December 8, 2010

പ്രീജ ശ്രീധരന് ഒരു വോട്ട്

ചാനലുകളും പത്രങ്ങളും നടത്തുന്ന എസ് എം എസ് മത്സരങ്ങളിലും റിയാലിറ്റി ഷോകളിലും ഒട്ടും താല്പര്യം കാണിക്കുന്ന ആളല്ല ഞാന്‍. ഫ്രീയായി കിട്ടുന്ന ടി വി പരിപാടികള്‍ കാണുക, ഓണ്‍ലൈനില്‍ ഫ്രീയായി പത്രം വായിക്കുക, എസ് എം എസ്സിന് കാശ് കളയാതിരിക്കുക എന്നതൊക്കെയാണ് എന്റെ ലൈന്‍. ആ ലൈനിന് ഇപ്പോഴും മാറ്റമൊന്നുമില്ല. പക്ഷെ മനോരമയുടെ ന്യൂസ്‌ മേക്കര്‍ അവാര്‍ഡിന്റെ ഫൈനല്‍ ലിസ്റ്റിലെ നാല് പേരെ കണ്ടപ്പോള്‍ എനിക്കീ മത്സരത്തില്‍ അല്പം താല്പര്യം എങ്ങിനെയോ കടന്നു കൂടി.

പ്രീജ ശ്രീധരന്‍ ആ ലിസ്റ്റിലുണ്ട്. ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ മെഡലും വെള്ളി മെഡലും വാങ്ങിച്ചു വന്ന ആ പെണ്‍കുട്ടി മത്സരിക്കുന്നത് അരുന്ധതി റോയ്, കെ എം മാണി, ഒ എന്‍ വി കുറുപ്പ് എന്നീ മൂന്നു കൊല കൊമ്പന്‍മാരുമായാണ്. അവിടെയാണ് എന്റെ താല്പര്യത്തിന്റെ ലോജിക്ക് കിടക്കുന്നത്. മനോരമയെ പൂട്ടിക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ട ആളാണ്‌ ഞാന്‍ . ആ ഞാന്‍ മനോരമ ചാനലിന്റെ ന്യൂസ് മേക്കര്‍ മത്സരം വിജയിപ്പിച്ചു കൊടുക്കാന്‍ വേണ്ടി ഇറങ്ങിയതല്ല എന്ന് ചുരുക്കം.


ഈ മത്സരത്തില്‍ പ്രീജ ശ്രീധരന്‍ ജയിച്ചു കാണണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. തളരാതെ ഓടി നൂറ്റിപ്പത്തു കോടി ഇന്ത്യക്കാരുടെ അഭിമാനം കാത്തുസൂക്ഷിച്ച പെണ്‍കൊച്ചാണിത്. മറ്റു മൂന്നു പേര്‍ക്കും ഒരവാര്‍ഡ് കിട്ടിയിട്ട് വലിയ കാര്യമൊന്നുമില്ല. അരുന്ധതിക്ക് കോടികളുടെ ബുക്കര്‍ പ്രൈസ് കിട്ടിയിട്ടുണ്ട്. ഒ എന്‍ വി ക്ക് ജ്ഞാനപീഠം അടക്കം കാക്കതൊള്ളായിരം അവാര്‍ഡുകള്‍ കിട്ടിയിട്ടുണ്ട്. സര്‍ക്കാരില്‍ നിന്ന് പെന്‍ഷനും ഡി സി രവി നല്‍കുന്ന റോയല്‍റ്റിയും ഓരോ പാട്ടിനും സിനിമാക്കാര്‍ നല്‍കുന്ന പതിനായിരങ്ങളുമുണ്ട് . കെ എം മാണിയുടെ കഥ പറയുകയും വേണ്ട. ഒരൊറ്റ ഫോണ്‍ വിളിച്ചു പറഞ്ഞാല്‍ നൂറു അവാര്‍ഡുകള്‍ പാലായിലെത്തും.

പാവം പ്രീജയുടെ കാര്യം അതല്ല. അച്ഛനില്ലാത്ത, പട്ടയമില്ലാത്ത, വൈദ്യുതിയില്ലാത്ത ഒരു കൊച്ചു വീട്ടിലാണ് അവള്‍ കഴിയുന്നത്‌. മഴ പെയ്യുമ്പോള്‍ വെള്ളം വീഴാതിരിക്കാന്‍ ഷീറ്റ് കൊണ്ട് മറച്ചിട്ടുണ്ട്‌!!. തന്നെ കായികതാരമാക്കാന്‍ പഠനം ഉപേക്ഷിച്ചു കൂലിപ്പണി ചെയ്ത ഒരു സഹോദരനാണ് ആ പെണ്‍കുട്ടിയുടെ ഏക സമ്പാദ്യം. അവരുടെ പട്ടിണിയുടെയും വിയര്‍പ്പിന്റെയും വിലയാണ്  ഇന്ത്യ നേടിയ സ്വര്‍ണപ്പതക്കത്തിലുള്ളത്. പണവും പ്രതാപവും സകല സൌകര്യങ്ങളുമായി വന്ന നാല്പത്തിയഞ്ച് രാജ്യങ്ങളില്‍ നിന്നുള്ള കായിക താരങ്ങളെ പിന്തള്ളി കഞ്ഞിയും പുഴുക്കും അരവയറുമായി കഴിഞ്ഞ ഈ പെണ്‍കുട്ടി കിതച്ചു കിതച്ചു ഓടിയപ്പോള്‍ അവളുടെ കൂടെ ഓടിയത് ഇന്ത്യയുടെ മൊത്തം ഹൃദയമാണ്.  ഇന്ത്യന്‍ അഭിമാനത്തെ അണുവിട വിട്ടുകൊടുക്കാതെ പത്തു കിലോമീറ്റര്‍ നിര്‍ത്താതെയോടി ത്രിവര്‍ണ പതാക വിക്ടറി സ്റ്റാന്റില്‍ ഉയര്‍ത്തിയ ഈ പെണ്‍കുട്ടി കേരളത്തിന്റെ ന്യൂസ് മേക്കര്‍ അല്ലെങ്കില്‍ പിന്നെയാരാണ് മനോരമേ ന്യൂസ് മേക്കര്‍ ? ഇതിനൊക്കെ ഒരു മത്സരം നടത്തണോ?

ഈ അവാര്‍ഡിനോടൊപ്പം ക്യാഷ് പ്രൈസ് ഉണ്ടോ എന്നറിയില്ല. പക്ഷെ മനോരമയുടെ മുതലാളിമാര്‍  മനുഷ്യപ്പറ്റുള്ളവര്‍ ആണ്. നിരവധി സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ അവര്‍ നടത്താറുണ്ട്‌. ഭൂകമ്പത്തിലും മറ്റു പ്രകൃതി ദുരിതങ്ങളിലും സഹായങ്ങള്‍ നല്‍കിയിട്ടുണ്ട്. മനോരമയുടെ പല വാര്‍ത്താ നിലപാടുകളോടും വിയോജിപ്പുകള്‍ ഉണ്ടെങ്കിലും അതൊന്നും നമുക്ക് കണ്ടില്ലെന്നു നടിക്കാനാവില്ല. ഈ ഒരു അവാര്‍ഡ് ആ പെണ്‍കുട്ടിക്ക് കിട്ടിയാല്‍ പട്ടയമുള്ള ചോര്‍ന്നൊലിക്കാത്ത  ഒരു വീട് അവര്‍ നിര്‍മിച്ചു നല്കിക്കൂടായ്കയില്ല .  എന്റെ ഒരു പ്രതീക്ഷയാണത്. പ്രീജ ന്യൂസ് മേക്കര്‍ ആയില്ലെങ്കിലും മനോരമക്കത് ചെയ്തു കൊടുക്കാന്‍ പറ്റും.  പക്ഷെ അവാര്‍ഡിനോടൊപ്പം നല്‍കുമ്പോള്‍ അതിനൊരു വിലയുണ്ട്‌. സര്‍ക്കാര്‍ പ്രഖ്യാപിച്ച അവാര്‍ഡുകളൊക്കെ കിട്ടിയാല്‍ കിട്ടി എന്നേ പറയാന്‍ പറ്റൂ..


മറ്റു മൂന്നു പേര്‍ക്കും വേണ്ടി വോട്ടഭ്യര്‍ത്ഥന നടത്താന്‍ ഒരു പക്ഷെ ആളുണ്ടായേക്കും. പ്രീജക്ക് വേണ്ടി ആരും ഉണ്ടായിക്കൊള്ളണമെന്നില്ല. പി ടി ഉഷയെപ്പോലെ വലിയ വായില്‍ സംസാരിച്ചു കാര്യം നേടാനുള്ള പ്രാപ്തിയുമില്ല. എസ് എം എസും വോട്ടും കിട്ടാതെ തന്നെ ഒന്നാം സ്ഥാനത്തു എത്തുന്നവരും ചില മത്സരങ്ങളില്‍ ഉണ്ടാവാറുണ്ട്. അത്തരം ചരടുവലികളൊന്നും ആ കുട്ടിക്ക് അറിഞ്ഞുകൊള്ളണം എന്നുമില്ല.  അതുകൊണ്ടാണ് ഇത്തരം ഷോകളിലൊന്നും താല്പര്യം ഇല്ലെങ്കിലും ഞാനീ ദൌത്യം ഏറ്റെടുക്കുന്നത്. ഒരു വോട്ട് പ്രീജക്ക് കൊടുക്കൂ. അവള്‍ ഒന്ന് മനസ്സറിഞ്ഞ് ചിരിക്കുന്നത് നമുക്ക് കാണേണ്ടേ?

ഇതാ ഈ ലിങ്കിലൂടെ പോയാല്‍ പ്രീജക്ക് വോട്ട് ചെയ്യാം. അതല്ല, അല്പം കാശ് ചിലവാക്കി എസ് എം എസ് അയക്കണമെങ്കില്‍ ഫോര്‍മാറ്റ് ദാ പിടിച്ചോ..(സോറി, മനോരമ മുഴുവന്‍ പരതിയിട്ടും ഫോര്‍മാറ്റ് കാണുന്നില്ല. കിട്ടിയാല്‍ കമന്റ് കോളത്തില്‍ എഴുതാം).. വോട്ടു ചെയ്തവര്‍ ഇവിടെ വിവരം പറയണം. ബൂത്ത് എജന്റ്റ് ഇല്ലാത്തതാണ്. മനോരമ തട്ടിപ്പ് നടത്തിയാല്‍ പിടിക്കാന്‍ അതാവശ്യമാണ്. 


മ്യാവൂ: മനോരമേ, ഈ വോട്ടൊക്കെ എണ്ണി നോക്കിയിട്ട് തന്നെയാണോ, ആക്ച്വലി, ഫലം പ്രഖ്യാപിക്കുക. അതോ ചെറിയ അച്ചായന്‍ പറയുന്ന കക്ഷിയുടെ പേര് കണ്ണും ചിമ്മി വായിക്കുമോ? (വോട്ട് ചെയ്യാനുള്ള ഓണ്‍ലൈന്‍ സൈറ്റിന്‍റെ സെറ്റപ്പ് കണ്ടിട്ട് അങ്ങനെയാണ് തോന്നുന്നത്.  പോരാത്തതിന് പ്രീജയുടെ നേട്ടമായി പറയുന്നത് ആയിരം മീറ്ററില്‍ മെഡല്‍ നേടി എന്നാണ്. ആയിരവും പതിനായിരവും തമ്മില്‍ ഒരു പൂജ്യത്തിന്റെ വ്യത്യാസമല്ലേയുള്ളൂ., അല്ലേ മനോരമേ....)

വിക്ടറി സ്റ്റാന്റില്‍ മെഡലണിഞ്ഞ്  ഇന്ത്യന്‍ ദേശീയ ഗാനത്തിനു ചുണ്ടനക്കുന്ന പ്രീജയെ ഇവിടെ കാണാം.  


Update Post : മനോരമ ചതിച്ചില്ല. താരം പ്രീജ തന്നെ

Related Posts

155 comments:

 1. nhanth ONV kku cheythathaayirunnu

  ini maati cheyyano??

  ReplyDelete
 2. ഞാന്‍ ആദ്യമായി വോട്ടു ചെയ്തു...ഇതാ നോക്ക്, എന്‍റെ വിരലിലേക്ക്!

  പ്രീജക്ക് ആശംസകള്‍ നേരുന്നു. !

  ReplyDelete
 3. ആദ്യ കമന്റ് തന്നെ വോട്ടു മാറി ചെയ്തു എന്ന് പറഞ്ഞാണല്ലോ? ശുഭ ലക്ഷണമല്ല.

  ReplyDelete
 4. കൊള്ളാം.. ഞാന്‍ ആര്‍ക്കു വോട്ടു ചെയ്യണം? ആലോചിക്കട്ടെ..!

  ReplyDelete
 5. ഞാന്‍ പോളിയിട്ടുണ്ട് പക്ഷെ അടുത്ത തവണ കേരളത്തിന്‌ വേണ്ടി അല്ല ജാര്‍ഖണ്ട് നു വേണ്ടി മതസരിക്കുന്ന്തിനു എന്ന് കാണുന്നു ഏതാണാവോ കാര്യം

  ReplyDelete
 6. @ Saleem EP
  ആദ്യമായി വോട്ടു ചെയ്തത് അറിയിച്ച സലീമിനു അഫിനന്ദങ്ങള്‍

  @ Pranavam Ravikumar ആലോചിച്ചോളൂ.. പക്ഷെ വോട്ടു മാറ്റി ചെയ്‌താല്‍ സുട്ടുടുവേന്‍..

  @ Dheeraj നമ്മുടെ കയ്യിലിരുപ്പ് അതല്ലേ. ജാര്‍ക്കണ്ട് ഇന്ത്യയില്‍ ആയതു കൊണ്ട് ഗുഴപ്പമില്ല.

  ReplyDelete
 7. വോട്ട് ചെയ്യാനുള്ള ഓണ്‍ലൈന്‍ സൈറ്റിന്‍റെ സെറ്റപ്പ് കണ്ടിട്ട് അങ്ങനെയാണ് തോന്നുന്നത്. - enikum angane thanneyaanu thonunnath..chumma aarkum keri ethrayum vote cheyyam

  ReplyDelete
 8. വോട്ട് ചെയ്യാനുള്ള ഓണ്‍ലൈന്‍ സൈറ്റിന്‍റെ സെറ്റപ്പ് കണ്ടിട്ട് അങ്ങനെയാണ് തോന്നുന്നത്. - enikum angane thanneyaanu thonunnath..chumma aarkum keri ethrayum vote cheyyam

  ReplyDelete
 9. വോട്ടെന്നു പറയുമ്പോള്‍ ഓരോരുത്തര്‍ക്കും അവരവരുടേതായ അഭിപ്രായ സ്വാതന്ത്രം ആണ്..വള്ളിക്കുന്ന് ഒരുമാതിരി രാഷ്ട്രീയക്കാരെ പോലെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നത് ശരിയായില്ല.

  ReplyDelete
 10. ബ്ലോഗില്‍ എന്നല്ല എവിടെ വേണമെങ്കിലും പറയാം ....എന്റെ വോട്ട് നമ്മുടെ അഭിമാന താരം പ്രീജക്ക് ...

  പിന്നെ വള്ളിക്കുന്നിന്റെ ഈ പോസ്റ്റ്‌ ഒരിക്കല്‍ വായിച്ച ആരും മറിച്ചു ചെയ്യും എന്ന് തോന്നുന്നില്ല..അത്രക്കും ഹൃദയത്തില്‍ തട്ടുന്ന വാക്കുകള്‍ ....

  നമ്മുടെ അച്ചായനെ{ബെര്‍ലി} ഒന്ന് വിളിച്ചു പറഞ്ഞാലോ ???

  ReplyDelete
 11. @ Faisu
  ഫൈസുവിന്റെ തടക്കം എട്ട് വോട്ടായി. ബെര്‍ലിയോടു പറയണ്ട. അവന്‍ കുളമാക്കും.

  @ Jazmikkutti
  അതൊക്കെ ശരി തന്നെ. പക്ഷെ വോട്ടു ആര്‍ക്കാ.. അത് പറ..

  ReplyDelete
 12. ഇനി ആ വോട്ടു ചെയ്യാതെ,
  പ്രീജയെ വിജയിപ്പിക്കാതെ
  എനിക്ക് ഉറക്കമില്ല...

  ReplyDelete
 13. ദാരിദ്ര്യത്തിന്റെ മുഴുവന്‍ ദുഃഖവും മുഖത്ത് സൂക്ഷിച്ചുനോക്കിയാല്‍ കാണാന്‍ കഴിയുന്ന, ഇന്ത്യയുടെ യശസ്സ് അണ്ഡകടാഹങ്ങളിലെഴുതിയ, ഈ പാവംപാവം പെണ്‍കുട്ടിയ്ക്ക് ഒറ്റവീര്‍പ്പിന് 10വോട്ടുകള്‍ ഞാന്‍ ചെയ്തു.(ഈശോയെ, അച്ചായന്‍‌മാര്‍ ഈ വോട്ടുകള്‍ സ്വീകരിച്ചാല്‍ മതിയായിരുന്നു). ബഷീറിനു നന്ദി. ഇങ്ങനെ ചിന്തിച്ചതിനും, ഇതുപോലൊരു പോസ്റ്റ് സമര്‍പ്പിച്ചതിനും. സാങ്ക്സ്, സര്‍...

  ReplyDelete
 14. വള്ളിക്കുന്ന് പറേന്നേനു മുന്നേ എന്റെ വോട്ട് പ്രീജയ്ക്ക് തന്നെ. (നെഗറ്റീവ് വോട്ടിങ് ഉണ്ടായിരുന്നേല്‍ അരുന്ദതിയ്ക്കും മാണിയ്ക്കും കുത്താമായിരുന്നു)

  ReplyDelete
 15. "മനോരമയുടെ മുതലാളിമാര്‍ മനുഷ്യപ്പറ്റുള്ളവര്‍ ആണ്....." തുടങ്ങിയ വരികള്‍ അവര്‍ വായിച്ചാല്‍ വള്ളിക്കുന്നിനെ അവര്‍ പ്രത്യേക നോമിനിയാക്കി തിരഞ്ഞെടുത്തു ന്യൂസ്‌ മേക്കറാക്കും സംശയമില്ല!.

  ഇപ്പറഞ്ഞതൊക്കെ നടക്കുകയാണെങ്കില്‍ നല്ലത് തന്നെ എന്റെയും വോട്ടു അവര്‍ക്ക് തന്നെ.

  ReplyDelete
 16. ഞാനീ ബ്ലോഗ്‌ വായിക്കുമ്പോള്‍, പ്രീജയുടെ ഫോട്ടോ കണ്ടു അടുത്ത് കൂടിയ എന്റെ ഓഫീസിലെ ഫിലിപ്പീനി സുഹൃത്ത് എര്ബിത്തോ പറഞ്ഞു, അവനീ പെണ്‍കുട്ടിയെ അറിയാമെന്ന്! അവന്റെ സ്ഥിരം തമാശയായി ഞാന്‍ വായന തുടരവേ അവന്‍ വീണ്ടും ഇടപെട്ടു. "ഇത് പ്രീജ ശ്രീധര്‍, ഏഷ്യന്‍ ഗെയിംസില്‍ പതിനായിരം (പൂജ്യം കുറഞ്ഞില്ല) മീറ്ററില്‍ സ്വര്‍ണം നേടിയ പെണ്‍കുട്ടി. ഇവള്‍ മലബാരിയാ??" ആശ്ചര്യപ്പെട്ടു കണ്ണുതള്ളിയ എന്നില്‍ പതിയെ വിരിഞ്ഞ അഭിമാനചിരിയോടെ ഞാന്‍ പറഞ്ഞു "അതെ, അവളും മലബാരിയാണ്"

  ബഷീര്‍ ഭായിയുടെ പോളിസി തന്നെയാണ് എന്റെതുമെങ്കിലും ഇനി ഒരു വോട്ടു ചെയ്യാതെ വയ്യ!

  ReplyDelete
 17. ഞാന്‍ ശശി തരൂര്‍ന് വോട്ട് ചൈയ്താരുന്നു, പുള്ളി പുറത്തായ പ്പോഴേ പ്രീജക്കും ചെയയ്തതാ, ഇപ്പോ വീണ്ടും ചെയ്തപ്പോള്‍ ആ 'ഒരാള്‍ക്ക്‌ എത്ര വോട്ട് വേണം എങ്കിലും ചെയ്യാം'!! എന്ന് മനസിലായത്!! എന്നാപ്പിന്നേ നമുക്ക് എല്ലാര്‍ക്കും ഒരു 'പത്തു വോട്ട്' വീതം ചെയ്യ്താല്‍ എന്നാ കുഴപ്പം........? സംഗതി എത്തിക്കല്‍ അല്ല എങ്കിലും അത് മനോരമയുടേ സിസ്റ്റം പ്രോബ്ലം അല്ലേ?
  ഒരു പത്തു വോട്ടു ചെയ്യു മാഷേ..... ;-)

  ReplyDelete
 18. @ കെട്ടുങ്ങല്‍ KettUngaL
  പത്തു വോട്ട് ഒറ്റയടിക്ക് ചെയ്തോ?.. നാട് എവിടെയാനെന്നാ പറഞ്ഞത്.. കണ്ണൂരോ അതോ തലശ്ശെരിയോ?.. ഏതായാലും പ്രീജയുടെ ബൂത്ത് ഏജന്റായി നിങ്ങളെ ഞാന്‍ നോമിനെട്റ്റ് ചെയ്യുന്നു. വിരോധമുള്ളവര്‍ ഉടന്‍ പറയണം.

  @ kARNOr(കാര്‍ന്നോര്)
  നെഗറ്റീവ് വോട്ട് മനോരമയില്‍ നേരിട്ട് വിളിച്ചു പറയാന്‍ സംവിധാനമുണ്ട് എന്ന് കേട്ടു

  @ തെച്ചിക്കോടന്‍ : അതൊക്കെ അച്ചായനെ വീഴ്ത്താനുള്ള ഒരു നമ്പര്‍ അല്ലെ..

  ReplyDelete
 19. കർശനമായ പ്രോട്ടീൻ ഡയറ്റിലൂടെ ശാസ്ത്രീയമായി പരിശീലിപ്പിച്ച് അത്ലറ്റുകളെ വാർത്തെടുക്കുന്ന വിദേശരാജ്യങ്ങൾ...നാട്ടിലാകട്ടേ ഒണക്ക ഉപ്പുമാവും ഏത്തക്കായും കാലിച്ചായയും മാത്രം കൊടുത്ത് സ്പോർട്ട്സ് ക്യാമ്പിൽ പിള്ളാരെ പൊരിവെയിലത്ത് തെക്ക്-വടക്ക് ഓടിക്കുന്ന രീതിയും..ഇതിനിടയിലും പ്രീജ നേടിയത് ഒരു ഒന്നൊന്നര നേട്ടമാണ്..പ്രീജയേപ്പോലെ അവഗണിക്കപ്പെട്ട അനേകം കായികതാരങ്ങൾ നമുക്കുണ്ട്...
  പണ്ടൊരു ഫീച്ചറിൽ വായിച്ചതാണ് നോർത്തിലോ മറ്റോ ഫിസിക്കൽ ഇൻസ്ട്രെകടർ യോഗ്യതാ പരീക്ഷയ്ക്ക് നടത്തിയ കായിക മത്സരങ്ങളിൽ തകർന്നത് അന്നത്തെ ഇന്ത്യൻ റിക്കോർഡുകളായിരുന്നത്രേ...ക്രിക്കറ്റ് മതമായ ഈ മൂന്നാം ലോകരാജ്യത്തിന് ഇതിലൊക്കെ ശ്രദ്ധിക്കാൻ എവിടെ നേരം..

  ReplyDelete
 20. @ ശ്രദ്ധേയന്‍ | shradheyan
  അപ്പൊ നമ്മുടെ പ്രീജ എന്നെപ്പോലെ ഫേമസ് ആയി അല്ലേ..

  @ Indian Satan
  നിങ്ങള്‍ പറഞ്ഞ പോലെ ആ സൈറ്റില്‍ എന്തോ സ്പെല്ലിംഗ് മിസ്റ്റെക് ഉണ്ട്. കൊട്ടായം അച്ചായന്മാര്‍ ഇനി നമ്മളെയിട്ട് കുരങ്ങ് കളിപ്പിക്കുകയാണോ?.. ഏതായാലും നിങ്ങളുടെ പത്തു വോട്ട് വരവ് വെച്ചു. ഇപ്പോള്‍ മൊത്തം വോട്ട് നാല്പതു ആയി.

  ReplyDelete
 21. @ Pony Boy..
  കൊട് കൈ.. വോട്ട് ആര്‍ക്കു എന്ന് മാത്രം പറഞ്ഞില്ല.

  ReplyDelete
 22. ബഷീര്‍ സാഹിബിന്റെ ഈ ബ്ലോഗു കാണുന്നതിനു മുന്‍പ് തന്നെ താങ്കള്‍ പറഞ്ഞപോലുള്ള കാര്യങ്ങള്‍ മനസ്സിലാകിയത് കൊണ്ട് തന്നെ എന്റെ വോട്ട് ഞാന്‍ പ്രീജയ്ക്ക് ചെയ്തിരുന്നു.. ഇപ്പോള്‍ താങ്കളുടെ പോസ്റ്റ്‌ എന്റെ തീരുമാനം അന്വര്‍ത്ഥമാക്കിയിരിക്കുന്നു ...

  ReplyDelete
 23. ഇത്തരം കാര്യങ്ങളില്‍ എനിക്കും മിസ്ടര്‍ ബഷീറിന്റെ കാഴ്ചപ്പാട് തന്നെ ആണ് ഉള്ളത് . പക്ഷെ ഹൃദയത്തില്‍ തട്ടിയുള്ള ഈ പോസ്റ്റ്‌ ഇക്കാര്യത്തിലെങ്കിലും മാറി ചിന്തിക്കാന്‍ എന്നെ പ്രേരിപ്പിച്ചിരിക്കുന്നു... ഞാനും ചെയ്തു ഒരു വോട്ട്. പോസ്റ്റിനു അഭിനന്ദനങ്ങള്‍.....

  ReplyDelete
 24. @ Sameer Thikkodi
  എന്റെ ബ്ലോഗ്‌ വായിക്കുന്നതിനു മുമ്പ് തന്നെ വോട്ട് ചെയ്ത നിങ്ങളാണ് ആണ്‍കുട്ടി.. (അപ്പോള്‍ വായിച്ചു വോട്ട് ചെയ്തവരോ?.. അവരല്ലേ ചുണക്കുട്ടികള്‍..)

  @ Kappooraan
  മാറി ചിന്തിച്ചു വോട്ട് ചെയ്തതിനു നന്ദി. അവാര്‍ഡ് കിട്ടിയാല്‍ പ്രീജ എനിക്ക് എന്ത് തരുമോ ആവോ?..

  ReplyDelete
 25. ഹൃദയത്തില്‍ തട്ടുന്ന രീതിയില്‍ പ്രീജയെക്കുറിച്ച് എഴുതിയിരിക്കുന്നു..ഈ വിഷയത്തിലും
  ഒരു പത്രപ്രവര്‍ത്തകന്റെ നിതാന്ത ജാഗ്രതയും സൂക്ഷ്മ നിരീക്ഷണവും ഷാഹിനയുടെ പോസ്റ്റിലെന്ന പോലെ ദൃശ്യമായി..
  ഞാന്‍ വോട്ട് ചെയ്തു..
  അവരുടെ വിജയത്തിനായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

  (( സത്യത്തില്‍ കല,സാഹിത്യം,സിനിമ തുടങ്ങി എല്ലാത്തിലും താല്പര്യമുള്ളവനെങ്കിലും
  ആരുടേയോ പ്രാര്‍ത്ഥനയുടെ ഫലം കൊണ്‍ടാവാം സ്പോര്‍ട്സില്‍ ഞാന്‍ അത്ര തല്പ്പരനല്ല്..
  അല്ലെങ്കിലും എല്ലാ കുരുത്തക്കേടും ഒരുമിച്ച് ഒരാള്‍ക്ക് കൊടുക്കുന്നതില്‍ ന്യായമില്ലല്ലോ..))

  ( ഒരു കാര്യം കൂടി... നൗഷാദ് വടക്കേല്‍ പോസ്റ്റിലിട്ട താങ്കളുടെ പഴയ ലേഖനം വായിച്ച് തല കറങ്ങി..
  ഗുരുവേ നമ:! )

  ReplyDelete
 26. ഞാനൊരു അഞ്ച് വോട്ട് ചെയ്തിട്ടുണ്ട്..കള്ളവോട്ട് ഒരു രണ്ടെണ്ണവും...പ്രീജയുടെ കഥയും കേട്ട് ആ മുഖത്ത് നോക്കുമ്പോൾ എങ്ങനെയാ വോട്ട് ചെയ്യാതിരിക്കുന്നത്..

  ReplyDelete
 27. നേരത്തെ ഒ എന്‍ വി യ്ക്കും പ്രീജയ്ക്കും ഓരോ വോട്ട് വീതം ചെയ്തതാണ്. പിന്നെ ബഷീറിന്റെ ലേഖനം വായിച്ചപ്പോള്‍ തോന്നി അത് പോരെന്നു. ഒന്നിന് പകരം ഒരു പത്തെണ്ണം ചെയ്തിട്ടുണ്ട്, അതെ പത്തു പ്രാവശ്യം ബഷീറിന്റെ ലിങ്കിലൂടെ തന്നെ പോയി.

  ReplyDelete
 28. വലത്തേ കൈ കൊണ്ട് ക്ലിക്കുന്നത് ഇടത്തേ കൈ അറിയരുത് എന്നല്ലേ!? എന്നാലും... പത്തെണ്ണം തികക്കാന്‍ പറ്റിയില്ല ഒരു നാലെണ്ണം ഞാന്‍ ഇട്ടു, അപ്പോത്തിന് വന്നു Sorry...You have already polled.

  ReplyDelete
 29. ഞാനും ചെയ്തു ഒരു വോട്ടു...ഭാഗ്യത്തിന് മനോരമ ഐ ഡി കാര്‍ഡു ചോദിച്ചില്ല..

  ReplyDelete
 30. ബഷീര്‍ സാബ്.... സംഗതിയുടെ ഗുലുമലുകള്‍ എന്തായാലും നിങ്ങള്‍ക്ക് പേനയുടെ തുമ്പത്ത് ആളുകളെ നിര്‍ത്താന്‍ അറിയാം എന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു..... ലേഖനം വായിച്ചപ്പോള്‍ ചില സമയത്ത് പ്രീജയെ ഓര്‍ത്ത് അഭിമാനം കൊണ്ട് എന്റെ രോമങ്ങള്‍ എഴുനേല്‍റ്റ് നിന്ന് നൃത്തം വയ്ക്കുന്നുണ്ടായിരുന്നു.... പ്രീജ ഓടി സ്വര്‍ണം വാങ്ങിയപ്പോള്‍ പൊലും അത്തരം ഒരു ഇത് തോന്നിയില്ല..... എന്തായാലും മനോരമ ന്യൂസ് കാണാതെ ബഷീറിന്റെ ലേഖനം വായിച്ച് പ്രീജക്ക് വോട്ട് ചെയ്ത ആദ്യ വ്യക്തി ഞാനാവും....

  ReplyDelete
 31. അത് ശരി.. ആ ലിങ്കിലൂടെ എത്ര വട്ടം പോയാലും വോട്ട് ചെയ്യാമല്ലേ... ഈ മനോരമയുടെ ഒരു കാര്യമേ... ഞാന്‍ മൂന്നാല് തവണ കുത്തി.. മനോരമക്കാരനോട് പറയല്ലേ... പ്ലീസ്...

  ReplyDelete
 32. എന്തായാലും ഞാനും ചെയ്തു
  ബഷീര്‍ക്ക വന്നു പറഞ്ഞിട്ട് ചെയ്യാതിരിക്കുന്നതെങ്ങിനെ

  ReplyDelete
 33. What do you think arranging someone to vote for her continuously round the clock ,round the month as there is no restrictions on number of times for casting votes from the same system .

  Aaru vottiyalaaum athu sakshaal basheeraakka quottiyalum ...micham aarkaa
  Manoramayalle mon.

  ReplyDelete
 34. What do you think arranging someone to vote for her continuously round the clock ,round the month as there is no restrictions on number of times for casting votes from the same system .

  Aaru vottiyalaaum athu sakshaal basheeraakka quottiyalum ...micham aarkaa
  Manoramayalle mon.

  ReplyDelete
 35. ഈ വോട്ടിംഗ് ശരിയായ ഒരു മാനദണ്ഡം വെച്ച് അല്ല എന്ന് പറയട്ടെ , കാരണം വ്യത്യസ്ത മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍ തമ്മിലാണ് ഇവിടെ മത്സരിക്കുന്നത് . എന്നാല്‍ ഒരേ വിഭാഗത്തില്‍ പെടുന്നവരില്‍ നിന്നല്ലേ ഏറ്റവും മികച്ചവര്‍ ആരെന്നു വോട്ടിംഗ് നടത്തുന്നതില്‍ യുക്തിയുള്ളൂ ... സ്പോര്‍ട്സ് മാമാങ്കങ്ങള്‍ പണ്ട് കാലത്ത് രാജാക്കന്മാര്‍ നാട്ടിലെ പ്രധാന പ്രശ്നങ്ങളില്‍ നിന്നും ജന ശ്രദ്ധ തിരിച്ചു വിടുവാന്‍ വേണ്ടി സംഘടിപ്പിച്ചിരുന്ന കായിക മാമാന്കങ്ങളുടെ തുടര്‍ച്ചയാണ് എന്ന് വിശ്വസിക്കുന്നു .അത് കൊണ്ട് ഞാന്‍ വോട്ട് ചെയ്യുന്നില്ല . എന്നാല്‍ ആരോഗ്യം നന്നാകാനുള്ള സ്പോര്‍ട്സ് ഞാന്‍ ഇഷ്ടപ്പെടുന്നു .അത് കൊണ്ട് തന്നെ പറയട്ടെ ഞാന്‍ ഒരു നല്ല വോളിബോള്‍ കളിക്കാരനാണ് .വൈകിട്ട് അല്‍പ്പ സമയം മാത്രം . നമുക്ക് ആ സ്പോര്‍ട്സ് പോരെ ?

  ReplyDelete
 36. ഒന്നും ആലോചിക്കാനില്ല
  എന്റെ വോട്ട് പ്രീജക്ക് തന്നെ..

  ReplyDelete
 37. അത് ശരി ഞാനൊന്ന് കറങ്ങി വന്നപ്പോഴെക്കു വോട്ടിന്റെ എണ്ണം കൂടി അല്ലേ. ബൂത്ത്‌ ഏജന്റുമാരുടെ ശ്രദ്ധക്ക് : ഈ പോസ്റ്റ് വന്ന ശേഷം നാലഞ്ചു മണിക്കൂറിനുള്ളില്‍ ചുരുങ്ങിയത് ഒരു ആയിരം വോട്ട് എങ്കിലും പ്രീജക്ക് കിട്ടിക്കാണും. വോട്ട് എണ്ണുമ്പോള്‍ അത് കണ്ടില്ലെങ്കില്‍ 'നേരെ ചൊവ്വേ' നമുക്ക് ജോണി ലൂക്കോസിനെ പിടിക്കണം. പുള്ളിയാണ് അതിന്റെ ചുമതലക്കാരന്‍ എന്ന് തോന്നുന്നു. ജോണീ, സംഗതി കുളമാക്കരുതെ..

  ReplyDelete
 38. @ നൗഷാദ് അകമ്പാടം : എന്റെ ചിത്രം വരച്ചു കുളമാക്കിയ പഹയാ നീയും വോട്ട് ചെയ്തല്ലേ..

  @ Pony Boy : 5 vote വരവ് വെച്ചിട്ടുണ്ട്.

  @ RajBind & Afsar Ali: നമ്മള് നാട്ടുകാരാണ്. ആ അഞ്ചു വോട്ടിനു അമ്പതിന്റെ വിലയുണ്ട്‌. രണ്ടാളും റൂമിലെത്തിയാല്‍ ഭാര്യമാരോട് ഒരു അഞ്ചെണ്ണം കൂടെ ചെയ്യാന്‍ പറ..

  Abhi, Ameen Wafi, Ismail Chemmad, Riyas Kodungalloor : എല്ലാം പെട്ടിയിലുണ്ട്‌. ബാക്കി എണ്ണിയിട്ട് പറയാം.

  ReplyDelete
 39. വോട്ട് ചെയ്യുന്ന പ്രശ്നം ഇല്ല...കാരണം ഈ സാമ്രാജ്യത മുതലാളി പത്രത്തില്‍ വോട്ടു ചെയ്തു വെറുതെ സമയം കൊല്ലണ്ട എന്‍റെ പോന്നു ബ്ലോഗീസേ,കശ്മീര്‍ ഇന്ത്യയുടെ ഭാഗം അല്ല എന്ന് പറഞ്ഞു രാജ്യ ദ്രോഹ കുറ്റം ചെയ്ത അരുന്ധതി മനോരമക്ക് ന്യൂസ്‌ മാകേര്‍ ആയി?എന്തു കൊണ്ട്?അങ്ങനെയാണെങ്കില്‍ കേരളത്തിലെ സകലമാന മനുഷ്യരെയും ,ചാന്നെല്‍,പത്ര,രാഷ്ട്രീയ ,പോലീസ് ,മുതലാളിമാരെയും ദിവസങ്ങളോളം തന്‍റെ വീടിന്നു ചുറ്റും കണ്ണും കാതും കൂര്പിചിരിക്കാന്‍ നിര്‍ബന്ധിതന്‍ ആക്കിയ മദനി അല്ലെ കേരളത്തിലെ ന്യൂസ്‌ മാകേര്‍ 2010 എന്ന് ഞാന്‍ ഊന്നി ഊന്നി ചോദിക്കുകയാണ് ?...(തെറ്റിദ്ദരിക്കരുത് , രണ്ടാളും ചെയ്തു എന്ന് പറയുന്നത് ഒന്നല്ലേ?)

  ReplyDelete
 40. ഞാനിന്നു പ്രീജക്ക് വേണ്ടി ഒരുങ്ങി ഇറങ്ങിയതാണ്. അതുകൊണ്ടാണ് എല്ലാവരുടെ കമന്റിലും കൊത്തുന്നത്. ഇതൊരു സ്ഥിരം പരിപാടി അല്ല കെട്ടോ

  @ നീര്‍വിളാകന്‍ : എന്റെ വരികള്‍ താങ്കളെപ്പോലെ ഒരെഴുത്തുകാരനെ രോമാഞ്ചം കൊള്ളിചെങ്കില്‍ അത് തന്നെയാണ് എനിക്കുള്ള അവാര്‍ഡ്.. ബൈ ദ വേ താങ്കളുടെ നല്ല വാക്കുകള്‍ എന്നെയും രോമാഞ്ചം കൊള്ളിച്ചു.

  @ Dr ISMAIL MARITHERI. I am proud to see you here. An intellectual of your caliber will make this column more thrilling.

  @ Noushad Vadakkel വോട്ട് ചെയ്യില്ല അല്ലേ, പതിനെട്ടു വര്ഷം പഴക്കമുള്ള എന്റെ ലേഖനം കണ്ടു പിടിച്ചു പോസ്റ്റിയ ആളായത് കൊണ്ട് ഞാന്‍ ക്ഷമിച്ചിരിക്കുന്നു. അല്ലേല്‍ എന്റെ തനി സ്വഭാവം താങ്കള്‍ അറിയുമായിരുന്നു.

  ReplyDelete
 41. chathi kodum chathi...


  when i tried to poll for Preeja, Manorama says 'Sorry you have already polled"

  Padachonane njan poliyittilla

  ReplyDelete
 42. ദാ ഞാനും ഒന്ന് കുത്തിയിട്ടുണ്ട്. നമ്മുടെ പ്രീജക്ക്.......

  ReplyDelete
 43. ഞാന്‍ ചെയ്തു എട്ടു വോട്ട്, നമ്മുടെ സ്വന്തം പ്രീജക്ക്.

  മനോരമ അച്ചായന്‍ ഇത്ര ഉദാര MANASKAN ആയോ...? ഒരാള്‍ക്ക്‌ എത്ര വോട്ട് വേണമെങ്കിലും ചെയ്യാന്‍ ഉള്ള അവസരം തന്നിരിക്കുന്നു.!!!

  വളരെ നല്ല എഴുത്ത്..ബഷീര്‍ ഇക്കാ.

  അഭിനന്ദനങള്‍ ...!!!

  ReplyDelete
 44. പ്രീജയ്ക്ക് ഈ സ്വാമികളുടെ എല്ലാവിധ ആശംസകളും, നോം ഒരു ശത്രുസംഹാരം പൂജ തന്നെ അങ്ങട് നടത്തി.

  ReplyDelete
 45. ഞാനും കുത്തി കുറെ...എണ്ണാന്‍ പറ്റിയില്ല...ചിലപ്പൊ കിട്ടും .ചിലപ്പൊ എറര്‍..ഇപ്പൊഴും കുത്തിക്കൊണ്ടിരിക്കുന്നു...

  ReplyDelete
 46. @ ആചാര്യന്‍
  നിങ്ങള്‍ പറഞ്ഞതില്‍ ഒരു ന്യായം ഇല്ലാതില്ല. എന്നാലും വോട്ട് ചെയ്യാത്തതിനാല്‍ നിങ്ങളുടെ പേരും കര്‍ണാടക പോലീസിനു നല്‍കേണ്ടി വരും.

  @ Jailad
  അങ്ങനെയുണ്ടായോ? ഇന്റര്‍നെറ്റ് കഫെയില്‍ നിന്നോ അതോ നിരവധി സിസ്റ്റം ഉള്ള ഒരേ സെര്‍വറില്‍ നിന്നോ മറ്റോ ആണോ വോട്ട് ചെയ്യാന്‍ ശ്രമിച്ചത്? ബൂലോകം ഓണ്‍ ലൈനില്‍ വന്ന ഈ പോസ്റ്റില്‍ വേറെ ഒരാളും ഇതേ കാര്യം പറഞ്ഞിട്ടുണ്ട്.

  Vinod & Vinod Raj
  വോട്ട് കിട്ടി ബോധിച്ചു.

  @ ചേര്‍ക്കോണം സ്വാമികള്‍
  "ചേര്‍ക്കോണം സ്വാമികള്‍ ഈ ബ്ലോഗിന്റെ ഐശ്വര്യം"

  ReplyDelete
 47. @ Abdul Rasheed
  ഹ..ഹ.. ഇടക്കൊരു ഗ്യാപ് കൊടുക്കണേ.. i mean, a commercial break!!!

  ReplyDelete
 48. നല്ല കാര്യം....
  ഞാനും നമ്മുടെ പ്രീജക്ക് ഒരു വോട്ട് ചെയ്തു.

  അണ്ണാറ കണ്ണനും തന്നാലായത്...!

  ReplyDelete
 49. ഒരാള്‍ക് എത്ര വോട്ട് ഉണ്ട് ബഷീര്കാ....?

  ഒന്നിലധികം ചെയ്‌താല്‍ എല്ലാം അസാധു ആകുമോ?

  ReplyDelete
 50. ഞാനും വോട്ട് ചെയ്തീന്‍

  ReplyDelete
 51. ഞാനും പ്രീജക്ക് വോട്ടു ചെയ്ത കാര്യം ഇതിനാല്‍ ബോധിപ്പിച്ചു കൊള്ളുന്നു

  ReplyDelete
 52. ബഷീര്‍ക്ക എനിക്കു വയ്യ...ഞാന്‍ പ്രീജയ്ക്കുവേണ്ടി വെബ്‌സൈറ്റുണ്ടാക്കിയാണ് പ്രചാരണം..തുടങ്ങിയിട്ട് കുറെ ദിവസമായി...ആ കുട്ടിയെ എത്ര അനുമോദിച്ചാലും മതിയാവില്ല..
  http://preejasreedharan.com/

  ReplyDelete
 53. ദോഹ ഏഷ്യന്‍ ഗെയിംസിലും ഒട്ടനവധി ദേശീയ മീറ്റിലും പ്രീജയുടെ പ്രകടനം നേരിട്ടു കണ്ടിട്ടുണ്ട്. തീര്‍ച്ചയായും ബഷീര്‍ക്കയുടെ വേറിട്ട വായന കൂടുതല്‍ ഹൃദ്യമാവുന്നു..

  ReplyDelete
 54. ഒന്നും ആലോചിക്കാനില്ല
  എന്റെ വോട്ട് പ്രീജക്ക് തന്നെ..

  ReplyDelete
 55. അച്ചായന്‍ മാണിക്ക് കൊടുക്കും

  ReplyDelete
 56. The Best87,
  Toms,
  Sony,
  Masters
  എല്ലാവരുടെ വോട്ടും പ്രീജക്ക് എന്നറിയുന്നതില്‍ സന്തോഷം.

  @ Shinod.in
  പ്രീജക്ക് വേണ്ടി ഒരു സൈറ്റ് തുറന്ന താങ്കള്‍ക്കു നന്ദി. ഒരു സ്പോര്‍ട്സ് ലേഖകന്‍ എന്ന നിലക്ക് പ്രീജയുടെ പ്രകടനങ്ങള്‍ നേരിട്ട് കാണാന്‍ താങ്കള്‍ക്ക് അവസരം ലഭിച്ചു എന്നത് സന്തോഷം തന്നെ. അവളെയൊന്നു ന്യൂസ് മേക്കര്‍ ആക്കാന്‍ ഞാന്‍ ഇവിടെ കഷ്ടപ്പെടുന്ന കാര്യം പ്രീജയെ അറിയിക്കണേ.. ഒന്നിനും വേണ്ടിയല്ല, അവളുടെ പ്രതിഭയെ അംഗീകരിക്കുന്ന ഒട്ടേറെ പ്പേര്‍ ഇവിടെയുണ്ട് എന്ന് അറിയട്ടെ. കൂടുതല്‍ വേഗത്തില്‍ ഓടാന്‍ അതവള്‍ക്ക്‌ കരുത്തു പകര്‍ന്നേക്കും.

  ReplyDelete
 57. എനിക്കെന്തോ അങ്ങ്ട് ദഹിക്കണില്ലല്ലോ ബഷീര്‍ക്കാ മനോരമയുടെ ഈ തെരെഞ്ഞെടുപ്പ്.കമന്‍റ് ലേഖനമായിപ്പോയെങ്കില്‍ ഇങ്ങളു ഷെമി.

  ചിത്രത്തിലുള്ള നാലു പേരും വ്യത്യസ്ത മേഖലയില്‍ കഴിവ് തെളിയിച്ചവര്‍ .മാണി സാര്‍ പടിഞ്ഞാട്ടാണെങ്കില്‍ ഒ.എന്‍ .വി കിഴക്കോട്ട്.അരുന്ധതി വടക്കോട്ടാണെങ്കില്‍ പ്രീജ തെക്കോട്ടാ.നാലും നാലു ദിശയിലോ മേഖലയിലോ ഉള്ളവര്‍ .

  പലരും പറയാന്‍ മടിച്ച കാര്യങ്ങള്‍ തുറന്നുപറഞ്ഞവളാ അരുന്ധതി.ഇന്ത്യന്‍ നഗരങ്ങളെ 'വളഞ്ഞ് ചുറ്റിവരിയാന്‍ ' നില്‍ക്കുന്ന മാവോവാദം ഉയര്‍ത്തുന്ന ഭീഷണിയെക്കുറിച്ചു പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഇടതനും വലതനും കാവിക്കാരനും എല്ലാം മത്സരിച്ച് നോണ്‍ സ്റ്റോപ്പ് പ്രസ്താവനകള്‍ ഇറക്കിക്കൊണ്ടിരിക്കുന്ന സമയത്താണു ദണ്ഡകാരണ്യത്തിലൂടെ സഞ്ചരിച്ച് അവിടെയുള്ളവര്‍ക്കും നമ്മെപ്പോലെത്തന്നെ മൂക്കും രണ്ട് ചെവിയും കണ്ണും കാതും പച്ചക്കരളുമെല്ലാം ഉണ്ടെന്ന് അരുന്ധതി വിളിച്ചു പറഞ്ഞത്.അത് പോലെത്തന്നെയാണ് കാശ്മീരിനെക്കുറിച്ചും ആണവപദ്ധതികളെക്കുറിച്ചും ഭീകരവിരുദ്ധയുദ്ധത്തെക്കുറിച്ചുമുള്ള അവരുടെ ഇളകാത്ത നിലപാടുകള്‍ .

  കാവ്യ കൈരളിക്ക് ചെറുതല്ലാത്ത സംഭവാന നല്‍കിയ കവി ഒ.എന്‍.വി.ഞ്ജാനപീഠം അദ്ധേഹത്തെ തേടിയെത്തിയത് ഈയടുത്തായതിനാല്‍ ഒ.എന്‍.വിക്ക് ഇനി എന്‍റെ സര്‍ട്ടിഫിക്കറ്റ് വേണ്ട.മാണി സാര്‍ കേരളത്തിന് നല്‍കിയ സംഭാവനകളെക്കുറിച്ച് എനിക്ക് കൂടുതലായി അറിയാത്തതിനാല്‍ ആ കോളം ബ്ലാങ്ക് ആയി ഇടുന്നു.(അറിയുന്നവര്‍ക്ക് ഫില്ലാം).

  ഇനി 'പ്രീജ'.പോസ്റ്റില്‍ ബഷീര്‍ക്ക പറഞ്ഞ പല കാര്യങ്ങളോടും യോജിക്കുന്നു.രാജാക്കാട് മുല്ലക്കാനത്തുള്ള കൊച്ചുവീട്ടിലെ അരപ്പട്ടിണിയില്‍ നിന്നും പോരായ്മകളില്‍ നിന്നും ഗ്വാങ്‌ഷൂവിലെ ഫിനിഷിങ് പോയിന്‍റിലേക്ക് ഒന്നാമതായി അവള്‍ ഓടിയെത്തുമ്പോള്‍ നമുക്കത് അഭിമാനത്തിന്‍റെ നിമിഷമായിരുന്നു.അവളുടെ മെഡലിന് മറ്റാരുടേതിനേക്കാളും തിളക്കമുണ്ട്.നോ ഡൗട്ട്.

  പറഞ്ഞ് വന്നത് എന്തെന്നാല്‍ ഇവര്‍ നാലും സഞ്ചരിച്ചത് പല വഴിക്കാണ്.നാലിനേയും ഒരു കൊട്ടയിലിട്ട് തൂക്കാന്‍ കഴിയില്ലെന്ന് സാരം.ഒരു പെണ്ണ് ഭരണകൂടത്തിന്‍റെ കൊള്ളരുതായ്മകളെ നഖശിഖാന്തം വിമര്‍ശിക്കുമ്പോഴും ഭരണകൂടം കരിനിയമവും ഇരുമ്പഴിയും കാണിച്ച് ഭയപ്പെടുത്തുമ്പോഴും തന്‍റെ നിലപാടില്‍ ഉറച്ച് നില്‍ക്കുന്ന അരുന്ധതിയെപ്പോലൊരു ആക്റ്റിവിസ്റ്റ് ഇന്ന് ഭാരതത്തിലുണ്ടോ?ആണുങ്ങള്‍ക്ക് നാട്ടില്‍ കുറവൊന്നുമില്ലെങ്കിലും 'ആണത്തിമില്ലാഞ്ഞിട്ടും' ധീരമായ നിലപാടുകളെടുക്കുന്ന അരുന്ധതിക്ക് തന്നെ എന്ത് കൊണ്ടും എന്‍റെ വോട്ട്.

  അപ്പോ പ്രീജയോ ?

  പടച്ചോനേ കുഴഞ്ഞല്ലാ.ഇല്ലായ്മകളുടെ കല്ലും മുള്ളും നിറഞ്ഞ ട്രാക്കിലൂടെ ഓടി സ്വര്‍ണ്ണതീരമണിഞ്ഞ മിടുക്കി പ്രീജക്ക് വോട്ട് ചെയ്യാതിരിക്കാന്‍ മനസ്സ് വരുന്നില്ലല്ലോ!!

  അപ്പോ ഒ.എന്‍.വി ?

  ഒ.എന്‍.വിയെ കൈവിടാന്‍ എന്‍റെ കവിഹൃദയം സമ്മതിക്കുമെന്ന് തോന്നുന്നില്ല.മാണിസാറിനോട് എനിക്ക് പ്രത്യേകിച്ച് മമതയൊന്നുമില്ല.(വെറുപ്പും ഇല്ല)

  മനോരമേ നിങ്ങളെന്നെ കണ്‍ഫ്യൂവിലാക്കുന്നു.ഇതില്‍ മൂന്ന് പേരും മൂന്ന് മേഖലയിലുള്ളവര്‍ .മൂന്ന് പേരെയും ഒഴിവാക്കാന്‍ വയ്യ.എനിക്ക് മൂന്ന് പേര്‍ക്കും കൂടി ഒരുമിച്ച് കുത്തണം.നടക്വോ?അത് പറ്റില്ല എന്നതിനാലും ഇപ്പരിപാടി തന്നെ അസംബന്ധമാണെന്നതിനാലും ഞാനെന്‍റെ വോട്ട് അസാധുവാക്കുന്നു :)

  ReplyDelete
 58. I also voted befoe a couple of days (but I will not disclose it).

  ReplyDelete
 59. നിങ്ങളുടെ തന്ന ലിങ്കില്‍ പോയി വോട്ട് ചെയ്യുബോള്‍ "നിങ്ങള്‍ നേരത്തെ വോട്ട് ചെയ്തെന്നു" പറയുന്നു....അതെന്താ അങ്ങിനെ...? ബഷീര്‍ക്ക നിങ്ങളുടെ ബ്ലോഗ്‌ കണ്ടു അവര്‍ അച്ചായന് തന്നെ കൊടുക്കാന്‍ തീരുമാനിച്ചു എന്നാണ് തോന്നുന്നത് ..??? !!!!

  ReplyDelete
 60. ബഷീറിന്റെ വോട്ട് പിടുത്തം എവിടം വരെ ആയി എന്നറിയാന്‍ പിന്നേം ഒന്നു ഇവിടെ കേറിയിറങ്ങി..... സംഗതി കൊള്ളാം...മിക്കവാറും പ്രീജ കൊണ്ടുപോകും എന്നു തോന്നുന്നു....

  ReplyDelete
 61. ഞാനും കൊടുത്തു ഒരു വോട്ട്.

  ReplyDelete
 62. njanum cheythu oru vote...All the best for Preeja

  ReplyDelete
 63. ഈ ബഷീര്‍ മാഷെക്കൊണ്ട് തോറ്റു!!!

  ഹൃദയ സ്പര്‍ശിയായ ഈ പോസ്റ്റുകൊണ്ട് ആ കുട്ടി ജയിക്കട്ടെ.

  ReplyDelete
 64. ഞാന്‍ വോട്ടു കച്ചവടം നടത്തുന്ന ആളാണ്‌ ........ ബഷീര്‍ക്കാനെ വിചാരിച്ചിട്ട് ശ്രീജമോള്‍ക്ക്‌ വേണ്ടി എത്ര വോട്ടു മറിക്കണം...പറയു...പറയു.....

  ReplyDelete
 65. ഇത് കലക്കി, ആ മൂന്നു പേര്‍ ഓക്കെ പക്ഷെ അവിടെ മാണിസാറിന് എന്ത് കാര്യം.എന്ത് ന്യൂസ് മേക്കര്‍ , ജോസഫ്‌ വന്നു അലിഞ്ഞു ചേര്‍ന്ന കാരണമാണോ. അല്ലെങ്കില്‍ അച്ചായന്‍ പത്രത്തിന് മാണിസാറിനോടുള്ള സ്നേഹം കൊണ്ടായിരിക്കും അല്ലിയോ ? മനോരമയുടെ സ്ഥിരം തട്ടിപ്പ് തന്നെ!!

  മത്സരം കഴിഞ്ഞു ഏഷ്യാനെറ്റില്‍ നിന്നും ഫോണില്‍ വിളിച്ചു പ്രീജയുമായി വാര്‍ത്ത വായിക്കുന്ന ആള്‍ സംസാരിച്ചപ്പോള്‍ എത്ര നിഷ്കളങ്കതയോടെയാണ് വാര്‍ത്ത വായിക്കുന്ന ആളെ ചേട്ടാ ചേട്ടാ എന്ന് എന്ന് വിളിച്ചു മല്‍സര വിശേഷം പങ്കു വെച്ചത്. അപ്പൊ തന്നെ ഞാന്‍ വിചാരിച്ചിട്ടുണ്ട് പ്രീജക്ക് ഒരു വോട്ടു കൊടുക്കണമെന്ന് ഹ ഹ :) എന്റെ വോട്ട് പ്രീജ ശ്രീധരന് :)

  അപ്പൊ വള്ളികുന്നെ മനോരമ വീണ്ടും പുണര്‍ന്നു അല്ലേ :)

  ReplyDelete
 66. എന്റെ വോട്ട് പ്രീജക്ക്

  ReplyDelete
 67. ശരിക്കും എനിക്ക് ഇന്ധ്യാ ഗവണ്മെന്റിന്റെ വോട്ട് ഇല്ല, ഇവിടെ ഞാന്‍ പ്രീജാക്ക് ഒരു കള്ളാ വോട്ട് ചെയ്യുന്നു

  ReplyDelete
 68. @ ജിപ്പൂസ്
  കുറെ കാലമായി ഇവിടെയൊക്കെ കണ്ടിട്ട്.
  നിങ്ങള്‍ അരുന്ധതിയുടെ കൂടെയാണ് അല്ലേ .. ആയ്ക്കോട്ടെ.. വിരോധമില്ല. പറഞ്ഞ കാര്യങ്ങളൊക്കെ നല്ല പോലെ വായിച്ചു. ചിലതിനോടൊക്കെ എനിക്കും യോജിപ്പുണ്ട്. അരുന്ധതി ഇപ്പോള്‍ തന്നെ ഒരു താരമാണ്. അവളെ ഇനി നമ്മള്‍ താരമാക്കെണ്ടാതില്ല. ഞങ്ങള്‍ ഇവിടെ പ്രീതക്ക് വേണ്ടി ഒരു കളി കളിക്കും. ആ പെണ്‍കുട്ടിയുടെ ഒരു നിറപുഞ്ചിരിയാണ് ഞങ്ങള്‍ക്ക് വേണ്ടത്. ങ്ങളെ വണ്ടി വിട്ടോളി.. ടിനിം.. ടിനിം.

  ReplyDelete
 69. samad karadan (Facebook പുലി), babu, ali, sijo, noushad kuniyil, sabi baba, sonu
  എല്ലാവരും കയ്യൊന്നു നീട്ടിയോ. വോട്ടു ചെയ്ത സ്ഥിതിക്ക് മഷി തേച്ചു തരാം.

  @ shajiqatar
  അതെ ആ നിഷ്കളങ്കതക്കാണ് നമ്മുടെ സപ്പോര്‍ട്ട്

  ReplyDelete
 70. @ നീര്‍വിളാകന്‍ : കൂട്ടത്തില്‍ ഈ പോസ്റ്റ്‌ ചര്ച്ചക്കിട്ടതിന് നന്ദി. സത്യം പറയാമല്ലോ. ആ കുട്ടിക്ക് മനോഹരമായ ഒരു വീട് നമ്മുടെ നാടിന്റെ ഉപഹാരമായി ലഭിച്ചെങ്കില്‍ എന്ന് എന്റെ മനസ്സ് കൊതിക്കുന്നു. ഇത്തരം പ്രതിഭകളെ പ്രോത്സാഹിപ്പിക്കാന്‍ നമ്മുടെ ഭരണകര്‍ത്താക്കള്‍ക്കൊക്കെ എവിടെ സമയം? അപ്പൊ എല്ലാവരും ഉത്സാഹിച്ചാട്ടെ. നമ്മുടെ പ്രീത ന്യൂസ് മേക്കര്‍ അല്ലെങ്കില്‍ പിന്നെ ആരാണ് ആ മേക്കര്‍..?

  ReplyDelete
 71. ഇനി ഇപ്പൊ ഞാനായിട്ട് പ്രീജക്ക് വോട്ട് ചെയ്യതിരിക്കണ്ട .....ചെയ്തു ....

  ReplyDelete
 72. Sainu Aluva,
  ലീല എം ചന്ദ്രന്
  വിനയന്‍
  Shajas

  വെറുതെ ചെയ്തു എന്ന് പറയുകയല്ലല്ലോ. ശരിക്കും ചെയ്തിട്ടുണ്ടല്ലോ.. ഇനിയും പ്രീജ തോറ്റാല്‍ പിന്നെ സുപ്രിം കോടതി..

  ReplyDelete
 73. Basheerji,
  Sensible write-up;
  Without any hesitation my vote for PREEJA SREEDARAN

  ReplyDelete
 74. ഞാനും പ്രീജക്ക് വോട്ടു ചെയ്തു.. പ്രവാസികള്‍ക്ക് വോട്ടവകാശം മരീച്ചികയാന്നെങ്കിലും ഇതിലൂടെയെങ്കിലും അത് സാധിപ്പിച്ചു തന്നല്ലോ..
  ഉള്ളില്‍ തട്ടുന്ന അവതരണം... ഈ ബ്ലോഗര്മാര്‍ക്കെലാം പ്രീജക്ക് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ...

  ബഷീര്‍ക്കക്കും ഇന്ത്യന്‍ യശസ്സ് ഒട്ടിയ വയറുമായി വാനോളമുയര്‍ത്തിയ പ്രീജക്കും ഒപ്പം സ്വന്തം ജീവിതം സഹോദരിക്കുവേണ്ടി നല്‍കിയ ആ നല്ല സഹോദരനും എന്റെ ആശംസകള്‍..

  ReplyDelete
 75. ഇത് കണ്ടാല്‍ ഒന്ന് കൂടി വോട്ട് ചെയ്യാന്‍ തോന്നും
  pls click . .

  http://pluzmedia.com/youtube/PhfttYNQ-AE/preeja-sreedharan-wins-gold-in-asian-games

  ReplyDelete
 76. ഇത് കണ്ടാല്‍ ഒന്ന് കൂടി വോട്ട് ചെയ്യാന്‍ തോന്നും
  pls click . .

  http://pluzmedia.com/youtube/PhfttYNQ-AE/preeja-sreedharan-wins-gold-in-asian-games

  ReplyDelete
 77. Vallikkunnu local aano ? International onnum ezhutharille ? wikileaks ine patti vallathum......

  ReplyDelete
 78. പ്രീജ ഇന്ത്യക്ക് അഭിമാനം എന്ന് ആശംസ അറിയിക്കുമ്പോഴും (http://www.boolokamonline.com/?p=15254 )
  ആ കായിക താരത്തിന്റെ അവസ്ഥയെപറ്റി അറിയുമായിരുന്നില്ല.ഇവിടെനിന്നു വായിച്ചു.
  ബഷീര്‍ വള്ളികുന്നിനു നന്ദി.
  നിങ്ങള്‍ പറഞ്ഞ അതെ നിലപാടാണ്‌ ഇത്തരം വോട്ടുകളോട് എനിക്കും ഉള്ളത്.അവിടെ പോയി ഒന്ന് ക്ലിക്കി.

  ReplyDelete
 79. എനിക്കു ഒരു പക്ഷമുണ്ട് എന്നാലും വിശന്നോടിയ ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന ജനങ്ങളുടെ നിറമാർന്ന ഈ വീടില്ലാത്ത പ്രതിഭയുടെ കൂടയാണു ഞാൻ. ഞാൻ ഈ നോവുന്ന മനസിന്റെ കൂടേ നിക്കു ....

  ReplyDelete
 80. ഞാനും കൊടുത്തു പ്രീജ ശ്രീധരിനൊരോട്ട്. വിളിച്ചു പറയാമല്ലോ ധൈര്യമായി വോട്ടു കൊടുത്തു എന്ന്.

  ReplyDelete
 81. എന്റെ വോട്ട് പ്രീജയ്ക്ക് തന്നെ.

  ReplyDelete
 82. നന്നായി ബഷീറേ , നല്ല ചിന്ത. പ്രീജക്കു തന്നെ എന്റെ വോട്ടു. മറ്റുള്ളവരോടും പറയാം.

  ReplyDelete
 83. വള്ളിക്കുന്ന് സ്വാധീനിച്ചതിന്റെ പേരില്‍
  ഞാന്‍ പ്രീജയ്ക്ക് വോട്ട് ചെയ്തിട്ടുണ്ട്.

  ReplyDelete
 84. asif melat
  elayoden
  Anoop
  Pattat
  LMSS
  Lathief
  abdul muneer
  Abduljaleel (A J Farooqi
  പാവപ്പെട്ടവന്‍
  keralafarmer
  manu
  Malathi and Mohandas
  ummer
  കനല്‍

  പ്രീജക്ക് വോട്ടു ചെയ്ത വിവരം അറിയിച്ച എല്ലാവര്ക്കും നന്ദി. ഒന്നൂടെ ഒത്തു പിടിച്ചാല്‍ നമ്മുടെ പ്രീജക്കുട്ടി വിജയിക്കും.

  മുകളില്‍ കാണുന്ന ഉമ്മര്‍ എന്റെ അനിയന്‍ ആണ്.. അവന്‍ അഞ്ചു വോട്ടു ചെയ്തത്രേ.. കൊള്ളാം അല്ലെ.

  ReplyDelete
 85. എന്റെ ചില ബ്ലോഗ്ഗര്‍ സുഹൃത്തുക്കളുടെ അഭ്യര്‍ത്ഥന മാനിച്ചു വിക്ടറി സ്റ്റാന്റില്‍ ഇന്ത്യന്‍ ദേശീയ ഗാനത്തിനു കണ്ണീരനിഞ്ഞു ചുണ്ടനക്കുന്ന പ്രീജയുടെ യു ടൂബ് ക്ലിപ്പ് നല്‍കിയിട്ടുണ്ട്. യു ട്യൂബ് ക്ലിപ്പുകള്‍ പൊതുവേ ഞാന്‍ നല്‍കാറില്ല. This is an exceptional case..

  ReplyDelete
 86. അരുന്ധതിയെ ഇഷ്ടമാണ്.എന്നാല്‍ മനോരമയുടെ ഈ പരിപാടിയില്‍ ഞാന്‍ പോയി അരുന്ധതിക്ക് കുത്തുമെന്നാണ് ബഷീര്‍ക്ക വായിച്ചതെങ്കില്‍ അത് തെറ്റ്.ഇതില്‍ മൂന്ന് പേരെയും കൈവിടാന്‍ വയ്യ.കാരണം മൂന്ന് പേരും ഒപ്പത്തിനൊപ്പമാ അവരവരുടെ ഫീള്‍ഡില്‍ .അവര്‍ പ്രതിനിധാനം ചെയ്യുന്ന മേഖലയില്‍ .ഒ.എന്‍.വിയോടോ അരുന്ധതിയോടോ ഒരു അഞ്ച് മിനിറ്റ് അങ്ങ്ട് ഓട്വാ ഒ.എന്‍.വ്യേന്നു പറഞ്ഞാല്‍ നടക്വോ?നടക്കൂലല്ലോ.തിരിച്ച് പ്രീജയോട് രണ്ട് വരി കവിത എഴുതാന്‍ പറഞ്ഞാലും അങ്ങനെത്തന്നെ.

  പിന്നെ പ്രീജയുടെ നിറപുഞ്ചിരി ഇഷ്ടപ്പെടാത്ത ആരാ ഇവിടുള്ളേ.ആ കുട്ടിക്കും സൗകര്യങ്ങളും ഒരു കൊച്ചുവീടും എല്ലാം ലഭിക്കണമെന്ന് ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാകാനിടയില്ല.അവള്‍ വളര്‍ന്നു വന്ന സാഹചര്യങ്ങളൊക്കെ പത്രദ്വാരാ അറിഞ്ഞിരുന്നു.അവള്‍ക്ക് നല്ല ജീവിത സാഹചര്യങ്ങള്‍ ലഭിക്കട്ടെയെന്ന് ആത്മാര്‍ഥമായിത്തന്നെ ആഗ്രഹിക്കുന്നു.പ്രാര്‍ഥിക്കുന്നു.അതിന് വേറെന്തെല്ലാം മാര്‍ഗ്ഗങ്ങളുണ്ട്.അത്തരമൊരു നല്ല കാര്യത്തിന് മനോരമക്ക് തന്നെ മുന്‍‌കൈ എടുക്കാമല്ലോ.(ബഷീര്‍ക്കാക്കും ഇറങ്ങാം കേട്ടോ)ജനങ്ങള്‍ രണ്ട് കയ്യും നീട്ടി സ്വീകരിക്കും.എന്നാല്‍ വോട്ടിംഗ് എന്നും പറഞ്ഞ് ഒരു മാനദണ്ഡവുമില്ലാതെ പല മേഖലയിലും പെട്ട നാലുപേരെ വെച്ച് നടത്തുന്ന ഇപ്പരിപാടിയെ അംഗീകരിക്കാന്‍ വയ്യ.അത് അസംബന്ധമാണ് എന്നേ പറഞ്ഞൊള്ളൂ.(ഇവിടൊക്കെത്തന്നെയുണ്ട് ബഷീര്‍ക്കാ.ഇച്ചിരി തിരക്കിലായിരുന്നു.ഇടക്കിവിടം സന്ദര്‍ശിക്കാറുമുണ്ട്).അപ്പോ മ്മ്ളെ വണ്ടി വിടുന്നു.റ്റാ റ്റാ..

  ReplyDelete
 87. ബഷീര്‍ ഭായ്,

  നിരവധി സിസ്റ്റം ഉള്ള ഒരേ സെര്‍വറില്‍ നിന്നാണ് വോട്ട് ചെയ്യാന്‍ ശ്രമിച്ചത്
  എന്റെ ഓഫീസ്ല്‍ നിന്ന്. ഇവിടെ ഓഫീസില്‍ നാല് മലയാളി മാത്രമേ ഒള്ളു. അതില്‍ ഞാന്‍ അടക്കം രണ്ടു പേര്‍ക്ക് മാത്രമേ മലയാളം വായിക്കുകയുള്ളൂ .
  ഞങ്ങള്‍ രണ്ടു പേരും വോട്ട് ചെയ്തിട്ടില്ല.
  ഇനി ബഷീര്‍ക്കാന്റെ ബ്ലോഗ്‌ വിവര്‍ത്തനം ചെയ്തു വായിക്കുന്ന ഏതെങ്കിലും ലെബനാനിയോ, ഓസ്ട്രെലിയക്കാരനോ,ഫിലിപിനിയോ വോട്ട് ചെയ്തോ എന്ന് അന്വേഷിക്കണം.

  സന്തോഷ വാര്‍ത്ത‍.
  എനിക്കും വോട്ടു ചെയ്യാന്‍ പറ്റി.
  കുക്കീസും, ഹിസ്ടരിയും ഡിലീറ്റ് ചെയ്തു ഒന്ന് കൂടി ശ്രമിച്ചപ്പോ എനിക്കും വോട്ടു ചെയ്യാന്‍ പറ്റി.

  ബഷീര്‍ക്കാ..
  ഇത്ര നേരം കുത്തിപിടിച്ച്‌ ചെയ്ത വോട്ടു പാഴാവരുതെ എന്ന് പ്രാര്‍ത്ഥിക്കുന്നു..
  താങ്കളും കൂടെ പ്രാര്‍ത്ഥിക്കണേ....

  ReplyDelete
 88. @ ജിപ്പൂസ് : ങ്ങള് പിന്നേം വന്നോ? വോട്ടിംഗ് കുളമാക്കാനുള്ള പരിപാടിയാണ് അല്ലേ. ഞാന്‍ കര്‍ണാടക പോലീസിനെ വിളിക്കണോ?..

  @ jailad
  കഷ്ടപ്പെട്ട് ബുദ്ധിമുട്ടി വോട്ടു ചെയ്തു അല്ലേ.. സന്തോഷമായി. (പരിഭാഷപ്പെടുത്തി വായിക്കുന്ന തമാശ ആസ്വദിച്ചു കെട്ടോ.. എനിക്കത് കിട്ടണം..)

  ReplyDelete
 89. വോട്ടര്‍ പട്ടികയില്‍ എന്റെ പേരില്ലെന്നാ തോന്നുന്നത്. എന്റെ കമ്പ്യൂട്ടറില്‍ സൈറ്റ് കിട്ടുന്നില്ല....

  ReplyDelete
 90. ദേശീയ വികാരവും രാജ്യസ്നേഹവുമൊക്കെ അന്യം നില്‍ക്കുകയോ ദുര്‍വ്യാഖ്യാനിക്കപ്പെടുകയോ ചെയ്യുന്ന സമകാലികത്തില്‍ ഇത്തരം പതിഭകളുടെ തനതു സംഭാവന ആ മേഘലയിലും ഉണര്‍വിന്‍റെ തിരി കത്തിക്കുന്നുണ്ട്.
  വിജയ പീoത്തിലെ പ്രീജ കോടിക്കണക്കിനു മനസ്സുകളെ ഒരു ചരടില്‍ കോര്‍ക്കുന്നുണ്ട്; അവരറിയാതെ ...

  ReplyDelete
 91. ബഷീര്‍ സാഹിബ് ഒന്നു ചോദിക്കട്ടെ.....
  മനോരമ അവാര്ഡ് കൊടുക്കുന്നത് ന്യൂസ് ഉന്ടാക്കുന്നവര്ക്കല്ലേ.....അതൊ ന്യൂസില്‍ ഉന്ട്ടാകുന്നവര്ക്കൊ....അപ്പൊ പിന്നെ വയനാട്ടിലെ പാവപ്പെട്ട ശ്രീധരന്റെ മോള്ക്ക് മനോരമ എന്തിനു അവാര്ട് കൊടുക്കണമ്?

  ReplyDelete
 92. എന്റെ ഊഹം ശരിയാണെങ്കില്‍ ഇത് ONV കൊണ്ട് പോകും.
  വോട്ട് നോക്കിയാണ് വിജയിയെ നിശ്ചയിക്കുന്നതെങ്കില്‍ അത് പ്രീജ കൊണ്ട് പോകുമെന്നതില്‍ ലെവലേശം സംശയം ഇല്ല.
  മനോരമയെ നമ്പാന്‍ പറ്റുമോ എന്ന് ഇതിലൂടെ നോക്കാം..!

  പിന്നെ, ഏത് തിരഞ്ഞെടുപ്പിലും ഉണ്ടാവും വോടിംഗ് ബഹിഷ്കരികുന്ന കുറച്ചു പേര്‍, അത് ഇവിടെയും കാണുന്നു.
  അവരോടെ ഒരു അപേക്ഷ: നിങ്ങള്‍ ഏതായാലും ചെയ്യുന്നില്ല, ചെയ്യുന്നവരെ നിരുത്സാഹപെടുത്തരുത്.

  പ്രീജക്ക് എല്ലാ ആശംസകളും നേരുന്നു.....!

  ReplyDelete
 93. ഞമ്മള്‍ 10 വട്ടം കുത്തിയിട്ടും ഫലമുണ്ടെന്നു തോന്നുന്നില്ല, സാറെ. കാരണം മാണിക്കുട്ടിയുടെ അരാധക’കോടി’കള്‍ ഒരായിരംവട്ടം ഈ വോട്ടിങ്ങ് യന്ത്രത്തില്‍കുത്തിനിറക്കുമെന്നുറപ്പാണ്.ഇനിയൊരുവേള, ഒരുവട്ടമെങ്കിലും കുത്താമെന്നുവെച്ചാല്‍ നടക്കുമെന്നു തോന്നുന്നില്ല. അച്ചായന്റെ സെര്‍വര്‍ സമ്മതിക്കുന്നുമില്ല, ഞമ്മളാണെങ്കില്‍ തളര്‍ന്നും പോയി. എന്തായാലും ഈ കുട്ടിക്കു ആശംസകള്‍ നേരുന്നു. കൂടാതെ അച്ചുമാമനോട്, ഈ കുട്ടിയ്ക്ക് ഒരു പാര്‍പ്പിടം കനിഞ്ഞു നല്‍കണമെന്ന് ശക്തവും, വ്യക്തവുമായി അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു...

  ReplyDelete
 94. "മനോരമേ, ഈ വോട്ടൊക്കെ എണ്ണി നോക്കിയിട്ട് തന്നെയാണോ, ആക്ച്വലി, ഫലം പ്രഖ്യാപിക്കുക. അതോ ചെറിയ അച്ചായന്‍ പറയുന്ന കക്ഷിയുടെ പേര് കണ്ണും ചിമ്മി വായിക്കുമോ?" എന്റെ സംശയവും അത് തന്നെ, ഏതായാലും വോട്ട് ചെയ്തു.

  ReplyDelete
 95. പറഞ്ഞത് പോലെ നെറ്റ് വോട്ടിങ്ങിന് സാധാരണ നൽകാറുള്ള നടപടിക്രമങ്ങളൊന്നും ഈ സൈറ്റിൽ ഇല്ല.
  താങ്കൾ പറഞ്ഞത്പ്രകാരം വോട്ട് നൽകിയിട്ടുണ്ട്.

  ഒന്നിൽ കൂടുതൽ വോട്ട് നൽകിയാൽ വോട്ട് അസാധുവാകുമെങ്കിൽ ശ്രീജ പുറത്താകും...

  ReplyDelete
 96. ഇതില്‍ കൂടുതല്‍ ആലോചിക്കാന്‍ എന്തിരിക്കുന്നു. പ്രീജയുടെ നേട്ടത്തിന് നൂറു മേനി തിളക്കമുണ്ട്. നൂറ്റിപ്പത്ത് കോടി ജനങ്ങളുടെ യശസ്സുയര്‍ത്തിയ പ്രിയ താരം തന്നെ ന്യൂസ്‌ മേകര്‍.

  ReplyDelete
 97. @ anaz cp
  ആ കമ്പ്യൂട്ടറൊന്ന് മാറ്റഡേയ്..

  @ MT Manaf
  Yes, as u said വിജയ പീoത്തിലെ പ്രീജ കോടിക്കണക്കിനു മനസ്സുകളെ ഒരു ചരടില്‍ കോര്‍ക്കുന്നുണ്ട്.

  @ Shakeeb Kolakadan
  പത്രപ്രവര്‍ത്തകനും ബ്ലോഗ്ഗരുമായ നിങ്ങളുടെ ഡൌട്ട് എനിക്കും ഇല്ലാതില്ല. എന്നാലും ഒരു ട്രൈ

  @ The Best87
  ഇത്രയും വോട്ടു പ്രീജക്ക് കിട്ടിയിട്ടും ONV കൊണ്ടുപോയാല്‍ ഇവിടെ യുദ്ധം നടക്കും..

  @ കെട്ടുങ്ങല്‍ KettUngaL
  മാണിക്ക് കൊടുക്കാനുള്ള സാധ്യത കുറവാണ്.. എന്നാലും പറയാന്‍ പറ്റില്ല. മനോരമയാണ്‌.. 'പാല'യാണ്..

  ReplyDelete
 98. മൈപ് said...
  ഒന്നിൽ കൂടുതൽ വോട്ട് നൽകിയാൽ വോട്ട് അസാധുവാകുമെങ്കിൽ ശ്രീജ പുറത്താകും...

  ha..ha.. ഇവിടെ അഞ്ചും പത്തും ചെയ്തവരാ കൂടുതല്‍.. ചതിക്കുമോ?

  @ റയീസ് പെരിങ്ങാടി
  thank u daa..

  @ Akbar
  നിങ്ങളുടെ ഒരു കുറവ് ഇവിടെ വല്ലാതെ ഉണ്ടായിരുന്നു. ഇപ്പോള്‍ അത് തീര്‍ന്നു.

  ReplyDelete
 99. njanum preejakku vote cheythu!!

  ReplyDelete
 100. I VOTED.BUT T WAS TOLD THAT "SORRY, YOU HAVE ALREADY POLLED".

  ReplyDelete
 101. പല ഓണ്‍ലൈന്‍ വോടിങ്ങിലും വോട്ട് ചെയ്തു കഴിഞ്ഞാല്‍ അത് വരെ കിട്ടിയ വോട്ട് കാണിക്കാറുണ്ട്.
  അത് പോലെ മനോരമയിലും ഉണ്ടായിരുന്നെങ്കില്‍ കൂടുതല്‍ സുതാര്യമാവുമായിരുന്നു. ബഷീര്ക ഒന്ന് റിക്വസ്റ്റ് ചെയ്തു നോക്ക്.

  പിന്നെ ഒരു യുദ്ധത്തിനുള്ള ചാന്‍സ് കാണുന്നുണ്ടെങ്കില്‍ ഇപ്പോള്‍ തന്നെ തയ്യാറെടുപ്പ് തുടങ്ങണം...!
  സേനാതലവന്‍ താങ്കള്‍ ആയതിനാല്‍ തോറ്റാല്‍ ഉത്തരവാദിത്വം താങ്കള്‍ക്കും, വിജയിച്ചാല്‍ ക്രെഡിറ്റ്‌ 'ഞമ്മള്‍ ' എല്ലാവര്ക്കും ആയിരിക്കുമല്ലോ....!

  ReplyDelete
 102. ഞാനും പ്രീജക്ക് വോട്ട് ചെയ്തു !
  കൂടെ ഒന്ന് രണ്ട് കാര്യ്ങള്‍ കൂടി പറയട്ടെ ,

  തന്നെ കായികതാരമാക്കാന്‍ പഠനം ഉപേക്ഷിച്ചു കൂലിപ്പണി ചെയ്ത ഒരു സഹോദരനാണ് ആ പെണ്‍കുട്ടിയുടെ ഏക സമ്പാദ്യം. അവരുടെ പട്ടിണിയുടെയും വിയര്‍പ്പിന്റെയും വിലയാണ് ഇന്ത്യ നേടിയ സ്വര്‍ണപ്പതക്കത്തിലുള്ളത്.

  വളരെ ശരി !
  പക്ഷെ ,ഇപ്പോള്‍ പാലക്കാട് റെയില്‍ വെ ഡിവിഷണല്‍ ഓഫീസില്‍ ഓഫീസ് സൂപ്രണ്ടായിരിക്കുന്ന പ്രീജയുടെ വീടിനെകുറിച്ചെഴുതിയതൊക്കെ ശരിയാണൊ ?
  അവരുടെ ഇപ്പോഴത്തെ അവസ്ഥ കൂടി അന്വേക്ഷിച്ചിട്ടു വേണ്ടെ ഇങനെയൊക്കെ എഴുതാന്‍ ?
  വികാരതള്ളിച്ചയില്‍ എന്തേങ്കിലുമൊക്കെ എഴുതിവിടുന്നതിനു മുന്‍പ് സത്യാവസ്ഥ എന്താണെന്ന് ഒന്നന്വേക്ഷിക്കാമായിരുന്നു !!

  ReplyDelete
 103. എന്റെ വോട്ടും പ്രീജക്ക് തന്നെ

  ReplyDelete
 104. ഞാനും വോട്ട് ചെയ്തിട്ടുണ്ട് പ്രിജ ധ്രിധാരന്

  ReplyDelete
 105. പ്രീജയ്ക്ക് വോട്ടു ചെയ്തിട്ടുണ്ട്. പിന്നെ പ്രീജയ്ക്ക് സര്‍ക്കാര്‍ പത്തു ലക്ഷം രൂപ ചിലവില്‍ നിര്‍മ്മിക്കുന്ന വീട് പണി കഴിയാറായി എന്നാ കേട്ടെ. വീടിനു മുന്നില്‍ നില്‍ക്കുന്ന പ്രീജയുടെ ഒരു ഫോട്ടോയും കണ്ടതായി ഓര്‍ക്കുന്നു.

  ReplyDelete
 106. ബഷീറിക്കാ, അഞ്ചെണ്ണം എന്റെ വക പ്രീജയ്ക്ക് കിട്ടിയിട്ടുണ്ടേ. ആരാമാത്തത് ചെയ്തപ്പോഴാ പിടിച്ചേ........

  ReplyDelete
 107. താമസിച്ചാണെങ്കിലും ഒരു വോട്ടു ഞാനും ചെയ്തു. അസാധു ആണെന്ന് പറയരുതേ.....പ്രീജക്ക് അനുമോദനങ്ങള്‍

  ReplyDelete
 108. ഞാന്‍ എന്‍റെ അരുന്ധതിയെ തഴഞ്ഞുകൊണ്ട് ബഷീര്‍ പറഞ്ഞത് കൊണ്ട് മാത്രം പ്രീജയ്ക്ക് വോട്ടു ചെയ്യുന്നു

  ReplyDelete
 109. *മാണിയാണ്‌... പാലയാണ്‌... മനോരമയാണ്‌... അച്ചായനാണ്‌... സെറ്റപ്പാണ്‌...*

  എന്തെല്ലാം മുൻവിധികൾ...

  ഓർമയുണ്ടോ പഴയകാല വിരുതന്മാരെ (സുരേഷ് ഗോപി സ്റ്റൈലിൽ)...

  2009 - റസൂൽ പൂക്കുട്ടി
  2008 - ജി. മാധവൻ നായർ
  2007 - പിണറായി വിജയൻ
  2006 - വി.എസ്

  സുഹ്രുത്തുക്കളെ... മുൻവിധികൾ മാറ്റി നിറുത്തി വോട്ട് ചെയ്യുക... ന്യൂസ്‌ മേക്കറെ തിരഞ്ഞെടുക്കുമ്പോഴും സ്റ്റാർ സ്റ്റിങ്ങറെ തിരഞ്ഞെടുക്കുമ്പോഴും... ജനപ്രതിനിധിയെ തിരഞ്ഞെടുക്കുമ്പോഴും... എസ്.എം.എസ്. ചെയ്ത്‌ പൈസ കളയേണ്ട... ഓൺലൈൻ ആയാൽ പ്രത്യേകിച്ച്‌ നഷ്ടമൊന്നുമില്ലല്ലോ... അതു പോരെ... എന്നാലും നിങ്ങളുടെ ഇഷ്ടം...


  കഠിന പരിശ്രമത്തിലൂടെ നേടിയ വിജയം...
  നമ്മുടെ ദേശീയ പതാക ചൈനയിൽ ഉയർത്തിയവൾ...
  സർക്കാരുകൾ പരാജയപ്പെടുന്നു.. എങ്ങിൽ ഇങ്ങനേയും ഒരു സഹായം...
  കൂടെ പ്രശക്തിയും... മറ്റുള്ളവർക്ക്‌ ഒരു പ്രചോദനം...
  ഇതു വരെ ഒരു വനിതയും മനോരമ ന്യൂസ് മേക്കർ ആയിട്ടില്ല...

  അപ്പോൾ പിന്നെ കാക്കരയും പ്രീജക്ക്‌ ജെയ് വിളിക്കുന്നു...

  ReplyDelete
 110. സുഹൃത്തേ.........
  വോട്ട്‌ ചെയ്തു കഴിഞ്ഞു.

  ReplyDelete
 111. സുഹൃത്തേ,ഞാനും വോട്ട്‌ ചെയ്തു.....

  ReplyDelete
 112. ആദ്യമായി കണ്‍ഫ്യ്യൂഷനില്ലാതെ ഒരു വോട്ടു ചെയ്തു. വേറെയാരും വോട്ടു ചോദിക്കാഞ്ഞതു ഇക്കാന്റെ ഭാഗ്യം. എന്റെ പ്രിയ കവിയെ ഞാന്‍ തഴഞ്ഞതു ഇങ്ങളു പറഞ്ഞിട്ടാട്ടോ, ഓര്‍മ വേണം.

  ReplyDelete
 113. വര്‍ഷങ്ങള്‍ക്കു മുമ്പ് ദീപിക ഓണ്‍ലൈന്‍ എഡിഷന്‍ നടത്തിയ ഒരു വോട്ടെടുപ്പില്‍ ബഷീര്‍ സാഹിബ്‌ ചെയ്തപോലെ ഞാനും കൂട്ടുകാരും കൂടി രാത്രി ഇരുന്നു വോട്ടു ചെയ്യാന്‍ തുടങ്ങി. (വോട്ടിങ്ങിന്റെ നിലവാരം അപ്പപ്പോള്‍ അറിയാനുള്ള സൌകര്യവും ഉണ്ടായിരുന്നു) എത്ര വോട്ടു ചെയ്താലും അല്‍പനേരം കഴിഞ്ഞാല്‍ ഞങളുടെ വോട്ടുകള്‍ പിന്നിലായിരിക്കും. അന്ന് മുതലാണ്‌ ഇത്തരം വോട്ടിങ്ങിലെ പക്ഷപാതിത്വം മനസ്സിലായത്‌.. ഇവിടെയും അതാണ്‌ കാണാന്‍ പോകുന്നത്. കാണാന്‍ പോകുന്ന പൂരം....

  ReplyDelete
 114. http://www.google.com/buzz/manojkmohanme03107/XboNMHirroy/%E0%B4%AA-%E0%B4%B0-%E0%B4%9C-%E0%B4%B6-%E0%B4%B0-%E0%B4%A7%E0%B4%B0%E0%B4%A8-%E0%B4%92%E0%B4%B0-%E0%B4%B5

  ഞാനും കുറച്ചു ഓട്ട് പിടിച്ചിട്ടുണ്ട്. B-)

  [ചുമ്മാ ഗൂഗിള്‍ റീഡറില്‍ ഷെയര്‍ ചെയ്തതാണ്. അത് നേരെ ബസ് പിടിച്ച് കുറെ ആളുകളെ പോളിങ് ബൂത്തില്‍ എത്തിച്ചിട്ടുണ്ട്.]

  ReplyDelete
 115. ഞാന്‍ മറ്റു ചില തിരക്കുകളില്‍ ആയിരുന്നു. ബൂലോകത്തെ പല വമ്പന്മാരും പ്രീജക്ക് വോട്ടു ചെയ്യാന്‍ എത്തിയതില്‍ സന്തോഷം. എല്ലാവരുടെയും പേരെടുത്തു നന്ദി പറയുന്നില്ല. പരിപ്പ് വടയും ചായയും മേശപ്പുറത്തു വെച്ചിട്ടുണ്ട്. വോട്ടു ചെയ്തു പോകുമ്പോള്‍ കഴിക്കാന്‍ മറക്കരുത്.

  മാക്കന്‍: പ്രീജയുടെ കുടുംബത്തിന്റെയും വീടിന്റെയും അവസ്ഥ ചാനലുകള്‍ ലൈവായി കാണിച്ചിരുന്നു. പത്രങ്ങളും അവളുടെ അവസ്ഥ എഴുതിയിട്ടുണ്ട്. അതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് ഈ ബ്ലോഗ്‌ പോസ്റ്റ് എഴുതിയത്. നമ്മളൊക്കെ കഴിയുന്ന പോലെ സുഖ സുന്ദരമായി ജീവിക്കാനുള്ള അവസ്ഥ അവള്‍ക്കുണ്ട് എങ്കില്‍ എനിക്ക് സന്തോഷമേയുള്ളൂ. .

  ReplyDelete
 116. abdul muneer said...
  Vallikkunnu local aano ? International onnum ezhutharille ? wikileaks ine patti vallathum......

  വിക്കിലീക്സ് ഞാന്‍ എഴുതാന്‍ ഉദ്ദേശിച്ച വിഷയം തന്നെയായിരുന്നു. അതിനിടയിലാണ് ഷാഹിനയും പ്രീജയുമൊക്കെ വന്നത്. ലീക്സിനെ പറ്റി എഴുതാന്‍ ലോകം മുഴുവനുണ്ട്‌. ഇവരുടെ കാര്യം പറയാന്‍ ആരെങ്കിലും വേണ്ടേ?.
  പിന്നെ അന്താരാഷ്ട്രം എഴുതി എഴുതി മടുത്തിട്ടാണ് ഞാന്‍ അല്പം 'ലോക്കല്‍' ആകുന്നത്. പണ്ട് എഴുതിയതൊക്കെ അന്താരാഷ്‌ട്ര വിഷയങ്ങള്‍ ആയിരുന്നു. വര്‍ത്തമാനം പത്രത്തില്‍ മുമ്പ് ഞാന്‍ കൈകാര്യം ചെയ്തിരുന്ന കോളത്തിന്റെ പേര് തന്നെ ദേശാന്തരം എന്നായിരുന്നു. ഫലസ്തീന്‍ പ്രശനത്തെക്കുറിച്ച് ഒരു പുസ്തവും എഴുതിയിട്ടുണ്ട്. ഇനി അല്പം ലോക്കലും എഴുതട്ടെ..

  @ kakkara
  നിങ്ങള്‍ പറഞ്ഞതില്‍ ചില പോയിന്റുകള്‍ ഉണ്ട്. അത് കൊണ്ട് ഞാന്‍ മനോരമയെ വിശ്വസിക്കുന്നു.

  ReplyDelete
 117. എന്റെ വോട്ടും പ്രീജയ്ക്ക് .

  ReplyDelete
 118. നാട്ടിൽ ആരാണ് യഥാർത്ഥ ന്യൂസ്മേക്കർ എന്ന് തീരുമാനിക്കുന്നത് മനോരമ ആണോ? അല്ലങ്കിൽ വിശ്വാസ്യതയോ സത്യസന്ധതയോ തൊട്ടുതീണ്ടിയിട്ടില്ലാത്ത മനോരമയുടെ പദവി കിട്ടുന്നത് നന്നോ? ഞാൻ പ്രീജയുടെ ദയനീയ സ്ഥിതിയിൽ അനുതപിക്കുന്നു. പക്ഷേ അതുകൊണ്ട് ആ കുട്ടി ഇന്ത്യയിൽ എന്തു ന്യൂസ് ആണ് മേക്ക് ചെയ്തത്. അഞ്ജ്ജു ബോബി ജോർജ്ജ് വിദേശങ്ങളിലൊക്കെ പോയി എന്തോരം പരിശീലനം നടത്തി. എന്നിട്ട് ആർക്ക് എന്തു ഗുണം. അതുപോലെ പ്രീജ എത്ര വെള്ളം കുടിച്ച് ഓടിയാലും നമ്മുടെ നാടിന്റെ മാറ്റത്തിന് അത് ഗുണം ചെയ്തില്ലങ്കിൽ എന്തു കാര്യം.
  പിന്നെ മാണി, അത് മനോരമ പോലെ തന്നെ ഒരു തട്ടിപ്പ് പ്രസ്ഥാനമല്ലേ?

  ഇനി ഓ.എൻ.വി.യുടെ കാര്യം, ശരാശരിയിലും താഴെയുള്ള നൂറുകണക്കിനു കവിതകൾ എഴുതി, ഇതാണ് ഉദാത്തമെന്ന് സ്വയം നടിച്ച് ഭരണകൂടങ്ങളെ പ്രീതിപ്പെടുത്തി നേടിയെടുത്ത, മലയാളകവിതയുടെ ഭാവുകത്വപരിണാമത്തിൽ ഒരു പങ്കും വഹിക്കാത്ത ഒരാൾക്ക് എന്തിന് വോട്ട് ചെയ്യണം.
  അരുന്ധതി, അവർ പറയുന്നതിനോട് നമുക്ക് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. പക്ഷേ നിർഭയം ഭരണകൂടത്തിനു നേരേ വാക്കിന്റെ , നിലപാടുകളുടെ ബുള്ളറ്റുകൾ പായിക്കുന്ന അവർ തന്നെയാണ് റിയൽ ന്യൂസ് മേക്കർ. സർദാർ സരോവർ പദ്ധതിയിലും കോടതിയെ വരെ അവർ പ്രതിക്കൂട്ടിൽ നിർത്തിയതിന് നാം സാക്ഷികളല്ലെ. ദുരിതം അനുഭവിക്കുന്നവരോടൊപ്പം, പാർശ്വവൽക്കരിക്കുന്നവരോടൊപ്പം അവർ ഇറങ്ങിപ്പുറപ്പെടുന്നു. സഹതാപമല്ല വോട്ട്റ്റിന്റെ അടിസ്ഥാനം. ആരെ തുണയ്ക്കുന്നു എന്നതല്ലേ?

  ReplyDelete
 119. @ എന്‍.ബി.സുരേഷ്: താങ്കളുടെ വേറിട്ട അഭിപ്രായത്തെയും അരുന്ധതിയാണ് റിയല്‍ ന്യൂസ് മേക്കര്‍ എന്ന വീക്ഷണത്തെയും മാനിക്കുന്നു. സ്വന്തം അഭിപ്രായത്തിന് ഹൃദയത്തിന്റെ പിന്തുണയുള്ള ഒരു നിലപാടുതറ ഉണ്ടാവുക എന്നതാണ് ആവശ്യം. അത് താങ്കള്‍ക്കുണ്ട് എന്നതാണ് പ്രീജക്ക് വേണ്ടി വാദിക്കുമ്പോഴും താങ്കളുടെ വാക്കുകളെ ഇഷ്ടപ്പെടാന്‍ കാരണം. നിങ്ങളുടെ ബ്ലോഗ്‌ ഞാന്‍ ഫോളോ ചെയ്യുന്നു.

  ReplyDelete
 120. പ്രീജക്കൊച്ചിന് ഒന്നല്ല.., ഒരു ആയിരം വോട്ട് വേണേ ചെയ്യാം...ഹൊ...എന്തായിരുന്നു...ആ സ്പ്രിന്റ്...5,000 മീറ്ററിലേത്...4.3/4 കിലോമീറ്റർ കഴിഞ്ഞുള്ള ആ പ്രകടനം അവിശ്വസനീയമാരുന്നു..

  ReplyDelete
 121. ONV kku കൊടുക്കണം എന്നായിരുന്നു എന്റെ പ്ലാന്‍ ബഷീര്ക പറഞ്ഞാല്‍ പിന്നെ അത് മാറ്റാതെ പറ്റില്ലല്ലോ വോട്ടു പ്രീജക്ക് ചെയ്തു.

  ReplyDelete
 122. ഞാനും കുത്തിയ്ട്ടുണ്ട്....

  ReplyDelete
 123. Dear Basheer,

  I also voted to Preeja as you said. It was little sad to not vote to O.N.V.

  ReplyDelete
 124. എന്റെ വോട്ട് പ്രീജക്ക്
  btw വല്ലിക്കുന്നില്‍ ഹിറ്റ്‌ 295239 ആണ് ഇതെഴുതുമ്പോള്‍
  ഏതാനും മനിക്കൊരുകള്‍ക്കുള്ളില്‍ ഹിറ്റ്‌ 3 ലക്ഷം കടക്കും
  ആരെങ്കിലുമുണ്ടോ ഒരവാര്‍ഡു കൊടുക്കാന്‍

  ReplyDelete
 125. കുഞ്ഞാലിക്കുട്ടി യുടെ ഫോട്ടോ കാണുമ്പോള്‍ ലീഗ് വിരുദ്ധര്‍ക്ക് തോന്നുന്ന പോലുള്ള ഒരു വികാരമാണ് വള്ളിക്കുന്നിന്റെ പോസ്റ്റ്‌ കണ്ടാല്‍ എനിക്കുണ്ടാകുക. ഒന്ന് പ്രതികരിച്ചില്ലെങ്കില്‍ എന്തോ ഒരു വല്ലായ്ക . പുള്ളിയുടെ വള്ളിക്കുന്നിത്തരങ്ങള്‍
  ഏതു പ്രതികരണ ശേഷിയില്ലായ്മ യെ യും ഒന്ന് ഉണര്‍ത്തും . ഒരു പുള്ളി കിട്ടിയാല്‍ അത് വള്ളി യാക്കാനും വള്ളിയെ ഒരു വലിയ വള്ളിക്കുന്നാക്കാനും 'ഈ പഹയന്'' ( ഈ പ്രയോഗത്തിന് ഇപ്പോള്‍ ഒരു രാജകീയത കൈ വന്നിട്ടുണ്ട്.. അത് കൊണ്ടാ.. ക്ഷമിച്ചേക്ക്.) വലിയ സാമര്‍ത്ഥ്യം ഉണ്ട്. ഈ ടൈറ്റാനിക് റെക്നിക്കാണ് ഈ പ്രായത്തിലും ഇദ്ദേഹത്തെ ഈ വിധം നിത്യ ഹരിത പ്രേം നസീരാക്കി 'നിലക്ക് നിര്‍ത്തുന്നത്..'!
  ഇപ്രാവശ്യം കമന്റാന്‍ അല്പം വൈകിച്ചത് മനപ്പൂര്‍വമാണ്‌.
  പ്രീജ ക്ക് കിട്ടുന്ന ഒരു വോട്ടും എന്റെ ഒരു നശിച്ച കമ്മന്റ് കൊണ്ട് കുറഞ്ഞു പോവരുത് എന്ന ദുരുദ്ദേശ്യം മാത്രമായിരുന്നു അതിനു പിന്നില്‍. ഒരു വിഭാഗം ആളുകള്‍ ഒന്നിച്ചു കൂടി ചെയ്യുന്ന ഒരു കാര്യത്തെ ഒരു വാക്ക് കൊണ്ടെങ്കിലും തുരങ്കം വെക്കുന്നതു ശരിയല്ലെന്ന എന്റെ ചെറിയ 'നല്ല ബുദ്ധി'(?) അതിന്റെ പിന്നിലുണ്ടെന്ന് കൂട്ടിക്കോളൂ. . എന്നാലും എന്റെ ഒരു അഭിപ്രായം പറയാ തിരിക്കുന്നത് ശരിയല്ലെന്ന് തോന്നിയത് കൊണ്ടാണ് വൈകിയാണെങ്കിലും ഈ പോസ്റ്റല്‍.
  വാര്‍ത്ത താരത്തിനു വോട്ട് ചെയ്യാന്‍ ഞാന്‍ ബൂത്തിലെത്തിയപ്പോള്‍ മുതുകാട് ചെയ്യുമ്പോലെ നാലു പേരില്‍ നിന്ന് ആദ്യം എടുത്തു മാറ്റിയത് പാലായിലെ മാണി മാണിക്യത്തെ ആണ്. പാലായില്‍ പാലും തേനും ഒഴുക്കി യിട്ടുണ്ടാവും ഇദ്ദേഹം എന്നല്ലാതെ വാര്‍ത്താ താരമാവന്‍ മാണിയിലെന്തു പാലേരിയിക്കുന്നു എന്നാണ് ആദ്യം തോന്നിയത്. ഒരു ഭരതന്‍ ടെച്ച് ഉണ്ടായിക്കോട്ടെ എന്ന് വെച്ച് ഒരു അച്ചായന്‍ ടെച്ച് കിട്ടാനാവും ഇദ്ദേഹത്തെ ഉള്‍പ്പെടുത്തിയത് എന്ന് എനിക്കും തോന്നി. (ഒരു സ്വകാര്യം :വള്ളിക്കുന്നിന്റെ അത്ര മനോരമ വിരോധം എനിക്കില്ല. അഞ്ചെട്ടു മാസമായി എന്റെ ഇരിങ്ങാട്ടിരിത്തരങ്ങള്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിക്കുന്ന എന്റെ സ്വന്തം പത്രമാണതു..!)
  പിന്നെയാണ് ഓ. എന്‍.വി യിലെത്തുന്നത്..വിനയം കൊണ്ടും കവിത്വം കൊണ്ടും ആരും നമിച്ചു പോവുന്ന ആരെയും ഭാവഗായകനാക്കുന്ന ജ്ഞാനപീഠ ജേതാവ്.. അദ്ദേഹവും വാര്‍ത്തതാരമായത് ഇയ്യിടെ മാത്രമാണ്.. അദ്ദേഹത്തെയും മാറ്റി വെച്ചു.. പ്രീജയിലെത്തിയപ്പോഴാണ് വള്ളിക്കുന്ന് ചെലുത്തിയ പ്രഷര്‍ ശരിക്കും അനുഭവപ്പെട്ടത്.. പക്ഷെ , ശ്രീനിവാസന്‍ പറയുമ്പോലെ എന്റെ ചെറിയ ബുദ്ധിയില്‍ തോന്നിയത് ഇങ്ങിനെയാണ്‌. ഇതൊരു സഹതാപ വോട്ടിംഗ് മത്സരമല്ല. പ്രീജ പ്രോജ്വലമായ വിജയത്തിന്റെ സ്വര്‍ണ്ണ,വെള്ളി രാജകുമാരിയാണ്‌ . ശരി തന്നെ.. പക്ഷെ, ഐഡിയ സ്റാര്‍ സിങ്ങര്‍ സീസണ്‍ നാലില്‍ സംഭവിച്ചത് പോലെ, സിംപതിക്ക് വോട്ടു ചെയ്തു അര്‍ഹരെ അനര്‍ഹരാക്കി കൂടാ .. അന്ന് അഞ്ചു ലക്ഷത്തി ലേറെ എസ. എം.എസ. കിട്ടിയത് ഇതേ പോലെ 'പാവപ്പെട്ട' ഒരു കുട്ടിക്കാണ്. ഏറ്റവും പാവപ്പെട്ട ആള്‍ക്ക് ഫ്ലാറ്റ് എന്നായിരുന്നില്ലല്ലോ മത്സരം.. അത് കൊണ്ട് തന്നെ നന്നയി പാടുന്ന ശ്രീനാഥും, പ്രീതിയുമൊക്കെ വലിയ വീട്ടില്‍ നിന്നുള്ള വരായത് കൊണ്ട് അവര്‍ക്ക് വോട്ട് കിട്ടിയില്ല.. അങ്ങനെ വരുന്നത് അനീതിയാണ്.. പ്രീജ യുടെ ദാരിദ്ര്യം തീര്‍ക്കേണ്ടത് വോട്ടിലൂടെയല്ല.നോട്ടിലൂടെയാണ്.. അയ്യായിരം വോട്ടു ചെയ്ത ആളുകള്‍ നൂറു രൂപ വീതം കൊടുക്കുകയായിരുന്നെങ്കില്‍ ആ മറച്ചു കെട്ടിപ്പുര ഒരു വീടാക്കാമായിരുന്നു.. അതിനല്ലേ കൂട്ടായ്മ വേണ്ടത്.. ഇത് ഒരാള്‍ തന്നെ നാലും അഞ്ചും വട്ടം വോട്ട് ചെയ്തു പ്രീജ വാര്‍ത്ത താരമായാല്‍ എന്ത് കിട്ടും ആ കുട്ടിക്ക് ?
  ഒടുവിലാണ് അരുന്ധതിയിലെതുന്നത്. മറ്റു മൂന്നു പെര്‍ക്കുമില്ലാത്ത ഒരു പ്രത്യേകത ഇവരില്‍ ഞാന്‍ കാണുന്നത് ഇവര്‍ എന്നും വാര്‍ത്ത താരമാണ് എന്നതാണ് ..മറ്റൊന്ന് ഇവര്‍ തന്റെ സ്വന്തം തട്ടകത്തില്‍ നിന്ന് കഴിവ് തെളിയിച്ചു കയറി പോവാനല്ല ശ്രമിച്ചത്‌ . ഒരൊറ്റ സര്‍ഗരചനയിലൂടെ ലോകപ്രശസ്തയായ അവര്‍ക്ക് ആ മേഖലയില്‍ നിന്ന് തന്നെ പ്രശസ്തിയുടെ അങ്ങേ അറ്റം വരെ എത്താമായിരുന്നു.. പക്ഷെ അവര്‍ ചെയ്തത് പാര്‍ശ്വ വട്ക്കരിക്കപ്പെട്ട വിഭാഗത്തോടൊപ്പം നിന്ന് ധീരയായി പോരാടുകയാണ്.. ഈ മൂന്നു പേരില്‍ ആര്‍ക്കുണ്ട് ഇങ്ങിനെ ഒരു യോഗ്യത? കാശ്മീര്‍ വിഷയത്തില്‍ അവരുടെ അഭിപ്രായത്തോട് വിയോജിപ്പുണ്ട്. എങ്കിലും ആ ചങ്കൂറ്റം എന്നെ പുളകം കൊള്ളിക്കുക തന്നെ ചെയ്തു.. ഇന്ത്യയില്‍ ഇന്ന് ജീവിച്ചിരിക്കുന്ന ഏതെങ്കിലും ഒരു ആണിനോ പെണ്ണിനോ കഴിയുമോ ഇങ്ങിനെ ഒച്ച വെക്കാന്‍..? സ്വന്തം കഴിവുപയോഗിച്ചു ആകാശത്തോള മെത്തുന്നതിലേറെ ഒച്ച്ചയില്ലത്തവര്‍ക്ക് വേണ്ടി ഒച്ച്ചയിടുന്നവരല്ലേ യഥാര്‍ത്ഥ താരം?
  അത് കൊണ്ട് ഞാന്‍ വോട്ട് ചെയ്തത് അരുന്ധതീ റോയിക്കാണ്.. സഹതാപം കാണിക്കേണ്ടത് SMS ചെയ്തോ വോട്ട് ചെയ്തോ അല്ല.. നോട്ട് കൊണ്ടാണ്..!
  കണ്ണീര്‍ തടുക്കാന്‍ കഴിയില്ല യെങ്കിലും
  കണ്ണീര്‍ തുടക്കാന്‍ കഴിയാതിരിക്കുമോ?

  ReplyDelete
 126. well said Mr.usman..

  am also with u

  ReplyDelete
 127. @ഉസ്മാന്‍ ഇരിങ്ങാട്ടിരി
  പ്രീജയുടെ പോളിംഗ് ബൂത്തില്‍ വന്നു ഇത് പോലൊരു കമന്റിടാന്‍ നിങ്ങള്‍ കാണിച്ച ധൈര്യം അപാരം തന്നെ!!.. വോട്ടിംഗ് വളരെ സമാധാനപരമായി മുന്നേറുന്നതിന്ടയില്‍ ആണ് കര്‍ണാടക പോലീസിനെ വിളിച്ചു വരുത്താന്‍ മാത്രം രൂക്ഷമായ ആക്രമണം നിങ്ങള്‍ നടത്തിയിരിക്കുന്നത്. നിങ്ങളുടെ കൊച്ചു കവിതകളും കഥകളുമൊക്കെ വായിച്ചു അതില്‍ വീണു പോയ ഒരാള്‍ എന്ന നിലക്ക് ഇപ്പോള്‍ ഞാന്‍ ക്ഷമിച്ചിരിക്കുന്നു.

  ജിപ്പൂസ്, എന്‍ ബി സുരേഷ്, താങ്കള്‍.. നിങ്ങള്‍ മൂന്നു പേരാണ് അരുന്ധതിക്ക് വേണ്ടി ശക്തിയുക്തം വാദിച്ചത്. ബാക്കിയുള്ള നൂറിലധികം പേരും പ്രീജയോടൊപ്പം നിന്ന് എന്നത് എന്നെ സംബന്ധിച്ചിടത്തോളം ആഹ്ലാദം നല്‍കുന്ന ഒന്നാണ്. കടുത്ത ജീവിത സാഹചര്യങ്ങളോട് പൊരുതി നമ്മുടെ നാടിന്റെ യശസ്സുയര്‍ത്തിയ ഈ പെണ്‍കുട്ടി സഹതാപമല്ല പിറന്ന നാടിന്റെ അംഗീകാരമാണ് അര്‍ഹിക്കുന്നത് എന്ന തിരിച്ചറിവാണ് പ്രീജക്കൊപ്പം നില്‍ക്കാന്‍ എന്നെയും ആവരെയും പ്രേരിപ്പിച്ചത്. വിവാദപൂര്‍ണമായ പ്രസ്താവനകള്‍ നടത്തി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നവര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും കവികള്‍ക്കും ഉയര്‍ത്താന്‍ കഴിയാത്ത ഒരു ദേശീയ വികാരം പ്രീജ എന്ന പെണ്‍കുട്ടിക്ക് ഉയര്‍ത്താന്‍ കഴിഞ്ഞുവെങ്കില്‍ അത് തന്നെയാണ് അവളെ ഒരു ന്യൂസ് മേക്കര്‍ ആക്കുന്നത്. താങ്കളുടെ പ്രതികരണത്തിന് ഹൃദയം നിറഞ്ഞ നന്ദി. ആശയ സംവേദനത്തിന് കാമ്പും കാതലും വെക്കുന്നത് അഭിപ്രായങ്ങള്‍ ഇതുപോലെ വെള്ളിടിയായി വെട്ടുമ്പോഴാണ് എന്ന് കൂടി പറയട്ടെ.

  ReplyDelete
 128. @ Abdul Lathief
  ഒരു അവാര്‍ഡ് വാങ്ങിക്കാന്‍ എന്റെ കൈ തരിക്കുന്നു. ആരും തന്നില്ലേല്‍ നിങ്ങളെങ്കിലും തരണം.

  ReplyDelete
 129. അങ്ങിനെ അരുന്ധതിയെ വെച്ച് ഒരു തര്‍ക്കം വരികയാണെങ്കില്‍ നമ്മുടെയും നയം വ്യക്തമാക്കാനുള്ള നേരമായി എന്ന് തോന്നുന്നു. ബഷീര്‍ പറഞ്ഞത് കൊണ്ട് ഞാന്‍ പ്രീജയ്ക്ക് വോട്ടു ചെയ്തു എന്നേയുള്ളൂ. ഈ വിഷയം വന്നാല്‍ അരുന്ധതി പോലും പ്രീജയ്ക്കെ വോട്ടു ചെയ്യൂ എന്ന പൂര്‍ണ ബോധ്യത്തില്‍ നിന്നാണത്.

  നമ്മളും ഒരു കടുത്ത അരുന്ധതി പക്ഷപാതിയാണ്. അത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. തെളിവ് ഇതാ.

  Some thoughts on Arundhati Roy

  http://kalpakenchery.blogspot.com/2009/09/some-thoughts-on-arundhati-roy.html

  ReplyDelete
 130. പ്രീജക്ക് സര്‍ക്കാര്‍ പണിഞ്ഞു നല്‍കുന്ന വീടിന്റെ ചിത്രം ദേശാഭിമാനിയിലുണ്ടായിരുന്നു. പണി കഴിയാറായി.

  ReplyDelete
 131. പ്രീജ ശ്രീധരന് ഞാന്‍ പതിനന്ചോലം കള്ള വോട്ടു ചെയ്തിട്ടുണ്ട് .... പ്രശ്നമാകുമോ.....??

  ReplyDelete
 132. വളരെ സത്യമാണ് ബഷീറിക്ക, താങ്കള്‍ പറഞ്ഞത്... ഞാനും എന്റെ കുടുംബത്തിലുള്ള മൂന്ന് പേരും  ഇതിനു മുന്‍പേ വോട്ട് ചെയ്തു. ഇനി ഇത് ഞാന്‍ ഫേസ്ബുക്കില്‍ ഇടും ...
  പക്ഷെ ഞാനും ഭയക്കുന്നു, ഈ അവാര്‍ഡ് പ്രീജയില്‍ നിന്ന് അകലുമോ... കാരണം പേര് പറഞ്ഞാല്‍ "പാ(ലാ)ലും" തേനുമൊലിക്കുന്ന മനോരമയുടെ കാരണവതുല്യന്‍ കൂടെയുള്ളപ്പോ... ഇനി അഥവാ കിട്ടിയാല്‍ നമുക്കും സന്തോഷിക്കാം നമ്മുടെ ഭാഗം ഓര്‍ത്ത്... നന്ദി ഈ ഒരു മനുഷ്യത്തം നിറഞ്ഞ തുടക്കത്തിന്

  ReplyDelete
 133. ഒരു ഇമെയില്‍ കണ്ടു വായിച്ചു "മ്യാവൂ" കണ്ടപ്പോള്‍ വള്ളിക്കുന്നിന്റെ പോസ്റ്റ്‌ ആണെന്ന് മനസ്സിലായി രണ്ടു ബര്‍ത്താനം പറയാന്‍ ഇവിടെ എത്തി.
  മത്സരത്തിന്റെ പേര് തന്നെ മികച്ച വാര്‍ത്താ താരം എന്നാണു (കേരളത്തിലെ വാര്‍ത്തകളില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടത് എന്ന് കരുതുന്നു). പ്രീജ നമ്മുടെ നാടിന്റെ അഭിമാനം മാത്രമല്ല പാര്‍ശ്വവല്ക്കരിക്കപ്പെടുന്ന പാവപ്പെട്ടവന്റെ അഭിമാനം കൂടിയാണ് ഉയര്‍ത്തിപ്പിടിച്ചത്. പക്ഷെ മികച്ച വാര്‍ത്താ താരത്തിനുള്ള അവാര്‍ഡ് വാര്‍ത്തകളില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട വ്യക്തിക്ക് ആരാനെങ്കില്‍ അവര്‍ക്ക് കിട്ടട്ടെ.

  നൂറ്റിപ്പത് കോടിയുടെ അഭിമാനം കാത്ത ആ മെടലെക്കാല്‍ വലുതാണോ ഒരു (മ) ലയാള (മ) നോരമ നല്‍കുന്ന അവാര്‍ഡു?. നാല് ദിവസം പാവപ്പെട്ടവരുടെ പത്രം എന്ന വികാരം ഉണര്ത്തുന്നതിനെക്കാള്‍ പത്രത്തിന് താല്പര്യം പതിനായിരം കോപ്പി കൂട്ടുന്നതില്‍ തന്നെയാവും എന്നതിനാല്‍ എനിക്ക് പത്രത്തില്‍ വലിയ വിശ്വാസമില്ല . സര്‍ക്കാരില്‍ ഇനിയും വിശ്വാസം നഷ്ടപ്പെട്ടിട്ടില്ലാത്ത എന്റെ പ്രതീക്ഷ സര്‍ക്കാര്‍ തന്നെ പ്രീജക്ക് ഒരു കിടപ്പാടം അല്ല ഒരു ബംഗ്ലാവ് തന്നെ ഒരുക്കമെന്നാണ്. അതിനു സമ്മര്‍ദ്ദം ചെലുത്താന്‍ നമ്മുടെ പാലാക്കാരന്റെ ഒരു ഫോണ്‍ കോള്‍ ഉപയോഗിച്ചിരുന്നെങ്കില്‍ !

  ഇനി അഥവാ ബിരിയാണി കൊടുക്കുന്നുന്ടെങ്കിലോ എന്ന് കരുതി ഞാനും ചെയ്തു രണ്ടു വോട്ട് നമ്മുടെ അഭിമാന താരം പ്രീജക്ക് (എന്റെ വകയും ഭാര്യയുടെ വകയും)

  ReplyDelete
 134. @ വഴിപോക്കന്‍
  മ്യാവൂ കണ്ടു താങ്കള്‍ എന്നെ തിരിച്ചറിഞ്ഞു.. ഭാഗ്യം..

  ഈ പോസ്റ്റ്‌ RAFEEQ ABDULLA KUMBLA
  എന്ന ഒരാളുടെ പേരില്‍ ഇമെയിലുകളില്‍ വ്യാപകമായി പാറി നടക്കുന്നുണ്ട്. എനിക്കിപ്പോള്‍ ഒരു സംശയം. ശരിക്കും ഇത് അയാള്‍ എഴുതിയത് തന്നെ ആണോ?..

  ReplyDelete
 135. ശ്രീജക്ക് തന്നെ വോട്ടു ചെയ്തു ബഷീര്‍ ഭായ് ,പക്ഷെ എനിക്ക് ഒരു അക്കിടി പറ്റി , ഈ പോസ്റ്റ്‌ കേരളിസ്റ്റ്‌ ഗ്രൂപ്‌ വഴി ഒരു കുമ്പളക്കാരന്‍ റഫീക്ക്‌ വകയായിട്ടാണ് എനിക്ക് മെയില്‍ കിട്ടിയത് , ഞാന്‍ കൂടുതല്‍ അതിനെ കുറിച്ച് ഒന്നും ചിന്തിക്കാതെ സൈറ്റില്‍ കയറി വോട്ടു ചെയ്യുകയും അതെ മെയില്‍ അതുപോലെ എന്‍റെ കുറെ സുഹൃത്തുക്കള്‍ക്ക് ഫോര്‍വേര്‍ഡ് ചെയ്യുകയും ചെയ്തു , കണ്ണൂരാന്‍ ,കൂതറ ,മുഹമ്മദ്‌ യൂസഫ്‌ ,ഷഫീക്ക്‌ പറപ്പുമ്മല്‍ തുടങ്ങിയവര്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് അബദ്ധം പിണഞ്ഞത് ഞാന്‍ മനസ്സിലാക്കിയത് , എന്നോട് ക്ഷമിക്കണം , ഞാന്‍ താങ്കളുടെ ഒരു ഫോളോവര്‍ മാത്രമല്ല എന്‍റെ ബ്ലോഗ്ഗില്‍ ചേര്‍ത്തിട്ടുള്ള ഇഷ്ട ബ്ലോഗുകളില്‍ പ്രധാന മായത് കൂടിയാണ് വള്ളിക്കുന്ന് , ഇപ്പോള്‍ വര്‍ഷാവസാന സ്റ്റോക്ക്‌ എടുപ്പും മറ്റും ജോലിസ്ഥലത്ത് നടക്കുന്നതിനാല്‍ തിരക്ക് മൂലം ബ്ലോഗുകള്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ കഴിയാറില്ല അത് കൊണ്ട് കൂടിയാണ് ഈ ഒരു തെറ്റ് സംഭവിച്ചത് , ഇനിമുതല്‍ ഇത്തരം മണ്ടത്തരങ്ങള്‍ പറ്റാതെ ഞാന്‍ നോക്കിക്കോളാം, പറ്റിയ തെറ്റ് തിരുത്താന്‍ എന്നെ കൊണ്ട് കഴിയുന്നത് പോലെയൊക്കെ ശ്രമിക്കുകയും ചെയ്യാം , താങ്കള്‍ക്ക്‌ എല്ലാവിധ ഭാവുകങ്ങളും ആശംസകളും നേര്‍ന്നുകൊണ്ട് ഒരിക്കല്‍ കൂടി ക്ഷമാപണത്തോടെ , സിദ്ധീക്ക്

  ReplyDelete
 136. @ സിദ്ധീക്ക
  മെയില്‍ ഫോര്‍വേഡ് ചെയ്യുക എന്നത് ഞാനും നിങ്ങളുമൊക്കെ സ്ഥിരമായി ചെയ്യുന്നതല്ലേ. ഇതിലൊക്കെ ക്ഷമ ചോദിക്കാനുണ്ടോ?. കുംബളക്കാരന്റെ പേര് വെച്ചു ഈ പോസ്റ്റ്‌ ഏതോ ഗ്രൂപ്പുകളില്‍ കറങ്ങുന്നുണ്ട് എന്ന് എന്നോട് പലരും പറഞ്ഞിരുന്നു. ഞാന്‍ ഈയിടെയായി അതൊന്നും വലിയ കാര്യമാക്കാറില്ല. ചിലപ്പോള്‍ തമാശക്ക് എന്തെങ്കിലുമൊക്കെ പ്രതികരിക്കുന്നു എന്ന് മാത്രം. താങ്കളുടെയും മകളുടെയും ബ്ലോഗ്‌ കാണാറുണ്ട്‌. എല്ലാ ഭാവുകങ്ങളും. (പിണറായിയുടെ മെയില്‍ ഫോര്‍വേഡ് ചെയ്യുമ്പോള്‍ സൂക്ഷിക്കണം കെട്ടോ..)

  ReplyDelete
 137. എല്ലാ ദിവസവും നാല്‌ വീതം വോട്ട് ചെയ്യുന്നുണ്ട്. നാലെണ്ണം ചെയ്തുകഴിഞ്ഞാല്‍ മനോരമ വേണ്ടാതീനം പറയും.
  പ്രീജക്ക് എല്ലാവിധ ആശംസകളും,ഒപ്പം ബ്ലോഗിനും

  ReplyDelete
 138. എന്‍റെ വോട്ട് അരുന്ധതി റോയിക്ക്...

  ReplyDelete
 139. വള്ളിക്കുന്ന് ഇമ്പാക്റ്റ്. മനോരമയുടെ ന്യൂസ്‌ മേക്കര്‍ 2010 അവാര്‍ഡ്‌ പ്രീജയ്ക്ക് തന്നെ. ഇവിടെ വായിക്കാം : http://goo.gl/n33Vp

  ReplyDelete
 140. പ്രീജ ശ്രീധരന്‍ മലയാളിയുടെ മനസ്സിലേക്ക് ഓടി ഒന്നാമതെത്തി (മനോരമ ന്യൂസ്‌മേക്കര്‍ 2010)

  ReplyDelete
 141. ഏതായാലും വോട്ട് പാഴായില്ല...

  ReplyDelete
 142. Vallikkunnu Impact...Preeja Wins....Hatz off to u Basheerkka 4 ur Effort.....

  ReplyDelete
 143. മാണിയാണ്‌... പാലയാണ്‌... മനോരമയാണ്‌... അച്ചായനാണ്‌... സെറ്റപ്പാണ്‌...

  എല്ലാ മുൻവിധികളും തെറ്റിയല്ലേ?

  ശ്രീജയ്‌ക്ക്‌ ഒരായിരം അഭിനന്ദനങ്ങൾ... കൂടെ മനോരമയ്ക്കും...

  ReplyDelete
 144. എല്ലാവർക്കും ഒരോ ഓട്ട് നൽകാനുള്ള സ്വാതന്ത്ര്യം വേണം....

  ReplyDelete