'ഇദര്‍ സുകൂന് ഹേതോ ഹം ലോകോംകോ സിന്ദഗി ഹെ, സുകൂന് നഹീ തോ സിന്ദഗി നഹി' ദാല്‍ തടാകത്തിലെ ചെറിയ തോണി തുഴഞ്ഞു കൊണ്ട് നൂര്‍ മുഹമ്മദ് പറഞ്ഞ ആ വാക്കുകള്‍ എന്നെ വല്ലാതെ സ്പര്‍ശിച്ചു. "ഇവിടെ സമാധാനം ഉണ്ടെങ്കില്‍ ഞങ്ങള്‍ക്ക് ജീവിതമുണ്ട്. ഇല്ലെങ്കില്‍ ജീവിതമില്ല". നൂര്‍ മുഹമ്മദിന്റെ ജീവിതം ദാല്‍ തടാകത്തിലെ തോണിയില്‍ ആണ്. അവിടെ ടൂറിസ്റ്റുകള്‍ വന്നാല്‍ അവന്റെ ജീവിതത്തിനു നിറമുണ്ടാകും. സംഘര്‍ഷം കാരണം ടൂറിസ്റ്റുകള്‍ വരാതായാല്‍ നൂര്‍ മുഹമ്മദിന്റെ മാത്രമല്ല അവനെപ്പോലെ ആയിരക്കണക്കിന് ആളുകളുടെ ജീവിതം നിറം കെടും.
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ആണ് ഞാന്‍ കാശ്മീരില്‍ പോയത്. മനോഹരമായ ആ യാത്രയെക്കുറിച്ച് എഴുതണം എന്നുണ്ടായിരുന്നെങ്കിലും ഇതുവരെ നടന്നില്ല. കഴിഞ്ഞ ദിവസം പത്രത്തില്‍ ഒരു വാര്‍ത്ത കണ്ടു. സംഘര്‍ഷത്തിനു അയവ് വന്നതോടെ കാശ്മീരില്‍ ടൂറിസം പച്ച പിടിക്കുന്നു (Tourism Boost in Kashmir as violence ebbs) എന്ന തലക്കെട്ടില്‍ AFP യുടെ സ്റ്റോറി. നൂര്‍ മുഹമ്മദ് എന്റെ ഓര്മയിലെക്കെത്താന് അതാണ് കാരണം. ഏതാണ്ട് ഏഴു ലക്ഷം ടൂറിസ്റ്റുകള്‍ ഈ വര്‍ഷം ഇതുവരെ കാശ്മീര്‍ സന്ദര്‍ശിച്ചു എന്നാണ് റിപ്പോര്‍ട്ടില്‍ കാണുന്നത്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടക്ക് ഇത്രയും അധികം ആളുകള്‍ കാശ്മീര്‍ സന്ദര്‍ശിക്കുന്നത് ഇതാദ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ടൂറിസ്റ്റുകള്‍ ധാരാളം വന്നു തുടങ്ങിയത് കാരണം നൂര്‍ മുഹമ്മദ് ഇപ്പോള്‍ നല്ല സന്തോഷത്തില്‍ ആയിരിക്കണം .
ഒരു വൈകുന്നേരമാണ് ശ്രീനഗറില്‍ ഞങ്ങള്‍ എത്തുന്നത്. മൊത്തം എട്ടു പേര് അടങ്ങുന്ന ഒരു സംഘമായിരുന്നു ഞങ്ങളുടേത്. എന്റെ വലിയ ജേഷ്ഠന് മുഹമ്മദ്, ചെറിയ ജേഷ്ഠന് റസാക്ക്, സുഹൃത്ത് ഗഫൂര്‍ , ജേഷ്ഠന്റെ അളിയന് ലത്തീഫ്, എന്റെ രണ്ടു എളാപ്പമാര്‍ (കോയ ആപാപ്പയും അഹമ്മദ് ആപാപ്പയും) . കൂടെ ഡ്രൈവറും റസാക്കിന്റെ സുഹൃത്തുമായ രത്തന്‍ സിങ്ങും. യാത്ര കാശ്മീരിലേക്ക് ആയതിനാല്‍ അല്പം ഭയമുണ്ടായിരുന്നു. 'കലാപവും വെടിവെപ്പും ഭീകരവാദികളും'!!!. കാശ്മീരിനെക്കുറിച്ച് നാളിതു വരെ നല്ലതായി ഒന്നും കേട്ടിട്ടില്ല. അതുകൊണ്ട് തന്നെ കുടുംബത്തെ കൂടെ കൂട്ടിയില്ല. ഒരു ബാച്ച്ലര് ട്രിപ്പ് ആണ് നല്ലതെന്ന് തോന്നി. ജേഷ്ഠന് റസാക്കിന്റെ വര്‍ക്ക് സൈറ്റുള്ള പഞ്ചാബിലെ ഖാദിയാനില്‍ നിന്നും ഒരു സ്കോര്‍പിയോ കാറിലാണ് ഞങ്ങള്‍ പുറപ്പെട്ടത്. അതിരാവിലെ പുറപ്പെട്ട് ജമ്മു വഴി ശ്രീനഗറില്‍ എത്തിയപ്പോള്‍ ഏതാണ്ട് ഇരുട്ടിത്തുടങ്ങിയിട്ടുണ്ട്. നേരെ ദാല്‍ തടാകത്തിലേക്കാണ് പോയത്.
നല്ല വിശപ്പുണ്ടായതിനാല്‍ തടാകക്കരയിലെ ഒരു ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചു. ഹോട്ടലിന്റെ ചില്ലുപാളികളിലൂടെ നോക്കുമ്പോള്‍ ദാല്‍ തടാകം ഹൌസ് ബോട്ടുകളിലെ വെളിച്ചത്തില്‍ കുളിച്ചു നില്‍ക്കുകയാണ്. ഓളങ്ങളില്‍ ബോട്ടുകളില്‍ നിന്നുള്ള വര്‍ണപ്രപഞ്ചം തത്തിക്കളിക്കുന്നു. പിറകില്‍ മഞ്ഞു മലകള്‍ . അല്പം കവിതാ വാസന ഉണ്ടെങ്കില്‍ ഒറ്റയിരുപ്പിനു ഒരു മഹാകാവ്യം എഴുതാനുള്ള വകുപ്പുണ്ട്. അമ്മാതിരി ലൊക്കേഷനാണ്. കക്കൂസിലിരുന്നു പോലും പാട്ട് പാടിയിട്ടില്ലാത്ത എന്റെ നാവിലും രണ്ടു വരിയെത്തി. കുയിലേ, നീലക്കുയിലേ.. (അങ്ങിനെ ഒരു പാട്ടുണ്ടോ ആവോ).
പതിനെട്ടു സ്ക്വയര്‍ കിലോമീറ്ററില്‍ വ്യാപിച്ചു കിടക്കുന്ന വിശാലമായ ഒരു തടാകമാണിത്. തടാകത്തിന്റെ തീരങ്ങളിലായി മുഗള്‍ രാജാക്കന്മാര് ഉണ്ടാക്കിയ നിരവധി പൂന്തോട്ടങ്ങളുണ്ട്. അവരുടെ വേനല്‍ക്കാല ഒഴിവു കേന്ദ്രം ശ്രീനഗര്‍ ആയിരുന്നുവല്ലോ. പ്രസിദ്ധമായ ഹസ്രത് ബാല്‍ പള്ളിയും ഇതിനു സമീപത്താണ്. താമസം തടാകത്തിലെ ഏതെങ്കിലും ഒരു ബോട്ടില്‍ മതി എന്ന് നേരത്തെ തീരുമാനിച്ചതാണ്. ഹോട്ടലുകളിലും ലോഡ്ജുകളിലും താമസിച്ചു മടുത്തവരാണ് ഞാനടക്കമുള്ള സംഘത്തിലെ എല്ലാവരും. King of Kashmir എന്ന മനോഹരമായ ഒരു ഹൗസ് ബോട്ടാണ് ഞങ്ങള്‍ താമസത്തിനായി തിരഞ്ഞെടുത്തത്. പേരില്‍ ഒരു കിംഗ് ഉണ്ടാവുന്നത് എന്ത് കൊണ്ടും നല്ലതാണല്ലോ. മാത്രമല്ല വില പേശി അല്പം മാന്യമായ തുകക്ക് കിട്ടുകയും ചെയ്തു. ഒരു രാത്രിക്ക് മുവ്വായിരം രൂപയാണ് വാടക. പുറത്തെ വലിയ ഹോട്ടലുകളില്‍ റൂം എടുക്കുകയാണെങ്കില്‍ ഇതിലും കൂടുതല്‍ കാശാവും എന്നത് ഉറപ്പ്.
മൂന്നു ബാത്ത് അറ്റാച്ച്ഡ് ബെഡ് റൂമുകള്‍ . ലിവിംഗ് റൂം, കിച്ചണ്‍ എല്ലാം ഉണ്ട്. ആലപ്പുഴയിലെയും കുമരകത്തെയും ഹൗസ് ബോട്ടുകളില്‍ ഞാന്‍ താമസിച്ചിട്ടുണ്ട്. അവിടുത്തെ ചാര്‍ജുമായി തട്ടിച്ചു നോക്കുമ്പോള്‍ വളരെ കുറഞ്ഞ നിരക്കാണ് ലോക പ്രശസ്തമായ ഈ തടാകത്തിലേത്. പക്ഷെ ഒറ്റ തകരാറുണ്ട്. ബോട്ട് ചലിക്കില്ല. തടാകത്തിന്റെ അരികില്‍ വെള്ളത്തില്‍ ഉറപ്പിച്ചു നിര്‍ത്തിയവയാണ് അവ. അതുകൊണ്ട് തന്നെ ഇവയെ ബോട്ട് എന്ന് വിളിക്കാന്‍ പറ്റുമോ എന്നറിയില്ല. വിശ്രമം, ഭക്ഷണം, ഉറക്കം, കുളി എന്നിവ ഇവക്കുള്ളില്‍ കഴിക്കുക. തടാകം ചുറ്റാന്‍ കൊച്ചു തോണികള്‍ ഉപയോഗിക്കുക. അതാണ് അവിടത്തെ രീതി.
തടാകക്കരയില്‍ നിന്ന് ബോട്ടിലേക്ക് ചെറിയ തോണിയിലാണ് ഞങ്ങളെ കൊണ്ട് പോയത്. ബോട്ടിലെ സൗകര്യങ്ങള്‍ എല്ലാവര്ക്കും ഇഷ്ടപ്പെട്ടു. റൂമുകള്‍ കാണിച്ചു തന്ന ശേഷം ബോട്ട് മുതലാളി പോയി. ആഷിഖ് എന്ന ഒരു പയ്യന് മാത്രമേ അവരുടെ ആളായി ബോട്ടിലുള്ളൂ. കോലായയിലെ കസേരകളില്‍ ഇരുന്നു ഞങ്ങള്‍ അല്പ നേരം വെടി പറഞ്ഞു. തടാകത്തിലെ ഓളങ്ങളെ നോക്കി പ്രകൃതി ഭംഗി ആസ്വദിച്ചു. വഴിക്കടവ് മണിമൂളി സ്വദേശിയായ ഗഫൂര്‍ ഏതോ പാട്ട് ഉറക്കെ പാടുന്നുണ്ട്. കേട്ടിട് ഹിന്ദിയോ മലയാളമോ അതോ പഞ്ചാബിയോ എന്ന് ഒരു പിടിയും കിട്ടുന്നില്ല. പുറമേക്ക് കോട്ട് ഇട്ടിട്ടുണ്ടെങ്കിലും ഗഫൂര്‍ ശ്രുതിയും ഷഡ്ജവും ഇട്ടിട്ടില്ല എന്നത് ഉറപ്പാണ്. ശരത് അണ്ണാച്ചി കൂടെയുണ്ടായിരുന്നെങ്കില്‍ ഇവനെ ഈ കായലില്‍ തന്നെ മുക്കി കൊന്നേനെ!. ചിരിക്കുന്ന കാര്യത്തില്‍ വളരെ പിശുക്കനായ രത്തന്‍ സിംഗ് പോലും ഗഫൂറിനെ നോക്കി ചിരിക്കുന്നത് കണ്ടു. ഒരു പക്ഷെ പഞ്ചാബി പാട്ട് ആയിരിക്കണം. 'ഭായി സാബ്, സോജാവോ സോജാവോ' എന്ന് ബോട്ടിലെ പയ്യന് ഇടയ്ക്കിടെ വന്ന് പറയുന്നുണ്ട്. നിങ്ങള്‍ ഉറങ്ങിയാല്‍ എനിക്കും ഉറങ്ങാം എന്നതാണ് അതിന്റെ പച്ച മലയാളം. അല്ലേലും ആ രാത്രി ശിവരാത്രിയാക്കാന് ഞങ്ങള്‍ക്ക് പരിപാടി ഇല്ലായിരുന്നു. പകല്‍ മുഴുവന്‍ പര്‍വത നിരകള്‍ കയറിയിറങ്ങിയുള്ള യാത്രയിലായതിനാല്‍ നല്ല ക്ഷീണമുണ്ട്. തണുത്ത കാറ്റ് വീശുന്നുമുണ്ട്. എല്ലാവരും റൂമുകളിലേക്ക് നീങ്ങി. നല്ല കിടക്കകള്‍ , മരം കോച്ചുന്ന തണുപ്പ്, കൂടെ കാശ്മീരി കമ്പിളിയും. കിടക്കയിലേക്ക് നോക്കി നിന്നത് മാത്രമേ എനിക്കോര്‍മയുള്ളൂ. സുഖ സുന്ദര സുഷുപ്തി..
ഷാജഹാന് ചക്രവര്‍ത്തി എന്റടുത്തു വന്നു ' ബ്ലോഗര്‍ വള്ളിക്കുന്നല്ലേ, ഈ ആഴ്ചയിലെ പോസ്റ്റ് ഏതാ?" എന്ന് ചോദിക്കുമ്പോഴാണ് "ഭായി സാബ് ഉഡോ ഉഡോ' എന്ന ആഷിഖിന്റെ ഒടുക്കത്തെ വിളി. കട്ടന്‍ കാപ്പിയുമായാണ് പയ്യന്റെ നില്‍പ്പ്. (നല്ല ടിപ്സ് കിട്ടാനുള്ള നമ്പരുകളാണ് ഇതൊക്കെ. എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ഇതുപോലുള്ള ആഷിഖുമാര്‍ ഉണ്ടാകും. ചക്രവര്‍ത്തിയെ ഒന്ന് സൌകര്യമായിട്ട് കിട്ടിയതായിരുന്നു. അതവന് കളഞ്ഞു കുളിച്ചു) ബാത്ത് റൂമുകളില്‍ ചുടു വെള്ളം റെഡിയാണ്. നമസ്കാരവും മറ്റു പ്രഭാത കൃത്യങ്ങളും കഴിഞ്ഞു പുറത്തു വന്നപ്പോള്‍ മനോഹരമായ കൊച്ചു തോണികളുമായി രണ്ടു പേര് കാത്തുനില്‍ക്കുന്നുണ്ട്. പേര് ചോദിച്ചു പരിചയപ്പെട്ടു. ഒന്ന് നൂര്‍ മുഹമ്മദ്. മറ്റെയാള്‍ അസ്ഹര്‍ ഗുല്‍ . ഞങ്ങളെ ദാല്‍ തടാകം ചുറ്റിക്കാണിക്കാന്‍ ബോട്ട് മുതലാളി ഏര്പാട് ചെയ്തതാണ്.
ദാല്‍ തടാകവും പരിസരവും ഞാന്‍ സൂക്ഷ്മ നിരീക്ഷണം നടത്തി. തലേ ദിവസം രാത്രി വന്നിറങ്ങിയതിനാല്‍ പ്രകൃതിയുടെ ഒരു ഗൂഡ സൌന്ദര്യം മാത്രമേ ആസ്വദിക്കാന്‍ പറ്റിയിരുന്നുള്ളൂ. ഇപ്പോള്‍ അത് പൂര്‍ണ ദൃശ്യമായി. മല നിരകളില്‍ മഞ്ഞു കുറവാണ്. ഏപ്രില്‍ മാസത്തില്‍ ഇത്രയേ കാണൂ. കടുത്ത ശൈത്യ കാലത്ത് പൂര്‍ണമായും മഞ്ഞു മൂടും. തടാകത്തില്‍ തോണി തുഴയാന്‍ പറ്റാത്ത വിധം വെള്ളം കട്ട പിടിക്കാറുണ്ടത്രേ. വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരിക്കല്‍ ഈ തടാകം പൂര്‍ണമായും മഞ്ഞു കട്ടയായി മാറിയതായി നൂര്‍ മുഹമ്മദ് പറഞ്ഞു. അന്ന് കുട്ടികള്‍ ഈ തടാകത്തില്‍ ക്രിക്കറ്റ് കളിച്ചിരുന്നുവത്രേ.
നൂര്‍ മുഹമ്മദുമായി സംസാരിച്ചിരിക്കുന്നതിനിടയില്‍ ഫോട്ടോ എടുക്കുന്നോ എന്ന് ചോദിച്ചു മറ്റൊരു തോണിക്കാരനും എത്തി. Mobile Photoshop എന്നാണു അവന്റെ തോണിയുടെ പേര്. ഫോട്ടോ വേണ്ട എന്ന് പറഞ്ഞിട്ടും കക്ഷി പോകുന്നില്ല. കാശ്മീരി ഡ്രസ്സില്‍ ടൂറിസ്റ്റുകള്‍ എടുത്ത ഫോട്ടോകളുടെ സാമ്പിള്‍ കാണിച്ചു തന്നു. വിദേശികളും സ്വദേശികളുമൊക്കെ അതിലുണ്ട്. ഫോട്ടോകള്‍ എനിക്ക് ഇഷ്ടപ്പെട്ടെങ്കിലും ഞാന്‍ കുറച്ചു നേരം മസില് പിടിച്ചു നിന്നു. അപ്പോള്‍ അവന്റെ അവസാനത്തെ നമ്പര്‍ "ആപ്കോ കാശ്മീരി ഡ്രസ്സ് ബഹുത്ത് അച്ചാ ലെഗേഗാ". ആ ലെഗേഗായില് ഞാന്‍ വീണു എന്ന് പറഞ്ഞാല്‍ മതിയല്ലോ.
ദാല്‍ തടാകം ആസ്വദിച്ചു ചുറ്റിക്കറങ്ങണമെങ്കില്‍ നാലഞ്ചു ദിവസം വേണമെന്നാണ് നൂര്‍ മുഹമ്മദ് പറഞ്ഞത്. ഞങ്ങള്‍ക്കാണെങ്കില്‍ ഉച്ചയോടെ മറ്റു സ്ഥലങ്ങള്‍ കാണാനായി പോകണം. രാത്രിയോടെ തടാകത്തില്‍ തിരിച്ചെത്തി അന്തിയുറക്കം ബോട്ടില്‍ ആക്കുക. അങ്ങിനെയാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. രണ്ടു രാത്രികള്‍ക്കാണ് ബോട്ട് ബുക്ക് ചെയ്തത്. കിലോമീറ്ററുകള്‍ നീളത്തില്‍ കിടക്കുന്ന തടാകത്തിന്റെ ഉള്‍വഴികളിലേക്ക് വല്ലാതെ പോയില്ല. കരയോട് ചേര്‍ന്ന തടാകത്തിന്റെ ചില ഭാഗങ്ങളില്‍ പൂക്കളുടെ കൊച്ചു ദ്വീപുകള്‍ ഉണ്ട്. അവ വെള്ളത്തില്‍ ഒഴുകി നടക്കുന്നവായാണ്. അവയെ ഫ്ലോട്ടിംഗ് ഗാര്ഡന് എന്ന് തീര്‍ച്ചയായും വിളിക്കാം. തോണിയില്‍ ചുറ്റുന്നതിനിടയില്‍ തന്നെ കച്ചവടക്കാരായ മറ്റു തോണിക്കാര്‍ വരുന്നും പോകുന്നുമുണ്ട്. ചൂടോടെയുള്ള ഭക്ഷണം, കൌതുക വസ്തുക്കള്‍ , പൂവുകള്‍ , കാശ്മീരി ഷാള്‍ , കുങ്കുമം തുടങ്ങി എല്ലാം തോണികളില്‍ വില്പനക്കുണ്ട്. വില്പന വസ്തുക്കളുമായി തോണിക്കാര്‍ എത്തുമ്പോള്‍ നൂര്‍ മുഹമ്മദും കൂട്ടുകാരനും ഞങ്ങളുടെ തോണി ആ തോണികളോട് അടുപ്പിച്ചു നിര്‍ത്തും. അത് അവര്‍ തമ്മിലുള്ള ഒരു അഡ്ജസ്റ്റ്മെന്റ്റ് ആണ്. ചിലതൊക്കെ ഞങ്ങള്‍ വാങ്ങി. കൊല്ലുന്ന വിലയൊന്നും ഇല്ലെങ്കിലും അല്പം വിലപേശാന്‍ അറിഞ്ഞാല്‍ അതിന്റെ ഗുണമുണ്ട്.
തടാകത്തില്‍ തന്നെയുള്ള ഒരു തുണിക്കടയില്‍ കയറി കൊച്ചു പര്‍ച്ചേസിങ്ങും നടത്തി. എല്ലാവരും കാശ്മീരി ഷാളും സാരിയുമാണ് വാങ്ങിച്ചത്. 'അഭ്യന്തര വകുപ്പിനെ' പിണക്കാതിരിക്കുക എന്നത് വളരെ പ്രധാനമാണല്ലോ. കൂടെ കൂട്ടാത്തതിനു ഒരു ചെറിയ പിണക്കം സ്വാഭാവികമാണ്. അത് മാറ്റാന്‍ സാരിയോളം പറ്റിയ വേറെ ഒരായുധമില്ല. അനുഭവമാണല്ലോ ഏറ്റവും വലിയ ഗുരു.
യാത്രക്കിടയില്‍ കാഴ്ചകള്‍ കാണുന്നതോടൊപ്പം നൂര്‍ മുഹമ്മദുമായും അസ്ഹര്‍ ഗുല്ലുമായും സംസാരിക്കാനാണ് എനിക്ക് ഏറെ താത്പര്യം ഉണ്ടായിരുന്നത്. നൂര്‍ മുഹമ്മദ് ഒരു സംസാരപ്രിയനും ആയിരുന്നു. കല്യാണം കഴിച്ചിട്ടില്ല. പ്രായമായ ഉമ്മയും ഉപ്പയും രണ്ടു സഹോദരിമാരും ഒരു അനിയനും ഉണ്ട്. അനിയന് സ്കൂളില്‍ പഠിക്കുന്നു. ഉപ്പ രോഗിയാണ്. പഠനം നിര്‍ത്തി കുടുംബം പോറ്റാന്‍ തടാകത്തില്‍ തോണി തുഴയുന്ന നൂര്‍ മുഹമ്മദില്‍ ആണ് ആ കുടുംബത്തിന്റെ പ്രതീക്ഷ. നാല് മണിക്കൂര്‍ ബോട്ടില്‍ കറങ്ങിയതിന് മുന്നൂറു രൂപയാണ് ഞങ്ങള്‍ കൊടുത്തത്. ടൂറിസ്റ്റുകളുമായി സംസാരിച്ചു കൊണ്ടേയിരിക്കുന്നതിനാല്‍ അല്പം ഇംഗ്ലീഷൊക്കെ നൂറിനു അറിയാം. ഉര്‍ദുവില്‍ സംസാരിക്കുന്നതിനിടക്ക് അറിയാവുന്ന ഇംഗ്ലീഷില്‍ ഇടയ്ക്കിടയ്ക്ക് ഓരോ ഡയലോഗ് ഫിറ്റ് ചെയ്യുന്നുണ്ട്. നൂറിന്റെ ചങ്ങാത്തം ഞങ്ങള്‍ ശരിക്കും ആസ്വദിച്ചു.
ഇന്ത്യയും പാക്കിസ്താനും തമ്മിലുള്ള തര്‍ക്കങ്ങളെക്കുറിച്ചും ഞാന്‍ നൂറിനോട് ചോദിച്ചു. അപ്പോഴാണ് ആ തര്ക്കങ്ങളെക്കുറിച്ചൊന്നും വലിയ അറിവില്ലെന്നും കാശ്മീരില്‍ സമാധാനം ഉണ്ടെങ്കിലേ ഞങ്ങള്‍ക്കൊരു ജീവിതമുള്ളൂ എന്നും നൂര്‍ പറഞ്ഞത്. തീര്‍ത്തും സത്യമാണത് . ജീവിതവൃത്തി കഴിക്കാന്‍ പാട് പെടുന്ന പാവങ്ങളെ സംബന്ധിച്ചിടത്തോളം രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ അവരുടെ അജണ്ടകളില്‍ വരാത്ത വിഷയമാണ്. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നിവയൊക്കെയാണ് അവരുടെ ജീവിതത്തിന്റെ 'തര്‍ക്കഭൂമികള്‍ '. നമുക്ക് കാശ്മീര്‍ എന്ന് കേള്‍ക്കുമ്പോള്‍ വെടിയുതിര്‍ക്കുന്ന ഭീകരനെയാണ് ഓര്മ വരുന്നത്. കശ്മീര്‍ സന്ദര്ശിക്കുന്നവന് പോലും നമുക്കിന്നു ഭീകരനാണ്!!! നമ്മുടെ തന്നെ മാധ്യമങ്ങള്‍ നമുക്ക് നല്കുന്ന ചിത്രങ്ങള്‍ അതാണ്. ജനസംഖ്യയുടെ ഒരു ശതമാനം പോലും വരാത്ത തീവ്രവാദികളുടെ കണക്കില്‍ നാം തൊണ്ണൂറ്റി ഒമ്പത് ശതമാനത്തിന്റെ ജീവിതം മറക്കുന്നു. ലോകത്തെ ഏറ്റവും പ്രശസ്തമായ ഒരു ടൂറിസ്റ്റ് ആകര്‍ഷണമായി മാറേണ്ട പ്രദേശമാണ് കശ്മീര്‍ . പക്ഷെ മാധ്യമങ്ങള്‍ പര്‍വതീകരിച്ച് കാണിക്കുന്ന 'ഭീകരതയുടെ ദൃശ്യങ്ങള്‍ ' പലരെയും ഇങ്ങോട്ട് വരുന്നതില്‍ നിന്ന് അകറ്റുന്നു. ഇന്ത്യയുടെ മണ്ണിലെ ഏറ്റവും വിലപിടിപ്പുള്ള മുത്താണ് കാശ്മീര്‍ . ആ ഭൂപ്രകൃതിയുടെ വശ്യത വാക്കുകളില്‍ പകര്‍ത്താനാവില്ല. അത് അനുഭവിച്ചു തന്നെ അറിയേണ്ട ഒന്നാണ്. ആ മണ്ണിനെയും അവിടത്തെ ജനതയെയും നാം കുറേക്കൂടി അടുത്തറിയേണ്ടിയിരിക്കുന്നു. അവരെ കുറേക്കൂടി ഇഷ്ടപ്പെടേണ്ടിയിരിക്കുന്നു.
പതിനൊന്ന് മണിയോടെ ഞങ്ങള്‍ ദാല്‍ തടാകത്തില്‍ നിന്ന് പുറത്തിറങ്ങി. പിന്നെ പോയത് ഗുല്‍മാര്‍ഗിലെ മഞ്ഞു മലകളുടെ മുകളിലേക്കാണ്. അതിനെക്കുറിച്ച് എഴുതണോ എന്ന് തീരുമാനിച്ചിട്ടില്ല. യാത്രാവിവരണമൊന്നും എനിക്ക് പറഞ്ഞ ഫരിപാടിയല്ല! ഗുൽമാർഗിലെ മഞ്ഞുമലയിൽ
Related Posts (Travel)
മരുഭൂമിയില്‍ രണ്ടു നാള് അഥവാ ആട് ജീവിതം റീലോഡഡ്
പഞ്ചാബിലെ സുഹൃത്ത്, അയോധ്യയിലെ പള്ളി
കാത്തയെ കണ്ട ഓര്‍മയില്‍

ദാല്‍ തടാകത്തിന്റെ ആകാശ വീക്ഷണം.
(ചിത്രത്തില്‍ ക്ലിക്കിയാല്‍ വലുതായി കാണാം. Picture Courtesy: Google)
തടാകത്തിന്റെ ഓരം ചേര്‍ന്ന് കിടക്കുന്ന ഹൗസ് ബോട്ടുകള്‍ ശ്രദ്ധിക്കുക.
(ചിത്രത്തില്‍ ക്ലിക്കിയാല്‍ വലുതായി കാണാം. Picture Courtesy: Google)
തടാകത്തിന്റെ ഓരം ചേര്‍ന്ന് കിടക്കുന്ന ഹൗസ് ബോട്ടുകള്‍ ശ്രദ്ധിക്കുക.
ഇടത്ത് നിന്ന് രണ്ടാമത്തേതാണ് King of Kashmir
തടാകക്കരയില്‍ നിന്ന് ബോട്ടിലേക്ക് ചെറിയ തോണിയിലാണ് ഞങ്ങളെ കൊണ്ട് പോയത്. ബോട്ടിലെ സൗകര്യങ്ങള്‍ എല്ലാവര്ക്കും ഇഷ്ടപ്പെട്ടു. റൂമുകള്‍ കാണിച്ചു തന്ന ശേഷം ബോട്ട് മുതലാളി പോയി. ആഷിഖ് എന്ന ഒരു പയ്യന് മാത്രമേ അവരുടെ ആളായി ബോട്ടിലുള്ളൂ. കോലായയിലെ കസേരകളില്‍ ഇരുന്നു ഞങ്ങള്‍ അല്പ നേരം വെടി പറഞ്ഞു. തടാകത്തിലെ ഓളങ്ങളെ നോക്കി പ്രകൃതി ഭംഗി ആസ്വദിച്ചു. വഴിക്കടവ് മണിമൂളി സ്വദേശിയായ ഗഫൂര്‍ ഏതോ പാട്ട് ഉറക്കെ പാടുന്നുണ്ട്. കേട്ടിട് ഹിന്ദിയോ മലയാളമോ അതോ പഞ്ചാബിയോ എന്ന് ഒരു പിടിയും കിട്ടുന്നില്ല. പുറമേക്ക് കോട്ട് ഇട്ടിട്ടുണ്ടെങ്കിലും ഗഫൂര്‍ ശ്രുതിയും ഷഡ്ജവും ഇട്ടിട്ടില്ല എന്നത് ഉറപ്പാണ്. ശരത് അണ്ണാച്ചി കൂടെയുണ്ടായിരുന്നെങ്കില്‍ ഇവനെ ഈ കായലില്‍ തന്നെ മുക്കി കൊന്നേനെ!. ചിരിക്കുന്ന കാര്യത്തില്‍ വളരെ പിശുക്കനായ രത്തന്‍ സിംഗ് പോലും ഗഫൂറിനെ നോക്കി ചിരിക്കുന്നത് കണ്ടു. ഒരു പക്ഷെ പഞ്ചാബി പാട്ട് ആയിരിക്കണം. 'ഭായി സാബ്, സോജാവോ സോജാവോ' എന്ന് ബോട്ടിലെ പയ്യന് ഇടയ്ക്കിടെ വന്ന് പറയുന്നുണ്ട്. നിങ്ങള്‍ ഉറങ്ങിയാല്‍ എനിക്കും ഉറങ്ങാം എന്നതാണ് അതിന്റെ പച്ച മലയാളം. അല്ലേലും ആ രാത്രി ശിവരാത്രിയാക്കാന് ഞങ്ങള്‍ക്ക് പരിപാടി ഇല്ലായിരുന്നു. പകല്‍ മുഴുവന്‍ പര്‍വത നിരകള്‍ കയറിയിറങ്ങിയുള്ള യാത്രയിലായതിനാല്‍ നല്ല ക്ഷീണമുണ്ട്. തണുത്ത കാറ്റ് വീശുന്നുമുണ്ട്. എല്ലാവരും റൂമുകളിലേക്ക് നീങ്ങി. നല്ല കിടക്കകള്‍ , മരം കോച്ചുന്ന തണുപ്പ്, കൂടെ കാശ്മീരി കമ്പിളിയും. കിടക്കയിലേക്ക് നോക്കി നിന്നത് മാത്രമേ എനിക്കോര്‍മയുള്ളൂ. സുഖ സുന്ദര സുഷുപ്തി..
ഷാജഹാന് ചക്രവര്‍ത്തി എന്റടുത്തു വന്നു ' ബ്ലോഗര്‍ വള്ളിക്കുന്നല്ലേ, ഈ ആഴ്ചയിലെ പോസ്റ്റ് ഏതാ?" എന്ന് ചോദിക്കുമ്പോഴാണ് "ഭായി സാബ് ഉഡോ ഉഡോ' എന്ന ആഷിഖിന്റെ ഒടുക്കത്തെ വിളി. കട്ടന്‍ കാപ്പിയുമായാണ് പയ്യന്റെ നില്‍പ്പ്. (നല്ല ടിപ്സ് കിട്ടാനുള്ള നമ്പരുകളാണ് ഇതൊക്കെ. എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ഇതുപോലുള്ള ആഷിഖുമാര്‍ ഉണ്ടാകും. ചക്രവര്‍ത്തിയെ ഒന്ന് സൌകര്യമായിട്ട് കിട്ടിയതായിരുന്നു. അതവന് കളഞ്ഞു കുളിച്ചു) ബാത്ത് റൂമുകളില്‍ ചുടു വെള്ളം റെഡിയാണ്. നമസ്കാരവും മറ്റു പ്രഭാത കൃത്യങ്ങളും കഴിഞ്ഞു പുറത്തു വന്നപ്പോള്‍ മനോഹരമായ കൊച്ചു തോണികളുമായി രണ്ടു പേര് കാത്തുനില്‍ക്കുന്നുണ്ട്. പേര് ചോദിച്ചു പരിചയപ്പെട്ടു. ഒന്ന് നൂര്‍ മുഹമ്മദ്. മറ്റെയാള്‍ അസ്ഹര്‍ ഗുല്‍ . ഞങ്ങളെ ദാല്‍ തടാകം ചുറ്റിക്കാണിക്കാന്‍ ബോട്ട് മുതലാളി ഏര്പാട് ചെയ്തതാണ്.
മുഹമ്മദ് നൂറും അസ്ഹര്‍ ഗുല്ലും
ദാല്‍ തടാകവും പരിസരവും ഞാന്‍ സൂക്ഷ്മ നിരീക്ഷണം നടത്തി. തലേ ദിവസം രാത്രി വന്നിറങ്ങിയതിനാല്‍ പ്രകൃതിയുടെ ഒരു ഗൂഡ സൌന്ദര്യം മാത്രമേ ആസ്വദിക്കാന്‍ പറ്റിയിരുന്നുള്ളൂ. ഇപ്പോള്‍ അത് പൂര്‍ണ ദൃശ്യമായി. മല നിരകളില്‍ മഞ്ഞു കുറവാണ്. ഏപ്രില്‍ മാസത്തില്‍ ഇത്രയേ കാണൂ. കടുത്ത ശൈത്യ കാലത്ത് പൂര്‍ണമായും മഞ്ഞു മൂടും. തടാകത്തില്‍ തോണി തുഴയാന്‍ പറ്റാത്ത വിധം വെള്ളം കട്ട പിടിക്കാറുണ്ടത്രേ. വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരിക്കല്‍ ഈ തടാകം പൂര്‍ണമായും മഞ്ഞു കട്ടയായി മാറിയതായി നൂര്‍ മുഹമ്മദ് പറഞ്ഞു. അന്ന് കുട്ടികള്‍ ഈ തടാകത്തില്‍ ക്രിക്കറ്റ് കളിച്ചിരുന്നുവത്രേ.
നൂര്‍ മുഹമ്മദുമായി സംസാരിച്ചിരിക്കുന്നതിനിടയില്‍ ഫോട്ടോ എടുക്കുന്നോ എന്ന് ചോദിച്ചു മറ്റൊരു തോണിക്കാരനും എത്തി. Mobile Photoshop എന്നാണു അവന്റെ തോണിയുടെ പേര്. ഫോട്ടോ വേണ്ട എന്ന് പറഞ്ഞിട്ടും കക്ഷി പോകുന്നില്ല. കാശ്മീരി ഡ്രസ്സില്‍ ടൂറിസ്റ്റുകള്‍ എടുത്ത ഫോട്ടോകളുടെ സാമ്പിള്‍ കാണിച്ചു തന്നു. വിദേശികളും സ്വദേശികളുമൊക്കെ അതിലുണ്ട്. ഫോട്ടോകള്‍ എനിക്ക് ഇഷ്ടപ്പെട്ടെങ്കിലും ഞാന്‍ കുറച്ചു നേരം മസില് പിടിച്ചു നിന്നു. അപ്പോള്‍ അവന്റെ അവസാനത്തെ നമ്പര്‍ "ആപ്കോ കാശ്മീരി ഡ്രസ്സ് ബഹുത്ത് അച്ചാ ലെഗേഗാ". ആ ലെഗേഗായില് ഞാന്‍ വീണു എന്ന് പറഞ്ഞാല്‍ മതിയല്ലോ.
ദാല്‍ തടാകം ആസ്വദിച്ചു ചുറ്റിക്കറങ്ങണമെങ്കില്‍ നാലഞ്ചു ദിവസം വേണമെന്നാണ് നൂര്‍ മുഹമ്മദ് പറഞ്ഞത്. ഞങ്ങള്‍ക്കാണെങ്കില്‍ ഉച്ചയോടെ മറ്റു സ്ഥലങ്ങള്‍ കാണാനായി പോകണം. രാത്രിയോടെ തടാകത്തില്‍ തിരിച്ചെത്തി അന്തിയുറക്കം ബോട്ടില്‍ ആക്കുക. അങ്ങിനെയാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. രണ്ടു രാത്രികള്‍ക്കാണ് ബോട്ട് ബുക്ക് ചെയ്തത്. കിലോമീറ്ററുകള്‍ നീളത്തില്‍ കിടക്കുന്ന തടാകത്തിന്റെ ഉള്‍വഴികളിലേക്ക് വല്ലാതെ പോയില്ല. കരയോട് ചേര്‍ന്ന തടാകത്തിന്റെ ചില ഭാഗങ്ങളില്‍ പൂക്കളുടെ കൊച്ചു ദ്വീപുകള്‍ ഉണ്ട്. അവ വെള്ളത്തില്‍ ഒഴുകി നടക്കുന്നവായാണ്. അവയെ ഫ്ലോട്ടിംഗ് ഗാര്ഡന് എന്ന് തീര്‍ച്ചയായും വിളിക്കാം. തോണിയില്‍ ചുറ്റുന്നതിനിടയില്‍ തന്നെ കച്ചവടക്കാരായ മറ്റു തോണിക്കാര്‍ വരുന്നും പോകുന്നുമുണ്ട്. ചൂടോടെയുള്ള ഭക്ഷണം, കൌതുക വസ്തുക്കള്‍ , പൂവുകള്‍ , കാശ്മീരി ഷാള്‍ , കുങ്കുമം തുടങ്ങി എല്ലാം തോണികളില്‍ വില്പനക്കുണ്ട്. വില്പന വസ്തുക്കളുമായി തോണിക്കാര്‍ എത്തുമ്പോള്‍ നൂര്‍ മുഹമ്മദും കൂട്ടുകാരനും ഞങ്ങളുടെ തോണി ആ തോണികളോട് അടുപ്പിച്ചു നിര്‍ത്തും. അത് അവര്‍ തമ്മിലുള്ള ഒരു അഡ്ജസ്റ്റ്മെന്റ്റ് ആണ്. ചിലതൊക്കെ ഞങ്ങള്‍ വാങ്ങി. കൊല്ലുന്ന വിലയൊന്നും ഇല്ലെങ്കിലും അല്പം വിലപേശാന്‍ അറിഞ്ഞാല്‍ അതിന്റെ ഗുണമുണ്ട്.
ചെറിയ തോണികള്‍ ആണെങ്കിലും ഇരിക്കാനും കിടക്കാനും വേണ്ട സൌകര്യങ്ങളെല്ലാം അതിലുണ്ട്.
രജനി സ്റ്റൈലില്‍ പോസ് ചെയ്യുന്നത് ഗഫൂര്‍
തടാകത്തില്‍ തന്നെയുള്ള ഒരു തുണിക്കടയില്‍ കയറി കൊച്ചു പര്‍ച്ചേസിങ്ങും നടത്തി. എല്ലാവരും കാശ്മീരി ഷാളും സാരിയുമാണ് വാങ്ങിച്ചത്. 'അഭ്യന്തര വകുപ്പിനെ' പിണക്കാതിരിക്കുക എന്നത് വളരെ പ്രധാനമാണല്ലോ. കൂടെ കൂട്ടാത്തതിനു ഒരു ചെറിയ പിണക്കം സ്വാഭാവികമാണ്. അത് മാറ്റാന്‍ സാരിയോളം പറ്റിയ വേറെ ഒരായുധമില്ല. അനുഭവമാണല്ലോ ഏറ്റവും വലിയ ഗുരു.
യാത്രക്കിടയില്‍ കാഴ്ചകള്‍ കാണുന്നതോടൊപ്പം നൂര്‍ മുഹമ്മദുമായും അസ്ഹര്‍ ഗുല്ലുമായും സംസാരിക്കാനാണ് എനിക്ക് ഏറെ താത്പര്യം ഉണ്ടായിരുന്നത്. നൂര്‍ മുഹമ്മദ് ഒരു സംസാരപ്രിയനും ആയിരുന്നു. കല്യാണം കഴിച്ചിട്ടില്ല. പ്രായമായ ഉമ്മയും ഉപ്പയും രണ്ടു സഹോദരിമാരും ഒരു അനിയനും ഉണ്ട്. അനിയന് സ്കൂളില്‍ പഠിക്കുന്നു. ഉപ്പ രോഗിയാണ്. പഠനം നിര്‍ത്തി കുടുംബം പോറ്റാന്‍ തടാകത്തില്‍ തോണി തുഴയുന്ന നൂര്‍ മുഹമ്മദില്‍ ആണ് ആ കുടുംബത്തിന്റെ പ്രതീക്ഷ. നാല് മണിക്കൂര്‍ ബോട്ടില്‍ കറങ്ങിയതിന് മുന്നൂറു രൂപയാണ് ഞങ്ങള്‍ കൊടുത്തത്. ടൂറിസ്റ്റുകളുമായി സംസാരിച്ചു കൊണ്ടേയിരിക്കുന്നതിനാല്‍ അല്പം ഇംഗ്ലീഷൊക്കെ നൂറിനു അറിയാം. ഉര്‍ദുവില്‍ സംസാരിക്കുന്നതിനിടക്ക് അറിയാവുന്ന ഇംഗ്ലീഷില്‍ ഇടയ്ക്കിടയ്ക്ക് ഓരോ ഡയലോഗ് ഫിറ്റ് ചെയ്യുന്നുണ്ട്. നൂറിന്റെ ചങ്ങാത്തം ഞങ്ങള്‍ ശരിക്കും ആസ്വദിച്ചു.
ഇന്ത്യയും പാക്കിസ്താനും തമ്മിലുള്ള തര്‍ക്കങ്ങളെക്കുറിച്ചും ഞാന്‍ നൂറിനോട് ചോദിച്ചു. അപ്പോഴാണ് ആ തര്ക്കങ്ങളെക്കുറിച്ചൊന്നും വലിയ അറിവില്ലെന്നും കാശ്മീരില്‍ സമാധാനം ഉണ്ടെങ്കിലേ ഞങ്ങള്‍ക്കൊരു ജീവിതമുള്ളൂ എന്നും നൂര്‍ പറഞ്ഞത്. തീര്‍ത്തും സത്യമാണത് . ജീവിതവൃത്തി കഴിക്കാന്‍ പാട് പെടുന്ന പാവങ്ങളെ സംബന്ധിച്ചിടത്തോളം രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ അവരുടെ അജണ്ടകളില്‍ വരാത്ത വിഷയമാണ്. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നിവയൊക്കെയാണ് അവരുടെ ജീവിതത്തിന്റെ 'തര്‍ക്കഭൂമികള്‍ '. നമുക്ക് കാശ്മീര്‍ എന്ന് കേള്‍ക്കുമ്പോള്‍ വെടിയുതിര്‍ക്കുന്ന ഭീകരനെയാണ് ഓര്മ വരുന്നത്. കശ്മീര്‍ സന്ദര്ശിക്കുന്നവന് പോലും നമുക്കിന്നു ഭീകരനാണ്!!! നമ്മുടെ തന്നെ മാധ്യമങ്ങള്‍ നമുക്ക് നല്കുന്ന ചിത്രങ്ങള്‍ അതാണ്. ജനസംഖ്യയുടെ ഒരു ശതമാനം പോലും വരാത്ത തീവ്രവാദികളുടെ കണക്കില്‍ നാം തൊണ്ണൂറ്റി ഒമ്പത് ശതമാനത്തിന്റെ ജീവിതം മറക്കുന്നു. ലോകത്തെ ഏറ്റവും പ്രശസ്തമായ ഒരു ടൂറിസ്റ്റ് ആകര്‍ഷണമായി മാറേണ്ട പ്രദേശമാണ് കശ്മീര്‍ . പക്ഷെ മാധ്യമങ്ങള്‍ പര്‍വതീകരിച്ച് കാണിക്കുന്ന 'ഭീകരതയുടെ ദൃശ്യങ്ങള്‍ ' പലരെയും ഇങ്ങോട്ട് വരുന്നതില്‍ നിന്ന് അകറ്റുന്നു. ഇന്ത്യയുടെ മണ്ണിലെ ഏറ്റവും വിലപിടിപ്പുള്ള മുത്താണ് കാശ്മീര്‍ . ആ ഭൂപ്രകൃതിയുടെ വശ്യത വാക്കുകളില്‍ പകര്‍ത്താനാവില്ല. അത് അനുഭവിച്ചു തന്നെ അറിയേണ്ട ഒന്നാണ്. ആ മണ്ണിനെയും അവിടത്തെ ജനതയെയും നാം കുറേക്കൂടി അടുത്തറിയേണ്ടിയിരിക്കുന്നു. അവരെ കുറേക്കൂടി ഇഷ്ടപ്പെടേണ്ടിയിരിക്കുന്നു.
പതിനൊന്ന് മണിയോടെ ഞങ്ങള്‍ ദാല്‍ തടാകത്തില്‍ നിന്ന് പുറത്തിറങ്ങി. പിന്നെ പോയത് ഗുല്‍മാര്‍ഗിലെ മഞ്ഞു മലകളുടെ മുകളിലേക്കാണ്. അതിനെക്കുറിച്ച് എഴുതണോ എന്ന് തീരുമാനിച്ചിട്ടില്ല. യാത്രാവിവരണമൊന്നും എനിക്ക് പറഞ്ഞ ഫരിപാടിയല്ല! ഗുൽമാർഗിലെ മഞ്ഞുമലയിൽ
Related Posts (Travel)
മരുഭൂമിയില്‍ രണ്ടു നാള് അഥവാ ആട് ജീവിതം റീലോഡഡ്
പഞ്ചാബിലെ സുഹൃത്ത്, അയോധ്യയിലെ പള്ളി
കാത്തയെ കണ്ട ഓര്‍മയില്‍
വളരെ നല്ല പോസ്റ്റ് ബഷീര്‍ ഭായ് , "പുറമേക്ക് കോട്ട് ഇട്ടിട്ടുണ്ടെങ്കിലും ഗഫൂര്‍ ശ്രുതിയും ഷഡ്ജവും ഇട്ടിട്ടില്ല എന്നത് ഉറപ്പാണ്." താങ്കളുടെ സന്ദര്ഭാതിനനുസരിച്ചുള്ള നര്‍മ്മം പ്രശംസനീയം തന്നെ ....
ReplyDeleteഅടുത്ത ഫെബ്രുവരി യില്‍ ഒന്ന് കാശ്മീര്‍ സന്ദര്‍ശിക്കണം എന്ന് ആധിയായ ആഗ്രഹം ഉണ്ട് , വിരോധമില്ലെങ്കില്‍ റൂട്ട് മാപ്പും ഇമ്പോര്ടന്റ്റ് ആയ സ്ഥലങ്ങളുടെ വിവരവും കൂടെ ഒന്ന് പോസ്ടാന്‍ മറക്കരുത്
സോറി അതിയായ ആഗ്രഹം ഉണ്ട്
ReplyDeleteനല്ല രസകരമായ യാത്രാവിവരണം ...ഇത് നിര്‍ത്തരുത് ..നിങ്ങളെ കൊണ്ട് കഴിയും{ലെഗേഗാ..}..
ReplyDeleteആപ്കാ യാത്രാവിവരണ് ബഹുത് അച്ഛാ ലഗേഗാ ....!
ReplyDeleteദാല്‍ തടാകം കണ്ടു,,,ഇനി ഗുല്‍മാര്‍ഗ് കാണണം,,വേഗമാകട്ടെ മഞ്ഞുരുകുംമുമ്പ് തന്നെ പോസ്റ്റൂ.
ReplyDeleteമനോഹരമായ പോസ്റ്റ്. കാശ്മിരിന്റെയും എഴുത്തിന്റെയും വശ്യ സൌന്ദര്യം തിളങ്ങി നില്ക്കുന്നു
ReplyDeleteഎന്റെ ഏറെ നാളത്തെ ഒരാഗ്രഹമാണിത്.... പോവണം പറ്റുമെങ്കില്‍.
ReplyDeleteസ്ഥലങ്ങള്‍ പരിജയപ്പെടാന്‍ കഴിഞ്ഞതില്‍ സന്തോഷം.
ഫാന്‍സി ഡ്രസ്സ് കൊള്ളാട്ടോ....
അഷിഖിനുണ്ടോ അറിയുന്നു 1600 ഫോല്ലോവേര്സ് ഉള്ള ബ്ലോഗ്ഗിന്റെ മുതലാളി ആണ് ബഷീര്‍ക്ക എന്ന് .... അറിഞ്ഞിരുന്നേല് മണി ടിപിനു പകരം ബ്ലോഗിങ്ങ് ടിപ്സ് ചോദിക്കുമായിരുന്നു . .
ReplyDelete--
വിവരണം കൊള്ളാം ... കാശ്മീര്‍ ട്രാവല്‍ മൊത്തം ഒരു പോസ്റ്റ് ആക്കാമായിരുന്നു
യാത്രാവിവരണവും കലക്കീട്ടോ ബഷീറേ. പിന്നെ, കുടുംബത്തെ കൂട്ടാഞ്ഞത് മോശമായിപ്പോയി. 4 ആണുങ്ങളും 7 പെണ്ണുങ്ങളും അടങ്ങിയ ഒരു വല്യ കുടുംബമായാണ് ഞങ്ങൾ കഴിഞ്ഞ കൊല്ലം ശ്രീനഗറിൽ പോയത്. കുടുംബവുമായി അടുത്ത ട്രിപ്പ് പ്ലാൻ ചെയ്തോളൂ. :)
ReplyDelete@Abdul Gafoor
ReplyDeleteയാത്രാ മംഗളങ്ങള്‍ ! പോയി വന്നിട്ട് ഒരു വിവരണം എഴുതണം കേട്ടോ.
@ Faisu Madeena
ലെഗേഗാ.. ലെഗേഗാ :)
@ Bindhu Unny
അതെ, കുടുംബവുമായി പോകണം എന്ന് ആഗ്രഹമുണ്ട്. നോക്കട്ടെ.. Adventurous Trips ധാരാളം നടത്തുന്ന ആളാണല്ലോ ബിന്ദു.. ബ്ലോഗുകള്‍ കാണാറുണ്ട്.
കാശ്മീർ കാണാത്തവൻ എന്തു യാത്രികൻ...കാശ്മീർ പോകാൻ കിട്ടിയ അവസരങ്ങളൊക്കെ തുലച്ചു കളഞ്ഞു...ഇനി എന്നെങ്കിലും നടക്കുമായിരിക്കും...
ReplyDeleteഒരു ട്രാവല്‍ ബ്ലോഗ്ഗ് അടുത്ത് തന്നെ പ്രതിക്ഷിക്കം അല്ലെ ..
ReplyDeleteഇതു ഒരു ട്രൈല്‍ വെര്ഷന് ആണെന്ന് മനസിലായി ...എന്തായാലും വളരെ നന്നായി
വീടും തുടരണം....
@ബഷീര്‍ ഭായ് .... എഴുതിയിട്ട് തന്നെ ബാക്കി കാര്യം ...
ReplyDeleteഗഫൂര്ക ഒരു ബ്ലോഗര്‍ അല്ലാത്തത് നന്നായി...അല്ലെങ്കില്‍ ബഷീര്കയുടെ ഷഡ്ജം ഉരിയുന്ന ഒരു പോസ്റ്റ് ഉടന്‍ വന്നേനെ...രസകരമായിട്ടോ. ഗഫൂര്കയെ ഞാന്‍ റിയാദില്‍ എത്തിയിട്ട് കാണുന്നുണ്ട്...
ReplyDeleteഭാഗ്യവാന്...അത്രയേ പറയുന്നുള്ളൂ!
ReplyDeleteബഷീര്‍ പറഞ്ഞ അവസാന വാക്കുകള്‍ നല്ലത് തന്നെ. കാശ്മീരില്‍ സമാധാനം തീര്‍ച്ചയായും ഉണ്ടാവണം. പിന്നെ യാത്രാ വിവരണത്തെ പറ്റി പറഞ്ഞാല്‍, കുറച്ചു കൂടി നന്നാക്കാം എന്ന് പറയേണ്ടി വരും. താങ്കള്‍ക്കും താങ്കളെ നേരിട്ട് അറിയാവുന്നവര്‍ക്കും ഇത് നല്ല വിവരണം തന്നെ സംശയം ഇല്ല. പക്ഷെ വായനക്കാരില്‍ കാശ്മീര്‍ താഴ്വരയുടെ മനോഹാരിത മനസ്സില്‍ കാണുന്ന ഒരു അനുഭൂതി ഇതില്‍ ഉണ്ടോ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു. പക്ഷെ താങ്കള്‍ക്ക് അതിനു കഴിയും. സ്വന്തം അനുഭവങ്ങള്‍ കുറച്ചിട്ട്, അന്ധന് ആയ ഒരു വ്യക്തിക്ക് താങ്കള്‍ കാണുന്നതും അനുഭവിക്കുന്നതും ആയ ആ മനോഹാരിത വിവരിച്ചു കൊടുക്കുന്ന രീതി അടുത്ത പോസ്റ്റില്‍ ഒന്ന് പരീക്ഷിച്ചു നോക്കിയാലോ? വെറും അഭിപ്രായം മാത്രം ആണേ...
ReplyDeleteYes, you are absolutely correct, the narration is not up to the mark, where is Kashmir in these words, this is not the Kashmir which described as,,"ഭൂമിയില്‍ സ്വര്‍ഗമുണ്ടെങ്കില്‍ അത് ഇതാണ് ഇതാണ്,",,,,
Deleteഇങ്ങനെയാണല്ലേ യാത്രാ വിവരണം എഴുതേണ്ടത്.. ഹ്മ്മ്... വളരെ നന്നായി.. :)
ReplyDeleteകാശ്മീര്‍ യാത്രാ വിവരണം വായിച്ചപ്പോള്‍ സ്വയം അവിടെ പോയി കണ്ടപോലെ തോന്നി. ഫോട്ടോസും കലക്കി. വൈകിയെങ്കിലും എഴുതിയല്ലോ അതാണ് പ്രധാനം.
ReplyDelete@ പരപ്പനാടന്‍
ReplyDeleteഗഫൂര്‍ ബ്ലോഗര്‍ അല്ലെങ്കിലും നല്ല വായനക്കാരന് ആണ്. പോസ്റ്റ് കണ്ടു എന്നെ ഇപ്പോള്‍ വിളിച്ചു വെച്ചതേയുള്ളൂ.. മിക്കവാറും ഫോട്ടോകള്‍ എടുത്തത് ഗഫൂര്‍ ആണ്. അതുകൊണ്ട് പല ചിത്രങ്ങളിലും ഗഫൂര്‍ ഇല്ല. ഇനിയുള്ള ട്രിപ്പുകളില്‍ ക്യാമറ കൈ കൊണ്ട് തൊടില്ല എന്നാണ് പറഞ്ഞത്.
vivaranam valare ishtappettu. photokalum.
ReplyDeleteഞാന്‍ കാശ്മീര്‍ സന്ദര്‍ശിച്ചിരുന്നു.ആ യാത്ര എഴുതിയപ്പോള്‍ അതൊരു റിപ്പോര്‍ട്ട് ആയിപ്പോയി! പത്രപ്രവര്‍ത്തകര്‍ എന്തെഴുതിയാലും അത് റിപ്പോര്‍ട്ട് മാത്രമേ ആകൂ!.ബ്ലോഗ്ഗര്‍ എന്തെഴുതിയാലും അതിനൊരു ഇതുണ്ട്...നന്നായി!
ReplyDeletehttp://forum.ismkerala.org/2010/09/blog-post_14.html
Dear Basheer,
ReplyDeletePlz continue the rest, off course you can do it.
കാശ്മീര്‍ യാത്ര കൊള്ളാം ബഷീര്‍ക്കാ... അങ്ങിങ്ങായി ചെറിയ തമാശകള്‍ പൊട്ടിച്ച് യാതാവിവിഅരണം ഒന്നുകൂടെ രസാക്കി. ആ ലഗേഗ ആണ് വല്ലാതെ ചിരിപ്പിച്ചത്. തുടരണേ.. പറ്റിക്കരുതേ...
ReplyDeleteആ കാശ്മീരി ഫോട്ടോക്ക് അടിക്കുറിപ്പ് എഴുതാന്‍ എന്റെ കൈ തരിക്കുന്നു......................!!!!
ReplyDeleteഹൊ
ReplyDeleteവിവരണം രസകരം.........
ഇനി മുതല്‍ ജിദ്ദയിലും ആ ഡ്രസ്സ് ഇട്ട് നടന്നാല്‍ മതി.... എന്തോ അത് ഒരു പ്രത്യേക യോജിപ്പ് കികികികികി
കാശ്മീരില്ഇറങ്ങുമ്പോള് ആകെ ഭയം .ഭീകരന്മാര്..തീവ്രവാദികള്‍..ആക്രമണം..കലാപം..ഒക്കെ മനസ്സില്‍ .
ReplyDeleteശരീരം അരിച്ചു പെറുക്കിയുള്ള ചെക്കിംഗ്..വിമാനത്താവളം മുതല്‍ പട്ടാളം..ചാണകപ്പച്ച പുതച്ച വാഹനങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും വെരിളി പിടിച്ചു പായുന്നു..
.ഓരോ കവലയിലും സ്ഥാപനങ്ങളുടെ മുമ്പിലും ജാഗ്രതയോടെ ഉന്നം പിടിച്ചിരിക്കുന്ന തോക്കുകള്‍...
ഇന്ത്യയിലെ ഓരോ പൌരനും എന്റെ സഹോദരീ സഹോദരന്മാരാണ് എന്നു മനസ്സില്‍ ഉരുവിട്ട് ഞാന്‍..
ഹോട്ടലിലേക്ക് കാര്‍ തിരിഞ്ഞപ്പോള്‍ അവിടെയും പട്ടാളം.മണല്‍ ചാക്ക് നിറച്ച മരയ്ക്കുള്ളില് തോക്കിന് കുഴല്‍ മാത്രം പുറത്തേക്ക്.ഏതോ കിളി കൂടിനുള്ളില്‍ നിന്നും നീണ്ട കൊക്ക് പുറത്തേക്കിടും പോലെ..അപ്പോഴാണ് മറ്റൊരു കാര്യം കണ്ണില്‍ പെട്ടത്. മതിലിനു മുകളില്‍ ഉയരത്തില്‍ മുള്ള് കമ്പി വേലി ഉള്ള കെട്ടിടങ്ങള്‍... സുരക്ഷ..
ഭൂമിയില്‍ ഒരു സ്വര്‍ഗം ഉണ്ടെങ്കില്‍ അത് ഇവിടെയാണ് ഇവിടെയാണ് എന്നു പറഞ്ഞ മുഗള ചക്രവര്‍ത്തി ഒരു പരിഹാസരൂപമായോ..
എന്റെ യാത്രാനുഭവം കൂടി പങ്കു വെക്കുന്നു
1.കാശ്മീരക്കാഴ്ചകളില്‍ ഭയവും ആനന്ദവും-http://vidyayathrakal.blogspot.com/2011/03/blog-post_29.html
2.കാശ്മീരിലെ സ്കൂളും മഴയും-http://vidyayathrakal.blogspot.com/2011/07/blog-post.html
ബഷീര്‍ സാബ്, അങ്ങനെ യാത്രാവിവരണവും എഴുതി. വായിച്ച് പോകെ ഞാന്‍ കരുതി ദാല്‍ തടാകം മാത്രെ കണ്ടുള്ളൂന്ന്,പിന്നെയാ തുടരന് എന്ന് കണ്ടത്. അപ്പൊ ബാക്കിം കൂടെ പോരട്ടെ.
ReplyDeleteസമയം കിട്ടുമ്പോള്‍ ഈ സൈറ്റില്‍ ഒന്ന് നോക്കൂ.
www.keralawondertours.com
ആ കാശ്മീരി ഫോട്ടോയ്ക്ക് ഒരു ചിരി ഫിറ്റ് ചെയ്യാമായിരുന്നു. കഷ്മിരയതുകൊണ്ട്
ReplyDeleteമസില് പിടിച്ചതാണോ
ബഷീര്‍ക്ക, ഇങ്ങള് ഒടുക്കത്തെ ഗ്ലാമര്‍ ആണുട്ടോ. ആകാശത്തേക്ക് തോക്കുചൂണ്ടിനില്കുന്നതുപോലെയുള്ള ആ ഫോട്ടോ കലക്കി. ഇങ്ങക്ക് മിലിട്ടരീല് ചെര്ന്നൂടെ???
ReplyDeleteഎന്തായാലും പോസ്റ്റ് സൂപ്പര്‍....ബാക്കി കൂടെ ഇങ്ങു പോരട്ടെ.
ജീവിതവൃത്തി കഴിക്കാന്‍ പാട് പെടുന്ന പാവങ്ങളെ സംബന്ധിച്ചിടത്തോളം രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ അവരുടെ അജണ്ടകളില്‍ വരാത്ത വിഷയമാണ്. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നിവയൊക്കെയാണ് അവരുടെ ജീവിതത്തിന്റെ 'തര്‍ക്കഭൂമികള്‍ '.
ReplyDeleteTrue. Even in a simple travelogue, your writing skill rocks. thank you basheer
വള്ളിക്കുന്നന്,
ReplyDeleteഒരു യാത്രാവിവരണത്തിന് എന്തു കമ്മന്റ് പോസ്റ്റ് ചെയ്യാന്‍ എന്നാണ് ആദ്യം തോന്നിയത് , പിന്നെയല്ലേ കളര്‍ പടങ്ങള്‍ കണ്ടത്....
(1),(8)----കണ്ടപ്പോള്‍, നമ്മുടെ പ്രോ. റെങ്കുന്വാല യെ ആണ് ഓര്മ വന്നത്...(കണ്കെട്ട്-ശ്രീനിവാസന്)
(2) വലത്തുനിന്നും മൂന്നാമത് നില്കുന്ന മുസ്ലിയാര് ഏതാ....?
ഈ 18 ച.കി.മീ. എന്നാല്‍ ,അല്ലാഹ്....അതെന്റെ മൂവാറ്റുപുഴ മഹാരാജ്യത്തേക്കാള് വലുതാണല്ലോ അതാകെ 13.18 ഉള്ളൂ...
പിന്നെ ,ആ ശ്രുതിയും ശഡ്ജവും , ഇഷ്ടപ്പെട്ടെന്ന കമെന്റുകള്‍ കണ്ടു ,എന്നാലും ഒഴിവാക്കാമായിരുന്നൂന്നാ എന്റെ അയ്പ്രായം .
ഗഫൂര്‍ക്കയുടെ ഫോടോ രജനി സ്റ്റൈല്‍ അല്ല ഡികാപ്രിയോ സ്റ്റൈല്‍ ആണ് ഡാല്‍ തടാകത്തിന്റെ ആഴമേളക്കാനുള്ള ഉപകരണം കയ്യിലില്ലാത്തതുകൊണ്ടാണ് അങ്ങ് അറ്റത്തേക്ക് നീങ്ങി നില്കാത്തത്
ഒറ്റ കാര്യം കൂടി സത്യം മാത്രമേ പറയാവൂ.....ആ വള്ളത്തിന്റെ അണിയത്ത് കിടന്നു അങ്ങനെ പോസ് ചെയ്തതിന്റെ യഥാര്‍ത്ഥ കാരണം വെളിപ്പെടുത്താമോ...... (പെട്ടെന്നു മറ്റൊരാള്‍ തെറ്റിദ്ധരിക്കുന്നതുപോലെ താങ്കള്‍ വിചാരിക്കുകയില്ലെന്ന് ഉറച്ചു വിശ്വസിക്കുന്നു.)
ഉപേക്ഷിച്ചത്...;
: ഇന്ദുമേനോന് ന്റ്റെ ടോയിലെറ്റ് സാഹിത്യ പരാമര്‍ശമാണോ...പെട്ടെന്നു ഇങ്ങനെ ഒരു തടാക സാഹിത്യം എന്നു മുസദ്ദിഖ് സംശയിച്ചാല്‍ .......?
കണ്ടാലും കണ്ടാലും മതി വരാത്ത കാഷ്മീരിലൂടെ ജൂലൈയില്‍ ഞങ്ങള്‍ മൂന്നു ഫാമിലി പോയിരുന്നു. നല്ല സ്ഥലം, നല്ല അനുഭൂതി. വള്ളിക്കുന്ന് നന്നായി വിവരിച്ചു. ആശംസകള്‍..
ReplyDeleteമനോഹരമായ യാത്രാ വിവരണം. കാഷ്മീര്‍ അടക്കമുള്ള മുഴുവന്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളും സന്ദര്‍ശിക്കാനും ആസ്വദിക്കാനും എനിക്കും ആഗ്രഹമുണ്ട് ഒരുപാട് തവണ പ്ലാന്‍ ചെയ്തുനോക്കി ഒക്കെ പാളിപ്പോയി. ഇതുപോലുള്ള യാത്രാ വിവരണങ്ങള്‍ വായിക്കുമ്പോള്‍ ആഗ്രഹം നൂറു മേനിയാകുന്നു. ആയാത്രക്കിടയിലും പ്രക്രതിയുടെ സൗന്ദര്യത്തോടൊപ്പം അവിടുത്തെ പാവപ്പെട്ട ജനങ്ങളുടെ ജീവിതവും ചുറ്റുപാടുകളും അറിയാന്‍ ശ്രമിച്ചതിനും അവരുടെ മാനസീകാവസ്ഥ ചെറിയ രീതിയിലാനെന്കിലും അവതരിപ്പിച്ചത്തിലും നന്ദി. ആശംസകള്‍...
ReplyDeleteകാണാന്‍ കൊതിക്കുന്ന സ്ഥലം, ഇപ്പോള്‍ ആ മോഹം ഇരട്ടിച്ചു.
ReplyDeleteവിവരണം നന്നായി ബഷീര്‍ ഭായി, തുടരണം.
ദാല്‍ തടാകത്തിലൂടെ രണ്ടു വര്‍ഷം മുന്‍പ് നടത്തിയ യാത്രയും ഏകദേശം ഇതുപോലെ തന്നെ,
ReplyDeleteരാത്രിയില്‍ ആണ് ഞങ്ങള്‍ 'ശിക്കാര' യില്‍ യാത്ര നടത്തിയത്. തടാകത്തിലെ വരന പ്രതിബിംബഗളിലൂടെയുള്ള ഒരു അസുലഭ യാത്ര. രാത്രി ആയതിനാല്‍ കാമറ എടുക്കാതെ പരമാവതി കണ്ണുകള്‍ കൊണ്ടു ഹൃദയത്തിലേക്ക് ഒപ്പിയെടുത്തു.
ഓടു: ഇതെന്തിനാ ഇവിടെ പറഞ്ഞത് എന്നു ചോദിക്കരുത്,
ബഷീര്‍ക്ക , വളരെ നന്നായിട്ടുണ്ട് ഈ യാത്ര വിവരണം..അതിയായ മോഹം എനിക്കും ഉണ്ട് അവിടെ എത്താന്‍..പിന്നെ ഒരു ടൂര്‍ പോയത് പോലെയുള്ള അനുഭവം ആയി ഇത് വായിക്കുമ്പോള്‍ തന്നെ..ഇനിയും യാത്രാ അനുഭവങ്ങള്‍ എഴുതും എന്ന് പ്രതീക്ഷിക്കുന്നു..
ReplyDelete@ muhammad muzadique
ReplyDeleteഅത് രത്തന്‍ സിംഗ്. എന്റെ ജേഷ്ടന്റെ സുഹൃത്താണ്. വണ്ടി ഓട്ടിയിരുന്നത് അദ്ദേഹമായിരുന്നു. ഒരു Ex-military man ആണ്.
>> ഇന്ദുമേനോന് ന്റ്റെ ടോയിലെറ്റ് സാഹിത്യ പരാമര്‍ശമാണോ...പെട്ടെന്നു ഇങ്ങനെ ഒരു തടാക സാഹിത്യം എന്നു മുസദ്ദിഖ് സംശയിച്ചാല്‍ .......? <<
ഏയ്.. അങ്ങനെയൊന്നുമില്ല. രണ്ട മാസം മുന്നേ എഴുതിയ പോസ്റ്റാണിത്. റിലീസ് ചെയ്യാന്‍ വിട്ടു പോയി.
നിങ്ങള്‍ എന്തെഴുതിയാലും ഒരു ചന്തം ഉണ്ടാകുമെങ്കിലും ഇതു വല്ലാതെ ആകര്‍ശിച്ചു. കമന്റുകളുടെ എണ്ണക്കുറവ് (?) ഇതിന്റെ തുടര്‍വിവരണം എഴുതുന്നതിനു വിഘാതമാവാതിരിക്കട്ടെ. സസ്നേഹം-വഴിപോക്കന്
ReplyDeleteഅടുത്തത് വേഗം പോന്നോട്ടെ ബഷീര്ക. താമസിപ്പിച്ചാല്‍ വല്ലിക്കുന്നില് ഞങ്ങള്‍ ഹര്‍ത്താല്‍ തുടങ്ങും.
ReplyDeleteThanks Basheer,for the sincere and simple description of Kashmir.You have tried to re-establish Kashmir in its splendour and beauty which was pathetically tarnished by the media and our statesmen.And I particularly liked your sense of humour.Please keep it up.Thank you again. Bye.
ReplyDeleteതരക്കേടില്ലാതെ എഴുതിയിരിക്കുന്നു. ഇഷ്ടമായി.....സസ്നേഹം
ReplyDeleteആരും കാണാന്‍ കൊതിക്കുന്ന സ്ഥലം,
ReplyDeleteഎന്നാലോ, പോവാന്‍ പേടിക്കുന്ന സ്ഥലം....
ഹൃദ്യമായ ദാലൂ തടാകം പോലത്തെ അവതരണം....!
kashmeer thadakathil randu divasam kazinja pratheethi. valare nannayi. avide pokan kothiyavunn
ReplyDeleteവള്ളിക്കുന്നേ, ഉറക്കത്തിലാണോ. ചില വാര്‍ത്തകളൊക്കെ കേള്‍ക്കുന്നുണ്ട്. ഒന്നുണര്‍ന്ന് കേള്‍ക്കണേ.
ReplyDeleteഅതോ ചേട്ടന് മനോരമയ്ക്ക് പഠിച്ചുകൊണ്ടിരിക്കയാണോ, ശുംഭന് വാര്‍ത്ത എങ്ങനെ വളച്ചൊടിക്കാമെന്ന്.
ഇനിയിപ്പോ ശുംഭനെന്ന് ആരെ വിളിക്കണമെന്നൊരു സംശയം. വള്ളിക്കുന്നിനെ വിളിക്കണൊ ബെര്ലിയങ്ങുന്നിനെ വിളിക്കണോ.
ആര് പറഞ്ഞു യാത്രാ വിവരണം നിങ്ങള്‍ക്ക് പറ്റിയ പണിയല്ലെന്ന്! നന്നായിട്ടുണ്ട്.തുടര്‍ വിവരണങ്ങള്‍ക്കായി കാത്തിരിക്കുന്നു.
ReplyDeleteദില്ലി വരേ പോയിട്ടും കാഷ്മീരില്‍ പോവാന്‍ ധൈര്യം അനുവദിച്ചില്ല! തിരിച്ച് നാട്ടിലെത്തുമ്പൊള് ഈ താടിക്കാരന് രാജ്യദ്രോഹിയും ദുബൈയിലിരുന്ന് മാവിലായിയില്‍ ബോംബ് പൊട്ടിക്കുന്നവനുമൊക്കെയായി മാറുമോ എന്ന ഭയം! യൂറോപ്പിലെ മനോഹാരിത നുകരുന്നതിനിടെ കാഷ്മീര്‍ ഇതിലും ഭംഗിയുണ്ടല്ലോ എന്ന് പറഞ്ഞ് വിശദീകരിച്ച വിദേശിക്കില്ലാത്ത അദ്റിശ്യ വിലക്കാണല്ലോ സ്വദേശികളായ നമുക്ക്.
ReplyDeleteഎഴുത്ത് വളരേ നന്നായി, ചിത്രങ്ങളും അതെ. ബാക്കി കൂടി എഴുതൂ.
കാശ്മീരും, ആഗ്രയും ഇത് വരെ നടക്കാത്ത സ്വപ്നങ്ങള്‍ ആണ്.
ReplyDeleteഎന്നെങ്ങിലും അത് സഫലമാവുക ആണെങ്ങില്‍ കിംഗ് ഓഫ് കാശ്മീരില്‍ തന്നെ തമ്ബടിക്കണം.
'ബഷീര്‍ കാ ദോസ്ത് ' എന്നവിടെ പറഞ്ഞാല്‍ discount കിട്ടുമോ; അതോ നല്ല നാടന്‍ കാശ്മീരി കിട്ടുമോ??
നല്ല ഒരു travelogue
വിശദമായ യാത്രാ വിവരണം. കൊതിപ്പിക്കുന്ന ഫോട്ടോകള്‍. കാശ്മീര്‍ ഒന്ന് കണ്ടിട്ട് തന്നെ കാര്യം.
ReplyDeletevery good post
ReplyDeleteമനസ്സില്‍ എന്നും മോഹിപ്പിക്കുന്ന കാശ്മീരും ദാല്‍ തടാകവുമൊക്കെ ഒരു നിമിഷത്തേക്ക് അരികിലെത്തിച്ചു തന്നു,,,,,, ബഷീര്‍ക്കാ പെര്‍ത്ത് നന്ദിയുണ്ട് ട്ടോ
ReplyDeleteDear Basheerka,
ReplyDeleteAn excellent and meaningful travelogue. Got a near feeling of Kashmir and gives a lot of inspiration to visit the blessed places. With the new initiative of both administrations hope will become more easier.
Waiting to see more on the trip.
Well done!!
കാശ്മീരില്‍ പോകാന്‍ പലരും ആഗ്രഹം പ്രകടിപ്പിച്ചു കാണുന്നതില്‍ ഏറെ സന്തോഷമുണ്ട്. പോകുന്നവര്‍ക്ക് എന്റെ ആശംസകള്‍. ഇപ്പോള്‍ നല്ല തണുപ്പുള്ള സീസണാണ്. The best time to visit Kashmir is during the months of March to October. During this period the weather conditions in Kashmir are at their best. This period covers three seasons in Kashmir i.e., spring (March-early May), summers (early May-late August) and autumn (September-November). The blossoms of spring, the cool weather of summer and the gold and red hues of autumn all provide the peak season for Kashmir travel. From December to early March is the winter season for Kashmir, when the entire valley wears a white blanket of snow. For those, who enjoy chilling weather and are interested in skiing, winter is the time to be in Kashmir.
ReplyDeleteee ezhuthiyathokke ollathano? sathyathil avide poyo?
ReplyDeleteenthayalum valare ishtappettu. ippol njangal thadaka karayil ethi bakki ini ennanavo?
On last month for my honeymoon we had gone there,beautiful places,Gulmarg,pahalgoan, Sinumarg & all, but we have scared after seeing military in all the places & our lugagge had checked in 4 different places from srinagar airport,,,,itrayum security,,
ReplyDeleteexcellent traveloge,
ReplyDeleteexcellent traveloge,
ReplyDeleteExcellent Narration. Keep Going..
ReplyDeleteNalla nilavaram pularthiya oru travalogue.veendum ihupole ulla travalogues pratheekshikkunnu
ReplyDelete