ഇടുക്കിയിലെ മലനിരകള്‍ക്കിടയിലൂടെ ഗൂഗിളിന്റെ നാവിഗേഷനും സര്‍ക്കാരിന്റെ ബോര്‍ഡുകളും നോക്കി ഞങ്ങള്‍ ചെറുതോണിയിലെ ഡാം സ്റ്റേഷന്റെ പരിസരത്തെത്തുമ്പോള്‍ പതിനൊന്നു മണിയായിട്ടുണ്ട്. അവിടം ഏതാണ്ട് വിജനമാണ്. ചാറ്റല്‍ മഴയും തുടങ്ങിയിട്ടുണ്ട്. സന്ദര്‍ശകര്‍ ആരെയും കണ്ടില്ല. ഞങ്ങള്‍ ഏതാണ്ട് ഒരു ബസ്സ് നിറയെ ആളുകളുണ്ട്. കുട്ടികള്‍ അടക്കം ഏതാണ്ട് മുപ്പത്തഞ്ചു പേര്. എന്റെ ഫുള്‍ കുടുംബം കൂടെയുണ്ട്. ഉമ്മയും മൂന്ന് സഹോദരന്മാരും നല്ലപാതികളും പരിവാരവും. കൂടെ മൂന്നു സുഹൃത്തുക്കളും അവരുടെ കുടുംബവും. ഡാമിന് സമീപം ടാര്‍പോളിന്‍ കൊണ്ട് മറച്ച ഒരു താത്കാലിക പന്തലില്‍ രണ്ടു സെക്യൂരിറ്റി പോലീസുകാര്‍ ടിക്കറ്റ് കൊടുക്കാന്‍ നില്‍ക്കുന്നുണ്ട്. ഒരു ബസ്സ് നിറയെ ആളുകളെ കണ്ടപ്പോള്‍ പോലീസുകാരും ഹാപ്പിയായി. ആരെങ്കിലുമൊക്കെ വന്നിട്ട് വേണം രണ്ടു ടിക്കറ്റ് മുറിച്ചു കൊടുക്കാന്‍ എന്ന മട്ടിലാണ് അവരുടെ നില്‍പ്പ്.
ഫോട്ടോ : മാധ്യമം ദിനപത്രം
മൂന്നു അണക്കെട്ടുകളാണ് ഇടുക്കി റിസര്‍വോയറില്‍ ഉള്ളത്. കുറവന്‍ - കുറത്തി
മലകളെ തമ്മില്‍ ബന്ധിപ്പിച്ചു പണിത കമാന അണക്കെട്ടാണ് (Arch Dam) പ്രധാനപ്പെട്ടത്. കുറവന്‍ -
തേന്മുടി മലകളെ ചേര്‍ത്തു പണിതിട്ടുള്ള ചെറുതോണി അണക്കെട്ടാണ് മറ്റൊന്ന്.
റിസര്‍വോയറിന്റെ അങ്ങേ അറ്റത്തു കിളിവള്ളിയാറ്റില് നിര്‍മിച്ച കുളമാവ്
അണക്കെട്ടാണ് മൂന്നാമത്തേത്. നാടുകാണി മലയില്‍ നിന്ന് എഴുനൂറ്റി അമ്പത് മീറ്റര്‍ താഴ്ചയില്‍
ഭൂമിക്കടിയില്‍ നിര്‍മിച്ച പവര്‍ ഹൗസും ചേര്‍ന്നാല്‍ ഇടുക്കി എന്ന വിസ്മയ
പദ്ധതിയായി. മലനിരകള്‍ക്കു ചുറ്റും ഈ മൂന്നു അണക്കെട്ടുകള്‍ കൊണ്ട് തടുത്തു നിര്‍ത്തിയ
വെള്ളം ഏതാണ്ട് അറുപതു സ്ക്വയര്‍ കിലോമീറ്ററില്‍ സംഭരിക്കപ്പെട്ടു
നില്ക്കുന്നു. ഈ കൂറ്റന്‍ ജലാശയമാണ് കേരളത്തിന്റെ
'വെളിച്ചം' എന്ന് വേണമെങ്കില്‍ പറയാം. ഈ ജലാശയം വറ്റിയാല്‍ കേരളം
ഇരുട്ടിലാകും.
ഇടുക്കി റിസര്‍വോയറിന്റെ ഗൂഗിളിയന്‍ വീക്ഷണം.
മൂന്നു അണക്കെട്ടുകളും അടയാളപ്പെടുത്തിയിരിക്കുന്നു. ഇടുക്കി (A), ചെറുതോണി (B) കുളമാവ് (C)
മൂന്നു അണക്കെട്ടുകളും അടയാളപ്പെടുത്തിയിരിക്കുന്നു. ഇടുക്കി (A), ചെറുതോണി (B) കുളമാവ് (C)
ഡാമിനുള്ളിലേക്ക് കടന്നതോടെ ക്യാമറ കയ്യിലില്ലാത്തതിന്റെ സങ്കടം ഇരട്ടിയായി. അതിശയിപ്പിക്കുന്ന ഒരു കാഴ്ച തന്നെ. ദൂരെ നിന്ന് നോക്കുമ്പോള്‍ ഒരു വില്ല് പോലെ വളഞ്ഞ് ഒരു നൂല്പാലം പോലെ തോന്നിക്കുന്ന ഡാം. ഒരു ഭാഗത്ത് അഗാധ ഗര്‍ത്തം. മറുഭാഗത്ത് മലനിരകള്‍ക്കിടയില്‍ നോക്കെത്താദൂരത്ത് ഓളങ്ങളില്ലാതെ കെട്ടിനില്‍ക്കുന്ന ജലാശയം. ഇരു കരകളിലായി കുറവന്‍ മലയും കുറത്തി മലയും. ഈ ദൃശ്യം കണ്ടതോടെ ബസ്സിലിരിക്കാമെന്നു പറഞ്ഞ എന്റെ ഉമ്മ പോലും ഇറങ്ങി വന്നു. ഡാമും മലയിടുക്കും കടന്നു അപ്പുറമെത്താന്‍ മുക്കാല്‍ മണിക്കൂര്‍ നടക്കാനുണ്ടെന്നു പോലീസുകാരന് പറഞ്ഞെങ്കിലും അത് സാരമില്ലെന്നു ഉമ്മ. ഞാന്‍ മൂക്കത്ത് വിരല്‍ വെച്ചു. രണ്ടടി നടന്നാല്‍ മുട്ടുവേദന പറയുന്ന ആളാണ്!!. ഡാമിന്റെ മാസ്മരികത ഉമ്മയെ കീഴടക്കിക്കളഞ്ഞു!.
നേരിയ ചാറ്റല്‍ മഴയുണ്ട്. ആ മഴയും കൊണ്ട് ഡാമിന് മുകളിലൂടെയുള്ള നടത്തം ഒരു കിടിലന്‍ അനുഭവമായിരുന്നു. തടാകത്തിലൂടെ ടൂറിസ്റ്റുകളെയും കൊണ്ട് സവാരി നടത്താനുള്ള ബോട്ടുകള്‍ ജലാശയത്തിന്റെ ഓരത്ത് നിര്‍ത്തിയിട്ടിട്ടുണ്ട്. ടൂറിസ്റ്റുകള്‍ കുറവായതിനാല്‍ അത് പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. സീസണിലെ ആദ്യ ദിവസം ആയതിനാല്‍ ഡാം തുറന്ന വിവരം ജനങ്ങള്‍ അറിഞ്ഞു തുടങ്ങുന്നതേയുള്ളൂ. ഒന്ന് രണ്ടു ദിവസത്തിനുള്ളില്‍ നല്ല തിരക്കായിരിക്കുമെന്നു ഒരു ജോലിക്കാരന് പറഞ്ഞു. 554 അടി താഴ്ചയുള്ള ഡാമിന്റെ മറുഭാഗത്തേക്ക് നോക്കിയപ്പോള്‍ ഒരു യുവാവും യുവതിയും നടന്നു പോകുന്നത് കണ്ടു. ഭാര്യ ഭര്ത്താക്കന്മാരാവാനുള്ള സാധ്യത വളരെ കുറവാണ്. തോളില്‍ കയ്യിട്ടു തൊട്ടുരുമ്മിയാണ് നടക്കുന്നത്!.
രാമക്കല്‍മേട്ടിലെ കുറവന്‍ കുറത്തി പ്രതിമ
കുറച്ചു ദൂരം പിന്നിട്ടപ്പോള്‍ ഡ്രൈവര്‍ ബോട്ടിന്റെ സ്പീഡ് കുറച്ചു. രണ്ടു വര്‍ഷം മുമ്പ് ബോട്ട് ദുരന്തം നടന്നു 45 പേര് മരണപ്പെട്ട സ്ഥലമാണ് ഇതെന്ന് പറഞ്ഞു.. ഉള്ളിലൊരു കാളല്‍ .. ലൈഫ് ജാക്കറ്റ് ഒന്ന് കൂടി മുറുക്കി ശരിയാക്കി.
ഒരു കാര്യം ഞാന്‍ ഉറപ്പു തരുന്നു. ഇടുക്കി ഡാമും കുമളിയിലെ മഞ്ഞു മൂടിക്കെട്ടിയ മലകളും തേക്കടി വന്യജീവി സങ്കേതത്തിലെ കാഴ്ചകളും പെരിയാര്‍ തടാകത്തിലൂടെയുള്ള ബോട്ടുയാത്രയും വനത്തിലൂടെയുള്ള ആനസവാരിയും (ഞങ്ങള്‍ക്കതിനു സമയം കിട്ടിയില്ല) കുടുംബമൊത്ത് ഒരു മനോഹരയാത്രക്ക് വേണ്ടി കണ്ണും ചിമ്മി തിരഞ്ഞെടുക്കാവുന്ന ഡെസ്റ്റിനേഷനുകളാണ്. പല യാത്രകളും നടത്തിയ കൂട്ടത്തില്‍ ഇതൊരു വേറിട്ട അനുഭവമായി എനിക്ക് തോന്നിയിട്ടുണ്ട്. ഉല്ലാസയാത്രയെക്കുറിച്ച് ചിന്തിക്കുമ്പോഴൊക്കെ ബോംബെയും മദ്രാസും മൈസൂരും ഹൈദരാബാദും തുടങ്ങി അന്യസംസ്ഥാനങ്ങളിലെ വിനോദ കേന്ദ്രങ്ങളെ മാത്രം ഓര്‍ക്കുന്നതിനു പകരം അവയെക്കാള്‍ പതിന്മടങ്ങ് ഉല്ലാസം തരുന്ന നമ്മുടെ തന്നെ സംസ്ഥാനത്തെ ഇത്തരം കേന്ദ്രങ്ങളെക്കൂടി നാം പരിഗണിക്കണം. ഇടുക്കി ഡാം ഒരിക്കലെങ്കിലും സന്ദര്‍ശിക്കാനുള്ള സമയം കണ്ടെത്താന്‍ എല്ലാ പ്രിയ വായനക്കാരോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.
Related Posts
മരുഭൂമിയില്‍ രണ്ടു നാള് അഥവാ ആട് ജീവിതം റീലോഡഡ്
ഹിറാ ഗുഹയില്‍ ഒരു രാത്രി
ദാല്‍ തടാകത്തിലെ രണ്ടു രാത്രികള്‍
ചെങ്കടലില്‍ ഒരു ബ്ലോഗ് മീറ്റ്
പഞ്ചാബിലെ സുഹൃത്ത്, അയോധ്യയിലെ പള്ളി

കമാന ഡാമും കുറവന്‍ മലയും ചുറ്റിക്കറങ്ങി ഒരു തുരങ്കത്തിലൂടെയാണ് മലയുടെ
മറുകരയില്‍ എത്തുന്നത്. ഡാമിന്റെ വിശാലമായ ജലാശയം വീക്ഷിച്ചു കൊണ്ട് ആ മലയാടിവാരത്തിലൂടെയുള്ള നടത്തം ഒരൊന്നൊന്നര അനുഭവമാണ്. പൂക്കളും കായ്കളും നിറഞ്ഞ ആ കുന്നില്‍ ചരുവും കാറ്റിനൊപ്പം തഴുകിയെത്തുന്ന കറുകപ്പുല്ലിന്റെ മണവും ആരെയും വശീകരിക്കും എന്ന് പറയാതെ വയ്യ. ഞങ്ങള്‍ ഡാമിന്റെ മറുകരയില്‍ എത്തുമ്പോഴേക്കു ഏതൊക്കെയോ റോഡിലൂടെ ചുറ്റിക്കറങ്ങി ഡ്രൈവര്‍ ബസ്സ് അവിടെ എത്തിച്ചിട്ടുണ്ട്. നേരം മൂന്നു മണിയായി. പെട്ടെന്ന് കാലാവസ്ഥക്ക് ഒരു മാറ്റം. മഞ്ഞുമൂടിയ അന്തരീക്ഷം. അത് വരെ കത്തിനിന്നിരുന്നിരുന്ന സൂര്യന് പെട്ടെന്ന് അപ്രത്യക്ഷമായി. ഒരു മഞ്ഞുമലയുടെ താഴ്വാരത്തു എത്തിയ പോലെ. റൂം ബുക്ക് ചെയ്ത കുമളിയിലെ ഹോട്ടലില്‍ നിന്നും എപ്പോഴാണ് എത്തുന്നത് എന്ന് ചോദിച്ചു മാനേജര്‍
വിളിക്കുന്നുണ്ട്. ആ ഹോട്ടലിന്റെ മുകളിലത്തെ നിലയിലുള്ള പന്ത്രണ്ടു റൂമുകളും ഞങ്ങള്‍ മൊത്തമായി ബുക്ക് ചെയ്തതാണ്. രാത്രി അങ്ങോട്ട് എത്തണമെങ്കില്‍
ഇപ്പോള്‍ തന്നെ പുറപ്പെടണം. ഡാമിനോട് ടാറ്റാ പറഞ്ഞു ഞങ്ങള്‍ പുറപ്പെട്ടു.
ഇടുക്കി ഡാമില്‍ നിന്ന് ഫോട്ടോ എടുക്കാന്‍ കഴിയാത്തതിലുള്ള സങ്കടം പിറ്റേ ദിവസം തേക്കടിയിലെ വന്യജീവി സങ്കേതത്തില്‍ വെച്ചു ഞാന്‍ തീര്‍ത്തു.
ഇടുക്കി ഡാമില്‍ നിന്ന് ഫോട്ടോ എടുക്കാന്‍ കഴിയാത്തതിലുള്ള സങ്കടം പിറ്റേ ദിവസം തേക്കടിയിലെ വന്യജീവി സങ്കേതത്തില്‍ വെച്ചു ഞാന്‍ തീര്‍ത്തു.
കാട്ടിലൂടെയുള്ള യാത്രക്കിടയില്‍ ഒരു കുരങ്ങനുമായുള്ള എന്കൌണ്ടര് .
തേക്കടി പെരിയാര്‍ തടാകക്കരയില്‍ അല്പനേരത്തെ ചൂണ്ടയിടല്‍
തേക്കടി പെരിയാര്‍ തടാകക്കരയില്‍ അല്പനേരത്തെ ചൂണ്ടയിടല്‍
പിന്നെ തടാകത്തിലൂടെ രണ്ടു ബോട്ടുകളിലായി ഒരു കിടുകിടു യാത്ര.
കുറച്ചു ദൂരം പിന്നിട്ടപ്പോള്‍ ഡ്രൈവര്‍ ബോട്ടിന്റെ സ്പീഡ് കുറച്ചു. രണ്ടു വര്‍ഷം മുമ്പ് ബോട്ട് ദുരന്തം നടന്നു 45 പേര് മരണപ്പെട്ട സ്ഥലമാണ് ഇതെന്ന് പറഞ്ഞു.. ഉള്ളിലൊരു കാളല്‍ .. ലൈഫ് ജാക്കറ്റ് ഒന്ന് കൂടി മുറുക്കി ശരിയാക്കി.
മൃഗങ്ങളെയും പക്ഷികളെയും അവരുടെ ആവാസ വ്യവസ്ഥകളില്‍ നിന്ന് നേരിട്ട്
കാണുമ്പോഴുള്ള സുഖം ഒന്ന് വേറെത്തന്നെയാണ്. കാഴ്ച ബംഗ്ലാവില്‍ വെച്ചു
കാണുന്നതിനേക്കാള്‍ അതിനൊരു ത്രില്ലുണ്ട്. ഇതിനു മുമ്പൊരിക്കല്‍ ഇവിടെ വന്നപ്പോള്‍ മൃഗങ്ങളെ കൂടുതല്‍ കണ്ടിരുന്നില്ല. ആ വിഷമം ഇത്തവണ തീര്‍ത്തു. ക്യാമാറക്കണ്ണുകള്ക്ക് വ്യക്തമായി പകര്‍ത്താന്‍ കഴിയാത്ത ദൂരത്തില്‍ കാട്ടുപോത്തുകളുടെ ഒരു കൂട്ടം. മൃഗങ്ങളെ ശല്യം ചെയ്യാതിരിക്കാന്‍ ശബ്ദമുണ്ടാക്കാതെ വളരെ മെല്ലെയാണ് ഡ്രൈവര്‍ ബോട്ട്
ഓടിക്കുന്നത്. ഉച്ചത്തില്‍ സംസാരിക്കരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ശബ്ദം കേട്ടാല്‍ മൃഗങ്ങള്‍ പോകുമെന്നും അവ പിറകെ വരുന്ന ബോട്ടുകാരുടെ കാഴ്ച ഇല്ലാതാക്കുമെന്നും അദ്ദേഹം വിനയത്തോടെ ഉണര്‍ത്തി. പക്ഷെ കുട്ടികളുണ്ടോ അത് കേള്‍ക്കുന്നു. മൃഗങ്ങളുടെ ഓരോ കൂട്ടം കാണുമ്പോഴേക്ക് അവര്‍ ആര്‍ത്തുവിളിക്കുന്നു. ചെന്നായക്കൂട്ടം ഒരു മാനിനു പിറകെ ഓടുന്ന ദൃശ്യം ക്യാമറ ക്ലിക്കുമ്പോഴേക്ക് മറഞ്ഞു പോയി. ഡിസ്കവറി ചാനലുകളിലും മറ്റും കാണുന്ന പോലുള്ള ഒരപൂര്‍വ ദൃശ്യം. (വേണേല്‍ വിശ്വസിച്ചാല്‍ മതി)
ഒരു കാര്യം ഞാന്‍ ഉറപ്പു തരുന്നു. ഇടുക്കി ഡാമും കുമളിയിലെ മഞ്ഞു മൂടിക്കെട്ടിയ മലകളും തേക്കടി വന്യജീവി സങ്കേതത്തിലെ കാഴ്ചകളും പെരിയാര്‍ തടാകത്തിലൂടെയുള്ള ബോട്ടുയാത്രയും വനത്തിലൂടെയുള്ള ആനസവാരിയും (ഞങ്ങള്‍ക്കതിനു സമയം കിട്ടിയില്ല) കുടുംബമൊത്ത് ഒരു മനോഹരയാത്രക്ക് വേണ്ടി കണ്ണും ചിമ്മി തിരഞ്ഞെടുക്കാവുന്ന ഡെസ്റ്റിനേഷനുകളാണ്. പല യാത്രകളും നടത്തിയ കൂട്ടത്തില്‍ ഇതൊരു വേറിട്ട അനുഭവമായി എനിക്ക് തോന്നിയിട്ടുണ്ട്. ഉല്ലാസയാത്രയെക്കുറിച്ച് ചിന്തിക്കുമ്പോഴൊക്കെ ബോംബെയും മദ്രാസും മൈസൂരും ഹൈദരാബാദും തുടങ്ങി അന്യസംസ്ഥാനങ്ങളിലെ വിനോദ കേന്ദ്രങ്ങളെ മാത്രം ഓര്‍ക്കുന്നതിനു പകരം അവയെക്കാള്‍ പതിന്മടങ്ങ് ഉല്ലാസം തരുന്ന നമ്മുടെ തന്നെ സംസ്ഥാനത്തെ ഇത്തരം കേന്ദ്രങ്ങളെക്കൂടി നാം പരിഗണിക്കണം. ഇടുക്കി ഡാം ഒരിക്കലെങ്കിലും സന്ദര്‍ശിക്കാനുള്ള സമയം കണ്ടെത്താന്‍ എല്ലാ പ്രിയ വായനക്കാരോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.
Related Posts
മരുഭൂമിയില്‍ രണ്ടു നാള് അഥവാ ആട് ജീവിതം റീലോഡഡ്
ഹിറാ ഗുഹയില്‍ ഒരു രാത്രി
ദാല്‍ തടാകത്തിലെ രണ്ടു രാത്രികള്‍
ചെങ്കടലില്‍ ഒരു ബ്ലോഗ് മീറ്റ്
പഞ്ചാബിലെ സുഹൃത്ത്, അയോധ്യയിലെ പള്ളി
ഒത്താൽ അടുത്ത തവണ അവിടേക്ക് തന്നെ... ബഷീർ സാഹിബ് കൊതിപ്പിച്ചു...
ReplyDeleteനല്ല വിവരണം... :)
കൊതിപ്പിക്കുകയാനല്ലോ മൂപ്പരുടെ പ്രധാന പണി.
Delete:)
Deleteനല്ല യാത്രാ വിവരണം. ഫോട്ടോകള്‍ക്കും ഉണ്ട് കഥ പറയാന്‍
ReplyDelete@ഇടുക്കി ഡാമില്‍ നിന്ന് ഫോട്ടോ എടുക്കാന്‍ കഴിയാത്തതിലുള്ള സങ്കടം പിറ്റേ ദിവസം തേക്കടിയിലെ വന്യജീവി സങ്കേതത്തില്‍ വെച്ചു ഞാന്‍ തീര്‍ത്തു.
ഈ വരികള്‍ക്ക് താഴെ Donkey യുടെ കൂടെ ഉള്ള ഫോട്ടോകള്‍ ഉഗ്രന്‍.
Idukki Dammilum parisarangalilum, thekkadi, ennivayiloode yaathra cheytha pradeedi uyarthi...... nannayittund.....
ReplyDeleteഅടിപൊളി ആയീണ്ട് ട്ടാ... ഇനി ഒന്ന് പോയി നോക്കണം..
ReplyDeleteഡാമിലെ പോട്ടോസ് ഇല്ലേലും നിങ്ങളുടെ എഴുത്തിലൂടെ വിവരണാതീതമായ ആ പ്രകൃതിസൗന്ദര്യം അനുഭവിച്ചറിയാന്‍ കൊതിയാവുന്നു...
ReplyDeleteവള്ളിക്കുന്നില്‍ വരാറുള്ള എല്ലാപോസ്ടുകളും ഞാന്‍ വായിക്കാറുണ്ട്,പക്ഷെ ഇതാണ് അടുത്തകാലത്ത് വായിച്ചവയില്‍ എനിക്ക് ഇഷ്ടമായത്.. ബഷീര്‍ക്ക ഉഗ്രന്‍.
ഇടുക്കി ഡാമിനെക്കുറിച്ചുള്ള ബ്ലോഗ് നന്നായി.പക്ഷേ ഡാം കെട്ടിയത് വലിയ പ്രതിസന്ധികളെ നേരിട്ടാണ്.ഡാമിന്റെ കമ്മീഷനിങ് അനുവദിക്കില്ല എന്ന മട്ടിലുള്ള പ്രവര്‍ത്തനങ്ങളായിരുന്നു.എന്നും തൊഴില്‍ സമരങ്ങള്‍.ഒരു പ്രശ്നം തീര്‍ക്കുമ്പോള്‍ പിറ്റെന്നു പുതിയ പത്തു പ്രശ്നങ്ങളുണ്ടാവും.നക്സലൈറ്റുകളുടെ കേളീ രംഗമായിരുന്നു ഇടുക്കി.അവിടെ കോണ്ട്രാക്റ്റര്മാരുടെ കീഴില്‍ പണിയെടുത്ത തൊഴിലാളികളെ സര്‍ക്കാര്‍ സര്‍വ്വീസില്‍ എടുക്കണം എന്നതിനായിരുന്നു ഒരു സമരം എന്നു ഓര്‍ക്കുന്നു.ഈ പ്രശ്നങ്ങളുടെ കുത്തൊഴുക്കില്‍ പദ്ധതി കമ്മീഷന് ചെയ്യുന്നത് സാദ്ധ്യമാക്കിയ അന്നത്തെ കളക്റ്റര്‍ ശ്രീ ബാബു പോളിനെ ഈ അവസരത്തില്‍ സ്മരിക്കുന്നു.സ്പാനറും സ്ക്രൂ ഡ്രൈവറും കൈകൊണ്ടു തൊടുന്നത് അപമാനമായി കരുതിയിരുന്ന നമ്മുടെ എഞ്ചിനീയര്‍മാരെ നാണിപ്പിച്ചുകൊണ്ടു കനേഡിയന്‍ എഞ്ചിനീയര്‍മാര്‍ പണിയെടുത്തിരുന്നതും ഇടുക്കിയിലാണ്.(ചെമ്മനം ചാക്കോ ഈ വിഷയത്തില്‍ ഒരു കവിത എഴുതിയിട്ടുണ്ട്)
ReplyDeleteനിര്‍മാണ കാലത്തെ പ്രശ്നങ്ങളെ ഓര്‍ത്തെടുത്തു പങ്കു വെച്ചതിനു നന്ദി. ചെമ്മനത്തിന്റെ ആ കവിത കിട്ടുമെങ്കില്‍ ഇവിടെ പോസ്റ്റണം.
Deleteഅന്ന് കമ്മീഷന് ചെയ്തപ്പോള്‍ ഡോ: ബാബു പോള്‍ സാറിന് പതിനായിരം രൂപ ഉപഹാരം നല്‍കുക കൂടി ചെയ്തു, നമ്മുടെ സര്‍കാര്‍. ചുരുക്കം ചില സാഹചര്യങ്ങളില്‍ മാത്രമേ ഇങ്ങനെ ഉദ്യോഗസ്ഥര്‍ക്ക് ഉപഹാരം ലഭിച്ചിട്ടുള്ളൂ. അത് അദ്ധേഹത്തിന്റെ കഴിവിനും, പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള അംഗീകാരമായിരുന്നു അത്.
Deleteകൂടുതല്‍ വിവരങ്ങള്‍ക്ക്: http://indulekha.com/malayalambooks/2008/10/katha-ithu-vare-by-d-babu-paul.html
പുസ്തകം വാങ്ങാന്‍: www.indulekha.biz
കൊതിപ്പിച്ചു കയ്യില്‍ തന്നു. അടുത്ത തവണ ഇടുക്കിയില്‍ പോയിട്ട് തന്നെ ബാക്കി കാര്യം.
ReplyDeleteചേട്ടാ, വളരെ നല്ല വിശദീകരണം, വായിച്ചു കഴിഞ്ഞപ്പോള്‍ ഞാനും അവിടെ പോയത് പോലെ തോന്നി.
ReplyDeletelike it.
ReplyDeleteNext vacation tour Idukki dam
554 അടി താഴ്ചയുള്ള ഡാമിന്റെ മറുഭാഗത്തേക്ക് നോക്കിയപ്പോള്‍ ഒരു യുവാവും യുവതിയും നടന്നു പോകുന്നത് കണ്ടു. ഭാര്യ ഭര്ത്താക്കന്മാരാവാനുള്ള സാധ്യത വളരെ കുറവാണ്. തോളില്‍ കയ്യിട്ടു തൊട്ടുരുമ്മിയാണ് നടക്കുന്നത്!.
ReplyDeleteഅതെന്താ ഭാര്യാ ഭര്ത്താക്കന്മാര്ക്ക് തൊട്ടുരുമ്മി നടക്കാന്‍ പാടില്ലേ.... ???!!!
ഏതായാലും നല്ല യാത്രാ വിവരണം ... അടുത്ത അവധിക്ക് പോകാന്‍ നോക്കണം...
very exciting trip. photo with monkey is super
ReplyDeleteഎഴുപത്തി എഴില്‍ കുളമാവില്‍ താമസിച്ചിട്ടുണ്ട്.അന്ന് വണ്ടികള്‍ അക്കരെ എത്തിക്കാന്‍ ഒരു ജങ്കാര്‍
ReplyDeleteഉണ്ടായിരുന്നു.. അതിനെ കൊലുംബന്‍ എന്ന് വിളിച്ചിരുന്നു എന്നാണോര്‍മ്മ
നല്ല വിവരണം...അഭിനന്ദനങ്ങള്‍.
കൊലുമ്പന്‍ എന്ന് പേരിട്ട ജങ്കാര്‍ .. a new information. thank u.
Deleteസീപീയെമ്മിനകത്ത് കാര്യമായ പ്രശ്നങ്ങളൊന്നുമില്ലാത്തൊണ്ട് വള്ളിക്കുന്നന് ഇപ്പൊ യാത്രാവിവരണമോക്കെ എഴുതേണ്ടി വന്നല്ലോ, കഷ്ടം.
ReplyDeleteആ മുണ്ടൂരിലെ ഗോകുല്‍ ദാസാ ചതിച്ചത്. കുലംകുത്തി. അവനോടു ദൈവം ചോദിക്കും.
ഇതിലും രാഷ്ട്രീയം വന്നോ. ബഷീര്‍ക്കന്റെ ഒരു ഗതി
Deleteഅപ്പൊ ഇടുക്കി നല്ല സ്ഥലമാണ് ല്ലേ ...കാണേണ്ട സ്ഥലം ആണ് എന്ന് ഫോട്ടോസ് പറയുന്നു കണ്ടിട്ട് തന്നെ കാര്യം ..എന്തേ അതെന്നെ
ReplyDeleteഅതിലേറെ ഭംഗിയുണ്ട് കക്കയം. ഇപ്പ്രാവശ്യം എന്റെ യാത്ര കക്കയത്തേക്കയിരുന്നു. നെല്ലിയാമ്പതിയും നല്ല സ്ഥലം തന്നെ.
ReplyDeleteകേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡില്‍ ജോലി ചെയ്യുന്ന എന്റെ വലിയൊരു ആഗ്രഹമാണ് ഇടുക്കി ഒന്ന് കാണുകയെന്നത്. എന്ന് സാധിക്കുമെന്നറിയില്ല. വളരെ മനോഹരാണ് എന്നറിയാം. ഈ പോസ്റ്റ് വായിച്ചപ്പോള്‍ ആ ആഗ്രഹം ഒരു കൊതിയുടെ വക്കത്തെത്തി നില്ക്കയാണ്. നല്ല പോസ്റ്റ്., അഭിനന്ദനങ്ങള്‍....
ReplyDeleteഇലക്ട്രിസിറ്റി വകുപ്പിലായത് കൊണ്ട് തീര്‍ച്ചയായും സന്ദര്‍ശിക്കണം. ആഗ്രഹം നടക്കട്ടെ എന്നാശംസിക്കുന്നു. കൂടെ മൂലമറ്റം പവര്‍ ഹൗസും സന്ദര്‍ശിക്കണം. അവിടെ ഞങ്ങള്‍ പോയിട്ടില്ല.
Deleteങ്ങള് എവിടെപ്പോയാലും അതൊരു സംഭവാക്കും. ഇനിയിപ്പോ ഞങ്ങള്‍ക്ക് അവിടെപ്പോകാതെ നിവൃത്തിയില്ല. പോയിനോക്കട്ടെ എഴുതിയ പോലൊന്നും കണ്ടില്ലെങ്കില്‍ ബാക്കി പിന്നെ പറയാം
ReplyDeleteThis comment has been removed by the author.
Deleteഹൃദ്യമായ ഒരു യാത്ര വിവരണം .ഒത്തിരി കണ്ട ഇടുക്കിയെ വീണ്ടും കാണാന്‍ ഈ വിവരണം എന്നെ പ്രേരിപിക്കുന്നു
ReplyDeleteഇനി കാണുമ്പോള്‍ ഒരു 'ഗൈഡ് ആയി 'ഗുരുജിയുടെ ഈ പോസ്റ്റിനെ മുന്നില്‍ നടത്താം :-)
ഇടുക്കിയില്‍ ലീഗിന് MLA ഇല്ലാത്തത് കൊണ്ടാവും പെരുന്നാളിന് ഡാം തുറക്കാത്തത് അല്ലെ ....?
ReplyDeleteനമ്മുടെ നാട്ടിലെ ചൈത്രം ബസിലായിരുന്നു അല്ലെ യാത്ര ...ആ പേര് കണ്ടപ്പോള്‍ മനസ്സില്‍ ഒന്ന് ഉടക്കി അത്രയേ ഉള്ളു.
ReplyDeleteനല്ല വിവരണം ..ഒന്ന് കൂടി കാണാന്‍ തോന്നുന്നു ..
കാശില്ലാതെ ഇടുക്കിയില്‍ ഒന്ന് പോയി വന്നു..
ReplyDeleteഇനി എനിക്ക് പോകണം എന്നില്ല.
ഇത്രയും മതി !!
" ഉല്ലാസയാത്രയെക്കുറിച്ച് ചിന്തിക്കുമ്പോഴൊക്കെ ബോംബെയും മദ്രാസും മൈസൂരും ഹൈദരാബാദും തുടങ്ങി അന്യസംസ്ഥാനങ്ങളിലെ വിനോദ കേന്ദ്രങ്ങളെ മാത്രം ഓര്‍ക്കുന്നതിനു പകരം അവയെക്കാള്‍ പതിന്മടങ്ങ് ഉല്ലാസം തരുന്ന നമ്മുടെ തന്നെ സംസ്ഥാനത്തെ ഇത്തരം കേന്ദ്രങ്ങളെക്കൂടി നാം പരിഗണിക്ക"
ReplyDeleteസത്യം !
എന്നെങ്കിലും ഞാനും പോകും ..... ഹഹഹഹഹ .... അവധിക്കാലം അടിച്ചു പൊളിച്ചുവല്ലേ.....
ReplyDeleteഒന്നാന്തരം വിവരണം
ReplyDeleteബഷീര്‍ സാബ്, താങ്കള്‍ എന്നെ വല്ലാതെ പ്രലോഭിപ്പിക്കുന്നു. കലക്കി...
ReplyDeleteമനോഹര വിവരണം - ഒരിക്കല്‍ പോയിരുന്നു . മൂലമറ്റം പവര്‍ സ്റേഷന് അടക്കം (അന്ന് അതിന്റെ ഉള്ളിലേക്ക് ആളുകളെ കടത്തിവിട്ടിരുന്നു - പിന്നീട് അത് നിര്‍ത്തി എന്ന് കേട്ടു ) ഒരു മൂന്നു ദിവസത്തെ യാത്ര ..
ReplyDeleteഈ വിവരണം വായിച്ചപ്പോള്‍ ഒരിക്കല്‍ കൂടി പോകാന്‍ ആഗ്രഹം തോന്നുന്നു
(ഓഫ് # അടുത്ത ബ്ലോഗ് മീറ്റ് അവിടെ ആക്കിയാലോ :) )
ഇടുക്കി ഡാമിന് ഉള്ളില്‍ മറ്റൊരു കൌതുകം ഒളിഞ്ഞിരിക്കുന്നുണ്ട് . ഒരു കാലത്തെ ഏഷ്യയിലെ ഏറ്റവും വലിയ ലിഫ്റ്റ് ഇതിനുള്ളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 555 അടി ഉയരമുള്ള ലിഫ്റ്റ് .
ReplyDeleteഇതൊക്കെ ശരിക്കും ഉള്ളതാണോ ബഷീരെ, അതോ മനുഷ്യനെ കൊതിപ്പിച്ചു കൊല്ലാന്‍ വേണ്ടി പറയുന്നതോ?. അവിടെ സന്ദര്‍ശിക്കണമെന്ന് ഇപ്പോള്‍ അതിയായ ആഗ്രഹം. മൊബൈല്‍ നമ്പര്‍ തരുമോ, ഞാന്‍ വിളിക്കാം.
ReplyDeleteഒട്ടും സംശയിക്കാതെ സന്ദര്‍ശിച്ചോളൂ.. പിന്നെ ഒരു കാര്യം, ഏതൊന്നിന്റെയും സൗന്ദര്യം കാണുന്നവന്റെ കണ്ണിനെ ആശ്രയിച്ചിരിക്കും :) (ഈമെയിലില്‍ ബന്ധപ്പെട്ടാല്‍ മൊബൈല്‍ നമ്പര്‍ തരാം. ഞാനിപ്പോള്‍ വിദേശത്താണ്)
Deleteവിവരണം നന്നായിരുന്നു.പിന്നെ നിറഞ്ഞുനില്ക്കുന്ന ഡാമിന്റ കാഴ്ച ഭയവും അമ്പരപ്പും ഉണ്ടാക്കുന്നതാണ്.. ഇപ്പോള്‍ വെള്ളം കുറവായിരിക്കണം.. മിസ് ചെയ്ത് മറ്റൊരു കാഴ്ച ഡാമിന്റ താഴ്ഭാഗത്തു നിന്നുള്ളതാണ്.. അവിടേക്ക് പ്രവേശനം കിട്ടുമോ എന്നറിയില്ല.. ഫണം വിടര്‍ത്തിയ ഭീമാകാരനായ ഒരു നാഗത്തിന്റ ചുവട്ടില്‍ നിന്ന് മുകളിലേക്കു നോക്കുന്ന പോലെ വളഞ്ഞു മുന്നിലേക്കു മറിഞ്ഞു നില്ക്കുന്ന അണക്കെട്ട് എഞ്ചിനീയറിംഗിന്റ അത്ഭുതം തന്നെയാണ്...വെള്ളത്തിന്റ തള്ളിച്ച കൂടുമ്പോള്‍ നിവരുന്നതിനു വേണ്ടിയാണ് അപ്രകാരം ഉള്ളിലേക്ക് വളച്ചു നിര്‍മ്മിച്ചിരിക്കുന്നത് എന്നാണ് അറിഞ്ഞത്. പോകുമ്പോള്‍ അവിടെ നിന്നുള്ള കാഴ്ചയും കാണാന്‍ ശ്രമിക്കുക...
ReplyDeleteperuthu asooya thonnunnnnu...
ReplyDeleteമനോഹരവിവരണം
ReplyDeleteഡാം ഭയമുണര്‍ത്തുന്ന ഒരു മനോഹരക്കാഴ്ച്ച തന്നെ
സ്വന്തം നാട് നെരെ ചൊവ്വെ ഇതുവരെ കാണാനായില്ല...
ReplyDeleteദൈവത്തിന്റെ സ്വന്തം നാടിന്റെ മഹത്വം നാം ഇനിയും അറിയേണ്ടിയിരിക്കുന്നു...
കൊതി പിടിപ്പിച്ച ഈ യാത്രാനുഭവത്തിന് അഭിനന്ദനങ്ങൾ...
ഇങ്ങള്ക്ക് കെടിഡിസി കാശ് വല്ലതും തരുന്നുണ്ടോ ഇങ്ങനെ കൊതിപ്പിക്കാന്‍?
ReplyDeleteഒന്നും രണ്ടും മാസത്തെ ലീവിന് പോകുന്നവന് ഏറ്റവും വലിയ ടൂറിസ്റ്റ് അറ്റ്രാക്ഷന്‍ സ്വന്തം ഗ്രാമം തന്നെ... അത് മൊത്തം ആസ്വദിച്ചു കഴിയുമ്പോഴേക്കും തിരിച്ചു വരാനാവും. അതാണ് നാട്ടില്‍ മര്യാടിക്ക് കറങ്ങാന്‍ പറ്റാത്തതിന്റെ ഒരു കാരണം.
ഓണവും കഴിഞ്ഞു പെരുന്നാളും കഴിഞ്ഞു എന്നിട്ടനിപ്പോ ഈ പോസ്റ്റു. എന്തായാലും ക്രിസ്തുമസിനു മുന്‍പ് കിട്ടിയത് കൊണ്ട് ആ സമയത്ത് നാട്ടില്‍ പോകുന്നവര്‍ക്ക് ഒന്ന് പോയി നോക്കാം. എന്തായാലും സുഹൃത്തുക്കളുടെ കൂടെയുള്ള encounter നന്നായി.
ReplyDeleteനല്ല വിവരണം. ഈ ക്രിസ്തുമസിന് അവിടെ തന്നെ.
ReplyDelete"രാജീവ് ഗാന്ധി വധത്തിനു ശേഷമുള്ള സെക്യൂരിറ്റി പുനര്‍ക്രമീകരണങ്ങളുടെ ഭാഗമായാണ് ഇടുക്കി ഡാമിനുള്ളില്‍ ക്യാമറ നിരോധിക്കുന്നത്."
ReplyDeleteഇതു കേട്ടാല്‍ തോന്നും പുള്ളിയെ ആരോ ഈ ഡാമിനു മുകളില്‍ നിന്നും ഉന്തി താഴേക്കിട്ട് കൊന്നതാണെന്ന്. ഈ സര്‍ക്കാരിന്റെ ഒരു കാര്യം! :p
അത് കലക്കി..
Deleteഅതോ, ഇനി ഡാമിനു മുകളില്‍ നിന്നും ക്യാമറക്ക് പോസ് ചെയ്യുമ്പോഴോ ക്യാമറ ഫോകസ് ചെയ്യുമ്പോഴോ അറിയാതെ കാല് തെന്നി വീണതാണോ? :)
Deleteഅല്ലാ ചൂണ്ട ഇട്ടൂ മീനോന്നും കിട്ടിയില്ലേ ,
ReplyDeleteബഷീറിന്റെ എഴുത്തിനു ഒരു പ്രത്യേക വശ്യതയാണ്. എത്ര ലളിതമായാണ് എഴുതിയിരിക്കുന്നത്. ഡാം സന്ദര്‍ശിച്ച പ്രധീതി. ഉമ്മയെ ഒരു മണിക്കൂര്‍ നടത്തിച്ചു അല്ലെ. തേക്കടിയില്‍ നിന്നുള്ള കുറച്ചു കൂടി ഫോട്ടോകള്‍ ആകാമായിരുന്നു. കുടുംബ സമേതം പോകനമെന്നുണ്ട്. കുമളിയില്‍ എവിടെയാണ് താമസിച്ചത്. എന്റെ കുടുംബത്തിലും കൂടുതല്‍ പേര് ഉണ്ട്. ഞങ്ങളും ഒന്നിച്ചാണ് യാത്ര ചെയ്യാറുള്ളത്. ഗോകുല്‍ദാസ് സി എന്‍ ഡി സി
ReplyDeleteതേക്കടിയില്‍ മൂന്ന് പ്രാവശ്യം പോയി... മൂന്ന് പ്രാവശ്യവും ബോട്ടില്‍ കയറാന്‍ പറ്റിയില്ല. ആദ്യത്തെ പ്രാവശ്യം വണ്ടിയുടെ പവര്‍ വിന്‍ഡോ കേടായി. കുരങ്ങന്മാര് പണിയാക്കും എന്നുറപ്പുള്ളതിനാല്‍ വണ്ടിയില്‍ തന്നെ ഇരുന്നു. രണ്ടാം തവണ റോഡ് പണി നടക്കുന്ന സമയത്താണ് പോയത്. ആ റോഡെല്ലാം താണ്ടി അവിടെ എത്തിയപ്പോഴേക്കും സമയം കഴിഞ്ഞു. മൂന്നാമത് പോയത് കഴിഞ്ഞ വിഷുവിനായിരുന്നു. രാവിലത്തെ ഒരു മണിക്കൂര്‍ കൊണ്ട് ടിക്കറ്റ് എല്ലാം തീര്‍ന്നു എന്ന് പ്രവേശന കവാടത്തിനിന്ന് കേട്ടപ്പോള്‍തന്നെ പെണ്ണുംപിള്ള ചെവിയില്‍ പറഞ്ഞു 'ഇപ്പൊ മനസ്സിലായീലെ.. രണ്ടൊത്താല്‍ മൂന്നൊക്കുംന്ന്...'
ReplyDeleteഇന്ഷാ അല്ലാഹ്.. ഒന്നുംകൂടെ പൊയ്ക്കാളണം. ഇടുക്കി ഡാമുംകൂടെ കണ്ടാളണം.
Sir its a nice post...I am in kerala now.. Can I get a chance to see idukki dam in nov 20..we are planning a trip to thekkadi..if you have any information please spare some time for us ....
ReplyDeleteIf you dont mind can you give me your mobile number
Thanks n regards
Rajesh.R
Mr. Rajesh, I am not sure whether you will be able to visit on Nov 20. The dam will be opened for visitors during onam and xmas holidays only. Last year they have opened from 24 December to 8 Jan for xmas holidays. this year schedule they may announce later, probably will be the same period like last year.
DeleteHi,
ReplyDeleteഇതില്‍ http://2.bp.blogspot.com/-sBPQzbaxhYE/UJQA7qATuMI/AAAAAAAAJfc/rFBet3VSrOY/s400/idukki+Dam.jpg എന്നത് ഇടുക്കി ഡാമിന്റെ ചിത്രമല്ല. മറിച്ച്, ടാസ്മാനിയയിലെ ഗോര്ദന് ഡാമിന്റെ ചിത്രം ആണ്.
വിശദവിവരങ്ങള്‍ക്ക്: http://tinyurl.com/crggkzw
അരുണാനന്ദ് ടി. എ.
നായരമ്പലം, ഏറണാകുളം.
ക്യാമറ കയ്യിലില്ലാത്തതിനാല്‍ ഗൂഗിളില്‍ നിന്ന് എടുത്ത ഫോട്ടോയാണ്. അത് മാറ്റിയിട്ടുണ്ട്. Thank you Mr. Arunanand for notifying this.
ReplyDeleteWelcome ji. I know that you would never cheat people, and this was an inadvertent error. No issues, ikka :)
Deleteഎനിക്ക് ഏതായാലും ഇടുക്കിയിലേക്ക് വിനോദയാത്ര പോവേണ്ട ഞാന്‍ അതിന്റെ തൊട്ടരികില്‍ ആണ് താമസിക്കുന്നത്, ഞങ്ങളുടെ നാട്ടിലേക്ക് വന്നതിനു ആയിരം നന്ദി. അറിഞ്ഞിരുന്നെന്ക്കില് അവിടെ തന്നുള്ള മറ്റു മനോഹര സ്ഥലങ്ങളും കൂടി പരിചയപ്പെടുത്താമായിരുന്നു.
ReplyDeleteകല്യാണതണ്ട്,(http://www.vinodyathra.blogspot.in/2010/10/blog-post_13.html) കോഴിമല രാജാവ്, തൂവല്‍ വെള്ളച്ചാട്ടം, മീനുളിയാന്‍ തുടങ്ങിയവ. വിനോദ സഞ്ചാരത്തിനു വരുന്നവര്‍ തെക്കടിയും മൂന്നാറും മാത്രമേ കാണുന്നുള്ളൂ. അതിലും മനോഹരമായ മറ്റുള്ളവ അറിയാതെ പോകുന്നു.
ഉദാ: ജവാന് ഓഫ് വെള്ളിമല എന്നാ സിനിമയിലെ ആദ്യ സീന്‍ കാണിക്കുന്ന മനോഹര ദൃശ്യം താങ്കള്‍ വന്ന വഴിയുടെ ഒരം ആണ് (എറണാകുളം തേക്കടി റൂട്ട്)
ഇനി വരുമ്പോള്‍ അറിയിക്കണേ
വളരെ നന്നായി അവതരണം...ഇന്ഷാ അല്ലാഹ്, അവിടെ പോയിട്ട തന്നെ ബാക്കി കാര്യം..!! അവിടെ നിന്നും മൂന്നരിലെക്കും ഒരു ട്രിപ്പ് അടിക്കാമല്ലോ...ഇനി ഇത് ടൈമില്‍ ആണ് ആ ഡാം തുറന്നു തരിക എന്ന് വല്ല അറിവുമുണ്ടോ..?
ReplyDeleteരസകരമായ അവതരണം ..
ReplyDeleteചില ഭാഗങ്ങള്‍ ചിരി ഉണര്‍ത്തി ..
< ലീഗ് ഇടപെട്ടു പെരുന്നാള്‍ കാലത്ത് കൂടി തുറന്നു കൊടുപ്പിക്കാന്‍ ഉത്തരവുണ്ടായാല്‍ മൂന്നു തവണ ആയിക്കിട്ടും>.
< നോക്കിയപ്പോള്‍ ഒരു യുവാവും യുവതിയും നടന്നു പോകുന്നത് കണ്ടു. ഭാര്യ ഭര്ത്താക്കന്മാരാവാനുള്ള സാധ്യത വളരെ കുറവാണ്. തോളില്‍ കയ്യിട്ടു തൊട്ടുരുമ്മിയാണ് നടക്കുന്നത്!. >
< ചെന്നായക്കൂട്ടം ഒരു മാനിനു പിറകെ ഓടുന്ന ദൃശ്യം ക്യാമറ ക്ലിക്കുമ്പോഴേക്ക് മറഞ്ഞു പോയി. ഡിസ്കവറി ചാനലുകളിലും മറ്റും കാണുന്ന പോലുള്ള ഒരപൂര്‍വ ദൃശ്യം. (വേണേല്‍ വിശ്വസിച്ചാല്‍ മതി)>
ഇടുക്കി സ്വദേശിനിയായ എനിക്ക് ഈ യാത്രാവിവരണം അതീവഹൃദ്യമായിതോന്നി.ഇടുക്കിയുടെ വശ്യമനോഹരമായ പ്രകൃതി ഇന്നും പുറത്തുള്ളവര്‍ക്ക് അജ്ഞാതമായി തുടരുന്നു. വിനോദസഞ്ചാര മേഖലയില്‍ അനന്തമായ സാധ്യതകളാണ് ഇവിടെ ഒളിഞ്ഞിരിക്കുന്നത് .
ReplyDeleteഎഴുത്തുകാരന് ഒരായിരം നന്ദി
കട്ടപ്പനയിലെ പത്രപ്രവര്‍ത്തന കാലത്ത് ഡാമിനു സമീപത്തുകൂടി നിരന്തരം യാത്ര ചെയ്തിട്ടുണ്ട്.
ReplyDeleteഒരു വട്ടം ഡാം സന്ദര്‍ശിയ്ക്കുകയും ചെയ്തു.
ഡാമിന്റെ അകത്ത് ലിഫ്റ്റില്‍ കൂടി ഇറങ്ങാന്‍ കഴിയും. അത് പറഞ്ഞ് പല സഹ പത്ര പ്രവര്‍ത്തകരും കൊതിപ്പിച്ചിട്ടുണ്ട്. അതിനുള്ള ഭാഗ്യം കിട്ടിയില്ല.
ഇപ്പോള്‍, ഈ യാത്രാ വിവരണം വീണ്ടും ഇടുക്കിയിലേയ്ക്ക് എന്നെ പ്രലോഭിപ്പിയ്ക്കുന്നു.
ബഷീര്‍ വളളിക്കുന്നിന് നന്ദി
“The whole object of travel is not to set foot on foreign land; it is at last to set foot on one’s own country as a foreign land.” G. K. Chesterton
ReplyDelete"ഇന്നത്തെപ്പോലെ എന്തിനും ഉടക്കുണ്ടാക്കുന്ന പരിസ്ഥിതി വാദികള്‍ അന്നില്ലാത്തത് കൊണ്ട് ഇടുക്കി ഡാം പണിയാന്‍ സാധിച്ചു. ഇന്നായിരുന്നുവെങ്കില്‍ പെരിയാറിനെ കീറിമുറിക്കാനുള്ള ഐഡിയ പറഞ്ഞു കൊടുത്തതിനു കൊലുമ്പന്റെ പരിപ്പെടുത്തേനെ!" very nice one
ReplyDeleteവിവരണം ഒക്കെ ഇഷ്ടപ്പെട്ടു ..പക്ഷെ എട്ടാമത്തെയും ഒന്പതമത്തെയും പത്താമത്തെയും ഫോട്ടങ്ങളില്‍ ഏതാണ് ബഷീര്‍ എന്നൊരു സംശയം ...
ReplyDeleteഅടുത്ത ലീവിന് എന്തായാലും ഒന്ന് പോകണം ... താങ്ക്സ് ബഷീര്കാ...
ReplyDeleteso good post boss.. :)
ReplyDeleteനിങ്ങളിതെവിടെയാ.. പോസ്റ്റൊന്നും കാണുന്നില്ലല്ലോ? ;)
Deleteഎന്കൌണ്ടർ വീരാ!!
ReplyDeleteഹഹ നന്നായിട്ടുണ്ട് നല്ല വിവരണം .. ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് അങ്ങോട്ടൊന്നും പോവാന്‍ പക്ഷേ ദൈവം സഹായിച്ച് ഇത് വരെ അങ്ങോട്ടു പോവാന്‍ കഴിഞ്ഞിട്ടില്ല.
ReplyDeleteതാങ്കളുടെ പോസ്റ്റ് കൂടി കണ്ടപ്പോള്‍ ഇനി എന്തായാലും പോവുമെന്ന് ഉറപ്പിച്ചു ... നല്ല ഒരു യാത്രാ വിവരണം പങ്കു വെച്ചതിന് നന്ദി ബഷീര്‍ ഭായ് .. :)
This comment has been removed by the author.
ReplyDeletehttp://rijopedikkattu.blogspot.ca/2011/11/blog-post.html
ReplyDelete