January 2, 2013

എന്നെയൊന്ന് റേപ്പ് ചെയ്യൂ - രണ്ടാം ഭാഗം!!

ദബാങ്ങ് 1 ഹിറ്റായപ്പോള്‍ സല്‍മാന്‍ ഖാന്‍ ദബാങ്ങ് 2 ഇറക്കി. റിലീസായ ഒരാഴ്ചക്കുള്ളില്‍ തന്നെ നൂറു കോടി ക്ലബ്ബില്‍ കയറി അത് കുതിച്ചു മുന്നോട്ട് പോവുകയാണ്. മിക്കവാറും ദബാങ്ങ് 3 യും അടുത്തിറങ്ങിയേക്കും. സൊനാക്ഷിയോ അതോ കരീനയോ എന്നതില്‍ മാത്രമാണ് ഇത്തിരി കണ്‍ഫ്യൂഷന്‍ നിലനില്‍ക്കുന്നത്. സല്‍മാന്‍ ഖാന്‍ ചെയ്യുന്ന പോലെ ഹിറ്റ് നോക്കിയുള്ള ഒരു പരിപാടിയാണ് ഈ രണ്ടാം ഭാഗം എന്ന് കരുതരുത്.  വേറെ ഒരു നിവൃത്തിയും ഇല്ലാത്തത് കൊണ്ട് എഴുതുകയാണ്. ഞാന്‍ നേരത്തെ എഴുതിയ പോസ്റ്റ്‌ അതിന്റെ കോണ്‍ടെക്സ്റ്റില്‍ നിന്ന് ബഹുദൂരം വിട്ടുപോയ ചര്‍ച്ചകളിലേക്കാണ് എത്തിപ്പെട്ടത്. സ്ത്രീകള്‍ക്കെതിരെ വര്‍ദ്ധിച്ചു വരുന്ന അക്രമങ്ങള്‍ക്ക് സര്‍ക്കാറുകളെ  മാത്രം പഴിപറയാതെ സാമൂഹ്യ സാംസ്കാരിക തലങ്ങളില്‍ ക്രിയാത്മകമായി എന്തെങ്കിലും ചെയ്യാനാവുമോയെന്ന ചോദ്യമുയര്‍ത്തുകയായിരുന്നു പോസ്റ്റ്‌ കൊണ്ട് ഉദ്ദേശിച്ചിരുന്നത്. പക്ഷെ ചര്‍ച്ച എത്തിപ്പെട്ടത് പര്‍ദ്ദയിലാണ്. പിന്നെ അത് പാക്കിസ്ഥാനിലേക്കും താലിബാനിലേക്കും വരെ പോയി!!!

നിങ്ങളുടെ പോസ്റ്റല്ല തലക്കെട്ടാണ് കുഴപ്പം ഉണ്ടാക്കിയത് എന്ന് ചിലരൊക്കെ പറഞ്ഞിരുന്നു. ഒന്നാം ഭാഗത്തിന് ആ തലക്കെട്ട്‌ കൊടുത്തു പോയ സ്ഥിതിക്ക് രണ്ടാം ഭാഗത്തിനിനി മാറ്റാന്‍ കഴിയില്ല. ദബാങ്ങ് 2 ന് പകരം കൊബാങ്ങ് 2 എന്ന് പറയാന്‍ പറ്റില്ലല്ലോ. അത് പോട്ടെ. തലക്കെട്ടല്ല നമ്മുടെ വിഷയം. പറഞ്ഞവന്റെ മതവും ജാതിയുമെല്ലാം നോക്കിയാണ് ചിലരെങ്കിലും പ്രതികരണത്തിന്റെ Modus Operandi നിശ്ചയിക്കുന്നത്. ഒരു ബ്ലോഗര്‍ കൂടിയായ അജിത്‌ നീര്‍വിളാകന്‍ അഭിപ്രായപ്പെട്ടത് പോലെ 'ബഷീര്‍ എഴുതിയാല്‍ പര്‍ദ്ദ, ഗോപാലന്‍ എഴുതിയാല്‍ കാഷായം, ജോസഫ്‌ എഴുതിയാല്‍ ളോഹ' എന്ന ഒരു ലൈന്‍..  നമുക്ക് വിഷയത്തിന്റെ മര്‍മത്തിലേക്ക് വരാം.

സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്നു എന്നത് സത്യമാണ്. ഒരു ക്രിയാത്മക സമൂഹം ചെയ്യേണ്ടത് എന്താണ്?. തെരുവില്‍ പ്രകടനം മാത്രം നടത്തിയാല്‍ മതിയോ? ഏതാനും പ്ലക്കാര്‍ഡുകള്‍ക്ക് ഈ അതിക്രമങ്ങളെ ഇല്ലാതാക്കുവാന്‍ സാധിക്കുമോ?. സര്‍ക്കാരുകളുടെ നിയമ സംവിധാനങ്ങള്‍ക്ക് മാത്രമാണോ കുഴപ്പമുള്ളത്?. ഇന്ത്യന്‍ മനസ്സാക്ഷിയെ ആഴത്തില്‍ മുറിവേല്പിച്ച ഡല്‍ഹി പെണ്‍കുട്ടിയുടെ ഓര്‍മ്മകള്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പടിയിറങ്ങില്ലേ? പിന്നെയും പിന്നെയും പീഡന വാര്‍ത്തകള്‍ കേള്‍ക്കാതിരിക്കണമെങ്കില്‍ നമുക്കെന്തു ചെയ്യാന്‍ പറ്റും? ചോദ്യങ്ങള്‍ നിരവധിയുണ്ട്. ഉത്തരങ്ങള്‍ക്കാണ് പഞ്ഞമുള്ളത്.

സ്ത്രീകളെ പീഡിപ്പിക്കുന്നവന്‍ മൃഗമാണ്‌. ഒരു മനുഷ്യന്‍ മൃഗമായി മാറുന്നത് ഒറ്റ രാത്രി കൊണ്ടല്ല. അവന്‍ ജീവിക്കുന്ന പരിസരത്തിനും കണ്ടു വളരുന്ന ജീവിത ചുറ്റുപാടുകള്‍ക്കും അതിലൊരു പങ്കുണ്ട്. വിപ്ലവം പറയുന്ന ഏതു പൊട്ടനും ഇക്കാര്യത്തില്‍ തര്‍ക്കിക്കുമെന്നു തോന്നുന്നില്ല. സെക്സും വയലന്‍സും മാറിമാറിക്കാണിക്കുന്ന സിനിമകള്‍, വിരല്‍തുമ്പില്‍ ലഭ്യമായ ലൈംഗിക സി ഡി കളും അനുബന്ധ ഉരുപ്പടികളും, സ്ത്രീകളെ പ്രദര്‍ശന വസ്തുക്കളാക്കി മാത്രം അവതരിപ്പിക്കുന്ന മാധ്യമങ്ങളും പരസ്യങ്ങളും,  വേഷത്തിലും സംസ്കാരത്തിലും സ്വയം പ്രദര്‍ശന വസ്തുക്കളായി  തരംതാഴുന്ന സ്ത്രീ ന്യൂനപക്ഷം, ന്യൂ ജനറേഷന്‍ ലൈഫ് സ്റ്റൈല്‍ എന്ന് വിളിക്കപ്പെടുന്ന അധാര്‍മിക ജീവിത രീതികള്‍, മദ്യവും മയക്കുമരുന്നുകളും സുലഭമായ സ്കൂള്‍ കോളേജ് കാമ്പസുകള്‍ .. കുറഞ്ഞ ശതമാനം ആളുകളെയെങ്കിലും പതിയെപ്പതിയെ ഒരു മൃഗത്തിലേക്ക് പരിവര്‍ത്തനം ചെയ്യിപ്പിക്കുന്ന കാര്യത്തില്‍ ഇവയ്ക്കൊക്കെയും അതിന്റേതായ പങ്കുണ്ട്. നിഷേധിച്ചിട്ട് കാര്യമില്ല.

ഇത്തരം സാഹചര്യങ്ങളിലൂടെ ഒരാള്‍ ഞരമ്പ്‌ രോഗിയായ മൃഗമായി മാറിക്കഴിഞ്ഞാല്‍ പിന്നെ അവന്‍ ആരെയാണ് കയറിപ്പിടിക്കുക എന്ന് പറയാന്‍ പറ്റില്ല. തുണിയുടത്തവളെയും ഉടുക്കാത്തവളെയും, കൊച്ചു കുഞ്ഞിനേയും മുത്തശ്ശിയെയും, പര്‍ദ്ദയിട്ടവരെയും ഇടാത്തവരെയും എന്ന് വേണ്ട ആരെയാണോ സമയത്തിനും സന്ദര്‍ഭത്തിനും അനുസരിച്ച് കിട്ടുന്നത് അവരെയെല്ലാം കയറിപ്പിടിക്കും. ഒരു ഞരമ്പ്‌ രോഗിയെ അല്ല, സമൂഹത്തിലെ നിരവധി ചെറുപ്പക്കാരെ ഞരമ്പ്‌ രോഗികളാക്കുന്ന കാരണങ്ങളെയാണ് ചികിത്സിക്കേണ്ടത് എന്നര്‍ത്ഥം. it is that simple. ഇതൊന്നും പറഞ്ഞാല്‍ മനസ്സിലാകാത്ത മന്ദബുദ്ധികള്‍ പിഞ്ചു കുഞ്ഞു പീഡിപ്പിക്കപ്പെട്ടില്ലേ, മുത്തശ്ശി പീഡിപ്പിക്കപ്പെട്ടില്ലേ, പര്‍ദ്ദയിട്ട സ്ത്രീ പീഡിപ്പിക്കപ്പെട്ടില്ലേ? അവരൊക്കെ വസ്ത്രം ധരിക്കാത്തത് കൊണ്ടാണോ പീഡിപ്പിക്കപ്പെട്ടത്‌? തുടങ്ങിയ അസംബന്ധങ്ങള്‍ പുലമ്പിക്കൊണ്ടേയിരിക്കും. അവരുടെ രോഗം വേറെയാണ്. 'പൊട്ടന്‍ഷ്യല്‍ ഞരമ്പോ മാനിയ' എന്ന് പറയാം.

മാന്യമായ വസ്ത്രധാരണമെന്നത് ഏതെങ്കിലും ഒരു മതത്തിന്റെ മാത്രം വിഷയമല്ല. അതൊരു സംസ്കാരത്തിന്റെ കൂടി ഭാഗമാണ്. ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും തമ്മില്‍ ഇക്കാര്യത്തില്‍ വ്യത്യാസമില്ല. നഗ്നത പുറത്തു കാണിച്ചു നടക്കുന്നതാണ് മാന്യമായ വസ്ത്രം ധരിച്ചു നടക്കുന്നതിനേക്കാള്‍ സ്ത്രീകള്‍ക്ക് നല്ലത് എന്ന് കരുതുന്നവരോട് വാദിച്ച് സമയം കളയുന്നത് വെറുതെയാണ്.

സ്ത്രീകള്‍ സെക്സിയായ വസ്ത്രം ധരിച്ചു എന്ന കാരണത്താല്‍ അവളെ റേപ്പ് ചെയ്യാനുള്ള സ്വാതന്ത്ര്യം പുരുഷനുണ്ടോ എന്നതാണ് പോസ്റ്റുമായി ബന്ധപ്പെട്ടുയര്‍ന്ന ചര്‍ച്ചകളില്‍ ഉയര്‍ന്നു കേട്ട പ്രധാന ചോദ്യം. ആര് പറഞ്ഞു പുരുഷനതിനുള്ള സ്വാതന്ത്ര്യമുണ്ടെന്ന്?. കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞ പോലെ അത്തരം ഞരമ്പ്‌ രോഗികളുടെ 'തുപ്പാക്കി' മുറിച്ചു കളയണം എന്ന അഭിപ്രായക്കാരനാണ് ഞാന്‍. നമ്മുടെ സാംസ്കാരിക പരിസരത്തെ കഴിയുന്നത്ര വൃത്തിയാക്കാന്‍ ശ്രമിക്കുക. അതോടൊപ്പം ശക്തമായ ശിക്ഷാനടപടികളിലൂടെ കുറ്റകൃത്യങ്ങളുടെ അനുപാതം കുറച്ചു കൊണ്ട് വരിക. രണ്ടിനും അതര്‍ഹിക്കുന്ന  പ്രാധാന്യം കൊടുക്കണം. രോഗത്തിന് ചികിത്സിക്കാതെ വെറുതെ തെരുവില്‍ കോപ്രായം കളിച്ചത് കൊണ്ട് മാത്രം കാര്യമില്ല.

കഴിഞ്ഞ പോസ്റ്റിനെക്കുറിച്ച വിവാദങ്ങള്‍ക്കിടയില്‍ സ്വവര്‍ഗഭോഗിയായ ഒരുത്തന്‍ എന്റെ ജി പ്ലസ്സില്‍ ഒരു ഫയങ്കര കമന്റ് എഴുതി. താങ്കളുടെ ടീ ഷര്‍ട്ടിട്ട ഫോട്ടോ കണ്ടിട്ട് എനിക്ക് വല്ലാത്ത വികാരം വരുന്നു എന്ന്. കൂടെ ഇവിടെ എഴുതാന്‍ കൊള്ളാത്ത മറ്റ് ചിലതും. നേരത്തെ പറഞ്ഞ പോലെ തുപ്പാക്കി മുറിച്ചു കളയേണ്ട ഒരു ഞരമ്പ്‌ രോഗം തന്നെയാണ് അവന്റെതും. ആ കമന്റ് ഞാന്‍ ഉടനെ ഡിലീറ്റ് ചെയ്തു. ഫേസ്ബുക്കും ഗൂഗിളും ഡിലീറ്റ് ഓപ്ഷന്‍ വെച്ചിട്ടുള്ളത് വയറിളക്കം വരുമ്പോള്‍ കലക്കിക്കുടിക്കാനല്ല, ആവശ്യം വരുമ്പോള്‍ ഉപയോഗിക്കാനാണ്. അപ്പോഴേക്കും 'കോണക സംസ്കാര'ത്തിന്റെ (സ്ത്രീകള്‍ കോണകം മാത്രം ഉടുത്താല്‍ മതിയെന്ന സംസ്കാരം)  മുഴുവന്‍ വക്താക്കളും ഇളകിപ്പുറപ്പെട്ടു. കമന്റ് ഡിലീറ്റ് ചെയ്തതിനെതിരെ ഭയങ്കര പ്രതിഷേധം. ആ കമന്റിന്റെ സ്ക്രീന്‍ ഷോട്ടെടുത്ത് (ഡിലീറ്റ് ചെയ്യുമെന്നു ഉറപ്പുള്ളതിനാല്‍ സ്വവര്‍ഗ ഞരമ്പ്‌ അത് അപ്പോള്‍ തന്നെ സ്ക്രീന്‍ ഷോട്ട് എടുത്തു വെച്ചിട്ടുണ്ട്!!) എനിക്കെതിരെയുള്ള ഭരണിപ്പാട്ടോടെ  സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിച്ചു. ഒരു പ്രശസ്ത മാധ്യമ പ്രവര്‍ത്തക അത് ഫേസ്ബുക്കില്‍ ഷെയറി. ഒരു 'ടാ തടിയാ' കാര്‍ട്ടൂണിസ്റ്റ്  ആ വിഷയം കാര്‍ട്ടൂണാക്കി. ഞാന്‍ ഫ്ലാറ്റായി!!. (കഴിഞ്ഞ പോസ്റ്റുമായി ബന്ധപ്പെട്ട 'വള്ളിക്കുന്ന് വധ'ത്തിന്റെ പൂര്‍ണ ചിത്രം ഇവിടെ നിന്ന് കിട്ടും

പര്‍ദ്ദ ഈ ചര്‍ച്ചകളില്‍ വല്ലാതെ കടന്നു വന്നത് കൊണ്ട് രണ്ടു വാക്ക് അതിനെക്കുറിച്ചും പറയട്ടെ. കണ്ണുകള്‍ മാത്രം പുറത്തു കാട്ടി മുഖപടം ധരിച്ച് സ്ത്രീകള്‍ കറുത്ത വസ്ത്രത്തില്‍ പൊതിഞ്ഞ് നടക്കണമെന്ന് ഇസ്ലാം അനുശാസിക്കുന്നില്ല. അങ്ങനെ ഏതെങ്കിലും രാജ്യത്തോ പ്രദേശത്തോ ആളുകള്‍ ചെയ്യുന്നുണ്ടെങ്കില്‍ അതവരുടെ പ്രാദേശിക സംസ്കാരത്തിന്റെ ഭാഗമായി മാത്രം കണ്ടാല്‍ മതി. ഞാന്‍ മനസ്സിലാക്കിയിടത്തോളം പര്‍ദ്ദ എന്ന ഒരു വസ്ത്ര ധാരണ രീതിയെക്കുറിച്ച് തന്നെ വിശുദ്ധ ഖുര്‍ആനോ പ്രവാചകനോ പറഞ്ഞിട്ടില്ല. സ്ത്രീ അവളുടെ നഗ്നത പരസ്യമായി പ്രദര്‍ശിപ്പിക്കരുത്, ഭര്‍ത്താവിന്റെ മുന്നില്‍ മാത്രമാണ് അവള്‍ക്കതിന് സ്വാതന്ത്ര്യമുള്ളത്. മറ്റിടങ്ങളില്‍ നഗ്നത പൂര്‍ണമായി മറക്കുന്ന എന്ത് വസ്ത്രവും ധരിക്കാം. അത് സാരിയോ ചുരിദാറോ മറ്റെന്തെങ്കിലുമോ ആകട്ടെ. പുരുഷനും അവന്റെ നഗ്നത പങ്കു വെക്കേണ്ടത് അവന്റെ ഇണയുമായി മാത്രമാണ്. വളരെ ലളിതമായ ഈ സമീപന രീതിയെ അവഗണിച്ച് സ്ത്രീകള്‍ക്ക് മേല്‍ ഏതെങ്കിലും ഡ്രസ്സ്‌ കോഡ് അടിച്ചേല്‍പ്പിക്കുന്ന രീതിയോട് യോജിപ്പില്ല. പര്‍ദ്ദ ധരിക്കുന്നതാണ് ഒരു സ്ത്രീക്ക് താത്പര്യമെങ്കില്‍ അതിനുള്ള അവകാശം അവള്‍ക്ക് അനുവദിച്ചു കൊടുക്കണം എന്ന് മാത്രം. അതും വ്യക്തി സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്.

വീണ്ടും പറയുകയാണ്‌, സ്ത്രീകള്‍ ഒരു പ്രദര്‍ശന വസ്തുവല്ല എന്ന് സമൂഹത്തില്‍ ആദ്യം തിരിച്ചറിയേണ്ടത് സ്ത്രീകള്‍ തന്നെയാണ്. നമ്മുടെ സംസ്കാരത്തെ ബഹുമാനിക്കുവാന്‍ പുരുഷന്മാര്‍ക്കെന്ന പോലെ സ്ത്രീകള്‍ക്കും ബാധ്യതയുണ്ട്. പാര്‍ട്ടികളിലും ചടങ്ങുകളിലും കോട്ടും സൂട്ടുമിട്ട് അന്തസ്സായി വരുന്ന പുരുഷന്മാരോടൊപ്പം പുറമ്പോക്കും പത്തു സെന്റും പുറത്തിട്ട് നടക്കാനുള്ള അവകാശത്തെയല്ല സ്ത്രീ സ്വാതന്ത്ര്യം എന്ന് വിളിക്കേണ്ടത്. അതിന് പേര് വേറെയാണ്. കേരളത്തിലെ കോളേജുകളില്‍ പയ്യന്മാരുടെ ജീന്‍സിനിടയില്‍ കൂടി അണ്ടര്‍വെയര്‍ പുറത്തു കണ്ടപ്പോള്‍ പോലീസ് കേസെടുത്തിരുന്നു. കൊച്ചിയില്‍ സ്ട്രീക്കിംഗ് നടത്തിയ പയ്യനെ പോലീസ് ഓടിച്ചിട്ട്‌ പിടിച്ചു അറസ്റ്റ് ചെയ്തു. എന്താ പുരുഷന്മാര്‍ക്ക് ഇതൊന്നും പറ്റില്ലേ?. അവര്‍ക്കും ഇച്ചിരി സ്വാതന്ത്ര്യം വേണ്ടേ? അവരുടെ അണ്ടര്‍വെയര്‍ പുറത്തു കണ്ടാല്‍ ആകാശം ഇടിഞ്ഞു വീഴുമോ?..അവര്‍ തുണിയുടുക്കാതെ അരക്കിലോമീറ്റര്‍ ഓടിയാല്‍ ഇന്ത്യയെ കാക്ക കൊത്തിക്കൊണ്ടു പോകുമോ? ഇല്ലല്ലോ. അപ്പോള്‍ സ്വാതന്ത്ര്യവും മണ്ണാങ്കട്ടയുമൊന്നുമല്ല പ്രശ്നം. നമ്മുടെ സംസ്കാരമാണ്. അതിനെ ഇത്തിരി ബഹുമാനിച്ചു എന്ന് വെച്ചു ഒരു സ്ത്രീയുടെയും ഉടല്‍ ആവിയായിപ്പോവില്ല.

ഇത്രയും പറഞ്ഞിട്ടും ഒന്നും മനസ്സിലാകാത്ത ചില മന്ദശ്രീകള്‍ ഉണ്ടാകാം. അവര്‍ക്ക് ഇതുവരെ പറഞ്ഞതിന്റെ രത്നച്ചുരുക്കം വായുഗുളിക രൂപത്തില്‍ നല്‍കാം. ദിവസം മൂന്നു നേരം ചവച്ചിറക്കുന്നത് നല്ലതാണ് :-

വാ.ഗു 1) മാന്യമായ വസ്ത്രം എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത് പര്‍ദ്ദ എന്നല്ല. വസ്ത്രത്തിനു ജാതിയും മതവുമില്ല.
വാ.ഗു 2) സ്ത്രീകള്‍ തുണിയുടുക്കാതെ നടന്നാലും അവളെ കയറിപ്പിടിക്കാന്‍ ഒരു മനുഷ്യ മൃഗത്തിനും അവകാശമില്ല.
വാ.ഗു 3) ആരും ഞരമ്പനായി ജനിക്കുന്നില്ല, സമൂഹത്തിലെ വിവിധ തരം ജീര്‍ണതകളാണ് ഒരാളെ ഞരമ്പനാക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നത്. ആ ജീര്‍ണതകളെയാണ് ചികിത്സിക്കേണ്ടത്. 
വാ.ഗു 4) സ്വയം പ്രദര്‍ശന വസ്തുവാകാതിരിക്കാന്‍ സ്ത്രീകള്‍ ശ്രദ്ധിക്കണം. അവര്‍ മാന്യമായ വസ്ത്രം ധരിക്കണം.
വാ.ഗു 5) റേപ്പിനെതിരെയുള്ള ശിക്ഷാ നടപടികള്‍ ശക്തമാക്കുക. വധശിക്ഷയെക്കുറിച്ചും ആലോചിക്കാം.   
വാ.ഗു 6) കോണക സംസ്കാരത്തിന് വേണ്ടി വാദിക്കുന്നവര്‍ ആദ്യം അത് സ്വന്തം വീട്ടുകാരത്തികളില്‍ നിന്ന് തുടങ്ങുക, ശേഷം വായിട്ടലയ്ക്കുക.
വാ.ഗു 7) 'റേപ്പ് മി പ്ലീസ് 3' എന്നെക്കൊണ്ട് എഴുതിപ്പിക്കരുത് :).

Recent Posts
ബോംബേയ്..ബോംബ്‌!!
ന്യൂസ് വീക്കും പൂട്ടുന്നു. മനോരമേ, ജാഗ്രതൈ!!
ജസിന്താ, നീ മരിച്ചാലെന്ത്? ഞങ്ങള്‍ക്ക് റേറ്റിംഗ് കൂട്ടണം  

Related Posts
എന്നെയൊന്ന് റേപ്പ് ചെയ്യൂ !!
ബ്ലെസ്സീ, ബ്ലൂ സീ എന്ന് വിളിപ്പിക്കരുത്
സൂക്ഷിക്കുക, ഭാര്യ ഫേസ്ബുക്കിലുണ്ട് !!.

192 comments:

 1. വള്ളികുന്നിക്കാ .....
  ആരൊക്കെയോ ഇട്ട കുറെ കാര്‍ട്ടൂണിന്‍റെയോ , കമന്ടിന്‍റെയോ പേരില്‍ ഒരു ദബാങ്ങ് 2 ഇറക്കി ഇക്കാ ഇത്ര ചെറുതാവണ്ടായിരുന്നു എന്നാണെന്റെ അഭിപ്രായം . അതെന്താ വള്ളികുന്നിനു ഫീലിങ്ങ്സ്‌ പാടില്ലേ എന്ന് ചോദിക്കാം ..... 'അശോകന് അല്‍പ്പം ക്ഷീണമാകാം ' എന്ന് തോനുന്നു . മനുഷ്യര്‍ പലവിദമല്ലേ അപ്പോള്‍ കമെന്റുകളും അങ്ങനെ ആവാതെ തരമില്ലല്ലോ !!!!. ഒരു ബ്ലോഗ്‌ പോസ്റ്റിനു ഇക്കാ ഉദ്ദേശിക്കുന്ന തരത്തില്‍ ... നിലവാരത്തില്‍ ഉള്ള കമന്റ്‌ മാത്രം കിട്ടിയാല്‍ പോസ്റ്റിനുമേല്‍ ചര്‍ച്ച എന്ന ഉദ്ദേശം നടക്കില്ലല്ലോ . ഇതൊക്കെ കളിയുടെ ഭാഗമല്ലേ ഇക്കാ .
  ഞാനും കണ്ടു ആ ഫേസ് ബുക്ക്‌ കമന്റ്‌ . ചിരിച്ചു അത്ര തന്നെ .( ആരാന്റമ്മക്ക് .... എന്ന് കരുതണ്ട ) .

  ReplyDelete
  Replies
  1. 'ഇതൊക്കെ കളിയുടെ ഭാഗമല്ലേ......'
   അതെ. ബഷീര്‍ക്ക അറിഞ്ഞോ അറിയാതെയോ ഇസ്‌ലാമിലെ രണ്ടു നിയമങ്ങളുടെ പ്രസക്തിയാണ് ബ്ലോഗിലൂടെ വെളിപ്പെടുത്തിയത്.
   " 1. സ്വയം പ്രദര്‍ശന വസ്തുവാകാതിരിക്കാന്‍ സ്ത്രീകള്‍ ശ്രദ്ധിക്കണം. അവര്‍ മാന്യമായ വസ്ത്രം ധരിക്കണം, 2. റേപ്പിനെതിരെയുള്ള ശിക്ഷാ നടപടികള്‍ ശക്തമാക്കുക. വധശിക്ഷയെക്കുറിച്ചും ആലോചിക്കാം. "
   ഒന്നാമത്തെ നിയമം വ്യക്തി സ്വയം നടപ്പാക്കേണ്ടതും രണ്ടാമത്തേത് ഭരണ കൂടം നടപ്പാക്കേണ്ടതും.
   ഇതും രണ്ടും നടക്കാന്‍ പാടില്ല എന്ന് ആഗ്രഹിക്കുന്ന ശക്തരായ ചേരിയോടാണ് ബഷീര്‍ക്ക യുദ്ധം തുടങ്ങി വെച്ചത്.
   പൊതുവെ നിസംഗത പുലര്‍ത്തുന്ന പൊതു ജനങ്ങള്‍ ഡല്‍ഹി സംഭവത്തോടെ തെരുവിലിറങ്ങിയത് , വഴിതിരിച്ചു വിടാനുള്ള ശ്രമങ്ങള്‍ അവര്‍ നടത്തികൊണ്ടിരിക്കുന്നു.
   സൗമ്യയുടെ കൊലയാളിയുടെ കാര്യത്തില്‍ ശരീഅത്ത് നിയമം നടപ്പാക്കണം എന്ന് കേരളം മുഴുവന്‍ വിളിച്ചു പറഞ്ഞപ്പോള്‍ അതിനെതിരെ ഒരു ഫെമിന ചേച്ചിയെ കൊണ്ട് ലേഖനം എഴുതിച്ച മനോരമയുടെ ധൈര്യം ഇവിടെ പ്രസക്തമാണ്.
   കര്‍ത്താവിന്‍റെ ന്യായപ്രമാണത്തെ ( ശരീഅത്തിനെ ) കാലഹരണപ്പെട്ട പഴയ നിയമമായി സൈദ്ധാന്ധവല്‍ക്കരിച്ച പൌലോസിന്‍റെ അനുയായികള്‍ അത് തിരിച്ചു കൊണ്ട് വരാനുള്ള ഏതു ശ്രമത്തെയും പരാജയപ്പെടുത്താനെ തരമുള്ളൂ.
   നിയമങ്ങള്‍ അനുസരിക്കുന്നതിലൂടെ മാത്രമേ സമാധാനം സ്ഥാപിക്കപ്പെടുകയുള്ളൂ എന്നത് പ്രാപഞ്ചിക നിയമമാണ്. നമുക്ക് അനിഷ്ടകരമായാലും ശരി.
   മോശെയിലൂടെ കൈവന്ന നിയമങ്ങലോടുള്ള യേശുവി ന്‍റെ സമീപനം ലോകര്‍ക്ക് മുഴുവന്‍ മാതൃകയാക്കി കാണിച്ച മുഹമ്മദ്‌ നബി തന്നെയാണ് നമുക്ക് വഴി കാട്ടി.

   Delete
  2. എന്തിനാണ്‌ സുഹൃത്തേ ഇവിടെ മതങ്ങളെ കൊണ്ടു വരുന്നത്?

   ഇനി ശരിഅത്ത് നിയമം എന്നത് സൌദിയിലെ നിയമം ആണെങ്കില്‍ അവിടെ പീഡനം ആരോപിച്ച സ്ത്രീക്കു അതു നടന്നു എന്നു തെളിയിക്കാന്‍ പറ്റുമോ?

   സാഹചര്യ തെളിവുകള്‍ അവിടെ തെളിവാണോ?
   4 ആണ്‍ സാക്ഷികള്‍ ( അതും ദൃക്സാക്ഷികള്‍ ) വേണ്ടേ?
   അതുമല്ലെങ്കില്‍ കുറ്റാരോപിതര്‍ കുറ്റസമ്മതം നടത്തേണ്ടേ ?

   അപ്പൊ ശരിഅത്ത് നിയമം കൊണ്ടൂ വന്നാല്‍ ഡെല്ഹിയിലെ 6 പേര്‍ക്ക് ശിക്ഷ ലഭിക്കുമോ?

   ശരിഅത്തൊനുമല്ല ആവശ്യം.

   സ്വാതന്ത്ര്യം കൊടുത്താല്‍ സ്ത്രീ തന്നേക്കാള്‍ മുന്നിലായിപോകുമോ എന്ന പേടി പുരുഷന്‍മാര്‍ മാറ്റണം. ആണ്‍കുട്ടിയേയും പെണ്‍കുട്ടിയേയും പരസ്പര ബഹുമാനത്തോടെ വളര്‍ത്തണം. പിന്നെ വള്ളിക്കുന്നന്‍ പറഞ്ഞ പോലെ ദൃശ്യ മാധ്യമങ്ങള്‍ക്കു - പ്രത്യേകിച്ച് ഈ കാര്യത്തില്‍ വലിയൊരു പങ്കുണ്ട്.

   Delete
  3. >>സാഹചര്യ തെളിവുകള്‍ അവിടെ തെളിവാണോ? <<
   അതെ.


   >>4 ആണ്‍ സാക്ഷികള്‍ ( അതും ദൃക്സാക്ഷികള്‍ ) വേണ്ടേ?-<<

   ഇത് സഹോദരിയുടെ മാത്രമല്ല്ല, മിക്ക ആളുകളുടെയും ഒരു തെറ്റായ ധാരണയാണ്. വ്യഭിചാരത്തിന്റെ കാര്യത്തിൽ മാത്രമേ ഇത് ബാധകമാവുകയുള്ളൂ...വ്യഭിചാരം രണ്ട് പേർ വിവാഹേതരമായി, ഉപയസമ്മതത്തോടെ ചെയ്യുന്നതാണ്. വ്യഭിചാര ആരോപണം വെറുതെ നടത്തുന്നവർക്കുള്ള ഒരു താക്കീതു കൂടിയാണിത്. ഒരാൾ വ്യഭിചാരോപണം നടത്തുകയും അയാൾക്ക് അത് തെളിയിക്കാൻ നാല് സാക്ഷികളെ ഹാജരക്കാൻ കഴിയാതിരിക്കുകയും ചെയ്താൽ, ശിക്ഷ ആരോപണം ഉന്നയിച്ചയാൾക്കാണ്. ഒരാൾക്കും മറ്റൊരാളുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോക്കാനും അർഹതയില്ല. അതായത് വ്യഭിചാര കാര്യത്തിൽ സ്ത്രീയെയോ /പുരുഷനേയോ ശിക്ഷിക്കണമെങ്കിൽ അത് നല് പേർ കാൺകെയെങ്കിലും നടന്നതായിരിക്കണം.

   റേപ്/ പീഢനം എന്നിവ അക്രമമാണ്. ഇവിടെ സ്ത്രീയുടെ വാദങ്ങൾക്കാണ് എപ്പോഴും മുന്തൂക്കം... പുരുഷന്റെ അഭിപ്രായങ്ങൾക്കല്ല. നിലവിലുള്ള മുസ്ലീം രാജ്യങ്ങളിൽ തന്നെ ഇത് പുരുഷന് വധ ശിക്ഷ കിട്ടാവുന്ന കുറ്റമാണ്.


   >>അപ്പൊ ശരിഅത്ത് നിയമം കൊണ്ടൂ വന്നാല്‍ ഡെല്ഹിയിലെ 6 പേര്‍ക്ക് ശിക്ഷ ലഭിക്കുമോ?<<

   ഇപ്പോഴേക്കും അവർക്ക് ശിക്ഷ ലഭിച്ചു കഴിഞ്ഞിരിക്കും. അതും പബ്ലിക്കായി.... മറ്റുള്ള പീഡകർക്കും റേപിസ്റ്റുകൾക്കും ശക്തമായ ഒരു പാഠവും താക്കീതുമായി.

   -സ്വാതന്ത്ര്യം കൊടുത്താല്‍ സ്ത്രീ തന്നേക്കാള്‍ മുന്നിലായിപോകുമോ എന്ന പേടി പുരുഷന്‍മാര്‍ മാറ്റണം-
   പുരുഷന്റെ കയ്യിൽ നിന്ന് ഇരന്നു വാങ്ങേണ്ട ഒന്നല്ല സ്ത്രീ സ്വാതന്ത്ര്യം... പ്രകൃത്യാലുള്ളത് എന്താണോ അത് പുരുഷനും സ്ത്രീക്കും ഒരുപോലെ അർഹതപെട്ടതാണ്.

   >>ആണ്‍കുട്ടിയേയും പെണ്‍കുട്ടിയേയും പരസ്പര ബഹുമാനത്തോടെ വളര്‍ത്തണം. <<

   തീർച്ചയായും..


   Delete
  4. GOOD REPLY.....THANKS

   Delete
  5. @സലാഹുദ്ധീന്‍ : വളരെ നന്ദി
   @വര്‍ഷ : ''എന്തിനാണ്‌ സുഹൃത്തേ ഇവിടെ മതങ്ങളെ കൊണ്ടു വരുന്നത്? ''
   തീര്‍ച്ചയായും മതങ്ങളെ മാറ്റി നിര്‍ത്തുക തന്നെ വേണം. എന്നിട്ട് മനുഷ്യത്വത്തെ കൊണ്ടുവരണം.
   നബി, യേശു, മോശെ, ഇബ്രാഹിം ( ബ്രാഹ് മിണ് ) തുടങ്ങിയവരൊന്നും വെവ്വേറെ മതങ്ങളുടെയോ സമുദായങ്ങളുടെയോ വക്താക്കളായിരുന്നില്ല .
   മറിച്ചു മനുഷ്യരുടെ സ്ഥായിയായ സമാധാനത്തിനു വേണ്ടി ശബ്ദിച്ചവരായിരുന്നു.
   ഇനി ''ശരീഅത്തിന്‍റെ പ്രായോഗികത " .....?
   കുസൃതി കാട്ടുന്ന മക്കളെ പേടിപ്പിക്കാന്‍ അമ്മ തട്ടിന്മേല്‍ വെയ്ക്കുന്ന ചൂരലില്ലേ ....
   അമ്മയ്ക്ക് ഒട്ടും ആഗ്രഹമില്ല ,പൊന്നു മക്കളെ വേദനിപ്പിക്കാന്‍ ...
   എന്നാലും കുഞ്ഞനിയത്തിയെ ബോധപൂര്‍വം താഴെയിട്ട് ചോര വീഴ്ത്തിയാല്‍ അമ്മ ചൂരലെടുത്തു നന്നായി പ്രയോഗിക്കും....കണ്ടു നില്‍ക്കുന്ന മറ്റു മക്കള്‍ക്കും കൂടിയുള്ള താക്കീതാണത്.
   ശരീഅത്തിന്‍റെ പ്രയോഗത്തിലും ഇത് തന്നെയാണ് പ്രപഞ്ച സ്രഷ്ടാവ് ദൂതന്മാര്‍ വഴി നമ്മെ ബോധ്യപ്പെടുത്തുന്നത്.
   ഒരാളുടെ പ്രവൃത്തി മറ്റുള്ളവരുടെ കൂടി സമാധാന ജീവിതത്തിനു തടസ്സമാവുമ്പോള്‍ മാത്രമാണ് ശരീഅത്ത് ക്രിമിനല്‍ നിയമങ്ങള്‍ നടപ്പാക്കേണ്ടത്.
   ഇവിടെ സ്വകാര്യമായി വ്യഭിചരിക്കുന്നവര്‍ക്ക് അതിനുള്ള സ്വാതന്ത്ര്യം അപ്പോഴും നിലവിലുണ്ട്. എന്നാല്‍ , ഒന്നും, രണ്ടും, മൂന്നും അല്ല , നാല് പേര്‍ കാണ്‍കെ വ്യഭിചരിക്കുന്നവര്‍ ആരോഗ്യമുള്ള സമൂഹത്തിനു വെല്ലു വിളി തന്നെയാണ്. നിസ്സഹായരായ കൊച്ചു പെണ്‍കുട്ടികളെ ചുവന്ന തെരുവുകളില്‍ വലിച്ചിഴക്കുന്നതിലേക്ക് അത് കാര്യങ്ങള്‍ കൊണ്ട് ചെന്നെത്തിക്കും. അതിനെതിരെ സിനിമ കണ്ടു കണ്ണ് തുടച്ച് ടവ്വല്‍ കഴുകുന്നത് കൊണ്ട് ആ പാവം കുഞ്ഞുങ്ങള്‍ക്ക്‌ ഒരു പ്രയോജനവും ഇല്ല. ഇതിനു മനുഷ്യത്വം, എന്ന് പറയാന്‍ കഴിയില്ല. മതം , ആണ്‍ മേല്‍കോയ്മ എന്നൊക്കെ പറഞ്ഞു മാറി നില്‍ക്കാനും ആവില്ല.

   Delete
  6. >>>>സൗമ്യയുടെ കൊലയാളിയുടെ കാര്യത്തില്‍ ശരീഅത്ത് നിയമം നടപ്പാക്കണം എന്ന് കേരളം മുഴുവന്‍ വിളിച്ചു പറഞ്ഞപ്പോള്‍ അതിനെതിരെ ഒരു ഫെമിന ചേച്ചിയെ കൊണ്ട് ലേഖനം എഴുതിച്ച മനോരമയുടെ ധൈര്യം ഇവിടെ പ്രസക്തമാണ്.<<<<

   മുസ്ലിങ്ങള്‍ ഏതിലും മതം കൊണ്ടുവരുമ്പോള്‍ ആര്‍ക്കും പരാതിയില്ല. മറ്റുള്ളവര്‍ കൊണ്ടു വന്നാലേ പ്രശ്നമുള്ളു.

   സൌമ്യയുടെ കൊലപാതകമായാലും കസബിന്റെ കൊലപാതകമായാലും ശിക്ഷിക്കാന്‍ ഇന്‍ഡ്യയില്‍  നിയമമുണ്ട്. അതിനു ശരിയയൊന്നും ആവശ്യമില്ല. കൊലപാതകത്തിനു വധ ശിക്ഷ ഇസ്ലാമിന്റെ കണ്ടുപിടുത്തമൊന്നുമല്ല. ഇസ്ലാം ഉണ്ടാകുന്നതിനും മുന്നേ അതുണ്ട്.

   Delete
  7. This comment has been removed by the author.

   Delete
  8. എന്താണ്‌ ശരിഅത്തില്‍ ബലാത്സംഘത്തിനുള്ള ശിക്ഷ?
   വ്യഭിചാരമല്ലാതെ മാനഭംഗം എന്ന പേരില്‍ പെണ്ണീന്റെ വാക്കു കേട്ടു ഏത് സൌദി ശരിഅത്താണ്‌ കേസെടുത്തിട്ടുള്ളത്?
   സൌദി ശരിഅത്തില്‍ പെണ്ണീന്റെ വാക്കുകള്‍ തെളീവായി ഉപയോഗിക്കുമോ?
   ആണിന്റെ വാക്കിനോളം വില അതിലുണ്ടോ?
   മാനഭംഗത്തിനോ ബലാത്സംഘത്തിനോ ഉള്ള ശിക്ഷ എവിടെയാണ്‌ പറഞ്ഞിട്ടുള്ളത്...?

   സൌദിയില്‍ ബലാത്സംഘത്തിനിരയായവര്‍ക്ക്‌ (കുറ്റവാളികള്‍ക്കല്ല) ചാട്ടവാറടിയും മറ്റു ശിക്ഷകളും കിട്ടിയ അനവധി കേസുകളുണ്ട്.
   സ്വന്തം മകളെ മാനഭംഗം ചെയ്ത അച്ഛന്‍ "ഞാന്‍ ഇതു ചെയ്തിട്ടില്ലെന്നു" ഖുറാന്‍ പിടിച്ചു സത്യം ചെയ്തപ്പോള്‍ ഡി.എന്‍ .എ ടെസ്റ്റ് നടത്താതെ അച്ഛനെ വെറുതെ വിട്ട രാജ്യമാണ്‌ സൌദി.
   ഒരു ക്രൂര ബലാത്സംഘത്തിനിരയായ പെണ്‍കുട്ടി പത്രക്കാരോട് സംസാരിച്ചു എന്നതുകൊണ്ട് 80 ചാട്ടവാറടി എന്നു അവള്‍ക്കു വിധിച്ചിരുന്ന ശിക്ഷ 200 അടിയാക്കിയ രാജ്യമാണ്‌ സൌദി. തങ്ങളുടെ ഉടമസ്ഥനാല്‍ പീഡിപ്പിക്കപ്പെട്ടു പിന്നീട് അതു പുറത്തേക്ക് പറഞ്ഞു്‌ വീണ്ടും കോടതിയാല്‍ ശിക്ഷിക്കപ്പെട്ട എത്രപേരുണ്ടെന്നൊ? ഇതറിയാന്‍ കണ്ണൂം കാതും തുറന്നു വെക്കുക തന്നെ വേണം .

   പത്ര സ്വാന്തന്ത്ര്യം തീരെയില്ലാത്തതുകൊണ്ട് വളരെ കുറച്ചു കാര്യങ്ങള്‍ മാത്രമേ പുറത്തേക്ക് അറിയുന്നുള്ളൂ.. അവിടെ തന്നെ ജീവിച്ച് ഇത്തരം കാര്യങ്ങള്‍ പിന്നീട് പുറത്തു പറഞ്ഞവര്‍ വഴിയാണ്‌ നമ്മളെ പോലുള്ളവര്‍ ഇതു പലതും അറിയുന്നത്‌ . പക്ഷെ അങ്ങനെ കൂടി അറിയാത്ത അല്ലെങ്കില്‍ അറിഞ്ഞിട്ടും അറിയാത്ത ഭാവം കാണിക്കുന്നവരെക്കുറിച്ച് എന്തു പറയാന്‍ ?

   സൌദിയന്‍ രാജകുമാരിയായ ഒരു സ്ത്രീ സുല്‍ത്താന എന്ന പേരില്‍ സ്വന്തം കഥ ഒരു അമേരിക്കന്‍ എഴുത്തുകാരി (Jean Sasson) വഴി എഴുതിയ "Princess" എന്ന പുസ്തകം വായിച്ചിട്ടുണ്ടോ? അതു പോലെ അനേകം യഥാര്‍ത്ഥ ചിത്രങ്ങള്‍ പലതുണ്ട്. ഇവിടെ വന്നു ശരിഅത്ത് ഒരു സംഭവമാണേന്ന് വാദിക്കുന്നതിനു മുന്നെ ശരിഅത്തില്‍ മാനഭംഗം എന്ന ക്രൂര കൃത്യത്തിന്‍ ശിക്ഷയുണ്ടോ ഉണ്ടെങ്കില്‍ പെണ്ണിന്റെ വാക്ക് തെളിവായി എടുക്കുമോ എന്നൊക്കെ അന്വേഷിച്ചു നോക്കൂ... ഇതിനെ കുറിച്ച് ഒരുപാട് പേര്‍ ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. അതെല്ലാം അമേരിക്ക സൌദിയെ തരംതാഴ്ത്തിക്കാണിക്കാന്‍ നടത്തുന്നു എന്നു മാര്‍ക്സിസ്റ്റ് സൈലിയില്‍ പറയാന്‍ ഉദ്ദേശിക്കുന്നോ ?

   പിന്നെ ഹുദാ.. ഒരമ്മയും കാടന്‍ ശരിഅത്തുമായി താരതമ്യം ചെയ്യാന്‍ നിങ്ങള്‍ക്കെങ്ങനെ പറ്റി? അങ്ങനെ ചെയ്ത നിങ്ങള്‍ യാഥാര്‍ത്ഥ്യം ഒരുകാലത്തും മനസ്സിലാക്കില്ല. മുന്‍വിധിയോട് കൂടിയുള്ള സമീപനമാണ്‌ താങ്കളുടേത്.

   @സലാഹുദ്ദീന്‍ : സ്ത്രീ ഇരന്നു വാങ്ങേണ്ടതല്ല സ്വാതന്ത്ര്യം . സത്യം. പക്ഷെ അടിച്ചമര്‍ത്തപ്പേടേണ്ടതുമല്ല സ്വാന്തന്ത്ര്യം .
   റേപ് \ പീഢനം എന്നിവയ്ക്ക് സ്ത്രീയുടെ വാക്കുകള്‍ക്ക് ഏത് സൌദി ശരിഅത്താണ്‌ വില കല്‍പിച്ചിട്ടുള്ളത് ? കണ്ണടച്ചതുകൊണ്ട് ഇരുട്ടാകില്ല.

   Delete
  9. വർഷ താങ്കൾക്ക് കാര്യങ്ങൾ മനസ്സിലാക്കാനായിരുന്നെങ്കിൽ മുകളിലുള്ള കമന്റുകൾ ധാരാളം മതിയായിരുന്നു. ഈ പോസ്റ്റു ഇസ്ലാമും ശരിഅത്ത് നിയമങ്ങളെയും പഠിപ്പിക്കാനള്ളതല്ലായിരുന്നു. എങ്കിലും താങ്കളുടെ ചോദ്യത്തിൽ താങ്കൾക്ക് ചില തെറ്റിദ്ധാരണകല് ഉണ്ട് എന്ന് തോന്നിയത് കൊണ്ടാണ് ഒരു മറുപടി നൽകാനുദ്ദേശിച്ചത്. ഒന്നുകിൽ താങ്കൾ തെറ്റിദ്ധരിച്ചതോ/തെറ്റിദ്ധരിക്കപ്പെട്ടതോ ആണ്. അല്ലെങ്കിൽ താങ്കൾ മനപ്പുർവ്വം ഇറങ്ങിതിരിച്ചതാണ്. ഇതിൽ രണ്ടാമത് പറഞ്ഞതാണേങ്കിൽ താങ്കൾക്ക് ഞാൻ എന്ത് മറുപടി തന്നാലും താങ്കൾ തൃപ്തയാവില്ല.

   >>എന്താണ്‌ ശരിഅത്തില്‍ ബലാത്സംഘത്തിനുള്ള ശിക്ഷ?
   സൌദി ശരിഅത്തില്‍ പെണ്ണീന്റെ വാക്കുകള്‍ തെളീവായി ഉപയോഗിക്കുമോ?
   ആണിന്റെ വാക്കിനോളം വില അതിലുണ്ടോ?<<

   ഈ ചോദ്യങ്ങൾക്കൊക്കെയുള്ള ഉത്തരം മുകളിൽ തന്നെ സൂചിപിച്ചതാണ്. സ്ത്രീ എന്നാൽ പുരുഷനാൽ ഭരിക്കപെട്ടേണ്ടവളാണ് എന്ന അർത്ഥത്തിലുള്ള ഭാര്യ...എന്ന പദം പോലും ഇസ്ലാമിലില്ല. ഇണ എന്ന അർത്ഥത്തിലുള്ള സൗജ് എന്ന പദമാണ് ഇതിനായി ഖുർ ആൻ പ്രയോഗിച്ചത്. എന്ന് വച്ചാൽ രണ്ട് പേർക്ക് തുല്യ പങ്കാളിത്തം... സ്ത്രീയുടെയോ പുരുഷന്റെയോ വാക്കിനല്ല ശരീഅത്തിൽ വില.. ന്യായത്തിനും നീതിക്കുമാണ്. ശത്രുവാണെങ്കിൽ പോലും നീതി നടപ്പാക്കുന്നേടത്ത് പക്ഷം പിടിക്കാൻ പാടില്ല എന്നത് ഖുർആന്റെ പ്രഖ്യാപിത നിലപാടാണ്. ബലാൽ സംഘവും മാനഭംഗവുമെല്ലം ഒരാൾ മറ്റൊരാളുടെമേൽ നടത്തുന്ന അതിക്രമാണ്. അതിനെ വ്യഭിചാരവുമായി കൂട്ടിക്കുഴക്കരുത്. മിക്ക ശരീഅത്ത് കോടതികളും ഇക്കാര്യത്തിൽ വധശിക്ഷയാണ് നൽകാറുള്ളത്.

   >>സൌദിയന്‍ രാജകുമാരിയായ ഒരു സ്ത്രീ സുല്‍ത്താന എന്ന പേരില്‍ സ്വന്തം കഥ ഒരു അമേരിക്കന്‍ എഴുത്തുകാരി (Jean Sasson) വഴി എഴുതിയ "Princess" എന്ന പുസ്തകം വായിച്ചിട്ടുണ്ടോ?<<

   സൗദിയെകുറിച്ച് പല കഥകളുമുണ്ട് അതിൽ ഒട്ടുമിക്കതും അസത്യങ്ങളോ അർദ്ധ സത്യങ്ങളോ ആണ്.. എല്ലാവർക്കും അവരവരുടേതായ താത്പര്യങ്ങളുണ്ടാവാം ഇത്തരം കാര്യങ്ങൾ പ്രചരിപ്പിക്കുന്നതിന്. പിന്നെ സൗദിയിൽ നടക്കുന്നെതല്ലാം ഇസ്ലാമികമാണെന്നോ, അവിടത്തെ ഭരണം ഇസ്ലാമികമാണെന്നോ എന്ന അഭിപ്രായം ഒന്നും എനിക്കില്ല.

   >>പിന്നെ ഹുദാ.. ഒരമ്മയും കാടന്‍ ശരിഅത്തുമായി താരതമ്യം ചെയ്യാന്‍ നിങ്ങള്‍ക്കെങ്ങനെ പറ്റി?<<
   ശരീഅത്തിനോട്('നിയമ വ്യവസ്ഥ' എന്നതിന്റെ അറബി പദം) നിങ്ങൾക്കുള്ള മുൻവിധി ഈ കമന്റിൽ നിന്ന് മനസ്സിലാവുന്നു. ഞാൻ എന്തു പറഞ്ഞാലും അങ്ങീകരിക്കാവുന്ന ഒരു മാനസികാവസ്ഥയില്ല താങ്കൾ എന്നുള്ളത് ഇതിൽ നിന്ന് വ്യക്തമാണ്. അത് കൊണ്ട് താങ്കൾക്ക് താങ്ക്ലുടെ വിശ്വാസം... എനിക്ക് എന്റെതും!

   Delete
  10. സ്ത്രീകള്‍ ശരീരം ശരിയാം വണ്ണം മറക്കണമെന്നും ശിരോവസ്ത്രം ധരിക്കനമെന്നും ബൈബിള്‍ പറയുന്നുണ്ട്. "സ്ത്രീ ശിരോവസ്ത്രം ഉപയോഗിക്കുന്നില്ലങ്കില്‍ മുടി മുറിച്ചുകളയട്ടെ. മുടി മുറിക്കുന്നതും തല ക്ഷൌരം ചെയ്യുന്നതും അവള്‍ക്കു ലജ്ജാകരമെങ്കില്‍ ശിരോവസ്ത്രം ധരിക്കട്ടെ.” (1 കൊരിന്ത്യര്‍ 11:5,6). മത വിധികള്‍ മനസ്സിലാക്കാന്‍ ശ്രമിക്കതതാണ് ഇത്തരം അരുതയമാകള്‍ക്ക് പ്രധാന കാരണം. സഹോദരിമാരെ, വസ്ത്രം ശരിയാം വണ്ണം ധരിക്കുക. അത് നിങ്ങളുടെ രക്ഷക്ക് നല്ലതാണു. എല്ലാവരും മനസിലാക്കുക

   Delete
  11. @സലാഹുദ്ദീന്‍

   @സ്ത്രീ എന്നാൽ പുരുഷനാൽ ഭരിക്കപെട്ടേണ്ടവളാണ് എന്ന അർത്ഥത്തിലുള്ള ഭാര്യ...എന്ന പദം പോലും ഇസ്ലാമിലില്ല. ഇണ എന്ന അർത്ഥത്തിലുള്ള സൗജ് എന്ന പദമാണ് ഇതിനായി ഖുർ ആൻ പ്രയോഗിച്ചത്.

   ഭയങ്കരം തന്നെ, ഭാര്യ എന്ന വാക്കിന്റെയും ഇണ എന്ന വാക്കിന്റെയും അര്‍ഥം മനസിലാക്കാത്ത ഇദ്ദേഹമാണ് ശരിയത്ത് നിയമത്തിന്റെ വക്താവായി ഇറങ്ങി തിരിച്ചിരിക്കുന്നത്. കഷ്ടം!

   Delete
  12. tpp msthew ബൈബിള്‍ സ്ത്രീകളോട് പര്‍ദ്ദ ധരിക്കാന്‍ പറഞ്ഞു എന്നാണോ പറയുന്നത്. മധുരൈ മടാതിപതിയും അത് തന്നെ പറയുന്നതായി കേട്ടു. ഈ പര്‌ദ ഒരു വല്ലാത്ത സംഗതി തന്നെയാണപ്പാ

   Delete
  13. ചര്‍ച്ച വീണ്ടും തിരുനക്കര തന്നെ!!. കഷ്ടം !!

   Delete
  14. സായിപ്പിന്റെ വസ്ത്ര സംസ്കാരം അനുകരിക്കുന്നത് ഒക്കെ വളരെ നല്ലത് തന്നെ ആണ്,
   പക്ഷെ കൂടെ കുറെ നല്ല ശീലങ്ങളും അനുകരിക്കാന്‍ ശ്രമിക്കണം. സായിപ്പിന്റെ എല്ലാ ചീത്ത സ്വഭാവത്തെയും ആണ് അനുകരിക്കാന്‍ എല്ലാവരും ശ്രമിക്കുന്നത് (ലിവിംഗ് ടുഗേതര്‍ പബ്, തുടങ്ങിയവ......)
   ഹാര്‍ഡ് വര്‍ക്കിംഗ്‌, സമയ ക്ലിപ്തത..പരിസരം വൃത്തിയായി സൂക്ഷിക്കല്‍... അങ്ങനെ ഒരുപാട് നല്ല കാര്യങ്ങളും ഉണ്ട് സായിപ്പിനെ അനുകരിക്കാന്‍ ...ഇതിനൊക്കെ ശേഷം പോരെ ജെട്ടി ഇട്ടു നടക്കല്‍? മലയാളികള്‍ ആവി കൊണ്ട് പുട്ട് ഉണ്ടാക്കാം എന്ന് കണ്ടു പിടിച്ചപോള്‍ സായിപ്പ് അത് കൊണ്ട് തീവണ്ടി ഓടിച്ചു...
   സായിപ്പും മദാമ്മയും അവിടെ ജെട്ടി ഇട്ടും ഇടാതെയും നടക്കുന്നു എങ്കില്‍ അവിടത്തെ സംസ്കാരവും ആള്‍ക്കാരുടെ ബൌധിക/ ചിന്താ നിലവരരം ഒക്കെ നമ്മുടേതില്‍ നിന്നും വളരെ വളരെ വളരെ വ്യത്യസ്തം ആയതു കൊണ്ട് ആണ് .
   അവിടെ തന്ത ഇല്ലായ്മ, അല്ലെങ്കില്‍ തന്ത ആരെന്നു അറിയയ്മ എന്ന് പറയുന്നത് ഒരു അലങ്കാരം ആണ് (വേണമെങ്കില്‍ ഈ വസ്ത്ര പോളിസിയുടെയും ലൈഗിക പോളിസിയുടെയും ഒക്കെ ഒരു ബൈ പ്രോടക്റ്റ് എന്ന് പറയാം)..ഇരട്ട കുട്ടികള്‍ക്ക് രണ്ടു തന്തമാര്‍ എന്നൊക്കെ പറയുന്നത് അവിടെ അവര്‍ അഭിമാനം കൊണ്ട് വിജ്ര്യംഭിച്ചു പോകുന്ന മുഹൂര്‍ത്തം ആണ്....

   സ്ത്രീയെ കണ്ടാല്‍ ഒരു ലൈഗിക ഉപഭോഗ വസ്തു എന്ന് (ഏതു പ്രായത്തില്‍ ഉള്ളതായാലും )പുരുഷന്റെ മനസ്സില്‍ തോന്നിക്കുന്നതില്‍ ഒരുപാട് കോന്ട്രിബ്യുട്ടിംഗ് ഫാക്ടരുകല്‍ ഉണ്ട്. വസ്ത്രധാരണതിനു ഇതില്‍ ഒരു വൈറ്റല്‍ റോള്‍ ഉണ്ട്.... അത് ആയിരുന്നു വള്ളിക്കുന്ന് പറയാന്‍ ശ്രമിച്ചത്‌......
   അപ്പോളേക്കും പുരോഗമന കോണകക്കാര്‍ വന്നു അങ്ങേരെ പടം ആക്കാന്‍ ശ്രമിച്ചില്ലേ...

   Delete
  15. @സലാഹുദ്ധീന്‍ :
   ഉറക്കം നടിക്കുന്നവര്‍ എത്ര ഉറക്കെ വിളിച്ചാലും ഉണരില്ലെങ്കിലും ചുറ്റും ശരിക്കും കിടന്നുറങ്ങുന്നവര്‍ സത്യം മനസ്സിലാക്കട്ടെ...
   വായിട്ടലച്ചു സ്വയം സംതൃപ്തി നേടുന്നവര്‍ , സൌമ്യമാരുടെയും ജ്യോതിമാരുടെയും , ചുവന്ന തെരുവുകളില്‍ ഇതെഴുതുമ്പോഴും പീഡിപ്പിക്കപ്പെടുന്ന നിഷ് കളങ്ക രായ നിസ്സഹായരായ കൊച്ചു അനിയത്തിമാരുടെയും ചോര അവരുടെ പേനയില്‍ കുത്തി നിറക്കട്ടെ ...
   @കാളിദാസന്‍ :
   സ്രഷ്ടാവി ന്‍റെ നിയമ നിര്‍ദേശങ്ങള്‍ അനുസരിക്കുമ്പോഴുണ്ടാകുന്ന സമാധാനത്തിനാണ്‌ ഇസ്‌ലാം എന്ന് പറയുന്നത്. സൃഷ്ട്ടിപ്പിന്‍റെ ആരംഭം മുതലേ അതുണ്ട്. സൂര്യന്‍ , ചന്ദ്രന്‍, ഭൂമി, ഹൃദയം, ദഹനേന്ദ്രിയം തുടങ്ങിയവയെല്ലാം തന്നെ കൃത്യമായ നിയമങ്ങള്‍ക്കു വിധേയരായ മുസ്‌ലി മുകള്‍ തന്നെ.
   സ്വതന്ത്രമായി ഇഷ്ടത്തോട് കൂടി സ്രഷ്ടാവിനു വഴിപ്പെടുന്നവരെയും അല്ലാത്തവരെയും പരീക്ഷിച്ചു ബോധ്യം വരാനുള്ളതാന് മരണത്തിനു മുന്‍പുള്ള ഈ ജീവിതം.
   @വര്‍ഷ :
   ചില രാജ്യങ്ങളെയോ വ്യക്തികളെയോ സമുദായത്തെയൊ മതത്തെയോ ഒന്നും സംരക്ഷിച്ചു നിര്‍ത്തേണ്ട ഒരു ഉദ്ദേശവും ഇല്ല. പക്ഷെ സത്യം വിളിച്ചു പറയാന്‍ ഒട്ടും മടിയുമില്ല. ആര്‍ക്കൊക്കെ അനിഷ്ടകരമായാലും ശരി.
   സൗദി, ശരീഅത്ത് , താലിബാന്‍, ഇസ്ലാം, ഖുര്‍ആന്‍ എന്നൊക്കെ കേള്‍ക്കുമ്പോള്‍ ഉണ്ടാവുന്ന മുന്‍ വിധിയെ കുറ്റപ്പെടുത്തുന്നില്ല . ഇതൊക്കെ പടിഞ്ഞാറന്‍ മാധ്യമങ്ങളുടെ സൃഷ്ടിയാണ് എന്ന് വാദിച്ചാല്‍ , വര്‍ഷ വിശ്വസിക്കാനും സാധ്യതയില്ല .
   എന്നാല്‍ വര്‍ഷയെ പോലെ ചങ്കൂറ്റമുള്ള ചില പടിഞ്ഞാറന്‍ തരുണികള്‍ പേന താഴെ വെച്ച് മുന്‍വിധികള്‍ക്ക് തെളിവുകള്‍ അന്വേഷിച്ചു ആത്മാര്‍ഥമായി പുറത്തേക്കിറങ്ങി. ആ ധൈര്യശാലികള്‍ സത്യം തിരിച്ചറിയുക മാത്രമല്ല, അതേറ്റെടുക്കാനുള്ള ചങ്കൂറ്റം കാണിക്കുകയും ചെയ്തു.
   അവരില്‍ ചിലരുടെ തിരിച്ചറിവിനെ കുറിച്ചുള്ള പടിഞ്ഞാറന്‍ മാധ്യമങ്ങളുടെ തന്നെ റിപ്പോര്‍ട്ട്‌ കാണുക.
   http://news.bbc.co.uk/2/hi/uk_news/england/3673730.stm
   (Sunday Express Jouralist, Captured by Taliban)

   http://www.guardian.co.uk/world/2010/nov/03/lauren-booth-conversion-to-islam
   (Journalist, British Prime Minister Tony Blair's Sister-in-Law, Daughter of a famous English Actor)

   http://kristianebacker.com/book
   (MTV Presenter)

   Delete
  16. എന്റെ ഹുദാ.. ഇസ്ലാമില്‍ ഇപ്പൊ എത്ര പേര്‍ വന്നു പോയി എന്നൊക്കെ കാണിക്കുന്ന ലിങ്കുകള്‍ കണ്ടു. ഇതെന്താപ്പാ ചര്‍ച്ച ചെയ്തു ചര്‍ച്ച ചെയ്തു മത പരിവര്‍ത്തനമായോ? ഇങ്ങനെ 3-4 പേരെ കാണിക്കുമ്പോ 600 വര്‍ഷം മുഗളന്മാര്‍ ഭരിച്ചിട്ടും പിന്നെ ഇംഗ്ലീഷുകാര്‍ ഭരിച്ചിട്ടും ഭൂരിപക്ഷം ഇവരുടെ മതസ്ഥരാകാത്ത ഒരു രാജ്യത്താണ്‌ ഞാനും താനും ജീവിക്കുന്നത്. അത് സംസ്കാരം തിരിച്ചറിഞ്ഞവരുടെ കാര്യമാണ്‌ എന്ന് പറഞ്ഞു ഞാന്‍ അവരുടെ തീരുമാനത്തെക്കുറിച്ചൊന്നും പറയുന്നില്ല. ബഹുജനം പലവിധം.

   വസ്ത്രത്തെ ക്കുറിച്ച് എഴുതിയ പോസ്റ്റില്‍ ശരി അത്തും അത് നടപ്പിലാക്കുന്ന രാജ്യങ്ങളും സംഭവമാണെന്നു ആരോ എഴുതിയപ്പോ അവിടത്തെ പ്രശ്നങ്ങളെക്കുറിച്ച് ഞാന്‍ ചൂണ്ടിക്കാണിച്ചു എന്നേ ഉള്ളൂ. അത് മനസ്സിലാകാതെ "ഞാന്‍ പിടിച്ച മുയലിനു 4 കൊമ്പു, എന്റെ മുയലാണ്‌ ഈ ലോകത്തിലെ ഏറ്റവും ശക്തിയുള്ള മൃഗം" എന്ന രീതിയില്‍ സംസാരിക്കുന്നവരോട് ഇനിയെന്ത് പറയാന്‍ ?

   ഇതിനിടയില്‍ എന്റെ ബ്ലോഗില്‍ കേറി ഇതേ കമന്റിട്ടതായി കണ്ടു.
   "അരിയെത്ര? പയറഞ്ഞാഴി " അല്ലേ?
   ഹി ഹി ഹി..

   Delete
  17. യഥാര്‍ത്ഥ ശരീഅത്ത്‌ ഇന്ന് ലോകത്ത്‌ നിലവില്‍ ഇല്ല എന്നാണു ഞാന്‍ മനസ്സിലാക്കുന്നത്. സൌദിയില്‍ ശരീഅത്ത്‌ ഭരണമാണെന്നു വര്‍ഷ തെറ്റി ധരിച്ചതാണ്, അവിടെ ശരീഅത്ത്‌ നിയമങ്ങളാണ് കൂടുതല്‍ എന്ന് മാത്രം (അവിടെ രാജ ഭരണമാണ്, അത് ഇസ്ലാമില്‍ ഇല്ല). ശരീഅത്തിനെ കുറിച്ച പുസ്തകങ്ങള്‍ കിട്ടും വായിച്ച് മനസ്സിലാക്കാന്‍ ശ്രമിക്കുക. എന്നിട്ട് കമന്‍റുക.

   Delete
  18. സാധാരണ എന്തൊക്കെയോ കേട്ടു തരിച്ചു വന്നു മറുപടി പറയുന്ന പോലെയാണ് വര്‍ഷയുടെ വാക്കുകള്‍ എനിക്ക് തോന്നുന്നത്...

   എന്തായാലും ഞാന്‍ ഒരു കാര്യം മാത്രം ചോദിച്ചോട്ടെ...?
   സ്ത്രീകള്‍ അവരുടെ ലൈംഗീക ഭംഗി മറച്ചു നടക്കണം എന്ന് പറയുന്നതിനോട് നിങ്ങളുടെ അഭിപ്രായം എന്താണ്..? അതില്‍ തെറ്റുണ്ടോ..?

   നിങ്ങള്‍ക്കെതിരെ അല്ല... നിങ്ങളുടെ നിലാപുകള്‍ ആദ്യം അറിയട്ടെ.... എനിക്ക് അതിന്റെ ശൈലിയില്‍ നല്ല പോലെ പറഞ്ഞു തരാം....

   Delete
 2. " 'റേപ്പ് മി പ്ലീസ് 3' എന്നെക്കൊണ്ട് എഴുതിപ്പിക്കരുത് :)"

  പാര്‍ട്ട്‌ മൂന്നും നാലും അഞ്ചും ആറും....അങ്ങനെ തുടര്‍ച്ചയായി എഴുതണം എന്നാണ് എന്‍റെ അപേക്ഷ, എപ്പോഴെങ്കിലും കാര്യം മനസിലായിപ്പോയാലോ !

  ReplyDelete
  Replies
  1. മനസ്സിലാകും മനസ്സിലാകും!! കാര്യമല്ല!! കോണകം!! ഇത് ഒരു നൂറ് എപ്പിസോഡാകട്ടെ എന്ന് ആശംസിക്കുന്നു!!

   Delete
  2. ഹെയ്...വള്ളിക്കുന്നിനെ അങ്ങനെ അണ്ടര്‍ എസ്റ്റിമെയ്റ്റ് ചെയ്യരുത്, പുള്ളിക്ക് അതിലും വേഗം കാര്യം മനസിലാകും എന്നാണ് എന്‍റെ പ്രതീക്ഷ !

   Delete
 3. ഒന്ന് ബോള്‍ഡ് ആകാന്‍ സമ്മതിക്കില്ലേ ...:))) http://kuruthamkettachekkan.blogspot.in/2012/12/blog-post_21.html

  ReplyDelete
 4. സല്‍മാന്‍ഖാന്‍ കൊടുത്ത ഇടിയെക്കള്‍ സ്ട്രോങ്ങ്‌ ഇടിയാണ് ബഷീര്ക കൊടുത്തത്. ഇത്രയും വേണ്ടില്ലയിരുന്നു.

  ReplyDelete
 5. വായു ഗുളികകൾ കൊണ്ട് പ്രശ്നം തീരുമെന്ന് തോന്നുന്നില്ല... ചില "ഓപ്പറേഷൻ" വേണ്ടി വരും.. പലപ്പോഴും ...

  എന്തായാലും തൽക്കാലാശ്വാസത്തിനു ഈ ഗുളികകൾ കൊണ്ട് സാധിച്ചേക്കുമായിരിക്കും... :)

  ReplyDelete
 6. മാന്യമായ വസ്ത്രത്തെ കുറിച്ച് മാത്രം ഒരക്ഷരം മിണ്ടിപ്പോകരുതു. ഛെ പഴഞ്ചന്‍ ചിന്ത. :)

  'കോണക സംസ്കാര'ത്തിന്റെ വക്താവ് ഇതെങ്ങിനെ സഹിക്കും.

  ReplyDelete
 7. ഈ വിഷയത്തില്‍ ബെര്‍ളി തോമസിന്‍റെ ഒരു പോസ്റ്റ്‌... .........

  http://berlytharangal.com/?p=10376&utm_source=feedburner&utm_medium=feed&utm_campaign=Feed%3A+berlytharangal%2FUhGl+%28BerlyTharangal%29
  ബഷീര്ക പറയുന്നതാണ് പ്രശ്നമെങ്കില്‍ അച്ചായന്‍ പറയുന്നത് ഒന്ന് കേട്ട് നോക്കൂ.....

  ReplyDelete
  Replies
  1. ബെര്‍ളിയുടെ പോസ്റ്റും ബഷീര്‍ക്കയുടെ പോസ്റ്റും ഏകദേശം ഒരേ ചിന്തയാണ് മുന്നോട്ടു വെക്കുന്നത് ചില വൈരുധ്യങ്ങള്‍ ഉണ്ടെങ്കിലും .

   Delete
  2. ബെര്‍ളിക്ക് കിട്ടുന്ന കമന്റുകളും ബഷീറിന് കിട്ടുന്ന കമന്റുകളും വായിച്ചാലും ചില വൈരുധ്യങ്ങള്‍ കാണാം.....!!

   Delete
 8. നല്ല പോസ്റ്റ്‌.
  ഭാഗം ഒന്നില്‍ ഉണ്ടായ സംശയങ്ങളും കണ്ഫ്യൂഷന്സും കമ്പ്ലീറ്റ്‌ മാറിക്കിട്ടി.

  ഭാഗം മൂന്ന് വേണ്ടാട്ടോ. :)

  ~ജയദ്രഥന്‍.

  ReplyDelete
 9. ഹഹ ആണ്‍ പിടിയന്മാര്‍ക്ക് ഇത് തന്നെ കിട്ടണം

  ReplyDelete
 10. ബഷീർ.. താങ്കളുടെ വാദങ്ങളെല്ലാം ശരിയാണെന്നും അർത്ഥവത്തായതെന്നും സമ്മതിച്ചാൽ, കേരളവാല ആണുങ്ങൾ മുണ്ടുടുത്തു നടക്കുമ്പോൾ കൊഴുത്തുരുണ്ട തുടയും കാഫ് മസിലും കണ്ടാൽ എ എക്സ് ഇ ബോഡി സ്പ്രെ അടിക്കുമ്പോൾ സ്ത്രീകൾക്ക് പുരുഷനെ ബലാൽ സംഗം ചെയ്യാൻ തോന്നുന്നതുപോലെ കേരള നാരികൾക്ക് തോന്നാത്തത് നമ്മുടെ ഭാഗ്യം ല്ലേ...

  വാദം നാലിൽ പരാമർശിച്ച പോയന്റിനോടാണ് ഞാൻ പ്രതികരിച്ചിരിക്കുന്നത്,,, മാന്യമായ വസ്ത്ര ധാരണം എന്നത് കാണുന്നവരാണൊ തീരുമാനിക്കുന്നത്..? മാന്യതയില്ലാതെ ധരിക്കുന്നവരുടെ വീടുകളിൽ പുരുഷന്മാർ ഇല്ലാത്തതുകൊണ്ടാണോ അവരൊക്കെ മാന്യതയില്ലാതെ വസ്ത്രം ധരിക്കുന്നത്..? അപ്പോഴും സംശയം ഈ മാന്യമായ വസ്ത്രം ധരിക്കുക എന്നു പറയേണ്ടത് ആണുങ്ങളൊ അതൊ ധരിക്കുന്നവരോ..? എന്ത് ധരിക്കണം എന്ത് ധരിക്കാതിരിക്കണം എന്ന് നമ്മൾ ആണുങ്ങളോട് നാളെയൊ ഇന്നോ സ്ത്രീകൾ പറഞ്ഞാൽ..?

  എന്തായാലും ഞാൻ മുണ്ട് മടക്കുക്കുത്തിക്കൊണ്ടും സ്ലീവ് ലെസ്സ് കുപ്പായവും ഇട്ടോണ്ട് നടക്കാറില്ലെന്നും അറിയിക്കട്ടേ അല്ലാതെ എന്റെ ശോഷിച്ച കൈകാലുകൾ മറ്റുള്ളവർ പ്രത്യേകിച്ച് സ്ത്രീകൾ കാണാരുതെന്ന് കരുതീട്ടല്ലെന്നും പറയട്ടേ...

  ReplyDelete
  Replies
  1. >> മാന്യമായ വസ്ത്ര ധാരണം എന്നത് കാണുന്നവരാണൊ തീരുമാനിക്കുന്നത്..? <<

   കാണുന്നവര്‍ക്കും തീരുമാനിക്കാം. ഉടുക്കുന്ന (I mean 'ഉടുക്കാത്ത') വ്യക്തിയുടെ തീരുമാനത്തോടൊപ്പം സാമൂഹികമായ കാഴ്ചപ്പാടുകള്‍ക്കും സംസ്കാരത്തിനും വിലയുണ്ട്‌.

   Delete
  2. >>സ്ത്രീകൾക്ക് പുരുഷനെ ബലാൽ സംഗം ചെയ്യാൻ തോന്നുന്നതുപോലെ<<
   സ്ത്രീകൾക്ക് പുരുഷനെ ബലാൽസംഘം ചെയ്യാൻ കഴിയില്ല കുഞ്ഞാ..... :)

   >>മാന്യമായ വസ്ത്ര ധാരണം എന്നത് കാണുന്നവരാണൊ തീരുമാനിക്കുന്നത്..?<<

   ആർ തീരുമാനിച്ചാലും ഞരമ്പ് രോഗം കൂട്ടാനുതകുന്ന വിധം ആവാതിരിക്കലാണ് ഉചിതം എന്നേയുള്ളൂ....

   Delete
 11. ഫേസ്കൊ ബുക്ക്ക്ക കൊക്കകള്‍ (ബു ജികള്‍) അവരുടെ വീട്ടില്‍ നിന്നും കോണക സംസ്കാരം തുടങ്ങുമെന്ന് പ്രത്യാഷികാം

  പ്രഹ്ലാദന്‍

  ReplyDelete
 12. ഇങ്ങളു റേപ്പ് ചെയ്യാൻ പറഞ്ഞു... അവരു ചെയ്തു.. അത്രല്ലേ ഉള്ളൂ..

  തലക്കെട്ടിനുള്ള സന്ദർഭം അനുചിതമായിപോയി എന്ന അഭിപ്രായം ഇപ്പോഴുമുണ്ട്. ആക്സിഡന്റ് പറ്റിയ മരിച്ച ആളുടെ മരണവീട്ടിൽ പോയി മദ്യം കഴിച്ചാലും വണ്ടിയിടിക്കും എന്ന് വിളിച്ച് പറയുന്ന പോലെ തോന്നും..

  നിലപാടുകൾ വ്യക്തമാക്കിയത് നന്നായി. വായുഗുളികകളോട് യോജിക്കുന്നു.

  ReplyDelete
  Replies
  1. തലക്കെട്ട് വന്ന വഴി കഴിഞ്ഞ പോസ്റ്റില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. രണ്ടാം ഭാഗമായപ്പോള്‍ മാറ്റാന്‍ നിവൃത്തിയുമില്ലതായി. തലക്കെട്ടല്ലല്ലോ തലക്കകത്ത് എന്തുണ്ട് എന്നതല്ലേ പ്രധാനം :)

   Delete
 13. കലക്കീട്ടോ... ഇനി ഏതായാലും മൂന്നാം ഭാഗം വേണ്ടി വരില്ല.. എന്നാലും ഫാഷ കുറച്ചു കട്ടിയായോന്നൊരു സംശയം..

  ReplyDelete
 14. പോസ്ററുകൾ കൊണ്ടുള്ള റേപ്പിന് േശഷം ഈ ഇരുംബ് ദണ്ഡ് ചോദിച്ചു വാങ്ങിയവരുെട ഗതി എന്താവുെമന്ന് പറയാനില്ല.....

  അടുത്തതിൽ വായു ഗുളിക മാററി സപ്പോസിറററി കൊടുക്കാൻ മറക്കരുത്.....

  ReplyDelete
  Replies
  1. മിക്കവാറും അത് വേണ്ടി വരും, അങ്ങോട്ടാണ് പോക്ക് :)

   Delete
 15. മൊബൈലുകളും അതിന്റെ മെമറി കാര്‍ഡിന്റെ സ്പേസും അതിലെ പോര്‍ന്‍ മൂവിഉടെ എണ്ണവും കൂടി വന്നപ്പോള്‍ അമ്മയെത് പെങ്ങള്‍ ഏതു എന്ന് ഇന്നത്തെ തലമുറ തിരിച്ചറിയാതെ പോയി എന്നതാണ് സത്യം ... പിനെ വളരെ ചെറിയ ഒരു വിഭാഗം സ്ത്രികള്‍ മാത്രമേ ഇ പറഞ്ച്ച പോലെ ഉള്ള വസ്ത്രം ധരിച്ചു നടകുന്നു ഉള്ളു ... അവര്‍ ഒന്നും ഇതുവരെ അക്ര്മികപെടിട്ടില്ല ... ഇ പറഞ്ച്ചതിന്റെ അര്‍ഥം പെണുങ്ങള്‍ എല്ലാം ഇതു പോലെ കാണിക്കാന്‍ പറ്റാത്ത ഭാഗങ്ങള്‍ കണ്ചോണ്ട് നടകണം എന്ന് അല്ല ... അക്രമികപെട്ട സ്ത്രികള്‍ എല്ലാം മാന്യം ആയി വസ്ത്രം ധരിച്ചവര്‍ ആയിരുന്നു .... പോര്‍ന്‍ മൂവികള്‍ എത്രത്തോളം തടയാന്‍ പറ്റുനുവോ നമ്മുടെ നാട്ടിലെ സ്ത്രികള്‍ രകഷപെടും എന്നു ആണു തോനുനത് ....

  ReplyDelete
 16. Kanan aagrahikkunnathu kanichi thennittu... athu nokkiyirunnu aaswadikkunnavane kuttam paranjittu enthaa karyam Bhai...... kannu moody ketty povan pattooo......?? namukku oru comprimiseiletham.... ingalu motham kanicholu.... nhamallu kandaswadicholam.... pakshe kuttam paryarthu... vadashikashayum therarthu.....plsssssssssss

  ReplyDelete
 17. This comment has been removed by the author.

  ReplyDelete
 18. <<< നഗ്നത പുറത്തു കാണിച്ചു നടക്കുന്നതാണ് മാന്യമായ വസ്ത്രം ധരിച്ചു നടക്കുന്നതിനേക്കാള്‍ സ്ത്രീകള്‍ക്ക് നല്ലത് എന്ന് കരുതുന്നവരോട് വാദിച്ച് സമയം കളയുന്നത് വെറുതെയാണ്. കുതിരവട്ടത്ത് ഒഴിവുണ്ടെങ്കില്‍ അവര്‍ക്കൊരു റൂം ബുക്ക്‌ ചെയ്ത് അങ്ങോട്ടെത്തിക്കുന്നതാവും കൂടുതല്‍ നല്ലത്. >>>> അതുകൊണ്ട് ഞാനും കൂടുതല്‍ സമയം മിനക്കെടുത്തുന്നില്ല... :)

  ReplyDelete
 19. മനസ്സിലാക്കാൻ സാധിക്കുന്നവർക്ക് മനസ്സിലാവുന്ന ഭാഷയിൽ അവതരിപ്പിച്ചിരിക്കുന്നു..

  താങ്കൾ ഡിലീറ്റ് ചെയ്ത ആ കമന്റും, ആ കമന്റിൽ പ്ല്സടിച്ചവരുടെ മനോനിലയും സഹതാപമർഹിക്കുന്നതാണ്. ഇത്ര വലിയ ഒരു വിഡ്ഡിച്ചോദ്യം ഞാനിത് വരെ കണ്ടിട്ടില്ല.....

  ഈ കാലത്ത് ഏറ്റവും കൂടുതൽ റേപ് ചെയ്യപെടുന്ന പദം ഏതെന്ന് ചോദിച്ചാൽ ...... അത് 'പുരോഗമനം' തന്നെയായിരിക്കും!!!

  ReplyDelete
 20. "ദബാങ്" രണ്ടാം ഭാഗം വായിച്ചു , എന്തായാലും ഇനിയൊരു മൂന്നാം ഭാഗം എഴുതേണ്ടി വരും എന്ന് തന്നെയാണ് കാര്യങ്ങളുടെ പോക്ക് കണ്ടിട്ട് തോന്നുന്നത് .കാരണം ഡല്‍ഹിയില്‍ നിന്നും ഇന്ന് വീണ്ടും കേട്ട പീഡന വാര്‍ത്ത അത് സൂചിപ്പിക്കുന്നു എന്തായാലും മുന്‍പ് പറഞ്ഞത് തന്നെ വീണ്ടും ഒരിക്കല്‍ കൂടി പറഞ്ഞു ഫലിപ്പിക്കാന്‍ താങ്കള്‍ കാട്ടിയ ശ്രമങ്ങള്‍ വിജയം കണ്ടിരിക്കുന്നു എന്ന് ഇത് വരെയുള്ള കമന്റുകള്‍ വായിക്കുമ്പോള്‍ തോന്നുന്നു.

  ബെര്‍ളിയുടെ പോസ്റ്റും വായിച്ചു പക്ഷെ അദ്ദേഹം എന്താണ് പറയാന്‍ വന്നത് എന്ന് പറഞ്ഞു ഫലിപ്പിക്കാന്‍ കഴിയുന്നില്ല എന്ന് തോന്നുന്നു.

  പിന്‍ കുറിപ്പ് . ബൂലോകം ബെസ്റ്റ് ബ്ലോഗര്‍ അവാര്‍ഡ് താങ്കള്‍ക്കു ആദ്യം തന്നെ കിട്ടിയതും ബെര്‍ളിക്ക് ഇത് വരെ കിട്ടാത്തതും എന്തോകൊണ്ടാണ് എന്ന് ഇപ്പോഴാണ് എനിക്ക് മനസ്സിലായത്‌

  ReplyDelete
  Replies
  1. ഹ ... അവിടെ ബെര്‌ലിക്കിട്ട് ഒരു കൊട്ട് :)

   Delete
  2. ഈ ബൂലോകം അവാര്‍ഡ് അത്ര വലിയ സംഭവമാണോ സാറെ?ഇത്തവണ കിട്ടിയ സാറിന്റെ പേരൊന്നു കണ്ടാല്‍ മനസിലാവും" അതിന്റെ ഒരു "വില .പിന്നെ ബെര്‍ളിയുടെ പോസ്റ്റ്‌ വായിച്ചിട്ട് താങ്കള്‍ക്ക് ഒന്നും മനസിലാവാത്തത് അയാളുടെ കുഴപ്പം അല്ല.ബഷീറിനെ സുഖിപിക്കുന്നതിനു വേണ്ടി ബെര്‍ളിയെ താങ്ങിയത് എന്തിനു വേണ്ടിയാണെന്നും മനസിലാക്കുന്നു.മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ഫാന്സുകാരെ പോലെ തലയില്‍ ആള്‍ താമസം ഇല്ലാത്തവര്‍ ഇവിടെയും കുറെയെണ്ണം ഉണ്ടെന്നു മനസിലാക്കുന്നു.

   Delete
 21. കാര്യം ഇത്രയേ ഉള്ളൂ.... 'പുരോഗമന ചിന്താഗതി എന്ത് എന്നത് നമ്മുടെ ചില 'മുഖപുസ്തക' വിദഗ്ദ്ധരെ ഇനിയും പഠിപ്പിക്കേണ്ടിയിരിക്കുന്നു..(അത് മാത്രമാണ് ബുദ്ധിമുട്ടും...അവര്‍ ഉറങ്ങുകയല്ലല്ലോ, അങ്ങിനെ നടിക്കുകയല്ലേ...) എന്തായാലും ഇ ചികില്‍സ ചിലയിടത്തെല്ലാം കൊള്ളും ..തീര്‍ച്ച....

  ReplyDelete
  Replies
  1. ചുളുവില്‍ പുരോഗമനപ്പട്ടം കിട്ടുന്നതിനു വേണ്ടിയുള്ള തരംതാണ അഭ്യാസമാണ് 'മുഖപുസ്തക'ത്തില്‍ ചില വിദ്വാന്മാര്‍ കാണിക്കുന്നത്. പക്ഷെ സമൂഹത്തിനു മുന്നില്‍ കോണക സംസ്കാരത്തിന്റെ അംബാസഡര്‍മാരായി സ്വയം മാറുകയാണെന്ന് മനസ്സിലാക്കാനുള്ള വകതിരിവ് ഉണ്ടായില്ല.

   Delete
 22. ഡോക്ടര്‍മാര്‍ മരുന്നിനു എഴുതുന്നത്‌ പോലെ ഡോസ് അല്പാല്പം കൂട്ടി കൂട്ടി കൊടുക്കാം...ഇനി അടുത്തതില്‍ "ആന്റി ബയോട്ടിക് " ഡോസില്‍ എഴുതാം ...

  ReplyDelete
 23. "പെറു"വില്‍ എന്താ ബലാല്‍സംഗം കുറവ് ..?

  ReplyDelete
  Replies
  1. aAvide balalsangathinte aavshyam undavoola..... athayirikkum... :)

   Delete
  2. പിന്നെങ്ങനെ പെറുവില്‍ പെറുക ....?

   Delete
 24. മനസ്സിലാവാതവര്‍ക്ക് മനസ്സിലാവാന്‍ ഇത് മതിയാവുമെണ്ണ്‍ തോന്നുന്നില്ല .പുതിയ വാദങ്ങളുമായി വീണ്ടും അവരൊക്കെ വരാം .സ്വവര്ഗ്ഗക്കാര്‍ക്ക് കിട്ടേണ്ടതു കിട്ടി ..

  ReplyDelete
 25. മാന്യമായ വസ്ത്രധാരണമെന്നത് ഏതെങ്കിലും ഒരു മതത്തിന്റെ മാത്രം വിഷയമല്ല. അതൊരു സംസ്കാരത്തിന്റെ കൂടി ഭാഗമാണ്. ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും തമ്മില്‍ ഇക്കാര്യത്തില്‍ വ്യത്യാസമില്ല. അതുകൊണ്ടാണ് സ്ത്രീകള്‍ക്ക് ഉടുതുണി അഴിച്ചിട്ടു നടക്കാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി സോഷ്യല്‍ മീഡിയയില്‍ ഇരുന്നു കുരയ്ക്കുന്ന വേതാളങ്ങള്‍ പോലും സ്വന്തം വീട്ടില്‍ അത് പ്രാവര്‍ത്തികമാക്കാത്തത്. സ്വന്തം ഭാര്യക്കും മക്കള്‍ക്കും ആ സ്വാതന്ത്ര്യം വേണ്ട!!. പക്ഷെ ആരാന്റെ അമ്മയും പെങ്ങളും ഉടുതുണി അഴിച്ചിട്ടു നടന്നാല്‍ കാണാന്‍ നല്ല ചേലാണ്!! . നഗ്നത പുറത്തു കാണിച്ചു നടക്കുന്നതാണ് മാന്യമായ വസ്ത്രം ധരിച്ചു നടക്കുന്നതിനേക്കാള്‍ സ്ത്രീകള്‍ക്ക് നല്ലത് എന്ന് കരുതുന്നവരോട് വാദിച്ച് സമയം കളയുന്നത് വെറുതെയാണ്. കുതിരവട്ടത്ത് ഒഴിവുണ്ടെങ്കില്‍ അവര്‍ക്കൊരു റൂം ബുക്ക്‌ ചെയ്ത് അങ്ങോട്ടെത്തിക്കുന്നതാവും കൂടുതല്‍ നല്ലത്. 100 Like ikkaa

  ReplyDelete
 26. അഭിപ്രായങ്ങളോട് പൂര്‍ണമായും യോജിക്കുന്നു. പക്ഷെ നിലവിലുള്ള വസ്ത്രധാരണ രീതി കൂടുതല്‍ മോശമവുകയല്ലാതെ തിരിച്ചാകാന്‍ യാതൊരു സാധ്യതയുമില്ല. ആര്‍ഷ ഭാരത സംസ്കാരം, പടിഞ്ഞാറന്‍ സംസ്കാരത്തിലേക്കുള്ള transformation ല്‍ ആണ് . ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കും നമ്മുടെ ഭാഷ , നമ്മുടെ വസ്ത്രം, നമ്മുടെ ഭക്ഷണം നമ്മുടെ ആചാരങ്ങള്‍ എല്ലാം മാറുകയാണ്. എന്റെ കൂട്ടുകാരന്റെ വാക്കുകള്‍ കടമെടുക്കട്ടെ. "ഈ മാറ്റത്തിന്റെ പേ റ്റു നോവില്‍ ഇനിയുമെന്തൊക്കെ കാണാനിരിക്കുന്നു. ഭാരതാംബയുടെ മേല്‍ സന്നിവേഷിച്ചിരിക്കുന്ന ഈ പ്രേതത്തെ കുടിയി റ ക്കാനും ,തളക്കാനും കെല്പുള്ള തന്ത്രിമാരില്ലാതെ പോയല്ലോ, പാല മരങ്ങളും."

  സോഷ്യല്‍ മീഡിയ കള്‍ രാഷ്ട്രീയക്കാരെ തെറി വിളിച്ചപ്പോള്‍ അവ നിയന്ത്രിക്കാനുള്ള ആവേശം പോലും അശ്ലീല സൈറ്റുകള്‍ സെന്‍സര്‍ ചെയ്യാന്‍ ആരും കാണിക്കുന്നില്ലല്ലോ . ഇന്റെര്‍നെറ്റിന് സിംഗപ്പൂരില്‍ ഉള്ളത് പോലുള്ള നിയമമെങ്കിലും ഉണ്ടായിരുന്നെങ്കില്‍ നന്നായിരുന്നേനെ എന്നാശിച്ചു പോവുന്നു.

  ReplyDelete
 27. ഇതില്‍ മതത്തെ കുത്തി കയറ്റിയത്തില്‍ ഞാനും പ്രതിഷേധിക്കുന്നു ബട്ട്‌
  1. എന്നെയൊന്ന് റേപ്പ് ചെയ്യൂ എന്ന തലക്കെട്ടാണ് ഇത്രയും പ്രശ്നം ഉണ്ടാക്കിയത് എന്ന് ഇയാള്‍ക്ക് ഇനിയും മനസ്സിലാക്കാന്‍ പറ്റിയില്ലെ?
  2. എന്നെയൊന്ന് റേപ്പ് ചെയ്യൂ എന്ന് താങ്കളുടെ ബ്ലോഗ്ഗില്‍ എഴുതിയിരിക്കുമ്പോള്‍ modern ആയി നടക്കുന്ന പെണ്‍കുട്ടികള്‍ അല്പം പിശക് ആണെന്നാണ് താങ്കള്‍ ഉദ്ദേശിക്കുന്ന തെന്നു ആര്‍ക്കെങ്കിലും തോന്നിയാല്‍ തെറ്റ് പറയാനാകുമോ?
  3. സിമി ബഷീര്‍ക്കയെ കയ്യില്‍ കിട്ടിയാല്‍ rape ചെയ്യുമെന്നു പേടിയുണ്ടോ?
  4. ഈ ചര്‍ച്ചയില്‍ മതം കയറിയത് എങ്ങനെ എന്ന് താങ്കള്‍ക്ക് അറിയാമോ?

  ReplyDelete
 28. well said...സ്വവര്‍ഗഭോഗിയായ ഒരുത്തന്‍ ഞാനും വായിക്കാന്‍ ഇടയായി പല ഗ്രൂപ്പിലും അത് ചൂടുള്ള ചര്‍ച്ചയ്ക്ക് വഴിവെച്ചു...എന്തോ ഒരു ആത്മസംതൃപതി അവനു കിട്ടി എന്നുവേണും കരുതാന്‍..., അതിനെ കയറിപിടിക്കാന്‍ കൂറെ പെണ്‍ വര്‍ഗങ്ങളും

  ReplyDelete
 29. ഒരു കമ്മന്‍റ് എഴുതാനെ ഉദ്ദേശിച്ചുള്ളൂ, പറഞ്ഞ് വന്നപ്പം ഇങ്ങനെയായിപ്പോയി,തലക്കെട്ട് : വള്ളിക്കുന്ന് പറഞ്ഞതും സുകുമാരന്‍ നായര്‍ കേട്ടതും, സാധനം ഇവിടെ ലഭ്യമാണ്
  http://1blogan.blogspot.com/2013/01/blog-post_2.html

  ReplyDelete
 30. സത്യവിശ്വാസിനികളോടും അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും അവരുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും, അവരുടെ ഭംഗിയില്‍ നിന്ന്‌ പ്രത്യക്ഷമായതൊഴിച്ച്‌ മറ്റൊന്നും വെളിപ്പെടുത്താതിരിക്കുവാനും നീ പറയുക. അവരുടെ മക്കനകള്‍ കുപ്പായമാറുകള്‍ക്ക്‌ മീതെ അവര്‍ താഴ്ത്തിയിട്ടുകൊള്ളട്ടെ. അവരുടെ ഭര്‍ത്താക്കന്‍മാര്‍, അവരുടെ പിതാക്കള്‍, അവരുടെ ഭര്‍തൃപിതാക്കള്‍, അവരുടെ പുത്രന്‍മാര്‍, അവരുടെ ഭര്‍തൃപുത്രന്‍മാര്‍, അവരുടെ സഹോദരന്‍മാര്‍, അവരുടെ സഹോദരപുത്രന്‍മാര്‍, അവരുടെ സഹോദരീ പുത്രന്‍മാര്‍, മുസ്ലിംകളില്‍ നിന്നുള്ള സ്ത്രീകള്‍, അവരുടെ വലംകൈകള്‍ ഉടമപ്പെടുത്തിയവര്‍ ( അടിമകള്‍ ) , ലൈംഗികാസക്തി ഉള്ളവരല്ലാത്ത പുരുഷന്‍മാരായ പരിചാരകര്‍, സ്ത്രീകളുടെ രഹസ്യങ്ങള്‍ മനസ്സിലാക്കിയിട്ടില്ലാത്ത കുട്ടികള്‍ എന്നിവരൊഴിച്ച്‌ മറ്റാര്‍ക്കും തങ്ങളുടെ ഭംഗി അവര്‍ വെളിപ്പെടുത്തരുത്‌. തങ്ങള്‍ മറച്ചു വെക്കുന്ന തങ്ങളുടെ അലങ്കാരം അറിയപ്പെടുവാന്‍ വേണ്ടി അവര്‍ കാലിട്ടടിക്കുകയും ചെയ്യരുത്‌. സത്യവിശ്വാസികളേ, നിങ്ങളെല്ലാവരും അല്ലാഹുവിങ്കലേക്ക്‌ ഖേദിച്ചുമടങ്ങുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം. [Holy Qur'an, Chapter : 24, An-Noor, Verse :31]

  ReplyDelete
 31. ഭാഗം ഒന്ന് എഴുതിയാലും പത്തു എഴുതിയാലും പട്ടിയുടെ വാല് വളഞ്ഞേ ഇരിക്കു. അങ്ങിനെ ഇരിക്കുന്നത് കാണാനാണ് ഭംഗിയും.

  ReplyDelete
 32. "മാന്യമായ വസ്ത്രം ധരിക്കാനോ?" പൊതുവേദികളിൽ അശ്ലീലം പറയരുത് മിസ്റ്റർ!

  ഇത്രയേ എനിക്ക് പറയാനൊക്കൂ. അല്ലെങ്കിൽ ഞാൻ നിങ്ങളുടെ ഉപഗ്രഹമായി മാറും.
  ജില്ല കോഴിക്കോടാണെങ്കിലും എന്റെ റേഷൻ കാർഡ് അവർ മലപ്പുറത്തേക്ക് മാറ്റും.

  ReplyDelete
 33. ഈ പോസ്റ്റില്‍ നിന്നും എനിക്ക് മനസിലാക്കാന്‍ കഴിഞ്ഞ ചില കാര്യങ്ങള്‍ പറയാം. കഴിഞ്ഞ ഒരു പോസ്റ്റ്‌ ഇട്ടതുകൊണ്ട് ബഷീര്‍ മാനസികമായി പീഡിപ്പിക്കപ്പെട്ടിരിക്കുന്നു.ശാരീരികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച ആള്‍ക്ക് മറുപടിയും കൊടുത്തിട്ടുണ്ട് ഹ ഹ... അങ്ങനെ അദ്ദേഹത്തെ സംബന്ധിച്ച് 'റേപ് മി പ്ലീസ്' എന്ന തലക്കെട്ട്‌ യാഥാര്‍ത്യമായി. ഈ പീഡനങ്ങളില്‍ നിന്നും കര കയറാന്‍ അദേഹത്തിന് ഈ പോസ്റ്റിലൂടെ കഴിയട്ടെ എന്ന് ആശംസിക്കുന്നു. എന്നാല്‍ എന്തിനാണ് മുന്‍പ് അങ്ങനെ ഒരു പോസ്റ്റ്‌ ഇട്ടത്? അതുകൊണ്ടല്ലേ പീടിപ്പിക്കപ്പെട്ടത്‌ എന്ന് വേണമെങ്കില് പലര്‍ക്കും ചോദിക്കാം പക്ഷെ അത് ഒരിക്കലും ഒരു ന്യായമാകില്ല. കാരണം 'താന്‍ പീടിപ്പിക്കപ്പെടനം' അല്ലെങ്കില്‍ 'പീഡിപ്പിക്കാന്‍ നടക്കുന്നവര്‍ക്ക് ഒരവസരം കൊടുക്കണം' എന്ന ഉദ്ദേശം അദ്ദേഹത്തിനു ഇല്ലായിരുന്നു. അതുകൊണ്ട് അങ്ങനെ ഒരു പോസ്റ്റ്‌ ഇട്ടതു ഒരു കുറ്റമായി കാണാന്‍ കഴിയില്ല.

  അതുപോലെയാണ് സ്ത്രീകളുടെ വസ്ത്രധാരണ രീതിയും, താന് പീടിപ്പിക്കപ്പെടനം എന്ന് ആഗ്രഹിച്ചു ഒരു സ്ത്രീയും അല്‍പ വസ്ത്രം ധരിക്കില്ല. പക്ഷെ നിര്ഭാഗ്യമായ ചില കാരണങ്ങള്‍ കൊണ്ട് അവള്‍ പീടിപ്പിക്കപ്പെടാം. എന്തുകൊണ്ടാണ് അല്‍പ വസ്ത്രം ധരിച്ചത് അതുകൊണ്ട് അല്ലെ പീടിപ്പിക്കപ്പെട്ടത്‌ എന്ന് പറയുമ്പോള്‍ ആരെങ്കിലും തെറി വിളിച്ചാല്‍ അവരെയും കുറ്റം പറയരുത്.

  ഇവിടെയുള്ള വ്യത്യാസം ബഷീറിനു തിരിച്ചു കയറാന്‍ പല പോംവഴികളും ഉണ്ട്, പക്ഷെ പീഡിപ്പിക്കപ്പെട്ട ഒരു സ്ത്രീയെ സമൂഹവും കോടതിയും പോലീസും നാട്ടുകാരും എല്ലാവരും ചേര്‍ന്ന് വീണ്ടും വീണ്ടും പല രീതിയില്‍ പീഡിപ്പിക്കും. ജീവിതകാലം മുഴുവന്‍ അവള്‍ 'പീഡിപ്പിക്കപ്പെട്ടവള' തന്നെ. ഉദാഹരണത്തിന് ഡല്‍ഹി പെണ്‍കുട്ടിയെ തന്നെ എടുക്കാം അബോധാവസ്ഥയിലാണെങ്കിലും രാഷ്‌ട്രീയ നേതൃത്വത്തിന്റെ അല്പബുദ്ധിയിൽ ഉദിച്ച സിന്ഗപ്പൂര്‍ യാത്രാ പീഡനവും, മറ്റൊരു
  പെണ്‍കുട്ടിയുടെ പേരില്‍ വ്യാജ ഫോട്ടോ പ്രചാരണവും എന്നുവേണ്ട ബാക്കി പീഡനങ്ങള്‍ കൂടി ഏറ്റുവാങ്ങാൻ ആ പാവം പെൺകുട്ടി എന്ത് തെറ്റാണാവോ ചെയ്തത്?

  പിന്നെ തെരുവില്‍ പ്രകടനം നടത്തുന്നത് (കോപ്രായം എന്നാണു താങ്കള്‍ അതിനെ വിളിച്ചത് മോശമായി പോയി), ഇത്തരം അതിക്രമങ്ങള്‍ക്കെതിരെ ഇതൊരു മുന്നറിയിപ്പാണ്, ക്ഷമ പാടെ നശിച്ച ജനം തെരുവില്‍ പ്രകടനം നടത്തിയതില്‍ യാതൊരു തെറ്റുമില്ല. അണ്ണാന്‍ കുഞ്ഞും തന്നാലായത് എന്ന് കേട്ടിട്ടില്ലേ? സാധാരണ ജനത്തിന് ഇങ്ങനെ ഒക്കെ ചെയ്യാനേ തത്കാലം നിവൃത്തി ഉള്ളൂ. കൂടാതെ അത്തരം പ്രകടനങ്ങള്‍ സമൂഹത്തിനു ഒരു ചികിത്സ കൂടിയാണ്. ആ പ്രകടനങ്ങള്‍ ഇല്ലായിരുന്നു എങ്കില്‍ പീഡിപ്പിക്കപ്പെട്ട മറ്റേതൊരു പെന്കുട്ടിയെപ്പോലെയും ആ പെണ്‍കുട്ടിയും സംഭവവും വിസ്മരിക്കപ്പെടും. ഈ കുറ്റകൃത്യങ്ങള്‍ ഒരിടത്തും ചര്‍ച്ച ചെയ്യപ്പെടുകയും ഇല്ലായിരുന്നു. വള്ളിക്കുന്ന് ബ്ലോഗില്‍ ഇങ്ങനെ ഒരു പോസ്റ്റും ഉണ്ടാവില്ലായിരുന്നു.

  നല്ല ഉദ്ദേശത്തില്‍ എഴുതിയ പോസ്റ്റ്‌ പര്‍ദയും മതവും ഒക്കെ കടന്നു പാക്കിസ്ഥാനിലും താലിബാനിലും എത്തുന്ന പോലെയാണ് ബലാത്സംഗം എന്ന നീചമായ കുറ്റകൃത്യം വസ്ത്രധാരണത്തില്‍ എത്തിക്കുന്നതും. അവിടെ സമൂഹം യഥാര്‍ത്ഥ പ്രശ്നത്തില്‍ നിന്നും വ്യതിചലിച്ചു കുറ്റവാളികള്‍ക്ക് അനുകൂലമായ ഒരു അദൃശ്യ വലയം ഉണ്ടാക്കി കൊടുക്കുകയാണ് ചെയ്യുന്നത്. എന്തായാലും മാന്യമല്ലാത്ത വസ്ത്രധാരണം ബാലാത്സങ്ങത്തിലേക്ക് നയിക്കും എന്ന് ഈ പോസ്റ്റില്‍ പറയാന്‍ ബഷീര്‍ മുതിര്‍ന്നിട്ടില്ല, മറിച്ച് സാംസ്കാരികപരവും മതപരവും ആയ ഉയര്‌ച്ചക്കും, സ്വയം ഒരു പ്രദര്‍ശന വസ്തു ആകാതെയിരിക്കുന്നതിനും മാന്യത ഉള്ള ഒരു ജനതയെ വാര്‍ത്തെടുക്കാന്‍ മാന്യമായ വസ്ത്രധാരണം വേണം എന്നാണു പറയുന്നത്. നല്ല കാര്യം അതിനോട് ഞാനും യോജിക്കുന്നു.

  ReplyDelete
  Replies
  1. നല്ല ഉദ്ദേശംJanuary 2, 2013 at 1:54 PM

   >>അവിടെ സമൂഹം യഥാര്‍ത്ഥ പ്രശ്നത്തില്‍ നിന്നും വ്യതിചലിച്ചു കുറ്റവാളികള്‍ക്ക് അനുകൂലമായ ഒരു അദൃശ്യ വലയം ഉണ്ടാക്കി കൊടുക്കുകയാണ് ചെയ്യുന്നത്<<
   ബഷീർ വായുഗുളികയായി തന്നിട്ടും മലക്കിന് മനസ്സിലായില്ല...... :(

   മാന്യമായ വസ്ത്രം ധരിക്കണമെന്ന് പറയുന്നത് കുറ്റവാളികൾക്ക് അനുകൂലമായ അദൃശ്യ വലയമാവുന്നതത് എങ്ങനെയാ മലക്കേ ?

   Delete
  2. ഒരു പെണ്‍കുട്ടി ബാലാത്സങ്ങത്തിനു ഇരയായെന്നു വക്കുക. സംഭവ സമയം ആ കുട്ടി അല്‍പ വസ്ത്രം ധരിച്ചിരുന്നുള്ളൂ എന്ന് വിചാരിക്കുക. അല്‍പ വസ്ത്രം ധരിച്ചിരുന്നു എന്ന കാരണത്താല്‍ സംഭവത്തിനു കാരണക്കാരി ആ പെണ്‍കുട്ടി ആണെന്ന് വിശ്വസിക്കുവാനും പറഞ്ഞു പരത്തുവാനും താങ്കളെ പോലെ ഒരുപാട് ആളുകള്‍ കാണും. അതായത് പെണ്‍കുട്ടിക്ക് പീഡനത്തിനു മുകളില്‍ പീഡനം ആക്രമിക്കു ആശ്വാസം.

   Delete
  3. നല്ല ഉദ്ദേശംJanuary 2, 2013 at 2:21 PM

   >>സ്ത്രീകള്‍ സെക്സിയായ വസ്ത്രം ധരിച്ചു എന്ന കാരണത്താല്‍ അവളെ റേപ്പ് ചെയ്യാനുള്ള സ്വാതന്ത്ര്യം പുരുഷനുണ്ടോ എന്നതാണ് പോസ്റ്റുമായി ബന്ധപ്പെട്ടുയര്‍ന്ന ചര്‍ച്ചകളില്‍ ഉയര്‍ന്നു കേട്ട പ്രധാന ചോദ്യം. ആര് പറഞ്ഞു പുരുഷനതിനുള്ള സ്വാതന്ത്ര്യമുണ്ടെന്ന്?. കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞ പോലെ അത്തരം ഞരമ്പ്‌ രോഗികളുടെ 'തുപ്പാക്കി' മുറിച്ചു കളയണം എന്ന അഭിപ്രായക്കാരനാണ് ഞാന്‍. നമ്മുടെ സാംസ്കാരിക പരിസരത്തെ കഴിയുന്നത്ര വൃത്തിയാക്കാന്‍ ശ്രമിക്കുക. അതോടൊപ്പം ശക്തമായ ശിക്ഷാനടപടികളിലൂടെ കുറ്റകൃത്യങ്ങളുടെ അനുപാതം കുറച്ചു കൊണ്ട് വരിക. രണ്ടിനും അതര്‍ഹിക്കുന്ന പ്രാധാന്യം കൊടുക്കണം. രോഗത്തിന് ചികിത്സിക്കാതെ വെറുതെ തെരുവില്‍ കോപ്രായം കളിച്ചത് കൊണ്ട് മാത്രം കാര്യമില്ല.<<

   ഈപറഞ്ഞത് മലക്കിന് മനസ്സിലായില്ലേ?

   പറഞ്ഞത് തന്നെ വീണ്ടു പറയിപ്പിക്കുന്നതെന്തിനാ...?

   Delete
  4. എന്റെ മാഷെ, എന്റെയും അഭിപ്രായം അതുതന്നെ. അല്ലെന്നു ഞാന്‍ എപ്പോഴെങ്കിലും പറഞ്ഞോ?

   Delete
  5. നല്ല ഉദ്ദേശംJanuary 2, 2013 at 2:35 PM

   >>എന്റെ മാഷെ, എന്റെയും അഭിപ്രായം അതുതന്നെ. അല്ലെന്നു ഞാന്‍ എപ്പോഴെങ്കിലും പറഞ്ഞോ? <<

   ഇല്ലേ...എന്നാൽ പിന്നെ,

   രോഗം വരാൻ സാധ്യതയുള്ള സാഹചര്യങ്ങളെ ഒഴിവാക്കണമെന്ന് പറയഞ്ഞാൽ അത് രോഗാണുക്കളെ സംരക്ഷിക്കലാണെന്ന് വാദിക്കാതിരിക്കൂ...... എന്റെ മലക്ക് സഹോദരാ...

   Delete
  6. ഹോ, സാറ് പുലി ആയിരുന്നു അല്ലെ? ഞാന്‍ അറിഞ്ഞില്ല. നമിച്ചു...

   Delete
 34. ആയിരം ലൈക്‌ ബഷീര്‍ ഭായ്

  ReplyDelete
 35. >>>കോണക സംസ്കാരത്തിന് വേണ്ടി വാദിക്കുന്നവര്‍ ആദ്യം അത് സ്വന്തം വീട്ടുകാരത്തികളില്‍ നിന്ന് തുടങ്ങുക, ശേഷം വായിട്ടലയ്ക്കുക. <<< ()

  ReplyDelete
 36. MALAK ORU ANTHAM KAMMI ,

  ReplyDelete
 37. തേക്കിലയില്‍ പോത്തിറച്ചി വരിഞ്ഞുകെട്ടിയപോലെ മാംസള ഭാഗങ്ങള്‍ മറ്റുളളവരെ തുറിച്ചു നോക്കുന്ന രീതിയില്‍ ഉള്ള വസ്ത്രം ധരിച്ചു ചില സ്ത്രീകള്‍നടക്കുന്നത് കണ്ടാല്‍ അവര്‍ ഒക്കെ ഏതോ ഉന്നതകുലജാതരാനെന്ന്‍തോന്നിക്കും. ഇപ്പോള്‍ ടിവി യിലും സിനിമയിലും മദ്യപിക്കൂന്ന പുകവലിക്കുന്ന സീനുകള്‍ക്ക് താഴെ ഇതു ആരോഗ്യത്തിനു ഹാനീകരം എന്ന് കാണിക്കുന്നത് പോലെ ബലാത്സംഗ സീനുകള്‍ക്കും സ്ത്രീകളെ മര്‍ദിക്കുന്ന സീനുകള്‍ക്കും താഴെ ഇതു നിയമവിരുദ്ധം എന്ന വാണിംഗ് കൊടുക്കാന്‍ തുടങ്ങേണ്ടിയിരിക്കുന്നു ..............!

  ReplyDelete
  Replies
  1. @ ഇപ്പോള്‍ ടിവി യിലും സിനിമയിലും മദ്യപിക്കൂന്ന പുകവലിക്കുന്ന സീനുകള്‍ക്ക് താഴെ ഇതു ആരോഗ്യത്തിനു ഹാനീകരം എന്ന് കാണിക്കുന്നത് പോലെ ബലാത്സംഗ സീനുകള്‍ക്കും സ്ത്രീകളെ മര്‍ദിക്കുന്ന സീനുകള്‍ക്കും താഴെ ഇതു നിയമവിരുദ്ധം എന്ന വാണിംഗ് കൊടുക്കാന്‍ തുടങ്ങേണ്ടിയിരിക്കുന്നു ..............!

   I Like it.

   Delete
 38. @bavas kuriyedam....

  good article.....

  കേരളത്തിലെ കോളേജുകളില്‍ പയ്യന്മാരുടെ ജീന്‍സിനിടയില്‍ കൂടി അണ്ടര്‍വെയര്‍ പുറത്തു കണ്ടപ്പോള്‍ പോലീസ് കേസെടുത്തിരുന്നു. കൊച്ചിയില്‍ സ്ട്രീക്കിംഗ് നടത്തിയ പയ്യനെ പോലീസ് ഓടിച്ചിട്ട്‌ പിടിച്ചു അറസ്റ്റ് ചെയ്തു. എന്താ പുരുഷന്മാര്‍ക്ക് ഇതൊന്നും പറ്റില്ലേ?. അവരുടെ അണ്ടര്‍വെയര്‍ പുറത്തു കണ്ടാല്‍ ആകാശം ഇടിഞ്ഞു വീഴുമോ?..അവര്‍ തുണിയുടുക്കാതെ അരക്കിലോമീറ്റര്‍ ഓടിയാല്‍ ഇന്ത്യയെ കാക്ക കൊത്തിക്കൊണ്ടു പോകുമോ? ഇല്ലല്ലോ. അപ്പോള്‍ സ്വാതന്ത്ര്യവും മണ്ണാങ്കട്ടയുമൊന്നുമല്ല പ്രശ്നം. നമ്മുടെ സംസ്കാരമാണ്. അതിനെ ഇത്തിരി ബഹുമാനിച്ചു എന്ന് വെച്ചു ഒരു സ്ത്രീയുടെയും ഉടല്‍ ആവിയായിപ്പോവില്ല. ........

  ReplyDelete
 39. വസ്ത്രം പീഡനം മതം ഇവ തമ്മില്‍ യാതൊരു ബന്ധവുമില്ല,, ഇനി ആരൊക്കെ എന്തൊക്കെ ചെയ്താലും ഇവിടെ പീഡനം ഇല്ലാതാകുകയുമില്ല ,, പീഡനം കുറയ്ക്കാനുള്ള മാര്‍ഗ്ഗം നല്ല ശിക്ഷ നല്‍കുക്ക എന്നതാണ്. മതം അനുസരിച്ച് ജീവിക്കുന്നവര്‍ മതം പറ്യുക (ബാക്കിയുള്ളവരെ നന്നാക്കാന്‍ നടക്കുക്ക) അല്ലാതെ കണ്ട അലവലാതി ബ്ലോഗില്‍ കണ്ട അലവാതികള്‍ക്ക് പോസ്റ്റാനുള്ളതല്ല ഖുര്‍ ആന്‍

  ReplyDelete
 40. ഓരോ അടിയും ബഷീരിന്ടെ മര്മത്തു തന്നെയാണ് അപ്പൊ കൊണ്ടത്‌..!!
  ഈ വിഷയത്തില്‍ ഇനി പ്രതികരിക്കുന്നില്ലാ കാരണം ബഷീറിനു അത് ഇഷ്ട്ടമാല്ലാ..!
  പുകഴ്ത്തുമ്പോള്‍ ആണ് പരമസുഖം.അതിനിപ്പോ സൗകര്യവുമില്ലാ..!

  ReplyDelete
 41. എന്തായാലും സ്ത്രീകള്‍ മിച്ചഭൂമി കാണിച്ചു നടന്നാല്‍ ആകര്‍ഷണീയത തോന്നില്ലെന്ന പുതിയ കണ്ടുപിടുത്തം അപാരം തന്നെ. സുഹൃത്തേ ഈ വിവരം നമ്മുടെ പരസ്യ , സിനിമാ കമ്പനിക്കാരെ ഒന്ന് അറിയിക്കാമോ ....എന്തിനാ അവര്‍ ഇത്രയും കാശ് ചിലവാക്കി സെലബ്രറ്റികളെ ചുമന്നു നടക്കുന്നത്. പാവം.......... ഭാണ്ഡം പേറുന്ന കഴുതകള്‍ ....

  ReplyDelete
 42. ഹാ ഹാ ഹാ ഹാ പട പേടിച്ച് പന്തളത്ത് ചെന്നപ്പോൾ എന്ന പോലെയൊരു അവസ്ഥയായല്ലേ വല്ലിക്കുന്നേ :) തിരിയുന്നവർക്ക് തിരിയും അല്ലാത്തോൻ നട്ടം തിരിയും ;)

  ReplyDelete
 43. ('ബഷീര്‍ എഴുതിയാല്‍ പര്‍ദ്ദ, ഗോപാലന്‍ എഴുതിയാല്‍ കാഷായം, ജോസഫ്‌ എഴുതിയാല്‍ ളോഹ' എന്ന ഒരു ലൈന്‍.. )അപ്പോള്‍ ആള്‍ കേരളാ പുരോഗമന്‍ വാദീസ് ആരെങ്കിലും എഴുതിയാല്‍ എന്താകും? “കോണകമായിരിക്കുമെന്ന് ഞാന്‍ കരുതുന്നു!!

  ReplyDelete
 44. രണ്ടു ലേഖനങ്ങളും ഉചിതമായി..
  ആദ്യത്തെ ലേഖനത്തിന്റെ തലക്കെട്ടിനു വഴി വച്ചതു മുംബൈയിലെ ചില മോഡലുകളുടെ Photoshoot ആണെന്നറിയാം.

  1. ആ പെണ്ണുങ്ങള്‍ അതേ ബിക്കിനി വേഷത്തില്‍ ഡല്‍ഹിയിലോ മറ്റോ ഇറങ്ങി നടന്നാല്‍,
  2. അവരെ ഡല്‍ഹിയില്‍ റേപ്പ് നടത്തിയ ടീംസിനെ പോലെ ഉള്ള ആളുകള്‍ കണ്ടാല്‍,
  3. ആളൊഴിഞ്ഞ സ്ഥലം ഒത്തു കിട്ടിയാല്‍ അവര്‍ ആ മോഡല്‍സിനെ റേപ്പ്‌ ചെയ്തെന്നിരിക്കും.
  4. അതെ സമയം മാന്യമായി വസ്ത്രം ധരിച്ച സ്ത്രീകള്‍ സാധാരണ പോലെ നടന്നു പോകുകയും ചെയ്യും.
  ആ ബിക്കിനി പെണ്ണുങ്ങളെ സപ്പോര്‍ട്ട് ചെയ്യാന്‍ ഞരമ്പുകള്‍ കുറെ ഉണ്ടായെന്നിരിക്കും
  പുരോഗമന വാദികള്‍ കുറെ ഉണ്ടായെന്നിരിക്കും.

  ഞാന്‍ പുരോഗമന വാദി അല്ല.
  റേപ്പ്ചെയ്തവന്മാരോടൊപ്പം അവളുമാരും അതിനു ഉത്തരവാദികള്‍ ആണെന്ന് ഞാന്‍ പറയും.
  ഏതു സംഭവത്തിനും ഒരൊറ്റ കാരണമേ ഉണ്ടാകാവൂ എന്ന് നിര്‍ബന്ധം പിടിക്കാന്‍ പറ്റില്ല.

  ഡല്‍ഹിയില്‍ സംഭവിച്ചത് വേറെ ഒന്നാണ്. ഉത്തരവാദിത്തം മുഴുവന്‍ പിടിക്കപ്പെട്ടവര്‍ക്ക് തന്നെ.
  പക്ഷെ അതും പറഞ്ഞു മുംബൈ മോഡലുകള്‍ നടത്തിയ കോപ്പ്രായത്തെ വെള്ള പൂശാന്‍ പറ്റില്ല.

  ReplyDelete
 45. കലക്കി ബഷീര്‍ ബായ് താങ്കളുടെ അഭിപ്രായത്തോട് പൂര്‍ണമായും യോജിക്കുന്നു സ്ത്രീകള് അവരുടെ ശരീരം ശരിയാവണ്ണം മറയുന്നവിധം വസ്ത്രം ധരിക്കുക പ്രത്യേകിച്ച് അവരുടെ പോന്തിയും മുഴച്ചും നില്ക്കുന്ന ഭാഗങ്ങള്
  മറയുന്ന വിധം തന്നെ വസ്ത്രം ധരിക്കുക മാറിടം ബ്രായുടെ ക്ലിപ് ഉപയോഗിച്ച് പോക്കിവെക്കുനതും ഇല്ലാത്ത മാറിടവും ചന്തിയും കൃത്തിമ രീതിയില് പുരുഷന്മാരെ ആകര്ഷിക്കും ഉയര്ത്തി വെക്കുകയും ഒക്കെ ചെയ്യുന്നത് നിര്ത്തുക എങ്കില് ഒരു പരിധിവരെ ഞരമ്പ് രോഗികളില് നിന്നുമുള്ള അക്രമങ്ങളില് നിന്നും രക്ഷനേടാം...................Mohamed

  ReplyDelete
 46. ഇത്തവണ ബഷീര്‍ക്ക കുറച്ചു ഹോംവര്‍ക്ക് ചെയ്തു അല്ലെ? നന്നായി..അതിനുള്ള ഗുണം പോസ്റ്റില്‍ കാണുന്നുണ്ട്. മുന്‍ പോസ്റ്റില്‍ ഇട്ട കമന്റു തന്നെയാണ് എന്റെ അഭിപ്രായം. മാട്ടമില്ലാത്തതിനാല്‍ വീണ്ടും ആവര്‍ത്തിക്കുന്നില്ല.

  ReplyDelete
 47. ചുരുക്കം പറഞ്ഞാല്‍ 'മാന്യമായ വസ്ത്രം' എന്ന വാക്കിനെ ബഷീര്‍ പൊന്നാനിയില്‍ കൊണ്ടുപോയി സുന്നത്ത്‌ ചെയ്യ്ത് ങ്ങടെ വാക്കക്കാന്‍ ശ്രമിച്ചത് കണ്ടു ഞങ്ങള്‍ ഹിന്ദുക്കള്‍ കയ്യും കെട്ടി നില്‍ക്കുമോ !!!!! പക്ഷെ വള്ളികുന്നെ നിങ്ങള്‍ക്ക്‌ അങ്ങനെ വല്ല പൂതിയും മനസ്സില്‍ ഉണ്ടങ്കില്‍ അതങ്ങു കാസര്‍ഗോഡ്‌ വച്ചാല്‍ മതി.... അതൊരു ഹിന്ദു വാക്കാണ്‌ അതിനെ പൊന്നാനിയില്‍ കൊണ്ട് പോകാന്‍ ഞങ്ങള്‍ ഹിന്ദുക്കള്‍ തമ്മസിക്കൂല്ലാ.... ഞങ്ങള്‍ അതിനെ യോഗ ക്ഷേമ സഭയില്‍ അയച്ച് പുണ്യാഹം തളിച്ച് ഹിന്ദു വാക്കാക്കും.... മാന്യമായ വസ്ത്രം എന്നതിനു പര്‍ദ്ദ എന്ന വിവക്ഷ കൊണ്ടുവരാന്‍ ഞങ്ങള്‍ തമ്മസിക്കൂല്ലാ..... അതിനു കാഷായം എന്ന് തന്നെ അര്‍ഥം കൊടുക്കണം....

  ReplyDelete
  Replies
  1. താങ്കളുടെ ആക്ഷേപഹാസ്യം ഈ ചര്‍ച്ചയെ പര്‍ദ്ദയിലേക്ക് ബോധപൂര്‍വം തിരിച്ചു വിട്ട 'മതേതര' മുഖം അണിഞ്ഞ കപടന്മാരുടെ നെഞ്ചിന് കൊള്ളും. കഴിഞ്ഞ പോസ്റ്റിന്റെ ചര്‍ച്ചയില്‍ നിങ്ങള്‍ എഴുതിയ വാക്കിന്റെ മൂര്‍ച്ചയും അവര്‍ അനുഭവിച്ചിട്ടുണ്ട്.

   Delete
  2. ആന്റെനി പറഞ്ഞത് വെറുതെയല്ല അല്ലെ ...?

   Delete
  3. പർദ്ദ ധരിച്ചാൽ ശരീരം ശരിക്ക് മറയുമെങ്കിൽ അതാണ്‌ മാന്യമായ വസ്ത്രം.
   കഷായ വസ്ത്രം ധരിച്ചാൽ ശരീരം ശരിക്ക് മറയുമെങ്കിൽ അതാണ്‌ മാന്യമായ വസ്ത്രം.
   ഏതു വസ്ത്രം ധരിച്ചാലും ശരീരം ശരിക്ക് മറയുമെങ്കിൽ അതാണ്‌ മാന്യമായ വസ്ത്രം.
   അത് എതെങ്കിലും മതത്തിന് അവകാശപ്പെട്ടതല്ല

   Delete
 48. ഡല്‍ഹി ബലാത്സംഗത്തെക്കുറിച്ചുള്ള ചര്‍ച്ച എങ്ങനെ വസ്ത്രധാരണത്തില്‍ എത്തി???
  പ്രക്ഷോഭത്തില്‍ പങ്കെടുത്തവരില്‍ ഒരു കൂട്ടം ഉയര്‍ത്തിയ പ്ലക്കാര്‍ഡുകള്‍ don't teach me what to wear, teach him not to rape" എന്നായിരുന്നു. സ്വാഭാവികമായും ഒരു കൂട്ടര്‍ അതിനെ എതിര്‍ത്ത് രംഗത്ത്‌ വന്നു. അതിനെ എതിര്‍ത്ത് മറ്റൊരു കൂട്ടരും രംഗത്തെത്തി. ഇപ്പോള്‍ ചര്‍ച്ച വസ്ത്രത്തെക്കുറിച്ചാണ്. നിര്‍ഭാഗ്യവശാല്‍ പലരും ഈ ചര്‍ച്ചയില്‍ മതവും വലിച്ചിട്ടു. ചര്‍ച്ച മതക്കാരും ജട്ടിവാദി(ഡിങ്കോയിസ്റ്റ്‌)കളും തമ്മിലായി. രണ്ടു കൂട്ടരും പരസ്പരം വീട്ടുകാരെ ചര്‍ച്ചയിലേക്ക് വലിച്ചിഴക്കാന്‍ തുടങ്ങി.
  ഈ ചര്‍ച്ച എത്ര എപ്പിസോഡ് ഇറക്കിയാലും എവിടെയും എത്താന്‍ പോകുന്നില്ല.

  ReplyDelete
 49. >>>"അതുകൊണ്ടാണ് സ്ത്രീകള്‍ക്ക് ഉടുതുണി അഴിച്ചിട്ടു നടക്കാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി സോഷ്യല്‍ മീഡിയയില്‍ ഇരുന്നു കുരയ്ക്കുന്ന വേതാളങ്ങള്‍ പോലും സ്വന്തം വീട്ടില്‍ അത് പ്രാവര്‍ത്തികമാക്കാത്തത്. സ്വന്തം ഭാര്യക്കും മക്കള്‍ക്കും ആ സ്വാതന്ത്ര്യം വേണ്ട!!. പക്ഷെ ആരാന്റെ അമ്മയും പെങ്ങളും ഉടുതുണി അഴിച്ചിട്ടു നടന്നാല്‍ കാണാന്‍ നല്ല ചേലാണ്!! ."

  ഇതിനു വസ്തുനിഷ്ടമായ എന്തെങ്ങിലും അടിസ്ഥാനമുണ്ടോ? സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുള്ളവരുടെ കുറച്ചു ഉദാഹരണങ്ങള്‍ ഉദ്ധരിക്കാമോ?


  >>>"സ്വയം പ്രദര്‍ശന വസ്തുവാകാതിരിക്കാന്‍ സ്ത്രീകള്‍ ശ്രദ്ധിക്കണം. അവര്‍ മാന്യമായ വസ്ത്രം ധരിക്കണം."

  സ്വയം പ്രദര്‍ശന വസ്തു ആകാണോ വേണ്ടയോന്ന് ഓരോ വ്യക്തിയും (ആണായാലും പെണ്ണായാലും) സ്വയം തീരുമാനിക്കെട്ടെ, പ്രദര്‍ശന വസ്തു ആകരുത് ഏന് ഒരാളോട് പറയാന്‍ നമുക്കെന്തെവകാശം?

  ReplyDelete
  Replies
  1. സോഷ്യല്‍ മീഡിയയില്‍ ഒന്ന് കറങ്ങിയാല്‍ വേണ്ടത്ര കിട്ടും. അത്തരം അലമ്പ് കേസുകള്‍ ഇവിടെ ഉദ്ധരിച്ചു തത്ക്കാലം അവര്‍ക്ക് പബ്ലിസിറ്റി കൊടുക്കാന്‍ ഉദ്ദേശിക്കുന്നില്ല. അല്പം പബ്ലിസിറ്റി ദാഹിച്ചാണ് അവര്‍ ഇതൊക്കെ ചെയ്യുന്നത് എന്നറിയാമല്ലോ.

   Delete
  2. എന്നും കറങ്ങാറുള്ള വള്ളിയോടല്ലേ ചോദിച്ചത്. അനേകം പേര്‍ സോഷ്യല്‍ മീഡിയകള്‍ ഇതുപോലെ വാദിക്കുന്നുണ്ടെങ്കില്‍ ഒരാളെ ചൂണ്ടികാണിക്കാന്‍ എന്താണു വള്ളിക്ക് മടി.

   ഉടുതുണി അഴിച്ചിട്ട് നടക്കാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി ആരും ഒരു സോഷ്യല്‍  മീഡിയത്തിലും വാദിക്കുന്നില്ല. ഉണ്ടെങ്കില്‍ അത് വള്ളി ചൂണ്ടിക്കാണിക്ക്. വെറുതെ തോന്നലുകള്‍ എഴുതി വച്ച് സ്വയം അപഹാസ്യാകാതെ വള്ളി. ഇവിടെ തന്നെ അനേകം പേര്‍ താങ്കളുടെ നിലപാടിനെ എതിര്‍ത്ത് എഴുതുന്നുണ്ട്. അതില്‍ അരാണ്, ഉടുതുണി അഴിച്ചിടാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കുന്നത്.

   Delete
 50. കേരളത്തിലെ സ്ത്രീകള്‍ പൊതുവേ മാന്യമായല്ലേ വസ്ത്രം ധരിക്കാറ്. സൌമ്യ കൊല്ലപ്പെട്ടപ്പോള്‍ ധരിച്ചിരുന്നത് അത്യന്തം മാന്യമായ വേഷം ആയിരുന്നു. സ്ത്രീകള്‍ക്ക് ഇഷ്ട വേഷത്തില്‍ ഇഷ്ടമുള്ള സമയത്ത്‌ പുറത്തിറങ്ങാന്‍ കഴിയണം. പ്രദര്‍ശിപ്പിച്ചത്‌ കണ്ടാല്‍ ഹാളിലകുമെങ്കില്‍ ?

  ReplyDelete
  Replies
  1. ഒരു വായു ഗുളിക കൂടി കഴിക്കൂ.

   Delete
  2. മതിയാവില്ല . മൂന്നെണ്ണം വീതമെങ്കിലും കഴിക്കേണ്ടിവരും

   Delete
  3. സ്ത്രീ ശരീരം മുഴുവന്‍ നഗ്നതയാണെന്ന് കരുതുന്നവര്‍ക്ക് എത്ര ഗുളിക കഴിച്ചാലും ഫലമില്ല. അല്‍പ്പം സുബോധമുണ്ടാക്കാന്‍ നോക്കുന്നതാണു ബുദ്ധി.

   Delete
 51. ബഷീര്‍ക, ഇപ്പോള്‍ ഇങ്ങള് പുലിയായി കെട്ടാ......

  ആദ്യത്തെ ലേഖനത്തിനേക്കാള്‍ നന്നായി രണ്ടാമത്തേത് . അനാവശ്യമായി ചളി അടിച്ചവര്കൊക്കെ ഒരു കൊട്ട് ആയിട്ടുണ്ട്.

  ReplyDelete

 52. ഡല്‍ഹി സംഭവത്തിനുശേഷം വസ്ത്രധാരണ ചര്‍ച്ച ഇ-വേദികളില്‍ സജീവമായി നടന്ന വാരമാണ് കഴിഞ്ഞുപോയത് .
  അത്തരം ഒരു ചര്‍ച്ചയില്‍ വന്ന ചോദ്യങ്ങളും അവയ്ക്ക് നല്‍കിയ ഉത്തരങ്ങളും ഈ പോസ്റ്റുമായി ബന്ധമുള്ളത് കൊണ്ട് ഇവിടെ ചേര്‍ക്കുന്നു

  വസ്ത്ര ധാരണം പീഡനങ്ങള്‍ക്ക് കാരണമാകുന്നുണ്ടോ ?
  പീഡന വിഷയത്തില്‍ എന്താണ് പുരുഷന്മാര്‍ മാത്രം ഇങ്ങനെ ?
  സ്ത്രീ എന്ത് കൊണ്ട് പുരുഷ പീഡനം നടത്തുന്നില്ല ?
  പിഞ്ചുകുഞ്ഞുങ്ങള്‍ വരെ പീഡിപ്പിക്കപ്പെടുന്നത് ഏത് വസ്ത്രധാരണക്കുഴപ്പം കൊണ്ടാണ്?

  വസ്ത്ര ധാരണം മാത്രമാണ് പീഡനങ്ങള്‍ക്ക് കാരണം എന്ന് പറയുന്നതിനോട് യോജിപ്പില്ല . പക്ഷെ, വസ്ത്രധാരണം കാരണമേ ആകുന്നില്ല എന്ന അഭിപ്രായത്തോടും യോജിക്കാന്‍ കഴിയില്ല . സ്ത്രീകളുടെ അമാന്യമായ , നാമമാത്രമായ വസ്ത്ര ധാരണം പീഡനങ്ങള്‍ പെരുകാനുള്ള ഒരു പാട് കാരണങ്ങളില്‍ ഒന്നാണ് .

  ലൈംഗികത ഒരു വൈകാരിക തൃഷ്ണ യാണ്. ഈ തൃഷ്ണ പുരുഷനിലും സ്ത്രീയിലും ഒരു പോലെയല്ല ഉണരുന്നതും അണയുന്നതും . പുരുഷന്‍ പെട്ടെന്ന് ഉണരുന്നവനും പെട്ടെന്ന് തണുക്കുന്നവനും ആണ് . സ്ത്രീയാവട്ടെ വളരെ സാവകാശവും.

  ലൈംഗിക വികാരം അടക്കി വെക്കാന്‍ പുരുഷനേക്കാള്‍ കഴിയുക സ്ത്രീകള്‍ക്കാണ് . അവരുടെ സൃഷ്ടിപ്പ് അങ്ങനെയാണ് . ഒരു നോട്ടം , ഒരു കാഴ്ച , ഒരു സ്പര്‍ശം , ഒരു ഗന്ധം . ഇതൊക്കെ മതി ഒരു സാധാരണ പുരുഷന്‍ ഉത്തേചിതനാവാന്‍ . സ്ത്രീക്ക് ഇതൊന്നും പോര താനും..!

  ആ നിലക്ക് ഒരു പുരുഷന്‍ കാണുന്നതും കേള്‍ക്കുന്നതും ഒക്കെ വൈകാരികമായ ചില പ്രലോഭനങ്ങള്‍ക്ക് - ഒരു പരിധി വരെ - കാരണമാവുന്നുണ്ട് എന്ന് കാണാം .

  പക്ഷെ , അവന്റെ സംസ്ക്കാരം , മാന്യത, മതകീയചിന്തകള്‍, പാപബോധം, ഇമേജ് , സമൂഹത്തിലുള്ള സ്ഥാനം , അപമാനബോധം ഇങ്ങനെ ഒരുപാട് ഘടകങ്ങള്‍ പക്വമതിയായ ഒരു പുരുഷനെ , കാമം ഭ്രാന്താവാതെ നോക്കാന്‍ പ്രേരിപ്പിക്കുന്നു . പ്രചോദിപ്പിക്കുന്നു .

  നേരെ മറിച്ച് വെറും ഞരമ്പുരോഗിയായ ഒരു കാമ ഭ്രാന്തന്‍ അവന്റെ ദാഹം തീര്‍ക്കാന്‍ കിട്ടിയ മാര്‍ഗ്ഗം - അത് ഏതായാലും എങ്ങനെ ആയാലും - സ്വീകരിച്ചിരിക്കും !! അതിനു പറ്റിയ അവസരം കാത്ത്
  അവനിരിക്കും . മദ്യത്തിനും മയക്കുമരുന്നിനും അടിമയായ ഒരാള്‍ ഇവ കിട്ടിയില്ലെങ്കില്‍ അതിനു ഏതു കൈവിട്ട കളിക്കും തയ്യാറാകുന്ന പോലെ ഒരു ഞരമ്പ് രോഗി താന്‍ നഗ്നമായി കണ്ട പെണ്ണിനെ കിട്ടിയില്ലെങ്കില്‍ കിട്ടിയതിനെ തക്കം പോലെ കേറിപ്പിടിക്കാന്‍ നോക്കും . .!

  അത്തരം വികാരജീവികളുടെ മനസ്സില്‍ ഉറങ്ങിക്കിടക്കുന്ന മൃഗം ഉണരുമ്പോഴാണ് മകളെന്നോ , വിദ്യാര്‍ഥിയെന്നോ, പെങ്ങളെന്നോ, വൃദ്ധ യെന്നോ , പിഞ്ചു കുഞ്ഞെന്നോ വ്യത്യാസമില്ലാതെ കേറി പിടിക്കുന്നത്‌...0. കൂടെ മദ്യത്തിന്റെ അകമ്പടിയും ഉണ്ടെങ്കില്‍ പിന്നെ പറയുകയും വേണ്ട .!! ഇത്തരം കേസുകളില്‍ മദ്യം പ്രധാന റോളില്‍ പ്രവര്‍ത്തിക്കുന്നതായി കാണാന്‍ സാധിക്കും .

  അങ്ങനെയെങ്കില്‍ പാശ്ചാത്യ രാജ്യങ്ങള്‍ പീഡകരുടെ പറുദീസയാവണമല്ലോ? അതോ ഇന്‍ഡ്യന്‍ പുരുഷന്‍മാര്‍ക്ക് മാത്രമാണോ ഇങ്ങനെ കാണുമ്പോഴേക്കും കണ്ട്രോള്‍ പോണ ഏനക്കേടുള്ളത്?

  പാശ്ചാത്യ രാജ്യങ്ങളിലെ കാര്യങ്ങള്‍ വ്യക്തമായി പറയാന്‍ അറിയില്ല . അവിടെ എന്തൊക്കെ നടക്കുന്നു എന്ന് അവിടെ ജീവിക്കുന്ന ആളുകളാണ് പറയേണ്ടത്. പക്ഷെ പാശ്ചാത്യരുടെ ലൈംഗിക കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ ആദ്യം മനസ്സിലേക്ക് ഓടി വരിക സഖാവ് : ഇ.കെ. നായനാര്‍ പണ്ട് പറഞ്ഞ വാക്കുകളാണ് .. ''അമേരിക്കയില്‍ ചായ കുടിക്കും പോലെയാണ് ബലാല്‍സംഗം '' എന്ന്!!! വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഏറെ വിവാദമായ ഈ പ്രസ്താവന അദ്ദേഹം നടത്തുന്നത് .
  അന്നേ അദ്ദേഹത്തെ കൊണ്ട് അങ്ങനെ പറയിപ്പിച്ചെങ്കില്‍ ഇന്നത്തെ കാലത്ത് അവിടങ്ങളിലെ അവസ്ഥയെ ഏതിനോട് ഉപമിക്കും ആവോ ?

  ഇയ്യിടെ എന്റെ ഒരു സുഹൃത്ത് റുമാനിയയില്‍ പോയി തിരിച്ചു വന്നിട്ട് പറഞ്ഞു : ലൈംഗിക കേളികള്‍ നേരിട്ട് കാണാന്‍ ആഗ്രഹമുന്ടെന്കില്‍ അവിടെ ഒന്ന് വെറുതെ ഇറങ്ങി നടന്നാല്‍ മതി എന്ന് .. !!!

  ReplyDelete
  Replies
  1. >> പാശ്ചാത്യ രാജ്യങ്ങളിലെ കാര്യങ്ങള്‍ വ്യക്തമായി പറയാന്‍ അറിയില്ല . അവിടെ എന്തൊക്കെ നടക്കുന്നു എന്ന് അവിടെ ജീവിക്കുന്ന ആളുകളാണ് പറയേണ്ടത്. << അങ്ങനെയൊന്നുമില്ല. രാജ്യം തിരിച്ചുള്ള കണക്കുകളൊക്കെ എല്ലാവര്‍ക്കും ലഭ്യമാണ്. 2010 ലെ കണക്കുകള്‍ പ്രകാരം അമേരിക്കയില്‍ ഒരു ലക്ഷം ജനങ്ങളില്‍ 27.3 സ്ത്രീകള്‍ റേപ്പിന് വിധേയരായിട്ടുണ്ട്. ബ്രിട്ടനില്‍ 28.8. ഇന്ത്യയില്‍ ഇത് 1.8 ആണ്.


   സൗദി അനുഭവങ്ങള്‍ പങ്കു വെച്ചതിനും അല്പം വിശദമായിത്തന്നെ അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി. 'നാണം മറക്കാനാണ് വസ്ത്രം ; അല്ലാതെ നാണിപ്പിക്കാനല്ല" :)

   Delete
  2. >>>>മദ്യത്തിനും മയക്കുമരുന്നിനും അടിമയായ ഒരാള്‍ ഇവ കിട്ടിയില്ലെങ്കില്‍ അതിനു ഏതു കൈവിട്ട കളിക്കും തയ്യാറാകുന്ന പോലെ ഒരു ഞരമ്പ് രോഗി താന്‍ നഗ്നമായി കണ്ട പെണ്ണിനെ കിട്ടിയില്ലെങ്കില്‍ കിട്ടിയതിനെ തക്കം പോലെ കേറിപ്പിടിക്കാന്‍ നോക്കും . .!<<<<

   ഉസ്മാന്‍,

   വല്ലാത്ത തരതമ്യം തന്നെ. ഞെരമ്പ് രോഗിക്ക് കാണാന്‍ വേണ്ടി സ്ത്രീകള്‍  ഇന്‍ഡ്യ മുഴുവന്‍ നഗ്നരായി നടക്കുകയല്ലേ.താങ്കള്‍ ഏത് നാട്ടിലെ കാര്യമാണു പറയുന്നത്? എത്ര സ്ത്രീകളെ നഗ്നരായി താങ്കള്‍ കണ്ടിട്ടുണ്ട്?

   താങ്കള്‍ ഇസ്ലാമിക കോലുകൊണ്ടാണു നഗ്നത അളക്കുന്നത്. അതുകൊണ്ടുള്ള കുഴപ്പമാണു താങ്കള്‍ക്ക്. ഇസ്ലാമില്‍ സ്ത്രീയുടെ ശരീരം മുഴുവന്‍ നഗ്നതയാണ്. അതുകൊണ്ട് കൈപ്പത്തിയും കണ്ണും കാല്‍പാദങ്ങളും ഒഴികെ എല്ലാം താങ്കള്‍ക്കും മറ്റ് ഇസ്ലാമിസ്റ്റുകള്‍ക്കും നഗ്നതയാണ്.

   മദ്യത്തിനും മയക്കു മരുന്നിനുമടിമയായവരെ ചികിത്സിക്കുകയാണു ചെയ്യാറുള്ളത്. അതുപോലെ ഞെരമ്പു രോഗികളെയും ചികിത്സിക്കണം. ഒരാളുടെ കയ്യോ കാലോ കാണുമ്പോഴേക്കും സംസ്കാരം ഇടിഞ്ഞു വീണേ എന്ന് നിലവിളിക്കുന്ന താങ്കളേപ്പോലുള്ളവരാണ്, ഞെരമ്പു രോഗികളെ സൃഷ്ടിക്കുന്നത്.

   Delete
  3. >>>>ഇയ്യിടെ എന്റെ ഒരു സുഹൃത്ത് റുമാനിയയില്‍ പോയി തിരിച്ചു വന്നിട്ട് പറഞ്ഞു : ലൈംഗിക കേളികള്‍ നേരിട്ട് കാണാന്‍ ആഗ്രഹമുന്ടെന്കില്‍ അവിടെ ഒന്ന് വെറുതെ ഇറങ്ങി നടന്നാല്‍ മതി എന്ന് .. !!!<<<<

   ഉസ്മാന്‍,

   എന്നിട്ട് ഈ സുഹൃത്ത് ഞെരമ്പു രോഗം പിടിപെട്ട് എത്ര പേരെ ബലാല്‍ സംഗം ചെയ്തു?

   Delete
  4. ഹ ഹ ! കാളിദാസ് !
   താങ്കളുടെ ഫുദ്ധി അപാരം തന്നെ ! ഈ ഫുദ്ധി വെചീട്ടാണോ ഇത്ര നാലും കമന്ടികൊണ്ടിരുന്നത് !
   ഇങ്ങിനെയുള്ള സ്ഥലത്ത് എന്തിനാണ് ബലാല്‍സംഗം ! അത് പോലും തിരിച്ചറിയാനുള്ള വിവേകം ഇനിയും ഉണ്ടായില്ലല്ലോ !

   Delete
 53. സൗദി അറേബ്യയിലെ പോലെ നിയമം കര്‍ശനമാക്കണം എന്ന അഭിപ്രായത്തെ എങ്ങനെ കാണുന്നു ?

  ഞാന്‍ ഇപ്പോള്‍ ജീവിക്കുന്ന സൗദി അറേബ്യയില്‍ പെണ്‍പീഡനം നന്നേ കുറവാണ്. നാട്ടില്‍ എന്റെ ഭാര്യയേയും പെണ്‍ കുട്ടികളെയും കൂട്ടി എവിടേക്ക് പോകുമ്പോഴും എനിക്ക് ഒരു തരം
  ആധിയാണ്. ഒരു കമന്റടിയെങ്കിലും ( പ്രത്യക്ഷമായോ , പരോക്ഷമായോ) അനുഭവിക്കാതെ തിരിച്ചു വീട്ടില്‍ എത്താന്‍ എന്തായാലും പ്രയാസമാണ്.

  എന്നാല്‍ ഇവിടെ എനിക്ക് അങ്ങനെ ഒരു ആധിയെ ഇല്ല . അത് വസ്ത്ര ധാരണത്തിന്റെ 'മഹിമ ' കൊണ്ട് മാത്രമല്ല .
  നിയമം അത്ര ശക്തമാണ് എന്നത് കൂടിയാണ് കാരണം .
  എനിക്ക് സ്ത്രീകള്‍ മാത്രമുള്ള ലിഫ്റ്റില്‍ കേറാന്‍ പേടിയാണ് . അവരെ അവിടെ കാണുമ്പോള്‍ ഇവിടെ മാറിപ്പോകാനാണ് തോന്നുക .
  എന്ന് വെച്ച് ഇവിടെ ഒന്നും നടക്കുന്നില്ല എന്ന് പറയാന്‍ ഞാന്‍ ആളല്ല . പക്ഷെ വളരെ വിരളമാണ് എന്ന കാര്യം സത്യമാണ് ..

  ഇവിടെ സ്ത്രീകളെ 'ഹുര്‍മ ' എന്നാണ് വിളിക്കുക . പരിശുദ്ധ , പവിത്ര , ആദരണീയ , എന്നൊക്കെയാണ് ആ പദത്തിന്റെ ഭാഷാര്‍ത്ഥം. പൊതു ഇടങ്ങളില്‍ അവരെ ആദരിക്കുന്ന ഒരു നല്ല സമീപനം
  ഇവിടെ എല്ലായിടങ്ങളിലും കാണാം .

  നിരനിരയായി ചീറിപ്പാഞ്ഞു പോകുന്ന വാഹനങ്ങള്‍ പോലും അവര്‍ക്ക് റോഡ്‌ ക്രോസ് ചെയ്യാന്‍ മാത്രം നിര്‍ത്തി കൊടുക്കുന്നത് കണ്ടിട്ടുണ്ട് .. !!

  സ്ത്രീകളെ മാനിക്കാനാണ് നാം ആദ്യം പഠിക്കേണ്ടത് .

  നിയമം കര്‍ക്കശമാക്കല്‍ ഈ രോഗത്തിനുള്ള നല്ല മരുന്നാണ് . ഇവിടെ നിയമത്തെ പേടിച്ചിട്ടാണ് പീഡനങ്ങള്‍ കുറയുന്നത് എന്ന കാര്യം നിഷേധിക്കാന്‍ കഴിയില്ല . ഈ വിഷയത്തില്‍ ഗവണ്മെന്റും ഉത്തരവാദ പ്പെട്ടവരും സ്ത്രീയുടെ പക്ഷത്തെ നില്‍ക്കൂ . അവള്‍ പറയുന്നതെ കേള്‍ക്കൂ

  എന്താണ് ഇതിനു ഒരു മരുന്ന് ?

  മാന്യമായി വസ്ത്രം ധരിക്കലും ഒരു പരിധിവരെ ഈ വികാര ജീവികളെ നിയന്ത്രിക്കാന്‍ കാരണമാകും എന്നാണു എന്റെ പക്ഷം.
  പുരുഷന്റെ വസ്ത്രധാരണത്തിനു സമാനമായ ഒരു വസ്ത്രധാരണ രീതി സ്ത്രീകളുടെതിനും വരണം . അത് കൊണ്ട് നഷ്ടം ഒന്നും വരാനില്ല . ഗുണം ഉണ്ട് താനും .

  പൊതു ഇടങ്ങളിലൊക്കെ ഇന്ന് നാം കാണുന്നത് എല്ലാം മറച്ച, 'പൊതിഞ്ഞു കെട്ടിയ' പുരുഷനെയാണ്. പക്ഷേ സ്ത്രീയാവട്ടെ , പരമാവധി പുറത്തു കാണിച്ചാണ് പ്രത്യക്ഷപ്പെടുന്നത് ..

  'സ്ത്രീ അവളുടെ ശരീരം പരമാവധി പുറത്തു കാണിച്ചു നടക്കട്ടെ' എന്ന് പുരുഷന്‍ പറയുമ്പോള്‍ അതിലെ 'രസ'തന്ത്രം' പെട്ടെന്ന് പിടികിട്ടും . പക്ഷെ സ്ത്രീകളും ഇത് തന്നെ പറയുന്നതിലെ രസതന്ത്രം എന്താവും ?
  'നാണം മറക്കാനാണ് വസ്ത്രം ; അല്ലാതെ നാണിപ്പിക്കാനല്ല '
  (ഈ പ്രയോഗത്തിനു കടപ്പാട് )

  ReplyDelete
  Replies
  1. ബ്രിട്ടനിലും ഫ്രാന്‍സിലും അടക്കം പാശ്ചാത്യ രാജ്യങ്ങള്‍ ഒക്കെ കൊണ്ടുനടക്കുന്ന ഇസ്ലാമിക് ബാങ്കിനെ ഇസ്ലാം എന്ന പേരുള്ളത് കൊണ്ട് പടിയടച്ച് പിണ്ഡം വെച്ച നമ്മളോടാണോ, സൌദിയും ശരീഅത്തും പര്‍ദ്ദയും ഇവിടെ ബലാല്‍സംഗം എത്ര വേണമെങ്കിലും നടന്നോട്ടേ, പക്ഷേ അത് നമ്മള് സമ്മതിക്കൂല്ല.., യേത്... ആ അതെന്നെ

   Delete
 54. This comment has been removed by the author.

  ReplyDelete
 55. "അന്തംകമ്മിശ്ശേരി"(പേര് സാങ്കല്‍പ്പികം) എന്ന സ്ഥലത്തുള്ളവരെ പറ്റി ഒരു തമാശക്കഥ ചിലര്‍ പറയാറുണ്ട്‌.(സര്‍ദാര്‍ജി കഥകള്‍ പോലെ). അത് ഇങ്ങിനെയാണ്: ആ പ്രദേശത്ത് ഒരു ദിവസം ഒരാളെ വിഷപ്പാമ്പ് കടിച്ചു. അടുത്തൊന്നും ആശുപത്രിയില്ലാത്ത അവര്‍ കടിയേറ്റയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കൊണ്ട് പോകാന്‍ തീരുമാനിച്ചു. അതിനായി അടുത്തൊന്നും വാഹനമില്ലാത്ത അവര്‍ മറ്റൊരിടത്ത് നിന്ന് ജീപ്പ് വിളിച്ചു കൊണ്ട് വന്നു. കടിയേറ്റയാളെ ജീപ്പിനു പിറകില്‍ എടുത്തു കിടത്തി. ശേഷം കൂടെ പോകാനും ആ വകയില്‍ കോഴിക്കോട് ഒക്കെ ഒന്ന് കാണാനുമായി ആളുകള്‍ തിക്കിത്തിരക്കി ജീപ്പില്‍ കയറാന്‍ മത്സരിച്ചു. ആളു നിറഞ്ഞു, ജീപ്പ് ചീറിപ്പാഞ്ഞു, മെഡിക്കല്‍ കോളേജില്‍ എത്തി. എല്ലാവരും ഇറങ്ങി നോക്കുമ്പോള്‍ പാമ്പ് കടിയേറ്റയാളെ മാത്രം കാണുന്നില്ല. ഒരു ദുരന്ത വിഷയ ചര്‍ച്ചയില്‍ പങ്കെടുക്കുമ്പോള്‍ പോലും നമ്മുടെ ഒരു രീതി ഇങ്ങിനെയാണ്. അതാണ്‌ അതിന്റെ ഒരു ഇത്.

  ReplyDelete
 56. നിങ്ങള്‍ ഇവിടെ റേപ്പും കോപ്പും കളിച്ചു ഇരുന്നോ. ആള്‍ക്കാര് കാശു ഉണ്ടാക്കുന്നത് കണ്ടു പഠിക്ക് .ഒരു കച്ചവടം കാണിക്കാന്‍ നിങ്ങളുടെ ശ്രദ്ധ ഞാന്‍ അങ്ങോട്ട്‌ ക്ഷണിക്കുകയാണ്.http://www.youtube.com/watch?v=Wzp0-ju6fHQ ജീവിതത്തില്‍ ബലാല്‍സംഗം ചെയ്യാത്തവര്‍ക്ക് മിക്കവാറും ഇതു ഒരു പണി ആകും. http://www.youtube.com/watch?v=t7nnNrTySXM ഈ കച്ചവടത്തില്‍ ലാഭം കിട്ടുന്നത് ശ്രീ .ഉസ്താദ്‌ അലിഖാന്‍ , ശ്രീ ശ്രീകണ്ടന്‍ പൂച്ച, പട്ടാളത്തിലെ അരിവെപ്പുകാരന്‍ പിന്നെ ലോകം മുഴുവന്‍ വെളിച്ചം തരുന്ന ഒരു ചാനലും. http://www.youtube.com/watch?v=hUHLqzSAC5U ഈ ബലാത്സംഗത്തില്‍ കൂട്ടി കൊടുപ്പുകരനായി ഞാനും ഉണ്ടാകും. പത്തു പൈസ ഞാനും ഉണ്ടാക്കട്ടടെ ....പോത്തിന്‍റെ കടിയും മാറും ...സത്യം മാത്രം പറയുകയും. പറയുന്നത് പ്രവര്‍ത്തിക്കുകയും...ഇതിലും നല്ലത് . കൊടകര ശാന്ത ആണ് . ചതിക്കില്ല ...പറഞ്ഞ പണി ചെയ്യും ..

  ReplyDelete
 57. ഒരു ബ്ലോഗറെ കൊണ്ട് ഇത്രയൊക്കെയോ പറ്റൂ... വെൽഡൺ ബഷീർക്കാ... യോജിക്കുന്നു

  ReplyDelete
 58. ഒരുത്തന്‍ കമന്റിട്ടതും അത് താങ്കള്‍ ഡിലീറ്റിയതും ഒരു ആനക്കാര്യം ആക്കിയവര്‍ക്കുള്ള മറുപടി എന്ന നിലയില്‍ വീണ്ടും അതെ വിഷയം അസ്പദമാക്കിയും ആ കമന്റ് അടിച്ചവനെ കുറിച്ചും പോസ്ടിയത്,താങ്കള്‍ക്ക് അയാള്‍ അങ്ങിനെയൊരു കമന്റ് പോസ്റ്റ്‌ ചെയ്തത് വലിയൊരു ക്ഷിണമായി എന്ന വാദം അന്ഗീകരിക്കുന്നതിന് തുല്യമല്ലേ ?സഭ്യമല്ലാത്ത രീതിയില്‍ കമന്റടിച്ച അയാളുടെ സംസ്കാരത്തിനെ ചോദ്യം ചെയ്യാതെ ബഷീര്‍ വധത്തില്‍ ഹരം കണ്ടെത്തിയ ഫേസ്ബുക്ക് ബുജികളോട് മത്സരിച്ചു താങ്കള്‍ സ്വയം ചെറുതാവരുത്.താങ്കള്‍ പറഞ്ഞത് തന്നെ വേറൊരു രീതിയില്‍ പറഞ്ഞ ബെര്‍ലിയേയും മറ്റു ബ്ലോഗ്‌ പുലികളെയും ഇക്കൂട്ടര്‍ ലക്‌ഷ്യം വെക്കാത്തതിനു പിന്നിലും ചില ഗൂഡ ലക്ഷ്യങ്ങള്‍ ഇല്ലേ എന്നും സംശയിക്കേണ്ടി ഇരിക്കുന്നു.

  ReplyDelete
  Replies
  1. അതല്ല, എന്നെ വ്യക്തിപരമായി ഏറെ തേജോവധം ചെയ്യുന്ന രൂപത്തില്‍ സോഷ്യല്‍ മീഡിയകളില്‍ അവ പ്രചരിക്കപ്പെട്ടപ്പോള്‍ പിറകെ നടന്നു വിശദീകരണവുമായി ഞാന്‍ പോയിട്ടില്ല. അത്തരം ചര്‍ച്ചകളില്‍ ആനന്ദിക്കുന്നവര്‍ അത് ചെയ്തോട്ടെ എന്ന് കരുതി വെറുതെ വിടുകയായിരുന്നു. ഏറെ തെറ്റിദ്ധരിപ്പിക്കപ്പെട്ട ആ വിഷയത്തെക്കുറിച്ച് ഈ പോസ്റ്റിലെങ്കിലും ഞാന്‍ പ്രതികരിക്കാതിരുന്നാല്‍ അതിന്റെ മറുവശം ആരും അറിയാതെ പോകില്ലേ. അതുകൊണ്ട് പറഞ്ഞു എന്ന് മാത്രം

   Delete
 59. പ്രിയപ്പെട്ട ബഷീർ,

  ആ ക്യാരിക്കേച്ചർ സിമിയുടെ
  അനുവാദത്തോടെയാണ് ഞാനിട്ടത്.
  കാരണം, ബഷീറിന്റെ പോസ്റ്റ് കാണാത്തവർക്ക്
  ഈ ചിത്രം സിമിയെ പരിഹസിക്കുന്നതായേ
  തോന്നുമായിരുന്നുള്ളൂ.

  പിന്നെ, എന്റെ വരകളിലൂടെ ഞാൻ ആരെയും
  മുറിപ്പെടുത്തുന്ന രീതിയിൽ
  പരിഹസിക്കുന്നില്ല എന്ന് ഞാൻ
  ഒരുതരം ക്വാളിറ്റി കണ്ട്രോൾ നടത്താറുണ്ട്
  എന്നു കൂട്ടിക്കോളൂ. വലിയ ദാർശനിക
  ഉൾക്കാഴ്ചകളൊന്നും കാഴ്ചവെയ്ക്കാത്ത
  ആഴംകുറഞ്ഞ വരരീതിയാണെന്റേത്
  എന്നും ബഷീറിന് ഇതിനകം
  മനസ്സിലായിക്കാണുമല്ലൊ...

  സിമിയുടെ കമെന്റ് വായിച്ചതോർത്ത്
  എനിക്കിപ്പോഴും ചിരിയടക്കാനാവുന്നില്ല.

  അല്ലാ, ബഷീർ എന്നെ പരാമർശിച്ചത്
  ദേഷ്യത്തോടെയല്ലല്ലൊ, അല്ലെ ? :)

  ReplyDelete
  Replies
  1. ഇല്ല സര്‍, ആ കാര്‍ട്ടൂണ്‍ വിഷയത്തില്‍ ഒരു പരിഭവവുമില്ല. പോസ്റ്റുമായി ബന്ധപ്പെട്ട ചര്‍ച്ചകളെ പരാമര്‍ശിച്ച കൂട്ടത്തില്‍ ഒന്ന് സൂചിപ്പിച്ചു എന്ന് മാത്രം. താങ്കളുടെ കാരിക്കേച്ചറുകളുടെ ഒരു വലിയ ആസ്വാദകനാണ് ഞാന്‍. എന്റെ പരാമര്‍ശങ്ങള്‍ അനുചിതമായെങ്കില്‍ ക്ഷമിക്കുക.

   Delete
 60. സ്ത്രീകളും ഈ വിശയത്തില്‍ അത്ര പിന്നിലൊന്നുമല്ല ഇപ്പോള്‍ .

  ചില ഫിസിക്കല്‍ പ്രോബ്ലംസ് കൊണ്ട് 'ബലാല്‍' നടന്നില്ലെങ്കിലും'സംഗം' നന്നായി നടക്കുന്നുണ്.

  ReplyDelete
 61. ഇത് വേണായിരുന്നോ ബഷീര്‍ജീ?

  ReplyDelete
 62. Basheerkka, 'റേപ്പ് മി പ്ലീസ് 3' kathirikkunnu.

  ReplyDelete
 63. ബഷീര്‍, താങ്കളുടെ പരിഭവം മനസ്സിലാക്കുന്നു , എന്നാല്‍ ഇതൊന്നും പ്രതീക്ഷിക്കാതെ ആണ് താങ്കള്‍ കഴിഞ്ഞ പോസ്റ്റു എഴുതിയത് എന്ന് കരുതാന്‍ വയ്യ. മാന്യമായ വസ്ത്രധാരണം ഉല്ഘോശിപ്പിച്ച താങ്കള്‍ അത് കൊണ്ട് മാത്രം താലിബാന്‍കാരന്‍ ആണെന്ന് പറഞ്ഞു നടന്ന കൃമികളെയും കീടങ്ങളെയും അര്‍ഹിക്കുന്ന പുച്ഛത്തോടെ തന്നെ തള്ളിക്കളയാം. കോഴി ബിരിയാണി(അത് കിട്ടിയാല്‍ ഗ്രഹനി പിടിച്ച പിള്ളാര്‍ക്ക് മറ്റേതു കിട്ടിയ പോലെ വാരിതിന്നുമെങ്കിലും) മുതല്‍ പച്ച ഷര്‍ട്ട്‌ വരെ വര്ഘീയ്യവല്‍ക്കരിച്ച കപട പുരൊഗമനവാദികള്‍ മ്മടെ നാട്ടില്‍ ഉണ്ടെന്നതും ശരി തന്നെ, എന്നാല്‍ നിര്‍ഭാഗ്യവശാല്‍ നമ്മുടെ നാട്ടില്‍ വേറൊരു തരത്തിലെ അപകടകരമായ ചിന്ത പുലര്‍ത്തുന്ന കൂട്ടരും ഉണ്ട്.
  സ്ത്രീകളുടെ സുരക്ഷയ്ക്ക് ഒരേ ഒരു മാര്‍ഗ്ഗം അവരെ സാമൂഹ്യമായും ശാരീരികമായും മാനസികമായും അടിച്ചമര്‍ത്തി അവര്‍ക്ക് ഒരു പ്രത്യേക ഡ്രസ്സ്‌ കോട് അടിച്ചേല്‍പ്പിക്കുക(ആ ഡ്രസ്സ് കോഡ് ഏതെന്നു ഞാന്‍ പറയേണ്ടതില്ലല്ലോ!), അവര്‍ പൊതു രംഗത്ത് വരുന്നത് വിലക്കുക, അവര്‍ ഒറ്റയ്ക്ക് ഒരു Chaperon ഇന്റെ മേല്‍നോട്ടമില്ലാതെ പുറത്തിറങ്ങുന്നത് പോലും വിലക്കുക തുടങ്ങിയതെല്ലാം തന്റെ മതപരവും സാമൂഹ്യപരവും ആയ അവകാശം ആണെന്ന് കരുതുന്ന ഒരു കൂട്ടര്‍. അത്തരം ആളുകള്‍ എല്ലാ മതങ്ങളിലും ഉണ്ട് എന്നത് സത്യം ആണ്. വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും കര്‍ണ്ണാടകയിലും ആര്‍ഷ ഫാരതക്കാര്‍ ആണ് ഇത്തരം പ്രസ്ഥാനങ്ങള്‍.
  ഒരു കാലത്ത് കേരളത്തിലെ സവര്ന്നരും ഇത്തരം ശോവിനിസ്റ്റു ചിന്താഗതി പുലര്‍ത്തിയിട്ടുണ്ട് എന്നത് സത്യം ആണ് (MT യുടെ പരിണയം എന്നാ സിലിമ താങ്കള്‍ കണ്ടു കാണും എന്ന് കരുതുന്നു), എന്നാല്‍ കേരളത്തില്‍ മുസ്ലീമ്കളിലെ ഒരു യാഥാസ്ഥിതിക വിഭാഗം ആണ് ഇന്ന് ഇങ്ങനെ ഉള്ള പിന്തിരിപ്പന്‍ ആവശ്യങ്ങള്‍ ഉന്നയിക്കുന്നത്. ആ യാധാസ്ഥിതികരില്‍ ഒരു ന്യൂനപക്ഷം ഭീകരപ്രവര്‍ത്തനം നടത്തിയിട്ട് ആയാല്‍ പോലും തങ്ങളുടെ വ്യവസ്തിതി അടിചെല്പ്പിക്കണം എന്ന് കരുതുന്ന സാമൂഹ്യദ്രോഹികള്‍ ആണ് താനും (ഉദാ NDF). പര്‍ദ്ദ ഇട്ടു നടന്നാല്‍ പിന്നെ സ്ത്രീകള്‍ക്ക് ഒരു പ്രശ്നവും ഉണ്ടാകില്ല എന്ന് ഇക്കൂട്ടര്‍ പാടി നടക്കുന്നു. എന്നാല്‍ പര്‍ദ്ദ ഇട്ടിട്ടും ഒരു സ്ത്രീ പീഡിപ്പിക്കപ്പെട്ടാല്‍ അത് ചെയ്ത പുരുഷന്മാരെ ശിക്ഷിക്കാന്‍ ഒരു സ്ത്രീ ഒറ്റയ്ക്ക് ഒരു പുരുഷ വക്കീലിന്റെ അടുത്ത് പോകുന്നത് ഇപ്പറഞ്ഞ കൂട്ടര്‍ക്ക് ദഹിചെന്നു വരില്ല. മാത്രമല്ല പാകിസ്താന്‍ പോലുള്ള രാജ്യത്ത് ബലാല്‍സംഗം ചെയ്യുന്ന പുരുഷന്മാരെ വളരെ വിരളമായെ ശിക്ഷിക്കാര്‍ ഉള്ളൂ. പലപ്പോഴും പീഡിപ്പിക്കപ്പെട്ട പെണ്ണിനെ ബലാല്സങ്ങക്കാരനെ കൊണ്ട് കെട്ടിക്കുക എന്ന കാട്ടാള നീതിയാണ് അവിടെ ഒക്കെ നടപ്പിലാക്കുന്നതും. പര്‍ദ്ദ ഇട്ടാല്‍ പീഡനം കുറയും എന്ന് പാടി നടക്കുന്നവര്‍ സ്ത്രീകളെ പര്‍ദ്ദക്കുള്ളില്‍ അടിച്ചമര്തുമ്പോള്‍ ഉണ്ടാകുന്ന സാമൂഹിക സാംസ്കാരിക അധപ്പതനം അതിലും വലുതാണെന്ന കാര്യം സൌകര്യപൂര്‍വ്വം വിസ്മരിക്കുന്നു.

  പറഞ്ഞവന്റെ മതവും ജാതിയുമെല്ലാം നോക്കി പ്രതികരണത്തിന്റെ Modus Operandi നിശ്ചയിക്കുന്ന മണ്ടശ്രീകള്‍ ഉണ്ടെന്നത് ശരി തന്നെ. അത് കൊണ്ടാണ് അത്തരം കൃമികളെ കുറിച്ച് ഞാന്‍ തുടക്കത്തില്‍ തന്നെ എഴിതിയതു. എന്നാല്‍ ഇത്തരം വളരെ സെന്‍സിറ്റീവ് ആയ വിഷയങ്ങള്‍ എഴുതുമ്പോള്‍ പലപ്പോഴും മുകളില്‍ പറഞ്ഞ നിലപാടുകളെ ആത്മാര്‍ഥമായി എതിര്‍ക്കുന്ന പലരും വളരെ പെട്ടെന്ന് വൈകാരികമായി പ്രതികരിക്കുന്നതിനും ചിലപ്പോ തക്കതായ കാരണങ്ങള്‍ ഉണ്ടെന്നത് കാണാതിരുന്നു കൂടാ.

  ReplyDelete
  Replies
  1. ഈ ചര്‍ച്ചയില്‍ ശ്രദ്ധിക്കപ്പെടേണ്ട ഒരു കമന്റ്.

   Delete
 64. മാന്യമായ വസ്ത്രം എന്ന്‌ കേല്‍ക്കുമ്പോള്‍ പര്‍ദ്ദ ഓര്‍മ്മവരുന്നവര്‍ക്ക്‌, പര്‍ദ്ദയുടെ വിശുദ്ദിയാണ്‌ സ്വയം സംസാരിക്കുന്നത്‌. ഹിന്ദുവായാലും മുസ്ളിമായാലും സ്ത്രീയുടെ ശരീരവിശുദ്ദി പ്രധാനമാണ്‌. അതിനു പര്‍ദ്ദതന്നെ വേണമെന്നില്ല.

  റഷ്യന്‍ സ്ത്രീകള്‍ ദുബായില്‍ പണ്ട്‌ സ്വന്തംമാംസം വില്‍ക്കാന്‍ പോയിരുന്നത്‌ പര്‍ദ്ദയണിഞ്ഞാണ്‌. അതിനാല്‍ പര്‍ദ്ദ ഒരു 'മറ'യായും ഉപയോഗിക്കാം. അതിനാല്‍ ആദ്യം പര്‍ദ്ദായണിയേണ്ടത്‌ സ്ത്രീപുരുഷന്‍മാരുടെ മനസ്സിലാണ്‌. സ്വന്തം ജനനേന്ദ്രിയങ്ങള്‍ പബ്ളിക്‌ കക്കൂസല്ലെന്ന് അവര്‍ സ്വയം തിരിച്ചറിയണം.

  ഏതെങ്കിലും 'പുരോഗമന'വാദിയുടെ അമ്മയെയെം പെങ്ങളെയും ഡല്‍ഹിയില്‍ കൊണ്ടുപോയി രാത്രി ബസ്‌ സഞ്ചാരത്തിനായി വിട്ടാല്‍ തീരാവുന്നതേയുള്ളു സ്ത്രീ മാന്യമായി വസ്ത്രം ധരിക്കണമെന്നതിനെതിരെയുള്ള ചളിപ്പും ഏനക്കേടും മാറിക്കിട്ടാന്‍.

  ReplyDelete
 65. ബഷീറിക്കയും, ഷീബയും പുതിയ കാര്യങ്ങള്‍ ഒന്നും പറഞ്ഞില്ല.... പണ്ട് മാറ് മറക്കാതെ അല്ലെ സ്ത്രീകള്‍ നടന്നിരുന്നത് എന്നാ ചോദ്യവും വേണ്ട..... അന്ന് രാജാക്കന്മാര്‍ നമ്പൂതിരിമാര്‍, കണ്ണ് കാണിച്ചാല്‍ അന്തപ്പുരത്തില്‍ ഉള്ളതും കൂടി മാറ്റി താണ് വീണു കിടക്കണം... ഇല്ലേല്‍ പിറ്റേന്ന് തല ഇല്ലാതെ കാണാം... ആരും ചോദിക്കാനും പറയാനും ഇല്ലായിരുന്നു.... ഫെമിനിസ്റ്റു ജാടകള്‍ കൊണ്ട് ചെന്നാല്‍ തല അരിഞ്ഞു ഉപ്പ് ചേര്‍ത്തു വെയിലത്ത് വച്ചു ഉണക്കി എടുക്കുമായിരുന്നു.... അന്നത്തെ ബലാത്സംഗങ്ങള്‍ പുറത്ത്‌ അറിഞ്ഞിരുന്നില്ല.... അതായത്‌ സാങ്കേതികപരമായി പറഞ്ഞാല്‍ ഇന്നിന്‍റെ നൂറു ഇരട്ടി അന്ന് ഇതുണ്ടായിരുന്നു.... കാലം മാറിയപ്പോള്‍ സ്ത്രീകള്‍ക്ക് മാന്യമായി വസ്ത്രധാരണത്തിന് അനുവാദം വന്നു.... അവര്‍ ആ അവകാശം ഭംഗിയായി നിര്‍വ്വഹിച്ചു.... ഇപ്പോള്‍ അവര്‍ സ്വയം അവകാശം ഏറ്റെടുത്ത്‌ വസ്ത്രം കുറയ്ക്കാനായി പൊരുതുന്നു.... പക്ഷെ സ്ത്രീ സമൂഹമേ നിങ്ങള്‍ മറന്നു പോകുന്ന ഒന്നുണ്ട്... ദൈവം കരുത്തനായി പിരിപ്പിച്ഛത് പുരുഷനെയാണ്.... അവനിലെ മൃഗം ഉണര്‍ന്നാല്‍ അവന്‍ ഒന്നോ രണ്ടോ പേര്‍ കൂടിയാല്‍ ഒരു സ്ത്രീയെ നിഷ്പ്രയാസം കീഴടക്കാം... എന്നാല്‍ തിരിച്ച് അത് അല്‍പ്പം പ്രയാസം ആണ് താനും.... ഇനി ശാരീരികമായ മറ്റു ചില മേല്ക്കൊയ്മകളും അവനു ദൈവം നല്‍കിയിരിക്കുന്നു..... ഇതൊക്കെ മാനസിക വൈകല്യമുള്ള ഒരു സ്ത്രീയെക്കാള്‍ മാനസിക വൈകല്യമുള്ള ഒരു പുരുഷനെ കൂടുതല്‍ കരുത്തനാക്കുന്നു.... സ്ത്രീക്ക് എല്ലാ സ്വാതന്ത്ര്യവും വേണം എന്നാല്‍ മുകളില്‍ പറഞ്ഞ എല്ലാ കാര്യങ്ങളും ചേര്‍ത്ത്‌ വായിച്ച് അവള്‍ അല്‍പ്പം ജാഗരൂഗര്‍ ആകുന്നത് എന്തുകൊണ്ടും നല്ലതല്ലേ..... അല്ലാതെ ഞാന്‍ എനിക്ക് ഇഷ്ടമുള്ള രീതിയില്‍ നടക്കും നിങ്ങള്‍ മാന്യര്‍ ആകൂ എന്നു മാത്രം വിചാരിക്കുന്നതില്‍ അല്‍പ്പം ഔചിത്യമില്ലായ്മ ഇല്ലേ...?

  ReplyDelete
  Replies
  1. സ്ത്രീക്ക് എല്ലാ സ്വാതന്ത്ര്യവും വേണം എന്നാല്‍ മുകളില്‍ പറഞ്ഞ എല്ലാ കാര്യങ്ങളും ചേര്‍ത്ത്‌ വായിച്ച് അവള്‍ അല്‍പ്പം ജാഗരൂഗര്‍ ആകുന്നത് എന്തുകൊണ്ടും നല്ലതല്ലേ..... അല്ലാതെ ഞാന്‍ എനിക്ക് ഇഷ്ടമുള്ള രീതിയില്‍ നടക്കും നിങ്ങള്‍ മാന്യര്‍ ആകൂ എന്നു മാത്രം വിചാരിക്കുന്നതില്‍ അല്‍പ്പം ഔചിത്യമില്ലായ്മ ഇല്ലേ...?

   Delete
 66. https://www.facebook.com/photo.php?fbid=513826281972895&set=a.145549238800603.20945.100000365835563&type=1&theater

  ബഷീർ വള്ളിക്കുന്ന് (ഈ ബ്ലോഗുടമ) ഈ തല വാചകത്തിനു പ്രചോദകമായ ചിത്രം ഏതെന്ന് ദേ മുകളിൽ കൊടുത്ത ചിത്രം നിങ്ങൾക്ക് പറഞ്ഞു തരും... അതു കണ്ടപ്പോൾ എനിക്കും തോന്നി പറഞ്ഞത് അത് തന്നെയാണെന്നു....

  (കാണണമെന്ന്ഉള്ളവർ കോപ്പി പേസ്റ്റ് ചെയ്താൽ മതി... ലിങ്ക് നൽകി ക്ലിക്കി അങ്ങെത്താനുള്ള സൗകര്യം ചെയ്യാൻ "സൗകര്യമില്ല" )

  ReplyDelete
 67. ഹ ഹ ഹ ഹ ഇത്രത്തോളം ഒന്നും വന്നിലേലും ന്റെ പോസ്റ്റിലും

  സമൂഹത്തോട് മാറി ചിന്തിക്കാന്‍ പറഞ്ഞതിന് വിയോജിപ്പായിരുന്നു ഫലം -

  @ പിടിച്ചു കൊന്നാല്‍ എല്ലാം തീരുമോ

  ReplyDelete
 68. മുടന്തന്‍ ന്യായങ്ങലുമായി ചില ഫേസ് ബുക്ക്‌ സ്റ്റാട്ടസുകളും ബ്ലോഗുകളും ഇനിയും കാണാം ബഷീര്‍ക്ക .. പക്ഷെ എന്തോ എല്ലാ പഴുതുകളും താങ്കള്‍ അടച്ചത് കൊണ്ടാണ് എന്ന് തോന്നുന്നു ഈ പോസ്റ്റിലെ കമന്റുകളില്‍ വിപ്ലവകാരികളെ വല്ലാതെ കാണുന്നില്ല .....:)

  ReplyDelete
  Replies
  1. അതെ.. അവര്‍ ഗുളിക കഴിച്ചു തുടങ്ങി

   Delete
 69. Very Good Article...
  ഗുളിക കഴിച്ചു നന്നാവുന്നവര്‍ നന്നാവട്ടെ...

  ReplyDelete
 70. സ്ത്രീയുടെ നഗ്നത കണ്ടാല്‍ പുരുഷന് ഉണര്‍വ് ഉണ്ടാകുന്നില്ല എങ്കില്‍ അയാളുടെ പുരുഷ ഹോര്‍മോണുകള്‍ക്ക് എന്തോ കുഴപ്പം ഉണ്ട് എന്നാണു അതിനര്‍ത്ഥം. ജൈവ ശാസ്ത്രപരമായി അങ്ങിനെ ആണ് മനുഷ്യരുടെ സൃഷ്ടിപ്പ്. അത് പ്രകൃതിപരമാണ്.

  എന്നാല്‍ തന്റെ അമ്മ പെങ്ങന്മാരെ കാണുമ്പോള്‍ നമുക്കൊന്നും അങ്ങിനെ തോന്നുന്നില്ല എന്നത് മനുഷ്യന്റെ സാംസ്ക്കാരികമായ ഔന്നിത്യമാണ്. എന്നാല്‍ എല്ലാ മനുഷ്യരില്‍ നിന്നും ഈ വകതിരിവ് പ്രതീക്ഷിച്ചു കൂടാ.

  മാത്രവുമല്ല കുറ്റവാളികളെ ഉടന്‍ പിടിച്ചു ശിഷിക്കാനുള്ള സംവിധാനം 120 കോടി ജനങ്ങള്‍ ഉള്ള ഇന്ത്യയില്‍ അത്ര പര്യാപ്തവുമല്ല. ഈ കാര്യത്തില്‍ ദുബൈ പോലുള്ള കൊച്ചു രാജ്യങ്ങളെ ഇന്ത്യയോട് താരതമ്യം ചെയ്യുന്നത് യുക്തിയല്ല.

  അത് കൊണ്ടാണ് പൊതു സ്ഥലങ്ങളില്‍ സ്ത്രീകള്‍ പ്രോവോക്കെറ്റ് ചെയ്യുന്ന രീതിയിലുള്ള നഗ്നതാ പ്രദര്‍ശനം ഒഴിവാക്കുന്നത് സ്ത്രീകളുടെ സ്വയ രക്ഷക്ക് നല്ലതാണ് എന്ന് പറയുന്നത്. മാന്യമായ വസ്ത്രം എന്നെ ഞാന്‍ പറയുന്നുള്ളൂ. അതിനു പര്‍ദ്ദ എന്ന് അര്‍ഥം നല്‍കേണ്ടതില്ല.

  ഇനി നിങ്ങള്‍ക്കൊക്കെ താല്പര്യം അങ്ങിനെ ആണെങ്കില്‍ അങ്ങിനെ നടത്തിക്കോളൂ...ഞാന്‍ എന്തായാലും എന്റെ സ്വന്തക്കാരെ മാന്യമായ വസ്ത്രധാരനത്തോടെ നടത്താനാണ് ഇഷ്ടപ്പെടുന്നത്. അത് കൊണ്ട് തര്‍ക്കം വേണ്ടാ.

  ReplyDelete
  Replies
  1. ദുബായില്‍ എല്ലാ കുറ്റവാളികളും ശിക്ഷിക്കപെടുന്ന പോലെ.. കഷ്ടം.
   ലോകത്തില്‍ ഏറ്റവും കൂടുതല്‍ മനുഷ്യാവകാശ ലങ്ഖനങ്ങള്‍ നടക്കുന്ന രാജ്യങ്ങളുടെ കൂട്ടത്തിലാണ് ഗള്‍ഫ്‌ രാജ്യങ്ങള്‍..

   Delete
  2. >> ഇനി നിങ്ങള്‍ക്കൊക്കെ താല്പര്യം അങ്ങിനെ ആണെങ്കില്‍ അങ്ങിനെ നടത്തിക്കോളൂ...ഞാന്‍ എന്തായാലും എന്റെ സ്വന്തക്കാരെ മാന്യമായ വസ്ത്രധാരനത്തോടെ നടത്താനാണ് ഇഷ്ടപ്പെടുന്നത്. അത് കൊണ്ട് തര്‍ക്കം വേണ്ടാ.<< ഏയ്‌.. പറ്റില്ല.. പറ്റില്ല.. നിങ്ങളും കോണക സംസ്കാരത്തിന്റെ വക്താവ് ആയാല്‍ മാത്രമേ ഞങ്ങള്‍ വിടൂ..

   Akbar
   താങ്കള്‍ ഫേസ്ബുക്കില്‍ നടത്തിയ ബുദ്ധിപരമായ പോരാട്ടങ്ങള്‍ ശ്രദ്ധയില്‍ പെട്ടു. നേര്‍ക്ക്‌ നേരെയുള്ള താങ്കളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ കഴിയാതെ പലരും വല്ലാതെ കഷ്ടപ്പെടുന്നതും കണ്ടു. അവയൊക്കെ ഒരു പോസ്റ്റാക്കി ഇട്ടാല്‍ ഭാവിയിലെ ചര്‍ച്ചകളില്‍ അത് ഉപകാരപ്പെടും.

   Delete
 71. ഇങ്ങനെ പോയാല്‍ ഇതു അവസാനം സന്തോഷ്‌ പണ്ടിറ്റിന്റെ കൃഷ്ണനും രാധയും പോലെ തരം താഴ്ന്നു പോകാനാണ് സാധ്യത.

  ReplyDelete
 72. foreword: സമൂഹത്തിനോട് കുറച്ചെങ്കിലും പ്രതിബധതയുള്ളത് കൊണ്ടാണ് മറ്റുള്ളവരുടെ ശ്രദ്ധ ആകര്‍ഷിക്കുന്ന പ്രകടനമാകരുത് സ്ത്രീകളുടെ വസ്ത്ര ധാരണ രീതി എന്ന് അഭിപ്രായപ്പെടുന്നത്. വസ്ത്രം മാന്യമായി ധരിക്കുന്നവരുടെ മേല്‍ വരെ അതിക്രമം ആകുമ്പോള്‍ അതില്ലാതവരുടെ മേല്‍ ഒരു പടി കൂടി മുന്നില്‍ ആവുമെന്നു സാഹചര്യങ്ങള്‍ ആവര്‍ത്തിക്കുന്നു. മീഡിയ പരത്തുന്ന അശ്ലീലതക്ക് പുറമേ തങ്ങളുടെ വസ്ത്ര ധാരണ രീതി മറ്റൊരു പെണ്‍കുട്ടിക്ക് മേലുള്ള കടന്നാക്രമണത്തിന് പ്രകൊപനമാകുന്ന കാരനമാകരുത് എന്ന ഒരു പ്രതിബദ്ധത സ്ത്രീ സമൂഹത്തിനു വേണമെന്ന് പറയുന്നത് തെറ്റാവുന്നതെങ്ങിനെയുന്നു മനസ്സിലാകുന്നില്ല ! സമൂഹത്തിന്റെ അവസ്ഥ കണ്ടു മാന്യമായ വസ്ത്രം ധരിക്കാന്‍ ഉപദേശിക്കുമ്പോള്‍ അവരെ കൂടി അഭാസന്മാരായും , ഞരമ്പ്‌ രോഗികലായും നഗ്നത കണ്ടാല്‍ ഇളകുന്നവരുടെ കൂട്ടത്തിലും പെടുത്തുന്ന 'ഭ്രാന്തന്‍' സമീപനമാണ് സമൂഹത്തില്‍ ചിലര്‍ക്കെങ്കിലും എന്ന് വേണം കരുതാന്‍. സ്വന്തം സമീപനത്തിലെ വൈരുധ്യം പോലും കാണാത്ത ഇവരെ 'ബ്രെയിന്‍ ലെസ്' എന്ന് പറയുകയാവും ഉചിതം. ഒരു അഭിപ്രായം പറയണമെങ്കില്‍ ചുരുങ്ങിയത് ബ്രെയിന്‍ വര്‍ക്ക്‌ ചെയ്യണം.അതില്ലാത്ത ഇത്തരം കാഴ്ചപ്പാടുകള്‍ പറയുന്നവര്‍ക്ക് ബ്രെയിന്‍ പോലും ആവശ്യമില്ല..തുണി അഴിചിട്ടാലെന്ത്. ഇല്ലെങ്കിലെന്ത്‌..അക്രമിചാലെന്ത്, ആക്രമിച്ചില്ലെങ്കില്‍ എന്ത്...? ഇരകള്‍ കിടന്നു കരയട്ടെ എന്ന സാഡിസ്റ്റ് മനോഭാവത്തില്‍ കൂടി ഇവരും രസം കൊള്ളുന്നുണ്ട് !

  ReplyDelete
  Replies
  1. മനസ്സിലാവാത്തത് കൊണ്ടല്ല Naj.. പുരോഗമനത്തിന്റെ കുപ്പായം അഴിഞ്ഞു വീണെങ്കിലൊ എന്ന് പേടിച്ചിട്ടാണ്. ജീവിച്ചു പൊയ്ക്കോട്ടേ.

   Delete
 73. ചര്‍ച്ചകള്‍ ചര്‍ച്ചകള്‍ ..
  ഡെല്‍ഹി സംഭവത്തിനു ശേഷം എങ്ങും ചര്‍ച്ചകളാണ്‌ .
  നിയമത്തിനു എന്തു പേരിടണം , കുട്ടിയുടെ യഥാര്‍ത്ഥ പേര്‍ വെളിപ്പെടുത്തണമോ ?, നിയമം എങ്ങനെ രൂപപെടുത്തണം ? അതിലും തമാശ ഏത് വസ്ത്രം ആയിരുന്നു പീഡനത്തിനിരയായ പെണ്‍കുട്ടി ധരിച്ചിരുന്നത് എന്നൊക്കെയാണ്‌ ചോദ്യങ്ങള്‍ . ഇതൊക്കെയാണോ നമ്മുടെ യഥാര്‍ത്ഥ പ്രശ്നം?

  ഈ പീഡനങ്ങള്‍ക്കെതിയുള്ള ആദ്യ ചുവട് വെക്കേണ്ടത് നമ്മുടെ വീടുകളില്‍ നിന്നല്ലേ?
  കടുത്ത ശിക്ഷാ രീതി, ജാഗ്രത ഇതൊക്കെ വേണ്ടതു തന്നെ. പക്ഷെ സുഹൃത്തുക്കളുടെ കൂടെ രാത്രി ഭക്ഷണത്തിനോ സിനിമക്കോ പോകുന്നത് ഒരു പ്രശ്നമാണോ? അത് പാടില്ലെന്നോ പറയരുത്. പകരം ഇതിന്റെ പിന്നിലുള്ള മൂലകാരണം കണ്ടെത്തേണ്ടതുണ്ട്.

  അത് നമ്മുടെ വീടുകളിലും നാട്ടുകരിലും കാണുന്ന Gender Inequality ആണ്‌. .

  ചെറിയ പ്രായം തൊട്ടു ഞാനടക്കമുള്ള പെണ്‍കുട്ടികള്‍ കേട്ടു വളരുന്നത് തനിക്ക് എന്തൊക്കെയോ കുറവുകള്‍ ഉണ്ടെന്നാണ്‌ . പുറത്തേക്ക് പോകുന്നതിനു വിലക്കു, സമയ പരിമിതി, ഉറക്കെ സംസാരിക്കുന്നതിനു പ്രശ്നം, പാചകമെന്ന കലയോട് ഇഷ്ടമുണ്ടെങ്കിലും ഇല്ലെങ്കിലും അടിച്ചേല്‍പിക്കല്‍ , ഭാവിയിലെന്നോ നടക്കാനിരിക്കുന്ന കല്യാണത്തിനു വേണ്ടി എത്ര സ്വര്‍ണമുണ്ടാക്കി ബുദ്ധിമുട്ടണമെന്ന ഓര്‍മപ്പെടുത്തല്‍ ,ഇനി കല്യാണമായാലോ കഴുത്ത് തൊട്ടു കാല്‍മുട്ടു വരെ സ്വര്‍ണം , എത്ര നന്നായി പെണ്‍കുട്ടി പഠിച്ചാലും ആദ്യം ബൈക്ക് ലഭിക്കുന്നത് വീട്ടിലുള്ള ആണ്‍കുട്ടിക്കു കാരണം 'അവനു പുറത്തു പോകേണ്ടതല്ലേ; എന്ന ചോദ്യം, ഒരു ചെറിയ സാധനത്തിനു മേല്‍ സഹോദരര്‍ തമ്മില്‍ തര്‍ക്കമുണ്ടായാല്‍ ഉടനെ ഇടപെടുന്നവരുടെ കമന്റ് -"അവന്‍ ആണ്‍കുട്ടിയല്ലെ, അവനു കൊടുക്കു ", വീട്ടില്‍ ആണ്‍കുട്ടിയുടെ സുഹൃത്തുക്കള്‍ വന്നാലും പെണ്‍കുട്ടിയുടെ സുഹൃത്തുക്കള്‍ വന്നാലും ചായ ഉണ്ടാക്കുന്നത് പെണ്‍കുട്ടി തന്നെ, പിന്നെ കുടുംബങ്ങള്‍ ഒത്തു കൂടുന്ന നിമിഷത്തില്‍ പൊതുകാര്യങ്ങളെ കുറിച്ച് ചര്‍ച്ചകള്‍ നടക്കുമ്പോള്‍ "ഇത് നിങ്ങള്‍ക്കുള്ളതല്ല, ബുദ്ധിയുള്ളവര്‍ക്കാണ്‌ " എന്ന പേരില്‍ കളിയാക്കലുകള്‍ , ഒരു സംഘം മുന്‍വശത്തും മറ്റൊരു സംഘം അടുക്കളയിലും എന്ന ചേരി തിരിവു , കോളേജില്‍ "ചരക്ക്" എന്നു പറഞ്ഞു പെണ്‍കുട്ടികളെ വിശേഷിപ്പിക്കല്, പെണ്‍കുട്ടികളുടെ മാറിന്റെ വലിപ്പത്തിനനുസരിച്ച് അവര്‍ക്ക് പേരിടല്‍ - അങ്ങനെ അങ്ങനെ ... ഇതില്‍ പ്രതിഷേധിക്കുന്നവര്‍ Rebels , അല്ലാത്തവര്‍ നല്ല പെണ്‍കുട്ടികള്‍ .

  ഈ കാഴ്ച്ചപ്പാടാണ്‌ ആദ്യം മാറേണ്ടത്.

  സ്ത്രീയും പുരുഷനും തമ്മില്‍ താരതമ്യം ചെയ്യേണ്ട ഒരു ആവശ്യവും ഇല്ല. ഇരുകൂട്ടരും നിലനില്‍പിനു ആവശ്യം തന്നെ. പിന്നെ എന്തിനാണ്‌ ഒരാള്‍ക്ക് മേല്‍ക്കോയ്മ ???

  ഈ മേല്‍ക്കോയ്മ ഉണ്ടെന്നു വിശ്വസിക്കുന്നവരും പിന്നെ തങ്ങളുടെ മക്കളെ ആ രീതിയില്‍ വിശ്വസിപ്പിച്ചു വളര്‍ത്തുന്നവരുമാണ്‌ യഥാര്‍ത്ഥ അക്രമികള്‍ .

  ReplyDelete
  Replies
  1. "കടുത്ത ശിക്ഷാ രീതി, ജാഗ്രത ഇതൊക്കെ വേണ്ടതു തന്നെ".
   Dear വര്‍ഷ
   അതെ, അത്രയും മാത്രമേ പറയുന്നുള്ളൂ. ആ ജാഗ്രതെയെക്കുരിച്ചു തന്നെയാണ് ചര്‍ച്ചയും. പക്ഷെ എഴുതാപ്പുറം വായിച്ചു ചര്‍ച്ചയെ കാട് കയറ്റുകയാണ് പലരും. at the same time, വര്‍ഷ സൂചിപ്പിച്ച സ്ത്രീ സമൂഹം നേരിടുന്ന സാമൂഹ്യാവസ്ഥകളെ തിരിച്ചറിയുകയും ചെയ്യുന്നു.

   Delete
 74. ഇനി പര്‍ദ്ദയിലേക്ക്‌ കാര്യങ്ങള്‍ എത്തിക്കണം എങ്കില്‍ അതിനും എനിക്ക് ഒരു മറുപടി ഉണ്ട്.... അതിന് മുന്നോടിയായി ഒന്ന് പറഞ്ഞു കൊണ്ട് കാര്യത്തിലേക്ക് കടക്കാം.... ഞാന്‍ ഒരു ഹിന്ദുവാണ് (ഹിന്ദുവിന്‍റെ നിര്‍വ്വചനം എന്താണ് എന്നൊന്നും ചോദിച്ച് ഫുത്തിമുട്ടില്ലല്ലേ)എന്‍റെ വാമഭാഗം അവള്‍ക്ക് ഇഷ്ടമുണ്ടങ്കില്‍ മോഡേണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നതില്‍ എനിക്ക് ബുദ്ധിമുട്ടില്ല, പക്ഷെ അവള്‍ ധരിക്കാറില്ല.... എന്നെ അത്യാവശ്യം ബ്ലോഗിങ്ങിലൂടെയും, സോഷ്യല്‍ നെറ്റ്‌വര്‍ക്ക്കളിലൂടെയും, നേരിട്ടും അറിയാവുന്നവര്‍ ധാരാളം ഉള്ളതിനാല്‍ ചുമ്മാ ഒരു വിഷയത്തില്‍ ഊന്നി തര്‍ക്കിക്കാനായുള്ള വെറും ഒരു വാദമായി എനിക്ക് ഇവിടെ ഇത് അവതരിപ്പിക്കാന്‍ കഴിയാത്തതിനാല്‍ ഞാന്‍ പറഞ്ഞത്‌ സത്യമാണെന്ന് മനസ്സിലാകുമല്ലോ..... ഹിന്ദുവായ എന്‍റെ വാമഭാഗം പറയുന്നത് അവള്‍ക്ക് പര്‍ദ്ദ ധരികുമ്പോള്‍ ഒരു സുരക്ഷിതത്വ ബോധം തോന്നുന്നു എന്നാണ്.... എന്തുകൊണ്ട് എന്നാ ചോദ്യത്തിന് അവള്‍ക്ക് ഉത്തരം ഇല്ല.... നാട്ടില്‍ ചെന്ന് രണ്ടു ദിവസം സാധാരണ വേഷത്തില്‍ പുറത്തേക്ക് ഇറങ്ങുമ്പോള്‍ വിവസ്ത്ര ആയ പോലെ ഒരു തോന്നല്‍ ഉണ്ടാവറുണ്ടന്നും അവള്‍ പറയാറുണ്ട്‌.... അതിനും കാരണം അറിയില്ല.... എന്തായാലും ഒരു കാര്യം വ്യക്തമാണ് പര്‍ദ്ദ സ്ത്രീയുടെ ലാവണ്യം, ശരീര വടിവ് എന്നിവ നശിപ്പിക്കുന്നു.... ലാവണ്യം ഇല്ലാത്ത ശരീര വടിവ് ഇല്ലാത്ത ഒരു പെണ്ണിന് അത്ര കണ്ടു ഒരു പുരുഷനെ ആകര്‍ഷിക്കാന്‍ കഴിയും എന്ന് തോന്നുന്നില്ല, പ്രത്യേകിച്ച് മനസ്സില്‍ വിഷം ബാധിച്ച ഒരുവനെ ഒട്ടും ആകര്‍ഷിക്കില്ല.... പര്‍ദ്ദയുടെ ശാസ്ത്രവും അതാണെന്ന് തോന്നുന്നു....

  ഇതിനു അപവാദമായ പര്‍ദ്ദകളും കാണാം.... പര്‍ദ്ദ എന്നാ പേരും പാറത്താള്‍ ഉടുത്താല്‍ പോലും കാണാത്ത അത്ര മുഴുപ്പും തടിപ്പും ആയി നടക്കുന്ന പര്‍ദ്ദ വസ്ത്ര ധാരണവും കണ്ടിട്ടുണ്ട്.... ഇതൊരു വസ്ത്രവും നമ്മുക്ക് നല്ലതായും മോശമായും ഉപയോഗിക്കാം.... സാരി തന്നെ വളരെ മാന്യമായ ഒരു വസ്ത്രമാണ്, പക്ഷെ ഞാന്‍ ഒരിക്കല്‍ കണ്ട ഒരു പെണ്‍കുട്ടി അവളുടെ പലഭാഗങ്ങളും പ്രദര്‍ശിപ്പിക്കുന്നു എന്ന് മാത്രമല്ല അവള്‍ ഉടുത്തിരിക്കുന്ന സുതാര്യമായ വെളുത്ത സാരിയെക്കാള്‍ തെളിവര്‍ന്നു നില്‍കുന്നത് ഉള്ളിലെ ചുവന്ന പാന്‍റി ആയിരുന്നു.... പ്രദര്‍ശിപ്പിക്കാനായി ഉടുത്തിരികുന്നു എന്ന് ഒരു നോട്ടത്തില്‍ മനസ്സിലാകുന്ന വസ്ത്രധാരണം.... കേരളത്തില്‍ ഇന്ന് പൊതുവേ പ്രചാരത്തിലുള്ള ചുരിദാര്‍ പണ്ട് തുടക്കത്തില്‍ അതിന്‍റെ എല്ലാ മാന്യതയും പുലര്‍ത്തിയിരുന്നു.... ഇന്നോ...? രണ്ടു വശങ്ങളിലുള്ള കട്ടിംഗ് നിയന്ത്രണമില്ലാതെ മുകളിലേക്ക് കയറി വശങ്ങളിലൂടെ വയര്‍ കാണുന്ന രീതിയില്‍ എത്തി നില്‍ക്കുന്നു.... കഴുത്ത് ഇറങ്ങി ഇറങ്ങി ഇപ്പോള്‍ എവിടെ നില്‍ക്കുന്നു എന്ന് പറയുക പ്രയാസം.... പണ്ട് അതിന്‍റെ കൂടെ ഒരു ഷാള്‍ ഉണ്ടായിരുന്നു, അത് നെഞ്ച് കാണാത്ത വിധം മറയ്ക്കാന്‍ ഉള്ളതായിരുന്നു... ഇന്ന് പല പെണ്‍കുട്ടികളും അത് കയ്യില്‍ ചുറ്റി ഉലാതുന്നത് കാണാം.... ചുരുക്കത്തില്‍ മാന്യമായ വസ്ത്ര ധാരണം പര്‍ദ്ദക്ക് ഉറപ്പാക്കാന്‍ കഴിയും എന്നത് അത് മത ചിഹ്നമായി കാണുന്നവര്‍ക്ക് പോലും കഴിയില്ല.... ഇതു വസ്ത്രം ഇട്ടാലും അത് മാന്യമാകണം എന്ന് മനസ്സില്‍ തീരുമാനിച്ചാല്‍ തീര്‍ച്ചയായും അങ്ങനെ ആയി വരും.... സ്ത്രീയെ മാന്യമായി കാണാനും, അവരെ ബഹുമാനത്തോടെ സമെപിക്കുന്നതിലും ബോധവല്‍ക്കരണം നടത്തുന്നതോടൊപ്പം സ്ത്രീയെ പ്രദര്‍ശന വസ്തു ആക്കുന്നവരിലും സ്വയം പ്രദര്‍ശനത്വര കാണിക്കുന്നവരിലും കൂടി ബോധവല്‍ക്കരണം നടക്കട്ടെ....

  ReplyDelete
  Replies
  1. ദേ ഒരു ഇസ്ലാമിസ്റ്റ് :)

   Delete
  2. ഈ തുറന്നെഴുത്ത് ഇഷ്ടപ്പെട്ടു. വിഷയത്തിന്റെ മറ്റൊരു വശം.

   Delete
  3. സ്ത്രീകളുടെ വസ്ത്രധാരണത്തില്‍ വന്ന മാറ്റങ്ങള്‍ എത്ര വ്യക്തമായി ആണ് അദ്ദേഹം പറഞ്ഞു തരുന്നത്? ഇത്തരക്കാരെ ഞങ്ങടെ നാട്ടില്‍ 'വായിനോക്കി' എന്നാണു വിളിക്കുന്നത്‌. ഏത് വസ്ത്രം ഇട്ടാലും അത് മാന്യമാകണം എന്ന് മനസ്സില്‍ തീരുമാനിച്ചാല്‍ തീര്‍ച്ചയായും അങ്ങനെ ആയി വരും എന്ന് പറഞ്ഞല്ലോ, എന്നിട്ട് എന്തെ പല വസ്ത്രങ്ങളെയും കുറ്റം പറയുന്നത്? എന്തെ? ഇതുവരെ മനസ്സില്‍ തീരുമാനിച്ചില്ലേ?

   എങ്കില്‍ സ്ത്രീയെ മാന്യമായി കാണാനും, അവരെ ബഹുമാനത്തോടെ സമെപിക്കുന്നതിലും ബോധവല്‍ക്കരണം നടത്തുന്ന ഏതെങ്കിലും ക്ലാസ് ഉണ്ടെങ്കില്‍ എത്രയും വേഗം താങ്കള്‍ പോയി അറ്റന്‍ഡ് ചെയ്യണം.

   Delete
 75. മൂത്തവര്‍ വാക്കും മുതുനെല്ലിക്കയും.... ആദ്യം കയിക്കും പിന്നേയും കയിക്കും പിന്നേയും പിന്നേയും കയിക്കും....മുത്തശ്ശിയുടെ പുന്നരാമകള്‍ ആറ് മാസമായി കാത്തിരിക്കുന്നു ഒരു ബലാല്‍സംഗം ഒക്കെയാവാം
  http://1blogan.blogspot.com/2012/07/blog-post_2917.html

  ReplyDelete
 76. രണ്ടിലൊന്ന് അറിഞ്ഞിട്ട് തന്നെ കാര്യം (മിക്കവാറും കൊണ്ടേ പോകൂ) പര്‍ദ്ദയെ ബലാല്‍സംഗം ചെയ്യുന്നവരോട് രണ്ടു വാക്ക് http://1blogan.blogspot.com/2013/01/blog-post_3.html

  ReplyDelete
 77. എന്തുടുക്കാനും സ്വാതന്ത്ര്യം വേണം എന്ന് പറയുന്ന സ്ത്രീയും
  തന്ടെ ഭര്‍ത്താവിന്‍റെ മുന്നില്‍ മറ്റൊരു സ്ത്രീ സെക്സിയായി നടക്കുന്നത് ഇഷ്ടപ്പെടില്ല എന്നതാണ് നേര്.

  ReplyDelete
 78. >>>>സ്ത്രീകള്‍ക്കെതിരെ വര്‍ദ്ധിച്ചു വരുന്ന അക്രമങ്ങള്‍ക്ക് സര്‍ക്കാറുകളെ മാത്രം പഴിപറയാതെ സാമൂഹ്യ സാംസ്കാരിക തലങ്ങളില്‍ ക്രിയാത്മകമായി എന്തെങ്കിലും ചെയ്യാനാവുമോയെന്ന ചോദ്യമുയര്‍ത്തുകയായിരുന്നു പോസ്റ്റ്‌ കൊണ്ട് ഉദ്ദേശിച്ചിരുന്നത്. <<<<


  എന്താണീ ക്രിയാത്മകമായുള്ള ചെയ്ത്ത്?

  ഇതൊരു ക്രമ സമാധാന പ്രശ്നമാണ്. ഇക്കാര്യത്തില്‍ സര്‍ക്കാരിനു മാത്രമേ എന്തെങ്കിലും ചെയ്യാനുള്ളു. വള്ളിയേപ്പോലുള്ളവര്‍ക്ക് എതിരെ വരുന്ന സ്ത്രീകളെ കയറിപ്പിടിക്കാനുള്ള ത്വര ഉപേക്ഷിക്കാനാകും. അതിനു സ്വയം നന്നാവുകയാണു വേണ്ടത്. അവള്‍ എന്റെ വിശ്വാസമനുസരിച്ച് മാന്യമായല്ല വസ്ത്രം ധരിച്ചിരിക്കുന്നത്, അതുകൊണ്ട് അവളെ റേപ്പ് ചെയ്തേക്കാം , എന്ന നിലപാട് മാറ്റണം. മാറാന്‍ തയ്യാറല്ലെങ്കില്‍  കര്‍ശനമായ ശിക്ഷാ രീതികള്‍ നടപ്പിലാക്കണം. അത് ചെയ്യേണ്ടത് സര്‍ക്കാരാണ്. ഇസ്ലാമിലെ ശിക്ഷാ രീതിപോലെ കല്ലെറിഞ്ഞ് കൊല്ലുകയൊന്നും വേണ്ട. ജീവിതാവസാനം ​വരെ ജയിലില്‍ ഇടുകയോ, ഇനിയൊരിക്കലും റേപ്പ് ചെയ്യന്‍ സാധിക്കാത്ത രീതിയില്‍ ഷണ്ഢീകരിക്കുകയോ ചെയ്യണം.

  ഏതയാലും ഒരു ഗുണമുണ്ട്. സൂര്യനെല്ലിയും ഐസ് ക്രീമും ഒക്കെ ഒരിക്കല്‍ കൂടി ചൂടുപിടിക്കും. നീതി പീഠത്തിനിനിയും കണ്ണടക്കാന്‍ ആകില്ല.

  ReplyDelete
 79. >>>>സ്ത്രീകളെ പീഡിപ്പിക്കുന്നവന്‍ മൃഗമാണ്‌. ഒരു മനുഷ്യന്‍ മൃഗമായി മാറുന്നത് ഒറ്റ രാത്രി കൊണ്ടല്ല. അവന്‍ ജീവിക്കുന്ന പരിസരത്തിനും കണ്ടു വളരുന്ന ജീവിത ചുറ്റുപാടുകള്‍ക്കും അതിലൊരു പങ്കുണ്ട്. വിപ്ലവം പറയുന്ന ഏതു പൊട്ടനും ഇക്കാര്യത്തില്‍ തര്‍ക്കിക്കുമെന്നു തോന്നുന്നില്ല. <<<<

  തര്‍ക്കിക്കുന്നില്ല.

  കുഞ്ഞാലിക്കുട്ടിയെന്ന മുസ്ലിം ലീഗ് നേതാവ്, റെജീനയെന്ന പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഢിപ്പിച്ചതിന്റെ കാരണങ്ങള്‍ ഒന്ന് വിശദീകരിക്കാമോ? ഏത് സ്ത്രീ അല്‍പ്പവസ്ത്ര ധാരിയായി നടക്കുന്നതുകണ്ടിട്ടാണദ്ദേഹം ഇത് ചെയ്തത്? അദ്ദേഹം ജനിച്ചു വളര്‍ന്ന മലപ്പുറത്തെ ഏത് പരിസരമാണതിനുത്തരവാദി? ഏത് ചുറ്റുപാടുകളാണദ്ദേഹത്തേക്കൊണ്ട് ഇത് ചെയ്യിച്ചത്?

  സൂര്യ നെലി പെണ്‍കുട്ടിയെ പി ജെ കുര്യനെന്ന കോണ്‍ഗ്രസ് നേതാവ് പ്രാപിച്ചത് ഏത് പരിസരത്തിന്റെ കുറ്റം കൊണ്ടാണ്?

  എന്‍ ഡി തിവാരിയെന്നെ വന്ദ്യ വയോധികന്‍ ഒരേ സമയം മൂന്നു സ്ത്രീകളോടൊപ്പം രാസ കേളികളാടിയത് അദ്ദേഹം ജീവിച്ച ഏത് ചുറ്റുപാടിന്റെ കുഴപ്പമായിരുന്നു? അദ്ദേഹം 60 വര്‍ഷക്കാലം പ്രാവര്‍ത്തിച്ച കോണ്‍ഗ്രസ് രാഷ്ട്രീയ പരിസരത്തിന്റെ കുഴപ്പമാണോ?

  പൊട്ടനല്ലാത്ത താങ്കള്‍ തന്നെ ഉത്തരം പറയുക. എന്തുകൊണ്ട് അതൊക്കെ നടന്നപ്പോള്‍ ഇതുപോലെ ക്രിയാത്മക നിര്‍ദ്ദേശങ്ങളുമായി താങ്കള്‍  വന്നില്ല. റൌഫ് ചിലതൊകെ വിളിച്ചു പറഞ്നജ്പ്പോള്‍ ഗത്യനതരമിലാതെ കുഞ്ഞാലി പൂഅജപ്പുരയില്‍  ഉണ്ട തിന്നേണ്ടി വരുമെന്ന് ഈ ബ്ളോഗില്‍ തന്നെയല്ലേ താങ്കള്‍  അഭിപ്രായ്പ്പെട്ടത്? പക്ഷെ കുഞ്ഞാലി ഇന്ന് കേരളം ഭരിക്കുന്ന മന്ത്രിയാണ്. ആരുടെ കുറ്റമാണത്?

  ReplyDelete
  Replies
  1. കോണ്‍ഗ്രസിന്റെ കുറ്റം ആണ് കാളിദാസാ...............

   Delete
  2. //വിപ്ലവം പറയുന്ന ഏതു പൊട്ടനും ഇക്കാര്യത്തില്‍ തര്‍ക്കിക്കുമെന്നു തോന്നുന്നില്ല//

   //തര്‍ക്കിക്കുന്നില്ല//

   :D

   Delete
  3. >>>>കോണ്‍ഗ്രസിന്റെ കുറ്റം ആണ് കാളിദാസാ........<<<<

   Georgy,

   കോണ്‍ഗ്രസിന്റെ ശരീരത്തില്‍ മുഴുവന്‍ നഗ്നതയായതുകൊണ്ടോ? അതോ കോണ്‍ഗ്രസ് പര്‍ദ്ദ ഇട്ടു മൂടി നടക്കാത്തതുകൊണ്ടോ?

   അപ്പോള്‍ കോണ്‍ഗ്രസില്‍ ചേരുന്ന എല്ലാവരും തിവാരികളാകുമെന്നര്‍ത്ഥം. സംഗതി കൊള്ളമല്ലോ. എങ്കœ