May 19, 2013

ശ്രീശാന്തും രഞ്ജിനിയും പിന്നെ കലാഭവൻ മണിയും (പൃഥ്വിരാജ് ഔട്ട്)

ജാതി മത ഭേദമന്യേ മലയാളികളുടെ 'പൊതുശത്രുക്കൾ' മൂന്നാണ്. ശ്രീശാന്ത്, രഞ്ജിനി ഹരിദാസ്, പൃഥ്വിരാജ്. ഇവരുടെ പേരു കേൾക്കുമ്പോൾ തന്നെ ഒരുമാതിരി മലയാളികൾക്കൊക്കെ ചൊറിഞ്ഞു വരും. ചൊറിഞ്ഞ് വരിക മാത്രമല്ല ഒരു പ്രത്യേക തരം വിറയൽ പെരുവിരലിൽ നിന്ന് തലച്ചോറിലേക്ക് കയറുകയും ചെയ്യും. നീർക്കോലി പരുവത്തിൽ ആരെയും ഉപദ്രവിക്കാതെ കഴിയുന്നവർ പോലും ഇവർക്കെതിരെ ഒരു വാർത്ത കണ്ടാൽ ബ്രേക്ക്‌ ഡാൻസ് കളിക്കും. എന്ത് കൊണ്ട് ഇങ്ങനെയൊരു ഇമേജ് ക്രൈസിസ് ഇവർക്ക് മൂന്ന് പേർക്കും വന്നു എന്നത് നരവംശ ശാസ്ത്രകാരന്മാർക്കു പഠന വിധേയമാക്കാൻ പറ്റിയ വിഷയമാണ്. ഒരു കാര്യം ഉറപ്പാണ്, ഇവർ മൂന്ന് പേരും വളരെ ശ്രദ്ധിച്ചു വേണം ഭൂമിയിൽ ജീവിക്കാൻ.

മൂന്ന് വ്യത്യസ്ത മേഖലകളിൽ സ്വന്തം പ്രയത്നത്തിലൂടെ അസാധാരണ വിജയം കൈവരിച്ചവരാണ് ഈ മൂന്ന് പേരും. പൊതുസമൂഹത്തിന്റെ ആദരവ് അർഹിക്കുന്നവർ, അവരുടെ സ്നേഹവും അംഗീകാരവും ലഭിക്കേണ്ടവർ. പക്ഷേ അതുണ്ടാകുന്നില്ല. എന്തുകൊണ്ട്?  ഒരാൾ നന്നാവുന്നത് കാണുന്നതിലുള്ള മലയാളിയുടെ സ്വതസിദ്ധമായ കെറുവാണ് ഇവർ മൂന്ന് പേരോടുമുള്ള സമീപനത്തിന് കാരണം എന്ന് ചിലർ പറയാറുണ്ട്. ആ വാദത്തോട് യോജിക്കുക വയ്യ. ദേശീയ തലത്തിൽ ഇവരേക്കാൾ വിജയിച്ച മലയാളികൾ ഉണ്ടായിട്ടുണ്ട്. അവരോടൊന്നും കേരള ജനത ഈ കെറുവ് കാണിച്ചിട്ടില്ല. അല്പം വകതിരിവിന്റെ കുറവും ഇത്തിരി അഹങ്കാരത്തിന്റെ പ്രകടനങ്ങളുമാണ് കാരണമെന്ന് പറയുന്നവരുമുണ്ട്‌. അതിനോടും യോജിക്കുക വയ്യ. ഇതിനേക്കാൾ അഹങ്കാരികളും വകതിരിവില്ലാത്തവരും ജനപിന്തുണയിൽ ഒട്ടും കുറവില്ലാതെ ഇവിടെ ജീവിച്ചു പോകുന്നുണ്ട്. പിന്നെ എന്താണ്?. ഒരേയൊരു കാരണമേ നമുക്ക് കണ്ടെത്താൻ കഴിയൂ. തങ്ങളെ വളർത്തി വലുതാക്കിയ സമൂഹത്തോട് സ്ഥായിയായി കൊണ്ട് നടക്കുന്ന പുച്ഛം.

ശ്രീശാന്തിനും രഞ്ജിനിക്കുമാണ് ഈ ആഴ്ചയിൽ എട്ടിന്റെ നറുക്ക് വീണത്‌. ഇവരുടെ മൂന്നു പേരുടെയും ഗ്രേഡിലേക്ക് കടന്നു കയറാൻ കിണഞ്ഞു പരിശ്രമിക്കുന്ന കലാഭവൻ മണിയ്ക്കും ഒരു ചെറിയ നറുക്ക് കിട്ടി. ഞാൻ ക്രിക്കറ്റ് അധികം കാണാറില്ല, (കളിയോടുള്ള താത്പര്യക്കുറവല്ല, അത്ര  ഒഴിഞ്ഞ സമയം ഇല്ലാത്തത് കൊണ്ടാണ്). ശ്രീശാന്ത് ഇന്ത്യ കണ്ട ഏറ്റവും നല്ല ഫാസ്റ്റ് ബൌളർമാരിൽ ഒരാളാണെന്ന് അറിയാം. ഏതാണ്ട് രണ്ടരക്കോടിയോളം രൂപ ഈ സീസണിൽ മാത്രം കളിയിലൂടെ നേടിയ ചെറുപ്പക്കാരൻ. എന്നിട്ടും പത്തു ലക്ഷം രൂപയ്ക്കു വേണ്ടി എന്തുകൊണ്ട് കളിക്കളത്തിൽ ഈ കൊടും ചതി ചെയ്തു. വാതുവെപ്പുകാരൻ എറിഞ്ഞു കൊടുത്ത പണത്തോടുള്ള ആർത്തി മാത്രമാണെന്ന് കരുതുക വയ്യ. അതിന്റെ എത്രയോ ഇരട്ടി പണം ഒരു കൊച്ചു പരസ്യത്തിൽ തല കാണിച്ചാൽ കിട്ടും. പിന്നെ എന്താണ്?. കളി കാണാൻ ഗ്രൗണ്ടിലും ടി വിക്ക് മുന്നിലുമിരിക്കുന്ന കാണികളോടുള്ള അടങ്ങാത്ത പുച്ഛം. ഇവറ്റകളെയൊക്കെ എങ്ങനെയും പറ്റിക്കാമെന്ന തോന്നൽ. നൈറ്റ് ക്ലബ്ബിൽ പോകുന്നതോ ചിയർ ഗേൾസും സിനിമാ നടികളുമായി ചുറ്റിക്കറങ്ങുന്നതോ ക്രിക്കറ്റ് പ്രേമികളെ  ബാധിക്കേണ്ട പ്രശ്നമല്ല. മറാഠി നടിയാണോ ലക്ഷ്മി റായിയാണോ എന്നൊന്നും ചർച്ച ചെയ്ത് തല പുണ്ണാക്കേണ്ട കാര്യവും നമുക്കില്ല. അതൊക്കെ അയാളുടെ വ്യക്തിപരമായ കാര്യങ്ങളാണ്.  പക്ഷേ കാണികളെ വഞ്ചിക്കരുത്. കളിക്കളത്തിൽ എന്ത് തന്ത്രവും പയറ്റാം. സൂത്രയും ശക്തിയും പ്രയോഗിക്കാം. കളി കണ്ടിരിക്കുന്നവനോട് മനസ്സിൽ ഇത്തിരി ആദരവ് വേണം. ഏതൊരു കളിയുടെയും അടിസ്ഥാന പാഠങ്ങളിൽ ഒന്നാണത്. ശ്രീശാന്ത് അത് തെറ്റിച്ചു കളഞ്ഞു. ഒരിക്കലും തിരിച്ചു വരാൻ കഴിയാത്ത വിധം പ്രതിഭാശാലിയായ ഒരു കളിക്കാരൻ അണഞ്ഞു പോകുന്നത് നമുക്ക് കാണേണ്ടി വന്നു. എന്തുമാത്രം സങ്കടകരമാണിത്.

കൊച്ചി എയർപോർട്ടിൽ സാധാരണ യാത്രക്കാരെപ്പോലെ ക്യൂ നിൽക്കാൻ തയ്യാറാവാത്തതാണ് രഞ്ജിനിയുടെ നറുക്കിനു കാരണം. ക്യൂ നില്കുന്നവരെ വകഞ്ഞു മാറ്റി സുനാമി വന്നത് പോലെ കൗണ്ടറിലേക്ക് ഇടിച്ചു കയറിയ രഞ്ജിനിയോട് യാത്രക്കാരിലൊരാൾ ക്യൂ പ്ലീസ് പറഞ്ഞപ്പോഴാണ് ഷട്ടപ്പ് പറഞ്ഞ ശേഷം 'മലയാല' മങ്ക ഭരണിപ്പാട്ട് തുടങ്ങിയത് എന്നാണ് റിപ്പോർട്ട്‌. മാത്രമല്ല പോലീസിനെ സ്വാധീനിച്ച് പാവം യാത്രക്കാരനെതിരെ 'സ്ത്രീ പീഡന'ത്തിന് കേസും. അതെന്തോ ആവട്ട്.. ദുഫായീന്ന് വരികയായിരുന്നത്രേ സുനാമി. വാക്കിലും പ്രവൃത്തിയിലും ശരീര ഭാഷയിലും സാധാരണക്കാരോടും പൊതുസമൂഹത്തോടും തികഞ്ഞ പുച്ഛം വാരിവിതറുന്ന ഇത്തരം ജന്മങ്ങളെ കാശും ടിക്കറ്റും കൊടുത്ത് എഴുന്നള്ളിപ്പിക്കുന്ന പ്രവാസി മണ്ടന്മാരെ വേണം ചവിട്ടാൻ.

ശ്രീശാന്തിന്റെയും രഞ്ജിനിയുടെയും കൂടെ പൃഥ്വിരാജിനെ ഇവിടെ സൂചിപ്പിക്കേണ്ട ആവശ്യമില്ല. സമാനമായ ഒരു ഇമേജ് ചില മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും അദ്ദേഹത്തെക്കുറിച്ചുണ്ട് എന്നതിനാൽ പരാമർശിക്കുന്നു എന്ന് മാത്രം. ഇത്തരമൊരു ഇമേജ് ക്രൈസിസ് ഉണ്ട് എന്ന് തിരിച്ചറിഞ്ഞു കൊണ്ട് അതിനെ മറികടക്കുവാൻ വേണ്ട ശ്രമങ്ങൾ പൃഥ്വിരാജിൽ നിന്ന് ഈയിടെയായി കാണുന്നുണ്ട്. അതിൽ അദ്ദേഹം ഒരളവ് വരെ വിജയിച്ചിട്ടുമുണ്ട്. പൃഥ്വിരാജ് എന്തെങ്കിലും കാരണവശാൽ ഈ ലിസ്റ്റിൽ നിന്ന് ഔട്ടാവുകയാണെങ്കിൽ ആ വിടവ് നികത്തുന്നതിനു വേണ്ടി കലാഭവൻ മണി റെഡിയായി നില്ക്കുന്നുണ്ട്. തന്റെ വണ്ടി പരിശോധിച്ച വനപാലകരുടെ മൂക്കിന്റെ പാലം ഇടിച്ചു തകർത്തതാണ് മണിയുടെ ലേറ്റസ്റ്റ് വീരകൃത്യം.

എത്ര വലിയ പ്രതിഭകളായാലും ഒരു കാര്യം ഓർക്കുന്നത് നന്ന്.  പൊതുസമൂഹത്തോട് പുച്ഛമനോഭാവം പുലർത്തിക്കൊണ്ടും അവരെ കൊച്ചാക്കിക്കൊണ്ടും ഏറെക്കാലം മുന്നോട്ട് പോകാൻ കഴിയില്ല. ശ്രീശാന്തോ രഞ്ജിനിയോ മണിയോ പൃഥ്വിരാജോ ആരോ ആകട്ടെ സമൂഹത്തെക്കാൾ വലുതായി എന്ന തോന്നൽ വന്നു തുടങ്ങുമ്പോൾ തിരിച്ചറിയുക, അവരോഹണം തുടുങ്ങുകയായി.

Recent Posts
പതിനാറ് കൂതറകളും മുപ്പത് ക്യാമറകളും
ഫൗസിയ മുസ്തഫ, കെയർ ഓഫ് ഇന്ത്യാവിഷം

Related Posts
ദാസേട്ടാ, രഞ്ജിനി വിളിക്കുന്നു

110 comments:

 1. പ്രിഥ്വിരാജിന് പകരം ബാലകൃഷ്ണ പിള്ളയെ ലിസ്റ്റിൽ ചേർക്കാം

  ReplyDelete
 2. പിണറായി വിജയനെ വെറുതേവിട്ടതെന്തേപ്പാ?

  ReplyDelete
  Replies
  1. അയാളെ വി എസ് വിഴുങ്ങിയില്ലേ, പിന്നെയെന്തോന്ന് വെറുതെ വിടാൻ

   Delete
 3. >>>വാക്കിലും പ്രവൃത്തിയിലും ശരീര ഭാഷയിലും സാധാരണക്കാരോടും പൊതുസമൂഹത്തോടും തികഞ്ഞ പുച്ഛം വാരിവിതറുന്ന ഇത്തരം ജന്മങ്ങളെ കാശും ടിക്കറ്റും കൊടുത്ത് എഴുന്നള്ളിപ്പിക്കുന്ന ദുഫായിയിലെ പ്രവാസി മണ്ടന്മാരെ വേണം ചവിട്ടാൻ.<<<

  ശ്ശോ..... തെറ്റിച്ചു ഇങ്ങനെ പറയണം വള്ളിക്കുന്നെ ..

  "വാക്കിലും പ്രവൃത്തിയിലും ശരീര ഭാഷയിലും സാധാരണക്കാരോടും പൊതുസമൂഹത്തോടും തികഞ്ഞ 'ഫുച്ഛം' വാരിവിതറുന്ന ഇത്തരം ജന്മങ്ങളെ കാശും ടിക്കറ്റും കൊടുത്ത് എഴുന്നള്ളിപ്പിക്കുന്ന 'ദുപായി'യിലെ പ്രവാസി മണ്ടന്മാരെ വേണം ചവിട്ടാൻ."

  ReplyDelete
  Replies
  1. ദുബായി പ്രവാസികളെ പറയുന്ന ശൈലിയിൽ ഉള്ള പുച്ഛം മനസ്സിലാവുന്നുണ്ട് . അവർ മാത്രമല്ല ലോകം മുഴുവൻ അവളെ പൊക്കി നടക്കുന്ന ഊളന്മാർ ഉണ്ട് എന്ന് വടക്കേലെ നൌഷാദ് മനസ്സിലാക്കുക.

   Delete
 4. ജാതി മത ഭേദമന്യേ മലയാളികളുടെ 'പൊതുശത്രുക്കൾ' മൂന്നാണ്. ശ്രീശാന്ത്, രഞ്ജിനി ഹരിദാസ്, പൃഥ്വിരാജ്. ഇവരുടെ പേരു കേൾക്കുമ്പോൾ തന്നെ ഒരുമാതിരി മലയാളികൾക്കൊക്കെ ചൊറിഞ്ഞു വരും.

  good

  ReplyDelete
 5. തീര്‍ച്ചയായും പ്രിഥ്വിരാജ് ഈ ലിസ്റ്റില്‍ നിന്നും രക്ഷപ്പെടാനുള്ള പരിശ്രമത്തിലാണ്...വളരെയധികം താറടിക്കാന്‍ ശ്രമിച്ചവര്‍ പോലും ഇപ്പോള്‍ അദ്ദേഹത്തെ അംഗീകരിച്ചു തുടങ്ങിയിരിക്കുന്നു. അതുപോലെ മണി ഈ വകുപ്പില്‍ പെടുന്ന ആളാണോ എന്ന് അറിയില്ല..കാരണം ഇതിനു മുന്‍പ്‌ ഇങ്ങനെയൊരു മോശം അഭിപ്രായം അദ്ദേഹത്തെക്കുറിച്ച് കേട്ടിട്ടില്ല.മറിച്ച് സ്വന്തം സ്ഥാപനത്തിന്റെ പേരില്‍ ഒരുപാട് സാമൂഹ്യസേവനങ്ങള്‍ നടത്തുന്നതായി കേള്‍ക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ആസ്ത്രേലിയുടെ പോലെയുള്ള അഹങ്കാരികളായ കളിക്കാരോട് കട്ടക്ക് കട്ട നില്‍ക്കുന്ന ഒരു കളിക്കാരന്‍ എന്ന നിലയില്‍ ശ്രീശാന്ത്‌ കുറച്ചൊക്കെ ഇഷ്ടം വാങ്ങിച്ചിരുന്നു. ശ്രീശാന്ത്‌ മലയാളികള്‍ക്കിടയില്‍ ഇത്രയും വെറുക്കപ്പെടാന്‍ കാരണമായത്‌ തീര്‍ച്ചയായും അയാളുടെ അമ്മയുടെ പ്രവൃത്തികള്‍ കൊണ്ട് തന്നെയാണ്. ലോകകപ്പ്‌ നേടിയത്പോലും തന്റെ പൂജ കൊണ്ടാണ് എന്ന് പറഞ്ഞു മുഴുവന്‍ സമയവും ചാനലില്‍ മുഖം കാണിച്ചു നടന്നത് ഒരു പാട് അരോചകമായിരുന്നു. എന്നാല്‍ ഇതില്‍ നിന്നും ഏറെ വെത്യസ്തമായിരുന്നു രഞ്ജിനിയുടെ കാര്യം. വര്‍ഷങ്ങളായി ഒരു ചാനലിന്റെ അവതാരികയും എല്ലാ സ്റ്റേജ് ഷോകളില്‍ സ്ഥാനം കിട്ടിയപ്പോഴും താന്‍ വന്ന വഴി മറന്നു എന്നത് തന്നെയാണ് ഈ പതനം ഉണ്ടാക്കിയത്. അത് തീര്‍ച്ചയായും രഞ്ജിനി അര്‍ഹിക്കുന്നു..

  ReplyDelete
  Replies
  1. അതേ, ഗോപുമോന്റെ ഇമേജ് വഷളാക്കിയതിൽ അമ്മയ്ക്കും ഒരു പങ്കുണ്ട്. വാതുവെപ്പുകാർക്ക് വേണ്ടി ഗോപുമോൻ എറിഞ്ഞ 'ഓവർ' പോലെ അവരും മാധ്യമങ്ങൾക്ക് മുന്നിൽ വല്ലാതെ 'ഓവറാ'ക്കി

   Delete
  2. It is a lesson for all upcoming youths in all fields ...

   Delete
 6. വായനകാരുടെ കെറുവ് ബഷീര് സാഹബ് തീർത്ത് കൊടുത്തു ... ഇനി ഏത് കോത്തായത്തിലെ ബ്ലോഗറാണ് എന്നൊന്നും പഴി കേൾക്കുകയില്ലല്ലൊ :)

  ReplyDelete
 7. >>>>വാക്കിലും പ്രവൃത്തിയിലും ശരീര ഭാഷയിലും സാധാരണക്കാരോടും പൊതുസമൂഹത്തോടും തികഞ്ഞ പുച്ഛം വാരിവിതറുന്ന ഇത്തരം ജന്മങ്ങളെ കാശും ടിക്കറ്റും കൊടുത്ത് എഴുന്നള്ളിപ്പിക്കുന്ന ദുഫായിയിലെ പ്രവാസി മണ്ടന്മാരെ വേണം ചവിട്ടാൻ.<<<<<
  രഞ്ജിനി വിഷയത്തില്‍ ഇത്ര മാത്രേ പറയാനുള്ളൂ ...പക്ഷെ, ഒരു മുടിഞ്ഞ സ്ത്രീ ലംബടന്‍ ആയതാണ് ശ്രീശാന്തിനെ കുടുക്കിയത്‌ എന്നതാണ് വാര്‍ത്തകളിലൂടെ മനസ്സിലാക്കാന്‍ കഴിയുന്നത് . അല്ലെങ്കില്‍ കേവലം പൊന്മുട്ടയിടുന്ന താറാവിനെ കൊല്ലാന്‍ മാത്രം അവന്‍ ബുദ്ധി ശൂന്യനായി എന്നും പറയാം .

  ReplyDelete
 8. അവലോകനം വളരെ കൃത്യമായി നൽകി...

  വിവാദമാക്കാവുന്ന വാക്കുകൾ പ്രയോഗങ്ങൾ ഒക്കെ തപ്പി നോക്കിയെങ്കിലും മരുന്നിനു പോലും കണ്ടെത്താൻ സാധിച്ചിട്ടില്ല... (എന്റെ പിഴ !!)

  വ്യക്തിപരമായ ധാർമ്മികത അവർ ആരായാലും അവരുടെ പ്രൊഫഷണൽ മേഖലയിലും ഉയർത്തിപ്പിടിച്ചില്ലെങ്കിൽ അധികകാലം യശസ്സ് കൊണ്ടു നടക്കാൻ സാധിക്കില്ല എന്ന പൊതു തത്വം ഇവിടെ അന്വർഥമാവുന്നു. (സിനിമ ആയാലും സ്പോർട്‌സ് ആയാലും , ഇനി പൊതു ജനസേവനം എന്ന 'ബിസിനസ്' ആയാലും )

  # ഓഫ്: ഇനി ഏതായാലും "കോപ്പിലെ ബ്ലോഗർ" എന്ന പദവിയിൽ നിന്നും തൽക്കാലത്തേക്ക് (മറ്റൊരു വിവാദ വിഷയം ഉണ്ടാവുന്നതു വരെ) വിട !! :)

  ReplyDelete
  Replies
  1. അതേ, ഭീഷണിക്ക് മുന്നിൽ വഴങ്ങി എഴുതിയതാണ്. ഇത്തിരി പങ്ക് നിങ്ങൾക്കുമുണ്ട്:)

   Delete
 9. കോഴക്കേസിൽ ശ്രീശാന്തിനെ കല്ലെറിയാൻ വരട്ടെ. എണ്ണിത്തിട്ടപ്പെടുത്താൻ കഴിയാത്ത കോടികൾ മുതൽ കക്കൂസില്ലാത്തവന്റെ ക്ലോസറ്റ് സബ്സിഡി വരേ കട്ട് മുടിച്ചവർക്ക് ജയ് പാടുന്നവർ എങ്ങിനെയാണ് കുറ്റം തെളിയാതെ ശ്രീശാന്തിനെ കല്ലെറിയുക?
  പണ്ട് നമ്പിനാരായണന്റെ കിടപ്പറരഹസ്യങ്ങൾ വരേ അച്ചു നിരത്തി ശൂന്യാകാശത്ത് ചാരപ്പുക പടച്ചുവിട്ടിരുന്നല്ലോ നമ്മുടെ അധികാരികളും മാധ്യമങ്ങളും കൂടി. എന്നിട്ടൊടുക്കമെന്തായി? അന്ന് സോഷ്യൽ മീഡിയയും ബ്ലോഗുമൊന്നുമില്ലാത്തതു കൊണ്ട് വല്ലാത്ത നാറ്റം കണ്ടില്ല.
  ശ്രീശാന്ത് തെറ്റു ചെയ്തെങ്കിൽ അത് തെളിയുന്നവരേക്കും കല്മാഡിക്കും രാജക്കും പിണറായിക്കുമൊക്കെ കൊടുത്ത ആ പൊളിറ്റക്കൽ ഇമ്മ്യൂണിറ്റിയെങ്കിലും കൊടുക്കാനുള്ള സന്മനുസ്സുണ്ടാവണം ബഹുമാനപ്പെട്ട തങ്കപ്പെട്ട മലയാളീ...

  ReplyDelete
  Replies
  1. കോഴ വാങ്ങിയ ശ്രീശാന്തിനു ഒരു അവാര്ഡ് കൊടുത്താലോ ചീരാമുളകെ

   Delete
  2. ഇമ്മ്യൂണിറ്റി കൊടുക്കാം. തൊണ്ടിയടക്കം പിടി കൂടിയ സ്ഥിതിക്ക് അതുകൊണ്ട് വലിയ കാര്യമുണ്ടാകുമെന്നു തോന്നുന്നില്ല

   Delete
  3. pinarayikku ninte vaka immunity onnum venda!
   Keralathile pothu samooham angeekaricha oru rashtreeya nethavine upamikkunnathu sookshichuvenam

   Delete
  4. dey oru pinarayiyude MOODU thangi... who told you Pinarayi is a respectable person in Kerala? Ninneppoleyulla eraanmoolikal angerkku jaivilikkum....

   Delete
  5. കേരളത്തിലെ പോത്ത് (pothu) സമൂഹം അംഗീകരിച്ച ഒരു രാഷ്ട്രീയ നേതാവ്.....(ഹത് കലക്കി)...

   Delete
  6. athu sariyaa pothu samooham

   Delete
 10. ഈ കൂട്ടത്തിൽ കലാഭവൻ മണി ചേരില്ല എന്ന് തോന്നുന്നു

  ReplyDelete
 11. ►ശ്രീശാന്തോ രഞ്ജിനിയോ മണിയോ പൃഥ്വിരാജോ ആരോ ആകട്ടെ സമൂഹത്തെക്കാൾ വലുതായി എന്ന തോന്നൽ വന്നു തുടങ്ങുമ്പോൾ തിരിച്ചറിയുക, അവരോഹണം തുടുങ്ങുകയായി.◄

  ദാറ്റ്സ് ഇറ്റ്!

  ReplyDelete
 12. 99% malyalees are theives and ahankarees. Our leaders are like that and no wonder others also follow suit and display their greatness and cheat their profession and public to make cash.....and once cash is there they are treated like gods even by the above blogger and the commentators....

  ReplyDelete
  Replies
  1. >>99% malyalees are theives and ahankarees << ഒരു ശതമാനം അവിടെ ബാക്കി വെച്ചത് ശരിയായില്ല :)

   Delete
 13. സാധാരണക്കാരോടും പൊതുസമൂഹത്തോടും തികഞ്ഞ പുച്ഛം വാരിവിതറുന്ന ഇത്തരം ജന്മങ്ങളെ കാശും ടിക്കറ്റും കൊടുത്ത് എഴുന്നള്ളിപ്പിക്കുന്ന ദുഫായിയിലെ പ്രവാസി മണ്ടന്മാരെ വേണം ചവിട്ടാൻ.
  100 mark....
  Ingot saudiyilek vannaa avalude kaalu njangal vettum

  ReplyDelete
 14. സാധാരണക്കാരോടും പൊതുസമൂഹത്തോടും തികഞ്ഞ പുച്ഛം വാരിവിതറുന്ന ഇത്തരം ജന്മങ്ങളെ കാശും ടിക്കറ്റും കൊടുത്ത് എഴുന്നള്ളിപ്പിക്കുന്ന ദുഫായിയിലെ പ്രവാസി മണ്ടന്മാരെ വേണം ചവിട്ടാൻ.
  100 mark....
  Ingot saudiyilek vannaa avalude kaalu njangal vettum

  ReplyDelete
 15. ഒരു റിയാലിറ്റി ഷോവില്‍ മലയാളത്തിന്റെ ശ്രീ നമ്മുടെ തമ്പി കണ്ണന്താനവുമായി യോര്‍ക്കര്‍ എറിഞ്ഞു കളിച്ചപ്പോയൊന്നും ഇത്രയതികം പ്രതിഭയുണ്ടെന്ന് കരുതിയിരുന്നില്ല എന്നാലും അവതാരകെയെ മാത്രം കുറ്റം പറഞ്ഞിട്ടെന്തിനാ ജനത്തിന്റെ പള്‍സ് മനസ്സിലാക്കാത്ത ചാനലുകാരെ വേണം ആദ്യം തല്ലാന്‍

  ReplyDelete
  Replies
  1. ജനത്തിന്റെ പൾസ് അറിയാത്തത് കൊണ്ടാണോ ഇവളുമാരൊക്കെ അഞ്ചും ആറും വർഷങ്ങൾ TV ഷോകളിൽ നിറഞ്ഞോടിയത്... ഇതിനോയൊക്കെ കാണാനായി മാത്രം ടിവിയുടെ മുന്നിൽ കുത്തിയിരിക്കുന്ന ജനകോടികൾ ഉണ്ട്, അവറ്റകളാണു ഇതിനെയൊക്കെ വലുതാക്കി വിട്ടത്

   Delete
  2. It was alphons kannathanam not thambi kannanthanam

   Delete
  3. It was Alphonse Kannanthanam, a Sr. IAS officer then, drove his car all the way from Tvm to Cochin, only to hear abuses from Sreesanth. It's the same arrogance that brought Sree to this pathetic end.

   Delete
 16. Does Prithvi belong to this list? M.G Soman paranjapole, he is outspoken..otherwise, he is a young man who has achieved quite a lot, including 2 state awards..He has never been involved in any fights in public, never had a scandal in his name, none of his colleagues have ever complained about him, and never any incident involving the police..

  Same with Mani..nammude Forest Dept athra nalle aalkar aano? I am sure there is more to this story, than what we read in the media..There is a good chance that the whole issue originated from a demand for bribe..

  Even about Ranjini Haridas..we cannot judge her without hearing her part of the story..In these kind of cases,it is very difficult to judge who started the abuse first..American Malayalikal ellam athra decent aano? Once I was in a shopping mall in Thiruvalla, and I was shocked to hear the language a lady and her adult children (whom I know personally) were using against the salesman, because of some misunderstanding regarding price..

  ReplyDelete
 17. മുന്‍‌കൂര്‍ ജാമ്യാപേക്ഷയില്‍ കലാഭവന്‍ മണി കൊടുത്ത സ്റ്റേറ്റ്മെന്റും, അദ്ദേഹത്തിന്‍റെ മുന്‍കാല ഇമേജും വിലയിരുത്തുമ്പോള്‍ അദ്ദേഹത്തെ ഇക്കൂട്ടത്തില്‍ ചേര്‍ക്കുന്നതിനോട് വ്യക്തിപരമായി എനിക്ക് വിയോജിപ്പുണ്ട്.

  പ്രായത്തിന്‍റെ പക്വതക്കുറവും, ആ കുറവില്‍ നിന്നും ഉടലെടുക്കുന്ന മെരുമാറ്റ ദൂഷ്യവുമായിരുന്നു ശ്രീ ശാന്തിനെ മലയാളികളില്‍ നിന്നും അകറ്റിയത്. അതുകൊണ്ടുതന്നെയാണ് ഈ കോഴ വിവാദത്തെ പൊതു ജനങ്ങള്‍ ഇത്രയ്ക്കു ആഘോഷമാക്കി മാറ്റിയതും.

  എന്നാല്‍ മലയാളികള്‍ക്ക് പരിചയമില്ലാത്ത ഒരു ശൈലിയും സംസ്കാരവും കൊണ്ട് തുടക്കം മുതലേ രഞ്ജിനി പൊതു ജനങ്ങളെ വെറുപ്പിച്ചു കൊണ്ടേ ഇരുന്നു. ഗള്‍ഫു നാടുകളില്‍ വന്നു സ്റ്റേജിലും സ്റ്റേജിനു പിറകിലും വെച്ച് മലയാളികളെ മാക്സിമം ഉപയോഗപ്പെടുത്തി ജീവിക്കുന്ന കുറെ സെലിബ്രിറ്റികളുണ്ട്. അതില്‍ പെട്ട ഒന്നാണ് ഈ രഞ്ജിനി. ഇവളുടെയെല്ലാം പ്രോഗ്രാമുകള്‍ വരുമ്പോള്‍ ആഴ്ചകള്‍ക്ക് മുമ്പേ ടിക്കെറ്റ് എടുത്തു കാത്തിരിക്കുന്ന കുറെ പേരെ കാണാറുണ്ട്‌ ഇവിടെ. അവരെ വെറുതെ ചവിട്ടിയാല്‍ പോര, ചാട്ടവാര്‍ കൊണ്ട് ചന്തിക്ക് അടിക്കണം.
  ഇവരാണ് മുഴുവന്‍ വിദേശ മലയാളികളുടെയും ശാപം..

  ReplyDelete
 18. Please include Santhosh Pandit also to the list

  ReplyDelete
  Replies
  1. koode ninte kettiyonem include cheyyu... y u hate santosh pandit

   Delete
  2. കുറച്ചു കൂടി നല്ല ഭാഷ ഉപയോഗിക്കു anonee

   Delete
 19. Sasi Lal, ChennaiMay 19, 2013 at 12:37 PM

  വാക്കിലും പ്രവൃത്തിയിലും ശരീര ഭാഷയിലും സാധാരണക്കാരോടും പൊതുസമൂഹത്തോടും തികഞ്ഞ പുച്ഛം വാരിവിതറുന്ന ഇത്തരം ജന്മങ്ങളെ കാശും ടിക്കറ്റും കൊടുത്ത് എഴുന്നള്ളിപ്പിക്കുന്ന പ്രവാസി മണ്ടന്മാരെ വേണം ചവിട്ടാൻ. like like like like

  ReplyDelete
 20. വള്ളിക്കുന്നെ,
  ശ്രീശാന്തും രഞ്ജിനിയും ആ ലിസ്റ്റിൽ വന്നില്ലങ്കിലെ അത്ഭുതം ഉള്ളു.
  പക്ഷെ കലാഭാവാൻ മണിയെ ആ കൂട്ടത്തിൽ നിർത്താൻ കഴിയുമെന്നു തോന്നുന്നില്ല
  കാരണം അദ്ധെഹത്തെപ്പറ്റി ഇന്ത്യാ ടുഡേ എഴുതിയ ഒരു റിപ്പോർട്ട് അടുത്തകാലത്ത്‌
  വായിക്കുകയുണ്ടായി, ഇത്രയേറെ ജീവകാരുണ്യ പ്രവർത്തികൾക്കും മറ്റുമായി ജീവിതം
  മാറ്റിവെച്ച, താൻ വന്ന വഴികൾ മറക്കാതിരിക്കുന്ന ഒരു സെലിബ്രിറ്റി ഇധെഹതെപ്പൊലെ
  ഒരാള് ഉണ്ടെന്നു തോന്നുന്നില്ല,ഇന്ത്യാ ടുഡേ റിപ്പോർട്ട് വസ്തു നിഷ്ടമായി എടുക്കാൻ കഴിയും
  അതിൽ സുതാര്യത ഉണ്ട് എന്നതിൽ തെല്ലും സംശയം വേണ്ട.
  മറിച്ച് ഇവിട നടന്നെന്നു പറയുന്ന സംഭവം വെറും കേട്ട് കേൾവി മാത്രം, സിനിമയെക്കുറിച്ചും
  സിനിമാക്കാരെക്കുറിച്ചുമുള്ള വാർത്തകളും ലേഖനങ്ങളും ഒട്ടും കാര്യമായി എടുക്കാത്ത പേജുകൾ
  മറിച്ചു മാറ്റുന്ന ഒരു വായനക്കാരനാണ് ഞാൻ എന്നാൽ അന്ന് ഇന്ത്യ ടുഡേയിൽ വന്ന ലേഖനം
  എന്നെ വായിപ്പിക്കാൻ പ്രേരിപ്പിക്കുകയും അന്ന് തന്നെ അതിനൊരു പ്രതികരണം അയക്കുകയും ചെയ്തു
  അവരതു കത്തുകൾ എന്ന പംക്തിയിൽ ബോക്സ്‌ കോളത്തിൽ അടുത്ത ലക്കത്തിൽ ചേർക്കുകയും ചെയ്തു.
  അത്തരം ഒരു വ്യക്തി ഈ ലിസ്റ്റിൽ വരാനുള്ള സാദ്ധ്യത വളരെ വിരളം, മറിച്ചു മുന്നിൽ പറഞ്ഞ
  രണ്ടു വ്യക്തികളും അതിനു എല്ലാ നിലയിലും യോജ്യർ തന്നെ, ഒരുവിധത്തിൽ പറഞ്ഞാൻ
  നാം തന്നെയല്ലേ ഇത്തരക്കാരെ ഇവിടെ വളം വെച്ചു വളർത്തുന്നതും, ലേഖനത്തിൽ പറഞ്ഞത്
  പോലെ "വാക്കിലും പ്രവൃത്തിയിലും ശരീര ഭാഷയിലും സാധാരണക്കാരോടും പൊതുസമൂഹത്തോടും തികഞ്ഞ പുച്ഛം വാരിവിതറുന്ന ഇത്തരം ജന്മങ്ങളെ കാശും ടിക്കറ്റും കൊടുത്ത് എഴുന്നള്ളിപ്പിക്കുന്ന പ്രവാസി മണ്ടന്മാരെ വേണം ചവിട്ടാൻ." ഹത് കൊള്ളാല്ലോ മാഷെ! ഇഷ്ടായി!
  ഏതായാലും ശ്രീശാന്തിന്റെ അഹങ്കാരത്തിന്റെ കട്ടയും പടവും ഏതാണ്ട് ഇതോടെ മടക്കിയ ലക്ഷണമാണ് കാണുന്നത്, അല്ലെങ്കിലും മലയാളി വർഗ്ഗത്തിന്റെ സൽപ്പേരു കളഞ്ഞു കുളിക്കുന്ന ഇവരെ ഇത്തരം കളികളിൽ ഇല്ലാതെയിരിക്കുന്നതു തന്നെ ഭേദം.
  നന്ദി ഈ കുറിപ്പിന്
  ആശംസകൾ

  ReplyDelete
  Replies
  1. താങ്കളുടെ കത്ത് പ്രസിധീകരിച്ചതാണോ ഇന്ത്യ ടുഡേ യുടെ 'വസ്തുനിഷ്ടത'?
   ഈ പറഞ്ഞ സാറും അങ്ങേരുടെ ചങ്ങാതിമാരും അതിരപ്പള്ളിയിലെ ഒരു തീം പാർക്കിൽ കുറച്ചു മാസം മുമ്പ് അടി പിടി ഉണ്ടാക്കി... കാരണം... ഇദ്ദേഹത്തിനു സൌജന്യം നൽകാമെങ്കിലും കൂടെ ഉണ്ടായിരുന്ന അനുയായികൾ ടിക്കറ്റ്‌ എടുക്കണം എന്ന് ജോലിക്കാർ പറഞ്ഞു... അറിഞ്ഞില്ലേൽ ചാലക്കുടി യിൽ ഒന്ന് ചോദിക്കൂ.

   Delete
  2. P V Ariel, താങ്കൾ പറഞ്ഞത് ശരിയായിരിക്കാം. കഴിഞ്ഞ ദിവസത്തെ സംഭവങ്ങൾ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തത് വെച്ച് ഞാൻ പറഞ്ഞുവെന്നേയുള്ളൂ.

   Delete
 21. @ഒരു കാര്യം ഉറപ്പാണ്, ഇവർ മൂന്ന് പേരും വളരെ ശ്രദ്ധിച്ചു വേണം ഭൂമിയിൽ ജീവിക്കാൻ.

  ഇവർ മാത്രമല്ല ഞാനും നിങ്ങളും എല്ലാവരും ശ്രദ്ധിക്കണം.

  ശ്രീശാന്ത്, താങ്കള് എന്തിനു ഇത് ചെയ്തു (ചെയ്തിട്ടില്ല എന്ന് വിശ്വസിച്ചോട്ടെ?) ? ഒരു മലയാളി എന്ന നിലയിൽ, ഒരു ക്രിക്കറ്റ് കളിക്കാരൻ എന്ന നിലയിൽ, പലതരത്തിൽ പലരും താഴ്ത്തി കെട്ടാൻ ശ്രമിച്ചപ്പോഴും താങ്കളെ എനിക്ക് ഇഷ്ടമായിരുന്നു പഹയാ... ഇപ്പോൾ....?

  പ്രവാചകന്‍ പറഞ്ഞു: ആരുടെയെങ്കിലും ഹൃദയത്തില്‍ ഒരു അണുതൂക്കം അഹംഭാവമുണ്ടായാല്‍ അവന്‍ സ്വര്‍ഗ്ഗത്തില്‍ കടക്കുകയില്ല!, ഇതുകേട്ടപ്പോള്‍ ഒരാള്‍ ചോദിച്ചു. ''ഒരാള്‍ തന്റെ വസ്ത്രവും ചെരിപ്പും നല്ലതാവണമെന്ന് ഇഷ്ടപ്പെടുന്നു. ഇത് അഹംഭാവമാകുമോ? പ്രവാചകന്‍ പറഞ്ഞു. ''അല്ലാഹു ഭംഗിയെ ഇഷ്ടപ്പെടുന്നു. അഹംഭാവമെന്നാല്‍ സത്യത്തെ തള്ളിക്കളയലും ജനങ്ങളെ പുച്ഛിക്കലുമാണ്''.

  ------------

  "ആനന്ദ ചിന്മയ ഹരേ ഗോപികാരമണ
  ഞാനെന്ന ഭാവമത് തോന്നായ്കവേണമിഹ
  തോന്നുന്നതാകില്‍ അഖിലം ഞാനിതെന്ന വഴി
  തോന്നേണമേ വരദ നാരായണായ നമ:"

  : ഹരിനാമ കീർത്തനം

  ( ആനന്ദമൂര്‍ത്തേ .!! ജ്ഞാന സ്വരൂപാ !! ഗോപികാ രമണ !! ഞാന്‍ എന്റേത് എന്ന സ്വാര്‍ത്ഥ ചിന്താഗതി ജീവിതത്തില്‍ ഉണ്ടാകാതെ ഇരിക്കേണമേ.അല്ലയോ വര ദായകാ അഥവാ ഞാന്‍ എന്ന ഭാവം തോന്നുക എങ്കില്‍ ഈ വിശ്വം തന്നെ ഞാന്‍ എന്ന ഭാവം തോന്നുമാരാകേണം .കാരണം എന്‍റെ സ്വരൂപ പ്രതിഫലനമാണല്ലോ ഈ വിശ്വം തന്നെ.അപ്പോള്‍ ഭേദ ചിന്തയുണ്ടാകുന്നില്ല..ഞാന്‍ എന്‍റെ എന്ന സ്വാര്‍ത്ഥ മനോഭാവം നീങ്ങി സ്വരൂപതിലേക്ക് മനസ്സ് ചലിക്കുന്നു....)

  -------------

  അനീതി, അഹങ്കാരം, അത്യാഗ്രഹം ഇവമൂലം സാമ്രാജ്യം കൈമാറിപ്പോകുന്നു. പൊടിയും ചാരവുമായ മനുഷ്യന്അഹങ്കരിക്കാന്‍ എന്തുണ്ട്? ജീവിച്ചിരിക്കെത്തന്നെ അവന്റെ ശരീരം ജീര്‍ണിക്കുന്നു. അഹങ്കാരം തുടങ്ങുമ്പോള്‍ കര്‍ത്താവില്‍നിന്ന് അകലുന്നു; ഹൃദയം അവന്റെ സ്രഷ്ടാവിനെപരിത്യജിച്ചിരിക്കുന്നു. അഹങ്കാരത്തോടൊപ്പം പാപവുംമുളയെടുക്കുന്നു; അതിനോട് ഒട്ടിനില്‍ക്കുന്നവന്‍മ്ലേച്ഛത വമിക്കും. അതിനാല്‍, കര്‍ത്താവ് അപൂര്‍വമായ പീഡകള്‍ അയച്ച് അവനെ നിശ്‌ശേഷം നശിപ്പിക്കുന്നു.

  : ബൈബിൾ

  ReplyDelete
  Replies
  1. @ മലക്ക്
   A big like to this comment. really great!!

   Delete
  2. Super like. I read this comment arround three times

   Delete
  3. good one malakk.. :)

   Delete
  4. ദൈവം ഉണ്ടോ ഇല്ലേ... ഇല്ലെങ്കിൽ പിന്നെ ?!!... ഉണ്ടെങ്കിൽ പിന്നെ ?!!... എന്നിത്യാദി പഠനം സത്യാന്വേഷണ തൃഷ്ണയുള്ളവർ നടത്തട്ടെ. എന്നാൽ മൊത്തത്തിൽ ഹിന്ദു കൃസ്ത്യാനി മുസ്‌ലിം എന്നിങ്ങനെ എല്ലാവിധ മതാനുയായികളും ദൈവ വിശ്വാസികളാണ് എന്നത് ഒരു വാസ്തവമാണ്. പക്ഷെ തങ്ങളുടെ മതം പഠിപ്പിക്കുന്ന ധാർമ്മികമൂല്യങ്ങളെ കുറിച്ച് ബോധവാന്മാരല്ലാത്ത അനുയായികൾ ഓരോ മതത്തിലും പെരുകി വരുന്നു എന്നത് ഇക്കാലഘട്ടത്തിന്റെ ഒരു ദുരന്തമാണ്. മറ്റൊരു ദുരന്തം തങ്ങളുടെ മതത്തിന്റെ അടിസ്ഥാന ഗ്രന്ഥങ്ങളുടെയൊന്നും യാതൊരു പിന്തുണയുമില്ലാതെ മതത്തിന്റെ- ദൈവത്തിന്റെ പേരിൽ മതാനുയായികളിൽത്തന്നെ ഭൂരിപക്ഷം പേരിലും നിലനിൽക്കുന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളുമാണ്. ഇവ രണ്ടിന്റെയും ആധിക്യം മനുഷ്യമനസ്സുകളെ തമ്മിലകറ്റുന്നതിലും, ജീർണ്ണതകൾ പെരുകുന്നതിലും പ്രധാന പങ്ക് വഹിക്കുന്നു. ഒപ്പം നിരീശ്വര വിശ്വാസികൾക്ക് അവ മതത്തിനെതിരെ പ്രയോഗിക്കാനുള്ള ആയുധങ്ങളായിത്തീരുകയും ചെയ്യുന്നു.

   ഇന്ന് അറിവിന്റെ ലോകം വളരെ വിശാലമാണ്. പല തരത്തിലുള്ള അറിവുകളുണ്ട്. അറിവ് നേടുന്ന കാര്യത്തിൽ മനുഷ്യൻ ഒരുപാട് വളർന്നിരിക്കുന്നു. അതുകൊണ്ടാണ് ഇന്നിന്റെ പല സംഗതികളെയും ജീർണ്ണതയും അസംസ്കാരികതയുമായി വിലയിരുത്തുന്നവർക്കെതിരെ ന്യായവാദങ്ങളുന്നയിച്ചു കൊണ്ട് ഒരു വിഭാഗം രംഗത്ത് വന്നുകൊണ്ടിരിക്കുന്നത്. എന്നാൽ ഇവിടെ മനസ്സിലാക്കേണ്ട മറ്റൊരു വസ്തുതയുണ്ട്. അറിവ് എത്രയധികം നേടിയാലും ഓരോ അറിവിന്റെയും വിശാലതയിൽനിന്നും ലഭിക്കേണ്ട അതിന്റെ ഉപോൽപ്പന്നമായ 'തിരിച്ചറിവ്' എന്ന കാതൽ(essence) നേടാത്ത കാലത്തോളം ഒരറിവും ഒരാൾക്കും ശാശ്വതമായ നേട്ടം ഉണ്ടാക്കുകയില്ല. തിരിച്ചറിവ് നേടാത്തവർ പെരുകി ഒരു സമൂഹമായി വളർന്നാൽ അത് മൊത്തം മനുഷ്യസമൂഹത്തിന്റെ കോട്ടത്തിന് കാരണമായിത്തീരുകയും ചെയ്യും. അറിവും തിരിച്ചറിവുംതമ്മിൽ പ്രധാനമായ ഒരു വ്യത്യാസമുണ്ട്. അറിവ് ഏതൊരാളുടെയും മനസ്സിൽ കുടിയിരിക്കാം. എന്നാൽ തിരിച്ചറിവ് വക്രതയില്ലാത്ത മനസ്സുകളിൽ മാത്രമേ കുടിയിരിക്കുകയുള്ളൂ.

   ഇവിടെ മലക്ക് രേഖപ്പെടുത്തിയ ഈ പ്രതികരണത്തിന്റെ തിളക്കം അതിശക്തമാണ്. ഇത്തരം പ്രതികരണങ്ങൾക്ക് വേണ്ടി കാലഘട്ടം ദാഹിക്കുന്നു. സനാതനമൂല്യങ്ങൾ യുവ തലമുറയ്ക്ക് കൈമാറുന്ന കാര്യത്തിൽ ഓരോ മതത്തിലേയും നല്ല മനസ്സുകൾ ഒന്നിക്കേണ്ട സമയമാണിത്. അത് ഇന്നിന്റെ തേട്ടമാണ്‌.

   Delete
 22. ദുഫായീന്ന് വരികയായിരുന്നത്രേ സുനാമി........ആ പ്രയോഗം കലക്കി.........സുനമിതെന്നെയാ അത്.............

  ReplyDelete
 23. മണ്ടന്മാര്‍ പ്രവാസികള്‍ ഇവളെ ഇങ്ങോട്ട് എഴുന്നെള്ളിക്കുന്നതിനു മുന്‍പ് ഇവളെ നാട്ടിലുള്ള കൂതറകള്‍ ആണ് വളര്ത്തി വലുതാക്കിയത്

  ReplyDelete
 24. ബഷീർക്കയിൽ നിന്ന് കുറച്ചു കൂടി സ്ട്രോങ്ങ്‌ ആയ പോസ്റ്റാണ് പ്രതീക്ഷിച്ചത്. തത്ക്കാലം ഈ വരി കൊണ്ട് തൃപ്തിപ്പെടാം

  ദുഫായീന്ന് വരികയായിരുന്നത്രേ സുനാമി. വാക്കിലും പ്രവൃത്തിയിലും ശരീര ഭാഷയിലും സാധാരണക്കാരോടും പൊതുസമൂഹത്തോടും തികഞ്ഞ പുച്ഛം വാരിവിതറുന്ന ഇത്തരം ജന്മങ്ങളെ കാശും ടിക്കറ്റും കൊടുത്ത് എഴുന്നള്ളിപ്പിക്കുന്ന പ്രവാസി മണ്ടന്മാരെ വേണം ചവിട്ടാൻ.

  ReplyDelete
 25. ദുബായി പ്രവാസികളെ പറയുന്ന ശൈലിയിൽ ഉള്ള പുച്ഛം മനസ്സിലാവുന്നുണ്ട് . അവർ മാത്രമല്ല ലോകം മുഴുവൻ അവളെ പൊക്കി നടക്കുന്ന ഊളന്മാർ ഉണ്ട് എന്ന് Basheerka മനസ്സിലാക്കുക.

  ReplyDelete
  Replies
  1. I do agree with it. ഊളന്മാർ എല്ലായിടത്തുമുണ്ട്. ദുബായിയിൽ അതിത്തിരി കൂടുതലുണ്ട് എന്ന് തോന്നുന്നു. ഇതുമാതിരിയുള്ള എല്ലാ അലവലാതികളേയും അവിടെയാണ് കൂടുതൽ സ്വീകരിച്ചു കാണാറുള്ളത്‌

   Delete
  2. കൂതറ, ഊളന്‍, അലവലാതി,, തുടങ്ങിയ പ്രയോഗങ്ങളില്‍ കൂടി താങ്കളും ആ “പുച്ഛം” എന്ന ഗണത്തില്‍ ഉടനെ കയറി കൂടും

   Delete
  3. PRAYASIYAYA PRAVASIMay 22, 2013 at 9:51 AM

   ദുബായില് ഇത്തരം കൂതറ പരിപാടികള്ക്ക് ചുക്കാന് പിടിക്കുന്നത് kmcc പോലുള്ള സംഘടനകളാണ് . ഊളന്മാരാണോ ഉരഗജീവികളാണോ എന്നൊരു സംശയം മാത്രം :)

   Delete
  4. കെ എം സി സി സംഘടപിച്ച കൂതറ പ്രോഗ്രാം ഏതൊക്കെ എന്നതിന് ചില ഉദാഹരങ്ങള് പറയാമോ ?

   Delete
 26. അഹങ്കാരികൾക്കും ആർത്തി പണ്ടാരങ്ങൽക്കും വിട ......

  ReplyDelete
 27. നിലവാരമുള്ള പരിപാടികൾ മാത്രമേ കാണാറുള്ളു !
  ശ്രീ ശാന്ത്
  രഞ്ജിനി
  മണി
  പ്രിത്തിരാജ് !
  ഇവരുടെ കളിയോ
  അവതരനമോ
  അഭിനയമോ
  അതിലൊന്നും പെട്ടീട്ടില്ല !
  ആ സമയം നാഷണൽ ജ്യോഗ്രഫി, ആനിമൽ പ്ലാനറ്റ് എന്നിവ കണ്ടു ലാങ്ങേജും, നിലവാരവും താഴെ പോകാതെ നോക്കുന്നു !

  ReplyDelete
 28. ഹവാല പണവും പെണ്ണും മദ്യവും മുഖ്യ ആകർഷണമായ ഐ പി എല്ലിൽ മാന്യതയും സത്യ സന്ധതയും പ്രതീക്ഷിച്ചു വായും പൊളിച്ചു ടി വി യുടെ മുൻപിലും ഗാലരിയിലും ഇരിക്കുന്ന മരമണ്ടൻ ജനത്തിനെ ശ്രിശാന്തിനെ പോലെയുള്ളവർ വലിപ്പിചെങ്കിൽ,കണക്കായി പോയെന്നെ പറയുവാൻ ഒക്കുകയുള്ളൂ.കൽക്കരിയും 2-3 ജി യും കോമ്മണ്‍വെൽത്തും തകർത്താടിയപ്പോൾ വായിൽ പഴയം തിരുകിയവർ ഇപ്പോൾ ഉറഞ്ഞു തുളളുന്നതിന്റെ കാരണം മനസിലാവുന്നില്ല.വെറും തട്ടിപ്പായ ഐ പി എല്ലിൽ കുറച്ചു വഞ്ചന കാണിച്ചു എന്നത് മാത്രമാണ് ശ്രിശാന്ത് ചെയ്ത കുറ്റം.സാദാ ജനത്തിന്റെ നികുതി പണം സ്വന്തം പോക്കറ്റിൽ തിരുകുന്ന രാഷ്ട്രീയക്കാർ ചെയ്തത് പോലെയൊന്നും ഇയാൾ ചെയ്തിട്ടില്ല.ഇത് വരെ ചാമ്പ്യന്മാർ അയവരൊക്കെയും ഒത്തു കളി കൊണ്ടാണ് പോയിന്റുകൾ നേടി ചയ്മ്പ്യൻ ആയത്.കോടികൾ മറിയുന്ന ഐ പി എല്ലിൽ ബെറ്റിങ്ങിൽ നിന്നല്ലാതെ പിന്നെ സോപ്പിന്റെയും ചീപിന്റെയും നാരങ്ങ വെള്ളത്തിന്റെയും പരസ്യം കാണിച്ചു കിട്ടുന്ന കാശിനാണോ ഇവന്മാരൊക്കെ അടിപിടി കൂടുന്നത്?വമ്പൻ പുള്ളികൾ തമ്മിലുള്ള കിട മത്സരത്തിൽ പെട്ട് ഇരയക്കപെട്ടവർ ആണ് താഴെക്കിടയിലുള്ള ഈ കളിക്കാർ.നൂറു കണക്കിന് കോടികൾ ഒരു പന്തിനും ഓരോ ഓവറിനും റണ്‍സിനും ബെറ്റിംഗ് നടത്തുന്ന വലിയ പുള്ളികളുടെ രോമത്തിൽ തൊടുവാൻ പോലും ഇവൻമാർക്കൊന്നും കഴിയില്ല.ചുമ്മാ ശ്രിശാന്തിനെ തെറി പറയുന്നതിന് മുൻപ്,സ്വയം വിഡ്ഢിയായി ഈ കോപ്രായം കണ്ടു ഇരിക്കുന്ന ഓരോരുത്തരും സ്വയം തെറി വിളിക്കൂ..

  ReplyDelete
  Replies
  1. മറ്റുള്ളവർ തെറ്റ് ചെയ്യുന്നു എന്നത് കൊണ്ട് വാതുവെപ്പുകാർക്കു കളിച്ച ശ്രീശാന്തിനെ ന്യായീകരിക്കാൻ ആവില്ല.

   Delete
  2. There was a big scam(around 2000cr) which Aravind Kejriwal reported last week about the Vodafone and kapil Sibal are just washed away with this incident

   Delete
 29. ശ്രീശാന്തിനോടൂ എനിയ്ക്കൊരു കാര്യമേ പറയാനുള്ളൂ - ചതിയില്‍ വഞ്ചന പാടില്ല. IT'S ALREADY A LOOTING GAME, AND YOU....

  ReplyDelete
 30. ഇക്കാര്യത്തിൽ ഞാൻ കുറെയൊക്കെ രൻജിനിയുടെ പക്ഷത്താണ്. ചില കാരണങ്ങള കൊണ്ട്.;
  ഒന്ന് അവർ ഒരു സ്ത്രീയാണ് അതിനാൽ ക്യുവിൽ പരിഗണന അര്ഹിക്കുന്നു എന്നത് തന്നെ. രണ്ടാമത്, ക്യു തെറ്റിക്കരുതെന്ന നീതി ബോധം മലയാളിക്കുണ്ടാകുന്നത് അവൻ കൌണ്ടറിൽ എത്തുന്നത്‌ വരെയാണ്. അതുവരെ ലോകത്ത് എത്ര ഉന്നതൻ വന്നാലും തന്റെ പുറകിൽ നിന്നോളണം. സ്വന്തം കാര്യം കഴിഞ്ഞാൽ പിന്നെ ആര് ക്യുവിൽ തള്ളിക്കയറിയാലും നോ പ്രോബ്ലംസ് ! തന്റെ കാര്യം കഴിഞ്ഞല്ലോ! ആവറെജ് മലയാളി നല്ല ഒന്നാം തരാം അവസര വാദിയാണ്. സ്വാർഥനുമാണ്. ഇത് അനുഭവത്തിന്റെ അടിസ്ഥാനത്തി ലാണ് പറയുന്നത്.

  ഗൾഫ് എയർ പോർട്ട്‌ കളിൽ സ്ത്രീകളെയും കുട്ടികളെയും കണ്ടാൽ അറബി ഉദ്യോഗസ്ഥർ മുന്നിലേക്ക് വരാൻ പറയും, അതാണ്‌ ഒരു അലിഖിത നിയമം. മാന്യതയും. കോഴിക്കോടും അങ്ങനെ ചെയ്യുന്നത് കണ്ടിട്ടുണ്ട്. അത് നമ്മുടെയും സംസ്കാരമാണ്.

  രഞ്ജിനി ഒരു നല്ല കലാകാരിയാണ്. അവരുടെ അവതരണ ചാതുരിയെ വർഷങ്ങളോളം വേണ്ടുവോളം ആസ്വദിച്ചു ഉല്ലസിച്ച മലയാളി അവസരം കിട്ടിയപ്പോൾ തനി നിറം പുറത്തു കാട്ടുന്നു ! ഇതെന്തു മര്യാദ? രഞ്ജിനി ഇല്ലായിരുന്നെങ്കിൽ ഐഡിയ സ്റ്റാർ സിങ്ങർ ഇത്ര പോപ്പുലർ ആകുമായിരുന്നില്ല.

  ഇതൊക്കെ വെച്ച് അല്പം പരിഗണന അവര്ക്ക് കൊടുക്കാൻ നമ്മളും മര്യാദ കാട്ടേണ്ടി യിരുന്നില്ലേ ? അതിനു പ്രത്യേകം നിയമം വേണമെന്നുണ്ടോ ? മനുഷ്യൻ സഹി കെടുമ്പോൾ തെറി വിളിച്ചു പോകും സ്വാഭാവികമാണ്. ആരുണ്ട്‌ അത് ചെയ്യാത്തവർ?
  വീഡിയോ വിൽ രഞ്ജിനി ക്ക് പിറകെ എല്ലാം കണ്ടു ആസ്വദിച്ചു നിർവൃതിയടയുന്ന കുറെ മല്ലുകളെ കണ്ടില്ലേ ? ഇതാണോ വലിയ സംസ്കാരം? സ്വയം നന്നായിട്ട് പോരെ രണ്ജിനിയെ നന്നാക്കൽ ?

  ReplyDelete
  Replies
  1. Come on man, there is a huge difference between Gulf & India....you cannot just judge like that......she tried to show some balls and was hit back hard, that made her upset. So as rule of thumb, the next action from a smart / crooked women is to point finger at someone stating...he molested me....the rest will be take n care of by our media and dumb asses over there...........................................

   Delete
  2. Shihabudheen CH PangMay 20, 2013 at 7:33 AM

   ..സ്ത്രീകളെയും പ്രായ മായവരെയും ആധരിക്കലും അവര്ക്ക് പരിഗണന കൊടുക്കലും ഒക്കെ തന്നെയാണ് സംസ്കാരം.. പക്ഷെ രണ്ജിനിയുടെ കാര്യത്തിൽ സംഭവിച്ചത് അങ്ങിനെ യാണോ.? ക്യാമറ പരിശോദിച്ച പോലീസിന്റെ വിശദീകരണം തെറ്റ് രണ്ജിനിയുടെ ഭാഗത്ത്‌ ആണെന്നാണ്‌ മനസ്സിലാകുന്നത്‌ എന്നാണ്.. കുട്ടികൾകൂടെ യുള്ള സ്ത്രീകളെ വിന്റെ മുന്നിലേക്ക്‌ നിര്താരുണ്ട് എന്നത് നൂറു സതമാനം ശെരിയാണ് അങ്ങിനെ യെങ്ങിൽ രണ്ജിനിയുടെ മുന്നില് സ്ഥാനം അമേരിക്കൻ യാട്രക്കാരിക്കല്ലേ.. (രഞ്ജിനി തന്നെ പറയുന്നു അവരുടെ കൂടെ കുട്ടികൾ ഉണ്ടായിരുന്നു എന്ന്)
   പൊതുവെ യുള്ള വരിയിൽ മുന്നിൽ കയറി നില്ക്കുന്നതിനു മുൻപ് ''പ്ലീസ് ഞാൻ ഇവിടെ നിന്നോട്ടെ'' എന്ന് ചോതിചിരുന്നെങ്ങിൽ രഞ്ജിനി എല്ല ഒരു സാദാരണ മനുഷ്യൻ ആനെങ്ങില്പോലും പ്രതേഗിച്ചു ഒരു സ്ത്രീ യാനെങ്ങിൽ തീര്ച്ചയായും സമ്മദിക്കാതിരിക്കാൻ വേണ്ടി മാത്രം ദുഷ്ട്ടരാണോ മലയാളി.?? പിന്നെ വരിയിൽ നില്ക്കുന്നവരെ ഒക്കെ ഊളകലാക്കി ഷൈൻ ചെയ്യാൻ നോക്കിയാൽ ചിലപ്പോള ''മലയാളി'' സമ്മദിക്കില്ല
   എനിക്കു തോന്നുന്നു ഞാൻ വലിയ സംഭവം ആണെന്ന് കരുതി അല്പം ജാഡ പുരതെടുതിട്ടുണ്ടാകും.. മഹാ ഭൂരിപക്ഷം ആളുകളും അവളെ എതിർക്കുന്നതിൽ യെന്ടെങ്ങിലും ഒക്കെ കാര്യം(മുന് കാല അനുഭാവനഗളിൽ) ഇല്ലാതിരിക്കുമോ..? :- ആ യെന്ടെങ്ങിലും ആകട്ടെ യെനിക്കെന്ദാ ഞാനല്ലലോ.. (ഞാനും ഒരു സാദാ ''മലയാളി'' തന്നെ യല്ലേ)

   Delete
  3. //ഒന്ന് അവർ ഒരു സ്ത്രീയാണ് അതിനാൽ ക്യുവിൽ പരിഗണന അര്ഹിക്കുന്നു എന്നത് തന്നെ//

   സുഹൃത്തേ, സ്ത്രീയും പുരുഷനും തമ്മിൽ യാതൊരുവിധ വെത്യാസവും ഇല്ല എന്ന് നാഴികക്ക് നാല്പത് വട്ടം പറഞ്ഞു കൊണ്ടിരിക്കുന്ന ഒരു സ്ത്രീയാണ് രഞ്ജിനി, അത് കൊണ്ട് സ്ത്രീ എന്ന പരിഗണന ഇവൾക്കും ഇവളെ പോലെയുള്ള ചില ടീംസിനും ബാധകമല്ല, അത് കൊണ്ട് മര്യാദക്ക് പോയി ക്യുവിൽ പോയി നില്ക്കാൻ പറ....

   Ashraf

   Delete
  4. good comment

   Delete
 31. ആണായാലും പെണ്ണായാലും തെറ്റുകള്‍ ആര്‍ക്കും പറ്റും, ഫേസ്ബുക്കില്‍ രഞ്ജിനിയ്ക്കെതിരെ എഴുതുന്ന അഭിപ്രായങ്ങള്‍ വളരെ നിലവാരം കുറഞ്ഞതായിപോകുന്നു. സാധാരണക്കാര്‍ക്കും തെറ്റുകള്‍ പറ്റാറുണ്ട്. ഈ സംഭവത്തില്‍ സത്യം പൂര്‍ണ്ണമായും വ്യക്തമായിട്ടുമില്ല. നമ്മുടെ സമൂഹം സ്ത്രീകളെ ബഹുമാനിക്കുന്ന കാര്യത്തില്‍ വളരെ പിന്നിലാണെന്നാണ് രഞ്ജിനിയ്ക്കെതിരെയുള്ള ഫേസ്ബുക്ക്‌ അഭിപ്രായങ്ങള്‍ കാണുമ്പോള്‍ തോനുന്നത്. വിമര്‍ശനം ആരോഗ്യകരമായിരിക്കണം, അത് തെറ്റുകള്‍ തിരുത്തുവാന്‍ സഹായകമായിരിക്കണം.

  ReplyDelete
 32. There are so many under currents in Sree's case....that's not visible to us. Look at the space the national medias giving for this undoubtedly, we can say that there is something fishy..... Among international players only sree was arrested, while the big sharks are still in the pool. Someone made a trap and he walked in just like that. There is a huge gap between south and north while playing in their turf, Sree missed it and it is pay back time.I don't think that he is such dumb to loose his golden career for mere 10 lakhs..... hard to digest.

  ReplyDelete
  Replies
  1. "sharks are still in the pool" No..No chance...പൂളിലാണേ വല്ല ആഫ്രിക്കന്‍ മുഷിയോ മറ്റോ കാണുമായിരിക്കും..

   Delete
 33. ഇന്ത്യൻ റുപ്പി എന്നാ ചിത്രം കണ്ടതോട്‌ കൂടി എനിക്ക് പ്രിത്വി രാജേനോടോരിഷ്ട്ടമോക് വന്നു . നിങ്ങള്ക്ക് ആ ഗ്യാപിലേക്ക് വേണമെങ്കിൽ വേറൊരാളുടെ പേര് നിർദ്ധെഷിക്കട്ടെ മറ്റാരുമല്ല പി സി ജോർജ്

  ReplyDelete
 34. ഇവരില്‍ ശ്രീശാന്തിന്‍റെ കാര്യം ശ്രദ്ധിച്ചിട്ടുണ്ട്. ആദ്യം ഒന്ന് ഉയര്ന്നു വന്നപ്പോള്‍ മറ്റു പലരേയും പോലെ വിനയം വഴിഞ്ഞൊയുകുന്ന ഭാഷയില്‍ പുള്ളിക്ക് സംസാരിക്കാന്‍ അറിയില്ലായിരുന്നു. അഹങ്കാരി എന്ന് തോന്നുന്നവരെ നമ്മള്‍ മലയാളികള് വെറുതെ വിടില്ലല്ലോ. പുച്ചിക്കാനും തുടങ്ങി. അതൊന്നും കേട്ടിട്ട് നയപരമായി സംഭാഷണ രീതി മാറ്റാനുള്ള അറിവൊന്നും ആ ചെക്കനില്ലാതെ പോയി. പുചിക്കുന്നവരുടെ നാവടക്കാന്‍ തിരിച്ചു പുച്ചിക്കണമെന്നു പുള്ളിയും കരുതി. പുള്ളി പുചിച്ചു. നമ്മള്‍ തിരുച്ചു വീണ്ടും പുച്ചിച്ചു . അങ്ങനെ ആക പുച്ഛമയം ആയി പോയി.

  ReplyDelete
 35. അവതാരിക എന്നാ നിലയില അല്ലാതെ രണ്ജിനിയെഎത്ര പേര്ക്ക് വ്യക്തിപരമായി അറിയാം
  എനിക്കും അറിയില്ല.
  പക്ഷെ ഫേസ് ബുക്ക്‌ പ്രചാരണം ഒക്കെ കണ്ടാല്‍ ഇവരെ പറ്റി തങ്ങള്‍ ക്കു എല്ലാം അറിയാം എന്നാണ് മലയാളികളുടെ ഭാവം.
  അതും എത്ര അസഭ്യമായിട്ടാണ് അവരെ പറ്റി പറയുന്നത് ...

  airport - ല്‍ നടനന്തിനെ പറ്റി രണ്ടു കൂട്ടരുടെയും വാദം ഒരു ഓണ്‍ലൈൻ പത്രത്തില വായിച്ചു.
  ഒരു സ്ത്രീയെ അവളുടെ വീട്ടുകാരെയും അവഹേളിച്ച ഒരാൾ ഹീറോ ആയി
  ഇത് പ്രവാസികള്ക്ക് എതിരെ എന്തോ സംഭവിച്ചു എന്നൊക്കെ ആണ് വാദം

  കഷ്ട്ടം തന്നെ.

  ReplyDelete
  Replies
  1. ദേ ... രണ്ജിനീടെ അമ്മായ്യീടെ മോൻ ....

   Delete
  2. no.... vakkalathu narayanankuttiya....

   Delete
  3. നീയും ഒരു കൂതറയാണല്ലോടാ.... പൂങ്കാവേ.....

   Delete
  4. its very hard to believe your statement. A pravasi with his wife and young kids, will not use a foul language to her without any valid reason.. I would guess, he would have used some foul language when she was acting like a super citizen.. in western countries, I havent seen much vvip treatment in front of immigration counter!

   Delete
 36. പൂവിട്ട് പൂജിച്ചിരുന്ന താരമുഖമൂടികൾ ഓരോന്നായി അടർന്നു വീഴുവാണല്ലോ...കഴിഞ്ഞ ആഴ്ചകളിൽ ഫേസ്ബുക്ക് 'ക്വട്ടേഷൻ' ആക്രമത്തിനിരയാവരുടെ പട്ടിക: രഞ്ജിനിച്ചേച്ചി, കലാഭവമ്മണി, ശ്രീക്കുട്ടൻ, ജിഎസ്(അഥവാ ജീനിയസ്) പ്രദീപ്, സിന്ധുജോയ്, രാഹുൽ ഈശ്വർ, പിന്നെ ഇന്ത്യാവിഷനിലെ സ്പെഷ്യൽ കറസ്പോഡൻറും...!
  അടുത്ത ക്വട്ടേഷൻ സ്വീകരിച്ചു തുടങ്ങി...

  ReplyDelete
  Replies
  1. എന്തോരും പൂവ് വേസ്റ്റായിട്ടുണ്ടാകും കഷ്ടം.....

   Delete
 37. why you removed the product from All saints college from the list

  ReplyDelete
 38. അടുത്തിടെ രന്ജിനിയുടെ ഒരു ഗള്ഫ്‌ വീഡിയോ ക്ലിപ്പ് കണ്ടിരുന്നു . അറബികള്ക്കു മുന്നില് ചിരിച്ചു കൊണ്ട് എല്ലാം തുറന്നു കാണിക്കുന്നത് . ഒരു അഭിമുഖതിൽ രഞ്ജിനി തന്നെ അതിനു മറുപടി പറയുന്നുണ്ട്, അത് ക്യാമറ ട്രിക്ക് ആണെന്ന് . സത്യത്തിൽ എല്ലാം ഒരു ട്രിക്ക് തന്നെയല്ലേ ...?

  ReplyDelete
 39. All rape case (in delhi), Coal case, 2G Spectrem etc. etc.. are buried for time being with IPL issue.
  now everyone is focused on IPL issue.

  ReplyDelete
  Replies
  1. രാജ്യത്തെ ഏതെങ്കിലും ഒരു അഴിമതിയോ, ചൂതട്ടമോ തടയാന് കഴിഞ്ഞാല്‌ , അതിന്റെ മികവില് മറ്റു അഴിമതികളും നിയന്ത്രിക്കാന് കഴിഞ്ഞേക്കും. അതിനു പകരം ഇതു ചെറുതാണ് മറ്റു അഴിമതികള് ഇതിനെക്കാള് വലുതാണ് എന്ന് വരുത്തി തീരത്തി അതും ഇല്ല ഇതും ഇല്ല എന്ന അവസ്ഥയിലേക്കാണ് വീണ്ടു പോകുന്നത് . അഴിമതികളെ പ്രോത്സാഹിപ്പിക്കാനെ ഇത് കൊണ്ട് ഉപകരിക്കൂ

   Delete
 40. ക്യൂ നില്കുന്നവരെ വകഞ്ഞു മാറ്റി സുനാമി വന്നത് പോലെ കൗണ്ടറിലേക്ക് ഇടിച്ചു കയറിയ രഞ്ജിനിയോട് യാത്രക്കാരിലൊരാൾ ക്യൂ പ്ലീസ് പറഞ്ഞപ്പോഴാണ് ഷട്ടപ്പ് പറഞ്ഞ ശേഷം 'മലയാല' മങ്ക ഭരണിപ്പാട്ട് തുടങ്ങിയത് എന്നാണ് റിപ്പോർട്ട്‌. മാത്രമല്ല പോലീസിനെ സ്വാധീനിച്ച് പാവം യാത്രക്കാരനെതിരെ 'സ്ത്രീ പീഡന'ത്തിന് കേ


  some time back you co-ordinated an action against Mr Vayalar Ravi's visit to Gulf Countries.. I guess it had got a decent result.

  why dont you start a campaign to boycott this ladies all shows/participation functions?

  if she cant obey the rules and regulations as a regular citizen, we are going to boycott her..

  my full support for a good cause...

  cheers

  ReplyDelete
 41. ബഷീരിക്ക, അറസ്റ്റു ചെയ്യപ്പെട്ട മുതൽ നിക്ക് ഗോപുമോനോട് ചെറിയ സഹതാപം തോന്നി തുടങ്ങി. ഇപ്പൊ അവനെ മീഡിയ ട്രയൽ , മോബ് ട്രയൽ ഇതിനെല്ലാം വിധേയാൻ ആക്കുന്നത് കണ്ടിട്ട് സഹതാപം കടുത്ത അനുകമ്പ ആയി മാറിയിട്ടുണ്ട് ;-)
  ഒന്ന് : ശ്രീശാന്തിന്റെ കയ്യിലിരിപ്പും മോശം ആണെങ്കിലും അവനെ നമ്മൾ ആവശ്യത്തിനു പരിഹസിച്ചിട്ടുണ്ട്, അപ്പൊ ഇങ്ങനെ അവൻ വെറും ശവശാന്തു ആയ സമയത്ത് ആ ശവത്തിൽ കുത്തുന്നത് ശരിയല്ല.
  രണ്ടു: അവൻ കുറ്റാരോപിതൻ മാത്രമാണ് , തെളിവോ വെറും സാഹചര്യതെളിവ് മാത്രം. ബലാത്സംഗ കേസുകളിലെ തെളിവായ ഷട്ടി കോടതിയിൽ എത്തുമ്പോ വെറും തൊപ്പി ആയി മാറുന്ന നമ്മുടെ നാട്ടില അവന്നു വേണമെങ്കില തെളിവായ ആ തൂവ്വാല വിയര്പ്പ് തൊടക്കാൻ വച്ചതായിരുന്നു എന്ന് വാദിച്ചാൽ ഒരു വക്കീലിനും പെട്ടെന്ന് എതിർതൊന്നു തെളിയിക്കാൻ പറ്റില്ല
  മൂന്നു: ഇത്ര അപമാനം സഹിക്കാൻ മാത്രം കൊടും ക്രിമിനല്സ് ആണോ അവനും അവന്റെ കുടുംബവും? അവന്റെ സ്വകാര്യ ജീവിതത്തിലെ നിറം പിടിച്ച കഥകള പത്രക്കാര്ക്ക് പറഞ്ഞു കൊടുക്കുന്നത് പോലീസുകാരന്റെ തനി ചെറ്റത്തരം ആണ്. റൂമിലെ വലിപ്പിൽ നിന്നും ഒറ പിടിച്ചു , ലാപ്ടോപ്പിൽ കൊച്ചു പുസ്തകം കണ്ടു , ഡയറിയിൽ അതെഴുതി എന്നെല്ലാം പറഞ്ഞു അയാളെ പൊതു മദ്ധ്യത്തിൽ അപമാനിക്കാൻ ആര്ക്കും ലൈസന്സ് ഒന്നും കൊടുത്തിട്ടില്ല. വാതു വപ്പുമായി പരോക്ഷ ബന്ധം പോലും ഇല്ലാത്ത ഇത്തരം കഥകള പത്രക്കാര്ക്ക് കൊടുതതിനെതിരെ അയാൾക്ക്‌ മാനനഷ്ടക്കേസ് കൊടുക്കാം , അത് സത്യം ആണെങ്കില പോലും. ഒരു കുറ്റാരോപിതനെ ഇങ്ങനെ സോഷ്യൽ മീഡിയകളിൽ ലൊക്കപ്പു മര്ദ്ദനം നടത്തുന്നത് തടയാൻ മനുഷ്യാവകാശ പ്രവർത്തകർ ആരുമില്ല എന്നത് കഷ്ടം തന്നെ.

  ReplyDelete
  Replies
  1. ശ്രീശാന്തിനെതിരെ ഉള്ള കുറ്റം തെളിയിക്കപ്പെടുന്നത് വരെ അദ്ധേഹം കുറ്റാരോപിതൻ മാത്രമാണ്. പക്ഷെ കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ അദ്ധേഹം ഇതെല്ലാം അര്ഹിക്കുന്നു. ഇല്ലെങ്കിൽ.... :(

   മൂന്നാമത്തെ പോയിന്റ്‌: ഡല്ഹി പോലീസിന്റെ കാര്യം; അവരുടെ ഇമേജ് അങ്ങ് പാതാളത്തിൽ പോയി കിടന്നിരുന്നത് കുറെ എങ്കിലും ഉയരത്തി കൊണ്ടുവരാൻ ഉള്ള ശ്രമം ഒരു പരിധി വരെ അവര്ക്ക് കഴിഞ്ഞു. സംഗതി ക്രിക്കറ്റ് ആയതുകൊണ്ടും രാജ്യത്തെ ജനങ്ങളെ വളരെ ഏറെ ബാധിക്കുന്നതിനാലും ഡൽഹിയിലെ പെണ്കുട്ടികളുടെ മാനം ഇപ്പോൾ ആര്ക്കും പ്രശ്നമല്ല.

   Delete
 42. പ്രവാസികൾ ഇവളെ എന്തിനാണ് വിളിച്ചു വരുത്തുന്നതെന്ന് അറിയണമെങ്കിൽ ഒരു വീഡിയോ കാണണം .. പതിനഞ്ചു പേരടങ്ങുന്ന ഒരു ഗ്രൂപിന് തുറന്നു കാട്ടുന്ന ആ വീഡിയോ ഫകെ fake അല്ല ..

  ReplyDelete
  Replies
  1. അത് ഷൂട്ട്‌ ചെയ്തത് അറബി പയ്യന്മാരും അടങ്ങുന്ന ദുഫായ്കാർ

   Delete
  2. വേശ്യ എന്ന് വിളിച്ചതിൽ എന്താണ് തെറ്റ് ??
   ഇവളുടെ തുറന്നുകാട്ടുന്ന ഒരു വീഡിയോ കാണൂ ..
   Ranjini HOT Video
   http://www.youtube.com/watch?v=6Tw8xMrBUDw
   ചേർത്ത് വായിക്കാം ..
   വേശ്യ എന്ന മാന്യ ..
   http://justinkwilliams.blogspot.com/2012/07/blog-post_8561.html

   Delete
  3. എനിക്ക് അതിൽ ഒരു കമന്റ് ഇടാൻ ആഗ്രഹമുണ്ട്, പക്ഷെ കമന്റ് ബോക്സ്‌ ഓപ്പണ്‍ അല്ല.

   Delete
  4. comment idaan mathreme thonnunnullu :-)

   Delete
  5. കുറ്റം പറയരുതല്ലോ വീഡിയോയില് കറുത്ത തുണി പൊക്കകാട്ടുന്നതു രഞ്ജിനി അല്ല കുപ്പായത്തിന്റെ പേര് വിവാദമായതുകൊണ്ട് പറയുന്നില്ല

   Delete
  6. Renjiniye parda ideechatharu?

   Delete
 43. ഇപ്പോൾ രാഷ്ട്രീയത്തിൽ ചിലരുടെ ശുഷ്കാന്തി കാണുമ്പോൾ കലാഭവൻ മണി ഇത്രയൊക്കെ അനുഭവിക്കാൻ മാത്രം തെറ്റ് ചെയ്തു എന്ന് ആലോചിക്കാതെ വയ്യ. വാഹന പരിശോധനയുമായി ബന്ധപ്പെട്ടുണ്ടായ കേവലം ഒരു അടിപിടി. കലാഭവൻ മണി ജാമ്യാപേക്ഷ കൊടുത്തപ്പോൾ സർക്കാർ എതിര് സത്യവാങ്ങ്മൂലം കൊടുത്തിരിക്കുന്നു. എന്താണെന്നാൽ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യേണ്ട കാര്യമുള്ളതിനാൽ മുൻകൂർ ജാമ്യം അനുവദിക്കരുതെന്നാണ് സർക്കാരിന്റെ വാദം. പ്രതിയിൽനിന്ന് ആയുധം ഉൾപ്പെടെ പലതും കണ്ടെടുക്കേണ്ടതുണ്ടത്രെ. ജാമ്യം ലഭിച്ചാൽ സാക്ഷികളെയും മറ്റും സ്വാധീനിച്ച് കേസ് അട്ടിമറിക്കാൻ സാദ്ധ്യതയുള്ളതിനാൽ ഒരു കാരണവശാലും ജാമ്യം നൽകരുതെന്നാണ് സർക്കാർ നിലപാട്. ഇതെന്താ വെള്ളരിക്കാ പട്ടണമാണോ? കലാഭവൻ മണി എന്താ വല്ല തീവ്രവാദിയുമാണോ? അദ്ദേഹം വെറും ഒരു നടൻ മാത്രമല്ലേ? പോലീസിനെ തല്ലി എന്ന് പറഞ്ഞു ജാമ്യമില്ലാ വകുപ്പ് പ്രകാരം പത്തു വര്ഷം വരെ തടവ്‌ ലഭിക്കാവുന്ന കേസ്സൊക്കെ കെട്ടിവെക്കാൻ മാത്രം എന്ത് തെറ്റാണ് അദ്ദേഹം ചെയ്തത്? പോലീസ് കേരളം മുഴുവൻ വല വിരിച്ചു ലോകം മുഴുവൻ കൊട്ടിപ്പാടെണ്ട ഒരു കേസ്സാണോ ഇത്? ഇടി കിട്ടിയ പോലീസുകാരൻ തെറ്റുകാരൻ ആയിക്കൂടെ? തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണം. അഭ്യന്തരത്തിൽ പിടി വലി നടക്കുന്ന സമയത്ത് ഒരു പാവം നടനെ വച്ചു രാഷ്ട്രീയ കളികൾ അരങ്ങേറുന്നത് ശരിയല്ല.

  ReplyDelete
  Replies
  1. Any body watched my recent coverstory in Asianet??

   Delete
  2. Devadas VM ഫേസ്ബുക്കില്‍ എഴുതിയ ഒരു പോസ്റ്റ് ഇവിടെ ഷെയര്‍ ചെയ്യട്ടെ
   "സെന്‍കുമാറിന്റെ പരാമര്‍ശം ചര്‍ച്ചയാകേണ്ടതും, ചിന്തിപ്പിക്കേണ്ടതുമൊക്കെയായ സംഗതി തന്നെ. പക്ഷെ കലാഭവന്‍ മണിയുടെ സമീപകാല ചെയ്തികള്‍ കൂടി പരിശോധിക്കേണ്ടതുണ്ട്. മദ്യപിച്ചോ അല്ലാതെയോ സുരക്ഷാ പരിശോദനയ്ക്കായി തടയുന്ന പോലീസ്, ഇതര സെക്യൂരിറ്റി ഏ‌ജന്‍സിക്കാര്‍ എന്നിവരുമായി കോര്‍ക്കുകയും, കയ്യാങ്കളിയിലെത്തുകയും ചെയ്ത് കക്ഷി കേസുകളൊരുപാട് ഉണ്ടാക്കിയിട്ടുണ്ട്. ചാലക്കുടിയ്ക്കടുത്തുള്ള ഡ്രീംവേള്‍ഡ് വാട്ടര്‍ തീം പാര്‍ക്ക് സന്ദര്‍ശനത്തിനിടെ സെക്യൂരിറ്റിക്കാരുമായി അടിപിടിയുണ്ടായി രണ്ട് ജീവനക്കാര്‍ക്കും, മാനേജര്‍ക്കും പരിക്കേറ്റതിന്റെ പേരില്‍ മണിക്കെതിരെ പോലീസ് ‌കേസെടുത്തിരുന്നു. കൂടപ്പുഴ സുബ്രഹ്മണ്യ സ്വാമി കോവിലിലെ കാവടി ഉത്സവവുമായി ബന്ധപ്പെട്ട് ട്രാഫിക് ‌നിയന്ത്രിക്കാനെത്തിയ പോലീസുകാരുമായി ഉടക്കുണ്ടായി ഒരു പോലീസുകാരന് പരിക്കേറ്റതിന്റെ പേരിലും, ശേഷം ഫോണിലൂടെ ഭീഷണിപ്പെടുത്തിയതിനും മണിക്കെതിരെ കേസെടുത്തിരുന്നു. (ഇത്രയും മുന്‍വാര്‍ത്തകളില്‍ നിന്നറിഞ്ഞത്. ഇനി നേരിട്ടു കണ്ട ഒരു സംഗതി... വടക്കാഞ്ചേരിയ്ക്കടുത്ത് മച്ചാട് മാമാങ്കത്തിനു പോയപ്പോള്‍ അവിടെയടുത്ത് ഭാര്യവീട്ടില്‍ ഉത്സവം ആഘോഷിക്കാനെത്തിയ മണി ഗാനമേള വേദിയ്ക്കരികിലെത്തി നൃത്തം ചെയ്യുകയും, ആളുകള്‍ കൂടി ബഹളമായപ്പോള്‍ പോലീസെത്തി ഒഴിഞ്ഞു പോകാന്‍ പറഞ്ഞെങ്കിലും കക്ഷി പോലീസുകാരുമായി ഉന്തും തള്ളുമായി. അവസാനം കമ്മറ്റിക്കാരും, നാട്ടുകാരും, പോലീസുകാരും, മണിയും സംഘവുമൊക്കെ ചേരിതിരിഞ്ഞ് തല്ലാകുകയും ഗാനമേള ഉപേക്ഷിക്കേണ്ടതായും, സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ള കാണികള്‍ക്ക് ഓടി രക്ഷപ്പെടേണ്ടതായും വന്നു. ആ സംഭവത്തില്‍ കേസുണ്ടായിരുന്നോ ഇല്ലയോ എന്നറിയില്ല). വനപാലകന്റെ മൂക്കിനിടിച്ചു പാലം തകര്‍ത്തതിന്റെ പേരില്‍ കേസെടുത്തിരിക്കുന്നതില്‍ അപാകതയൊന്നും കാണുന്നില്ല. മണി ഉന്നയിച്ചിരിക്കുന്ന ജാത്യാക്ഷേപം നടന്നോ ഇല്ലയോയെന്നൊക്കെ പോലീസും, കോടതിയും അന്വേഷിക്കേണ്ടതാണ് താനും. മമ്മൂട്ടിയ്ക്കും, മോഹന്‍ലാലിനുമെതിരേ കേസെടുക്കാന്‍ സേനയും, മറ്റ് ഏജന്‍സികളും മടിക്കുന്നുണ്ടെങ്കില്‍ അക്കാര്യം പൊതു-കോടതി-മാധ്യമ ശ്രദ്ധയില്‍ പെടുത്തി അന്വേഷിക്കേണ്ടതാണ്. വെളുവെളെ വെളുത്ത ബൈജു തോക്കു ചൂണ്ടിയപ്പോള്‍ പോലീസ് കേസെടുക്കുകയും, വീട് റെയ്ഡു ചെയ്യുകയും, കളക്ടറും കമ്മീഷണറുമൊക്കെ ഇടപെടുകയും ചെയ്തതാണ്. ഇരുനിറക്കാരന്‍ വിജയകുമാര്‍ വിസ തട്ടിപ്പു നടത്തിയപ്പോള്‍ അറസ്റ്റു ചെയ്യുകയും രണ്ടാഴ്ച റിമാന്റില്‍ ‌വയ്ക്കുകയും കേസ് തുടരുകയും ചെയ്തിരുന്നു. മന്ത്രിവാഹനത്തിനു പുറകേ ലൈറ്റിട്ട് കാറോടിച്ചതിന് സുരക്ഷാകാരണത്താല്‍ ആസിഫ് അലിയെ സ്റ്റേഷനില്‍ തടഞ്ഞു വയ്ക്കുകയും മന്ത്രിയ്ക്ക് പരാതിയില്ലാത്തതിനാല്‍ താക്കീതു നല്‍കി വിട്ടയയ്ക്കുകയും ചെയ്തിരുന്നു. പോസ്റ്ററില്‍ ‌പുകവലി ഉള്‍പ്പെടുത്തിയതിന് ‌വെളുത്ത മൈഥിലിയ്ക്കും, മോഹന്‍ലാലിനുമെതിരെ കേസുകളുണ്ട്. എന്നാല്‍ രക്ഷപ്പെടാവുന്ന ഇത്തരം കേസുകള്‍ക്കു പുറമേ ആനക്കൊമ്പും, അനധികൃത ധനവും റെയ്ഡ് ചെയ്ത കേസുകളുടെ തുടര്‍ച്ചകളിപ്പോഴും പുകമറയ്ക്കകത്താണ്. തടവറയില്‍ കസബിന്റെ പ്രേതത്തെ ഭയക്കുന്ന സഞ്ജയ് ദത്തിന് പ്രത്യേക പരിഗണനകള്‍ കിട്ടുന്നു. ആകയാല്‍ പരിഗണനാ പശ്ചാലത്തലം വലുതാണ്. എങ്കിലും അസ്ഥാനത്തു കയറി നിറവും, ജാതിയും പറയുന്നത്... ആ വിഷയങ്ങളുടെ യഥാര്‍ത്ഥ കാര്യകാരണങ്ങളെ നിസാരമാക്കാനേ ഉപകരിക്കൂ. തിരശ്ശീലയിലും, വെളിയിലും അവസ്ഥകള്‍ വ്യത്യസ്തമാണെന്നതു പോലെത്തന്നെ. (https://www.facebook.com/notes/devadas-vm/title/537288092979720)

   Delete
  3. ഈ പറഞ്ഞതൊക്കെ ശരി ആണെങ്കിൽ കലാഭവൻ മണി പലയിടത്തും കലാപരിപാടികൾ നടത്തിയിരുന്നു അല്ലേ? അങ്ങനെ കൊണ്ടും കൊടുത്തും വളര്ന്ന ഇദ്ദേഹം അടിപിടി സ്ഥിരം പരിപാടി ആക്കിയതിനുള്ള ശിക്ഷ ആയിരിക്കും ജാമ്യമില്ലാ വാറന്റും പത്തു വര്ഷം തടവ്‌ കിട്ടാവുന്ന വകുപ്പുകളും. അതായത് മണീ.. ഞങ്ങളെ ചൊറിയാൻ വന്നാൽ ഞങ്ങള് കേറി മാന്തും....

   Delete
 44. a nice article by devadas....

  ipolum ee tholi karuthavarkkethire vivechanam nadkkunu enn naazhikaykku 40 vattam parayunnavarude manassilanu jathi chintha kodi kuthy vaazhunne.. :-/

  kashtam tanne... ithrayum responsible positionil(A.D.G.P) irikunna alude ullil polum jathy complex athinte maximuthil undenu manasilakkumpol oru njettalo vedhanayo okke thonnunnu...


  sandesham filmil innocent parayunna oru dialog anu orma varunne...

  "champoorna chaacharatha.. bandhar ke bacche.." ini ithu jathiye adhikshepichu ennakumo???

  p.s:- vivaramaillayma oru thettalla, athingane alankaram ayi kondu nadakkunnavare anu "bandhar ke bacche" enn kavi mukalile quotationil udesichirikunnathu...

  enthero entho....

  ReplyDelete
 45. This comment has been removed by the author.

  ReplyDelete
 46. ഇവിടെ നായര്ക്കും നമ്പൂതിരിക്കും ഈഴവനും മുസ്ലീമിനും ക്രിസ്ത്യാനിക്കും ജാതി പറയാം , മതം പറയാം.അതിനു വേണ്ടി സംഘടിച്ചു നിന്ന് മന്ത്രി മാരെയും രാഷ്ട്ര്രെയക്കാരെയും തെറിയും പറയാം .
  പക്ഷെ ഏതെങ്കിലും ദളിതൻ ജാതി പറഞ്ഞാൽ അവൻ സംഘടികാൻ നോക്കിയാൽ എല്ലാ മട്ടവന്മാര്ക്കും കുത്തിക്കഴപ്പു ആണ് . ഇവര സംഘടിക്കുന്നത് കൊണ്ട് വള്ളികുണ്ടൻ അടക്കമുള്ളവർക്ക് എവിടെയാണ് നോവുന്നത് എന്ന് ഇപ്പോഴും മനസിലാകാത്ത കാര്യമാണ്.ദലിതരുടെ ഇപ്പോഴത്തെ അവസ്ഥക്ക് കാരണം ദളിതരല്ലെന്നും 'വേറെ ആരാണെന്നും' മനസിലാകാത്തവരാണ് ഈ കിടന്നു തുനിയഴിചു ആടുന്നതെന്ന് ഓർക്കുമ്പോൾ സഹതാപം മാത്രമേ തോന്നുന്നുള്ളൂ..മണി തെറ്റ് ചെയ്തെങ്കിൽ ശിക്ഷിക്കപ്പെടണം. അത് തന്നെയാണ് ദളിതനും പറയാനുള്ളത് .പക്ഷെ അവിടെ എന്താണ് എന്ന് നടന്നത് അന്വേഷിച്ചു തെളിയട്ടെ ..എന്നിട്ടുപോരെ തോലിയുരിക്കുന്നത്..? മറ്റുള്ളവർ ചെയ്ത തെറ്റിന് ഇപ്പോഴും അനുഭവിക്കുന്ന ദളിതന് കോംപ്ലെക്സ് ആണെന്ന് പറയാൻ ചില വികടന്മാരും ..കഷ്ടം തന്നെ..!

  ReplyDelete
  Replies
  1. ekalavyan paranjallo, avide entha nadannathu enn anveshichitu pore tholi uriyunnathu enn???

   apo sreesanthinu ethireyum, ranjiniykethireyum samshayatheethamayi kuttam theliyunnathinu munne thanne ipole social media situkalil avarkkethire postittu armadhikkunnath nyayeekarikkan patunathano, atho ini avarum dalitharayathu kondu manapoorvam avarkethire nattukar irangy tirichathano???

   sreesanthum, ranjiniyum thettu cheythittundenkil sikshikkapedanam, athe pole thanneya maniyude karyavum... allathe tholi karuthirukkunavan enulathu kond enth niyama langhanavum nadatham ennano??? celebrity status thalaykku pidikumpo ellinte idayil kuthunnathinu jathye kootu pidichitu karyamundo??? allathe athinidayil dalit, jathy ennoke eduthu ondakkan varunanvarude chintha gathykkanu karyamaya thakaraaru...


   thettu cheythittundenkil sikshikapedanam, athini ethu thampuran ayalum sari, apo kuttakarude jathy nokki support cheyunavarude manassilanu dushicha chintagathy innum kodi kuthy vazhunnathu....

   Delete
 47. താങ്കൾ പറയുന്നതുപോലെ ശ്രീശാന്തിനെ വെറുതെ അറസ്റ്റു ചെയ്തതല്ല .വ്യക്തമായ തെളിവുകള ഉണ്ടെന്നു ദൽഹി പോലീസ് കമ്മീഷണർ തന്നെ പറഞ്ഞതാണ് .അതുപോലെ തന്നെയാണ് രണ്ജിനിയുടെയും കാര്യം .സിസി ടി വി ദ്രിസ്യങ്ങളെ കുറിച്ച് താങ്കള് അറിയാത്തത് എന്റെ കുറ്റം ആണോ..? മണിയുടെ കാര്യം അങ്ങനെയുള്ള ഒരു കേസ് അല്ല .ഇവിടെ ആരാണ് തെറ്റ് ചെയ്തത്
  എന്ന് അന്വേഷിച്ചാൽ മാത്രമേ അറിയൂ വനപാലകർ ജാതി പേര് വിളിച്ചിട്ടുണ്ടോ ഇല്ലയോ എന്നത് താങ്കള് നേരിട്ട് കണ്ടിട്ടൊന്നും ഇല്ലല്ലോ ..ഉവ്വോ..? താങ്കളോട് പറഞ്ഞിട്ട് കാര്യമൊന്നും ഇല്ല എന്നറിയാം ..പക്ഷെ പറയാതിരിക്കാൻ നിവര്ത്തി ഇല്ലല്ലോ.

  ദാ ഇതൂടി വായിച്ചോളൂ...

  സ്വാതന്ത്ര്യം നേടി അറുപതിലേറെ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആത്മവിശ്വാസത്തോടെ പട്ടികജാതിക്കാര്‍ക്കു കൂടി ജീവിക്കാനുള്ള ഇടമായി കേരളം മാറിയിട്ടില്ല! നവോത്ഥാന നായകന്മാര്‍ രാഷ്‌ട്രീയപാര്‍ട്ടികളുടെയും സംഘടനകളുടെയും വാര്‍ഷികങ്ങള്‍ക്കിടയ്‌ക്ക് ഫ്‌ളക്‌സ് ബോര്‍ഡില്‍ തൂങ്ങിയാടുന്നതല്ലാതെ മറ്റൊന്നുമായില്ല. ആ വെളിച്ചം സമൂഹം എന്നേ കെടുത്തിക്കളഞ്ഞു! മാത്രമല്ല പട്ടികജാതിക്കാരെ നിന്ദിക്കുന്ന എത്രയോ കഥകളും പറച്ചിലുകളും പ്രചാരത്തില്‍ വരുത്തി. പഴയ ഒരു ഹരിജനക്ഷേമമന്ത്രി ഫ്രിഡ്‌ജില്‍ ഷര്‍ട്ടും മുണ്ടും അടുക്കിവെച്ചു എന്നും മറ്റുമുള്ള കഥകള്‍. എത്രയോ പരിഹാസ കഥകള്‍ പറഞ്ഞുപരത്തി. റിസര്‍വേഷന്‍കാര്‍ക്ക്‌ പകുതി റോഡ്‌ പണി ചെയ്‌താല്‍ മതിയല്ലോ എന്നൊക്കെയുള്ള പരിഹാസങ്ങള്‍, കണ്ടാല്‍ പട്ടികജാതിക്കാരനാണെന്നു തോന്നുകയേ ഇല്ല എന്നിങ്ങനെ ഭരണഘടനാ വിരുദ്ധ പ്രയോഗങ്ങള്‍കൊണ്ടു പട്ടികജാതിക്കാരെ നേരിടുന്നത്‌ പതിവ്‌ അതിക്രമ രീതിയാണ്‌.

  കാര്യക്ഷമതയുടെ വലിയ അളവുകോല്‍ കൊണ്ടളന്ന്‌ തോല്‌പിക്കാന്‍ സര്‍വീസ്‌ ചട്ടക്കൂട്ടില്‍ ഒട്ടേറെ സാധ്യതകളാണ്‌. ഉത്തരേന്ത്യയില്‍ നിന്നുള്ള പട്ടികജാതിക്കാരനായ ഐ.എ.എസ്‌. ഉദ്യോഗസ്‌ഥന്‍ ഐ.എ.എസ്‌. വിട്ടപ്പോള്‍ ഇക്കാര്യമെല്ലാം കാണിച്ച്‌ എഴുതിയിരുന്നു. അദ്ദേഹത്തെ അദ്ദേഹത്തിന്റെ മേലുദ്യോഗസ്‌ഥന്‍ പ്രത്യേകമായി നിയോഗിച്ചത്‌ ആ പട്ടികജാതി സമുദായവുമായി ബന്ധപ്പെട്ട ഒരു പ്രശ്‌നത്തിനു മാത്രമാണ്‌. കാരണം വ്യക്‌തം. സ്വന്തം ജാതിക്കാരാവുമ്പോള്‍ അവരുടെ പ്രത്യേകതകളും പ്രശ്‌നങ്ങളുമെല്ലാം അറിയുമായിരിക്കുമല്ലോ. എത്ര നിഷ്‌ക്കളങ്കമായിരിക്കുന്നു ആ താഴ്‌ത്തിക്കെട്ടല്‍! ഇങ്ങനെ വിവേചനങ്ങള്‍ നേരിട്ട ഐ.എ.എസ്‌. ഉദ്യോഗസ്‌ഥര്‍ കേരളത്തിലുമുണ്ട്‌. പക്ഷേ അതിനെതിരേ പരാതി പറയുന്നത്‌ അതിലും വലിയ പ്രശ്‌നമായി മാറുകയേ ഉള്ളൂ- കാരണം പരാതിക്കാരന്റെ/പരാതിക്കാരിയുടെ ജാതിസംബന്ധമായ ശൂന്യമൂലധനം സമൂഹത്തില്‍ വീണ്ടും ചര്‍ച്ചയാവുകയും ആരോപിതരുടെ ജാതിസംബന്ധിയായ വന്‍ മൂലധനത്തോട്‌ ഏറ്റുമുട്ടി പരാജയപ്പെടുകയും ചെയ്യും.

  പട്ടികജാതി സംഘടനാപ്രവര്‍ത്തകര്‍ പറയുന്നത്‌, പട്ടികജാതിക്കാരല്ലാത്തവരുടെ കുഞ്ഞുങ്ങള്‍ തന്നെ പട്ടികജാതിക്കാരനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന അറിവുമായിട്ടാണ്‌ പിറന്നുവീഴുന്നത്‌ എന്നാണ്‌. പ്രത്യേക പരിശീലനം അതിനായി ആവശ്യമില്ല എന്ന്‌. ഭരണഘടനാ പരിരക്ഷയെന്നൊക്കെ പറഞ്ഞ്‌ പറ്റിക്കുകയല്ലാതെ ഏതു സംഭവത്തിലാണ്‌ പട്ടികജാതിയില്‍ പെട്ടവര്‍ അവരുടെ നിലനില്‌പിനായുള്ള സമരത്തില്‍ മുറിവേല്‍പ്പിക്കപ്പെടാതിരിക്കുന്നത്‌. വിവിധ തൊഴിലിടങ്ങളില്‍ ഈ വിവേചനം അതിരൂക്ഷമാണ്‌ എന്ന്‌ പുറത്തു വരാത്ത അനുഭവകഥകള്‍ സാക്ഷ്യപ്പെടുത്തുന്നു. സര്‍വീസ്‌ സംഘടനകള്‍ എപ്പോഴും ജാതിപക്ഷത്തു നിലയുറപ്പിക്കുന്നു. പട്ടികജാതിക്കാരുടെ സംഘടനകള്‍ പേരിനുണ്ടെങ്കിലും ശക്‌തമായ ഇടപെടല്‍ നടത്താന്‍ കഴിയുന്നുമില്ല. അക്കാദമിക സമൂഹങ്ങളിലാകട്ടെ പട്ടികജാതി വിദ്യാര്‍ഥികള്‍ മെച്ചപ്പെട്ട ഇരകളാണെന്നും. അവരെ ശാരീരികമായി വരെ കൈകാര്യം ചെയ്‌ത കഥകള്‍ നിരവധിയാണ്‌. അത്യപൂര്‍വമായി മാത്രമാണ്‌ ഇത്തരം സംഭവങ്ങളില്‍ നീതിയുടെ നേരിയ ലാഞ്ചന പോലും ഉണ്ടാകുന്നുള്ളൂ. സംഘടിത വിദ്യാര്‍ഥി പ്രസ്‌ഥാനങ്ങള്‍ ഇക്കാര്യത്തില്‍ വിവേകമാര്‍ജിക്കുന്നുമില്ല. അതു പ്രതീക്ഷിക്കുന്നതില്‍ അര്‍ഥവുമില്ല. കാരണം അവരുടെ വലിയ പാര്‍ട്ടികള്‍തന്നെ ഈയിടെയ്‌ക്കാണ്‌ പട്ടികജാതിക്കാരുടെ പ്രവേശനവും പ്രശ്‌നങ്ങള്‍ പഠിക്കലും വര്‍ധിപ്പിക്കാനുള്ള പ്രത്യേക സംഘടനാരൂപങ്ങള്‍ ആവിഷ്‌കരിക്കുന്നത്‌.

  പട്ടികജാതി-പട്ടികവര്‍ഗ കമ്മീഷനുകളും ഇക്കാര്യത്തില്‍ പട്ടികജാതി പട്ടികവര്‍ഗ അവസ്‌ഥയെ അടിവരയിടുന്നു. അവരുടെ സാന്നിധ്യമറിയിക്കുന്ന ശക്‌തമായൊരിടപെടല്‍ ഉണ്ടാവുന്നില്ല. പട്ടികജാതിക്കാരന്‍ ഇരുന്ന കസേര പുണ്യാഹം തളിച്ച്‌ ശുദ്ധീകരിച്ചപ്പോഴും ഒരു പ്രതികരണവും ഉണ്ടാകാതിരുന്ന സമൂഹത്തില്‍ കമ്മിഷനുകള്‍ ഇങ്ങനെ ആകുവാനല്ലേ തരമുള്ളൂ. """
  ........................... പി.ഇ. ഉഷ(mangalam)

  ReplyDelete
  Replies
  1. Ethu Sreeshant,.enikkayale ariyilla... Cricketo ? athentha? --- Lakshi Rai

   Delete
 48. chila pazhanchollukal ormma varunnu........
  >>> alpanu aishwaryam kittiyaal ardha raathrikkum kuda pidikkum......
  >> nirakudam thulumbilla
  > mookkilla raajyathu murimookkan rajaavu

  ReplyDelete
  Replies
  1. പോത്തിന്റെ ചെവിയില വേദം ഒതിയിട്ടു കാര്യം ഇല്ല ..
   നടുക്കടലിലും നായ നക്കിയേ കുടിക്കൂ ..
   ഇല നക്കി നായയുടെ ചിറി നക്കി നായ ..
   അരിയും തിന്നു ആശാരി ച്ചിയേം കടിച്ചു പിന്നെയും നായക്ക് മുര് മുറുപ്പ്‌ ...
   ഇങ്ങനെയും ചില പഴം ചൊല്ലുകൾ ഉണ്ട് നായരമ്മാവാ ...

   Delete
 49. Endhayaalum Sree shandhe HINDHU AAyade konde niyamathinte kurukkil kudughade Rakshappedum.....

  ReplyDelete
 50. VALLIKKUNNINTE EZHUTHIL EEYIDE NARAMAM KANUNNILLA..ENTHU PATTI??
  BAYANKARA SERIOUS ANALLO??

  ReplyDelete
 51. എന്തായാലും കുറച്ച് കാലം കൂടി കഴിഞാല്‍ ഈ ലിസ്റ്റിലേക്ക് മറ്റൊരാള്‍ കൂടി വരും .

  അതാണു മിസ്റ്റര്‍ വള്ളിക്കുന്ന് ബഷീര്‍ ...

  ബല്യ എഴുത്തുകാരനായി ലോകം അറിയപെടുമ്പോള്‍ നമ്മളോടൊക്കെ പുച്ചം ഉണ്ടാവരുത് കേട്ടോ..
  ഉണ്ടായാല്‍ .....
  മണി.ശ്രീ....രഞ്ജ്ജിനിയായേ ബഷീര്‍ ...
  ജസ്റ്റ് റിമംബര്‍ 

  ReplyDelete
 52. ശ്രീശാന്തോ രഞ്ജിനിയോ മണിയോ പൃഥ്വിരാജോ ആരോ ആകട്ടെ സമൂഹത്തെക്കാൾ വലുതായി എന്ന തോന്നൽ വന്നു തുടങ്ങുമ്പോൾ തിരിച്ചറിയുക, അവരോഹണം തുടുങ്ങുകയായി.

  ReplyDelete
 53. ridiculous post ... you have not seen the good work which mani has done ..u should be ashamed ...

  ReplyDelete