ഇതിലേതു വിശ്വസിക്കണം. രണ്ടു കൂട്ടരും നമുക്ക് വേണ്ടപ്പെട്ടവരാണ്. ഒറിജിനല്‍ മര്‍ഡോക്ക് ഒരു ഭാഗത്ത്. കോട്ടയം മര്‍ഡോക്ക് മറുഭാഗത്ത്. 'നേരോടെ നിര്‍ഭയം നിരന്തരം' എല്ലാം തുറന്നു പറയുന്ന ഏഷ്യാനെറ്റിനെ ഒട്ടും സംശയിക്കാന്‍ പറ്റില്ല. അങ്ങനെ ചെയ്യുന്നത് മഹാപാപമാണ്. 'മലയാളത്തിന്റെ സുപ്രഭാതത്തെ' അത്രയും പറ്റില്ല. കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടക്ക് ഒരൊറ്റ കളവും പറഞ്ഞിട്ടില്ലാത്തവര്‍ ഇന്നലെ പെട്ടെന്ന് അങ്ങനെ ചെയ്യുമെന്ന് കരുതുക വയ്യ. പിന്നെ നമ്മളെന്തു ചെയ്യും? Television Audience Measurement (TAM) കണക്കുകള്‍ പ്രകാരം മനോരമ കണ്ടതിന്റെ ഇരട്ടിയധികം പേര് വെള്ളിയാഴ്ച രാവിലെ ഏഴര മുതല്‍ ഉച്ചക്ക് ഒരു മണി വരെ ഏഷ്യാനെറ്റ് കണ്ടുവെന്നാണ് ഇന്നലെ രാത്രി അവര്‍ കാണിച്ച പ്രധാന വാര്‍ത്ത. എന്നാല്‍ ഇതേ വെള്ളിയാഴ്ച ഇതേ സമയം ഏഷ്യാനെറ്റിനെക്കാള്‍ ഏഴു ശതമാനം കൂടുതല്‍ പ്രേക്ഷകര്‍ മനോരമ കണ്ടുവെന്നാണ് കോട്ടയം കുഞ്ഞച്ചന് പറയുന്നത്!!!.
ഏഷ്യാനെറ്റ് ഗ്രാഫ് വരച്ചു കാണിച്ച റേറ്റിംഗ് ഇങ്ങനെയാണ്.
Asianet -132.11 - Manorama News 84.11 - Indiavision 35.85
തുടക്കത്തില്‍ മനോരമ ഗ്രാഫ് കാണിച്ചിരുന്നില്ല. സംഗതി ഡയലോഗില്‍ ഒതുക്കി. അവര്‍ പറഞ്ഞതു നാല്പത്തിനാല് ശതമാനം പ്രേക്ഷകര്‍ മനോരമ കണ്ടു. അങ്ങനെ മനോരമ ഒന്നാം സ്ഥാനത്തെത്തി എന്നാണ്. മുന്‍വിധിയില്ലാതെ ഈ രണ്ടു റിപ്പോര്‍ട്ടുകളും കണ്ട എനിക്ക് മനോരമ അച്ചായന്റെ കാര്യത്തില്‍ ഇച്ചിരി സംശയം വന്നു. ഇരുപത്തഞ്ചു വയസ്സിനു മുകളിലുള്ള പ്രേക്ഷകര്‍ , താഴെയുള്ള പ്രേക്ഷകര്‍ എന്നൊക്കെപ്പറഞ്ഞ് മൊത്തം കണ്ഫ്യൂഷന് ഉണ്ടാക്കുന്ന ചില കണക്കുകളാണ് അവര്‍ നല്‍കിയത്. TAM റേറ്റിങ്ങില്‍ Age ഗ്രൂപ്പ് തിരിച്ചു കണക്കു ഉണ്ടെങ്കിലും 'ആകെ മൊത്തം ടോട്ടല്‍ ' എന്നൊരു കണക്കും ഉണ്ട്. അത് പറയാതെ ഇന്നലെ പ്രസവിച്ച പ്രേക്ഷകര്‍ , ഗര്‍ഭ പാത്രത്തിലുള്ള പ്രേക്ഷകര്‍ , ഭ്രൂണാവസ്ഥയിലുള്ള പ്രേക്ഷകര്‍ എന്നിങ്ങനെയൊക്കെ കണക്കുപറഞ്ഞു ആളെ കളിപ്പിക്കേണ്ട ആവശ്യമുണ്ടോ?. കേരളത്തിലെ ഏതോ ഒരു മൂലയില്‍ രേഖപ്പെടുത്തിയ റേറ്റിംഗ് കാണിച്ചു ജനങ്ങളെ പറ്റിക്കുകയാണ് മനോരമ ചെയ്തതെന്ന് ഏഷ്യാനെറ്റ് ആരോപിക്കുന്നു. അതവര് വാര്‍ത്തയില്‍ തുറന്നു പറഞ്ഞെങ്കിലും മനോരമ കൌണ്ടര്‍ ചെയ്തില്ല.
എന്റെ സംശയം കൂടാന്‍ വേറെയും കാരണമുണ്ട്. റിസള്‍ട്ട് വന്ന ദിവസം ഞാന്‍ ചാനലുകളെല്ലാം മാറി മാറി കണ്ടതാണ്. ഏറ്റവും മോശം പ്രകടനം മനോരമ ന്യൂസിന്റെതായിരുന്നു എന്ന് പറയാതെ വയ്യ. (എന്റെ അഫിപ്രായമാണ് കെട്ടോ. കത്തിയൂരരുത്) രാവിലെ കട്ടന്‍ ചായ പോലും കുടിക്കാതെ വന്നവരെപ്പോലെ പ്രധാന രണ്ടു അവതാരകരും കടമ നിര്‍വഹിക്കാന്‍ എന്തൊക്കെയോ വിളിച്ചു പറയുന്ന പോലെ തോന്നി. ഒട്ടും പുതുമ പുലര്‍ത്താത്ത അവതരണവും. ഏഷ്യാനെറ്റ് നന്നായി തന്നെ അവതരിപ്പിച്ചു എന്ന് വേണം പറയാന്‍. പരിമിതികള്‍ ഏറെയുണ്ടെങ്കിലും ഇന്ത്യാവിഷന് ഇവരെക്കാളൊക്കെ ഭംഗിയായി ചെയ്തു. അവതരണത്തില്‍ അവര്‍ പുതിയ ചില പരീക്ഷണങ്ങള്‍ നടത്തുകയും ചെയ്തു. മുനീറിന്റെ ചാനല്‍ ആണെങ്കിലും നന്നായാല്‍ നന്നായി എന്ന് തന്നെ പറയണമല്ലോ. അവരുടെ റേറ്റിംഗൊക്കെ എന്തായോ ആവോ? ആ പാവങ്ങള്‍ ഒരു അവകാശവാദവും ഉയര്‍ത്തിയതായി കണ്ടില്ല!!
ഏഷ്യാനെറ്റില്‍ മറ്റൊരു തമാശയും കണ്ടു. നമ്മുടെ ബ്രിട്ടാസിക്ക മര്‍ഡോക്കിക്ക ഇലക്ഷന് അവലോകനത്തിന് എത്തി. കോഴിക്കള്ളന്‍ പോലീസ് സ്റ്റേഷനില്‍ ഇരിക്കുന്ന പോലെ വിനുവിനോടൊപ്പം സ്ക്രീനിന്റെ ഒരു മൂലയില്‍ വളരെ പമ്മിയാണ് പുള്ളി ഇരുന്നിരുന്നത്. വല്ലാതെ ക്യാമറയിലേക്ക് നോക്കുക പോലും ചെയ്യാതെ ചമ്മല് ഉള്ളിലൊതുക്കിയുള്ള ആ ഇരുത്തം കണ്ടു സത്യത്തില്‍ എനിക്ക് സങ്കടം വന്നു. കൈരളിയില്‍ എങ്ങനെ കഴിഞ്ഞിരുന്ന ആളാണ്? ഉണ്ടിരിക്കുമ്പോള്‍ വരുന്ന ഓരോരോ ഉള്‍വിളികള്‍ നോക്കണേ.. തിരഞ്ഞെടുപ്പ് കാലത്ത് ഒരു കലക്കാ കലക്കും എന്ന് കരുതിയ നമ്മുടെ റിപ്പോര്‍ട്ടര്‍ ആശാനെ കാണാനേ കിട്ടിയില്ല. എറണാകുളത്തും കളമശ്ശേരിയിലും മാത്രമേ അത് കിട്ടുന്നുള്ളൂ എന്നാണ് പറഞ്ഞു കേള്‍ക്കുന്നത്. MPEG 4 ആണത്രേ!. ഏതായാലും ഗള്‍ഫില്‍ ആര്‍ക്കും കിട്ടുന്നില്ല. റിപ്പോര്‍ട്ടര്‍ വരുന്നേ എന്ന് വിളിച്ചു കൂവി ബ്ലോഗിട്ട ഞാന്‍ തന്നെ വേണം ഇത് പറയാന്‍.. ല്ലേ?
മ്യാവൂ: ഇലക്ഷന് പിറ്റേന്ന് ഏറ്റവും കൂടുതല്‍ ആളുകള്‍ വായിച്ച ബ്ലോഗ് വള്ളിക്കുന്ന്.കോം ആണെന്ന് BAM (Blog Audience Measurement) പുറത്തു വിടാത്ത രേഖകള്‍ കാണിക്കുന്നതായി വിക്കിലീക്സ്.
Related Posts
ഏഷ്യാനെറ്റും മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ദേശായിയും.
മനോരമയെ എന്തിനാണ് ബഹിഷ്കരിക്കുന്നത്?
'റിപ്പോര്‍ട്ടര്‍ ' എത്തി, ഇനി അര്‍മാദിക്കൂ
ബ്രിട്ടാസിക്ക മര്‍ഡോക്കിക്ക
ഷാജഹാനേ, ഇത് കണ്ണൂരാ..
ബ്രിട്ടാസേ നീയും!!! (A John Brittas Drama)
Related Posts
ഏഷ്യാനെറ്റും മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ദേശായിയും.
മനോരമയെ എന്തിനാണ് ബഹിഷ്കരിക്കുന്നത്?
'റിപ്പോര്‍ട്ടര്‍ ' എത്തി, ഇനി അര്‍മാദിക്കൂ
ബ്രിട്ടാസിക്ക മര്‍ഡോക്കിക്ക
ഷാജഹാനേ, ഇത് കണ്ണൂരാ..
ബ്രിട്ടാസേ നീയും!!! (A John Brittas Drama)
മാധ്യമം ആഴച്ചപ്പതിപ്പിന്റെ പുതിയ ലക്കത്തില്‍ ബ്രിട്ടാസിനെകുറിച്ചുള്ള ലേഖനത്തിന്റെ തലക്കെട്ട്, "ബ്രിട്ടാസേ നീയും!" :-) copy right കൊടുത്തിരുന്നോ, ബഷീര്‍ക്ക? ;-)
ReplyDeleteഏറ്റവും പുതിയ വാര്‍ത്തകള്‍ അപ്പപ്പോള്‍ പുറത്തു വിട്ടതും ,ടെലിവിഷന്‍ സ്ക്രീനിന്റെ പരിമിതികള്‍ എന്താണെന്ന് നന്നായി മനസ്സിലാക്കി അതിനനുസരിച്ച് ഓരോ ജില്ലയിലെയും ഗതി വിഗതികള്‍ ക്രമീകരിച്ചു upadate ചെയ്തു മറ്റൊരു ചാനലിലേക്ക് പ്രേക്ഷകര്‍ മാറാതെ നോക്കാന്‍ ശ്രമിച്ചു ഏഷ്യാനെറ്റ് വിജയം വരിച്ചു എന്ന് നിസ്സംശയം പറയാം ...ഒപ്പം അവതാരകരും മികവ് പുലര്‍ത്തി ...
ReplyDeleteബ്രിട്ടാസിക്ക മര്ടോക്കിക്ക മുഖ്യന്റെ പരാമര്‍ശം വല്ലാതെ ആശന്കപ്പെടുത്തിയ മട്ടില്‍ എവിടെയും തൊടാതെ നോക്കാന്‍ കിണഞ്ഞു ശ്രമിച്ച കാഴ്ചയും ശ്രദ്ധേയമായി ..(ഒരു 90 സീറ്റ് യു ഡി എഫ പ്രതീക്ഷിച്ച പോലെ ബ്രിട്ടാസിക്കയും ന്യായമായും പ്രതീക്ഷിച്ചു ...ഹ ഹ ഹ . അത് നടന്നുമില്ല )
ബാക്കി പറയേണ്ടത് പോസ്റ്റില്‍ ബഷീര്‍ക്ക പറഞ്ഞത് പോലെ ആര് പറയും ..ഹ ഹ ഹ
>>>കോഴിക്കള്ളന്‍ പോലീസ് സ്റ്റേഷനില്‍ ഇരിക്കുന്ന പോലെ വിനുവിനോടൊപ്പം സ്ക്രീനിന്റെ ഒരു മൂലയില്‍ വളരെ പമ്മിയാണ് പുള്ളി ഇരുന്നിരുന്നത്. വല്ലാതെ ക്യാമറയിലേക്ക് നോക്കുക പോലും ചെയ്യാതെ ചമ്മല് ഉള്ളിലൊതുക്കിയുള്ള ആ ഇരുത്തം കണ്ടു സത്യത്തില്‍ എനിക്ക് സങ്കടം വന്നു. കൈരളിയില്‍ എങ്ങനെ കഴിഞ്ഞിരുന്ന ആളാണ്? ഉണ്ടിരിക്കുമ്പോള്‍ വരുന്ന ഓരോരോ ഉള്‍വിളികള്‍ നോക്കണേ.. <<<
മനോരമക്കാർ തൊട്ടതെല്ലാം പൊന്നാക്കിയിട്ടുണ്ട്, ചാനലൊഴികെ!
ReplyDeleteമനോരമാ ൻയൂസിന്നെ ന്യൂസ് ചാനലുകളിലെ അവസാന പട്ടികയിലേ ചേർക്കാൻ പറ്റൂ...
http://baijuvachanam.blogspot.com
പിണറായി സഖാവ് പറഞ്ഞ പോലെ സ്വരം നന്നാക്കാനുള്ള ഒരു പാടേ ..പാവം ബ്രിട്ടാസിക്ക ...കൈരളി പോയി ഇനി ഏഷ്യാനെറ്റ് സഹകരിക്കുമെന്ന് പിണറായി സഖാവിന് പ്രതീക്ഷയുണ്ടോ ആവോ ..?
ReplyDelete@ Noushad Kuniyil
ReplyDeleteഎന്നാല്‍ എന്റെ തലക്കെട്ട് മാറ്റിയാലോ?
പടച്ചോനേ... BAM (Blog Audience Measurement) ആ രേഖകള്‍ ഒന്ന് പുറത്ത് വിട്ടിരുന്നെങ്കില്‍... ഹ... ഹ...
ReplyDeleteമനോരമയിൽ കയറി.. അത്ര ഇഷ്ടായില്ല. പിന്നെ ഏഷ്യാനെറ്റിൽ .. ഡീറ്റേലായിട്ടുള്ള ലിസ്റ്റും അവതരണവും എല്ലാം കൊണ്ട് അതിൽ കൂടി. ഇടക്ക് എപ്പോഴെങ്കിലും ഇന്ത്യാവിഷനിലേക്ക് പോയി നോക്കുമെന്ന് മാത്രം. അതികവും ഏഷ്യാനെറ്റ് തന്നെ.
ReplyDeleteഏഷ്യാനെറ്റ് തന്നെ മുന്നില്‍ (#@$%&*+ ആണെങ്കിലും)
ReplyDeleteഅവസാനത്തെ ആ റിപ്പോര്‍ട്ട് നന്നായി അല്ലെങ്കില്‍ വേറെ അരെങ്കിലും അവകാശം ഉന്നയിച്ചേന്!
ReplyDeleteസങ്കതി മികവ് നമ്മുടെ ഏഷ്യാനെറ്റ് തന്നെ
അന്നത്തെ ദിവസം ഏറ്റവും നന്നായി പരിപാടി ആസൂത്രണം ചെയ്തതും അവതരിപ്പിച്ചതും ഏഷ്യാനെറ്റ് തന്നെ യാണ്.പിന്നെ ബ്രിട്ടാസിക്ക പതുങ്ങി ഇരുന്നല്ലേ പറ്റൂ.കൈരളിയില്‍ കുറെ വിലസിയത് അല്ലെ?ഇനി നാണം മാറി വരണം.
ReplyDeleteYes... me too support Asianet style.
ReplyDeletesuprb...>>
"ഇന്നലെ പ്രസവിച്ച പ്രേക്ഷകര്‍ , ഗര്‍ഭ പാത്രത്തിലുള്ള പ്രേക്ഷകര്‍ , ഭ്രൂണാവസ്ഥയിലുള്ള പ്രേക്ഷകര്‍ എന്നിങ്ങനെയൊക്കെ കണക്കുപറഞ്ഞു ആളെ കളിപ്പിക്കേണ്ട ആവശ്യമുണ്ടോ?"
"കോഴിക്കള്ളന്‍ പോലീസ് സ്റ്റേഷനില്‍ ഇരിക്കുന്ന പോലെ വിനുവിനോടൊപ്പം സ്ക്രീനിന്റെ ഒരു മൂലയില്‍ വളരെ പമ്മിയാണ് പുള്ളി ഇരുന്നിരുന്നത്. വല്ലാതെ ക്യാമറയിലേക്ക് നോക്കുക പോലും ചെയ്യാതെ ചമ്മല് ഉള്ളിലൊതുക്കിയുള്ള ആ ഇരുത്തം കണ്ടു സത്യത്തില്‍ എനിക്ക് സങ്കടം വന്നു. കൈരളിയില്‍ എങ്ങനെ കഴിഞ്ഞിരുന്ന ആളാണ്?"
ഏഷ്യാനെറ്റ്
ReplyDeleteഏഷ്യാനെറ്റിന്റെ വിശ്വസിച്ചാലും ഇല്ലെങ്കിലും എന്ന ഫാമിലി കോമഡി പരിപാടിയില്‍ ഇതിനെക്കുറിച്ചുള്ള കൂടുതല്‍ സത്യസന്ധമായ കണക്കുകള്‍ പുറത്തുവിടുന്നതായിരിക്കും.
ReplyDeleteകണ്ടാ ... കണ്ടാ... ബ്രിട്ടാസ് ഒരു മൂലക്കെ ഇരുന്നപ്പോഴേക്കും ഏഷ്യാനെറ്റിന്റെ റേറ്റിംഗ് കൂടിയത് കണ്ടാ....
ReplyDeleteരാഷ്ട്രീയം ഇഷ്ടമില്ലാതിരുന്ന എന്നെ, നികേഷ് ആണ് (ഇന്ത്യാവിഷന്)അത് ഇത്രേം ഇന്‍ട്രസ്റ്റ് ഉള്ള സംഗതി ആണ് എന്ന് മനസ്സിലാക്കി തന്നത്, അപ്പൊ തിരഞ്ഞെടുപ്പ് ദിവസം അങ്ങേരെ എവിടേം കാണാഞ്ഞത് വല്യ സങ്കടായിപോയി
ReplyDeleteഞാനും കണ്ടത് ഏഷ്യാനെറ്റാ. പിന്നെ ബ്രിട്ടാസ്സ് കയറിവന്നതിന് ശേഷം ഞാന്‍ മെല്ലെകൈരളിയിലേക്ക് മാറി കാരണം അവന്റെ മുഖത്ത് നോക്കനുള്ള ചമ്മല് കൊണ്ടാ
ReplyDeleteഒരു ജനതയുടെ ആവിഷ്ക്കാരം ഇനി പഴയ സാക്ഷിയെ തിരിച്ചു വിളിക്കും . രണ്ട് കണ്ണൂം പൂട്ടി ഉറങ്ങുക ആയിരുന്നല്ലോ ഇത്റയും കാലം . ഇനി ഇപ്പോ ഒരു കണ്ണൂ തുറക്കാനായി.
ReplyDeletehttp://njanumblogum.blogspot.com/2011_05_01_archive.html
തിരഞ്ഞെടുപ്പ് ഫലം പ്രേക്ഷകരെ അറിയുക്കുന്നതില്‍ ബഹു ദൂരം മുന്നിട്ടു നിന്നത് ഏഷ്യാനെറ്റ് തന്നെ ആണ്. അത് തര്‍ക്കമില്ലാത്ത വസ്തുത ആണ്. മനോരമയുടെ കണക്കും കാര്യങ്ങളും ഒക്കെ ഒരു കണക്കാ...
ReplyDeleteരണ്ടുമിനിട്ട് തുടര്‍ച്ചയായി ഏഷ്യാനെറ്റ് കാണുന്നആര്ക്കും ഏത് മണ്ഡലത്തിലെ ലീഡും അറിയാമായിരുന്നു. സ്ക്രീനിന്റെ ഇടതു വശത്ത് ഓരോജില്ലയും മാറിമാറി കാണിച്ചിരുന്നു. അവതാരകരെകാണിച്ചത് ബ്രിട്ടാസ് വന്നപ്പോള്‍ മാത്രമാണ് .
ReplyDeleteമറ്റു ചാനലുകള്‍ സ്ക്രീന്‍ കൂടുതല്‍ റിസേര്‍വ് ചെയ്തത് അവതാരകരെ കാണിക്കാനാണ്.
പിന്നെ റിപ്പോര്‍ട്ടര്‍ചാനല്‍ കിട്ടാതിരിക്കാന്‍ കാരണം അവരുടെ കുഴപ്പമല്ല. MPEG-4 റിസിവെര്ഉം High-Defnition TV-യും വേണം .
അല്ലെങ്കില്‍ കേബിള്‍വഴി കാണണം.
എല്ലാവർക്കും ഇഷ്ടപ്പെട്ടത് ഏഷ്യാനെറ്റ്.. അല്ലാ അപ്പോൾ ജയ്ഹിന്ദ് ആരുക് കണ്ടില്ലേ.... കഷ്ടമായിപ്പോയി......
ReplyDeleteഫലമറിയുന്ന ദിവസം റിപ്പോര്‍ട്ടര്‍ കണ്ടിരുന്നു..ഒരു പാട് സാങ്കേതിക പ്രശ്നങ്ങളും കൂടെ ഓരോ വാചകവും എങ്ങനെ പൂര്ത്തിയാക്കണമെന്നറിയാതെ തപ്പിത്തടയുന്ന നികേഷും!..എങ്കിലും എനിക്ക് പ്രതീക്ഷയുണ്ട്, ഇത്തരം പ്രശ്നങ്ങളൊക്കെ പരിഹരിച്ചു നികേഷും റിപ്പോര്ടരും ഉയിര്ത്തെഴുന്നേല്ക്കും.
ReplyDeleteഇതിന്റെ കണക്കൊക്കെ കറക്റ്റ് ആയി ആര്‍ക് കിട്ടാനാണ് ....ഏഷ്യാനെറ്റ് ബീ .ജെ .പി .യെ വല്ലാതെ ഹൈലൈറ്റ് ചെയുന്നുണ്ടായിരുന്നു ...ഇടക്ക് ഇപ്പോള്‍ ഏഷ്യാനെറ്റ് പ്രവചിച്ച പോലെ ബീ .ജെ .പി . രണ്ടു സീറ്റിലും മുന്നേറുന്നു എന്നു പറഞ്ഞു കൊണ്ട് വിനു ജോണ്‍ അലറുകയും ചെയ്തു ..
ReplyDeleteയെസ്.. ഏഷ്യാനെറ്റിന്റെ അവതരണം വളരെ നന്നായി...
ReplyDelete(റിപ്പോര്‍ട്ടര്‍ വരുന്നേ എന്ന് വിളിച്ചു കൂവി ബ്ലോഗിട്ട "അയാളെ" നിധീഷും നോക്കി നടക്കുന്നുണ്ട് .. സൂക്ഷിച്ചോ ...)
We have to call Achumama to stop these type of bloody “rating”
ReplyDeleteമനോരമ ന്യൂസ് ന്റെ വെബ് സൈറ്റ് തെരെഞ്ഞെടുപ്പ് റിസള്‍ട്ട് ദിവസം , പച്ചമലയാളത്തില്‍ പറഞ്ഞാല്‍ പത്ത് പൈസക്ക് ഉണ്ടായിരുന്നില്ല... വളരെ മോശമായിരുന്നു... 10.30 മണി വരെ ഇതാണ് സ്വര്‍ഗം എന്ന് കരുതി ഞാന്‍ കണ്ണും നട്ട് കമ്പ്യൂട്ടര്‍ നു മുന്നില്‍ ഇരുന്നു. ഒരിടവേള യില്‍ വെറുതെ മാധ്യമം ഓണ്‍ലൈന്‍ തുറന്നു നോക്കി..... അപ്പോയാണ് മനോരമയുടെ "ഗുണം" മനസ്സിലായത്... പിന്നീട് ഞാന്‍ ആശ്രയിച്ചത് മാധ്യമവും മാതൃഭുമിയും ആയിരുന്നു.......
ReplyDelete"ബ്രിട്ടാസെ നീയും" എന്ന തലക്കെട്ട് ഒരു നാല് വര്‍ഷം മുമ്പ് ഫാരിസ് ഇന്റര്‍വ്യുവിന് ശേഷം "മെയ്ദിനന്" എന്നൊരാള്‍ നല്കിക്കണ്ടിട്ടുന്ദ്. maydinan.page.tl നോക്കിയാല്‍ മതി.
ReplyDelete@Noushad Kuniyil "ബ്രിട്ടാസെ നീയും" എന്ന തലക്കെട്ട് ഒരു നാല് വര്‍ഷം മുമ്പ് ഫാരിസ് ഇന്റര്‍വ്യുവിന് ശേഷം "മെയ്ദിനന്" എന്നൊരാള്‍ നല്കിക്കണ്ടിട്ടുന്ദ്. maydinan.page.tl നോക്കിയാല്‍ മതി.
ReplyDelete".. എങ്ങനെ പൂര്ത്തിയാക്കണമെന്നറിയാതെ തപ്പിത്തടയുന്ന നികേഷും!."
ReplyDelete@Firefly: ഇതിനു മുമ്പെപ്പോഴെങ്കിലും, നികേഷ് , വാക്യങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടോ? ;)
ഏഷ്യാനെറ്റ് ഒഴികെ മറ്റു ചാനലുകളിൽ അവതാരകരുടെ ചർച്ചകൾ ആയിരുന്നു... ആദ്യം ഫലം പിന്നെ ചർച്ച എന്നത് തന്നെ മികച്ചത്.
ReplyDeleteചുരുക്കത്തില്‍ സാഹിബെ,മനോരമയെ 'നൊണോരമ' എന്ന് മാറ്റി വിളിക്കേണ്ടി വരുമോ..?
ReplyDeleteചാനലുകള്‍ മാറിമാറി നോക്കിയപ്പോള്‍ എനിക്ക് തോന്നിയതും ഏഷ്യാനെറ്റ് ആണ് കുറച്ചുകൂടി നന്നായി പറഞ്ഞത് എന്നാണു.
ReplyDeleteSir..hats off to you...വളരെ നല്ല അഭിപ്രായം. അന്ന് നല്ല രീതിയില്‍ ഇലക്ഷന് റിസള്‍ട്ട് അവതരിപ്പിച്ചത് പീപ്പിള്‍ ആയിരുന്നു.എന്നാല്‍ ഒരു ചാര്ടിലും ആ പേരുപോലും കാണുന്നില്ല. ബ്രിട്ടാസിനെ കുറിച്ചുള്ള അങ്ങയുടെ പരാമര്‍ശങ്ങള്‍ വളരെ നന്നായി തോന്നി.മാധ്യമപ്രവര്‍ത്തനം എന്നത് ഒരു ആശയസമരമാണ് എന്നൊക്കെ തെളിയിക്കാന്‍ ബ്രിട്ടാസിനെ പ്പോലെ ചിലരെങ്ങിലുമൊക്കെ ഉണ്ടല്ലോ എന്ന് എന്നെപ്പോലെ പലരും കഴിഞ്ഞ കുറച്ച്കാലം കൊണ്ട് ആശ്വസിച്ചിരിക്കാം ,തെറ്റിദ്ധരിച്ചിരിക്കാം. അവരെയൊക്കെ ബ്രിട്ടാസ് വല്ലാതെ നിരാശപ്പെടുത്തും - തീര്‍ച്ച.എപ്പോളും പോക്കെറ്റില്‍ ഒരു resume ഇട്ടു ജോലിചെയ്തുകൊണ്ടിരിക്കുന്ന ഇന്നത്തെ പലരെയും പോലെ അദ്ദേഹവും മാറിയല്ലോ?അദ്ദേഹം ഐസക് ന്യൂ ടണ്‍'നെ quote ചെയ്തുവല്ലോ ആ വിടവാങ്ങല്‍ ചടങ്ങില്‍ - എന്നാല്‍ എനിക്ക് തോന്നുന്നത് അദ്ദേഹം ആധുനിക കാലത്തേ ന്യൂ ടണ്‍ ആണെന്ന്.മറ്റുള്ളവരുടെ തോളുകള്‍ ഒരു ദൂരകഴ്ച്ചയ്കായല്ല മറിച്ച് തന്റെ career 'ലെ ഒരു hurdle ചാടികടക്കാനാണ് അദ്ദേഹം ഉപയോഗിച്ചത്.ഇതൊക്കെ തെറ്റായ ഒരു സന്ദേശം പലര്‍ക്കും നല്കുന്നു...പണം ഉപയോഗിച്ച് എന്തും വാങ്ങാം ...ഒരാളുടെ ideology പോലും.പണമാണ് എല്ലാം.നാമൊക്കെ ജീവിതത്തില്‍ പലപ്പോളും ഇരകളാകുന്ന integrity ഇല്ലായ്മയുടെ മറ്റൊരുദാഹരണം മാത്രമായേ ഇതിനെയൊക്കെ കാണാനാകു.അല്ലാതെ വെറുമൊരു ജോലി മാറലായി നിഷ്കളങ്ങമാക്കാനകില്ല.അവസരത്തിനൊത്ത് മാധ്യമ പ്രവര്‍ത്തകനില്‍ നിന്ന് മാനേജ്മന്റ് വിധഗ്ദ്ധനിലെക്കുള്ള ഈ ചാട്ടം പരിഹാസ്യമായിപ്പോയി.
ReplyDeleteമുന്പില് അരയിരുന്നെന്നു ഞാന്‍ പറയുന്നില്ല . കാരണം ആരാണെന്നു എനിക്കറിയില്ല.പിന്നെ ഞാന്‍ കൂടുതല്‍ സമയം കണ്ടത് മനോരമ ന്യൂസ് ആയിരുന്നു,അത് മനോരമ ന്യൂസ് നന്നായിട്ടോന്നുമല്ല.ഇടകിടക്ക് മാറേണ്ട എന്ന് കരുതി.കഷ്ടപ്പെടാന്‍ വയ്യ മടിയാ.
ReplyDelete<<<<<>>>>>>
ഇത് ബഷീര്ക പറഞ്ഞത് സത്യമാ.അരകോ വേണ്ടി ചെയ്യുന്നപോലെ ആയിരുന്നു.അവതരണം വളരെ മോശം.മുഴുവന്‍ പിശകും.അഴീകോട് മണ്ഡലത്തില്‍ നിന്നും മത്സരിച്ച മുസ്ലിം യൂത്ത് ലീഗ് സമസ്ഥാന പ്രസിഡന്റ് കെ എം ഷാജി യെ യൂത്ത് കോണ്‍ഗ്രസ് സമസ്ഥാന അധ്യക്ഷനകാന് മനോരമ ന്യൂസ് എങ്ങനെ സാധിച്ചു.
എവിടെയും മുന്നില്‍ എത്തണം എന്ന് ആഗ്രഹിച്ചു നടക്കുന്ന മനോരമയ്ക്ക് ഏഷ്യാനെറ്റിന്റെ പിന്നില്‍ നില്ക്കാന് നാണമാവുന്നുണ്ടാവും.
ReplyDeleteബൌ...തെരഞ്ഞെടുപ്പു ഫലപ്രഖ്യാപന ദിവസം ടെലിവിഷന്‍ മുന്പില് പ്രേക്ഷകരായിരുന്നു എന്ന് പുതി സര്‍വേ റിപ്പോര്‍ട്ട് .....!!!!
ReplyDeleteബൌ...തെരഞ്ഞെടുപ്പു ഫലപ്രഖ്യാപന ദിവസം ടെലിവിഷന്‍ മുന്പില് പ്രേക്ഷകരായിരുന്നു എന്ന് പുതി സര്‍വേ റിപ്പോര്‍ട്ട് .....!!!!
ReplyDeleteമനോരമയുടെ കള്ളക്കളി തുറന്നു പറഞ്ഞതില്‍ ഒരായിരം നന്ദി. ബ്രിട്ടാസിന്റെ അവസ്ഥ വായിച്ചു കുറെ ചിരിച്ചു.
ReplyDeleteകോഴിക്കള്ളന്‍ പോലീസ് സ്റ്റേഷനില്‍ ഇരിക്കുന്ന പോലെ വിനുവിനോടൊപ്പം സ്ക്രീനിന്റെ ഒരു മൂലയില്‍ വളരെ പമ്മിയാണ് പുള്ളി ഇരുന്നിരുന്നത്. വല്ലാതെ ക്യാമറയിലേക്ക് നോക്കുക പോലും ചെയ്യാതെ ചമ്മല് ഉള്ളിലൊതുക്കിയുള്ള ആ ഇരുത്തം കണ്ടു സത്യത്തില്‍ എനിക്ക് സങ്കടം വന്നു. കൈരളിയില്‍ എങ്ങനെ കഴിഞ്ഞിരുന്ന ആളാണ്? ഉണ്ടിരിക്കുമ്പോള്‍ വരുന്ന ഓരോരോ ഉള്‍വിളികള്‍ നോക്കണേ..
ReplyDeleteithunu oru kayyadi
I already said that the editor post of Manorama is vacant and waiting for Mr. Basheer, and i am sure that U will break all the records.
ReplyDeleteDear Basheer Sab,
ReplyDeleteCoverage of Asianet seemed to be excellent. We watched it from 5.45 am (local time) to 9.30 am, without break. Vinu and the other guy (I don’t remember his name) presented the live coverage. The Channel avoided advertisements, without Commercial breaks. They have not invited any expert to carry on discussions and debates. Viewers got correct picture of the Kerala election scene by watching Asianet TV. Later on they too might have bored by including discussions by pundits available across Kerala. I cannot compare Asianet with the presentation of MM TV that day. Asianet kept the viewers engaged and never gave a chance to try other Malayalam Channels.
Earlier elections, we got live updates from India Vision TV. BTW, I liked your funny comparison Of Britas.
Best Wishes,
C.O.T Azeez
you are right. Asinet covered well. Manorama fooling themselves.
ReplyDeleteTRP rating has quite a lot of classifications. Channels take whichever is in their favor and goof the audience!!! Manorama was so sleazy that day
ReplyDeleteഏഷ്യാനെറ്റിന്റെ പ്രകടനം പൊതുവേ എല്ലാവര്ക്കും ഇഷ്ടമായി എന്ന് തന്നെയാണ് കമന്റുകള്‍ സൂചിപ്പിക്കുന്നത്. അപ്പോള്‍ മനോരമ കൂടുതല്‍ പേര് കണ്ടു എന്ന് പറഞ്ഞത് ശുദ്ധ കളവാണ് എന്നും വ്യക്തമായി. ഇങ്ങനെയൊരു വിശകലനം നടത്തുമ്പോള്‍ ഞാന്‍ ഒറ്റപ്പെടാനുള്ള സാധ്യതയുണ്ട് എന്ന് ഞാന്‍ കരുതിയിരുന്നു. പക്ഷെ മനോരമ ന്യൂസിന് ഒരു നല്ല വാക്ക് പറയാന്‍ ആരും വന്നില്ല എന്നത് ഈ വിശകലനത്തെ ശരിവെക്കുന്നു.
ReplyDeleteഏഷ്യാനെറ്റ് തന്നെ
ReplyDelete"ബഷീര്‍ Vallikkunnu said...
ReplyDeleteഏഷ്യാനെറ്റിന്റെ പ്രകടനം പൊതുവേ എല്ലാവര്ക്കും ഇഷ്ടമായി എന്ന് തന്നെയാണ് കമന്റുകള്‍ സൂചിപ്പിക്കുന്നത്...."
അത് ശരി ... അപ്പോള്‍ ഇതായിരുന്നു പറഞ്ഞുവന്നത് അല്ലെ? വള്ളിക്കുന്ന്.കോം'ന്റെ എത്ര percentage ഷെയര്‍ മര്ടോക്കിക്ക കൊണ്ടുപോയി?എങ്ങനെയാണു valuation ? അങ്ങ് പറഞ്ഞില്ലെങ്ങിലും ജൂലിയന്‍ അസഞ്ചെ ഇന്നല്ലെങ്ങില്‍ നാളെ "ഹിന്ദു" വഴിയോ "Times Now " വഴിയോ ഞങ്ങളെ അറിയിക്കും.... അങ്ങനെ ബഷീറിക്കയും ബ്രിട്ടാസിക്കയും ഭായി -ഭായി ആയല്ലേ? ആ പഴയ പോസ്റ്റില്‍ ആരോ ഇത് പ്രവചിച്ചിരുന്നു.മര്‍ഡോക്കിന്റെ മുഖത്ത് അങ്ങയെ വരുതിയിലാക്കിയതിന്റെ ചുളിവു വന്നുവോ? അല്ല നിങ്ങളാണല്ലോ അവസാനം കണ്ടത്. അതുകൊണ്ട് ചോദിച്ചതാണ്....
ആഘോഷം എന്തുമാവട്ടെ കലണ്ടര്‍ " ഏഷ്യ നെറ്റ് " തന്നെ ....!!!!
ReplyDeleteThis comment has been removed by the author.
ReplyDeleteAsianet news coverage was good
ReplyDeletehi, is it true that bjp mp rajeev chandasekhar bought asianet news
ReplyDeleteThis comment has been removed by the author.
ReplyDeletehe buys this channel 4 yrs ago.
ReplyDeletebut he is not a bjp's MP.HE is member of rajya sabha from business feild
ഏഷ്യാനെറ്റ് തന്നെ മുന്നില്‍
ReplyDelete