ഏരിയല്‍ ഷിനർമാന് ഷാരോണ്‍. ഈ പേര് അത്ര പെട്ടെന്നൊന്നും ഓര്‍മയില്‍ നിന്ന് മാഞ്ഞു പോകാന്‍ ഇടയില്ല. അല്പം ഓര്മക്കുറവുള്ളവര്ക്ക് ബുച്ചര്‍ ഓഫ് ബേറൂത്ത് എന്ന് പറഞ്ഞാല്‍ പെട്ടെന്ന് പിടികിട്ടും. രണ്ടായിരത്തിയാറ് ജനുവരി നാല് മുതല്‍ പൂര്‍ണമായ അബോധാവസ്ഥയിലാണ് ഇദ്ദേഹം. മസ്തിഷ്കാഘാതം സംഭവിച്ചു സമ്പൂര്‍ണമായി കോമയില്‍ ആവുന്ന അവസ്ഥയെ ഇംഗ്ലീഷില്‍ Vegetative State എന്ന് പറയും. ഈ അവസ്ഥ നാല് ആഴ്ചയില്‍ കൂടിയാല്‍ Persistent Vegetative State എന്നും ഒരു വര്‍ഷം പിന്നിട്ടാല്‍ Permanent Vegetative State എന്നും വിളിക്കും. ഇതേ അവസ്ഥ നാല് വര്‍ഷം പിന്നിട്ടാല്‍ അതിനെ എന്ത് വിളിക്കും എന്നറിയില്ല, മുന്‍ ഇസ്രയേല്‍ പ്രധാനമന്ത്രിയായ ഷാരോണ്‍ ഇപ്പോള്‍ Permanent Vegetative State ന്റെ നാലാം വര്‍ഷത്തിലേക്ക് കടന്നിരിക്കുകയാണ്. ദുരന്ത പൂര്‍ണമായ അദ്ദേഹത്തിന്റെ ഈ അവസ്ഥയുടെ നാലാം വാര്‍ഷികം ആഘോഷിക്കാന്‍ ആണ് ഈ പോസ്റ്റ് ഇടുന്നത് എന്ന് ആരും തെറ്റിദ്ധരിക്കരുത്. എന്നാല്‍ അല്പം സഹതാപം പ്രകടിപ്പിക്കാനായിരിക്കുമോ? അല്ല, അതിനുമല്ല.
കോമയില്‍ കിടക്കുന്ന ഷാരോണിന്റെ ദയനീയ ഫോട്ടോ എന്റെ പക്കലുണ്ട്. ആ ചിത്രം ഈ ബ്ലോഗില്‍ ഇടുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അതയാളുടെ ദയനീയാവസ്ഥയെ ആഘോഷിക്കുന്നതിനു തുല്യമാവും. പക്ഷെ, ഫലസ്തീന് ജനതയുടെ സ്വാതന്ത്ര്യ സ്വപ്നങ്ങളെ ഒരു കാട്ടു പോത്തിന്റെ ശൌര്യത്തോടെ ചവിട്ടി മെതിച്ച നരാധമനായിരുന്നു ഷാരോണ്‍ എന്ന് പറയാതിരിക്കുക വയ്യ. പിറന്ന മണ്ണും മരങ്ങളും മാനവും നഷ്ടപ്പെട്ട നിസ്സഹായരായ ആ സമൂഹത്തിന്റെ ദുരവസ്ഥക്ക് ഇന്ന് ഭൂമുഖത്ത് ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും കനത്ത ‘സംഭാവന’ നല്കിയ വ്യക്തികളില്‍ ഒരാളാണ് ഷാരോണ്‍. ഇന്നും ആ പേര് കേള്‍ക്കുമ്പോള്‍ ഞെട്ടി വിറയ്ക്കുന്ന നിരവധി പേര് ഗാസയിലും വെസ്റ്റ് ബാങ്കിലും ഉണ്ടാവും.
പത്താം വയസ്സില്‍ തുടങ്ങിയതാണ് ഫലസ്തീന് ജനതക്കെതിരെയുള്ള ഷാരോണ്‍ന്റെ പോരാട്ടം. ഹസ്സാദേ എന്ന് പേരുള്ള സിയോനിസ്റ്റ് യൂത്ത് മൂവ്മെന്റില്‍ ഷാരോണ്‍ അംഗമാവുന്നത് വെറും പത്താം വയസ്സില്‍. പതിനാലാം വയസ്സില്‍ ഗദ്ന എന്ന ഇസ്രയേലി പാരാമിലിട്ടറി ബറ്റാലിയനില്‍. ഒട്ടും വൈകാതെ ഹഗാന എന്ന അണ്ടര്‍ ഗ്രൌണ്ട് ആക്ഷന്‍ യൂണിറ്റിലേക്ക്. ഫലസ്തീന് ജനതയോടുള്ള പകയും വിദ്വേഷവും രക്തത്തില്‍ കത്തിജ്വലിച്ചു നിന്നതിനാല്‍ പടികള്‍ കയറിക്കയറി ഇരുപത്തി മൂന്നാം വയസ്സില്‍ മേജര്‍ പദവിയോടെ ‘യൂനിറ്റ് വണ്‍ സീറോ വണ്‍’ എന്ന ആദ്യ ഇസ്രായേല്‍ സ്പെഷ്യല്‍ ഫോഴ്സിന്റെ തലവന്‍!!!!. ഫലസ്തീനികളുടെയും സമീപ പ്രദേശത്തെ അറബ് വംശജരുടെയും വീടുകള്‍ റൈഡ് ചെയ്യുക എന്നതായിരുന്നു ഈ സേനയുടെ മുഖ്യ ദൌത്യം.
വെസ്റ്റ് ബാങ്കിലെ കിബ് യയില്‍ കുട്ടികളും സ്ത്രീകളും അടങ്ങുന്ന അറുപത്തിമൂന്നു പേരെ കൂട്ടക്കൊല (കിബ് യ കൂട്ടക്കൊല ) നടത്തിയാണ് ഷാരോണ്‍ ‘പ്രശസ്തന്‍’ ആയത്. അന്പത്തിയാറിലെ സൂയസ് യുദ്ധം, അറുപത്തിയേഴിലെ ആറുദിന യുദ്ധം (Six Day War), എഴുപത്തി മൂന്നിലെ യൗം കിപ്പൂര്‍ യുദ്ധം തുടങ്ങി ഫലസ്തീന് ജനതയുടെ അസ്തിത്വത്തെ സമ്പൂര്‍ണമായി ഇല്ലായ്മ ചെയ്ത എല്ലാ സായുധ പോരാട്ടങ്ങളിലും ഷാരോണ്‍ മുഖ്യപങ്ക് വഹിച്ചു. സീനായ് ഉപദ്വീപും, ഗാസ മുനമ്പും ഈജിപ്തില്‍ നിന്ന്.. ബൈത്തുല്‍ മുഖദ്ദസ് അടങ്ങുന്ന കിഴക്കന്‍ ജെരൂസലേമും വെസ്റ്റ് ബാങ്കും ജോര്‍ദാനില്‍ നിന്ന്.., ഗോലാന്‍ കുന്നുകള്‍ സിറിയയില്‍ നിന്ന്.. ആറു നാളുകള്‍ക്കുള്ളില്‍ ഇസ്രായീല്‍ വെട്ടിപ്പിടിച്ച ഈ പ്രദേശങ്ങളിലെല്ലാം ഏരിയല്‍ ഷാരോണ്‍ എന്ന യുദ്ധനായകന്റെ കാല്പാടുകള് ഉണ്ടാവും.

ഇതെല്ലാം ഇപ്പോള്‍ ഓര്‍ക്കുന്നതെന്തിന് എന്ന് ചോദിച്ചേക്കാം. വെറുതെ ഓര്‍ത്ത് പോയതാണ്. ഒരു കഷണം മിഠായിക്ക് വേണ്ടി വാശി പിടിച്ചു കരയേണ്ട പ്രായത്തിലുള്ള കുട്ടികള്‍ ബോംബര്‍ വിമാനങ്ങള്‍ക്ക് നേരെ കരിങ്കല്‍ ചീളുകള്‍ വലിച്ചെറിഞ്ഞ് പ്രതിരോധിക്കുന്ന ഒരു ചിത്രം എനിക്ക് ഇമെയിലില്‍ കിട്ടി. കൃത്രിമ ഉപകരണങ്ങളാല്‍ ശ്വാസം നിലനിര്‍ത്തി ചലനമറ്റു കിടക്കുന്ന ഏരിയല്‍ ഷാരോണ്‍ന്റെ ചിതവും എന്റെ ഇന്‍ബോക്സില്‍ ഉണ്ട്. ആ രണ്ടു ചിത്രങ്ങളില്‍ ഒന്ന് ഇപ്പോള്‍ ഞാന്‍ ഡിലീറ്റ് ചെയ്യുന്നു. ഷാരോണ്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കുവാന്‍ പ്രാര്‍ത്ഥിക്കുന്നു.
പിന്മൊഴി :- ഇന്ത്യ സന്ദര്‍ശിച്ച ആദ്യ ഇസ്രാഈല്‍ പ്രധാനമന്ത്രി ഏരിയല്‍ ഷാരോണ്‍ ആണ്. രണ്ടായിരത്തി മൂന്നു സെപ്തംബറില്‍ അദ്ദേഹത്തിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ രണ്ടു നാള് മുമ്പ് വര്‍ത്തമാനം പത്രത്തില്‍ എഴുതിയ ലേഖനം (കശാപ്പുകാരന് സ്വാഗതം) ഇമേജില്‍ ക്ലിക്ക് ചെയ്തു വായിക്കാം.
Update: ഈ പോസ്റ്റ് പുനപ്രസിദ്ധീകരിച്ച ചന്ദ്രിക വാരാന്ത്യപ്പതിപ്പിന് നന്ദി - ചന്ദ്രികേ നിനക്കൊരുമ്മ
അനിവാര്യമായ ദുരന്തം...
ReplyDeleteവര്‍ത്തമാനകാലത്ത് ഷാരോണിന് പകരകാരനായ് ഷാരോണ്‍ മാത്രം. നിര്ദ്ദയാലുക്കളും മര്ക്കടമുഷ്ഠിക്കാരുമായ മേലാളന്‍മ്മാരെ ഷാരോണിനോട് ഉപമിക്കുന്നത് ഞാനൊരുപാടിടത്ത് കേട്ടിട്ടുണ്ട്. അതെ ഹിംസയുടെ പര്യായമായി മാറുകയായിരുന്നു ഷാരോണ്‍.
ഇത്തരം ഓര്‍മ്മപെടുത്തലുകള്‍ എന്തുകൊണ്ടും ഉചിതമാണ്...
http://www.punarvaayana.tk
പിന്നെ ഞാനൊന്ന് ബ്ലൊഗിപ്പടിക്കാന് തുടങ്ങിയിട്ടുണ്ട്. വലിയ വലിയ കൊമ്പന് സ്രാവുകള്‍ വരുന്ന ഇടമായത് കൊണ്ട് ഒന്നു ലിങ്കിക്കളയാം എന്ന് കരുതുന്നു.
http://www.punarvaayana.tk
കഥ കേട്ടിട്ട് ഷാരോണ്‍ നായകനായി ഒരു ഹോളിവുഡ് സിനിമയ്ക്കു ചാന്‍സ് ഉണ്ടെന്നു തോന്നുന്നല്ലോ. അതോ ആള്‍റെഡി മുതലാളിത്ത,സാമ്രാജ്യത്വ, ജൂത ഹോളിവുഡ് സ്റ്റുഡിയോകള്‍ അങ്ങനെയൊരു പടം നിര്‍മിച്ചു കഴിഞ്ഞോ?
ReplyDeleteഈ ലോകത്തു ചെയ്യുന്ന ഓരോ പാപത്തിനും ഇവിടെ വെച്ചു തന്നെ തിരിച്ചടി നേരിടേണ്ടി വരുമെന്നൊരു വിശ്വാസമുണ്ട്. വെറുതെ കളയുന്ന ഓരോ വറ്റും പിന്നീടുള്ള ഭക്ഷണത്തില്‍ നിന്ന് വെട്ടിക്കുറക്കപ്പെടും.
ReplyDeleteഷാറോണിനെ ഏറെ ഇഷ്ടപ്പെടുന്ന ഒരു ചലച്ചിത്ര സംവിധായകന് നമുക്കുണ്ട്. സ്വന്തം മകന് ഷാറോണ്‍ എന്ന് പേരിട്ട മഹാപ്രതിഭ.
ഇന്ത്യയിലായതിന്റെ പരിമിതി തന്റെ സിനിമകളിലൂടെ അയാള്‍ അഡ്ജസ്റ്റ് ചെയ്യുന്നു. ദൗര്‍ഭാഗ്യവശാല്‍ പുള്ളിയുടെ സമീപകാല സിനിമകളൊന്നും ഹിറ്റ് അല്ല. ആ ഷാറോണ്‍ ഭക്തന് ചലച്ചിത്ര 'കോമ'യില്‍ പ്രവേശിച്ചിട്ട് വര്‍ഷം രണ്ടു കഴിഞ്ഞു.
പേരു മാത്രം പറയാതിരിക്കുന്നതെന്തിന്? ഷാജി കൈലാസ്.
അനിവാര്യമായത് സംഭവിച്ചു......
ReplyDelete"താന്‍ താന്‍ ചെയ്യുന്ന കര്‍മ്മങ്ങള്‍ താന്‍ താന്‍ അനുഭവിച്ചീടണം" എന്ന് ഈ അടുത്ത കാലത്ത് പറഞ്ഞതും അനുഭവിച്ചു കാണിച്ചതും കേരളത്തിലെ ഒരു രാഷ്ട്രീയക്കാരനാണ്. സുകൃത ക്ഷയം എന്നല്ലാതെ എന്താ പറയാ. അധികാരവും സമ്പത്തും എന്നും നിലനില്ക്കും എന്ന് അഹങ്കരിച്ചു പ്രജകളെ നിഷ്ക്കരുണം കൊന്നു തള്ളിയ എത്രയോ വിഡ്ഢികളായ രാജാക്കാന്മാര് തടവറയില്‍ കിടന്നും രോഗ ശയ്യയില്‍ കിടന്നു നരകിച്ചും തൂക്കിലേറ്റപ്പെട്ടും ചരിത്രത്തിന്റെ പിന്‍വാതിലിലൂടെ കടന്നു പോയത് നമുക്കറിയാം. ചരിത്രത്തിന്റെ ഈ അനിവാര്യത ഷരോണിനോടും സമത്വം കാണിക്കുന്നു. ഷാരോണ്‍ ഒരു പാട് കാലം ഇങ്ങിനെ ജീവിക്കണം. ആ മാന്യ ദേഹത്തിനു ദീര്‍ഘകാല 'കോമാ' ആശംസകള്‍.
ReplyDeleteകോമയിലെ ഈ കിടപ്പ് ഒരു ദൃഷ്ടാന്തം തന്നെയാണെന്ന് തോന്നുന്നു.ലോകത്തിലെ മറ്റു ഷാരോണുമാര്ക്കുള്ള പ്രപഞ്ചനാഥന്റെ ശക്തമായൊരു താക്കീതും.ഈ ഓര്‍മ്മപ്പെടുത്തലിന് നന്ദി ബഷീര്‍ക്കാ...
ReplyDeleteഗാസാ കൂട്ടക്കൊലയുടെ സമയത്ത് ഒന്ന് രണ്ട് പോസ്റ്റിട്ടിരുന്നു.അന്ന് അഗ്രിഗേറ്ററുകളെക്കുറിച്ച് പിടിപാടൊന്നും ഇല്ലാതിരുന്നതിനാല്‍ അധികമാരും എത്തിനോക്കിയില്ല.
"കൊടുത്താല്‍ കൊല്ലത്തും കിട്ടും"
ReplyDeleteബഷീര്‍ സാഹിബ്, ഇത്തരം "കാമ്പുള്ള" പോസ്റ്റുകള്‍ താങ്കളില്‍ നിന്നും ഇനിയും ഏറെ പ്രതീക്ഷിക്കുന്നു
oru paribhavam mathrameyollu, onnum manasilakkan vendunna orma illathe poyathil mathram, ithinekkal valuthu ayal arhikkunnu. jeevichirikkunna orupadu sharoonmarku padamayenkil ennu aasikkunnu. oru samadhanamullathu veendum oru kandumuttal undallo ennathanu. avide kandumuttam, basheerji, please type this in malayalam
ReplyDeleteഅതിസങ്കീര്‍ണമായ മസ്തിഷ്ക ശസ്ത്രക്രിയകളുടെ പരമ്പരകള്‍...ഉരിയാടാനാവാത്ത നീണ്ടവര്‍ഷങ്ങള്‍... ജീവനുന്ടെങ്കിലും സ്പന്ദനമില്ലാത്ത ശരീരം...
ReplyDeleteജീവിതത്തിനും മരണത്തിനുമിടയില്‍ ഒരു പേകോലമായി,
കൊടും ക്രൂരതകളുടെ ഫലം നുണയുകയാവും ഷാരോണ്‍!
കൃത്യമായ കണക്കു തീര്‍ക്കല്‍ ഇനിയും ബാക്കി...
അധികാരച്ചാട്ടയും അഹങ്കാരമുഷ്കും കൊണ്ട്
ജനപതങ്ങളെ ചവിട്ടിയരക്കുകയും അവരുടെ തലയോട്ടികള്‍ക്ക് മുകളില്‍ പുത്തന്‍ അധികാര പീഠങ്ങള്‍ സ്ഥാപിക്കുകയും ചെയ്യുന്ന എല്ലാ മര്ദ്ധകര്ക്കും ഇതൊരു പാഠം
സ്ത്രീകളെ പൊതുജീവിതത്തില്‍നിന്ന് മാറ്റിനിര്‍ത്തുകയും അടുക്കളയില്‍ തളച്ചിടുകയുമല്ലേ ഇസ്ലാം ചെയ്യുന്നത്?
ReplyDeleteസ്ത്രീകള്‍ ഭരണ-രാഷ്ട്രീയ രംഗങ്ങളില്‍ പങ്കുവഹിക്കുന്നതിനെ ഇസ്ലാം വിലക്കുന്നുണ്ടോ? മുസ്ലിം സ്ത്രീകള്‍ ഭരണാധികാരികളാകാന്‍ പാടില്ലെന്ന് പറഞ്ഞുകേള്‍ക്കുന്നത് ശരിയാണോ?
തുറന്ന ചര്‍ച്ച
സന്ദര്‍ശിക്കുക,
അഭിപ്രായം രേഖപ്പെടുത്തുക
Please Visit my ബ്ലോഗ്
http://sandeshammag.blogspot.com
സ്വന്തം നിലനില്‍പ്പിനു വേണ്ടി സ്വന്തം ജനതയെ തന്നെ വെടി വെച്ചും കെമിക്കല്‍ മഴ പെയ്യിച്ചും കൊന്നൊടുക്കിയ സദ്ദാം ഇസ്ലാമിക ലോകത്തിന്റെ നായകനും,സ്വന്തം ജനതക്ക് വേണ്ടി മറ്റൊരു ജനതയെ കശാപ്പ് ചെയ്ത ഷാരോണ്‍ ക്രൂരനും ആവുന്നത് എങ്ങിനെ?
ReplyDeleteസ്വന്തം സഹോദരന്മാരെ തന്നെ വ്യതസ്തമായ ആശയം പിന്തുടരുന്നതിന്റെ പേരില്‍ കൊല്ലുന്ന ഹമാസും അല്‍ അക്സയുമൊക്കെ പലസ്തീനികള്‍ തന്നെയല്ലേ? സ്വന്തം ഭരണ കെടുകാര്യസ്ഥയെയും കഴിവില്ലയ്മയെയും എതിര്‍ക്കുന്നവരെ അല്‍-ഖ്യോയിദ എന്നും അല്‍-ശബാബെന്നും ഓമനപേരിട്ടു കൊന്നോടുക്കുന്നവരും ഒരു കണക്കിന് ഷാരോണിനെ പോലെ ക്രൂരന്മാര് തന്നെയല്ലേ?
യുറോപ്പിള്‍ ഇത്തിള്‍ കണ്ണികളായി പടര്‍ന്നു കയറിയ ജൂതരെ യുറോപ്പില്‍ നിന്നും കെട്ടുകെട്ടിക്കുവാനുള്ള ബ്രിട്ടനടക്കമുള്ള വന്‍ ശക്തികളുടെ ഗൂഡാ ലോചാനയുടെ പരിണിതിയാണ് ഫലസ്തിന്റെ മാറിലെ ക്യാന്‍സ റായി മാറിയ ജൂതരാഷ്ട്രം. അധിനിവേഷകരായി വന്നു തദ്ദേശിയരായ ഫല്സ്ഥിനികളെ കുട്ടക്കൊല ചെയ്യുന്ന ജൂത ശക്തികളും സദ്ദാമും തമ്മില്‍ എങ്ങിനെ താര തമ്യപ്പെടും? വൈദേശിക അധിനിവേശത്തില്‍ നിന്നും നാടിനെ മോചിപ്പിക്കുവാന്‍ പടപോരുതുന്ന ഹമാസെങ്ങിനെ ഭികരരാവും? അങ്ങിനെയെങ്കില്‍ ഇരുപത്തിയൊന്നാം നൂടാണ്റ്റില് സ്വാതന്ത്ര്യ സമര സേനാനി പട്ടം എം.ഡി. വാസുദേവന്‍ നായര്‍ വഴി ചുളുവില്‍ അടിച്ചെടുത്ത പഴശ്ശിരാജയും, ഭഗത് സിംഗുമൊക്കെ കൊടും ഭികരാവേന്ടതല്ലേ?
Deleteconfused.....
ReplyDeleteയുറോപ്പിള്‍ ഇത്തിള്‍ കണ്ണികളായി പടര്‍ന്നു കയറിയ ജൂതരെ യുറോപ്പില്‍ നിന്നും കെട്ടുകെട്ടിക്കുവാനുള്ള ബ്രിട്ടനടക്കമുള്ള വന്‍ ശക്തികളുടെ ഗൂഡാ ലോചാനയുടെ പരിണിതിയാണ് ഫലസ്തിന്റെ മാറിലെ ക്യാന്‍സ റായി മാറിയ ജൂതരാഷ്ട്രം. അധിനിവേഷകരായി വന്നു തദ്ദേശിയരായ ഫല്സ്ഥിനികളെ കുട്ടക്കൊല ചെയ്യുന്ന ജൂത ശക്തികളും സദ്ദാമും തമ്മില്‍ എങ്ങിനെ താര തമ്യപ്പെടും? വൈദേശിക അധിനിവേശത്തില്‍ നിന്നും നാടിനെ മോചിപ്പിക്കുവാന്‍ പടപോരുതുന്ന ഹമാസെങ്ങിനെ ഭികരരാവും? അങ്ങിനെയെങ്കില്‍ ഇരുപത്തിയൊന്നാം നൂടാണ്റ്റില് സ്വാതന്ത്ര്യ സമര സേനാനി പട്ടം എം.ഡി. വാസുദേവന്‍ നായര്‍ വഴി ചുളുവില്‍ അടിച്ചെടുത്ത പഴശ്ശിരാജയും, ഭഗത് സിംഗുമൊക്കെ കൊടും ഭികരാവേന്ടതല്ലേ?
ഇതിലിത്തിരി "കാമ്പുണ്ടെന്നു" തോന്നുന്നു..:)
ReplyDeleteഇന്ത്യേലെ ചങ്കുറപ്പുള്ള ഏക ക്രിക്കെറ്റെര് സൌരവ് ഗാംഗുലി ആയിരുന്നു. രാജാവിനെ പോലെ അതെ നാണയത്തില്‍ തിര്ച്ചടിച്ചവന്. അത് ഇവിടെ പറയാന്‍ കാര്യം താങ്കളുടെ വളിച്ച, കപട പ്രതിപക്ഷ ബഹുമാനം കണ്ടിട്ടാണ്. വള്ളിക്കുന്നെ, ചങ്കുറപ്പോടെ പറയ് ഷാരോണ്‍ ഒരു നാറി ആണെന്ന്. അല്ല പര നാറി ആണെന്ന്.
ReplyDeleteDear Confused.
ReplyDeleteസദ്ദാം ഇസ്ലാമിക ലോകത്തിന്റെ നായകന് ആണെന്നത് ഒരു പുതിയ അറിവാണ്. ഏകാധിപത്യ സ്വഭാവങ്ങള്‍ വേണ്ടുവോളം പ്രയോഗിച്ച ഒരു ഭരണാധികാരിയായിരുന്നു സദ്ദാം. പക്ഷെ ലോക നീതിയുടെ പേര് പറഞ്ഞു പശ്ചിമേഷ്യയില്‍ വേട്ടക്കിറങ്ങിയ സാമ്രാജ്യത്വ കഴുതപ്പുലികള്‍ക്ക് അടിയറവു പറഞ്ഞില്ല എന്ന ഒറ്റ കാരണത്താലാണ് അയാള്‍ക്ക് അധിനിവേശ വിരുദ്ധ ശക്തികളുടെ പിന്തുണ ലഭിച്ചത്. ഈ വിഷയത്തില്‍ എനിക്കുള്ള നിലപാടുകള്‍ സദ്ദാം തൂക്കിലേറ്റപ്പെട്ട സമയത്ത് പ്രസിദ്ധീകരിച്ച എന്റെ ലേഖനത്തില്‍ "തൂക്കുമരം പറയുന്നതെന്തെന്നാല്‍" പറഞ്ഞിട്ടുണ്ട്. ഷാരോണെ സദ്ദാമുമായി താരതമ്യപ്പെടുത്താനുള്ള ശ്രമം സഹതാപമാര്‍ഹിക്കുന്നു.
തന്റെ ചെയ്തികളുടെ അനിവാര്യമായ പരിണിതഫലം അയാള്‍ അനുഭവിക്കുന്നു. ഒരു നിലക്കും സഹതാപം അര്‍ഹിക്കുന്നില്ല.
ReplyDelete@ Jafer, മലയാളത്തില്‍ കൊടുക്കേണ്ട ആവശ്യമില്ല. മംഗ്ലീഷില്‍ വായിക്കാന്‍ ഇപ്പോള്‍ എല്ലാവരും പഠിച്ചിട്ടുണ്ട്. ഭാവിയില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഈ ലിങ്ക് http://www.google.com/transliterate/indic/Malayalam ഉപയോഗിക്കുക. മംഗ്ലീഷില്‍ ടൈപ്പ് ചെയ്തു Cut & Paste ചെയ്യുക.
ReplyDeleteമാഷേ…..…
ReplyDeleteമാഷിന്റെ ഈ പോസ്റ്റ് ഇന്നത്തെ ചന്ദ്രികാ വാരാന്ത്യ പതിപ്പിൽ…………………!!!!!!!!!!!!
Very good
ReplyDeletekeep it up
സ്ത്രീകളെ പൊതുജീവിതത്തില്‍നിന്ന് മാറ്റിനിര്‍ത്തുകയും അടുക്കളയില്‍ തളച്ചിടുകയുമല്ലേ ഇസ്ലാം ചെയ്യുന്നത്?
please comment on this
in
http://sandeshammag.blogspot.com/
എന്റെ പേരില്‍ തന്നെയാണോ വന്നത് ഹാഷിമേ?.. അതല്ല വല്ല കൂതറകളും അടിച്ചെടുത്തു ചാമ്പിയോ?. കോപ്പിയുണ്ടെങ്കില്‍ സ്കാന്‍ ചെയ്തു എന്റെ ഇമെയിലിലേക്ക് (vallikkunnu@gmail.com) വിട്ടാല്‍ നന്നായിരുന്നു. ഏതായാലും ചൂടോടെ അറിയിച്ചതിന് നന്ദി.
ReplyDeleteമാഷിന്റെ പേരും ബ്ലോഗിന്റെ ഹെഡ്ഡെറും ഒക്കെ കൊടുത്തിട്ടുണ്ട്.... :)
ReplyDeleteഞാനിതു എന്റെ ബ്ലോഗില്‍ പുന പ്രസിധികരിച്ചാല് എനിക്കും ഉമ്മ തരുവോ ബഷീരിക്ക ?
ReplyDeleteഞാനിതു എന്റെ ബ്ലോഗില്‍ പുന പ്രസിധികരിച്ചാല് എനിക്കും ഉമ്മ തരുവോ ബഷീരിക്ക ?
ഞാനിതു എന്റെ ബ്ലോഗില്‍ പുന പ്രസിധികരിച്ചാല് എനിക്കും ഉമ്മ തരുവോ ബഷീരിക്ക ?
enthina basheerkka sharon sugham prapikan agrahikkunnu...
ReplyDeleteദിവസങ്ങള്‍ കൊല്ലങ്ങളായി കൊലപാതകം തുടര്‍ന്ന് കൊണ്ടിര്ക്കുന്നു
ReplyDeletelokath ettavum durantham anubhavikkunna janatha phalastin makkale,neethiyude pakshath chankurappode dheerarayi munneruka.lokath neethikku vendi nilakollunna,neethibodhamulla kodikkanakkinu janangalude prarthana ningalkku vendi uyarunnu. avasana vijayam aduth vannirikkunnau.lokathe muzhuvan bheekarathayudeyum pratheekamaya israelinte anthyam aduthirikkunnu. lokathe budhijeevikalum visakalana vidagdanmarum parayunnath pole 2025 ode israel ee bhoo mukath ninnu illathakum . athinulla sahacharyam orungi varunnu. santhosham valare akale alla. phalastin mannil pidanju marikkunna sthreekalkum,pinju kunjungalkum munnil orayiram prarthanayode.
ReplyDelete