ഈ വിധിയെ പരിഹസിക്കുന്നവരുണ്ടാകാം. പൊതുജനവികാരത്തിന്റെ വേലിയേറ്റം സൃഷ്ടിച്ച വിധിയാണ് എന്ന് അപഹസിക്കുന്നവരും കാണും. ഒരു വിധിയോടെ സ്ത്രീ പീഡനങ്ങൾ ഇല്ലാതാകുമോ എന്ന് ചോദിക്കുന്നവരും ഉണ്ടായേക്കാം. എന്നാൽ ഒന്നോർക്കുക. രാജ്യം പ്രതിഷേധാഗ്നിയിൽ കത്തിയമർന്ന ഈ പീഡനത്തിലെ പ്രതികളെ വെറുതെ വിട്ടിരുന്നുവെങ്കിൽ അത് നല്കുന്ന സന്ദേശമെന്തായിരിക്കും.ഫേസ്ബുക്ക് സ്റ്റാറ്റസുകളും ബ്ലോഗുകളുമെഴുതാൻ എളുപ്പമുണ്ട്. എന്നാൽ കഴുകന്മാരെപ്പോലെ കൊത്തിത്തിന്നാൻ നടക്കുന്ന മനുഷ്യപ്പിശാചുകൾക്കിടയിൽ നമ്മുടെ അമ്മമാർക്കും പെങ്ങന്മാർക്കും ജീവിച്ചു പോകുക അത്ര എളുപ്പമല്ല. അവരുടെ ജീവിതം തെല്ലെങ്കിലും സുരക്ഷിതമാകണമെങ്കിൽ കുറ്റവാളികൾക്കെതിരെയുള്ള നിയമങ്ങൾ കുറ്റമറ്റതും ശക്തവുമാകണം. തങ്ങളുടെ ജീവനും മാനവും വിലമതിക്കുന്ന ഒരു സമൂഹവും സർക്കാരും ചുറ്റുമുണ്ടെന്ന് അവരെക്കൂടി ബോധ്യപ്പെടുത്തണം. അത്തരമൊരു ബോധ്യപ്പെടുത്തലാണ് ഈ വിധി.
പീഡനത്തിന് കീഴടങ്ങുക എന്നതാണ് തങ്ങളുടെ വിധിയെന്നും ജീവിതമെന്നും കരുതി കണ്ണീർ വാർക്കുന്ന പതിനായിരക്കണക്കിന് പെണ്‍കുട്ടികളോട് ഈ വിധിയിലൂടെ രാജ്യം ഉറക്കെ വിളിച്ചു പറയുന്നുണ്ട്. വിധിയല്ല ജീവിതം!!. അത്തരം വിധികളെ അതിജയിക്കേണ്ടതുണ്ട്, കീഴടക്കേണ്ടതുണ്ട്. ഒരു രാജ്യത്തിന്റെ മുഴുവൻ ആത്മാവും ശരീരവും തങ്ങളോട് ഒപ്പമുണ്ടെന്നും ഇത്തരം പീഡകരുടെ മൃഗീയതയോട് ഒരു ശതമാനം പോലും രാജിയാവാൻ അത് തയ്യാറല്ല എന്നും ഈ വിധി പ്രഖ്യാപിക്കുന്നു. പൊരുതാനും ചെറുത്തു നില്ക്കാനുമുളള ബാല്യം തിരിച്ചു പിടിക്കണമെന്നും ഈ വിധി സ്ത്രീ സമൂഹത്തോട് പറയുന്നുണ്ട്.
സ്ത്രീകളെ പ്രദർശനവസ്തുവും പരസ്യ ഉരുപ്പടിയുമായി അവതരിപ്പിക്കുന്ന ദൃശ്യ-സിനിമാ-ടിവി-മാധ്യമ സംസ്കാരം, കൊച്ചു കുട്ടികൾക്ക് പോലും ലഭ്യമാകുന്ന രൂപത്തിലുള്ള മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും വ്യാപനം, തുറന്ന ലൈംഗികതയ്ക്കും അതിരുവിട്ട സുഖഭോഗ ജീവിത ക്രമത്തിനും വേണ്ടത്ര പ്രചാരണം കൊടുക്കുന്ന സിനിമകളും സീരിയലുകളും, അക്രമികളെയും ഗുണ്ടകളെയും നായകപരിവേഷം നല്കി അവതരിപ്പിക്കുന്ന ന്യൂ ജനറേഷൻ കലാവൈകൃതങ്ങൾ, 'വരാന്തയും പുറമ്പോക്കും' തുറന്നിട്ട് ലൈംഗിക പ്രചോദനം സൃഷ്ടിക്കുന്ന വസ്ത്രധാരണ രീതികൾ.. അനിവാര്യമായ തിരിച്ചറിവുകളുടെ പട്ടിക നീളുകയാണ്. അവയെക്കൂടി ഇത്തിരി പരിഗണിക്കണമെന്ന് പറയുന്നത് സദാചാര പ്രസംഗമാണെങ്കിൽ അത്തരം ചില പ്രസംഗങ്ങൾ കൂടി ആധുനിക സമൂഹത്തിന് ആവശ്യമുണ്ട്. നമ്മുടെ അമ്മ പെങ്ങന്മാരുടെ പുഞ്ചിരിയാണ്, നിലവിളിയല്ല, നമ്മുടെ പ്രിയോരിറ്റിയിൽ സ്ഥാനം പിടിക്കുന്നതെങ്കിൽ.
മനുഷ്യാവകാശപ്രശ്നങ്ങളും അന്താരാഷ്ട്ര വികാരങ്ങളുമൊക്കെയുയർത്തി വധശിക്ഷക്കെതിരെ ശക്തമായ എതിർപ്പുകൾ വരും നാളുകളിൽ ഉണ്ടാവാനിടയുണ്ട്. വിധിയോടുള്ള പൊതു തരംഗം അവസാനിച്ചു കഴിഞ്ഞാൽ അവ കൂടുതൽ ശക്തി പ്രാപിച്ചേക്കും. ഈ വിധിയെ ചോദ്യം ചെയ്തുകൊണ്ടുള്ള അപ്പീലുകൾ ഉയർന്ന കോടതികളിലെത്തും. കുറ്റവാളികളെക്കുറിച്ചുള്ള വൈകാരികമായ ഒരു റിപ്പോർട്ടോ സെൻസേഷൻ സൃഷ്ടിക്കുന്ന ഒരു ഫോട്ടോയോ വീഡിയോയോ മതി പൊതുവികാരം ചാഞ്ചാടാൻ. അത്തരമൊരു ചാഞ്ചാടൽ ഉണ്ടാകുന്ന പക്ഷം കോടതികളെ അത് സ്വാധീനിക്കുമോ എന്നും ഇപ്പോൾ പറയുക വയ്യ. എല്ലാം കാത്തിരുന്നു കാണുക തന്നെ വേണം. പക്ഷേ ഒരു കാര്യം ഉറപ്പാണ്. ഇത്തരം വിവാദമായ കേസുകളിൽ കാണിക്കുന്ന ഏത് വിട്ടുവീഴ്ചകളും സമൂഹത്തിന് നല്കുന്ന സന്ദേശം അപകടകരമായിരിക്കും. അത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. ഈ നാല് പ്രതികളേയും എത്രയും പെട്ടെന്ന് പൊതുജനമധ്യത്തിൽ തൂക്കിലേറ്റുക എന്നത് തന്നെയാണ് ഇരകൾ ആവശ്യപ്പെടുന്നതും അർഹിക്കുന്നതുമായ സാമൂഹ്യനീതി.
Related Posts
എന്നെയൊന്ന് റേപ്പ് ചെയ്യൂ !!
എന്നെയൊന്ന് റേപ്പ് ചെയ്യൂ - രണ്ടാം ഭാഗം!!
Recent Posts
പ്രദീപേ, ഏപ്രിൽ ഫൂളിലെത്ര ഫൂളുണ്ട്?
ടി പി വിധിയുടെ സാമ്പിൾ വെടിക്കെട്ട്
പെണ്ണായി പിറന്നുപോയാൽ ആറാം ദിവസം മുതൽ 66 വയസ് കഴിഞ്ഞാലും പീഡിപ്പിക്കാം പീഡീപ്പിക്കുന്നവന് 18 വയസ് തികഞ്ഞില്ലെങ്കിൽ 18 വയസ് കഴിയാൻ വേണ്ടി സൗജ്യന്യം, 18 കഴിഞ്ഞാലോ വിവാഹം കഴിക്കാനും കുട്ടികളെ വളർത്താന്‍ വേണ്ടി സൗജ്യന്യം , അത് കഴിഞ്ഞാലോ കുടുംബം അനാഥമാകതെയിരിക്കാൻ വേണ്ടി വധശിക്ഷ സൗജ്യന്യത്തിനു വാദിക്കുന്നവർ പറയുന്നത് പോലെ ഈ ശിക്ഷ കൊണ്ട് സ്ത്രീ പീഡനം ഇല്ലതാകില്ല ..
ReplyDeleteപക്ഷേ ഈ വിധി ഇന്ത്യൻ സ്ത്രീ സമുഹത്തിനു നൽകുന്ന ആന്മധൈര്യം കാണതെയിരിക്കരുത് .. ഇതുപോലെ വളരെ പ്പെട്ടെന്നു നീതി നടപ്പാക്കാനും ഒപ്പം ഈ കാമ ഭ്രാന്തന്മാരുടെ നിരപരാധികളായ കുടുംബത്തിൻറ്റെ സംരക്ഷണം സർക്കാർ ഏറ്റെടുക്കാനും കൂടി തയ്യാറായാൽ ഒരു മാറ്റം വരുത്താൻ കഴിയും ..!!
"ഈ കാമ ഭ്രാന്തന്മാരുടെ നിരപരാധികളായ കുടുംബത്തിൻറ്റെ സംരക്ഷണം സർക്കാർ ഏറ്റെടുക്കാനും കൂടി തയ്യാറായാൽ ഒരു മാറ്റം വരുത്താൻ കഴിയും ..!!"
Deleteഅതേ, അതേ ഇത്തരം ശിക്ഷകൾ നടപ്പിലാക്കുമ്പോൾ അവരുടെ നിരപരാധികളായ കുടുംബം വഴിയാധാരമാകാതിരിക്കാനും സാമൂഹികമായ ഒറ്റപ്പെടുത്തലുകൾ ഉണ്ടാകാതിരിക്കാനും സർക്കാരുകൾ കഴിയാവുന്നത് ചെയ്യേണ്ടതുണ്ട്.
>>പക്ഷേ ഡൽഹി പീഡനം സൃഷ്ടിച്ച വൈകാരികതയുടെ തള്ളിക്കയറ്റത്തിൽ ആ പോസ്റ്റ് ഏറെ തെറ്റിദ്ധരിക്കപ്പെട്ടു. വിമർശിക്കപ്പെട്ടു<<<
ReplyDeleteപിന്നേം ചങ്കരന് തെങ്ങില്‍.... :D
Sthreekalude kannu neeralla ... punchiriyan.. lakshyam....
ReplyDeleteSthreekalude kannu neeralla ... punchiriyan.. lakshyam....
ReplyDeleteവിധി നടപ്പിലാക്കാന്‍ കാലതാമസം വരുത്താതെ പെട്ടന്ന് തന്നെ നടത്തുന്നത് ഇതുപോലെയുള്ള അക്രമം കാനിക്കുന്നവര്ക്കുള്ള ഒരു സന്ദേശം കൂടിയായിരിക്കും. നിയമസംവിധാനം കര്‍ശനമാണ് എന്ന ബോധ്യം ഇത് ചെയ്യാന്‍ പുറപ്പെടുന്നവനും ഉണ്ടാകണം.
ReplyDeleteജനകീയ കോടതിയുടെ ജനകീയ വിധി.
ReplyDeleteവിധി നടപ്പാക്കുമോ ഇല്ലയോ എന്നത് കാത്തിരുന്ന് കാണേണ്ടത് തന്നെ എങ്കിലും ഇപ്പോഴത്തെ കോടതി വിധി സ്വാഗതാർഹം ...പ്രതിഭാഗം അഡ്വക്കേറ് പറഞ്ഞ ഒരു വാചകം "രണ്ടു മാസം കാത്തിരിക്കും അതിനിടയിൽ രാജ്യത്ത് മറ്റൊരു പീഡന കേസ് നടന്നു എങ്കിൽ ഞാൻ സുപ്രിം കോർട്ടിൽ അപ്പീൽ നല്‍കും "
ReplyDeleteഒന്ന് ചോദിച്ചോട്ടെ ...? ഇതിനു മുമ്പ് സൗമ്യ എന്ന പെണ്‍കുട്ടിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടു കൊലപ്പെടുത്തിയ ഗോവിന്ദചാമിയെ തൂക്കാൻ വിധിച്ചു..
ReplyDeleteനിരവധി കൊലപാതകങ്ങൾ നടത്തിയ ജയാനന്ദനെ തൂക്കാൻ വിധിച്ചു. ഇവരെയൊന്നും തൂക്കി കൊന്നു കണ്ടില്ല..
സത്യത്തിൽ ഈ "തൂക്കുക" എന്ന് പറഞ്ഞാൽ ഇവരെ കൊണ്ടുപോയി ഇടയ്ക്കിടയ്ക്ക് എത്ര കിലോയുണ്ടെന്ന് തൂക്കി നോക്കലാണോ…?
Abdul Jaleel Kanneth
>> സത്യത്തിൽ ഈ "തൂക്കുക" എന്ന് പറഞ്ഞാൽ ഇവരെ കൊണ്ടുപോയി ഇടയ്ക്കിടയ്ക്ക് എത്ര കിലോയുണ്ടെന്ന് തൂക്കി നോക്കലാണോ…?<<
Deleteപ്രയോഗം ചിരിപ്പിച്ചു..
ഗോവിന്ദചാമിയെ അടുത്ത് തുഉക്കിയപ്പോള്..ആദ്യത്തേക്കാള്‍ വളരെ കൂടിയിട്ടുന്ടെണ്ണ് പത്രത്തിലുണ്ടായിരുന്നു!
Deleteആവേശം വേണ്ട ബഷീര്ക. തൂക്കിയ ശേഷം പറയാം വിധി നല്ലതാണോ അല്ലയോ എന്ന്.
ReplyDeleteകോടതി വിധിയെ ത്വരിതപ്പെടുത്താൻ റയ്സീന കുന്നുകളിൽ നിന്നും ഉടലെടുത്ത പ്രതിഷേധ കൊടുങ്കാറ്റ് വേണ്ടി വന്നു. പതിനെട്ടും ഇരുപതും വർഷങ്ങൾക്ക് ശേഷവും എവിടെയും എത്താത്ത ഒരുപാട് പീഡനകേസുകൾ ഇന്നും നമ്മുടെ നാട്ടിൽ ഉണ്ട്. റയ്സീന കുന്നുകളിലെ ആളനക്കം നോക്കിയാണ് കോടതിവിധി കളുടെ സമയ ക്രമീകരണം ഇനിയും നടക്കുന്നതെങ്കിൽ അത് തീര്‍ച്ചയായും ആശങ്കാജനകമാണ്. ഈ വിധി അതിനൊരു മാറ്റം കൊണ്ട് വരുമെന്ന് പ്രത്യാശിക്കാം.
ReplyDeleteഇക്കിളിയാക്കും ചിരിക്കാൻ പാടില്ല (ഇവിടത്തെ നിയമം)
ReplyDeleteit is sad that lot of people talks against this verdict in the Media, they dont see the plight of these young girls who tortured to death. Hang them sooner the better
ReplyDeleteവിധി വന്നു..ഇനി വിധി പോലെ വരും.. എന്ന് മാത്രം പറയട്ടെ.. നടപ്പിലാക്കുന്ന കാര്യം.. അഭിനവ മനുഷ്യസ്നേഹികളുടെ മുതലകണ്ണീരും തുടങ്ങിയിരിക്കുന്നു.. അതും വിധി
ReplyDeleteശിക്ഷ എപ്പോഴും ഇനി ചെയ്യാൻ തുനിയുന്നവര്‍ക്കുള്ള മാതൃക കൂടി ആയിരിക്കണം....ആ രീതിയിൽ ഈ വധ ശിക്ഷയും ശരിതന്നെയാണ്....ഈ കേസിൽ പ്രത്യേകിച്ചും.....ഇവിടെ അധികം ചർച്ചയിൽ വരാത്ത ഒരു വിഷയം, ഈ കേസിലെ മറ്റൊരു (പതിനെട്ടു തികയാത്ത) കുറ്റവാളിയും അവനു കഴിഞ്ഞമാസം ജുവനൈൽ ജസ്റ്റിസ് ബോര്‍ഡ് വഴി കിട്ടിയ മൂന്ന് വര്‍ഷം തടവും ആണ്....ഈ വിധിയോടൊപ്പം ഏറ്റവും ചർച്ചചെയ്യപ്പെടേണ്ട വിഷയം അതായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്...പോലീസ് പറയുന്നതനുസരിച് പെണ്‍കുട്ടിയെ ഏറ്റവും മൃഗീയമായി പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്തത് ആ പ്രയപൂർത്തി ആവാത്ത വ്യെക്തിയാണ്...ജനിച്ച ദിവസം വച്ച് അളന്നു ഒരാൾ പ്രയപൂര്തി എത്തിയില്ല എന്ന് കണ്ടുപിടിച് അയാള്‍ ചെയ്ത തെറ്റിനെ, അതും ഇത്രയും നിന്ത്യമായ ഒരു തെറ്റിനെ, കേവലം ഒരു കുറ്റമായി സാധാരണ കേസുകലെപ്പോലെ പരിഗണിച്ചത് എന്ത് അടിസ്ഥാനത്തിൽ ന്യയികരിക്കാനവും...? ജുവനൈൽ ജസ്റ്റിസ് ബോര്ടും മറ്റും പ്രയപൂർത്തി ആകാത്തവരുടെ ന്യായമായ അവകാശങ്ങൾക്ക് വേണ്ടി നിലകൊല്ലെണ്ടതാണ്...പ്രയപൂര്തിയവാത്തവൻ ചെയ്ത ത ബലാൽസംഗം 3 വര്‍ഷം തടവിലും, അവനെക്കാൾ ഒന്നര വയസു കൂടിയവൻ ചെയ്തത് വധശിക്ഷ അര്‍ഹിക്കുന്ന തെറ്റും എന്ന കണ്ടെത്തൽ ഇന്ത്യൻ നീതിന്യായ വ്യെവസ്തയ്ക്ക് തന്നെ കളങ്കമാണ്...എന്ത് അറിവില്ലായ്മയുടെ പേരിലാവും അവൻ ആ ക്രൂര കൃത്യം ചെയ്തിട്ടുണ്ടാകുക...? അല്ലെങ്കിൽ പതിനേഴര വയസുള്ള, പതിനൊന്നാം വയസ്സിൽ പണി ചെയ്യാൻ (അതും നമ്മുടെ വ്യെവസ്ഥിതി തന്നെ...) തുടങ്ങിയ അവനിൽ എവിടെയാ കുട്ടിത്തം കാണാൻ കഴിയുക...മൂന്നു വര്‍ഷം തടവിലിട്ടാൽ അവനു പിന്നെ എല്ലാ സ്ത്രീകളും അമ്മയും പെങ്ങന്മാരും ആയിരിക്കുമല്ലോ...!!! കുറഞ്ഞത് ഇത്തരം ലൈംഗിക കുറ്റകൃത്യങ്ങളിൽ എങ്കിലും പ്രതിയുടെ ലൈംഗികമായ പ്രയപൂർത്തി ആയിരിക്കണ്ടേ മാനദന്ധം...ഇന്നത്തെ ലോകത്ത്, ഈ കാര്യങ്ങൾ മനസിലാക്കുന്ന ഈ പ്രയപരിധിയിലെ പലര്‍ക്കും "ഓ..ഇത് ഇത്രയേ ഉള്ളൂ..." എന്നൊരു ധാരണ വരുത്താൻ മാത്രമേ ആ വിധിക്ക് സാധിക്കൂ...നിയമങ്ങൾ നമ്മുടെ സൃഷ്ടി തന്നെയാണ്...കാലോചിതമായി അതിൽ മാറ്റം വരണം...കുട്ടിത്തം പത്തു വയസിന്നുള്ളിൽ അസ്തമിക്കുന്ന ഈ കാലത്ത്, ഒരാളെ ക്രൂരമായി ബലാൽസംഗം ചെയ്ത് ആ വ്യെക്തിയെ മരണത്തിലേക്ക് തള്ളിവിട്ട ഒരു കൂട്ടം മൃഗങ്ങളിൽ ഒരാള്‍ ഇത്തരം ദയ അർഹിക്കുന്നുണ്ടോ ? സ്ത്രീകളുടെ സംരക്ഷണം ഉറപ്പുവരുത്തണം, പുതിയ നിയമം കൊണ്ടുവരണം എന്നൊക്കെ വിളിച്ചു പറയുന്നവർ എന്തെ ഈ കാര്യങ്ങൾ കൂടി ഉന്നയിക്കുന്നില്ല...
ReplyDeleteDear അനീഷ്, കടുത്ത ശിക്ഷകൾ നടപ്പിലാക്കാൻ വേണ്ട പ്രായപൂർത്തിയുടെ കാര്യത്തിൽ ഒരു പൊതുമാനദണ്ഡം വെച്ചു കഴിഞ്ഞാൽ അതിൽ നിന്ന് പ്രത്യേകമായി ഒരാളെ ഒഴിവാക്കാൻ സാങ്കേതികമായി കോടതികൾക്ക് കഴിയില്ല. ഈ കേസിൽ പതിനെട്ടു തികയാത്ത ആ മനുഷ്യ മൃഗത്തിനും നിയമത്തിന്റെ ഇളവ് ലഭിച്ചു എന്നതിൽ നിങ്ങളെപ്പോലെ അമർഷമുണ്ട്. പക്ഷേ നിയമസംവിധാനത്തിന്റെ ചട്ടവട്ടങ്ങളെ ഓരോരുത്തർക്കും വേണ്ടി മാറ്റിമറിക്കാൻ കഴിയില്ലല്ലോ. Therefore we have to accept it, even bit reluctantly.
Deleteശരിയാണ്...എങ്കിലും നിയമങ്ങളെ കാലത്തിനനുസരിച്ച് പുതുക്കേണ്ടതില്ലേ...ഇല്ലെങ്കിൽ അന്ഗീകരിക്കേണ്ടിവരും ...പക്ഷെ അത്തരം ഒരുപാട് അന്ഗീകരിക്കേണ്ട ഗതികേടിന്റെ അവസാനമാണ് പല രൂപത്തിലുള്ള വിപ്ളവമായി പുറത്തു വരുന്നത്...!!!!
Deleteഎന്റെ വള്ളിക്കുന്ന് ചേട്ടാ, വിധി വന്നത് കൊണ്ട് മാത്രം ഒരു പ്രയോജനവും ഇല്ല, അവന്മാരെ തൂക്കി കൊന്നലെ സന്തോഷിക്കാൻ സാധിക്കുകയുള്ളൂ. ഇപ്പോൾ മുതൽ അവന്മാര് രക്ഷപെടാൻ ഉള്ള ശ്രമം തുടങ്ങും. അവന്മാര്ക്കും വാദിക്കാൻ വക്കിൽ. എന്തൊരു വിരോടഭാസ മാണിത്.
ReplyDeleteതങ്ങളുടെ പഴയ പോസ്റ്റ് ഇപ്പോ ഓര്മ വരുന്നു. ചിലപ്പോള്‍ മനുഷര്ക്ക് ചില സംഭവങ്ങള്‍ ഉണ്ടായാല്‍ അവന്റെ വികാരങ്ങളെ നിയന്ത്രിക്കാന്‍ പറ്റില്ല. അത്ര മാത്രം കടുപ്പംമായിരിക്കും വികാരം.
ReplyDeleteവധ ശിക്ഷ എത്രയും പെട്ടന്ന് നടപ്പിലാക്കിയാലെ സമാന കുറ്റ കൃത്യം നടത്തുന്നവർക്ക് വലിയ ഒരു പാടമാവൂ ...
ReplyDeleteഒപ്പം ഇത്തരം തെറ്റുകളിലേക്ക് ജനങ്ങളെ പ്രേരിപ്പിക്കുന്ന കാര്യങ്ങൾ മനസ്സിലാക്കി അധികാരി കൾ വേണ്ട നടപടികള എടുക്കണം . കാരണം ഡൽഹി സംഭവത്തിലെ പ്രതികൾ ക്രിമിനൽ റെക്കോർഡ് കുറവുള്ള വരാനെന്നാണ് മനസ്സിലാക്കുന്നത് .