മഹിളാ കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണയെ അപമാനിച്ചു കൊണ്ട് ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റിനു ലൈക്ക് അടിച്ചവരെയാണ് ഒന്നാം ഘട്ടത്തില്‍ പൂജപ്പുരയില്‍ എത്തിക്കുക. പി സി ജോര്‍ജ്, കെ സുധാകരന്, ജസ്റ്റിസ് ബസന്ത് തുടങ്ങിയവരെക്കുറിച്ചുള്ള പോസ്റ്റുകളില്‍ ലൈക്ക് അടിച്ചവരെ രണ്ടാം ഘട്ടത്തില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലും അടക്കാനാണ് തീരുമാനമെന്നറിയുന്നു. ഏതായിരുന്നാലും നമ്മുടെ സര്‍ക്കാരും ആഭ്യന്തര വകുപ്പും വളരെ സ്ട്രോങ്ങാണ് എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. ബിന്ദു കൃഷ്ണയെക്കുറിച്ചുള്ള വിവാദ പോസ്റ്റ് കണ്ടതായി ഞാനോര്‍ക്കുന്നില്ല. പറന്ന് നടന്ന് ലൈക്ക് അടിക്കുന്നതിനിടയില്‍ കഷ്ടകാലത്തിനെങ്ങാനും അതില്‍ ലൈക്കടിച്ചിട്ടുണ്ടോ എന്നൊരു ശങ്കയും ഇല്ലാതില്ല. 'എല്ലാറ്റിനും അതിന്റേതായ സമയമുണ്ട് ദാസാ' എന്ന തിയറിയില്‍ വിശ്വസിച്ചു കൊണ്ട് നെഞ്ചിടിപ്പകറ്റുന്നു എന്ന് മാത്രം.
ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് ലൈക്ക് ചെയ്തതിന്റെ പേരില്‍ നൂറുകണക്കിന് ആളുകളുടെ പേരില്‍ കേരള പോലീസ് കേസെടുക്കുന്നു എന്ന പത്ര റിപ്പോര്‍ട്ട് കണ്ടപ്പോള്‍ സത്യം പറയാമല്ലോ ഞാനത് വിശ്വസിച്ചിരുന്നില്ല. നിജസ്ഥിതി അറിയുന്നതിന് വേണ്ടി റിപ്പോര്‍ട്ടുകളില്‍ പ്രധാന പ്രതിയായി സൂചിപ്പിക്കുന്ന ഒരു പാവത്തിന്റെ ഫേസ്ബുക്ക് പ്രൊഫൈല്‍ ഞാന്‍ തേടിപ്പിടിച്ചു. അതില്‍ കണ്ട സ്റ്റാറ്റസ് മെസ്സേജ് വായിച്ചപ്പോള്‍ സത്യം പറഞ്ഞാല്‍ ഞെട്ടിപ്പോയി. "ആരോ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോ ലൈക് ചെയ്തതിന്റെ പേരില്‍ എന്നെ ഒന്നാം പ്രതി ആക്കി കേസെടുത്തിരിക്കുകയാണ്. സാധാരണ പോസ്റ്റ് ഇടുന്നവര്‍ ആണ് ഒന്നാം പ്രതി ആകേണ്ടത്...എന്നാല്‍ ഈ സംഭവത്തിന്റെ പേരില്‍ എന്നെ വ്യക്തിപരമായി ചതിക്കുക ആണ് ഉണ്ടായിരിക്കുന്നത്.. മാധ്യമങ്ങള്‍ മുഴുവന്‍ ഞാന്‍ ഒന്നാം പ്രതി ആണ് എന്ന വാര്‍ത്ത നല്കി കൊണ്ടിരിക്കുന്നു .എന്നെ നേരിട്ടും അല്ലാതെയും കുറച്ചു നാളായി അറിയാവുന്നവര്‍ ആണല്ലോ നിങ്ങള്‍. ആരെയെങ്കിലും വേദനിപ്പിക്കുന്ന ഏതെങ്കിലും പോസ്റ്റുകള്‍ ഞാന്‍ ഇട്ടിട്ടുണ്ടോ?". വളരെ ദയനീയമായ ഒരു ചോദ്യമാണ് ദിലീപ് ദാസ് ഉയര്‍ത്തുന്നത്. ഒരു തീവ്രവാദിയെ തേടിയെത്തുന്ന പോലെയാണ് പോലീസ് ദിലീപിന്റെ വീട്ടിലെത്തിയത് എന്നും പറയപ്പെടുന്നു.
സൈബര്‍ പോലീസ് ചെയ്യേണ്ടിയിരുന്നത് ആ പോസ്റ്റിട്ട വ്യക്തിയെ കണ്ടെത്തി ഉചിതമായ നിയമ നടപടികള്‍ സ്വീകരിക്കുകയായിരുന്നു. അതിനു കഴിയാതെ വരുമ്പോള്‍ കണ്ടവനെപ്പിടിക്കുക എന്ന നിലപാട് പരിഹാസ്യമാണ്. ഫേസ്ബുക്കിലെ ലൈക്കുകളുടെ രീതിശാസ്ത്രം അറിയുന്ന ആര്‍ക്കും അതിനെ അംഗീകരിക്കാന്‍ കഴിയില്ല. പഴയ ബാര്‍ട്ടര്‍ സമ്പ്രദായം പോലെ പരസ്പര ധാരണയോടെയുള്ള ഒരു കൊടുക്കല്‍ വാങ്ങലിലാണ് പല ലൈക്കുകളും മുന്നോട്ടു പോകുന്നത്. നീ എന്നെ ഒരു തവണ 'ലൈക്കി'യാല്‍ നിന്നെ ഞാന്‍ പത്തു തവണ ലൈക്കും എന്ന പോളിസി. തന്നെ സ്ഥിരമായി ലൈക്കുന്നവന്റെ ഏതു പോസ്റ്റ് കണ്ടാലും ഒരു നിമിഷം വൈകിക്കാതെ ചാടിക്കേറി തിരിച്ചങ്ങോട്ടും ഒരു ലൈക് കൊടുക്കും. ആദ്യം ലൈക്ക്. പിന്നീടാണ് വായന. അതിനു സമയവും ക്ഷമയും ഇല്ലെങ്കില്‍ ലൈക്ക് കൊടുത്ത് സ്ഥലം വിടും. (വേണ്ടത്ര ക്ഷമയും ശ്രദ്ധയുമില്ലാത്തത് കൊണ്ട് ഒരു പതിനാറുകാരിക്കുണ്ടായ പുകില് മുമ്പ് എഴുതിയത് ഓര്‍ക്കുന്നുണ്ടാവുമല്ലോ)
കൊള്ള, കൊലപാതകം, സ്ത്രീ പീഡനം, അഴിമതി എന്നിവയിലൊക്കെ കേരളം ഓള്‍മോസ്റ്റ് ഡീസന്റ് സംസ്ഥാനമായി മാറിക്കഴിഞ്ഞതിനാല്‍ ഇനി പോലീസിന്റെ പ്രധാന ശ്രദ്ധ ഫേസ്ബുക്കിലെ ലൈക്കുകളാണ്. അത് കൊണ്ട് ഇത്രകാലവും ലൈക്കിയത് ലൈക്കി. ഇനി ലൈക്കുന്നത് സൂക്ഷിച്ചു വേണം. ഐ പി സി യില്‍ കാക്കത്തൊള്ളായിരം വകുപ്പുകളുണ്ട്. ഒരു പോസ്റ്റ് ലൈക്കുന്നതിനു മുമ്പ് ആ വകുപ്പുകളൊക്കെ പഠിക്കുക. അതിലേതെങ്കിലുമൊരു വകുപ്പിന്റെ പരിധിയില്‍ ഈ പോസ്റ്റ് വരുന്നുണ്ടോ എന്ന് നോക്കിയ ശേഷം മാത്രം മൌസില്‍ കൈ തൊടുക. സൂര്യനെല്ലി പെണ്‍കുട്ടിയെപ്പോലെ ആരും ചോദിക്കാനും പറയാനും വരില്ല എന്നുറപ്പുള്ളവരെക്കുറിച്ചുള്ള പോസ്റ്റുകളില്‍ എന്ത് തോന്ന്യാസവും പറയാം, എഴുതാം, ലൈക്കാം. ഒരു കുഴപ്പവുമില്ല. അവിടെ ഒരു നിയമവും ചോദിക്കാന്‍ വരില്ല. മഹിളാ കോണ്‍ഗ്രസ് നേതാക്കള്‍, സോണിയാ ഗാന്ധി, പി സി ജോര്‍ജ് തുടങ്ങി ചോദിക്കാനും പറയാനും ആളുള്ളവരെക്കുറിച്ചുള്ള പോസ്റ്റുകള്‍ കണ്ടാല്‍ ഒളിമ്പിക്സിലെ നൂറു മീറ്റര്‍ ഓട്ടത്തിന്റെ സ്പീഡില്‍ സ്ഥലം വിടണം. ലൈക്കിയില്ലെങ്കില്‍ സുഹൃത്ത് പിണങ്ങും, ലൈക്കിയാല്‍ സൈബര്‍ പോലീസ് പിടിക്കും എന്നൊരവസ്ഥ വന്നാല്‍ ഒരു വഴിയുണ്ട്. സുഹൃത്തിന് മെസ്സേജ് അയക്കുക, അല്ലെങ്കില്‍ ചാറ്റില്‍ പിടിച്ചു കാച്ചുക. "ഡാ...പോസ്റ്റ് കണ്ടു.. കിടു.. കിടു.." സുഹൃത്തിനും സന്തോഷം, സൈബര്‍ പോലീസിനും സന്തോഷം. നമ്മുടെ തടി സുരക്ഷിതം.
പറയുമ്പോള്‍ ഒരു വിഷയത്തിന്റെ എല്ലാ വശവും പറയണം. നാണയത്തിന് രണ്ടു വശം ഉണ്ടാക്കിയത് തന്നെ അതിനാണല്ലോ. ഫേസ്ബുക്ക് ഒരു പബ്ലിക് സ്പേസ് ആണ്. അവിടെ ഉപയോഗിക്കുന്ന പരാമര്‍ശങ്ങള്‍ക്കും വാക്കുകള്‍ക്കും ഒരു അക്കൌണ്ടബിലിറ്റിയുണ്ട്. ആരെക്കുറിച്ചും വായില്‍ വരുന്നതെല്ലാം എഴുതിവെക്കുവാനുള്ള ഒരു സ്ഥലമല്ല അത്. പ്രത്യേകിച്ചും സ്ത്രീകളെക്കുറിച്ചുള്ള പരാമര്‍ശങ്ങളും പോസ്റ്റുകളും സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്നവയാകരുത്. ബിന്ദു കൃഷ്ണയെക്കുറിച്ചുള്ള പോസ്റ്റ് ഒരു പക്ഷെ വ്യക്തിഹത്യയുടെ ഗണത്തില്‍ പെടുമായിരിക്കാം. പരാതികള്‍ ലഭിച്ചാല്‍ സൈബര്‍ പോലീസിന് നടപടി എടുക്കേണ്ടി വരും. ഈയടുത്ത കാലത്ത് ഒട്ടേറെ വ്യക്തിഹത്യകള്‍ ഫേസ്ബുക്കില്‍ കണ്ടിട്ടുണ്ട്. ആശയ തലത്തില്‍ വിയോജിപ്പുള്ളവരെയും രാഷ്ട്രീയ പ്രതിയോഗികളെയും എത്ര ശക്തമായ ഭാഷയിലും ശൈലിയിലും വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അതിനാണ് അഭിപ്രായ സ്വാതന്ത്ര്യം എന്ന് പറയുന്നത്. പക്ഷെ ആ വിമര്ശങ്ങനങ്ങള്ക്ക് സഭ്യതയുടെ ഒരു ശൈലി വേണം. അശ്ലീല പദപ്രയോഗങ്ങളും തെറി വാക്കുകളും കൂട്ടിക്കുഴച്ചു വിളമ്പുന്നതിനെ അഭിപ്രായ സ്വാതന്ത്ര്യം എന്ന് വിളിക്കാനാവില്ല.
കാര്‍ട്ടൂണ്‍ - നൗഷാദ് അകമ്പാടം
അതോടൊപ്പം സൈബര്‍ പോലീസ് കുറേക്കൂടി പ്രായോഗിക നിലപാടുകളിലേക്ക് വരേണ്ടതുമുണ്ട്. നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ട്രാക്ക് റെക്കോര്‍ഡ് കേരളത്തില്‍ അവര്‍ക്കുണ്ട്. അത് കളഞ്ഞു കുളിക്കരുത്. സൈബര്‍ ലോകത്ത് നിരവധി തട്ടിപ്പുകളും വെട്ടിപ്പുകളും നടക്കുന്നുണ്ട്. വ്യാജ പരസ്യങ്ങള്‍, തട്ടിപ്പ് പണമിടപാടുകള്‍, ഹാക്കിംഗ്, ക്രെഡിറ്റ് കാര്‍ഡ് ഫ്രോഡുകള്‍, മോര്‍ഫിങ്ങ് ചിത്രങ്ങള്‍, അവ വെച്ചുള്ള ബ്ലാക്ക് മെയിലുകള്‍, സ്കൂള്‍ കോളേജ് രേഖകളില്‍ നിന്നും പെണ്‍കുട്ടികളുടെ ഫോട്ടോകള്‍ ഒപ്പിച്ചെടുത്തു വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കുക തുടങ്ങി നിരവധി ക്രൈമുകള്‍.. ഗൗരവ പൂര്‍ണമായ അത്തരം കുറ്റകൃത്യങ്ങളെ ഫലപ്രദമായി നേരിടുവാനാണ് സൈബര്‍ സെല്‍ അവരുടെ പ്രയത്നവും സാങ്കേതികതയും പ്രയോഗിക്കേണ്ടത്. ആറ്റം ബോംബ് ഉണ്ടാക്കുന്നവനെ വെറുതെ വിട്ട് സൈക്കിളില്‍ ഡബളടിച്ചു പോകുന്നവനെ പിടിക്കുന്ന പോലെ ഇത്തരം കുറ്റകൃത്യങ്ങള്‍ക്കെതിരെ കണ്ണടച്ച് നിരുപദ്രവകരമായ 'ലൈക്കു'കളുടെ പിറകെയോടുന്ന കോമാളികളാകാതിരിക്കാന് അവര്‍ ശ്രമിക്കേണ്ടതുണ്ട്. ദിലീപ് ദാസിന്റെ പേരിലും വിവാദ പോസ്റ്റിനു ലൈക്കുകള്‍ ചെയ്ത മറ്റുള്ളവരുടെ പേരിലുമുള്ള കേസുകള്‍ പിന്‍വലിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
Disclaimer : ഫേസ്ബുക്ക് പോസ്റ്റുകളില്‍ ഞാന്‍ നടത്തിയിട്ടുള്ള എല്ലാ ലൈക്കുകളും പിന്‍വലിക്കുന്നു. കുറച്ചു ദിവസം എന്റെ കമ്പ്യൂട്ടറില്‍ വൈറസ് കേറിയിരുന്നതിനാല് ഞാനറിയാതെ ചില പോസ്റ്റുകളില്‍ എന്റെ ലൈക്കുകള്‍ വന്നിട്ടുണ്ട്. ജീവിച്ചിരിക്കുന്നവരോ മരിച്ചു പോയവരോ ആയിട്ടുള്ളവരുടെ പോസ്റ്റുകളില്‍ കാണുന്ന എന്റെ ലൈക്കുകള്‍ക്ക് ഞാനുമായി യാതൊരു ബന്ധവുമില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
Related Posts
ഫേസ്ബുക്കിനെ ആര്‍ക്കാണ് പേടി?
സൂക്ഷിക്കുക, ഭാര്യ ഫേസ്ബുക്കിലുണ്ട് !!.
പേര് ഫേസ്ബുക്ക്, വയസ്സ് പതിനാറ് (Female)
ഫേസ്ബുക്കിനെ വെടിവെച്ചു കൊല്ലുന്ന വിധം
ബ്ലോഗും ഫേസ്ബുക്കും ടോയ്ലറ്റ് സാഹിത്യമോ?
ഒരു ഹലാക്കിന്റെ ലൈക്ക്...
ReplyDeleteഒരു ലൈക് അടിച്ചതിനു അങ്ങനെ അകത്തുപോകേണ്ടി വന്നാല്‍ ഒരു പിച്ചാത്തിപിടിയില്‍ കുറച്ചെണ്ണത്തിനെ തീര്‍ത്തിട്ടേ ജഗന്നാഥന് ഈ മണ്ണ് വിട്ടു പോകൂ !!!!
ReplyDeleteഹല്ല പിന്നെ !!!!
അപ്പി എന്താണ് ഐ പി എന്താണ് എന്ന് അറിയാത്ത ആളുകളെ സൈബര്‍ സെല്ലില്‍ കയറ്റി ഇരുത്തിയാല്‍ ഇങ്ങനെ ഒക്കെ സംഭവിക്കും ..കേരളത്തില്‍ എത്ര സര്‍ക്കാര്‍ വെബ് സൈറ്റ് ഹാക്ക് ആയി എന്ത് കൊണ്ട് കേരളാ സൈബര്‍ സെല്‍ പുലികള്‍ ആണേല്‍ അവരെ പിടിക്കാന്‍ പറ്റുന്നില്ല ആ കലിപ് ഇവര്‍ ഫേസ് ബുക്കില്‍ ഒറിജിനല്‍ പ്രൊഫൈലില്‍ നിന്നും പോസ്റ്റും കമെന്റും ഇടുന്ന ആളുകളുടെ മുകളില്‍ തീര്‍ക്കുന്നു അത്ര മാത്രം...
ReplyDeletelikeeeeeeeeeee
Deleteലൈക്കടി നിർത്തേണ്ടി വരുമോ...?!
ReplyDeletefacebook ഒരു പോതു ഇടമാണ്
ReplyDeleteആയതിനാല്‍ പത്ര താളുകളിലും മറ്റും നാം
എഴുതുന്ന പംക്തിയുടെയും ലേഖനഗളുടെയും
സൂക്ഷ്മത പ്രസ്തുത എഴുത്തിനും ഉണ്ടായിരിക്കല്‍
നിര്‍ബന്ധമാണ്. ഏതാസഭ്യവും എഴുതി like നുവേണ്ടി പെടാ
പടുപെടുന്നവര്‍ക്ക് ചില തിരിച്ചറിവ് നല്ലതാണ് , ഇനി അങ്ങോട്ട് Cyber Police
താരമാവാന്‍ പോവുകയാണ്. നമ്മള് ഒരുപാട് സൂക്ഷികേണ്ടി ഇരിക്കുന്നു
പിന്നെ.... എല്ലാത്തിലും കൃത്യമായി ഇടപെട്ടു പോസ്ട്ടിടുന്ന
ബഷീര്‍ സാഹിബിന് അഭിവാ ദ്യങ്ങള്‍
സോഷ്യല്‍ മീഡിയ എന്നാല്‍ 'അതിരുകളില്ലാത്ത സ്വാതന്ത്ര്യം' എന്ന് വന്നാല്‍ പിന്നെ രാഷ്ട്രീയ നേതാക്കളൊക്കെ ഫെസ് ബുക്കിന്റെ ഇരകള്‍ മാത്രമാകും . അതിനും വേണ്ടേ ചില നിയന്ത്രണങ്ങള്‍ ... ?
ReplyDeleteഅതോ എന്ത് കൂതറത്തരവും ഫോട്ടോ ഷോപ്പില്‍ മിനുക്കി എടുത്താല്‍ അതിലെ അഴുക്കു പോകുമോ ?
ഫെസ് ബുക്കില്‍ ആരും മോശക്കാരല്ല സഖാക്കള്‍ക്ക് ഈ രോഗം കൂടുതലാണ് ...
ഫെസ് ബുക്ക് തുറക്കുമ്പോള്‍ വശത്തും അല്ലാതെയും കാണുന്ന അരുതാത്തതുകള്‍ അവഗണിച്ചു കണ്ണ് മാറ്റുന്നത് പോലെ ഈ ജാതി ആവിഷ്കാര കൂതറത്തരങ്ങളും കണ്ടില്ലെന്നു നടിക്കാറാണ് പതിവ് ...
രാഷ്ട്രീയ നേതാക്കന്മാര് സോഷ്യല്‍ മീഡിയകളില്‍ വഴിയരുകിലെ ചെണ്ടകളാണ് ...അത് അവര്‍ തിരിച്ചറിഞ്ഞു മിണ്ടാതെ ഇരുന്നാല്‍ രണ്ടു ദിവസം കൊണ്ട് കൊട്ടുകാര് പൊക്കോളും . കേസ് കൊടുത്താല്‍ ചെണ്ടക്കാര് ആഞ്ഞു കൊട്ടി ആവിഷ്കാര അരിശം കൊട്ടിത്തീര്‍ക്കും ...
ആവിഷ്കാര കൂതറകല്ക്കെതിരെ കണ്ണടക്കരുത് ...
വള്ളിക്കുന്നിനെയും ഈ ആവിഷ്കാര കൂതറകള്‍ കൊട്ടി വിട്ടിട്ടുള്ളത് ആരും മറന്നിട്ടില്ല .. ഇന്നത്തെ ഇര ഞാനാവാം, നമ്മള് ഓരോരുത്തരും ആകാം ..
മിസ്റ്റര്‍ വടക്കേല്‍ ഇതില്‍ രാഷ്ട്രീയം കൊണ്ട് വരരുത്. ഇത് സോഷ്യല്‍ മീഡിയയില്‍ ഉള്ള എല്ലാവരുടെയും പ്രശ്നമാണ്. എല്ലാവരുടം ഒറ്റക്കെട്ടായി ഇതിനെതിരെ പ്രതികരിക്കുക. ബഷീര്കക്ക് അഭിനന്ദനങ്ങള്‍
Delete@ഷാജി, താങ്കള്‍ പറഞ്ഞത് സത്യം. വടക്കെലിനു രാഷ്ട്രീയ തിമിരം കുറച്ചു കൂടുതലാണ്.
DeleteThis comment has been removed by a blog administrator.
DeleteThey want to keep the mouth shut, criticism makes them panic. Sooner or later this sword will swing against all. It is a matter of time.........
ReplyDeleteബഷീകയുടെ പോസ്റ്റും നൗഷാദിന്റെ കാര്ടൂനും കലക്കി.
ReplyDelete'സൂര്യനെല്ലി പെണ്‍കുട്ടിയെപ്പോലെ ആരും ചോദിക്കാനും പറയാനും വരില്ല എന്നുറപ്പുള്ളവരെക്കുറിച്ചുള്ള പോസ്റ്റുകളില്‍ എന്ത് തോന്ന്യാസവും പറയാം, എഴുതാം, ലൈക്കാം. ഒരു കുഴപ്പവുമില്ല. അവിടെ ഒരു നിയമവും ചോദിക്കാന്‍ വരില്ല. മഹിളാ കോണ്‍ഗ്രസ് നേതാക്കള്‍, സോണിയാ ഗാന്ധി, പി സി ജോര്‍ജ് തുടങ്ങി ചോദിക്കാനും പറയാനും ആളുള്ളവരെക്കുറിച്ചുള്ള പോസ്റ്റുകള്‍ കണ്ടാല്‍ ഒളിമ്പിക്സിലെ നൂറു മീറ്റര്‍ ഓട്ടത്തിന്റെ സ്പീഡില്‍ സ്ഥലം വിടണം.' like like like
കുര്യനെ പ്രതിരോധിക്കേണ്ട രാഷ്ട്രീയമായ ഗതികേട് വന്ന ഒരു രാഷ്രീയക്കാരി മാത്രമാണ് ബിന്ദു കൃഷ്ണ. അവര്‍ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത് അവരുടെ പ്രൊഫെഷന്റെ ഭാഗമാണ്. ഒരു സ്ത്രീയെന്ന രീതിയില്‍ അവരെ അങ്ങേയറ്റം പുലഭ്യം പറഞ്ഞു പോസ്റ്റ് ഇറക്കിയവരും ലൈക്കിലൂടെയും ശേയരിലൂടെയും അത് പ്രചരിച്ചവരും നിയമത്തെ നേരിട്ടേ മതിയാവൂ
ReplyDeleteFreedom of expression comes with a responsibility
ഇനി ലീവിന് നാട്ടില്‍ ഫ്ലൈറ്റ് ഇറങ്ങുമ്പോള്‍ നിലം തൊടാനാവില്ലേ ?? ഏമാന്മാര് പൊക്കി കൊണ്ട് പോകുമോ ??? :(
ReplyDeleteപാരകള്‍ ലൈക്ക് വഴിയും ....
Deleteഅനാവശ്യ പോസ്റ്റുകള്‍ എന്തിനു ഫേസ്ബുക്കില്‍ ഇടുന്നു? ഒരു പീറ പെണ്ണിനെ ആക്ഷേപിക്കുന്നതിനെ എന്തിനു ലൈക്കണം? ശ്രദ്ധിക്കുക പ്രൈവറ്റ് ആയി സേവ് ചെയ്യുന്ന നിങ്ങളുടെ ഇന്‍ഫര്‍മേഷന്‍ നിങ്ങള്‍ക്ക് മാത്രമുള്ളത് ആണെന്ന് കരുതരുത്. അത് ഫേസ്ബുക്ക് ഡാറ്റാബേസില്‍ ഉണ്ട്. പോലീസ്, നീതി പീഠം തുടങ്ങിയ പല ആളുകള്‍ക്കും എപ്പോള്‍ വേണമെങ്കിലും ചോദിക്കുന്ന വിവരം കൈമാരിക്കോളാം എന്ന നിബന്ധന അനുസരിച്ചു മാത്രമേ ഫേസ്ബുക്ക് പോലുള്ള കമ്പനികള്‍ക്ക് പല രാജ്യങ്ങളിലും പ്രവര്‍ത്തിക്കുവാന്‍ കഴിയുകയുള്ളൂ. നിങ്ങളുടെ പ്രിവറ്റ് കാര്യങ്ങള്‍, എന്തിനു ഡിലീറ്റ് ചെയ്തവ പോലും സേഫ് അല്ല, അങ്ങനെ ഉള്ളപ്പോള്‍ പബ്ലിക് ആയി ലൈക്കിയാല്‍ ഉള്ള കാര്യം പറയണോ?
ReplyDeleteനിങ്ങളുടെ ഫ്രണ്ട് ലിസ്റ്റില്‍ നിങ്ങള്‍ക്ക് നേരിട്ട് അറിയാതെ അസപ്റ്റ് ചെയ്ത ഒരു ഫ്രണ്ട് ചിലപ്പോള്‍ പോലീസ് ആകാം. അല്ലെങ്കില്‍ നിങ്ങള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ രഹസ്യ വിഭാഗം അല്ലെങ്കില്‍ വ്യക്തി ആകാം. അല്ലെങ്കില്‍ നിങ്ങളെ കുറിച്ചു രഹസ്യമായി അറിയാന്‍ താത്പര്യമുള്ള ആരും ആകാം. പോലീസ് ആവശ്യപ്പെട്ടാല്‍ നിങ്ങള്‍ അക്കൗണ്ട് ക്രിയേറ്റ് ചെയ്തത് മുതല്‍ നിങ്ങള്‍ ചെയ്ത കാര്യങ്ങള്‍ മുതല്‍, എന്തിന്, ഡിലീറ്റ് ചെയ്ത ഡേറ്റ ഉള്‍പ്പെടെ എല്ലാ വിവരങ്ങളും ഫേസ് ബുക്കിനു നല്കാന് കഴിയും. പോലീസ് റിപ്പോര്‍ട്ട് ആവശ്യപ്പെടാന്‍ നിങ്ങള്‍ കുറ്റം ചെയ്യണം എന്നൊന്നും ഇല്ല. നിങ്ങളുടെ ഫ്രണ്ട് ഒരു ക്രിമിനല്‍ ആയാലോ, ഒരു ക്രിമിനല്‍ പൊസ്റ്റിയ എന്തെങ്കിലും ലൈക് ചെയ്താലോ മതി.
ഒരാളെ സംശയം തോന്നിയാല്‍ മണിക്കൂറുകള്‍ക്കകം പോലീസിനു ലഭിക്കുന്ന വിവരങ്ങള്‍ എന്തൊക്കെ ആണെന്ന് അറിയാമോ? നിങ്ങളുടെ എല്ലാ അക്കൌന്റ്കളുടെയും പ്രൊഫൈല്‍ പ്രിന്റ്, വീഡിയോകള്‍, ബ്ലോഗുകള്‍, കമന്റുകള്‍ മുതലായവ. പേരും മറ്റു വിവരങ്ങളും, നിങ്ങള്‍ ഉപയോഗിച്ച എല്ലാ കമ്പ്യൂട്ടറുകളുടെയും ഐ പി അദ്ദ്രാസ്. നിങ്ങള്‍ സബ്സ്ക്രൈബ് ചെയ്ത എല്ലാ വിഷയങ്ങളുടെയും കോണ്ടാക്റ്റ് ഡീറ്റയില്‍സ്, ഫോണ്‍ നമ്പരുകള്‍. പ്രിവറ്റ് ആന്‍ഡ് പബ്ലിക് മെസ്സജുകള്, ഇന്‍ബൊക്സ് ഡ്രാഫ്റ്റ് അങ്ങനെ എല്ലാം. അതുകൊണ്ട് ഓണ്‍ലൈന്‍ ക്രിമിനലുകളെ പിടിക്കാന്‍ പോലീസിനു വളരെ എളുപ്പമാണ്.
Excellent comment Mr. Malak.. Dear Readers, Pls take note of this. We are responsible for what we share in a public place. be careful..
Deleteകണ്ടറിയാത്തവന്‍ കൊണ്ടറിയും!
Deleteസൈബര്‍ നിയമങ്ങളെ പറ്റിയുള്ള അജ്ഞത, അതിരുവിടുന്ന 'ആവിഷ്കാര സ്വാതന്ത്ര്യം ' ആരും ചോദിക്കാനില്ലെന്ന തെറ്റായ ധാരണ, ഇതൊക്കെയാണ് പലരുടെയും പോസ്റ്റുകളില്‍ കാണുന്നത്.
എല്ലാരും ഫൈസുബൂക് ആണെങ്ങില്‍ നമ്മളും ഫൈസുബൂക്. നാളെ എല്ലാരും മാമ്സബൂക് ആണെങ്കില്‍ , പോലീസും അതന്നെ ....!...നാടോടുമ്പോള്‍നടുവേ ഓടണമല്ലോ....!...സൈബര്‍ സെല്ല് എന്നൊക്കെ പറഞ്ഞു ...പാവം പോലീസു കാരനെ വെറുതെ എന്തിനാ കല്ലെടുപ്പിക്കുന്നത് ...? ഒരു കാര്യം പറയാം ...ലൈക് അടിക്കുന്നവര്‍ അവര്‍ ചെയ്യുന്നത് എന്താണെന്നു പോലീസിന് അറിയില്ല ...പോലീസു പറയുന്നത് കംപുട്ടരിനും അറിയില്ല ..കമ്പ്യൂട്ടര്‍ പറയുന്നത് കോടതിക്കും അറിയില്ല ...കോടതി പറയുന്നത് ആര്‍ക്കും അറിയില്ല . അത് കൊണ്ട് വേലിയില്ഇരിക്കുന്ന ലൈക്കുകള്‍ അവിടെ തന്നെ ഇരുന്നോട്ടെ ....!
Deleteപക്ഷെ നമ്മള് ചെയ്യുന്നത് എന്തൊക്കെ ആണെന്ന് ഫേസ്ബുക്ക് എന്ന കമ്പനിക്കു അറിയാം. അവിടെ ഇരിക്കുന്നവര്‍ മണ്ടന്മാര് അല്ലല്ലോ? ആ കമ്പനിയില്‍ നിന്നും നമ്മളെ കുറിച്ച് ചോദിച്ചാല്‍ കിട്ടുന്നത് എന്തൊക്കെ ആണെന്ന് പോലീസിനും നന്നായിട്ട് അറിയാം. അതുകൊണ്ട് സൈബര്‍ പോലീസിനു ഹാക്കര്‍മാര്‍ക്ക് വേണ്ട പോലുള്ള അപാര ടെക്നിക്കല്‍ പരിജ്ഞാനം ഒന്നും ആവശ്യമില്ല. എവിടെ എപ്പോള്‍ എങ്ങനെ ചോദിച്ചാല്‍ വിവരം കിട്ടും എന്ന അറിവ് മാത്രം മതി പോലീസിനു ക്രിമിനലുകളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍. അതുകൊണ്ട് സോഷ്യല്‍ മീഡിയകള്‍ സുരക്ഷിതമാണ്, നമുക്ക് വേറൊരാളുടെ അക്കൌണ്ടില്‍ കയറാന്‍ കഴിയില്ല, അതുകൊണ്ട് പോലീസിനും കഴിയില്ല, നമ്മുടെ സ്വകാര്യ വിവരങ്ങള്‍ പോലീസിനു കിട്ടില്ല എന്നൊക്കെ വെറുതെ മനക്കോട്ട കെട്ടാം എന്ന് മാത്രം.
Deleteവെറുതെ ഒരുത്തനെ പിടിച്ചു പോലീസ് സ്റ്റേഷനില്‍ കയറ്റി നന്നായി പെരുമാറാനുള്ള ലൈസെന്‍സ് പോലിസിനുള്ളപ്പോള് , കമ്പ്യൂട്ടറും ഫേസുബൂക്കും , പിന്നെ ലൈകും ഒരു കാരണം ആണോ.?..പിന്നെ കോടതിയില്‍ കയറ്റുമ്പോള്‍ ഒരു തെളിവിനു കാണിക്കാം എന്ന് മാത്രം. ഫേസുബൂക്കു വിവാദങ്ങള്‍ ജനശ്രദ്ധ ആകര്‍ഷിക്കുമ്പോള്‍ മാത്രമാണ് അത് കുറ്റക്ര്യത്യം ആകുന്നതു. അഭിപ്രായങ്ങള്‍ ജനശ്രദ്ധ ആകര്‍ഷിക്കുമോ ഇല്ലയോ എന്ന് എങ്ങിനെ മുന്‍കൂട്ടി അറിയാന്‍ കഴിയും ...? സമൂഹത്തില്‍ ശക്തമായി പ്രതികരിക്കുന്നത് ഭരിക്കുന്നവര്‍ക്ക് ഒരു കാലത്തും ഇഷ്ടപെടാറില്ല , പുതിയ സൈബര്‍ സെല്‍ നിയമങ്ങള്‍ അനുസരിച്ച് ..ഒരാളെ നിഷ്പ്രയാസം കുരുക്കാന്‍ പ്രത്യേകിച്ച് കാരണം ഒന്നും വേണ്ട .
Deleteവിമര്‍ശനവും എതിരഭിപ്രായം രേഖപ്പെടുത്തലും എല്ലാം വളരെ മാന്യമായ രീതിയില്‍ ചെയ്താല്‍ ഒരു കുഴപ്പവുമില്ല. "കൂതറ" എന്ന് തോന്നുന്ന ഒരു പോസ്റ്റിനെ ലൈക്കാനോ, ഷെയര്‍ ചെയ്യാനോ അവിടെ കമന്റിടാനോ പോകാതിരിക്കുക. വ്യക്തികള്‍ അവര്‍ കുറ്റം ചെയ്താലും ഇല്ലെങ്കിലും (അത് നമ്മള് തീരുമാനിച്ചാല്‍ പോരല്ലോ!) അവരെ എതിര്‍ക്കുമ്പോഴും വിമര്‍ശിക്കുമ്പോഴും ചില അതിരുകള്‍ക്ക് ഉള്ളില്‍ നിന്ന് ചെയ്യുക.
ReplyDeleteകൊള്ള, കൊലപാതകം, സ്ത്രീ പീഡനം, അഴിമതി എന്നിവയിലൊക്കെ കേരളം ഓള്‍മോസ്റ്റ് ഡീസന്റ് സംസ്ഥാനമായി മാറിക്കഴിഞ്ഞതിനാല്‍ ഇനി പോലീസിന്റെ പ്രധാന ശ്രദ്ധ ഫേസ്ബുക്കിലെ ലൈക്കുകളാണ്...................HA..... HA.... HA ...HA HA.........
ReplyDeletefreedom of expression is not a freedom to insult anyone, neither should the authorities try to narrow the freedom of expression in the right sense either
ReplyDeletestatutory warning ഫേസ്ബുക്ക് പോസ്റ്റുകളില്‍ ഞാന്‍ നടത്തിയിട്ടുള്ള എല്ലാ ലൈക്കുകളും പിന്‍വലിക്കുന്നു. കുറച്ചു ദിവസം എന്റെ കമ്പ്യൂട്ടറില്‍ വൈറസ് കേറിയിരുന്നതിനാല് ഞാനറിയാതെ ചില പോസ്റ്റുകളില്‍ എന്റെ ലൈക്കുകള്‍ വന്നിട്ടുണ്ട്. ജീവിച്ചിരിക്കുന്നവരോ മരിച്ചു പോയവരോ ആയിട്ടുള്ളവരുടെ പോസ്റ്റുകളില്‍ കാണുന്ന എന്റെ ലൈക്കുകള്‍ക്ക് ഞാനുമായി യാതൊരു ബന്ധവുമില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
ReplyDeleteഹഹ ..അത് തകര്‍ത്തു മാഷെ ..ഞാനും കൊടുക്കാന്‍ പോവാ വൈറസ് മുന്നറിയിപ്പ് ....
Delete>>>ആദ്യം ലൈക്ക്. പിന്നീടാണ് വായന<<< :)
ReplyDeleteലൈക്ക് അടിക്കും മുന്‍പ് വായിക്കുക.
ReplyDeleteഇന്റര്‍നെറ്റ് എന്ത് തോന്ന്യാസവും വിളമ്പാനുള്ള ഇടമാണെന്ന് കരുതുന്നവര്‍ അതിന്റെ ഭവിഷ്യത്ത് അനുഭവിക്കണം. പ്രതികരിക്കുമ്പോള്‍ മാന്യതയും സഭ്യതയും പലര്‍ക്കും കൈമോശം വരുന്നു.
നല്ല ഒന്നാംതരം ലേഖനം... സുഹൃത്തേ..
ReplyDeleteഇപ്പോള്‍ ഒന്നോ രണ്ടോ ആഴ്ചത്തെ ലീവിന് പോകുമ്പോള്‍ ഒരു ഉള്‍ഭയം... നമ്മുടെ സൈബര്‍ സെല്ലെങ്ങാനും വിഴുങ്ങാന്‍ വരുമോ എന്ന്... കണ്ണും മൂക്കുമില്ലാതെയാണ് ലൈക്ക് അടി എന്ന പരിപാടി ഒരു ദിനച്ചര്യയെന്നോണം ചെയ്തുകൊണ്ടിരിക്കുന്നത്... എന്റെ കര്‍ത്താവേ അതില്‍ കുര്യനും ബിന്ദു കൃഷ്നയുമൊക്കെ പെട്ടുവോ ആവോ... ഹഹഹഹ... (ഇതവസാനത്തെ ചിരിയാകാതിരുന്നാല് മതിയായിരുന്നു...)
ഇങ്ങിനെ പോയാല്‍ വൈറസ് മൂലം ഉണ്ടാകുന്ന അനധികൃത ലൈക്കുകള്‍ക്ക് ആരാണ് ഉത്തരം പറയുക. നമുക്ക് സാങ്കേതികവിദ്യകള്‍ ഉപയോഗിക്കാനുള്ള പക്വത വന്നിട്ടില്ല എന്നതാണ് ശരി.
ReplyDeleteആറ്റം ബോംബ് ഉണ്ടാക്കുന്നവനെ വെറുതെ വിട്ട് സൈക്കിളില്‍ ഡബളടിച്ചു പോകുന്നവനെ പിടിക്കുന്ന പോലെ ഇത്തരം കുറ്റകൃത്യങ്ങള്‍ക്കെതിരെ കണ്ണടച്ച് നിരുപദ്രവകരമായ 'ലൈക്കു'കളുടെ പിറകെയോടുന്ന കോമാളികളാകാതിരിക്കാന് അവര്‍ ശ്രമിക്കേണ്ടതുണ്ട്..............>>>> ithinoru kayyadi.. likiyal cyber cell pidichalo ?!!!
ReplyDeleteപോസ്റ്റിട്ടവന് പ്രശ്നമൊന്നുമില്ലേ? ലൈക്കടിച്ചവന് മാത്രമാണോ കുടുങ്ങിയത്? മഞ്ഞക്കുളം മാല എന്ന ഒരു മാലയുണ്ട് അതിലൊരു വരി ഇങ്ങനെ:
ReplyDelete"ഷെയ്ഖിന്റെ മഖ്ബറക്കരികില്‍ തീവണ്ടിക്ക്
കുറ്റിയടിച്ചോന്റെ കുതിരേനെക്കൊന്നോവര്"
റെയ്ല് പാളത്തിന് കുറ്റിയടിച്ച ഉദ്യോഗസ്ഥന് കുഴപ്പോമൊന്നും ഷെയ്ഖ് വരുത്തിയില്ല. അയാളുടെ സാധു കുതിര നമ്രശിരസ്കനായി ശിക്ഷ ഏറ്റുവാങ്ങുകയായിരുന്നു. എന്തൊക്കെ കുന്ത്രാണ്ടാമാണ് നമ്മുടെ നാട്ടില്‍ നടക്കുന്നത്?
ഹ..ഹ.. Dear Arif Zain..നിങ്ങളുടെ കമന്റുകള്‍ പലപ്പോഴും വ്യതിരിക്തത പുലര്‍ത്താറുണ്ട്. ഇതിനെ വ്യതിരിക്തത എന്ന് മാത്രം പറഞ്ഞാല്‍ പോര.. ഇതൊരു മാസ്റ്റര്‍ പീസായിപ്പോയി.. മഞ്ഞക്കുളം മാലയും ഷൈഖിന്റെ ഖബറും കുറ്റിയടിച്ചവന്റെ കുതിരയും .. it blended amazingly to the situation. ചിരിച്ചു മണ്ണ് കപ്പി...
Deleteഫേസ് ബുക്ക് ലോഗൌട്ട് ചെയ്യാന്‍ മറക്കുന്ന രുടെ ശ്രദ്ദക്ക് , പുതിയ വൈറസ് കണ്ടതിയിരിക്കുന്നു രാധ വൈറസ് എന്നാണ് പേര് ... സൂര്യ നെല്ലി , കുര്യന് എന്നി പേരുകള്‍ നിങ്ങളുടെ പോസ്റ്റിലോ കമന്റിലോ ഉണ്ടോ എങ്കില്‍ ഈ വൈറസ് പെട്ടന്ന് നിങ്ങളെ തേടി യെതും നിങ്ങളുടെ വാള് പോസ്റ്റില്‍ നിങ്ങളുടെ ലോക്ക് അപ്പിന്റെ ഉള്ളില്‍ നില്കുന്ന ചിത്രമാടങ്ങുന്ന പോസ്റ്റും ഇടും .ജാഗ്രതൈ ....
ReplyDeleteഅതുപോലെ എനിക്ക് പറയാനുള്ളത് എന്റെ ഫോട്ടോ വെച്ച് ഞാന്‍ വരക്കുന്ന പോലെ കാര്‍ട്ടൂണും വരച്ച് കേരളചരിത്രത്തില്‍ സുവര്‍ണ്ണ ലിപികളാല്‍ എഴുതപ്പെടേണ്ട
ReplyDeleteസംസ്ഥാന ഭരണാധിപന്മാരെ വിമര്‍ശിച്ച് എന്റെ ഒരു അപരന് അഥവാ ഫേയ്ക്ക് വിളയാടുന്നു എന്നുള്ളതാണ്.
എനിക്കോ എന്റെ ഫേയ്ക്കിനോ ഞാനുമായോ എന്റെ കാര്ട്ടൂണുകളുമായോ ഒരു തരത്തിലുള്ള വിഹിതമോ - അവിഹിതമോ ആയ ബന്ധം ഇല്ലാ എന്നും സ്കോട്ട്ലാന്റ് യാര്‍ഡ് പോലും സല്യൂട്ടടിക്കുന്ന നമ്മുടെ പോലീസിനേയോ ആഭ്യന്തര മന്ത്രിയേയോ കുറിച്ച് ഒരു തമാശ പറയാന്‍ പോലും എനിക്ക് താല്പര്യമില്ലാ എന്നും
ബന്ധപ്പെട്ടവരെ അറിയിക്കുന്നു.
വിനയപൂര്‍വ്വം ,
ഞാനല്ലാത്ത എനിക്ക് വേണ്ടി ഞാന്‍ .
ലോക്കപ്പില്‍ പോക്കറ്റ് അടിക്കാരുടെ കൂടെ ലൈക് അടിച്ചവര്‍, കൊതുക് കടി സഹിച്ചു കിടക്കുന്ന ആ കാഴ്ച കണ്ടാലെ സാറെ ....പിന്നെ ചുറ്റുമുള്ളതൊന്നും കാണാന്‍ പറ്റൂല്ല.
ReplyDeleteഞാ൯ മെസേജിൽ ഒരു ലൈക് വിട്ടിട്ടുണ്ട്....
ReplyDeleteഅല്ലാ ഭാഷീരിക്ക ഒരു കാര്യം ചോതിചോട്ടെ ..ഫേസ് ബുക്കില്‍ ആര് എന്ത് തോന്നിവാസം എഴുതിയല്‍ ലൈക് അടിക്കുന്നവന് വെറും മണ്ടനല്ലേ ? ഒരു സോഷ്യല്‍ മീഡിയ എന്നനിലക്ക് ഇതില്‍ എന്ത് പോക്ക്രിതരവും എഴുതാം എന്ന് ചില "സല്ഗുനന്മ്മാര്" വിചാരിക്കുന്നുണ്ട് അവര്‍ക്ക് ഈത് ഒരു മുന്നറിയിപ്പ് ആയിക്കോട്ടെ
ReplyDelete
ReplyDeleteഎന്നെ പറ്റിക്കാന്‍ നോക്കണ്ട ഞാന്‍ ലൈക് അടികില്ല ബട്ട് കമന്റ് ഇടുന്നത് കുറ്റമായി പരിഗനികില്ലല്ലോ ? ഇതിനുമുന്‍പ് ഏതെങ്കിലും പോസ്റ്റിനു ഞാന്‍ ലൈക് അടിചിട്ടുന്ടെങ്ങില് കേരള പോലീസിനോട് നിരുപതികം ക്ഷമ ചോതിക്കുന്നു
ബഷീര്ക ലൈക് അടിച്ച എന്നെ പിടിക്കാന്‍ വന്ന സാദാ (രാധ) പോലീസ് കുറെ നോട്ട് ബുകുകളും കൊണ്ട് പോയി. തൊണ്ടി മുതലാണത്രെ തൊണ്ടിമുതല്‍
ReplyDeleteLatest News!!! facebook just announced that "like" option is taken out from Facebook. From tomorrow onwards you can see "Love" option instead...
ReplyDeleteആദ്യം ആ ചങ്ങാതിയുണ്ടല്ലോ Mark Zuckerberg അയാളെ തുറുങ്കില്‍ അടക്കണം അയാള്‍ കാരണം എന്തൊക്കെ പുലിവാലാ
ReplyDeleteThis comment has been removed by the author.
ReplyDeleteലൈക്കുകളൊക്കെ ഒരു മിസ്സ്-അണ്ടര്സ്റ്റാണ്ടിങ്ങില് പറ്റിപ്പോഴതാ, ഇനിയില്ല!!
ReplyDeleteഇതിനൊക്കെ നിയന്ത്രണം നടപ്പിൽ വരുത്താൻ ഇടതനും വലതനും എല്ലാ കക്ഷികൾക്കും വല്ലാത്ത ആവേശമാ..... പക്ഷേ മ്മളേ രാഷ്ട്രീയ ഏമാന്മാർ കാണിക്കുന്ന വ്യത്തികേടുകൾക്കും, അഴിമതിക്കും തടയിടാൻ യാതൊരു നിയമവുമില്ലാ നിയന്ത്രണവുമില്ലാ... പൊതുജനം എന്നും കഴുതകളാണെന്ന് ചുരുക്കം... :) :) :)
ReplyDeleteസ്ത്രീകളുടെ മുന്നിലെത്തുമ്പോള്‍ ഇവര്‍ പുലിയെ പോലെ ചാടി വീഴും....കോണ്ഗ്രെസ്സുകാരുടെ അടുതെതുമ്പോള് അധികാരത്തിനു വേണ്ടി പൂച്ചയെ പോലെ പരുങ്ങി നില്ക്കും....ഫേസ് ബുക്കില്‍ കംമെന്റ്ടിക്കുമ്പോള് സടകുടഞ്ഞെനീട്ട സിംഹത്തെ പോലെ അലറി തെറി വിളിക്കും....ചുവപ്പ് നിറം കാണുമ്പോള്‍ പോത്തുകളെ പോലെ വിരണ്ടോടും....യോഗങ്ങള്‍ കഴിഞ്ഞാല്‍ പിന്നെ എരുമകളെ പോലെ അയവിറക്കി കൊണ്ടിരിക്കും....സത്യത്തില്‍ ഈ എല്ലാ മൃഗങ്ങളുടെയും സ്വഭാവ ഗുണങ്ങള്‍ ഉള്ള ഒരു പ്രത്യേകതരം ജീവിയാണ് ജീവി എത് ..?????ഒരു ക്ളൂ തരാം....പച്ച പനം തത്തേ...
ReplyDeletecongress goverment adhikarathil ninnum poyittu mathi ini commet adium likeum oke allengil chilappo jayilil kidakendi nvarum..
ReplyDeleteലൈക് ചെയ്താലേ കുഴപ്പം ഉള്ളോ? കമന്റ് ഇട്ടാൽ ഇല്ലേ?
ReplyDelete