അഞ്ചാം മന്ത്രി കൊണ്ട് ലീഗിനോ കേരളത്തിനോ ഒരുപകാരവും ഉണ്ടായിട്ടില്ല. അത് കൊണ്ട് ഉപകാരം കിട്ടിയത് ബി ജെ പി ക്ക് മാത്രമാണ്. പാർട്ടികൾ അവരുടെ പ്രാതിനിധ്യം അനുസരിച്ച് സ്ഥാനങ്ങൾ ചോദിക്കുന്നത് തികച്ചും സാധാരണമായ ഒരു സംഭവമാണ്. ലീഗിന് ആറ് മന്ത്രിമാർ വേണമെന്ന അവരുടെ ആവശ്യവും ആ അർത്ഥത്തിൽ സ്വാഭാവികമായിരുന്നു. പക്ഷേ കേരളത്തിലെ മാധ്യമങ്ങൾ ആ വിഷയത്തെ മതപരമായ ഒരു ധ്രുവീകരണ തലത്തിലേക്ക് വളർത്തിക്കൊണ്ടുവരുവാനാണ് ശ്രമിച്ചത്. നമ്മുടെ മാധ്യമങ്ങളുടെ സാമൂഹ്യ വിരുദ്ധമായ മുഖം ഏറ്റവും അപകടകരമായ രൂപത്തിൽ വെളിപ്പെട്ടത് ആ നാളുകളിലാണ്. ലീഗാകാട്ടെ, പ്രസ്താവനകളിലൂടെയും സമീപനങ്ങളിലൂടെയും മാധ്യമങ്ങൾക്ക് ആ ധ്രുവീകരണം കത്തിച്ചു വളർത്തുന്നതിന് അവസരമൊരുക്കിക്കൊടുക്കുകയും ചെയ്തു. പ്രശ്നം എല്ലാവരുടെയും പിടിയിൽ നിന്ന് വിട്ടു പോകുന്ന കാഴ്ചയാണ് പിന്നീട് നാം കണ്ടത്. ലളിതമായ പ്രാതിനിധ്യ വിഷയം എന്ന തലത്തിൽ നിന്ന് അവ ഭീമാകാര രൂപം പൂണ്ട് സാമുദായിക ബലാബലത്തിന്റെ വക്കിലെത്തി. ലീഗും കുടുങ്ങി, കോണ്‍ഗ്രസ്സും കുടുങ്ങി. ഒരു കമ്പവലി മത്സരത്തിന്റെ പിരിമുറുക്കം കേരളത്തിന്റെ സാമൂഹിക അന്തരീക്ഷത്തിൽ ഉയർന്ന് വന്നു.
ഇനി തലയൂരിയാൽ അണികൾ നേതാക്കന്മാരെ അടിച്ചു കൊല്ലും എന്ന അവസ്ഥ ലീഗിനും വന്നു. അണികൾ ഒരു സുപ്രഭാതത്തിൽ അത്തരമൊരു മാനസികാവസ്ഥയിൽ എത്തിയതല്ലായിരുന്നു. നേതാക്കളായിട്ടു തന്നെ പ്രസ്താവനകളിലൂടെയും പ്രസംഗങ്ങളിലൂടെയും വളർത്തിക്കൊണ്ട് വന്നതായിരുന്നു. വർത്തമാന സാമൂഹ്യാവസ്ഥകളെ തിരിച്ചറിഞ്ഞ് ഈ ആവശ്യത്തിൽ നിന്ന് അല്പം പിറകോട്ട് പോകാൻ കുഞ്ഞാലിക്കുട്ടിയെപ്പോലുള്ള നേതാക്കൾ തുടക്കം മുതൽ തന്നെ ലീഗിൽ ശ്രമിച്ചെങ്കിലും മറുവിഭാഗം ഹൈദരലി ശിഹാബ് തങ്ങളിലൂടെ മേൽക്കൈ നേടുന്ന കാഴ്ചയാണ് നാം കണ്ടത്. പക്ഷേ അപകടകരമായ സാമൂഹിക ധ്രുവീകരണത്തെക്കുറിച്ച് തിരിച്ചറിവ് വന്നപ്പോഴേക്കും വൈകിപ്പോയിരുന്നു. കാര്യങ്ങൾ കൈവിട്ടു പോയിരുന്നു. ചുരുക്കിപ്പറഞ്ഞാൽ ആ കമ്പവലിയിൽ ലീഗ് വിജയിച്ചു. മഞ്ഞളാംകുഴി അലി മന്ത്രിയായി. ലീഗാണ് വിജയിച്ചത് എന്ന് പ്രത്യക്ഷത്തിൽ തോന്നിയെങ്കിലും വിജയിച്ചത് ലീഗായിരുന്നില്ല. സാമുദായിക ധ്രുവീകരണത്തിന്റെ കൊടിയടയാളങ്ങളായിരുന്നു. ബി ജെ പി യായിരുന്നു അതിൽ നിന്ന് ഏറ്റവും കൂടുതൽ നേട്ടം കൊയ്തത്. അവരുടെ വോട്ട് ബാങ്കാണ് വളർന്നത്. പരിക്ക് പറ്റിയവരുടെ നിരയിൽ കോണ്‍ഗ്രസ് മാത്രമല്ല ഉണ്ടായിരുന്നത്, ഇടതുപക്ഷ കക്ഷികളും ഉണ്ടായിരുന്നു. കാരണം ബി ജെ പി യുടെ വോട്ട് ബാങ്ക് വളരുന്നത് ശൂന്യാകാശത്ത് നിന്ന് വോട്ടർമാർ ഇറങ്ങി വരുന്നത് കൊണ്ടല്ല, നിലവിലുള്ള പാർട്ടികളിൽ നിന്ന് കൊഴിഞ്ഞ് പോക്ക് ഉണ്ടാകുന്നതിലൂടെയാണ്.
ബി ജെ പി യെ സംബന്ധിച്ചിടത്തോളം അവർ ചെയ്യുന്നത് ശുദ്ധ രാഷ്ട്രീയ പോരാട്ടമാണ്. അവരുടെ ആശയതലത്തിലേക്ക് കൂടുതൽ ആളുകളെ എത്തിക്കാൻ അവർ ശ്രമിക്കും. അതൊരു ജനാധിപത്യ വോട്ടെടുപ്പ് പ്രക്രിയയിലെ തികച്ചും സ്വാഭാവികമായ രീതിയാണ്. ബി ജെ പി മാത്രമല്ല, എല്ലാ പാർട്ടികളും അവരുടെ ബേസ് ശക്തിപ്പെടുത്താൻ കിട്ടാവുന്ന അവസരങ്ങളൊക്കെ ഉപയോഗിക്കും. അത്തരം തന്ത്രങ്ങൾ ഉപയോഗിക്കാത്തവർ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ മലർന്നടിച്ചു വീഴും. ജനങ്ങളുടെ മനസ്സ് കീഴടക്കുക എന്നതാണ് ജനാധിപത്യ വ്യവസ്ഥയിൽ അധികാരത്തിലേക്കുള്ള ഏക വഴി. ഹിറ്റ്ലർ പോലും അധികാരം പിടിച്ചെടുത്തത് ജനാധിപത്യ സംവിധാനത്തെ ഉപയോഗപ്പെടുത്തിയാണ് എന്നോർക്കണം . അപ്പോൾ പറഞ്ഞു വന്നത് ജനങ്ങളുടെ മനസ്സ് എതിർ ചേരിയിലുള്ള ഒരു പാർട്ടിക്ക് കൂളായി അടിച്ചെടുക്കാൻ അവസരമൊരുക്കുന്ന ആവശ്യങ്ങളും മുദ്രാവാക്യങ്ങളും ആര് ഉയർത്തുന്നോ അവർക്ക് പ്രായോഗിക ജനാധിപത്യ ബോധം തീരെയില്ല എന്നതാണ്. ഇവിടെയാണ് അറബിക് സർവകലാശാലയുമായി ബന്ധപ്പെട്ട ആനുകാലിക ചർച്ചകളെ നാം വിലയിരുത്തേണ്ടത്. അഞ്ചാം മന്ത്രി വിഷയത്തിലെന്ന പോലെ മാധ്യമങ്ങൾ അവരുടെ പണി തുടങ്ങിക്കഴിഞ്ഞു. വർഗീയ അജണ്ടയേക്കാൾ സെൻസേഷനും റേറ്റിംഗുമാണ് അവരുടെ ലക്ഷ്യം. അത് കിട്ടാൻ പെറ്റ തള്ളയെ വിൽക്കേണ്ടി വന്നാൽ അതും ചെയ്യാൻ മടിക്കാത്ത മാധ്യമ സംസ്കാരമാണ് നമ്മുടെ നാട്ടിലുള്ളത്. കയ്പേറിയ ഈ സത്യത്തെ ശരിയാം വണ്ണം ഉൾക്കൊണ്ട ശേഷം വേണം അറബിക്ക് യൂണിവേഴ്സിറ്റിയെന്ന ആവശ്യം ഉയർത്തിക്കൊണ്ടു വരുന്നവർ മുന്നോട്ട് പോകേണ്ടത്. ഒരു സാമുദായിക ധ്രുവീകരണ വിഷയമായി ഇത് വളരാനുള്ള എല്ലാ സാധ്യതകളും തെളിഞ്ഞു വരുമ്പോൾ അത്തരമൊരു ആവശ്യവുമായി മുന്നോട്ട് പോകുന്ന ലീഗ് നേതാക്കളും ഈ ആവശ്യത്തെ പിന്തുണയ്ക്കുന്ന മുസ്ലിം സംഘടനകളും പ്രായോഗിക ജനാധിപത്യത്തിന്റെ ബാല പാഠങ്ങൾ ഇനിയും പഠിക്കേണ്ടതായിട്ടാണിരിക്കുന്നത്. ഇവിടെ ഒരു ചോദ്യം പ്രതീക്ഷിക്കുന്നുണ്ട്. മറ്റുള്ളവർ വിവാദമാക്കുന്നു എന്ന് കരുതി ന്യായമായ ഒരാവശ്യം ഉന്നയിക്കുന്നതിൽ നിന്നും പിറകോട്ട് പോകണമോ?. പ്രസക്തമായ ചോദ്യമാണ്. ന്യായമായ ആവശ്യങ്ങൾ എപ്പോഴും ഉന്നയിക്കാം. അതിൽ ആരെയും ഭയപ്പെടേണ്ടതില്ല. എന്നാൽ ഉന്നയിക്കുന്ന ആവശ്യങ്ങൾ അത് നേടിയെടുക്കുന്നതിനേക്കാൾ വലിയ പുലിവാലുകളിലേക്ക് എത്തിക്കുമെന്ന് ഭയപ്പെടുന്ന സന്ദർഭങ്ങളിൽ അല്പം വിവേചന ബുദ്ധി ഉപയോഗിക്കുന്നത് നല്ലതാണെന്നേ പറഞ്ഞുള്ളൂ.
ഭാഷാ സർവകലാശാലകൾ എന്ന ആശയത്തോട് വിയോജിപ്പില്ലെങ്കിലും അറബി ഭാഷയ്ക്ക് ഇങ്ങനെയൊരു സർവകലാശാല വന്നത് കൊണ്ട് കേരളത്തിൽ പ്രത്യേകിച്ച് എന്തെങ്കിലും നേട്ടമുണ്ടാകുമെന്നു കരുതുക വയ്യ. അറബി ഭാഷയിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടാൻ ഇന്ന് കേരളത്തിലെ സർവകലാശാലകൾക്ക് കീഴിൽ പഠന പദ്ധതികളുണ്ട്. ആർട്സ് കോളേജുകളിൽ തന്നെ അതിന് വേണ്ടത്ര അവസരങ്ങളുണ്ട്. അതിന് പുറമേ അറബി ഭാഷക്ക് മാത്രമായി അറബിക് കോളേജുകളുമുണ്ട്. സർവകലാശാലകളോട് അഫിലിയേറ്റ് ചെയ്തതും അല്ലാത്തതും ഇവയിൽ പെടും. ഭാഷാപഠനം വളരെ ശാസ്ത്രീയമായ രീതിയിൽ ഈ സ്ഥാപനങ്ങളിൽ നടക്കുന്നുണ്ട്. ഇന്നത്തെ സർക്കാർ സർവകലാശാലകളുടെ അവസ്ഥകളും അവയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുമൊക്കെ നമുക്കറിയാവുന്നതാണ്. ഒരു സർവകലാശാല വരുന്നത് കൊണ്ട് കുറെ അധികാര കേന്ദ്രങ്ങളും തസ്തികകളും ഫാക്കൽറ്റികളും ഉണ്ടാകുമെന്നതൊഴിച്ചാൽ ഇന്ന് കേരളത്തിൽ അറബി ഭാഷയുടെ ഉന്നത പഠനത്തിനു നിലവിലുള്ള സംവിധാനങ്ങളിൽ നിന്ന് വളരെയൊന്നും മാറ്റങ്ങൾ ഉണ്ടായിക്കൊള്ളണമെന്നില്ല. അപ്പോൾ പിന്നെ എന്തിനാണ് പുതിയൊരു സർവകലാശാലക്ക് വേണ്ടി വാദിച്ചു കൊണ്ട് അനുദിനം വർഗീയവത്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന നമ്മുടെ സാമൂഹിക അന്തരീക്ഷത്തെ കൂടുതൽ അപകടപ്പെടുത്തുന്നത്?. ഒരുപക്ഷേ ഇത്തരമൊരാവശ്യം ലീഗിന് രാഷ്ട്രീയമായി ചില ഗുണം ചെയ്തേക്കും. വിഘടിച്ചു നില്ക്കുന്ന മുസ്ലിം സംഘടനകളെ ലീഗിന് അനുകൂലമായി എകീകരിക്കുവാൻ അതിന് സാധിച്ചേക്കും. പക്ഷേ കേരളീയ പൊതുസമൂഹത്തിന് അത് ഗുണം ചെയ്തു കൊള്ളണമെന്നില്ല.
കേരളത്തിലെ അറബിഭാഷാ പഠനത്തിന്റെ പുരോഗതിക്ക് ഇത്തരമൊരു സർവകലാശാല അനിവാര്യമാണെന്ന് ലീഗിനും ഈ ആവശ്യവുമായി മുന്നോട്ട് പോകുന്ന മുസ്ലിം സംഘടനകൾക്കും തോന്നുന്നുവെങ്കിൽ അവർക്ക് ചെയ്യാവുന്നത് ഈ ആവശ്യത്തെ കേരളീയ പൊതുസമൂഹത്തേയും മാധ്യമങ്ങളേയും ബോധ്യപ്പെടുത്തുന്നതിന് വേണ്ട ബൗദ്ധിക ചർച്ചകൾക്കും പി ആർ വർക്കുകൾക്കും നേതൃത്വം കൊടുക്കുക എന്നതാണ്. അത്തരമൊരു വിവേക പൂർണമായ സമീപനത്തിന് പകരം സമ്മർദ്ധ രാഷ്ട്രീയ വിലപേശലിലൂടെ അത് നേടിയെടുക്കാൻ ശ്രമിക്കുന്ന പക്ഷം അഞ്ചാം മന്ത്രി വിഷയത്തിലെ പരിണിതികളുടെ കൂടുതൽ ശക്തമായ ഒരു രണ്ടാം വരവിനെയാണ് കേരളം അഭിമുഖീകരിക്കേണ്ടി വരിക.
Recent Posts
അബുദാബിയിലെ അമ്പലം പറയുന്നതെന്തെന്നാൽ
ഇരട്ട നീതിയെക്കുറിച്ച് ചർച്ച വേണം, പക്ഷേ യാക്കൂബ് മേമനെ ഗാന്ധിയാക്കരുത്
ചെമ്മണ്ണൂർ തട്ടിപ്പ് : ആ വാർത്തയെവിടെ മാധ്യമങ്ങളേ?
മല്ലൂസിന്റെ വാട്സ്ആപ്പ് പരാക്രമങ്ങൾ
ഓരോ പൗരനും ഒരു പത്രമായി മാറുന്ന കാലം
ജിജി തോംസണ്‍ പറഞ്ഞത് ശ്രദ്ധേയമാണ്. അറബിക്ക് മാത്രമല്ല,വിദേശ ഭാഷകള്‍ (ചൈനീസ് ഉള്‍പ്പെടെ) പഠിപ്പിക്കാനുള്ള സൌകര്യമാണ് വേണ്ടത്. അറബിക് യൂണിവേഴ്സിറ്റിക്ക് വേണ്ടി മുറവിളി കൂട്ടുമ്പോള്‍ ഹിന്ദു ജനതയെ വര്ഗ്ഗീയവല്ക്കരിക്കാന് ബി.ജെ.പി നടത്തുന്ന ശ്രമങ്ങളെ സഹായിക്കുകയാണ് എന്ന ബോധം മുസ്ലീം നേതാക്കള്‍ക്ക് എന്നാണ് ഉണ്ടാവുക? വള്ളിക്കുന്നിന് അനുമോദനങ്ങള്‍
ReplyDeleteകേരളത്തില്‍ ഒരു അറബി സര്‍വ്വകലാശാല അത്യാവശ്യമല്ല എന്നുമാത്രമല്ല അതനാവശ്യവുമാണ്. മറ്റു യൂണിവേഴ്സിറ്റികളില്‍ ഒരു ഡിപാര്‍ട്മെന്റായി അറബിക് ഉണ്ടല്ലോ. അതില്കൂടുതല് ഒരു യൂണിവേഴ്സിറ്റി കെട്ടിയുണ്ടാക്കിയിട്ട് ഒരു കാര്യവുമില്ല. ഓരോ ഡിപാര്‍ട്മെന്റിനും ഒരു യൂണിവേഴ്സിറ്റി എന്ന നിലവന്നാല്‍ കേരളത്തിലെ ഓരോ പറമ്പിലും ഓരോ യൂണിവേഴ്സിറ്റിക്ക് സ്കോപുണ്ട്. ഒറ്റവിഷയം മാത്രം പഠിപ്പിക്കുന്ന യൂണിവേഴ്സിറ്റി എന്നാല്‍ സര്‍വ്വകലയും പഠിപ്പിക്കുന്ന ഇടം എന്ന ആശയത്തിന്റെതന്നെ കടക്കല്‍ കത്തിവെക്കലാണ്. അറബി ഭാഷക്ക് ഒരു യൂണിവേഴ്സിറ്റി ഇരുപത്തി രണ്ട് അറബി രാജ്യങ്ങളില്‍ ഒരിടത്തുമില്ലല്ലോ.
ReplyDeleteസംസ്കൃത യൂണിവേഴ്സിറ്റിയും മലയാളം യൂണിവേഴ്സിറ്റിയും ഉണ്ട്, അവ രണ്ടും അനുവദിച്ചത് യൂഡിഎഫിലെ മുസ്ലിംലീഗ് മന്ത്രിമാരാണ്, അത് കൊണ്ട് അറബി യൂണിവേഴ്സിറ്റിയും അംഗീകരിച്ചു കൂടേ എന്നാണ് ഒരു ചോദ്യം. 'എ' എന്ന ഒരു പടുകുഴിയും 'ബി' എന്ന ഒരു പടുകുഴിയുമുണ്ട് അതുകൊണ്ട് 'സി' എന്ന പേരില്‍ ഒരുപടുകുഴി അനിവാര്യമാണ് എന്ന് പറയുന്നതുപോലെ ബാലിശമാണ. അറബിഭാഷയുടെ തൊഴില്‍ സാധ്യതയെ ടാപ് ചെയ്യാന്‍ നിലവിലുള്ള സംവിധാനങ്ങള്‍ മര്യാദക്ക് ഉപയോഗപ്പെടുത്തിയാല്‍ പോരേ?
ഒരു സമുദായത്തിന് ആനുകൂല്യങ്ങള്‍ വാരിക്കോരികൊടുക്കുന്നു എന്ന സംഘപരിവാര്‍ പ്രചാരണങ്ങള്‍ക്ക് ശക്തി പകരാനേ ഇത്തരം വിലകുറഞ്ഞ സൗജന്യങ്ങളനുവദിക്കുന്നതുപകരിക്കൂ. ഭാഷക്കോ, ഇനി ലീഗ് ലക്ഷ്യംവെക്കുന്ന സമുദായത്തിനോ അത് ഒരു നിലക്കും ഉപകരിക്കില്ല. അറബി യൂണിവേഴ്സിറ്റി എന്ന ആശയത്തെ വിമര്‍ശിക്കുമ്പോള്‍ അത് അറബിഭാഷക്കെതിരാണ് എന്ന് കരുതി അറബിഭാഷയുടെ മഹത്വം പറഞ്ഞു മനസ്സിലാക്കിപ്പിക്കുന്ന വായ്ത്താരികള്‍ കൂമ്പാരമാവുകയാണ് ചെയ്യുക; ഇതൊന്നും അറിയാത്തതുകൊണ്ടാണ് വിമര്‍ശനം എന്നപോലെ. ദശമൂലാരിഷ്ടത്തിന് ഒരുപാട് ഗുണങ്ങളുണ്ട്. അപ്പോള്‍ ഒരു ദശമൂലാരിഷ്ട൦ യൂണിവേഴ്സിറ്റി തുടങ്ങണം എന്ന് ആരെങ്കിലും ആവശ്യപ്പെടുമോ? ചുരുക്കത്തില്‍ "ഞാനന്നാ തന്ന അഷ്ടമൂലാരിഷ്ടം കഴിച്ചതുകൊണ്ട് വല്ല മെച്ചവും ഉണ്ടായോ" എന്ന വൈദ്യരുടെ ചോദ്യത്തിന്, "മെച്ചമില്ല, എന്ന് പറഞ്ഞുകൂടാ, ഒരു കാലിക്കുപ്പി കിട്ടി" എന്ന് പറഞ്ഞതുപോലെ ഒരേര്‍പ്പാട്. അതെ. അതുമാത്രമായിരിക്കും കൊട്ടും കുരവയുമെടുത്ത് സ്ഥാപിക്കാന്‍ ആവശ്യപ്പെടുന്ന അറബി യൂണിവേഴ്സിറ്റി.
രണ്ടു മാഷമ്മാരും പറഞ്ഞതില്‍ കൂടുതല്‍ ഇനി ഈ വിഷയത്തില്‍ എന്ത് പറയാന്‍, എന്തെ നമ്മുടെ മന്ത്രിമാര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും ഇത് പോലെ ചിന്തിക്കാന്‍ കഴിയാതെ പോവുന്നത് ?
Deleteഇത്രയും മദ്രസകൾ പോരെ വര്‍ഗീയത ഉണ്ടാക്കാൻ... ഇനി അതിനു സർവകലാശാല കൂടെ വേണമെന്നുണ്ടോ ???
Deleteസോഷ്യൽ മീഡിയ വന്നതോടെയാണ് പല പാർട്ടികളും സമ്മർദ്ധങ്ങളിലായത്. അഞ്ചാം മന്ത്രിയെ കിട്ടിയില്ലെങ്കിൽ ലീഗ് എന്ത് ചെയ്യണമെന്ന കാര്യത്തിൽ ലീഗ് പ്രവർത്തകർക്കിടയിൽ അഭിപ്രായ സർവ്വേ വരെ നടന്നു. മന്ത്രിയെ കിട്ടിയില്ലെങ്കിൽ ലീഗ് മുന്നണി വിടണമെന്ന അഭിപ്രായക്കാരായിരുന്നു ഭൂരിപക്ഷവും. ലീഗ് നേതൃത്വം കടുത്ത സമ്മർദ്ധത്തിലായ ഘട്ടമായിരുന്നു അത്. അത്യധികം അപകടകരമായ ഓപ്പറേഷനിലൂടെ അഞ്ചാം മന്ത്രി പുറത്ത് വന്നുവെങ്കിലും കേരളത്തിലെ സാമൂഹ്യാന്തരീക്ഷം കൂടുതൽ കലുഷിതമാവുകയാണുണ്ടായത്.പരസ്പര
ReplyDeleteവൈരം വളർത്തി ഹിന്ദു വോട്ടുകൾ ഏകീകരിക്കാൻ ബി.ജെ.പി ശ്രമിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു വട്ടം കൂടി വടം വലി നടത്തി ഒരു സർവ്വകലാശാല നേടിയെടുത്തിട്ട് സമുദായത്തിനെന്ത് നേട്ടം!
കൃത്യമായ വിശകലനം.... ദുബായില്‍ പരിഭാഷകനായി ജോലി ചെയ്യുന്ന ആള് എന്നാ അടിസ്ഥാനത്തില്‍ എനിക്ക് പറയാന്‍ കഴിയുന്നത് കേരളത്തിലെ നിലവിലെ സൌകര്യങ്ങള്‍ തന്നെ അറബി ഭാഷ പഠിക്കനഗ്രഹിക്കുന്നവര്ക്ക് ഉപയോഗിക്കാവുന്നതേയുള്ളൂ എന്നാണ്.. ജിജി തോമ്സോന്റ്റ് കമെന്ടിനോട് വിയോജിപ്പ് ഉണ്ടെങ്കിലും, അറബിക്ക് മാത്രമായി ഒരു സര്‍വകലാശാല അത്ര ആവശ്യമില്ല..
ReplyDeleteവള്ളിക്കുന്നിന്റെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു - അറബി സർവകലാശാല വന്നാലും ഇല്ലെങ്കിലും നല്ല നിലയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന മതസംഘടനകൾ ഇവിടെ ഉള്ള കാലത്തോളം കേരളത്തിൽ അറബി പഠനം വഴിമുട്ടി പോകുമെന്നു ആരും പേടിക്കേണ്ട - ഓരോ ഭാഷക്കും പ്രതേകം പ്രതേകം സർവകലാശാല എന്നതിന്നു പകരം വിദേശ ഭാഷകൾ അടക്കമുള്ള വിവിധ ഭാഷകൾക്ക് പൊതുവായി ഒരൊറ്റ ഭാഷാ സർവകലാശാല സൃഷ്ടിക്കുമെങ്കിൽ അതാണ് നല്ലത്
ReplyDeleteതാങ്കളുടെ വിശകലനം ശരിതന്നെ, എന്നാല്‍ ഇതോടൊപ്പം മറ്റൊന്ന് കൂടി ചേര്‍ത്തുവായിക്കണം ഹിന്ദുത്വ ശക്തികള്‍ക്ക് ഒഴികെ മറ്റാര്‍ക്കും യാതൊരു പ്രയോജനവും ചെയ്യാത്ത ഒരു വിവാദം ആയിരുന്നില്ലേ നിലവിളക്ക് കൊളുത്തലുമായി ബന്ധപ്പെട്ട സംവാദങ്ങള്‍? ഒരിക്കല്‍ കെട്ടടങ്ങിയിട്ടും ലീഗ് നേതാക്കള്‍ തന്നെ വീണ്ടും വീണ്ടും നിലവിലക്കിനോടൊപ്പം പുരയൊന്നാകെ കത്തുമാര് എണ്ണ കോരിയൊഴിച്ച് കത്തിച്ചു നിര്‍ത്തിയത്? "അഞ്ചാം മന്ത്രി കൊണ്ട് ലീഗിനോ കേരളത്തിനോ ഒരുപകാരവും ഉണ്ടായിട്ടില്ല" എന്ന് പറയുമ്പോള്‍ ലീഗിന് പ്രയോജനം ചെയ്തോ എന്നുള്ളത് അവിടെ നില്ക്കട്ടെ ലീഗ് പ്രതിനിധാനം ചെയ്യുന്ന സമുദായത്തെ കാതങ്ങള്‍ പിന്നോട്ട് കൊണ്ടുപോകുവാന്‍ മാത്രമേ അത് ഉപകരിച്ചുള്ളൂ എന്ന് കൂടി പറയേണ്ടി വരും.
ReplyDeleteബഷീര്‍, ലീഗ് നേതാക്കൾക്ക് ഈ ലേഖനം എതിച്ചുകൊടുക്കാൻ വഴിയുണ്ടോ
ReplyDeleteസർ ലീഗ് ഭവനിലേക്ക് ഒരു പ്രിന്റ് എടുത്തു അയയ്ക്കു
Deleteഏറ്റവും അധികം ഇതിനു വേണ്ടി മുറവിളി കൂട്ടുന്നത് മുസ്ലിം ലീഗും അതിൻറെ പോഷക ഘടകങ്ങളുമാനെന്നു എല്ലാവര്ക്കും അറിയാവുന്നതാണ് . ഈ പറഞ്ഞ പ്ര(തി)സ്ഥാനതിലുള്ള എത്രെയാളുകൾ അറബിക് കോളേജുകളിൽ മക്കളെയും സഹോദരങ്ങളെയും പഠിപ്പിക്കുന്നുണ്ട്, അറബി ഭാഷയും അറബി സാഹിത്യവും സ്നേഹിക്കുന്നവർ ആദ്യം ചെയ്യേണ്ടത് അതായിരുന്നു, അതില്ലാത്തിടത്തോളം കാലം ഇതിന്റെ പിന്നിൽ ഒരു രാഷ്ട്രീയ ലക്ഷ്യം ഒളിഞ്ഞു കിടക്കുന്നുണ്ടെന്ന് ആരെങ്കിലും സംശയിച്ചാൽ അത് സ്വാഭാവികം മാത്രമാണ്. മുസ്ലിം ലീഗിന്റെ അധ്യാപക സംഘടനയുടെ അവിഭാജ്യ ഘടകമായ അറബി അധ്യാപക സംഘടനയിൽ അംഗത്വമുള്ള എത്രെ പേര് തന്റെ മക്കളെ അറബി ഭാഷ പഠിപ്പിക്കുന്നുണ്ട്. ഏറ്റവും ചുരുങ്ങിയത് പ്ലസ് ട്വുവിനും ഡിഗ്രിക്കും രണ്ടാം ഭാഷ അറബി തെരെഞ്ഞെടുത്തവർ എത്ര പേരുണ്ട്!! സർവകലാശാലക്ക് മുറവിളികൂട്ടുന്ന മത സംഘടനാ നേതാക്കളും ഈ ഗണത്തിൽ ഉള്പെടുന്നവരാണ്ണ് എന്നാണു ഇത്തരുണത്തിൽ ഒര്മിപ്പിക്കാനുള്ളത്
ReplyDeleteഭരിച്ചിട്ടു ഇറങ്ങുമ്പോൾ മുസ്ലിംകൾക്ക് എന്തേലും ചെയ്തു എന്ന് വരുത്തി തീർക്കണം...
DeleteBjpk neram undavum enn karuthi onnum avakashappedan Padilla ennano..
ReplyDeleteBjpk neram undavum enn karuthi onnum avakashappedan Padilla ennano..
ReplyDeleteനമ്മുടെ മത രാഷ്ട്രീയ സംഘടനകളുടെ തലപ്പത്തിരിക്കുന്നവരുടെ ബുദ്ധി രാഹിത്യവും ചിന്താ ദാരിദ്ര്യവും ഇത്രകണ്ട് പ്രകടമായ ഒരു കാലം ഇതിനുമുൻപ് ഉണ്ടായിട്ടില്ല എന്ന് തോന്നുന്നു.ഇക്കാര്യത്തിൽ ലീഗ് ഒറ്റക്കല്ല.ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ച് ഫാസിസത്തെ പ്രതിരോധിക്കുവാൻ ശ്രമിക്കുന്ന മാർക്സിസ്റ്റ് പാർട്ടി ഒരു ക്ലാസ്സിക് ഉദാഹരണമാണ്.പണ്ട് സ്കൂളിൽ പഠിച്ചിരുന്ന കാലത്ത് കണ്ട ഒരു സംഭവം ഇന്നും ഓർമ്മയിൽ പച്ചപിടിച്ചു നില്ക്കുന്നു.എ.കെ.ആന്റണി സ്വകാര്യകോളെജുകൾ പിടിച്ചെടുക്കാനായി പട നയിച്ച് എത്തുമ്പോൾ തിരിച്ചോടിക്കാനായി കല്ലും പത്തലുമായി ഗുണ്ടകളെ കോളെജുകൾക്കുള്ളിൽ പന്തലുകെട്ടി ദിവസങ്ങളോളം താമസിപ്പിച്ചിരുന്നത് കണ്ടത് മറന്നിട്ടില്ല.ഒരു ഇ.എം.എസ്സിന്റെയും ,എം.എൻ .വിജയന്റെയും അഭാവം സമൂഹത്തെ വല്ലാതെ ബാധിച്ചിട്ടുണ്ട്.കഷ്ടം എന്നല്ലാതെ എന്ത് പറയാൻ.
ReplyDeleteആർക് ഐസ് ക്രീം വാങ്ങി കൊടുത്തിട്ടായാലും കുഞ്ഞാപ്പ അതിങ്ങു കൊണ്ട് വരും...
Deleteലീഗിനു പറ്റിയ മണ്ടത്തരങ്ങളുടെ കൂട്ടത്തിൽ സാധാരണ പറയാറുള്ള പച്ച ബോർഡ് വിവാദത്തിന്റെ കാര്യം ഒരു നല്ല തമാശയാണ്.കഴിഞ്ഞ 34 വർഷമായി കോളേജിൽ പഠിപ്പിച്ചുവരുന്ന ഒരദ്ധ്യാപകൻ എന്ന നിലയ്ക്ക് ഇതിന്റെ സത്യാവസ്ഥ നേരിട്ട് കണ്ടറിയാൻ ഇടവന്നിട്ടുണ്ട്.അടുത്ത കുറെ കാലങ്ങളായി യു.ജി.സി യിൽനിന്നും വലിയ തോതിൽ സാമ്പത്തിക സഹായം കേരളത്തിലെ കോളേജുകളിലെക്ക് എത്തുന്നുണ്ട്.അപ്പോൾ മിക്ക കോളെജുകളിലും വാങ്ങികൂട്ടിയ സാധനങ്ങളിൽ ഒന്നാണ് ഗ്ലാസ് പ്രതലമുള്ള ബോർഡുകൾ.ഇതിൽ ഒരു പ്രത്യേകതരം ചോക്കുകൊണ്ടാണ് എഴുതുന്നത്.എഴുതുമ്പോൾ പൊടി ഒട്ടും ഉണ്ടാകില്ല എന്നതാണിതിന്റെ മെച്ചം.ബോർഡിന്റെ പിറകുവശത്ത് പച്ച ചായമാണ് അടിച്ചിരിക്കുന്നത്.പച്ച ബോർഡെന്ന പേരുവരാൻ കാര്യം ഇതുതന്നെ.ഉപയോഗത്തിൽ മികച്ചതായതുകൊണ്ട് , ഇത് മാർക്കറ്റിൽ നന്നായി പൊലിച്ചു .അങ്ങിനെ ഇത് ധാരാളമായി നമ്മുടെ സ്കൂളുകളിലും എത്തി.പഴി പാവം മന്ത്രിക്കും കിട്ടി.പണ്ട് വിമോചന സമരകാലത്ത് നടന്ന ഒരു സംഭവം കൂടി ഇതോടൊപ്പം കൂട്ടി വായിക്കേണ്ടതുണ്ട്.അന്നത്തെ സർക്കാർ പാഠപുസ്തകങ്ങളിൽ കോപ്പി റൈറ്റ് സൂചിപ്പിക്കാനായി © എന്ന് അച്ചടിച്ചിരുന്നത് കണ്ട് അത് കമ്മ്യുണിസ്റ്റ് എന്ന് സൂചിപ്പിക്കാനാണെന്ന് പാതിരിമാർ ആർത്തുവിളിച്ചപ്പോൾ കൂടെ കൂടാൻ ധാരാളം ആളുകളുണ്ടായ നാടാണിത്. പക്ഷെ ഒരു കാര്യത്തിൽ സംശയമില്ല.കീചകന്മാർ ധാരാളം ചാകുന്നത് കൊണ്ട് ,കൊന്നത് ഭീമൻ തന്നെ എന്ന് പറഞ്ഞാൽ സാധാരണക്കാരൻ വിശ്വസിച്ചു പോകും.
ReplyDeletewell said sir
Deleteവള്ളിക്കുന്നിൽ ബഷീർ ഇക്കയിക്ക് ഇഒരു ബ്ലോഗ് സര്‍വകലാശാല തുടങ്ങിക്കൂടെ .?
ReplyDeleteകൂടുതൽ പഠിക്കേണ്ടിയിരിക്കുന്നു ഈ വിഷയത്തിൽ
ReplyDeleteപഠിക്കാൻ വിട്ട സമയത്ത് മാങ്ങാ പറിച്ചു നടന്നാൽ ഇങ്ങനെ ഇരിക്കും
Deleteവേണെമെങ്കിൽ മുസ്ലിംകൾക്കു 80 ശതമാനം റിസർവേഷൻ ഉള്ള ഒരു അകാടെമിക് സർവകലാശാല ആയിരുന്നേലും സഹിക്കമായിരുന്നു
ReplyDeleteവിവേകിതയുടെ ശബ്ദം.
ReplyDeleteഅറബി സര്‍വ്വകലാശാല എന്ന ആശയം അഞ്ചാം മന്ത്രിയുടെ അഞ്ചിരട്ടി അനര്‍ത്ഥങ്ങള്‍ വരുത്താനാണ് നിലവിലെ സാഹചര്യത്തില്‍ വഴിയൊരുക്കുക എന്ന നിരീക്ഷണത്തില്‍ കഴമ്പുണ്ട്. ഉള്ള സൌകര്യങ്ങളെ മെച്ചപ്പെടുത്താന്‍ ശ്രമിക്കലാണ് കരണീയം.
വള്ളിക്കുന്നിന്റെ ലേഖനവും ആരിഫ് സൈനിന്റെ കമന്റും പരസ്പരപൂരകമായി.
ഇതില്‍ കൂടുതല്‍ ഈ വിഷയത്തില്‍ ഒന്നും പറയാനില്ല.
അറബികള്‍ സ്മാര്‍ട്ട് സിറ്റിയും തുറമുഖവും ഉണ്ടാക്കുന്നു അവര്‍ ഒരു സര്‍വകാല ശാലയും ഉണ്ടാക്കിയാല്‍ പ്രശ്നമാവുമോ ............? U A E താല്പര്യം പ്രകടിപ്പിച്ചു എന്നാകേള്‍ക്കുന്നത് ..............................!
ReplyDeleteനിര്‍ദ്ദോഷമായി ചിന്തിക്കുന്ന ഒരു സമുദായത്തിലെ അംഗങ്ങളെ സമുദായത്തിന്റെ പേരില്‍ "പിഴപ്പിച്ച്"സ്വന്തം പള്ള വീര്‍പ്പിക്കുന്ന ലീഗ് നേതൃത്വത്തോട് ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല. ഇത്തരത്തിലുള്ള കുറച്ച് വൈകാരികമായ പ്രശ്നങ്ങളല്ലാതെ ലീഗ് എന്ത് നേട്ടമാണ് സമുദീയത്തിന് ഉണ്ടാക്കിയിട്ടുള്ളത്?
ReplyDeleteകേരളത്തില്‍ അറബി സര്‍വ്വകലാശാല ആവശ്യമാണോ?
ReplyDelete=========================================
കേരളത്തില്‍ അറബി പഠിക്കുന്നതില്‍ 98% പേരും മുസ്ലിംകളാണ്. ഒരു സര്‍വ്വകലാശാല തുടങ്ങാന്‍ കോടികള്‍ വേണം. അതിനും പുറമേ വാര്‍ഷിക ചിലവിനും വീണ്ടും കോടികള്‍. ഒരു വിഭാഗം മാത്രം പഠിക്കുന്ന ഒരു സര്‍വകലാശാലക്ക് വേണ്ടി ഇത്രയും ഭീമമായ തുക പൊതുഖജനാവില്‍ നിന്ന് ചിലവഴിക്കണോ? കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോയികൊണ്ടിരിക്കുന്നത് എന്നുമോര്‍ക്കണം.
അറബി ഒരു ലോകഭാഷ തന്നെ എന്ന് സമ്മതിക്കുന്നു. പക്ഷെ സംസ്ഥാനത്തെ സംബന്ധിച്ച് ഫ്രഞ്ച് ഭാഷക്കും ജര്‍മന്‍ ഭാഷക്കും ഉള്ളതിനേക്കാള്‍ എന്ത് പ്രാധാന്യമാണ് അറബിക്കുള്ളത്? അറബി മുസ്ലിംകള്ക്ക് പുണ്യഭാഷയായത് കൊണ്ട് ആ ഭാഷ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ എന്തിനു ഭീമമായ തുക ചിലവാക്കണം? മുസ്ലിംകളുടെ പരലോകമോക്ഷത്തിനു അറബിഭാഷാപഠനം ഉതകും എന്നത് ശരി തന്നെ. പക്ഷെ അതിന്റെ സാമ്പത്തിക ബാധ്യത വഹിക്കാനുള്ള ചുമതല നികുതിദായകര്ക്കില്ല.
ഗള്‍ഫു രാജ്യങ്ങളില്‍ ജോലിക്ക് പോകുന്നവര്‍ക്ക് അറബി ഭാഷാപ്രാവീണ്യം നേരിയ തോതില്‍ ഗുണം ചെയ്യും എന്ന വാണിജ്യപ്രാധാന്യം കാണാതിരിക്കുന്നില്ല. പക്ഷെ ഗള്‍ഫിലും സെയില്മാന്, കസ്റ്റമര്‍ സര്‍വീസ് ജീവനക്കാര്‍, ടൈപ്പിംഗ് സെന്റര്‍ ജീവനക്കാര്‍ തുടങ്ങിയ ശമ്പളം കുറഞ്ഞ ജോലികള്‍ക്ക് മാത്രമേ അറബി ഭാഷ പ്രാവീണ്യം ആവശ്യമുള്ളൂ. കോടതിയിലും മറ്റുമുള്ള പരിഭാഷകര്‍ക്ക് സാമാന്യം ഭേദപ്പെട്ട ശമ്പളം ലഭിക്കുമെങ്കിലും തസ്തികകളുടെ എണ്ണം കുറവാണ്. പതിനായിരം ദിര്‍ഹത്തില്‍ കൂടുതല്‍ ശമ്പളം ലഭിക്കുന്ന ജോലികള്‍ക്ക് മാമുക്കോയ മോഹന്‍ലാലിനും ശ്രീനിവാസനും പഠിപ്പിച്ചു കൊടുത്ത അറബി മാത്രമേ അറിയേണ്ടതുള്ളു (അസ്സലാമു അലൈക്കും, വ അലൈക്കും അസ്സലാം). ചുരുക്കത്തില്‍ ചെറിയ ശമ്പളത്തിന്റെ ജോലിക്ക് പരിശീലനം നല്കാന് ഭീമമായ തുക മുടക്കി സര്‍വ്വകലാശാല തുടങ്ങേണ്ട കാര്യമില്ല. ആ ജോലികള്‍ക്കുള്ള ഭാഷാപ്രാവീണ്യം അഞ്ചു കൊല്ലം മദ്രസ്സയില്‍ പോയവര്‍ക്ക് ഒരു ആറു മാസം ദിവസം രണ്ടു മണിക്കൂര്‍ വീതം കോച്ചിംഗ് ക്ലാസ് നല്കി നേടാവുന്നതെയുള്ളൂ. (യൂ എ ഇ, ബഹറയിന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ അറബി പോയിട്ട് ഇംഗ്ലീഷ് പോലും അറിയണ്ട കാര്യമില്ല. ഒരു വിധം ഓഫീസുകളില്‍ ജോലി ചെയ്യാന്‍ മലയാളം മാത്രം അറിഞ്ഞാല്‍ മതി).
Well said
Deleteഇവിടെ വർഗ്ഗീയ ധ്രുവീകരണം ഉണ്ടാവേണ്ടത് UDF ഗവണ്മെന്റിന് അത്യാവശ്യം ആണ്. അടുത്ത തവണ ഭരണത്തില്‍ എത്താൻ പ്രതിപക്ഷ വോട്ട് വിഭജിക്കപ്പെടണം. അതിന് ഏറ്റവും നല്ല അവസരമാണ് അറബിക് സർവ്വകലാശാല വിവാദം..
ReplyDeleteവാണിജ്യ അറബിക്കിലും അറബിക് പരിഭാഷയിലും പരിശീലനം നല്കുന്ന കേന്ദ്രങ്ങള്‍ നിലവിലുള്ള യൂണിവേഴ്സിറ്റികളുടെ കോളേജുകളിലോ അല്ലെങ്കില്‍ പുതിയ സ്ഥാപനങ്ങളായോ തുടങ്ങാവുന്നതാണ്. നല്ല രീതിയില്‍ ഇംഗ്ലീഷില്‍ നിന്ന് അറബിയിലേക്കും തിരിച്ചും പരിഭാഷപ്പെടുത്താന്‍ കഴിവുള്ളവര്‍ ഗള്‍ഫില്‍ വളരെ കുറവാണ്. പരിഭാഷയുടെ നിലവാരം നന്നേ കുറവ്. ജോലി സാധ്യതയുള്ള കോഴ്സുകള്‍ ആയതു കൊണ്ട് ചിലവിന്റെ നല്ലൊരു പങ്ക് വിദ്യാര്‍ഥികളില്‍ നിന്ന് ഈടാക്കുകയും വേണം. ഖുറാനും ഹദീസും അറബിക് സാഹിത്യവും പഠിക്കാന്‍ നിലവില്‍ തന്നെ ധാരാളം സൌകര്യങ്ങളുണ്ട്.
ReplyDeleteസത്യത്തില്‍ വാണിജ്യപ്രാധാന്യം കൂടുതല്‍ ഉള്ളത് ചൈനീസ് ഭാഷക്കാണ്. അത് പോലെ ജപ്പാന് ഭാഷയില്‍ പ്രവീണ്യമുള്ളവരെ രാജ്യത്തെ വേണ്ടത്ര ലഭിക്കുന്നില്ല എന്നും അങ്ങിനെയുള്ളവര്‍ക്ക് ജപ്പാന് കമ്പനികള്‍ ചോദിക്കുന്ന ശമ്പളം നല്കുന്നു എന്നും എവിടെയോ വായിച്ചതായി ഓര്‍ക്കുന്നു.
ഇപ്പോള്‍ തന്നെ സര്‍ക്കാര്‍ അറബി പഠനത്തിനു വേണ്ടി ഭീമമായ തുക കേരള സര്‍ക്കാര്‍ ചിലവാക്കുന്നുണ്ട്. സര്‍ക്കാര്‍ അറബി കോളേജുകള്‍, ഏയ്ഡഡ് അറബി കോളേജുകള്‍ എന്നിവയ്ക്ക് പുറമേ മലബാര്‍ മേഖലയിലെ എല്ലാ കോളേജുകളിലും സ്കൂളുകളിലും അറബി ഒരു വിഷയമായി പഠിപ്പിക്കുന്നു. ഈ അധ്യാപകര്‍ക്ക് ശമ്പളം നല്‍കുന്നത് സര്‍ക്കാരും. നേരത്തെ സൂചിപ്പിച്ചത് പോലെ അറബി പഠിക്കുന്ന വിദ്യാര്‍ഥികള്‍ ഏതാണ്ട് മുഴുവന്‍ തന്നെ മുസ്ലിംകളും. ഇതിനൊക്കെ പുറമേ ഒരു സര്‍വ്വകലാശാലയുടെ ഭാരം കൂടെ സര്‍ക്കാരിനെ കൊണ്ട് വഹിപ്പിക്കണോ?
അതിനൊക്കെ പുറമേ വിവിധ മുസ്ലിം സംഘടനകള്‍ നടത്തുന്ന പതിനായിരകണക്കിന് കണക്കിന് മദ്രസ്സകളും അറബി കോളെജുകളും അറബി സര്‍വ്വകലാശാലകളും ഇപ്പോള്‍ തന്നെയുണ്ട്. അവിടെയൊക്കെ അറബി ഭാഷ പഠിപ്പിക്കുന്നുമുണ്ട്. നെയ്യ് കൂടിയാല്‍ അപ്പം ചീത്തയാകില്ലെങ്കിലും ഒരു സര്‍ക്കാര്‍ വക അറബിക സര്‍വ്വകലാശാല സര്‍ക്കാരിന്റെ പോക്കറ്റ് കീറും.
അറബി പഠിക്കാന്‍ നിലവില്‍ തന്നെ ധാരാളം സൌകര്യങ്ങളുണ്ട്. ഇനി ഭീമമായ തുക ചിലവാക്കി ഒരു സര്‍വ്വകലാശാല കൂടി ഇതിനു വേണ്ടി ആവശ്യമില്ല.
അറബി ഭാഷാ പഠനത്തിനു വേണ്ടി ഇപ്പോള്‍ തന്നെ സര്‍ക്കാര്‍ ചിലവാക്കുന്ന ഭീമമായ തുകയുടെ കണക്കൊന്നും സുജനമര്യാദയുടെ പേരില്‍ ഇത് വരെ ആരും പറഞ്ഞിട്ടില്ല. പക്ഷെ ഇനി പറയിപ്പിക്കരുത്. സര്‍ക്കാരിന്റെ പണം ചിലവാക്കേണ്ടത് ഏതെങ്കിലും വിഭാഗത്തിന്റെ പരലോകമോക്ഷത്തിനു വേണ്ടിയാവരുത്. നേരെ മറിച്ചു ഏറ്റവും ദുര്‍ബ്ബലവിഭാഗങ്ങളുടെ ക്ഷേമത്തിനും മൊത്തം സമൂഹത്തിന്റെ വികസനത്തിനും വേണ്ടിയാവണം. കേരളത്തില്‍ ഏറ്റവും ദുര്‍ബ്ബലമായ വിഭാഗം ആദിവാസികളാണ്; ശേഷം ദളിത് വിഭാഗങ്ങളും. അവരുടെ പുനരുദ്ധാരണത്തെക്കാള്‍ പ്രാധാന്യമൊന്നും ഒരു വിഭാഗത്തിന്റെ ആത്മീയമായ ഉന്നമനത്തിനില്ല. മുസ്ലിംകളുടെ ആത്മീയ പുരോഗതി മുസ്ലിംകളുടെ മാത്രം പ്രശ്നമാണ്, പൊതുസമൂഹത്തിന്റെതല്ല. അത് കൊണ്ട് ENOUGH IS ENOUGH.
ആ കമ്പവലിയിൽ ലീഗ് വിജയിച്ചു. മഞ്ഞളാംകുഴി അലി മന്ത്രിയായി. ലീഗാണ് വിജയിച്ചത് എന്ന് പ്രത്യക്ഷത്തിൽ തോന്നിയെങ്കിലും വിജയിച്ചത് ലീഗായിരുന്നില്ല. സാമുദായിക ധ്രുവീകരണത്തിന്റെ കൊടിയടയാളങ്ങളായിരുന്നു. ബി ജെ പി യായിരുന്നു അതിൽ നിന്ന് ഏറ്റവും കൂടുതൽ നേട്ടം കൊയ്തത്. അവരുടെ വോട്ട് ബാങ്കാണ് വളർന്നത്. പരിക്ക് പറ്റിയവരുടെ നിരയിൽ കോണ്‍ഗ്രസ് മാത്രമല്ല ഉണ്ടായിരുന്നത്, ഇടതുപക്ഷ കക്ഷികളും ഉണ്ടായിരുന്നു. കാരണം ബി ജെ പി യുടെ വോട്ട് ബാങ്ക് വളരുന്നത് ശൂന്യാകാശത്ത് നിന്ന് വോട്ടർമാർ ഇറങ്ങി വരുന്നത് കൊണ്ടല്ല, നിലവിലുള്ള പാർട്ടികളിൽ നിന്ന് കൊഴിഞ്ഞ് പോക്ക് ഉണ്ടാകുന്നതിലൂടെയാണ്. good point basheer
ReplyDeleteഇവ്വിഷയകമായി വായിച്ചതിൽ ഏറ്റവും സത്യസന്ധവും വസ്തുതകളുമായി പൊരുത്തപ്പെടുന്നതുമായ വിലയിരുത്തൽ.
ReplyDeleteഅറബി ഭാഷയോടുള്ള കൂറോ ബഹുമാനമോ ആണ് ഈ അറബിക് സർവ്വകലാശാലക്ക് പിന്നിലുള്ള ചേതോവികാരം എന്ന് പറയാൻ ന്യായമൊന്നുമില്ല. പിന്നെ മേമ്പൊടിയായി കുറച്ചു വോട്ടു ബാങ്ക് രാഷ്ട്രീയവും കൂടിയുണ്ടായാൽ പറയുകയും വേണ്ട.
ഭാഷ പഠിക്കാൻ നിലവിലുള്ള സൌകര്യങ്ങൾ വേണ്ട വിധം ഉപയോഗിക്കാനും, പ്രായോഗികമായി ഭാഷാ സംരംഭങ്ങൾ സംവിധാനിക്കാനും കഴിയാത്ത ഒരു സാമൂഹിക സാഹചര്യത്തിൽ ഒരു സർവ്വകലാശാല മറ്റൊരു ഭാരം എന്നല്ലാതെ കാര്യമായ ഒരു ഗുണവും ചെയ്യില്ല.
Thanx mr. Basheer Vallikkunnu
With Arabic university terrorism will grow.
ReplyDeleteകേരളത്തില്‍ അറബി പഠിക്കുന്നതില്‍ 98% പേരും മുസ്ലിംകളാണ്. ഒരു സര്‍വ്വകലാശാല തുടങ്ങാന്‍ കോടികള്‍ വേണം. അതിനും പുറമേ വാര്‍ഷിക ചിലവിനും വീണ്ടും കോടികള്‍. ഒരു വിഭാഗം മാത്രം പഠിക്കുന്ന ഒരു സര്‍വകലാശാലക്ക് വേണ്ടി ഇത്രയും ഭീമമായ തുക പൊതുഖജനാവില്‍ നിന്ന് ചിലവഴിക്കണോ? കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോയികൊണ്ടിരിക്കുന്നത് എന്നുമോര്‍ക്കണം.
ReplyDeleteഅറബി ഒരു ലോകഭാഷ തന്നെ എന്ന് സമ്മതിക്കുന്നു. പക്ഷെ സംസ്ഥാനത്തെ സംബന്ധിച്ച് ഫ്രഞ്ച് ഭാഷക്കും ജര്‍മന്‍ ഭാഷക്കും ഉള്ളതിനേക്കാള്‍ എന്ത് പ്രാധാന്യമാണ് അറബിക്കുള്ളത്? അറബി മുസ്ലിംകള്ക്ക് പുണ്യഭാഷയായത് കൊണ്ട് ആ ഭാഷ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ എന്തിനു ഭീമമായ തുക ചിലവാക്കണം? മുസ്ലിംകളുടെ പരലോകമോക്ഷത്തിനു അറബിഭാഷാപഠനം ഉതകും എന്നത് ശരി തന്നെ. പക്ഷെ അതിന്റെ സാമ്പത്തിക ബാധ്യത വഹിക്കാനുള്ള ചുമതല നികുതിദായകര്ക്കില്ല.
തീർച്ചയായും എനിക്കു തോന്നുന്നതും
ReplyDeleteതീർച്ചയായും എനിക്കു തോന്നുന്നതും
ReplyDeleteതീർച്ചയായും എനിക്കു തോന്നുന്നതും
ReplyDeletehttp://www.reporterlive.com/2015/09/20/198311.html
ReplyDeleteദേശീയ പതാക ജനല്‍ കര്‍ട്ടനാക്കി; മുസ്ലീം ലീഗ് ഓഫീസിനെതിരെ കേസെടുത്തു
കണ്ണൂര്‍: പാനൂരിലെ മുസ്ലിംലീഗ് ഓഫീസില്‍ ദേശീയപതാകയെ ജനല്‍ കര്‍ട്ടനാക്കി. ചെറുപറമ്പില്‍ സ്ഥിതി ചെയ്യുന്ന മുസ്ലീം ലീഗ് ശാഖയിലാണ് സംഭവം. പരാതിയെ തുടര്‍ന്ന് കൊളവല്ലൂര്‍ പൊലീസ് കേസെടുത്തു. ദേശീയതയെ അപമാനിക്കുന്ന തരത്തില്‍ ദേശീയപതാകയെ ദുരുപയോഗം ചെയ്തതിനാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇത് അബദ്ധത്തില്‍ സംഭവിച്ചുപോയതാണെന്നാണ് ഓഫീസ് അധികൃതരുടെ വിശദീകരണം.
7അം മന്ത്രി ഉടനെ ഉണ്ടാക്കുവോ ? വസീർ ഇക്ക ?
ReplyDeleteHinduwtha deep rooted and BJP RSS became politically more active because of Religious and Cast reservation in India. Hence upper casts and those people in the General category suffered a lot eventhouh they achieved highest score in the competitive exams. It is time to stop reservation on cast basis. If this has to be done now, there will be communal harmony and unity in diversity in all over India.
ReplyDeleteHinduwtha deep rooted and BJP RSS became politically more active because of Religious and Cast reservation in India. Hence upper casts and those people in the General category suffered a lot eventhouh they achieved highest score in the competitive exams. It is time to stop reservation on cast basis. If this has to be done now, there will be communal harmony and unity in diversity in all over India.
ReplyDelete