കല്യാണവീട്ടിലും മരണ വീട്ടിലും രാഷ്ട്രീയമോ മതമോ നോക്കാതെ എല്ലാവരും
പങ്കെടുക്കുകയും വിജയിപ്പിച്ചു കൊടുക്കുകയും ചെയ്യാറുണ്ട്. എത്ര പരമ
ദുഷ്ടനാണ് മരിച്ചതെങ്കിലും 'ഹോ.. അങ്ങേര് എന്തൊരു നല്ല മനുഷ്യനായിരുന്നു'
എന്ന് ശവമടക്കിന് മുന്നേ പറയാത്തവൻ ഒരർത്ഥത്തിൽ ശവമാണ്. കല്യാണ ദിവസമാണെങ്കിൽ
പറയുകയും വേണ്ട. ഏത് കൊടിയ ശത്രുവും വരനെയും വധുവിനെയും ആശിർവദിക്കുകയും
ഒത്താലൊന്നു കെട്ടിപ്പിടിക്കുകയും ചെയ്യും. ഇതൊക്കെ നാട്ടുനടപ്പും സോ കാൾഡ് ഫോർമാലിറ്റീസുമാണ്. കല്യാണവും മരണവും പോലെ തന്നെയാണ് വാർഷികാഘോഷങ്ങളും. ഇത്തരം വേളകളിൽ പഴയ കാര്യങ്ങൾ പറഞ്ഞു കൊണ്ട് ചൊറിയുന്നതും വിമർശിക്കുന്നതും ആണുങ്ങൾക്ക് ചേർന്ന പരിപാടിയല്ല. നല്ലത് പറയാനുണ്ടെങ്കിൽ പറയുക, അല്ലെങ്കിൽ മിണ്ടാതിരിക്കുക. ഈയൊരു പോളിസി മുന്നിൽ വെച്ച് കൊണ്ടായിരിക്കണം ഇന്ത്യാവിഷന്റെ പത്താം വാർഷികം ആഘോഷിക്കുന്ന വേളയിൽ കുഞ്ഞാലിക്കുട്ടിയും പിണറായി സഖാവും അവരെ ആശിർവദിച്ചത്. അത് പോലുള്ള ഒരു പരിപാടി തന്നെയാണ് എന്റെ ഈ പോസ്റ്റും.
നൂറ്റി ഇരുപത്തിയഞ്ച് വർഷം പിന്നിട്ട മുതു മുത്തശ്ശി മാധ്യമങ്ങളുള്ള കേരളത്തിൽ പത്ത് വർഷം പിന്നിടുക എന്നത് ഇത്ര വലിയ കാര്യമാണോ എന്ന് ചോദിക്കുന്നവരുണ്ടാകും. ശരിയാണ്. പത്ത് വർഷമെന്നത് ആപേക്ഷികമായി ഒരു ചെറിയ കാലയളവ് തന്നെയാണ്. പക്ഷേ കേരളത്തിലെ ദൃശ്യ മാധ്യമങ്ങളുടെ വളർച്ചയും വികാസവും സൂക്ഷ്മമായി നിരീക്ഷിക്കുന്നവർക്ക് ഇന്ത്യാവിഷൻ പിന്നിട്ട പത്ത് വർഷങ്ങളെ അത്ര നിസ്സാരമായി തള്ളിക്കളയാനാവില്ല. ചടുലമായ ഒരു ദൃശ്യമാധ്യമ സംസ്കാരം കേരളത്തിന് പരിചയപ്പെടുത്തിയത് ഇന്ത്യാവിഷനാണ്. ഉണങ്ങിപ്പിടിക്കുന്ന അച്ചടി മഷികൾക്കപ്പുറത്ത് വാർത്തകൾക്ക് പിടക്കുന്ന ഒരു മനസ്സുണ്ടെന്ന് കാണിച്ചു തന്നതും അവരാണ്. നാടകങ്ങൾക്ക് രംഗ സജ്ജീകരണം നടത്തുന്നതിനിടക്ക് സമയം പോക്കാൻ വേണ്ടി ഭക്തി ഗാനങ്ങൾ ആലപിക്കുന്ന പോലെ സീരിയലുകൾക്കും ചിത്രഗീതങ്ങൾക്കുമിടയിലെ ഇടവേളകളിൽ ടൈം ഫില്ലിങ്ങിന് വേണ്ടിയുള്ള ഒരു വഴിപാട് ഏർപാടായി വാർത്തകൾ നിലനിന്നിരുന്ന കാലത്ത് ഇരുപത്തിനാലു മണിക്കൂറിന്റെ വാർത്താ ചാനൽ എന്നത് ഒരു ചെറിയ കാര്യമായിരുന്നില്ല. അത്തരമൊരു പരീക്ഷണത്തെ വിജയിപ്പിച്ചു എന്ന് മാത്രമല്ല, നിരവധി മുഴുസമയ വാർത്താ ചാനലുകൾക്ക് ധൈര്യമായി കടന്നു വരുവാൻ കേരളത്തിന്റെ വാർത്താ മനസ്സിനെ പാകപ്പെടുത്തി എന്നത് കൂടിയാണ് അവർ നിർവഹിച്ച ചരിത്ര ദൌത്യം.
പുതിയ ഷർട്ടും ടൈയുമിട്ട് ആദ്യമായി സ്കൂളിൽ പോകുന്ന ഒരു എൽ കെ ജി കുട്ടിയുടെ രൂപ ഭാവങ്ങളോടെ രണ്ടായിരത്തി മൂന്ന് ജൂലൈ പതിനാലിന് നികേഷ് ആദ്യ വാർത്ത വായിക്കുമ്പോൾ ഇന്ത്യാവിഷൻ സ്റ്റുഡിയോ മാറുന്ന ഒരു ദൃശ്യ മാധ്യമ സംസ്കാരത്തിന് തുടക്കം കുറിക്കുകയായിരുന്നു. ഇരുപത്തിനാലു മണിക്കൂർ വാർത്ത പറയാൻ കേരളത്തിൽ എന്തുണ്ട് എന്നതായിരുന്നു അന്നത്തെ ചോദ്യം. വെറും ഇരുപത്തി നാല് മണിക്കൂറിൽ ഈ വാർത്തകളൊക്കെ ഉൾകൊള്ളിക്കുന്നതെങ്ങിനെ എന്നാണ് ഇന്നത്തെ ചോദ്യം. ഈ രണ്ടു ചോദ്യങ്ങൾക്കിടക്കുള്ള ദൂരം നികേഷിന്റെ എൽ കെ ജി ചിരിയിൽ നിന്ന് ഇന്നത്തെ വാർത്താ ചടുലതയിലേക്കുള്ള ദൂരമാണ്.
മലയാളത്തിലെ ഏറ്റവും പ്രഗത്ഭരായ ദൃശ്യ മാധ്യമ പ്രവർത്തകർ ഇന്ത്യാവിഷന്റെ കളരിയിൽ നിന്നാണ് പ്രാഗത്ഭ്യം നേടിയത്. നികേഷ് കുമാർ, പ്രമോദ് രാമൻ, ഗോപീകൃഷ്ണൻ, അനുപമ, എൻ പി ചന്ദ്രശേഖർ, ഷാനി പ്രഭാകർ, ഭഗത് ചന്ദ്രശേഖരൻ, പി ടി നാസർ, നിഷ പുരുഷോത്തമൻ, എം ഡി അജയ ഘോഷ് തുടങ്ങി ആ നിര വളരെ നീണ്ടതാണ്. അവരൊക്കെയും പുതിയ ലാവണങ്ങൾ തേടി ഇന്ത്യാവിഷൻ വിട്ടു പോയി. എന്നിട്ടും ഉള്ളവരെ മിനുക്കിയെടുത്ത്, പുതിയവരെ പരിശീലിപ്പിച്ച്, ഇന്ത്യാവിഷൻ തല താഴ്ത്താതെ നിവർന്ന് നില്ക്കുന്നു. നികേഷ് പോയാൽ ഇന്ത്യാവിഷൻ പൂട്ടുമോ? എന്ന ടൈറ്റിലിൽ മൂന്ന് വർഷങ്ങൾക്കു മുമ്പ് ഞാനൊരു പോസ്റ്റിട്ടിരുന്നു. ചാനൽ പച്ച പിടിച്ച് തുടങ്ങുമ്പോൾ അതിനെ പ്രതിസന്ധികളിൽ നിന്ന് കരകയറ്റിയ അമരക്കാരന്റെ തിരോധാനം ഉയർത്തുന്ന ആശങ്കകളായിരുന്നു അതിൽ പങ്ക് വെച്ചത്. നിരവധി കോണുകളിൽ നിന്നുയർന്ന അത്തരം ആശങ്കകളെ എം പി ബഷീറിന്റെ നേതൃത്വത്തിലുള്ള ടീം സമർത്ഥമായി മറികടന്നിരിക്കുന്നു എന്ന് വേണം പറയാൻ.
ഇന്ത്യാവിഷൻ പിന്നിട്ട പത്തു വർഷങ്ങൾ ഡോ. മുനീറിന്റെ മാനസിക സംഘർഷങ്ങളുടെ പത്ത് വർഷങ്ങൾ കൂടിയാണ്. ലീഗുകാരിൽ നിന്ന് പിരിപ്പിച്ചെടുത്ത കാശ് കൊണ്ട് ലീഗ്കാർക്കിട്ട് തന്നെ പണി കൊടുക്കുന്ന ഒരവസ്ഥയിൽ ആ സംഘർഷങ്ങളുടെ ഡോസും വ്യാപ്തിയും ഊഹിക്കാവുന്നതേയുള്ളൂ. എന്നാലും ഒരു പതിറ്റാണ്ടായി മുനീർ പിടിച്ചു നിൽക്കുന്നു. ഇന്ത്യാവിഷൻ ഇന്ന് കാണുന്നത് പോലെ നിലനിൽക്കുന്നതിൽ മുനീറിന്റെ ആ പിടിച്ചു നില്ക്കലിനു വലിയ പങ്കുണ്ട്. അല്ലായിരുന്നുവെങ്കിൽ എന്നേ ഇതൊരു ലീഗ് ചാനലായി മാറുമായിരുന്നു. പ്രശ്നങ്ങളിൽ സ്വന്തമായി നയ നിലപാടുകളില്ലാത്ത ഒരു നിർഗുണ പരബ്രഹ്മമായി ചാനൽ മുതലാളി മാറണം എന്ന അഭിപ്രായക്കാരനല്ല ഈയുള്ളവനെങ്കിലും എഡിറ്റോറിയൽ ടീമിന് മുനീർ നല്കിയ പൂർണ സ്വാതന്ത്ര്യമാണ് ഇന്ത്യാവിഷന്റെ നിലനില്പിന്റെ അടിത്തറയായത് എന്ന് പറയാതെ വയ്യ.
ഇന്ന് മറ്റേതൊരു മലയാള ചാനലിനോടും കിടപിടിക്കാവുന്ന ഒരു പ്രൊഫഷനൽ ടീം ഇന്ത്യാവിഷനുണ്ട്. മലയാളത്തിലെ ഏറ്റവും നല്ല രണ്ട് വാർത്താ അവതാരകർ. വീണയും സനീഷും. ന്യൂസ് നൈറ്റ് അവരുടെ കൈകളിൽ ഭദ്രമാണ്. ഈ വർഷത്തെ ഏറ്റവും നല്ല വാർത്താ അവതാരകനുള്ള അവാർഡും സനീഷിനാണ്. എ സഹദേവൻ, അഭിലാഷ് മോഹൻ, മനീഷ് നാരായണൻ തുടങ്ങി കൈകാര്യം ചെയ്യുന്ന പരിപാടികളെ തീർത്തും വ്യത്യസ്തവും മികവുറ്റതുമാക്കാൻ കഴിവുള്ള ഒരു ടീമും അവർക്കുണ്ട്. സ്റ്റുഡിയോക്ക് പുറത്ത് ശക്തമായ ഒരു റിപ്പോർട്ടിംഗ് നിരയും. 24 ഫ്രെയിംസ്, പൊളിട്രിക്സ്, ഗ്രേറ്റ് ഇന്ത്യൻ സർക്കസ്, ബോക്സ് ഓഫീസ്, വാരാന്ത്യം തുടങ്ങി എണ്ണം പറഞ്ഞ ചില 'പേറ്റന്റു'കളും അവരുടേതായിട്ടുണ്ട്.
പിന്നിട്ട വഴികളിൽ വാർത്തകളുടെ ലോകത്ത് അതിരുകളും അരുതുകളും പാലിക്കാതെ ഇന്ത്യാവിഷൻ പലതും ചെയ്തിട്ടുണ്ട്. അവയുടെ നൈതികത മറ്റൊരു വേളയിൽ ചർച്ച ചെയ്യാവുന്നതാണ്. പക്ഷേ അവയ്ക്കിടയിലും വാർത്തകളുടെ കൗതുകത്തെ ഒരു കുറ്റാന്വേഷണ നോവലിന്റെ എപ്പിസോഡുകൾ പോലെ സംഭ്രമ ജനകമായി നിലനിർത്തുന്നതിൽ അവർ വിജയിച്ചിട്ടുണ്ട്. നിരന്തരം വേട്ടയാടിയ പ്രതിസന്ധികളാണ്, അവയെ അതിജയിക്കാനുള്ള പോരാട്ടങ്ങളാണ്, ഈ ചാനലിന്റെ പരിമിത വിജയത്തിന് കാരണമായത്. ആ വിജയം തുടർന്നുണ്ടാകണമെങ്കിൽ പത്ത് വയസ്സിന്റെ മൂപ്പിനെയല്ല, പത്തിന്റെ ചെറുപ്പത്തെക്കുറിച്ചാണ് അതിന്റെ അണിയറ പ്രവർത്തകർ ബോധവാൻമാരാകേണ്ടത്.
Related Posts
ഫൗസിയ മുസ്തഫ, കെയര്‍ ഓഫ് ഇന്ത്യാവിഷം
വേണു, വീണ, നികേഷ്, വിനു. ആരെയാണ് കാണേണ്ടത്?
ഇന്ത്യാവിഷന് ചിരിക്കുന്നു, ഡോ: മുനീര്‍ കരയുന്നു.
ഇന്ത്യാവിഷന് ഏഷ്യാനെറ്റിന്റെ മണ്ടക്കടിക്കുന്നു
ഇന്ത്യാവിഷന്: ഇപ്പോള്‍ ചിരിക്കുന്നത് കുഞ്ഞാലിക്കുട്ടി

താങ്കള്‍ക്ക് ഈ മീഡിയ മേഖല അല്ലാതെ മറ്റൊന്നും എഴുതാനില്ലേ .വേറെ എന്തെല്ലാം വിഷയം കിടക്കുന്നു.ഒന്നുമില്ലെങ്കിൽ നമ്മുടെ ബെർളി ബ്ലോഗിങ്ങ് നിര്തിയതിനെ പറ്റിയെങ്കിലും ..!!!
ReplyDeleteberlyude kayyum kalum aarekilum thalliyodichu bed restilayirikkum.....
Deletei liked berly;s blogging style
DeleteYes, long time no post from Berly, his style was really awesome, miss him a lot.
Deletesomebody told there was some objection from Manorama against his blogging. so he stoped blogging
Deleteകാരണം എന്തായാലും ബെര്‍ളി എഴുത്ത് നിര്‍ത്തുന്നത് വലിയൊരു നഷ്ടമാണ്. "ഒരു ഗുണവു"മില്ലാത്തത് കൊണ്ട് താല്‍പ്പര്യം കുറഞ്ഞു എന്നാണ് കേട്ടത്.
DeleteI dont like Berly's way of expression it is very irriitating.
Delete"ഒരു ഗുണവു"മില്ലാത്തത് കൊണ്ട് താല്‍പ്പര്യം കുറഞ്ഞു എന്നാണ് കേട്ടത്.
DeleteHe is always thinking about the income out of the blogging.
ചർച്ച ബെർളിയിലായോ?
DeleteFed up with media discussions.. choose good subjects...Berly is not a super hero to discuss about him... he is a blogger like u
Deleteberly normally choose different subjects that i why i like his blog.
Deleteലീഗുകാരിൽ നിന്ന് തല്ല് കൊള്ളാത്തതിന്റെ കുഴപ്പം മാത്രമേ ഇന്ത്യവിഷന് ഉള്ളൂ. ബാക്കി പറഞ്ഞ കാര്യങ്ങലോടൊക്കെ യോജിക്കുന്നു.
ReplyDeleteഇരുപത്തിനാലു മണിക്കൂർ വാർത്ത പറയാൻ കേരളത്തിൽ എന്തുണ്ട് എന്നതായിരുന്നു അന്നത്തെ ചോദ്യം. വെറും ഇരുപത്തി നാല് മണിക്കൂറിൽ ഈ
Deleteവാർത്തകളൊക്കെ ഉൾകൊള്ളിക്കുന്നതെങ്ങിനെ എന്നാണ് ഇന്നത്തെ ചോദ്യം
=====
Very true
ഇന്ത്യാവിഷന്റെ ഗുണങ്ങളെക്കുറിച്ച് ബഷീര്‍ പറഞ്ഞത് ശരിയാണ്. പക്ഷേ പറയാതെ വിട്ട ഒന്നുണ്ട്. മാധ്യമരംഗത്തെ ബ്ലാക്ക്മെയില്‍ രാഷ്ട്രീയം ഇവിടെ തുടങ്ങിയത് നികേഷ്കുമാരും കൂട്ടാളികളുമാണ്."ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ" എന്ന മട്ടില്‍ മുനീര്‍ എല്ലാത്തിനും കൂട്ടുനിന്നു,കുടപിടിച്ചു.നികേഷിന്റെ ശിഷ്യന്മാര് മാധ്യമരംഗം ഒരു മാഫിയ ആക്കി മാറ്റിയിരിക്കുന്നു. വാര്‍ത്തകളില്‍ നിന്നു വാര്‍ത്തകളിലേക്ക് പരതിനടക്കുന്ന സാധാരണക്കാരന് സത്യം മാത്രം അന്യമാവുന്നു. എന്നെപ്പോലുള്ളവര്‍ വീണ്ടും ദൂരദര്ശന് വാര്‍ത്തകളില്‍ അഭയം പ്രാപിക്കേണ്ടി വന്നിരിക്കയാണ്.
ReplyDeleteWell Said... here comes the truth...
DeleteThis comment has been removed by the author.
ReplyDeleteമുകളില്‍ പറഞ്ഞതില്‍ അല്‍പ്പം കാര്യമില്ലാതില്ലാ .മാധ്യമ രംഗം ഒരു മാഫിയ ആയി മാറിക്കൊണ്ടിരിക്കുകയാണ് .ഒരു ചെറിയ പ്രശ്നത്തെ ചര്‍ച്ച ചെയ്തു ചര്‍ച്ച ചെയ്തു അവര്‍ എങ്ങോട്ടാണ് എത്തിക്കുന്നത് ....മടുത്തു തുടങ്ങിയിരിക്കുന്നു വാര്‍ത്തകള്‍ ..
ReplyDeleteഅല്ല ..ഞാൻ ഒന്ന് ചോദിച്ചോട്ടെ .ഇത് വിമർശനം ആയി ഒന്നും കാണേണ്ട .
ReplyDeleteഎല്ലാവരും , പ്രത്യേകിച്ച് ബ്ലോഗ്ഗെര്മാർ മലയാളി ഹൗസിനെ കുറിച്ച് ഒത്തിരി ലേഖനങ്ങൾ എഴുതി ആഘോഷിക്കുക ഉണ്ടായി .അല്ല , ഇഷ്ടമില്ലെങ്ങിൽ ആ പ്രോഗ്രാം കാണാതിരുന്നാൽ പോരെ .അങ്ങിനെ എന്തെല്ലാം പരിപാടികൾ ഏതെല്ലാം ചാനലിൽ വരുന്നു .നമുക്ക് ഇഷ്ടമുള്ളത് നമ്മൾ കണ്ടാൽ പോരെ .ആരും നമ്മളെ പിടിച്ചു കെട്ടി ടി .വി കാണിപ്പിക്കുകയോന്നും അല്ലല്ലോ .ശരി അല്ലെ !!സത്യമായും എനിക്ക് മനസ്സിലാവുന്നില്ല ..ശരി അല്ലേ ????
ശ്രീ ബഷീര്‍ വള്ളികുന്ന്
ReplyDeleteഇന്ത്യ വിഷനെ കുറീച് പറഞ്ഞ കൂട്ടത്തില്‍ വാരാന്ത്യം പ്രോഗ്രാം അവതരിപ്പിക്കുന്ന അഡ്വകേറ്റ് ജയശങ്കറിനെ കുറിച്ചും പരാമര്ശികേണ്ടതായിരുന്നു.ഇന്ത്യ വിഷനില്‍ ഏറ്റവും റേറ്റിങ് ഉള്ള പരിപാടികളിലൊന്നാണത്.മുമ്പ് സെബാസ്റ്റ്യന്‍ പോള്‍ കൈരളിയിലും ഇപ്പോള്‍ യാസീന്‍ അഷ്റഫ് മീഡിയ വണ്ണിലും വാര്‍ത്ത വിശകലനം നടത്തുന്നുണ്ടെങ്കിലും വാരാന്ത്യത്തോളം ആകര്‍ഷകമല്ല എന്നാണ് എന്റെ അഭിപ്രായം.
Dear Basheerbhai, Really I came to know much about IndiaVision with print news from rival camp on an unpaid loan by Dr.Muneer from a co-op bank near my place, Anthikad/Triprayar. T N Pratapan's name also dragged in that news as he was detrimental for sanctioning that loan. I doubted its collapse. A collapse of a good news channel of Kerala. But it passed the tests.
ReplyDeleteEnjoyed your write up on IndiaVision.
ഏതാനും ചില മാധ്യമമുതലാളിമാര്‍ വിചാരിച്ചാല്‍ മൂടിവെയ്ക്കാന്‍ സാധിക്കുമായിരുന്ന, പിന്നീട് ഒരിക്കലും വെളിച്ചം കാണാന്‍ സാദ്ധ്യതയില്ലായിരുന്ന വാര്‍ത്തകള്‍ക്ക് സ്വാതന്ത്ര്യം നല്കിയ വിപ്ലവം നയിച്ചത് ഇന്ത്യാവിഷന് തന്നെയാണ്. ഇപ്പോള്‍ കേരളത്തില്‍ കിടമത്സരം കാരണമാണെങ്കില്‍ക്കൂടി വാര്‍ത്തകള്‍ മൂടിവെയ്ക്കപ്പെടുന്നില്ല. ഇന്ത്യാവിഷന് നന്ദി...
ReplyDeleteമലയാളിയുടെ ജീവിതത്തെ ബ്രേക്കിംഗ് ന്യൂസ് സംസ്കാരത്തിൽ ചതച്ചു അരച്ച് ഒരു പരുവം ആക്കിയതും ഈ മാധ്യമ പുങ്ങവന്മാർ തന്നെ ... ഞാൻ വാര്‍ത്ത കാണാറില്ല , കാണുന്നെങ്കിൽ ദൂരദർശൻ കാണും ..
ReplyDeleteThis comment has been removed by a blog administrator.
ReplyDeleteKairali News Pole ethrayo super newchannelundu keralathil? athinkkurichezhuthikkoode valli??
ReplyDeleteഷയേര് പിരിക്കുമ്പോള്‍ ഇതൊരു ലീഗ് ചാനെല്‍ ആകുമെന്ന് മുനീര്‍ പറഞ്ഞിരുന്നില്ല . എന്നാല്‍ കൂടുതല്‍ ശേയെരും ലീഗുകാരില്‍ നിന്ന് തന്നെ . ലീഗ് സമുന്നത നേതാവ് തന്റെ അധികാരത്തിന്റെ മറയില്‍ ചെയ്ത കൊണ്ടിരുന്ന പാപം നിരുതിക്കാന് ഇന്ത്യ വിഷന്‍ ചരിത്ര പരമായ പങ്കാണ് വഹിച്ചത് .സാദാചാരം ലീഗുകാരനും ആകാം എന്നതായിരുന്നു പാഠം . ആ അര്‍ത്ഥത്തില്‍ ലീഗുകാര്‍ ഇന്ത്യ വിഷന്‍ ന്റെ ചങ്കൂറ്റത്തെ നമിക്കണം .
ReplyDeleteThis comment has been removed by the author.
DeleteRegina Asianetil kunjalikkutty issue ne sambadhichu bahalamuntakkiyappol Athu Asianet telecast cheyyathirikkukayum avarude thattakathil poyi Indiavision Live aakkiyathum.... indivisionte midukku thanne
ReplyDeleteNews can manipulate and be manipulated.
ReplyDeleteNikesh Kumar started this business in Malayalam Visual Media.
And he keeps going with the same at Reporter.
May God save the viewers!!!
ന്യൂസ് നൈറ്റില്‍ നല്ല നല്ല ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ന്യൂസ് ചാനലുകളുടെ ആദിക്യം കാരണം ഒന്നും കാണാന്‍ ആകാത്ത അവസ്ഥയാണ് ഇപ്പോള്‍ ഉള്ളത് .
ReplyDeleteകേരളത്തിൽ പുതിയരൊ മാധ്യമ സംസ്ക്കാരം കൊണ്ടുവന്നതിൽ ഇന്ത്യാവിഷനുള്ള പങ്ക് ചെരുതല്ല.
ReplyDeleteപാർടിയിൽ കുഞ്ഞാലിക്കുട്ടി നടത്തുന്ന ഏകാധിപത്യത്തിനു തടയിടുന്നതിന് കൂടിയാണ് എം കെ മുനീർ റജീന വിഷയം ഇന്ത്യ വിഷനിൽ കൂടി പുറത്തു വിട്ടത്,അല്ലാതെ ജനം ശുദ്ധമായ പശുവിൻ പാൽ പോലെയുള്ള വാർത്ത കാണണം എന്ന ഉദ്ദേശം കൊണ്ടല്ല.മുനീറിനെതിരെ ഉണ്ടായ ചെന്നൈ ആരോപനത്തിനെ കുറിച്ചോ വിജിലൻസ് അന്വേഷണത്തിനെ കുറിച്ചോ കൂടുതൽ വാർത്തകൾ ഇന്ത്യാവിഷനിൽ വരാത്തത് എന്ത് കൊണ്ട്?അപ്പോൾ ചെയർമാന്റെ കൈ കടത്തൽ ഇന്ത്യ വിഷൻ വാർത്തകളിൽ ഇല്ല എന്ന് എങ്ങിനെ ഉറപ്പിക്കുവാൻ കഴിയും?പത്തു വർഷം തികക്കുന്നതിന്റെ ആഗോഷം നടത്തുന്നതിനിടയിൽ,ഷെയർ പിരിച്ച ആളുകളിൽ എത്ര പേർക്ക് അവരുടെ ലാഭം അല്ലെങ്കിൽ,ചാനൽ നടത്തിപ്പിന്റെ കണക്കുകൾ ബോധിപിച്ചിട്ടുണ്ട് എന്നും കൂടി അറിഞ്ഞാൽ കൊള്ളാമായിരുന്നു.എന്തൊക്കെ ആയാലും,24 ഫ്രെയിംസ് എന്ന ഒരൊറ്റ പരിപാടി മതി ഇന്ത്യ വിഷൻ മറ്റു ചാനലുകളിൽ നിന്നും വ്യത്യസ്തം എന്ന് പറയുവാൻ.ബി ബി സി ,അൽ ജസീറ ഇന്ഗ്ലിഷ് ചാനലുകളുടെ നിലവാരം വേണ്ടെങ്കിലും,അവതരിപിക്കുന്ന വാർത്തകൾക്കു ഒരു മിനിമം നിലവാരം എങ്കിലും പ്രതിക്ഷിക്കുന്നു.
ReplyDeleteബഷീര്‍ക്ക.....എനിക്കിതിനെ അന്ഗീകരിക്കാന് കഴിയില്ല. കാരണം പാല് കൊടുത്തു വളര്‍ത്തിയ കൈക്ക് തിരിച്ചു കൊത്തുന്ന പണിയാണ് INDIAVISION ഇതുവരെ ചെയ്തിട്ടുള്ളത്....അതിനു ഒത്തിരി ഉദാഹരണങ്ങള്‍ നമുക്ക് മുന്നിലുണ്ട്......അവസാനമായി മലപ്പുറത്തെ പ്രവാസി ഭാര്യമാരെ കുറിച്ചും പര്ധയെ കുറിച്ചും വന്ന വാര്‍ത്ത........ഞാന്‍ അതിനു ശേഷം ഈ ചാനല്‍ കണ്ടിട്ടേ ഇല്ല.........അതിനു മുന്‍പും ശേഷവും ഉള്ള RATINGS അവരോട് ഒന്ന് നോക്കാന്‍ പറയണം.....വലിയ ഒരു അന്ദരം എന്തായാലും ഉറപ്പ്..........
ReplyDeleteഒത്തിരി ഉദാഹരണങ്ങള്‍ നമുക്ക് മുന്നിലുണ്ട്......അവസാനമായി മലപ്പുറത്തെ പ്രവാസി ഭാര്യമാരെ കുറിച്ചും പര്ധയെ കുറിച്ചും വന്ന വാര്‍ത്ത........ഞാന്‍ അതിനു ശേഷം ഈ ചാനല്‍ കണ്ടിട്ടേ ഇല്ല.........അതിനു മുന്‍പും ശേഷവും ഉള്ള RATINGS അവരോട് ഒന്ന് നോക്കാന്‍ പറയണം.....വലിയ ഒരു അന്ദരം എന്തായാലും ഉറപ്പ്
Delete===================
Pardayekkurich paramarsam oru channelil vannappol aa channel kanal nirthi. athinu sesham ratingil valare andaram... ridiculous
ഓന്റ പേര് ചുക്കൂറെന്നല്ലേ സ്ഥലം മലപ്പുറവും ഇതിലപ്പുറമൊന്നും പ്രതീക്ഷിക്കണ്ട
Deleteപത്ത് വയസ്സിന്റെ മൂപ്പിനെയല്ല, പത്തിന്റെ ചെറുപ്പത്തെക്കുറിച്ചാണ് അതിന്റെ അണിയറ പ്രവർത്തകർ ബോധവാൻമാരാകേണ്ടത്.
ReplyDeleteBerly = Berly, nobody can match with his writing style. I have been reading his blogs since 2006.Those times, we (our office colleagues) used to wait for the blogs from Berly. Now, we guess he will again come back with Big bang.
ReplyDeleteഇന്ത്യാവിഷന് ഉള്ളതില്‍ ഭേദപ്പെട്ട വാര്‍ത്താ ചാനല്‍ എന്ന് നിലയ്ക്ക് പരിഗണന അര്‍ഹിക്കുന്നു എന്നത് ഒരു സത്യം തന്നെ. എല്ലാ ചാനലുകളും റേറ്റിംഗ് മുന്നില്‍ കാണുന്നുണ്ട്. പക്ഷേ വാര്‍ത്ത ചാനല്‍ റേറ്റിംഗ് മാത്രം നോക്കിയാല്‍ പോര എന്നാണെണ്റ്റെ അഭിപ്രായം. ഇക്കാര്യത്തില്‍ തമ്മില്‍ ഭേദം ഇന്ത്യാവിഷന് എന്ന് പറയാന്‍ മടിക്കേണ്ടതില്ല. വ്യക്തമായ രാഷ്ട്രീയ നിലപാടുകള്‍ (ഇടത്-വലത്) മറ്റു ചാനലുകള്‍ ഏറ്റുക്കുന്ന അന്തരീക്ഷത്തില്‍ പ്രത്യേകിച്ചും.
ReplyDeleteപക്ഷേ നമ്മുടെ വാര്‍ത്താ ചാനലുകള്‍ നമ്മുടെ വാര്‍ത്തകളെ എവിടെയ്ക്ക് നയിക്കുന്നു, എന്ന് കൂടി അന്വേഷിക്കേണ്ടതുണ്ട്. സോളാര്‍ വിവാദം നിലപാടുകളുടെ പൊള്ളത്തരം ശരിക്കും തുറന്നുകാട്ടുന്നുണ്ട്. കേരളത്തില്‍ സ്ത്രീകള്‍ ഇങ്ങനെയുള്ള വിഷയങ്ങളില്‍ മുന്നിലെത്തിയാല്‍ വിഷയം പിന്നോട്ട് പോകുകയും സ്ത്രീകള്‍ മുന്നില്‍ നില്‍ക്കുകയും ചെയ്യും. സോളാര്‍ അതിന് നല്ല ഉദാഹരണമാണ്. സരിത ആരെയൊക്കെ ഫോണില്‍ ബന്ധപ്പെട്ടു എന്നത് പറയാനാണ് ചാനലുകള്‍ തിടുക്കപ്പെടുന്നത്. ബഷീര്‍ നല്ല പ്രതികരണം.