എണ്‍പത് കോടി ജനസംഖ്യയുള്ള ഫേസ്ബുക്ക് മഹാരാജ്യത്ത് മഹാ വിപ്ലവങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. അതിലൊന്നാണ് ഇന്നലെ മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങിയ ടൈംലൈന്‍. മൂന്നാല് മാസമായി ഇങ്ങനെയൊരു പുലി വരുന്ന കാര്യം പറഞ്ഞു കേള്‍ക്കുന്നുണ്ടായിരുന്നു. ഡെവലപ്പര്‍ വേര്‍ഷന്‍ ചിലരൊക്കെ പരീക്ഷിച്ചു നോക്കുകയും ചെയ്തിരുന്നു. ഇന്നലെയാണ് സംഗതി ഔദ്യോഗികമായി പ്രവര്‍ത്തിച്ചു തുടങ്ങിയത്. കാള പെറുന്നതിനു മുമ്പ് തന്നെ കയര്‍ റെഡിയാക്കി ശീലമുള്ളത് കൊണ്ട് ഞാന്‍ ചാടിക്കയറി പ്രൊഫൈലില്‍ ടൈംലൈന്‍ പിടിച്ചിട്ടു. ഉള്ളത് പറയാമല്ലോ, സംഗതി അടിപൊളിയായിട്ടുണ്ട്. സക്കർബർഗ് ആളൊരു ഗൊച്ചു ഗള്ളന്‍ തന്നെയാണ്. ഒരു കാര്യം ഉറപ്പ്, ഇവനൊരു കലക്കാ കലക്കും.
നമ്മുടെ പോസ്റ്റുകളും ഫോട്ടോകളും വീഡിയോകളുമൊക്കെ വര്‍ഷവും തിയ്യതിയും തരം തിരിച്ചു കൃത്യമായി അടുക്കി വെക്കുന്ന ഒരു സംവിധാനമാണ് ചുള്ളന്‍ ചെക്കന്‍ ഇപ്പോള്‍ കൊണ്ട് വന്നിരിക്കുന്നത്. ബ്ലോഗുകളെയും മറ്റും അപേക്ഷിച്ച് ഫേസ്ബുക്കിന്റെ ഒരു വലിയ പോരായ്മയായി പലരും കണ്ടിരുന്നത് പോസ്റ്റുകളൊക്കെ പാതാളത്തിലേക്ക് താഴ്ന്നു പോകുന്നു എന്നതായിരുന്നു. മുല്ലപ്പെരിയാറില്‍ മഴു വീണത് പോലെ ഒരിക്കല്‍ താഴ്ന്നു പോയാല്‍ പിന്നെ പൊക്കിക്കൊണ്ട് വരാന്‍ വലിയ പാടാണ്. ടൈംലൈന്‍ സംവിധാനം വന്നതോട് കൂടി ഇനിയെല്ലാം മണി മണിയായി പൊങ്ങി വരും. പ്രൊഫൈല്‍ ബാറിന്റെ വലതു വശത്ത് കൊല്ലവും മാസവും തരം തിരിച്ചു ഓരോരുത്തരുടെയും പോസ്റ്റുകള്‍ അടുക്കി വെച്ചിട്ടുണ്ട്. (ചിത്രം കാണുക)
ഫേസ്ബുക്ക് ഉപയോഗിക്കുന്നവര്‍ക്ക് അവരുടെ ജീവിതത്തിന്റെ തിരക്കഥ തയ്യാറാക്കാന്‍ കഴിയും വിധമാണ് ടൈം ലൈന്‍ സംവിധാനം ചെയ്തിരിക്കുന്നത്. Recover the Past എന്നാണ് അവര്‍ ഇതിനെ വിളിക്കാന്‍ ഇഷ്ടപ്പെടുന്നത്. ജനിച്ചത് മുതലുള്ള ഫോട്ടോകള്‍ , വീഡിയോകള്‍, അനുഭവക്കുറിപ്പുകള്‍ എന്നിവയെല്ലാം സമയക്രമത്തില്‍ ശേഖരിച്ചു വെക്കാം. അവയില്‍ ആവശ്യമുള്ളത് സുഹൃത്തുക്കള്‍ക്ക് ഷെയര്‍ ചെയ്യാം. സ്വകാര്യമായി വെക്കേണ്ടത് അങ്ങിനെയാവാം. ഒരു വലിയ ഡിജിറ്റല്‍ ഡയറിയായി ഫേസ്ബുക്ക് മാറുന്നുവെന്ന് ചുരുക്കം. ഫേസ്ബുക്കിനു വെല്ലുവിളി ഉയര്‍ത്തും എന്ന് കൊട്ടിഘോഷിച്ചു കടന്നു വന്നിരുന്ന ഗൂഗിള്‍ പ്ലസ്സിനെ സുരേഷ് ഗോപി ഗുണ്ടകളെ അടിച്ചു പരത്തുന്നത് പോലെയാണ് സുക്കര്‍ബര്‍ഗ് ഇപ്പോള്‍ ഫ്ലാറ്റാക്കിയിരിക്കുന്നത്.
ടൈംലൈനിന്റെ വരവോടെ ഫേസ്ബുക്ക് അതിന്റെ സ്വാധീന വലയം ഒന്ന് കൂടെ വിശാലമാക്കുകയാണ്. സ്റ്റാറ്റസ് മെസ്സേജും ഫോട്ടോകളും വീഡിയോകളും ഷെയര്‍ ചെയ്തിരുന്ന ഒരു സൈബര്‍ സ്പേസ് എന്നതില്‍ നിന്ന് ഓരോരുത്തരുടെയും ഒരു ലൈഫ് സ്ക്രാപ്പ് ബുക്കായി ഇതിനെ മാറ്റാനുള്ള പരിപാടിയാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. ഏതായാലും ഒറ്റ ദിവസം കൊണ്ട് തന്നെ ടൈംലൈന്‍ ക്ലിക്ക് ആയ മട്ടാണ്. 'കൊലവെറി ഡി' ഹിറ്റായ പോലെ ലക്ഷക്കണക്കിന് പേര്‍ ആദ്യ ദിവസം തന്നെ ഇത് ആസ്വദിച്ചു തുടങ്ങിക്കഴിഞ്ഞു. പലരും ടൈംലൈനിന്റെ പണിപ്പുരയില്‍ ആണ്. പഴയ പോസ്റ്റുകളില്‍ ആവശ്യമില്ലാത്തത് ഒഴിവാക്കുക, പ്രധാനപ്പെട്ടവ ഫീച്ചര്‍ ചെയ്യുക, പ്രൈവസി സെറ്റിങ്ങുകള്‍ ശരിയാക്കുക തുടങ്ങി ടൈംലൈന്‍ പബ്ലിഷ് ചെയ്യുന്നതിന് മുമ്പ് ആവശ്യമായ മാറ്റങ്ങള്‍ വരുത്തുവാന്‍ ഫേസ്ബുക്ക് സമയം നല്‍കുന്നുണ്ട്. പ്രൊഫൈലില്‍ ടൈംലൈന്‍ സിസ്റ്റം സ്വീകരിച്ചു കഴിഞ്ഞാല്‍ അത് പബ്ലിഷ് ചെയ്യുന്നതിന് ഒരാഴ്ച വരെ സമയം ഉണ്ട്. എന്നെപ്പോലുള്ളവര്‍ക്ക് മുന്നും പിന്നും നോക്കാതെ ഒറ്റയടിക്ക് പബ്ലിഷ് ചെയ്യുകയും ആവാം.
ഏതായാലും ഇത് വലിയ പൊല്ലാപ്പാകും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. നിലവിലെ അവസ്ഥയില്‍ തന്നെ ഫേസ്ബുക്കില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പലര്‍ക്കും സമയം കിട്ടുന്നില്ല. രണ്ടു മണിക്കൂര്‍ ഉറങ്ങി എട്ടു മണിക്കൂര്‍ ഫേസ്ബുക്കില്‍ ഇരിക്കുക എന്നതാണ് പൊതുവേയുള്ള ട്രെന്‍ഡ്. ഇനി ഈ ടൈംലൈന്‍ പണ്ടാരം ക്ലച്ചു പിടിച്ചാല്‍ പറയുകയും വേണ്ട!. എല്ലാ ഫേസ്ബുക്ക് ചങ്ങായിമാര്‍ക്കും എന്റെ ടൈംലൈന്‍ അഥവാ സ്ലീപ് ലെസ്സ് ആശംസകള്‍ ..
Related Posts
സൂക്ഷിക്കുക, ഭാര്യ ഫേസ്ബുക്കിലുണ്ട് !!.
പേര് ഫേസ്ബുക്ക്, വയസ്സ് പതിനാറ് (Female)
ഒടുക്കത്തെ Google+
നൈജീരിയന്‍ ഈമെയിലും മലയാളിപൊട്ടനും

ഈ പണ്ടാരക്കാലന്‍ ഫേസ് ബുക്ക് നമ്മളെയും കൊണ്ടേ പോവൂ കബറില്‍ ഇരുന്നും ഇത് പ്രവര്‍ത്തിപ്പിക്കാനുള്ള സംവിതാനം വരുമോ ഇനി ..
ReplyDeletethank u for this informative post
ReplyDelete......മുല്ലപ്പെരിയാറില്‍ മഴു വീണത് പോലെ.....
ReplyDeletehahahaha :)
ഇത് നേരത്തെ ഉണ്ടായിരുന്ന ഓപ്ഷന്‍ ആണല്ലോ.മുമ്പ് സെറ്റിങ്ങില്‍ പോയി ആക്റ്റീവ് ആക്കണം.ഇപ്പോള്‍ അതു ഡീഫോള്‍ട്ട് ആയി അത്രേം വ്യത്യാസ്സമേ ഉള്ളൂ .
ReplyDeleteഎല്ലാ ഫേസ്ബുക്ക് ചങ്ങായിമാര്‍ക്കും എന്റെ ടൈംലൈന്‍ അഥവാ സ്ലീപ് ലെസ്സ് ആശംസകള്‍ ..
ReplyDeleteThank u for this Information
ReplyDeleteThanks...
ReplyDeletetime line engane active akkum?
ReplyDeleteകുളിമുറിയിലും കിടപ്പുമുറിയിലും ലൈവ് ക്യാമറകൾ വെച്ച് ഫേസ്ബുക്കുമായി ലിങ്ക് ചെയ്യുനതോടെ ജീവിതംസ്ക്രാപ്ബുക്കല്ല ഒരു സ്ക്രാപ്പായി മാറാനുള്ള എല്ലാ സാധ്യതകളും ഈ കുടുംബം കലക്കി സൈറ്റ് തുറനുവെക്കും. മൂന്നും പിന്നും നോക്കിയിട്ട് മതി ഏത് പൊട്ടക്കുളത്തിൽ ചാടുന്നതും. ഫ്രീ അഡ്വൈസ്!!
ReplyDeleteസെപ്തംബറിലെ എഫ്8 കോണ്‍ഫറന്‍സിലാണ് ഫേസ്ബുക്ക് ടൈംലൈന്‍ എന്ന വിപ്ലവകരമായ ആശയം മുന്നോട്ടുവെച്ചത്. വെറുതെ കുറച്ച് ഫോട്ടോകളും താല്‍പ്പര്യമുള്ള വാര്‍ത്തകളും ഷെയര്‍ ചെയ്തു പോവുന്നതിനുപകരം ഫേസ്ബുക്ക് ജീവിതത്തിന്റെ തന്നെ പുസ്തകമായി മാറാനുള്ള ശ്രമത്തിലാണ്. ഒരു പ്രത്യേക കാലയളവിലുള്ള നിങ്ങളെ കുറിച്ചോ നിങ്ങളുടെ കൂട്ടുകാരെ കുറിച്ചോ സംഭവങ്ങളെ കുറിച്ചോ ആലോചിച്ചു തലപുകയ്‌ക്കേണ്ടെന്ന് ചുരുക്കം. സ്‌കൂളിലും കോളജിലും പഠിച്ചിരുന്നവന്‍ എത്രകാലം കഴിഞ്ഞാലും ഇനി നിങ്ങളുടെ കൂടെ തന്നെ കാണും. അതിനു തൊട്ടുപിറകെ ഞങ്ങളെല്ലാം ടൈംലൈനില്‍ ആവുകയും ചെയ്തു. പക്ഷേ, ബഷീര്‍ക്ക ടൈംലൈനിലായതു സൂപ്പര്‍ഹിറ്റും...ഇതെന്തു കഥ...ബഷീര്‍ക്ക രജനികാന്തിനെ പോലെയാണ്...ലേറ്റായി ചെയ്താലും സൂപ്പറായി ചെയ്യും.
ReplyDelete@Shinod Edakkada
ReplyDelete>> ബഷീര്‍ക്ക രജനികാന്തിനെ പോലെയാണ്...ലേറ്റായി ചെയ്താലും സൂപ്പറായി ചെയ്യും. <<
വേണ്ടാ. വേണ്ടാ.. :)))
എല്ലാ ഫേസ്ബുക്ക് ചങ്ങായിമാര്‍ക്കും എന്റെ ടൈംലൈന്‍ അഥവാ സ്ലീപ് ലെസ്സ് ആശംസകള്‍ ..
ReplyDeleteബഷീര്‍ക്ക സത്യം, ഇത് ബഷീര്‍ക്കയുടെ മിടുക്കാണ്. ഞാനൊക്കെ ഡെവലപ്പര്‍ ടൂളിലൂടെ സെപ്തംബറില്‍ തന്നെ ടൈംലൈനിലേക്ക് മാറിയിരുന്നു. പക്ഷേ, അത് കാണാന്‍ ആരുമുണ്ടായിരുന്നില്ല....എന്നാല്‍ സന്തോഷ് പണ്ഡിറ്റിനെ പോലെയാണെന്നു പറയാം..
ReplyDeleteബഷീര്ക, ഇങ്ങളെ ഒരു കാര്യം. എന്ത് വന്നാലും ആദ്യം അതിലൊന്ന് കൊത്തും. പോസ്റ്റ് നന്നായി. ഈ വിവരം പങ്കു വെച്ചതിനു നന്ദി. ഞാനും ഒന്ന് ട്രൈ ചെയ്യട്ടെ.
ReplyDeletethank you basheer for this informative post. your posts are always timely.
ReplyDeleteഎനിക്കും ഇഷ്ടപ്പെട്ടു ഈ സമയ രേഖ
ReplyDelete@Shinod Edakkad
ReplyDeleteആദ്യം എന്നെ രജനീകാന്ത് ആക്കി. ഇപ്പോള്‍ സന്തോഷ് പണ്ഡിറ്റും !! തൃപ്തിയായി. (ഞാന്‍ ഈ ആഴ്ച നാട്ടില്‍ വരുന്നുണ്ട്. ബാക്കി നേരിട്ട് തന്നോളാം)
ഒരു "ലക്ഷ്മണ ലൈനും" കൂടി വരച്ചില്ലെങ്കില്‍ ഇവന്‍ പലരുടെയും പണി കളയും...ഒറപ്പ്..
ReplyDeleteഎല്ലാ കാര്യത്തിലും നമ്മള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ തന്നെ.. ഈ ടൈംലൈനിന്റെ കാര്യത്തിലും.. ;-)
ReplyDeletetimeline ...kalakki ..kollaam .athum oru lekhanamaakki thankalum kalakki ...congats
ReplyDelete@ Ashraf meleveetil & ചീരാമുളക്
ReplyDeleteYes. ഒരു "ലക്ഷ്മണ ലൈനും" കൂടി ഉണ്ടാവുന്നത് നല്ലതാണ്. I agree too.
@ ശ്രീജിത് കൊണ്ടോട്ടി
ReplyDeleteഅതങ്ങനെ തന്നെ നിന്നോട്ടെ. എനിക്കും നിങ്ങള്‍ക്കും അതാണ് നല്ലത് :)
Timeline option is already there for few months. But just that it was visible only if the profile viewer is also having timeline activated. Otherwise, it was visible to only the profile owner. But, earlier activating it was kinda of difficult for non-techy users, as it required switching to developer mode. And now it's made as default option.
ReplyDeleteThough, social networking and FB particularly has become an inevitable bit of life and creating lot of revolutions and thoughts in minds, FB is purely made by 'effectively' utilizing human's basic curiosity to peep into others matters and the tendency to know what's happening in others life. .Let's see if this new 'recovering past' is for good or bad. Let's hope for the best.. :)
Thanks Basheerka
ReplyDeleteThanks Basheerka
ReplyDeleteഈ വിവരം പങ്കു വെച്ചതിനു നന്ദി.
ReplyDelete:)
ReplyDelete@Basheer vallikkunnu ബൈ ദ ബൈ ഇത് എങ്ങനെയാണ് ആക്ടിവേറ്റ് ചെയ്യൂന്നത് ?
ReplyDeleteകൊള്ളാലോ ..വീഡിയോ ....:)
ReplyDelete@ People-click
ReplyDelete@My name is red
ഈ ലിങ്കിലൂടെ പോയി Get Timeline എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്തു ഒരു ചുള്ളന്‍ ഫോട്ടോ അപ്‌ലോഡ് ചെയ്തു കഴിഞ്ഞാല്‍ നിങ്ങളും ടൈം ലൈനിനു അകത്തായി.
ഞമ്മളും കുടുങ്ങി...ഇവരുടെ ലൈനില്‍....
ReplyDeleteEthu adipoliyanu... ennal palavarkum ulla chothyamanu engane timeline kittum ennu... ennal e websitil povuka.... www.facebook.com/about/timeline
ReplyDeleteഇതില്‍ പുറത്തു കടക്കുന്ന വിദ്യ ഞാന്‍ രണ്ടുദിവസമായി തിരയുന്നു നോ രക്ഷ, അറിയോ ഭായി
ReplyDeleteഅതൂ ശെരി, ഇപ്പ ശെരിയാക്കിത്തരാം, മയ്തീനെ, ആ ചെറിയേ സ്പാനരിങ്ങെടുത്തെ...
ReplyDeleteനാണം മറക്കാന്‍ നാണിക്കുന്നവര്‍ (രണ്ടാം ഭാഗം) ഇവിടെ
ReplyDeleteഇവിടെ പറയാന്‍ ശ്രമിക്കുന്നത്, ഇസ്ലാമും ഖുര്‍ആനും സ്ത്രീയെ കരിമ്പടത്തിനുള്ളില് കെട്ടിവരിഞ്ഞു അവളുടെ സര്‍വ്വ സ്വാതന്ത്ര്യത്തിനും അവകാശങ്ങള്‍ക്കും എതിര് നില്ക്കുന്ന ഒരു പുരുഷമേധാവിത്വ സംവിധാനമാണോ അതോ.......
ഈ ലിങ്ക് ഇട്ടതില്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ ദയവ ചെയ്ത് ഡിലിറ്റ് ചെയ്യുക
ബഷീറിക്ക ഈ പ്രശ്നത്തില്‍ ഒന്ന് ഇടപെടണം .
ReplyDeletegot from -MMC Movie Promotion page-face book.
തമിഴ്‌നാട്ടില്‍ മലയാള സിനിമകളുടെ ഷൂട്ടിങ്ങും പ്രദര്‍ശനവും തടസ്സപ്പെടുത്തുമ്പോള്‍ തമിഴ് ചിത്രങ്ങള്‍ക്ക് കേരളത്തിലെ തിയേറ്റര്‍ ഉടമകളുടെ സ്വീകരണം. ഇപ്പോള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്ന മലയാളം സിനിമകള്‍ മാറ്റിക്കൊണ്ടാണ് തമിഴ് പടങ്ങള്‍ കളിക്കാന്‍ ഇവര്‍ അവസരമൊരുക്കുന്നത്. ഇതിനെതിരെ സംവിധായകരായ രഞ്ജിത്തും വി.കെ. പ്രകാശുമുള്‍പ്പെടെയുള്ളവര്‍ രംഗത്തുവന്നു.
മികച്ച ചിത്രമെന്ന് പ്രേക്ഷക പ്രശംസ നേടിയ 'ബ്യൂട്ടിഫുള്‍' മാറ്റിക്കൊണ്ടാണ് അടുത്തയാഴ്ച മുതല്‍ കേരളത്തിലെ തിയേറ്ററുകളില്‍ വിക്രമിന്റെ തമിഴ് ചിത്രം 'രാജപാട്ടൈ' പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. ഇതിനെതിരെ വേണ്ടിവന്നാല്‍ പ്രക്ഷോഭത്തിനിറങ്ങുമെന്ന് 'ബ്യൂട്ടിഫുളി'ന്റെ സംവിധായകന്‍ വി.കെ. പ്രകാശ് പറഞ്ഞു. മലയാളത്തില്‍ നല്ല സിനിമകളില്ലെന്ന് പറയുന്നവര്‍ തിയേറ്റര്‍ ഉടമകളുടെ നീക്കത്തിനെതിരെ മൗനം പാലിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മലയാള സിനിമകള്‍ക്ക് തമിഴ്‌നാട്ടിലുള്ള നിരോധനം അവസാനിപ്പിച്ചാല്‍ മാത്രമേ തമിഴ് സിനിമകള്‍ കേരളത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കാവൂ എന്ന് സംവിധായകന്‍ രഞ്ജിത്ത് ആവശ്യപ്പെട്ടു. മലയാള സിനിമയുടെ ഇന്നത്തെ അവസ്ഥയില്‍ ഉണ്ടാകേണ്ട ചിത്രമാണ് 'ബ്യൂട്ടിഫുള്‍'. പക്ഷേ അതിനെ ഞെരിച്ചുകൊന്ന് തമിഴന് കാശുവാരാന്‍ അവസരമുണ്ടാക്കുകയാണ് നമ്മുടെ തിയേറ്ററുടമകള്‍. ഇതിനെതിരെ പ്രതിഷേധം ഉണരണം-മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ തീരുമാനമുണ്ടാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ബഹിഷ്‌കരിച്ച രഞ്ജിത്ത് പറഞ്ഞു.
ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം കേരളത്തിലെ തിയേറ്ററുകളിലെത്തിയ മമ്മൂട്ടിയുടെ 'വെനീസിലെ വ്യാപാരി'യും മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടിന്റെ 'ഒരു മരുഭൂമിക്കഥ'യും തമിഴ്‌നാട്ടില്‍ ഇതുവരെ റിലീസ് ചെയ്തിട്ടില്ല. 'ബ്യൂട്ടിഫുളി'ന്റെ പ്രദര്‍ശനം തമിഴ്‌നാട്ടില്‍ ഒരാഴ്ച കഴിഞ്ഞപ്പോള്‍ അവസാനിപ്പിച്ചതായി വി.കെ. പ്രകാശ് പറഞ്ഞു.
ഇതിനിടെ തമിഴ്‌നാട്ടില്‍ ഷൂട്ടിങ്ങിനെത്തുന്ന മലയാള സിനിമാ പ്രവര്‍ത്തകര്‍ക്കെതിരായ അക്രമം തുടരുകയാണ്. തെങ്കാശിയില്‍ എം.എ. നിഷാദിന്റെ 'നമ്പര്‍ 66 മധുര ബസ്' എന്ന സിനിമയുടെ പ്രവര്‍ത്തകര്‍ക്കു നേരെയും 'മല്ലുസിങ്ങി'ന്റെ ലൊക്കേഷന്‍ നോക്കാന്‍ പൊള്ളാച്ചിയിലെത്തിയ സംവിധായകന്‍ വൈശാഖിനു നേരെയുമുണ്ടായ ആക്രമണത്തിനു പിന്നാലെ, ശ്രീനിവാസന്‍ നായകനായ 'പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ്കുമാര്‍' എന്ന സിനിമയുടെ ഗാനചിത്രീകരണം ഊട്ടിയില്‍ ചിലര്‍ തടസ്സപ്പെടുത്തി. ഷൂട്ടിങ് അനുവദിക്കില്ലെന്ന് ഇവര്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് സംഘം മൂന്നാറിന് മടങ്ങി.
മലയാള സിനിമയ്‌ക്കെതിരായ നീക്കങ്ങള്‍ക്കെതിരെ ഒറ്റക്കെട്ടായി പ്രതികരിക്കണമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജി. സുരേഷ്‌കുമാര്‍ പറയുന്നു. പക്ഷേ, പലരും ഭയന്ന് പിന്മാറുകയാണ്. തമിഴ്‌നാട്ടിലുള്ള ബന്ധങ്ങളെ ബാധിക്കുമെന്നാണ് പേടി. ഈ മനോഭാവം മാറണം. നമ്മള്‍ മാത്രം എല്ലാ അക്രമങ്ങള്‍ക്കും തലകുനിച്ചുകൊടുക്കുന്ന രീതി ശരിയല്ല-സുരേഷ്‌കുമാര്‍ അഭിപ്രായപ്പെട്ടു.
മലയാളികള്‍ എല്ലാ ഭാഷാ സിനിമകളെയും ഒരുപോലെയാണ് കാണുന്നതെന്നും അതുകൊണ്ടാണ് തമിഴ് സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നതെന്നും എ. ക്ലാസ് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്‍റ് ലിബര്‍ട്ടി ബഷീര്‍ പറയുന്നു. നല്ല സിനിമയെന്ന അഭിപ്രായമുണ്ടെങ്കിലും വരുമാനം കുറവായതുകൊണ്ടാണ് ബ്യൂട്ടിഫുള്‍ തിയേറ്ററുകളില്‍ നിന്ന് മാറ്റുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. തിയേറ്ററുകള്‍ കിട്ടാത്തതുകൊണ്ടാണ് മലയാളം സിനിമകള്‍ തമിഴ്‌നാട്ടില്‍ പ്രദര്‍ശിപ്പിക്കാത്തത്. ഷൂട്ടിങ് സംഘങ്ങള്‍ക്കുനേരെയുണ്ടാകുന്ന അക്രമം ഒറ്റപ്പെട്ട സംഭവമായി കണ്ടാല്‍ മതിയെന്നും ലിബര്‍ട്ടി ബഷീര്‍ പറയുന്നു. എന്നാല്‍ ഇതിനു നേരെ വിരുദ്ധമായ വിശദീകരണമാണ് തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലിന്‍േറത്. രണ്ടു സിനിമകളുടെയും തമിഴ്‌നാട്ടിലെ വിതരണക്കാര്‍ ഇതുവരെ തിയേറ്ററുകള്‍ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് കൗണ്‍സില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.
ഇനി ഈ ടൈംലൈന്‍ പണ്ടാരം ക്ലച്ചു പിടിച്ചാല്‍ പറയുകയും വേണ്ട!
ReplyDeleteഏതായാലും ഇതില്‍ പോയി ചാടാഞ്ഞത് ഭാഗ്യമായി... പങ്കു വെച്ചതിനു നന്ദി...
യുവത ബുക്ക്‌ഫെയറും സാംസ്‌കാരിക കൂട്ടായ്മയും
ReplyDelete2011 ഡിസ: 30,31 2012 ജനു: 1 @ താനൂര്‍
30 .12 .11 വെള്ളി 4pm - 6pm
യുവത ബുക്ക് ഫെയര്‍ ഉദ്ഘാടനം: ബഷീര്‍ വള്ളിക്കുന്ന്‍
യുവത ബുക്ക്‌ഫെയറും സാംസ്‌കാരിക കൂട്ടായ്മയും
ReplyDelete2011 ഡിസ: 30,31 2012 ജനു: 1 @ താനൂര്‍
30 .12 .11 വെള്ളി 4pm - 6pm
യുവത ബുക്ക് ഫെയര്‍ ഉദ്ഘാടനം: ബഷീര്‍ വള്ളിക്കുന്ന്‍
നല്ല മലയാള സിനിമ കാണിക്കാതെ കൂതറ പാണ്ടി തെലുഗ് പടങ്ങള്‍ കാണിക്കുന്ന തിയേറ്റര്‍ ഉടമകളെ മാത്രമല്ല അത് കാണാന്‍ ചെല്ലുന്ന കൂതറ പ്രേക്ഷകരുടെയും ചന്തിക്ക് നോക്കി നാലു പൊട്ടിക്കണം. സ്റ്റാര്‍ സിങ്ങര്‍ പോലുള്ള വേദികളില്‍ ഏതേലും കൂതരകള്‍ മറ്റു ഭാഷകള്‍ പാടുന്നുന്ടെങ്കില്‍ അവനിട്ടും പൊട്ടിക്കണം .മറ്റു ഭാഷക്കാര്‍ക്കില്ലാത്ത വിശാല മനസ്കത നമുക്ക് മാത്രമെന്തിനു .....
ReplyDeleteമാറ്റങ്ങള്‍ ഉള്കൊണ്ടേ മതിയാവൂ , facebook ഇല്‍ എത്തിയില്ലേ messenger ചാറ്റിങ്ങും ഓര്‍ക്കുട്ട് സൌഹ്ര്തവും കടന്നു .. ഇനി ഇത് കൂടെ മറ്റൊരു പകരക്കാരന്‍ വരുന്നതുവരെ ..
ReplyDeleteനന്ദി ബഷീര്‍ക്ക...
അബ്ദുല്‍ നാസര്‍ കുമ്മങ്കോട്
How to remove timeline from my facebook profile ? deactivate Facebook Timeline ?
ReplyDeleteNO you cannot. Once you activated it you have 7 days to review all your infos and check which ones you want to keep or hide from your profile. But that’s it.you cant remove it – everyone has to start using it this month, and the old format will go away forever.
സമയ രേഖയിലേക്ക് കടക്കാം.
ReplyDeletehttp://surumah.blogspot.com
സക്കെര്‍ ബര്‍ഗിനു നന്ദി.....നാലു പേരെ പൊങ്ങച്ചം പറഞ്ഞു ബോദ്യപ്പെടുത്താന്‍ ഇതല്ലാതെ വേറെ എന്ത് ???ഫേസ് ബുക്ക് എന്‍റെ സ്വന്തം ബുക്ക്.....ഈ ലേഖനം അങ്ങ് സുഖിച്ചു കേട്ടോ ചെങ്ങാതി......ഓര്‍ക്കുട്ടില്‍ വളര്‍ന്ന ഞങ്ങളെ അത്ഭുത പെടുത്തുന്ന സംഭവങ്ങളുമായി എന്‍റെ സ്വന്തം ഫേസ് ബുക്ക്.....എനിക്കും നുറു കുട്ടുകാര്‍ ഉണ്ടെന്നു പറയുന്നത് തന്നെ ഒരു അഭിമാനം അല്ലെ??????????????എന്ന് കെ എല്‍ 25 ബോടെര്‍ പോസ്റ്റ്................http://kl25borderpost.blogspot.com/
ReplyDeleteഗൊച്ചു ഗള്ളന്‍
ReplyDeleteഒരു ബ്ലോഗ്ഗര്‍ ആയിട്ടും ഗൂഗിളിനെ വിമര്‍ശിച്ചു കൊണ്ട് ഫൈസ്ബൂകിനെ വാഴ്ത്തിപ്പാടുന്നത് നീതികരിക്കാന്‍ തോന്നുന്നുവോ..?
ReplyDelete