വാളകത്തെ അദ്ധ്യാപകന്റെ ആസനത്തില്‍ കട്ടപ്പാര കേറ്റിയത് ആരാണെന്ന് ഇത് വരെ വ്യക്തമായിട്ടില്ല. സംഭവം നടന്നു ഒരാഴ്ച കഴിഞ്ഞെങ്കിലും പോലീസിന്റെ കയ്യില്‍ തുമ്പൊന്നും കിട്ടിയിട്ടില്ല എന്നാണ് കേള്‍ക്കുന്നത്. ഏറ്റവും വലിയ തമാശ ആക്രമിക്കപ്പെട്ട അദ്ധ്യാപകന് അന്വേഷണവുമായി സഹകരിക്കുന്നില്ല എന്നതാണ്!!. ഇതെന്തു കൂത്ത് എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല!. ആക്രമികളെ പിടിക്കാന്‍ ഏറ്റവും കൂടുതല്‍ സഹകരിക്കേണ്ടത് ആക്രമണത്തിനു വിധേയനായ അദ്ധ്യാപകനാണ്. അദ്ദേഹത്തിന്റെ ആസനമാണ് പൊളിഞ്ഞിരിക്കുന്നത്. അതുകൊണ്ട് തന്നെ വി എസ്സിനോ ഉമ്മന്‍ ചാണ്ടിക്കോ ഉണ്ടാകാവുന്ന താത്പര്യത്തിന് ഒരു പരിധിയുണ്ട്. ആ താത്പര്യത്തിന്റെ പതിനാറിരട്ടി താത്പര്യം അദ്ധ്യാപകന് കൃഷ്ണകുമാറിനാണ് ഉണ്ടാകേണ്ടത്. പക്ഷെ ഇവിടെ പുള്ളിയാണ് കൂടുതല്‍ കണ്ഫ്യൂഷന് ഉണ്ടാക്കുന്നത്.
എസ് എന്‍ സ്വാമിയുടെ തിരക്കഥയേക്കാള്‍ കുഴഞ്ഞു മറിഞ്ഞാണ് കാര്യങ്ങള്‍ പോകുന്നത്. അദ്ധ്യാപകന് ഒന്ന് പറയുന്നു. ഭാര്യ മറ്റൊന്ന് പറയുന്നു. ഇതിനിടയില്‍ ഒരു ജ്യോത്സ്യന് തല പൊക്കുന്നു. അയാളുടെ വെള്ള നിറത്തിലുള്ള കാറ് തെക്കോട്ട് പോകുമ്പോള്‍ അദ്ധ്യാപകന്റെ കീശയിലുള്ള ബസ് ടിക്കറ്റ് വടക്കോട്ട് പോകുന്നു. അങ്ങാടിയില്‍ ഒരു പെണ്‍കേസ് കേള്‍ക്കുന്നു. ഇതിനൊക്കെ ഇടയില്‍ വിവാദം ജയില്‍ പുള്ളിയുടെ മൊബൈല്‍ വിളിയിലേക്ക് തിരിയുന്നു. മുഖ്യമന്ത്രിയുടെ പി എ യെ വിളിക്കുന്നു. ആകെ മൊത്തം കണ്ഫ്യൂഷന്. സേതുരാമയ്യര്‍ സ്ലോ മോഷനില്‍ വരുമ്പോഴുള്ള ആ മ്യൂസിക്കിന്റെ (ടെട്ട ട്ടെഡെന് ടേന്‍...) കുറവ് മാത്രമേ ഇപ്പോഴുള്ളൂ.
ബാലകൃഷ്ണപിള്ള എന്റെ അമ്മായിക്കാക്കയല്ല. അതുകൊണ്ട് തന്നെ ക്രിമിനല്‍പുള്ളിയായ പുള്ളിയെ വൈറ്റ് വാഷ് ചെയ്യേണ്ട ആവശ്യവും എനിക്കില്ല. റിപ്പോര്‍ട്ടര്‍ ടി വിയുടെ ഫോണ്‍ നാടകവുമായി ബന്ധപ്പെട്ടു എഴുതിയ കഴിഞ്ഞ പോസ്റ്റില്‍ അങ്ങനെയൊരു ധ്വനിയുണ്ടായി എന്നാണ് എന്റെ ഉറ്റശത്രുക്കള്‍ സുഹൃത്തുക്കള്‍ പറയുന്നത്. ബാലകൃഷ്ണപിള്ളക്ക് ഈ ആക്രമണവുമായി ബന്ധമുണ്ടെങ്കില്‍ പൂജപ്പുരയില്‍ നിന്നും അദ്ദേഹത്തെ ഗ്വാണ്ടണാമോ ജയിലിലേക്ക് മാറ്റണം എന്നാണ് എന്റെ അഭിപ്രായം. അവിടെ മൊബൈല്‍ പോയിട്ട് ദിനേശ് ബീഡി പോലും കിട്ടില്ല. അതെത്ര വലിയ സഖാവ് ആണെങ്കിലും ശരി. പക്ഷേ ഒന്നുണ്ട്. പിള്ളയെ ഗ്വാണ്ടണാമോയിലേക്ക് അയക്കണമോ എന്ന് തീരുമാനിക്കാന്‍ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് വരുന്നത് വരെയെങ്കിലും നമ്മള് ക്ഷമ കാണിക്കണം. സംഭവം നടന്ന ഉടനെ കുറ്റവാളിയെ പ്രഖ്യാപിക്കാന്‍ നമ്മളാരും വി എസ്സല്ല. അദ്ദേഹത്തിനു വെളിപാട് കിട്ടുന്നത് കൊണ്ട് ഒരു മണിക്കൂറിനകം തന്നെ പ്രതിയെ പ്രഖ്യാപിച്ചു. പ്രതിപക്ഷ നേതാവായ ശേഷമാണ് ഈ അത്ഭുത സിദ്ധി അദ്ദേഹത്തിനു കിട്ടിത്തുടങ്ങിയത്. അഞ്ചു കൊല്ലം ഭരിച്ചപ്പോള്‍ ഈ സിദ്ധി കയ്യില്‍ ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നെങ്കില്‍ കിളിരൂരിലെ പാവം ശാരിയുടെ പീഡനക്കാരെയെങ്കിലും അറസ്റ്റ് ചെയ്യുമായിരുന്നു. എന്ത് ചെയ്യാം. സിദ്ധി വരുന്നത് എപ്പോഴാണെന്ന് നമുക്ക് പറയാന്‍ പറ്റില്ലല്ലോ.
പ്രതി ആരാണെന്ന് അദ്ധ്യാപകന് ചൂണ്ടിക്കാണിച്ചു കൊടുത്താല്‍ ഞങ്ങള്‍ പോയി അറസ്റ്റ് ചെയ്തോളാം എന്നാണ് കേരള പോലീസിന്റെ നിലപാട്. അവരുടെ കയ്യില്‍ അറസ്റ്റ് ചെയ്യാനുള്ള കയ്യാമം ഇഷ്ടം പോലെ സ്റ്റോക്കുണ്ടത്രേ! അറിയാന്‍ മേലാഞ്ഞിട്ട് ചോദിക്കുകയാണ്. പ്രതിയെ ചൂണ്ടിക്കാണിച്ചു കൊടുത്താല്‍ അറസ്റ്റ് ചെയ്യാന്‍ ഉമ്മന്‍ ചാണ്ടിയുടെ പോലീസ് വേണോ? അതിനു ഒരു റിട്ടയേഡ് കുട്ടന്‍പിള്ള പോരേ?. അദ്ധ്യാപകന് ആളെപ്പറഞ്ഞാലേ ഞങ്ങള്‍ക്ക് തുമ്പുണ്ടാക്കാന്‍ പറ്റൂ എന്ന് പറയുന്നത് ഏതു കോത്താഴത്തെ അന്വേഷണമാണ്?. അദ്ധ്യാപകന് ആളെപ്പറയാത്തത് ആരെയെങ്കിലും പേടിച്ചിട്ടാണെങ്കിലോ? അതല്ല പുറത്തറിഞ്ഞാല്‍ നാറ്റക്കേസാകുന്ന വേറെ വല്ലതും ഉണ്ടെങ്കിലോ?. അത്തരം സന്ദര്‍ഭങ്ങളില്‍ അല്ലേ പോലീസ് 'കിഡ്നി' പ്രയോഗിക്കേണ്ടത്. അദ്ധ്യാപകന് ഒരു മാസക്കാലം ബോധം തെളിഞ്ഞില്ല എന്ന് വെക്കുക. അത്രയും കാലം കേസ് ഡയറി പൂട്ടി വെച്ചു നമുക്ക് ഉറങ്ങാന്‍ പറ്റുമോ?. അദ്ധ്യാപകന് സഹകരിക്കുന്നില്ല എന്ന് പത്രസമ്മേളനം നടത്തുന്നതിനു പകരം അഭ്യന്തരം കൈകാര്യം ചെയ്യുന്ന ഉമ്മന്‍ചാണ്ടി പോലീസുകാരോട് ചോദിക്കേണ്ടത് ഈ ചോദ്യങ്ങളാണ്.
ചട്ടം ലംഘിച്ചു ജയില്‍ പുള്ളിയെ സംസാരിക്കാന്‍ പ്രേരിപ്പിച്ചതിന് ഒരു കൊല്ലം തടവും പതിനായിരം രൂപ പിഴയും 'റിപ്പോര്‍ട്ടര്‍ക്ക്' കൊടുക്കേണ്ടി വരും എന്നാണ് പി സി ജോര്ജു പറയുന്നത്. ഇത് സംബന്ധിച്ച് സ്വന്തം ലെറ്റര്‍ ഹെഡില്‍ രാഷ്ട്രപതിക്ക് പുള്ളി കത്തെഴുതാനും സാധ്യതയുണ്ട്. കരിമ്പിന് തോട്ടത്തില്‍ ഇറങ്ങിയ ആനയെന്ന് യൂത്ത് കോണ്ഗ്രസ്സുകാര് പി സി ജോര്‍ജിനെ കഴിഞ്ഞ ആഴ്ച വിളിച്ചിട്ടുണ്ട്. ഈ ആഴ്ച ഇനി ഡി വൈ എഫ് ഐ ക്കാര് എന്ത് വിളിക്കുക്കുമോ ആവോ? കാര്യമെന്തായാലും ഒന്നുറപ്പ്. മന്ത്രിയായില്ലെങ്കിലും പി സി ജോര്‍ജ് കസറുന്നുണ്ട്. മാണി സാറിന്റെ പൊടി പോലും ചിത്രത്തില്‍ വരാത്ത വിധം ദിവസേന ഓരോ വിവാദം ഉണ്ടാക്കി പുള്ളി മുന്നേറുന്ന കാഴ്ച ഒരു കാഴ്ച തന്നെയാണ്. ടി എന്‍ ശേഷന് തിരെഞ്ഞുടുപ്പ് കമ്മീഷണര്‍ ആയപ്പോഴെന്ന പോലെ ഇപ്പോഴാണ് ചീഫ് വിപ്പ് എന്താണെന്ന് നാട്ടുകാര്‍ അറിഞ്ഞത്.
തിയേറ്ററില്‍ ഇരുന്നു കാണുകയാണെങ്കില്‍ രണ്ടര മണിക്കൂറാണ് ഒരു സിനിമയുടെ സമയം. (ടി വി യില്‍ ആണെങ്കില്‍ പരസ്യമടക്കം പതിനാറു മണിക്കൂറും) ഇതിനിടയില്‍ എന്ത് സസ്പെന്‍സും കാണിക്കാം. പക്ഷെ രണ്ടര മണിക്കൂര്‍ ആവുമ്പോഴേക്കു ക്ലൈമാക്സ് ഇങ്ങെത്തണം. ബാക്കി കഥ നാളെ പറയാം എന്ന് പറഞ്ഞാല്‍ കാണികള്‍ സ്ലോ മോഷന്‍ ഒഴിവാക്കി ഫുള്‍ മോഷനില്‍ പ്രതികരിക്കും. തിയേറ്ററിന്റെ കസേരയും സ്ക്രീനും പൊളിയും. അദ്ധ്യാപകന് സഹകരിച്ചാലും ഇല്ലെങ്കിലും വാളകം ഡയറിക്കുറിപ്പിന്റെ ക്ലൈമാക്സ് എത്രയും പെട്ടെന്ന് സീനിലെത്താല് സര്‍ക്കാരും പോലീസും വേണ്ടത് ചെയ്യണം. പാരക്കേസിന് ആരും പാര വെക്കാതിരിക്കാനും അടുത്ത എക്സ്ക്ലൂസീവ് ഒപ്പിക്കുവാന്‍ ഗ്വാണ്ടനാമോയിലേക്ക് നുഴഞ്ഞു കയറേണ്ട അവസ്ഥ നികേഷിന് വരാതിരിക്കാനും പ്രാര്‍ത്ഥിച്ചു കൊണ്ട് ശേഷം സ്ക്രീനില്‍ .. ടെട്ട ട്ടെഡെന് ടേന്‍..
Related Posts
റിപ്പോര്‍ട്ടര്‍ ടി വിയുടെ ചെറ്റത്തരം
എസ് എന്‍ സ്വാമിയുടെ തിരക്കഥയേക്കാള്‍ കുഴഞ്ഞു മറിഞ്ഞാണ് കാര്യങ്ങള്‍ പോകുന്നത്. അദ്ധ്യാപകന് ഒന്ന് പറയുന്നു. ഭാര്യ മറ്റൊന്ന് പറയുന്നു. ഇതിനിടയില്‍ ഒരു ജ്യോത്സ്യന് തല പൊക്കുന്നു. അയാളുടെ വെള്ള നിറത്തിലുള്ള കാറ് തെക്കോട്ട് പോകുമ്പോള്‍ അദ്ധ്യാപകന്റെ കീശയിലുള്ള ബസ് ടിക്കറ്റ് വടക്കോട്ട് പോകുന്നു. അങ്ങാടിയില്‍ ഒരു പെണ്‍കേസ് കേള്‍ക്കുന്നു. ഇതിനൊക്കെ ഇടയില്‍ വിവാദം ജയില്‍ പുള്ളിയുടെ മൊബൈല്‍ വിളിയിലേക്ക് തിരിയുന്നു. മുഖ്യമന്ത്രിയുടെ പി എ യെ വിളിക്കുന്നു. ആകെ മൊത്തം കണ്ഫ്യൂഷന്. സേതുരാമയ്യര്‍ സ്ലോ മോഷനില്‍ വരുമ്പോഴുള്ള ആ മ്യൂസിക്കിന്റെ (ടെട്ട ട്ടെഡെന് ടേന്‍...) കുറവ് മാത്രമേ ഇപ്പോഴുള്ളൂ.
ബാലകൃഷ്ണപിള്ള എന്റെ അമ്മായിക്കാക്കയല്ല. അതുകൊണ്ട് തന്നെ ക്രിമിനല്‍പുള്ളിയായ പുള്ളിയെ വൈറ്റ് വാഷ് ചെയ്യേണ്ട ആവശ്യവും എനിക്കില്ല. റിപ്പോര്‍ട്ടര്‍ ടി വിയുടെ ഫോണ്‍ നാടകവുമായി ബന്ധപ്പെട്ടു എഴുതിയ കഴിഞ്ഞ പോസ്റ്റില്‍ അങ്ങനെയൊരു ധ്വനിയുണ്ടായി എന്നാണ് എന്റെ ഉറ്റ
പ്രതി ആരാണെന്ന് അദ്ധ്യാപകന് ചൂണ്ടിക്കാണിച്ചു കൊടുത്താല്‍ ഞങ്ങള്‍ പോയി അറസ്റ്റ് ചെയ്തോളാം എന്നാണ് കേരള പോലീസിന്റെ നിലപാട്. അവരുടെ കയ്യില്‍ അറസ്റ്റ് ചെയ്യാനുള്ള കയ്യാമം ഇഷ്ടം പോലെ സ്റ്റോക്കുണ്ടത്രേ! അറിയാന്‍ മേലാഞ്ഞിട്ട് ചോദിക്കുകയാണ്. പ്രതിയെ ചൂണ്ടിക്കാണിച്ചു കൊടുത്താല്‍ അറസ്റ്റ് ചെയ്യാന്‍ ഉമ്മന്‍ ചാണ്ടിയുടെ പോലീസ് വേണോ? അതിനു ഒരു റിട്ടയേഡ് കുട്ടന്‍പിള്ള പോരേ?. അദ്ധ്യാപകന് ആളെപ്പറഞ്ഞാലേ ഞങ്ങള്‍ക്ക് തുമ്പുണ്ടാക്കാന്‍ പറ്റൂ എന്ന് പറയുന്നത് ഏതു കോത്താഴത്തെ അന്വേഷണമാണ്?. അദ്ധ്യാപകന് ആളെപ്പറയാത്തത് ആരെയെങ്കിലും പേടിച്ചിട്ടാണെങ്കിലോ? അതല്ല പുറത്തറിഞ്ഞാല്‍ നാറ്റക്കേസാകുന്ന വേറെ വല്ലതും ഉണ്ടെങ്കിലോ?. അത്തരം സന്ദര്‍ഭങ്ങളില്‍ അല്ലേ പോലീസ് 'കിഡ്നി' പ്രയോഗിക്കേണ്ടത്. അദ്ധ്യാപകന് ഒരു മാസക്കാലം ബോധം തെളിഞ്ഞില്ല എന്ന് വെക്കുക. അത്രയും കാലം കേസ് ഡയറി പൂട്ടി വെച്ചു നമുക്ക് ഉറങ്ങാന്‍ പറ്റുമോ?. അദ്ധ്യാപകന് സഹകരിക്കുന്നില്ല എന്ന് പത്രസമ്മേളനം നടത്തുന്നതിനു പകരം അഭ്യന്തരം കൈകാര്യം ചെയ്യുന്ന ഉമ്മന്‍ചാണ്ടി പോലീസുകാരോട് ചോദിക്കേണ്ടത് ഈ ചോദ്യങ്ങളാണ്.
ചട്ടം ലംഘിച്ചു ജയില്‍ പുള്ളിയെ സംസാരിക്കാന്‍ പ്രേരിപ്പിച്ചതിന് ഒരു കൊല്ലം തടവും പതിനായിരം രൂപ പിഴയും 'റിപ്പോര്‍ട്ടര്‍ക്ക്' കൊടുക്കേണ്ടി വരും എന്നാണ് പി സി ജോര്ജു പറയുന്നത്. ഇത് സംബന്ധിച്ച് സ്വന്തം ലെറ്റര്‍ ഹെഡില്‍ രാഷ്ട്രപതിക്ക് പുള്ളി കത്തെഴുതാനും സാധ്യതയുണ്ട്. കരിമ്പിന് തോട്ടത്തില്‍ ഇറങ്ങിയ ആനയെന്ന് യൂത്ത് കോണ്ഗ്രസ്സുകാര് പി സി ജോര്‍ജിനെ കഴിഞ്ഞ ആഴ്ച വിളിച്ചിട്ടുണ്ട്. ഈ ആഴ്ച ഇനി ഡി വൈ എഫ് ഐ ക്കാര് എന്ത് വിളിക്കുക്കുമോ ആവോ? കാര്യമെന്തായാലും ഒന്നുറപ്പ്. മന്ത്രിയായില്ലെങ്കിലും പി സി ജോര്‍ജ് കസറുന്നുണ്ട്. മാണി സാറിന്റെ പൊടി പോലും ചിത്രത്തില്‍ വരാത്ത വിധം ദിവസേന ഓരോ വിവാദം ഉണ്ടാക്കി പുള്ളി മുന്നേറുന്ന കാഴ്ച ഒരു കാഴ്ച തന്നെയാണ്. ടി എന്‍ ശേഷന് തിരെഞ്ഞുടുപ്പ് കമ്മീഷണര്‍ ആയപ്പോഴെന്ന പോലെ ഇപ്പോഴാണ് ചീഫ് വിപ്പ് എന്താണെന്ന് നാട്ടുകാര്‍ അറിഞ്ഞത്.
തിയേറ്ററില്‍ ഇരുന്നു കാണുകയാണെങ്കില്‍ രണ്ടര മണിക്കൂറാണ് ഒരു സിനിമയുടെ സമയം. (ടി വി യില്‍ ആണെങ്കില്‍ പരസ്യമടക്കം പതിനാറു മണിക്കൂറും) ഇതിനിടയില്‍ എന്ത് സസ്പെന്‍സും കാണിക്കാം. പക്ഷെ രണ്ടര മണിക്കൂര്‍ ആവുമ്പോഴേക്കു ക്ലൈമാക്സ് ഇങ്ങെത്തണം. ബാക്കി കഥ നാളെ പറയാം എന്ന് പറഞ്ഞാല്‍ കാണികള്‍ സ്ലോ മോഷന്‍ ഒഴിവാക്കി ഫുള്‍ മോഷനില്‍ പ്രതികരിക്കും. തിയേറ്ററിന്റെ കസേരയും സ്ക്രീനും പൊളിയും. അദ്ധ്യാപകന് സഹകരിച്ചാലും ഇല്ലെങ്കിലും വാളകം ഡയറിക്കുറിപ്പിന്റെ ക്ലൈമാക്സ് എത്രയും പെട്ടെന്ന് സീനിലെത്താല് സര്‍ക്കാരും പോലീസും വേണ്ടത് ചെയ്യണം. പാരക്കേസിന് ആരും പാര വെക്കാതിരിക്കാനും അടുത്ത എക്സ്ക്ലൂസീവ് ഒപ്പിക്കുവാന്‍ ഗ്വാണ്ടനാമോയിലേക്ക് നുഴഞ്ഞു കയറേണ്ട അവസ്ഥ നികേഷിന് വരാതിരിക്കാനും പ്രാര്‍ത്ഥിച്ചു കൊണ്ട് ശേഷം സ്ക്രീനില്‍ .. ടെട്ട ട്ടെഡെന് ടേന്‍..
Related Posts
റിപ്പോര്‍ട്ടര്‍ ടി വിയുടെ ചെറ്റത്തരം
വെടിവെക്കാന്‍ പോയവര്‍ക്ക് കുടപിടിക്കാന്‍ വേണ്ടി , കാള ഗര്ഭിനിയാവുന്നതിനു മുന്‍പേ ഗര്‍ഭത്തിന്റെ ഉത്തരവാദിത്വം പാവം പിള്ളയ്ക്ക് ചാര്ത്തിക്കൊടുത്തവര്ക്കു മുഖം രക്ഷിക്കാന്‍ ഇപ്പോള്‍ ഒരു ഫോണ്‍ വിളി വിവാദം ഒത്തു കിട്ടിയിട്ടുണ്ട്...
ReplyDelete>>>>>സംഭവം നടന്ന ഉടനെ കുറ്റവാളിയെ പ്രഖ്യാപിക്കാന്‍ നമ്മളാരും വി എസ്സല്ല. അദ്ദേഹത്തിനു വെളിപാട് കിട്ടുന്നത് കൊണ്ട് ഒരു മണിക്കൂറിനകം തന്നെ പ്രതിയെ പ്രഖ്യാപിച്ചു. പ്രതിപക്ഷ നേതാവായ ശേഷമാണ് ഈ അത്ഭുത സിദ്ധി അദ്ദേഹത്തിനു കിട്ടിത്തുടങ്ങിയത്. അഞ്ചു കൊല്ലം ഭരിച്ചപ്പോള്‍ ഈ സിദ്ധി കയ്യില്‍ ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നെങ്കില്‍ കിളിരൂരിലെ പാവം ശാരിയുടെ പീഡനക്കാരെയെങ്കിലും അറസ്റ്റ് ചെയ്യുമായിരുന്നു. എന്ത് ചെയ്യാം. സിദ്ധി വരുന്നത് എപ്പോഴാണെന്ന് നമുക്ക് പറയാന്‍ പറ്റില്ലല്ലോ.<<<
ReplyDeleteബാല കൃഷ്ണ പിള്ളക്കെതിരെ കൂടോത്രം ചെയ്യാന്‍ വേണ്ടിയാണ് അദ്ധ്യാപകന് ജ്യോല്സനെ കാണാന്‍ പോയതെന്ന് ഇന്നത്തെ 'മംഗളം' വാര്‍ത്ത ...സിദ്ധന്മാരും ജ്യോത്സ്യന്മാരും കൂടി ആ പിള്ളയെ ഒരു പരുവമാക്കുന്ന കാഴ്ച കാണുമ്പോള്‍ കയ്യടിക്കണോ കരയണോ എന്ന് നിശ്ചയമില്ല . ഇതിനെടെല് എന്തൊക്കെ കാണാതെ നമ്മുടെ കണ്ണുകള്‍ കെട്ടപ്പെട്ടു എന്ന് ദൈവത്തിനു മാത്രം അറിയാം . മനോരമ ചാനലില്‍ ഇന്നലെ അദ്ധ്യാപകന്റെ ഭാര്യയോടു പ്രമോദ് രാമന് ചോദിച്ച ചോദ്യങ്ങള്‍ നിസ്സാരമല്ല കാര്യങ്ങള്‍ എന്ന് തോന്നിപ്പിക്കുന്നു . കാണിച്ചു കുളങ്ങര ,മുത്തൂറ്റ് പോള്‍ ..ഇപ്പോളിതാ ആകാംക്ഷയുടെ മുള് മുനയില്‍ വാളകം ... ചുമ്മാതല്ല ചാനലുകള്‍ കേരളത്തില്‍ പെരുകുന്നത് ..ട്വിസ്ടുകള്ക്ക് പഞ്ഞമില്ലാത്തത് കൊണ്ട് ലീവ് എടുത്തു ബ്രെകിംഗ് ന്യൂസുകള്‍ക്ക് കാതോര്‍ത്തു വിഡ്ഢികള്‍ ആകാം ..
This comment has been removed by the author.
ReplyDeleteithum oru 'S' kathi pole vella 'S' para aano??ithum oru 'S' kathi pole vella 'S' para aano??
ReplyDeleteതിയേറ്ററില്‍ ഇരുന്നു കാണുകയാണെങ്കില്‍ രണ്ടര മണിക്കൂറാണ് ഒരു സിനിമയുടെ സമയം പക്ഷെ ഈ സിനിമ തീരണമെങ്കില്‍ മിനിമം ഒരു മാസ്സമെങ്കിലും എടുക്കും
ReplyDeleteസ്നേഹപൂര്‍വ്വം
പഞ്ചാരക്കുട്ടന്‍
സംഭവം നടന്ന ഉടന്‍ കൃഷ്ണകുമാറിന്റെ ഭാര്യ ചാനലുകാരോട് പറഞ്ഞത് അദ്ദേഹം ഒരു സുഹൃത്തിനെ കാണാന്‍ പോയതാണ് എപ്പോഴും പോകാറുണ്ട് എന്നാല്‍ പേര് മാത്രം തനിക്കു അറിയില്ല എന്നാണ് ! അധ്യാപകന് ആദ്യം പറഞ്ഞത് താന്‍ വീണതാണെന്ന്. ജോത്സ്യന് പറഞ്ഞു അദ്ദേഹത്തിന്റെ മകനും ഭാര്യയുമാണ് വാഹനത്തില്‍ കൃഷ്ണ കുമാറിനെ കൊണ്ട് പോയതെന്ന്. കൃഷ്ണ കുമാര്‍ പറഞ്ഞു ജോത്സ്യനെ കണ്ടിട്ടില്ലെന്ന്. സത്യത്തില്‍ മൊത്തം കണ്ഫുഷ്യന് തന്നെ.
ReplyDeleteഈ വിഷയത്തില്‍ മാത്രം യോജിക്കുന്ന അച്ചുതാനന്ദനും പിണറായിയും എങ്ങിനെ ബാലകൃഷ്ണ പിള്ളയെയും ഗണേഷ് കുമാറിനെയും കുടുക്കാം എന്നാണ് നോക്കുന്നത്. അതിന്നിടയില്‍ ചില വാര്‍ത്താ മാധ്യമങ്ങള്‍ തീവ്രവാദവുമായും എത്തിയിട്ടുണ്ട്. എല്ലാം കാത്തിരുന്നു കാണുക തന്നെ.
ടീവി കാണാതിരുന്നാല്‍,
ReplyDeleteപത്രം വായിക്കാതിരുന്നാല്
അല്പം സ്വസ്ഥമായി നടക്കാം.(റോഡിലല്ല)
നെറ്റെ ബഷീറിക്കാ ഇങ്ങളും ഒരു പേട് ബാക്കില്‍ വെച്ചോളീം ചിന്തയിലും ഉണ്ട് കമ്പി പാരകള്‍
ReplyDeleteഈ വതശ്രമത്തില് നമ്മുടെ മാഷ് ക്ലോസ് ആവുകയായിരുന്നെങ്കില്‍ ചാണ്ടിച്ഛന്റെ പോലീസ് എന്ത് ചെയ്യുമായിരുന്നു .തുമ്പില്ലെന്നു പറഞ്ഞു കട്ടയുംപടവും മടക്കി കാശിക്കു പോകുമായിരുന്നോ..... പോലീസ് ആണത്രേ പോലീസ് ......
ReplyDeleteകഥയില്‍ അവിശ്വസനീയമായ പല ട്വിസ്ട്ടുകളും കാണുന്നു. അധ്യാപകന് ഓര്മ ശക്തിയുണ്ട്. ഇപ്പോള്‍ കുഴപ്പമൊന്നുമില്ല. ഖര ഭക്ഷണം കഴിക്കുന്നുണ്ട് എന്നൊക്കെ ഡോക്ടര്‍മാര്‍ പറയുന്നു. നടന്ന സംഭവം പോലീസിനോട് പറയാന്‍ മാത്രം എന്താണ് പ്രശ്നം എന്ന ചോദ്യം പ്രസക്തമാണ്?.
ReplyDeleteബഷീര്ക പറഞ്ഞതില്‍ കാര്യമുണ്ട്. ഇയാലെന്തോ കാര്യമായി മറച്ചു വെക്കുന്നുണ്ട്. അയാളെയും പിടിച്ചു അകത്തിടനം.
ReplyDeleteടെ ട്ടെ ട്ടെ ടെഡട്ടെ...ഒരു സിബിഐ അന്വേഷണം വേണം, എന്നാലെ ശരിയാകൂ. അല്ലെങ്കില്‍ സ്റാര്‍ ഹോസ്പിറ്റലില്‍ 'കഠിന തടവ്'ആസ്വദിക്കുന്ന പാവം പുള്ളിസാറിനെ (ജയില്‍പുള്ളി) -ഛെ പിള്ളസാറിനെ എല്ലാവരുംകൂടി കൊല്ലാകൊല ചെയ്യും. പോരാത്തതിന് ഫോണ്‍ വിളിച്ചതിന്റെ പുലിവാലും..പാവം പിള്ളസാര്‍..
ReplyDeleteക്ലൈമാക്സില്‍ ഒരു പുതുമയും പ്രതീക്ഷിക്കാനുണ്ടാവില്ല എന്ന് ഉറപ്പ്. ഇതിലും വലിയ വിവാദമായിരുന്ന് മുത്തൂറ്റ് പോള്‍ വധക്കേസ് എങ്ങനെയാ മാഞ്ഞുപോയതെന്ന് എല്ലാവര്ക്കും അറിയാം.
ReplyDeleteThis comment has been removed by the author.
ReplyDeleteസംഭവം നടന്ന ഉടനെ കുറ്റവാളിയെ പ്രഖ്യാപിക്കാന്‍ നമ്മളാരും വി എസ്സല്ല. അദ്ദേഹത്തിനു വെളിപാട് കിട്ടുന്നത് കൊണ്ട് ഒരു മണിക്കൂറിനകം തന്നെ പ്രതിയെ പ്രഖ്യാപിച്ചു. പ്രതിപക്ഷ നേതാവായ ശേഷമാണ് ഈ അത്ഭുത സിദ്ധി അദ്ദേഹത്തിനു കിട്ടിത്തുടങ്ങിയത്. അഞ്ചു കൊല്ലം ഭരിച്ചപ്പോള്‍ ഈ സിദ്ധി കയ്യില്‍ ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നെങ്കില്‍ കിളിരൂരിലെ പാവം ശാരിയുടെ പീഡനക്കാരെയെങ്കിലും അറസ്റ്റ് ചെയ്യുമായിരുന്നു. എന്ത് ചെയ്യാം. സിദ്ധി വരുന്നത് എപ്പോഴാണെന്ന് നമുക്ക് പറയാന്‍ പറ്റില്ലല്ലോ
ReplyDeleteബഷീര്‍ക്കാ ഇങ്ങള് ഞമ്മളെ പോലീസിനെ ബെള്ളം കുടിപ്പിക്കല്ലീം....ഓരിങ്ങനെ തട്ടിതിരിഞ്ഞു കൊട്ടേഷന്‍ ടീമിനെ പിടിക്കും .....ഇമ്മാതിരി പോക്ക്രിതരം കാട്ടാന്‍ ധൈര്യമുള്ള കൊട്ടേഷന്കാര് പി സി ജോര്‍ജിന്റെ കയ്യിലുണ്ടാത്രേ.....:)..
ReplyDeleteഇപ്പൊ പിന്നാമ്പുറം മാത്രമല്ലേ തകര്ന്നുള്ളൂ ... ഇനി ഉള്ള സത്യം കൂടി വിളിച്ചു പറഞ്ഞാല്‍ നാളെ ഉമ്മറം കൂടി തകരില്ല എന്ന ഉറപ്പു കൊടുക്ക് ബഷീര്‍ക്കാ... ഓണ്‍ ലൈന്‍ ആയിട്ട് കമ്പിപ്പാര പ്രയോഗം നടക്കുമോ എന്ന ഞാനിപ്പോ ആലോചിക്കുന്നത്...
ReplyDeleteകയറ്റിയത് കട്ടപ്പാരയാണ് ..ചെയ്തത് നാല് ആളുകള്‍ ചേര്‍ന്നാണ് ആളെ കണ്ടാല്‍ തിരിച്ചറിയാം..എന്ന് മാഷ് പറഞ്ഞു എന്ന് ഈ മാധ്യമങ്ങള്‍ പറയുന്നുണ്ട് ഹാ..അതല്ല ഇനി വാര്‍ത്തകള്‍ ശ്രിഷ്ട്ടിക്കാന് മാധ്യമങ്ങളിലെ റിപ്പോര്‍ട്ടര്‍മാര്‍ ചേര്‍ന്ന് പാര കേറ്റി യതാകുമോ? ഹേ അല്ല അല്ലെ?
ReplyDeleteപാര കയറിയ സ്ഥലം വെച്ചു ചിന്തിക്കുമ്പോള്‍ ഇതൊരു നാറ്റക്കെസു ആകാനാണ് സാധ്യത.ഇത്ര നിലവാരമില്ലാത്ത ആളാണ് നമ്മുടെ പ്രതിപക്ഷ നേതാവിന്റെ കസേരയില്‍ ഇരിക്കുന്നത് എന്നത് ലജ്ജാകരം തന്നെ.എന്തെങ്കിലും പറയാനും എന്ത് കളവു പറയാനും അദേഹത്തിനു ഉളുപ്പില്ല.ഇത്തരക്കാരെ നേതാവാക്കേണ്ടി വരുന്നത് ഒരു പാര്‍ട്ടിയുടെ ഗതികേട് എന്നല്ലാതെ എന്ത് പറയാന്‍.
ReplyDeleteപ്രതിയെ ചൂണ്ടിക്കാണിച്ചു കൊടുത്താല്‍ അറസ്റ്റ് ചെയ്യാന്‍ ഉമ്മന്‍ ചാണ്ടിയുടെ പോലീസ് വേണോ? അതിനു ഒരു റിട്ടയേഡ് കുട്ടന്‍പിള്ള പോരേ?. അദ്ധ്യാപകന് ആളെപ്പറഞ്ഞാലേ ഞങ്ങള്‍ക്ക് തുമ്പുണ്ടാക്കാന്‍ പറ്റൂ എന്ന് പറയുന്നത് ഏതു കോത്താഴത്തെ അന്വേഷണമാണ്?
ReplyDeleteThis comment has been removed by a blog administrator.
ReplyDeleteThis comment has been removed by the author.
ReplyDeleteപ്രതിയെ അറസ്റ്റ് ചെയ്യണമെങ്കില്‍ ആദ്യം പരാതി വേണം."എനിക്കില്ലാത്ത പരാതി നിങ്ങള്‍ക്കെന്തിനാ" എന്ന സമീപനമാണ് അധ്യപകന്റെത്.
ReplyDeleteഅദ്ധ്യാപകന് ആയതുകൊണ്ട് ഒരു ചെറിയ ക്രിമിനല്‍കേസ് വന്നാല്‍ പോലും ജോലി തെറിക്കും.ഡിസ്ചാര്‍ജ് ചെയ്ത ശേഷം നന്നായി ചോദ്യം ചെയ്യേണ്ടതുണ്ട്.നാറ്റകേസ് തന്നെയായിരിക്കാം കാരണം. അത്കൊണ്ടാണ് സഖാക്കള്‍ കുന്തം വിട്ട് ഫോണ്വിളിയിലേക്ക് തിരിഞ്ഞത്."അന്യോഷണത്തെ അട്ടിമറിച്ചു പിള്ളയെ രക്ഷിച്ചു" എന്ന പ്രസ്താവന വി.എസ് റെഡിയാക്കി വെച്ചിട്ടുണ്ട്.
എന്തൊക്കെ കാണാനിരിക്കുന്നു.
എന്തൊക്കെയോ നന്നായി ചീഞ്ഞു നാറുന്നുണ്ട്!
ReplyDeleteആസനത്തില്‍ പാരകേറിയാല് അതും ഒരു ക്രെഡിറ്റ് എന്ന സ്ഥിതിയായി
ReplyDelete@ Basheer Vallikkunnu. എന്റെ കമന്റ്സ് ഡിലീറ്റ് ചെയ്തതിനു ന്യാമായ വല്ല കാരണവും ഉണ്ടെങ്കില്‍ പറയാമോ ????.. താങ്കളും ????
ReplyDeleteപൊറ്റമ്മയ്ക്ക് ഇല്ലാത്ത വേദന എന്തിനാ പോറ്റുമുത്താചിക്ക് എന്ന് പറഞ്ഞതുപോലെ, ആസനം പോളിഞ്ഞവന് ആസനത്തില്‍ വാലും ചുരുട്ടി കിടക്കുമ്പോള്‍ നമ്മളെന്തിനാ വെറുതെ നാവിട്ടലക്കുന്നത്
ReplyDeleteപൊറ്റമ്മയ്ക്ക് ഇല്ലാത്ത വേദന എന്തിനാ പോറ്റുമുത്താചിക്ക് എന്ന് പറഞ്ഞതുപോലെ, ആസനം പോളിഞ്ഞവന് ആസനത്തില്‍ വാലും ചുരുട്ടി കിടക്കുമ്പോള്‍ നമ്മളെന്തിനാ വെറുതെ നാവിട്ടലക്കുന്നത്
ReplyDeleteസംഭവം ഇത് വെറുമൊരു ലോക്കലാണ്. ഒരു അദ്ധ്യാപകന് ആക്രമണത്തിന് ഇരയാവുന്നു. കേട്ടിടത്തോളം ഇതില്‍ സ്ത്രീവിഷയം അന്തര്ഭവിച്ചപോലെയാണ് തോന്നുന്നത്. അങ്ങനെയെങ്കില്‍ ഈ സംഭവത്തില്‍ അസ്വാഭാവികത ഒന്നുമില്ല. സ്ത്രീവിഷയത്തില്‍ പ്രശ്നങ്ങള്‍ ആണും പെണ്ണും ഉത്ഭവിച്ച മുതലേയുണ്ട്. ഭൂമിയില്‍ ആണും പെണ്ണും ഉള്ള കാലത്തോളം എവിടെയെങ്കിലുമായി പ്രശ്നങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയും ചെയ്യും. ഇതൊന്നും ഇല്ലാതാക്കാന്‍ സാക്ഷാല്‍ ദൈവം തമ്പുരാന് പോലും കഴിയില്ല. ആസനത്തില്‍ പാര കയറ്റുക , ജനനേന്ദ്രിയം ചതയ്ക്കുക എന്ന രീതിയിലുള്ള ആക്രമണത്തിനാണ് കഥാപുരുഷനായ അദ്ധ്യാപകന് ഇരയായത് എന്നും വാര്‍ത്തകളുണ്ട്. അത്കൊണ്ടാണോ ഇതില്‍ സ്ത്രീവിഷയം ആരോപിക്കുന്നത് എന്നറിയില്ല.
ReplyDeleteഅദ്ധ്യാപകനെ സംബന്ധിച്ച് അദ്ദേഹത്തിന് അക്രമികളെ കണ്ടാലറിയാമെന്നല്ലാതെ മറ്റൊന്നും ഓര്‍മ്മയില്ലത്രെ. ഓര്‍മ്മ ശരിയായാല്‍ എല്ലാം കിളി പാടുന്ന പോലെ പറയുമെന്നാണ് പുള്ളിയുടെ ലേറ്റസ്റ്റ് മൊഴി. സംഗതി അഥവാ സ്ത്രീവിഷയം തന്നെയാണെങ്കില്‍ പുള്ളിയുടെ കാര്യം കട്ടപ്പൊകയായിരിക്കും. വാളകം സ്കൂളിന്റെ മാനേജര്‍ ബാലകൃഷ്ണപ്പിള്ള മാത്രമാണ് തങ്ങളുടെ ഏകശത്രു എന്ന് അദ്ധ്യാപക പത്നി ഗീത പറഞ്ഞിട്ടുണ്ട്. ഇതൊക്കെ പത്രങ്ങളില്‍ വായിച്ചതാണ്. സ്ത്രീവിഷയമാണെങ്കില് ഗീതയുടെ കാര്യവും അത്ര ശോഭനമായിരിക്കില്ല.
ഇക്കാര്യത്തില്‍ ഒരു ദോഷവും വരാതിരിക്കുക, കാള പെറ്റെന്ന് കേട്ടപാടെ കയറുമെടുത്ത് ആശുപത്രിയിലേക്കോടിയ പ്രതിപക്ഷനേതാവിനും മുന്‍ ആഭ്യന്തരമന്ത്രിക്കും സി.പി.എം. സെക്രട്ടരിക്കുമാണ്. അവര്‍ ഒരു കോള്‍ പ്രതീക്ഷിച്ച് പോയി ആശിച്ച പോലെ കിട്ടിയില്ല എന്നേ വരൂ. നേതാക്കള്‍ ആശുപത്രി സന്ദര്‍ശിക്കുന്നത് ജീവകാരുണ്യബോധം കൊണ്ടല്ല എന്നൊരു ഗുണപാഠം ഇതിലുണ്ട്. തങ്ങള്‍ക്ക് രാഷ്ട്രീയമൈലേജ് കിട്ടുക എന്നതിലപ്പുറം ഒരു നിര്‍ബ്ബന്ധവും രാഷ്ട്രീയനേതാക്കള്‍ക്ക് മറ്റൊന്നിലും ഇല്ല എന്ന നിലയിലേക്ക് രാഷ്ട്രീയം അധ:പതിച്ചുകൊണ്ടിരിക്കുന്ന കാലമാണിത്.
ആസനത്തില്‍ പാര കയറ്റപ്പെട്ട അദ്ധ്യാപകന് വേറെ വല്ല സ്ക്കൂളിലെയും മാഷായിരുന്നെങ്കില്‍ ഈ സംഭവം ഞാന്‍ ആദ്യം പറഞ്ഞ പോലെ ഇതൊരു ലോക്കലാകുമായിരുന്നു, സ്ത്രീവിഷയമായാലും അല്ലെങ്കിലും. ബാലകൃഷ്ണപ്പിള്ളയാണ് ആ അദ്ധ്യാപകന് ജോലി ചെയ്യുന്ന സ്കൂളിന്റെ മാനേജര്‍ എന്നത്കൊണ്ടാണ് ഇതൊരു അഖിലകേരള സംഭവമായത്. നേതൃപട്ടാളം അങ്ങോട്ട് വെച്ചുപിടിച്ചതും അത്കൊണ്ട് തന്നെ. അത്കൊണ്ടെന്തായി? പാവം ആസനം കലങ്ങിയ ആ മാഷ് കേരളത്തിലും മലയാളികള്‍ ഉള്ള ആഗോളതലത്തിലും പ്രശസ്തനായി. അത് നാളെ കുപ്രശസ്തിയാവുമോ എന്നേ അറിയാനുള്ളൂ. റിപ്പോര്‍ട്ടര്‍ ചാനലിനും പ്രത്യേകിച്ചൊന്നും സംഭവിക്കാനില്ല. ഒരു പക്ഷെ ഏഷ്യാനെറ്റോ മറ്റോ ആയിരുന്നു ഇത്പോലെ വ്യാജ സ്റ്റിങ്ങ് ഓപ്പറേഷന് നടത്തിയിരുന്നതെങ്കില്‍ അവര്‍ക്ക് വിശ്വാസ്യത കുറഞ്ഞേനേ.
മാനേജര്‍ എന്ന നിലയില്‍ ബാലകൃഷ്ണപ്പിള്ളയ്ക്ക് ആ അദ്ധാപകനോട് അദ്ദേഹത്തിന്റെ ഭാര്യയോടോ വിരോധമുണ്ടായിരുന്നെങ്കില്‍ ഇത് പോലെ ക്വട്ടേഷന്‍ സംഘത്തെ അയച്ച് ആക്രമിക്കാന്‍ മുതിരുകയില്ല എന്ന് ചിന്തിക്കാനുള്ള ശേഷി കേരള സമൂഹത്തിന് മൊത്തം നഷ്ടമായി എന്ന് ഞാന്‍ കരുതുന്നില്ല. എന്തെന്നാല്‍ അദ്ധാപകന് പൊളിയാന്‍ ഒരാസനവും ജനനേന്ദ്രിയവും മാത്രമേയുള്ളൂ. ബാലകൃഷ്ണപ്പിള്ളയ്ക്കും മകന് ഗണേഷ് കുമാറിനും നഷ്ടപ്പെടാന്‍ ഒരുപാടുണ്ട്. മുതലക്കണ്ണീരൊഴുക്കുന്ന നേതാക്കള്‍ക്കും റിപ്പോര്‍ട്ടര്‍ ചാനല്‍ ലേഖകനും വയറ്റ്പിഴപ്പിന്റെ പ്രശ്നമേയുള്ളൂ. എന്ത് ചെയ്യാം പണി ഇങ്ങനത്തെത് ആയിപ്പോയില്ലെ. ആരും രാഷ്ട്രീയനേതാവോ ചാനല്‍ റിപ്പോര്‍ട്ടറോ ആയി ജനിക്കുന്നില്ലല്ലൊ. ജീവിതത്തിന്റെ കുഴമറിച്ചിലില്‍ ഓരോത്തരും ഓരോരോ കര്‍മ്മമണ്ഡലങ്ങളില്‍ എത്തിപ്പെടുന്നു എന്ന് മാത്രം!
മാഷിന്റെ കമന്റ് ഇഷ്ട്ടപ്പെട്ടു . നന്നായി പറഞ്ഞിരിക്കുന്നു.
ReplyDeletedear, itharam luttu lodukku vishayangalil pidichu kayari nammude yuvatha pokunna pokku kanumbol thalle.. petta amma polum sahikkilla, nattil enthokke vishayngalundu charcha cheyyan,, petrol vila vardhanavy muthal. malinya prashanam thottu load shedding vare but nammude naatukarkku chora thanne kouthukam,,vallikunninte blog vayikkumbol asianettile munshi orma varunnu ,.. nadakkette,, but nattukare nadathikkaruthu SIR...
ReplyDeleteഇനിയും ശരിക്കുള്ള ബോധം തിരിച്ചു കിട്ടാത്ത പകുതി ബോധത്തില്‍ ഉള്ള അധ്യാപകന് പറയുന്നത് വിശ്വസിക്കാതെ അദ്ദേഹത്തിനു വേഗം സുഖപെട്ടു കാര്യങ്ങള്‍ നേരെയവ്വാന് കാത്തിരിക്കാം
ReplyDeleteഎന്തൊക്കെയോ നന്നായി ചീഞ്ഞു നാറുന്നുണ്ട്! പത്രക്കര്കും ടിവിക്കര്കും എന്തെങ്കിലും ഒക്കെ എഴുതാന്‍ ഒരു സംഗതി ഒതുവരും , കാള പെറ്റു എന്ന് കേട്ട് കയറും എടുത്തു നമ്മുടെ പ്രതിപക്ഷ നേതാവ്
ReplyDeleteഏതായാലും കാത്തിരുന്ന് കാണാം , അതിനിടയില്‍ പാമോയിലും ,ശര്കരയും , കോളറയും പണിയും ഒക്കെ മുങ്ങിപ്പോയത് ആരും അറിഞ്ഞില്ല
K . P . സുകുമാരന്റെ വിലയിരുത്തലുകള്‍ ശരിയാണെന്ന് എനിക്കും തോന്നുന്നു.. അധ്യപകന് ഏതെങ്കിലും സ്ത്രീയുമായോ അല്ലെങ്കില്‍ സ്വന്തം സ്കൂളിലെ ഏതെങ്കിലും ടീച്ചറുമായി പുലര്‍ത്തിവരുന്ന അവിഹിത ബന്ധത്തില്‍ എതിര്‍പ്പുള്ളവര്‍ പ്ലാന്‍ ചെയ്തു പാര കയറ്റിയതയിരിക്കാനാണ് സാധ്യത.....
ReplyDeleteബാലകൃഷണപിള്ളക്ക് അയാളെ ഒതുക്കണമെങ്കില്‍ ഈ ആക്രമണ രീതിയില്‍ വേണമായിരുന്നോ???.. കേരള സമൂഹത്തിന്റെ ചിന്താ ശേഷി നഷ്ടപ്പെട്ടിട്ടില്ലെന്ന് കരുതുന്നു....
കഴിഞ്ഞ ഒരാഴ്ച ആഘോഷിക്കാനുള്ള എന്ത് കോപ്പാണ് ഈ കേസില്‍ ഉള്ളത് എന്ന് മനസ്സിലാവുന്നില്ല...ആസനത്തില്‍ പാര കയറ്റിയതോ അതോ ജനനേന്ദ്രിയം ചതച്ചതോ??അതോ പിള്ളേച്ചന് സ്കൂളിന്റെ മാനെജേര്‍ ആയതോ???പാതിരാത്രി കമഴ്ത്തിക്കിടത്തി ആസനത്തില്‍ പാര കയറ്റിയ ആളുകളെ കണ്ടാല്‍ തിരിച്ചറിയാം എന്നും ഈ മാഷ് പറഞ്ഞിരിക്കുന്നു..ആരുടെ ഒക്കെ പേര് വിളിച്ചു പറയും ആവോ..ഇയാളുടെ വിശ്വാസ്യത ഇപ്പോള്‍ തന്നെ തകര്‍ന്നു കഴിഞ്ഞു..ഇനി എന്ത് പുലംപിയാലും ആരും വിശ്വസിക്കില്ല..മുന്നൂറു കോടിയുടെ സ്വത്തുള്ള പിള്ളേച്ചനും മകനും മറ്റും ഈ ഇച്ചീച്ചിപ്പണി കാണിക്കും എന്ന് വിശ്വസിക്കാന്‍ പ്രയാസം ആണേ..
ReplyDeleteഒന്നുകില്‍ അവിഹിത ബന്ധത്തില്‍ എതിര്‍പ്പുള്ളവര്‍ കൈയോടെ പിടിച്ചു പെരുമാറി വിട്ടതാവം... അല്ലെങ്കില്‍ അവിഹിത ബന്ധത്തിനു പോയ അദ്ദേഹം ആരെങ്കിലും കാണുമെന്നു കരുതി ഓടി ഗേറ്റ് ചാടിയപ്പോള്‍ ഗേറ്റിലെ കമ്പി അദ്യാപകന്റെ ആസനത്തില്‍ കയറിയതയിരിക്കാം....അത് കൊണ്ടായിരിക്കാം അപകടത്തില്‍ പറ്റിയതാണെന്ന് അദ്ദേഹം ആദ്യം ഡോക്ടര്സിനോട് പറഞ്ഞത്.... അത് കൊണ്ട് തന്നെയാവും പ്രതികളെ പിടിക്കാന്‍ പോലീസിന് പറ്റാത്തതും.... എന്ത് പറയുന്നു???
ReplyDeleteസാധാരണ ഇത്തരം സംഭവങ്ങള്‍ ഒരു കുറ്റാന്വേഷണ സിനിമക്കു കാരണമാകാറുണ്ട്.എന്നാല്‍ വന്ന് വന്ന് ഇതില്‍ കോമഡി സിനിമക്കള്ള സാധ്യതയാണ് കാണുന്നത്.
ReplyDelete@ Sathya Anweshi
ReplyDeleteതാങ്കളുടെ ഒരു കമന്റ് മാത്രമേ ഡിലീറ്റ് ചെയ്തിട്ടുള്ളൂ. ഉയര്‍ന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്റെ പേരില്‍ ഒരു അനുചിത പ്രയോഗം ഉള്ളത് കൊണ്ടാണ് അത് നീക്കം ചെയ്തത്. ക്ഷമിക്കുമല്ലോ.
@ കെ.പി.സുകുമാരന്‍
ReplyDeleteസാര്‍ എഴുതിയിടത്തു തന്നെയാത് പ്രശ്നത്തിന്റെ മര്‍മ്മം കിടക്കുന്നത്. ഒരു സാധാരണ പോലീസ് കേസായി പരിണമിക്കേണ്ട ഇത് ബാലകൃഷ്ണപ്പിള്ളയുടെ സാന്നിധ്യം കൊണ്ടാണ് ചര്‍ച്ചയാവുന്നത്. വി എസ്സിന്റെ പരാക്രമം ഒരു രാഷ്ട്രീയ നാടകം മാത്രമാണെന്ന് എല്ലാവര്ക്കും അറിയാം. ശാരിയുടെ മാതാപിതാക്കളെ കാണാന്‍ പോലും തയ്യാറാകാതെ അഞ്ചു വര്‍ഷം കേസിന് മുന്നില്‍ അടയിരുന്ന മാന്യദേഹമാണ് ഒരാഴ്ചയായിട്ടും ഈ കേസിലെ പ്രതികളെ പിടിച്ചില്ല എന്ന് ബഹളം വെക്കുന്നത്. പെണ്‍കേസ് ആണെങ്കില്‍ അദ്ധ്യാപകന്റെ കാര്യം കട്ടപ്പൊകയാകും :))
ബഷീറേ , വി.എസ്സിന്റെ കാര്യം പറഞ്ഞാല്‍ അദ്ദേഹത്തിന്റെ അനിതരസാധാരണമായ കൌശലം കൊണ്ടും , കോണ്‍ഗ്രസ്സുകാരും മറ്റും അദ്ദേഹത്തിന്റെ ശൈലിയില്‍ പ്രതികരിക്കാതിരിക്കാറുള്ളത്കൊണ്ടും, സി.പി.എം. ഔദ്യോഗികപക്ഷത്തിന് നിരന്തരം പാര വെക്കുന്നത്കൊണ്ട് മാധ്യമങ്ങള്‍ക്ക് ഇഷ്ടക്കാരന് ആയതും കൊണ്ടും ഒരു വ്യാജ ഇമേജ് സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു എന്നേയുള്ളൂ. അതല്ലാതെ ഒരു നല്ല കമ്മ്യൂണിസ്റ്റ് അല്ല അദ്ദേഹം. അദ്ദേഹത്തിന്റെ ആ ഇമേജ് നിര്‍മ്മിതിയുടെ കാലം കഴിഞ്ഞു. എല്ലാരെയും എല്ലാ കാലത്തേക്കും ഏമാത്താന്‍ കഴിയില്ലല്ലൊ.
ReplyDeleteടി എന്‍ ശേഷന് തിരെഞ്ഞുടുപ്പ് കമ്മീഷണര്‍ ആയപ്പോഴെന്ന പോലെ ഇപ്പോഴാണ് ചീഫ് വിപ്പ് എന്താണെന്ന് നാട്ടുകാര്‍ അറിഞ്ഞത്.
ReplyDelete:) Super!
This comment has been removed by a blog administrator.
ReplyDeleteഉമ്മന്‍ ചാണ്ടി സാറിനെ പിടികൂടിയ പിരിശാക്കപ്പെട്ട രണ്ടു ജിന്നുകള്‍, ബഹുമാന്യ ദേഹങ്ങള്‍ ബാല കൃഷ്ണന് പിള്ള സാഹിബും പി കെ കുഞ്ഞാലികുട്ടി സാറും കുടം ഉടച്ചേ മടങ്ങൂ എന്നാണു തോന്നുന്നത്.
ReplyDeleteമൊഴി മാറ്റി മാറ്റി പറയുന്ന അദ്ധ്യാപകനെ തന്നെ അറസ്റ്റ് ചെയ്യേണ്ടി വരുമോ? പോലീസിനെ കാണുമ്പോള്‍ ബോധം പോകുന്ന അധ്യാപകന് ഇടതുപക്ഷ നേതാക്കളെ കാണുമ്പോള്‍ ബോധം വരുന്നു. ബസ്സിലാണ് പോയതെന്ന് ഭാര്യ. സ്വന്തം കാറില്‍ ആണെന്ന് കൃഷ്ണകുമാര്‍ , കടക്കല്‍ പോയിട്ടില്ലെന്ന് കൃഷ്ണകുമാര്‍ , വീട്ടില്‍ വന്നിരുന്നുവെന്ന് ജ്യോത്സ്യന് .. കമ്പിപ്പാര കേറ്റിയവരോട് എനിക്ക് മുമ്പുണ്ടായിരുന്ന ദേഷ്യം അല്പാല്പമായി കുറഞ്ഞു വരികയാണ് ഇപ്പോള്‍ . നിങ്ങള്‍ക്കോ?.
ReplyDeleteഈ പാര ആക്രമണത്തിന് 2006 ലെ കോവളം സംഭവവുമായി സാമ്യമുണ്ടെന്ന് പോലീസെ കണ്ടെത്തി. ഒരു തീവ്രവാദ സംഘടനയായിരുന്നു ആ സംഭവത്തിനു പിന്നില്‍. കോവളത് ഒരാളെ ക്രൂരമയി മര്‍ദിച്ച ശേഷം റോഡരികില്‍ തള്ളി അക്രമികള്‍ രക്ഷപ്പെടുകയായിരുന്നു. അപകടത്തില്‍ പരുക്കേട്ടതനെന്നു കരുതി നാട്ടുകാര്‍ ഹോസ്പിറ്റലില്‍ എത്തിച്ചു. പിന്നീട് പരിശോടനയിലാണ് ഇദ്ദേഹത്തിന്റെ ജനനെന്ത്രിയം (പാരകൊണ്ട്) തകര്തിരുന്നതായി മനസ്സിലായത്. പിന്നീടു ഇദേഹം മരിച്ചുപോയി.
ReplyDelete* ഇനി എല്ലാവരും underwear പകരം സ്റ്റീല്‍ ഗാര്‍ഡ്സ് (മുന്നിലും, പിന്നിലും) വെച്ച് നടക്കേണ്ടി വരുമോ? കാലത്തിന്റെ ഒരു പോക്ക്..?
നാെള േനരം പുലറ്നാല് അയാള്‍ േവെറ വലലതും പറയും... നമമള് മഢന്മാരാവും.
ReplyDeleteകെ.പി.സുകുമാരന്‍ മാഷ് പറഞ്ഞതാണ് ശരി എന്നു എനിക്കു തുടക്കത്തിലെ തോന്നിയതാണ് .. ഒരു പരസ്ത്രീ സംസര്‍ഗ ഗന്ധം തുടക്കം മുതല്‍ വരുന്നുണ്ട് ..അത് കൊണ്ടായിരിക്കും കൃഷ്ണാകുമാര്‍ ആദ്യ മൊഴിയില്‍ ആക്രമണ കഥ പറയാതിരുന്നത് ... പിന്നീട് ബോധോദയ മുണ്ടായപ്പോള്‍ വ്യക്തമായ മൊഴി നല്കഞ്ഞതും സംശയകരം തന്നെ ...പിള്ളയെ വലിച്ചു കൊണ്ട് വന്നത് പുളിയുടെ ഭാര്യയാണ് ..കേട്ട്യൊന്റെ പൃസ്റ്റത്തിന്റെ യും തന്റെ കെട്ടു താലിയുടെയും മാനം കാക്കാന്‍ ... പിള്ളയുടെ കഷ്ടകാലത്തിന് താന്‍ ജയിലിലായിട്ടും അനുസ്യൂതം തുടര്‍ന്നിരുന്ന ടെലഫോണ്‍ സംസര്‍ഗം "കാക്കയും വന്നു പണം പഴവും വീണെന്നാക്കമാര്ന്നു"...എന്ന മട്ടിലായി ...വി എസും പിണറായിയും പ്രതിപക്ഷം എന്ന നിലയില്‍ തങ്ങളുടെ ദൌത്യം ഭാഗിയായി ചെയ്യുന്നു എന്നു മാത്രം ..കൂട്ടത്തില്‍ ഐസ് ക്രീം കേസും കൊഴുത്തു വരുന്നുണ്ട് ...കുഞ്ഞൂഞ്ഞിന്റെ രണ്ടാമൂഴം അത്ര പന്തിയല്ലെന്ന് തോന്നുന്നു ... കൌണ്ട് ഡൌണ്‍ തുടങാറായോ ...
ReplyDeleteപാരക്ക് പകരം ലാത്തി പ്രയോഗിച്ചാല്‍ ചിലപ്പോള്‍ സത്യം പറഞ്ഞേക്കാം.. :)
ReplyDeleteപിള്ളയുടെ പേരിലുള്ള ഫോണില്‍ നിന്ന് മന്ത്രിമാരുടെ ഓഫീസുകളിലേക്കും സ്ടഫുകള്ക്കും മുഖ്യമന്ത്രിയുടെ സ്ടഫിനും സ്ഥിരമായി ഫോനെ വരുന്നു എന്ന് ആഗസ്റ്റ് ഒമ്പതിന് ഒരു നിയമ വിദ്യാര്‍ഥി ഉമ്മന്ച്ചണ്ടിക്ക് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു, പക്ഷെ റിപ്പോര്‍ട്ടര്‍ ടിവി പുറത്തു വിട്ട വാര്‍ത്തയെക്കുറിച്ച് പത്രക്കാര് ചോദിച്ചപ്പോള്‍ ഉമ്മന്‍ ചാണ്ടി പറഞ്ഞത് മൊബൈല്‍ പിള്ള ഉപയോഗിച്ചോ എനിക്കറിയില്ല ഇതിനെ കുറിച്ച് ഞാന്‍ പഠിക്കട്ടെ എന്ന്,തുടര്‍ന്ന് മാധ്യമങ്ങളും പ്രതിപക്ഷവും ഇത് ഏറ്റെടുത്തപ്പോള്‍ അന്വേഷണം, അപ്പോള്‍ ഒന്നര മാസം മുന്‍പ് കിട്ടിയ വക്കീല്‍ നോടീസില് എന്ത് നടപടി അധിവേഗ ബഹുധൂരക്കാരന് എടുത്തു,ഇനി മൊഴി, മജിസ്ട്രേട്ടിന് അധ്യാപകന് കൊടുത്ത മൊഴി ഇന്ന് പുറത്തു വന്നു,ആരാണ് കയരെടുക്കുന്നത് എന്ന് ഇപ്പോള്‍ ബോധ്യമായില്ലേ...?പിള്ളയെ മൂന്ന് മണിക്കൂര്‍ പോലിസ് ചോദ്യം ചെയ്തു എന്നും മനസ്സിലാക്കൂ...വള്ളിക്കുന്നിന് നിരപരാധിയായ അക്രമതിനിരയായികിടക്കുന്ന പാവം അധ്യാപകനെക്കള്‍ താല്പര്യം അഴിമതിക്കേസില്‍ രാജ്യത്തെ പരമോന്നത കോടതി ശിക്ഷിച്ച ബാലക്രിശ്നപില്ലയോടു, ഇക്കാര്യത്തില്‍ രണ്ടാമത്തെ പോസ്റ്റു....എന്തോ ചീഞ്ഞു നാറുന്നു....
ReplyDeleteതെളിവുകള്‍ ലഭിക്കുന്നതിനു മുന്നെ പിള്ളയെ കുറ്റക്കാരനെന്നു വിധിക്കുന്നതു പോലെ തന്നെയല്ലേ കാര്യങ്ങള്‍ വ്യക്തമായി അറിയുന്നതിനു മുന്നെ അധ്യാപകന്റെ പേരില്‍ അവിഹിതം ആരോപിക്കുന്നതും... മൊഴികളിലെ വൈരുധ്യമാണ് അതിനു കാരണമായി പറയുന്നതെങ്കില്‍ അതേ ന്യായം പിള്ളയുടെ കാര്യത്തിലും ബാധകമല്ലേ, പിള്ളയുടെ പേരിലുമുണ്ടല്ലോ ആരോപണങ്ങള്‍
ReplyDeleteസ്വബോധം പണയം വച്ചിട്ടില്ലാത്ത ആര്‍ക്കും മനസിലാകും അച്ചു മാമ യുടെ അങ്കലാപ്പ്... പൊന്നോമന (മുടിയനായ) പുത്രനെതിരെ കോടതി പരാമര്‍ശം വന്നതുകൊണ്ട് ജനശ്രദ്ധ തിരിക്കാന്‍ എന്തെങ്കിലും വേണമല്ലോ... അതിനു കൂട്ട് നില്ക്കാന് മലയാളത്തിന്റെ പുതിയ 'തേവിടിസ്സി' ചാനലും (Reportar ).... #$%^
ReplyDeleteവന്‍ പണമിടപാട് നടന്നതായും പറയപ്പെടുന്നു. റിയല്‍ എസ്റ്റെറ്റ് മാഫിയെയും സംശയിക്കാം. റിയല്‍ എസ്റ്റെറ്റ് തല്പര്യമുള്ള ചാനല്‍ പിള്ളയെ കുടുക്കാന്‍ കാണിച്ച വ്യഗ്രത സൂചനയാണ്. പാര്‍ട്ടി തലവന്റെ സന്ദര്‍ശനവും ദുരൂഹമാണ്. ശാരിയുടെ കേസ്, പോള്‍ ജോര്‍ജ്ജ് കേസ് ഇവയൊക്കെ ഒര്‍മ്മ വരുന്നു.
ReplyDeleteകേരളത്തിലെ rotten politics അല്ലാതെ വേറെ അന്താരാഷ്ട്ര കാര്യങ്ങളൊന്നും എഴുതാനില്ലേ?
ReplyDelete@ Anas
ReplyDeleteശരിയാണ്. ഇത് എനിക്കും മടുത്തു. അടുത്ത പോസ്റ്റ് നമുക്ക് അന്താരാഷ്ട്രമാക്കാം.
ചിന്തിക്കാനുള്ള ശേഷി കേരള സമൂഹത്തിന് മൊത്തം നഷ്ടമായി എന്ന് ഞാന്‍ കരുതുന്നില്ല. എന്തെന്നാല്‍ അദ്ധാപകന് പൊളിയാന്‍ ഒരാസനവും ജനനേന്ദ്രിയവും മാത്രമേയുള്ളൂ. ബാലകൃഷ്ണപ്പിള്ളയ്ക്കും മകന് ഗണേഷ് കുമാറിനും നഷ്ടപ്പെടാന്‍ ഒരുപാടുണ്ട്...
ReplyDelete@
ബഷീര്‍ Vallikkunnu said :എനിക്കും മടുത്തു !
എണ്റ്റെ പൊന്നു ബഷീര്‍ക്കാ പടക്കത്തിനു തീ കൊടുത്ത് ഓടുന്ന സീനാ എണ്റ്റെ മനസ്സില്‍. നമ്മള്‍ക്കു അന്ത ...രാഷ്ട്രത്തെ ക്കുറിച്ച് തന്നെ വേണമെന്നില്ലാ..സമകാലികവും ആനുകാലിക പ്രസക്തവുമായാല് മതി. അതു നമ്മളെ ഇട്ടാപൊട്ടത്തിലെ കേരള ടയരിക്കുറിപ്പ് ആണെങ്കിലും ശരി.പിന്നെ നിങ്ങളെ പെന്ന് ,നിങ്ങളെ കടലാസ് ,നിങ്ങളെ ചിന്ത..എന്തായാലും അവതരണ ശൈലിക്കു 1൦൦ /100 മാര്‍ക്കു. (യൂണിവേഴ്സിറ്റി റാങ്ക് ഹോള്‍ഡര്‍ക്കു 1൦൦% പുത്തരിയല്ലെങ്കിലും :-)
This comment has been removed by the author.
ReplyDeleteവെള്ളപൂശാന്‍ ഒരു ശ്രമവും ഇല്ലെന്നു മനസിലായി കേരളത്തിലെ വലത് പക്ഷ മാധ്യമങ്ങളുടെയും യു ഡി എഫ് പ്രവര്‍ത്തകരുടെയും ഇരട്ടത്താപ്പു മനസിലാവാന്‍ മുത്തൂറ്റ് കേസും വാളകം കേസും ഒന്ന് പരിശോധിച്ചാല്‍ മനസിലാവും മുത്തുറ്റ് കേസില്‍ പോലീസിനെ വിശ്വസിക്കാതെ മാധ്യമങ്ങള്‍ തന്നെ നേരിട്ട് കേസന്വേഷണത്തിന് ഇറങ്ങി രണ്ടു മാസം വിവാദം ഉണ്ടാക്കി (മുത്തുറ്റ് കേസില്‍ പോലീസ് കണ്ടെത്തിയതിലും കൂടുതലായി സി ബി ഐ ഒന്നും കണ്ടെത്തിയിട്ടില്ല) വാളകം കേസില്‍ പോലിസ് പറയുന്നത് വിശ്വസിക്കുകയും അധ്യാപകന്റെ വ്യക്തി ജീവിതത്തെ മോശമാക്കി കാണിക്കുകയും ചെയ്യുന്നു.ഇവിടുത്തെ മാധ്യമങ്ങള്‍ ചെയ്യന്നത് യു ഡി എഫിന് വേണ്ടി വിവാദങ്ങള്‍ ഉണ്ടാക്കുക അവര്‍ക്കെതിരെ ഉള്ള ആരോപണങ്ങള്‍ തമസ്ക്കരിക്കുക
ReplyDeleteഏതായാലും പിള്ളയുടെ ഫോണ്‍ വിളി: എല്‍.ഡി.എഫ് സുപ്രീം കോടതിയിലേക്ക്..... കണ്ണൂരിലെ സെട്രല്‍ ജയില്‍ നിന്ന് പോയ എല്ലാ.... കോളുകളും പരിശോധിച്ചാല്‍.... പഴയ ആഭ്യന്തര മന്ത്രിയും കുടുങ്ങും മക്കളെ..... ..
ReplyDeleteSrekanth Well said. Here there are two cases. On Muthoot case there were two Iraniyan ladies with Pol M Muthoot in his carwhile he was kiied.Neither Manoorama or Mathrubhoomi ever seen a totten egg there. For them Pol M Muthoot is saint. At last CBI had find the same thing Kerala Police had did. Mr Pol M Muthoot was killed in an accidential clash and was with the same famous S edged knife. Then the media silenty eloped from the case. Even they did not write the S edged knife is the trade mark of RSS
ReplyDeleteThis comment has been removed by the author.
ReplyDeleteനിര്‍ത്താതെയുള്ള ബെല്ലും അതിന്റെ കൂടെ മിസ്സ്ഡ് കാള്‍ അപ്പൊ പിന്നെ ഏതു നിരാശ കാമുകനും ഒരു കാള്‍ അറ്റന്‍ഡ് ചെയ്തു പോകും ഇത് തനെ പിള്ള അദേഹത്തിന് സംഭവിച്ചത്.....കാള്‍ അറ്റന്‍ഡ് ചെയ്തപോള്‍ അച്ചുമാമ്മ ബാല്ലെട്ടനെ വിളിച്ചു ലഡു ഓര്‍ഡര്‍ ചെയ്തു എന്ന് പി ബി യില്‍ നിന്നും പുറത്തു വിടാത്ത റിപ്പോര്‍ട്ട്
ReplyDeleteകൂടാതെ ആ മാഷ് വിഷുകണി കാണാന്നന് ആയി പോയതാകും അല്ലാതെ ന്താ സത്യം പറഞ്ഞാല്‍ ????
അവസാനം ആസനത്തില്‍ പാര കയറ്റി ആത്മഹത്യക്ക് ശ്രമിച്ചതാണെന്ന് വരുത്തും . അതോടെ എല്ലാം ശുഭം ...:)
ReplyDeletehttp://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=10200716&programId=1073753765&channelId=-1073751706&BV_ID=@@@&tabId=11
ReplyDeleteആയുധം ഉപയോഗിച്ചുള്ള മുറിവല്ല അധ്യാപകന്റെ ശരീരത്തില്‍ ഉണ്ടായതെന്ന മെഡിക്കല്‍ സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആക്രമണ സാധ്യത പൊലീസ് ഏറെക്കുറെ തള്ളി. വാഹനം ഇടിച്ചുള്ള അപകടമാണോ, എങ്കില്‍ മനഃപൂര്‍വമാണോ എന്നീ കാര്യങ്ങളാണ് അന്വേഷിക്കുന്നത്.
അധ്യാപകന്റെ ശരീരത്തില്‍ മറ്റാരും ബലം പ്രയോഗിച്ചിട്ടില്ലെന്നും ആയുധം ഉപയോഗിച്ചിട്ടില്ലെന്നും മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടില്‍ അസന്ദിഗ്ധമായി പറയുന്നുണ്ട്. അതിനാല്‍ കൃഷ്ണകുമാറിനെ ആരെങ്കിലും കായികമായി നേരിട്ടുവെന്നു കരുതാനാവില്ല. ഈ സാഹചര്യത്തില്‍ തീവ്രവാദ സംഘടനകളെ ചുറ്റിപ്പറ്റിയുള്ള അന്വേഷണം നിര്‍ത്തിവച്ചു.
വൃഷണത്തില്‍ നിന്നു മലദ്വാരത്തിലേക്കു നീളുന്ന കട്ടിയേറിയ ഞരമ്പു ചതഞ്ഞ് അമിതമായ രക്തസ്രാവമുണ്ടായെന്നാണ് മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ടിലുള്ളത്. ഈ രക്തം മലദ്വാരത്തിനുപുറത്തു കണ്ടതുകൊണ്ടാകാം പ്രാഥമിക പരിശോധന നടത്തിയ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ എന്തോ ആയുധം കടത്തിയെന്നു സംശയം പ്രകടിപ്പിച്ചത്.
വാഹനത്തിന്റെ ഇടിയേറ്റു തെറിച്ചുവീണാല്‍ ഇത്തരം മുറിവുണ്ടാകാമെന്ന് മെഡിക്കല്‍ കോളജ് ആശുപത്രി ഡോക്ടര്‍മാര്‍ അറിയിച്ചു. ശരീരമാകെ ഉരഞ്ഞതിന്റെ പാടുകളുമുണ്ട്. ഉയരമുള്ള എവിടെയെങ്കിലും കയറുന്നതിനിടെ മുറിവുണ്ടാകുകയും പരിഭ്രമത്താല്‍ വീണപ്പോള്‍ ശരീരം ഉരഞ്ഞതാകാമെന്നുമുള്ള സംശയം ദൂരീകരിക്കാനുള്ള അന്വേഷണവും നടക്കുന്നു.
Please don't say the authenticity of Manorma News. I was watching Manorama when Manglore plain crash. And they were saying that the plane got fire before landing and crashed. Manorama comes with blue prints of every case with some rotten explanations.
ReplyDelete>>>>ബാലകൃഷ്ണപിള്ള എന്റെ അമ്മായിക്കാക്കയല്ല. അതുകൊണ്ട് തന്നെ ക്രിമിനല്‍പുള്ളിയായ പുള്ളിയെ വൈറ്റ് വാഷ് ചെയ്യേണ്ട ആവശ്യവും എനിക്കില്ല.<<<
ReplyDeleteഅപ്പോള്‍ താഴെ കാണുന്നതൊക്കെ പച്ച പൂശലാണല്ലേ വള്ളിക്കുന്നേ?
അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ബാലകൃഷ്ണപിള്ള മൊബൈലില്‍ സംസാരിച്ചതുമായി ഉയര്‍ത്തിയിരിക്കുന്ന വിവാദം. മാരക രോഗത്തിന് ചികിത്സയില്‍ കഴിയുന്ന ബാലകൃഷ്ണപിള്ളയുടെ സഹായിയുടെ കയ്യിലുള്ള മൊബൈലില്‍ വിളിച്ചു തന്ത്രപൂര്‍വ്വം പിള്ളയുമായി സംസാരിക്കുകയും അദ്ദേഹത്തിന്റെ ആവര്‍ത്തിച്ചുള്ള അപേക്ഷയെ വകവെക്കാതെ വാര്‍ത്ത എക്സ്ക്ലൂസീവാക്കി കാച്ചുകയുമാണ് നികേഷ് ചെയ്തത്.
"എന്നെ ഉപദ്രവിക്കരുത്, ഞാന്‍ ക്ഷീണിതനാണ് ചികിത്സയില്‍ ആണ്, എന്റെ രോഗമൊന്നു മാറിക്കോട്ടെ. ഞാന്‍ നിങ്ങളുമായി സംസാരിച്ചതായി വാര്‍ത്ത കൊടുക്കരുത്" എന്ന പിള്ളയുടെ ആവര്‍ത്തിച്ചാവര്‍ത്തിച്ചുള്ള അപേക്ഷക്ക് പുല്ലുവില കല്പിക്കാതെയാണ് റിപ്പോര്‍ട്ടര്‍ വാര്‍ത്ത വിവാദമാക്കിയത്. തന്ത്രപൂര്‍വ്വം കാലുപിടിച്ചു സംസാരിപ്പിക്കുകയും പിന്നെ സംസാരിച്ചത് വാര്‍ത്തയാക്കുകയും ചെയ്തത് ഏറ്റവും മാന്യമായ ഭാഷയില്‍ പറഞ്ഞാല്‍ ചെറ്റത്തരമാണ്.
>>>>Please don't say the authenticity of Manorma News. I was watching Manorama when Manglore plain crash. And they were saying that the plane got fire before landing and crashed. Manorama comes with blue prints of every case with some rotten explanations.<<<
ReplyDeleteഅപ്പോള്‍ പിന്നെ ആരു പറയുന്നതാണു വാസ്തവം? പോലീസുകാര്‍ പറയുന്നതോ? ഗുഹ്യ ഭാഗങ്ങളില്‍ ഉള്ള മുറിവുകള്‍ കണ്ടപ്പോള്‍ ആദ്യം പരിശോധിച്ച ഡോക്ടര്‍ പറഞ്ഞ അഭിപ്രായമാണ്, പോലീസുകാര്‍ പുറത്തു വിട്ടത്. അതിനെ അടിസ്ഥാനമാക്കി മാദ്ധ്യമങ്ങള്‍ എഴുതിയതു വച്ച്, വള്ളിക്കുന്നന്റെ അന്വേഷണാത്മക റിപ്പോര്‍ട്ട് ഇങ്ങനെ.
വാളകത്തെ അദ്ധ്യാപകന്റെ ആസനത്തില്‍ കട്ടപ്പാര കേറ്റിയത് ആരാണെന്ന് ഇത് വരെ വ്യക്തമായിട്ടില്ല.
ആദ്യം കട്ടപ്പാര കേറ്റിയെന്നു പറഞ്ഞതും പോലീസ്, ഇപ്പോള്‍ അത് മാറ്റി ഒരു പാരയും കേറ്റിയില്ല എന്നു പറയുന്നതും പോലീസ്. ഏത് പോലീസിനെ വിശ്വസിക്കണം?
വളിക്കുന്നന്റെ പോലീസ് അഭിപ്രായം മാറ്റുന്നതോ വള്ളിക്കുന്നന്റെ ഡോക്ടര്‍മാര്‍ അഭിപ്രായം മാറ്റുന്നതോ വള്ളിക്കുന്നന്റെ അന്വേഷണാത്മക മനസില്‍ പതിയുന്നില്ല.
Forget about authenticity of Manorama. What about the authenticity of blogger Vallikkunnu.? Is it not just third rated gossip?
അപ്പോള്‍ പിന്നെ ആരു പറയുന്നതാണു വാസ്തവം? see this video ...:)
ReplyDeleteAppo Asianet thakidam marinjadho..?
ReplyDelete>>>>അപ്പോള്‍ പിന്നെ ആരു പറയുന്നതാണു വാസ്തവം? see this video ...:)<<<<<
ReplyDeleteവള്ളിക്കുന്നെന്ന വിജയനും നൌഷാദ് എന്ന ദാസനും ഈ political satire പഥ്യമായി തോന്നുക സ്വാഭാവികം. Gossip ആണല്ലോ വിജയന്റെ ഇഷ്ട ഭോജ്യം.
തടവുശിക്ഷയ്ക്ക് സുപ്രീംകോടതി വിധിച്ച ബാലകൃഷ്ണപിള്ളയെ സ്വകാര്യ ആശുപത്രിയിലെ പഞ്ചനക്ഷത്ര സ്യൂട്ടില്‍ സര്‍വതന്ത്ര സ്വതന്ത്രനായി വിലസാന്‍ അനുവദിച്ചതിലെ തെറ്റ് വിജയനും ദാസനും മനസ്സിലാക്കാന്‍ കഴിയുന്നില്ല.
പിള്ള മാരക രോഗത്തിനു ചികിത്സിക്കുകയാണെന്ന തെറ്റായ പ്രസ്താവനയാണു വിജയന് നടത്തുന്നത്. പിള്ള പറയുന്നു അസുഖം ഭേദമാകും എന്ന്. മാരക രോഗമാണെങ്കില്‍ എളുപ്പം എങ്ങനെ ഭേദമാകുമെന്ന് ഗോസിപ്പുകാരന്‍ അന്വേഷിക്കില്ലല്ലോ. അമേരിക്കയിലേക്ക് രക്തപരിശോധനക്ക് അയച്ചിരിക്കുന്നു പോലും. ഇന്‍ഡ്യയില്‍ ലഭ്യമല്ലാത്ത ഏത് രക്ത പരിശോധനയാണതെന്ന് വിജയനു ചിന്തിക്കാനുള്ള ശേഷിയുണ്ടോ എന്തോ? പിള്ളക്ക് മാരക രോഗമാണെന്ന് ഏത് അന്വേഷണം നടത്തിയാണു വിജയന് കണ്ടു പിടിച്ചത്? തട്ടിപ്പ് കണ്മുന്നില് വന്ന് പല്ലിളിച്ചു നിന്നാലും കാണാത്ത ഭാവം നടിക്കുന്ന അന്വേഷകനെ എന്തു വിളിക്കണം?
ബാലകൃഷ്ണപിള്ള ജയില്‍ അധികാരികളുടെ നിയന്ത്രണത്തിലായിരുന്നില്ല. അതുകൊണ്ടാണ് ഒരു മാധ്യമ പ്രവര്ത്തകന് പിള്ളയുടെ പേരിലുള്ള മൊബൈല്‍ ഫോണില്‍ വിളിച്ചപ്പോള്‍ അദ്ദേഹത്തെ കിട്ടിയതും സംസാരിച്ചതും. എങ്ങനെ ബാലകൃഷ്ണപിള്ള എന്ന തടവുകാരന് ഇങ്ങനെ ചെയ്യാന്‍ സ്വാതന്ത്ര്യം ലഭിച്ചു? വിജയനും ദാസനും പറയണം, ചട്ടലംഘനം നടത്തി എന്ന് ബോധ്യപ്പെട്ടിട്ടും അതിന് ഇടയാക്കിയവരുടെ മേല്‍ അച്ചടക്ക നടപടികള്‍ എന്തുകൊണ്ട് കൈക്കൊണ്ടില്ല? ഈ വിഷയം സംബന്ധിച്ച് മാധ്യമ പ്രതിനിധികള്‍ ചോദിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ എന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഫോണില്‍ പിള്ളയുടെ ഫോണ്‍വിളി വന്ന സമയത്ത് ഞാനും സെക്രട്ടറിയും വേറെ വേറെ സ്ഥലത്തായിരുന്നു. പിള്ളയുടെ വിളി താന്‍ കേള്‍ക്കാത്തതുകൊണ്ട് പ്രശ്നമില്ല എന്ന നിലപാടാണ് മുഖ്യമന്ത്രിയുടേത്. വിജയനും ദാസനും ചോദിക്കേണ്ട ചോദ്യങ്ങള്‍ ഇവയാണ്. ഏത് ഉദ്യോഗസ്ഥന്റെ അനുമതിയോടെയാണ് പിള്ള മുഖ്യമന്ത്രിയുടെ ഓഫീസില്‍ വിളിച്ചത്? ഭരണകാര്യങ്ങളില്‍ ഇടപെടാനാണോ വിളിച്ചത്? അതോ ഈ കേസില്‍ ഇടപെടാനാണോ വിളിച്ചത്?
ബാലകൃഷ്ണപിള്ളയുടെ ഫോണില്‍നിന്ന് മുന്നൂറിനടുത്ത് ഫോണ്‍വിളികള്‍ പുറത്തുപോയതിന്റെ വിവരം പുറത്തുവന്നിട്ടുണ്ട് അവയില്‍ 40ഓളം വിളികള്‍ കൃഷ്ണകുമാര്‍ ആക്രമിക്കപ്പെട്ട സമയത്തോടടുപ്പിച്ചായിരുന്നു. ബാലകൃഷ്ണപിള്ള ആരെയൊക്കെ എന്തിന്, ആ സമയത്ത് വിളിച്ചു?ഇത്രയധികം വിളികള്‍ ബാലകൃഷ്ണപിള്ള സ്വന്തം ഫോണില്‍നിന്ന് നടത്തിയത് കുറ്റമല്ല, റിപ്പോര്‍ട്ടറിന്റെ പ്രതിനിധിയുടെ വിളി സ്വീകരിച്ചതു മാത്രമാണ് കുറ്റകരം എന്നാണ് ഉമ്മന്‍ ചാണ്ടിയുടേയും പി സി ജോര്‍ജിന്റെയും പരാതി.
ബാലകൃഷ്ണപിള്ള അദ്ദേഹത്തിന്റെ മൊബൈല്‍ സംഭാഷണത്തിലും കൃഷ്ണകുമാറിനോടുള്ള വെറുപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. വള്ളിക്കുന്നും ആക്രമിക്കപ്പെട്ടവനോടുള്ള അനുഭാവമല്ല, ഒരു തരം ശത്രുതാ മനോഭാവമാണ് പ്രദര്‍ശിപ്പിക്കുന്നത്. വള്ളിക്കുന്നും പിള്ളയും ഭായി ഭായി ആണോ?
That is what I said. Neither Manorma nor Vallikkunuu ( who proclaims the news ethics with his own party paper Chandrika) does not have authenticity to shout against Reporter. The sting operation of Manorama is the worst. Eg. They did telecast one news about medicine trade in Kerala. Where in they showed one incident in Manjeri hospital where one patient and another person talking about one surgical item. The concerned doctor said he can take certain items in hospital and the patient need not to buy full set. That was the conversation agent and patient had, and agent said he will reduce ~7000 to ~3000. They showed this without any ethics and claiming that doctor did some mistake. Infact doctor tried to help patient and going forward no doctor will do that kind of help. Manroama is the real example that a media can threaten anyone with circulation. Vallikkunnu will not see any issue in Balakrishna pilla living in hospital with all amenities. He infact not in Jail Kerala government give him i year Sukha Chikilsa with public's money. Vallikkunnu is preparing the curtain raiser for Kunhali, so they can say that BK got Mobile phone and good treatment , i want more
ReplyDelete-ബാലകൃഷ്ണപിള്ളയുടെ ഫോണില്‍നിന്ന് മുന്നൂറിനടുത്ത് ഫോണ്‍വിളികള്‍ പുറത്തുപോയതിന്റെ വിവരം പുറത്തുവന്നിട്ടുണ്ട് അവയില്‍ 40ഓളം വിളികള്‍ കൃഷ്ണകുമാര്‍ ആക്രമിക്കപ്പെട്ട സമയത്തോടടുപ്പിച്ചായിരുന്നു-
ReplyDeleteസമയത്തോട് അടുപ്പിച്ചു എന്ന് പറയുന്നത് തെറ്റായ വിവരണമാണ്. ജയിലില്‍ കിടക്കുന്ന പ്രസ്താവനപോലും പാടില്ലാത്ത പിള്ളയെ പ്രതിസ്ഥാനത്തുനിര്‍ത്തി വി.എസ്സും സഖാക്കളും മീഡിയയും ശക്തമായ പ്രചരണം നടത്തിയപ്പോള്‍ പിള്ള തന്റെ നിരപരാധിത്വം തെളിയിക്കാന്‍ സുഹൃത്വക്കളെ വിളിച്ചതാണ്, റിപ്പോര്‍ട്ടര്‍ ചാനല്‍ വിളിച്ചത് അടക്കം 40കാളുകളില്‍ പെടും. അക്രമിക്കപെട്ടെന്ന വാര്‍ത്ത പരന്നതിനു ശേഷമാണ് ഈ വിളികളെല്ലാം നടന്നത്.
>>>>പിള്ള തന്റെ നിരപരാധിത്വം തെളിയിക്കാന്‍ സുഹൃത്വക്കളെ വിളിച്ചതാണ്, റിപ്പോര്‍ട്ടര്‍ ചാനല്‍ വിളിച്ചത് അടക്കം 40കാളുകളില്‍ പെടും. അക്രമിക്കപെട്ടെന്ന വാര്‍ത്ത പരന്നതിനു ശേഷമാണ് ഈ വിളികളെല്ലാം നടന്നത്..<<<
ReplyDeleteജയില്‍ പുള്ളി സുഹൃത്തുകളെ വിളിച്ച് നിരപരാധിത്വം തെളിയിക്കുന്നത് പുതിയ ഏര്‍പ്പാടാണല്ലോ. അപ്പോള്‍ ഇനി മുതല്‍ പോലീസും കോടതിയുമൊന്നും വേണ്ടല്ലൊ. 40 സുഹൃത്തുക്കള്‍ മതിയല്ലോ.
നിരപരാധിത്വം തെളിയിക്കാന്‍ സുഹൃത്തുക്കളെ വിളിച്ചതാണെന്ന് താങ്കള്‍ക്കെങ്ങനെ തീര്‍ച്ചയുണ്ട്?. താങ്കള്‍ ആ ഫോണ്‍ വിളികള്‍ അറ്റന്റ് ചെയ്തിരുന്നോ? ഉണ്ടെങ്കില്‍ അതിലെ സംഭാഷണങ്ങള്‍ ഒന്നു പരസ്യമാക്ക്.
പിള്ളയുടെ ഫോണ്‍ കാള്ളിനെ പറ്റി രോഷം കൊള്ളുന്ന വിശുധന്മാരോട് ഒരു ചോദ്യം....അച്ചു മാമയുടെ ഒന്നിനും കൊള്ളാത്ത മകന് എന്ത് യോഗ്യത ആണ് ഉള്ളത് IHRD യുടെ ജോയിന്റ് ഡയറക്ടര്‍ ആകാന്‍? ഇങ്ങനെ ഉള്ള പോഴന്മാരെ ചുമക്കേണ്ടി വരുന്നത് കൊണ്ടാണ് നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കുത്തഴിഞ്ഞു പോയത്. ഇത്രയും അഭ്യസ്ത വിദ്യര് ഉള്ള ഈ നാട്ടില്‍ എന്തുകൊണ്ടാണ് ഇത്തരം ജാരസന്തതികള്‍ പുറം വാതിലില്‍ കൂടി നിയമിക്കപ്പെടുന്നത്? ഇതിന്റെ ഉള്ളുകള്ളികള്‍ വെളിച്ചത് കൊണ്ടുവരാന്‍ എന്താണ് നികേഷിന്റെ ചാനലിനു ധര്യം ഇല്ലാത്തതു?
ReplyDeleteഎന്തൊക്കെ പറഞ്ഞാലും ഈ നാട്ടിലെ നിഷ്പഷരായ ജനങള്‍ക്ക് മുന്നില്‍ റിപ്പോര്‍ട്ടര്‍ എന്നത് ഇതുവരെ വെറും ഒരു മഞ്ഞ ചാനല്‍ മാത്രം. കമ്മുനിസ്റ്റ് മുതലാളി മാരുടെ മുന്നില്‍ മുട്ടിടിക്കുന്ന മാനം കെട്ട മാധമ അഭിസാരിക... ഫു.....
ഇന്‍ഡ്യ വിഷന്‍ പച്ച ചാനലാകുമെന്നു സ്വപ്നം കണ്ടിരുന്ന കാക്കാന്മാര്ക്ക് നികേഷിനോട് ദേഷ്യമുണ്ടാകും. പച്ചയാകാന്‍ നടന്നിട്ട് കുഞ്ഞാലിക്കുട്ടിയുടെ മഞ്ഞക്കഥകളൊക്കെ അവര്‍ പുറത്താക്കിയതില്‍ പച്ചകള്ക്കൊക്കെ വിഷമമുണ്ടാകും. നികേഷിനോടുള്ള ദേഷ്യമോ അതോ മുനീറിനോടുള്ള ദേഷ്യമോ ഇത്?കുഞ്ഞാലി മൂപ്പരെ രക്ഷിച്ചെടുക്കാനുള്ള വെപ്രാളത്തില്‍ സുപ്രീം കോടതി ശിക്ഷിച്ച ഒരു ക്രിമിനലിനു വേണ്ടി കണ്ണീരൊഴുക്കേണ്ട ഗതികേടാണു പച്ചകള്‍ക്ക് മുഴുവന്‍.
ReplyDelete