ഭരിക്കുന്ന ആളുടെ നെഞ്ചളവോ ഇട്ടിരിക്കുന്ന കോട്ടിന്റെ വിലയോ അടിസ്ഥാന വർഗത്തെ സംബന്ധിച്ചിടത്തോളം ഒരു വിഷയമല്ല. ടി വി യിലൂടെ കേൾക്കുന്ന പ്രധാനമന്ത്രിയുടെ എമണ്ടൻ പ്രസംഗങ്ങളും അവരെ സംബന്ധിച്ചിടത്തോളം സൂപ്പർ താര സിനിമകളിലെ ഡയലോഗുകൾക്ക് സമാനമാണ്. അവരുടെ പ്രശ്നം അവരുടെ ജീവിതമാണ്. തുറിച്ചു നോക്കുന്ന ജീവിത യാഥാർത്ഥ്യങ്ങളാണ്. അരവിന്ദ് കേജരിവാൾ ഡൽഹി ഭരിച്ച നാല്പത്തിയൊമ്പത് ദിവസങ്ങളിൽ അവരുടെ അടിസ്ഥാന പ്രശ്നങ്ങളിലേക്കാണ് അദ്ദേഹം ആദ്യമായി ശ്രദ്ധ തിരിച്ചത്. വെള്ളം, വൈദ്യുതി, ഗ്യാസ് കണക്ഷൻ തുടങ്ങിയ പ്രശ്നങ്ങളായിരുന്നു അദ്ദേഹത്തിന്റെ അജണ്ടയെ മുന്നോട്ടു നയിച്ചത്. കേന്ദ്രം ഭരിക്കുന്ന മോഡിയുടെ അജണ്ടകൾ കഴിഞ്ഞ ഒമ്പത് മാസമായി ഡൽഹിക്കാർ കാണുന്നുണ്ട്. അധികാരത്തിന്റെ ഇടനാഴികകളിൽ അംബാനിമാരും അഡാനിമാരും അത്യധികം സംപ്തൃതരായി ചിരിച്ചു നടക്കുന്നത് അവർ കേൾക്കുന്നുണ്ട്. എണ്ണക്കമ്പനികളുടേയും ബഹുരാഷ്ട്ര കുത്തകകളുടേയും കൂട്ടച്ചിരികൾ ഉയരുന്നത് അവർ അറിയുന്നുണ്ട്. നൂറ് ദിവസത്തിനുള്ളിൽ ഇന്ത്യക്ക് പുറത്തുള്ള കള്ളപ്പണം മുഴുവൻ തിരിച്ചെത്തിക്കും എന്ന് വാഗ്ദാനം ചെയ്ത് വോട്ട് വാങ്ങിയവർ നൂറല്ല, ഇരുന്നൂറ്റി അമ്പത് നാളുകൾ പിന്നിട്ടിട്ടും ഈ വിഷയത്തിൽ ചെറുവിരൽ പോലും അനക്കിയിട്ടില്ല എന്നവർ തിരിച്ചറിഞ്ഞിട്ടുണ്ട്. കള്ളപ്പണക്കാരുടെ പട്ടിക പത്രങ്ങൾ പുറത്ത് വിട്ടിട്ടും നീണ്ട മൗനത്തിലാണ് ഭരണകൂടം എന്നത് അവരെ ഭയപ്പെടുത്തുന്നുണ്ട്. അമർഷം ഉള്ളിലൊളിപ്പിച്ച് പല്ല് ഞെരിച്ചവർക്ക് പ്രതികരിക്കാൻ കേജരിവാൾ ഒരവസവരം നല്കി. അതവർ അതിമനോഹരമായി ഉപയോഗപ്പെടുത്തി. മുസ്ലിം സമൂഹത്തിന്റെ പിന്തുണ പതിച്ചു നല്കിയ ഡൽഹി ഇമാമിനോട് താങ്കളുടെ പിന്തുണ ഞങ്ങൾക്ക് ആവശ്യമില്ല എന്നും എല്ലാ മത വിശ്വാസികളും പുരോഹിതന്മാരുടെ കല്പനകളില്ലാതെ തന്നെ ഞങ്ങൾക്ക് വോട്ട് ചെയ്യും എന്ന് പറഞ്ഞതിലൂടെ വർഗീയ രാഷ്ട്രീയത്തിനോടുള്ള നിലപാട് തുറന്നു പറഞ്ഞപ്പോൾ ആ ധീരതയെ, സത്യസന്ധതയെ ജനം മാറോടണച്ചു എന്നും പറയാം.
![]() |
ജാങ്കോ… നീ അറിഞ്ഞാ .. ഞാന്‍ പെട്ടു |
അധികാരം മണത്തപ്പോൾ മറുകണ്ടം ചാടിയ കിരണ്‍ ബേദിയെന്ന അവസരവാദിക്ക് കിട്ടിയ അടി എല്ലാ ഓപ്പർച്യൂണിസ്റ്റുകൾക്കും ഒരു പാഠവുമാണ്. 'ജാങ്കോ… നീ അറിഞ്ഞാ .. ഞാന്‍ പെട്ടു' എന്ന കോമഡി ഡയലോഗാണ് കിരണ്‍ബേദി ഇപ്പോൾ മനസ്സിൽ പറയുന്നുണ്ടാകുക. ബി ജെ പിയുടെ പതനം ഇത്ര ദയനീയമാക്കിയത് കിരണ്‍ബേദിയുടെ വരവോട് കൂടിയാണെന്ന് കാണാൻ കഴിയും. അഴിമതി വിരുദ്ധ രാഷ്ട്രീയത്തിന്റെയും അടിസ്ഥാന വർഗ്ഗ മുന്നേറ്റത്തിന്റെയും അതിശക്തമായ പ്ലാറ്റ്ഫോമിൽ നിന്നാണ് ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ അധികാരക്കസേര തേടി കിരണ്‍ബേദി പോയത്. സാധ്യതകളുടെ രാഷ്ട്രീയം കളിക്കാൻ നമ്മുടെ നാട്ടിലും സൂപ്പർ താരങ്ങൾ വരെ ഇറങ്ങിയിരിക്കുന്ന ഇക്കാലത്ത് ഡൽഹി നല്കുന്ന സന്ദേശം ചെറുതല്ല. ആ സന്ദേശം തിരിച്ചറിയാൻ നമ്മുടെ സുരേഷ് ഗോപിമാർക്ക് സാധിച്ചാൽ ഇലക്ഷൻ റിസൾട്ട് വന്ന ശേഷം ഗോപിയാകാതെ കഴിയാൻ പറ്റും. കോണ്‍ഗ്രസിന്റെ കാര്യം പറയാതിരിക്കുന്നതാണ് നല്ലത്. പൂജ്യം സീറ്റുമായാണ് അവർ മൂന്നാം സ്ഥാനം പിടിച്ചെടുത്തത്. ഡൽഹിയിൽ വോട്ട് പിടിക്കാൻ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും പോയപ്പഴേ ഉറപ്പിച്ചതാണ്. ഇതിങ്ങനയേ വരൂ എന്ന്. അതുകൊണ്ട് അക്കാര്യം വിടാം.
കേജരിവാളിന്റെ മുന്നിലുള്ളത് കടുത്ത വെല്ലുവിളികളാണ്. ഒരു വിമോചന നായകന്റെ പരിവേഷമാണ് ജനമനസ്സിൽ അദ്ദേഹത്തെക്കുറിച്ച് ഇപ്പോഴുള്ളത്. ഭരണ രംഗത്ത് ചില മാന്ത്രിക നീക്കങ്ങളാണ് പൊതുജനം പ്രതീക്ഷിക്കുന്നത്. ആ പ്രതീക്ഷകളായിരിക്കും അദ്ദേഹത്തിൻറെ ഏറ്റവും വലിയ വെല്ലുവിളികളും. അമർഷം ഉള്ളിലൊതുക്കി നില്ക്കുന്ന ഒരു കേന്ദ്ര ഭരണ കൂടത്തിൽ നിന്നും എത്ര മാത്രം പിന്തുണ അദ്ദേഹത്തിന്റെ പദ്ധതികൾക്ക് ലഭിക്കുമെന്ന് കണ്ടറിയണം. പ്രത്യേകിച്ചും കേന്ദ്ര ഭരണത്തിന്റെ സിരാകേന്ദ്രം താവളമാക്കിയാണ് അദ്ദേഹത്തിന് ഭരണം നടത്തേണ്ടത്. തങ്ങളുടെ താത്പര്യങ്ങൾ ഹനിക്കപ്പെടുമെന്ന് നൂറ് ശതമാനം ഉറപ്പുള്ള കോർപ്പറേറ്റ് സ്ഥാപനങ്ങളും അവരുടെ അജണ്ടകളെ സമർത്ഥമായി സംരക്ഷിക്കുന്ന കോർപ്പറേറ്റ് മാധ്യമങ്ങളും കേജരിവാളിന്റെ രക്തം കുടിക്കുവാനുള്ള അവസരത്തിനായി കാത്തിരിക്കും.
"ഞാൻ അരവിന്ദ് കേജരിവാളാണ് എന്നത് കൊണ്ടല്ല അവർ എന്നെ ഭയപ്പെടുന്നത്. ഞാൻ നിങ്ങളിലൊരാളാണ് എന്നത് കൊണ്ടാണ്. അവർ ഭയപ്പെടുന്നത് എന്നെയല്ല, നിങ്ങളെയാണ്" എന്ന കേജരിവാളിന്റെ വാക്കുകൾ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഭാവിയിലേക്കുള്ള സൂചിക കൂടിയാണ്. നിങ്ങളിലൊരാളാണ് ഞാനെന്ന് പറയുമ്പോൾ മാത്രമല്ല, അത് ബോധ്യപ്പെടുത്തും വിധം രാഷ്ട്രീയ അജണ്ടകൾ സെറ്റ് ചെയ്യുന്നിടത്ത് വിജയിക്കുമ്പോഴാണ് ഒരു ജനകീയ നേതാവ് ജനിക്കുന്നത്. ജനപക്ഷ രാഷ്ട്രീയത്തിന്റെ ആത്മാവ് ആ അജണ്ടകളിലാണ് നിലകൊള്ളുന്നത്. കേജരിവാൾ ഇന്ത്യൻ അടിസ്ഥാന വർഗത്തിന് നല്കുന്ന പ്രതീക്ഷയും അവിടെയാണ്. അതുകൊണ്ട് തന്നെ മുമ്പത്തേക്കാൾ അഭിമാനത്തോടെ നമുക്കിപ്പോൾ പറയാൻ സാധിക്കും. ഡൽഹിയാണ് ഞങ്ങളുടെ തലസ്ഥാനം.
Recent Posts
ബറാക്കേ, ഈ ചതി ഞങ്ങളോട് വേണ്ടായിരുന്നു
ചുട്ടു കൊല്ലുന്നവർക്ക് ചൂട്ട് പിടിക്കുന്നവരോട്
ലാലിസം തെളിയിച്ചത് സോഷ്യൽ മീഡിയയുടെ കരുത്ത്
10 Facts Subramaniam Swamy should know about Malappuram
പ്രവാചകനെ സ്നേഹിച്ചോളൂ, പക്ഷേ മനുഷ്യരെ കൊല്ലരുത്
കെജ്രിഭായിക്ക് (ഞങ്ങൾ പണ്ടേ അങ്ങനെയാണ് വിളിക്കുന്നത്) ഇനി നല്ല പണിയായി. കണ്ട കാഗ്രസ്സുകാരൊക്കെ ആപ്പെന്നും പറഞ്ഞ രണ്ട് രൂപയുമായി ചാടി വരും. ആരെയും ടീമിലെടുക്കരുതെന്നാണ് നമുക്ക് പറയാനുള്ളത്. നമ്മളൊക്കെ പണ്ടേ ആപ്പാണ്. പുറത്ത് പറഞ്ഞില്ലാന്ന് മാത്രം!!
ReplyDeleteദുര്‍ഗന്ധം വമിച്ചു കൊണ്ടിരിക്കുന്ന ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രതീക്ഷ നഷ്ടപ്പെട്ട കോടിക്കണക്കിനു ഭാരതീയരുടെ മനസ്സില്‍ ഈ വിജയം വീണ്ടെടുത്തു നല്കുന്ന ആത്മവിശ്വാസം ചെറുതല്ല . ഡല്‍ഹിയില്‍ മാത്രമല്ല , ഇന്ത്യയിലുടനീളം ഈ ഉയര്ത്തെഴുന്നേല്പിനായി മതേതര ഭാരതം നിലനിന്നു കാണാന്‍ ആഗ്രഹിക്കുന്ന 'ആം ആദ്മികള്‍ ' കാത്തിരിക്കുകയാണ് . പ്രിയ കേജരിവാള്ജീ ..അങ്ങ് ഡല്‍ഹിയില്‍ മാത്രം ഒതുങ്ങി പോകരുത് . ദേശീയ രാഷ്ട്രീയത്തില്‍ തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസ്സിനു ബദലായി ആം ആദ്മിയെ ഉയര്‍ത്തി കൊണ്ടുവരുവാനും വര്‍ഗ്ഗീയ ഫാസിസ്റ്റ് ശക്തികളുടെ കരങ്ങളില്‍ നിന്നും ഭാരതത്തെ മോചിപ്പിക്കുവാനും താങ്കള്‍ക്ക് സാധിക്കട്ടെ
ReplyDelete@ദേശീയ രാഷ്ട്രീയത്തില്‍ തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസ്സിനു ബദലായി ആം ആദ്മിയെ ഉയര്‍ത്തി കൊണ്ടുവരുവാനും
Deleteഅത് തന്നെയാണ് ഞങ്ങളും ആഗ്രഹിക്കുന്നത്. കൊണ്ഗ്രസിനു ബദലായി ആം ആദ്മി. അങ്ങനെ കോണ്‍ഗ്രസ് മുക്ത ഭാരതം നമുക്കൊരുമിച്ച് കെട്ടിപ്പെടുത്താം. അതിനു വേണ്ടി ആണല്ലോ മുഖ്യ എതിരാളിയായി ആം ആദ്മിയെ മോഡി പ്രഖ്യാപിച്ചതും ശിവ സേനയും RSS ഉം ആം ആദ്മിക്ക് ജയ് വിളിച്ചതും.
പിന്നെ വര്‍ഗീയ ഫാസിസ്റ്റ്: കേജരിവാൾ അങ്ങനെ ആണെന്ന് അദ്ദേഹത്തിന്റെ ഹിസ്റ്ററി പരിശോദിച്ചാൽ മതി.
മോഡി സ്വന്തം പേര് പത്തു ലക്ഷത്തിന്റെ കോട്ടിൽ എഴുതി വെച്ചപ്പോൾ കേജ്രിവാൾ തന്റെ പേര് ജനങ്ങളുടെ ഹൃദയത്തിൽ എഴുതി വെച്ചു .....
ReplyDeleteആറു മാസം മാത്രം പ്രായമുള്ള മോദി സർക്കാരിനു എതിരായ വിധി ആയി ഡൽഹി റിസൾട്ട് കാണാൻ പറ്റില്ല.
ReplyDeleteഅനേക വർഷം ഡൽഹി ഭരിച്ച കോണ്‍ഗ്രസ് അവിടെ പൂജ്യനായി നാണം കേട്ട് നിൽക്കുന്നു എന്നത് മോദി വിരോധത്തിൽ സ്ഥാപിത താൽപ്പര്യക്കാർ കാണാൻ മടിക്കുന്നു.കേരളവും കർണാടകയും പോലെ ഒന്നോ രണ്ടോ സംസ്ഥാനങ്ങളിൽ മാത്രം ഭരണമുള്ള പാർടി ആയി കോണ്‍ഗ്രസ് ചുരുങ്ങിയിരിക്കുന്നു.ഏറെ വൈകാതെ കോണ്‍ഗ്രസ് ഓഫീസുകൾ പുരാ വസ്തു വകുപ്പ് ഏറ്റെടുക്കുന്നതായിരിക്കും . കണ്ണടച്ച് വിമർശിക്കുന്നവർ മോഡി വന്നിട്ട് ആറു മാസമേ ആയുള്ളൂ എന്ന് സൗകര്യ പൂർവ്വം മറക്കുന്നു.രാജ്യാന്തര ബന്ധ ങ്ങളിലും രാജ്യത്തിനകത്തും ഒരു ഊർജം ഉണ്ടാക്കാൻ മോദി ക്ക് കഴിഞ്ഞു എന്നത് തന്നെയാണ് ഈ ആറു മാസക്കാലത്തെ ഏറ്റവും വലിയ കാര്യം.
then why BJP shrink to 3, at least 30 should be there right... we common people think Modi stands for corporates...
Deletehttp://www.marunadanmalayali.com/news/editorial/marunadan-malayali-editorial-about-aap-s-delhi-election-win-13342
Deleteവർഗീയ വിഷം ചീറ്റി എറിഞ്ഞ് നാടിനെ വേർതിരിച്ചു , ആ തക്കം നോക്കി കോർപറേറ്റുകൽക്ക് ചൂട്ടു പിടിച്ചു കൊടുക്കുകയാണ് ഈ 7 മാസം കൊണ്ട് BJP ചെയ്തതെന്ന് മനസിലാക്കാൻ Political Science ഒന്നും പഠിക്കേണ്ടാ .
Deleteഒരു തെരഞ്ഞെടുപ്പ് പരാജയം കൊണ്ട് ഇത്രയും ബോധം പോകുമോ?
Delete@വർഗീയ വിഷം ചീറ്റി എറിഞ്ഞ് നാടിനെ വേർതിരിച്ചു , ആ തക്കം നോക്കി കോർപറേറ്റുകൽക്ക് ചൂട്ടു പിടിച്ചു കൊടുക്കുകയാണ് ഈ 7 മാസം കൊണ്ട് BJP ചെയ്തതെന്ന് മനസിലാക്കാൻ Political Science ഒന്നും പഠിക്കേണ്ടാ .
Deleteവേണ്ട, ഒന്നും പഠിക്കണ്ട മോഡി വിദ്വേഷം മാത്രം മതി അതിന്.
Last time BJP got 33.02% vote shares and got 34 seats. In 2015, BJP got 32.8% vote shares and got only 3 seats. Still all people believe this result is against BJP? not against another popular party which Slump from around 28% to very low 9%.
Deleteമോഡിയെ പേടിക്കാത്ത കേജ്രിവാള് ഭരിക്കുന്ന ദില്ലി എന്ന് നമുക്ക് അഭിമാനിക്കാം. അതോടൊപ്പം കെജ്രിവാളിനെ പേടിക്കുന്ന മോഡി ഭരിക്കുന്ന ഇന്ത്യയും!
ReplyDeletewell -
ReplyDeleteഅങ്ങനെ കേജ്രിവാളിനു ഉജ്ജ്വലമായൊരു 'ഘര്‍ വാപസി'...
ReplyDeleteഡൽഹിയിൽ കോണ്‍ഗ്രസിന് വോട്ട് പിടിക്കാൻ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും പോയപ്പഴേ ഇത്തരമൊരു ദുരന്തം പ്രതീക്ഷിക്കണമായിരുന്നു.
ReplyDeleteIn 2013 BJP got 33.02% vote shares and got 34 seats. In 2015, BJP got 32.8% vote shares and got only 3 seats.
ReplyDeleteഡൽഹിയാണ് ഞങ്ങളുടെ തലസ്ഥാനം (y)
ReplyDeletekeralathilum venam eee attimary
ReplyDeleteഇതു സാധാരണക്കാരുടെ വിജയം
ReplyDeleteഅഴിമതി ക്കാര്‍ക്കും വര്‍ഗീയ വാദികള്‍ക്കും മത പ്രാന്ത്ന്മാര്ക്കും ഗാന്ധി ഘാതകര്‍ക്കും ജനങ്ങള്‍ ചൂല് കൊണ്ട് മറുപടി പറഞ്ഞ ദിനം....
മറക്കരുത് ഇതു ജനധിപത്യ ഭാരതമാണ് , കോട്ടും ഫോട്ടോ ഷോപ്പും കുത്തകകളുടെ പിന്‍ബലവും സാധാരണക്കാരായ ജനങ്ങള്‍ വിചാരിച്ചാല്‍ ഒന്നും അല്ല ...
ഇനിയേലും നന്നയിക്കൂടെ...^%&^%^%&%$%&$%&
ജനാധിപത്യംഗര് വാപസി
ReplyDeletehttp://eyuthkuth.blogspot.in/2015/02/blog-post.html
ReplyDeleteകുടുംബവാഴച്ചയും ഫാസിസ രാഷ്ട്രീയവും മത്സരിച്ചു കട്ടു മുടിക്കുന്നത് കണ്ടു ഗതികേട്ട നാട്ടുകാർ ഒരുപാട് പ്രതീക്ഷയർപ്പിച്ച് വിരിയിച്ചെടുത്ത മുട്ടയാണിത്. നന്നായി ഭരിച്ചാൽ നന്ന്. 2009 ജൂണ്‍ മാസത്തിൽ അമേരിക്കയിലും ഒരുപാട് പ്രതീക്ഷയര്‍പ്പിച്ചു ജനം ഒബാമയെ ജയിപ്പിച്ചിരുന്നു. ലോക സമാധാനത്തിന്റെ തുടക്കം എന്നൊക്കെ പറഞ്ഞു നോബേൽ സമ്മാനം വരെ കൊടുതുകളഞ്ഞു ആ ഒരു പ്രതീക്ഷമേൽ. അതുപോലെ ഇവിടെയും പവനായി ശവമാവില്ലെന്നു പ്രതീക്ഷിക്കാം.
ReplyDeleteഡൽഹിയിലെ ആം ആദ്മി പാർട്ടിയുടെ വിജയത്തിൽ സന്തൊഷിപ്പിക്കുന്ന ഘടകങ്ങളിൽ ഒന്ന് വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ പ്രസക്തി അവിടെ ഇല്ലാതായി എന്നതാണ്. അതുപോലെ അവസരവാദ രാഷ്ട്രീയവും അവിടെ പരാജയപ്പെട്ടു. കിരൺ ബേദിയുടെ തോൽവി ബി ജെ പിയുടെ ഇലക്ഷൻ തന്ത്രങ്ങൾക്കേറ്റ തിരിച്ചടിയാണ്. ഡൽഹി തിരഞ്ഞെടുപ്പ് ഫലം കേന്ദ്രസർക്കാരിനുള്ള ഒരു മുന്നറിയിപ്പാണെന്ന് ഞാൻ കരുതുന്നു. മുന്നോട്ടുള്ള യാത്ര ആം ആദ്മി സർക്കാരിന് അത്ര സുഖകരമാവില്ല. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റാനും അവരർപ്പിച്ച വിശ്വാസം നിലനിറുത്താനും ആം ആദ്മി പാർട്ടിയ്ക്ക് സാധിക്കട്ടെ എന്ന് പ്രതീക്ഷിക്കുന്നു.
ReplyDeleteഈ വിഷയത്തിൽ എഴുതിയ ബ്ലൊഗിന്റെ ലിങ്കുകൂടി ചേർക്കുന്നു http://maathevan.blogspot.in/2015/02/maathevan-delhi201-aap.html
Deleteനാല് വ്യാജ കമ്പനികളിൽ നിന്നും 2 കോടി രൂപ സംഭാവന വാങ്ങിയില്ലേ? അതിനു ഉത്തരം പറഞ്ഞിട്ട് അധികാരം ഏറ്റെടുക്കാം.
DeleteBJP, നിങ്ങളുടെ പ്രാദെശിക - ദേശീയ നേതാക്കൾ വരെ ചാനൽ ചർച്ചകളിലും മാധ്യമങ്ങളിലും , സ്വന്തം തോൽവി അംഗീകരിച്ചു , AAP നെ അഭിനന്ദിക്കുന്നത് കണ്ടു . ഇങ്ങനെ ഉള്ള നിസാരമായ ആരോപണങ്ങൾ ഉന്നയിക്കാതെ എങ്ങനെയെങ്കിലും ജന മനസുകൾ കീഴടക്കാൻ നോക്ക് . എല്ലാ പാർടികളും സുതാര്യമായും അല്ലാതെയും സംഭാവനകൾ വാങ്ങുന്നവരാണ്. AAP കുറെ കൂടി സുതാര്യമാണെന്നു എനിക്ക് തോന്നുന്നു . മെമ്പർഷിപ് ഇല്ലാത്തവർ പോലും ഒൻലൈൻ വഴി അവർക്ക് സംഭാവന കൊടുക്കുന്നത് ഞാൻ നേരിട്ട് കണ്ടിട്ടുണ്ട് .
Deleteതീര്‍ച്ചയായും ഡല്‍ഹി ശുഭസൂചന നല്കുന്നു എന്നതില്‍ തര്‍ക്കമില്ല. അധികാരം കിട്ടുമ്പോള്‍ ജനങ്ങളെ മറന്നു ലക്ഷങ്ങളുടെ കോട്ട് തുന്നി അതിന്റെ സൗന്ദര്യത്തില്‍ അഭിരമിക്കുന്ന എല്ലാ ഭരണാധികാരികള്‍ക്കും ഇതൊരു പാഠമാവട്ടെ
ReplyDeleteഒന്ന് കഴിഞ്ഞാൽ മറ്റൊന്ന്
ReplyDeleteഅതു കഴിഞ്ഞാൽ വേറൊന്ന്
ഇങ്ങനെ തുടരെ തുടരെയുള്ള
തെരഞ്ഞെടുപ്പുകൾ
മാറ്റിവെക്കണം ... (കോണ്‍ഗ്രസ്)
നിർത്തി നിർത്തി പാടിയാലല്ലേ
ശ്വാസം വിടാൻ പറ്റൂ.
~~~~~~~~~~~~~~~~~~~~~~
ഇത് അരിവാളിന്റെ ജയം,
ഒരരിവാളല്ല ..ഒരൊന്നൊന്നര
അരിവാൾ..!! അതായത്
കേജരിവാൾ .. (ഇടതു പക്ഷം)
എട്ടുകാലി മമ്മൂഞ്ഞുമാർ
തല പൊക്കി തുടങ്ങി
~~~~~~~~~~~~~~~~~~~~~~
കേജരിവാളിനെ മോഡി
ചായക്കു ക്ഷണിച്ചു.
മോഡിയുടെ ചായയും
കുടിച്ചു പോയാണ് ഒബാമ
പുത്തൻ വെടി പൊട്ടിച്ചത്.
ജനാധിപത്യം മരിച്ചിട്ടില്ല എന്ന് കാട്ടി തന്നതിന് നന്ദി യും അഭിനന്ദനങ്ങളും ...മൿൾ രാഷ്൭ടീയവു൦ ,അഴിമതിയു൦ അവകാശമായി കരുതിയ കോൺഽഗസിനും , മതഅദധത ബാധിച്ച ബിജ്പി ക്കും ഇത് അനിവാര്യം ആയ ദുരന്തം .HOPE is back. AAP is back.I hope they deliver the good governance they promised. All the best.
ReplyDeleteBasheer ikka ..wise words as always.
മതാതിഷ്ടിതയോ? പിന്നെ എന്തിനു കേജരിവാൾ RSS സപ്പോര്‍ട്ട് വേണ്ടെന്നു വച്ചില്ല? ആരെയും പുകൽത്താത്ത RSS ആം ആദ്മിയെ പുകൽത്തുന്നതിന്റെ അജണ്ട എന്താണ്?
Deleteഡൽഹിയിലെ ഒരു കോടി കോടി മുപ്പത് ലക്ഷം ജനങ്ങൾ ഉത്തേജിപ്പിച്ചിരിക്കുന്നത് ഈ രാജ്യത്തെ നൂറ്റി ഇരുപത്തിയാറ് കോടി ജനങ്ങളുടെ പ്രതീക്ഷകളെയാണ്. ഉപരി വർഗത്തിനും മധ്യവർഗത്തിനും താഴെ നിസ്സഹായനായി നോക്കി നില്ക്കേണ്ടവനല്ല ആം ആദ്മിയെന്നും അവനും ഒരു ഉയിർത്തെഴുന്നേല്‍പ്പ് സാധ്യമാണെന്നും ഡൽഹി വിളിച്ചു പറയുന്നു. ഉപരി വർഗം, മധ്യ വർഗം, അടിസ്ഥാന വർഗം എന്നീ മൂന്ന് തട്ടുകളിൽ ഒരു ഭരണാധികാരിക്ക് ആരോടാണ് കൂടുതൽ പ്രതിബദ്ധത വേണ്ടതെന്ന് തിരിച്ചറിയുന്ന രാഷ്ട്രീയമാണ് കേജരി വാൾ മുന്നോട്ട് വെച്ചത്. അതിശക്തമായ മോഡി തരംഗത്തിനിടയിലും ഡൽഹിയിലെ ജനങ്ങൾ തിരിച്ചറിഞ്ഞത് ആ രാഷ്ട്രീയമാണ്.......
ReplyDeleteഅപ്പൊ മോഡി തരംഗം ഉണ്ട് അല്ലെ?
DeleteYes, Effect of bad governing of Modi Govt resulted in AAP winning Election.
Deleteഅതിനു കഴിഞ്ഞ 15 വർഷമായി ദില്ലി ഭരിച്ചിരുന്നത് കോണ്‍ഗ്രസ് ആണ്. ബി ജെ പി അല്ല. ബി ജെ പി ഭരിക്കുന്ന ഏതെങ്കിലും സംസ്ഥാനം ആം ആദ്മി പിടിക്കട്ടെ അപ്പൊ എഫ്ഫക്റ്റ് ഓഫ് ബാഡ് ഗവേർണൻസ് എന്ന് പറയാം,. കേരളത്തിൽ അടുത്ത ഇലെഷനിൽ സിപിഎം വന്നാൽ മോഡി സർക്കാരിന്റെ ബാഡ് ഗവേർണൻസ് ആണ് അതിനു കാരണം എന്ന് പറയുന്ന യുക്തിയെ താങ്കളുടെ വാദത്തിനുള്ളൂ.
DeleteWhat you said before is there is Modi Effect, that is, you agreed Modi effect has a part in Election of Delhi. So, not only bad governess of Congress but also modi's too have given a chance AAP to win.
Deleteഎല്ലാവരും ബീ ജെ പി ആയതു കൊണ്ടായിരുന്നില്ല മോഡി അധികാരത്തിൽ വന്നത്. കോഗ്രസിന്റെ കെടുകാര്യസ്തതയിലും അഴിമതിയിലും മനംമടുത്ത ജനത ഒരു മാറ്റം പ്രതീക്ഷിച്ചു ബീജെപിയെ അധികാരത്തിൽ എത്തിക്കുകയായിരുന്നു.
ReplyDelete.
എന്നാൽ ഘർവാപ്പസി, പള്ളികളിൽ വിഗ്രഹം സ്ഥാപിക്കൽ, ഗോഡ്സെയെ വാഴ്ത്തൽ, അമേരിക്കാൻ വിധേയത്വം, ക്രിസ്തുമസ് അവധി എടുത്തു കളയൽ, തുടങ്ങിയ പുതിയ അജണ്ടകൾ പുറത്തെടുത്തപ്പോൾ ജനം പിന്തിരിഞ്ഞു എന്നതാണ് ഡൽഹിയിലെ ആംആദ്മി വിജയം തെളിയിക്കുന്നത്.
.
ഗുണപാഠം - നാനാത്വത്തിലെ ഏകത്വവും, സർവ്വമത സാഹോദര്യവും, സമാധാനപൂർണമായ ജീവിതം ഇതൊക്കെയാണ് ഭാരതീയർ ആഗ്രഹിക്കുന്നത് . മതസാമുദായിക വിദ്വേഷം വളർത്തി രാജ്യത്തെ ശിഥിലമാക്കി "വെടക്കാക്കി തനിക്കാക്കാ"മെന്ന മോഹത്തിന് ആയുസ്സില്ലെന്ന് ഇനിയെങ്കിലും ബീ ജെ പി മനസ്സിലാക്കിയാൽ നന്ന്.
@എന്നാൽ ഘർവാപ്പസി, പള്ളികളിൽ വിഗ്രഹം സ്ഥാപിക്കൽ, ഗോഡ്സെയെ വാഴ്ത്തൽ, അമേരിക്കാൻ വിധേയത്വം, ക്രിസ്തുമസ് അവധി എടുത്തു കളയൽ, തുടങ്ങിയ പുതിയ അജണ്ടകൾ പുറത്തെടുത്തപ്പോൾ ജനം പിന്തിരിഞ്ഞു എന്നതാണ് ഡൽഹിയിലെ ആംആദ്മി വിജയം തെളിയിക്കുന്നത്.
Deleteഘർവാപ്പസിക്കെതിരെ കേജരിവാൾ എന്താണ് പറഞ്ഞിട്ടുള്ളത്? ഒന്നും പറഞ്ഞില്ല. പള്ളികളിലെ ആക്രമത്തിനെതിരെ അദ്ദേഹം എന്തെങ്കിലും പ്രതികരിച്ചോ? ഇല്ല. ഗോട്സേയെ വാഴ്ത്തിയതിനെതിരെ എന്തെങ്കിലും പറഞ്ഞോ? ഇല്ല. അമേരിക്കൻ വിദേയത്തെ അദ്ദേഹം എതിർത്തോ? ഇല്ല. ക്രിസ്തമസ് അവധി വേണം എന്ന് കേജരിവാൾ വാശി പിടിച്ചോ? ഇല്ല. ഇതൊന്നും അദ്ദേഹം ചെയ്തിട്ടില്ല. പിന്നെങ്ങനെ ഇതൊക്കെ അദ്ദേഹത്തിന്റെ വിജയത്തിന്റെ കാരണം ആകും?
കേജരിവാൾ ജയിച്ചതിനു ഒറ്റ കാരണമേ ഉള്ളൂ. അദ്ദേഹത്തിന്റെ 49 ദിവസത്തെ ഭരണം. എന്നാൽ 2013 ഇൽ രണ്ട് കാരണങ്ങൾ ഉണ്ടായിരുന്നു കൊണ്ഗ്രസിന്റെ ഭരണവും അഴിമതിയും. മോഡിയുടെ ഭരണത്തിൽ ഇന്ന് അഴിമതി ഇല്ല കിരണ്‍ ബേദി മുഖ്യമന്ത്രി ആകുന്നതിലും ഭേദം കേജരിവാൾ മുഖ്യമന്ത്രി ആകുന്നതു ആണെന്നും അദേഹത്തിന് ഒരു അവസരം കൂടി കൊടുക്കണം എന്നും ജനം തീരുമാനിച്ചു.
Deleteഅഴിമതി വിരുദ്ധ രാഷ്ട്രീയത്തിന്റെയും അടിസ്ഥാന വർഗ്ഗ മുന്നേറ്റത്തിന്റെയും അതിശക്തമായ പ്ലാറ്റ്ഫോമിൽ നിന്നാണ് ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ അധികാരക്കസേര തേടി കിരണ്‍ബേദി പോയത്. സാധ്യതകളുടെ രാഷ്ട്രീയം കളിക്കാൻ നമ്മുടെ നാട്ടിലും സൂപ്പർ താരങ്ങൾ വരെ ഇറങ്ങിയിരിക്കുന്ന ഇക്കാലത്ത് ഡൽഹി നല്കുന്ന സന്ദേശം ചെറുതല്ല. ആ സന്ദേശം തിരിച്ചറിയാൻ നമ്മുടെ സുരേഷ് ഗോപിമാർക്ക് സാധിച്ചാൽ ഇലക്ഷൻ റിസൾട്ട് വന്ന ശേഷം ഗോപിയാകാതെ കഴിയാൻ പറ്റും. കോണ്‍ഗ്രസിന്റെ കാര്യം പറയാതിരിക്കുന്നതാണ് നല്ലത്. പൂജ്യം സീറ്റുമായാണ് അവർ മൂന്നാം പിടിച്ചെടുത്ത
ReplyDeleteഅഴിമതി രഹിത ഭരണത്തിലേക്ക് തന്നെയാണ് കിരണ്‍ ബേദി പോയത്. അടിസ്ഥാന വർഗത്തിന്റെ മാത്രമല്ല ഇന്ത്യയിൽ എല്ലാ വിഭാഗത്തിന്റെയും ഇടയിൽ ഒരു ഉണർവ് ഇന്ന് അനുഭവ വേദ്യമാണ്. സാധ്യതകളുടെ രാഷ്ട്രീയം കളിക്കാൻ ഇറങ്ങിയവർ അല്ലെ ആം ആദ്മി പാർട്ടി മുഴുവൻ? ആ സാധ്യതകൾ പരീക്ഷിക്കാൻ സുരേഷ്ഗോപി ബിജെപി യിൽ ഇറങ്ങിയാൽ എന്ത് കുഴപ്പം?
Deleteഅരവിന്ദ് കേജ്രിവാൾ ചേട്ടന് നന്മകൾ നേരുന്നു.
ReplyDeleteമോദിയങ്കിളിനോടും ബേദിയാന്റിയോടും ദു:ഖം അറിയിക്കുന്നു.
കോണ്‍ഗ്രസ്സിന്റെ നെഞ്ചത്ത് മനോഹരമായ ഒരു റീത്ത് സമർപ്പിക്കുന്നു.
അച്ചു അപ്പൂപ്പന്റെയും ചാണ്ടിയപ്പൂപ്പന്റെയും ഇടയിൽ കിടന്നു കാലം കഴിക്കുന്ന നമ്മളോട്: "അനുഭവിക്കെടാ അനുഭവിക്ക്!"
janangaLuTe mukhyamanthri aayirikkum -kejrivaaL
ReplyDeletethoat thunnampaaTiya vaRgeeyanmmaarkkum azhimathiraajaakkanmaarkkum dilli nalkiya falam!! koaNgrass thetu manassilaakki thiricchu vannaal mathaethara indiakk iniyum pratheekshakaL pulartthaam vargiiyathayoaaT ജനങ്ങളുടെ മുഖ്യമന്ത്രി ആയിരിക്കും -കെജ്രിവാൾ
തോറ്റ് തുന്നമ്പാടിയ വർഗീയന്മ്മാർക്കും അഴിമതിരാജാക്കന്മാർക്കും ദില്ലി നൽകിയ ഫലം!! കോൺഗ്രസ്സ് തെറ്റു മനസ്സിലാക്കി തിരിച്ചു വന്നാൽ മതേതര ഇന്ത്യക്ക് ഇനിയും പ്രതീക്ഷകൾ പുലർത്താം വർഗ്ഗീയതയോട് സന്ധിയില്ലാ ഭരണം നടത്താൻ
ഇന്നത്തെ പത്രങ്ങളിലെ തലക്കെട്ടുകൾക്ക് പത്തിൽ മാർക്കിട്ടാൽ
ReplyDeleteതകർന്നടിഞ്ഞു - ബി ജെ പി 3, കോണ്‍ഗ്രസ് 0 - ദേശാഭിമാനി
ആപ്പിന്റെ ജയമല്ല, കോണ്‍ഗ്രസ്സിനും ബി ജെ പിക്കും സീറ്റ് കിട്ടാത്തതാണ് ഈ പാവങ്ങളുടെ സന്തോഷത്തിന് കാരണം.
കഷ്ടി രണ്ട് മാർക്ക് കൊടുക്കാം..
ആം ആദ്മി ഡൽഹി തൂത്തുവാരി - മാതൃഭൂമി
തലക്കെട്ടിന്റെ കാര്യത്തിൽ മാതൃഭൂമി ഇപ്പോഴും രണ്ട് നൂറ്റാണ്ട് പിറകെയാണ്.
നാല് മാർക്ക് കൊടുക്കാം.
ഡൽഹി തൂത്തുവാരി എ എ പി - ചന്ദ്രിക
മാതൃഭൂമിയുടെ മാർക്ക് തന്നെ. നാല്
ആപ് അടിച്ചു വാരി - വർത്തമാനം
മോശമായില്ല. അഞ്ച് മാർക്ക്
ആപ് സുനാമി - മംഗളം
കൊള്ളാം. നന്നായിട്ടുണ്ട്. അഞ്ചര മാർക്ക്
ആപ് കി ദില്ലി - മാധ്യമം
അർത്ഥഗർഭമായ തലക്കെട്ട്.. നല്ല തലക്കെട്ടുകൾ കൊടുക്കുന്നതിൽ മാധ്യമം പലപ്പോഴും മികച്ച് നിൽക്കാറുണ്ട്
എട്ട് മാർക്ക്
ചൂലല്ല, ചുഴലി - മനോരമ
രണ്ടേ രണ്ട് വാക്ക്.. പവർഫുൾ..
മനോരമക്ക് ഒമ്പത് മാർക്ക് കൊടുക്കാം.
എ കെ 67 - കേരള കൗമുദി
ഇന്ന് വന്ന തലക്കെട്ടുകളിൽ ഇടിവെട്ട്.. പത്ത് മാർക്ക് കൊടുത്തേ തീരൂ..
(ഇതെന്റെ അഭിപ്രായം മാത്രം. ആർക്കെങ്കിലും മാർക്ക് കൂട്ടുകയോ കുറക്കുകയോ ചെയ്യണമെന്നുണ്ടെങ്കിൽ അഭിപ്രായം പറയാം)
This is my fb post. https://www.facebook.com/vallikkunnu/posts/10203775281768775
ചൂല് തൂത്ത് വാരി -- ദീപിക. (ദീപിക പത്രമാല്ലായിരിക്കും ചന്ദ്രിക യെപ്പോലെ.)
Deleteകോണ്‍ഗ്രസ് നേതാക്കളൊക്കെ ഞെട്ടി തരിച്ചിരിക്കുകയാ.
ReplyDelete"എങ്കിലും ഈ 9% വോട്ട് എങ്ങനെ കിട്ടി?" എന്നോർത്ത്....
ഇടയ്ക്കു 5 ഇടങ്ങളിൽ കോണ്‍ഗ്രസ് മുന്നേറി എന്നറിഞ്ഞപ്പോൾ വീണ്ടും ഞെട്ടി വിദേശ ടൂർ ക്യാൻസൽ ചെയ്തു തിരിച്ചു വരേണ്ടി വരുമോ എന്നോർത്ത് സങ്കടം വന്നുപോയി. വൈകുന്നെരമായപ്പോഴാ സമാധാനം ആയത്. ടൂർ കഴിഞ്ഞു ക്ഷീണിച്ചു വരുമ്പോൾ ആനമുട്ട പുഴുങ്ങി കഴിക്കാമല്ലോ...ഹായി ഹായി... കുശാലായി...
AAP won due to positive vote for Kejriwal. He fought well and made a good come back after losing all the 7 seats to BJP in May 14. Delhi people are very smart, voted for a national party in Lok sabha and for a local party in assembly. This is the first time Modi lost an election since he became CM of Gujarat in 2001, 3 consecutive victories in Gujarat, 2014 Lok sabha and 4 assembly elections after that including Kashmir. A Hindu nationalist party is presently dominating the politics of Muslim majority J&K!. The next election in Bihar later in 2015, he has a fair chance. Still some people here call BJP Fascist!!. Suddenly all Muslims of Kerala, who vote for communal IUML and Christians who vote for communal Kerala Congress and INC have turned secular after the BJP's victory in May 2014!!!.
ReplyDeletenice...
Deleteഇത് ഒരു സ്വപ്ന വ്യാപാരിയുടെ വിജയമാണ്.കറന്റ് ബില്ലും വെള്ളക്കരവും പകുതിയാക്കിക്കുറയ്ക്കാമെന്നും ശമ്പളം കൂട്ടാമെന്നും വാഗ്ദാനം ചെയ്ത സ്വപ്ന വ്യാപാരിയുടെ വിജയം. എങ്കിലും നിങ്ങള്‍ ചെറുപ്പക്കാരുടെ സ്വപ്നങ്ങള്‍ക്ക് മീതെ എന്റെ സംശയത്തിന്റെ കരിനിഴല്‍ പതിയേണ്ട.1977ല്‍ ഞാനും നിങ്ങളെപ്പോലെയായിരുന്നു .
ReplyDeleteSir, such things can be done, and just for clarification, he hasn't stated anything about the pay raise. A detailed thought from our mind can very well find out that all those our hard earned money which is paid as tax, and how it is being used by the govt and why still we are poor.
DeleteWe are hoping for the best.
2015 is too far from 1977:). : Kumar
എന്റെ വെട്ടത്താനേ താങ്കളാളു കൊള്ളമല്ലോ? വൈദ്യുതി നിരക്കും വെള്ളക്കരവും ഒക്കെ മനുഷ്യനു താങ്ങാവുന്നതിലധികം കൂട്ടിക്കോട്ടേ എന്നാണോ താങ്കളുടെ നിലപാട്?
Delete1977 ലും ഈ വെള്ളക്കരത്തിന്റെ പ്രശ്നമുണ്ടായിരുന്നോ?
@ ശ്രീ കുമാര്‍-താങ്കളുടെ പ്രതീക്ഷകള്‍ സഫലമാവട്ടെ.പക്ഷേ ഡെല്‍ഹിയില്‍ കറന്റുല്പ്പാടിപ്പിക്കുന്നതും വിതരണം ചെയ്യുന്നതും സ്വകാര്യ സ്ഥാപനങ്ങളാണ്.നഷ്ടം സഹിച്ചു പുണ്യം ചെയ്യാന്‍ അവര്‍ക്ക് കഴിയില്ലല്ലോ.കറണ്ടായാലും കുടിവെള്ളമായാലും നഷ്ടം സഹിച്ചു അധികകാലം മുന്നോട്ട് പോകാന്‍ കഴിയില്ല.
Delete@ശ്രീ കാളിദാസന്-ഇന്ദിരാഗാന്ധിയെ ഏകാധിപതിയായി കണ്ടിരുന്ന,നെഹ്റു കുടുംബത്തിന്റെ പിന്തുടര്ച്ചാവകാശത്തെ എതിര്‍ത്തിരുന്ന എന്നെപ്പോലുള്ള ലക്ഷങ്ങള്‍ക്ക് ലോട്ടറി അടിച്ച സന്തോഷമായിരുന്നു മിസ്സസ് ഗാന്ധിയുടെ പരാജയവും ജനതാ പാര്‍ട്ടിയുടെ ഭരണവും.പിന്നീട് എന്തു സംഭവിച്ചു എന്നത് ചരിത്രമാണല്ലോ.
>>>>ഡെല്‍ഹിയില്‍ കറന്റുല്പ്പാടിപ്പിക്കുന്നതും വിതരണം ചെയ്യുന്നതും സ്വകാര്യ സ്ഥാപനങ്ങളാണ്.നഷ്ടം സഹിച്ചു പുണ്യം ചെയ്യാന്‍ അവര്‍ക്ക് കഴിയില്ലല്ലോ.കറണ്ടായാലും കുടിവെള്ളമായാലും നഷ്ടം സഹിച്ചു അധികകാലം മുന്നോട്ട് പോകാന്‍ കഴിയില്ല.<<<
Deleteഡെല്‍ഹിയില്‍ കറണ്ടുത്പാദിക്കുന്നത് ഡീസല്‍ നിലയമല്ലേ?
അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ എണ്ണ വില മൂന്നിലൊന്നായി കുറഞ്ഞിരിക്കുന്ന അവസ്ഥയില്‍ ഇവിടത്തെ ഉത്പാദന ചെലവും മൂന്നിലൊന്നായി കുറയില്ലേ വെട്ടത്താനേ? കുറഞ്ഞ ചെലവില്‍ കറണ്ടുത്പാദിപ്പിച്ച് കുറഞ്ഞ നിരക്കില്‍ വിതരണം ചെയ്യാന്‍ എന്താണു തടസം?
ഇപ്പോഴും ഇന്‍ഡ്യയില്‍ ഇന്ധന വില മന് മോഹന്‍ സിംഗിന്റെ കാലത്തെ വിലയാണ്. ഇവിടെ മാത്രം എന്നും നഷ്ടമാണ്. അതുകൊണ്ട് കഴിഞ്ഞ ദിവസം പോലും ഒന്ന് കൂട്ടി. ഈ നഷ്ടം എങ്ങനെ ഉണ്ടായി എന്ന് വെട്ടത്താനൊന്ന് വിശദീകരിക്കാമോ അതു കഴിഞ്ഞ് നമുക്ക് കറണ്ടിന്റെയും വെള്ളത്തിന്റെയും നഷ്ടത്തിന്റെ കണക്കു പറയാം.
>>>>എന്നെപ്പോലുള്ള ലക്ഷങ്ങള്‍ക്ക് ലോട്ടറി അടിച്ച സന്തോഷമായിരുന്നു മിസ്സസ് ഗാന്ധിയുടെ പരാജയവും ജനതാ പാര്‍ട്ടിയുടെ ഭരണവും.പിന്നീട് എന്തു സംഭവിച്ചു എന്നത് ചരിത്രമാണല്ലോ.<<<
Deleteസംഭവിക്കേണ്ടത് സംഭവിച്ചു. അത്രയേ ഉള്ളു.
ജനതാപാര്‍ട്ടി ലോട്ടറി മാത്രമായിരുന്നു. എന്നു വച്ചാല്‍ അര്‍ഹതയില്ലാത്ത ഒന്ന് പെട്ടെന്ന് കൈ വന്നത്. അങ്ങനെയുള്ളത് നിലനില്‍ക്കില്ല. അതാണു ചരിത്രം പഠിപ്പിക്കുന്നത്. ഒരു കാലത്തും യോജിക്കാന്‍ സാധ്യമല്ലാത്ത സോഷ്യലിസ്റ്റ് പാര്‍ട്ടിയും, സംഘടന കോണ്‍ഗ്രസും, ജനസംഘവും, കോണ്‍ഗ്രസിലെ ഒരു കഷണവും കൂടിചേര്‍ന്ന ഒരവിയലായിരുന്നു അത്. മോരും മുതിരയും പോലെ ഒന്ന്. അതിന്റെ സഖ്യത്തില്‍ കമ്യൂണിസ്റ്റുപാര്‍ട്ടിയും. അത് അധിക കാലം നില നില്‍ക്കുമെന്ന് സുബോധമുള്ള ആരും കരുതിയിട്ടുണ്ടാകില്ല. അതിന്റെ അവതാര ഉദ്ദേശ്യം ഇന്ദിരയെ പരജയപ്പെടുത്തുക എന്നതു മാത്രമായിരുന്നു.
ജനതാ പാര്‍ട്ടി എന്ന ഏച്ക്ബുകെട്ടലുമായി ആം ആദ്മി പാര്‍ട്ടിയെ താരതയം ചെയ്ന്ന താങ്കള്‍ക്കൊരു നല്ല നമസ്കാരം മാത്രം പറയട്ടെ. ജനത പാര്ട്ടിയേപോലെ ജയിലില്‍ കിടന്ന കുറച്ചു നേതാക്കള്‍ തല്ലിക്കൂട്ടിയ പാര്‍ട്ടിയൊന്നുമല്ല ആം ആദ്മി പാര്‍ട്ടി. ഒരേ ആശയത്തിനും നയങ്ങള്‍ക്കും വേണ്ടി നിലകൊള്ളുന്ന ഒരു സംഘം അര്‍പ്പണ ബോധമുള്ള നേതാക്കള്‍ പടി പടി ആയി പടുത്തുയര്‍ത്തിയ പാര്‍ട്ടി ആണത്.
അവര്‍ പറഞ്ഞ കര്യങ്ങള്‍ അവര്‍ ചെയ്യുമോ എന്ന് കാത്തിരിക്കാനുള്ള ക്ഷമ പോലും തങ്കള്ക്കില്ലാതെ പോയല്ലോ.
ശരി കാളിദാസന്. ഇത് വള്ളിക്കുന്നിന്റെ ബ്ലോഗല്ലേ .ഉചിതമായ വേദിയില്‍ കൂടുതല്‍ വിശകലനം ചെയ്യാം.നന്ദി.
Deleteഇത് ആം ആദ്മി പാര്‍ട്ടിയുടെ ഡെല്‍ഹി വിജയത്തേക്കുറിച്ചുള്ള പോസ്റ്റാണ്, ഇതല്ലേ ഇതൊക്കെ ചര്‍ച്ച ചെയ്യേണ്ട ഉചിതമായ വേദി? ഇനി ഇവിടെ എഴുതാന്‍ പേടിയാണെങ്കില്‍ ഇതിനേ സംബന്ധിച്ച് ഞാന്‍ ഒരു പോസ്റ്റ് എഴുതിയിട്ടുണ്ട്. അവിടെ വന്ന് ചര്‍ച്ച ചെയ്യാം.
Deleteതാങ്കളേപ്പോലെ നിഷേധാത്മക നിലപാടുകളുള്ള വരട്ടു തത്വവാദികളാണ്, ഈ നാടിന്റെ ശാപം. കെജ്രിവാളിനെ ഒളിച്ചോട്ടക്കാരന്‍, അരാജക വാദി, അരാഷ്ട്രീയ വാദി, ധര്ണ്ണക്കാരന് , എ കെ 47 എന്നൊക്കെ അല്ലേ ഡെല്‍ഹിയിലെ അടിസ്ഥാന യാഥാര്‍ത്ഥ്യങ്ങളറിയാതെ കേരളത്തിലിരിക്കുന്ന പേനയുന്തികള്‍ പോലും ആക്ഷേപിച്ചിരുന്നത്. അതിന്റ്രെ കൂടെ താങ്കളുടെ വക സ്വപ്ന വ്യാപാരി എന്ന വട്ടപ്പേരും കൂടെ. ഈ അണ്ണന് ഫ്രോഡാണോ എന്നു പോലും ചോദിച്ച മഹാന്മാരുണ്ട്. ഇതൊക്കെ ചാര്‍ത്തിക്കൊടുക്കാന്‍ അദ്ദേഹം എന്തതിക്രമമാണു താങ്കളോടൊക്കെ ചെയ്തത്?
വിലക്കയറ്റം ഇപ്പോള്‍ തടഞ്ഞ് നിറുത്തും, 100 ദിവസത്തിനുള്ളില്‍ വിദേശത്തുള്ള കള്ളപ്പണം തിരികെ കൊണ്ടു വരും. താങ്കളുടെ അക്കൌണ്ടില്‍ 15 ലക്ഷം നിഷേപിക്കും എന്നൊക്കെ ഉള്ള സ്വപ്നം വിറ്റ ഒരാളേപ്പറ്റി താങ്കള്‍ക്കറിയുമോ എന്തോ? ചായ വിറ്റു നടന്നവനെന്നു മേനി നടിച്ചിട്ട് സ്വന്തം പേരു തുന്നിയ 10 ലക്ഷത്തിന്റെ കോട്ടുമിട്ട് കോമാളിയേപ്പൊലെ നിന്ന ഒരാളേ താങ്കള്‍ കണ്ടോ? കണ്ടു കാണില്ല. അത് കാണാനുള്ള കണ്ണ്, താങ്കള്‍ക്കില്ല.
പക്ഷെ കെജ്രിവാള് ആരാണെന്ന് ഡെല്‍ഹിയിലെ ജനങ്ങള്‍ക്കറിയാം. 49 ദിവസം ഭരിച്ചപ്പോള്‍ വെള്ളം സൌജന്യമായി കൊടുത്തു. വൈദ്യുതി നിരക്ക് പകുതി അയി കുറച്ചു. അത് കണ്ട് പേടിച്ച കോണ്‍ഗ്രസും ബി ജെപിയും നിയമസഭയില്‍ ഒരു ബില്ലവതരിപ്പിക്കാന്‍ പോലുമനുവദിക്കാതെ അദ്ദേഹത്തെ രാജി വയ്പ്പിച്ചു. അതൊക്കെ അവിടത്തെ വോട്ടര്‍മാര്‍ക്കറിയാം വെട്ടത്താനേ. അതാണിപ്പോള്‍ നടന്ന തെരഞ്ഞെടുപ്പിലൂടെ കണ്ടത്. അതിനെ എങ്കിലും അംഗീകരിക്കാനും ആദരിക്കാനും പഠിക്കൂ വെട്ടത്താനേ.
മുസ്ലിം തീവ്രവാദികള്‍ ഏഴാം നൂറ്റാണ്ടിലെ ചരിത്രം പറഞ്ഞ് ഇന്ന് കണ്മുന്നില് കാണുന്ന യാഥാര്‍ത്ഥ്യത്തെ തകമസ്കരിക്കുന്ന പോലെ 1977 ല്‍ എന്തോ നടന്നു എന്നും പറഞ്ഞ് താങ്കളിങ്ങനെ ഏതെങ്കിലും കുണ്ടുകിണറ്റില്‍ ഇറങ്ങി ഇരിക്കാതെ ഒന്ന് പുറത്തിറങ്ങി ഇതൊക്കെ കാണാന്‍ ശ്രമിക്കുക,
ശോഭാസിറ്റിയില്‍ സെക്യൂരിറ്റിജീവനക്കാരനെ കാറിടിപ്പിച്ചു കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതി മുഹമ്മദ്നിഷാംമിനു വദനസുരതം ചെയ്തുകൊടുക്കുന്ന മുസ്ലിം ലീഗ് മന്ത്രിമാർ രാജിവയ്ക്കുക.
ReplyDeletePlease name those ministers, if you have proofs.
Deleteസംഗതി ഇങ്ങനെയൊക്കെ ആണേലും ക്രഡിറ്റ് മോഡിക്കാ..
ReplyDeleteമോഡി ചൂലെടുക്കാ൯ പറഞ്ഞു..
ജനങ്ങള്‍ എടുക്കുകയും ചെയ്തു... :D
kalakki
Delete@vettathan. Sir, The old rulers of Delhi made those in pvt sector or changed to pvt sector, it does not mean that it is not reversible. in first place rather than saying to no to pvt sector a good governance who has ability & capacity to deal with frauds in such sector can bring down huge losses / or said so. As such, as AAP isn't a position to play with the tunes of capitalistic, the rules which we have presently can be very well implemented. We need all, the capitalistic, socialist and all, this is a new era and if AAP can keep the interest of common man as its priority then the sooner we can read about congress & and their allies in the history book, and followed by BJP and its allies. we want a govt made of real people and not that kind of people who are insane due to bad effects of religion, money etc. Thanking you for your comments as well and wishes you a great day. Kumar.
ReplyDeleteWell written. Kudos!!!
ReplyDelete