May 13, 2011

തുറുപ്പുഗുലാന്‍ കുഞ്ഞാലിക്കുട്ടി

അറുപത്തിയെട്ട് - എഴുപത്തിരണ്ട്. എല്ലാം പ്രവചനങ്ങളും അടുപ്പിലായി . ത്രിശങ്കു നിയമസഭ. ലഡ്ഡു പോയിട്ട് ആരുടെ മനസ്സിലും ഒരു ലോസ്സഞ്ചര്‍ മിഠായി പോലും പൊട്ടിയില്ല. ഹോ, എന്തെല്ലാം പുകിലായിരുന്നു. വി എസ് തരംഗം, ഭരണ വിരുദ്ധ വികാരം, പൂജപ്പുര ജയില്‍, ഐസ് ക്രീമിന്റെ കമ്പ്.. ഒലക്കേടെ മൂട്.. എന്നിട്ടിപ്പോ ദാ കിടക്കുന്നു. ഇരുമുന്നണികളും.. പാണ്ടി ലോറി കയറിയ മരത്തവളകളെപ്പോലെ. കിട്ടേണ്ടവര്‍ക്കെല്ലാം കിട്ടേണ്ടത് കിട്ടി എന്ന് തന്നെയാണ് എന്റെ വിശ്വാസം. കോണ്‍ഗ്രസ്സുകാര്‍ക്കും കിട്ടി. സഖാക്കള്‍ക്കും കിട്ടി. ഇനി വേണ്ടത് തരംഗം സൃഷ്ടിച്ച 'മാമന്മാര്‍ക്കെല്ലാം' ശരിക്കൊരു ഉഴിച്ചില്‍ നടത്തി മലര്‍ന്നു കിടന്നു ശ്വാസം വിടാന്‍ ഒരവസരം കൊടുക്കുകയാണ്. മാത്രമല്ല അഹങ്കാരത്തിന്റെ മസില് പിടുത്തങ്ങളും ധിക്കാരത്തിന്റെ ഭാഷയും മാറ്റിയെടുക്കാന്‍ അല്പം തിരുമ്മു ചികിത്സയും നല്ലതാണ്.കേരളത്തിനു വേണ്ടത് ഈ നാടിന്റെ വികസനം മുഖ്യ അജണ്ടയാക്കുന്ന ഒരു മുഖ്യമന്ത്രിയാണ് - ഒരു നവാബ് രാജെന്ദ്രനെയല്ല - എന്ന് ജനങ്ങള്‍ വിധിയെഴുതിയെങ്കില്‍ അവരെ കുറ്റം പറയാന്‍ പറ്റില്ല. ഏതെങ്കിലും ഒരു പോളിറ്റ് ബ്യുറോ മെമ്പറെക്കൊണ്ട് ശുപാര്‍ശ ചെയ്യിച്ച് കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ ഒരു റൂം ബുക്ക് ചെയ്യണം. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടയില്‍ അടിച്ച ചില ലോട്ടറികള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ കേരളത്തിലെ ജനങ്ങളില്‍ ഭൂരിഭാഗവും ഒരു മിമിക്രി ആസ്വദിക്കുകയായിരുന്നുവെന്നും അവര്‍ കയ്യടിച്ചത് ആ കോമാളിത്തരങ്ങള്‍ക്ക് ആയിരുന്നെന്നും മനസ്സിലാക്കാന്‍ അല്പം സുഖ ചികിത്സ നല്ലതാണ്.

ഞാന്‍ അല്പം ഓവറാകുന്നുണ്ടോ? ഇല്ലല്ലോ. ഇമ്മാതിരി നാല് ഡയലോഗ് ഇപ്പോള്‍ പറഞ്ഞില്ലെങ്കില്‍ ഇനി പറയാന്‍ അവസരം കിട്ടില്ല. കാരണം കോണ്‍ഗ്രസ്സാണ് ഭരിക്കാന്‍ പോകുന്നത്. അവരുടെ ഗുണനിലവാരം നമ്മള്‍ കണ്ടതാണ്. പത്തറുപതു കൊല്ലത്തെ പരിചയം വെച്ച് നമുക്കുറപ്പിച്ചു പറയാന്‍ കഴിയുന്ന കാര്യം കോണ്‍ഗ്രസ് എത്ര നന്നായാലും അതിനൊരു പരിധിയുണ്ടാവും എന്നതാണ്. അതിനപ്പുറത്തേക്ക്  നന്നാവാന്‍ അവര്‍ക്ക് കഴിയില്ല. ഗാന്ധിജി വിചാരിച്ചിട്ട് നടക്കാത്തത് വി എം സുധീരനെക്കൊണ്ട് കഴിയില്ല. അതുകൊണ്ട് നാളെ മുതല്‍ തന്നെ കോണ്‍ഗ്രസ്സിനെ തെറി വിളിച്ചു തുടങ്ങാനുള്ള അവസരം അവരായിട്ടു നമുക്കുണ്ടാക്കിത്തരും. അത് കട്ടായമാണ്. അപ്പോള്‍ പിന്നെ നമ്മള്‍ സാധാരണക്കാര്‍ക്ക് വി എസ് വേണ്ടി വരും. പറയാനുള്ളത് ഇപ്പോള്‍ പറഞ്ഞിട്ട് വി എസ്സിന്റെ കൂടെ കൂടുക എന്ന ഒരു ലൈനിലാണ് ഞാന്‍ ഇപ്പോള്‍ ഉള്ളത്.


നൂലിഴക്ക്‌ യു ഡി എഫ് രക്ഷപ്പെട്ടു എന്ന് വേണം പറയാന്‍. അവസാന പന്ത് വരെ ആകാംക്ഷ നിലനിര്‍ത്തിയ ക്രിക്കറ്റ് മത്സരം പോലെ ഒന്നും പറയാനാവാത്ത അവസ്ഥയായിരുന്നു ഒടുക്കം വരെ. വിധി വന്നു കഴിഞ്ഞപ്പോള്‍  ജയിച്ചവരുടെയും തോറ്റവരുടെയും മുഖം ഇഞ്ചി കടിച്ച കുരങ്ങനെപ്പോലെ. ഇതൊരു ചരിത്രമാണ്. കേരള രാഷ്ട്രീയത്തില്‍ ഇത് വരെ കാണാത്ത ചരിത്രം. ഇനി എന്തൊക്കെ നടക്കുമെന്ന് കാത്തിരുന്നു കാണണം. റിസള്‍ട്ട് വിശകലനം ചെയ്തു നോക്കിയാല്‍ മാമന് മാത്രമല്ല ഒരു സുഖ ചികിത്സ ഉമ്മനച്ചായനും ചെന്നിത്തല നായര്‍ക്കും അത്യാവശ്യമാണ് എന്ന് കാണാം. മുന്നണിയെ നയിക്കുന്നതില്‍ ദയനീയമായി പരാജയപ്പെട്ട ഇരുവര്‍ക്കും മുഖ്യമന്ത്രിക്കസേരയില്‍ കയറിയിരിക്കാന്‍ തരിമ്പു പോലും അവകാശമില്ല. ഈ 'നാണം കെട്ട വിജയത്തിന്റെ' ഉത്തരവാദിത്വം ഏറ്റെടുത്ത്‌ രണ്ടു പേരും കാശിക്കു പോണം. പകരം ആര് എന്ന് ചോദിക്കും. അത് ഞാന്‍ പല തവണ പറഞ്ഞിട്ടുണ്ട്. വീണ്ടും പറയുന്നു. ദ വണ്‍ ആന്‍ഡ്‌ ഓണ്‍ലി മുരളിയേട്ടന്‍ .

ഈ തിരഞ്ഞെടുപ്പിലെ ശരിക്കുള്ള തുറുപ്പുഗുലാനായത് കുഞ്ഞാലിക്കുട്ടിയാണ് . ഇരുപതു സീറ്റുമായി വന്നിരിക്കുന്ന പുള്ളിയുടെ നില്‍പ്പ് വി എസ്സിനെ ബോധം കെടുത്താന്‍ പര്യാപ്തമാണ്. ഷുഗര്‍ കംപ്ലൈന്റ്റ്‌ ഇല്ലെങ്കില്‍  മനസ്സറിഞ്ഞു ഒരു ഐസ് ക്രീം തിന്നാനുള്ള അവസരമാണ് കുഞ്ഞാലിക്കുട്ടിക്ക് ഇപ്പോള്‍ വന്നിരിക്കുന്നത്. കോണ്‍ഗ്രസ്സുകാര്‍ക്ക് ഭരണം കിട്ടിയെങ്കിലും  ഐസ് ക്രീം പോയിട്ട് ഒരു ച്യൂയിംഗം ചവക്കാനുള്ള അവസരം പോലും വോട്ടര്‍മാര്‍ നല്‍കിയിട്ടില്ല. യു ഡി എഫിന് കിട്ടിയ സീറ്റിനെ ആറ്റുകാല്‍ രാധാകൃഷ്ണന്റെ  കമ്പ്യൂട്ടറിന് നല്‍കിയാല്‍ തുറുപ്പുഗുലാനെ വെല്ലുന്ന മറ്റൊരു ഗുലാന്റെ ചിത്രം സ്ക്രീനില്‍ തെളിയും. അത് മാണി സാറാണ്. സീറ്റ് വിഭജന സമയത്ത് മാണിയെ വരച്ച വരയില്‍ നിര്‍ത്തിയയവരൊക്കെ ഇനി മാണി വരയ്ക്കുന്ന വരയില്‍ ലൈനായി നില്‍ക്കേണ്ടി വരും. ആരോട് കളിച്ചാലും പാലായിലെ അച്ചായന്മാരോട് കളിക്കരുത്. വിവരമറിയും.


ഗൗരി അമ്മച്ചിയോട് ഞാന്‍ മുമ്പേ പറഞ്ഞതാണ് , വയസ്സാം കാലത്ത് ഈ പണിക്കു പോണ്ട എന്ന്. കേട്ടില്ല. ഇപ്പോള്‍ ജനങ്ങള്‍ തന്നെ പോളിംഗ് ബൂത്തില്‍ നിന്ന് താങ്ങിയെടുത്ത് വീടിന്റെ ഉമ്മറപ്പടിയില്‍ ഇരുത്തിക്കൊടുത്തിരിക്കുന്നു. വളരെ നന്നായി. വോട്ടര്‍മാര്‍ക്ക് വിവരമില്ല എന്ന് ഇനി ഒരുത്തനും പറഞ്ഞു പോകരുത്. രാഘവന്റെ സ്ഥിതിയും മറിച്ചല്ല. നികേഷ് കുമാര്‍ പുതിയ ചാനല്‍ തുടങ്ങിയ ദിവസം തന്നെ അച്ഛന്‍ തോറ്റു  തൊപ്പിയിട്ട വാര്‍ത്ത കൊടുക്കേണ്ടി വന്നല്ലോ എന്നാലോചിക്കുമ്പോള്‍ എനിക്കിച്ചിരി സങ്കടമുണ്ട്. നികേഷേ.. സാരമില്ല. അച്ഛന്റെ പാര്‍ട്ടി വളര്‍ന്നു കൊണ്ടേയിരിക്കുന്ന പാര്‍ട്ടിയാണ്. വിധിയുണ്ടെങ്കില്‍ അടുത്ത പഞ്ചായത്ത് ഇലക്ഷനിലെങ്കിലും ഒരു സീറ്റ് കിട്ടാതിരിക്കില്ല. അന്ന് നമുക്കൊരു ഫ്ലാഷ് ന്യൂസ്‌ കൊടുത്ത് ആഘോഷിക്കാം.  ചാനലിലെ കോണ്‍സന്‍ട്രേഷന്‍ കളയല്ലേ.

പിന്നെ പോളണ്ടിന്റെ കാര്യം. അതിനെപ്പറ്റി ഒരക്ഷരം മിണ്ടരുത് എന്ന് കരുതിയതാണ്. എന്നാലും രണ്ടു വാക്ക് പറയാതെ പോയാല്‍ അത് നന്ദികേടാവും. നിലമ്പൂര്‍ കോവിലകത്തീന്നു അടിയാധാരം കിട്ടിയ ഭൂമി പോലെ പ്രച്നങ്ങള്‍ ഒന്നും ഇല്ലാതെ പത്തു മുപ്പത്തഞ്ച് കൊല്ലം നമ്മള്‍ പോളണ്ട് ഭരിച്ചു. അവിടെയാണ് ഇപ്പോള്‍ ആ തീപ്പൊരിപെണ്ണ് കയറിയിരിക്കുന്നത്. ഹോ.. ആലോചിക്കാന്‍ പോലും വയ്യ.. കേരളവും പോളണ്ടും എങ്ങനെ കഴിഞ്ഞവരാ. ഏട്ടത്തിയും അനിയത്തിയും പോലെ. ഇനി പറഞ്ഞിട്ട് കാര്യമില്ല. ഒരു രക്തഹാരം അങ്ങോട്ടും ഒരു രക്തഹാരം ഇങ്ങോട്ടും ഇട്ട ശേഷം നമുക്കൊരു പാട്ട് പാടാം. പാമ്പുകള്‍ക്ക് മാളമുണ്ട്. പറവകള്‍ക്കാകാശമുണ്ട്... (നിര്‍ത്തി നിര്‍ത്തി പാടൂ..)

ഈ ബ്ലോഗില്‍ നടത്തിയ  പ്രവചന മത്സരത്തിലെ താരം Mr. BorN ആണ്. ഒരേ ഒരാളാണ് കൃത്യമായ പ്രവചനം നടത്തിയത്. പക്ഷെ പുള്ളിയെ താരമാക്കാന്‍ നോക്കിയിട്ട് പ്രൊഫൈലില്‍ വിവരമൊന്നും കാണുന്നില്ല .

BorN said... UDF: 72
LDF: 68
April 16, 2011 10:00 PM

മ്യാവൂ:   ലതികേച്ചീ..  റിസള്‍ട്ട് പോണാല്‍ പോകട്ടും. നമ്മള്‍ ബ്ലോഗര്‍മാര്‍ക്ക് രാഷ്ട്രീയം പറഞ്ഞതല്ല. Politics is the last refuge of a scoundrel എന്ന് പണ്ടാരാണ്ടോ പറഞ്ഞിട്ടില്ലേ. അത് മനസ്സില്‍ ധ്യാനിച്ച്‌ ദിവസം ഓരോ പോസ്റ്റിട്ട് ബ്ലോഗില്‍ സജീവമാകൂ.

293 comments:

 1. രാവിലെ മുതല്‍ ഗൂഗിളമ്മച്ചിയുടെ ബ്ലോഗ്ഗര്‍ പണിമുടക്കില്‍ ആയിരുന്നു. അതോണ്ടാ അല്പം വൈകിയത്..

  ReplyDelete
 2. ഇതാണു തിരഞ്ഞെടുപ്പ്..ഇങ്ങനെയായിരിക്കണം തിരഞ്ഞെടുപ്പ്..ഇങ്ങനെയായാലേ നേതാക്കള്‍ക്കു ഒരു പേടിയും ഉത്തരവാദിത്വവും ഉണ്ടാവൂ..

  ReplyDelete
 3. athyavisha samayathu google kaaluvari..
  ipo kaiyala purathe thenga enna polathe trishaku sabha undakkum ennu njan paranjirinnu.. pakshey itrem close aakum ennu karuthi illa... annu paranjathu innum parayunnu... ee mantrisabha 3 kollam thikakilla....

  ReplyDelete
 4. ലീഗിന്റെ കാര്യത്തില്‍ പണ്ടെങ്ങോ ഇ.എം.എസ്.പറഞ്ഞപോലെ ആയി..ലീഗിനെ ദ്രോഹിച്ചാല്‍ അവര്‍ക്കു ശക്തി കൂടും..

  ReplyDelete
 5. കോണി ചിഹ്നത്തില്‍ ജ.സുകുമാരക്കുറുപ്പിനെ മത്സരിപ്പിച്ചാലും മലപ്പുറത്തെ പല മണ്ഡലങ്ങളിലും മുസ്ലീം ലീഗ് തന്നെ ജയിക്കും എന്ന് തോന്നുന്നു. സ്ത്രീപീഡനക്കരോടും, അഴിമാതിക്കരോടും ദൈവീക ആരാധനയാണ് മലപ്പുറത്തെ ജനങ്ങള്‍ കാണിച്ചത്‌. സാമുദായിക വര്‍ഗീയ ധ്രുവീകരണം ഉണ്ടായ ഒരു തെരഞ്ഞെടുപ്പ്‌ ഫലം. വടക്കേ ഇന്ത്യയില്‍ ഷിബു സോറനും, സയ്യിദ്‌ ഷഹാബുദ്ദീനും വരെ വന്‍ ഭൂരിപക്ഷത്തിനു ജയിക്കുന്നു. ഇതും അതുപോലെയോക്കെതന്നെ.. സഖാവ്. വി.എസ്-ന്റെ നേതൃത്വത്തില്‍ മത്സരിച്ച, ഏറ്റവും കൂടുതല്‍ സീറ്റുകള്‍ കിട്ടിയ സി.പി.എം, 68ഇടത്തു മത്സരിച്ചു ജയിച്ച ഇടതുപക്ഷം.. ഭരണ വിരുദ്ധ വികാരം ഇല്ലാത്ത, വി.എസ് സര്‍ക്കാരിന്റെ നേട്ടങ്ങള്‍ തന്നെ..

  രണ്ടു രണ്ടു ന്യൂനപക്ഷ സാമുദായിക കക്ഷികളെ നിര്‍ത്തി 38 സീറ്റില്‍ മാത്രം ജയിച്ച കൊണ്ഗ്രെസ്സ്. പ്രതിപക്ഷത് ഇരിക്കുന്ന 68 എല്‍.ദി.എഫ് എം.എല്‍.എ മാരെക്കാള്‍ കൊണ്ഗ്രെസ്സിനു തലവേദന സൃഷ്ടിക്കും. അഞ്ചു വര്‍ഷം പോയിട്ട് അഞ്ചു മാസം ഈ സര്‍ക്കാരിനു ഭരിക്കാന്‍ ആയാല്‍ അത് വിജയം തന്നെ ആയിരിക്കും.

  ഓ.ടോ: മലപ്പുറത്തുകാരന്‍ എന്ന് പറയാന്‍ സത്യം പറഞ്ഞാല്‍ ഇപ്പോള്‍ ഒരു നാണക്കേട് തോന്നുന്നു. :)

  ReplyDelete
 6. ശ്രീജിത്ത് പറഞ്ഞു വരുന്നതു..മലപ്പുറത്ത് ശ്രീജിത്തിനു മാത്രം വിവരമുണ്ട്..ഇത്രെം വോട്ടു ചെയ്ത മറ്റുള്ളവരെല്ലാം പൊട്ടന്മാര്‍..എങ്കില്‍ എത്രയും പെട്ടെന്ന് അവിടുന്നു താമസം മാറുന്നതാ നല്ലത്..

  ReplyDelete
 7. ഇരുത്തേണ്ടവരെ ഇരുതേണ്ടിടത്ത് ഇരുത്തിയ തെരഞ്ഞടുപ്പ്...

  കോണ്‍ഗ്രസ്സ് പാളയത്തില്‍ കെ. മുരളീധരന്റെത് തിളക്കമാര്‍ന്ന വിജയം....

  ലീഗ് നന്ദി പറയേണ്ടത് അച്ചുമാമനോടും ജമ സുഡാപ്പികളോടും..

  29000 അധികം ഭൂരിപക്ഷമുണ്ടായിരുന്ന സിപി എം സിറ്റിങ്ങ് സീറ്റ് കല്ല് മുരട് മൂര്‍ഖന്‍ പാമ്പുകളെ നേരിട്ട് കെ.എം ഷാജി പിടിച്ചെടുത്തത് ശ്രദ്ദേയം.

  ReplyDelete
 8. വോട്ടു ചെയ്തവര്‍ പൊട്ടന്മാര്‍ ആണ് എന്നല്ല ഞാന്‍ പറഞ്ഞത്. അവരുടെ തികഞ്ഞ "രാഷ്ട്രീയ ഔന്നിത്യത്തെ" പുകഴ്ത്തുകയാണ് ചെയ്തത്. കോഴിക്കോട്കാര്‍ക്ക്‌ മലപ്പുറത്ത്‌കാരെ പറ്റി വേവലാതി എന്തിനാണ്. താങ്കള്‍ കൂടി മലപ്പുറത്ത്‌ താമസമാക്കണം എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്.

  ReplyDelete
 9. നല്ല തകര്‍പ്പന്‍ റിസള്‍ട്ട്. ആര്‍ക്കും അമിതമായി അഹങ്കരിക്കാന്‍ വകുപ്പില്ല.

  ReplyDelete
 10. കുഞ്ഞാലികുട്ടിയാണത്ര താരം....

  കഷ്ട്ടം. ബാക്കി എല്ലാ കാര്യത്തില്ലും കോമൺസെൻസ്സ് ഉപയോഗിക്കുന്ന താങ്കൾക്ക് പെണ്ണുപിടിയൻ സാഹിബിന്റെ കാര്യം വരുമ്പോൾ കൈ വിറക്കുന്നതെന്തെ?

  ഇമ്മന്റെ ആൾക്കൊരു പ്രശനം വന്നപ്പോൾ മതത്തിന്റെ സ്പരിറ്റിൽ എല്ലാ കാക്കാൻ മാരും ഒന്നിച്ചതാണ് മലപ്പുറത്ത് കണ്ടത്.

  ReplyDelete
 11. >>> Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി said...
  കോണി ചിഹ്നത്തില്‍ ജ.സുകുമാരക്കുറുപ്പിനെ മത്സരിപ്പിച്ചാലും മലപ്പുറത്തെ പല മണ്ഡലങ്ങളിലും മുസ്ലീം ലീഗ് തന്നെ ജയിക്കും എന്ന് തോന്നുന്നു. സ്ത്രീപീഡനക്കരോടും, അഴിമാതിക്കരോടും ദൈവീക ആരാധനയാണ് മലപ്പുറത്തെ ജനങ്ങള്‍ കാണിച്ചത്‌. സാമുദായിക വര്‍ഗീയ ധ്രുവീകരണം ഉണ്ടായ ഒരു തെരഞ്ഞെടുപ്പ്‌ ഫലം. <<<<

  താങ്കളെ പോലുള്ളവരുടെ ഇത്തരം ചിന്തകളും വാമൊഴിയും വരമൊഴിയുമാണ് ലിഗിനെ പിന്നെയും പിന്നെയും കരുത്താര്‍ജിപ്പിക്കുന്നത്..

  യാഥാര്‍ത്ഥ്യ ബോധത്തോടെ പെരുമാറൂ സുഹൃത്തെ..

  പിന്നെ ധ്രുവീകരണത്തെ കറിച്ച് പറയാന്‍ മാര്‍കിസ്റ്റ് പാര്‍ട്ടിക്ക് എന്ത് അര്‍ഹത. മുന്‍പ് ശരിയ്യത്ത് വിവാധത്തിലൂടെ കേരളത്തില്‍ പരീക്ഷിച്ച ന്യൂനപക്ഷ വിരുദ്ധ ആക്രമണത്തിലൂടെ ഭൂരിപക്ഷ വോട്ട് ബാങ്കിന്റെ ധ്രുവീകരണം ലക്ഷ്യമിട്ട് പ്രവര്‍ത്തിച്ചത് ഇത്തരഞ്ഞടുപ്പിന് ഒത്തിരി മുന്‍പേ ദൃശ്യമായിരുന്നു.

  ReplyDelete
 12. This comment has been removed by a blog administrator.

  ReplyDelete
 13. ഗൂഗിൾ അമ്മാവന്റെ പണിമുടക്ക് ആകെയൊന്ന് വലച്ചു.അങ്ങ് എവിടെയോ കിടക്കുന്ന ബ്ലോഗറിന്റെ മുതലാളിക്ക് എന്ത് v.s ???????????എന്ത് തെരെഞ്ഞെടുപ്പ്??? ബ്ലോഗറിന്റെ സൗജന്യം പറ്റുന്ന നമ്മുക്ക് ഇതേ പറ്റൂ ...........

  പിന്നെ മലപ്പുറത്തെ ജനങ്ങൾ ഇപ്പോയും വിവരമില്ല.ഞാ൯ മലപ്പുറത്തുകാരനാണ് അതുകൊണ്ട് മലപ്പുറത്തുകാരുടെ വിവരക്കേട്ട ശരിക്കിനും നമക്ക് അറിയാം...

  നിലമ്പൂരിൽ വീണ്ടും ആര്യാടന്റെ വിജയം നമ്മോട്ട് പറയുന്നത് മുസ്ലിം ലീഗ്കാ൪ക്ക് വിവരമില്ല എന്നാണ്. എന്നാണോ അവരുടെ ബുദ്ധിക്ക് ഉണ൪വ് വരുക

  വീണ്ടും മുനീറിനെ തോൽപ്പിക്കാ൯ കുഞ്ഞാലികുട്ടി കളിച്ചു

  ഏതായാലും ബ്ലോഗ൪മാ൪ക്കും മാധ്യമങ്ങൾക്കും നല്ലകാലം
  .....................................................

  ReplyDelete
 14. This comment has been removed by a blog administrator.

  ReplyDelete
 15. ഇനി കുറച്ചു കാലം നമുക്ക് വലതു മുന്നണിയിലെ ഉശിരന്‍ തമ്മിലടിമാമാങ്കം കണ്ടു രസിക്കാം ...

  ഇടതുമുന്നണിയിലെ സഖാക്കള്‍ക്ക്, അട്ടത്ത് കയറ്റിവച്ച കൊടി പൊടിതട്ടിയെടുക്കാന്‍ സമയമായി!

  ReplyDelete
 16. "പിന്നെ ധ്രുവീകരണത്തെ കറിച്ച് പറയാന്‍ മാര്‍കിസ്റ്റ് പാര്‍ട്ടിക്ക് എന്ത് അര്‍ഹത. മുന്‍പ് ശരിയ്യത്ത് വിവാധത്തിലൂടെ കേരളത്തില്‍ പരീക്ഷിച്ച ന്യൂനപക്ഷ വിരുദ്ധ ആക്രമണത്തിലൂടെ ഭൂരിപക്ഷ വോട്ട് ബാങ്കിന്റെ ധ്രുവീകരണം ലക്ഷ്യമിട്ട് പ്രവര്‍ത്തിച്ചത് ഇത്തരഞ്ഞടുപ്പിന് ഒത്തിരി മുന്‍പേ ദൃശ്യമായിരുന്നു."

  ലീഗിന്റെ ജയത്തെ ഞാന്‍ കുറച്ചു കാണുന്നില്ല. അത് വലിയ ജയം തന്നെ. എന്നാല്‍ ഇത്തരത്തില്‍ സാമുദായിക വോട്ടുകളുടെ ധ്രുവീകരണം കേരളത്തിലെ മതേതര ബാലന്‍സ് തെറ്റിക്കും എന്നാണു പറഞ്ഞത്. ഇത് ന്യൂനപക്ഷ/ ഭൂരിപക്ഷ വര്‍ഗീയ വോട്ടുകളുടെ കേന്ദ്രീകരണത്തിന് കാരണം ആകും. ശരീയത്ത് വിവാദത്തെ വര്‍ഗീയമായി നേരിട്ടത് ലീഗിന്റെ സങ്കുചിത രാഷ്ട്രീയ ലക്‌ഷ്യം ആയിരുന്നില്ലേ.

  ReplyDelete
 17. @ശ്രീജിത്ത്:ഈ ലീഗുകാരെതന്നെ കഴിഞ്ഞ തവണ മലപ്പുറം തോല്‍പ്പിച്ചപ്പോഴും ശ്രീജിത്തിനു നാണക്കേടു തൊന്നിയിരുന്നോ..?അതിനു ശേഷം അവിടത്തുകാര്‍ മൊത്തം താമസം മാറിപ്പോയൊ..? ഓരോ തവണയും ജനങ്ങള്‍ക്കറിയാം എന്തു ചെയ്യണമെന്ന്..

  ReplyDelete
 18. ഈ ഷിബു സോറനെ പോലുള്ളവര്‍ എങ്ങനെ ജയിക്കുന്നു എന്ന് കുട്ടിക്കാലം മുതലേ എന്റെ സംശയം ആണ്. വേങ്ങരയിലെ റിസള്‍ട്ട്‌ കണ്ടപ്പോള്‍ ആ സംശയം മാറി..
  ഇനി ഏതായാലും കോയി ബിരിയാണിക്കും കൂട്ട ബലാത്സംഗത്തിനും നല്ല സ്കോപ് ആണ് . . .

  ReplyDelete
 19. Malappuathullavarkku vivaram vakkaan kaalam iniyum pidikkum ,kattile chandanavum veetile penkidaangaleyum,nadinte khajanaavum padachavan kaakkatte.

  ReplyDelete
 20. This comment has been removed by a blog administrator.

  ReplyDelete
 21. "കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടയില്‍ അടിച്ച ചില ലോട്ടറികള്‍ .... നല്ലതാണ്."

  - വള്ളിക്കുന്നിന്റെ രാഷ്ട്രീയ തിമിരം മനസ്സിലാക്കാം, എങ്കിലും ഭേദപ്പെട്ട ഒരു ബ്ലോഗ്ഗര്‍ എന്ന നിലയില്‍ വാക്കുകളില്‍ ഒരല്പം കൂടി മാന്യത ആകാമായിരുന്നു !

  ReplyDelete
 22. Prinsad said...

  "യാഥാര്‍ത്ഥ്യ ബോധത്തോടെ പെരുമാറൂ സുഹൃത്തെ."

  വള്ളിക്കുന്നിന്റെ ഈ "നിക്ഷ്പക്ഷ" പോസ്റ്റ്‌ വായിച്ച ആര്‍ക്കും യാഥാര്‍ഥ്യബോധത്തോടെ പെരുമാറാനെ കഴിയൂ. വി.എസ്-നെ താണ തരം വാക്കുകള്‍ ഉപയോഗിച്ച് ഇടിച്ചു താഴ്ത്താന്‍ ഉള്ള ഈ പോസ്റ്റിലെ ശ്രമത്തെ സുഹൃത്തായ താങ്കളും യാഥാര്‍ത്ഥ്യ ബോധത്തോടെ കാണണം എന്നെ പറയാന്‍ ഉള്ളൂ.

  ReplyDelete
 23. "വോട്ടര്‍മാര്‍ക്ക് വിവരമില്ല എന്ന് ഇനി ഒരുത്തനും പറഞ്ഞു പോകരുത്."

  ലീഗിന്റെ വിജയം കണ്ടാൽ ഇതെങ്ങനെ പറയാതിരിക്കും?

  ReplyDelete
 24. @ ബഷീര്‍ Vallikkunnu‍,

  ലഡ്ഡു അല്ല അമിട്ടാണ് പൊട്ടിയത്, കോണ്ഗ്രസ് നേതാക്കളുടെ മനസ്സില്‍. ഭൂരിപക്ഷം ഉണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ട് ഭൂരിപക്ഷം ഇല്ലേ എന്ന് ചോദിച്ചാല്‍ ഇല്ല എന്നതാണ് ഇപ്പോള്‍ യു.ഡി.എഫിന്റെ അവസ്ഥ. കണ്ണൂരും പാലക്കാടും ചതിച്ചില്ലായിരുന്നു എങ്കില്‍ അച്ചുമാമന്‍ വീണ്ടും കേരളം ഭരിച്ചേനെ. സി.പി.എം തന്നെയാണ് ഏറ്റവും വലിയ ഒറ്റകക്ഷി എന്ന യാഥാര്‍ത്യത്തിനു നേരെ കണ്ണടച്ചിട്ടു കാര്യമില്ല. അച്ചു മാമന്റെ അഹങ്കാരവും ധിക്കാരവും മസില്‍ പിടുത്തവും മലയാളികള്‍ ഇഷ്ട്ടപ്പെടുന്നു എന്നുള്ളതിന്റെ തെളിവാണ് കേരള ചരിത്രത്തില്‍ ഇന്നുവരെയും ഭരണത്തില്‍ ഇരുന്നിട്ടുള്ള ഒരു മുന്നണിയ്ക്കും നേടുവാന്‍ സാധിക്കതെപോയ അത്രയും സീറ്റുകള്‍ ഈ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് നേടിയത് എന്നത് - കേവല ഭൂരിപക്ഷത്തിനു മൂന്നു സീറ്റുകളുടെ മാത്രം കുറവ്. മാത്രവുമല്ല അച്ചുമ്മാന്‍ മന്ത്രി സഭയിലെ സിപിഎമ്മിലെയോ സിപിഐയിലെയോ ഒറ്റ മന്ത്രിമാര്‍ പോലും പരാജപ്പെട്ടില്ല, നല്ല ഭൂരിപക്ഷത്തില്‍ തന്നെ വിജയിച്ചു എന്നതും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങള്‍ നല്‍കിയ അംഗീകാരം ആണ്.

  <> ഏതെങ്കിലും ഒരു പോളിറ്റ് ബ്യുറോ മെമ്പറെക്കൊണ്ട് ശുപാര്‍ശ ചെയ്യിച്ച് കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ ഒരു റൂം ബുക്ക് ചെയ്യണം. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടയില്‍ അടിച്ച ചില ലോട്ടറികള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ കേരളത്തിലെ ജനങ്ങളില്‍ ഭൂരിഭാഗവും ഒരു മിമിക്രി ആസ്വദിക്കുകയായിരുന്നുവെന്നും അവര്‍ കയ്യടിച്ചത് ആ കോമാളിത്തരങ്ങള്‍ക്ക് ആയിരുന്നെന്നും മനസ്സിലാക്കാന്‍ അല്പം സുഖ ചികിത്സ നല്ലതാണ്. <>

  കേവലം നാല് സീറ്റുകളുടെ മാത്രം മുന്‍‌തൂക്കം ഉള്ള ഒരു മുന്നണിയുടെ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിക്കുവാന്‍ താങ്കള്‍ എഴുതിയ ഈ വാക്കുകള്‍ അന്ധമായ രാഷ്ട്രീയ വിരോധത്തില്‍ നിന്നും മാത്രം വന്നവയാണ് എന്ന് മനസ്സിലാക്കുവാനെ നിവൃത്തിയുള്ളൂ. മലപ്പുറം എന്ന ജില്ലയിലെ സാമുദായിക വോട്ടുകളുടെ മാത്രം പിന്‍ബലത്തില്‍ അഹങ്കരിക്കുന്ന ഒരു പാര്‍ട്ടിയുടെയും നേതാവിന്റെയും അനുഭാവി ആയ താങ്കള്‍ക്കു ശ്രീ വി.എസ് അച്ചുതാനന്ദന്‍ കോമാളി ആണ് എന്ന് തോന്നിയില്ലെങ്കിലെ അത്ഭുതമുള്ളൂ. ഭരണപക്ഷത്തെ ഏറ്റവും വലിയ കക്ഷിയെക്കാള്‍ സീറ്റുനേടുന്ന പ്രതിപക്ഷകക്ഷി എന്ന അപൂര്‍വ നേട്ടത്തിനും സി.പി.എം ഇത്തവണ ഉടമയായത് ഈ കോമാളിയുടെ വിജയമാണ് എന്നാണ് കേരളത്തില്‍ പൊതുവേ വിലയിരുത്തുന്നത്. കോണിയും പച്ചക്കൊടിയും മാത്രം കണ്ടു ശീലിച്ച ചിലര്‍ക്കൊന്നും ഇത് മനസ്സിലാക്കുവാനുള്ള ചിന്താശേഷി ഉണ്ടാവില്ല. ഈ തിരഞ്ഞെടുപ്പ് ഫലം കൊണ്ട് ഏറ്റവും അധികം നേട്ടം ഉണ്ടാക്കുവാന്‍ പോകുന്നതും വി.എസ് തന്നെയാണ്.

  <> ഈ തിരഞ്ഞെടുപ്പിലെ ശരിക്കുള്ള തുറുപ്പുഗുലാനായത് കുഞ്ഞാലിക്കുട്ടിയാണ് . ഇരുപതു സീറ്റുമായി വന്നിരിക്കുന്ന പുള്ളിയുടെ നില്‍പ്പ് വി എസ്സിനെ ബോധം കെടുത്താന്‍ പര്യാപ്തമാണ്. <>

  കുഞ്ഞാലിക്കുട്ടി വിജയിച്ചാല്‍ വി.എസ്സിന് ബോധക്കേട് ഉണ്ടാകും എന്ന വിലയിരുത്തല്‍ ആണ് ഏറ്റവും വലിയ അസംബന്ധം. മലപ്പുറം ജില്ലയില്‍ ഒന്നോ രണ്ടോ സീറ്റ് കിട്ടിയാല്‍ അത് ബോണസ് എന്ന രീതിയില്‍ മാത്രം വിലയിരുത്തല്‍ നടത്തിയ എല്‍.ഡി.എഫിന് ലീഗിന്റെ ഇരുപതു ബോധക്കേട് ഉണ്ടാക്കില്ല. ഇരുപതു സീറ്റു ഉള്ള കുഞ്ഞാലിക്കുട്ടിയും ഒന്‍പതു സീറ്റുള്ള മാണിയും കൂടി കൊണ്ഗ്രസ്സിനാണ് ബോധക്കേട് ഉണ്ടാക്കുവാന്‍ പോകുന്നത്. ഇന്ന് ഉച്ചയ്ക്ക് തന്നെ മാണി ആദ്യ വെടി പൊട്ടിച്ചിട്ടുണ്ട്. പാലായില്‍ മാണിയ്ക്ക് കഴിഞ്ഞ തവണ ഉള്ള ലഭിച്ച അത്രയും പോലും ഭൂരിപക്ഷം ഇത്തവണ ലഭിച്ചിട്ടില്ല. കേവലം 5000 ല്‍ പരം വോട്ടുകള്‍ക്ക് കടന്നു കൂടി എന്ന് പറയാം. ചെന്നിത്തല ഹരിപ്പാട്‌ ഒപ്പിച്ചു എന്നുതന്നെ പറയണം. നിയമസഭാ കക്ഷി നേതാവ് ഉമ്മന്‍ ചാണ്ടി ആയാലും ചെന്നിത്തല ആയാലും ഇനി ഉറക്കം ഇല്ലാത്ത രാത്രികള്‍ ആണ് കാത്തിരിക്കുന്നത് എന്നുള്ളത് തീര്‍ച്ചയാണ്. കാരണം യു.ഡി.എഫിന്റെ കക്ഷിനില ഇങ്ങനെയാണ്: കോണ്‍ഗ്രസ് - 38, മുസ്‌ലിം ലീഗ് - 20, കേരളാ കോണ്‍(എം) - 9, സോഷ്യലിസ്റ്റ് ജനത - 2, കേരളാ കോണ്‍ (ജേക്കബ്ബ്) - 1, കെ.ആര്‍.എസ്.പി. (ബി) - 1, കേരളാ കോണ്‍ (ബി) - 1.

  മാണി കൊണ്ഗ്രസ്സിലെ 9 ല്‍ എത്ര എണ്ണം മറുകണ്ടം ചാടും എന്നുള്ളത് കാത്തിരുന്നു കാണേണ്ടുന്ന കാര്യം ആണ്. സോഷ്യലിസ്റ്റ് ജനതയുടെ രണ്ടില്‍ ഒന്നിന്റെ കാര്യവും സംശയകരം ആണ്. എഴുപത്തി നാല് എന്ന സംഖ്യ കൂടുവാനുള്ള സാധ്യത ഇല്ല എന്നുമാത്രമല്ല ഇതു നിമിഷവും കുറയുവാനും സാധ്യത ഉള്ളതാണ്. സി.പി.എം. - 45, സി.പി.ഐ. - 13, ജനതാദള്‍ (എസ്) - 4, എന്‍.സി.പി. - 2, ആര്‍.എസ്.പി. - 2, സി.പി.എം. സ്വതന്ത്രര്‍ - 2. കേന്ദ്രത്തിലെ യു.പി.എ യുടെ ഘടകകക്ഷിയാണ് എന്‍.സി.പി എന്നതുകൊണ്ട്‌ ആ രണ്ടു സീറ്റുകള്‍ കൂടെ കൂട്ടുവാന്‍ കോണ്ഗ്രസ് ശ്രമിച്ചേക്കും.

  ReplyDelete
 25. മലപ്പുറത്തുകാരു കോപ്പിയടിച്ചാണു പരീക്ഷ പാസ്സാവുന്നത് എന്ന് പറഞ്ഞിരുന്നു നമ്മുടെ (മുൻ) മുഖ്യൻ. അന്നൊന്നും തോന്നാത്ത അപമാനമാണു ഇപ്പോൾ മാത്രം ചിലർക്ക് തോന്നുന്നത്. ലീഗ് മുംബ് നിങ്ങളുടെ കൂടെയിരുന്നും ഭരിച്ചിരുന്നല്ലോ...ഐ.എൻ.എൽ എന്ന എല്ലിൽ കഷണം ഇപ്പോഴും വായിൽ തന്നെയുണ്ടല്ലോ അല്ലെ...മോണക്ക് ഒരുറപ്പ് കൂടാൻ നല്ലതാണു, തൊലിക്കട്ടിക്കും...:)

  ReplyDelete
 26. Welldon Mr. Vallikkunnu..... something differents in your writing....

  My Name is Mr. Saifudheen now at Qatar... E-mail : borninkerala@gmail.com
  / or @yahoo.com

  always watching your blog and others.... long back.... me also a media reporter

  ReplyDelete
 27. v.s factor ആണ് ഈ തിരഞ്ഞെടുപ്പിനെ ഫോട്ടോ ഫിനിഷിങ്ങില്‍ എത്തിച്ചത് എന്ന് udf ഉം അല്ലെന്നു ldf ഉം പറയുന്നത് കേട്ടപ്പോഴാണ് വൈരുദ്ധ്യാതിഷ്ഠിത ഭൌതികവാദത്തിന്റെ അര്‍ത്ഥം ഒന്നുകൂടി പിടികിട്ടിയത്.

  ഇസ്മായില്‍ കുറുമ്പടി (തണല്‍) പറഞ്ഞതിനടിയില്‍ ഞാന്‍ വോട്ടു ചെയ്യുന്നു.

  ReplyDelete
 28. എൻഡോസൾഫാൻ വിഷയം കത്തിപ്പടർന്നതും തിരുകേശം വ്യാജമാണെന്ന് തങ്ങൾക്ക് ബൂതോദയമുണ്ടായതും തെരെഞ്ഞെടുപ്പിനു ശേഷമായത് എത്ര നന്നായി. അല്ലേ ലീഗുകാരേ?

  ReplyDelete
 29. (തീര്‍ച്ച യും ക്ഷമാ ലുക്കളുടെ കൂടയാണ് അള്ളാഹു )...പോലീസിന് ന്യൂ ന പക്ഷ്ങ്ങളെ തോന്നു ന്നവരെ വെടി വെച്ച് കൊല്ലാന്‍ പ്രയാസം കാണും ......ഇപ്പോള്‍ 72 ഉം 68 അല്ലെ ഉള്ളോ മൃഗീയ പൂരി പക്ഷം ഇല്ലല്ലോ അധുമതി ഭരിച്ചു സുഗിക്കാനും പ്രയസം കാണും ,,,, അഴിമതിയും കുറയും ഇന്ശാല്ലഹ്.

  ReplyDelete
 30. Pls release my comment in your spam box

  ReplyDelete
 31. പ്രിയപ്പെട്ട ബഷീറേ, വാ‍യിച്ചിട്ട് മതിയായില്ല. ഒന്നോ രണ്ടോ പാരഗ്രാഫ് കൂടിയെങ്കിലും എഴുതാമായിരുന്നു :)

  ReplyDelete
 32. പലരും ഉഗാണ്ടയിലായതു കാരണമാകും കമന്റുകള്‍ അധികം കാണാത്തതു.
  @ശ്രീജിത് കൊണ്ടോട്ടി, കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ലീഗിന്റെ അടപ്പൂരിയപ്പോള്‍ മലപ്പുറംകാര്‍ക്കു വിവരമുണ്ടായിരുന്നു. അഞ്ചു വര്‍ഷം അച്ചുമ്മാന്‍ ഭരിച്ചപ്പോള്‍ അതു പോയിക്കാണും അല്ലെ?
  --
  ഭാഗ്യവഷാല്‍ സുഡാപ്പിക്കാര്‍ സ്വന്തമായി മല്‍സരിച്ചു, ഇല്ലെങ്കില്‍ എന്‍ഡി എഫ് വോട്ട് ലീഗ് വാങ്ങി എന്നും പറഞ്ഞു നെഗ്ഗലിക്കുമായിരുന്നു സഘാക്കള്‍
  ഈ ഇലക്ഷനിലെ താരം കുഞ്ഞാലിക്കുട്ടി തന്നെ!, ലീഗിനു ഇത്രയ്ം വലിയ നേട്ടം വാങ്ങിച്ചു കൊടുത്ത വിയെസ്സിനു അഭിവാധ്യങ്ങള്‍....മുന്‍പ് ഇ-എം-എസ് പിളര്‍ന്ന ലീഗിനെ ഒന്നാക്കി ശക്തി കൂട്ടിയ ചരിത്രം വിയെസ് ഇത്തവണ ആവര്‍ത്തിച്ചു.
  =

  ReplyDelete
 33. പിന്നെ ശ്രീജിത്ത്‌ സാറേ
  ഈ കുഞ്ഞാലിക്കുട്ടിക്ക് പതിനായിരം വോടിനു പണി കൊടുത്തതും ഈ ജനങ്ങള്‍ തന്നെ.എന്തൊക്കെയായാലും കൊല്ലം തോറും നടത്തിവരാറുള്ള ഐസ് ക്രീം പരിപ്പ് ജനം കണ്ടു മടുത്തു. ഒരു ആരോപണം ഉന്നയിക്കുമ്പോള്‍ അത് തെളിയിക്കപ്പെടനം. ഇത് സുപ്രേമേ കോടതി വരെ കയറി ഇറങ്ങിയിട്ടും കുന്ജലിക്കുടീകു പണി കൊടുക്കാന്‍ ഒരു വകുപ്പും കണ്ടില്ല. ഇത് കുറെ കാലമായി നാട്ടുകാര്‍ കണ്ടു നില്‍ക്കുന്നു.ഈ കോമാളിക്കളി കണ്ടു മടുത്ത ജനം അവര് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിച്ച അതെ കുഞ്ഞാലിക്കുട്ടിയെ തന്നെ ജയിപ്പിച്ചു.അതും മുപ്പതിനായിരം വോട്ടിന്റെ ഭൂരിപക്ഷത്തിനു . ജനവിധി മാനിക്കുക.ഈ ജന്വ്ധിയാണ് വീ എസിനെ ജയിപ്പിച്ചതും,എം വി ആറിനെ തോല്‍പിച്ചതും. ജോസഫ്‌ വരെ ജയിച്ചില്ലേ ....വിട്ടേക്ക് മാഷെ മലപ്പുരതുകരെ വിട്ടേക്ക്

  ReplyDelete
 34. @ സന്തോഷ്‌
  Yes. I found it in the spam and released. thanks for notifying it.

  ReplyDelete
 35. @ BorN (Saifuddheen, Qatar)

  ശരിക്കും നിങ്ങളാണ് ഇവിടത്തെ താരം. കൃത്യമായി പ്രവചിച്ചു. ബ്ലോഗുണ്ടോ?. ഉണ്ടെങ്കില്‍ അതിന്റെ ലിങ്ക് എന്റെ പോസ്റ്റില്‍ കൊടുക്കാം.

  ReplyDelete
 36. ബഷീര്‍ക്ക, ഉഗാണ്ടയിലേക്ക് പോയവരുടെ ലിസ്റ്റ് ഈ കോളത്തില്‍ പ്രസിദ്ധീകരിക്കും വരെ കുത്തിയിരിപ്പ് സത്യാഗ്രഹം തുടങ്ങട്ടെ ഞങ്ങള്‍?

  ReplyDelete
 37. @ Salam Pottengal
  ഉഗാണ്ടയില്‍ ഇരുന്നാണ് ഇത് എഴുതുന്നത്‌. മുടിഞ്ഞ ചൂടാ ഇവിടെ. ഞാന്‍ എത്തുന്നതിനു മുമ്പ് തന്നെ ഇവിടെ പലരും എത്തിയിട്ടുണ്ട്.ചില കൊണ്ടോട്ടിക്കാരെയും കണ്ടു :)അച്ചുമാമന്റെ ഫോട്ടോ തൊക്കില്‍ കണ്ടപ്പോഴാണ് പുള്ളികളെ തിരിച്ചറിഞ്ഞത്. ആദ്യ വണ്ടിക്കു തന്നെ കയറിയവരാണ് അവര്‍. എനിക്ക് ഇങ്ങോട്ട് വരേണ്ട ഒരു ആവശ്യവും ഉണ്ടായിരുന്നില്ല. ഇവിടെ ആരൊക്കെ എത്തിയിട്ടുണ്ട് എന്നറിയാന്‍ വേണ്ടി വെറുതെ ഒരു ട്രിപ്പ്‌ അടിച്ചതാ.

  ReplyDelete
 38. I construe a philosophical Exculpation. Despite fanatics and zealots were prima facie outcropped ruptured, we surmise the riptide betwixt them was vigorous; Bourgeois were also machinated for a requite. Eventually we conk out in the election. That is, chauvinist and colonialist ideologies were...... This isn't radical demotion!

  ReplyDelete
 39. അല്ലാതെ ഇപ്പൊഴത്തെ ഇംഗ്ലീഷ് മീഡിയം സഖാക്കള്‍ക്ക് സന്ദേശത്തിലെ താത്വികമായ മലയാളം അവലോകനം മനസ്സിലാവില്ല.

  ReplyDelete
 40. @ വഴിപോക്കാ ഇപ്പോഴാണ് സംഭവം പിടിക്കിട്ടിയത്... ഏത്? ...

  ReplyDelete
 41. സ്വന്തം തല ലീഗിന്റെയും മാണിയുടെയും വായില്‍ കൊണ്ട് കൊടുത്തെങ്കില്‍ അതിന് കോണ്‍ഗ്രസുകാര്‍ ആദ്യം പഴിക്കേണ്ടത് സ്വന്തം പാര്‍ട്ടി അധ്യക്ഷനെ തന്നെയാണ്.... ഇത്രയും ആക്രാന്തം പാടില്ല മനുഷ്യന്. തെരഞ്ഞെടുപ്പില്‍ ഒരു വന്‍വിജയവും അതിനുശേഷം മുഖ്യമന്ത്രി കസേരയും സ്വപ്നം കണ്ട് പാര്‍ട്ടിയെയും മുന്നണിയെയും മുമ്പില്‍ നിന്ന് നയിക്കേണ്ട ആള്‍ പട്ടികയില്‍ സ്വന്തം ആളുകളെ കുത്തിനിറച്ച് സുരക്ഷിത മണ്ഡലം തെരഞ്ഞെടുത്തത് ഒരു ഗ്രൂപ്പിലുംപെടാത്ത (അങ്ങനെ ആരെങ്കിലും ഉണ്ടോ? ആ ;;;;) അനുഭാവികള്‍ക്കു എങ്ങനെ ദഹിക്കും? ജനപിന്തുണയുടെ മാനദണ്ഡം ജന്‍പഥ് പത്തിന്റെ വാതിലുകള്‍ എപ്പോഴും മുന്നില്‍ തുറക്കുന്നത് മാത്രമല്ല എന്ന് ഉമ്മന്‍ ചാണ്ടിയുടെ വന്‍വിജയവും സൂചിപ്പിക്കുന്നു..... വെള്ളഷര്‍ട്ടും ധരിപ്പിച്ച് നെടുമ്പാശ്ശേരിയില്‍ വാടകക്കെടുത്ത അനുയായികള്‍ക്കിടയിലേക്ക് ആരെയെങ്കിലും 'നൂലില്‍ കെട്ടിയിറക്കിയാല്‍' ജയിപ്പികേണ്ട ബാദ്ധ്യത തങ്ങള്‍ക്കില്ലെന്ന് ചാലക്കുടിയിലെ പ്രവര്‍ത്തകര്‍ " പ്രിന്‍സിനെ " മനസിലാക്കിക്കൊടുത്തത്തില്‍ വളരെ സന്തോഷം. .... ഇനിയെങ്കിലും മാഡവും മകനും ഒന്ന് മനസിലാക്കട്ടെ..... ഹെലികോപ്ടറിന്റെ ശബ്ദം കേള്‍ക്കുമ്പോള്‍ ഓടിക്കൂടുന്നവരില്‍ നിന്നും മലയാളികള്‍ ഒരുപാട് വളര്‍ന്നിരിക്കുന്നു എന്ന്...........

  ഐസ്ക്രീം ഉരുകി ഒലിയ്ക്കുന്നത് മാത്രമല്ല കേരളത്തിലെ മുഖ്യമായപ്രശ്നം എന്ന് തെളിഞ്ഞിരിക്കുന്നു........... അല്ലെങ്കില്‍ പിന്നെ വേങ്ങരയിലെയും തൊടുപുഴയിലെയും ജനങ്ങളെ മണ്ടന്മാര്‍ എന്ന് തന്നെ വിളിക്കേണ്ടി വരും.....
  (ഗൂഗിള്‍ അമ്മച്ചി ഇടയ്ക്കിടെ ഇപ്പോളും പണിമുടക്കുന്നു......പോസ്റ്റുകള്‍ പലതും ഡാഷ്ബോര്‍ഡില്‍ സമയത്ത് എത്തുന്നില്ല)

  ReplyDelete
 42. @ BorN (Saifuddheen,ഇതാണു പ്രവചനം !
  വേറൊരാള്‍ ഏറനാട് cpi ക്കു കെട്ടിവച്ച കാശ്
  കിട്ടില്ല എന്നും പ്രവചിച്ചിരുന്നു
  ബഷീറ്ക്ക ഉഗാണ്ടയിലിരുന്നും ബ്ലൊഗാന്‍ പറ്റുമല്ലെ

  ReplyDelete
 43. ഈ സമുദായാംഗങ്ങൾകു രാഷ്ട്രീയമായി എന്നാണ്‌ അവസാനമായി തലയുയർത്തി നില്കാൻ
  കഴിഞ്ഞത് എന്നോർകുന്നത് നന്നായിരിക്കും. സമുദായ രാഷ്ട്രീയത്തിന്റെ അധപതനം
  അതു വ്യക്തമാക്കി തരും. ഒരു ശരാശരിക്കാരനു പോലും തല ഉയർത്തി നില്ക്കാൻ
  പറ്റാത്ത വിധം മാനക്കേടിലും , ആരോപണം ആണെങ്കിൽ പോലും അതിന്റെ പാപക്കറ
  പൂർണമായും നീങ്ങാൻ കാത്തുനില്കാതെ ഇസ്സത്തുള്ള നായകന്റെ ഫ്ലുക്സ് ബോർഡുകൾ
  നാടെങ്ങും സ്ഥാപിച്ച് കല പില കൂട്ടുന്നവർ, ‘എന്റെ മകൾ ഫാതിമ ആണു
  കട്ടതെങ്കിൽ പോലും അവളുടെ കൈ ഞാൻ വെട്ടുക തന്നെ ചെയ്യും’ എന്നു മൊഴിഞ്ഞ
  പ്രവാചക ശ്രേഷ്ഠന്റെ പിൻമുറയെ പ്രതി നിധാനം ചെയ്യാൻ യോഗ്യരല്ല തന്നെ.
  പിന്നെ NSS ഉം SNDP ഉം മറ്റു പല ജാതികളും പോലെ ജാതി രാഷ്ട്രീയം
  വീതിച്ചെടുത്ത വോട്ടു ബാങ്ക് വ്യവസായത്തിൽ ലീഗും അവരുടേതായ ഭാഗം നന്നായി
  കെട്ടി ആടുന്നു. അതിൽ പരിഭവിച്ചിട്ടു കാര്യമില്ല താനും. ലീഗ് പ്രതിനിധാനം ചെയ്യുന്ന സാമുദായിക
  രഷ്ട്രീയം എന്നായാലും തകരാനുള്ളതാണ്‌

  ReplyDelete
 44. This comment has been removed by the author.

  ReplyDelete
 45. ബഷീറിക്കാ താങ്കള്‍ വിചാരിക്കും പോലെ എല്‍ ഡി എഫ് ഞെട്ടണ്ട ഒരു കാര്യവുമില്ല. കാരണം കേരളം ഇത് വരെ കണ്ടതില്‍ വെച്ച് ഏറ്റവും മൃഗീയ ഭൂരിപക്ഷമുള്ള പ്രതിപക്ഷമാണ് വരാന്‍ പോകുന്നത്... ഇന്ന് വരെ നിങ്ങള്‍ക്ക് ഇത്രയും സീറ്റോടെ പ്രതിപക്ഷത്തിരിക്കാന്‍ സാധിച്ചിട്ടുണ്ടോ..? പിന്നെ പച്ച കണ്ടാല്‍ കുത്തുന്ന സ്വഭാവമുള്ള മലപ്പുറതുകാര്‍ ഇതിനപ്പുറവും ചെയ്യും. നിങ്ങള്‍ കുഞ്ഞാലിക്കുട്ടിയെ മുഖ്യമന്ത്രി ആക്കിയിട്ടു നല്ലൊരു ഐസ്ക്രീം പാര്‍ലര്‍ ഇട്ടു കൊടുക്ക്‌ കുഞ്ഞാക്ക സുഖിക്കട്ടെ..

  ReplyDelete
 46. @kazhchakkara അപ്പോള്‍ 2006 ല്‍ കുഞ്ഞാലികുട്ടി കുറ്റിപ്പുറത്ത് മത്സരിച്ചത് അരിവാള്‍ ചുറ്റിക ചിഹ്ന്നത്തിലാണൊ? മങ്കട അലി വിജയിച്ചിരുന്നത് കോണി ചിഹ്ന്നമായിരുന്നൊ?

  ReplyDelete
 47. Its a fact that Muslim League is the best team in the recent election. They have learned lessons from the earlier defeats and taken corrective actions in their organizational mechanism. Kunhalikkutty is a politician with calibre in Kerala politics.

  When we analyze, we should be honest.Whatever we say, VS has played a great role in the better performance of LDF, although his methods and modes can be criticized.

  But the worst thing is that the days ahead of UDF is not bright at all. Playing gentle politics by league alone may not be able to save UDF. Mani is going to be a real villain. Ganesh,Shibu,JAcob all may need to be ministers.

  SO Ooman Chandy will be a little hesitant to take up the job of CM.

  ReplyDelete
 48. മുസ്ലിം ലീഗിന്റെ റിസള്‍ട്ട്‌ കണ്ടപ്പോള്‍ കുഞ്ഞാലികുട്ടി യോടും മുസ്ലിം ലീഗ് നോടും , വൈരാഗ്യമുള്ളവരുടെ അണ്ടി വിറച്ചു.. .. ഈ അണ്ടിവിരയന്മാര്‍ മലപ്പുറത്ത്‌ കാര്‍ക്ക് വിവരം വെപ്പിക്കാന്‍ നോക്കണ്ട....

  ReplyDelete
 49. @പള്ളിക്കുളം : താങ്കളെന്തിനാ ഇത്ര ബേജാറ് കാണിക്കുന്നത്? ഏറനാട് ഒഴികെ ലീഗിന്റെ വിജയത്തിൽ പങ്കാളിയായ നിങ്ങൾ സന്തോഷിക്കുകയല്ലെ വേണ്ടത്? ജമാഅത്തിന്റെ വോട്ട് കിട്ടിയില്ലായിരുന്നെങ്കിൽ കുഞ്ഞാലികുട്ടി തോൽക്കുമായിരുന്നു.

  ReplyDelete
 50. ഏറനാട്ടില്‍ ലീഗ് തോറ്റെന്നു ആരോ പറഞ്ഞു. ഹിറാ സെന്ററിലെ എട്ടുകാലികള്‍ എവിടെപ്പോയി?

  ReplyDelete
 51. വീണ്ടും പതിവ് പല്ലവികള്‍ ..കുഞ്ഞാലിക്കുട്ടി ഒരു ഇരുപതിനായിരം വോട്ടിനു ജയിചിരുന്നുവേന്കില്‍ ഈ അരിശം കുറച്ചു കുറഞ്ഞേനെ ...ഇത് ചുമ്മാ അച്ചുതാനന്തനെ രണ്ടാം തരമാക്കിയുള്ള വിജയമായി പോയി ...അതാ സഖാക്കളുടെ സംങ്കടം ...

  പിന്നെ ചിലര്‍ക്കൊരു ധാരണയുണ്ട് (അഥവാ വിവരക്കേട് ) കുഞ്ഞാലിക്കുട്ടി കേരളമാകെ നടന്നു ഷ്ട്രീ പീഡനം നടത്തുകയാണെന്ന് ... ഒരു പെണ്ണിന്റെ നേരെ കടുപ്പിച്ച് നോക്കിയാല്‍ സ്ത്രീ പീടനമാകുന്ന ഇക്കാലത്ത് കുഞ്ഞാലിക്കുട്ടിയുടെ പത്തര മാറ്റ് വിജയം സഖാക്കളെ നിരാശയുടെ പാട് കുഴിയിലേക്ക് തള്ളി വിട്ടില്ലെന്കിലെ അദ്ഭുതമുള്ളൂ ...അതിന്റെ പ്രതിഫലനമാണ് മുകളില്‍ ചില സഖാക്കളുടെ സംസ്കാരമില്ലാത്ത കമന്റുകള്‍ ....:)

  പി ജെ ജോസഫ്‌ 'അഗ്നി ശുദ്ധി ' നടത്തി തിരിച്ചു വന്നപ്പോള്‍ മന്ത്രിസ്ഥാനം വീണ്ടും കൊടുത്തു ആദരിച്ചവരാന് ഇപ്പോള്‍ പി ജെ ജോസെഫിനെ പെണ്ണ് പിടിയനാക്കുന്നത് ...സഖാക്കളുടെ ഈ രോഗം മനസ്സിലാക്കുവാനുള്ള കുഞ്ഞു ബുദ്ധിയൊക്കെ കേരീളത്തിലെ ജനങ്ങള്‍ക്കുണ്ട് എന്ന് മനസ്സിലാക്കിയാല്‍ ഇന്ന് ബംഗാളിനെ കുറിച്ച് ഓര്‍ത്തു കരയുന്നത് പോലെ നാളെ കേരളത്തെ ഓര്‍ത്തു കരയെണ്ടി വരില്ല ...സമയം വൈകിയിട്ടില്ല ...

  ReplyDelete
 52. ശക്തമായ ഒരു പ്രതിപക്ഷം ഭരണക്കാരെ കൂടുതല്‍ കരുതിയിരിക്കാന്‍ നിര്‍ബന്ധിതരാക്കും.

  പൊതുജനത്തിനു ഇപ്പോഴത്തെ ഈ കക്ഷിനില നല്ലതിനാണ് എന്നാണു തോന്നുന്നത്.

  ReplyDelete
 53. തിമിര്‍പ്പിലാണല്ലോ ബഷീറിക്കാ.സ്വസ്ഥമായിരുന്നൊന്ന്‍ നേരാം വണ്ണം ഭരിക്കാനാവുമോയേന്ന്‍ ഉമ്മഞ്ചാണ്ടീം കൂട്ടരും ദിവാസ്വപ്നത്തില്‍ കൂടി ചിന്തിക്കുന്നുണ്ടാവില്ല.അത്രേം ബല്യ ഭൂരിപക്ഷമല്ലേ.ഘടകകക്ഷികള്‍ ഇങ്ങോട്ട് തിരിയെടാ കുഞ്ഞിരാമാ എന്നു പറയുമ്പം ഒരു ചാണ്‍ കൂടുതല്‍ തിരിയേണ്ടിവരുന്നവന്റെ ഗതികേടുകള്‍ കാണാന്‍ കിടക്കുന്നതേയുള്ളു.അടി തൊടങ്ങിക്കഴിഞ്ഞു........എപ്പോഴും ഈ പുഞ്ചിരി ഉണ്ടായിരുന്നാല്‍ മതി...

  ReplyDelete
 54. ഉറപ്പുണ്ടായിരുന്ന സീറ്റുകള്‍ പോലും നഷ്ടപ്പെടുത്തിയ കോണ്‍ഗ്രസിന്‌ ഈ തെരഞ്ഞെടുപ്പില്‍ ആഹ്ലാദിക്കാന്‍ ഒരു വകയുമില്ല. വി എസ് തരംഗം എല്‍ ഡി എഫിനെ തുണച്ചുവെന്നത്‌ ഒരു യാഥാര്‍ത്യമാണെങ്കിലും ഇടതു പാളയം പതിവ് പോലെ അതംഗീകരിക്കാതത്തില്‍ പുതുമയൊന്നും തോന്നുന്നുമില്ല. ലീഗിന്റെ തിരിച്ചു വരവാണ് ഈ ഇലക്ഷനില്‍ അതി ഗംഭീരമായത് . മുക്കിലും മൂലയിലുമൊക്കെയിരുന്ന് പലരും ചൊറിയുന്നുണ്ടെങ്കിലും വസ്തുത വസ്തുത അല്ലാതാകില്ലല്ലോ. അതില്‍ തന്നെ ഷാജിയുടെ വിജയം ഏറെ തിളക്ക മേറിയതാണ്. കേരളത്തിലെ സകല 'തീവ്രന്മാരെയും' ഷാജിയുടെ വിജയം അങ്കലാപ്പിലാക്കിയിട്ടുണ്ട്. ജമാഅത്തുകാരുടെ വോട്ടു വേണ്ടെന്നു കുറച്ചു കൂടി നേരത്തെ പറഞ്ഞിരുന്നെങ്കില്‍ ലീഗിന്റെ വിജയം അല്പം കൂടി മെച്ചപ്പെട്ടേനെ.

  ReplyDelete
 55. Just loved it like a double cheese pizza!!!! Hats off to you Basheerka

  Zubair

  ReplyDelete
 56. എഴുതിയത് മുഴുവന്‍ ആയില്ല അല്ലെങ്കില്‍ പെട്ടെന്ന് വായിച്ചു തീര്ന്നു എന്നൊരു തോനാല്‍, എന്തായാലും Mr. Born / Saifuddhee ആശംസകള്‍.

  ഉഗാണ്ടയില്‍ ചൂടല്ല, തണുപ്പാണ്, നല്ല മഴയും ഉണ്ട്. 21 വര്ഷആമായി ഇവിടെ ഭരണം നിലനിര്ത്തു്ന പാര്ട്ടി യെ തോല്പിക്കാന്‍ ഒരു കോണ്ഗ്രരസും വളര്ന്നിലട്ടില്ല.

  ReplyDelete
 57. 72 - 68 ..ഈ റിസള്‍ട്ട് വല്ല ഗോവ യിലോ കര്‍ണാടക യിലോ ബീഹാറിലോ ആണെങ്കില്‍ ,ഭരികുന്നത് ഉമ്മന്‍ ചാണ്ടി ആവില്ല ..അപ്പുറത്തുള്ള മറ്റേതെങ്കിലും ചാണ്ടിയായിരിക്കും ..ഇടത് 68 ല്‍ ശക്തമാണ് ഒറ്റയാന്‍ മാരും മാണി സാറും 38 ഗ്രൂപ്പ് ഉള്ള കോണ്ഗ്രസ്സും കൂടി നടത്തുന്ന ഭരണം പൊളിക്കാന്‍ അപ്പുറത് നിന്നു ഒന്ന് ഞൊ ടിച്ചാല്‍ മതിയാകും ...

  ReplyDelete
 58. കോപ്പി അടിച്ചു ജയിച്ചവരല്ലേ മലപ്പുറത്ത്‌ ഉള്ളത്, അപ്പൊ ഇത്രയും വിവരം പ്രദീക്ഷിച്ചാല്‍ മതി. മലപ്പുറത്ത്‌ ജനിച്ചതില്‍ അപമാനം തോന്നുന്ന വെക്തി പേരില്‍ നിന്നും കൊണ്ടോട്ടി മാറ്റാന്‍ തയ്യാറാവുമോ ? ഞാന്‍ അപേക്ഷിക്കുന്നു, ഞങ്ങള്‍ കൊണ്ടോട്ടികരക്ക് മാനക്കേടാണ് ശ്രീജിത്ത് ഇത്.
  ലീഗിന്റെ വിജയത്തില്‍ മനുഷ്യന് മാത്രമല്ല ചില ചങ്ങലകള്‍ക്കും ഭ്രാന്തു പിടിച്ചിട്ടുണ്ട്, ഇനി ബംഗാളിനെ കുറിച്ച് മിണ്ടരുത് ഏത് ?!!!!!!!!!!!!!!!!!!!!!!!

  ReplyDelete
 59. മലപ്പുറത്തെ ലീഗ് തരംഗം അതിജീവിച്ച, ഞങ്ങളുടെ എം .എല്‍ .എ .ആയി തിരഞ്ഞെടുക്കപെട്ട ഡോ .K . T .ജലീലിനു അഭിവാദ്യങ്ങള്‍ ...

  ReplyDelete
 60. മലപ്പുറത്തെ ലീഗ് തരംഗം അതിജീവിച്ച, ഞങ്ങളുടെ എം .എല്‍ .എ .ആയി തിരഞ്ഞെടുക്കപെട്ട ഡോ .K . T .ജലീലിനു അഭിവാദ്യങ്ങള്‍ ...

  ReplyDelete
 61. വീ എസ് ന്റെ പ്രസ്‌ മീറ്റ്‌ .....അഴിമതിക്കാരെയും പെണ്‍ വാണി ഭ ക്കാരെയും മന്ത്രിമാര്‍ ആക്കരുത്....പടച്ചോനെ ...തൊടങ്ങി ...

  ReplyDelete
 62. കുഞ്ഞാലിക്കുട്ടി ആരാണെന്ന് അയാളുടെ നാട്ടുകാര്‍ക്കും പരിചയക്കാര്‍ക്കും അറിയാം. അതുകൊണ്ടാണ് മുപ്പത്തയ്യായിരം വോട്ടിനു ജയിപ്പിച്ചത്. സഖാക്കളും ജമാത്ത്‌കാരും വെറുതെ കുരച്ച് സമയം കളയേണ്ട.

  ReplyDelete
 63. എത്ര പെണ്‍കുട്ടികളെ വേണമെങ്കിലും പിഴപ്പിക്കാം എവിടെ വേണമെങ്കിലും പാവാട പൊക്കാം എന്നിട്ട് നേരെ പോയി വെങ്ങരയില്‍ മത്സരിച്ചാല്‍ മാത്രം മതി കേരളത്തിലെ തന്നെ ഏറ്റവും വലിയ ഭൂരി പക്ഷത്തിനു ജയിക്കാം ഇതാണ് വേങ്ങരയിലെ ജനം നല്‍കുന്ന സന്ദേശം

  ReplyDelete
 64. കുഞ്ഞാലിക്കുട്ടി കേസില്‍ ജയിച്ചാല്‍ അത് ജഡ്ജിക്കു കൈക്കൂലി കൊടുത്തിട്ട്
  കുഞ്ഞാലിക്കുട്ടി കാശുണ്ടാക്കിയാല്‍ അതു അഴിമതിപ്പണം
  കുഞ്ഞാലിക്കുട്ടി നയിക്കുന്ന പാര്‍ട്ടി ജയിച്ചാല്‍ അതു വോടര്‍മാരുടെ വിവരക്കേട്
  ബഷീര്‍ക്കാ ഈ കുഞ്ഞാലിഫോബിയക്കു വല്ല ചികില്‍സയുമുണ്ടോ?


  ദേശാഭിമാനി (ചന്ദ്രികയല്ല) എഴുതുന്നു:".......... യുഡിഎഫില്‍ 20 സീറ്റു നേടിയ മുസ്ലിം ലീഗാണ് രണ്ടാമത്തെ കക്ഷി. ലീഗ് പിന്തുണയില്‍ പിടിച്ചുനിന്ന യുഡിഎഫ് ................."

  പെണ്ണുപിടിയന്‍ എന്നു ഒരു മുഖ്യമന്ത്രി പാടി നടന്ന വ്യക്തി നയിക്കുന്ന പാര്‍ട്ടിയുടെ ബലത്തില്‍ കേരളത്തിലേ പ്രബുദ്ധ ജനം വിയെസ്സിന്റെ പാര്‍ട്ടിയെ മറിച്ചിട്ട് യുഡിഎഫിനെ ഭരണത്തിലേറ്റി വിയെസ്സിന്റെ നുണകളെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളി...

  @ശ്രീജിത് കൊണ്ടോട്ടി, അളമുട്ടിയാല്‍ ചേരയും കടിക്കും, മലപ്പുറംകാരെ വല്ലാതെയങ്ങു അപഹസിക്കുമ്പോള്‍, "ശ്രീജിത്ത് (അടി)കൊണ്ടോടി" യാവാതെ നോക്കണാം.

  ReplyDelete
 65. pakshe kunjalikutti addehathinde naattil malsarichilla

  ReplyDelete
 66. അധിക നേരം ഉഗാണ്ടയില്‍ ഇരിക്കാന്‍ കഴിയാത്തതിനാല്‍ നേരെ ഇങ്ങോട്ട് പോന്നു , എന്നാ ചൂട് :))

  ശ്രീജിത്ത്‌ പറഞ്ഞ കാര്യങ്ങളോട് ചില വസ്തുതകളുടെ അടിസ്ഥാനത്തില്‍ ഉള്ള വ്യക്തമായ വിയോജിപ്പ് അറിയിച്ചു കൊള്ളട്ടെ , അതിനു മുന്‍പ് ഫലത്തെ/പോസ്റ്റിനെ ഒന്ന് വിലയിരുത്തുമ്പോള്‍ അഞ്ചു കൊല്ലം കഴിയുമ്പോള്‍, എത്ര നല്ലതായാലും , മാറി മാറി ഭരണം വരിക എന്ന ട്രെന്‍ഡ് നിടയിലും ( ഇത് വള്ളിക്കുന്ന് തന്നെ മുന്‍ പോസ്റ്റുകളില്‍ പറഞ്ഞതാണ് ) ഇടതു മുന്നണി വിജയത്തിന് തൊട്ടു അടുത്ത് വരെ എത്തി നിന്നത് അങ്ങേയറ്റം ശ്രദ്ധേയമാണെന്നു കാണാതിരുന്നു കൂടാ , അതും ജോസെഫും വീരനും , അടക്കം ചില പ്രധാന കക്ഷികള്‍ എല്‍ ഡി എഫ് വിട്ടു യു ഡി ഫില്‍ ചേക്കേറിയിട്ടും. മിക്ക മന്ത്രിമാരും നല്ല ഭൂരിപക്ഷത്തില്‍ തന്നെ ജയിച്ചു കയറി എന്നതും ( രണ്ടായിരത്തി ആറിലെ തെരഞ്ഞെടുപ്പു മായി ഈ ഫലത്തെ തട്ടിച്ചു നോക്കുക ) ..,

  ഇടതു മുന്നണിയുടെ മോശമല്ലാത്ത ഈ സ്ഥിതിക്ക് പ്രചാരണത്തിന് നേതൃത്വം കൊടുത്ത വി എസിന് തീച്ചയായും അഭിമാനിക്കാം ..എന്നിട്ടും ജനങ്ങള്‍ മുഴുവന്‍ വി എസിനെ കോമാളിയായി കണ്ടു എന്നൊക്കെ പറഞ്ഞു അദ്ദേഹത്തെ ഇകഴ്ത്തി കാണിക്കാന്‍ ശ്രമിക്കുന്നതിലൂടെ വള്ളിക്കുന്ന് സ്വയം കോമാളിയായി മാറാന്‍ ശ്രമിക്കരുത് എന്ന് സ്നേഹ പൂര്‍വ്വം ഉണര്ത്തട്ടെ. അനവസരത്തില്‍ വി എസിന്റെ ചിത്രം വച്ചതിനെതിരെയും മറ്റും ഒളിഞ്ഞും തെളിഞ്ഞും കുറ്റം പറഞ്ഞു ചില പാര്‍ട്ടി ഉത്തരവാദിത്വ കേന്ദ്രങ്ങള്‍ തന്നെ പ്രചാരണത്തെ തളര്‍ത്താന്‍ പരോക്ഷമായി ശ്രമിച്ചിട്ടും പ്രതികൂല ഘടകങ്ങള്‍ക്കിടയിലും ഇത്രയും കൊണ്ട് എത്തിച്ചതിനു പാര്‍ട്ടി പ്രവര്‍ത്തകരെയും വി എസിനെയും അഭിനന്ദിക്കാതിരിക്കാന്‍ വയ്യ .

  തീര്‍ച്ചയായും വി എസിനോട് ഉള്ള കടുത്ത വിരോധം മനസ്സില്‍ വച്ച് പുലര്‍ത്താന്‍ താങ്കള്‍ക്കും താങ്കളുടെ പാര്‍ട്ടിക്കാര്‍ക്കും ഉള്ള അവകാശത്തെ ഞാന്‍ ചോദ്യം ചെയ്യുന്നില്ല ,പക്ഷെ പലരും വായിക്കുന്ന ഈ ബ്ലോഗിലൂടെ വി എസിനെ കോമാളി എന്നൊക്കെ വിശേഷിപ്പിച്ചു എഴുതി വിടുന്നത് കാണുമ്പോള്‍ , താങ്കളുടെ എഴുത്തുകളോടുള്ള ഇഷ്ടം നില നിര്‍ത്തി തന്നെ പറയട്ടെ , വളരെ തരം താണതായി പോകുന്നു . മിനിമം ഒരു സുകുമാരന്‍ നായര്‍ ആകാതിരിക്കാന്‍ എങ്കിലും ശ്രമിക്കുമല്ലോ.
  (contd )

  ReplyDelete
 67. കോണി ചിഹ്നത്തില്‍ ആര് നിന്നാലും ജയിക്കുമെന്നും മറ്റുമുള്ള ശ്രീജിത്തിന്റെ അഭിപ്രായം അല്പം അതിര് കടന്നില്ലേ എന്നൊരു സംശയം ..!അങ്ങിനെ എങ്കില്‍ ടി കെ ഹംസ അരിവാള്‍ ചിന്ഹത്തില്‍ നാല്പത്തി അയ്യായിരത്തില്‍ പരം ഭൂരിപക്ഷത്തില്‍ ജയിച്ചതിനു എന്ത് ന്യായീകരണം ..! കുഞ്ഞാലികുട്ടി അടക്കം പലരും രണ്ടായിരത്തി ആറില്‍ കോണി ചിഹ്നത്തില്‍ തന്നെ തോറ്റതും ഓര്‍ക്കുക..! ശ്രീജിത്തിന്റെ ഇതേ കോണി ചിഹ്ന ജയ വാദം ആണ് ലീഗുകാര്‍ മുന്‍പ് ഉയര്‍ത്തിയിരുന്ന വാദം , ലീഗുകാര്‍ വരെ വഴിയില്‍ ഉപേക്ഷിച്ചു തുടങ്ങിയ ഈ വാദം ശ്രീ വീണ്ടും പൊക്കി കൊണ്ട് വരുന്നതിലെ യുക്തി എനിക്ക് മനസ്സിലാകുന്നില്ല ... പിന്നെ മലപ്പുറത്ത്‌ ഇലെക്ഷന്‍ വോട്ടു ചെയ്യല്‍ മുസ്ലിം ദൈവിക ആരാധനക്ക് സമം ആണെന്ന് വരുത്തുന്നത് മറുവശത്ത് സംഘ ശക്തികളുടെ പ്രചാരണത്തിന് ആയുധം നല്‍കാം കൂടിയാകും . സത്യത്തില്‍ ഇടതു പക്ഷ മതേതര പാര്‍ട്ടികള്‍ക്ക് വേണ്ടി കൈ മെയ് മറന്നു പോരാടുന്ന അനേകം മുസ്ലിം മത വിശ്വാസികളെ മലപ്പുറം ജില്ലയില്‍ ഉടനീളം കാണാം ..ശ്രീ ക്ക് അറിയാത്തതാണ്‌ ഇക്കാര്യം എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. എങ്കില്‍ പിന്നെ ഒരു ഇലെക്ഷന്‍ ഫലത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ മലപ്പുറത്ത്‌ ജീവിക്കുന്നതില്‍ നാണക്കേട്‌ തോന്നുന്നത് എന്തിനു ?കേരളത്തിലെ പല സ്ഥലത്ത് നിന്നും വിഭിന്നമായി ( നാദാപുരം മേഖല ഒന്ന് ശ്രദ്ധിച്ചു നോക്കൂ ) ഇടതു പാര്‍ട്ടികള്‍ക്ക് വേണ്ടി ശക്തമായി പോരാടുന്ന മുസ്ലിം ജന സാമാന്യത്താല്‍ ശ്രദ്ധേയമാണ് മലപ്പുറം ജില്ല . മികച്ച മത സൗഹാര്‍ദ്ദ ഉദാഹരണങ്ങള്‍ക്കും .

  ഇനി മുസ്ലിം ലീഗിന്റെ രണ്ടായിരത്തി ആറിലെ പരാജയത്തിനും ഇപ്പോഴത്തെ ഈ ജയത്തിനുമുളള കാരണങ്ങള്‍ ഒന്ന് വിശകലം ചെയ്തു നോക്കൂ. ഒരു പക്ഷത്തിനും വളരെ പ്രകടമായ അനുകൂല രാഷ്ട്രീയ സാഹചര്യം ഉണ്ടായിരുന്നില്ല എന്ന് വ്യക്തമാണ് .. ഇടതു മുന്നണിയിലെ , പ്രത്യേകിച്ച് സി പി എമ്മിലെ വി എസ് മത്സരിക്കണോ വേണ്ടേ എന്നുള്ളതടക്കമുള്ള ആശയകുഴപ്പങ്ങള്‍ വളരെ പ്രകടമായിരുന്നു .. കഴിഞ്ഞ ലോകസഭാ ഇലക്ഷനില്‍ ഉണ്ടായ ചില അനാവശ്യ കൂട്ടുകെട്ടുകളും , വേദി പങ്കിടലുകളും ഇടതു പക്ഷത്തിന്റെ മതേതര തിളക്കം വല്ലാതെ കുറച്ചിരുന്നു .. (പിന്നീട് ആ നിലപാടുകള്‍ തിരുത്തി എങ്കിലും ,അത് ജനങ്ങളില്‍ എത്താന്‍ അല്പം കൂടി സമയം എടുത്തേക്കും ). മറുവശത്ത് കുഞ്ഞാലികുട്ടി എന്ന വ്യക്തിക്ക് എതിരില്‍ ആക്ഷേപങ്ങള്‍ ഉണ്ടെങ്കിലും ലീഗ് എന്ന ഒരു പാര്‍ട്ടിക്ക് എതിരില്‍ പൊതുവില്‍ ഒരു വികാരം ഇല്ലായിരുന്നു .. കുഞ്ഞലികുട്ടിയുടെ കേസ് ആകട്ടെ മുന്‍പും ചര്‍ച്ച ചെയ്തതും ..അങ്ങിനെ ഇരു മുന്നണിക്കും പ്രത്യേകിച്ച് അനുകൂലമായി ഒരു തരംഗവും ഇല്ലാത്ത സ്ഥിതിയില്‍ , ശക്തമായ കേഡര്‍ രീതിയില്‍ ഉള്ള ചിട്ടയായ പ്രവര്‍ത്തനം വഴി ലീഗ് കൂടുതല്‍ വോട്ട് നേടി എന്നതാണ് വാസ്തവം ..അതിനായി പ്രവാസികള്‍ അടക്കമുള്ള ലീഗ് പ്രവര്‍ത്തകര്‍ അതി കഠിനമായി വര്‍ക്ക്‌ ചെയ്തിരുന്നു ..ഇതിന്റെ ഒക്കെ ഫലമായി ഇത്തരം പ്രവര്‍ത്തകര്‍ക്ക് അവരുടെ അടുത്തുള്ളവരെ കൂടി ലീഗിന് അനുകൂലമായി വോട്ട് ചെയ്യിക്കാന്‍ കഴിഞ്ഞു എന്നാതാണ് സത്യം .. അവരുടെ പ്രവര്‍ത്തനത്തിന് അവര്‍ ഫലം കണ്ടു ..ലീഗിനേക്കാള്‍ ശക്തമായ കേഡര്‍ സ്വഭാവം ഉള്ള സി പി എമ്മിന് കണ്ണൂര്‍ , പാലക്കാട് അടക്കം ശക്തമായി പ്രവര്തിചിരുന്നെങ്കില്‍ ഫലം മറ്റൊന്ന് ആകുമായിരുന്നു എന്നത് സത്യമാണ് ..സി പി എം നേതൃത്വം അത്ര അധികം കാര്യമായി ഈ എലെക്ഷനെ തുടക്കം മുതലേ എടുക്കാത്തത് ( വി എസിന്റെ സ്ഥാനര്തിത്വം അടക്കം ) പ്രവര്‍ത്തകരിലും കുറെ ആശയകുഴപ്പം ഉണ്ടാക്കി എന്നതും സത്യമാണ് . അല്ലെങ്കില്‍ അതി ശക്തമായ ഒരു ഭരണ തുടര്‍ച്ച കേരളത്തില്‍ ഉണ്ടാകുമായിരുന്നു ..( ആയിരത്തില്‍ കുറവ് ഭൂരിപക്ഷം ഉള്ള നിരവധി മണ്ഡലങ്ങള്‍ ഉണ്ടെന്നും അതില്‍ എണ്‍പത് ശതമാനവും ജയിച്ചത്‌ യു ഡി എഫ് ആണ് എന്ന് കൂടെ അറിയുക ) ...

  ReplyDelete
 68. (contd)
  എന്റെ വീട്ടുകാര്‍ (ഉമ്മയും ഭാര്യയും -അവര്‍ ഇപ്പോള്‍ നാട്ടിലാണു ) പതിവില്‍ നിന്ന് വളരെ വ്യത്യസ്തമായി ലീഗിനാണ് ഇപ്രാവശ്യം വോട്ട് ചെയ്തത് , അതിനു കാരണമാകട്ടെ മമ്മുണ്ണി ഹാജിയുടെ വ്യക്തി കുടുംബ ബന്ധങ്ങളും പൊതുവേ തൃപ്തികരമായ പെരുമാറ്റവും , എല്‍ ഡി എഫ് സ്ഥാനാര്‍ഥി അവര്‍ക്ക് അത്രമേല്‍ അപരിചതന്‍ ആയിരുന്നു എന്നതും ആണ് , അതിനെ കൗണ്ടര്‍ ചെയ്യാന്‍ തക്ക കാരണങ്ങള്‍ ഇല്ലാത്തതിനാല്‍ മറിച്ചൊന്നും പറഞ്ഞു ബോധ്യപ്പെടുത്താന്‍ സത്യത്തില്‍ എനിക്ക് കഴിഞ്ഞതുമില്ല . ചുരുക്കി പറഞ്ഞാല്‍, പ്രത്യേക രാഷ്ട്രീയ കാലാവസ്ഥ ഇല്ലാതിരിക്കുകയും , ലീഗ് ജീവന്‍ മരണ പോരാട്ടത്തില്‍ ഏര്‍പ്പെട്ടു ചിട്ടയായ പ്രവര്‍ത്തനം കാഴ്ച വക്കുകയും ചെയ്തതിന്റെ ഫലമാണ് ലീഗുകര്‍ക്ക് തീര്‍ച്ചയായും അഭിമാനിക്കാവുന്ന ഈ നേട്ടം ..അല്ലാതെ ഇതൊരു ആരാധന കര്‍മ്മം ആണെന്ന് കരുതി മുസ്ലിംകള്‍ വോട്ട് ചെയ്തതല്ല ..മലപ്പുറം ഉയര്‍ന്ന രാഷ്ട്രീയ താപനില കാണിക്കുന്ന ജില്ല തന്നെയാണ് , അന്താ രാഷ്ട്ര കാര്യങ്ങള്‍ വരെ തിരെഞ്ഞെടുപ്പ് സമയത്ത് ചര്‍ച്ച ചെയ്യുന്ന സ്ഥലവും

  പിന്നെ കുഞ്ഞലികുട്ടിയുടെ വാണിഭം , അതിനു മറു ചോദ്യവുമായി പി ശശി വിഷയം ഉയര്‍ത്തപ്പെടുമ്പോള്‍ പാര്‍ട്ടി കുറ്റക്കാരന്‍ എന്ന് കണ്ടെത്തിയിട്ടും ഇനിയും നടപടി എടുക്കാത്തത് എന്ത് എന്ന് ചോദിക്കുമ്പോള്‍ അതിനു ഉത്തരം കാണേണ്ടി ഇരിക്കുന്നു .. തീര്‍ച്ചയായും ശശിക്കെതിരെ ശക്തമായ നടപടി എടുക്കും എന്ന് തന്നെ കരുതാം പക്ഷെ അത് വരെ ഐസ് ക്രീം കേസിന് ഒരു മറുവാദമായി അത് ഉയര്ത്തപ്പെടുക തന്നെ ചെയ്യും .. അത്രയും കാലം ജനങ്ങള്‍ കണ്ഫുഷനില്‍ തന്നെ ആയിരിക്കും ...ആ സമയത്ത് മികച്ച പ്രവര്‍ത്തനം നടത്തുന്നവര്‍ വിജയിക്കുക തന്നെ ചെയ്യും ..! കൂടതെ മുസ്ലിം ലീഗിന്റെ ഈ പ്രവര്‍ത്തനം കോഴിക്കോട് ജില്ലയില്‍ നടക്കാത്തതിനാല്‍ നിരവധി മുസ്ലിം ജന സാമാന്യം ജീവിക്കുന്ന അവിടെ എല്‍ ഡി എഫ് വ്യക്തമായ മുന്‍ തൂക്കം നേടിയത് ശ്രദ്ധിക്കുക .മുനീര്‍ തന്നെയും ജയിച്ചത്‌ നിസ്സാര വോട്ടിനാണ് .

  പിന്നെ ഐസ് ക്രീം ഇവിടം കൊണ്ട് തീരുന്നില്ല , ഇനിയും അത് ഉയര്ത്തപ്പെടുക തന്നെ ചെയ്യും, കൂടെ ജനപക്ഷത് നില്‍ക്കാത്ത ലീഗിന്റെ പൊതുവേ കാണുന്ന അധികാരപക്ഷ അഡ്ജസ്റ്റ്മെന്റ് നിലപാടുകളും , ആ സമയത്ത് അനുകൂലമായ രാഷ്ട്രീയ സാഹചര്യങ്ങളുമായി ഇടതു മുന്നണി ഉണ്ടായാല്‍ മലപ്പുറം വീണ്ടും ചുവക്കുകയും ചെയ്യും .. അത് വരെ തല്ക്കാലം പച്ച ലഡ്ഡു വിതരണം നടക്കട്ടെ .. അത് അവരെ , അവരുടെ ഈ ,(മലപ്പുറം എന്ന കേരളത്തേക്കാള്‍ വലിയ ലോകത്തെ ) വലിയ ലോകത്തിലെ കൊച്ചു സന്തോഷത്തില്‍ കഴിയാന്‍ അവരെ അനുവദിക്കാം :)) , ഒരു യു ഡി എഫ് തരംഗം ഇല്ലാഞ്ഞിട്ടും ഉണ്ടായ അവരുടെ മികച്ച വിജയം തീര്‍ച്ചയായും അവര്‍ക്ക് അഭിമാനിക്കാവുന്നത്‌ തന്നെയാണ് ! കുഞ്ഞാലികുട്ടി എന്ന വ്യക്തിയുടെ പേരില്‍ അവരുടെ ശിരസ്സ്‌ അപമാന ഭാരത്താല്‍ കേരള സമൂഹത്തില്‍ ഇനിയും ഭൂമിയോളം കുനിയുമെങ്കിലും, കുഞ്ഞാലികുട്ടി എന്ന പാര്‍ട്ടി നേതാവിന്റെ വിജയം കൂടിയാണിത് എന്ന് പറയാതെ വയ്യ .

  ReplyDelete
 69. @ ശ്രീജിത്ത്‌ ,
  ഇത്രയും വിശദീകരിച്ചത് താങ്കളുടെ കമ്മെന്റ് ലെ പെട്ടെന്നുള്ള ചില മത പരാമര്‍ശങ്ങള്‍ തെറ്റി ദ്ധാരണ ഉളവാക്കും എന്നതിനാല്‍ ആണ് , ജന വിധി പൂര്‍ണ്ണമായും അംഗീകരിക്കുന്നു .. രണ്ടായിരത്തില്‍ ആറില്‍ മുസ്ലിം ലീഗ് അടക്കം യു ഡി എഫിലെ മിക്ക മന്ത്രിമാരെയും പരാജയപ്പെടുത്തിയ അതെ ജനം രണ്ടായിരത്തി പതിനൊന്നില്‍ മിക്ക എല്‍ ഡി എഫ് മന്ത്രിമാരെയും നല്ല ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ച ജന വിധിയെ മാനിക്കുന്നു ..കൂടാതെ ഭരണ മാറ്റം എന്ന കാല കാല പ്രവണതയിലും നാല്‍പതു അഞ്ചു സീറ്റ് നേടി സി പി എം ഏറ്റവും വലിയ ഒറ്റ കക്ഷിയായി നില്‍ക്കുന്നത് ഇടതു മതേതര മൂല്യങ്ങളെ കേരള ജനത കൈവെടിയാന്‍ ഉദ്ദേശിക്കുന്നില്ല എന്നതിന്റെ പ്രത്യക്ഷ തെളിവാണ് .പതിനാലില്‍ ഒന്‍പതു ജില്ലകളിലെ ജനങ്ങള്‍ ഇടതു മുന്നണിയുടെ കൂടെയാണ് എന്ന് കൂടെ ഓര്‍ക്കുക .

  തട്ടിക്കൂട്ടിയ ഈ ജമ്പോ മുന്നണിയുടെ ഭരണത്തിന്റെ ആയുസ്സില്‍ പലര്‍ക്കും ഇപ്പോഴേ സംശയം ഉണ്ട് എന്ന് കൂടെ അറിയുക ..വള്ളിക്കുന്ന് തന്നെ ഇവിടെ അഭിപ്രായപ്പെട്ട പോലെ വി എസിനെ തിരിച്ചു വിളിക്കുക എന്ന ആവശ്യം കേരളത്തില്‍ ഉടനെ തന്നെ ശക്തമാകാന്‍ ഇടയുണ്ട് ..അത്രയും നല്ല കളികളാണ് ഇനി കാണാന്‍ കിടക്കുന്നത് :) so just relax n watch the comedy..!

  ReplyDelete
 70. @ Faizal Kondotty
  കൊണ്ടോട്ടിക്കാരനായ താങ്കളുടെ സുഹൃത്തിനെ അപേക്ഷിച്ച് ഇത്തവണ അല്പം പാകതയാര്‍ന്ന ഒരു വിലയിരുത്തലാണ് നിങ്ങള്‍ നടത്തിയിട്ടുള്ളത്. അല്പം കണ്ണ് തുറന്നു ചുറ്റും നോക്കാന്‍ ഇത്തരം പരാജയങ്ങള്‍ ഒരു നിമിത്തമാകേണ്ടത് തന്നെയാണ്. വന്‍ ഭൂരിപക്ഷത്തോടെ എല്‍ ഡി എഫ് അധികാരത്തില്‍ വരും എന്ന് പറഞ്ഞു ഇലക്ഷന് തലേന്ന് പോലും പോസ്റ്റിട്ട താങ്കള്‍ ഇത്തരമൊരു തിരിച്ചറിവിലേക്ക് എത്തി എന്നത് നല്ല ലക്ഷണമാണ്. വി എസ്സിനെ ഈ പോസ്റ്റില്‍ ഞാന്‍ കോമാളി എന്ന് വിളിച്ചിട്ടില്ല. ചില കോമാളിത്തരങ്ങള്‍ അദ്ദേഹം കാണിക്കുന്നു എന്നാണു പറഞ്തത്. കോമാളിയും കോമാളിത്തരങ്ങളും രണ്ടും രണ്ടാണ്, പൊട്ടനും പൊട്ടത്തരങ്ങളും പോലെ:). കേരളത്തിന്റെ വികസന കാര്യങ്ങള്‍ ചര്ച്ചയാക്കേണ്ട ഒരു മുഖ്യമന്ത്രി വായ തുറന്നാല്‍ പെണ്ണ് കേസും കോടതിയും ജയിലും മാത്രം പറഞ്ഞുകൊണ്ടിരുന്നത് എന്തുമാത്രം സൃഷ്ടിപരമാണ് എന്ന് ആലോചിക്കുക. ഒരു നവാബ് രാജേന്ദ്രനോ ഒരു ക്രൈം പത്രാധിപരോ ചെയ്യേണ്ട പണികള്‍ മാത്രമാണോ ഒരു മുഖ്യമന്ത്രിയുടെത്?. അക്കാര്യങ്ങളിലുള്ള ശ്രദ്ധയുടെ പത്തിലൊരംശം കേരളത്തിന്റെ വികസന കാര്യങ്ങളില്‍ കാണിച്ചിരുന്നെങ്കില്‍ എത്ര നന്നായേനെ?. കോമാളിത്തരങ്ങള്‍ എന്ന പ്രയോഗത്തിന്റെ സാധുത നിലനില്‍ക്കുന്നു എന്ന് ചൂണ്ടിക്കട്ടാനാണ് ഇത്രയും പറഞ്ഞത്. ഈ പോസ്റ്റിനു ലഭിച്ച ഏറ്റവും ശ്രദ്ധേയമായ കമന്റാണ് താങ്കളുടെതു എന്ന് പറയാന്‍ എനിക്കൊട്ടും മടിയില്ല കെട്ടോ.

  ReplyDelete
 71. ആവേശത്തോടെ കമന്റുന്ന കപട മതേതര വാദികളും കുഞ്ഞാലി ഭക്തരും ഒരു കാര്യം മനസിലാക്കുക, മല‍പ്പുറത്തിനു പുറത്ത് യൂഡീയെഫിന് മേല്‍ക്കോയ്മ കിട്ടിയത് അതിരൂപതകള്‍ രാഷ്ട്രീയം നിയന്ത്രിക്കുന്ന കോട്ടയത്തും എറണാകുളത്തും മാത്രമാണ്. പള്ളിയുപയോഗിച്ച് രാഷ്ട്രീയം കളിക്കുന്ന മാണിയും കോണിയും ഇല്ലെങ്കില്‍ യൂഡീയെഫില്ല. സകലമാന ജാതി മത പിന്തിരിപ്പന്‍ ശക്തികളും ഒന്നിച്ച് കിണഞ്ഞ് പരിശ്രമിച്ചിട്ടും മാനം കാത്ത സ:വീയെസ്സിനും പ്രബുദ്ധ കേരളജനതക്കും അഭിവാദനങ്ങള്‍.

  ReplyDelete
 72. എന്‍റെ വള്ളിക്കുന്ന് സാറെ,

  തങ്ങള്‍ക്കു ഈ തിരഞ്ഞെടുപ്പിലെ റിസള്‍ട്ട്‌ വന്നപ്പോള്‍ ഒന്നും 'പുടി' കിട്ടിയില്ല എന്നാണ് എനിക്ക് തോന്നുന്നത്
  കേരള ചരിത്രത്തില്‍ ഇങ്ങനെ എപ്പോയെങ്കിലും സംഭവിച്ചിട്ടുണ്ടോ എന്നു ഒന്ന് "തെരഞ്ഞു" നോക്കണം
  ഈ elaectionil വീയെസ്സാണ് താരം. കുഞ്ഞാലിമാരെല്ല.
  സത്യസധംയി വിലയിര്തുന്പോള്‍ ആരുടെ അവകാശ വാദമാണ് പൊലിഞ്ഞത് എന്നു നോക്കണം
  ലീഗിന് സീറ്റ്‌ കൂടുതല്‍ കിട്ടിയത് കൊണ്ട് ഒരിക്കല്‍ കൂടി kottakkal ‍ കഷയത്തിനു സാധ്യതയുണ്ട്
  ഉണ്ട ചോറിനു നന്ദ്രി കാണിക്കനമെല്ലോ
  ശംഭോ മഹാദേവാ

  ReplyDelete
 73. Faizal Kondotty said
  "so just relax n watch the comedy..!"

  ഏതാണ്ട് ഇതുപോലൊരു പ്രയോഗം തന്നെയാണ് ഞാനും നടത്തിയത്. അതിനാണ് താങ്കള്‍ വല്ലാതെ ക്ഷോഭിച്ചത്:) സീരിയസ്സായ കളികള്‍ ഒന്നും നടത്താതെ ചില ചെപ്പടി വിദ്യകള്‍ കാണിച്ചു കാണികളെ കയ്യിലെടുക്കുന്ന പണിയാണല്ലോ കോമാളികള്‍ നടത്തുക. അവരുടെ ധര്‍മം ആളുകളെ ചിരിപ്പിക്കുക എന്നതാണ്. ചിരി ആരോഗ്യത്തിനു നല്ലതുമാണ്. കോമാളികള്‍ നീണാള്‍ വാഴട്ടെ.

  ReplyDelete
 74. ഗാന്ധിജി വിചാരിച്ചിട്ട് നടക്കാത്തത് വി എം സുധീരനെക്കൊണ്ട് കഴിയില്ല...:)
  ലാലിനൊരുസലാം.. പച്ചനിറത്തില്‍..

  ReplyDelete
 75. രാഷ്ട്രീയക്കാര്‍ എപ്പോഴും കണ്ണടച്ചു പാല്‍ കുടിക്കുന്ന പൂച്ചകളാണ് . തങ്ങള്‍ കണ്ണ് അടച്ചിരിക്കുന്നതിനാല്‍ പാല്‍ കുടിക്കുന്ന കാര്യം ആരും അറിയില്ലെന്ന് അവര്‍ വെറുതെ അങ്ങ് വിചാരിക്കുന്നു. ചില രാഷ്ട്രീയ ലേഖകരും ചില നിരീക്ഷകന്മാരും ചിലപ്പോള്‍ അങ്ങനെ തന്നെ.

  കേരളത്തിലെയും ബംഗാളിലെയും തിരഞ്ഞെടുപ്പ് ഫലം നമ്മള്‍ കണ്ടു കഴിഞ്ഞു. ബംഗാളിലെ ദയനീയ തോല്‍വി ഇടതുപക്ഷകക്ഷികളെയും കേരളത്തിലെ ദയനീയ വിജയം ജനാധിപത്യ മുന്നണിക്കാരെയും യഥാര്‍ഥത്തില്‍ ഒരു ആത്മപരിശോധനയ്ക്ക് പ്രേരിപ്പിക്കേണ്ടതാണ്. അവര്‍ അത് ചെയ്യുമോ എന്നത് വേറെ കാര്യം. അവര്‍ അത് ചെയ്യുന്നില്ലെങ്കിലും അവരോടൊപ്പം നില്‍ക്കുന്നവര്‍ എന്നഭിമാനിക്കുന്നവര്‍ക്ക് അത് ചെയ്യാനുള്ള ബാധ്യതയുണ്ട് .

  കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ചുള്ള പല അവലോകനങ്ങളും വന്നു കഴിഞ്ഞു. ചിലതൊക്കെ രസകരമാണ് എന്ന് പറയാതെ വയ്യ. കേരളത്തിന്റെ ചരിത്രത്തില്‍ ഇദം പ്രഥമമായി ഇത്ര സങ്കീര്‍ണ്ണമായ ഒരു തിരഞ്ഞെടുപ്പ് ഫലം ഉരുത്തിരിഞ്ഞു വന്നത് യഥാര്‍ഥത്തില്‍ പലരെയും ഞെട്ടിച്ചു. തോറ്റവരേക്കാള്‍ ഞെട്ടിയത് പക്ഷെ ജയിച്ചവര്‍ ആണ്.എന്താവാം ഈ ഞെട്ടലിനു കാരണം ?

  കാര്യമായ കുതിച്ചു ചാട്ടം ഒന്നും നടത്തിയില്ലെങ്കിലും കാര്യമായ ദോഷമൊന്നും വരുത്താതെ ഭരിക്കാന്‍ കഴിഞ്ഞു എന്നതായിരുന്നു ഇടതുപക്ഷ സര്‍ക്കാരിന്റെ ഒരു ഗുണ വശം. കാര്യക്ഷമം ആയ ധനകാര്യ ഭരണം, അടിസ്ഥാന ജനവിഭാഗങ്ങളോടുള്ള കരുതലോടെയുള്ള സമീപനം, വലിയ ചീത്തപ്പേര്‍ ഒന്നും ഉണ്ടാക്കാത്ത പോലീസ് ഭരണം, പൊതു മേഖലയോടുള്ള അനുഭാവപൂര്‍ണ്ണമായ സമീപനം ഇതെല്ലം ഉണ്ട് എന്ന തോന്നല്‍ പൊതുസമൂഹത്തില്‍ ഉണ്ടാക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. ഭരണ വിരുദ്ധ വികാരം ഉണ്ടായിരുന്നില്ല എന്ന് മിക്ക അഭിപ്രായ വോട്ടുകളും സൂചിപ്പിച്ച കാര്യം ഓര്‍ക്കുക.(ജനാധിപത്യ കക്ഷികളും അഭിപ്രായമെഴുത്തുകാരും അതിനെ കുറിച്ചു സംസാരിക്കാന്‍ മുതിരുന്നില്ല. തങ്ങളുടെ നിലപാടുതറ ദുര്‍ബലപ്പെടുത്താന്‍ ആരും സ്വയം ശ്രമിക്കില്ലല്ലോ!) ഭരണത്തിലിരുന്ന ഒരു കക്ഷി ഭൂരിപക്ഷത്തിന് വളരെ അടുത്തെത്തി,ഭൂരിപക്ഷത്തോളം തന്നെ എത്തി എന്നത് അവരുടെ മികവു തന്നെ ആണ് എന്ന് സമ്മതിക്കാനുള്ള മനസ്സാണ് ആദ്യം വേണ്ടത്.

  ReplyDelete
 76. എന്നിട്ടും ലോക സഭ ഇലക്ഷനിലും പഞ്ചായത്ത് ഇലക്ഷനിലും ഇടതുപക്ഷം പരാജയപ്പെട്ടു, അതെങ്ങിനെ എന്ന ചോദ്യം ന്യായമായും ഉയരാം. ഭരണത്തില്‍ ആ കാലത്ത് ഉണ്ടായിരുന്ന സ്തംഭനം, ഭരണകക്ഷിയിലും ഭരണ മുന്നണി യിലും ആ കാലത്തുണ്ടായിരുന്ന അസ്വാരസ്യം, ചില മതവിഭാഗങ്ങളുടെ അപ്രീതി, ന്യൂനപക്ഷ വോട്ടുകള്‍ നേടാനായി ഉണ്ടാക്കിയ ചില അവിശുദ്ധ കൂടുകെട്ടുകള്‍, പ്രതിപക്ഷത്തിന് ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞ സംശയങ്ങളുടെ അന്തരീക്ഷം (ലോട്ടറി കേസും പോള്‍ മുത്തൂറ്റ് വധം മുതലായവയും) ഒക്കെ ആ സമയങ്ങളില്‍ ഭരണപക്ഷത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയതിനാല്‍ ആണ് അത്തരം ജനവിധികള്‍ ആ സമയത്ത് ഉണ്ടായതു എന്ന് കാണുവാന്‍ ഇന്ന് പ്രയാസം ഇല്ല.തിരിച്ചടികളില്‍ നിന്നും പാഠം ഉള്‍ക്കൊള്ളുവാനും ചില തിരുത്തലുകള്‍ വരുത്താനും തെയ്യാറായി ആണ് ഇടതുപക്ഷം ഈ തിരഞ്ഞെടുപ്പിനെ നേരിട്ടത്. അതോടൊപ്പം സദാചാരപരവും അഴിമതിപരവും ആയ വിഷയങ്ങളില്‍ അവര്‍ എടുത്ത ചില നിലപാടുകളും കൂടിച്ചേര്‍ന്നു. അതിന്റെ ഗുണഫലം ഒരു പരിധി വരെ അവര്‍ക്ക് അനുഭവിക്കാനും കഴിഞ്ഞു.

  എന്നാല്‍ മറു പക്ഷത്തോ? ലോകസഭ ഇലക്ഷന്‍ വേളയില്‍ ഇടതുമുന്നണിയില്‍ ഉണ്ടായിരുന്ന അതെ അസ്വാരസ്യം അതിന്റെ ഇരട്ടിരൂപത്തില്‍ ആയിരുന്നു ജനാധിപത്യ മുന്നണിയില്‍ നിയമസഭ ഇലക്ഷന്‍ വേളയില്‍ ഉണ്ടായിരുന്നത്. തങ്ങള്‍ എങ്ങനെയാണ് ഭരിക്കാന്‍ പോകുന്നത് എന്നതിന്റെ ഒരു സാമ്പിള്‍ അവര്‍ ഇലക്ഷന് മുന്‍പേ തന്നെ പൊതുസമൂഹത്തില്‍ അവതരിപ്പിച്ചു. 2006 ലെ ഇലക്ഷനില്‍ ജനാധിപത്യ മുന്നണിയുടെ തോല്‍വിയുടെ മുഖ്യ കാരണങ്ങളില്‍ ഒന്നായ ഐസ് ക്രീം ലൈംഗിക അപവാദം വളരെ കൃത്യമായി ഈ തിരഞ്ഞെടുപ്പിലും അവര്‍ക്ക് മുന്‍പാകെ ഉയര്‍ന്നു വന്നു.(നേതാവ് പത്തരമാറ്റു തങ്കമാണ് എന്ന് അനുയായികള്‍ക്ക് വാദിക്കാം.പക്ഷെ അതിനേക്കാള്‍ പ്രധാനം പൊതുസമൂഹം ആ വാദത്തെ എത്രത്തോളം അംഗീകരിക്കുന്നു എന്നതാണ്) ഇടമലയാര്‍ കേസിലെ സുപ്രീം കോടതി വിധിയും അനുബന്ധ സംഭവ വികാസങ്ങളും അഴിമതിയെ കുറിച്ചുള്ള പൊതു സമൂഹത്തിന്റെ നിലപാടുകളെ സ്വാധീനിച്ചു എന്ന് വേണം കരുതാന്‍. ഈ വിഷയങ്ങളില്‍ ജനാധിപത്യ മുന്നണി എടുത്ത നിലപാടുകളാണ് യഥാര്‍ഥത്തില്‍ ഇത്തരം ഒരു ദയനീയ വിജയത്തിലേക്ക് അവരെ എത്തിച്ചത് എന്ന് കണ്ണുള്ളവര്‍ക്കെല്ലാം കാണാം. ( ഒരു താരതമ്യം നോക്കുക. ലാവലിന്‍ കേസില്‍ ആരോപണ വിധേയനായ പാര്‍ടി നേതാവിനെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാതെയും ലൈംഗിക അപവാദത്തില്‍ പെട്ട ജില്ലാ സെക്രട്ടറിയെ രാഷ്ട്രീയ വനവാസത്തിനയച്ചും ആണ് ഇടതുപക്ഷം തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാല്‍ അഴിമതി കേസില്‍ സുപ്രീം കോടതി ശിക്ഷിച്ച പ്രതിയ്ക്ക് സ്വീകരണം നല്‍കിയാണ്‌ ജനാധിപത്യ മുന്നണി അഴിമതിവിരുദ്ധ സമരത്തിനു നേതൃത്വം നല്‍കിയത്. ലൈംഗിക അപവാദത്തില്‍പെട്ട നേതാവിനെ തിരഞ്ഞെടുപ്പ് മത്സരത്തില്‍ തുരുപ്പു ചീട്ടായി അവതരിപ്പിക്കാന്‍ ആര്‍ക്കും ഒട്ടും മടി ഉണ്ടായതും ഇല്ല!)

  യഥാര്‍ഥത്തില്‍ ജനാധിപത്യ മുന്നണിയെ ഈ ദയനീയ വിജയത്തിലേക്ക് നയിച്ചതിനു പ്രധാനകാരണം പൊതുസമൂഹത്തില്‍ ഇത്തരം നടപടികള്‍ ഉണ്ടാക്കിയ അവമതിപ്പ്‌ ആണെന്ന് കാണാന്‍ വല്യ ബുദ്ധി ഒന്നും വേണ്ട. മലപ്പുറത്ത് തിരഞ്ഞെടുപ്പ് നേട്ടം ഉണ്ടാക്കിയ തുരുപ്പു ചീട്ടു കേരളത്തില്‍ മറ്റെല്ലായിടത്തും അവര്‍ക്ക് അന്തകവിത്തായി ഭവിച്ചു.തുടര്‍ച്ചയായി രണ്ടു തവണ സ്വന്തം മുന്നണിയുടെ തിരഞ്ഞെടുപ്പ് പരാജയത്തിനു മുഖ്യകാരണക്കാരന്‍ ആകുന്നതില്‍ നിന്നും ഈ തുരുപ്പു ചീട്ടു രക്ഷപ്പെട്ടത് തല നാരിഴയ്കാണ്. തങ്ങളുടെ രാഷ്ട്രീയ ഭാവിയെ കാര്‍ന്നു തിന്നുന്ന ഇത്തരം കാന്‍സര്‍ രോഗങ്ങളെ കരിച്ചു കളയുകയാണ് ചെയ്യണ്ടത് എന്ന് ജനാധിപത്യ കക്ഷികളെ ഉപദേശിക്കുകയാണ് യഥാര്‍ഥ ജനാധിപത്യ മുന്നണി സ്നേഹികള്‍ ചെയ്യേണ്ടത്. അതിനു അവര്‍ മുതിരുകയില്ല എന്നാണ് വന്നു കൊണ്ടിരിക്കുന്ന നിരീക്ഷണങ്ങള്‍ എല്ലാം കാണിക്കുന്നത് .

  കണ്ണടച്ചു പാല്‍ കുടിക്കുന്ന പൂച്ചകളെ ഞാന്‍ വീണ്ടും ഓര്‍ക്കുന്നു!!!!

  ReplyDelete
 77. ബഷീര്‍ക്ക ; ഞാന്‍ എന്തെങ്കിലും എഴുതാന്‍ തുടങ്ങിയപ്പോഴേ കലം എറിഞ്ഞു പൊട്ടിച്ചു ല്ലേ .... പോസ്റ്നെക്കള്‍ നന്നായത് കമെന്റുകള്‍ ....
  പിന്നെ ലഡ്ഡു പൊട്ടിയത് വെള്ളാപള്ളിയുടെ മനസിലാണ് ട്ടോ ...കാര്യമെന്തായാലും രണ്ടു സ്വര്നമോതിരം ഓസ്സിനു കിട്ടിയില്ലേ .....
  ബംഗാളിലെ ബുദ്ധന്റെ കരച്ചില്‍ ആരെങ്കിലും ഒന്ന് കാണൂ പ്ലീസ്‌ .....
  ഭരണത്തിലിരുന്നപ്പോള്‍ കാണാതെപോയ മൂലംപല്ലിയിലും ചെങ്ങറയിലും കയറി ഇറങ്ങി VS ഇനി വിയര്‍ക്കും ......
  രാജ്യസഭ പോലെ ഒരെണ്ണം കേരളത്തിലും ഉണ്ടെങ്കില്‍ നമ്മുടെ പിള്ളേച്ചനു ജയിലില്‍ ഇരുന്നു ഒരു മന്ത്രികുപ്പയം തുന്നാമായിരുന്നു.... കാര്യം പറയുമ്പോള്‍ ചിരിക്കരുത് പ്ലീസ്‌ ..............

  ReplyDelete
 78. @ Vallikkunnu,

  വന്‍ ഭൂരിപക്ഷത്തോടെ എല്‍ ഡി എഫ് അധികാരത്തില്‍ വരും എന്ന് ഒരിക്കലും ഞാന്‍ പറഞ്ഞിട്ടില്ല ..നേരിയ ഭൂരിപക്ഷത്തിനു ( 73 -മുതല്‍ 77 വരെ ) എന്നെ ഞാന്‍ എവിടെയും പറഞ്ഞിട്ടുള്ളൂ ..താങ്കളുടെ പ്രവചന പോസ്റ്റില്‍ അടക്കം മാക്സിമം 75 വരെ എല്‍ ഡി എഫിന് കിട്ടാനുള്ള സാധ്യത എന്നാണു ഞാന്‍ എല്ലായിടത്തും പറഞ്ഞത്

  എല്‍ ഡി എഫ് നു നേരിയ ഭൂരിപക്ഷം എന്നത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത ഒരു സാധ്യത ആയിരുന്നു എന്ന് ഈ റിസള്‍ട്ട് ലൂടെ കണ്ണോടിക്കുന്ന ആര്‍ക്കും പറയാന്‍ പറ്റില്ല.. അഞ്ഞൂറിന് അടുത്ത് ഭൂരിപക്ഷമുള്ള അഞ്ചു പേരില്‍ നാല് പേരും യു ഡി എഫുകാര്‍ ആണെന്ന് കാണുമ്പോള്‍ പ്രത്യേകിച്ചും ..കണ്ണൂര്‍ പാലക്കാട്‌ ഇടതു കോട്ടകളില്‍ സി പി എം നേതൃത്വം അല്പം കൂടി മെച്ചപ്പെട്ട പ്രവര്‍ത്തനം കാഴ്ച വച്ചിരുന്നെങ്കില്‍ ഫലം മറ്റൊന്ന് ആകുമെന്ന് ചിന്തിക്കുന്നവരും കുറവല്ല .. പിന്നെ അത്ര കറക്റ്റ് ആയി പ്രവചിക്കാന്‍ നമ്മള്‍ പണിക്കര്‍ ഒന്നും അല്ലല്ലോ .. എങ്കിലും യു ഡി എഫ് തൂത്തുവാരും എന്ന് പറഞ്ഞ പലരില്‍ നിന്നും മോശമാണ് എന്റെ പ്രവചനം എന്ന് ഒരിക്കലും തോന്നുന്നില്ല .:) ,

  പിന്നെ നേരത്തെ പറഞ്ഞ പോലെ ഭരണ മാറ്റം എന്ന കാല കാല പ്രവണതയിലും നാല്‍പതു അഞ്ചു സീറ്റ് നേടി സി പി എം ഏറ്റവും വലിയ ഒറ്റ കക്ഷിയായി നില്‍ക്കുന്നത് ഇടതു മതേതര മൂല്യങ്ങളെ കേരള ജനത കൈവെടിയാന്‍ ഉദ്ദേശിക്കുന്നില്ല എന്നതിന്റെ പ്രത്യക്ഷ തെളിവാണ് .പതിനാലില്‍ ഒന്‍പതു ജില്ലകളിലെ ജനങ്ങള്‍ ഇടതു മുന്നണിയുടെ കൂടെയാണ് എന്നതും സി പി എം /സി പി ഐ മന്ത്രിമാര്‍ പരാജയ പ്പെട്ടില്ല എന്നതും ഓര്‍ക്കുക . കോണ്‍ഗ്രസ്‌ നെ ജനങ്ങള്‍ ഒരു പരിധി വരെ ഒക്കെ തള്ളി കളഞ്ഞു എന്നും. ലീഗിന്റെ കരുത്തുറ്റ ഈ നേട്ടം ഇല്ലായിരുന്നെങ്കില്‍ യു ഡി എഫിന്റെ സ്ഥിതി എന്താകുമായിരുന്നു എന്നും ചിന്തിക്കുക ..

  ജന വിധി സന്തോഷത്തോടെ അംഗീകരിക്കുന്നു , സി പി എമ്മിന്റെ ഈ അഭിമാനാര്‍ഹമായ നേട്ടം ഒരു സി പി എം അനുഭാവി എന്ന നിലയില്‍ ഏറെ സന്തോഷം തരുന്നു .. ചുരുക്കത്തില്‍ ലീഗുകാര്‍ക്കും സി പി എം / സി പി ഐ കാര്‍ക്കും ഒഴികെ മറ്റുള്ളവര്‍ക്ക് കാര്യമായി സന്തോഷിക്കാന്‍ ഒരു വകയും ഈ റിസള്‍ട്ട്‌ നല്‍കുന്നുണ്ട് എന്ന് തോന്നുന്നില്ല ..ചില ഒറ്റയാള്‍ പാര്‍ട്ടികള്‍ക്ക് വിലപേശാനും.. പിന്നെ മാണി സാര്‍ക്ക് ഒന്ന് വിലസാനും , തന്നെ ഒതുക്കാന്‍ നോക്കിയ കൊണ്ഗ്രെസ്സ് കാരെ ഒന്ന് ക്ഷ മ്മ ഞ്ജ വരപ്പിക്കാനും !

  കുഞ്ഞാലികുട്ടി യെ പ്പോലെ മുന്നണി പ്രശ്നങ്ങളും ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുന്ന ഒരു നേതാവ് ഉള്ളതിനാല്‍ മാത്രം ഒരു പക്ഷെ ഒരു മന്ത്രി സഭ രൂപീകരിക്കാന്‍ തല്‍കാലം കഴിഞ്ഞേക്കും , പക്ഷെ കോണ്‍ഗ്രസ്‌ ലെ ശക്തമായ നേതാവിന്റെ അഭാവം നിരന്തര പ്രതിസന്ധി തീര്‍ക്കും , ബാറ്റിംഗ് ഓര്‍ഡര്‍ പിറകില്‍ ആയതിനാല്‍ മുരളീധരന് പെട്ടെന്ന് ക്രീസില്‍ ഇറങ്ങാനും കഴിയില്ല ..അപ്പൊ പിന്നെ ഈ രാഷ്ട്രീയ അനിശ്ചിതത്വം തുടരുക തന്നെ ചെയ്യും ..ചുരുക്കത്തില്‍ ചില ഘടക കക്ഷികള്‍ക്ക് മാമ്മാ പണി ചെയ്യുന്ന ഒരു കക്ഷിയായി കോണ്‍ഗ്രസ്‌ അധ: പതിക്കും എന്ന് ആശങ്കപ്പെടാതെ വയ്യ .

  ReplyDelete
 79. കുഞ്ഞാലിക്കുട്ടി: അഞ്ചു പര്യായ പദങ്ങള്‍ എഴുതുക?

  ReplyDelete
 80. കൈവെള്ളയില്‍ രോമം കിളിര്‍ക്കുന്നത്‌ കാത്തിരിക്കുന്നവരോട് എന്നാ പറയാനാ ...

  ReplyDelete
 81. റഹൂഫിനെ അവിശ്വസിക്കേണ്ട കാര്യമില്ലെന്നും സംഭവം സാഹിബ് പെണ്ണ് പിടിച്ചെന്നും കേസില്‍ നിന്നും ഊരാന്‍ തറ വേലകള്‍ ഇറക്കിയെന്നും ഒക്കെ ലീഗുകാര്‍ക്കറിയാം. എന്നാല്‍ മുസ്ലിം ലീഗുകാര്‍ക്ക് അതൊരു പ്രശ്നമായില്ല, അവിടെയാണ് ലീഗ് ക്യാംപൈന്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. വലിയ പൊതു സമ്മേളനങ്ങള്‍ക്ക് പകരം വീടുകളെയും വ്യക്തികളെയും കേന്ദ്രീകരിച്ച പ്രവര്‍ത്തനത്തിലൂടെ സംസ്ഥാനത്തെ മുസ്ലിം വോട്ടുകള്‍ ഒരു പരിധി വരെ തങ്ങള്‍ക് അനുകൂലമാക്കുന്നതില്‍ അവര്‍ വിജയിച്ചു. കേരളത്തിന്റെ ഭാവിക്ക് ഒരിക്കലും നന്നല്ലാത്ത വര്‍ഗീയ ധ്രുവീകരണം ആണ് അവിടെ നടന്നത്.

  എസ് ഡിപിഐ , ജമ അത്തെ പോലുള്ള മുസ്ലിം തീവ്രവാദ സംഘടനകളെ വെല്ലുന്ന വിധത്തില്‍ വര്‍ഗീയ ധ്രുവീകരണം നടത്താന്‍ ലീഗിന് കഴിഞ്ഞു. അല്ലെങ്കില്‍ കേരള ജനതക്കാകെ നാണക്കേട്‌ ഉണ്ടാകുന്ന വിധത്തില്‍ ഉള്ള തിരഞ്ഞെടുപ്പ് ഫലം വെങ്ങരയില്‍ സംഭവിക്കില്ലായിരുന്നു. ഒരിക്കല്‍ തുറന്നുപറഞ്ഞപോലെ വഴിവിട്ട കാര്യങ്ങള്‍ ചെയ്യാന്‍ വേണ്ടി ഇനിയും കുഞ്ഞാലിയെ ജയിപ്പിക്കില്ലായിരുന്നു.

  ReplyDelete
 82. മലപ്പുറത്ത് കാരനായതില്‍ നാണിക്കുന്ന സുഹൃത്തേ, താങ്കള്‍ ഇന്ത്യക്കാരനായതില്‍ മറ്റുള്ളവര്‍ നാണിക്കേണ്ട അവസ്ഥയാണല്ലോ.
  പിന്നെ കഴിഞ്ഞ ഭരണത്തില്‍ വിഎസ് ന്റെ കൊമാളിതരങ്ങളല്ലാതെ മറ്റെന്തെങ്കിലും കാണിക്കാനുണ്ടോ? ചില കോമാളി പടങ്ങളും തിയേറ്റര്‍കളില്‍ ഓടാര്‍ണ്ടല്ലോ. അതുപോലെ വെയെസിന്റെ കോമാളിത്തരം കേരളത്തിലെ ചിലര്‍ ആസ്വദിച്ചിരുന്നു എന്നത് ശരി തന്നെ. ഇനിയും അത്തരം കോമാളിത്തരങ്ങള്‍ ചില ആളുകള്‍ ആസ്വദിചെക്കാം . സത്യത്തില്‍ ഏതെങ്കിലും ഇടതു നേതാക്കന്മാര്‍ ഈ കോമാളിത്തരം ആസ്വടിചിരുന്നോ? വെയെസിനെ അങ്ഗീകരിചിരുന്നോ? ഇല്ലെന്നാണ് ഇപ്പോഴും ഇടതു നേതാക്കന്മാര്‍ പറയുന്നത്. ഒരാളും വിയെസ് ഫാക്റ്റ് അങ്ഗീകരിക്കുന്നില്ല.
  ഇടതുപക്ഷ ജയം പറയുന്നവരോട് ഒരു ചോദ്യം? ഇടതുപക്ഷം മത്സരിച്ചത് 68 കിട്ടനയിരുന്നോ അതോ മുഴുവന്‍ സീറ്റും കിട്ടനായിരുന്നോ? തോല്‍ക്കാന്‍ മത്സരിച്ചിട്ട് ഇത്രയും സീറ്റ് കിട്ടിയ അത്ഭുതതിലാണല്ലോ എല്ലാരും. വെയെസിന്റെ കോമാളിത്തരങ്ങള്‍ മലബാറിലെങ്കിലും ഏശിയില്ലെന്ന് വേണം പറയാന്‍.

  ReplyDelete
 83. This comment has been removed by the author.

  ReplyDelete
 84. @Anif,

  ഈ മലബാറില്‍ കോഴിക്കോട് പെടുമോ:))))))

  ReplyDelete
 85. @ ഫൈസല്‍ കൊണ്ടോട്ടി..

  ഫൈസല്‍ ഭായ്.. താങ്കളുടെ അഭിപ്രായങ്ങളെ മാനിക്കുന്നു. ഞാന്‍ പറഞ്ഞ പല കാര്യങ്ങളും തെറ്റിധാരണ പടര്‍ത്താന്‍ കാരണമായി എന്ന് തോന്നുന്നു. താങ്കളുടെ മറുപടികള്‍ പലതും ആ തെറ്റിദ്ധാരണകള്‍ മൂലം ആണ് എന്നാണ് ഞാന്‍ കരുതുന്നത്. താങ്കള്‍ പറഞ്ഞ ചില കാര്യങ്ങളില്‍ എനിക്ക് ചില വിയോജിപ്പുകള്‍ ഉണ്ട് എന്നും അറിയിക്കുന്നു.

  ReplyDelete
 86. കുന്നെക്കാടന്‍ said.. "മലപ്പുറത്ത്‌ ജനിച്ചതില്‍ അപമാനം തോന്നുന്ന വെക്തി പേരില്‍ നിന്നും കൊണ്ടോട്ടി മാറ്റാന്‍ തയ്യാറാവുമോ ? ഞാന്‍ അപേക്ഷിക്കുന്നു, ഞങ്ങള്‍ കൊണ്ടോട്ടികരക്ക് മാനക്കേടാണ് ശ്രീജിത്ത് ഇത്."

  ഞാന്‍ കൊണ്ടോട്ടിയില്‍ ജനിച്ചു വളര്‍ന്ന ഒരാള്‍ ആയത് കൊണ്ടും, കൊണ്ടോട്ടി എന്നത് ആരുടേയും കുടുംബപ്പേര്‍ അല്ലാത്തതിനാലും, ഒരു സ്ഥലപ്പേര്‍ ആയതിനാലും താങ്കളുടെ അപേക്ഷ തല്ക്കാലം സ്വീകരിക്കാന്‍ നിവൃത്തിയില്ല. ദയവായി ക്ഷമിക്കുമല്ലോ..! :)

  ReplyDelete
 87. Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി said....
  ""മലപ്പുറത്തുകാരന്‍ എന്ന് പറയാന്‍ സത്യം പറഞ്ഞാല്‍ ഇപ്പോള്‍ ഒരു നാണക്കേട് തോന്നുന്നു. :)""

  മന്മോഹന്‍ സിംഗിന്റെ നേതൃത്വത്തില്‍ ഉള്ള യു.പി.എ സര്‍ക്കാര്‍ അമേരിക്കന്‍ സമ്മര്‍ദ്ദത്തിനു വഴങ്ങി ഇറാനെതിരെ വോട്ട് ചെയതപ്പോഴും, കിടപ്പാടത്തിനായി സമരം ചെയ്യുന്ന ആദിവാസികളെ തീവ്രവാദികള്‍ ആയി ചിത്രീകരിച്ച് ഭരണകൂട ഭീകരത അരങ്ങേരിയപ്പോഴും, ഇന്ത്യയുടെ വിദേശ നയങ്ങള്‍ പലതും അമേരിക്കയുടെ താല്‍പര്യങ്ങള്‍ക്ക്‌ അനുസരിച്ചായിരുന്നു തീരുമാനിച്ചത് എന്ന് വിദേശ കാര്യ സെക്രട്ടറി ശ്യാം സരണ്‍ പറഞ്ഞപ്പോഴും, ഈ അടുത്ത സമയത്ത് സ്റോക്ക്ഹോമില്‍ ഇന്ത്യന്‍ ഗവര്‍മെന്റ് എന്റൊസള്‍ഫാന്‍ കമ്പനിക്ക്‌ അനുകൂലമായി നിലനിന്ന്, ലോകരാജ്യങ്ങളുടെ മുന്നില്‍ മുട്ടുമടക്കി, നാണം കെട്ട് നിന്നപ്പോഴും ഒരു "ഇന്ത്യക്കാരന്‍ എന്ന നിലനിലയില്‍ വലിയ "നാണക്കേട്" തോന്നിയിട്ടുണ്ട്. അന്ന് ഇങ്ങനെ അഭിപ്രായപ്പെട്ട ഞാന്‍ അടക്കം ആരും ഇന്ത്യയില്‍ നിന്ന് താമസം മാറ്റുകയോ, ഇന്ത്യന്‍ പാസ്‌പോര്‍ട്ട്‌ കത്തിച്ചുകയോ ഒന്നും ചെയ്തിട്ടില്ല. ഇന്ത്യാ രാജ്യത്തെ വിമര്‍ശിക്കുമ്പോള്‍ അത് മത വിരുദ്ധം ആണെന്ന് സംഘപരിവാരം പറയാറുണ്ട്. "ഇന്ത്യാ മഹാരാജ്യം സംഘപരിവാരത്തിന്റെയോ, മലപ്പുറം ജില്ല മുസ്ലീം ലീഗിന്റെയോ കുടംബ സ്വത്ത്‌ അല്ലാത്ത സ്ഥിതിക്ക് " ഇതൊന്നും വലിയ പാതകം ആയി ഞാന്‍ കാണുന്നില്ല. അതിനെയൊക്കെ അര്‍ഹിക്കുന്ന അവജ്ഞയോടെ തന്നെ തള്ളിക്കളയും ചെയ്യുന്നു. എന്‍റെ പ്രസ്താവനയെ "മത വിമര്‍ശനം" ആയി കാണുന്നത് ഞാന്‍ മുകളില്‍ പറഞ്ഞ രീതില്‍ ചിന്തിച്ചതുകൊണ്ടും, വായിച്ചതുകൊണ്ടും മാത്രം ആണ്. വാക്കുകള്‍ തെറ്റായ രീതിയില്‍ വായിച്ചു മത വൈകാരികത വളര്‍ത്തുന്നവരോട് എന്ത് പറയാന്‍. ഇന്ത്യക്കാരന്‍ എന്നനിലയില്‍ അഭിമാനിക്കുന്നപോലെ തന്നെ, കേരളക്കാരക്കാരനും, മലപ്പുറം കാരനും, കൊണ്ടോട്ടിക്കാരനും ആണ്. മലപ്പുറം മൊത്തം ആര്‍ക്കും പതിച്ചു നല്‍കിയിട്ടില്ലാത്ത സ്ഥിതിക്ക് വിമര്‍ശകരുടെ ജല്പനത്തെ അതെ നിലയില്‍ത്തന്നെ അവഗണിക്കുന്നു..

  ദൈവീക ആരാധന എന്നത് പ്രതീകമായ ഒരു മത ആരാധനയെ ഉദ്ദേശിച്ച് എഴുതിയതല്ല. ദൈവങ്ങള്‍ ഇങ്ങനെ ഉള്ളവര്‍ ആല്ലല്ലോ.എന്നാല്‍ സായിബാബ, അമൃതാനന്ദമയി, സച്ചിന്‍ ടെണ്ടുല്‍ക്കര്‍... തുടങ്ങിയവരെ ദൈവങ്ങള്‍ ആയി കാണുന്നവരും ഉണ്ട്. ദൈവങ്ങളെ ആരാധിക്കുന്ന പോലെയാണ് പലയിടത്തും "ഇത്തരക്കാര്‍" (ആരോപണ വിധേയര്‍) വഴ്ത്തപ്പെട്ടത്‌ എന്നാണ് ഞാന്‍ പറഞ്ഞത്. വരികള്‍ക്കിടയിലൂടെ വായിച്ചു ദുര്‍വ്യാഖ്യാനം നടത്തുകയാണ് ഇവിടെ പലരും ചെയ്തത്. അതിന്റെ പിന്നിലെ "വികാരം" മനസ്സിലാക്കാനും കഴിയുന്നു.

  ഈ തിരഞ്ഞെടുപ്പില്‍ സാമുദായിക/ വര്‍ഗീയ ധ്രുവീകരണം നടന്നിട്ടുണ്ട് എന്നത് വ്യക്തമല്ലേ. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 4.7% വോട്ടുകള്‍ മാത്രം കിട്ടിയ ഭൂരിപക്ഷ മത വര്‍ഗീയ കക്ഷിയായ ബി.ജെ.പി ഇത്തവണ നേടിയത് 6% മുകളില്‍ വോട്ടുകള്‍ ആണ്. ഒരിടത്തുപോലും ജയിച്ചില്ല എങ്കിലും അവരുടെ വോട്ടുകളില്‍ വന്ന ഈ വളര്‍ച്ച സെക്കുലര്‍ ആയി ചിന്തിക്കുന്നവര്‍ക്ക് അപകടം ആയി മാത്രമേ തോന്നൂ. അതുപോലെ തന്നെയാണ് കേരള കൊണ്ഗ്രെസ്സ്-ന്റെയും ലീഗിന്റെയും വോട്ടുകളില്‍ കാണുന്നതും. ആരാധനാലയങ്ങള്‍ വരെ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന് ഉപയോഗിക്കുന്നത് സെക്കുലര്‍ ജനാധിപത്തില്‍ ആശാസ്യമായ ഒന്നല്ല. ഇതിനെയല്ലം വിമര്‍ശിക്കുന്നത് "മത വിമര്‍ശനം" ആയി കാണുന്നത് എങ്ങനെ? ബി.ജെ.പി-യെ പോലെ ഒരു തീവ്ര വര്‍ഗീയ കക്ഷിയല്ല മുസ്ലീം ലീഗ് . എങ്കിലും രാഷ്ട്രീയത്തില്‍ സാമുദായികതയും , വര്‍ഗീയയതും തന്നെയാണ് അവര്‍ പയറ്റുന്നതും എന്നതില്‍ എനിക്ക് തെല്ലും സംശയം ഇല്ല.!
  ഇത് വെറും വൈകാരികമായ പ്രതികരണം അല്ല.. വൈചാരികം ആയ പ്രതികരണം തന്നെ...

  ReplyDelete
 88. വഴിപോക്കന്‍ said...

  "അളമുട്ടിയാല്‍ ചേരയും കടിക്കും, മലപ്പുറംകാരെ വല്ലാതെയങ്ങു അപഹസിക്കുമ്പോള്‍, "ശ്രീജിത്ത് (അടി)കൊണ്ടോടി" യാവാതെ നോക്കണാം"

  ഞാനും ഒരു മലപ്പുറംകാരന്‍ ആണ്. 26 വര്ഷം മുന്‍പ്‌ ജനിച്ചു വളര്‍ന്നത്‌ അവിടെ തന്നെ. മലപ്പുറം ആരുടെയും കുടുംബസ്വത്ത് അല്ലല്ലോ..! "വഴിയെ പോകുന്നവര്‍ക്ക്‌" കൂടുതല്‍ മറുപടി നല്‍കുന്നില്ല. മുകളില്‍ എഴുതിയത് വഴിപോക്കര്‍ക്കുള്ള മറുപടികൂടിയാണ്..

  ReplyDelete
 89. @വള്ളിക്കുന്ന്, അച്യുതാനന്ദന്‍ കോയമ്പത്തൂര്‍ ആര്യവൈദ്യശാല ആവും നല്ലത്.അവിടെ എല്ലാ അസുഖത്തിനും ചികില്‍സ കിട്ടുമെന്ന് അങ്ങേര് തന്നെ പറഞ്ഞിട്ടുണ്ടല്ലോ .
  @ശ്രീജിത്ത്‌: മദനിയും കാന്തപുരവും ജമാഅത്തെ ഇസ്‌ലാമിയും നിങ്ങള്‍ക്ക്‌ വോട്ടു ചെയ്യുമ്പോള്‍ മതമാല്ലാതാവുകയും,ആരെങ്കിലും യു.ഡി.എഫിന് ചെയ്താല്‍ വര്‍ഗീയമാവുകയും ചെയ്യുന്നതിന്‍റെ മാനദണ്ഡം എന്താണ്. ഏറ്റവും മത്രാഷ്ട്രവാദം പറയുന്ന ജമാഅത്തെ ഇസ്ലാമി ഇടതിന്നാണ് വോട്ടു ചെയ്തത്.പോപ്പുലര്‍ ഫ്രന്റ്‌ ലീഗിനെതിരെ എല്ലായിടത്തും മത്സരിച്ചു.
  രണ്ടു കൂട്ടരെയും ജനങ്ങള്‍ക്ക്‌ വല്ലാതെയൊന്നും താല്പര്യമില്ല, പിന്നെ ചെറിയ ഒരു മാറ്റമാകട്ടെ ഇതാണ് ശരിക്കും ജനവിധി. ബിജെപി അല്ലാതെ ഒരു ഒപ്ഷന്‍ ഉണ്ടായിരുന്നെങ്കില്‍ ജനം അത് തെരെഞ്ഞെടുതേനെ. ലീഗിന്‍റെ വിജയത്തിന്റെ ക്രെഡിറ്റ്‌ അവര്‍ക്ക് കൊടുത്തൂടെ ,ശരിക്കും പറഞ്ഞാല്‍ സിപിഎമ്മും ലീഗും മാത്രമേ നല്ല പ്ലാന്‍ഡ് ആയി വര്‍ക്ക്‌ ചെയ്തിട്ടുള്ളൂ

  ReplyDelete
 90. @ Sreejith,

  താങ്കളുടെ പല നിരീക്ഷങ്ങളോടും യോജിക്കുന്നു . ആദ്യ കമ്മെന്റില്‍ അവ്യക്തമായ ചില നിരീക്ഷണങ്ങള്‍ താങ്കള്‍ നടത്തിയതാകാം പലരും തെറ്റിദ്ധരിക്കാന്‍ ഇടയാക്കിയത് ..!, കാര്യങ്ങള്‍ താങ്കള്‍ വ്യക്തമാക്കും എന്നതിനാല്‍ ആണ് എന്റെ അഭിപ്രായങ്ങള്‍ തുറന്നു പറഞ്ഞത് ..

  പിന്നെ മലപ്പുറത്ത്‌ ലീഗ് ഇപ്പോള്‍ നേടിയ വിജയം, സമുദായ കാര്‍ഡ് കളി എന്നതില്‍ അപ്പുറം , ലീഗ് പ്രവര്‍ത്തകരുടെ ഒരു ജീവന്‍ മരണ പോരാട്ടത്തിന്റെതാണ് എന്ന് നിരീക്ഷണം തള്ളികളയാന്‍ ആകുമോ ?പ്രത്യേകിച്ച് അതി ഗുരുതരമായ ആരോപണങ്ങള്‍ നേരിടേണ്ടി വന്ന സ്ഥിതിക്ക് ,കുഞ്ഞാലികുട്ടി എന്ന നേതാവിനപ്പുറം ലീഗ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തെ ചോദ്യം ചെയ്യുന്ന വലിയ കാര്യങ്ങള്‍ ഉണ്ടായിരുന്നില്ല എന്ന് വേണം കരുതാന്‍ ..! (കുഞ്ഞാലികുട്ടി കാര്യങ്ങളെ , പി ശശി വിഷയത്തിലൂടെ, അവര്‍ പ്രതിരോധിക്കുകയും ചെയ്തു കാണും, താരതമ്യത്തിന് കുറെ പരിമിതികള്‍ ഉണ്ടെങ്കില്‍ പോലും .)

  ലീഗിന്റെ നിലപാടുകള്‍ ചോദ്യം ചെയ്യപ്പെട്ട സന്ദര്‍ഭങ്ങളില്‍ എല്ലാം ലീഗിന് കനത്ത തിരിച്ചടി കിട്ടിയിട്ടുണ്ട് . ..മലപ്പുറം ജില്ലയിലെ സ്പന്ദനം പരിമിതമായെങ്കിലും അറിയാന്‍ ശ്രമിച്ച മനസ്സിലായ കാര്യം ലീഗിന്റെ വര്‍ഗ്ഗീയ കാര്‍ഡ് കളി മുന്‍പത്തെ പോലെ അവിടെ സമീപ കാലങ്ങളില്‍ വിലപ്പോകുന്നില്ല എന്ന് തന്നെയാണ് ( ഈ തിരെഞ്ഞെടുപ്പ് ഫലം എടുത്തു മറിച്ചു ചിന്തിക്കേണ്ട ) .. മതം എന്ന് പറഞ്ഞാല്‍ , ധാരാളം കാര്യങ്ങള്‍ ഉണ്ടാകാം എങ്കിലും , അത് ധാര്‍മ്മിക അടിത്തറകളില്‍ ആണ് പൊതുവേ എല്ലാ മതങ്ങളും നിലകൊള്ളുന്നത് ..മത വിരുദ്ധമായ അധാര്‍മ്മിക പ്രവര്‍ത്തനങ്ങളും ആയാണ് ചില പ്രമുഖ ലീഗ് നേതാക്കള്‍ നടക്കുന്നത് എന്ന് വ്യക്തമായും കാണാവുന്നതാണ് ..തങ്ങള്‍ മതത്തെ ഉദ്ധരിക്കാന്‍ നടക്കുന്നവരാണ് എന്ന വാദം ലീഗിന് തന്നെയും ഉയര്‍ത്താന്‍ കഴിയും എന്നും തോന്നുന്നില്ല ..പിന്നെ ലീഗിന്റെ അങ്ക തട്ട് വര്‍ഷങ്ങളായി മലപ്പുറം ജില്ലയില്‍ ആണ് ( അതിനപ്പുറത്തോട്ടു വളരാന്‍ അവര്‍ക്ക് ആയിട്ടില്ല എന്നതും സത്യം ) സ്വാഭാവികമായും അവിടെ അവര്‍ നല്ല സ്ക്വാഡ് വര്‍ക്ക്‌ വിജയം വരിച്ചു എന്ന് മാത്രം .. ,

  ഒരു രാഷ്ട്രീയ പ്രസ്ഥാനം ആയി പ്രവര്‍ത്തിക്കാനുള്ള അവകാശം തീര്‍ച്ചയായും ലീഗിനുണ്ട്‌ ..എങ്കിലും മുസ്ലിം ലീഗ് എന്ന് പറയുന്നതില്‍ വലിയ പൊരുത്തക്കേട് ഉണ്ട് എന്ന് സമ്മതിക്കാതെ വയ്യ .. മുസ്ലിം ലീഗ് എന്ന് പേരിലുണ്ടാകുകയും , ആ നേതാക്കളുടെ അധാര്‍മ്മിക പ്രവര്‍ത്തങ്ങള്‍ തുറന്നു കാണിക്കപ്പെടുകയും ചെയ്യുമ്പോള്‍ സത്യത്തില്‍ നാണം കേട്ട് പോകുന്നത് ആ സമുദായം തന്നെയാണ് .. രാഷ്ട്രീയത്തില്‍ തന്നെ ഒരു പാട് ഒട്ടും ഭൂഷണമല്ലാത്ത കളികള്‍ കളിക്കുമ്പോള്‍ അവിടെയും ചെറുതാകുന്നത് പേരില്‍ തന്നെ ഒരു സമുദായ ലേബല്‍ ഒട്ടിച്ചു വച്ചതിനാല്‍ ആ സമുദായം തന്നെയാണ് ..അതിനാല്‍ എത്രയും പെട്ടെന്ന് മുസ്ലിം ലീഗ് എന്ന പേര് അവര്‍ മാറ്റണം എന്നാണു എന്റെ വിനീതമായ അഭിപ്രായം , ശ്രീജിത്ത് പറഞ്ഞ പോലെ ഒരു ജനാധിപത്യ മതേതര സമൂഹത്തില്‍ പേരില്‍ തന്നെയും വര്‍ഗ്ഗീയ വത്കരിക്കാന്‍ ശ്രമിക്കുന്നത് അങ്ങേയറ്റം പ്രതിലോമപരമാണ് .. ! സംഘ പരിവാര്‍ ശക്തികളെ കേരളത്തില്‍ പ്രതിരോധിച്ചു നിര്‍ത്തുന്നത് ഇടതു പക്ഷ മതേതര പ്രസ്ഥാനങ്ങള്‍ ആണ് എന്ന് പൊതുവേ അറിയാവുന്നതാണ് .. ഈ ഇടതു പക്ഷത്തെ തകര്‍ക്കാന്‍ കോ ലീ ബീ സംഘം ഉണ്ടാക്കി താല്‍ക്കാലിക നേട്ടത്തിന് ശ്രമിച്ചവരാണ് ലീഗുകാര്‍ !!

  ഇനി ഇവര്‍ ഇപ്പോള്‍ വര്‍ഗ്ഗീയ കാര്‍ഡ് കളി നടത്തുന്നുണ്ടെങ്കില്‍ സത്യത്തില്‍ സംഘ ശക്തികളെ ആണ് ശക്തിപ്പെടുത്തുക എന്ന് തിരിച്ചറിയുന്നു ..! ഐസ് ക്രീം കേസ് വീണ്ടും വന്നപ്പോള്‍ ഇത് സമുദായത്തിന് എതിരെയാണ് എന്ന് കുഞ്ഞാലികുട്ടി പറഞ്ഞത് തമാശയായി കാണാന്‍ മാത്രമേ മുസ്ലിം ജന സാമാന്യത്തിനു കഴിഞ്ഞിട്ടുണ്ടാകൂ ..കാരണം തീയില്ലാതെ എത്രത്തോളം പുകയുണ്ടാകുമെന്നു ചിന്തിക്കാനുള്ള വിവരം ആളുകള്‍ക്ക് ഇല്ലാതിരിക്കുമോ ? എങ്കിലും അങ്ങിനെ കുഞ്ഞാലികുട്ടി ശ്രമിച്ചത് വളരെ മോശമായി പ്പോയി എന്ന് പറയാതെ വയ്യ ...

  ReplyDelete
 91. @ Sreejith
  കമന്റ് കോളത്തില്‍ വളരെ സമചിത്തതോടെ പ്രതികരിക്കാറുള്ള ആളാണ്‌ താങ്കള്‍ . അതുകൊണ്ട് തന്നെ നിര്‍ദ്ദോഷമായ ഒരു തമാശ പ്രയോഗമായി മാത്രമേ ഞാന്‍ അതിനെ കണ്ടിട്ടുള്ളൂ. പക്ഷെ ആര്‍ക്കെങ്കിലും അത് ജില്ലയെക്കുറിച്ച പ്രകോപനപരമായ ഒരു പ്രസ്താവമായി തോന്നിയെങ്കില്‍ താങ്കള്‍ ഇപ്പോള്‍ കൊടുത്ത വിശദീകരണത്തോടെ അത് നീങ്ങിയിട്ടുണ്ടാവും എന്ന് കരുതുന്നു.

  ReplyDelete
 92. എഴുതാനുള്ളതും അതില്‍ അപ്പുറവും ബഷീര്‍ വള്ളിക്കുന്നും മറ്റും ഇവിടെ എ