January 7, 2012

താരം കൊച്ചൌസേപ്പ്! ചാണ്ടിയും കുട്ടിയും ഔട്ട്‌!!

അഹങ്കാരം കൊണ്ട് പറയുകയാണെന്ന് കരുതരുത്, അല്പം അഹങ്കാരം എനിക്കുണ്ട്. കൊച്ചൌസേപ്പ് ചിറ്റിലപ്പിള്ളിക്ക് വേണ്ടി നാം നടത്തിയ ക്യാമ്പയ്ന്‍ വിജയിച്ചിരിക്കുന്നു. മനോരമയുടെ ന്യൂസ്‌മേക്കര്‍ മത്സരത്തില്‍ ഉമ്മന്‍ ചാണ്ടി, കുഞ്ഞാലിക്കുട്ടി, സലിം കുമാര്‍ എന്നിവരെ പിന്തള്ളി കൊച്ചൌസേപ്പ് തന്നെ താരമായി മാറിയിരിക്കുകയാണ്.  കുറച്ചെങ്കിലും കുറച്ചു വോട്ട് ഒരു മനുഷ്യ സ്നേഹിക്ക് നേടിക്കൊടുക്കാനുള്ള ശ്രമത്തില്‍ പങ്കാളിയായതില്‍ എനിക്കുള്ള അഹങ്കാരം ഞാന്‍ എല്ലാവരെയും വിനയപൂര്‍വ്വം അറിയിക്കുകയാണ്.

കഴിഞ്ഞ തവണ പ്രീജ ശ്രീധരനു വേണ്ടി ഇറങ്ങിയത്‌ പോലെ ഇത്തവണ കൊച്ചൌസേപ്പിന് വേണ്ടി ഇറങ്ങിയപ്പോള്‍ പലരും പറഞ്ഞു. 'അവാര്‍ഡ്‌ ചാണ്ടി സാറോ അതല്ലെങ്കില്‍ കുഞ്ഞാലിക്കുട്ടിയോ കൊണ്ട് പോകും, നിങ്ങള് ബ്ലോഗു പൂട്ടി കാശിക്കു പോകേണ്ടിയും വരും'. ലോട്ടറി അടിച്ചപ്പോള്‍ ഇന്നസന്‍റ് കാച്ചിയത് പോലുള്ള നാല് ഡയലോഗ് അവരോടു പറയണം എന്നെനിക്കുണ്ട്. പക്ഷെ എന്റെ അഹങ്കാരം അതിനെന്നെ അനുവദിക്കുന്നില്ല!


ആറ് ലക്ഷത്തോളം പേര്‍ പങ്കെടുത്ത വോട്ടിങ്ങില്‍ കൊച്ചൌസേപ്പിന് ലഭിച്ചത് ഏറെയും ഓണ്‍ലൈന്‍ വോട്ടുകളാണ് എന്നാണു അറിയാന്‍ കഴിഞ്ഞത്. രാഷ്ട്രീയത്തിനും സിനിമക്കും അപ്പുറം മാനുഷികതയുടെ മഹാസ്പര്‍ശത്തിനു മലയാളിയുടെ പൗരബോധം വില കല്പിച്ചിരിക്കുന്നു എന്ന് വേണം പറയാന്‍. എസ് എം എസ് ചെയ്ത് മനോരമക്കും മൊബൈല്‍ കമ്പനിക്കും കാശ് കൊടുക്കാതെ ഓണ്‍ലൈനില്‍ ഫ്രീയായി വോട്ട് ചെയ്ത എല്ലാവര്‍ക്കും  ഒരു പെരിയ താങ്ക്സ്. രാഷ്ട്രീയ നേതാക്കളെയും സിനിമാ താരത്തെയും മാറ്റി നിര്‍ത്തി സ്വന്തം ജീവിതം കൊണ്ടും ശരീരം കൊണ്ടും മാനുഷികതയുടെ മാറ്റ് തെളിയിച്ച കൊച്ചൌസേപ്പിനെ തിരഞ്ഞെടുത്തത് വഴി സത്യത്തില്‍ കൊച്ചൌസേപ്പിനോടൊപ്പം  പ്രേക്ഷകരും താരങ്ങളായിരിക്കുകയാണ്.  

വോട്ട് ചെയ്ത വിവരം ബ്ലോഗ്‌, ഫേസ്ബുക്ക്‌, ഗൂഗിള്‍ പ്ലസ്‌, ഇമെയില്‍ എന്നിവയിലൂടെ അറിയിക്കുകയും ഈ ഓണ്‍ലൈന്‍ ക്യാമ്പയിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്ത നിരവധി പേരുണ്ട്. അവര്‍ക്കൊക്കെയും നന്ദി പറയുന്നു.  ഉമ്മന്‍ ചാണ്ടി, കുഞ്ഞാലിക്കുട്ടി, സലിം കുമാര്‍ എന്നിവരുടെ ഫാന്‍സുകാര്‍ക്ക് എന്റെ അനുശോചനവും റീത്തും അര്‍പ്പിക്കുകയാണ്. വിധിയുണ്ടെങ്കില്‍ അടുത്ത വര്‍ഷത്തെ ന്യൂസ്‌ മേക്കറില്‍ നമുക്ക് വീണ്ടും കാണാം.

മ്യാവൂ:- വീഗാ ലാന്‍ന്റിലേക്ക് എനിക്കും കുടുംബത്തിനും ഒരു ആജീവനാന്ത ഫ്രീ പാസ്‌ തരണമെന്ന് ആവശ്യപ്പെട്ട് ഒരു ടെലഗ്രാം ഞാന്‍ കൊച്ചൌസേപ്പിന് അയച്ചിട്ടുണ്ട്!.

Related Posts
കൊച്ചൌസേപ്പ് ജയിക്കില്ലേ ?
വ്യത്യസ്തനാമൊരു കൊച്ചൌസേപ്പ്
പ്രീജ ശ്രീധരന് ഒരു വോട്ട്
മനോരമ പിടിച്ച പുലിവാല് (വെറുതെ അല്ല ഭര്‍ത്താവ്)
സുരേഷ് ഗോപി സെറോക്സ്‌ കോപ്പിയല്ല 
ഏജന്റുമാരുടെ സമരം, മനോരമ വിറക്കുന്നു. 

59 comments:

 1. ബഷീര്‍ക്കയുടെ ടൈം ബെസ്റ്റ് ടൈം

  ReplyDelete
 2. ബെസ്റ്റ് കണ്ണാ ബെസ്റ്റ് .............. കൊച്ചൌസേപ് സാറിനും ഇങ്ങക്കും ഞമ്മടെ ബക ആശംസകള്‍ !

  ReplyDelete
 3. കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി മനോരമ "'ന്യൂസ് മേക്കര്‍-2011": പി.കെ കുഞ്ഞാലിക്കുട്ടിക്ക് "ഐസ്ക്രീം മേക്കര്‍ 2011" ആയി തൃപ്തിപ്പെടെണ്ടിവന്നു.! :)

  ബഷീര്‍ക്കയുടെ പ്രവചനം വീണ്ടും ഫലിച്ചു.. (മാത്തുക്കുട്ടിച്ചായനും വള്ളിക്കുന്നും തമ്മില്‍ ഒരു ഗൂഡാലോചന നടന്നതായി ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയാന്‍ ആവില്ല;)

  ReplyDelete
 4. യഥാര്‍ഥത്തില്‍ ജയിച്ചത് കൊച്ചൌസേഫ് അല്ല,സംശയത്തിലായിരുന്ന മലയാളിയുടെ മാനവീകതയാണ്.

  ReplyDelete
 5. ഈ ബ്ലോഗ്‌ വായിച്ചു മാത്രം കൊച്ചൌസെപ്പിന്‍ വോട്ട് ചെയ്ത ആളാണ് ഞാന്‍.. സത്യത്തില്‍ ഈ സംഭവം അറിഞ്ഞത് ഇവിടെ നിന്നാണ് ... ഏതായാലും നന്നായി

  ReplyDelete
 6. ഞാനും ഒരു വോട്ട് ചെയ്തു. അതിന്റെ അഹങ്കാരം എനിക്കുമുണ്ട്.
  ഓൺലൈൻ വോട്ടിംഗ് കൂടീയതുകൊണ്ട് മൊബൈൽ കമ്പനിക്കാർക്ക് പ്രതീക്ഷിച്ച വരുമാനം കിട്ടിക്കാണില്ല.

  ReplyDelete
 7. Good news! Thank you for helping us vote for the deserving candidate.

  ReplyDelete
 8. അവകാശവാദം അല്‍പ്പം കടന്നു പോയി ബഷീര്‍ക്കാ. നിങ്ങള്‍ കാമ്പയിന്‍ നടത്തിയില്ലെങ്കിലും ചിറ്റിലപ്പിള്ളി തന്നെ ജയിക്കുമായിരുന്നു.

  ReplyDelete
 9. ഗോകുലം ഗോപാലനും കുറച്ചു കാശ് പൊട്ടിച്ചാല്‍ ഇത്തരം ബഹുമതികള്‍ നേടാം. നരേന്ദ്ര മോഡി അവാര്‍ഡുകള്‍ നേടുന്നതും ഇങ്ങിനെ ഒക്കെ ഉള്ള വേല കൊണ്ട് തന്നെ. എസ്‌ എം എസും ഓണ്‍ലൈന്‍ സര്‍വേകളും വിജയിപ്പിക്കാന്‍ ഇക്കാലത്ത് ഒരു പി ആര്‍ കമ്പനിയെ ഏല്പിച്ചാല്‍ മതി. കൊച്ചൌസേപ്പ് കേരളത്തില്‍ ഒരു പൊതു തെരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിക്കുകയാണെങ്കില്‍ താങ്കളുടെ വാദം ഞാന്‍ അന്ഗീകരിക്കാം.കേരളത്തിലെ വിദ്യുച്ഛക്തി ജീവനക്കാരോടും, അവരുടെ നേതാക്കളായ വിദ്യുച്ഛക്തി വകുപ്പ് മന്ത്രിമാരോടും, സംഘടിത സര്‍വീസ് സംഘടനകളോടും കൊച്ചൌസേപ്പ് തന്റെ വിജയത്തിന് മനസ്സില്‍ നന്ദി പറഞ്ഞു കാണും. കേരളത്തില്‍ നേരെ ചൊവ്വേ വിദ്യുച്ഛക്തി ലഭിക്കാത്തത് കാരണമാണ് ഇന്ത്യയിലെ ഏറ്റവും വില്കപെടുന്ന voltage stabilizer എന്ന പരസ്യത്തോടെ കൊച്ചൌസേപ് vguard എന്ന ബ്രാന്‍ഡ്‌ വിട്ടു കോടീശ്വരനായത്. കേരളത്തിനു പുറത്തു പൊതുവേ ഇന്ത്യയില്‍ voltage വ്യതിയാനങ്ങളില്ലാത്തത് കാരണം ഈ എക്സ്ട്രാ ഉപകരണം ആരും വാങ്ങിക്കാറില്ല. യു പി എസ്‌ എന്ന പേരില്‍ കച്ചവടക്കാരന്‍ പറയുന്ന Uninterrupted Power Supply എന്ന എക്സ്ട്രാ ഉപകരണവും കേരളത്തില്‍ ഒരു കമ്പ്യൂട്ടര്‍ ഉള്ളവന് നിര്‍ബന്ധമായി വരുന്നു.
  കൊതുക് തിരിയും voltage stabilizer ഉം ധന രക്ഷാ യന്ത്രവും ഒക്കെ വിട്ടു കോടീശ്വരന്‍ ആകാന്‍ വേറെ ഇതു നാട്ടിലാണ് പറ്റുക?

  ലവ് ജിഹാദ് എന്ന ഭീകരതയുടെ ഉറവിടം കണ്ടു പിടിച്ചതിന്റെ പേരില്‍ സ്വയം അവാര്‍ഡ് ഏറ്റു വാങ്ങുന്നതായി മനോരമ ചാനല്‍ പ്രഖ്യാപിക്കുമെന്നാണ് ഞാന്‍ കരുതിയത്‌.

  ReplyDelete
 10. താങ്കളാണ് കുഞ്ഞാലി കുട്ടിയേയും ഉമ്മന്‍ചാണ്ടിയെയും സലിം കുമാറിനെയും തോല്പ്പിച്ചതെന്നു ജനസംസാരമുണ്ട്. ഏതായാലും ഭരണം ഞങ്ങളുടെ കയ്യിലാണ്. ഇനി താങ്കള്‍ കേരളത്തില്‍ വരുമ്പോള്‍ പിള്ളയും ജയരാജനും കിടന്ന അതെ സെല്ലില്‍ താങ്കളെയും ഇടും. അത് കട്ടായം. ആദ്യമേ വായിക്കാന്‍ കുറെ പുസ്തകങ്ങള്‍ റെഡിയാക്കി വെച്ചോളൂ. എള്ളുണ്ട കിട്ടും (ഗോതമ്പുണ്ട ഒക്കെ എടുത്തു കളഞ്ഞു). ഇടക്ക് ഐസ് ക്രീമും തരാം. ഐഫോണ്‍ കയ്യില്‍ കരുതാം. അത് ഉപയോഗിച്ച് പഴയ സഹപ്രവര്‍ത്തകരായ മസ്റെര്‍മാരെ വിളിക്കരുതേ... .മ്യാവൂ...

  ReplyDelete
 11. വള്ളിക്കുന്ന് ഡോട്ട് കോമിന് ഒരു പെയ്സ്‌മേയ്കര്‍ ആയി ഈ ന്യൂസ്‌മേയ്കര്‍. വിജയം. അല്ലേല്‍ കാശി തന്നെയായിരുന്നു ശരണം.
  ശ്രീജിത്ത്, മാത്തുക്കുട്ടിച്ചായനും വള്ളിക്കുന്നും തമ്മില്‍ പുറമേ വടംവലികള്‍ ശക്തമായിരുന്നുവെങ്കിലും രണ്ട് പിന്തിരിപ്പന്‍ ശക്തികള്‍ തമ്മിലുള്ള ബാന്ധവത്തിന്‍റെ അന്തര്‍ധാര കണ്ടറിയാന്‍ ഇത് വരെ സാധിച്ചിരുന്നില്ല എന്നാണോ?

  സുനിതാ കൃഷ്ണനെയാണ് ഇന്ത്യാവിഷന്‍ വാര്‍ഷിക വ്യക്തിത്വമായി തെരഞ്ഞെടുത്തത് എന്ന് നിരന്തരം പറഞ്ഞ് , മനോരമ കുഞ്ഞാലിക്കുട്ടിയെയും കുഞ്ഞൂഞ്ഞിനെയുമാണ് തെരഞ്ഞെടുക്കുക എന്ന് കുരവയിട്ട്, ശ്രീജിത്ത് മനോരമാക്കാരെ മുന്‍കൂര്‍ മാനം കെടുത്തിയത് കൊണ്ടാണ് കുഞ്ഞാലിക്കുട്ടിയുടെ കഴുത്തില്‍ വീഴേണ്ടിയിരുന്ന ഈ മാല്യം ചിറ്റിലപ്പള്ളിയില്‍ വിശ്രമിച്ചത്.

  ReplyDelete
 12. @ ഫിയൊനിക്സ്
  അല്പം കടന്നു പോയി എന്ന് എനിക്കും അഭിപ്രായമുണ്ട്. പക്ഷെ ഇതിലും വിനയത്തോടെ പറയാന്‍ എന്റെ അഹങ്കാരം എന്നെ അനുവദിക്കുന്നില്ല:)

  @Samad Karadan
  ഹ..ഹ.. ഞാനിപ്പോള്‍ കേരളത്തില്‍ ഉണ്ട് സമദ്ക. എള്ളുണ്ട വള്ളിക്കുന്നിലേക്ക് കൊടുത്തയക്കാന്‍ പറ്റുമെങ്കില്‍ ആളെ വിട്ടോളൂ.

  ReplyDelete
 13. എന്തായാലും അര്‍ഹതപ്പെട്ട ആള്‍ക്ക് തന്നെ കിട്ടിയല്ലോ....ബഷീര്‍ ഭായിയുടെ ശ്രമം ഫലം കണ്ടു ..നമ്മുടെ വോട്ടും പാഴായില്ല .. സന്തോഷം..താങ്കള്‍ക്കു അഹങ്കാരത്തിനു എന്ത് കൊണ്ടും വകയുണ്ട്...ആജീവനാന്ത ടൂറിന്റെ കാര്യം കൊച്ചൌസേപ്പ് സാര്‍ പരിഗണിക്കും എന്ന് വിചാരിക്കുന്നു .. ഹി ഹി ഹി

  ReplyDelete
 14. എന്റെ ഐശ്വര്യമുള്ള ആദ്യത്തെ കമന്റും, വോട്ടും അല്ലെ ബഷീര്‍ക്ക :)
  ആ ടെലെഗ്രം മടങ്ങി വന്നു രണ്ടാമതും അയക്കുമ്പോള്‍ എനിക്ക് v -guard ല്‍ ഒരു 10000 ഇന്റെ രണ്ടു ഓഹരി കൂടി എഴുതി ചേര്‍ക്കണേ ...;)

  ReplyDelete
 15. ബഷീര്‍ക്കാ കള്ളാ ....കള്ള വോട്ടു ചെയ്തു ഞങ്ങടെ ഐസ്ക്രീം കുട്ടിയെ നിങ്ങള് തോല്‍പ്പിച്ചു അല്ലെ? പടച്ചോന്‍ നിങ്ങളോട് ചോദിക്കും നോക്കിക്കോ ! :)

  ReplyDelete
 16. @ആരിഫ്‌ സെയിന്‍.. മനോരമയുടെ പ്രാഥമിക ലിസ്റ്റ് തന്നെ മലയാളി വാര്‍ത്താ പ്രേക്ഷകരെ ശരിക്കും മാനം കെടുത്തുന്ന ഒന്നായിരുന്നു. നാലുപേരില്‍ അല്‍പമെങ്കിലും യോഗ്യതയുള്ളത് ചിറ്റിലപ്പള്ളിക്ക് തന്നെ എന്നും സമ്മതിക്കും. എന്നാല്‍ തന്‍റെ ജീവിതം തന്നെ സാമൂഹ്യ പ്രവര്‍ത്തനത്തിന് ഉഴിഞ്ഞുവച്ച സുനിതാ കൃഷ്ണനെ അവരോടൊന്നും താരതമ്യപ്പെടുത്താനും ആവില്ല. അച്ചായന്‍റെ മനശാസ്ത്രം ഏകദേശം അറിയാവുന്ന സ്ഥിതിക്ക് ഇത്തവണ ഗപ്പ് ചിറ്റിലപ്പള്ളിക്ക് തന്നെ എന്ന് അധികപേരും ഉറപ്പിച്ചിരുന്നു. എസ്.എം.സും മെയിലും ഒന്നും ആരും ചെയ്തില്ലെങ്കിലും അതങ്ങനെത്തന്നെ സംഭവിക്കുമായിരുന്നു. എല്ലാം (അ)ധര്‍മ്മോസ്മത് കുലദൈവതം.. :) ധര്‍മ്മസംസ്ഥാപനത്തിന് വേണ്ടി വേണ്ടി അച്ചായന്‍ നടത്തുന്ന ഓരോ കളികള്‍.. :)

  ReplyDelete
 17. Ini Blogum pootti Booth Agent Panikku pokaam....,

  :)

  ReplyDelete
 18. ബഷീര്‍ സങ്കടപ്പെടണ്ട അടുത്ത പ്രാവശ്യം കുഞ്ഞാപ്പയ്ക്ക് തന്നെ കൊടുക്കാമെന്ന് രാജന്‍ മാത്യൂ സമ്മതിച്ചിട്ടുണ്ട്.

  പകരം MRF ന് റബര്‍ ഇറക്കുമതിക്കു തീരുവ ഒഴിവാക്കിച്ച് കൊടുത്താല്‍ മതി, കൂട്ടത്തില്‍ മിസ്റ്റര്‍ ബട്ലറിനും ഫണ്‍സ്കൂളിനും ജീ-മാര്‍ട്ട് റീടെയ്ല്‍ അടക്കമുള്ള മറ്റു കുടുംബ ബിസിനസുകള്‍ക്കും ചില നികുതി ഇളവുകളും.ഇന്റഗ്രേറ്റഡ് ഫിനാന്‍സിന്റെ സാമ്പത്തിക തട്ടിപ്പിന്‍റ്റെ ബാക്കിയുള്ള കേസുകള്‍ കൂടി എഴുതി തള്ളുകയും വേണം

  ReplyDelete
 19. വോട്ടിനെ പറ്റിയും അതിനുള്ള online സൌകര്യത്തെ പറ്റിയും ഞാന്‍ ഈ ബ്ലോഗില്‍ നിന്നാണ് അറിഞ്ഞത്. പല പേരില്‍ പല കമ്പ്യൂട്ടര്‍ ല്‍ നിന്നും ഞാന്‍ 50 എങ്കിലും ചെയ്തിട്ടുണ്ട്. പ്രചോദനം ആയതു ഈ blog ആയിരുന്നു. booth agent എന്ന നിലയില്‍ self appointed ആണെങ്കിലും താങ്കള്‍ക്ക് അഭിമാനിക്കാന്‍ വകയുണ്ട്. ice cream മുതലാളിയുടെ കയ്യില്‍ നിന്നും തല്ലു കൊള്ളാതെ നോക്കിക്കോ. മനോരമ യുടെ കയ്യില്‍ നിന്നും അവാര്‍ഡ്‌ വാങ്ങി എന്ന കാരണം കൊണ്ട് ആ നല്ല മനുഷ്യന്റെ പേര് ചീത്ത ആകുമോ എന്ന സംശയം മാത്രം ബാക്കി നില്‍ക്കുന്നു. എങ്കിലും ഒരു കാര്യത്തില്‍ എനിക്ക് അമര്‍ഷം ഉണ്ട്. kochouseph വിജയിച്ചു കണ്ടപ്പോള്‍ free pass ചോദിച്ചു മലയാളിയുടെ നക്കിത്തരം വെളിവാക്കിയത്തില്‍.

  ReplyDelete
 20. ജീവിതത്തില്‍ പലരുമെന്നെ തോല്‍പ്പിച്ചിട്ടുണ്ട്, പലവട്ടം. ആവിശ്യത്തിലധികം കാശ് വാരികോരി കൊടുത്തിട്ടും റജീന എന്നെ ആദ്യം തോല്‍പ്പിച്ചു, ചങ്കും കരളും നല്‍കി ഞാന്‍ സ്നേഹിച്ച കുറ്റിപുറവും ഞാന്‍ വളര്‍ത്തിയ ജലീലും പിന്നീട് എന്നെ തോല്‍പ്പിച്ചു, കിട്ടിയ സഹായങ്ങള്‍ പോരാതായപ്പോള്‍ സ്നേഹിതന്‍ രവ്ഫും എന്നെ തോല്‍പ്പിച്ചു, ഇപ്പോഴിതാ ന്യൂസ്‌മേയ്കര്‍ ആക്കാം എന്ന് പ്രലോഭിപ്പിച്ചു അവസാനം മനോരമ ന്യൂസും. തോല്‍വികള്‍ ഏറ്റുവാങ്ങാന്‍ കുഞ്ഞാലികുട്ടിയുടെ ജീവിതം ഇനിയും ബാക്കി. (ഒരു ഏറനാടന്‍ വീരഗാഥ എന്നാ സിനിമയില്‍ നിന്നും)

  ReplyDelete
 21. ഒരാള്‍ക്ക് ഒന്നാം സ്ഥാനം കിട്ടുന്നു എന്ന് വെച്ച് മറ്റാര്‍ക്കും അതിനര്‍ഹതയില്ല എന്നില്ല. ഒന്നാം സ്ഥാനം ഒരാള്‍ക്കല്ലെ കൊടുക്കാന്‍ പറ്റൂ എന്നത്കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്. ഒരുപാട് ഒന്നാം സ്ഥാനക്കാരില്‍ നിന്ന് ഒരു ഒന്നാം സ്ഥാനക്കാരനെ തെരഞ്ഞെടുക്കുന്നു എന്നേ ഇത്തരം പുരസ്ക്കാരങ്ങളെ പറ്റി കരുതേണ്ടതുള്ളൂ. ബഷീറിന്റെ പോസ്റ്റ് വായിച്ച ഉടനെയാണ് ഞാന്‍ ചിറ്റിലപ്പള്ളിക്ക് വോട്ട് ചെയ്തത്. അദ്ദേഹത്തിന് കൂടുതല്‍ വോട്ട് കിട്ടിയതില്‍ ഞാന്‍ സന്തോഷിക്കുന്നു. ചിന്തിക്കുന്ന ആളുകള്‍ ആത്യന്തികമായി നന്മയില്‍ സമ്മേളിക്കും എന്ന സന്ദേശമാണ് ഈ ഒന്നാം സ്ഥാനത്തില്‍ പ്രതിഫലിക്കുന്നത്. എന്ന് വെച്ച് ശ്രീ. ഉമ്മന്‍ ചാണ്ടിയോ സലിം കുമാറോ രണ്ടാം സ്ഥാനക്കാരാണെന്ന് അര്‍ത്ഥമില്ല. അതാത് മേഖലകളില്‍ മറ്റ് ഒന്നാം സ്ഥാനക്കാരോടൊപ്പം അവരും ഒന്നാം സ്ഥാനത്ത് തന്നെയുണ്ട്.

  നന്മയുടെ ഒരു തരിയെങ്കിലും എവിടെയുമുണ്ടെങ്കില്‍ അത് തിരിച്ചറിയണമെങ്കില്‍ തന്നെ നമ്മുടെ മനസ്സിലും നന്മ വേണം. ചിറ്റിലപ്പള്ളിക്ക് വോട്ട് ചോദിച്ചുകൊണ്ട് പോസ്റ്റ് എഴുതാന്‍ ബഷീറിന് പ്രേരകമായത് ആ നന്മയാണ്. ചിലര്‍ ചുറ്റുപാടുകളില്‍ നെഗറ്റീവ് മാത്രം കാണുകയും നെഗറ്റീവായി മാത്രം പ്രതികരിച്ച് ശീലിക്കുകയും ചെയ്യുമ്പോള്‍ അവരറിയാതെ അവരിലെ നന്മ ഇല്ലാതായിപ്പോവുകയാണ് ചെയ്യുന്നത്. സ്വന്തം മനസ്സ് ശുദ്ധമായി വെക്കണമെങ്കില്‍ ബാഹ്യലോകത്തിലെ നന്മകള്‍ തേടിയാണ് നാം സഞ്ചരിക്കേണ്ടത് .....

  ReplyDelete
 22. ശ്രീരാജ്January 8, 2012 at 7:31 AM

  ഇവിടെ ജയിച്ചത്‌ ചിട്ടിലപ്പള്ളിയോ ബഷീറോ ഒന്നും അല്ല. സ്വന്തം കിഡ്നി ദാനം ചെയ്യാന്‍ തയാര്‍ ആയ ആ വലിയ മനുഷ്യന്റെ നന്മയാണ്, ആ ത്യാഗം ആണ്, ആ മനസ്സ് ആണ്. അതിനൊപ്പം അദ്ദേഹം ആണ് യഥാര്‍ത്ഥത്തില്‍ ജയിക്കേണ്ടത് എന്ന് ആഗ്രഹിച്ചു വോട്ട് ചെയ്ത നല്ലവരായ മനുഷ്യര്‍ ആണ്.

  മനസ്സിലെ നന്മ കൊണ്ടും സ്നേഹം കൊണ്ടും ഒരുമയോടെ വിജയത്തിലേക്ക് നടക്കുന്ന എല്ലാ കൂട്ടുകാര്ക്കും എന്നും ഇതേ പോലെ ഒരേ മനസ്സുമായി മുന്നോട്ടു നീങ്ങാന്‍ ആകട്ടെ എന്നും ആശംസിക്കുന്നു!!!!!

  ReplyDelete
 23. ഇങ്ങള് പറഞ്ഞത് കൊണ്ട് ഞമ്മളും കൊച്ചിന് വോട്ടു കൊടുത്തിരുന്നു... അപ്പൊ ഞമ്മക്കും ഇത്തിരി അഹങ്കാരമോക്കെ ആകാം...ല്ലേ...?

  ReplyDelete
 24. Jaleel VilliappallyJanuary 8, 2012 at 7:53 AM

  നോക്കുകൂലി-ചുമടെടുപ്പ് വിവാദം വഴി എന്റെ പബ്ലിസിറ്റി വര്‍ധിക്കാന്‍ എന്നെ വളരെ ഏറെ സഹായിച്ച എം .എം ലോറന്‍സ് , കാനം രാജേന്ദ്രന്‍., തുടങ്ങി എല്ലാ സി ഐ ടി ,എ ഐ ടി സി യു പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും ഈ അവസരത്തില്‍ എന്റെ നന്ദി രേഖപ്പെടുത്തുന്നു  എന്ന് ചിറ്റിലപ്പിള്ളി ....ഒപ്പ്
  നോക്കുകൂലി വാങ്ങി ഓണ്‍ലൈനില്‍ ഫ്രീയായി വോട്ട് ചെയ്യിപ്പിച്ച ബ്ലോഗര്‍ ബഷീര്‍ജിയാണ് ചിറ്റിലപ്പിള്ളിയെ വിജയ്യിപ്പിച്ചത് എന്ന് ന്യൂസ്‌മേക്കര്‍ അവാര്‍ഡ്‌ കിട്ടാത്തവര്‍ പ്രതികരിച്ചു

  ReplyDelete
 25. എനിക്ക് പണ്ടേ അറിയാമായിരുന്നു ബഷീര്‍ക്കായും ബെര്‍ലിയെപ്പോലെ ഒരു "പെറ്റി ബൂര്‍ഷ" ബ്ലോഗനാണെന്ന്.(നിങ്ങള്‍ മമ്മൂട്ടിയും മോഹല്‍ലാലും പോലെ ഞങ്ങള്‍ ആരാധകരെ തമ്മില്‍ തല്ലിച്ചു ഒരേ പാനപാത്രത്തില്‍നിന്നു വീശുന്നവരാണെന്ന്‍!. . :) മലയാളമനോരമ നടത്തിയ വോട്ടെടുപ്പില്‍ നമ്മള്‍ പങ്കെടുത്തപ്പോഴെ അത് മനസിലായതാണ്. (മലെഷ്യയില്‍നിന്ന് സിന്തറ്റിക്‌ റബര്‍ ഇറക്കുമതി ചെയ്യുകേം ഒപ്പം റബറിനു വിലയില്ലാതെ വിലപിക്കുന്ന കര്‍ഷകന്‍റെ കണ്ണീരോപ്പുകേം ചെയ്യുന്ന ആ മാണിസാറിന്റെ പോലത്തെ മാജിക്ക്‌. ) അതുകൊണ്ടല്ലേ വെറും പാവപ്പെട്ടവരായ ഐസ്ക്രീം,പാമോയില്‍, മിമിക്രി കച്ചവടക്കാരെ വിട്ട് മുതലാളിയായ കൊച്ചൌസേപ്പിന് വോട്ടു ചെയ്തത്. പിന്നെ "ഓക്കന്‍മ്മാരായ" ഞങ്ങളെ ദുരുപയോഗപ്പെടുത്തി ഓസില്‍ കമ്മീഷനായി വീഗാലാന്റില്‍ 10%ഷയരും വാങ്ങിയെടുത്തു. ഇതിനു പരിഹാരമായി ആ മഹാത്മാവ് ചെയ്തപോലെ ബൂലോകത്തിലെ ഭൂരിപക്ഷത്തിന്റെ അഭിപ്രായം മാനിച്ച് രണ്ടു വൃക്കയും ദാനം ചെയ്തുകൊള്ളാമെന്ന് അടുത്തപോസ്റ്റില്‍ പ്രഖ്യാപിക്കുമെന്ന് പ്രത്യാശിക്കുന്നു.

  ReplyDelete
 26. KP Sukumaran said ഒരാള്‍ക്ക് ഒന്നാം സ്ഥാനം കിട്ടുന്നു എന്ന് വെച്ച് മറ്റാര്‍ക്കും അതിനര്‍ഹതയില്ല എന്നില്ല. ഒന്നാം സ്ഥാനം ഒരാള്‍ക്കല്ലെ കൊടുക്കാന്‍ പറ്റൂ എന്നത്കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്. ഒരുപാട് ഒന്നാം സ്ഥാനക്കാരില്‍ നിന്ന് ഒരു ഒന്നാം സ്ഥാനക്കാരനെ തെരഞ്ഞെടുക്കുന്നു എന്നേ ഇത്തരം പുരസ്ക്കാരങ്ങളെ പറ്റി കരുതേണ്ടതുള്ളൂ.

  Exactly.. No arguments at all

  ReplyDelete
 27. @ ഫിയൊനിക്സ്
  അല്പം കടന്നു പോയി എന്ന് എനിക്കും അഭിപ്രായമുണ്ട്. പക്ഷെ ഇതിലും വിനയത്തോടെ പറയാന്‍ എന്റെ അഹങ്കാരം എന്നെ അനുവദിക്കുന്നില്ല:)

  ഈ ബഷീര്‍ക്കാടെ ഒരു കാര്യം. വിനയത്തിന്റെ അഹങ്കാരം എന്തിന്റെ ലക്ഷണമാണെന്ന് പറയാനുള്ള വിനയം എനിക്കില്ലാട്ടോ.

  ReplyDelete
 28. This comment has been removed by the author.

  ReplyDelete
 29. എനിക്ക് ഒരു ചോദ്യം ചോദിക്കണം എന്നുണ്ട്. സമ്മതിക്കുമോ?
  കൊച്ചൌസേഫ് ചിറ്റിലപ്പള്ളിയുടെ വൃക്കകള്‍ അവിടെത്തന്നെ ഉണ്ടോ?
  അതോ ആര്‍ക്കെങ്കിലും കൊടുത്തോ?
  ഇല്ലെന്നാണ് ഞാന്‍ മനസിലാക്കുന്നത്‌. അതൊരു "വൃക്ക ചെയിന്‍ " ഏര്‍പ്പാടായിരുന്നു എന്ന് ഞാന്‍ സംശയിക്കുന്നു.
  നിങ്ങള്‍ വൃക്ക കൊടുക്കാന്‍ താല്പര്യമുള്ളവരെ കൊണ്ടുവരിക. അവര്‍ വേറെ ആള്‍ക്കാരെ കൊണ്ടുവരിക. അങ്ങനെ ഒരു ചെയിന്‍ ഉണ്ടാക്കുക. അപ്പോള്‍ ഞാന്‍ എന്റെ വൃക്ക തരാം എന്നായിരുന്നു ഔസേഫ് മുതലാളി പറഞ്ഞത് എന്നാണ് ഞാന്‍ മനസിലാക്കുന്നത്‌. എന്തായാലും അദ്ദേഹത്തിന്റെ വൃക്ക ഒരു വര്‍ഷമായിട്ടും ആര്‍ക്കും കിട്ടിയില്ലാ, ആര്‍ക്കും കൊടുത്തതുമില്ലാ..
  അപ്പോള്‍ അദ്ദേഹം തന്നെ മാന്‍ ഓഫ് ദി ഇയര്‍..!

  ReplyDelete
 30. @ Yunus.cool
  നിങ്ങളുടെ കൈ മോശമല്ല. Congrats

  ReplyDelete
 31. അടുത്ത തവണ മനോരമ വള്ളിക്കുന്നിനെ മത്സരിപ്പിക്കില്ലെന്ന് ആരറിഞ്ഞു! :)

  ReplyDelete
 32. ബഷീര്ക ഒരു വാക്ക് ചൊന്നാല്‍ നൂറു വാക്ക് ചൊന്ന മാതിരി. ബ്ലോഗിന്റെ ശക്തി അപാരം തന്നെ.

  ReplyDelete
 33. അര്‍ഹിക്കുന്ന അംഗീകാരം!!.. വാര്‍ത്തയില്‍ നിറഞ്ഞു നിന്നത് കൊണ്ടു മാത്രം ആയില്ല ,ഒരു യഥാര്‍ത്ഥ മനുഷ്യ സ്നേഹി അതാണ്‌ കൊച്ചൌസേപ്പ് എന്ന മനുഷ്യന്‍!!. എത്രയോ കിഡ്നികള്‍ കാശു കൊടുത്തു വാങ്ങി ദാനം ചെയ്യാന്‍ ഈ മനുഷ്യനു കഴിവുണ്ട്...ഈ മനുഷ്യന്‍ സ്വന്തം ശരീരം കീറി സ്വന്തം കിഡ്നി ദാനം ചെയ്ത് മാത്രക കാണിച്ചു!.. ഈ ഭൂമിയില്‍ നിന്ന് നേടിയ സമ്പത്ത് ആര്‍ക്കും എത്രയും ദാനം ചെയ്യാം..മരണശേഷം കണ്ണും കരളും കൊടുക്കുമെന്ന് വാഗ്ദാനം ചെയ്യാം!! സ്വന്തം സഹോദരനോ കുടുംബത്തിലാ രുടെയോ ജീവന്‍ നിലനിര്ത്തനല്ല കൊച്ചൌസേപ്പ് കിഡ്നി നല്‍കിയത് , അങ്ങിനെ പലരും ചെയ്യുന്നുന്നുണ്ട്, അതും നന്മയാണ്.. പണത്തിനു വേണ്ടി കിഡ്നി പലരും വില്ക്കുന്നുണ്ട്, എന്നാല്‍ ആര്‍ക്കോവേണ്ടി ആരുടെയോ ജീവന്‍ തന്റെ ജീവനെ പ്പോലെ കരുതി അദ്ദേഹം ചെയ്തത് പുണ്യമാണ്... ഒരു മനുഷ്യന് ചെയ്യാന്‍ കഴിയുന്ന വലിയ ഒരു നന്മ. അത് മനസ്സിലാക്കി ബഷീറും ബ്ലോഗു എഴുതി അതും നന്മ തന്നെയാണ്...നന്മയുടെ ഒരു തരി വെട്ടം എവിടെയെങ്കിലും ഉണ്ടെകില്‍ നമുക്കതിനു
  പിന്നാലെ പോകാം..

  ReplyDelete
 34. ഞാനും വോട്ട് ചയ്തു ചിട്ടിലപള്ളി സാറിന് ..... താങ്കളുടെ ബ്ലോഗ്‌ വായിച്ചതിനു ശേഷം..... ആശംസകള്‍ .....

  ReplyDelete
 35. ബെസ്റ്റ് കണ്ണാ ബെസ്റ്റ് .............. കൊച്ചൌസേപ് സാറിനും ഇങ്ങക്കും ഞമ്മടെ ബക ആശംസകള്‍ !

  ReplyDelete
 36. ജീവിതത്തില്‍ ചെയ്ത വോട്ടുകളില്‍, ഏറ്റവും കൂടുതല്‍ ആത്മ സംതൃപ്തിയും സന്തോഷവും തന്ന തു ഈ വല്യ ഔസേഫിന് ചെയ്ത വോട്ടാണ്.....

  ReplyDelete
 37. കൊചൌസെപ്പിനു ജോര്‍ജ് കുട്ടി കയ്യിലുള്ള കാലത്തോളം ഒരു വൃക്ക കൊണ്ട് അഡ്ജസ്റ്റ് ചെയ്യാന്‍ പ്രയാസം ഉണ്ടാകില്ല. പക്ഷെ , എത്രയോ പാവപെട്ടവര്‍ അവരുടെ വൃക്കകള്‍ ഇന്നാട്ടില്‍ ബന്ധുക്കള്‍ക്കോ, പരിചിതര്‍ക്കോ ദാനം ചെയ്യുന്നുണ്ട്. അവരൊക്കെ വാര്‍ത്തക്ക് പുറത്താകുന്നത് അവര്‍ അറിയപ്പെടുന്നവരല്ല അല്ലെങ്കില്‍ കൊച്ചൌസേപ്പിനെ പോലെ കോടീശ്വരന്‍ അല്ല എന്നുള്ളത് കൊണ്ടാണ്.
  എനിക്കും എന്റെ മുതലാളിക്കും കൂടെ ആറക്ക ശമ്പളം എന്ന് പറഞ്ഞു സായൂജ്യമടയുന്ന ഒരു മലയാളിയുടെ മനശാസ്ത്രം ഭൂരിഭാഗം കമന്റുകളിലും പ്രകടം. 'അദ്ദേഹം എന്റെ ബന്ധുവാണ്, അല്ലെങ്കില്‍ അയാളെ ഞാന്‍ അറിയും എന്നത് തന്നെ വലിയ കാര്യം.' അങ്ങിനെയാണ് പലപ്പോഴും മലയാളി സമൂഹം. വീര കഥ പത്രങ്ങളെ സൃഷ്ടിക്കുകയും അവരെ അന്ധമായി ആരാധിക്കുകയും ചെയ്യും. അവരുടെ ഈ ദൌര്‍ബല്യം അറിയുന്ന മാമ്മന്‍ മാപ്പിളമാരും, കൊച്ചൌസേപ്പും അവരുടെ വൃക്ക അവരറിയാതെ തന്നെ കവര്‍ന്നെടുക്കുകയും ചെയ്യും.
  ഇംഗ്ലീഷില്‍ "poor apes rich" (ദരിദ്രര്‍ പണക്കാരെ കോപിയടിക്കാന്‍ നോക്കും) എന്നൊരു ചൊല്ലുണ്ട്.

  ReplyDelete
 38. ലവ് ജിഹാദ് പൊടിതട്ടിയെടുക്കണ്ടെ?

  ReplyDelete
 39. ബഷീര്കയുടെ ലേഖനവും പോസ്ടുമാണ് ചിട്ടിലപ്പല്ലിയെയും ന്യൂസ്‌ മേകരെയും എല്ലാം ഞാന്‍ അറിയാന്‍ കാരണമായത്. ഒരു മനുഷ്യ സ്നേഹിയെ വിജയിപ്പിക്കാന്‍ കഴിഞ്ഞതില്‍ താങ്കള്‍ക്ക് എല്ലവിത ആശംസകളും നേരുന്നു.

  ReplyDelete
 40. നന്മക്കുള്ള അംഗീകാരം.
  വിഷയത്തെ ബൂലോകത്ത് എത്തിച്ച ബഷീർ സാബിന് അഭിനന്ദനം

  ReplyDelete
 41. ഞാന്‍ ഓണ്‍ലൈന്‍ ആയി ചെയ്ത ആദ്യ വോട്ട് പായാഴി പോയില്ല........!. ബഷീര്‍ക്കയുടെ ഈ ബ്ലോഗ്‌ വായിച്ചത് കൊണ്ട് മാത്രമാണ്. ഞാന്‍ കൊച്ചവസാപ്പെന് വോട്ട് ചെയ്തത്. ...........യഥാര്‍ത്ഥത്തില്‍ കൊച്ചവസാപ്പല്ല ജയിച്ചത് ബഷീര്‍ക്കയാണ് ..!

  ReplyDelete
 42. Kollaam.........
  When you are involved even this program - otherwise many of us neglect - is becoming a sweet memory.
  The memory of Preeja is still alive in the background.

  All the best wishes to the winner and the play maker....

  ReplyDelete
 43. ഈ അവാര്‍ഡ്‌ Mr. ചിറ്റിലപള്ളിയെ സന്തോഷിപ്പിക്കും എന്നൊന്നും കരുതുന്നില്ല. കിഡ്നികൊടുത്ത്‌ ഒരു 'മനോരമ' അവാര്‍ഡ്‌ വാങ്ങിക്കളയാം എന്ന മൌഢ്യം അദ്ധേഹത്തിനുമില്ല, മഹത്വം ആ അവാര്‍ഡിനുമില്ല.

  ആരോഗ്യത്തോടെ "ആയുഷ്മാന്‍ ഭവ :" മിസ്റ്റര്‍ ചിറ്റിലപ്പള്ളി..

  പക്ഷേ ജനങ്ങളുടെ ഈ "നന്‍മയിലെ സമ്മേളനം" (കടപ്പാട്‌ : Mr. KP sukumaran) മലയാളി ഒരു ശീലമാക്കട്ടെ !!

  ReplyDelete
 44. വോട്ട് കൊടുക്കാനല്ലേ വള്ളിക്കുന്ന് പറഞ്ഞുള്ളൂ... അതോണ്ട് ഞാന്‍ കോച്ചൌസേപ്പിനു തന്നെ കൊടുത്താരുന്നു. പച്ചേങ്കി അദ്ദേഹം കൊടുത്ത പോലെ ഒരു കിഡ്നിയെങ്ങാനും ദാനം കോടുക്കാന്‍ പറഞ്ഞാല്‍ , നമ്മളെങ്ങാനും പെറ്റമ്മ ചോയിച്ചാ കൊടുക്ക്വോ?

  ReplyDelete
 45. അവാര്‍ഡ്‌ ചാണ്ടി സാറോ അതല്ലെങ്കില്‍ കുഞ്ഞാലിക്കുട്ടിയോ കൊണ്ട് പോകും,അത് പരഞ്ഞവനെ ഇങ്ങ് വിളിച്ചോണ്ട് വാ ന്യൂസ് മേക്കര് എന്നു പറയുന്നത് വെറുതേ ന്യൂസില് നിറഞ്ഞുനില്ക്കുന്നവര് എന്നല്ല.അങ്ങനെയെങ്കില്
  പറവൂര് പീഢനത്തിലെ പെണ്ണും ശോഭാ ജോണിനും പലഅപഥസഞ്ചരിണികള്ക്കും കൊടുക്കേണ്ടിവരും ഇത്തരം ലോക്ലാസ് വാര്ത്തകളോട് കൂട്ടിവായിക്കേണ്ടവയാണ് കുന്നാലിയെപോലുള്ളവന്റെ പീഢനവാര്ത്തകള്.ന്യൂസ് മേക്കര് എന്നാല് പൊതുസമൂഹത്തിന് നല്ലൊരു മെസേജ് അല്ലെങ്കില്
  അഭിമാനിക്കത്തക്കവിധം എന്തെങ്കിലും ചെയ്യുന്ന വ്യക്തിക്കാവണം കൊച്ചൌസേപ്പ് മാഷിനെ പോലെ അദ്ദേഹത്തന്റെപേരിനൊപ്പം ഈ നാറികളുടെ പേരുപറയുന്നതുപോലും തെറ്റാണ് മലവും മുല്ലപ്പൂവും തമ്മിലുള്ള വ്യത്യാസം

  ReplyDelete
 46. ജീവിതത്തിലാദ്യമായി സന്തോഷത്തോടെ, മനസുനിറഞ്ഞു, അര്‍ഹിക്കുന്നയാള്‍ക്ക് വോട്ടു ചെയ്തു...

  വിജയിച്ച കൊച്ചൌസേപ്പിനും, വോട്ടിലേക്കു നയിച്ച വള്ളിക്കുന്നിനും അഭിവാദ്യങ്ങള്‍...

  ReplyDelete
 47. fazoooooooooooooooooJanuary 9, 2012 at 6:38 PM

  ഞാനും വോട്ട് ചയ്തു ചിട്ടിലപള്ളി സാറിന് ..... താങ്കളുടെ ബ്ലോഗ്‌ വായിച്ചതിനു ശേഷം..... ആശംസകള്‍ .....

  ReplyDelete
 48. ബെസ്റ്റ് കണ്ണാ ബെസ്റ്റ് .............. കൊച്ചൌസേപ് സാറിനും ഇങ്ങക്കും ഞമ്മടെ ബക ആശംസകള്‍ !

  ReplyDelete
 49. 2011 ന്യൂസ് മേക്കർ എന്ന നിലയിൽ ചാമിക്കോ പണ്ഡിറ്റിനോ കിട്ടേണ്ടിയിരുന്ന അവാർഡ്.....

  ReplyDelete
 50. congrads...... Basheerkaa

  വിഷയത്തെ ബൂലോകത്ത് എത്തിച്ച ബഷീർ സാബിന് അഭിനന്ദനം

  ReplyDelete
 51. ഇന്നലെ വന്ന ഒരു പത്രവാര്‍ത്തയാണ് ഈ പോസ്റ്റിലെ വിഷയം എന്ന് കരുതിയാണ് വായിച്ചത്,
  മുല്ല പ്പെരിയാര്‍ വിഷയത്തില്‍ അദ്ദേഹം, ഡാം നിലനിര്‍ത്തി കൊണ്ട് തന്നെ അമ്പത് കോടി രൂപ ചിലവില്‍ നൂതന സാങ്കേതിക വിദ്യഉപയോഗിച്ച് ഡാം നിലനിര്‍ത്താം എന്ന ആശയം പത്രസമ്മേളനത്തില്‍ വിശധീകരിച്ചിരുന്നു ,,അദ്ധേഹവും ,അവരുടെ സ്ഥാപനത്തിലെ എഞ്ചിനീയര്‍മാരുടെയും ഗവേഷണത്തില്‍ നടത്തിയ ചില പരീക്ഷണങ്ങളുടെ ടെമോയും ഉണ്ടായിരുന്നു ..മാത്രമല്ല ഇതിലേക്ക് അഞ്ചു കോടി രൂപ അദേഹത്തിന്റെ വകയായി ചിലവഴിക്കാം എന്നും പറയുന്നു ...അതായത് ഇതേ ഡാം പൊളിക്കാതെ അതിന്‍റെ ബലം കൂടും ..അനാവശ്യ വിവാദങ്ങളും സമരങ്ങളും നിര്‍ത്താനുള്ള ഈ നിര്‍ദ്ദേശം എന്തു കൊണ്ട് ആരും കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വിധേയമാക്കുന്നില്ല ?

  ReplyDelete
  Replies
  1. എന്റെ ഫൈസലെ ഇത് തന്നെയല്ലേ "ഞങ്ങള്‍ ചെയ്തു" എന്ന് തമിഴ്നാട് പറയുന്നത്

   Delete
 52. ആ മ്യാവൂ കലക്കീട്ടോ...

  ബഷീര്‍ക്കായ്ക്ക് അഭിനന്ദനങ്ങള്‍., താങ്കള്‍ നടത്തിയ campaigning തുടക്കം മുതല്‍ വായിക്കാത്ത ചില അച്ചായന്മാര്‍ ഇപ്പോള്‍ വന്നു കയറി കുഞ്ഞാപ്പയ്ക്ക് കിട്ടാത്തതിന്റെ ജാള്യതയില്‍ എഴുതിയതാണ് ഈ ബ്ലോഗ്‌ എന്ന രീതിയില്‍ കാമന്റിയിട്ടു പോകുന്നുണ്ട്, ഒന്ന് മറുപടി കൊടുത്തേക്കണേ...

  ReplyDelete
 53. Hi vallikunnu...congrats...u played a good role behind this success. In my life first time I voted to somebody (except college elections) which has been inspired by u. Along side I also tried my level best to spread this message across my friends including non keralite and non Indians. By hearing his humanity and scarification even Ghanians (west Africa) were competing to vote for him. All credit goes to u as myself came to know about kochosep and manorama news maker from ur blog only.
  Thanks
  Prasanth nair

  ReplyDelete
 54. ചിറ്റിലപ്പള്ളി ചെയ്ത വൃക്ക ദാനം നല്ല കാര്യം തന്നെ. അദ്ദേഹം വേറെയും നല്ല കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. എല്ലാം നല്ല കാര്യം.

  ആരുമറിയാത്ത അഥവാ മുഖ്യ ധാരാ മാധ്യമങ്ങളും രാഷ്ട്രീയക്കാരും ഗൌനിക്കാത്ത ചില കാര്യങ്ങളും ചിറ്റിലപ്പള്ളി ചെയ്തു കൂട്ടുന്നുണ്ട്. v-guard സ്ടെബിലൈസര്‍ അസ്സംബിള്‍ ചെയ്യുന്നത് കേരളം അങ്ങോളമുള്ള കന്യാസ്ത്രീ മഠങ്ങളില്‍, പാവപ്പെട്ട സ്ത്രീകളെ ചായക്കാശിനു പോലും ഉപകാരമില്ലാതെ പട്ടിച്ചിട്ടാണെന്നു എത്ര പേര്‍ക്ക് അറിയാം. ദിവസം പതിനഞ്ചു രൂപ തികച്ചു കിട്ടാത്തവരും ഇവരില്‍ ഉണ്ടെന്നു പറഞ്ഞാല്‍ വിശ്വസിക്കുമോ? അസ്സംബ്ലിംഗ് സ്പീഡനുസരിച്ചാണ് കൂലി. അഥവാ പീസ് റേറ്റ്. ഒരു പീസിന് വെറും അഞ്ചു രൂപയാണ് കൂലി. എല്ലാവരും ഒരു പോലെ ജോലി ചെയ്യാന്‍ പ്രാപ്തര്‍ അല്ലല്ലോ. ഒട്ടു മിക്ക യൂണിറ്റുകളിലും ശരിയായ വായു സഞ്ചാരം ഇല്ല. ഇലക്ട്രോണിക് പാര്‍ട്സുകള്‍ സോള്‍ഡര്‍ ചെയ്യുമ്പോള്‍ ഉണ്ടാകുന്ന വിഷമയം കലര്‍ന്ന പുക പുറത്തു പോകാന്‍ മാര്‍ഗമില്ലാതെ ശ്വാസകോശ രോഗങ്ങള്‍ പിടി പെട്ട് ജോലി നിര്‍ത്തിയവരും ധാരാളം. രാവിലെയും വൈകുന്നേരവും കൊടുക്കുന്ന ചായ പോലും പത്തു പൈസക്ക് കൊല്ലാത്തതാണത്രേ. ഒരു യൂണിറ്റില്‍ നടത്തിപ്പുകാരനായ അച്ചനോട് ജനലുകളെങ്കിലും തുറന്നിടാന്‍ പറഞ്ഞ തൊഴിലാളികളോട് അത് കൊച്ചൌസേപ്പിനോട് പോയി പരയാനായിരുന്നത്രേ മറുപടി.

  ശ്രീ ചിറ്റിലപ്പള്ളി സാമൂഹ്യ സേവനത്തിനു മുടക്കുന്ന പണത്തിന്‍റെ ഒരു ഭാഗം ഈ തൊഴിലാളികള്‍ക്ക് വേണ്ടിയും ചെലവാക്കേണ്ടതാണ്. മിനിമം കൂലി എന്ന അവകാശം ഹനിച്ചു കൊണ്ട് നടത്തുന്ന ബാക്കി കാര്യങ്ങള്‍ publicity stunt ആയി മാത്രമേ കാണാന്‍ കഴിയൂ. തൊഴിലാളി നേതാക്കള്‍ ഇടപെടേണ്ടതു ഈ കാര്യങ്ങളില്‍ ആണ്; അല്ലാതെ ചുമട്ടു തൊഴിലാളിയുടെ നിറഞ്ഞ പോക്കറ്റ് കുത്തി നിറക്കാന്‍ വേണ്ടിയല്ല. ശ്രീ ചിറ്റിലപ്പള്ളിക്ക് കൊള്ള ലാഭം ഉണ്ടാക്കാന്‍ വേണ്ടി കൂട്ട് നില്‍ക്കുന്ന അച്ചന്മാരും കന്യാസ്ത്രീകളും മാറി ചിന്തിക്കേണ്ട കാലവും അതിക്രമിച്ചിരിക്കുന്നു.

  മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ആര്‍ക്കും അന്വേഷിക്കാവുന്നതാണ്. മനോരമ ന്യൂസ്‌ ചാനലില്‍ നടന്ന newmaker ചര്‍ച്ചയില്‍ ശ്രീ m.m. ലോറന്‍സ് ഇതിനെ കുറിച്ച് സൂചിപ്പിച്ചിരുന്നു. പക്ഷേ, "നിന്നെ പിന്നെ കണ്ടോളാം" എന്ന ഭീഷണി രീതിയില്‍ ആയിരുന്നു എന്ന് മാത്രം.

  ReplyDelete