October 23, 2011

മുനീര്‍ കളിക്കുന്ന ഐസ്ക്രീം ഗെയിം

ഇന്നലത്തെ മാതൃഭൂമി പത്രത്തില്‍ ഡോ മുനീറിന്റെ ഒരു പ്രസ്താവന കണ്ടു. അത് വായിച്ചിട്ട് ചിരിക്കണോ അതോ കരയണോ അതല്ല ഒരു അനുശോചനം രേഖപ്പെടുത്തണോ എന്താണ് വേണ്ടതെന്ന കാര്യത്തില്‍ എനിക്കൊരു സംശയം.  പ്രസ്താവനയുടെ തലവാചകം ഇതാണ്.കുഞ്ഞാലിക്കുട്ടിയെ വേട്ടയാടുന്ന ഇന്ത്യാവിഷന്‍ രീതിയോട് യോജിപ്പില്ല -മുനീര്‍ . തലക്കെട്ട്‌ വായിച്ച ഞാന്‍ ആകെ കണ്ഫ്യൂസ്ഡ് ആയി. 'അമേരിക്കയുടെ പോക്ക് ശരിയല്ല: ഒബാമ' എന്ന തലക്കെട്ടില്‍ ഒരു പത്ര വാര്‍ത്ത കണ്ടാല്‍ പോലും എനിക്കിത്ര കണ്ഫ്യൂഷന്‍ ഉണ്ടാകില്ല. ഇന്ത്യാവിഷന്‍ തുടങ്ങിയത് മുനീറാണ്. അതിനു കാശ് പിരിച്ചതും നിയമാവലി ഉണ്ടാക്കിയതും മുനീറാണ്. അതിന്റെ ചെയര്‍മാനും മുഖ്യ ഷെയര്‍ ഹോള്‍ഡറും മുനീറാണ്. നയ നിലപാടുകളെക്കുറിച്ചു അവസാന വാക്ക് പറയേണ്ട ആളും മുനീര്‍ തന്നെ. ആ മുനീര്‍ തന്നെയാണ് പറയുന്നത് ഇന്ത്യാവിഷന്റെ പോക്ക് ശരിയല്ല എന്ന്. ഇതെന്തു കൂത്ത് എന്ന് ഞാന്‍ ചോദിച്ചു പോയാല്‍ മുനീറിന്റെ ഫാന്‍സുകാര്‍ എന്നെ തെറി വിളിക്കരുത്. കുഞ്ഞാലിക്കുട്ടിയുടെ ഫാന്‍സുകാരില്‍ നിന്ന് കേട്ടത് ഇനിയും ദഹിച്ചു കഴിഞ്ഞിട്ടില്ല!!

മുനീറിന്റെ പ്രസ്താവനയുടെ പൂര്‍ണ രൂപം ഇങ്ങനെയാണ്. "പൊതുരംഗത്ത് ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുന്ന മുസ്‌ലിംലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരെ നിരന്തരമായി വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമപ്രവര്‍ത്തനത്തോട് യോജിക്കാനാവില്ലെന്ന് മന്ത്രി എം.കെ.മുനീര്‍ പ്രസ്താവിച്ചു.പൊതു പ്രവര്‍ത്തനവും രാഷ്ട്രീയപ്രവര്‍ത്തനവും വര്‍ഷങ്ങളായി തുടരുന്ന ഒരാളെ പിന്നാലെ നടന്ന് പീഡിപ്പിക്കുകയും വ്യക്തിഹത്യ നടത്തുകയും വേട്ടയാടുകയും ചെയ്യുന്ന ഇന്ത്യാവിഷന്റെ നിലപാടിനോടും യോജിക്കാനാവുകയില്ല.ഒളിക്യാമറ ആവശ്യത്തിനും അനാവശ്യത്തിനും ഉപയോഗിക്കുന്ന സ്ഥിതിയാണ് ഇന്നുള്ളത്. ഈ ദുരുപയോഗപ്പെടുത്തല്‍ പ്രതിഷേധാര്‍ഹമാണ്. അതിര്‍വരമ്പുകള്‍ അതിലംഘിക്കുന്ന എഡിറ്റോറിയല്‍ സ്വാതന്ത്ര്യം പത്രപ്രവര്‍ത്തനത്തിന്റെ ധാര്‍മികതയെ തകര്‍ക്കുന്നതും ചോദ്യംചെയ്യുന്നതുമാണെന്നും മുനീര്‍ അഭിപ്രായപ്പെട്ടു."


കുഞ്ഞാലിക്കുട്ടിയെ 'വേട്ടയാടുന്നതില്‍ ' ഇത്ര വലിയ ധാര്‍മിക രോഷം മുനീറിന് ഉണ്ടെങ്കില്‍ ഒരു ലോക്കല്‍ കാള്‍ കൊണ്ട് അത് നിര്‍ത്തിപ്പിക്കാവുന്നതേയുള്ളൂ. ഇങ്ങനെയൊരു പ്രസ്താവന നടത്തി മൂക്ക് പിഴിയേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. ഇന്ത്യാവിഷന്‍ ന്യൂസ്‌ എഡിറ്ററെ വിളിച്ചു "താന്‍ എന്തുവാടോ ഈ കാണിക്കുന്നത്" എന്ന ഒറ്റച്ചോദ്യം ചോദിച്ചാല്‍ ഈ 'വേട്ടയാടല്‍ ' നില്‍ക്കും. "താനാരെടോ അത് ചോദിക്കാന്‍" എന്ന് ഒരു ബഷീറും മുനീറിനോട് തിരിച്ചു ചോദിക്കില്ല. കാരണം മുനീറാണ് ഈ ചാനലിന്റെ ജീവാത്മാവും പരമാത്മാവും. അതല്ല, ഇന്ത്യാവിഷന്‍ ചെയ്യുന്നത് തികഞ്ഞ മാധ്യമ ധര്‍മമാണ്‌ എന്നാണു അഭിപ്രായമെങ്കില്‍ ലീഗുകാരെ സോപ്പിടാന്‍ വേണ്ടി ഇത് പോലുള്ള വാചകക്കസര്‍ത്തുകള്‍ നടത്തരുത്. ലീഗുകാര്‍ക്കും അല്പമൊക്കെ വിവരം കാണും. മന്ത്രിസ്ഥാനം പോകാതിരിക്കാന്‍ കാണിക്കുന്ന ഒരു കസര്‍ത്തായിട്ടേ ഇതുമാതിരിയുള്ള ഉഡായിപ്പ് പ്രസ്താവനകളെ കാണാന്‍ പറ്റൂ.

ഭൂലോക തരികിടയായ റഊഫാണ് ഇന്ത്യാവിഷന്റെ ഇപ്പോഴത്തെ ചീഫ് റിപ്പോര്‍ട്ടര്‍ . പുള്ളിയാണ് ലേറ്റസ്റ്റ് എപ്പിസോഡിലെ ഇന്‍വെസ്റ്റിഗേഷന്‍ സ്റ്റോറി തയ്യാറാക്കിയിരിക്കുന്നത്. ഒരാളെ തന്റെ BMW കാറില്‍ ഇരുത്തി റഊഫ് ഡയലോഗ് വായിക്കുന്നു. കാര്യമെന്താണെന്നു ഒരു പിടിയും കിട്ടാതെ ആ പാവം ഇടയ്ക്കിടെ യെസ് യെസ് എന്ന് പറയുന്നു. ഈ  ഇന്‍വെസ്റ്റിഗേഷന്‍ സ്റ്റോറിയാണെന്ന് തോന്നുന്നു മുനീറിന്റെ പുതിയ പ്രസ്താവനയുടെ സിറ്റുവേഷന്‍ ക്രിയേറ്റ് ചെയ്തത്.  ഒന്നുകില്‍ മുനീര്‍ സാഹിബ് തികഞ്ഞ ആശയക്കുഴപ്പത്തിലാണ്. അതല്ലെങ്കില്‍ മഹാവെളവന്‍ ആണ്. രണ്ടാമത്തെ വകുപ്പില്‍ പെടുത്താനാണ് 'സാഹചര്യ ത്തെളിവുകള്‍' സാധ്യത നല്‍കുന്നത്. "ആമയെ ചുടുന്നെങ്കില്‍ മലര്‍ത്തി ചുടണം, ഞാനൊന്നുമറിഞ്ഞില്ലേ രാമ നാരായാണാ" എന്ന് പണ്ടാരാണ്ടോ പറഞ്ഞ പോലെ ഇന്ത്യാവിഷനിലെ കുട്ടികള്‍ക്ക് 'ആമയെ ചുടാനുള്ള' ട്രിക്ക് പറഞ്ഞു കൊടുത്ത ശേഷം ഞാനൊന്നുമറിഞ്ഞില്ലേ എന്ന് വിലപിക്കുന്നത് ഒരുമാതിരി ഊളത്തരമാണ്. കുഞ്ഞാലിക്കുട്ടിയെ പൂജപ്പുരയില്‍ എത്തിക്കാനുള്ള സമര്‍ത്ഥമായ ചരടാണ്‌ മുനീര്‍ വലിച്ചു കൊണ്ടിരിക്കുന്നത് എന്ന് ഞാന്‍ പറയുന്നില്ല. പക്ഷെ 'സാഹിബിനെ' ഒതുക്കാനുള്ള കളികളില്‍ ഒരു ചരട് മുനീറിന്റെ കയ്യിലാണ് ഉള്ളത് എന്ന് നിസ്സംശയം പറയാം. പാര്‍ട്ടി ഭാരവാഹിത്വമോ ഇന്ത്യാവിഷനോ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കേണ്ട ഘട്ടം വന്നാല്‍ ഞാന്‍ ഇന്ത്യാവിഷന്‍ തിരഞ്ഞെടുക്കും എന്ന് മുനീര്‍ പറഞ്ഞപ്പോള്‍ ടി വിക്ക് മുന്നിലിരുന്നു പലരും കയ്യടിച്ചു. വക്കം മൗലവിയുടെ പാതയില്‍ ഇതാ ചോരത്തിളപ്പുള്ള ഒരു ചെറുപ്പക്കാരന്‍ എന്ന് പറഞ്ഞവരും ഉണ്ട്.  അതേ മുനീര്‍ തന്നെ 'അര മന്ത്രി' സ്ഥാനം കിട്ടാനുള്ള വകുപ്പ് കണ്ടപ്പോള്‍ വാക്ക് മാറ്റി നേരെ തിരോന്തരത്തേക്ക് വെച്ചു പിടിച്ചു. ചക്കരക്കുടം കാണുമ്പോള്‍ വായില്‍ വെള്ളമൂറുന്ന ഒരു സാധാരണ രാഷ്ട്രീയക്കാരന്‍ മാത്രമാണ് മുനീര്‍ എന്ന് അതോടെ വ്യക്തമായി. ഇയാള്‍ മഹാവെളവനാണ് എന്ന ഒരു നിഗമനത്തില്‍ ഞാന്‍ എത്തുന്നത് ഇത്തരം കാര്യങ്ങളെല്ലാം ഗുണിച്ച്‌ ഗണിച്ചു വിലയിരുത്തിയ ശേഷമാണ്.


ഒരു ലീഗുകാരന്‍ എന്നോട് പറഞ്ഞത് "സി എച്ചിന്റെ മോനായിപ്പോയി, അല്ലേല്‍ ഞങ്ങള്‍ ...." എന്നാണ്. അവന്റെ ഡയലോഗിന്റെ അവസാന ഭാഗം ഇവിടെ എഴുതാന്‍ കൊള്ളില്ല. അത് അണ്‍ പാര്‍ലിമെന്ററിയായ ഒരു പദമാണ്. ലീഗ് അണികള്‍ക്കിടയില്‍ അടുത്ത കാലത്തായി ഏറ്റവും വിലയിടിഞ്ഞിട്ടുള്ളത് ഡോക്ടര്‍ മുനീറിനാണ്. ഷെയര്‍ മാര്‍ക്കറ്റില്‍ സ്റ്റോക്കുകള്‍ ഇടിയുന്നതിനേക്കാള്‍ വേഗത്തിലാണ് മുനീറിന്റെ മാര്‍ക്കറ്റ് ഇടിഞ്ഞു കൊണ്ടിരിക്കുന്നത്. പഴയകാല തിരഞ്ഞെടുപ്പുകളില്‍ മുനീറിനെ സ്ഥാനാര്‍ഥിയായി കിട്ടാന്‍ വേണ്ടി നിയോജക മണ്ഡലങ്ങള്‍ തമ്മില്‍ പിടിവലിയായിരുന്നു. ഇപ്പോള്‍ നേരെ മറിച്ചാണ് ഉണ്ടാകുന്നതത്രേ. "ഞങ്ങള്‍ക്ക് വേണ്ടേ നിങ്ങള്‍ എടുത്തോളൂ" എന്ന് പരസ്പരം ലീഗുകാര്‍ തട്ടിക്കളിച്ചു എന്നാണ് വാര്‍ത്തകള്‍ . ഇതെന്തുകൊണ്ട് ഉണ്ടായി എന്ന് ചോദിച്ചാല്‍ ഇന്ത്യാവിഷന്‍ എന്നല്ലാതെ മറ്റൊരു ഉത്തരമില്ല.

ഇത്രയും പറഞ്ഞതില്‍ നിന്ന് തെറ്റിദ്ധരിക്കരുത്. ഇന്ത്യാവിഷനിലെ റിപ്പോര്‍ട്ടര്‍മാര്‍ക്ക് സ്വതന്ത്രമായ മാധ്യമ പ്രവര്‍ത്തനം നടത്താന്‍ അവസരം കൊടുക്കുന്ന വിശാലമനസ്കനായ മുതലാളി എന്ന ലേബല്‍ മുനീറിന് അവകാശപ്പെടാവുന്നത് തന്നെയാണ്. പക്ഷെ അത്തരം ഒരവകാശപ്പെടലിനെ തീര്‍ത്തും കൊഞ്ഞനം കുത്തുന്നതാണ് ഇപ്പോള്‍ നടത്തിയിട്ടുള്ള പ്രസ്താവന എന്നേ ഞാന്‍ പറയുന്നുള്ളൂ. ഇന്ത്യാവിഷന്‍ ചെയ്യുന്നത് ഒരു നേതാവിനെ കരുതിക്കൂട്ടി വേട്ടയാടുകയാണ് എന്ന് പറയുക, അത് ചെയ്യാനുള്ള സ്വാതന്ത്ര്യം ഞാന്‍ അവര്‍ക്ക് നല്‍കിയിട്ടുണ്ട് എന്ന് അവകാശപ്പെടുകയും ചെയ്യുക. ഇത് രണ്ടും കൂടെ കൂട്ടിവായിക്കുമ്പോഴാണ് മുനീറിന്റെ കയ്യിലുള്ള 'ചരടിന്റെ' കണ്ണികള്‍ പുറത്തേക്ക് വരുന്നത്. കൊക്കകോലാ വില്കാനുള്ള ലൈസന്‍സ് എടുത്ത കടയില്‍ പട്ടച്ചാരായം വില്‍ക്കുന്നത് കാണുമ്പോള്‍ ലൈസന്‍സ് എടുത്ത മുതലാളിക്ക് ഒഴിഞ്ഞു മാറാന്‍ കഴിയില്ല. എന്തും വില്‍ക്കാനുള്ള സ്വാതന്ത്ര്യം ഞാന്‍ പണിക്കാര്‍ക്ക് നല്‍കിയിട്ടുണ്ട്, അതവരുടെ ഇഷ്ടമാണ് എന്ന് പറയാന്‍ പറ്റില്ല. ഒന്നുകില്‍ വില്‍ക്കുന്നത് പട്ടച്ചാരായമല്ല, അത് സാക്ഷാല്‍ കൊക്കകോള തന്നെയാണ് എന്ന് പറയുക, അതല്ലെങ്കില്‍ പട്ടച്ചാരായം വില്‍ക്കുന്നത് നിര്‍ത്താന്‍ പറയുക. രണ്ടാലൊന്ന് മുനീര്‍ സാഹിബ് ചെയ്യണം. അതാണ്‌ അതിന്റെ ഒരന്തസ്സ്. സി എച്ചിന്റെ മോനല്ലേ എന്ന് കരുതിയുള്ള ലീഗുകാരുടെ ക്ഷമക്കും ഒരതിരൊക്കെ ഉണ്ടാകില്ലേ.

78 comments:

 1. ബഷീര്‍ സാബ്, ഇന്ത്യ വിഷന്‍ പറയുന്ന കാര്യങ്ങളില്‍ പലതും ചീഞ്ഞു നാറുന്നില്ലേ. സത്യം എത്ര മൂടി വെച്ചാലും ഒരു നാള്‍ പുറംലോകം അറിയുമെന്നത് പ്രകൃതി സത്യമല്ലേ?

  ReplyDelete
 2. സ്വന്തം ശവക്കുഴി തോണ്ടുന്ന ഇന്ത്യാ വിഷൻ


  നാണമില്ലെ ഇന്ത്യാ വിഷൻ?എന്ത് ചെറ്റത്തരവും പുലമ്പാൻ കഴിയും എന്നു നിങ്ങൾക്ക് തോനുന്നുണ്ടെങ്കിൽ നിങ്ങൾക്ക് തെറ്റ് പറ്റി.മീഡിയാ റൂമിൽ ചാഞ്ഞും ചെരിഞ്ഞും ഇരുന്നു റൌഫിൽ നിന്നും അബ്ദുൾ അസീസിൽ നിന്നും കാഷ് മേടിച്ച് കാശിന്റെ കനം നോക്കി വാർത്ത പടച്ചുണ്ടാക്കി പകയുടെ കാർമേഖം കൊണ്ട് മനസ്സും ശരീരവും കറുത്തിരുണ്ട മനുഷ്യകോലമല്ലാത്ത മുഖവും വെച്ച് നടക്കുന്ന വർഗീയ വാദിയുടെ മൂട് താങ്ങി ഉളുപ്പില്ലാതെ കൊണ്ട് നടക്കുന്ന ഇന്ത്യാ വിഷൻ ആരുടെ പ്രീതിക്കു വേണ്ടിയാണു സമയം കളയുന്നത്? റേറ്റിംഗിൽ ഇടിഞ്ഞു വീണ നിങ്ങൾ രണ്ടും കയ്യും ഉയർത്തി ആരെങ്കിലും കുഴിയിൽ നിന്നു പുറത്തെടുക്കുമോ എന്ന് അട്ടഹസിച്ച് അലമുറയിടുന്ന നിങ്ങളുടെ പൊട്ടിക്കരച്ചിൽ ആരും കേൾക്കാത്തത് കൊണ്ടാണോ?ഗൾഫ് നാടുകളിൽ റസീവറുകളിൽ നിന്നും നിങ്ങളുടെ ചാനൽ ഡിലീറ്റ് ചെയ്യുന്ന തിരക്കിലാണു പ്രവാസികൾ ഇപ്പോൾ.രണ്ട് ന്വൂസ് റീഡർമാരെ വെച്ച് രാവും പകലും കിടന്നു ചിലച്ചിട്ടും ആരും എന്തേ കേൾക്കാനില്ല?ഐസ്ക്രീം നിങ്ങൾക്ക് ചക്കര വാർത്തയാണെങ്കിൽ അത് കേൾക്കാൻ ആളുകൾക്ക് മനസ്സില്ല.ഇന്നും ഇന്നലെയേയും തുടങ്ങിയതാണോ ഈ വെക്തി ഹത്യ? വീണയുടേയും സനീഷിണ്ടേയും വാർത്ത വായന കണ്ടാൽ എന്ത് ത്രില്ലിലാണു മനിഷ്യത്വമില്ലാതെ ഒരാളെ കല്ലെറിയുന്നത്.പണ്ട് ഏഷ്യാനെറ്റിലെ ഷാജഹാനൊട് മുൻ വ്യവസായ മന്ത്രി ഏളമരം കരീം പറഞ്ഞ ഒരു വക്ക് ഓർമ വരുന്നു.നിന്റെ പെങ്ങളെ കല്യാണം കഴിച്ച് മൊഴി ചൊല്ലിയവനൊന്നുമല്ലല്ലോ ഞാൻ ? എന്ന ചോദ്യം കുഞ്ഞാലികുട്ടി ചെറിയ മാറ്റം വരുത്തി ചോദിച്ചാൽ നന്നാകും എന്നു കരുതുന്നു? സംസ്കാരം അനുവദിക്കില്ല എന്നറിയാം,ലീഗിന്റെ സംയമനം ഒരു പോരായ്മയായി നിങ്ങൾ കാണരരുത്. ഈ വീണക്കും സനീഷിനും ഇല്ലെ കൂട്ടവും കുടുംബവും? നിങ്ങളുടെ ന്യൂസ് ഏമാൻ ബഷീറിനു ഏതായാലും അതൊന്നുമില്ല കുഞ്ഞാലികുട്ടിയുടെ രക്തം കുടിച്ച് തടിച്ച് വീർത്ത പൊട്ടക്കിണറ്റിലെ തവളയെ പോളെ വീ എസും തന്റേ മുറിമൂക്കൻ രാജ്യത്തെ മുറിമൂക്കൻ രാജാവു എന്നമട്ടിൽ പ്രവർത്തിക്കുന്ന ആളില്ലാ പാർട്ടിയിലെ ഒരൊറ്റ നേതാവായി വാഴുന്ന അബ്ദുൾ അസീസിന്റെ മൂടും താങ്ങി നടക്കുന്ന അപഹാസ്യനായ ഒരു ചാനലുകാരനാണത്രെ ..എല്ലാത്തിനും ഒരു അറുതി വേണം തന്റെ കയ്യിൽ മൈക്ക് ഉണ്ട് എന്നു കരുതി എന്ത് ചെറ്റത്തരവും വിളിച്ച് പറയാനുള്ളതല്ല.നിങ്ങൾക്കെല്ലാം എന്താ വേണ്ടത് ,കുഞ്ഞാലികുട്ടിയുടെ രക്തമോ? അതോ അദ്ദേഹം മന്ത്രിയായി തുടരുന്നതിലുള്ള അസഹിഷ്ണുതയോ?നിങ്ങളുടെ വീട്ടിൽ നിന്നും പറഞ്ഞയച്ചതല്ലല്ലോ? പോയി നിയമസഭയിൽ ഇരിക്കൂ അതും രണ്ടാം കസേരയിൽ ..ജനകീയ കോടതിയിൽ നിന്നും നാല്പത്തി നാലായിരത്തോളം അധിക വോട്ട് നേടി കേരളചരിത്രത്തിൽ നിന്നു തന്നേ ഭൂരിപക്ഷത്തിൽ രണ്ടാം സ്താനം അലങ്കരിച്ച് വിജയിച്ച് വന്നു ഒരു ജനകീയ പ്രസ്താനത്തെ ഉന്നതിയിലെത്തിച്ച് മുസ്ലിം ലീഗിനെ ജന ഹ്ര്ദയത്തിലും അധികാര കേന്ദ്രങ്ങളിലും എത്തിക്കേണ്ടിടത്ത് എത്തിച്ച ഞങ്ങളുടെ പാണ്ടിക്കടവത്ത് കുഞ്ഞാപ്പ ....അദ്ദേഹത്തെ നിങ്ങൾക്ക് വേട്ടയാടാനുള്ളതല്ല...വെക്തി ഹത്യ നടത്തി നശിപ്പിച്ച് കളയാം എന്നും കരുതേണ്ട...നല്ല ജനപിന്തുണയുള്ള നേതാവാണു അദ്ദേഹം കൂട്ടത്തോടെ ആക്രമിക്കുന്നതിന്റെ ഗുട്ടൻസും ഞങ്ങൽക്ക് അറിയാം...നിങ്ങളുടെ സ്വപ്നങ്ങൾക്ക് ആയുസ്സില്ല.ഇതിനു നിങ്ങളെ സഹായിക്കുന്ന ക്രിമിനലുകളേയും ജനങ്ങൾക്ക് വെക്തമായി അറിയാം..അരി ഭക്ഷണം കഴിക്കുന്ന മലയാളികൾ തന്നെയാ ഞങ്ങളും അതുകൊണ്ട് അധികം തുള്ളണ്ട...പീഡിതന്റെ കൂടെ ദൈവം ഉണ്ടാകും.പീഡിതന്റെ പ്രാർതന ദൈവം കേൾക്കും തീർച്ച.1നുണ 1000 പ്രാവശ്യം 1 മണിക്കൂർ ഇടവിട്ട് വിളിച്ച് കൂവിയാലും സത്യമാകില്ല വിഡ്ഡികളേ.....സത്യത്തിന്റെ നേർ രേഖയായിരിക്കണം വാർത്തകൾ ..വാർത്ത ഇല്ലെങ്കിൽ റേറ്റിംഗ് കുറവായതിനാൽ പിടിച്ച് നിൽക്കാൻ വല്ലവന്റേയും തലയിൽ കയറി ഊഞ്ഞാലാടലല്ല പത്ര പ്രവർത്തനം ....
  http://udfcyber.blogspot.com

  ReplyDelete
 3. ഇന്ത്യാ വിഷന്‍ വേണോ മന്ത്രി സ്ഥാനം വേണോ എന്ന് മുനീറിനോടു ചോദിച്ചപ്പോള്‍ മന്ത്രി സ്ഥാനം മതി എന്നല്ലേ മുനീര്‍ പറഞ്ഞത് . ഇപ്പോള്‍ മുനീറിന് എന്തെങ്കിലും അധികാരം ഇന്ത്യാ വിഷനില്‍ ഉണ്ടോ ? അധികാരമില്ലാത്ത ഒരാള്‍ ഇങ്ങനെ ഉള്ള ഒരു പ്രസ്ഥാവ ഇറക്കിയതില്‍ എന്ത് അസാംഗത്യം ആണുള്ളത് ?

  ReplyDelete
 4. ഇന്ത്യാ വിഷന്‍ ഏത് തരം തട്ടിക്കൂട്ടിയ വാര്‍ത്തകളുമായി വന്നാലും ഇന്ത്യന്‍ യുണിയന്‍ മുസ്ലിം ലീഗിന് ഒരു പോറല്‍ പോലും ഏല്‍പ്പിക്കാന്‍ ആവില്ല. ഡോ. എം.കെ. മുനീറിന്റെ ചെയര്‍മാന്‍ പദവി ആലങ്കാരികമാണെന്നാണ് മനസ്സിലാക്കുന്നത്.

  ReplyDelete
 5. എന്തിനാണിങ്ങനെയൊരു മുതലാളി? ചാനലിന് സാമ്പത്തികവും അല്ലാത്തതുമായ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുമ്പോള്‍ ടെന്‍ഷന്‍ അടിക്കാന്‍ മാത്രമോ? കടങ്ങള്‍ക്ക് തോള് വെക്കാന്‍ മാത്രമോ? എപ്പോഴാണ് മുതലാളി ഇടപെടുക? ഇതുവരെയുള്ള അനുഭവം വെച്ച് ഒന്നും ഊഹിക്കാനാകുന്നില്ല, വന്നിട്ട് തന്നെ കാണണം... അല്ല മുനീര്‍ സാഹബ്, എന്തിനാണ് നിങ്ങള്‍ ചാനല തുടങ്ങിയത്? സഹപ്രവര്‍ത്തകന് പാര പണിയാനോ...ഞാന്‍ കുഞ്ഞാലിക്കുട്ടിയുടെ ആളൊന്നുമല്ല, ലീഗുകാരന്‍ പോലുമല്ല. പുറത്തു നിന്ന് നോക്കുന്ന ആളെന്ന നിലയില്‍ എനിക്ക് പറയാന്‍ സാധിക്കും മുനീര്‍ ഈ നിസ്സംഗതക്ക് പേര് നിഷ്പക്ഷത എന്നല്ല, നാട്ടെല്ലില്ലായ്മ എന്നാണ്.

  ReplyDelete
 6. അപ്പൊ വല്ലിക്കുന്നെ, ഇങ്ങള് ഓന്റെ ആലാ ല്ലേ ..?

  ReplyDelete
 7. മുനീറിന് ചാനലുകാരോടു പറയാന്‍ കഴിയാത്തതും ഹൈദരലി ശിഹാബ്‌ തങ്ങള്‍ക്കു മുനീറിനെ പിന്തിരിപ്പിക്കാന്‍ കഴിയാത്തതും താരതമ്യം ചെയ്‌താല്‍ ലീഗുകാര്‍ക്ക് ആരെ കൂടുതല്‍ കുറ്റം പറയാന്‍ കഴിയും??? (പ്ലീസ് ഒരു മറുപടി തരണം)

  ReplyDelete
 8. മുമ്പ് ഈ വിഷയത്തില്‍ ചില വാര്‍ത്തകള്‍ സത്യസന്ധമായി റിപ്പോര്‍ട്ട്‌ ചെയ്തതിന്റെ പേരില്‍ 'മാധ്യമം' പത്രതിനെതിരെ ആയിരുന്നു ലീഗ് പ്രവര്‍ത്തകരുടെ മുഴുവന്‍ രോഷവും.
  ഇപ്പോള്‍ ഇത്രയൊക്കെ വാര്‍ത്തകള്‍ ഇന്ത്യ വിഷന്‍ ടി.വി കാണിച്ചിട്ടും എന്തെ ചാനലിനെതിരെ ലീഗ് പ്രവര്‍ത്തകര്‍ ഒരു പ്രതിഷേധവും രേഖപ്പെടുത്താത്തത്?

  ReplyDelete
 9. "ചക്കരക്കുടം കാണുമ്പോള്‍ വായില്‍ വെള്ളമൂറുന്ന ഒരു സാധാരണ രാഷ്ട്രീയക്കാരന്‍ മാത്രമാണ് മുനീര്‍ "
  ഇത് ഇന്നത്തെ എല്ലാ രാഷ്ട്രീയക്കാരുടെ കാര്യത്തിലും ശരിയാണ്.

  ReplyDelete
 10. മുനീറിന്റെ പ്രസ്താവന =....നാടകമേ ഉലകം...

  .
  ആരാന്റമ്മക്ക് ഭ്രാന്ത് വന്നാല്‍ കാണാന്‍ നല്ല ചേല്...
  ....
  ....ഇതോക്കെയാണ് നടക്കുന്നത്..

  ReplyDelete
 11. മന്ത്രി മുനീര്‍ സ്വയം അപഹാസ്യനാവുകയാണ്. ഇനിയും ഇത് നിര്‍ത്തിക്കൂടേ? ഇന്ത്യാവിഷത്തില്‍ നിന്ന് , എന്താ ഓന്റെ പേര് ബഷീറോ അവനെ പുറത്താക്കി ആ ചാനല്‍ ഒന്ന് ശുദ്ധീകരിച്ചാല്‍ മുനീറിന്റെ നഷ്ടമാകുന്ന വിശ്വാസ്യത എത്രയും പെട്ടെന്ന് വീണ്ടെടുക്കാന്‍ പറ്റുമെന്നാണ് എനിക്ക് തോന്നുന്നത്. ശരിയാണോ എന്നറിയില്ല,തോന്നലല്ലേ :)

  ReplyDelete
 12. ആളൊരു മാന്യനാണ് എന്നാണു ഈ അടുത്ത കാലം വരെ മുനീറിനെ കുറിച്ച് കരുതിയിരുന്നത്.കുഞ്ഞാലിക്കുട്ടി മൂപ്പരെ ഒതുക്കാന്‍ ശ്രമിക്കുന്നു എന്നും തോന്നലുണ്ട്‌.പക്ഷെ അതിനു മുനീറിന്റെ പ്രതികരണം ചീപ് ആയി എന്ന് പറയാതെ വയ്യ.ഉമ്മന്‍ ചാണ്ടിക്ക് രഹസ്യ വിവരം കിട്ടി,രൌഫിന്റെയും മുനീറിന്റെയും തുരപ്പന്‍ പരിപാടി നേരത്തെ പൊളിച്ചത് കൊണ്ട് ,ചെറിയ ഭൂരിപക്ഷത്തിനാണ് എങ്കിലും യു.ഡി.എഫിന് അധികാരത്തിലെത്താന്‍ പറ്റി. ഇല്ലെങ്കില്‍ ഉപജാപങ്ങളുടെ ചക്രവര്‍ത്തി വീണ്ടും അധികാരത്തില്‍ വന്നേനെ.ഇതെല്ലാം കഴിഞ്ഞിട്ട് നാണമില്ലാതെ മന്ത്രിക്കസേരയിലും ഇരിക്കുന്നു.മക്കള്‍ മാതാപിതാക്കളെ ഇങ്ങിനെ ചെറുതാക്കരുത്. സ്പീക്കര്‍ തിരഞ്ഞെടുപ്പിന് മുന്പ് എഴുതിയ ബ്ലോഗിലെ കുറച്ചു ഭാഗം താഴെ ചേര്‍ക്കട്ടെ.
  സ്പീകെര്‍ തെരഞ്ഞെടുപ്പു
  നാളെ ആരാണ് പണി ഒപ്പിക്കുന്നത് ?.പി.സി.ജോര്‍ജ് ആണോ പാര പണിയുക ?. ശക്തന്‍ നിരക്ഷരന്റെ വേഷം കെട്ടുമോ? നാലണ മെംബെര്‍ഷിപ്‌ മതിയെന്ന് നാടുനീളെ കരഞ്ഞു നടന്ന മുരളി മുങ്ങി കളയുമോ? അങ്ങിനെ സംശയിക്കാനാണെങ്കില്‍ ഒരു പത്തിരുപതു പെരെന്കിലുമുണ്ട് .മഞ്ഞളാംകുഴി അലിയെപ്പോലും സംശയിക്കാം. ഇത്തിരി കടന്നു ചിന്തിച്ചാല്‍ മുനീറിനെ വരെ സംശയിക്കണം. കാരണമുണ്ട്.കുറച്ചുകാലം മുമ്പാണ്.താമാരശേരിയിലുണ്ടായ ഒരു സംഭവം ഓര്‍മ വരുന്നു. ഒരു തള്ളയുടെ പുന്നാരമോന്‍ കല്യാണം കഴിച്ചു.കെട്ടിയോന്‍ ചത്തതിനു ശേഷം
  തള്ള ഒത്തിരി കഷ്ടപ്പെട്ട് വളര്‍ത്തിയ പയ്യനാണ്.മകന് അമ്മയും അമ്മയ്ക്ക് മകനുമല്ലാതെ വേറോരു ലോകമില്ല. അമ്മ തന്നെ കണ്ടുപിടിച്ച പെണ്‍കുട്ടിയാണ്.കല്യാണം നടന്നു.പെണ്ണ് കുഴപ്പമില്ല.തള്ളേം മകനേം നല്ലപോലെ നോക്കും.പക്ഷെ തള്ളയ്ക്ക് ആധിയായി .മകന് പഴയ സ്നേഹം ഇല്ല.സംസാരിക്കാന്‍ തന്നെ സമയമില്ല.എല്ലാം ഈ മൂധേവി വന്നു കയറിയതിനു ശേഷം .അവളെ ഒഴിവാക്കണം.പക്ഷെ പയ്യന്‍ സമ്മതിക്കുന്നില്ല.പഠിച്ച പണി പതിനെട്ടും നോക്കി .മകന്‍ കൂടുതല്‍ കൂടുതല്‍ അകന്നു പോകുന്നു.മരുമകളെ കൊല്ലാനുണ്ട്‌ അരിശം.പക്ഷെ അവള് നല്ല ആരോഗ്യം ഉള്ള പെണ്ണ്.തള്ള വെറും അശു .അവസാനം ആ അമ്മ ഒരു പണി ചെയ്തു. മരുമകള്‍ അടുത്ത വീട്ടില്‍പോയ തരത്തിന് മണ്ണെണ്ണ ഒഴിച്ച് സ്വോയം കൊളുത്തി. ഓടിക്കൂടിയ നാട്ടുകാരോട തള്ള പറഞ്ഞു "മരുമകള്‍ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചുവെന്നു"
  നാളെ മുനീര്‍ നമ്മളോട് ആ അമ്മ പറഞ്ഞതുപോലെ പറയുമോ?

  ReplyDelete
 13. മുനീറിനെ കല്ലെറിയുന്നതിനു മുമ്പ് ഇന്ത്യ വിഷന്‍ ചാനല്‍ കൊണ്ട് വന്ന വാര്‍ത്തകളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ആരും തയാറാവാത്തത് എന്ത് കൊണ്ട്? ഒളികാമറക്ക് പിന്നില്‍ നിന്ന് ചില സത്യങ്ങള്‍ വെളിപ്പെടുത്തുന്നത് സാധാരണക്കാര്‍ അല്ല, ഈ വിഷയത്തില്‍ ഇടപെട്ടു എന്ന് സംശയിക്കുന്ന വക്കീലന്മാരും അതെപോലെയുള്ളവരുമൊക്കെയാണ്. കാര്യങ്ങളുടെ കിടപ്പ് ഒരു പക്ഷെ മുനീരിനും അറിയാമായിരിക്കും. സ്വന്തം മനസാക്ഷിയെ വഞ്ചിച്ചു കൊണ്ട് ഒരു തീരുമാനം ഇക്കാര്യത്തില്‍ എടുക്കാന്‍ ഒരു പക്ഷെ അദ്ധേഹത്തിനു കഴിയുന്നുണ്ടാവില്ല. ഏതായാലും സത്യത്തെ ഏറെ നാലോന്നും മൂടിവെക്കാന്‍ ആര്‍ക്കും കഴിയില്ല. കാത്തിരുന്നു കാണാം.

  ReplyDelete
 14. @ പാറക്കണ്ടി
  ഇന്ത്യാവിഷന്‍ ചെയര്‍മാനായി ഇപ്പോഴും മുനീര്‍ തന്നെ തുടരുന്നു എന്നാണു പത്രവാര്‍ത്തകള്‍. രാജിവെക്കാം എന്ന് തങ്ങള്‍ക്കു വാക്ക് കൊടുത്തത് പത്രങ്ങളില്‍ വന്നിരുന്നു. ഔദ്യോഗികമായി അത് നടന്നിട്ടുണ്ടോ എന്നത് സംശയകരമാണ്. മന്ത്രാലയത്തിലെ രേഖകളില്‍ 2012 June വരെ മുനീര്‍ തന്നെ തുടരും എന്നാണു കാണുന്നതെന്ന് ഇന്നത്തെ തേജസ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. ചെയര്‍മാന്‍ ആണെനെകിലും അല്ലെങ്കിലും ഇന്ത്യാവിഷന്റെ നിയന്ത്രണം മുനീറിന്റെ കയ്യില്‍ തന്നെ ആണ് എന്ന കാര്യത്തില്‍ ആര്‍ക്കാണ് സംശയം ഉള്ളത്?

  ReplyDelete
 15. സി.എച്ചിന്റെ മകനായത് കൊണ്ടു മുനീര്‍ ഒരു നിഷ്കലന്കനാവില്ല. അതൊക്കെ ഒരു പറച്ചിലാണ്. കുഞ്ഞാലിക്കുട്ടിയെ വേട്ടയാടാന്‍ ഇന്ത്യാവിഷന്‍ തുനിഞ്ഞിരങ്ങിയപ്പോള്‍ മുനീര്‍ കൈ കഴുകുകയായിരുന്നു. ഇപ്പോള്‍ വെട്ടിമുരിക്കപ്പെട്ട തന്റെ വകുപ്പില്‍ ശേഷിക്കുന്ന ഉപവകുപ്പുകള്‍ ലീഗിന്റെ അഞ്ചാം മന്ത്രിയായി അലിക്ക വരുമ്പോള്‍ അങ്ങോട്ട്‌ മാറ്റപ്പെടാതിരിക്കാന്‍ കാലേക്കൂട്ടി കുഞാപ്പാനെ സോപ്പിടാനാണ് മുനീര്‍ ഇത്തരം പ്രസ്താവനകള്‍ ഇറക്കുന്നത്. @ഷമീര്‍ മോനെ, ജ്ജ് പറയുന്ന പോലെ പാന്റിക്കടവത്തെ ....പ്പ ഒരു സംഭവമൊന്നുമല്ല. താന്‍ അധികാര ദുര്‍വിനിയോഗം നടത്തി എന്ന് ഒരു നേതാവ് ചാനലില്‍ വന്നു പൊട്ടിക്കരഞ്ഞു പറഞ്ഞിട്ടും ഒരു വിശദീകരണം പോലും ചോദിക്കുകയോ പോലും ചെയ്യാത്ത ഉത്തരവാദിത്തപ്പെട്ട നേതാക്കന്മാരുള്ള ഒരു പാര്‍ട്ടിയാണ് ഇങ്ങടെ ലീഗ്. നിഷേധിക്കാന്‍ പറ്റുമോ? അയാള്‍ക്ക് ഒടുക്കത്തെ ഭൂരിപക്ഷം കൊടുത്തു ജയിപ്പിച്ചത്‌ നിങ്ങള്‍ക്ക്‌ പറ്റിയ തെറ്റ്. അതാ പറയുന്നത് ഇങ്ങള് മലപ്പുരതുകാര്‍ക്ക് വിവരമില്ലെന്ന്. എത്ര കാട്ടുകല്ലന്മാരായാലും ഞമ്മന്റെ ആളാണെങ്കില്‍ ഇങ്ങള് ജയിപ്പിക്കും. അല്ലെങ്കില്‍ ഇങ്ങള് കരിപ്പൂര് എയര്‍പോര്‍ട്ടിന്റെ മുകളിലെ ദേശീയ പതാക എടുത്ത് മാറ്റി ലീഗിന്റെ പച്ചക്കൊടി കെട്ടുമോ??!!

  ReplyDelete
 16. മഹാനായ സി എച്ചിന്റെ മകന്‍ ആയിപ്പോയി ഇല്ലെങ്കില്‍....

  ഒരു ചുക്കും ചെയ്യാന്‍ കഴിയില്ല ഭായീ..ഇന്നും ലീഗിന്റെ വലിയൊരു വിഭാഗവും മുനീറിന്റെ കൂടെ ഉണ്ട് പോരാത്തതിന് ഒരു ചാനലും ..എന്തേ പിന്നെ ഇപ്പോള്‍ സമാസമം ആയ നിയമ സഭയില്‍ ചില കളികള്‍ കളിക്കാന്‍ മുനീരിനും കഴിയും അത് കൊണ്ട് ..എല്ലാരും എപ്പോളും ഇത് പറയുകയേ ഉള്ളൂ

  "മഹാനായ സി എച്ചിന്റെ മകന്‍ അത്രേന്നേ എന്ത്യേ"

  ReplyDelete
 17. മുനീര്‍ ഇപ്പോള്‍ ചെയര്‍മാന്‍ പദവിയിലില്ലല്ലോ..
  അപ്പോള്‍ പിന്നെയെങ്ങിനെ ബഷീറിനു വിളിച്ച് പറയാന്‍ കഴിയും.അപ്പോള്‍ മുനീര്‍ ഈ കളിയിലില്ലെന്ന് പകല്‍ പോലെ വ്യക്തം.വെറുതെ ഓരോ കിംവദന്തികള്‍ പറയാതിരിക്കൂ കോയാ.

  ReplyDelete
 18. മഹാനായ സി എച്ചിന്റെ മകന്‍,

  ഗള്‍ഫിലെ പാര്‍ട്ടി പ്രവര്‍ത്തകരായ പാവങ്ങളുടെ പണം പിരിപ്പിച്ചു ചാനല്‍ മുതലാളിയായവാന്‍‍.

  മാധ്യമ സ്വാതത്ര്യം എന്ന പേരില്‍ ചാനല്‍ സംപ്രേഷണം കേട്ടാസ്വദിക്കുകയും പിന്നീട് അതിനെ "റജിനയുടെ" പുലമ്പല്‍ എന്നു മാറ്റിപ്പറയുകയും ചെയ്തവന്‍.

  തിരഞ്ഞെടുപ്പിന് മുമ്പ് പൊട്ടിക്കാനായി ഒളിക്കാമറയുമായി ചാനല്‍ വീണ്ടും സീഡി നിര്‍മ്മാണത്തില്‍ മുഴുകിയപ്പോള്‍ കണ്ണടച്ചിരുന്നവന്‍.

  സീഡി നിര്‍മ്മാണം ഫ്ലോപ്പ് ആകുകയും പാര്‍ട്ടി വിജയം നേടുകയും ചെയ്തപ്പോള്‍ അതുവരെ കെട്ടിപ്പിടിച്ചിരുന്ന ചെയര്‍മാന്‍ സ്ഥാനം ഉപേക്ഷിച്ചു ലീഗ് മന്ത്രിയായ "ധീരനായ" ചാനല്‍ മുതലാളി.

  ഇപ്പോള്‍ ലീഗ് മന്ത്രിയായി‍ ചാനലിനെ തള്ളി?പ്പറയുന്നവന്‍.....ഇത്രയോക്കെയാണ് മുനീര്‍ താങ്കളെപ്പറ്റി ഞാന്‍ മനസ്സിലാക്കിയത്.


  "ഇന്ത്യാവിഷന്‍ ചെയ്യന്നത് ശരിയല്ല" എന്നു താങ്കള്‍ ഇപ്പോള്‍ പറയുമ്പോള്‍ ശരിയല്ലെന്ന് അറിഞ്ഞു കൊണ്ട് തന്നെയായിരുന്നു "അന്ന് കളിച്ചത്" എന്നു സമ്മതിക്കുകയല്ലേ.

  കൊള്ളാം മുനീര്‍, ലീഗുകാരെ വിഡ്ഢിയാക്കാനുള്ള താങ്കളുടെ മിടുക്ക് സമ്മതിച്ചിരിക്കുന്നു

  ReplyDelete
 19. ഈ ഇന്ത്യവിഷന് പറ്റിയ പേര് ഇന്ത്യാവിഷം എന്നാണ് കാരണം എന്‍ഡോ സള്‍ഫാന്‍ കൊണ്ട് ഒരു പ്രദേശമെ രോഗ ബാധിതരയിട്ടുള്ളൂ ഇത് ലോക മലയാളികളുടെ മനസ്സിനെ തന്നെ രോഗ ബാധിതമാക്കി ഇവര്‍ക്ക് നരംബിന്റെ കേടാണ് ശശിക്ക് പിടലിക്കാണേല്‍ ഇവര്‍ക്ക് ആസന്നതില്‍ എന്ന വ്യത്യാസം മാത്രം

  ReplyDelete
 20. അധികാരത്തോട് ആർത്തിയുള്ള എല്ലാ രാഷ്ട്രീയക്കാരിൽ നിന്നും ഒട്ടും വ്യത്ത്യസ്തനല്ല മുനീറും. സി.എച്ച് ന്റെ മോനല്ലേ എന്ന് വിചാരിച്ച് ലീഗുകാർ എത്ര കാലം ക്ഷമിക്കുമെന്ന് കണ്ടറിയാം.

  ReplyDelete
 21. @ shameer mhd :

  ബഷീര്‍ ഭായ് കുഞ്ഞാപ്പ വിഷയത്തില്‍ എന്ത് പോസ്റ്റിട്ടാലും കമന്റു ഇടാന്‍ താങ്കളെ കാണാറുണ്ട്. കഴിഞ്ഞ പോസ്റ്റില്‍ " മലയാളികള്‍ ഐസ് ക്രീം കേസ്‌ ഇഷ്ട്ടപ്പെടുന്നില്ല " എന്ന് താങ്കള്‍ പറഞ്ഞു ( അതിനു തക്ക മറുപടി കമന്റും കണ്ടു ) ദേ..ഇപ്പൊ പിന്നേം ..>>>ഗൾഫ് നാടുകളിൽ റസീവറുകളിൽ നിന്നും നിങ്ങളുടെ ചാനൽ ഡിലീറ്റ് ചെയ്യുന്ന തിരക്കിലാണു പ്രവാസികൾ ഇപ്പോൾ<< താങ്കള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത കാര്യങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്ന ചാനല്‍ താങ്കള്‍ ഡിലീറ്റ് ചെയ്തോളു...പക്ഷെ പ്രവാസികളുടെ എല്ലാം കാര്യം അങ്ങനെ അങ്ങ് തീരുമാനിക്കാതെ !

  >>ഐസ്ക്രീം നിങ്ങൾക്ക് ചക്കര വാർത്തയാണെങ്കിൽ അത് കേൾക്കാൻ ആളുകൾക്ക് മനസ്സില്ല<< ഏക വചനം ഉപയോഗിക്കു !

  വാര്‍ത്ത വായിക്കുന്ന വീണയും സനീശുമാണ് ഇതിനു പിന്നില്‍ എന്നാണോ താങ്കള്‍ വിചാരിചെക്കുന്നത് ? കഷ്ട്ടം !

  ചാനലിനെ പറയുന്ന താങ്കള്‍ മുനീറിനെ പറയാത്തതെന്ത് ? ചാനല് വേണോ മന്ത്രിപ്പണി വേണോ എന്ന് അങ്ങൊരു തീരുമാനിക്കട്ടെ...


  ഈ കേസില്‍ എന്താണ് നടന്നത് എന്നും ഇനി നടക്കാന്‍ പോകുന്നതെന്താവും എന്നും സാമാന്യ ബോധം ഉള്ള കുറെ പേര്‍ക്കെങ്കിലും അറിയാം. അതിനിപ്പോ ആരൊക്കെ ആരെയൊക്കെ വെള്ള പൂശാന്‍ നോക്ക്കിയാലും ഒരു പ്രയോജനവും ഇല്ല.

  താങ്കള്‍ കുഞ്ഞാപ്പ ഫാന്‍ ആയിക്കോളൂ...അതൊരു തെറ്റല്ല.. പക്ഷെ കേരളത്തിലെയും പ്രവാസലോകതെയും എല്ലാ മലയാളികളുടെയും അഭിപ്രായം താങ്കളുടേത് തന്നെ ആണെന്നൊക്കെ വെറുതെ പറയാതെ.


  പിന്നെ മലയാളികള്‍ ഇന്ത്യാ വിഷന്‍ കാണുന്നത് ഈ കേസിന്റെ വാര്‍ത്ത കേള്‍ക്കാന്‍ മാത്രമാനെന്നാണോ താങ്കള്‍ കരുതിയിരിക്കുന്നത് ?

  ReplyDelete
 22. കുഞ്ഞാലിക്കുട്ടിയെ പൂജപ്പുരയില്‍ എത്തിക്കാനുള്ള സമര്‍ത്ഥമായ ചരടാണ്‌ മുനീര്‍ വലിച്ചു കൊണ്ടിരിക്കുന്നത് എന്ന് ഞാന്‍ പറയുന്നില്ല. പക്ഷെ 'സാഹിബിനെ' ഒതുക്കാനുള്ള കളികളില്‍ ഒരു ചരട് മുനീറിന്റെ കയ്യിലാണ് ഉള്ളത് എന്ന് നിസ്സംശയം പറയാം

  ബഷീ സാഹിബ്‌ നിങ്ങള്‍ പറഞ്ഞ വാക്കുകള്‍ ഞാന്‍ ഇവിടെ ചേര്‍ക്കുന്നു .ന്നു .
  മുനീര്‍ സാഹിബിനു ഇതിലൊരു കളിയുണ്ട്.ഇത് പച്ചയായ സത്ത്യമാണ് .
  .
  --

  ReplyDelete
 23. ഇന്ത്യ വിഷതിലൂടെ തന്നെ ഈ നാറ്റം ലീഗ് അര്‍ഹിക്കുന്നു കാരണം എതാര്‍ത്ഥ തീവ്രവാദികള്‍ ഇന്ത്യ ഒട്ടുക്കു ബോംബു പൊട്ടിച്ചു രസിച്ചപ്പോള്‍. ലീഗ് തങ്ങളുടെ പോക്രിത്തരങ്ങള്‍ മറച്ചു വെക്കാനും പൊതു സമൂഹത്തില്‍ മാന്യത നേടാനും പണക്കട്ടെ തങ്ങന്മാരെ മുന്നില്‍ നിര്‍ത്തി മുസ്ലിം യുവാക്കളെ ഭീകരന്മാരക്കി ഓരോ ബോംബു പൊട്ടുമ്പോഴും ഇസലാമിന്റെ അര്‍ഥം പറയാന്‍ തുടങ്ങി .എന്ത് ചെയ്യാം ഓരോ ലീഗ് കാരനും ഇന്ന് തലയില്‍ മുണ്ടിട്ടു നടക്കേണ്ട അവസ്ഥ വന്നിരിക്കുന്നു .ഈ ചാനലില്‍ നിന്നും ലീഗില്‍ നിന്നും ഇനിയെങ്കിലും നീതി പ്രതീക്ഷിക്കാമോ

  ReplyDelete
 24. എന്തായാലും വെയ്‌റ്റിങ്ങിലുള്ള മന്ത്രിക്ക് അടുത്ത് തന്നെ അധികാരത്തില്‍ കയറാം....തങ്ങള്‍ എല്ലാം മുന്‍കൂട്ടി കാണുന്നു....മഹാന്‍റെ ഒരു കറാമത്ത്.....

  ReplyDelete
 25. ലീഗുകാരെ സോപ്പിടാന്‍ വേണ്ടി ഇത് പോലുള്ള വാചകക്കസര്‍ത്തുകള്‍ നടത്തരുത്. ലീഗുകാര്‍ക്കും അല്പമൊക്കെ വിവരം കാണും.

  ബഷീര്‍ അത് അരക്കിട്ടുറപ്പിക്കുന്നു.....

  ReplyDelete
 26. This comment has been removed by a blog administrator.

  ReplyDelete
 27. ചില ടീമുകള്‍ക്ക് പോസ്റ്റിനെ പറ്റി ഒന്നു പറയാനില്ലേല്‍ കമന്റെയുതിയവരെ ചൊറിഞ്ഞിട്ട് പോവും. ഇതു മുമ്പ് രണ്ട് കൊണ്ടോട്ടിക്കാരായിരുന്നു ചെയ്തിരുന്നത്. ഇപ്പോ ഇതാ വെറൊന്ന് കൂലിക്ക് കമന്റാന്‍ വന്നിരിക്കുന്നു.

  ReplyDelete
 28. ബഷീര്‍ക്കനെ ഞമ്മക്ക് പിടി കിട്ടുന്നില്ല. സത്യത്തില്‍ നിങ്ങള്‍ ആരുടെ കൂടെയാ. മുമ്പ് കുഞ്ഞാലിക്കുട്ടിയുടെ ആളാണെന്നു കരുതി. കഴിഞ്ഞ പോസ്റ്റോടെ അതല്ല എന്ന് മനസ്സിലായി. ഇപ്പോള്‍ മുനീറിനെതിരെ. അപ്പോള്‍ മുനീരിന്റെയും ആളല്ല. അച്ചുമാമനെ സ്ഥിരമായി എടിര്‍ക്കുന്നു. അപ്പോള്‍ അയാളുടെ ആളുമല്ല. ഇനി ചാണ്ടിയുടെ ആളാണോ.

  തമാശയാണ് ബഷീര്ക. സീരിയസ്സായി എടുക്കരുതേ.

  ReplyDelete
 29. ഇപ്പോള്‍ കിട്ടിയ വാര്‍ത്ത.

  കോഴിക്കോട്: ഐസ്‌ക്രീം കേസുമായി ബന്ധപ്പെട്ടുണ്ടാകുന്ന ആരോപണങ്ങള്‍ പ്രതിരോധിക്കാന്‍ മുസ്്‌ലീംലീഗ് നിയമനടപടികളിലേക്ക് നീങ്ങുന്നതായി അറിയില്ലെന്ന് മന്ത്രി എം.കെ. മുനീര്‍ പറഞ്ഞു. ഇതു സംബന്ധിച്ച വാര്‍ത്തയോട് കോഴിക്കോട് പ്രതികരിക്കുകയായിരുന്നു മുനീര്‍.

  സെക്രട്ടറിയേറ്റ് യോഗത്തിലെ അജന്‍ഡ പലപ്പോഴും അവസാന നിമിഷമാണ് തീരുമാനിക്കുക. ഇത് എല്ലാവരും അറിഞ്ഞുകൊള്ളണമെന്നില്ല. പ്രസിഡന്റിന്റെ താല്‍പര്യപ്രകാരം അജന്‍ഡയില്‍ ഇല്ലാത്ത വിഷയങ്ങളും ചിലപ്പോള്‍ ചര്‍ച്ചയ്ക്ക് വരാമെന്നും എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയാനാവില്ലെന്നും മുനീര്‍ പറഞ്ഞു.

  മലപ്പുറത്ത് വൈകിട്ട് നാലിന് ചേരുന്ന ലീഗ് സെക്രട്ടറിയേറ്റ് യോഗത്തില്‍ ഐസ്‌ക്രീം കേസിലെ ആരോപണങ്ങള്‍ പ്രതിരോധിക്കുന്നതിന് നിയമനടപടികള്‍ സ്വീകരിക്കുന്ന കാര്യം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നാണ് അറിയുന്നത്.

  ReplyDelete
 30. സാധാരണ ജനങ്ങളുടെ ദൗര്‍ബല്യങ്ങള്‍ക്ക് അതിരുകവിഞ്ഞ ഊന്നല്‍ നല്‍കാനുള്ള പ്രലോഭനം സ്വയം ഒഴിവാക്കാന്‍
  ചാനല്‍ പ്രവര്‍ത്തകര്‍ ശ്രമിക്കേണ്ടിയിരിക്കുന്നു. അര്‍ധസത്യങ്ങളും വികൃതമായി വളച്ചൊടിച്ച യാഥാര്‍ഥ്യങ്ങളും സമര്‍ഥമായി ഉപയോഗിക്കുന്നത് ശരിയല്ല. അവിടവിട്ങ്ങളിലായി പൊട്ടി മുളക്കുന്ന ചെറിയ ചാനലുകള്‍ മാത്രമല്ല, ഉയര്‍ന്ന സ്ഥാനത്തു നില്‍ക്കുന്നവ പോലും ദുര്‍ഗന്ധം വമിക്കുന്ന അപവാദങ്ങള്‍ പ്രചരിപ്പിക്കുന്നു. അങ്ങനെ അപവാദം കേള്‍ക്കുവാനുള്ള സാധാരണക്കാരന്റെ ആഗ്രഹത്തെ നന്നായി ചൂഷണം ചെയ്യുന്നു, ഏതെങ്കിലും തോതില്‍ പ്രാമുഖ്യംനേടിയ വ്യക്തികളെ അവരുടെ ദോഷങ്ങളും കുറവുകളും ബോധ്യപ്പെടുത്ത്ി കൂടുതല്‍ വളര്‍ത്തുവാനല്ല, നികൃഷ്ടമായി അപമാനിക്കുന്നതില്‍ ദുഷ്ടമായ ആഹ്ലാദം കാണുന്ന അനാരോഗ്യപ്രവണതയാണ്് ഇന്ന് സര്‍വമേഖലകളിലും ചാനലുകള്‍ പ്രകടിപ്പിക്കുന്നത് എന്ന് പറയേണ്ടിയിരിക്കുന്നു
  ഈ പ്രവനതകല്‍ക്കെതിരെ വള്ളിക്കുന്നിന്റെ പേന ഇനിയും ചലിക്കുമെന്നു പ്രതീക്ഷിക്കട്ടെ...........
  (ഇതില്‍ നല്ല ചാനലുകളേയും ചാനെല്‍ പ്രവര്‍ത്തകരെയും മാറ്റിനിര്‍ത്താം അവര്‍ക്ക് അഭിവാദനം അര്‍പ്പിക്കുകയും ചെയ്യാം)

  ReplyDelete
 31. മുഖമില്ലാത്ത സലാം !

  മുഖമില്ലാതവര്‍ക്ക് മറുപടി എഴുതുക ബുദ്ധിമുട്ടാ...എന്നാലും !

  എനിക്ക് ആരോട് എന്ത് വ്യക്തി വൈരാഗ്യം സുഹൃത്തേ. ഈ പരാമര്‍ശിക്കുന്ന ആരെയും എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ടിട്ടുപോലും ഇല്ല..പിന്നെ മുകളിലെ കമന്റു ഒന്ന് കൂടി വായിച്ചു നോക്ക്..അപ്പൊ മനസ്സിലാകും ആരാ പ്രവാസികളുടെ " മൊത്തം " തീരുമാനം പറഞ്ഞെക്കുന്നതെന്ന് !ഇപ്പോള്‍ മാത്രമല്ല പലപ്പോഴും ..അതുകൊണ്ട് പറഞ്ഞു എന്നെ ഉള്ളു ..

  പിന്നെ ഈ പോസ്റ്റില്‍ അഭിപ്രായം പറയാന്‍ മാത്രം ഒന്നും കണ്ടില്ല.... അതുകൊണ്ട് പറഞ്ഞില്ല..അല്ലെങ്കില്‍ തന്നെ വായിക്കുന്നവര്‍ എല്ലാം അഭിപ്രായം പറയുമോ ?

  കൂലിക്ക് എഴുതേണ്ട ആവശ്യം എനിക്കില്ല സുഹൃത്തേ !

  ( ബഷീര്‍ ഭായിയുടെ ബ്ലോഗില്‍ തെറി കമന്റുകള്‍ കിടക്കനനമോ വേണ്ടയോ എന്നത് അദ്ദേഹത്തിന്റെ ഇഷ്ട്ടം !! )

  ReplyDelete
 32. ഒന്നു പോടര്‍ക്കാ.

  ReplyDelete
 33. സലാം ഒരു ലീഗുകാരന്‍ തന്നെ എന്ന് തെളിയിച്ചു

  ReplyDelete
 34. മുനീര്‍ ആള് മഹാവെളവന്‍ തന്നെയാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. പെണ്‍വാണിഭ കേസുകളില്‍ പെട്ട അപഹാസ്യനായ നേതാവിനിട്ട് ഒരു പണികൊടുക്കാന്‍ അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുകയാണ് സി.എച്ച്-ന്റെ ഈ പുന്നാരമോന്‍. ഇന്ത്യാവിഷന്‍ ചാനലില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ നിരന്തരം തെളിവുകളും, ഒളിക്യാമറ ദൃശ്യങ്ങളും പുറത്തുവിടുന്നത് കണ്ടാല്‍ അത് മനസിലാക്കാം....


  "ഡോ. എം.കെ. മുനീറിന്റെ ചെയര്‍മാന്‍ പദവി ആലങ്കാരികമാണെന്നാണ് മനസ്സിലാക്കുന്നത്. "

  മന്ത്രി പദവിയും ആലങ്കാരികം തന്നെ.. :))


  "ഇന്ത്യാവിഷത്തില്‍ നിന്ന് , എന്താ ഓന്റെ പേര് ബഷീറോ അവനെ പുറത്താക്കി ആ ചാനല്‍ ഒന്ന് ശുദ്ധീകരിച്ചാല്‍ മുനീറിന്റെ നഷ്ടമാകുന്ന വിശ്വാസ്യത എത്രയും പെട്ടെന്ന് വീണ്ടെടുക്കാന്‍ പറ്റുമെന്നാണ് എനിക്ക് തോന്നുന്നത്."

  നേതാവിന്‍റെ പെണ്‍വാണിഭവ്യവസായത്തിന് ചൂട്ടുപിടിച്ചാല്‍ അപ്പറഞ്ഞ വിശ്വാസ്യത തിരിച്ചുകിട്ടുമായിരിക്കും... :))

  ReplyDelete
 35. അയാള്‍ക്ക് ഒടുക്കത്തെ ഭൂരിപക്ഷം കൊടുത്തു ജയിപ്പിച്ചത്‌ നിങ്ങള്‍ക്ക്‌ പറ്റിയ തെറ്റ്. അതാ പറയുന്നത് ഇങ്ങള് മലപ്പുരതുകാര്‍ക്ക് വിവരമില്ലെന്ന്. എത്ര കാട്ടുകല്ലന്മാരായാലും ഞമ്മന്റെ ആളാണെങ്കില്‍ ഇങ്ങള് ജയിപ്പിക്കും>>>

  വര്‍ഗീയ വാദികളുടെ തന്ത്രത്തില്‍ കുടുങ്ങി കുറ്റിപ്പുറത്ത്‌ മുസ്ലിങ്ങള്‍ ചെയ്ത തെറ്റ് തിരുത്തിയതായിരിക്കാം വേങ്ങരയിലെ ഒടുക്കത്തെ സംഭവം.

  ReplyDelete
 36. ഇപ്പോള്‍ പ്രതീക്ഷിച്ച കോളം ഇതല്ല കേട്ടോ. 42 വര്ഷം ലിബിയ ഭരിച്ച ഒരു ഭരണാധികാരിയെ ജനം തെരുവില്‍ വലിച്ചിഴച്ചു വെടിവെച്ചു കൊന്ന സംഭവമായിരുന്നു പ്രതീക്ഷിച്ചത്.

  ReplyDelete
 37. @ കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി
  ചന്ദ്രികയിലും മാധ്യമത്തിലും ക്ലച്ചു പിടിക്കാതെയാണ് എം പി ബഷീര്‍ ഇന്ത്യാവിഷനില്‍ എത്തുന്നത്. ഗള്‍ഫിലെ ഒരു പത്രത്തിലേക്ക് ചേക്കേറാന്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും നടന്നില്ല എന്നാണു എന്റെ അറിവ്. നികേഷ് പോയതോടെ 'സൂപ്പി മൂപ്പനായ'താണ്. മാഷ്‌ പറയുന്ന പോലെ ഇനി അവിടെ നിന്ന് പറഞ്ഞു വിട്ടാല്‍ കാര്യം കട്ടപ്പൊകയാവും.

  ReplyDelete
 38. viddikalavaan leag kaar ready yanenkil muneer eniyum palathum parayum

  ReplyDelete
 39. viddikalakaan leag kaar redy yanenkil parayunna muneerine enthinu kuttam parayanam..?

  ReplyDelete
 40. കുഞ്ഞാലിക്കുട്ടിയുടെ പെണ്ണ് പിടിത്തത്തിന് കുട പിടിക്കാത്തത് കൊണ്ടാണോ എം പി ബഷീര്‍ ക്ലച്ചു പിടിക്കാത്തവന്‍ ആയത് അയാള്‍ ക്ലച്ചു പിടിച്ചോ ഇല്ലയോ എന്നത് നിങ്ങളെ ബാധിക്കുന്ന കാര്യമല്ല പിന്നെ എന്തിനാണ് വ്യക്തിപരമായ ആക്ഷേപം.
  ഈ ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തത് ആണെങ്കില്‍ മുനീരിനെയോ അതുവഴി അദ്ദേഹത്തിന്‍റെ ചാനലിനെയോ നിയന്ത്രിക്കാന്‍ തങ്ങള്‍ക്കു കഴിയില്ലേ മുസ്ലിം ലീഗിന്റെ അവസാന വാക്കല്ലേ തങ്ങള്‍ അദ്ദേഹം പറഞ്ഞാല്‍ മുനീര്‍ അനുസരിക്കാതിരിക്കുമോ ? അപ്പോള്‍ തങ്ങള്‍ക്കും അറിയാം ഈ ആരോപണങ്ങളില്‍ വാസ്തവം ഉണ്ടെന്ന്

  ReplyDelete
 41. നിങ്ങളില്‍ തെറ്റ് ചെയാത്തവര്‍ കല്ലെറിയട്ടെ

  ReplyDelete
 42. മീഡിയകളുടെ ഇത്തരം വേട്ടയാടുന്ന ചെയ്തികളെ നിയമപരമായി നേരിടുമെന്ന മുസ്ലിം ലീഗ് തീരുമാനം സന്തോഷം നല്‍കുന്നു. ഞങ്ങളൊക്കെ ഇത്തരമൊരു ആവശ്യം പ്രകടിപ്പിച്ചിരുന്നു.

  നിയമസഭക്ക് പുറത്തു വി.എസ്. അച്ചുതാനന്ദന്‍ ആയാലും ഇനി വിടാന്‍ പാടില്ല. കേസുമായി കോടതി കയറി ഇറങ്ങട്ടെ. പാര്‍ട്ടി ക്ക് ഇക്കാര്യത്തില്‍ സാമ്പത്തിക സഹായം നല്‍കാന്‍ വിദേശത്തുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ സന്നദ്ധമാണ്.

  ReplyDelete
 43. പാവം പിള്ളസാറ്.. തോക്കും തൂക്കീട്ട് ചുമ്മാ നടന്ന കാലത്ത് കുറെ കിളുന്ത് പുള്ളാരെ മുമ്പീ കിട്ടി.. അന്നാ പിന്നെ തോക്ക് ശുമ്മാ കെടക്കുവല്ലേ രണ്ടു വെടി വച്ചേക്കാന്നോറ്ത്ത് വെടീം വച്ചു.. അന്നേരം ഓനറിഞ്ഞോ ഇത് ഇമ്മാതിരി പുലിവാലൊക്കെ ഉണ്ടാക്കൂന്ന്.. അപ്പ ഈ ബോധോണ്ടങ്കി ഓനാ വെടി വെക്കോ.. ഇനീപ്പ എന്നാ ചെയ്യും.. അനുഭവിക്ക തന്നെ

  ReplyDelete
 44. This comment has been removed by a blog administrator.

  ReplyDelete
 45. കമന്റ്‌ ഇടുനില്ല പകരം ഒരു ഉപദേശം തരാം . നേരെ ചെന്ന് ഫോണ്‍ എടുത്തു ഹോസ്പിറ്റലില്‍ ഒരു ബെഡ് ബുക്ക്‌ ചെയ്തോളു എന്നിട്ട് നേരെ പുറത്തിറങ്ങുക . ബാകി സ്ക്രീനില്‍ ബുക്ക്‌ ചെയ്തത് വേസ്റ്റ് ആവില്ല ഷുവര്‍

  ReplyDelete
 46. അന്തരീക്ഷ മലിനീകരണം നടത്താന്‍ ഒരു പാര്‍ട്ടിയും ഒരു ചാനലും രണ്ടിന്റെയും ലക്‌ഷ്യം എന്താണ്

  ReplyDelete
 47. കുഞ്ഞാലിക്കുട്ടിയെ അനുകൂലിക്കുന്ന ബ്ലോഗ്ഗര്‍മാരോട് തീരെ യോജിപ്പില്ല: ബഷീര്‍ വള്ളിക്കുന്ന്

  ReplyDelete
 48. സത്യം,അതെത്ര മൂടി വെച്ചാലും ,തല്ലിച്ചതച്ചാലും തല പോക്കാതിരിക്കില്ല.മീഡിയകളുടെ കൂടി കണ്ണുകെട്ടാനാണ് ഇപ്പോള്‍ ചിലരുടെ പാഴ് ശ്രമം.

  ReplyDelete
 49. കുറെ കാലമായിട്ടു നാലാള്‍ കേള്‍ക്കെ വിളിച്ചു പറയണം എന്ന് കരുതിയത..
  നന്ദി ബഷീര്ക..

  ReplyDelete
 50. ഐസ് ക്രീം എന്ന് പറയുന്നവരെ യൊക്കെ കോടതി കയറ്റാന പുതിയ തീരുമാനം...ബഷീര്ക കോടതി കയറുന്നത് കാണേണ്ടി വരോ ഇനി?

  ReplyDelete
 51. This comment has been removed by the author.

  ReplyDelete
 52. ലീഗിനു വേണ്ടി ചിലര്‍ ചോദ്യവും ഉത്തരവും തന്നെ അങ്ങ് സ്വന്തം ചെലവില്‍ പറഞ്ഞിട്ട് പോകും. അവര്‍ക്കു വേണ്ടി,

  തങ്ങളുടെ പണി ചാനലിനെ നിയന്ത്രിക്കലോ തങ്ങളായതു കൊണ്ട് എല്ലാം പറഞ്ഞതു കേള്‍ക്കുമെന്ന് വിചാരിച്ച് നീ ലീഗിനെ പ്രകീര്‍ത്തിച്ച് എപ്പോഴും ബൈത്തിട്ടാല്‍ മതി എന്ന് ഓതിക്കൊടുലല്ല മൂപ്പരുടെ പണി. വാസ്തവമുണ്ടെന്ന് ഒരു മതപണ്ഡിതന്‍ വിശ്വസിക്കണമെങ്കില്‍ കാട്ടുകള്ളനും ആനഫ്രോഡുമായ റഹൂഫ് ഒരു കാമറയുമായി വന്നാല്‍ വിശ്വാ‍സമാകില്ല അതിനു പലതും ഒത്തു ചേരെണ്ടതുണ്ട് സുഹൃത്തേ. അപ്പോള്‍ ആദ്യം നിയമം നിയമത്തിന്റെ വഴിക്കു പോകട്ടെ. ലീഗ് ലീഗിന്റെ വഴിക്കും.

  ReplyDelete
 53. This comment has been removed by the author.

  ReplyDelete
 54. മൂനീര്‍ സാഹീബ്‌, താങ്കള്‍ ഇനിയെങ്കിലും കാര്യങ്ങള്‍ കുറച്ചൊക്കെ അറിയണം. കാരണം താങ്കളുടെ മഹാനായ പിതാവിനെ ഞങ്ങള്‍ മനസ്സിന്റെ അത്രയും വലിയ ഒരു സ്ഥാനത്താണ്‌ കുടിയിരുത്തി ഇരിക്കുന്നത്. മഹാനായ പിതാവിന്റെ സത്യസന്ധനായ പുത്രനെയാണ് ഞങ്ങള്‍ക്ക് വേണ്ടത്‌. കുഞ്ഞാലിക്കുട്ടി എന്തു തെറ്റ്‌ ചെയ്താലും ഇല്ലെങ്കിലും ആ വിഷയത്തില്‍ താങ്കളെ മുന്നില്‍ നിര്‍ത്തി കെട്ടിപ്പൊക്കിയ ഇന്ത്യാവിഷം താങ്കളുടെ മഹാനായ പിതാവ് അടക്കമുള്ളവര്‍ ചോരയും നീരും കൊടുത്തു പടുത്തുയര്‍ത്തിയ ഒരു പാര്‍ട്ടിയുടെ അടിത്തറ തോന്ടാനാണ്‌ നോക്കിയത്. ലീഗില്‍ ഏറ്റവും നല്ല തിളങ്ങുന്ന ഇമേജ്‌ ഉണ്ടായിരുന്നവരില്‍ ഒരാളായിരുന്നു മൂനീര്‍. അതു അണികള്‍ക്കിടയില്‍ ഇപ്പോള്‍ എവിടെ എത്തി എന്നു അറിയാമല്ലോ? ഇന്ത്യാവിഷത്തിലെ പിതൃ്ശൂന്യരുടെ കൊപ്രായങ്ങള്‍ സാധാരണകാരായ ലീഗ്‌ അണികള്‍ എന്നും താങ്കളെ കരുതി ക്ഷമിച്ചെന്ന് വരില്ല.
  മഹാഭാരതത്തില്‍ ഭീഷ്മാചാര്യരുടെ നേതൃത്വത്തിലുള്ള കൌരവപ്പടയേ ചെറുത്ത് നില്‍ക്കാനാവീല്ലെന്ന് വന്നപ്പോള്‍ ശിഖന്ഡ്‌ടിയേ മുന്നില്‍ നിര്‍ത്തി പോരാടിയടു പോലെ താങ്കളെയും ഇന്ത്യാവിഷത്തിനെയും മുന്നില്‍ നിര്‍ത്തി ലീഗിനെതിരെ പട നയിക്കാന്‍ ഇന്നത്തെ കാലത്തെ ശിഖന്ഡ്ഡികള്‍ക്ക്‌ താങ്കള്‍ അവസരം നല്‍കരൂത്‌.

  ReplyDelete
 55. ഇത് മാഞ്ഞാലീരെന്ന് കായ് ബാങ്ങീട്ട് ബഷീര് വള്ളിക്കുന്നെന്നും പറഞ്ഞെഴുതി വിടണതല്ലേ നേര് ജനങ്ങക്കറിയാം ഉപ്പുതിന്നവന് വെള്ളം കുടുക്കും കുടിക്കണം

  ReplyDelete
 56. കുഞ്ഞാലിക്കുട്ടിയെ രക്ഷിക്കാന്‍ ലീഗ് ഓഫിസ് ദുരുപയോഗം ചെയ്യുന്നു എന്ന് കാണിച്ച് കെ എ റൌഫ് മുസ്ലീംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങള്‍ക്ക് തുറന്ന കത്ത് നല്‍കി. തന്റെ നിയമനടപടികള്‍ കുഞ്ഞാലിക്കുട്ടി എന്ന ഒരു വ്യക്‌തിക്കെതിരെ മാത്രമാണെന്നും റൌഫ് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

  കുഞ്ഞാലിക്കുട്ടിയുടെ വിഷയം വ്യക്‌തിപരമാണെന്ന് ലീഗ്‌ മനസ്സിലാക്കണം. ലീഗിനെ ദുരുപയോഗപ്പെടുത്തിയാണ് കുഞ്ഞാലിക്കുട്ടിയെ സംരക്ഷിക്കുന്നത്. ഇത്‌ സമുദായത്തിനാകെ നാണക്കേടുണ്ടാക്കുന്നതാണെന്നും റൌഫ് പറയുന്നു.

  കോഴിക്കോട് നോര്‍ത്ത് അസിസ്റ്റന്റ് കമ്മിഷണര്‍ രാധാകൃഷ്ണപിള്ളയെ ഉപയോഗിച്ച് തന്നെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചത് ലീഗ് ഓഫീസിന്റെ അറിവോടെയാണ്. ഇതിന്റെ തെളിവുകള്‍ തന്റെ പക്കല്‍ ഉണ്ട് എന്നും കത്തില്‍ പറയുന്നു.

  ഐസ്‌ക്രീം കേസില്‍ കുഞ്ഞാലിക്കുട്ടിക്കുള്ള പങ്ക്‌ തനിക്ക്‌ വ്യക്‌തമായി അറിയാം. കേസ്‌ ഇല്ലാതാക്കാന്‍ കുഞ്ഞാലിക്കുട്ടിക്കൊപ്പം താനും പ്രവര്‍ത്തിച്ചിരുന്നു. ഇതു സംബന്ധിച്ച്‌ താന്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ സത്യസന്ധമാണെന്നും റൌഫ് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

  http://malayalam.webdunia.com/newsworld/news/keralanews/1110/24/1111024023_1.htm

  ReplyDelete
 57. കുഞ്ഞാലിക്കുട്ടി തെറ്റുകാരനല്ലെങ്കില്‍ അദ്ദേഹം ചെയ്യേണ്ടത്, അദ്ദേഹത്തിനെതിരായി ഇത്തരം ക്രിത്രിമതെളിവുകളുമായി വരുന്നവരുടെ ക്രിത്രിമത്ത്വം ഉശിരന്‍ പോലീസ് ഏമാന്മാരെ കൊണ്ട് അന്വേഷിപ്പിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തണം.
  അന്വേഷനങ്ങളുടെ മെല്ലപ്പോക്കും ജുഡീഷറിയുടേ താല്‍പ്പര്യമില്ലാ‍യമയും കണ്ടാല്‍ ഇതിലെന്തൊക്കെയോ സത്യമുണ്ട്, ഈ കേസ് കാലം മറവിയിലാഴത്തട്ടെ എന്ന് തന്നെയാണ്.

  കുഞ്ഞാലിക്കുട്ടി തെറ്റുകാരനാണെന്ന് ഒരു പക്ഷെ പൂര്‍ണമായും തെളിഞ്ഞാല്‍ ലീഗിന് മുനീറെന്ന നേതാവിനെ കാട്ടി , തല ഉയര്‍ത്തി നില്‍ക്കാം.

  ReplyDelete
 58. കേരളമുസ്ലീങ്ങളുടെ നീതിബോധവും ധര്‍മ്മികനിലവാരവും വെളിപ്പെടുത്തുന്ന തീരുമാനമാണ് ഇന്നലെ ചേര്‍ന്ന മുസ്ലീം ലീഗ് എടുത്ത തീരുമാനം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുകയും പണവും അധികാരവും ഉപയോഗിച്ച് നീതിന്യായവ്യവസ്ഥിതികളില്‍ നിന്ന് വഴുതിരക്ഷപ്പെടുകയും ചെയ്യുന്നവര്‍ക്ക് അയാള്‍ സ്വന്തം മതസ്ഥനാണ് എന്ന ഒറ്റക്കാരണം കൊണ്ട് പിന്തുണ പ്രഖ്യാപിക്കുന്ന മത രാഷ്ട്രീയ നേതൃത്വങ്ങള്‍ സാക്ഷരകേരളത്തിലെ മാലിന്യമാണ്.

  ReplyDelete
 59. ലീഗ് കേസ് കൊടുക്കുന്നത് സി പി എം പാര്‍ട്ടി ക്കെതിരെ അല്ല അച്യുതാനന്ദനെതിരെ ആണെന്ന് മുഹമ്മദ്‌ ബഷീര്‍. കുഞ്ഞാലിക്കുട്ടി എന്നാ വ്യക്തിക്കെതിരെയുള്ള കേസ് എങ്ങനെയാണു ലീഗിനെതിരെയാകുന്നത്. ഇനി കുഞ്ഞാലിക്കുട്ടി ലീഗിന്റെ സമുന്നത നേതാവയത് കൊണ്ടാണെങ്കില്‍ അത് അച്യുതാനന്ദനും ബാധകമാണ് . അപ്പോള്‍ ഇത് സി പി എം - ലീഗ് കേസായി മാറും.

  ReplyDelete
 60. ഒരു ലീഗ് കാരനായി പറയുക യാണൻ നഖില്‍ മുനീര്‍
  c h ന്‍റെ മകനായിപ്പോയി അല്ലെങ്കില്‍ .............
  സാധാരണക്കാരനായി പറയുകയാ ണെങ്കില്‍ ..
  മുനീര്‍ ഒരു അധി ബുദ്ധിമാനായ ഒരു
  കൌസലക്കാരന്റെ ഒരു റോളിലാനിപ്പോ........

  ReplyDelete
 61. ഇത് സ്വന്തം പല്ലില്‍ കുത്തി മറ്റുള്ളവരുടെ മൂക്കത്ത് കൊണ്ടുപോയി വെക്കല്‍ ആയിപ്പോയില്ലേ വള്ളിക്കുന്നേ....??!! എന്തൊക്കെ പറഞ്ഞാലും രണ്ടു പേരും ലീഗ് നേതാക്കള്‍ തന്നെ. മുനീര്‍ ഇതാദ്യമായോന്നുമാല്ലല്ലോ ഇതേ പ്രസ്താവന നടത്തുന്നത്!! കുത്തി പൊക്കി ഈ വിഷയം ജനശ്രദ്ധയില്‍ കൊണ്ട് വന്നത് മുതല്‍ മുനീര്‍ സ്വന്തം ചാനലിന് എതിരില്‍ ഇത് പറഞ്ഞു തുടങ്ങിയതല്ലേ? ഒരു ജനകീയ വാര്‍ത്താ ചാനല്‍ ആയി മാറിയ ഇന്ത്യാ വിഷന് എതിരില്‍ പറയാനുള്ളത് തുറന്നു പറഞ്ഞു എന്നതിലുപരി, പറയുന്ന ശൈലി അങ്ങേയറ്റം ജനവിരുദ്ധമായിരിക്കണം എന്ന് തീരുമാനിക്കാന്‍ ഈ മുനീര്‍ വല്ല ആര്യാടാനോ മറ്റോ പഠിച്ചിട്ടുണ്ടോ?.

  ReplyDelete
 62. പഴയകാല തിരഞ്ഞെടുപ്പുകളില്‍ മുനീറിനെ സ്ഥാനാര്‍ഥിയായി കിട്ടാന്‍ വേണ്ടി നിയോജക മണ്ഡലങ്ങള്‍ തമ്മില്‍ പിടിവലിയായിരുന്നു. ഇപ്പോള്‍ നേരെ മറിച്ചാണ് ഉണ്ടാകുന്നതത്രേ. "ഞങ്ങള്‍ക്ക് വേണ്ടേ നിങ്ങള്‍ എടുത്തോളൂ" എന്ന് പരസ്പരം ലീഗുകാര്‍ തട്ടിക്കളിച്ചു എന്നാണ് വാര്‍ത്തകള്‍"

  ഞങ്ങളുടെ കൊടുവള്ളി മണ്ഡലത്തില്‍ ആണ് മത്സരിക്കുന്നത് എന്നായിരുന്നു ഉറപ്പിച്ചത്. വെറുതെയല്ല, എല്ലാവരും അന്ന് അവസാനം പറഞ്ഞത്,ഇയാള്‍ ആണെങ്കില് ഞങ്ങള്‍ സിപിഎം- നു കുത്തും എന്ന്. അവസാനം കോഴിക്കോട് south- ലേക്ക് മാറ്റി .

  ReplyDelete
 63. സ്വന്തം രാഷ്ട്രീയം വളരെ വ്യക്തമായി സ്വന്തം ബ്ലോഗില്‍ അവതരിപ്പിക്കുന്നതില്‍ തെറ്റ് പറയുവാന്‍ ഒക്കില്ല.എന്നാല്‍ തന്റെ നിലപാടുകളെ എതിര്‍ക്കുന്നവര്‍ എല്ലാവരും മൂഡന്‍മാര്‍ എന്ന തരത്തിലുള്ള ചിന്താ ഗതി ഭൂഷണം അല്ല.സദാ മെഗാവാട്ട് ചിരി തൂകി നടക്കുന്ന ജനാബ് കുഞ്ഞാപ്പയുടെ മുഖത്തു ഇപ്പോള്‍ കണ്ടു തുടങ്ങിയ ഒരു തരം ഭയം വെപ്രാളം ഇതൊക്കെ പരാജയം മുന്നില്‍ കാണുന്നവന്റെ ശരീര ഭാഷയല്ലേ ?മഹത്തായ രാഷ്ട്രീയ പാരമ്പര്യം അവകാശപെടുന്ന ലീഗിന്റെ ഇപ്പോഴത്തെ രാഷ്ട്രീയം വെറും ഐസ് ക്രീമിലും ഇന്ത്യ വിഷനിലും ഒതുങ്ങി പോവുന്നത് തന്നെ തെറ്റായ കാര്യങ്ങളെ അല്ലെ സൂചിപ്പിക്കുന്നത്?പാര്‍ട്ടിയും നേതാക്കളും അണികളും എല്ലാം ഒരു നേതാവ് ചെയ്ത കൊള്ളരുതായ്മകള്‍ പ്രതിരോധിക്കേണ്ടി വരുന്നതും ലീഗിന്റെ തകര്‍ച്ച അല്ലെ?പാര്‍ട്ടിയെ സ്വന്തം കീശയില്‍ ഒതുക്കി വീട്ടു കാര്യം പോലെ പാര്‍ട്ടിയെ നടത്തി കൊണ്ട് പോവുന്ന ഒരു നേതാവും അതിനെ താങ്ങുന്ന ഒന്നും അറിയാതെ ജയ് വിളിക്കുന്ന കുറെ പ്രവര്‍ത്തകരും..കഷ്ടം ഉണ്ട്.

  ReplyDelete
 64. This comment has been removed by the author.

  ReplyDelete
 65. @anonymous
  പിള്ള യുടെ വെടിയെക്കുറിച്ച് പറഞ്ഞതില്‍ സാമാന്യം തരക്കേടില്ലാത്ത മണ്ടത്തരമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു... കാരണം ...നമ്മള്‍ 3-4 പത്രങ്ങള്‍ ദിവസവും കാണുകയും മുഴുവന്‍ ചാനലുകളും ഒരു മിനുറ്റ് കൊണ്ട് കേള്‍ക്കുന്നവരുമല്ലേ....?
  10-20 വര്ഷം സര്‍വീസ് ഉള്ള ഒരു കൊള്ളാവുന്ന പോലീസ് കാരന്‍, തോക്കെടുത്ത് ഒരു കൂട്ടത്തിന് നേരെ -അതും ആളില്ലാ പര്‍ടിയുടെ വിദ്യാര്‍ഥി ക്കൂട്ടമല്ല മറിച്ച് ആളെ കൂട്ടാന്‍ ആഞ് ശ്രമിച്ചാല്‍ ഇന്ത്യ യില്‍ മറ്റേത് സംഘടനക്കും കിട്ടുന്നതില്‍ 10 പേരെ അധികം ലഭിക്കുന്നവരുടെ വിദ്യാര്‍ഥി പ്രസ്ഥാനം.....- വെടി വെച്ചിട്ടു ഒരു കുഞ്ഞിന്നുപോലും ഒരു പോറലും എറ്റില്ലെങ്കില് എന്താ അനോണീ ...അതിനര്‍ത്ഥം .....? ഇവരുടെ നേതാക്കന്മാര്‍ ആഗ്രഹിച്ചിട്ടുകൂടി ....ഒരു വെടിയും ആ കുട്ടിക്കുരങ്ങുകള്‍ക്ക് കൊള്ളാത്തത്തിന്റെ frustration അല്ലേ അത്.... കേരളം മുഴുവന്‍ ബന്ദ് നടത്തി അവരുടെ പ്രതിപക്ഷ സമരപരിപാടിക്ക് തുടക്കമിടാന്‍ കഴിയാത്തത്തിലെ നഷ്റ്റബോധം....?
  24 മണിക്കൂറിനുള്ളില്‍ ഒരു രക്തം പുരണ്ട മുണ്ട് സഞ്ചരിച്ചതായി പറയുന്നതു 500 കിലോമീറ്റര്‍ ......എന്റെ ബലമായ സംശയം , രാജേഷ് 'സ്കാവ്'മെഡികല്‍ കോളേജ് അത്യാഹിത വിഭാഗത്തിനടുത്തുന്നു അടിച്ചുമാറ്റിയതാണോന്നാ....ആ മുണ്ടിന്റെയും DNA ടെസ്റ്റ് ഞാന്‍ ശക്തിയുക്തംഞാന്‍ വള്ളിക്കുന്ന നോട് ആവശ്യപ്പെടുന്നു.....

  ReplyDelete
 66. ലിബിയയിലെ പ്രക്ഷോപ കാരികള്‍ ഗദ്ദാഫിയെ കൊന്നു കൊല വിളി നടത്തിയ വാര്‍ത്തകള്‍ ചാനലുകളില്‍ പരന്നോഴുകിയപ്പോഴും ഇന്ത്യാ വിഷത്തിലെ ചര്‍വിത ചര്‍വണം കുഞ്ഞാലിക്കുട്ടിയുടെ ചോരയും മാംസവുമായിരുന്നു

  ReplyDelete
 67. This comment has been removed by the author.

  ReplyDelete
 68. This comment has been removed by the author.

  ReplyDelete
 69. ഇന്ത്യാ വിഷന്‍ ചാനലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആരേയും പാര്‍ട്ടിയില്‍ വെച്ചു പൊരുപ്പിക്കാന്‍ ലീഗ് പ്രവര്‍ത്തകര്‍ക്കാവില്ല. ചാനലില്‍ ഷെയരുകളുള്ള ലീഗ് പ്രവര്‍ത്തകര്‍ പാര്‍ട്ടിയെ സ്നേഹിക്കുന്നുണ്ടെങ്കില്‍ ഷെയറുകള്‍ തിരിച്ചുപിടിക്കുന്നതിനുള്ള നിയമനടപ...ടികള്‍ ആരംഭിക്കണം. ചാനലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ ചാനലില്‍ നിന്ന്‍ രാജി വെക്കുകയോ മുസ്ലിം ലീഗില്‍ നിന്ന്‍ പുറത്ത് പോവുകയോ ചെയ്യണം. ഇത്തരക്കാരെ പുറത്താക്കണമെന്ന്‍ ലീഗ് നേത്രത്വത്തോട് ആവശ്യപ്പെടണമെന്ന്‍ ഇത് വായിക്കുന്ന മുഴുവന്‍ ലീഗ് പ്രവര്‍ത്തകരോടും അഭ്യര്‍ത്ഥിക്കുന്നു.

  http://udfcyber.blogspot.com  Sent your request as SMS to our leaders

  E.Ahmed Sahib : 00919818882200

  E.T.Muhammed Basheer : 00919447125278

  P.K.Kunhalikutty Sahib : 00919947020200

  M.K.Muneer : 00919895242285

  ReplyDelete
 70. ഇന്ത്യാ വിഷന്‍ ചാനലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആരേയും പാര്‍ട്ടിയില്‍ വെച്ചു പൊരുപ്പിക്കാന്‍ ലീഗ് പ്രവര്‍ത്തകര്‍ക്കാവില്ല. ചാനലില്‍ ഷെയരുകളുള്ള ലീഗ് പ്രവര്‍ത്തകര്‍ പാര്‍ട്ടിയെ സ്നേഹിക്കുന്നുണ്ടെങ്കില്‍ ഷെയറുകള്‍ തിരിച്ചുപിടിക്കുന്നതിനുള്ള നിയമനടപ...ടികള്‍ ആരംഭിക്കണം. ചാനലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ ചാനലില്‍ നിന്ന്‍ രാജി വെക്കുകയോ മുസ്ലിം ലീഗില്‍ നിന്ന്‍ പുറത്ത് പോവുകയോ ചെയ്യണം. ഇത്തരക്കാരെ പുറത്താക്കണമെന്ന്‍ ലീഗ് നേത്രത്വത്തോട് ആവശ്യപ്പെടണമെന്ന്‍ ഇത് വായിക്കുന്ന മുഴുവന്‍ ലീഗ് പ്രവര്‍ത്തകരോടും അഭ്യര്‍ത്ഥിക്കുന്നു.

  http://udfcyber.blogspot.com  Sent your request as SMS to our leaders

  E.Ahmed Sahib : 00919818882200

  E.T.Muhammed Basheer : 00919447125278

  P.K.Kunhalikutty Sahib : 00919947020200

  M.K.Muneer : 00919895242285

  ReplyDelete
 71. ബഷീര്‍ക്കാ..കണ്ണടച്ചാല്‍ ഇരുട്ടാവില്ല..അന്ധമായ ലീഗ് സ്നേഹമാണ് താങ്ങളെ കൊണ്ട് ഇങ്ങനെയൊക്കെ എഴുതിപ്പിക്കുന്നത്..കുഞ്ഞാലിക്കുട്ടി ഐസ്ക്രീം കസ് ഒതുക്കിക്കലയാന്‍ പല വഴിവിട്ട കാര്യങ്ങളും ചെയ്തിട്ടുണ്ട് എന്ന് പകല്‍ പോലെ വ്യക്തമാണ്..അത് താങ്ങള്‍ക്കും അറിയാം... :)

  ReplyDelete
 72. @udf cyber
  പടച്ചോനെ, എല്ലാ നേതാക്കന്മാരുടെയും മൊബൈല്‍ നമ്പറുകള്‍ ഉണ്ടല്ലോ. ഇത് പരസ്യപ്പെടുത്തി എന്ന് പറഞ്ഞു എന്റെ കഴുത്തിനു ആരും പിടിക്കില്ല എന്ന് വിശ്വസിക്കുന്നു :)

  ReplyDelete
 73. കുഞ്ഞാലിക്കുട്ടിയുടെ 'കുഞ്ഞ താങ്ങികളായി' അധഃപതിച്ചു കേരള മുസ്ലീം ലീഗ്

  ReplyDelete
 74. കേസ് കുഞ്ഞാലിക്കുട്ടിക്ക് എതിരെയാനെന്നും ലീഗിനെതിരെയല്ലെന്നും ഉള്ള റൌഫിന്റെ വെളിപ്പെടുത്തല്‍ ന്യായം. ആ സ്ഥിതിക്ക് കുഞ്ഞാലിക്കുട്ടിയല്ലേ ഈ കേസിനെ പ്രതിരോധിക്കേണ്ടത്. അല്ലെങ്കിലും കുറ്റം ആരോപിക്കപ്പെട്ടാല്‍, അതിനെതിരെ ഔദ്യോഗിക അന്വേഷണം നടക്കെ, ഉത്തരവാദിത്വം ഉള്ള ഒരു സംഘടനയും വ്യക്തികളെ രക്ഷിക്കാന്‍ സമയവും പ്രയത്നവും ചെലവിടാന്‍ പാടുള്ളതല്ല. എങ്ങാനും അദ്ദേഹത്തിനെതിരെയുള്ള ആരോപണം തെളിയിക്കപ്പെട്ടാല്‍ ഇതുവരെ ചെയ്തതൊക്കെ അണികളുടെ വിശ്വാസത്തോട് ചെയ്യന്ന വഞ്ചനയായെ കണക്കാക്കുകയുള്ളൂ. കേസിലെ പ്രധാന കക്ഷി എന്ന നിലയ്ക്ക് ഇന്ത്യാവിഷനു റൌഫിന്റെ വാക്കുകള്‍ എക്സ്ലുസിവ് തന്നെയാണ്. ജനങ്ങളോടുള്ള ഉത്തരവാദിത്വങ്ങളില്‍ ഒരു രാഷ്ട്രീയ കക്ഷിക്കും ഒരു സ്വകാര്യ ദ്രിശ്യമാധ്യമത്തിനും വളരെയധികം വ്യത്യാസങ്ങളുണ്ട്. എന്തായാലും വളരെയധികം മുന്‍വിധി തുളുമ്പി നില്‍ക്കുന്നത് ബഷീറിനെ വ്യക്തിഹത്യ ചെയ്യുന്നതിലൂടെ സ്പഷ്ടമാണ്. വളരെയധികം ബഹുമാനിക്കുന്ന ഒരു ബ്ലോഗറില്‍ നിന്നും ഇത് പ്രതീക്ഷിച്ചിരുന്നില്ല.

  ReplyDelete
 75. കുഞ്ഞാലിക്കുട്ടി എന്ന പീഡനക്കേസിലെ പ്രതിയെ ചുമന്ന് സ്വയം നാറുകയാണ് ലീഗ് .അയാളെ നിയമത്തിനുമുന്നില് എത്തിക്കണം അല്ലാതെ വാര്ത്ത വരുന്ന ചാനലിനെയും അവിടെയുള്ള മേലാളന്മാരേയും തെറിവിളിക്കുകയല്ല വേണ്ടത് ഇതെന്തു നേതൃത്വം

  ReplyDelete
 76. basheerka.... ningalude nispakshathayum nerechovveyulla veekshanangalum valere nannayi. oro leegukaranum nethakal nalkunna confusions avare onnariyikkan alla chinthippikkan ee post print eduth ellavarkum oro kopy ayachukodukkanam.


  http://ftpayyooby.blogspot.com/2011/10/blog-post.html

  ReplyDelete
 77. mr x nte vakkukalilninn thante ullil kathunna mada virotham manasilakan patum. keralathile hindu cristian muslim sahodarangalkidayil thanne polulla identity illathavarude druveekaranam vilappovilla. identity illa ennuparanjath lesham kuranjupoyi enn ariyanjittalla pakshe athilappuram parayan ente manyatha anuvathikkanjittanu.

  ReplyDelete
 78. ഹെഡിംഗ് ഉഗ്രന് മുനീര് കളിക്കുന്ന ഐസ്ക്രീം ശരിക്കും കളിച്ചതാരാണോന്ന് ആ പെണ്കൊച്ചിനോട് ചോദിച്ചു നോക്ക്

  ReplyDelete