November 26, 2013

ലാലേട്ടന്റെ ബ്യൂട്ടി ഹിറമോസയുടെ ക്വാളിറ്റി, Beauty Meets Quality

കഴിഞ്ഞ ആഴ്ച കോഴിക്കോട്ടെ മലബാർ ഗോൾഡിൽ ഞാൻ പോയിരുന്നു. മുടിഞ്ഞ തിരക്കാണ് അവിടെ. സ്വർണം എടുക്കാൻ വരുന്നവർ ക്യൂ നില്ക്കുകയാണ്. മൂന്ന് നിലകളിലായി ഒരു തൃശൂർ പൂരത്തിന്റെ ആളുണ്ട്. ലാലേട്ടന്റെ ഗ്യാരന്റിയുള്ളത് കൊണ്ടാവണം, മുന്നും പിന്നും നോക്കാതെ പറഞ്ഞ പണം കൊടുത്ത് ആളുകൾ സ്വർണം വാങ്ങിക്കൊണ്ടു പോകുന്നു. ഞങ്ങൾ പണിക്കൂലിയിൽ അല്പം വിലപേശാൻ തുടങ്ങിയതോടെ രണ്ട് ഐറ്റംസിൽ നല്ല ഡിസ്കൌണ്ട് തന്ന് ബാക്കിയുള്ളതിലൊക്കെ ആ ഡിസ്കൌണ്ടിന്റെ ഇരട്ടി പണിക്കൂലിയിട്ടാണ് ബില്ല് തന്നത്. നല്ല പാൽചായയും ബിസ്കറ്റും ഫ്രീയായി കിട്ടിയതിനാൽ കൂടുതൽ തർക്കിക്കാനും തോന്നിയില്ല.  മാത്രമല്ല, വേറെയെവിടെയെങ്കിലും പോയാൽ കാര്യങ്ങൾ ഇതിനേക്കാൾ കഷ്ടമാവുകയും ചെയ്തേക്കാം. ലാലേട്ടനെ മോശം പറയിപ്പിക്കുന്നതും ശരിയല്ലല്ലോ. പറഞ്ഞ കാശും കൊടുത്ത് ഞങ്ങളും സ്വർണം വാങ്ങി. എയർ ഹോസ്റ്റസ് ഹിറമോസ കൊണ്ട് വന്ന സ്വർണമായിരുന്നോ അതെന്ന് പടച്ചോനറിയാം.

കള്ളക്കടത്തിലൂടെ കൊണ്ട് വരുന്ന സ്വർണം മലബാർ ഗോൾഡുകാർ വാങ്ങിയോ ഇല്ലയോ എന്നത് സർക്കാരും പോലീസും കണ്ടെത്തട്ടെ. വാങ്ങിയാലും ഇല്ലെങ്കിലും ഒരു കാര്യം ഉറപ്പാണ്. റാഹിലമാരും ഹിറമോസമാരും അവർക്ക് പിന്നിലുള്ള സ്വർണമാഫിയക്കാരും കേരളത്തിലേക്ക് ബിസ്കറ്റുകൾ കൊണ്ടുവരുന്നത് വൈകുന്നേരത്തെ കട്ടം ചായയിൽ മുക്കിത്തിന്നാനല്ല, സ്വർണ വ്യാപാരികൾക്ക് വില്ക്കാനാണ്. മലബാർ ഗോൾഡിന്റെ  ചെയർമാൻ  തന്നെ ഇന്നലെ ടെലിവിഷൻ ചർച്ചയിൽ പറഞ്ഞത് മാർക്കറ്റിൽ ഉള്ള സ്വർണത്തിൽ ബഹുഭൂരിപക്ഷവും കള്ളക്കടത്തിലൂടെ എത്തുന്നതാണ് എന്നാണ്. പ്രതിവർഷം അറുപതോ എഴുപതോ ടണ്‍ സ്വർണം ഇന്ത്യൻ വിപണിക്ക് ആവശ്യമുണ്ട്. ഇതിൽ ഏകദേശം രണ്ട് ടണ്‍ മാത്രമാണത്രേ നിയമപരമായി ഇറക്കുമതി ചെയ്യപ്പെടുന്നത്. അപ്പോൾ ബാക്കിയുള്ളതിന്റെ കാര്യം പറയേണ്ടതില്ലല്ലോ.

കഴിഞ്ഞ ആറ് മാസത്തിനിടക്ക് ഏതാണ്ട് നൂറു കിലോ സ്വർണം കേരളത്തിലെ എയർപോർട്ടുകളിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. പിടിക്കപ്പെടുന്ന സ്വർണത്തിന്റെ എത്രയോ ഇരട്ടിയായിരിക്കും പിടിക്കപ്പെടാതെ പോകുന്നത് എന്നതുറപ്പാണ്. കരിപ്പൂർ എയർപോർട്ടിലെ മുൻ കസ്റ്റംസ് കമ്മീഷണർ പറയുന്നത് പത്തു കൊല്ലം പഴക്കമുള്ള അവിടത്തെ ബ്ലാക്ക് ആൻഡ്‌ വൈറ്റ് സ്കാനറുകളിൽ സ്വർണമെന്നല്ല, ഒരു ചുക്കും കണ്ടുപിടിക്കാൻ കഴിയില്ലെന്നാണ്. വല്ലവനും ഒറ്റു കൊടുക്കുമ്പോഴോ അബദ്ധത്തിൽ പെട്ടി തുറന്ന് നോക്കുമ്പോഴോ കണ്ടെത്തുന്ന ബിസ്കറ്റുകളാണ് പത്രത്തിലും ചാനലിലും പ്രത്യക്ഷപ്പെടുന്നത്. ബാക്കിയുള്ളതെല്ലാം ബ്യൂട്ടി മീറ്റ്‌ ക്വാളിറ്റി എന്ന് പണ്ടാരോ പറഞ്ഞ പോലെ നാട്ടാരെ തന്നെ മീറ്റ്‌ ചെയ്യാനെത്തും. വിശ്വാസം അതല്ലേ എല്ലാം...


ലാലേട്ടന്റെ കാര്യം പറയാതിരിക്കുകയാണ് നല്ലത്. രാവിലെ സ്വർണം വാങ്ങാനുള്ള ജ്വല്ലറിക്കാരന്റെ പരസ്യം. ഉച്ചയ്ക്ക് അത് വീട്ടിൽ വെച്ചോണ്ടിരിക്കാതെ പണയം വെക്കാനുള്ള ബ്ലേഡുകാരന്റെ പരസ്യം. വൈകിട്ട് വിറ്റ് കിട്ടിയ കാശ് കൊണ്ട് കള്ള് കുടിക്കാനുള്ള പരസ്യം. കാശ് കിട്ടിയാൽ ഏത് പണ്ടാരമടങ്ങുന്ന പരസ്യത്തിലും അഭിനയിക്കാൻ നമ്മുടെ സൂപ്പർ താരങ്ങൾ ഒരുക്കമാണ്. വിസിലടിച്ചും ആർത്ത് വിളിച്ചും അവരെ താരങ്ങളാക്കിയ പൊതുജനം ഏത് വണ്ടിക്ക് തല വെച്ചാലും കുഴപ്പമില്ല. കാശ് കീശയിൽ വരണം. ലാലേട്ടൻ മാത്രമല്ല, എല്ലാ ഏട്ടന്മാരും ഇക്കാര്യത്തിൽ കണക്കാണ്. നാല് നേരം മര്യാദക്ക് തലയിൽ തേച്ചാൽ ഒറ്റ മുടിയും ബാക്കിയില്ലാതെ കൊഴിഞ്ഞു പോകുന്ന ഹെയർ ഓയിലിന്റെ പരസ്യത്തിൽ വരുന്നത് കുടുംബ നായകനാണ്. അങ്ങേരുടെ തലയിലെ കഷണ്ടി ഇപ്പോൾ ഏതാണ്ട് മൂർദ്ധാവിൽ എത്തിയിട്ടുണ്ട്. വളരെ പാട് പെട്ടാണ് ചീകിയൊതുക്കി അത് മറച്ചു വെക്കുന്നത്.

രാഷ്ട്രീയക്കാരുടെയും പൊതുപ്രവർത്തകരുടെയും അഴിമതിക്കെതിരെ എക്സ്ക്ലൂസീവും ഇൻവെസ്റ്റിഗേഷനും കൊണ്ട് അയ്യരുകളി നടത്തുന്ന നമ്മുടെ മാധ്യമങ്ങൾ പരസ്യക്കാരന്റെ മുന്നിൽ ഉടുതുണിയഴിച്ച് കമിഴ്ന്ന് കിടക്കുന്ന കാഴ്ചയും നാം കണ്ടു. കേരളത്തിലെ എയർപോർട്ടുകളിലൂടെ കടത്തപ്പെടുന്ന സ്വർണം എവിടെയെത്തുന്നു എന്നതിനെക്കുറിച്ച് ഒരു ഇൻവെസ്റ്റിഗേഷനും നാളിതു വരെ കണ്ടിട്ടില്ല. ഇത്രയധികം സ്വർണം ഇവിടെ നിന്ന് പിടിക്കപ്പെട്ടിട്ടും അത് വാങ്ങി വില്ക്കുന്ന പരസ്യ മുതലാളിമാരെക്കുറിച്ച് ഒരു എക്സ്ക്ലൂസീവും ഇത് വരെ വന്നിട്ടില്ല. പിടിക്കപ്പെട്ട കള്ളക്കടത്തുകാരൻ മലബാർ ജ്വല്ലറിയുടെ പേര് പറഞ്ഞിട്ടും അത് മുക്കുവാനാണ് നേരോടെ നിർഭയം മാധ്യമ പ്രവർത്തനം നടത്തുന്ന സകല ചാനലുകളും പ്രമുഖ പത്രങ്ങളും ശ്രമിച്ചത്. ദോഷം പറയരുതല്ലോ, എന്തൊക്കെ തരികിടകൾ കാണിച്ചാലും മലയാളത്തിലെ ചില ന്യൂസ് പോർട്ടലുകളാണ് ഈ വാർത്ത ആദ്യമായി പുറത്തു വിട്ടത്. സോഷ്യൽ മീഡിയയിലൂടെ അത് പടർന്ന് കയറിയപ്പോൾ നിവൃത്തിയില്ലാതെയാണ് മുതലാളിയുടെ പേര് പറയാൻ പോലും മാധ്യമ പുലികൾ നിർബന്ധിതരായത്.  സോഷ്യൽ മീഡിയ ഇല്ലായിരുന്നുവെങ്കിൽ ഈ പന്നികൾ ഈ വാർത്തയും മുക്കുമായിരുന്നു. പേരിന് വേണ്ടി വൈകിട്ട് ചർച്ച നടത്തിയപ്പോൾ കേൾവി കേട്ട മാധ്യമ പുലി പോലും ജ്വല്ലറി മുതലാളിയുടെ മുന്നിൽ പൂച്ചയായി ചോദ്യം ചോദിക്കുന്നതാണ് കണ്ടത്. ഞങ്ങൾക്ക് തരുന്ന പരസ്യം മുടക്കല്ലേ പൊന്നു മുതലാളീ എന്ന് മുഖത്ത് ഒട്ടിച്ചു വച്ചത് പോലുള്ള ഭവ്യതയും കണ്ടു.

മലബാർ ഗോൾഡോ കല്യാണോ ആലുക്കാസോ മറ്റേതെങ്കിലും ജ്വല്ലറി ഗ്രൂപ്പോ കള്ളക്കടത്തുകാരിൽ നിന്നും സ്വർണക്കട്ടികൾ വാങ്ങുന്നുണ്ടോ എന്ന ചോദ്യം തന്നെ അസംബന്ധമാണ്. കള്ളക്കടത്തിലൂടെ ഇവിടെയെത്തുന്ന ടണ്‍ കണക്കിന് സ്വർണം മറ്റെവിടെ പോകാനാണ് എന്ന് ഊഹിച്ചെടുക്കാൻ ഒരു പണത്തൂക്കം ബുദ്ധി ഉപയോഗിച്ചാൽ മാത്രം മതി.

Recent Posts
രമ്യ നമ്പീശന്‍ കുളിക്കുന്നു. എല്ലാവരും ഓടി വരൂ!!
ശ്വേതയും ബോള്‍ഡ്നെസ്സും പിന്നെ പീഡാംബാരക്കുറുപ്പും
പുലിക്കാട്ട് : ദൃശ്യവിസ്മയങ്ങളുടെ തമിഴ് ഗ്രാമത്തിലേക്കൊരു യാത്ര  

60 comments:

 1. മലബാർ ഗോൾഡോ കല്യാണോ ആലുക്കാസോ മറ്റേതെങ്കിലും ജ്വല്ലറി ഗ്രൂപ്പോ കള്ളക്കടത്തുകാരിൽ നിന്നും സ്വർണക്കട്ടികൾ വാങ്ങുന്നുണ്ടോ എന്ന ചോദ്യം തന്നെ അസംബന്ധമാണ്. കള്ളക്കടത്തിലൂടെ ഇവിടെയെത്തുന്ന ടണ്‍ കണക്കിന് സ്വർണം മറ്റെവിടെ പോകാനാണ് എന്ന് ഊഹിച്ചെടുക്കാൻ ഒരു പണത്തൂക്കം ബുദ്ധി ഉപയോഗിച്ചാൽ മാത്രം മതി.

  ReplyDelete
 2. അല്‍പ്പം കൂടി സാവകാശം എടുത്തിട്ടു പോരായിരുന്നോ എന്നത് എന്റെ ഒരു സംശയം മാത്രമാണ്. (ഒരു സ്ഥാപനം ഉയര്‍ത്തിക്കൊണ്ടു വരാനുള്ള കഷ്ടപ്പാടുകള്‍ അറിയുന്നത് കൊണ്ട് മാത്രം.)
  പ്രതിയാക്കപ്പെട്ട ഒരാളുടെ മൊഴി മാത്രമാണ് ഇപ്പോള്‍ ഏക അവലംബം..
  ഇത് മാത്രം വെച്ച്...
  എന്തോ...എന്തരോ.....

  ReplyDelete
  Replies
  1. താങ്കളുടെ അഭിപ്രായത്തെ മാനിക്കുന്നു. പ്രതിയുടെ മൊഴി, അന്വേഷണ ഉദ്യോഗസ്ഥന്മാരുടെ റൈഡ്, അന്വേഷണം നടക്കുന്നതായി സ്ഥാപന ചെയര്‍മാന്റെ പ്രസ്താവന. പുറത്ത് വന്ന ഇത്രയും വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള ഒരു പോസ്റ്റെന്ന് കരുതിയാല്‍ മതി. ഒന്നോ രണ്ടോ വര്‍ഷം കഴിഞ്ഞു അന്വേഷണ റിപ്പോര്‍ട്ട്‌ വരുമ്പോള്‍ വേറെ ഒരു പോസ്റ്റ് ഇടാം.

   Delete
  2. Onn Mattonte Aaala !!

   Delete
 3. ശ്വേത മേനോൻ വിഷയത്തെപോലെ വള്ളിക്കുന്ന് ഇതിലും എടുത്തു ചാടി പ്രതികരിച്ചോ എന്നൊരു തോന്നൽ

  ReplyDelete
  Replies
  1. Joy Allukkasarunnel kuzhappamillaayirunnu

   Delete
 4. . പ്രതിവർഷം അറുപതോ എഴുപതോ ടണ്‍ സ്വർണം ഇന്ത്യൻ വിപണിക്ക് ആവശ്യമുണ്ട്. ഇതിൽ ഏകദേശം രണ്ട് ടണ്‍ മാത്രമാണത്രേ നിയമപരമായി ഇറക്കുമതി ചെയ്യപ്പെടുന്നത്. അപ്പോൾ ബാക്കിയുള്ളതിന്റെ കാര്യം പറയേണ്ടതില്ലല്ലോ.


  ഇത്‌ കാണുമ്പോൾ മനസിലാക്കിക്കൂടെ സത്യാവസ്ഥ.
  ജ്വല്ലറിയുടെ പേരിലല്ല കാര്യം,സംഭവം കള്ളക്കടത്തിൽ ഇവർക്കൊക്കെ പങ്കുണ്ടെന്ന കാര്യം ഉറപ്പ്‌.
  പക്ഷെ അതൊന്നും തെളിയാൻ പോകുന്നില്ല.

  ReplyDelete
 5. കെട്ടി പൂട്ടി ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വര്‍ണ നിക്ഷേപം പോലെ ഒരു സ്വകാര്യ ഖനിയുണ്ടാക്കാനൊന്നും അല്ല കള്ളക്കടത്തുകാര്‍ സ്വര്‍ണം കൊണ്ടു വരുന്നത് എന്നു എല്ലാവര്‍ക്കുമറിയാം . അപ്പോള്‍ കിലോ കണക്കിന് കടത്തി കൊണ്ടു വരുന്ന സ്വര്‍ണം എവിടേക്ക്‌ പോയി എന്തായി വരുന്നു എന്നു ഏതൊരാള്‍ക്കും ഊഹിക്കാവുന്നതേ ഉള്ളൂ. കള്ളകടത്തു സ്വര്‍ണം ആരു വാങ്ങി വിറ്റു എന്നു കണക്കെടുക്കുന്നതിനെക്കാള്‍ അന്വേഷണ അജന്സികള്‍ക്ക്‌ എളുപ്പം ഇതു ഉപയോഗിക്കുന്നതില്‍ നിന്നും നമ്മുടെ നാട്ടിലെ ഏതൊക്കെ ജ്വല്ലറികള്‍ വിട്ടു നില്‍ക്കുന്നു എന്നു കണക്കെടുക്കുന്നതായിരിക്കും .
  മലബാര്‍ ഗോള്‍ഡ്‌ കള്ള കടത്ത്‌ സ്വര്‍ണം വാങ്ങിയോ ഇല്ലയോ എന്നത് ഇനിയും വ്യക്തമായി തെളിയിക്കപ്പെട്ടിട്ടില്ല എന്നത് ശരി തന്നെ. വരും കാലങ്ങളില്‍ ഇതു 'മുങ്ങി 'പോകാതെ സത്യം തെളിഞ്ഞു വരുകയും കുറ്റക്കാരെങ്കില്‍ ഇവരും ഇതു പോലെയുള്ള മറ്റു ജ്വല്ലറികളും നിയമത്തിനു മുമ്പില്‍ കൊണ്ടുവരപ്പെടുകയും ചെയ്യട്ടെ എന്നാശിക്കാം

  ReplyDelete
  Replies
  1. ലുധിയാന ക്കാര് ഡ്യൂപ്ലിക്കേറ്റ്‌ ഓട്ടോ പാർട്ട്‌ ഉണ്ടാക്കിയില്ലെങ്ങിൽ ഇന്ത്യയില വാഹനം ഓടില്ല എന്ന് പറഞ്ഞ കണക്കാണ് ഇവര പണി എടുത്തു സ്വര്ണം കടത്തിയില്ലെങ്ങിൽ ഇവിടെ കടകള പൂട്ടുമല്ലോ. ദേശ സ്നേഹത്തിനു അവാർഡ്‌ കൊടുക്കണം .

   Delete
  2. Its a good one. ന്ന്വച്ചാൽ ബാക്കി മോശമെന്നല്ല !

   Delete
 6. മോഹൻലാൽ അയാളുടെ തൊഴിൽ ചെയ്യുന്നു. സ്വർണക്കടത്തുകാർ അവരുടെ തൊഴിലും വിൽപനക്കാർ അവരുടെ ബിസിനസ്സും. എന്ത് കൊണ്ട് സ്വർണാഭരണങ്ങൾ തന്നെ ഇന്ത്യയിൽ നിരോധിച്ചു കൂടാ. ഈ മഞ്ഞ ലോഹം ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ചില്ലറയല്ല..

  ReplyDelete
  Replies
  1. ഏറ്റവും ചുരുങ്ങിയത് ഇങ്ങളെ ബീവി ഇതിനു സമ്മതിക്കുമോ അക്ബർക്കാ ?
   നടക്കുന്ന കാര്യം പറ

   Delete
 7. ഈ പിടിക്കപ്പെടുന്ന സ്വർണ്ണം ഒക്കെ പിന്നീട് എങ്ങോട്ട് പോകുന്നു എന്ന് കൂടി അറിയാൻ താല്പര്യമുണ്ട്. സർക്കാറിലേക്ക് അടക്കേണ്ട നിശ്ചിത ശതമാനം നികുതി അടച്ചാൽ അത് വിട്ടു കൊടുക്കാൻ നിയമമില്ലേ?? സാമ്പത്തിക തിരിമറി എന്ന നിലക്ക് സർക്കാറിനു ലഭിക്കേണ്ട നികുതി വെട്ടിക്കുന്നു എന്നതിൽ കവിഞ്ഞ് സ്വർണ്ണം കൊണ്ട് ബോംബ് ഉണ്ടാക്കാനൊന്നും സാധിക്കില്ലല്ലോ.. ഇന്നലെ ഈ അന്വേഷണം എൻ ഐ എ ഒക്കെ അന്വേഷിക്കണം എന്ന് ചാനൽ ചർച്ചയിൽ ആരോ പറയുന്നതു കേട്ടു... ആവട്ടെ.. അതാ നല്ലത് ...

  :)

  ReplyDelete
 8. പല കൈ മറിഞ്ഞിട്ടാവാം.പക്ഷേ സ്വര്‍ണ്ണം എത്തിച്ചേരുന്നത് ജ്വല്ലറിക്കാരുടെ കയ്യില്‍ തന്നെ.

  ReplyDelete
 9. appam thinnal pore kuzhi yennanno

  ReplyDelete
 10. അമ്മൂ ട്ടിNovember 26, 2013 at 12:21 PM

  മലബാര് ഗോൾഡ്‌ ബാംഗ്ലൂർ,ഇതേ പോലെ തന്നെ ഏത് സമയവും വൻതിരക്കാണ്. തൊട്ടപ്പുറത്ത് തന്നെ ഉള്ള ആലുക്കാസിലോ ജോസ്കോയിലോ അതിനേക്കാൾ വലിയ ഷോരൂം ആയിട്ട് കൂടി അതിന്റെ പകുതിആള് പോലും കണ്ടിട്ടില്ല. ഈ പറഞ്ഞത് പോലെ ക്യൂ നിന്നാണ് സ്വര്ണം വാങ്ങേണ്ടി വന്നത്. അന്യായ പണിക്കൂലി ആണ് അവിടെ.(21% 27 % വരെ ഒക്കെ ) വാങ്ങാൻ പോയ സാധനങ്ങൾ മുഴുവൻ അവിടെ നിന്ന് വാങ്ങിയില്ല എന്ന് മാത്രമല്ല പിന്നീട് ആ വഴിക്ക് നോക്കിയിട്ടേ ഇല്ല.കള്ളക്കടത്ത് നടത്തി ടാക്സ് വെട്ടിക്കുന്നവന്മാർ നാട്ടുകാരെ കൂടെ വെട്ടിക്കാൻ നടക്കുന്നു

  ReplyDelete
  Replies
  1. അതേ, മുപ്പത് ശതമാനം വരെ പണിക്കൂലി എടുത്തതായി ബില്ല് കണ്ടപ്പോഴാണ് ഞങ്ങള്‍ക്കും മനസ്സിലായത്‌. ഇഷ്ടമുള്ളത് സെലക്റ്റ് ചെയ്യാന്‍ സ്ത്രീകളെ വിട്ടപ്പോള്‍ ഇത്തരമൊരു അപകടം പ്രതീക്ഷിച്ചിരുന്നില്ല :)

   Delete
 11. നാല് നേരം മര്യാദക്ക് തലയിൽ തേച്ചാൽ ഒറ്റ മുടിയും ബാക്കിയില്ലാതെ കൊഴിഞ്ഞു പോകുന്ന ഹെയർ ഓയിലിന്റെ പരസ്യത്തിൽ വരുന്നത് കുടുംബ നായകനാണ്. അങ്ങേരുടെ തലയിലെ കഷണ്ടി ഇപ്പോൾ ഏതാണ്ട് മൂർദ്ധാവിൽ എത്തിയിട്ടുണ്ട്. ha.ha

  ReplyDelete
 12. Prajesh Panicker ഈ മാതിരി പരസ്യങ്ങളിൽ അഭിനയിക്കരുത് എന്ന് മോഹൻലാലിനോട് സുകുമാർ അഴീക്കോട് നല്ല ഭാഷയിൽ പറഞ്ഞത് ഓർമ്മയുണ്ടോ? " ൈടഗർ വുഡ്സ് ചെയ്യുന്നില്ലേ, പിന്നെ എനിക്കു ചെയ്താലെന്താ?" എന്നു മോഹൻലാൽ അഴീക്കൊടിനോട് അഹങ്കാരത്തിന്റെ ഭാഷയിൽ പറഞ്ഞിരുന്നതും ഓർമ്മയുണ്ടോ?

  ReplyDelete
  Replies
  1. അഴീക്കോട് മാഷ്‌ ഉണ്ടായിരുന്നെങ്കിൽ ചൂടുള്ള ഒരു പ്രസ്താവനയെങ്കിലും പ്രതീക്ഷിക്കാമായിരുന്നു. ഇപ്പോൾ ജീവിച്ചിരിപ്പുള്ള സാംസ്കാരിക നായകന്മാർക്ക് സൂപ്പർ താരങ്ങളെ വിമർശിക്കാനുള്ള പിക്കപ്പില്ല.

   Delete
 13. ഹ ഹ ഹ , പോസ്റ്റ്‌ കൊള്ളാം, എത്രയോ തവണ കൊണ്ടുവന്നു കഴിയുമ്പോൾ ആണ് ഒരു തവണ പിടിക്കുന്നത്‌ .

  ReplyDelete
 14. സോഷ്യൽ മീഡിയയിലൂടെ അത് പടർന്ന് കയറിയപ്പോൾ നിവൃത്തിയില്ലാതെയാണ് മുതലാളിയുടെ പേര് പറയാൻ പോലും മാധ്യമ പുലികൾ നിർബന്ധിതരായത്. സോഷ്യൽ മീഡിയ ഇല്ലായിരുന്നുവെങ്കിൽ ഈ പന്നികൾ ഈ വാർത്തയും മുക്കുമായിരുന്നു. ..
  ഞങ്ങൾക്ക് തരുന്ന പരസ്യം മുടക്കല്ലേ പൊന്നു മുതലാളീ എന്ന് മുഖത്ത് ഒട്ടിച്ചു വച്ചത് പോലുള്ള ഭവ്യതയും കണ്ടു.

  ഹ ഹ

  ReplyDelete
 15. മാധ്യമങ്ങളെ ബാധിക്കുന്ന ഒരു വിഷയം ഔട്ട്‌ ചെയ്യാൻ സോഷ്യൽ മീഡിയയും ബ്ലോഗുകളും തന്നെ വേണം എന്നത് എത്രയോ തവണ തെളിഞ്ഞതാണ് .

  ReplyDelete
 16. വള്ളിക്കുന്ന് സാർ, എന്തെങ്കിലും ഒരു വാര്ത്ത കിട്ടിയാൽ പിന്നെ നോക്കാതെ 'വെടിക്കെട്ട്‌' പൊട്ടിക്കുന്ന മലയാള ചാനലുകളെ നിങ്ങളും വിമര്ഷിചിട്ടില്ലേ? കേട്ട കാര്യം സത്ത്യമോ മിത്യയോ എന്ന് നോക്കാതെ സംപ്രേക്ഷണം ചെയ്യുന്ന ഇത്തരം ചില ചാനലുകളിലെ വാര്ത്ത പരിഗണിച്ച് ഇത്തരമൊരു പോസ്റ്റ്‌ എഴുതുന്നതിനു മുൻപ് നിങ്ങള്ക്കും ഒരുവേള ചിന്തിക്കാമായിരുന്നു.
  ഇരുപത് വര്ഷത്തോളമായി രംഗത്തുള്ള ഒരു പ്രമുഖ ജ്വല്ലറി ഗ്രൂപ്പ്‌, കള്ളക്കടത്തിലൂടെയാണ് സ്വര്ണ്ണം വാങ്ങിച്ചതെന്ന ഗുരുതരമായ ഒരു ആരോപണത്തെ പീപ്പിൾ ടിവി കൈകാര്യം ചെയ്ത പോലെ താങ്കളും കാണരുത്. തെളിവുകളിലൂടെയാണ് ആരോപണം തെളിയിക്കപ്പെടെണ്ടത്. അതിനായ് കാത്തിരിക്കാതെ ജ്വല്ലരിയെ അപകീർത്തിപ്പെടുത്തിയ ഈ പോസ്റ്റിനെ അങ്ങേയറ്റം വിമര്ഷിക്കുന്നു.

  ReplyDelete
  Replies
  1. ആശാനെ ഈ ബ്ലോഗില എവിടെയും ആരെയും കുറ്റപ്പെടുത്തിയിട്ടില്ല. സ്വാഭാവികമായ ആക്ഷേപ ഹാസ്യം ഉണ്ടെന്നു മാത്രം. പിന്നെ ഇവിടെ എല്ലാ കാര്യത്തിലും, തെളിവെടുപ്പും കഴിഞ്ഞു വിധി പറഞ്ഞിട്ടല്ലേ നമ്മൾ ആളുകളെ കുറ്റവാളികളും, തെട്ടുക്കരുമോക്കെയാക്കുന്നത്?

   Delete
 17. മലബാർ ഗോൾഡോ കല്യാണോ ആലുക്കാസോ മറ്റേതെങ്കിലും ജ്വല്ലറി ഗ്രൂപ്പോ കള്ളക്കടത്തുകാരിൽ നിന്നും സ്വർണക്കട്ടികൾ വാങ്ങുന്നുണ്ടോ എന്ന ചോദ്യം തന്നെ അസംബന്ധമാണ്. കള്ളക്കടത്തിലൂടെ ഇവിടെയെത്തുന്ന ടണ്‍ കണക്കിന് സ്വർണം മറ്റെവിടെ പോകാനാണ് എന്ന് ഊഹിച്ചെടുക്കാൻ ഒരു പണത്തൂക്കം ബുദ്ധി ഉപയോഗിച്ചാൽ മാത്രം മതി.

  ReplyDelete
 18. മലബാർ ഗോൾഡോ കല്യാണോ ആലുക്കാസോ മറ്റേതെങ്കിലും ജ്വല്ലറി ഗ്രൂപ്പോ കള്ളക്കടത്തുകാരിൽ നിന്നും സ്വർണക്കട്ടികൾ വാങ്ങുന്നുണ്ടോ എന്ന ചോദ്യം തന്നെ അസംബന്ധമാണ്. കള്ളക്കടത്തിലൂടെ ഇവിടെയെത്തുന്ന ടണ്‍ കണക്കിന് സ്വർണം മറ്റെവിടെ പോകാനാണ് എന്ന് ഊഹിച്ചെടുക്കാൻ ഒരു പണത്തൂക്കം ബുദ്ധി ഉപയോഗിച്ചാൽ മാത്രം മതി.

  ReplyDelete
 19. ഇന്നത്തെ മനോരമ പത്രത്തില്‍ മലബാര്‍ ജ്വല്ലറിയില്‍ നടന്ന റൈഡ് വാര്‍ത്തയോ ജ്വല്ലറിയെ പരാമര്‍ശിക്കുന്ന പ്രതിയുടെ മൊഴിയെക്കുറിച്ച വാര്‍ത്തയോ ഇല്ല. പകരം ജ്വല്ലറി ചെയര്‍മാന്റെ വിശദീകരണ പ്രസ്താവനയുണ്ട്. (അ)ധര്‍മ്മോസ്മത് കുലദൈവതം!

  ReplyDelete
  Replies
  1. മനോരമയുടെ താളുകള്‍ പ്രകാരം 'ധര്‍മ്മോസ്മത് കുലദൈവത'ത്തിന്റെ ഇംഗ്ലീഷ് തര്‍ജ്ജമ "Charity -our household divinity" എന്നാണ്."Charity begins at home" എന്ന ഇംഗ്ലീഷ് പഴമൊഴി കൂടെ ഇതോടുചേര്‍ത്തു വായിച്ചാല്‍ മനോരമയുടെ ധര്‍മ്മം എന്താണെന്ന് വ്യക്തമാകും.

   Delete
 20. കൊണ്ടുവരുന്നവരും, വാങ്ങി വിൽക്കുന്ന ജ്വല്ലറിക്കാരും തെറ്റുകാർ.
  അപ്പോൾ അത് പോയി തൂക്കി വാങ്ങുന്ന ജനങ്ങളോ ?

  ReplyDelete
 21. എന്തിനു മലബാറിനെ മാത്രം ടാര്‍ഗറ്റ് ചെയ്യണം? കഴിഞ്ഞ രണ്ടു ദശകത്തിനിടയില്‍ ഗള്‍ഫും കേരളവും കേന്ദ്രമാക്കി നൂറില്‍ പരം ശാഖകള്‍ തുറന്ന മറ്റു ചില ജൂവലറി ഗ്രൂപുകളും ഉണ്ടല്ലോ.അവരുടെ വരുമാന സ്രോതസ്സ് കൂടി അന്വേഷിച്ചു നോക്കൂ.ഗള്‍ഫ്‌ കേന്ദ്രമാക്കി പ്രവര്ത്തിക്കുന്ന ചില വമ്പന്‍ കാശുകാര്‍ രണ്ടു ദശകം കൊണ്ട് ടാറ്റയെ പോലും വെല്ലുന്ന രീതിയില്‍ വളര്നതെങ്ങനെ എന്ന് കൂടി അന്വേഷിക്കുന്നത് നല്ലതാണ്. രാജ്യസ്നേഹികളും സമൂഹത്തിലെ വളരെ മാന്യന്മാരുമായ ഇവര്‍ക്ക് ഇന്ത്യയുടെ ധീരപുത്രനും പാക്കികളുടെ മാനസപുത്രനുമായ ഒരു സുന്ദര കില്ലാടിയുമായുള്ള ബന്ധം അപ്പൊ മനസിലാകും. എല്ലാവര്‍ക്കും ഇത് അറിയാം,പക്ഷെ ആര്‍കും ഇതറിയില്ല എന്നതാണ് അവരുടെ ഭാവം.അല്ലെങ്കില്‍ തന്നെ രാഷ്ട്രീയക്കാരെ മുഴുവന്‍ വിലക്കെടുത്തിരിക്കുന്ന ഇവര്‍ക്കെതിരെ ആര് ചോദിക്കാന്‍..? കണ്ട അണ്ടി കച്ചവടക്കാരനും പാട്ട പെറുക്കികളും ഒക്കെ എങ്ങനെ വല്യ ഗള്‍ഫ്‌ മുതലാളിമാര്‍ ആയെന്നത് കൂടി പ്രസിദ്ധീകരിക്കണം

  ReplyDelete
  Replies
  1. ശരിയായ ഒരു വികാരമാണ് ഇത്. വല്ലിക്കുന്നിനോടൊപ്പം അതും പുറത്തുകൊണ്ടുവരാൻ അറിയുന്ന വിവരങ്ങൾ കമന്റ്‌ ചെയ്യുമല്ലോ

   Delete
 22. Cover Story Kaari cover cheyyumonnariyanamallo. Cover Story kariyum Asianetum parayunnathaanu sari ennanu avalde vicharam. Oro vishayathilum avalde abhiprayam prekshakarude mel adichelpikan sramikkunnathu kaanumpol orumathiri ...... kayarum

  ReplyDelete
 23. സിനിമയില്‍ കള്ളക്കടതുകാരെ ഘോര ഘോരം പിടിച്ചു ഇടിച്ചു നിലം പരിശാക്കുന്നില്ലേ, ജനത്തിന് പിന്നെന്തു വേണം. സ്വന്തം പെണ്‍കുട്ടികളെ കെട്ടിക്കാന്‍ സ്വര്‍ണം വാങ്ങുന്ന പാവങ്ങളെ വഞ്ചിക്കാന്‍ എല്ലാവരും കൂടും, മാധ്യമങ്ങളുടെ നിലനില്പ് പരസ്യത്തിലല്ലേ, കേരളത്തിലെ സ്വര്‍ണക്കടകള്‍ ഒന്നും പരസ്യം കൊടുക്കുന്നില്ല എന്ന് തീരുമാനിച്ചാല്‍ എത്ര ചാനലുകള്‍ പൂട്ടേണ്ടി വരും. പൊതുജനം വെറും കഴുതകളല്ല, മരക്കഴുതകള്‍ തന്നെ.

  ReplyDelete
 24. ഇടതു പക്ഷ പരിപ്പ് വട പാർട്ടി കോഴിക്കോട് പാർട്ടി കൊണ്ഗ്രെസ്സിനു വേണ്ടി മലബാർ ഗോൾഡ്‌ വഴി സംഭാവന വാങ്ങിച്ചത് 25 ലക്ഷം ആണത്രേ .ത്രിപുരയിൽ 12 ലക്ഷവും സി പിഎമ്മിന് മലബാർ ഗോൾഡ്‌ സംഭാവന കൊടുത്തിട്ടുണ്ടത്രേ ...

  ReplyDelete
 25. കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ പ്രമുഖ വ്യവസായ രവിപിള്ളയെ പ്രതിചേര്‍ക്കണമെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്ജ് ആവശ്യപ്പെട്ടു. രവി പിള്ളയ്‌യ്ക്ക് മലബാര്‍ ഗോള്‍ഡില്‍ 60 ശതമാനം ഓഹരികളുണ്ടെന്നും ജോര്‍ജ്ജ് ആരോപിച്ചു. ഏറ്റവും കൂടുതല്‍ ഓഹരികള്‍ കൈവശം വെക്കുന്നയാള്‍ എന്ന നിലയില്‍ രവി പിള്ളയെയാണ് പ്രതിയാക്കേണ്ടതെന്നും ജോര്‍ജ്ജ് ഇന്ത്യാവിഷനോട് പറഞ്ഞു.

  ReplyDelete
 26. ഏഷ്യാനെറ്റിന്റെ ഇന്നത്തെ ന്യൂസ് അവറിൽ മലബാർ ഗോൾഡിന്റെ പേര് പോലും വിനു പരാമർശിക്കുന്നില്ല. പ്രമുഖ ജ്വല്ലറി എന്ന് പറഞ്ഞ് തടി തപ്പി. ദോഷം പറയരുതല്ലോ, പിന്നീട് വന്ന കവർ സ്റ്റോറിയുടെ പരസ്യത്തിൽ മലബാർ ഗോൾഡിന്റെ പേര് പറഞ്ഞു. അതിങ്ങനെയായിരുന്നു. Cover Story brought by Malabar Gold & Diamonds :)

  ReplyDelete
  Replies
  1. കാറ്റടിച്ച് എന്റെ ടി വി ആന്റിന വീണിട്ട് ഒന്നര കൊല്ലമായി. കാറ്റിനു സ്തുതി. അല്ലേൽ എന്തൊക്കെ കാണണം; കേൾക്കണം!

   Delete
 27. ഞാനിക്കാര്യം എഴുതാന്‍ വേണ്ടി വന്നതാ അപ്പൊഴേയ്ക്കും ബഷീര്‍ സ്കോര്‍ ചെയ്ത് കളഞ്ഞു!!. കരിക്കിനേത്ത് കേസും ഇതും മാദ്ധ്യമങ്ങള്‍ ക്ക് മുക്കാതിരിക്കാന്‍ പറ്റുമോ? ;)

  ReplyDelete
 28. .. രണ്ട് ഐറ്റംസിൽ നല്ല ഡിസ്കൌണ്ട് തന്ന് ബാക്കിയുള്ളതിലൊക്കെ ആ ഡിസ്കൌണ്ടിന്റെ ഇരട്ടി പണിക്കൂലിയിട്ടാണ് ബില്ല്.. ഇതൊക്കെത്തന്നെയാണ് എപ്പോഴും നടക്കുന്നത്. എല്ലായിടത്തുമുണ്ട് ആവശ്യത്തിനുള്ള ചെമ്പ്‌..!

  ReplyDelete
 29. kaashu koduthalll...underwear varae ettu nilkkan madikkatha nammudae nayakanmarkku salam......kallapanamayal enthu kollapannam ayaal enthu?

  ReplyDelete
 30. എന്തുകൊണ്ട് GOV. ഗോള്‍ഡ്‌ ഇറക്കുമതി അല്പംകുടി ഉദാരവല്കാരിക്കുനില്ല, എല്ലാവര്‍ക്കും എതായാലു൦ ഗോള്‍ഡ്‌ വേണം. പണ്ട് ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കു എന്തു നിയമം ആയിരുന്നു
  നികുതി കുറക്ക്ക, ഫോര്മാളിടീസ് സിമ്പിള്‍ അക്കുക. GOV. കുടുതല്‍ പണവും, ജനത്തിനു ഉപകാര പ്രദവും ആകും.

  ReplyDelete
 31. Nice post. if they are involved in Gold trafficking, authorities should take legal action against them. but in my personal experience, Malabar Gold is better than Alukas and Bhima in terms of reselling, selection and transparency in dealings.

  ReplyDelete
 32. വെറുമൊരു തലയിണ മന്ത്രത്തിൽ കുരുങ്ങി, പണിയെടുത്തു കിട്ടുന്ന കാശ് മുഴുവൻ, കണ്ണും അടച്ചു മഞ്ഞ ലോഹം വാങ്ങുന്നവൻ ഒന്നോർക്കുക:
  ഗൾഫിലെ ശുദ്ധമായ സ്വർണ്ണം, കള്ളകടത്ത് വഴി കേരളത്തിൽ കടന്നു, തട്ടാൻറെ ആലയിൽ ഒരു കണക്കും ഇല്ലാതെ ചെമ്പ് കലർത്തി, താരരാജാക്കന്മാരെ വളവളപ്പു പരസ്യവും ചേർത്ത്, സ്വർണ്ണ കടക്കാരൻറെ കൊള്ള ലാഭവും കൊടുത്തു, കള്ളന്മാരെ പേടിച്ചു, ബാങ്ക് ലോക്കറിൽ, പൈസ കൊടുത്തു സൂക്ഷിച്ചു, അവസാനം പണയം വെച്ച് കിട്ടുന്ന പൈസ കിട്ടുമ്പോൾ എന്തൊരു സന്തോഷം ..!

  ReplyDelete
 33. എല്ലാം എലാര്‍ക്കും അറിയാം ..പക്ഷെ ആരും പറയില്ല ...

  ReplyDelete
 34. പാവം സ്വർണ്ണം വാങ്ങികൾ നമ്മൾ .സ്വർണ്ണ മോഹികൾ നമ്മൾ. പാവം...പാവം... ജനങ്ങൾ. വളരെ പാവം മോഹൻലാലുമാർ. എനിക്കും ഒരു സ്വർണ്ണ കള്ളക്കടത്തു രാജാവാകണം. അതിനുള്ള വഴി ആലോചിച്ച്...ആലോചിച്ച്... മനസ്സ് പുണ്ണാക്കി...പുണ്ണാക്കി.... ഈ പിണ്ണാക്ക് മാടൻ.

  ReplyDelete
 35. http://news.keralakaumudi.com/news.php?nid=4059e991c3c413b82bc9f4c2b7700128

  സ്വർണക്കടത്ത്:കൊടുവള്ളിയിലെ നേതാവിനെ ചോദ്യംചെയ്യും


  നെടുമ്പാശേരി: കരിപ്പൂർ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കൊടുവള്ളിയിലെ ഭരണകക്ഷി നേതാവിനോട് കൊച്ചി ഓഫീസിൽ അടിയന്തരമായി ഹാജരാകാൻ ഡയറക്‌ട‌റേറ്റ് ഒഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ) നിർദ്ദേശിച്ചു. മുഖ്യപ്രതി ഷഹബാസിന്റെ മൊഴിയുടെ അടിസ്‌ഥാനത്തിലാണ് നേതാവിനെ ചോദ്യം ചെയ്യുന്നത്.
  സ്വർണം വാങ്ങാൻ തനിക്ക് വൻതുക നൽകിയത് ഈ നേതാവാണെന്ന് ഷഹബാസ് മൊഴി നൽകിയിരുന്നു. പലപ്പോഴായി സ്വർണവും നേതാവിന് കൈമാറി. ഇയാളെ ചോദ്യം ചെയ്യാൻ ഡി.ആർ.ഐ ശ്രമിച്ചെങ്കിലും സഹകരിച്ചിരുന്നില്ല. തുടർന്ന് ബന്ധുക്കളിൽ സമ്മർദ്ദം ചെലുത്തിയാണ് ചോദ്യം ചെയ്യലിന് കൊച്ചിയിലെത്തിക്കാൻ ശ്രമിക്കുന്നത്. കൊടുവള്ളിയിലെ ഏതൊക്കെ ജുവലറികളിൽ കള്ളക്കടത്ത് സ്വർണം നൽകിയിട്ടുണ്ടെന്ന് വ്യക്തമാകണമെങ്കിൽ നേതാവിനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ഡി.ആർ.ഐ അധികൃതർ പറഞ്ഞു.

  ReplyDelete
 36. എന്റെ ഫേസ്ബുക്ക്‌ പേജില്‍ വന്ന രണ്ടു കമന്റുകള്‍ (Noufal Edappal & Ajmal Ameen) ഇവിടെ ഷെയര്‍ ചെയ്യട്ടെ.

  Noufal Edappal said..
  രണ്ടുമാസം മുന്നേ കുറച്ചുസ്വര്‍ണ്ണം വില്‍ക്കാനായി നാട്ടിലെ വിവിധ ജ്വല്ലറികളെ സമീപിച്ചിരുന്നു, ഓരോരുത്തരും സീല്‍ നോക്കി അവര്‍ വിറ്റു എന്നുറപ്പുള്ള ആഭരണങ്ങള്‍ മാത്രമേ തിരിച്ചെടുക്കൂ, പൂരിറ്റിയൊന്നും നോക്കാതെ അവര്‍ക്ക് തോന്നുന്ന വിലതരും, അതും ഒരാഴ്ച കഴിഞ്ഞു സ്വര്ണ്ണം വിറ്റതിനുശേഷം മാത്രം.മലബാറില്‍ മാത്രം കാര്യങ്ങള്‍ വിത്യസ്തമാണ്, സ്വര്ണ്ണം ഉരുക്കാതെ തന്നെ പ്യൂരിറ്റി പ്രത്യേക മഷ്യനില്‍ ചെക്ക് ചെയ്യുന്നു. ആര് വിറ്റ സ്വര്‍ണ്ണവും തിരിച്ചെടുക്കുന്നു, പണം അന്ന്തന്നെ അക്കൗണ്ടില്‍ നിക്ഷേപിക്കുന്നു. കൃത്യമായ ബില്‍ തരുന്നു.നാട്ടിലെജ്വല്ലറികളില്‍ വിലപ്പനയും വാങ്ങലും പരസ്പരം ബന്ധിപ്പിക്കാതെ മുഴുവന്‍ സ്വര്‍ണ്ണത്തിനും കൃത്യമായ, നികുതിരേഖപ്പെടുത്തിയ, സീലും ഒപ്പുമുള്ള കമ്പ്യൂട്ടര്‍ ബില്‍ തരുന്നത് എനിക്കറിയാവുന്ന ജ്വല്ലറികളില്‍ മലബാര്‍ ഗോള്‍ഡ്‌ മാത്രമാണ്. ചാരിറ്റിയുമുണ്ട് ; കുറെ പാവങ്ങള്‍ക്ക് വീട് വച്ച് നല്‍കിയിട്ടുണ്ട്. നിര്‍ദനരായ ഒരു പാട് രോഗികള്ക്ക് സ്ഥിരമായി മരുന്നു വാങ്ങാന്‍ മെഡിക്കല്‍ സ്റ്റോര്‍ വഴി സഹായം ചെയ്യുന്നു .ഗള്‍ഫില്‍ മലബാറില്‍ ഷെയറുള്ള ഒരാള്‍ക്ക് ലാഭവിഹിതത്തിനു പുറമേ "നിങ്ങള്‍ നല്കേണ്ട സകാത്ത് വിഹിതം" എന്ന പേരില്‍ പ്രത്യകവിഹിതം നല്കുന്നതായി അറിയാം.
  ഇതെല്ലാമാണ് മലബാറിനെ കുറിച്ച് എനിക്ക് അറിയാവുന്ന പരിമിതമായ കാര്യങ്ങള്‍, അതിനര്‍ത്ഥം കള്ളക്കടത്ത് സ്വര്‍ണ്ണം വാങ്ങുന്നതിനെ ന്യായീകരിക്കുന്നു എന്നെല്ല.അറിഞ്ഞുകൊണ്ട്, ബില്‍ നല്‍കാതെ വിലകുറച്ച് വാങ്ങിയിട്ടുണ്ടെങ്കില്‍ അത് തെറ്റ്തന്നെയാണ് , അറിയാതെ കൃത്യമായ വിലയും ബില്ലും നല്കിയാണ് വാങ്ങിയതെങ്കില്‍ തെറ്റില്ലതാനും.

  Ajmal Ameen said
  @ Noufal Edappal, നാട്ടിന്പുറത്തും ടൌണിലെ ചെറുകിട ജ്വല്ലറികളും കയറിയ നേരം താങ്കള്‍ ജോസ്കോ, ഭീമ തുടങ്ങിയ ജ്വല്ലറികളില്‍ ഒന്ന് ചോദിച്ചു നോക്കിയിരുന്നോ? 916 ഗോള്‍ഡ്‌ അവരും തിരിച്ചെടുക്കും, അന്നത്തെ സ്വര്‍ണവിലയുടെ ഒരു ശതമാനം വില കിഴിക്കും. ഗ്രാമിന് ആയിരം രൂപയാണെങ്കില് പത്തു രൂപാ കുറയും. കൃത്യമായ വാറ്റ് ബില്‍ തരും, തുക ചെക്ക്‌ ആയി മത്രമേ തരൂ, ഇഷ്ടമുള്ളപ്പോള്‍ മാറാം. ഇതുവരെ ചെക്ക്‌ ബൌണ്‍സ് ഇഷ്യൂ ഒന്നും ഭീമ, ജോസ്കോ തുടങ്ങിയ ഗ്രൂപ്പില്‍ നിന്നും കേട്ടിട്ടില്ല. മലബാറില്‍ അവരുടേതായ സ്വര്‍ണം ആണെങ്കില്‍ മുഴുവന്‍ വിലയും തരും. മറ്റു ജ്വല്ലറികള്‍ വിറ്റ 916 ഗോള്‍ഡില്‍ അവരും വില കിഴിക്കും. പൊതുവേ ആഭരണങ്ങള്‍ ഭീമയുടെ ആണെന്ന് കണ്ടാല്‍ ആരും കൂടുതല്‍ പരിശോധന നടത്തില്ല. കാരണം ഭീമയെ എല്ലാവര്‍ക്കും അത്രയ്ക്ക് വിശ്വാസം ആണ്. മലബാര്‍ ഗോള്‍ഡ്‌ അഹങ്കാരം കൊണ്ടാണോ എന്നറിയില്ല അതും പരിഗണിക്കില്ല. മാത്രമല്ല ഭീമ, ജോസ്കോ തുടങ്ങിയ ഗ്രൂപ്പുകള്‍ സ്വര്‍ണവില താഴ്ന്നാലും ബൈബാക്ക് നടത്തും. പക്ഷെ മലബാറില്‍ നിങ്ങള്‍ അത് പ്രതീക്ഷിക്കരുത്. ഇത്കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ എറണാകുളത്ത് എന്റെ സുഹൃത്തിനു ഉണ്ടായ അനുഭവം ആണ്. അന്നത്തെ വില പവന് 20000 ത്തില്‍ താഴെ രൂപയാണ്‌. മലബാര്‍ പറഞ്ഞ ന്യായം അവര്‍ക്ക് ഇപ്പോള്‍ ഗോള്‍ഡ്‌ ആവശ്യമില്ല എന്നാണ്. എന്നിട്ട് അയാള്‍ അത് ഭീമയില്‍ കൊടുത്തു കാശു വാങ്ങി.

  എന്ന് കരുതി ഭീമ കള്ളക്കടത്ത് കച്ചവടം നടത്തിയാല്‍ വെള്ളപൂശാന്‍ പറ്റില്ല.

  ReplyDelete
  Replies
  1. ബഷീര്‍ ഭായ്,

   മേല്പറഞ്ഞ കമന്റില്‍ ഒരു കാര്യം കൂടി പറയാന്‍ വിട്ടുപോയി, ഇക്കഴിഞ്ഞ ജൂലൈ വരെ ഒരു മാസം ഇന്ത്യയില്‍ ശരാശരി 92 ടണ്‍ സ്വര്‍ണം ഇറക്കുമതി ഉണ്ടായിരുന്നു. തീരുവ കൂട്ടിയ ശേഷം ഇത് ശരാശരി 24 ടണ്‍ ആയി താഴ്ന്നു എന്ന് പറയുന്നു. ഇതുവരെ ഒരു ജ്വല്ലറിയും ( ത്രിഭുവനും ജോസ്കോയും ഭീമയും മലബാറും തനിഷ്കും) കച്ചവടം കുറഞ്ഞു എന്നൊന്നും പറഞ്ഞിട്ടില്ല. അപ്പോള്‍ കള്ളക്കടത്ത് സ്വര്‍ണം മലബാര്‍ ഗോള്‍ഡ്‌ മാത്രം അല്ല കച്ചവടം നടത്തുന്നത് എന്ന് വ്യക്തം ആണ്. മിക്ക ആഭരണങ്ങളിലും ഒരേ ഡിസൈന്‍ തന്നെ വിവിധ ജ്വല്ലറികളില്‍ കാണാം. അതിനര്‍ത്ഥം വിവിധ ജ്വല്ലറികളില്‍ സപ്ലൈ നടത്തുന്ന ആഭരണ നിര്‍മാതാക്കളുടെ വേറൊരു സംഘം ഉണ്ട്, അവരെക്കൂടി പൊക്കിയാല്‍ കമ്പ്ലീറ്റ്‌ വിവരങ്ങളും കിട്ടും.
   നൌഫല്‍ പറഞ്ഞ സകാത്ത്‌ കണക്ക് എനിക്ക് പിടികിട്ടിയില്ല. എങ്കിലും ഒരു കാര്യം പറയട്ടെ, ഉപഭോക്താവിനെ ചാക്കിലാക്കാന്‍ മലബാര്‍ ഗോള്‍ഡ്‌ മാര്‍ക്കറ്റിംഗ് ടീം ചാരിറ്റിയുടെയും സകാത്ത്‌ നല്‍കുന്നതിന്‍റെയും കണക്കുകള്‍ പറയുന്നതായി പലപ്പോഴും കണ്ടിട്ടുണ്ട്. ചാരിറ്റി നടത്തുന്നത് ബിസിനസ്‌ ബൂസ്റ്റ്‌ ചെയ്യാന്‍ ആകരുത്. അപ്പോള്‍ നിങ്ങള്‍ നടത്തുന്ന ചാരിറ്റിയുടെ വില നഷ്ടപെട്ടു. നിങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ കഴിച്ചു ബാക്കിയുള്ളതില്‍ മാത്രമല്ലെ സകാത്ത്‌ വരിക, ഓരോ വരുമാനത്തിന്റെയും സകാത്ത്‌ വെവ്വേറെ കണക്ക് കൂട്ടില്ലല്ലോ. മാത്രമല്ല ലാഭവീതത്തിനു പുറമേ സകാത്ത്‌ വിഹിതം എന്ന് പറയുമ്പോള്‍ അതും കൂടി നിങ്ങളുടെ വരുമാനത്തില്‍ കൂട്ടണം. അല്ലെങ്കില്‍ സകാത്ത് കൊടുക്കേണ്ട കണക്ക് തെറ്റില്ലെ?

   Delete
  2. Musris, താങ്കള്‍ തന്നെയാണല്ലേ ഫേസ്ബുക്കിലെ അജ്മല്‍ അമീന്‍.. Glad to know that...

   Delete
  3. ഇത് വായിച്ചിട്ട് ഒരു വിഭാഗക്കാര്‍ക്ക് മാത്രം നോവുന്നതെന്തിനാണെന്ന്` മനസ്സിലാവുന്നില്ല. തെറ്റ് ആര് ചെയ്താലും തെറ്റെന്ന് പറയാനുള്ള ആര്‍ജ്ജവം കാണിക്കണം. അത് ആലുക്കാസാണോ ഭീമയാണോ മലബാറാണോ എന്നതിനനുസരിച്ച് നിലപാട് മാറുന്നവരുടെ തനിനിറം തിരിച്ചറിയേണ്ടതുണ്ട്.

   Delete
  4. യെസ് ബോസ്സ്, :)
   ഇടയ്ക്കു കമന്റുന്നു എന്നതൊഴിച്ച് സജീവ ബ്ലോഗിങ്ങ് ഒന്നും ഇല്ലാത്തതു കൊണ്ട് details മുഴുവനും പ്രൊഫൈലില്‍ കൊടുത്തിട്ടില്ല.

   Delete
 37. ഹിറോമോസ എന്ന വയാനാട്ടുകാരി എയര്‍ഹോസ്റ്റസ് 'മറിയാനാ കിടങ്ങുവഴി' സ്വര്‍ണ്ണം കടത്തിയ വാര്‍ത്ത പുറത്ത് വന്നപ്പോള്‍ പത്രമാധ്യമങ്ങള്‍ അതൊരു ആഘോഷമാക്കിയെടുത്തു, ഹിറോമോസയുടെ ഫ്ലാറ്റ്, ചിലവ്, ദുബായി ട്രിപ്പുകള്‍ ഉന്നത ബന്ധങ്ങള്‍ , വാര്‍ത്ത വായിച്ചാല്‍ ചെവിയില്‍ ബഡ്സ് ഇട്ട് പതുക്കെ തിരിക്കുന്നതിന്റെ ഒരു സുഖം.....ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ ഹിറോമോസയുടെ സ്വര്‍ണ്ണം മലബാര്‍ ഗോള്‍ഡില്‍ വിറ്റു എന്ന വാര്‍ത്ത അപ്ഡേറ്റു ചെയ്യപ്പെട്ടു, ഇതോടെ പലര്‍ക്കും ബഡ്സിന്റെ സുഖം പതുക്കെ ചൊറിച്ചിലായി മാറി.
  മലബാര്‍ ഗോൾഡിന്റെ സ്വര്‍ണ്ണം ആര്‍ക്കാണ് ചൊറിയുന്നത് ?
  http://1blogan.blogspot.com/2013/11/blog-post_28.html

  ReplyDelete
  Replies
  1. ഇതൊരു വക ചൊറിച്ചില്‍ മാറി കടി ആയപോലെയാണല്ലോ ബ്ളോഗന്റെ പടപ്പുറപ്പാട്. വന്നു വന്ന് ഫിറമോസ 'മറിയാനാ കിടങ്ങുവഴി' സ്വര്‍ണ്ണം കടത്തി മലബാര്‍ ഗോള്‍ഡ് കാക്കക്കു വിറ്റു എന്നായല്ലോ കഥ. സ്വര്‍ണ്ണക്കടത്തു നടത്തുന്ന കാക്ക സംഘത്തിലെ ഒരാളുടെ പേരു പോലും പറയാതെ അവരുടെ വെറും ഏജന്റ് മാത്രമായ ഫിറമോസയുടെ പേരു മാത്രം  പേനത്തുമ്പില്‍ വരുന്നതും ഇതേ വര്‍ഗ്ഗീയ കടിയുടെ ലക്ഷണമല്ലേ കോയാ. സ്വര്‍ണ്ണക്കടത്തിന്റെ നേതാവ് അറബി വേഷത്തില്‍  ജയിലില്‍ പോയി കൊലക്കേസ് പ്രതികളെ കണ്ടതിന്റെ ചൊറിച്ചില്‍ ഇതു വരെ മാറിയില്ല എന്നു തോന്നുന്നു. അവിടെ എത്ര കിലോ കൊടുത്തു എന്നു കൂടെ അറിഞ്ഞല്‍ ഒരു പച്ചെ കടിക്കു ശമനമുണ്ടായേക്കാം.

   Delete
 38. മുസ്ലിമിന്റെ സ്ഥിരം വിലാപം . സ്വർണ കടത്തു നടത്തുന്നവർ മിക്കവാറും എല്ലാം ഇതേ മതവിഭാഗം ... ഇതിൽ സംവരണം വേണ്ട ആവശ്യമില്ല ... പിന്നെ സ്വർണത്തിന് ഇറക്കുമതി തീരുവ കൂട്ടിയത് എന്തുകൊണ്ടാണ് എന്ന അറിയാത്ത താങ്കള്ക്ക് ഒരു നല്ല നമസ്കാരം ... crude oil കഴിഞ്ഞാൽ ഇന്ത്യ സ്വര്ണം ഇറക്കുമതിക്കാണ് വിദേശ നിക്ഷേപം ഉപയോഗിക്കുന്നത് . കഴിഞ്ഞ മാസങ്ങളിൽ ഇന്ത്യ ഒരു വലിയ crisis നേരിടുകയായിരുന്നു ... നമ്മുടെ കറന്റ്‌ അക്കൗണ്ട്‌ ധനകമ്മി കുതിച്ചുയര്ന്നു ... rating പല agency താഴ്ത്തി ... ഇതെല്ല അറിയാതെ കൊപ്ര കച്ചവട കാരന്റെ പേര് മുസ്ലിം ആയതിനാൽ ഉള്ള ചൊറിച്ചിൽ ആണ് നിര്തെടത് ആദ്യം രാജ്യം പിന്നെ മതം ...രാജ്യ ദ്രോഹികൾ ഇവര്ക്ക് പരസ്യം ചെയ്യുനവരും , സഹായം ചെയ്യുന്നവരും ആണ്

  ReplyDelete

 39. http://goo.gl/85OQkg

  https://www.facebook.com/profile.php?id=100008629219177

  https://www.facebook.com/KakkancheryPSS

  ReplyDelete