ഇരുപത്തിയൊന്ന് ക്രൈസ്തവരെ കഴുത്തറുത്ത് കൊന്നതിന്റെ ദൃശ്യങ്ങളാണ് ഐ എസ് ഭീകരരുടെ ഭ്രാന്തിൽ നിന്ന് പുറത്ത് വന്ന ഏറ്റവും പുതിയത്. ഇതുവരെയുള്ള ഐ എസ് കൂട്ടക്കൊലകൾ ഇറാഖിൽ നിന്നാണ് റിപ്പോർട്ട്
ചെയ്യപ്പെട്ടതെങ്കിൽ ലിബിയയിൽ നിന്നാണ് പുതിയ കഴുത്തറുക്കലുകളുടെ വീഡിയോ
വന്നിട്ടുള്ളത്. ഇപ്പോൾ പുറത്ത് വന്നുകൊണ്ടിരിക്കുന്ന വാർത്തകളെ വിശ്വസിക്കാമെങ്കിൽ ഐ എസ് അവരുടെ ഓപ്പറേഷനുകൾ കൂടുതൽ പ്രദേശങ്ങളിലേക്കും രാഷ്ട്രങ്ങളിലേക്കും വ്യാപിപ്പിച്ചു കൊണ്ടിരിക്കുന്നു എന്നർത്ഥം. വാക്കുകളും അക്ഷരങ്ങളും മരവിച്ചു നില്ക്കുന്ന സന്ദർഭങ്ങൾ ജീവിതത്തിൽ പലപ്പോഴും ഉണ്ടാകാറുണ്ട്. അത്തരമൊരു സന്ദർഭം കൂടി. എന്താണെഴുതുക?, മനുഷ്യ വംശത്തിന്റെ ഈ ശത്രുക്കളെ എന്തിനോടാണ് ഉപമിക്കുക?. ഏത് പദം പ്രയോഗിച്ചാണ് ഈ മൃഗങ്ങളെ വിശേഷിപ്പിക്കുക?. വാക്കുകളില്ല, വാചകങ്ങളില്ല, ഭയത്തിന്റെ ഇരുണ്ട കയങ്ങളിൽ നിന്നുള്ള ഒരു ചെറിയ നെടുവീർപ്പ് മാത്രം.
ഐ എസ്സിന് എതിരെ ഗൾഫ് രാജ്യങ്ങൾ അമേരിക്കൻ സഹായത്തോടെ സായുധ നീക്കം നടത്തുന്നതിനെക്കുറിച്ച് കഴിഞ്ഞ ദിവസം ഒരു ടെലിവിഷൻ ചർച്ചയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു. ചർച്ചയിൽ പങ്കെടുത്തവർക്കെല്ലാം പറയാനുള്ളത് അമേരിക്കൻ സാമ്രാജ്യത്വവും അവരുടെ അജണ്ടകളും മാത്രം. ഐ എസ് എന്ന മനുഷ്യവംശത്തിന്റെ ശത്രുക്കളെ എങ്ങിനെ പ്രതിരോധിക്കുമെന്ന ചോദ്യത്തിന് മാത്രം മറുപടിയില്ല. പതിറ്റാണ്ടുകളായി ഉരുവിട്ട് പഠിച്ച സാമ്രാജ്യത്വ പ്രയോഗങ്ങൾക്കപ്പുറം നിലവിലുള്ള അവസ്ഥകളെ മനസ്സിലാക്കി ബുദ്ധിപരമായ സമീപനം സ്വീകരിക്കേണ്ട സമയമെത്തിയിരിക്കുന്നു എന്ന് ഈ ലേഖകൻ പറഞ്ഞപ്പോൾ അത് വിലയിരുത്തപ്പെട്ടത് സാമ്രാജ്യത്വ വിധേയത്വമായിട്ടാണ്. വൻകിട രാഷ്ട്രങ്ങൾക്ക് അവരുടെതായ താത്പര്യങ്ങൾ ഉണ്ട് എന്നത് നേരാണ്. നമുക്കെല്ലാവർക്കും അറിയാവുന്ന കാര്യം തന്നെയാണത്. പക്ഷേ ഐ എസ് പോലൊരു വൻവിപത്ത് ഈ മേഖലയിൽ കരുത്താർജിച്ചു വരുമ്പോൾ, അവർ ദിനേന പുതിയ പ്രദേശങ്ങൾ വെട്ടിപ്പിടിക്കുമ്പോൾ, മനുഷ്യരാശിയുടെ ക്ഷമയെ നിരന്തരം ചോദ്യം ചെയ്ത് കൊണ്ട് ഇത്തരം ക്രൂരതകൾ ഒന്നിന് പിറകെ ഒന്നായി ആവർത്തിക്കുമ്പോൾ, എന്ത് ചെയ്യണമെന്നതാണ് ചോദ്യം. എന്തുണ്ട് പരിഹാരം എന്നതാണ് വിഷയം. ലോക രാഷ്ട്രങ്ങൾ ഈ പൈശാചികതകളെ നിസ്സംഗരായി നോക്കി നിൽക്കണമോ?. ഒറ്റയ്ക്ക് എതിർത്ത് തോല്പിക്കാൻ പ്രയാസമാണെന്ന് സൈനിക സാങ്കേതികതയിൽ പിറകിൽ നില്ക്കുന്ന മേഖലയിലെ രാഷ്ട്രങ്ങൾക്ക് തോന്നുന്നുവെങ്കിൽ മറ്റെന്തുണ്ട് പരിഹാരം?. ചോദ്യങ്ങൾക്ക് ഉത്തരമില്ല. എവിടേയും കേൾക്കുന്നത് പരമ്പരാഗതമായി പറഞ്ഞ് ശീലിച്ച പദപ്രയോഗങ്ങളുടെ ആവർത്തനങ്ങൾ മാത്രം.
ഐ എസ് ഭീകരർ ജോർദാനിയൻ പൈലറ്റിനെ ജീവനോടെ ചുട്ടപ്പോൾ അവരെ പന്നികളെന്ന് വിളിച്ചതിന് സങ്കടപ്പെട്ടവർ നമുക്കിടയിലുണ്ട്. അത്തരമൊരു പൈശാചികതക്ക് സൈദ്ധാന്തിക ന്യായീകരണം നല്കി വായിട്ടലക്കുന്നവർ നമ്മുടെ കൂടെയുണ്ട്. ജോർദാനിയൻ പൈലറ്റ് ബോംബ് വർഷിച്ചത് കൊണ്ടാണ് അദ്ദേഹത്തെ ക്രൂരമായി വധിച്ചത് എന്നാണ് അത്തരമാളുകളുടെ ന്യായീകരണം. ഒരു സൈനികൻ അയാളുടെ സ്വന്തം താത്പര്യങ്ങളല്ല യുദ്ധരംഗത്ത് നടപ്പിലാക്കുന്നത്. അദ്ദേഹത്തിന്റെ ജോലിയുടെ ഭാഗമായി എല്പിക്കപ്പെടുന്ന ഉത്തരവുകൾ അനുസരിക്കുകയാണ്. ഇന്ത്യാ പാക്കിസ്ഥാൻ അതിർത്തിയിൽ പൊരുതുന്ന ഒരു പട്ടാളക്കാരൻ അയാളുടെ സ്വന്തം താത്പര്യമല്ല നടപ്പിലാക്കുന്നത്. നമ്മുടെ രാജ്യത്തിന്റെ താത്പര്യമാണ്. അതുകൊണ്ട് തന്നെ ഒരു യുദ്ധത്തടവുകാരനെ എങ്ങിനെ കൈകാര്യം ചെയ്യണമെന്നതിന് അന്താരാഷ്ട്ര നിയമങ്ങളുണ്ട്. അവരെ എങ്ങിനെ വിചാരണ ചെയ്യണമെന്നതിനു ലോകരാഷ്ട്രങ്ങൾ അംഗീകരിച്ച സമീപന രീതികളുണ്ട്. തീവ്രവാദം തലയ്ക്കു കയറി കാഴ്ച നഷ്ടപ്പെട്ട ഇവറ്റകൾക്ക് എന്ത് ലോക നിയമങ്ങൾ? എന്ത് അന്താരാഷ്ട്ര വ്യവസ്ഥകൾ?. അവരുടെ തലക്കകത്തെ കളിമണ്ണിൽ തിളച്ചു മറിയുന്നതെന്തോ അതാണ് അവരുടെ നിയമം. അതാണ് അവരുടെ നീതി. അത് തന്നെയാണ് അവരുടെ മതവും.
പൈലറ്റിനെ ചുട്ടു കൊന്നതിന് സൈനികനാണെന്ന മുട്ടുന്യായം ഒരു വാദത്തിന് വേണ്ടി അംഗീകരിച്ചു കൊടുക്കുക. വിദേശ പത്രപ്രവർത്തകരെ ബന്ദികളാക്കി തലയറുത്ത് കൊല്ലുന്ന വീഡിയോകളും നമ്മൾ കണ്ടിട്ടുണ്ട്. അതിനെന്തുണ്ട് ന്യായം?. അവർ ആകാശത്ത് നിന്ന് ബോംബ് വർഷിച്ചുവോ. ഫൈറ്റർ ജറ്റുകൾ പറപ്പിച്ചുവോ?. പതിനാറ് ക്രൈസ്തവ വിശ്വാസികളെ നിരത്തി നിർത്തി തലയറുത്ത് കൊന്നതിന് എന്താണ് നിങ്ങളുടെ സൈദ്ധാന്തിക ന്യായീകരണം?. ഐ എസ് ഭീകരുടെ നേതാവ് ഇസ്രാഈലിന്റെ ചാരനാണെന്നതാണ് ഈ മൃഗങ്ങളെ സൈദ്ധാന്തിക തലത്തിൽ ന്യായീകരിക്കാൻ പാടുപെടുന്നവർ ചില വേളകളിൽ ഉയർത്തുന്ന വാദം. ഐ എസ് നടത്തുന്ന കൊലകൾക്ക് ആശയപിന്തുണ കൊടുക്കുകയും അതേ സമയം അവരുടെ നേതാവ് ഇസ്രാഈൽ ചാരനാണെന്ന് പറയുകയും ചെയ്യുക. എങ്ങിനെയുണ്ട് സർക്കസ്?. അവർ ഇസ്രായീലിന്റെ ചാരന്മാർ ആണെങ്കിൽ അവരെ ബോംബിട്ട് കൊല്ലാൻ അമേരിക്ക വരുന്നതിൽ പിന്നെ എന്തിനാണ് നിങ്ങൾക്കീ മാനസിക വിഷമം എന്ന് ചോദിച്ചു പോയാൽ അതിന് മറുപടിയില്ല.
ഒരു സമൂഹത്തിന്റെ സാംസ്കാരിക ഔന്നിത്യം വിലയിരുത്തേണ്ടത് അവർക്കിടയിൽ ജീവിക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങളോട് അവർ എങ്ങിനെ പെരുമാറുന്നു എന്ന് കൂടി നോക്കിയിട്ടാണ്. അവർ ഏത് മതത്തിൽ പെട്ടവരകട്ടെ, ഏത് വിശ്വാസ ധാരയിൽ ഉള്ളവരാകട്ടെ അവരോട് സ്വീകരിക്കുന്ന സമീപനങ്ങളിൽ മനുഷ്യൻ മനുഷ്യനെ തിരിച്ചറിയുന്ന സാംസ്കാരികത പ്രതിഫലിക്കണം. ഇത്തരം സമീപനങ്ങളുടെ പ്രാധാന്യം പെട്ടെന്ന് മനസ്സിലാകാൻ വേണ്ടി ഒരൊറ്റ ഉദാഹരണം പറയാം. ഇന്ത്യയുടെ ആദ്യപ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ വാക്കുകൾ. "A Muslim minority who are so large in numbers that they cannot, even if they want, go anywhere else. That is a basic fact about which there can be no argument. Whatever the provocation from Pakistan and whatever the indignities and horrors inflicted on non-Muslims there, we have got to deal with this minority in a civilized manner. We must give them security and the rights of citizens in a democratic state". ("ഇന്ത്യയില്‍ ഒരു വലിയ മുസ്ലിം ന്യൂനപക്ഷമുണ്ട്, അവര്‍ ആഗ്രഹിച്ചാല്‍ പോലും മറ്റെവിടെയും പോകാന്‍ സാധിക്കാത്ത വിധം വലിയ സമൂഹമാണത്. ഒട്ടും തര്‍ക്കത്തിന് അവകാശമില്ലാത്ത ഒരടിസ്ഥാന യാഥാർത്ഥ്യമാണത്. പാക്കിസ്ഥാനില്‍ നിന്ന് എന്ത് പ്രകോപനമുണ്ടായാലും, അവിടെ അമുസ്ലിംകള് എത്രതന്നെ പീഡിപ്പിക്കപ്പെട്ടാലും ഈ മത ന്യൂനപക്ഷത്തോട് ഒരു പരിഷ്കൃതരീതിയില്‍ നാം ഇടപഴകിയേ മതിയാവൂ. ഒരു ജനാധിപത്യരാഷ്ട്രത്തിലെ പൗരന്മാര്ക്കുള്ള എല്ലാ അവകാശങ്ങളും സുരക്ഷിതത്വവും അവര്‍ക്ക് നാം നല്‍കണം") 1947 ഒക്ടോബര്‍ മാസത്തില്‍ പ്രവിശ്യ മുഖ്യമന്ത്രിമാര്‍ക്ക് അയച്ച കത്തിലാണ് നെഹ്റു ഇത് പറഞ്ഞത്. ഇന്ത്യാ പാക്കിസ്ഥാൻ വിഭജനത്തിന്റെ ഘട്ടത്തിൽ ഇരുപക്ഷത്തും രക്തപ്പുഴകൾ ഒഴുകിക്കൊണ്ടിരുന്ന ഒരു ചരിത്ര പാശ്ചാത്തലവും കൂടി ഇതിനോട് കൂട്ടിവായിക്കുക. മത ന്യൂനപക്ഷങ്ങളോട് സ്വീകരിക്കേണ്ട സമീപനത്തിന് ഒരുദാഹരണം പറഞ്ഞു എന്ന് മാത്രം.
ഇസ്രാഈലിന്റെ ക്രൂരതകളെ കണ്ടില്ലെന്ന് നടിക്കുന്നു. ഗോണ്ടനാമോ പീഡനങ്ങളെ കണ്ടില്ലെന്ന് നടിക്കുന്നു എന്നൊക്കെയാണ് ഇത്തരം ക്രൂരതകളെ എതിർക്കുമ്പോൾ സ്ഥിരമായി കേൾക്കാറുള്ളത്. ആരാണ് അത്തരം ക്രൂരതകളെ ന്യായീകരിച്ചിട്ടുള്ളത്. പ്രതികരണശേഷി നശിച്ചിട്ടില്ലാത്തവരൊക്കെ അത്തരം പൈശാചികതകളെ എതിർത്തിട്ടുണ്ട്. ഇപ്പോഴും എതിർക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് ഐ എസിന്റെ ഈ ക്രൂരതകളെയും എതിർക്കാനുള്ള ധാർമിക അവകാശം ലഭിക്കുന്നത്. എന്നാൽ പറയേണ്ടത് നേരെ തിരിച്ചാണ്. ഐസിസ് ക്രൂരതകളെ ന്യായീകരിക്കാൻ അഭ്യാസം നടത്തുന്നവർക്കാണ് അത്തരം ക്രൂരതകളെ വിമർശിക്കാനുള്ള പ്രാഥമിക അവകാശം പോലും ഇല്ലാതാകുന്നത്.
അവസാനിപ്പിക്കാം, കഴുതകളോട് സംസാരിച്ചിട്ട് കാര്യമില്ല. അവരുടെ തലക്കകത്ത് തിളച്ചു മറിയുന്ന കളിമണ്ണിനോട് സംവദിച്ചിട്ട് നമുക്കൊന്നും നേടാനുമില്ല. സമയനഷ്ടവും മാനനഷ്ടവും മാത്രം ബാക്കിയാവും. അതുകൊണ്ട് നമുക്കവരെ വെറുതെ വിടാം. പക്ഷേ അത്തരം ആളുകളുടെ ആശയ പ്രചരണങ്ങളിൽ നമ്മുടെ മക്കളും സഹോദരന്മാരും പെട്ട് പോകാതിരിക്കാൻ നിതാന്ത ജാഗ്രത കാണിക്കുക. നമുക്ക് ചെയ്യാൻ സാധിക്കുന്നത് മനുഷ്യനെ സ്നേഹിക്കുന്ന എല്ലാവരും ഒരു മനസ്സോടെ, ഒരു ഹൃദയത്തോടെ ഈ പിശാചുക്കൾക്കെതിരെ കൈകോർത്ത് നില്ക്കുക എന്നതാണ്. ഹിന്ദുവോ, മുസ്ലിമോ, കൃസ്ത്യാനിയോ എന്നതല്ല, മനുഷ്യനാണോ എന്നാണ് ആത്യന്തികമായി നാം നോക്കേണ്ടത്. മതത്തിന്റെ ലേബളിൽ ചോര ചിന്തുവാനും കഴുത്തറുക്കുവാനും മുതിരുന്നവരോട് ആ മതം ഞങ്ങൾക്ക് വേണ്ടെന്ന് തുറന്നു പറയുവാനുള്ള ചങ്കൂറ്റം നാമോരുത്തരും കാണിക്കുക. ഞങ്ങൾ പഠിച്ച മതമതല്ലെന്ന് സാധ്യമായ വേദികളിലൊക്കെ ഉച്ചത്തിൽ വിളിച്ചു പറയുക. മനുഷ്യവംശത്തിന്റെ സമാധാനപരമായ നിലനില്പിന് നമുക്ക് ചെയ്യാൻ സാധിക്കുന്ന ഏറ്റവും ചെറിയ സംഭാവനയായിരിക്കും അത്.
Related Posts
ചുട്ടു കൊല്ലുന്നവർക്ക് ചൂട്ട് പിടിക്കുന്നവരോട്
പ്രവാചകനെ സ്നേഹിച്ചോളൂ, പക്ഷേ മനുഷ്യരെ കൊല്ലരുത്
Recent Posts
ഡൽഹിയാണ് ഞങ്ങളുടെ തലസ്ഥാനം
ബറാക്കേ, ഈ ചതി ഞങ്ങളോട് വേണ്ടായിരുന്നു

ഭീകരതയ്ക്ക് വിശുദ്ധ ഭീകരത എന്നോ അവിശുദ്ധ ഭീകരത എന്നോ ഇല്ല. മനുഷ്യത്വം അവസാനിക്കുന്നിടത്ത് പിശാച് വാസമുറപ്പിക്കും. പിന്നെ അത്തരക്കാർ പറയുന്നതും ചെയ്യുന്നതും എന്തെന്ന് അവർക്ക് തന്നെ അറിയാതാവും. കായിക ഭീകരത സാധ്യമയില്ലേൽ ചിലർ അത് നാവു കൊണ്ട് തീർക്കും. ഇതാണ് ഇപ്പോൾ ഐസിസ് പോന്നാങ്ങളമാർക്കു വേണ്ടി ഫെസ് ബുക്കിൽ വായിട്ടടിക്കുന്ന ആളുകളുടെ മോനോവികാരം. കഴുതക്കാമം കരഞ്ഞു തീർക്കുക എന്ന് കേട്ടിട്ടില്ലേ. അത്തരം രതിസുഖം അനുഭവിക്കുന്ന ആളുകളെ ഓർത്ത് സഹതപിക്കാൻ പോലും കഴിയുന്നില്ല. പടച്ച തമ്പുരാൻ നേർവഴി കാട്ടട്ടെ.
ReplyDeleteഇതിനെയും ന്യായികരിക്കാന്‍ ആങ്ങളമാര് വരും ...
ReplyDeleteഭീകരതയുടെ ഉറവിടം ഇസ്ലാം മതമാണ്. ലോകം നേരിടുന്ന അതീവ ഗുരുതരമായ വിപത്താണ് അത്.
ReplyDeleteMr. Ashraf beegarathayude uravidam islamanennu thangal paranju adenganeyennu onnu vyakthamaakamo?
Deleteഇജ്ജു് ആണെഡാ ആണ്‍കുട്ടി !!! Well done and keep it up.
ReplyDeletewhat was their crime?? just believed in a different faith!!!
ReplyDeleteഇഖുവാനിസത്തെക്കാളും അപകടം സലഫിസമാണെന്ന് ഇപ്പോള്‍ തോന്നുന്നു
ReplyDeleteമേഘലയിലെയോ മേഘലക്ക് പുറത്തോ ഉള്ള രാഷ്ടങ്ങള്‍ക്ക് ഈ ഭീകര സംഘടനയെക്കൊണ്ട് പ്രയോജനങ്ങളുണ്ടാവും. അവരാണ് സംവിധായകരും. അല്ലാതെ മറ്റെല്ലാ പ്രതിഷേധങ്ങളും കരഞ്ഞ് തീര്‍ക്കാനുള്ള കാമം പോലെ പ്രയോജനരഹിതം.
ReplyDeleteഎന്തിനാണു ഫക്കറേ ഇതുപോലെ എങ്ങും തൊടാതെ പറയുനത് മേഘലയിലുളവരുടെയു മേഘലകു ;പുറത്ത്ള്ളവ്രുടെയും പേരുകള്‍ അങ്ങ് പറഞ്ഞു കൂടേ?
DeleteThis comment has been removed by the author.
Deleteനിങ്ങളെപ്പോലുള്ള പരമ ***** കളെ ലേഖകൻ പുഛിച്ച് തള്ളിയിട്ടും, അതൊന്നും മനസിലാക്കാൻ ഉള്ള മിനിമം ബോധം തലക്കകത്ത് ഇല്ല എന്ന് ഇങ്ങനെ വിളിച്ചു പറയല്ലേ ....
Deleteനമുക്ക് ചെയ്യാൻ സാധിക്കുന്നത് മനുഷ്യനെ സ്നേഹിക്കുന്ന എല്ലാവരും ഒരു മനസ്സോടെ, ഒരു ഹൃദയത്തോടെ ഈ പിശാചുക്കൾക്കെതിരെ കൈകോർത്ത് നില്ക്കുക എന്നതാണ്. ഹിന്ദുവോ, മുസ്ലിമോ, കൃസ്ത്യാനിയോ എന്നതല്ല, മനുഷ്യനാണോ എന്നാണ് ആത്യന്തികമായി നാം നോക്കേണ്ടത്. മതത്തിന്റെ ലേബളിൽ ചോര ചിന്തുവാനും കഴുത്തറുക്കുവാനും മുതിരുന്നവരോട് ആ മതം ഞങ്ങൾക്ക് വേണ്ടെന്ന് തുറന്നു പറയുവാനുള്ള ചങ്കൂറ്റം നാമോരുത്തരും കാണിക്കുക. ഞങ്ങൾ പഠിച്ച മതമതല്ലെന്ന് സാധ്യമായ വേദികളിലൊക്കെ ഉച്ചത്തിൽ വിളിച്ചു പറയുക. മനുഷ്യവംശത്തിന്റെ സമാധാനപരമായ നിലനില്പിന് നമുക്ക് ചെയ്യാൻ സാധിക്കുന്ന ഏറ്റവും ചെറിയ സംഭാവനയായിരിക്കും അത്.
ReplyDeleteWell said Mr Basheer ............
ഈ ക്രൂരത എന്തിന്റെ പേരിൽ.???. ഈ കൊലയാളികൾക്ക് വേണ്ടിയും വാദിക്കാൻ ആളുണ്ടാകുന്നു എന്നതാണ് അത്ഭുതം.
ReplyDeleteഇവരെ തകര്‍ത്തു കളയുക എന്നത് തന്നെയാണ് പോംവഴി. ഇക്കാലത്തും ഇത്ര പ്രാകൃതരായ മനുഷ്യര്‍ ഉണ്ടല്ലോ.
ReplyDeleteഹോ!ഭയങ്കരം!!!
ReplyDeleteഇങ്ങിനെയുള്ളവരെ ബോംബിട്ട് കൊല്ലണം എന്ന് വള്ളിക്കുന്ന് പറഞ്ഞപ്പോൾ അത് അക്രമത്തിന് പ്രചോദനം നൽകുന്ന പോസ്റ്റായി എന്നാണ് ഇവിടെ പലരും പറഞ്ഞത് ...പോരാത്തതിന് പൈലറ്റിന്റെ ബോംബാക്രമണവും വിമർശിക്കപ്പെട്ടു .. ഇപ്പൊ ഈ വാർത്തയും കൂടെ കേട്ട ശേഷം ഐ സ് കാരെ കൊന്നൊടുക്കാൻ ചെന്ന ആ പൈലറ്റിനോട് ബഹുമാനമേ ഉള്ളൂ .. ഇജ്ജാതി മനുഷ്യ മൃഗങ്ങളെ ഉന്മൂലനം ചെയ്യുക എന്നത് മനുഷ്യരായി ജീവിച്ചിരിക്കുന്ന ആരുടേയും ആഗ്രഹം തന്നെയായിരിക്കും . നേരിട്ട് ചെയ്യാൻ സാധിക്കുന്നവർ നേരിട്ടും അല്ലാത്തവർ അവരവരുടെ മനസ്സിലെങ്കിലും ഇത്തരം പിശാചുക്കളെ പല തവണ കൊന്നു കളഞ്ഞിട്ടുണ്ടാകും. ഇവരെയൊക്കെ പ്രത്യക്ഷത്തിൽ ന്യായീകരിക്കാൻ സാധിക്കാതെ വരുമ്പോൾ ആണ് പലരും വരട്ടു വാദവുമായി വന്ന് ബോംബിടാൻ പോയ പൈലറ്റിനെ പഴി ചാരി കൊണ്ട് ലളിതമായി ഐ സിനെ ന്യായീകരിക്കുന്നത്. ഈ തീവ്ര വികാരത്തെ മാനുഷികമായി വ്യാഖ്യാനിക്കാൻ സാധിക്കില്ല. എല്ലാ അക്രമവും അപലപിക്കപ്പെടണം എന്ന വാദത്തെ മുഖം മൂടിയാക്കി കൊണ്ട് ഇക്കൂട്ടർ നടത്തുന്ന ചർച്ചയിൽ അക്രമം വേണ്ടാ എന്ന നിലപാടിനേക്കാൾ കൂടുതൽ കാണാൻ സാധിക്കുക ഐ സിനെ ആക്രമിച്ചത് കൊണ്ടല്ലേ അവരും തിരിച്ചു ചെയ്യുന്നത് അല്ലെങ്കിൽ അവർ അവരുടെ നീതിയും നിയമവുമാണ് നടപ്പിലാക്കുന്നത് എന്നൊക്കെയാണ്. എന്നിട്ട് ഇതിനിടയിൽ കൂടെ പറയുന്ന രസകരമായ ഒരു വാചകം കൂടിയുണ്ട് ..ഞങ്ങൾ ഐ സിന് എതിരാണ് ..അവരുടെ ക്രൂരതക്കും എതിരാണ് ..ചിരിക്കുക എന്നല്ലാതെ ഇതൊക്കെ കേട്ടിട്ട് പിന്നെന്താക്കാനാ നമ്മൾ ?
ReplyDeleteThis comment has been removed by the author.
ReplyDeleteIS ഇസ്ലാം ശരിയായി ഫോളോ ചെയുന്ന യഥാര്‍ഥ മുസ്ലിംങ്ങൾ ആണ്. ശരിയായ ഖുറാൻ followers . ഏതേലും ഇന്ത്യൻ മുസ്ലിമുകല്ക്ക് അവരുടെ പ്രവർത്തിയിൽ വെറുപ്പ് തോന്നുന്നുണ്ടെങ്കിൽ കാഫിറു കളോടും, അവരുടെ വ്യവസ്ഥിതികളുടെയും കൂടെ ജീവിച്ചു പോയതിന്റെ ഗതികേടുകൊണ്ട് സംഭവിച്ചതാണ്
ReplyDeleteആക്ഷേപ ഹാസ്യം ആയിരിക്കും ഉദ്ദേശിച്ചത് അല്ലെ ..അല്ലെങ്കിൽ നല്ല ഒന്നാംതരം അടിയുടെ കുറവുണ്ട് തനിക്കു !!
Deleteഅത് ശരിയാ, ലോകത്ത് കൊല നടത്തിയ മതം ഇസ്ലാം മാത്രമാണ്. ഒന്ന് പോണം മിസ്റ്റർ. കുരിശു യുദ്ധ കാലം വരെ പോകണം എന്നില്ല, ഇറാക്കിൽ അര ലക്ഷം മുസ്ലീംകളെ അമേരിക്കാൻ - ബ്രിട്ടീഷ് ക്രിസ്ഥിയാനികൾ കൊന്നൊദുക്കിയില്ലെ? ബോസ്നിയയില്‍ 20000 ഓളം മുസ്ലീംകളെ കൂട്ടത്തോടെ കുഴിച്ചു മൂടിയില്ലേ?
Deleteകലക്ക വെള്ളത്തില്‍ മീൻ പിടിക്കാൻ വര്‍ക്കിയെപ്പോലുള്ള കുഞ്ഞാടുകൾക്ക് അവസരം ലഭിക്കുന്നു എന്നതാണ് IS പ്രവര്‍ത്തനം കൊണ്ട് ലോകത്തിനു ആകെ ഉള്ള ഗുണം.
ആങ്ങളമാരെ കുറ്റം പറയുന്നൊ?
ReplyDeleteThis comment has been removed by the author.
ReplyDeleteഐ എസ് ഭീകരുടെ നേതാവ് ഇസ്രാഈലിന്റെ ചാരനാണെന്നതാണ് ഈ മൃഗങ്ങളെ സൈദ്ധാന്തിക തലത്തിൽ ന്യായീകരിക്കാൻ പാടുപെടുന്നവർ ചില വേളകളിൽ ഉയർത്തുന്ന വാദം. ഐ എസ് നടത്തുന്ന കൊലകൾക്ക് ആശയപിന്തുണ കൊടുക്കുകയും അതേ സമയം അവരുടെ നേതാവ് ഇസ്രാഈൽ ചാരനാണെന്ന് പറയുകയും ചെയ്യുക. എങ്ങിനെയുണ്ട് സർക്കസ്?. അവർ ഇസ്രായീലിന്റെ ചാരന്മാർ ആണെങ്കിൽ അവരെ ബോംബിട്ട് കൊല്ലാൻ അമേരിക്ക വരുന്നതിൽ പിന്നെ എന്തിനാണ് നിങ്ങൾക്കീ മാനസിക വിഷമം എന്ന് ചോദിച്ചു പോയാൽ അതിന് മറുപടിയില്ല.
ReplyDelete"കർത്താവേ.., ഇവെരെന്താണ് പറയുന്നതെന്ന് ഇവരറിയുന്നില്ലല്ലോ..."
http://www.marunadanmalayali.com/news/special-report/proven-ties-between-isis-and-israel-19897
DeleteIS നെ ന്യായീകരിക്കുന്നവൻ ന്യായീകരിക്കുന്നത് മൊസാദിനെയും CIA യുമാണ്.
മരിക്കാന്‍ പോകുമ്പോഴും ഇരകളുടെ മുഖത്ത് കാണുന്ന ശാന്തത എന്നെ സന്തോഷിപ്പിക്കുന്നു.
ReplyDeleteഒരുവനു ജീവന് നല്കിയാല്
ReplyDeleteമനുഷ്യലോകത്തിനാകെ ജീവന്
നല്‍കിയെന്നും ഒരാളുടെ ജീവന്
അപകടത്തിലാക്കിയാല്‍ മുഴു ലോക
മനുഷ്യകുലത്തെ കൊന്നൊടുക്കുന്ന
അതി ഭീകര പാപമെന്നും പഠിപ്പിച്ച
പുണ്യ റസൂലിനെ മാതൃകയാക്കി
ജീവിക്കുന്നവന് ഒരിക്കലും ഒരുറുമ്പിനെ
പ്പോലും നോവിക്കില്ലെന്നതിനു ചരിത്രം
സാക്ഷി.....
തൃശൂരില്‍ ഒരു പാവം തൊഴിലാളിയെ
കാറിടിച്ചു പരിക്കേല്‍പ്പിച്ചു കൊന്ന
സംഭവവും ISIS മാനുഷ്യകത്തെ കഴുത്തറുത്തു
ചോരക്കടലൊഴുക്കുന്നതും രണ്ടായി കാണാന്‍
കഴിയുന്നില്ല.....!! ഈ നരമേധ കുടിലതക്കെതിരെ
ഉണരൂ മാനുഷ്യകമേ എന്ന കടലിരമ്പത്തിന്റെ
ചോരത്തിരയടികള് നേരിന്റെ നേരെ ചൂണ്ടുന്ന
ചോദ്യത്തിരയേറ്റങ്ങള് അല്ലെങ്കില്‍ മറ്റെന്ത്..?!!
I still wonder why people are mute about this IDIOT nisam who killed an innocent with his bloody car.
Deleteഏതു കൊലയും ക്രൂരതയാണ്. ആ പാവം ശുകൂർ കൊല്ലപ്പെടുന്നതിനു തൊട്ടു മുന്‍പുള്ള അവന്റെ മാനസികാവസ്ഥ ഒന്നാലോചിച്ചു നോക്കൂ.
Deleteസിറിയയിലെയും ഇറാക്കിലെയും വിമതര്‍, ലാദന്റെ കൊലപാതകത്തിന്ശേഷം ശക്തിക്ഷയിച്ച അഫ്ഗാനിസ്ഥാനിലെ അല്ഖോയ്ദ, ലബനനിലെ ഹിസ്ബുള്ള ഈജിപ്തിലെ മുസ്ലീംബ്രദര്‍ഹുഡ് തുടങ്ങിയ തീവ്ര സ്വഭാവമുള്ള സംഘടനകളിലെ കൊടും ഭീകരര്‍ എല്ലാംകൂടി ഒന്നിച്ചു ചേര്‍ന്ന രൂപമാണ് ഐ.സ്. മുന്സംഘങ്ങളില് നിന്നും അടര്‍ന്നു പോന്നതുകൊണ്ട് കെട്ടുറപ്പ്, ചട്ടക്കൂട്, പരിശീലനം, ആയുധം എന്നിവയുടെ കാര്യത്തില്‍ ബുദ്ധിമുട്ട്ഇല്ല. രസകരമായ കാര്യം അവര്‍ക്ക് പ്രത്യേകിച്ച് ലക്ഷ്യങ്ങള്‍ ഒന്നും തന്നെയില്ല എന്നതാണ്. ഒരു മതത്തിന്റെയും വ്യക്താക്കളല്ല ഒരു പ്രത്യേക മതത്തിന്റെു ശത്രുക്കളുമല്ല.മറിച്ച് മാനവരാശിയുടെ തന്നെ വിപത്താണ്. പെട്ടന്ന്കൈവന്ന ശക്തി ലോകത്തെ കാണിക്കാന്‍ ഇത്തരം ക്രൂരകൃത്യങ്ങള്‍ അവര്‍ നടത്തുന്നു.'ഇസ്ലാം' എന്ന പേര് മറയാക്കിയുള്ള തന്ത്രമാണ്. അതുകൊണ്ട് കുറേപ്പേര് ആശയക്കുഴപ്പത്തിലുമാണ്. ഒരുകണക്കിന് നോക്കിയാല്‍ ബലിയാടാക്കപ്പെ്െടുന്നവര് നാളെ ലോകത്തിന്റെ നന്മയക്ക്വേണ്ടി രക്തസാക്ഷിത്വം വഹിക്കുന്നു. കാരണം യഥാര്‍ത്ഥ തീവ്രവാദികള്‍ ആരെന്ന് ലോകത്തിനു കാട്ടിക്കൊടുക്കുവാന്‍ അവര്‍ക്ക്കഴിഞ്ഞു. ഇതുവരെ കാടടച്ചു വെടിവെ്ചിരുന്ന അമേരിക്ക ഉള്‍പടെ പല രാജ്യങ്ങളും തന്മൂലം ശരിയായ ശത്രുവിനെ കണ്ടെത്തും. തീവ്രവാദത്തിനെതിരെ നിഷ്ക്രിയരായിരുന്നവരും ഇപ്പോള്‍ കച്ചമുറുക്കി ഇറങ്ങിയിട്ടുണ്ട്. ഫ്രാന്‍സ്, ഈജിപ്ത്, ജോര്‍ദാന്‍, എന്തിന് പാക്കിസ്ഥാന് പോലും. പോക്കു കണ്ടിട്ട് ഐ.സ്അല്പായുസ് മാത്രമുള്ള സംഘടനയാണ്. പക്ഷേ ആ കാലയളവിനുള്ളില്‍ കുറെയേറെ പാവങ്ങള്‍ മരിക്കും. ഐ.എസിന് പ്രത്യേകമായി ഒരു രാജ്യം അനുവദിച്ചു കൊടുക്കുകയാണ് ലോകത്തിനു നല്ലത്. എങ്കില്‍ ബോംബിട്ടു തീര്‍ക്കാന്‍ സൌകര്യമായിരുന്നു. (സിറിയയില്‍ കലാപം തുടങ്ങിയപ്പോള്‍ അമേരിക്കയില്‍ വിസാ പ്രശ്നം മൂലം ജോലി നഷ്ടപ്പെട്ട് മടങ്ങേണ്ടി വന്ന്, സ്വന്തം നാട്ടില്‍ പോകാന്‍ കഴിയാതെ ഇപ്പോള്‍ മുഴുവന്‍ കുടുംബത്തെയും യു.എ. ഇ യില്‍ സംരക്ഷിക്കുന്ന സിറിയക്കാരനായ സഹപ്രവര്‍ത്തകനില്‍ നിന്നും ശേഖരിച്ച അറിവുകളാണ്.)
ReplyDeleteമനുഷ്യ രാശിക്ക് അപകട മായി മുന്നേറുന്ന ഭ്രാ ന്തന്മാരെ നേരിടാൻ ഈജിപ്ത് വ്യോ മാക്രമണം തുടങ്ങി യിരിക്കുന്നു ഇസ്ലാമിക ഭൂരിപക്ഷ രാഷ്ട്രങ്ങൾ ഈ ഭ്രാന്തന്മാർ ക്ക് എതിരെ ഒന്നിക്കുന്നത് സന്തോഷം തരുന്ന കാര്യം തന്നെ
ReplyDeletewell said dear Basheer.
ReplyDelete"ഒരു സമൂഹത്തിന്റെ സാംസ്കാരിക ഔന്നിത്യം വിലയിരുത്തേണ്ടത് അവർക്കിടയിൽ ജീവിക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങളോട് അവർ എങ്ങിനെ പെരുമാറുന്നു എന്ന് കൂടി നോക്കിയിട്ടാണ്. അവർ ഏത് മതത്തിൽ പെട്ടവരകട്ടെ, ഏത് വിശ്വാസ ധാരയിൽ ഉള്ളവരാകട്ടെ അവരോട് സ്വീകരിക്കുന്ന സമീപനങ്ങളിൽ മനുഷ്യൻ മനുഷ്യനെ തിരിച്ചറിയുന്ന സാംസ്കാരികത പ്രതിഫലിക്കണം"
ഇസ്ലാമിക സമൂഹം എന്നും ശത്രുക്കളോടു മാന്യമായിട്ടെ പെരുമാറിയിട്ടുള്ളൂ . ഇസ്ലാമിനെ ദുഷിപ്പിക്കാൻ ജൂതനും യാങ്കിയും ചെയ്യുന്ന തറ വേലയാണിത്. നമ്മുടെ നാട്ടിൽ എതിർ പാര്‍ടിക്കാരന്റെ പ്രകടനത്തിൽ നുഴഞ്ഞു കയറി പോലീസിനു നേരെ ക ല്ലെറിയുന്ന പോലെ.ഇതിനെ അനുകൂലിച്ചു ജിഹാദിയാവാനും എതിർത്ത് മതെതാരൻ ആവാനും വള്ളിക്കുന്നടക്കം ചില മുസ്ലിംകൾ മത്സരിക്കുന്നത് ശ്രമിക്കുന്നത് ഈ കള്ളക്കളി തിരിച്ചറിയാത്തത് കൊണ്ട് മാത്രം.
Deletehttp://www.marunadanmalayali.com/news/special-report/proven-ties-between-isis-and-israel-19897
ഇത് വരെ കാണാത്ത ദൈവത്തിന്റെ പേരിൽ അടുത്തിരിക്കുന്ന സഹോദരങ്ങളുടെ തല വെട്ടുന്നവർ പ്രാചീന ഗോത്ര വർഗത്തിലെ കണ്ണിനു കണ്ണു എന്നാ രക്ഷസീയ ക്രൌര്യത്തിന്റെ പിന്മുറക്കാർ ആണ്...ലോകത്ത് ഏറ്റവും പേർ കൊല്ല പെട്ടത് മതത്തിന്റെയും ദൈവത്തിന്റെയും പേരിൽ ആണ്. മതങ്ങൾ ഒക്കെ നശിച്ചു പോയാൽ ഇത്തരം കാടത്തം അവസാനിച്ചേക്കും.
ReplyDeleteകഴിഞ്ഞ നൂറ്റാണ്ടിൽ രണ്ടാം ലോക മഹാ യുദ്ധത്തിലും ഒന്നാം ലോക മഹാ യുദ്ധതിലുമായി 8 കോടിയിൽ അധികം ആളുകൾ മരണപ്പെട്ടിട്ടുണ്ട്. ഈ നൂറ്റാണ്ടിൽ ഇറാഖിലും അഫ്ഘാനിലും ലിബിയയിലും ഒക്കെ ലക്ഷങ്ങൾ കൊല്ലപ്പെട്ടു. ഇതൊക്കെ മതങ്ങളുടെയും കാണാത്ത ദൈവങ്ങളുടെയും പേരിലായിരുന്നോ? വെറുതെ പുളുവടിക്കാതെ അണ്ണാ!
DeleteBasheer sir, your contribution to the humanity through these rational writings are invaluable...almighty will bless you for this braveness, courage and standing for truth !!
ReplyDeleteIt is so surprising that there exists only very few voices from the community who dare to call a spade-a-spade !!
I wonder where are the so called great Zakir Naik and gangs during these crisis... i am sure they are in some conferences debating and ridiculing Christians, Hindus etc etc and preaching the hypocrisy of peace he propagates !!
എഴുതി എഴുതി പേനയിലെ മഷി തീരുന്നത് മിച്ചം . ഇന്ന് പത്തു നാൽപ്പത് പേരെ ചുമ്മാ ചുട്ടുകൊന്നിരിക്കുന്നു .
ReplyDeleteThis comment has been removed by the author.
ReplyDeleteപേടിയാവുന്നു ...ഈ ലോകത്താണല്ലോ നമ്മളും ജീവിക്കുന്നത് ....സഹജീവികളുടെ രക്തം ചൊരിഞ്ഞു അതില്‍ പുത്തന്‍ സാമ്രാജ്യം കെട്ടിപ്പടുക്കാനാവും എന്ന് കരുതുന്ന മൂഡത ഏതു ദൈവമാണ് പൊറുക്കുക .
ReplyDeleteവോയിസ് ഓഫ് കേരള ന്യൂസ്പ്ലസ്സില് താങ്കളുടെ അഭിപ്രായം കേട്ടിരുന്നു. അതില്‍ പി ടി ഹാഷിം അബ്ദുള്ള കുട്ടിയോട് ചോദിച്ച ചോദ്യം ഒന്ന് ചോദിച്ചോട്ടെ.. അറിയാന്‍ വേണ്ടിയാണ്. നമ്മുടെ ഭാരതത്തിന്റെ ചരിത്രത്തില്‍ ഏകദേശം ആറേഴു നൂറ്റാണ്ടു അറബ് വംശം ഭരിച്ചിട്ടുണ്ട്. അന്ന് അന്യമതസ്ഥര്‍ക്ക് ജസിയ നികുതിപോലുള്ള നികുതികളും മറ്റു ചില പ്രശ്നങ്ങളും ഉണ്ടായിരുന്നു എന്നതല്ലാതെ ഹിന്ദുക്കളുടെ കഴുത്തറുത്ത ഏതെങ്കിലും സന്ദര്‍ഭം ഉണ്ടായിരുന്നതായി കേട്ടിട്ടുണ്ടോ? ഇല്ലെന്നാണ് എന്റെ അറിവ്?
ReplyDeleteഅപ്പോള്‍ പിന്നെ ഇപ്പോഴത്തെ ഐസിസിന്റെ നടപടികളുടെ വെളിച്ചത്തില്‍ ഇസ്ലാമിനെ പഴിചാരുന്നിടത്ത് ലോകം എത്തി നില്ക്കുമ്പോള് ഇതിന്റെ പുറകില്‍ വ്യക്തമായ അജണ്ട ഉണ്ടെന്നു തന്നെ കരുതണ്ടേ?
മാത്രമല്ല താലിബാന് പോലും ഇത്ര ക്രൂരമായ നടപടികള്‍ ചെയ്യുവാന്‍ മുതിരുന്നുണ്ടോ?
അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ കരങ്ങള്‍ നമ്മള് കരുതുന്നതിലും ശക്തമാണ്.
എല്ലാ ഗോത്രങ്ങളിലും ഇത്തരം കൊലപാതകങ്ങള്‍ അത്രയ്ക്ക് ക്രൂരമല്ലെങ്കില് കൂടിയുണ്ട് എന്നതും വാസ്തവമാണ്. ഉദാഹരണത്തിന് വടക്കേ ഇന്ത്യയില്‍ ഹിന്ദുക്കളുടെ ഇടയില്‍ ഉള്ളതടക്കമുള്ള അഭിമാനക്കൊലകള്‍. ഇസ്ലാമിന്റെ പഴയ ചരിത്രവും ക്രിസ്ത്യന്‍ ചരിത്രവും താരതമ്യം ചെയ്തു ഒരു പഠനം ആവശ്യമാണ്.
true
ReplyDeleteലോകത്ത് കുബുധിക്കും വഞ്ചനക്കും പേരെടുത്ത ഒരു വിഭാഗമേ ഉള്ളു. അത് ജൂതനാണ്.
ReplyDeleteഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ വേഗത്തിൽ പ്രചരിച്ചു കൊണ്ടിരിക്കുന്ന മതം ഇസ്ലാമാണ്. (Google: "Which is fast spreading religion in the world ?) ഇതിനു തടയിടാൻ ജൂതൻ കണ്ടു പിടിച്ച മാർഗമാണ് ഐ എസ്!
മറുനാടൻ ഷാജൻ പോലും പറയുന്നത് നോക്കുക:
http://www.marunadanmalayali.com/news/special-report/proven-ties-between-isis-and-israel-19897
World trade Centre തകർത്തു അതിന്റെ ഉത്തരവാദിത്തം ബിൻ ലാദന്റെ തലയിൽ കെട്ടി വെച്ചു, അതിനു ശേഷവും ഇസ്ലാമിന്റെ പ്രചാരണം കൂടുകയാണ് ചെയ്തത്!
(വിമാനം പറത്തി ബിൽഡിംഗ് വീഴ്ത്താനുള്ള വൈഭവം ഒന്നും ബിൻ ലാദനില്ല എന്ന് ആർക്കും ഊഹിക്കാവുന്നതെ ഉള്ളൂ. ഇനി ഒരു വിമാനം ഇടിച്ചാലും 10 സെകണ്ട് കൊണ്ട് Trade Center വീഴില്ല എന്നതും ഒരു യാഥാർത്ഥ്യം മാത്രമാണ്. Google: "Loose Change")
മൃഗങ്ങൾ പോലും നാണിച്ചു പോകുന്ന ക്രൂരതകൾ ആണ് ജൂതനും യാങ്കിയും അവരുടെ ജയിലറകളിൽ രഹസ്യമായി ചെയ്തു കൊണ്ടിരിക്കുന്നത്.
Trade Center തോറ്റിടത്താണ് ജൂതൻ IS നെ ഇറക്കി കളിക്കുന്നത്. ഇത്തരം ക്രൂരതകൾ പരസ്യമായി ചെയ്തു ഇസ്ലാമിൽ കുറ്റം ആരോപിക്കുന്നു!
ഇവരുടെ ഈ കെണിയിൽ വീണു പോയ മുസ്ലിംകൾ ഈ കളി അറിയാതെ ഇതിൽ പങ്കാളികളാകുന്നു!
ഈ കെണിയിൽ വള്ളിക്കുന്നനും വീണു പോയല്ലോ എന്ന് ഓർക്കുമ്പോൾ സഹതാപം തോന്നുന്നു!
ഒരു നല്ല മതേതരൻ ആവാൻ ഇത്രയ്ക്കു അങ്ങ് എഴുതണം എന്നൊന്നുമില്ല.
തീവ്രവാദികൾ എന്ന് പാടിപ്പരത്തി കൊല്ലങ്ങളോളം ജയിലിട്ടു പിന്നീട് കുറ്റക്കാർ അല്ലെന്നും പറഞു വിട്ടയക്കപ്പെട്ട ചെറുപ്പക്കാരെപ്പറ്റി ഒന്നും എഴുതാതിരുന്നാലും ഒരു നല്ല മതേതരൻ ആവാം!