വി എസ്സിനെ തെറി വിളിച്ചതിനല്ല, വിളിച്ചത് തെറിയാണെന്ന് തിരിച്ചറിഞ്ഞു പരസ്യമായി ഖേദം പ്രകടിപ്പിച്ചതിനാണ് വെല്‍ഡന്‍ പറഞ്ഞത്. മൈക്കിനു മുന്നില്‍ നില്‍ക്കുമ്പോള്‍ അല്പം സുബോധം വേണം. അല്‍പ നേരത്തേക്ക് ഗണേഷ് കുമാറിന് അത് നഷ്ടപ്പെട്ടു. വി എസ് കാമഭ്രാന്തനും ഞരമ്പ് രോഗിയുമാണെന്ന് വിളിച്ചു പറഞ്ഞു. ജനം കയ്യടിച്ചു. സംഗതി വിവാദമായി. ഗണേഷ്കുമാര്‍ പരസ്യമായി തെറ്റ് സമ്മതിച്ചു. ടി വി രാജേഷ് സ്പീക്കറോട് പറഞ്ഞ പോലെ ഖേദപ്രകടനം 'വിഷമ'ത്തില്‍ മാത്രം ഒതുക്കിയില്ല. തെറ്റ് പത്രസമ്മേളനം നടത്തി പരസ്യമായിത്തന്നെ തുറന്നു പറഞ്ഞു. ഇതിനെയാണ് നാം അന്തസ്സ് എന്ന് വിളിക്കേണ്ടത്.
ഏതു മനുഷ്യനും തെറ്റ് പറ്റാം. നാക്ക് പിഴക്കാം. അത് തിരിച്ചറിഞ്ഞാല്‍ തിരുത്തുക. അതാണ് വേണ്ടത്. വി എസ് കേരളത്തിന്റെ പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമാണ്. ഒരു പാര്‍ട്ടിയുടെ സമുന്നത നേതാവാണ്. അതിനെക്കാളേറെ ഗണേഷിന്റെ അച്ഛനേക്കാള്‍ പ്രായമുള്ള വ്യക്തിയാണ്. അതുകൊണ്ട് തന്നെ ഇത്തരമൊരു പ്രസ്താവന ഗണേഷ് കുമാര്‍ എന്ന മന്ത്രിയുടെ നാവില്‍ നിന്ന് വരാന്‍ പാടില്ലായിരുന്നു. പക്ഷെ വന്നു പോയാല്‍ പിന്നെ ഉരുണ്ടു കളിക്കാതെ, അതിനെ വിശദീകരിച്ചു കുളമാക്കാതെ തെറ്റ് ഏറ്റുപറഞ്ഞ് ഖേദം പ്രകടിപ്പിക്കുക. അതാണ് വേണ്ടത്. അത് ഗണേഷ് ചെയ്തിരിക്കുന്നു. സഖാക്കള്‍ക്ക് വിഷമം ഉണ്ടായാലും ഇല്ലെങ്കിലും ഒരു വെല്‍ഡന്‍ അതിനു കൊടുക്കുന്നതില്‍ കുഴപ്പമില്ല.
ഗണേഷിന്റെ ഖേദപ്രകടനത്തില്‍ നിന്ന് പാഠം പഠിക്കേണ്ട ആദ്യത്തെയാള്‍ സഖാവ് വി എസ് തന്നെയാണ്. ഇതിനേക്കാള്‍ പ്രകോപനപരമായതും തരംതാണതുമായ പ്രസ്താവനകള്‍ വി എസ് പലതവണ പലര്‍ക്കെതിരെ നടത്തിയിട്ടുണ്ട്. ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. ഒരിക്കലെങ്കിലും അദ്ദേഹം പരസ്യമായി ഖേദം പ്രകടിപ്പിച്ചതായി കണ്ടിട്ടില്ല. ഭൂമിയില്‍ ആരെയും അപമാനിക്കാന്‍ തനിക്കു അവകാശമുണ്ടെന്നും ഭൂമിയില്‍ ആരും തന്നെ അപമാനിച്ചു പോകരുതെന്നും കരുതുന്ന ഒരു മാനസിക അവസ്ഥ ആര്‍ക്കുണ്ടായാലും അത് ശരിയല്ല.
ഈ രാജ്യത്തിന്റെ അഭിമാനമായ മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുല്‍ കലാമിനെ 'വാണം വിടുന്നവന്‍' എന്ന് പരിഹസിച്ച വി എസ്സിന്, ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയെ പായസപ്പാത്രത്തില്‍ സ്വര്‍ണം കടത്തുന്ന കള്ളനെന്നു വിളിച്ച വി എസ്സിന്, കെ ഇ എന്‍ കുഞ്ഞഹമ്മദിനെ കുരങ്ങന്‍ എന്ന് വിളിച്ച വി എസ്സിന്, ലതികയെ മ്ലേച്ചമായ ശൈലിയില്‍ 'പ്രശസ്ത' യാക്കിയ വി എസ്സിന്, രാജ്യത്തിന് വേണ്ടി ജീവന്‍ അര്‍പ്പിച്ച മേജര്‍ ഉണ്ണികൃഷ്ണന്റെ വീട്ടിലെത്തി 'പട്ടി' പ്രയോഗം നടത്തിയ വി എസ്സിന്, സിന്ധു ജോയിയെ 'ഒരുത്തി' യാക്കിയ വി എസ്സിന്, മുഖ്യമന്ത്രിയായിരുന്ന എ കെ ആന്റണിയെ തന്തയില്ലാത്തവനെന്നു ഉപമിച്ച വി എസ്സിന് ഒരിക്കല്‍ പോലും ഖേദപ്രകടനം നടത്തണമെന്ന് തോന്നിയിട്ടില്ല. ഒരു സോറി പറഞ്ഞതായി പോലും എവിടെയും കണ്ടിട്ടില്ല. ഗണേഷ് കുമാര്‍ തന്റെ ഖേദപ്രകടനത്തിലൂടെ വി എസ്സിന് തന്റെ സംസ്കാരം എന്തെന്ന് സ്വയം തിരിച്ചറിയാന്‍ ഒരവസരം നല്‍കി എന്ന് വേണമെങ്കിലും നമുക്ക് പറയാം.
ഗണേഷ് കുമാറിനോട് ഒരു വാക്ക് കൂടി. രാഷ്ട്രീയക്കാര്‍ ബ്ലോഗര്‍മാരെപ്പോലെയല്ല. അല്പം ഉത്തരവാദിത്വ ബോധം വേണം. സിനിമയില്‍ താങ്കള്‍ പല ഡയലോഗും അടിച്ചു കാണും. 'പോടാ പുല്ലേ' എന്നും 'ആസനത്തില്‍ വാലും ചുരുട്ടിയിരിക്കുന്ന പട്ടീ' എന്നുമൊക്കെ പലരെയും വിളിച്ചു കാണും. അതൊക്കെ സിനിമയില്‍ മാത്രം മതി. നിയമസഭയിലും പൊതുയോഗത്തിലും അത്തരമൊരു സംസ്കാരം ഇനി മേലാല്‍ പുറത്തെടുക്കരുത്. എസ് എഫ് ഐ - ഡിഫിക്കുട്ടികള്‍ക്ക് കോലം കത്തിക്കാന്‍ മാത്രമല്ല, റോട്ടിലിട്ടു പെരുമാറാനും കഴിയും. അത് മറക്കരുത്.
Related Posts
വി എസ്, ഇതും കോപ്പിയടിയാണോ?
ഏത് ലതിക? എന്ത് കോടതി?
വി എസ്, വിവരക്കേടിന് ഒരതിരുണ്ട്
'അച്ഛ'നാനന്ദന്‍
വി എസിനെ ആര് മലയാളം പഠിപ്പിക്കും?
ഏതു മനുഷ്യനും തെറ്റ് പറ്റാം. നാക്ക് പിഴക്കാം. അത് തിരിച്ചറിഞ്ഞാല്‍ തിരുത്തുക. അതാണ് വേണ്ടത്. വി എസ് കേരളത്തിന്റെ പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമാണ്. ഒരു പാര്‍ട്ടിയുടെ സമുന്നത നേതാവാണ്. അതിനെക്കാളേറെ ഗണേഷിന്റെ അച്ഛനേക്കാള്‍ പ്രായമുള്ള വ്യക്തിയാണ്. അതുകൊണ്ട് തന്നെ ഇത്തരമൊരു പ്രസ്താവന ഗണേഷ് കുമാര്‍ എന്ന മന്ത്രിയുടെ നാവില്‍ നിന്ന് വരാന്‍ പാടില്ലായിരുന്നു. പക്ഷെ വന്നു പോയാല്‍ പിന്നെ ഉരുണ്ടു കളിക്കാതെ, അതിനെ വിശദീകരിച്ചു കുളമാക്കാതെ തെറ്റ് ഏറ്റുപറഞ്ഞ് ഖേദം പ്രകടിപ്പിക്കുക. അതാണ് വേണ്ടത്. അത് ഗണേഷ് ചെയ്തിരിക്കുന്നു. സഖാക്കള്‍ക്ക് വിഷമം ഉണ്ടായാലും ഇല്ലെങ്കിലും ഒരു വെല്‍ഡന്‍ അതിനു കൊടുക്കുന്നതില്‍ കുഴപ്പമില്ല.
ഗണേഷിന്റെ ഖേദപ്രകടനത്തില്‍ നിന്ന് പാഠം പഠിക്കേണ്ട ആദ്യത്തെയാള്‍ സഖാവ് വി എസ് തന്നെയാണ്. ഇതിനേക്കാള്‍ പ്രകോപനപരമായതും തരംതാണതുമായ പ്രസ്താവനകള്‍ വി എസ് പലതവണ പലര്‍ക്കെതിരെ നടത്തിയിട്ടുണ്ട്. ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. ഒരിക്കലെങ്കിലും അദ്ദേഹം പരസ്യമായി ഖേദം പ്രകടിപ്പിച്ചതായി കണ്ടിട്ടില്ല. ഭൂമിയില്‍ ആരെയും അപമാനിക്കാന്‍ തനിക്കു അവകാശമുണ്ടെന്നും ഭൂമിയില്‍ ആരും തന്നെ അപമാനിച്ചു പോകരുതെന്നും കരുതുന്ന ഒരു മാനസിക അവസ്ഥ ആര്‍ക്കുണ്ടായാലും അത് ശരിയല്ല.
ഈ രാജ്യത്തിന്റെ അഭിമാനമായ മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുല്‍ കലാമിനെ 'വാണം വിടുന്നവന്‍' എന്ന് പരിഹസിച്ച വി എസ്സിന്, ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയെ പായസപ്പാത്രത്തില്‍ സ്വര്‍ണം കടത്തുന്ന കള്ളനെന്നു വിളിച്ച വി എസ്സിന്, കെ ഇ എന്‍ കുഞ്ഞഹമ്മദിനെ കുരങ്ങന്‍ എന്ന് വിളിച്ച വി എസ്സിന്, ലതികയെ മ്ലേച്ചമായ ശൈലിയില്‍ 'പ്രശസ്ത' യാക്കിയ വി എസ്സിന്, രാജ്യത്തിന് വേണ്ടി ജീവന്‍ അര്‍പ്പിച്ച മേജര്‍ ഉണ്ണികൃഷ്ണന്റെ വീട്ടിലെത്തി 'പട്ടി' പ്രയോഗം നടത്തിയ വി എസ്സിന്, സിന്ധു ജോയിയെ 'ഒരുത്തി' യാക്കിയ വി എസ്സിന്, മുഖ്യമന്ത്രിയായിരുന്ന എ കെ ആന്റണിയെ തന്തയില്ലാത്തവനെന്നു ഉപമിച്ച വി എസ്സിന് ഒരിക്കല്‍ പോലും ഖേദപ്രകടനം നടത്തണമെന്ന് തോന്നിയിട്ടില്ല. ഒരു സോറി പറഞ്ഞതായി പോലും എവിടെയും കണ്ടിട്ടില്ല. ഗണേഷ് കുമാര്‍ തന്റെ ഖേദപ്രകടനത്തിലൂടെ വി എസ്സിന് തന്റെ സംസ്കാരം എന്തെന്ന് സ്വയം തിരിച്ചറിയാന്‍ ഒരവസരം നല്‍കി എന്ന് വേണമെങ്കിലും നമുക്ക് പറയാം.
ഗണേഷ് കുമാറിനോട് ഒരു വാക്ക് കൂടി. രാഷ്ട്രീയക്കാര്‍ ബ്ലോഗര്‍മാരെപ്പോലെയല്ല. അല്പം ഉത്തരവാദിത്വ ബോധം വേണം. സിനിമയില്‍ താങ്കള്‍ പല ഡയലോഗും അടിച്ചു കാണും. 'പോടാ പുല്ലേ' എന്നും 'ആസനത്തില്‍ വാലും ചുരുട്ടിയിരിക്കുന്ന പട്ടീ' എന്നുമൊക്കെ പലരെയും വിളിച്ചു കാണും. അതൊക്കെ സിനിമയില്‍ മാത്രം മതി. നിയമസഭയിലും പൊതുയോഗത്തിലും അത്തരമൊരു സംസ്കാരം ഇനി മേലാല്‍ പുറത്തെടുക്കരുത്. എസ് എഫ് ഐ - ഡിഫിക്കുട്ടികള്‍ക്ക് കോലം കത്തിക്കാന്‍ മാത്രമല്ല, റോട്ടിലിട്ടു പെരുമാറാനും കഴിയും. അത് മറക്കരുത്.
Related Posts
വി എസ്, ഇതും കോപ്പിയടിയാണോ?
ഏത് ലതിക? എന്ത് കോടതി?
വി എസ്, വിവരക്കേടിന് ഒരതിരുണ്ട്
'അച്ഛ'നാനന്ദന്‍
വി എസിനെ ആര് മലയാളം പഠിപ്പിക്കും?
:)
ReplyDeleteസുകുമാര്‍ അഴീക്കോടിനെ കൂട്ടില്‍ കാഷ്ഠിക്കുന്ന ജീവി എന്ന് വിളിച്ച വിസ്സിന്, സാഹിബെ.. ആ പ്രയോഗം അഴീകോട് മാഷ് വീ എസ്സിനെ കുറിച്ച്ചല്ലേ പറഞ്ഞത്?
ReplyDeleteഎന്തോ എന്റെ ഓര്‍മയില്‍ അങ്ങിനെയാണ് തോന്നുന്നത്.
എന്തായാലും തിരുത്താനും ഘേതം പ്രഗടിപ്പിക്കാനും തയ്യാറായ ഗണെഷിനു അഭിനന്ദനം അര്‍ഹിക്കുന്നു.
ശരിയാണ്, കൂട്ടില്‍ കാഷ്ടിക്കുന്ന ജീവി എന്ന് അഴീക്കോട് വി എസ്സിനെ വിളിച്ചതാണ്. ബഷീര്‍ക്കയ്ക്ക് തെറ്റ് പറ്റിയതാ. അതൊഴിച്ചു നിര്‍ത്തിയാല്‍ വളരെ നല്ല പോസ്റ്റ്. വെല്‍ഡണ്‍ ബഷീര്‍ക്കാ വെല്‍ഡണ്‍
ReplyDelete@ മത്രംകോട്
ReplyDeleteഅത് നേരെ തിരിച്ചായിരുന്നല്ലേ. തിരുത്തിയിട്ടുണ്ട്. ഞാനും ഖേദം പ്രകടിപ്പിക്കുന്നു. ഓര്‍മിപ്പിച്ചതിനു നന്ദി.
:)
ReplyDeleteഇന്നലെ ഗണേഷിന്റെ പ്രസ്താവന കണ്ടപ്പോള്‍ അത്ഭുതപ്പെട്ടുപോയി.അദ്ദേഹം,സഹികെട്ടിട്ടാണ് എങ്കിലും നില മറന്നു.പരസ്യമായി ഖേദം പ്രകടിപ്പിച്ചത് വഴി ഗണേഷിന്റെ മാന്യത വെളിപ്പെട്ടു.പക്ഷെ പ്രതിപക്ഷത്തിന് അത് പോര.രാജി തന്നെ വേണം.എണ്പതു കഴിഞ്ഞ വൃദ്ധന്‍ സകല സമയവും പെണ്‍ കേസുകളില്‍ കേട്ടിമറിയുന്നതിന്റെ മന ശാസ്ത്രം പറയാന്‍ ഗണേഷിനോ നമുക്കോ അര്‍ഹതയില്ല.അതൊക്കെ മന ശാസ്ത്രഞ്ജന്മാര്‍ തീരുമാനിക്കേണ്ടതാണ്.ഏതായാലും ഇന്നത്തെ രാഷ്ട്രീയക്കാരില്‍ സഭ്യതക്ക് അതിര്‍ വരമ്പ് നിശ്ചയിക്കാത്തവരില്‍ മുന്പനാണ്.വി.എസ് .
ReplyDeleteകാമഭ്രാന്തനും ഞരമ്പ് രോഗിയുമാണ് വള്ളിക്കുന്ന്!
ReplyDeleteമേൽ പരാമർശം അങ്ങയേയും ആരാധകരേയും വേദനിപ്പിച്ചു എന്നതിനാൽ ഖേദം പ്രകടിപ്പിക്കുന്നു.
ReplyDeleteവി എസിനൊക്കെ എന്തും ആവാലോ? വള്ളിചേട്ടന്‍ അവസരത്തിനോത്ത് ഉയര്‍ന്ന് പോസ്റ്റിട്ടു .കൊള്ളാം...
ReplyDelete@ബൈജുവചനം
ReplyDeleteവെല്‍ഡണ്‍, താങ്കള്‍ ആ പറഞ്ഞത് ചെറ്റത്തരമാണെങ്കിലും, അതില്‍ ഖേദം പ്രകടിപ്പിച്ചു കൊണ്ട് താങ്കളും അന്തസ്സ് കാണിച്ചു. വി. എസ്. താങ്കളെയും കണ്ടു പഠിക്കട്ടെ.... :P
ഇഹ് ഹ് ഹ്. തകർപ്പൻ പോസ്റ്റ്.
ReplyDeleteഞാനൊരു വി.എസ്. അനുഭാവിയാണ്.
എന്നാലുംഈ പോസ്റ്റിന് എന്റെ കയ്യടികൾ.
ഡിഫിക്കുട്ടികൾ ഇനി ഗണേഷിനെ റോട്ടിലിട്ട്
പെരുമാറുമോ എന്നു മാത്രം നോക്കിയാൽ
മതി.....
കുഞ്ഞാളിക്കുട്ടിയെ ഇതിനേക്കാള്‍ മോശമായ ഭാഷയില്‍ അല്ലെ വിസ് വിളിച്ചത്. അന്നൊന്നും ആര്‍ക്കും ഒരു പരാതിയും ഇല്ലായിരുന്നല്ലോ. വി എസ് ഇതല്ല, ഇതിലപ്പുറവും കേള്‍ക്കണം. ഗണേഷ് മാപ്പ് പറയേണ്ട ആവശ്യം ഉണ്ടായിരുന്നില്ല.
ReplyDeleteഈ മാപ്പ് പറച്ചില്, വായി തോന്നിയത് വിളിച്ച് പറഞ്ഞിട്ട്,രാത്രി വീട്ടിപോയി രണ്ട് തൊണ്ണൂറ് അടിച്ചിട്ട് കിടന്നപ്പോള്‍ സംഗതി തെറ്റായി പ്പോയെന്ന് സ്വയം തോന്നിയ സെന്റിമെന്റല്‍ സാധനമാണ് ഈ മാപ്പ് പറച്ചിലെങ്കില്‍, വള്ളിക്കുന്നിക്ക പറഞ്ഞ ഈ രണ്ട് വെല്‍ഡന്‍ ഞാനും പറഞ്ഞേനെ.ഇത് ലവര് കൊടിയും കവാത്തുമായി ഇറങ്ങിയപ്പോള്‍ തോന്നിയ ഏറ്റ് പറച്ചിലല്ലേ? ഒരു വെല്‍ഡന്‍ മതി വള്ളിക്കുന്നിക്ക. ഈ യോഗ്യന്‍ പണ്ട് മദനി സാഹിബിന്റെ ഭാര്യേനെ പറ്റി എന്താണ്ട് വഷളത്തരം പറഞ്ഞിട്ട്, ചുമ്മായെങ്കിലും രണ്ട് മാപ്പ് പറഞ്ഞിരുന്നുവെങ്കില്‍ ഒരു വെല്‍ഡണ്‍ ഞാന്‍ ഇപ്പോ പറഞ്ഞേനെ.
ReplyDeleteരാവിലെ ചങ്ങായി വിളിച്ചു പറഞ്ഞത് തനിക്കും അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടെന്നാണ് .. കളി കൈ വിട്ടു പോകുമെന്ന് അറിയുന്നവരാണ് ഗണേശനോട് വേഗം മാപ്പ് പറഞ്ഞോളാന്‍ പറഞ്ഞത് , അല്ലെങ്കില്‍ പണി പാളിയേനെ !! പഴയ പണിക്ക് പോകേണ്ടി വന്നേനെ !!
ReplyDeleteകഷ്ടം....
ReplyDeleteകൊള്ളാം ഒരു വശം മാത്രം എഴുതിയിട്ടുണ്ട് ചീഫ് ചീപ്പ് എ കെ ബാലനെ പട്ടികജാതിക്കാരന്‍ എന്ന് വിളിച്ചു ആക്ഷേപിച്ചത് വള്ളിക്കുന്ന് അറിഞ്ഞില്ലേ പട്ടികജാതിക്കാരനെ എന്നും അടിമയായി ഇരുത്തിയേക്കാം എന്ന് ഏതെങ്കിലും പി സി ജോര്‍ജോ അയാളുടെ മൂട് താങ്ങുന്ന ബ്ലോഗര്‍മാരോ വിചാരിച്ചിട്ടുണ്ടെങ്കില്‍ അതങ്ങ് മനസ്സില്‍ വെച്ചാ മതി
ReplyDeleteറോഡിലിട്ടു പെരുമാറുന്ന കാര്യം പറഞ്ഞപ്പോഴാണ് , പഴയ ഒരു കാര്യം മനസ്സിലേയ്ക്ക് വന്നത്. ഒരു പത്തു പതിനെട്ടു വര്ഷം മുന്‍പ് നടന്നതാണ്. അന്ന് വെറും ഗണേഷ് ആയിരുന്നു. കെ ബി ഗണേഷ് കുമാര്‍ ആയിട്ടില്ല. പിന്നീട് അദ്ദേഹം തന്നെ പല ഇന്റെര്വ്യുസിലും പറഞ്ഞത് പോലെ അന്ന് ഇത്ര ഡീസന്റ് ആയിര്യ്ന്നില്ല. ഒരു ജന്മി റൌഡി സ്വഭാവമായിരുന്നു. അപ്പോള്‍ സംഭവത്തിലോട്ടു വരാം. ഞാന്‍ അന്ന് കോഴിക്കോട് നിന്ന് വടകരെയ്ക്ക് ബസ്സില്‍ യാത്ര ചെയ്യുകയായിരുന്നു. പെട്ടെന്ന് ഉറക്കെ പാട്ട് വച്ച ഒരു കാര്‍ ഇടതു വശത്ത് കൂടി ഓവര്‍ടെയ്ക്ക് ചെയ്തു പറന്നു പോയി. ആരോ പറയുന്നത് കേട്ട് സിനിമ നടന്‍ ഗനെശാനെന്നു. ഒരഞ്ചു മിനിട്ടായി കാണും. ബസ്സ് കൊയിലാണ്ടിയ്ക്ക് അടുതെതിയപ്പോള്‍ ഒരാള്‍കൂട്ടം. അങ്ങേരുടെ കാര്‍ ആരെയോ തട്ടി. തട്ടിയതും പോരാഞ്ഞു അങ്ങേരു ആള്‍ക്കാരോട് അങ്ങോട്ട് തട്ടിക്കയറാന്‍ തുടങ്ങി. ആള്‍ക്കാരുണ്ടോ വിടുന്നു. ഏതാണ്ട് റോഡിലിട്ടു പെരുമാറേണ്ട വക്കിലെത്തി. പിന്നെ ആരൊക്കെയോ ഇടപെട്ടു സോള്‍വ് ചെയ്തു വിട്ടു.
ReplyDeleteചിലപ്പോള്‍ മനസ്സില്‍ പണ്ടുണ്ടായിരുന്ന റൌഡി സ്വഭാവം ഇപ്പോള്‍ അറിയാതെ പുറത്തു വന്നതായിരിയ്ക്കും. എന്തായാലും മാപ്പ് പറഞ്ഞത് നല്ല കാര്യം തന്നെ.
നാവിനു എല്ലില്ലാത്ത അച്ചുദാനന്ദ മൂരാച്ചിയെ നിലക്കു നിർത്താനും ഒരാൾ വേണമെല്ലോ?അൽപ്പം കൂടിയാലും ഗണേഷിനും നല്ല പോസ്റ്റിട്ട ബഷീർക്കാക്കും അഭിനന്ദനങ്ങൾ
ReplyDeleteWell done Basheer Sab.
ReplyDeleteകേരള രാഷ്ട്രീയം നിലവാരത്തകര്‍ച്ചയുടെ പുതിയ താഴ്ച്ചകളിലേക്ക് മുതലക്കൂപ്പ് നടത്തുകയാണോ?
ReplyDeleteപ്രതിപക്ഷ നേതാവ് പ്രായത്തിന്‍റെ പക്വത കാണിക്കാറില്ല. രണ്ട് പക്ഷങ്ങളിലാകുമ്പോഴും നമ്മുടെ നേതാക്കള്‍ പരസ്പരം ബഹുമാനം നിലനിര്ത്തി്യിരുന്നു. വിദ്യാഭ്യാസം ഒട്ടുമില്ലാതിരുന്ന സീതി ഹാജി എന്ന നാടനും ബദ്ധ വൈരിയായിരുന്ന (അന്ന്) എം.വി. രാഘവനും തമ്മിലുണ്ടായിരുന്ന വ്യക്തി ബന്ധം സുവിദിതമായിരുന്നുവല്ലോ. വ്യക്തി ബന്ധങ്ങള്ക്ക് വലിയ വില കല്പിക്കാത്ത ആളാണെന്നത് ആദര്‍ശ ധീരതയുടെ നേര്‍പദമായതെന്നുമുതലാണ്? നായനാരോട് ഈ സമീപനം ഒരു എതിര്‍ കക്ഷിക്കാരനും സ്വീകരിച്ചില്ലല്ലോ?
ഗണേഷ് കുമാറിന് വി എസിന് എതിരായ പരാമര്‍ശ്ത്തില്‍ മാപ്പില്ല കണ്ണിര്‍ കൊണ്ട് കഴുകണം: സുകത കുമാരി
ReplyDeleteഗണേഷ് കുമാറിന് വി എസിന് എതിരായ പരാമര്‍ശ്ത്തില്‍ മാപ്പില്ല..കണ്ണിര്‍ കൊണ്ട് കഴുകണം ഈ പരാമര്‍ശം... വി എസിനെ പോലെ സമുന്നതനായ, എഴുപത് വര്‍ഷം കേരള സമുഹത്തില്‍ നിറഞ നില്‍കുന്ന എല്ലാവരും ബഹുമാനിക്കുന്ന ഒരു നേതാവിനെതിരെ ഇങനെ പരാമര്‍ശം നടത്താന്‍ പാടില്ല..മലയാള ഭാഷയില്‍ ഉപയോഗിക്കാന്‍ പാടീല്ലാത്ത വാക്കുകള്‍ ആണ് ഗണേഷ് കുമാര്‍ ഉപയോഗിച്ചത്... ഇതിന് മാപ്പില്ല..മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുക ആയിരിന്നു സുകതകുമാരി....
അങനെ അവനു കാര്യം മനസിലായി.....നിയമസഭയില്‍ സഭയില്‍ ആളുണ്ടാകും സംരക്ഷിക്കാന്‍ പക്ഷെ പുറത്തിങാന്‍ വിടില്ല...ഗണേഷ് കുമാര്‍ നിരുപാതികം മാപ്പ് പറഞു... ഇത് കൊണ്ട് ഒന്നും തിരുന്നില്ല..ലാല്‍സലാം സഖാക്കളെ..നന്ദി സുഹൃത്തുക്കളേ....
ReplyDeleteഹലോ മിസ്റ്റ്ര്‍ ഗണേഷ് കുമാര്‍ കേരളത്തിന്റെ ജനനായകനതിരെ എന്തെങ്കിലും വിടുവായത്തരം പറഞാല്‍ പ്രശസതന്‍ ആകാം എന്നു ആരാ താങ്കലോട് പറഞു തന്നതു.. അച്ചന്‍ പിള്ളയോ അതൊ സുകുമാരന്‍ നായരോ...? അതോ ചിപ്പ് വിപ്പ് ജൊര്‍ജോ... നിങള്‍ ഒന്നു മനസിലാക്കുക ആന്റണിയും, ചാണ്ടീയും പിഡന വിരന്‍ കുഞാപ്പയും പിന്നെ സകല യു ഡീ എഫ് നേതാക്കള്‍ മുഴുവന്‍ വന്നാലും വി എസിനു ഒരു ചെറിയ പഞ്ചായത്തില്‍ കിട്ടുന്ന ആള്‍ ഉണ്ടാകില്ല..നിന്റെ അച്ചനും പിന്നെ നിന്റെ ഗുരു കുഞാലികുട്ടിയും വിചാരിട്ടു വി എസിനെ പേടിപ്പികക്കാന്‍ ആയില്ല പിന്ന ഇത്തിരി പോന്ന നി...
ReplyDeleteതിരുവനന്തപുരം: ഇടമലയാര്‍ അഴിമതിക്കേസില്‍ സുപ്രീംകോടതി ശിക്ഷിച്ചു ജയിലില്‍ കഴിയുന്ന മുന്‍ മന്ത്രി ആര്‍ ബാലകൃഷ്ണ പിള്ള വര്‍ഷങ്ങള്‍ക്കു മുമ്പേ ബലാല്‍സംഗക്കേസിലും പ്രതിയായി.
ReplyDeleteശ്രീ കെ.ബി.ഗണേഷ് കുമാര്‍, താങ്കളുടെ സ.വി.സ് അച്യുതാന്ദന്‍ എതിരെ ഉള്ള ദീനരോദനത്തിന്റെ വികാരം എന്ത് ആണ് എന്നത് കേരളത്തിലെ ജനതയ്ക്ക് മനസ്സില്‍ ആക്കാന്‍ കഴിയും. കാരണം സ്വന്തം പിതാവിനോടുള്ള വല്സ്വല്യം.പിതാവ് കള്ളന്‍ ആയി മുദ്ര കുത്തപെട്ടു ജയില്‍ വാസം നയിക്കുന്നു. ഇതിനു വി.സ് ആണോ കാരണക്കാരന്‍.ഇന്ത്യയുടെ പരമോന്നത കോടതി അല്ലേ തെളിവുകളുടെ അടിസ്ഥാനത്തില്‍ താങ്കളുടെ പിതാവ് കള്ളന്‍ ആണ് എന്ന് പറഞ്ഞത്
ReplyDeleteകേരളത്തില്‍ എറ്റവും ജനപിന്തുണ ഉള്ള ജനങളുടെ നേതാവായ വി എസിനെ സംസ്കാരത്തിന്റെ സര്‍വ്വ സിമകളും ലങ്കിച്ച് പ്രസ്താവന നടത്തിയ ഗണേഷ് കുമാര്‍ എന്ന പിള്ള പുത്രനെ മന്ത്രിസഭയില്‍ നിന്ന് ഉമ്മന്‍ ചാണ്ടി പുരത്തിക്കില്ലെങ്കില്‍ ജനം അതിനുളള മറുപടി നല്‍കും.............കുമാരാ ഇതു കുഞാപ്പയും ചാണ്ടിയും അല്ല വി എസ് ആണ്.........
ReplyDelete"ഈ രാജ്യത്തിന്റെ അഭിമാനമായ മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുല്‍ കലാമിനെ 'വാണം വിടുന്നവന്‍' എന്ന് പരിഹസിച്ച വി എസ്സിന്...”"
ReplyDeleteഈ ഒരൊറ്റ ഉദാഹരണം മതിയല്ലൊ അപ്പൂപ്പന്റെ തനിനിറം മനസിലാക്കാന്‍ . എന്തു ചെയ്യാം ബോധമില്ലായ്മ ഒരു കുറ്റമല്ലല്ലൊ.
ശ്രീ എ പി ജെ അബ്ദുല്‍ കലാമിനെപ്പറ്റി ഈ രാജ്യത്തെ ഒരാള്‍ക്കുപോലും രണ്ടാമതൊരഭിപ്രായം ഉണ്ടെന്നു കരുതുന്നില്ല.
പക എന്താണെന്ന് കേരളത്തിലെ ജനങള്‍ക്ക് മനസിലായി......കുഞാലിക്കുട്ടിക്കെതിരെ ഒരോ തെളിവും പുറത്താകുംബൊള്‍.. ചാണ്ടിക്കെതിരെ ഒരോ ആരോപണവും വരുന്ന അതെ ദിവസം തന്നെ വരും അരുംകുമരിന്റെ പേര്... ഇതാണ് ചാണ്ടി പറഞ പക... വി എസിനോട് തൊറ്റതിനു അരുണ്‍കുമറിന്റെ ഞെനജ്ത്ത്... വി എസിന്റെ മനോവിര്യം കെടുത്താം എന്നാകും കുഞാപ്പയും ചണ്ടിയും കരുതുന്നത്... ഇല്ല ഇതു വി എസ് ആണ്.... പുജപ്പുരക്കു ഉള്ള വഴി ഉറപ്പായിട്ടും കാട്ടി തരും.....
ReplyDeletewell said
ReplyDeleteകുഞാലിക്കുട്ടി എന്ന സാമുഹ്യ ദ്രോഹിയെ ഉമ്മന്‍ ചണടിയെ പോലെ ചിലര്‍ക്ക് ഒക്കെ പേടീയാണ്... മറ്റു ചിലര്‍ക്ക് വഴിവിട്ട ബന്ധവും.... അയാള്‍ക്ക് എതിരെ കേരള രാഷ്ടീയത്തില്‍ ആരും ആരൊപണം ഉന്നയിക്കുന്നില്ല....എല്ലാവരും പറയുന്നു നിഷ്കളങ്കന്‍......അവിടെ ആണ് വി എസ് എന്ന രണട് അക്ഷരം....രാഷ്ടീയ നേതാക്കലും ആയി രാഷ്ടീയത്തിന് അതിതമായി മറ്റോരു ബന്ധം ഇല്ല... അതാവാം വി എസിനെ വേട്ടയാടന്‍ എല്ലാവരും ഒരുമിച്ച് നില്‍കുന്നത്...പക്ഷേ നിങള്‍ ഒന്നു മനസിലാക്കുക വി എസിനെ വി എസ് ആക്കിയത് കമ്മുനിസ്റ്റ് പ്രസ്താനവും ജനങളും ആണ്... ഞങള്‍ ഉണ്ട് വി എസിന് ഒപ്പം.. ലാല്‍സലാം സഖാവെ......
ReplyDeleteഅനീതിയോടുള്ള വിട്ടുവീഴ്ച്ചയില്ലായ്മക്ക് "പക" എന്നാണു പേരെങ്കില്‍ വി എസ് "പകയുടെ" ദൃഷ്ടാന്തമാണ് ........
ReplyDeleteമുഖ്യമന്ത്രിയുടെയും മറ്റു മന്ത്രിമാരുടെയും ധാര്‍ഷ്ട്യം കണടാല്‍ ഇരൂപതും ഇരുന്നുരിന്റെം ഭുരിപക്ഷം ഉണ്ട് എന്നു തൊന്നും..രണ്ട് സീറ്റ് ഭുരിപക്ഷം ആണ് എന്നു മറന്നു പൊകുന്നു.. അതിന്റെ വിനയം മുഖ്യമന്ത്രി കാണിക്കണം.. പ്രതിപക്ഷ്ത്തെ കരുതികുട്ടി പ്രകൊപിക്കുക. പിന്നിട് ഭരണ പക്ഷത്തിന്റെ കൊള്ളരുതയമകളെ ന്യായികരിക്കുക.. ഇതാണ് കേരള മുഖ്യന്‍.... താഴെ കണുന്ന പ്രവര്‍ത്തിക്കു മറുപടി ഇല്ല ഞഞാ പിഞാ ചാണ്ടിക്കു... ദയവായി ഇതു നിങളുടെ വാളില്‍ പൊസ്റ്റ് ചെയ്യുക....
ReplyDeleteകേരള സംസ്ഥാനത്ത് ഇന്ന് ഇത്രയും സംസ്കാരമില്ലാത്ത ഒരു രാഷ്ട്രീയ മൂരാച്ചി വേലിക്കകത്ത് അച്ചു മാത്രമായിരിക്കും
ReplyDeleteഅച്ചു ഗനെഷ്കുമാരിനെ അനുകരിച്ചാല്‍ മാപ്പ് പറയണേ നേരം കാണു.
ശുദ്ധ സംസ്കാരം 'ഭരണി'യിലായി
ReplyDeleteസദാചാരം കൊടുങ്ങല്ലൂരിനു യാത്രയായി.
'മനുഷ്യനെ' കൊന്ന നിക്ഷേപത്തില്‍
'അസഹിഷ്ണുത' അധികാരിയായി...!!!
hats off Baiju ! well done
ReplyDeleteഞാന്‍ ഒരു കോണ്‍ഗ്രസുകാരന്‍ അല്ല എന്നാ മുഖവുരയോടെ തുടങ്ങട്ടെ, SFI -DYFIക്കാരായ പലരും പലപ്പോഴും പറഞ്ഞു കേള്‍ക്കുന്ന ഒന്നാണ് "ഞങ്ങളോട് കളിച്ചാല്‍ ഞങ്ങള്‍ പെരുമാറും" എന്ന്. അതിങ്ങനെ ഇടയ്ക്കിടയ്ക്ക് പറഞ്ഞു കൊണ്ടിരിക്കുന്നത് എന്തിനാണെന്ന് മാത്രം മനസിലാവുന്നില്ല, രാത്രി ഒറ്റയ്ക്ക്/ ഇരുട്ടത്ത് യാത്ര ചെയ്യാന്‍ പേടിക്കുമ്പോള്‍ പാട്ട് പാടി നടക്കുന്ന പലരെയും കണ്ടിട്ടുണ്ട്. അത് പോലെ വല്ലതുമാണോ?
ReplyDeleteഇപ്പോളത്തെ ലോകത്തിന്റെ സ്ഥിതി വെച്ച് നോക്കുവാണേല്‍ , ഒരാള്‍ക്ക് പണി കൊടുക്കാന്‍ ഒരു സംഘടനയുടെ ആവശ്യമൊന്നും ഇല്ല, ഇത്തിരി ചില്ലറ മാറിയാല്‍ മതി . പിന്നെ ഒരു സംഘടന അങ്ങനെ പറയുമ്പോള്‍ അതിന്റെ ഉദ്ധേശശുദ്ധിയില്‍ സംശയിക്കേണ്ടിയിരിക്കുന്നു.
സംസാകരമില്ലാത്ത ഒരു സാംസ്‌കാരിക മന്ത്രിയും നാവിനു എല്ലില്ലാതെ കയറൂരി വിട്ടിരിക്കുന്ന ഒരു ചീഫ് വിപ്പും കൂടെ കുറെ ചെട്ടതരങ്ങള്‍ വിളിച്ചുകൂവിയാല്‍ തീരുന്നതാണോ വി എസ്സിന്റെ മഹത്വം . അത് കേരളത്തിലെ പാര്‍ട്ടി ഭേദ മന്യെയുള്ള സാധാരണ ജനങ്ങള്‍ക്കറിയാം അവര്‍ അത് കഴിഞ്ഞ 2 തവണ തെളിയിച്ചു തന്നതാണ്. (ലീഗിന്റെ കാര്യമല്ല. അവര്‍ക്ക് ഒരു കാലത്തും മനസ്സിലാവുകയും ഇല്ല.) അധികാരത്തില്‍ എങ്ങനെയെങ്കിലും കടിച്ചു തൂങ്ങിക്കിടക്കാന്‍ യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്നും ജനശ്രദ്ധ തിരിച്ചു വിടാന്‍ ഉമ്മനും കൂട്ടരും ഇനിയും പുതിയ തിരക്കഥ കളുമായി വരും . അതും എത്ര കാലം ?
ReplyDelete......And Brutus is an honourable man.......
ReplyDeleteവെല്‍ഡൺ ബഷീര്‍ സാബ് ...............
ReplyDeleteമന്ത്രി ഗണേഷ് മാപ്പ് പറഞ്ഞതിനോട് യോജിക്കുന്നില്ല
vs എന്തും പറയാമെന്നും അയാളെ ആര്‍ക്കും ഒന്നും
പറയാന്‍ പാടില്ല എന്നതിനോട് തീരെ യോജിക്കുന്നില്ല
വിഎസ് ഒരുപാടു ജനപിന്തുണയുള്ള നേതാവാണ്.Mr.Basheer ഒരു വിഎസ് വിരോധിയായിരിക്കാം.പക്ഷെ കേരളത്തിലാകമാനം ആബാലവൃദ്ധ ജനസമൂഹത്തില്‍ വീഎസ് അന്ന വ്യക്തിക്ക് എന്ത് മാത്രം സ്വാധീനമുന്ദെന്നത് എല്ലാ തിരഞ്ഞെടുപ്പിലും നാം കാണുന്നതാണ് .അത് അനിഷേധ്യമാണ്!പിന്നെ വീയെസ്സിന്റെ പ്രയോഗങ്ങള്‍ !മനസ്സില്‍ നന്മ കാത്തു സൂക്ഷിക്കുന്ന 4 ാം ക്ലാസ്സു വരെ മാത്രം പഠിച്ചിട്ടുല്ലവന്റെ പടിപ്പില്ലായ്മ എന്ന് കരുതാം.അത് പൊറുക്കാന്‍ ഇവിടുത്തെ ജനങ്ങള്‍ക്കാകും.പക്ഷെ ഗണേശന്റെ പദപ്രയോഗങ്ങള്‍ പൊറുക്കാന്‍ പറ്റാത്തതാണ് ,പാടില്ലാത്തതാണ് !!!
ReplyDeleteവി എസ്സിന് ഇത്രയും പ്രയമായത് കൊണ്ട് ഞരമ്പ് രോഗത്തില്‍ ഒതുക്കാന്‍ നോക്കി . പ്രായം കുറവായിരുന്ണേല്‍ ഒരു പീഡന കേസില്‍ തന്നെ പെടുത്താന്‍ നോക്കുമായിരുന്നു. കഷ്ടം ഇതുപോലുള്ള ഒരു ഭരണ കൂടതെയാനല്ലോ കേരള ജനതയ്ക്ക് ചുമക്കാന്‍ വിധി.....
ReplyDeleteഗണേഷ് ഒരു സിനിമ നടനാണെങ്കിലും ഹൃദയത്തിന്റെ ഉള്ളില്‍ തട്ടിയുള്ള ഈ മാപ്പ് പറച്ചില്‍ അഭിനന്ദനീയം തന്നെ..
ReplyDeleteഒരു മാപ്പ് പറഞ്ഞാല്‍ എന്തൊക്കെയോ നഷ്ടപ്പെടും എന്ന് പറഞ്ഞു നടക്കുന്ന സംസ്കാര സമ്പന്നന്മാര്‍ ഇതൊക്ക ഒന്ന് കണ്ടു പഠിക്കേണ്ടത് തന്നെ
വെല്‍ഡന്‍ ബൈജു, വെല്‍ഡന്‍!!
ReplyDelete@My name is red -ഇതെന്താ കൊച്ചു പിള്ളേരെ പോലെ ..അതൊന്നും വല്ലികുന്നു സര്‍ അറിയില്ല എന്നത് മനസിലാക്കാന്‍ പാഴൂര്‍ പടിപുര വരെ പോന്നോ? കണ്ടില്ലേ അച്ചുവിനെ അക്രമികനുന്നുള്ള വ്യഗ്രതയില്‍ അധെയ്ഹം ആര് ആരെ ഇപോ പറഞു എന്തു പോലും മറന്നു പോയി !! (സുകുമാര്‍ അഴീക്കോടിനെ കൂട്ടില്‍ കാഷ്ഠിക്കുന്ന ജീവി എന്ന് വിളിച്ച വിസ്സിന്,)
ReplyDelete@-Prithviraj- അതൌ മാത്രം അല്ല, "weldon" ഗണേഷിന്റെ വേറൊരു വാര്‍ത്ത ഇന്നത്തെ മംഗളത്തില്‍ ഉണ്ട് ..ഇതാ ,
http://mangalam.com/index.php?page=detail&nid=497360&lang=malayalam
mm pathanapurathe dyfil pennungal mathre ullu..ankuttikal chathu
ReplyDeleteപ്രതിച്ചായക്ക് പ്രതിചായയില്ലേ , ആദര്‍ശത്തിന് ആദര്‍ശമില്ലേ , സത്യസന്ധതയ്ക്ക് സത്യസന്ധതയില്ലേ , വികസനത്തിന് വികസനമില്ലേ... പിന്നെന്താണ് വിയെസിനൊരു കുറവ്? മമ്മൂട്ടിയെക്കാള്‍ കുറച്ചു ഗ്ലാമര്‍ കുറവുണ്ട് എന്ന പോരായ്മ മാറ്റിനിര്‍ത്തിയാല്‍ ഇതുപോലൊരു നേതാവിനെ വോട്ടു ചെയ്തു ജയിപ്പിക്കാന്‍ പാകത്തിന് ഇനിയൊരിക്കല്‍ കിട്ടിയെന്നു വരില്ല.
ReplyDeleteഭൂമാഫിയ, ലോട്ടറി മാഫിയ, പൊതുമുതല്‍ കൊള്ളക്കാരന്‍, സ്ത്രീ-പീഡകന്‍, സ്ത്രീ-വാണിഭന്‍, ഞരമ്പ് രോഗി.... ഇത്യാതി വര്‍ഗ്ഗത്തില്‍ പെട്ടവാനാനോ നമ്മള്‍? ഇത്തരക്കാരുമായ് തുംമ്യാ തെറിക്കുന്ന വല്ല ബന്ധവും നമുക്കുണ്ടോ? ഇല്ലെങ്കില്‍ പേടിക്കേണ്ട വി.എസ് ഒരു പാവമാണ്. നമ്മളെയൊക്കെ ഒന്നും ചെയ്യില്ല. എന്തിനു അധികം പറയുന്നു.. ഒരു വികസന വിരോധി പോലുമല്ലെന്നെ... പിന്നെന്താ ഗണേഷ് കുമാര്‍ ഇങ്ങനെ പറയുന്നത്?
ReplyDeleteഅന്തിയോടടുക്കുംബോഴേക്കും.. പൊതുമുതല്‍ കൊള്ളക്കാരുടെയും, പെണ്‍വാണിഭക്കാരുടെയും അപ്രമാദിത്ത്വം തകര്‍ത്ത് അവരെ ഒരരുക്കാക്കി ജനസാമാന്യത്തിനു ക്ഷ ബോധിക്കുന്ന വിധത്തില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു.. അപ്പോഴാ പാര്‍ട്ടിവകയുള്ള പടിക്കലെ ഈ കലമുടയ്ക്കല്‍. ആലിന്‍കായ പഴുത്തപ്പോള്‍ കാക്കയ്ക്ക് അള്‍സര്‍ വന്നപോലായി കാര്യങ്ങള്‍. അഴിമതി വിരുദ്ധ പ്രതിച്ഛായയും, ആദര്‍ശ ധീരതയുമുള്ള ആ ജനകീയ നേതാവിന്റെ നേതൃത്വത്തെ മാറ്റി നിര്‍ത്തി ഒരങ്കത്തിനു വെക്കാന്‍ പാകത്തിലുള്ള എന്ത് മഹിമയാണാവോ ഈ സര്‍ക്കാരില്‍ പാര്‍ട്ടി വേറെ കണ്ടെത്തിയത് ? വികസനമാണോ.. ? ഉമ്മച്ചനും കുഞ്ഞാലിയും ഒത്തുപിടിച്ചാല്‍ സാധിക്കാത്ത വല്ല ഐറ്റംസും അതിലുണ്ടോ ജനങ്ങള്‍ക്കു വീണ്ടും ഇടതിനെ തിരഞ്ഞെടുത്തെ തീരൂ എന്ന അവസ്ഥ സംജാതമാകുവാന്‍ ? കേരളം കണ്ടതില്‍വെച്ചു മികച്ച ഭരണമായിരുന്നു വി.എസ് സര്‍ക്കാരിന്റെത് എന്ന കാര്യത്തില്‍ എസ് സിക്ക് പോലും ലവലേശം സംശയമില്ല.
ReplyDeleteഅതിവേഗം ബഹുദൂരം ഒത്തുപിടിച്ചാല്‍ സാധിചേക്കാവുന്ന വികസന കസര്‍ത്തുകള്‍ക്ക് പുറമേ.... പതിറ്റാണ്ടുകളോളം തേച്ചുമിനുക്കി കറതീര്‍ത്തുവെച്ച ആദര്‍സംശുദ്ധതയും , സത്യസന്ധതയും, ആര്‍ജ്ജവവുമുള്ള പ്രായോഗിക രാഷ്ട്രീയക്കാരനായ വി.എസ് അച്ചുതാനന്തന്‍ എന്ന ജനനേതാവിന്റെ പ്രതിച്ഛായയല്ലാതെ ജനങ്ങള്‍ക്കും പാര്‍ട്ടിക്കും എന്താണ് വേണ്ടത്? ലെനിനിസ്റ്റ് ചട്ടകൂടോ? കിളിയില്ലാതെന്തു കൂട് ഹേ.!
ReplyDeleteവാ വിട്ട വാക്കും, കൈ വിട്ട ആയുധവും തിരിച്ചെടുക്കാന്‍ ആവില്ല... മാപ്പ് പറഞ്ഞത് ആത്മാര്‍ഥമായിട്ടോ പേടിച്ചിട്ടോ ഭീഷണിപെടുത്തിയിട്ടോ ആണേലും അല്ലേലും ഈ വിവാദം ഇവിടേ നിറുത്തണം... ഭരണം കിട്ടിയില്ലന്നു പറഞ്ഞു മറ്റുള്ളവരെ ഭരിക്കാന്‍ അനുവദിക്കില്ല എന്നാ ഇടതു പക്ഷ നയം മാറ്റണം.... ജനങ്ങള്‍ക്ക് വിവാദം അല്ല സമാധാനപരമായ ജീവിതവും നാടിന്‍റെ പുരോഗതിയും ആണ് വേണ്ടത്..... പിന്നെ എന്‍റെ വ്യക്തിപരമായ അഭിപ്രായം..... തങ്ങള്‍ തറ ആണെന്നും എന്ത് ചെറ്റത്തരവും പറയും എന്നും പരസ്യമായി വിളിച്ചു ഇടതു പക്ഷ പ്രവര്‍ത്തകരെ പോലെ (ഉദാഹരണം മുകളില്‍ ഉള്ള ചില അനോണി കമന്റ്) മറ്റുള്ളവര്‍ തരംതാഴാന്‍ ശ്രമിക്കരുത്... ശ്രമിച്ചാല്‍ അവര്‍ അതിനു അനുവദിക്കില്ല.....
ReplyDeleteThis comment has been removed by a blog administrator.
ReplyDeleteസ്വര്‍ണം കായിക്കുന്ന മരം ആയാലും പുരക്കു മേലെ ചെരിഞ്ഞാല്‍ വെട്ടണം എന്നാണു... ഇതുപോലെ ഉള്ള കൊള്ളരുതാത്ത വാക്കുകള്‍ പ്രയോഗിക്കുന്നത് സാധാരണ ആളുകളെ എത്ര ചൊടിപ്പിക്കും എന്ന് ആലോചിച്ചു നോക്കുക. ആ വാച് ആണ്ട് വാര്‍ഡ് നിങ്ങളുടെ അമ്മയോ പെങ്ങളോ ആയിരുന്നെങ്ങില്‍ P സി ജോര്‍ജ് ഇനെ തല്ലിക്കൊന്നെനെ.... ഇടയ്ക്കു ഇടയ്ക്കു സ്വര്‍ണം കായിക്കുന്നുന്ടെങ്ങിലും U D F ഇപ്പോള്‍ പുരക്കു മേലേക്ക് ചാഞ്ഞു തുടങ്ങി. ഇനി വെട്ടാം... PC ജോര്‍ജ്, ഗണേഷ് കുമാര്‍ തുടങ്ങിയവരെ ഭരിക്കാന്‍ വിടാതിരിക്കുന്നത് തന്നെയാ നല്ലത്. ഇത്രക്ക് സംസ്കാരം ഇല്ലാത്തവരെ നാം നമ്മളെ തന്നെ ഭരിക്കാന്‍ അനുവദിക്കണോ?
ReplyDeleteപൊതു പ്രവര്‍ത്തനത്തില്‍ വീയെസ്സിന്റെ പകുതി പോലും അനുഭവ സംബത്തില്ലാത്ത ഗണേഷിനു വീയെസ്സിനില്ലാത്ത ക്ലീന്‍ ഇമേജ് പക്ഷെ സ്വന്തമായുണ്ട്. സിനിമയില്‍ വില്ലന്‍ റോളുകള്‍ ഭീകരമായി ചെയ്തിട്ടുള്ള ഗണേശ് രാഷ്ട്രീയത്തില്‍ നായകനോളം തന്റേടം കാണിച്ചതിന് വേണ്ടുവോളം തെളിവുകളുമുണ്ട്.
ReplyDeleteനിലവിലെ വിവാദത്തെ അല്പം കാകദൃഷ്ടി ഉപയോഗിച്ച് വീക്ഷിച്ചാല്‍ ഗണേശന്‍റെ അഭിനന്ദനീയമായ ചാണക്യ സാമര്‍ത്ഥ്യം വ്യക്തമായി കാണാന്‍ സാധിക്കും.
നല്ല ഒന്നാം തരം തെറി വീയെസ്സിനെ വിളിച്ചതല്ല സംഭവത്തിലെ ഹൈലൈറ്റ്. നിരുപാധികം ഖേദം പ്രകടിപ്പിച്ചുകൊണ്ട്, താന്‍ വിളിച്ചത് തെറി തന്നെ ആണെന്ന് വ്യക്തമായി സ്ഥാപിക്കുക കൂടി ചെയ്തു കളഞ്ഞു ഗണേശന്‍.
സാധാരണ രാഷ്ട്രീയക്കാര്‍ അറിഞ്ഞു കൊണ്ട് മറ്റുള്ളവരെ തെറി പറയുകയും വിവാടമാവുമ്പോള്‍ കുറ്റം നിഷേധിച്ചു വിഴുപ്പലക്കുകയുമാണ് ചെയ്യുക.
ആരോപണം നിഷേധിക്കുന്നതോടെ ഫലത്തില്‍ താന്‍ തെറി വിളിച്ചില്ലെന്നു ജനം ധരിക്കുമോ എന്ന് ഭയന്നിരിക്കണം ഗണേഷ്.
ഒരൊറ്റ വെടികൊണ്ട് ഉദ്ദേശിച്ച എല്ലാ പക്ഷികളെയും വീഴ്ത്തുകയായിരുന്നില്ലേ ഫലത്തില്‍ ഗണേശന്‍!
നമ്മുടെ കഥാപാത്രങ്ങള്‍ ഗണേഷ് കുമാറും P C ജോര്‍ജ് ഉം നല്ല വെള്ളത്തില്‍ ആഇരുന്നു... അണികളെ കൂട്ടാന്‍ എത്ര കുപ്പി ആഇരുന്നെന്നൊ പൊട്ടിച്ചത്...കുപ്പി പോട്ടിചില്ലൈരുന്നെഗില്‍ ചിലപ്പോള്‍ അവിടെ വച്ച് തന്നെ അടി കിട്ടിയേനെ... നല്ല നേതാക്കാന്‍മാര്‍... വെള്ളത്തില്‍ വീണ പാമ്പിന്റെ ചീറ്റല്‍ എന്ന് കരുതി വിട്ടു കള...
ReplyDeleteസംസ്ക്കാരം എന്നത് ഒരാള്‍ക്ക് ജന്മനാ കിട്ടുന്ന ഒന്നാണ്.പൊതുവേ പ്രായമായവരെക്കുറിച്ച് സംസാരിക്കുമ്പോള്‍ അവര്‍ എങ്ങിനെയുള്ളവരായാലും കുറച്ച് മാന്യതയുടെ ഭാഷ ഉപയോഗിക്കുവാന്‍ പ്രത്യേകിച്ച് ആരും ഒന്നും പഠിപ്പിച്ചുകൊടുക്കേണ്ട ആവശ്യമില്ല..തെമ്മാടിത്തരങ്ങള്‍ വിളിച്ചുപറയുന്നതും പിന്നീട് കരഞ്ഞുകൊണ്ട് അത് പിന്‍ വലിച്ച് മാപ്പുപറയുന്നതും മീശവച്ച ആണുങ്ങള്‍ക്ക് പറഞ്ഞിട്ടുള്ള കാര്യമല്ല.ഒന്നുകില്‍ ആണായി നട്ടെല്ല് നിവര്‍ത്തി പറഞ്ഞതില്‍ ഒറച്ചുനില്‍ക്കണം.അല്ലെങ്കില്‍ മിണ്ടാതെ വായും പൊത്തി ഒരിടത്തിരിക്കണം.ഇതിപ്പോള്‍ പറഞ്ഞ് നാണോം മാനോം കെട്ട്....!!
ReplyDelete@Gladnews
ReplyDeleteതാങ്കള്‍ക്കു ഗണേഷ് കുമാറിനെ പറ്റി എന്ത് അറിയാം? ക്ലീന്‍ ഇമാജോ? 16 പെണ്‍പിള്ളേരും അയി അവിഹിത ബന്ധം ഉണ്ടെന്നു കേസ് കൊടുത്തു ആണ് ഭാര്യ സന്ധ്യ പിണങ്ങി പോയത്... യദാര്‍ത്ഥത്തില്‍ കാമ ഭാരാന്തന്‍ ആരാണ്? ഇന്നലെ തന്നെ ന്യൂസ് ഇല്‍ കണ്ടില്ലേ? പാലക്കാട്ട് ഒരു പെണ്ണിനെ ഫോളോ ചെയ്തു പീടിപ്പിചെന്നു കേസ്സ്. ഇപ്പോല്ഴും ആ കേസ്സ് അവിടെ തന്നെ ഉണ്ട്.. ഒന്നിനും പോരാഞ്ഞു അച്ഛന്‍ ജയിലില്‍ അതും അഴിമതി കേസ്സില്‍. ഇതൊക്കെ ആണോ മാഷേ ക്ലീന്‍ ഇമേജ്?
ganesh parasyamayi maapum paranju VS athorikkalum cheyila urappu
ReplyDeleteവള്ളിക്കുന്ന് ബഷീറെ ഒരു ബ്ലോഗ് അതെഴുന്നുവനു സാമാന്യ വിവരം ഉണ്ടായിരിക്കണം അല്ലാതെ കൊടിയുടെ നിറംനോക്കി ഇങ്ങനെ വാവിസര്ജ്ജനം നടത്തരുത്.മുത്തച്ഛന്റെ പ്രായമുള്ള ഒരു മനുഷ്യനെ ഇത്രത്തോളം അവഹേളിച്ച ഒരുത്തന് വെല്ഡണ് തന്റെ സംസ്കാരം ഇതില് നിന്നും
ReplyDeleteവെളിവാകുന്നു.ആദ്യം അ എന്ന അക്ഷരത്തിന്റെയും അമ്മ എന്നവാക്കിന്റെയും അരത്ഥം ഗ്രഹിച്ചശേഷം അക്ഷരങ്ങളെ കൂട്ടിയോജിപ്പിച്ച് എഴുതാന് ശ്രമിക്ക്
അല്ലാതെ ഇങ്ങനെയുള്ള പുലഭ്യങ്ങള് എഴുതി തള്ളരുത് താങ്കളൊരു മാഷായിരുന്നില്ലേ കഷ്ടം !!!!!!!!!!!!ഫെയ്സ്ബുക്ക് ലോഗിന് ചെയ്തപ്പോഴാണ് ഈ പോസ്റ്റ് കണ്ടത് എതിര്പാര്ട്ടിക്കാരെക്കുറിച്ച് തെറിയെഴുതി കൈയ്യടി നേടുന്നതല്ല എഴുത്ത് അതിനോട് നീതി പുലര്ത്തണം
@ സണ്ണി
ReplyDeleteതലക്കെട്ട് മാത്രം വായിച്ചു കമന്റ് എഴുതിയാല്‍ ദാ ഇത് പോലിരിക്കും. a best example.
This comment has been removed by the author.
ReplyDeleteസര്‍ ..നമ്മുടെ പി.സി.ജോര്‍ജ് സാറിനെയും പ്രകീര്‍ത്തിച്ചു കൊണ്ട് ഒരു പോസ്റ്റ് ഇട്ടാല്‍ നന്നായിരുന്നു....
ReplyDeleteകൊട്ടാരക്കരക്കാര്‍ക്ക് ഒരു ദുസ്വഭാവം ഉണ്ട് പറയാനുള്ളത് അങ്ങ് പറയും പേടിയൊന്നും ഇല്ല അച്ചുതാനന്ദന്‍ കേരളത്തിന് എന്താണിതു വരെ ചെയ്ത കാര്യങ്ങള്‍ ? കുറെ വെട്ടി നിരത്തല്‍ അല്ലാതെ
ReplyDeleteഗോപി കോട്ടമുറിക്കല്‍ തന്റെ ഗ്രൂപ്പ് മാറി പിണറായിയോട് ചാഞ്ഞപ്പോള്‍ അയാളെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ഒളി ക്യാമറ ഉപയോഗിച്ചത് ആരുടെ ബുദ്ധി?
ഈ ഒളി ക്യാമറയും ഒളിച്ചു നോട്ടവും ഒക്കെ ഗണേഷ് കുമാര്‍ പറഞ്ഞതിനെ തന്നെ ആണ് സൂചിപ്പിക്കുന്നത്
ലിബിടോ എല്ലാവര്ക്കും ഉണ്ട് അല്ലാത്തവന്‍ ആണല്ല പുരുഷത്വം ഉള്ളവര്‍ക്ക് ലിബിടോ കൂടും പിള്ളയും ഗണേഷും എല്ലാം അപവാദമല്ല
മാഷുമാരെ, എന്തൊക്കെ ആയാലും അച്ചുമ്മാമന്‍ ഒരു സംഭവം തന്നെയാ... ജനങ്ങള്‍ ആണ് അദ്ധേഹത്തിന്റെ ശക്തി... എന്താ സംശയം ഉണ്ടോ? അദ്ദേഹത്തിന് പ്രതിപക്ഷത്തു നിന്നും സ്വന്തം പാര്‍ടിയില്‍ നിന്നും പ്രബലര്‍ ആയ എതിരാളികള്‍ ഉണ്ട്... എന്നാല്‍ അവരുടെ ഓരോ അടവുകളും ചീറ്റി പോകുന്നത് ആണ് നമ്മള്‍ കാണുന്നത്. ജനങ്ങള്‍ ആഗ്രഹിക്കുന്നത് ജനങ്ങള്‍ക്ക് കേള്‍ക്കേണ്ടത് ഇതൊക്കെ അച്ചുതാനന്തന്‍ എന്ന പ്രതിഭയില്‍ ഏതോ മാന്ത്രിക ശക്തി പോലെ വേണ്ട സമയത്ത് അധേഹത്തില്‍ നിന്നും പുറത്തു വരുന്നുണ്ട് എന്നത് ആണ് സത്യം. ഇന്നത്തെ നിയമ സഭയില്‍ അദ്ധേഹത്തെ നേരിടാന്‍ പറ്റിയ ഒരാളും ഉണ്ടെന്നു തോന്നുന്നില്ല. ഞാന്‍ വിചാരിച്ചു P C ജോര്‍ജ് നന്നായി അധ്വാനിച്ചാല്‍ ഒന്ന് രണ്ടു വര്ഷം കൊണ്ട് അച്ചുതാനന്തനെ നേരിടാന്‍ കെല്‍പ്പുള്ള ഒരാള്‍ ആകുമെന്ന്.. പക്ഷെ എന്ത് ചെയാം വിതച്ചത് അല്ലെ കൊയൂ... സ്വയം കുഴി കുത്തി അതില്‍ ചാടി ചത്തു... കഷ്ടം!
ReplyDeleteടി വി രാജേഷും ജയിംസ് മാത്യുവും വനിതയുടെ പുറത്ത് ആവേശതീര്‍ക്കുകയായിരുന്നു.....
ReplyDeleteമി.വള്ളിക്കുന്ന് ജോര്ജ്ജെന്ന യു.ഡി.എഫിന്റെ ഇപ്പോഴത്തെ കോളാമ്പി രണ്ടു ദിവസം മുന്നേ നടത്തിയ മഹത് പ്രസംഗം ഇതിനെതിരേ വാച്ച് ആന്റ് വാഡ്
രജനി പരാതിക്കൊരുങ്ങുന്നു എന്താ ജോര്ജ്ജിനെയും അഭിനന്ദിക്കാന് തോന്നുന്നു തോന്നിയാലും കുറ്റം പറയാന് പറ്റില്ല വലതന്മാരും ലീഗും എന്തു തന്തയില്ലായ്ക കാണിച്ചാലും വള്ളിക്കുന്ന് ബ്ലോഗില് അതുണ്ടാകില്ലല്ലോ
ജനങ്ങള്‍ക്ക് മാതൃക കാണിച്ചു കൊടുക്കെണ്ടവര്‍ ആണ് മന്ത്രിമാര്‍. അവര്‍ കാണിക്കുന്നത് കണ്ടു ജനം പഠിക്കും. ഒരു മന്ത്രി റോഡില്‍ ഇറങ്ങി അവിടം വൃത്തി ആക്കുന്നത് കണ്ടാല്‍ ജനങ്ങള്‍ക്കും അങ്ങനെ ചെയ്യാന്‍ തോന്നും... അത് പോലെ തന്നെ സ്റ്റേജില്‍ കയറി ചീത്ത വാക്കുകള്‍ പ്രയോഗിച്ചാല്‍ ജനങ്ങളും അങ്ങനെ അല്ലെ ചെയ്യുകയുള്ളൂ?
ReplyDeleteസഹമന്ത്രിമാരെ മരങ്ങോടനെന്നും പോഴനെന്നും വിശേഷിപ്പിക്കാന്‍ പോന്ന വിവരദോഷം കാണിച്ചിട്ടുണ്ട് അച്യുതാനന്ദന്‍. മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിനെ മേല്‍പ്പോട്ടു വാണം വിടുന്നവന്‍ എന്ന അധിക്ഷേപത്തിനു വിധേയനാക്കിയിട്ടുണ്ട് വിഎസ്. കെ.ഇ.എന്‍. കുഞ്ഞഹമ്മദിന് കുരങ്ങന്‍ എന്നത്രേ വിഎസ് കല്‍പ്പിച്ച വിശേഷണം. മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്‍റെ വീടല്ലെങ്കില്‍ ഒരു പട്ടിയും ഇങ്ങോട്ടു തിരിഞ്ഞുകയറില്ല എന്ന ഹൃദയശൂന്യമായ പുലഭ്യം പറഞ്ഞതും ആരും മറന്നിട്ടുണ്ടാവില്ല. സിപിഎമ്മിലെ മുന്‍നിര യുവനേതാവായിരുന്ന ടി.ജെ. ആഞ്ചലോസിന് മീന്‍ പെറുക്കി നടന്ന ചെറുക്കന്‍ എന്നായിരുന്നു വിഎസ് നല്‍കിയ വിശേഷണം. ലോകമെമ്പാടുമായി അനേകലക്ഷം ആരാധകരുള്ള മാതാ അമൃതാനന്ദമയിയെ മീന്‍ പെറുക്കി നടന്ന തള്ള എന്ന് പരസ്യമായി ആക്ഷേപിച്ചിട്ടുണ്ട് അച്യുതാനന്ദന്‍. നീലലോഹിത ദാസന്‍ നാടാര്‍ക്ക് സീറ്റുണ്ടോ എന്ന് 2006ലെ നിയമസഭാ തെരഞ്ഞെടുപ്പു കാലത്ത് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചതിന്, പെണ്ണുപിടിയന്മാര്‍ക്കു സീറ്റില്ല എന്നായിരുന്നു അച്യുതാനന്ദന്‍റെ വാമൊഴിവഴക്കം. മലമ്പുഴയിലെ തന്‍റെ എതിര്‍സ്ഥാനാര്‍ഥി ലതിക സുഭാഷിനെ ഇകഴ്ത്താന്‍ ഉപയോഗിച്ച ദ്വയാര്‍ഥ ആക്ഷേപപ്രയോഗങ്ങളും തീര്‍ച്ചയായും മറന്നുകൂടാ. തന്നെക്കാള്‍ പ്രായമുള്ള ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയെ പായസ പാത്രത്തില്‍ ക്ഷേത്രമുതല്‍ കട്ടുകടത്തുന്ന കള്ളന്‍ എന്നാണ് ഈ അടുത്ത കാലത്ത് വിഎസ് പരസ്യമായി അധിക്ഷേപിച്ചത്...!
ReplyDeleteഅമ്മായി അമ്മയ്ക്ക് അടുപ്പിലുമാവാം മരുമകള്‍ക്ക് തൊടിയിലും പറ്റില്ല എന്നാ നിലപാടാണ് സി പി എമ്മിന്റെത്
ReplyDeleteഅവര്‍ക്ക് ആരേം തെറി പറയാം...അവരെ ആര്‍ക്കും ഒന്നും പറഞ്ഞൂട..
രാഷ്ട്രീയക്കാര്‍ തമ്മില്‍ പല തെറി വാക്കുകളും ഉപയോഗിക്കും അത് നിങ്ങളുടെ സംസ്കാരം. പക്ഷെ ആ പാവം വാച്ച് ആണ്ട് വാര്‍ഡ് രജനി നിങ്ങളോട് എന്ത് തെറ്റു ചെയ്തു? P C ജോര്‍ജ് ഇനോട് ഒരു ചോദ്യം... തന്റെ ഭാര്യ പൂഞ്ഞാര്‍ പള്ളിയില്‍ പെരുന്നാളിന് ഉന്തിലും തള്ളിലും മറിഞ്ഞു വീണില്ലേ? താന്‍ പൊയ് പ്രസങ്ങിക്കടോ.... അന്ന് തന്റെ ഭാര്യുടെ നെഞ്ച് നാട്ടുകാര്‍ കലക്കിയെന്നും ഇപ്പോള്‍ ഒന്നിനും കൊള്ലാതാക്കിയെന്നും... ഇങ്ങനെ ഒക്കെ ഒരു പൊതു വേദിയില്‍ സംസാരിക്കാന്‍ എങ്ങനെ മനസ് വരുന്നെടോ ചീപ്പ് വിപ്പേ?
ReplyDeleteപ്രായത്തില്‍ മൂത്തതാണെന്നു നോക്കാതെയാണ് ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മയെ കള്ളനെന്നു വിളിച്ചത്. അങ്ങിനെ ഉള്ള ഒരാള്‍ക്ക് പ്രായത്തിന്റെ പരിഗണന കൊടുക്കേണ്ട ആവശ്യം ഒന്നും ഇല്ല. കഴുകന് എല്ലാരുടെ ഇറച്ചിയും തിന്നാം. എന്നാല്‍ ആര്‍ക്കും കഴുകന്റെ ഇറച്ചി തിന്നാന്‍ പാടില്ല. ഇതെന്തു ന്യായം..വി എസ അര്‍ഹിക്കുന്നത് പോലും കിട്ടിയില്ല എന്നാണ് എന്റെ അഭിപ്രായം..
ReplyDeleteപേരും ഊരുമില്ലാത്ത എരപ്പളികള്‍ പറയുന്നത് കേട്ടാല്‍ വി എസ അച്ചു ആളൊരു ബഹുമാന്യണന്‍ എന്ന തോന്നും. പിന്നെ ഗണേഷ് കുമാറിന പ്രശസ്തനകാന്‍ ഈ ലക്കില്ലാത കണ്ട പെണ്‍വാണിഭ ക്കെസിന്റെ ഒക്കെ പിറകെ പായുന്ന തന്തയെ തെരിവിളിചിട്ടുവേണ്ടേ..., ഇവര്കൊക്കെ ആസനത്തില്‍ മുളച്ച മരവും തണലാകും.
ReplyDeletehttp://ftpayyooby.blogspot.com/2011/10/blog-post.html
@V S sindhaabad
ReplyDelete1. സഹമന്ത്രിമാരെ മരങ്ങോടനെന്നും പോഴനെന്നും വിശേഷിപ്പിക്കാന്‍ പോന്ന വിവരദോഷം കാണിച്ചിട്ടുണ്ട് അച്യുതാനന്ദന്‍.
angane tanne vilikkendi vannu kaanum...
2. മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിനെ മേല്‍പ്പോട്ടു വാണം വിടുന്നവന്‍ എന്ന അധിക്ഷേപത്തിനു വിധേയനാക്കിയിട്ടുണ്ട് വിഎസ്.
വാണം എന്നാല്‍ "rocket " . ഇതിനു വേറെ എന്തെങ്ങിലും അര്‍ഥം ഉണ്ടോ? എന്താ ശരി അല്ലെ?
3. കെ.ഇ.എന്‍. കുഞ്ഞഹമ്മദിന് കുരങ്ങന്‍ എന്നത്രേ വിഎസ് കല്‍പ്പിച്ച വിശേഷണം.
അയ്യേ!!!
4. മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്‍റെ വീടല്ലെങ്കില്‍ ഒരു പട്ടിയും ഇങ്ങോട്ടു തിരിഞ്ഞുകയറില്ല എന്ന ഹൃദയശൂന്യമായ പുലഭ്യം പറഞ്ഞതും ആരും മറന്നിട്ടുണ്ടാവില്ല.
ഈ വയസാം കാലത്ത് അത്രയും യാത്ര ചെയ്തു ആ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ ചെന്ന അദ്ദേഹത്തിന് നേരിടേണ്ടി വന്ന ഒരു സദന്‍ ഇന്സിടെന്റ്റ് ആണ് അദ്ധേഹത്തെ കൊണ്ട് അങ്ങനെ പറയിച്ചത്. എന്തായാലും അത് മോശം ആയി പോയി.
5. സിപിഎമ്മിലെ മുന്‍നിര യുവനേതാവായിരുന്ന ടി.ജെ. ആഞ്ചലോസിന് മീന്‍ പെറുക്കി നടന്ന ചെറുക്കന്‍ എന്നായിരുന്നു വിഎസ് നല്‍കിയ വിശേഷണം.
ഓ ഇതാണോ വലിയ കാര്യം.
6. ലോകമെമ്പാടുമായി അനേകലക്ഷം ആരാധകരുള്ള മാതാ അമൃതാനന്ദമയിയെ മീന്‍ പെറുക്കി നടന്ന തള്ള എന്ന് പരസ്യമായി ആക്ഷേപിച്ചിട്ടുണ്ട് അച്യുതാനന്ദന്‍.
അമ്രുതാനന്തമയി അതില്‍ പരിഭാവിച്ചിട്ടും ഇല്ല. ആളുകള്‍ അത് കാര്യമാക്കിയും ഇല്ല.
7. നീലലോഹിത ദാസന്‍ നാടാര്‍ക്ക് സീറ്റുണ്ടോ എന്ന് 2006ലെ നിയമസഭാ തെരഞ്ഞെടുപ്പു കാലത്ത് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചതിന്, പെണ്ണുപിടിയന്മാര്‍ക്കു സീറ്റില്ല എന്നായിരുന്നു അച്യുതാനന്ദന്‍റെ വാമൊഴിവഴക്കം.
അദ്ദേഹം സത്യം പറഞ്ഞു. ജനങ്ങള്‍ അത് സ്വീകരിച്ചു...
9. മലമ്പുഴയിലെ തന്‍റെ എതിര്‍സ്ഥാനാര്‍ഥി ലതിക സുഭാഷിനെ ഇകഴ്ത്താന്‍ ഉപയോഗിച്ച ദ്വയാര്‍ഥ ആക്ഷേപപ്രയോഗങ്ങളും തീര്‍ച്ചയായും മറന്നുകൂടാ.
ആ...... എനിക്ക് അറിയില്ല
10. തന്നെക്കാള്‍ പ്രായമുള്ള ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയെ പായസ പാത്രത്തില്‍ ക്ഷേത്രമുതല്‍ കട്ടുകടത്തുന്ന കള്ളന്‍ എന്നാണ് ഈ അടുത്ത കാലത്ത് വിഎസ് പരസ്യമായി അധിക്ഷേപിച്ചത്...!
അദ്ദേഹത്തിന് കിട്ടിയ ഇന്‍ഫര്‍മേഷന്‍ വച്ച് പറഞ്ഞതാ...
ഗണേഷിന് മറ്റൊരു പൊന്‍തൂവല്‍ കൂടി
ReplyDeleteഅന്ന് ബഷീറിന് ബ്ളോഗില്ലാത്തതിനാല്‍ അഭിനന്ദനങ്ങള്‍ അറിയക്കാന്‍ സാധിചിട്ടുണ്ടാകില്ല
ഗണേശിന്റെ ഞരമ്പുരോഗം കൊയിലാണ്ടിക്കാര്‍ "ചികിത്സിച്ചു"
കോഴിക്കോട്: വി എസ് അച്യുതാനന്ദനു നേരെ മൈക്കിലൂടെ അസഭ്യം വിളിച്ചുപറയുന്ന കേരളത്തിന്റെ വനംമന്ത്രിയെ ടിവിയിലൂടെ കണ്ട് കൊയിലാണ്ടി ഗുരുകുലം ബീച്ചിലുള്ളവര്‍ ഊറിച്ചിരിക്കുന്നു; "ഞരമ്പുരോഗ"ത്തിന്റെ പേരില്‍ പൊതിരെ തല്ലുകിട്ടുമ്പോള്‍ തങ്ങള്‍ക്കുമുന്നില്‍ കൈകൂപ്പിനിന്ന് യാചിച്ച ഗണേശ്കുമാറിനെയോര്‍ത്ത്്. 15 കൊല്ലം മുമ്പാണ് ഈ കടലോരവാസികളുടെ കൈത്തരിപ്പ് ഗണേശ് നേരിട്ടറിഞ്ഞത്. വാഹനത്തില്‍ സഞ്ചരിക്കവെ കൊയിലാണ്ടി മുനിസിപ്പല്‍ കൗണ്‍സിലറായിരുന്ന നിര്‍മലയോടും ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടികളോടും മോശമായി പെരുമാറിയതിനാണ് നടനും മുന്‍ മന്ത്രിപുത്രനുമായ ഗണേശിനെ നാട്ടുകാര്‍ നടുറോഡില്‍ കൈകാര്യം ചെയ്തത്. 1996 സെപ്തംബര്‍ മൂന്നിന് ചൊവ്വാഴ്ച നിര്‍മലയും ബന്ധുക്കളും ഗുരുവായൂരില്‍നിന്ന് ജീപ്പില്‍ മടങ്ങുമ്പോള്‍ കാറില്‍ പിന്നാലെ വന്ന് ഗണേശും സംഘവും "ഞരമ്പുരോഗം" കാട്ടി. പിവൈ 1 എച്ച് 2003 സീലോ കാറിലായിരുന്നു ഗണേശും കൂട്ടുകാരായ പ്രദീപും മനോജും. നിര്‍മലക്കുപുറമേ പതിനേഴുകാരിയായ ജ്യേഷ്ഠന്റെ മകളും ബന്ധുക്കളായ മറ്റു ചില പെണ്‍കുട്ടികളും ജീപ്പിലുണ്ടായിരുന്നു. ഇവര്‍ സഞ്ചരിച്ച വാഹനം ഫറോക്കിലെത്തിയപ്പോഴാണ് പിന്നാലെ ഗണേശിന്റെ വാഹനം വന്നത്. കാറിലുള്ളവരുടെ വിക്രിയകള്‍ അതിരുവിട്ടപ്പോള്‍ ജീപ്പിന്റെ വേഗത കൂട്ടി. എന്നാല്‍ , കാറും പിന്നാലെ വന്നു. ഇടയ്ക്ക് കാര്‍ മുന്നില്‍ക്കയറ്റിജീപ്പിന്റെ യാത്ര തടസ്സപ്പെടുത്താനും ശ്രമിച്ചു. കൊയിലാണ്ടി പി സി സ്കൂളിന് സമീപത്തെത്തിയപ്പോള്‍ ജീപ്പ് നാഷണല്‍ ഹൈവേയില്‍നിന്ന് നിര്‍മലയുടെ വീടുള്ള ഗുരുകുലം ബീച്ചിലേക്കു തിരിച്ചു. തൊട്ടുപിന്നാലെ കാറും എത്തി. വീടിനുമുന്നില്‍ ജീപ്പ് നിര്‍ത്തി പെണ്‍കുട്ടി ഇറങ്ങിയപ്പോള്‍ പിന്നാലെ വന്ന ഗണേശ് കയറിപ്പിടിച്ചു. എതിര്‍ത്ത കൗണ്‍സിലറെ മുടികുത്തിപ്പിടിച്ചും ഉപദ്രവിച്ചു. ഓടിക്കൂടിയ നാട്ടുകാര്‍ ഗണേശിനെയും കൂട്ടുകാരെയും വേണ്ട വിധം ശെകകാര്യം ചെയ്തു. കാറും തല്ലിപ്പൊളിച്ചു. തങ്ങള്‍ മൂകാംബികയ്ക്ക് പോവുകയാണെന്നും ഇനി ഉപദ്രവിക്കരുതെന്നും ഗണേശ് കേണു പറഞ്ഞു. പിന്നീട്, കൊയിലാണ്ടി പൊലീസിലേല്‍പ്പിച്ചു. സ്ത്രീകള്‍ക്കു മാനഹാനി വരുത്താന്‍ ശ്രമിച്ച കുറ്റത്തിന് കൊയിലാണ്ടി പൊലീസ് ഇന്ത്യന്‍ ശിക്ഷാനിയമം 354 പ്രകാരം മൂന്ന് പേര്‍ക്കുമെതിരെ കേസെടുത്തു(ക്രൈം നമ്പര്‍ 433/96). കാര്‍ തല്ലിപ്പൊളിച്ചെന്നും ഗണേശിന്റെ കൈയിലുണ്ടായിരുന്ന റാഡോ വാച്ച് തട്ടിപ്പറിച്ചെന്നും പറഞ്ഞ് പ്രദീപും കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കി. രണ്ടുദിവസം കഴിഞ്ഞ് വെള്ളിയാഴ്ച കൊയിലാണ്ടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരായ ശേഷമാണ് ഗണേശിനും കൂട്ടര്‍ക്കും ജാമ്യം ലഭിച്ചത്. നിയമസഭ ചേരുന്ന സമയമായതിനാല്‍ സംഭവം സബ്മിഷനായി സഭയിലുമെത്തി. സ്ഥലം എംഎല്‍എ പി വിശ്വനാണ് ഇക്കാര്യം സഭയുടെ ശ്രദ്ധയിലെത്തിച്ചത്. മൂന്നു പേര്‍ക്കുമെതിരെ 354-ാം വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ് അന്വേഷിച്ചു വരുന്നുണ്ടെന്ന് മുഖ്യമന്ത്രിയായിരുന്ന ഇ കെ നായനാര്‍ മറുപടി നല്‍കി. യാത്രയിലുണ്ടായ സംഭവങ്ങളും അദ്ദേഹം വിശദീകരിച്ചു. കോടതി പലതവണ കേസ് വിളിച്ചു. അപ്പോഴെല്ലാം ഗണേശിനുവേണ്ടി അഭിഭാഷകര്‍ ഹാജരായി. ഒടുവില്‍ പലരുടെയും സഹായത്തോടെ വീട്ടുകാരുടെ കാലുപിടിച്ച് കേസ് കോടതിക്കു പുറത്ത് ഒത്തുതീര്‍ത്തു. തുടര്‍ന്ന്, അന്നത്തെ കൊയിലാണ്ടി അസി. പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അഡ്വ. എം കെ ദിനേശിന്റെ ശുപാര്‍ശയോടെ 1999 നവംബര്‍ ഒമ്പതിന് കോടതി കേസ് ഒഴിവാക്കുകയായിരുന്നു. നാട്ടുകാര്‍ കൈകാര്യം ചെയ്യുന്നതിനിടെ നഷ്ടമായ ഗണേശിന്റെ റാഡോ വാച്ച് ഇപ്പോഴും കൊയിലാണ്ടി കോടതിയില്‍ തൊണ്ടി മുതലായുണ്ട്. കേസ് ഒത്തുതീര്‍ന്ന സ്ഥിതിക്ക് വാച്ച് കൈപ്പറ്റണമെന്ന് അറിയിച്ച് പലതവണ അറിയിപ്പ് നല്‍കിയിട്ടും ഗണേശ് വന്നില്ല. വാച്ച് ഇനി പരസ്യമായി ലേലം ചെയ്യാന്‍ കോടതി ആലോചികുന്നു
രാവിലെ നിയമ സഭയില്‍ എത്തിയപ്പോള്‍ താന്‍ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നെന്ന് ആണ് ഗണേഷ് കുമാര്‍ പറഞ്ഞത്. സംഭവം പ്രശ്നം ആകുന്നെന്നു കണ്ടപ്പോള്‍ കുരുന്നിന് മാപ്പ് പറയേണ്ടി വന്നു... അതിനു വെല്‍ല്ടന്‍ ഒക്കെ വേണോ ബഷീരെ... ?
ReplyDelete@vayikkuka Ozhivaakkuka
ReplyDeleteയഥാര്‍ത്ഥത്തില്‍ ഗനെഷ്കുമാരും അയാള്‍ക്ക് weldon പറയുന്നവരും തന്നെ കാമ ഭ്രാന്തന്‍....
കമന്റുകള്‍ എല്ലാം വായിച്ചു... UDF സപ്പോര്‍ട്ട് ഉള്ള ഈ ബ്ലോഗില്‍ വരെ ഇത്രക്ക് അച്ചുമാമന്‍ സപ്പോര്‍ട്ട് ഉണ്ടെങ്കില്‍ ഉറപ്പിക്കാം... അച്ചുമാമന്‍ കേരളത്തിന്റെ വീര പുരുഷന്‍ തന്നെ...
ReplyDeleteതുറന്നു രണ്ടു വാക്ക് പറയാന്‍ കയിവുല്ലവനാണ് ഗണേഷ് കുമാര്‍ എന്ന് വീണ്ടും തെളിയിച്ചു !!!
ReplyDeleteഇതുപോലുള്ള ചുണ കുട്ടികളുടെ കുറവാണു UDF ന്റെ കുറവ് . അതെ ഭാഷയില്‍ പറയാന്‍ കഴിവ് ഉള്ളവനാണ് മുരളിയെട്ടനും .
അവെരെയല്ലം ഇരുതെണ്ടാവടുത്തു ഇരുതിത്തിയ പാരമ്പര്യമാണ് UDF നുള്ളത്. അതുപോലുള്ള അനുഭവവും UDF ഗണേഷ് കുമാറിനോടും കാട്ടരുതേ എന്ന അപെഷയെ ഉള്ളു എനിക്ക്.
സിനിമ സ്റ്റൈലില്‍ സുരേഷ് ഗോപിയുടെ ആങ്ങ്യ ഭാഷ യിലയിരുന്നെങ്ങില്‍ എത്രയും കോലാഹലങ്ങള്‍ ഉണ്ടാകുമായിരുന്നോ, അങ്ങ്യം പിയച്ചു അല്ലെന്ങ്ങില്‍ മുട്ട് ചോരിന്ച്ചതയിരുന്നു എന്നെങ്ങിലും പറഞ്ഞു ഒഴിയമായിരുന്നു.
ഖേദം പ്രകടനം ഇതു ആരെയും പേടിച്ചല്ല എന്നും പറഞ്ഞതും കൊള്ളം ! റോട്ടിലിട്ടു പെരുമാറാനും കഴിവുള്ളവരാണ് മറുപക്ഷം എന്നറിഞ്ഞിട്ടും.
സദന്‍ ഇന്സിടെന്റ്റ് ആണ് അദ്ധേഹത്തെ കൊണ്ട് അങ്ങനെ പറയിച്ചത്.!!!
ഒരു നേതാവ് / മുഖ്യ മന്ത്രി എന്ന നിലയില്‍ വി എസ് കേരളത്തിനു നല്‍കിയ സംഭാവനകള്‍ ഒന്ന് പറഞ്ഞു തരാമോ ?
ReplyDeleteരാഷ്ട്രീയക്കാര്‍ ബ്ലോഗര്‍മാരെപ്പോലെയല്ല. അല്പം ഉത്തരവാദിത്വ ബോധം വേണം. സിനിമയില്‍ താങ്കള്‍ പല ഡയലോഗും അടിച്ചു കാണും. 'പോടാ പുല്ലേ' എന്നും 'ആസനത്തില്‍ വാലും ചുരുട്ടിയിരിക്കുന്ന പട്ടീ' എന്നുമൊക്കെ പലരെയും വിളിച്ചു കാണും. അതൊക്കെ സിനിമയില്‍ മാത്രം മതി. നിയമസഭയിലും പൊതുയോഗത്തിലും അത്തരമൊരു സംസ്കാരം ഇനി മേലാല്‍ പുറത്തെടുക്കരുത്.
ReplyDeleteഇത് ഗണേഷ് കുമാരിനോടെ മാത്രമല്ല... എല്ലാ രാഷ്ട്രീയ ക്കാരോടും കൂടിയാണ്...
വള്ളിക്കുന്ന് സര്‍ ..നന്നായിട്ടുണ്ട് പോസ്റ്റ്..
((തലക്കെട്ട് കണ്ടു ഞാനും ഞെട്ടി.. ഞാന്‍ മറ്റേ പാര്‍ടി ആണ് ,,അത് കൊണ്ടാണ് )))
രണ്ട് കാര്യത്തിനും കൂട്ടി ഗണേഷ്ജിയോട് ഒരു വെരിവെല്‍ഡണ്‍ ഞാനും പറയുന്നു.
ReplyDeleteമൈക്കിനു മുന്നിലിരിക്കുമ്പോഴും സ്വന്തം മനസ്സിലും മിക്ക മലയാളികളുടെയും മനസിലുമുള്ള കാര്യം തുറന്നു പറഞ്ഞതിന്, അധിനു കാണിച്ച ചങ്കൂറ്റത്തിന്. പിന്നെ തന്ത്രപരമായി മാപ്പു പറഞ്ഞു പ്രശ്നം ഇല്ലാതാക്കിയതിനും. യെസ് വെല്‍ഡണ്‍ ഗണേഷ്!
++
Gladnews, you said it :)
നല്ല ഒന്നാം തരം തെറി വീയെസ്സിനെ വിളിച്ചതല്ല സംഭവത്തിലെ ഹൈലൈറ്റ്. നിരുപാധികം ഖേദം പ്രകടിപ്പിച്ചുകൊണ്ട്, താന്‍ വിളിച്ചത് തെറി തന്നെ ആണെന്ന് വ്യക്തമായി സ്ഥാപിക്കുക കൂടി ചെയ്തു കളഞ്ഞു ഗണേശന്‍.!
@SimonKaryankalChummar dhivasam paper vyikkeda koove appol manssilakum enthanu V S cheythathennu.....
ReplyDeleteഎ.പി.ജെ.അബ്ദുള്‍ കലാം വാണം വിടുന്നവന്‍ അല്ലേ......അതില്‍ എന്താ തെറ്റ്. അല്ലാതെ വാണം അടിക്കുന്നവന്‍ എന്ന് പറഞ്ഞിട്ടില്ലല്ലോ വി.എസ്.
ReplyDeleteEnkil pulli naadinayi cheytha 10 nall karyangal parnju tha. Dhroham venamenkil.... Communism enna sidhanthathe shelf il mathram aakkathe kathu ennu venamenkil parayam. V S illayirunnenkil ippol communist party kanillayirunnu ennathu shariyanu.
ReplyDeleteമാപ്പ്.....മാപ്പ്....
ReplyDeleteഇത് ഗണേഷിന്റെ യല്ല.... എന്‍റേതാണ്.....കഴിഞ്ഞ പോസ്റ്റുകളില്‍ അനോണി ക്കു മറുപടി കൊടുത്തത് തീര്‍ച്ചയായും അക്ഷന്തവ്യമായ തെറ്റായിപ്പോയി....എനിക്കു തെറ്റി.... ഞാന്‍ വിചാരിച്ചത്, ഒരല്പം കോമണ്‍സെന്‍സ് ഉള്ള ആളാണെന്നാ... കമ്യൂണിസ്റ്റ് ആണെന്നറിഞ്ഞില്ല ,....മാപ്പ്
കഷ്ടം...ഈ ബ്ലോഗില്‍ നിന്നും ഇത് പോലൊരെണ്ണം വായിക്കേണ്ടി വന്നതില്‍...
ReplyDeleteവി എസ് ഒരുപാട് കാര്യങ്ങള്‍ ചെയ്തു എന്ന് ഒന്നും അവകാശപ്പെടാന്‍ ഇല്ല. പക്ഷെ ഇന്ത്യ ഇന്ന് നേരിടുന്ന ഏറ്റവും നീചമായ 'അഴിമതി' ക്കെതിരെ കേരളത്തില്‍ ഒരു ചെറിയ തരംഗം എങ്കിലും ഉണ്ടാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. പിന്നെ പെണ്‍വാണിഭം. നമുക്ക് അറിയാവുന്നത് പോലെ കേരളത്തിലെ പത്രങ്ങളില്‍ ഓരോ ദിവസവും പുതിയ പുതിയ വാണിഭ കേസ്സുകള്‍ വന്നു കൊണ്ടിരിക്കുമ്പോള്‍ ഇതിനെതിരെ ഒരു ചെറിയ ശബ്ദം എങ്കിലും ഉയര്‍ത്താന്‍ അദ്ദേഹം ശ്രമിച്ചു.. ( അല്ലെങ്കില്‍ ശ്രമിച്ചെന്ന് വരുത്തി ).... മതി ! കേരളത്തിലെ ജനങ്ങള്‍ക്ക് അത്രയും മതി...
ReplyDeleteസത്യം പറയാമല്ലോ UDF ഇലെ ഒരു മന്ത്രിക്ക് പോലും ഈ രണ്ടു കാര്യങ്ങളെ കുറിച്ച് പറയാന് പറ്റില്ല. അവര്‍ പറയാറും ഇല്ല. ഇനി പറയാന് പോകുന്നും ഇല്ല. കാരണം എല്ലാവരും directly ഓര് indirectly ഈ രണ്ടു കാര്യങ്ങളിലും പെട്ടിട്ടുണ്ട്. അതുകൊണ്ട് അവര്‍ക്ക് അത് പൊള്ളും...
പിന്നെ വികസനം! കൂട്ടുകാരെ, നമ്മുടെ മന്ത്രി കസ്സെരകള് മുഴുവന്‍ ഒഴിഞ്ഞു കിടന്നാലും കേരളം ഇതില് കൂടുതല്‍ വികസിക്കും. ഇപ്പോള്‍ മന്ത്രിമാരുടെയും ശിന്കിടികളുടെയും കീശ വികസിച്ചു ബാക്കി വല്ലതും ഉണ്ടെങ്കില്‍ മാത്രമേ
കേരളം വികസിക്കൂ...
ഏതെങ്കിലും ഒരു UDF MLA അഴിമതിക്കോ പെണ്വാനിഭത്തിനോ എതിരായി സംസാരിക്കുന്നത് കണ്ടിട്ടുണ്ടോ? കേട്ടിട്ടുണ്ടോ? അറിഞ്ഞിട്ടുണ്ടോ? എവിടെ?
ReplyDeleteഅവര്‍ക്ക് അതിനു കഴിയില്ല! ഏച്ചു കെട്ടിയിരിക്കുന്ന കയര്‍ എപ്പോഴാ പോട്ടുന്നതെന്ന് പറയാന് പറ്റില്ല. അതുകൊണ്ട് നല്ല ശ്രദ്ധ വേണം.
എന്നാല്‍ അച്ചുതാനന്താണ് അത് കഴിയും...
ഗണേശിന്റെ ഞരമ്പുരോഗം കൊയിലാണ്ടിക്കാര്‍ "ചികിത്സിച്ചു" ********************************************* കോഴിക്കോട്: വി എസ് അച്യുതാനന്ദനു നേരെ മൈക്കിലൂടെ അസഭ്യം വിളിച്ചുപറയുന്ന കേരളത്തിന്റെ വനംമന്ത്രിയെ ടിവിയിലൂടെ കണ്ട് കൊയിലാണ്ടി ഗുരുകുലം ബീച്ചിലുള്ളവര്‍ ഊറിച്ചിരിക്കുന്നു; "ഞരമ്പുരോഗ"ത്തിന്റെ പേരില്‍ പൊതിരെ തല്ലുകിട്ടുമ്പോള്‍ തങ്ങള്‍ക്കുമുന്നില്‍ കൈകൂപ്പിനിന്ന് യാചിച്ച ഗണേശ്കുമാറിനെയോര്‍ത്ത്്. 15 കൊല്...ലം മുമ്പാണ് ഈ കടലോരവാസികളുടെ കൈത്തരിപ്പ് ഗണേശ് നേരിട്ടറിഞ്ഞത്. വാഹനത്തില്‍ സഞ്ചരിക്കവെ കൊയിലാണ്ടി മുനിസിപ്പല്‍ കൗണ്‍സിലറായിരുന്ന നിര്‍മലയോടും ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടികളോടും മോശമായി പെരുമാറിയതിനാണ് നടനും മുന്‍ മന്ത്രിപുത്രനുമായ ഗണേശിനെ നാട്ടുകാര്‍ നടുറോഡില്‍ കൈകാര്യം ചെയ്തത്. 1996 സെപ്തംബര്‍ മൂന്നിന് ചൊവ്വാഴ്ച നിര്‍മലയും ബന്ധുക്കളും ഗുരുവായൂരില്‍നിന്ന് ജീപ്പില്‍ മടങ്ങുമ്പോള്‍ കാറില്‍ പിന്നാലെ വന്ന് ഗണേശും സംഘവും "ഞരമ്പുരോഗം" കാട്ടി. പിവൈ 1 എച്ച് 2003 സീലോ കാറിലായിരുന്നു ഗണേശും കൂട്ടുകാരായ പ്രദീപും മനോജും. നിര്‍മലക്കുപുറമേ പതിനേഴുകാരിയായ ജ്യേഷ്ഠന്റെ മകളും ബന്ധുക്കളായ മറ്റു ചില പെണ്‍കുട്ടികളും ജീപ്പിലുണ്ടായിരുന്നു. ഇവര്‍ സഞ്ചരിച്ച വാഹനം ഫറോക്കിലെത്തിയപ്പോഴാണ് പിന്നാലെ ഗണേശിന്റെ വാഹനം വന്നത്. കാറിലുള്ളവരുടെ വിക്രിയകള്‍ അതിരുവിട്ടപ്പോള്‍ ജീപ്പിന്റെ വേഗത കൂട്ടി. എന്നാല്‍ , കാറും പിന്നാലെ വന്നു. ഇടയ്ക്ക് കാര്‍ മുന്നില്‍ക്കയറ്റിജീപ്പിന്റെ യാത്ര തടസ്സപ്പെടുത്താനും ശ്രമിച്ചു. കൊയിലാണ്ടി പി സി സ്കൂളിന് സമീപത്തെത്തിയപ്പോള്‍ ജീപ്പ് നാഷണല്‍ ഹൈവേയില്‍നിന്ന് നിര്‍മലയുടെ വീടുള്ള ഗുരുകുലം ബീച്ചിലേക്കു തിരിച്ചു. തൊട്ടുപിന്നാലെ കാറും എത്തി. വീടിനുമുന്നില്‍ ജീപ്പ് നിര്‍ത്തി പെണ്‍കുട്ടി ഇറങ്ങിയപ്പോള്‍ പിന്നാലെ വന്ന ഗണേശ് കയറിപ്പിടിച്ചു. എതിര്‍ത്ത കൗണ്‍സിലറെ മുടികുത്തിപ്പിടിച്ചും ഉപദ്രവിച്ചു. ഓടിക്കൂടിയ നാട്ടുകാര്‍ ഗണേശിനെയും കൂട്ടുകാരെയും വേണ്ട വിധം ശെകകാര്യം ചെയ്തു. കാറും തല്ലിപ്പൊളിച്ചു. തങ്ങള്‍ മൂകാംബികയ്ക്ക് പോവുകയാണെന്നും ഇനി ഉപദ്രവിക്കരുതെന്നും ഗണേശ് കേണു പറഞ്ഞു. പിന്നീട്, കൊയിലാണ്ടി പൊലീസിലേല്‍പ്പിച്ചു. സ്ത്രീകള്‍ക്കു മാനഹാനി വരുത്താന്‍ ശ്രമിച്ച കുറ്റത്തിന് കൊയിലാണ്ടി പൊലീസ് ഇന്ത്യന്‍ ശിക്ഷാനിയമം 354 പ്രകാരം മൂന്ന് പേര്‍ക്കുമെതിരെ കേസെടുത്തു(ക്രൈം നമ്പര്‍ 433/96). കാര്‍ തല്ലിപ്പൊളിച്ചെന്നും ഗണേശിന്റെ കൈയിലുണ്ടായിരുന്ന റാഡോ വാച്ച് തട്ടിപ്പറിച്ചെന്നും പറഞ്ഞ് പ്രദീപും കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കി. രണ്ടുദിവസം കഴിഞ്ഞ് വെള്ളിയാഴ്ച കൊയിലാണ്ടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരായ ശേഷമാണ് ഗണേശിനും കൂട്ടര്‍ക്കും ജാമ്യം ലഭിച്ചത്. നിയമസഭ ചേരുന്ന സമയമായതിനാല്‍ സംഭവം സബ്മിഷനായി സഭയിലുമെത്തി. സ്ഥലം എംഎല്‍എ പി വിശ്വനാണ് ഇക്കാര്യം സഭയുടെ ശ്രദ്ധയിലെത്തിച്ചത്. മൂന്നു പേര്‍ക്കുമെതിരെ 354-ാം വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ് അന്വേഷിച്ചു വരുന്നുണ്ടെന്ന് മുഖ്യമന്ത്രിയായിരുന്ന ഇ കെ നായനാര്‍ മറുപടി നല്‍കി. യാത്രയിലുണ്ടായ സംഭവങ്ങളും അദ്ദേഹം വിശദീകരിച്ചു. കോടതി പലതവണ കേസ് വിളിച്ചു. അപ്പോഴെല്ലാം ഗണേശിനുവേണ്ടി അഭിഭാഷകര്‍ ഹാജരായി. ഒടുവില്‍ പലരുടെയും സഹായത്തോടെ വീട്ടുകാരുടെ കാലുപിടിച്ച് കേസ് കോടതിക്കു പുറത്ത് ഒത്തുതീര്‍ത്തു. തുടര്‍ന്ന്, അന്നത്തെ കൊയിലാണ്ടി അസി. പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അഡ്വ. എം കെ ദിനേശിന്റെ ശുപാര്‍ശയോടെ 1999 നവംബര്‍ ഒമ്പതിന് കോടതി കേസ് ഒഴിവാക്കുകയായിരുന്നു. നാട്ടുകാര്‍ കൈകാര്യം ചെയ്യുന്നതിനിടെ നഷ്ടമായ ഗണേശിന്റെ റാഡോ വാച്ച് ഇപ്പോഴും കൊയിലാണ്ടി കോടതിയില്‍ തൊണ്ടി മുതലായുണ്ട്. കേസ് ഒത്തുതീര്‍ന്ന സ്ഥിതിക്ക് വാച്ച് കൈപ്പറ്റണമെന്ന് അറിയിച്ച് പലതവണ അറിയിപ്പ് നല്‍കിയിട്ടും ഗണേശ് വന്നില്ല. വാച്ച് ഇനി പരസ്യമായി ലേലം ചെയ്യാന്‍ കോടതി ആലോചിക്കുന്നു.
ReplyDeleteമാപ്പ് പറയാന് ഉമ്മന്‍ ചാണ്ടി ക്വാട്ടേഷന് എടുത്തിരിക്കുന്നു
ReplyDeleteആരോഗ്യമന്ത്രി അടൂര്‍ പ്രകാശിനുവേണ്ടി മാപ്പ്
ആശുപത്രി ശിക്ഷ ആസ്വാദിക്കുന്ന പിള്ളയ്ക്ക് വേണ്ടി മാപ്പ്
വിടനായ പിസി.ജോര്ജ്ജിനുവെണ്ടിയും മാപ്പ്
എസ്.എം.എസ് നായകന് ജോസഫിനുവേണ്ടിയും മാപ്പ്
വൃത്തികെട്ട പോസ്റ്റ്... കൂടുതല്‍ എഴുതി സമയം കളയാന്‍ ഇല്ല... @ബൈജുവചനം... അതന്നെ... :))
ReplyDeleteപ്രിയപ്പെട്ട ഉമ്മന്‍ ചാണ്ടി... ഇങ്ങനെ തുമ്മിയാല്‍ തെറിക്കുന്ന മൂക്കും കൊണ്ട് നടക്കുന്നതിലും നല്ലത്... .............. അന്തസ്സോടെ ജീവിക്കുക എങ്കിലും ചെയ്യാം....
ReplyDeleteDear basheer, these lines are superb. I liked it
ReplyDeleteഈ രാജ്യത്തിന്റെ അഭിമാനമായ മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുല്‍ കലാമിനെ 'വാണം വിടുന്നവന്‍' എന്ന് പരിഹസിച്ച വി എസ്സിന്, ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയെ പായസപ്പാത്രത്തില്‍ സ്വര്‍ണം കടത്തുന്ന കള്ളനെന്നു വിളിച്ച വി എസ്സിന്, കെ ഇ എന്‍ കുഞ്ഞഹമ്മദിനെ കുരങ്ങന്‍ എന്ന് വിളിച്ച വി എസ്സിന്, ലതികയെ മ്ലേച്ചമായ ശൈലിയില്‍ 'പ്രശസ്ത' യാക്കിയ വി എസ്സിന്, രാജ്യത്തിന് വേണ്ടി ജീവന്‍ അര്‍പ്പിച്ച മേജര്‍ ഉണ്ണികൃഷ്ണന്റെ വീട്ടിലെത്തി 'പട്ടി' പ്രയോഗം നടത്തിയ വി എസ്സിന്, സിന്ധു ജോയിയെ 'ഒരുത്തി' യാക്കിയ വി എസ്സിന്, മുഖ്യമന്ത്രിയായിരുന്ന എ കെ ആന്റണിയെ തന്തയില്ലാത്തവനെന്നു ഉപമിച്ച വി എസ്സിന് ഒരിക്കല്‍ പോലും ഖേദപ്രകടനം നടത്തണമെന്ന് തോന്നിയിട്ടില്ല. ഒരു സോറി പറഞ്ഞതായി പോലും എവിടെയും കണ്ടിട്ടില്ല. ഗണേഷ് കുമാര്‍ തന്റെ ഖേദപ്രകടനത്തിലൂടെ വി എസ്സിന് തന്റെ സംസ്കാരം എന്തെന്ന് സ്വയം തിരിച്ചറിയാന്‍ ഒരവസരം നല്‍കി എന്ന് വേണമെങ്കിലും നമുക്ക് പറയാം.
Gopalakrishna Pillai said in Reporter ,
ReplyDeleteഅച്ചു മാമ്മന്‍ ഈ അസുഖം ഇന്നും ഇന്നലെയും ഒന്ന് തുടങ്ങിയതല്ല.
ആലപ്പുഴയില്‍ ടി. ജെ . ആഞ്ചലോസ് മത്സരിച്ചപ്പം തുടങ്ങിയതാണ് .
അന്ന് മാരാരിക്കുളത്ത് ഒരു യോഗത്തില്‍ പ്രസംഗിച്ചപ്പം മാമ്മന്‍ പ്രസംഗിച്ചത്,
" CPM" ല്‍ നിന്ന് ഗൌരി അമ്മ പോയപ്പോള്‍ പാര്‍ട്ടിക്ക് ഒരു കീഴ് വായു പോയത് പോലെയും
" CPM"ല്‍ നിന്ന് ടി. ജെ .ആഞ്ചലോസ് പോയപ്പോള്‍ ഒരു ഏമ്പക്കം പോയത് പോലെയുള്ളൂ .
അങ്ങനെ കയ്യടി വാങ്ങി നെഹളിച്ചു നടക്കുമ്പോള്‍ സ്വന്തം പാര്‍ട്ടിയിലെ DYFI ക്കാര്
പറഞ്ഞത് കുഞ്ഞാലിക്കുട്ടിയെയും പി. ശശിയെയും, കോട്ടമുറിക്കലിനെയും കുറിച്ച്
പറയുന്നത് കിളവന് കയ്യടി കിട്ടാന്‍ വേണ്ടിയാണെന്ന് .
ഇപ്പോള്‍ തന്റെ ഭാഷയില്‍ പ്രതികരിച്ചപ്പോള്‍ ചോരിചിലെന്തിനാ കാരണവര്‍ക്ക്
ലതിക സുഭാഷിന് കോട്ടയത്ത് മറ്റേ പണിയാ എന്ന് പറഞ്ഞപ്പോള്‍
അടി കൊടുത്തിരുന്നേല്‍ പിന്നെ മൂപ്പില്സിന്റെ ഈ കഴപ്പ് തീര്ന്നെനേം .
മോനെ അച്ചുവിനെയും കൂടി ഒന്ന് മക്കവില് കൊണ്ട് പോയി ചാടിക്കു.
അച്ചുവിന്റെ ആ കൊഴുപ്പോക്കെ ഒന്ന് പോയി കിട്ടട്ടെ !!!!!!!!
കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്നൊരു പഴഞ്ചൊല്ലുണ്ട്
ഇതിപ്പോള്‍ പത്തനാപുരത്ത് ആയിപ്പോയെന്നെയുള്ളൂ .!!
വള്ളിക്കുന്ന് വീണ്ടും വള്ളിക്കുന്നായി!!!!
ReplyDeleteകൊണ്ടോട്ടിയോടും ബൈജുവജനതോടും യോജിക്കുന്നു
ഒരു വെല്ഡണ് ആ പൂഞ്ഞാറ്റിലെ ജോര്‍ജ് പുന്ന്യാളനും കൂടി കൊടുക്ക് ബഷീര്‍ക്കാ..
ReplyDeleteആള്‍ മലപ്പുറം അല്ലെങ്കിലും ഞമ്മക്ക് പറ്റിയ പഹയനാ
but y there was harthal in pathanapuram,,y others has to suffer if ganesh had told anything ?.
ReplyDeleteഗണേഷ് മാപ്പുപറഞ്ഞാല്‍ പ്രശ്നം തീരില്ലെന്ന് പിണറായി
ReplyDeleteവി.എസ് മാപ്പു പറയേണ്ടി വരുമോ ആവോ!!
ഇത് ഒന്ന് വായിച്ചു നോക്ക്:
ReplyDeletehttp://mangalam.com/index.php?page=detail&nid=497360&lang=malayalam വി.എസിനെ 'കാമഭ്രാന്ത'നാക്കിയ ഗണേഷ്കുമാര്‍ സ്ത്രീകളെ ശല്യംചെയ്ത് പൊതിരെ തല്ലു വാങ്ങിയയാള്‍
വീ എസ്സും ഗണേശനും പ്രയോഗിച്ചത് പോലെ അസഭ്യമായ ശൈലിയില്‍ കമന്റ് എഴുതിയ പല അനോണികളെയും നീക്കം ചെയ്യേണ്ടി വന്നിട്ടുണ്ട്. അതില്‍ 'സങ്കടം' രേഖപ്പെടുത്തി 'ഖേദം' പ്രകടിപ്പിക്കുന്നു.
ReplyDeleteതിരഞ്ഞെടുപ്പ് കാലം മുതല്‍ V S നു എതിരെ UDF ഉണ്ടാക്കി കൊണ്ടുവന്ന ഒരു കൂറ്റന്‍ കളിവീട് ആണ് വെറും ഒരു പത്തു മിനിട്ട് കൊണ്ട് തകര്‍ന്നു വീണത്. ഗണേഷ് കുമാറിന്റെ വായില്‍ വികട സരസ്വതി വിലയാടിയത് UDF നെ മുഴുവന്‍ തരം താള്തി കളഞ്ഞു. ആ സമയം ആണ് എരി തീയില്‍ എണ്ണ ഒഴിച്ച് PC ജോര്‍ജ് അസഭ്യങ്ങളും ചൊരിഞ്ഞത്.
ReplyDeleteമോങ്ങാന്‍ ഇരുന്ന നായുടെ തലയില്‍ തേങ്ങ വീണെന്ന് പറയുന്ന പോലെ പ്രതിപക്ഷം ഇത് ശരിക്കും വിനിയോഗിച്ചു. ചാനലുകാര് ഇത് സെന്സിടിവ് ന്യൂസ് ആക്കി, ബ്ലോഗുകളും ഫേസ്ബുക്കും ഇത് ചര്‍ച്ച ചെയ്തു. അതോടെ വെള്ളത്തില്‍ വീഴാന്‍ ഇരുന്ന അച്ചുതാനന്തന്‍ വീണ്ടും സട കുടഞ്ഞു എഴുന്നേറ്റു. സഖാവ് അച്ചുതാനന്തനോട് ഒരു വാക്ക്... സഖാവേ താങ്കളെ രക്ഷിച്ച ഗണേഷ് കുമാറിനോടും P C ജോര്‍ജ് ഇനോടും ഒരു നന്ദി പ്രകാശനം ചെയ്യുന്നത് തികച്ചും സ്വീകാര്യം ആയിരിക്കും.
"വി എസ്സിനെ തെറി വിളിച്ചതിനല്ല, വിളിച്ചത് തെറിയാണെന്ന് തിരിച്ചറിഞ്ഞു പരസ്യമായി ഖേദം പ്രകടിപ്പിച്ചതിനാണ് വെല്‍ഡന്‍ പറഞ്ഞത്."
ReplyDeleteപോത്തിന്റെ കടിയും മാറി കാക്കേടെ വിശപ്പും തീര്‍ന്നു. ;)
ഗണേഷ് മാപ്പ് പറഞ്ഞത് സ്വന്തം നിലനില്പിന് വേണ്ടിയാണ് എന്നുള്ളത് നിഷ്പക്ഷനായി ചിന്തിക്കുന്ന എതോരാള്കും മനസിലാക്കാവുന്നതെ ഉള്ളു , ഇതില് ഇത്രമാത്രം ഗണേഷ് അഭിനന്ദനം അര്‍ഹിക്കുന്നുണ്ടോ?
ReplyDeletePC Georginodu....
ReplyDelete"കാണ്‍ക്ക നമ്മുടെ സംസാരകൊണ്ടത്രേ
വിശ്വമീവണ്ണം നില്പുവെന്നും ചിലര്‍"
വള്ളിക്കുന്നിന്റെ പക്ഷപാതിത്തം നിറഞ്ഞൊഴുകുകയാണ് ലേഖനത്തില്‍. വലിയ ആത്മീയതയും സ്വാത്വികതയും കൊട്ടിഘോഷിക്കുന്ന വള്ളിക്കുന്നിനും അനുയായികള്‍ക്കും ഗണേശിന്റെ പ്രസംഗം ഒരു ഖേദപ്രകടനത്തില്‍ തീരാവുന്നത്ര നിസ്സരമായിതോന്നിയതില് സഹതാപം തോന്നുന്നു. നട്ടെല്ല് പണയം വച്ച് ഇങ്ങനെ യുഡീഫ് അടിയാളനകല്ലെ പ്രിയ വള്ളിക്കുന്നെ.
ReplyDeleteഇന്നത്തെ മാധ്യമത്തില്‍ വന്ന കോളം ഒന്നു വായിക്കുന്നത് നന്നായിരിക്കും നിങ്ങള്‍ക്കും അനുയായികള്‍ക്കും.
ലേഖനത്തിന്റെ അവസാനവാചകം ഇവിടെ പകര്‍ത്തുന്നു- “ഇന്റര്‍നെറ്റിലെ അശ്ളീല വെബ്സൈറ്റുകള്‍, അശ്ളീലസിനിമകള്‍, കേരള നിയമസഭയുടെ നടപടിക്രമങ്ങളുടെ ദൃശ്യങ്ങള്‍, കെ.ബി. ഗണേഷ്കുമാര്‍, പി.സി. ജോര്‍ജ്, എം.വി. ജയരാജന് തുടങ്ങിയവരുടെ പ്രസംഗങ്ങള്‍ എന്നിവ കാണാതെയും കേള്‍ക്കാതെയും നമ്മുടെ കുട്ടികള്‍ വളരട്ടെ.”
ഇനി സദാചാര ഗിരി പ്രഭാഷണം നടത്തും മുന്‍പ് വള്ളിക്കുന്ന് സ്വയം വിലയിരുത്തുന്നത് നന്നായിരിക്കും.
@ ചോപ്പായി
ReplyDeleteമാധ്യമത്തിലെ അവസാന വാചകം വായിച്ചു. നന്നായിട്ടുണ്ട്. മലയാളം വായിച്ചാല്‍ മനസ്സിലാകുമെന്ന ഉത്തമ വിശ്വാസത്തോടെ എന്റെ പോസ്റ്റിലെ അവസാന വാചകം ഞാന്‍ നിങ്ങള്‍ക്കും dedicate ചെയ്യുന്നു. ഓടരുത്! :)
"ഗണേഷ് കുമാറിനോട് ഒരു വാക്ക് കൂടി. രാഷ്ട്രീയക്കാര്‍ ബ്ലോഗര്‍മാരെപ്പോലെയല്ല. അല്പം ഉത്തരവാദിത്വ ബോധം വേണം. സിനിമയില്‍ താങ്കള്‍ പല ഡയലോഗും അടിച്ചു കാണും. 'പോടാ പുല്ലേ' എന്നും 'ആസനത്തില്‍ വാലും ചുരുട്ടിയിരിക്കുന്ന പട്ടീ' എന്നുമൊക്കെ പലരെയും വിളിച്ചു കാണും. അതൊക്കെ സിനിമയില്‍ മാത്രം മതി. നിയമസഭയിലും പൊതുയോഗത്തിലും അത്തരമൊരു സംസ്കാരം ഇനി മേലാല്‍ പുറത്തെടുക്കരുത്. എസ് എഫ് ഐ - ഡിഫിക്കുട്ടികള്‍ക്ക് കോലം കത്തിക്കാന്‍ മാത്രമല്ല, റോട്ടിലിട്ടു പെരുമാറാനും കഴിയും. അത് മറക്കരുത്"
അപ്പൊ ഫാരിസ് അബൂബകെരിനെ ' നികിര്സ്ട ജീവി ' എന്ന് വിളിച്ചതോ ?..... അവനും ഇല്ലെ നാടും വീടുമോകെ
ReplyDeleteകാള പെറ്റെന്നു കേട്ടപ്പോളെക്കും കയറെടുത്ത പോലെയായി കമന്റുകള്‍ . ഗണേഷ് കുമാറിന്റെ പ്രസ്താവനക്ക് മര്പടിയായി ആദ്യം പ്രതികരിക്കേണ്ട വി എസ ഒന്ന് പ്രതികരിച്ചത് പോലുമില്ല . എന്നിട്ടല്ലേ മാപ്പ്. അപ്പോളേക്കും അവാര്‍ഡായി അഭിനന്ദനമായി . ഏതൊക്കെ പുകില്. വരും ദിനങ്ങളില്‍ ഇതിനെക്കാള്‍ മൂര്ച്ചയുള്ളതു വി എസ്സില്‍ നിന്നും പ്രതീക്ഷിക്കാം .....
ReplyDeleteപ്രിയപ്പെട്ട ബഷീര്‍
ReplyDeleteതാങ്കള്‍ മിടു മിടുക്കന് തന്നെ. സംശയം ഇല്ല. പക്ഷെ ഒന്ന് ചോദിച്ചോട്ടെ, എന്ത് കൊണ്ട് ആണ് താങ്കള്‍ ഇത്തരം കാര്യങ്ങള്‍ ബ്ലോഗ് ചെയ്യാന്‍ തുനിയുന്നത്? V S അച്ചുതാനന്തനോട് താങ്കള്‍ക്കു കടുത്ത അമര്‍ഷം ആയിരിക്കും. അതുകൊണ്ടാവാം ഇങ്ങനെ ഒരു തലക്കെട്ട് ഈ ബ്ലോഗിന് നല്‍കിയത്. ഇത് ഗണേഷ് കുമാറിന് ഒരു കയ്യടി നല്‍കിയ പോലെ ആയി പോയി. ചിലപ്പോള്‍ യഥാര്‍ത്ഥത്തില്‍ താങ്കള്‍ അത് തന്നെ ആവും ഉദ്ദേശിച്ചതും.
"ഇതിനെയാണ് നാം അന്തസ്സ് എന്ന് വിളിക്കേണ്ടത്."
ഇത് ബഷീറിന്റെ നിര്‍വചനം ആണോ? ഒരാളെ പൂരേ തെറി വിളിച്ചിട്ട് മാപ്പ് പറയുന്നതിനെ എന്ത് അടിസ്ഥാനത്തില്‍ ആണ് അന്തസ്സ് എന്ന് നിര്‍വചിച്ചത്?
V S ഇന്റെ സംസാര ശൈലിക്ക് ഒരു പ്രത്യേകത ഉണ്ട്. ചില സമയം ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ അദ്ധേഹത്തിന്റെ ഭാഗത്തുനിന്നും ചില പദപ്രയോഗങ്ങള്‍ വന്നിട്ടുണ്ട്. പക്ഷെ അതൊക്കെ പറഞ്ഞ് ഇതിനെ ഉപമിക്കാമോ? ഒരു വേദിയില്‍ ഒരു പ്രസംഗം മുഴുവന്‍ അസഭ്യം പറഞ്ഞ് V S ഒരിടത്തും സംസാരിച്ചിട്ടില്ല എന്നാണു ഞാന്‍ വിശ്വസിക്കുന്നത്. എന്നാല്‍ ഗണേഷ് കുമാറും P C ജോര്‍ജ്ഉം എന്താണ് ചെയ്തത്? (ഇതിനു ഉത്തരം വേണ്ട, കാരണം താങ്കള്‍ ഇതില് നിരപരാധി ആണ്).
താങ്കള്‍ താങ്കളുടെ അഭിപ്രായം ബ്ലോഗ് ആയി പബ്ലിഷ് ചെയ്യുന്നു. ചിലര്‍ അത് ചര്‍ച്ച ചെയ്യുന്നു, ചിലര്‍ അത് പാടെ ഉപേക്ഷിക്കുന്നു. എനിക്ക് താങ്കളോട് അഭ്യര്തിക്കാനുള്ളത് ഇതുപോലുള്ള ആര്‍ക്കും ഒരു പ്രയോജനവും ഇല്ലാത്ത പോസ്റ്റുകള്‍ ദയവു ചെയ്തു ഒഴിവാക്കി നമ്മുടെ നാടിനെയോ നാട്ടുകാരെയോ ഒന്നും അല്ലെങ്കില്‍ നമ്മുടെ കൂട്ടുകാരെ എങ്കിലും പകയുടെയും വിധ്വേഷതിന്റെയും അവിഞ്ഞ രാഷ്ട്രീയത്തിന്റെയും കൈകളിലേക്ക് എറിഞ്ഞു കൊടുക്കാതെ അവരെ നേര്‍വഴി നടത്താനുള്ള ശക്തമായ മേഖ ഗര്‍ജനം പോലെ താങ്കളുടെ തൂലിക ആളുകളുടെ മനസ്സിന്റെ ആഴങ്ങളിലേക്ക് ഇറക്കി കൊണ്ട് ചെല്ലാന്‍ താങ്കള്‍ക്കു കഴിയുമാറാകട്ടെ എന്ന് ഞാന്‍ ഇശ്വര്നോട് പ്രാര്‍ഥിക്കുന്നു.
"പത്തുമാസം വയറ്റില്‍ കഴിഞ്ഞുപോയ്
പത്തുപന്തീരാണ്ടുണ്ണിയായിട്ടും പോയ്.
തന്നെത്താനഭിമാനിച്ചു പിന്നേടം
തന്നെത്താനറിയാതെ കഴിയുന്നു.
എത്രകാലമിരിക്കുമിനിയെന്നും
സത്യമോ നമുക്കേതുമൊന്നില്ലല്ലോ;"
ജ്ഞാനപ്പാനയിലെ വരികള്‍ ആണ്. ഇനി എത്ര കാലം കൂടി നമുക്ക് ഈ ഭൂമിയില്‍ ജീവിതം ഉണ്ടെന്നു നമുക്ക് അറിയില്ല. ജീവിക്കുന്ന അത്രയും നാള് എങ്കിലും മറ്റുള്ളവരില്‍ പകയുടെയും വിദ്വേഷത്തിന്റെയും മരുന്ന് കുത്തി വക്കാതെ നമ്മളാല്‍ കഴിയുന്ന നല്ല നല്ല ഉപദേശങ്ങള്‍ മറ്റുള്ളവര്‍ക്ക് നല്കാന് ശ്രമിക്കാം.
VS is not alone in commenting culterless words. "NIKRISHTA JEEVI" prayogam ellarum maranno? Lately Biju is telling there wont be no tooth remaining for both PC and Ganesh. And again we all got authority to deal with uniformed policeman.
ReplyDeleteസംസ്കാരമില്ലാത്ത ശുംഭന്മാരായ രാഷ്ട്രീയ നേതാക്കളുടെ കളിയരങ്ങായിരിക്കുന്നു കേരളം. റെയില്‍വേ കോളനികളില്പോലും കേള്‍ക്കാന്‍ കഴിയാത്ത ഭാഷകളും, ചെയ്തികളും... പടച്ചോന് കാക്കട്ടെ ഈ .............. മക്കളെ...
ReplyDelete@ Sreeraj said...
ReplyDeleteതാങ്കളുടെ ഉപദേശം കൊള്ളാം. പക്ഷെ കേരളത്തില്‍ ഇന്ന് നടക്കുന്ന രാഷ്ട്രീയ കൊപ്രയത്തരങ്ങള് നര്‍മ്മത്തോടെയും നീതിപൂര്‍വമായ കഴ്ച്പ്പടുകലോടെയും വീക്ഷിക്കുകയും പോസ്റ്റ് ചെയ്യുകയും ചെയ്യുകവഴി അദ്ദേഹത്ത്തോട് ആര്കെങ്കിലും വിദ്ദ്വെശ്യം വരിക എന്നല്ലാതെ. പരസ്പരം ജനങ്ങള്കിടയില് ഈ നാറിയ രാഷ്ടീയക്കരെപോലെ വിട്ദ്വെഷത്തിന്റെ വിത്തുപകുകയോന്നും ബഷീര്ക ചെയ്തിട്ടില്ല.
@Sreeraj
ReplyDeleteനിങ്ങളുടെ കമന്റിലെ ഉദ്ദേശ ശുദ്ധിയെ മാനിക്കുന്നു. Thank you.
"ഇതിനെയാണ് നാം അന്തസ്സ് എന്ന് വിളിക്കേണ്ടത്." ഇത് ബഷീറിന്റെ നിര്‍വചനം ആണോ?" എന്ന താങ്കളുടെ ചോദ്യത്തെപ്പറ്റി.
തെറ്റ് പറ്റിയാല്‍ അത് തിരിച്ചറിഞ്ഞു തിരുത്തുന്നതിനെയല്ലേ നാം മാന്യത അല്ലെങ്കില്‍ അന്തസ്സ് എന്നൊക്കെ വിളിക്കേണ്ടത്. ഗണേഷിന്റെ പ്രസ്താവനയെ ഞാന്‍ ഒരിക്കലും ന്യായീകരിച്ചിട്ടില്ല. നടുറോട്ടിലിട്ടു തല്ലു കൊള്ളേണ്ട പ്രസ്താവനയാണ് അത് എന്നാണു ഞാന്‍ എഴുതിയത്. ഈ പോസ്റ്റിന്റെ അവസാന പാരഗ്രാഫ് ഒരാവര്‍ത്തി കൂടി വായിക്കുക.
വി എസ് ആര്‍ക്കും വിമര്‍ശിക്കാന്‍ പാടില്ലാത്ത ഒരു വിഗ്രഹമാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടാവാം. അതിനുള്ള സ്വാതന്ത്ര്യം നിങ്ങള്‍ക്കുണ്ട്. പക്ഷെ എനിക്കങ്ങിനെ തോന്നിയിട്ടില്ല. വായിനും നാക്കിനും ലൈസന്‍സ് ഇല്ലാതെ പലര്‍ക്കെതിരെയും പുലഭ്യം പറഞ്ഞിട്ടുള്ള ഒരു രാഷ്ട്രീയ നേതാവാണ് അദ്ദേഹം. ഏതാനും ഉദാഹരങ്ങള്‍ എന്റെ പോസ്റ്റില്‍ എഴുതിയിട്ടുണ്ട്. കേരളത്തിന്റെ വികസനോന്മുഖ രാഷ്ട്രീയത്തെയും അതിനു വേണ്ടിയുള്ള ഗൌരവ തരമായ ചര്‍ച്ചകളേയും ഏതാനും പെണ്ണ് കേസുകളുടെ പിറകെ കെട്ടിയിട്ടു എന്നതാണ് അദ്ദേഹം ചെയ്ത ചരിത്ര ദൌത്യം. ആരോടോ ഒക്കെയുള്ള വ്യക്തി വൈരാഗ്യവും പകയും തീര്‍ക്കാന്‍ കേരളത്തിന്റെ വികസന സംസ്കാരത്തെ ബലി കൊടുക്കുകയാണ് ഇത്തരം സമീപനങ്ങള്‍ ചെയ്യുക. പെണ്ണ് പിടിയന്മാരെ ജയിലില്‍ അടക്കണം. പക്ഷെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും നേതാവിന്റെയും ജീവിത ലക്ഷ്യം തന്നെ അതായി മാറരുത്. നമ്മുടെ ഈ കൊച്ചു സംസ്ഥാനത്തിന്റെ ജീവല്‍ പ്രശ്നങ്ങള്‍ പരിഹരിക്കുന്ന കാര്യത്തില്‍ പെണ്‍ വിഷയത്തില്‍ കാണിക്കുന്ന താത്പര്യത്തിന്റെ നൂറിലൊന്ന് കാണിച്ചിരുന്നുവെങ്കില്‍ അദ്ദേഹത്തോട് ആദരവ് ഉണ്ടാകുമായിരുന്നു.
താങ്കള്‍ ഉദ്ധരിച്ച ജ്ഞാനപ്പാനയിലെ വരികള്‍ അര്‍ത്ഥവത്താണ്. അത് ഉള്‍കൊള്ളുന്നു. കൂടെ ഒരഭ്യര്‍ത്ഥനയുണ്ട്. ഒരു കോപ്പി സഖാവ് വി എസ്സിനും അയച്ചു കൊടുക്കുക. ഈ വയസ്സ് കാലത്തെങ്കിലും നല്ല ബുദ്ധി തോന്നട്ടെ.
വിവാദങ്ങള്‍ എന്തുമാകട്ടെ ഒരു നല്ല പാര്ലിമേന്ടരിയന് ആയിരുന്ന ടി എം ജെകബിനോടുള്ള ആദര സൂചകമായി ഇതിനെല്ലാം ഒരു അവധി കൊടുക്കുക്ക . അദ്ധേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.
ReplyDelete"""""""ഈ മാപ്പ് പറച്ചില്, വായി തോന്നിയത് വിളിച്ച് പറഞ്ഞിട്ട്,രാത്രി വീട്ടിപോയി രണ്ട് തൊണ്ണൂറ് അടിച്ചിട്ട് കിടന്നപ്പോള്‍ സംഗതി തെറ്റായി പ്പോയെന്ന് സ്വയം തോന്നിയ സെന്റിമെന്റല്‍ സാധനമാണ് ഈ മാപ്പ് പറച്ചിലെങ്കില്‍, വള്ളിക്കുന്നിക്ക പറഞ്ഞ ഈ രണ്ട് വെല്‍ഡന്‍ ഞാനും പറഞ്ഞേനെ.ഇത് ലവര് കൊടിയും കവാത്തുമായി ഇറങ്ങിയപ്പോള്‍ തോന്നിയ ഏറ്റ് പറച്ചിലല്ലേ?""""
ReplyDeleteഅത് മാത്രമല്ല. മന്ത്രിസ്ഥാനം പോകുമെന്ന സന്ദേശം കിട്ടിയപ്പോള്‍ മാപ്പു പറഞ്ഞു പോയതാണ്. അച്ഛന്‍ വീണ്ടും ഗോതമ്പുണ്ട തിന്നേണ്ടി വരും എന്ന തിരിച്ചറിവുണ്ടായപ്പോള്‍ മാപ്പു പറഞ്ഞു. അല്ലെങ്കില്‍ യാമിനി തങ്കച്ചി വനിത കമ്മീഷനോട് പറഞ്ഞ യഥാര്‍ത്ത ഞരമ്പുരോഗലക്ഷണങ്ങള് മലയാളികള്‍ മുഴുവന്‍ പാടി നടക്കുമായിരുന്നു.
പ്രിയപ്പെട്ട T M ജേക്കബിന് ആദരാഞ്ജലികള്‍!
ReplyDelete@ബഷീര്‍
തെറ്റ് പറ്റിയാല്‍ അത് തിരിച്ചറിഞ്ഞു തിരുത്തുന്നതിനെ നാം മാന്യത എന്ന് വിളിക്കുന്നത് ആണ് ശരി. പക്ഷെ ഇതിനെ എങ്ങനെ ആണ് അന്തസ്സ് എന്ന് വിളിച്ചത്? അന്തസ്സ് ഉള്ള ആളുകള്‍ക്ക് ഇതുപോലെ ഒരു വേദിയില്‍ കയറി അസഭ്യങ്ങള്‍ പറയാന് കഴിയുമോ?
ഒന്ന് ചിന്തിച്ചാല്‍ താങ്കള്‍ക്കു മാന്യതയും അന്തസ്സും തമ്മില്‍ ഉള്ള വ്യത്യാസം മനസിലാകും. ഞാന്‍ V S നെ അനുകൂലിക്കുക അല്ല. ഗണേഷ് കുമാറും P C ജോര്‍ജ് ഉം ചെയ്ത കാര്യം V S ഇനെ വച്ച് ഉപമിക്കരുത് എന്ന് മാത്രം ( V S അന്തസ്സ് ഉള്ള ആള്‍ ആണെന്ന് ഞാന്‍ ഉദ്ദേശിച്ചിട്ടില്ല കേട്ടോ.) പക്ഷെ എനിക്ക് തെറ്റു പറ്റി. എന്റെ മുന്‍പത്തെ കമന്റില്‍ VS അച്ചുതാനന്തനെ ഞാന്‍ അനുകൂലിക്കാന്‍ പാടില്ലായിരുന്നു. O K താങ്കള്‍ ഉദ്ദേശിച്ചത് മാന്യത എന്ന് തന്നെ ആണല്ലോ.
@M SALAHUDDEEN A
ReplyDeleteബഷീര്‍ അങ്ങനെ ചെയ്തു എന്ന് ഞാന്‍ ഉദ്ദേശിച്ചിട്ടില്ല. പക്ഷെ ഇത്രയും കഴിവുള്ള ഒരു വ്യക്തി വെറും തുക്കടാ രാഷ്ട്രീയത്തില്‍ ഒതുങ്ങി കിടക്കരുത് എന്നാണു ഞാന്‍ ഉദ്ദേശിച്ചത്. അദ്ധേഹത്തിന്റെ പഴയ പോസ്റ്റുകള്‍ വച്ച് നോക്കുമ്പോള്‍ പുതിയവ നിലവാരം കുറഞ്ഞു വരുന്നുണ്ടോ എന്ന് ഒരു സംശയം. ഒന്നുകില്‍ അദ്ദേഹത്തിന് ബോര് അടിച്ചു തുടങ്ങി അല്ലെങ്കില്‍ രാഷ്ട്രീയം എന്ന പോട്ട കിണറ്റില്‍ വീണു പൊയി. മെമ്പര്‍ മാര്‍ കൂടുമ്പോള്‍ ബ്ലോഗിന്റെ നിലവാരവും മെച്ചപ്പെടുത്തെണ്ടേ?
വി എസ് ..വിതച്ചത് കൊയ്തു
ReplyDeleteഹണ്ണാ ഹസാരെ ഒരാഴ്ച മൗന വ്രതത്തിലാണെന്ന് ഒരു വാര്‍ത്ത കണ്ടിരുന്നു, നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ ചുരുങ്ങിയത് ഒരുവര്‍ഷത്തേക്കെങ്കിലും മൗനം ആചരിച്ചാല്‍ വളരെ നന്നായിരുന്നു...
ReplyDeleteithu titanium case il ninnum pothu jana sradha thirichu vidan maathram aane e theri vilyum athine thudarnulla maapum
ReplyDeleteവായില്‍ തോന്നിയത് പറഞ്ഞിട്ട് മാപ്പ് പറയുന്നതില്‍ കാര്യമില്ല, ആരായാലും. വായില്‍ നിന്ന് വീണത് ഒരിക്കലും തിരിച്ചെടുക്കാന്‍ പറ്റില്ല, അത് തന്നെ കാരണം. മാന്യത ആര്‍ക്കും അലങ്കാരമാണ്.
ReplyDeleteഇനി ഗണേശന്റെ കാര്യം പോക്കാ
ReplyDeleteകേരളപ്പിറവി ദിനത്തിൽ ഒറിജിനൽ പിള്ള വരുന്നു
പാവം ഗണേഷ്
ReplyDeleteസ്നേഹപൂര്‍വ്വം
പഞ്ചാരക്കുട്ടന്‍
ഏതായാലും ഉള്ളില്‍ ഉള്ളത് മുഴുവന്‍ പറഞ്ഞിട്ടല്ലേ മാപ്പ് ചോദിച്ചത്. അത് നന്നായി. ഇനി ഒരു അവസരം കിട്ടി എന്ന് വരില്ല.
ReplyDeleteഎന്താ ബഷീര്‍ഭായ് ഒരു മൗനം? പിള്ളസാറിനെ വിട്ടതിന് ഒരു വെല്ഡണ് കുഞ്ഞൂഞ്ഞ് സാറിനും ഇരിക്കട്ടെ.
ReplyDeleteരോഗിയും വയൊവൃദ്ധനുമായ ഒരു രാഷ്ട്രീയക്കാരന്....കേരളത്തിലെ ഇരുമുന്നണികളിലും പ്രവര്‍ത്തിച്ച ആള്‍...ഒരു പാട് കാലം മന്ത്രിയായിരുന്ന ആള്‍, വായില്‍ വെള്ളിക്കരന്ടിയുമായി തന്നെ ജനിച്ചുവീണയാള് .... അദ്ദേഹം ഒരു കൊലപാതകിയൊ തീവെട്ടി ക്കോള്ലക്കാരനോ ഒന്നും അല്ല....വ്യക്തി വിരോധവും ജാതിവിരോധവും കൊണ്ട് ഉണ്ടാക്കിയ ഒരു "പ്രതീകാത്മക" കേസ്.... ഭരണഘടനാ പ്രകാരം സര്‍കാരിനുള്ള ഒരു അധികാരം ഉപയോഗിച്ച് പുറത്ത് വിടുന്നതില്‍ എന്താണീ കോലാഹലം?! . അദ്ദേഹത്തെ ജയിലില്‍ കിടത്തിത്തന്നെ ഒടുക്കിക്കളയണമെന്നു ചിലര്‍ക്കൊക്കെ നിര്‍ബന്ധമുണ്ടെന്നു തോന്നുന്നു!! ഒരു പാട് ബോംബ് കേസുകളിലും കൊലക്കേസുകളിലും പ്രതികളായ രാഷ്ട്രീയക്കാരെ താന്താങ്ങളുടെ ഭരണം വരുമ്പോള്‍ തുറന്നു വിടാറില്ലേ? അതിലും വലിയ പാതകമൊന്നുമല്ലല്ലൊ ഇതു.......പിന്ജുകുഞ്ഞുങ്ങളുടെ കണ്മുന്പില് വച്ചു അദ്ധ്യാപകാനെ അരുമ്കൊല ചെയ്തവരേ വരെ എഴുന്നാള്ലിചു കൊണ്ട് നടക്കുന്നവര്‍, നിരപരാധികളുടെ കൊലയേ തള്ളിപ്പറയുന്നതിനു പകരം അതിലെ പ്രതികളെ സംരക്ഷിക്കുന്നവര്‍....അവരാണു ഒരു രാഷ്ട്രീയാക്കേസിലെ പ്രതിയുടെ പിന്നാലെ ഒടുങ്ങാത്ത പകയുമായി നടക്കുന്നത്.... കഷ്ടം..
ReplyDeleteThis comment has been removed by a blog administrator.
ReplyDelete