ബോധം കെട്ട് വീഴരുത്. ബ്ലോഗര്‍ നിയമസഭയിലെത്തി എന്നല്ല നിയമസഭയിലേക്ക് മത്സരിക്കുന്നു എന്നാണ് ഞാന്‍ പറഞ്ഞത്. ജയിച്ചാലും ജയിച്ചില്ലേലും മത്സര രംഗത്തുള്ള ബ്ലോഗര്‍ക്ക് പിന്തുണ കൊടുക്കേണ്ടത് ഒരു സഹ ബ്ലോഗര്‍ എന്ന നിലക്ക് എന്റെ കടമയാണ്. വര്‍ഷങ്ങളായി മലയാള ബ്ലോഗില്‍ സജീവമായി തുടരുന്ന എഴുത്തുകാരിയാണ് ലതിക സുഭാഷ്. ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും ശ്രദ്ധേയമായ ഒരു മണ്ഡലത്തില്‍ അവര്‍ ജനവിധി തേടുന്നു. മണ്ഡലം മലമ്പുഴ. എതിര് സ്ഥാനാര്‍ഥി വി എസ്.
മത്സരിക്കുന്ന വിവരം അറിയിച്ചു കൊണ്ട് ലതിക സുഭാഷ് തന്റെ ബ്ലോഗില്‍ ഇട്ട പോസ്റ്റില്‍ ഇങ്ങനെ പറയുന്നു. "സുഹൃത്തുക്കളേ, ഈ വരുന്ന നിയമാസഭാ തിരഞ്ഞെടുപ്പിൽ, ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി മലമ്പുഴ നിയോജക മണ്ഡലത്തിൽ നിന്ന് മത്സരിക്കാൻ, കോൺഗ്രസ്സ് പാർട്ടി നിയോഗിച്ചിരിക്കുന്നത് എന്നെയാണ്. എല്ലാ ബൂലോക സുഹൃത്തുക്കളുടേയും, ഭൂലോക സുഹൃത്തുക്കളുടേയും സഹായസഹകരണങ്ങളും അനുഗ്രഹവും ഈ അവസരത്തിൽ ഞാൻ പ്രതീക്ഷിക്കുന്നു, വിനീതമായി അഭ്യർത്ഥിക്കുന്നു. സസ്നേഹം, ലതികാ സുഭാഷ്"
വി എസ്സിനെതിരെ ചാവേറാകാന്‍ കോണ്‍ഗ്രസ് കണ്ടെത്തിയതാണ് ലതികയെ എന്ന് ചിലര്‍ പറയുന്നുണ്ട്. എനിക്കങ്ങിനെ അഭിപ്രായമില്ല. വി എസ് തിരെഞ്ഞെടുപ്പുകളില്‍ ജയിച്ചിട്ടും തോറ്റിട്ടുമുണ്ട്. ബ്ലോഗര്‍മാരുടെ കാര്യം അതല്ല. അവരിലൊരാള്‍ ആദ്യമായാണ് ഇതുപോലൊരു കൊമ്പനുമായി നിയമസഭയിലേക്ക് മത്സരിക്കുന്നത്. കിളിരൂര്‍ കേസിലെ പ്രതികളെ കയ്യാമം വെച്ച് നടത്തുമെന്ന് പ്രഖ്യാപിച്ച് അധികാരത്തിലെത്തിയ വി എസ്സിനെതിരെ മത്സരിക്കാന്‍ എത്തിയ തനിക്കു കെട്ടിവെക്കാനുള്ള പണം തന്നത് പീഡനത്തിനിരയായി മരിച്ച ശാരിയുടെ മകളാണ് എന്നാണ് ലതിക പറയുന്നത് !!.ഉറച്ച സീറ്റായ മാരാരിക്കുളത്ത് വി എസ്സിന് തോല്‍ക്കാമെങ്കില്‍ അതിനേക്കാള്‍ ഉറപ്പു കുറഞ്ഞ മലമ്പുഴയില്‍ തോല്‍ക്കുന്നത് കൊണ്ട് കുഴപ്പമൊന്നും വരില്ല.
എനിക്കും നിങ്ങള്‍ക്കും വി എസ് ഹീറോ ആണെങ്കിലും പാര്‍ട്ടിക്കാരെ സംബന്ധിച്ചിടത്തോളം അങ്ങനെയല്ല. ഉണക്കപ്പിണ്ണാക്ക് കാഞ്ഞിരക്കഷായത്തില് അരച്ച് കുടിക്കുന്ന പോലെയാണ് കഴിഞ്ഞ അഞ്ചു വര്‍ഷം പാര്‍ട്ടി വി എസ്സിനെ സഹിച്ചത്. ഇനിയൊരു അഞ്ചു വര്‍ഷം കൂടി അങ്ങേരെ സഹിക്കാന്‍ ഉറച്ച പാര്‍ട്ടിക്കാര്‍ക്ക് അല്പം ബുദ്ധിമുട്ട് കാണും. വി എസ്സിന് പോളിറ്റ് ബ്യൂറോ വീണ്ടും സീറ്റ് കൊടുത്തതില്‍ 'പിണങ്ങാറായി' നില്ക്കുന്ന മുഴുവന്‍ പേരും മനസ്സ് വെച്ചാല്‍ നമ്മുടെ ലതിക ചേച്ചി രക്ഷപ്പെടും. ഒരു ബ്ലോഗര്‍ നിയമസഭയില്‍ എത്തിയാല്‍ നമ്മള് ബ്ലോഗര്‍മാരും രക്ഷപ്പെടും. ലതികചേച്ചിയെ വെച്ച് നിയമസഭയില്‍ നമുക്കൊരു കളി കളിക്കാം.
മലയാളത്തിലെ മുഖ്യധാരാ എഴുത്തുകാര്‍ക്ക് സര്‍ക്കാരിന്റെ കീഴില്‍ പല വിധ ആനുകൂല്യങ്ങളും അവാര്‍ഡുകളും പെന്‍ഷനുമെല്ലാം കിട്ടുന്നുണ്ട്. നമ്മള് ബ്ലോഗര്‍മാര്‍ക്ക് ഒന്നും കിട്ടുന്നില്ല!!. ( സൂപ്പര്‍ ബ്ലോഗര്‍ അവാര്‍ഡ് കിട്ടിയാല്‍ പോലും പതിനായിരം രൂപയെ കിട്ടൂ .) അറ്റ് ലീസ്റ്റ് കേരള സാഹിത്യ അക്കാദമി മോഡലില്‍ ഒരു കേരള ബ്ലോഗ് അക്കാദമിയെങ്കിലും ഒപ്പിച്ചെടുക്കണമെങ്കില്‍ നമ്മുടെ ഒരാള്‍ നിയമസഭയില്‍ വേണം. ഐ ബി യില്‍ നിന്ന് കിട്ടിയ രഹസ്യ വിവരം അനുസരിച്ച് മലയാളത്തില്‍ മുപ്പത്തി ആറായിരത്തി ഇരുപത്തി ഏഴു ബ്ലോഗര്‍മാരുണ്ട്. ലതിക ചേച്ചിക്ക് വേണ്ടി ഒരു ബ്ലോഗര്‍ ഒരു വോട്ടു പിടിച്ചാല്‍ അവര്‍ പുഷ്പം പോലെ ജയിക്കും. വി എസ്സ് തോല്ക്കുന്നതില് നമുക്ക് എല്ലാവര്ക്കും സങ്കടമുണ്ട്. ആരേലും പെണ്ണ് പിടിക്കുന്നുണ്ടോ എന്ന് നോക്കാന്‍ ഒരാളുണ്ടാകുന്നത് നല്ലത് തന്നെയാണ്. പക്ഷെ ബ്ലോഗര്‍മാര്‍ക്ക് ഒരു പ്രതിനിധി എന്നത് അതിനേക്കാള്‍ പ്രാധാന്യമുള്ള ഒന്നാണ്. ജയിച്ചാലും തോറ്റാലും വി എസ്സിന്റെ കാര്യം പാര്‍ട്ടി നോക്കിക്കൊള്ളും. പെന്‍ഷനും ജീവിക്കാന്‍ വേണ്ട എല്ലാ വകുപ്പുകളും പാര്‍ട്ടി കൊടുക്കും. പക്ഷെ നമ്മള് ബ്ലോഗര്‍മാരുടെ കാര്യം നോക്കാന്‍ നമ്മളല്ലാതെ മറ്റാരുമില്ല. ബ്ലോഗര്‍മാരെ, ചലോ ചലോ മലമ്പുഴ.
മ്യാവൂ :- ഈ മാസം പതിനേഴിന് തിരൂരില്‍ ഒരു ബ്ലോഗ് മീറ്റ് നടക്കുന്നുണ്ട്. അതില്‍ ലതിക പങ്കെടുക്കും എന്ന് അറിയുന്നു. ഈ ബ്ലോഗ് മീറ്റിന്റെ സംഘാടകരോട് എനിക്ക് പറയാനുള്ളത് കഴിയുമെങ്കില്‍ ഈ മീറ്റ് ഇലക്ഷന് മുമ്പ് നടത്തണം എന്നാണ്. തിരൂരില്‍ ഒത്തു ചേരുന്നതിനു പകരം മലമ്പുഴയില്‍ കൂടാന്‍ പറ്റിയാല്‍ വളരെ നല്ലത്. ബ്ലോഗ് മീറ്റ് നടത്താം, വോട്ടു പിടിക്കാം, ലതിക ചേച്ചിയെ മുന്നില്‍ നിര്‍ത്തി മലമ്പുഴ ഡാമിന് മുകളില്‍ നിന്ന് ഒരു കിടിലന്‍ ഗ്രൂപ്പ് ഫോട്ടോയുമെടുക്കാം. ഭാഗ്യത്തിനെങ്ങാനും ലതിക ചേച്ചി എം എല്‍ എ ആയാല്‍ ആ ഫോട്ടോ വെച്ചു തിരോന്തരത്തു നമുക്കൊന്ന് ഷൈന്‍ ചെയ്യുകയും ചെയ്യാം. ഐഡിയ എപ്പടി?.
ലതിക സുഭാഷിന്റെ ബ്ലോഗ് Latest Post: ഏത് ലതിക? എന്ത് കോടതി?
April 2, 2011
Subscribe to:
Post Comments (Atom)
Basheerkkente bloginum commentan aalelle....... Cricket fever aayoo ellarkkum......:)
ReplyDeletehahahahahahaha
ReplyDeleteബഷീര്‍ക്ക ലതിക സുഭാഷിന്റെ ബ്ലോഗിന്റെ ലിങ്ക് കൊടുത്തത് വര്‍ക്ക് ചെയ്യുന്നില്ല. അതൊന്നു ശരിയാക്കൂ
ReplyDeleteമാരാരികുള ത്ത് പണ്ട് വീയെസിനെ തോല്പിച്ചത് സീ.പി .എം .കാരയിരുന്നു. ഈ പ്രാവശ്യവും അങ്ങനെ ഒരു വിദൂര സാധ്യത ഇല്ലാതില്ല .അങ്ങനെ വന്നാല്‍ ബ്ലോഗര്‍ ചേച്ചി രക്ഷപ്പെടും ...
ReplyDeleteMalayalathile 36027 Blogarmaar ee lathika subashinu vendi ezhuthiyalum kakshikku jeyichu povaan kazhiyilla enna nagna sathyam ningal adakkamulla ellavarkkum ariyaam...pinne enthinaa...????
ReplyDeleteലതികയെ പല പ്രാവശ്യം കണ്ടിട്ടുണ്ട്.ഷാനിമോള്‍ ഉസ്മാന്റെ നിഴലായാണ് കണ്ടിട്ടുള്ളത്.എന്തായാലും അതില്‍ നിന്നും പുറത്തു വന്നത് നന്നായി.വോട്ട് ആ മണ്ഡലത്തില്‍ അല്ലെങ്കിലും എന്റെ എല്ലാ വിജയാശംസകളും.
ReplyDeleteവീ.എസ് .ന്നു മുമ്പില്‍ ലതിക സുഭാഷ് എന്നാ ബ്ലോഗ്ഗേറെ ഒരു ചാവേറിനെ പോലെ കൊണ്ഗ്രെസ്സ് നിശ്ചയച്ചതില്‍ ആദരാഞ്ചലികള്‍ ...
ReplyDeleteമറ്റെലാ കക്ഷികളും ഒത്തുപിടിച്ചാല്‍ നമ്മുടെ ബ്ലോഗ്ഗര്‍ക്ക് ചെറിയ സാധ്യതയുണ്ട് ...അങ്ങിനെയെങ്കില്‍ ബ്ലോഗ്ഗര്‍ മാരുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ ഒരു എം.എല്‍. എ. യുമായി ...
This comment has been removed by the author.
ReplyDelete@ പത്രക്കാരന്
ReplyDeleteit seems ok here. please refresh your page and check it..
സൂപ്പര്‍ ബ്ലോഗ്ഗര്‍ ആയ ബഷീര്‍ വള്ളിക്കുന്നിനെ തഴഞ്ഞു ലതിക സുഭാഷിനെ സ്ഥാനാര്തിയക്കിയത്തില് വള്ളിക്കുന്ന് ഫാന്‍സ് അസോസിയേഷന് പ്രതിഷേധിക്കുന്നു. ഇ അഹമ്മദ് കഴിഞ്ഞാല്‍ വള്ളിക്കുന്നിന്റെ പ്രഥമ പൌരന് ആയ ബഷീര്‍ വള്ളിക്കുന്ന് ബ്ലോഗേഴ്സ് അസോസിയേഷന് പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ഥിയായി വള്ളിക്കുന്നില്‍ മത്സരിക്കണം എന്നും ഞങ്ങള്‍ പ്രമേയത്തിലൂടെ ആവശ്യപെടുന്നു. . .
ReplyDeletehttp://sheebarnair.blogspot.com/
ReplyDeleteലതികച്ചേച്ചി കോട്ടയത്ത് മല്‍സരിച്ചിരുന്നെങ്കില്‍ എന്റെ വോട്ട് തീര്ച്ച്യായും നല്കിയേനെ, പ്രചാരണത്തിനും ഇറങ്ങിയേനെ പക്ഷെ മലമ്പുഴയില്‍.... വീയെസ് തന്നെ ജയിക്കണം, ലതികച്ചേചിയോടു വിയോജിപ്പൊന്നും ഉണ്ടായിട്ടല്ല കേരളത്തേ വിറ്റുതുലയ്ക്കാന്‍ അച്ചാരം വാങ്ങിയിരിക്കുന്ന പ്രതിലോമ ശക്തികള്‍ക്കെതിരേ പോരാടാന്‍ വീയെസ്സ് എന്ന മനുഷ്യന് നിയമസഭയില്‍ കൂടിയേ തീരൂ....
ReplyDeleteവാല്‍ക്കഷണം : കുഞ്ഞാലിക്കുട്ടിക്കും ബ്ലോഗുണ്ട് കൂട്ടരേ..
എനിക്കിഷ്ടായി ട്ടോ .
ReplyDeleteമാരാരിക്കുളം ആവര്‍ത്തിക്കുമെന്ന് പറയാതെ പറഞ്ഞുവെക്കുന്നത് കൊണ്ടല്ല . അങ്ങിനെ ഞാനും. വിശ്വസിക്കുന്നത് കൊണ്ടാണ്. കാരണം വീ എസ്സിനെ എതിരാളി ലതിക സുഭാഷ് അല്ല എന്നെല്ലാര്‍ക്കും അറിയില്ലേ.
ഇനി വീ എസ് ജയിച്ചിട്ടും കാര്യമില്ല. കയ്യും കാലും കെട്ടിയിട്ട് ഓടാന്‍ പറഞ്ഞാല്‍ ആര്‍ക്കാ പറ്റുക. എന്നാലും ഞാന്‍ ഓടും , പിടിക്കും , അകത്താക്കും എന്നൊക്കെ വെറുതെ പറയാന്‍ പറ്റും. പാര്‍ട്ടി സമ്മതിക്കില്ല . ഇനി സമ്മതിച്ചാല്‍ തന്നെ പറ്റുമോ..?
എന്തൊക്കെയായാലും വള്ളിക്കുന്നിനു അവിടെ ഒരു വിജയാശംസ ഇടാമായിരുന്നു ആ ബ്ലൊഗിനി യുടെ ബ്ലോഗിൽ കമെന്റായി .. അതു കണ്ടില്ല... ഒരു പോസ്റ്റ് തന്നെ ഇടുമ്പോൾ പിന്നെ എന്തിനാ കമന്റ് ? എന്നാണൊ ... എങ്കിൽ ശരി ... ജയിച്ചു വരട്ടെ...
ReplyDeleteബ്ലോഗ് വകുപ്പ് മന്ത്രിയും വേണം.
ReplyDeleteഇതാ ഇങ്ങിനെയും ഒരു പെണ്‍കുട്ടി
ReplyDeleteഇന്നലെ ഒരു ചാറ്റ് ഷോയില്‍ കണ്ടിരുന്നു... സ്ത്രീകള്‍ക്കു അഥവാ സീറ്റു കൊടുത്താല്‍ ജയിക്കില്ലെന്നുറപ്പുള്ളതും, മറ്റു വമ്പന്മാര്ക്കു വേണ്ടാത്തതുമായതേ കൊടുക്കൂ എന്നു... ചാവേര്‍ എന്ന പ്രയോഗം അതിലും കേട്ടിരുന്നു... ലതികേച്ചിയെ നമുക്കു ബ്ലോഗില്‍ വിജയിപ്പിക്കാം...! എന്താ പോരെ?
ReplyDeleteThis comment has been removed by the author.
ReplyDelete@അനില്‍ തോമ
ReplyDeleteഎന്തിനാ വീ എസ് ജയിക്കുന്നത്
അഞ്ചു കൊല്ലം കൊണ്ട് തുടങ്ങി വെച്ച ഇതു പദ്ധതി പൂര്‍ത്തിയാക്കാനാ.
ഏതു VIP യെ അറസ്റ്റു ചെയ്യാനാ
ശാരി യുടെ അച്ഛനെ അറസ്റ്റു ചെയ്തു അല്ലാതെ VIP ഇപ്പോള്‍ വിശ്രമിക്കുകയല്ലേ
കണ്ണൂരിലെ ഒരു MLA സ്വന്തം മകളുടെ മാനം കാക്കാന്‍ വേണ്ടി പരാതി കൊടുത്തത് വീ എസ് അറിഞ്ഞിട്ടില്ലേ .വിലങ്ങു വെക്കാന്‍ എന്താ കയ്യിനു ശേഷിയില്ലേ അതോ നരമ്പിനോ ശേഷിയില്ലാത്തത്
വെറുതെ ഓരോ ജല്പനങ്ങള്ക്ക് കാതോര്‍ത്തു കേരളത്തെ പിന്നോട്ടടിക്കണോ
This comment has been removed by the author.
ReplyDeleteഈ വള്ളിക്കുന്നിന്റെ ഒരു കാര്യം .. എപ്പോഴും ഒരു വശം മാത്രമേ കാണൂ ...മൊട കണ്ടാന്‍ എനിക്ക് ഇടപെടാതിരിക്കാനും കഴിയില്ല ...(എന്നെകൊണ്ട് പ്രതികരിപ്പിച്ചേ അടങ്ങൂ അല്ലെ :))
ReplyDeleteസുഹൃത്തേ ..
ഉമ്മന്‍ ചാണ്ടിക്ക് എതിരെ മത്സരിക്കുന്നസുജ സൂസന് ജോര്‍ജ് ടീച്ചറും ഒരു പ്രമുഖ ബ്ലോഗ്ഗര്‍ തന്നെയാണ് ....അവരെ ബഷീര്‍ സാഹിബ് കാണാത്തത് കൊണ്ടാണോ അതോ .... ?
ബ്ലോഗ് : http://sujasusangeorge.blogspot.com/
പ്രൊഫൈല്‍ : http://www.blogger.com/profile/16726115079192882270
പിന്നെ പാമോലിന്‍ മുതല്‍ ടൈറ്റാനിയം അഴിമതിയില്‍ വരെ നിറഞ്ഞു നില്ക്കുന്ന , കുഞ്ഞാലിക്കുട്ടി പോലുള്ളവര്‍ക്ക് കഞ്ഞി വെക്കുന്ന , ചെന്നിത്തല വിഭാഗം പാര വെക്കാനുള്ള സാധ്യത തള്ളികളയാന്‍ ആകാത്ത, ഉമ്മന്‍ ചാണ്ടി ക്ക് എതിരെ ജയിച്ചു കയറാന്‍ ബ്ലോഗ്ഗര്‍ ആയ സുജ സൂസന് ജോര്‍ജ് നു വേണ്ടി ആത്മാര്‍ഥമായി ആശംസിക്കാന്‍ വള്ളിക്കുന്നിനു കഴിയേണ്ടതല്ലേ ... അതോ ഈ ബ്ലോഗ് സ്നേഹം വലത്തോട്ട് മാത്രമേ ഉള്ളൂ ..
============
പ്രൊഫ് . സുജ സൂസന് ജോര്‍ജ് നെ ക്കുറിച്ച് ഒരല്പം ..
പുതുപ്പള്ളി പെരുങ്കാവില്‍ സ്വദേശിനി. മണര്‍കാട് സെന്റ്മേരീസ് കോളേജില്‍ മലയാളവിഭാഗം അധ്യാപിക. പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന സെക്രട്ടറി. വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ പൊതുരംഗത്ത്. കോളേജ് യൂണിയന് ചെയര്മാന്, വൈസ് ചെയര്മാന്, കൌണ്‍സിലര്‍, എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം, പുരോഗമന കലാസാഹിത്യസംഘം കോട്ടയം ജില്ലാ പ്രസിഡന്റ്, എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.2009 മുതല്‍ ബ്ലോഗ്ഗര്‍ ആണ്
@ Faizal Kondotty.
ReplyDeleteസുസന്‍ ജോര്‍ജ് ബ്ലോഗര്‍ ആയിരുന്നോ?. എനിക്കറിയില്ലായിരുന്നു. ഇവിടെ നിങ്ങള്‍ കൊടുത്ത link നോക്കി. അത് തിരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം തുടങ്ങിയ ബ്ലോഗ് ആണല്ലോ. ബ്ലോഗര്‍ ആണെങ്കില്‍ എന്റെ പിന്തുണ അവര്‍ക്കും. സുസന്‍ ജോര്‍ജ് സിന്ദാബാദ്..
വി.എസ്. ജയിക്കാനായി ജനിച്ച മാന്യദേഹമല്ലെന്ന് മാരാരിക്കുളം തെളിയിച്ചതാണ്. പിന്നെങ്ങനെയാണ് മലമ്പുഴയിലെ യു.ഡി.എഫ്.സ്ഥാനാര്‍ത്ഥി ലതിക സുഭാഷ് ചാവേര്‍ സ്ഥാനാര്‍ത്ഥിയാവുക? എല്ലാം ഇപ്പോള്‍ മീഡിയയാണല്ലൊ തീരുമാനിക്കുന്നത്. മീഡിയക്കാര്‍ക്ക് എന്തും ആവാമല്ലോ. തെരഞ്ഞെടുപ്പിന് മുന്നെ വി.എസ്. ജയിച്ച പോലെയാണ് ചാനലുകള്‍ ചര്‍ച്ച ചെയ്യുന്നത്. മലമ്പുഴയില്‍ വി.എസ്.തോല്‍ക്കാനുള്ള സാധ്യത മാരാരിക്കുളത്തെക്കാളും കൂടുതലാണ് എന്നതാണ് വസ്തുത. ഇനിയൊരു വട്ടം കൂടി വി.എസ്. മുഖ്യമന്ത്രിയോ പ്രതിപക്ഷ നേതാവോ ആകുന്നത് പിണറായി പക്ഷത്തിന് താങ്ങാന്‍ പറ്റുന്ന സംഗതിയായിരിക്കില്ല. ജയിച്ച് കഴിഞ്ഞാല്‍ മുഖ്യമന്ത്രിയോ പ്രതിപക്ഷനേതാവോ അല്ലാതായിരിക്കാന്‍ വി.എസ്സിനും ചിന്തിക്കാന്‍ പറ്റില്ല. അപ്പോള്‍ വി.എസ്. പരാജയപ്പെടുന്നതായിരിക്കും രണ്ട് കൂട്ടര്‍ക്കും സേഫ്. എന്തായാലും മത്സരിക്കുന്നത് ജയിക്കാന്‍ വേണ്ടിയാണ്. ലതിക സുഭാഷ് തന്നെ ജയിക്കും എന്ന് കരുതാനാണ് ഒരു ബ്ലോഗര്‍ എന്ന നിലയില്‍ എനിക്ക് താല്പര്യം.
ReplyDeleteപുതുപ്പള്ളി സ്ഥാനാര്‍ഥി സുജ സൂസന് ജോര്‍ജ് ടീച്ചറുടെ മറ്റൊരു ബ്ലോഗ് ഇവിടെ
ReplyDeleteവള്ളിക്കുന്നിന്റെ ഒന്നും ആശംസ കണ്ടില്ല ..
Nammude koottathile oru blogger alle! Vijayashamsakal neraam
ReplyDeleteഹതു ശരി ..
ReplyDeleteഇങ്ങളു പെണ്ണുങ്ങള്‍ക്ക് മാത്രമേപിന്തുണ കൊടുക്കൂന്നുണ്ടോ സാഹിബേ...
താലവും താലപ്പൊലിയുമായി ഞാനും മല്‍സരിക്കുന്നുണ്ട്..
ആ വിവരം ഇങ്ങളു അറിഞ്ഞില്ലാന്നുണ്ടോ!
കിടിലന്‍ പ്രകടന പത്രിക വരേ ഇറക്കിക്കഴിഞ്ഞു...
സര്‍വ്വ ലോഹ ബ്ലോഗ്ഗര്‍മാരേ ബ്ലോഗ്ഗിണികളേ..
http://entevara.blogspot.com/
ദാ ഇവിടെ വന്ന് വോട്ട് ചെയ്ത്
എന്നേയും വിജയിപ്പിക്കൂ!!!
മലമ്പുഴയിൽ മത്സരിക്കുന്ന ബ്ലോഗർ ലതികാസുഭാഷിനേയും പുതുപ്പള്ളിയിൽ മത്സരിക്കുന്ന ബ്ലോഗർ സുജാസൂസഞോർജ്ജിനേയും വിജയിപ്പിക്കുവാൻ ബ്ലോഗർമാർ തീരുമാനിച്ചാൽ ഇടത് ജയിച്ചാലും വലത് ജയിച്ചാലും മുഖ്യമന്ത്രിമാരെ വേറെ കണ്ടെത്തേണ്ടിവരും... മറ്റൊരു തരത്തിൽ പറഞ്ഞാൽ മുഖ്യ മന്ത്രിയാകാൻ കാത്തിരിക്കുന്ന ചെറിയ കൊമ്പന്മാർക്ക് അതെളുപ്പമാകുകയും ചെയ്യും...
ReplyDeleteഅപ്പോൾ ബ്ലോഗർമാർ നിയമസഭയിലെത്തുന്നത് നമുക്ക് കാത്തിരുന്ന് കാണാം...
ഒരു കമ്പ്യൂട്ടറും നെറ്റ് കണക്ഷനും ഉണ്ടെങ്കില്‍ ഏതു അണ്ടനും അടകോടനും സ്വന്തമായി ബ്ലോഗ് തുടങ്ങാം.ബ്ലോഗ്ഗറും ആകാം. അല്ല ഈ ബ്ലോഗ്ഗര്മര്ക്കെന്താ കൊമ്പുണ്ടോ? വി.എസ്-നെതിരെ മലമ്പുഴയില്‍ സ്ഥാനാര്‍ഥിയായി നില്ക്കാന് ആരെയും കിട്ടാതെ വന്നപ്പോള്‍ അവസാനം "നേര്‍ച്ചക്കോഴിയെ"പോലെ ബലികൊടുക്കാന്‍ നിര്‍ത്തിയ സ്ഥാനാര്‍ഥി ആണ് ഈ ബ്ലോഗിണി ഫുലി... ബ്ലോഗ് എഴുതി നിയമസഭയില്‍ എത്തണം എങ്കില്‍ ബെര്‍ളി തോമസും, ബഷീര്‍ ഭായിയും ഒക്കെ അല്ലെ അതിനു ഏറെ യോഗ്യന്മാര്..
ReplyDeleteഓടോ: അല്ല യു.ഡി.എഫ്-കാര്‍ക്ക് മാത്രമേ ബ്ലോഗുള്ളൂ.. ഇതിനു മുന്‍പ് വേങ്ങരയിലെ ലീഗ് സ്ഥാനാര്‍ഥി കുറ്റാരോപണ വിധേയന് ആയപ്പോഴും, "ആ ബ്ലോഗ്? പുപ്പുലി"ക്ക് പിന്തുണയും ചോദിച്ചു വന്നിരുന്നു ബഷീര്‍ ഭായ്..
ഒരുപാടു സ്ഥാനാർത്ഥി
ReplyDeleteമോഹികൾക്കിടയിൽ നിന്നും
ഒരു സ്ഥാനാർത്ഥിയെ കണ്ടെത്താൻ
ഒരുപാടു ദിവസങ്ങളുടെ ചർച്ച വേണ്ടിവന്നു.
സ്ഥാനാർത്ഥിക്കാകട്ടെ,
റിബലുകളെ മുട്ടാതെ നടക്കാൻ
വയ്യാത്ത അവസ്ഥയായിരുന്നു.
റിബലുകളെ ഓരോരുത്തരെയും സാന്ത്വനിപ്പിച്ച്
കഴിഞ്ഞപ്പോഴേയ്ക്കും തെരഞ്ഞെടുപ്പും
കഴിഞ്ഞിരുന്നു.
തോൽവിയുടെ രുചിയറിഞ്ഞ
സ്ഥാനാർത്ഥി ഒരു തീരുമാനമെടുത്തു.
അടുത്ത തവണ സീറ്റു കിട്ടിയില്ലെങ്കിൽ
ഞാനുമൊരു റിബലാകും.
Above is a post from the blogger Lathika. Is congress given her candidature due to her threat???!!!!
ഒരു ബ്ലോഗറായതുകൊണ്ട് ലതികയെ പിന്തുണയ്ക്കണമെന്ന വാദം അംഗീകരിക്കാനാവില്ല. തീര്‍ച്ചയായും ഇത് ഒരു തരം ശുപാര്‍ശയായി പോയി. വള്ളിക്കുന്നുകാരന്‍ പറഞ്ഞ കാര്യം ഞങ്ങള്‍ ചില പാവം ബ്ലോഗര്‍(അവാര്‍ഡ് കിട്ടാത്ത) നടപ്പിലാക്കാനുള്ള ശ്രമത്തിലായിരുന്നു. മലമ്പുഴയില്‍ വി.എസിനു വേണ്ടി ഒരു ദിവസം.
ReplyDeleteവി.എസ് മഹാനായതുകൊണ്ടൊന്നുമല്ല. രാഷ്ട്രീയത്തിലെ കൈമോശം വരാത്ത ചില മൂല്യങ്ങളാണ് വി.എസിന് എനിക്കു പ്രിയപ്പെട്ടവനാക്കുന്നത്. ഇതു വരട്ടത്തരം, മൂരാച്ചിത്തരം എന്നൊക്കെ 'അഭിനവ പിണങ്ങാറായികള്' തന്നെ വിളിച്ചുപറയുന്നുണ്ടെങ്കിലും ഇങ്ങനെ പറയാന്‍ ഇന്നു ഒരു വി.എസ്സേ ഉള്ളൂ...ആദര്‍ശം കൊണ്ടായാലും വ്യക്തിപ്രഭാവം കൊണ്ടായാലും രാഷ്ട്രീയത്തില്‍(സിനിമയിലല്ല) ആയിരം ആരാധകരുണ്ടെന്നു ചങ്കൂറ്റത്തോടെ പറയാന്‍ വി.എസിനെ പറ്റൂ..
നമ്മുടെ ലതിക ചേച്ചി ഭാഗ്യവതിയാണേ... വി.എസിനെതിരേ മല്‍സരിക്കുന്നതിലൂടെ ദേശീയ ശ്രദ്ധയാണ് കോട്ടയംകാരി സ്വന്തമാക്കുന്നത്. അടുത്ത തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സുരക്ഷിതമായ സീറ്റ് ചേച്ചിയ്ക്കു ഇതോടെ ലഭിക്കും..കഴിഞ്ഞ ലോകസഭാതിരഞ്ഞെടുപ്പില്‍ മല്‍സരിച്ച ശാഹിദാ കമാലിനെ പോലെ......ഒരു തിരഞ്ഞെടുപ്പ് കൊണ്ട് ചേച്ചി സൂപ്പര്‍സ്റ്റാറാവും...നിയമസഭ കാണാമെന്നു സ്വപ്നം കാണണ്ട.....അതു നടക്കില്ല...അല്ലെങ്കില്‍ അതു നടക്കരുത്.. ആ കാരണോര് ജയിയ്ക്കണം...ജയിച്ചേ പറ്റൂ... ബഷീര്‍ക്കയുടെ ആരാധകര്‍ മുഴുവന്‍ കോണ്ഗ്രസ്സുകാരായിരിക്കുമെന്നു കരുതരുത്...ബ്ലോഗര്‍ എന്ന ചെറിയ കുപ്പായമുണ്ടെന്നു കരുതി... ബഷീര്‍ക്കയുടെ ആരാധകരുടെ വികാരം മറക്കരുത്...ജയ് വി.എസ്
ബ്ലോഗേര്സിനുള്ള പരാതികള്‍ കേള്‍ക്കാന്‍ ഒരാളായല്ലോ,
ReplyDeleteവിജയാശംസകള്‍ നേരാം നമുക്ക്,
@ കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി
ReplyDelete"മലമ്പുഴയില്‍ വി.എസ്.തോല്‍ക്കാനുള്ള സാധ്യത മാരാരിക്കുളത്തെക്കാളും കൂടുതലാണ് എന്നതാണ് വസ്തുത"
നിങ്ങള്‍ പറഞ്ഞത് കൊണ്ട് ഞാന്‍ വിശ്വസിക്കുന്നു. ലതിക സുഭാഷ് സിന്ദാബാദ്. മാറ്റി വിളിക്കണോന്ന് വോട്ടെണ്ണിയിട്ട് പറയാം.
@ shinod
ReplyDeleteവീ എസ്സിന് വേണ്ടി മലമ്പുഴയില്‍ ഒരു ദിവസം നിങ്ങള്‍ പോകും എന്ന് പറഞ്ഞത് എനിക്കത്ര വിശ്വാസം വരുന്നില്ല. കൊച്ചു മോന് മലമ്പുഴ കാണണമെന്ന് വാശി പിടിക്കുന്നുണ്ടോ?
ഇനിഎങ്ങാനും ലതികചെച്ചി വിജയിച്ചാല്‍ ,
ReplyDeleteഞാന്‍ പോസ്റ്റ് ഇട്ടതുകൊണ്ടാണ് നിങ്ങള്‍ വിജയിച്ചതെന്നും പറഞ്ഞു ബഷീര്‍ സാഹിബ് ഇതിന്റെ കോപ്പിയും കൊണ്ട് തിരോന്തരം പോയി ഷൈന്‍ ചെയ്യുമോന്നാ എന്റെ സംശയം.
This comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDelete@ വള്ളിക്കുന്ന് ,
ReplyDeleteഅപ്പൊ ഒരു ജയ് വിളി സുജ സൂജന്‍ ജോര്‍ജ് നും ഇരിക്കട്ടെ , അഴിമതി കാരണം ആകെ നിറം കെട്ടു നില്‍ക്കുകയാണ് ഉമ്മന്‍ ചാണ്ടി കൂടെ ചെന്നിത്തല വിഭാഗത്തിന്റെ പാരയും പ്രതീക്ഷിക്കാം .. കൂടാതെ സുജ ആ നാട്ടുകാരി തന്നെയാണ് ..ധാരാളം ശിഷ്യസമ്പത്തും ഉണ്ട് ..
പിന്നെ സുജ ബ്ലോഗ് എഴുത്തില്‍ അത്ര സജീവമല്ലാത്ത ആളൊന്നുമല്ല കേട്ടോ .. 2010 ല്‍ മുപ്പത്തി അഞ്ചു പോസ്റ്റ് ഇട്ടിട്ടുണ്ട് അവര്‍ ... അത് കണ്ടില്ലെന്നു നടിക്കണം വള്ളിക്കുന്ന് , കാരണം വള്ളിക്കുന്നിനു ബ്ലോഗ്ഗര്‍ എന്നാല്‍ യു ഡി എഫ് അനുഭാവികള്‍ മാത്രമാണ് .. ലീഗുകാര്‍ക്ക് ലോകമെന്നാല്‍ മലപ്പുറം ജില്ല എന്ന പോലെ .
വേങ്ങരയിലും ഒരു ബ്ലോഗിണിയെ വെച്ചിരുന്നെങ്കില്‍ .....!
ReplyDelete@Faizal Kondotty
ReplyDeleteഎന്തായാലും ആരായാലും എല്ലാ ബ്ലോഗ് എഴുതുന്നവരെയും വിജയിപ്പിക്കുക ... അതു വലതായാലും ഇടതായാലും ....
എന്റെ അറിവിൽ മലയാളം ബ്ലോഗ്ഗർമാരിൽ പകുതിയിലധികവും ഉള്ളത് പ്രവാസ ലോകത്തണ്.
അതിൽ എത്ര പേർ ഇവർക്ക്ഒക്കെ വോട്ട് ചെയ്യാൻ നാട്ടിൽ എത്തിപ്പെടാൻ സാധിക്കുന്നവർ ആയിരിക്കും ?? വള്ളിക്കുന്ന് ഒരു ടോണിൽ അങ്ങിനെ പറയുന്ന രീതിയിൽ ഇതും പറഞ്ഞതാവാം ...
917 സ്ഥാനാർഥികളിൽ ആർക്കൊക്കെ ബ്ലോഗുകൾ ഉണ്ടെന്നു കണ്ടെത്താൻ സാധിക്കുമെങ്കിൽ അതിന്റെ ഒരു ലിസ്റ്റ് കൂടി ഇവിടെ ഇട്ടാൽ നന്നായിരുന്നു. ബ്ലോഗർമാർക്കിടയിൽ ഒരു തെരഞ്ഞെടുപ്പ് നടത്താമായിരുന്നു ...
എല്ലാവർക്കും വിജയാശംസകൾ....
ഒരു സീറ്റിന് വേണ്ടി ഈ ബ്ലോഗിണി ഡെല്‍ഹിയില്‍ ദിവസങ്ങളോളം തമ്പടിച്ച് ഒടുവില്‍ കോട്ടയം/വൈപ്പിന്‍ സീറ്റ് ലഭിക്കില്ല എന്നറിഞ്ഞ് കേരളത്തിലേയ്ക്ക് തിരിച്ച് നെടുമ്പാശ്ശേരി വിമാനതാവളത്തില്‍ നിന്ന് കാറില്‍ പുറപ്പെട്ടപ്പോഴേയ്ക്കും മാഡംജി (അതോ ചെന്നിത്തലജിയോ) നേരെയെടുത്ത് മലമ്പുഴയിലേയ്ക്കിട്ടു... [കടപ്പാട്: ദീപിക]. ഷാനിമോളെ പോലെ ആകാതെ മലമ്പുഴയെങ്കില് മലമ്പുഴ എന്ന് സന്തോഷിച്ച് സീറ്റും സ്വീകരിച്ച് പോകുന്ന പോക്കില്‍ ഒന്നുമറിയാത്ത ഒരു കൊച്ച് കുട്ടിയെ തന്റെ കാര്യ ലാഭത്തിനായി ദുരുപയോഗിച്ച് [കെട്ടിവെയ്ക്കാനുള്ള കാശിന്റെ ഒരു ഓഹരി ശാരിയുടെ മകളില്‍ നിന്ന് സ്വീകരിച്ചു, കടപ്പാട്: ദീപിക] തെരഞ്ഞെടുപ്പ് ഗോദയിലേയ്ക്ക്...
ReplyDeleteഇങ്ങനെയുള്ളവര്‍ തന്നെ വേണം വി.എസ്സ്.നെതിരെ മത്സരിക്കുവാന്‍!!!
ഇനി മാരാരികുളത്ത് വീണ ചക്ക വീഴുന്നതും കാത്ത്... “രണ്ടില”യുടെ സ്വന്തം “താമര”യെ “വിശ്വസിച്ച്” ബ്ലോഗിണിയോടൊപ്പം നമുക്കും കാത്തിരിക്കാം... :)
ബ്ലോഗുകൾ ഇന്നും പൊതുസമൂഹത്തിന് അന്യമാണ്..അതൊക്കെ പോട്ടെ ആര് ജയിച്ചാലും ഈ ബ്ലോഗൊക്കെ എഴുതിക്കൂട്ടുന്ന ഭൂരിപക്ഷം വരുന്ന പ്രവാസികൾ .അതായത് കേരളത്തിന്റെ സാമ്പത്തിക നട്ടെല്ലായ അവർക്ക് വേണ്ടി ഒരു ചെറുവിരലെങ്കിലും അനക്കാൻ കഴിയണം ഈ അഞ്ച് വർഷത്തെ രാജാക്കന്മാർക്ക്......
ReplyDeleteഎയർമെയിലിൽ അയക്കാവുന്ന പോസ്റ്റൽ വോട്ടല്ല പ്രവാസികൾക്കാവശ്യം..
എതായാലും വീഎസ് തോറ്റാൽ ഒരു ബ്ലോഗിണിയും വിവരമുള്ളവളുമായ ഒരു സ്ത്രീ വരുമല്ലോ...തമ്മിൽ ഭേദം തൊമ്മി തന്നെ....
ReplyDelete"വി.എസ്. ജയിക്കാനായി ജനിച്ച മാന്യദേഹമല്ലെന്ന് മാരാരിക്കുളം തെളിയിച്ചതാണ്"
ReplyDeleteഹ ഹ.. "ജയിക്കനായ് ജനിച്ചവന് ഞാന്‍" എന്ന ഒരു സിനിമാ പാട്ട് കേട്ടിട്ടുണ്ട്. അല്ല. ആരാണ് ഇവിടെ ജയിക്കാന്‍ ആയി ജനിച്ച മാന്യന്മാര്. 1996-ല്‍ മാരാരിക്കുളം മണ്ഡലത്തില്‍ വി.എസ് പരാജയപ്പെട്ട കാര്യം കേരള രാഷ്ട്രീയത്തെ പറ്റി എന്തെങ്കിലും ഒക്കെ അറിയുന്ന എല്ലാവര്ക്കും അറിയുന്നതാണ്. കൊണ്ഗ്രെസ്സ് ഉരുക്കുകോട്ടയായ റായ്ബറേലി മണ്ഡലത്തില്‍ വച്ച് 1977-ല്‍ പരാജപ്പെട്ട കൊണ്ഗ്രെസ്സിലെ ഉരുക്കുവനിതയും, മുന്‍പ്രധാനമന്ത്രിയും ആയ ഇന്ദിരാഗാന്ധി മുതല്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ലീഗിന്റെ കുത്തക മണ്ഡലം ആയ കുറ്റിപ്പുറത്ത്, പുതുമുഖം ആയ കെ.ടി ജലീലിനോട് അമ്പേ പരാജയപ്പെട്ട ലീഗിന്റെ സര്‍വസ്വം ആയ കുഞ്ഞാലിക്കുട്ടി വരെ ഒരു പാട് നേതാക്കളെയും ഈ "ജയിക്കാന്‍ ആയി ജനിച്ച മാന്യന്മാരുടെ പട്ടികയില്‍" വരുമോ? അറിയഞ്ഞിട്ടു ചോദിച്ചതാണേ..!
ഓ.ടോ: ഇന്ദിരാ ഗാന്ധിയും മരുമകള്‍ ഗാന്ധിയും സാധാരണ തെരഞ്ഞടുപ്പില്‍ രണ്ടുമണ്ടലങ്ങളില് ആണ് മത്സരിക്കാറ്. റായ്ബറേലി- ബെല്ലാരി-ചിക്കമങ്ങലൂര് ഇവിടെ ഒക്കെ. ജയിക്കാന്‍ വോട്ടര്‍മാരെ ഇത്രക്ക് ഭയക്കുന്ന വേറെ ആരാണ് നമ്മുടെ നാട്ടില്‍ ഉള്ളത്. ഇതുവരെ ഒരു പഞ്ചായത്ത് വാര്‍ഡില്‍ പോലും മത്സരിച്ചു ജയിക്കാന്‍ ധൈര്യം ഇല്ലാത്ത ഒരു "ഡമ്മിയെ" പ്രധാനമന്ത്രി ആക്കിവച്ചാണ് കൊണ്ഗ്രെസ്സ് ജനാധിപത്യത്തെ കുറിച്ച് ഗീര്‍വാണം വിടുന്നത്. കഷ്ടം.. ജനാധിപത്യം പുലരട്ടെ.. :)
""മലമ്പുഴയില്‍ വി.എസ്.തോല്‍ക്കാനുള്ള സാധ്യത മാരാരിക്കുളത്തെക്കാളും കൂടുതലാണ് എന്നതാണ് വസ്തുത""
സാധ്യത - വസ്തുത.
വസ്തുത പ്രവചിക്കേണ്ട ഒന്നാണോ? :)
കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളുടെ ചരിത്രത്തില്‍ ഒന്നില്‍ പോലും ഇതുവരെയും ഒരു "വനിതയെ" സ്ഥാനാര്‍ഥി അക്കിയിട്ടില്ലാത്ത ലീഗുകാര്‍ മലമ്പുഴയിലെ "ബ്ലോഗിണി ലതികേച്ചിക്ക്" വേണ്ടി ബ്ലോഗ് ബന്ധത്തിന്റെ പേരില്‍ വോട്ടുപിടിക്കാന്‍ ഇറങ്ങുന്നത് കാണുമ്പൊള്‍ ഒട്ടും അത്ബുധം തോന്നുന്നില്ല... വി.എസ് നിയമസഭയില്‍ വന്നാല്‍ പലര്‍ക്കും ഇരിക്കപ്പൊറുതി കിട്ടില്ല എന്ന് തീര്‍ച്ച.. :)
ReplyDeleteശ്രീജിത് കൊണ്ടോട്ടിയുടെ അഭിപ്രായത്തിൽ പങ്കു ചേരുന്നു.
ReplyDeleteസംഗതി തമാശയിലൂടെയാണെങ്കിലും cpm ലെ വൈരുദ്ധ്യങ്ങള്‍ ഭംഗിയായി പറഞ്ഞു. ഈ ശൈലിയുടെ humor ന്റെ ഒരു നൂലെങ്കിലും എന്റെ എഴുത്തിലും ഇഴ ചേര്‍ക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് വെറുതെ മോഹിക്കാറുണ്ട്.
ReplyDeleteഒരു ബ്ലോഗ്ഗര്‍ ആയതു കൊണ്ട് ലതിക ജയിക്കണമെന്നു പ്രത്യേകിച്ച് ആഗ്രഹമൊന്നുമില്ല.
ReplyDeleteലതികക്കു വിജയാശംസകള്‍ നേരാന്‍ എനിക്കു അവരെ പറ്റി ഒന്നും അറിയില്ല, പക്ഷെ ഉള്ള അറിവ് വച്ച് വിയെസ്സിനു എല്ലാ പരാജയാശംസകളും നേരുന്നു.
കേരളം കണ്ടതില്‍ വച്ചു ഏറ്റവും കഴിവുകെട്ട മുഖ്യമന്ത്രി എന്ന ഖ്യാതി ജയിച്ചാലും തോറ്റാലും വിയെസ്സിനു സ്വന്തം.
ഒരു ബ്ലോഗ്ഗര്‍ ആണ് എന്നത് ജന പ്രതിനിധി ആകുവാന്‍ ഒരിക്കലും യോഗ്യതയായി എനിക്ക് കാണുവാന്‍ കഴിയില്ല ...
ReplyDeleteജനാധിപത്യ സമ്പ്രദായത്തിലെ ഒരു പ്രക്രിയ മാത്രമാണ് പൊതു തിരഞ്ഞെടുപ്പുകള്‍ ... എന്നാല്‍ അതിന്റെ ഗൌരവവും വലുതാണ് ..
പോരാട്ടം രാഷ്ട്രീയ മുദ്രാവാക്യങ്ങളും ,ആശയങ്ങളും നിലപാടുകലുമൊക്കെ തമ്മിലാണ് ...തന്റെ രാഷ്ട്രീയ നിലപാടുകള്‍ ബ്ലോഗിലൂടെ പങ്കു വെക്കുന്ന ഒരു ബ്ലോഗ്ഗര്‍ ആണെങ്കില്‍ തന്നെ അതേ നിലപാട് പുലര്‍ത്തുന്നവര്‍ മാത്രമേ അവര്‍ക്ക് വോട്ട് ചെയ്യേണ്ടതുള്ളൂ ...
ലതികാ ശുഭാഷിനായാലും , വീ എസ അച്ചുതാനന്തനായാലും അവരുടെ രാഷ്ട്രീയ നിലപാടുകള്‍ക്കും ഇത് വരെ ചെയ്ത പ്രവര്‍ത്തനങ്ങള്‍ക്കും ഉള്ള വിധി എഴുതാവനം വോട്ട് ...
ശ്രീജിത്ത് കൊണ്ടോട്ടി said ...
ReplyDeleteഒരു "വനിതയെ" സ്ഥാനാര്‍ഥി അക്കിയിട്ടില്ലാത്ത ലീഗുകാര്‍ മലമ്പുഴയിലെ "ബ്ലോഗിണി ലതികേച്ചിക്ക്" വേണ്ടി ബ്ലോഗ് ബന്ധത്തിന്റെ പേരില്‍ വോട്ടുപിടിക്കാന്‍ ഇറങ്ങുന്നത് കാണുമ്പൊള്‍ ഒട്ടും അത്ബുധം തോന്നുന്നില്ല.
നന്നായി പറഞ്ഞു ശ്രീജിത്ത് ,ഇഷ്ടപ്പെട്ടു.
പിന്നെ കുഞ്ഞാലിക്കുട്ടിക്കൊപ്പം സഹ സ്ഥാനാര്‍ഥിയായി നില്ക്കാന് ഏതെങ്കിലും വനിതാ തയ്യാറാകുമോ ?
കുഞ്ഞാലിക്കുട്ടി പ്രചാരണത്തിനെത്തിയപ്പോള്‍ വോട്ടര്‍മാര്‍ അദ്ദേഹത്തെ പരസ്യമായി ചോദ്യം ചെയ്ത സംഭവമുണ്ടായതായി എന്നും വോട്ട് ചോദിച്ചെത്തിയ കുഞ്ഞാലിക്കുട്ടിയോട് നിങ്ങള്‍ക്ക് വോട്ട് ചെയ്യാന്‍ എനിക്ക് ആഗ്രഹമുണ്ടെന്നും എന്നാല്‍ അത് ഭാര്യയറിഞ്ഞാല്‍ വീട്ടില്‍ കയറ്റില്ലെന്നുമായിരുന്നു ഒരു വോട്ടറുടെ പ്രതികരണമെന്നും മറ്റും ഒരു വെബ് പത്രത്തില്‍ കണ്ടു .. എന്തെരോ എന്തോ ?
അപ്പൊ പിന്നെ വള്ളിക്കുന്നിന്റെ കോണ്‍ഗ്രസ് വനിതാ സ്ഥാനാര്‍ഥിക്ക് വേണ്ടിയുള്ള പ്രചാരണം കൊഴുക്കട്ടെ ... , ഞാന്‍ ഓടി ....
This comment has been removed by the author.
ReplyDeleteThis comment has been removed by a blog administrator.
ReplyDeleteഫൈസല്‍ ഭായ്..
ReplyDeleteതെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ അനോണികള്‍ പല പേരുകളില്‍ വന്ന് ഇവിടെ "അസ്ലീലവര്ഷം" ചൊരിയുന്നുണ്ട്. വാക്കുകള്‍ സംസ്കാരത്തിന്റെ പ്രതിഫലനം ആണല്ലോ.. അവരെ അവഗണിക്കാം.. ആ അസഭ്യ കമന്റുകള്‍ നീക്കം ചെയ്തത് എന്തായാലും നന്നായി ബഷീര്‍ ഭായ്..:)
ജമാഅത്ത് ഇസ്ലാമി പൊളിറ്റിക്കല്‍ സെക്രട്ടറി ഹമീദ് വാണിമേലിന്റെ രാജിയെകുറിച്ച് ബഷീര്‍ വള്ളിക്കുന്ന് എന്ത് പറയുന്നു........
ReplyDeleteലതിക ചേച്ചി ജയിച്ചാൽ ഭൂലോകത്തിലെ എല്ലാ ബൂലോകർക്കും അഭിമാനിക്കാം..
ReplyDeleteശ്രീജിത്ത് കൊണ്ടോട്ടി said ...
ReplyDeleteഒരു "വനിതയെ" സ്ഥാനാര്‍ഥി അക്കിയിട്ടില്ലാത്ത ലീഗുകാര്‍ മലമ്പുഴയിലെ "ബ്ലോഗിണി ലതികേച്ചിക്ക്" വേണ്ടി ബ്ലോഗ് ബന്ധത്തിന്റെ പേരില്‍ വോട്ടുപിടിക്കാന്‍ ഇറങ്ങുന്നത് കാണുമ്പൊള്‍ ഒട്ടും അത്ബുധം തോന്നുന്നില്ല.
+++
Faizal Kondotty said...
കുഞ്ഞാലിക്കുട്ടി പ്രചാരണത്തിനെത്തിയപ്പോള്‍ വോട്ടര്‍മാര്‍ അദ്ദേഹത്തെ പരസ്യമായി ചോദ്യം ചെയ്ത സംഭവമുണ്ടായതായി എന്നും ............... .. എന്തെരോ എന്തോ ?
ശ്രീജിത്ത്, ലീഗിന്റെ മെക്കിട്ടു കേറാന്‍ എന്താ ഉജാര്‍ എല്ലാര്ക്കും, കേരള കൊണ്ഗ്രസ്സില് എത്ര സ്ത്രീകള്‍ മത്സരിക്കുന്നുണ്ട് എന്ന് കൂടി ഒന്ന് എണ്ണാമായിരുന്നു...
+++
ഫൈസല്‍ ഭായ്, കുഞ്ഞാലിക്കുട്ടിയോടു താങ്കള്‍ പറഞ്ഞ പോലെ ആരെങ്കിലും ചോദിച്ചോ ഇല്ലയോ എന്നത് വാസ്തവമാണോ എന്നതിന് തെളിവില്ല, വാദത്തിനു വിശ്വസിച്ചാല്‍ തന്നെ പത്രത്തിലൊക്കെ കണ്ട ദിവാകര സ്വാമികളും ജയരാജ സ്വാമികളെക്കാലും മാന്യന് അദ്ദേഹം തന്നെ, ഇവന്മാര് ആയിരുന്നെങ്കില്‍ രണ്ടു പെട കിട്ടി വോട്ടര്‍ ആസ്പത്രിയില്‍ ആയേനെ)
മിന്ന said...
ReplyDeleteജമാഅത്ത് ഇസ്ലാമി പൊളിറ്റിക്കല്‍ സെക്രട്ടറി ഹമീദ് വാണിമേലിന്റെ രാജിയെകുറിച്ച് ബഷീര്‍ വള്ളിക്കുന്ന് എന്ത് പറയുന്നു........
April 3, 2011 9:37 PM
വേണ്ടാ വേണ്ടാ എന്ന് കരുതി ഞാന്‍ ഇരിക്കുകയാണ്.. എന്നെ പ്രലോഭിപ്പിച്ചാല്‍ ഞാന്‍ എഴുതും കെട്ടോ...
ചില ആളുകള്‍ കൊണ്ടോട്ടി എന്ന് പേരിനു വെച്ചാല്‍ മഹാന് മാരായി എന്നാണു വിജാരം.വിമര്‍ശനങ്ങളെ നേരിടാന്‍ ആവാതെ വെറുതെ പൊട്ടത്തരങ്ങള്‍ വിളമ്പി ആളാവാന്‍ നോക്കുന്നു
ReplyDeleteഅവര്‍ക്ക് കുഞ്ഞാലിക്കുട്ട്യെ കുറിച്ച് മോശമായ രീതിയില്‍ എന്തും പറയാം അത് ആവിഷ കാര സ്വാതന്ത്ര്യം
എന്നാല്‍ ശശിയെ കുറിച്ച് മിണ്ടിയാല്‍ അശ്ലീലം .കമ്മ്യൂനിസ്ട്ടുകളുടെ ഇരട്ടത്താപ്പ് ഇവരില്‍ കാണുക സ്വാഭാവികം
ഇവരുടെ നേതാവ് പിണറായി വിജയന് ജമാഹത്തെ ഇസ്ലാമിയെ തീവ്രവാദ സങ്കടന എന്ന് വിളിച്ചതും .കുഞ്ഞാലി ക്കുട്ടി അവര്‍ മായി ചര്‍ച്ച നടത്തിയ പ്പോള്‍ മുസ്ലിം ദ്രുവീകരണം എന്ന് എന്ന് വീ എസ് പറഞ്ഞതും നാം മറക്കുന്നതിനു മുന്‍പ് തന്നെ തലയില്‍ മുണ്ടിട്ടു ഹിറാ സെന്റെറില്‍ സഖാവ് ചെന്ന കഥ ജമാഹത്തിന്റെ പൊളിറ്റിക്കല്‍ ലീഡാര് ഹമീദ് വാണിമേല്‍ വെളിപ്പെടുതിയിരിക്കുന്നു.
ഇതാണ് വൈരുദ്യാത്മക ബവ് തിക വാദം
RSS കാരെനെ വെട്ടുക ജമാഹത്കാരെ തല്ലുക എന്നിട്ട് അവരുടെ വോട്ടു വിലക്ക് വാങ്ങുക
ഫൈസല്‍ കൊണ്ടോട്ടിയെന്ന അഭിനവ ഫ്രാന്‍സിസ് പുണ്യാളന് വായില്‍ തോന്നിയതെന്തും വിളിച്ചു പറയാം. ഇതായിരിക്കും അയാളുടെ മതം പഠിപ്പിക്കുന്നത്. അടിസ്ഥാന രഹിത ആരോപണങ്ങളും ആക്ഷേപങ്ങളും ഉന്നയിക്കുമ്പോളും ഒന്നു മനസ്സിലാക്കുക നിന്നെ പോലത്തെ ഒരു പച്ചയായ മനുഷ്യന് തന്നെയാ കുഞ്ഞാലിക്കുട്ടിയും. വെബ് പത്രങ്ങളിലെ വ്യക്തിഹത്യാ കമന്റുകള്‍ വേദവാക്യാങ്ങളാക്കുന്ന തന്റെ ഹൃദയം എത്രമാത്രം പുഴുത്താതായിരിക്കുമെന്ന് മനസ്സിലാക്കാന്‍ കമന്റിലെ ആ വാക്കുകള്‍ തന്നെ മതി.
ReplyDeleteആരോപണങ്ങള്‍ സത്യസന്ധ്യമാകട്ടെ ഫൈസല്‍. താങ്ക്യു.
ഇവിടെ ബഷീര്‍ വള്ളിക്കുന്നിനു( ഈ പോസ്റ്റിനും ) വ്യക്തമായ ഒരു രാഷ്ട്രീയ ലക്ഷ്യം ഉണ്ട് ... അതിനെ തുറന്നു കാണിക്കുക എന്നത് കൊണ്ടാണ് ലീഗിനെതിരെ കമ്മെന്റ്സ് വരുന്നത് ( ലീഗിനെതിരെ വരുന്ന ആരോപണങ്ങളില്‍ ബഷീര്‍ മൗനം പാലിക്കുന്നു എന്ന് കാണാം ) .. ഒരു വനിതയെപ്പോലും മത്സരിപ്പിക്കാത്ത ലീഗിനെ ഒന്ന് വിമര്‍ശിക്കുക പോലും ചെയ്യാതെ ബ്ലോഗിലെ വനിതാ സ്ഥാനര്തികളെ വള്ളിക്കുന്ന് ഉയര്‍ത്തി കാണിക്കുന്നുണ്ടോ എന്ന് സംശയം ...
ReplyDeleteപിന്നെ കുഞ്ഞാലിക്കുട്ടി ക്ക് എതിരെ ആ വാര്‍ത്ത വന്നത് ഡൂല്‍ ന്യൂസ് എന്നാ വെബ് പത്രത്തില്‍ ആണ് , ഷാജഹാന്റെ അഭിമുഖം ഒക്കെ ഇവിടെ പലരും വിശദമായി കോപ്പി ചെയ്തത് ആ വെബ് സൈറ്റില്‍ നിന്നാണ് ... ആ വാര്‍ത്ത ഞാന്‍ കോപ്പി ചെയ്തു എന്നല്ലാതെ അത് സത്യമാണ് എന്ന് ഞാന്‍ പറഞ്ഞിട്ടില്ല ,,,, എന്തെരോ എന്തോ എന്നാണു ഞാന്‍ പറഞ്ഞത് .. കുഞ്ഞാലിക്കുട്ടിയെ വ്യക്തി പരമായി വിമര്‍ശിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല ... അങ്ങിനെ ഒരു ധ്വനി എന്റെ കമന്റ് ല്‍ അറിയാതെ ഉണ്ടായിട്ടുണ്ടെങ്കില്‍ ഞാന്‍ ഖേദിക്കുന്നു ...
എന്റെ അഭിപ്രായം പക്ഷെ , ഒരു വലിയ ജന സമൂഹത്തെ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനം എന്ന നിലയില്‍ ലീഗ് അല്പം കൂടെ ധാര്‍മ്മികത പുലര്‍ത്തണം ആയിരുന്നു . നീതിപീഠത്തെ വരെ സ്വാധീനിച്ചു എന്ന തരത്തില്‍ ഇത്രയും തെളിവുകള്‍ പുറത്തു വന്ന സ്ഥിതിക്ക് , കേസും രജിസ്റ്റര്‍ ചെയ്ത സ്ഥിതിക്ക് കുഞ്ഞാലി ക്കുട്ടി യെ ലീഗ് മത്സര രംഗത്ത് നിന്ന് മാറ്റി നിര്‍ത്തി മാതൃക കാണിക്കണമായിരുന്നു .. അതാണ് രാഷ്ട്രീയ സദാചാരം ,
ഈ പാര്‍ട്ടിയില്‍ ഒരു കുഞ്ഞാലി ക്കുട്ടി മാത്രമല്ലല്ലോ ഉള്ളത് ... എത്രെയോ നല്ല സാധാരണ പ്രവര്‍ത്തകരും നേതാക്കളും ഉണ്ട് ... ചില ആളുകളുടെ പ്രവര്‍ത്തനം കൊണ്ട് എത്രെയോ കാലത്തെ പാരമ്പര്യം ഉള്ള ഒരു പ്രസ്ഥാനം ജന മധ്യത്തില്‍ മോശക്കരാകുന്നത് ലീഗുകാര്‍ തിരിച്ചറിയണം , ലീഗിനെ വളര്‍ത്തിയത് ഇത്തരം നേതാക്കള്‍ ആണെന്ന മിഥ്യാ ബോധം ഉണ്ട് ..പക്ഷെ ജന സമൂഹം ആണ് ലീഗിനെ വളര്‍ത്തിയത് .. വര്‍ഗ്ഗീയ കലാപങ്ങള്‍ ഇല്ലാതാക്കാന്‍, സമാധാനവും സൌഹാര്‍ദ്ദവും നില നിര്‍ത്താന്‍ വരുത്താന്‍ , ലീഗ് , ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ ധാരാളം നല്ല ഇടപെടലുകള്‍ നടത്തിയിട്ടുണ്ട് .. നല്ല പ്രവര്‍ത്തനങ്ങളുടെ പൂര്‍വ്വ കാല ചരിത്രവും ഉണ്ട് ലീഗിന് ...
പലരും ലീഗ് വിരോധികള്‍ ആകുന്നതു , ലീഗിലെ ചില നേതാക്കളുടെ ചെയ്തികള്‍ കാരമാണ് എന്ന കാര്യം വിസ്മരിക്കരുത് ....ഏതു ആളെയും നിര്‍ത്തിയാല്‍ ജയിച്ചിരുന്ന , അടിത്തറയുള്ള ലീഗ് , നാല്പത്തി അയ്യായിരത്തില്‍ പരം വോട്ടിനു മഞ്ചേരിയില്‍ തോറ്റതും, പിന്നീട് കുറ്റി പുറത്തു അടക്കം പല സ്ഥലത്തും ജനങ്ങള്‍ തള്ളി കളഞ്ഞതും എന്ത് കൊണ്ടാണെന്ന് ചിന്തിക്കുക ..എ, (രാജ്യ സഭയില്‍ ശക്തനായ, പരിചയ സമ്പത്തുള്ള ഒരു ലീഗ് നേതാവിന്റെ ആവശ്യമുള്ള സമയത്ത് , അങ്ങനെ ഉള്ളവര്‍ പാര്‍ട്ടിയില്‍ ധാരാളം ഉള്ള സമയത്ത്, പാര്ട്ടികാരന് പോലുമല്ലാത്ത വഹാബിന് രാജ്യ സഭ സീറ്റ് കൊടുത്തത് എന്തിനായിരുന്നു എന്ന് അണികളോട് വിശദീകരിക്കാന്‍ ഇത് വരെ ലീഗ് നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല ..
ഇത്തരം വസ്തുതകള്‍ ചൂണ്ടി കാണിക്കുമ്പോള്‍ വികാരം കൊള്ളാതെ , നേതൃത്വത്തെ തിരുത്താന്‍ ശ്രമിക്കുക ...പ്രസ്ഥാനത്തോട് ആത്മാര്‍ഥമായ കൂറുള്ള അണികള്‍ ആണെങ്കില്‍ ... ധാര്‍മ്മിക ഉള്ള , ലക്ഷ്യ ബോധം ഉള്ള ,സംഘര്‍ഷങ്ങളില്‍ ക്രിയാത്മകം ആയി നിലകൊള്ളുന്ന, ലീഗിന്റെ അസ്ഥിത്വം കാലം ആവശ്യ പ്പെടുന്ന ഒന്നാണ് എന്നാണു എന്റെ പക്ഷം ..
എന്നാല്‍ ശശിയെ കുറിച്ച് മിണ്ടിയാല്‍ അശ്ലീലം .കമ്മ്യൂനിസ്ട്ടുകളുടെ ഇരട്ടത്താപ്പ് ഇവരില്‍ കാണുക സ്വാഭാവികം
ReplyDeleteശശി കുറ്റം ചെയ്തു എന്ന് പാര്‍ട്ടി തന്നെ കണ്ടെത്തിയ സ്ഥിതിക്ക് അയാളെ ഇത് വരെ പുറത്താക്കത്തതില്‍ എനിക്ക് അത്ഭുതം തോന്നുന്നു ..ഇലെക്ഷന് കഴിയട്ടെ എന്നൊക്കെ പറയുന്നതില്‍ ഒരു അര്‍ത്ഥവുമില്ല എന്ന് അത് പറയുന്നവര്‍ക്ക് തന്നെ അറിയാം .. ശശിയെ നിയമത്തിനു മുന്നിലും കൊണ്ട് വരണം . കാരാട്ട് പറഞ്ഞത് പോലെ sexual harassment ആണെങ്കില്‍ അത് പാര്‍ട്ടി harassment എന്നോ പാര്ട്ടിയേതര harassment എന്നോ വ്യത്യാസമില്ല ...
സി പി എം പോലുള്ള ബഹുജന പാര്‍ട്ടികള്‍ കുറേക്കൂടി ഉത്തരവാദിത്വം പുലര്‍ത്തേണ്ടതുണ്ട് , അത് നിറവേറ്റുന്നതില്‍ പലപ്പോഴും വീഴ്ച വരുന്നുണ്ട് എന്ന് സമ്മതിക്കാതെ വയ്യ ..ഈ പാര്‍ടികളില്‍ ഒക്കെ വിശ്വാസം അര്‍പ്പിച്ചു കഴിയുന്ന ലക്ഷോപ ലക്ഷം ജനങ്ങള്‍ ഉണ്ട് എന്നും , മാതൃക പരമായി ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരുത്തുന്നത് അത്തരം വിശ്വാസങ്ങളെ തകര്‍ത്തു കളയുമെന്നും പാര്‍ട്ടി മനസ്സിലാക്കണം
പിന്നെ ലീഗുമായി താരതമ്യം ചെയ്യുമ്പോള്‍ ശശി പ്രശ്നത്തില്‍ പാര്‍ട്ടി അന്വേഷണം നടത്തി ..കുഞ്ഞാലികുട്ടി പ്രശ്നത്തില്‍ ഒരു ഉള്‍പ്പാര്‍ട്ടി അന്വേഷണം നടത്തിയതായി അറിവില്ല ... ആരോപണം വരുമ്പോഴേക്കും നേതാവിനെ ന്യായീകരിക്കാനും സ്വീകാരന് കൊടുക്കാനും കൊടി കെട്ടാനുമാണ് ലീഗുകാര്‍ മത്സരിച്ചത് എന്ന് മാത്രം .
ചാണ്ടിക്ക് എതിരെ മത്സരിക്കുന്നസുജ സൂസന് ജോര്‍ജ്ഉം (സുജാത) ഒരു ബ്ലോഗ്ഗര്‍ ആണ് ചേട്ടാ.അവരെയും നമ്മള് സഹായിക്കണമെന്നാണോ പറഞ്ഞു വരുന്നത്.അതുകൊണ്ട് രാഷ്ട്രീയവും ബ്ലോഗിങ്ങും കൂട്ടി കുഴക്കാതിരിക്കുന്നതാ നല്ലത്
ReplyDeletehttp://sujathamanthanath.blogspot.com
This comment has been removed by the author.
ReplyDeleteവീ.എസ്സിന്റെ അഴിമതിക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ ഓരോന്നായി ശരിയാണന്നു തെളിഞ്ഞു കൊണ്ടിരിക്കുന്നു ...ലോട്ടറി വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പോലും വീ.എസ്സിന്റെ നടപടിയെ ശരി വെക്കുന്നൂ ..
ReplyDeleteതന്റെ പല പ്രവര്‍ത്തങ്ങള്‍ക്ക് സ്വന്തം പാര്‍ട്ടിയുടെ പോലും സഹായമില്ലാതെ അഴിമതിക്കെതിരെ തന്നാല്‍ കഴിയുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന വീ.എസ്സ് തന്നെ യാവട്ടെ മലമ്പുഴ യുടെ അടുത്ത എം.എല്‍.എ.
ലതിക ചേച്ചിയെക്കുറിച്ചുള്ള വ്യക്തിഹത്യാപരമായ വി എസ്സിന്റെ ദ്വയാര്‍ത്ഥ പ്രയോഗത്തില്‍ പ്രതിഷേധിക്കുന്നു. .....അല്ലയോ വി എസ് അങ്ങേയ്കും ഇല്ലേ സഹോദരിമാര്‍ ????
ReplyDeleteജോ-യുടെ അഭിപ്രായത്തോട് ഞാൻ യോജിക്കുന്നു.ആദർശത്തിന്റെ ആൾ രൂപമെന്ന് മേനി പറഞ്ഞ് നടക്കുന്ന വി.എസ്സിന്റെ പൊയ്മുഖം അഴിഞ്ഞ് വീണിരിക്കുന്നു.മകന്റെ കാര്യത്തിൽ അദ്ദേഹത്തിന്റെ ആദർശം കാശിക്ക് പോയിരുന്നോ? മലയാള സ്ത്രീത്വത്തിന്റെ സംരക്ഷകൻ എന്ന് അവകാശപ്പെടാൻ വി.എസ്സിന് എന്ത് അർഹതയാണുള്ളത്? അഞ്ചരക്കണ്ടി സുകുമാരന്റെ അഭിപ്രായം വളരെ ശരിയാണ്.മലമ്പുഴയിൽ ലതിക ജയിക്കും എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്.വി.എസ്സിന്റെ അന്തകർ സി.പി.എം. കാർ തന്നെയായിരിക്കും.സംശയമില്ല.
ReplyDeleteവിജയാശംസകൾ......
കഥയറിയാതെ ആട്ടം കാണുന്നവര്‍ ..!
ReplyDeleteവി എസിന്റെ പരാമര്‍ശത്തില്‍ എന്താണ് ദു:സൂചന .. ? ഒരു രീതിയില്‍ മാത്രമേ പ്രശസ്തരാകാന്‍ പറ്റൂ എന്ന് യു ഡി എഫുകാര്‍ക്ക് തോന്നുന്നുവെങ്കില്‍ അത് അവരുടെ കുറ്റം , വി എസിന്റെ യല്ല ...,
സംസ്കാരവുമില്ല വിദ്യാഭ്യാസവുമില്ല ഉള്ളത് കുറേ അഹങ്കാരവും അസൂയയും ക്രൂരതയും.. രാജ്യത്തിനു വേണ്ടി ജീവന്‍വെടിഞ്ഞ സന്ദീപ് ഉണ്ണിക്കൃഷണനെ പട്ടിയെന്ന് വിളിച്ചവനാണ് ഈ --- മോന്.. പാക്കിസ്ഥാനിലെ ബദ്ധവൈരികള്‍ പോലും നടത്താത്ത പരാമര്‍ശം.. ഇവനെ മുഖ്യനാക്കിയതില് സാംസ്കാരിക കേരളം ലജ്ജിക്കുന്നു.
ReplyDeleteലതികാ സുഭാഷിനെ എല്ലാവര്ക്കും അറിയാമല്ലോ. അവര്‍ പ്രശസ്തയാണ്, ഏത് തരത്തില്‍ എന്ന് നിങ്ങള്‍ അന്വേഷിച്ചാല്‍ മതി’, എന്നാണ് വി എസ് പറഞ്ഞത്."ഏത് തരത്തില്‍" എന്നതിന്റെയര്‍ഥം മുമ്പ് അമേരിക്കന്‍ പ്രസിഡന്റായിരുന്നു എന്ന് തിരിച്ചറിയണെല് ഇടതു പക്ഷ ബുദ്ധി ജീവിയാകേണ്ടി വരും!
ReplyDeleteഇടതു കമ്മികള്‍ ഇതിനെയും ന്യായീകരിക്കാന്‍ വരുന്നതു കാണുമ്പോള്‍ ഇവന്മാരുടെ വീട്ടിലൊന്നും സ്ത്രീകളില്ലേന്ന് സംശയിച്ചു പോകുന്നു.
This comment has been removed by the author.
ReplyDeleteരാജ്യത്തിനു വേണ്ടി ജീവന്‍വെടിഞ്ഞ സന്ദീപ് ഉണ്ണിക്കൃഷണനെ പട്ടിയെന്ന് വിളിച്ചവനാണ് ഈ --- മോന്.
ReplyDeleteഇങ്ങിനെ ഒരു പരാമര്‍ശമേ അച്ചുതാനന്ദന് നടത്തിയിട്ടില്ല .. ഇതാണ് വളച്ചൊടിക്കലിന്റെ വലതു പക്ഷ മാതൃക ...
===============================================
സന്ദീപിന്റെ മരണത്തില്‍ അനുശോചനമറിയിക്കാന്‍ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും സന്ദീപിന്റെ പിതാവ് ഉണ്ണികൃഷ്ണന് വികാരവിക്ഷ്ബുധനായി പെരുമാറിയിരുന്നു. ഗേറ്റില്‍ കാവല്‍ നിന്നിരുന്ന പോലീസുകാരനോട് തന്റെ വീട്ടില്‍ ഒരു പട്ടിയും വരേണ്ടെന്ന് ഉണ്ണികൃഷ്ണന് പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.ഇതിനെ ക്കുറിച്ച് ചോദിച്ചപ്പോള്‍ ടൈംസ് നൗ എന്ന ചാനലിന് നല്കിയ അഭിമുഖത്തിലാണ് "മേജര്‍ സന്ദീപിന്റെ വീടല്ലായിരുന്നുവെങ്കില്‍ പട്ടി പോലും അങ്ങോട്ട് പോകുമായിരുന്നോ" എന്നായിരുന്നു വി എസ് പ്രതികരിച്ചത് ..
=================
ഇതാണ് ഇപ്പോള്‍ രാജ്യത്തിനു വേണ്ടി ജീവന്‍വെടിഞ്ഞ സന്ദീപ് ഉണ്ണിക്കൃഷണനെ പട്ടിയെന്ന് വിളിച്ചവനാണ് ഈ --- മോന് എന്ന് ഇവിടെ ഒരു വിദ്വാന് പ്രതികരിച്ചത്
@കൊണ്ടോട്ടി മൂസ
ReplyDeleteവീ .എസ്സിന്റെ മറുപടി @ webdunia : ലതികാ സുഭാഷ് എന്താണ് ധരിച്ച് വച്ചിരിക്കുന്നതെന്ന് തനിക്ക് അറിയില്ലെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്. ലതികാ സുഭാഷിന്റെ പ്രശസ്തിയെപ്പറ്റി മാത്രമാണ് ഞാന്‍ പറഞ്ഞത്. മറ്റൊരു തരത്തില്‍ ആ പ്രസ്താവനയെ വ്യഖ്യാനിക്കേണ്ടതില്ല.
താന്‍ എപ്പോഴും സ്ത്രീകളെ മാന്യതയോടെ മാത്രം കാണുന്ന വ്യക്തിയാണന്നും വി എസ് പറഞ്ഞു. സ്ത്രീകളുടെ അഭിമാനത്തിന് വേണ്ടി പ്രക്ഷോഭം നടത്തുന്ന വ്യക്തിയാണ് താനെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് പ്രസ്ക്ലബ്ബിന്റെ മീറ്റ് ദ പ്രസ് പരിപാടിയിലാണ് വി എസ് ഇക്കാര്യം പറഞ്ഞത്.
http://malayalam.webdunia.com/newsworld/news/keralanews/1104/06/1110406056_1.htm
'ഏതു തരത്തില്‍ പ്രശസ്തയാണ് എന്ന് നിങ്ങള്‍
ReplyDeleteഅന്വേഷിച്ചാല്‍ മനസ്സിലാകും' എന്ന് പറഞ്ഞത് ഇവര്‍ വഹിക്കുന്ന സ്ഥാനമാനങ്ങളെ ഉദ്യേശിച്ചാണെന്ന് വിശ്വസിക്കാന്‍ പ്രയാസം... അങ്ങനെ എങ്കില്‍ അത് വളച്ചു കെട്ടി പറയേണ്ട കാര്യമുണ്ടോ..? അല്ലെങ്ങില്‍ തന്നെ 'അന്വേഷിച്ചാല്‍' എന്ന് പറയണമോ..? കെ പി സി സി ഭാരവാഹി, കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങി അവര്‍ വഹിക്കുന്ന പദവികള്‍ 'അന്വേഷിക്കാതെ തന്നെ' പത്രക്കാര്‍ക്ക് അറിയില്ലേ...പറഞ്ഞത് വി എസ് ആയാലും ഉമ്മന്‍ ആയാലും സ്ത്രീ സമൂഹം മൊത്തത്തിലും മലമ്പുഴയിലെ സ്ത്രീകള്‍ പ്രത്യേകിച്ചും മറുപടി പറയണം... വോട്ടിനു വേണ്ടി എതിര് സ്ഥാനര്തിയായ സ്ത്രീയെ അപമാനിക്കുന്നത് കേരള ജനതയ്ക്ക് തന്നെ അപമാനം ആണ്.
പിന്നെ ഒരു കാര്യം: വി എസ് വന്നാലും ഉമ്മന്‍ ചാണ്ടി വന്നാലും സ്ത്രീ പീഡനങ്ങള്‍ കുറയാനോ ഇല്ലതാവാണോ പോകുന്നില്ല... കക്ഷി- മത- ഭേദ മന്യേ സ്ത്രീകള്‍ ഒന്നിച്ചു നേരികുകയും സ്വന്തം സുരക്ഷിതതവും പെണ് മക്കളുടെ സുരക്ഷിതത്വവും 'തന്റെ' മാത്രം ബാധ്യതയാണെന്ന് ഓരോ സ്ത്രീയും മനസ്സിലാക്കി പെരുമാറുകയും ചെയ്താല്‍ മാത്രം പീഡന കഥകള്‍ക്ക് വിരാമാമിടാം... അല്ലെങ്ങില്‍ തിരഞ്ഞെടുപ്പ് കാലത്ത് വോട്ട് ബാങ്ക് നിറക്കാനുള്ള വെറും ആയുധം ആയി മാറും കേരളത്തിലെ ഓരോ സ്ത്രീയുടെയും മാനം...
Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി
ReplyDelete::'കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളുടെ ചരിത്രത്തില്‍ ഒന്നില്‍ പോലും ഇതുവരെയും ഒരു "വനിതയെ" സ്ഥാനാര്‍ഥി അക്കിയിട്ടില്ലാത്ത ലീഗുകാര്‍ മലമ്പുഴയിലെ "ബ്ലോഗിണി ലതികേച്ചിക്ക്" വേണ്ടി ബ്ലോഗ് ബന്ധത്തിന്റെ പേരില്‍ വോട്ടുപിടിക്കാന്‍ ഇറങ്ങുന്നത് കാണുമ്പൊള്‍ ഒട്ടും അത്ബുധം തോന്നുന്നില്ല... വി.എസ് നിയമസഭയില്‍ വന്നാല്‍ പലര്‍ക്കും ഇരിക്കപ്പൊറുതി കിട്ടില്ല എന്ന് തീര്‍ച്ച.. '
it is the fact,
വീ.എസ്സിന്റെ പ്രസ്താവന വീ.എസ്സ് തന്നെ വിഷധീകരിച്ച സ്ഥിധിക്ക് അതിന്നു ഒരു വിവാദത്തിന്റെ സ്കോപ്പും ഇല്ല , വീ.എസ്സിനെതിരെ എന്തെങ്കിലും കിട്ടാന്‍ ബ്യ്നകുലര് വെച്ച് നോക്കുന്ന വര്‍ക്ക് ഇതൊരു താല്‍ക്കാലിക ആശ്വാസമാകാം... വീ.എസ്സിനെതിരെ ഏതെങ്കില് വിതത്തില്‍ ജയിച്ചു കരകെരാനങ്കില് ലതിക സുഭാഷിന്നു ഈ കാര്യത്തെ ഉപയോകിക്കാം കാരണം രാസ്ട്രീയത്തില് ഇത്തരം പ്രവണതകള്‍ സ്വാഭാവികം ..
ReplyDelete.പക്ഷെ രാഷ്ട്രീയത്തെ നിക്ഷ്പക്ഷമായി കാണുന്നവര്‍ക്ക് ഇത്തരം പ്രവര്‍ത്തികളെ പെട്ടന്ന് മനസ്സിലാകാന്‍ കഴിയും ഈ കാരണം പറഞ്ഞു വീ.എസ്സിനെ സ്ത്രീ വിരുധനക്കാന് പറ്റുമെന്നും തോന്നുന്നില്ല .
എന്താണ് വി എസ് പറഞ്ഞത് .? .. ലതികാ സുഭാഷ് പ്രശസ്തയായത് കൊണ്ടാണോ മലമ്പുഴയില്‍ കൂടുതല്‍ സമയം പ്രചാരണം നടത്തുന്നത് എന്ന ചോദ്യത്തിന് എന്ത് പ്രശസ്തിയാണെന്ന് നിങ്ങള്‍ അന്വേഷിച്ചാല്‍ മതി എന്ന് മറുപടി പറഞ്ഞു ...!
ReplyDeleteപ്രശസ്തി പല തരത്തില്‍ ആകാം ... സംഘടനാ പാടവം , വിവിധ മേഖലകളിലെ ഇടപെടലുകള്‍ മൂലം അല്ലെങ്കില്‍ വേറെ എന്തെങ്കിലും തരത്തില്‍ .മോശമായ രീതിയില്‍ എന്ന അര്‍ത്ഥമേ എന്നെപ്പോലുള്ളവര്‍ കാണുന്നില്ല , പക്ഷെ മറ്റേ അര്‍ത്ഥത്തിലുള്ള പ്രശസ്തിയാണെന്ന് യു ഡി എഫ് കാര്‍ അങ്ങ് തീരുമാനിച്ചു ..., അവരെ നമുക്ക് കുറ്റം പറയാന്‍ പറ്റില്ല , കാരണം ഐസ് ക്രീമുകാരും മണ്ണിത്താന്മാരും നയിക്കുന്ന മുന്നണിയില്‍ എന്ത് കേട്ടാലും അങ്ങിനെയേ തോന്നൂ ..പക്ഷെ എനിക്ക് അത്ഭുതം അതിലല്ല , ബഹുമാന്യയായ ശ്രീമതി ലതികാ സുഭാഷ് തന്നെ അത്തരം ഒരു നല്ലതല്ലാത്ത പ്രശസ്തിയാണ് തനിക്കെന്നു സ്വയം ധരിച്ചു വശായത് എന്തിനു? .. ശ്രീമതി ലതികക്ക് ചിന്തിച്ചു കൂടെ ..ഒരു പാട് നല്ല നിലകളില്‍ ആണ് താന്‍ പ്രസിദ്ധയെന്നു ..? സംഘടാ രംഗത്തും , ഭരണ രംഗത്തും എന്തിനു ബ്ലോഗ് രംഗത്തും താന്‍ പ്രസിദ്ധയാണെന്ന് ...? പകരം ശ്രീമതി ലതിക ചെയ്തതോ കോടതിയില്‍ പോയിരിക്കുന്നു .. ആരെങ്കിലും വിശ്വസിക്കുമോ വി എസിനെ പ്പോലുള്ള ഒരു ജനകീയ നേതാവ് ഈ ഇലെക്ഷന് അവസാന നിമിഷത്തില്‍ തന്റെ എതിര് സ്ഥാനാര്‍ഥിയെ അശ്ലീലമായി ചിത്രീകരിക്കുമെന്നു ?
പുതിയ പോസ്റ്റ് "പ്രശസ്ത"യാകുന്നത് ..?
ReplyDelete“നിന്റെ അമ്മ ഏതു രീതിയിലുള്ള സ്ത്രീ ആണെന്ന് എനിക്കറിയാം”..എന്ന് എന്നോട് ആരെലും പറഞ്ഞാല്‍ കരണക്കുറ്റി നോക്കി ഒന്ന് പൊട്ടിക്കും..ഇവിടെ വി എസ്സിനെ ന്യായീകരിക്കുന്നവര്‍..ഹോ..എന്റെ അമ്മയെ അയാള്‍ മനസ്സിലാക്കിയല്ലോ എന്ന് കരുതി സന്തോഷിക്കുമായിരിക്കും..അല്ലെ..? ഇത്തരം രാഷ്ട്രീയ അന്തത പാടില്ല..നിഷ്പക്ഷമായി ചിന്തിക്കുന്ന ഏതൊരാള്‍ക്കും മനസ്സിലാവും അയാള്‍ എന്താ ഉധേഷിച്ചതെന്ന്..ആദ്യം “ഒരുത്തി”..ഇപ്പൊ ഇതും..നല്ല സംസ്ക്കാരം..
ReplyDeleteഅബ്ദുള്‍ റഷീദ്, വളരെ വ്യക്തമായി മറുപടി പറഞ്ഞിരിക്കുന്നു.......ഇവിടെ ചിലരൊക്കെ ഇരുട്ട് കൊണ്ട് ഓട്ടയടക്കുന്ന പ്രസ്താവനയുമായി വന്നിരിക്കുകയാണ്. .....
ReplyDeleteമാസങ്ങല്ക്കുമുമ്പേ വിജയമുരപിച്ച യു.ഡീ.എഫിന്റെ ഉറക്കം കെടുത്തിയ വീ.എസ്സിനെ കുറിച്ച് ഇന്ത്യയിലെ പല പ്രമുഖ മീഡിയ കളും ചര്‍ച്ചകള്‍ നടത്തുന്നുണ്ട് ..അത് നമ്മള് വായിക്കുന്നത് മാണ് അത്തരത്തിലുള്ള എതിരാളിയെ നേരിടാന്‍ അതും ബീജെപിക്ക് തങ്ങളുടെ വോട്ടുകിട്ടുന്ന സ്ഥാനാര്തിയെപോലും വെക്കാത്ത ഒരു മണ്ഡലത്തില്‍,( മലമ്പുഴ യില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബീജേപി ആരെ സഹായിച്ചു എന്ന് നമ്മള് കരിയാവുന്നതാണ് ) യൂ.ഡീ.എഫ് ഒരു സ്ഥാനര്തിയെ നിര്‍ത്തിയിട്ടുണ്ടെങ്കില്‍ ആ സ്ഥാനാര്‍ഥി തീര്‍ച്ചയായും പ്രസസ്തയാവും ആ കാര്യം വീ.എസ്സിനെ ആരും പടിപികെണ്ടാതുമില്ല ആ അര്‍ത്ഥത്തില്‍ തന്റെ എതിരാളിയുടെ പ്രസസ്തിയെ കുറിച്ച് വീ.എസ്സ്. പറഞ്ഞാല്‍ അത് തെറ്റായ അര്‍ഥം കൊടുക്കാന്‍ രാസ്ട്രീയക്കാര്ക്ക് പറ്റും അത്തരം രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ നടത്തുന്ന പ്രചാരങ്ങളില്‍ സത്യം കണ്ടുതുന്ന നിഷ്പക്ഷമായി 'ചിന്തിക്കുന്ന ആളോട്' എന്ത് പറയാന്‍ .
ReplyDeleteബിന്ദു പണിക്കര്‍ ഒറ്റ രാത്രി കൊണ്ട് നയന്‍താര ആയത് പോലെയാണ് ലതിക സുഭാഷ് പെട്ടെന്ന് സൂപ്പര്‍ താരമായത്. ഇന്നലെ മാധ്യമങ്ങള്‍ മുഴുവന്‍ നിറഞ്ഞു നിന്നത് ലതികയായിരുന്നു. New Post
ReplyDeleteഏത് ലതിക? എന്ത് കോടതി?
ഉമ്മൻ ചാണ്ടിയും ലതികാ സുഭാഷും കൂടി 2004ൽ നടത്തിയ വിവാദ ട്രെയിൻ യാത്ര ആണു സംഭവമെന്നു വ്യക്തം. മുഖ്യമന്ത്രിയുടെ മകൻ ദിവസം നാലു നെരം മൂത്രം ഒഴിക്കുമെന്നു വരെ ആരൊപണങ്ങൾ ഉന്നയിക്കുമ്പൊൾ, ഇങ്ങനെ ചില കാര്യങ്ങൾ കൂടി ഇവിടെ നടന്നിരുന്നു എന്നു അദ്ദേഹം ഓർമ്മിപ്പിച്ചു എന്നു മാത്രം.ഉണ്ണിത്താൻ പറഞ്ഞതു പൊലെ ഭൂമി ശാസ്ത്രത്തെ പറ്റി അറിയാത്തവർ ബഷീറിനെ പോലെ ആടുന്നു.
ReplyDeletekastham thonnunu vallikkunnan!! chila nilapaadukalkku alle naam janavidhi upayogikendath?.. blogger aanennu arinjathum avarku vote cheyuka nnula manobaavam baalisham nne parayaavu..ath latikaku aayalum sushanu aayalm..
ReplyDeleteoru kkaryam marannu, lathikaku ketti vekkan shaaride achan kaasu koduthu nna paraamarsham ozhivaakunathale bangi? (aa paavam ath nishedhichirikknu)
ReplyDeleteഭരണം മാറിയാല്‍ .......... അവാര്‍ഡെങ്കിലും ...,,,,,സ്പോണ്സര് ചയൂതുവോ ....................
ReplyDelete"കിളിരൂര്‍ കേസിലെ പ്രതികളെ കയ്യാമം വെച്ച് നടത്തുമെന്ന് പ്രഖ്യാപിച്ച് അധികാരത്തിലെത്തിയ വി എസ്സിനെതിരെ മത്സരിക്കാന്‍ എത്തിയ തനിക്കു കെട്ടിവെക്കാനുള്ള പണം തന്നത് പീഡനത്തിനിരയായി മരിച്ച ശാരിയുടെ മകളാണ് എന്നാണ് ലതിക പറയുന്നത് !"
ReplyDeleteഈ വാര്‍ത്ത തെറ്റാണ് എന്ന് ഇന്നലെ ഇന്ത്യ visionil വന്ന അഭിമുഖത്തില്‍ ശാരിയുടെ അച്ഛന് പറഞ്ഞു
ഏഷ്യാനെറ്റ് ബ്രേക്കിംഗ് ന്യൂസ് :-
ReplyDeleteലതികാ സുഭാഷിനെ ക്കുറിച്ചുള്ള പരാമര്‍ശം
വി എസ് പെരുമാറ്റ ചട്ടം ലംഘിച്ചിട്ടില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന് .
വാര്‍ത്താ സമ്മേളനത്തിന്റെ വീഡിയോ പരിശോധിച്ച ശേഷമാണ് തീരുമാനം
അപ്പൊ വി എസ് എന്തോ ചെയ്തു എന്ന് വാളെടുത്ത ആളുകള്‍ എവിടെ ?
എവിടെ എം എം ഹസ്സന് , എവിടെ ലതികാ ? എവിടെ വള്ളിക്കുന്ന് ??????????????????????
എവിടെ കപട സദാചാര വാദികള്‍ ?
എവിടെ സ്ത്രീ പീഡനം ആക്ഷേപിച്ചവര്‍ .....?????????????????????????????
ഹോ എന്തൊക്കെയായിരുന്നു ..മലപ്പുറം കത്തി ... ബോംബ് ...
സ്വന്തം മാനം വിറ്റു , ഡേര്‍ട്ടി ഗെയിം ഗെയിം നടത്തിയ യു ഡി എഫ് എവിടെ ?
എവിടെ സ്ത്രീപക്ഷ വാദികള്‍ ..???????????????????
ആരെയും കാണുന്നില്ലല്ലോ ... ???????????? എവിടെ പോയി ഒളിച്ചു ??????????????
വി.എസ്സിന്റെ പരാമര്‍ശത്തില്‍ എതിര് സ്ഥാനാര്‍ഥിയെ പറ്റി യാതൊരു മോശമായ സൂചനയും ഇല്ലെന്നു കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്.
ReplyDeleteആ പരാതി തള്ളി...തള്ളി...തള്ളി...
അതും സ്വാഹ..
ഒന്ന് പ്രശസ്തയാകാന്‍ പറ്റിയത് മാത്രം മെച്ചം.
ബ്ലോഗറെ ജയിപ്പിക്കാന്‍ തലകുത്തി മറിയുന്ന ബ്ലോഗ് പുലികളുടെ ശ്രദ്ധക്ക്...
സ്വന്തം ഇഷ്ടക്കാരെ മാത്രം ബ്ലോഗര്‍ എന്ന് പറഞ്ഞു പരിചയപ്പെടുത്തുന്നത് പച്ചയായ രാഷ്ട്രീയ പ്രവര്‍ത്തനം മാത്രമാണ്. ബ്ലോഗര്‍മാര്‍ മുഴുവന്‍ ബ്ലോഗര്‍മാര്‍ക്ക് മാത്രം വോട്ടു ചെയ്യും എന്ന മഹത്തായ സങ്കല്പം നടക്കും എന്ന് കരുതി നിങ്ങള്‍ കാത്തിരുന്നോളൂ.. അത് ജാതി മത സംഘടനകള്‍ തെരഞ്ഞെടുപ്പു സമയത്ത് പ്രഖ്യാപിക്കുന്ന പിന്തുണ പോലെ മാത്രമേ കാണാന്‍ കഴിയൂ.. സ.വി.എസ്. ജയിക്കണം എന്നത് കേരള ജനതയുടെ ആവശ്യമാണ്, ആഗ്രഹമാണ്, തീരുമാനമാണ്. പണം കെട്ടിവെക്കുന്നതില്‍ കെട്ടുകാഴ്ചയും നിഴല്‍ നാടകവും അഭിനയവും നടത്തിയാലും പറയാത്ത കാര്യം പറഞ്ഞെന്നു പരദൂഷണം പറഞ്ഞാലുമൊന്നും അത് മാറ്റാന്‍ ശ്രീമതി ലതികക്കും പറ്റില്ല, അഴിമതിയുടെ സെപ്റ്റിക് ടാങ്കില്‍ വീണു കൈയും കാലും ഇട്ടടിക്കുന്ന അവരുടെ പാര്‍ട്ടിക്കും പറ്റില്ല, അവരെയൊക്കെ താങ്ങിക്കൊണ്ടു സ്വയം പരിഹാസ്യരാകുന്ന മൂന്നും നാലും ഏഴു മാത്രം എണ്ണം വരുന്ന നിങ്ങള്‍ക്കും പറ്റില്ല.
അതുകൊണ്ട്...
ഠിം..ഠിം..
പോട്ടെ...വണ്ടി പോട്ടെ...
"സ്വന്തം ഇഷ്ടക്കാരെ മാത്രം ബ്ലോഗര്‍ എന്ന് പറഞ്ഞു പരിചയപ്പെടുത്തുന്നത് പച്ചയായ രാഷ്ട്രീയ പ്രവര്‍ത്തനം മാത്രമാണ്. ബ്ലോഗര്‍മാര്‍ മുഴുവന്‍ ബ്ലോഗര്‍മാര്‍ക്ക് മാത്രം വോട്ടു ചെയ്യും എന്ന മഹത്തായ സങ്കല്പം നടക്കും എന്ന് കരുതി നിങ്ങള്‍ കാത്തിരുന്നോളൂ.. അത് ജാതി മത സംഘടനകള്‍ തെരഞ്ഞെടുപ്പു സമയത്ത് പ്രഖ്യാപിക്കുന്ന പിന്തുണ പോലെ മാത്രമേ കാണാന്‍ കഴിയൂ.."
ReplyDeleteഡോക്ടര്‍.. താങ്കള്‍ പറഞ്ഞതിനോട് നൂറുശതമാനവും യോജിക്കുന്നു..
പ്രസക്തമെന്ന് തോന്നിയ ഒരു കമന്റ് റിഷെയെര്ഡ്:)
ReplyDelete_ ഒരു സ്ത്രീവിദ്വേഷിയുടെ കപടവേഷങ്ങള്‍_
പെണ് വാണിഭക്കാരെ കൈയാമം വെച്ച് പൊതുനിരത്തിലൂടെ നടത്തിക്കുന്നത് കാണാന്‍ കാത്തിരിക്കുകയായിരുന്നു വി.എസ്. എന്ന വിപ്ലനായകന്റെ ആരാധകര്‍ ഇക്കാലമത്രയും. രജനീകാന്ത്-മമ്മൂട്ടി-മൊഹന്ലാല്-സുരേഷ് ഗോപി സ്റ്റൈലില്‍ നായികയെ സംരക്ഷിക്കുന്ന നായകന് പരിവേഷമണിഞ്ഞ വി.എസിന്റെ നാവില്‍ നിന്ന് സാക്ഷാല്‍ സ്ത്രീവിദ്വേഷി [misogynist] പ്രയോഗിക്കാറുള്ള ചില പദപ്രയോഗങ്ങള്‍ തെറിച്ചു വീണപ്പോള്‍ അതൊക്കെ അബദ്ധത്തില്‍ വന്നുപോയ സ്ഖലിതങ്ങളാണെന്നാണ് വി.എസ്.ഫാനുകള്‍ കരുതിയത്. ഒരിക്കല്‍ ഒരു മാന്യവനിതയെക്കുറിച്ച് “ഒരു തള്ള” എന്നാണ് സാക്ഷാല്‍ മുഖ്യമന്ത്രിപ്പട്ടം കെട്ടിയ വി.എസ്. പരാമര്‍ശിച്ചത്. സിന്ധു ജോയി പാര്‍ട്ടി വിട്ടതിനെ പുച്ഛിച്ചത് “ഒരുത്തി കോണ്‍ഗ്രസ്സില്‍ ചേരാന്‍ പോയി” എന്നു പറഞ്ഞാണ്. പാര്‍ട്ടി വിട്ട് ശത്രുപക്ഷത്ത് ചേര്‍ന്ന ആളിനെ ഒരുത്തിയെന്നല്ലാതെ പിന്നെ എന്ത് വാക്കുപയോഗിച്ച് സൂചിപ്പികുമെന്നായിരിക്കും സ്ത്രീവിദ്വേഷികളായ ആരാധകരും ചിന്തിക്കുന്നത്. തള്ള, ഒരുത്തി തുടങ്ങിയ സ്ത്രീവിദ്വേഷസൂചകങ്ങളായ പരാമര്‍ശങ്ങള്‍ ഒരു മുഖ്യമന്ത്രിയില്‍ നിന്നുണ്ടായപ്പോള്‍ അതൊക്കെ നിസ്സാരമാക്കി അഗണ്യകോടിയില്‍ തള്ളിയ വി.എസ്. ആരാധകനായ സി. ആര്. നീലകണ്ഠനുപോലും മലമ്പുഴയില്‍ തന്നെ എതിര്‍ക്കുന്ന വനിത കുപ്രസിദ്ധയാണെന്ന് പത്രസമ്മേളനത്തില്‍ വ്യംഗ്യമായി പറഞ്ഞതിനെ ന്യായീകരിക്കാന്‍ കഴിയുന്നില്ല. കാരണം നമ്മുടെ നാട്ടില്‍ ഒരു സ്ത്രീ കുപ്രസിദ്ധയാകുന്നത് ചമ്പല്‍ പ്രദേശത്തെ ഒരു സ്ത്രീ കുപ്രസിദ്ധയാകുന്ന കാരണങ്ങളാലല്ലല്ലൊ. എതിര്‍സ്ഥാനാര്‍ത്ഥി ലതിക കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്റെന്ന നിലയ്ക്ക് പ്രസിദ്ധയാണെന്നാണ് താന്‍ അര്‍ത്ഥമാക്കിയതെന്ന് പറഞ്ഞ് വി.എസ്. ന്യായീകരിക്കുമ്പോള്‍ യഥാര്‍ത്ഥ സ്ത്രീവിദ്വേഷിയുടെ തനി നിറമാണ് പുറത്ത് വരുന്നത്.
വി.എസിലെ സ്ത്രീ വിദ്വേഷത്തിന്റെ ദംഷ്ട്രകള്‍ നേരിട്ട് കണ്ട അനുഭവം വിവരിക്കട്ടെ. ഇരുപത്തഞ്ച കൊല്ലം മുമ്പാണ് സംഭവം. ഞാന്‍ ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്റെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന കാലം. സംഘടനയുടെ വൈസ് പ്രസിഡന്റായി പ്രവര്‍ത്തിക്കുന്ന വ്യക്തിയുടെ ഭാര്യ എന്റെ അടുക്കല്‍ ഒരു പരാതിയുമായി വന്നു. വൈസ്പ്രസിഡന്റ് സ്ഥാനം അലങ്കരിച്ചിരുന്ന ആള് ഡോക്ടറും ഭാര്യ ഒരു ആശുപത്രി ജീവനക്കാരിയുമാണ്. അവര്‍ പ്രണയബദ്ധരായി വിവാഹം ചെയ്തതായിരുന്നു. കൌമാരപ്രായത്തിലെത്തിയ രണ്ട് കുട്ടികളുണ്ടായിരുന്നു അവര്‍ക്ക്.
തന്റെ ഭര്‍ത്താവ് ഇപ്പോള്‍ ഒരു ഉദ്യോഗസ്ഥയുമായി അടുപ്പത്തിലാണെന്നും അത് തുടര്‍ന്നാല്‍ തന്നെ ഉപേക്ഷിക്കുമെന്നുമായിരുന്നു ഭാര്യയുടെ പരാതി. അതുകൊണ്ട് സംഘടന ഇടപെട്ട് അത് വിലക്കണമെന്നായിരുന്നു അഭ്യര്‍ത്ഥന. ഞാന്‍ ശ്രമിക്കാമെന്ന് പറഞ്ഞ് അവരെ ആശ്വസിപ്പിച്ചു. പ്രശ്നം വളരെ വികാരവിക്ഷുബ്ധക്ഷമമായതിനാല്‍ ഞാന്‍ കരുതലോടെയാണ് വൈസ്പ്രസിഡന്റിനോട് സംസാരിച്ചത്. സംഭാഷണത്തിന്റെ ഒരു ഘട്ടത്തില്‍ ഞാന്‍ പറഞ്ഞു: “സഖാവിന്റെ വൈഫ് ലത എന്നെ കാണാന്‍ ആശുപത്രിയില്‍ വന്നിരുന്നു.” [പേര് മാറ്റിയതാണ്] അത് കേട്ടപടി വൈസ്പ്രസിഡന്റ് എന്നോട് പറഞ്ഞു: “എന്റ് വ്യക്തിപരമായ കാര്യങ്ങളില്‍ സംഘടന ഇടപെടരുത്. എന്റെ ഭാര്യ നിങ്ങളോട് എന്നെക്കുറിച്ച പറയുന്നതൊക്കെ കേള്‍ക്കാന്‍ നിങ്ങളെ ആര് ചുമതലപ്പെടുത്തി?” ഞാന്‍ സംഭാഷണം അവസാനിപ്പിച്ചത് ഇങ്ങനെയാണ്: “സോറി.”
വൈസ്പ്രസഡിന്റെ അവിഹിത ബന്ധം പുറത്തറിഞ്ഞാല്‍ സംഘടനയുടെ സല്‍പ്പേരിന് കളങ്കമാവുമെന്നുള്ളതു കൊണ്ട് നടന്ന കാര്യങ്ങള്‍ അസോസിയേഷന് പ്രസിഡന്റ് ഭഗീരഥന് സാറിനോട് പറഞ്ഞു. പാര്‍ട്ടിയെ അറിയിക്കാനായിരുന്നു പ്രസിഡന്റിന്റെ ഉപദേശം. ഞാന്‍ പാര്‍ട്ടി സെക്രട്ടറി ചടയന്‍ സഖാവിനോട് കാര്യം പറഞ്ഞു. രണ്ടു ദിവസം മുമ്പ് സംഘടനയുടെ വൈസ്പ്രസിഡന്റ് എ.കെ.ജി. സെന്റില്‍ വന്ന് വി.എസുമായി ഇക്കാര്യം സംസാരിച്ചെന്നായിരുന്നു ചടയന്‍ സഖാവിന്റെ മറുപടി. തന്റെ ഭാര്യ മറ്റൊരുത്തനുമായിട്ട് അവിഹിതബന്ധത്തിലാണെന്നും അതുകൊണ്ട് ഭാര്യയെ ഉപേക്ഷിക്കുകയാണെന്നും വി.എസി.നോട് പറഞ്ഞത്രേ. ഭാര്യയുമായുള്ള ബന്ധം വേര്‍പെടുത്തി മറ്റൊരു സ്ത്രീയെ വിവാഹം ചെയ്യാനുള്ള അനുവാദവും വി.എസ്. അയാള്‍ക്ക് കൊടുത്തെന്നാണ് ചടയന്‍ സഖാവ് എന്നോട് പറഞ്ഞത്. തങ്ങളുടെ കുടുംബപ്രശ്നത്തില്‍ സംഘടന ഇടപെട്ടതിന്റെ ഫലമറിയാന്‍ ലത വരുമ്പോള്‍ എന്തു പറയുമെന്നായിരുന്നു എന്റെ ചിന്ത. പക്ഷേ ലത എന്നെ കാണാന്‍ വന്നില്ല,
ReplyDeleteആറു മാസങ്ങള്‍ക്കു ശേഷം ‘ലത‘ എന്നെ കാണാന്‍ വീണ്ടും വന്നു. കുടുംബപ്രശ്നം എവിടെ വരെ എത്തി എന്ന് ചോദിക്കുന്നതിനു മുമ്പ് തന്നെ അവര്‍ വിവരിച്ചു തുടങ്ങി. അവര്‍ പറഞ്ഞത് ഇപ്പോഴും എന്റെ ഓര്‍മ്മയിലുണ്ട്. അത് അതേപടി ചേര്‍ക്കട്ടെ: “ഞാന്‍ സാറിനെക്കണ്ട് രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ വിവാഹബന്ധം വേര്‍പെടുത്തി വേറെ വിവാഹം ചെയ്യാന്‍ പാര്‍ട്ടി അനുവാദം തന്നെന്നാണ് ഡോക്ടര്‍ എന്നോട് പറഞ്ഞത്. ഞാന്‍ പിറ്റേന്ന് തന്നെ വി.എസിനെക്കണ്ട് കാര്യം പറഞ്ഞു. വി.എസ്. പറഞ്ഞത് കേട്ടപ്പം ഞാന്‍ ഞെട്ടിപ്പോയി സാറെ. ഞാന്‍ കണ്ടമാനം നടന്നത് കാരണമാണ് ഡോക്ടറ്ക്ക് വേറെ വിവാഹം ചെയ്യേണ്ടി വന്നതെന്നാണ് വി.എസ്. പറഞ്ഞത്. ഒരാള്‍ പറഞ്ഞത് മാത്രം കേട്ടിട്ട് സഖാവ് ഇങ്ങനെയൊന്നും പറയരുതെന്ന് ഞാന്‍ പറഞ്ഞപ്പം വി.എസ്. പറഞ്ഞതെന്താണെന്നോ? ഡോക്ടര്‍ ഇക്കാര്യത്തില്‍ കള്ളം പറഞ്ഞെന്ന് എനിക്ക് തോന്നുന്നില്ലെന്ന്.“
ഞാന്‍ ചോദിച്ചു: “ലതയ്ക്ക് ഈ പ്രശ്നത്തെ നിയമപരമായി നേരിട്ടുകൂടെ?”
ലത നിസ്സഹായയായി പറഞ്ഞു: “നിയമത്തിന്റെ വഴിയില്‍ പോകാന്‍ പ്രയാസമാണ്. ഒന്നാമത് ഒരുപാട് പണം വേണം. രണ്ടാമത് ഞങ്ങളുടെ വിവാഹത്തിന് നിയമ സാധുതയില്ലെന്നാണ് ഡോക്ടറ് തന്നെ പറയുന്നത്. സ്പെഷ്യല്‍ മാര്യേജ് ആക്റ്റ് പ്രകാരമാണ് ഞങ്ങള്‍ വിവാഹിതരായത്. വിവാഹക്കാര്യം പരസ്യപ്പെടുത്തി ഒരു മാസം കാത്തിരുന്ന് വിവാഹത്തിന് എതിരൊന്നുമില്ലെന്ന് ഉറപ്പായതിനുശേഷം രജിസ്റ്റ്ര് ചെയ്യുന്ന വിവാഹത്തിനേ നിയമസാധുതയുള്ളുവത്രേ. എന്തായാലും ഞാന്‍ നിയമയുദ്ധത്തിനൊന്നും പോണില്ല. ഒരു സഹായം മാത്രം ചെയ്താല്‍ മതി. ഞങ്ങള്‍ താമസിക്കുന്ന വീട്ടില്‍ നിന്നും ഉടനെ മാറണമെന്നാണ് ഡോക്ടര്‍ വാശി പിടിക്കുന്നത്. എന്നെ ഉടനെ വീട്ടില്‍ നിന്ന് ഇറക്കി വിടരുതെന്ന് ഡോക്ടറോട് വി.എസിനെക്കൊണ്ട് പറയിക്കണം.”
ചടയന്‍ സഖാവ് ശ്വാസകോശാര്‍ബുദരോഗം മൂര്‍ച്ഛിച്ച് ആര്.സി.സി.യില്‍ ആയിരുന്നതിനാല്‍ സംഘടനയുടെ പ്രശനങ്ങള്‍ വി.എസിനോട് തന്നെയാണ് പറഞ്ഞിരുന്നത്. അതനുസരിച്ച് ലതയെ ഉടനെ വീട്ടില്‍ നിന്ന് ഇറക്കി വിടരുതെന്ന് വൈസ്പ്രസിഡന്റിന് നിര്‍ദേശം കൊടുക്കണമെന്ന് അഭ്യര്‍ത്ഥിക്കാന്‍ ഞാന്‍ എ.കെ,ജി.സെന്റില്‍ ചെന്ന് വി.എസിനെ കണ്ടു. ഞാന്‍ പറഞ്ഞത് ശ്രദ്ധാപൂര്‍വ്വം കേട്ടതിനു ശേഷം വി.എസ്. പറഞ്ഞു: “കണ്ടമാനം നടക്കുന്ന പെണ്ണുങ്ങടെ സംരക്ഷണമൊന്നും ഏറ്റെടുക്കാന്‍ കഴിയില്ല.”
സ്ത്രീവിദ്വേഷിയായ ഒരാള്‍ പെണ് വാണിഭക്കാരെ കൈയാമം വെച്ച് തെരുവിലൂടെ നടത്തിക്കുമെന്ന് വീമ്പിളക്കുന്നതിന്റെ ഉദ്ദേശ്യം എന്തെന്ന് വളരെ വ്യക്തമാണ്. താനൊരു പൊരുതുന്ന വിപ്ലവകാരിയാണെന്ന് നാട്ടുകാരെ ബോധ്യപ്പെടുത്തുക. അത്രമാത്രം. പ്രതിപക്ഷ നേതാവ് ആയിരുന്ന വി.എസ്. ഉത്സവപ്പറമ്പിലെ ആനമയിലൊട്ടകത്തട്ടിപ്പുകാരനെപ്പോലെ പലതരം “ജനകീയപ്രശ്നങ്ങള്‍” ഏറ്റെടുത്ത് ക്വിക്സോട്ടിക് പട വെട്ടി നടന്നിരുന്ന കാലത്ത് ചില പെണ് വാണിഭക്കേസുകള്‍ ഒത്തുകിട്ടിയപ്പോള്‍ അങ്ങേറ്റെടുത്തു എന്നു മാത്രം. പാവം അജിതയും സ്ത്രീവേദിക്കാരും അത് കണ്ടിട്ടാണ് വി.എസില്‍ യതാര്‍ത്ഥ രക്ഷകനെ ദര്‍ശിച്ചത്.
Posted by Dr. N.M.Mohammed Ali at 12:51 AM
Email This BlogThis! Share to Twitter Share to Facebook Share to Google Buzz
Reactions:
2 comments:
വി എസ് സ്ത്രീ വിദ്വേഷി മാത്രമല്ല,തൊഴിലാളി- ദലിത്- മുസ്ലിം വിരോധി കൂടിയാണ്. ടി ജെ ആഞ്ജലോസിനെപ്പറ്റി കടപ്പുറത്ത് മീന്‍ പെറുക്കി വിറ്റു നടന്നിരുന്ന പയ്യന് എന്നു പറഞ്ഞത്, ചെങ്ങറ സമരക്കാരെ മോഷ്ടാക്കള്‍ എന്നാക്ഷേപിച്ചത്, കെ ഈ എന്നിനെ കുരങ്ങന് എന്നു വിളിച്ചത്, മലപ്പുറത്ത് കോപ്പിയടിച്ചാണ് ഉന്നത വിജയം ഉണ്ടാകുന്നതെന്നു പരിഹസിച്ചത്, ഇരുപതുകൊല്ലം കൊണ്ട് കേരളത്തെ മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമാക്കിമാറ്റാന്‍ ശ്രമിക്കുന്നു എന്ന ആരോപണം ഉന്നയിച്ചത് അങ്ങനെ എന്തെല്ലാം കാര്യങ്ങള്‍...
ReplyDeleteഡോക്റ്റര്‍, പാര്‍ട്ടിക്കാരനായിട്ടും ധീരതയോടെ താങ്കള്‍ സത്യം പറഞ്ഞു. അഭിനന്ദനം.
April 7, 2011 7:08 AM
കൂടുതലറിയാന്‍ ഇവിടെ ഞെക്കി നോക്കിയാല്‍ മതി
http://nmmohammedali.blogspot.com/2011/04/blog-post.html
ന്യൂഡല്‍ഹി: കേരളത്തില്‍ എല്‍ഡിഎഫ് വലിയ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തില്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെതിരെ കോണ്‍ഗ്രസ് കൊണ്ടു വന്ന ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണ്. കേരളത്തില്‍ സോണിയാഗാന്ധിയും രാഹുലും വന്നിട്ടും കാണാത്ത ജനക്കൂട്ടം അച്യുതാനന്ദനെ കാണാനെത്തിയത് ഇടതുപക്ഷത്തിനുള്ള അംഗീകാരമാണ്. കോണ്‍ഗ്രസ് രാജ്യത്തെ പ്രധാനവിഷയങ്ങളെക്കുറിച്ചൊന്നും പറയുന്നില്ല. അഴിമതിയെക്കുറിച്ച് ഒന്നും പറയാന്‍ അവര്‍ക്ക് കഴിയില്ല.അദ്ദേഹം പറഞ്ഞു.
ReplyDeleteനിഷ്പക്ഷരായ വോട്ടര്മരേ പോളിംഗ് ബൂത്തില്‍ കയറുന്നതിനു മുന്‍പേ ഒന്ന് ചിന്തിക്കു ,,,നമ്മുടെ വിലപ്പെട്ട വോട്ടവകാശം എന്കനേ വിനിയോഗിക്കണം എന്ന്....ഒന്ന് താരധമ്യം ചെയ്യ് കഴിഞ്ഞ യു,ഡീ.എഫ്ഫ് സര്‍ക്കാരും , ഇപ്പൊള്‍ അധികാരം ഒഴിയുന്ന എല്‍.ഡീ.എഫ്ഫ് സര്‍ക്കാരും ....., എന്നിട്ട് മാത്രം വോട്ട് ചെയ്യൂ.............
ReplyDelete2001-06 കാലത്ത് അരങ്ങേറിയതായി യുഡിഎഫ് നേതാക്കള്‍തന്നെ ഇന്ന് ഓര്‍മിപ്പിക്കുന്ന ദുഷ്ചെയ്തികള്‍ കേരളത്തിന്റെ ഏറ്റവും കെട്ടുപോയ ഒരു കാലത്തെ പ്രതിനിധാനംചെയ്യുന്നു. കേരളത്തെ വീണ്ടും അത്തരമൊരു ദുരിതകാലത്തിലേക്ക് തിരിച്ചുകൊണ്ടുപോകാനാണ്, ഉദാരവല്‍ക്കരണത്തിന്റെ ജീര്‍ണതകളിലേക്കും ക്രൂരതകളിലേക്കും വലിച്ചെറിയാനാണ്, യുഡിഎഫും അവര്‍ക്കുവേണ്ടി പ്രചാരണം നടത്തുന്ന കുത്തകമാധ്യമങ്ങളും ശ്രമിക്കുന്നത്. യുഡിഎഫിന്റെ നയങ്ങളും എല്‍ഡിഎഫിന്റെ നയങ്ങളും തമ്മിലുള്ള വ്യത്യാസം മറച്ചുപിടിക്കുകയാണവര്‍. അധ്വാനിക്കുന്നവരുടെയും സാധാരണക്കാരുടെയും തകര്‍ച്ചയ്ക്കും പാപ്പരീകരണത്തിനും വഴിവയ്ക്കുന്നതാണ് യുഡിഎഫ് നയമെങ്കില്‍, നേര്‍വിപരീതമാണ് എല്‍ഡിഎഫ് നയങ്ങള്‍. അഴിമതിരഹിതമായ ജനപക്ഷബദല്‍ തീര്‍ക്കാനുള്ള എല്‍ഡിഎഫിന്റെ മുദ്രാവാക്യത്തിന് പിന്തുണ നല്കുകയെന്നാല്, കേരളത്തിന്റെ പുരോഗതിക്കൊപ്പം നില്ക്കുക എന്നാണര്‍ഥം. ആ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് കേരളത്തെ നല്ല നാളെയിലേക്ക് നയിക്കാനുള്ള തീര്‍പ്പാകണം നാളെ ഉണ്ടാവേണ്ടത്........
വീട്ടമ്മമാര്‍ എല്‍ഡിഎഫിന് വോട്ടുചെയ്യും: വി എസ്
ReplyDeleteആലപ്പുഴ: വീട്ടമ്മമാര്‍ മുഴുവന്‍ ഇത്തവണ എല്‍ഡിഎഫിന് വോട്ടുചെയ്യുമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് പറഞ്ഞു. സ്ത്രീകളുടെ മാനാഭിമാനം സംരക്ഷിക്കാനുള്ള പോരാട്ടമാണ് ഈ തെരഞ്ഞെടുപ്പ്. യുഡിഎഫിന്റെ ജീര്‍ണതയ്ക്കെതിരെയും കേന്ദ്രത്തിന്റെ അഴിമതിക്കും വിലക്കയറ്റം സൃഷ്ടിക്കുന്ന കേന്ദ്രനയത്തിനുമെതിരായ പോരാട്ടം കൂടിയാണിത്. യുഡിഎഫ് പ്രവര്‍ത്തകരുടെ വീടുകളിലെ അമ്മ പെങ്ങന്മാര് ഇക്കുറി എല്‍ഡിഎഫിനാകും വോട്ടുചെയ്യുകയെന്നും ആലപ്പുഴ പ്രസ്ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ വിഎസ് പറഞ്ഞു.
എല്‍ഡിഎഫ് നല്ല ഭൂരിപക്ഷം നേടും പിണറായി
ReplyDeleteതിരു: അഞ്ചുവര്‍ഷത്തിനിടെ കേരളം കൈവരിച്ച നേട്ടം നിലനിര്‍ത്താനും മെച്ചപ്പെടുത്താനും എല്‍ഡിഎഫ് ഭരണത്തിന്റെ തുടര്‍ച്ചയ്ക്കായി ജനങ്ങള്‍ വിധിയെഴുതുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പറഞ്ഞു. നിയമസഭാതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വന്‍വിജയം ലഭിക്കും. നല്ല ഭൂരിപക്ഷമുണ്ടാകും. ലോക്സഭ-തദ്ദേശഭരണതെരഞ്ഞെടുപ്പുകളില്നിന്ന് വ്യത്യസ്തമായ അന്തരീക്ഷമാണ് ഇന്ന്. ദേശീയപ്രശ്നങ്ങളെയും കേന്ദ്രത്തില്‍ രൂപംകൊള്ളേണ്ട സര്‍ക്കാരിനെയും ആസ്പദമാക്കിയായിരുന്നു ലോക്സഭാതെരഞ്ഞെടുപ്പ്. സംസ്ഥാനസര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ ഹിതപരിശോധനയാണ് ഇപ്പോള്‍ നടക്കുക. ഓരോ കുടുംബത്തിനും ആശ്വാസമെത്തിച്ച എല്‍ഡിഎഫ് ഭരണം നിലനില്ക്കണമെന്നും മെച്ചപ്പെടണമെന്നുമാണ് പൊതുവികാരം. ഇത് ഞങ്ങള്‍ക്ക് അനുകൂലമാണ്. കേസരി സ്മാരക ജേര്‍ണലിസ്റ്റ് ട്രസ്റ്റിന്റെ ജനവിധി 2011 എന്ന പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു പിണറായി. തെരഞ്ഞെടുപ്പില്‍ വികസനപ്രശ്നങ്ങളും ജനകീയപ്രശ്നങ്ങളും ചര്‍ച്ചചെയ്തില്ലെന്ന എ കെ ആന്റണിയുടെ അഭിപ്രായത്തോട് പിണറായി വിയോജിച്ചു. അഞ്ചാണ്ടിലെ കേരളത്തിന്റെ മാറ്റത്തെപ്പറ്റി കേരളീയനെന്ന നിലയില്‍ അഭിമാനിക്കുകയാണ് ആന്റണി ചെയ്യേണ്ടിയിരുന്നത്. എന്നാല്‍, നേട്ടങ്ങളും മാറ്റങ്ങളും തിരസ്കരിക്കുകയും ഇകഴ്ത്തുകയുമാണ് ആന്റണി ചെയ്തത്. സ്വന്തം സംസ്ഥാനത്തെ നേട്ടങ്ങള്‍ കണ്ടിട്ടും രാഷ്ട്രീയകാരണത്താല് പ്രശംസിക്കാന്‍ കഴിഞ്ഞില്ലെന്നുവരും. പക്ഷേ ഇകഴ്ത്താന്‍ പാടില്ലായിരുന്നു. യുഡിഎഫ് ഭരണത്തില്‍ സര്‍വമേഖലയിലും തകര്‍ച്ചയായിരുന്നു. അന്ന് 1300ല്‍പരം കര്‍ഷകര്‍ ആത്മഹത്യചെയ്തു. എല്‍ഡിഎഫ് ഭരണത്തില്‍ കര്‍ഷക ആത്മഹത്യ ഇല്ലാതായി എന്ന് ആന്റണി സമ്മതിച്ചത് നല്ല കാര്യം. പക്ഷേ ഇത് കേന്ദ്രഭരണത്തിന്റെ സഹായംകൊണ്ടാണെന്ന അവകാശവാദമുന്നയിക്കുന്ന ആന്റണി കോണ്‍ഗ്രസ് ഭരിക്കുന്ന ആന്ധ്രപ്രദേശിലും മഹാരാഷ്ട്രയിലും കര്‍ഷക ആത്മഹത്യ എന്തുകൊണ്ട് തടയാന്‍ കഴിയുന്നില്ല എന്ന് വിശദീകരിക്കണം. ആന്റണിയുടെ പാര്‍ടി വക്താവ് പറഞ്ഞത് കേരളത്തില്‍ കര്‍ഷക ആത്മഹത്യ ഇല്ലാതായത് കാലാവസ്ഥാവ്യതിയാനംകൊണ്ടാണെന്നാണ്. പെരുമണില്‍ തീവണ്ടി മറിഞ്ഞപ്പോള്‍ ടൊര്‍ണാഡോ എന്ന കാറ്റുവീശിയെന്ന അസംബന്ധംപോലെ ഒരു വാദമാണിത്. കടാശ്വാസ കമീഷനും കടാശ്വാസനിയമവും നടപ്പാക്കിയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ കര്‍ഷകദുരിതം ഇല്ലാതാക്കിയത്. കര്‍ഷകബന്ധുവാണ് സര്‍ക്കാരെന്ന തോന്നല്‍ ജനങ്ങള്‍ക്കുണ്ടായി.
കേരളം ഈ അഴിമതിക്കാരിൽ നിന്നും സ്ഥിരമായി സംരക്ഷിക്കാൻ...ജനപക്ഷ മുന്നണിയായ.... ഇടതുപക്ഷ ജനാധിപത്യമുന്നണിയെ വീണ്ടും അധികാരത്തിലേറ്റുക.
ReplyDeleteഇവരെ ഓർമ്മയുണ്ടോ?
1- അഴിമതിയുടെ കുംഭഗോപുരങ്ങള്‍ക്ക് കാവലാളായ ആന്റണി.
2- ഉമ്മന്‍ചാണ്ടി-പാംഓയില്‍ മുതല്‍ സൈന്ബോര്ഡുവരെ.
3- ഹിമാലയന്‍ ഫെയിം ചെന്നിത്തല.
4- ഐസ്ക്രീം കുട്ടി.
5- പാലാഴിയില്‍ മുങ്ങിയ മാണി.
6- കുരിയാര്‍കുറ്റി-കാരപ്പാറ ജേക്കബ്.
7- മുനീറും അഴിമതിയുടെ രാജവീഥികളും.
8- പൊതുവിതരണം കീശവീര്പ്പിക്കാന് മുസ്തഫ ആയാലും പ്രകാശായാലും.
9- ശക്തന്റെ വണ്ടിക്കച്ചവടം.
10-ജപ്പാന് പൈപ്പ് കുംഭകോണം: തിരുവഞ്ചൂരിനും പങ്ക്.
ഈ ക്രിമിനല്‍ സംഘത്തെ വീണ്ടും അധികാരത്തില്‍ എത്തിക്കണമെന്നാണ് ആന്റണി ആഹ്വാനം ചെയ്യുന്നത്. 2 ജി സ്പെക്ട്രവും കോമണ്‍വെല്‍ത്ത് ഗെയിംസും ആദര്‍ശ് ഫ്ളാറ്റും ഉള്‍പ്പെടെയുള്ള കേന്ദ്രത്തിലെ അഴിമതികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇതെല്ലാം നിസ്സാരം എന്നായിരിക്കും ആന്റണിയുടെ ഭാവം. ആന്റണിയുടെ ചുമതലയിലുള്ള പ്രതിരോധ വകുപ്പിനും ബന്ധമുള്ളതാണല്ലോ ആദര്‍ശ് ഫ്ളാറ്റ് കുംഭകോണം. ആന്റണി ഭക്ഷ്യമന്ത്രിയായിരുന്നപ്പോള്‍ നടന്ന പഞ്ചസാര കുംഭകോണവും ഇപ്പോള്‍ പ്രതിരോധവകുപ്പില്‍ നടന്ന ആയുധ ഇറക്കുമതികളുമായി ബന്ധപ്പെട്ട അഴിമതികളും ആന്റണി കണ്ണടച്ചാല്‍ മാത്രം ഇല്ലാതാവുന്നതുമല്ല.
LDF ഭരണം ഒറ്റ നോട്ടത്തില്‍
ReplyDelete1. നഷ്ടത്തില്‍ ആണെന്ന ന്യായം പറഞ്ഞു മുന്‍ യു ഡി എഫ് സര്‍ക്കാര്‍ അടച്ചു പൂട്ടിയ കേരള സോപ്സ് പോലുള്ള നിരവധി പൊതുമേഖല സ്ഥാപനങ്ങള്‍ വീണ്ടും തുറന്നു പ്രവര്‍ത്തിപ്പിച്ചു , നഷ്ടത്തിലുള്ളവ മിക്കതും ലാഭകരമാക്കി
2. തോട്ടം മേഖലയിലും മറ്റും നിലനിന്നിരുന്ന പ്രശ്നങ്ങള്‍ പരിഹരിച്ചു അനവധി തോട്ടങ്ങള്‍ വീണ്ടും പ്രവര്‍ത്തനം തുടങ്ങി
3. സ്മാര്‍ട്ട് സിറ്റി കരാര്‍ കേരളത്തിന് അനുകൂലമായി മാറ്റിയെഴുതി പ്രവര്‍ത്തനം തുടങ്ങുന്നു . ( നമ്മുടെ അഭിമാനമായ ഇന്‍ഫോ പാര്‍ക്ക് വിട്ടു കൊടുക്കക, മറ്റു എടി സംരംഭങ്ങള്‍ പാടില്ല, സംസ്ഥാനത്തിന്റെ ഭൂമി വില്ക്കാന് അനുവദിക്കല്‍ , തുടങ്ങിയ അതിഗുരതരമായ വീഴ്ചകള്‍ ഉള്ള കേരളത്തെ തീറെഴുതിയ പഴയ യു ഡി എഫ് കരാറിനെ ഒന്ന് കാണുക )
4. കാര്‍ഷിക മേഖലക്ക് താങ്ങായി നിന്നത് കാരണം ആ മേഖലയിലും തൊഴില്‍ ഉണ്ടായി .. അടിയന്തിര മന്ത്രി സഭാ യോഗം കൂടി നടപടി എടുത്തത് മൂലം യു ഡി എഫ് ഭരണ കാലത്തെ നിത്യ സംഭവം ആയിരുന്ന കര്‍ഷക ആത്മഹത്യകള്‍ മാഞ്ഞു പോയി , നെല്ലിനു താങ്ങ് വില ഇരട്ടിയില്‍ അധികമായി ഉയര്‍ത്തി .
5. പ്രകടന പത്രികയില്‍ പറയാത്തതായ,സമ്പൂര്‍ണ്ണ വൈദ്യുതീകരണം, ഒരു വര്‍ഷത്തില്‍ ഏറെയായി നാല്പതു ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് രണ്ടു രൂപയ്ക്കു അരി നല്കല് ക്ഷേമ പെന്ഷന് ഉയര്‍ത്തല്‍ തുടങ്ങി നിരവധി ഗുണകരമായ കാര്യങ്ങള്‍ നടപ്പിലാക്കി , കൂടെ വിവിധ മണ്ഡലങ്ങളിലെ ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങളും.
6. കാര്യമായ അഴിമതി ആരോപണങ്ങള്‍ ഇല്ലാതെ , വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഇല്ലാതെ കടന്നു പോയ താരതമ്യേന നല്ലൊരു ഭരണ കാലം.
7 . ഏഴു മാസത്തോളമായി അന്യ സംസ്ഥാന ലോട്ടറി കേരളത്തില്‍ വില്‍ക്കുന്നില്ല ( കേന്ദ്ര സര്‍ക്കാര്‍ വരെ കോടതിയില്‍ ഇക്കാര്യത്തില്‍ മുഖ്യ മന്ത്രിയെ അഭിനന്ദിച്ചു )
8. IT രംഗത്തെ മുരടിപ്പ് കേരളത്തിനുണ്ടായിരുന്ന മുരടിപ്പ് മാറി തുടങ്ങി , സാമ്പത്തിക മന്ദ്യത്തിന്റെ പശ്ചാത്തലത്തിലും ഐ ടി കയറ്റുമതി രംഗത്ത് 70 ശതമാനം വളർച്ചാ നിരക്ക് സ്ഥിരമായി രേഖപ്പെടുത്തി.
9 .ടെക്നോപാർക്കിലും ഇൻഫോപാർക്കിലും പുതിയ കമ്പനികൾ വന്നു.
10. തിരുവനന്തപുരത്തെ ടെക്നോ സിറ്റിയ്ക്ക് 428 ഏക്കർ സ്ഥലം ഏറ്റെടുത്തു., ടെക്നോപാർക്ക് മൂന്നാം ഘട്ടം, ഇൻഫോ പാർക്ക് രണ്ടാം ഘട്ട വികസന പദ്ധതികൾക്ക് വേഗം കൂട്ടി.
11.അമ്പലപ്പുഴ ചേർത്തല കുണ്ടറ ഐ.റ്റി പാർക്ക് നിർമ്മാണം തുടങ്ങി.ചീമേനിയിലും എരമത്തും ഐ.റ്റി പാർക്ക്. കൊരട്ടി ഇൻഫോപാർക്ക് പ്രവർത്തനം തുടങ്ങി.
കോഴിക്കൊട് സൈബർ സിറ്റി, കണ്ണൂരിൽ സൈബർ പാർക്ക് എന്നിവക്ക് അംഗീകാരം ആയി .. സംസ്ഥാന വ്യാപകമായി ഒൻപത് ടെക്നോ ലോഡ്ജുകൾ..അങ്ങിനെ നീളുന്നു ആ പട്ടിക
കുഞ്ഞാലിക്കുട്ടിയുടേത് ജനാധിപത്യവിരുദ്ധ സമീപനം
ReplyDeleteസ്വതന്ത്ര ഇന്ത്യയില്‍ മുപ്പത്തിയാറായിരത്തിലേറെ വര്‍ഗീയ കലാപങ്ങളുണ്ടായി. അവയിലൂടെ മുപ്പത്തിമൂവായിരത്തോളം പേര് കൊല്ലപ്പെട്ടു. ഈ കലാപങ്ങളിലൊന്നില്പോലും ഒരൊറ്റ ജമാഅത്തെ ഇസ്ലാമിക്കാരനും പങ്കാളിയായിട്ടില്ല. ഒരൊറ്റ കൊലപാതകത്തിലും ഒരൊറ്റ പ്രവര്‍ത്തകനും പ്രതി പോലുമായിട്ടില്ല. രാജ്യത്ത് നടന്ന ഭീകരാക്രമണങ്ങളിലും തീവ്രവാദ പ്രവര്‍ത്തനങ്ങളിലും ജമാഅത്ത് ആരോപണ വിധേയമായിട്ടില്ല. ഇക്കാര്യം നിഷ്പക്ഷരായ ഏവര്‍ക്കും നന്നായറിയാം. അതിനാലാണ് തല്പര കക്ഷികള്‍ ജമാഅത്തിനെതിരെ നിരന്തരം തീവ്രവാദവും ഭീകരതയും ആരോപിച്ചിട്ടും ജനം അത് വിശ്വസിക്കാത്തത്. അവര്‍ ജമാഅത്തെ ഇസ്ലാമിയുമായി സഹകരിക്കാന്‍ സന്നദ്ധമാവുന്നത്. അതിനെതിരെ ആരോപണമുന്നയിക്കുന്നവര്‍ പോലും പ്രായോഗിക മേഖലകളില്‍ സഹകരണാത്മകമായ നിലപാട് സ്വീകരിക്കുന്നത്.
എന്നിട്ടും മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ജമാഅത്തെ ഇസ്ലാമി തീവ്രവാദം വളര്‍ത്തുന്ന സംഘടനയാണെന്ന് ആരോപിച്ചിരിക്കുന്നു. ജമാഅത്തുമായി രാഷ്ട്രീയ ചര്‍ച്ച നടത്തിയിട്ടില്ലെന്നും പിന്തുണ തേടുകയോ വോട്ട് ആവശ്യപ്പെടുകയോ ചെയ്തിട്ടില്ലെന്നും തറപ്പിച്ചു പറയുന്നു. ജമാഅത്തിന്റെ വോട്ട് സ്വീകരിക്കുന്നത് മറ്റു മുസ്ലിം സംഘടനകളുടെയും ഹൈന്ദവ-ക്രൈസ്തവ സമൂഹങ്ങളുടെയും വോട്ട് നഷ്ടപ്പെടാന്‍ കാരണമാകുമെന്നും അവകാശപ്പെടുന്നു. പതിനഞ്ച് നിയോജക മണ്ഡലങ്ങളില്‍ വോട്ട് നല്‍കാനുള്ള ജമാഅത്ത് തീരുമാനം യു.ഡി.എഫിനെ പരിഹസിക്കലായി വിലയിരുത്തുന്നു.
കേരളത്തില്‍ ഏറ്റവും അവസാനമായി ശക്തമായ ബോംബ് സ്ഫോടനമുണ്ടായത് കോഴിക്കോട് ജില്ലയിലെ നരിക്കാട്ടേരിയിലാണ്. ബോംബ് പൊട്ടി മരണമടഞ്ഞ അഞ്ച് മുസ്ലിം ചെറുപ്പക്കാരും കുഞ്ഞാലിക്കുട്ടിയുടെ സംഘടനയിലെ പ്രവര്‍ത്തകരാണ്. തട്ടിക്കളിക്കാനല്ലല്ലോ അവര്‍ ബോംബുണ്ടാക്കിയിരുന്നത്. കേരളത്തിലെ പല കൊലപാതകങ്ങളിലും ക്രിമിനല്‍ കേസുകളിലും മുസ്ലിംലീഗിന്റെ പ്രവര്‍ത്തകര്‍ പ്രതികളാണ്. ഇക്കാര്യം നിഷേധിക്കാന്‍ കുഞ്ഞാലിക്കുട്ടിക്ക് സാധ്യമല്ല. അഥവാ തീവ്രവാദ സമീപനം സ്വീകരിക്കുകയും ഭീകരപ്രവര്‍ത്തനം നടത്തുകയും ചെയ്യുന്നവര്‍ക്ക് നേതൃത്വം നല്‍കുന്നവരാണ് തികച്ചും സമാധാനപരമായി പ്രവര്‍ത്തിക്കുന്ന ജമാഅത്തിനെതിരെ വ്യാജ ആരോപണം ഉന്നയിക്കുന്നത്.
മുസ്ലിംലീഗ് നേതൃത്വം ജമാഅത്തെ ഇസ്ലാമിയുമായി നിരവധി തവണ രാഷ്ട്രീയ ചര്‍ച്ച നടത്തിയിട്ടുണ്ട്. ഏറ്റവും അവസാനം പി.വി. അബ്ദുല്‍ വഹാബിന്റെ കോഴിക്കോട്ടെ വസതിയില്‍ വെച്ച് നടത്തിയ ചര്‍ച്ചപോലും രാഷ്ട്രീയമായിരുന്നു. കുഞ്ഞാലിക്കുട്ടിയും ഇ.ടി. മുഹമ്മദ് ബഷീറും എം.കെ. മുനീറും അബ്ദുസ്സമദ് സമദാനിയുമുള്പ്പെടെ പ്രമുഖരായ മുസ്ലിംലീഗ് നേതാക്കള്‍ ജമാഅത്തെ ഇസ്ലാമിയുടെ സഹായം തേടുകയും വോട്ട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഒരു തവണയല്ല, പല തവണ. ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് നിരവധി പ്രാവശ്യം പല ലീഗ് സ്ഥാനാര്‍ഥികളും സ്വീകരിച്ചിട്ടുമുണ്ട്. ദൈവത്തിലും മതത്തിലും വിശ്വാസമില്ലാത്ത പിണറായി വിജയനും സി.പി.എം നേതാക്കളും ചര്‍ച്ച നടത്തിയ കാര്യം സമ്മതിക്കുകയും സത്യം പറയുകയും ചെയ്യുമ്പോള്‍ മതത്തെയും സമുദായത്തെയും പ്രതിനിധാനം ചെയ്യുന്നുവെന്ന് അവകാശപ്പെടുന്ന കുഞ്ഞാലിക്കുട്ടി ഒട്ടും മടിയില്ലാതെ അസത്യം പറയുന്നത് അദ്ഭുതകരമായി തോന്നുന്നു. കുഞ്ഞാലിക്കുട്ടിയെപ്പോലുള്ള ഒരു മുസ്ലിം നേതാവില്‍നിന്ന് ഇത് ഒരിക്കലും പ്രതീക്ഷിച്ചതായിരുന്നില്ല. മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന ്രപസിഡന്റ് കെ.എം. ഷാജി കണ്ണൂര്‍ ജില്ലാ സോളിഡാരിറ്റി ഓഫിസില്‍ പോയതിനെ സംബന്ധിച്ച് ഓഫിസിന്റെ മുന്നിലൂടെ പോയപ്പോള്‍ ഫോട്ടോ എടുത്തതായിരിക്കുമെന്ന് പറയാന്‍ മാത്രം അദ്ദേഹത്തെപ്പോലെ ഒരാള്‍ തരംതാഴരുതായിരുന്നു. ഷാജി സോളിഡാരിറ്റി ഓഫിസില്‍ പോയി സഹായം തേടിയത് ജമാഅത്തെ ഇസ്ലാമി വലിയ കാര്യമായി കൊട്ടിഘോഷിച്ചിട്ടില്ല.
2006ലെ സംസ്ഥാന അസംബ്ലിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമി മുഴുവന്‍ നിയോജക മണ്ഡലങ്ങളിലും ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ പിന്തുണക്കുകയും അതിന്റെ സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് രേഖപ്പെടുത്തുകയും ചെയ്തു. മാത്രമല്ല, പല നിയോജക മണ്ഡലങ്ങളിലും എല്‍.ഡി.എഫിന് അനുകൂലമായി പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു. കുഞ്ഞാലിക്കുട്ടി അവകാശപ്പെട്ട പോെല ജമാഅത്തിന്റെ പിന്തുണയും വോട്ടും ഹൈന്ദവ-ക്രൈസ്തവ വോട്ടുകളും മുസ്ലിം മതസംഘടനകളുടെയും പിന്തുണയും വോട്ടും നഷ്ടപ്പെടുത്തുമെങ്കില്‍ 2006ലെ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് പരാജയപ്പെടേണ്ടതായിരുന്നു. അതുണ്ടായില്ലെന്ന് മാത്രമല്ല, ചരിത്രത്തിലെ തിളക്കമാര്‍ന്ന വിജയം അവര്‍ക്കുണ്ടായി. കുഞ്ഞാലിക്കുട്ടിയും എം.കെ. മുനീറും കെ.എം. ഷാജിയും ഇ.ടി. മുഹമ്മദ് ബഷീറും ഉള്‍പ്പെടെയുള്ള ലീഗ് നേതാക്കള്‍ ദയനീയമായി പരാജയപ്പെടുകയും ചെയ്തു. കുഞ്ഞാലിക്കുട്ടിയുടെ വാദമനുസരിച്ച് ജമാഅത്ത് എല്‍.ഡി.എഫിനെ പിന്തുണക്കുകയും പ്രചാരണം നടത്തുകയും ചെയ്യുന്നത് സുന്നികളുടെയും മുജാഹിദുകളുടെയും വോട്ട് അവര്‍ക്ക് നഷ്ടപ്പെടുത്തുകയും ലീഗിന്റെ കൊട്ടയില്‍ കൊണ്ടെത്തിക്കുകയും ചെയ്തിരുന്നുവെങ്കില്‍ മങ്കടയിലും കുറ്റിപ്പുറത്തും പെരിന്തല്‍മണ്ണയിലുമെല്ലാം ലീഗ് സ്ഥാനാര്‍ഥികള്‍ നിഷ്പ്രയാസം ജയിക്കേണ്ടതായിരുന്നു.
ReplyDelete15 നിയോജക മണ്ഡലങ്ങളില്‍ ജമാഅത്തെ ഇസ്ലാമി യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് നല്‍കുന്നത് യു.ഡി.എഫിനെ പരിഹസിക്കലാണെന്ന കുഞ്ഞാലിക്കുട്ടിയുടെ വാദമാണ് പരിഹാസ്യം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജമാഅത്ത് 17 നിയോജക മണ്ഡലങ്ങളില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാര്‍ഥികള്‍ക്കാണ് വോട്ട് നല്‍കിയത്; പൊന്നാനിയിലും വയനാട്ടിലും യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്കും. അന്നത്തെ യു.ഡി.എഫിനുള്ള പിന്തുണ പത്തു ശതമാനമായിരുന്നു. ഇപ്പോള്‍ അന്നത്തെക്കാള്‍ നേരിയ ശതമാനമെങ്കിലും കൂടുതലാണ്. എന്നിട്ടും അന്ന് തോന്നാത്ത വികാരം ഇപ്പോഴുണ്ടാവാന്‍ കാരണമെന്ത്? അന്ന് കുഞ്ഞാലിക്കുട്ടി മത്സരിക്കുകയും വോട്ട് നിഷേധിക്കപ്പെടുകയും ചെയ്തിരുന്നില്ല എന്നതാകാനേ തരമുള്ളൂ.
തനിക്കില്ലെങ്കില്‍ മറ്റാര്‍ക്കും വേണ്ട എന്ന സങ്കുചിതവും അയുക്തികവുമായ നിലപാടായേ ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് വേണ്ട എന്ന കുഞ്ഞാലിക്കുട്ടിയുടെ സമീപനത്തെ കാണാന്‍ കഴിയൂ. ജമാഅത്തിന്റെ തീരുമാനം പുറത്തുവരുന്നതിനുമുമ്പ് അദ്ദേഹം പറഞ്ഞിരുന്നത് ലീഗ് സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യാന്‍ തയാറായാല്‍ ആലോചിച്ച് സ്വീകരിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുമെന്നായിരുന്നു. തനിക്ക് വോട്ടില്ലെന്ന് ഉറപ്പായതോടെ എങ്കില്‍ ആര്‍ക്കും വേണ്ട എന്ന സമീപനം സ്വീകരിക്കുകയാണുണ്ടായത്.
ഐക്യജനാധിപത്യ മുന്നണിക്കുതന്നെ ജമാഅത്തിന്റെ വോട്ടുവേണ്ട എന്നാണ് കുഞ്ഞാലിക്കുട്ടി പറയുന്നത്. എന്നാല്‍, വോട്ടുവേണ്ടെന്ന് പറയില്ലെന്നാണ് മുന്നണിയിലെ ഏറ്റവും പ്രധാന കക്ഷിയുടെ സംസ്ഥാന അധ്യക്ഷന്‍ വ്യക്തമാക്കിയത്.
ജനാധിപത്യ സംവിധാനത്തില്‍ രാജ്യത്തെ പൗരന്മാര്ക്ക് വ്യക്തിപരമായോ കൂട്ടായോ തങ്ങളുടെ സമ്മതിദാനാവകാശം എങ്ങനെ വിനിയോഗിക്കണമെന്ന് തീരുമാനിക്കാന്‍ അധികാരമുണ്ട്. ഈ അധികാരം സ്വതന്ത്രമായി ഉപയോഗിക്കാനുള്ള അവകാശത്തെ നിഷേധിക്കാന്‍ നടത്തുന്ന ജനാധിപത്യവിരുദ്ധമായ നിലപാടിനെ കേരളീയ സമൂഹം തിരിച്ചറിയാതിരിക്കില്ല.
ഈ പോസ്റ്റും കമന്റുകളും ഇപ്പോഴാ വായിച്ചത്. നന്ദി.
ReplyDeleteലതിക ചേച്ചിയെ ഇവിടെ കണ്ടതില്‍ വളരെ സന്തോഷം. വിജയാശംസകള്‍ .
ReplyDeleteകംബ്ലീറ്റ് ഓഫ്
ReplyDeleteബഷീർ ഭായ്, അടുത്ത പോസ്റ്റ് വരട്ടെ.
ഹമീദ് വാണിമേല്‍ ലീഗില്‍ ചേര്‍ന്നു
Posted on: 23 Apr 2011
കോഴിക്കോട്: ജമാ അത്തെ ഇസ്ലാമി നേതാവായിരുന്ന ഹമീദ് വാണിമേല്‍ മുസ്ലീം ലീഗില്‍ ചേര്‍ന്നു. ഒരു സാധാരണ പ്രവര്‍ത്തകനായി നില്‍ക്കാനാണ് ആഗ്രഹമെന്നും സ്ഥാനമാനങ്ങള്‍ പ്രതീക്ഷിച്ചല്ല ലീഗില്‍ ചേര്‍ന്നതെന്നും ഹമീദ് വാണിമേല്‍ കോഴിക്കോട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്താണ് ഇടതുമുന്നണിയെ പിന്തുണയ്ക്കാനുള്ള ജമാ അത്തെ തീരുമാനത്തില്‍ പ്രതിഷേധിച്ച് സംഘടനയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന ഹമീദ് വാണിമേല്‍ രാജിവെച്ചത്.
ലിൻൿ: http://www.mathrubhumi.com/story.php?id=182412