ്ട്
ReplyDeleteഞാന്‍ പുള്ളിയെ ഒന്ന് കാണട്ടെ
ReplyDeleteട്രൌസര്‍ ഉണ്ടോ എന്ന് ചോദിച്ചിട്ട് വരാം
This comment has been removed by the author.
ReplyDeleteenjoyed reading
ReplyDelete@ ആചാര്യന്
ReplyDeleteഅതൊരു നല്ല ഐഡിയ ആണ്. ഞാന്‍ ആലോചിക്കുന്നുണ്ട്.
I just have nothing else to say, amazingly incredible. If you permit me, I would like to translate it to English
ReplyDeleteThis comment has been removed by the author.
ReplyDelete"Mohammad Kutty Ismail Paniparambil" യിലെ "Mohammad - Ismail " എന്നീ വാക്കുകള്‍ വന്നതുകൊണ്ട് മമ്മൂട്ടി യെയും sharukh khan " നിലേ khan ഉണ്ടായത് കൊണ്ട് ഷാരൂഖ് ഖാനിനെയും അവര്‍ ബുന്ധിമുട്ടിച്ചതിന്നു ചെറിയ രീതിയെലെങ്കിലും തിരിച്ചും ചെയ്യേണ്ടതാണ് പേരിന്റെ കൂടെ ഒരു "ഹുസൈന് " ഉള്ളത് കൊണ്ട് പ്രത്യാകിച്ചും .
ReplyDelete"പക്ഷെ പ്രതീക്ഷ ഒട്ടുമില്ല. കേട്ടിടത്തോളം ഇവിടെയും കാര്യങ്ങള്‍ സായിപ്പ് തന്നെയാണ് നിയന്ത്രിക്കുന്നത്". അത് തന്നെ യാ ശരി ..
നമുക്ക് സ്വപ്നം കാനെനെ പറ്റൂ, എന്തിനു അമേരിക്ക വരെ പോകുന്നൂ നമ്മുടെ ഇന്ത്യയിലെ വച്ച് തന്നെ ഒബാമ യെ മുംബയില്‍ സ്വീകരിക്കാന്‍ പോയ മഹാരാഷ്ട്ര മുഖ്യ മന്ത്രി യെയും ഉപ മുഖ്യ മന്ത്രിയെയും ചോദ്യം ചെയ്തു അപമാനിച്ചില്ലേ ,
ഈ വള്ളിക്കുന്നുകാര്‍ ഒബാമയെ വിടാതെ കൂടിയിട്ടുണ്ട്.
ReplyDeleteഒരാള്‍ എയര്‍പോര്‍ട്ട് ചെക്കിംഗ് കടുത്തതാക്കി പകരം വീട്ടണമെന്നു
പറയുന്നു.
ഇതിനിടയില്‍ പ്രദീപ് എന്ന വള്ളിക്കുന്നുകാരന്‍ നല്കിയ
സമ്മാനവും സ്വീകരിച്ചാണ് ഒബാമ ഇന്ത്യ വിട്ടത്. ഗാന്ധിജിയുടെ ആരാധകന്
ചര്‍ക്കയാണ് ഓട്ടോ ഡ്രൈവറായ പ്രദീപ് സമ്മാനിച്ചത്.
ഒരു നാട്ടിലുള്ളവരുടെ 2 സമ്മാനം വാങ്ങിയ ഏക അമേരിക്കന്‍ President!!
Yes, Mujeeb Edavanna
ReplyDeleteഞങ്ങള്‍ വള്ളിക്കുന്നുകാര്‍ ചില്ലറക്കാരല്ല എന്ന് ഇപ്പോള്‍ മനസ്സിലായില്ലേ. വാര്‍ത്ത വായിച്ചിട്ടില്ലാത്തവര്‍ക്ക് ഇത് വഴി പോകാം
Zubair Ibnu Abdul Jabbar said...
ReplyDeleteI just have nothing else to say, amazingly incredible. If you permit me, I would like to translate it to English
Dear Zubair
if u think this is worth to translate in to English, you could do so. no objection from my side. but in my opinion, it is too late now.
ഈ സംഭവത്തിൽ മാപ്പു പറഞ്ഞ സ്ഥിതിക്ക് നമുക്ക് വെൽഡൺ ഒബാമാ വെൽഡൺ എന്നു പറഞ്ഞൂടേ?
ReplyDeleteഇത്ര ഒന്നും വേണ്ട, കൂടെ കുറെ എണ്ണം വരുന്നില്ലേ. അവന്മാരെ ചെക്ക് ചെയ്താലും മതി.
ReplyDeleteThis comment has been removed by the author.
ReplyDeleteഈ അന്‍വര്‍ സാഹിബ് ഒരു ജമാഅത്തുകാരനാണോ ? സന്തോഷ്പണ്ടിത്നെപോല വിവരകേടുപറഞ്ഞു ആളാകുന്നു
ReplyDelete