ഫുട്ബോള്‍ കളിക്ക് ഏറെ പേര് കേട്ട അരീക്കോട് നിന്നാണ് കൊലപാതക പരമ്പരയിലെ ഏറ്റവും ഒടുവിലത്തെ ഗോള്‍ പിറന്നിരിക്കുന്നത്. പി കെ ബഷീര്‍ എം എല്‍ എ യുടെ പ്രസംഗത്തില്‍ നിന്ന് ആവേശം ഉള്‍കൊണ്ട ഗുണ്ടകള്‍ തെരുവില്‍ രണ്ടു പേരെ ക്ലീന്‍ ക്ലീനായി വെട്ടിക്കൊന്നിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. സാമുദായിക സമതുലനം എന്നൊക്കെ പറയുന്നത് പോലെ കൊലപാതകങ്ങളിലും ഒരു മുന്നണി സമതുലനം ഉണ്ടാകുന്നത് നല്ലതാണ്. എല്‍ ഡി എഫ് പത്തെണ്ണം കൊല്ലുമ്പോള്‍ യു ഡി എഫ് ഒരു അഞ്ചെണ്ണമെങ്കിലും കൊന്നില്ലെങ്കില്‍ സമതുലനം കുളമാകും. പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ ജയരാജത്രയങ്ങള്ക്ക് ബദലായി യു ഡി എഫിന് അഭിമാനപൂര്‍വം ഉയര്ത്തിക്കട്ടാവുന്ന ലേറ്റസ്റ്റ് ഹീറോയാണ് ലീഗിന്റെ ഫയര്‍ ബ്രാന്‍ഡ് എം എല്‍ എയായ പി കെ ബഷീര്‍.
കുനിയിലെ ഇരട്ടക്കൊലപാതകവുമായി പി കെ ബഷീറിനു പ്രത്യക്ഷത്തില്‍ ബന്ധമുണ്ടോ എന്നത് പോലീസാണ് കണ്ടെത്തേണ്ടത്. അദ്ദേഹം പ്രസംഗിച്ചതായി പറയപ്പെടുന്ന വീഡിയോ ഇതുവരെ ആരും പുറത്തു വിട്ടിട്ടില്ല. എം എം മണിയുടെ പ്രസംഗം പോലെ ഏതെങ്കിലും ഒരു ലോക്കല്‍ ചാനല്‍ അത് പുറത്തു വിട്ടിരുന്നുവെങ്കില്‍ സംഗതി കുറേക്കൂടി എളുപ്പമാകുമായിരുന്നു. ലേറ്റസ്റ്റ് പ്രസംഗം പുറത്തു വന്നിട്ടില്ലെങ്കിലും പി കെ ബഷീറിന്റെ മറ്റൊരു പ്രസംഗം സോഷ്യല്‍ മീഡിയകളില്‍ മുടിഞ്ഞ ഹിറ്റായി ഓടുന്നുണ്ട്. ആ പ്രസംഗം ഒരു പ്രാവശ്യം കേട്ടാല്‍ അദ്ദേഹത്തെക്കുറിച്ച് ഒരേകദേശ ചിത്രം കിട്ടും.
വെടിക്കെട്ടുകാരന്റെ പട്ടിയെ ഉടുക്ക് കൊട്ടി പേടിപ്പിക്കരുത് എന്നത് ഒരു ആഗോള നിയമമാണ്. എം എം മണിക്കും ജയരാജത്രയങ്ങള്ക്കുമൊപ്പം ഈ ഉപമയുടെ പ്രയോക്താവും ഗുണഭോക്താവുമാകാന് പി കെ ബഷീറിനും എന്തുകൊണ്ടും യോഗ്യതയുണ്ട്. ഈ വീഡിയോക്കപ്പുറം മറ്റൊരു തെളിവ് അതിനു ആവശ്യമില്ല. കാണാത്ത സംഭവത്തിന് സാക്ഷി പറയാന്‍ പോയാല്‍ കാലു വെട്ടും എന്നാണ് തികഞ്ഞ റൌഡി ഭാഷയില്‍ ബഷീര്‍ പറഞ്ഞിട്ടുള്ളത്. സാക്ഷി പറഞ്ഞാല്‍ പിന്നെ അവന് ജീവനോടെ തിരിച്ചു വരില്ല എന്നും പറഞ്ഞു. "ഇങ്ങള് ചെയ്തോണ്ടി, ബാക്കി ഞാനേറ്റു" എന്ന് പരസ്യമായി പ്രഖ്യാപിച്ചു!!.
ഇങ്ങനെ മുമ്പ് പ്രസംഗിച്ച ഒരാള്‍ ഇപ്പോഴത്തെ കൊലപാതകത്തിന് പ്രേരണ നല്കി പ്രസംഗിച്ചിട്ടുണ്ട് എന്ന് പരാതി ഉയര്‍ന്നാല്‍ അത് ഒറ്റയടിക്ക് അവിശ്വസിക്കാന്‍ ആര്‍ക്കും കഴിയില്ല. അങ്ങനെയൊരു പ്രസംഗത്തിനുള്ള സാധ്യതയുണ്ട്. സഖാവ് ടി പി വധത്തില്‍ നിന്ന് ഈ കൊലപാതകങ്ങള്‍ക്ക് അല്പം വ്യത്യസ്ഥതയുണ്ട് എന്നത് നിഷേധിക്കുന്നില്ല. ടി പി വധം ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ സ്പോന്സര്ഷിപ്പില് നടത്തിയ പ്രതിയോഗി ഉന്മൂലനമാണ്. ഇവിടെ കൊലചെയ്യപ്പെട്ടത് മറ്റൊരു കൊലക്കേസിലെ പ്രതികളാണ്. ഫുട്ബാള്‍ കളിയുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് മുപ്പത്തഞ്ചു വയസ്സുള്ള അതീഖുറഹ്മാന് എന്ന ചെറുപ്പക്കാരനെ വെട്ടിക്കൊന്ന കേസിലെ പ്രതികളാണ് ഇപ്പോള്‍ കൊല ചെയ്യപ്പെട്ടവര്‍. അതിലൊരാള്‍ മറ്റൊരു കൊലക്കേസിലെ പ്രതി കൂടിയാണ്. ഇതൊക്കെ ശരി തന്നെ. എന്നിരുന്നാലും കൊല കൊലയല്ലാതാവുന്നില്ല. ഒരു കൊലക്കേസിലെ പ്രതികളെ കൊല ചെയ്യാന്‍ പി കെ ബഷീറിനോ അദ്ദേഹത്തിന്റെ ഗുണ്ടാപ്പടക്കോ ആരും അധികാരം കൊടുത്തിട്ടില്ല. അതിനിവിടെ നിയമവ്യവസ്ഥയും കോടതിയുമുണ്ട്. അതുകൊണ്ട് തന്നെ സഖാവ് ടി പി വധക്കേസില്‍ ചാണ്ടിയുടെ പോലീസ് കാണിക്കുന്ന ജാഗ്രത ഈ കൊലപാതക്കേസിലും കാണിക്കണം.
ഗുണ്ടാ രാഷ്ട്രീയത്തിനെതിരെ ജനവികാരം ആളിക്കത്തിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ജൂണ്‍ മൂന്നിന് പി കെ ബഷീറിന്റെ പുതിയ പ്രസംഗം നടന്നിട്ടുള്ളതായി പറയപ്പെടുന്നത്. കൊല്ലപ്പെട്ട അതീഖുറഹ്മാന്റെ വീട്ടുകാര്‍ക്ക് ധനസഹായം വിതരണം ചെയ്യുന്ന ചടങ്ങായിരുന്നു അത്. ചന്ദ്രശേഖരന് വധത്തെത്തുടര്‍ന്ന് കൊലപാതക രാഷ്ട്രീയത്തിനും ഗുണ്ടാവിളയാട്ടത്തിനുമെതിരെ വ്യാപകമായി ഉയര്‍ന്നു വന്ന ജനവികാരം രാഷ്ട്രീയ നേതാക്കളെ ഒരു നല്ല പാഠം പഠിപ്പിക്കും എന്നായിരുന്നു നാം പ്രതീക്ഷിച്ചിരുന്നത്. എവടെ?.. എന്ത് പഠിക്കാന്‍?..ആരെങ്കിലും എന്തെങ്കിലും പഠിക്കുന്നുന്ടെങ്കില് അത് ചോരയുടെയും വടിവാളിന്റെയും രാഷ്ട്രീയം മാത്രമാണ്. ഇതെവിടെച്ചെന്നു അവസാനിക്കുമെന്ന് പറയുക വയ്യ. ഒരു കാര്യം മാത്രം പറയാം.
കേരളം അതിന്റെ സാമൂഹ്യ ചരിത്രത്തിലെ ഏറ്റവും വൃത്തികെട്ട ഗുണ്ടാ സംസ്കാരത്തിലൂടെയാണ് ഇപ്പോള്‍ കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്!. ടൂറിസം പരസ്യങ്ങളില്‍ ഒരു തിരുത്ത് അനിവാര്യമായിരിക്കുന്നു, 'കൊലക്കത്തികളുടെ സ്വന്തം നാട്'.
Related Posts
ക്വട്ടേഷന്‍ മണി സ്പീക്കിംഗ്
പോളിറ്റ് ബ്യൂറോ, P.O. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍
ജയരാജനെന്താ കൊമ്പുണ്ടോ?
സി പി എം ജയിലിലേക്ക്
ബല്‍റാം 'vs' താരാദാസ്
ക്രിമിനല്‍സ് പാര്‍ട്ടി ഓഫ് ഇന്ത്യ (ഫാസിസ്റ്റ്)
കുനിയിലെ ഇരട്ടക്കൊലപാതകവുമായി പി കെ ബഷീറിനു പ്രത്യക്ഷത്തില്‍ ബന്ധമുണ്ടോ എന്നത് പോലീസാണ് കണ്ടെത്തേണ്ടത്. അദ്ദേഹം പ്രസംഗിച്ചതായി പറയപ്പെടുന്ന വീഡിയോ ഇതുവരെ ആരും പുറത്തു വിട്ടിട്ടില്ല. എം എം മണിയുടെ പ്രസംഗം പോലെ ഏതെങ്കിലും ഒരു ലോക്കല്‍ ചാനല്‍ അത് പുറത്തു വിട്ടിരുന്നുവെങ്കില്‍ സംഗതി കുറേക്കൂടി എളുപ്പമാകുമായിരുന്നു. ലേറ്റസ്റ്റ് പ്രസംഗം പുറത്തു വന്നിട്ടില്ലെങ്കിലും പി കെ ബഷീറിന്റെ മറ്റൊരു പ്രസംഗം സോഷ്യല്‍ മീഡിയകളില്‍ മുടിഞ്ഞ ഹിറ്റായി ഓടുന്നുണ്ട്. ആ പ്രസംഗം ഒരു പ്രാവശ്യം കേട്ടാല്‍ അദ്ദേഹത്തെക്കുറിച്ച് ഒരേകദേശ ചിത്രം കിട്ടും.
പഴയ പ്രസംഗത്തിന്റെ വീഡിയോ
വെടിക്കെട്ടുകാരന്റെ പട്ടിയെ ഉടുക്ക് കൊട്ടി പേടിപ്പിക്കരുത് എന്നത് ഒരു ആഗോള നിയമമാണ്. എം എം മണിക്കും ജയരാജത്രയങ്ങള്ക്കുമൊപ്പം ഈ ഉപമയുടെ പ്രയോക്താവും ഗുണഭോക്താവുമാകാന് പി കെ ബഷീറിനും എന്തുകൊണ്ടും യോഗ്യതയുണ്ട്. ഈ വീഡിയോക്കപ്പുറം മറ്റൊരു തെളിവ് അതിനു ആവശ്യമില്ല. കാണാത്ത സംഭവത്തിന് സാക്ഷി പറയാന്‍ പോയാല്‍ കാലു വെട്ടും എന്നാണ് തികഞ്ഞ റൌഡി ഭാഷയില്‍ ബഷീര്‍ പറഞ്ഞിട്ടുള്ളത്. സാക്ഷി പറഞ്ഞാല്‍ പിന്നെ അവന് ജീവനോടെ തിരിച്ചു വരില്ല എന്നും പറഞ്ഞു. "ഇങ്ങള് ചെയ്തോണ്ടി, ബാക്കി ഞാനേറ്റു" എന്ന് പരസ്യമായി പ്രഖ്യാപിച്ചു!!.
ഇങ്ങനെ മുമ്പ് പ്രസംഗിച്ച ഒരാള്‍ ഇപ്പോഴത്തെ കൊലപാതകത്തിന് പ്രേരണ നല്കി പ്രസംഗിച്ചിട്ടുണ്ട് എന്ന് പരാതി ഉയര്‍ന്നാല്‍ അത് ഒറ്റയടിക്ക് അവിശ്വസിക്കാന്‍ ആര്‍ക്കും കഴിയില്ല. അങ്ങനെയൊരു പ്രസംഗത്തിനുള്ള സാധ്യതയുണ്ട്. സഖാവ് ടി പി വധത്തില്‍ നിന്ന് ഈ കൊലപാതകങ്ങള്‍ക്ക് അല്പം വ്യത്യസ്ഥതയുണ്ട് എന്നത് നിഷേധിക്കുന്നില്ല. ടി പി വധം ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ സ്പോന്സര്ഷിപ്പില് നടത്തിയ പ്രതിയോഗി ഉന്മൂലനമാണ്. ഇവിടെ കൊലചെയ്യപ്പെട്ടത് മറ്റൊരു കൊലക്കേസിലെ പ്രതികളാണ്. ഫുട്ബാള്‍ കളിയുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് മുപ്പത്തഞ്ചു വയസ്സുള്ള അതീഖുറഹ്മാന് എന്ന ചെറുപ്പക്കാരനെ വെട്ടിക്കൊന്ന കേസിലെ പ്രതികളാണ് ഇപ്പോള്‍ കൊല ചെയ്യപ്പെട്ടവര്‍. അതിലൊരാള്‍ മറ്റൊരു കൊലക്കേസിലെ പ്രതി കൂടിയാണ്. ഇതൊക്കെ ശരി തന്നെ. എന്നിരുന്നാലും കൊല കൊലയല്ലാതാവുന്നില്ല. ഒരു കൊലക്കേസിലെ പ്രതികളെ കൊല ചെയ്യാന്‍ പി കെ ബഷീറിനോ അദ്ദേഹത്തിന്റെ ഗുണ്ടാപ്പടക്കോ ആരും അധികാരം കൊടുത്തിട്ടില്ല. അതിനിവിടെ നിയമവ്യവസ്ഥയും കോടതിയുമുണ്ട്. അതുകൊണ്ട് തന്നെ സഖാവ് ടി പി വധക്കേസില്‍ ചാണ്ടിയുടെ പോലീസ് കാണിക്കുന്ന ജാഗ്രത ഈ കൊലപാതക്കേസിലും കാണിക്കണം.
ഗുണ്ടാ രാഷ്ട്രീയത്തിനെതിരെ ജനവികാരം ആളിക്കത്തിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ജൂണ്‍ മൂന്നിന് പി കെ ബഷീറിന്റെ പുതിയ പ്രസംഗം നടന്നിട്ടുള്ളതായി പറയപ്പെടുന്നത്. കൊല്ലപ്പെട്ട അതീഖുറഹ്മാന്റെ വീട്ടുകാര്‍ക്ക് ധനസഹായം വിതരണം ചെയ്യുന്ന ചടങ്ങായിരുന്നു അത്. ചന്ദ്രശേഖരന് വധത്തെത്തുടര്‍ന്ന് കൊലപാതക രാഷ്ട്രീയത്തിനും ഗുണ്ടാവിളയാട്ടത്തിനുമെതിരെ വ്യാപകമായി ഉയര്‍ന്നു വന്ന ജനവികാരം രാഷ്ട്രീയ നേതാക്കളെ ഒരു നല്ല പാഠം പഠിപ്പിക്കും എന്നായിരുന്നു നാം പ്രതീക്ഷിച്ചിരുന്നത്. എവടെ?.. എന്ത് പഠിക്കാന്‍?..ആരെങ്കിലും എന്തെങ്കിലും പഠിക്കുന്നുന്ടെങ്കില് അത് ചോരയുടെയും വടിവാളിന്റെയും രാഷ്ട്രീയം മാത്രമാണ്. ഇതെവിടെച്ചെന്നു അവസാനിക്കുമെന്ന് പറയുക വയ്യ. ഒരു കാര്യം മാത്രം പറയാം.
കേരളം അതിന്റെ സാമൂഹ്യ ചരിത്രത്തിലെ ഏറ്റവും വൃത്തികെട്ട ഗുണ്ടാ സംസ്കാരത്തിലൂടെയാണ് ഇപ്പോള്‍ കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്!. ടൂറിസം പരസ്യങ്ങളില്‍ ഒരു തിരുത്ത് അനിവാര്യമായിരിക്കുന്നു, 'കൊലക്കത്തികളുടെ സ്വന്തം നാട്'.
Related Posts
ക്വട്ടേഷന്‍ മണി സ്പീക്കിംഗ്
പോളിറ്റ് ബ്യൂറോ, P.O. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍
ജയരാജനെന്താ കൊമ്പുണ്ടോ?
സി പി എം ജയിലിലേക്ക്
ബല്‍റാം 'vs' താരാദാസ്
ക്രിമിനല്‍സ് പാര്‍ട്ടി ഓഫ് ഇന്ത്യ (ഫാസിസ്റ്റ്)
ണിം!
ReplyDeleteഅയിനുള്ള ചങ്കൂറ്റം രായാകൃഷ്ണന്റെ പോലീസിനുണ്ടോ?
ReplyDeleteഎന്തിനാ ബഷീരെ ചാടി ക്കേറി ഇങ്ങിനെ ഒരു പോസ്ടിട്ടത്?
ReplyDeleteമറ്റുള്ളവര്‍ എന്ത് ചോദിക്കും എന്ന തോന്നല്‍ കൊണ്ടാണോ? പിന്നെ ബഷീര്‍ പതായക്കോടന്‍ സീതിഹാജിയുടെ മകനാണ് , ആ ഗുണം അദ്ദേഹം കാണിക്കും, പക്ഷെ കുനിയില്‍ നടന്ന കൊലക്കും അദ്ദേഹവുമായി ബന്ടമുണ്ട് എന്ന് അവിടെയുള്ള സി.പി.എമ്മുകാര്‍ പോലും പറയില്ല
സുഹൃത്തെ. ആരാധന നല്ലത് തന്നെ. പക്ഷെ താങ്കള്‍ ആദ്യം ഈ പോസ്റ്റില്‍ കൊടുത്ത് വീഡിയോ ഒന്ന് കാണു. കാല് വെട്ടും, ജീവനോട് തിരിചു വരില്ല എന്നൊക്കെ പറഞ്ഞാല്‍ എന്താ താങ്കളുടെ ഭാഷയില്‍ അര്‍ഥം. ???. ഒന്ന് വിവരിച്ചേ.....പിന്നെ കുനിയില്‍ സംഭവവുമായി ഇയാള്‍ക്ക് ബന്ധം ഉണ്ട് എന്ന് വള്ളിക്കുന്നും പറഞ്ഞിട്ടില്ല. പ്ലീസ് കേസെടുത്ത സാഹചര്യത്തില്‍ അതിനുള്ള സാധ്യത മുന്‍കാല പ്രസംഗത്തിന്റെ അടിസ്ഥാനത്തില്‍ തള്ളിക്കളയാനാവില്ല എന്നെ പറഞ്ഞുള്ളൂ.... കണ്ണിനു തിമിരം ബാധിച്ചോ. എങ്കില്‍ കണ്ണട മാറ്റൂ...
Delete( ഇങ്ങനെ മുമ്പ് പ്രസംഗിച്ച ഒരാള്‍ ഇപ്പോഴത്തെ കൊലപാതകത്തിന് പ്രേരണ നല്കി പ്രസംഗിച്ചിട്ടുണ്ട് എന്ന് പരാതി ഉയര്‍ന്നാല്‍ അത് ഒറ്റയടിക്ക് അവിശ്വസിക്കാന്‍ ആര്‍ക്കും കഴിയില്ല.)
ഒരു ബ്ലോഗര്‍ എന്ന നിലയില്‍ ബഷീര്‍ ഉള്ളത് പറഞ്ഞാല്‍ അതും കുറ്റമാണോ.
എന്തിനാ ബഷീരെ ചാണി ക്കേറി ഇങ്ങിനെ ഒരു പോസ്ടിട്ടത്? ങ്ങക്ക് പുടിച്ചില്ലേ അതോ ലീഗ് തീവ്രവാദം പുറത്തുവരുന്നതിലുള്ള ബേജാറാ പെണ്ണുകേസും മണ്ണുകേസും കൊലയും എല്ലാം ഇങ്ങട്ട് പോരുമ്പോള്‍ മലപ്പുറം വിട്ട് ഒറ്റകാളകള്ക്കും പുറത്ത് വരാന്‍ പറ്റില്ല ഇപ്പഴേ പറ്റുന്നില്ല.കോഴിക്കോട് കണ്ണൂരും മജീദിനറിയം അന്ന് കൊണ്ടതല്ല്
Deleteറഹൂഫിനെ കരിമ്പു ജൂസടിക്കുന്ന മെഷിനിലൂടെ കയറ്റണമെന്ന് ലീഗ് പ്രാസംഗികൻ സിദ്ദിഖലി രങ്ങാട്ടൂർ പരയുന്നത് കേട്ടു.. ഇനി ആരെങ്കിലും രഹൂഫിനെ എന്തെങ്കിലും ചെയ്താൽ സിദ്ദിഖലി പ്രതിയാകുമൊ..? പ്രസംഗത്തിൽ ആവേശം കൂടുമ്പോൾ അങ്ങനെ പലതും പറയും... അതിനൊക്കെ പ്രതിയാക്കിയാൽ ... ഐ.പി.സി. പ്രേരണാ കുറ്റത്തിൽ ബഷിറിന്റെ പ്രസംഗം വരുമെങ്കിൽ അദ്ദേഹത്തിനെതിരെ നടപടിയ്ടുക്കട്ടേ....
Deletekonnaven ariyunnilla
Deleteസീതി ഹാജിയെ കേള്‍ക്കുമ്പോള്‍ ചിരിച്ചിരുന്ന എനിക്ക് ഈ മകനെ കാണുമ്പോള്‍ പേടിയാകുന്നു.
ReplyDeleteഅത് താങ്കള്‍ക്കു സീതിഹാജിയെ പറ്റി മറ്റുള്ളവര്‍ പറഞ്ഞിരുന്ന തമാശകള്‍ മാത്രം കേട്ട് പരിജയിച്ചതുകൊണ്ടാണ്.വള്ളിക്കുന്നിനോട് ചോദിക്കുക , ലീഗ് രണ്ടായ സമയത്ത് സീതിഹാജി എങ്ങിനെയാണ് ചന്ദ്രിക പിടിച്ചെടുത്തത് എന്ന് . അദ്ദേഹം ധീരനായ നേതാവായിരുന്നു , പറയുന്നത് ചെയ്യാനും ചെയ്യുന്നത് പറയാനും തന്റേടം കാണിച്ച നേതാവ്
Deleteപീഡന വീരൻ കുഞ്ഞാലികുട്ടി പുലിയാൺ എന്ന് പറയുന്ന ലീക്കുകാർക്ക് ഇത്രേം വിവരമേ ഉൻടാകൂ.
Deleteബഷീർ എഴുതിയത് മൊത്തം യുഡിഎഫ് എൽഡിഎഫ് വെട്ടൽ സംതുലാനാവസ്ഥയേകുറിച്ചാണെങ്കിലും,, മൂപ്പർ സത്യത്തിൽ മൂപ്പരുടെ ബ്ലോഗ് ബാലൻസ് ചെയ്തതാൺ. സാരമില്ല പോട്ട്,,,,, നമ്മുക്ക് കാത്തിരിക്കാം ആരാൺ ഇതിൻ പിന്നിൽ എന്ന്
Delete@ CREATURE കലക്കി......പോത്തിനോട് വേദം ഒതീട്ട് കാര്യമില്ല കോയാ.........
Deleteഎനിക്ക് ബ്രാന്തയതാണോ? അതോ നാട്ടുകാര്‍ക്ക് മൊത്തം പിരാന്തായതാണോ? ലീ ഗിനെ ഇങ്ങനെ ഇവിടെ പറയല്‍ ഇല്ലാലോ
ReplyDeleteസി പി എമ്മിന്റെ മണി യെ പോലെയാണോ ഇത് . മഹേശ്വത ദേവി ടെ ഭാഷയില്‍ പറഞ്ഞാല്‍ നല്ല മൊഞ്ച് ഉള്ള മന്സന് അല്ലെ ബഷീര്‍ (വള്ളിക്കുന്ന് ബഷീര്‍ നെ പോലെ ). . . . . . . ഡയലോഗ് ഡെലിവറിയും അടിപൊളി . . .
ReplyDeleteഎന്തു കൊണ്ട് ലീഗിലെ സുധാകരൻ അല്ലെങ്കിൽ ആര്യാടൻ അല്ലെങ്കിൽ മമ്പറം ദിവാകരൻ എന്നൊന്നും ഉപയോഗിക്കുന്നില്ല എന്നറിയാൻ കൗതുകം
ReplyDeleteപിന്നെ ഇപ്പൊ പലരും പറയുന്നു പച്ച പെയിന്റടിച്ച വണ്ടിയിലാണത്രെ കൊലപാതകികള്‍ വന്നത് , അതുകൊണ്ട് അത് ലീഗിന്റെ ഗുണ്ടകള്‍ തന്നെയാകും , കാരണം പച്ച ലീഗിന്റെ സ്വന്തം കളരാനല്ലോ? ഓഹോ എന്തൊരു കണ്ടുപിടുത്തം. ഇതും ഒരു "മാഷാ അള്ള" വേലയല്ല എന്ന് ആര് കണ്ടു .
ReplyDeleteഎന്നാലും എന്റെ വള്ളിക്കുന്നെ താങ്കള്‍ ഓടുന്ന നായക്ക് ഒരു മുഴം മുന്‍പേ എറിഞ്ഞതാണ് എന്ന് മനസ്സിലായി, പക്ഷെ ഉന്നം ശരിയായില്ല. അതുകൊണ്ട് അടുത്ത ഏറിനു മുന്‍പ് ഒന്ന് കൂടി നന്നായി പരിശ്രമിക്കുക
യു ഡി എഫ് രാഷ്ട്രീയത്തെ പിന്തുണയ്ക്കുന്ന ആളാണ് നിങ്ങള്‍ എന്ന് പലരും പറയുമ്പോള്‍ അത് ശരിയാണ് എന്ന് തോന്നിയിരുന്നു. എന്നാല്‍ ഈ പോസ്റ്റ് വായിച്ചതോടെ നിങ്ങളോട് അല്പം ആദരവ് തോന്നുന്നു. പക്ഷം പിടിക്കാത്ത പോസ്റ്റ്.
ReplyDeleteവള്ളിക്കുന്ന് ആഗ്രഹിച്ചത് കിട്ടി... അതികമൊന്നും ആഗ്രഹിക്കാത്ത മനുഷ്യനാണ് അദ്ദേഹം...
Deleteഇത്രയേ അദ്ദേഹം ഉദ്ദേശിച്ചിട്ടുള്ളൂ...
true...
Delete>>കേരളം അതിന്റെ സാമൂഹ്യ ചരിത്രത്തിലെ ഏറ്റവും വൃത്തികെട്ട ഗുണ്ടാ സംസ്കാരത്തിലൂടെയാണ് ഇപ്പോള്‍ കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്!. <<<
ReplyDeleteഅത് വാസ്തവമാണ്. പണ്ട് ഇത്തരം കാര്യങ്ങളൊക്കെ വളരെ അപൂര്‍വമായും രഹസ്യമായും നടന്നിരുന്നുവെങ്കില്‍ ഇന്നത് പരസ്യമായി വെല്ലു വിളിച്ചു കൊണ്ട് നടക്കുന്നു. ഇത്തരം നേതാക്കള്‍ ഉണ്ടെങ്കില്‍ ഇതും ഇതിലപ്പുറവും നടക്കും. വേലി തന്നെ വിള തിന്നാന്‍ ഇറങ്ങിയാല്‍ എന്താ ചെയ്യുക.
പാര്‍ട്ടികള്‍ അല്ല ഇവിടെ പ്രശനം. തല തിരിഞ്ഞ ഗുണ്ടാ നേതാക്കളാണ്.
This comment has been removed by the author.
ReplyDeleteനാടിനെ വിറപ്പിച്ചു നടക്കുന്ന കൊലപാത സംഘത്തിനെതിരെ പൊതു ജനത്തിന്റെ പൊതുവികാരമാണ് കുനിയിലെ ഇരട്ട കൊലപാതകം എന്ന് മനസ്സിലാക്കുന്നു! വെട്ടും കുത്തും കൊലയുമായി നാട് വാഴാന്‍ അവകാശമുണ്ടെന്ന മട്ടില്‍ അഴിഞ്ഞാടിയ ഗുണ്ടാ സംഘത്തെ, സഹികെട്ടു തിരിച്ചടിച്ച പൊതുജനത്തിന്റെ പൊതു വികാരത്തോടൊപ്പം നില്‍ക്കാനാണ് ഇഷ്ടപ്പെടുന്നത്.
ReplyDeleteഈ ആദരവും ..ബ്ലോഗില്‍ ഒരിത്തിരി കമന്റും മാത്രമാണ് ബഷീര്‍ക്ക ഉധേഷിച്ചതെന്നു തോന്നാതിരിക്കാന്‍ നിര്‍വാഹമില്ല
ReplyDeleteബ്ലോഗിന് മാര്കെടു കിട്ടാന്‍ വേറെയും തന്ത്രങ്ങളുണ്ട് ...
എഴുതരിഞ്ഞാല് പോര,,, അന്വേഷിക്കാനും ഒരു ത്വര വേണം... ഇവിടെ എന്ത് സംഭവിച്ചു എന്നറിയില്ല...
മുകളില്‍ പറഞ്ഞ പോലെ എന്തോ ഒരു "ആദരവ് " തോന്നുന്നുണ്ട്.
കേരളം അതിന്റെ സാമൂഹ്യ ചരിത്രത്തിലെ ഏറ്റവും വൃത്തികെട്ട ഗുണ്ടാ സംസ്കാരത്തിലൂടെയാണ് ഇപ്പോള്‍ കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്!. ടൂറിസം പരസ്യങ്ങളില്‍ ഒരു തിരുത്ത് അനിവാര്യമായിരിക്കുന്നു, 'കൊലക്കത്തികളുടെ സ്വന്തം നാട്'.
ReplyDeleteVery good quote
പുതിയ പ്രസംഗം ഇന്ന് ഏഷ്യനെറ്റില്‍ കേള്‍പ്പിച്ചിരുന്നു
ReplyDeleteബശീര്ക,
ReplyDeleteഇത്രക്ക് വേണ്ടായിരുന്നു. അങ്ങനെ പ്രസങ്ങിച് ഒരാഴ്ചക്കകം ഈ കൃത്യം ചെയ്യിക്കാന്‍ മാത്രം മണ്ടനല്ല ഞങ്ങളുടെ MLA
കുനിയില്കാരായ ഒരാളും ഇദു വിശ്വസിക്കില്ല
പ്രസംഗിച്ചു എന്നധ് ശരി തന്നെ...
ReplyDeleteകേട്ടപാതി കേള്‍ക്കാത്തപാതി ആദ്യം ഞാന്‍ പ്രതികരിക്കണം എന്ന രീതിമാറ്റി, സത്യസന്ധമായി ഞാന്‍ പ്രതികരിക്കണം എന്നതിലേക്ക് വന്നില്ലെങ്കില്‍ ഇത്തരം വിഷയങ്ങളിലുള്ള പ്രതികരണം അക്രമവും അനീതിയുമാവും. ഒരാളെ കൊലപാതകിയാക്കലും ഗുണ്ടയാക്കലും ഒക്കെ സത്യത്തോട് ആഭിമുഖ്യമുള്ളവര്‍ വ്യക്തമായ തെളിവിന്റെ വെളിച്ചത്തില്‍ വേണം നാടത്താന്‍. പി.കെ.ബഷീറിനെക്കുറിച്ച് ഇന്നുണ്ടായ വിവാദത്തിനു പഴയ "തെളിവ്" കൊണ്ട് പ്രചരണം നടത്തുന്നത് മോശമാണ്. എഴുത്ത് ബ്ലോഗിലായാലും പേനകൊണ്ട് എഴുതാന്‍ പഠിപ്പിച്ച നാഥന്റെ നാമത്തില്‍ തന്നെ തുടങ്ങുന്നതാണ് നാമായിട്ട് വിവാദങ്ങള്‍ക്ക് വളം വെച്ചുകൊടുക്കാതിരിക്കാന്‍ നല്ലത്. അസത്യം നാം പ്രച്ചരിപ്പിചാലും പ്രതിയാക്കപ്പെടുകതന്നെ ചെയ്യും ആ കോടതിയില്‍.
ReplyDeleteപണ്ട് ഒരാള്‍ പ്രസംഗിച്ചപ്പോള്‍ അതില്‍ നിന്ന് ആവേശപ്പിരാന്തു കേറി ആരൊക്കെയോ എന്തൊക്കെയോ ചെയ്തു എന്നതിന്റെ പേരില്‍ ഒരാള്‍ അകത്തു ഇപ്പോഴും കിടപ്പുണ്ട്.മദനി !!....അങ്ങേരുടെ ഗതി എന്തായാലും ഇങ്ങേര്‍ക്ക് വരില്ല..കാരണം നിയമം നിയമത്തിന്റെ വഴിക്ക് പോവും !!
ReplyDeleteThis comment has been removed by the author.
ReplyDeleteവള്ളിക്കുന്നെ ബ്ലോഗില്‍ ഒരു പന്തലും കെട്ടി പായയും വിരിച്ചോളൂ .. കിടപ്പുകാര്‍ വന്നിട്ടുണ്ടല്ലോ തര്‍ക്കവും കുതര്‍ക്കവും ആയി ..ഇതിനു ഒരു തീരുമാനം ആകുന്നതുവരെ അവര്‍ ഇവിടയൂണ്ടാകും ..
ReplyDelete{{{പണ്ട് ഒരാള്‍ പ്രസംഗിച്ചപ്പോള്‍ അതില്‍ നിന്ന് ആവേശപ്പിരാന്തു കേറി ആരൊക്കെയോ എന്തൊക്കെയോ ചെയ്തു എന്നതിന്റെ പേരില്‍ ഒരാള്‍ അകത്തു ഇപ്പോഴും കിടപ്പുണ്ട്.മദനി !!....}}}അങ്ങേരുടെ ഗതി എന്തായാലും ഇങ്ങേര്‍ക്ക് വരില്ല..കാരണം ഇയാള്‍ ഭരണകക്ഷിക്കാരനാണല്ലോ?
ReplyDeleteപോരാഞ്ഞിട്ട് മുഖ്യനേയും ഏഭ്യന്തരനേയും ഏത്തമിടീക്കാനും മൂത്രമൊഴിപ്പിക്കാനും വരെ കഴിവുള്ള ലീഗിലെ കൊലപാതക സ്ക്വാഡിന്റെ ക്യാപ്റ്റന്‍
(പരിശീലന സ്ഥലത്ത് ചവിട്ട് കൊണ്ട് മരിച്ച അദ്ധ്യാപകന്റെ കേസ് പരണത്തായതൊന്നും മറക്കാറായിട്ടില്ല.)
ഇടുക്കിയിലും കണ്ണൂരിലും പാലക്കാടും ഒക്കെ സിപിഎമ്മും ബിജെപിയും നടത്തിയ രാഷ്ട്രീയ കൊലപാതകക്കേസുകള്‍ പരണത്തായത് പോലെ എന്ന് പറയൂ ചങ്ങാതീ....രോഗിയായ അദ്ധ്യാപകന് ക്ലസ്റ്റെര്‍ യോഗത്തിലെ അടിപിടിക്കിടയില്‍ കൊല്ലപ്പെട്ടു എന്ന കേസ് മാത്രം അല്ലല്ലോ കേരളത്തില്‍ ഇതുവരെ നടന്നിട്ടുള്ളത് (ടി.പി വധം ന്യായീകരിക്കാന്‍ സിപിഎം പറഞ്ഞ വാദങ്ങള്‍ ഇപ്പോള്‍ ലീഗിനാണ് ഏറ്റവും നന്നായി ഉപയോഗിക്കാന്‍ പറ്റുക). മാത്രമല്ല ഇവിടെ ചത്ത് തുലഞ്ഞ രണ്ടുപേരും ആ നാട്ടിലെ കൊടിയ ക്രിമിനലുകള്‍ ആയിരുന്നു.
Deleteപി.കെ.ബഷീറിന്റെ മുന്‍ പ്രസംഗത്തിന്റെ വീഡിയോ കണ്ടപ്പോള്‍ പുള്ളിക്ക് ജയരാജന്മാരുടെ ഒരു ലുക്കുണ്ട് എന്നു തോന്നിയിരുന്നു. അന്ന് അങ്ങനെ പ്രകോപനപരമായി പ്രസംഗിക്കാന്‍ ബഷീറിന് ബഷീറിന്റേതായ ന്യായങ്ങള്‍ ഉണ്ടായിരിക്കാം. പണ്ട് കണ്ണൂര്‍ ജില്ലയില്‍ നിന്ന് ഒരു കോണ്‍ഗ്രസ്സ് നേതാവ്, മാര്‍ക്സിസ്റ്റുകാരുടെ കുടല്‍മാല എടുത്തുവന്നാല്‍ ഞാന്‍ ആ പ്രവര്‍ത്തകനെ പൂമാലയിട്ട് സ്വീകരിക്കും എന്ന് പ്രസംഗിച്ചതായി പ്രചാരണമുണ്ടായിരുന്നു. ആ പ്രസംഗം പ്രകോപനപരമായി തോന്നിയാലും പാര്ട്ടിജില്ലയായിരുന്ന കണ്ണൂരിലെ കോണ്‍ഗ്രസ്സുകാര്‍ക്ക് പുറത്തിറങ്ങാന്‍ പോലും ധൈര്യം പകര്‍ന്നത് അമ്മാതിരി പ്രസംഗങ്ങളായിരുന്നു. ഒരു കാലത്ത് കണ്ണൂര്‍ ജില്ല മുഴുവന്‍ കോണ്‍ഗ്രസ്സുകാര്‍ക്ക് ബാലികേറാമല ആയിരുന്നു. ഓരോ പഞ്ചായത്തിലും വിരലിലെണ്ണാവുന്ന കോണ്ഗ്രസ്സുകാര് മാത്രമേ ഉണ്ടായിരുന്നുള്ളൂ. വെളിക്ക് പോകാന്‍ പോലും അന്നു കോണ്‍ഗ്രസ്സുകാര്‍ക്ക് ആരെങ്കിലും സംരക്ഷണത്തിന് വേണമായിരുന്നു. ആ ഒരു അവസ്ഥയില്‍ നിന്ന് കണ്ണൂരിനെ കുറച്ചെങ്കിലും മോചിപ്പിച്ചത് ആ കോണ്‍ഗ്രസ്സ് നേതാവായിരുന്നു. പിന്നെയാണ് കെ.സുധാകരന് വരുന്നത്. എന്ത് തന്നെയായാലും പബ്ലിക്ക് പ്ലാറ്റ്ഫോമില്‍ വെച്ച് ഇമ്മാതിരി പ്രസംഗങ്ങള്‍ നടത്തുന്നവരെ നിയമപ്രകാരം കേസെടുത്ത് ശിക്ഷിക്കുക തന്നെയാണ് വേണ്ടത്.
ReplyDeleteപക്ഷെ പി.കെ. ബഷീറിന്റെ ലേറ്റസ്റ്റ് പ്രസംഗം ഒരിക്കലും പ്രകോപനപരമല്ല. കുനിയിലെ ഇരട്ടക്കൊലപാതകവുമായി ഇപ്പോഴത്തെ പ്രസംഗത്തെ ബന്ധിപ്പിക്കാനും കഴിയില്ല. ആ പ്രസംഗം ഇന്ന് ടിവി ചാനലില്‍ കാണിച്ചിരുന്നു. തല്ക്കാലം ടി.പി.വധക്കേസും മണിക്കേസും ഒക്കെ പ്രതിരോധിക്കാന്‍ ഇങ്ങനെയൊരു കേസ് ഫാബ്രിക്കേറ്റ് ചെയ്ത് പരീക്ഷിച്ചു നോക്കുകയാണ്. ഈ കേസിന് 48 മണിക്കൂറിലധികം ആയുസ്സ് ഉണ്ടാവില്ല എന്നാണ് എന്റെയൊരു വിലയിരുത്തല്‍ ...
This comment has been removed by the author.
Deleteസുകുമാരന്‍, കമ്യൂണിസ്റ്റുകാര്‍ പറയുന്നതില്‍ മാത്രമല്ലേ കുറ്റം കാണാന്‍ പറ്റൂ. ലീഗു ഗുണ്ട ബഷീര്‍ പറഞ്ഞത് ഇങ്ങനെയാണ്.
Deleteജനുവരി അഞ്ചിന്, കൊലപാതകം തൊഴിലാക്കിയവരാണ് ഹത്തീഖ് റഹ്മാനെ കൊലപ്പെടുത്തിയത്. പകയാണ് കൊലക്കു പിന്നില്‍. ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ പോസ്റ്റര്‍ ഒട്ടിക്കുന്നതുമായി ബന്ധപ്പെട്ടൊന്നുമല്ലെന്ന് വ്യക്തം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹത്തീഖ് റഹ്മാന് യുഡിഎഫ് വിജയത്തിന് സജീവമായി പ്രവര്‍ത്തിച്ചിരുന്നു. ഇത് കൊലക്കുപിന്നിലെ ഗൂഢാലോചന വ്യക്തമാക്കുന്നു. ഇതു നടത്തിയത് കൊലയും ഗുണ്ടാ വിളയാട്ടവും തൊഴിലാക്കിയ കുടുംബത്തില്‍ നിന്നുള്ളവരാണ്. ആരേയും വെറുതെ വിടില്ല. ഇനി ഒരു കൊല ഇവരുടെ ഭാഗത്തുനിന്നുണ്ടാകാന്‍ സമ്മതിക്കില്ല. കുറ്റകൃത്യം ചെയ്തവര്‍ നാലുഭാഗവും നടക്കുന്നുണ്ട്. ഞങ്ങളുടെ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയോ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് തടസ്സംവരുത്തുന്ന രീതിയില്‍ പ്രവര്‍ത്തിക്കുകയോ ചെയ്താല്‍ കൈയുംകെട്ടി നോക്കിനില്‍ക്കില്ല. ബഹുമാന്യനായ തങ്ങള്‍ ഉള്ളതുകൊണ്ട് കൂടുതലൊന്നും പറയുന്നില്ല.
കൊളക്കാടന്മാര് ലീഗിന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തെ എതിര്‍ക്കുന്നവരാണ്. അത് കൈയും കെട്ടി നോകി നില്‍ക്കില്ല എന്നാണു ബഷീര്‍ പറഞ്ഞത്. എന്ത് ചെയ്യുമെന്നതാണു ഇന്നലെ കണ്ടത്. പാണക്കാടന് ഉള്ളതുകൊണ്ട് അപ്പോള്‍ തുറന്നു പറഞ്ഞില്ല. പണ്ട് പാണക്കാടന് ഇല്ലാത്ത വേദിയില്‍ പറഞ്ഞിട്ടുണ്ട്. ജീവനോടെ തിരികെ വീട്ടിലെത്തില്ല എന്നാണത്. സി പി എം കാര്‍ പറയുന്നതിനെ ദുര്‍വ്യാഖ്യാനിക്കുന്ന സുകുമാരനിപ്പോള്‍ ഓന്തിന്റെ നിറം.
തിരുവഞ്ചൂരിന്റെ പോലീസാണീ കേസ് ഫാബ്രിക്കേറ്റ് ചെയ്തിരിക്കുന്നത്. അതിനായുസ് എത്രയുണ്ടെന്ന് പോലീസ് തന്നെ തീരുമാനിക്കട്ടെ.
Deleteകാള പെറ്റ് എന്ന് കേട്ടപ്പോഴേക്കും കയറെടുത്തു എന്ന പോലെ യായല്ലോ മാഷേ ..
ReplyDeleteഎന്താ ഇതിന്റെയൊക്കെ പിന്നിലെ (ദുരു ) ഉദ്ദേശം...
എഴുതിയ പോസ്റ്റിനു (സി .പി എം വിരുദ്ധ ) ബാലന്‍സ് ഒപ്പിക്കുകയാണോ ...
അല്പം കൂടി കാത്തിരിക്കാമായിരുന്നു
കാരണം ആനുകാലിക മാധ്യമ പ്രവര്‍ത്തനം ഇരകളായി നിശ്ചയിച്ച ചില വിഭാഗങ്ങള്‍ ഉണ്ട് ..
കൂട്ടം കൂടിയുള്ള ആക്രമണം കാണുമ്പോള്‍ അത് സത്യം ആണ് എന്ന് തോന്നി പോകും...
കയ്യില്‍ നിന്ന് വിട്ട കല്ലിനെ പോലെയാണ് ഇത്തരം പോസ്റ്റുകളും....
അഹ ഹ ഹ ഹ ഹ ഹ സാമുദായിക സന്തുലനം എന്നു കേട്ടിട്ടുണ്ട്...ഇത് ഏത് കോപ്പാപ്പാ...ബ്ലോഗ് സന്തുലനമോ അത് പോസ്റ്റ് സന്തുലനമോ?? “അച്ചന് പത്തായത്തിലും കൂടിയില്ല” അല്ലെ ബഷീറേ...?? ങ്ങള് ലീഗന്നെ കോയാ..എന്ത് എഴുതിയാലും...നാട്ട്കാര് ഒന്നും പറയില്ല..!!അഹ ഹ അഹ അഹ സത്യം ഇത് വായിച്ച് ഞാന്‍ ചിരിച്ച് ചിരിച്ച് പണ്ഡാരമടങ്ങി..."ഒരു ബ്ലോഗറുടെ ചാരിത്ര്യ പോസ്റ്റ്" എന്ന ലേബള്‍ കൊടുത്താല്‍ സൂപ്പര്‍.
Deleteby
ibnu aziz
കുനിയിൽ നടന്നത് ഒരു രാഷ്ട്രീയ കൊലപാതകമല്ല.പ്രതികൾ മരിച്ച അതീഖുറഹ്മാന്റെ സഹോദരർ ആയിരിക്കാനാണു സാധ്യത. അവരാകട്ടെ സാമ്പത്തികമായി വളരെ പിന്നോക്കാവസ്ഥയിൽ നിൽക്കുന്ന കുടുമ്പമാണു.
ReplyDeleteഇപ്പോൾ കൊല്ലപ്പെട്ട കൊളക്കാടന്‍ ആസാദ്, കൊളക്കാടന്‍ അബൂബക്കര്‍ എന്നിവരുടെ കുടുമ്പം കൊളക്കാടന്മാരാകട്ടെ നാട്ടിലെ അറിയപ്പെടുന്ന പണക്കാരും ക്രിമിനൽ പാശ്ചാത്തലമുള്ളവരുമാണു.
അതീഖുറഹ്മാൻ എൻ.ഡി.എഫിൽ നിന്നു ഇപ്പോഴടുത്താണു ലീഗിൽ വരുന്നത്. സഹോദരൻ ഇപ്പോഴും എൻ.ഡി.എഫ് പ്രവൃത്തകനാണു.
നാട്ടിലെ ഒരു ഫുട്ബോൾ കളിയുമായി ബന്ധപ്പെട്ട പ്രശ്നമാണു കൊലപാതകത്തിലേക്ക് നയിക്കുന്നത്. അതിന്റെ പ്രതികാരമാണു നടന്നത്.
കൊലപാതകങ്ങളെല്ലാം തെറ്റ് തന്നെയാണു.
എന്നാൽ ഇതും ഒരു രാഷ്ട്രീയപാർട്ടിയിൽ താത്പര്യമില്ലാതെ മറ്റൊന്നിൽ ചേർന്നതിനെ കാരണമായി കൊലപ്പെടുത്തിയതും എങ്ങിനെ ഒരേ പോലെ കാണാൻ കഴിയും?
രാഷ്ട്രീയ കൊലപാതകമാണോ അല്ലയോ എന്നു തീരുമാനിക്കുന്ന ശരിയത് കോടതി എത്തിക്കഴിഞ്ഞു. ഇനി അത് കൊലപാതകം തന്നെ അല്ല എന്നു കൂടി തെളിയിച്ചേക്കും.
Deleteഫുട് ബോള്‍ കളിയുമായി ബന്ധപ്പെട്ടല്ല ആദ്യ കൊലപാതകം എന്ന് ക്വട്ടേഷന്‍ നല്കിയ മുസ്ലിം ലീഗ് ഗുണ്ട പറഞ്ഞിട്ടും ശരിയത്ത് കോടതിക്ക് വിശ്വാസം വരുന്നില്ല.
സി.പി.എമ്മും ലീഗും തമ്മിലുള്ള വ്യത്യാസം ശിഹാബ് തങ്ങളായിരുന്നു.അദ്ദേഹം പോയതോടെ രണ്ടും ഒന്നായി.പിന്നെ ബഷീര്‍ സീതിഹാജിയുടെ പുത്രനല്ലേ,അല്‍പ്പം പുളു കൂടും.
ReplyDeleteഅതീഖ് റഹ്മാനെ കൊന്നത് കാലങ്ങളായി അനേകം കൊലകള്‍ ചെയ്ത 'കൊല' ക്കാടന്‍ കുടുംബത്തിലെ ഗുണ്ടകള്‍ ആയിരുന്നു. ജാമ്യവ്യവസ്ഥ ലംഘിച്ച് കുനിയില്‍ അങ്ങാടിയില്‍ കൂടി നെഞ്ചു വിരിച്ചു നടന്നു, കൊലയാളികള്‍. മുന്‍പ് ഒതായിയില്‍ മനാഫിനെ കൊന്ന സംഭവത്തില്‍ കൊലയാളികളില്‍ ഇന്നലെ കൊല്ലപ്പെട്ട ആസാദും ഉണ്ടായിരുന്നു. ആസാദിന്റെ കസിന് ആണ്, ഏറനാട് മണ്ഡലത്തില്‍ പി.കെ. ബഷീര്‍ സാഹിബിനെതിരെ മത്സരിച്ചിരുന്ന അന്‍വര്‍. അയാള്‍ ആയിരുന്നു മനാഫിനെ കൊന്ന കേസിലെ മുഖ്യപ്രതി. ഏറനാട് അസംബ്ലി ഇലക്ഷനില്‍ ഒതായി കൊലപാതകം വിഷയമായിരുന്നു. തന്നെ വ്യക്തിപരമായി തേജോവധം ചെയ്യുവാന്‍ ബഷീര്‍ ശ്രമിച്ചുവെന്നും, അദ്ദേഹത്തിന്റെ വിജയം അസാധുവാക്കണം എന്നും ആവശ്യപ്പെട്ടു പി.പി. അന്‍വര്‍ കേസ് ഫയല്‍ ചെയ്തിരുന്നു, അത് തള്ളിപ്പോയി. നാട്ടില്‍ ഒറ്റപ്പെട്ടു നില്ക്കുന്ന കൊലപാതകികളായ കുടുംബത്തിനു ഒരു രാഷ്ട്രീയ സപ്പോര്‍ട്ട് കിട്ടുവാന്‍ വേണ്ടിയാണ്, വിഷയം ബഷീര്‍ സാഹിബിനു നേരെ തിരിച്ചു വിടുന്നത്. ടി.പി. വധശേഷം ഉണ്ടായ പ്രത്യേക സാഹചര്യത്തില്‍ ബഷീരിനെതിരെ ഒരു കേസ് വാര്‍ത്ത വളരെ വാര്‍ത്താ പ്രാധാന്യം നേടും. ബഷീര്‍ കൊലപാതകത്തിന് പ്രേരണ നല്കി എന്ന കുറ്റം മാത്രമേ ആരോപിക്കപ്പെട്ടുള്ളൂ. അതിനു തെളിവായി ഒരു വീഡിയോ ക്ലിപ്പ് പോലും വിമര്‍ശകര്‍ പോസ്റ്റ് ചെയ്തിട്ടില്ല.
ReplyDeleteഅപ്പോള്‍ കാലങ്ങളായി അനേകം കൊലകള്‍ നടത്തുന്ന മുസ്ലിം കുടുംബങ്ങളൊക്കെ മലപ്പുറത്തെ മുസ്ലിം ലീഗു കോട്ടകളിലുമുണ്ട്. ഇത് വരെ മുസ്ലിം ലീഗുകാര്‍ പറഞ്ഞിരുന്നത് കണ്ണൂരും ഇടുക്കിയിലുമുള്ള കമ്യൂണിസ്റ്റുകാരുടെ ഇടയിലേ അതൊക്കെ ഉള്ളു എന്നായിരുന്നല്ലോ.
Deleteഅദ്ധ്യാപകന് കൊല്ലപ്പെറ്റ കേസില്‍ സാക്ഷി പറഞ്ഞാല്‍, പറയുന്നവര്‍ വീട്ടില്‍ തിരിച്ചെത്തില്ല എന്നായിരുന്നു ഈ സായിപ്പ് പറഞ്ഞിട്ടുള്ളത്. ഏറനാട് മണ്ഡലം ലീഗ് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട് എന്ന് തന്നെയാണിദ്ദേഹം പറയുന്നത്. റ്റി പി വധം കണ്ണൂരിലെ സി പി എം തീരുമാനിച്ചു എന്നാക്ഷേപിക്കുന്നതുപോലെ തന്നെയാണിതും.
ബാശീര്ക്കായുടെ പിതാവായിരുന്ന സീതിഹാജിയോടു ഒരിക്കല്‍ കംമുനിസ്റ്റ് നേതാകന്മാര് ഭീഷണിയുടെ സ്വരം ഉയര്‍ത്തിയപ്പോള്‍ തന്റെ ഏറനാടന്‍ ശൈലിയില്‍ സീതി ഹാജി പറഞ്ഞത്,, കാട്ടാനയെ കണ്ടു പേടിച്ചിട്ടില്ല പതായക്കോടന്‍ സീതി,,പിന്നെയാണ് നാട്ടാനയുടെ പിണ്ടിയില്‍ നിന്ന് വരുന്ന ആവി കണ്ടിട്ട്, അത് കൊണ്ട് ഏറനാടന്‍ പിള്ളേരെ ഇല്ലാ കഥ കൊണ്ട് ചൊറിയാന്‍ വരല്ലേ,, ബ്രിട്ടീഷുകാരന്റെ യൂണിയന് ജാക്കിന്റെ പതാക ആറു മാസ കാലം പാരിപ്പിക്കാതെ ബ്രിട്റെശുകാരന്റെ ശവപ്പറമ്പ് എന്ന് വിശേഷിപ്പിക്കുന്ന ഏറനാടന്‍ മണ്ണില്‍ സീതി ഹാജിയെന്ന ധീരനായിരുന്ന പിതാവിന്റെ പുത്രനെ ഭയപ്പെടുതെണ്ട.അത് അദ്ധേഹത്തിന്റെ ശക്തിയും അര്‍പ്പണവും വര്ധിപ്പികാനെ ഉപകരിക്കൂ,, ഒരു എതിര്പ്പുണ്ടാകുംബോലാണ് ഏറനാടന്‍ ജനതക്ക് ആവെഷമുണ്ടാകുന്നത്, ആ ആവേശത്തിലാണ് കഴിഞ്ഞ തവണ ഇടതുപക്ഷത്തിന് കെട്ടി വെച്ച കാശ് പോയത്,,,
ReplyDelete>>>>കാട്ടാനയെ കണ്ടു പേടിച്ചിട്ടില്ല പതായക്കോടന്‍ സീതി,,പിന്നെയാണ് നാട്ടാനയുടെ പിണ്ടിയില്‍ നിന്ന് വരുന്ന ആവി കണ്ടിട്ട്, <<<<<
Deleteവെടിക്കെട്ടുകാരന്റെ പട്ടിയെ ഉടുക്കു കൊട്ടി പേടിപ്പിക്കാന്‍ നോക്കേണ്ട എന്ന മണിയാശാന്റെ പ്രസിദ്ധമായ മലനാടന്‍ തമാശയുടെ ഏറനാടന്‍ പരിഭാഷ.
പ്രിയപ്പെട്ട ലീഗുകാരാ...... ഒരു മൈക്കും മുന്നില്‍ നാല് ആളെയും കണ്ടു എന്തങ്കിലും വിളിച്ചു കൂവിയാല്‍ അത് ഒരു പക്ഷെ നാളെ NIA കൊണ്ട് അനേഷിക്കേണ്ട വലിയ ഭീകരവാതമാകി മാറ്റാന്‍ ചിലര്‍ ശ്രമിക്കും കാരണം ഈ കാലത്ത് ഒരു മുസ്ലിം നാമധാരി എന്ത് തോനിവാസം ചെയ്താലും അതിന്റെ പേരില്‍ സമുതായാതെ ഒറ്റപ്പെടുത്തുകയും ഏറ്റവും വലിയ ഭീകരവാധമാകി മാറ്റാന്‍ ഇവിടത്തെ ചില വന്‍കിട പത്രമാധ്യമങ്ങളും ദ്രശ്യമാധ്യമങ്ങളും മത്സരികുമ്പോള് നാമായിട്ട് സ്വയം കുഴികുഴിക്കനൂ......സൂക്ഷിക്കുക
ReplyDeleteലീഗിന്റെ സുകൃതക്ഷയം കഴിഞ്ഞൂന്നാ എല്ലാവരും വിചാരിച്ചത്.....
ReplyDeleteലീഗിലെ കുലം കുത്തി....അഥവാ ബഷീര്‍ P.K ജയരാജന് ..
ReplyDeleteആകെ കണ്ഫുഷനയല്ലോ .....
കണ്ണൂര്‍, മലപ്പുറം വഴി എങ്ങോട്ടാണാവോ ഈ കൊലവെറി യാത്ര......
ReplyDeleteഅല്ല, നിങ്ങള്‍ ഏതാ പാര്‍ട്ടി?. ഏതെങ്കിലും ഒരു പാര്‍ട്ടിയില്‍ ഉറച്ചു നില്ക്ക് ബഷീരിക്ക.
ReplyDeleteനിന്റെ പേരും പാര്‍ട്ടിയും ആദ്യം പറയൂ. എന്നിട്ട് ബഷീര്ക്യോട് ചോദിക്കാം.
Deleteഇന്ന് ഏഷ്യാനെറ്റിൽ കേൾപ്പിച്ച ക്ലിപ്പ് പ്രകാരം ഒരു കൊലപാതക പ്രേരണയായി കാണാനാവില്ല; എങ്കിലും ആ പ്രസംഗത്തിന്റെ മുഴുവൻ കേൾക്കുമ്പോൾ അത്തരത്തിൽ എന്തെങ്കിലും ഉണ്ടോ ഇല്ലയോ എന്നറിയികയുമില്ല..
ReplyDeleteപിതാവിന്റെ പൈതൃകം ആർക്കെങ്കിലും ഏതെങ്കിലും തരത്തിൽ വീരവാദമോ ഭീഷണിയോ പ്രസംഗിക്കാനുള്ള ലൈസൻസ് അല്ല, നാടിന്റെ സമാധാനം ആഗ്രഹിക്കുന്ന അത് പുലർത്താൻ ചുമതലയുള്ള ഒരു സഭാംഗം ഏതു തരത്തിലായാലും പ്രകോപന (?) പരമായി പ്രസംഗിക്കുന്നത് വ്യക്തിപരമായി മാത്രമല്ല അയാൾ ഉൾക്കൊള്ളുന്ന പാർട്ടിയെ കൂടി പ്രതിരോധത്തിലാക്കും.
ഈ കൊലപാതകത്തിന്റെ ജാതകം നോക്കി രാഷ്ട്രീയ ബന്ധം ഉണ്ടോ ഇല്ലേ എന്നോ പ്രാസംഗികനു അതിൽ പ്രേരണ ചെലുത്തുന്ന തരത്തിൽ അറിവോ സമ്മതമോ ഉണ്ടെങ്കിൽ ശിക്ഷിക്കുക തന്നെ വേണം. മുൻപ് ചെയ്ത പ്രസംഗം ഈ അവസരത്തിൽ കൂട്ടി ചേർക്കുന്നതിനോട് യോജിപ്പില്ല. മറ്റു രാഷ്ട്രീയ നേതാക്കൾ മുൻപ് അത്തരം പ്രസംഗങ്ങൾ നടത്തിയിട്ടുണ്ടല്ലോ എന്നു താരതമ്യം ചെയ്ത് ഇതിനെ (പ്രകോപപരമായ പ്രസംഗത്തെ) സാമാന്യവൽക്കരിക്കാനോ ചെറുതാക്കി കാണാനോ സാധിക്കുകയുമില്ല.
ഒരു പത്ര വാർത്ത കൂടി ചേർക്കട്ടെ
"കുനിയില്‍ കൊലപാതകക്കേസില്‍ ഏത് അന്വേഷണവും നേരിടാന്‍ തയാറാണെന്ന് പി.കെ.ബഷീര്‍ എംഎല്‍എ പ്രതികരിച്ചു. അത്തീഖ് റഹ്മാന്റെ കുടുംബത്തെ സഹായിച്ചത് എംഎല്‍എ എന്ന നിലയിലുള്ള ഉത്തരവാദിത്തമാണ്. തനിക്കു നേരെ ഉന്നയിക്കപ്പെട്ടിട്ടുള്ള ആരോപണങ്ങള്‍ എത്രയും പെട്ടെന്ന് അന്വേഷിച്ച് സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും ബഷീര്‍ ആവശ്യപ്പെട്ടു. അന്വേഷണത്തിന് എവിടെ വേണമെങ്കിലും ഹാജരാകാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു."
This comment has been removed by the author.
ReplyDeleteപികെ ബഷീര്‍ പ്രസംഗിച്ചു എന്ന് പറയുന്ന വീഡിയോ കണ്ടു!
ReplyDeleteജയരാജന്റെയും എംഎം മണിയുടെയും കൊലവിളികളുമായി ആ വാക്കുകള്‍ താരതമ്യം ചെയ്യുന്നതും കൊലപാതകം പോലുള്ള ഒരു ക്രൂര കൃത്യം ചാര്‍ത്തിക്കൊടുക്കുന്നതും `സമതുലനം`ശരിയാക്കാന്‍ ആയാല്‍ പോലും കുറെ കടന്ന കയ്യായിപ്പോയി!!
"മതങ്ങളുടെ പേരില്‍ നടക്കുന്ന അക്രമങ്ങള്‍ക്ക് മത തീവ്രവാദം ,ഭീകരവാദം എന്ന് വിളിക്കുന്ന മാധ്യമങ്ങള്‍ രാഷ്ട്രീയ പാര്‍ടികളുടെ അക്രമങ്ങള്‍ക്ക് രാഷ്ട്രീയ തീവ്രവാദം എന്ന് വിളിക്കാത്തത് എന്താണ്. ലഷ്ക്കര്‍ തീവ്രവാദി പിടിയില്‍ എന്ന് റിപ്പോര്‍ട്ട് ചെയ്യുന്നതുപോലെ സി പി എം തീവ്രവാദി പിടിയില്‍, കോണ്‍ഗ്രസ്സ് ഭീകരവാദിയെ അറസ്റ്റ്ചെയ്തു, ലീഗ് ഭീകരന് വലയില്‍,ബി ജെ പി തീവ്രവാദിയെ സംശയിക്കുന്നു തുടങ്ങിയ പദങ്ങള്‍ ഉപയോകിക്കാന്‍ മാധ്യമങ്ങള്‍ തയാറാകാത്തത് എന്തുകൊണ്ട് ആയിരിക്കും.
ReplyDeleteരണ്ടു പേരും ചെയ്യുന്നത് ഒരേ പ്രവര്‍ത്തനങ്ങള്‍ തന്നെയല്ലേ???"
very bad............
ReplyDelete"ഞങ്ങടെ പ്രവര്‍ത്തകരെ തൊട്ടാല്‍ ഞങ്ങള്‍ കൈയും കെട്ടി നോക്കി നില്‍ക്കില്ല" എന്നാണ് ബഷീര്‍ പറഞ്ഞത്, ഇതിനൊക്കെ കേസെടുക്കാന്‍ പോയാല്‍ മാര്‍കിസ്റ്റു പാര്‍ട്ടിയില്‍ ആരെങ്കിലും ബാക്കി കാണുമോ?
ReplyDeleteഅങ്ങനെ പറഞ്ഞതിനല്ലല്ലോ കേസെടുത്തത് ...അത് പറഞ്ഞ് 10 ദിവസത്തിനുള്ളില്‍ തന്നെ ലവന്മാരെ കയ്യും കെട്ടി നോക്കി നിക്കാതെ മുകളിലോട്ടു പായ്ക്ക് ചെയ്തില്ലേ ..അതിനല്ലേ സുഹൃത്തേ കേസെടുത്തത് ...???
Deleteallao shioj...
Deleteaa prasangichathinu thanneyaa case...
@ആര്‍ബി .. അതെനിക്കും മനസ്സിലായി . ചുമ്മാ ഏതെന്കിലും ഗടികള് പ്രസംഗിച്ചു നടന്നാല്‍ വല്യ പ്രശ്നം ഒന്നും ഇല്ല. ബട്ട് പ്രസംഗത്തില്‍ പറഞ്ഞ കാര്യം നടപ്പിലാക്കിയാല്‍ അതിനു പോലീസ് കേസ് എടുക്കും പ്രതി അക്കുകേം ചെയ്യും...അത്രേ ഞാന്‍ ഉദ്ദേശിച്ചുള്ള.
Deleteകൊന്നവന് നെഞ്ചും വിരിച്ചു നടക്കുന്നതാണ് ഇപ്പോഴത്തെ കേരളത്തിന്റെ ശാപം. കൊന്നതിനു ശിക്ഷ നല്കാന് നമ്മുടെ കോടതിക്കു ആകുന്നുമില്ല. ഈയവസരത്തില്‍ ഇത്തരത്തിലുള്ള പ്രതികാരമേ മറ്റു ക്വട്ടേഷന്‍കാരെ ഒരു പരിധിവരെ പിന്മാറ്റുകയുള്ളൂ...
ReplyDeleteനാടിനെ വിറപ്പിച്ചു നടക്കുന്ന കൊലപാത സംഘത്തിനെതിരെ പൊതു ജനത്തിന്റെ പൊതുവികാരമാണ് കുനിയിലെ ഇരട്ട കൊലപാതകം
ReplyDeleteപി കെ ബഷീർക്ക കാണാൻ മണിയേപ്പോലെ പ്രാക്യതനല്ലെങ്കിലും, മനസ്സ് നല്ല ഫസ്റ്റ്ക്ലാസ്സ് പ്രാക്യതം തന്നെ.
ReplyDeleteഒരു കാര്യം പറയട്ടെ, ഈ മുതിർന്ന നേതാക്കൾക്കൊക്കെ ഏല്ലാ കലാപങ്ങളിലും രാഷ്ട്രീയകൊലപാതകങ്ങളിലും നല്ല ചരടുവലിക്കാരുടെ റോളുണ്ടെന്ന കാര്യം കേരളക്കരയിലെ എല്ലാ കുഞ്ഞുങ്ങൾക്കും പണ്ടേ അറിവുള്ളതും, ഈ സ്വരത്തിൽ എല്ലാ രാഷ്ട്രീയക്കാരനും പണ്ടും സംസാരിച്ചിട്ടുള്ളതുമാണു. ഇപ്പോ ഉണ്ടായിരിക്കുന്ന അവസ്ഥ കണ്ടാൽ മുൻപുണ്ടായ എല്ലാ കൊലപാതകങ്ങളും അപ്രതീക്ഷിതവും പാർട്ടിക്കാരുടെ പൊടുന്നനെയുള്ള വികാരഫലമായതും ആയിരുന്നു എന്ന് മാധ്യമങ്ങളും,ജനങ്ങളും ധരിച്ച് വശായിരുന്നത് പോലെ തോന്നും, പ്രത്യേകിച്ച് മനോരമ വാർത്തകൾ!!!!
എന്തായാലും മാറ്റം നല്ലതു തന്നെ. ഈ കള്ള ഡാഷുകളെ ഒരു ചെറിയ പാഠം എങ്കിലും പഠിപ്പിക്കാൻ ടിപി യുടെ രക്തസാക്ഷിത്വം കൊണ്ട് കഴിഞ്ഞല്ലോ.....
ദീപ സ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം ലയിക്ക് ....ഹ ഹ ഹ .എന്റെ ബഷീര്‍ കഷ്ട്ടം .....
ReplyDeleteഇടനെതിരെ തിരിഞ്ഞാല്‍ അന്നു കോയിക്കാല് കടിച്ചുപറിക്കണ സന്തോയം.മലപ്പുറം ലീഗിലെ തീവ്രവാദം തുറന്നുകാട്ടിയാല്‍ അത് കറാംപെറ്പ്പ് ഉവ്വേ..ഉവ്വ് ഉവ്വേ,...........
Deleteബഷീര്കക്ക് ഒരായിരം നന്ദി. വള്ളിക്കുന്ന് ബ്ലോഗിന്റെ പ്രത്യേകത തന്നെ ഇതാണ്. പറയാനുള്ളത് അപ്പപ്പോള്‍ പറയും. അതില്‍ പാര്‍ട്ടിയും കൊടിയും നോക്കില്ല. വള്ളിക്കുന്ന് വണ്ടി മുന്നോട്ടു പോട്ടെ. വായനക്കാര്‍ കൂടെയുണ്ട്.
ReplyDelete" വെറുതെ വിടില്ല" എന്ന് പറയുന്നതും
ReplyDelete"ഒരുത്തനെ കുത്തി കൊന്നു, ഒരുത്തനെ തല്ലി കൊന്നു, ഒരുത്തനെ വെടി വെച്ച് കൊന്നു " എന്ന് പറയുന്നതും തമ്മില്‍ നല്ല വ്യത്യാസമുണ്ട്.
എന്നാലും പോട്ടെ, സാരമില്ല, TP യെ കൊന്നിട്ട് അതിന്റെ കുറ്റത്തില്‍ നിന്ന് രക്ഷപെടാന്‍ കഷ്ടപ്പെടുന്ന CPM നു തല്കാലം പറഞ്ഞു നില്ക്കാന് കിട്ടിയതല്ലേ..
നടക്കട്ടെ...
ഈ കൊലപാതകത്തിന് പി.കെ.ബഷീറിന്റെ പ്രസംഗത്തില്‍ നിന്നും ഊര്‍ജ്ജം വേണമെന്നില്ല, ( ഇത് പി.കെ.ബഷീറിന്റെ പ്രസംഗത്തിനുള്ള ന്യായീകരണം അല്ല) - ഇവരുടെ കൈകളാല്‍ (കൊളക്കാടന്‍) കൊല്ലപെട്ടവരുടെ (എണ്ണം പറയുന്നില്ല) സ്വന്തക്കാരും സുഹൃത്തുക്കളും യാതൊരു വിദ്വെശ്യവും പകയും ഇല്ലാതെയാണ് ജീവിക്കുന്നതെന്നത് ഒരു തെറ്റിധാരണ മാത്രം, സ്വന്തം വേട്ട നായ്ക്കളെ വിട്ടു ഒരു മനുഷ്യനെ കൊന്ന ചരിത്രവും ഇവര്‍ക്കുണ്ട്, അതറിയണമെങ്കില്‍ ചെറുവാടി, മുക്കം, ഏറന്ജിമാവ്, വാലില്ലാപുഴ, കുനിയില്‍, ഒതായി, എന്നീ സ്ഥലങ്ങളില്‍ ചെന്ന് ആരോട് ചോദിച്ചാലും മതി,ഈ കൊലപാതകത്തെ ഒരിക്കലും ന്യായീകരിക്കുന്നില്ല,നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കുകയും ചെയ്യരുത്. പക്ഷെ ഈ പ്രദേശങ്ങളില്‍ ചെന്ന് സാധാരണക്കാരോട് കൊലപാതകത്തെ കുറിച്ചു ചോദിച്ചാല്‍ രാഷ്ട്രീയ കക്ഷി ഭേദമന്ന്യെ അതില്‍ സന്തോഷിക്കുന്നു എന്ന് പരസ്യമായി പറഞ്ഞിലെങ്കിലും മുഖത്ത് കാണാം. ഈ ശക്തിക്ക് മുന്പില് ബഷീറിന്റെ പ്രസംഗം വെറും ........ .
ReplyDeletehttp://saifinblog.blogspot.in/2012/06/blog-post.html
അപ്പൊ ഇങ്ങക്ക് സ്വന്തായി കോടതിയും ആരാച്ചാരും ഒക്കെ ഉണ്ടെന്നാണോ പറഞ്ഞ് വരുന്നത്...??
Deleteഎന്താ സംശയം. മലപ്പുറമല്ലേ നാട്.
DeletePk Basheerine MM Maniyumaayi thulanam cheythathu shariyayilla...
ReplyDeleteഅത് ശെരിയാ .. മണി അണ്ണന് കൊന്നു കഴിഞ്ഞിട്ടല്ലേ പറഞ്ഞത് ...ബഷീര്‍ക്ക പറഞ്ഞതിന് ശേഷം ആണല്ലോ കൊന്നത്...അപ്പൊ ഒരിക്കലും തുലനം ചെയ്യാന്‍ പാടില്ലായിരുന്നു...
Deleteബഷീറിക്ക, കൊട് കൈ.... ഇതാണ് ശരിയായ ബാലന്‍സിങ്ങ്. വായിക്കുന്നോര്ക്കു നിങ്ങള്‍ നിഷ്പക്ഷനാണെന്നു തോന്നുവേം ചെയ്യും, എന്നാ ബഷീറിനു ഇതുമായി ബന്ധമുണ്ടെന്നു പറയുവേം വേണ്ട, കൂള്‍ കൂള്‍..... ഇയാക്കിതുമായി ബന്ധമുണ്ടായാലും ശരി ഇല്ലേലും ശരി, തിരങ്ങെടുക്കപ്പെട്ട ഒരു ജനപ്രതിനിധി ഇങ്ങനെയൊക്കെയാണൊ പ്രസംഗിക്കേണ്ടത്. പിന്നെ സി.പി.എമ്മാണേല് യുവാക്കളുടെ ശക്തി കാണീക്കാനിരിക്കുവാ , രാജേഷിനെ ഷുക്കൂര്വധക്കേസിലെ ഗൂഡ്ഡാലൊചനക്കു അറസ്റ്റ് ചെയ്താല്‍. എനിക്കറിഞ്ഞുകൂടാത്ത കാര്യം , എം.എല്‍.ഏ ആണെന്നതും ഏതീലും പാര്‍ട്ടിയുടെ നേതാവാണെന്നതും എന്തക്രമൊം ചെയ്യാനുള്ള ലൈസന്സാണൊ? അവരു നിയമ നടപടികള്‍ക്കു വിധേയരല്ലെ. ഭാരതത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കുമെന്നോ മറ്റോ പറഞ്ഞല്ലെ ഇഅവന്മാരു സത്യപ്രതിജ്ഞ ചെയ്യുന്നെ. ഇങ്ങനെ തന്നെ കാത്തു സൂക്ഷിക്കണം. ഇവര്‍ക്കൊരു പ്രശ്നം വരുമ്പൊ ഇവന്മാരെല്ലാരും രാഷ്ട്രീയം മറന്ന് ഒരുമിച്ച്നിന്ന് ഒത്തുതീര്പ്പുനടത്തും, ജനങ്ങള്‍ക്കു ഒരു പ്രശ്നം വന്നാലോ , കൂടിപ്പോയാല്‍ ഒരു ഹര്‍ത്താലു നടത്തി വീണ്ടും ജനങ്ങള്‍ക്ക് ആപ്പടിക്കും. നീണാല്‍ വാഴട്ടെ എല്ലാ നേതാക്കന്മാരും.
ReplyDeleteകണ്ണൂരിലെ കൊലപാതകങ്ങള്‍ക്കും, ജയരാജ മണിമാരുടെ പ്രകോപനങ്ങള്‍ക്കും ജീവിക്കുന്ന തെളിവുകള്‍ ധാരാളമുണ്ട്. എന്നാല്‍ മുമ്പ് കഴിഞ്ഞ ഒരു കൊല അല്ലെങ്കില്‍ ഒരു മരണത്തിനു ശേഷം അതില്‍ കള്ളസാക്ഷ്യം പറയാന്‍ പോവുന്നവരെ ശരിയാക്കും (അല്‍പ്പം ഓവര്‍ തന്നെ) എന്ന ക്ലിപ്പ് മാത്രം വെച്ച് ഈ പന്തുകളിത്തല്ല് (രാഷ്ട്രീയമല്ല) ഈ എം എല്‍ എയുടെ സ്ഥാനം മാര്‍ക്ക്സിസ്റ്റ്, ബിജെപിക്കാര്‍ പോലും വിശ്വസിക്കുമെന്ന് തോന്നുന്നില്ല.
ReplyDeleteനാവിന് ലൈസന്‍സ് ഇല്ല എന്നതാണ് ബഷീറിന്റെ[വള്ളികുന്ന് അല്ല,പി.കെ.ബഷീര്‍] പ്രശ്നം..എവിടെ എങ്ങനെ എന്ത് പറയണം എന്ന് ഇനി മനസിലാകും ,കൊല കേസില്‍ പ്രതി ആയില്ലേ ..ഗൂഡാ ലോചനയില്‍ ബഷീറിനു ഒരു പങ്കും ഉണ്ടാവില്ല....
ReplyDeleteകൊടും ചൂടില്‍ ഉരുകി നിന്നിരുന്ന സിപിഎം ന് ഒരു ചെറിയ കുളിര് മഴ കിട്ടി ....
സത്യത്തിൽ കവനൂറിൽ നടന്നതെന്ത്? ആ നാട്ടുകാരൻ പറയുന്നു
ReplyDeleteNoufal K Kavanoor അതീഖ് റഹ്മാനെ കൊന്നത് കാലങ്ങളായി അനേകം കൊലകള്‍ ചെയ്ത 'കൊല' ക്കാടന്‍ കുടുംബത്തിലെ ഗുണ്ടകള്‍ ആയിരുന്നു. ജാമ്യവ്യവസ്ഥ ലംഘിച്ച് കുനിയില്‍ അങ്ങാടിയില്‍ കൂടി നെഞ്ചു വിരിച്ചു നടന്നു, കൊലയാളികള്‍. മുന്‍പ് ഒതായിയില്‍ മനാഫിനെ കൊന്ന സംഭവത്തില്‍ കൊലയാളികളില്‍ ഇന്നലെ കൊല്ലപ്പെട്ട ആസാദും ഉണ്ടായിരുന്നു. ആസാദിന്റെ കസിന് ആണ്, ഏറനാട് മണ്ഡലത്തില്‍ പി.കെ. ബഷീര്നെതിരെ മത്സരിച്ചിരുന്ന അന്‍വര്‍. അയാള്‍ ആയിരുന്നു മനാഫിനെ കൊന്ന കേസിലെ മുഖ്യപ്രതി. ഏറനാട് അസംബ്ലി ഇലക്ഷനില്‍ ഒതായി കൊലപാതകം വിഷയമായിരുന്നു. തന്നെ വ്യക്തിപരമായി തേജോവധം ചെയ്യുവാന്‍ ബഷീര്‍ ശ്രമിച്ചുവെന്നും, അദ്ദേഹത്തിന്റെ വിജയം അസാധുവാക്കണം എന്നും ആവശ്യപ്പെട്ടു പി.പി. അന്‍വര്‍ കേസ് ഫയല്‍ ചെയ്തിരുന്നു, അത് തള്ളിപ്പോയി. നാട്ടില്‍ ഒറ്റപ്പെട്ടു നില്ക്കുന്ന കൊലപാതകികളായ കുടുംബത്തിനു ഒരു രാഷ്ട്രീയ സപ്പോര്‍ട്ട് കിട്ടുവാന്‍ വേണ്ടിയാണ്, വിഷയം ബഷീര്‍നു നേരെ തിരിച്ചു വിടുന്നത്.
പഴയ പാരമ്പര്യം കാത്തു സൂക്ഷിക്കുക എന്നത് നല്ല കാര്യം.അത് നന്മ നിറഞ്ഞ കാര്യങ്ങൾക്കാകുമ്പോൾ സന്തോഷവും ധീരത കൂടെ പിറപ്പ് സീതി ഹാജിടെ മകന് ബഷീറ് ആ ബാപ്പായുടെ ധീരത മുറുകെ പിടിക്കുമ്പോൾ പ്രവർത്തകർക്ക് അഭിമാനിക്കാൻ വേറെ എന്ത് വേണം.മാർകിസ്റ്റ്കാരുടെ മാനവും കെട്ടിവെച്ച കാശും കളയിപ്പിച്ച ബഷീർ ഞിങ്ങൾ തന്നെയാ ഞങ്ങളുടെ ഹരിത നക്ഷ്ത്രം.എണ്ണി കൊലചെയ്ത കൊലപാതക കണക്കുകൾ കൈവിരലുകളിൽ എണ്ണി തിട്ടപ്പെടുത്താൻ മാർകിസ്റ്റ്കാരനു കഴിയില്ല>എത്ര കുടുമ്പങ്ങളെ അനാധരാക്കി എന്നു കണക്കു പറയാൻ മാർകിസ്റ്റ്കാരനു കഴിയില്ല>എത്ര കുട്ടികൾ അച്ചന്മാരെ നഷ്ടപ്പെറ്റുത്തി എന്നു എണ്ണി നോക്കാൻ മാർകിസ്റ്റ്കാരനു കഴിയില്ല മകനും ഭർത്താവുമില്ലാതെ എത്ര സ്ത്രീകളെ ഒറ്റപ്പെടുത്തി എന്നു ഉരിയാടാൻ സഖാക്കൾക്കറിയില്ല എന്ത് കൊണ്ട്? ഒരു ജില്ലാ സെക്രട്ടറി പറയുന്നു ഞങ്ങൾ കൊന്നിട്ടുണ്ട് വെട്ടിയും അടിച്ചും കുത്തിയും എന്നു എത്ര പേർ ചർച്ചക്ക് വന്നു ? മാർകിസ്റ്റ്കാരൻ അവൻ ആസനം താങ്ങി നെഞ്ച് വീർപ്പിച്ച് നടക്കുന്ന നേതാക്കൾ എത്ര വന്നു സമൂഹത്തിനു മുന്നിൽ .ഒരു നാണവുമില്ലാതെ കണ്ടാമ്ര്ഗ്ത്തിന്റെ തൊലിക്കട്ടിയുമായി ഇളിച്ച് കൊണ്ട് ചിലർ ഹംസയേയും ജലീലിനേയും പോലുള്ള നാറ്റക്കേസുകൾ മാത്രം? ഏത് അന്ന്വേഷണവും നേരിടാൻ ഞാൻ തയ്യാറാണു എന്ന് ച്ങ്കൂറ്റത്തോടെ പറയാൻ ഒരു സഖാവിനേയും മീഡിയക്കു മുന്നിൽ കണ്ടില്ലല്ലോ? എന്തേ അങ്ങിനെ സംഭവിക്കുന്നത് ? തെറ്റ് ചെയ്തവർക്ക് പേടി ഉണ്ടാകും ബഷീർ സാഹിബ് പറയുന്നു ചിരിച്ച് കൊണ്ട് ഏത് അന്വേഷണവും ഞാൻ നേരിടാം എന്നു ഇതാണു മാർകിസ്റ്റ്കാരാ ആണത്വം.ഞിങ്ങളുടെ നേതക്കാന്മാർ നപുംസകങ്ങളാണു,ആണും പെണ്ണും കെട്ടവർ എന്നു പച്ച മലയാളത്തിൽ പറയാം.......ഞങ്ങളുടെ ഓഫീസിൽ ആർക്കും വരാം മുളകു വെള്ളത്തിന്റെ ആവശ്യമില്ലാതെ തന്റേയും മക്കൾക്ക് കല്യാണവും നടത്താം ഇതാണു മുസ്ലിം ലീഗിന്റെ ജനകീയ മുഖം .ഏത് ലീഗ് പ്രവർത്തകന്റെ വീട്ടിലും ആർക്കും വരാം നല്ല പത്തിരിയും കോഴിക്കറിയും വെച്ച് സ്വീകരിക്കാം .ഇതാനെടോ സംസ്കാരം >>>മുസ്ലിം, ലീഗിനെ കുറ്റം പറയുന്നവരുടെ ലീഗുകാരുടെ സംസ്കാരത്തെ ഇകഴ്ത്തുന്നവരെ ഞങ്ങളുടെ സഹായ സഹകരണങ്ങളെ എതിർക്കുന്നവർക്കെതിരെ മിണ്ടാതിരിക്കാൻ ഞങ്ങൾ ഭീരുക്കളല്ല.അഴിമതി കേസിലും കൊലയിലും ഞങ്ങളുടെ നേതാക്കൾ ജയിലിൽ അന്തിയുറങ്ങിയിട്ടില്ല>രാജ്യ സ്നേഹവും ജനകീയമുഖവും വികസനവും എല്ലാം മുഖ മുദ്ര.ഞിങ്ങൾ കൊന്നാൽ അല്ലെങ്കിൽ ആരെങ്കിലും ബുദ്ധിമുട്ടുന്നുവെങ്കിൽം അവരെ സഹായിക്കുന്നത് ഞങ്ങളുടെ പണി തന്നെയാ fasalinu 15 ലക്ഷമെങ്കിൽ ശുക്കൂരിനു 1 കോടി ക്കടുത്ത് അങ്ങിനെ പട്ടിക ഞിങ്ങൾക്കു മുന്നിൽ വേണമെങ്കിൽ അവതരിപ്പിക്കാം.ജമീലയും ത്രേസ്സ്യാമ്മയും ക്യാർത്ത്യായനിയും പോക്കരും ജൊസഫും വേലായുധനും ബൈത്തുറഹ്മയിൽ അന്തിയുറങ്ങുന്നു വെയിലു കൊള്ളാതെ മഴകൊള്ളാതെ സന്തോഷത്തോടെ ...വോട്ടല്ല ലക്ഷ്യം ജീവനാണു മുഖ്യം!!!ഞിങ്ങൾക്ക് വോട്ടാണു മുഖ്യം ജീവൻ ഒരു പ്രശ്നമേയല്ല.കണ്ട് പടിക്കടാ ലീഗിനേ ...
ReplyDeletelol....നുമ്മ എല്ലാം ബിശ്വസിച്ചുട്ടാ....
Delete2 സീറ്റിന്റെ ഭുരിപക്ഷം ഉള്ള യു ഡി എഫിന്റെ പോലീസ് മുസ്ലിം ലീഗിന്റെ നേതാവിനെതിരെ അന്വേഷണം നടത്തിയാല്‍ അത് എവിടെ വരെ പോകുമെന്ന് അറിയാവുന്ന ആര്‍ക്കും ധര്യമായ് പറയാമല്ലോ ഏതു അന്വേഷണവും നേരിടാന്നു..
എന്നാ പിന്നെ നിങ്ങള്‍ പോയി വല്ല ഇന്റെര്പോളിനെയോ മറ്റോ വിളിച്ചോണ്ട് വാ ...........
Deleteഎന്നെ പറ്റി ഞാന്‍ ലീഗ്കാരന് മാത്രം ആണെന്ന് ഇനി ആരും പറയരുത്..ബഷീറേ അന്റ പുദ്ധി കൊള്ളാം
ReplyDeleteനന്മയിലും പുണ്യത്തിലും പരസ്പരം സഹകരിക്കണമെന്നും തിന്മയിലും ശത്രുതയിലും സഹകരിക്കരുതെന്നും പഠിപ്പിക്കപ്പെട്ട മതത്തിന്റെ അനുയായികള്‍ക്ക് ഒരു തരത്തിലുള്ള കൊലപാതകത്തെയും ന്യായീകരിക്കാന്‍ കഴിയില്ല.അത് കൊണ്ടാണ് ബഷീര്‍ വള്ളിക്കുന്ന് ടി.പി യുടെയും ഇപ്പോള്‍ നടന്ന കൊലപാതകത്തെയും ഒരു പോലെ വിമര്‍ശിക്കുന്നത്.
ReplyDeleteബഷീര്ക സഖാക്കളെ നിര്ത്തിപ്പോരിക്കുമ്പോള് ലീഗുകാര്‍ക്ക് വല്യ സന്തോഷമാണ്. ലീഗുകാരെ വിമര്‍ശിച്ചാല്‍ അത് സഹിക്കുകയില്ല. മലപ്പുറം സംസ്കാരം പുരത്തെടുക്കല്ലേ മക്കളെ
ReplyDeleteടി.പി.വധം നടന്നതുമായി ബന്ധപ്പെട്ടു വള്ളിക്കുന്നിന്റെതായി വന്ന പോസ്റ്റുകള്‍ വായിച്ച ഞാന്‍ ഇന്നലെ പി.കെ.ബഷീറിന്റെ പ്രസംഗം ടി.വി.യില്‍ കണ്ടപ്പോള്‍ ആദ്യം ആലോചിച്ചത്.വള്ളിക്കുന്ന് ഇത് പോസ്ടാക്കുമോ എന്നാണു. എന്റെ സംശയം തീര്‍ന്നു.നല്ലത് വരട്ടെ.
ReplyDeleteകേരളത്തിന്റെ ഒരു അവസ്ഥ.........................
ReplyDeleteപി.കെ. ബഷീര്‍ തെറ്റായി പ്രസംഗിച്ചിട്ടുണ്ടെങ്കില്‍, കൊലക്ക് പ്രേരണ നല്കിയിട്ടുണ്ടെങ്കില് പോലിസ് കേസ് എടുത്ത് അന്വേഷിക്കട്ടെ. ഇതാ ദേശാഭിമാനിയില്‍ വന്ന വാര്‍ത്ത: ഇരട്ടക്കൊലക്കു മുമ്പ് ബഷീര്‍ പറഞ്ഞു: "ആരേയും വെറുതെ വിടില്ല"
ReplyDeleteസ്വന്തം ലേഖകന്‍
Posted on: 12-Jun-2012 12:15 AM
മലപ്പുറം: ഇരട്ടക്കൊലപാതകത്തിന് ഒരാഴ്ചമുമ്പ് പി കെ ബഷീര്‍ എംഎല്‍എ നടത്തിയത് കൊലവിളി പ്രസംഗം. ജനുവരിയില്‍ അരീക്കോട് കുനിയില്‍ ഫുട്ബോള്‍ ടൂര്‍ണമെന്റുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തില്‍ കൊല്ലപ്പെട്ട ഹത്തീഖ് റഹ്മാന്റെ കുടുംബത്തിന് സഹായധനം നല്കുന്ന ചടങ്ങിലാണ് കൊലപാതകത്തിനുള്ള ബഷീറിന്റെ ആഹ്വാനം. കുനിയില്‍ ജനുവരി മൂന്നിനു നടന്ന പൊതുയോഗത്തില്‍ ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ സാക്ഷിനിര്‍ത്തിയാണ് ആരെയും വെറുതെ വിടില്ലെന്ന് ബഷീര്‍ പ്രഖ്യാപിച്ചത്. കൃത്യം ഒരാഴ്ചക്കുള്ളില്‍ കൊലപാതകം നടന്നു. പ്രസംഗത്തിന്റെ ചുരുക്കം: ""ജനുവരി അഞ്ചിന്, കൊലപാതകം തൊഴിലാക്കിയവരാണ് ഹത്തീഖ് റഹ്മാനെ കൊലപ്പെടുത്തിയത്. പകയാണ് കൊലക്കു പിന്നില്‍. ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ പോസ്റ്റര്‍ ഒട്ടിക്കുന്നതുമായി ബന്ധപ്പെട്ടൊന്നുമല്ലെന്ന് വ്യക്തം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹത്തീഖ് റഹ്മാന് യുഡിഎഫ് വിജയത്തിന് സജീവമായി പ്രവര്‍ത്തിച്ചിരുന്നു. ഇത് കൊലക്കുപിന്നിലെ ഗൂഢാലോചന വ്യക്തമാക്കുന്നു. ഇതു നടത്തിയത് കൊലയും ഗുണ്ടാ വിളയാട്ടവും തൊഴിലാക്കിയ കുടുംബത്തില്‍ നിന്നുള്ളവരാണ്. ആരേയും വെറുതെ വിടില്ല. ഇനി ഒരു കൊല ഇവരുടെ ഭാഗത്തുനിന്നുണ്ടാകാന്‍ സമ്മതിക്കില്ല"". ""കുറ്റകൃത്യം ചെയ്തവര്‍ നാലുഭാഗവും നടക്കുന്നുണ്ട്. ഞങ്ങളുടെ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയോ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് തടസ്സംവരുത്തുന്ന രീതിയില്‍ പ്രവര്‍ത്തിക്കുകയോ ചെയ്താല്‍ കൈയുംകെട്ടി നോക്കിനില്‍ക്കില്ല. ബഹുമാന്യനായ തങ്ങള്‍ ഉള്ളതുകൊണ്ട് കൂടുതലൊന്നും പറയുന്നില്ല.""- ബഷീര്‍ പറഞ്ഞു.
---------------------------------------------------------
ദേശാഭിമാനി അതീവ പ്രാധാന്യത്തോട് കൂടി കൊടുത്ത ഈ റിപ്പോര്‍ട്ട് വായിച്ചാല്‍ മനസ്സിലാക്കാം.ഇനിയും നാട്ടില്‍ കൊല നടക്കരുതെന്നാണ് പി.കെ. ബഷീര്‍ ഉദ്ദേശിച്ചതെന്ന്. ... കൊലയാളികള്‍ ആരായാലും നിയമത്തിന്റെ മുന്നില്‍ കൊണ്ട് വരും എന്ന നിലക്ക് പി.കെ. ബഷീര്‍ പറഞ്ഞ "ആരെയും വെറുതെ വിടില്ല" എന്ന വാക്കുകളാണ് ദേശാഭിമാനിയും സഖാക്കളും ഉയര്‍ത്തിക്കാണിക്കുന്നത്. ഇതില്‍ എവിടെയാണ് കൊലചെയ്യാനുള്ള ആഹ്വാനം എന്ന് മനസ്സിലാവുന്നില്ല.
മൂന്നു പേരുടെയും മരണത്തില്‍ ദുഖമുണ്ട്. ഇനിയും ഒരിടത്തും ഇത്തരം സംഭവങ്ങളോ ആവര്‍ത്തനങ്ങളോ ഇല്ലാതെ നോക്കേണ്ടത് നിയമപാലകര്‍ക്കൊപ്പം അതാത് സ്ഥലങ്ങളിലെ നാട്ടുകാരുടെ കൂടി ചുമതലയാണ്.
മ്യാവൂ: എം.എം. മണിയോടും ജയരാജനോടും പി.കെ. ബഷീറിനെ കൂട്ടിക്കെട്ടാന്‍ നോക്കിയല്ലേ ബഷീര്‍ ഭായ് ?!
പ്രിയപ്പെട്ട സമദ്..
Deleteതാന്കള് ഇവിടെ ബഷീര്‍ എം.എല്‍.എ ..യുടെ പ്രസംഗം ചേര്‍ത്തു ... അതില്‍ ഒരു തെറ്റും കണ്ടില്ലാ ..
ഇതേ പ്രസംഗം സഖാവ് ജയരാജന് പ്രസംഗിക്കുന്നതായി ഞാന്‍ ഒന്നന് മാററി എഴുതുകയാണ്..
കണ്ണൂരില്‍ വെച്ച് നടണ്ണ് സി.പി.എം പൊതുയോഗത്തില്‍ വെച്ച് ജയരാജന് ഇങ്ങനെ താഴെ കാണുന്ന ഒരു പ്രസംഗം നടത്തിയാല്‍ താങ്കളുടെ വിശദീകരണം എന്തായിരിക്കുമം.
" കൊലപാതകം തൊഴിലാക്കിയവര്‍ ആണ് നാല്പാടി വാസുവിനെ കൊന്നത്..... നാല്പാടി വാസു ഇടതുപക്ഷത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു സഖാവ് ആണ്.. ഇതു നടത്തിയത് കൊലയും ഗുണ്ടാ വിളയാട്ടവും തൊഴിലാക്കിയ കുടുംബത്തില്‍ നിന്നുള്ളവരാണ്. ആരേയും വെറുതെ വിടില്ല. ഇനി ഒരു കൊല ഇവരുടെ ഭാഗത്തുനിന്നുണ്ടാകാന്‍ സമ്മതിക്കില്ല"". ""കുറ്റകൃത്യം ചെയ്തവര്‍ നാലുഭാഗവും നടക്കുന്നുണ്ട്. ഞങ്ങളുടെ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയോ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് തടസ്സംവരുത്തുന്ന രീതിയില്‍ പ്രവര്‍ത്തിക്കുകയോ ചെയ്താല്‍ കൈയുംകെട്ടി നോക്കിനില്‍ക്കില്ല....
ഈ പ്രസംഗം ഒന്ന് വിശദീകരിക്കാമോ ....
വിശദീകരിക്കേണ്ട ആവശ്യമുണ്ടോ?പേരു ജയരാജന് എന്നാണെങ്കില്‍ കൊല നടത്തി എന്നത് സ്പഷ്ടമല്ലേ? പച്ചെങ്കി ഞമ്മന്റെ ശാതിയുടെ പേരാണെങ്കില്‍ കൊല പോയിട്ട് ഒരു ചെറിയ തലോടല്‍ പോലുമുണ്ടാകില്ല. പച്ചവെള്ളവും, പച്ച ലഡ്ഡുവും, പച്ചപായസവും, പച്ച ബിരിയാണിയും കഴിക്കുന്ന പച്ച പാവങ്ങള്‍ ഇത് നടത്തുമെന്ന് അരെങ്കിലും കരുതുമോ?
Deleteമാറ്റി വായിക്കെണ്ടാതില്ല ജയരാജന് മുതല്‍ ബിജു വരെയുള്ള നേതാക്കന്മാരുടെ പ്രസംഗങ്ങ എപ്പോഴും പ്രകോപനപരം തന്നെയാണ് പ്രകൊപനമായ പ്രസംഗങ്ങള്‍ നടത്തുന്നതും നിയമത്തെ വെല്ലുവിളിക്കുന്നതും നിയമം കയ്യിലെടുക്കാന്‍ അണികള്ക് പ്രേരണ നാല്കുന്നതുമായ എല്ലാ പ്രസംഗളുംഅവസാനിപ്പിക്കണം കോടിയുടെ നിറം നോക്കാതെ എതിര്‍ക്കണം
Deleteവാള്എടുത്തവന് വാള്‍ആല്‍,,, കൊലപാതക രാഷ്ട്രീയത്തെ അനുകൂലിക്കുന്നില്ല .. but കൊളക്കാടന്‍ മാരെ കുറിച് കമെന്റുന്നതിന്നു മുമ്പ് atleast bitween താമരശ്ശേരി to മഞ്ചേരി ഉള്ള ആള്കളോട് അന്വേഷിച്ചാല്‍ നന്നാവും ...i am living this area .know very well ............
ReplyDeleteബഷീറിന്റെ പ്രസംഗമാണ് ഇപ്പോള്‍ നടന്ന കൊലപാതകങ്ങള്‍ക്ക് കാരണം എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ആ പ്രസംഗം സന്ദര്‍ഭോചിതമായി വന്ന ഒരു പ്രതികരണം മാത്രമായേ നിഷ്പക്ഷമതികള്‍ക്ക് കാണാനാവൂ. (എന്നാല്‍ കിഴിശ്ശേരി സംഭവവുമായി ബഷീര്‍ മുമ്പ് നടത്തിയ പ്രസംഗം തെറ്റായിരുന്നു. പ്രകോപനപരമായിരുന്നു. ആവര്‍ത്തിക്കാന്‍ പാടില്ലാത്തതുമാണ്.)
ReplyDeleteഈ കൊലപാതകങ്ങള്‍ക്ക് കാരണം അതീക് റഹ്മാന്റെ കൊലപാതകത്തിനുള്ള പ്രതികാരമാണ്. അതിനു ഒരു നേതാവിന്റെ പ്രസംഗത്തിന്റെ ആവശ്യമില്ല. നഷ്ടപ്പെട്ടവരുടെ പ്രതികാര ചിന്ത മാത്രം മതി. എന്തായാലും മൂന്നു കൊലപാതകങ്ങളും നിര്‍ഭാഗ്യകരമായിപ്പോയി. കൊല്ലപ്പെട്ടവുടെ കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്കു ചേരുന്നു. ഒപ്പം ഇതൊരു തുടര്‍ക്കഥ ആവാതിരിക്കണേ എന്ന പ്രാര്‍ഥനയും
ഒരു പാര്‍ട്ടി യിലെയും നേതാക്കളെ യും നന്നാക്കി പ്പരയണ്ട എല്ലാം ഒന്നിനൊന്നു മിച്ചം തന്നേയ്, ഏറ്റ പ്പത് ഉണ്ടാവും എന്നുമാത്രം,
ReplyDeleteനമ്മള് എത്ര കോപ്പി എയുതി വാളെടുത്തവന്‍ വാളാല്‍.
rasheed
നിഷ്പക്ഷ കഴ്ച്ചപാടുള്ള ഒരു ബ്ലോഗ്ഗര്‍ എന്ന നിലയ്ക്ക് താങ്കളുടെ ഇപ്പോഴത്തെ നിലപാടിനെ കുറ്റം പറയാന്‍ പാടില്ല , പക്ഷെ വസ്തുതകള്‍ വെച്ച് നോക്കുമ്പോള്‍, പി.കെ . ബഷീര്‍ എന്ന മുസ്ലിം ലീഗ് എം.എല്‍.എ യെ, സഖാവ് മണിയുമായി താരതമ്യം ചെയ്യാന്‍ യുക്തിപൂര്‍വ്വമായി സാധ്യമല്ല. കാരണം കൊന്നതിനു ശേഷമുള്ള 'മണി മൊഴികളും', കൊല്ലുന്നതിനു മുന്‍പുള്ള കൊലവിളിയും തമ്മില്‍ വിത്യാസം ഉണ്ട്. പിന്നെ ലീഗ് വിരോദികള്ക്കും വേണ്ടേ എന്തെങ്കിലും ഒക്കെ വാവിട്ടു അലയ്ക്കാന്‍.
ReplyDeleteഇന്നത്തെ സംഭവ വികാസങ്ങള്‍ വെച്ച് നോക്കുമ്പോള്‍ , ഒരു കാര്യം കൂടി വ്യക്തവും വിചിത്രവും ആണ്, "കൊലപാതകം ചെയ്ത കൊലയാളിയെ കൊല ചെയ്തപ്പോള്‍" കേരളത്തിലെ പ്രമുഖ രാഷ്ട്രിയ പാര്‍ട്ടി (കള്‍) അതാ നിയമസഭയില്‍ ബഹളം വെയ്കുന്നു. ഒരു സാധാരണ കഴ്ച്ചകാരനായ എനിക്ക് ഒന്ന് മനസ്സിലായി. കേരളം ഇനിയും ദൈവത്തിന്റെ സ്വന്തം നാട് തന്നെ യാണോ ?
നിയമസഭയില്‍ ആണെങ്കിലും ഒരു കൊലക്കേസിലെ പ്രതിയുടെ ഒപ്പം ഇരിക്കാന്‍ അവര്‍ക്കും കൊറച്ചു പേടി ഒക്കെ കാണില്ലേ സുഹൃത്തേ .. അതിനു അവര്‍ ബഹളം വച്ചാ അവരെ തെറ്റ് പറയാന്‍ ഒക്കുവോ ..
Deleteഅയ്യോ കഷ്ടം ......... സിപിഎം MLA മാര്‍ക്ക് പേടി പോലും ......... വെറുതെ ചിരിപ്പിക്കല്ലേ.....
Delete:D
Deleteമലപ്പുറത്ത് നടന്ന ഒരു പ്രാദേശിക കൊലപാതകത്തെ രാഷ്റ്റ്രീയ കൊലപാതകവുമായി കൂട്ടിക്കെട്ടിയതിനെ വിമര്ഷിക്കുന്നതിനു പകരം സ്വന്തം നിഷ്പക്ഷത തെളിയിക്കാനുള്ള തുരുപ്പു ചീട്ടായി ബഷീര്‍ക്ക ഈ സംഭവം ഉപയോഗിച്ചതില്‍ പ്രതിശേധിക്കുന്നു.
ReplyDeleteലീഗില്‍ നുഴഞ്ഞു കയറി തീവ്രവാദപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മൌദൂടിസ്ടുകളെ സൂക്ഷിക്കുക. ഇന്ത്യയില്‍ തീവ്രവാദം വളര്‍ത്തുന്നത് ജമാ-അത്തും എന്‍.ഡി.എഫും ആണ്.
ReplyDelete:-) :-) :-)
Deleteഈ കൊലപാതകങ്ങള്‍ക്ക് കാരണം അതീക് റഹ്മാന്റെ കൊലപാതകത്തിനുള്ള പ്രതികാരമാണ്. അതിനു ഒരു നേതാവിന്റെ പ്രസംഗത്തിന്റെ ആവശ്യമില്ല. നഷ്ടപ്പെട്ടവരുടെ പ്രതികാര ചിന്ത മാത്രം മതി. എന്തായാലും മൂന്നു കൊലപാതകങ്ങളും നിര്‍ഭാഗ്യകരമായിപ്പോയി. കൊല്ലപ്പെട്ടവുടെ കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്കു ചേരുന്നു. ഒപ്പം ഇതൊരു തുടര്‍ക്കഥ ആവാതിരിക്കണേ എന്ന പ്രാര്‍ഥനയും
ReplyDeleteസ്വന്തം കാലിലെ മന്ത് മറച്ചു വച്ച് മറ്റുള്ളവരെ കളിയാക്കി പരിഹസ്സിക്കന്നവര്ക്ക് ഏറ്റവും അഭികാമ്യം മൌനമാണ്
ReplyDeleteമുന്‍പ് നടന്ന കൊലപാതക കഥകള്‍ എപ്പിസോടായി ബ്ലോഗ്ഗില്‍ വായിച്ചു ആനന്തിച്ചവര് സ്വന്തം പാര്‍ട്ടി ക്കാര്യം വരുമ്പോള്‍
ബ്ലോഗ്ഗെര്മാരെ ആക്ഷേപിക്കുന്നത് മാന്യമായ രീതിയാണോ .
സി പി എമ്മിന്റെ ഗുണ്ടാ രാഷ്ട്രീയത്തിനെതിരിലുള്ള എന്റെ പോസ്റ്റുകളുടെ ബാലന്‍സിംഗ് ഒപ്പിക്കാന്‍ വേണ്ടി എഴുതിയ ഒരു പോസ്റ്റെന്നാണ് ഉയര്‍ന്നു കണ്ട വിമര്‍ശനങ്ങളില്‍ കൂടുതലും. വിമര്‍ശനങ്ങളില്‍ ബാലന്‍സ് കീപ് ചെയ്യുക എന്നത് ഒരു മോശം കാര്യമായി ഞാന്‍ കരുതുന്നില്ല. മറിച്ച് അത് ക്രിയാത്മക വിമര്‍ശനത്തിന് ഉണ്ടായിരിക്കേണ്ട അടിസ്ഥാന ഗുണമാണ്. ഒരുപക്ഷത്തെ മാത്രം വിമര്‍ശിച്ച് ബ്ലോഗ് എഴുതി ആരെയെങ്കിലും തൃപ്തിപ്പെടുത്താന്‍ തത്ക്കാലം എന്നെക്കിട്ടില്ല. അതിനു വേറെ ആളെ നോക്കുന്നതാണ് നല്ലത്. പി കെ ബഷീറിന്റെ പ്രസംഗമാണ് ഈ കൊലപാതകത്തിന് പിന്നില്‍ എന്ന് ഞാന്‍ പറഞ്ഞിട്ടില്ല. അങ്ങനെയൊരു റിപ്പോര്‍ട്ടുണ്ട് എന്നാണ് പറഞ്ഞത്. അദ്ദേഹത്തിന്റെ ഒരു മുന്പ്രസംഗത്തെ മുന്‍ നിറുത്തി അത്തരമൊരു സാധ്യതയെ തള്ളിക്കളയാന്‍ ആകില്ല എന്ന് സൂചിപ്പിക്കുകയും ചെയ്തു. പിന്നെ ജയരാജനും മണിയുമായി തുലനം ചെയ്തത് ശരിയോ എന്ന ചോദ്യം. ഞാന്‍ പോസ്റ്റില്‍ കൊടുത്ത അദ്ദേഹത്തിന്റെ മുന്‍ പ്രസംഗത്തിന്റെ ആ ഒരൊറ്റ വീഡിയോ മതി അദ്ദേഹം ഏത് വകുപ്പില്‍ പെടുമെന്ന് തീരുമാനിക്കാന്‍.
ReplyDeleteഇങ്ങള് ബേജാര് ആവാണ്ടിരി എന്റെ ബഷീര്‍ക്കാ.. കുശുംബന്മാര് അങ്ങനെ പലതും പറയും..
Deleteപോസ്റ്റു ഇട്ടാലും കുറ്റം.. പോസ്റ്റു ഇട്ടില്ലേലും കുറ്റം.. കണ്ണ് കടി ഇങ്ങനെയൊക്കെ അല്ലെ പറഞ്ഞു തീര്‍ക്കാന്‍ പറ്റു..
അവരുടെ ഒരു ആശ്വാസത്തിന് പറഞ്ഞു തീര്കട്ടെ എന്ന്..
കൊല്ലപ്പെട്ടവര്‍ നാട്ടിലെ അറിയപ്പെടുന്ന ഗുണ്ടകള്‍ ആണെന്ന് പലരും സൂചിപ്പിച്ചു കണ്ടു. ആയിരിക്കാം. എന്റെ പോസ്റ്റില്‍ തന്നെ അക്കാര്യം മറ്റൊരു രൂപത്തില്‍ ഞാന്‍ സൂചിപ്പിച്ചിട്ടുണ്ട്. പക്ഷെ അതൊന്നും നടുറോട്ടിലുള്ള കൂട്ടക്കൊലക്ക് ന്യായീകരണമല്ല. സാക്ഷാല്‍ ഹിറ്റ്ലര്‍ തന്നെ കുനിയിലെ അങ്ങാടിയിലൂടെ നടന്നു പോയാലും അയാളെ വെട്ടിക്കൊല്ലാന്‍ ആര്‍ക്കും അധികാരമില്ല. ഒരു ജനാധിപത്യ വ്യവസ്ഥയില്‍ ശിക്ഷ നടപ്പിലാക്കേണ്ടത് നിയമവും കോടതിയും വഴിയാണ്. ഗുണ്ടായിസം വഴിയല്ല. ഇപ്പോള്‍ നടന്ന കൊലക്ക് പ്രതികാരമായി ഇനിയും കൊലകള്‍ ഉണ്ടാകില്ല എന്ന് ആര്‍ക്കു പറയാന്‍ പറ്റും?. ഇത് ചോരക്കളിയാണ്, ആര് നടത്തിയതായാലും ശരി.
ReplyDeletewell said basheerkka
Deleteഅരീക്കോട് കുനിയില്‍ ഇരട്ടക്കൊലപാതക കേസില്‍ പ്രതിയായ പി.കെ ബഷീര്‍ എം.എല്‍.എ നിയമസഭയിലുണ്ടെങ്കില്‍ സഭാ നടപടികളുമായി സഹകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് പറഞ്ഞു. ക്രിമിനല്‍ കേസില്‍ പ്രതിയാണ് പി.കെ.ബഷീര്‍. പോലീസ് തന്നെയാണ് ബഷീറിനെ ആറം പ്രതിയാക്കിയത്. എന്നിട്ടും ബഷീറിനെ സഭാ നടപടികളില്‍ പങ്കെടുപ്പിച്ച ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റേയും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടേയും നിലപാടിനെ അദ്ദേഹം വിമര്‍ശിച്ചു. നിയമസഭയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കാന്‍ വേണ്ടിയാണ് ഇന്നത്തെ സഭാ നടപടികള്‍ ബഹിഷ്കരിച്ചതെന്നും വി.എസ് പറഞ്ഞു.
ReplyDeleteവീ എസ് ആ പുലംബിയത് നൂറു തവണ നുണയാണ്....പീ കെ ബഷീറിനെ പോലീസ് പ്രതിയക്കിയിട്ടില്ല.....എഫ് ഐ ആറില്‍ സംഷയമുള്ളവരുടെ പേര് കൊടുത്തത് ഉളുപ്പില്ലാതെ വീ എസിന് വിളിച്ചു പ്രതി പ്രതി എന്ന് കൂവാം......അത് തൊണ്ണൂറു കഴിഞ്ഞ ഒരു പീറ തന്തയുടെ ചെന്നി ആയിട്ടെ പൊതു സമൂഹം കാണുകയുള്ളൂ...........പക്കെ ഈ മല മലക് ഇതു എന്ത് കണ്ടിട്ടാ........................
DeleteChittangadan
പാവം അനോണി പത്രം വായിക്കാതെ എന്തൊക്കെയോ പുലമ്പുന്നു.... ഹാ പോട്ടെ...
Deleteആറാം പ്രതിയാണ് , പത്രത്തിലും ചാനല വാര്‍ത്തകളിലും ഒക്കെ ഉണ്ടല്ലോ
Delete//ഒരു ജനാധിപത്യ വ്യവസ്ഥയില്‍ ശിക്ഷ നടപ്പിലാക്കേണ്ടത് നിയമവും കോടതിയും വഴിയാണ്. ഗുണ്ടായിസം വഴിയല്ല// ബഷീര്‍ക്കാ അത് നടക്കാത്തത് കൊണ്ടാണ് കൊല നടന്നത്...
ReplyDeleteഇങ്ങനെ ഞാന്‍ പറയും എന്ന് കരുതിയതല്ല.. പക്ഷെ പറഞ്ഞു പോകുകയാണ് :
Deleteഒരു കണക്കിന് അവന്മാര് രണ്ടെണ്ണവും ചത്തത് നന്നായി.. വാള് എടുക്കുന്നവന് വാളാല്‍ എന്നത് ഇനിയെങ്കിലും ഇവന്മാരെ പോലെ ഉള്ള കൊലപാതകികള്‍ ഓര്‍മിക്കട്ടെ.. ഇനി ഇവന്മാരെ പോലെ ഉള്ളവന്മാര്ക്ക് ഉള്ളില്‍ ഒരു പേടി ഉണ്ടാവും --- "പണി എനിക്കിട്ടും കിട്ടും" എന്ന്.
ഞമ്മന്റെ ആളെക്കുറിച്ച് കേൾക്കുമ്പോഴുള്ള ഒരു നീരസമുണ്ട്.എങ്കിലും പ്രതിപാദിച്ചവിഷയത്തിൽ ഞാൻ വള്ളിക്കുന്നിനൊപ്പം.
ReplyDeleteഒരു മലപ്പുറം മണി ഇപ്പോൾ ഇല്ലെന്നുകരുതി അങ്ങനെയൊന്ന് ഉണ്ടാകണമെന്ന് നാം ആഗ്രഹിക്കുന്നുമില്ലല്ലോ.
ഉണ്ടാകുമായിരുന്ന മഹാരോഗം കണ്ടെത്താനും തടയാനും ചെറിയ ജലദോഷപ്പനി കാരണമാകാറില്ലേ,ബഷീർ എം എൽ എ യുടെ മുൻ പ്രസംഗങ്ങളെ വിലയിരുത്തി ഇപ്പോഴത്തെ വിവാദത്തെ നമുക്കങ്ങനെ കരുതാം. :)
വെട്ടും കുത്തും കൊലയുമായി നാട് വാഴാന്‍ അവകാശമുണ്ടെന്ന മട്ടില്‍ അഴിഞ്ഞാടിയ ഗുണ്ടാ സംഘത്തെ, സഹികെട്ടു തിരിച്ചടിച്ച പൊതുജനത്തിന്റെ പൊതു വികാരത്തോടൊപ്പം നില്‍ക്കാനാണ് ഇഷ്ടപ്പെടുന്നത്.
കാളെപെറ്റെന്നു കേട്ടപ്പോഴേക്കും കയറെടുത്തു. ആദ്യം പോസ്റ്റിടാമെന്നോ കിട്ടിയ ചാൻസിൽ പോസ്റ്റുകളുടെ സംതുലനം നിലനിർത്താമെന്നോ, എന്താണ് അദ്ദേഹം ഉദ്ദേശിച്ചതെന്നറിയില്ല. എന്തായാലും വി.എസിനെപ്പോലെ കൈയടി കിട്ടാനുള്ള ഒരു പൊടിക്കൈ മാത്രമായേ തോന്നിയുള്ളൂ.
ReplyDeleteപോസ്റ്റിൽ തന്നെ പറയുന്നുണ്ട്, പുതിയ വീഡിയോ കിട്ടിയിരുന്നെങ്കിൽ കാര്യങ്ങൾ കുറച്ചുകൂടി എളുപ്പമാകുമായിരുന്നു. അതു വരാൻ കാത്തുനിൽക്കാതെ പഴയതെടുത്ത് പഠിച്ച് പോസ്റ്റിട്ടപ്പോൾ പറ്റിപ്പോയതാണ്. കുറച്ചുകൂടി ക്ഷമിക്കാമായിരുന്നു. പിന്നെ, പഴയ പ്രസംഗത്തിൽ ഇങ്ങനെ പറഞ്ഞിട്ടുള്ള ഒരാൾക്കെതിരെ ആരോപണം വരുമ്പോൾ കൈയിൽ കിട്ടിയതു തന്നെ ധാരാളമെന്നു കരുതിയെന്നു മാത്രം. ജൂൺ മൂന്നിന് നടത്തിയെന്നു പറയുന്ന പ്രസംഗത്തിൽ കൊലപാതകത്തിന് ആഹ്വാനം / പ്രേരണ നല്കുന്ന ഒരു വാചകമെങ്കിലും ബഷീർക്കാക്ക് ചൂണ്ടിക്കാണിക്കാമോ...?
കാര്യങ്ങൾ കുറച്ചുകൂടി വ്യക്തമായിത്തുടങ്ങിയപ്പോൾ കേസ് വീണ്ടും കേരള രാഷ്ട്രീയത്തെ ഇളക്കിമറിക്കാൻ തക്കതായി മാറുമെന്നാണ് തോന്നുന്നത്. അപ്പോൾ കരണം മറിച്ചിൽ പലതും നമ്മൾതന്നെ കാണേണ്ടിവരും. :))
കോണ്‍ഗ്രസ്സും ലീഗും സി പി എമ്മിന്റെതെന്നും, സി പി എം കോണ്ഗ്രസ്സിന്റെതും ലീഗിന്റെതുമെന്നും ആരോപിക്കുന്ന മാഫിയാ-ഗുണ്ടാ രാഷ്ട്രീയം വളര്‍ന്നു വന്നതിന്റെ യഥാര്‍ത്ഥ കാരണക്കാര്‍ ഇവര്‍ക്ക് വേണ്ടി കൊടി പിടിക്കുന്ന തങ്ങളാണെന്ന് തിരിച്ചറിയുന്ന ജനങ്ങള്‍ക്ക് പറയാനുള്ളത് ഇതാണ്:
ReplyDeleteപി കെ ബഷീറിനെ മാതൃകയാക്കി കോണ്‍ഗ്രസ് ലീഗ് നേതാക്കള്‍ താഴെ പറയുന്ന കാര്യങ്ങള്‍ കൂടി ചെയ്തു തുലാസുകള്‍ തുല്ല്യമാക്കണം എത്രയും പെട്ടെന്ന്.
1- തങ്ങള്‍ കൊന്ന കേസ് അന്വേഷിക്കാന്‍ വരുന്ന പോലീസുകാരുടെ കണ്ണില്‍ മുളക് വെള്ളം ഒഴിക്കാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്യണം.
2- തങ്ങള്‍ കൊല്ലുന്നത് മുസ്ലിം പേരുള്ള ആളെ ആണെങ്കില്‍ അവിടെ ത്രിശൂലം ഇടുകയും, ചെയ്തത് ആര് എസ് എസ് ആണെന്ന് വരുത്തുകയും വേണം.
3- കൊല്ലുന്നത് ഹിന്ദു പേരുള്ള ആളെയാണെകില് അവിടെ മാഷാ അല്ലാഹ് എന്ന് എഴുതി വെക്കുകയും, ചെയ്തത് എന്‍ ഡി എഫ് ആണെന്ന് വരുത്തുകയും വേണം.
(അറബിക് സ്റ്റിക്കറുകളും, ത്രിശൂലവും നിര്‍മിക്കുന്ന തൊഴില്‍ ശാലകള്‍ കൂടുതല്‍ ഉണ്ടാക്കി തൊഴിലില്ലായ്മ പരിഹരിക്കുന്ന കാര്യത്തില്‍ അതിവേഗം ബഹുദൂരം മുന്നോട്ടു പോവുകയും ചെയ്യാം.)
ഇതിനു എതിര് നില്ക്കുന്ന കുലംകുത്തികളെ (ഏറനാടന്‍ - തിരുവിതാംകൂര്‍ ഭേദമില്ലാതെ പ്രയോഗിക്കപ്പെടുന്ന ഒരു ശുദ്ധ ഗ്രാമീണ ശൈലി) അപ്പപ്പോള്‍ ഉന്മൂലനം ചെയ്യണം.
ഇതേ പറ്റിയുള്ള പൊലീസ് അന്വേഷണങ്ങള്‍ ഏറിപ്പോയാല്‍ ഏരിയാ സെക്രട്ടരിയിലോ, ലോക്കല്‍ നേതാവിലോ, ചുവപ്പെന്നോ പച്ചയെന്നോ ത്രിവര്ണ്ണമെന്നോ നോക്കാതെ ഒതുക്കണം. കാരണം ഇത് നമ്മുടെ ഒരു കൂട്ടു സംരഭമാണ്. ഇതില്‍ ജനങ്ങള്‍ നിക്ഷേപ്പിക്കുന്നത് അവരുടെ ചോര കൊണ്ടാണ്. അതില്‍ നിന്നും ഉയര്‍ന്നു വരുന്ന രക്തസാക്ഷികളുടെ രൂപങ്ങള്‍ ഉന്നത കലാസൃഷ്ടികള്‍ ആയി നമ്മുടെ ഭാവി അരുമ ഗുണ്ടകളുടെ ചുവരുകളെ അലങ്കരിക്കാനുള്ളതാണ്.
തുടരും...
ഒരു കമേഴ്സ്യല്‍ ബ്രേക്ക്..
....അല്ലാ, അപ്പൊ മെമ്പര്‍ ഒന്നും അറിഞ്ഞില്ല്യേ?....
കൊലക്കേസ്സില്‍ പ്രതി ചേര്‍ക്കപ്പെട്ട പി കെ ബഷീറിനെ നിയമസഭയില്‍ നിന്നും പുറത്താക്കണം എന്നുള്ളത് തികച്ചും ന്യായമായ ആവശ്യം ആണ്. ജനങ്ങളുടെ ആഗ്രഹവും ആണ്. ഒരു കൊലയാളി നമ്മെ ഭരിക്കുന്നത് അഗീകരിക്കരുത്. അത് ഏത് രാഷ്ട്രീയ പാര്‍ട്ടി ആയാലും അങ്ങനെ തന്നെ വേണം.
ReplyDeleteഎടാ മ മ മലകെ........ അഞ്ചേരി ബേബി വധത്തിലെ പ്രതി ജയചന്ദ്രനെയും പുറത്താക്കണം എന്ന് കൂടെ പറയടാ........ഇതെന്താ വെള്ളരിക്ക പട്ടണമോ............ടീ വീ രാജേഷും പോട്ടെ പുറത്തു........... ഇജ് ഓടെ നിന്നടാ.........................................
Deleteഏത് പാര്‍ടി ആയാലും ക്രിമിനല്‍ കേസ്സില്‍ ഉള്ളവരെ പുറത്താക്കണം എന്ന് തന്നെ അല്ലെടോ പറഞ്ഞത്?
Deleteബഷീറിന്റെ ഒന്നാംപ്രസംഗം പ്രകോപനപരം തന്നെ എന്നതില്‍ സംശയമില്ല .
ReplyDeleteപി ജയരാജനും മുളക് വെള്ളം ജയരാജനും തീപ്പന്തം പിണറായിയുമൊക്കെ പറയും മാതിരിയുള്ള തനി ഗുണ്ടാപ്രസംഗം .. പക്ഷെ ഇപ്പോള്‍ വിവാദമായ പ്രസംഗം പലവട്ടം കേട്ടിട്ടും , ദേശാഭിമാനിയില്‍ നിന്ന് തന്നെ പച്ചക്ക് വായിച്ചിട്ടും അതിലെവിടെയും ഒരു പ്രേരണക്കും ഇട നല്കുന്ന ഒരു വാക്കും മഷിയിട്ടു നോക്കിയിട്ടും കണ്ടില്ല .
ഏതായാലും ഒരു കച്ചിത്തുരുമ്പ് എങ്ങനെ ആയുധം ആക്കാം എന്ന് കോടിയേരിക്കും ഒരു ഓലക്കൊടി കൊണ്ട് എങ്ങനെ തീയുണ്ടാക്കാം എന്ന് വള്ളിക്കുന്നിനും നന്നായി അറിയാം എന്ന് മനസ്സിലായി . വള്ളിക്കുന്ന് എന്താ കോടിയേരിക്ക് പഠിക്കുന്നോ ?
ബഷീറിന്റെ പ്രസഗം ഒരു ഏറനാടന്‍ തമാശയായി കണ്ടാല്‍ മതി. പിന്നെ, കൊലചെയ്യപ്പെട്ടവര്‍ ടി പി യെ പോലെ കുലംകുത്തിയല്ല. നല്ല ഒന്നാംതരം കൊലപുളികളാണ്. കുലംകുത്തിയെയും കോലപുളിയെയും താരതമ്യപ്പെടുത്തി കുലംകുത്തികളെ നാറ്റികല്ലേ സഖാകളെ....ഒരുകൂട്ടര്‍ നെഞ്ചില്‍ വെടിയുണ്ടകളുമായി ജീവിക്കുന്ന രക്തസാക്ഷികളുടെ പിന്തലമുറക്കാര് ആണെങ്കില്‍ മറ്റവര് തലയില്‍ ഫുട്ബോള്‍ പ്രാന്തും നെഞ്ചിനുള്ളില്‍ കോലവേറിയുമായി നടകുന്നവരാണ്. വാളെടുത്തവന്‍ വാളാല്‍ തന്നെ തീരണ്ടേ? അങ്ങനെയും ഇല്ലേ ഒരു ആഗോള നിയമം...
ReplyDeleteജ്ജ് ശെയ്തീട്ട് വരീന്ഞ മ്മള് നോക്കിക്കോളാം.....
ReplyDeleteലീഗെന്ന ബിസിന്സ്സ് സ്ഥാപനത്തിന് മത താല്പര്യതെക്കാള് കൂടുതല്‍ താല്പര്യം സ്വന്തം രാഷ്ട്രീയ താല്പര്യങ്ങള് തന്നെയാണ് ...... ഈ രാഷ്ട്രീയ താല്പര്യം തന്നെയാണ് അവര്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്തിയും.... മുസ്ലീമായ മമ്മുട്ടിക്ക് വിളക്ക് ക്കത്തിക്കുമ്പോള് ഇല്ലാത്ത ഹറാമി ചിന്ത ഇസ്ലാമിക ഭീകരവാടികള്ക്ക് ഉണ്ടാകാനുള്ള കാരണം മംമുട്ടിക്കും, സ്മാര്‍ട്ട്സിറ്റി ഉദ്ഘാടിച്ച അറബിക്കും ഇല്ലാത്ത രാഷ്ട്രീയ താല്പര്യം അവര്‍ക്ക് ഉണ്ട് ഏന്നതാണ് .മറ്റുള്ളവരില്‍ നിന്നും തങ്ങളുടെ വോട്ടുബാങ്ക് ജനതയെ ഏങ്ങനെ വെറുപ്പിച്ചു നിര്‍ത്താം ഏന്ന ഗവേഷനതിറെ പരിണിത ഫലമാണ് ... ഉത്തരമാണ് നിലവിലക്കിനോടുള്ള വിരോധം ....
എവിടെ നമ്മുടെ മുല്ലപ്പള്ളി..,ഇവിടില്ലേ ചെന്നിത്തല..,വിലപ്പെട്ട മനുഷ്യ ജീവന്റെ വിലയെ പറ്റി ഘോര ഘോരം പ്രസംഗിക്കുന്ന വീരനെയും മജീദ് ..,ഇ.ടി...എം.പിയെയും വായിക്കു തോന്നുന്നത് കോതക്ക് പാട്ടെന്ന ..,രൂപത്തില്‍ അത്തും പിത്തും പുലമ്പാന്‍ കെ.സുധാകര ധൈര്യവാനെയും കാണ്മാനേ ഇല്ല.അല്ല മലപ്പുറം ജില്ലയിലെ അരീക്കോട് കുനിയില്‍ കൊളക്കാടന്‍ ഗുലാംഹുസൈന്റെ മക്കളായ കൊളക്കാടന്‍ അബൂബക്കര്‍ (കുഞ്ഞാപ്പു-48), ആസാദ് (37) എന്നീ രണ്ട് സഹോദരന്മാര് അതി ദാരുണമായി കൊല്ലപ്പെട്ടിട്ട് മണിക്കൂറ് 24 ആയി.ഈ ഇരട്ടക്കൊലപാതകത്തിന് ഒരാഴ്ചമുമ്പ് പി കെ ബഷീര്‍ എംഎല്‍എ നടത്തിയത് കൊലവിളി പ്രസംഗമായിരുന്നുവത്രേ..!ജനുവരിയില്‍ അരീക്കോട് കുനിയില്‍ ഫുട്ബോള്‍ ടൂര്‍ണമെന്റുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തില്‍ കൊല്ലപ്പെട്ട ഹത്തീഖ് റഹ്മാന്റെ കുടുംബത്തിന് സഹായധനം നല്കുന്ന ചടങ്ങിലാണ് കൊലപാതകത്തിനുള്ള ബഷീറിന്റെ ആഹ്വാനം. കുനിയില്‍ ജനുവരി മൂന്നിനു നടന്ന പൊതുയോഗത്തില്‍ പാണക്കാട് ചെറിയ തങ്ങളെ സാക്ഷിനിര്‍ത്തിയാണ് ആരെയും വെറുതെ വിടില്ലെന്ന് ബഷീര്‍ പ്രഖ്യാപിച്ചത്. കൃത്യം ഒരാഴ്ചക്കുള്ളില്‍ കൊലപാതകം നടന്നു.
ReplyDeleteനമ്മുടെ ബ്രേക്കിംഗ് ന്യൂസുകാരെയും പാര്‍ടിക്കോടതി ഗവേഷകരെയും ഒന്നും....ആരെയും കാണാനില്ല.....മനോരമ-ഹൈറേഞ്ച് കൊല ഗവേഷകരും ഇന്ത്യാവിഷവും മാധ്യമ ധര്‍മത്തിന്റെ അപ്പോസ്തലന്മാരായ ജമാഅത്ത് പത്രവും..ഒക്കെ ഒക്കെ അടയിരുന്നു പോയോ...ഏറനാടിന് ചട്ടമ്പിയുടെ കീഴിലുള്ള കോടതിയെ പറ്റി ഒന്നും പറയാനില്ലേ നിങ്ങള്‍ക്കാര്‍ക്കും...
എടോ രാധാകൃഷ്ണാ.....കൊലപാതകികള്‍ സഞ്ചരിച്ച വഴിയെ പോയ പാവങ്ങളെപ്പോലും ജയിലിലടക്കുന്ന കാലമല്ലേ....ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ആറാം പ്രതിയായി എഫ്ഐആര്‍ തയാറാക്കി... ശരിയും തെറ്റു..മന്വേഷിക്കട്ടെ യെന്ന മുടന്തന്‍ ന്യായം പറയാതെ ഈ ബഷീര്‍ എംഎല്‍എ എന്ന ചട്ടമ്പിയെ പിടിച്ചു കൂച്ചാന്‍ നട്ടല്ലുണ്ടൊയെന്ന് ചോദിക്ക് തലൈവര്‍ ഉമ്മന്‍ ചാണ്ടിയോട്.
അതല്ല പ്രതിസ്ഥാനത്ത് സിപി എമ്മുകാരെ തിരുകി കയറ്റാനുള്ള... വ്യഗ്രത മാത്ര മാണോ............ജ്യോലി.......
ഇപ്പോഴുള്ള ക്ഷീണം മാറാന്‍ ഒരു വഴി ആലോചിച്ചിരിക്കുകയായിരുന്ന സിപിഎം നു മുന്നില്‍ താനേ തുറന്ന ഒരു വാതിലായിരുന്നു ബഷീറിന്റെ പ്രസംഗം . ചന്ദ്രശേഖരന് വധത്തിനെ തുടര്‍ന്നുള്ള പ്രശ്നങ്ങളും മണി പ്രശ്നവും നേരിടാന്‍ അവര്‍ തന്നെയാകണം ആളെവിട്ടു ഈ ഇരട്ടക്കൊലപാതകം ചെയ്യിച്ച്ചിരിക്കുക.
ReplyDeleteDats a point.
ReplyDeleteബഷീറിന്റെ പ്രസംഗം ക്രിമിനല്‍ കുറ്റമോ?
ReplyDeletehttp://www.varthamanam.com/index.php/editorial/15988-2012-06-12-22-29-43
Published on Wednesday, 13 June 2012 03:59
ടി റിയാസ് മോന്
താനാണ് കുറ്റം ചെയ്തതെന്ന് ഒരാള്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ വെച്ച് വിളിച്ചു പറയുന്നത് ക്രിമിനല്‍ കുറ്റമാണ്. അത് വീഡിയോയില്‍ പകര്‍ത്തി കോടതിയില്‍ ഹാജരാക്കുകയെന്ന നടപടിയാണ് ഇടുക്കിയിലെ എം എം മണിയുടെ കേസില്‍ സംഭവിച്ചിട്ടുള്ളത്. കൊലക്കേസില്‍ കുറ്റസമ്മത മൊഴിയായി പരിഗണിക്കപ്പെടാവുന്നതാണ് എം എം മണിയുടെ പ്രസംഗം.
മലപ്പുറം ജില്ലയിലെ കുനിയില്‍ ഇരട്ടക്കൊലപാതക കേസില്‍ മുസ്ലിം ലീഗ് എം എല്‍ എ പി കെ ബഷീര്‍ ആറാം പ്രതിയാണ്. അദ്ദേഹത്തിന്റെ പ്രസംഗമാണ് പ്രതികളെ കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചതെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നാലംഗസംഘം നടത്തിയ കൊലപാതകത്തില്‍ പി കെ ബഷീര്‍ ആറാം പ്രതിയാകുന്നത്. (പ്രതികള്‍ ആ പ്രസംഗം കേട്ടിരുന്നോ എന്നത് വേറെ കാര്യം.) ജൂണ്‍ മൂന്നിന് മുസ്ലിം ലീഗ് കുനിയിലില്‍ നടന്ന ധനസഹായ വിതരണച്ചടങ്ങിലായിരുന്നു പി കെ ബഷീര്‍ പ്രസംഗിച്ചത്. കൊലക്കുറ്റമല്ല, പ്രേരണാകുറ്റമാണ് നിലവില്‍ ചുമത്തിയിരിക്കുന്നത്. എന്നാല്‍ പ്രേരണാകുറ്റം നിലനില്‍ക്കുമോ എന്ന് വ്യക്തമല്ല. അതിന് തെളിവുകള്‍ ആവശ്യമാണ്. ഇപ്പോള്‍ പൊലീസ് തയ്യാറാക്കിയ എഫ് ഐ ആര് തന്നെ നിലനില്‍ക്കുമോ എന്നതിന് വരും നാളുകളില്‍ മറുപടി ലഭിക്കും.
പി കെ ബഷീറിന്റെ പ്രസംഗം പ്രതികള്‍ക്ക് കുറ്റം ചെയ്യാന്‍ പ്രേരണ നല്‍കിയെന്ന പരാതി ഉയരുന്നത് ജൂണ്‍ 11നാണ്. പ്രതികള്‍ കൊല്ലപ്പെട്ടപ്പോളാണ് ബഷീറിന്റെ പ്രസംഗം ചര്‍ച്ചാ വിഷയമാകുന്നത്. പ്രകോപനപരമായ രീതിയിലാണ് ബഷീര്‍ പ്രസംഗിച്ചതെങ്കില്‍ അന്നു തന്നെ ബഷീറിനെതിരെ പരാതി നല്‍കാമായിരുന്നു.
എന്നാല്‍ അത്തരം നടപടികളൊന്നും ഉണ്ടായിട്ടില്ല. കുനിയിലില്‍ നടന്നിട്ടുള്ളത് രാഷ്ട്രീയ കൊലപാതകങ്ങള്‍ അല്ല. ഒരു പക്ഷത്ത് മുസ്ലിം ലീഗും, മറുഭാഗത്ത് സി പിഎമ്മും നിലകൊള്ളുന്ന രാഷ്ട്രീയ നിറവും കുനിയിലില്‍ ഇല്ല. പ്രാദേശിക പ്രശ്നത്തിന് രാഷ്ട്രീയ നിറം നല്കുന്നവര് ഇക്കാര്യം ഓര്‍ക്കണം. അതീഖുറഹ്മാനെ കൊലചെയ്ത കേസിലെ പ്രതികളെയാണ് ഇപ്പോള്‍ കൊലപ്പെടുത്തിയിട്ടുള്ളത്. അത് ഒരു രാഷ്ട്രീയ സംഘര്‍ഷമായിരുന്നില്ല. ഫുട്ബാള്‍ ടൂര്‍ണ്ണമെന്റുമായി ബന്ധപ്പെട്ട തര്‍ക്കത്തിലാണ് അതീഖ് കൊലചെയ്യപ്പെട്ടത്. അതിന്റെ കൗണ്ടര്‍ കൊലപാതകവും രാഷ്ട്രീയ കൊലപാതകമല്ല. ആദ്യം കൊല്ലപ്പെട്ട അതീഖുറഹ്മാന് മുസ്ലിം ലീഗ് പ്രവര്‍ത്തകനായിരുന്നു എങ്കിലും ആ കൊലപാതകത്തിന് രാഷ്ട്രീയമണം ഉണ്ടായിരുന്നില്ല. ഇപ്പോള്‍ കൊല്ലപ്പെട്ട അതീഖുറഹ്മാന് കൊലക്കേസിലെ പ്രതികളായ കൊളക്കാടന്‍ ആസാദും, കൊളക്കാടന്‍ അബൂബക്കറും സി പി എം പ്രവര്‍ത്തകരോ, ഇടതുപക്ഷ പ്രവര്‍ത്തകരോ അല്ല. എന്നു മാത്രമല്ല കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറനാട് മണ്ഡലത്തില്‍ സ്വതന്ത്രസ്ഥാനാര്‍ഥിക്കു വേണ്ടി സജീവമായി രംഗത്തുള്ളവരുമായിരുന്നു. ആയതിനാല്‍ പി കെ ബഷീര്‍ സി പി എമ്മുകാരെയോ, കോണ്‍ഗ്രസുകാരെയോ കൊല്ലാന്‍ വേണ്ടി ഒരു ആഹ്വാനം നടത്തിയെന്ന് സി പി എം പ്രവര്‍ത്തകരോ, കോണ്‍ഗ്രസ് പ്രവര്‍ത്തകരോ ആരോപിക്കുന്നില്ല............
This comment has been removed by the author.
ReplyDeleteരാഷ്ട്രീയമില്ലാത്ത ഒരു കൊലപാതകം നടന്ന് അഞ്ച് മാസങ്ങള്‍ക്ക് ശേഷം കുനിയില്‍ വെച്ച് നടന്ന പരിപാടിയില്‍ മുസ്ലിം ലീഗ് എം എല്‍ എ പി കെ ബഷീര്‍ പ്രസംഗിച്ച വാക്കുകള്‍ വ്യക്തമാണ്. ആ വാക്കുകളില്‍ അക്രമത്തിനുള്ള ആഹ്വാനമില്ല. പി കെ ബഷീര്‍ സ്ഥലം എം എല്‍ എയാണ്. അഥവാ സര്‍ക്കാറിന്റെ പ്രതിനിധിയാണ്. കൊല്ലപ്പെട്ട അതീഖുറഹ്മാന്റെ കുടുംബത്തിന് ധനസഹായം നല്കുന്ന പരിപാടിയിലാണ് ബഷീര്‍ പ്രസംഗിച്ചത്. കേട്ടുനില്ക്കുന്നത് അതീഖുറഹ്മാന്റെ ആശ്രിതരാണ്. ദരിദ്രരായ അവര്‍ക്ക് മുന്നില്‍ നീതിയോടൊപ്പം നില്ക്കാന് ഉണ്ടാകുമെന്ന പ്രഖ്യാപനമാണ് ബഷീര്‍ നടത്തിയിട്ടുള്ളത്. പ്രതികള്‍ സമ്പന്നരാകുമ്പോള്‍ ഇരകള്‍ക്ക് നീതി നിഷേധിക്കപ്പെടുമെന്ന് കരുതുന്നവര്‍ക്കിടയില്‍ പ്രതികള്‍ കുറ്റകൃത്യത്തിന് ശേഷം നാട്ടിലൂടെ സൈ്വര്യവിവഹാരംനടത്തില്ലെന്ന് എം എല്‍ എ പറയുന്നത് ക്രിമിനല്‍ കുറ്റമല്ല. നാട്ടില്‍ ഒരു കൊലപാതകം നടന്നാല്‍ പ്രതികള്‍ക്കെതിരെ കോടതിയില്‍ കേസ് ഉണ്ടായിരിക്കെ പ്രതികള്‍ക്കെതിരെ ഏതറ്റം വരെയും പോകുമെന്ന് പറഞ്ഞാല്‍ കോടതിയില്‍ ഏതറ്റം വരെയും നീതിക്കു വേണ്ടി പൊരുതുമെന്നാണെന്ന് മനസ്സിലാക്കേണ്ടത്. പ്രതികള്‍ രക്ഷപ്പെടുമെന്ന് വിചാരിക്കേണ്ടെന്ന് ഒരു മന്ത്രിയോ, പോലീസ് മേധാവിയോ പറഞ്ഞാല്‍ അവര്‍ക്കെതിരെ കൊലപാതകത്തിന് പ്രേരണാ കുറ്റം ചുമത്തുന്ന പതിവില്ല. ക്വട്ടേഷന്‍ സംഘങ്ങളെ അടിച്ചമര്‍ത്തുമെന്ന് മുന്‍ കേരള അഭ്യന്തര വകുപ്പ് മന്ത്രി കൊടിയേരി ബാലകൃഷ്ണന് പറഞ്ഞിരുന്നതാണ്. ഇപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആ വാക്കുകള്‍ ആവര്‍ത്തിക്കാറുണ്ട്. അതിനിടയില്‍ പല ഗുണ്ടകളും കൊല്ലപ്പെടുകയുണ്ടായി. അതു പോലെയാണ് പി കെ ബഷീറിന്റെ കുനിയില്‍ കൊലപാതകത്തിന് ശേഷം സംഭവിച്ചത്. അക്രമം തുടര്‍ന്നാല്‍ കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് പി കെ ബഷീര്‍ പ്രസംഗിച്ചതും പ്രകോപനമായത്രേ.സ്വന്തം മണ്ഡലത്തില്‍ അക്രമം നടന്നതിന് ശേഷം പ്രതികള്‍ രക്ഷപ്പെടുമെന്നും, ഞാനും പാര്‍ട്ടിയും കൈയും കെട്ടി നോക്കിനില്ക്കുമെന്നും ബഷീര്‍ പ്രസംഗിക്കുകയാണെങ്കില്‍ അതാണ് യഥാര്‍ഥത്തില്‍ കുറ്റം. ഒതായിയിലെ പി വി മനാഫ് വധക്കേസ് അടക്കമുള്ള ചില കേസുകളില്‍ പ്രതികള്‍ ശിക്ഷക്കപ്പെടാത്ത അനുഭവം അദ്ദേഹത്തിന്റെ മണ്ഡലത്തിലുണ്ട്. പ്രതികളെ കോടതി വെറുതെ വിട്ട ആ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഇനി വെറുതെ വിടുകയില്ലെന്ന് പറഞ്ഞാല്‍ അതിന് പ്രതികള്‍ ശിക്ഷിക്കപ്പെടുമെന്നേ അര്‍ഥമുള്ളൂ.. എം എം മണിയുടെ പ്രസംഗം ആവര്‍ത്തിച്ചു പ്രക്ഷേപണം ചെയ്യുന്ന 'മാധ്യമങ്ങള്‍' ബഷീറിന്റെ കുനിയില്‍ പ്രസംഗം ആവര്‍ത്തിച്ചു കേള്‍പ്പിച്ചാല്‍ ഈ പ്രശ്നം താനേ കെട്ടടങ്ങും.
ReplyDeleteകേട്ടപാതി കേള്‍ക്കാത്തപാതി ആദ്യം ഞാന്‍ പ്രതികരിക്കണം എന്ന രീതിമാറ്റി, സത്യസന്ധമായി ഞാന്‍ പ്രതികരിക്കണം എന്നതിലേക്ക് വന്നില്ലെങ്കില്‍ ഇത്തരം വിഷയങ്ങളിലുള്ള പ്രതികരണം അക്രമവും അനീതിയുമാവും. ഒരാളെ കൊലപാതകിയാക്കലും ഗുണ്ടയാക്കലും ഒക്കെ സത്യത്തോട് ആഭിമുഖ്യമുള്ളവര്‍ വ്യക്തമായ തെളിവിന്റെ വെളിച്ചത്തില്‍ വേണം നാടത്താന്‍. പി.കെ.ബഷീറിനെക്കുറിച്ച് ഇന്നുണ്ടായ വിവാദത്തിനു പഴയ "തെളിവ്" കൊണ്ട് പ്രചരണം നടത്തുന്നത് മോശമാണ്. എഴുത്ത് ബ്ലോഗിലായാലും പേനകൊണ്ട് എഴുതാന്‍ പഠിപ്പിച്ച നാഥന്റെ നാമത്തില്‍ തന്നെ തുടങ്ങുന്നതാണ് നാമായിട്ട് വിവാദങ്ങള്‍ക്ക് വളം വെച്ചുകൊടുക്കാതിരിക്കാന്‍ നല്ലത്. അസത്യം നാം പ്രച്ചരിപ്പിചാലും പ്രതിയാക്കപ്പെടുകതന്നെ ചെയ്യും ആ കോടതിയില്‍...........
ReplyDeleteസംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിക്കുന്നവരെ തീര്‍ച്ചയായും ഒറ്റപ്പെടുത്തണം. പകയും വിദ്വെശ്യവും ഒഴിവാക്കണം, പക്ഷെ അത് നടക്കണമെങ്കില്‍ കുറ്റവാളികള്‍ നിയമ പരമായി ശിക്ഷിക്കപെടണം, ഒരു കൊലപാതകം പിന്നെ കുറച്ചു ദിവസം ജയില്‍ ജീവിതം. പിന്നെയും കൊലപാതകം ...... കുറ്റവാളികള്‍ ഇരകളുടെ മുന്പില് വീണ്ടും .....!! വര്‍ഷങ്ങള്‍ കാത്തു നിന്നും പക തീര്‍ക്കുന്നവരുടെ വാര്‍ത്തകള്‍ ഈയടുത്ത് കേള്‍ക്കാന്‍ തുടങ്ങിയിരിക്കുന്നു. അതിനു ആരും പ്രത്യേകം ഊര്‍ജം നല്‍കേണ്ടതില്ല എന്ന് തോന്നുന്നു. സ്വന്തക്കാര് നഷ്ട്ടപെട്ടവരുടെ ദുഖവും പകയും അവര്‍ക്ക് ഇല്ലാതാകുമോ എന്നറിയില്ല, ഇത് നിയമം കയ്യിലെടുത്ത്തുള്ള ഏര്പ്പാടാനെങ്കിലും നിയമ പാലകര്‍ (കോടതിയടക്കം) ഇത് ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. .ജാമ്യം കിട്ടുന്നതിനു മുന്‍പ് പ്രതികള്‍ക്ക് നാട്ടില്‍ വല്ല ഭീഷണിയുമുണ്ടോ എന്ന് പോലീസ് അന്വേഷിക്കെണ്ടിയിരുന്നു.
ReplyDeleteഈ കൊലപാതകത്തിന് പി.കെ.ബഷീറിന്റെ പ്രസംഗത്തില്‍ നിന്നും ഊര്‍ജ്ജം വേണമെന്നില്ല, ( ഇത് പി.കെ.ബഷീറിന്റെ പ്രസംഗത്തിനുള്ള ന്യായീകരണം അല്ല) ഇവരുടെ കൈകളാല്‍ കൊല്ലപെട്ടവരുടെ (എണ്ണം പറയുന്നില്ല) സ്വന്തക്കാരും സുഹൃത്തുക്കളും യാതൊരു വിദ്വെശ്യവും പകയും ഇല്ലാതെയാണ് ജീവിക്കുന്നതെന്നത് ഒരു തെറ്റിധാരണ മാത്രം, സ്വന്തം വേട്ട നായ്ക്കളെ വിട്ടു ഒരു മനുഷ്യനെ കൊന്ന ചരിത്രവും ഇവര്‍ക്കുണ്ട്, അതറിയണമെങ്കില്‍ ചെറുവാടി, മുക്കം, ഏറന്ജിമാവ്, വാലില്ലാപുഴ, കുനിയില്‍, ഒതായി, എന്നീ സ്ഥലങ്ങളില്‍ ചെന്ന് ആരോട് ചോദിച്ചാലും മതി,ഈ കൊലപാതകത്തെ ഒരിക്കലും ന്യായീകരിക്കുന്നില്ല,നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കുകയും ചെയ്യരുത്. പക്ഷെ ഈ പ്രദേശങ്ങളില്‍ ചെന്ന് സാധാരണക്കാരോട് കൊലപാതകത്തെ കുറിച്ചു ചോദിച്ചാല്‍ രാഷ്ട്രീയ കക്ഷി ഭേദമന്ന്യെ അതില്‍ സന്തോഷിക്കുന്നു എന്ന് പരസ്യമായി പറഞ്ഞിലെങ്കിലും മുഖത്ത് കാണാം.
കടപ്പാട്: http://saifinblog.blogspot.in/2012/06/blog-post.html
മുസ്ലിം ലീഗ് ഗുണ്ട പി കെ ബഷീറിന്റെ ചാവേറുകളൊക്കെ ഉഷാറാണല്ലോ. ഈ ഗുണ്ട പ്രസംഗിച്ചിട്ടുള്ള ഏത് പ്രസംഗത്തിലാണ്, എതിരാളികളെ ഭീഷണിപ്പെടുത്താതിരുന്നിട്ടുള്ളത്?
ReplyDeleteവെറും പന്തുകളിക്കൊല എന്ന് ബഷീറിന്റെ ചവേറുകള്‍ വിശേഷിപ്പിക്കുന്ന കൊലയല്ല അതീക്കിന്റെ കൊലപാതകം എന്ന് ഈ ഗുണ്ട പറയുന്നത് കേട്ടിട്ടും ചവേറുകള്‍ അതംഗീകരിക്കുന്നില്ല. ഇ റ്റി മൊഹമ്മദ് ബഷീറും ഇന്ന് ചനലുകളില്‍ പറഞ്ഞത്, ആ കൊലപാതം ഫുട്ബോള്‍ കശപിശ ആണെന്നാണ്. ഇതിനു മുമ്പും കുനിയില്‍ ഫുട്ബോള്‍ മത്സരത്തോടനുബന്ധിച്ച് കശപിശ ഉണ്ടായിട്ടുണ്ട്. ഇപ്പറഞ്ഞ അതീക്ക് അത്ര നിഷ്കളങ്കനൊന്നുമല്ല. പി കെ ബഷീറിനോട് കിടപിടിക്കുന്ന തികഞ്ഞ ഗുണ്ടയായിരുന്നു. അയാളുടെ കൊല രാഷ്ട്രീയക്കൊല തന്നെയായിരുന്നു. ഫുട്ബോള്‍ മത്സരത്തില്‍ കശപിശയുണ്ടായി. ഉടനെ മരകായുധങ്ങളുമായി ലീഗിന്റെ രാഷ്ട്രീയ എതിരാളികളുടെ വീടു കയറി ആക്രമിച്ചു ഈ ഗുണ്ട. അതിനു ബഷീര്‍ സകല ഒത്താശയും ചെയ്തു കൊടുത്തു. പക്ഷെ അതിന്റെ തിരിച്ചടി കൊലപാതകരൂപത്തില് വന്നു. കൊല്ലപ്പെട്ടവന് ലീഗു ഗുണ്ടയായതുകൊണ്ട് പരസ്യമായി തന്നെ ധനസഹായം നല്‍കിയത് ഒരു വെല്ലുവിളി ആയിരുന്നു. അദ്ധ്യാപകനെ കൊലപ്പെടുത്തിയ ശേഷം നടത്തിയ കൊലവിളിയുടെ മറ്റൊരു രൂപമായിരുന്നു അത്. പാണക്കാടന് സ്റ്റേജില്‍ ഉള്ളതുകൊണ്ട്, കൂടുതല്‍ പറയുന്നില്ല എന്നും പറഞ്ഞായിരുന്നു, അതീക്കിനെ കൊന്നവരെ ഒന്നിനെയും വെറുതെ വിടില്ല എന്ന് ആക്രോശിച്ചതും. പാണക്കാടന് ഇല്ലായിരുന്നെങ്കില്‍ പലതും പറഞ്ഞേനെ. രഹസ്യമായി നടപ്പിലാക്കാനുദ്ദേശിച്ച പലതും.
യഥാര്‍ത്ഥ കാരണം ഇവിടെ പലരും പറയുമ്പോലെ ഫൂട്ബോള്‍ കളിയുടെ പോസ്റ്റര്‍ ഒട്ടിക്കുന്നതിനോടനുബന്ധിച്ചല്ല എന്ന് ബഷീര്‍ വളരെ വ്യക്തമായി പറയുന്നുണ്ട്. തെരഞ്ഞെടുപ്പില്‍ ഉള്‍പ്പടെ ബഷീറിന്റെ കൂടെ നിന്നാണതിനു കാരണം എന്നും, റ്റി പി വധവും ഷുക്കൂര്‍ വധവും പോലെ രാഷ്ട്രീയഗൂഡാലോചനയിലാണ്, അതീക്ക് കൊല്ലപ്പെട്ടതെന്നും, ഇത് തങ്ങള്‍ കയ്യും കെട്ടി നോക്കി നില്‍ക്കില്ല എന്നും ഈ ഗുണ്ട പറയുന്നത് ഈ കള്ളം പൊളിച്ചടക്കുന്നു. ബഷീറും സഹ ഗുണ്ടകളും കയ്യും കെട്ടി നോക്കി നിന്നില്ല. വളരെ ആസൂത്രിതമായി കൊലപാതകം നടത്തി. നടത്തിയവരെ രക്ഷപ്പെടുത്തി. ഗള്‍ഫിലേക്ക് കടക്കാന്‍ വരെ സഹായിച്ചു.
ഹോ... ഇത്രയും പറഞ്ഞപ്പോ എന്തൊരു ആശ്വാസം .......... ടി പി വധത്തിനു ശേഷം ഇപ്പോഴാ ഒന്ന് വാ തുറക്കാന്‍ കഴിഞ്ഞേ .......:)-
Deleteഇപ്പോഴുള്ള ക്ഷീണം മാറാന്‍ ഒരു വഴി ആലോചിച്ചിരിക്കുകയായിരുന്ന സിപിഎം നു മുന്നില്‍ താനേ തുറന്ന ഒരു വാതിലായിരുന്നു ബഷീറിന്റെ പ്രസംഗം . ചന്ദ്രശേഖരന് വധത്തിനെ തുടര്‍ന്നുള്ള പ്രശ്നങ്ങളും മണി പ്രശ്നവും നേരിടാന്‍ അവര്‍ തന്നെയാകണം ആളെവിട്ടു ഈ ഇരട്ടക്കൊലപാതകം ചെയ്യിച്ച്ചിരിക്കുക.
ReplyDeleteസംശയിക്കാന്‍ കാരണങ്ങള്‍ ഏറെ ഉണ്ട് . കൊലപാതകം നടന്ന അടുത്ത ദിവസം തന്നെ മരണപ്പെട്ട ആളുടെ അമ്മ പരാതി കൊടുത്തത്രേ ബഷീരിനെതിരെ. ഇത് സിപിഎം കാരുതെന്നെ ചെയ്യിച്ച്ചതാരിക്കും ഉറപ്പു .കൊല നടത്തിയ അടുത്ത ദിവസം തന്നെ പരാതി കൊടുക്കനെല്ലാം റെഡിയാക്കി വച്ചിരുന്നു എന്ന് തന്നെ സംശയിക്കണം . ഒപ്പം തന്നെ പാര്‍ട്ടി അനുഭാവികളായ പോലീസുകാരെ സ്വാധീനിച്ച് FIR ല്‍ ബഷീറിന്റെ പേര് വരുത്തിച്ച്ച്ചു. അതും കൃത്യമായി സഭാ സമ്മേളനം തുടങ്ങുന്നതിനു മുന്‍പ് .
പക്ഷെ ഈ ബഷീറും നല്ലവനല്ല . അയാക്ക് എട്ടിന്റെ പണി ഒരെണ്ണം കിട്ടനമാരുന്നു .. ഭീഷണിയെ... ഭീഷണി... .
സിപിഎം കാരെ നിങ്ങടെ പുത്തി സമ്മതിക്കണം .
പേരു തിരുവല്ല ആണെങ്കിലും കാഞ്ഞ പുത്തി മലപ്പുറം തന്നെ.
Deleteപച്ചയല്ലാതെ എന്തുകണ്ടാലും വെകിളിപിടിക്കുന്ന ഇവറ്റകളില്‍ നിന്നും ഇതും ഇതിനപ്പുറവും പ്രതീക്ഷിക്കാം.....
DeletePeople from Edavanna and Nilambur know the category of Basheer. He is a 916 goon
ReplyDeleteരാഷ്ട്രീയ നേതാക്കളുടെ നില നില്‍പ്പ് തങ്ങളുടെ അതിജീവനത്തിന്റെ ഭാഷ സംസാരിക്കുമ്പോള്‍ ജനം പേടിക്കണം !
ReplyDeleteകൊലപാതകങ്ങള്‍ അധികാരത്തിന്റെ ഉണ്മാധാവസ്ഥയാണ്. പ്രതിയോഗികള്‍ക്ക് നേരെ സ്വയം ജട്ജ്മെന്റ്റ് നടത്തി നിലകൊള്ളുന്ന നേതാക്കളാണ്
ഇന്നത്തെ ജനാധിപത്യത്തിന്റെ വക്താക്കള്‍. അതാണ് നമ്മുടെ ജനാധിപത്യത്തിലെ ഏറ്റവും വലിയ തമാശ !!
ഈ നേതാക്കളുടെ ശാരീരിക ഭാഷ കണ്ടാല്‍ ക്വോട്ടേഷന്‍ സംഘം പോലും പേടിച്ചു പറയുന്നതിന് മുമ്പേ കാര്യം നടത്തി കൊടുക്കും.
ടീവിയില്‍ ഇവരുടെ പ്രകടനം കാണുമ്പോള്‍ പേടിയാകുന്നു !! ഒന്ചിയവും, മലപ്പുറവും കൊലപാതകത്തിലെ മത സൌഹര്ധതിന്റെ ഉത്തമ ഉധാഹരനമാണ് ! ഒരേ സ്വരം, ഒരേ ഭാഷ.....!
അല്ലാന്ന് പോസ്റ്റ് ബന്നീട്ട് ദിബസം ഒന്ന് കഴിഞ്ഞീട്ടും വെടക്കന കാണിണില്ലല്ല കോയാ ! മ്മള വെടക്ക് നൌശാദേ .ഇതിപ്പോ ഇടതന്
ReplyDeleteതുമ്മിയതോ വെളിക്കുപോയതോ അല്ലല്ലോ മലപ്പുറം ലീഗിന്റെ ശരിക്കുള്ള മോന്തായമാ തുറന്നു കാട്ടിയേ
സന്മനസ്സുള്ളവര്ക്ക് സലാം...
ReplyDeleteപന്ത് കളി ഞങ്ങള്‍ മലപ്പുറത്തുകാര്‍ക്ക് വല്ലാത്ത ഹരമാണ്...
അതിനിടയില്‍ പലപ്പോളും അടിപികള് ഉണ്ടാകരും ഉണ്ട്...
പക്ഷെ അതിനെ ആരും രാഷ്ട്രീയ വത്കരിക്കാര് ഇല്ലാ...
എന്നാല്‍ ഇവിടെ പന്തുകളി തര്‍ക്കത്തില്‍ നിര്‍ഭാഗ്യവശാല്‍ മരണപ്പെട്ട ഒരാളെ ലീഗ് രക്തസാക്ഷി ആക്കാന്‍ നോക്കി...
തങ്ങളുടെ സാനിദ്ദ്യത്തില് നടന്ന സഹായഫണ്ട് വിതരണത്തില്‍ ലീഗ് എമ്മെല്ലേ കൊലവിളി നടത്തി...
പിന്നെ രണ്ടു പേരെ വെട്ടി കൊന്നു .......പ്രതികള്‍ ലീഗിന്ടെ മണ്ഡലം നേതാക്കള്‍....
പന്തുകളി പ്രശ്നം മാത്രമോ ഇവിടെ പ്രശ്നം....
സംശയത്തിന്...കാരണങ്ങള്‍ പലതാണ്...
"ലീഗിന്ടെ കോട്ടയില്‍ മൂന്നു തവണ പഞ്ചായത്ത് മെമ്പര്‍ ആയ യുവതിയുടെ ഭര്‍ത്താവാണ് കൊല്ലപ്പെട്ടത്....(രാഷ്ട്രീയ പക)"
"തിരഞ്ഞെടുപ്പ് കേസില്‍ എമ്മെല്ലെക്കെതിരെ സാക്ഷി പറഞ്ഞ കുടുംബം (സാക്ഷികളെ കൊല്ലുമെന്ന പഴയ വെല്ലു വിളി നിലനില്ക്കുന്നു..)"
അങ്ങിനെ പോകുന്നു ...അപ്പോള്‍ ഓര്‍ക്കുക കൊലപാതകം ലീഗിനും പുത്തരി അല്ലാ...
സീ പീ എം ഒരാളെ കൊന്നു എന്നും പറഞു നാടാകെ തൊള്ള കീറിയ ഒരു കൂട്ടര്‍ക്കും
ഇവിടെ ലീഗ് ഒരു കുടുംബത്തിലെ രണ്ടു ആളെ വെട്ടി കൊന്നപ്പോള്‍ എന്തെ മുണ്ടാട്ടം മുട്ടിയോ...???
അതോ ചന്ദ്രശേഖരന്ടെത് മാത്രമാണോ കുടുംബം...??
ഇവരൊക്കെ ആകാശത്തുനിന്നും പൊട്ടി വീണതാണോ...??
അതോ ലീഗിനും കൊണ്ഗ്രെസ്സിനും ആരെയും കൊല്ലാമെന്നാണോ ...???
ചിലവന്മാര് പറയുന്നു കൊല്ലപ്പെട്ടവര്‍ കൊലക്കേസ് പ്രതികള്‍ ആണെന്ന്...
അപ്പൊ കൊലപാതക കേസില്‍ പ്രതിയായാല്‍ കൊല്ലാം...???
പോരട്ടെ പോരട്ടെ ഭൂലോക സമാധാന പാര്‍ട്ടിയുടെ ഉള്ളിലിരിപ്പ്....
അങ്ങിനെയെങ്കില്‍ ഇപ്പോള്‍ തന്ടെ പുന്നാര എമ്മല്ലെയും കൊല്ലപ്പെടെണ്ടാതാണ് എന്നാണോ...???
എവിടുന്നാണ് വരുന്നത് കോയാ...
രോഷം പണ്ടേ ലീഗുകരണ്ടേ രക്ത്തത്തില് ഉള്ളതാ....
അതാണല്ലോ കൊണ്ഗ്രെസ്സുകാരന്‍ ആയ അദ്ധ്യാപകനെ ചവിട്ടികൊന്നപ്പോളും നമ്മള് കണ്ടേ...
ഈ ഒടുക്കത്തെ ആവേശമാണ് അരിയില്‍ ശുക്കൂരിനെയും പരലോകത്തെത്തിച്ചത്...
(തുടരും...)
(തുടര്‍ച്ച....)
ReplyDeleteഇവിടെ കമണ്ട് ഇട്ടവരുടെ വാക്ക് കേട്ടാല്‍ തോന്നും പ്രസംഗ മത്സരത്തിനു മാര്‍ക്കിടല്‍ ചടങ്ങാണെന്ന്
ഇതിനെ വെറും ഒരു പ്രകോപന പ്രസംഗ പ്രശ്നമായി ചുരുക്കരുത്....
തനിക്കെതിരെ കോടതിയില്‍ സാക്ഷിപറഞ്ഞ ഒരു കുടുംബത്തോടുള്ള എംഎല്ലെയുടെ പകയാണ് ഇതിനു പിന്നില്‍...
ആദ്യം ഇവരുടെ വീടുകേറി ആക്രമിച്ചു അന്ന്
"ഞങ്ങളുടെ എംഎല്ലെക്കിതിരെ സാക്ഷി പറയുമോടാ..." എന്ന് ചോദിച്ചായിരുന്നു ആക്രമണം...
പിന്നെ ഇതിലെ പ്രതികള്‍
ഒന്നാം പ്രതി ലീഗിന്ടെ മണ്ഡലം സെക്രടറി അഞ്ചാം പ്രതി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ടും ലീഗ് മണ്ഡലം നേതാവും...
ആറാം പ്രതി ഞമ്മടെ എംഎല്‍എ യും മണ്ഡലം പ്രസിഡണ്ടും...
ഇനി ബഷീര്‍ക്ക മുകളില്‍ പറഞ്ഞ പഴയ പ്രസംഗം കൂടെ കേട്ട് നോക്കൂ...
"........................................................
ഞങ്ങള്‍ക്കെതിരെ സാക്ഷി പറയാന്‍ പോകുന്നവര്‍ക്കെതിരെ ഞങ്ങള്‍ മണ്ഡലം കമ്മിറ്റി ഒരു തീരുമാനം എടുത്തിട്ടുണ്ട്
പ്രസിടെന്ടെന്ന നിലയില്‍ ഞാനത് പറയുകയാണ്
സാക്ഷി പറയാന്‍ കോടതിയില്‍ ആരെങ്കിലും വന്നാല്‍ അവര്‍ ജീവനോടെ ഉണ്ടാകില്ലാ...
................................"
അത് ഈ കേസില്‍ നടപ്പാക്കി ....
കൊലനടത്തി തിരിച്ചുപോകുമ്പോള്‍ പ്രതികള്‍ വിളിച്ചു പറഞ്ഞത്
"ഞങ്ങളുടെ എംഎല്ലെക്കെതിരെ സാക്ഷി പറയാന്‍ കൊളക്കാടന്മാര് ആയിട്ടില്ലാ.." എന്നാണ്...
(സാക്ഷി മൊഴി..)
ലീഗില്‍ നിന്നും ബഷീരിനെതിരെ നടപടി പ്രതീക്ഷിക്കുന്നവര്‍ വിഡ്ഢികളാകും
പണ്ട് കോടതിയില്‍ സാക്ഷി പറഞ്ഞാല്‍ കൊല്ലുമെന്ന്
അയമ്മദ് സയിബിനെ മുന്നില്‍ നിര്‍ത്തി പറഞ്ഞപ്പോ എവിടെയായിരുന്നു നടപടി...??
ആകേസ് ചാണ്ടി പിന്‍വലിച്ചു ...( വെള്ളരിക്കാ പട്ടണം..)
ഇനിയിപ്പോ ഞങ്ങള്‍ മാന്യന്മാര് കേസിന് നിന്ന് കൊടുക്കും എന്നൊക്കെ പറയാന്‍ നാണമില്ലേ
രണ്ടു പേരെ വെട്ടിക്കൊന്നിട്ട് നിയമത്തിനു നിന്ന് കൊടുക്കുമത്രേ....
കുറ്റവാളി ഏത് സീതി ഹാജിയുടെ മോനായാലും പിടിക്കപെടുക തന്നെ വേണം...
ഇതെഴുതാന്‍ തയ്യാറായ ബഷീര്‍ക്കക്ക് അഭിവാദ്യങ്ങള്‍ ...
ഉമ്മന്‍ ചാണ്ടി തിര കഥ എഴുതി കൊണ്ടിരിക്കുകയാണ് ...ഇത് വരെ കേസ് അന്വേഷണത്തിന്റെ ഭാഗമായി ഉണ്ടായ നെറി കേടുകള്‍ വച്ചു പരിശോധിക്കുമ്പോള്‍ ഈ പ്രതികളെ പി കെ ബഷീര്‍ കൊല കേസില്‍ പ്രതിയായ സാഹചര്യത്തില്‍ ഉടനടി പിടി കൂടിയത് സംശയാസ്പദമാണ് . ആദ്യ ഘട്ടത്തില്‍ സി പി എമ്മുമായി യാതൊരു ബന്ധവുമില്ലാത്ത കോടി സുനി സി പി എമ്മിന്റെ ആളാണ് എന്ന രീതിയില്‍ പ്രചരിപ്പിക്കുകയായിരുന്നു ഇവര്‍ . എന്നാല്‍ വായപ്പടച്ചി രഫീകിന്റെ കാര്യത്തില്‍ എന്നാ പോലെ ഇയാളെ മന പൂര്‍വം പിടി കൂടിയില്ല എന്ന് സംശയിക്കേണ്ട സാഹചര്യമുണ്ട് ..കൊല നടന്നു ദിവസങ്ങള്‍ക്കു ശേഷം കോടി സുനിയും രഫീകും പിടിയിലായി എന്നായിരുന്നു യു ഡി എഫിന്റെ ഉച്ച ഭാഷിണികളായ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത് .. എന്നാല്‍ കുറച്ചു ദിവസത്തിനുള്ളില്‍ ഇവര്‍ തന്ത്ര പൂര്‍വം ചുവടു മാറ്റി കോടി സുനിയും രഫീകും രക്ഷപ്പെട്ടു എന്നായി പോലീസ് ഭാഷ്യം ...രക്ഷപ്പെട്ടു എന്നല്ല പോലീസ് ഇവരെ തന്ത്ര പൂര്‍വം രക്ഷപ്പെടാന്‍ അനുവതിച്ചു എന്ന് അന്ന് തന്നെ ആരോപണം ഉയര്‍ന്നു വന്നതാണ് ...
ReplyDeleteപി കെ ബഷീര്‍ ഇരട്ട കൊലപാതക കേസില്‍ പ്രതിയായ സാഹചര്യത്തില്‍ കോടി സുനി യുടെ റോള്‍ ഉമ്മന്‍ ചാണ്ടിയുടെ തിര കഥയ്ക്ക് അനുസരിച്ച് കേരള പോലീസ് അടിച്ചിറക്കുന്ന മൂന്നാം കിട തറ പടത്തില്‍ ആവശ്യമായി വന്നിരിക്കുകയാണ് ...ഇയാളെ ഉപയോഗിച്ച് കൊണ്ട് ജന ശ്രദ്ധ യു ഡി എഫ് ചെന്ന് പെട്ടിരിക്കുന്ന ഇരട്ട കൊലപാതകത്തില്നിന്റെ ഊരാക്കുടുക്കില്‍ നിന്ന് തിരിച്ചു വിടുകയാണോ ഇവരുടെ തന്ത്രം ? ഉമ്മന്‍ ചാണ്ടിയുടെ തിര കഥയിലെ ഡയലോഗുകള്‍ പിടി കൂടുന്ന പ്രതികളെ കൊണ്ട് മൂന്നാം മുറ പ്രയോഗത്തിലൂടെ പറയിപ്പിക്കുകയും പറയാത്തവര്‍ അങ്ങനെ പറഞ്ഞു എന്ന് മാധ്യമങ്ങളിലൂടെ നുണ പ്രചരണം നടത്തുകയും ചെയ്യുന്ന കേസ് അന്വേഷണത്തിലെ ഇത് വരെയുള്ള അനുഭവം വെച്ചു പരിശോധിക്കുമ്പോള്‍ ഇത് തന്നെയാകും ഇനിയും ആവര്തിക്കപ്പെടുക എന്ന് തന്നെ സംശയിക്കണം . കോടി സുനി എന്ന പണം നല്കിയാല് എന്തും ചെയ്യുകയും പറയുകയും ചെയ്യുന്ന വാടക ഗുണ്ടയെ കൊണ്ട് ഏതെങ്കിലും സി പി എം നേതാവിന്റെ പേര് കളവായി പറയിപ്പിച്ച് ആ മൊഴിക്ക് യു ഡി എഫിന്റെ മാധ്യമ വെപ്പാട്ടികളെ കൊണ്ട് പ്രചരണം നടത്തുകയും പി കെ ബഷീര്‍ പ്രതിയായ ഇരട്ട കൊലയില്‍ നിന്ന് ശ്രദ്ധ തിരിച്ചു വിടുകയുമാണ് യു ഡി എഫിന്റെ ലക്ഷ്യം എങ്കില്‍ ആ കുതന്ത്രം കേരള ജനത തിരിച്ചറിയുക തന്നെ ചെയ്യും ...
hahah നിങ്ങളെ സി ബി ഐ യില്‍ എടുത്തിരിക്കുന്നു ,,എന്താ നിരീക്ഷണം,,
DeleteAlmost people believe this is also done by Kannur loby....truth will come as a light shortly..
ReplyDeleteYes , this is also done by Kannur Loby , for sure. But Basheer deserves this. League and CPIM are all equal when it comes to threatening public and killing political enemies.
Deleteഹും എന്തൊരു കൊളക്കാടന്‍ പ്രേമം സഘാക്കള്‍ക്ക് !! എങ്ങിനെ ഇല്ലാതിരിക്കും മുതലാളിത്ത പാര്‍ട്ടിയാണല്ലോ ഇപ്പോള്‍ നിങ്ങളുടേത് ,അപ്പോള്‍ കുലക്കാടന്മാര് എറിയുന്ന കാശ് നക്കാന്‍ എളമരവും ഹംസയും ഒക്കെ അവിടെ മുണ്ടും മടക്കി ക്കുത്തി അവിടെ ഒലിപ്പീരുമായി വന്നില്ലെലെ അത്ഭുതമുള്ളൂ,..അതീഖ് റഹ്മാനെ കൊന്നത് ബോളിവുഡ് സിനിമകളെ വെല്ലുന്ന രീതിയില്‍ ആയിരന്നു ,,നാട് മൊത്തം വിറപ്പിച്ചു ആകാശത്തേക്ക് വെടിവെച്ചു എല്ലാരെയും പേടിപ്പിച്ചു ഒരു ചതിയിലൂടെ നടത്തിയ ക്രൂരകൊല..ഒരു ഖത്തറില്‍ വര്‍ഷങ്ങളായി ഒരു പ്രവാസിയായി ജീവിതം നയിച്ച ഒരു സാധാരണ കുടുംബ നാഥനായ അത്തീക്കിനെ ,ഫ്ടുബോള്‍ കളിയുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനെന്ന വ്യാജേന വിളിച്ചുവരുത്തി വെട്ടിയപ്പോള്‍ എവിടെയായിരുന്നു ഈ രാജ്യസ്നേഹ സമാധാന പ്രേമികള്‍ ??...നഷട്ടപ്പെട്ടവര്ക്കെ അതിന്റെ വേദന അറിയൂ ,,ബഷീര്‍ അവിടെ പ്രസംഗിച്ചില്ലെലും ഈ കൊലപാതം അവിടെ പലരും പ്രതീക്ഷിച്ചിരുന്നു എന്നതാണ് സത്യം ,,അതൊന്നും അറിയാതെ ജയരാജനും മണിക്കുമൊപ്പം ബഷീറിനെ കൂട്ടിക്കെട്ടാന്‍ വള്ളിക്കുന്നിന്റെ ഒരു പോസ്റ്റും ...!!( എടവണ്ണ പഞ്ചായത്ത് പാസ്സാക്കിയ പ്രമേയത്തില്‍ സി പി എം മെമ്പര്‍മാരും ഇത് രാഷ്ട്രീയ പ്രേരിതം എന്ന് പറയുന്നു ,,അവര്‍ക്ക് വിവരമുണ്ട് കാരണം അവര്‍ ആ നാട്ടിലാണ് ,അല്ലാതെ ഇതൊന്നും അറിയാതെ സൌദിയില്‍ ശീതീകരണ മുറിയില്‍ ഇരുന്നു എശ്ശ്യാനെറ്റ് നോക്കി പോസ്റ്റ് എഴുതി ഹിറ്റ് ഉണ്ടാക്കുന്ന വല്ലിക്കുന്നിനെ പോലെയല്ല ,,നിക്ഷ്പക്ഷത തെളിയിക്കാന്‍ ഇനിയും അവസരം ഉണ്ടാവും ബഷീര്‍ പക്ഷെ ഈ വിഷയം തിരെഞ്ഞെടുക്കെണ്ടിയിരുന്നില്ല ,,
ReplyDelete>>>>ബഷീര്‍ അവിടെ പ്രസംഗിച്ചില്ലെലും ഈ കൊലപാതം അവിടെ പലരും പ്രതീക്ഷിച്ചിരുന്നു എന്നതാണ് സത്യം ,,<<<<<
Deleteവളരെ ശരിയാണ്. കൊല നടത്താന്‍ ലീഗുകാര്‍ പണ്ടേ തീരുമാനിച്ചിരുന്നു. ഏറനാട് മണ്ഡലം കമ്മിറ്റി തീരുമാനിച്ചിരുന്നു. ബഷീര്‍ അറിയാതെ അതൊക്കെ പ്രസംഗിഉച്ചു പോയി എന്നു മാത്രം. പ്രസംഗിച്ചാലുമില്ലെങ്കിലും കൊളക്കാടന്മാര് കൊല്ലപ്പെടേണ്ടവരാണെന്ന് ലീഗി തീരുമാനിച്ചാല്‍ പിന്നെ അതിനപ്പീല് ഉണ്ടോ? പാണക്കാടന് തീരുമാനിച്ചെന്നു പറഞ്ഞപോലെ മാറ്റാന്‍ ആകത്ത സംഗതിയാണ്.
വേറെ ഏതൊക്കെ കൊലപാതകങ്ങളാണിനി മലപ്പുറം ജില്ലയില്‍ താങ്കളൊക്കെ പ്രതീക്ഷിക്കുന്നത്? അടുത്ത് ഇനി ചാകാന്‍ പോകുന്ന ലീഗുകാരന് ആരാണ്? എപ്പോഴാണ്, പി കെ ബഷീറിന്റെ ഊഴം. പ്രതീക്ഷകളൊക്കെ മറ്റുള്ളവരും കൂടി അറിയട്ടെ.
>>>>അതീഖ് റഹ്മാനെ കൊന്നത് ബോളിവുഡ് സിനിമകളെ വെല്ലുന്ന രീതിയില്‍ ആയിരന്നു ,,നാട് മൊത്തം വിറപ്പിച്ചു ആകാശത്തേക്ക് വെടിവെച്ചു എല്ലാരെയും പേടിപ്പിച്ചു ഒരു ചതിയിലൂടെ നടത്തിയ ക്രൂരകൊല..ഒരു ഖത്തറില്‍ വര്‍ഷങ്ങളായി ഒരു പ്രവാസിയായി ജീവിതം നയിച്ച ഒരു സാധാരണ കുടുംബ നാഥനായ അത്തീക്കിനെ ,ഫ്ടുബോള്‍ കളിയുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനെന്ന വ്യാജേന വിളിച്ചുവരുത്തി വെട്ടിയപ്പോള്‍ എവിടെയായിരുന്നു ഈ രാജ്യസ്നേഹ സമാധാന പ്രേമികള്‍ ??..<<<<<
Deleteഅപ്പോള്‍ ബഷീര്‍ പറഞ്ഞത് വളരെ ശരി. പാണന്മാര് പാടി നടക്കുമ്പോലെ വെറും ഫുട്ബോള്‍ കളിയിലെ കശപിശയൊന്നുമല്ല അതീക്കിന്റെ കൊലപാതകം. വ്യക്തമായി അസൂത്രണം ചെയ്ത് നടപ്പിലാക്കിയ ശിക്ഷയാണത്.
ഇത്രനാളും മറ്റുള്ളവര്‍ മനസിലാക്കിയിരുന്നത് ഇതൊക്കെ കണ്ണൂരു മാത്രമേ നടന്നിരുന്നുള്ളൂ എന്നായിരുന്നു. ഇപ്പോഴിതാ മധുര മനോജ്ഞ മലപ്പുറത്തും ബോളിവുഡ് സിനിമകളെ വെല്ലുന്ന രീതിയില്‍ കൊലപാതകങ്ങള്‍. താങ്കളൊക്കെ പ്രതീക്ഷിക്കുന്നതനുസരിച്ച് ഇത് ഇവിടം കൊണ്ട് അവസാനിക്കില്ല. ഇനി കൊളക്കാടന്മാര് തിരിച്ചടിക്കും. ലീഗുകാര്‍ മറിച്ചടിക്കും. അര്‍ജന്റീനയും ബ്രസീലും തമ്മിലുള്ള കളിയുടെ പിരിമുറുക്കത്തോടെ. കണ്ണൂരിനു പിന്‍ഗാമിയുണ്ട്.
റ്റി പി വധത്തോടെ കണ്ണുര്‍ ഒന്ന് അടങ്ങുന്ന മട്ടാണ്. ഇനി മലപ്പുറത്തിന്റെ ഊഴം. മലപ്പുറം മണിമാര്‍ നീണാള്‍ വാഴട്ടെ.
പ്രിയമുള്ള ബ്ലോഗേര്‍സ് അനോണിസ് ,സനോണീസ്, ,,ഇനി നെയ്യാറ്റിന്‍കര,അത് കഴിഞ്ഞു വി എസ്, കൊടിസുനി ,രാഷ്ട്രപതി തിരഞ്ഞെടുപ്പ് ,ബാലക്യഷ്ണപിള്ള തുടങ്ങി ഒരു പാട് വിഷയങ്ങള്‍ തുടര്‍ ദിവസങ്ങളില്‍ വരാനുള്ളത് കൊണ്ട് ,ഇതൊരു അറിയിപ്പായി കരുതി എല്ലാവരും എല്ലാവരും പിരിഞ്ഞു പോകേണ്ടതാണ്,,ഇവിടെ കൂട്ടം കൂടി നില്ക്കുന്നതും ,പരസ്പരം കമന്റ്ന്നതും ,ആയുധങ്ങള്‍ കൈവശം വെക്കുന്നതും നൂറ്റി നാല്‍പ്പതു പ്രകാരം നിയമം മൂലം ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ നിരോധിച്ചിരിക്കുന്നു..!!..ഈ അവസരത്തില്‍ ബോറടിക്കുന്നുവെങ്കില്‍ ഈ പോസ്റ്റ് വായിക്കാവുന്നതാണ് ..
ReplyDeleteകൊളക്കാടന്മാര് കൊല്ലപ്പെടേണ്ടവരാണെന്നാണിവിടെ എഴുതുന്ന എല്ലാ ലീഗുകാരുടെയും അഭിപ്രായം. കൊല്ലപ്പെടേണ്ടവരെ ലീഗുകാര്‍ കൊന്നു. അത്ര ലളിതമല്ലേ സംഗതി.
ReplyDeleteഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ടവരെല്ലാം ലീഗു പ്രവര്‍ത്തകരാണ്. പക്ഷെ മാദ്ധ്യമങ്ങളിലൊന്നും ആ സത്യം കാണുന്നില്ല. റ്റി പി വധവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തവരെയൊക്കെ പാര്‍ട്ടിക്കാരായി മുദ്ര കുത്തുന്ന ഒരു പത്രവും ഈ കൊലപാതകത്തിലെ പ്രതികളുടെ പാര്‍ട്ടിയേപ്പറ്റി മിണ്ടുന്നില്ല.
പി കെ ബഷീറിനെതിരെ പോലീസ് എടുത്ത കേസു പോലും ഉമ്മന്‍ ചാണ്ടി പിന്‍വലിച്ചു. ആ ഉമ്മന്‍ ചണ്ടിയാണ്, അതേ കുറ്റത്തിന്, ഇളമരം കരീമിനെതിരെ കേസെടുത്തിരിക്കുന്നതും. നഗ്നമായ ഇരട്ടത്താപ്പാണിത്.
<<>>
Deleteകൊടിസുനി അറസ്റ്റിലായതുമായി ബന്ധപ്പെട്ടു പ്രചരിച്ച ഒരു തമാശ ഓർമ്മവന്നു. ദേശാഭിമാനി മാത്രം വായിച്ചാൽ ഇങ്ങനെത്തന്നെയിരിക്കും. ഈ കേസിൽ ആദ്യം അറസ്റ്റിലായത്, പ്രതികൾ വാഹനമുപേക്ഷിച്ചുപോയ പുള്ളിപ്പാടം പ്രദേശത്തുകാരനായ ഫിറോസാണ്. ഇയാൾ സജീവ സി.പി.ഐ.എം പ്രവർത്തകനുമാണ്. മറ്റു പലരും എൻ.ഡി.എഫ് പ്രവർത്തകരും മറ്റു രാഷ്ട്രീയപാർട്ടികളുമായി ബന്ധമില്ലാത്തവരുമാണ്. പിന്നെങ്ങനെ ഇവരൊക്കെ ലീഗുകാരാകും...?
കുനിയില്‍ അടുത്ത്, അരീക്കോട് അങ്ങാടിയില്‍ പച്ചക്കറി മാര്‍ക്കറ്റിന്നടുത്തുള്ള സ്റ്റുഡിയോക്ക് സമീപം ആണ് എന്റെ വീട്.. ഇവിടെ പോസ്റ്റുകള്‍ ഇട്ട ആരെക്കാളും കൂടുതല്‍ കൊളക്കാടന്മാരെ കുറിച്ച് എനിക്ക് അറിയാം എന്ന് പറഞ്ഞാല്‍ അതികമാവില്ല.. കൊളക്കാടന്മാരെ കുറിച്ച് വല്ല സംശയവും ബാക്കിയുള്ളവര്‍ അരീക്കോട് ഭാഗത്ത് വന്നു കണ്ണില്‍ കാണുന്ന ആരോടെങ്കിലും അവരെ കുറിച്ച് ഒരു വാക്ക് ചോദിച്ചാല്‍ മതി.. ജാതി, മത, വര്‍ഗ, വര്‍ണ ഭേതമന്യേ ഒരേ ഉത്തരം വന്നോളും.. കൊളക്കാടന്‍ കുടുംബത്തില്‍ പെടാത്ത ഒരാളുടെ പോലും മറുപടി വ്യത്യസ്തമാവില്ല.. തീര്‍ച്ച.. പ്രതിപട്ടികയില്‍ വരുന്നവരെ പാര്‍ട്ടിക്കനുസരിച്ച് തരം തിരിക്കാന്‍ തുടങ്ങിയാല്‍ ഇന്ന് അവര്‍ ഒരു പാര്‍ട്ടിയില്‍ ഉള്ളവര്‍ ആണെങ്കില്‍ നാളെ മറ്റൊരു പാര്‍ട്ടിയില്‍ ഉള്ളവര്‍ ആയിരിക്കും എന്ന നഗ്ന സത്യം അവിടത്തുകാര്‍ക്ക് തീര്‍ത്തും അറിയാം..
ReplyDeleteഎങ്കിലും ഒരു ജനാതിപത്യ രാജ്യത്തു നിയമം കയ്യിലെടുക്കുന്നതിനോട് തീര്‍ത്തും വിയോജിപ്പ് രേഖപെടുത്തുന്നു.. നിയമവും നിയമപാലകരും നീതിന്യായ വ്യവസ്ഥയും നമുക്ക് പിന്നെ എന്തിനാ?
അതാണ്..
ReplyDeleteകൊളക്കാടന്മാരെയും അവരുടെ ഭൂതകാലവും നന്നായി അറിയുന്നവര്‍
ഈ ഇരട്ട കൊലയില്‍ ബഷീരിന്ടെ പങ്കില്‍ സംശയിക്കില്ലാ....
കാരണം ബഷീറോ അല്ലേല്‍ അതിലും വലിയ ഏതെങ്കിലും ലീഗ് നേതാവോ പിന്നില്‍ ഇല്ലാതെ കൊളക്കാടന്മാരെ
ആള്‍ക്കൂട്ടത്തിനിടയില്‍ ഇട്ടു വെട്ടി കൊല്ലാന്‍ സാധിക്കുമെന്ന് ചിന്തിക്കാനേ ആകില്ലാ...
..................................................................................................................................
ഇവിടെ കൊല്ലപ്പെട്ട ഒരാളുടെ മോന്ടെ ആരെയും ഈരനനിയിപ്പിക്കാന് പോന്ന ഒരു ചിത്രം മാധ്യമങ്ങളില്‍ പലതിലും വന്നിരുന്നു...അത് ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്താത്തത് മോശമായിപ്പോയി...
പ്രത്യേകിച്ച് ടീപീ കഥയില്‍ കുടുംബഫോട്ടോ കൊടുത്തിരുന്നു എന്നോര്‍ക്കുമ്പോള്‍...
....................................................................................................
കേസുകള്‍ പാണക്കാട് വഴി തിരിഞ്ഞുപോയി ആവിയാകുന്ന ഇക്കാലത്ത് എല്ലാം കാത്തിരുന്നു കാണാം..
പടച്ചോന് കാക്കട്ടെ...
Free indian online classified website in india - www.classiindia.in
ReplyDelete