August 19, 2009

ഷാരൂഖാരാ മോന്‍

അമേരിക്കക്കാര്‍ ഒന്നടങ്കം പൊട്ടന്‍മാരാണ് എന്ന് പറയുന്നതിനോട് എനിക്ക് തീരെ യോജിപ്പില്ല. ഭൂരിപക്ഷം പേരും പൊട്ടന്‍മാരാണ് എന്നാണെങ്കില്‍, ഓക്കേ, അതിലൊരു ന്യായമുണ്ട്. ഒന്നോ രണ്ടോ വെവരമുള്ളവരും അവിടെ കാണാതിരിക്കില്ല. അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ പൊട്ടന്മാര്‍ ഉള്ളത് വിമാനത്താവളങ്ങളിലെ സുരക്ഷ വകുപ്പിലാണെന്നാണ് ഷാരൂഖ്‌ ഖാന്റെ വാക്കുകളില്‍ നിന്ന് മനസ്സിലാവുന്നത്. ന്യൂ ജെര്സി നെവാര്‍ക്ക് എയര്‍പോര്‍ട്ടിലെ മാനഭംഗവും പീഡിപ്പിക്കലും കഴിഞ്ഞു ഇന്നലെ വൈകിട്ടാണ് കിംഗ്‌ ഖാന്‍ മുംബൈയില്‍ എത്തിയത്. പേരിലെ ഖാന്‍ ആണ് വില്ലനായത് എന്നാണു പുള്ളി പത്രക്കാരോട് പറഞ്ഞത്.

അമേരിക്കക്കാരന്റെ കമ്പ്യൂട്ടര്‍ ആളുകളുടെ പേര് നോക്കിയാണ് സുരക്ഷ പരിശോധന നടത്തുന്നതും ക്ലിയറന്‍സ് കൊടുക്കുന്നതും. ജോണി, ടോണി, മുരുകന്‍, കാര്‍ത്യായനി, പുളിമൂട്ടില്‍ ഔസേപ്പ്, കുഞ്ഞാലി, വീരപ്പന്‍, ‍ ബിന്‍ ലാദിന്‍ .. അങ്ങനെയുള്ള ഏത് പേര് വന്നാലും കമ്പ്യൂട്ടര്‍ ഇളിച്ചോണ്ടിരിക്കും. എന്ന് വെച്ചാല്‍ ഗ്രീന്‍ ചാനലിലൂടെ പോകാമെന്ന്. ഷാരൂഖ്‌ ഖാന്‍, ആമിര്‍ ഖാന്‍, സൈഫ്‌ അലി ഖാന്‍, ഫര്‍ദീന്‍ ഖാന്‍, ജിയ ഖാന്‍ , ഫിറോസ്‌ ഖാന്‍ ഇതില്‍ ഏത് ഖാന്‍ ആയാലും കമ്പ്യൂട്ടര്‍ ഏറു കൊണ്ട പട്ടിയെ പോലെ ഒരു പ്രത്യേക ശബ്ദമുണ്ടാക്കും. (സല്‍മാന്‍ ഖാന്‍ ഒഴികെ. അയാള്‍ നായകനാണേലും വില്ലന്റെ കയ്യിലിരുപ്പാ.. അത് കൊണ്ട് ഗ്രീന്‍ ചാനല്‍. ) കമ്പ്യൂട്ടര്‍ കുരച്ചാല്‍ പിന്നെ ഒരടി മുന്നോട്ട് വെക്കാന്‍ സമ്മതിക്കില്ല. ബനിയന്‍, സോക്സ്‌, അണ്ടര്‍ വെയര്‍, എന്ന് വേണ്ട ഓവര്‍കോട്ട് വരെ അഴിപ്പിക്കും... പേരില്‍ ഖാന്‍ ഇല്ലെങ്കില്‍ അവന്റെ കയ്യില്‍ ആറ്റം ബോംബുണ്ടയാലും കുഴപ്പമില്ല. സെപ്ടംബര്‍ 11ന് ന്യൂയോര്‍ക്കില്‍ എത്തിയ സകലരെയും ഇതേ പോലെ പരിശോധിച്ചതാണ്. പക്ഷെ പേരില്‍ ഖാന്‍ ഇല്ലാത്തത് കൊണ്ട് വെറുതെ വിട്ടു.

ഖാന്‍ പോലെ അപകടകാരികളാണ് അബ്ദുല്‍ എന്ന് തുടങ്ങുന്ന പേരുകളും. അവന്റെ കയ്യിലും ബോംബ് കാണും. നമ്മുടെ മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുല്‍ കലാം കുടുങ്ങിയത് ഇതുപോലൊരു കമ്പ്യൂട്ടറിന്റെ മുന്നിലാണ്‌. അതിര്‍ത്തി ഗാന്ധി ഖാന്‍ അബ്ദുല്‍ ഗാഫര്‍ ഖാന്‍‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ലാത്തത് നന്നായി. അങ്ങേരെങ്ങാനും അമേരിക്കയില്‍ എത്തിയിരുന്നെങ്കില്‍ സായിപ്പിന്റെ സകല കമ്പ്യൂട്ടറും ഒറ്റയടിക്ക് ഷട്ട് ഡൌണ്‍ ആയേനെ. അമേരിക്കക്കാര്‍ ഒന്നടങ്കം പൊട്ടന്‍മാരാണ് എന്ന് പറയുന്നത് ശരിയല്ല എന്ന് ഇപ്പോള്‍ മനസ്സിലായില്ലേ. ഈ കമ്പ്യൂട്ടറൊക്കെ ഇങ്ങനെ ശരിയാക്കി വെക്കാന്‍ ചില്ലറ സാമര്‍ത്ഥ്യം പോരല്ലോ.. അമ്പമ്പോ.. എന്തൊരു കിഡ്നി.

ഇനി മര്യാദക്ക് ജീവിച്ചു പോകണമെങ്കില്‍ ഷാരൂഖ്‌ ഖാന്‍ രണ്ടാലൊന്ന് തീരുമാനിക്കണം. മേലാല്‍ അമേരിക്കയില്‍ പോകാതിരിക്കുക, അല്ലേല്‍ പേര് മാറ്റുക. ഷാരൂഖ്‌ ഷെട്ടി, ഷാരൂഖ്‌ കപൂര്‍, ഷാരൂഖ്‌ കപാഡിയ, ഷാരൂഖ്‌ ദേവഗണ്‍, ഷാരൂഖ്‌ കെ നായര്‍,
ഷാരൂഖ്‌ തോട്ടുങ്കല്‍ .. ഇതില്‍ ഏത് തിരഞ്ഞെടുത്താലും കുഴപ്പമില്ല. അങ്ങനെയാണ് എന്റെ ചിന്ത പോയത്. പക്ഷെ പുള്ളി നേരെ തല തിരിച്ചാണ് കാര്യങ്ങള്‍ കാണുന്നത്. പേര് മാറ്റുന്നില്ലെന്ന് മാത്രമല്ല , അതൊന്നു കൂടി സിമന്റിട്ട്‌ ഉറപ്പിക്കാന്‍ പോവുകയുമാണത്രേ. അടുത്ത പടത്തിന് പേരിട്ടു കഴിഞ്ഞു My name is Khan !!!.. ഷൂട്ടിംഗ് അങ്ങ് അമേരിക്കയിലും..!!! ഷാരൂഖാരാ മോന്‍ ?..

30 comments:

 1. "This also happens to hundreds of innocent Muslims daily who don't have one billion people to stand up for them and raises real questions about the US procedure," says the Minister of State for External Affairs Shashi Tharoor.

  ReplyDelete
 2. അതെയതെ...നമ്മുടെ ഷാരൂഖാരാ മ്വോൻ....:)

  ReplyDelete
 3. കൊളംബസ് ആ വഴിക്ക് പോയില്ലായിരുന്നു എങ്കില്‍ ഈ ലോകത്ത് എന്തെല്ലാം അപകടങ്ങള്‍ ഒഴിവാകുമായിരുന്നു. ഹിരോഷിമ, നാകസാകി, ഗോന്ടനാമോ... എണ്ണമറ്റ മനുഷ്യ കുരുതികള്‍...

  ReplyDelete
 4. പേരില്‍ ഖാന്‍ ഉള്ളത് കൊണ്ടാണ് ശരൂകിനെ അവിടെ തടഞ്ഞത് എന്ന് വിശ്വസിക്കാന്‍ പ്രയാസം ! താങ്കള്‍ പറഞ്ഞത് പോലെ പേര് നോക്കിയല്ലാലോ അവിടെ സായിപ്പന്മാര്‍ ആളുകളുടെ മതം കണ്ടു പിടിക്കുന്നത് ! ഈ എര്പാട് സെപ്റ്റംബര്‍ ശേഷം തീവ്രവാദികളെ പിടിച്ചു ജയിലില്‍ ഇടാന്‍ വേണ്ടി തുടങ്ങിയതാണ്‌ എന്നാണു അവര്‍ പറയുന്നത് ..മുസ്ലിംകള്‍ എല്ലാം തീവ്രവാദികള്‍ എന്നാണ് അവരുടെ കണ്ടു പിടുത്തം.. എത്ര പേരെ ഈ സുരക്ഷ കഴിഞ്ഞു അകത്തിട്ടു എന്നത് വേറെ കാര്യം .. ഈ ശരൂക്‌ അണ്ണന്‍ രണ്ടു മണിക്കൂര്‍ അവിടെ കുടുങ്ങിയത് കൊണ്ട് ആകാശം ഇടിഞ്ഞു വീണോ ? അയാള്‍ പറയുന്നത് അപ്പടി വിശ്വസിക്കാന്‍ ബാക്കി എല്ലാവരും മണ്ടന്മാരാണോ ? സാധാരണ പാസ്പോര്‍ട്ടില്‍ നോക്കിയാണ് ജാതിയും പേരും എല്ലാം നോക്കുന്നത് എന്നാണ് ഞാന്‍ കരുതിയത്‌ .. ഇത് പുതിയ എര്പാടാനെല്ലോ .. പേര് ടൈപ്പ് ചെയ്താല്‍ മതം കണ്ടു പിടിക്കുന്ന എര്പാട് പുതിയതല്ലേ ? അങ്ങിനെ ആണ് കര്യമെന്കില്‍ ആഫ്രിക്കയിലും eastern Europe ഉള്ള മുസ്ലിങ്ങളുടെ പേര് വായിച്ചാല്‍ അവന്‍ മുസ്ലിമാണോ ജൂതനാണോ എന്ന് ഈ കമ്പ്യൂട്ടര്‍ എങ്ങിനെ കണ്ടു പിടിക്കും ? അവര്‍ക്കൊന്നും ഈ ഖാന്‍ എന്ന പേര്‍ ഇടുന്ന എര്പാട് ഇല്ലാല്ലോ ?

  ReplyDelete
 5. സംഗതിയുമായി ബന്ധപ്പെട്ട് പ്രസ്തുട ദിവസം ഒരു മലയാളം ചാനലില്‍ ചൂടേറിയ ചര്‍ച്ച ഇവ്വിഷയകമായി കണ്ടു . വിദേശകാര്യ ചര്‍ച്ചകളില്‍ സ്ഥിരമായി കയില് കുത്താറുള്ള നമ്മുടെ ബഹു, ശ്രീനിവാസന്‍ സാറ് അമേരിക്കയുടെ ഈ പേടിത്തൊണ്ടന്‍ നയത്തെ വേണ്ടതിലധികം ന്യായീകരിക്കുന്നത് കണ്ടു.

  ഒരു പ്രത്യേക മതത്തില്‍ പെട്ടവരെ ഇങ്ങിനെ സംശയിക്കുന്നത് മനുഷ്യാവകാശം പ്രസംഗിക്കുന്ന അമേരിക്കന്‍ എമാന്മാര്‍ക്ക്‌ ഭൂഷണമോ എന്ന ചോദ്യത്തിന്, "എല്ലാ ഭീകരപ്രവര്‍ത്തനത്തിലും ഒരു പ്രത്യേക വിഭാഗമായാല്‍ അങ്ങിനെ ഉണ്ടാവാടിരിക്കുമോ" എന്നായിരുന്നു ടിയാന്‍ തിരിച്ചു ചോദിച്ചത്‌!
  ടിപ്ലോമാററിക് ഫുദ്ധി തന്നെ കെട്ടാ...
  മുടുക്കനല്ലേ മൂപര്!!

  ReplyDelete
 6. അതെ..ശ്രീ. ശ്രീനിവാസന്‍ റെ പ്രതികരണം കണ്ടു, തനി നിറവും .
  ലോകം മുഴുവന്‍ കൂട്ടക്കൊല നടത്തുന്ന അമേരിക്കന്‍ സ് വരുമ്പോള്‍ മിനിമം ഒരു എട്ട് മണിക്കൂറെങ്കിലും തടഞ്ഞു നിര്‍ത്തി പരിശോദിക്കേണ്ടതാണ്.
  ഇനിയിപ്പൊ തീവ്രവാദികള്‍ പേര്‍ മാറ്റി ജോസഫ് എന്നും മതത്തിന്‍റെ സ്താനത്ത് ക്രിസ്ത്യന്‍ എന്നും പസ്പോര്‍ട്ടില്‍ ചേര്‍ത്ത് കാര്യം സാദിക്കുമോ എന്നു കണ്ടറിയണം .

  ReplyDelete
 7. എം എം ഹസ്സന്‍ സാര്‍ പറഞ്ഞത് മുഹമ്മദ് എന്ന പേരാണ് പ്രശ്നം എന്നാണ്. മുഹമ്മദ് ഹസന്‍ എന്ന പേരില്‍ മൂപ്പിലാന്‍ അമേരിക്കയില്‍ പോയപ്പോള്‍ ഭയങ്കര പ്രശ്നമായത്രെ.
  പിന്നീട് എം എം ഹസനായിപ്പോയപ്പോള്‍ പുലിവാലൊന്നുമുണ്ടായില്ലത്രെ. ഏതായാലും അമേരിക്കക്കാറിത്ര പെടിത്തൊണ്ടന്‍ മാരായാ എന്താ ചെയ്യാ. ഞാന്‍ അമെരിക്കയിലൊന്ന് പോവണംന്ന് കരുതിയിരിക്കായിരുന്നു. എന്റെ പേരില്‍ ഖനും മുഹമ്മദുമൊന്നുമില്ല. മുഖ്താര്‍ എന്ന പേര് കണ്ടാതന്നെ അമേരിക്കന്‍ കം‌പ്യൂട്ടര്‍ ഷട്ട് ടൗണ്‍ ആവുകയല്ല, ഒന്നാകെ അടിച്ചുപോകുമോന്നാ എന്റെ പേടി.

  ReplyDelete
 8. ‘ഒരു പേരിലെന്തിരിക്കുന്നു’

  എന്നു പറഞ്ഞ മഹാനെ ഒന്നു കാണിച്ചു തരുവോ!!

  ReplyDelete
 9. ബഷീര്‍ക്ക, ഷാരൂഖ്‌ നമ്പൂതിരി എന്നൊക്കെ ആക്കുമോ കണ്ടറിയണം.

  ReplyDelete
 10. "ഈ കാക്കാ കൂട്ടത്തിനെ ഒക്കെ പരീശോധിക്കുന്നതു കൊണ്ട് വിമാനത്തിലൊക്കെ കയറാന്‍ ഒരു ധൈര്യം ഒണ്ടു. എപ്പോളാ ഇതിലൊരു കഴുവേറിമോനു വിമാനം പൊട്ടിക്കണം എന്നു തോന്നുക എന്നു പറയാന്‍ ഒക്കുമോ??? "

  എന്ന് വരെയായി ഇപ്പോള്‍ ബൂലോകത്ത് സംസാരം.ഈ പേരു കൊണ്ടുള്ള ഒരു പുകിലേ...!

  ദാണ്ടെ ഇവിടെ ഉണ്ട് ബഷീര്‍ക്കാ ഡീറ്റെയില്‍സ്.പരസ്യത്തിനു മാപ്പ് ട്ടോ.

  ReplyDelete
 11. Enthayalum varaam pokunna "Main hoon khan" enna cinema kku nalla parasyamayi.... ഷാരൂഖാരാ മോന്‍.....

  ReplyDelete
 12. This comment has been removed by the author.

  ReplyDelete
 13. This comment has been removed by the author.

  ReplyDelete
 14. ഹെലോ ഞാന്‍ ലാദന്‍ ബിന്‍ലാദന്‍.
  യസ്..ബുഷ്‌ ഹിയര്‍ .
  വേള്‍ഡ്‌ ട്രേഡ് സെന്‍റെര്‍ ഞാന്‍......!
  അറിഞ്ഞെടോ.കൊട് കൈ. താന്‍ മിടുക്കനാ..അതല്ലേ തന്നെ ഏല്പിച്ചത് ?
  മിസ്റ്റര്‍ ബുഷ്‌. ഇനി എന്താ അടുത്ത പരിപാടി. ?
  അഫ്ഗാനില്‍ ഒരു കൊട്ടിക്കലാശം .!
  ബുഷേ..പാവങ്ങളാണേ..!!
  പോടാ പോടാ സെന്റി അടിക്കല്ലേ. പോയി വേഗം മടയില്‍ ഒളിക്കാന്‍ നോക്
  ഓക്കേ ബുഷ്‌ കൊട്ടിക്കലാഷത്തിനു ശേഷം ബന്ധപ്പെടാം
  ഗുഡ് ലക്ക്‌ ലാദന്‍. ടേക് കെയര്‍..
  ഹുദാ ഹാഫിസ്‌ ബുഷ്‌.
  (അമേരികന്‍ റിയാലിടി ഷോ തുടരുന്നു)

  ReplyDelete
 15. കൈപ്പള്ളീ, താങ്കള്‍ പറഞ്ഞതില്‍ കാര്യമുണ്ട്. അത് നാണത്തിന്റെ ഒരു വശം. ഞാന്‍ ഷാരൂക്കിന്റെ അമ്മായിയുടെ മോനല്ല. അത് കൊണ്ട് തന്നെ അയാളെ സായിപ്പ് തടഞ്ഞു വെച്ചതില്‍ വ്യക്തിപരമായി വിഷമവും ഇല്ല. പക്ഷെ പേര് നോക്കി ആളെ വിലയിരുത്തുന്ന മണ്ടത്തരത്തെ ഏത് കൂതറ സായിപ്പ് ചെയ്താലും മണ്ടത്തരമാണ് എന്ന് പറയാനാണ് എനിക്കിഷ്ടം.

  ഒന്നും പ്രതികരിക്കാത്ത എ പീ ജെ അബ്ദുല്‍ കലാം പറഞ്ഞത് അദ്ധേഹത്തിന്റെ പേരിലെ അബ്ദുല്‍ കണ്ടപ്പോള്‍ സെക്കൂരിട്ടിക്കാക്കാരന്‍ വിട്ടില്ല എന്നാണ്. എല്ലാവരെയും പരിശോധിച്ചോട്ടെന്നെ.. പക്ഷെ ചില പേരുകള്‍ കാണുമ്പോള്‍ ഇങ്ങനെ വേപ്പിളകുന്നത് ശരിയാണോ?.

  ഗള്‍ഫില്‍ നിന്ന് പോകുന്ന ഫ്ലൈട്ടുകളുടെ കാര്യം. ശരിയാണ്, ഫ്ലൈറ്റുകള്‍ ഇപ്പോഴും പോകുന്നും വരുന്നുമുണ്ട്. പക്ഷെ അമേരിക്കയിലേക്ക് പോകുന്ന മുസ്ലിങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണ് ഇപ്പോഴുള്ളത്. അത് ഇത്തരം പീഡനങ്ങളുടെ കൂടെ ഫലമാണ്. വേനലവധിക്ക് സ്റ്റേറ്റ്സില്‍ പോയിരുന്ന അറബികളില്‍ അധികവും ഇപ്പോള്‍ യുറോപ്പ് കൊണ്ട് തൃപ്തിപ്പെടുകയാണ്. അപവാദങ്ങള്‍ കണ്ടേക്കാം. ഗള്‍ഫില്‍ പണിയെടുക്കുന്ന സായിപ്പിനും സന്ദര്‍ശനത്തിന് വരുന്ന മദാമ്മമാര്‍ക്കും ഫ്ലൈറ്റുകള്‍ ഓടാതെ കഴിയില്ലല്ലോ..

  കൈപ്പള്ളീ, പേരിലെന്തിരിക്കുന്നു എന്ന പോസ്റ്റ് കസറി. സുറുമിയുടെ അര്‍ഥം എനിക്ക് ഇപ്പോഴാണ് ക്ലിക്ക് ചെയ്തത്.. മമ്മൂട്ടി കേള്‍ക്കണ്ട..

  ReplyDelete
 16. This comment has been removed by a blog administrator.

  ReplyDelete
 17. Akbar said...
  ☮ Kaippally കൈപ്പള്ളി ☢ said...
  അമേരിക്കയിൽ 73 International Airports ഉണ്ടു്. ഒരു ദിവസം എത്ര million ജനങ്ങൾ ആണു ഈ airportകളിലൂടെ കടന്നു പോകുന്നതു് എന്നു ഊഹിക്കാം.

  ഈ അറിവിന്‌ മുമ്പില്‍ ഞാന്‍ തല കുനിക്കുന്നു
  ഒരു സംശയം ചോദിച്ചോട്ടെ. million എന്നത് പത്തു ലക്ഷം എന്ന് തന്നെ അല്ലെ ?? അഥവാ പത്തു "ലച്ചം"

  As far as the airport security staff are concerned the individual fits the racial profile of a possible suspect

  what do u mean kaipalli. Is sharooq is a pssible suspect.?

  ReplyDelete
 18. This comment has been removed by the author.

  ReplyDelete
 19. This comment has been removed by the author.

  ReplyDelete
 20. ☮ Kaippally കൈപ്പള്ളി ☢ said...
  Racial Profiling is the reason why the Airport Authority detained him for.
  American airportകൾ ഉപയോഗിക്കുന്ന എല്ലാ muslim കളേയും ഇതുപോലെ ചോദ്യം ചെയ്യുന്നുണ്ടോ? ഇല്ലാ എന്നാണു് ഞാൻ വിശ്വസിക്കുന്നതു്.

  concern to your reply i would like to repeat same question. ?
  "what do u mean kaipalli. sharooq is a pssible suspect.?"

  what abou one million per day. can u sent dictionary pleas

  ReplyDelete
 21. This comment has been removed by the author.

  ReplyDelete
 22. ബഷീര്‍ക്ക, നിങ്ങളുടെ "ഷാരൂഖാരാ മോന്‍" എന്ന പോസ്റ്റ് ഒരു "അക്ബര് - കൈപ്പള്ളി‍" സംവാദത്തിനു കാരണമായിരിക്കുന്നു. ഒരു 'മില്ല്യണ്‍' എന്നാല്‍ 'പത്തു ലക്ഷ'മാണെന്നാര്‍ക്കാണറിയാത്തത്. പക്ഷെ കൈപ്പള്ളിയുടെ 'മില്ല്യണ്‍' പ്രയോഗം എത്ര ഉദ്ദേശിച്ചിട്ടാണെന്നറിയില്ല. കൂടുതല്‍ വിശദീകരണങ്ങള്‍ക്കായി കാത്തിരിക്കുന്നു.

  ReplyDelete
 23. ഈ സംഭവത്തില്‍ അമേരിക്ക നല്‍കുന്ന വ്യക്തമായ സന്ദേശം; മുസ്ലിംകള്‍ എല്ലാം ഭീകരവാദികള്‍ തന്നെ. പറയുന്നത് അമേരിക്കയാണെന്നോര്‍ക്കണം. നമ്പര്‍ വണ്‍ ഭീകരവാദികളാണല്ലോ ഇത്തരം ജല്‍പനങ്ങളുമായി ലോകം വാഴുന്നത്. മീഡിയയും അമേരിക്കന്‍ കുഴലൂത്തുകാരുതന്നെ. അപ്പോ പിന്നെ, ഷാരൂഖ് ഖാന്‍ സിനിമ അമേരിക്കയില്‍ റിലീസ് ചെയ്യുന്നത് "മൈ നെയിം ഈസ്.................'' എന്നാവും പൂരിപ്പിക്കേണ്ടത് ഓരോ തിയേറ്ററുടമകളും തീരുമാനിക്കട്ടെ. കലി കാലം. അല്ലാതെന്താ പറയാ....

  ReplyDelete
 24. kaippally, i appreciate your knowledge about the security system and emigration procedures of  the airport. Sharooq khan is nothing for me other than any  common indian citizens, as well as Americans are not my enemy . But when u approach to the emigration counters what they have to do with you normally. They will check firstly your passport whether it is original or any malpractice done it on, further to the purpose of visit will be asked and have you maintained the duration allowed to staying in the country. Whether the passenger has been committed any illegal activities also will be checked in cause.
  The racial profiling is respectively over bye above procedures even an another "khan" or another "Sharooq" is detected earlier as suspicious.
  A passenger  suspected  by any one of above can be moved for detention. Do you believe Sharooq is failed there as decent passenger?  Then why he had been detained for further investigation. The reason is the criteria set in the computer to detect particular names from Mulims to show the world that we are scared about them. I don't believe it will make sense by extra concentration on name. Extremism to be washed out. no doubt. but not in this way.

  I agreed that Sharooq khan is not a well know or recognized personality out of Indian subcontinent and nobody expected he will be treated as a VIP in US. I think Mr. Kaippally still not understood what the point we are discussing.

  What is the cause of former president Abdul Kalam, according to your wide knowledge he is to be treated as a VIP or he is also not a well know person out of India.?

  Both causes are different but similarity is the names categorized to insult a particular community.

  My question still waiting for your answer kaippally.
  "Racial Profiling is the reason why the Airport Authority detained him for."  

  What is the wrong with racial profiling of Sharooq Khan. He is a possible suspect.
  If a possible suspect what is the reason rather than his name is "sharooq Khan" ?

  ReplyDelete
 25. This comment has been removed by the author.

  ReplyDelete
 26. This comment has been removed by the author.

  ReplyDelete
 27. Dear friend Kaippalli
  Yes, there you are. Very obvious. The new question which you raised is giving a clear picture. Better things.

  but my stand is
  രാജ്യം ഏതുമാവട്ടെ. മതം ഏതുമാകട്ടെ. പക്ഷപാതപരമായ നീകങ്ങള്‍ ആരുടെ ഭാഗത്ത് നിന്നായാലും ചങ്കൂറ്റത്തോടെ പ്രതികരിക്കുക. no matter who. because, "മനുഷ്യനാണ് എല്ലാറ്റിന്റെയും മാനദണ്ഡം, നല്ല മനുഷ്യനായി തീരുകയാണ് ഏറ്റവും വലിയ ധര്‍മം."

  Pointless argument closed here. bye.

  ReplyDelete
 28. The film was named in 2008 and they have started the shooting early this year. It was almost finished before this airport incident. There's no relation between the name of the movie and the airport incident. Did you somewhere before you write this stupid blog?
  I know you will not approve this comment.. whatever I dont care..

  ReplyDelete