May 5, 2011

ബ്രിട്ടാസിക്ക മര്‍ഡോക്കിക്ക

ഏതെങ്കിലും സമുദ്ര ജീവിയുടെ ശാസ്ത്രനാമമാണ് മുകളില്‍ എഴുതിയത് എന്ന് കരുതേണ്ട. 'വക്കാ വക്കാ ആഫ്രിക്ക' എന്നൊക്കെ പാടുന്ന പോലെ ഒരു രസത്തിന് എഴുതിയപ്പോള്‍ വന്നു പോയതാണ്‌ എന്നും കരുതേണ്ട. 'ബ്രിട്ടാസിക്ക മര്‍ഡോക്കിക്ക' എന്നത് കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരില്‍  മാത്രം കണ്ടു വരുന്ന ഒരു പുതിയ രോഗമാണ്. കേരളത്തിലെ പല പ്രമുഖരുടെയും വിചിത്ര രോഗങ്ങള്‍ കണ്ടുപിടിച്ച മുഖ്യമന്ത്രി അച്ചുതാനന്ദന്‍ തന്നെയാണ് ഈ രോഗത്തിന്റെ ലക്ഷണവും ആദ്യമായി കണ്ടുപിടിച്ചത്.  കൈരളി ചാനലിന്റെ സംവിധായകന്‍ ആയിരുന്ന ജോണ്‍ ബ്രിട്ടാസ് വിവാദ വ്യവസായി ഫാരിസ് അബൂബക്കറെ ഇന്റര്‍വ്യൂ നടത്തിയ അന്ന് തന്നെ വി എസ് പറഞ്ഞിരുന്നു ഇത് രോഗം 'ബ്രിട്ടാസിക്ക മര്‍ഡോക്കിക്ക' ആണെന്ന്!!. അന്ന് ആരും അത് വിശ്വസിച്ചില്ല. ഇപ്പോഴാണ് എല്ലാവര്‍ക്കും ഈ രോഗമെന്താണെന്ന് മനസ്സിലായത്‌. വീ എസ് ആരാ മോന്‍?
പാവം ബ്രിട്ടാസ് എവിടെപ്പോയെങ്കിലും ജീവിച്ചു പോകട്ടെ, ഇനിയീ വിഷയത്തില്‍ ഒരു പോസ്റ്റ്‌ വേണ്ട, നേരത്തെ ഇട്ടതു തന്നെ ( ബ്രിട്ടാസേ നീയും!!! - A John Brittas Drama - ) ധാരാളമാണ് എന്ന തീരുമാനത്തില്‍ ആയിരുന്നു ഞാന്‍. പക്ഷെ വി എസ്സിന്റെ ഇന്നലത്തെ പ്രസ്താവനയാണ് സ്ഥിതിഗതികള്‍ മാറ്റിമറിച്ചത്. വായനക്കാര്‍ ക്ഷമിക്കുക.  'മര്‍ഡോക്കിന്റെ കൂടെ പോയ മാന്യനെക്കുറിച്ച് അയാളെ വളര്‍ത്തിക്കൊണ്ടു വന്നവര്‍ മറുപടി പറയട്ടെ' എന്നാണ് ഇന്നലെ വി എസ് പത്രക്കാരോട് പറഞ്ഞത്. വി എസ്സിന് അങ്ങനെ പറയാനുള്ള എല്ലാ അവകാശവുമുണ്ട് എന്ന വിശ്വാസമാണ് എനിക്കുള്ളത്. 'മാധ്യമ ഭീകരന്‍' റൂപര്‍ട്ട് മര്‍ഡോക്കിന്റെ കേരളത്തിലെ ചാനലായ ഏഷ്യാനെറ്റിന്റെ തലപ്പത്ത് ജോണ്‍ ബ്രിട്ടാസ് കസേരയിട്ട് ഇരിക്കുന്നതായി ഒരൊറ്റ സഖാവും ഉറക്കത്തില്‍ പോലും കണ്ടിട്ടുണ്ടാവില്ല. പക്ഷെ വി എസ് അത് നേരത്തെ മനസ്സില്‍ കണ്ടു. ഇവന്റെ പോക്ക് ശരിയല്ല എന്ന് ആദ്യമായി പാര്‍ട്ടിക്ക് മുന്നറിയിപ്പ് നല്‍കി. 'പിണറായിക്ക മര്‍ഡോക്കിക്ക' എന്ന രോഗം വളരെ മുമ്പേ തന്നെ പാര്‍ട്ടിയെ കീഴടക്കിയിരുന്നതിനാല്‍ അതിന്റെ  തലപ്പത്തിരിക്കുന്നവര്‍ വി എസ്സിന്റെ മുന്നറിയിപ്പ് കേട്ടതായി പോലും നടിച്ചില്ല.

റൂപര്‍ട്ട് മര്‍ഡോക്കിന്റെ നേതൃത്വത്തിലുള്ള സാമ്രാജ്യത്വ കുത്തക മാധ്യമങ്ങളുടെ ബൂര്‍ഷ്വാ സമീപനങ്ങളെക്കുറിച്ച ബ്രിട്ടാസിന്റെ തുറന്നു കാട്ടലുകളും അഴിച്ചു പണികളും കണ്ടു രോമാഞ്ചം കൊണ്ട ഒരു സാധാരണ ടി വി പ്രേക്ഷകനാണ് ഞാന്‍.  അന്നൊക്കെ  ഈ മര്‍ഡോക്കെങ്ങാനും ബ്രിട്ടാസിന്റെ മുന്നില്‍ അബദ്ധത്തില്‍ വന്നു പെട്ട് പോയാല്‍ എന്തായിരിക്കും പുകിലെന്ന് ഞാന്‍ സങ്കല്പിച്ചു നോക്കിയിട്ടുണ്ട്. മര്‍ഡോക്ക് ജീവനും കൊണ്ട് ഓടുന്നതും 'ഐ വില്‍ പുള്‍  ഔട്ട്‌ യുവര്‍ ടംഗ് യു ബ്ലഡി ഷിറ്റ് (കടപ്പാട്: ജയന്‍, അങ്ങാടി) എന്ന് പറഞ്ഞു ബ്രിട്ടാസ് പിറകെ ഓടുന്നതും ഞാന്‍ പല തവണ മനസ്സില്‍ കണ്ടു സായൂജ്യമടഞ്ഞിട്ടുണ്ട്. അങ്ങനെയൊക്കെ നമ്മള്‍ സ്വപ്നം കണ്ട ബ്രിട്ടാസാണ് നാല് വെള്ളിക്കാശിന് വേണ്ടി 'ഒരു ജനതയുടെ അത്മാവിഷ്കാര'ത്തെ തൂക്കി വിറ്റിരിക്കുന്നത്. വിയര്‍പ്പും പാട്ടപ്പിരിവും നല്‍കി നാം വളര്‍ത്തിയെടുത്ത ബദല്‍ മാധ്യമ സംസ്കാരത്തെ പുറം കാലുകൊണ്ട്‌ അടിച്ചിട്ടാണ്  അദ്ദേഹം മര്‍ഡോക്കില്‍  സ്വയം ലയിച്ചിരിക്കുന്നത്.

സംഗതി ഇങ്ങനെയൊക്കെ ആണെങ്കിലും ബ്രിട്ടാസിനെ വളര്‍ത്തിക്കൊണ്ടു വന്നവരാണ് അയാള്‍ മര്‍ഡോക്കിന്റെ കൂടെ പോയതിന് മറുപടി പറയേണ്ടത് എന്ന വി എസ്സിന്റെ പ്രസ്താവന അല്പം കണ്ഫ്യൂഷന്‍ ഉണ്ടാക്കുന്നതാണ്. ഒരു കാര്യം മാത്രമാണ് പ്രസ്താവനയില്‍ നിന്ന് വ്യക്തമായിട്ടുള്ളത്. മറുപടി പറയേണ്ടയാള്‍ വി എസ് അല്ല. ബ്രിട്ടാസിന് മാക്സിമം പാരയാണ് അദ്ദേഹത്തിന്‍റെ വക കിട്ടിയിട്ടുള്ളത്. പിന്നെ ആരാണ് ബ്രിട്ടാസിനെ വളര്‍ത്തിയത്?. അത് പാര്‍ട്ടിയാണോ അതോ പാര്‍ട്ടി സെക്രട്ടറിയാണോ?  അതോ ഇത് രണ്ടുമല്ലാതെ ബ്രിട്ടാസ് സ്വയം വളര്‍ന്നതാണോ?. ഇതൊന്നുമല്ല എങ്കില്‍ പിന്നെ ഒരു സാധ്യതയുള്ളത് റിമോട്ട് കയ്യില്‍ പിടിച്ചു വാ പൊളിച്ചു ടീ വി ക്ക് മുന്നിലിരുന്നു കൊടുത്ത പ്രേക്ഷകനാണ്. എല്ലാ വിഷയത്തിലും തീര്‍പ്പ് കല്‍പ്പിക്കുന്ന പോളിറ്റ് ബ്യുറോ തന്നെ ഈ വിഷയത്തില്‍ ഒരു തീര്‍പ്പ് കല്പിക്കുന്നതായിരിക്കും നല്ലത്.
വി എസ് ആവശ്യപ്പെട്ടത് പോലെ ഒരു മറുപടി കിട്ടിയാലും ഇല്ലെങ്കിലും  എല്ലാ പാര്‍ട്ടിക്കാരോടും എനിക്കൊന്നേ പറയാനുള്ളൂ..ബ്രിട്ടാസിക്ക മര്‍ഡോക്കിക്ക എന്ന രോഗം പാര്‍ട്ടിയെ പതിയെ കീഴടക്കുകയാണ്. അമ്യൂസ്മെന്റ് പാര്‍ക്കിലൂടെ, സാന്റിയാഗോമാരിലൂടെ, റിയാല്‍ എസ്റ്റേറ്റ് മാഫിയകളിലൂടെ അത് നമ്മുടെ ആത്മാവിഷ്കാരങ്ങളെ ഒന്നൊന്നാകെ വിഴുങ്ങുകയാണ്. ഒന്നുകില്‍ വി എസ് അല്ലെങ്കില്‍ മര്‍ഡോക്ക് രണ്ടാലൊന്ന് തിരെഞ്ഞുടുക്കേണ്ട സമയമാണിത്. ഗുഡ് ബൈ. Story Update  ബ്രിട്ടാസ് ഡ്രാമ പ്രദര്‍ശനം തുടരുന്നു


Related Stories
'റിപ്പോര്‍ട്ടര്‍ ' എത്തി, ഇനി അര്‍മാദിക്കൂ
ബ്രിട്ടാസേ നീയും!!! (A John Brittas Drama)
ഏത് ലതിക? എന്ത് കോടതി? 

52 comments:

 1. ബഷീറിക്ക ബ്രിട്ടാണിക്ക...

  ഇതാ ഇനി അതിന്റെ ഒരു സ്റ്റൈൽ.....

  ഇനി അധികം ദൂരമില്ല.... ഏതൊ 'ഒരുത്തൻ' ആവാൻ

  ReplyDelete
 2. പാവം അച്യുതാനന്ദന്‍ ..! സ്വന്തം പാര്‍ടിയെ കുറിച് ഒരു ചുക്കും അറിയില്ല..... .തന്റെ പാര്‍ട്ടി ഇപ്പോള്‍ കേരളത്തിലെ ഏറ്റവും വലിയ കോര്‍ പ റേറ്റ് സ്ഥാപനമായി വളര്‍ന്ന കാര്യം വീയെസ് എപ്പോളാണ് മനസിലാക്കുക ...? ബ്രിട്ടാസ് മാത്രമല്ല പാര്‍ട്ടി നേതാക്കന്മാര്‍ വരെ രാഷ്ട്രീയത്തോടൊപ്പം റിയല്‍ എസ്റെറ്റ് താല്പര്യങ്ങളും കൊണ്ട് നടക്കുന്നു എന്ന് ആര്‍കാ അറിയാത്തത് ..കാലം മാറി മാമാ ...ഇത് പരിപ്പ് വട യുടെ കാലമല്ല ,fivestar രാഷ്ട്രീയത്തിന്റെ പുത്തന്‍ ലോകം ..

  ReplyDelete
 3. മലയാളിക്ക് ഇനി വല്ല വാര്‍ത്തയും ഏശണമെങ്കില്‍ വലിയ പാടാ. അച്ചുതാനന്തന്‍ അമേരിക്കന്‍ സഹായത്തോടെ മൂന്നാറില്‍ എന്‍ഡോ സള്‍ഫാന്‍ ഫാക്ടറി തുടങ്ങി എന്നു കേട്ടാല്‍ പോലും പുതുമ തോന്നില്ല.അതാ കാലം!

  ReplyDelete
 4. ഞാന്‍ വിചാരിച്ചു ബ്രിട്ടാസ് കേരളത്തില്‍ ഇനി ഉണ്ടാവില്ല എന്നു. ഇനി dyfi ക്കാര്‍ക്ക് സമാധാനിക്കാം ഏഷ്യാനെറ്റുകാരെ തല്ലണമെങ്കില്‍ നേരെ ബ്രിട്ടാസിനെ തന്നെ തല്ലാം, കൊല്ലം !. ഷാജഹാനെ തല്ലിയ പോലെയുള്ള പുകിലൊന്നും ഉണ്ടാവില്ല, ഇനി ഉണ്ടായാല്‍, പഴയ മുദ്രാവാക്യം അങ്ങു ചൊല്ലിയാല്‍ മതി "ഞങ്ങടെ ബ്രിട്ടാസിനെ തല്ലിയാല്‍ ഇങ്ങന്ക്കെന്താ കോണ്‍ഗ്രസ്സേ"

  ReplyDelete
 5. ബ്രിട്ടാസ് വിട്ടു പോയതല്ല,ലീവില്‍ പോയതാണ് എന്നാണല്ലോ പിണറായി സഖാവ് പറഞ്ഞത്.മര്‍ഡോക്കിന്റെ ചാനലില്‍ നിന്നും പത്തു പുത്തന്‍ ഉണ്ടാക്കിയിട്ട് തിരിച്ചു വരുമായിരിക്കും അല്ലെ?ഇത് പറയുമ്പോള്‍ എല്ലാം ബ്രിട്ടാസ് പാളിച്ച അര്‍ത്ഥ ഗര്‍ഭമായ മൌനം ഇതിനായിരുന്നു എന്ന് ഒട്ടും പ്രതീക്ഷിച്ചില്ല.ഇതൊരു കൂറ് മാറ്റം തന്നെ.

  ReplyDelete
 6. ബഷീര്‍ സാബ് ബ്രിട്ടാസിക്ക മര്‍ഡോക്കിക്ക പോസ്ടിങ്ങിലൂടെ ബ്ലോഗു റേറ്റിങ്ങ് കുത്തനെ ഉയരും!!താങ്കളുടെ വാക്കുകള്‍ തന്നെ
  അടിവരയിടുന്നു!
  വി എസ് ആവശ്യപ്പെട്ടത് പോലെ ഒരു മറുപടി കിട്ടിയാലും ഇല്ലെങ്കിലും എല്ലാ പാര്‍ട്ടിക്കാരോടും എനിക്കൊന്നേ പറയാനുള്ളൂ..ബ്രിട്ടാസിക്ക മര്‍ഡോക്കിക്ക എന്ന രോഗം പാര്‍ട്ടിയെ പതിയെ കീഴടക്കുകയാണ്. അമ്യൂസ്മെന്റ് പാര്‍ക്കിലൂടെ, സാന്റിയാഗോമാരിലൂടെ, റിയാല്‍ എസ്റ്റേറ്റ് മാഫിയകളിലൂടെ അത് നമ്മുടെ ആത്മാവിഷ്കാരങ്ങളെ ഒന്നൊന്നാകെ വിഴുങ്ങുകയാണ്. ഒന്നുകില്‍ വി എസ് അല്ലെങ്കില്‍ മര്‍ഡോക്ക് രണ്ടാലൊന്ന് തിരെഞ്ഞുടുക്കേണ്ട സമയമാണിത്. ഗുഡ് ബൈ.

  ReplyDelete
 7. ചാനലിന്റെ വാതില്‍ എന്നും അയാള്‍ക് വേണ്ടീ മലര്‍ക്കെ തുറനിട്ടുണ്ട് എന്ന് പലപ്പോഴായി പറയുന്നത് കേടില്ലേ നിങ്ങള്‍
  ചിലപ്പോള്‍
  ചിലപ്പോള്‍ ആ വതില്‍ക്കല്‍ ആ കാല്‍ കാണുമോ?

  ReplyDelete
 8. കൈരളിയിലെ പല ആളുകള്‍ക്കും ഇതേ പോലുള്ള പല രോഗങ്ങളുടെയും (....... റിപ്പോര്‍ട്ടരിക്ക, ....... മനോരമിക്ക, ...... സുന്നിക്ക, ......... മുരളിക്ക) ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയേക്കാം........

  ReplyDelete
 9. വീ എസ്സിന് അത് കിട്ടണം. സുകുമാരന്‍ നായര്‍ പറഞ്ഞത് തീര്‍ത്തും ശരിയാണ്.

  ReplyDelete
 10. ബ്രിട്ടാസിക്ക മര്‍ഡോക്കിക്ക പിണറായിക്കാ

  ReplyDelete
 11. ഇത്രയും കാലം തങ്ങള്‍ സംഘടിതമായും ഒറ്റക്കും ആക്രമിച്ചു കൊണ്ടിരുന്ന മര്‍ഡോക്കിനൊപ്പം തന്നെ ബ്രിട്ടാസ് പോയത് ഹമീദ് വാണിമേല്‍ കുഞ്ഞാലികുട്ടിക്ക് ഒപ്പം പോയ പോലെ തന്നെ ഉളുപ്പില്ലാത്ത പരിപാടി ആയില്ലേ എന്ന് ഒരു സംശയം

  ഈ വിഷയത്തില്‍ വി എസിന്റെ നിലപാടുകള്‍ ആണ് കൂടുതല്‍ ശരി എന്ന് വള്ളിക്കുന്ന് അഭിപ്രായപ്പെട്ടല്ലോ ..നന്നായി .. സന്തോഷായി ..!

  വി എസിന്റെ നേരിന്റെ പക്ഷം നിന്നുള്ള പോരാട്ടങ്ങള്‍ക്ക് പാര്‍ട്ടി ഭേദമന്യേ പിന്തുണ നല്‍കുന്നത് നല്ലതാണ് ( എന്‍ഡോസള്‍ഫാന്‍ സമരത്തില്‍ MSF കൂടെ നിന്ന പോലെ )

  ReplyDelete
 12. This comment has been removed by the author.

  ReplyDelete
 13. പിന്നെ NSS സുകുമാരന്‍ നായരുടെ പ്രസ്താവന ലഘൂകരിച്ചു കാണിക്കാന്‍ താങ്കള്‍ ഒരു ശ്രമം നടത്തിയത് ഒട്ടും ഭൂഷണമായില്ല എന്ന് പറയേണ്ടി വരുന്നതില്‍ ഖേദമുണ്ട് ...

  "ഇത്രയും സംസ്‌കാരമില്ലാത്ത, ഇത്രയും ജനാധിപത്യത്തില്‍ വിശ്വസിക്കാത്ത, താനാണ് എല്ലാത്തിലും വലുതാണെന്ന് പറഞ്ഞ് എന്ത് വൃത്തികേടും ചെയ്യാന്‍ മടിക്കാത്ത ഒരുത്തന്‍" എന്നാണു അങ്ങേരു പറഞ്ഞത് .. അതും "കോണ്‍ഗ്രസ്‌ കാര്‍ എന്ന് പറയാന്‍ കോണ്‍ഗ്രെസ്സ്കാര്‍ തന്നെ മടിക്കുന്ന കാലത്ത് ഒരുത്തി കോണ്‍ഗ്രസില്‍ ചേര്‍ന്ന്" എന്ന് പറയുന്നതും രണ്ടും താരതമ്യം ചെയ്തു ഒന്നാണെന്ന് വരുത്തി തീര്‍ക്കാന്‍ വള്ളിക്കുന്ന് വ്യംഗേന ശ്രമിച്ചത് മോശമായി പോയി !

  ..പ്രത്യേകിച്ചു സാമുദായിക സംഘടനകള്‍ ബ്ലാക്ക്‌ മെയില്‍ രാഷ്ട്രീയം കളിക്കുന്നു എന്ന് വരെ വിമര്‍ശനങ്ങള്‍ സംസ്ഥാനത്ത് ഉടനീളം ഇതിനെ കുറിച്ച് വരുന്ന സ്ഥിതിക്ക് .

  ==============
  ബാല കൃഷ്ണ പിള്ള അഴിമതി കേസില്‍ ജയിലില്‍ പോയതിനു ഒരു കാരണം വി എസ് ആണ് എന്ന ധാരണ മൂലം എന്‍ എന്‍ എസിന് അദ്ദേഹം വൃത്തികെട്ടവന്‍ ആയി ..ഇനി ഒരു പക്ഷെ പീഡന കേസിന് ഒരു നേതാവ് ജയിലില്‍ പോയാല്‍ ആ പാര്‍ട്ടിക്കാര്‍ക്ക് വി എസ് പ്രതികാര രാഷ്ട്രീയക്കാരനാകാനും സാധ്യത ഉണ്ട് :)

  ReplyDelete
 14. ബഷീര്‍ക്കാ വീണ്ടും തന്റെ രാഷ്ട്രീയ നിഷ്പക്ഷത തെളിയിച്ചിരിക്കുന്നു.. ha ha ha (ചന്ദ്രികയും, മനോരമയും മാത്രമേ ജിദ്ധയില്‍ കിട്ടാറുള്ളൂ എന്ന് തോന്നുന്നു.. സൂപ്പര്‍...)

  ReplyDelete
 15. Faisal & Sreejith
  രണ്ടു കൊണ്ടോട്ടിക്കാരും ഒരുമിച്ചു വന്നതില്‍ സന്തോഷം.

  വി എസ് നമ്മുടെ എല്ലാവരുടെയും മുഖ്യനല്ലേ. പുള്ളിയെപ്പറ്റി ആരേലും വേണ്ടാത്തത് പറഞ്ഞാല്‍ ഒരു കേരളീയനും സഹിക്കില്ല. എനിക്കും അതേ..

  ജിദ്ദയില്‍ പല പത്രങ്ങളും വരുന്നുണ്ട്. പക്ഷെ ഞാനായിട്ട് ഒന്നും കാശ് കൊടുത്ത് വാങ്ങാറില്ല. ചന്ദ്രികയും ദേശാഭിമാനിയുമൊക്കെ കണ്ടിട്ട് തന്നെ കാലം കുറെയായി. പിന്നെ മനോരമ. അത് പൂട്ടിക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ട ആളാണ്‌ ഞാനെന്നു ശ്രീജിത്തിനു അറിയില്ലേ.

  ReplyDelete
 16. ബഷീറിക്ക ... ഇത് അച്ചുമാനീയ എന്നാ അസുഖമാണോ..?
  ഈ രോഗതിന്റെെ അടയാളം കുറച്ചു ബലംപിടിച്ചുനടക്കും ... പിന്നെ പോയന്‍ എന്നുള്ള വാക്കുകള്‍ ഇടക്ക് ഉപയോകിക്കും,പിന്നെ ഈ കസേരകളോട് കൂടുതല്‍ താല്പ രിയമാണ് ....അങ്ങിനെ വല്ലതും ആണോ?

  ReplyDelete
 17. haha.. ഇതു ഒരു infiltration technique അല്ലേ? Asianetil നുഴഞ്ഞുകയറി അവരെ തകര്‍ക്ക്ലല്ലേ ഉദ്ദേശം...

  ReplyDelete
 18. ബ്രിട്ടാസിക്ക മര്‍ഡോക്കിക്ക"...... Malayalam font illa... enkilum comment idunnu... Kidukkan post.... Valare nannayittundu..... Brittas arhikkunna vimarshanam thanne.... Congrats

  ReplyDelete
 19. പണിക്കര്‍ക്കും വേണം ഒരു പൊന്നാട. തോന്നുമ്പോള്‍ പത്രക്കാരുടെ മുന്നില്‍ ഇളിച്ചുകാട്ടി മറ്റുള്ളവരെ മന്ദബുദ്ധി,വെറുക്കപ്പെട്ടവന്‍,ഒരുത്തി,ഒരുത്തന്‍ എന്നൊക്കെ അഭിസംബോധന ചെയ്യുന്ന ഒരുത്തനെ വേറെ ഏതു വാക്കുകൊണ്ടാണു അഭിഷേകം ചെയ്യേണ്ടത്.

  ReplyDelete
 20. ആദ്യം മഞളാം കുഴി ചതിച്ചു പിന്നെ സിന്ധു ജോയി ഇപ്പോള്‍ ബ്രിട്ടാസ്.ഇതിനെല്ലാം പ്രതികരിക്കാന്‍ അച്ചുമാമനും പഴി വാങ്ങാന്‍ പിണറായിയും പിന്നെയും ബാക്കി.

  ReplyDelete
 21. ഇതൊക്കെ വല്ലാത്തൊരൂ ഫിഷൻ തന്നെ!

  ReplyDelete
 22. സോഷ്യലിസം സ്വപ്നം കാണുന്ന വീരനും മകനും കോണ്‍ഗ്രസില്‍ പോയ അസുഖത്തെ എന്ത് പേരിട്ടാണ്‌ വിളിക്കേണ്ടത് ബഷീര്‍ക്കാ ? "സോഷ്യലിക്കാ കോണ്‍ഗ്രെസ്സിക്കാ"( സോഷ്യലിസം മുതലാളിത്തത്തിലൂടെ) എന്നാണോ?
  ഇതും അതേ അസുഖം ആണ്.പകര്‍ച്ചവ്യാധിയായ ഇതിനെ പറ്റി പോസ്റ്റ്‌ ഇട്ടു പോസ്റ്റ്‌ ഇട്ടു ബഷീര്‍ക്കക്ക് "വള്ളിക്കുന്നിക്ക സിപിഎമ്മിക്ക" പിടിപെടുമോ ?

  ReplyDelete
 23. "ബ്രിട്ടാസിക്ക മര്‍ഡോക്കിക്ക" excellent caption.

  ReplyDelete
 24. പണിക്കർ ഇരിക്കേണ്ട സ്ഥാനത്ത് പണിക്കർ ഇരുന്നില്ലെങ്കിൽ ആ സ്ഥാനത്ത് ‌‌ ‌‌------- കയറിയിരിക്കുമെന്നു സുകുമാരൻ നായർ തെളിയിച്ചു.

  ReplyDelete
 25. nannaayirikkunnu..njaanaakatte 1000th person

  ReplyDelete
 26. you are closely observing the media and updating the trends. your blog is really rocking.

  ReplyDelete
 27. pinarayi's daughter can work in ORACLE... but Britas can not.. what sort of policy is that?

  ReplyDelete
 28. ബഷീര്ക, followars ആയിരം ആയി. ഒന്നാഘോഷിക്കൂ. എല്ലാവര്ക്കും ഒരു പാര്‍ട്ടി തരൂ.

  ReplyDelete
 29. ഒക്കെ കണക്കാണിക്കാ....(മറ്റൊരു ശാസ്ത്രനാമമല്ലട്ടോ..) പാര്‍ട്ടിക്കാരുടെ വിയര്‍പ്പിനിപ്പോള്‍ ഡിയോഡറന്റിന്‍റെ മണം, വിപ്ലവഗാനങ്ങള്‍ പട്ടുറുമാലില്‍ പൊതിഞ്ഞുകെട്ടി, പരിപ്പുവട അജിനോമോട്ടോ ചേര്‍ത്ത് ഡെലീഷ്യസാക്കി, ലാട്ടറി ലൈവാക്കി..... ഇതില്‍ കൂടുതല്‍ ഒരാള്‍ എന്നാ ചെയ്യാന്‍.... പണ്ട് ഫാരിസിനെ തപ്പിപിടിച്ച പോലെ ബിന്‍ലാദനെ പിടിക്കാന്‍ ഒബാമ അപ്പ്രോച് ചെയ്തതാ...... വിട്ടെങ്കിലും ഇട്ടാവട്ടത്തു കൈരളിയുണ്ടാവണമെന്നു അങ്ങേര്‍ക്കു ഒരു........... ഞാന്‍ മൂപ്പര്‍ടെ സൈഡാ....

  ReplyDelete
 30. ഫാരിസിന്റെ ഫ്ലാറ്റില്‍ വെച്ച് തന്നെ ടിയാന്‍ ഫ്ലാററാവുന്നതിന്റെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയിരുന്നു.സൂഫിയാ മഅദനിയുടെ "എന്റെ ബ്രിട്ടാസേ" എന്ന വിളിയും ഈ അപകടസൂചന കണ്ടായിരുന്നോ ? കൈരളിയുടെ യാത്രയയപ്പു പരിപാടിയില്‍ ബ്രിട്ടുവിന്റെ സൂപ്പര്‍ഹിറ്റ് ഉദ്ധരണി ഇങ്ങനെ "ഈ നേതൃനിരയുടെ തോളില്‍ ചവിട്ടി നിന്നാണ് ഞാന്‍ പുറംലോകത്തെ കണ്ടത്.." ആ നോട്ടം പക്ഷെ മര്‍ഡോക്കിന്റെ വിളയിടത്തി ലേക്കാണെന്നു വി എസ്സിന്റെ മാര്‍ക്സിസം വരെ വിവര്‍ത്തനവിധേയമാക്കിയ സൂക്ഷ്മദൃക്കായ ജയരാജന്‍ മൂന്നാമന് പോലും മനസ്സിലാ ക്കാനായില്ല. എന്നാലും എന്റെ ബ്രിട്ടാസേ...
  Congrats Basheerji..

  ReplyDelete
 31. അങ്ങ് ബ്രിട്ടാസ്'നെ കുറിച്ച് ആദ്യം ചെയ്ത പോസ്റ്റ്‌ വായിച്ചപ്പോള്‍ കാള പെറ്റതും കയര്‍ എടുത്തപോലെ തോന്നി.എന്നാല്‍ ഈ പോസ്റ്റ്‌'നെ തീര്‍ച്ചയായും അംഗീകരിക്കുന്നു.പിന്നെ അങ്ങ് ചെയ്യുന്ന പതിവ് ശൈലി - എന്തിനും ഏതിനും സഖാവ് പിണറായി'യെ വിമര്‍ശിക്കല്‍ - അതിനോട് എനിക്ക് വിയോജിപ്പുണ്ട്. ആ ശൈലി പക്ഷെ, അങ്ങയുടെ രാഷ്ട്രിയം .അതിനാല്‍ അംഗീകരിക്കുന്നു. പക്ഷെ സിപിഎം എന്ന പ്രസ്ഥാനത്തിനെ കേരളത്തില്‍ ക്ഷീണിപ്പിക്കാന്‍, ഈ പ്രസ്ഥാനത്തിന്റെ എതിരാളികള്‍ കുറെ കാലമായി നിഷ്കളങ്കമെന്ന ഭാവത്തില്‍ ചെയ്യുന്ന പണി - പാര്‍ട്ടി എന്നത് രണ്ടു വിഭാഗം ആണ്, അതില്‍ നന്മയുടെ ഭാഗത്ത് VS , തിനമയുടെ ഭാഗത്ത് പിണറായി-അത് അങ്ങും ഭംഗിയായി അനുവര്‍ത്തിക്കുന്നു.പാര്‍ടിക്കെതിരെ എല്ലാ കാലത്തും എല്ലായിടത്തും ഇത്തരം ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്,ഇനിയും ഉണ്ടാകും.പക്ഷെ ഈ പ്രസ്ഥാനത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് , ഈ കാപട്യമൊക്കെ തിരിച്ചറിയാനാകും. അതിനു ചിലപ്പോള്‍ കുറെ കാലം എടുത്തേക്കാം.പുരുലിയ സംഭവം തന്നെ നല്ല ഒരു ഉധാഹരണമാണ്. പിന്നെ ബ്രിട്ടാസ്'ന്റെ കാര്യം.തീര്‍ച്ചയായും അങ്ങേയറ്റം നിരാശകരമാണ്. കൈരളിയിലെ വിടവാങ്ങല്‍ ചടങ്ങില്‍ ബ്രിട്ടാസ് പറയുകയുണ്ടായി -എനിക്ക് ചുറ്റുമുള്ളവരുടെ തോളില്‍ കയറി നിന്ന് അവര്‍ പ്രധാനം ചെയ്ത ദൂര കാഴ്ചയാണ് ഞാന്‍ കൈരളിയിലൂടെ കണ്ടത് എന്ന്.എന്നാല്‍ ബ്രിട്ടാസ് തന്റെ career 'ലെ ഒരു hurdle അവരുടെ തോളുകള്‍ ഉപയോഗിച്ച് ചാടി കടക്കുകയാണ് ചെയ്തത്. പൂര്‍ണമായും ഒരു careerist ! ഇതെല്ലാം കാണിക്കുന്നത് lack of integrity എന്ന നമ്മുടെ ഈ കാലത്തെ ഏറ്റവും വലിയ പ്രശ്നം തന്നെയാണ്.അതിനു നാമോരോരുത്തരും ഉത്തരവാദികളാണ്..ഇരകളാണ്.അതിനു സഖാവ് പിണറായിയെയോ സിപിഎം,നെയോ പഴിക്കല്ലേ.

  ReplyDelete
 32. കരിനാക്കാണല്ലെ...? എന്തായാലും നായന്മാര്‍ക്കു വിവരമുണ്ട്!

  മ്യാവൂ: ഈ ഫൈസല്‍ കൊണ്ടോട്ടിയും ശ്രീജിത് കൊണ്ടോട്ടിയും ഒരാള്‍ തന്നെയാണോ?

  എല്ലാവര്‍ക്കും എന്റെ നല്ല നമസ്കാരം

  ReplyDelete
 33. അല്ല നായരേ... ഈ വി.എസ്സ് ന്റെ ഒരു ദീർഘവീക്ഷണം.... അപാരം...ബ്രീട്ടാസിന്റെ യാത്ര അയപ്പ് മഹാമഹം കൈരളി റ്റി.വി.യിൽ കാണിച്ചപ്പോൾ.. നമ്മുടേ മുഖ്യൻ വേദിയിലില്ലാതിരുന്നപ്പോൾ ഒന്ന് കത്തിയതാ..!

  ReplyDelete
 34. This comment has been removed by the author.

  ReplyDelete
 35. @ വഴിപോക്കന്‍,..
  ഒറിജിനല്‍ പേര് പോലും വെളിപ്പെടുത്താത്ത താങ്കള്‍ ഞാനും ശ്രീജിത്തും ഒന്നാണെന്ന് ശങ്കിക്കുന്നതില്‍ ആശ്ചര്യം തോന്നുന്നു

  ..വിഡ്ഢിത്തം എഴുന്നള്ളിക്കുമ്പോള്‍ അല്പം എങ്കിലും വിവേകം ഉപയോഗിക്കുക, ചെറിയ ഒരു പഠനം എങ്കിലും നടത്തുക ..മിനിമം ഞങ്ങള്‍ രണ്ടു പേരുടെയും ബ്ലോഗ്ഗ് എങ്കിലും നോക്കുക ...

  ഞാന്‍ റിയാദ് ല്‍ ഈ ഏപ്രില്‍ പതിനഞ്ചിന് നടന്ന ബ്ലോഗ്‌ മീറ്റില്‍ പങ്കെടുത്ത ആളാണ്‌ ..ഇവിടെ കമ്മെന്റ് ഇടുന്ന ധാരാളം പേരെ അവിടെ നിന്നും കണ്ടു മുട്ടി .. ഈ ചിത്രങ്ങള്‍ നോക്കുക ..

  ശ്രീജിത്ത്‌ കൊണ്ടോട്ടി ഇന്ന് (വെള്ളിയാഴ്ച )നടക്കുന്ന യു എ ഇ ബ്ലോഗേഴ്സ് മീറ്റില്‍ സജീവമായി പങ്കെടുക്കുന്നു എന്നാണു അറിയാന്‍ കഴിഞ്ഞത് ..
  ===============================
  സംശയ രോഗം ഒരു കുറ്റമല്ല ,പക്ഷെ മാന്യമായി സ്വന്തം പേരില്‍ തന്നെ ഒരാളെയും പേടിക്കാതെ ബ്ലോഗ്‌ ചെയ്യുകയും ആശയങ്ങള്‍ കമ്മെന്റ് കയും , ബ്ലോഗ്‌ ലോകത്ത് ഇഷ്ടം പോലെ സുഹൃത്തുക്കളെ നിലനിര്‍ത്തുകയും ചെയ്യുന്ന എന്നെയും ശ്രീ യെയും ഒരു അടിസ്ഥാനവും ഇല്ലാതെ താങ്കളുടെ സംശയ ലോകത്തേക്ക് വലിച്ചിഴച്ചത് ഒട്ടും ശരിയായില്ല എന്ന് മാത്രം ദുഖത്തോടെ പറയട്ടെ ...!

  ReplyDelete
 36. @ വഴിപോക്കന്‍,

  ശ്രീജിത്ത് കൊണ്ടോട്ടി യു എ ഇ മീറ്റിന്റെ ഈ സംഘാടക പോസ്റ്റില്‍ കാണാം ...

  ഇനിയും താങ്കള്‍ക്കു സംശയം ഉണ്ടെങ്കില്‍ വേഗം ഒരു ഡോക്ടറെ കാണുക :),

  ReplyDelete
 37. മര്‍ഡോക്കിന്റെ മുഖത്തെ ചുളിവുകള്‍ കണ്ടില്ലേ? അതിനു പിന്നിലൊരു കഥയുണ്ട്. തന്റെ ചൂണ്ടയില്‍ ഓരോ മീന്‍ കുടുങ്ങുമ്പോഴും ആ മുഖത്ത് ഒരു പുതിയ ചുളിവ് പ്രത്യക്ഷപ്പെടും.ബ്രിട്ടാസിനെ "ചൂണ്ടിയപ്പോള്‍ " ഉണ്ടായ ചുളിവാണ് ആ കുറുക്കന്‍ കണ്ണുകള്‍ക്ക്‌ മുകളിലെ പുരികങ്ങള്‍ക്ക് ഇടയിലായി കനോലി കനാല്‍ പോലെ കാണുന്നത്.(ഇപ്പം കണ്ടോ? ) കാലം കഴിയുന്തോറും ഇതിയാന്‍റെ ചുളിവുകള്‍ അങ്ങനെ കൂടി വരും.

  മര്‍ഡോക്ക്‌ ബല്ലാത്തൊരു പഹയന്‍ തന്നെ. സാമ്രാജ്യത്വ കുത്തക മാധ്യമ ഭീകര - എന്നൊക്കെ വായിട്ടലച്ചവനെ കൊണ്ട് തന്നെ സാ-മാ-കൂ-പ്പീ ന്നൊക്കെ പറയിപ്പിക്കാന്‍ പോവാണ്.കണ്ട്രി ഫെല്ലോസ്‌...ഫൂ..!


  ബൌ ബൌ:
  വള്ളിക്കുന്നേ സൂക്ഷിച്ചോ..മര്‍ഡോക്കിന്റെ മുഖത്ത് ഇനിയും ചുളിവ് വീഴാത്ത കൊറേ സ്ഥലമുണ്ടേ..

  ReplyDelete
 38. Mr.Basheer,The so called 'Brittanica' is should be changed as "malayalies".because the will forget everything for money.That is the social situation.Go through your entire blogs we r understanding that. No moral, that 's all. But still some hope is there and that is those who are NRKs(Non residentKerala).the real mallus available only outside kerala and they are only bothered.Thanks for this eye opener and request more respect for VS.....

  ReplyDelete
 39. വാര്‍ത്തകളെക്കാള്‍ പ്രാധാന്യം വാര്‍ത്താവതാരകര്‍ക്ക് കൈ വരുന്നത് ആധുനിക പത്രപ്രവര്‍ത്തനത്തിലെ ഒരു വലിയ അബദ്ധമാണെന്നാണ് എനിക്ക് തോന്നുന്നത്.. എന്താണ് പറയുന്നത് എന്നതിനേക്കാള്‍ ആരാണ് പറയുന്നത് എന്ന്, ബര്‍ഘാ ദത്താണോ രാജ്ദീപ് സര്‍ദേശായിയാണോ പറയുന്നത്, ബ്രിട്ടാസാണോ നികേഷ് കുമാറാണോ പറയുന്നത്, എന്നത് നമ്മളെ ക്കൊണ്ടന്വേഷിപ്പിക്കുന്നത് സെലിബ്രിടി സ്റ്റാറ്റസ് വളര്‍ത്തിയെടുത്ത ബ്രിട്ടാസിനെയും നികേഷിനെയും പോലുള്ള പത്രക്കാരാണ്‌. വിശ്വാസ്യതയേക്കാള്‍ മുന്‍‌തൂക്കം സെലിബ്രിടി സ്റ്റാറ്റസ്സിനാവുന്നത് കൊണ്ടാണ് ബ്രിട്ടാസിന്റെ രാജിയും ജോലിയും വാര്‍ത്തയാവുന്നത്‌.

  ReplyDelete
 40. @ഫൈസല്‍ കൊണ്ടോട്ടി,

  ഒരു ദാമാശ പറഞ്ഞു പോയതാ മാഷെ ക്ഷമിക്കുമല്ലോ :)

  താങ്കളുടെ ബ്ലോഗ്‌ മാത്രമല്ല, ശ്രദ്ധിക്കപ്പെടുന്ന ബ്ലോഗുകളിലെ ശ്രദ്ധേയമായ പോസ്റ്റുകളിലെ താങ്കളുടെ കമന്റുകള്‍ പോലും മിക്കവയും വായിക്കുന്നവനാണ് ഞാന്‍ - ജബ്ബാര്‍ മാഷിന്റെ ബ്ലോഗില്‍ കാണാറുള്ള താങ്കളുടെ വിലപ്പെട്ട കമന്റുകള്‍ വഴി താങ്കളുടെ ഒരു ഫാന്‍ കൂടിയാണ്‍. ശ്രീജിത്തിന്റെ ബ്ലോഗും ഞാന്‍ വായിക്കുന്നത് തന്നെ. ഇനിയും ഞാന്‍ ചിത്രം നോക്കേണ്ട ആവശ്യമുന്റെന്നു തോന്നുന്നില്ല. ഡോക്ടറെ കാണേണ്ടതും.
  താങ്കള്‍ സൂചിപ്പിച്ച പോലെ ഞാന്‍ അനോണിയല്ല പേര് യാസര്‍ ഒരു പക്കാ നാദാപുരത്തുകാരന്‍ (പക്ഷെ ബോംബുണ്ടാക്കാറില്ല). ഒരു ബ്ലോഗ്‌ സ്വന്തമായുണ്ട്. സ്ഥിരമായി ഒന്നും എഴുതാറുമില്ല, ആരെയും അതിലേക്കു ക്ഷണിച്ചു വരുത്താരുമില്ല, വരുന്നവരെ നല്ല പോലെ സല്ക്കരിക്കാരുമില്ല. അതു കൊണ്ട്ട് ബ്ലോഗ്‌ ഒരു ബാദ്യതയാവാതെ പോകുന്നു. ബഷീര്‍ വള്ളിക്കുന്നിനെ പോലെ ഫാന്‍സ്‌ ഒക്കെ ആയാല്‍ പിന്നെ എന്തെങ്കിലും, എഴുതിയില്ലേല്‍ ബുദ്ധിമുട്ടാവുമല്ലോ......

  @ ബഷീര്‍ വള്ളിക്കുന്ന്, ഓഫ് ടോപിക്നു കഷമ ചോദിക്കുന്നു.

  എല്ലാവര്‍ക്കും എന്റെ നല്ല നമസ്കാരം

  ReplyDelete
 41. ബ്രിട്ടാസിന്റെ ലക്ഷ്യം മനസ്സിലായത് ഇപ്പോള്‍ മാത്രമെന്ന് പിണറായി

  സി.പി.എം. അനുകൂല ചാനലായ കൈരളി ടി.വിയുടെ മാനേജിങ് ഡയറക്ടറായിരുന്ന ജോണ്‍ ബ്രിട്ടാസ് റൂപ്പെര്‍ട്ട് മര്‍ഡോക്കിന്റെ ചാനലിലേക്കാണ് പോയതെന്ന് ഇപ്പോഴാണ് വ്യക്തമായതെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. അദ്ദേഹത്തിന് താന്‍കൂടി പങ്കെടുത്ത് യാത്രയയപ്പ് നല്‍കിയത് കൈരളിയിലെ അദ്ദേഹത്തിന്റെ സേവനംകൂടി കണക്കിലെടുത്താണെന്നും സി.പി.എം. മുഖപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ പിണറായി വിശദീകരിക്കുന്നു.

  സി.പി.എം. അനുകൂല ചാനലിന്റെ എം.ഡി. ആയിരുന്നയാള്‍ മാധ്യമ കുത്തകയായ മര്‍ഡോക്കിന്റെ ചാനലിലേക്ക് പോയത് സംബന്ധിച്ച് പാര്‍ട്ടിയില്‍ അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചവര്‍ വിശദീകരിക്കണമെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ ആവശ്യപ്പെട്ടിരുന്നു. പിണറായി വിജയന്‍ പങ്കെടുത്ത് ജോണ്‍ബ്രിട്ടാസിന് യാത്രയയപ്പ് നല്‍കിയതിന് പിന്നാലെയായിരുന്നു വി.എസിന്റെ ഒളിയമ്പ്.

  കഴിഞ്ഞ എട്ടുവര്‍ഷമായി കൈരളിയുടെ മുഖ്യ ചുമതലക്കാരനായി പ്രവര്‍ത്തിച്ച ജോണ്‍ ബ്രിട്ടാസിന് ശ്രദ്ധേയനായ മാധ്യമ പ്രവര്‍ത്തകനായി മാറാന്‍ കഴിഞ്ഞിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകനെന്ന നിലയില്‍ കൂടുതല്‍ കഴിവുനേടാന്‍ ഒരു ദേശീയ നെറ്റ്‌വര്‍ക്കില്‍ പ്രവര്‍ത്തിക്കണമെന്ന ആഗ്രഹം ബ്രിട്ടാസിനുണ്ടായി. അതിന്റെ ഭാഗമായി കൈരളിയുടെ ചുമതലയില്‍നിന്നും ഒഴിഞ്ഞു. ഈ ഘട്ടത്തിലാണ് കൈരളി ഒരുക്കിയ യാത്രയയപ്പ് യോഗത്തില്‍ പങ്കെടുത്തത്.

  പ്രതിസന്ധിയിലും ധനനഷ്ടത്തിലും പ്രവര്‍ത്തിച്ച കൈരളി ചാനലിനെ ലാഭത്തിലാക്കിയതും ഓഹരി ഉടമകള്‍ക്ക് ഡിവിഡന്‍റ് നല്‍കുന്നതിലേക്കെത്തിച്ചതും രണ്ട് ചാനലുകള്‍ കൂടി ആരംഭിച്ചതും ഓര്‍ത്താണ് യാത്രയയപ്പ് യോഗത്തില്‍ താന്‍ സംസാരിച്ചതെന്നും പിണറായി ലേഖനത്തില്‍ വിശദീകരിക്കുന്നു.

  മര്‍ഡോക്കിന്റെ സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുന്നതിനാണ് ബ്രിട്ടാസ് പോയതെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുന്നു. ആഗോള മാധ്യമ കുത്തകയോട് സി.പി.എമ്മിനുള്ള എതിര്‍പ്പ് ഒരുകാലത്തും ഞങ്ങള്‍ മറച്ചുവെച്ചിട്ടില്ല. ഒരു മാധ്യമ പ്രവര്‍ത്തകന്‍ കൈരളി വിട്ട് ഒരു ബഹുരാഷ്ട്ര കുത്തകസ്ഥാപനത്തില്‍ പ്രവര്‍ത്തിക്കാന്‍ പോകുന്നത് അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമാണ്. ഒരാള്‍ അങ്ങനെയൊരു തീരുമാനമെടുത്തു എന്നതുകൊണ്ടുമാത്രം അതുവരെ അദ്ദേഹം നല്‍കിയ സേവനങ്ങള്‍ വിസ്മരിക്കുക എന്ന സമീപനവും ഞങ്ങള്‍ക്കില്ലെന്നും പിണറായി ലേഖനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

  ജോണ്‍ ബ്രിട്ടാസിന്റെ കാര്യത്തില്‍ പിണറായി പ്രഖ്യാപിച്ച ഈ സമീപനം സി.പി.എമ്മിനോട് അകന്ന മറ്റ് പല പ്രമുഖരോടും സി.പി.എം. സ്വീകരിച്ചില്ല എന്നതാണ് രസകരം. ഇടതുപക്ഷത്തുനിന്നുകൊണ്ടുതന്നെ വ്യത്യസ്ത സമീപനം സ്വീകരിച്ച പ്രൊഫ. എം.എന്‍.വിജയനെതിരെ കടുത്ത വിമര്‍ശനം നടത്തിയപ്പോഴൊന്നും അദ്ദേഹം മുമ്പ് നല്‍കിയ സംഭാവനകള്‍ പാര്‍ട്ടി നേതൃത്വം ഓര്‍ത്തതുമില്ല. പാര്‍ട്ടിയോട് വിടപറഞ്ഞ മറ്റ് പ്രമുഖ നേതാക്കളുടെ കാര്യത്തിലും ബ്രിട്ടാസിന്റെ കാര്യത്തിലുണ്ടായ സമീപനം പാര്‍ട്ടി സ്വീകരിച്ചതുമില്ല.(മാതൃഭൂമി)

  ReplyDelete
 42. എല്ലാരും പറയുന്നു മര്ടോകിന്റെ ചാനലിന്റെ തലവന്‍ തലവന്‍ എന്ന്. നല്ല തമാശ തന്നെ, ബിസിനെസ് എക്സികൊട്ടീവ് എന്നൊക്കെയാണ് പത്രങ്ങളില്‍ കണ്ടതും അല്ലാതെ കേട്ടതും. പച്ചയായി പറഞ്ഞാല്‍ പരസ്യ മാനേജര്‍. അതിനെ പിടിച്ചു തലവനാക്കുന്ന ആള്‍ക്കാരുടെ ലക്‌ഷ്യം എന്താണാവോ? സത്യത്തില്‍ തലവനായിരുന്ന ബ്രിട്ടാസ് ഇപ്പോള്‍ എന്താണെന്ന് കുറച്ചു കൂടി കഴിഞ്ഞാല്‍ അറിയാം. കൈരളി ലാഭാതിലായത്തില്‍ ബ്രിട്ടാസിന്റെ പങ്കിനെക്കള്‍ സി പി എമ്മിനുണ്ട്. ആ സഹായം ഇല്ലെങ്കില്‍ ബ്രിട്ടാസിന്റെ മാനെജ്മെന്റ് കഴിവുകള്‍ ഗോപിയായേനെ. ഏഷ്യാനെറ്റില്‍ ആ സഹായം ഇല്ലാതെ ബ്രിട്ടാസിന് എങ്ങനെ ലാഭം ഉണ്ടാക്കാന്‍ പറ്റുമെന്ന് നോക്കാം. മിക്കവാറും ഒരു കൊല്ലത്തിനുള്ളില്‍ ഒന്നിനും കൊള്ളാത്തവന്‍ എന്നാ ലേബലില്‍ അയാളെ കഴുത്തിന്‌ പിടിച്ചു പുറത്തു തള്ളും. ബ്രിട്ടാസ് ഒരു മിടുക്കനായ പത്ര പ്രവര്‍ത്തകനാണ്. അത് മറന്നു ബിസിനെസ് പ്രതിഭയാനെന്നൊക്കെ അയാള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ അയാളുടെ കരിയര്‍ അവസാനിക്കാറായി എന്നെ പറയാനുള്ളൂ.

  ReplyDelete
 43. O T

  @ വഴിപോക്കന്‍

  :) , നന്ദി , ... താങ്കളുടെ വേറിട്ട കമ്മെന്റുകള്‍ പല സ്ഥലത്തും ശ്രദ്ധിച്ചിട്ടുണ്ട് , കീപ്‌ ഇറ്റ്‌ അപ്പ്‌ !

  പിന്നെ താങ്കള്‍ക്കു വേണ്ടി മാത്രമല്ല കാര്യങ്ങള്‍ വിശദീകരിച്ചത് ..ഇവിടെ വള്ളിക്കുന്നിന്റെ ബ്ലോഗില്‍ തന്നെ ചില പോസ്റ്റുകളില്‍ ഞാന്‍ മറ്റു പേരില്‍ വരുന്നു എന്നൊക്കെ ചില കമ്മെന്റ് കണ്ടിരുന്നു ..അന്നൊന്നും പ്രതികരിക്കാന്‍ പോയില്ല .. ആശയങ്ങളോട് സമാനമായ രീതിയില്‍ ഉള്ള കമ്മെന്റ് കാണുമ്പോള്‍ അത് എല്ലാം ഒരാളുടെത് ആണ് എന്ന രീതിയില്‍ ചിന്തിക്കുന്നത് എന്ത് കൊണ്ടാണ് എന്നറിയില്ല . ഒരേ ആശയക്കാരായി ധാരാളം പേര് ഉണ്ടാകും എന്നത് പകല്‍ പോലെ വ്യക്തമാണ് എന്നിട്ടും .. ചിലപ്പോള്‍ ഒറ്റപ്പെടുത്തുക ,ക്രെടിബിലിറ്റി തകര്‍ക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയും ആകാം (താങ്കള്‍ അല്ല )..., പിന്നെ ഈ പറഞ്ഞ ജബ്ബാര്‍ മാഷെ ബ്ലോഗുകളില്‍ ഒക്കെ ഏറെക്കുറെ ഒറ്റയ്ക്ക് നിന്ന് സധൈര്യം പോരടിച്ചിട്ടുണ്ട് ഒരുകാലത്ത് ! അതൊക്കെ എനിക്ക് തോന്നുന്ന ചില മൂല്യങ്ങളുടെ പേരില്‍ ആണ് ,ഇവിടെയും അതെ..(കൂട്ടായ ആക്രമണം കൊണ്ട് തകര്‍ന്നു വീഴുക ആണെങ്കില്‍ അന്ന് തകരണം ആയിരുന്നു) .. . എന്തായാലും നന്ദി !

  ReplyDelete
 44. വഴിപോക്കന്‍ & faisal
  പോളിറ്റ് ബ്യുറോ ഇടപെടാതെ തന്നെ പ്രശ്നം പരിഹരിച്ചതില്‍ സന്തോഷം.

  @ ജനാര്‍ദ്ദനന്‍. സി.എം
  ഹ..ഹ.. പ്രസ്താവന ആസ്വദിച്ചു.
  പിണറായിയുടെ ലക്‌ഷ്യം മനസ്സിലായത് ഇപ്പോള്‍ മാത്രമെന്ന് നാളെ പാര്‍ട്ടി സഖാക്കള്‍ പറയാന്‍ ഇടവരാതിരിക്കട്ടെ.

  ReplyDelete
 45. @ los ojos
  അങ്ങനെ ഒരു സാധ്യത ഞാനും മുന്നില്‍ കാണുന്നുണ്ട്. മനോരമയിലേക്ക് ചാടിയ വേണുവിന്റെ ഗതി നാം എല്ലാം കണ്ടതാണ്. ഉണ്ടിരിക്കെ ഒരു ഉള്‍വിളി ..

  @ Prajesh
  അതേ, അവതാരകര്‍ വാര്‍ത്തകളെക്കാള്‍ വളരുന്നു.

  @ thiruvilackadan
  NRKs should be bothered. bcz they are the investors of almost all new media ventures in Kerala!!! കൊടുത്താല്‍ കൊല്ലത്തും കിട്ടും.

  ReplyDelete
 46. പോസ്റ്റിന്റെ കാപ്ഷനില്‍ തന്നെയുണ്ട് എല്ലാം.
  ഉചിതമായ പോസ്റ്റ്‌.

  ReplyDelete
 47. ഈ മാധ്യമ സംസ്കാരം നമ്മെ എങ്ങോട്ടു കൊണ്ടുപോവും ?
  ഇവരെ കേള്‍ക്കുന്ന നാം വിഡ്ഢികള്‍
  ബഷീര്‍ താങ്കള്‍ക്ക് വിഎസിക്ക സിണ്ട്രം പിടിപെട്ടിട്ടുണ്ട്
  ഉടനെ ഉടനെ പിണറായി ടാക്കിട്ടരെ കണ്ടാല്‍ രക്ഷപ്പെടും  കിടിലന്‍ *************
  ഭാവുകങ്ങള്‍

  ReplyDelete
 48. ബഷീര്‍ക്ക എന്‍റെ അത്യത്തെ കമെന്‍റ് .....
  തല്‍കാലം ഒന്നും പൊട്ടിക്കുന്നില്ല ...എല്ലാം പിന്നെ പറയാം ....
  you toooo brittaasss....

  ReplyDelete
 49. വിട്ടു പോകുന്നതും പുതിയ ലാവണം തേടുന്നതും ഒക്കെ അവരവരുടെ കരിയറിന്റെ മാത്രം പ്രശ്നം.. പക്ഷെ ദേ മര്‍ഡോക്ക്‌ വരുന്നേ, ഓടിക്കോ എന്നൊക്കെ പറഞ്ഞു കുഞ്ഞു കുട്ടികളെ വരെ പേടിപ്പിച്ചിട്ട് മര്‍ഡോക്കിനെ കണ്ടപ്പോള്‍ കവാത്ത് മറന്നതാണ് മനസിലാകാതെ കിടക്കുന്നത്. ഇതൊക്കെ ജനങ്ങളോട് വിശദീകരിക്കേണ്ട ബാധ്യത മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഉണ്ടോ? ഇത്രയെ ഉള്ളൂ മനുഷ്യന്റെ കാര്യം....എങ്ങനെ കഴിഞ്ഞിരുന്ന ആളാ.. :-)

  ശാസ്ത്രനാമങ്ങള്‍ എല്ലാം കിടു കിടിലന്‍.....ഇത് പോലെ നാക്കുളുക്കുന്ന രോഗങ്ങളുമായി ചികിത്സ തേടി ഇനി ആരാണ് ഡോക്ടര്‍ മര്‍ഡോക്കിനെ സമീപിക്കുക?

  ReplyDelete
 50. ബഷീര്‍ക്ക എന്‍റെ അത്യത്തെ കമെന്‍റ് .....
  തല്‍കാലം ഒന്നും പൊട്ടിക്കുന്നില്ല ...എല്ലാം പിന്നെ പറയാം ....
  you toooo brittaasss....

  ReplyDelete
 51. ചേരുംപടി ചേര്ക്കുക

  അച്ചുതാനന്ദന് ഭൂതാനന്ദന്
  പിണറായി പലനായി
  ബ്രീട്ടാസ് മര്ഡോക്കിക്ക
  കൊടിയേരി പുളിശ്ശേരി
  സുധാകരന് തൊളാകരന്
  ശശി ശഡ്ജം

  ReplyDelete
 52. ബ്രിട്ടാസേ ബ്രിട്ടാസേ ..
  എങ്ങോട്ടോടുന്നു ബ്രിട്ടാസേ ??
  കൂടുതല്‍ പണവും പേരും കിട്ടുമ്പോള്‍
  അങ്ങോട്ടോടണ് മച്ചാനെ .

  ബ്രിട്ടാസേ ബ്രിട്ടാസേ ..
  എന്തെന്തു നാം കളയേണ്ടൂ ??
  ഇത് വരെ ശീലിച്ച ശീലങ്ങളും
  പണ്ടേ പാടിയ ഇന്‍ക്വിലാബും.

  ReplyDelete