June 29, 2013

മോഡിയും സ്വാമിയും പിന്നെ അഖിലയും: പ്രളയകാലത്തെ ഹെലിക്കോപ്റ്റർ താരങ്ങൾ

നാളിതു വരെ കണ്ടിട്ടില്ലാത്ത പ്രളയ ദുരന്തത്തിലൂടെയാണ് ഇന്ത്യയുടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ കടന്നു പോകുന്നത്. ആയിരങ്ങൾ വെള്ളത്തിൽ ഒലിച്ചു പോയിരിക്കുന്നു. ലക്ഷക്കണക്കിന്‌ ജനങ്ങൾ ജീവൻ രക്ഷിക്കാനുള്ള നെട്ടോട്ടത്തിലാണ്. പ്രമുഖ തീർത്ഥാടന കേന്ദ്രമായ ബദരീനാഥിലാണ് ഏറ്റവും രൂക്ഷമായ പ്രകൃതി ദുരന്തം നടന്നിട്ടുള്ളത്. ഇന്ത്യൻ കരസേനയും വ്യോമസേനയും യുദ്ധ കാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു. ഓരോ ജീവനും വിലപ്പെട്ടതാണെന്ന തിരിച്ചറിവിൽ കടുത്ത കാലാവസ്ഥയോട് മല്ലിട്ടാണ് രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.  ഇന്ത്യൻ ജനതയുടെ മുഴുവൻ പിന്തുണയും പ്രാർത്ഥനകളും ജീവൻ രക്ഷാ പ്രവർത്തനം നടത്തുന്ന സൈനികർക്കും സന്നദ്ധ സാമൂഹ്യ സംഘങ്ങൾക്കും ലഭിച്ചു കൊണ്ടിരിക്കുന്നു.

രക്ഷാപ്രവർത്തനങ്ങൾക്കിടയിൽ ഹെലിക്കോപ്റ്ററുകളുമായി ബന്ധപ്പെട്ട് വാർത്തകളിൽ സ്ഥാനം പിടിച്ച മൂന്ന് സംഭവങ്ങളെ ചെറിയ രൂപത്തിൽ വിശകലനം ചെയ്യുകയാണ് ഈ പോസ്റ്റ്‌ കൊണ്ട് ഉദ്ദേശിക്കുന്നത്. നരേന്ദ്ര മോഡി, ശിവഗിരി മഠം സ്വാമിമാർ, പിന്നെ ഏഷ്യാനെറ്റിന്റെ ലേഖിക അഖില പ്രേമചന്ദ്രൻ. ഇവർ മൂന്നു പേരാണ് ഹെലിക്കോപ്റ്റർ എപ്പിസോഡുകളിലെ താരങ്ങളായത്. ആദ്യം മോഡിയുടെ കാര്യം നോക്കാം. ഒരു പ്രകൃതി ദുരന്തമുണ്ടായാൽ ഭരണാധികാരികൾ ഉണർന്നു പ്രവർത്തിക്കണം. ഗുജറാത്തിൽ നിന്ന് പോയ നിരവധി പേർ ഉത്തരാഖണ്ഡിലെ വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ വാർത്തയറിഞ്ഞപ്പോൾ ഒരു മുഖ്യമന്ത്രിയെന്ന നിലയിൽ മോഡി ഉണർന്നു പ്രവർത്തിച്ചുവെങ്കിൽ അതിനെ സ്വാഗതം ചെയ്യേണ്ടതാണ്. പക്ഷേ ആളുകളെ രക്ഷിക്കുന്നതിലപ്പുറം പ്രകൃതി ദുരന്തത്തെ ഒരു പബ്ലിക് റിലേഷൻ ഡ്രാമയാക്കി മാറ്റുകയായിരുന്നു അദ്ദേഹം. പണം കൊടുത്ത് കൂടെ കൂട്ടിയ വാർത്താ സംഘത്തിന്റെ ഊതി വീർപ്പിച്ച ഇമേജ് ബിൽഡിങ്ങ് സ്റ്റോറികൾ പക്ഷേ, വിപരീത ഫലമാണുണ്ടാക്കിയത്.

പതിനയ്യായിരം പേരെ ഒറ്റയടിക്ക് രക്ഷിച്ചു കൊണ്ടു വന്നു എന്നാണ് മോഡി പാളയം വാദിച്ചത്. ലവനാര്, ഹോളിവുഡ് കഥാപാത്രം റാംബോയോ എന്ന് കോണ്ഗ്രസ് വക്താവിന് ചോദിക്കേണ്ടി വന്നത് അതുകൊണ്ടാണ്. എല്ലാ അത്യന്താധുനിക സംവിധാനങ്ങളും ഉപയോഗപ്പെടുത്തി ഏഴു ദിവസം ഇന്ത്യൻ സേന ജീവൻ പണയം വെച്ച് ശ്രമിച്ചിട്ട് അത്രയും പേരെ രക്ഷപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. അതിനിടക്കാണ് ഹെലിക്കോപ്റ്ററും ഏതാനും ഇന്നോവ കാറുകളുമായി പോയ മോഡി രണ്ടു ദിവസത്തിനുള്ളിൽ പതിനയ്യായിരം പേരെ രക്ഷിച്ചുവെന്ന് നോട്ടീസടിച്ചത്. പുര കത്തുമ്പോൾ വാഴ വെട്ടുന്ന ഈ വീരവാദം തിരിച്ചടിക്കുന്നുവെന്നു മനസ്സിലായപ്പോഴാണ്‌ എണ്ണത്തിൽ അല്പം കുറവ് വരുത്തുവാൻ റാംബോ തയ്യാറായത്.

 അലസമായി വായിച്ചു തള്ളുന്ന വാർത്തകൾക്കപ്പുറം
പ്രളയത്തിന് ഞെട്ടിപ്പിക്കുന്ന ചില മുഖങ്ങളുണ്ട്. 
കണ്ണിൽ നിന്ന് മാഞ്ഞു പോകാത്ത ചില ദൃശ്യങ്ങളും..
പക്ഷേ അവയെപ്പോലും രാഷ്ട്രീയ ലാഭങ്ങൾക്ക് വേണ്ടി
ഉപയോഗപ്പെടുത്തുന്നത് എന്തുമാത്രം പരിതാപകരമാണ്.

ശിവസേന മുഖപത്രമായ സാംന പോലും മോഡിയുടെ ഈ രാഷ്ട്രീയ നാടകത്തെ പരിഹസിക്കുകയുണ്ടായി. ഇത്തരം വേളകളിൽ സംസ്ഥാന രാഷ്ട്രീയ താത്പര്യങ്ങൾക്കപ്പുറം രാജ്യത്തെ മുഴുവൻ പൌരന്മാരുടേയും താത്പര്യങ്ങളാണ് നേതാക്കൾ സംരക്ഷിക്കാൻ ശ്രമിക്കേണ്ടത്. ഗുജറാത്തികളെ മാത്രമല്ല ദുരന്തത്തിൽ പെട്ട എല്ലാ സംസ്ഥാനങ്ങളിലെയും ജനങ്ങളെ രക്ഷിച്ചെടുക്കാൻ സന്നദ്ധ പ്രവർത്തകർ ഇന്ത്യൻ സേനയെ സഹായിച്ചിട്ടുണ്ടെന്നും സാംന തുറന്നെഴുതി. ഈ പി ആർ ശ്രമം ദയനീയമായി പരാജയപ്പെട്ടുകൊണ്ടിരിക്കുന്നതിനിടയിലാണ് ഇശ്റത്ത് ജഹാൻ വ്യാജ ഏറ്റുമുട്ടലിൽ മോഡിക്കുള്ള പങ്ക് വെളിപ്പെടുത്തിക്കൊണ്ടുള്ള സി ബി ഐ രേഖകൾ പുറത്ത് വന്നത് എന്നത് സാന്ദർഭികമായി സൂചിപ്പിക്കട്ടെ. തന്നെ വധിക്കുവാനെത്തിയ അന്താരാഷ്‌ട്ര ബന്ധമുള്ള ഭീകരർ എന്ന മുദ്ര ചാർത്തിയാണ് മറ്റൊരു പി ആർ ഗൂഡാലോചനയുടെ ഭാഗമായ ഈ വ്യാജ ഏറ്റുമുട്ടൽ നടന്നത്.

തങ്ങളെ രക്ഷിക്കുവാൻ ഹെലിക്കോപ്റ്റർ എത്തുവാൻ അല്പം നേരം വൈകിയതിൽ വൻ പരാതിയുമായി ഇറങ്ങിത്തിരിച്ച ശിവഗിരി മഠം സന്യാസിമാരാണ് പ്രളയകഥയിലെ രസകരമായ മറ്റൊരു എപ്പിസോഡിലെ കഥാപാത്രങ്ങളായി മാറിയത്. എല്ലാ ലൗകിക സുഖങ്ങളും വെടിഞ്ഞ് ജീവിതം ദൈവത്തിലർപ്പിച്ച സന്യാസിമാർക്കായിരുന്നു തീർത്ഥാടനത്തിന് പോയ പതിനായിരക്കണക്കിന് സാധാരണ ഭക്ത ജനങ്ങളേക്കാൾ രക്ഷപ്പെടുവാൻ വെമ്പലുണ്ടായിരുന്നത്. എല്ലാവരെയും രക്ഷപ്പെടുത്തിയ ശേഷം ഞങ്ങളുടെ കാര്യം നോക്കിയാൽ  മതി എന്ന് പറയേണ്ടിയിരുന്ന സ്വാമിമാർ മറ്റാരേയും തിരിഞ്ഞു നോക്കാതെ വി ഐ പി ഹെലിക്കോപ്റ്ററിൽ രക്ഷപ്പെടാനുള്ള വെപ്രാളത്തിലായിരുന്നു. കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആന്റണി,  നരേന്ദ്ര മോഡി, കെ സി വേണുഗോപാൽ, കെ സി ജോസഫ്, മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ്‌ ചെന്നിത്തല തുടങ്ങി നിരവധി പേരെ ബന്ധപ്പെട്ട് ഞങ്ങളെ എത്രയും പെട്ടെന്ന് രക്ഷിക്കൂ എന്നാണ് സ്വാമിമാർ പറഞ്ഞത്. മറ്റൊരു കാര്യം ഇവരുമായൊക്കെ ബന്ധപ്പെടാൻ പറ്റാവുന്ന രൂപത്തിൽ സൗകര്യപ്രദമായ സ്ഥലത്തായിരുന്നു അവരുണ്ടായിരുന്നത് എന്നതാണ്. എന്നാൽ പുറം ലോകവുമായി ഒട്ടും ബന്ധമില്ലാതെ ദുരന്ത സാഹചര്യങ്ങളിൽ കുടുങ്ങിക്കിടന്ന മറ്റു തീർത്ഥാടകരെക്കുറിച്ച് പറയുവാൻ ആളുണ്ടായില്ല. സാധാരണ വിശ്വാസികളെക്കാൾ ആത്മീയ കാര്യങ്ങൾ പഠിപ്പിച്ചു കൊടുക്കുന്നവർക്കാണ് ജീവിതത്തോട് കൂടുതൽ ആർത്തി കാണാറുള്ളത്‌. സ്വാമിമാരോ പുരോഹിതന്മാരോ മുസ്ലിയാക്കന്മാരോ എന്ന് ഇക്കാര്യത്തിൽ വ്യത്യാസമില്ല.

ഇത്തരം ദുരന്ത വാർത്തകൾക്കിടയിലും റേറ്റിംഗ് ചാർട്ടിൽ കണ്ണ് വെച്ച് സാഹസിക റിപ്പോർട്ടർമാരാകാൻ ശ്രമിക്കുന്ന മാധ്യമ പ്രവർത്തകരാണ് ഹെലിക്കോപ്റ്റർ എപ്പിസോഡിലെ മറ്റൊരു കൂട്ടർ. ഏഷ്യാനെറ്റ് ലേഖിക അഖില പ്രേമചന്ദ്രനാണ് ഈ എപ്പിസോഡിൽ ഏറ്റവും തിളങ്ങിയത്. ഉത്തരാഖണ്ഡിൽ സൈനികർ ഹെലിക്കോപ്റ്റർ ഉപയോഗിച്ച് ആളുകളെ രക്ഷപ്പെടുത്തിക്കൊണ്ടിരിക്കുന്നതിനിടയിലാണ് അവരുടെ ദൗത്യത്തെപ്പോലും തടസ്സപെടുത്തുന്ന രൂപത്തിൽ അഖില അങ്ങോട്ടുമിങ്ങോട്ടും ഓടിക്കൊണ്ടുള്ള ഒരു പരാക്രമ റിപ്പോർട്ടിംഗ് നടത്തിയത്. ജാക്കിചാൻ സിനിമയിലെ ഒരു സ്റ്റണ്‍ഡ്‌ രംഗത്തെന്നപോലെയായിരുന്നു ഓട്ടവും ചാട്ടവും. മനുഷ്യർ സ്വന്തം ജീവൻ രക്ഷപ്പെടുത്താനുള്ള പോരാട്ടത്തിലാണ്. ലേഖിക താരപരിവേഷം നേടാനുള്ള പോരാട്ടത്തിലും. അവസാനം ഹെലിക്കോപ്റ്റർ പൊങ്ങുമ്പോൾ കാറ്റിന്റെ ശക്തിയിൽ ദാ കിടക്കുന്നു ഏഷ്യാനെറ്റിന്റെ ജാക്കിചാൻ നിലത്ത്. ഈ തിരക്കിനിടയിൽ പാവം സൈനികർക്ക് അതിനെക്കൂടി ശ്രദ്ധിക്കേണ്ട ഗതികേടും.  


രക്ഷാപ്രവർത്തനത്തിനിടയിൽ ഹെലിക്കോപ്റ്റര്‍ തകര്‍ന്നു വീണ് സൈനികരടക്കം ഇരുപത് പേർ  മരിച്ചു എന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്ത പുറത്ത് വന്നിട്ട് ഏതാനും മണിക്കൂറുകൾ മാത്രമേ ആയിട്ടുള്ളൂ എന്നോർക്കണം. അഖിലയുടെ പരാക്രമം സംപ്രേഷണം ചെയ്യുമ്പോഴും സ്ക്രോളിംഗ് ന്യൂസായി അതെഴുതിക്കാണിക്കുന്നുണ്ട്.  കടുത്ത കാലാവസ്ഥയോടും ദുരിത സാഹചര്യങ്ങളോടും മല്ലിട്ട് ജീവൻ പണയം വെച്ചുള്ള പോരാട്ടമാണ് ഇന്ത്യൻ സൈനികർ നടത്തിക്കൊണ്ടിരിക്കുന്നത്. അവർക്ക് തടസ്സമുണ്ടാക്കാതെ ദൂരെ നിന്നും അത് ചിത്രീകരിച്ച് പ്രേക്ഷകരിൽ എത്തിക്കേണ്ടതിന് പകരം കാട്ടികൂട്ടുന്ന കോപ്രായങ്ങൾ.. എല്ലാം സഹിക്കാമായിരുന്നു. പക്ഷേ വീണു കിടന്നിടത്ത് നിന്നുള്ള ഡയലോഗാണ് സഹിക്കാൻ പറ്റാതായത്. ഹെലിക്കോപ്റ്റർ പൊങ്ങുമ്പോൾ ഇങ്ങനെ നിലത്ത് കിടന്നില്ലെങ്കിൽ പാറിപ്പോകുമെന്ന്!!.. ഹെലിക്കോപ്റ്റർ പൊങ്ങുമ്പോൾ എങ്ങിനെ കിടക്കണം എന്നതാണല്ലോ ഈ ദുരിതാശ്വാസ വാർത്തകൾക്കിടയിൽ ജനങ്ങൾ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നത്. സത്യം പറയാമല്ലോ, ടി വി തന്നെ തച്ചു പൊളിക്കാൻ തോന്നിപ്പോയി.

മ്യാവൂ : മുല്ലപ്പെരിയാർ വീണ്ടും നിറഞ്ഞു കവിയാൻ പോവുകയാണ്. നീല ടേപ്പുകളോ മറ്റു വാർത്തകളോ കിട്ടിയില്ലെങ്കിൽ ചാനൽ റിപ്പോർട്ടർമാർ അങ്ങോട്ട്‌ നീങ്ങേണ്ടതാണെന്ന് ഇതിനാൽ അറിയിച്ചു കൊള്ളുന്നു.
 'വർത്തമാന'ത്തിലും വായിക്കാം.

Recent Posts
'തങ്ങൾ ചന്ദ്രിക വിട്ടു'.. തോമസുകുട്ടീ വിട്ടോടാ..
മാതൃഭൂമിയുടെ ബ്ലൂഫിലിം വില്പന! പത്രത്തോടൊപ്പമുള്ള സംസ്കാരം 
മാധവിക്കുട്ടിയുടെ മതം: ജുഡീഷ്യൽ അന്വേഷണം വേണം!!
സിന്ധു ജോയി സി പി എമ്മിലേക്ക്. ഹി.. ഹി..

69 comments:

 1. മ്യാവൂ : മുല്ലപ്പെരിയാർ വീണ്ടും നിറഞ്ഞു കവിയാൻ പോവുകയാണ്. നീല ടേപ്പുകളോ മറ്റു വാർത്തകളോ കിട്ടിയില്ലെങ്കിൽ ചാനൽ റിപ്പോർട്ടർമാർ അങ്ങോട്ട്‌ നീങ്ങേണ്ടതാണെന്ന് ഇതിനാൽ അറിയിച്ചു കൊള്ളുന്നു.

  ReplyDelete
 2. ഈ ലേഖനം വർത്തമാനത്തിൽ വായിച്ചിരുന്നു. നന്നായിട്ടുണ്ട്

  http://varthamanam.com/?p=18133

  ReplyDelete
 3. എ ഷ്യാനെറ്റ്‌ ആ ഷാജഹാനെ അയച്ചിരുന്നെങ്കിൽ നന്നായിരുന്നു .......

  ReplyDelete
 4. pattalkkarkku nattil oru vilayumilla oru sarkar officilo matto poyal oru sadharanakkarante vila mathram.anneram avan varshathil 12 masam kanatha choodum thanuppum avaganichu rajyathe sevikkunnu.ithinellam karanam keralam oru yudhamo oru duranthamo anubhavikkathathu kondanu...north indiayil ippolum aalukal javanmare aadarikkunnu...avarkariyam javante moolyam.....

  ReplyDelete
  Replies
  1. പട്ടാളക്കാരന് എന്ത് കിട്ടുന്നില്ല എന്നാണാവോ പറയുന്നത്? എല്ലാ സൌകര്യോം കൊടുക്കുന്നുണ്ട്. മക്കൾക്ക്‌ സംവരണം അടക്കം...
   പിന്നെ... യുദ്ധം ചെയ്യുന്നത് മാത്രമല്ല സൈന്യത്തിന്റെ പണി... പ്രകൃതി ദുരന്തങ്ങളുണ്ടായാൽ അവിടെ രക്ഷാപ്രവർത്തനങ്ങൾ ചെയ്യുന്നതിനും കൂടിയാണ്ശമ്പളം വാങ്ങുന്നത്. ഇപ്പൊ ആരേം നിർബന്ധിച്ചു പട്ടാളത്തിൽ ചേർക്കുന്നില്ല. ഈ പണിയൊക്കെ ചെയ്യാൻ സൌകര്യമുള്ളവർ പോയാൽ മതി...

   Delete
  2. പട്ടാളക്കാർ നല്ല കാര്യങ്ങൾ ചെയ്യുന്നതിനെ അംഗീകരിക്കണം. നിരവധി പട്ടാളക്കാർ ഹെലിക്കോപ്ടർ ഇതിനിടെ മരിച്ചത് കണ്ടില്ലേ.

   Delete
  3. Mattakkentha pattalakkarodithra punjam ? valla pattalakkarenteyum kayyil nunnum peda medichu kaanum...

   Delete
  4. പാലക്കാടൻ മട്ട, ethra shambalam kittiyittenthaa kaaryam.. jeevan pokunna paniyaanenkil... avare bahumaaniche pattu...

   Delete
  5. Rajyaseham oru karanamannu Pattalathil Cheran,Shambalam Mathramalla..

   Delete
 5. സ്വന്തം കാര്യം സിന്ദാബാദ്..

  ReplyDelete
 6. ആളുകളെ അറിയിച്ചുകൊണ്ടുള്ള ദാനോല്‍സവമാക്കാതെ ദുരന്ത ബാധിതര്‍ക്ക് തന്നാല്‍ കയിയുന്ന സഹായം ചെയാന്‍ എല്ലാവരും മുന്നോട്ട് വരികയാണീ അവസരത്തില്‍ വേണ്ടത്

  ReplyDelete
 7. അന്വോഷ ണാത്മകപത്ര പ്രവർത്തനം കണ്ടു പഠി ക്കേണ്ടതുതന്നെ ! ഹെലിക്കോപ്റ്റർ പൊങ്ങുമ്പോൾ ഇരിക്കണമെന്ന് ഒരു സന്ദേശം കിട്ടിയില്ലേ ആ വാർത്തയിൽ , ഗുജറാത്തിൽ മുമ്പ് ഏറെപ്പേരെ സംരക്ഷിച്ചു കാലപുരിയിലേക്ക് അയച്ച മോഡി ഇന്ത്യക്കാരെ ഒന്നാകെ രക്ഷപ്പെടുത്താൻ തീരുമാനിച്ചിരിക്കയല്ലേ! ഇനീയെത്ര വ്യാജ ഏറ്റുമുട്ടലുകൾ...ക്ക് കോപ്പുകൂട്ടുന്നുണ്ടാകും?!

  ReplyDelete
 8. Asianet News is always promotingBJP too much in their channel especially in the News Hour.

  ReplyDelete
 9. nannai....
  nalla lekhanam, nalla veekshanam... you are right

  ReplyDelete
 10. എന്നാലും എന്നെ ഏറ്റവും ആകര്‍ഷിച്ചത് രക്ഷപ്പെട്ടു കേരളത്തിലെത്തിയ ഒരു സ്വാമിജി ഏഷ്യാനെറ്റ് ന്യുസ് അവറില്‍ പങ്കെടുത്തു പറഞ്ഞ ഒരു പരാതിയാണ് .... എന്‍റെ മൊബൈല്‍ ചാര്‍ജു ചെയ്യാന്‍ പോലും സാധിക്കാതെ ഞാന്‍ കാറില്‍ നിന്നുമാണ്‌ ചാര്‍ജു ചെയ്തത് ... ഈ ഗവര്‍മെന്റ് ഞങ്ങള്‍ക്കായി ഒന്നും ചെയ്തു തന്നിട്ടില്ല .... ശരീക്കും വാഴ വെട്ടു തന്നെ ...

  ReplyDelete
 11. Sasi Lal, ChennaiJune 29, 2013 at 10:32 AM

  സാധാരണ വിശ്വാസികളെക്കാൾ ആത്മീയ കാര്യങ്ങൾ പഠിപ്പിച്ചു കൊടുക്കുന്നവർക്കാണ് ജീവിതത്തോട് കൂടുതൽ ആർത്തി കാണാറുള്ളത്‌. സ്വാമിമാരോ പുരോഹിതന്മാരോ മുസ്ലിയാക്കന്മാരോ എന്ന് ഇക്കാര്യത്തിൽ വ്യത്യാസമില്ല. correct

  ReplyDelete
 12. സാധാരണ വിശ്വാസികളെക്കാൾ ആത്മീയ കാര്യങ്ങൾ പഠിപ്പിച്ചു കൊടുക്കുന്നവർക്കാണ് ജീവിതത്തോട് കൂടുതൽ ആർത്തി കാണാറുള്ളത്‌. സ്വാമിമാരോ പുരോഹിതന്മാരോ മുസ്ലിയാക്കന്മാരോ എന്ന് ഇക്കാര്യത്തിൽ വ്യത്യാസമില്ല.

  ReplyDelete
  Replies
  1. സം=സർവം+ ന്യാസം=ത്യജിക്കുക
   ഇവിടെ പുരോഹിതരുടെ (എല്ലാ മതത്തിലും) ആക്രാന്തം കണ്ടു ആരെങ്കിലും മത വിരോധികൾ ആയാലും തെറ്റ് പറയാൻ പറ്റില്ല...

   Delete
 13. വർത്തമാനത്തിൽ വായിച്ചിരുന്നു. നന്നായിട്ടുണ്ട്!

  http://varthamanam.com/?p=18133

  ReplyDelete
 14. അതിനിടയില്‍ മോഡി ചെന്ന് ഹിന്ദു പോളിടിക്സ് കളിക്കാനും ശ്രമിച്ചു.... തകര്‍ന്ന ഹിന്ദു ക്ഷേത്രം ഞാന്‍ തന്നെ ഉണ്ടാക്കി തരാം എന്ന വെടിയും പൊട്ടിച്ചു...

  ദരിദ്ര സംസ്ഥാനമായ ബീഹാര്‍ പോലും അഞ്ചു കോടി കൊടുത്തപ്പോള്‍ മോഡി രക്ഷാ പ്രവര്‍ത്തനത്തിന് നല്‍കിയത് രണ്ടു കോടി...(പിന്നീട് വിവാദമായപ്പോള്‍ രണ്ടും കൂടി നല്‍കി)

  സംഗതി വിവാദം ആയപ്പോള്‍ പിന്നെ ബി ജെ പി, മോഡി അങ്ങിനെ (15000, Hindu Kshethram) പറഞ്ഞിട്ടേ ഇല്ല എന്നും അവിടെ പോയത് അനുശോചനം അറിയിക്കാന്‍ വേണ്ടി മാത്രം ആണെന്നും തട്ടി വിട്ടു....

  സത്യത്തില്‍ മോഡി പോയത് ഹിന്ദു രാഷ്ട്രീയം കളിക്കാനും, ഗുജറാത്തി ബിസിനസ്‌ മാന്മാരെ രക്ഷിക്ക്കാനും കലക്ക വെള്ളത്തില്‍ മീന്‍ പിടിച്ചു രാഷ്ട്രീയം കളിക്കാനുമായിരുന്നു!!!

  ReplyDelete
  Replies
  1. chendayum kolum paranjathu.sariyanennu... ariyaharam kazhikkunna aarkkum manassilaakum.... Nammude Asianet News Poleyulla Modiyude vaalu nakkikal ithokke valiya varthayakki kure BJP kareyum discussionu vilichu peruppichu kanikkum athra thanne

   Delete
 15. റിപ്പോർട്ടർ ടി വി യിലും ഹെലിക്കോപ്ടർ നാടകം ഉണ്ടായിരുന്നു. ബഷീര് ഭായ് അത് കണ്ടില്ലേ. ഇത്രത്തോളം വശളായില്ല എന്നേയുള്ളൂ.

  ReplyDelete
 16. സുഹൃത്തേ, മോഡിയുടെ വീരവാദം റിപ്പോര്‍ട്ട് ചെയ്ത Times of India തന്നെ അത് കുറച്ചു വീണ്ടും റിപ്പോര്‍ട്ട് ചയ്തു. പിന്നെ സ്വാമിമാരെ ആദ്യം കൊണ്ടു പോരാന്‍ ചെന്ന ഹെലികോപ്ടറില്‍ രണ്ടു സീനിയര്‍ സ്വാമി മാരെ മാത്രം കൊണ്ടുപോകാന്‍ കഴിയൂ എന്ന് പറഞ്ഞപ്പോള്‍ അവര്‍ എല്ലാവരെയും കൊണ്ടു പോകുന്നുന്റെങ്കില്‍ മാത്രമേ തങ്ങള്‍ വരൂ എന്ന് പറഞ്ഞതായി വായിച്ചു. ഇതിലൊക്കെ വിചിത്രം അഖിലയുടെ ഹെലികോപ്ടറിന്റെ മുമ്പില്‍ കിടന്നുള്ള കളി തന്നെ ആയിരുന്നു, ആര്‍ക്കെന്തു വന്നാലും തന്റെ കാര്യം നടക്കണം, കഷ്ടം ശവം തീനികള്‍ , എന്നല്ലാതെ ഇവരെ പറ്റി എന്ത് പറയാന്‍.

  ReplyDelete
 17. അതിനിടക്കാണ് ഹെലിക്കോപ്റ്ററും ഏതാനും ഇന്നോവ കാറുകളുമായി പോയ മോഡി രണ്ടു ദിവസത്തിനുള്ളിൽ പതിനയ്യായിരം പേരെ രക്ഷിച്ചുവെന്ന് നോട്ടീസടിച്ചത്. പുര കത്തുമ്പോൾ വാഴ വെട്ടുന്ന ഈ വീരവാദം തിരിച്ചടിക്കുന്നുവെന്നു മനസ്സിലായപ്പോഴാണ്‌ എണ്ണത്തിൽ അല്പം കുറവ് വരുത്തുവാൻ റാംബോ തയ്യാറായത്.
  -----

  Goal Basserkka ;-)

  ReplyDelete
 18. This news was originated /created/first published by times of India....!!!! without any facts /figures.

  Please find the source of this news ....http://timesofindia.indiatimes.com/india/Narendra-Modi-lands-in-Uttarakhand-flies-out-with-15000-Gujaratis/articleshow/20721118.cms today they have removed the contents of the page !!!!!!,later they only created another consfusing news
  http://m.timesofindia.com/india/Forget-Modi-even-Rambo-cant-save-15000-pilgrims/articleshow/20734621.cms

  So who made public donkey,it is 100 % clear that it is Times of India took the chance with or without aid from somebody and spread a false news without any evidence..

  ReplyDelete
 19. Kaala pettennu kekkumpol kayaredukkaathe valli. iyaalkku valla painkili saahityavum ezhuthi pidippichaal pore? eduthaal pongaatha kaaryangal okke paranju naanam kedano?

  ReplyDelete
 20. >> എന്നാൽ പുറം ലോകവുമായി ഒട്ടും ബന്ധമില്ലാതെ ദുരന്ത സാഹചര്യങ്ങളിൽ കുടുങ്ങിക്കിടന്ന മറ്റു തീർത്ഥാടകരെക്കുറിച്ച് പറയുവാൻ ആളുണ്ടായില്ല. സാധാരണ വിശ്വാസികളെക്കാൾ ആത്മീയ കാര്യങ്ങൾ പഠിപ്പിച്ചു കൊടുക്കുന്നവർക്കാണ് ജീവിതത്തോട് കൂടുതൽ ആർത്തി കാണാറുള്ളത്‌. സ്വാമിമാരോ പുരോഹിതന്മാരോ മുസ്ലിയാക്കന്മാരോ എന്ന് ഇക്കാര്യത്തിൽ വ്യത്യാസമില്ല. <<

  Dear Basheerbhai,Please see today's MB 'Visheshaal Prathi' by NP Rajendran.

  Sages are like that except, to my knowledge, for Jains. All other clergy group look alike, plumpy and with all sorts of 'star' facilities. Most of them know nothing about ordinary people.

  First of all we salute our brave Jawans perished in copter crash. Kerala state is pre occupied with so many 'father-son', solar-moon episodes. As a result person died fromKerala is not highlighted much.

  Yday I viewed a skit in Kairali TV. It says Jos Thettayil exploited the woman on promise of marriage with his son. Then tea shop man asked a doubt.. whether son promised her to get married with father.

  Modi can manage even event managers along with his visits. In today's MB story of Innovas and Boeings is given. Forgetting ground realities sages from Kerala doubted their evacuation is delayed deliberately. They believed so after an official from Norka Roots stationed in Kerala House, Delhi had irritating telephonic talk with them. Also had a rumour that Modi's visit to Shivagiri reasoned for all these.

  Again proved that Kerala, controversies' own country !!

  ReplyDelete
 21. ശിവഗിരി സ്വാമിമാരെ കുറിച്ചു താങ്കൾ എഴുതാൻ പാടില്ലായിരുന്നു. കാരണം മറ്റുള്ളവരെ പോലെ ഒരു പബ്ലിസിറ്റി സ്റ്റണ്ട് അല്ല അവർ നടത്തിയത്. അവർ ഒരു ദുരിതത്തിൽ അകപ്പെട്ട് ദുരിതം അനുഭവിച്ചു രക്ഷപെട്ടവർ ആണ്. അവരെ കുറിച്ച് എഴുതുമ്പോൾ കുറച്ചുകൂടി മാന്യമായ ഭാഷ ഉപയോഗിക്കാമായിരുന്നു.

  തങ്ങളെ രക്ഷിക്കണം എന്നല്ലേ അവർ അപേക്ഷിച്ചത്? അത് എങ്ങനെയും ആയാലും അവർക്ക് പ്രശ്നമില്ലായിരുന്നു. ഹെലികോപ്ടർ അയക്കണം എന്ന് ആവശ്യപ്പെട്ടോ? മറ്റൊരു വഴിയും ഇല്ലെന്നു അറിഞ്ഞപ്പോൾ അല്ലെ ഹെലികോപ്ടർ വേണ്ടിവന്നത്? അല്പം ആണോ വൈകിയത്? പന്ത്രണ്ടു ദിവസം അവർ കുടുങ്ങി കിടന്നില്ലേ? പ്രളയം 'രസകരമായ എപ്പിസോഡ്' ആയത് ആണ് വള്ളിക്കുന്ന് കണ്ടത് കഷ്ടം.

  പിന്നെ പരാതി; അവർ പരാതി പറഞ്ഞത് എന്തിനെ കുറിച്ച് ആണെന്ന് ഒന്നുകൂടി പത്രം വായിച്ച് മനസിലാക്ക്. രക്ഷിക്കണം എന്ന് പറഞ്ഞപ്പോൾ അധികൃതരുടെ മറുപടി എന്തായിരുന്നു? ദുരിതത്തിൽ അകപ്പെട്ട് കഴിയുന്നവരോട് പറയേണ്ട മര്യാദ ആണോ അധികൃതർ കാണിച്ചത്? അതല്ലേ പരാതിപ്പെടാൻ അവർ മുതിർന്നത്? പിന്നെ രക്ഷപെട്ടപ്പോൾ സ്വാമിമാർ തനിച്ചാണോ രക്ഷപെട്ടത് എന്നുകൂടി അന്വേഷിച്ചു നോക്ക്.

  പിന്നെ സ്വാമി ആയാൽ ലൌകിക സുഖങ്ങൾ ത്യജിക്കണം ശരിതന്നെ. പക്ഷെ ജീവൻ കളയണം എന്ന് വല്ല നിര്ബന്ധവും ഉണ്ടോ? അവർക്കെന്താ രക്ഷപെടാൻ ശ്രമിച്ചു കൂടെ? അതുപോലെ മറ്റുള്ളവരെ രക്ഷപെടുത്തരുത് എന്ന് അവർ എപ്പോൾ ആണ് പറഞ്ഞത് ബഷീറേ? ഫേസ്ബുക്കിലും മറ്റും ചില എമ്പോക്കികൾ എഴുതി വിടുന്നത് താങ്കളെ പോലുള്ളവർ അപ്പാടെ വിഴുങ്ങി പ്രചരിപ്പിക്കുന്നത് മഹാ മോശം തന്നെ.

  പിന്നെ പലരുമായി സ്വാമിമാർ ബന്ധപ്പെട്ടു എന്ന് പറയുന്നത്. അത് പ്രളയത്തിൽ അകപ്പെട്ടു പോയ സ്വാമിമാർ അല്ല ബഷീറേ. അത് ചെയ്തത് ശിവഗിരി മഠത്തിൽ ഉള്ള സ്വാമിമാർ ആണ് പ്രളയത്തിൽ ഒറ്റപ്പെട്ടുപോയ സ്വാമിമാരെ രക്ഷിക്കാൻ. സ്വാമിമാർ ബന്ധപ്പെട്ടു എന്ന് വാര്ത്ത കണ്ടപ്പോൾ അത് ദുരിതത്തിൽ പെട്ട് കഴിയുന്ന സ്വാമിമാർ മാത്രമാണ് എന്ന് മനസിലാക്കാനുള്ള ബോധമേ താങ്കല്ക്കുല്ലോ?

  ReplyDelete
  Replies
  1. >> ശിവഗിരി സ്വാമിമാരെ കുറിച്ചു താങ്കൾ എഴുതാൻ പാടില്ലായിരുന്നു << അതെന്താണാവോ അങ്ങനെ.. അവർ വിമർശനങ്ങൾക്ക് അതീതരാണോ? ഇത്തരം വേളകളിൽ സ്വാമിമാർക്ക് അർഹമായ പരിഗണന നല്കേണ്ട എന്ന വാദഗതി ഉള്ള ആളല്ല ഞാൻ. സമൂഹം ഏറെ ആദരിക്കുന്ന വ്യക്തികൾ എന്ന നിലക്ക് അവരെ മറ്റുള്ളവരേക്കാൾ വേഗത്തിൽ രക്ഷപ്പെടുത്തി കൊണ്ട് വരേണ്ടത് തന്നെ. അതിൽ സർക്കാർ വീഴ്ച വരുത്തിയിട്ടുണ്ടെങ്കിൽ അതപലപനീയവുമാണ്. പക്ഷേ സ്വാമിമാരിൽ നിന്ന് നാം തിരിച്ചു പ്രതീക്ഷിക്കുന്ന ചില സമീപനങ്ങളെക്കുറിച്ചാണ് ഞാൻ സൂചിപ്പിച്ചത്. ഏറ്റവും പരാതിക്കരായി മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത് അവരാണ്. അതിനേക്കാൾ ദുരിതത്തിൽ പെട്ട സാധാരണ തീർത്ഥാടകർ എല്ലാം ദൈവ വിധിയാണെന്ന് പറയുന്നത് ഒരു ചാനലിൽ കേട്ടു. ആത്മീയ രംഗത്തുള്ളവരാന് ജീവിതത്തോടു കൂടുതൽ ആർത്തി കാണിക്കുന്നത്. സ്വാമിമാരോ പാതിരിമാരോ മുസ്ലിയാക്കന്മാരോ ആരും ഇതിൽ നിന്ന് വ്യത്യസ്തമല്ല എന്നാണു ഞാൻ പറഞ്ഞത്.

   Delete
  2. മന്ത്രിമാരെ വിളിച്ചത് മഠത്തിൽ നിന്നല്ല. രക്ഷപ്പെട്ടു വന്ന സ്വാമിമാർ തന്നെ പത്രസമ്മേളനത്തിൽ അവർ വിളിച്ച കാര്യം പറയുന്നത് എല്ലാ ചാനലുകളും കാണിച്ചിരുന്നു.

   Delete
  3. താങ്കൾ താങ്കളുടെ ഇഷ്ടം പോലെ ചെയ്തുകൊള്ളൂ. ഞാൻ പറഞ്ഞത് തെറ്റെങ്കിൽ ക്ഷമിക്കുക. സ്വാമിമാർ വിമർശനങ്ങൾക്ക് അതീതരല്ല. വിമർശിക്കെണ്ടവർക്ക് വിമർശിക്കാം. അതുപോലെ മനസിലാക്കുവാൻ പ്രളയം താങ്കൾക്കും അന്യമാവാതിരിക്കട്ടെ.

   Delete
  4. താങ്കൾ താങ്കളുടെ ഇഷ്ടം പോലെ ചെയ്തുകൊള്ളൂ. ഞാൻ പറഞ്ഞത് തെറ്റെങ്കിൽ ക്ഷമിക്കുക, Thettinu Kshama chodichittund Basheerka ,...

   അതുപോലെ മനസിലാക്കുവാൻ പ്രളയം താങ്കൾക്കും അന്യമാവാതിരിക്കട്ടെ... Nalla praakkanallo Swami,... Manasu Nannavanam...

   Delete
 22. http://articles.economictimes.indiatimes.com/2013-06-26/news/40206863_1_narendra-modi-gujarati-pilgrims-team-gujarat

  ReplyDelete
  Replies
  1. ente swami. ethayalum BJP kaaru vannu rakshichallo? daivathinu nandi para. allathe vanna channelil vannirunnu ividonnum kittiyille, ennokke vilichu parnju nanam kedathe.

   Delete
  2. ദൈവത്തിനു നന്ദി!

   ഇവിടെ ഒന്നും കിട്ടിയില്ലെന്ന് സ്വാമിമാർ പറയാറില്ല. ഞങ്ങൾ മനുഷ്യ കടത്ത് നടത്തുന്നില്ല. ജനങ്ങളുടെ പണം കട്ട് മുടിക്കാരില്ല. ശൈശവ വിവാഹം നടത്താറില്ല. ശൈശവ വിവാഹങ്ങൾ നടത്തി നിയമം ലങ്ഘിക്കാരില്ല. കൂടെ നിന്ന് പണിയാറില്ല. സരിത കേരളം സ്വംപ്നം കാണാറില്ല. എന്നാൽ ഇതൊക്കെ ചെയ്യുന്നവർ, ഞങ്ങൾ സാധുക്കൾക്ക് ഒരു ആപത്ത് വന്നപ്പോൾ, ഞങ്ങൾ ഞങ്ങളുടെ ജീവന് വേണ്ടി കേഴുന്നത് കണ്ട് പുചിക്കുന്നത് ക്രൂരതയാണ്.

   Delete
  3. സ്വാമീ....ശരണം !

   Delete
 23. സാധാരണ വിശ്വാസികളെക്കാൾ ആത്മീയ കാര്യങ്ങൾ പഠിപ്പിച്ചു കൊടുക്കുന്നവർക്കാണ് ജീവിതത്തോട് കൂടുതൽ ആർത്തി കാണാറുള്ളത്‌. സ്വാമിമാരോ പുരോഹിതന്മാരോ മുസ്ലിയാക്കന്മാരോ എന്ന് ഇക്കാര്യത്തിൽ വ്യത്യാസമില്ല.

  ജീവൻ പണയപ്പെടുത്തി ദുരന്തത്തിലകപ്പെട്ട ഇന്ത്യൻ ജനതയെ രക്ഷിക്കാനുള്ള എല്ലാ ശ്രമങളും വിജയിക്കട്ടേയെന്ന് സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു, അതോടെപ്പം ഇത്തരം വേഷം കെട്ട് നടത്തുന്ന കപടരാഷ്ട്രീയ, മത, മാധ്യമ, സാമൂഹിക, അസാംസ്കാരികരേ ഒന്ന് മാറിത്തരണേ എന്നപേക്ഷിക്കുന്നു

  ReplyDelete
 24. ഇങ്ങനെ ഒരു ദുരന്തം മക്കയിലോ മദീനയിലോ ,വത്തിക്കാന്‍ ആണെങ്ങില്‍ എല്ലാ മന്ത്രിമാരും അവിടെ ഇരുപത്തിനാല് മണിക്കൂര്‍ മുന്‍പേ അവിടെ എത്തി അവരെ രക്ഷിക്കും !!!!അതാണ് വോട്ട് ബാങ്ക് ശക്തി !!!!!

  ReplyDelete
  Replies
  1. ningade vote bank evide vechu poottiyirikkukaya

   Delete
  2. മദീനയിലോ ,വത്തിക്കാന്‍ ആണെങ്ങില്‍ എല്ലാ മന്ത്രിമാരും"

   entho sangathiyundelum madinayilum vathikkanilum kayari pidicholum....... aa ummanchandiyentha 5-6 helicopter pralaya badhitha pradesathottayakkanje?? athondalle ithokke kelkkendi varunney??

   Delete
  3. അതിനു ഉമ്മന്‍ ചാണ്ടിക്ക് സമയവും മനസും ഇല്ല....സോളാര്‍ ..സരിത എന്നി പ്രശ്നം മൂലം ആകെ മൊത്തം പ്രശ്നം കൈകാര്യം ചെയ്യാന്‍ തന്നേയ് തീരെ സമയം ഇല്ല...പിന്നേ അല്ലേ ഒരു 15 സന്സ്യസിമാര്‍ ചാകാന്‍ കിടക്കുമ്പോള്‍ .....അവരുടെ വോട്ട് ഇല്ലെങ്കിലും ഞാന്‍ മുഖ്യമന്ത്രി ആകാം ---പിന്നെയാ ....!!!!

   Delete
  4. ഉമ്മന്‍ ചാണ്ടിക്ക് സമയവും മനസും ഇല്ല...."

   paavam ummanchandy niraparadhiya... angere veruthe vittekku, ellam ente kuttama.

   Delete
  5. പാവത്തിന് നാട്ടിൽ കൂടി നടക്കാൻ വയ്യാതായി. എവിടെ ചെന്നാലും കരികൊടി. ഇങ്ങനെ എത്ര നാൾ പോകാൻ കഴിയും? രാജി വയ്ക്കുക തന്നെ ശരണം. അല്ലെങ്കിലും ഉമ്മൻ ചാണ്ടി അങ്ങനെയാ ചീഞ്ഞു മണം അടിച്ചു തുടങ്ങുന്നത് വരെ കാക്കും. ഇപ്പൊ പിന്നെ കടിച്ചു തൂങ്ങുന്നത് വേറെ നിവൃത്തി ഇല്ലാഞ്ഞിട്ടാനെന്നു മനസിലാക്കാം. കരുണാകരന്റെയും ആന്റണിയുടെയും ശാപം തന്നെ.

   Delete
 25. Mr.Basheer Vallikkunu, i didn't expect such comments form u on Hindu monks, what ever you mentioned above is incorrect...... if the same is happens for any Muslims will u say like this ??? .....

  ReplyDelete
  Replies
  1. >> if the same is happens for any Muslims will u say like this ??? .....<< Browse my blog, you will find the answer for this question.

   Delete
  2. Basheekka,,I have a small doubt on your statement below.

   തങ്ങളെ രക്ഷിക്കുവാൻ ഹെലിക്കോപ്റ്റർ എത്തുവാൻ അല്പം നേരം വൈകിയതിൽ വൻ പരാതിയുമായി ഇറങ്ങിത്തിരിച്ച ശിവഗിരി മഠം സന്യാസിമാരാണ് പ്രളയകഥയിലെ രസകരമായ മറ്റൊരു എപ്പിസോഡിലെ കഥാപാത്രങ്ങളായി മാറിയത്. എല്ലാ ലൗകിക സുഖങ്ങളും വെടിഞ്ഞ് ജീവിതം ദൈവത്തിലർപ്പിച്ച സന്യാസിമാർക്കായിരുന്നു തീർത്ഥാടനത്തിന് പോയ പതിനായിരക്കണക്കിന് സാധാരണ ഭക്ത ജനങ്ങളേക്കാൾ രക്ഷപ്പെടുവാൻ വെമ്പലുണ്ടായിരുന്നത്. എല്ലാവരെയും രക്ഷപ്പെടുത്തിയ ശേഷം ഞങ്ങളുടെ കാര്യം നോക്കിയാൽ മതി എന്ന് പറയേണ്ടിയിരുന്ന സ്വാമിമാർ മറ്റാരേയും തിരിഞ്ഞു നോക്കാതെ വി ഐ പി ഹെലിക്കോപ്റ്ററിൽ രക്ഷപ്പെടാനുള്ള വെപ്രാളത്തിലായിരുന്നു. ....From the Malayalam media i observed that , Monks from Sivagiri mattu rejected a chopper which send for taking them only...they asked for should take other pilgrims also...they were not ready to escape alone..
   https://www.youtube.com/watch?v=2YNsBVLgeCg

   Delete
 26. "ഉത്തരാഖണ്ഡിൽ സൈനികർ ഹെലിക്കോപ്റ്റർ ഉപയോഗിച്ച് ആളുകളെ രക്ഷപ്പെടുത്തിക്കൊണ്ടിരിക്കുന്നതിനിടയിലാണ് അവരുടെ ദൗത്യത്തെപ്പോലും തടസ്സപെടുത്തുന്ന രൂപത്തിൽ അഖില അങ്ങോട്ടുമിങ്ങോട്ടും ഓടിക്കൊണ്ടുള്ള ഒരു പരാക്രമ റിപ്പോർട്ടിംഗ് നടത്തിയത്. ജാക്കിചാൻ സിനിമയിലെ ഒരു സ്റ്റണ്‍ഡ്‌ രംഗത്തെന്നപോലെയായിരുന്നു ഓട്ടവും ചാട്ടവും. മനുഷ്യർ സ്വന്തം ജീവൻ രക്ഷപ്പെടുത്താനുള്ള പോരാട്ടത്തിലാണ്. ലേഖിക താരപരിവേഷം നേടാനുള്ള പോരാട്ടത്തിലും. അവസാനം ഹെലിക്കോപ്റ്റർ പൊങ്ങുമ്പോൾ കാറ്റിന്റെ ശക്തിയിൽ ദാ കിടക്കുന്നു ഏഷ്യാനെറ്റിന്റെ ജാക്കിചാൻ നിലത്ത്. ഈ തിരക്കിനിടയിൽ പാവം സൈനികർക്ക് അതിനെക്കൂടി ശ്രദ്ധിക്കേണ്ട ഗതികേടും."

  "കടുത്ത കാലാവസ്ഥയോടും ദുരിത സാഹചര്യങ്ങളോടും മല്ലിട്ട് ജീവൻ പണയം വെച്ചുള്ള പോരാട്ടമാണ് ഇന്ത്യൻ സൈനികർ നടത്തിക്കൊണ്ടിരിക്കുന്നത്. അവർക്ക് തടസ്സമുണ്ടാക്കാതെ ദൂരെ നിന്നും അത് ചിത്രീകരിച്ച് പ്രേക്ഷകരിൽ എത്തിക്കേണ്ടതിന് പകരം കാട്ടികൂട്ടുന്ന കോപ്രായങ്ങൾ.. എല്ലാം സഹിക്കാമായിരുന്നു. പക്ഷേ വീണു കിടന്നിടത്ത് നിന്നുള്ള ഡയലോഗാണ് സഹിക്കാൻ പറ്റാതായത്. ഹെലിക്കോപ്റ്റർ പൊങ്ങുമ്പോൾ ഇങ്ങനെ നിലത്ത് കിടന്നില്ലെങ്കിൽ പാറിപ്പോകുമെന്ന്!!.. ഹെലിക്കോപ്റ്റർ പൊങ്ങുമ്പോൾ എങ്ങിനെ കിടക്കണം എന്നതാണല്ലോ ഈ ദുരിതാശ്വാസ വാർത്തകൾക്കിടയിൽ ജനങ്ങൾ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നത്. സത്യം പറയാമല്ലോ, ടി വി തന്നെ തച്ചു പൊളിക്കാൻ തോന്നിപ്പോയി."

  ബഷീർക്കാ.. അഖിലയെ കുറിച്ചു ഈ എഴുതിയത് ഒന്നിൽകൂടുതൽ തവണ വായിച്ചു എന്നുമാത്രമല്ല എന്റെ സുഹൃത്തായ മുജീബ്അരീകോടിന് ഇത് വായിച്ചു കേൾപ്പിക്കുകയും ചെയ്തു. കാരണം ഈ രംഗം ടീവിയിൽ കണ്ടുകൊണ്ടിരിക്കുമ്പോൾ മനസ്സിൽതോന്നിയ അറപ്പും വെറുപ്പും ഇതേ സുഹൃത്തുമായി അന്നു ഞാൻ പങ്കുവെച്ചതാണ്. അതുകൊണ്ടുതന്നെ അഖിലയും ഏഷ്യാനെറ്റും അർഹിക്കുന്ന രൂപത്തിൽ ഇക്കാര്യത്തെ നിരൂപണം നടത്തിക്കൊണ്ടുള്ള താങ്കളുടെ ഈ വരികൾ വല്ലാതെ ഇഷ്ടമായി.

  ReplyDelete
  Replies
  1. SwamiJune 30, 2013 at 11:00 AM

   ദൈവത്തിനു നന്ദി!

   ഇവിടെ ഒന്നും കിട്ടിയില്ലെന്ന് സ്വാമിമാർ പറയാറില്ല
   ============
   Naashikakku 40 vattam nadesan muthalali parennnundallo. Etho oru mala SNDP yogathinu pathichu nalkiyappo umman chandiye vanolam sthuthichu nadannu... athinte choodariyappo... onnum kittunnille, tharunnille ennu vilichu koovan thudangi... koovi kondirikkunnu... but ippozhum stable abhiprayamilla... ravila paryum umman chandi nallavanaennu.... vaikittu mattiparyum

   Delete
  2. എങ്കിൽ വെള്ളാപ്പള്ളിയെ കുറിച്ചോ SNDP യെ കുറിച്ചോ അല്ലെ പറയേണ്ടത്? നിങ്ങൾ പരസ്പരം ചോദിക്കുകയോ പറയുകയോ ഒക്കെ ചെയ്തുകൊള്ളൂ. അതൊക്കെ നിങ്ങളുടെ ഇഷ്ടം. പ്രളയത്തിൽ അകപ്പെട്ട സ്വാമിമാർ അതിനു എന്ത് പിഴച്ചു?

   Delete
  3. Umman Chandiyeyum angerude mantrimarem onninum kollilla. Ivare paranju vittal aarakanam adutha mukyan.? samiyude abhiprayamenta?

   Delete
  4. ഉമ്മൻ ചാണ്ടിയും മന്ത്രിമാരും ഒന്നിനും കൊള്ളില്ല എന്ന് അഭിപ്രായമില്ല. പക്ഷെ ഇത്രയധികം ആരോപണങ്ങൾ അദ്ദേഹത്തിനെതിരെ വന്നതുകൊണ്ട് അന്വേഷണത്തിന് വേണ്ടി മാറി നില്ക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു.

   പിന്നെ മുഖ്യൻ ആരാകണം എന്ന്, ജനങ്ങൾ തിരഞ്ഞെടുക്കുന്ന ആരും ആയിക്കൊള്ളട്ടെ. ആര് ഭരിച്ചാലും തെറ്റുകളും കുറവുകളും ഉണ്ടാവും. പക്ഷെ അവർ ഭരിക്കുന്നത്‌ ജനങ്ങൾക്ക്‌ വേണ്ടി ആവണം. ജനങ്ങളെ പറ്റിച്ചും വഞ്ചിച്ചും ഭരിക്കാൻ മുതിർന്നാൽ അവർ തീർച്ചയായും ശിക്ഷ അനുഭവിക്കണം. പിന്നെ ഇന്ന് കേരളം മുഴുവൻ അരക്കള്ളന്മാരും മുക്കാ കള്ളന്മാരും അരങ്ങു വാഴുന്ന കാഴ്ച അല്ലെ കാണുന്നത് അതുകൊണ്ട് മുഖ്യൻ ഒരു മുഴു കള്ളൻ തന്നെ ആയിക്കോട്ടെ.

   Delete
  5. ennal pinne namukku yadyyooorappaye konduvaram... angeru suitable aanu ee postinu.... keralam motham adichu mattkollum

   Delete
  6. കേരളത്തിൽ തന്നെ ഇത്രയധികം കള്ളന്മാർ ഉള്ളപ്പോൾ വേറെ കള്ളന്മാരെ ഇറക്കുമതി ചെയ്യേണ്ട ആവശ്യം ഉണ്ടോ?

   Delete
  7. ORU CHANGE INU IRIKKATTANNEY.... KERALATHILE KALLANMARE KANDU MADUTHILLEY? PUTHIYA MUKANGAL PAREEKSHIKKAM

   Delete
  8. Basheerkka ,
   Njangalkku Manassil Thoniyath Basheerkka Bangiyai Ezhuthi.

   Delete
 27. when Saudi was expelling the illegal immigrants our Ministers went there and plead even jeopardizing the status of our country. Same with kuwait too...
  The legal and Illegal immigrants think that India is running on their money. If you watch asianet the people were complaining that they did not get flight ticket from Delhi to Calicut but a train ticket. They neither pay tax not send the money legally, but wanted the tax payers money for return back to home and also wanted government assistance for rehabilitation with no or less interest loans. This is the same double standard Muslim league and its ministers are propagating. Congress unfortunately listen to this and loosing their ground in Kerala.

  ReplyDelete
  Replies
  1. ithrayum kandupidikkaan kure paadu pettallo chengathi. manassilulla visham eduthangu sardichalle?

   Delete
 28. athu kondayirikkum karanatakayilum mattum BJP kku ground kittathe poyathu...

  ReplyDelete
 29. _____ വിഭാഗം മൌലവിJuly 3, 2013 at 12:52 PM

  "സ്വാമിമാരോ പുരോഹിതന്മാരോ മുസ്ലിയാക്കന്മാരോ എന്ന് ഇക്കാര്യത്തിൽ വ്യത്യാസമില്ല."
  ഇക്കൂട്ടത്തിലേക്ക് മൌലവിമാരെക്കൂടി ചേര്‍ക്കാം, അവരും അപ്രസക്തരല്ലാത്ത ഒരു വിഭാഗമാണല്ലോ :D

  ReplyDelete
 30. ഏഷ്യാനെറ്റില്‍ ആ വാര്‍ത്ത കണ്ടപ്പോള്‍ തന്നെ ഞങ്ങള്‍ റൂമിലുള്ള എല്ലാവരും പൊട്ടി ചിരിച്ചു പോയിരുന്നു..ഹെലിക്കോപ്റ്റര്‍ പറന്നു പൊന്തുന്ന നേരത്ത് പരിസരത്തുള്ള എല്ലാവരും ഇരിക്കണം എന്ന് സൈന്യം കര്‍ശനമായി നിര്‍ദേശിക്കുന്നു എന്നായിരുന്നു അഖില പറഞ്ഞു തീര്‍ത്തത്.. ഒരു പ്രളയക്കെടുതി ചിത്രീകരിക്കുമ്പോള്‍ പോലും കുറുക്കന്റെ കണ്ണ് ചാനല്‍ റേറ്റിംഗില്‍ തന്നെ..

  ReplyDelete
 31. "ennal pinne namukku yadyyooorappaye konduvaram... angeru suitable aanu ee postinu.... keralam motham adichu mattkollum"
  haha..lolzz :P

  ReplyDelete
 32. Did you read the the link some one posted before.

  http://articles.economictimes.indiatimes.com/2013-06-26/news/40206863_1_narendra-modi-gujarati-pilgrims-team-gujarat

  ReplyDelete
 33. What Narendra Modi stands for in our current times.

  Mulayam Singh: Relatives first
  Nitish Kumar: Bihar first
  Rahul Gandhi: Hiding First
  Manmohan Singh: Madam First
  Mayavati: Dalits First
  NaMo: India First

  U'khand CM: I am in trouble
  Indian PM: We Need everybody to Help
  Gujarat CM: We are all set & Ready to Help

  visit http://narendramodi.in/ and see the details for yourselves.

  Also even wikileaks mention him as incorruptible
  http://www.indianexpress.com/news/incorruptible-in-wikileaks-narendra-modi-smiles/766153/0

  Government has only one religion - India first!
  Government has one holy book - the Constitution.
  The Government must be immersed in only one Bhakti- Bharat Bhakti!
  The Government’s only strength is Jan Shakti!
  Government’s only ritual is the well being of the 125 crore Indians!
  The only code of conduct of the Government should be ‘Sabka Saath, Sabka Vikas!'
  - Narendra Modi, CM

  Decide for yourselves

  ReplyDelete
 34. nan kandirunnu
  ee news

  ReplyDelete