October 8, 2011

ഒബാമയുടെ 'നിറം' കറുപ്പ് തന്നെ!

സമാധാനത്തിന്റെ നോബല്‍ സമ്മാനം ഇന്നലെ പ്രഖ്യാപിച്ചു. മൂന്നു വനിതകള്‍ക്ക് അത് ലഭിച്ചു. സന്തോഷം. ഇതിനു മുമ്പ് നോബല്‍ സമ്മാനം കിട്ടിയ മറ്റൊരാളുണ്ട്. മിസ്റ്റര്‍ ഒബാമ. വീറ്റോയുടെ ചാട്ടവാറുമായി ഫലസ്തീന് പിറകെ ഓടുകയാണ് അദ്ദേഹം. അധിനിവേശത്തിന്റെ ദുരിതങ്ങളില്‍ ആറ് പതിറ്റാണ്ട് പിന്നിട്ട ഒരു ജനതയുടെ വാരിയെല്ലിന് നൊബേല്‍ പീസ്‌ ജേതാവിന്റെ ചാട്ടവാറടി. "സാര്‍ , അപകടം വരുന്നു. രൂക്ഷമായ വരള്‍ച്ചയെക്കുറിച്ച വാര്‍ത്തയുണ്ട് ". മുന്‍ ഇസ്രാഈല്‍ പ്രധാനമന്ത്രിയായിരുന്ന ലെവി എഷ്കോളിന്റെ അടുത്തു വന്നു അദ്ദേഹത്തിന്‍റെ സെക്രട്ടറി ആശങ്കകളോടെ ഉണര്‍ത്തി. "എവിടെ ? ടെക്സസിലോ?" പ്രധാനമന്ത്രിയുടെ ചോദ്യം.
"അല്ല സാര്‍ , ഇവിടെ ഇസ്രാഈലില്‍ തന്നെ".  ഉടനെ ദീര്‍ഘനിശ്വാസത്തോടെയുള്ള ലെവിയുടെ മറുപടി   "ഓ എങ്കില്‍ പേടിക്കാനില്ല". അമേരിക്കയില്‍ കുഴപ്പങ്ങള്‍ ഒന്നും ഇല്ലെങ്കില്‍ ഇസ്രാഈലിനെ സംബന്ധിച്ചിടത്തോളം പ്രശ്നങ്ങള്‍ ഒന്നും ഇല്ല. അമേരിക്കയില്‍ വരള്‍ച്ചയോ ദുരന്തമോ ഇല്ലാതെയിരുന്നാല്‍ ഇസ്രാഈലിന് മുടങ്ങാതെ കഞ്ഞി കുടിച്ചു പോകാം എന്ന് പറയുന്നത് അത് കൊണ്ടാണ്. "If America sneezes, Israel catches cold" (അമേരിക്ക തുമ്മിയാല്‍ ഇസ്രാഈലിന് ജലദോഷം പിടിക്കും) എന്നൊരു പ്രയോഗം തന്നെ നിലവിലുണ്ട്. എന്നാല്‍ മാറിയ ലോക സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ ഈ ചൊല്ലിനെ അല്പമൊന്നു ചെത്തി മിനുക്കേണ്ട അവസ്ഥയാണുള്ളത്. "ഇസ്രാഈല്‍ തുമ്മിയാല്‍ അമേരിക്കയുടെ മൂക്ക് തെറിക്കുമെന്ന്" പറയുന്നതാവും ഇപ്പോഴത്തെ സാഹചര്യത്തില്‍ കൂടുതല്‍ ശരി.

 Nobel Peace Prize Winners - 2011

ഐക്യരാഷ്ട്ര സഭയില്‍ ഫലസ്തീന് ഒരു സ്വതന്ത്ര അംഗത്വം ലഭിക്കുമോ ഇല്ലയോ എന്നതാണ് ഇപ്പോള്‍ അന്താരാഷ്‌ട്ര രംഗത്തെ ഏറ്റവും ചൂടുപിടിച്ച ചര്‍ച്ചാ വിഷയം. അമേരിക്കയുടെ സമ്മര്‍ദത്തിനു വഴങ്ങാതെ ഫലസ്തീന്‍ പ്രസിഡണ്ട്‌ മഹ്മുദ് അബ്ബാസ്‌ അംഗത്വത്തിനു വേണ്ട ഔപചാരികമായ അപേക്ഷ കൊടുത്തു കഴിഞ്ഞു.  മിസ്റ്റര്‍ ഒബാമയുടെ വിരല്‍ തുമ്പിലാണ് ഇനി അതിന്റെ തീരുമാനം കിടക്കുന്നത്. സമാധാനത്തിന്റെ നോബല്‍ സമ്മാനം വാങ്ങി കീശയിലിട്ട പ്രസിഡണ്ട്‌ ലോക സമാധാനത്തിന്റെ അന്തകന്‍ ആകുമോ എന്ന് അധികം വൈകാതെ നമുക്കറിയാന്‍ പറ്റും. സെക്യൂരിറ്റി കൌണ്‍സിലില്‍ ഇത് സംബന്ധമായ വോട്ടെടുപ്പ് ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ നടന്നേക്കും. കൌണ്‍സിലില്‍ പതിനഞ്ചു അംഗങ്ങള്‍ ആണുള്ളത്. അതില്‍ അഞ്ചു പേര്‍ക്ക് കൊമ്പുണ്ട്. അതായത് ഏത് തീരുമാനത്തെയും അരച്ച് കലക്കി മുറുക്കിത്തുപ്പാനുള്ള അവകാശം. ഇംഗ്ലീഷില്‍ അതിനു വീറ്റോ എന്ന് പറയും. അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, റഷ്യ, ചൈന എന്നീ അഞ്ചു പേര്‍ക്കാണ് ഇങ്ങനെ മുറുക്കിത്തുപ്പാന്‍ കഴിയുക. അവര്‍ സെക്യൂരിറ്റി കൌണ്‍സിലിലെ സ്ഥിരം താമസക്കാര്‍ ആണ്. ബാക്കിയുള്ള പത്തു പേര്‍ ഈരണ്ടു വര്‍ഷം കൂടുമ്പോള്‍ മാറിപ്പോകേണ്ട അധ:കൃത പിന്നാക്കവിഭാഗങ്ങള്‍ ആണ്. അതിലാണ് ഇപ്പോള്‍ ഇന്ത്യയുള്ളത്.

ഫലസ്തീന് യു എന്നില്‍ ഇപ്പോഴുള്ളത് നിരീക്ഷകന്റെ പദവി മാത്രമാണ്. ഒരു രാഷ്ട്രം എന്ന നിലക്കുള്ള പ്രാഥമിക അംഗത്വം ഇതുവരെ ലഭിച്ചിട്ടില്ല. സെക്യൂരിറ്റി കൌണ്‍സിലിലെ ഒമ്പത് അംഗങ്ങള്‍ അനുകൂലമായി വോട്ടു ചെയ്‌താല്‍ അവരുടെ അംഗത്വ അപേക്ഷ ജനറല്‍ അസ്സംബ്ലിയുടെ തീരുമാനത്തിന് വിടാന്‍ പറ്റും. പക്ഷെ ഒരു കണ്ടീഷന്‍ ഉണ്ട്. കൊമ്പുള്ള ആരും കുത്തരുത്. അതായത് വീറ്റോ പ്രയോഗിക്കരുത്. ഒരാള്‍ വീറ്റോ പ്രയോഗിച്ചാല്‍ അപേക്ഷ ബാന്‍ കി മൂണിന്റെ ചവറ്റുകുട്ടയില്‍ എത്തും. സ്വന്തം മണ്ണില്‍ നിന്നും പറിച്ചെറിയപ്പെട്ട ആ ജനതയുടെ യു എന്‍ അംഗത്വ സ്വപ്നം കരിഞ്ഞുണങ്ങും. ഐക്യരാഷ്ട്ര സഭയുടെ കാര്‍മികത്വത്തില്‍ ആറര പതിറ്റാണ്ട് കാലമായി തുടരുന്ന ചര്‍ച്ചകളിലേക്കും അനീതിയുടെ ഗീര്‍വാണങ്ങളിലേക്കും അവര്‍ക്ക് മടങ്ങിപ്പോകാം.


സെക്യൂരിറ്റി കൌണ്‍സിലില്‍ ഫലസ്തീന് വേണ്ടി ശക്തമായി വാദിച്ചു കൊണ്ട് ഇന്ത്യ ലോകത്തിനു മുന്നില്‍ തലയുയര്‍ത്തി നില്‍ക്കുന്നു. ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന ഒരു നിലപാടാണ് ഇന്ത്യ എടുത്തിട്ടുള്ളത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് പുതിയ ഒരു നിലപാടല്ല. പതിറ്റാണ്ടുകളായി നാം തുടര്‍ന്ന് വരുന്ന നയനിലപാടുകളുടെ ഒരു തുടര്‍ച്ച മാത്രമാണിത്. "ജൂതന്മാര്‍ക്ക് സ്വതന്ത്രമായ ഒരു രാജ്യം വേണം, പക്ഷെ അത് ഫലസ്തീനികളുടെ നെഞ്ചില്‍ ചവിട്ടിക്കൊണ്ടാവരുത്" എന്ന് ഗാന്ധിജി ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. ഫലസ്തീന്‍ ഇസ്രാഈല്‍ പ്രശ്നത്തില്‍ ഇന്ത്യ എന്ത് നിലപാടെടുക്കണം എന്നതിന് ഈ വാക്കുകളേക്കാള്‍ ശക്തിയുള്ള ഒരു ഭരണഘടനയും ഇല്ല എന്നതാണ് സത്യം. നിലവിലെ സെക്യൂരിറ്റി കൌണ്‍സില്‍ അംഗങ്ങളില്‍ കൊളംബിയ മാത്രമാണ് ഫലസ്തീന്‍ സ്വതന്ത്ര രാഷ്ട്ര പദവിക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിക്കാത്ത രാജ്യം. ബാക്കിയുള്ള രാജ്യങ്ങളില്‍ അമേരിക്കന്‍ സമ്മര്‍ദ്ദം ഉണ്ടാകാത്ത പക്ഷം ഫലസ്തീന് അനുകൂലമായി വോട്ടു ലഭിക്കുമെന്ന് ചുരുക്കം. ഒബാമയുടെ വിരല്‍ തുമ്പിലാണ് തീരുമാനം കിടക്കുന്നത് എന്ന് പറയുന്നത് അത് കൊണ്ടാണ്.

സെക്യൂരിറ്റി കൌണ്‍സിലിന്റെ കടമ്പകള്‍ കടന്ന് അപേക്ഷ യു എന്‍ ജനറല്‍ അസ്സംബ്ലിയുടെ മുന്നില്‍ എത്തിയാല്‍ കാര്യങ്ങള്‍ ഫലസ്തീന് അനുകൂലമാണ്. ഇവിടെ നടക്കുന്ന വോട്ടെടുപ്പില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷമാണ് അംഗത്വം ലഭിക്കുവാന്‍ വേണ്ടത്. ഇപ്പോഴത്തെ ക്യാന്‍വാസിംഗ് ട്രെന്‍ഡ് അനുസരിച്ച് 193 അംഗങ്ങളില്‍ 129 പേരും ഫലസ്തീന് അനുകൂലമായി വോട്ടു ചെയ്യാനുള്ള സാധ്യതയുണ്ട്.  പക്ഷേ സെക്യൂരിറ്റി കൌണ്‍സിലിന്റെ കടമ്പ കടന്നു കിട്ടണം. അമേരിക്ക യെസ് മൂളിയാല്‍ കൊളംബിയ അടക്കം എതിര്‍ത്തു വോട്ടു ചെയ്യുവാന്‍ തയ്യാറായി എന്ന് വരില്ല.  എന്നാല്‍ അവര്‍ അതിനെ എതിര്‍ക്കുവാന്‍ തീരുമാനിച്ചാല്‍ ഇപ്പോഴുള്ള മെമ്പര്‍മാരില്‍ ചിലരെ സ്വാധീനിക്കുവാന്‍ അവര്‍ക്ക് കഴിയും. ഏറ്റവും ചുരുങ്ങിയത് വോട്ടിങ്ങില്‍ നിന്ന് വിട്ടു നില്പിക്കാനെങ്കിലും. വീറ്റോ പ്രയോഗിച്ചു എന്ന ചീത്തപ്പേര് ഒഴിവാക്കുക, എന്നാല്‍ പ്രമേയം പരാജയപ്പെടുത്തുക എന്ന ഒരു നിലപാടാണ് ഇപ്പോള്‍ ഒബാമ തുടരുന്നത്. വോട്ടിങ്ങില്‍ കേവല ഭൂരിപക്ഷം ലഭിക്കാതിരിക്കാനുള്ള തന്ത്രങ്ങള്‍ വൈറ്റ് ഹൌസില്‍ തകൃതിയായി നടക്കുന്നു. ഫലസ്തീന് എതിരെ വീറ്റോ പ്രയോഗിക്കേണ്ടി വന്നാല്‍ ഒബാമ അറബ് ലോകത്ത് കരിങ്കാലിയായി മാറപ്പെടും. ഏതാണ്ട് ഇപ്പോള്‍ തന്നെ ആ പ്രതിച്ഛായ കിട്ടിത്തുടങ്ങിയിട്ടുണ്ട്. അധികാരം ഏറ്റ ഉടനെ അറബ് ലോകത്തോടായി കൈറോയിലെത്തി ചെയ്ത തട്ടുപൊളിപ്പന്‍ പ്രസംഗത്തിന്റെ വാക്കുകളില്‍ തരിമ്പെങ്കിലും ആത്മാര്‍ത്ഥത  ഉണ്ടെങ്കില്‍ ഒബാമ ഈ കടുംകൈക്കു മുതിരില്ല. വീറ്റോ പ്രയോഗിച്ച് ഫലസ്തീന്‍ ജനതയുടെയും പശ്ചിമേഷ്യയില്‍ സമാധാനം ആഗ്രഹിക്കുന്ന ലോക സമൂഹത്തിന്റെയും മുഖത്തടിക്കാന്‍ അമേരിക്ക തീരുമാനിക്കുന്ന പക്ഷം അറബ് തെരുവുകളില്‍ പ്രത്യക്ഷപ്പെട്ട മാറ്റത്തിന്റെ കാറ്റ് ഗതി മാറി വീശാനും സാധ്യതയുണ്ട്. കൂടുതല്‍ തീവ്രവാദ പ്രവണതകള്‍ക്ക് അത് വഴി മരുന്നിട്ടേക്കും എന്ന ആശങ്കകളും അസ്ഥാനത്തല്ല.

പ്രസ്താവനകളോ യു എന്‍ പ്രമേയങ്ങളോ പശ്ചിമേഷ്യയില്‍ സമാധാനം കൊണ്ടുവരില്ല എന്ന് പ്രസംഗിച്ച ഒബാമ ഇത്തരമൊരു യു എന്‍ പ്രമേയമാണ് ഫലസ്തീനെ കീറിമുറിച്ചു ഇസ്രാഈലിനെ സൃഷ്ടിച്ചത് എന്ന സത്യം വിസ്മരിക്കുകയാണ്. ഫലസ്തീന് അംഗത്വം കൊടുക്കുന്നതില്‍ മുട്ടുന്യായങ്ങള്‍ പ്രസംഗിച്ച പ്രസിഡണ്ട്‌ അതേ പ്രസംഗത്തില്‍ തന്നെ ദക്ഷിണ സുഡാനെ ഐക്യരാഷ്ട്ര സഭയിലേക്ക് സഹര്‍ഷം സ്വാഗതം ചെയ്യുകയും ചെയ്തു. കൈ ഞൊടിക്കുന്ന വേഗതയിലാണ് ദക്ഷിണ സുഡാന്‍ യു എന്നില്‍ എത്തിയത്. ഐക്യ രാഷ്ട്ര സഭയുടെ മേല്‍നോട്ടത്തില്‍ കഷണം മുറിക്കപ്പെട്ട ഫലസ്തീന്‍ ആകട്ടെ പതിറ്റാണ്ടുകളായി പടിക്ക് പുറത്തും. ഫലസ്തീന്റെ യു എന്‍ അംഗത്വത്തേക്കാള്‍ ഒബാമയുടെ പ്രിയോറിറ്റി അടുത്ത പ്രസിഡന്റ്‌ തിരഞെടുപ്പിലെ രണ്ടാം ഊഴമാണ്. ശക്തമായ ജൂത ലോബിയെ പിണക്കിക്കൊണ്ട് മുന്നോട്ടു പോവുക പ്രയാസകരമായിരിക്കും എന്ന കണക്കുകൂട്ടലാവണം തന്റെ മുന്‍ പ്രസ്താവനകളില്‍ നിന്നുള്ള ഇത്തരമൊരു മലക്കം മറിച്ചിലിന് പ്രസിഡന്റിനെ പ്രേരിപ്പിച്ചിരിക്കുക.

യു എന്‍ അംഗത്വം തേടുവാന്‍ ഫലസ്തീന്‍ അപേക്ഷ കൊടുത്തതിന്റെ പേരില്‍ അവരെ ശിക്ഷിക്കാനായി ഇരുനൂറു മില്യണ്‍ ഡോളറിന്റെ സഹായ ഫണ്ട് മരവിപ്പിച്ചിരിക്കുകയാണ് യു എസ് കോണ്‍ഗ്രസ്‌. കൂട്ടിവായിക്കുമ്പോള്‍ കാര്യങ്ങള്‍ വ്യക്തമാണ്. ഫലസ്തീന്‍ ഒരു സ്വതന്ത്ര രാജ്യമായി മാറുന്ന വിഷയത്തില്‍  മുന്‍ പ്രസിഡന്റ്‌മാരുടെ നയനിലപാടുകളില്‍ നിന്ന് തരിമ്പും വ്യത്യസ്തമല്ല ഒബാമയുടെ നിലപാടും.
ഒബാമ അധികാരത്തിലേറിയപ്പോള്‍ ഏറെ പ്രതീക്ഷകളോടെയാണ് ആ വാര്‍ത്തയെ ലോകം എതിരേറ്റത്‌. അധിനിവേശങ്ങളുടെ കാലം കഴിഞ്ഞു എന്നും ഫലസ്തീനില്‍ ഒരു പുതിയ പ്രഭാതം പുലരുമെന്നും ചിലരെങ്കിലും പ്രതീക്ഷിച്ചു. പ്രതീക്ഷയുടെ വെളുപ്പില്‍ നിന്ന് അധിനിവേശത്തിന്റെ കറുപ്പിലേക്ക് ഒബാമയുടെ പ്രതിച്ഛായ കൂപ്പുകുത്തിക്കൊണ്ടിരിക്കുന്നതാണ് നാം ഇപ്പോള്‍ കാണുന്നത്. പ്രസിഡണ്ടിന്റെ തൊലിയുടെ നിറം കറുപ്പോ വെളുപ്പോ ആകട്ടെ സാമ്രാജ്യത്വത്തിന്റെ നിറത്തിന് മാറ്റമുണ്ടാകില്ല എന്ന് തന്നെയാണ് ഒബാമയുടെ വൈറ്റ്ഹൗസ് വര്‍ഷങ്ങള്‍ നമ്മെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്.

Update:  01 Nov 2011 - UNESCO യില്‍ ഫലസ്തീന് മെമ്പര്‍ഷിപ്പ്!. അടുത്ത കടമ്പ UN ജനറല്‍ കൌണ്‍സില്‍. ഇന്നലെ നടന്ന UNESCO വോട്ടെടുപ്പില്‍ ഫ്രാന്‍സ്, ചൈന, ഇന്ത്യ തുടങ്ങി 107 രാജ്യങ്ങള്‍ ഫലസ്തീന് പിന്തുണ നല്‍കി. അമേരിക്ക അടക്കം 14 രാജ്യങ്ങള്‍ എതിര്‍ത്തു വോട്ടു ചെയ്തപ്പോള്‍ ബ്രിട്ടന്‍ ഉള്‍പ്പെടെ 52 രാജ്യങ്ങള്‍ വിട്ടു നിന്നു. ഫലസ്തീന് മെമ്പര്‍ഷിപ്പ് നല്‍കിയതില്‍ പ്രതിഷേധിച്ചു UNESCO ക്കുള്ള ഫണ്ട് വെട്ടിച്ചുരുക്കുമെന്ന് സമാധാനത്തിന്റെ നോബല്‍ സമ്മാന ജേതാവ് പ്രഖ്യാപിച്ചു! A man of double standards! ഈ പ്രഖ്യാപനത്തിന് ഒരു നോബല്‍ കൂടി കൊടുക്കണം!!!.


Related Posts
കശാപ്പുകാരന്‍ കോമയിലാണ്
ചൈനയിലെ സുരേഷ് ഗോപിയും ഡോളറമ്മാവനും
ബിന്‍ലാദിന്‍ : മിത്തും യാഥാര്‍ത്ഥ്യവും

50 comments:

 1. well said, let see nobel peace price was relevant!

  ReplyDelete
 2. ബഷീര്ക സുപര്‍ബ്

  ReplyDelete
 3. വളരെ നന്നായിരിക്കുന്നു. ആശംസകള്‍ !

  ReplyDelete
 4. കൂട്ടിവായിക്കുമ്പോള്‍ കാര്യങ്ങള്‍ വ്യക്തമാണ്. ഫലസ്തീന്‍ ഒരു സ്വതന്ത്ര രാജ്യമായി മാറുന്ന വിഷയത്തില്‍ മുന്‍ പ്രസിഡന്റ്‌മാരുടെ നയനിലപാടുകളില്‍ നിന്ന് തരിമ്പും വ്യത്യസ്തമല്ല ഒബാമയുടെ നിലപാടും.
  ഒബാമ അധികാരത്തിലേറിയപ്പോള്‍ ഏറെ പ്രതീക്ഷകളോടെയാണ് ആ വാര്‍ത്തയെ ലോകം എതിരേറ്റത്‌. അധിനിവേശങ്ങളുടെ കാലം കഴിഞ്ഞു എന്നും ഫലസ്തീനില്‍ ഒരു പുതിയ പ്രഭാതം പുലരുമെന്നും ചിലരെങ്കിലും പ്രതീക്ഷിച്ചു. പ്രതീക്ഷയുടെ വെളുപ്പില്‍ നിന്ന് അധിനിവേശത്തിന്റെ കറുപ്പിലേക്ക് ഒബാമയുടെ പ്രതിച്ഛായ കൂപ്പുകുത്തിക്കൊണ്ടിരിക്കുന്നതാണ് നാം ഇപ്പോള്‍ കാണുന്നത്. പ്രസിഡണ്ടിന്റെ തൊലിയുടെ നിറം കറുപ്പോ വെളുപ്പോ ആകട്ടെ സാമ്രാജ്യത്വത്തിന്റെ നിറത്തിന് മാറ്റമുണ്ടാകില്ല എന്ന് തന്നെയാണ് ഒബാമയുടെ വൈറ്റ്ഹൗസ് വര്‍ഷങ്ങള്‍ നമ്മെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്.

  Well Said, Basheerka

  ReplyDelete
 5. അമേരിക്കയില്‍ ഏതു മുസ്ലിയാര് പ്രസിഡന്റായാലും അവര്‍ക് ഒരു തത്ത്വമുണ്ട് അതിനപ്പുറത്തേക് അവര്‍ പ്രവര്‍ത്തികില്ലാ............
  വെട്ടിപിടിക്കലം കൂട്ടിചേര്‍ക്കലുങ്കൊണ്ട് അതിനിവേശം പരത്തുന്ന ഇവര്‍ ഇങ്ങിനെ സമാധാനതിനന്റെ രാജകന്മാരയത് എന്നത് ആശ്ചര്യം....

  ReplyDelete
 6. Great post...ഒരുപാട് കാര്യങ്ങള്‍ പറഞ്ഞു..ഒബാമയ്ക്ക് ലഭിക്കുന്നത് വരെ ആ നോബല്‍ സമ്മാനത്തിന് ഒരു അന്തസ്സ് ഉണ്ടായിരുന്നു..തുടര്‍ന്നും ഇത്തരം ശക്തമായ പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു..ആശംസകള്‍..

  ReplyDelete
 7. അമേരിക്കന്‍ പ്രസിഡന്റ്‌ കറുത്തതോ വെളുത്തതോ ആവട്ടെ.

  അവരുടെ നയം ഒറ്റൊന്നു മാത്രമാണ്. ആര് വന്നാലും അത് തിരുത്താന്‍ പറ്റില്ല

  ഏതായാലും അമേരിക്ക രഷ്യപോലെ പൊട്ടി ചിതറിയ ചെറിയ ചെറിയ രാജ്യങ്ങലാവാന്‍ അടിക സമയം വേണ്ടിവരില്ല എന്ന് തോനുന്നു. എന്നാല്‍ അങ്ങിനെ അവ്വാതിരിക്കെണ്ടതും ഇന്ത്യയടക്കം മറ്റു പല രാജ്യങ്ങളുടെയും ആവശ്യമാണ് താനും

  ReplyDelete
 8. പലസ്തീന്‍ പ്രശ്നത്തില്‍ ഉബാമക്ക് മുന്‍പിന്‍ രണ്ടു ചോഇസുകള്‍ ആണ് ഉള്ളത്. ഒന്ന് പലസ്തീന്‍ രാജ്യത്തെ സപ്പോര്‍ട്ട് ചെയ്തു, പ്രസിഡന്റ്‌ പണി വിട്ടു, ലോകം മുഴുവന്‍ പ്രസംഗിച്ചു
  നടക്കുക. രണ്ടാമത്തത് പലസ്തീന്‍ രാജ്യത്തിന്‌ വേണ്ടിയുള്ള പ്രമേയത്തെ വീറ്റോ ചെയ്തു പ്രസിഡന്റ്‌ ആയി തുടരുക. ഉബാമ രണ്ടാമത്തെ കാര്യം തിരഞ്ഞെടുക്കും. അമേരികന്‍ പ്രസിഡന്റ്‌
  പണി അത്ര മോശം പണി ഒന്നുമല്ലല്ലോ?

  ReplyDelete
 9. ഫലസ്തീന്‍ രാഷ്ട്രം എന്ന ആശയം ലോകം തത്വത്തില്‍ അങ്ഗീകരിച്ചതാണ് . എന്നാല്‍ അത് എങ്ങിനെ പുലരും എന്നതാണു കീറാ മുട്ടി .ചരിത്രം എന്തുതന്നെ ആയാലും ഇസ്രയേല്‍ എന്ന രാസ്ട്രത്തില്‍ ജനിച്ചു വളര്‍ന്ന ഒരു തലമുറ യുണ്ട് അവരെ പാലായനത്തിന്റെ പഴിയിലേക്ക് തളിവിടുന്ന ഒറുതീരുമാനവും അങ്ഗീകരിക്കപ്പെടുകയില്ല . അതുപോലെ തന്നെ പരസ്പര്‍ സഹവര്‍തിത്വമുള്ള ഏക രാഷ്ട്രം എന്ന പരിഹാരവും മേഖലയില്‍ ഇന്നതെ സാഹര്യത്തില്‍ പ്രയോഗികമല്ല .കാരണം രണ്ടു ജനതയും പരസ്പരം ശത്രുക്കളായി പോരാടിയതാണ് ഇത്രയും കാലം . ആ മുറിവുണങ്ങാന്‍ തലമുറകള്‍ വേണ്ടി വരും . പിന്നെ ലോകത്തിന്റെ മുന്നില്‍ ഇന്നുള്ള പരിഹാരം സ്വതന്ത്രമായ രണ്ടു രാഷ്ട്രങ്ങള്‍ എന്നതാണു .എന്നാല്‍ രണ്ടു രാഷ്ട്രങ്ങളായി മാറുമ്പോള്‍ ഇന്നുള്ള resources എങ്ങനെ പങ്ക് വെക്കും എന്നതാണു പ്രശ്നം .ഇസ്രായിലിനെ സംബന്ധിച്ചിടത്തോളം ഒരു രാഷ്ട്രം എന്ന നിലയില്‍ ആറു പതിറ്റാണ്ടിലധികമായി നില നില്‍ക്കുന്നതാണ് . തങ്ങളുടെ അധീനതയിലുള്ളവ വിട്ടുകൊടുക്കേണ്ട യാതൊരാവസ്ഥയും ഇന്നവര്‍ക്കില്ല .ഫലസ്തീന്‍റെ പ്രതിരോധം നാള്‍ക്കുനാള്‍ ക്ഷയിച്ചു വരുന്നു എന്നു കാനുംബോള്. മാത്രവുമല്ല ഫലസ്തീന്‍ പ്രതിരോധത്തെ അവര്‍ ഫലപ്രദമായി ഹാമാസിനും ഫത്താഹിന്നുമിടയില്‍ വിഭജിക്കുകയും ഫലത്തില്‍ രണ്ടു ഭരണകൂടങ്ങളായി അവ രൂപാന്തരപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ . ചുരുക്കിപ്പറഞ്ഞാല്‍ ഇസ്രായേല്‍ എന്ന രാഷ്ട്രം കഴിഞ്ഞ കാലത്തെക്കാള്‍ സുരക്ഷിത മാണു . മാത്രവുമല്ല അമേരിക്കയുടെ സമ്മര്‍ദ്ധം കൊണ്ടാണെങ്കിലും അറബ് ഭരണ കര്‍ത്താക്കള്‍ ക്കിടയില്‍ സ്വീകാര്യത കൈവരിക്കുകയും ചെയ്ത സാഹചര്യവും നാം കാണണം . മേഖലയിലെ പുതിയ രാഷ്ട്രീയ സാഹചര്യം അതിനെ എത്രത്തോളം സ്വാധീനിക്കും എന്നു കണ്ടറിയേണ്ടതാണെങ്കിലും . ചുരുക്കിപ്പറഞ്ഞാല്‍ ഫലസ്തീന്‍ എന്ന രാജ്യം ഫലസ്തീനികളുടെ മാത്രം ആവശ്യമായി ചുരുങ്ങിയ ലോക സാഹചര്യമാണ് നിലവിലുള്ളത് . പിന്നെ യു എന്‍ മഹാസഭ ...കാര്യത്തോടടുക്കുമ്പോള്‍ എത്ര മഃഹാരാജ്യങ്ങള്‍ തങ്ങള്‍ക്ക് ഒരു നേട്ടവുമില്ലാത്ത കാര്യത്തില്‍ അമേരിക്കയ്ക്കും ഇസ്രായേലിന്നും എതിരായിനില്ക്കും ,പ്രത്യേകിച്ചു സാമ്പത്തിക പ്രലോഭനങ്ങള്‍ കൂടി ഉണ്ടാകുമ്പോള്‍ ..തൊലി കറുത്താലും വെളുത്താലും ഒബാമയുടെ മുന്നില്‍ ഇന്ന് ഒറ്റ ലക്ഷ്യമെ ഒള്ളൂ .. ഒരു തവണകൂടി വൈറ്റ് ഹൌസില്‍ ഇരിക്കണം .. ഇല്ലെങ്കില്‍ ചരിത്രത്തില്‍ തന്റെ സ്ഥാനം അമേരിക്കയുടെ നടുവൊടിച്ച കഴിവുകെട്ട ഭരണാധികാരി എന്നതാവും എന്നു അദ്ദേഹത്തിന് അറിയാം .ആദ്യ കറുത്ത പ്രസിഡന്‍റ് എന്ന നിലയില്‍ സകല കറുത്തവനും അപമാന കാരണവും ..അതിനു ജൂത സഹായം കൂടിയെ തീരൂ .. നേരം പുലരാന്‍ ഇനിയും ഒരുപാട് സമയമുണ്ട് ...

  ReplyDelete
 10. നാമെത്ര തുള്ളിയിട്ടെന്താണ്? ഓരോ രാജ്യത്തെയും ഭരണകൂടങ്ങളെ നിശ്ചയിക്കുകയും അനിഷ്ടക്കാരനെ നിഷ്കാസനം ചെയ്യുകയും ചെയ്യുന്നത് അമേരിക്കയാണ്. അതായത് ലോകം ഭരിക്കുന്നവരാണവർ! അവരെ ഭരിക്കുന്നതോ? ലോക ജനസംഖ്യയിലെ ന്യൂനാൽ ന്യൂനപക്ഷ്മായ ജൂതരും. അതായത് ജൂതരാണ് ലോകക്രമം തീരുമാനിക്കുന്നത്! ഇവിടെ നാം അമേരിക്കക്കതിരെ വെണ്ടക്ക നിരത്തിയും പ്രകടനം നടത്തിയും ബ്ലോഗെഴുതിയും പ്രതിഷേധിക്കുന്നു, ഫലസ്തീനിൽ ആയിരങ്ങൾ സ്വാതന്ത്ര്യത്തിന്റെ ഉഛാസശ്വാസത്തിനായി കേഴുന്നു. ഒബാമയുടെ ഷെൽഫിൽ സമാധനത്തിനുള്ള പരമോന്നത സമ്മാനമിരുന്ന്, നമ്മെ നോക്കി ഇളിച്ചു കാട്ടുന്നു.

  ReplyDelete
 11. അറബ് രാജ്യങ്ങളും പലസ്തീനും തമ്മില്‍ എന്തു ബന്ധം? രണ്ടും തീവ്ര ഇസ്ലം മത രാഷ്ട്രങ്ങള്‍ എന്നതാണോ? അങ്ങിനെയെങ്കില്‍ ഇസ്ലാം മതമാണ് പലസ്തീന്‍ എന്ന രാജ്യത്തിന്റെ പിന്തുണ എന്നു സമ്മതിക്കണം. സാമ്പത്തികമായി ശക്തിപ്പെട്ടാല്‍ അവര്‍ ജൂതരെ വെറുതെ വിടുമെന്ന് ചിന്തിക്കുന്നത് വിഡ്ഡിത്തം. അത് ഇസ്രായേലും ജൂതരും ഭയക്കുന്നതില്‍ ഒരു തെറ്റും പറയാനില്ല. അമേരിക്കയിലെ പ്രധാന വ്യവസായികള്‍ മുഴുവനും ജൂതരല്ലേ..
  ഒന്നുകൂടി, കശ്മീരില്‍ വലിയൊരു പ്രശ്നമുണ്ടായാല്‍ അറബ് ലോകം ഇന്ത്യയെ അനുകൂലിക്കുമോ അതോ പാക്കിസ്താനെ അനുകൂലിക്കുമോ?? ഉത്തരം സിമ്പിള്‍!!

  ReplyDelete
 12. ഇനിയിപ്പോള്‍ അമേരിക്ക വീറ്റോ ചെയ്താലും ഇറാന്‍ ഒഴികെ മറ്റൊരു അറബ് രാജ്യവും പലസ്തീനിനു അനുകൂലമായി ഒരു ദീര്‍ഘനിശ്വാസം പോലും ഉതിര്‍ക്കുകയില്ല.

  സ്വത്വബോധവും ആത്മാഭിമാനവും പറഞ്ഞ് ഇപ്പോള്‍ അനുഭവിക്കുന്ന സൗകര്യങ്ങല്‍ സുരക്ഷിതത്വം ഒക്കെ നഷ്ടപ്പെടുത്തുവാന്‍ അറബ്ബ്‌ രാജാക്കന്മാരാരും തുനിയുകയില്ല. അങ്ങനെയൊന്നുണ്ടായിരുന്നെങ്കില്‍ ഇറാക്കിനെ കൊള്ളയടിക്കനുള്ള ധൈര്യം അമേരിക്കക്കുണ്ടാവില്ലായിരുന്നു.

  ReplyDelete
 13. കണ്ണൂരില്‍ നിന്നും പി. രാമകൃഷ്ണന്‍ ചില സുപ്രധാന വെളിപ്പെടുത്തലുകള്‍ നടത്തുമ്പോള്‍, അതൊന്നും കേള്‍ക്കാതെ ബഷീര്‍ പലസ്ഥീനിലേക്ക് കുടിയേറിയോ?

  ReplyDelete
 14. മുതലാളിത്ത സാമ്രാജ്യത്വത്തിന്‍റെ അടിവേരും ഇളകിത്തുടങ്ങി...

  ReplyDelete
 15. @ Abdul majeed
  താങ്കള്‍ സൂചിപ്പിച്ചതില്‍ ഒട്ടേറെ വസ്തുതകള്‍ ഉണ്ട്. അത്ര എളുപ്പത്തില്‍ പരിഹരിക്കാവുന്ന പ്രശ്നങ്ങള്‍ അല്ല അവയൊന്നും. പക്ഷെ പ്രതീക്ഷയുടെ ചെറിയ തിരിനാളങ്ങളെ പോലും ഊതിക്കെടുത്താന്‍ വന്‍ ശക്തികള്‍ എന്ന് വിളിക്കപ്പെടുന്നവര്‍ ശ്രമിക്കുമ്പോള്‍ വല്ലാതെ നിരാശ തോന്നുന്നു. അവ വല്ലപ്പോഴും പ്രകടിപ്പിച്ചു പോകുന്നു എന്ന് മാത്രം.

  ReplyDelete
 16. ഈ പോസ്റ്റിനു ഇത്രയും പേര്‍ കമന്റ്‌ ചെയ്തത് തന്നെ എന്നെ അത്ഭുതപ്പെടുത്തുന്നു. പൊതുവേ ഇത്തരം വിഷയങ്ങള്‍ വായിക്കാന്‍ താത്പര്യം ഉള്ളവര്‍ വളരെ കുറവായിരിക്കും. 'സമകാലീക കേരളീയം' എഴുതുമ്പോള്‍ ഒരു സീരിയസ് വിഷയം കിട്ടിയിരുന്നെങ്കില്‍ എന്ന് പറയുന്നവര്‍ പോലും ഇത്തരം വിഷയങ്ങള്‍ കണ്ടാല്‍ തല വെട്ടിക്കും :)

  @ അനില്‍ഫില്‍ (തോമാ)
  ഒരു change നല്ലതല്ലേ.

  ReplyDelete
 17. പട്ടിടെ വാലും അമേരിക്കന്‍ നയവും ഒരിക്കലും മാറില്ല...

  ReplyDelete
 18. adipolyannaaaa....

  ReplyDelete
 19. http://www.youtube.com/watch?v=bdkXXrI1HyU&feature=related


  Look at that interview. Palestinians wanted state to fight against Israel. They still don't want to recognize Israel. The people who talk for Palestinian should also consider the threat they rise against Jews state. And about Veto china Vallikkunu friend vetoed Syrian resolution two days back in UN.

  ReplyDelete
 20. പ്രസ്താവനകളോ യു എന്‍ പ്രമേയങ്ങളോ പശ്ചിമേഷ്യയില്‍ സമാധാനം കൊണ്ടുവരില്ല എന്ന് പ്രസംഗിച്ച ഒബാമ ഇത്തരമൊരു യു എന്‍ പ്രമേയമാണ് ഫലസ്തീനെ കീറിമുറിച്ചു ഇസ്രാഈലിനെ സൃഷ്ടിച്ചത് എന്ന സത്യം വിസ്മരിക്കുകയാണ്.+100

  ReplyDelete
 21. നന്ദി ബഷീറിക്ക ..എനിക്കു മാത്രമായി ഒരു കമാന്‍റിട്ടതിന്നു .. അറബ് നാട്ടില്‍ ജീവിക്കുന്ന ഒരാളായതുകൊണ്ടു അറബികളെ അടുത്തറിയാണ്‍ ശ്രമിക്കറുണ്ട് ഞാന്‍ .അറബികള്‍ പ്രത്യേകിച്ചും ഫലസ്തീനികള്‍ ഗതകാല സ്മരണയില്‍ അഭിരമിക്കുന്നവരാണ് . വര്‍ത്തമാന കാല രാഷ്ടീയത്തില്‍ അവര്‍ക്ക് ആശങ്ക യുണ്ടെങ്കിലും മൂര്‍ത്തമായ ഒരു നയപരിപാടി അവര്‍ക്കില്ലെന്ന് എനിക്കു തോന്നിയിട്ടുണ്ട് .മറ്റുള്ളവരില്‍ പ്രതീക്ഷ അര്‍പ്പിച്ചാണ് അവരുടെ മിക്ക നീക്കങ്ങളും .

  ReplyDelete
 22. നന്ദി ബഷീറിക്ക ..എനിക്കു മാത്രമായി ഒരു കമാന്‍റിട്ടതിന്നു .. അറബ് നാട്ടില്‍ ജീവിക്കുന്ന ഒരാളായതുകൊണ്ടു അറബികളെ അടുത്തറിയാണ്‍ ശ്രമിക്കറുണ്ട് ഞാന്‍ .അറബികള്‍ പ്രത്യേകിച്ചും ഫലസ്തീനികള്‍ ഗതകാല സ്മരണയില്‍ അഭിരമിക്കുന്നവരാണ് . വര്‍ത്തമാന കാല രാഷ്ടീയത്തില്‍ അവര്‍ക്ക് ആശങ്ക യുണ്ടെങ്കിലും മൂര്‍ത്തമായ ഒരു നയപരിപാടി അവര്‍ക്കില്ലെന്ന് എനിക്കു തോന്നിയിട്ടുണ്ട് .മറ്റുള്ളവരില്‍ പ്രതീക്ഷ അര്‍പ്പിച്ചാണ് അവരുടെ മിക്ക നീക്കങ്ങളും .

  ReplyDelete
 23. നന്ദി ബഷീറിക്ക ..എനിക്കു മാത്രമായി ഒരു കമാന്‍റിട്ടതിന്നു .. അറബ് നാട്ടില്‍ ജീവിക്കുന്ന ഒരാളായതുകൊണ്ടു അറബികളെ അടുത്തറിയാണ്‍ ശ്രമിക്കറുണ്ട് ഞാന്‍ .അറബികള്‍ പ്രത്യേകിച്ചും ഫലസ്തീനികള്‍ ഗതകാല സ്മരണയില്‍ അഭിരമിക്കുന്നവരാണ് . വര്‍ത്തമാന കാല രാഷ്ടീയത്തില്‍ അവര്‍ക്ക് ആശങ്ക യുണ്ടെങ്കിലും മൂര്‍ത്തമായ ഒരു നയപരിപാടി അവര്‍ക്കില്ലെന്ന് എനിക്കു തോന്നിയിട്ടുണ്ട് .മറ്റുള്ളവരില്‍ പ്രതീക്ഷ അര്‍പ്പിച്ചാണ് അവരുടെ മിക്ക നീക്കങ്ങളും .

  ReplyDelete
 24. ബഷീര്ക, ഇത്തരം എഴുത്തുകള്‍ക്ക് വായനക്കാരും കമന്റുകളും കുറഞ്ഞാലും ഈ എഴുത്ത് നിര്‍ത്തരുത്. നിങ്ങളിലെ ശരിക്കുള്ള എഴുത്തുകാരനെ ഇത്തരം ലേഖനങ്ങളിലാണ് കാണുന്നത്. ഒരു പാട് കാര്യങ്ങള്‍ പഠിക്കാന്‍ പറ്റി. പ്രത്യേകിച്ചും സുരക്ഷം സമിതിയിലെ വോട്ടിങ്ങിനെ പറ്റി.

  ReplyDelete
 25. a brilliant write up. kudos!

  ReplyDelete
 26. very serious thoughts. well written. pls write this type of articles more often. that will make your blog a place for serious reading. congrats

  ReplyDelete
 27. ഉള്ളിൽ എല്ലാ അമേരിക്കൻ പ്രസിഡന്റുമാരുടെയും നിറം ഒന്നുതന്നെ. ഒബാമയ്ക്ക് തൊലിപ്പുറത്തും കാണാമെന്ന് മാത്രം.

  ReplyDelete
 28. "ബുദ്ദിക്കു മുന്നില്‍ ശക്തി മുട്ടു മടക്കും " - എന്നാണു ഇന്നോളമുള്ള ലോക സത്യം. അമേരിക്കയെ വളര്‍ച്ചയോ തളര്‍ച്ചയോ ഇല്ലാതെ മുരടിപ്പിച്ചു നിര്‍ത്തുക എന്നതാണു യാഹുദ വഞ്ചക രാഷ്റ്റ്രത്തിണ്റ്റെ (കു)തന്ത്രം.ആ തണ്റ്റ്രത്തില്‍ ആത്മ നിര്‍വ്രിതി കണ്ടെത്തുന്നവരാണു ഇന്നോളമുണ്ടായിട്ടുള്ള അമേരിക്കന്‍ ഭരണാധികരികള്‍.

  തങ്ങളുടെ രേഞ്ചിനു പുരത്തു പോകുമെന്ന ഘട്ടങ്ങലില്‍ സെപ്റ്റെംബര്‍ september-11 പ്രയോഗിക്കാനുംഅത്‌ ജന്‍മ വൈരികളുടെ മേല്‍ അടിച്ചേല്‍പിക്കാനും സിദ്ദി ലഭിച്ചവര്‍.

  എന്നാല്‍ ചെയ്ഞ്ചിനു ഇനു ഒരു വോട്ട്‌ എന്ന മുദ്രാവാക്യം മുഴക്കി അധികാരത്തില്‍ വന്നഈ ബഹുമാന്യനു പക്ഷെ തൊലി നിറം കറുപ്പാണു എന്നതല്ലാതെ മറ്റൊരു ചെയ്ഞ്ചും ഇല്ലാ എന്നും ചരിത്രത്തിലെന്നും കാണാച്ചരടില്‍ ബന്ദിച്ച കളിപ്പാവകല്‍ മത്രമാണു അമേരിക്കന്‍ രാഷ്റ്റ്ര നേതാക്കള്‍ എന്നും മാറ്റമില്ലാതെ ഒബാമ സര്‍ തെളിയിച്ചു കഴിഞ്ഞു. ഒബാമ സാര്‍ പ്രസിഡണ്റ്റായ സമയത്തു അദ്ദേഹം മുസ്ളിം ആണു എന്ന ചര്‍ച്ചയും തുടങ്ങിയതോര്‍ക്കുന്നു.അതിനെ പ്രതിരോധിച്ചതു എണ്റ്റെ ഉപ്പൂപ്പയാണു മുസ്ളിം...അതു ഞാനല്ല..എണ്റ്റെ ഇസ്ളാം ഇങ്ങനെ അല്ലാ..എന്നു പറഞ്ഞു സയണിസ്റ്റു മനസ്സുകളിള്‍ സ്താനക്കയറ്റം വാങ്ങിയ ഖോജയാണു ഈ സമധാന പുരസ്കാര ജേതാവ്‌.എല്ലു വേണം ...നട്ടെല്ലു..എന്നേ പരയാനുള്ളൂ...

  ReplyDelete
 29. ഫലസ്തീന്‍ ജനത അനുഭവിക്കുന്ന ദുരിതങ്ങള്‍ വായിക്കുമ്പോഴും ഫോടോകള്‍ കാണുമ്പോഴും മനസ്സാക്ഷിയുള്ള ആരെയും അതു വേദനിപ്പിക്കാതിരിക്കില്ല.പക്ഷെ, ഓരോ ഫലസ്തീനികളുമായി ഇടപഴകിയ അവസരങ്ങളിലെല്ലാം, സ്വയം വീറ്റോ പവര്‍ ഉണ്ടെങ്കില്‍ അമേരിക്കയേക്കാള്‍ മുന്‍പേ അവരുടെ അപേക്ഷ വീറ്റോ ചെയ്യണം എന്നു തോന്നാറുമുണ്ട്.

  ReplyDelete
 30. This comment has been removed by the author.

  ReplyDelete
 31. ബഷീര്‍ ഇക്ക,

  പറയാതിരിക്കാന്‍ നിര്‍വാഹമില്ല...താങ്കളുടെ സമീപ കാലത്തെ മികച്ച ഒരു ലേഖനം..ഇതൊക്കെ കയ്യില്‍ വെച്ചിട്ടാ വെറുതെ ചാണ്ടിയുടെയും, അച്ചുമാമെന്റെയും, കഠിന തടവിനു വിധിക്കപെട്ടു സുഖ തടവല്‍ (സോറി തടവ്‌ ) അനുഭവിക്കുന്ന പിള്ള ചേട്ടനെയും പിന്നാലെ!!! കേരള രാഷ്രീയവും,ന്യൂസ്‌ അവര്‍ ചര്‍ച്ചകളും വോടാ ഫോണ്‍ കോമഡി സ്റാരിനെക്കാള്‍ മികച്ച കോമഡി പരിപാടിയായി മാറിക്കൊണ്ടിരിക്കുന്നു.

  രാവിലെ മുതല്‍ വൈകിട്ട് വരെ മദ്യത്തിനും മദിരാക്ഷിക്കും എതിരെ ഘോര ഘോരം പ്രസംഗിച്ചു വൈകുന്നേരം തലയില്‍ മുണ്ടിട്ടു രണ്ടെണ്ണം വീശി, അഭിസാരികയുടെ വീടിലേക്ക്‌ തോടിലൂടെ ഊളയിട്ടു പോകുന്ന നമ്മുട സ്വന്തം രാഷ്രീയക്കാരാണ് ഒബാമ സാറിന്റെ ഗുരുക്കന്മാര്‍ എന്ന് തോന്നുന്നു. എന്തൊരു കരണം മറിച്ചില്‍.

  എന്തൊക്കെയായിരുന്നു?? ബോംബ്‌, വടിവാള്‍, മലപ്പുറം കത്തി! ഒബാമ വന്നാല്‍ അറബ് ലോകം സമാധാനം കൊണ്ട് കീഴ്മേല്‍ മറിയും...ഇപ്പൊ എന്തായി?? സമാധാനത്തിന്റെ വെള്ളരി പ്രാവുകള്‍ ബുഷിന്റെ വെള്ള വീട്ടിലെ അടുക്കളയിലെ കറി പാത്രത്തില്‍!!!

  അറബ് ലോകത്ത് ; ടുനിഷ്യയില്‍, യെമെനില്‍, ഈജിപ്തില്‍,സിറിയയില്‍ അമേരിക്കയുടെ 'New Middle East'എന്ന പ്രഖ്യാപിത നയത്തിന്റെ ഭാഗമായി വിപ്ലവത്തിന്റെ, കൊടും ക്രൂരതയുടെ വിത്ത് പാകിയ ഒബാമ എന്ന 'Silent Killer' കുറിച്ച് കാലം നമുക്ക് മറ്റൊരു ജൂലിയന്‍ അസ്സന്ജിലൂടെ കാട്ടി തരാതിരിക്കില്ല

  We will be witnessing soon the effect of old wine in the bottle added slow poisoned flavors

  ReplyDelete
 32. യു എന്‍ അംഗത്വം തേടുവാന്‍ ഫലസ്തീന്‍ അപേക്ഷ കൊടുത്തതിന്റെ പേരില്‍ അവരെ ശിക്ഷിക്കാനായി ഇരുനൂറു മില്യണ്‍ ഡോളറിന്റെ സഹായ ഫണ്ട് മരവിപ്പിച്ചിരിക്കുകയാണ് യു എസ് കോണ്‍ഗ്രസ്‌. Member of the House Subcommittee on the Middle East and South Asia Congressman Gary Ackerman doesn’t think that’s enough pain.
  Last week, he spoke to heads of Jewish organisations outside the UN saying, “There may need to be a total cutoff of all aid to the Palestinians for pursuing this course of action which is very dangerous and ill-advised.”!!!

  :(

  ReplyDelete
 33. കൂട്ടിവായിക്കുമ്പോള്‍ കാര്യങ്ങള്‍ വ്യക്തമാണ്. ഫലസ്തീന്‍ ഒരു സ്വതന്ത്ര രാജ്യമായി മാറുന്ന വിഷയത്തില്‍ മുന്‍ പ്രസിഡന്റ്‌മാരുടെ നയനിലപാടുകളില്‍ നിന്ന് തരിമ്പും വ്യത്യസ്തമല്ല ഒബാമയുടെ നിലപാടും.
  ഒബാമ അധികാരത്തിലേറിയപ്പോള്‍ ഏറെ പ്രതീക്ഷകളോടെയാണ് ആ വാര്‍ത്തയെ ലോകം എതിരേറ്റത്‌. അധിനിവേശങ്ങളുടെ കാലം കഴിഞ്ഞു എന്നും ഫലസ്തീനില്‍ ഒരു പുതിയ പ്രഭാതം പുലരുമെന്നും ചിലരെങ്കിലും പ്രതീക്ഷിച്ചു. പ്രതീക്ഷയുടെ വെളുപ്പില്‍ നിന്ന് അധിനിവേശത്തിന്റെ കറുപ്പിലേക്ക് ഒബാമയുടെ പ്രതിച്ഛായ കൂപ്പുകുത്തിക്കൊണ്ടിരിക്കുന്നതാണ് നാം ഇപ്പോള്‍ കാണുന്നത്. പ്രസിഡണ്ടിന്റെ തൊലിയുടെ നിറം കറുപ്പോ വെളുപ്പോ ആകട്ടെ സാമ്രാജ്യത്വത്തിന്റെ നിറത്തിന് മാറ്റമുണ്ടാകില്ല എന്ന് തന്നെയാണ് ഒബാമയുടെ വൈറ്റ്ഹൗസ് വര്‍ഷങ്ങള്‍ നമ്മെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്.
  ഒബാമ കറുപ്പായാലും വെളുപ്പായാലും അമേരിക്കയുടെ നയങ്ങളിൽ ഒരു മാറ്റവും വരാൻ പോകുന്നില്ല.

  ബഷീർക്ക, ഇക്ക വിചാരിക്കുമ്പോലെ സമകാലിക രാഷ്ട്രീയകാര്യങ്ങൾ പോലല്ല ഇത്, ഇതൊരുമാതിരി കോപ്പിലെ പരിപാടിയാ,ആളുകൾ വായിക്കും കമന്റിടും. ഉറപ്പാ.

  ReplyDelete
 34. ഒബമയല്ല പ്രശ്നം പിള്ളയും മദനിയും !

  പിള്ളയും മദനിയും ഇന്ത്യകരനാണ് ...

  സ്വന്തം കുടുംബം നോക്കിയിട്ട് മതീ

  മറ്റെല്ലാം .....


  "പിള്ളയും മദനിയും ഇന്ത്യകരനാണ് ...

  ഇതിനു ഒരു പ്രതികരണം ..വേണം

  നിങ്ങള്‍ ഒരു മതേതര വാതിയനല്ലോ ?

  ReplyDelete
 35. കഷ്ട്ടം മോടെരെറേന്‍ ഉണ്ടെന്നറിഞ്ഞാല്‍ അഭിപ്രായം ഇടില്ലായിരുന്നു

  അത്രക്കും വിശ്വാസം ഇല്ലലെ സ്വന്തം കുറിപ്പിനോട് ....


  ഒബാമ ഫലസ്തീന്‍ ....

  ബയന്ഗരം ...

  ReplyDelete
 36. തിരുത്താം നമുക്ക്, നോവല്‍ സമ്മാനം എന്ന്.

  ReplyDelete
 37. @ Mohanan
  അത് ശരിയായിരിക്കാം. ചില അനുഭവങ്ങള്‍ എനിക്കുമുണ്ട്. പക്ഷെ അധിനിവേശത്തിനെതിരായ ഒരു ജനതയുടെ പോരാട്ടത്തെ വിലയിരുത്തുമ്പോള്‍ ഇത്തരം ഒറ്റപ്പെട്ട അനുഭവങ്ങള്‍ക്ക് പ്രസക്തി ഇല്ലാതാവും.

  @ Jailad
  മുമ്പ് സ്ഥിരമായി എഴുതിയിരുന്ന വിഷയം ഇതായിരുന്നു. എന്റെ ഏക പുസ്തകവും ഈ വിഷയകമായിട്ടാണ് ഉള്ളത്. ബ്ലോഗ്‌ വന്ന ശേഷം അല്പമൊന്നു റൂട്ട് മാറി സഞ്ചരിച്ചു എന്ന് മാത്രം.

  @ വഴിപോക്കന്‍ | YK
  അപേക്ഷ സ്വയം പിന്‍വലിച്ചില്ലെങ്കില്‍ കൂടുതല്‍ മരവിപ്പിക്കലുകള്‍ വരാനിരിക്കുന്നു എന്ന് സാരം.

  ReplyDelete
 38. പിറന്ന മണ്ണിലും പ്രവാസം അനുഭവിക്കേണ്ടി വരുന്ന അവസ്ഥ കഷ്ടം തന്നെ..പക്ഷെ ടാങ്കരുകള്‍ക്കും ബോംബരുകള്‍ക്കും നേരെ കല്ലെറിയുന്ന ആ ഐക്യം ഇവിടെ പല പലസ്തീനികള്‍ തമ്മില്‍ കാണാറെ ഇല്ല....

  ReplyDelete
 39. പ്രമേയം പാസ്സായാല്‍ ഇസ്രെയെലിന്റെ 3/4 ഭാഗവും പലെസ്ടിന് വിട്ടു കൊടുക്കേണ്ടിവരും, ജറുസലം വിട്ടുകൊടുക്കേണ്ടിവരും .
  ഇസ്രായേലില്‍ നിന്ന് യൂറോപ്പ് ലേക്ക് അഭയാര്‍ത്തി പ്രവാഹമുണ്ടാവും . അങ്ങിനെയൊരു പ്രമേയം പാസ്സാവാന്‍ പാശ്ചാത്യര്‍ അനുവദിക്കുമോ?
  പാസ്സായാല്‍ തന്നെ ബാക്കി വരുന്ന ഇസ്രയേലിനെയെങ്കിലും ഹമാസ് അടക്കമുള്ള അറബ്സമൂഹം അന്ഗീകരിക്കുമോ?അന്ഗീകരിക്കുമെങ്കില്‍ ഇസ്രയേല്‍മായി 1948 ഇല്‍ യുദ്ധത്തിനു പോവെണ്ടാതുണ്ടയിരുന്നോ?

  ReplyDelete
 40. കുറച്ചു മാസങ്ങള്‍ക് മുന്‍പ് മറ്റൊരു വള്ളിക്കുന്നുകാരി "ഒബാമയുടെ നിറം കറുപ്പോ?" എന്നൊരു ചോദ്യം ചോദിച്ചിരുന്നു.
  http://angadiraju.blogspot.com/2011/08/blog-post_11.html
  ഒബാമ പ്രസിഡന്റ്‌ ആകുമ്പോള്‍ ഒരു പാട് പ്രതീക്ഷകള്‍ ഉണ്ടായിരുന്നു എനിക്കും. അതൊക്കെ മൂപ്പര് പ്രസിഡന്റ്‌ ആയി കുറച്ചു മാസങ്ങള്‍ കൊണ്ട് തന്നെ തകര്‍ന്നു. അടുത്ത തിരങ്ങേടുപ്പില്‍ നേരം രാവിലെ തന്നെ പോയി ഒബമക്കെതിരായി ഒരു വോട്ടു കുത്തണം എന്നാണ് വിചാരിക്കുന്നത്. പക്ഷേ Mitt Romney, Rick Perry , Sara Palin തുടങ്ങിയ Ripublican സ്ഥാനാര്‍ഥികളെ വെച്ച് നോക്കുമ്പോള്‍ തമ്മില്‍ ഭേദം തൊമ്മന്‍ ഒബാമ തന്നെ.

  ReplyDelete
 41. @Angadi Raju
  വള്ളിക്കുന്നുകാരിയുടെ പോസ്റ്റ്‌ കലക്കി. അങ്ങാടി രാജു എന്ന തൂലിക നാമം അല്പമൊരു കന്‍ഫ്യൂഷന്‍ ഉണ്ടാക്കി കെട്ടോ. തുടര്‍ന്നും എഴുതൂ. ഒരു ലിങ്ക് ഇമെയില്‍ വഴി അറിയിച്ചാല്‍ വളരെ നല്ലത്. വള്ളിക്കുന്നുകാരുടെ ഒരു ആഗോള ബ്ലോഗ്‌ നെറ്റ്‌വര്‍ക്ക് നമുക്കുണ്ടാക്കണം.

  ReplyDelete
 42. അല്ല കോയാ.., അബ്‌ടെ, ഇബ്‌ടെത്തെപ്പോലെ കോയ കൊടുത്ത്, ബോട്ട് ചെയ്യിക്കുന്ന് പരിബാടിയൊന്നും ഇല്ലേ?

  ReplyDelete
 43. അല്ല കോയാ.., അബ്‌ടെ, ഇബ്‌ടെത്തെപ്പോലെ കോയ കൊടുത്ത്, ബോട്ട് ചെയ്യിക്കുന്ന് പരിബാടിയൊന്നും ഇല്ലേ?

  ReplyDelete
 44. "പട്ടിക്കു അതിന്റെ വാലുകൊണ്ട് നാണം മറക്കാനാവില്ല" സമാധാനത്തിന്റെ നോബല്‍ സമ്മാനം കൊണ്ട് മനസ്സിലുള്ള ചെന്നായയുടെ സംസ്കാരം മറച്ചു വെക്കാനാവില്ല. ( നോബല്‍ സമാനം ഒരു വാല് തന്നെ എന്ന് തെളിയിച്ചിരിക്കുന്നു.) അത് നിറം കറുപ്പയത് കൊണ്ടല്ലല്ലോ. പേ പിടിച്ച നായ്ക്കള്‍ നീട്ടിപ്പിടിച്ച്ച്ച നാവില്‍ നിന്നും ഇറ്റി വീഴുന്ന വിഷം വമിക്കുന്ന കൊഴുപ്പ് കാഷ്ടത്തിലും, ഭക്ഷണത്തിലും ഇറ്റിക്കും. അത് നായയുടെ സ്വഭാവമാണ്. പുഴുത്തു ചാവുന്നത് വരെ അത് ഇറ്റിച്ചു കൊണ്ടേയിരിക്കും..

  ReplyDelete