October 15, 2009

എയര്‍പോര്‍ട്ടുകളില്‍ നേക്കഡ് സ്കാനിംഗ് !!

എയര്‍ പോര്ട്ടുകളില്‍ പുതിയ സ്കാനിംഗ്‌ മെഷിന്‍ വരുന്നു. ഫുള്‍ ബോഡി നേക്കഡ് സ്കാനിംഗ്‌... എന്ന് വെച്ചാല്‍ സെക്യൂരിറ്റിക്കാരന്‍/കാരി നമ്മെ ഉടുതുണിയില്ലാതെ കാണും. സുരക്ഷ ക്രമീകരണങ്ങള്‍ ടൈറ്റ് ആക്കുന്നതിന്റെ ഭാഗമായാണത്രെ നാണം മറക്കാനുള്ള മൌലികാവകാശം അല്പം ലൂസാക്കുന്നത്. പുതിയ സ്കാനിംഗ്‌ മെഷീനിന്റെ ട്രയല്‍ റണ്‍ ഇംഗ്ലണ്ടില്‍ തുടങ്ങിക്കഴിഞ്ഞു !!!

എത്ര മുന്തിയ കോട്ടും പാന്റും ധരിച്ചു എയര്‍ പോര്‍ട്ടില്‍ ചെന്നാലും ശരി പുതിയ സ്കാനിംഗ് മെഷീനിന്റെ മുന്നില്‍ നിന്ന് കഴിഞ്ഞാല്‍ സംഗതി ധിം തരികിട തോം . കമ്പ്യൂട്ടര്‍ സ്ക്രീനില്‍ നമ്മുടെ ശരീരാവയവങ്ങളെല്ലാം - എന്ന് വെച്ചാല്‍ എല്ലാം !! - ക്ലീന്‍ ക്ലീനായി തെളിഞ്ഞു വരും. സാരി, ബ്ലൌസ്, പര്‍ദ്ദ, ചുരിദാര്‍ എന്നിങ്ങനെ എന്ത് തന്നെ ധരിച്ചു വന്നാലും സ്ത്രീ രത്നങളുടെ സ്ഥിതിയും ഇത് തന്നെ. സംശയമുള്ളവര്‍ക്ക് ബി ബി സി യുടെ ഈ റിപ്പോര്‍ട്ട്‌ നോക്കാം.

സുരക്ഷയുടെ പേര് പറഞ്ഞു എന്ത് തോന്ന്യാസവും കാണിക്കാനുള്ള അധികൃതരുടെ ഈ നീക്കത്തിനെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. തകര്‍പ്പന്‍ ന്യായങ്ങളുമായി അധികൃതരും രംഗത്തെത്തിയിരിക്കുന്നു. "പുതിയ സ്കാനിംഗ്‌ മെഷീന്‍ വരുന്നതോടെ സെക്യൂരിറ്റി പരിശോധന വളരെ എളുപ്പമാവും. പാന്റും ബെല്ടും ഷൂവും അഴിക്കേണ്ടി വരില്ല, വന്ന വേഷത്തില്‍ അങ്ങ് നിന്ന് കൊടുത്താല്‍ മതി. ശരീരത്തിനകത്തോ പുറത്തോ എന്ത് തന്നെ ഒളിപ്പിച്ചു വെച്ചാലും ഞൊടിയിടകൊണ്ട് പിടിക്കാം. കമ്പ്യൂട്ടറില്‍ എടുക്കുന്ന നഗ്ന ചിത്രങ്ങള്‍ ഒരു പോലീസുകാരനും ആസ്വദിക്കില്ല!!. അത് എവിടെയും സേവ് ചെയ്തു വെക്കില്ല !!! കംപ്ലീട്ടു ഡിലീറ്റ് ചെയ്തിട്ടേ അയാള്‍ സീറ്റില്‍ നിന്ന് എഴുന്നേല്‍ക്കൂ. " (പിന്നെ, ഫ്ലാഷ് മെമ്മറിയില്‍ കോപ്പി ചെയ്യുന്നത് , അതയാളുടെ ഇഷ്ടത്തിന് വിടും.!!)

എന്തൊക്കെ ന്യായം പറഞ്ഞാലും ഇതില്‍ ബ്രീച്ച് ഓഫ് പ്രൈവസി എന്ന് സായിപ്പ് പറയുന്ന ആ സംഗതിയുടെ ലംഘനമില്ലേ. വിമാനത്തില്‍ കയറണമെങ്കില്‍ വല്ലവന്റെയും കമ്പ്യൂട്ടറില്‍ നൂല്‍ബന്ധമില്ലാതെ പ്രത്യക്ഷപ്പെടണം എന്ന് പറയുന്നതിനോട് എത്ര പേര്‍ക്ക് യോജിക്കാന്‍ കഴിയും ?

12 comments:

 1. ഇത് നിര്‍ബന്ധം ഇല്ല എന്നാണ് എയര്‍ പോര്‍ട്ട്‌ അതികൃതര്‍ പറയുന്നത് .. നിങ്ങള്ക്ക് തീരുമാനിക്കാം ഇതു തരം ചെക്കിംഗ് വേണം എന്ന്..അത് അവിടെ കിടക്കട്ടെ..ഇതിനു എതിരെ സമരം ചെയ്യാന്‍ പോവുന്ന എല്ലാവരും അസുഖം വന്നാല്‍ x-ray എടുക്കില്ലേ ? അത് പോലെ തന്നെ ആണ് ഇതും എന്നാണ് അറിയാന്‍ കഴിഞ്ഞത്‌ .. ചിത്രങ്ങള്‍ x-ray format ആയി ആണ് എടുക്കുന്നത് അല്ലാതെ normal ഫോട്ടോഗ്രാഫി അല്ല ..സെക്യൂരിറ്റി ചെക്കിങ്ങില്‍ underwear -ഇല്‍ നിക്കുന്നതിനെക്കാള്‍ ഭേദം ആണ് ഇത് എന്നാണ് എന്റെ അഭിപ്രായം !

  ReplyDelete
 2. ഒരു കണക്കിനു തുണിയഴിച്ച് നോക്കുന്നതിലും ഭേദം ഇതു തന്നെ.somebody പറഞ്ഞപോലെ ഇതൊരു Xray ഫോട്ടോ ആകുമല്ലോ...

  എന്തായാലും കാത്തിരുന്നു കാണാം

  വാർത്തക്ക് നന്ദി..ആശംസകൾ ബഷീർ!

  ReplyDelete
 3. Xray ഫോട്ടോയാ മാഷെ എടുക്കണെ.. അതിനെന്താ കുഴപ്പം..???

  ReplyDelete
 4. ഇനി മുഴുവന്‍ കാണുന്നുവെന്ന് വെക്കാം. നമ്മള്‍ അസുഖം വന്നാല്‍ ഡോക്ടര്‍ക്ക് എല്ലാം മലര്‍ത്തി വച്ച് കൊടുക്കുന്ന കൂട്ടത്തില്‍ കൂട്ടിയാല്‍ പോരെ...

  ReplyDelete
 5. ലണ്ടണ്‍ ഹീദ്രൂ എയര്‍പോര്‍ട്ടിലെ സെക്യൂരിറ്റിയില്‍ കൂടി കടന്നിട്ടുണ്ടോ?ഒരിക്കല്‍ ആ ട്രാന്സിറ്റ് ചെക്കിങ്ങില്‍ കൂടി കയറി ഇറങ്ങിയപ്പോള്‍ അലാം അടിക്കുന്നു, വീണ്ടും തിരികെ..ഒരതിശയോക്തിയും ഇല്ലാ 6 പ്രവശ്യം! അവസാനം ആ ജാക്കെറ്റ് കൂടി ഊരിമാറ്റി എന്നിട്ട് അതു തട്ടി കുടഞ്ഞപ്പോള്‍ എയര്‍പ്ലെയിനില്‍ നിന്നു കിട്ടിയ ഒരു വെറ്റ് റ്റിഷു ഫോയില്‍ റാപ് അതു പോക്കറ്റില്‍ ആയിപ്പോയി പതിനെട്ടും ഇരുപതും മണിക്കൂര്‍ നീണ്ട യാത്രക്കിടയിലേ ട്രാന്സിറ്റ് ആണിത് നമ്മേ ഏതോ ഭീകരനെ പോലെ ട്രീറ്റ് ചെയ്യുന്നത് ..
  100 പ്രാവശ്യം പറയാം ഈ നേക്കഡ് സ്കാനിംഗ്‌... തന്നെയാ ഭേതം !

  ReplyDelete
 6. മാണിക്യനെ പോലെ അനുഭവസ്തർ പറയട്ടെ!!!
  എയർപോട്ടിനെ അകത്തു പോലും കയറാത്ത കൂതറക്കെന്താ ഇവിടെ കാര്യം അല്ലെ....?

  ReplyDelete
 7. somebody പറയുന്ന പോലെ ഇത് വെറുമൊരു Xray സ്കാനിംഗ് അല്ല. തൊലിപ്പുറവും അവയവങ്ങളും എല്ലാം കാണുന്ന ഒരു നേക്കഡ് സ്കാനിംഗ് തന്നെയാണ്. ബി ബി സി നല്‍കിയ ഇമേജില്‍ പൊക്കിള്‍ കൊടി വരെ കാണുന്നുണ്ട്, പിന്നെയാണോ ബാക്കിയുള്ളവ?. 15 മെഗാ പിക്സല്‍ ക്യാമറയില്‍ കാണുന്ന പോലുള്ള ക്ലാരിട്ടി ഉണ്ടെന്നു ഞാന്‍ പറഞ്ഞിട്ടില്ല. അങ്ങിനെ വേണമെന്നുണ്ടെങ്കില്‍ 'അതിനു കള്ള് വേറെ കുടിക്കണം'!!!

  ReplyDelete
 8. Eye opening presetation to the moral ehtics........
  I think porno industry has to tieup with the airport security police(the woud be pornopolice) to avoid the falling geopardy of the industry in future.In case they coud not reach an agreement, the pornoindustries would join with the moralities against the pornoscan, i am affraid!!!!!!!!!!!

  ReplyDelete
 9. കുഞ്ഞുണ്ണി മാഷ്‌ പറഞ്ഞത് ഓര്‍മ വരുന്നു...

  "പഴയ തലമുറയ്ക്ക് തലയില്ല
  പുതിയ തലമുറക്ക്‌ മുറയില്ല"

  ഈ 'തലമുറ'യുടെ ഓരോ പ്രശനങ്ങളേയ്

  ReplyDelete
 10. ഏതായാലും സ്കാന്‍ ചെയ്യുന്ന സ്ഥിതിക്ക് അതിന്റെ ഒരു print-out യാത്രക്കാരന് നല്‍കിയാല്‍ ഉപകാരമായിരിക്കും. ഏതെങ്കിലും ആശുപത്രിയില്‍ കാണിച്ചു ശരീരത്തിന് വല്ല അസ്ക്യതയും ഉണ്ടോ എന്ന് നോകാം. ടിക്കെറ്റിനൊപ്പം ഒരു ഫ്രീ സ്കാനിംഗ്. Really innovative.

  ReplyDelete
 11. സ്കാനിംഗ്‌ മെഷീന്‍ മേടിക്കാന്‍ കിട്ടുമോ ആവോ.. .. കിട്ടുവാണെങ്കില്‍ ബോറടിക്കുമ്പോള്‍ 'സ്കാന്‍' ചെയ്തു കളിക്കാലോ.....


  "മോനെ മനസ്സില്‍ ലഡ്ഡു പൊട്ടി...."

  ReplyDelete