രണ്ടു ദിവസമായി എനിക്ക് കലശലായ ഒരാഗ്രഹമുണ്ട്. ഏതെങ്കിലും ഒരു ചൈനക്കാരനെ കണ്ടു കിട്ടിയാല്‍ ഒരു ഐ ലവ് യു പറയണം. ഒത്താല്‍ ഒന്ന് കെട്ടിപ്പിടിക്കണം. അറ്റ്ലീസ്റ്റ് ഒരു ഷേക്ക്ഹാന്‍ഡ് എങ്കിലും കൊടുത്ത് നീയാടാ ആണ്‍കുട്ടി എന്നും കാച്ചണം. സത്യത്തില്‍ കൈ കൊടുക്കേണ്ടത് ചൈനീസ് പ്രധാനമന്ത്രിക്കോ പ്രസിഡന്റിനോ ആണ്. അത് നമ്മള് കൂട്ടിയാല്‍ കൂടുന്ന പരിപാടിയില്ല. അതുകൊണ്ടാണ് ഏതെങ്കിലും ഒരു ചൈനക്കാരനെ കിട്ടിയാലും സംഗതി ഒപ്പിക്കാം എന്ന് തീരുമാനിച്ചത്. ഇങ്ങനെയൊരു ആഗ്രഹം പെട്ടെന്ന് പൊട്ടിമുളക്കാനിടയായ കാരണം പറയാം. ചൈന കഴിഞ്ഞ ദിവസം നമ്മുടെ സുരേഷ് ഗോപി സ്റ്റൈലില്‍ നാല് ഡയലോഗ് കാച്ചി. ഒബാമ സായിപ്പിനോട്. ഞാനത് ഒരു പത്തു തവണയെങ്കിലും വായിച്ചു കാണും. എനിക്കതത്രക്കങ്ങ് ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞാല്‍ മതിയല്ലോ. സൂപ്പര്‍ ഡയലോഗ്.
ഇന്റര്‍നാഷണല്‍ ഡിപ്ലോമസിയുടെ സോപ്പും പൌഡറും ഒഴിവാക്കിയാല്‍ ചൈന പറഞ്ഞ ഡയലോഗിന്റെ പച്ച മലയാളം ഇങ്ങനെയാണ്. "എടാ, അമേരിക്കേ, പണം കടം വാങ്ങുന്നതൊക്കെ കൊള്ളാം. പക്ഷെ മര്യാദക്ക് ചിലവഴിക്കാന്‍ പഠിച്ചിട്ടില്ലെങ്കില്‍ അഞ്ചു കാശ് ഇനി തരില്ല. ഞങ്ങടെ പൈസ കൊണ്ട് നീയിനി ലോകപോലീസ് കളിക്കേണ്ട. സൈനിക പരാക്രമങ്ങള്‍ ഇന്നത്തോടെ നിര്‍ത്തണം. ഡോളറിന്റെ കാലം കഴിഞ്ഞു എന്ന ഓര്മ വേണം. മര്യാദക്ക് ഒതുക്കിക്കഴിഞ്ഞാല്‍ കഞ്ഞി കുടിച്ചു പോകാം. അതല്ലെങ്കില്‍ വിവരം അറിയും. ജസ്റ്റ് റിമംബര്‍ ദാറ്റ് ". ഇപ്പോള്‍ കേട്ട ഡയലോഗ് ചൈനയിലെ സുരേഷ് ഗോപി മുണ്ട് മടക്കിക്കുത്തുന്നതിന് മുമ്പ് പറഞ്ഞതാണ്. ബാക്കിയുള്ള വെടിക്കെട്ട് വരാനിരിക്കുന്നതേയുള്ളൂ. 'ആസനത്തില്‍ വാലും ചുരുട്ടിയിരിക്കുന്ന' പ്രസിദ്ധമായ ആ ഡയലോഗിന്റെ ബാക്കി ഭാഗങ്ങള്‍ അവര്‍ അടുത്തു തന്നെ ഒബാമയോട് പറയും. അങ്ങോട്ടാണ് സംഗതികള്‍ പോകുന്നത്.
പറയേണ്ടത് പറയേണ്ട സമയത്ത് പറയണം. ചൈനയിലെ ആണ്‍കുട്ടികള്‍ അത് ചെയ്തു. അവര്‍ക്കത് പറയാനുള്ള അവകാശവും ഉണ്ട്. ലോകം മറ്റൊരു സാമ്പത്തികത്തകര്‍ച്ചയുടെ വക്കിലാണ്. മുഖ്യവില്ലന്‍ വൈറ്റ് ഹൗസിലെ എം എന്‍ നമ്പ്യാരു തന്നെ. അതായത് ഡോളര്‍ എന്ന് നമ്മള് വിളിക്കുന്ന അമേരിക്കന്‍ സായിപ്പ്. പുള്ളിയുടെ വില കുത്തനെ ഇടിയുകയാണ്. വാങ്ങിയ കടം തിരിച്ചടക്കാനുള്ള അമേരിക്കയുടെ കഴിവ് കുറഞ്ഞു വരികയാണെന്ന റിപ്പോര്‍ട്ട് വന്നതിനെത്തുടര്‍ന്നാണ് പുതിയ പൊല്ലാപ്പുകള്‍ ഉണ്ടായിരിക്കുന്നത്. സ്വാഭാവികമായും ഏറ്റവും കൂടുതല്‍ പണം കടം കൊടുത്ത ചൈനക്ക് ആശങ്ക ഉണ്ടാവും. 1.2 ട്രില്യന്‍ ഡോളറാണ് അവര്‍ സൂപ്പര്‍ സായിപ്പിന് കടമായി കൊടുത്തിട്ടുള്ളത്. (ട്രില്യന്‍ എന്നാല്‍ എത്രയാണെന്ന് ഗൂഗിള്‍ നോക്കിയാല്‍ കിട്ടുവായിരിക്കും) 'അമേരിക്കക്ക് കടം കൊടുക്കുന്നവര്‍ അല്പം സൂക്ഷിച്ചു വേണം അത് ചെയ്യാന്‍ ' എന്ന് പറഞ്ഞത് മറ്റാരുമല്ല. അമേരിക്കയിലെ തന്നെ ഏജന്‍സി ആണ്. (Standard & Poor's). ആയിരം രൂപ കടം വാങ്ങിച്ച ആള് ഐ സി യു വില്‍ കിടന്നാലുള്ള ബേജാറ് നമുക്കറിയാം. അപ്പോള്‍ പിന്നെ ചൈനയുടെ കാര്യം പറയണോ? അതാണ് അവര്‍ പെട്ടെന്ന് സുരേഷ് ഗോപി ആവാന്‍ കാരണം.
അമേരിക്ക പൊളിയാതിരിക്കേണ്ടത് ചൈനയുടെ മാത്രമല്ല, ലോക സമ്പദ്ഘടനയുടെ തന്നെ ആവശ്യമാണ്. പൊളിഞ്ഞു പാളീസായ രാജ്യങ്ങള്‍ പോലും ഒബാമ സായിപ്പിന് ഒന്നും പറ്റരുതേ എന്ന് പ്രാര്‍ത്ഥിക്കുന്നത് നിവൃത്തി കേടു കൊണ്ടാണ്. കാരണം ഒരു ബാലന്‍സിംഗ് കറന്‍സി ആയി പല രാജ്യങ്ങളും സൂക്ഷിച്ചു വെച്ചിരിക്കുന്നത് ഡോളര്‍ ആണ്. അവരുടെ രാജ്യാന്തര ഇടപാടുകളെല്ലാം അതിലാണ് കിടക്കുന്നത്. ലോക വ്യാപാരങ്ങളുടെ സിംഹഭാഗവും നടക്കുന്നത് ഡോളറില്‍ ആണ്. ഡോളര്‍ പൊട്ടിയാല്‍ ഒരു പാടാളുകള്‍ പൊട്ടും. അവിടെയാണ് ഒരു ബദല്‍ കറന്‍സിയെക്കുറിച്ച് ചിന്തിക്കണം എന്ന് ചൈനക്കാരന് പറയുന്നതിന്റെ ഗുട്ടന്‍സ് കിടക്കുന്നത്. ഒബാമക്ക് ഒരു തലവേദനയും പനിയും വന്നാല്‍ ഗള്‍ഫ് മേഖലയിലേതടക്കം ലക്ഷക്കണക്കിന് വിദേശ ഇന്ത്യക്കാര്‍ക്ക് മേല്‍ വേദന തുടങ്ങും. കാരണം ഡോളറിനു വിലയിടിയുന്നതോടെ ഇന്ത്യന്‍ രൂപ മീശ പിരിക്കും. ദിര്‍ഹമിന്റെയും റിയാലിന്റെയും എക്സ്ചേഞ്ച് റേറ്റ് കുത്തനെ ഇടിയും. 500 റിയാല്‍ ശമ്പളത്തിന് ആടിന്റെ പാല് കറക്കുന്ന മരുഭൂമിയിലെ പാവം പ്രവാസിക്കും ഈ പണ്ടാരം പിടിച്ച ഡോളറിനു കേടൊന്നും പറ്റരുതേ എന്ന് പ്രാര്‍ത്ഥിക്കേണ്ടി വരുന്നു. രാവിലെ സഖാക്കളോടൊപ്പം ചേര്‍ന്ന് അമേരിക്ക തുലയട്ടെ എന്ന് മുദ്രാവാക്യം വിളിക്കുക, വൈകുന്നേരം ഡോളറിനു ഒരു ഇടിവും പറ്റല്ലേ തമ്പുരാനേ എന്ന് മുട്ടിപ്പായി പ്രാര്‍ത്ഥിക്കുക. വല്ലാത്തൊരു ഗതികേടാണ് ഈ സാമ്രാജ്വത്വ ശക്തികളുടെ സൂത്രപ്പണികള്‍ കൊണ്ട് സാധാരണക്കാരന് വന്നു ഭവിച്ചിട്ടുള്ളത്.
സ്റ്റോക്ക് എക്സ്ചേഞ്ചില്‍ എനിക്ക് കുറച്ചു ഷെയറുകള്‍ ഉണ്ടായിരുന്നു . അതിന്റെ കാര്യം പറയാതിരിക്കുകയാണ് നല്ലത്. അറ്റാക്ക് വരുമോ എന്ന് പേടിച്ച് ഞാന്‍ ഒരാഴ്ചയായി ആ വഴിക്ക് തിരിഞ്ഞു നോക്കിയിട്ടേ ഇല്ല. ഡോളറോ യൂറോയോ ക്ഷീണിച്ചാല്‍ ഉടന്‍ സ്റ്റോക്ക് മാര്‍ക്കറ്റിന് വയറിളക്കം പിടിക്കും. പിന്നെ എല്ലാം ലൂസായിട്ടു ഒരു പോക്കാണ്. അതാണിപ്പോള്‍ സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ നടക്കുന്നത്. പ്രധാന കറന്‍സികള്‍ ക്ഷീണിക്കുമ്പോള്‍ വിവരമുള്ളവരൊക്കെ നിക്ഷേപം സ്വര്‍ണത്തിലേക്ക് മാറ്റും. അതോടെ അതിന്റെ വില കുത്തനെ കയറും. കല്യാണ പ്രായമായ പെണ്മക്കളുടെ രക്ഷിതാക്കള്‍ക്ക് ഹാര്‍ട്ട് അറ്റാക്ക് വരുന്നത് കൊളസ്ട്രോള്‍ കൂടിയത് കൊണ്ടാണെന്ന് ഡോക്ടര്‍മാര്‍ പറയുമെങ്കിലും യഥാര്‍ത്ഥ വില്ലന്‍ വൈറ്റ് ഹൌസിലെ ഓവല്‍ ഓഫീസിലാണുള്ളത്.
കടം വാങ്ങിയ പൈസ കൊണ്ട് വായു ഗുളിക വാങ്ങിക്കഴിച്ചാല്‍ നമ്മള് ആരെയും ചീത്ത പറയില്ല. പക്ഷെ ആ കാശ് കൊണ്ട് ആരാന്റെ പറമ്പില്‍ പടക്കം പൊട്ടിച്ചു കളിച്ചാല്‍ അതിനു പേര് വേറെയാണ്. അഫ്ഘാനിസ്ഥാനിലും ഇറാഖിലും നടത്തിയ അധിനിവേശങ്ങള്‍ക്ക് അമേരിക്ക നാളിതു വരെ നാല് ട്രില്യനിലധികം ഡോളര്‍ ചിലവഴിച്ചു എന്നാണു പുതിയ കണക്കുകള്‍ പറയുന്നത്. എന്നുവെച്ചാല്‍ കടം വാങ്ങിയ കാശ് കൊണ്ടാണ് ആരാന്റെ ഭൂമി കയ്യേറാന്‍ പോയത് എന്ന്. ഇരന്നു വാങ്ങിയ കാശ് കൊണ്ടാണ് ലോക പോലീസ് കളിക്കുന്നത് എന്ന്. നോക്കണേ ഗതികേട്. ഇത്രയും കാശ് ചിലവാക്കിയിട്ട് എന്താണ് അവസ്ഥ?. അമേരിക്കക്കാരടക്കം ലക്ഷക്കണക്കിന് പേരുടെ ജീവന് പോയത് മാത്രം ബാക്കി. ഇക്കഴിഞ്ഞ ശനിയാഴ്ച താലിബാന് വെടി വെച്ചിട്ടത് മുപ്പത്തൊന്നു അമേരിക്കന്‍ സൈനികരെയാണ്. ഒസാമയെ വധിക്കാന്‍ പോയ എലൈറ്റ് ഫോഴ്സിലെ എണ്ണം പറഞ്ഞ മുപ്പത്തൊന്നു കമാന്‍ഡോകളുടെ ശവപ്പെട്ടിയാണ് ന്യൂ യോര്‍ക്ക് വിമാനത്താവളത്തില്‍ ഈ ആഴ്ച വന്നിറങ്ങുക. ഇറാഖിലെ സ്ഥിതിയും വ്യത്യസ്തമല്ല. സദ്ദാം ഹുസൈന് ഭരിച്ചിരുന്ന കാലത്തേക്കാള്‍ അരക്ഷിതാവസ്ഥയാണ് ഇപ്പോള്‍ അവിടെയുള്ളത്. ഉള്ള കാശും പോയി സമാധാനവും പോയി എന്ന അവസ്ഥ. അരി തിന്ന പട്ടി ആശാരിച്ചിയെ കടിച്ച് പിന്നെയും മുറുമുറുക്കുന്ന പോലെ ഇനിയിപ്പോള്‍ ഇറാനും, യെമനും സോമാലിയയും 'നന്നാക്കാനുള്ള' പുറപ്പാടിലാണ് പാവങ്ങള്‍ . ലോക പോലീസ് പണി നിര്‍ത്തിയില്ലെങ്കില്‍ അഞ്ചു കാശ് ഇനി കടം തരില്ല എന്ന് ചൈനക്കാരന് പറഞ്ഞതിന്റെ പൊരുള്‍ ഇതിനോട് ചേര്‍ത്തു വായിക്കണം.
അല്പ കാലത്തേക്ക് കൂടി ഒരായുധ ശക്തിയായി തുടരാന്‍ അമേരിക്കക്ക് കഴിഞ്ഞേക്കും, പക്ഷെ ഒരു സാമ്പത്തിക ശക്തിയായി അവര്‍ ഇനി അറിയപ്പെടില്ല. ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ 'സഖാക്കള്‍' കുറവാണ്. കുടുംബപരമായി മന്മോഹന് സിംഗിന്റെ മൂത്താപ്പമാരാണ് അവിടുത്തെ പാര്‍ട്ടിയുടെ തലപ്പത്ത് ഉള്ളത്. സായിപ്പുമാര്‍ക്ക് ലവന്മാരെ പറ്റിക്കാന്‍ ഇച്ചിരി പാടാണ്. അതുകൊണ്ട് തന്നെ ഇനി ജനകോടികളുടെ വിശ്വസ്ത സ്ഥാപനം ചൈനയാണ്. അവിടത്തെ സുരേഷ് ഗോപിമാരിലാണ് ഇനി നമ്മുടെ പ്രതീക്ഷ. ബാക്കി പിന്നെ പറയാം. എനിക്കല്പം ധൃതിയുണ്ട്. കെട്ടിപ്പിടിക്കാന്‍ ഒരു ചൈനക്കാരനെ കിട്ടുമോന്നു നോക്കട്ടെ. ഗുഡ് ബൈ.

ബുഷ് തുലയട്ടെ, ഒബാമ തുലയട്ടെ , $ നീണാള്‍ വാഴട്ടെ
ReplyDeleteറമളാന്‍ മാസമാണ്,, കെട്ടിപിടിക്കുന്നത് ഒരു ചൈനക്കാരിയെ ആവരുത് ട്ടാ,,,
ReplyDeleteSuper blog basheerkka... ithu onnu obama vayichirunnenkil ennu thonnippokunnu
ReplyDeleteനമ്മുടെ പാവം ഇന്ത്യയും 180000 കോടിയോളം അവിടെ നിക്ഷേപിചിട്ടുണ്ടെന്നാ കേട്ടെ. ഒരു സിദ്ധീക്ക്(സുരേഷ് ഗോപിയുടെ അസിസ്റ്റന്റ്റ് ) ഡയലോഗ് എങ്കിലും നമ്മുടെ മന്മോഹന്ജി അടിക്കുമോ എന്തോ ? അങ്ങനെ അടിച്ചാല്‍ ബഷീര്‍ക്കാക്ക് കെട്ടിപ്പിടിക്കാന്‍ ആളെ തപ്പി നടക്കേണ്ടി വരില്ല , ബത്ത ഓവര്‍ ബ്രിഡ്ജില്‍ ഒന്ന് പോയി നിന്നാ മതി. ഇങ്ങോട്ട വന്നു കെട്ടിപ്പിടിചിട്ട് പോയിക്കോളും .............
ReplyDeleteവളരെ നല്ല ലേഖനം. congrats Basheerkka
ReplyDeleteചൈനകാരനെ കെട്ടിപ്പിടിക്കാന്‍ കിട്ടിയാല്‍ എന്നോടും പറയണം. എനിക്കും വേണം ഒരു കെട്ടിപ്പിടി ...
ReplyDeleteഇനി ആരും അമേരികക്ക് പിന്നാലെ പോകില്ല ..
അത കഴിഞ്ഞു ..
ഈ വര്‍ത്തമാനം" കയിചിട്ട്ട് ഇറകാനം വയ്യ മധുരിച്ഹു തുപ്പാനും വയ്യ " അമേരിക്കയുടെ ലോക പോലീസ്സ് സ്റ്റേഷന് അടച്ചു പുടുമെന്ന സന്തോഷം .മറുപുറം ആഗോള സാമ്പത്തിക തകര്ര്ച്ച എന്ത് സംഭവിക്കും?????????
ReplyDeleteഅമേരിക്ക തുലയാനും ഡോളര്‍ ഉയരാനും മുട്ടിപ്പായി പ്രാര്‍ത്ഥിക്കാം....ഞാനും ഒരു പാവം പ്രവാസിയാണേ...
ReplyDeleteഈ വര്‍ത്തമാനം" കയിചിട്ട്ട് ഇറകാനം വയ്യ മധുരിച്ഹു തുപ്പാനും വയ്യ " അമേരിക്കയുടെ ലോക പോലീസ്സ് സ്റ്റേഷന് അടച്ചു പുടുമെന്ന സന്തോഷം .മറുപുറം ആഗോള സാമ്പത്തിക തകര്ര്ച്ച എന്ത് സംഭവിക്കും?????????
ReplyDeleteചൈനക്ക് തിജാരി ഉണ്ടാക്കാന്‍ മാത്രമല്ല, അസ്സലി ഡായലോഗ് അടിക്കാനും അറിയും എന്നു ബോധ്യമായി.
ReplyDeleteഅമേരിക്കന്‍ ആയിപ്പിന്റെ സൗസരിന്റെ വള്ളി ഊരി വീണു തുടങ്ങി... വള്ളി ഇനി എത്ര കെട്ടി വലിച്ചു മുറിക്കി നിര്‍ത്താന്‍ നോക്കിയാലും നില്‍ക്കില്ല. സൌസര്‍ ഊരി വീഴും..തീര്‍ച്ച.
ReplyDeleteവളരെ രസകരമായി സത്യാവസ്ഥകള്‍ എഴുതി..അഭിനന്ദനങ്ങള്‍.. ചൈന കാരനെ കെട്ടി പിടിക്കുന്നത് എല്ലാം കൊള്ളാം..പിട്ടിയെ തിന്നുവരാന് അവര്‍..ആ കെട്ടി പിടുത്തം കഴിഞ്ഞു വന്നാല്‍ ഏഴു പ്രാവശ്യം ഒന്നു കുളിച്ചോ കേട്ടോ..ഹിഹിഹിഹി
ഭാവുകങ്ങള്‍ നേരുന്നു..സസ്നേഹം..
www.ettavattam.blogspot.com
കെട്ടി പിടികുനതൊക്കെ കൊള്ളാം, ബ്ലോഗ് കാണിച്ചു കൊടുക്കരിത്, നാളെ ഇതിന്റെ ഡ്യൂബ്ലിയിറങ്ങും
ReplyDeleteഎങ്ങനെവന്നാലും ശരണം അമേരികത്തന്നെ
എനിക്ക് തോന്നുന്നത് ഇത് അവരുടെ പുതിയ ഒരു അടവാണ് എന്നാണ്..... ഇനി എന്ത് കുന്തം ആയാലും വേണ്ടിയില്ല ...ഡോളര്‍ അതിന്റെ റേറ്റ് ....അതിനെ കുറിച്ചേ എല്ലാര്ക്കും ചന്കിടിപ്പോള്ളൂ ....
ReplyDeleteചൈന ക്കാരെയും അമേരിക്ക കാരെന്റെയും പുകില് avide നിക്കട്ടെ ..ഇവിടെ ബസ് ചാര്‍ജ് കുത്തനെ കൂടി യിരിക്കാ ..
ReplyDelete10 കിലോമീറ്റര്‍ ബസ്സില്‍ യാത്ര ചെയ്യാനാ മെങ്കില്‍ മന്മോഹന് സിംഗിന്റെ ഉറുപ്പ്യ പത്ത് എണ്ണം എണ്ണി kodukkanam
ഇന്നലെ വരെ 5 .50 കൊടുത്താല്‍ മത്യായിരുന്നു ..ഇക്കനന്ക്കിനു പോയാല്‍ ......??????
Dear Basheer,
ReplyDeleteDon’t judge that America never gained anything from Iraq, Afghanistan. It's their pure war business and getting the business treaty for mining of precipitous metals and oil from the respective countries.
America is waiting for the GCC countries annual budgets, because due to the unrest which happened in the last couple of months before, All the GCC countries will indulge lots of money in this year to purchase the arms & ammunition to protect them self from their own people. Ultimate profit will go to America.
Next point; you can be expecting a war in near future with Palestine and Israel. So most of the Arab countries will pump the charity funds to Palestine. The sad thing behind it that, those Palestine govt and leaders will purchase the guns and rockets from South Africa to fight against Israel Army. Do you know the fun behind it? All such South African companies are run by Israel businessmen who have located in America. Ultimate profit will go to America.
Any way………you explained the current financial crisis scenario in consciously to realize to your readers from their own level.
Big Clap to you Dear Basheer.
പോസ്റ്റ് ഗംഭീരമായിട്ടുണ്ട് ബഷീര്‍ക്കാ..
ReplyDeleteആഗോള സാമ്പത്തിക പ്രതിസന്ധിയില്‍ പാമോയിലിന്റെ വില ഇടിഞ്ഞതൊന്നും നിങ്ങള്‍ അറിഞ്ഞില്ല അല്ലെ. ആ വാര്‍ത്ത രാഷ്ട്രദീപികയിലും വന്നിരുന്നല്ലോ! :)
>കടം വാങ്ങിയ പൈസ കൊണ്ട് വായു ഗുളിക വാങ്ങിക്കഴിച്ചാല്‍ നമ്മള് ആരെയും ചീത്ത പറയില്ല. പക്ഷെ ആ കാശ് കൊണ്ട് ആരാന്റെ പറമ്പില്‍ പടക്കം പൊട്ടിച്ചു കളിച്ചാല്‍ അതിനു പേര് വേറെയാണ്.<
ReplyDeleteNice Post
കെട്ടിപ്പിടിക്കുന്നതൊക്കെ കൊള്ളാം
ReplyDeleteപക്ഷെ ആഥിതെയത്വം സ്വീകരിക്കണ്ട.
വല്ല പാമ്പ് സൂപ്പും കുടിക്കെണ്ടിവരും.
കെട്ടിപ്പിടിക്കാന്‍ ഒരു ചൈനക്കാരനെ കിട്ടുമോന്നു ഞാനും നോക്കട്ടേ...നോക്കട്ടെ."എടാ, അമേരിക്കേ, പണം കടം വാങ്ങുന്നതൊക്കെ കൊള്ളാം. പക്ഷെ മര്യാദക്ക് ചിലവഴിക്കാന്‍ പഠിച്ചിട്ടില്ലെങ്കില്‍ അഞ്ചു കാശ് ഇനി തരില്ല. ഞങ്ങടെ പൈസ കൊണ്ട് നീയിനി ലോകപോലീസ് കളിക്കേണ്ട. സൈനിക പരാക്രമങ്ങള്‍ ഇന്നത്തോടെ നിര്‍ത്തണം. ഡോളറിന്റെ കാലം കഴിഞ്ഞു എന്ന ഓര്മ വേണം. മര്യാദക്ക് ഒതുക്കിക്കഴിഞ്ഞാല്‍ കഞ്ഞി കുടിച്ചു പോകാം. അതല്ലെങ്കില്‍ വിവരം അറിയും. ജസ്റ്റ് റിമംബര്‍ ദാറ്റ് " നല്ല ലേഖനം ...അതുകൊണ്ട് തന്നെ ഒരു സലാം,,,,
ReplyDeleteനല്ല ലേഖനം..
ReplyDeleteഭാവുകങ്ങള്‍ ..
@ നട്ടപ്പിരാന്തന്
ReplyDeleteThere is another theory. The main beneficiary of US orchestrated Gulf crisis was OPEC. Before the Gulf crisis the oil price was approx. 10 USD per barrel. (in early 90's) Now it is 90 USD. during the Iraq occupation time, it went up to 130. Western Super powers came to conquer oil, but it ended up they pay more to the Gulf Countries for Oil. The surplus budgets in the Gulf countries is the direct result of Oil price hike.
US and allies spent almost 4 trillion USD to "create and maintain" the crisis. Whereas the Gulf countries were mere spectators. So Who benefited Whom is a matter dispute. In this competitive global open market, a country cannot survive by just selling few arsenals. That is where China muscles.
This comment has been removed by the author.
ReplyDeleteബഷീര്‍ക്കാ...ഇങ്ങള് ഒരു ബല്ലാത്ത സംഭവം തന്നാണ്ട്ടോ...ഇതിന്റെ ഒരു ഇംഗ്ലീഷ് പതിപ്പ് ഒബാമയ്ക്കും അയച്ചു കൊടുക്കീന്നു...
ReplyDeleteബഷീര്‍ക്കാ, പൊളപ്പന്‍ പോസ്റ്റ് ..!!
ReplyDeleteഎല്ലാത്തിനും വിലയിടിയുകയും പൊന്നിന് വില കൂടുകയും ചെയ്യുന്ന ഇക്കാലത്ത്, ഞമ്മളെപ്പോലോത്ത പ്രവാസികളുടെ നെഞ്ചത്തുള്ള അടിയാണല്ലോ ഡോളര്‍ അമ്മാവന്റെ ഈ ഇടിവ് ..!! 'ഡോളര്‍' അമ്മാവന് ഇടിഞ്ഞെന്നു വെച്ച്, 'റിയാല്‍' അളിയന് തുട്ടു കൂട്ടി തരുന്നൊന്നുമില്ലല്ലോ. ഹാ, എല്ലാം കണ്ടില്ല കേട്ടില്ല എന്ന് വെക്കുക തന്നെ. അല്ലാണ്ടെന്തു ചെയ്യാന്‍. !!!
Nice writing style.
ReplyDeleteഇന്നല്ലെങ്കില്‍ നാളെ അമേരിക്കയുടെ പതനം നടന്നേ തീരു,അത്രയ്ക്കുണ്ട് പൊലിഞ്ഞു പോയ നിരപരാതികളുടെ ജീവന്റെ പ്രാര്‍ഥന,മാത്ര്ത്തത്തെപോലും ലാഭത്തിന്റെ അളവുകോലു വച്ച് കണക്കുകൂട്ടുന്ന മുതലാളിത്ത്വം വെളുത്തവന്റെ മേധാവ്ത്തം ഉറപ്പിക്കുകയും ഒരു തരം വ്ര്ത്തികെട്ട വര്‍ഗീയ മനസ്സ് കൊണ്ടു നടക്കുകയും ചെയ്യുന്നു,കൂലിപ്പട്ടാളക്കാര്‍ക്ക് കൊല്ലാനും നഷിപ്പിക്കാനുമുള്ള കരാര്‍ നല്കി ഇറാക്കും അഫ്ഗാനും പോലുള്ള നാടുകളില്‍ അധിനിവേശം നടത്തുമ്പോള്‍ പിടിക്കപ്പെടുന്ന ആശയപരമോ വിശ്വാസപരമായോ ആ നാടിന്റെ കൂടെ ചേര്‍ന്ന് പ്പൊരാടാന് തയ്യാറായവരേ എന്തു പേരുകളില്‍ വിളിക്കുന്നു,അവരുടെ അവസ്ഥ പിന്നീടെന്താവുന്നു,ഈ ഡോളര്‍ പട്ടിണിക്കാരന്റെ സമ്പാദ്യമാവുമ്പോല് തടിച്ചുകൊഴുത്തവന് അവന്റെ വാരിയെല്ലിനു മുകളിലിരുന്ന് ന്ര്ത്തം ചെയ്യുന്നത് എത്രകാലം സമ്മതിച്ചു കൊടുക്കണം ലോകം,ഏതിനും ഒരു പരിധിയില്ലെ,അമേരിക്കന്‍ ഡോളര്‍ ഒരു ധാരണയാണ്,വിശ്വാസമല്ല, അമേരിക്കന്‍ സര്കാറോ വിശ്വാസിയാണ്,ആ വിശ്വാസത്തില്നിന്നുകൊണ്ട് അവര്‍ പരയാതെ പറഞ്ഞ ഒരു പാട് കാര്യങ്ങളുണ്ട്,,,,, തല്കാളം കാഴ്ചമുഴുവനുമില്ലാത നമ്മുടെ രണ്ടുകണ്ണുകളും വേണ്ടെന്ന് വച്ചാലും അടുത്ത തലമുറ കാഴ്ചയോടെ ജനിക്കുന്നതല്ലെ നല്ലത്.
ReplyDeleteകടം വാങ്ങി തന്നയാണ് ലോക പോലീസ് കളിക്കുന്നത് എന്നത് സ്പഷ്ടം തന്നെ.
ReplyDeleteഅമേരിക്കന്‍ ഡോളര്‍ ഇടിയുമ്പോള്‍ നമ്മുടെ രൂപയുടെ മൂല്യം ഇപ്പോള്‍ ഇടിയുന്നു.കാരണം വിദേശ നേരിട്ടുള്ള നിക്ഷപം പിന്‍വലിക്കുന്നത് കൊണ്ടാണ്.
രൂപ ഇനി ശക്തി പ്രാപിക്കും. സ്വര്‍ണം പിന്നെ പറയും വേണ്ട.
ഡോളര്‍ വില ഒന്ന് ചെറുതായി ഇടിയട്ടേ അപ്പോ കാണാം ചൈന ഉള്‍പ്പെടെയുള്ളവരുടെ മരണ വെപ്രാളം. ഡോളറിന്റെ വില കുറയ്ക്കാന്‍ പതിനെട്ടടവും അമേരിക്ക ശ്രമിക്കുന്നു. അത് സംഭവിക്കാതിരിക്കുവാന്‍ ചൈന ഉള്‍പ്പെടെയുള്ളവരും ശ്രമിക്കുന്നു. ആ നാടകത്തിന്റെ മറ്റൊരു ദൃശ്യം മാത്രമാണ് 2എ പ്ലസ്! അവിടെയും ലാഭം അമേരിക്കയ്ക്ക് തന്നെ... അത് കൊണ്ട് തന്നെയാണ് അമേരിക്ക ഇപ്പോള്‍ ട്രിപ്പിള്‍ എ രാജ്യമാണെന്ന് ഒബാമ പറയുന്നതും :)
ReplyDelete2എ പ്ലസ്സ് ആയപ്പോള്‍ ചൈന ഉള്‍പ്പെടെയുള്ളവരുടെ കയ്യിലിരിക്കുന്ന അമേരിക്കന്‍ ട്രഷറിയുടെ വില കൂടി പക്ഷേ പലിശ കുറഞ്ഞു എന്നത് ശ്രദ്ധിച്ചാല്‍ ചൈനയുടെ “സുരേഷ് ഗോപി ഡയലോഗ്” എന്ത് കൊണ്ട് എന്ന് മനസ്സിലാകും! തങ്ങളുടെ രാജ്യങ്ങളുടെ കയ്യിലുള്ള സമ്പത്ത് നേര് പകുതിയും അതിന്റെ പകുതിയും ആയി പോകുന്ന ദയനീയ കാഴ്ച രാഷ്ട്ര തലവന്മാര്ക്ക് നോക്കി നില്‍ക്കേണ്ടി വരും എന്ന് മാത്രമല്ല തുടര്‍ന്ന് ഇപ്പോള്‍ ലണ്ടനില്‍ നടക്കുന്നവ സ്വന്തം രാജ്യത്ത് നേരിടേണ്ടിയും വരും!
നിക്ഷേപകര്‍ അമേരിക്കന്‍ ട്രഷറിയുടെ ദീര്‍ഘകാല ബോണ്ടുകള്‍ വിറ്റഴിക്കില്ല എന്ന് മാത്രമല്ല കൂടുതല്‍ വാങ്ങുവാന്‍ തിരക്ക് കൂടും എന്നതിനാല്‍ ലാഭം അമേരിക്കയ്ക്ക് തന്നെ....
ഒരു ഗുണം, ഔട്ട് സോര്ഴ്സിങ് ഭീമന്മാര് പറയുന്നത് പോലെ ഇന്ത്യന്‍ ഔട്ട് സോര്ഴ്സ് മേഖലയ്ക്ക് കുറച്ച് ബിസിനസ്സ് കിട്ടും!
ഈ കേള്‍ക്കുന്നത് സത്യം തന്നെയാണൊ ബഷീര്‍ക്കാ.ഗൂഗിളില്‍ നിന്നും പരസ്യം വിറ്റ വകയില്‍ കുറച്ച് ഡോളര്‍ കിട്ടാനുണ്ടായിരുന്നു.അതിന്റെ കാര്യം കട്ടപൊഹയാവുമോ...
ReplyDeleteDo you know who is the head of standardandpoors agency? He is an indian.please the below link
ReplyDeletehttp://www.standardandpoors.com/about-sp/management-profiles/en/us
ഓരോ പ്രവാസിയെയും അരരാജ്യദ്രോഹിയാക്കിമാറ്റുന്ന ഈ ഡോളർ കളിയെ ഇത്രയും ലളിതവും സരസവുമായി അവതരിപ്പിച്ചു കളഞ്ഞല്ലോ! ശരിയാണ്. അമേരിക്ക തകരല്ലേ എന്ന് മുട്ടിപ്പായി പ്രാർത്ഥിക്കാത്തവരുണ്ടാവില്ല, ഒരു ഗതികേടേ! 1.2ട്രില്ല്യൺ വെള്ളത്തിലാവുമെന്ന് കണ്ടാൽ ആരും അടിച്ചുപോകും അത്തരം ഡയലോഗ്. ഇനി ഡയലോഗ് വിട്ട് ബ്രൂസ്ലി ഐറ്റം വല്ലതും എടുത്താലും അത്ഭുതപ്പെടേണ്ട.
ReplyDeleteഓരോ പ്രവാസിയെയും അരരാജ്യദ്രോഹിയാക്കിമാറ്റുന്ന ഈ ഡോളർ കളിയെ ഇത്രയും ലളിതവും സരസവുമായി അവതരിപ്പിച്ചു കളഞ്ഞല്ലോ! ശരിയാണ്. അമേരിക്ക തകരല്ലേ എന്ന് മുട്ടിപ്പായി പ്രാർത്ഥിക്കാത്തവരുണ്ടാവില്ല, ഒരു ഗതികേടേ! 1.2ട്രില്ല്യൺ വെള്ളത്തിലാവുമെന്ന് കണ്ടാൽ ആരും അടിച്ചുപോകും അത്തരം ഡയലോഗ്. ഇനി ഡയലോഗ് വിട്ട് ബ്രൂസ്ലി ഐറ്റം വല്ലതും എടുത്താലും അത്ഭുതപ്പെടേണ്ട.
ReplyDeleteചൈന അമേരിക്കക്ക് കടം കൊടുത്തതല്ല.അമേരിക്കന്‍ കടപ്പത്രങ്ങളില്‍ നിക്ഷേപിച്ച്ചതാണ്.ബോണ്ട് കാശായില്ലെങ്കിലോ എന്ന് പേടിച്ചു നിലവിളിച്ച്ചതാണ് നമ്മള് കേട്ടത്..ചൈനയെ സംബന്ധിച്ച് അത് സ്വോഭാവികമാണ്.ലോകത്തിലെ ഏറ്റവും വലിയ രണ്ടു മുതലാളിത്ത രാജ്യങ്ങളുടെ ഭായി-ഭായി.(നമ്മുടെ ടുക്കിലി കമ്മുണിസ്റ്റു കാര്‍ മാത്രമേ ചൈനയെ കമ്മ്യൂണിസ്റ്റ് രാജ്യമായി കാണു.) അമേരിക്ക അഫ്ഗാനിസ്ഥാനും ഇരാഖ്ഉം ഒക്കെ വിട്ടു ചട്ടീം കലവുമായി ഒതുങ്ങി കൂടുമെന്ന് കരുതാം.
ReplyDeleteതാലിബാന് ഒസാമയുടെ ഘാതുകരെ വധിച്ചു എന്ന് കേട്ട് എന്തിനാണ് ഒരു കുളിര്?
@ Manoj മനോജ്
ReplyDelete>>> നിക്ഷേപകര്‍ അമേരിക്കന്‍ ട്രഷറിയുടെ ദീര്‍ഘകാല ബോണ്ടുകള്‍ വിറ്റഴിക്കില്ല എന്ന് മാത്രമല്ല കൂടുതല്‍ വാങ്ങുവാന്‍ തിരക്ക് കൂടും എന്നതിനാല്‍ ലാഭം അമേരിക്കയ്ക്ക് തന്നെ <<<
Noted your logic. പക്ഷേ ഒന്നും ഉറപ്പിച്ചു പറയാന്‍ വയ്യ. മൂന്നാല് കൊല്ലമായി ഈ ശുഭാപ്തി വിശ്വാസം വാഷിങ്ങ്ടണില്‍ നിന്ന് കേള്‍ക്കുന്നുണ്ട്. പക്ഷേ കാര്യങ്ങളുടെ പോക്ക് നേരെ എതിര്‍ദിശയില്‍ ആണ്. Reality is getting more darker than predictions.
Super blog basheerkka... ithu onnu obama vayichirunnenkil ennu thonnippokunnu ...INI PARYUNNATH NAMUDE SWENTHAM INDIA.......
ReplyDeleteരാവിലെ സഖാക്കളോടൊപ്പം ചേര്‍ന്ന് അമേരിക്ക തുലയട്ടെ എന്ന് മുദ്രാവാക്യം വിളിക്കുക, വൈകുന്നേരം ഡോളറിനു ഒരു ഇടിവും പറ്റല്ലേ തമ്പുരാനേ എന്ന് മുട്ടിപ്പായി പ്രാര്‍ത്ഥിക്കുക. വല്ലാത്തൊരു ഗതികേടാണ് ഈ സാമ്രാജ്വത്വ ശക്തികളുടെ സൂത്രപ്പണികള്‍ കൊണ്ട് സാധാരണക്കാരന് വന്നു ഭവിച്ചിട്ടുള്ളത്
ReplyDeleteThis comment has been removed by the author.
ReplyDeleteകടം വാങ്ങിയ കാശ് കൊണ്ടാണ് അവന്മാരീ കള്ളക്കളികളൊക്കെ നടത്തുന്നതെന്നും അവിടെ ജനിച്ചു വീഴുന്ന ഒരോ കുഞ്ഞിന്റെ മുകളിലും ഹിമാലയത്തോളം വലിയ കടമുണ്ടെന്നും അവര്‍ക്കറിയാം, പലര്‍ക്കുമറിയാം..
ReplyDeleteസുരേഷ് ഗോപിമാരൊക്കെ മുന്‍പും ഗോപിയായ് അവിടെ നിന്നിട്ടേ ഒള്ളൂ...
അടുത്ത ഒരു ഇല്ലാത്ത അണ്വായുധത്തിന്റെ കഥ പറഞ്ഞ് ഏതെങ്കിലും ഒരാടിനെ പട്ടിയാക്കി അവിടെ അവര്‍ കുട്ടിച്ചോറാക്കും അങ്ങനെ ഡോളറിന് വീണ്ടൂം വണ്ണം വെയ്ക്കും..
നമുക്ക് നല്ല കാഴ്ചക്കാരാകാനല്ലേ പറ്റൂ....!
ആബട്ടാബാദ് ഓപറേഷനില്‍(ഒസാമ)പങ്കെടുത്ത 22പേരും കൊല്ലെപെട്ടെതെന്നു മാധ്യമം. രണ്ടും ഒരേ സൈനികവിഭാഗത്തില്‍ പെട്ടവരാണ് എന്നത് കൊണ്ട് ഒരേ ആളുകള്‍ ആവണമെന്നുണ്ടോ? തീവ്രവാദികള്‍ക്ക് ആവേശംനല്കാന് വേണ്ടി ചമക്കുന്ന വാര്‍ത്തകളാണിത്.ബഷീറിനെ പോലുള്ളവര്‍ ഇവരുടെ പിന്നാലെ പോവരുത്.
ReplyDeleteബഷീര്‍.... നല്ല പോസ്റ്റ്.... തിരഞ്ഞെടുക്കുന്ന വിഷയങ്ങള്‍ പഠിച്ചു എഴുതാന്‍ നിങ്ങള്‍ കാണിക്കുന്ന ക്ഷമ അഭിനന്ദനീയം തന്നെ... സാമ്പത്തിക മാന്ദ്യത്തിന്റെ കാര്യകാരണങ്ങളില്‍ എന്റെ അറിവുകേടു മനസിലാക്കി വിഷയത്തില്‍ ഒരഭിപ്രായം ഞാന്‍ പറയുന്നില്ല...
ReplyDeleteThis comment has been removed by the author.
ReplyDeleteഇടക്കാലത്ത് GCC രാജ്യങ്ങള്‍ സമ്മേളനം കൂടി വിനിമയം യുറോ യിലേക്ക് മാറണം എന്നൊക്കെ ഒരു ചര്‍ച്ച നടത്തിയിരുന്നു അത് പിന്നെ എന്തായി .. അന്ന് ഈ പോല്ലീസുകാര്‍ കണ്ണുരുട്ടി എന്നാ കേട്ടത് ഇറാഖിന്റെ ഗതി എല്ലാവര്ക്കും വരും എന്ന് ഭീഷണി വന്നപ്പോള്‍ രാജാക്കന്മാര് പേടിച്ചു എന്നാ കേട്ടത് .. പുതിയ സാഹജര്യത്തില് പുലിയുടെ പല്ല് കൊഴിഞ്ഞു എന്നെങ്കിലും മനസിലാകി ഇവര്‍ ഒരു തീരുമാനം എടുത്തില്ലേ നമ്മള് പ്രവാസികളെ കാര്യം അല്പം കഷ്ടം ആവും ... നല്ല ഒരു പോസ്റ്റ് നന്ദി ബഷീര്‍ ക്ക
ReplyDeleteകല്യാണ പ്രായമായ പെണ്മക്കളുടെ രക്ഷിതാക്കള്‍ക്ക് ഹാര്‍ട്ട് അറ്റാക്ക് വരുന്നത് കൊളസ്ട്രോള്‍ കൂടിയത് കൊണ്ടാണെന്ന് ഡോക്ടര്‍മാര്‍ പറയുമെങ്കിലും യഥാര്‍ത്ഥ വില്ലന്‍ വൈറ്റ് ഹൌസിലെ ഓവല്‍ ഓഫീസിലാണുള്ളത്
ReplyDelete-----------------------------------
പവന് സ്വര്‍ണത്തിനു 850ആ കൂടിയത് !!
This comment has been removed by the author.
ReplyDelete@ Noufal
ReplyDeleteഅബോട്ടാബാദ് ഓപറേഷഷനില് പങ്കെടുത്ത (ഒസാമയെ കൊന്ന) സൈനികരാണ് കഴിഞ്ഞ ശനിയാഴ്ച കൊല്ലപ്പെട്ടത് എന്ന് ഞാന്‍ എഴുതിയിട്ടില്ല. മാധ്യമം അങ്ങിനെ എഴുതിയിട്ടുണ്ടെങ്കില്‍ അത് അവരോട് ചോദിക്കുകയാവും നല്ലത്. ഒസാമയെ വധിക്കാനുള്ള ദൌത്യം പൂര്‍ത്തീകരിച്ചത് അതിവിദഗ്ധരായ എലൈറ്റ് ഫോഴ്സിലെ (Elite Navy SEALs )കമാണ്ടോകളാണ്. ആ ഫോഴ്സില്‍ പെട്ട മുപ്പത്തൊന്നു കമാണ്ടോകളാണ് ശനിയാഴ്ച കൊല്ലപ്പെട്ടത് എന്നാണ് ഞാന്‍ എഴുതിയത്. AP, Reuters തുടങ്ങിയ വാര്‍ത്താ ഏജന്‍സികള്‍ ഇത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഇനി ഒരു സ്വകാര്യം പറയാം. മാധ്യമം എന്നല്ല ഒരു മലയാള പത്രവും വായിക്കുന്ന പരിപാടി എനിക്കില്ല. വളരെ അപൂര്‍വമായേ മലയാള പത്രങ്ങളോ അവരുടെ വെബ്സൈറ്റോ നോക്കാറുള്ളൂ. വല്ലവരും ലിങ്ക് അയക്കുമ്പോഴാണ് അങ്ങോട്ടൊക്കെ എത്താറുള്ളത്. (നാട്ടിലുള്ളപ്പോള്‍ മാത്രമാണ് പത്രങ്ങള്‍ ശരിക്ക് നോക്കാറുള്ളത്) ഇത് ഒരു സ്വകാര്യമാണ്. നമ്മള് രണ്ടു പേര് മാത്രം അറിഞ്ഞാല്‍ മതി.
ഡോളര്‍ ഡൌണ്‍ ഗ്രേഡിംഗില്‍ നിന്ന് ഇന്ത്യക്കുള്ള പാഠം എന്താണ് എന്ന് നോക്കെണ്ടിയിരിക്കുന്നു. ഞങ്ങള്‍ അഗാധമായി അങ്ങയെ സ്നേഹിക്കുന്നു എന്ന് മന്മോഹന് ബുഷിനോട് വൈറ്റ് ഹൌസില്‍ ചെന്ന് പറഞ്ഞത് ചൈനയില്‍ ചെന്ന് ചൈനീസ് പ്രസിടന്റിനോട് പറയാന്‍ സമയമായില്ലേ?
ReplyDelete@ Salam Pottengal
ReplyDeleteമന്മോഹന് ജിയോട് അതൊന്നും നമ്മള് പറഞ്ഞു കൊടുക്കേണ്ട കാര്യമില്ല. പുള്ളി എല്ലാം കണ്ടറിഞ്ഞു ചെയ്യുന്ന കൂട്ടത്തില്‍ ആണ്. :)
very good blog
ReplyDeleteസ്ടോക്ക് എക്സ്ചേഞ്ചും മണ്ണാങ്കട്ടയുമൊന്നും ഈ പാവം എന്റെ തലയില്‍ കയറില്ല .. .. എന്തായാലും പോസ്റ്റ് കലക്കി ബഷീര്‍ക്കാ ..
ReplyDeleteഅങ്ങനെ ചൈനക്ക് "കോപ്പാ..." അമേരിക്ക :-)
ReplyDeleteDon't know my earlier comment disappeared
ReplyDeleteWhat a joyous moment as if Like if china become the world number one, they will send "Yuan" to all... Now look at some facts
ReplyDeleteChinese Dollar reserve--3 Trillion
US External Debt--> 14 trillion
US GDP --->15 trillion
Chinese GDP--> 5 Trillion. They are far behind the US economy in per capita income basis and many other factors.
If there is a crisis the most affected country will be china since their exports are mostly to North America. Considering the living conditions, democracy, economic status China is nothing in front of US. Their present debt is accumulated just because of the recent wars. If China engages in any war, they know how it goes...
China is a paper tiger, and to get claps from your fans don’t exaggerate things.. Apple Inc alone has 75 billion USD as cash reserve and there are countless companies are there in US and they don’t want to become US market and system to collapse... People are dreaming and they are in fool’s paradise
സായിപ്പിനും സായിപ്പിന്റെ ആരാധകര്‍ക്കും എന്ത് കൊണ്ടും കഷ്ട കാലം ആണെന്ന് തോന്നുന്നു!!!!
ReplyDeleteനോര്‍വേയില്‍ ഭീകരത(സോറി വെടി വെയ്പ്) നടത്തിയത് ഇസ്ലാമികര്‍ ആണെന്ന് കരുതി ഒലിപ്പിച്ച വെള്ളം വലിച്ചു കുടിക്കേണ്ടി വന്നു.
അപ്പൊ ഇതാ ലാദനെ തട്ടിയെന്നു പറയപ്പെടുന്ന കുഞ്ഞാടുകള്‍ സഞ്ചരിച്ച ഹെലിക്കോപ്ടര്‍ താടിക്കാര്‍ രോക്കടു വിട്ടു തകര്‍ത്തിരിക്കുന്നു.
ഒന്നും പോരാത്തതിന് ബല്ല്യ മൊയലാളിയുടെ ക്രെഡിറ്റ് രയിടിങ്ങും പോയി.............
അപ്പൊ അതാണു കാര്യം.സാമ്രാജ്യത്തത്ത്വ നാടെന്ന് ആരോപിക്കപ്പെടുന്ന അമേരിക്കയുടെ ഡോളർ ഇടിഞ്ഞ് പാപ്പരായിയെന്ന സന്തോഷത്തിൽ പോസ്റ്റിട്ട ബഷീർ,കൂട്ടത്തിൽ തന്റെ കുഞ്ഞാടുകളെ കുളിരണിയിക്കാൻ "വിശുദ്ധ"നായ ലാദനെ തട്ടിയ അമേരിക്കൻ കാമന്റോകളെ കൊന്നുകൊലവിളിച്ച താലിബാൻ തീവ്രവാദികളുടെ വാർത്ത കൂടി കൊടുത്തു അല്ലേ..? മധുരത്തിന്റെ കൂടെ മറ്റൊരു മധുരം കൂടി.അതും ഈ റമദാൻ മാസത്തിൽ ആനന്ദലബ്ത്തിക്കു ഇതിൽ കൂടുതൽ ഇനി എന്തു വേണം ? ആഗോളതലത്തിൽ ഡോളർ വില ഇടിഞ്ഞു സാമ്പത്തിക പ്രതിസന്ത്തി അതി രൂക്ഷമായാൽ,അത് ഇന്ത്യയെക്കാൾ അറബിനാടുകളെ അർബുദം ബാധിക്കുന്നതു പോലെ ബാധിക്കും.ഫലമോ പ്രവാസികളായ കൊറേ പാവങ്ങൾ കൂട്ടത്തോടെ നാട്ടിലേക്ക് പോരേണ്ട ഗതികേടിലാകും.അതുകൊണ്ട്,നാഴികയ്ക്കു നാൽപതു വട്ടം അമേരിക്കൻ സായിപ്പിനോടു കൊഞ്ഞനം കുത്തുന്ന ബഷീറും,കുഞ്ഞാടുകളും ഈ റമദാൻ മാസത്തിൽ മുട്ടിപ്പായി "അള്ളാ"യോടു പ്രാർത്തിക്ക് അമേരിക്കാനെ കാത്തോണെയെന്ന്.അല്ലാതെ "മകൻ ചത്താലും വേൻഡീല മരുമോൾടെ കണ്ണീരു കണ്ടാൽ മതി " എന്നാണങ്കിൽ ഞമ്മ..ഈ നാട്ടുകാരനല്ലാ...പള്ളീ...സ്ഥലം ...കാലിയാക്കി..ദേ...പോണ്ണൂ....
ReplyDeletesee this animation in you tube
ReplyDeleteUS China Currency Rap Battle
http://www.youtube.com/watch?v=IGYAhiMwd5E
@പുന്നകാടൻ
ReplyDeleteപുന്നക്കാടന് അച്ചായോ, പ്രാസികള്‍ നാട്ടില്‍ തിരിച്ചു വരുമ്പോ അതില്‍ കുറെ നഴ്സുമാരും കാണും. അപ്പൊ കാക്കാമാര് മാത്രം ആണ് ഗള്‍ഫില്‍ പോയി കാശ് ഉണ്ടാക്കുന്നത് എന്നുള്ള താങ്കളെപ്പോലുള്ള വര്ഗീയ്യ വികല മനസ്സുകളുടെ പ്രചാരണവും തെറ്റാണെന്ന് കാണാം.
പിന്നെ അറബികള്‍ കുത്തുപാള എടുത്തു പിച്ചചട്ടി എടുക്കും എന്നു മനപ്പായസം ഉണ്ട മനോരോഗികലായ കോട്ടയം കുഞ്ഞാടുകള്‍ക്ക് ഇപ്പൊ ചങ്ക് പോള്ളുന്നുണ്ടാവും..അല്ലാതെ പ്രവാസികലോടുള്ള സ്നേഹം കൊണ്ടൊന്നുമല്ലല്ലോ കുഞ്ഞാട് വിലപിക്കുന്നത്? സായിപ്പ് കുഞ്ഞാടുകള്‍ പോലും തങ്ങളുടെ ദുഷ്ചെയ്തികള്‍ പുനര്വിചിന്തനതിനു വിധേയമാക്കുമ്പോള്‍ ജാതിപ്രാന്തന്മാര് ആയ കാപ്പിരി സായിപ്പുമാരും അന്ധമായ കാക്കാ വിരോധം മാറ്റുന്നതാവും നല്ലത്..അല്ലേല്‍ കുഞാടുക്കള് ദാഹിച്ചു വലയും - വെള്ളക്കുഞ്ഞാടുകള് ഇറാക്കിലും അഫ്ഘാനിസ്ഥാനിലും ദാഹിക്കുന്നത് പോലെ.
This comment has been removed by the author.
ReplyDelete@KUBAN
ReplyDeleteathu kondaarikkum malayaalikal motham - jaathi matha bhedamillaathe doofaayikku pokaan visakku vendi ippozhum kaathu nilkkunnathu.
arabikal picha edukkaan kazhinja 30 varshamaayi mezhukuthiri kathikkunna manorogikal avar irikkunna kombu odinju pokaan aanu avar aagrahikkunnathennu arinjirunnel.....
http://www.youtube.com/watch?v=HWO7KMPv6EU
ReplyDeleteWatch above video. It is not gonna be a mere USA economy crash, but a world economy crash, at least for some years. Let's see what's uncle Sam's next trick.
I am sure, life in white house is a glamorous lure for any average American.
Having lived 4 years in the White house,
witnessing the the next election on the door step { Mr President has already declared that he is gonna compete in the coming elections},
with a majority of common poeple in US fearing the 'worst' which they never ever imagined even in a nightmare,
medias spawning the 'terrific' worries of unemployment, raise in crime rate and hike in food and fuel price,
and a majority of them being angry on Mr. President for 'wasting' the TAX they pay for wars and encroachments on other countries,
it is a real tough time for uncle sam to clear his way back to White house.
He is gonna do his best *may be worst for many* to extend his stay in white house.
Already he is running from Universities to universities with his never-ending speech, dreaming that young generation will fall in his trap.
Let's wait and see.. :)
manmohan oru poongananu, onninu kollillatha valatii patti....
ReplyDeleteഒന്നും കാണാതെ സായിപ്പ് എനിക്ക് കടമാനെന്നു വിളിച്ചു പറയില്ല. ലോകത്തിന്റെ നാല് ഇടങ്ങളില്‍ ഒരേ സമയം യുദ്ധം ചെയ്യാന്‍ അവര്‍ക്ക് ഒരു ബുദ്ധിമുട്ടും ഇല്ല. ഇപ്പോള്‍ അവര്‍ക്ക് ഏറ്റവും പാര ചൈന ആണ്. ചൈന അവരുടെ നാണയത്തിന്റെ വിനിമയ നിരക്ക് മനപ്പൂര്‍വം താള്തി വച്ചിരിക്കുകയ. അത് കൊണ്ട് യെനിന്റെ യഥാര്‍ത്ഥ മൂല്യം പുറത്തു കൊണ്ട് വരണം. ചൈനീസ് സാമ്പാറ് വ്യവസ്ഥ തകിടം മറിക്കണം, ഈ ഉദ്ദേശവും അവര്‍ക്ക് ഇല്ലേ എന്നും കൂടി ചിന്തിക്കണം.
ReplyDeleteലോകത്തെ ഏറ്റവും വലിയ സ്വര്‍ണ നിക്ഷേപം പെട്രോള്‍ നിക്ഷേപം ഇതില്‍ ഒന്നും തൊടാതെ മറ്റുള്ളവരുടെ പാത്രത്തില്‍ കയ്യിട്ടു വാരുന്ന അമേരിക്കക്ക് യഥാര്‍ത്ഥത്തില്‍ സാമ്പത്തിക മാന്ദ്യം ഉണ്ടാവുമോ?
awesome blog basheerka !! njan ippol chinayil anu ! basheerkakku vendi njan oru chinakkarane kettipidikkam :)
ReplyDeleteNhanum shramikkaam oru "chinakkariye" kettippidikkaan. Aval sammadhikkumo aavo...........
ReplyDeleteVery good.
ReplyDelete