ജൂലിയന്‍ അസാന്‍ജ് ഒരു വിക്രമന് ആണ്. എന്റെ കുട്ടിക്കാലത്ത് കര്‍ണാടകയിലെ ദാവന്‍ഗരെയില്‍ ഊമക്കത്തുകള്‍ അയക്കുന്ന ഒരാള്‍ ഉണ്ടായിരുന്നു. വിക്രമന് എന്ന പേരിലാണ് കത്തുകള്‍ വന്നിരുന്നത്. പലരുടെയും രഹസ്യങ്ങള്‍ ചോര്‍ത്തിയെടുത്ത് എത്തേണ്ടിടത്ത് എത്തിക്കുക എന്നതാണ് വിക്രമന് ചെയ്തിരുന്നത്. വിക്രമന് ആരാണെന്ന് ആര്‍ക്കും അറിയില്ല. അന്ന് കര്‍ണാടക പോലീസ് ഇന്നത്തെപ്പോലെ 'പ്രൊഫഷനല്‍' അല്ലാത്തതിനാല്‍ ആരും പരാതി കൊടുക്കാന്‍ പോയതുമില്ല.
ദാവന്‍ഗരെയില്‍ എന്റെ ഉപ്പ നടത്തിയിരുന്ന ഹോട്ടലുമായി ചുറ്റിപ്പറ്റിയാണ് വിക്രമന് പ്രവര്‍ത്തിച്ചിരുന്നത് എന്നും കക്ഷി മലയാളിയാണ് എന്നും മാത്രം എല്ലാവര്ക്കും അറിയാം. ഉദാഹരണത്തിന് ഉപ്പയുടെ കണ്ണ് വെട്ടിച്ചു ഞാന്‍ സിനിമക്ക് പോയി എന്നിരിക്കട്ടെ. പിറ്റേ ദിവസം വിക്രമന്റെ ഒരു കത്ത് തപാല്‍ വഴി ഉപ്പാക്ക് കിട്ടും. ഉള്ളടക്കം ഏതാണ്ട് ഇത് പോലെ ഇരിക്കും."നിങ്ങളുടെ മകന് ബഷീര്‍ ഇന്നലെ മോത്തി ടേക്കീസില് മാറ്റിനിക്കു പോയി. പുസ്തകം വാങ്ങാന്‍ കൊടുത്ത പൈസയെടുത്താണ് ടിക്കറ്റ് വാങ്ങിയത്. ഹാഫ് ടൈമിനു ഗേറ്റ്മേനോട് സമ്മതം വാങ്ങി പുറത്തു വന്നു നിങ്ങളെ മുഖം കാണിച്ചു. വീണ്ടും തിയേറ്ററില്‍ പോയി സിനിമ മുഴുവനാക്കി തിരിച്ചെത്തി. ബാക്കിയുള്ള പൈസക്ക് മടങ്ങി വരുന്ന വഴി മൂന്നു ഐസ് ക്രീമും തിന്നു. എന്നെ വിശ്വാസം ഇല്ലെങ്കില്‍ നിങ്ങളുടെ ഹോട്ടലില്‍ ദിവസവും ഊണ് കഴിക്കാന്‍ വരുന്ന മോത്തി ടേക്കീസ് ഗേറ്റ്മാന് രാജുവിനോട് ചോദിച്ചാല്‍ മതി.. സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം വിക്രമന്".. ഇങ്ങനെ ഒരു കത്ത് കിട്ടിയാല്‍ പിന്നെ എന്റെ കാര്യം പോക്കാണ്. തൊണ്ടി സഹിതമാണ് കത്ത്. പിന്നെ എനിക്ക് ചെയ്യാന്‍ കഴിയുന്നത് വിക്രമന് ആരാണെന്ന് കണ്ടു പിടിക്കുകയാണ്. പിടുത്തം കിട്ടിയാല്‍ അവന്റെ പള്ളക്കിട്ട് കത്തി കേറ്റുക. ശവം പരുന്തിനിട്ട് കൊടുക്കുക!!
ഒരു നാലഞ്ചു വര്‍ഷം ഇങ്ങനെ വിക്രമന്റെ പേരില്‍ കത്തുകള്‍ വന്നിരുന്നു. എന്ത് തരികട ഒപ്പിക്കുമ്പോഴും എല്ലാവരുടെയും മനസ്സില്‍ ഒരു പേടിയുണ്ടാവും. വിക്രമന്റെ കത്ത് വരുമോ?.. വിക്രമന് ആരായിരുന്നു എന്ന് എന്റെ എളാപ്പ ഒരു എഫ് ബി ഐ അന്വേഷണം നടത്തി കണ്ടു പിടിച്ചതോടെ ആ കത്തുകള്‍ നിലച്ചു.വിക്രമനെ ദാവന്‍ഗരെയില്‍ നിന്നും വള്ളിക്കുന്നിലേക്ക് നാട് കടത്തി!!. കക്ഷി ഇപ്പോള്‍ വള്ളിക്കുന്നില്‍ ഒരു തട്ടുകട നടത്തി ജീവിക്കുന്നു.
ഇപ്പോള്‍ ലണ്ടനിലെ ജയിലില്‍ കിടക്കുന്ന ജൂലിയന്‍ അസാന്‍ജ് ഈ നൂറ്റാണ്ടിന്റെ വിക്രമന് ആണ്. രണ്ടു റോയിട്ടര്‍ സ്റ്റാഫ് അടക്കം ബാഗ്ദാദിലെ തെരുവിലൂടെ നടന്നു നീങ്ങുന്ന പതിനഞ്ചു പേരെ അമേരിക്കയുടെ അപാച്ചെ ഹെലിക്കോപ്റ്ററുകള്‍ വെടിവെച്ചിടുന്ന ഫൂട്ടേജ് കഴിഞ്ഞ ഏപ്രില്‍ അഞ്ചിന് പുറത്തു വിട്ടതോട് കൂടിയാണ് വിക്കിയുടെ ലീക്കുകള്‍ സാമ്രാജ്വത്വ ശക്തികളുടെ ഉറക്കം കെടുത്തിയത്. ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ പതിനഞ്ചു പേര് മരിച്ചു എന്നാണു പെന്റഗണ്‍ വക്താവ് പറഞ്ഞിരുന്നത്. വിക്കിയുടെ ലീക്കോടെ ആ കളവ് ഏഴു നിലയില്‍ പൊട്ടി. അഫ്ഗാന് യുദ്ധത്തിന് പിന്നിലെ സാമ്രാജ്വത്വ തന്ത്രങ്ങള്‍ അനാവരണം ചെയ്യുന്ന അമേരിക്കന്‍ മിലിട്ടറിയുടെ എഴുപത്തി ആറായിരം രേഖകള്‍ ആണ് വിക്കി ജൂലൈ ഇരുപത്തിയഞ്ചിന് പുറത്തു വിട്ടത്. കൂട്ട നശീകരണ ആയുധങ്ങളുടെ പുകമറ സൃഷ്ടിച്ചു ഇറാഖിനെ ആക്രമിച്ച വന്‍ ശക്തികളുടെ അടുക്കള രഹസ്യങ്ങളുടെ നാല് ലക്ഷത്തോളം മിലിട്ടറി റിപ്പോര്‍ട്ടുകള്‍ വിക്കി ഒക്ടോബറില്‍ പുറത്തു വിട്ടു. കത്തിയെടുത്ത് അസാന്‍ജെയുടെ പള്ളക്ക് കുത്താന്‍ അങ്കിള്‍ സാം തീരുമാനിക്കുന്നത് അതോടെയാണ്.
രേഖകള്‍ ലീക്കാക്കിയ കാരണം പറഞ്ഞ് അസാന്‍ജെയുടെ പള്ളക്ക് കുത്താന്‍ പറ്റില്ല. രഹസ്യങ്ങള്‍ ലീക്കാക്കുക എന്നതും അത് പ്രസിദ്ധീകരിക്കുക എന്നതും മാധ്യമ സ്വാതന്ത്ര്യത്തിന്റെ തറയും പറയുമാണ്. അവിടെയാണ് ലൈംഗിക ആരോപണങ്ങള്‍ കടന്നു വന്നത്. യൂറോപ്പില്‍ ആദ്യമായി ലൈംഗിക ബന്ധം നടത്തുന്നയാള്‍ അസാന്‍ജ് അല്ല എന്നാണ് എന്റെ ബലമായ വിശ്വാസം.. (വേറെയും ഒന്ന് രണ്ടു പേര് കാണുമായിരിക്കും!!. അവരെക്കൂടി അറസ്റ്റ് ചെയ്താല്‍ യൂറോപ്പില്‍ എല്ലാം ക്ലിയറായി) വൈറ്റ് ഹൌസിനുള്ളില്‍ അടിച്ചു തളിക്കാരിയെ വരെ കയറിപ്പിടിച്ച അമേരിക്കന്‍ പ്രസിഡന്റ് ഉണ്ട്. (അവളുടെ പേരും ആ ചിരിയും ഇപ്പോഴും ഓര്‍മയിലുണ്ട്. പ്രസിഡന്റിന്റെ പേര് ഇന്നലെ വരെ ഓര്‍മയുണ്ടായിരുന്നു. ഇന്ന് മറന്നു പോയി. എന്റെയൊരു കാര്യം !!) അതേ പ്രസിഡന്റ് കറങ്ങിയ കസേരയില്‍ ഇരുന്നാണ് അസാന്‍ജിന്റെ പള്ളക്ക് കുത്തുവാന്‍ മിസ്റ്റര്‍ ബി ഒ ഉത്തരവിട്ടിരിക്കുന്നത്!!.
അസാന്‍ജിനെ അറസ്റ്റ് ചെയ്യുകയും അദ്ദേഹത്തിന്റെ സൈറ്റ് ബ്ലോക്ക് ചെയ്യുകയും ചെയ്തെങ്കിലും ജയിലഴികള്‍ക്കുള്ളില്‍ കിടക്കുന്ന അസാന്‍ജ് കൂടുതല്‍ ശക്തിയാര്‍ജിക്കുന്നതായാണ് കാണാന്‍ കഴിയുന്നത്. വിക്കിലീക്സിന്റെ നിരവധി മിറര്‍ സൈറ്റുകള്‍ ഇതിനകം തലപൊക്കിക്കഴിഞ്ഞു. ഒന്ന് തകര്‍ക്കുമ്പോള്‍ പത്തെണ്ണം തലപൊക്കുന്നതായാണ് ഇപ്പോള്‍ കാണുന്നത്. അസാന്‍ജ് കൂടുതല്‍ ജനപ്രിയന് ആവുകയാണ്. അമേരിക്കന്‍ സമ്മര്‍ദ്ദത്തിന് വഴങ്ങി വിക്കിക്കെതിരെ നീങ്ങിയ മാസ്റ്റര്‍ കാര്‍ഡ്, വിസ കാര്‍ഡ്, പേ പാള്‍ , ആമസോണ്‍ തുടങ്ങിയ വന്‍ ഗ്രൂപ്പുകള്‍ വിക്കിയെ അനുകൂലിക്കുന്ന ഹാക്കേര്സില് നിന്ന് രക്ഷപ്പെടാന്‍ കഴിയാതെ വിഷമിക്കുകയാണ് ഇപ്പോള്‍ !. അമേരിക്കന്‍ നിര്‍ദേശപ്രകാരം അസാന്‍ജിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച സ്വീഡനിലെ ഇന്റര്‍നെറ്റ് ശൃംഖലയും സാങ്കേതിക പ്രയാസങ്ങള്‍ നേരിട്ടു. വിക്കിയുടെ മിറര്‍ സൈറ്റുകള്‍ ദയവ് ചെയ്തു വായിക്കരുത് എന്ന് അഭ്യര്‍ത്ഥിക്കുന്ന പരിതാപകരമായ ഒരവസ്ഥയിലാണ് 'വന്‍ ശക്തികള്‍' ഇപ്പോഴുള്ളത്!!.
വിക്രമന് ഉണ്ടായിരുന്ന കാലത്ത് ഞാന്‍ വളരെ മര്യാദക്കാരന്‍ ആയിരുന്നു. എല്ലാം ലീക്കാക്കാന്‍ ഒരുവനുണ്ട് എന്ന പേടിയാണ് എന്നെ അതിന് നിര്‍ബന്ധിതനാക്കിയത്. മനുഷ്യാവകാശങ്ങള്‍ തുടരെത്തുടരെ ലംഘിക്കുകയും മനുഷ്യാവകാശം പ്രസംഗിച്ചുകൊണ്ടേയിരിക്കുകയും ചെയ്യുന്നവര്‍ക്കും ചില വിക്രമന്മാര് ഉണ്ടാവുന്നത് നല്ലതാണ്. അസാന്‍ജ് ചെയ്തതെല്ലാം ശരിയാണ് എന്ന് എനിക്ക് അഭിപ്രായമില്ല. രേഖകള്‍ കൈക്കലാക്കാന്‍ അദ്ദേഹം പ്രയോഗിച്ചിരിക്കാനിടയുള്ള മാര്‍ഗങ്ങള്‍ എന്ത് എന്നും നമുക്കറിയില്ല. പക്ഷെ ഭരണകൂട ഭീകരതള്ക്കെതിരെ മാധ്യമ ലോകത്ത് ശബ്ദങ്ങള്‍ ഉയരുമ്പോള്‍ അവരെ കേസില്‍ കുടുക്കി അഴിക്കുള്ളില്‍ ആക്കുന്നത് വിക്രമനെ വള്ളിക്കുന്നിലേക്ക് നാട് കടത്തിയ പോലെ അന്യായമാണ് !!.
Special Note: ഈ തിരക്കിനിടയില്‍ പ്രീജക്ക് വോട്ടു ചെയ്യുന്ന കാര്യം മറക്കണ്ട കെട്ടോ
Subscribe to:
Post Comments (Atom)
Orchestrated Conspiracy അല്ല ഇതെന്ന് ആരുകണ്ടു!!
ReplyDeleteകലക്ക് വെള്ളം ബക്കറ്റില്‍ ആക്കി അതില്‍ വളര്‍ത്തു മത്സ്യത്തെ ഇട്ടു ചൂണ്ടയിട്ടു കളിക്കുന്ന "നവ അമേരിക്കന്‍ " രീതികളല്ലേ ബഷീര്‍ ഭായ് ഇതെല്ലാം.. ഒരു സൈറ്റ് ഇല്ലാതാകാന്‍ FBI യോ പെണ്ടഗന്‍ ഒക്കെയോ വിചാരിച്ചാല്‍ നടക്കില്ലേ .. അപ്പോള്‍ ഒരു തിരക്കഥ മണക്കുന്നില്ലേ?
ReplyDeleteബെര്ലിചായന് മലയാളത്തില്‍ പോസ്റ്റിയാതിനാല് അങ്കിള്‍ സാം കാണില്ല, കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ തട്ടുന്ന കാലമാണ്, ഒരു കോണ്ടംലീക്ക് കേസ് അല്ലെങ്കില്‍ കേരള സ്റ്റൈല്‍ പീഡനക്കെസിനു ചാന്‍സ് കൊടുക്കല്ലേ.. ..
ReplyDeleteവിക്കി ലീക്സ്,
ReplyDeleteഷാഹിന...
ഇനിയുമെന്തെല്ലാം കാണാനിരിക്കുന്നു....
orchestrated aanennu thonunnilla.... swantham pallinte idayil kuthy manappikkan aarelum theyyaravoo.... FBI vicharichal thakarkkan kazhiyunna network setup alla wikileaksintethu..... valare thanthraparamaya reetiyalanu asanj aa network roopakalpan cheythirikkunne.... oru vattam access illanadyappol thenn anekam wikeileaks aanu thurannu vennathu.... ippolathe arrest aa siteine thakarkkthilla ennu mathramalla... anekayiram anuyayikale adhathinu nedi kodukkan mathre upakarichullu.....
ReplyDeleteബഷീര്‍ക്ക , എന്റെ അഭിപ്രായത്തില്‍ തീര്‍ച്ച യായും ഇതൊരു തിരികധയുടെ ബാകമാണ് എന്ന് സംശയികെണ്ടിരിക്കുന്നു . ഇത്രയധികം രേഖകള്‍ പുറത്തു കൊണ്ട് വന്ന വികി ലീക്സ് . ഒരു വരിപോലും ഇസ്രയേലിനെ കുറിച്ച് ഉരിയാടുന്നില്ല .ഇസ്രയേലും അമേരികയും തമ്മില്‍ ഒരു ബന്ധവും ഇല്ലന്നാണോ വിക്കീ ലീക്സ് പറയാന്‍ ശ്രേമിക്കുന്നത് ...? അമേരിക്കന്‍ ഭരണകൂടത്തെ എന്തെങ്കിലും സാധ്യതിന്നു സമ്മര്‍ദ്ധ ത്തില്‍ ആകാന്‍ വേണ്ടി ഇസ്രായേല്‍ തന്നെ കളിച്ച ഒരു കളി ആയി കൂടെ ഇദു ?
ReplyDeleteസദാ സമയവും ഐ ടി സെക്യൂരിറ്റി യെ ക്കുറിച്ച് ചിന്തിച്ചു പാട് പെടുന്ന ഞങ്ങളെ പ്പോലുള്ള വരെ ഒക്കെ അതിശയിപ്പിച്ചു കൊണ്ട് ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ ട്രാന്‍സാക് ഷന് നടക്കുന്ന വെബ്സൈറ്റ് അടക്കം പല സൈറ്റ് കളും നിമിഷം കൊണ്ട് അടിചിടാന്‍ പറ്റുന്ന മുതലക്കുഞ്ഞുങ്ങള്‍ ഉള്ള അസാന്‍ജ് ഒരു പുലി തന്നെ ട്ടോ...?? ഞാന്‍ ശരിക്കും അദ്ദേഹത്തിന്റെ ഒരു ഫാനായി പ്പോയി .
ReplyDeleteബൂര്‍ഷ ശക്തികള്‍ നമ്മുടെ സൈബര്‍ പോലിസിനെ pole തുടങ്ങിയാല്‍ പിന്നെ എന്നാ മാധ്യമ സ്വാതന്ത്ര്യം
ReplyDeleteഎല്ലാ വിക്രമന്മാരെയും ,അക്രമകാരികൾ നാടുകടത്തുകയൊ ഇല്ലാതാക്കുകയൊ ചെയ്തുകൊണ്ടേയിരിക്കും...അല്ലേ
ReplyDeletei agree with noufal. വിക്കി ലീക്കുന്നത് ആര്‍ക്കുവേണ്ടി എന്ന ചോദ്യം പ്രസക്തമാണെന്നു തോന്നുന്നു. അമീരിക്കക്ക് കാര്യമായി പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന ഒന്നും ഇതുവരെ ലീക്കിയിട്ടില്ല. അതെ സമയം മുസ്ലിം രാഷ്ട്രങ്ങളില്‍ പരസ്പരം സംശയം ജനിപ്പിക്കുന്ന പലതും ലീക്കുന്നു. ഈ ലീക്കുന്നതൊക്കെ എത്രത്തോളം വിശ്വസിക്കാം?
ReplyDelete@സമീര്‍, നൗഫല്‍
ReplyDeleteവിക്കിലീക്സ് പുറത്തുവിട്ട രേഖകളില്‍ ഇസ്രാഈലിനെ പറ്റി ഇല്ലാത്തതിന് ഒരു സ്വാഭാവിക കാരണം ഉണ്ട്. ആ രേഖകള്‍ അമേരിക്കയുടെ സ്വന്തം അംബാസഡര്‍മാരുടെ മൊഴിയാണ്. അതിലുള്ള കാര്യങ്ങള്‍ സത്യമായിരിക്കാനുള്ള സാധ്യത 50 ശതമാനമോ അതില്‍ക്കുറവോ മാത്രമാണ്. ഉദാഹരണത്തിന് അമേരിക്കന്‍ അംബാസഡര്‍ ഇന്ത്യയെപ്പറ്റി ഒരു കാര്യം പറയുമ്പോള്‍, അത് അയാളുടെ നിഗമനമോ ധാരണയോ മാത്രമാവാനേ തരമുള്ളൂ. അല്ലാതെ, കാര്യങ്ങളുടെ സത്യാവസ്ഥ ചോര്‍ത്തിയെടുത്ത് സൃഷ്ടിച്ച പക്കാ യാഥാര്‍ത്ഥ്യം അല്ല അവയൊന്നും.
ഇസ്രാഈലുമായുള്ള അവിശുദ്ധ ബന്ധത്തിന്റെ "രേഖകള്‍" അമേരിക്ക സൂക്ഷിക്കാന്‍ സാധ്യത കുറവാണ്. കാരണം, ജൂതലോബിയാണ് കാര്യമായും അമേരിക്കയുടെ നയതന്ത്ര വശം കൈകാര്യം ചെയ്യുന്നത്. രേഖകളിലുള്ള ഒറ്റുമൊഴികള്, ഒരു പക്ഷേ, അമേരിക്കയെന്ന പോലെ ഇസ്രാഈലും ഉപയോഗിച്ചിട്ടുണ്ടായിരിക്കാം. അസാന്‍ജ് ഒരു കള്ളനാണയമാണെന്ന് തോന്നുന്നില്ല. എഫ്.ബി.ഐ വിചാരിച്ചതു കൊണ്ടുമാത്രം ഒരു സൈറ്റ് പൂട്ടിക്കാന്‍ കഴിയണമെന്നുമില്ല. പതിനാറാം വയസ്സില്‍ എഫ്.ബി.ഐയുടെ സൈറ്റില്‍ ഇടിച്ചുകയറിയ വിരുതനാണ് അസാന്‍ജ്.
രഹസ്യ രേഖകള്‍ ചോര്‍ത്തിയെടുത്തു പ്രസിദ്ധീകരിക്കുന്നതല്ല ജേര്‍ണലിസം . തങ്ങള്‍ക്കു അനുവദിച്ചു നല്‍കിയിട്ടുള്ള സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തി 'സത്യത്തിന്റെയും, നീതിയുടെയും, വിശ്വാസ്യതയുടെയും ' വെളിച്ചത്തിലിരുന്നു പ്രവര്‍ത്തിക്കുന്ന പത്രപ്രവര്‍ത്തകരും പത്ര ഉടമകളുമാണ് ലോകത്തിനാവശ്യം .അത്തരത്തിലുള്ള പത്ര പ്രവര്‍ത്തനം നടക്കുന്നുണ്ട് എന്ന് പൊതു സമൂഹത്തെ മനസ്സിലാക്കി കൊടുക്കുന്നതില്‍ സംഭവിച്ച പരാജയത്തിന്റെ പ്രത്യക്ഷ ഉദാഹരണമാണ് Wikileaks പോലുള്ളവര്‍ക്ക് ലഭിക്കുന്ന വമ്പിച്ച സ്വീകാര്യത .
ReplyDeletewikileaks : ബാക്കി പത്രം
ചോര്‍ന്ന രേഖകള്‍ പൂര്‍ണമായി ശരിയായിരുന്നു എന്ന് തെളിഞ്ഞാല്‍തന്നെ അവയില്‍ പരാമര്‍ശിക്കപ്പെട്ട ഭരണാധികാരികള്‍ക്കോ രാജ്യങ്ങള്‍ക്കോ ഒന്നും ചെയ്യാനില്ല. ചെയ്യാന്‍ സാധ്യവുമല്ല. കാരണം ലളിതം. അത്രമേല്‍ ശക്തമാണ് അമേരിക്കയുടെ പിടി. ഒന്നു പ്രതിഷേധിക്കാന്‍പോലും ശേഷിയില്ലാത്തവയാണ് അറബ്-മൂന്നാംലോക രാജ്യങ്ങള്‍. രണ്ടാമതായി, ഇറാന് പ്രസിഡന്റ് നെജാദ് പ്രതികരിച്ചപോലെ ഒരു മനശ്ശാസ്ത്ര യുദ്ധത്തിന്റെ ഭാഗമായി അമേരിക്കതന്നെ പുറത്തുവിട്ടതാണീ രേഖകള്‍ എന്ന് വന്നുകൂടേ? പ്രത്യേകിച്ച് ഇറാനും അയല്‍ അറബ് മുസ്ലിം രാജ്യങ്ങളും തമ്മിലെ ബന്ധം പരമാവധി വഷളാക്കാനും അവിശ്വാസം വര്‍ധിപ്പിക്കാനും അതുവഴി ഇറാനെതിരെ അമേരിക്കയും ഇസ്രായേലും ചേര്‍ന്നാരംഭിച്ച യുദ്ധം സുഗമമായി പൂര്‍ത്തിയാക്കാനും ഉദ്ദേശിച്ച് അമേരിക്ക കരുപ്പിടിപ്പിച്ച സുസംഘടിത വേലയാണ് വിക്കിലീക്സിലൂടെ വെളിച്ചംകണ്ടതെന്ന് കരുതാന്‍ ന്യായമുണ്ട്.
ReplyDeleteഎന്നാലും ചെറുപ്പത്തില്‍ ബുക്സ് വാങ്ങാന്‍ തന്ന പൈസക്ക് പോയി സിനിമ കാണുക ബാക്കിയുള്ള പൈസക്ക് മൂന്നു ഐസ്ക്രീം ഒറ്റയടിക്ക് തിന്നുക.ചെറുപ്പത്തിലെ പുലി ആണ് അല്ലെ .!!!!!!!!
ReplyDeleteപിന്നെ വിക്കിയെ പറ്റി എന്ത് പറയാന്‍ ...ഒന്നും വിശ്വസിക്കാന്‍ കഴിയുന്നില്ല ..അമേരിക്ക പറയുന്നതാണോ ശരി അല്ല അസാന്‍ജ് പറയുന്നതാണോ...
ഇന്നലെ റൂമില്‍ ആരോ വാങ്ങിയ ഏതോ ഒരു പത്രത്തില്‍ കണ്ടു ഒരു ലേഖനം .അതില്‍ പറയുന്നത് കേട്ടാല്‍ ഇതൊക്കെ അമേരിക്കയുടെ ഒരു കളി ആണ് എന്നാണു ...
ആയ ലേഖനത്തില്‍ പറഞ്ഞ ഒരു പ്രധാന കാര്യം 'ഈ സംഭവങ്ങള്‍ ഒക്കെ വിശ്വസിക്കണം എന്നുണ്ടെങ്കില്‍ ഇത്ര കാലം കൊണ്ട് നടന്ന രണ്ടു വിശ്വസം മാറണം..ഒന്ന് ..അമേരിക്കയും സി ഐ എയും മിടുക്കന്മാര് അല്ല വെറും മണ്ടന്മാര് ആണ് ..രണ്ടു ലോക കാര്യങ്ങളെ കുറിച്ച് അമേരിക്കക്ക് ഒരു വിവരവുമില്ല ".....ഇതിനെ ന്യായീകരിക്കാന്‍ കുറെ തെളിവുകളും അതില്‍ പറയുന്നുണ്ട്..{കറുപ്പന് എന്നാണു അത് എഴുതിയ ആളുടെ പേര് എന്ന് മാത്രം ഓര്‍മയുണ്ട്}
വികി ലീക്സിനെപറ്റി കലക്കി, സത്യം എത്ര മൂടി വച്ചാലും ഒരിക്കല്‍ പുറത്തു വരും. പിന്നെ വിക്രമന്റെ കാര്യം. നമ്മുടെ നാട്ടില്‍ നാരദന്മാറ് എന്നും വിരാജിച്ചിട്ടുണ്ടു. വി കെ എന്നിന്റെയാണെന്നു ഒരു ക്യാരക്റ്റേര് ഓറ്മ വരുന്നു. ഒരു വയസ്സന് ചന്തയില്‍ നിന്നു തിരിച്ചു വരുന്ന വഴി ചന്തപ്പന് പണം വച്ചു ചീട്ടു കളിക്കുന്നതു കണ്ടു.കളിയില്‍ ജയിച്ചു കൊണ്ടിരുന്ന അവനോടു അല്പംമില്ലി മോന്താന് പത്തു രൂപാ ചോദിച്ചു. അന്തപ്പന് കൊടുത്തില്ല. തിരിച്ചു വീട്ടിലേക്കുള്ള വഴിയില്‍ അന്തപ്പന്റെ ഭാര്യ അന്നമ്മയെ കണ്ടപ്പോള്‍ “ അല്ല അന്നമ്മെ, നിന്റെ മാപ്പിള അവിടെ ചന്തേലിരുന്നു ചീട്ടു കളിക്കുന്നു, ഞാന്‍ കണ്ടപ്പോല്‍ രൂപ നൂറു കളഞിരുന്നു, ഇപ്പോള്‍ അതു ഇരു നൂറെങ്കിലും ആയിക്കാണും, നീ ഇതിനു അവനോടു വെറുതെ വഴക്കിനൊന്നും പോകല്ലെ“. ഇതാണു ടിപ്പിക്കല്‍ നാരദന്.
ReplyDelete@-റയീസ് പെരിങ്ങാടി said... >>>>................... ഇറാനെതിരെ അമേരിക്കയും ഇസ്രായേലും ചേര്‍ന്നാരംഭിച്ച യുദ്ധം സുഗമമായി പൂര്‍ത്തിയാക്കാനും ഉദ്ദേശിച്ച് അമേരിക്ക കരുപ്പിടിപ്പിച്ച സുസംഘടിത വേലയാണ് വിക്കിലീക്സിലൂടെ വെളിച്ചംകണ്ടതെന്ന് കരുതാന്‍ ന്യായമുണ്ട്.<<<<<
ReplyDeleteഎന്റമ്മോ......... ഇങ്ങിനെയും ന്യായങ്ങളോ ??? എനിക്കൊന്നും മനസ്സിലായില്ല. എന്റെ ഒരു കാര്യം.
വിക്രമന്മാർ വാഴും കാലം, അവർ ജയിക്കട്ടെ.
ReplyDeleteThis comment has been removed by the author.
ReplyDeleteOrchestrated Conspiracy ഈ ലീക്കിനു പിന്നില്‍ ഉണ്ട് എന്ന് കമന്റ് എഴുതിയ ഭൂരിഭാഗം പേരും വിശ്വസിക്കുന്നു എന്നാണു മനസ്സിലാവുന്നത്. ഒരു conspiracy ഉണ്ടായിരിക്കാം, ഇല്ലായിരിക്കാം. പക്ഷെ പുറം ലോകം ഇതുവരെ കാണാത്ത കുറെ രേഖകള്‍ ലീക്കായിരിക്കുന്നു. പ്രഖ്യാപിത നിലപാടുകളും പ്രവര്‍ത്തികളും തമ്മില്‍ ഏറെ അന്തരമുന്ടെന്നു തന്നെയാണ് ഈ രേഖകള്‍ വിളിച്ചു പറയുന്നത്. Julian Assange ഒരു താരമാകുന്നത് അതുകൊണ്ടാണ്.
ReplyDeleteഷാഫി എഴുതിയ അഭിപ്രായം കുറേക്കൂടി പാകതയോടെ ഉള്ളതാണെന്ന് തോന്നുന്നു.
faisu madeena said...
ReplyDeleteഎന്നാലും ചെറുപ്പത്തില്‍ ബുക്സ് വാങ്ങാന്‍ തന്ന പൈസക്ക് പോയി സിനിമ കാണുക ബാക്കിയുള്ള പൈസക്ക് മൂന്നു ഐസ്ക്രീം ഒറ്റയടിക്ക് തിന്നുക.ചെറുപ്പത്തിലെ പുലി ആണ് അല്ലെ .!!!!!!!!
പുലിയല്ലെടെ.. വിക്രമനെ പേടിച്ചു പൂച്ചയായി നടന്ന പുള്ളിപ്പുലി..
@ Malathi & Mohandas
വീ കെ എന്‍ കഥാപാത്രം ഇഷ്ടപ്പെട്ടു.
അഭിനവ വിക്രമാദിത്യന് ...വേതാളം ആരാ?..ഇയ്യാള് ലീക്കാക്കി ലീക്കാക്കി ..അവസാനം ഇയ്യാളെയും അവന്മാര് ലീക്കാക്കും അല്ലെ?
ReplyDeleteസംഗതി ശരി തന്നെ.... പക്ഷേ എന്തു പ്രയോജനം..... പുഴ പിന്നെയും പടിഞ്ഞാറോട്ടെ ഒഴുകൂ എന്ന് ഏതു കുഞ്ഞീനും അറിയാം.... ലീക്കാക്കിയവന് ഇപ്പോള്‍ ജയിലില്‍... അതിന്റെ പിന്നാലെ വരുന്ന എല്ലാം കെട്ടടങ്ങാന്‍ ഇനി അധിക നാളുകള്‍ വേണ്ടി വരില്ല..... മോഹന്‍ലാല്‍ അക്കരെ അക്കരെ സിനിമയില്‍ പറഞ്ഞതു പോലെ നമ്മുക്കും പിറുപിറുക്കാം... അമെരിക്കാ... അമേരിക്കാ.....
ReplyDeleteനിരപരാധികളെ കൊന്നൊടുക്കി കിരാത ഭരണം നടത്തിയ ഭരണകൂടങ്ങള്‍ക്ക് അവരുടെ ഭരണകൂട പൊള്ളത്തരം തുറന്നു കാണിക്കുന്ന സംഭവങ്ങളും മറ്റും ഉണ്ടാവുന്നതു ദൈവ നിയോകം..
ReplyDeleteഅമേരിക്ക തങ്ങളുടെ സഖ്യ രാജ്യങ്ങളെയും അവരുടെ നേതാക്കന്മാരെയും അങ്ങേയറ്റം പരിഹാസ്യത്തോടേയും അവജ്ഞയോടെയുമാണ് കാണുന്നത് എന്നും ഈ സംഭവത്തോടെ തെളിഞ്ഞു ..ഇനിയും ഈ രാജ്യങ്ങള്‍ അമേരിക്ക ക്കു പിറകെ എത്രോതോളം വാലാട്ടി നടക്കു എന്ന് കാണാം .
സംശുദ്ധരും ശക്തന്മാരും എന്ന് സ്വയം വിശ്വസിക്കുന്ന അമേരിക്കയുടെ ഫാസിസ്റ്റ് ബോധം പുറത്തു ക്കൊണ്ട് വരാന്‍ വികിലീക്സ് ന്നു കഴിഞു..അത് പ്രശംസനീയം തന്നെ ..
വിക്രമന്മാര് ഇനിയും ജനിക്കും കാരണം അത് കാല ഘട്ടത്തിന്റെ ആവശ്യമാണ് ..
ബഷീര്ക ഇതു വിഷയം എഴുതിയാലും വായിക്കാന്‍ അതിനൊരു രസമുണ്ടാവും . വിക്രമന് ഉദാഹരണം വളരെ രസമായി. അയാളുടെ പേര് പറഞ്ഞില്ല. വള്ളിക്കുന്ന് വന്നാല്‍ കാണാന്‍ പറ്റുമോ?
ReplyDeleteലീക്ക് വീരനെ എല്ലാവരും മറന്നോ...?
ReplyDeleteബഷീര്‍ മൂന്നു ഐസ് ക്രീം ഒന്നിച്ചു തിന്നു എന്ന് പറഞ്ഞാല്‍ ഞാന്‍ വിശ്വസിക്കും...പക്ഷെ വേറെയാര്‍ക്കും കൊടുക്കില്ല....പുലിവാല് പിടിക്കാന്‍ പോയാല്‍ ഇങ്ങനെയാണ്....അത് പെട്ടെന്ന് ഒഴിവാക്കാന്‍ പാടാണ്.
"This could become as important a journalistic tool as the Freedom of Information Act." - Time Magazine
ReplyDeleteഇവിടെ നാം വാര്‍ത്ത കണ്ടെത്തുന്നതിലെ ധാര്‍മികത ചര്‍ച്ച ചയ്തു ഉമിനീരു കളയേണ്ടതില്ല. ഞെട്ടിക്കുന്ന സത്യങ്ങള്‍ സാധാരണ ജനങ്ങളിലെത്തിക്കാന്‍
വളഞ്ഞ വഴികളും ആവുന്നതിലെന്ത്. വിക്കി മിററുകള്‍ നഷ്ടപ്പെടുത്തുന്ന ഉറക്കം വീണ്ടെടുക്കാന്‍ എന്തു
കുറുന്തോട്ടിയാണാവോ വന്‍ തോക്കുകളുടെ
കൈവശമുള്ളത്. ലോക പോലീസിനും ഒരു സി ഐ ഡി ഭയം നല്ലതാ.അല്പം വിയര്‍ത്തില്ലെങ്കില്‍ കൊളസ്ട്രോള്‍ വരും
നന്നായിട്ടുണ്ട്.. അസ്സാന്‍ജ് ഒരു സംഭവമാ പുതിയ ആശയങ്ങള്‍ കൊണ്ടുവന്നല്ലോ..
ReplyDeleteഇനി ഇങ്ങനെയുള്ള ഒരു പാട് സൈറ്റ് വരും..
ഓപ്പണ്‍ ലീകെസ് നെ ക്കുറിച്ച് ബെര്‍ലി എഴുതിയിട്ടുണ്ട്..
മൊസാദും ജൂതന്മാരും ആണ് ലോകത്തെ ഒരു വിധം എല്ല്ലാ മീഡിയയും ഭരിക്കുന്നത്
ReplyDeleteകൂടുതല്‍ ഇവിടെ www.jewwatch.com
ഇസ്രയേലിനെ കുറിച്ചു വരാത്തതിനു രണ്ടു കാരണങ്ങള്‍ കാണാം
1. അവര്‍ തന്നെ ഇതിനു പിന്നില്‍
2. അവരുടെ മീഡിയ ലോബി അവരെ കുറിച്ചുള്ള വാര്‍ത്തകള്‍ വിഴുങ്ങുന്നു
എന്തിനു jewwatch എന്ന് ഗൂഗിളില്‍ ഒന്ന് സീര്ച്ചു ചെയ്തു നോക്ക് . എത്ര ഹിറ്റുകളുണ്ട് എന്നാലും ആ പേജിന്റെ (www.jewwatch.com) ലിങ്ക് കാണുന്നില്ല
(എന്റെ ഗൂഗിള്‍ സെറ്റിങ്ങിന്റെ പ്രശ്നമോ ആകാം )
ഒരു അമേരിക്കന്‍ കമ്പനിക്ക് വേണ്ടി ആണ് ഞാനിപ്പോള്‍ ജോലി ചെയ്യുന്നത് . സര്‍വ മതങ്ങളെയും വിമര്‍ശിക്കുന്ന ഒരു വിധം എല്ലാ സൈറ്റും ഇവിടെ ഓപ്പണ്‍ ആണ് . ഇതൊഴിഛ്
എങ്ങിനെയുണ്ട് ആശാന്മാര്
@ Ashraf
ReplyDeleteവള്ളിക്കുന്ന് വന്നാല്‍ വിക്രമനെ ചൂണ്ടിക്കാണിച്ചു തരാം. ഇവിടെ പേര് പറയുന്നില്ല. ഈ പോസ്റ്റ് ഇട്ട ശേഷം നിരവധി പേര് ഇമെയിലും ഫോണും മുഖേന ഇന്ന് എന്നെ ബന്ധപ്പെട്ടിരുന്നു. വിക്രമന് ആരെന്നു ചോദിച്ച്.. അവരോടും ഞാന്‍ ഈ മറുപടി പറഞ്ഞു.
@ Hafsal
ഇതെല്ലാം ഇവിടെ എഴുതി ഉള്ള പണി പോക്കേണ്ട.. നിരവധി സായിപ്പുമാര് എന്റെ ബ്ലോഗ് വായിക്കുന്നതാ..
ഇത് ലീക്കിന്റെ കാലം.
ReplyDeleteആര്‍ക്കും എന്തും ഊഹിക്കാം.
കളിക്കുന്നവര്‍ കളിക്കുക തന്നെ ചെയ്യും.
പാകിസ്ഥാനില്‍ ഒരു എഡിറ്ററുടെ സ്ഥാനം തെറിച്ചു.
ReplyDeleteവിക്കി ലീക്സ് പറഞ്ഞത് എന്ന് പറഞ്ഞ് ഇന്ത്യക്ക് എതിരാവുന്ന ചില കാര്യങ്ങള്‍ അയാളങ്ങു പ്രസിദ്ധ പ്പെടുത്തി. (ഈ പേരിലും കളിക്കുന്നവര്‍ .......
സ്ഥാപനം അയാളെ വെച്ച് പോരുപ്പിച്ചില്ല.)
വിക്കി ലീക്സ് കാരണം കുറെ സത്യങ്ങള്‍ ജനം അറിഞ്ഞു എന്ന് വിചാരിക്കാം.
ഞാന്‍ ഒര്കുകയായിരുന്നു...... സെക്യൂരിറ്റി ലോകത്ത് ഏറ്റവും വലിയ ബിസിനസ് ആയതു.....
ReplyDeleteഇനിയിത് മറ്റൊരു വലിയ ബിസിനസ് സദ്യതയാണ് തുറന്നിരിക്കുന്നത്
എല്ലാ രാജ്യക്കാരും ഉള്‍കൊള്ളുന്ന മറ്റൊരു വലിയ സെക്യൂരിറ്റി വിപണി!
നല്ല ബുസിനെസ്സ്കാര് ഇപ്പോള്‍ തുടങ്ങേണ്ടിയിരിക്കുന്നു
അതോ കമ്പനി തുടങ്ങിവെച്ച ശേഷമായിരിക്കുമോ ലീക്ക് തുടങ്ങിയത്?
This comment has been removed by the author.
ReplyDeleteവിക്രമനെ വള്ളിക്കുന്നിലേക്ക് നാട് കടത്തിയ പോലെ അന്യായമാണ് !!.
ReplyDeleteസാരയില്ല വിക്രമാ ഒക്കെ ശരിയാകും
It is not conspiracy. it is the real journalism. I feel shame about our Media people who does not support Assang. Well done Basheer.
ReplyDeleteഅസാന്‍ജിനു ഇസ്റായെലിനോട് ഒരു "ഇത്" കാണുന്നുണ്ട് എന്നത് നേര് തന്നെ. പക്ഷെ നാം ഓര്‍ക്കേണ്ടത് ഇത് ചോര്‍ത്തിക്കൊടുക്കുന്നതില്‍ ഒരുപാട് സോഴ്സസ് ഉണ്ട് എന്നതാണ്. ഇസ്റായെലിനെ പറ്റിയുള്ളതെല്ലാം സെന്‍സര്‍ ചെയ്തു വിടുന്നതു അവരാവാം. ഇനി അസാന്‍ജ് തന്നെയാണ് ആ പണി ചെയ്യുന്നതെങ്കില്‍ പോലും, ഇത് മൊത്തത്തില്‍ ഒരു Conspiracy ആയി കാണാന്‍ പറ്റില്ല.
ReplyDeleteഉദാഹരണത്തിന്, നമ്മുടെ ഒ.വി വിജയന് ഇസ്റായെലിനോട് സോഫ്റ്റ് കോര്‍ണര്‍ ഉള്ള ഒരു വ്യക്തിയായിരുന്നു. അതെ സമയം അമേരിക്കന്‍ hegemony ക്കെതിരെ ശക്തമായി തൂലിക ചലിപ്പിച്ചയാളും ആയിരുന്നു.
It is Israeli right-wing intelligentsia’s Skillfulness to win over the best brains of the world and influence them to argue even for the Jewish state's evil deeds even if they are non-Jews intellectuals.
All the same, Julian Assange is the hero of the hour, unless or until proven otherwise.
@ salam pottengal
ReplyDeleteഎനിക്കും പറയാനുള്ളത് അതാണ്.. Julian Assange is the hero of the hour, unless or until proven otherwise.
അസാഞ്ചെ.. അതി വിരുതൻ 21 മത്തെ വയസ്സിൽ ഹാക്കിങ്ങിന്റെ പേരിൽ ശിക്ഷിക്കപെടുകയും നല്ല നടപ്പ് വാഗ്ദാനത്തിൽ രക്ഷപെടുകയും ചെയ്ത അദ്ദേഹത്തിന്റെ ജീവിതം ശരിക്കും സ്ട്രേഞ്ച് ആയിട്ടാണ് തോന്നിയത്. ഒരിക്കലും ഒരു സ്ഥലത്ത് കൂടുതൽ താമസിക്കാതെ രാജ്യങ്ങൾ മാറികൊണ്ടിരുന്ന അദ്ദേഹം തന്റെതായ ലോകം വളർത്തിയെടുത്ത് വിക്കിലീക്സിൽ എത്തിനിൽക്കുന്നു. ഡാറ്റകൾ ഹാക്ക് ചെയ്യപെടുകയായിരുക്കുമെന്ന് ഞാൻ കരുതുന്നത്. എന്നാൽ അമേരിക്കൻ ഡിപ്ലോമാറ്റ്സിന്റെ വിലയും നിലയും തരിപ്പണമായെന്നും എംബസി ഉദ്ദ്യോഗാസ്ഥന്മാരിൽ നിന്നും പണമെറിഞ്ഞ് കൈകലാക്കിയതാണെന് പറയുന്നവരാണ് അധികപേരും. രണ്ടിലേതായാലും നാണക്കേട് തന്നെ. പക്ഷെ ഇതുകൊണ്ട് കുത്തക രാഷ്ട്ര നേതാക്കളുടെ മുഖംമൂടികൾ വലിച്ച് കീറിയെന്നല്ലാതെ എന്ത് മാറ്റമാണു, ഗുണമാണ് നമുക്ക് പ്രതീക്ഷിക്കാൻ?
ReplyDeleteഹാക്കിങ് പഠിപ്പിക്കുന്ന കോഴ്സുകളുണ്ട്.. കോഴ്സ് കഴിഞ്ഞാൽ അവർക്ക് ജോലി വലിയ ബിസിനസ് സ്ഥാപനങ്ങൾ, ബാങ്ക് തുടങ്ങിയവയിലെ സെക്യൂരിറ്റി വിഭാഗത്തിൽ ജോലി. മുള്ള് കൊണ്ട് മുള്ളെടുക്കുന്ന പണിയാണത്. അസാഞ്ചെ ചേട്ടനോട് ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങാൻ പറയണം.. മൂപ്പരുടെ പേരിൽ തുടങ്ങിയാലും മതി.. അവിടെന്ന് ട്രൈനിങ് കിട്ടിയാ ഏതെങ്കിലും നല്ല കുത്തക സ്ഥാപനത്തിൽ സെക്യൂരിറ്റി ജോലി സെക്യൂറാക്കാമായിരുന്നു.
@ മൈപ്
ReplyDeleteഈ കമന്റ് വരികള്‍ക്കിടയില്‍ വായിച്ചപ്പോള്‍ എനിക്ക് ഒരു കാര്യം ഉറപ്പായി. താങ്കള്‍ക്കും ഈ ഫീല്‍ഡില്‍ താല്പര്യം ഉണ്ട് എന്ന്. ഒരു കൊച്ച് അസാന്‍ജ് ആകാനുള്ള വകുപ്പ് കാണുന്നു. എന്റെ ബ്ലോഗിനെ കാത്തോളണം കെട്ടോ..
ഒരുപാട് നാളായി ബ്ലോഗില്‍ മാത്രം അറിഞ്ഞ ബഷീര്‍( ക്കാ ) ? ഇന്നെലെ രാത്രി നേരില്‍ മീഡിയ ഫോറം പരിപാടിയില്‍ പ്രത്യക്ഷ പ്പെട്ടപ്പോള്‍ കണ് കുളിക്കെ കണ്ടു!!!! സന്തോഷയായി. നിങ്ങളെ സശ്രദ്ധം കേള്‍ക്കുകയും ചെയ്തു, വിക്കി ലീക്സും ജൂലിയന്‍ അസാന്‍ജെയും, നമുക്ക് മുന്നില്‍ നിറഞ്ഞുനിന്നു. ഇന്നെലെ നിങ്ങളായിരുന്നു താരം, വളരെ ശക്തമയ പ്രസംഗം, മീഡിയാ ക്കാരെ നിര്‍ത്തി പ്പൊരിച്ചു!!! തകര്‍ത്തു കേട്ടോ...
ReplyDeleteഅബ്ദുല്ല മുക്കണ്ണി
വെട്ടിയാല്‍ മുളച്ചു പൊങ്ങുന്ന പരശതം ശിരസ്സുകളായി
ReplyDeleteവിക്കി മിററുകള്‍ വിലസുമ്പോള്‍ ഒരു കാര്യം ഉറപ്പ്.
ലോക പോലീസിനും ഒരു സി ഐ ഡി ഭയം!
ബഷീര്‍ വള്ളിക്കുന്നിന് പുലി(റ്റ്')സര് അവാര്‍ഡ്
ReplyDeleteജിദ്ദ : പ്രശസ്ത എഴുത്തുകാരനും ചിന്തകനും ബൂലോക പുലിയുമായ ബഷീര്‍ വള്ളിക്കുന്നിന് പുലി (റ്റ്)സര് അവാര്‍ഡ്. ഇന്നലെ നഗരത്തില്‍ നടന്ന നേരും നെറിവും പരിപാടിയിലെ മികച്ച പ്രകടനത്തിനാണ് അവാര്‍ഡ്! ഇതോടെ ഒരു അവാര്‍ഡ് വാങ്ങാനായി എന്റെ കൈ തരിക്കുന്നു എന്ന തന്റെ ചിരകാല പരിഭവത്തിനു പരിസമാപ്തിയായി.. തെരഞ്ഞെടുക്കപ്പെട്ട അയ്യായിരത്തി ഒന്ന് കിടിലന്‍ കമന്റുകളും പ്രശസ്ത ചിത്രകാരന് നൌഷാദ് അകമ്പാടം രൂപ കല്പന ചെയ്ത പ്രശസ്തി പത്രവുമാണ് സമ്മാനമായി നല്‍കുക . ഈ അവാര്‍ഡ് ബൂലോഗത്തെ സകലമാന ബുദ്ധി ജീവികള്‍ക്കും വല്ലതും എഴുതി വല്ലവരെയും വായിപ്പിച്ചേ അടങ്ങൂ എന്ന പിടി വാശി യുള്ളവരായ എല്ലാ കുബുദ്ധി ജീവികള്‍ക്കും ലഭിച്ച അംഗീകാരമാണെന്ന് അദ്ദേഹം പറഞ്ഞു: പ്രഗത്ഭരായ പത്തു പ്രതിഭകളെ മറികടന്നാണ് ബഷീര്‍ ജേതാവായത്. കറുപ്പില്‍ ചുവന്ന വരകളുള്ള ടീ ഷര്‍ട്ടും ജീന്‍സുമിട്ട് തനി ഒരു കോളേജ് കുമാരന്റെ ഭാവവും ഞാനെന്ന ഭാവവുമായി എല്ലാ കണ്ടസ്റ്റന്ടും എത്തിയ ശേഷമാണ് അദ്ദേഹം വേദിയിലെത്തിയത്..സ് റ്റെജിന്റെ ഒരരികില്‍ ഒരു എലിയെ പോലെ യിരുന്ന ബഷീര്‍ ഒടുവില്‍ ഒരു പുലിയപ്പോലെ രംഗം കീഴടക്കി. ആര്‍ക്കാണ് ഭാര്യയെ പേടി ? എന്ന ആത്മാംശമുള്ള ചോദ്യം ചോദിച്ചു എല്ലാ ആണുങ്ങളെയും ഒന്ന് ഞെട്ടിച്ച ബഷീര്‍ തന്റെ നിസ്സഹായത മറ്റുള്ളവരുടെ തലയിട്ടു രക്ഷപ്പെടാന്‍ ശ്രമിച്ചത് വിജയിച്ചു എന്നതിന് തെളിവായിരുന്നു നിലക്കാത്ത കയ്യടി.. ഇടയ്ക്കു അദ്ദേഹം സദസ്യരോട്
കൈപൊക്കാന്‍ ആവശ്യപ്പെട്ടത് ഒട്ടൊരു ആശങ്കയുണ ര്‍ത്തി. ഫൂട്ടേജ് ക്ലിപ്പ് കണ്ടവരോടാണ് കൈപൊക്കാന്‍ ആവശ്യപ്പെട്ടത്. ഒന്ന് രണ്ടു കൈകള്‍ പൊങ്ങുന്നത് കാണാനുണ്ടായിരുന്നു. ബഗ്ദാദും അപാചെയും പെന്റഗനും ഇസ്രയെലുമൊക്കെയായി നന്നായി കസര്‍ത്തി യതാണ് അദ്ദേഹത്തെ അവാര്‍ഡിനു അര്‍ഹനാക്കിയത്.പ്രിന്റ് മീഡിയ മരിക്കുകയാണെന്നും ഇ മീഡിയ ക്കാലമാണു വരനിരിക്കുന്നതെന്നും അദ്ദെഹം അഭിപ്രായപ്പെട്ടു..
ഈ ബ്ലോഗിലെ ചില കമന്റുകള്‍ അപ്രത്യക്ഷമാകുന്നതായി കാണുന്നു. ബ്ലോഗ്ഗര്‍ സാങ്കേതിക തകരാര്‍ ആണെന്ന് തോന്നുന്നു. (പോസ്റ്റ് ചെയ്യപ്പെടുന്ന കമന്റുകള്‍ എനിക്ക് ഇമെയില്‍ ആയി ലഭിക്കുന്നു. പക്ഷെ ബ്ലോഗില്‍ നിന്ന് അവ അപ്രത്യക്ഷമാകുന്നു. ഈ പ്രശ്നം പല ബ്ലോഗുകളിലും ഉള്ളതായി ഗൂഗിള്‍ സേര്‍ച്ച് റിസള്‍ട്ടുകള്‍ കാണിക്കുന്നു)
ReplyDeleteഒരു ഉദാഹരണം കാണിക്കാം. ഇന്ന് രാവിലെ മൈപ് എഴുതിയ ഒരു കമന്റ് ബ്ലോഗില്‍ വന്നു.
അത് ഇങ്ങിനെയായിരുന്നു
"അസാഞ്ചെ.. അതി വിരുതൻ 21 മത്തെ വയസ്സിൽ ഹാക്കിങ്ങിന്റെ പേരിൽ ശിക്ഷിക്കപെടുകയും നല്ല നടപ്പ് വാഗ്ദാനത്തിൽ രക്ഷപെടുകയും ചെയ്ത അദ്ദേഹത്തിന്റെ ജീവിതം ശരിക്കും സ്ട്രേഞ്ച് ആയിട്ടാണ് തോന്നിയത്. ഒരിക്കലും ഒരു സ്ഥലത്ത് കൂടുതൽ താമസിക്കാതെ രാജ്യങ്ങൾ മാറികൊണ്ടിരുന്ന അദ്ദേഹം തന്റെതായ ലോകം വളർത്തിയെടുത്ത് വിക്കിലീക്സിൽ എത്തിനിൽക്കുന്നു. ഡാറ്റകൾ ഹാക്ക് ചെയ്യപെടുകയായിരുക്കുമെന്ന് ഞാൻ കരുതുന്നത്. എന്നാൽ അമേരിക്കൻ ഡിപ്ലോമാറ്റ്സിന്റെ വിലയും നിലയും തരിപ്പണമായെന്നും എംബസി ഉദ്ദ്യോഗാസ്ഥന്മാരിൽ നിന്നും പണമെറിഞ്ഞ് കൈകലാക്കിയതാണെന് പറയുന്നവരാണ് അധികപേരും. രണ്ടിലേതായാലും നാണക്കേട് തന്നെ. പക്ഷെ ഇതുകൊണ്ട് കുത്തക രാഷ്ട്ര നേതാക്കളുടെ മുഖംമൂടികൾ വലിച്ച് കീറിയെന്നല്ലാതെ എന്ത് മാറ്റമാണു, ഗുണമാണ് നമുക്ക് പ്രതീക്ഷിക്കാൻ?
ഹാക്കിങ് പഠിപ്പിക്കുന്ന കോഴ്സുകളുണ്ട്.. കോഴ്സ് കഴിഞ്ഞാൽ അവർക്ക് ജോലി വലിയ ബിസിനസ് സ്ഥാപനങ്ങൾ, ബാങ്ക് തുടങ്ങിയവയിലെ സെക്യൂരിറ്റി വിഭാഗത്തിൽ ജോലി. മുള്ള് കൊണ്ട് മുള്ളെടുക്കുന്ന പണിയാണത്. അസാഞ്ചെ ചേട്ടനോട് ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങാൻ പറയണം.. മൂപ്പരുടെ പേരിൽ തുടങ്ങിയാലും മതി.. അവിടെന്ന് ട്രൈനിങ് കിട്ടിയാ ഏതെങ്കിലും നല്ല കുത്തക സ്ഥാപനത്തിൽ സെക്യൂരിറ്റി ജോലി സെക്യൂറാക്കാമായിരുന്നു."
ഈ കമന്റിനോട് ഞാന്‍ പ്രതികരിച്ചു. എന്റെ പ്രതികരണം ഇപ്പോഴും മുകളില്‍ ഉണ്ട്. പക്ഷെ മൈപ്പിന്റെ കമന്റ് അപ്രത്യക്ഷമായിരിക്കുന്നു. ഞാന്‍ പറയാന്‍ ഉദ്ദേശിക്കുന്ന കാര്യം ഇതാണ്. ആരുടെയെങ്കിലും കമന്റുകള്‍ കാണാതെ ആകുന്നു എങ്കില്‍ അത് ഞാന്‍ ഡിലീറ്റ് ചെയ്തതാണ് എന്ന് തെറ്റിദ്ധരിക്കരുത്. ബ്ലോഗ്ഗറിലെ സാങ്കേതിക തകരാറുകള്‍ ആണ് അതിനു കാരണം. ബ്ലോഗ്ഗര്‍ ഹെല്പ് ലൈനില്‍ ഞാന്‍ വിവരം അറിയിച്ചിട്ടുണ്ട്.
ReplyDeleteബഷീര്‍,
ReplyDeleteഎനിക്കും ഇത് ഒരു പ്രാവശ്യം ഉണ്ടായിട്ടുണ്ട് , ഒരു വിധം കമന്റ് കാലൊന്നും ഡിലീറ്റ് ചെയ്യാന്‍ ഇഷ്ടപെടാത്ത ആളാണ് താങ്കള്‍ എന്ന് അറിയാം ...അത് കൊണ്ട് തന്നെ എനിക്ക് തെറ്റി ധാരനയുണ്ടായില്ല .. പക്ഷെ എല്ലാവരും അങ്ങിനെയാവനമെന്നില്ല അത് കൊണ്ട്
ഒരു faqs / ഹെല്പ് പേജ് ഉണ്ടാക്കി അതില്‍ ഇത്തരം പ്രശ്നങ്ങളെ കുറിച്ചും ഏതൊക്കെ രീതിയില്‍ കമന്റ് moderate ചെയ്യുന്നു എന്ന് ഒക്കെ സൂജിപിക്കുന്നത് നന്നായിരിക്കും ,
, ബ്ലോഗ്ഗര്‍ ഡിലീറ്റ് ചെയ്യാതെ ഉണ്ടാവുന്ന ഇത്തരം സംഭവങ്ങളെ കുറിച്ച് ഗൂഗിളിനെ അറിയിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
അങ്ങിനെ വരട്ടെ
ReplyDelete'കട്ടപ്പെട്ട്' കുത്തിയിരുന്ന് നീട്ടിവലിച്ച് ഞാനെഴുതി ഇന്നലെ വൈകുന്നേരം പോസ്റ്റിയ
കമന്റ് കാണാഞ്ഞ് എന്റെ കണ്ണു തള്ളി .
അവസാനം ചുരുക്കത്തില്‍ ഒന്ന് കാച്ചി തരിപ്പ് മാറ്റി.
ഈ പോസ്റ്റ് ബൂമറാങ്ങ് ആയോ ആവൊ ...ആ
@ഉസ്മാന് ഇരിങ്ങാട്ടിരി
സംഗതിയൊക്കെ കൊള്ളാം
വല്ലതും എഴുതി വല്ലവരെയും വായിപ്പിച്ചേ അടങ്ങൂ ആല്ലേ!
@ അബ്ദുല്ല മുക്കണ്ണി
ReplyDeleteഎന്റെ പ്രസംഗം ഇഷ്ടപ്പെട്ടു എന്നറിയുന്നതില്‍ സന്തോഷം. നിങ്ങളെ നേരില്‍ കാണാന്‍ സാധിച്ചതിലും സന്തോഷമുണ്ട്. 'സാഹിത്യ സമാജം' ബ്ലോഗ് ഞാന്‍ കാണാറുണ്ട്. ഒരു പുതുമയുള്ള ബ്ലോഗാണ്. തുടര്‍ന്നും എഴുതുക.
ഇരിങ്ങാട്ടിരിയുടെ കമന്റു വായിച്ചു ഞാന്‍ ബോധം കെട്ട് കിടക്കുകയാണ്. അല്പം വെള്ളം ആരേലും തെളിച്ച്ചാല് ഞാന്‍ എണീക്കുവായിരിക്കും..
ReplyDeleteമ്യാവൂ: എന്റെ പ്രസംഗങ്ങള്‍ പലപ്പോഴും കേട്ടിട്ടുള്ള എഴുത്തുകാരന് സലിം കൂട്ടായി ഞാന്‍ സംസാരിച്ചു കഴിഞ്ഞ ഉടനെ എന്റടുത്തു വന്നു പറഞ്ഞു. "നന്നായി.. പക്ഷെ നിങ്ങളുടെ പതിവ് ഫോമിലേക്ക് എത്തിയില്ല, കെട്ടോ.." എന്ന്. നിങ്ങളുടെ കമന്റുകള്‍ വായിച്ചപ്പോള്‍ ഞാന്‍ അതാണ് ആലോചിച്ചത്. ഞാനെങ്ങാനും എന്റെ 'പതിവ് ഫോമിലേക്ക്' എത്തിയിരുന്നെങ്കില്‍ എന്താവുമായിരുന്നു സ്ഥിതി!!!!!.. ഹോ.. ആലോചിക്കാനേ വയ്യ.!!!. എന്നെ പുലിയായി അംഗീകരിക്കാന്‍ മടിയുള്ള ആരെങ്കിലും ബാക്കിയുണ്ടെങ്കില്‍ ഇരിങ്ങാട്ടിരിയുടെ കമന്റ് ഉറങ്ങുന്നതിനു മുമ്പ് നൂറ്റൊന്നു ആവര്‍ത്തി വായിക്കുക. എല്ലാവര്ക്കും നന്ദി. നല്ല നമസ്കാരം.
ഇരിങ്ങാട്ടിരിക്കും എന്റെ ഫോട്ടോ Facebook ല്‍ പേസ്റ്റ് ചെയ്ത സമദ് കാരാടനും ഉള്ള ബ്രോസ്റ്റ് ഞാന്‍ കൊടുത്തയക്കുന്നുണ്ട്. ട്ടോ..
http://workersforum.blogspot.com/2010/12/blog-post_8867.html
ReplyDeleteനിങ്ങള്‍ പതിവ് ഫോമിലെത്താത്തത് കൊണ്ടാ ഞാനും പതിവ് ഫോമിലെതാഞ്ഞത്.. സുഹൃത്ത് അബ്ദുള്ള മുക്കണ്ണി എന്നോട്പറഞ്ഞു: നിങ്ങള്‍ എന്തെഴുതിയാലും അതിനെന്തെന്നില്ലാത്ത ഒരു
ReplyDeleteആനച്ചന്തം ഉണ്ടാവും; പക്ഷെ ഈ കുറിപ്പില്‍ ആ ചന്തം വേണ്ടത്ര വന്നില്ലേ എന്നൊരു സംശയം ...എന്ന്..! (അലംഭാവം കൊണ്ട് പറയുകയാണെന്ന് കരുതരുതരുത്.എത്ര ഫോമിലെത്തിയാലും ഫോമാവാത്ത ചില മഫ്ഫന്മാരുണ്ട്. ഞാനും വള്ളിക്കുന്നും അത്തരക്കാരുടെ അയല്പക്കത്ത് പോലും പോവാത്തവരാണ്..)
ഏതായാലും ബ്രോസ്റ്റ് അയച്ചിട്ടുണ്ട് എന്ന് പറയുന്നേ ഉള്ളൂ. ആരുടെ അടുത്ത്,എപ്പോള്‍,എന്നൊന്നും പറയുന്നില്ല. അപ്പോള്‍ കാരാടന്‍ ജി പറഞ്ഞത് തന്നെയാവും അനുഭവം..ഞാനും ക മ എന്നൊരക്ഷരം കമന്റുന്നില്ല..!
'മിത ഭാഷണം അതി ഭൂഷണം' എന്നല്ലേ അരക്കവി ഇങ്ങോട്ടിരിയുടെ മാങ്ങാത്തൊലി?
This comment has been removed by the author.
ReplyDeleteകമന്റ് മിസ്സ് ആകുന്ന പ്രശനം കണ്ടു പിടിച്ചു. പല കമന്റുകളും സ്പാം ആയി പോവുകയായിരുന്നു. 'പ്രച്നം' പരിഹരിച്ചിട്ടുണ്ട്.. പ്രശ്ന പരിഹാരത്തിന് സഹായിച്ച തട്ടുകടക്കാരന് നന്ദി.
ReplyDeletei read it. well
ReplyDeleteഅസ്സാൻജെ പീഡിപ്പിച്ച കുട്ടത്തിനല്ലല്ലോ അന്നറസ്റ്റിലായത്...
ReplyDeleteഒരുത്തിയുടെ ആരോപണം അങേരു കോണ്ടം ധരിച്ചില്ലെന്നും,വേറൊരുത്തിയുടെതു കോണ്ടം ലീക്ക് ചെയ്തു എന്നുമല്ലേ...
വല്ലാത്ത കുറ്റം തന്നെ ഹേ...