September 12, 2013

പ്രദീപേ, ഏപ്രിൽ ഫൂളിലെത്ര ഫൂളുണ്ട്?

ജി എസ് പ്രദീപ്‌ മുടിഞ്ഞ ഡയലോഗടി വീരനാണ് എന്ന് ഒരുവിധം മലയാളികൾക്കെല്ലാം അറിയാം. ആ തലക്കകത്ത് ഒരുപാട് കാര്യങ്ങൾ സേവ് ചെയ്ത് വെച്ചിട്ടുണ്ട് എന്നതും സത്യമാണ്. അദ്ദേഹത്തിന് വിജ്ഞാന കാര്യത്തിൽ മാത്രമല്ല, മറ്റ് ചില 'വിഷയ'ങ്ങളിലും അപാര കഴിവുണ്ടെന്ന് മലയാളീ ഹൗസ് കണ്ടവർക്കുമറിയാം. പക്ഷേ ആ തലക്കകത്ത് ഒരു കടുക് മണിത്തൂക്കം കോമണ്‍സെൻസ് (മമ്മൂട്ടിയുടെ ഭാഷയിൽ സെൻസും സെൻസിബിലിറ്റിയും സെൻസിറ്റിവിറ്റിയും) ഇല്ല എന്ന് കഴിഞ്ഞ ദിവസമാണ് മനസ്സിലായത്‌. ഉപരാഷ്ട്രപതി ഡോ. ഹാമിദ് അൻസാരി പങ്കെടുത്ത ചടങ്ങിൽ അദ്ദേഹത്തെ വേദിയിലിരുത്തിക്കൊണ്ട് ഈ മഹാ പണ്ഡിതൻ വിളമ്പിയ സാഹിത്യം കേരളക്കരയ്ക്ക് മൊത്തത്തിൽ അപമാനവും നാണക്കേടുമാണ് ഉണ്ടാക്കിയത്. വിഡ്ഢി ദിനത്തിൽ ജനിച്ച ആളാണെങ്കിലും നമ്മുടെ ഉപരാഷ്ട്രപതി ഒരു വിഡ്ഢിയല്ല എന്നാണ് ഗ്രാൻഡ്‌ മാസ്റ്റർ ആവർത്തിച്ചാവർച്ച് പറഞ്ഞത്. നോക്കണേ, വിവരക്കേടിന്റെ ആഴവും പരിസരബോധമില്ലായ്മയുടെ വ്യാപ്തിയും!!.
 
ഒരാൾ ബുദ്ധിമാനാണോ പൊട്ടനാണോ എന്ന് തീരുമാനിക്കുന്നത് അയാൾ ഏത് ദിവസം ജനിച്ചു എന്ന് നോക്കിയിട്ടല്ല, അയാളുടെ തലക്കകത്ത് എന്തുണ്ട് എന്ന് നോക്കിയാണ്. തലക്കകത്ത് ചകിരിനാരും ചളിവെള്ളവും ആണെങ്കിൽ വല്യ പെരുന്നാൾ ദിനത്തിൽ ജനിച്ചാലും കാര്യമൊന്നുമില്ല. വകതിരിവിന്റെ കുറവാണ് ഇതെന്ന് കരുതി സമാധാനിക്കാം. പക്ഷേ ഒരു ഹിമാലയാൻ വങ്കത്തവും ഗ്രാൻഡ്‌ മാസ്റ്റർ വേദിയിൽ പൊട്ടിച്ചു കളഞ്ഞു. രണ്ടു തവണ തുടർച്ചയായി ഈ സ്ഥാനം അലങ്കരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഉപരാഷ്ട്രപതിയാണ് ഹാമിദ് അൻസാരിയെന്ന്!!. പോരേ പൂരം!!. ഓസ്കാർ കൊടുക്കേണ്ട വങ്കത്തമാണ് 'വിജ്ഞാന രാക്ഷസൻ' വിളമ്പിയത്. ഡോ. എസ് രാധാകൃഷ്ണൻ എന്ന ഒരു പാവം മനുഷ്യനെക്കുറിച്ച് ഗ്രാൻഡ്‌ മാസ്റ്റർ സമയം കിട്ടുമ്പോൾ ഒന്ന് വായിച്ചു പഠിക്കണം.

ഞാൻ ജി എസ് പ്രദീപിനെ കുറ്റം പറയില്ല, ഓരോരുത്തർക്കും അവരവർക്ക് താങ്ങാൻ പറ്റാവുന്ന കോമണ്‍സെൻസായിരിക്കും പടച്ചോൻ കൊടുത്തിട്ടുണ്ടായിരിക്കുക. അത് ഏറിയും കുറഞ്ഞുമിരിക്കും. പക്ഷേ ചവിട്ടേണ്ടത് ഇമ്മാതിരി ഒരവതാരത്തെ ഉപരാഷ്ട്രപതി പങ്കെടുക്കുന്ന ചടങ്ങിന്റെ കത്തിയും കഴുത്തും ഏല്പിച്ചു കൊടുത്ത സംഘാടകരെയാണ്. അവരുടെ  തൊലിക്കട്ടിക്കാണ് ഒരു പത്മശ്രീ കൊടുക്കേണ്ടത്. മലയാളി ഹൗസിന്റെ ഒരു എപ്പിസോഡെങ്കിലും കണ്ട ഏതെങ്കിലും ഒരു ദൗർഭാഗ്യവാൻ ആ കമ്മറ്റിയിൽ ഉണ്ടായിരുന്നുവെങ്കിൽ ഇതുപോലൊരു കൊലച്ചതി ഉണ്ടാവുമായിരുന്നില്ല.

ഉപരാഷ്ട്രപതിയെ പിറകിലിരുത്തിപ്പാടിയ ദേശീയ ഗാനത്തിന്റെ കാര്യമാണ് മറ്റൊന്ന്. ശശി തരൂരിന് ഏതോ ഒരു അവാർഡ് കൊടുക്കുന്ന പരിപാടിയായിരുന്നത്രേ അത്. (ദേശീയഗാനവും ശശി തരൂരും തമ്മിൽ പണ്ടേ അത്ര സുഖത്തിലല്ല). വരികളും വാക്കുകളും തെറ്റിച്ചു എന്ന് മാത്രമല്ല, അന്ത്യത്തിൽ ജയ ജയ എത്തിയതോടെ മൊത്തം കൊളമായി എന്ന് തന്നെ പറയണം. അവസാനത്തെ 'ജയ' ഗായകൻ അടിച്ചു മാറ്റിയപ്പോൾ ഉപരാഷ്ട്രപതിയും സദസ്സും ഒരുപോലെ മേലോട്ടു നോക്കി. എന്തൊരു നാണക്കേടാണ് എന്ന് നോക്കിയേ.. അവതാരകന്റെ വാചകമടി വിവരക്കേട് കൊണ്ടാണെന്ന് കരുതി സമാധാനിക്കാം. പക്ഷേ ദേശീയ ഗാനത്തോടുള്ള ഈ അവഹേളനത്തിന് ആരുത്തരം പറയും. ഉപരാഷ്ട്രപതിയുടെ ഓഫീസിൽ നിന്ന് ഇതിനകം തന്നെ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട് എന്നും അറിയുന്നു. ശശി തരൂരിന് അവാർഡ് കൊടുത്ത ശ്രീ നാരായണ ധർമ്മവേദി എന്ന സംഘടനയെക്കുറിച്ച് നല്ല അഭിപ്രായമല്ല ഉള്ളതെന്നും ഇവരെ പൊതുരംഗത്തൊന്നും ഇതുവരെ കണ്ടിട്ടില്ലെന്നും നേരത്തെ ഇന്റലിജൻസ്‌ റിപ്പോർട്ട്‌ ചെയ്തിരുന്നതായും വാർത്തകളുണ്ട്. ഈ റിപ്പോർട്ടൊക്കെ അവഗണിച്ച് ഉപരാഷ്ട്രപതിയെ ഇങ്ങോട്ട് കൊണ്ടുവന്നവർ ആരാണ് എന്ന ചോദ്യവും ബാക്കി നില്ക്കുന്നു. ചക്കിന് വെച്ച വിവാദം തിരിഞ്ഞു മറിഞ്ഞ് കൊക്കിന് കൊള്ളുമോ? ഏതായാലും ശശി തരൂരിന്റെ കാര്യം വീണ്ടും പരുങ്ങലിലാകാതെയിരുന്നാൽ മതിയായിരുന്നു.


എന്റെ പേടി ഇതൊന്നുമല്ല, ഇനി രാഷ്ട്രപതി വരുമ്പോൾ നമ്മുടെ മറ്റേ പുള്ളി അവതാരകനായി എത്തുമോ എന്നാണ്. മലയാളി ഹൗസിലെ മിന്നും താരം രാഹുൽ ഈശ്വർ. അതിനുള്ള സാധ്യത വളരെക്കൂടുതലാണ്. കാരണം പുള്ളി നമ്മുടെ ആസാറാം ബാപ്പുവിന്റെ അടുത്ത ആളാണ്‌. ബാപ്പുവാണെങ്കിൽ ഉന്നതങ്ങളിൽ പിടിപാടുള്ള ആളും.!! ബാപ്പുവിന് അല്പം കൂടി ഇമേജുണ്ടാക്കിക്കൊടുക്കുവാനുള്ള ഒരഖിലേന്ത്യാ പര്യടനത്തിലാണ് പുള്ളിയുള്ളത് എന്നാണ് കേട്ടത്. പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചു എന്ന കേസിൽ അന്വേഷണം നേരിടുന്ന ബാപ്പുവിനെ ന്യായീകരിച്ച് ഇതിനകം തന്നെ ചാനലുകളിൽ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു നമ്മുടെ മലയാളീ ഹൗസ് കാസനോവ. ബെസ്റ്റ് കോമ്പിനേഷൻ..  ആസാറാംദൗത്യം വിജയിച്ചു കഴിഞ്ഞാലുടൻ ജോളിയായി പൊതുരംഗത്ത്‌ സജീവമാകാനുള്ള സാധ്യത കാണുന്നുണ്ട്. അതുകൊണ്ട് രാഷ്ട്രപതിയുടെ കേരള സന്ദർശനത്തിന്റെ ചാർട്ട് വരുമ്പോൾ എല്ലാവർക്കും അതിലൊരു കണ്ണ് വേണമെന്ന് അഭ്യർത്ഥിക്കുകയാണ്. ഉപരാഷ്ട്രപതിയുടെ യോഗത്തിൽ സംഭവിച്ചത് പോലെ എന്തെങ്കിലും 'അത്യാഹിതം' നടന്ന ശേഷം പറഞ്ഞിട്ട് കാര്യമില്ല.

അവസാനിപ്പിക്കുന്നതിന് മുമ്പ് ജി എസ് പ്രദീപിനോട് ഒരഭ്യർത്ഥന കൂടി. ലോകത്തുള്ള പല കാര്യങ്ങളും താങ്കൾ തലക്കുള്ളിലാക്കി നടക്കുകയാണല്ലോ. അതിന്റെ കൂടെ ഒരു കണക്കു കൂടെ എടുക്കണം. ലോകത്ത് ഏപ്രിൽ ഫൂളിൽ ജനിച്ചവരുടെ എണ്ണമെത്ര?. ആണെത്ര?. പെണ്ണെത്ര?  ഫൂളെത്ര!!! വേറൊന്നിനും വേണ്ടിയല്ല, ഏതെങ്കിലുമൊക്കെ യോഗത്തിന് ഞങ്ങളെപ്പോലുള്ള പാവങ്ങളെയും അബദ്ധത്തിന് ആരെങ്കിലും അവതാരകരായി ക്ഷണിച്ചാൽ വെച്ച് കാച്ചാനാണ്.. ബുദ്ധിശക്തിയും ഓർമശക്തിയും കാണിച്ചു സദസ്സിനെ ഞെട്ടിക്കാനാണ്. യേത്??

മ്യാവൂ: ലോക എയിഡ്സ് ദിനത്തിലെങ്ങാനമാണ് ഉപരാഷ്ട്രപതി ജനിച്ചിരുന്നതെങ്കിൽ പ്രദീപ്‌ ഇങ്ങനെ പറഞ്ഞേനെ.. "എയിഡ്സ് ദിനത്തിൽ ജനിച്ച എയിഡ്സ് ഇല്ലാത്ത ഉപരാഷ്ട്രപതി".  (കടപ്പാട്: മധു ബാലൻ)  സിന്ധു ജോയി എന്ന ന്യൂസ് റീഡർ

Related Posts
തരൂര്‍ മന്ത്രിയായി, സുനന്ദ പണി തുടങ്ങി!!.
പതിനാറ് കൂതറകളും മുപ്പത് ക്യാമറകളും

Recent Posts
ഈ വിധി പറയുന്നു, വിധിയല്ല ജീവിതം !! (13 Sept 2013)

42 comments:

 1. ബെര്ളിയും സമാന പോസ്റ്റ്‌ ഇട്ടതിനാൽ ഇനി ഞങ്ങൾ വായനക്കാർ തീരുമാനിക്കാൻ പോവുകയാണ്, ആരുടെതാണ് മികച്ച പോസ്റ്റ്‌ എന്ന്!!-ഷമീർ

  ReplyDelete
 2. ശശി എന്നും ശശി തന്നെ

  ReplyDelete
 3. ബര്‍ലിചായനും ഇന്ന് ഇതേ വിഷയത്തില്‍ ബ്ലോഗ്‌ എഴുതിയല്ലോ.. രണ്ടു പേരും ആലോചിച്ചെടുത്ത തീരുമാനമാണോ?

  ReplyDelete
 4. എന്തായാലും സംഗതി നാണക്കേടായി. ഏപ്രില്‍ ഫൂള്‍ ദിവസം ജനിച്ച അദ്ദേഹം ഒരു ഫൂളല്ല മനുഷ്യനാണ് എന്നാണ് പ്രദീപ് പറഞ്ഞത്. വകതിരിവ് ഇല്ലെങ്കില്‍ മറ്റെന്ത് ഉണ്ടായിട്ടും കാര്യമില്ല.

  ReplyDelete
 5. വളരെ കാലികപ്രസക്തമായ ഒരു വിഷയം.

  ReplyDelete
 6. എന്തു പറയാൻ പരമനാണക്കേട്

  ReplyDelete
 7. He is not a grand master. He is a grand Fool

  ReplyDelete
 8. ഇതെന്താ ബഷീര്കാ കുറെ ദിവസം പോസ്റ്റിടാതെ, ഇന്ന് രണ്ട് പോസ്റ്റ്‌ ഒരിമിച്ച്. വായിക്കാനുള്ള ഗ്യപ്പു തരണം. ഹി ഹി.. ഏതായാലും പോസ്റ്റ്‌ ഇഷ്ടപെടു.

  ReplyDelete
 9. രണ്ടു മിനുട്ടിൽ പറയേണ്ട കാര്യം വലിച്ചു നീട്ടി രണ്ടു മണിക്കൂർ എടുത്തു പറയും. ആ പണി രാഷ്ട്രപതിക്ക് നേരെയും പ്രയോഗിച്ചു. അതിയാനു പറ്റിയ പാളിച്ച അതാണ്‌. Rajan telisoft

  ReplyDelete
 10. രണ്ടു മിനുട്ടിൽ പറയേണ്ട കാര്യം വലിച്ചു നീട്ടി രണ്ടു മണിക്കൂർ എടുത്തു പറയും. ആ പണി രാഷ്ട്രപതിക്ക് നേരെയും പ്രയോഗിച്ചു. അതിയാനു പറ്റിയ പാളിച്ച അതാണ്‌. Rajan telisoft

  ReplyDelete
 11. ബഷീർജി അത് പേടിക്കണ്ട ..നിങ്ങ പറഞ്ഞ മറ്റേ ചങ്ങായി ദേശീയ ചാനലുകളിൽ ആർഷ ഫാരത സംസ്കാരം വിളമ്പാൻ സംസ്കാരസമ്പന്നൻറെ വേഷം കെട്ടി മാത്രമേ പോകുകയുള്ളൂ ...
  ഇഭടെ ഞമ്മക്ക് സംസ്കാര സമ്പന്നന്റെയും അവതാരകന്റെയും റോൾ ഈ ഫുദ്ധി ജീവി ചങ്ങായിക്കു തന്നെ കൊടുക്കാം ...എന്താ ??

  ReplyDelete
 12. അങ്ങനെ ജി എസ് പ്രദീപ്‌ വീണ്ടും ജീ എസ് പ്രദീപ്‌ ആയി....!!!!

  ReplyDelete
 13. ha ha.. my dear friend... good article.. but why Pradeep and Rahul eesvar? Moosaakkeyum Koyaakkeyumonnum KshaNikkaatha keruvaanOto?

  ReplyDelete
 14. sad... that u keep saying that U are only 4 Muslims .:(

  ReplyDelete
 15. മലയാളീ ഹൌസ് ടിം ടിം !!!

  ReplyDelete
 16. ആശ്വ മേധത്തിൽ ജ്വലിച്ചു നിന്ന താരം, അവിടെ തന്നെ കെട്ടടങ്ങിയത് മദ്യപിച്ചു ലക്ക് കെട്ടു എല്ലാം കുളമാക്കിയത് കൊണ്ടായിരുന്നു . സ്റ്റേജ് ഷോയിൽ , കാലുറക്കാതെ ആടിയ കക്ഷിയെ കാശിറക്കുന്ന സ്പോണ്‍സർ എടുത്തു ദൂരെ എറിഞ്ഞില്ലന്കിലെ അത്ഭുതം ഉള്ളൂ .
  പിന്നെ പൊങ്ങുന്നത് മലയളിഹൌസിലാണ് . അവിടെ കിടന്നു പരമാവധി നാറി.
  ഇതൊക്കെയാണ് യോഗ്യത . സംഘാടകരുടെ പല്ലടിച്ചു കൊഴിക്കാൻ ആളില്ലാതെ പോയി .
  ഈ ജീ എസ് പ്രതീഭ് ശരിക്കും ഒരു ബോറൻ ആണ് .
  ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല . ഒരാളെ ഇരുത്തി അയ്യാൾ ഒരു ബുദ്ധി മാൻ ആണെന്ന് പറയാം , എന്നാൽ ഒരു വിഡ്ഢിയല്ല എന്ന് പറയുന്നത് തന്നെ എന്തൊരു ചെറ്റ എര്പ്പടാണ് .

  ReplyDelete
  Replies
  1. Rasheed ValiyapalathingalSeptember 12, 2013 at 10:29 PM
   "ഒരാളെ ഇരുത്തി അയാൾ ഒരു ബുദ്ധിമാൻ ആണെന്ന് പറയാം , എന്നാൽ ഒരു വിഡ്ഢിയല്ല എന്ന് പറയുന്നത് തന്നെ എന്തൊരു ചെറ്റ ഏർപ്പാടാണ്."

   റഷീദ് ഭായ്... ഈ വരികൾക്ക് 100 മാർക്ക്..

   Delete
 17. This comment has been removed by the author.

  ReplyDelete
 18. ഞാൻ മനസ്സിൽ വിചാരിച്ചത് ഈ ബ്ലോഗിൽ കണ്ടതിൽ ഒരു സലൂട്ട് ! ഇന്ഗ്ലീഷല്ലേ ഒന്ന് പെര്ഫോം ചെയ്യാം എന്ന് കരുതി ഈസിയായ നഴ്സറി യൊക്കെവെച്ച് വായിൽ വന്നതൊക്കെ കാച്ചി. "ഹി വാസ് ബോണ്‍ ഓണ്‍ ഏപ്രിൽ ഫസ്റ്റ്, ബട്ട്‌ ഹി ഈസ്‌ നോട് എ ഫൂൾ...." ഞാനൊരു സംഭവമാണ് എങ്ങിനെണ്ട് ! ഇത് കേട്ട് ഞാനാണ് മുഖ്യാഥിതിഎങ്കിൽ തലയ്ക്കു മുകളിൽ കൈവെക്കാൻ സ്ഥലമുണ്ടെങ്കിൽ അവിടെ കൈവെക്കും ! എന്റെ ദൈവമേ.....! ഒരാളെ മണ്ടക്കിട്ട് ഒരടി കൊടുത്തു പുകഴ്ത്തും പോലെ ! ഓര്മ ശക്തിയും കോമൻ സെന്സും രണ്ടാണ് ! ഇത് രണ്ടും ഇല്ലാത്തവരുടെ നാടായി മാറ്റും നഴ്സറി ഇന്ഗ്ലീഷും, ഇത്തരം അവതാരകരും ! അയ്യേ എന്ന് തലയിൽ കൈവെപ്പിചു ഗ്രാൻഡ്‌ മാസ്റർ !

  ReplyDelete
 19. മലയാളി ഹൗസിന്റെ അല്പ്പം ഹാംഗ് ഒവര് ഉണ്ട് , അതായിരിക്കാം പ്രദീപ്‌ , ഇതിൽ എന്ത് ഇത്ര മോശം പറഞ്ഞു? പിന്നെ ഈ ഉപരാഷ്ട്രപതി ഇടക്കിടെ ഇവിടെ വിസിറ്റിനു വരുന്നതിനു പിന്നിലെ രഹസ്യം കൂടി പറയാമായിരുന്നു , ട്രാഫിക് ബ്ലോക്ക് സഹിക്കേണ്ടി വരുന്ന പാവം ജനം അതും ഒന്ന് അറിയട്ടെ

  ReplyDelete
 20. നാറ്റക്കേസായിപ്പോയി...ഗ്രാന്റ് മാസ്റ്റര്‍ എന്ന പേരു തന്നെ സൂര്യയിലെ പരിപാടി കൊണ്ടു ഇല്ലാതായിരുന്നു. ഇനിയും സഹിക്കണോ ഇത്തരം കോപ്രായങ്ങള്‍....കേരളമേ ലജ്ജിക്കുക.

  ReplyDelete
 21. മനുഷ്യൻSeptember 13, 2013 at 5:22 AM

  കലക്കി.

  ReplyDelete
 22. ഇനിയും ഏപ്രില്‍ ഒന്നാം തീയതി കുട്ടികള്‍ ജനിക്കാതെ ഇരിക്കാന്‍ വേണ്ടി കേരളത്തിലെ എന്നല്ല ലോകത്തിലെ സകല സ്ത്രീകളും പ്രാര്‍ഥനയില്‍ ആണ്.. സകല തീര്‍ഥാടന സ്ഥലങ്ങളിലും അതിശകരമായ തിരക്കായതിനാല്‍ അതില്‍ നിന്നും ലഭിക്കുന്ന വരുമാനത്തില്‍ റോയല്‍റ്റി കിട്ടാന്‍ വേണ്ടി നമ്മുടെ മഹാനായ പ്രദീപ്‌ സകല തീര്‍ഥാടന കേന്ദ്രങ്ങളിലേക്കും ഇപ്പോള്‍ കത്തയക്കുന്ന തിരക്കിലാണ് എന്ന് കേള്‍ക്കുന്നു.

  ReplyDelete
 23. എന്റെ ഫേസ്ബുക്ക്‌ പേജിൽ Madhu Balan എഴുതിയ കിടിലൻ കമന്റ് "ഡിസംബര്‍ ഒന്ന് ..ലോക എയിഡ്സ് ദിനത്തില്‍ എങ്ങാനും ആയിരുന്നു ഉപരാഷ്ട്രപതി ജനിച്ചിരുന്നത് എങ്കില്‍ .....ലോക എയിഡ്സ് ദിനത്തില്‍ ജനിച്ച എയിഡ്സ് ഇല്ലാത്ത ഉപരാഷ്ട്രപതി ....ഷേക്ക്‌ ഹാന്‍ഡ്‌ കൊടുത്ത ആള്‍ ചാടി എണീറ്റ്‌ കരണത് ഒന്ന് പൊട്ടിക്കുന്നത് കാണേണ്ടി വന്നേനെ ..!!!"

  കമന്റ് ഈ പോസ്റ്റിൽ ഒരു മ്യാവൂ ആയി കൊടുക്കുന്നു :)

  ReplyDelete
 24. ഇതിലും ഭേദം സന്തോഷ്‌ പണ്ടിട്റ്റ് ആയിരുന്നു. മലയാളത്തിന്റെ കൊലയാളീ ഹൌസിൽ ഏറ്റവും മാന്യനായ സന്തോഷ്‌ ഇയാളെക്കൾ എത്ര ഭേദം

  ReplyDelete
 25. ഈ പരിപാടി സംഘടിപ്പിച്ച സംഘടന തന്നെ ശരിയല്ലെന്ന് നേരത്തെ വിവരം കൊടുത്തിരുന്നുവെന്നാണല്ലോ പറയുന്നത്. എന്തായാലും ഇയാൾ ഇത്ര വിഡ്ഢിയാണെന്ന് കരുതിയിരുന്നില്ല.. പ്രതികരണം നന്നായി

  ReplyDelete
 26. മ്യാവൂ കലക്കീട്ടോ

  ReplyDelete
 27. ഇതിനൊക്കെ എന്താ പറയാ അഹങ്കാരമെന്നോ അറിവില്ലായ്മ എന്നോ ...?

  ReplyDelete
 28. മുഖം തിരിച്ചു പിടിക്കാൻ ഒരു കളി നടത്തിയതാവും...പക്ഷെ വീണ്ടും സ്വയം വികൃതമായാക്കിയാൽ എന്തു ചെയ്യും....

  ReplyDelete
 29. may be he don't meant to insult the VP as portrayed here

  ReplyDelete
 30. ടി വി യിലെ പരിപാടിയൊക്കെ "മുന്നൂറു വട്ടം" എടുത്തു കാച്ചുന്നതല്ലേ, കാണുന്നവർക്ക് ഹരം!! അതുകൊണ്ട് അദ്ധേഹത്തിന്റെ ആവര്ത്തനം മുന്ന്നൂര് തികഞ്ഞില്ലെന്നാ കേട്ടത്.. എപ്പടി?!

  ReplyDelete
 31. അശ്വമേധം കൊണ്ടൊരുത്തനെ-
  തണ്ടിലേറ്റിയതും ഭവാൻ.
  മലയാളി ഹൗസിലെത്തിച്ചു ലവൻറെ തോളിൽ-
  മാറാപ്പ് ചാർത്തിയതും ഭവാൻ.

  ReplyDelete
  Replies
  1. Abooraseel,
   സംഗതി കൊള്ളാം.. :)

   Delete
 32. വളവള അടിക്കാനല്ലാതെ ഇവനെയൊക്കെ എന്തിനു കൊള്ളാം

  ReplyDelete
 33. ഇതിയാന് ഇതിനേക്കാള്‍ നല്ലത് "പ്രദീപ പ്രദീപ" എന്ന് പറഞ്ഞു കോഴിക്കോട്‌ കോര്‍പ്പറേഷന്‍ ബസ്‌ സ്റ്റാന്ടിലൂടെ നടക്കലായിരുന്നു...

  ReplyDelete
 34. Nobody can compete with Berly. These guys are just learning how to write, that is all.

  Vinu

  ReplyDelete
  Replies
  1. Yes Berly-both article are good- after seeing his post valli wrote same subject

   Delete