March 7, 2013

62 ബൂമറാങ്ങ്, പി ഒ പൂഞ്ഞാര്‍

ബൂമറാങ്ങ് കണ്ടു പിടിച്ചിട്ടു കാലം എത്രയായി എന്നറിയില്ല. പക്ഷെ പൂഞ്ഞാറിലെ ബൂമറാങ്ങിനു ഏതാണ്ട് അറുപത്തിരണ്ടു വയസ്സായിട്ടുണ്ട്. പരസ്ത്രീ ഗമനം ആരോപിച്ചു മന്ത്രി ഗണേഷിന് നേരെ പൂഞ്ഞാറില്‍ നിന്നും തൊടുത്ത് വിട്ട അമ്പ് തിരിച്ചു പൂഞ്ഞാര്‍ ഭാഗത്തേക്ക് തന്നെ മടങ്ങി വന്നുകൊണ്ടിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എറിഞ്ഞത് മാങ്ങക്ക്, കൊണ്ടത്‌ തേങ്ങക്ക്, വീണത്‌ കുമ്പളങ്ങ എന്ന് പറഞ്ഞത് പോലെ സ്ത്രീ വിഷയത്തില്‍ ആരോപിതനായ വ്യക്തി പൊതുസമൂഹത്തില്‍ ഗ്ലാമറോടെ തിരിച്ചു വരുന്നതും ആരോപണം ഉന്നയിച്ച വ്യക്തി ചക്രശ്വാസം വലിക്കുന്നതുമായ വിചിത്ര കാഴ്ചയാണ് സ്ക്രീനില്‍ തെളിഞ്ഞു വരുന്നത്. സ്കൂള്‍ കുട്ടികള്‍ക്ക് ബൂമറാങ്ങിന് ഉദാഹരണം പറഞ്ഞു കൊടുക്കാന്‍ ഇനി അദ്ധ്യാപകര്‍ക്ക് ഏറെ പ്രയാസമുണ്ടാകില്ല എന്ന് ചുരുക്കം.

ഗണേഷ് കുമാര്‍ ആത്യന്തികമായി ഒരു സിനിമക്കാരനാണ്. ബാലകൃഷ്ണപിള്ളയുടെ കഷ്ടകാലത്തിനാണ് അദ്ദേഹം മകനെ പിടിച്ചു രാഷ്ട്രീയത്തില്‍ ഇറക്കിയത്. സ്വത്തിലെന്ന പോലെ രാഷ്ട്രീയത്തിലും തന്റെ കാലശേഷം ഒരനന്തരാവകാശി ഉണ്ടായിക്കോട്ടെ എന്ന നല്ല ബുദ്ധിയാണ് അതിനു പിന്നില്‍ ഉണ്ടായിരുന്നത്. പക്ഷേ താന്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ മകന്‍ അനന്തരാവകാശം ഉപയോഗിച്ച് തുടങ്ങിയപ്പോഴാണ് പിള്ള  ചൊറിഞ്ഞു തുടങ്ങിയത്. അറിയാത്ത പിള്ള ചൊറിയുമ്പോള്‍ അറിയും എന്ന ചൊല്ല് അതിനു ശേഷം രൂപപ്പെട്ടതാണോ എന്ന് പോലും എനിക്ക് സംശയമുണ്ട്‌. പറഞ്ഞു വരുന്നത് ഗണേഷ് സിനിമക്കാരനാണ് എന്ന കാര്യമാണ്. അതിന്റേതായ എല്ലാ ഗുണങ്ങളും (അങ്ങിനെയൊന്നുണ്ടെങ്കില്‍ ) ദോഷങ്ങളും അയാളില്‍ കാണും. അതില്‍ അത്ര വലിയ പുതുമയൊന്നും ഇല്ല.

ഭാര്യ യാമിനി തങ്കച്ചിയുമായും അതുപോലെ വേറെ പല തങ്കച്ചിമാരുമായും ബന്ധപ്പെട്ട് ഗണേഷ് കുമാറിന്റെ പേരില്‍ പ്രശ്നങ്ങളും വാര്‍ത്തകളും ഉണ്ടായിട്ടുണ്ട്. ഇത് ഇന്നോ ഇന്നലെയോ കേട്ട് തുടങ്ങിയതല്ല. ഇത്തരം വാര്‍ത്തകള്‍ അദ്ദേഹം രാഷ്ട്രീയത്തിലേക്ക് വരുന്നതിനു മുമ്പ് തന്നെ സിനിമ പ്രസിദ്ധീകരണങ്ങളിലും പത്രങ്ങളുടെ ഗോസ്സിപ്പ് കോളങ്ങളിലും മുടങ്ങാതെ കണ്ടു വരാറുള്ള കാര്യമാണ്. അതുകൊണ്ട് തന്നെ സ്ത്രീ വിഷയത്തില്‍ അദ്ദേഹത്തിന്‍റെ ട്രാക്ക് റെക്കോര്‍ഡ് അത്ര ശരിയല്ല എന്ന് അച്ഛന്‍ പിള്ളക്കും നാട്ടുകാര്‍ക്കും സിനിമാക്കാര്‍ക്കും എല്ലാം അറിയാം. ഇതൊക്കെ അറിഞ്ഞു കൊണ്ട് തന്നെയാണ് പിള്ള അദ്ദേഹത്തെ നിയമസഭയിലേക്ക് സ്ഥാനാര്‍ത്ഥി ആക്കിയതും ജനം ജയിപ്പിച്ചു വിട്ടതും.

പക്ഷെ അധികാരസ്ഥാനത്ത് എത്തിയ ശേഷം ഗണേഷ് മറ്റു മന്ത്രിമാരെ അപേക്ഷിച്ച് നോക്കുമ്പോള്‍ നന്നായി പെര്‍ഫോം ചെയ്തു എന്ന് പറയാതെ വയ്യ. കേരളത്തിന്റെ ചരിത്രത്തില്‍ ട്രാന്‍സ്പോര്‍ട്ട് വകുപ്പ് ഏറ്റവും നന്നായി ഭരിച്ച ഒരാള്‍ ഗണേഷാണ്. ഇപ്പോള്‍ ആ വകുപ്പ് ഭരിച്ചു കൊണ്ടിരിക്കുന്ന മന്ത്രിയുമായി തട്ടിച്ചു നോക്കിയാല്‍ അതിന്റെ വ്യത്യാസം എളുപ്പത്തില്‍ തിരിച്ചറിയാന്‍ പറ്റും. പുതിയ മന്ത്രിസഭയില്‍ ഗണേഷിന്‌ ലഭിച്ച വനം, സ്പോര്‍ട്സ്, സിനിമാ വകുപ്പുകളും പേരുദോഷം വരുത്താതെ അദ്ദേഹം ഭരിക്കുന്നുണ്ട്. ഒരു മന്ത്രിയെ സംബന്ധിച്ചിടത്തോളം തനിക്കു കിട്ടിയ വകുപ്പ് എത്ര കാര്യക്ഷമമായി ഭരിക്കുന്നു എന്നതിനാണ് അയാളുടെ കിടപ്പറ രഹസ്യങ്ങളേക്കാള്‍ പൊതുസമൂഹം പ്രാധാന്യം കൊടുക്കേണ്ടത്. കട്ടുമുടിക്കാത്ത ഒരു മന്ത്രി എന്ന ഇമേജ് ഗണേഷ് ഉണ്ടാക്കിയിട്ടുണ്ട്. മാത്രമല്ല സ്വാധീനങ്ങള്‍ക്ക് വഴങ്ങി സംസ്ഥാനത്തിന്റെ താത്പര്യങ്ങള്‍ ബലി കൊടുക്കുന്ന ടൈപ്പല്ല എന്ന ഒരു പൊതുധാരണയും ഉണ്ടാക്കിയെടുത്തിട്ടുണ്ട്. പറയാനുള്ളത് ആരുടെ മുഖത്തു നോക്കിയും ചങ്കൂറ്റത്തോടെ പറയുന്ന സ്വഭാവവുമുണ്ട്. തെറ്റ് പറ്റിയാല്‍ അത് തുറന്നു പറയാനുള്ള ആര്‍ജ്ജവവും കാണിക്കാറുണ്ട്. പൊതുജനത്തെ സംബന്ധിച്ചിടത്തോളം ഭാര്യ യാമിനിയുമായുള്ള അദ്ദേഹത്തിന്‍റെ വീട്ടു പ്രശ്നങ്ങളേക്കാള്‍ പ്രധാന്യമര്‍ഹിക്കുന്നത് ഇവയൊക്കെയാണ്. അവര്‍ വിവാഹ മോചനം ചെയ്യുന്നതോ ചെയ്യാതിരിക്കുന്നതോ ജനങ്ങളുടെ വിഷയമല്ല, വിഷയമാകേണ്ടതുമില്ല.

പി സി ജോര്‍ജ്ജിനെ കേരളത്തിന്റെ ഒരു പൊതുശല്യമായി പ്രഖ്യാപിക്കേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ മാറിക്കൊണ്ടിരിക്കുന്നത്. അദ്ദേഹം ഇടപെട്ട് കുളമാക്കാത്ത പ്രശ്നങ്ങള്‍ ഇപ്പോള്‍ കുറവാണ്. കാസര്‍ക്കോട് മുതല്‍ തിരുവനന്തപുരം വരെ, നെല്ലിയാമ്പതി മുതല്‍ സൂര്യനെല്ലി വരെ. എല്ലാത്തിലും ഇയാളുടെ ഇടപെടലുകളുണ്ട്. ഏതൊക്കെ പ്രശ്നങ്ങളിലാണ് ഇടപെടലുകള്‍ ഇല്ലാത്തത് എന്ന് നോക്കുന്നതാവും ഭേദം. അവസാനം കേട്ടത് നടന്‍ ജഗതിയുടെ മകള്‍ ശ്രീലക്ഷ്മി പറഞ്ഞതാണ്. തന്റെ അച്ഛനെ കാണാന്‍ പി സി ജോര്‍ജ്ജ് സമ്മതിക്കുന്നില്ല എന്ന്!!! നട്ടെല്ലില്ലാത്ത യു ഡി എഫ് നേതൃത്വമാണ് ഇദ്ദേഹത്തെ  ഇങ്ങനെ കയറൂരി വിട്ടിരിക്കുന്നത്. ഉമ്മന്‍ ചാണ്ടിയെ സംബന്ധിച്ചിടത്തോളം ഇയാളെ പിണക്കിയാല്‍ മന്ത്രിസഭ മറിയുമോ എന്ന പേടിയാണ് കാര്യമായിട്ടുള്ളത്. ചീഫ് വിപ്പ് സ്ഥാനത്തു നിന്ന് ഒഴിവാക്കിയാല്‍ ആഭ്യന്തര മന്ത്രിയായി തിരിച്ചു വരുമോ എന്ന പേടി. ഇടതുപക്ഷവുമായി ചേര്‍ന്ന് മാണി മുഖ്യമന്ത്രിയാകാനും ഇദ്ദേഹം ആഭ്യന്തര മന്ത്രിയാകാനുമുളള സാധ്യതകള്‍ ഉരുത്തിരിഞ്ഞു വന്നാലോ എന്നൊരു ഉള്‍ഭയം. ഈ ഭയമാണ് യൂ ഡി എഫ് നേതൃത്വത്തെ ഇത്തരമൊരു പൊതുശല്യത്തെ പേറിക്കൊണ്ടു നടക്കാന്‍ പ്രേരിപ്പിക്കുന്നത്. തുടരെത്തുടരെ വിവാദങ്ങളുയര്‍ത്തി കേരളീയ സാമൂഹ്യാന്തരീക്ഷം മലിനമാക്കുന്ന ഇത്തരം വിഴുപ്പുകളെ പേറിക്കൊണ്ടു നടക്കാനല്ല, മറിച്ച് ഈ നാടിന്റെ വികസനവും ക്ഷേമവും ഉറപ്പു വരുത്താനാണ് തന്റെ സര്‍ക്കാരിനെ ജനങ്ങള്‍ തിരഞ്ഞെടുത്തിരിക്കുന്നത് എന്ന് ഉമ്മന്‍ ചാണ്ടി മനസ്സിലാക്കിയാല്‍ അദ്ദേഹത്തിനു നന്ന് എന്ന് മാത്രമേ ഇപ്പോള്‍ പറയാനുള്ളൂ.

Related Posts
വെല്‍ഡന്‍ ഗണേഷ്, വെല്‍ഡന്‍ !!

Recent Posts
ബ്രിട്ടാസ് ഡ്രാമ പ്രദര്‍ശനം തുടരുന്നു
ലൈക്കരുത്, സൈബര്‍ പോലീസ് വരുന്നുണ്ട്!
ഖുല്‍ബൂഷന്‍ജി വള്ളിക്കുന്നില്‍
മീഡിയ വണ്‍ : തുടക്കം കസറി 

59 comments:

 1. നൗഷാദ്കൂടരഞ്ഞിMarch 7, 2013 at 10:42 AM

  "കേരളത്തിന്റെ ചരിത്രത്തില്‍ ട്രാന്‍സ്പോര്‍ട്ട് വകുപ്പ് ഏറ്റവും നന്നായി ഭരിച്ച ഒരാള്‍ ഗണേഷാണ്. ഇപ്പോള്‍ ആ വകുപ്പ് ഭരിച്ചു കൊണ്ടിരിക്കുന്ന മന്ത്രിയുമായി തട്ടിച്ചു നോക്കിയാല്‍ അതിന്റെ വ്യത്യാസം എളുപ്പത്തില്‍ തിരിച്ചറിയാന്‍ പറ്റും. പുതിയ മന്ത്രിസഭയില്‍ ഗണേഷിന്‌
  ലഭിച്ച വനം, സ്പോര്‍ട്സ്, സിനിമാ വകുപ്പുകളും പേരുദോഷം വരുത്താതെ അദ്ദേഹം ഭരിക്കുന്നുണ്ട്. ഒരു മന്ത്രിയെ സംബന്ധിച്ചിടത്തോളം തനിക്കു കിട്ടിയ വകുപ്പ് എത്ര കാര്യക്ഷമമായി ഭരിക്കുന്നു എന്നതിനാണ് അയാളുടെ കിടപ്പറ രഹസ്യങ്ങളേക്കാള്‍ പൊതുസമൂഹം പ്രാധാന്യം കൊടുക്കേണ്ടത്. കട്ടുമുടിക്കാത്ത ഒരു മന്ത്രി എന്ന ഇമേജ് ഗണേഷ് ഉണ്ടാക്കിയിട്ടുണ്ട്. മാത്രമല്ല സ്വാധീനങ്ങള്‍ക്ക് വഴങ്ങി സംസ്ഥാനത്തിന്റെ താത്പര്യങ്ങള്‍ ബലി കൊടുക്കുന്ന ടൈപ്പല്ല എന്ന ഒരു പൊതുധാരണയും ഉണ്ടാക്കിയെടുത്തിട്ടുണ്ട്. പറയാനുള്ളത് ആരുടെ മുഖത്തു നോക്കിയും ചങ്കൂറ്റത്തോടെ പറയുന്ന സ്വഭാവവുമുണ്ട്. പൊതുജനത്തെ സംബന്ധിച്ചിടത്തോളം ഭാര്യ യാമിനിയുമായുള്ള അദ്ദേഹത്തിന്‍റെ വീട്ടു പ്രശ്നങ്ങളേക്കാള്‍ പ്രധാന്യമര്‍ഹിക്കുന്നത് ഇവയൊക്കെയാണ്. അവര്‍ വിവാഹ മോചനം ചെയ്യുന്നതോ ചെയ്യാതിരിക്കുന്നതോ ജനങ്ങളുടെ വിഷയമല്ല, വിഷയമാകേണ്ടതുമില്ല."
  (ഈ വിഷയത്തിലെ പൊതുവായ കാര്യം ഇത് തന്നെയാണ്...നന്നായി പറഞ്ഞു ബഷീര്‍ സാബ്‌....!!)

  ReplyDelete
  Replies
  1. Keralathile nalla transport minister Mathew T Thomas alle?????

   Delete
  2. Mathew T Thomas ?? അതാരാ ??

   Delete
  3. Surely he had many good feature, far more better than Ganesh...

   Delete
  4. Yes , Mathew T Thomas(Socialist Janatha) was a good minister ,

   Delete
 2. ".................. മറിച്ച് ഈ നാടിന്റെ വികസനവും ക്ഷേമവും ഉറപ്പു വരുത്താനാണ് തന്റെ സര്‍ക്കാരിന്റെ ജനങ്ങള്‍ തിരഞ്ഞെടുത്തിരിക്കുന്നത് എന്ന് ഉമ്മന്‍ ചാണ്ടി മനസ്സിലാക്കിയാല്‍ അദ്ദേഹത്തിനു നന്ന് എന്ന് മാത്രമേ ഇപ്പോള്‍ പറയാനുള്ളൂ."

  കാര്യം ശരി തന്നെ.. ഉമ്മച്ചൻ അതു മനസ്സിലാക്കിയതുമാണു താനും... എന്നിട്ടും പേറേണ്ടി വരുന്നത് ഗതി കേടു തന്നെ !!!

  ReplyDelete
 3. ഫേസ് ബുക്കില് വളരെയദികം ലൈക്കും കമന്റും വാരിക്കൂട്ടിയ ഒരു ഡയലോഗ് ഇവിടെ ചേര്ക്കുന്നു. ''മേനകാഗാന്ധി പ്രശ്നമുണ്ടാക്കുമെന്നോര്ത്താണ് ഈ പൂഞ്ഞാര് സിങ്കത്തിനെ നാട്ടുകാര് തല്ലിക്കൊല്ലാത്തത്'' .സംഗതി കോമഡിയാണെങ്കിലും ചിലസത്യങ്ങള് എവിടെയൊക്കയോ ഒളിഞ്ഞുകിടക്കുന്നുണ്ട്. പാര്ട്ടിക്ക് സ്ത്രീപിഢനക്കേസില് ചീത്തപേരുകേള്ക്കുമെന്നൊര്ത്താണ് ഈ വിലാപമെങ്കില് കുഞ്ഞാലിയും കുര്യനും ജോസഫും ഉണ്ണിത്താനുമെതിരേ ഈ ചീപ്പ് വിഴുപ്പ് നാടകം ജോര്ജ്ജ് അവതരിപ്പിച്ചില്ല.ഈ നാലു വികാരജീവികളുടെ കുരുത്തക്കേടുകള് ഒരു പത്രത്തില് മാത്രം ഒറ്റദിവസം വന്ന വാര്ത്തയല്ല തെളിവുകള് ജനങ്ങള്ക്ക് മുന്നില്ത്തന്നെയുണ് പെറ്റതും പെറാത്തതുമായി.അപ്പോള് ജോര്ജ്ജിന്റെ പ്രശ്നം അതല്ല...

  ReplyDelete
 4. truly he is becoming a public nuisance.

  ReplyDelete
 5. Sasi Lal, ChennaiMarch 7, 2013 at 11:15 AM

  പി സി ജോര്‍ജ്ജിനെ കേരളത്തിന്റെ ഒരു പൊതുശല്യമായി പ്രഖ്യാപിക്കേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ മാറിക്കൊണ്ടിരിക്കുന്നത്. അദ്ദേഹം ഇടപെട്ട് കുളമാക്കാത്ത പ്രശ്നങ്ങള്‍ ഇപ്പോള്‍ കുറവാണ്. കാസര്‍ക്കോട് മുതല്‍ തിരുവനന്തപുരം വരെ, നെല്ലിയാമ്പതി മുതല്‍ സൂര്യനെല്ലി വരെ. എല്ലാത്തിലും ഇയാളുടെ ഇടപെടലുകളുണ്ട്. ഏതൊക്കെ പ്രശ്നങ്ങളിലാണ് ഇടപെടലുകള്‍ ഇല്ലാത്തത് എന്ന് നോക്കുന്നതാവും ഭേദം. അവസാനം കേട്ടത് നടന്‍ ജഗതിയുടെ മകള്‍ ശ്രീലക്ഷ്മി പറഞ്ഞതാണ്. തന്റെ അച്ഛനെ കാണാന്‍ പി സി ജോര്‍ജ്ജ് സമ്മതിക്കുന്നില്ല എന്ന്!!! true observation. thurannu ezhuthiyathinu nandi.

  ReplyDelete
 6. This comment has been removed by the author.

  ReplyDelete
 7. Well said. it's baffling to see that extra marital affairs of ministers take precedence over governmental duties and responsibilities. The media itself is a giant omnipresent P.C George these days. UDF cannot blame the LDF for this ludicrous scenario because it's own chief whip is the mastermind behind it all. However it's well noted that LDF is soft on Ganesh Kumar on the issue. Imagine how the LDF / V.S would have reacted if any member of Muslim league were seen in Ganesh's shoe.

  ReplyDelete
  Replies
  1. >> it's well noted that LDF is soft on Ganesh Kumar on the issue. Imagine how the LDF / V.S would have reacted if any member of Muslim league were seen in Ganesh's shoe.<<

   A point to be noted

   Delete
  2. സുഹൃത്തേ , മുസ്ലിം ലീഗുകാര്‍ ആണ് ഈ കേസിലെങ്കില്‍, യാമിനി തങ്കച്ചിയും, ഗണേഷിന്റെ കാമുകിയുടെ ഭര്‍ത്താവും ഈ ഭൂമുഖതുണ്ടാവില്ല. പിന്നെ കുറെ ലീഗുകാര്‍, ഗണേഷ് കുട്ടി പുലി കുട്ടി എന്ന ഫ്ലെക്സ് ബോര്‍ട് കേരളത്തിന്റെ സകല മുക്കിലും മൂലയിലും പ്രദര്‍ശിപ്പിക്കുകയും, അബ്ദുറഹിമാന്‍ രണ്ടതാണി, ഇ ടി മുഹമ്മദ്‌ ബഷീര്‍ തുടങ്ങിയ ആസ്ഥാന ലീഗ് ജിഹ്വകള്‍ ചനെലുകളില്‍ വായിട്ടലക്കുന്നതും കാണാനാകുമായിരുന്നു ഫൂ ...

   Delete
  3. anna kalakki....nalla marupadi. Just see how ML supported KK during the same kind of issues previously, they were ready to give the blood and flesh for their leader. Well, here,on the other side, even NSS is not backing him, that makes the difference. There is a long way for you guys to go to attain such stability. Keep working ML guys. Anand.

   Delete
 8. വള്ളിക്കുന്ന്ജി,
  നല്ല പോസ്റ്റ്‌..........

  "എറിഞ്ഞത് മാങ്ങക്ക്, കൊണ്ടത്‌ തേങ്ങക്ക്, വീണത്‌ കുമ്പളങ്ങ" രസകരമായ പ്രയോഗം. :)

  "പിള്ള ജീവിച്ചിരിക്കുമ്പോള്‍ തന്നെ മകന്‍ അനന്തരാവകാശം ഉപയോഗിച്ച് തുടങ്ങി" എന്ന് പറഞ്ഞത് ശരിയാണോ?
  ഉത്തരവാദിത്തം ഉള്ള ഒരു മന്ത്രി എന്ന നിലയില്‍, അച്ഛന്‍ പറയുന്നത് കേട്ട് ഭരിക്കുകയല്ലല്ലോ വേണ്ടത്..? മകനെ സ്ഥാനത്തിരുത്തി ഭരിക്കാം എന്ന പൂതി നടക്കാഞ്ഞതല്ലേ പിള്ളേടെ പ്രശ്നം.

  മന്ത്രി തന്‍റെ വസതിയോ, സര്‍ക്കാര്‍ വാഹനമോ ഓഫീസോ ഒന്നും ഈ കേട്ട ഇടപാടിനു വേണ്ടി ദുരുപയോഗം ചെയ്തില്ല എങ്കില്‍, ഗണേശനോട് രാജി വെക്കാന്‍ പറയുന്നതില്‍ ന്യായമുണ്ടോ?
  കേട്ടത് ശരിയാണെങ്കില്‍, മൂപ്പര്‍ ഒരു തരികിട കാണിച്ചു.. അതിനുള്ള തല്ലും കിട്ടി. അത് അവിടെ തീര്‍ന്നു. ഗണേശന്‍ മന്ത്രിസഭയുടെ അഭിമാനത്തിനു തീരാകളങ്കമായി എന്നൊക്കെ പറയുന്നത് തെറ്റാണ്. ഇതിലും നൂറു മടങ്ങ്‌ വൃത്തികേട്‌ കാണിച്ചവര്‍ പല്ലിളിച്ചു കൊണ്ട് നമ്മെ ഭരിക്കുന്നുണ്ട്.

  ചീഫ് വിപ്പ് എന്ന സ്ഥാനവും, അതില്‍ ആദ്യത്തേതും അവസാനത്തെയും അക്ഷരങ്ങള്‍ ചേര്‍ത്ത് വായിച്ചാല്‍ കിട്ടുന്ന സ്വഭാവവും ഉള്ള, ക്ലാസ്സിക്‌ ഗ്രാമീണഭാഷ മാത്രം സംസാരിക്കുന്ന,ജഗതിയുടെ മകളുടെ പരാതി കേട്ട് കാര്യമന്വേഷിച്ച മുഖ്യനോട് "എന്‍റെ കുടുംബ കാര്യത്തില്‍ സി.എം ഇടപെടേണ്ട" എന്ന് പറഞ്ഞ, അച്ഛനെ കാണാന്‍ കോടതി വിധിയുമായി ചെന്ന മകളെ തടയാന്‍ മാത്രം നിയമബോധവും പൗരബോധവും പ്രകടിപ്പിച്ച ഏക മലയോര കര്‍ഷകന്‍ ആണ് അദ്ദേഹം,നെല്ലിയാമ്പതിയിലെ പ്രകൃതിസംരക്ഷകകര്‍ഷകരുടെ ഒരേയൊരു ദൈവം.
  ഒരു വിപ്പ് എന്നൊക്കെ പറഞ്ഞാല്‍ ഇത്രെയെങ്കിലും വേണം.

  ഇന്നലെ ആരോ എവിടെയോ എഴുതിയ ഒരു കമന്റ്‌ കുറിക്കുന്നു.
  "പി.സി. ജോര്‍ജ്ജ് - ഈ സര്‍ക്കാരിന്‍റെ ഐശ്വര്യം"

  *Name/URL ഈ നെറ്റ്‌വര്‍ക്കില്‍ ഫലിക്കാത്തതിനാല്‍ വീണ്ടും അനോണിയായി പോസ്റ്റുന്നു.

  --ഗ്രിഗറി.

  ReplyDelete
 9. പറയേണ്ട കാര്യങ്ങള്‍ വളരെ മിതമായും കൃത്യമായും പറഞ്ഞിരിക്കുന്നു.നന്നായിട്ടുണ്ട് !!!

  ReplyDelete
 10. ധീരാ വീരാ ഗണേശാ ധീരതയോടെ ഭരിച്ചോളൂ......

  ReplyDelete
 11. നിരീക്ഷകന്‍March 7, 2013 at 12:00 PM

  "പുതിയ മന്ത്രിസഭയില്‍ ഗണേഷിന്‌ ലഭിച്ച വനം, സ്പോര്‍ട്സ്, സിനിമാ വകുപ്പുകളും പേരുദോഷം വരുത്താതെ അദ്ദേഹം ഭരിക്കുന്നുണ്ട്. ഒരു മന്ത്രിയെ സംബന്ധിച്ചിടത്തോളം തനിക്കു കിട്ടിയ വകുപ്പ് എത്ര കാര്യക്ഷമമായി ഭരിക്കുന്നു എന്നതിനാണ് ......." -(വള്ളിക്കുന്ന് മഹദ് വചനം)

  ? -നിയമവിരുദ്ധമായി വനത്തില്‍ തടാകത്തിലൂടെ രാത്രി ഉല്ലാസബോട്ട് യാത്ര നടത്തി വിവാദമായപ്പോ മന്ത്രിക്ക് എന്തുമാവാം എന്ന് വീമ്പ് പറഞ്ഞത് വള്ളീക്കുന്നന്‍റെ ഈ ഉത്തമ വനം മന്ത്രിയല്ലായോ...?
  ? -വളരെ നല്ല നിലയില്‍ നടന്നുകൊണ്ടിരുന്ന തിരുവനന്തപുരം അന്താരാഷ്‌ട്ര ചലച്ചിത്രോത്സവം ഗണേശോത്സവമാക്കി മാറ്റി സാംസ്കാരിക കേരളത്തിന്‍റെ മുഴുവന്‍ എതിര്‍പ്പ് സമ്പാദിച്ചതും ഈ ബെസ്റ്റ് മിനിസ്റ്റെര്‌ തന്നെ അല്ലായോ വള്ളീക്കുന്നാ...?
  ? -സിനിമാതാര ക്രിക്കറ്റിന്‍റെ ജീവാത്മാവും പരമാത്മാവുമായി സ്റ്റേഡിയത്തില്‍ നിറഞ്ഞാടിയ വള്ളീക്കുന്നന്‍റെ കാര്യക്ഷമനായ ഈ കായികമന്ത്രി, ഏറെക്കാലത്തിനു ശേഷം കേരളം സന്തോഷ് ട്രോഫി ഫൈനല്‍ വരെയെത്തി കളിച്ചത് അറിഞ്ഞു കാണുമോ ആവോ...?

  -ഓര്‍മ്മകളുണ്ടായിരിക്കണം!!!

  ReplyDelete
  Replies
  1. ഞാന്‍ പത്തു വട്ടം ലൈകി

   Delete
  2. ഓര്‍മ്മകളുണ്ടായിരിക്കണം!!!

   Delete
  3. നോട്ട് ദി പൊയന്റ്റ് ഹകീം

   Delete
 12. പീ സി ജോര്‍ജ് രാഷ്ട്രീയ ബാല പാഠം അറിയാത്ത , ഔജിത്യ ബോധം ഇല്ലാത്ത, പദവിയും അന്തസ്സും നോക്കാതെ എന്തും വിളിച്ചു കൂവുന്ന ഒരു വ്യക്തി ആണെന്ന കാര്യം സമ്മതിച്ചു കൊണ്ട്ട് തന്നെ നാം ഗണേഷ് വിഷയത്തെ വിലയിരുത്തുമ്പോള്‍ ഒരു രക്ഷകന്റെ പരിവേഷം ആണ് പീ സി ജോര്‍ജിന് ചാര്തിക്കൊടുക്കേണ്ടത്, അദ്ദേഹം ഗണേഷ് കുമാറിനെ വലിയ ഒരു ആപത്തില്‍ നിന്ന് രക്ഷിച്ചു എന്ന് വേണം കരുതാന്‍, മംഗളം പത്ര വാര്‍ത്ത യുടെ പശ്ചാത്തലത്തില്‍ അദ്ദേഹം അന്ന് അങ്ങിനെ ഒരു പ്രസ്താവന നടത്താതിരിക്കുകയും , അതിലെ മന്ത്രി കഥാ പാത്രം ആ റെന്നരിയാതെ തെ കേരളം ആകാംക്ഷയുടെ മുള്‍ മുനയില്‍ നില്‍ക്കേണ്ടി വരികയും ചെയ്താലുള്ള ഒരു അവസ്ഥ ഒന്നാലൊ ച്ച് നോക്കു, പുളിച്ച ഭക്ഷണം കഴിച്ചു പള്ള അമ്ബിച്ചാലുള്ള ഒരു അവസ്ഥ ആയിരിക്കും , ഗത്യന്തരമില്ലാതെ അത് പ്രതി പക്ഷം വലിച്ചു പുറത്തിടും ,സമയ ദൈര്‍ഗ്യം സംഭവിച്ചു അത് പുളിച്ചു നാറിയ അവസ്ഥയിലായിരിക്കും അവര്‍ അത് ചെയ്യുക , അതിനിടം നല്‍കാതെ അകത്തുള്ള അമ്മിണി തന്നെ അതിനെ അലക്കു കല്ലിലെക്കെടുത്തത് നന്നായി , അതും പീ സി ജോര്‍ജ് തന്നെ അമ്മിണി വേഷം കെട്ടിയപ്പോള്‍ പ്രതി പക്ഷം പോലും കവാത് മറന്നു ഗണെഷിനു പിന്തുണയുമായെത്തി, ചുരുക്കി പ്പറ ഞാല്‍ ഒരു ഇസ്പേട് ഏഴാം കൂലിയുടെ ധര്‍മം പോലും മന്ത്രി സഭക്ക് വേണ്ടി ചെയ്യാതെ , ചെവിയില്‍ കുണുക്ക് വീഴുന്ന വേലയാണ് പലപ്പഴും ചെയ്തതെങ്കിലും ക്ലാവര്‍ ജാകിയുടെ ഉപകാരമാണ് ഈ വിഷയത്തില്‍ പീ സി ജോര്‍ജിനെ ക്കൊണ്ട് യു ഡി എഫിന് കിട്ടിയത് ,

  ReplyDelete
  Replies
  1. അതെ, അങ്ങനെയൊരു വിലയിരുത്തലിനും സാധുതയുണ്ട്:) Good observation.

   Delete
 13. രാഷ്ട്രീയത്തിലും ജീവിതത്തിലും എന്തു ആകാന്‍ പാടില്ലയോ അതാണ് പ്ലാത്തോട്ടത്തില്‍ ജോര്‍ജ്ജ്.

  ReplyDelete
 14. ഈ പൂഞ്ഞാറന്‍ (ഞ്ഞ silent) ഗണേഷിന്റെ കുടുംബകാര്യം പറയുന്നത് കേട്ടാല്‍ തോന്നും കേരളത്തിലെ സകല കുടുംബത്തിന്റെയും രക്ഷകനാണെന്ന്. സൂര്യനെല്ലിയിലെ കുര്യന്‍ ഇദ്ദേഹത്തിന്റെ നല്ല പുസ്തകത്തിലാണ്. അവിടെയൊന്നും ഇല്ലാത്ത എന്ത് കോപ്പാണ് ഗണേഷ് ചെയതത്? നെല്ലിയാമ്പതിയില്‍ കൈയേറ്റ ക്കാരെ അനുവദിക്കില്ല എന്നു ഗണേഷ് പറഞ്ഞത് മുതല്‍ ഈ പൂഞ്ഞാറന്‍ പ്ലാന്‍ ചെയ്തത് തന്നെ ഇത്. ഈ കൊഞ്ഞാണന്‍ കൂതറയെ ചീഫ് വിപ്പ് ആക്കി വച്ച കുഞ്ഞൂഞ്ഞ്-കുഞ്ഞാപ്പ സഖ്യത്തിന് പറ്റിയ കോളാമ്പി തന്നെ ഈ പൂഞ്ഞാറന്‍.. ഫൂ .......

  ReplyDelete
 15. ബഷീര്ക, പി സി ജോര്‍ജിന്റെ ഇമെയില്‍ അഡ്രസ്‌ ഉണ്ടോ. ഈ പോസ്റ്റ്‌ അയച്ചു കൊടുക്കാനാ.

  ReplyDelete
 16. " ഇടതുപക്ഷവുമായി ചേര്‍ന്ന് മാണി മുഖ്യമന്ത്രിയാകാനും ഇദ്ദേഹം ആഭ്യന്തര മന്ത്രിയാകാനുമുളള സാധ്യതകള്‍ ഉരുത്തിരിഞ്ഞു വന്നാലോ എന്നൊരു ഉള്‍ഭയം".

  ഇതിലും ഭേദം പിണറായി വിജയനെ മുഖത്ത് നോക്കി നാല് തെറി വിളിക്കുന്നതായിരുന്നു....

  ReplyDelete
 17. അഛായ൯ ഗണേഷ ശരണം വിളി തുടങ്ങിയോ...

  ReplyDelete
 18. പൂഞ്ഞാര് പുണ്യാളോ പണി പാളി ജോര്ജ്ജിനെ കാണാന് കുഞ്ഞുമായി നിയമസഭയിലെത്തിയ സ്ത്രീയുടെ കഥയുമായി രാഷ്ട്രീയത്തിലെ മുത്തശ്ശി ഗൌര് അമ്മ. 2000 രൂപ കൊടുത്താണ് സ്ത്രീയെ അവിടെ നിന്നും പറഞ്ഞുവിട്ടതെന്നും ഗൌരിഅമ്മ അഭിപ്രായപ്പെട്ടു..

  ReplyDelete
 19. ഈ കൂത്തി നിടയില്‍ ഒരു കൃതാവു നരച്ച മാന്യന്‍ ഇരുന്നു ചിരിക്കുന്നുണ്ട്. അവനെ അങ്ങനെ അങ്ങ് മറക്കനോക്കുമോ? അവനെ ഈ വിധം രക്ഷിച്ചൊരു നിലയില്‍ ആക്കിയ മറ്റൊരു പുരാവസ്തു മനുഷ്യരുടെ അവകാശങ്ങള്‍ സംരക്ഷിച്ചു കൊണ്ട് അതിന്റെ തലപ്പത്തും. ഒന്നും ഞങ്ങള്‍ മറന്നിട്ടില്ല.വെറുതെ ഓര്‍മ്മിക്കുവാന്‍ ഒരു മോഹം. അത്ര മാത്രം.

  ReplyDelete
 20. ബൂമറാംഗ് ഇപ്പോൾ അരൂർ വഴി ചുറ്റിത്തിരിഞ്ഞ് കയ്യിലൊരു കൊച്ചും രണ്ടായിരം രൂപയുമായി ഇനിയും താണ്ടാനുള്ള ഗ്രാമീണ മലയോരങ്ങളിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്നു.
  ഗണേഷിന് ഇത്രയധികം ജനപ്രീതിയുണ്ടെന്ന് ബബബാലകൃഷ്ണപ്പിള്ളയെ മനസ്സിലാക്കിക്കൊടുത്ത പിപിപീസീ ജോർജ്ജിന് നന്ദി പറയേണ്ട ഗണേഷൻ കോടതിയിൽ പോകുമെൻ പറയുന്നത് "പ്രകാശ"ത്തരം തന്നെ. 
  മാണിയുടെ പനി അടുത്ത കാലത്തൊന്നും മാറുന്ന ലക്ഷണമില്ല, കെട്ടിയെഴുന്നെള്ളിച്ച് കൊണ്ടുവന്നതല്ലേ ഈ കടിക്കുന്ന കുട്ടിയെ?

  ReplyDelete
 21. മോഹന്‍ലാലിന്റെ വീട്ടില്‍ നിന്നും ആനകൊമ്പ് പിടിച്ചത് ഒതുക്കിത്തീര്‍ക്കാന്‍ ഏറ്റവും കൂടുതല്‍ ചരടുവലി നടത്തിയതും ഗണേശന്‍ മന്ത്രിയാണെന്ന് പല വാര്‍ത്തകളും ഉണ്ടായിട്ടുണ്ട്. പി.സി.ജോര്‍ജ്ജിനെ കല്ലെറിയുമ്പോള്‍ ഇതുകൂടി ഓര്‍ക്കുക. വ്യക്തി ജീവിതത്തില്‍ നല്ല ശീലം ഇല്ലെങ്കില്‍ അയാള്‍ മന്ത്രിയായി നല്ല പ്രവര്‍ത്തനം കാഴ്ചവെക്കുന്നത് കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടോ?

  ReplyDelete
  Replies
  1. ഗ്രിഗറിMarch 7, 2013 at 7:47 PM

   വ്യക്തിജീവിതത്തില്‍ എല്ലാം തികഞ്ഞവനും ഭരണകാര്യത്തില്‍ കഴുതയുമായ ആളാണ്‌ ഭരിക്കുന്നതെങ്കില്‍ എല്ലാവര്‍ക്കും നല്ല പ്രയോജനം ആയിരിക്കും.

   Delete
  2. Who s that? Aryadan???!!!

   Delete
 22. This comment has been removed by the author.

  ReplyDelete
 23. "കേരളത്തിന്റെ ചരിത്രത്തില്‍ ട്രാന്‍സ്പോര്‍ട്ട് വകുപ്പ് ഏറ്റവും നന്നായി ഭരിച്ച ഒരാള്‍ ഗണേഷാണ്. ഇപ്പോള്‍ ആ വകുപ്പ് ഭരിച്ചു കൊണ്ടിരിക്കുന്ന മന്ത്രിയുമായി തട്ടിച്ചു നോക്കിയാല്‍ അതിന്റെ വ്യത്യാസം എളുപ്പത്തില്‍ തിരിച്ചറിയാന്‍ പറ്റും. VERY GOOD

  ReplyDelete
 24. ചീപ്പ് വിഴുപ്പലക്ക് - അത് തന്നെയാണ് സംഗതി...!

  ReplyDelete
 25. ഭഷീരിക്ക നന്നായിരിക്കുന്നു പോസ്റ്റ്‌ .. വളരെ മിതമായി എന്നാല്‍ കൊള്ളെടിടത്തു കൊള്ളുകയും ചെയ്തു .. ഇത്രയും മോശമായി കേരളത്തിന്റെ ഒരു ചീഫ് വിപ്പ് പെരുമാറുന്നത് വളരെ വേതന തോന്നുന്നു .... എന്ത് ചെയ്യാം .... അനുഭവിച്ചല്ലേ പറ്റു ...

  ReplyDelete
 26. ""ഉമ്മന്‍ ചാണ്ടിയെ സംബന്ധിച്ചിടത്തോളം ഇയാളെ പിണക്കിയാല്‍ മന്ത്രിസഭ മറിയുമോ എന്ന പേടിയാണ് കാര്യമായിട്ടുള്ളത്. ചീഫ് വിപ്പ് സ്ഥാനത്തു നിന്ന് ഒഴിവാക്കിയാല്‍ ആഭ്യന്തര മന്ത്രിയായി തിരിച്ചു വരുമോ എന്ന പേടി. ഇടതുപക്ഷവുമായി ചേര്‍ന്ന് മാണി മുഖ്യമന്ത്രിയാകാനും ഇദ്ദേഹം ആഭ്യന്തര മന്ത്രിയാകാനുമുളള സാധ്യതകള്‍ ഉരുത്തിരിഞ്ഞു വന്നാലോ എന്നൊരു ഉള്‍ഭയം. "" ആ ഒരു സംശയം എനിക്കും ഉണ്ട് എന്ന് തുറന്നു പറയാതെ വയ്യ ....

  ReplyDelete
 27. ഈ വിഷയത്തില്‍ ഞാന്‍ കണ്ടത് ഭരണത്തിനു വേണ്ടി സത്യ പ്രതിജ്ഞാ ലംഘനവും നീതി നിഷേധവും നടത്തുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയാണ് . ഒരു വനിത എഴുതിയോ എഴുതാതെയോ ഗാര്‍ഹിക പീഡനത്തെ കുറിച്ചു ഒരു പരാതി സംസ്ഥാനത്തിലെ മുഖ്യമന്ത്രി സമക്ഷം ബോധിപ്പിച്ചാല്‍ ലഭിക്കേണ്ട നീതി ഗണേഷിന്റെ ഭാര്യ യാമിനിക്ക് നല്‍കിയില്ല എന്നത് വനിതാ ദിനം ആചരിക്കുന്ന ഇന്ന് പ്രത്യേകം ഓര്‍ക്കേണ്ടത് ആണ് . (അഥവാ എഴുതി നല്‍കി ഇല്ലെങ്കില്‍ തന്നെ അപ്രകാരം നല്‍കുവാന്‍ ആവശ്യപ്പെടെണ്ട ആള്‍ ആണ് ഭരണാധികാരി, അത് രക്ഷപെടാനുള്ള ഉപാധി ആയി കാണേണ്ടവന്‍ അല്ല). നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്ന് നാഴികക്ക് നാല്പതു വട്ടം പറയുന്ന മുഖ്യ മന്ത്രിയും ആഭ്യന്തര മന്ത്രിയും പറയുന്നത് വെറും അധര വ്യായാമമാനെന്നു ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുന്നു . മതങ്ങളുടെയും മാധ്യമങ്ങളുടെയും തണലില്‍ ജീവന്‍ നില നിര്‍ത്തുന്ന യു. ഡി . എഫ് ഭരണത്തിനു എന്ന് മാസ് അറ്റാക്ക് ഉണ്ടാകുന്നു എന്ന് മാത്രമേ നോക്കാനുള്ളു .

  ReplyDelete
  Replies
  1. യാമിനി ഒരു നല്ല ഭാര്യ അല്ല , ഭര്‍ത്താവിന്റെ മൊബൈല്‍ ഒളിച്ചു നോക്കുക തെറ്റ് ചെയ്തെങ്കില്‍ തന്നെ അത് പിള്ളയോടോ അമ്മായി അമ്മയോടോ പറഞ്ഞു തീര്‍ക്കേണ്ടതിനു അത് കൂടുകാരിയുടെ ഭര്‍ത്താവിനു അയചു കൊടുക്കുക അയാളെ കൊണ്ട് സ്വന്തം ഭര്‍ത്താവിനെ തല്ലിക്കുക പിന്നെ ഉമ്മന്‍ ചാണ്ടീടെ അടുത്ത ദിവൊര്‌സിനു പോകുക അതും പത്രക്കാരെ അറിയിച്ചിട്ട് , എല്ലാം തെമ്മാടിത്തം തന്നെ , ഉമ്മന്‍ ചാണ്ടി ആണോ ഡിവോര്‍സ് കൊടുക്കുന്നത് അതിനിവിടെ കോടതി ഉണ്ടല്ലോ ? അതിനു നടപടി ക്രമങ്ങള്‍ ഉണ്ട് , ഇതൊന്നും അറിയാതെ ഒരു ഡോക്ടറോ?

   To get divorce she has to prove that her husband is "Living in adultery", that means he is living with some other's wife , that is not happened, then how she get divorce? No way, until Ganesh also agree and mutual divorce petition to be sbumitted then court wait 6 months then judicial separation 1 year only after that divorce can happen.

   Delete
  2. ഗണേശകുമാരന്റെ ഈവക നേരമ്പോക്കുകള്‍ പണ്ടേ ഉള്ളതാണ്. ഇതിന്റെ പേരില്‍ വിവാഹമോചനം വരെ എത്തിയതായിരുന്നു. പക്ഷെ മക്കളുടെ ഭാവിയെ കരുതി യാമിനി അതൊക്കെ വേണ്ടെന്നു വച്ചു.

   ഭര്‍ത്താവ് മൊബൈല്‍ വൃത്തികേടിനുപയോഗിച്ചാല്‍ ഭാര്യ ഒളിച്ചു നോക്കുന്നതില്‍ യാതൊരു തെറ്റുമില്ല. സര്‍ക്കാര്‍ മന്ത്രിക്ക് മൊബൈല്‍  ഫോണ്‍ കൊടുക്കുന്നത് രഹസ്യ കാമുകിയുമായി കൊച്ച് വര്‍ത്തമാനം പറയാന്‍ അല്ല. താങ്കളുടെ വീട്ടില്‍ അതൊന്നും  ഒരു പക്ഷെ പ്രശ്നമല്ലായിരിക്കാം. ഭര്‍ത്താവിനോട് പറഞ്ഞിട്ടും അതു നിറുത്താന്‍ പറ്റുന്നില്ലെങ്കില്‍  കൂട്ടുകാരിയുടെ ഭര്‍ത്താവിനു അയച്ചു കൊടുക്കുന്നതില്‍ തെറ്റൊന്നുമില്ല. പിള്ളയോടോ അമ്മായി അമ്മയോടോ പറഞ്ഞു തീര്‍ക്കാന്‍ ഈ തൈക്കിളവന്‍ ഏത് നേഴ്സറി ക്ളാസിലെ കുട്ടിയാണ്?

   ഉമ്മന്‍ ചാണ്ടിയുടെ അടുത്ത് യാമിനി ഡൈവോഴ്സിനൊന്നും പോയില്ല. നടന്ന കാര്യങ്ങള്‍ മുഖ്യമന്ത്രി ആയതുകൊണ്ട് പോയി പറഞ്ഞു. ഇതൊന്നും പത്രക്കാരെ യാമിനി അറിയിച്ചില്ല. മ്യുഖ്യമന്ത്രി ഡെല്‍ഹിയില്‍ നിന്നും വന്നപ്പോള്‍ മുതല്‍  പത്രക്കാരൊക്കെ മുഖ്യ മന്ത്രിയുടെ വസതിക്കു മുന്നില്‍ കെട്ടിക്കിടപ്പായിരുന്നു.

   ഡൈവോഴ്സിനു പോകേണ്ടത് എവിടെ ആണെന്നൊക്കെ യാമിനിക്കറിയം. നേരത്തെ അതിനു പോയത് ഒരു മന്ത്രിയുടെയും ഓഫീസിലേക്കോ വീട്ടിലേക്കോ അല്ലായിരുന്നു.

   Delete
 28. കേരള ചരിത്രത്തില്‍ ഏറ്റവും നാണം കെട്ട മുഖ്യമന്ത്രി ആയി ഉമ്മന്‍ ചാണ്ടി തരം താഴുന്ന കാഴ്ച ആണ് നാം ഇന്ന് കണ്ടു കൊണ്ടിരിക്കുന്നത്. ഭരണമുന്നണി ഇത്ര നല്ല അവസ്ഥയിലെത്തിയ കാലമുണ്ടായിട്ടില്ല. പി സി ജോര്‍ജിന്റെ 20 ചിത്രം ഫ്രെയിം ചെയ്ത് എല്ലാ മന്ത്രി മന്ദിരങ്ങളുടെയും പൂമുഖത്ത് തൂക്കിവയ്ക്കാന്‍ സമയമായി. ഈ വീടിന്റെ ഐശ്വര്യമെന്ന് അടിക്കുറിപ്പുമാകാം. ജോര്‍ജിനെപ്പോലെ എല്ലാംതികഞ്ഞ ഒരു ചീഫ് വിപ്പില്ലായിരുന്നെങ്കില്‍ യുഡിഎഫ് സര്‍ക്കാരിന്റെ ഗതിയെന്താകുമെന്ന് ഓര്‍ക്കാന്‍ കൂടി പറ്റുന്നില്ല. നെല്ലിയാമ്പതിയില്‍ കൈയേറ്റക്കാര്‍ക്കുവേണ്ടി ധീരമായി ഇടപെട്ടതും നാട്ടില്‍ ഹരിതസേനയ്ക്ക് വിത്തിട്ടതും മഹാനായ ജോര്‍ജാണ്. പിള്ളയും പിള്ളയുടെ പിള്ളയും തമ്മിലുള്ള സൗന്ദര്യപ്പിണക്കത്തെ ഊട്ടിവളര്‍ത്തി രാഷ്ട്രീയപ്രശ്നമാക്കിയതും ജോര്‍ജ് തന്നെ. പി ജെ ജോസഫ് എന്ന പ്രതിഭാസത്തെ ഒതുക്കി മൂലയ്ക്കിരുത്തിയതിന്റെ സമ്മാനവും പാര്‍സല്‍ ചെയ്ത് ഈരാറ്റുപേട്ടയിലേക്ക് അയക്കണം. ഉമ്മന്‍ചാണ്ടിയെ നല്ലപിള്ളയാക്കാന്‍ ജഡ്ജിയെ തെറിവിളിച്ചതും സെല്‍വരാജിനെ പാട്ടിലാക്കി പാഴാക്കിയതും ജോര്‍ജിന്റെ കണക്കുപുസ്തകത്തിലേക്കുതന്നെ പോകും.

  പിന്നെ ഗണേഷ് കുമാറിന്റെ കാര്യം. മന്ത്രിവസതിയില്‍ ഗണേശന്‍ തന്നെ തല്ലി പരിക്കേല്‍പ്പിച്ചെന്ന് ഡോ. യാമിനി തങ്കച്ചി മുഖ്യമന്ത്രിയെ വാക്കാല്‍ അറിയിച്ചാലും ഗാര്‍ഹികപീഡന നിയമപ്രകാരം ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 498 എ വകുപ്പുപ്രകാരം ഗണേശിനെതിരെ കേസ് എടുക്കണം. മൂന്നുവര്‍ഷം തടവുശിക്ഷ കിട്ടുന്ന കുറ്റത്തിന് മന്ത്രിയെ അറസ്റ്റുചെയ്യണം. ഉടനെ ജാമ്യം കിട്ടുകയുമില്ല. രാജി വൈക്കേണ്ടി വരും. പക്ഷെ ഇതിന്റെ പേരില്‍ രാജി വച്ചാല്‍ രാഷ്ട്രീയ ജീവിതം അതോടെ തീരും. അതുകൊണ്ട് ഒരാഴ്ച കഴിഞ്ഞു ബാലകൃഷ്ണ പിള്ള പറഞ്ഞിട്ടാണെന്ന വ്യാജേന രാജി വച്ചാല്‍ മതി. പക്ഷെ അങ്ങോട്ട്‌ കയറി ചെല്ലാന്‍ അവര്‍ സമ്മതിക്കുമോ ആവോ? മന്ത്രിപത്നിയുടെ നിലവിളിക്കുപോലും ചെവികൊടുക്കാത്ത മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നതെന്നത് പിന്നെ എങ്ങനെ സ്ത്രീ പീഡന കേസ്സുകള്‍ക്ക് പരിഹാരം കാണും? കഴിഞ്ഞ രണ്ടു വര്‍ഷത്തെ UDF ഭരണം സ്ത്രീ പീഡന കേസ്സുകള്‍ക്ക് റെക്കോര്‍ഡ്‌ നേടി കൊടുത്തിരിക്കുന്നത് ഇതൊക്കെ കൊണ്ട് അല്ലെ എന്നൊരു സംശയം. പീഡകന്മാര്‍ നാട് ഭരിക്കുമ്പോള്‍ പീഡനവും കൂടും. ഇത് വെറും കുടുംബ വഴക്കായി ചിത്രീകരിക്കുന്നത് അപകടം ആണ്. മന്ത്രി ആയാല്‍ എന്ത് തോന്യാസവും കാണിക്കാം എന്ന് ഗണേഷ് ധരിക്കരുത്. പിന്നെ ഗണേഷിന്റെ ഭരണ പാടവം. ഗണേഷ് മാത്രമാണോ UDF ഇലെ ഹീറോ? അത് ഉള്ള പലരും UDF ഇല്‍ ചൊറിയും കുത്തി ഇരിപ്പില്ലേ? ആ വീ ഡി സതീശനെയോ പ്രതാപനെയോ ഒരു മന്ത്രി ആക്കി നോക്ക് അപ്പോള്‍ അറിയാം വ്യത്യാസം. പക്ഷെ നടക്കില്ല ഇതാണ്‌ UDF ഇന്റെ യോഗം.

  ReplyDelete
  Replies
  1. ദാമ്പത്യത്തിന്റെ ആദ്യ എട്ടു വര്‍ഷത്തില്‍ ആണ് നിങ്ങള്‍ പറയുന്ന നിയമം അത് കഴിഞ്ഞു

   Delete
  2. 8 വര്‍ഷം കഴിഞ്ഞപ്പോള്‍ നിങ്ങളും പരസ്ത്രീ ഗമനത്തിനിറങ്ങിയോ?

   Delete
 29. കേരള രാഷ്ട്രീയം പുഖഞ്ഞുനീറുന്നകാഴ്ചയാണ് കാണാന് സാധിക്കുന്നത് ഒരുവശത്ത് ജോര്ജ്ജെന്ന മാലിന്യം അസഹനീയമാംവിധത്തില് ദുര്ഗന്ധം പരത്തുന്നു. സമദൂരസിദ്ധാന്തവുമായി ഹരിപ്പാട്ടെ കുട്ടപ്പനു താക്കോല് സ്ഥാനം നല്കാന് സുകു. പിന്നെപിള്ളയും മോനും കലുപ്പ് വേറെ അതിനിടയില് ഇന്നലെ കെ.എം.ഷാജി മോഡിയെ ഒന്നു താങ്ങി കഥഎന്തായി മിനിങ്ങാന്നുവരെ ഷാജിക്കുവേണ്ടി ഫേസ്ബുക്കില് കൂട്ടപ്രാര്ത്ഥനയും ആമീനും വിളിച്ചവര് ഷാജിയുടെ കുടൂംബമടക്കം തെറിഅഭിഷേകെ ചെയ്യുന്നകാഴ്ചയാണ് കാണാന് കഴിയുന്നത്. എന്തായാലും പൊള്ളുന്ന വേനലും അതിനേക്കാള് പൊള്ളുന്ന നിത്യോപയോഗ സാധനങ്ങളുടെ വിലയുമേല്പ്പിക്കുന്ന ആഘാതം താങ്ങാന് സാധിക്കാതെ സാധാരണക്കാര് നെട്ടോടമോടുകയാണ്.കഷ്ടം

  ReplyDelete
 30. കോഴിക്കോട് : പി.സി ജോര്‍ജാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്കെല്ലാം കാരണക്കാരനെന്ന് ആര്‍ . ബാലകൃഷ്ണപിള്ളയുടെ ഭാര്യയും മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെഅമ്മയുമായ പി ആര്‍ വത്സല . കഴിഞ്ഞ 2 2 മാസമായി താന്‍ തീ തിന്നു ജീവിക്കുകയാണെന്നും അവര്‍ കൈരളി-പീപ്പിള്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

  ReplyDelete
 31. ലോനപ്പന്‍ നമ്പാടന്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ, അയാള്‍ ചത്തു പോയെന്നാണ് ഞാന്‍ കരുതിയിരുന്നത് - പി സി ജോര്‍ജ്.
  അസുഖം ബാധിച്ചു കിടക്കുന്ന ഒരു മനുഷ്യനെക്കുറിച്ച് ഇങ്ങനെയൊരു പ്രസ്താവന നടത്താന്‍ മാത്രം ധിക്കാരം ഈ മനുഷ്യക്കോലത്തിനല്ലാതെ മാറ്റാര്‍ക്കുണ്ടാവും. ഈ ചീഫ് വിഴുപ്പിനെ ഇനിയെത്ര കാലം നാം പേറണം.

  ReplyDelete
  Replies
  1. സ്വന്തം കുടുംബത്തിലുള്ളവരെ കൂട്ടിക്കൊടുത്തിട്ടായാലും ചാനലിലും പത്രത്തിലും മുഖംകാണിക്കണമെന്നാഗ്രഹിക്കുന്ന ഈ പൂഞ്ഞാര് മഹാനെ ചുമക്കുന്ന ചാണ്ടി എന്ന ചവറുകുപ്പയെ ഓടയിലെറിയേണ്ടി സമയം അതിക്രമിച്ചിരിക്കുന്നു.

   Delete
 32. പീ സീ ജോര്‍ജു യു ഡീ എഫിനെ പല വിധത്തില്‍ രക്ഷിച്ചു , മണ്ണാര ശാല പോയി വഴിപാടു നടത്തി ഉടന്‍ സൂര്യനെല്ലി സുപ്രീം കോര്‍ട്ട് വിധി വന്നു, കുര്യന് പ്രശ്നം വന്നു , നായര്‍ മുഖ്യമന്ത്രി പ്രശ്നം വടിയായി, ചെന്നിത്തലയുടെ പ്ലാന്‍ നടന്നില്ല , കുര്യന്‍ പ്രശ്നം വന്നപ്പോള്‍ ഉമ്മന്‍ ചാണ്ടി ശക്തനായി , കുര്യന്‍ ഇപ്പോള്‍ ഗണേശന്‍ കാരണം രക്ഷപെട്ടു , പിള്ളയും ഗണേശനും ആയുള്ള വഴക്കും തീര്‍ന്നു , റവുഫും അച്ചുതാനന്ദനും കൊണ്ടുവന്ന പരിപാടികളും പൊളിഞ്ഞു , അനൂപ്‌ ജേക്കബിനെതിരെ ഉള്ള വിജിലന്‍സ് അന്വേഷണം വിസ്മ്ര്തിയില്‍ ആയി , ഗൌരി അമ്മ ജീവിച്ചിരുപ്പുണ്ടെന്നു ജനം അറിഞ്ഞു , എല്ലാം നല്ലതിന് , പീ സീ മുന്നോട്ട് മുന്നോട്ട് മുന്നോട്ട്

  ReplyDelete
 33. >>>>>സ്ത്രീ വിഷയത്തില്‍ ആരോപിതനായ വ്യക്തി പൊതുസമൂഹത്തില്‍ ഗ്ലാമറോടെ തിരിച്ചു വരുന്നതും ആരോപണം ഉന്നയിച്ച വ്യക്തി ചക്രശ്വാസം വലിക്കുന്നതുമായ വിചിത്ര കാഴ്ചയാണ് സ്ക്രീനില്‍ തെളിഞ്ഞു വരുന്നത്. <<<<

  ഇത് ആദ്യമായി നടന്ന തെളിച്ചിലൊന്നുമല്ലല്ലൊ. വള്ളിയുടെ നേതാവ് കുഞ്ഞാലിയും  മുസ്ലിം ലീഗെന്ന "പൊതു സമൂഹത്തില്‍"," ഇതിലും വലിയ ഗ്ളാമറോടെയല്ലേ ഇപ്പോഴും തെളിഞ്ഞു നില്‍ക്കുന്നത്.

  അധികാരത്തില്‍ കടിച്ചു തൂങ്ങിക്കിടക്കാന്‍ വേണ്ടി, ഉമ്മനും സഹ മന്ത്രിമാരും കൂടി ഈ പെണ്ണു കേസും ഒതുക്കി തീര്‍ക്കും. നെല്ലിയാംപതിയില്‍ വന ഭൂമി കയ്യേറ്റമില്ല എന്ന് വനം മന്ത്രിയായ ഗണേശകുമരനേക്കൊണ്ടു തന്നെ പറയിക്കും. അതേ പി സി ജോര്‍ജ്ജിനുദ്ദേശ്യമുള്ളു. അല്ലാതെ ഗണേശകുമാരന്‍ ഏത് പെണ്ണിന്റെ പിന്നാലെ പോയാലും, ആരുടെ തല്ലുകൊണ്ടാലും ജോര്‍ജ്ജിനു പ്രശ്നമില്ല. ഇതിലും മുന്തിയ സാധനമായ കുഞ്ഞാലി, മന്ത്രിസഭയിലുണ്ടെങ്കില്‍, ഒരു ഞാഞ്ഞൂളായ ഗണേശകുമാരന്‍ ഉണ്ടാകുന്നതില്‍,  ജോര്‍ജ്ജിനോ താങ്കള്‍ പരാമര്‍ശിക്കുന്ന "പൊതു സമൂഹത്തിനോ" യാതൊരു പ്രശ്നവുമില്ല. കാരണം ആ "പൊതു സമൂഹത്തിന്റെ" സദാചാരത്തേക്കുറിച്ചും, അന്തസിനേക്കുറിച്ചും, കേരളീയര്‍ക്ക് നല്ല നിശ്ചയമുണ്ട്.

  ജോര്‍ജ്ജ് ചക്രശ്വാസം വലിക്കുന്നു എന്നതൊക്കെ വള്ളിയുടെ തോന്നലാണ്. ചക്രശ്വാസം വലിക്കുന്നത് ഉമ്മനും കുഞ്ഞാലിയുമാണ്. ഉമ്മനും കുഞ്ഞാലിക്കും അധികാരം പോയാല്‍, ഇതിലും വലിയ ശ്വാസം വലിക്കേണ്ടി വരും. പാമോയിലിന്റെയും റൌഫിന്റെയും രൂപത്തില്‍..,.

  ReplyDelete
 34. >>>>പരസ്ത്രീ ഗമനം ആരോപിച്ചു മന്ത്രി ഗണേഷിന് നേരെ പൂഞ്ഞാറില്‍ നിന്നും തൊടുത്ത് വിട്ട അമ്പ് തിരിച്ചു പൂഞ്ഞാര്‍ ഭാഗത്തേക്ക് തന്നെ മടങ്ങി വന്നുകൊണ്ടിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. <<<<

  അത് വള്ളിയുടെ തോന്നല്‍. പരസ്ത്രീ ഗമനം ആരോപിച്ചു മന്ത്രി ഗണേശനെ തല്ലിയത് പൂഞ്ഞാറിലെ മഹാനല്ല. ഒന്നുകില്‍ ഭാര്യ യാമിനി. അല്ലെങ്കില്‍ കാമുകിയുടെ ഭര്‍ത്താവ്. പൂഞ്ഞാറിലെ മാന്യന്‍ വെറും ഹംസം. ഈ തല്ലുകൊള്ളിത്തരം മാലോകരെ അറിയിച്ച വെറും ഹംസം.

  റിപ്പോര്‍ട്ടുകള്‍ വായിക്കേണ്ട തരത്തില്‍ വായിച്ചാല്‍ മനസിലാകുന്നത് മറ്റൊന്നാണ്. ഗണേശനു തല്ലു കൊണ്ടു. ചോര വാര്‍ന്നു പോകും വിധമുള്ള തല്ല്. അതിന്റെ മൊബൈല്‍ ഫോട്ടോ ഗണേശന്റെ കയ്യിലുണ്ട്. ആരു തല്ലി എന്നതാണുത്തരം വേണ്ട ചോദ്യം. യാമിനി തല്ലി എന്നതാണു ഗണേശന്റെ പക്ഷം. അതല്ല കാമുകിയുടെ ഭര്‍ത്താവു തല്ലി എന്നതാണു ജോര്‍ജ്ജിന്റെ പക്ഷം. സത്യം യാമിനിക്കും പിള്ളക്കും കൂടി അറിയാം. പിള്ളക്ക് സന്തോഷമായി കാണും. പിള്ള പണ്ടേ തല്ലണമെന്നു കരുതിയിരുന്നതാണ്. ഇപ്പോള്‍  മറ്റാരോ തല്ലി ആ പ്രശ്നം പരിഹരിച്ചു. അതുകൊണ്ട് ഗുണമുണ്ടായി. രണ്ടു വര്‍ഷമായി അച്ഛനുമായോ പാര്‍ട്ടിയുമായോ ബന്ധമില്ലാതിരുന്ന ഗണേശനു പെട്ടെന്ന് അച്ഛനും പാര്‍ട്ടിയുമായി ബന്ധമുണ്ടായി. തല്ലുകൊണ്ട് ഇതുപോലെ ചില മെച്ചങ്ങളുണ്ട്. മറവി രോഗത്തിനുള്ള നല്ല മരുന്നാണത്.

  ഒരു മന്ത്രിക്ക് മന്ത്രി മന്ദിരത്തില്‍ വച്ച് തല്ലുകൊള്ളുന്നത് നാണക്കേടായിട്ടേ കേരളീയ പൊതു സമൂഹം  കാണൂ. വള്ളി പ്രതിനിധാനം ചെയ്യുന്ന പൊതു സമൂഹം അത് അന്തസിന്റെ ലക്ഷണമായി കാണുമായിരിക്കും.

  ജോര്‍ജ്ജിനൊരു ചുക്കും സംഭവിക്കില്ല. ജഗതിയുടെ അവിഹിത സന്തതിയെ വീട്ടില്‍ കയറ്റാതെ കാവലിലിരിക്കുന്ന ജോര്‍ജിനിതുപോലുള്ള അവിഹിതം അത്രക്ക് പുത്തരിയുമല്ല. ഉമ്മന്‍ ചാണ്ടി നടത്തിയ എല്ലാ അവിഹിതങ്ങളുടെയും  രഹസ്യം സൂക്ഷിക്കുന്ന ഖജനാവണു ജോര്‍ജ്ജ്. ജോര്‍ജ്ജിനെ പിണക്കിയാല്‍ വിവരമറിയുന്നത് ഉമ്മനായിരിക്കും. സെല്‍വരാജിനെത്ര കൊടുത്തു എന്നൊക്കെ ജോര്‍ജു വിളിച്ചു പറഞ്ഞാല്‍ തലയില്‍ മുണ്ടിട്ടു നടക്കേണ്ട ഗതികേടു വരും. പാമോയില്‍ കേസിലെ ഇടപെടലൊക്കെ പറഞ്ഞാല്‍ രാഷ്ട്രീയം തന്നെ ഉപേക്ഷിക്കേണ്ടി വരും.

  ReplyDelete
 35. >>>>പക്ഷെ അധികാരസ്ഥാനത്ത് എത്തിയ ശേഷം ഗണേഷ് മറ്റു മന്ത്രിമാരെ അപേക്ഷിച്ച് നോക്കുമ്പോള്‍ നന്നായി പെര്‍ഫോം ചെയ്തു എന്ന് പറയാതെ വയ്യ.<<<<

  വയ്യ. വയ്യ. നന്നായി പെര്‍ഫോം ചെയ്തു. ആ പെര്‍ഫോമന്‍സാണിപ്പോള്‍ കേരളം മുഴുവന്‍ ചര്‍ച്ച ചെയ്യുന്നത്. ഇതിന്റെ തുടക്കം ഈ വീഡിയോയില്‍ ഉണ്ട്.

  ഞെരമ്പു രോഗവും കാമ ഭ്രാന്തും

  ഞെരമ്പു രോഗവും കാമ ഭ്രാന്തും ആര്‍ക്കാണെന്ന് ഗണേശന്റെ പെര്‍ഫോമന്‍സ് കണ്ട ജനം തിരിച്ചറിയുന്നു. താങ്കളുള്‍ക്കൊള്ളുന പൊതു സമൂഹമല്ല. കേരളത്തിലെ ബാക്കി പൊതു സമൂഹം.

  നിയമം ലംഘിച്ച് ആനക്കൊമ്പു സൂക്ഷിച്ച മോഹന ലാലനെ സംരക്ഷിക്കാന്‍ കാണിച്ച ആവേശം കേരളത്തിലെ വനം ​സംരക്ഷിക്കാന്‍ ഈ സിനിമാ മന്ത്രി കണിച്ചിട്ടില്ല. മാണി ഗ്രൂപ്പുകാര്‍ കയ്യേറിയ വന ഭൂമിക്കെതിരെ സംസാരിച്ചത് ഇദ്ദേഹം പിള്ള ഗ്രൂപ്പുകാരനായതുകൊണ്ടു മാത്രമാണ്. നെല്ലിയാംപതി വിഷയത്തില്‍ ഗണേശന്‍ ഒന്നും ചെയ്തിട്ടില്ല കയ്യേറ്റം കയ്യേറ്റമായി തന്നെ തുടരുന്നു.

  പിന്നെ എന്തു പെര്‍ഫോമന്‍സിനേക്കുറിച്ചാണു താങ്കളീ പറയുന്നത്?

  ReplyDelete
 36. >>>>പി സി ജോര്‍ജ്ജിനെ കേരളത്തിന്റെ ഒരു പൊതുശല്യമായി പ്രഖ്യാപിക്കേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ മാറിക്കൊണ്ടിരിക്കുന്നത്. <<<<

  ഈ പ്രഖ്യാപനം നടത്താന്‍ അമേരിക്കന്‍ പ്രസിഡണ്ട് ഒബാമയോട് ആവശ്യപ്പെട്ടാലോ.

  ജോര്‍ജ് പൊതു ശല്യമാണെന്ന് ഉമ്മന്‍ ചാണ്ടിയോടോ കുഞ്ഞാലിക്കുട്ടിയോടോ ഒന്ന് പറഞ്ഞ നോക്ക്. അപ്പോള്‍ അറിയാം അവരുടെ നിലപാടെന്താണെന്ന്.

  ജോര്‍ജിന്റെ ഇടപെടല്‍ കാരണം ഇപ്പോള്‍ പിള്ളയും ഗണേശനുമായിട്ടുള്ള പ്രശ്നം പരിഹരിക്കപ്പെടും. മന്ത്രിസഭയുടെ ഒരു ഭീഷണി അങ്ങനെ ഒഴിവാകും. സെല്‍വരാജിനെ ചാടിച്ചു കൊണ്ടു വരാന്‍ ഉമ്മന്‍ ചാണ്ടി ഏല്‍പ്പിച്ച്ത് ജോര്‍ജിനെ ആയിരുന്നു. അതദ്ദേഹം ഭംഗിയായി ചെയ്തു. ഗണേശനെ വരുതിയിലാക്കാന്‍ വേണ്ടി ഉമ്മന്‍ തന്നെ ജോര്‍ജിനെ ഏല്‍പ്പിച്ചതാണീ വാണിഭവും. ഗണേശന്‍ ഇടതുമുന്നണിയിലേക്ക് പോകാനൊക്കെ ആലോചിച്ചിരുന്നു. അതിനെ തടയാന്‍ ഉമ്മന്‍ തന്നെ കളിച്ച കളിയാണിതൊക്കെ. വള്ളിക്കൊന്നും അത് മനസിലാക്കനുള്ള ബുദ്ധി ഉദിച്ചിട്ടില്ല.

  ഈ മന്ത്രി സഭ രക്ഷപ്പെട്ടു നിനില്‍ക്കുന്നെങ്കില്‍ അത് ജോര്‍ജ് എന്ന ഒറ്റ ആളുടെ മിടുക്കാണ്. അതുകൊണ്ട് അദ്ദേഹത്തെ പൊതു ശല്യമായി ആരു പ്രഖ്യാപിച്ചാലും ഉമ്മനും കുഞ്ഞാലിയും പ്രഖ്യാപിക്കില്ല. പാമോയിലും ഐസ് ക്രീമും അവരെ അത്രയധികം പേടിപ്പിക്കുന്നു.

  ReplyDelete
 37. >>>പുതിയ മന്ത്രിസഭയില്‍ ഗണേഷിന്‌ ലഭിച്ച വനം, സ്പോര്‍ട്സ്, സിനിമാ വകുപ്പുകളും പേരുദോഷം വരുത്താതെ അദ്ദേഹം ഭരിക്കുന്നുണ്ട്. മാത്രമല്ല സ്വാധീനങ്ങള്‍ക്ക് വഴങ്ങി സംസ്ഥാനത്തിന്റെ താത്പര്യങ്ങള്‍ ബലി കൊടുക്കുന്ന ടൈപ്പല്ല എന്ന ഒരു പൊതുധാരണയും ഉണ്ടാക്കിയെടുത്തിട്ടുണ്ട്. പറയാനുള്ളത് ആരുടെ മുഖത്തു നോക്കിയും ചങ്കൂറ്റത്തോടെ പറയുന്ന സ്വഭാവവുമുണ്ട്. <<<

  താങ്കളേപ്പോലുള്ളവര്‍ പറഞ്ഞു പരത്തി ഇതുപോലെ ഉള്ള തെറ്റിദ്ധാരണകള്‍ പൊതുധാരണകളാക്കുന്നുണ്ട്. പറയാനുള്ളത് വിവരക്കേടാണെങ്കില്‍ ആരുടെ മുഖത്തു നോക്കിയും പറയാം.

  ഈ വീഡിയോ ഒന്ന് കാണുക.

  Poet Sugathakumari walks out during Ganesh Kumar speech

  പലരുടെയും  മുഖത്തു നോക്കി പറഞ്ഞ ഒരു മഹാ സംഭവമാണിത്. പരിസ്ഥിതി പ്രവര്‍ത്തകയ സുഗതകുമാരി ടീച്ചറിന്റെ മുഖത്തു നോക്കിയാണിത് പറഞ്ഞതും.

  കാട്ടു മൃഗങ്ങളുടെ തോലു സൂക്ഷിക്കുന്ന പരിസ്ഥിതി പ്രാവര്‍ത്തകരെ തനിക്കറിയാമെന്നു പറഞ്ഞത് വഴിയെ പോകുന്ന അണ്ടനും അടകോടനുമല്ല. കേരളം ഭരിക്കുന്ന വനം മന്ത്രിയാണ്. അവരുടെ മുഖം മൂടി പിച്ചി ചീന്തുമെന്നു പറഞ്ഞിട്ട് വര്‍ഷം ഒന്നു കഴിഞ്ഞു. ആരുടെയും മുഖം മൂടി ചീന്തിയില്ല. മോഹന ലാലന്‍ ആനക്കൊമ്പു സൂക്ഷിക്കുന്നുണ്ട് എന്ന് മാലോകര്‍ക്കൊക്കെ അറിയാം. എല്ലാം ചീന്താന്‍ പോകേണ്ട. അറിയാവുന്ന ഇതൊന്ന് ചീന്താന്‍ ഈ ചങ്കൂറ്റമുള്ള കൊട്ടാരക്കര ഗണപതിയോട് വള്ളിക്കൊന്ന് പറയാന്‍ സാധിക്കുമോ? മോഹന ലാലല്‍  ചെയ്തത് ശിക്ഷാര്‍ഹമായ കുറ്റമാണെന്നെങ്കിലും  ഈ പെണ്ണുപിടിയന്‍ മന്ത്രിയേക്കൊണ്ട് ഒന്ന് പറയിപ്പിക്കാമോ? അതിനുള്ള ആമ്പിയറില്ല. അതിനു പകരം ഈ മന്ത്രി എന്താണു ചെയ്തത്? മോഹനലാലനെ രക്ഷപ്പെടുത്താന്‍  എല്ലാ നാറിയ കളികളും കളിക്കുകയും അധികാര ദുര്‍വിനിയോഗം നടത്തുകയുമല്ലേ ചെയ്തത്? ഏതായാലും  ഇപ്പോള്‍ ഗണേശന്റെ ശരിക്കുള്ള മുഖം ജോര്‍ജ്ജ്(? ഉമ്മന്‍,) പിച്ചി ചീന്തി നിറുത്തിയിട്ടുണ്ട്. ഈ ചീന്തല്‍ ഗണേശന്‍ ഒരിക്കലും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല.

  ഈ പെണ്ണുപിടിയന്‍ എന്തു നല്ല കാര്യമാണ്, താന്‍ ഭരിക്കുന്ന വകുപ്പുകളില്‍ ചെയ്തതെന്നത് വള്ളിക്കൊന്നു വിശദീകരിക്കാമോ?പണം കൊടുത്ത് സേവകവൃന്ദത്തെക്കൊണ്ട് നാടു നീളെ പറയിപ്പിച്ച് നടക്കുന്നതല്ല ഭരണം എന്നു പറയുന്നത്.

  ReplyDelete
 38. >>>>>>എറിഞ്ഞത് മാങ്ങക്ക്, കൊണ്ടത്‌ തേങ്ങക്ക്, വീണത്‌ കുമ്പളങ്ങ എന്ന് പറഞ്ഞത് പോലെ സ്ത്രീ വിഷയത്തില്‍ ആരോപിതനായ വ്യക്തി പൊതുസമൂഹത്തില്‍ ഗ്ലാമറോടെ തിരിച്ചു വരുന്നതും ആരോപണം ഉന്നയിച്ച വ്യക്തി ചക്രശ്വാസം വലിക്കുന്നതുമായ വിചിത്ര കാഴ്ചയാണ് സ്ക്രീനില്‍ തെളിഞ്ഞു വരുന്നത്. <<<<<<

  എറിഞ്ഞതും മാങ്ങയ്ക്ക്. കൊണ്ടതും മാങ്ങയ്ക്ക്. വീണതും മാങ്ങ.

  സ്ത്രീ വിഷയത്തില്‍ ആരോപിതനായ വ്യക്തി അപമാനിതനായി രാജി വച്ചു പോയതൊന്നും വള്ളി അറിഞ്ഞില്ലായിരിക്കും. പൂഞ്ഞാറിലെ ബൂമറാംഗ് പറഞ്ഞത് അപ്പാടെ ശരി എന്നാണിപ്പോള്‍ മന്ത്രി പത്നി പരസ്യമാക്കിയത്.

  ഇപ്പോള്‍ വള്ളി എന്തു പറയുന്നു?

  ReplyDelete