October 10, 2009

ദ നൊബേല്‍ ഒബാമ !!

സമാധാനത്തിനുള്ള നോബല്‍ സമ്മാനം ഒബാമക്ക് കിട്ടിയെന്നു കേട്ടപ്പോള്‍ ഞാനൊന്ന് ഞെട്ടി. പുള്ളി പശ്ചിമേഷ്യയില്‍ സമാധാനം കൊണ്ട് വന്നാല്‍ ഇനി എന്ത് കൊടുക്കും എന്നാലോചിച്ചിട്ടാണ് ഞാന്‍ ഞെട്ടിയത്. നോബലിനെക്കാളും വലിയൊരു സമ്മാനം ബാക്കിയുണ്ടെങ്കില്‍ അതെടുത്ത് കൊടുക്കാമായിരുന്നു.

ലോകത്ത് സമാധാനം ഉണ്ടാക്കാന്‍ ശ്രമിച്ചവര്‍ക്കും അതിനു ആപ്പ് വെച്ചവര്‍ക്കുമൊക്കെ നോബല്‍ സമ്മാനം കിട്ടിയിട്ടുണ്ട്. കാര്യമെന്തായാലും ഒബാമ ലോക സമാധാനത്തിനു ആപ്പ് വെച്ചിട്ടില്ല. ചില ശ്രമങ്ങളൊക്കെ നടത്തുന്നുമുണ്ട്. എട്ടു വര്ഷം ഭരിച്ചു ലോകമാകെ കുട്ടിച്ചോറാക്കിയ ബുഷിനെ അപേക്ഷിച്ചു നോക്കിയാല്‍ 916 സ്വര്‍ണമാണ് ഒബാമ . എന്നാലും ഈ സമ്മാനം അസമയത്തല്ലേ എന്നൊരു തോന്നല്‍..


ഇറാക്കില്‍ സ്ഥിതിഗതികള്‍ ഒട്ടും മെച്ചപ്പെട്ടിട്ടില്ല. അഫ്ഗാനില്‍ കൊന്നും കൊണ്ടും ഇരു പക്ഷവും (അമേരിക്കന്‍ സേനയും താലിബാനും ) ശ്വാസം മുട്ടി ചാവാനുള്ള പരുവത്തിലാണ്. ജനങ്ങളുടെ ശ്വാസം മുമ്പേ നിലച്ചു കഴിഞ്ഞു എന്ന് പ്രത്യേകം പറയേണ്ടല്ലോ. . ഫലസ്തീനില്‍ സ്ഥിതിഗതികള്‍ ഒരടി മുന്നോട്ട് നീങ്ങിയിട്ടില്ല. കല്യാണം കഴിച്ചാല്‍ ഒരു കുട്ടിയുണ്ടാവാനുള്ള കാലമായി. ഈജിപ്തില്‍ നടത്തിയ ഒരു പ്രസംഗം മാത്രമാണ് ഈ ഒമ്പത് മാസക്കാലത്തിനിടയില്‍ ഒബാമയില്‍ നിന്ന് കിട്ടിയത്!!.

ഓടാന്‍ തുടങ്ങുന്നതിനു മുമ്പ് തന്നെ സ്വര്‍ണ്ണപ്പതക്കം കഴുത്തിലിട്ട് കൊടുത്താല്‍ ആരെങ്കിലും ഓടുമോ?. സ്വീഡിഷ് അക്കാദമിക്കാരന്റെ ഉള്ളിലിരുപ്പില്‍ എനിക്ക് സംശയമുണ്ട്‌. നോബല്‍ സമ്മാനം കൊടുത്തു ഒബാമയെ മൂലക്കിരുത്താനുള്ള ശ്രമമാണോ ഇത്?. സമ്മാനമൊക്കെ കിട്ടിയ സ്ഥിതിക്ക് അത് ഷോ കേസില്‍ വെച്ച് ഇനി വേറെ വല്ല ഫീല്‍ഡിലും ശ്രദ്ധ കേന്ദ്രീകരിക്കാമെന്ന് ഒബാമക്ക് തോന്നിയാല്‍ കുറ്റം പറയാന്‍ പറ്റില്ല.

ലോകത്ത് സമാധാനം ഉണ്ടാക്കാനുള്ള ഒബാമയുടെ നല്ല മനസ്സിന് ഒരു പ്രോത്സാഹനം ആയാണ് അക്കാദമി ഇപ്പോള്‍ സമ്മാനം കൊടുത്തതെങ്കില്‍ ഒരു കാര്യവും കൂടെ അവര്‍ ചെയ്യണം. ഇതിനേക്കാള്‍ വലിയൊരു സമ്മാനം ഇനി ബാക്കിയുണ്ടെന്ന് ഉടന്‍ പ്രഖ്യാപിക്കണം. പ്രഖ്യാപിച്ചു വെച്ചാല്‍ മാത്രം മതി. (മിക്കവാറും കൊടുക്കേണ്ടി വരില്ല). ഒരു സമ്മാനവും കൂടെ കിട്ടാനുണ്ടല്ലോ എന്നൊരു തോന്നല്‍ ഒബാമയ്ക്കും അങ്ങേര്‍ എന്തെങ്കിലും ചെയ്യുമെന്നൊരു തോന്നല്‍ നമുക്കും ഉണ്ടാവുന്നത് നല്ലതാണ്. യേത് ?..

15 comments:

 1. ഒബാമക്ക് നോബല്‍ സമ്മാനം കിട്ടിയതിന് അസൂയയും, അമ്പരപ്പും, ആഘാതവും, ആശ്ചര്യവുമൊക്കെയുണ്ടെങ്കിലും അതിനേക്കാളൊക്കെയുളളത് വലിയൊരു ആശ്വാസമാണ്. നോബല്‍ കമ്മറ്റിയുടെ മുമ്പിലെത്തിയ 205 അപേക്ഷകളില്‍ ഒന്ന് സോണിയ ഗാന്ധിയുടേതായിരുന്നു.
  സോണിയക്കെങ്ങാനും നോബല്‍ കിട്ടിയാല്‍ ഇന്ത്യയിലെയല്ല ലോകത്തെ ഏതെങ്കിലും മനുഷ്യര്‍ക്ക് മന:സമാധാനം കൊടുക്കുമോ കോണ്‍ഗ്രസുകാര്‍ ? നോബല്‍ സമ്മാനം കിട്ടാത്ത മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെ രാഷ്‍‍ട്രപിതാവിന്‍റെ സ്ഥാനത്തുനിന്ന് മാറ്റി സോണിയയെ പ്രതിഷ്ഠിക്കണമെന്നു പോലും പറയാന്‍ സാധ്യതയുണ്ട്. ആ അത്യാഹിതം സംഭവിക്കാത്തതില്‍ നമുക്ക് ആശ്വസിക്കാം.
  http://www.keralawatch.com

  ReplyDelete
 2. എന്തിനാണ് ഒബമാക് നോബല്‍ സമ്മാനം കിട്ടിയത്‌ എന്ന് ചിന്തിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല. ഇറാകും അഫ്ഗാനിസ്ഥാനും ഇപ്പോഴും കത്തിക്കൊണ്ടേ നില്കുന്നു. അവിടെ നിന്നുള്ള അമേരിക്കന്‍ പട്ടാളത്തെ പിന്‍വലിക്കാന്‍ ഒന്നും ചെയ്തിട്ടില്ല. ഇറാകിനെതിരെ അമേരിക്ക വാള്‍ ഓങ്ങി നില്കുന്നു. പിന്നേ എവിടെയാണ് ലോകത്ത്‌ സമാധാനം ഉണ്ടാക്കിയത് എന്ന് മനസ്സിലാകുന്നില്ല. എന്നാല്‍ ലോക സമാധാനത്തിനു വേണ്ടി സമ്മാനം കൊടുക്കേണ്ടിയിരുന്നത് സൌദി ഭരണാധികാരി അബ്ദുള്ള രാജാവിനയിരുന്നു. മതങ്ങള്‍ തമ്മില്‍ അടുത്തറിയാന്‍ വേണ്ടി മത സംവാധങ്ങളും, കീരിയും പാമ്പും പോലെ പെരുമാറിയിരുന്ന പലസ്ടിനിലെ ഇരു ഗ്രൂപുകളെയും തന്റെ രാജ്യത്തു കൊണ്ട് വന്നു സമാദന കരാറില്‍ ഒപ്പുവേച്ചതും തുടങ്ങി എത്രയോ സമാധാന ശ്രമങ്ങള്‍ അദ്ദേഹം നടത്തുന്നത് ലോകം കാണാതിരുന്നു കൂടാ.

  ReplyDelete
 3. ലോകത്ത് സമാധാനം ഉണ്ടാക്കാനുള്ള ഒബാമയുടെ നല്ല ബിസ്നസ്സ് മയിന്റിനുള്ള ഒരു പ്രോത്സാഹനം

  ReplyDelete
 4. ലോകത്തിന്റെ ഏതു മൂലയിലായാലും അല്‍ഖായിതക്കാരനെ നമ്മന്റെ പോലീസ് തപ്പി പിടിച്ച് പൊക്കും എന്ന് പറഞ്ഞ മൈക്ക് ഓഫാക്കുന്നതിന്‌ മുന്‍പ് തന്നെ ആള്‍ക്ക് സമാധാന സമ്മാനം കിട്ടി. ലോകത്തുള്ള എല്ലാ രാജ്യവും അമേരിക്കയില്‍ കോര്‍പറേറ്റ് ഭരണക്കാരുടെ കീഴിലാണെന്ന് തന്നെയാണീ ഇഷ്ടനും കരുതുന്നത്
  കൊള്ളാം കൊള്ളാം

  ReplyDelete
 5. അബ്ദുള്ള രാജാവിനായിരുന്നു നോബല്‍ കൊടുക്കേണ്ടിയിരുന്നത് എന്ന പീ എമ്മിന്റെ അഭിപ്രായത്തോട് യോജിക്കുന്നു. പലസ്തീനിയന്‍ ഗ്രൂപ്പുകള്‍ തമ്മില്‍ ഐക്യപ്പെടുതാനുള്ള ശ്രമം, മാഡ്രിഡ്‌ മത സംവേദന വേദി, സൌദിയിലെ തീവ്രവാദികള്ക്കെതിരിലുള്ള വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം തുടങ്ങി പല രംഗത്തും അദ്ദേഹം തിളങ്ങിയിട്ടുണ്ട്.

  Free Press,സോണിയയും ലിസ്റ്റില്‍ ഉണ്ടായിരുന്നോ.. ?

  ReplyDelete
 6. agree with PM

  DEar Basheer..
  I felt the same , when I heared the news..

  ReplyDelete
 7. മറ്റുള്ള 204 ഉം ആരൊക്കെയാണെന്നറിഞ്ഞിട്ടു മതിയില്ലേ ഒബാമ അര്‍ ഹനാണോ അല്ലയോ എന്നു തീരുമാനിക്കാന്‍.

  കിട്ടുന്ന നോമിനേഷനുകളില്‍ നിന്നുമാണ്, ഒരാളെ തെരഞ്ഞെടുക്കുന്നത്. മറ്റുള്ളവര്‍ ഒബാമയുടെ അത്ര പോലും യോഗ്യത ഇല്ലാത്തവരാണെന്നു കരുതിയാല്‍ പോരെ?

  ReplyDelete
 8. അപ്പൊ ഈ സമ്മാനം കിട്ടാനയിരുന്നോ ഒബാമ ഇതുവരെ പ്രവര്‍ത്തിച്ചത്‌ ?
  (അല്ല ഇനി പുള്ളി പെട്ടിയും കിടക്കയും ഒക്കെ എടുത്തു വേറെ പണിക്കു പോകും എന്ന് പറഞ്ഞത് കൊണ്ട് , ഇത്രയും പറഞ്ഞെന്നേയുള്ളൂ ) ഒബാമക്ക് കൊടുത്ത ഒരു അഡ്വാന്‍സ് സംമനമായേ ഞാനിത് കാണുന്നുള്ളൂ

  ReplyDelete
 9. No new varieties added to blog or twitter today? Blog on Nobel winning Obama is very good ! Keep on the go with more and more………………… Gafoor-Riadh, SBG

  ReplyDelete
 10. ഇന്നലെ എന്റെ മോള്‍ ചോദിച്ചു:ഒബാമക്ക് എന്തിനാ സമാധാന നോബല്‍ കൊടുത്തത്?

  ഞാന്‍ പറഞു: ഒബാമ സമാധാനമായിട്ടിരിക്കാന്‍
  (ഹല്ല പിന്നെ)

  ReplyDelete
 11. അരീക്കോടന്‍ സാറേ, മകളോട് പറഞ്ഞത് കലക്കി. അവള്‍ ഒരു നോബല്‍ സമ്മാനം താങ്കള്‍ക്ക് തരുന്നത് സൂക്ഷിച്ചോ..

  ReplyDelete
 12. This comment has been removed by the author.

  ReplyDelete
 13. അധികാരത്തിലേറി പത്തു ദിവസങ്ങള്‍കുള്ളില്‍ ഒബാമ നോമിനേറ്റു ചെയ്യപ്പെട്ടപോള്‍ തന്നെ ഇതിങ്ങിനെയെ വരൂ എന്ന് ഏതാണ്ടുരപ്പായിരുന്നു. പത്തു ദിവസത്തിനുള്ളില്‍ ലോകത്ത് എന്തൊക്കെ സമാധാനമാണാവോ ഇദ്ധേഹം കാഴ്ച വെച്ചത്.? ഇവിടെ ചോദ്യങ്ങളില്ല- ഉത്തരം മാത്രം.

  ReplyDelete