December 15, 2010

യു എസ്സേ, ഇന്ത്യ പിണങ്ങും കെട്ടോ

ഒബാമയെ  നമ്മള്‍ സല്‍ക്കരിച്ചു വിട്ട ശേഷം ഇന്ത്യക്കാര്‍ക്ക് അമേരിക്കയില്‍ നല്ല സല്‍ക്കാരമാണ് ലഭിക്കുന്നത്. മീര ചേച്ചിയെ സല്‍കരിച്ച വാര്‍ത്തയാണ് ആദ്യം വന്നത്. കഴിഞ്ഞ ദിവസം ഹര്‍ദീപ്ജിയെയും സല്‍കരിച്ചതായി വിവരം കിട്ടി. വാര്‍ത്ത വായിച്ചതോടെ എന്റെ വയറ് നിറഞ്ഞു. ആരേലും ഒരു പൂവമ്പഴം തൊലിച്ച് തന്നാല്‍ അത് തിന്നാനുള്ള ഗ്യാപ്‌ മാത്രമേ ഇനിയുള്ളൂ.  അമേരിക്കക്കാര്‍ നന്ദിയില്ലാത്തവരാണെന്ന് ഇനി ഒരുത്തനും പറയരുത്. പറഞ്ഞാല്‍ അവനെ ഞാന്‍ ഇരുമ്പുലക്ക കൊണ്ട് അടിക്കും !!.

പതിവ് പോലെ എല്ലാവര്ക്കും സ്വീകരണം എയര്‍പോര്‍ട്ടില്‍ വെച്ചു തന്നെയാണ് കിട്ടിയത്. അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡര്‍ മീര ശങ്കര്‍ ഇന്ത്യന്‍ നാരിമാരുടെ ട്രേഡ്‌ മാര്‍ക്കായ സാരിയുടുത്താണ് മിസ്സിസിപ്പി എയര്‍പോര്‍ട്ടില്‍ എത്തിയത്. pat-down  എന്ന് പറയുന്ന ഒരുതരം വിഭവമാണ് അവിടെ വിളമ്പിയിരുന്നത്. അതായത് വല്ല ആറ്റം ബോംബും സാരിക്കടിയില്‍ ഒളിപ്പിച്ചിട്ടുണ്ടോ എന്ന് കൈ കൊണ്ട് തടവി ഒരു പരിശോധന. തെറ്റിദ്ധരിക്കരുത്..സ്നേഹക്കൂടുതല്‍ കൊണ്ടാണ് കെട്ടോ ഈ പരിശോധന. .. 'ഞാന്‍ ഇന്ത്യന്‍ അംബാസഡര്‍ ആണ്. ഒബാമയുടെ കൂടെ ചായ കുടിച്ചിട്ടുണ്ട്. ഹില്ലാരിയുടെ കൂടെ ചോറ് ബെയിച്ചിട്ടുണ്ട്' എന്നൊക്കെ മീര ചേച്ചി പറഞ്ഞു നോക്കി. എവടെ?.. സ്വീകരണം സ്വീകരണം തന്നെ.


ഐക്യ രാഷ്ട്ര സഭയിലെ ഇന്ത്യന്‍ അംബാസഡര്‍ ആണ് ഹര്‍ദീപ് പുരി. പുള്ളിക്ക് സ്വീകരണം കിട്ടിയത് ഹൂസ്റ്റണ്‍ എയര്‍പോര്‍ട്ടില്‍ വെച്ചാണ്. അവിടെയും വിഭവം ചൂടുള്ള pat-down തന്നെ. ടേസ്റ്റ് കൂടാന്‍ അല്പം കുരുമുളക് പൊടി മുകളില്‍ വിതറിയിരുന്നു എന്ന് മാത്രം.  "ഞാന്‍ ഇന്ത്യന്‍ അംബാസഡര്‍ ആണ്. എനിക്കിപ്പോള്‍ വിശക്കുന്നില്ല". സ്വീകരണം കൊണ്ട് ശ്വാസം മുട്ടിയപ്പോള്‍ സര്‍ദാര്‍ജിയും പറഞ്ഞു നോക്കി. "ഏതു കോപ്പിലെ ഇന്ത്യ, ടര്‍ബന്‍ അഴിയെടേയ് .." എന്ന് സായിപ്പ്. 'അത് തൊട്ട് കളിയില്ല' എന്ന് അംബാസഡര്‍ജി. 'എന്നാല്‍ അവിടെ നിക്കടെ' എന്ന് അതിഥി ദേവോ ഭവ.. ചൂടുള്ള സ്വീകരണം ഏറ്റു വാങ്ങി അംബാസഡര്‍ജി അരമണിക്കൂര്‍ രണ്ടു കാലില്‍ നിന്നു!. ഭാഗ്യം. ഒറ്റക്കാലില്‍ നിര്‍ത്തിയില്ല. അമേരിക്കക്കാര്‍ നന്ദിയില്ലാത്തവരാണെന്ന് ആരേലും പറഞ്ഞാല്‍ ഇരുമ്പുലക്ക ഞാനെടുക്കും!!!.


ഇന്നലെ നമ്മുടെ വിദേശ കാര്യ മന്ത്രി എസ് എം കൃഷ്ണ പ്രതിഷേധിച്ചു. ഹാവൂ.. അത് കേട്ടതോടെ എന്‍റെ വയറ് വീണ്ടും നിറഞ്ഞു. പുള്ളിക്കും പ്രതിഷേധമുണ്ട്!!!. പോരാത്തതിന് ബി ജെ പിക്കാര്‍ ഇന്നലെ ദല്‍ഹിയിലെ അമേരിക്കന്‍ എംബസിക്ക് മുന്നില്‍ പ്രകടനവും നടത്തി. ഇനി എല്ലാം ശരിയാവും.. .. ദാ.. ഇപ്പോ ശരിയാവും.. താമരശ്ശേരി ചുരം.. മെയ്തീനെ..ആ ചെറിയ സ്ക്രൂ... .

മ്യാവൂ: മിസ്റ്റര്‍ ഒബാമ ഇന്ത്യയില്‍ വരുന്നതിന്റെ മുമ്പേ ഞാന്‍ പറഞ്ഞതാണ് അതിയാനെ നമ്മുടെ എയര്‍പോര്‍ട്ടില്‍ ഒന്ന് പരിശോധിച്ചേ വിടാവൂ എന്ന്. ആരും കേട്ടില്ല. ഇപ്പോള്‍ നിന്ന് മോങ്ങുന്നു!!.ഇന്ത്യ പിണങ്ങുമത്രേ! ഫൂ...!!!

Related Posts

46 comments:

 1. വളരെ മോശമായിപ്പോയി എന്തായാലും വൈകിയെങ്കിലും കൃഷ്ണ പ്രദികരിച്ചല്ലോ ആശ്വാസം

  ReplyDelete
 2. ഈ സല്‍ക്കാരം നന്നായിട്ടുണ്ട്

  ReplyDelete
 3. ആ ഇരുമ്പുലക്ക കൈയെത്താവുന്ന ദൂരത്തു തന്നെ വേണം .. എപ്പോഴാ ആവശ്യം വരുക എന്ന് പറയാന്‍ വയ്യ ...
  നമ്മള്‍ ഇന്ത്യന്‍സ് എന്തിനീ ആട്ടും തുപ്പും സഹിക്കണം ? കളഞ്ഞിട്ടു പോണം ഹേ...

  ഇന്ത്യയിലെ അമേരിക്കന്‍ അംബാസിഡര്‍ സാറിനെ ഒന്ന് സല്കരിക്കാനുള്ള തിയ്യതി നമുക്ക് നിശ്ചയിക്കാം എന്തെ ?
  ചുമ്മാ ഒരു റിയാലിറ്റി ഷോ മതി .. സംഗതികളൊക്കെ ഒന്ന് നോക്കാല്ലോ

  ReplyDelete
 4. ആണത്തം ഉള്ള ഒരുത്തനും ഇല്ലേ ഇന്ത്യയുടെ തലപ്പത്ത്....!!!

  അതെങ്ങിനാ നാഴികക്ക് നാല്പതു തവണ അമേരിക്കയില്‍ പോവാനുള്ളതല്ലേ ...മക്കളും മരുമക്കളും പേരക്കുട്ടികളും ഒക്കെ അവിടെയല്ലേ.പ്രതികരിച്ചാല്‍ നാളെ അവിടേക്ക് ചെല്ലുമ്പോള്‍ അയാളെയും പിടിച്ചു അണ്ടര്‍വെയരിന്മേല്‍ നിര്ത്തില്ലേ ...എവിടെ ഇരുമ്പുലക്ക ..എന്റെ തലക്ക് ഒന്ന് അടിക്കാനാ ....!!!!

  പോട്ടെ ബഷീര്‍ക്ക ..പോയി അനുഭവിക്കട്ടെ...

  ReplyDelete
 5. Sameer Thikkodi said.
  നമ്മള്‍ ഇന്ത്യന്‍സ് എന്തിനീ ആട്ടും തുപ്പും സഹിക്കണം? കളഞ്ഞിട്ടു പോണം ഹേ...

  ഞാന്‍ മീര ചേച്ചിയോട് പറയാം. നിങ്ങള്‍ ഇവിടെത്തന്നെ ഉണ്ടാവണം.. ha..ha..

  faisu madeena said...
  എവിടെ ഇരുമ്പുലക്ക ..എന്റെ തലക്ക് ഒന്ന് അടിക്കാനാ ....!!!!

  ഞാന്‍ മദീനയില്‍ വരുമ്പോള്‍ ഉലക്കയുമായി വരാം.

  ReplyDelete
 6. ഇത് ആംഗലേയത്തിലായിരുന്നെങ്കിൽ ചിലരെകൊണ്ടൊക്കെ ഒന്നു വായിപ്പിക്കാമായിരുന്നു

  ReplyDelete
 7. ഇമ്മാതിരി വിഷയങ്ങളില്‍
  ഇപ്പം ഇന്നത്തെ കാര്യം ബാകി പിന്നെ
  എന്ന രീതിയിലുള്ള ഒരു 'മുക്കുവ നിലപാടാ' നമ്മുടെ ആളുകള്‍ക്ക്
  ഐഡന്റിറ്റി കാക്കാന്‍ ആദ്യം പഠിക്കണം
  എന്നിട്ടു പോരേ ബാകി ജടപടാലിറ്റികള്‍.
  സായിപ്പിനെ കാണുമ്പോള്‍ വിറയ്ക്കുന്ന ആ മുട്ട്
  അഴിച്ചു വെക്കാത്ത കാലമത്രയും നമ്മുടെ ശിരസ്സു പൊങ്ങില്ല.'ഇരുമ്പുലക്ക'കൊണ്ട് താങ്ങിയാലും ശരി!

  ReplyDelete
 8. @ MT Manaf
  "സായിപ്പിനെ കാണുമ്പോള്‍ വിറയ്ക്കുന്ന ആ മുട്ട്
  അഴിച്ചു വെക്കാത്ത കാലമത്രയും നമ്മുടെ ശിരസ്സു പൊങ്ങില്ല.'ഇരുമ്പുലക്ക'കൊണ്ട് താങ്ങിയാലും ശരി!"

  ഇരുമ്പുലക്ക കൊണ്ട് തന്നെ താങ്ങണോ?.. വല്ല മത്തങ്ങാ വള്ളിയും പോരെ..? ഐ മീന്‍... something like കുമ്പളങ്ങ വള്ളി..

  ReplyDelete
 9. കപ്പ പോലും തപ്പി നോക്കി "തപ്പ്യോക്ക" (tapioca ) എന്ന് പറഞ്ഞവനാ സായിപ്പ്. സായിപ്പിന് ആരെ കണ്ടാലും ഒന്ന് തപ്പി നോക്കക്കണം. അത് ഇനി ഇന്ത്യന്‍ പ്രധാന മന്ത്രി ആയാലും ശരി. തപ്പല്‍ സായിപ്പിന്റെ ശീലമായിപ്പോയി. ജാതിയാലുള്ളതു തൂത്താല്‍ പോകില്ലല്ലോ ബഷീര്‍ ഭായി. അതുകൊണ്ട് ആ ഇരുമ്പുലക്ക താഴെയിടൂ പ്ലീസ്.

  ReplyDelete
 10. ഇരുമ്പുലക്ക വിഴുങ്ങിയിട്ട് ചുക്ക് വെള്ളം കുടിച്ചിട്ട് കാര്യം ഇല്ല.

  ReplyDelete
 11. ഒബാമ യും, ഹിലാരിയും പോയിട്ട് ഒരു സാധാരണ യൂ.എസ്സ് പൌരനെങ്കിലും ഇങ്ങിനെ പരുശോദിക്കാന്‍ നമ്മുടെ രാജ്യത്തിന്നു കഴിയുമോന്ന് തോന്നുന്നില്ല കാരണം അത്രയം അമേരിക്കന്‍ വിധേയതമാ നമ്മുടെ ഭാരകര്താക്കള്‍ക്ക് ...സെക്യൂരിറ്റി യുടെ കാര്യം പറഞ്ഞു .അവര്‍ക്ക് എന്തുമാവാം അതേസമയം അമേരിക്ക യെ പോലെ ഭീകാരാക്രമന ഭീഷണി നേരിടുന്ന നമ്മുടെ രാജ്യത്തിന്നു ഒന്നു പാടില്ലേ .....

  ReplyDelete
 12. @ Akbar
  ഈ കമന്റ് ഞാന്‍ പുലിറ്റ്സര്‍ സമ്മാനത്തിനു അയക്കുന്നു. കിട്ടിയാല്‍ വിളിച്ചു വിവരം പറയാം. താപ്പിയോക്ക വന്ന വഴി ഇപ്പോഴാണ് മനസ്സിലായത്‌. ഈ പോയിന്റ്‌ ഞാന്‍ നമ്മുടെ ഗുണ്ടര്‍ട്ട് സായിപ്പിനും അയക്കാം. പുള്ളി ഇത് കണ്ടിട്ടില്ലെന്ന് തോന്നുന്നു.

  ReplyDelete
 13. സാര്‍ നമ്മള്‍ ഇന്ത്യന്‍സിനു നട്ടെല്ലില്ലാത്തതിനു പാവം അമേരിക്കന്‍സ് എന്തു പിഴച്ചു!

  ReplyDelete
 14. ഇങ്ങനെയാണ് സല്‍ക്കാരം എങ്കില്‍ ഞാന്‍ അമേരിക്കക്ക് പോകുന്നില്ലാ...പണ്ട്കാലത്ത് ഒരുപാട് TAPIOCA കഴിച്ചതിനാല്‍ അവര്‍ തപ്പിനോക്കിയാല്‍ അതൊരു വിഷയമായാലോ,,അല്ലെങ്കിലും സായിപ്പ് ആളുശരിയല്ല.

  ReplyDelete
 15. "..ഇനി എല്ലാം ശരിയാവും.. .. ദാ.. ഇപ്പോ ശരിയാവും.. താമരശ്ശേരി ചുരം.. മെയ്തീനെ..ആ ചെറിയ സ്ക്രൂ... ." പപ്പുവിന്റെ ഈ ഡയലോഗ് വളരെ ഇഷ്ടപ്പെട്ടു. ആര് നന്നാവാന്‍? താങ്കള്‍ എഴുതി കൈകുഴയും എന്നല്ലാതെ ആരും നന്നാവാന്‍ പോകുന്നില്ല.

  ReplyDelete
 16. @ Samad Karadan. ഞാനിതൊരു എക്സര്സൈസിനു എഴുതുന്നതാ.. കൈ കുഴയുന്ന പ്രശ്നമില്ല.

  ReplyDelete
 17. earlier there was an issue with Dr.APJ abdul Kalam..What kind of barbaric and crude society is this American society? this is a great humiliation for anyone and Indians have been tolerating this for a long time, simply as we are the most tolerant people in the world

  ReplyDelete
 18. ഇനിയിപ്പോ മീര ശങ്കര് സാരിയും ഉടുക്കണ്ടാ, സര്‍ദാര്‍ജി തലേക്കെട്ടും കെട്ടണ്ട..നമുക്ക് ജട്ടിയിട്ട്‌ അങ്ങുപോവല്ലേ നല്ലത്...അവര്‍ക്കും സൌകര്യമായി ഉഭയ കക്ഷി ബന്ധം ഒട്ടു ഉലയുമില്ല..അണ്ണാ..എങ്ങനുണ്ട് എന്‍റെ ഐഡിയ..

  പോവണ്ടിരുന്നാലോ 'പഠനങ്ങള്‍' ഒന്നും നടക്കുകയുമില്ല.

  ReplyDelete
 19. @ Saleem EP
  "നമുക്ക് ജട്ടിയിട്ട്‌ അങ്ങുപോവല്ലേ നല്ലത്...അവര്‍ക്കും സൌകര്യമായി ഉഭയ കക്ഷി ബന്ധം ഒട്ടു ഉലയുമില്ല."

  ഈ 'ഉഭയ കക്ഷി ബന്ധം' ഒരു വല്ലാത്ത പ്രയോഗമായിപ്പോയി.. lol...

  @ റയീസ് പെരിങ്ങാടി
  This is not tolerance.. i would say, 'aggressive tolerance'. it is a new phrase i just discovered it..!!! dont look in the dictionaries.

  ReplyDelete
 20. തുണിയുരിയല്‍ അവരുടെ സംസ്കാരമാണ് നാം അതില്‍ കൈ കടത്തരുത്.

  ReplyDelete
 21. വല്ലാതെ കളിക്കേണ്ട കേട്ടോ? ഇപ്പോള്‍ ഞങളുടെ നാട്ടില്‍ വരുന്നവരെ മാത്രമേ തപ്പുന്നുളള.
  ഇനി നിങളുടെ നാട്ടില്‍ വന്നു ഞങള്‍ തപ്പാന്‍ തുടങ്ങുന്നുട്. എങ്ങിനെ തപ്പണം ആരെ തപ്പണം എന്ന് പഠിക്കാന്‍
  ഞങ്ങള്‍ക്ക് പറ്റിയ കുറച്ചു നേതാക്കന്മാരെ തെരഞ്ഞെടുത്തു “ഒരു” സ്ഥലത്തേക്ക് പറഞ്ഞയക്കുന്നുട്. അവര്‍ പഠിച്ചു വരട്ടെ കാണിച്ചു തരാം. ഞങളുടെ ആണവ റിയാക്ടറുകള്‍ അവിടെ ഉള്ളടത്തോളം കാലം നിങളെ ഞങള്‍ മിണ്ടാന്‍ അയക്കൂല..

  115 കോടി ജനങ്ങളുടെ ധൈര്യം ഒബാമയ്ക്കും കൂട്ടര്‍ക്കും നന്നായി നേരിട്ട് തന്നെ മനസ്സിലായിട്ടുണ്ടല്ലോ..

  ReplyDelete
 22. ഇനി ആ മന്‍മോഹന്‍ സിംഗിന്റെ തലേത്തെ ടര്‍ബന്‍ കൂടി ഒന്ന് കയ്ച്ചാല്‍ അതില് വല്ല പെര്ച്ചായിയും ഉണ്ടോന്ന് ഞമ്മക്കൊന്ന് നോക്കെയ്നി...
  അല്ല മെയ്തീനെ ഈ ഇന്ത്യക്ക് ഹൌസിങ്ങൊന്നും ഇല്ലേ ?

  ReplyDelete
 23. ഒബാമ ഇന്ത്യയില്‍ വന്നപോ മഹാരാഷ്ട്ര മുഖ്യനെ തടഞ്ഞ ആള്‍കാരെ എന്തുപറയും, അല്ല എന്ത് ചെയും, അവര്‍കൊക്കെ എന്തും ആകാമല്ലോ, അതുകൊണ്ടല്ലേ തലങ്ങും വെലങ്ങും കിട്ടികൊണ്ടിരിക്കുന്നത്.

  ReplyDelete
 24. "നമുക്ക് ജട്ടിയിട്ട്‌ അങ്ങുപോവല്ലേ നല്ലത്...അവര്‍ക്കും സൌകര്യമായി ഉഭയ കക്ഷി ബന്ധം ഒട്ടു ഉലയുമില്ല."

  സുതാര്യ ഭാരതം
  അസ്സലായിട്ടുണ്ട്
  ഭാവുകങ്ങൾ

  ReplyDelete
 25. ലവന്മാര്‍ ..ഇനി ലങ്ങോട്ടു പോവുമ്പോ ..ലങ്ഗോട്ടി ഇട്ടാ മാത്രം മതി... എന്ത്യേ?..ഞാന്‍ അന്നെ പറഞ്ഞതാണ് ആ ഹിലാരി വരുമ്പോള്‍ ഒന്ന് തപ്പി നോക്കണം എന്ന് ഇവന്മാര്‍ക്ക് ഇവിടത്തെതിനെ മാത്രേ തപ്പാന്‍ കഴിയൂ..മദാമ്മ യെയോ ..സായിപ്പിനെയോ കണ്ടാല്‍ .മുട്ട് മാത്രം അല്ല പലതും വിറച്ചു വിരങ്ങലിക്കും അല്ലെ?..ഈ പാവം പ്രവാസികള്‍ നമ്മുടെ നാട്ടിലേക്ക് പോകുമ്പോള്‍ ചോദിക്കുന്ന ചോദ്യങ്ങളില്‍ ഒന്നെങ്കിലും ഏതെങ്കിലും സായിപ്പിനോട്‌ ചോദിച്ചിട്ടുണ്ടോ ഇമ്മിഗ്രഷന്കാര്‍?

  ReplyDelete
 26. if some one goes to airport security with a hat, it will be checked no matter its a american president or indian president.. its for security. if some one comes with a mask, will you allow him to travel in your flight? I guess not... so if you are a VIP, do the home work, before your travel. Obama was asked his identity card in a Gym entrance. yea.. indian security can not catch a politician with a bullet in bag.. that wont be the case in other place.

  ReplyDelete
 27. ````
  ഇവിടെ ഭവിയ്ക്കുന്ന രാസമാറ്റങ്ങള -
  ഭംഗുരമീവിധമായിത്തുടരുന്നു
  തമസും വെളിച്ചവും പര്യായമെന്നോതി
  ചങ്ങാത്തമാകുന്നിരകളും വേടനും..!!

  ReplyDelete
 28. ഇതിനിയും തുടർന്നുകൊണ്ടേയിരിക്കും.നമ്മൂടെ ഭരണാധികൾക്ക് അതൊരു വാർത്തയല്ലാതായിരിക്കുന്നു.‘ഇന്ത്യയിലെ ജനങ്ങൾ അങ്ങയെ അഗാധമായി സ്നേഹിക്കുന്നു‘ എന്ന് മുമ്പൊരിക്കൽ ബുഷിനോട് പറഞ്ഞത് പോലെ ഒബാമയോടും നമ്മുടെ പ്രധാനമന്ത്രി പറയാതിരുന്നാൽ മതി.

  ReplyDelete
 29. ഹ ! എല്ലാരും കൂടി ഇന്ത്യയെ ഇങ്ങിനെ ചുമ്മാ കുറ്റം പറയല്ലേ...
  എല്ലാം ഇപ്പൊ ശെര്യാവും...അല്ല പിന്നെ ..!

  ReplyDelete
 30. Unites States of america is the super power in the world..Some people has problem in accepting it...they are ahead in many thing...science,technology,IT,the list goes....it all came from their hard work,dedication etc....I really repect this...every culture has good and bad things....If USA is taking precautionary measures for their coutry and people's security why r u BOTHERING?...ARE THEY COMING INDIA TO PAT DOWN?...
  Can't agree with the post...

  ReplyDelete
 31. എസ് കെ പൊറ്റെക്കാടിന്‍റെ "ഒട്ടകം" എന്ന ഒരു കഥയുണ്ട്. അതിലെ ഒട്ടകം എന്ന പേരിലറിയപ്പെടുന്ന കഥാപാത്രം എന്നും ഒരു ഹോട്ടലിലേക്കുള്ള വെള്ളത്തിന്‍റെ വീപ വണ്ടി വലിച്ചു കൊണ്ട് വന്നാണ് ജീവിക്കുന്നത്. ഒരു സമയത്ത് ടിയാന്‍ അതിനടിയില്‍ പെട്ട് ഗുരുതരമായി മുറിവേല്‍ക്കുന്നുണ്ട്. അങ്ങിനെ ആശുപത്രിയില്‍ കിടക്കുന്ന അയാള്‍ ഒരു പാതിരാത്രി അയാള്‍ അഡ്മിറ്റായി കിടക്കുന്ന ഇരുമ്പ് കട്ടില്‍ തന്നെ വീപ വണ്ടിയാണെന്ന് ഭാവിച്ചു ആശുപത്രി വരാന്തയില്‍ വലിച്ചു കൊണ്ട് നടക്കുന്നത് ഡ്യൂട്ടി ഡോക്ടര്‍ കാണുന്നു. "ഒട്ടക"ത്തിന് തന്‍റെ അടിമത്തത്തിന്‍റെ, യാതനയുടെ നുകം തോളിലില്ലെങ്കില്‍ പിന്നെ ജീവിതത്തിനു ഒരു സുഖവുമില്ല, അര്‍ത്ഥവുമില്ല.

  അങ്കിള്‍ സാം പെട്ടെന്ന് ഒരു ദിവസം ഇന്ത്യക്കാരോട് മാന്യമായി പെരുമാറാന്‍ തുടങ്ങിയാല്‍ എസ് കെ പൊറ്റക്കാടിന്റെ "ഒട്ടക"ത്തെക്കാള്‍ പരിതാപകരമായിരിക്കും ഇന്ത്യക്കാരന്‍റെ വെപ്രാളം. അത് കൊണ്ട് ഇതൊക്കെ ഇങ്ങിനെ തന്നെ പോവുന്നതാണ് Normal. മറ്റെല്ലാം Abnormal‍.

  Even the kids in Indraprastham know this well.

  ReplyDelete
 32. ഇത് ആവര്‍ത്തിച്ചു കൊണ്ടിരിക്കും ...കുറെ ബ്ലോഗരന്മാര്‍ അല്പം ചര്ച്ചയാക്കും .....
  ഒബാമക്ക് ഒരു മെയില്‍ അയക്കൂ ബഷീര്‍ ഭായ്.

  ReplyDelete
 33. @ Sibi
  Sibi paranjathil enthenkilum correct undo?
  Recently when Obama came they boosted us, Indians to MARS!

  "India is great....we want certian important signatures".

  The real power of India was clear when I compared the medal list of India and China in Asian games.

  Ippo shariyakki Taraaam....

  ReplyDelete
 34. തപ്പിനോക്കല്‍ തൊപ്പി നോക്കിയാണെന്നായിരുന്നു എന്റെ ധാരണ . ആസാദിനും, ഷാരൂഖ് ഖാനും മമ്മുട്ടിക്കും തൊപ്പിയില്ലെങ്കിലും തൊപ്പിയുമായി അറ്റാച്ച് ആയ ഒരു തൊപ്പിപ്പേര് ഉണ്ടല്ലോ.. മീര ചേച്ചിയെ തപ്പിയതോടെ തികച്ചും 'തൊപ്പീകമായ' എന്റെ ആ സങ്കുചിത ധാരണ ഞാന്‍ തിരുത്തിയതായി ഇതിനാല്‍ അറിയിക്കുന്നു. ധാരണ ഇരുമ്പുലക്കയൊന്നുമല്ലല്ലോ.. പവര്‍ മാള്‍ട്ടിന്റെ ഒരു പരസ്യമുണ്ടായിരുന്നു പണ്ട്, എല്ലാ ആനുകാലിക പ്രസിദ്ധീകരണ ങ്ങളിലും. കഴിക്കുന്നതിനു മുമ്പ്, കഴിച്ചതിനു ശേഷം എന്നിങ്ങനെ. കഴിച്ചത്തിനു ശേഷമുള്ള ആ ചിത്രത്തിലെ ബലൂണ്‍ പോലുള്ള മസിലിലേക്ക് നോക്കി ഞാന്‍ കുറെ വെള്ളമിറക്കിയിട്ടുണ്ട്.. ഇവിടെയിപ്പോള്‍ ഒബാമ ഇന്ത്യ യിലേക്ക് വരുന്നതിനു മുമ്പ് , വന്നതിനു ശേഷം എന്ന രണ്ടു കാറ്റഗറി ഉണ്ടായോ എന്നാണ് ഇപ്പോള്‍ എന്റെ സംശയം. ഓ , ഒരു ബാമ..! വരും മുമ്പ് തൊപ്പിക്കാരെ മാത്രം തപ്പിയാല്‍ മതിയെന്നും വന്നു പോയപ്പോള്‍, തൊപ്പിക്കാരെ മാത്രമല്ല സാരിക്കാരെയും തപ്പണമെന്നും നിയമം വന്നു കാണും.. രണ്ടു മൂന്ന് ദിവസം കൂടെ കിടന്നതല്ലേ, രാപ്പനി
  മാത്രമല്ല പാരപ്പണിയും വേണ്ട വിധം ചൂടടിച്ചു കാണും.. എ. രാജയുടെയും നീരാ റാഡിയ സോറി, നീരാ റൌഡിയുടെയുമൊക്കെ നാടല്ലെ.. പക്ഷെ ഇന്ത്യ ക്കാരെ ഇങ്ങിനെ തപ്പി തോല്‍പ്പിക്കാ മെന്നോന്നും ഒരു മഫ്ഫനും വിചാരിക്കേണ്ട.. പ്രത്യേകിച്ച് അമേരിക്ക. കാരണം അമേരിക്കയുടെ വാല് നമ്മുടെ അമ്മിക്കു താഴെ യൊന്നു മല്ലല്ലോ .
  ഇനി ഒരു കാര്യം ചെയ്യാം നമുക്കും അമേരിക്കയെ അനുകരിക്കാം ഡ്രെ
  സ്സിന്റെ കാര്യത്തില്‍. ആണുങ്ങള്‍ ശരീരത്തിന്റെ ഒരു ഇഞ്ച് പോലും വെളിക്കു കാണിക്കാതെ കോട്ടും കൊട്ടുമ്മലെ കോട്ടും പിന്നെയൊരു സ്യൂട്ടും ധരിക്കുക.. പെണ്ണുങ്ങള്‍ പരമാവധി എത്രയേറെ പ്രദേശങ്ങള്‍ പ്രദര്ശിക്കാമോ അത്ര കാണിക്കുക.. ഓ, ബാമയുടെ, ഭാര്യ ഓ, ഭാമ യെ പോലെ..

  ReplyDelete
 35. Nammal VIP kaley kanumbol mottidikkunnathil america kar enthu pishachu? kaiil kurachu paisa ullavanu, raashtriya swadeenavum ulla ellavarum namukku vipi kala, there are thousands of diplomats, film actors, politicians in india. avareyokkey indiailey chila muttidikkunna security officers check cheyyathey vidumayirikkum, america car avarudey rules strictly follow cheyunnu, pinney manmohan singiney americail security kar toture cheythathayi ariyilla, american diplomats ney indian imigration officers secuy ceck cheythathu avar oru vartha aakiyathayum ariyilla.

  ReplyDelete
 36. മെയ്തീനെ..ആ ചെറിയ സ്ക്രൂ... . ആ ചെറിയേ...സ്ക്രൂ
  ഒരു വെട്ടുകത്തി കിട്ടുമൊ ...?
  ഇതൊന്നു തിരിച്ചിട്ടിരുന്നെങ്കിൽ ഇതിന്റെ അടിഭാഗം കാണാമായിരുന്നു .

  ReplyDelete
 37. @ മുക്കുവന്‍, Sibi K S, Hariharan Karipody

  Please dont read me that I am against the security measures of US Airports. There are certain conventions and procedures as how to deal with top diplomats. Indian Ambassador to US or UN, is the most previleged diplomatic status, and they should give enough respect to the diplomats the way they gives other diplomatic personnel. or rather I would say, at lest, 10% respect of what we used to give them. Being frequent travelers, they are not stupids to complain for routine airport check ups. This is something what we call improper treatment, if not racial discrimination.

  ReplyDelete
 38. @ salam pottengal താങ്കള്‍ സൂചിപ്പിച്ച ഒട്ടകവും നുകവും ആറ് പതിറ്റാണ്ടുകള്‍ക്ക് ശേഷവും നമ്മുടെ കഴുത്തില്‍ തന്നെ ഉണ്ട് എന്നതാണ് ഈ വിധേയത്വ ഡിപ്ലോമസി നമ്മെ ഓര്‍മപ്പെടുത്തുന്നത്. എന്ത് പറയാനാ.. എല്ലാം ശരിയാവുമായിരിക്കും. താമരശ്ശേരി ചുരത്തിന്റെ കാര്യമാണ് ഞാന്‍ പറയുന്നത്..

  @ usman iringattiri
  നിങ്ങളുടെ കമന്റിന്റെ സൌന്ദര്യത്തില്‍ ഞാന്‍ വീണു പോവുന്നു. 'തൊപ്പി'കമായ സംശയം തീര്‍ന്നു കിട്ടിയല്ലോ.. പുതിയ എപ്പിസോഡുകള്‍ കൊണ്ട് ആ ഒരു ഗുണം ഉണ്ടായി.. എല്ലാം ശരിയാവും.. ദാ... ഇപ്പൊ ശരിയാവും..

  ReplyDelete
 39. വീണു പോകരുത് സര്‍, ഞങ്ങള്‍ വീഴുമ്പോള്‍ പിടിച്ചു നില്‍ക്കാനുള്ള ഒരു 'കക്ഷി '
  ത്തുരുമ്പാണ് നിങ്ങള്‍.. നിങ്ങളോട് കമന്റടിച്ച അത്ര ഞാനെന്റെ ഭാര്യ യോട് പോലും കമന്റടിച്ചിട്ടില്ല. ഞാനത്ര സത്യസന്ധനായിട്ടൊന്നുമല്ല. താങ്കളോട് കമന്റടിച്ചാല്‍ കിട്ടുന്നതല്ല 'അവിടുന്ന് കിട്ടുക' എന്നെ കൂടി ആ ഗ്രൂപില്‍ ചേര്‍ത്തോളൂ.. (ഇംപാല ഫെയിം) നിങ്ങള്‍ മുമ്പിലുന്ടാവുമ്പോള്‍ പിന്നെ മുമ്പും പിമ്പും നോക്കേണ്ടതില്ല.. നഫ്സി, നഫ്സീ, നഫ്സിയാ എന്ന് വിളിച്ചു പറഞ്ഞു ഓടിയാല്‍ മതിയല്ലോ. പിന്നെ ആകെ ഒരു സമാധാന മുള്ളത് ലോട്ടറി ക്കാരന്‍ പറയും പോലെ ഇപ്പൊ ശരിയാകും, നാളെ ശരിയാകും .. എന്നുള്ള ആ പറച്ചിലാണ് ..

  ReplyDelete
 40. ഇത് ആംഗലേയത്തിലായിരുന്നെങ്കിൽ ചിലരെകൊണ്ടൊക്കെ ഒന്നു വായിപ്പിക്കാമായിരുന്നു sorry vivaramariyumayirunnu.

  ReplyDelete
 41. സര്‍ദാര്‍ജിയുടെ താടിയും തലപ്പാവും തീവ്രവാദത്തിന്റെ പരിധിയില്‍ വരുമെന്ന്
  ആ സാധു ചിന്തിച്ചിട്ടുണ്ടാവില്ല. കാട്ടുകോഴിക്കെന്തു കമ്പ്യൂട്ടര്‍ ! സായിപിനു എന്ത് സര്‍ദാര്‍ജി .

  ReplyDelete
 42. തങ്ങളുടെ രാജ്യത്തിന്റെ സുരക്ഷാ സംവിധാനങ്ങള്‍ കാര്യക്ഷമമാക്കാന്‍ അതാതു രാജ്യങ്ങള്‍ക്ക് അവകാശമുണ്ട്. സ്വയം കൃതനാര്‍ത്ഥമെങ്കിലും കടുത്ത ഭീകര ഭീഷണി നേരിടുന്ന രാജ്യമാണ് അമേരിക്കന്‍ ഐക്യനാടുകള്‍. പഴുതടച്ച സുരക്ഷാ മാനദണ്ടങ്ങള്‍ സ്വീകരിക്കുവാനുള്ള ആ രാജ്യത്തിന്‍റെ നീക്കങ്ങള്‍ തീര്‍ച്ചയായും ന്യായീകരിക്കപ്പെടാവുന്നതാണ്.

  എന്നാല്‍, ഇവിടുത്തെ പ്രശ്നം ഏതെങ്കിലും സാധാരണ വിമാനയാത്രികനെ യു. എസിലെ ഏതെങ്കിലും വിമാനത്താവളങ്ങളില്‍ അമിതമായി ബുദ്ധിമുട്ടിച്ചതോ, അവിടുത്തെ എമിഗ്രേഷന്‍ കൌണ്ടറിലെ കമ്പ്യൂട്ടറില്‍ ഫീഡ് ചെയ്യപ്പെട്ട തീവ്രവാദിപ്പട്ടികയിലെ പേരുമായി സാമ്യമുള്ളയാളെ കൂടുതല്‍ അന്വേഷണത്തിനായി തടഞ്ഞുവച്ചതോ അല്ല; ഡിപ്ലോമാറ്റിക് പാസ്പോര്‍ട്ടുള്ള, ഗ്രീന്‍ ചാനലിലൂടെ എളുപ്പത്തില്‍ കടന്നുപോകുവാന്‍ സാധിക്കേണ്ട ഇന്ത്യയുടെ ഒരു നയതന്ത്ര പ്രതിനിധിയെ pat-down എന്ന വസ്ത്രാക്ഷേപ പരിപാടിക്ക് വിധേയയാക്കി എന്നുള്ളതാണ്. അമേരിക്കയുടെ അധികാരി വര്‍ഗ പ്രതിനിധികള്‍ ഇതിനു ഖേദം പ്രകടിപ്പിച്ചു എന്ന വാര്‍ത്ത ഇതൊരു സുഖകരമായ കാര്യമാണെന്ന് അവര്‍ക്കുതന്നെ അഭിപ്രായമില്ലാത്തതിനാലാണല്ലോ. പക്ഷെ, ഹര്ദീപ്ജിക്കുണ്ടായ അനുഭവം ഈ കഥയിലെ ഒന്നാമത്തെ അധ്യായമല്ല; അവസാനത്തെയുമല്ല. നീണ്ടുപോകുവാന്‍ സാധ്യതയുള്ള ഒരു പരമ്പരയുടെ ഒടുവിലത്തെ എപ്പിസോഡ് മാത്രമാണ്. അനേകം തവണ ആവര്‍ത്തിക്കപ്പെടുന്ന ഈ തിന്മ പടിഞ്ഞാറന്റെ നമ്മുടെ രാജ്യത്തോടുള്ള മനോനിലയാണ് തുറന്നു കാട്ടുന്നത്.

  ഹര്ദീപ്ജിക്ക് മിസ്സിസ്സിപ്പി എയര്‍പോര്‍ട്ടില്‍ നേരിടേണ്ടി വന്ന 'തപ്പിതടയലു'കളോട് ഇന്ത്യ പ്രതികരിച്ചത് നയതന്ത്രഭാഷയില്‍ താരതമ്യേന ബലം കുറഞ്ഞ 'Unacceptable' എന്ന പദമുപയോഗിച്ചാണ്. മനാഫ് മാഷ്‌ സൂചിപ്പിച്ചപോലെ അമേരിക്കന്‍ സായിപ്പിനെ കാണുമ്പോള്‍ മുട്ട് വിറയ്ക്കുന്ന, വെള്ളക്കാരന് എന്ത് ചെയ്യുവാനും അധികാരമുള്ള ലൈസന്സ് നല്‍കുന്ന നമ്മുടെ ഒരിക്കലും മാറാത്ത ദാസ്യ മനോഭാവത്തില്‍ നിന്നും , അധമബോധത്തില് നിന്നും നാമിനിയും സ്വാതന്ത്ര്യം നേടിയിട്ടില്ല. പടിഞ്ഞാറിനെ പേടിക്കുന്നതോടൊപ്പം തന്നെ പാശ്ചാത്യ സംസ്കാരത്തെ ആദരവോടെ കാണുന്നൊരു വൈചിത്ര്യ മനോഭാവവും തന്നെയാണ് അപമാനിതരാകുവാന്‍ വിധിക്കപ്പെട്ടവരാണ് നാം എന്നൊരു ധാരണ അമേരിക്കന്‍ സായിപ്പിലും, യൂറോപ്യന്‍ വെള്ളക്കാരനിലും, കംഗാരുവിന്റെ നാട്ടുകാര്‍ക്കും ഉണ്ടാകുവാന്‍ കാരണം. ആഷിഷ് നന്ദി പറഞ്ഞിട്ടുണ്ട്: " 'പടിഞ്ഞാറ്' ഇന്ന് എല്ലായിടത്തുമുണ്ട്; പടിഞ്ഞാറ് മാത്രമല്ല - പുറത്തും. ഘടനകളിലും മനസ്സുകളിലുമായി പാശ്ചാത്യ സംസ്കാരം പടരുകയാണ്". (Contd.)

  ReplyDelete
 43. ഇന്ത്യന്‍ സന്ദര്‍ശനത്തിനിടെ ഇന്ത്യയെ മി. പ്രസിഡന്റ് വിശേഷിപ്പിച്ചത് 'ഇന്ത്യ ഉണര്‍ന്നെണീറ്റ ആനയാണ്' എന്നായിരുന്നു. എന്നാല്‍ ആനക്ക് ആനയുടെ വലിപ്പം അറിയില്ലല്ലോ!

  പടിഞ്ഞാറ് നോക്കിയന്ത്രങ്ങളായ നമുക്ക് കൂടുതല്‍ ഇന്സല്ട്ടുകള്‍ ഇനിയും പ്രതീക്ഷിക്കാം. സ്വാതന്ത്ര്യം നേടി അറുപതാണ്ട് കഴിഞ്ഞെങ്കിലും വെള്ളക്കാരനെ കാണുമ്പോള്‍ കുമ്പിടുന്ന Body language നു നമുക്കൊരു മാറ്റവും വന്നിട്ടില്ല; pat-down പരിശോധനകളും, പരിഹാസച്ചിരികളും ഇല്ലാതെ നമുക്ക് ജീവിക്കുവാനൊക്കില്ലല്ലോ. സലാം പൊറ്റെങ്ങല്‍ ഉദ്ധരിച്ച പൊറ്റെക്കാടിന്റെ
  'ഒട്ടകം' എന്ന കഥയില്‍ ഒരിടത്ത് ആശുപത്രിക്കിടക്കയില്‍ വെച്ച് തന്റെ തലയില്‍ മുറിവുവെച്ചുകെട്ടിയ ശീല പറിച്ചെടുത്ത് കാലില്‍ കെട്ടുകയും, അങ്ങനെ തലയില്‍ നിന്നും രക്തം വാര്‍ന്നു ബോധാരഹിതനാവുകയും ചെയ്യുന്നുണ്ട്, കഥയിലെ 'ഒട്ടകം' എന്ന് വിളിക്കപ്പെടുന്ന കഥാപാത്രം. വര്‍ഷങ്ങള്‍ക്കു മുന്പ് അയാളുടെ കാലിനു മുറിവേറ്റപ്പോള്‍ കാലു കെട്ടിയിരുന്നു. മുറിവുണങ്ങുകയും മുറിവുള്ള ഭാഗത്ത് രോമം കിളിര്‍ക്കുകയും ചെയ്തെങ്കിലും, 'ഒട്ടക'ത്തിനു കാലില്‍ ഒരു ശീല ചുറ്റാതെ ജീവിക്കുവാനാകില്ല. പരിക്കേറ്റു ബോധരഹിതനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടപ്പോള്‍, അകാരണമായി കെട്ടിയ ശീല നഴ്സ് അഴിച്ചു മാറ്റുകയായിരുന്നു. ബോധം വന്നപ്പോള്‍ തന്റെ കാലിലെ കെട്ട് കാണാതെ അസ്വസ്ഥതപ്പെട്ടാണ് അയാള്‍ തലയിലെ കെട്ട് വലിച്ചെടുക്കുന്നത്.

  അടിമത്തത്തിന്റെ, അധമബോധത്തിന്റെ ശീലിച്ചുപോയ ശീലയില്ലാതെ നമുക്ക് ജീവിക്കാനാകുമോ, സര്‍? അമേരിക്കന്‍ സായിപ്പിന് കുതിരകയറുവാനുള്ള കുറെ ഒട്ടക ജീവികള്‍ നാം!!!

  ReplyDelete
 44. @ Noushad Kuniyil.

  കമന്റുകളുടെ എന്‍ഡ് പഞ്ച് ആയി താങ്കളുടെ ഈ വാക്കുകള്‍ കിടക്കട്ടെ..

  "അടിമത്തത്തിന്റെ, അധമബോധത്തിന്റെ ശീലിച്ചുപോയ ശീലയില്ലാതെ നമുക്ക് ജീവിക്കാനാകുമോ, സര്‍? അമേരിക്കന്‍ സായിപ്പിന് കുതിരകയറുവാനുള്ള കുറെ ഒട്ടക ജീവികള്‍ നാം!!!"

  ReplyDelete
 45. ഹിലരിവരട്ടെ ആയമ്മയെ പിടിച്ചു നിര്‍ത്തി പരിശോധിച്ചിട്ടേ ബാക്കി കാര്യം അല്ല പിന്നെ....
  അങ്ങോട്ടുപോകുന്നവരുടെ അടീലിട്ടതും അരഞ്ഞാണവും വരെ അവന്മാര്‍ പരിശോധിക്കുമ്പോള്‍ ഇമ്മള്‍ക്കും വേണ്ടെ ഒരു പരിശോധന.

  ReplyDelete