September 14, 2013

സിന്ധു ജോയ് എന്ന ന്യൂസ് റീഡര്‍

വാർത്താവായനക്കാരുടെ കൂട്ടത്തിലേക്ക് പുതിയൊരാൾ കൂടി കടന്നു വരികയാണ്. സിന്ധു ജോയ്. സൂര്യ ടി വിയിൽ ഇന്ന് വൈകുന്നേരത്തെ ആറു മണി വാർത്ത വായിച്ചു കൊണ്ടാണ് സിന്ധു അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. തന്റെ ഫേസ്ബുക്കിലൂടെ ഇങ്ങനെയൊരു സംഭവം വരാൻ പോകുന്നുണ്ടെന്ന് സിന്ധു പ്രഖ്യാപിച്ചിരുന്നു. ഉള്ളത് പറയാമല്ലോ, വാർത്തകൾ കാണാൻ വേണ്ടി ജീവിതത്തിലൊരിക്കലും ഞാൻ സൂര്യ ടി വി തുറന്നിട്ടില്ല. പക്ഷേ ഇന്ന് തുറന്നു. സിന്ധുവിന്റെ പെർഫോമൻസ് കാണുകയും ചെയ്തു. ഒറ്റവാക്കിൽ പറഞ്ഞാൽ കൊള്ളാം. കുളമാക്കിയില്ല. ഏതൊരു കാര്യവും ഒരാൾ ആദ്യമായി ചെയ്യുമ്പോൾ ഒന്ന് പ്രോത്സാഹിപ്പിച്ചു കൊടുക്കണം. അതൊരു നാട്ടുനടപ്പും സാമാന്യ മര്യാദയുമാണ്‌. ആ ഗണത്തിൽ കൂട്ടിയാൽ മതി ഈ പോസ്റ്റിനെ.

മലയാളി ഹൗസിൽ പങ്കെടുത്ത പതിനാറ് പേരിൽ പതിനഞ്ച് പേരും വളരെ ശ്രദ്ധിച്ചു വേണം ഇനി ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ. അത്രമാത്രം ചീത്തപ്പേര് ഇതിനകം കിട്ടിയിട്ടുണ്ട്. സന്തോഷ്‌ പണ്ഡിറ്റ്‌ മാത്രമാണ് ആ പരിപാടി കൊണ്ട് രക്ഷപ്പെട്ടത്. പുള്ളിയുടെ ഇമേജ് ഇപ്പോൾ മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും ഏതാണ്ട് അടുത്തായി വരും. ഇനി പുതിയ പടമൊന്നും എടുക്കാതിരുന്നാൽ ആ ഇമേജ് നിലനില്ക്കാനുള്ള സാധ്യതയുമുണ്ട്. എന്നാൽ ബാക്കിയുള്ള പതിനഞ്ച് പേരുടെ കാര്യമതല്ല.ഒരു കാരണം കിട്ടാൻ കാത്തിരിക്കുകയാണ് ആളുകൾ. കടിച്ചു കീറാൻ. അതുകൊണ്ട് തന്നെ വളരെ ശ്രദ്ധിച്ചു വേണം അവർ എന്തെങ്കിലുമൊക്കെ ചെയ്യാനും പറയാനും.

ജി എസ് പ്രദീപിന്റെ ഉദാഹരണം തന്നെയെടുക്കാം. ഉപരാഷ്ട്രപതി പങ്കെടുത്ത ചടങ്ങിൽ ഒരു ചെറിയ അബദ്ധം പ്രദീപിന് പറ്റി. പക്ഷേ അത് ഇത്രമാത്രം വിമർശന വിധേയമായത് മലയാളി ഹൗസ് ഇമേജ് അതിന്റെ പിറകിൽ ഉണ്ടായിരുന്നത് കൊണ്ടാണ്. ഞാനടക്കമുള്ളവർ പോസ്റ്റ്‌ എഴുതിയതും അതുകൊണ്ട് തന്നെയാണ്. അതല്ലെങ്കിൽ വെറുതേ വിട്ടുകളയാവുന്ന കാര്യമേയുള്ളൂ. ഇതിനേക്കാൾ വലിയ വങ്കത്തങ്ങൾ നമ്മുടെ രാഷ്ട്രീയക്കാർ ഇത്തരം വേദികളിൽ ദിവസവും വിളിച്ചു പറയാറുണ്ട്‌. ഒരു ചെവിയിലൂടെ കേട്ട് മറ്റൊരു ചെവിയിലൂടെ നമ്മളത് പുറത്ത് വിടും. അപ്പോൾ പറഞ്ഞു വന്നത് മലയാളി ഹൗസ് ഇമേജ് ഒരു പ്രേതമായി പിറകെ കൂടാതിരിക്കാൻ ഇത്തിരി ശ്രദ്ധ കൂടുതൽ വേണമെന്നാണ്.  


കോണ്‍ഗ്രസ്‌ വിട്ട് വീണ്ടും സി പി എമ്മിലേക്ക് പോകാനാണ് തന്റെ പരിപാടിയെന്ന് സിന്ധു പല തവണ തുറന്നു പറഞ്ഞിട്ടുണ്ട്. പക്ഷേ അതിനുള്ള സ്കോപ്പ് പിണറായി സഖാവ് നല്കുമോ എന്നത് തീർത്തും സംശയമാണ്. സി പി എമ്മിൽ ഫയർ ബ്രാൻഡ് ഫിഗറായി കത്തിനിന്ന സമയത്താണ് ഒരുൾവിളി തോന്നി സിന്ധു കോണ്‍ഗ്രസ്സിൽ ചേർന്നത്. അത് പാർട്ടിക്കുണ്ടാക്കിയ നാണക്കേട് ചില്ലറയല്ല. ഉമ്മൻചാണ്ടിയെ തന്റെ പിതാവിന്റെ സ്ഥാനത്താണ്‌ കാണുന്നതെന്നൊക്കെ വെച്ച് കാച്ചുകയും ചെയ്തു. ചാണ്ടിസാറിനെ മാറ്റി ഇനി പിണറായി സാറിനെ പിതാവിന്റെ സ്ഥാനത്ത് ഇരുത്തണമെങ്കിൽ ഇച്ചിരി പ്രയാസം ഉണ്ടാവാനിടയുണ്ട്. അതുകൊണ്ട് ആ പൂതി മാറ്റിവെച്ച് ഈ പുതിയ ജോലിയിൽ കോണ്‍സൻട്രേറ്റ് ചെയ്യൂ എന്നാണ് സിന്ധുവിനോട് പറയാനുള്ളത്.

ഒരു വിനോദ ചാനൽ എന്ന നിലക്ക് വാർത്തകൾക്ക് സൂര്യയിൽ ഏറെ സ്കോപ്പൊന്നും ഇല്ലായെങ്കിലും സൂര്യയിലിരുന്നു കൊണ്ട് സ്വന്തം സ്കോപ്പിനെ ഒന്ന് മിനുക്കിയെടുക്കാൻ ജേർണലിസത്തിൽ പി ജി ഡിപ്ലോമയുള്ള സിന്ധുവിന് കഴിയും. കരണം മറിയുന്ന ഒരു രാഷ്ട്രീയക്കാരിയുടെ റോളിനെക്കാൾ എന്തുകൊണ്ടും മികച്ചതാണ് ഒരു വാർത്താ വായനക്കാരിയുടെ റോൾ.. ദൃശ്യ മാധ്യമങ്ങളുടെ സുവർണ കാലത്തിലൂടെയാണ്‌ കേരളം കടന്ന് പോകുന്നത്. മാധ്യമ പ്രവർത്തകരുടെയും സുവർണ കാലമാണിത്. പരസ്പരം മത്സരിക്കുന്ന നിരവധി ചാനലുകൾ. അവയിലൊക്കെ വേണ്ടത്ര ചാൻസുകൾ..അതിന് പുറമേ രംഗപ്രവേശം കാത്ത് അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്ന അനവധി ചാനലുകൾ വേറെയും. കഴിവ് തെളിയിച്ചാൽ അതിന്റെ ഗുണം ഭാവിയിൽ ലഭിക്കുമെന്നുറപ്പ്.


ഒറ്റ ദിവസത്തെ പെർഫോമൻസ് വെച്ച് മാർക്കിടുന്നത്‌ ശരിയല്ല. വായനക്കിടയിൽ അല്പം പുഞ്ചിരിയൊക്കെ മുഖത്ത് വരുത്താൻ സിന്ധു ശ്രമിച്ചിട്ടുണ്ട്. ഉച്ചാരണവും വലിയ മോശം പറഞ്ഞു കൂട. പിന്നെ വസ്ത്രവും ഗെറ്റപ്പുമൊക്കെ എങ്ങിനെയെന്ന് ഞങ്ങൾ ആണുങ്ങൾ വിലയിരുത്തുന്നത് ശരിയല്ല. അതുകൊണ്ട് അതെക്കുറിച്ച് നോ കമന്റ്സ്. സിന്ധുവിന് ഭാവുകങ്ങൾ. ഈ ബ്ലോഗിലെ ചില ലിങ്കുകൾ സിന്ധുവിന് ഞാൻ ഡെഡിക്കേറ്റ് ചെയ്യുകയാണ്. (ലിങ്ക് കച്ചവടമാണല്ലോ ഞങ്ങൾ ബ്ലോഗർമാരുടെ പ്രധാന പണി). ഉപകാരപ്പെട്ടേക്കും

വാർത്തവായനക്കിടയിൽ ഓടിയെത്തിയ മകൾ. പതറാതെയമ്മ
വാര്‍ത്ത വായിക്കുമ്പോള്‍ കരയാന്‍ പാടുണ്ടോ?  

അതോടൊപ്പം സൂര്യ ടി വിയോട് ഒരഭ്യർത്ഥനയുള്ളത് നമ്മുടെ പണ്ഡിറ്റിനും എന്തെങ്കിലുമൊരു ജോലി ഉണ്ടെങ്കിൽ കൊടുക്കണമെന്നാണ്. അങ്ങിനെ ചെയ്യുന്ന പക്ഷം കേരളത്തിലെ രാഷ്ട്രീയ പ്രവർത്തകർ ഇപ്പോൾ നിങ്ങളോട് കടപ്പെട്ടിരിക്കുന്നത് പോലെ കേരളത്തിലെ സിനിമാ പ്രേക്ഷകരും എക്കാലവും നിങ്ങളോട് നന്ദിയുള്ളവരായിരിക്കും.

Related Posts
പ്രദീപേ, ഏപ്രിൽ ഫൂളിലെത്ര ഫൂളുണ്ട്?
പതിനാറ് കൂതറകളും മുപ്പത് ക്യാമറകളും
സിന്ധു ജോയി സി പി എമ്മിലേക്ക്. ഹി.. ഹി..

50 comments:

 1. ഞാനും കണ്ടു...കുളമായില്ല എന്ന് മാത്രമല്ല, നന്നായിരുന്നു എന്ന് തന്നെ പറയാം.

  ReplyDelete
 2. വാര്ത്ത വായിച്ചു തീരും മുംബ് പോസ്റ്റെത്തിയല്ലോ. ഇങ്ങള് ഒരു സംഭവം തന്നെ

  ReplyDelete
 3. സൂര്യ ടി.വി യിലെ വാര്‍ത്തകള്‍ പൊതുവേ നല്ല അവതരണമാണ്.നല്ല സ്ക്രിപ്റ്റും ഉള്ളത് കൊണ്ട് ജഗപോഗ ആക്കാതെ ഉള്ളത് ഉള്ളത് പോലെ വായിച്ചുപോകാരാന് പതിവ്. മറ്റു വാര്‍ത്ത‍ ചാനലുകളെ അപേക്ഷിച്ച് കണ്ടിരിക്കാന്‍ പറ്റും.

  ReplyDelete
 4. ഒറ്റവാക്കിൽ പറഞ്ഞാൽ കൊള്ളാം.സിന്ധുവിന് ഭാവുകങ്ങൾ..........

  ReplyDelete
 5. സന്തോഷ്‌ പണ്ടിറ്റില്‍ നിന്നും സിന്ധുജോയ് ഒരുപാട് പഠിച്ചിട്ടുണ്ട്. . .

  ReplyDelete
 6. ഒരു മലയാളി പോലും ഇന്നുവരെ കേട്ടിട്ടില്ലാത്ത ഒരു പ്രത്യേകതരം മലയാള സംഭാഷണ ശൈലിയാണ് സിന്ധുവിന്റെത്, ഒരുതരം വികൃതമായ സംഭാഷണശൈലി , മലയാളി ഹൌസില്‍ ഇത് കേട്ട് ജനങ്ങള്‍ കുറെ സഹിച്ചതാണ്, എന്തായാലും സുര്യ വാര്‍ത്ത‍ ഇനി ആരും കേള്‍ക്കില്ല

  ReplyDelete
  Replies
  1. ഫയങ്കര നിരീക്ഷണം തന്നെ!..

   Delete
 7. സിന്ധുവിന് ആശംസകള്‍

  ReplyDelete
 8. ദൂരദർശൻ വാർത്തകൾ കഴിഞ്ഞാൽ എനിക്ക് ഇഷ്ടം സൂര്യ വാർത്തകളാണു. കാരണം വാർത്തകളെ സൂര്യ അങ്ങനെ സെൻഷേഷനൽ ആക്കാറില്ല. നമുക്ക് അറിയേണ്ടത് വാർത്തകളാണു. അല്ലാതെ വാർത്തകളെ എന്റർടെയിൻമെന്റുകൾ ആക്കുന്നതല്ല. 24 മണിനേര വാർത്താചാനലുകൾ വന്നതോടുകൂടി വാർത്താവതരണം ഒരുമാതിരി ചളിപരിപാടിയായി മാറി എന്നാണു എന്റെ അഭിപ്രായം. പിന്നെ സിന്ധുവിന്റെ കാര്യം പറഞ്ഞാൽ അവരുടെ സംഭാഷണശൈലി ഒരു നാട്ടിൻപുറത്തുകാരിയുടേത് പോലെ തോന്നാറുണ്ട്. രാഷ്ട്രീയവേദികളിൽ പ്രസംഗിച്ചു ശീലിച്ചാൽ ആർക്കും തന്നിലെ സർഗ്ഗശേഷി പോഷിപ്പിക്കാൻ കഴിയില്ല എന്ന് മാത്രമല്ല ഉള്ള സർഗ്ഗാത്മകത നശിച്ചുപോവുകയും ചെയ്യും. മലയാളി ഹൗസിലെ പ്രകടനത്തിനു ശേഷം സിന്ദു ജോയിയോട് മലയാളിസമൂഹത്തിനു പൊതുവെ ഒരു സിമ്പതിയുണ്ട്. ന്യൂസ് റീഡർ എന്ന നിലയിൽ സിന്ധു വിജയിക്കുമോ എന്ന് വിലയിരുത്താറായിട്ടില്ല. ജീവിതത്തിൽ സിന്ധു ജോയ് ഒരു കര പറ്റട്ടെ എന്ന് നമുക്ക് ആശംസിക്കാം.

  ReplyDelete
  Replies
  1. Dear KPS. നിങ്ങള്‍ പറഞ്ഞ സ്ഥിതിക്ക് ഇനി സൂര്യ വാര്‍ത്തകളും ശ്രദ്ധിക്കാം. സിന്ധു ജോയ് ഒരു കര പറ്റട്ടെ എന്ന് ഞാനും ആശംസിക്കുന്നു. encourage ചെയ്യാന്‍ വേണ്ടി തന്നെയാണ് ഈ പോസ്റ്റ്‌ എഴുതിയത്.

   Delete
 9. വാർത്തകളിൽ നിറയേണ്ടിയിരുന്ന സിന്ധു ഇനി വാർത്ത വായിച്ചു നിർവൃതിയടയട്ടെ. വാർത്ത കേട്ടു, അല്ല കണ്ടു. കൊള്ളാം.

  ReplyDelete
 10. മലയാളി ഹൌസില്‍ പങ്കേടുതവരെയെല്ലാം തിരഞ്ഞ് നടക്കുകയാണ് കേരളത്തിലെ സദാചാരപോലീസ് കൂട്ടം .എവിടെ കണ്ടാലും വെടിവയ്ക്കനാണ് നിര്‍ദേശം .അതില്‍ ഒരാള്‍ മാത്രമാണ് വള്ളിക്കുന്ന് ...സിന്ധു ജോയ്‌ വാര്‍ത്ത വായിക്കാന്‍ വരുന്നു എന്നറിഞ്ഞു എന്തെങ്കിലും കുറ്റം കണ്ടു പിടിച്ചു ബ്ലോഗ്‌ ഇടാനാണ് വള്ളിക്കുന്നും കാത്തിരുന്നത് ..എന്നാല്‍ അതിനു അവസരം കൊടുക്കാതെയുള്ള പ്രകടനമാണ് സിന്ധു കാഴ്ചവെച്ചത് ..ഉടനെ വള്ളിക്കുന്നും കാരണംമറിഞ്ഞ് 'encourage' ചെയ്യലിലേക്ക് തിരിഞ്ഞു...

  ReplyDelete
 11. മുഹമ്മദ് ജാസിംSeptember 15, 2013 at 8:47 AM

  മാസം ലക്ഷം ശമ്പളം വങ്ങേണ്ട സിന്ദു ആ ലക്ഷം കളഞ്ഞു മലയാളീ ഹൌസിലേക്ക് പോയത് ഇപ്പൊ എന്ത് കലഞ്ഞാവോ ന്യൂസ്‌ വായിക്കാന്‍ പൂയെരെക്കുന്നെ

  ReplyDelete
 12. ആകാശത്തിനു കീഴെ നടക്കുന്ന എന്തിനെ കുറിച്ചും പോസ്റ്റ്‌ എഴുതന്ന ബഷീരക്ക കോഴിക്കോട്‌ അറബികല്യണം ഒരു വിഷയമേ ആക്കികണ്ടില്ല.

  ReplyDelete
  Replies
  1. ആ വിഷയത്തെക്കുറിച്ച് ഒരു കുറിപ്പ് എന്റെ ഫേസ്ബുക്ക് പേജില്‍ എഴുതിയിരുന്നു. (https://www.facebook.com/vallikkunnu 27 Aug 2013)അതിങ്ങനെയാണ്.

   'അറബിക്കല്യാണം' എന്ന പേരില്‍ അറിയപ്പെടുന്ന ഈ ദുരന്തങ്ങള്‍ക്ക് തല കുനിച്ച് കൊടുക്കേണ്ടി വരുന്ന പാവം പെണ്‍കുട്ടികളുടെ ഭാവിയെന്തായിരിക്കുമെന്ന് തെല്ലെങ്കിലും ചിന്തയുള്ളവര്‍ ഇത്തരം അസംബന്ധങ്ങള്‍ക്ക് കാര്‍മികത്വം വഹിക്കില്ല. അത് ഏത് സംഘടനയായാലും യതീംഖാനയായാലും..വിവാഹം താങ്ങാനാവാത്ത ഒരു സാമ്പത്തിക ബാധ്യതയായി മുസ്‌ലിം സമൂഹത്തില്‍ മാറിക്കഴിഞ്ഞു. മൈസൂര്‍ കല്യാണങ്ങളുടെയും അറബിക്കല്യാണങ്ങളുടെയും വേരു കിടക്കുന്നത് അവിടെയാണ്. പെണ്‍കുട്ടികള്‍ ഭാരവും ബാധ്യതയുമായി മാറുന്ന ദുരന്തം. പാവപ്പെട്ട കുടുംബത്തിലെ കണ്ണീര് കുടിക്കുന്ന ഒരു പെണ്‍കുട്ടിയെ സാമ്പത്തിക പ്രയാസങ്ങള്‍ സൃഷ്ടിക്കാതെ വിവാഹം കഴിക്കാന്‍ തയ്യാറാണെന്ന് ഒരു യുവാവ് തീരുമാനിക്കുന്നുവെങ്കില്‍ അതൊരു പ്രതീക്ഷയുടെ തിരിനാളമാണ്. സ്വര്‍ണവും സ്ത്രീധനവും അനുബന്ധ ഉരുപ്പടികളും വേണ്ടത്ര 'തട്ടിയെടുത്ത്' വിവാഹം കഴിച്ച ധീരകേസരികളും തങ്ങളുടെ ആണ്‍മക്കള്‍ക്ക്‌ സ്വര്‍ണക്കൂമ്പാരങ്ങള്‍ കാത്തിരിക്കുന്നവരും ഇത്തരം കല്യാണങ്ങള്‍ക്കെതിരെ വലിയ വായില്‍ ശബ്ദിക്കുന്നതില്‍ അര്‍ത്ഥമില്ല. ഈ സാമൂഹികവിപത്തില്‍ അവര്‍ കൂടി പങ്കാളികളാണ്. നിങ്ങളിലൊരാള്‍ നല്ലവനായാല്‍ സമൂഹത്തില്‍ ഒരു ദുഷ്ടന്റെ എണ്ണം കുറഞ്ഞു എന്നൊരു ചൊല്ലുണ്ട്. ഇത്തരം പെണ്‍കുട്ടികളുടെ ദുരന്തചിത്രങ്ങള്‍ കണ്ട് അവിവാഹിതനായ ഒരു യുവാവെങ്കിലും തന്റെ ഹൃദയത്തോട് നീതി പാലിക്കാന്‍ തയ്യാറായാല്‍ അത്രയും നന്ന് എന്നേ പറയാനുള്ളൂ."

   സദുദ്ദേശത്തോടെയുള്ള ചോദ്യമെന്ന് കരുതിയാണ് ഇതിനോട് പ്രതികരിച്ചത്. ഏതായാലും ഈ പോസ്റ്റിലെ വിഷയം ഇതല്ലാത്തതിനാല്‍ തുടര്‍ചര്‍ച്ചകള്‍ ഈ പോസ്റ്റില്‍ അനുവദിക്കാന്‍ നിര്‍വാഹമില്ലെന്ന് അറിയിക്കുന്നു.

   Delete
 13. നന്നായി ...സിന്ധു ജോയി ഈ മേഖലയിലെന്കിലും ഒന്നു പച്ച പിടിക്കട്ടെ എന്നു നമുക്കാശംസിക്കാം.

  ReplyDelete
 14. This comment has been removed by a blog administrator.

  ReplyDelete
 15. This comment has been removed by the author.

  ReplyDelete
 16. സൂര്യ ടീവിക്ക് പണിയായി എന്ന് പറഞ്ഞാമതി. ഇതൊരു കുരിസ് ആണെന്ന് ആര്ക്കാ അറിയാത്തെ. മലയാളി ഹൌസില് പങ്കെടുത്തു എന്റെ രാഷ്ട്രീയ ഭാവി പോയി, മാര്യധിക്ക് ജ്യോലി തന്നോ എന്ന് ഭീഷണി പെടുതീട്ടുണ്ടാവണം. മലയാളി ഹൌസില് അവസാനം വരെ നിന്നതും ആ ഭീഷണിയില് തന്നെ യാവണം. കഷ്ടം.

  ReplyDelete
 17. <<<<<
  അതോടൊപ്പം സൂര്യ ടി വിയോട് ഒരഭ്യർത്ഥനയുള്ളത് നമ്മുടെ പണ്ഡിറ്റിനും എന്തെങ്കിലുമൊരു ജോലി ഉണ്ടെങ്കിൽ കൊടുക്കണമെന്നാണ്. അങ്ങിനെ ചെയ്യുന്ന പക്ഷം കേരളത്തിലെ രാഷ്ട്രീയ പ്രവർത്തകർ ഇപ്പോൾ നിങ്ങളോട് കടപ്പെട്ടിരിക്കുന്നത് പോലെ കേരളത്തിലെ സിനിമാ പ്രേക്ഷകരും എക്കാലവും നിങ്ങളോട് നന്ദിയുള്ളവരായിരിക്കും.>>>>
  അത് കലക്കി :-)

  ReplyDelete
 18. സിന്ദു ജോയിയെ മുമ്പ് കളിയാക്കി എഴുതിയതിനുള്ള പ്രായശ്ചിത്തമാണോ ബഷീര്ക ഈ പോസ്റ്റ്‌.

  ReplyDelete
 19. പണ്ഡിറ്റ്‌നെക്കുറിച്ച് പറഞ്ഞത് ഇഷ്ടപ്പെട്ടു "സന്തോഷ്‌ പണ്ഡിറ്റ്‌ മാത്രമാണ് ആ പരിപാടി കൊണ്ട് രക്ഷപ്പെട്ടത്. പുള്ളിയുടെ ഇമേജ് ഇപ്പോൾ മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും ഏതാണ്ട് അടുത്തായി വരും. LIKE

  ReplyDelete
 20. "ഒരുവന്‍ ലോകം മുഴുവന്‍ നേടിയാലും തന്റെ ആത്മാവിനെ നഷ്‌ടപ്പെടുത്തിയാല്‍ എന്തു പ്രയോജനം"

  ReplyDelete
 21. This comment has been removed by a blog administrator.

  ReplyDelete
 22. not bad Sindhu.It is not Abyandhara Vakuppu correct is AAbyantharavakuppu manthri, try to pronunce AAkramanam not akramanam. Good luck for your new career.

  ReplyDelete
 23. മണ്ടപോയതെങ്ങിനെന്ത് കാറ്റും പെശറും കേരളത്തിലെ സകലമാനമാലിന്യങ്ങളും അടിഞ്ഞുകൂടിയ കോണ്ക്രസില് ചേര്ന്നപ്പോഴേ ഇവളുടെ ബോധംപോയി പിന്നെഇവള്ക്ക് തൊട്ടിത്തരങ്ങള് കാണിക്കാന് മുന്നുപിന്നും നോക്കേണ്ടി വന്നിട്ടില്ല തൊഴിലാളി ഹൌസിലൂടെ അവളതു തെളിയിച്ചു ഇനി സീരിയലിലും സിനിമായിലും ഇമ്മിണി ബലിയ സിനിമയിലും ഇതിനെകാണാം...............................

  ReplyDelete
 24. മലയാളി ഹൗസ് മത്സരാർത്ഥികൾക്ക് സൂര്യാ ടി.വി.യുടെ ഓണ സമ്മാനം

  സൂര്യാ ടി.വി യുടെ പുതിയ അവതാരകരും പരിപാടികളും

  സിന്ധു ജോയി - ന്യൂസ്‌ റീഡിംഗ്

  ചൊറിച്ചു മല്ലൽ - ഗ്രാൻറ് മാസ്റ്റർ ജി എസ് പ്രദീപ്‌

  K.T .P .D .Q - രാഹുൽ ഈശ്വർ & റോസിൻ ജോളി

  ചാന്തുപൊട്ട് - ഡാ ലൂ

  ഭരണിപ്പാട്ട് -- ഷെറിൻ വർഗീസ്‌

  ക്യുപ്പിഡ് ആരോസ് -- സാൻഡി

  മിഡ് നൈറ്റ് മസാല -- തിങ്കൾ ബാൽ

  ഡോക്ടറോട് ചോദിക്കാം -- സാഷ

  തമ്മിൽ തല്ല് - നീനാ കുറുപ്പ് v/s സോജൻ

  നാട്ടിലെങ്ങും പാട്ടായി -- ചിത്ര അയ്യർ

  വെളുക്കാൻ തേച്ചത് പാണ്ടായി - സ്നേഹാ നമ്പ്യാർ

  എട്ടു സുന്ദരികളും ഞാനും - സന്തോഷ്‌ പണ്ഡിറ്റ്‌

  ReplyDelete
  Replies
  1. കൊള്ളാം.. പൊളിച്ചു...
   K.T .P .D .Q :)

   Delete
  2. O engane sahikkunnu angerude veettukar aa sadhanathine... horrible...

   Delete
 25. Sandosh pandittinu endu paniyanu kodukkuka

  ReplyDelete
  Replies
  1. sandosh pandittine ivarude koottattil peduttaruthu....
   pradeep,rahul.renjjini...
   tudangiya kootharakale koottattil
   peduttaruth.

   Delete
 26. സന്ദോഷ്‌ പണ്ടിറ്റിനെ സിന്ദു ജോയിടെ മേക്കപ്പ്‌ മാൻ ആക്കാം അങ്ങനെയെഘിലും ആ പാവം രക്ഷപെടെട്ടെ

  ReplyDelete
  Replies
  1. അയാൾ രെക്ഷപെടട്ടെ എന്നല്ല. നാട്ടുകാർ രെക്ഷ പെടട്ടെ എന്ന് പറയൂ. പണി ഒന്നും കൊടുത്തില്ലെങ്കിൽ പണ്ഡിറ്റ്‌ സിനിമ പിടിക്കും. അത് കാണികൾക്ക് പണി ആകുകയും ചെയ്യും.

   Delete
 27. നമ്മളെ മറ്റേ പുള്ളി രാഹുൽ ഈശ്യറിനു മോടിയുടെ കൂടെ ഇറങ്ങി എങ്ങിനെ നാട്ടിൽ വർഗ്ഗീയ കലാപം ഉണ്ടാക്കാം എന്ന് ഗവേഷണം നടത്താം

  ReplyDelete
 28. അവസാനത്തെ വരി ലേഖനത്തിന്റെ മൊത്തം ദിശ മാറ്റി മറിച്ചു. നല്ല സർക്കാസം. :))

  ReplyDelete
 29. തന്നെ തന്നെ....!
  എല്ലാരും പുണ്യവാളന്മാർ തന്നെ....!!

  ReplyDelete
 30. ടി.പി.വധം തുടക്കം മുതല് ആഘോഷിച്ച കീബോര്ഡു ഗുണ്ടകള് ആരും മറ്റൊരു അരുംകുലയെ കുറിച്ച് മിണ്ടുന്നില്ല. .........

  ReplyDelete
  Replies
  1. Naattukar(an) inganeyokkeye parayooo

   Delete
 31. അനിൽ, മിണാലൂർOctober 9, 2013 at 2:22 PM

  മി. ബഷീർ.. താങ്കൾ സൂര്യ വാർത്തകൾ കാണുകയും മറ്റുള്ള ചാനലുകളിലെ വാർത്തകളും അവതരണവുമായി താരതമ്യം ചെയ്തു നോക്കുകയും അഭിപ്രായം പരസ്യപ്പെടുത്തുകയും വേണം എന്നാണെന്റെ എളിയ അഭ്യർത്ഥന. ഇത്രയും കാലം സൂര്യ വാർത്തകളെ അവഗണിച്ചത് കഷ്ടമായിപ്പോയി.

  ReplyDelete
 32. Mashe adiyil paranja cmnt kanditt oru panthiked

  ReplyDelete