ഒബാമ ഇന്ത്യയിൽ വന്ന് നമ്മുടെ റിപ്പബ്ലിക് ദിനത്തിൽ പങ്കെടുത്ത് അടിച്ച് പൊളിച്ച് പോയതിന് ശേഷം ഇന്ത്യയെക്കുറിച്ച് ഒരു നല്ല വാക്ക് പറഞ്ഞിട്ടില്ല. എന്നാൽ കിട്ടുന്ന സന്ദർഭത്തിലൊക്കെ ഒന്നാന്തരം പാര വെക്കുവാൻ ശ്രമിക്കുന്നുണ്ട് താനും. ഇന്ത്യക്കാർ എന്ന നിലയ്ക്ക് നമുക്കെല്ലാവർക്കും സങ്കടമുണ്ടാക്കുന്ന ഒരു കാര്യമാണിത്. എന്താണ് മിസ്റ്റർ ഒബാമക്ക് പറ്റിയത്. നമ്മൾ കൊടുത്ത സ്വീകരണം ശരിയായില്ലേ?.. എന്തെങ്കിലും പിഴവുകൾ പറ്റിയോ?.. ആദരിക്കുന്നതിലും ഉപചരിക്കുന്നതിലും എന്തെങ്കിലും പാളിച്ച?. ഭക്ഷണം കൊടുത്തപ്പോൾ മുളകോ മല്ലിയോ ഇത്തിരി കൂടി?. ചായയിൽ മധുരം അല്പം കുറവ്?. ഏയ്.. സാധ്യതയില്ല. വാർത്തകളിൽ നമ്മൾ അങ്ങനെയൊന്നും കണ്ടിട്ടില്ല. ഇന്ത്യയിൽ വന്നിറങ്ങിയത് മുതൽ എയർ ഫോഴ്സ് വണ്ണിൽ തിരിച്ചു കയറുന്നത് വരെ ഭൂമിയിൽ മറ്റൊരു നേതാവിനും നമ്മൾ കൊടുത്തിട്ടില്ലാത്തത്ര ഗംഭീരമായാണ് സംഗതികളെല്ലാം നീക്കിയത്. വരുമ്പോൾ തന്നെ പ്രോട്ടോക്കോൾ ലംഘിച്ച് പോലും നമ്മുടെ പ്രധാനമന്ത്രി എയർപോർട്ടിൽ എത്തി. കെട്ടിപ്പിടിച്ചു. ഉമ്മ വെച്ചു. കാലിൽ വീണില്ല എന്ന് മാത്രമേയുള്ളൂ.
പ്രധാനമന്ത്രി ഭാര്യയെ കൂട്ടാതെ എയർപോർട്ടിൽ സ്വീകരിക്കാൻ വന്നതിൽ മിഷേലിന് ഇച്ചിരി പരാതി കാണുമായിരിക്കും. സ്ത്രീകളാണല്ലോ സ്ത്രീകളെ സ്വീകരിക്കുക. പ്രധാനമന്ത്രി പ്രസിഡന്ണ്ടിനെ കെട്ടിപ്പിടിക്കുമ്പോൾ പ്രധാനമന്ത്രിയുടെ ഭാര്യ പ്രസിഡണ്ടിന്റെ ഭാര്യയെ കെട്ടിപ്പിടിക്കണം. അങ്ങനെയാണല്ലോ പ്രോട്ടോക്കോൾ.. പക്ഷേ പ്രധാനമന്ത്രിയുടെ ഭാര്യ അദ്ദേഹത്തിൻറെ കൂടെയില്ല എന്നത് നമുക്കെല്ലാവർക്കും അറിയാം. ഒബാമയ്ക്കും അക്കാര്യം അറിയാവുന്നതാണല്ലോ. അവർ ഗുജറാത്തിലെ ഏതോ ഗ്രാമത്തിൽ ഒറ്റയ്ക്ക് കഴിയുകയാണ്. ഒറ്റയ്ക്ക് കഴിയുന്നത് സ്ത്രീ ശാക്തീകരണത്തിന് ശക്തി പകരുന്നതാണ് താനും. അമേരിക്കക്കാർക്ക് അതൊക്കെ എളുപ്പത്തിൽ മനസ്സിലാകേണ്ടതാണ്. പിന്നെ എന്തായിരിക്കും കാരണം. പ്രധാനമന്ത്രി സ്നേഹം പ്രകടിപ്പിക്കുന്നതിലും കൈ പിടിച്ച് കുലുക്കുന്നതിലും എന്തെങ്കിലും കുറവ് വരുത്തിയോ?.. ഏയ്.. ഇല്ല, കാണുമ്പോഴൊക്കെ കൈ പിടിച്ച് കുലുക്കിയിട്ടുണ്ട്. കുലുക്കിക്കഴിഞ്ഞിട്ടും ഏറെ നേരം വിടാതെ നിന്നു എന്ന് മാത്രമേ അമേരിക്കൻ മാധ്യമങ്ങൾ പരാതി പറഞ്ഞിട്ടുള്ളൂ.. അത് നമ്മുടെ സ്നേഹക്കൂടുതൽ കൊണ്ടാണെന്ന് അവർ മനസ്സിലാക്കുകയും ചെയ്തു. അപ്പോൾ അതുമല്ല പ്രശ്നം.
ഒപ്പിട്ട കരാറുകളുടെ കാര്യത്തിലാണെങ്കിൽ തീരെയും നമ്മൾ മര്യാദകേട് കാണിച്ചിട്ടില്ല. ആണവക്കരാറിൽ അവർ പറയുന്നിടത്തൊക്കെ നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി ഒപ്പിട്ട് കൊടുത്തിട്ടുണ്ട്. സർദാർജി ഭരിച്ചിരുന്നപ്പോൾ ഇന്ത്യക്ക് വേണ്ടി മുന്നോട്ട് വെച്ചിരുന്ന നിബന്ധനകളിൽ പലതും അംഗീകരിക്കാൻ പറ്റില്ല എന്ന് ഒബാമ പറഞ്ഞപ്പോൾ ആയ്ക്കോട്ടെ തിരുമേനീ, അങ്ങ് പറയുന്ന പോലെ എന്ന മട്ടിലാണ് നമ്മൾ ഒപ്പിട്ട് കൊടുത്തത്. ആണവ ദുരന്തങ്ങൾ ഉണ്ടാകുന്ന പക്ഷം അതിന്റെ പൂർണ പിഴ ഇൻഷൂറൻസ് കമ്പനികളും ബാക്കി ഇന്ത്യൻ സർക്കാറും വഹിച്ചു കൊള്ളാമെന്നും നമ്മൾ സമ്മതിച്ചതാണ്. യൂണിയൻ കാർബൈഡ് ആണവ ദുരന്തത്തിന്റെ പാശ്ചാത്തലത്തിൽ നമ്മൾ ഉണ്ടാക്കിയ കർശനമായ സാമ്പത്തിക ഉത്തരവാദിത്വ നിയമങ്ങളിൽ നിന്ന് സായിപ്പിനെ വളരെ സമർത്ഥമായി രക്ഷപ്പെടുത്തിക്കൊടുക്കുകയും ചെയ്തു. ഇതിലപ്പുറം ഇനി നമ്മൾ എന്താണ് ചെയ്യുക.
പോകുന്ന പോക്കിൽ തന്നെ നമ്മൾ ഇന്ത്യക്കാർക്കിട്ട് ഒരു കൊട്ട് കൊട്ടിക്കൊണ്ടാണ് പോയത്. അവസാന പൊതുപരിപാടിയിൽ ഇന്ത്യയെപ്പറ്റി നല്ലത് പറഞ്ഞു കൊണ്ട് അതിനിടയിൽ ഒരു ഒടുക്കത്തെ കമ്പിപ്പാര തിരുകിക്കയറ്റി. ഇന്ത്യയിൽ മത ചേരിതിരിവ് കൂടി വരുന്നുണ്ട് എന്നും അതിനെ തടയാൻ കഴിഞ്ഞില്ലെങ്കിൽ ഇന്ത്യയുടെ ഭാവി നശിക്കുമെന്നും പ്രഖ്യാപിച്ചു. ഇങ്ങിനെയൊക്കെ പറയേണ്ട വല്ല ആവശ്യവും പുള്ളിക്കുണ്ടോ?. ഇന്ത്യയുടെ ഭാവി നശിക്കുന്നതിൽ നമുക്കല്ലേ സങ്കടം വേണ്ടത്. അമേരിക്കക്ക് അവരുടെ ഭാവി നശിക്കാതെ നോക്കിയാൽ പോരെ.. പോട്ടെ നമ്മളത് ക്ഷമിച്ചു. അതിഥി ദേവോ ഭവ എന്നാണല്ലോ.. പക്ഷേ അമേരിക്കയിൽ എത്തിയ ഉടനെ അദ്ദേഹം ചെയ്തത് പാക്കിസ്ഥാനുള്ള സാമ്പത്തിക സഹായം വർദ്ധിപ്പിക്കാനുള്ള നീക്കങ്ങൾക്ക് തുടക്കം കുറിക്കുകയാണ്. ഒരു ബില്ല്യണിലധികം ഡോളറിന്റെ സാമ്പത്തിക സഹായമാണ് പാക്കിസ്ഥാന് നല്കാൻ പോകുന്നത്. പാക്കിസ്ഥാൻ മിലിട്ടറിയെ ശക്തിപ്പെടുത്തുന്നതിന് കഴിഞ്ഞ വർഷം നല്‍കിയതിന്റെ അറിരട്ടിയിലധികം തുക ഈ വർഷം നല്‍കാനാണ് ഇന്ത്യയിൽ നിന്ന് പോയ ഉടനെ അദ്ദേഹം ശുപാർശ ചെയ്തിരിക്കുന്നത്. ഓരോ ഇന്ത്യക്കാരന്റെയും ചങ്കിലാണ് മിസ്റ്റർ ഒബാമ, താങ്കൾ കഠാര കുത്തിയിറക്കുന്നത്.
മാത്രമല്ല, അമേരിക്കൻ മാധ്യമങ്ങളെക്കൊണ്ട് ഇന്ത്യക്കെതിരെ എഴുതിച്ച് നമ്മളെ പരമാവധി നാറ്റിക്കുകയാണ് ഒബാമ ഇപ്പോൾ ചെയ്യുന്നത്. സ്വന്തം പേരെഴുതിയ കോട്ട് നമ്മുടെ പ്രധാനമന്ത്രി ധരിച്ചു എന്ന് പറഞ്ഞായിരുന്നു ആദ്യ ബഹളം. ഇതിലിപ്പോൾ എന്താ ഇത്ര പുതുമ. നമ്മുടെ ഖജനാവിലെ പണം, നമ്മുടെ തുണി, നമ്മുടെ പ്രധാനമന്ത്രി. ഞങ്ങൾക്ക് ഇഷ്ടമുള്ള ഡ്രസ്സിടും. പേരെഴുതും. ആള് മാറിപ്പോകാതിരിക്കാൻ വേണ്ടി വന്നാൽ സ്വന്തം നെറ്റിയിലും പേരെഴുതി വെക്കും. നിങ്ങൾക്ക് വല്ല ചേതവുമുണ്ടോ? ഹിറ്റ്ലറും ഹുസ്നി മുബാറക്കുമൊക്കെ മുമ്പ് ഇങ്ങനെ ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞു ഒരുമാതിരി ചൊറിഞ്ഞ വർത്തമാനങ്ങളാണ് അവിടെയുള്ള പത്രങ്ങളെക്കൊണ്ട് ഒബാമ എഴുതിക്കുന്നത്. പത്രത്തിന്റെ എന്തെങ്കിലുമൊരു മൂലയിൽ റിപ്പോർട്ട് കൊടുക്കുകയല്ല, ന്യൂ യോർക്ക് ടൈംസ് പോലുള്ള വൻകിട പത്രങ്ങളെക്കൊണ്ട് എഡിറ്റോറിയൽ എഴുതിക്കുന്നിടത്ത് വരെ കാര്യങ്ങൾ എത്തി. ഇന്ത്യയിൽ ഇത്രയധികം സാമുദായിക ധൃവീകരണവും ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളും ഉണ്ടായിട്ടും ഇന്ത്യൻ പ്രധാനമന്ത്രി എന്ത് കൊണ്ട് വായ തുറക്കുന്നില്ല എന്നാണ് ന്യൂയോർക്ക് ടൈംസ് കഴിഞ്ഞ ദിവസം ചോദിച്ചത്. മോഡിയുടെ അപകടകരമായ നിശ്ശബ്ദത എന്നായിരുന്നു തലക്കെട്ട്. ന്യൂ ഡൽഹിയിൽ നിരവധി ക്രിസ്തീയ ദേവാലയങ്ങൾക്ക് നേരെ നടന്ന ആക്രമണങ്ങളും കൂട്ട മതപരിവർത്തന വിവാദങ്ങളുമൊക്കെ എണ്ണിയെണ്ണിപ്പറഞ്ഞാണ് പത്രത്തിന്റെ ചോദ്യങ്ങൾ.
എല്ലാം ക്ഷമിക്കാം. അതൊക്കെ പത്രങ്ങൾ പറയുന്നതാണെന്ന് കരുതി സമാധാനിക്കാം. ഇന്ത്യ നന്നാവുന്നതിൽ അമേരിക്കൻ പത്രങ്ങൾക്ക് അസൂയ സ്വാഭാവികമാണല്ലോ.. പക്ഷേ നമ്മളിങ്ങനെ പൊന്ന് പോലെ നോക്കി പറഞ്ഞയച്ച ഒബാമ തന്നെ വീണ്ടും വെടി പൊട്ടിച്ചില്ലേ.. ചങ്കിൽ തറച്ചു പോയി അത് കേട്ടപ്പോൾ.. ഇന്ത്യയിൽ ഈയിടെയായി വർധിച്ചു വരുന്ന മത അസഹിഷ്ണുത ഗാന്ധിജിയെപ്പോലും ഞെട്ടിക്കുന്നതാണെന്നാണ് പ്രഖ്യാപിച്ചു കളഞ്ഞത്. വെറുതേ ആരോടെങ്കിലും സ്വകാര്യമായി പറഞ്ഞതല്ല. വാഷിങ്ങ്ടണിൽ വെച്ച് നടന്ന ദേശീയ പ്രാധാന്യമുള്ള ഒരു ചടങ്ങിൽ ലോക മാധ്യമങ്ങളുടെ മുന്നിൽ ആധികാരികമായി പറഞ്ഞതാണ്. എന്ത് പറ്റി നിങ്ങൾക്ക് മിസ്റ്റർ ഒബാമ?. ഇന്ത്യൻ പ്രധാനമന്ത്രിയുടെ തോളിൽ കയ്യിട്ട് ഭായി ഭായി പറഞ്ഞ് പിരിഞ്ഞ് പോയിട്ട് രണ്ടാഴ്ച തികയും മുമ്പേ ഇങ്ങനെയൊക്കെ പറയാൻ?. ഞങ്ങളുടെ പ്രധാന മന്ത്രി നിങ്ങൾക്ക് സ്വന്തം കൈ കൊണ്ട് ചായ ഉണ്ടാക്കി തന്നു. ബറാക്, ബറാക് എന്ന് അഭിസംബോധന ചെയ്ത് ഫ്രണ്ട്ഷിപ്പിന്റെ ആഴം ലോകത്തോട് വെളിപ്പെടുത്തി. ചെറുപ്പത്തിൽ ഒരു കൂറ്റൻ മുതലയെ ഒറ്റയ്ക്ക് മൽപിടുത്തം നടത്തി കീഴടക്കിയ കഥ പറഞ്ഞു തന്നു. മൂന്ന് മണിക്കൂർ മാത്രം ഉറങ്ങി ഭരണചക്രം തിരിക്കുന്നതിന്റെ സ്വകാര്യ രഹസ്യങ്ങൾ കൂടി താങ്കളുമായി പങ്ക് വെച്ചു. അതും പോരാഞ്ഞ് നൂറ് കാഞ്ചീപുരം സാരിയും തന്നില്ലേ. ഇതിലധികം എന്താണ് ഞങ്ങൾ ചെയ്യേണ്ടത്. എവിടെയാണ് ഞങ്ങൾക്ക് പിഴച്ചത്. ഇന്ത്യയിൽ വരുന്നതിന് മുമ്പ് ഒരക്ഷരം ഇന്ത്യക്ക് എതിരെ പറയാത്ത നിങ്ങൾ മടങ്ങിപ്പോയ ശേഷം കാണിക്കുന്ന ഈ തലകുത്തി മറിച്ചിലിന് പിന്നിലുള്ള വികാരമെന്താണ് മിസ്റ്റർ ഒബാമ..? പറയൂ പറയൂ പ്രിയ ബറാക്....
Recent Posts
ചുട്ടു കൊല്ലുന്നവർക്ക് ചൂട്ട് പിടിക്കുന്നവരോട്
ലാലിസം തെളിയിച്ചത് സോഷ്യൽ മീഡിയയുടെ കരുത്ത്
10 Facts Subramaniam Swamy should know about Malappuram
പ്രവാചകനെ സ്നേഹിച്ചോളൂ, പക്ഷേ മനുഷ്യരെ കൊല്ലരുത്
കൈരളിക്ക് പുതിയ അക്കിടി. ബ്രിട്ടാസേ ചിരിപ്പിച്ച് കൊല്ലല്ലേ.
പ്രധാനമന്ത്രി ഭാര്യയെ കൂട്ടാതെ എയർപോർട്ടിൽ സ്വീകരിക്കാൻ വന്നതിൽ മിഷേലിന് ഇച്ചിരി പരാതി കാണുമായിരിക്കും. സ്ത്രീകളാണല്ലോ സ്ത്രീകളെ സ്വീകരിക്കുക. പ്രധാനമന്ത്രി പ്രസിഡന്ണ്ടിനെ കെട്ടിപ്പിടിക്കുമ്പോൾ പ്രധാനമന്ത്രിയുടെ ഭാര്യ പ്രസിഡണ്ടിന്റെ ഭാര്യയെ കെട്ടിപ്പിടിക്കണം. അങ്ങനെയാണല്ലോ പ്രോട്ടോക്കോൾ.. പക്ഷേ പ്രധാനമന്ത്രിയുടെ ഭാര്യ അദ്ദേഹത്തിൻറെ കൂടെയില്ല എന്നത് നമുക്കെല്ലാവർക്കും അറിയാം. ഒബാമയ്ക്കും അക്കാര്യം അറിയാവുന്നതാണല്ലോ. അവർ ഗുജറാത്തിലെ ഏതോ ഗ്രാമത്തിൽ ഒറ്റയ്ക്ക് കഴിയുകയാണ്. ഒറ്റയ്ക്ക് കഴിയുന്നത് സ്ത്രീ ശാക്തീകരണത്തിന് ശക്തി പകരുന്നതാണ് താനും. അമേരിക്കക്കാർക്ക് അതൊക്കെ എളുപ്പത്തിൽ മനസ്സിലാകേണ്ടതാണ്. പിന്നെ എന്തായിരിക്കും കാരണം. പ്രധാനമന്ത്രി സ്നേഹം പ്രകടിപ്പിക്കുന്നതിലും കൈ പിടിച്ച് കുലുക്കുന്നതിലും എന്തെങ്കിലും കുറവ് വരുത്തിയോ?.. ഏയ്.. ഇല്ല, കാണുമ്പോഴൊക്കെ കൈ പിടിച്ച് കുലുക്കിയിട്ടുണ്ട്. കുലുക്കിക്കഴിഞ്ഞിട്ടും ഏറെ നേരം വിടാതെ നിന്നു എന്ന് മാത്രമേ അമേരിക്കൻ മാധ്യമങ്ങൾ പരാതി പറഞ്ഞിട്ടുള്ളൂ.. അത് നമ്മുടെ സ്നേഹക്കൂടുതൽ കൊണ്ടാണെന്ന് അവർ മനസ്സിലാക്കുകയും ചെയ്തു. അപ്പോൾ അതുമല്ല പ്രശ്നം.
ഒപ്പിട്ട കരാറുകളുടെ കാര്യത്തിലാണെങ്കിൽ തീരെയും നമ്മൾ മര്യാദകേട് കാണിച്ചിട്ടില്ല. ആണവക്കരാറിൽ അവർ പറയുന്നിടത്തൊക്കെ നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി ഒപ്പിട്ട് കൊടുത്തിട്ടുണ്ട്. സർദാർജി ഭരിച്ചിരുന്നപ്പോൾ ഇന്ത്യക്ക് വേണ്ടി മുന്നോട്ട് വെച്ചിരുന്ന നിബന്ധനകളിൽ പലതും അംഗീകരിക്കാൻ പറ്റില്ല എന്ന് ഒബാമ പറഞ്ഞപ്പോൾ ആയ്ക്കോട്ടെ തിരുമേനീ, അങ്ങ് പറയുന്ന പോലെ എന്ന മട്ടിലാണ് നമ്മൾ ഒപ്പിട്ട് കൊടുത്തത്. ആണവ ദുരന്തങ്ങൾ ഉണ്ടാകുന്ന പക്ഷം അതിന്റെ പൂർണ പിഴ ഇൻഷൂറൻസ് കമ്പനികളും ബാക്കി ഇന്ത്യൻ സർക്കാറും വഹിച്ചു കൊള്ളാമെന്നും നമ്മൾ സമ്മതിച്ചതാണ്. യൂണിയൻ കാർബൈഡ് ആണവ ദുരന്തത്തിന്റെ പാശ്ചാത്തലത്തിൽ നമ്മൾ ഉണ്ടാക്കിയ കർശനമായ സാമ്പത്തിക ഉത്തരവാദിത്വ നിയമങ്ങളിൽ നിന്ന് സായിപ്പിനെ വളരെ സമർത്ഥമായി രക്ഷപ്പെടുത്തിക്കൊടുക്കുകയും ചെയ്തു. ഇതിലപ്പുറം ഇനി നമ്മൾ എന്താണ് ചെയ്യുക.
പോകുന്ന പോക്കിൽ തന്നെ നമ്മൾ ഇന്ത്യക്കാർക്കിട്ട് ഒരു കൊട്ട് കൊട്ടിക്കൊണ്ടാണ് പോയത്. അവസാന പൊതുപരിപാടിയിൽ ഇന്ത്യയെപ്പറ്റി നല്ലത് പറഞ്ഞു കൊണ്ട് അതിനിടയിൽ ഒരു ഒടുക്കത്തെ കമ്പിപ്പാര തിരുകിക്കയറ്റി. ഇന്ത്യയിൽ മത ചേരിതിരിവ് കൂടി വരുന്നുണ്ട് എന്നും അതിനെ തടയാൻ കഴിഞ്ഞില്ലെങ്കിൽ ഇന്ത്യയുടെ ഭാവി നശിക്കുമെന്നും പ്രഖ്യാപിച്ചു. ഇങ്ങിനെയൊക്കെ പറയേണ്ട വല്ല ആവശ്യവും പുള്ളിക്കുണ്ടോ?. ഇന്ത്യയുടെ ഭാവി നശിക്കുന്നതിൽ നമുക്കല്ലേ സങ്കടം വേണ്ടത്. അമേരിക്കക്ക് അവരുടെ ഭാവി നശിക്കാതെ നോക്കിയാൽ പോരെ.. പോട്ടെ നമ്മളത് ക്ഷമിച്ചു. അതിഥി ദേവോ ഭവ എന്നാണല്ലോ.. പക്ഷേ അമേരിക്കയിൽ എത്തിയ ഉടനെ അദ്ദേഹം ചെയ്തത് പാക്കിസ്ഥാനുള്ള സാമ്പത്തിക സഹായം വർദ്ധിപ്പിക്കാനുള്ള നീക്കങ്ങൾക്ക് തുടക്കം കുറിക്കുകയാണ്. ഒരു ബില്ല്യണിലധികം ഡോളറിന്റെ സാമ്പത്തിക സഹായമാണ് പാക്കിസ്ഥാന് നല്കാൻ പോകുന്നത്. പാക്കിസ്ഥാൻ മിലിട്ടറിയെ ശക്തിപ്പെടുത്തുന്നതിന് കഴിഞ്ഞ വർഷം നല്‍കിയതിന്റെ അറിരട്ടിയിലധികം തുക ഈ വർഷം നല്‍കാനാണ് ഇന്ത്യയിൽ നിന്ന് പോയ ഉടനെ അദ്ദേഹം ശുപാർശ ചെയ്തിരിക്കുന്നത്. ഓരോ ഇന്ത്യക്കാരന്റെയും ചങ്കിലാണ് മിസ്റ്റർ ഒബാമ, താങ്കൾ കഠാര കുത്തിയിറക്കുന്നത്.
അമേരിക്കാ സെ ആയ മേരാ ദോസ്ത്...
ഇന്ത്യടുഡേ ഗ്രൂപ്പ് തയ്യാർ ചെയ്ത പാരഡി ഗാനം.
ഇന്ത്യടുഡേ ഗ്രൂപ്പ് തയ്യാർ ചെയ്ത പാരഡി ഗാനം.
എല്ലാം ക്ഷമിക്കാം. അതൊക്കെ പത്രങ്ങൾ പറയുന്നതാണെന്ന് കരുതി സമാധാനിക്കാം. ഇന്ത്യ നന്നാവുന്നതിൽ അമേരിക്കൻ പത്രങ്ങൾക്ക് അസൂയ സ്വാഭാവികമാണല്ലോ.. പക്ഷേ നമ്മളിങ്ങനെ പൊന്ന് പോലെ നോക്കി പറഞ്ഞയച്ച ഒബാമ തന്നെ വീണ്ടും വെടി പൊട്ടിച്ചില്ലേ.. ചങ്കിൽ തറച്ചു പോയി അത് കേട്ടപ്പോൾ.. ഇന്ത്യയിൽ ഈയിടെയായി വർധിച്ചു വരുന്ന മത അസഹിഷ്ണുത ഗാന്ധിജിയെപ്പോലും ഞെട്ടിക്കുന്നതാണെന്നാണ് പ്രഖ്യാപിച്ചു കളഞ്ഞത്. വെറുതേ ആരോടെങ്കിലും സ്വകാര്യമായി പറഞ്ഞതല്ല. വാഷിങ്ങ്ടണിൽ വെച്ച് നടന്ന ദേശീയ പ്രാധാന്യമുള്ള ഒരു ചടങ്ങിൽ ലോക മാധ്യമങ്ങളുടെ മുന്നിൽ ആധികാരികമായി പറഞ്ഞതാണ്. എന്ത് പറ്റി നിങ്ങൾക്ക് മിസ്റ്റർ ഒബാമ?. ഇന്ത്യൻ പ്രധാനമന്ത്രിയുടെ തോളിൽ കയ്യിട്ട് ഭായി ഭായി പറഞ്ഞ് പിരിഞ്ഞ് പോയിട്ട് രണ്ടാഴ്ച തികയും മുമ്പേ ഇങ്ങനെയൊക്കെ പറയാൻ?. ഞങ്ങളുടെ പ്രധാന മന്ത്രി നിങ്ങൾക്ക് സ്വന്തം കൈ കൊണ്ട് ചായ ഉണ്ടാക്കി തന്നു. ബറാക്, ബറാക് എന്ന് അഭിസംബോധന ചെയ്ത് ഫ്രണ്ട്ഷിപ്പിന്റെ ആഴം ലോകത്തോട് വെളിപ്പെടുത്തി. ചെറുപ്പത്തിൽ ഒരു കൂറ്റൻ മുതലയെ ഒറ്റയ്ക്ക് മൽപിടുത്തം നടത്തി കീഴടക്കിയ കഥ പറഞ്ഞു തന്നു. മൂന്ന് മണിക്കൂർ മാത്രം ഉറങ്ങി ഭരണചക്രം തിരിക്കുന്നതിന്റെ സ്വകാര്യ രഹസ്യങ്ങൾ കൂടി താങ്കളുമായി പങ്ക് വെച്ചു. അതും പോരാഞ്ഞ് നൂറ് കാഞ്ചീപുരം സാരിയും തന്നില്ലേ. ഇതിലധികം എന്താണ് ഞങ്ങൾ ചെയ്യേണ്ടത്. എവിടെയാണ് ഞങ്ങൾക്ക് പിഴച്ചത്. ഇന്ത്യയിൽ വരുന്നതിന് മുമ്പ് ഒരക്ഷരം ഇന്ത്യക്ക് എതിരെ പറയാത്ത നിങ്ങൾ മടങ്ങിപ്പോയ ശേഷം കാണിക്കുന്ന ഈ തലകുത്തി മറിച്ചിലിന് പിന്നിലുള്ള വികാരമെന്താണ് മിസ്റ്റർ ഒബാമ..? പറയൂ പറയൂ പ്രിയ ബറാക്....
Recent Posts
ചുട്ടു കൊല്ലുന്നവർക്ക് ചൂട്ട് പിടിക്കുന്നവരോട്
ലാലിസം തെളിയിച്ചത് സോഷ്യൽ മീഡിയയുടെ കരുത്ത്
10 Facts Subramaniam Swamy should know about Malappuram
പ്രവാചകനെ സ്നേഹിച്ചോളൂ, പക്ഷേ മനുഷ്യരെ കൊല്ലരുത്
കൈരളിക്ക് പുതിയ അക്കിടി. ബ്രിട്ടാസേ ചിരിപ്പിച്ച് കൊല്ലല്ലേ.
ഇതിപ്പോ എവിടെ കൊള്ളാനാണൂ പറഞ്ഞതെന്ന "നിസ്സംഗത" ആണു ഞാനടക്കമുള്ള വായനക്കാർ !!
ReplyDeleteഎന്താ ഇതിനൊരു കമന്റിടുകയെന്ന "കൺഫൂഷനും" ;)
ശവത്തിൽ കുത്താതെ വള്ളി....!!
ReplyDeleteപോകുമ്പോൾ ഇന്ത്യയെക്കുറിച്ചും തന്നെക്കുറിച്ചും ഒന്ന് പൊക്കിപ്പറയണം എന്ന് മോഡി പറഞ്ഞിരുന്നു..അത് ഒബാമ അക്ഷരം പ്രതി അനുസരിച്ചു. അത്രേ ഉള്ളൂ..
ReplyDeleteപേരെഴുതിയ കോട്ടിട്ട മോഡിയെ കണ്ടപ്പോളേ ഉബമക്കും ഓന്റെ നാട്ടുകര്ക്കും അസൂയ വരൻ തുടങ്ങി .ആ പീപ്പി വിളിക്കുന്ന ഷൂസും കൂടി ഇട്ടിരുന്നേൽ
ReplyDeleteSuper anonymous ... manasarinju chirichu....
Deleteഒത്തിരി സിരിച്ചു..... പീപ്പി വെച്ച ഷൂസ് ഇട്ടു നടക്കുന്നത് സങ്കല്പിച്ചു........
Deleteഒരു തിരുത്തുണ്ട്: കൂറ്റൻ മുതലയെ അല്ല; മുതലക്കുഞ്ഞിനെ ആയിരുന്നു മോഡി പിടിച്ചത്. ഇപ്പളേതായാലും വലിയ മുതലയെ കെട്ടിപ്പിടിക്കാൻ ചെന്ന പോലെയായി.
ReplyDeleteതിരഞ്ഞെടുപ്പ് പ്രചാരണത്തിന് പുറത്തു വിട്ട ഒരു ചിത്രകഥയായിരുന്നു അതെന്നാണ് അന്ന് പലരും കരുതിയിരുന്നത്. വലിയ മുതല തന്നെയായിരുന്നു എന്ന് പിന്നീടല്ലേ അറിഞ്ഞത് :) മുതല കുഞ്ഞായാലും വലുതായാലും ഒബാമ പ്രസംഗത്തിൽ പറഞ്ഞത് 'മോഡി മുതലയുടെ ആക്രമണത്തെ വരെ അതിജയിച്ച വ്യക്തിയാണെന്ന് എനിക്കിതുവരെ അറിയില്ലായിരുന്നു' എന്നാണ്.
DeleteI really think Obama experienced the intolerance first hand after the the Hamid Ansari controversy. Remember, Mr. Obama was still in India when the controversy broke out when the Vice President of India was questioned for his patriotism and abused by right wing for not saluting the Indian flag in the same function where Mr. Obama himself was the chief guest. I am not saying this incident alone gave the impression, but certainly this must have given an indication how grave the situation has come down to...
ReplyDeleteOne of the best comment observed. Ansari controversy was a clear indication of intolerance of dirty minds which may lead Obama to such a statement. In addition, Obama's first official statement just after his return was on religious intolerance.
Delete@ Abdul Rahiman
DeleteGood observation..
well said against obama!! u'll be anti nationalist nd hypocrite if didn't express so.. ;)
ReplyDelete“വെടക്കാക്കി തനിക്കാക്കുന്ന” അമേരിക്കൻ സമീപനത്തിന്റെ ഇന്ത്യക്ക് സ്പെഷലായുള്ള പുതിയൊരടവു നയം.... എന്നതിൽക്കവിഞ്ഞ് ഒരു പ്രാധാന്യം ഇതിനു നൽകേണ്ടതുണ്ടോ..?!!!
ReplyDeleteഎന്തായാലും ഇതിന്റെ പ്രായോഗിക ഉപഭോക്താക്കളും ഭാരതീയരിൽ ചിലർ തന്നെ എന്നത് നിർഭാഗ്യകരമായ വസ്തുതയും.....
സ്വന്തം വീട്ടിൽ എന്തൊക്കെ പ്രശ്നങ്ങളും, കുറവുകളും ഒക്കെയുണ്ടെങ്കിലും അതിനെച്ചൊല്ലിയുള്ള കാര്യങ്ങൾ വീടിന്റെ നാലു ചുമരുകൾക്കുള്ളിൽ ഒതുക്കി പുറത്തറിയിക്കാതെ, അതിനേപ്പറ്റി ആരെങ്കിലും ചോദിച്ചാൽ തന്നെ അങ്ങിനൊന്നില്ല എന്ന് നിഷേധിച്ച് സ്വന്തം കുടുംബത്തിന്റെ അഭിമാനം കെടുത്താതെ സൂക്ഷിച്ചിരുന്ന “തറവാടികൾ“ ആയ പൂർവ്വികരേക്കുറിച്ച് കേട്ടിട്ടുണ്ട്.... എന്നാൽ കപടമതേതരത്വത്തിന്റേയും സഹിഷ്ണുതയുടേയും കാളകൂടം ഉള്ളിൽ നിറച്ച്... സ്വന്തം മുഖത്തേക്ക് കാറിത്തുപ്പുന്ന കുലം കുത്തികളെ ഈയിടെയായി സൈബർ ലോകത്ത് നന്നായി കാണുന്നുണ്ട്.... പ്രത്യേകിച്ച് ഫെയ്സ്ബുക്കിൽ... സമൂഹത്തിൽ വൃദ്ധസദനങ്ങളുടേയും അനാഥാലയങ്ങളുടേയും എണ്ണം കൂടിക്കൊണ്ടിരിക്കുമ്പോഴും ശത്രുവിന്റെ ശത്രു മിത്രമെന്നുള്ള പഴമൊഴി എങ്കിലും മലയാളികൾ ഓർത്തിരിക്കുന്നതിൽ നമുക്കഭിമാനിക്കാം....
തിരിച്ചെത്തിയ ഉടൻ സത്യം സത്യമായി പറഞ്ഞുകൊള്ളാമെന്ന് പുറപ്പെടും മുമ്പേ ഒബാമ ബൈബിളിൽ തൊട്ട് സത്യം ചെയ്തിരുന്നു. അദ്ദേഹത്തിന്റെ നിസ്സഹായാവസ്ഥ മനസ്സിലാക്കാതെയാണ് വള്ളീ താങ്കൾ ഈ എഴുതിക്കൂട്ടിയതൊക്കെ :)
ReplyDeleteഒബാമ ഇന്ത്യയിൽ നിന്ന് തിരിച്ച്പോകുന്നതിന്ടെ തലേന്ന് സോണിയ ഗാന്ധിയുടെ നേതൃത്തത്തിൽ മന്മോഹൻ സിന്ഗ് അടക്കമുളള കോണ്‍ഗ്രസ്സ് നേതാക്കൾ സന്ദര്‍ശിച്ച് ഒന്നര മണിക്കൂരോള ചര്‍ച്ച നടത്തിയിര്ന്നു. ഇന്ത്യയിലെ നിലവിലെ അവസ്ഥയെകുരിച്ചുമ് ഭാവിയില്‍ അഭിമുകീകരിക്കാൻ പോകുന്ന പ്രശ്നങളെ കുറിച്ചു വിശദമായി ഒബാമയെ ധരിപ്പിച്ചിട്ടുൺടെന്ന് എ ഐ സി സി വക്താവ് പറന്ങിട്ടുണ്ടായിര്ന്നു. ഇനി അന്ങനെയെന്ങാനും...
ReplyDeleteബഷീര്‍ ഭായ്,
ReplyDeleteതാങ്കള്‍ ഇതിനു മുന്‍പേ എഴുതിയ പോസ്റ്റില്‍ ഉത്തരം ഉണ്ട്. എന്താണ് നാം കണ്ടത്? മാധ്യമങ്ങള്‍ വഴി നമുക്ക് കിട്ടിയത് പാല്പായസം മാത്രമാണ്. അതില്‍ വീണ ചവര്‍പ്പ് അവര്‍ എഴുതിയില്ല. അല്ലെങ്കില്‍ എഴുതിച്ചില്ല. ഒബാമയുടെ വരവിനു മുന്‍പ് ആണവകരാറിനെക്കുറിച്ച് ആരെങ്കിലും ചര്ച്ചിചിരുന്നോ? അത് ഒപ്പിടും എന്ന് ആര്‍ക്കും ഒരു ധാരണയും ഉണ്ടായിരുന്നില്ല. അതുപോലെ ജനങ്ങളെ സുഘിപ്പിക്കാന് ബേണ്ടി ഉമ്മവെച്ച് കളിക്കുകയും കൂട്ട ഇന്റര്‍വ്യൂകള്‍ നടത്തുകയം മാത്രം ചെയ്തതല്ലാലെ നടന്ന ക്രിയാത്മക ചര്‍ച്ചകളോ പദ്ധതികളോ നമ്മള് അറിഞ്ഞില്ല. ഒബാമ പ്രസംഗിച്ച് ഷൈന്‍ ചെയ്തുപോയി.
ഒന്നുകില്‍ ആയാല്‍ ഉദ്ദേശിച്ച പലതും നടക്കാതെ വരികയോ, നായ തന്ത്രത്തില്‍ പാളിച്ച ഉണ്ടാകുകയോ ചെയ്തിട്ടുണ്ട്. യഥാര്‍ത്ഥ വാര്‍ത്തകള്‍ നമ്മളില്‍ എത്തുന്നില്ല. അത്ര തന്നെ.
കൊള്ളേണ്ടടുത്ത് കൊള്ളിച്ചുള്ള ലേഖനം വളരെ നന്നായിരിക്കുന്നു..........."ഇജ്ജ് ഇക്കാര്യത്തില്‍ പുലിക്കുട്ടി" തന്നെ ....
ReplyDeleteഎന്തൊക്കെ പറഞ്ഞാലും അമേരികക്ക് അവരുടെതായ നയങ്ങള്‍ ഉണ്ട് , എന്ത് കാര്യത്തിനും സെനറ്റിന്റെ അനുമതിയും വേണം, റെയ്ഗന് മുതല്‍ ബുഷ് ക്ലിന്റന് ,വഴി അത് ഒബാമയില്‍ എത്തി നില്കുന്നു.. പാകിസ്താന് നല്കുന്ന സഹായങ്ങള്‍ അവര്‍ തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു. സര്‍ദാരിക്ക് മുന്‍പ് വരെ ഇന്ത്യ ഭരിച്ചവര്‍ അത് നന്നായി മനസ്സിലാക്കിയവര്‍ ആയിരുന്നു... ഇപ്പോള്‍ ആണവ കരാറും അവരുടെ വ്യാപാര താല്പര്യങ്ങളും നടപ്പിലാക്കാന്‍ അമേരിക്കക്ക് ഇന്ത്യയെ നല്ല സുഹൃത്ത് എന്നാ നിലയില്‍ ആവശ്യമുണ്ട്... എന്ന് കരുതി ഇന്ത്യയിലെ ജനങ്ങളെയും മതങ്ങളെയും പറ്റി നിങ്ങള്‍ വെവലതിപ്പെടണ്ട കാര്യമില്ല..ഇവിടെ ഹിന്ദുവും മുസല്‍മാനും ക്രിസ്തിയാനിയും ബുദ്ധനും ഒക്കെ സുഘതിലും സമാധാനത്തിലും ജീവിക്കുന്നു..
ReplyDeleteഞങ്ങളുടെ കാര്യം ഞങ്ങള്‍ നോക്കികൊള്ലാം. .. ആദ്യം അവിടത്തെ വരന വിവേചനം അവസാനിപ്പിക്കണം, പാര്കില് കളിച്ചു കൊണ്ടിരുന്ന കുട്ടിയെ വെടിവെച്ചു കൊന്ന വെള്ളക്കാരന്റെ പോലീസേ നിങ്ങള്‍ കരുതവര്ക്ക് നേരെ നടത്തുന്ന അതിക്രമങ്ങള്‍ തടയാന്‍ കറുത്ത വര്‍ഗക്കാരനായ ഒബാമക്ക് പോലും കഴിഞ്ഞില്ല, ഗാന്ധിജി ഉള്ള കാലത്ത് ഇതിലും കൂടിയ അളവില്‍ വര്‍ഗീയത ചേരി തിരിവും ഉണ്ടായിട്ടുണ്ട്, അങ്ങിനെയാണ് സ്വാതന്ത്ര്യ കാലത്ത് ഞങ്ങള്‍ പകുതി വെട്ടി മുറിച്ചു കൊടുത്തു കൊണ്ട് ആ പ്രശ്നം അവസാനിപ്പിച്ചത്.. ഇന്ത്യയിലെ പട്ടിണി പാവങ്ങള്ക് ഒരു നേരം ആഹാരത്തിന് വകയില്ലാതെ തെരുവുകളില്‍ കഴിയുന്നവര്‍ക്ക് ഒരു നേരം ആഹാരം കൊടുക്കാന്‍ മാറി മാറി വരുന്ന ഗവര്‍മെന്റുകള്‍ക്ക് കഴിയുന്നില്ല, അഴിമതിയും സ്വജന പക്ഷ പാതവും കൊണ്ട് അത്രയും പൊരുതി മുട്ടിയിരിക്കുന്നു... ഇങ്ങു കേരളത്തില്‍ പോലും ഒന്നര വര്‍ഷമായി പെണ്ണിന്റെയും കൊഴയുടെയും പേരില്‍ പാര്‍ട്ടികളും തമ്മില്‍ തല്ലുന്നു.... ma ചാനലുകളും പത്രങ്ങളും ബ്രെയ്കിംഗ് ന്യൂസ് കള്‍ക്കും പാതിരാ ചര്‍ച്ചകള്‍ക്കും വേണ്ടി സമയം നീക്കി വെയ്കുന്നു... ജനങ്ങളുടെ പ്രശ്നങ്ങള്‍ അവര്‍ കണ്ടില്ലെന്നു നടിക്കുന്നു... ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളായ റോഡും വൈദ്യുതിയും നല്കാന് കഴിയാതെ അഴിമതിയില്‍ മുങ്ങികുളിച്ച് ഒരു ഭരണ കൂടം
.. മത ഭീകരതയും അസഹിഷ്ണുതയും മാറ്റി വെച്ച് രാജ്യ പുരോഗതിക്കായി ഒന്നിക്കാം... ഒളിയജണ്ടകള്‍ ഇല്ലാതെ ഭിന്നിപ്പിച്ചു ബരിക്കാതെ ,തമ്മില്‍ തല്ലാതെ, ഒരു നല്ല നാളെക്കായി ഒരുമിചു മുന്നേറാം... ഇന്ത്യയിലെ ക്രിസ്ത്യാനികളെയും മുസ്ലികളെയും കുറിച്ച് ലോക പോലീസ് കാരന് വേവലാതി പെടേണ്ട കാര്യമില്ല... ഇവിടം ഞങ്ങള്‍ ജനിച്ചു വളര്‍ന്ന മണ്ണാണ്, അല്ലെങ്കില്‍ തന്നെ പല തരം ഭീകര വാദികളെ കൊണ്ട് ലോകം പൊരുതി മുട്ടിയിരിക്കുന്നു.. അവയില്‍ പലതും നിങ്ങളുടെ സൃഷ്ടി തന്നെയാണ്, സിറിയ , അഫ്ഘാനിസ്ഥാന്, പാകിസ്ഥാന്, എല്ലാം അതിനു ചില ഉദാഹരണങ്ങള്‍ മാത്രം.. ഇപ്പോള്‍ ദൈവം സഹായിചു ഞങ്ങളുടെ നാട്ടില്‍ ഇത്തിരി കുറവുണ്ട്, താലിബാനും, ലഷ്കര്‍ തയ്യിബയും പ്രഗ്യാന്‍ ഓജമാരും എല്ലാം മോഡിയെ പേടിച്ചിട്ടാണോ എന്നറിയില്ല മാളങ്ങളില്‍ ഒളിച്ചിരിക്കുന്നു....
ബഷീര്‍ വള്ളിക്കുന്ന് പറഞ്ഞത് പോലെ സർദാർജി ഭരിച്ചിരുന്നപ്പോൾ ഇന്ത്യക്ക് വേണ്ടി മുന്നോട്ട് വെച്ചിരുന്ന നിബന്ധനകളിൽ പലതും അംഗീകരിക്കാൻ പറ്റില്ല എന്ന് ഒബാമ പറഞ്ഞപ്പോൾ ആയ്ക്കോട്ടെ തിരുമേനീ, അങ്ങ് പറയുന്ന പോലെ എന്ന മട്ടിലാണ് നമ്മൾ ഒപ്പിട്ട് കൊടുത്തത്...അവസാന പൊതുപരിപാടിയിൽ ഇന്ത്യയെപ്പറ്റി നല്ലത് പറഞ്ഞു കൊണ്ട് അതിനിടയിൽ ഒരു ഒടുക്കത്തെ കമ്പിപ്പാര തിരുകിക്കയറ്റി. ഇന്ത്യയിൽ മത ചേരിതിരിവ് കൂടി വരുന്നുണ്ട് എന്നും അതിനെ തടയാൻ കഴിഞ്ഞില്ലെങ്കിൽ ഇന്ത്യയുടെ ഭാവി നശിക്കുമെന്നും പ്രഖ്യാപിച്ചു. ഇങ്ങിനെയൊക്കെ പറയേണ്ട വല്ല ആവശ്യവും പുള്ളിക്കുണ്ടോ?. ഇന്ത്യയുടെ ഭാവി നശിക്കുന്നതിൽ നമുക്കല്ലേ സങ്കടം വേണ്ടത്..പോട്ടെ നമ്മളത് ക്ഷമിച്ചു. അതിഥി ദേവോ ഭവ എന്നാണല്ലോ.. പക്ഷേ അമേരിക്കയിൽ എത്തിയ ഉടനെ അദ്ദേഹം ചെയ്തത് പാക്കിസ്ഥാനുള്ള സാമ്പത്തിക സഹായം വർദ്ധിപ്പിക്കാനുള്ള നീക്കങ്ങൾക്ക് തുടക്കം കുറിക്കുകയാണ്..
ആദ്യം സ്വയം നന്നാകൂ, എന്നിട്ട് മതി മറ്റുള്ളവരുടെ കാര്യം നോക്കാന്‍... നീ പോ മോനെ ഒബാമേ.... സവാരി ഗിരി ഗിരി ..
// ആദ്യം അവിടത്തെ വരന വിവേചനം അവസാനിപ്പിക്കണം, പാര്കില് കളിച്ചു കൊണ്ടിരുന്ന കുട്ടിയെ വെടിവെച്ചു കൊന്ന വെള്ളക്കാരന്റെ പോലീസേ നിങ്ങള്‍ കരുതവര്ക്ക് //
DeleteThen How Obama become president ??
Ash
Delete>> ഇന്ത്യയിലെ ക്രിസ്ത്യാനികളെയും മുസ്ലികളെയും കുറിച്ച് ലോക പോലീസ് കാരന് വേവലാതി പെടേണ്ട കാര്യമില്ല... ഇവിടം ഞങ്ങള്‍ ജനിച്ചു വളര്‍ന്ന മണ്ണാണ് << well said
yes basher bhai... I cant comment through my fb account... its me asif ali
Deleteസർക്കാർ ഓഫീസുകളിലെ ചില്ലിട്ട ചിത്രങ്ങളിലും സ്വാതന്ത്രിയ ദിനത്തിലെ ഫാൻസി ഡ്രസ്സ് മത്സരങ്ങളിലും ,നാം കാണുന്ന ഗാന്ധിജി ശരീരം പകുതിയിലധികം വെളിയിൽ കാണിച്ചു അർധനഗ്നനായി നമുക്കിടയിൽ ജീവിക്കാൻ ഒരു കാരണ മുണ്ടായിരിക്കുമല്ലോ!!
ReplyDeleteഗാന്ധി സിനിമയിൽ വർഷങ്ങൾക്കുമുമ്പ് കണ്ട ആരംഗങ്ങൾ ഇപ്പോഴും ഓർമകളിൽ നിറഞ്ഞു നിൽകുന്നു...
ഗാന്ധിജി തീവണ്ടി യാത്ര ചെയ്യുകയായിരുന്നു,എന്തോചില കാരണങ്ങളാൽ , വണ്ടി ഒരു നദിയോരത്തായി നിന്നുപോയി. കുറേനേരം വണ്ടി നിന്നപ്പോൾ ചിലയാത്രക്കാർ ഇറങ്ങി ഗാന്ധിജിയും തഴെ ഇറങ്ങി നദിക്കരയിലേക്ക് നടന്നു, തെല്ലകലെ വസ്ത്രം കഴുകുന്ന ഒരു സ്ത്രീയെ അദ്ദേഹം കാണുന്നു, ഉടുത്തിരുന്ന സാരിയുടെ ഒരുഭാഗം അഴിച്ചു ആഭാഗം അലക്കുകയും,,അലക്കിയ ഭാഗം വീണ്ടുമുടുത്തു ബാക്കിയുള്ള ഭാഗം അലക്കുന്ന ദയനീയമായ ഒരുകഴ്ചയായിരുന്നു അത് , കോട്ടും നാലഞ്ചു ചുറ്റുള്ള വലിയ തലപ്പാവുമണിഞ്ഞ ഗാന്ധിജിയെ ഈ കാഴ്ച വല്ലാതെ വേദനിപ്പിച്ചു,ഉടനെ അദ്ദേഹം തന്റെ വലിയ തലപ്പാവ് അഴിച്ചു മറുകരയിലേക്ക് ഒഴുക്കി കൊടുക്കുന്ന ഒരുരംഗമുണ്ട്,.ആ കരളലിയിക്കുന്ന കാഴ്ചക്ക് ശേഷമാണ് ഗാന്ധിജി ഇന്ന് നാം കാണുന്ന കോമാളി (?) വേഷധാരിയായി മാറിയത്...
ആകാഴ്ച വീണ്ടും ഞാനോർ ക്കാൻകാരണം കഴിഞ്ഞചില ദിവസങ്ങളിൽ നമ്മുടെ മാധ്യമങ്ങളിൽ മോഡിയുടെ സൂട്ടും മിഷേൽ ഒബാമക്ക് കൊടുത്ത സാരികളുടെ എണ്ണവും നിറഞ്ഞു നിൽക്കുകയാണല്ലോ.,,ഉടുത്ത സാരി കഴുകുമ്പോൾ മറ്റൊന്ന് മാറി യുടുക്കാനില്ലത്ത ,ഉടുതുണിക്ക് മറുതുണി യില്ലാത്ത വരുടെ നാട്ടിൽ നിന്ന് , നൂറ് സാരികൾ, ജീവിതത്തിൽ ഒരിക്കലും സാരിയുടുക്കാത്ത മിനിയും.മിഡിയും മാത്രം ധരിക്കുന്ന, മറ്റൊരാളുടെ ഭാര്യക്ക് സമ്മാനം കൊടുക്കുന്ന പ്രധാന മന്ത്രി .,പുടവ കൊടുത്ത ഭാര്യക്ക് പിന്നീട് ഒരിക്കലും അദ്ദേഹം മറ്റൊരു പുടവവയോ ജീവിതമോ കൊടുത്തതായി ആരും പറഞ്ഞുകേട്ടുമില്ല,,ആ മഹതിയുടെ മുഴുവൻ ജീവിതവും ഭർത്താവ് ജീവിച്ചിരിക്കെ വിധവയെപ്പോലെ ഏകാന്തയുടെ കൂരിരുട്ടിൽ ജീവിച്ചു തീർക്കുകയാണ്,..
കെട്ടിപ്പിടിച്ച ഒബാമക്കും നാടിനും നാട്ടാർക്കും നമ്മുടെ പ്രധാനമന്ത്രിയുടെ പേരും നാളും അറിയാം,പട്ടിണി കിടന്ന് സ്വന്തം പേരുപോലും പറയാൻ വാക്കുകൾ പുറത്തുവരാത്ത കോടിക്കണക്കായ മനുഷ്യരുടെ നാട്ടിൽ സ്വന്തം പേര് ഇമ്പോസിഷൻ എഴുതിയ ലക്ഷങ്ങളുടെ സൂട്ടിട്ട് വിലസുന്ന ഒരു പ്രധാനമന്ത്രിയാണ് ഇപ്പോൾ നമുക്കുള്ളത്!!!
മീഡിയകളും ,ഭരണകൂടവും കോട്ടിന്റെയും സാരികളുടെയും ഭ്രമിപ്പിക്കുന്ന കഥകൾ പറഞ്ഞു അതിന്റെ മറവിൽ ,എന്തെളുപ്പത്തിലാണ് നമ്മെ വിഡ്ഢികളാക്കിയത്,അവരൊക്കെ ഒത്തുകളിച്ച് , ആണവകരാർ എന്ന അപ്പം എളുപ്പത്തിൽ ചുട്ട് എടുത്ത് അതും തട്ടിപ്പറിച്ചു ഒബാമ ചുളുവിൽ സ്ഥലം വിട്ട തോർത്ത് ഇനി നമുക്ക് ഞെട്ടാം....
അബ്ദുല്ല മുക്കണ്ണി.
വളരെ ശരി......
Deleteനല്ല നിരീക്ഷണങ്ങൾ Mr. Abdulla Mukkanni
Deleteആ വീഡിയോ കലക്കി ബഷീര്‍ക്ക . India Today done a good job
ReplyDeleteChirippichu. alpam chintippichu. Nice post basheer
ReplyDelete@ Abdulla Mukkanni : അങ്ങനെ വിചാരിച്ചാൽ നാം മറ്റുള്ള ലോക നേതാക്കളെ ഇങ്ങോട്ട് ക്ഷണിക്ക നോ നമ്മുടെ ആൾക്കാർ അങ്ങോട്ട് പോകാനോ പാടില്ലല്ലോ. കാരണം അതിനുള്ള ചെലവ് കോടികണക്കിന് ഭക്ഷണം കഴിക്കാൻ ഇല്ലാത്തവർക്ക് കൊടുക്കണ്ടേ? മാഷെ ഗാന്ധിജി ഒരു സന്ദേശം ആയിരുന്നു.ഒരു രാജ്യത്തിന്റെ സർക്കാരും പ്രധാന മന്ത്രിയും കാണിക്കേണ്ട മിനിമം മര്യാദ ഉണ്ട്. ഗാന്ധിജിയെ പോലെ അർദ്ധ നഗ്നനായി നടക്കാൻ പ്രധാന മന്ത്രി ക്കു പറ്റില്ല.ഇതൊരു മാതിരി സി പി എമ്മു കാർ കട്ടൻ ചായയും പരിപ്പ് വടയും മാത്രമേ കഴിക്കാവൂ എന്നത് പോലെ യായി. മോദി യും ഭാര്യയും എന്നത് അവരുടെ സ്വകാര്യ വിഷയം ആണ്.ഒന്നിച്ചോ അല്ലാതെയോ ജീവിക്കാൻ രാജ്യത്തെ ഇതൊരു പൗരനും ഉള്ളപോലെ അവർക്കും അവകാശം ഉണ്ട്.അതിൽ ഇടപെടുന്ന ആൾക്കാർ സദാചാര പോലീസ് ചമയുകയല്ലേ?
ReplyDeleteഇനിയും എന്തെങ്കിലും മിണ്ടിയാൽ ഒബാമയെ ബാരക്കിൽ ഇരുത്താനും മോഡിക്കറിയാം . അതാണല്ലോ പിറ്റേ ദിവസം ചൈനക്ക് പോകേണ്ടതിനെ പറ്റി ആലോചിച്ചത്.
ReplyDeleteഎഴുത്തിൽ വള്ളിക്കുന്നിന്റെ പേര് ബെർളികുന്ന് എന്നാക്കി മാറ്റാനുള്ള ശ്രമം ഈ പോസ്റ്റിൽ ഉണ്ട് .....
മോഡിയുടെ സ്വന്തം പേരെഴുതിയ കോട്ട് വിവാദത്തിൽ... ഇതു കൂടി ഒന്ന് കൂട്ടി വായിച്ചു നോക്കൂ .. വസ്ത്രം അലാക്കാനുള്ള പ്രയാസവും സ്ഥലപരിമിതി കാരണവും സ്വന്തം കുര്‍ത്തയുടെ കൈവെട്ടിയ മാഹാന്മാര് എത്രയുണ്ട് ഭാരതത്തിൽ........ ( ആപ് കി അദാലത്ത് ,,കാണാത്തവർ കാണുക) :) ലിങ്ക് താഴെ ....
ReplyDeletewww.youtube.com/watch?v=5RRIQvViQw0
അതായതുത്തമാ, തിരികേ പോകുന്നതിനു മുൻപ് താജ്മഹൽ കാണാം, മിഷേലിന്റെ കൂടെ ആ വിഖ്യാതമായ പ്രണയസ്മരണാ സൌധത്തിനു മുന്നിൽ നിന്നൊരു ഫോട്ടോ പിടിക്കാം എന്നൊക്കെ കരുതിയിരുന്ന ഒബാമയോട് ‘ചായ് പേ ചർച്ച’ യിൽ പ്രധാൻ സേവക് ‘തേജോ മഹാലയ’ യുടെ ഗുണഗണങ്ങൾ വർണ്ണിച്ചു. അതു തന്നെ യഥാർത്ഥ കാരണം..
ReplyDeleteകുറിപ്പിന്റെ തലക്കെട്ട്...... 'ബറാക്കേ', ഈ ചതി ഞങ്ങളോട് വേണ്ടായിരുന്നു - എന്നാക്കാമായിരുന്നു...
ReplyDeleteGood Suggestion, I will change it.
DeleteThis comment has been removed by the author.
Deleteസാമ്രാജത്വ ശക്തികൾക്കു ഇന്ത്യയുടെ വളര്‍ച്ച സഹിക്കാനാവാത്തത് ഇങ്ങനെ പ്രകടിപ്പിച്ചു..പാകിസ്ഥാനോട് പരോക്ഷമായി പോയി യുദ്ധം ചെയ്യടാ എന്നും.. വെറും അസൂയ! അല്ലാതെന്ത് ഹും!!!
ReplyDelete(മിഷേലിന് 100 കാഞ്ചീപുരം സാരിയല്ലേ കൊടുത്തത് .. നമുക്കിത് കിട്ടണം.. )
Well said basheerka
ReplyDeleteഇയാള്‍ മാത്രമല്ല ആ ഭാഗത്തെ ചെറിയവരും വലിയവരുമായ എല്ലാ മുസ്ലിം മുതലാളിമാരും പാര്‍ട്ടിക്ക് കപ്പം കൊടുത്താണ് ജീവിക്കുന്നത്.
ReplyDeleteഇടക്കിടെ നടക്കുന്ന വെട്ടും കുത്തും ഗള്‍ഫിലേക്ക് പിരിവിന് പുറപ്പെടുന്നതിന്റെ മുന്നോടിയാണ്.
അതൊരു ഞെട്ടിക്കുന്ന വിവരമായിരുന്നു,
അപ്പോള്‍ ലീഗുകരും മറ്റും അവരിതൊക്കെ കണ്ട് മിണ്ടാതിരിക്കുകയാണോ..?
അവരാണിതിലെ കൂട്ട് കച്ചവടക്കാര്‍. ആരെയൊക്കെ കണ്ടാല്‍ എത്രകിട്ടും എന്ന ബഡ്ജറ്റ് ഉണ്ടാക്കുന്നത് രണ്ട് കൂട്ടരും ചേര്‍ന്നാണ്.ഇത് വായിക്കുന്ന നിങ്ങളില്‍ ആര്‍ക്കെങ്കിലും നാദാപുരത്തുകാരായ ഗള്‍ഫ് ബിസിനസ്സുകാരുമായി ബന്ധമുണ്ടെങ്കില്‍ അന്വേഷിക്കുക... അവര്‍ക്കിടയില്‍ പരസ്യമായ ആ രഹസ്യം നിങ്ങള്‍ അറിയും. നേതാക്കള്‍ നാട്ടില്‍ നിന്ന് വിമാനം കയറുന്ന വിവരം അറിഞ്ഞാല്‍ എത്രയായിരിക്കും ഇത്തവണ വിലയിടുക എന്ന് നെടുവീര്‍പ്പിടുന്ന നാദാപുരം മുതലാളിമാരെ നിങ്ങള്‍ക്ക് കാണാം.
കപ്പം കൊടുക്കുന്നത് നാദാപുരത്ത്കാര് മാത്രമല്ല കോഴിക്കോട് കണ്ണൂര്‍ ജില്ലകളിലെ പ്രശ്ന ബാധിത പ്രദേശങ്ങളിലുള്ള 'മുതലാളി'മാര്‍ക്കും കുറി വീഴുന്നുണ്ട്. ലീഗും സി പി എമ്മും തമ്മില്‍ തുടങ്ങുന്ന സംഘട്ടനങ്ങള്‍ സി പി എം മുസ്ലിം സംഘട്ടനമായി രൂപാന്തരം പ്രാപിക്കുന്ന നാദാപുരത്ത് എന്തിന് നിങ്ങള്‍ മുസ്ലികളെ മൊത്തം ആക്രമിക്കുന്നു നമ്മള് തമ്മില്‍ അല്ലേ പ്രശ്നം എന്നു ലീഗ് നേതാക്കള്‍ ചോദിക്കില്ല!, കാരണം ഓരോ കലാപവും കാശുള്ള ഗള്‍ഫ് മുസ്ലിംകളെ പേടിപ്പിച്ചു നിര്‍ത്താനുള്ളതാണ്.
കേരള രാഷ്ട്രീയം ഭരിക്കുന്ന 'ക്രീമിലയര്‍' നേതാക്കള്‍ ആരാണെന്ന് എല്ലാവര്ക്കും അറിയാം, കണ്ണൂര്‍-മലപ്പുറം-കോട്ടയം മുന്നണിയുടെ ശക്തി പലതവണ കേരളം കണ്ടതാണ്. ഐസ്ക്രീം ലാവലിന്‍ കേസുകളുടെ നാള് വഴികള്‍ പരിശോധിച്ചാല്‍ ബോധ്യപ്പെടും ഈ മുന്നണിയുടെ ഇഴയടുപ്പം. ഈ മുക്കൂട്ട് മുന്നണിയിലെ ഒരു പ്രമുഖന് അഴിമതി ആരോപണം നേരിടുന്നു, പത്രത്താളുകളില്‍ നിന്നും ചാനല്‍ ചര്‍ച്ചകളില്‍ നിന്നും അങ്ങേരെ രക്ഷിക്കാന്‍ വേറെ ആരെയെങ്കിലും ഇരയാക്കണം... ആ ഇരകളാണ് നാദാപുരത്ത് സൃഷ്ടിക്കപ്പെടുന്നത്. കൊലക്കത്തിയും എടുത്ത് മറ്റവന്റെ പള്ളക്കു കേറ്റാനോടുന്ന നാദാപുരത്തുകാര്‍ തിരിച്ചറിയട്ടെ.., നിങ്ങളില്‍ ആരൊക്കെ ചാവണമെന്ന ആരൊക്കെ കൊള്ളയടിക്കപ്പെടണമെന്ന തിരക്കഥ തയ്യാറാക്കുന്നത് ഒരേ കൂട്ടരാണ്. നിങ്ങളുടെ ഞരമ്പുകളില്‍ കുത്തി വെക്കപ്പെടുന്ന വര്‍ഗ്ഗീയ വിഷം ഉല്പാദിപ്പിക്കപ്പെടുന്നത് ഒരേ ഫാക്ടറിയിലാണ്,
വര്‍ഗ്ഗീയ ബിസിനസ്സുകാരെ പുറംകാലുകൊണ്ട് തൊഴിക്കാന്‍ നാദാപുരത്തെ യൌവനത്തിന് കഴിയും വരെ നാദാപുരത്തെ അമ്മമാരുടെ രോദനം അടങ്ങില്ല
ലീഗ്-സി പി എം പ്രവര്‍ത്തകര്‍ക്ക് വിശ്വസിക്കാന്‍ അല്പം പ്രയാസം കാണും, സുഹൃത്തുക്കളേ , ബ്ലോഗന് നേരെ വാളോങ്ങും മുമ്പ് ഒന്ന് അന്വേഷിക്കാന്‍ ശ്രമിക്കുക, നിങ്ങളുടെ തലച്ചോറുകള്‍ എ കെ ജി സെന്ററിലോ പാണക്കാട്ടോ പണയപ്പെടുത്തിയിട്ടില്ലെങ്കില് നിങ്ങള്‍ സത്യം തിരിച്ചറിയുക തന്നെ ചെയ്യും. നിങ്ങള്‍ ഇരു കൂട്ടരുടെയും 'ഹൈക്കമാന്റുകള്' തമ്മില്‍ നിലനില്‍ക്കുന്ന അവിഹിത ബന്ധത്തിന്റെ വിലയാണ് നാദാപുരത്തുകാരന്റെ ചോര.
http://1blogan.blogspot.in/2015/01/blog-post_23.html?m=1
-------------
courtesy:Blogan
http://timesofindia.indiatimes.com/india/Pin-code-Modi-wears-name-on-sleeve-and-suit/articleshow/46024477.cms
ReplyDeleteClarification
This report had incorrectly identified Raakesh Agarvwal as the designer of the suit. The article also seemed to convey that he had cited a possible price range for the suit. In fact, that quote was given by another designer, who requested anonymity. We have removed those traces from the article. The errors are regretted.
ശോഭാസിറ്റിയില്‍ സെക്യൂരിറ്റിജീവനക്കാരനെ കാറിടിപ്പിച്ചു കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതി മുഹമ്മദ്നിഷാംമിനു വദനസുരതം ചെയ്തുകൊടുക്കുന്ന മുസ്ലിം ലീഗ് മന്ത്രിമാർ രാജിവയ്ക്കുക.
ReplyDeleteഅത് ഇന്നസെന്റ് ഏതോ സിനിമയില്‍ പറഞ്ഞതുതന്നെ.....അസൂയ :)
ReplyDelete