സോഷ്യൽ മീഡിയയിൽ ഉയർന്നു വന്ന വ്യാപകമായ പ്രതിഷേധം ഫലം കണ്ടു. പർദ്ദയെ പ്രാകൃത വേഷമാക്കിയ ഇന്ത്യാവിഷൻ അവസാനം മാപ്പ് പറഞ്ഞു. എക്സിക്യൂട്ടീവ് എഡിറ്റർ എം പി ബഷീർ വെബ് സൈറ്റിൽ പരസ്യമായി ഖേദപ്രകടനം നടത്തി. വിവാദ വിഷയമായ ക്ലിപ്പിംഗ് ഇന്റർനെറ്റ്
ആർക്കൈവിൽ നിന്ന് പിൻവലിച്ചു. ഇത്രയും ചെയ്യാൻ തയ്യാറായ അവരെ ആദ്യമായി
അഭിനന്ദിക്കുന്നു. വമ്പൻ വങ്കത്തമാണ് തങ്ങളുടെ സ്പെഷ്യൽ കറസ്പോണ്ടന്റ്
വിളിച്ചു കൂവിയത് എന്ന് ബോധ്യപ്പെട്ടപ്പോൾ അതിനെ ന്യായീകരിക്കാൻ നില്‍ക്കാതെ മാപ്പ് പറയാൻ തയ്യാറായത് നല്ല ലക്ഷണമാണ്. പക്ഷെ മാപ്പിനോടൊപ്പം ഒരു ഭീഷണിയും ഇന്ത്യാവിഷൻ ഉയർത്തിയിട്ടുണ്ട്. പ്രതിഷേധിച്ചവർക്കെതിരെ കേസ് കൊടുക്കുമെന്ന് !!.. ഫൗസിയ സ്വന്തം നിലക്ക് കേസ് കൊടുക്കും. ഇന്ത്യാവിഷൻ വേറെയും കൊടുക്കും!! അരിയും തിന്നു ആശാരിച്ചിയെയും കടിച്ച് പിന്നെയും പട്ടി കോടതി വരാന്തയിൽ മുറുമുറുക്കുന്നു!.
ഫൗസിയക്ക് എന്ത് തോന്ന്യാസവും വിളിച്ചു കൂവാനുള്ള സ്വാതന്ത്ര്യമുണ്ട്, പക്കേങ്കില് നാട്ടുകാരാരും ഒരക്ഷരം പ്രതികരിക്കാൻ പാടില്ല. പ്രതികരിച്ചാൽ കേസ് കൊടുത്ത് അകത്താക്കും! ഇന്ത്യാവിഷന്റെ തിട്ടൂരം കൊള്ളാം. ബലേ ഭേഷ്! ചാനൽ സംപ്രേഷണം ചെയ്ത പരിപാടിയെ വിമർശിക്കുന്നതിനിടയിൽ സോഷ്യൽ മീഡിയയിൽ ഫൗസിയക്കെതിരെ ചിലർ നടത്തിയ അശ്ലീല പരാമർശങ്ങളോട് ഒട്ടും യോജിക്കുന്നില്ല. വിമർശനങ്ങളിൽ മാന്യതയുടെ ഭാഷ സ്വീകരിക്കണം എന്നത് അവിതർക്കിതമാണ്. അത്തരം പരാമർശങ്ങൾ നടത്തിയവർ അവ പിൻവലിക്കണമെന്ന് തന്നെയാണ് എന്റെയും അഭിപ്രായം. പക്ഷേ ഒരു വിഭാഗത്തിനെതിരെ അങ്ങേയറ്റം പ്രകോപനമായ ഒരു പ്രസ്താവന നടത്തിയിട്ട് ജനങ്ങളൊന്നും വികാരപരമായി പ്രതികരിക്കരുത് എന്ന് പറയുന്നന്നതിന് എന്ത് മാത്രം ഔചിത്യമുണ്ട്?.
പരിപാടി സംപ്രേഷണം ചെയ്ത് ഒരു മാസം പിന്നിട്ട ശേഷമാണ് സോഷ്യൽ മീഡിയ വഴി ഇത് ചിലർ വിവാദമാക്കിയത് എന്നാണ് ബഷീർ പറയുന്നത്. ഇന്ത്യാവിഷന്റെ തലപ്പത്തിരിക്കുന്ന ബഷീർ സ്വയം ഞെട്ടേണ്ട ഒരു അവസ്ഥാ വിശേഷമാണിത്. ഇന്ത്യാവിഷൻ പഴയ പോലെ ആളുകൾ കാണുന്നില്ല എന്നും സോഷ്യൽ മീഡിയയിൽ വന്നപ്പോഴാണ് നാട്ടുകാർ ഇങ്ങനെയൊരു പരിപാടി സംപ്രേഷണം ചെയ്ത വിവരം അറിയുന്നത് എന്നതും സ്വയം തിരിച്ചറിഞ്ഞ് ഞെട്ടേണ്ട ഒന്ന് തന്നെയാണ്. സൗദി തൊഴിൽ നിയമമായ നിതാഖാത്തും പ്രവാസികളുടെ തിരിച്ചു വരവും ചർച്ച ചെയ്യുന്നിടത്ത് പർദ്ദയെ കടിച്ചു കീറി പാവം പ്രവാസി ഭാര്യമാരുടെ മേക്കിട്ടു കയറാൻ ഫൗസിയയെ പ്രേരിപ്പിച്ച ചേതോവികാരം എന്താണെന്ന് കൂടി ബഷീർ വിശദീകരിക്കണം. നിതാഖാത്തും പർദ്ദയും തമ്മിലുള്ള ബന്ധമെന്താണ്?. ഒരു വനിതാ റിപ്പോർട്ടർക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ ചിലർ നടത്തിയതിനാണത്രെ ബഷീറും ഫൗസിയയും കേസ് കൊടുക്കാൻ പോകുന്നത്. മലപ്പുറത്തെ സ്ത്രീകളെക്കുറിച്ച് അത്യന്തം അപകീർത്തികരമായ പ്രസ്താവന നടത്തിയതിന് ഫൗസിയക്കും ബഷീറിനുമെതിരെ കേസിന് പോകാൻ ആ പാവം സ്ത്രീകൾക്ക് അവകാശമുണ്ടോ ആവോ?.
മാധ്യമ പ്രവർത്തകർ കുറച്ചു കൂടി മെച്യൂറിറ്റി കാണിക്കണം. തങ്ങൾക്കു ആരെക്കുറിച്ചും എന്തും വിളിച്ചു കൂവാമെന്ന് വിശ്വസിക്കുകയും തങ്ങളെക്കുറിച്ച് ആരും ഒന്നും മിണ്ടിപ്പോകരുതെന്നു വാശി പിടിക്കുകയും ചെയ്യുന്നത് ഫാസിസമാണ്. മറ്റുള്ളവരെ അപമാനിക്കാൻ ആയിരം നാക്ക് പുറത്തെടുക്കുന്നവർ തങ്ങളെക്കുറിച്ച് ഏതെങ്കിലും പരാമർശം കാണുമ്പോഴേക്കു 'എന്നെ അപമാനിച്ചേ' എന്ന് നിലവിളിക്കുന്നത് എന്തുമാത്രം അപഹാസ്യമാണ്.
പർദ്ദക്കെതിരെയുള്ള പരാമർശം മാത്രമല്ല ആ പ്രോഗ്രാം മൊത്തത്തിൽ വിവരക്കേടുകളുടെ ഘോഷയാത്രയായിരുന്നു. പത്താം ക്ലാസ് പരീക്ഷയെഴുതുന്ന മലപ്പുറത്തെ പെണ്‍കുട്ടികളിൽ പത്ത് ശതമാനവും വിവാഹിതരാണ് എന്നാണ് ഫൗസിയ കണ്ടെത്തിയത്!. എവിടുന്നു കിട്ടി ഫൗസിയക്കു ഈ കണക്കുകൾ?. പത്താം ക്ലാസല്ലേ, കിടക്കട്ടെ പത്തു ശതമാനം എന്നങ്ങ് തീരുമാനിച്ചതാണോ? ഏത് ആധികാരിക പഠനമാണ് ഇങ്ങനെയൊരു റിപ്പോർട്ട് പുറത്തു വിട്ടിട്ടുള്ളത്. എരിവും പുളിയും വേണ്ടത്ര മസാലകളും ചേർത്ത് മൈസൂർ കല്യാണം ഹിറ്റാക്കിയത് പോലെ മറ്റൊരു മലപ്പുറം ആട്ടക്കഥയുണ്ടാക്കാനുള്ള പുറപ്പാടിലാണോ ശ്രീമതിയുള്ളത്?.
ഗൾഫ് പണം കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥയിൽ ഒരു ഗുണവും ചെയ്തിട്ടില്ല എന്നാണ് ഫൗസിയയുടെ മറ്റൊരു കണ്ടെത്തൽ!!. (ഗൾഫ് നഗരങ്ങളിൽ ഓടി നടന്നു പിരിവെടുത്ത് പ്രവാസികളുടെ കാശ് കൊണ്ട് തുടങ്ങിയ ചാനലിലിരുന്നാണ് ഈ അസംബന്ധം പറഞ്ഞത് എന്നത് മറ്റൊരു തമാശ). ഗൾഫ് പണം കേരളത്തിന് ഒരു ഗുണവും ചെയ്തിട്ടില്ല എന്ന് പറഞ്ഞ് നാവെടുത്ത ഫൗസിയ അടുത്ത വാചകത്തിൽ പറയുന്നത് കേരളത്തിന്റെ വരുമാനത്തിന്റെ മുപ്പതു ശതമാനവും പ്രവാസികളുടെ വിഹിതമാണെന്നാണ്!!. മുഴുത്ത വട്ടാണല്ലേ എന്ന് ആരും ചോദിച്ചു പോകുന്ന അവതരണം!!.
ആറു മിനിട്ടിനുള്ളിൽ ഇത്രയും പൊട്ടത്തരങ്ങൾ 'സ്പെഷ്യൽ കറസ്പോണ്ടന്റ്' ഒന്നിന് പിറകെ ഒന്നായി വിളമ്പിനല്കിയപ്പോൾ അത് ഉളുപ്പില്ലാതെ സംപ്രേഷണം ചെയ്തയാളാണ് ഇപ്പോൾ മാപ്പും ഭീഷണിയും ഒരുമിച്ചു നല്കി രംഗത്ത് വന്നിരിക്കുന്നത്!!. അതാണ് ഞാൻ കഴിഞ്ഞ പോസ്റ്റിൽ പറഞ്ഞത് 'ഏത് വാർത്താ ചാനലാണെങ്കിലും അതിന്റെ തലപ്പത്ത് സുബോധമുള്ള ഒരാളെങ്കിലും ഉണ്ടായിരിക്കണം' എന്ന്. ഇതുപോലുള്ള പക്കാ തല്ലുക്കൊള്ളിത്തരങ്ങൾ വിളിച്ചു കൂവി ഏതെങ്കിലും ഫൗസിയമാർ റിപ്പോർട്ടുകൾ അയച്ചു കൊടുത്താൽ 'മോളേ ഇത് അസംബന്ധമാണ്' എന്ന് പറയാൻ വകതിരിവുള്ള ഒരാൾ. ബഷീറിനെ ആ പണിക്കു കൊള്ളുമോ ഇല്ലയോ എന്ന് വിലയിരുത്തേണ്ടത് ബഷീറും ബഷീറിനെ ഈ പണിയേല്പിച്ച ചാനൽ മുതലാളിമാരുമാണ്. Latest! പതിനാറ് കൂതറകളും മുപ്പത് ക്യാമറകളും
Related Posts
കവര്‍ സ്റ്റോറിക്കാരീ, ഓടരുത് !!
ഫൗസിയ മുസ്തഫ, കെയർ ഓഫ് ഇന്ത്യാവിഷം
എന്നെയൊന്ന് റേപ്പ് ചെയ്യൂ !!
എന്നെയൊന്ന് റേപ്പ് ചെയ്യൂ - രണ്ടാം ഭാഗം!!
അമൃത ഷോ - ഏഷ്യാനെറ്റിന് വേള്‍ഡ് കോമഡി അവാര്‍ഡ്
ഫൗസിയക്ക് എന്ത് തോന്ന്യാസവും വിളിച്ചു കൂവാനുള്ള സ്വാതന്ത്ര്യമുണ്ട്, പക്കേങ്കില് നാട്ടുകാരാരും ഒരക്ഷരം പ്രതികരിക്കാൻ പാടില്ല. പ്രതികരിച്ചാൽ കേസ് കൊടുത്ത് അകത്താക്കും! ഇന്ത്യാവിഷന്റെ തിട്ടൂരം കൊള്ളാം. ബലേ ഭേഷ്! ചാനൽ സംപ്രേഷണം ചെയ്ത പരിപാടിയെ വിമർശിക്കുന്നതിനിടയിൽ സോഷ്യൽ മീഡിയയിൽ ഫൗസിയക്കെതിരെ ചിലർ നടത്തിയ അശ്ലീല പരാമർശങ്ങളോട് ഒട്ടും യോജിക്കുന്നില്ല. വിമർശനങ്ങളിൽ മാന്യതയുടെ ഭാഷ സ്വീകരിക്കണം എന്നത് അവിതർക്കിതമാണ്. അത്തരം പരാമർശങ്ങൾ നടത്തിയവർ അവ പിൻവലിക്കണമെന്ന് തന്നെയാണ് എന്റെയും അഭിപ്രായം. പക്ഷേ ഒരു വിഭാഗത്തിനെതിരെ അങ്ങേയറ്റം പ്രകോപനമായ ഒരു പ്രസ്താവന നടത്തിയിട്ട് ജനങ്ങളൊന്നും വികാരപരമായി പ്രതികരിക്കരുത് എന്ന് പറയുന്നന്നതിന് എന്ത് മാത്രം ഔചിത്യമുണ്ട്?.
പരിപാടി സംപ്രേഷണം ചെയ്ത് ഒരു മാസം പിന്നിട്ട ശേഷമാണ് സോഷ്യൽ മീഡിയ വഴി ഇത് ചിലർ വിവാദമാക്കിയത് എന്നാണ് ബഷീർ പറയുന്നത്. ഇന്ത്യാവിഷന്റെ തലപ്പത്തിരിക്കുന്ന ബഷീർ സ്വയം ഞെട്ടേണ്ട ഒരു അവസ്ഥാ വിശേഷമാണിത്. ഇന്ത്യാവിഷൻ പഴയ പോലെ ആളുകൾ കാണുന്നില്ല എന്നും സോഷ്യൽ മീഡിയയിൽ വന്നപ്പോഴാണ് നാട്ടുകാർ ഇങ്ങനെയൊരു പരിപാടി സംപ്രേഷണം ചെയ്ത വിവരം അറിയുന്നത് എന്നതും സ്വയം തിരിച്ചറിഞ്ഞ് ഞെട്ടേണ്ട ഒന്ന് തന്നെയാണ്. സൗദി തൊഴിൽ നിയമമായ നിതാഖാത്തും പ്രവാസികളുടെ തിരിച്ചു വരവും ചർച്ച ചെയ്യുന്നിടത്ത് പർദ്ദയെ കടിച്ചു കീറി പാവം പ്രവാസി ഭാര്യമാരുടെ മേക്കിട്ടു കയറാൻ ഫൗസിയയെ പ്രേരിപ്പിച്ച ചേതോവികാരം എന്താണെന്ന് കൂടി ബഷീർ വിശദീകരിക്കണം. നിതാഖാത്തും പർദ്ദയും തമ്മിലുള്ള ബന്ധമെന്താണ്?. ഒരു വനിതാ റിപ്പോർട്ടർക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ ചിലർ നടത്തിയതിനാണത്രെ ബഷീറും ഫൗസിയയും കേസ് കൊടുക്കാൻ പോകുന്നത്. മലപ്പുറത്തെ സ്ത്രീകളെക്കുറിച്ച് അത്യന്തം അപകീർത്തികരമായ പ്രസ്താവന നടത്തിയതിന് ഫൗസിയക്കും ബഷീറിനുമെതിരെ കേസിന് പോകാൻ ആ പാവം സ്ത്രീകൾക്ക് അവകാശമുണ്ടോ ആവോ?.
മാധ്യമ പ്രവർത്തകർ കുറച്ചു കൂടി മെച്യൂറിറ്റി കാണിക്കണം. തങ്ങൾക്കു ആരെക്കുറിച്ചും എന്തും വിളിച്ചു കൂവാമെന്ന് വിശ്വസിക്കുകയും തങ്ങളെക്കുറിച്ച് ആരും ഒന്നും മിണ്ടിപ്പോകരുതെന്നു വാശി പിടിക്കുകയും ചെയ്യുന്നത് ഫാസിസമാണ്. മറ്റുള്ളവരെ അപമാനിക്കാൻ ആയിരം നാക്ക് പുറത്തെടുക്കുന്നവർ തങ്ങളെക്കുറിച്ച് ഏതെങ്കിലും പരാമർശം കാണുമ്പോഴേക്കു 'എന്നെ അപമാനിച്ചേ' എന്ന് നിലവിളിക്കുന്നത് എന്തുമാത്രം അപഹാസ്യമാണ്.
പർദ്ദക്കെതിരെയുള്ള പരാമർശം മാത്രമല്ല ആ പ്രോഗ്രാം മൊത്തത്തിൽ വിവരക്കേടുകളുടെ ഘോഷയാത്രയായിരുന്നു. പത്താം ക്ലാസ് പരീക്ഷയെഴുതുന്ന മലപ്പുറത്തെ പെണ്‍കുട്ടികളിൽ പത്ത് ശതമാനവും വിവാഹിതരാണ് എന്നാണ് ഫൗസിയ കണ്ടെത്തിയത്!. എവിടുന്നു കിട്ടി ഫൗസിയക്കു ഈ കണക്കുകൾ?. പത്താം ക്ലാസല്ലേ, കിടക്കട്ടെ പത്തു ശതമാനം എന്നങ്ങ് തീരുമാനിച്ചതാണോ? ഏത് ആധികാരിക പഠനമാണ് ഇങ്ങനെയൊരു റിപ്പോർട്ട് പുറത്തു വിട്ടിട്ടുള്ളത്. എരിവും പുളിയും വേണ്ടത്ര മസാലകളും ചേർത്ത് മൈസൂർ കല്യാണം ഹിറ്റാക്കിയത് പോലെ മറ്റൊരു മലപ്പുറം ആട്ടക്കഥയുണ്ടാക്കാനുള്ള പുറപ്പാടിലാണോ ശ്രീമതിയുള്ളത്?.
ഗൾഫ് പണം കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥയിൽ ഒരു ഗുണവും ചെയ്തിട്ടില്ല എന്നാണ് ഫൗസിയയുടെ മറ്റൊരു കണ്ടെത്തൽ!!. (ഗൾഫ് നഗരങ്ങളിൽ ഓടി നടന്നു പിരിവെടുത്ത് പ്രവാസികളുടെ കാശ് കൊണ്ട് തുടങ്ങിയ ചാനലിലിരുന്നാണ് ഈ അസംബന്ധം പറഞ്ഞത് എന്നത് മറ്റൊരു തമാശ). ഗൾഫ് പണം കേരളത്തിന് ഒരു ഗുണവും ചെയ്തിട്ടില്ല എന്ന് പറഞ്ഞ് നാവെടുത്ത ഫൗസിയ അടുത്ത വാചകത്തിൽ പറയുന്നത് കേരളത്തിന്റെ വരുമാനത്തിന്റെ മുപ്പതു ശതമാനവും പ്രവാസികളുടെ വിഹിതമാണെന്നാണ്!!. മുഴുത്ത വട്ടാണല്ലേ എന്ന് ആരും ചോദിച്ചു പോകുന്ന അവതരണം!!.
ആറു മിനിട്ടിനുള്ളിൽ ഇത്രയും പൊട്ടത്തരങ്ങൾ 'സ്പെഷ്യൽ കറസ്പോണ്ടന്റ്' ഒന്നിന് പിറകെ ഒന്നായി വിളമ്പിനല്കിയപ്പോൾ അത് ഉളുപ്പില്ലാതെ സംപ്രേഷണം ചെയ്തയാളാണ് ഇപ്പോൾ മാപ്പും ഭീഷണിയും ഒരുമിച്ചു നല്കി രംഗത്ത് വന്നിരിക്കുന്നത്!!. അതാണ് ഞാൻ കഴിഞ്ഞ പോസ്റ്റിൽ പറഞ്ഞത് 'ഏത് വാർത്താ ചാനലാണെങ്കിലും അതിന്റെ തലപ്പത്ത് സുബോധമുള്ള ഒരാളെങ്കിലും ഉണ്ടായിരിക്കണം' എന്ന്. ഇതുപോലുള്ള പക്കാ തല്ലുക്കൊള്ളിത്തരങ്ങൾ വിളിച്ചു കൂവി ഏതെങ്കിലും ഫൗസിയമാർ റിപ്പോർട്ടുകൾ അയച്ചു കൊടുത്താൽ 'മോളേ ഇത് അസംബന്ധമാണ്' എന്ന് പറയാൻ വകതിരിവുള്ള ഒരാൾ. ബഷീറിനെ ആ പണിക്കു കൊള്ളുമോ ഇല്ലയോ എന്ന് വിലയിരുത്തേണ്ടത് ബഷീറും ബഷീറിനെ ഈ പണിയേല്പിച്ച ചാനൽ മുതലാളിമാരുമാണ്. Latest! പതിനാറ് കൂതറകളും മുപ്പത് ക്യാമറകളും
Related Posts
കവര്‍ സ്റ്റോറിക്കാരീ, ഓടരുത് !!
ഫൗസിയ മുസ്തഫ, കെയർ ഓഫ് ഇന്ത്യാവിഷം
എന്നെയൊന്ന് റേപ്പ് ചെയ്യൂ !!
എന്നെയൊന്ന് റേപ്പ് ചെയ്യൂ - രണ്ടാം ഭാഗം!!
അമൃത ഷോ - ഏഷ്യാനെറ്റിന് വേള്‍ഡ് കോമഡി അവാര്‍ഡ്
"ഒരു വനിതാ റിപ്പോര്‍ട്ടര്‍ക്കെതിരെ അങ്ങേയറ്റം അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ പ്രചരിപ്പിക്കപ്പെട്ടതും അംഗീകരിക്കാനാവില്ല. ഇതിനെതിരെ ഫൗസിയ വ്യക്തിപരമായും സ്ഥാപനമെന്ന നിലയില്‍ ഇന്ത്യാവിഷനും നിയമനടപടികള്‍ സ്വീകരിക്കുന്നുണ്ട്"
ReplyDeleteഅങ്ങേയറ്റം അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയവർക്കെതിരെ കേസ് കൊടുക്കുന്നതിൽ എന്താണ് തെറ്റ്?
അതെയതെ വനിതാ റിപോര്ടരെ ആരും ഒന്നും പറയാൻ പറ്റില്ല .പുരുഷനെ വനിതകള്‍ക്ക് എന്തും പറയാം.ഫെമിനിസത്തിന്റെ പേരില്‍ പുരുഷന്മാര്ക്കെതിരെ കുതിര കയറിയാൽ ഫുൾ സപ്പോർട്ട്. ഇതാണ് ഈ നാടിന്റെ അവസ്ഥ -മോഹനൻ
Deleteശരിയാ ,ചാനലല്ലേ.അവരെ എതിര്‍ക്കാന്‍ പാടില്ല.ഇവര്‍ പറയുന്നതെല്ലാം വേദവാക്യം.ആ വെള്ളമങ്ങ് വാങ്ങി വെച്ചേക്ക് ബഷീറേ.വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ന്യൂസ് പോലും അടര്‍ത്തിയെടുത്ത് ഒരാളെ തേജോവധം ചെയ്യാം അല്ലേ.ഈ പണി എല്ലാവര്ക്കും അറിയാം എന്ന് മനസ്സിലാക്കുക.
Deleteസ്ത്രീകള്‍ക്ക് എന്തുമാവാം ............അതാണല്ലോ ഇന്നത്തെ കമ്പോള സംസ്കാരവും പഠിപ്പിക്കുന്നത്...........സ്ത്രീ എന്ത് തെറ്റ് ചെയ്താലും പ്രതികരിക്കരുത് .........പ്രതികരിച്ചാല്കുരച്ചു ചാടാന്‍ സാംസ്കാരിക നായകന്മാരുണ്ടല്ലോ...........
Deleteഎന്തൊരു വിതിവയ്പരീത്യം ..............
ഈ തിരിച്ചറിവും തിരുത്തലും പറഞ്ഞതിലെ തിരിച്ചെടുക്കൽ അല്ല .. മറിച്ചു മതവികാരത്തെ മാനിക്കലാണ്.
ReplyDeleteഗൾഫിൽ നിന്നും കഴിഞ്ഞ ദിവസം ലഭിച്ച ആയിരക്കണക്കിന് തെറികളാണ് ഞങ്ങളെ വിശ്ദീകരണത്തിനു പ്രേരിപ്പിച്ചത് എന്ന് തിരുത്തി വായിക്കുവാൻ അപേക്ഷ
നൂറു ശതമാനം ശരി. മുസ്ലിം മദ വികാരം ആയിരക്കണക്കിനു ഫോണുകളിലൂടെ കേട്ടപ്പോള്‍ ഉണ്ടായ പ്രതികരണമാണത്. ഫോണ്‍ പോലും നാണിച്ചു പോയിട്ടുണ്ടാകും.
Deleteനൂറു ശതമാനം ശരി. മുസ്ലിം മദ വികാരം ആയിരക്കണക്കിനു ഫോണുകളിലൂടെ കേട്ടപ്പോള്‍ ഉണ്ടായ പ്രതികരണമാണത്. ഫോണ്‍ പോലും നാണി
Delete'ഏത് വാർത്താ ചാനലാണെങ്കിലും അതിന്റെ തലപ്പത്ത് സുബോധമുള്ള ഒരാളെങ്കിലും ഉണ്ടായിരിക്കണം' എന്ന്. ഇതുപോലുള്ള പക്കാ തല്ലുക്കൊള്ളിത്തരങ്ങൾ വിളിച്ചു കൂവി ഏതെങ്കിലും ഫൗസിയമാർ റിപ്പോർട്ടുകൾ അയച്ചു കൊടുത്താൽ 'മോളേ ഇത് അസംബന്ധമാണ്' എന്ന് പറയാൻ വകതിരിവുള്ള ഒരാൾ.
ReplyDeleteഈ ചാനലിന് ഷെയര്‍ ചേര്‍ക്കാന്‍ വേണ്ടി അഹോരാത്രം ഓടി നടന്ന പല പ്രവര്തകരുമുണ്ടായിരുന്നു ..മിക്കവാറും എലാം പ്രവാസികള്‍ . ആ പ്രവാസികള്‍ ഒന്നായി നിന്ന് ഈ ചാനലിനെതിരെ നിന്നാല്‍ മതി . പ്രവാസികളുടെ ശക്തി ശെരിക്കും അറിയട്ടെ . നന്നായി എഴുതി ബഷീര്‍ ഭായ് .
ReplyDeleteഉളുപ്പില്ലായ്മേ നിന്റെ പേരോ ..............
ReplyDeleteപേരുണ്ടാക്കാൻ ഇത്തരം വിവരക്കേടുകൾ എഴുന്നള്ളിക്കുക അത് ചില പക്ഷത്തിന്റെ നേരെയാവുമ്പോൾ
എല്ലാവരക്കും റൊമ്പ സന്തോഷം .
ചാനല്‍ ഉണ്ട് എന്ന് കരുതി എന്ത് തോന്ന്യാസവും വിളിച്ചു പറയരുത്
ReplyDeleteThis comment has been removed by the author.
ReplyDeleteനിയമ നടപടികൾ എന്നാ ഓലപ്പാമ്പ് കാട്ടി വിരട്ടാൻ നോക്കണ്ട, നീ ഞമ്മളെ പോലീസ്, കോടതി ,കേസ് എന്നോകെ പറഞ്ഞു പേടിപ്പിക്കല്ലേ... മത വികാരം വ്രണപ്പെടുത്തുന്ന രീതിയിൽ റിപ്പോര്‍ട്ട് കൊടുത്തതിനു ഞങ്ങൾ കേസ് കൊടുത്താൽ നീയും നിന്റെ മറ്റേ കരസ്പൊണ്ടറും കോടതി തിണ്ണ കയറി നിരങ്ങേണ്ടി വരും, അത് പേടിച്ചിട്ട് വീഡിയോ പിൻവലിചിട്ടൊന്നും കാര്യമില്ല..
ReplyDeleteഏത് കേട്ടപ്പോഴാണ്, ഇങ്ങടെ മദ വികാരം പൊട്ടിയൊലിച്ചത്? 15 വയസുള്ള പെണ്‍കുട്ടികളെ വിവാഹം കഴിച്ചു വിടുന്നുണ്ട് എന്നു പറഞ്ഞതിലോ അതോ ഏഴാം നൂറ്റാണ്ടിലെ അറബികളുടെ വേഷം പ്രാചീനമാണെന്നു പറഞ്ഞതിലോ?
Delete@maxrasak മത വികാരം വൃണപ്പെടുന്ന രീതിയിൽ ഇവിടെ ആരും ഒന്നും പറഞ്ഞിട്ടില്ല . മലപ്പുറം ജില്ലയിലെ സ്ത്രീകൾ ധരിക്കുന്ന വസ്ത്രത്തെ കുറിച്ചാണ് പറഞ്ഞത് . പർദ്ധ ധരിക്കണം എന്നൊന്നും ഇസ്ലാം പറഞ്ഞിട്ടല്ല . അത് കഴിഞ്ഞ പോസ്റ്റ് വഴിച്ചാൽ മനസ്സിലാകും
Delete@anonymous പർദ്ധ 7-ആം നൂറ്റാണ്ടിലെ വസ്ത്രം ആണെന്ന് പറഞ്ഞത് താങ്കൾക്ക് ലോകവിവരം ഇല്ലഞ്ഞിട്ടാണ് . ഇപ്പൊ(21st century) ലോകത്ത് വേറൊരു ഡ്രസ്സ് പോലെ തന്നെ പോപ്പുലർ ആയ ഒരു ഒന്നാണ് പർദ്ധയും .
തൊട്ടതിനും പിടിച്ചതിനുമൊക്കെ ഇങ്ങനെ മതം പൊട്ടിയൊലിച്ച് വികാരം വ്രണപ്പെട്ട് നിന്നാല്‍ കുടുങ്ങിപ്പോകുമല്ലോ മോനേ maxറസാക്കേ. നാട്ടുമരുന്നോ ഒറ്റമൂലിയോ പരീക്ഷിക്ക്, ചിലപ്പോ ഫലം കണ്ടേക്കും.
DeleteAthine Thante Matha Vikaram Enthina Pottiyolikkunnath? Fousiyayum Muslim Namadhari. Comment Cheythavarum muslims.
Delete>>>>പർദ്ധ 7-ആം നൂറ്റാണ്ടിലെ വസ്ത്രം ആണെന്ന് പറഞ്ഞത് താങ്കൾക്ക് ലോകവിവരം ഇല്ലഞ്ഞിട്ടാണ് . ഇപ്പൊ(21st century) ലോകത്ത് വേറൊരു ഡ്രസ്സ് പോലെ തന്നെ പോപ്പുലർ ആയ ഒരു ഒന്നാണ് പർദ്ധയും .<<<<
Deleteഅപ്പോള്‍ പര്‍ദ്ദ പോപ്പുലര്‍ ആണെന്നുള്ള വിവരം താങ്കള്‍ക്കുണ്ട്. പക്ഷെ മറ്റ് ചില മുസ്ലിങ്ങള്‍ പറയുന്നു വളരെ കുറ്ച്ചാളുകളേ അത് ധരിക്കുന്നുള്ളു എന്ന്. വേറെ ചിലര്‍ പറയുന്നു, പര്‍ദ്ദ ഇസ്ലാമിന്റെ വസ്ത്ര ധാരണ രീതിയല്ല എന്നും. പിന്നെ എന്താണു മുസ്ലിങ്ങളുടെ പ്രശ്നം. ഇസ്ലാമുമായി ബന്ധമില്ലാത്ത പര്‍ദ്ദയെ മറ്റാര്‍ക്കും വിമര്‍ശിക്കാന്‍ അവകാശമില്ലെന്നോ?
മുസ്ലിങ്ങള്‍ പൊതുവെ 10 സെക്കന്‍ഡ് പിറകിലാണ്., മലപ്പുറം മുസ്ലിങ്ങള്‍ 20 സെക്കന്‍ഡ് പിറകിലും.
@kaalidaasan.
Deleteപർദ്ധയെ വിമര്ഷിക്കുന്നതല്ല ഇവിടെ ചർച്ച .
പർദ്ധയുടെ മറവിൽ മലപ്പുറത്തെ മുസ്ലിം സ്ത്രീകളെ അപമാനിക്കാൻ ആണ് ആ program ശ്രമിച്ചത് . പർദ്ധ ധരിക്കുന്നത് മലപ്പുറത്തെ സ്ത്രീകള്‍ മാത്രമാണോ ?? അല്ലെങ്കിൽ മലയാളികൾ മാത്രമാണോ ?? ഇന്ത്യക്കാർ മാത്രമാണോ ??
നിതാഖാത് ഉം പർദ്ധ യും തമ്മിൽ എന്താ ബന്ദം ?? എങ്ങനെ നിതാഖാതിനെ പറ്റിയുള്ള ചർച്ചയിൽ പർദ്ദ കടന്നു വന്നു ??
ഇപ്രാവശ്യം SSLC 10% എഴുതിയ കുട്ടികളും കല്യാണം കഴിഞ്ഞവരായിരുന്നു എന്ന കണക്ക് എവിടുന്നു കിട്ടി ??
പ്രവാസികളുടെ ഭാര്യമാർ പർദ്ധ യിൽ തലക്കപ്പ്ട്ടിരിക്കുകയാനെന്ന് പറയുന്നു , അല്ലെങ്കിൽ അവർ പർദ്ധയിൽ അഭയം തേടി എന്ന പറയുന്നു . അഭയം തേടാൻ പർദ്ധ എന്താ സത്രമോ ??അതൊരു ഡ്രസ്സ് അല്ലെ ?? നിതാഖാതിന്റെ മറവിൽ മലപ്പുറത്തെ സ്ത്രീകളെ കരിവാരിതെക്കാനുള്ള ഒരു program ആണ് indiavision ബ്രോട്കാസ്റ്റ് ചെയ്തത് .
ഇവിടുത്തെ ചർച്ച indiavision പ്രോഗ്രാം ആണ് . അല്ലാതെ പർദ്ധ അല്ല .
@Kalidasan ഫൗസിയ മലപ്പുറത്തെ മുസ്ലിം സ്ത്രീകളുടെ വസ്ത്രത്തെക്കുറിച്ച് വളരെ മോശമായ അഭിപ്രായം പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെ ബഷീര്‍ ഭായ് അടക്കമുള്ളവര്‍ അതിനെ ശക്തമായി എതിര്‍ത്തു. ചാനല്‍ മാപ്പ് പരഞ്ഞു. അതില്‍ തനിക്കെന്താ ഇത്ര ചൊറിച്ചില്‍?. ഒരു മോശം പ്രസ്താവന ആരെങ്കിലും നടത്തിയാല്‍ അതിനെ എതിര്‍ക്കാന്‍ പാദില്ലെന്നൊ. കള്ളപ്പേരില്‍ മറഞ്ഞിരിക്കുന്ന ഒരു കൃസ്തീയ മതഭ്രാന്തനാണ് താന്‍. ഈ വസ്ത്രത്തോട് അത്ര എതിര്‍പ്പുണ്ടെങ്കില്‍ തന്റെ പള്ളീലമ്മമാരോട് അത് ഒഴിവാക്കാന്‍ പറ. വല്ലാതെ ചൊറിയരുതേ
Delete>>Kalidasan, ഫൗസിയ മലപ്പുറത്തെ മുസ്ലിം സ്ത്രീകളുടെ വസ്ത്രത്തെക്കുറിച്ച് വളരെ മോശമായ അഭിപ്രായം പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെ ബഷീര്‍ ഭായ് അടക്കമുള്ളവര്‍ അതിനെ ശക്തമായി എതിര്‍ത്തു. ചാനല്‍ മാപ്പ് പരഞ്ഞു. അതില്‍ തനിക്കെന്താ ഇത്ര ചൊറിച്ചില്‍?.<<<<<
Deleteഎന്താണു ഫൌസിയ പറഞ്ഞത്? ഏത് വസ്ത്രത്തേപ്പറ്റിയാണവര്‍ അഭിപ്രയം പറഞ്ഞത്. പര്‍ദ്ദയേപ്പറ്റിയല്ലേ? മലപ്പുറത്തെ മുസ്ലിം സ്ത്രീകളുടെ ഔദ്യോഗിക വസ്ത്രം പര്‍ദ്ദയാണോ? എല്ലാ മ്സുലിം സ്ത്രീകളും ഇതാണോ ധരിക്കാറുള്ളത്? അണെങ്കിലല്ലേ ഫൌസിയ പറഞ്ഞത് താങ്കളില്‍ ചൊറിച്ചിലുണ്ടാക്കേണ്ടതുള്ളു?
ശരീരം ആസകലം മൂടി വയ്ക്കുന്ന പര്‍ദ്ദ എന്ന വസ്ത്രത്തേക്കുറിച്ച് ഫൌസിയ പലതും പറഞ്ഞു. മലപ്പുറത്തെ മുസ്ലിം സ്ത്രീകളില്‍ വളരെ ചെറിയ ഒരു വിഭാഗം ധരിക്കുന്ന പര്‍ദ്ദ എന്ന വസ്ത്രം പ്രാകൃതമാണ് എന്ന് ഫൌസിയ പറഞ്ഞു. ഗൾഫിലുള്ള ഭർത്താക്കന്മാർ നിര്‍ബന്ധിക്കുനതുകൊണ്ടാണ്, പലരും പര്‍ദ്ദ ധരിക്കുന്നതെന്നും പറഞ്ഞു. തങ്ങളുടെ ദുരവസ്ഥയെ മറികടക്കാൻ ശ്രമിക്കുന്നതിന് പകരം പ്രാകൃതമായ പർദ്ദ കൊണ്ട് അതിനെ മൂടിവെക്കാൻ ശ്രമിക്കുന്നു എന്നു കൂടി ഫൌസിയ പറഞ്ഞു. ഞാനും അതാവര്‍ത്തിക്കുന്നു.
ഏഴാം നൂറ്റാണ്ടില്‍ ലോകം മുഴുവനുമുള്ള സ്ത്രീകള്‍ സമാനമായ വസ്ത്രം ധരിച്ചാണു നടന്നിരുന്നത്. അവരൊക്കെ പുരോഗതി പ്രാപിച്ചപ്പോള്‍ ആ വസ്ത്ര ധാരണ രീതി ഉപേക്ഷിച്ചു. ഇന്ന് മുസ്ലിങ്ങള്‍ മാത്രമേ അത് ചെയ്യുന്നുള്ളു. അതിനെ പ്രാകൃതമായ വസ്ത്ര ധാരണ രീതി എന്നു തന്നെ ഞാനും പറയും. ഭക്ഷണം പാകം ചെയ്യാന്‍ പഠിക്കുന്നതിനു മുന്നേ മനുഷ്യന് മാംസം പച്ചക്ക് തിന്നിരുന്നു. ഇന്ന് ആരെങ്കിലും അത് ചെയ്യുന്നുണ്ടെങ്കില്‍ അതിനെയും പ്രാകൃതമായ ഭക്ഷണരീതി എന്നേ വിളിക്കൂ. ഒരു നൂറ്റാണ്ടു മുന്നേ കേരളത്തിലെ താഴ്ന്ന ജാതിക്കാരായ സ്ത്രീകള്‍ മാറു മറച്ചിരുന്നില്ല. ഇന്നരെങ്കിലും അത് ചെയ്താല്‍ അതിനെയും പ്രാകൃതമായ വസ്ത്ര ധാരണ രീതി എന്നു വിളിക്കും.
താങ്കളുടെ പ്രവാചകന് നിര്‍ദ്ദേശിച്ചതുകൊണ്ടാണ്, ഇന്നും ചില സ്ത്രീകളെ ഇത് ധരിക്കാന്‍ പുരുഷന്മാര് നിര്‍ബന്ധിക്കുന്നത്. അല്ലായിരുന്നെങ്കില്‍ ആരും ഇത് ധരിക്കില്ലായിരുന്നു. എന്തുകൊണ്ട് സ്ത്രീകള്‍ക്ക് മാത്രം ഇസ്ലാം ഡ്രെസ് കോഡ് നിര്‍ദേശിക്കുന്നു. പുരുഷന്മാര്ക്ക് ഏത് വേഷം വേണമെങ്കിലും ധരിക്കാം എന്ന അവസ്ഥ എന്തുകൊണ്ടാണ്? പ്രാകൃതമായ ആചാരങ്ങളില്‍ സ്ത്രീകള്‍ തളച്ചിടപ്പെടുന്നതുകൊണ്ടു മാത്രമാണത്. മറ്റ് ഇന്‍ഡ്യന്‍ സ്ത്രീകള്‍ ധരിക്കുന്ന സാരിക്കോ ചുരിദാറിനോ യാതൊരു മാന്യതക്കുറവുമില്ല.
ഇന്‍ഡ്യ വിഷന്‍ എന്തു പ്രക്ഷേപണം ചെയ്താലും അവരോട് താങ്കളേപ്പോലൂള്ള മുസ്ലിങ്ങള്‍ എന്തു തെറി പറഞ്ഞാലും അവര്‍ മാപ്പു പറയുകയോ പറയാതിരിക്കുകയോ ചെയ്താലും എനിക്കൊരു ചൊറിച്ചിലുമില്ല. എങ്കില്‍ താങ്കളേപ്പോലുള്ളവരുടെ സ്വഭാവം വര്‍ഷങ്ങളായി അറിയുന്നവര്‍ക്ക് ജീവിതകാലം മുഴുവന്‍ ചൊറിയാനേ നേരമുണ്ടാകൂ.
സോഷ്യല്‍ മീഡിയയിലൂടെ എതിര്‍ത്തതുകൊണ്ടാണവര്‍ ആ വീഡിയോ മാറ്റിയത് എന്ന് താങ്കള്‍ക്ക് തോന്നുന്നതാണ്. ഇന്‍ഡ്യ വിഷനെതിരെ ലീഗു മുസ്ലിങ്ങള്‍ നടത്തുന്ന തെറിയഭിഷേകം കേട്ടാല്‍ ഇന്‍ഡ്യന്‍ വിഷന്‍ തന്നെ നിറുത്തേണ്ടതല്ലേ?
മുസ്ലിം മത വിശ്വാസിയായ ഒരു സ്ത്രീയോട് കുടുംബത്തില്‍ പിറന്നവര്‍ക്ക് ചേരാത്ത വേശ്യ പോലുള്ള പദപ്രയോഗങ്ങള്‍ കണ്ടതുകൊണ്ടാണവര്‍ അതെടുത്ത് മാറ്റിയത്. അതില്‍ പറഞ്ഞിരിക്കുന്ന ഏതെങ്കിലും കാര്യങ്ങള്‍ തെറ്റാണെന്ന് അവര്‍ പറഞ്ഞിട്ടില്ല ചര്‍ച്ച ചെയ്ത വിഷയത്തിനു ചേരാത്ത രണ്ടു മൂന്നു വാചകങ്ങള്‍ ഉണ്ടായിഎന്നു മാത്രമേ അവര്‍ പറഞ്ഞുള്ളു. ആ വാചകങ്ങളില്‍ പ്രതിപാദിച്ച വിഷയങ്ങള്‍ തെറ്റാണെന്ന് അവര്‍ പറഞ്ഞിട്ടില്ല. നിര്‍ഭാഗ്യവശാല്‍ അതിന്റെ അര്‍ത്ഥം താങ്കളേപ്പൊലുള്ളാവര്‍ക്ക് മനസിലാകുന്നില്ല.
("അതില്‍ തനിക്കെന്താ ഇത്ര ചൊറിച്ചില്‍?.")
Deleteഈ ശോദ്യം കേളീദാസന് ശ്ശ്ശി പിടിച്ചില്ല. ഹി..ഹി..
("ഫൌസിയ പറഞ്ഞു. ഞാനും അതാവര്‍ത്തിക്കുന്നു")
ഒരു കാളീഫ്യൂസ് കൂട്ടുകെട്ട്. ഹി..ഹി..
("ഇന്ന് മുസ്ലിങ്ങള്‍ മാത്രമേ അത് ചെയ്യുന്നുള്ളു. അതിനെ പ്രാകൃതമായ വസ്ത്ര ധാരണ രീതി എന്നു തന്നെ ഞാനും പറയും.")
ചുമ്മാ...പുളു.. പുളു... ഹി..ഹി..
("ഭക്ഷണം പാകം ചെയ്യാന്‍ പഠിക്കുന്നതിനു മുന്നേ മനുഷ്യന് മാംസം പച്ചക്ക് തിന്നിരുന്നു. ഇന്ന് ആരെങ്കിലും അത് ചെയ്യുന്നുണ്ടെങ്കില്‍ അതിനെയും പ്രാകൃതമായ ഭക്ഷണരീതി എന്നേ വിളിക്കൂ.")
മദാമമാരും സായിപ്പന്മാരുമൊക്കെ ഓന്ത്, പുഴു, തേള് മുതലായവയെ പച്ചയ്ക്ക് തിന്നുന്നുണ്ട്. പുരോഗതി...പുരോഗതി... ഹി..ഹി..
("താങ്കളുടെ പ്രവാചകന് നിര്‍ദ്ദേശിച്ചതുകൊണ്ടാണ്, ഇന്നും ചില സ്ത്രീകളെ ഇത് ധരിക്കാന്‍ പുരുഷന്മാര് നിര്‍ബന്ധിക്കുന്നത്. അല്ലായിരുന്നെങ്കില്‍ ആരും ഇത് ധരിക്കില്ലായിരുന്നു.")
പരാതിയുള്ള മുസ്ലിം സ്ത്രീകൾ ഇനിയെന്തിനു മടിച്ചു നിൽക്കണം!! നിങ്ങൾക്ക് രക്ഷകനായി കേളീദാസ് എത്തിക്കഴിഞ്ഞു. ബെല്ല്യ കേളികേട്ട മൻസനാണ്. ഹി..ഹി..
ഏത് വാർത്താ ചാനലാണെങ്കിലും അതിന്റെ തലപ്പത്ത് സുബോധമുള്ള ഒരാളെങ്കിലും ഉണ്ടായിരിക്കണം' എന്ന്. ഇതുപോലുള്ള പക്കാ തല്ലുക്കൊള്ളിത്തരങ്ങൾ വിളിച്ചു കൂവി ഏതെങ്കിലും ഫൗസിയമാർ റിപ്പോർട്ടുകൾ അയച്ചു കൊടുത്താൽ 'മോളേ ഇത് അസംബന്ധമാണ്' എന്ന് പറയാൻ വകതിരിവുള്ള ഒരാൾ. ബഷീറിനെ ആ പണിക്കു കൊള്ളുമോ ഇല്ലയോ എന്ന് വിലയിരുത്തേണ്ടത് ബഷീറും ബഷീറിനെ ഈ പണിയേല്പിച്ച ചാനൽ മുതലാളിമാരുമാണ്....................
ReplyDeleteഗൾഫ് നഗരങ്ങളിൽ ഓടി നടന്നു പിരിവെടുത്ത് പ്രവാസികളുടെ കാശ് കൊണ്ട് തുടങ്ങിയ ചാനലിലിരുന്നാണ് ഈ അസംബന്ധം പറഞ്ഞത് എന്നത് മറ്റൊരു തമാശ
ReplyDeleteപിന് കുറി : പ്രവാസി ഭാര്യമാര്‍ കോടതിയിലേക്ക് :- അപകീര്‍ത്തികരമായ വാര്‍ത്ത നല്കിയ ഏതോ വിഷന്‍ റിപ്പോര്‍ട്ടര്‍ക്കെതിരെ മാനനഷ്ടത്തിനു കേസ് കൊടുക്കുന്നു സമൂഹത്തില്‍ തങ്ങളെ താറടിച്ചു കാണിചതിനാണ് കേസ് കൊടുക്കുന്നത് ഒരു കോടി രൂപ വെച്ച് എല്ലാവര്ക്കും നഷ്ട പരിഹാരം കൊടുക്കുകയും പരസ്യമായി മാപ്പ് പര്യുകയം വേണമെന്ന് ഹര്‍ജിയില്‍ ആവ്ശയ്പെട്ടു
ReplyDeleteഒരു ആന്റി ഇന്ത്യാ വിഷൻ കാമ്പയിൻ നടത്തിയാലോ ബഷീർക്കാ... ?? പറയപ്പെട്ട റിപോർട്ടിൽ കൊടുത്തിരിക്കുന്ന പൊട്ടത്തരങ്ങൾ മനസ്സിലാക്കി അതിലെ വസ്തുതാ വിരുദ്ധമായ കണക്കുകൾ തെറ്റാണെന്നും അതു പിൻവലിക്കുന്നു എന്നു കൂടി അടുത്ത മാപ്പു പറച്ചിലിൽ പ്രതീക്ഷിക്കാമോ??
ReplyDeleteപരിപാടി സംപ്രേഷണം ചെയ്ത് ഒരു മാസം പിന്നിട്ട ശേഷമാണ് സോഷ്യൽ മീഡിയ വഴി ഇത് ചിലർ വിവാദമാക്കിയത് എന്നാണ് ബഷീർ പറയുന്നത്. ഇന്ത്യാവിഷന്റെ തലപ്പത്തിരിക്കുന്ന ബഷീർ സ്വയം ഞെട്ടേണ്ട ഒരു അവസ്ഥാ വിശേഷമാണിത്. ഇന്ത്യാവിഷൻ പഴയ പോലെ ആളുകൾ കാണുന്നില്ല എന്നും സോഷ്യൽ മീഡിയയിൽ വന്നപ്പോഴാണ് നാട്ടുകാർ ഇങ്ങനെയൊരു പരിപാടി സംപ്രേഷണം ചെയ്ത വിവരം അറിയുന്നത് എന്നതും സ്വയം തിരിച്ചറിഞ്ഞ് ഞെട്ടേണ്ട ഒന്ന് തന്നെയാണ്.
ReplyDeleteThis comment has been removed by the author.
ReplyDeleteഅയ്യോ ,എനിക്ക് വയ്യ ........
Deleteഹ ഹ ഹ
Deleteഅരിയും തിന്നു ആശാരിച്ചിയെയും കടിച്ച് പിന്നെയും പട്ടി കോടതി വരാന്തയിൽ മുറുമുറുക്കുന്നു!.
ReplyDeletenice......... :)
Deleteമുസ്ലീം ആയ വാപ്പക്കും ഉമ്മക്കും ഉണ്ടായി എന്ന ഒറ്റ കാരണത്താല്‍ മുസ്ലീം ആയി നടക്കുന്ന ചില അവളുമാരോട് ...... നീയൊക്കെ എങ്ങനെ വേണേലും ഡ്രസ്സ് ചെയ്യ് .... പരധ ഇടുകയോ ബിക്കിനി ഇടുകയോ അതും പോരന്കില് സ്വിമ്മിംഗ് സ്യൂട്ടിലോ നടന്നോ അതൊക്കെ നിന്റെക്കെ ഇഷ്ട്ടം .,..... ജന്മം കൊണ്ടും കര്‍മം കൊണ്ടും മുസ്ലീം ആയി ജീവിക്കുന്നവരെ നിന്റെയൊക്കെ ഈ ഓഞ്ഞ തരവും കൊണ്ട് കേറി അങ്ങ് ഉദ്ധരിക്കാന്‍ നോക്കരുത് ... മുക്കിലും മൂലയിലും കിടന്നു നിന്നെയൊക്കെ പോലെയുള്ള അവളുമാര് കിടന്നു കുരച്ചാല്‍ പോകുന്നതല്ല ഒരു മതത്തിന്റെ സംസ്ക്കാരവും വസ്ത്രധാരണ രീതികളും ... പരധ ഇട്ടാല്‍ മാത്രമേ മുസ്ലീം ആകൂ എന്ന് ഞാന്‍ പറയില്ല പക്ഷെ ഇസ്ലാം അനുശാസിക്കുന്ന രീതിയില്‍ ശരീരം മറച്ചാല്‍ (അത് ചുരിധാരോ സാരിയോ നൈറ്റിയോ എന്തും ആയിക്കൊട്ടെ ) മാത്രമേ വസ്ത്രധാരണ രീതി കൊണ്ട് ഇസ്ലാം ആണെന്ന് പറയാന്‍ കഴിയൂ .... അല്ലാതെ രണ്ടു പെരുന്നാളിനും ഇറച്ചി വാങ്ങി ബിരിയാണി ഉണ്ടാക്കി തിന്നാന്‍ മാത്രം മുസ്ലീം ആണെന്ന് പറയരുത് ....
ReplyDelete"മുസ്ലീം ആയ വാപ്പക്കും ഉമ്മക്കും ഉണ്ടായി എന്നാ ഒറ്റക്കാരണത്താൽ മുസ്ലീം ആയ അവളുമാരോട്....."
Deleteഎന്റെ റസാക്കെ, അവളുമാര് മാത്രമല്ല. ആ ഒറ്റക്കാരണം കൊണ്ടാണ് താനും മുസ്ലീമായി ജനിച്ചത്.., അല്ലാതെ ഈ ജന്മത്തിൽ മുസ്ലീം ആയിക്കളയാം എന്ന് മുൻകൂട്ടി തീരുമാനിച്ച് താൻ മുസ്ലിം ദമ്പതികളുടെ മകനായി പിറന്നതാണോ അല്ലല്ലോ.
ഒരു ജാതിയിൽ പിറന്നതിന് അഭിമാനം കൊള്ളാനോ, അപമാനം തോന്നാനോ ഒരു മനുഷ്യന് യാതൊരു അവകാശവുമില്ല. കാരണം അത് അവന്റെ കഴിവ് കൊണ്ടോ കഴിവ്കേടു കൊണ്ടോ സംഭവിച്ചതല്ല.
ജനിച്ച ജാതി/മതത്തിൽ അർഹിക്കാത്ത അഭിമാനം താങ്കൾക്ക് തോന്നുന്നുണ്ടെങ്കിൽ, അതിന്റെ പേരിൽ അമിതമായി രോഷം തോന്നുന്നു എങ്കിൽ, താങ്കൾക്ക് പത്ത് പൈസേടെ കോമണ്‍സെൻസ് പോലുമില്ല എന്ന് വിനയപൂർവ്വം ഓർമ്മിപ്പിക്കുന്നു.
--ഗ്രിഗറി.
അത് കലക്കി ഗ്രിഗറി. ഏതു മതത്തിൽ ജനിക്കണം എന്നത് നമ്മൾക്ക് തീരുമാനിക്കാൻ പറ്റില്ലല്ലോ. പിന്നെ മതം എന്ന് കേൾക്കുമ്പോൾ തന്നെ വലിയ മതേതര വാദികൾ എന്ന് അഭിമാനിക്കുന്ന ചിലവന്മാർ മറ്റെന്തു പ്രശ്നം മാറ്റി വച്ചും ബ്ലോഗ് എഴുതും. ആരാധക വൃന്ദം അതേറ്റു പിടിക്കയും ചെയ്യും.
Delete"കെട്ടുകഥകളിൽ കെട്ടിപ്പൊക്കിയ കുറെ മതങ്ങളും അതിനു വേണ്ടി പൊരുതാൻ കുറെ പോത്തുകളും" ഫൂ .......
Grigary : Your comment is valid.
Deleteഇന്ത്യാവിഷൻ പഴയ പോലെ ആളുകൾ കാണുന്നില്ല എന്നും സോഷ്യൽ മീഡിയയിൽ വന്നപ്പോഴാണ് നാട്ടുകാർ ഇങ്ങനെയൊരു പരിപാടി സംപ്രേഷണം ചെയ്ത വിവരം അറിയുന്നത് എന്നതും സ്വയം തിരിച്ചറിഞ്ഞ് ഞെട്ടേണ്ട ഒന്ന് തന്നെയാണ്.
ReplyDeleteഇവള്‍ക്കും ചാലനിനും എതിരെ കേസ് കൊടുക്കാന്‍ ആരുമില്ലെ??,, ആരും അതിനെ കുറിച്ച് എന്താ ഗൌരവമായി ചിന്തിക്കാത്തത്
ReplyDeleteമലപ്പുറത്തെ സ്ത്രീകളില്‍ പലരുമായി സംവദിച്ചതിനു ശേഷമാണ് ഇത്തരം ഒരു അഭിപ്രായം രൂപീകരിച്ചതു എന്ന ഫൗസിയ മുസ്തഫയുടെ ന്യായം ഒരിക്കലും അംഗീകരിക്കാന്‍ ആവില്ല .നാട്ടുകാരുടെ അഭിപ്രായം പോവട്ടെ ഇവളുടെ കുടുംബത്തില്‍ നിന്ന് പോലും ഇവളുടെ ഈ അഭിപ്രായത്തോട് യോജിക്കുന്ന ഒരൊറ്റ പർദ്ദ ധരിക്കുന്ന സ്ത്രീയെ പോലും ഇവള്‍ക്ക് കൊണ്ട് വരാൻ ആവില്ല. പിന്നെ ഇവൾ അഭിപ്രായം ചോദിച്ചിരിക്കും പർദ്ദ ധരിക്കുന്നവരോട് അല്ല ഇവള്‍ക്ക് സമാനമായ ആളുകളോട് .അവർ പർദ്ദ പ്രാകൃതം എന്ന് മാത്രമല്ല അതിലപ്പുറം വല്ലതും പറഞ്ഞിട്ടില്ല എങ്കിലെ അത്ഭുതം ഒള്ളൂ.
ReplyDeleteഫൗസിയ മുസ്തഫക്ക് പ്രസ്തുത പരിപാടിയുടെ ഭാഗമായി പർദയെ ഞങ്ങളിൽ അടിച്ചേല്പിച്ച വസ്ത്ര രീതിയാണ് എന്ന് ഏതെങ്കിലും par താനുട ധരിക്കുന്ന സ്ത്രീകള്‍ പരാതി പറഞ്ഞിട്ടുണ്ട് എങ്കിൽ ഫൗസിയ മുസ്തഫയ്ക്കും ഇന്ത്യാ വിഷനും ആര്‍ജവം മുണ്ട് എങ്കിൽ അത്തരം സ്ത്രീകളെ സമൂഹത്തിനു മുന്നില്‍ കൊണ്ട് വന്നു ആര് അവരുടെ വസ്ത്ര സ്വാതന്ത്ര്യത്തിന്റെ മേല കൈ കടത്തിയോ അവരെ നിയമത്തിനു മുന്നില്‍ എത്തിക്കാൻ കഴിയണം .. അതിനു നിങ്ങള്‍ക്ക് കഴിയുമോ ..?? ഒരു റിപ്പോര്‍ടിന്റെ അടിസ്ഥാനം എന്താണ് എന്നോ സത്യാവസ്ഥ എന്താണ് എന്നോ അന്വേഷിക്കാതെ കിട്ടുന്ന എന്തും വിളിച്ചു കൂവാൻ ആണോ ഒരു ചാനലും അതിന്റെ എഡിറ്റോറിയൽ ബോർഡും..??
ഇന്ത്യ വിഷൻവലിയ കടത്തിലാണെന്നു തോന്നുന്നു നാലാൾ ശ്രദ്ധിക്കണമെങ്കിൽ മുസ്ലിം നേതാക്കളെയോ അതൊന്നും നടക്കുന്നില്ലെങ്കിൽ മലപ്പുറത്തെ മുസ്ലിംകളെ കൂടെ ഗൾഫ് പ്രവാസികളെ ഇതൊന്നും പോരെങ്കിലോ എന്ന് കരുതി ഒരു ഫൗസിയ മുഫ്തി ഇസ്ലാമിന്റെ വസ്ത്രധാരണം അന്ധ വിശ്വാസമാണെന്ന് തട്ടി ഇതല്ലാം ആരെങ്കിലും പിന്തുണക്കുമെന്ന് കരുതി ചാനലിനു വിപരീത ഫലമുണ്ടായി ഒരു ചാനൽ നിയന്ത്രിക്കുന്നെങ്കിൽ എന്തുമാവാമെന്നു കരുതരുത് എത്ര മാപ്പ് പറഞ്ഞാലും ഈ ചാനൽ നശിച്ചു പോകണേ അന്ന പ്രാര്‍ത്ഥന മാത്രം
ReplyDeleteപര്‍ദ്ദാ വിവാദത്തില്‍ ഇന്ത്യാവിഷന് മാപ്പുപറഞ്ഞു,.... "ഞങ്ങളുടെ സ്പെഷ്യല്‍ കറസ്പോണ്ടന്റ് പരിപാടിയിലെ ചിലവാക്കുകള്‍ ചില പ്രവാസികളില്‍ പ്രതിഷേധം ഉണ്ടാക്കിയതായി അറിഞ്ഞു, അതിനാല്‍ ഖേദം പ്രകടിപ്പിക്കുന്നു എന്നാണ് 'കോപ്പിലെ' മാപ്പില്‍ പറയുന്നത് , സോഷ്യല്‍ നെറ്റ് വര്‍ക്കിലൂടെ ഫൌസിയക്കും ഇന്ത്യാവിഷനും എതിരെ അപകീര്‍ത്തികരമായ പ്രചരണം നടത്തുന്നവരുടെ 'മുടികളയും' എന്നും എഡിറ്റര്‍ പ്രത്യേകം പറയുന്നുണ്ട്... മലബാറിലെ മുസ്ലിം സ്ത്രീകളുടെ പിന്നോക്കാവസ്ഥയില്‍ പര്ദ്ദക്കുള്ള പങ്കിനെക്കുറിച്ച് പഠനം നടത്താന്‍ ബി ജെ പി സര്‍ക്കാരില്‍ നിന്ന് ഫെല്ലൊഷിപ്പ് വാങ്ങിയ എം പി ബഷീര്‍ തലപ്പത്തുള്ള ചാനല്‍ മുസ്ലിം സ്ത്രീകള്‍ക്കെതിരെ നടത്തിയ അങ്ങേയറ്റം പ്രകോപനപരമായ പരാമര്‍ശങ്ങള്‍ വെറും 'അബദ്ധമായിരുന്നു' എന്ന വിശദീകരണം തൊണ്ട തൊടാതെ വിഴുങ്ങാന്‍ പ്രേക്ഷകര്‍ എല്ലാം എം കെ മുനീറിനെ പ്പോലെ വെറും ഊളന്മാര് ആണെന്നാണോ ഇന്ത്യാവിഷന് കരുതുന്നത്?
ReplyDeleteഞാനും അവളെ എതിര്‍ത്തു ഒരു കമന്റ് ചെയ്തിരിന്നു പോലീസ് ഇവിടെ വരുമോ ആവോ?
ReplyDeleteAdarsh VK writes: പര്‍ദാ വിവാദത്തില്‍ ഇന്ത്യാവിഷന് മാപ്പ് പറയുകയോ അല്ലെങ്കില്‍ ചെറുതായെങ്കിലും തെറ്റു പറ്റി എന്ന് ധ്വനിപ്പിക്കുന്ന തരത്തില്‍ വിശദീകരണക്കുറിപ്പ് എഴുതി. നല്ലത് തന്നെ
ReplyDeleteപര്‍ദയെയും ഇന്ത്യാവിഷനെയും മാറ്റി നിര്‍ത്തി എല്ലാ വിഷയങ്ങള്‍ക്കും ചാനലുകള്‍ക്കും ബാധകമായ ചില കാര്യങ്ങൾ പറയട്ടെ
1. എത്രയോ റിപ്പോർട്ടുകളിൽ വസ്തുതാപരമല്ലാത്ത കാര്യങ്ങൾ തിരുകിക്കയറ്റി വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും പരിക്കേൽപ്പിച്ചിരിക്കുന്നു
2. കേരളത്തിൽ ആരും മാധ്യമങ്ങളെ പിണക്കാൻ ആഗ്രഹിക്കാത്തതിനാൽ കേസിനും വഴക്കിനും പോകുന്നില്ല, പോയാൽ കുറഞ്ഞത് ഒരു മാധ്യമത്തിനെങ്കിലും അപകീർത്തികേസിൽ 1 കോടി പിഴ ചുമത്തിയാൽ എല്ലാ സ്ഥാപനങ്ങളും അതാത് ഇടങ്ങളിൽ അക്കൗണ്ടബിലിറ്റി എന്നൊന്ന് കൊണ്ട് വരും
3. അമേരിക്ക, കുത്തക കമ്പനികൾ.......തുടങ്ങി മലയാളം മനസിലാകാത്ത അല്ലെങ്കിൽ ഇങ്ങോട്ടേക്ക് ശ്രദ്ധിക്കാത്ത എത്രയോ കാര്യങ്ങളെ നമ്മൾ പുട്ടിന് പീരയെന്ന പോലെ റിപ്പോർട്ടുകൾക്കിടയിൽ ആക്ഷേപിച്ചിരിക്കുന്നു
4. പാകിസ്ഥാൻ, താലിബാൻ/അഫ്ഗാൻ ഭീകരർ എന്ന് എവിടെ നിന്നും ഉറപ്പാക്കിയിട്ടാണ് വിളിച്ച് കൂവൽ നടത്തിയത്.
5. മുല്ലപ്പെരിയാർ ആശങ്ക വിതയ്ക്കുന്നതിൽ ചെറുതല്ലാത്ത പങ്ക് മാധ്യമങ്ങൾക്കും ഉണ്ടായിരുന്നല്ലോ. അന്ന് ആരെങ്കിലും അത് പൊട്ടില്ല, ഇനിയും കാലങ്ങളോളം നിൽക്കും എന്ന് പറഞ്ഞ് പോയാൽ അയാളെ എങ്ങനെ വിവാദനായകൻ ആക്കാം എന്ന തരത്തിൽ ആയിരുന്നു അച്ച് നിരത്തിയത്.
6. അമൃത തല്ലി എന്ന കേസിൽ എത്രയോ പ്രാവശ്യം ആ പെൺകുട്ടിയെ പങ്കെടുപ്പിച്ച് ടോക്ക്ക് ഷോ, ന്യൂസ് അവർ ചർച്ച ഒക്കെ നടത്തി, അതും അടി ഉറപ്പിച്ച മട്ടിൽ. എന്നാൽ കാര്യങ്ങൾ ഇപ്പോൾ ഏത് ഭാഗത്താണ്? സത്യം എന്ന് ആർക്കും അറിയില്ല, മാധ്യമ പ്രവർത്തകർക്കും നമുക്കും. എന്നാൽ സംശയത്തിന്റെ ആനുകൂല്യം നൽകി എങ്കിലും ആ ഉപജീവനമാർഗം അടക്കം നഷ്ടപ്പെട്ട രണ്ട് പേരെയോ അല്ലെങ്കിൽ അവരുടെ ഭാഗമോ നമ്മൾ ചർച്ചയിൽ എവിടെ എങ്കിലും കേട്ടോ.
7. ചാനൽ ചർച്ചയിൽ രാഷ്ട്രീയ നിരീക്ഷകർ എന്ന് പറഞ്ഞ് അവതരിപ്പിക്കുന്ന പലരും എത്രയോ തരം താണഭാഷയിൽ സംസാരിക്കുന്നു. ഒരു മാന്യദേഹം പിണറായി വിജയനെ അല്ലെങ്കിൽ മറ്റാരെയെങ്കിലും പലപ്പോഴും തരം താണ ഭാഷയിൽ കടന്നാക്രമിക്കുന്നു, ആ ഭാഷയുടെ പത്തിലൊന്ന് വീര്യത്തിൽ പിണറായി മറുപടി പറഞ്ഞാൽ അത് വെണ്ടയ്ക്ക ആയി സ്ക്രോൾ ചെയ്യും. ഇന്ന് പിണറായി ചാനൽ ചർച്ചക്കാരനെ കണക്കിന് വിമർശിച്ചത് തന്നെ നോക്കുക. അത് വാർത്തയായി എന്നാൽ ചർച്ചക്കാരൻ പിണറായിയെ പട്ടി എന്ന് വിളിച്ചാൽ പോലും അത് കുലുങ്ങിച്ചിരിച്ച് കേട്ടിരിക്കും അവതാരകർ. അവതരിപ്പിക്കൽ എന്നതിന് ഇത്തരക്കാരെ നിലയ്ക്ക് നിർത്തൽ എന്ന് കൂടി ഉണ്ട് അർത്ഥം
ഇപ്പോൾ ഇത് സോഷ്യൽ നെറ്റ്വർക്ക് സൈറ്റുകളിൽ വലിയ ചർച്ച ആയപ്പോൾ വിശദീകരണം ഒരു ചാനലിന്റെ ഭാഗത്ത് നിന്ന് ഉണ്ടായി. ഒരു വിശദീകരണവും വരാത്ത എത്രയോ കാര്യങ്ങൾ.......സംഘടിതരല്ലാത്ത, ഒരു രാഷ്ട്രീയ-മത-സമ്മർദ്ദ ശക്തികളുടെയും ഭാഗഭാക്കാകാത്ത എത്രയോ പേരെ സ്ഥാപനങ്ങളെ വാർത്തയിലൂടെ ശരിപ്പെടുത്തിക്കഴിഞ്ഞിരിക്കുന്നു നാം, ഒരു കുറ്റബോധവുമില്ലാതെ
ലേബൽ : അറിയാത്ത മാധ്യമം ചൊറിയുമ്പോൾ അറിയും
This comment has been removed by the author.
ReplyDeleteവള്ളിക്കുന്നന്റെ ഈ വിഷയത്തിലുള്ള അതിയായ ആവേശം കണ്ടിട്ട് ഈ വനിതാ റിപ്പോര്‍ട്ടറെ സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ വേശ്യയെന്നും മറ്റും ആക്ഷേപിച്ച് വാളോങ്ങിയ 'പര്‍ദ്ദ സംരക്ഷണ സംസ്ഥാപന ജീവികള്‍' മെയ്ഡ് ഇന്‍ വള്ളിക്കുന്ന് വ്യാജന്മാരാണോ എന്നുപോലും തോന്നിപ്പോകുന്നു.
ReplyDeleteഅധികമാരും ശ്രദ്ധിക്കാതെ പോയ ഈ വാര്‍ത്ത ഒരു മാസത്തിനു ശേഷം വിവാദമാക്കുന്നതിലെ ഗൂഡാലോചന കാണാതിരുന്നുകൂടാ. കുറച്ചുമുന്പ് ഇതേ വനിതാ റിപ്പോര്‍ട്ടര്‍ തന്നെയാണ് മലപ്പുറത്തെ മൈസൂര്‍ കല്യാണങ്ങളുടെ ചീഞ്ഞളിഞ്ഞ പിന്നാമ്പുറ വാര്‍ത്തകള്‍ വെളിച്ചത്തു കൊണ്ടുവന്ന് കേരളീയ പൊതുസമൂഹത്തില്‍ ചര്‍ച്ചയ്ക്ക് വെച്ചത്. ലീഗും സോളിഡാരിറ്റിയുമടക്കം സമുദായസംരക്ഷണം പാട്ടത്തിനെടുത്തിട്ടുള്ള മുഴുവന്‍ പേര്‍ക്കും തലയില്‍ മുണ്ടിട്ട് നടക്കേണ്ടി വന്നതിലുള്ള ഈര്‍ഷ്യ പ്രകടിപ്പിക്കുകയാണവര്‍. മേലാല്‍ ഇങ്ങോട്ടേക്കെങ്ങാനും എത്തിനോക്കിയാല്‍ വിവരമറിയും എന്നൊരു സൂചനയും നല്‍കുന്നുണ്ട് ഇത്തരം സംഘടിത പ്രതിഷേധങ്ങളിലൂടെ.
വള്ളിക്കുന്നന്, അവര്‍ക്ക് ഓങ്ങാനുള്ള ഒരു വടി മാത്രം.
അധികമാരും ശ്രദ്ധിക്കാതെ പോയ ഈ വാര്‍ത്ത ഒരു മാസത്തിനു ശേഷം വിവാദമാക്കുന്നതിലെ ഗൂഡാലോചന കാണാതിരുന്നുകൂടാ>>>>>>>>>>ഇന്ത്യവിഷൻ ന്യൂസ് ഇപ്പോൾ '' ഗൾഫുകാർ കറി ഉണ്ടാക്കി ഫ്രിഡ്ജിൽ വെച്ചിട്ട് ആവശ്യത്തിനു ചൂടാക്കി കഴിക്കുംപോലെ '' ചൂടാക്കി അടിക്കുകയാണല്ലേ
Deleteഅല്ലെങ്കിലും ഈ നിതഖാത് മലപ്പുറത്ത്കാർക്ക് മാത്രമുള്ളതാണോ ? സൌദിയിൽ ജോലി ചെയ്യുന്ന എല്ലാ രജ്യക്കരുമായും ബന്ധപ്പെട്ടതല്ല്ലേ .മത്രമെല്ല മലപ്പുറം ജില്ലയിൽ ഏതെങ്കിലും ഒരു മത സംഘടനയോ മഹല്ല് കമ്മിറ്റിയോ പർദ്ദ നിർബന്ധമാക്കിയതായി എന്റെ അറിവിലില്ല , പിന്നെന്തിനാണ് ഈ പരിഷ്കാരി വെറുതെ കുരക്കുന്നത് ? സ്വന്തം വീട്ടിലെയും കുടുംബത്തിലെയും അനുഭവങ്ങൾ ആധാരമാക്കി സമൂഹത്തോട് സംവദിക്കാണു ഉദ്ദേശമെങ്കിൽ അതിനു മാനം മര്യാദക്കു ജീവിക്കുന്ന കുടുംബിനികളെ കൂട്ട് പിടിക്കരുത് . മലപ്പുറത്തായത് കൊണ്ട് തിരക്കെടില്ല അല്ലെങ്കിൽ കൊച്ചമ്മമാർ കുറ്റിച്ചൂലും പിടിച്ചു ഇത് പോലുള്ള ഫൗസിയമാരെ തെരുവിലൂടെ ആട്ടിയടിക്കുന്നതും കാണാമായിരുന്നു.......
Deleteമലയാളികൾക്കിടയിൽ വിഷം പുരട്ടാനായി ഒരു ചാനൽ! അവർ നടത്തിയ, ‘കോപ്പിലെ മാപ്പിന്’ അവരുടെ ത്രെഡിൽ ഒരു കമന്റ് ഇട്ടിരുന്നു. അത് താഴെ കൊടുക്കുന്നു... :)
ReplyDelete►പരിപാടി സംപ്രേഷണം ചെയ്ത് ഒരു മാസം പിന്നിട്ട ശേഷം അതിലെ ഒരു ചെറിയ ഭാഗം അടര്‍ത്തിയെടുത്ത് സോഷ്യല്‍ നെറ്റ്വര്‍ക്ക് വഴി ഇന്ത്യാവിഷനെതിരെ അപകീര്‍ത്തിപരമായ ഒരു കാമ്പയിന് നടക്കുന്നതായി ഞങ്ങള്‍ മനസിലാക്കുന്നുണ്ട്.◄
സർ,
ഞങ്ങൾ ഈ സാധനം, ഇന്ത്യാ വിഷം കാണാറില്ല. അതുകൊണ്ടാണ് പരുവാടി സംപ്രേഷിച്ചയുടനെ ‘കാമ്പയിൻ’ പ്രഖ്യാപിക്കാൻ സാധിക്കാതിരുന്നത്. നിർവ്യാജം ക്ഷമ ചോദിക്കുന്നു രാജാവേ!!
►ഒരു വനിതാ റിപ്പോര്‍ട്ടര്‍ക്കെതിരെ അങ്ങേയറ്റം അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ പ്രചരിപ്പിക്കപ്പെട്ടതും അംഗീകരിക്കാനാവില്ല.◄
ഹഹഹ! കലമുടച്ചില്ലേ...?!
വനിതാ റിപോർട്ടർക്ക് എന്താ ഇത്ര പ്രത്യേകത?
ഞമ്മക്ക് സമത്വസുന്ദരമായ ഒരു ലോകം ഇല്ലെന്നോ!!
ഒരു വനിതാ റിപ്പോര്‍ട്ടര്‍ക്കെതിരെ എന്നൊക്കെയുള്ള പരാമർശം ഒരു ചീപ്പ് സെന്റിമെൻസായിപ്പോയി ബസീർ സാറേ!
►ഇതിനെതിരെ ഫൗസിയ വ്യക്തിപരമായും സ്ഥാപനമെന്ന നിലയില്‍ ഇന്ത്യാവിഷനും നിയമനടപടികള്‍ സ്വീകരിക്കുന്നുണ്ട്.◄
നേരത്തെ പറഞ്ഞതു നന്നായി. നന്ദി...
രാഷ്ട്രപതിക്കൊരു ദയാഹർജി തയ്യാറാക്കാൻ സമയം കിട്ടുമല്ലോ!
►ഇത്തരത്തില്‍ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍, പ്രസ്തുത പരിപാടി ഞങ്ങളുടെ ഇന്റര്‍നെറ്റ് ആര്‍ക്കൈവില്‍ നിന്ന് പിന്‍വലിക്കുകയും ചെയ്യുന്നു◄
അയ്യേ! അജ്ജജ്ജ്യേ! അജ്ജ്ജ്ജ്ജ്ജജ്ജ്യ്യേ!!
ഈ ഫീഷണിയൊക്കെ വെള്ളത്തിലായില്ലേ സാറേ!
ഇതിനുമാത്രം ഇതിലൊന്നും ഇല്ലായിരുന്നെങ്കിൽ പിന്നെന്തിനു പിൻവലിക്കുന്നു!!
അപ്പോൾ എന്തൊക്കെയോ ഉണ്ട് ല്ലേ...? അമ്പട വിഷമേ!
ഇവിടെ ഞെക്കിയാൽ അവിടെയെത്താം :)
മലപ്പുറത്തെ പെണ്ണുങ്ങളെ ഫൗസിയ എങ്ങിനെ ആക്ഷേപിച്ചു എന്നാണ് വള്ളിക്കുന്ന് പറയുന്നത്..? പർദ്ദ എന്ന വേഷത്തെ പ്രാകൃതമെന്നോ പരിഷ്കൃതമെന്നോ ഒക്കെ അഭിപ്രായപ്പെടാൻ ഇവിടെ ആർക്കും അവകാശമില്ലെ..?അതെങ്ങനെ മലപ്പുറത്തെ സ്ത്രീകളെ ആക്ഷേപിക്കലാവും..? സ്ത്രീകളെ പർദ്ദയിട്ടു മൂടി എന്നതാണു ഗൾഫ് പ്രവാസത്തിന്റെ ബാക്കി പത്രം എന്ന് ഒരാൾ പറഞ്ഞാൽ ചുരുങ്ങിയത് അതിനോട് വിയോജിക്കാം എന്നല്ലാതെ ഇത്രത്തോളം വലിയ അപരാധമായിത്തീർന്നതെങ്ങനെ എന്ന് മനസ്സിലാവുന്നില്ല...വള്ളിക്കുന്ന് ഇനി മനുഷ്യാവകാശത്തിനും ജനാധിപത്യ സ്വാതന്ത്ര്യത്തിനും വേണ്ടിയൊക്കെ ഗീർവ്വാണം മുഴക്കുന്നത് ഒന്നു കാണട്ടെ....
ReplyDeleteaa youtube onnu koodi samayamundengil kandu nooku
Deleteപര്‍ദ്ദ ഉപയോഗം കേരളത്തില്‍ വ്യാപകമാകാനുള്ള സാമൂഹ്യവും സാമ്പത്തികവുമായ കാരണങ്ങളെ കുറിച്ച് എം എന്‍. കാരശ്ശേരി സൂചിപ്പിച്ചിട്ടുണ്ട്. അവയില്‍ മതപരമായ കാരണങ്ങള്‍ ഏറ്റവും പുറകിലെ വരുന്നുള്ളൂ എന്നതാണ് സത്യം.
Deleteഒരു പ്രധാന കാരണം 'തളത്തില്‍ ദിനേശന്മാരായ' (വടക്കുനോക്കിയന്ത്രം സിനിമയിലെ ശ്രീനിവാസന് കഥാപാത്രം) ഭര്‍ത്താക്കന്‍മാണ് എന്നതാണ്. തന്നെ അപേക്ഷിച്ച് ഭാര്യ സൗന്ദര്യമുള്ളവളാണെന്ന അപകര്ഷതയില് നിന്നും പിറവിയെടുക്കുന്ന പര്‍ദ്ദ ധാരണത്തിന് മതത്തിന്റെ കൂട്ടുപിടിക്കുന്നു എന്ന് മാത്രം.
ദാമ്പത്യത്തില്‍ പരസ്പരസാമീപ്യത്താല് ലഭിക്കുന്ന സന്തോഷവും സുരക്ഷിതത്വവും സംതൃപ്തിയും (ലൈംഗികം മാത്രമായി ചിത്രീകരിക്കരുതെന്ന് അപേക്ഷ) ഏറ്റവും കുറവ് അനുഭവിക്കുന്ന ഒരു വിഭാഗമെന്ന നിലയില്‍ ഗള്‍ഫുകാരായ ഒരു ചെറിയ ശതമാനം ഭര്ത്താക്കന്മാരിലെങ്കിലും ഇതിനോട് സമാനമായ രീതിയിലുള്ള അപകര്‍ഷതാബോധവും ചിന്താവൈകൃതങ്ങളും സംശയങ്ങളും ഉണ്ടെന്നുള്ളത് വിസ്മരിക്കാന്‍ പാടില്ല. അതിന്റെ ഫലമായി അത്തരക്കാര്‍ ഭാര്യമാര്‍ക്ക് പര്‍ദ്ദ നിര്‍ബന്ധിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നുണ്ട്.
ഈയൊരവസ്ഥയില്‍ അത്തരം മാനസികാവസ്ഥയുടെ ചുവട്ടില്‍ വെള്ളമൊഴിക്കുന്ന രീതിയിലുള്ള ഒരു പരാമര്‍ശമാണ് ഫൗസിയ 'ജീവിക്കുന്ന വിധവകള്‍' എന്ന പ്രയോഗത്തിലൂടെ നടത്തിയത്. ഗള്‍ഫ് ഭര്ത്താക്കന്മാരുടെ വികാരം വ്രണപ്പെടുത്തിയ ഫൗസിയമാര്ക്ക് തെറിയഭിഷേകത്തില്‍ കുറഞ്ഞെന്തു ശിക്ഷ അല്ലേ വള്ളിക്കുന്നുമാരെ?
വള്ളിക്കുന്ന് ഈ പോസ്റ്റിൽ ആരെയും തെറി പറഞ്ഞിട്ടില്ല . താങ്കൾ പോസ്റ്റ് ഒന്ന് കൂടി വായിക്കുന്നത് നല്ലതാണ് .
Deleteപിന്നെ, പ്രവാസികൾ ഉള്ളത് മലപ്പുറത്ത് മാത്രമല്ല .താങ്കൾ ഈ പറഞ്ഞ 'ജീവിക്കുന്ന വിധവകൾ ' താങ്കളുടെതടക്കമുള്ള മറ്റു ജില്ലകളിലും യഥേഷ്ടം ഉണ്ട് . അത് മറക്കണ്ട .
പര്‍ദ്ദ, ഗള്‍ഫ് ഭാര്യമാര്‍ എന്നൊക്കെ പറയുമ്പോഴേക്കും മലപ്പുറത്തെ കൂട്ടിക്കെട്ടുന്നത് യഥാര്‍ത്ഥത്തില്‍ ഇവിടെ ആരാണ്? എന്റെ കമന്റില്‍ എവിടെയാണ് മലപ്പുറം എന്ന് പറഞ്ഞത് Anonymous സുഹൃത്തെ?പര്‍ദ്ദയെ വിമര്‍ശിച്ചത് കൊണ്ട് മാത്രം ഞാനെങ്ങിനെ മറ്റു ജില്ലക്കാരനാവും? അപാര കണ്ടുപിടുത്തം തന്നെ.
Delete@ കുഞ്ഞുട്ടി,നിന്ടെ വിവരം നിന്ടെ പേരില്‍ തന്നെ ഉണ്ട്, പോയി ആദിയം ആ വീഡിയോ കണ്ടിട്ട് വാ കുട്ടി
Delete>>>സ്ത്രീകളെ പർദ്ദയിട്ടു മൂടി എന്നതാണു ഗൾഫ് പ്രവാസത്തിന്റെ ബാക്കി പത്രം എന്ന് ഒരാൾ പറഞ്ഞാൽ ചുരുങ്ങിയത് അതിനോട് വിയോജിക്കാം<<<<
Deleteഎന്തിനു വിയോജിക്കണം?അതല്ലേ ശരി? മുസ്ലിങ്ങള്‍ കൂട്ടത്തോടെ ഗള്‍ഫിലേക്ക് പോകുന്നതിനു മുന്നെ പര്‍ദ്ദ കേരളത്തിലെ ഒരപൂര്‍വ വസ്തുവായിരുന്നു. മലബാറിലെ ചില കാട്ടുമുക്കില് മാത്രം കണ്ടിരുന്ന ഈ വിചിത്ര വേഷം ഇപ്പോള്‍ കേരളത്തില്‍ മുഴുവന്‍ വ്യാപകമായി. ഇസ്ലാമിക തീവ്രവാദവും ഭീകര വാദവും ശക്തി പ്രാപിച്ചതിനൊപ്പമാണീ പ്രതിഭാസം കാണപ്പെട്ടതും. ഞാന്‍ ജീവിക്കുന്ന നാട്ടില്‍ പര്‍ദ്ദയിട്ട ഒരു സ്ത്രീയേയും ഞാന്‍ എന്റെ ചെറുപ്പത്തില്‍ കണ്ടിട്ടില്ല. പക്ഷെ ഇന്ന് അനേകം പേരെ കാണുന്നു.
കുറച്ചു ദിവസം മുന്നെ മറ്റൊരു കാഴ്ചയും കണ്ടു. ബര്‍മുഡയും കൈയില്ലാത്ത ടോപ്പും ധരിച്ച് മാറിലെയും കൈകാലുകളിലെയും കഷത്തിലെയും രോമം പ്രദര്‍ശിപ്പിച്ച് നടക്കുന്ന പുരുഷന്റെ കൂടെ മുഖം മൂടി പര്‍ദ്ദയിട്ട ഒരു മനുഷ്യ രൂപത്തെ. എന്തു കൊണ്ട് ഇസ്ലാമില്‍ സ്ത്രീകള്‍ക്ക് മാത്രം ഡ്രസ് കോഡ്? എന്തുകൊണ്ട് പുരുഷനു ഡ്രസ് കോഡ് ഇസ്ലാം അനുശാസിക്കുന്നില്ല?
സ്ത്രീകളുടെ ഏതെങ്കിലും ശരീരഭാഗം കണ്ടാല്‍ നിയന്ത്രണം പോകുന്ന മുസ്ലിം പുരുഷന്റെ രോമമുള്ള മാറും കൈ കാലുകലും കണ്ടാല്‍ ഒരു സ്ത്രീക്ക് നിയന്ത്രണം പോയിക്കൂടേ? സ്ത്രീ അടിച്ചമര്‍ത്തപ്പെടേണ്ട ജീവി ആണെന്ന അധമ ചിന്തയല്ലേ സ്ത്രീക്ക് മാത്രം ഡ്രസ് കോഡ് നിബന്ധന വയ്ക്കുന്നത്?
This comment has been removed by the author.
Delete>>>ഒരു പ്രധാന കാരണം 'തളത്തില്‍ ദിനേശന്മാരായ' (വടക്കുനോക്കിയന്ത്രം സിനിമയിലെ ശ്രീനിവാസന് കഥാപാത്രം) ഭര്‍ത്താക്കന്‍മാണ് എന്നതാണ്. തന്നെ അപേക്ഷിച്ച് ഭാര്യ സൗന്ദര്യമുള്ളവളാണെന്ന അപകര്ഷതയില് നിന്നും പിറവിയെടുക്കുന്ന പര്‍ദ്ദ ധാരണത്തിന് മതത്തിന്റെ കൂട്ടുപിടിക്കുന്നു എന്ന് മാത്രം. <<<<
Deleteവിശ്വാസി,
സൌന്ദര്യമല്ല വിഷയം. സ്ത്രീ എന്ന അവസ്ഥയാണ്.
ഫൌസിയ പറഞ്ഞ പ്രധാന വസ്തുത ഗല്ഫ് മാപ്പിളമാരുടെ പേടിയാണ്. ഭര്‍ത്താക്കന്‍ മാര്‍ പോയികഴിഞ്ഞാല്‍ എന്തു സംഭവിക്കുമെന്ന ആധി കാരണം പലരും ഭാര്യമാരോട് പര്‍ദയിട്ട് നടക്കാന്‍ പറയുന്നു. അതിനു നിര്‍ബന്ധിക്കുന്നു. സ്ത്രീയണെന്നു കരുതി എല്ലാ വികാരങ്ങളും എത്ര കാലം അടക്കിപ്പിടിച്ചു നടക്കും. ഒരു ദുര്‍ബല നിമിഷത്തില്‍ ചിലപ്പോള്‍ എല്ലം കൈവിട്ടു പോകും. പര്‍ദ്ദ അതിനു തടയിടുന്നെങ്കില്‍ അതെങ്കിലുമാകട്ടെ എന്നവര്‍ കരുതുന്നു. കുറച്ചു സ്ത്രീകളെങ്കിലും ഈ നിസഹായ അവസ്ഥ ഫൌസിയയോട് പറഞ്ഞിട്ടുണ്ട്. അതവര് തുറന്നു പറഞ്ഞു. അപ്പോള്‍ ഗള്‍ഫിലുള്ള പല മപ്പിളമാര്‍ക്കും പേടി കൂടുതലായി. അവര്‍ ഫോണിലൂടെയും മറ്റും ഇന്‍ഡ്യ വിഷന്‍ കാരെ ചീത്ത പറഞ്ഞു. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലൂടെയും അതാവര്‍ത്തിക്കുന്നു. വള്ളി അതിനു വളം വച്ചു കൊടുക്കുന്നു.
സത്യം അല്‍പ്പം കഠിനം തന്നെയാണ്. പക്ഷെ നേരിട്ടല്ലേ പറ്റൂ.
മുസ്ലിം വിഭാഗത്തിലെ ചില സ്ത്രീകൾ, പള്ളീലച്ചന്മാർ, കന്യാ സ്ത്രീകൾ, ചില സന്യാസിമാർ എല്ലാം ശരീരമാസകലം മൂടിയ വസ്ത്രങ്ങൾ ധരിച്ചാണ് നടക്കുന്നത് .
Deleteഅത്തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കണം എന്നല്ല, അത്തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് എന്തോ വലിയ അപരാധമാണ് എന്ന രീതിയിൽ ചിത്രീകരിക്കുന്നതിനെയാണ് എതിര്‍ക്കുന്നത്.
തല പോയാലും അത്തരം ചെയ്തികളെ എതിര്‍ക്കുക തന്നെ ചെയ്യും.
>>>>മുസ്ലിം വിഭാഗത്തിലെ ചില സ്ത്രീകൾ, പള്ളീലച്ചന്മാർ, കന്യാ സ്ത്രീകൾ, ചില സന്യാസിമാർ എല്ലാം ശരീരമാസകലം മൂടിയ വസ്ത്രങ്ങൾ ധരിച്ചാണ് നടക്കുന്നത് .<<<<
Deleteപള്ളീലച്ചന്മാരും , കന്യാ സ്ത്രീകളും , സന്യാസിമാരുമൊക്കെ ലൌകികജീവിതം വേണ്ട എന്ന് തീരുമാനിച്ച് സന്യസിക്കുന്നവരാണ്. അവരേപ്പോലെയാണോ മുസ്ലിം സ്ത്രീകളും?
പണ്ടു കാലത്ത് മുഖം മാത്രം പുറത്തു കാണിച്ചുള്ള വസ്ത്രമായിരുന്നു കന്യാസ്ത്രീകള്‍ ധരിച്ചിരുന്നത്. ഇന്ന് അവരില്‍ ഭൂരിഭാഗവും സാധാരണ വസ്ത്രം ധരിക്കുന്നു. സാരി ചുറ്റി നടക്കുന്ന അനേകം കന്യാസ്ത്രീകള്‍ കേരളത്തിലുണ്ട്. പടിഞ്ഞാറന്‍ നാടുകളിലെ ഒരു പള്ളീലച്ചനും കന്യാസ്ത്രീയും ഇന്ന് ശരീരമാസകലം മൂടുന്ന വസ്ത്രം ധരിക്കുന്നില്ല. കേരളത്തില്‍ പോലും ഇന്ന് പള്ളിലച്ചന്മാര് പുറത്തുപോകുമ്പോള്‍ പാന്റും ഷര്‍ട്ടുമാണു ധരിക്കുന്നത്. അടുത്ത നാളില്‍ അമേരിക്കയില്‍ ആണവ വിരുദ്ധ പ്രക്ഷോഭത്തിനു ശിക്ഷ വിധിക്കപ്പെട്ട ഒരു കന്യാസ്ത്രീയുടെ വേഷം ഈ ലിങ്കില്‍ കാണാം.
Sister Megan Rice
ചുരിദാറും ഇ അടുത്തണല്ലോ കേരളത്തിൽ വന്നത് അതിനെ കുറിച്ച് രണ്ടു വാക്ക് , കാളി പ്ലീസ് .........
Deleteകാളി പറഞത് പോയിന്റ് ...."ഞാന്‍ ജീവിക്കുന്ന നാട്ടില്‍ പര്‍ദ്ദയിട്ട ഒരു സ്ത്രീയേയും ഞാന്‍ എന്റെ ചെറുപ്പത്തില്‍ കണ്ടിട്ടില്ല"..... പക്ഷെ കാളി യുടെ ചെറുപ്പത്തില്‍ കാളി കണ്ടതെല്ലാം മാറ് മറക്കാത്ത സ്ത്രീകളെ ആയിരുന്നു ...അതുപോലെ നടക്കാന്‍ മുസ്ലിം സ്ത്രീകളെ കിട്ടില്ല കാളി ..
Deleteമീഡിയക്ക് എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ട്
ReplyDeleteപൊതുജനങ്ങള്‍ക്കു അതിനെ എതിര്‍ക്കാനും അവകാശമുണ്ട്
എന്നാല്‍ പോലീസ് കേസ് ?????
ചാനല്‍ മാമാ ....ഞങ്ങള്‍ ഞെട്ടി മാമാ
This comment has been removed by the author.
ReplyDelete'മദം' പൊട്ടിയൊലിചാൽ ഇന്ത്യ വിഷൻ എന്നല്ല ഒരാള്‍ക്കും രക്ഷയില്ല ഈ നാട്ടിൽ
ReplyDeleteഞാൻ പർദ്ദ വിരോധി അല്ല . പർദ്ദ സ്നേഹിയും അല്ല ... ഇഷ്ടം ഉള്ള വസ്ത്രം മാന്യം ആയ സമൂഹത്തിൽ സ്വീകാര്യത ഉള്ള എന്തും അനു യോജ്യം ആണ് എന്ന് കരുതുന്നു .പക്ഷെ ഈ വിവാദം എന്തിനു ? അതിന്റെ തായ തലത്തിലേക്ക് ഈ ചർച്ചകൾ എല്ലാം എത്തി എന്ന് കരുതാൻ ആവുമോ .? അവർ ഉയർത്തി വിട്ട മറ്റു ചോദ്യ ങ്ങൾ എല്ലാം കണ്ടില്ല എന്ന് നടിച്ചു വരികൾ ക്കിടയിൽ കയറി ചില വരികൾ മാത്രം അടര്തി മാറ്റി നടത്തുന്ന ഒരു സൈബെർ ഹാൽ ഇളക്കം അത് എന്തിനു ആരോട്? .എം കെ മുനീരിനോടും .എം പി ബഷീരിനോടും പണ്ട് മുതൽ ഉള്ള വിദ്വേഷം ഇന്നും തുടരുന്നു ..അത് ആ ചാനൽ ലിനോടും ചാനൽ ലെഖികയോടും ആകി മാറ്റുന്നു . ആ ചാനൽ തുടങ്ങിയപ്പോൾ മുതൽ ഒരു ആളുടെയും അജണ്ട നടപ്പാക്കൽ പരിപ്പ് വേവിക്കുന്ന കലം ആയി ചാനലിനെ മാറ്റാതെ നിഷ് പക്ഷം ആയി കൊണ്ട് പോവാൻ അതിന്റെ തലപ്പത്ത് ഇരികുന്നവർക്ക് കഴിഞ്ഞു എന്ന് നിസംശയം പറയാൻ സാധിക്കും .ഐസ് ക്രീം കേസ് മുതൽ .. ലാവലിൻ വരെ യുള്ള പ്രമാദ ആയ വിവാദ വിഷയങ്ങളിൽ .പക്ഷം പിടിക്കാതെ മാധ്യമ ധർമം മുറുകെ പിടിച്ചു അത് തെളിയിച്ചത് ആണ് . അതിന്റെ പഴി ആണ് ഇടയ്ക്ക് ഇടയ്ക്ക് മാധ്യമ നിരൂപ്കാൻ ജയഷനക്ർ .വീണ ജോര്ജു എം ബി ബഷീര്‍ എന്നിവരെ ടാർജെറ്റ് ചെയത് നടക്കുന്ന സൈബർ വേട്ട . ഈ പറയുന്നവർ സമൂഹത്തിനു തീരാ കളങ്കം ആയ മൈസൂര്‍ കല്യാണം ഇതേ മാധ്യമം നിര്‍ഭയം റിപ്പോര്‍ട്ട് ചെയതപ്പോൾ എന്തു ആയിരുന്നു സമീപനം . ...സോഷ്യൽ മീഡിയയിൽ ഫൗസിയക്കെതിരെ ചിലർ നടത്തിയ അശ്ലീല പരാമർശങ്ങളോട് ഒട്ടും യോജിക്കുന്നില്ല. വിമർശനങ്ങളിൽ മാന്യതയുടെ ഭാഷ സ്വീകരിക്കണം എന്നത് അവിതർക്കിതമാണ്. മാധ്യമ സ്വത്നത്ര്യം പോലും തങ്ങള്‍ വരച്ച വരയിൽ വേണം എന്ന് വാശി പിടികുന്നത് എന്തിനു .. അത്തരം അസഹിഷ്ണത യാണ് ധോണി വിവാദം . ആയും മാധവി കുട്ടിയുടെ മതം മാറ്റം വിവാദം ആയും . വിശ്വരൂപം .ഡാവിഞ്ചി കോട് വരെയുള്ള വിവാദ വ്യവസായം ആയതും . ഇന്നും തുടരുന്നതും . ഇതിനു എന്ന് ആണ് ഒരു അറുതി
ReplyDeleteമണ്ണിനാൽ സൃഷ്ട്ടിച്ച നിന്നെ മണ്ണിലേക്ക് തന്നെ മടക്കും എന്ന് പറഞ്ഞപോലെ ..........റജീനയാൽ ജീവൻ . വെച്ച ചാനൽ ഫൌസിയയാൽ കൂപ്പ് കുത്തുന്നത് കാണാം .........
ReplyDeleteThis comment has been removed by the author.
ReplyDeleteപിന്നെ ഇന്ത്യ വിഷൻ കേസ് കൊടുക്കും എന്ന് പറഞ്ഞതു ഫേസ് ബുക്ക് ഉൾപെടെയുള്ള സൈബർ പ്രതികരണ വേദിയിൽ പ്രതികരിച്ച മലയാളി കൂട്ടത്തെ അല്ല . അതിന്റെ മറവിൽ ഒരു വനിതാ ലേഖിക യെ അറപ്പ് ഉളവാകുന്ന ഭാഷയില അപ മാനിച്ചതിനു .പുലഭ്യം പറഞ്ഞതിന് .പൊതു സമൂഹത്തില തുണി ഉരിച്ചതിനു .ചാനൽ രിപ്പൊർട്ടെർ ആണ് എങ്കിലും അവര്‍ക്കും ഉണ്ട് ഒരു കുടുംബം .സമൂഹത്തില ഇറങ്ങി ജീവിക്കുന്ന ഒരാൾ ആണ് ആ സഹോദരിയും . അതും കാണാതെ പോവരുത് ..അഭിപ്രായ വ്യത്യസം പ്രകടിപ്പിക്കാം .രൂക്ഷം ആയി പ്രതികരിക്കാം . പക്ഷെ അതിനു എല്ലാം ഒരു അളവ് കോൽ ആവശ്യം ആണ് എന്നത് കൂടി മനസ്സിൽ ആക്കണം സ്നേഹിതർ . മാധ്യമം നിര്‍ഭയം റിപ്പോര്‍ട്ട് ചെയതപ്പോൾ എന്തു ആയിരുന്നു സമീപനം . ...സോഷ്യൽ മീഡിയയിൽ ഫൗസിയക്കെതിരെ ചിലർ നടത്തിയ അശ്ലീല പരാമർശങ്ങളോട് ഒട്ടും യോജിക്കുന്നില്ല. വിമർശനങ്ങളിൽ മാന്യതയുടെ ഭാഷ സ്വീകരിക്കണം എന്നത് അവിതർക്കിതമാണ്. ബഷീര്‍ ജി യെ പോലെ ആനുകാലിക വിഷയങ്ങളിൽ മുഖം നോക്കാതെ പൊളിച്ചു എഴുത്ത് നടത്തുന്ന പരിണത പ്ര്ഞ്ഞൻ ആയ ബ്ലോഗര്‍ അത്തരം കാര്യം നിരുല്സാഹ പെടുത്താൻ ആണ് മുന്‍ കൈ എടുക്കേണ്ടത് നിര്ബാഗ്യ വശാൽ അദ്ദേഹം അത് പ്രോത്സാഹിപികുന്ന സമീപനം ആണ് എടുത്തത് എന്ന് പറയാതെ വയ്യ ...@..ശ്രീ ബഷീര്‍ വള്ളി കുന്നു
ReplyDeleteനിൻറെ സര്ടിഫികെറ്റ് ആവശ്യമാകുമ്പോൾ അറിയിക്കാം. തല്കാലം മലപ്പുറത്തു കാര്‍ക്ക് ആവശ്യമില്ല....കേട്ടോടാ സാജു.
Delete>>>പരിപാടി സംപ്രേഷണം ചെയ്ത് ഒരു മാസം പിന്നിട്ട ശേഷമാണ് സോഷ്യൽ മീഡിയ വഴി ഇത് ചിലർ വിവാദമാക്കിയത് എന്നാണ് ബഷീർ പറയുന്നത്. ഇന്ത്യാവിഷന്റെ തലപ്പത്തിരിക്കുന്ന ബഷീർ സ്വയം ഞെട്ടേണ്ട ഒരു അവസ്ഥാ വിശേഷമാണിത്. ഇന്ത്യാവിഷൻ പഴയ പോലെ ആളുകൾ കാണുന്നില്ല എന്നും സോഷ്യൽ മീഡിയയിൽ വന്നപ്പോഴാണ് നാട്ടുകാർ ഇങ്ങനെയൊരു പരിപാടി സംപ്രേഷണം ചെയ്ത വിവരം അറിയുന്നത് എന്നതും സ്വയം തിരിച്ചറിഞ്ഞ് ഞെട്ടേണ്ട ഒന്ന് തന്നെയാണ്.>>> ഇനിയും ഒരുപാട് ഞെട്ടലുകല്ക്കായി ഇന്ത്യാ വിഷന്റെ ജീവിതം ഇനിയും ബാക്കി
ReplyDeleteതേങ്ങാക്കൊല, ഓന്റെ ഒരു ഭീഷണി , തോന്നിവാസം പറഞ്ഞവളെ ഞങ്ങള്‍ സെല്യൂട്ട് ചെയ്യും എന്ന് കരുത്യോ ബസീറേ ... മലപ്പൊറം ഇന്നും മലപ്പൊറം തന്നെയാ...
ReplyDeleteഎട്ടും പൊട്ടും തിരിയാത്ത പെങ്കൊച്ച്ങ്ങളെ ഈ റിപ്പോര്‍ട്ട് പണിക്ക് നിര്‍ത്താതിരിക്കുക ...
ReplyDeleteഇക്കൊല്ലത്തെ SSLC പരീക്ഷ എഴുതിയ മലപ്പുറത്തെ പെണ്‍കുട്ടികളില്‍ പത്ത് ശതമാനം വിവാഹിതര്‍ ആയിരുന്നു എന്ന ആ പ്രസ്താവന ഏത് കോപ്പില് നിന്ന് കിട്ടിയതാണ്....
ആക്ഷേപിക്കുന്നതിനും വേണം പരിധികള്‍ ....
എല്ലാം കണ്ടും കേട്ടും ഒരാള്‍ മിണ്ടാതെ ഇരിക്കുന്നുണ്ട്..
ReplyDeleteതിരുവനന്തപുരത്തെ മന്ത്രി മന്ദിരത്തില്‍ ....
സൌദിയിലെ പാവപ്പെട്ട മുസ്ലിം പ്രവാസികളില്‍ നിന്ന് പിരിച്ചെടുത്ത പണം കൊണ്ട് തുടങ്ങിയ ചാനല്‍ ഇപ്പോള്‍ അവരുടെ സ്ത്രീകളെ തന്നെ അവഹേളിക്കുന്നത് മൂപ്പര് അറിഞ്ഞിരിക്കുമോ...??
പരിപാടി സംപ്രേഷണം ചെയ്ത് ഒരു മാസം പിന്നിട്ട ശേഷമാണ് സോഷ്യൽ മീഡിയ വഴി ഇത് ചിലർ വിവാദമാക്കിയത് എന്നാണ് ബഷീർ പറയുന്നത്. ഇന്ത്യാവിഷന്റെ തലപ്പത്തിരിക്കുന്ന ബഷീർ സ്വയം ഞെട്ടേണ്ട ഒരു അവസ്ഥാ വിശേഷമാണിത്. ഇന്ത്യാവിഷൻ പഴയ പോലെ ആളുകൾ കാണുന്നില്ല എന്നും സോഷ്യൽ മീഡിയയിൽ വന്നപ്പോഴാണ് നാട്ടുകാർ ഇങ്ങനെയൊരു പരിപാടി സംപ്രേഷണം ചെയ്ത വിവരം അറിയുന്നത് എന്നതും സ്വയം തിരിച്ചറിഞ്ഞ് ഞെട്ടേണ്ട ഒന്ന് തന്നെയാണ്. സൗദി തൊഴിൽ നിയമമായ നിതാഖാത്തും പ്രവാസികളുടെ തിരിച്ചു വരവും ചർച്ച ചെയ്യുന്നിടത്ത് പർദ്ദയെ കടിച്ചു കീറി പാവം പ്രവാസി ഭാര്യമാരുടെ മേക്കിട്ടു കയറാൻ ഫൗസിയയെ പ്രേരിപ്പിച്ച ചേതോവികാരം എന്താണെന്ന് കൂടി ബഷീർ വിശദീകരിക്കണം. നിതാഖാത്തും പർദ്ദയും തമ്മിലുള്ള ബന്ധമെന്താണ്?. ഒരു വനിതാ റിപ്പോർട്ടർക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ ചിലർ നടത്തിയതിനാണത്രെ ബഷീറും ഫൗസിയയും കേസ് കൊടുക്കാൻ പോകുന്നത്. മലപ്പുറത്തെ സ്ത്രീകളെക്കുറിച്ച് അത്യന്തം അപകീർത്തികരമായ പ്രസ്താവന നടത്തിയതിന് ഫൗസിയക്കും ബഷീറിനുമെതിരെ കേസിന് പോകാൻ ആ പാവം സ്ത്രീകൾക്ക് അവകാശമുണ്ടോ ആവോ?.
ReplyDeleteഉണ്ടല്ലോ. കേസിനു പോകാം. ഇന്‍ഡ്യന്‍ നിയമം അതനുവദിക്കുന്നുണ്ട്. അവാസ്തവമായ കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അതിനു കേസു കൊടുക്കാം. കോടതിയില്‍ വരട്ടെ. അപ്പോള്‍ ഫൌസിയ പറഞ്ഞതൊക്കെ സത്യമാണോ നുണയാണോ എന്ന് എല്ലാവര്ക്കും അറിയാമല്ലോ.
Deleteപരിപാടി സംപ്രേഷണം ചെയ്ത് ഒരു മാസം പിന്നിട്ട ശേഷമാണ് സോഷ്യൽ മീഡിയ വഴി ഇത് ചിലർ വിവാദമാക്കിയത് എന്നാണ് ബഷീർ പറയുന്നത്. ഇന്ത്യാവിഷന്റെ തലപ്പത്തിരിക്കുന്ന ബഷീർ സ്വയം ഞെട്ടേണ്ട ഒരു അവസ്ഥാ വിശേഷമാണിത്. ഇന്ത്യാവിഷൻ പഴയ പോലെ ആളുകൾ കാണുന്നില്ല എന്നും സോഷ്യൽ മീഡിയയിൽ വന്നപ്പോഴാണ് നാട്ടുകാർ ഇങ്ങനെയൊരു പരിപാടി സംപ്രേഷണം ചെയ്ത വിവരം അറിയുന്നത് എന്നതും സ്വയം തിരിച്ചറിഞ്ഞ് ഞെട്ടേണ്ട ഒന്ന് തന്നെയാണ്.well said...
ReplyDeleteWELL SAID BASHEER!
ReplyDelete"തങ്ങൾക്കു ആരെക്കുറിച്ചും എന്തും വിളിച്ചു കൂവാമെന്ന് വിശ്വസിക്കുകയും തങ്ങളെക്കുറിച്ച് ആരും ഒന്നും മിണ്ടിപ്പോകരുതെന്നു വാശി പിടിക്കുകയും ചെയ്യുന്നത് ഫാസിസമാണ്." അല്ല അതാണ് ഫൌസിസം..
ReplyDeleteഗൾഫിൽ ഞങ്ങൾ ജോലി കഴിഞ്ഞു ഇത്തിരി ടി വി നോക്കുമ്പോൾ എന്റെ കൂടെ യുള്ളവർ പറയാറുള്ളത് ഇന്ത്യാവിഷൻ ഒഴിച്ച് മറ്റ് ഏത് ചാനലും വെച്ചോ എന്നാണു .
ReplyDeleteപണ്ട് ആ മുനീര്‍ സാഹിബ് സൌദിയിൽ വന്നു മലബാര്‍ മുസ്ലിംകളെ മീറ്റിംഗ് വിളിച്ചു പറഞ്ഞത്
നമുക്കും വേണം ഒരു ചാനൽ അതിൽ മക്കനയിട്ടും വാർത്ത വായിക്കാമെന്ന് ലോകത്തിനു കാണിച്ചു കൊടുക്കും നിങ്ങൾ അതിൽ പങ്കാളികളാവുക എന്നാണ്. അങ്ങിനെ കഷ്ട്ടപ്പെട്ടിട്ടയാലും അതിൽ ഷെയർ എടുത്തു .
എന്നിട്ട് വസ്തുതക്ക് നിരക്കാത്ത ഇത്തരം വാർത്തകൾ ആ ചാനൽ തന്നെ പടച്ചു വിടുമ്പോൾ ആരുടെ മനസ്സാണ് പൊട്ടതിരിക്കുക.
ആ ചാനൽ പൂട്ടി അവര്‍ക്ക് ആ കാശ് തിരിച്ചു കൊടുത്താൽ അതായിരിക്കും മുനീര്‍ ചെയ്യുന്ന ഏറ്റവും വലിയ ഉപകാരം
ഇന്ത്യാവിഷൻ പഴയ പോലെ ആളുകൾ കാണുന്നില്ല എന്നും സോഷ്യൽ മീഡിയയിൽ വന്നപ്പോഴാണ് നാട്ടുകാർ ഇങ്ങനെയൊരു പരിപാടി സംപ്രേഷണം ചെയ്ത വിവരം അറിയുന്നത് എന്നതും സ്വയം തിരിച്ചറിഞ്ഞ് ഞെട്ടേണ്ട ഒന്ന് തന്നെയാണ്. സൗദി തൊഴിൽ നിയമമായ നിതാഖാത്തും പ്രവാസികളുടെ തിരിച്ചു വരവും ചർച്ച ചെയ്യുന്നിടത്ത് പർദ്ദയെ കടിച്ചു കീറി പാവം പ്രവാസി ഭാര്യമാരുടെ മേക്കിട്ടു കയറാൻ ഫൗസിയയെ പ്രേരിപ്പിച്ച ചേതോവികാരം എന്താണെന്ന് കൂടി ബഷീർ വിശദീകരിക്കണം
ReplyDeleteഗൾഫ് പണം കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥയിൽ ഒരു ഗുണവും ചെയ്തിട്ടില്ല എന്നാണ് ഫൗസിയയുടെ മറ്റൊരു കണ്ടെത്തൽ!!. (ഗൾഫ് നഗരങ്ങളിൽ ഓടി നടന്നു പിരിവെടുത്ത് പ്രവാസികളുടെ കാശ് കൊണ്ട് തുടങ്ങിയ ചാനലിലിരുന്നാണ് ഈ അസംബന്ധം പറഞ്ഞത് എന്നത് മറ്റൊരു തമാശ). ഗൾഫ് പണം കേരളത്തിന് ഒരു ഗുണവും ചെയ്തിട്ടില്ല എന്ന് പറഞ്ഞ് നാവെടുത്ത ഫൗസിയ അടുത്ത വാചകത്തിൽ പറയുന്നത് കേരളത്തിന്റെ വരുമാനത്തിന്റെ മുപ്പതു ശതമാനവും പ്രവാസികളുടെ വിഹിതമാണെന്നാണ്!!. മുഴുത്ത വട്ടാണല്ലേ എന്ന് ആരും ചോദിച്ചു പോകുന്ന അവതരണം..
ReplyDeleteഭു ഹാഹ ..ഇതൊക്കെ കേട്ടാൽ എങ്ങിനെ ചിരിക്കാതിരിക്കും ? ഈ ഫൌസിയക്ക് ശെരിക്കും വട്ടാണോ?അതോ തമാശക്കാരിയോ ?
well written...
ReplyDeleteസ്ത്രീകൾ അവർക്കിഷ്ടമുള്ള മാന്യമായ വസ്ത്രം ധരിച്ചോട്ടെ , ഏതു മതത്തിൽ ആയാലും ..
ReplyDeleteഅതിനിത്ര കണ്ട് പോള്ളുന്നതെന്തിനാ ? പർദ്ദ ഇഷ്ടമുള്ളവർ അത് ധരിക്കട്ടെ . പിന്നെ നാട്ടിലെ ഈ പൊള്ളുന്ന ചൂടത്ത് ഏതെങ്കിലും ആണുങ്ങൾക്ക് പറ്റുമോ പർദ്ദയനിഞ്ഞു നടക്കാൻ ? ഒന്നും ആരിലും അടിചെല്പ്പിക്കരുത് .
പർദ്ദ ചൂടാണ് പോലും ...എന്നാൽ എ സി ചുരിദാർ ധരിക്കാം ....
Deleteഇന്ത്യാ വിഷം ചാനല്‍ വാണരുളും എക്സിക്യൂട്ടീവ് എഡിറ്റര്‍ തമ്പുരാന് എം.പി ബഷീര്‍ അവര്‍കളുടെ സമക്ഷത്തിങ്കലെക്ക് സമര്‍പ്പിക്കുന്നു.
ReplyDeleteപ്രഭോ,
അങ്ങയുടെ കിങ്കരികളില് പെട്ട ഒരു പരിഷ്ക്ര് ത തമ്പുരാട്ടി മലപ്പുറം ജില്ലയിലെ പ്രവാസികളുടെ പരിഷ്കാരം തൊട്ടു തീണ്ടിയിട്ടില്ലാത്ത ഭാര്യമാരുടെ വേഷ വിധാനങ്ങളെ പറ്റി മാളോരെ അറിയിച്ചതില്‍ എന്തോ ചിലതൊക്കെ അഹിതമായിരുന്നു എന്നും ആയതില്‍ ചാനലിന്റെ കാര്യസ്ഥ ശിരോമണി എന്നനിലക്ക് അങ്ങുന്ന് ഖേദം പ്രകടിപ്പിക്കുന്നതായി ഒരു ചിലന്തിവല സ്ഥലത്ത് ലിഖിതമായത് കണ്ടു. ഒപ്പം ഒരു വിരട്ടും. എന്തും വിളിച്ചു പറയാനുള്ള മാധ്യമ സ്വാതന്ത്ര്യത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച എല്ലാ ഫേയ്സ്ബുക്ക് ഉപഭോക്താക്കള്ക്കെിതിരെ ചാനല്‍ കല്‍പ്പന പോലെയും മേപ്പടി തമ്പുരാട്ടി സ്വന്തം നിലക്കും വ്യവഹാരപ്പെടുമെന്നു.
അങ്ങുന്നിന്റെ ഖേദപ്രകടനം വെറും ഔപചാരികം മാത്രമാണെന്ന് പ്രസ്തുത വിരട്ടലില്‍ നിന്നും മനസ്സിലായി. തമ്പുരാന് ആത്മാര്ത്തമായിട്ടാണ് ഖേദം പ്രകടനം നടത്തിയിരുന്നതെന്കില് അത് പറയേണ്ടിയിരുന്നത് ചാനലിലൂടെ തന്നെയായിരുന്നു. അല്ലാതെ ചിലന്തിവല സ്ഥലത്തെ ശിലയില്‍ ലിഖിതപ്പെടുത്തുകയല്ല വേണ്ടിയിരുന്നത്. അല്ലെങ്കില്‍ മേപ്പടി കിങ്കരിയെ കൊണ്ടു തന്നെ മാപ്പ് പറയിക്കേണ്ടിയിരുന്നു. അല്ലെങ്കില്‍ ഇത്തരം വിഡ്ഢികളെ ചാനലില്‍ നിന്നും പുറത്താക്കേണ്ടിയിരുന്നു.
പിന്നെ ചാനലിലൂടെ കാണുന്ന പരിപാടികളെ കുറിച്ച് അഭിപ്രായം പ്രകടിപ്പിക്കുകയെന്നതും മാധ്യമ സ്വാതന്ത്ര്യം തന്നെയാണെടോ ബഷീറേ. വെറുതെ വിരട്ടാനിറങ്ങാതെ
മറ്റൊരു ബഷീര്‍
മുളംതണ്ടില്‍ സുഷിരങ്ങള്‍ വീണു വികലമാവുമ്പോള് അത് ഓടകുഴലായി മാറുന്നത് പോലെ, പ്രവാസികളുടെ ജീവിതത്തില്‍ വീണ സുഷിരങ്ങളാണ് പ്രവാസികളെ അവരുടെ കുടുംബത്തിനും നാട്ടുക്കാര്‍ക്കും നമ്മുടെ രാജ്യത്തിനും വേണ്ടിയുള്ള പുല്ലാങ്കുഴലാക്കി മാറ്റിയത്.അതില്‍ ഓരോ പ്രവാസികൾക്കും അഭിമാനിക്കാം..അവരുടെയും കുടുംബത്തിന്റെയും ദൈവത്തിലുള്ള വിശ്വാസവും,മാന്യമായ വസ്ത്രധാരണ രീതിയും തന്നെയാണ് ഒരു പരിതി വരെ അവരുടെ കുടുംബ ഭദ്രതയ്ക്ക് പ്രധാന കാരണം..Ako pulikkal.
ReplyDeleteThis comment has been removed by a blog administrator.
ReplyDeleteഅല്ലെങ്കിലും ഈ നിതഖാത് മലപ്പുറത്ത്കാർക്ക് മാത്രമുള്ളതാണോ ? സൌദിയിൽ ജോലി ചെയ്യുന്ന എല്ലാ രജ്യക്കരുമായും ബന്ധപ്പെട്ടതല്ല്ലേ .മത്രമെല്ല മലപ്പുറം ജില്ലയിൽ ഏതെങ്കിലും ഒരു മത സംഘടനയോ മഹല്ല് കമ്മിറ്റിയോ പർദ്ദ നിർബന്ധമാക്കിയതായി എന്റെ അറിവിലില്ല , പിന്നെന്തിനാണ് ഈ പരിഷ്കാരി വെറുതെ കുരക്കുന്നത് ? സ്വന്തം വീട്ടിലെയും കുടുംബത്തിലെയും അനുഭവങ്ങൾ ആധാരമാക്കി സമൂഹത്തോട് സംവദിക്കാണു ഉദ്ദേശമെങ്കിൽ അതിനു മാനം മര്യാദക്കു ജീവിക്കുന്ന കുടുംബിനികളെ കൂട്ട് പിടിക്കരുത് . മലപ്പുറത്തായത് കൊണ്ട് തിരക്കെടില്ല അല്ലെങ്കിൽ കൊച്ചമ്മമാർ കുറ്റിച്ചൂലും പിടിച്ചു ഇത് പോലുള്ള ഫൗസിയമാരെ തെരുവിലൂടെ ആട്ടിയടിക്കുന്നതും കാണാമായിരുന്നു.......
ReplyDeleteThis comment has been removed by a blog administrator.
ReplyDeleteഅരിയും തിന്നു ആശാരിച്ചിയെയും കടിച്ച് പിന്നെയും പട്ടി കോടതി വരാന്തയിൽ മുറുമുറുക്കുന്നു!.
ReplyDeleteഇതിനിടയിൽ പാവം ആശാരിയെ വലിചിഴച്ചതെന്തിനാ? ബഷീര്‍ ഭായ് ഒരു വര്‍ഗ്ഗത്തെ മുഴുവനും കളിയാക്കിയിരിക്കുന്നു... :-)
ennal pinne basheerum fausiyayum poyi adu cheyyattee tettidarikkanda kese kodukkate ennanu ketooo
ReplyDeleteപ്രിയപ്പെട്ട ഫൗസിയയും ബഷീറും ഇസ്ലാമിനെ കുറിച്ച് പഠിച്ചിട്ടില്ലെന്നു കരുതുന്നു .മദ്രസ്സയില്‍ പോയിട്ടില്ല യെന്നും കരുതുന്നു.അതുകൊണ്ടാവാം ജേര്‍ണലിസ്റ്റ് ആയപ്പോള്‍ തലയില്‍ മുണ്ടിടാതെ നിങ്ങള്‍ ക്യാമറക്ക് മുന്നില്‍ നില്‍ക്കുന്നത്.....,ഒരുമനുഷ്യന് ജീവിതം പടച്ചവന് ഇവിടെ കണക്കാക്കിയത് കുറച്ചു കൊല്ലങ്ങള്‍ മാത്രമാണ്.അതുകഴിഞ്ഞാല്‍ പിന്നെയാണ് നമ്മുടെ ജീവിതം ഫോസിയ.അവിടഇ നിന്റെ ഈ ടീവി ജോലികൊണ്ടോന്നും ഒരു രക്ഷയും ഉണ്ടാകില്ല.ഞങ്ങളുടെ ഉമ്മയും പെങ്ങന്മാരും ആ വിപത്ത് ആലോചിച്ചിട്ടാ പര്ദ്ദധരിക്കുന്നത്.അല്ലാതെ അത പ്രാകൃത വേഷംആയിട്ടല്ല .ഈ കാര്യങ്ങള്‍ ഒന്നും നിങ്ങള്‍ മുഗവിലക്കെടുക്കില്ല എന്നറിയാം.നിങ്ങള്‍ നിങ്ങളുടെ ജോലി മാത്രമേ ഇവിടെ ശ്രദിക്കുന്നുള്ളൂ .മുസ്ലിമിന്ടെ പെരിട്ടതുകൊണ്ട് മാത്രം മുസ്ലിമാകില്ല ഫൌസിയ .ഇസ്ലാമിണ്ടേ ശിക്ഷയെ പറ്റി എന്ടെ പെങ്ങള് ശേരിക്കൊന്നു പഠിക്ക് .ഗള്‍ഫുകാരുടെ പണം ഇല്ലായിരുന്നെങ്കില്‍ കേരളത്തിന്ടെ അവസ്ഥ ശെരിക്കും കാണാമായിരുന്നു.പടച്ചവന് നല്ല ബുദ്ദി തരട്ടെ ആമീന്‍
ReplyDeleteപ്രിയപ്പെട്ട എഡിറ്ററെ............
ReplyDeleteനിങ്ങളുടെ കുറിപ്പ് കണ്ടു, അതില്‍ പ്രത്യേകമായി താങ്കള്‍ പറഞ്ഞ ഒരു കാര്യം ഫേസ്ബുക്കില്‍ നിങ്ങളുടെ സ്ഥാപനത്തിനെതിരെ കാമ്പയിന് നടക്കുന്നു എന്നാണു . പ്രിയ സുഹൃത്തെ താങ്കളുടെ സ്ഥാപനത്തിനെതിരെ സോഷ്യല്‍ നെറ്റ് വര്‍ക്കില്‍ കാമ്പയിന് നടക്കുന്നു എന്ന അഭിപ്രായമാണല്ലോ താങ്കള്‍ക്ക് , അല്ല ഇ കാമ്പയിന് എങ്ങനെ ഉണ്ടായി നിങ്ങള്‍ നടത്തുന്ന ഗുഡ് ഫുഡ് എന്ന പ്രോഗ്രാമില്‍ പുട്ട് ഉണ്ടാക്കുമ്പോള്‍ ചിരട്ട എടുത്തില്ല എന്നോ അല്ലെങ്കില്‍ തേങ്ങയുടെ അളവ് കുറഞ്ഞു എന്ന പേരിലോ അല്ലല്ലോ ? പകരം ഒരു സമുദായത്തിന്റെ വസ്ത്ര രീതിയെ പ്രാകൃതം എന്ന് പറഞ്ഞ് ആക്ഷേപിച്ചതിനാല്‍ ആണ് എന്ന് താങ്കള്‍ക്കും നന്നായരിയാമല്ലോ ..
പിന്നെ നിങ്ങളുടെ സ്ഥാപനതിനെയും നിങ്ങളുടെ റിപ്പോര്‍ട്ടറെയും അപകീര്‍ത്തിപ്പെടുത്തുന്ന പല പോസ്റ്റുകളും ഫേസ്ബുക്കില്‍ അടക്കം കാണാന്‍ ഇടയായി, തെറ്റ് ചെയ്തവരെ അതെ നാണയത്തില്‍ തന്നെ തിരിച്ചടിക്കുന്നതിനോട് പ്രത്യേകിച്ച് ഒരു സഹോദരിയെ അപമാനിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. എങ്കിലും നിങ്ങള്‍ ഇതൊക്കെയും ഇരന്നു വാങ്ങിയതെന്നെ എനിക്ക് പറയാന്‍ ആകൂ
മരുഭൂമിയില്‍ മരുപച്ച സ്വപ്നം കണ്ട് ഉറ്റവരെയും ഉടയവരെയും വിട്ട് പ്രയാസത്തിന് നൌകയിലേറി പ്രവാസ ലോകത്ത് എത്തിയ നൂറുകണക്കിന് ആളുകളുടെ വിയര്‍പ്പിന്റെ പരിണിതഫലം ആണ് താങ്കളുടെ സ്ഥാപനം എന്ന് ആരേക്കാളും താങ്കള്‍ക്കു നന്നായറിയാമല്ലോ. ഇന്ന് ശീതീകരിച്ച മുറിയിലിരുന്നു പുറത്ത് ഇറങ്ങുന്ന പെണ്ണിന് ചൂടില്‍ നിന്നും മുക്തമാകാന്‍ ഫര്‍ദ ഒഴിവാക്കണം എന്ന് പുലമ്പുന്ന സഹോദരിക്ക് ഇ മുന്‍കാല കഥകള്‍ ഒന്നും അറിഞ്ഞു കാണാന്‍ ഇടയില്ല അതായിരിക്കണം ഗള്‍ഫുക്കാരന്റെ ഭാര്യമാരെ തന്നെ ഇ സ്പെഷല്‍ കരസ്പോണ്ടിന് ഉപയോഗിച്ചത് .
നമ്മുടെ ഭാര്യമാര്‍, സഹോദരിമാര്‍ ധരിക്കുന്ന വസ്ത്രം എന്തുമാകട്ടെ ചൂടേറി വന്നാല്‍ അത് അഴിച്ച് കളഞ്ഞു ബിക്കിനി ധരിക്കാന്‍ സമ്മതിക്കും എന്ന് നമുക്ക് പറയാന്‍ കഴിയുമോ എങ്കില്‍ നിങ്ങളുടെ റിപ്പോര്‍ട്ടറുടെ കണ്ടെത്തലിനോട് ഞങ്ങള്‍ യോജിക്കാം... അല്ലാത്ത പക്ഷത്തോളം ഇതൊരു കാമ്പയിന് ആയി കണ്ടു കൊണ്ടല്ല വിശ്വാസിയുടെ വിശ്വാസത്തിന് ഭാഗമായി ഞങ്ങള്‍ പ്രതികരിചിരിക്കും
മലപ്പുറം ജില്ലയിലെ ഏതെങ്കിലും ഒരു ഹൈസ്കൂൾ തിരഞ്ഞെടുത്ത് ആ സ്കൂളിലെ ഈ വർഷം പത്താം ക്ലാസ് പരീക്ഷ എഴുതിയ പെണ്‍കുട്ടികളെ മുഴുവനും (ബുദ്ധിമുട്ടാണെങ്കിൽ ഒരു അൻപത് പിള്ളേരെ ) എടുത്ത് ഒരു സർവേ നടത്തുക എന്നിട്ട് കുമാരി ഫൗസിയ പറഞ്ഞ പത്ത് ശതമാനം ഒന്ന് തെളിയിക്കുക .. ഇന്ത്യാവിഷനൊ മേല്പടി കരസ്പോണ്ടാന്റിണോ അതിനുള്ള ധൈര്യമുണ്ടാവുമോ
ReplyDeleteഎന്റെ ഫേസ്ബുക്ക് പേജിൽ ഇന്ന് നല്കിയ കമന്റ് ഇവിടെ പകർത്തട്ടെ
ReplyDeleteസോഷ്യൽ മീഡിയയുടെ കരുത്ത് തെളിയിച്ച ഒരു വാരമാണ് കടന്നു പോയത്. ഒരു വിഭാഗം ജനങ്ങളെ അപകീർത്തിപ്പെടുത്താൻ വേണ്ടി അസംബന്ധങ്ങൾ കുത്തിനിറച്ച ഒരു ചാനൽ പരിപാടിക്കെതിരെ അതിശക്തമായ പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ പതിനായിരക്കണക്കിനു പേർ ഒന്നിച്ചുയർത്തിയത്. അവസാനം ചാനലിന് പരസ്യമായി മാപ്പ് പറഞ്ഞ് പിൻവലിയേണ്ടി വന്നു. വിവാദ എപ്പിസോഡ് അവരുടെ പബ്ലിക് ശേഖരത്തിൽ നിന്ന് നീക്കം ചെയ്യേണ്ടി വന്നു. വായിൽ തോന്നിയത് വിളിച്ചു കൂവുന്ന എല്ലാ മാധ്യമ പ്രവർത്തകർക്കും ഇതൊരു പാഠമാണ്. തങ്ങളെ വളർത്തി വലുതാക്കിയ സമൂഹത്തോട് ഒട്ടും പ്രതിബദ്ധതയില്ലാതെ പത്രപ്രവർത്തനം നടത്തുന്ന സ്ഥാപനങ്ങൾക്കും ഒരു മുന്നറിയിപ്പാണ്. ഇനി ഇത്തരം അസംബന്ധങ്ങൾ എഴുന്നള്ളിക്കുന്നതിനു മുമ്പ് ഏത് ഫൗസിയയും രണ്ടു വട്ടം ആലോചിക്കും. അതാണ് ഈ ക്യാമ്പയിൻ കൊണ്ട് നാം നേടിയത്.
എല്ലാം കണ്ടും കേട്ടും ജനം മിണ്ടാതിരിന്നിരുന്ന കാലം കഴിഞ്ഞു. ശക്തമായി പ്രതികരിക്കാൻ ഇന്ന് അവർക്ക് മുന്നിൽ ആയുധമുണ്ട്. ആ ആയുധം ഫലപ്രദമായി ഉപയോഗപ്പെടുത്താൻ അവർക്ക് കഴിയുമെന്നു ഇന്ത്യാവിഷൻ എപ്പിസോഡിലൂടെ തെളിയിക്കപ്പെട്ടു കഴിഞ്ഞു. (പ്രതികരണങ്ങളിൽ അല്പം മാന്യമായ ഭാഷ ഉപയോഗിക്കുവാൻ നാമെല്ലാവരും ശ്രമിക്കേണ്ടതുണ്ടെന്നു മാത്രം. ചാനൽ റിപ്പോർട്ടർക്കെതിരെ അശ്ലീലമായ ചില പദപ്രയോഗങ്ങൾ ചിയിലടങ്ങളിൽ കണ്ടുവെന്നത് ഖേദകരമാണ്).
പൊതുപ്രാധാന്യമുള്ള വിഷയങ്ങൾ ലൈക്കടിച്ചും ഷെയർ ചെയ്തും കാട്ട്തീ പോലെ പടർത്തുവാൻ സോഷ്യൽ മീഡിയക്ക് ഇന്ന് കഴിയും. ഇന്ത്യാവിഷൻ എപ്പിസോഡിനെതിരെ റഫീക്ക് പാറക്കൽ എന്ന പ്രവാസി സുഹൃത്ത് എഴുതിയ അതിശക്തമായ വരികൾ ആയിരക്കണക്കിന് പേരാണ് ഷെയർ ചെയ്തത്. നൗഷാദ് അകംബാടത്തിന്റെ കിടിലൻ വരകളും കാട്ടുതീ പോലെ പടർന്നു. വി കെ ആദർശ് , മേരി ലില്ലി, ഷീബ രാമചന്ദ്രൻ , നൗഷദ് കുനിയിൽ എന്നിവരുടെ സ്റ്റാറ്റസുകളും ഏറെ ചർച്ച ചെയ്യപ്പെട്ടു. പർദ്ദ വിഷയത്തിൽ ബെർളി തോമസ് എഴുതിയ ഒരു പഴയ പോസ്റ്റും കൂടുതൽ ഷെയർ ചെയ്യപ്പെട്ടു. വർത്തമാനം പത്രത്തിൽ എം ടി മനാഫ് എഴുതിയ കുറിപ്പും ശ്രദ്ധേയമാണ്. ഈ വിഷയകമായി ഞാൻ ബ്ലോഗിലെഴുതിയ (വള്ളിക്കുന്ന് ഡോട്ട് കോം) രണ്ടു പോസ്റ്റുകളും കൂടുതൽ പേരിലെക്കെത്തി. ഗൂഗിൾ കണക്കു പ്രകാരം ഇന്നലെ മാത്രം 17,582 ഹിറ്റുകളാണ് എന്റെ ബ്ലോഗിൽ ലഭിച്ചത്.
കക്ഷി രാഷ്ട്രീയ താത്പര്യങ്ങൾക്ക് അതീതമായി പൊതുപ്രാധാന്യമുള്ള വിഷയങ്ങൾ ഉയർത്തിക്കൊണ്ടു വന്ന് സോഷ്യൽ മീഡിയ ഇതുപോലെ കരുത്ത് തെളിയിച്ച് മുന്നോട്ട് പോകട്ടെ. ഒരു ബദൽ മാധ്യമ സംസ്കാരം സൃഷ്ടിച്ചെടുക്കാൻ ഈ മീഡിയയെ ഫലപ്രദമായി ഉപയോഗപ്പെടുത്തുവാൻ നാമെല്ലാവരും ശ്രമിക്കുക. അഭിവാദനങ്ങൾ..
>>>>അവസാനം ചാനലിന് പരസ്യമായി മാപ്പ് പറഞ്ഞ് പിൻവലിയേണ്ടി വന്നു. വിവാദ എപ്പിസോഡ് അവരുടെ പബ്ലിക് ശേഖരത്തിൽ നിന്ന് നീക്കം ചെയ്യേണ്ടി വന്നു.<<<<
Deleteസോഷ്യല്‍ നെറ്റ് വര്‍ക്കിന്റെ ശക്തി അപാരം. കേരളത്തില്‍ ഒരു മുല്ലപ്പൂ വിപ്ളവത്തിനു സ്കോപ്പുണ്ട്. ഒരു കൈ നോക്കുന്നോ.
ചാനല്‍ പരസ്യമായി മാപ്പു പറഞ്ഞ് പിന്‍വലിഞ്ഞു എന്നതൊക്കെ താങ്കളുടെ തോന്നലാണ്. ഒരു മാസം മുമ്പ് ഈ പരിപാടി കേരളം മുഴുവന്‍ കണ്ടു. അന്നൊന്നും മലപ്പുറത്തെ ഒരു മുസ്ലിമിനും ഇതില്‍ പരാതി ഉണ്ടായില്ല. അത് വാസ്തവമാണെന്ന് മലപ്പുറത്തുള്ള മുസ്ലിങ്ങള്‍ക്ക് മനസിലായതുകൊണ്ടാണവര് പ്രതിഷേധിക്കാതിരുന്നത്. ഒരു മാസം അത് അവരുടെ വെബ് സൈറ്റിലും കിടന്നു. കാണേണ്ടവരൊക്കെ കണ്ടും കഴിഞ്ഞു. അത് വന്നു കൊള്ളുന്നത് ഗള്‍ഫിലുള്ള മുസ്ലിം ആണുങ്ങളിലാണെന്ന ബോധ്യം ഉണ്ടായപ്പോള്‍ അവര്‍ എടുത്തു ചാടി. അപ്പോഴാണു മലപ്പുറത്തുള്ള മറ്റ് ചിലര്‍ക്കും സൂര്യനുദിച്ചത്. അവരും കൂടെ കൂടി.
ആ പരിപാടി അവതരിപ്പിച്ചതിന്, ആരും ക്ഷമ ചോദിച്ചിട്ടില്ല. ആ പരിപാടിയില്‍ പറഞ്ഞവ ശരിയല്ല എന്നുമവര്‍ പറഞ്ഞിട്ടില്ല. അതിലെ പ്രസക്ത ഭാഗമിതാണ്.
പ്രോഗ്രാമിന്റെ പൊതു ഉള്ളടക്കത്തിന്, ആവശ്യമില്ലാത്ത രണ്ടു മൂന്നു വാക്യങ്ങള്‍ സ്ക്രിപ്റ്റില്‍ കടന്നു കൂടിയെന്ന വിമര്‍ശനം വസ്തുതാപരമാണ്.
പരിപാടി സസംപ്രേഷണം ചെയ്ത് ഒരു മാസം പിന്നിട്ട ശേഷം അതിലെ ചില പരാമര്‍ശങ്ങള്‍ അടര്‍ത്തിയെടുത്ത് സോഷ്യല്‍ നെറ്റ് വര്‍ക്ക് വഴി ഇന്‍ഡ്യാ വിഷനെതിരെ അപകീര്‍ത്തികരമായ ഒരു കാമ്പയിന് നടക്കുന്നതായി ഞങ്ങള്‍ മനസിലാക്കുന്നുണ്ട്. ഒരു വനിതാ റിപ്പോര്‍ട്ടര്‍ക്കെതിരെ അങ്ങെയറ്റം അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അംഗീകരിക്കാനാകില്ല. ഇതിനെതിരെ ഫൌസിയ വ്യക്തിപരമായ നിലയിലും ഇന്‍ഡ്യ വിഷനും നിയമ നടപടി സ്വീകരിക്കുന്നുണ്ട്.
ഞങ്ങളുടെ പ്രോഗ്രാമിലെ ഏതെങ്കിലും പരാമര്‍ശങ്ങള്‍ ആരെയെങ്കിലും ആരെയെങ്കിലും വൈകാരികമായി വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ നിര്‍വ്യാജം ക്ഷമ ചോദിക്കുന്നു.
പല ഗള്‍ഫ് മുസ്ലിങ്ങളും ആ പരിപാടിയില്‍ പരാമര്‍ശിച്ച പലതിനെയും പറ്റി ആക്ഷേപമുന്നയിച്ചു. അപ്പോള്‍ അവര്‍ ഒരു വിശദീകരണം നല്കി. നിര്‍ഭാഗ്യവശാല്‍ ഭൂരിഭാഗം മുസ്ലിങ്ങള്‍ക്കും, വള്ളിയുള്പ്പടെ അതിന്റെ അര്‍ത്ഥം മനസിലായില്ല. പക്ഷെ ആ പരിപടിയില്‍ പരാമര്‍ശിച്ച ഏതെങ്കിലും ഒന്ന് തെറ്റാണെന്നൊന്നും അവര്‍ പറഞ്ഞില്ല. അതിന്റെ അര്‍ത്ഥം അതില്‍ പറഞ്ഞിരിക്കുന്നവയൊക്കെ സത്യമാണെന്നുതന്നെയാണ്.
എന്താണീ വൈകാരികമായ വേദന എന്നൊന്നു പറയാമോ? കളിയാക്കിയാല്‍ പോലും താങ്കളേപ്പോലുള്ളവര്ക്കത് മനസിലാകുന്നില്ലല്ലോ എന്റെ റബ്ബേ.
താങ്കളൊക്കെ പറയുമ്പോലെ തെറ്റായ വിവരങ്ങള്‍ നല്കിയതുകൊണ്ട് അത് എടുത്തുമാറ്റുന്നു എന്നോ അതിന്റെ പേരില്‍ ക്ഷമ ചോദിക്കുന്നു എന്നോ അവര്‍ പറഞ്ഞിട്ടില്ല.താങ്കളേപ്പോളുള്ള കുറച്ചു പേര്‍ക്ക് വൈകാരികമായ വേദന ഉണ്ടായിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു എന്നേ അവര്‍ എഴുതിയിട്ടുള്ളു. സത്യമണെങ്കിലും അവ താങ്കളേപ്പോലുള്ള ഗള്‍ഫുകാര്‍ക്ക് വൈകാരിക വേദന ഉണ്ടാക്കുന്നു എന്നാണതിന്റെ അര്‍ത്ഥം..
പാല്സ്തീനിലെ ഏതെങ്കിലും ചാവേറിനെ ഇസ്രയേലി പട്ടാളം വെടി വച്ചു കൊന്നാലും വേദനിക്കുന്നവര്‍ക്ക് വേദനിക്കാന്‍ പ്രത്യേക കാരണമൊന്നുമില്ലല്ലോ. പി കെ ബഷീറിനു പേടിയുണ്ട്, ഇനി എഴുതാന്‍ കൈ അവിടെ കണ്ടില്ലെങ്കിലോ എന്ന പേടി. അത്രയേ ഇതിലുള്ളു. പ്രോഗ്രാമിന്റെ പൊതു ഉള്ളടക്കത്തിന്, ആവശ്യമില്ലാത്ത രണ്ടു മൂന്നു വാക്യങ്ങള്‍ സ്ക്രിപ്റ്റില്‍ കടന്നു കൂടിയെന്നേ അവര്‍ പറയുന്നുള്ളൂ. അത് തെറ്റാണെന്നൊന്നും പറഞ്ഞിട്ടില്ല. ആ പ്രോഗ്രാമില്‍ അത് പരാമര്‍ശിക്കേണ്ടി ഇരുന്നില്ല എന്നു മാത്രം.
ആ പരിപാടിയിലെ ഏത് പരാമര്‍ശമാണ്, അവര്‍ പിന്‍വലിച്ചതെന്ന് വള്ളിക്കോ മറ്റുള്ള ആര്‍ക്കെങ്കിലുമോ ഒന്ന് പറഞ്ഞു തരാമോ? 15 വയസുള്ള മുസ്ലിം പെണ്‍കുട്ടികള്‍ വിവാഹിതരാകുന്നുണ്ട് എന്നതോ? അതോ ഗള്‍ഫ് പണം കേരളത്തിന്റെ സമ്പദ് വ്യവസ്ഥക്ക് കാര്യമായ ഒന്നും ചെയ്തിട്ടില്ല എന്നതോ? അതോ പര്‍ദ്ദ പ്രാകൃതമാണെന്നതോ? ഗള്‍ഫ് മാപ്പിളമാര്‍ തങ്ങളുടെ നാട്ടിലുള്ള ഭാര്യമാരെ നിര്‍ബന്ധിച്ച് പര്‍ദ്ദ ഇടുവിക്കുന്നു എന്നോ? ഏതാണ്?
@kaalidaasan..
Deleteഏതൊരു കമന്റും മതത്തിന്റെ കണ്ണിലൂടെ താങ്കള്‍ നോക്കുന്നത് കൊണ്ട്, ഒന്ന് രണ്ട് കാര്യങ്ങൾ ചോദിച്ചോട്ടെ .
വള്ളിക്കുന്നിന്റെ കഴിഞ്ഞ പോസ്റ്റിലെ താങ്കളുടെ കമന്റ് .
"പെണ്‍കുട്ടികളുടെ നിയമപരമായ വിവാഹ പ്രായത്തിനു മുന്നെ വിവാഹം ചെയ്തയക്കപ്പെടുന്ന അനേകം പെണ്‍കുട്ടികള്‍ മലപ്പുറം ജില്ലയിലുണ്ട്. മറ്റ് മത വിശ്വാസികളുടെ കുട്ടികള്‍ സ്കൂളില്പഠിച്ചു നടക്കുന്ന പ്രായത്തില്‍ വിവാഹിതരാകുന്ന അനേകം മുസ്ലിം പെണ്‍കുട്ടികളുണ്ട്. കേരള സാമൂഹ്യ ക്ഷേമ വകുപ്പിന്റെ റിപ്പോര്‍ട്ടുകളില്‍ അവയുണ്ട്. ഇന്‍ഡ്യാ വിഷന്റെ ലേഖിക അത് പറയുമ്പോള്‍ ജിഹാദിനിറങ്ങുന്നതിനു മുന്നെ ഇതൊക്കെ അറിയാന്‍ ശ്രമിക്കുക"..
ശൈശവ വിവാഹങ്ങൾ north ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഇപ്പോഴും നടന്നു കൊണ്ടിരിക്കുന്നു .ശൈശവ വിവാഹങ്ങൾ പ്രമേയമായി ഈ അടുത്തിടെ സിനിമകളും ഡോകുമെന്ററികളും വന്നുകൊണ്ടിരിക്കുന്നു .5-10 വയസ്സ് വരെ ഉള്ള കുട്ടികൾ ആണ് കൂടുതലും ഇരകൾ. ഇത് നടക്കുന്നത് ഹിന്ദു മതത്തിൽ ആണ് .
വിശ്വാസത്തിന്റെ പേര് പറഞ്ഞു കൊച്ചുകുട്ടികളെ ബലി കൊടുക്കുന്നു .ചിലരുടെ അന്തവിസ്വസങ്ങളുടെ പേരില്‍ ജീവൻ പോകുന്നത് ഒന്നും അറിയാത്ത പിഞ്ചു കുഞ്ഞുങ്ങൾ .ഇതും നടക്കുന്നത് ഹിന്ദു മതത്തിൽ .
ജാതിയുടെ പേര് പറഞ് തമ്മിൽ അടിക്കുന്നു . കീഴ്ജാതിക്കാരൻ മേല്ജാതിക്കാരന്റെ ക്ഷേത്രത്തിൽ പോവാൻ പാടില്ല . അവർ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കാൻ പാടില്ല . അവരോടു കൂടു കൂടാൻ പാടില്ല . അവരെ തൊടാൻ പാടില്ല .ഇത് പോലോത്ത അന്ധവിസ്വഷങ്ങൾ ഇപ്പോഴും നിലനില്കുന്നു . നായര്‍ മാരുടെ exam center ഇൽ ഈഴവർ കയറി അടിയുണ്ടാകിയത് ഈ അടുത്ത കാലത്ത് .കീഴ്ജാതിക്കരനായി ജനിച്ചാൽ അവനെ മനുഷ്യനായി കാണാൻ പോലും തയ്യാറാവാത്ത അവസ്ഥ . ഇതും നടക്കുന്നത് ഹിന്ദു മതത്തിൽ .
വിശ്വാസത്തിന്റെ പേര് പറഞ്ഞു കര്‍ത്താവിന്റെ മനവാട്ടിയവാൻ പോകുന്നു . കുടുംബം ഇല്ലാതാകുന്നു . ഒരു കുടുംബബന്ധത്തിൽ വിശ്വസിച്ച അച്ഛനും അമ്മയിൽ നിന്നുമാണ് ഞാൻ ഉണ്ടായത് എന്ന് പോലും ഒര്കാതെ convent ഇന്റെ അകത്തളങ്ങളിൽ തളയ്ക്കപ്പെടുന്നു .ഇതിൽ പകുതിയും കുട്ടി ജനിക്കുന്നതിനു മുമ്പ്/ ശേഷം അച്ഛനമ്മമാർ നേര്ച്ചയാകുന്നതാണ്.സ്വന്തം ജീവിതം തീരുമാനിക്കാനുള്ള സ്വാതന്ത്രം പോലും കിട്ടുന്നില്ല .അമ്മയാകാനുള്ള / ഭാര്യയകാനുള്ള അവകാശങ്ങളെ , ജീവിതത്തിലെ സൌഭാഗ്യങ്ങളെ അവളിൽ നിന്നും തട്ടിപ്പറിക്കുന്നു .ഇത് നടക്കുന്നത് ക്രിസ്തുമതത്തിൽ .
താങ്കളുടെ കമന്റ് കണ്ടപ്പോ മലപ്പുറത്തെ സ്ത്രീകളെകുറിച്ച് താങ്കൾ ഒരുപാടു വേവലാതിപ്പെടുന്നുന്ടെന്നു / സങ്കടപ്പെടുന്നുന്ടെന്നു മനസ്സിലായി .മുകളിൽ പറഞ്ഞ കാര്യങ്ങള്‍ക്ക് ഒരു solution കണ്ടുപിടിച്ചിട്ടു പോരെ ഇത്യൻ ഭൂപടത്തിലെ 1% പോലും ഇല്ലാത്ത മലപ്പുറം ജില്ലയെ നന്നാക്കൽ ?? അവിടുത്തെ സ്ത്രീകളെ നന്നാക്കൽ ??
ഇസ്ലാമിലെ സ്ത്രീകൾ അവരുടെ അപിപ്രായം പറയയാനും ഭാവി തീരുമാനിക്കാനും സ്വാതന്ത്രം ഉണ്ട് . എല്ലാവരെയും പോലെ പള്ളിയിൽ പോയി ആരാധിക്കാൻ സ്വാതന്ത്രം മതം നല്‍കിയിട്ടുണ്ട് .അവിടെ തൊട്ട് കൂടായ്മയും തീണ്ടിക്കൂടായ്മയും ഒന്നും ഇല്ല .വിശ്വാസത്തിന്റെ പേര് പറഞ്ഞു അവളെ ആരും ബലി കൊടുത്തിട്ടില്ല .അവളെ ആരും ദൈവത്തിന്റെ മനവാട്ടിയാകാൻ പറഞ്ഞയക്കാറില്ല .സമൂഹത്തിൽ "മുസ്ലിം ആയതിന്റെ പേരിലോ മുസ്ലിം സ്ത്രീ ആയതിന്റെ പേരിലോ" തടയാൻ ആരും വരില്ല .
അഥവാ അങ്ങനെ ആരെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ അത് ഇസ്ലാമിന്റെ accountഇൽ പെടുത്തേണ്ട .
പിന്നെ പർദ്ധ , അത് ഒരു വസ്ത്രം ആണ് . പർദ്ധ ധരിച്ചെന്നു കരുതി ഒരു സ്ത്രീക്ക് സമൂഹത്തില നിന്ന് എന്ത് അവഗണയാണ് ഉണ്ടാവുക എന്ന് പറഞ്ഞു തരുമോ ?
പർദ്ധ ദാരിക്കാത്ത ഒരു സ്ത്രീക്ക് ലഭിക്കുന്ന ഏത് പരിഗണനയാണ് പർദ്ദ ധരിച്ച ഒരു സ്ത്രീക്ക് കിട്ടാത്തത് ?? ഒരു സ്ത്രീക്ക് ജീവിതത്തിന്റെ ഏതെങ്കിലും ഗട്ടത്തിൽ പർദ്ധ ഒരു തടസ്സമായി വരുന്നുണ്ടോ ? പർദ്ധയിൽ തളക്കപ്പെടുക എന്ന് പറയുന്നത് കൊണ്ട് താങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത് ??
പർദ്ധ മറച്ചു വെക്കുന്നത് ഒരു സ്ത്രീയുടെ ശരീരം മാത്രമാണ് . അത് കാണാൻ പറ്റാത്തതിലുള്ള ചൊറിച്ചിലാണ് താങ്കള്‍ക്ക് എന്ന് ഞാൻ കരുതിന്നില്ല . ആണെങ്കിൽ തന്നെ എനിക്കൊന്നും പറയാനും ഇല്ല .
മലപ്പുറം എന്ന് കേള്കുംപോഴേക്കും പർധയും പിടിച്ചോണ്ട് ഓടിവരുന്നതിനു മുമ്പ് , താങ്കളും ഇതൊക്കെ ഒന്ന് അറിയാൻ ശ്രമിക്കുക .
“അഥവാ അങ്ങനെ ആരെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ അത് ഇസ്ലാമിന്റെ അക്കൌണ്ടില്‍ പെടുത്തേണ്ട ഇങ്ങനൊക്കെ തന്നെ യാണ് മറ്റു മത കാര്‍ക്കും പറയാന്‍ ഉള്ളത്,, “അക്കൌണ്ടില്‍ പെടുത്തണ്ടാ” എന്ന്...
Delete“താങ്കളും ഇതൊക്കെ ഒന്ന് അറിയാൻ ശ്രമിക്കുക”.. അതിയാനെ അറിയാന്‍ ശ്രമിപ്പിച്ചു താങ്കളുടെ ജീവിത കാലം പാഴാക്കണോ.... Mr. another Anonymous
കാളിദാസന് മഞ്ഞ കന്നടയാണ് മക്കളേ ...അത് മാറ്റാൻ കാളിടസു തന്നെ വിചാരിക്കണം ....
Delete>>>>ശൈശവ വിവാഹങ്ങൾ north ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഇപ്പോഴും നടന്നു കൊണ്ടിരിക്കുന്നു .ശൈശവ വിവാഹങ്ങൾ പ്രമേയമായി ഈ അടുത്തിടെ സിനിമകളും ഡോകുമെന്ററികളും വന്നുകൊണ്ടിരിക്കുന്നു .5-10 വയസ്സ് വരെ ഉള്ള കുട്ടികൾ ആണ് കൂടുതലും ഇരകൾ. ഇത് നടക്കുന്നത് ഹിന്ദു മതത്തിൽ ആണ് .<<<<
Deleteപര്‍ദ്ദ എന്ന പേരില്‍ മുസ്ലിം സ്ത്രീകള്‍ മാത്രം ധരിക്കുന്ന ഈ വസ്ത്രം മത വിശ്വാസത്തിന്റെ ഭാഗമല്ലേ? അപ്പോള്‍ പിന്നെ അത് മതത്തിന്റെ ഭാഗമല്ലാതെ കമ്യൂണിസത്തിന്റെ ഭഗമായി ഞാന്‍ കാണണോ?
ഹിന്ദു മതത്തില്‍ അനേകം അനാചാരങ്ങളും ദുരാചാരങ്ങളുമുണ്ട്. എന്നു കരുതി മലപ്പുറം ജില്ലയിലെ മുസ്ലിം സ്ത്രീകളുടെ ഇടയില്‍ ഉള്ള ചെറുപ്രായത്തിലുള്ള വിവാഹത്തേപ്പറ്റി മറ്റാര്‍ക്കും അഭിപ്രായം എഴുതാന്‍ പാടില്ലേ?
ഇതൊരു സ്വതന്ത്ര സമൂഹമാണ്. അഭിപ്രായ സ്വാതന്ത്ര്യമുള്ള സ്വതന്ത്ര സമൂഹം. ഫൌസിയ പറഞ്ഞത് തെറ്റാണെങ്കില്‍ ആരെങ്കിലും അവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുക. അതിനുള്ള സ്വാതന്ത്ര്യം ഇന്‍ഡ്യന്‍ ഭരണ ഘടന നല്‍കുന്നുണ്ട്. അതിനു പകരം കേട്ടാല്‍ അറയ്ക്കുന്ന പദ പ്രഗോഗങ്ങള് അവരേപ്പറ്റി നടത്തി താങ്കളേപ്പോലുള്ളവര്‍ സ്വന്തം സംസ്കാരവും ഇസ്ലാമിന്റെ സ്ത്രീകളോടുള്ള ബഹുമാനവും കേരളീയരെ മുഴുവന്‍ അറിയിക്കുകയല്ലേ ഇപ്പോള്‍ ചെയ്യുന്നത്?
Kalidasan, ഫൗസിയ മലപ്പുറത്തെ മുസ്ലിം സ്ത്രീകളുടെ വസ്ത്രത്തെക്കുറിച്ച് വളരെ മോശമായ അഭിപ്രായം പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെ ബഷീര്‍ ഭായ് അടക്കമുള്ളവര്‍ അതിനെ ശക്തമായി എതിര്‍ത്തു. ചാനല്‍ മാപ്പ് പരഞ്ഞു. അതില്‍ തനിക്കെന്താ ഇത്ര ചൊറിച്ചില്‍?. ഒരു മോശം പ്രസ്താവന ആരെങ്കിലും നടത്തിയാല്‍ അതിനെ എതിര്‍ക്കാന്‍ പാദില്ലെന്നൊ. കള്ളപ്പേരില്‍ മറഞ്ഞിരിക്കുന്ന ഒരു കൃസ്തീയ മതഭ്രാന്തനാണ് താന്‍. ഈ വസ്ത്രത്തോട് അത്ര എതിര്‍പ്പുണ്ടെങ്കില്‍ തന്റെ പള്ളീലമ്മമാരോട് അത് ഒഴിവാക്കാന്‍ പറ. വല്ലാതെ ചൊറിയരുതേ
Delete>>>>താങ്കളുടെ കമന്റ് കണ്ടപ്പോ മലപ്പുറത്തെ സ്ത്രീകളെകുറിച്ച് താങ്കൾ ഒരുപാടു വേവലാതിപ്പെടുന്നുന്ടെന്നു / സങ്കടപ്പെടുന്നുന്ടെന്നു മനസ്സിലായി .<<<<
Deleteമലപ്പുറം ജില്ലയിലെ സ്ത്രീകളേക്കുറിച്ച് എനിക്കു യാതൊരു വേവലാതിയുമില്ല മാഷേ. ആവര് പര്‍ദ്ദയിട്ട് നടന്നാലും ബികിനി ഇട്ടു നടന്നാലും താങ്കളേപ്പോലെ എന്റെ നിയന്ത്രണം പോകില്ല. അവരെ മനുഷ്യ ജീവികളായി തന്നെ കാണണമെന്നാണ്, എന്റെ മാതാപിതാക്കള്‍ എന്ന്നെ പഠിപ്പിച്ചിട്ടുള്ളത്. പര്ദ്ദയേപ്പറ്റി അഭിപ്രായം പറയുന്ന സ്ത്രീയെ വേശ്യ എന്നു വിളിക്കാന്‍ എന്റെ സംസ്കാരം എന്നെ പഠിപ്പിച്ചിട്ടില്ല. ആരുടെ മതവും സംസ്കാരവുമാണത് പഠിപ്പിക്കുന്നതെന്ന് ഇപ്പോള്‍ മലയാളികള്‍ മനസിലാക്കിയിരിക്കുന്നു.
>>>>ഇസ്ലാമിലെ സ്ത്രീകൾ അവരുടെ അപിപ്രായം പറയയാനും ഭാവി തീരുമാനിക്കാനും സ്വാതന്ത്രം ഉണ്ട് .<<<<
Deleteഅതേ സ്വതന്ത്ര്യം ഇന്‍ഡ്യയില്‍ ജീവിക്കുന്ന ഫൌസിയക്കും ഇന്‍ഡ്യന്‍ നീതി ന്യായ വ്യവസ്ഥ നല്‍കുന്നുണ്ട്. ആ സ്വാതന്ത്ര്യം ഉപയോഗിച്ച് പല മുസ്ലിം സ്ത്രീകളും ഫൌസിയയോട് അഭിപ്രായം പറഞ്ഞു. പല സ്ത്രീകളുടെയും ഗള്‍ഫിലുള്ള ഭര്‍ത്താക്കന്‍ മാര്‍ നിര്ബന്ധിച്ചിട്ടാണവര് പര്‍ദ്ദ ധരിക്കുന്നതെന്നാണു പറഞ്ഞത്. അതിനോട് ഇഷ്ടമില്ലാത്തതുകൊണ്ടല്ലേ അതുപോലെ അഭിപ്രായം പറയുന്നത്. ആവര് പറഞ്ഞത് ശരിഒയാണെന്നതിന്റെ തെളിവാണ്, ഗള്‍ഫ് കുടിയേറ്റം ഉണ്ടായതിനു ശേഷമാണ്, പര്ദ്ദവ്യാപകമായതെന്ന സത്യം. അതാണു ഫൌസിയ ഇന്‍ഡ്യ വിഷനിലൂടെ മറ്റുള്ളവരോട് പറഞ്ഞതും. അത് കേട്ടപ്പോള്‍ തങ്കളേപ്പൊലുള്ളവര് ഹാലിളകുന്നു. ഫൌസിയയെ വേശ്യ എന്നു വിളിക്കുന്നു.
>>>Kalidasan, ഫൗസിയ മലപ്പുറത്തെ മുസ്ലിം സ്ത്രീകളുടെ വസ്ത്രത്തെക്കുറിച്ച് വളരെ മോശമായ അഭിപ്രായം പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെ ബഷീര്‍ ഭായ് അടക്കമുള്ളവര്‍ അതിനെ ശക്തമായി എതിര്‍ത്തു. ചാനല്‍ മാപ്പ് പരഞ്ഞു. അതില്‍ തനിക്കെന്താ ഇത്ര ചൊറിച്ചില്‍?.<<<
Deleteഎന്താണു ഫൌസിയ പറഞ്ഞത്? ഏത് വസ്ത്രത്തേപ്പറ്റിയാണവര്‍ അഭിപ്രയം പറഞ്ഞത്. പര്‍ദ്ദയേപ്പറ്റിയല്ലേ? മലപ്പുറത്തെ മുസ്ലിം സ്ത്രീകളുടെ ഔദ്യോഗിക വസ്ത്രം പര്‍ദ്ദയാണോ? എല്ലാ മ്സുലിം സ്ത്രീകളും ഇതാണോ ധരിക്കാറുള്ളത്? അണെങ്കിലല്ലേ ഫൌസിയ പറഞ്ഞത് താങ്കളില്‍ ചൊറിച്ചിലുണ്ടാക്കേണ്ടതുള്ളു?
ശരീരം ആസകലം മൂടി വയ്ക്കുന്ന പര്‍ദ്ദ എന്ന വസ്ത്രത്തേക്കുറിച്ച് ഫൌസിയ പലതും പറഞ്ഞു. മലപ്പുറത്തെ മുസ്ലിം സ്ത്രീകളില്‍ വളരെ ചെറിയ ഒരു വിഭാഗം ധരിക്കുന്ന പര്‍ദ്ദ എന്ന വസ്ത്രം പ്രാകൃതമാണ് എന്ന് ഫൌസിയ പറഞ്ഞു. ഗൾഫിലുള്ള ഭർത്താക്കന്മാർ നിര്‍ബന്ധിക്കുനതുകൊണ്ടാണ്, പലരും പര്‍ദ്ദ ധരിക്കുന്നതെന്നും പറഞ്ഞു. തങ്ങളുടെ ദുരവസ്ഥയെ മറികടക്കാൻ ശ്രമിക്കുന്നതിന് പകരം പ്രാകൃതമായ പർദ്ദ കൊണ്ട് അതിനെ മൂടിവെക്കാൻ ശ്രമിക്കുന്നു എന്നു കൂടി ഫൌസിയ പറഞ്ഞു. ഞാനും അതാവര്‍ത്തിക്കുന്നു.
ഏഴാം നൂറ്റാണ്ടില്‍ ലോകം മുഴുവനുമുള്ള സ്ത്രീകള്‍ സമാനമായ വസ്ത്രം ധരിച്ചാണു നടന്നിരുന്നത്. അവരൊക്കെ പുരോഗതി പ്രാപിച്ചപ്പോള്‍ ആ വസ്ത്ര ധാരണ രീതി ഉപേക്ഷിച്ചു. ഇന്ന് മുസ്ലിങ്ങള്‍ മാത്രമേ അത് ചെയ്യുന്നുള്ളു. അതിനെ പ്രാകൃതമായ വസ്ത്ര ധാരണ രീതി എന്നു തന്നെ ഞാനും പറയും. ഭക്ഷണം പാകം ചെയ്യാന്‍ പഠിക്കുന്നതിനു മുന്നേ മനുഷ്യന് മാംസം പച്ചക്ക് തിന്നിരുന്നു. ഇന്ന് ആരെങ്കിലും അത് ചെയ്യുന്നുണ്ടെങ്കില്‍ അതിനെയും പ്രാകൃതമായ ഭക്ഷണരീതി എന്നേ വിളിക്കൂ. ഒരു നൂറ്റാണ്ടു മുന്നേ കേരളത്തിലെ താഴ്ന്ന ജാതിക്കാരായ സ്ത്രീകള്‍ മാറു മറച്ചിരുന്നില്ല. ഇന്നരെങ്കിലും അത് ചെയ്താല്‍ അതിനെയും പ്രാകൃതമായ വസ്ത്ര ധാരണ രീതി എന്നു വിളിക്കും.
താങ്കളുടെ പ്രവാചകന് നിര്‍ദ്ദേശിച്ചതുകൊണ്ടാണ്, ഇന്നും ചില സ്ത്രീകളെ ഇത് ധരിക്കാന്‍ പുരുഷന്മാര് നിര്‍ബന്ധിക്കുന്നത്. അല്ലായിരുന്നെങ്കില്‍ ആരും ഇത് ധരിക്കില്ലായിരുന്നു. എന്തുകൊണ്ട് സ്ത്രീകള്‍ക്ക് മാത്രം ഇസ്ലാം ഡ്രെസ് കോഡ് നിര്‍ദേശിക്കുന്നു. പുരുഷന്മാര്ക്ക് ഏത് വേഷം വേണമെങ്കിലും ധരിക്കാം എന്ന അവസ്ഥ എന്തുകൊണ്ടാണ്? പ്രാകൃതമായ ആചാരങ്ങളില്‍ സ്ത്രീകള്‍ തളച്ചിടപ്പെടുന്നതുകൊണ്ടു മാത്രമാണത്. മറ്റ് ഇന്‍ഡ്യന്‍ സ്ത്രീകള്‍ ധരിക്കുന്ന സാരിക്കോ ചുരിദാറിനോ യാതൊരു മാന്യതക്കുറവുമില്ല.
ഇന്‍ഡ്യ വിഷന്‍ എന്തു പ്രക്ഷേപണം ചെയ്താലും അവരോട് താങ്കളേപ്പോലൂള്ള മുസ്ലിങ്ങള്‍ എന്തു തെറി പറഞ്ഞാലും അവര്‍ മാപ്പു പറയുകയോ പറയാതിരിക്കുകയോ ചെയ്താലും എനിക്കൊരു ചൊറിച്ചിലുമില്ല. എങ്കില്‍ താങ്കളേപ്പോലുള്ളവരുടെ സ്വഭാവം വര്‍ഷങ്ങളായി അറിയുന്നവര്‍ക്ക് ജീവിതകാലം മുഴുവന്‍ ചൊറിയാനേ നേരമുണ്ടാകൂ.
സോഷ്യല്‍ മീഡിയയിലൂടെ എതിര്‍ത്തതുകൊണ്ടാണവര്‍ ആ വീഡിയോ മാറ്റിയത് എന്ന് താങ്കള്‍ക്ക് തോന്നുന്നതാണ്. ഇന്‍ഡ്യ വിഷനെതിരെ ലീഗു മുസ്ലിങ്ങള്‍ നടത്തുന്ന തെറിയഭിഷേകം കേട്ടാല്‍ ഇന്‍ഡ്യന്‍ വിഷന്‍ തന്നെ നിറുത്തേണ്ടതല്ലേ?
മുസ്ലിം മത വിശ്വാസിയായ ഒരു സ്ത്രീയോട് കുടുംബത്തില്‍ പിറന്നവര്‍ക്ക് ചേരാത്ത വേശ്യ പോലുള്ള പദപ്രയോഗങ്ങള്‍ കണ്ടതുകൊണ്ടാണവര്‍ അതെടുത്ത് മാറ്റിയത്. അതില്‍ പറഞ്ഞിരിക്കുന്ന ഏതെങ്കിലും കാര്യങ്ങള്‍ തെറ്റാണെന്ന് അവര്‍ പറഞ്ഞിട്ടില്ല ചര്‍ച്ച ചെയ്ത വിഷയത്തിനു ചേരാത്ത രണ്ടു മൂന്നു വാചകങ്ങള്‍ ഉണ്ടായിഎന്നു മാത്രമേ അവര്‍ പറഞ്ഞുള്ളു. ആ വാചകങ്ങളില്‍ പ്രതിപാദിച്ച വിഷയങ്ങള്‍ തെറ്റാണെന്ന് അവര്‍ പറഞ്ഞിട്ടില്ല. നിര്‍ഭാഗ്യവശാല്‍ അതിന്റെ അര്‍ത്ഥം താങ്കളേപ്പൊലുള്ളാവര്‍ക്ക് മനസിലാകുന്നില്ല.
@kaalidaasan.
Delete1.
"പര്‍ദ്ദ എന്ന പേരില്‍ മുസ്ലിം സ്ത്രീകള്‍ മാത്രം ധരിക്കുന്ന ഈ വസ്ത്രം മത വിശ്വാസത്തിന്റെ ഭാഗമല്ലേ? അപ്പോള്‍ പിന്നെ അത് മതത്തിന്റെ ഭാഗമല്ലാതെ കമ്യൂണിസത്തിന്റെ ഭഗമായി ഞാന്‍ കാണണോ?"
പർദ്ധ മുസ്ലിംകളുടെ വസ്ത്രമാണോ ക്രിസ്ത്യാനികളുടെ വസ്ത്രമാണോ ജൂതന്മാരുടെ വസ്ത്രമാണോ എന്നൊന്നും എനിക്കറിയണ്ട . ഞാൻ അതിനെ കുറിച്ച് ഒന്നും പറഞ്ഞിട്ടും ഇല്ല . പർദ്ധയെ കുറിച്ച് ഞാൻ പറഞ്ഞത് താഴെ ഒന്ന് കൂടി കൊടുക്കുന്നു . മൂന്നു ആവൃത്തി വായിക്കുക .കമന്റ് ഇടുന്നതിനു മുമ്പ് നാലാമത് ഒന്ന് കൂടി വായിക്കുക
"പിന്നെ പർദ്ധ , അത് ഒരു വസ്ത്രം ആണ് . പർദ്ധ ധരിച്ചെന്നു കരുതി ഒരു സ്ത്രീക്ക് സമൂഹത്തില നിന്ന് എന്ത് അവഗണയാണ് ഉണ്ടാവുക എന്ന് പറഞ്ഞു തരുമോ ?
പർദ്ധ ദാരിക്കാത്ത ഒരു സ്ത്രീക്ക് ലഭിക്കുന്ന ഏത് പരിഗണനയാണ് പർദ്ദ ധരിച്ച ഒരു സ്ത്രീക്ക് കിട്ടാത്തത് ?? ഒരു സ്ത്രീക്ക് ജീവിതത്തിന്റെ ഏതെങ്കിലും ഗട്ടത്തിൽ പർദ്ധ ഒരു തടസ്സമായി വരുന്നുണ്ടോ ? പർദ്ധയിൽ തളക്കപ്പെടുക എന്ന് പറയുന്നത് കൊണ്ട് താങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത് ??
പർദ്ധ മറച്ചു വെക്കുന്നത് ഒരു സ്ത്രീയുടെ ശരീരം മാത്രമാണ് . അത് കാണാൻ പറ്റാത്തതിലുള്ള ചൊറിച്ചിലാണ് താങ്കള്‍ക്ക് എന്ന് ഞാൻ കരുതിന്നില്ല . ആണെങ്കിൽ തന്നെ എനിക്കൊന്നും പറയാനും ഇല്ല ."
2.
"ഹിന്ദു മതത്തില്‍ അനേകം അനാചാരങ്ങളും ദുരാചാരങ്ങളുമുണ്ട്. എന്നു കരുതി മലപ്പുറം ജില്ലയിലെ മുസ്ലിം സ്ത്രീകളുടെ ഇടയില്‍ ഉള്ള ചെറുപ്രായത്തിലുള്ള വിവാഹത്തേപ്പറ്റി മറ്റാര്‍ക്കും അഭിപ്രായം എഴുതാന്‍ പാടില്ലേ?
ഇതൊരു സ്വതന്ത്ര സമൂഹമാണ് blah blah blah ..."
തീർചയും എഴുതാം .അഭിപ്രായം പറയാം . പക്ഷെ താങ്കളുടെ അപിപ്രയങ്ങൾ എപ്പോഴും ഒരു മതത്തെയോ അല്ലെങ്കിൽ ഒരു പ്രതേക ജില്ലയെയോ corner ചെയ്ത് ആക്രമിക്കുന്ന രീതിയിൽ ഉള്ളതാണ് .
"ചെറുപ്രായത്തിൽ" എന്നത് കൊണ്ട് താങ്ങൾ ഉദേശിച്ചത് above 14 ആണെന്ന് ഞാൻ മനസ്സിലാകുന്നു . ഹിന്ദു മതത്തിൽ നടന്നു കൊണ്ടിരിക്കുന്ന ശൈശവ വിവാഹങ്ങളിൽ 5-10 വയസ്സ് പ്രായമുള്ളവരാണ് ഇരകൾ .എന്ന് വെച്ചാൽ അവർ കുട്ടികൾ ആണ് . പെണ്ണ് ആയിട്ടില്ല എന്നർത്ഥം .ഇതിനർത്ഥം മലപ്പുറത് ഇപ്പോഴും ചെറിയപ്രായത്തിൽ കല്യാണങ്ങൾ നടക്കുന്നുണ്ട് എന്നല്ല .ഒരു ഭാഗത്ത് ശൈശവ വിവാഹങ്ങൾ നടക്കുമ്പോൾ, ചിലര്‍ തരുന്ന authentic അല്ലാത്ത കണക്ക് വെച്ച് ഒരു ജില്ലയെ corner ചെയ്യന്നത് എന്തിനാണ് ??
3.
"പര്ദ്ദയേപ്പറ്റി അഭിപ്രായം പറയുന്ന സ്ത്രീയെ വേശ്യ എന്നു വിളിക്കാന്‍ എന്റെ സംസ്കാരം എന്നെ പഠിപ്പിച്ചിട്ടില്ല"
ഇത് ഒരു സംസ്കാരത്തിന്റെ പ്രശ്നം ഒന്നും അല്ല .ആരെങ്കിലും അങ്ങനെ വിളിചിട്ടുന്ടെങ്കിൽ അത് തെറ്റ് തന്നെ ആണ് .അതിനെ ആരും support ച്യ്തിട്ടില്ല/ ചെയ്യുന്നില്ല .വലളിക്കുന്നിന്റെ ഈ പോസ്റ്റ് ഒന്ന് കൂടി വായിക്കുക .
4.
"അതേ സ്വതന്ത്ര്യം ഇന്‍ഡ്യയില്‍ ജീവിക്കുന്ന ഫൌസിയക്കും ഇന്‍ഡ്യന്‍ നീതി ന്യായ വ്യവസ്ഥ നല്‍കുന്നുണ്ട്".
ഞാൻ പറഞ്ഞതിൽ നിന്ന് ഒരു വാക്ക് മാത്രം എടുത്ത് കമന്റ് ചെയ്യരുത് .ഞാൻ പറഞ്ഞത് താഴെ കൊടുക്കുന്നു.ശരിക്ക് ഒന്ന് കൂടി വായിക്കുക .
"ഇസ്ലാമിലെ സ്ത്രീകൾ അവരുടെ അപിപ്രായം പറയയാനും ഭാവി തീരുമാനിക്കാനും സ്വാതന്ത്രം ഉണ്ട് . എല്ലാവരെയും പോലെ പള്ളിയിൽ പോയി ആരാധിക്കാൻ സ്വാതന്ത്രം മതം നല്‍കിയിട്ടുണ്ട് .അവിടെ തൊട്ട് കൂടായ്മയും തീണ്ടിക്കൂടായ്മയും ഒന്നും ഇല്ല .വിശ്വാസത്തിന്റെ പേര് പറഞ്ഞു അവളെ ആരും ബലി കൊടുത്തിട്ടില്ല .അവളെ ആരും ദൈവത്തിന്റെ മനവാട്ടിയാകാൻ പറഞ്ഞയക്കാറില്ല .സമൂഹത്തിൽ "മുസ്ലിം ആയതിന്റെ പേരിലോ മുസ്ലിം സ്ത്രീ ആയതിന്റെ പേരിലോ" തടയാൻ ആരും വരില്ല ."
പിന്നെ, ഫൗസിയക്ക് സ്വതന്ത്രം ഉണ്ട് എന്ന് പ്രതേകിച്ചു പറയേണ്ടതില്ല .സത്യസന്ധമല്ലാത്ത news നെതിരെ പ്രതികരിക്കാനുള്ള സ്വാത്രന്ത്രം ബാക്കി ഉള്ളവർക്കും ഉണ്ട് .
5.
"ഗള്‍ഫ് കുടിയേറ്റം ഉണ്ടായതിനു ശേഷമാണ്, പര്ദ്ദവ്യാപകമായതെന്ന സത്യം"
താങ്കളുടെ ഇത് പോലോത്ത "സത്യസന്ധമായ" കണ്ടുപിടിത്തങ്ങൾ കാണുമ്പോൾ ചിരിവരുന്നു സുഹൃത്തേ .ബ്രിട്ടനിലെയും അമേരിക്കയിലെയും മുസ്ലിം സ്ത്രീകൾ പർദ്ധ ധരിക്കുന്നത് ഗൾഫ് കുടിയേറ്റം കൊണ്ടാണോ ?? അല്ല ആണോ??.
താങ്കളുടെ അറിവിലേക്കായി ഞാൻ പറയുകയാണ് , പർദ്ധ ധരിക്കുന്നത് ഇന്ത്യക്കാർ മാത്രം അല്ല .ഗൾഫ് രാജ്യക്കാർ മാത്രം അല്ല .
അതൊക്കെ പോട്ടെ , വേറൊരു രാജ്യത്തെ വസ്ത്രം ധരിക്കുന്നത് അത്ര മോശം ആണോ ? ആണെങ്കിൽ ഈ modern ഡ്രെസ്സുകൾ (പെരുടുത് പറയുന്നില്ല ,ഒരുപാട് ഉണ്ട് ) എല്ലാം വെസ്റ്റേണ്‍ products അല്ലെ ? അല്ലെ ??
continues..
Delete6.
"കര്‍ത്താവിന്റെ മണവാട്ടിമാര്‍ക്ക് കുട്ടികള്‍ വേണ്ട എന്ന് അവര്‍ തീരുമാനിച്ചാല്‍ താങ്കളേപ്പൊലുള്ളവര്‍ക്ക് എന്താണതില്‍ ഇത്ര ബുദ്ധിമുട്ട്? "
അയ്യോ എനിക്കെന്ത് ബുദ്ധിമുട്ട് . അത് എല്ലാം നിങ്ങളുടെ കാര്യം . പക്ഷെ ഒരു കാര്യം തിരിച്ചു ചോദിച്ചോട്ടെ .
മലപ്പുറത്തെ സ്ത്രീകൾ പർദ്ധ ഇട്ടു നടന്നാൽ താങ്കൽകെന്താ ഇത്ര ബുദ്ധിമുട്ട് ??????
താങ്കളുടെ ഈ കമന്റിന്റെ ധ്വനി "കന്യത്രീകളുടെ കാര്യം എന്തിനാ താൻ നോക്കുന്നത്" എന്നാണല്ലോ .. അങ്ങനെ എങ്കിൽ താങ്കൾ എന്നോട് ചോദിച്ച ചോദ്യം ഞാൻ തിരിച്ചു ചോദിക്കട്ടെ .. കന്യസ്ത്രീകലുടെയോ ക്രിസ്ത്യനികലുടെയോ കാര്യത്തിൽ ഇവിടെ ആര്‍ക്കും അപിപ്രായം പറയാൻ പാടില്ലേ ??? അല്ല പാടില്ലേ ??
7 .
"താങ്കളുടെ പ്രവാചകന് പന്ത്രണ്ടിലധികം വിഹാഹം കഴിച്ചിട്ടും 2 ഭാര്യമാര്‍ക്ക് മാത്രമേ കുട്ടികളുണ്ടായുള്ളു. മറ്റുള്ളവരുടെ ......."
പ്രവാചകന്റെ എന്തിനാണ് ഒന്നിലധികം കല്യാണം കഴിച്ചത് എന്ന് മനസ്സിലാകണമെങ്കിൽ അന്നത്തെ സാമൂഹികമായ പശ്ചാത്തലങ്ങളെ കുറിച്ച് കൂടുതൽ പഠിക്കണം .എനിക്കതിനെ പറ്റി ആധികാരികമായി അറിയാത്തത് കൊണ്ടും , ഇവിടുത്തെ ചർച്ചയിൽ പ്രവാജകന്റെ കല്യാണം ഒരു വിഷയം അല്ലാത്തത് കൊണ്ടും എനിക്കതിനെ കുറിച്ച് കൂടുതലായി ഒന്നും പറയാനില്ല .
പക്ഷെ .. ലക്ഷക്കണക്കിനു കന്യസ്ത്രീകളുടെ കണക്കു പറയുമ്പോൾ ഒന്നോ രണ്ടോ പേര് പറഞ്ഞു subject മാറ്റാൻ ശ്രമിക്കരുത് . താങ്കൾ പറയുന്നത് 8 പെരുടെയോ 10 പെരുടെയോ കാര്യം ആണ് , ഞാൻ പറയുന്നത് ലക്ഷങ്ങളുടെ കാര്യമാണ് .. സാമൂഹികമായി ഒരുപാട് വികസിച്ച ഈ നൂറ്റാണ്ടിലും ഇത് പോലോത്ത convent ഉകൾ ഉള്ളപ്പോൾ , മലപ്പുറത്തെ പർദ്ധ ഒരു വിഷയമാണോ സുഹൃത്തേ ..???
ഏതെങ്കിലും ഒരു മതത്തിന്റെ ആചാരൻകളെയോ അനുഷ്ടനങ്ങളെയോ താഴ്ത്തിക്കനിക്കണോ വില കുറച്ചു കാണിക്കണോ ഞാൻ ആളല്ല .പർദ്ധ യുടെ പേരുപറഞ്ഞു ഒരു പ്രതേക വിഭാഗത്തെ/ ജില്ലയെ corner ചെയ്ത് ആക്രമിക്കുന്നത് കണ്ടപ്പോൾ ,അതിലേറെ പൈശാചികമായ കാര്യങ്ങൾ ഇന്ത്യയിൽ നടക്കുന്ന കാര്യം പറഞ്ഞു എന്ന് മാത്രം .
>>>പർദ്ധ മുസ്ലിംകളുടെ വസ്ത്രമാണോ ക്രിസ്ത്യാനികളുടെ വസ്ത്രമാണോ ജൂതന്മാരുടെ വസ്ത്രമാണോ എന്നൊന്നും എനിക്കറിയണ്ട . ഞാൻ അതിനെ കുറിച്ച് ഒന്നും പറഞ്ഞിട്ടും ഇല്ല . പർദ്ധയെ കുറിച്ച് ഞാൻ പറഞ്ഞത് താഴെ ഒന്ന് കൂടി കൊടുക്കുന്നു . മൂന്നു ആവൃത്തി വായിക്കുക .കമന്റ് ഇടുന്നതിനു മുമ്പ് നാലാമത് ഒന്ന് കൂടി വായിക്കുക <<<<
Deleteഇത് ഞാന്‍ രണ്ടുമൂന്നാവര്‍ത്തി വായിക്കുന്നതിനു മുന്നെ താങ്കള്‍ എഴുതിയ ആദ്യത്തെ വചകം ഒരാവര്‍ത്തി ഒന്നു വായിക്കുക. ഇതാണത്.
ഏതൊരു കമന്റും മതത്തിന്റെ കണ്ണിലൂടെ താങ്കള്‍ നോക്കുന്നത് കൊണ്ട്, ഒന്ന് രണ്ട് കാര്യങ്ങൾ ചോദിച്ചോട്ടെ
പര്‍ദ്ദ എന്ന വസ്ത്രം ഇസ്ലാം മതത്തിലെ സ്ത്രീകള്‍ ധരിക്കണമെന്ന് അവരുടെ പ്രവാചകന് നിര്‍ദ്ദേശിച്ച വസ്ത്രമാണ്. ഇതേ അഭിപ്രായം അനേകം മുസ്ലിങ്ങള്‍ ഈ ബ്ളോഗില്‍ തന്നെ പറഞ്ഞിട്ടുണ്ട്. അത് മതത്തിന്റെ കണ്ണിലൂടെയല്ലാതെ മറ്റൊരു കണ്ണിലൂടെ കാണേണ്ട ബാധ്യത എനിക്കില്ല.
>>>തീർചയും എഴുതാം .അഭിപ്രായം പറയാം . പക്ഷെ താങ്കളുടെ അപിപ്രയങ്ങൾ എപ്പോഴും ഒരു മതത്തെയോ അല്ലെങ്കിൽ ഒരു പ്രതേക ജില്ലയെയോ corner ചെയ്ത് ആക്രമിക്കുന്ന രീതിയിൽ ഉള്ളതാണ് .<<<<
Deleteഎല്ലാ ജില്ലകളെയും എല്ലാ മതങ്ങളേയും ഒരേ സമയം ചെയ്ത് എഴുതാന്‍ ഞാന്‍ ഒരു കപട നിഷ്പക്ഷനല്ല. ഓരോ പ്രശ്നമുണ്ടാകുമ്പോഴാണ്, എഴുതാറുള്ളത്.
ഇന്ന് ലോകം മുഴുവന്‍ ഏറ്റവും പ്രശ്നബാധിത പ്രദേശങ്ങള്‍ മുസ്ലിങ്ങള്‍ താമസിക്കുന്ന ഇടങ്ങളാണ്. ദിവസം അഞ്ചു നേരം നിസ്കരിക്കുന്ന കൂടെ പത്തു നേരം അവര്‍ പൊട്ടിത്തെറിക്കുന്നു. അപ്പോള്‍ സ്വഭാവികമായും മുസ്ലിങ്ങളുടെ പ്രശ്നങ്ങള്‍ മുന്‍ പന്തിയില്‍ വരുന്നു. മറ്റ് മത വിശ്വാസികള്‍ ഇതു പോലെ പൊട്ടെത്തെറിക്കുന്ന അവസ്ഥ വരുമ്പോള്‍ അവരേക്കുറിച്ചെഴുതാം. താങ്കള്‍ എഴുതി തുടങ്ങിക്കോളൂ ഞാന്‍ അവിടെ വന്ന് അഭിപ്രായം എഴുതാം.
ഇവിടെ മലപ്പുറം ജില്ലയിലെ മുസ്ലിം സ്ത്രീകളേക്കുറിച്ചും അവരുടെ വസ്ത്രത്തേക്കുറിച്ചുമാണ്, വള്ളി എഴുതിയത്. മറ്റ് ജില്ലകളിലെ സ്ത്രീകളേക്കുറിച്ചും അവരുടെ വസ്ത്രത്തേക്കുറിച്ചും എഴുതുമ്പോള്‍ ഞാന്‍ എന്റെ അഭിപ്രായമറിയിക്കാം. അങ്നഗ്നെ ഒന്നെഴുതാന്‍ വള്ളിയോട് പറയുക.
>>>ഇത് ഒരു സംസ്കാരത്തിന്റെ പ്രശ്നം ഒന്നും അല്ല .ആരെങ്കിലും അങ്ങനെ വിളിചിട്ടുന്ടെങ്കിൽ അത് തെറ്റ് തന്നെ ആണ് .അതിനെ ആരും support ച്യ്തിട്ടില്ല/ ചെയ്യുന്നില്ല .വലളിക്കുന്നിന്റെ ഈ പോസ്റ്റ് ഒന്ന് കൂടി വായിക്കുക .<<<<
Deleteസംസ്കാരത്തിന്റെ പ്രശ്നം തന്നെയാണ്. സംസ്കാരമുള്ള മാതാപിതാക്കള്‍ക്ക് ജനിച്ച ആരും വെറുതെ ഒരു സ്ത്രീയെ വേശ്യ എന്നു വിളിക്കില്ല. ആരൊക്കെ അതിനെ സപ്പോര്‍ട്ട് ചെയ്തു എന്നതല്ല വിഷയം. കുറെയേറെ പേര് അങ്ങനെ വിളിച്ചു എന്നതാണ്. ആ വിളിച്ചവരൊക്കെ മുസ്ലിങ്ങളുമായിരുന്നു. പര്‍ദ്ദയെ വിമര്‍ശിക്കുമ്പോള്‍ വേദനിക്കുന്നത് അവര്‍ക്കാണ്. അത് മനസിലാക്കാന്‍ വള്ളിയുടെ പോസ്റ്റ് വായിക്കേണ്ട ആവശ്യമെനിക്കില്ല. ഇതിലും വൃത്തികെട്ട വിളികള്‍ മുസ്ലിങ്ങള്‍ എന്നെ വിളിച്ചിട്ടുണ്ട്.
"കര്‍ത്താവിന്റെ മണവാട്ടിമാര്‍ക്ക് കുട്ടികള്‍ വേണ്ട എന്ന് അവര്‍ തീരുമാനിച്ചാല്‍ താങ്കളേപ്പൊലുള്ളവര്‍ക്ക് എന്താണതില്‍ ഇത്ര ബുദ്ധിമുട്ട്? "
Deleteഅങ്ങനെ തന്നെ ചോദിക്കണം എന്റെ ‘കാളി‘ അച്ഛായാ...
അച്ഛായനൊരു ഒന്നന്നര അച്ഛായനാണെ...
നമിച്ച് അച്ഛായോ നമിച്ച്
@ കാളീ , അങ്ങ് നാഴികക്ക് നാല്പതു വട്ടം ഫസ്തീനിൽ കൊല്ലപ്പെടുന്ന മുസ്ലിംങൾക്കെതിരെയും പറയുന്നു.
Deleteആന്റി മുസ്ലിം ജ്വരം കയറിയ അങ്ങയോടു പറഞ്ഞിട്ട് കാര്യമില്ലെന്നറിയാം.
എന്നാലും
http://www.youtube.com/watch?v=Vq0jF_leyH4
>>>പിന്നെ, ഫൗസിയക്ക് സ്വതന്ത്രം ഉണ്ട് എന്ന് പ്രതേകിച്ചു പറയേണ്ടതില്ല .സത്യസന്ധമല്ലാത്ത news നെതിരെ പ്രതികരിക്കാനുള്ള സ്വാത്രന്ത്രം ബാക്കി ഉള്ളവർക്കും ഉണ്ട് .<<<
Deleteഏതാണ്, ആ വാര്‍ത്തയിലെ സത്യസന്ധമല്ലാത്ത ഭാഗം. അത് ഞാന്‍ ചോദിച്ചിട്ട് ആരും പറയുന്നില്ലല്ലൊ.
പര്‍ദ്ദ പ്രാകൃതമാണെന്നതോ?
ഗള്‍ഫിലുള്ള പല പുരുഷന്മാരും അവരുടെ മലപ്പുറത്തുള്ള ഭാര്യമാരെ പര്‍ദ്ദ ധരിച്ചു നടക്കാന്‍ പ്രേരിപ്പിക്കുന്നു എന്നതോ?
ചെറുപ്രായത്തില്‍ അനേകം മുസ്ലിം പെണ്‍കുട്ടികള്‍ വിവാഹിതരാകുന്നുണ്ട് എന്നതോ?
ഗള്‍ഫ് പണം കേരളത്തിനെ സമ്പത് വ്യവസ്ഥക്ക് കാര്യമായ സംഭാവന ഒന്നും നല്‍കിയിട്ടില്ല എന്നതോ?
ഏതാണ്?
ബഷീര്‍ പി വെള്ളറക്കാട് എന്ന പേരില്‍ ഇവിടെ ഒരു മുസ്ലിം എഴുതിയ അഭിപ്രായമിതാണ്.
ബഷീര്‍ പി.ബി.വെള്ളറക്കാട്മ്മയ് 10, 2013 അറ്റ് 10:09 PM
ഒരു നാവുണ്ടെന്ന് കരുതി എന്തും വിളിച്ച് പറയാൻ നീയെന്താ മാധ്യമ പ്രവർത്തകനോ എന്ന് ശ്രീലേഖ ഐ.പി.എസ് ചോദിച്ചത് വെറുതെയല്ല
അദ്ദേഹത്തിന്റെ ബ്ളോഗില്‍ ഒരു പ്രവാസിയുടെ ആത്മ ഗതം എഴുതി വച്ചിരിക്കുന്നത് ഇങ്ങനെയും.
പ്രവാസിയുടെ പ്രാർഥന
റബ്ബേ… നഷ്ടമായ ജോലിക്ക് പകരം ഒരു ജോലി എവിടെയെങ്കിലും കിട്ടിയിട്ട് വേണമല്ലോ .. കടങ്ങളൊക്കെ ഒന്ന് വീടാൻ.. ബാധ്യതകൾ ബാക്കിയാക്കി നീ എന്നെ വിളിക്കരുതേ..
( പ്രവാസിയുടെ കണ്ണുനീരിൽ കുതിർന്ന പ്രാർഥന )
ഗള്‍ഫ് പ്രവാസികള്‍ കേരളത്തിലെ ബാങ്കുകളില്‍ നോട്ടുകള്‍ അട്ടിയട്ടിയായി വച്ച് കേരളത്തിന്റെ സമ്പത് വ്യവസ്ഥയെ താങ്ങി നിറുത്തുന്നു എന്നൊക്കെ തട്ടിവിടുന്ന വിവരദോഷികളുടെ മുഖമടച്ച് കൊടുക്കുന്ന ആട്ടാണീ പ്രസ്താവന. അദ്ദേഹം സ്വന്തം അനുഭവത്തില്‍ നിന്നായ്രിക്കണമല്ലോ അതെഴുതിയതും. ഭൂരിഭാഗം പ്രവാസികളുടെയും ചിന്തകളും ഇതൊക്കെ തന്നെയാണ്,. കടങ്ങളും ബാധ്യതകളും വീട്ടുക. കുട്ടികളെ പഠിപ്പിക്കുക. പെണ്‍കുട്ടികളെ കെട്ടിച്ചു വിടുക വീടൂ വയ്ക്കുക എന്നൊക്കെയാണവരുടെ ആഗ്രഹങ്ങള്‍. അതൊക്കെ ചെയ്യാന്‍ വളരെയേറെ പേര് സാധാരണ അവലംബിക്കുന്ന മാര്‍ഗ്ഗം ഹവാല ഇടപാടിലൂടെ നാട്ടിലേക്ക് പണമയക്കലും. ബാങ്കിലൂടെ അയച്ചാല്‍ തന്നെ അടുത്ത ദിവസം അത് പിന്‍വലിച്ച് കടം വീട്ടുന്നു. നാട്ടില്‍ വരുമ്പോള്‍ പിന്നെയും കടം വാങ്ങുന്നു. ഇതിനെയാണ്, പലരും കേരളത്തിന്റെ സമ്പത് വ്യവസ്ഥയെ താങ്ങി നിറുത്തുന്നു എന്നൊക്കെ വിളിച്ചു കൂവുന്നത്.
പ്രവസികള്‍ സമ്പാദിക്കുന്ന പണത്തിന്റെ വളരെ ചെറിയ ഒരംശമേ സാമ്പത്തിക രംഗത്ത് ഗുണകരമായ എന്തെങ്കിലും മാറ്റങ്ങളുണ്ടാകാന്‍ ഉപകരിക്കപ്പെടുന്നുള്ളു.
>>>താങ്കളുടെ അറിവിലേക്കായി ഞാൻ പറയുകയാണ് , പർദ്ധ ധരിക്കുന്നത് ഇന്ത്യക്കാർ മാത്രം അല്ല .ഗൾഫ് രാജ്യക്കാർ മാത്രം അല്ല .<<<
Deleteആരൊക്കെ പര്‍ദ്ദ ധരിക്കുന്നു എന്നതിന്റെ കണക്കല്ലല്ലോ ഞാന്‍ എഴുതിയത്. കേരളത്തില്‍ ജീവിച്ച എന്റെ ബ്കണ്മുന്നില് കണ്ട കാര്യമാണ്. സംശ്യമുണ്ടെങ്കില്‍ താങ്കളൊരു കാര്യം ചെയ്യുക. താങ്കളൊരു മലപ്പുറം കാരനാണെന്ന ധാരണയിലാണിതെഴുതുന്നത്. താങ്കളുടെ ഉപ്പയുടെയും ഉമ്മയുടെയും ചെറുപ്പത്തില്‍ മലപ്പുറത്ത് എത്ര പര്‍ദ്ദ വില്‍ക്കുന്ന കടകളുണ്ടായിരുന്നു എന്നു ചോദിച്ച് മാന്സിലാക്കുക. എന്നിറ്റ് ഇപ്പോള്‍ എത്ര ഉണ്ടെന്ന് സ്വയം അന്വേഷിച്ച് കണ്ടുപിടിക്കുക. അപ്പോള്‍ ഞാന്‍ പറഞ്ഞതിന്റെ അര്‍ത്ഥം മനസിലാകും.
>>>അതൊക്കെ പോട്ടെ , വേറൊരു രാജ്യത്തെ വസ്ത്രം ധരിക്കുന്നത് അത്ര മോശം ആണോ ? ആണെങ്കിൽ ഈ modern ഡ്രെസ്സുകൾ (പെരുടുത് പറയുന്നില്ല ,ഒരുപാട് ഉണ്ട് ) എല്ലാം വെസ്റ്റേണ്‍ products അല്ലെ ? അല്ലെ ??.<<<
Deleteഅതെന്നോടല്ല ചോദിക്കേണ്ടത്. പടിഞ്ഞാറന്‍ വേഷങ്ങള്‍ക്കെതിരെ ജിഹാദ് നടത്തുന്ന താലിബന്‍ കാരോടാണ്.
ഇത്എഴുതിയ ആളോട് ചോദിച്ചാലും മതി.
>>>താങ്കളുടെ ഈ കമന്റിന്റെ ധ്വനി "കന്യത്രീകളുടെ കാര്യം എന്തിനാ താൻ നോക്കുന്നത്" എന്നാണല്ലോ .. അങ്ങനെ എങ്കിൽ താങ്കൾ എന്നോട് ചോദിച്ച ചോദ്യം ഞാൻ തിരിച്ചു ചോദിക്കട്ടെ .. കന്യസ്ത്രീകലുടെയോ ക്രിസ്ത്യനികലുടെയോ കാര്യത്തിൽ ഇവിടെ ആര്‍ക്കും അപിപ്രായം പറയാൻ പാടില്ലേ ??? അല്ല പാടില്ലേ ??<<<
Deleteഎന്റെ കമന്റില്‍ അങ്ങനെ ഒരു ധ്വനി യുമില്ല. താങ്കള്‍ കന്യസ്ത്രീത്രീകളുടെ കാര്യമോ പള്ളീലച്ചന്മാരുടെ കര്യമോ എന്തു നോക്കിയാലും എനിക്ക് യാതൊരു പ്രശ്നവുമില്ല. അവരുടെ കാര്യം നോക്കാന്‍ അരെങ്കിലും ഉള്ളത് വളരെ നല്ല കാര്യമാണ്. കന്യാസ്ത്രീകള്‍ക്ക് മക്കളുണ്ടാകാത്തതില്‍ താങ്കള്‍ക്കുള്ള വിഷമത്തേക്കുറിച്ച് പ്രതികരിച്ചത് മാത്രമേ ഉള്ളു.
കന്യാസ്ത്രീകള്‍ക്ക് മാത്രമല്ല. ഹിന്ദു സന്യനിസ്നിമാര്ക്കും, ബുധ സന്യാസിനിമാര്‍ക്കും, ലൌകീക ജീവിതമം നയിക്കുന്നവര്ക്കുമൊക്കെ മക്കളില്ലാത്തവരയിട്ടുണ്ട്. കാരാട്ട് ദമ്പതികള്‍ മക്കള്‍ വേണ്ട എന്ന തീരുമാനമെടുത്തവരാണ്. അതൊക്കെ ഓരോരുത്തരുടെ വ്യക്തിഅപരമായ കാര്യമാണെന്നേ ഞാന്‍ പറഞ്ഞുള്ളൂ.
ആരുടെ കാര്യ്ത്തില് വേണമെങ്കിലും താങ്കള്‍ അഭിപ്രായം പറഞ്ഞോളൂ. പക്ഷെ ഇതുപ്പൊലെയുള്ള അഭിപ്രായം പറയുന്ന കൂടെ വിശ്വസികളുടെ മതക്കള്ക്ക് മക്കളില്ലതെ പോയതിന്റെ കാര്യം കൂടി ഒന്ന് ഓര്‍ക്കാനേ പറഞ്ഞുള്ളു.
>>>പ്രവാചകന്റെ എന്തിനാണ് ഒന്നിലധികം കല്യാണം കഴിച്ചത് എന്ന് മനസ്സിലാകണമെങ്കിൽ അന്നത്തെ സാമൂഹികമായ പശ്ചാത്തലങ്ങളെ കുറിച്ച് കൂടുതൽ പഠിക്കണം .എനിക്കതിനെ പറ്റി ആധികാരികമായി അറിയാത്തത് കൊണ്ടും , ഇവിടുത്തെ ചർച്ചയിൽ പ്രവാജകന്റെ കല്യാണം ഒരു വിഷയം അല്ലാത്തത് കൊണ്ടും എനിക്കതിനെ കുറിച്ച് കൂടുതലായി ഒന്നും പറയാനില്ല .<<<
Deleteതാങ്കളുട്രെ പ്രവാചകന് എന്തിനാണു കല്യാണം കഴിച്ചതെന്ന് എനിക്ക് അറിയണമെന്നില്ല. പക്ഷെ യുവതികളായ അനേകം ഭാര്യമാരുണ്ടായിരുന്ന അദ്ദേഹത്തിന്റെ 10 ഭാര്യമാര്‍ക്കും മക്കളുണ്ടായിരുന്നില്ല. അതെനിക്കറിയാം. അതേക്കുറിച്ച് വിഷമം തോന്നാത്ത താങ്കളെന്തിനാണു കര്‍ത്താവിന്റെ മണവാട്ടികള്‍ക്ക് മക്കളില്ലാത്തതില്‍ ഇത്രയേറേ ഉത്കണ്ഠപ്പെടുന്നത് എന്ന ചോദ്യത്തിനുത്തരം പറഞ്ഞാല്‍ നന്നായിരുന്നു.
പര്‍ദ്ദ എന്നത് ഇസ്ലാം മതത്തിന്റെ ആചാരമോ അനുഷ്ടാനമോ ആണെന്ന് ഞാന്‍ മനസിലാക്കിയിട്ടില്ല. അത് അറേബ്യയിലെ സ്ത്രീകളുടെ വസ്ത്രമാണ്. ഇസ്ലാം ഉണ്ടായ കാലത്തെ വസ്ത്രം അതായിരുന്നതുകൊണ്ട് മുസ്ലിം സ്ത്രീകളോട് അത് ധരിക്കാന്‍ അവരുടെ മത സ്ഥാപകന്‍ പറഞ്ഞു. പക്ഷെ ഭൂരിഭാഗം സ്ത്രീകളും അത് ധരിച്ചില്ല. പര്‍ദ്ദ ഇടതെയാണു ഭൂരിഭാഗം മുസ്ലിങ്ങളും ഇപ്പോഴും കേരളത്തില്‍ ജീവിക്കുന്നത്. പര്‍ദ്ദ ധരിക്കാതെ മരിച്ചു പോയവര്‍ കോടിക്കണക്കിനും ഉണ്ട്. അവരുടെ ഇസ്ലാമികതക്ക് യാതൊരു കുറവും ഉണ്ടായില്ല.
Deleteകേരളത്തില്‍ വളരെ അസാധാരണമായ ഈ വസ്ത്രം ഗള്‍ഫ് കുടിയേറ്റം ഉണ്ടായ ശേഷമണ്, കേരളത്തില്‍ വ്യാപകമായത്. അതിന്റെ ഒരു കാരണം പല സ്ത്രീകളും പറഞ്ഞത് അവരുടെ ഭര്‍ത്താക്കന്‍ മാര്‍ നിര്‍ബന്ധിച്ചതുകൊണ്ട് ധരിക്കുന്നു എന്നാഅണ്. ആ വിവരമാണ്, ഫൌസിയ എന്ന മുസ്ലിം യുവതി ഇന്‍ഡ്യ വിഷന്‍ എന്ന ചാനലിലൂടെ ലോകത്തോട് പറഞ്ഞത്. അവരെ വേശ്യ എന്നു വിളിക്കുക വഴി മുസ്ലിങ്ങള്‍ അവരുടെ മതത്തെ സ്വയം താഴ്ത്തിക്കെട്ടുകയാണുണ്ടായത്. ആ ജാള്യത മറയ്ക്കനും മറ്റ് മതങ്ങളെ ഒന്ന് ഞോണ്ടാനും വേണ്ടി, പള്ളിലച്ചന്മാരെയും കന്യാസ്ത്രീകളെയും അവര്‍ക്ക് മക്കളില്ലാത്ത അവസ്ഥയേയുമൊക്കെ ഇവിടേക്ക് വലിച്ചു കൊണ്ടു വന്നത് താങ്കളാണ്., ഞാന്‍ അതിനോട് പ്രതികരിച്ചു. അത്ര മാത്രം.
ഒരു നാവുണ്ടെന്ന് കരുതി എന്തും വിളിച്ച് പറയാൻ നീയെന്താ മാധ്യമ പ്രവർത്തകനോ എന്ന് ശ്രീലേഖ ഐ.പി.എസ് ചോദിച്ചത് വെറുതെയല്ല.
ReplyDeleteHhhhh evarudey chanal aarum kanunnilla eniyippol new model bikini darichu varumo aavo ee reporter
ReplyDeleteപർദ മാത്രമല്ല ഒരു മാന്യമായ വസ്ത്രം പർദ്ദ യിൽ പക്ഷെ ഒരു മാന്യത ഉണ്ട് എങ്ങനെയെന്നാൽ അറബ് രാജ്യങ്ങളിലും പ്രത്യേകിച്ചു ഇസ്ലാമിക ചട്ടകൂടിൽ അനുശാസിക്കുന്ന തരത്തിൽ മുൻ കൈയ്യുംമുകവും മറയപെടുന്ന തരത്തിൽ ഉള്ള ഡിസൈൻ പർദ ആയതിനാൽ ആണ് അതിനിത്ര പ്രദാന്യം വന്നത്. അറബ് രാജ്യങ്ങളിൽ തന്നെ പുറത്തിറങ്ങുന്ന വേശ്യ വരെ പരദ ഇട്ടാണ് പുറത്തിറങ്ങുക അതിന്റെ കാരണം ഈ മാന്യതപട്ടം പർദ്ദയിൽ അടിചെല്പിക്കപെട്ടതിനാൽ ആണ്.! അപോ പറഞ്ഞു വന്നത് മറ്റുള്ളവരുടെ കണ്ണിൽ മാന്യ ആണെന്ന് മറ്റുള്ളവരെ തോനിപ്പിക്കുന്നതിൽ അല്ല കാര്യം മനസ്സ് കൊണ്ടും പ്രവർത്തി കൊണ്ടും. മാന്യത ഉള്ളവൾ ആവുക എന്നതിലാണ് ..! വസ്ത്രം ഏതായാലും ഉടുക്കുക്കുന്നവന്റെയും കാണപെടുന്നവന്റെയും മനസ്സ് നന്നാവുക ..!
ReplyDelete<>. ഇത്തരം അതിക്രമങ്ങളെ ഇനി ഫൗസിസം എന്നും വിളിക്കാവുന്നതാണ്...എന്നു കൂടി ചേര്‍ക്കാവുന്നതാണ്....വളരെ നന്നായി എഴുതി...അഭിനന്ദനങ്ങള്‍.......
ReplyDeleteഇന്ത്യാവിഷൻ പഴയ പോലെ ആളുകൾ കാണുന്നില്ല എന്നും സോഷ്യൽ മീഡിയയിൽ വന്നപ്പോഴാണ് നാട്ടുകാർ ഇങ്ങനെയൊരു പരിപാടി സംപ്രേഷണം ചെയ്ത വിവരം അറിയുന്നത് എന്നതും സ്വയം തിരിച്ചറിഞ്ഞ് ഞെട്ടേണ്ട ഒന്ന് തന്നെയാണ്. നല്ല നിരീക്ഷണം ...
ReplyDeleteവിഷയത്തിന്റെ സെൻസും വിമർശനത്തിന്റെ കാമ്പും മനസ്സിലാക്കാതെ എഴുതുന്നവന്റെ നിറവും രാജ്യവും മതവും നോക്കി പ്രതികരിക്കുന്നവർ സ്വയം അപഹാസ്യരാവുകയാണ് ചെയ്യുന്നത്. തൊടുപുഴ ന്യൂ മാൻ കോളേജിലെ അധ്യാപകന്റെ കൈ വെട്ടിയവർക്കെതിരെ ഇതിനേക്കാൾ ശക്തമായി പ്രതികരിക്കാനും ഈ 'വള്ളിക്കുന്നൻ' തന്നെ ഉണ്ടായിരുന്നല്ലോ. അതെന്താ കോങ്കണ്ണുള്ള ഏമാന്മാർ കാണാത്തത് . ചില സൂക്കേടിന് അല്ലെങ്കിലും മരുന്നില്ലല്ലോ!
ReplyDeleteഇന്ത്യാവിഷനോട് മലപ്പുറത്തകാര്ക്ക് കലുപ്പുതുടങ്ങിയിട്ട് കാലം ശ്ശിയായി ഐസ്ക്രീമില് തുടങ്ങിയകലിപ്പിപിപേഴും തുടങ്ങുന്നു പിന്നെ മൈസൂര്കല്യാണംപോലുള്ള കോമാളിത്തരങ്ങല് ഇപ്പോഴുംഅരങ്ങേറുന്നു അതും വെളിച്ചത്തുകൊണ്ടുവന്നത് ഈ വിശം തന്നെയല്ലേ പിന്നെ പര്‍ദ്ദയോ തൊപ്പിയോ താടിയോ എന്തിന് ഒരു സിനിമപോലുംഉരക്കംകെടുത്തുന്ന ചിലര്‍ അറിയേണ്ടകാര്യം ഈ അസഹിഷ്ണുതകാരണം മതത്തേക്കാള്‍ മനുഷ്യനെസ്നേഹിക്കുന്ന മനുഷ്യനായി ജീവിക്കുന്ന അബുദുള്‍ കലാംമിനെപോലുള്ള പ്രതിഭകളാണ് ഇതുമൂലം ബുദ്ധിമുട്ടുന്നത് വിദേശരാജ്യങ്ങളില്‍ ഇവര്‍ തുണിയുരിയേണ്ടിവരുന്നു കഷ്ടം
ReplyDeleteകാളിദാസനെ പോലുള്ള വര്‍ഗ്ഗീയവാദികളുടെ അഭിപ്രായങ്ങള്‍ക്ക് ഒരു ഭ്രാന്തന്റെ ജല്പനങ്ങളുടെ വില പോലും നല്‍കരുത്........
ReplyDeleteഏതായാലും ഫൗസിയ എന്താണ് ഉദേശിച്ചത് അത് എല്ലാവരും കൂടി ചെയ്തു കൊടുത്തു .. അത് മാത്രമേ അവള്‍ക്ക് ആവശ്യം ഉണ്ടായിരുന്നുള്ളു ... ഇങ്ങിനെ ഒരു റിപോര്ടർ ഉള്ള വിവരം തന്നെ ഞാൻ അറിയ്ന്നത് ഇത് വായിച്ചപ്പോൾ മാത്രമാ നന്ദി ബഷീർക്കാ ........
ReplyDeleteഹോ ഇത് എന്താ ഇത്? പർദ്ദ ഇത്രമാത്രം വിവാദം ആക്കേണ്ട വസ്തു ആണല്ലേ? ഇവിടെ പ്രശ്നം ഏതോ ഒരു ചാനലിൽ ഒരു റിപ്പോര്ടർ പെണ്‍കുട്ടി ചില അഭിപ്രായങ്ങൾ പറഞ്ഞു. ആ ചാനൽ അത് സംപ്രേഷണം ചെയ്തു. വിഷയം പർദ്ദ ആയതിനാൽ മുസ്ലീം വികാരം അണപൊട്ടി. സോഷ്യൽ മീഡിയകൾ വഴിയും ബ്ലോഗുകൾ വഴിയും പെണ്‍കുട്ടിക്ക് 'അഭിനന്തന' പ്രവാഹം. ചാനലിന്റെ ഖേദ പ്രകടനം. അതോടെ പ്രശ്നങ്ങൾ എല്ലാം തീര്‍ന്നു. അവസാനം ചില നിഗമനങ്ങളിൽ എത്തിച്ചേരാം.
ReplyDelete1. "ഭർത്താക്കന്മാർ ഗൾഫിലുള്ള ഭാര്യമാർ തങ്ങളുടെ ദുരവസ്ഥയെ മറികടക്കാൻ ശ്രമിക്കുന്നതിന് പകരം പ്രാകൃതമായ പർദ്ദ കൊണ്ട് അതിനെ മൂടിവെക്കാൻ ശ്രമിക്കുന്നു"
പലരും പ്രതികരിക്കുന്നത് 'പ്രാകൃതം' എന്ന വാക്കിന്റെ അര്‍ത്ഥം മനസിലാക്കാതെ ആണ്. പണ്ട് സംസ്കൃതം അല്ലാത്ത ഭാഷകളെ എല്ലാം ചേർത്ത് പ്രാകൃത ഭാഷ എന്ന് വിളിച്ചിരുന്നു. ആ രീതിയിൽ നോക്കിയാല പർദ്ദ പ്രാകൃതം തന്നെ. മറ്റൊരു അര്‍ത്ഥം കല്പ്പിക്കാവുന്നത് പ്രാ + ആകൃതം എന്നാണു തലമുറകള കൈമാറി ഇന്നും സ്വീകാര്യമായ ഒരു വസ്ത്രം എന്ന രീതിയിലും പർദ്ദ പ്രാകൃതം തന്നെ. പിന്നീട് പുതു തലമുറകള കരുതുന്ന അര്തമാണ് പ്രാചീനം എന്നത്. പ്രാചീനം എന്ന അര്തമാണ് പ്രാകൃതത്തിനു കല്‍പ്പിക്കുന്നത് എങ്കിലും പർദ്ദ പ്രാകൃതമാണ്. ആരെങ്കിലും പർദ്ദയെ പ്രാകൃതം എന്ന് വിളിച്ചാൽ അതിൽ വെകിളി പിടിക്കുക അല്ല വേണ്ടത്.
ഇവിടെ കാണുന്ന കമന്റുകൾ വ്യക്തമാക്കുന്നത് പെണ്‍കുട്ടി പറഞ്ഞ രീതിയിൽ പർദ്ദ പ്രാകൃതം അല്ല. പരിഷ്കൃത വേഷങ്ങൾ ആയ ബിക്കിനിയോടും, ചെറിയ സ്കെര്ട്ടിനോടും അതുപോലുള്ള മറ്റു പരിഷ്കൃത വേഷങ്ങലോടും താരതമ്യം ചെയ്യാവുന്ന, ഈ അടുത്ത ദിവസം മാത്രം വിപണിയിൽ അവതരിപ്പിക്കപ്പെട്ട ഏറ്റവും പുതിയ വസ്ത്രമാണ് പർദ്ദ. പർദ്ദയുടെ സംരക്ഷകർ അവർ ചെയ്യുന്ന മണ്ടത്തരം മനസിലാക്കുന്നില്ല.
എന്തായാലും മലപ്പുറത്തെ സ്ത്രീകൾ ഭാഗ്യം ചെയ്തവർ ആണ്. പ്രശ്നങ്ങളും പ്രയാസങ്ങളും ഇല്ലാത്ത സ്ത്രീകൾ ഉണ്ടോ? മലപ്പുറത്തെ സ്ത്രീകൾക്ക് അവരുടെ പ്രശ്നങ്ങള പർദ്ദക്ക് ഉള്ളില ഒളിപ്പിക്കാൻ കഴിയുന്നു എങ്കിൽ ഈ പർദ്ദ പ്രശ്നങ്ങൾ ഉള്ള മറ്റു സ്ത്രീകളും ഒന്ന് പരീക്ഷിച്ചു നോക്കുന്നത് നന്നായിരിക്കും.
2. "പത്താം ക്ലാസ് പരീക്ഷയെഴുതുന്ന മലപ്പുറത്തെ പെണ്‍കുട്ടികളിൽ പത്ത് ശതമാനവും വിവാഹിതരാണ്"
പത്തു ശതമാനം എന്നത് തെറ്റായ കണക്കാണ്. വേണമെങ്കില അങ്ങോട്ടോ ഇങ്ങോട്ടോ ഒന്നോ രണ്ടോ കുറയ്ക്കാം. എന്തായാലും പത്താം ക്ലാസ് പരീക്ഷ എഴുതുന്ന ചില പെണ്‍കുട്ടികള എങ്കിലും വിവാഹിതര്‍ ആണ്. അത് ആരും എതിര്‍ത്തിട്ടില്ല. പത്തു ശതമാനം എന്ന് പറഞ്ഞതാണ് പ്രശ്നം.
പതിനഞ്ചിലെ വിവാഹം ബഹുഭാര്യാത്വം ഇതൊക്കെ ഇപ്പോഴും വടക്കന്‍മലബാറില്‍ കാര്യമായി അരങ്ങേറുന്നുണ്ട് ചാനലുകള്‍ ഇക്കാര്യം തുറന്നുപറയുമ്പോള്‍ ഈ ബഹളം എന്തിന് ? ചെയ്യുന്നത് ശരിയാണെങ്കില്‍ എന്തിനീ വേവലാതികള്‍ ? ജനസംഖ്യയില്‍ ഒന്നാമതെത്താന്‍ മലാഭാരില് നടത്തുനന് കിടമത്സരം പോലെ ഫൌസിയയെ തെറി പറയാന്‍ കീബോര്‍ഡ് ഗുണ്ടകള്‍ കൂടുന്നതെന്തുകൊണ്ട ? കണ്ണടച്ച് ഇരുട്ടാക്കരുത്
Deleteതുറന്നുപറയാല്ലോ കേരളത്തിലെ പത്തുപന്ത്രണ്ട് ജില്ലക്കാര്‍ക്ക് ഇതൊക്കെയൊരു അത്ഭുതം തന്നെയാണ്
Deleteഏതെങ്കിലും കുഗ്രാമത്തിലെ ചില ഒറ്റപ്പെട്ട സംഭവങ്ങൾ എടുത്ത് മലബാര്‍ മൊത്തം (മാത്രം) അങ്ങിനെയാണെന്ന് പറയാനും അത് അങ്ങിനെ തന്നെയാണെന്ന് വിശ്വസിക്കാനും ഇഷ്ട്ടപ്പെടുന്നതിനു പിന്നിലുള്ള ചേതോ വികാരം എന്താണെന്ന് മനസ്സിലാക്കാൻ കഴിയും.
ReplyDeleteപത്തു പന്ത്രണ്ടു ജില്ലക്കാർക്ക് ഏതൊക്കെ അത്ഭുതമാണ് അത്ഭുതമല്ല എന്നതിനെ ആശ്രയിച്ചല്ല, മനപ്പൂർവ്വം താറടിച്ചു കാണിക്കാനുള്ള ശ്രമത്തിനെതിരെ പ്രധിഷേധിക്കാതിരിക്കാൻ മലബാറുകാർക്ക് കഴിയില്ല.
ഈ അടുത്ത കാലത്തൊന്നും പത്താം ക്ലാസിനു മുമ്പ് കല്യാണം ചെയ്തയക്കുന്നത് മലപ്പുറത്ത് താമസിച്ചിട്ടും പരിസരത്തെവിടെയും എനിക്ക് കാണാൻ കഴിഞ്ഞിട്ടില്ല.
Mary Lilly in Facebook
ReplyDeleteപര്‍ദ്ദ എന്തിന് എതിര്‍ക്കപ്പെടണം?
--------------------------------
ഞങ്ങളുടെ നാട്ടില്‍ പണ്ട് മുസ്ലീം സ്ത്രീകള്‍ ധരിച്ചിരുന്നത് വെള്ള തുണിയില്‍ പച്ചയോ നീലയോ കരയുള്ള കാച്ചി എന്നു പേരുള്ള ഒന്നായിരുന്നു. അവര്‍ അതിനെ കാച്ചിതുണി, കാച്ചി മുണ്ട് എന്നൊക്കെ വിളിച്ചു. പിന്നെ അരയ്ക്കൊപ്പം ഇറക്കവും കൈപ്പത്തി വരെ മൂടുന്ന ഒരു നീളന്‍ കുപ്പായവും. തലയില്‍ ഒരു തട്ടം.
കാച്ചി തുണിക്കും കുപ്പായത്തിനും ഇടയില്‍ വീതിയുള്ള വെള്ളി അരഞ്ഞാണം, തോരട് എന്നു വിളിക്കുന്ന മറ്റൊരു ആഭരണവും കാണാം. തടിയുള്ളവരും മെലിഞ്ഞവരും ഒക്കെ ഇതാണ് ധരിച്ചിരുന്നത്. പെണ്‍കുട്ടികള്‍ കാച്ചി തുണിക്ക് പകരം നീളന്‍ പാവാട ധരിച്ചു.
വിദേശ സാധങ്ങളുടെ വരവോടെ കാച്ചി തുണി അപ്രത്യക്ഷമായി. പകരം പുരുഷന്മാര് വീട്ടില്‍ ധരിക്കുന്ന ലുങ്കി പോലെ നിറയെ പൂക്കളുള്ള തിളങ്ങുന്ന ഒരു മുണ്ട് സ്ത്രീകള്‍ ഉപയോഗിക്കാന്‍ തുടങ്ങി. പുറത്തേക്കോ കല്യാണത്തിനോ പോകുമ്പോള്‍ ഇതുതന്നെ ആയിരുന്നു വേഷം. സാരി ധരിക്കുന്നവര്‍ അപൂര്‍വമായിരുന്നു. പലര്‍ക്കും അത് ഉടുത്തു നടക്കാന്‍ വശമുണ്ടായിരുന്നില്ല. എങ്കിലും വിവാഹിതരായ പെണ്‍കുട്ടികള്‍ സാരിക്ക് വഴി മാറിയപ്പോള്‍ മുതിര്‍ന്നവര്‍ തിളങ്ങുന്ന ആ മുണ്ടില്‍ തന്നെ ഉറച്ചു നിന്നു.
സത്യം പറഞ്ഞാല്‍ നല്ല തടിയുള്ള ഉമ്മമാര് തിളങ്ങുന്ന ആ മുണ്ടും ധരിച്ചു പോകുന്ന കാഴ്ച ഒരല്പം ബോര് തന്നെ ആയിരുന്നു. പര്‍ദ്ദയുടെ വരവോടെയാണ് അതിനൊരു മാറ്റം വന്നത്. കാഴ്ചയില്‍ ഉമ്മമാര്‍ക്ക് ഒരു വൃത്തിയും വെടിപ്പും വന്നു. പര്‍ദ്ദയെ എതിര്‍ക്കുന്നവര്‍ പറയുന്നതുപോലെ മുസ്ലീം സ്ത്രീകള്‍ ഏത് സമയവും പര്‍ദ്ദ ധരിച്ചു കൊണ്ടല്ല ജീവിക്കുന്നത്. പുറത്തേക്ക് പോകുമ്പോഴാണ് പലരും അത് ഉപയോഗിക്കുന്നത്.
ചുരിദാര്‍ ഉപയോഗിക്കുന്നവര്‍ അതിനു മുകളില്‍ ചിലപ്പോള്‍ പര്‍ദ്ദ ധരിക്കുന്നത് കണ്ടിട്ടുണ്ട്. അത് അവരുടെ ഇഷ്ടം. മുസ്ലീം സ്ത്രീകളെ എല്ലാവരും ഭീഷണിപ്പെടുത്തി പര്‍ദ്ദ ധരിപ്പിക്കുന്നതാണെന്ന് എനിക്കു തോന്നിയിട്ടില്ല. കാരണം ഞങ്ങളുടെ നാട്ടില്‍ ഏറ്റവും ഫാഷന്‍ ആയി നടക്കുന്നത് മുസ്ലീം പെണ്‍കുട്ടികളാണ്. അവര്‍ ഇറക്കുന്ന ഫാഷന്‍ വസ്ത്രം കണ്ടാണ് മറ്റുള്ളവരും അതിനു പിറകെ പോകുന്നത്. വയനാട്ടില്‍ മാത്രമല്ല മുസ്ലീംകള്‍ കൂടുതലുള്ള കോഴിക്കോടും ഇങ്ങനെ തന്നെയാണ് കണ്ടിട്ടുള്ളത്.
സാരി കൈകാര്യം ചെയ്യാന്‍ അറിയാത്ത ചുരിദാര്‍ ചേരാത്ത സ്ത്രീകളാണ് പൊതുവേ പര്‍ദ്ദ ഉപയോഗിക്കുന്നത് കണ്ടിട്ടുള്ളത്. ഒരു സ്ത്രീക്ക് അത് സുരക്ഷിതമായി തോന്നുന്നത് കൊണ്ടാണല്ലോ അവര്‍ അത് ഉപയോഗിക്കുന്നത്. സ്ത്രീകള്‍ വീട്ടില്‍ സാധാരണ ഉപയോഗിക്കുന്ന നൈറ്റി എന്നു വിളിക്കുന്ന വസ്ത്രത്തിന് സമാനമാണ് പര്‍ദ്ദയും എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. സാരിയേക്കാള്‍ സ്ത്രീകള്‍ വീട്ടില്‍ നൈറ്റി ഉപയോഗിക്കുന്നത് ആവശ്യത്തിന് കാറ്റും വെളിച്ചവും കിട്ടും എന്നതുകൊണ്ടാണ്. പിന്നെ പര്‍ദ്ദയ്ക്കു മാത്രം എങ്ങനെ കാറ്റും വെളിച്ചവും കിട്ടാതിരിക്കും?
പര്‍ദ്ദ പ്രാകൃതമാണെന്നോ മതചിഹ്നം ആണെന്നോ തോന്നുന്നില്ല. ആര്‍ക്ക് വേണമെങ്കിലും അത് ധരിക്കാം. ഇഷ്ടം ഇല്ലാത്തവര്‍ അത് ഉപയോഗിക്കേണ്ട. പക്ഷേ ഉപയോഗിക്കുന്നവരോട് അത് പ്രാകൃതമാണ് ഉപയോഗിക്കരുത് അല്ലെങ്കില്‍ അത് മതചിഹ്നമാണ് ഉപേക്ഷിക്കണം എന്നു പറയാന്‍ ആര്‍ക്കും അവകാശമില്ല.
എന്തു ധരിക്കണം, എന്തു ധരിക്കേണ്ട എന്നത് ഓരോരുത്തരുടെയും സ്വാതന്ത്ര്യമാണ്. അതവര്‍ക്ക് തന്നെ വിട്ടു കൊടുക്കുക. അവനവന്റെ വീട്ടില്‍ കഞ്ഞി വയ്ക്കാന്‍ അരിയില്ലെങ്കിലും അയലത്തെ വീട്ടിലെ അടുക്കളയിലേക്ക് എത്തി നോക്കി സമയം കളയുന്നവരാണ് പൊതുവേ മലയാളികള്‍. പര്‍ദ്ദയെ സംബന്ധിക്കുന്ന വിവാദവും അത്തരത്തില്‍ ഒന്നു മാത്രം.
>>>സാരി കൈകാര്യം ചെയ്യാന്‍ അറിയാത്ത ചുരിദാര്‍ ചേരാത്ത സ്ത്രീകളാണ് പൊതുവേ പര്‍ദ്ദ ഉപയോഗിക്കുന്നത് കണ്ടിട്ടുള്ളത്. ഒരു സ്ത്രീക്ക് അത് സുരക്ഷിതമായി തോന്നുന്നത് കൊണ്ടാണല്ലോ അവര്‍ അത് ഉപയോഗിക്കുന്നത്.<<<
ReplyDeleteമേരി ലില്ലിയുടെ ഈ പരാമര്‍ശത്തോട് യോജിക്കാന്‍ ആകില്ല. പെണ്‍കുട്ടികള്‍ പിറന്നു വീഴുമ്പോള്‍ സാരിയെന്നല്ല യാതൊന്നും കൈകാര്യം ചെയ്യാന്‍ അവര്‍ക്കറിയില്ല അതൊക്കെ പരിശീലനത്തിലൂടെ ഉണ്ടാകുന്നതാണ്. അഞ്ചു വയസായ കിട്ടിയോട് ആരും സാരി ഉടുക്കന്‍ പറയില്ല. അതിനുള്ള പ്രായമാകുമ്പോള്‍ അവര്‍ അതൊക്കെ പഠിക്കുന്നു.
മുകളില്‍ ആവര് എഴുതിയത് ഇങ്ങനെ.
സത്യം പറഞ്ഞാല്‍ നല്ല തടിയുള്ള ഉമ്മമാര് തിളങ്ങുന്ന ആ മുണ്ടും ധരിച്ചു പോകുന്ന കാഴ്ച ഒരല്പം ബോര് തന്നെ ആയിരുന്നു. പര്‍ദ്ദയുടെ വരവോടെയാണ് അതിനൊരു മാറ്റം വന്നത്.
ചുരിദാറും സാരിയും ചേരാത്തവര്‍ ഇതുപോലെ തടിച്ച ശരീരമുള്ളവരാണ്. സുരക്ഷിതത്വം എന്നത് മേരി ഉദ്ദേശിക്കുന്നത് കാമ ക്കണ്ണുകളോടെ പുരുഷന്മാര് നോക്കുന്നതാണെങ്കില്‍ സാരിയും ചുരിദാറും ചേരത്ത ശരീര പ്രതിയുള്ള നല്ല തടിയുള്ള സ്ത്രീകളെ സാധാരണ പുരുഷന്മാര് ആരും കാമക്കണ്ണുകളോടെ നോക്കില്ല. നീളവും വണ്ണവും ഒരു പോലെയുള്ളവരില്‍ ആര്‍ക്കാണു കാമമുദിക്കുക?
ശരീര വടിവില്ലാത്തവര്‍ സുരക്ഷിതത്വം അഗ്രഹിച്ചല്ല പര്‍ദ്ദ ഇട്ടു മൂടി നടക്കുന്നത്. അപകര്‍ഷത കൊണ്ടാണ്.
This is the fundamental problem with Muslims. They never introspect. Look at the educated people who abuse a same Muslim lady. The same Muslims abused Regina and supported Kunhalikkutty. I am born and brought up in Manjeri, it it the real fact that poor Muslim ladies are married to Mysore, elder Arabians(You can see a ghosted building in Mellakkam Manjeri, where the 80 year old Arabian married to a young lady who can be his grand daughter and give land with building and later on it had legal issues ) . The face book thinkers and scholars here does not care about the social situation. If they have the same momentum , they can abolish this social evils. Instead a lady who brought a real issue in the face of public is crucified for a word. if Purda is the symbol of Muslims, then 15 years back there were no Muslims in Malabar. Gulf Malayalees are brought a certain level of prosperity to Malappuram. But more than that it brought disaster to entire community. When Saudi was implementing Nitaqat , people wanted financial assistance those who are affected. If Government is spending money for them, it is the tax money collected from salaried, and other sections of community who paid tax here. Most of the Pravasis sent money through Hawala, and they also bring in some fundamental culture which was not there here before. The secularism and tolerance to other religion is spoiled by the Gulf influence in Malappuram. Even elected Muncipal representatives do works based on the percentage of beneficiaries.
ReplyDelete(@ Mr. tomskonumadam ).. അപ്പോൾ കന്യാ സ്ത്രീകളുടെ കാര്യം ...
ReplyDeleteഅവര്‍ക്ക് പർധ പോലുള്ള ഡ്രസ്സ് അല്ലെ
പോരാത്തതിനു അവര്‍ക്ക് കല്യാണം കഴിക്കനുമാവില്ല
എത്രയോ കന്യാ സ്ത്രീകളാണ് വിവാഹം പോലും നിഷേതിച്ചു മരിക്കുവോലും
സഹിച്ചും ഒറ്റപെട്ടും ജീവിക്കുന്നത്
കഴിഞ്ഞ കാലത്ത് തൃശൂരിൽ ഒരു കന്യാസ്ത്രീയും അവിടെയുള്ള ഡ്രൈവർ മായുള്ള അവിഹിത ബന്തത്തിന്റെ മൊബൈൽ ക്ലിപ്പ് കേരളമൊട്ടുക്കും കണ്ടതല്ലേ
പോരാത്തതിനു സിസ്റ്റർ അഭയ പോലുള്ള കേസ് ..ഒക്കെ ഉണ്ടാവുന്നത് ഇതുപോലുള്ള
വിവാഹ നിഷേദം കൊണ്ടാണല്ലോ ...
എന്തുക്നോട് ഫൗസിയ മാറും നീയും ഇത്തരം സ്ത്രീകളുടെ ലൈങ്ങികത പോലും നിഷേടികുന്നവരെ കുറുച്ചു മിണ്ടുന്നില്ല
India's 'virtual widows' suffer as husbands seek work in the Gulf: An article on BBC today, on the same topic.
ReplyDeletehttp://www.bbc.co.uk/news/world-asia-india-21365161