May 16, 2011

താനാരാണെന്ന് തനിക്കറിയില്ലെങ്കില്‍

കുതിരവട്ടം പപ്പുവിന്റെ പ്രസിദ്ധമായ ഒരു ഡയലോഗ് ഉണ്ട്. "താനാരാണെന്ന് തനിക്കറിയില്ലെങ്കില്‍  താന്‍ എന്നോട് ചോദിക്ക് താനാരാണെന്നും ഞാന്‍ ആരാണെന്നും. അപ്പോള്‍ തനിക്കു ഞാന്‍ പറഞ്ഞു തരാം ഞാനാരാണെന്നും താനാരാണെന്നും  ".  മുഖ്യമന്ത്രി ആരായിരിക്കും എന്ന് പ്രഖ്യാപിച്ച ശേഷം രമേശ്‌ ചെന്നിത്തല ഇന്നലെ ഉമ്മന്‍ ചാണ്ടിക്ക് കൈ കൊടുക്കുമ്പോള്‍ എന്റെ മനസ്സില്‍ ഈ ഡയലോഗാണ്‌ ചാടിക്കേറി വന്നത്. രമേശിന്റെ കൈ പിടിച്ചു കുലുക്കിയ ശേഷം ചാണ്ടിയച്ചായന്‍ എന്തോ പിറുപിറുക്കുന്നതായി എനിക്ക് തോന്നി. അതീ ഡയലോഗ് ആയിരിക്കുമോ?

മുഖ്യമന്ത്രിയാവാന്‍ വേണ്ടി കച്ച മുറുക്കിയ ചെന്നിത്തലയുടെ തൊലിക്കട്ടി സമ്മതിക്കണം. കോണ്‍ഗ്രസ്സിനെ ഇതുപോലൊരു നാണം കെട്ട അവസ്ഥയിലേക്ക് എത്തിച്ചതിന്റെ ഒന്നാം പ്രതി ചെന്നിത്തലയാണ്. (രണ്ടാം  സ്ഥാനത്തേ ചാണ്ടിച്ചായന്‍ വരൂ ). ഏറു കൊണ്ട കൊടിച്ചിപ്പട്ടിയുടെ അവസ്ഥയിലാണ് ഇന്ന് കോണ്ഗ്രസ് ഉള്ളത്. ഞൊണ്ടി ഞൊണ്ടിയാണ് ഓരോ കോണ്‍ഗ്രസ്‌ എം എല്‍ യും നിയമസഭയുടെ പടി കയറാന്‍ ഒരുങ്ങുന്നത്. . സ്ഥാനാര്‍ഥി ലിസ്റ്റില്‍ രമേശ്‌ കളിച്ച കളിയാണ് കോണ്‍ഗ്രസ്സിനെ ഈ പരുവത്തില്‍ എത്തിച്ചത്. ഒറ്റ ഉദാഹരണം ടി സിദ്ദീഖ് ആണ്. പാര്‍ട്ടി വേദികളിലും പുറത്തും കഴിവ് തെളിയിച്ച ഈ ചെറുപ്പക്കാരന് സീറ്റ് കൊടുത്തിരുന്നെങ്കില്‍ കോണ്‍ഗ്രസ്സിന് കോഴിക്കോട് ജില്ലയില്‍ ഒരു എം എല്‍ എ യെങ്കിലും ഉണ്ടാവാനുള്ള സാധ്യതയുണ്ടായിരുന്നു. നാണം കെട്ട ഗ്രൂപ്പ് കളികളാണ് ആ ചെറുപ്പക്കാരനെ പുറത്തിരുത്തിയത്.  സിദ്ദീഖിന് എന്ത് കൊണ്ട് സീറ്റ് നല്‍കിയില്ല എന്ന് പത്രക്കാര്‍ ചോദിച്ചപ്പോള്‍ 'അതെന്നോടല്ല ചോദിക്കേണ്ടത്‌' എന്നായിരുന്നു അന്ന് ഉമ്മന്‍ചാണ്ടി നല്‍കിയ മറുപടി!!. ആ മറുപടിയില്‍ എല്ലാം അടങ്ങിയിട്ടുണ്ടായിരുന്നു!. രാഹുലിന്റെ ലെറ്റര്‍ ഹെഡുമായി വന്ന അടകോടന്മാരെ റാന്‍ മൂളി സ്വീകരിക്കാന്‍ ഒരു സംസ്ഥാന പ്രസിഡറിന്റെ ആവശ്യമില്ല. അതിന് കെ പി സി സി ഓഫീസില്‍ ഒരു യു ഡി ക്ലാര്‍ക്ക് മതി. നട്ടെല്ല് നിവര്‍ത്തി നില്‍ക്കേണ്ട സമയത്ത് തൊഴുതു നിന്ന് പരാജയം ഏറ്റു വാങ്ങിയ ശേഷം ക്ലിഫ്ഫ് ഹൗസിലേക്ക് കുപ്പായം തുന്നിയ ചങ്കൂറ്റം അപാരം തന്നെ.

ചെന്നിത്തലയുടെ ഭാവം ശ്രദ്ധിക്കൂ..

ഒരു കാര്യം ഉറപ്പാണ്. നൂലിഴ ഭൂരിപക്ഷത്തിന്റെ ഞാണിന്മേല്‍ കളികള്‍ക്കപ്പുറം ജാതി രാഷ്ട്രീയത്തിന്റെ സമവാക്യങ്ങളും ഉമ്മന്‍ ചാണ്ടിയെ ചക്രശ്വാസം വലിപ്പിക്കും. നായരോ ഈഴവനോ എന്ന് നോക്കിയാണ് എസ് എന്‍ ഡി പി യും എന്‍ എസ് എസ്സും പിന്തുണ കൊടുക്കുക. കഴിഞ്ഞ അഞ്ചു വര്‍ഷം വി എസ്സിന് പതിച്ചു നല്‍കിയ വെള്ളാപ്പള്ളിയുടെ പിന്തുണയ്ക്ക്‌ മറ്റു അര്‍ത്ഥങ്ങളൊന്നും ഇല്ല. ചെന്നിത്തല നായര്‍ ഔട്ടായതോടെ ഇനി എന്‍ എസ് എസ്സിന്റെ കളികള്‍ തുടങ്ങാന്‍ പോകുന്നതേയുള്ളൂ.

തത്ക്കാലം നിങ്ങള്‍ പ്രസിഡന്റ്‌ പണി നോക്കിയാല്‍ മതി, നിങ്ങളെപ്പോലൊരു ആളെയാണ് ഞങ്ങള്‍ക്ക് ആ സ്ഥാനത്ത് വേണ്ടത് (ഹി ഹി.) എന്ന് ചെന്നിത്തലയോട് തുറന്നു പറഞ്ഞ പറഞ്ഞ കോണ്‍ഗ്രസ് നേതൃത്വത്തെ അഫിനന്ദിക്കുന്നു. "ഞാന്‍ ഒരു സീറ്റിലേക്കുമില്ല" എന്ന് മുഖം കറുപ്പിച്ചു ഇന്നലെ ചെന്നിത്തല പറഞ്ഞപ്പോള്‍ ഒരഗ്നിപര്‍വതം ആ മുഖത്തു തിളച്ചു മറിയുന്നത് ശരിക്കും കാണാമായിരുന്നു. കേരള ജനതയ്ക്ക് ഏതായാലും സ്വാസ്ഥ്യം വിധിച്ചിട്ടില്ല. ഒരു വി എസ് - പിണറായി ലൈനില്‍ ചാണ്ടി- ചെന്നിത്തല ട്രാക്ക് ശരിയായി വരുന്നുണ്ട്. (അല്ലേലും മാധ്യമങ്ങള്‍ക്ക് ഇനി ചാകരയാണ്) കുഞ്ഞാലിക്കുട്ടിക്ക് പിടിപ്പതു പണിയുണ്ടാവും !!.

മ്യാവൂ: മുരളിയേട്ടന് മന്ത്രിസ്ഥാനം കൊടുക്കാതെ മാറ്റിനിര്‍ത്തിയാല്‍ ബാക്കി അപ്പോള്‍ പറയാം.

Related Posts
തുറുപ്പുഗുലാന്‍ കുഞ്ഞാലിക്കുട്ടി
ജമാഅത്ത് സര്‍ക്കസ് പ്രദര്‍ശനം തുടരുന്നു
മുരളിയേട്ടന് ഒരു തുറന്ന കത്ത്

45 comments:

 1. "മന്ത്രിസഭയില്‍ ഞാനുണ്ടാവില്ല" എന്ന് ഇന്നലെ രമേശ്‌ മീഡിയക്ക് മുന്‍പില്‍ പറയുമ്പോള്‍ അദ്ദേഹത്തിന്‍റെ മുഖത്ത് നൃത്തം ചവിട്ടിയിരുന്ന ഭാവം നവ രസങ്ങള്‍ക്കുമപ്പുറം എന്തോ ഒരു 'ഇത്' ആയിരുന്നു!

  ReplyDelete
 2. "നായരോ ഈഴവനോ എന്ന് നോക്കിയാണ് എസ് എന്‍ ഡി പി യും എന്‍ എസ് എസ്സും പിന്തുണ കൊടുക്കുക". സംഗതി തിരിഞ്ഞു പോയില്ലേ? എന്തായാലും നല്ല പോസ്റ്റ്‌. അഞ്ചു കൊല്ലത്തേക്ക് മ പത്രക്കാര്‍ക്ക് എഴുതാന്‍ വേണ്ടത്ര കിട്ടും.

  ReplyDelete
 3. സ്ഥാനാര്‍ഥി ലിസ്റ്റില്‍ രമേശ്‌ കളിച്ച കളിയാണ് കോണ്‍ഗ്രസ്സിനെ ഈ പരുവത്തില്‍ എത്തിച്ചത്. ഒറ്റ ഉദാഹരണം ടി സിദ്ദീഖ് ആണ്. പാര്‍ട്ടി വേദികളിലും പുറത്തും കഴിവ് തെളിയിച്ച ഈ ചെറുപ്പക്കാരന് സീറ്റ് കൊടുത്തിരുന്നെങ്കില്‍ കോണ്‍ഗ്രസ്സിന് കോഴിക്കോട് ജില്ലയില്‍ ഒരു എം എല്‍ എ യെങ്കിലും ഉണ്ടാവാനുള്ള സാധ്യതയുണ്ടായിരുന്നു. നാണം കെട്ട ഗ്രൂപ്പ് കളികളാണ് ആ ചെറുപ്പക്കാരനെ പുറത്തിരുത്തിയത് 100% സത്യം

  ReplyDelete
 4. യു.ഡി.എഫിന്റെ ഈ നൂലിഴ ഭൂരിപക്ഷത്തിനു പ്രധാന കാരണം കുഞ്ഞാലിക്കുട്ടിയാണ് എന്നു തന്നെ പറയണം.തെരെഞ്ഞെടുപ്പിനു തൊട്ടുമുമ്പ് തനിക്കു ഭീഷണിയുണ്ടെന്നും,തന്നെ കൊല്ലാൻ വരുന്നെന്നും പറഞ്ഞുള്ള പത്രസമ്മേളനവും,തുടർന്ന് റൌഫുണ്ടാക്കിയ വിവാദവുമാണു വി.എസ് തെക്കു നിന്നു വടക്കു വരെ മുഖ്യമായും പ്രചാരണത്തിനുപയോഗിച്ചത്. അത് ജനങ്ങളിൽ ശരിക്കും ഏശുകയും ചെയ്തു. എത്ര നിഷേധിച്ചാലും പ്രധാനകാരണം ഇതാണെന്നു സമ്മതിച്ചേ മതിയാകൂ. മറ്റാരേക്കാളും നന്നായി ഇത് കുഞ്ഞാലിക്കുട്ടിക്കറിയാം.അതുകൊണ്ട് തന്നെയാവണം ഇപ്പോൾ ഞങ്ങൾ വീട്ടുവീഴ്ച ചെയ്യും,വീട്ടുവീഴ്ച ചെയ്യും എന്നു നാല്പത് വട്ടം പറഞ്ഞു കൊണ്ടിരിക്കുന്നത്.

  ReplyDelete
 5. ഒരു വി എസ് - പിണറായി ലൈനില്‍ ചാണ്ടി- ചെന്നിത്തല ട്രാക്ക് ശരിയായി വരുന്നുണ്ട്. (അല്ലേലും മാധ്യമങ്ങള്‍ക്ക് ഇനി ചാകരയാണ്) കുഞ്ഞാലിക്കുട്ടിക്ക് പിടിപ്പതു പണിയുണ്ടാവും!!.


  അതെന്നെ... !!!

  ReplyDelete
 6. @Manaf: അത് ശരിയാണ്. ജഗതിയുടെ നവരസ ക്ലാസ്സ്‌ ആണ് ഓര്മ വന്നത്!

  ReplyDelete
 7. ലെറ്റര്‍ ഹെഡുമായി വന്ന അടകോടന്മാരെ റാന്‍ മൂളി സ്വീകരിക്കാന്‍ ഒരു സംസ്ഥാന പ്രസിഡറിന്റെ ആവശ്യമില്ല. അതിന് കെ പി സി സി ഓഫീസില്‍ ഒരു യു ഡി ക്ലാര്‍ക്ക് മതി. നട്ടെല്ല് നിവര്‍ത്തി നില്‍ക്കേണ്ട സമയത്ത് തൊഴുതു നിന്ന് പരാജയം ഏറ്റു വാങ്ങിയ ശേഷം ക്ലിഫ്ഫ് ഹൗസിലേക്ക് കുപ്പായം തുന്നിയ ചങ്കൂറ്റം അപാരം തന്നെ.

  മാണിയുടെ കളികളില് മന്ത്രിപദം എത്ര കാലം ഉണ്ടാകുമെന്നുറപ്പില്ല. അതുകൊണ്ടാണ് 5 വർഷത്തിനു ഗ്യാരണ്ടിയുള്ള കെ.പി.സി.സി. പ്രസിഡന്റ് പദവിയിൽ കെട്ടിപിടിച്ചത്

  ReplyDelete
 8. ഈ ചര്‍ച്ചയും കുഞ്ഞാലിക്കുട്ടിക്ക് തെറി എഴുതുന്നതില്‍ അവസാനിക്കും!!. ബഷീറിന്റെ ബ്ലോഗിന്റെ വിധി ഇതായിരിക്കും!

  ആശംസകള്‍

  ReplyDelete
 9. ചെന്നിത്തലയുടെ മുഖത്തുനിന്നും മനസ്സിലുള്ളത് വായിച്ചു.

  ReplyDelete
 10. എന്തായാലും നല്ല ഇമേജ് ഉള്ള മത്രിസഭ യാണ് അധികാരം ഏല്‍ക്കാന്‍ പോകുന്നത് ... പ്രകട പത്രിക പോയിട്ട് ചന്ദ്രികയോ വീക്ഷണമോ പോലും എടുത്തു നോക്കാന്‍ സമയം കിട്ടി എന്ന് വരില്ല .. ഒറ്റ നമ്പര്‍കാര്‍ അടക്കം ഘടക കക്ഷി മന്ത്രിമാരുടെ ആക്രാന്തം കണ്ടു മിണ്ടാതെ ഉരിയാടാതെ ഉമ്മന്‍ ചാണ്ടി ക്ക് "മൗന"മോഹന്‍ കളിക്കാം. , പിന്നെ ആഭ്യന്തരം കുഞ്ഞാലി കുട്ടിക്ക് കൊടുക്കണം ,വനിതാക്ഷേമവും , അങ്ങിനെ എല്ലാ രീതിയിലും കേരളം വികസിക്കട്ടെ ..!

  O.T

  ഈ സര്‍ക്കാരിന്റെ മുന്നിലുള്ള ആദ്യ പൊതു പ്രശ്നം പെട്രോള്‍ വില വര്‍ദ്ധന ആണ് .പെട്രോള്‍ വില നിയന്ത്രണം എടുത്തു കളഞ്ഞപ്പോള്‍ കേന്ദ്ര സര്‍ക്കാരിനെ അനുകൂലിക്കാന്‍ കുറെ ആളുകള്‍ മുന്‍പ് ഉണ്ടായിരുന്നു .അപ്പോള്‍ ആരും മിണ്ടുന്നില്ലല്ലോ . പെട്രോള്‍ വിലയുടെ പകുതി സര്‍ക്കാരിന്റെ തന്നെ വിവിധ ടാക്സുകള്‍ ആണ് . സമീപ കാലത്ത് ഇന്ത്യയുടെ വളര്‍ച്ച മുരടിക്കാന്‍ ഒരു കാരണം ഇത്തരം പെട്രോള്‍ വില വര്ദ്ധനവാണെന്നു പല പഠനങ്ങളും കണ്ടത്തിയിട്ടുണ്ട്‌ .

  കോണ്‍ഗ്രസ്‌ നയിക്കുന്ന കേന്ദ്ര സര്‍ക്കാരിനു ഇതിലൊന്നും ഇടപെടാന്‍ ആകില്ല എന്ന് പറയുന്നത് എത്ര അപഹാസ്യമാണ് . പ്രത്യക്ഷത്തില്‍ തന്നെ വിലകയറ്റവും , രാജ്യത്തിന്റെ വളര്‍ച്ച മുരടിക്കലും,സാധാരണ ജന ജീവിതം ദുസ്സഹമാക്കുകയും ചെയ്യുന്ന ഒരു കാര്യത്തില്‍ ഇടപെടാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെ മന്ത്രിമാര്‍ക്ക് കോടികളുടെ അഴിമതി നടത്താനും കള്ളപ്പണക്കാരെ സംരക്ഷിക്കാനും വേണ്ടി മാത്രം ഒരു സര്‍ക്കാര്‍ എന്തിനു ? ഇതിനോട് കാര്യമായി തന്നെ പ്രതിഷേധിക്കാന്‍ യു ഡി എഫ് സര്‍ക്കാരിനു കഴിയുമോ ? എവിടെ ..?(ലീഗിന്റെ ഇ അഹമ്മദ്‌ എന്ന മന്ത്രിക്കു എങ്കിലും എന്ന് ഞാന്‍ ചോദിക്കുന്നില്ല, അധികാരം എന്ന അപ്പക്കഷ്ണം ' വെള്ളം' കൂട്ടി കഴിക്കുക എന്നല്ലാതെ ജനകീയ വിഷയങ്ങളില്‍ നിലപാടുകള്‍ വ്യക്തമാക്കാന്‍ അങ്ങേര്‍ക്കു ഇത് വരെ സാധിച്ചിട്ടുണ്ടോ ? ഇതാണ് ജനസേവനം,സമുദായ സേവനം എന്നിവയുടെ ഉദാത്ത മാതൃക ...)

  പെട്രോള്‍ വില വര്‍ധന എന്ന് കേള്‍ക്കുമോള്‍ ഇപ്പോഴും ചില ആളുകള്‍ക്ക് കാറില്‍ പോകാതിരുന്നാല്‍ പോരെ എന്നൊക്കെയുള്ള ചിന്ത ആണ് , പക്ഷെ അറുപതു കോടിയിലധികം ജനങ്ങള്‍ക്ക്‌ കക്കൂസ് പോലുമില്ലാത്ത ഇന്ത്യ രാജ്യത്തെക്കുറിച്ചും , ഇരുപതു ലക്ഷം കുഞ്ഞുങ്ങള്‍ പ്രതിവര്‍ഷം പോഷകാഹാരം കിട്ടാതെയും പരിചരണവും ചികിത്സയും ഇല്ലാതെയും മരിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടനതന്നെ പറയുന്ന അതെ ഇന്ത്യ രാജ്യത്തെക്കുറിച്ചും ചിന്തിക്കുക , അവരെ തിരിഞ്ഞു നോക്കുന്നില്ലെന്നു മാത്രമല്ല മറിച്ചു കൂടുതല്‍ ദുരിതത്തിലേക്ക് തള്ളി വിടുന്ന ഇത്തരം നടപടികള്‍ സാമൂഹ്യ തുലനാവസ്ഥ പാടെ തെറ്റിക്കുകയും ഗുരുതരമായ വിപത്ത് നാം നേരിടേണ്ടി വരികയും ചെയ്യും എന്നത് തീര്‍ച്ചയാണ് ., .അടിസ്ഥാന മേഖലയില്‍ നിന്ന് പിന്മാറാതെ , സാമൂഹ്യ നീതിയില്‍ അധിഷ്ടിതമായ ഒരു വികസന നയം ഇവര്‍ എന്നെങ്കിലും ചിന്തിക്കുമോ ? കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാര്‍ ശ്രമിച്ചതും കുറെ ഏറെ പ്രയോഗത്തില്‍ കൊണ്ട് വന്നതും ഇത്തരം ജനക്ഷേമത്തില്‍ അധിഷ്ടിതമായ ഒരു ബദല്‍ വികസന കാഴ്ചപ്പാട് ആയിരുന്നു .. അത് പിന്തുടരാന്‍ ആക്രാന്തക്കാരും അഴിമതിക്കാരുമായ യു ഡി എഫ് മന്ത്രി സഭക്ക് കഴിയുമോ ? നികുതിയിളവും മറ്റും കോര്‍പറെറ്റുകള്‍ക്കും കോടികള്‍ മറിയുന്ന ക്രിക്കെറ്റ് കളിക്കും മാത്രം കൊടുത്തു ശീലമുള്ള ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടി കേരളത്തില്‍ നയിക്കുമ്പോള്‍ പ്രത്യേകിച്ചും .

  ReplyDelete
 11. കെ പി സി സി പ്രസിഡണ്ട് പദം വിട്ടേച്ചു മന്ത്രിപ്പണിക്ക് പോയാല്‍ മുരളിയേട്ടനെങ്ങാനും ആ കസേര പിടിച്ചാലോ .. പിന്നെ ചെന്നിത്തല " ഹിമാലയ " ത്തില്‍ പോയാലും രക്ഷയില്ല ...

  ReplyDelete
 12. സിദ്ദീഖിനെ യൂത്ത് കോണ്ഗ്രസ്സിന്റെ പ്രസിഡണ്ട്‌ സ്ഥാനത് നിന്നും നീക്കിയ തീരുമാനം മുതല്‍ സ്ഥാനാര്‍ഥിത്വം നിഷേധിച്ചതു വരെയുള്ള കാര്യങ്ങളില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന മറ്റൊരു മുഖം രാഹുല്‍ ഗാന്ധിയുടെത് തന്നെയാണ്. വിഎസിന്റെ കാര്യത്തില്‍ അണികളുടെ വികാരം അറിയാന്‍ വൈകിപ്പോയ സിപിഎമ്മുകാരെ പോലെ ഒരു 'ചരിത്രപരമായ വിഡ്ഢിത്വം' ആയിരുന്നു രാഹുല്‍ - ചെന്നിത്തല കൂട്ടുകെട്ടിന്റെ ഈ തീരുമാനങ്ങള്‍. ആ... ഇപ്പൊ വയലില്‍ പണി, അവിടെ വെച്ച് തന്നെ കൂലി എന്നല്ലേ... അനുഭവിക്കട്ടെ!

  ReplyDelete
 13. @ കൊണ്ടോട്ടി മൂസ,

  "ഈ ചര്‍ച്ചയും കുഞ്ഞാലിക്കുട്ടിക്ക് തെറി എഴുതുന്നതില്‍ അവസാനിക്കും!!. ബഷീറിന്റെ ബ്ലോഗിന്റെ വിധി ഇതായിരിക്കും!

  ബഷീര്‍ സാരിന്റെ പോസ്റ്റിന്റെ അവസാനം നോക്കിയേ.ചര്‍ച്ചയ്ക്കു വേണ്ടി ആശാന്‍ തിരിയിട്ടിട്ടുണ്ട്.എന്നിട്ട് കരഞ്ഞുവിളിക്കണോ..........

  ReplyDelete
 14. ഇതാണ് പറയുന്നത് രാഷ്ട്രീയം രാഷ്ട്രീയം എന്നതിനെപറ്റി നിങ്ങള്ക്ക് ഒരു ചുക്കും അറിയില്ല.

  മന്തിസബയുടെ ആയുസ്സ് എത്ര നേരത്തേക്ക് എന്ന് യാതൊരു വിധ നിശ്ചയവും ഇല്ലാത്ത സ്ഥിതിക്ക്, സന്കടനാ പ്രസിഡന്‍റ് സ്ഥാനം ആയിരിക്കും കൂടുതല്‍ നല്ലത് എന്ന് മൂപര് കരുതിക്കാണും.

  ReplyDelete
 15. " സ്ഥാനാര്‍ഥി ലിസ്റ്റില്‍ രമേശ്‌ കളിച്ച കളിയാണ് കോണ്‍ഗ്രസ്സിനെ ഈ പരുവത്തില്‍ എത്തിച്ചത്. ഒറ്റ ഉദാഹരണം ടി സിദ്ദീഖ് ആണ്. "
  കൊട് കൈ.... ഈ പറഞ്ഞത് 'ഒരു പണത്തൂക്കം ' കുറഞ്ഞു പോയോ എന്നേയുള്ളൂ സംശയം.... 72 ഉള്ളതുകൊണ്ട് എന്നാല്‍ ഭരിക്കപെടാനുള്ള യോഗം നിങ്ങള്‍ മലയാളിക്കില്ല എന്ന് പറയുന്ന ഒരു ഭാവം ആ മുഖത്ത് കാണാമായിരുന്നു ഇന്നലെ. ചക്ക കൂട്ടാന്‍ കിട്ടാത്തതിന് കെറുവിച്ചു നില്‍ക്കുന്ന പിള്ളേരുടെ മുഖഭാവം.. ഒരു 95-100 ഒക്കെ ഉണ്ടായിരുന്ണേല്‍ ഞാന്‍ 'വേണേല്‍ ഒന്ന് ഭരിച്ചേക്കാം ' എന്നായിരുന്നു ആദ്യ ലൈന്‍. മൂപ്പരെ ഇപ്പോഴും കൊതി മുന്നോട്ടും നാണം പുറകോട്ടും വലിക്കുന്നുണ്ട് എന്ന് തോന്നുന്നു. ഹെലിക്കോപ്റ്റര്‍ പിടിച്ച് കോഴിക്കോട്‌ പോയി ഹോട്ടല്‍ ഭക്ഷണം കഴിക്കുന്നവര്‍ ആളുകളുടെ തനിനിറം മനസിലാക്കട്ടെ.......

  ReplyDelete
 16. This comment has been removed by the author.

  ReplyDelete
 17. ഈഴവര്‍ എന്നോ നായര്‍ എന്നോ നോക്കിയാകും എന്‍.എസ്.എസ് ഉം എസ്‌.എന്‍.ഡി.പി യും കളിക്കുക.അല്ലെ ബഷീറിക്കാ.? അപ്പോള്‍ മലപ്പുറത്ത്‌ എന്താ കണ്ടത്...? മതം നോക്കിയല്ലേ അവിടെ ഉള്ളവര്‍ മത്സരിച്ചു കോണിക്ക് കുത്തിയത്..! അല്ലാതെ കുഞ്ഞാലിക്കുട്ടിയുടെയും പാര്ട്ടികാരുടെ പ്രഭാവം കണ്ടിട്ടോന്നും അല്ലല്ലോ. അപ്പൊ സ്വയം പല്ലില്‍ കുത്തി നാറ്റിക്കണ്ടാ..ട്ടോ.

  ReplyDelete
 18. ഉമ്മന്‍ചാണ്ടിയുടെ കീഴില്‍ ഒരു മന്ത്രിയായിരിക്കുന്നതിലും നല്ലത് KPCC യുടെ തലപ്പത്തിരുക്കുന്നത് തന്നാ.. ഇല്ലെങ്കില്‍ അവിടെ മുരളി കയറിയിരിക്കും.. ഉത്തരത്തിലിരിക്കുന്നത് കിട്ടിയിട്ടും കാര്യമില്ല( മന്ത്രിസഭയുടെ ആയുസ്സ്‌ എത്രയാണെന്ന് ഒരു നിശ്ചയവുമില്ലാ..), കക്ഷത്തിലുള്ളത് പോവാതെ നോക്കാം .... :)

  ReplyDelete
 19. അങ്ങനെ ഹെലികോപ്റ്റര്‍ പോലെ വന്നത് പാറ്റയെ പോലെ പോയി....!


  @ഫൈസല്‍ കൊണ്ടോട്ടി, എങ്ങനെയെങ്കിലും കുഞ്ഞൂഞ്ഞ് ഒന്നു കസേരയില്‍ കയറി ഇരിക്കട്ടെ. എന്‍സിപി എംഎല്‍എ മാരുടെ വില ഈയിടെ കുത്തനെ കൂടി എന്നാ കേള്‍ക്കുന്നത് അതിനിടക്കു എന്ത് എണ്ണ എന്ത് പിണ്ണാക്ക്?

  ReplyDelete
 20. ചാണ്ടി - ചെന്നിത്തല പോര് കൊഴുക്കുമോ?... വെറുതേ കൊതിപ്പിക്കലാവില്ലല്ലോ?...

  ReplyDelete
 21. @ വഴിപ്പോക്കന്‍ ,

  പെട്രോള്‍ വില പോലുള്ള വിഷയങ്ങളില്‍ വള്ളികുന്നു പോസ്റ്റ്‌ ഇടുമെന്ന് കരുതുന്നില്ല അതാ കിട്ടിയ ഗ്യാപ്പില്‍ ഇവിടെ ഉള്‍കൊള്ളിച്ചത് :)

  രാമചന്ദ്രന്‍ മാസ്റ്റര്‍ ചെന്നിത്തല,ചാണ്ടിമാരെ ക്കുറിച്ച് കരഞ്ഞു പറഞ്ഞതാ ഇപ്പോള്‍ ഓര്‍മ്മ വരുന്നത് ...അത് കൂടുതല്‍ സത്യമാകുമോ ?

  "ഇവര്‍ രണ്ടു പേരും കൂടെ ....ഈ ....പാര്‍ട്ടിയെ നശിപ്പിച്ചു കുളം തോണ്ടും ..... ങ്ങ് ഹും ...ങ്ങ് ഹും ..ങ്ങ് ഹും .."

  പിന്നെ ഈ മന്ത്രിസഭാ ഉടനെ പഞ്ചര്‍ ആയേക്കാം എന്നും ,വി എം സുധീരന്‍ കെ പി സി സി പ്രസിഡണ്ട്‌ സ്ഥാനത്തേക്ക് വന്നാലോ എന്ന് കരുതി കൂടിയാവണം ചെന്നിത്തല കെ പി സി സി പദവി തന്നെ മതി എന്ന് പറഞ്ഞത് .. എന്തെരോ എന്തോ ?
  =============

  പോളണ്ടിനെ ക്കുറിച്ച് മിണ്ടരുത് എന്ന് പറഞ്ഞ പോലെ കുഞ്ഞാലിക്കുട്ടിയെ കുറിച്ച് മിണ്ടരുത് എന്നാരോ അഭിപ്രായപ്പെട്ടത് കണ്ടു .. പോളണ്ട് ഉള്ളിടത്തോളം അതൊക്കെ പറയും ...അണികള്‍ക്ക് ഇപ്പൊ വിഷമം തോന്നിയിട്ട് കാര്യമില്ല , ഇക്കാര്യം ഐസ് ക്രീം വാലിച്ചു വാരി കഴിച്ച അന്ന് അങ്ങേര് സ്വയം ഓര്‍ക്കണമായിരുന്നു ,

  ReplyDelete
 22. OT

  കുഞ്ഞാലിക്കുട്ടിയ അകത്താക്കണമെന്നു ആത്മാര്‍ത്തമായി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ എല്ലാവരും മുന്‍ കയ്യെടുത്ത് എം. കെ മുനീറിനു അഭ്യന്തര/വിജിലന്‍സ് മന്ത്രി സ്ഥാനം വാങ്ങിക്കൊടുക്കണം.

  പിന്നെ കാര്യങ്ങള്‍ അദ്ധേഹം നോക്കിക്കോളും, അവസാനം ലീഗ് യോഗത്തില്‍ ഒരു ന്യായവും പറയാമല്ലോ. "അഭ്യന്തര മന്ത്രിസ്ഥാനം വെറും ആലങ്കാരികമായ പദവിയാണ്, പോലീസിന്റെയോ കേസിന്റേയോ സാങ്കേതിക കാര്യങ്ങളില്‍ ഞാന്‍ ഇടപെടാറില്ല".

  ReplyDelete
 23. എന്തായാലും ഉള്ളിയുടേയും തക്കാളിയുടേയും വിലകുറയോ അവോ?
  ഇന്നലെ ഉമ്മ വിളിച്ചപ്പോ അറിഞ്ഞത് ഉമ്മ പത്രം എന്നും വായിക്കാന്‍ തുടങ്ങിപോലും
  തക്കാളിയുടെ വില ഈ മന്ത്രി സഭ വന്നാല്‍ കുറയുമ്പോലും :)

  ReplyDelete
 24. ബഷീര്‍ക്കാ, ചെന്നിത്തലയ്ക്ക് പറഞ്ഞുവിട്ട വണ്ടി പോയതിന്റെ ഇരട്ടി സ്പീഡില്‍ വേങ്ങരക്ക് തിരികെ വരുന്നല്ലോ? ആളുകള്‍ ബോര്‍ഡ്‌ നോക്കാതെ കയറുന്നുണ്ടോ?

  ReplyDelete
 25. ഒറ്റ ഉദാഹരണം ടി സിദ്ദീഖ് ആണ്. പാര്‍ട്ടി വേദികളിലും പുറത്തും കഴിവ് തെളിയിച്ച ഈ ചെറുപ്പക്കാരന് സീറ്റ് കൊടുത്തിരുന്നെങ്കില്‍ കോണ്‍ഗ്രസ്സിന് കോഴിക്കോട് ജില്ലയില്‍ ഒരു എം എല്‍ എ യെങ്കിലും ഉണ്ടാവാനുള്ള സാധ്യതയുണ്ടായിരുന്നു.

  ഒറ്റവാക്കില്‍ ടി സിദ്ദീഖിനെ വിളിക്കാവുന്ന പേരാണ് "പോഴന്‍"...മത്സരിച്ചാല്‍ ഞമ്മന്റെ വോട്ടുകൊണ്ട് ജയിക്കുമായിരിക്കും ..മന്ത്രി സഭയില്‍ നാലകത്ത് സൂപ്പിയെപ്പോലെ ഒരു സാധനം കണ്ടേനെ എന്ന് മാത്രം ..ഇത്തരം പാഴുകള്‍ ജെയിച്ചു വരാതിരിക്കുന്നതാണ് നല്ലത് ...72 തന്നെ കൂടുതല്‍ !!

  ReplyDelete
 26. ഒരു വി എസ് - പിണറായി ലൈനില്‍ ചാണ്ടി- ചെന്നിത്തല ട്രാക്ക് ശരിയായി വരുന്നുണ്ട്....

  ReplyDelete
 27. ഹാഷിക്ക് said...
  ബഷീര്‍ക്കാ, ചെന്നിത്തലയ്ക്ക് പറഞ്ഞുവിട്ട വണ്ടി പോയതിന്റെ ഇരട്ടി സ്പീഡില്‍ വേങ്ങരക്ക് തിരികെ വരുന്നല്ലോ? ആളുകള്‍ ബോര്‍ഡ്‌ നോക്കാതെ കയറുന്നുണ്ടോ?

  ഹ..ഹ.. ബോര്‍ഡ്‌ നോക്കാതെ കയറുന്നു എന്ന് മാത്രമല്ല, ഇരിക്കുന്നതും തല തിരിഞ്ഞാണ്.

  ReplyDelete
 28. എന്‍ എസ് എസ്സും, എസ് എന്‍ ഡിപിയും ജാതി രാഷ്ട്രീയം കളിക്ക്മുമ്പോള്‍ നന്നായി " കാണുന്നവര്‍ " കേ. കോ യുടെ അരമന രാഷ്ട്രീയവും, ലീഗിന്റെ രാഷ്ട്രീയവും കാണാതെ പോകുന്നല്ലോ. മത്സരിച്ചു ഇടയ ലേഖനം ഇറക്കിയിരുന്നവരും, സ്വന്തം സമുദായത്തിലെ കുട്ടികള്‍ തങ്ങളുടെ തന്നെ സ്കൂളുകളില്‍ തന്നെയേ പഠിക്കാവൂ എന്നും പറയുമ്പോള്‍ അതിലൊന്നും വര്‍ഗീയതയും ജാതീയതയും കാണാത്തവര്‍ എന്‍ എസ് എസ്സിന്റെയും എസ് എന്‍ ഡി പിയുടെയും രാഷ്ട്യ്രീയ നിലപാടുകളെ പരിഹസിക്കുമ്പോള്‍ സത്യം പറഞ്ഞാല്‍ നിക്ഷ്പക്ഷ മതികള്‍ കൂടി എന്തെകിലും തോന്നിപ്പോകുന്നു വെങ്കില്‍ അതില്‍ ആര്‍ക്കു കുറ്റം കാണാന്‍ പറ്റും ?


  കേരളത്തില്‍ എല്ലാവരും ( ഇടതും, വലതും ) നേരാം വണ്ണം ജാതി വര്‍ഗീയ കളികള്‍ കളിക്കുന്നുണ്ട് എന്നത് ഒരു പരസ്യമായ രഹസ്യം ആണ്. അല്ലെങ്കില്‍ പിന്നെ എന്തിനാണ് മന്ത്രിമാരെ നിശ്ചയിക്കുമ്പോള്‍ " സാമുദായിക പരിഗണന" "സാമുദായിക സന്തുലിതാവസ്ഥ" എന്നീ വാക്കുകള്‍ കയറി വരുന്നത് ?


  വര്‍ഗീയത എന്നാല്‍ ഭൂരിപക്ഷ വര്‍ഗീയത എന്നില്ല...ന്യുനപക്ഷ വര്‍ഗീയതയും വര്‍ഗീയത തന്നെ അല്ലെ? പക്ഷെ ഭൂരിപക്ഷം സംഖടിക്കുമ്പോള്‍ അത് വര്‍ഗീയ ഫാസിസവും ന്യുനപക്ഷം സംഖടിക്കുമ്പോള്‍ അത് മറ്റെന്തൊക്കെയോ ആകുന്നതും ആടിനെ പട്ടിയാക്കുന്നത് പോലെയേ ഉള്ളു...ആട് ആടാനെന്നു എല്ലാവര്ക്കും അറിയും.. പക്ഷെ പറയാന്‍ പേടി ..

  ReplyDelete
 29. "ഹ..ഹ.. ബോര്‍ഡ്‌ നോക്കാതെ കയറുന്നു എന്ന് മാത്രമല്ല, ഇരിക്കുന്നതും തല തിരിഞ്ഞാണ്."

  ബഷീർ @ താങ്കൾക്ക് അങ്ങനെ തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളു.

  ReplyDelete
 30. മുഖ്യ മന്ത്രി ആരാകണം എന്നതില്‍ എന്താ തര്‍ക്കം. "തമ്മില്‍ ഭേദം തൊമ്മന്‍" എന്ന ചൊല്ല് പിന്നെന്തിനാ ഉണ്ടാക്കിയത്. ഈ വണ്ടി 5 കൊല്ലം ഓടുമോ. mla മാരുടെ ക്ഷമയും ചാണ്ടി സാറിന്‍റെ മിടുക്കും പോലിരിക്കും ഇതിന്‍റെ ആയുസ്സ് .

  എന്തായാലും ആ jss ന്‍റെ ആരും പ്രത്യേകിച്ച് ഗൌരിയമ്മ ജയിക്കാഞ്ഞത് ഭാഗ്യം. അല്ലെങ്കില്‍ അവര്‍ മാത്രിയാകുന്നതും കാണേണ്ടി വന്നേനെ.

  നമ്മുടെ സ്വന്തം മുരളിക്ക് ഒരു മന്ത്രിസ്ഥാനം എന്തായാലും കൊടുക്കും എന്ന് പ്രതീക്ഷിക്കാം. ഇപ്പൊ കൂത്തത്തില്‍ നല്ലത് അങ്ങേരാ.

  നമ്മുടെ സ്വന്തം മുരളിക്ക് ഒരു മന്ത്രിസ്ഥാനം എന്തായാലും കൊടുക്കും എന്ന് പ്രതീക്ഷിക്കാം.

  ReplyDelete
 31. @ Villageman
  ന്യൂനപക്ഷ വര്‍ഗീയതയെ (ന്യൂനപക്ഷ രാഷ്ട്രീയത്തെയല്ല) എന്നും എതിര്‍ത്തിട്ടുണ്ട്. സമയം കിട്ടിയാല്‍ ഇവിടെയൊന്നു ക്ലിക്കാം

  ReplyDelete
 32. കോഴിക്കോട് കാത്തു നിന്ന സുരക്ഷ ഭടന്മാരെയും ആളുകളെയും പറ്റിച്ച് രാഹുല്‍ ഗാന്ധിക്ക് കേരളത്തില്‍ നിന്ന് ആദ്യമായി പൊറോട്ട വാങ്ങി കൊടുത്തത് ടി സിദ്ധിക്ക് ആണ്. ആ സിദ്ധിക്കിനോട് ഇത് വേണ്ടായിരുന്നു. പൊറോട്ട മോശമായതല്ല മറിച്ചു തീവ്രവാദ ബന്ധം ആരോപിക്കപെട്ടതാണ് സിദ്ധിക്കിനു വിനയായത് എന്നും കേള്‍ക്കുന്നുണ്ട്.
  "തീവ്രവാദ ബന്ധം ആരോപിച്ചാണ് സിദ്ധിക്കിനു സീറ്റ് നിഷേധിച്ചതെങ്കില്‍ തീവ്രവാദ ബന്ധത്തിന്റെ തെളിവുകള്‍ ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ 2002ല്‍ പോലീസ് ചോദ്യം ചെയ്തിട്ടുള്ള ആദം മുല്‍സി എങ്ങനെ ബേപ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി?" എന്ന് കോഴിക്കോട്ടെ യൂത്തന്മാര്‍ ചോദിച്ചു നടക്കുന്നത് കണ്ടായിരുന്നു.

  ReplyDelete
 33. യൂ ഡീ എഫിന്റെ മോശം പ്രകടനത്തിനു കാരണം രമേശ്‌ ചെന്നിത്തല മാത്രമാണ്. കുറച്ചു ഹിന്ദി അറിയാവുന്നത് കൊണ്ട് എ ഐ സീ സീ യെ പൊതുവിലും രാഹുലിനെ പ്രത്യകിച്ചും മൂപ്പന്‍‍ മണി അടിച്ചു മൂപുലാന്റെ ആളുകളെ കുത്തിത്തിരുകി. രാഹുലിനുണ്ടോ കേരളത്തിലെ കൊണ്ഗ്രസുകാരുടെ ജനസമ്മതി മനസ്സിലാകാന്‍ കഴിയുന്നു. നല്ല ഭൂരിപക്ഷം ഉണ്ടായിരുന്നെങ്കില്‍ ചെന്നിത്തല ഒരു കളി കളിക്കുമായിരുന്നു. അത് എല്ലാവര്കും അറിയാം. ഏതായാലും ഒരു ശല്യം തല്‍കാലം തീര്‍ന്നു. എനി മാണിചായന്റെ ശല്യമായിരിക്കാം അസഹനീയം എന്നാണ് അവസ്ഥ കാണുമ്പോള്‍ തോനുന്നത്.

  ReplyDelete
 34. നിയമ സഭ തെരഞ്ചെടുപ്പില്‍ ലീഗിന്റെ വിജയവും കോണ്‍ഗ്രസ്സിന്റെ പരാചയവും എന്തൊകൊണ്ട് സംഭവിച്ചു എന്ന അന്വേഷണം ചെന്നെത്തുക
  മുസ്ലിം ഭൂരിപക്ഷത്തിന്റെ അപകടകരമായ മനസ്സിനെയാണ്‌. പൊരുതി നേടിയ സ്വാതന്ത്ര്യത്തിനു ശേഷം രാജ്യം വിഭജിക്കണം എന്ന ഭൂരിപക്ഷ മുസ്ലിം മനോഭാവം പോലെ തന്നെ പ്രതിലോമകരമായി ഇതിനെ വിലയിരുത്താവുന്നതാണ്. രാജ്യത്തിന്റെയും ജനങ്ങളുടെയും താല്പര്യത്തെക്കാളും തങ്ങളുടെ സംഘടന താല്പര്യങ്ങളാണ് വലുത് എന്നതാണ് ഇതില്‍ പ്രതിലോമകരം ആയിട്ടുള്ളത്. ലീഗ് നേതൃത്വത്തിന്റെ ധാര്‍മിക അപചയം 2006 ലെ പോലെ തന്നെ ഈ ഇലക്ഷനിലും ബാധികേണ്ടത് ആയിരുന്നു. പക്ഷെ അന്ന് ലീഗിനെ എതിര്‍ത്ത എല്ലാ സംഘടനകളും ഇന്ന് ലീഗിന്റെ കൂടെ ആണെന്നത് ഒരു കാരണം ആണെങ്കിലും എന്തിനാണ് ഈ സംഘടനകളെല്ലാം അന്ന് എതിര്‍ത്തതും ഇന്ന് അനുകൂലിക്കുന്നതും എന്ന കാര്യം വിശകലനം ചെയ്താല്‍ രാജ്യനന്മക്കോ സമുദായ നന്മകോ പൂര്‍വോപരി മനുഷ്യ നന്മകോ ആയിരുന്നില്ല എന്ന് കണ്ടെത്താന്‍ പ്രയാസമില്ല. ഇസ്ലാമിന്റെ യഥാര്‍ത്ഥ ഗുണമുള്ള ഒരു മുസ്ലിം സമുദായം ഇപ്പോഴും ഒരു സ്വപ്നമാണെന്ന തിരിച്ചറിവ് വളരെ വേദനിപ്പിക്കുന്ന ഒരു യാഥാര്‍ത്ഥ്യമാണ്.

  ReplyDelete
 35. ബൌ .... പറയണം ...നിങ്ങള്‍ തന്നെ പറയണം...മുരളിയെട്ടനെ മന്ത്രി യാക്കിയില്ലെങ്കില്‍ രണ്ടല്ല ..പത്ത് തന്നെ പറയണം...

  ബൌ...ബൌ...മന്ത്രി ക്കുപ്പായത്ത്തിനു വേണ്ടി അധ്യക്ഷ ക്കസേരയില്‍ നിന്നിറങ്ങിയാല്‍ പണ്ട് മുരളിയേട്ടന്‍ പറ്റിയപോലെ അക്കിടിയാകും എന്ന് കരുതിയാകും

  മാത്രമല്ല ...കൊണ്ഗ്രസ്സിനെ കുളം തോണ്ടുക എന്ന മിഷന്‍ ഇപ്പോഴും incopleted ....!!!!

  ReplyDelete
 36. ബൌ .... പറയണം ...നിങ്ങള്‍ തന്നെ പറയണം...മുരളിയെട്ടനെ മന്ത്രി യാക്കിയില്ലെങ്കില്‍ രണ്ടല്ല ..പത്ത് തന്നെ പറയണം...

  ബൌ...ബൌ...മന്ത്രി ക്കുപ്പായത്ത്തിനു വേണ്ടി അധ്യക്ഷ ക്കസേരയില്‍ നിന്നിറങ്ങിയാല്‍ പണ്ട് മുരളിയേട്ടന്‍ പറ്റിയപോലെ അക്കിടിയാകും എന്ന് കരുതിയാകും

  മാത്രമല്ല ...കൊണ്ഗ്രസ്സിനെ കുളം തോണ്ടുക എന്ന മിഷന്‍ ഇപ്പോഴും incopleted ....!!!!

  ReplyDelete
 37. Mr.Born...കഷ്ടം....ആ മഞ്ഞ കണ്ണട എടുത്ത് മറ്റാരായില്ലേ ....മലപ്പുറത്തെ വോട്ടര്‍മാര്‍ അവസരത്തിനൊത്ത് പ്രതികരിക്കാന്‍ കഴിവുള്ളവരാണെന്ന് തിരിച്ച്ച്ചരിയാത്തത് മണ്ടരി ബാധ തന്നെയാണ്...ഇപ്പോഞ്ഞങ്ങള്‍ സുസ്ഥിര ഭരണം തന്നെ യാണ് ആവശ്യപ്പെട്ടത്‌ ....തിങ്ക്‌ +ve

  ReplyDelete
 38. മ്യാവൂ: മുരളിയേട്ടന് മന്ത്രിസ്ഥാനം കൊടുക്കാതെ മാറ്റിനിര്‍ത്തിയാല്‍ ബാക്കി അപ്പോള്‍ പറയാം.

  ReplyDelete
 39. കെ പി സി സി . പ്രേസിടണ്ട് സ്ഥാനത്തു വി എം സുധീരന്‍ വന്നാല്‍ , പ്രതിപക്ഷ നേതാവ് അച്യുതാനന്ദനെക്കാള്‍, തലവേദന ശ്രിഷ്ടിക്കുക സുധീരനായിരിക്കും എന്ന തിരിച്ചറിവില്‍ നിന്നു ഉരുത്തിരിഞ്ഞ ഫോര്‍മുലയ ആണത്രേ , ചെന്നിത്തലയുടെ പതിനൊന്നാം മണിക്കൂറിലെ ഈ മനസ്സുമാറ്റത്തിനു പിന്നില്‍.

  മ്യാവൂ..... : തിരഞ്ഞെടുപ്പില്‍ ബേപ്പൂര്‍ മണ്ഡലത്തില്‍ നിരീക്ഷകരായെത്തിയ എ ഐ സി സി പ്രധിനിധികള്‍ , ടി, സിദ്ധീക്കിന്റെ ചിട്ടയായ പ്രവര്‍ത്തനം കണ്ടു , സിദ്ധീക്കിന്റെ കഴിവിനെയും, ഊര്‍ജ്ജസ്വലതയെയും കുറിച്ച് രാഹുല്‍ ഗാന്ധിക്ക് റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുകയും, ഇതിന്റെ അടിസ്ഥാനത്തില്‍ സിദ്ധീക്കിനെ രാഹുല്‍ തന്റെ ഓഫീസില്‍ വിളിച്ചു വരുത്തി, തെറ്റിദ്ധാരണകള്‍ മാറ്റിയതായും , അടുത്തു ഒഴിവു വരുന്ന പാര്‍ട്ടിയിലെ ശ്രേദ്ധെയ സ്ഥാനങ്ങളില്‍ ഒന്ന് വാഗ്ദാനം ചെയ്തതായി അറിയുന്നു.
  കോഴിക്കോട് ഡി സി സി പ്രസിഡന്റ്‌ കെ സി അബു രാജി വെക്കാന്‍ സന്നദ്ധനായ സ്ഥിതിക്ക്, യൂത്ത് കോണ്‍ഗ്രസില്‍ നിന്നു ഒരു ഡി സി സി പ്രേസിടെണ്ടിലെക്കുള്ള ഒരു പാലം പണിയാന്‍ സാധ്യത കാണുന്നു.
  ( ഈ വാര്‍ത്തക്ക് കടപ്പാട് : ഇന്നത്തെ സിറാജ് ദിനപത്രം )

  ReplyDelete
 40. @ ismail chemmad
  സിറാജിന്റെ എസ്ക്ലൂസീവ് ശരിയാണെങ്കില്‍ സിദ്ദീഖ് രക്ഷപ്പെട്ടു.(സാധ്യത കുറവാണ്)

  ReplyDelete
 41. ഭര­ണം നി­ല­നിര്‍­ത്തു­ക­യെ­ന്ന­ത്‌ കോണ്‍­ഗ്ര­സി­ന്റെ മാ­ത്രം ഉത്ത­ര­വാ­ദി­ത്ത­മ­ല്ല, മറി­ച്ച്‌ ലീ­ഗി­ന്റേ­തു­കൂ­ടി­യാ­ണ്‌. ലീ­ഗി­നെ തങ്ങള്‍­ക്കൊ­പ്പം ചേര്‍­ക്കാന്‍ തല്‍­ക്കാ­ലം ഇട­തു­മു­ന്ന­ണി­ക്കാ­വി­ല്ല. അതു­കൊ­ണ്ടു­ത­ന്നെ, മാ­ണി­വ­ഴി­യാ­യാ­ലും ജോ­സ­ഫ്‌ വഴി­യാ­യാ­ലും ചെ­റു­പാര്‍­ട്ടി­കള്‍ വഴി­യാ­യാ­ലും ഭര­ണം പോ­കു­ക­യാ­ണെ­ങ്കില്‍ നഷ്‌­ടം കോണ്‍­ഗ്ര­സി­നെ­ന്ന­തു­പോ­ലെ തന്നെ ലീ­ഗി­നു­മാ­ണ്‌. അതി­നാല്‍, മാ­ണി­യെ­യും ജോ­സ­ഫി­നെ­യും വീ­ര­നെ­യും ഗണേ­ശി­നെ­യും ജേ­ക്ക­ബി­നെ­യും ഒക്കെ അനു­ന­യി­പ്പി­ക്കാ­നു­ള്ള ബാ­ദ്ധ്യത ലീ­ഗും­കൂ­ടി­യാ­ണു പേ­റേ­ണ്ടി­വ­രി­ക. അവി­ടെ, തങ്ങ­ളു­ടെ സമ്മര്‍­ദ്ദ­ത­ന്ത്ര­ങ്ങ­ളില്‍ പല­തും ലീ­ഗി­നു കൈ­യൊ­ഴി­യേ­ണ്ടി­വ­രും. കോ­ഴി­ക്കോ­ട്ടു നി­ന്ന് പാ­ലാ വരെ യാ­ത്ര­ചെ­യ്‌­ത്‌ കു­ഞ്ഞാ­ലി­ക്കു­ട്ടി­ക്ക്‌ മാ­ണി­യെ­ക്ക­ണ്ടു ചര്‍­ച്ച ചെ­യ്യേ­ണ്ടി­വ­രും. 20 സീ­റ്റില്‍ ജയി­ച്ച കു­ഞ്ഞാ­ലി­ക്കു­ട്ടി നാ­ലു മന്ത്രി­സ്ഥാ­നം­കൊ­ണ്ടു തൃ­പ്‌­തി­പ്പെ­ടു­മ്പോള്‍ ചി­ല­പ്പോള്‍ 9 സീ­റ്റു­മാ­ത്ര­മു­ള്ള മാ­ണി­ക്കു മൂ­ന്നു മന്ത്രി­സ്ഥാ­നം കൊ­ടു­ക്കേ­ണ്ടി­വ­ന്നേ­ക്കാം. ചെ­റു­പാര്‍­ട്ടി­കള്‍­ക്ക്‌ ചോ­ദി­ക്കു­ന്ന നല്ല വകു­പ്പു കൊ­ടു­ക്കേ­ണ്ടി­വ­ന്നാ­ലും ലീ­ഗ്‌ മി­ണ്ടാ­തെ നില്‍­ക്കേ­ണ്ടി­വ­രാം­.
  അ­ങ്ങ­നെ നോ­ക്കു­മ്പോള്‍ ഭൂ­രി­പ­ക്ഷം കു­റ­ഞ്ഞ­തു വള­രെ നന്നാ­യി. കോണ്‍­ഗ്ര­സി­നു ഭര­ണം വള­രെ സു­ഗ­മ­മാ­ണ്‌. കാ­ര­ണം, ടെന്‍­ഷന്‍ കോണ്‍­ഗ്ര­സി­നെ­ന്ന­പോ­ലെ, അല്ലെ­ങ്കില്‍ അതി­നേ­ക്കാള്‍ കൂ­ടു­തല്‍ ലീ­ഗി­നാ­ണ്‌ അനു­ഭ­വി­ക്കേ­ണ്ടി­വ­രി­ക. അതാ­ണ്‌ ഷാ­ന­വാ­സി­ന്റെ പ്ര­സ്‌­താ­വ­ന­യു­ടെ അര്‍­ത്ഥം­.
  എ­ങ്ങ­നെ­യാ­യാ­ലും ഒരേ­സ­മ­യം കു­റ­ഞ്ഞ ഭൂ­രി­പ­ക്ഷ­ത്തി­ന്റെ സു­ഖ­വും അസു­ഖ­വും അനു­ഭ­വി­ക്കാന്‍ കോണ്‍­ഗ്ര­സി­നു മാ­ത്ര­മ­ല്ല, ലീ­ഗി­നും മറ്റെ­ല്ലാ കൂ­ട്ടു­ക­ക്ഷി­കള്‍­ക്കും യോ­ഗ­മു­ണ്ടെ­ന്നു­റ­പ്പ‍

  ReplyDelete
 42. പറയാനുള്ളതെല്ലാം നിങ്ങള്‍ പറഞ്ഞു കഴിഞ്ഞല്ലോ .... എന്തായാലും ഞാന്‍ ഇവിടെ ഒന്ന് എത്തി നോക്കി എന്നത് സത്യമാണ് ......
  @ഹഷിക് : ഹെളികപ്റെര്‍ നെ ഇനിയും വിടാനയില്ലേ ?

  ReplyDelete