January 14, 2013

തോറ്റോടേണ്ടി വന്ന സമരക്കാരോട്

ഇടതു പക്ഷ സര്‍ക്കാര്‍ ജീവനക്കാര്‍ ഒരാഴ്ചയായി നടത്തി വന്നിരുന്ന സമരം ഇന്നലെ അര്‍ദ്ധ രാത്രി പിന്‍വലിച്ചു. ബലേ ഭേഷ്.. മാണി കൊടുത്ത 'ഉറപ്പു'കളല്ല, പൊതു ജനങ്ങളില്‍ നിന്ന് ഒറ്റപ്പെടുന്നു എന്ന തിരിച്ചറിവാണ് സമരം പിന്‍വലിക്കാന്‍ ഇടതുപക്ഷ സംഘടനകളെ പ്രേരിപ്പിച്ചത്. തലച്ചോറിനുള്ളില്‍ ഒരു തീപ്പെട്ടിക്കൊള്ളിയുടെ വലിപ്പത്തിലെങ്കിലും ബുദ്ധിയുണ്ടായിരുന്നെകില്‍ ഇത്തരമൊരു സമരവുമായി അവര്‍ ഇറങ്ങിപ്പുറപ്പെടുമായിരുന്നില്ല. കേരളത്തിലെ പത്തു ലക്ഷം വരുന്ന സര്‍ക്കാര്‍ ജീവനക്കാരില്‍ ഒരു വിഭാഗത്തിന്റെ തെമ്മാടിത്തരത്തിനു കൂട്ട് നിന്ന് മൂന്നരക്കോടി ജനങ്ങള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിക്കാന്‍ ഒരുങ്ങിയ ഇടതു നേതാക്കള്‍ക്ക് അര്‍ദ്ധ രാത്രിയിലെങ്കിലും വിവേകം ഉദിച്ചതിനു നന്ദി. ഇത്തരം ആഭാസ സമരങ്ങളെ എങ്ങിനെ നേരിടണമെന്ന് പഠിപ്പിച്ച ഉമ്മന്‍ ചാണ്ടിക്കും മാണിക്കും പ്രത്യേക അഭിനന്ദനങ്ങള്‍.

കേരളത്തിലെ സഖാക്കള്‍ക്ക് വിവരമില്ല എന്ന് കോണ്‍ഗ്രസ്സുകാര്‍ വെറുതെ പറയുന്നതാണ് എന്നായിരുന്നു എന്റെ ധാരണ. പക്ഷെ ഇപ്പോള്‍ എനിക്കും സംശയമായിത്തുടങ്ങി. ശരിക്കും സഖാക്കള്‍ക്ക് വിവരമുണ്ടോ?.. ജനങ്ങളുടെ മനസ്സറിയുന്ന കാര്യത്തില്‍ ബാലകൃഷ്ണപ്പിള്ളയ്ക്കാണ് നിലവിലെ ഒന്നാം റാങ്ക്. (താഴെ നിന്ന് മോളിലോട്ട്). എന്നാല്‍ ആ റാങ്കിനെയും കടത്തിവെട്ടിയാണ് പിണറായി സഖാവ് കഴിഞ്ഞ ദിവസങ്ങളില്‍ ഈ സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് എത്തിയത്. മുടിഞ്ഞ വിലക്കയറ്റത്തിനെതിരെ പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടു വരേണ്ട സമയത്ത് പൊതു ഖജനാവിനെ കുഴിച്ചു മൂടുന്ന ഒരു സാമ്പത്തിക സംവിധാനത്തിന് വേണ്ടി വാദിച്ച് ജനങ്ങള്‍ക്കെതിരെ പട നയിക്കാനാണ് സഖാവ് തീരുമാനിച്ചത്.

ഒരു ആഭാസ സമരമായിരുന്നു ഇവിടെ നടന്നത് എന്ന് പറയാതെ വയ്യ. ജോലിക്കെത്തിയ അധ്യാപകരെ കരിഓയില്‍ ഒഴിച്ചും കുട്ടികളെ നായ്ക്കുരണപ്പൊടി വിതറിയും  അധ്യാപക സമൂഹത്തില്‍ നിന്ന് നാം ഒരിക്കലും പ്രതീക്ഷിക്കാത്ത സമരമുറകള്‍ വരെ പരീക്ഷിക്കപ്പെട്ടു. നിലവിലെ ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകളില്‍ ഒരു നയാപൈസയുടെ കുറവോ വ്യതിയാനമോ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നില്ല.മറിച്ച് അവര്‍ക്ക് മരണം വരെ ശമ്പളവും പെന്‍ഷനും ഉറപ്പു വരുത്തുന്നതിന് വേണ്ടി സര്‍ക്കാര്‍ ഖജനാവിനെ പ്രാപ്തമാക്കുവാനുള്ള നടപടികകളാണ് മുന്നോട്ടു വെച്ചത്. ഒരു ആവറേജ് ബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാകുന്ന സിമ്പിള്‍ കണക്കാണ് നമുക്ക് മുന്നിലുള്ളത്. പത്തു ലക്ഷം വരുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തിനും പെന്‍ഷനും വേണ്ടിയാണ് സര്‍ക്കാര്‍ ഖജനാവിലെ വരുമാനത്തിന്റെ എണ്‍പത് ശതമാനവും ചിലവഴിക്കുന്നത്. ബാക്കിയുള്ള ഇരുപതു ശതമാനം കൊണ്ട് വേണം കേരളത്തിലെ മൂന്നരക്കോടി ജനങ്ങളുടെ വികസനവും ക്ഷേമവും നടപ്പിലാക്കാന്‍. കാലക്രമേണയെങ്കിലും ഈ സംവിധാനത്തിനൊരു മാറ്റം വരണം. അത് കേരളത്തിലെ പൊതുജനങ്ങളുടെ മൊത്തം ആവശ്യമാണ്‌. അതിനൊരു തുടക്കമെന്നോണമാണ് ഇപ്പോഴത്തെ പരിഷ്കാരങ്ങളെ കാണേണ്ടത്.

പുതുതായി ജോലിക്ക് ചേരുന്നവരുടെ പെന്‍ഷന്‍ വ്യവസ്ഥകളില്‍ ലോകം മുഴുക്കെ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഒരു സംവിധാനം (പങ്കാളിത്ത പെന്‍ഷന്‍) കേരളത്തിനു കൂടി ബാധകമാക്കുമ്പോള്‍ നായ്ക്കുരണപ്പൊടി ചൊറിഞ്ഞ പോലെ ഇത്രമാത്രം അസ്വസ്ഥമാകേണ്ട കാര്യമുണ്ടായിരുന്നോ? പുതുതായി ജോലിക്ക് ചേരാനിടയുള്ളവര്‍ക്ക് നാല്പതു വര്‍ഷം കഴിഞ്ഞു കിട്ടാന്‍ പോകുന്ന പെന്‍ഷനെക്കുറിച്ചാണ് ഇവര്‍ തര്‍ക്കിച്ചു കൊണ്ടിരുന്നത്. നാല്പതു കൊല്ലം കഴിഞ്ഞാല്‍ ഈ ഭൂമിയില്‍ എന്തൊക്കെ നടക്കുമെന്ന് ഇപ്പോള്‍ പറയുക വയ്യ. നമ്മള്‍ ഇന്ന് കാണുന്ന പോലെ അന്ന് സ്കൂളുകളും കോളെജുകളും ഉണ്ടാവുമോ എന്ന് പോലും പറയാന്‍ പറ്റില്ല. വിവര സാങ്കേതിക വിദ്യയും അതിന്റെ രീതികളും അത്രമേല്‍ വേഗത്തിലാണ് വളര്‍ന്നു വികാസം പ്രാപിക്കുന്നത്. ഒരു സ്കൂളിലും പോകാതെ ഒരു നായ്ക്കുരണപ്പൊടിയും ഏല്‍ക്കാതെ കുട്ടികള്‍ ഓണ്‍ലൈനായി കാര്യങ്ങള്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന കാലമാണ് വരാന്‍ പോകുന്നത്. കോത്താഴത്ത് ജീവിക്കുന്ന കുട്ടി ന്യൂയോര്‍ക്ക് ഓണ്‍ലൈന്‍ കോളേജിലെ റെഗുലര്‍ സ്റ്റുഡന്റ് ആയിരിക്കും. അപ്പോള്‍ ഇവിടെ പെന്‍ഷനെന്നല്ല, ശമ്പളം കൊടുക്കാന്‍ തന്നെ വകുപ്പും മന്ത്രിയും ഉണ്ടാവുമോ എന്ന് പറയാന്‍ പറ്റില്ല. പശു തന്നെ ചാകാന്‍ കിടക്കുമ്പോഴാണ് നാല്പതു കൊല്ലം കഴിഞ്ഞു പാല് വിറ്റു കിട്ടുന്ന കാശ് ഏതു ബാങ്കിലിടണമെന്ന കാര്യത്തെക്കുറിച്ച് മുടിഞ്ഞ സമരം നടത്തിയത്.

ഖജനാവ് മുടിക്കുന്ന പെന്‍ഷന്‍ തുകയെക്കുറിച്ച് വ്യാകുലപ്പെടുന്ന സര്‍ക്കാര്‍ അടിയന്തിരമായി ചെയ്യേണ്ട മറ്റൊരു കാര്യമുണ്ട്. പെന്‍ഷന്‍ പ്രായം ഉയര്‍ത്തിക്കൊണ്ടു വരുക എന്നതാണത്. മനുഷ്യന്റെ ശരാശരി ആയുസ്സ് കൂടുന്നതിനനുസരിച്ച് ലോക രാജ്യങ്ങളൊക്കെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തിക്കൊണ്ടു വരികയാണ്. നമുക്കും എന്ത് കൊണ്ട് ആ രീതി സ്വീകരിച്ചു കൂടാ?. അമ്പതും അമ്പത്തഞ്ചും വയസ്സില്‍ മിക്കവരും തട്ടിപ്പോയിരുന്ന പഴയ കാലത്തെ തോത് വെച്ചാണ് നമ്മുടെ പെന്‍ഷന്‍ പ്രായം നിജപ്പെടുത്തിയിരുന്നത്. അതുകൊണ്ട് തന്നെ അക്കാലത്ത് കൂടുതല്‍ പെന്‍ഷന്‍ കൊടുക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. പെന്‍ഷന്‍ പേപ്പറുകള്‍ ശരിയായി വരുന്നതിനു മുമ്പ് തന്നെ കക്ഷിയെ 'തെക്കോട്ട്‌' എടുത്തിട്ടുണ്ടാവും!. പക്ഷെ ഇപ്പോള്‍ സ്ഥിതി അതല്ല. പെന്‍ഷന്‍ പറ്റിയ ശേഷമാണ് പലരും ജിമ്മില്‍ പോയിത്തുടങ്ങുന്നത് തന്നെ!. പിന്നെയും ഒരമ്പത് കൊല്ലം ജീവിക്കാനുള്ള സെറ്റപ്പും ഗെറ്റപ്പും ഇന്ന് മിക്കവര്‍ക്കും ഉണ്ട്. അമ്പത്തഞ്ചിലും ആളുകള്‍ യുവാക്കളാണ്. (അറുപത്തൊന്നു കഴിഞ്ഞ മമ്മൂട്ടിയാണ് പത്തു നൂറു പേരെ അടിച്ചു പത്തിരിയാക്കുന്നത്. ബഷീറിന്റെ നോവല്‍ സിനിമയാക്കുമ്പോള്‍ ' ബാല്യകാല സഖാ'വായി എത്തുന്നതും മമ്മൂട്ടി തന്നെ!)

സര്‍വീസില്‍ നിന്ന് പിരിഞ്ഞ ശേഷം നാല്പതും അമ്പതും കൊല്ലം പെന്‍ഷന്‍ കൊടുത്ത് കൊണ്ടിരിക്കേണ്ട അവസ്ഥയാണ് ഇന്നുള്ളത്. പെന്‍ഷന്‍ ലാഭിക്കാന്‍ വേണ്ടി എല്ലാവരും പെട്ടെന്ന് 'തെക്കോട്ട്‌ പോകൂ' എന്ന് പറയുന്നത് ശരിയല്ല. മറിച്ച് നിലവിലെ വ്യവസ്ഥകളില്‍ മാറ്റമുണ്ടാക്കുകയാണ് ആവശ്യം. പെന്‍ഷന്‍ പ്രായം ഏറ്റവും ചുരുങ്ങിയത് 65 എങ്കിലും ആക്കേണ്ടിയിരിക്കുന്നു!..( ഞാനിതു വളരെ മുമ്പേ പറഞ്ഞതാണ്). അമേരിക്ക, പോളണ്ട്, നോര്‍വേ, ഇസ്രാഈല്‍, സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഇത് 67 ആണ് എന്നോര്‍ക്കുക. യു കെയില്‍ അറുപത്തിയെട്ടാക്കാനുള്ള പടിപടിയായ ശ്രമങ്ങളാണ് അവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. നമുക്ക് ഇതല്പ്പം ഓവറാണ് എന്ന് തോന്നുന്നുവെങ്കില്‍ ഒന്നോ രണ്ടോ വര്‍ഷം കുറക്കുന്നത് കൊണ്ട് എനിക്ക് വിരോധവുമില്ല:).

തോറ്റോടേണ്ടി വന്ന സമരക്കാരോട് ഒരു വാക്ക് കൂടി പറയട്ടെ. ഇനിയെങ്കിലും സമര രംഗത്ത് ഇറങ്ങുന്നതിനു മുമ്പ് നാല് വട്ടം ആലോചിക്കുക. നിങ്ങള്‍ സര്‍ക്കാര്‍ ജീവനക്കാരാണ്. പൊതു ഖജനാവില്‍ നിന്ന് ശമ്പളം പറ്റുന്നവരാണ്. മരിക്കുവോളം പെന്‍ഷന്‍ വാങ്ങാന്‍ ഇരിക്കുന്നവരാണ്. അതുകൊണ്ട് തന്നെ വിവരംകെട്ട ഏതെങ്കിലും രാഷ്ട്രീയ  നേതാക്കളോടല്ല, പൊതുജനത്തോടാണ് നിങ്ങള്‍ക്ക് കടപ്പാട് വേണ്ടത്. അവരുടെ നികുതിപ്പണമാണ് നിങ്ങളുടെ ചോറ്. അത് മറക്കാതിരുന്നാല്‍ ഇത്തരം സമരാഭാസങ്ങള്‍ നടത്തി സ്വയം നാറാതിരിക്കാന്‍ കഴിഞ്ഞേക്കും. 

Related Posts
പെന്‍ഷന്‍ പ്രായം 65 ആക്കണം !!
മമ്മൂട്ടീ, ഈ കടുംകൈ ചെയ്യരുത്

Recent Posts
ബോംബേയ്..ബോംബ്‌!!
എന്നെയൊന്ന് റേപ്പ് ചെയ്യൂ - രണ്ടാം ഭാഗം!!

95 comments:

 1. സത്യത്തില്‍ ഇപ്പോള്‍ ഇടതുപക്ഷത്തിന് എന്താണ് സംഭവിക്കുന്നത്...? മാറിയ കാലത്തിന്റെ പുതു ചിന്തകളെ പാര്‍ട്ടിയിലേക്ക് സന്നിവേശിപ്പിക്കാന്‍ ത്രാണിയുള്ള ഒരാളും അവശേഷിക്കുന്നില്ലേ അക്കൂട്ടത്തില്‍...? സമര പ്രഹസനങ്ങളിലൂടെ ജനഹൃദയങ്ങളില്‍ നിന്ന് തങ്ങള്‍ എത്ര മാത്രം അകന്നുപോകുന്നു എന്ന് തിരിച്ചറിയാതിരിക്കുന്നതിലൂടെ ചരിത്രത്തിലെ വലിയ മണ്ടത്തരങ്ങള്‍ ആവര്‍ത്തിക്കുകയാണ് അവര്‍...

  ReplyDelete
  Replies
  1. ഹേ ബുദ്ധിമാനേ അഞ്ചുവര്ഷം ഇടതതന്മാര് ഭരിച്ചിട്ട് ഇവിടെ വികസനമെന്നപേരില് മലപ്പുറംലോബിചെയ്യുന്നപോലെ കേരളത്തെ മൊത്തത്തില് ഇറക്ട് സോറി ഇമര്ജ്ചെയത് തൂക്കിക്കൊടുത്തില്ല...
   പകലുപോലും കറണ്ട് കട്ട്, സാധനങ്ങള്ക്ക് തീ വില, സാധാരണക്കാരനും കൂലിവേലക്കാരനും റേഷനരി മാത്രം ശരണം, ബസ് യാത്ര ആട്ടോ ടാക്സി എന്തിന് ഉടുതുണിപോലും തൊട്ടാല് കൈപൊള്ളും ഇത്രയുമാക്കെയായിട്ടും ഇതിനെതിരെ പ്രതികരിക്കുന്നവര് മണ്ഡന്മാര് വലതനെ താതനായി കാണുന്നവര് പഢിതര് അല്ലെ കൊള്ളാം............

   Delete
  2. ഹലോ ബഹു ബുദ്ധിമാൻ... കേരളത്തെ വിടൂ... നമ്മുടെ അയൽ സംസ്ഥാനങ്ങളിലെ നിലവിലെ കറണ്ടിന്റെ നില (പവർ കട്ട് എത്ര മണിക്കൂർ എന്നു ചോദിക്കുന്നില്ല) അത് ലഭിക്കുന്ന സമയം എത്രയാ??

   ഓട്ടോക്കാർ , ബസ്സുകൾ ഒക്കെ വിലകൂട്ടുന്നത് പാർട്ടിക്കാരെ ആരെയെങ്കിലും ഒഴിവാക്കിയാണോ?? ഇടതായാലും വലതായാലും അരിവില കൂട്ടരുത്; നെല്ലിന്റെ താങ്ങു വില ഉയർത്തണം... പോരാത്തതിനു മേൽ പോസ്റ്റിലെ വിഷയം ഭാവിയിലെ സാമ്പത്തിക ഭദ്രത ആണല്ലോ... അതേ ഭാവിയെ കുറിച്ച് ആശങ്കയുള്ളവർ സമരം ചെയ്യുന്നതെന്തിനു??? ഈ പെൻഷ പരിപാടി തന്നെ വേണ്ട എന്നതല്ലേ ന്യായമായും പറയേണ്ടത്??? 3 ശതമാനത്തെ തീറ്റിപോറ്റാൻ ബാക്കിയുള്ള ആളുക്അളുടെ നികുതി?? അതും അതിന്റെ 80% !!!

   പത്തോ മുപ്പതോ കൊല്ലം കഴിഞ്ഞാലേ ഇന്നത്തെ അവസ്ഥ വെച്ച് ഇടതന്മാരും സമരാനുകൂലികളും കാര്യങ്ങൾ മനസ്സിലാക്കൂ.... അന്ന് വിരൽ കടിച്ചിട്ടു കാര്യമുണ്ടാവുകയുമില്ല.... അല്ലെങ്കിലും കേരളത്തിലും ത്രിപുരയിലും പശ്ചിമ ബംഗാളിലും മാത്രം മതിയോ ഈ സർക്കാർ ജോലിക്കാർക്ക് സുരക്ഷിതത്വം???

   Delete
 2. പക്ഷെ ഇപ്പോള്‍ സ്ഥിതി അതല്ല. പെന്‍ഷന്‍ പറ്റിയ ശേഷമാണ് പലരും ജിമ്മില്‍ പോയിത്തുടങ്ങുന്നത് തന്നെ. bu ha ha chirippich kollalle basheer bai

  ReplyDelete
 3. ഈ സമരപ്പാര്‍ത്ടി ജനപക്ഷത്തല്ല എന്നാണു തെളിയിക്കുന്നത് !

  പൂര്‍ത്തീകരിച്ചു കൊടുക്കാനുള്ള ജനങ്ങളുടെ ഒട്ടനവധി അവകാശങ്ങള്‍ സമൂഹത്തില്‍ പൂര്തീകരിക്കപ്പെടാതെ ഇനിയും ബാധ്യതകളായി നിലനില്‍ക്കെ ജനങ്ങളുടെ മേല്‍ അധിക ബാധ്യത നല്‍കി കൊണ്ടുള്ള ഒരു പെന്‍ഷനും എനിക്ക് വേണ്ട എന്നാ നിലപാടല്ലേ രാഷ്ട്രീയത്തിനതീതമായി സീകരിക്കെണ്ടിയിരുന്നത് !
  നമ്മുടെ രാഷ്ട്രീയം എത്രത്തോളം ജനവിരുദ്ധമായ നിലപാടുകള്‍ സീകരിക്കുന്നു എന്നത് ജനങ്ങളും, സര്‍ക്കാര്‍ ജീവനക്കാരും എന്ന ഈ വിവേചനത്തില്‍ പ്രകടമാണ് ! അവകാശങ്ങള്‍ ജീവനക്കാര്‍ക്കിടയില്‍ ഒരു വിഭാഗത്തിന് സ്വീകാര്യവും മറ്റൊന്നിനു അസ്വീകാര്യവുമാകുന്ന സാഹചര്യം തികച്ചും രാഷ്ട്രീയമാണ് ! സര്‍ക്കാര്‍ ജീവനക്കാരുടെ രാഷ്ട്രീയം തങ്ങളുടെ താല്പര്യങ്ങള്‍ക്ക് ഉപയോഗിക്കുമ്പോള്‍ അവരെ മാത്രം പിന്തുണയ്ക്കുന്ന 'രാഷ്ട്രീയത്തെ 'നിലനിര്‍ത്തുന്ന ജനങ്ങള്‍ വിഡ്ഢികലാക്കപ്പെടുകയാണ് !

  ReplyDelete
 4. ശരിയാണ് ബഷീര്കാ,, തൊണ്ണൂറു കഴിഞ്ഞ വി എസിന് പ്രതിപക്ഷ നേതാവും മുഖ്യനുമൊക്കെ ആകാമെങ്കില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എന്ത് കൊണ്ട് അറുപത്തഞ്ചു വരെയോ എഴുപതു വരെയോ ജോലി ചെയ്തു കൂടാ?? യുവാകള്‍ക്ക് അവസരം നഷ്ടപ്പെടും എന്നാണു ഉത്തരം എങ്കില്‍, സര്‍ക്കാര്‍ ജോലി സ്വപ്നം കണ്ടു ബസ്‌ സ്റ്റോപ്പ്‌ കളില്‍ വായിനോക്കി ഇരുന്നിരുന്ന യുവത്വത്തിന്റെ കാലമൊക്കെ കഴിഞ്ഞു. എന്ന് മാത്രമല്ല, ശമ്പള, പെന്‍ഷന്‍ ചെലവ് കുറയുന്നത് വഴി ഉണ്ടാകുന്ന ലാഭത്തില്‍ നിന്നും ശരിയായ രീതിയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ഉണ്ടാകുകയും ചെയ്യും.

  പിന്നെ ഈ തൊഴിലിടങ്ങളില്‍ എന്തിനാണ് രാഷ്ട്രീയ പാര്‍ടികളുടെ ചുവടു പിടിച്ചു കൊണ്ട് സംഘടനകള്‍ അനുവദിക്കുന്നത്. ഇത്തരം സംഘടനകള്‍ അന്യായമായ ആവശ്യങ്ങള്‍ സ്ഥാപിചെടുക്കനാനെന്നു വ്യക്തമല്ലേ?/

  ReplyDelete
  Replies
  1. >> സര്‍ക്കാര്‍ ജോലി സ്വപ്നം കണ്ടു ബസ്‌ സ്റ്റോപ്പ്‌ കളില്‍ വായിനോക്കി ഇരുന്നിരുന്ന യുവത്വത്തിന്റെ കാലമൊക്കെ കഴിഞ്ഞു. എന്ന് മാത്രമല്ല, ശമ്പള, പെന്‍ഷന്‍ ചെലവ് കുറയുന്നത് വഴി ഉണ്ടാകുന്ന ലാഭത്തില്‍ നിന്നും ശരിയായ രീതിയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ഉണ്ടാകുകയും ചെയ്യും. << exactly.. this is what a responsible government supposed to do.

   Delete
 5. (നായ്ക്കുരുണി പൊടി,, വസ്ത്രാക്ഷേപം , കരി ഓയില്‍ , ചാണക വെള്ളം , ഗുണ്ടായിസം ഇതുകൊണ്ട് സമരം ജയിക്കാന്‍ കഴിയില്ലെന്ന് മനസിലായോ .. ഇനിയെങ്കിലിം മാന്യമായി ജനങ്ങളെ സേവിക്കാന്‍ പഠിക്ക് സാറന്‍മ്മാരെ )

  ജനദ്രോഹ സമരത്തെ പൊളിച്ചടുക്കി കൊടുത്ത " ഇടതു വലതു " സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേരളത്തിലെ പ്രബുദ്ധരായ ജനതയ്ക്ക് അഭിനന്ദനങ്ങള്‍ ....

  "ഭാവി തലമുറയ്ക്കും നാടിന്‍റെ ഭാവിക്ക് ഏറ്റവു ധീരമായ തീരുമാനം ..!! രാഷ്ട്രിയ തിമിരം ബാധിക്കാത്തെ എതൊരു വ്യക്ത്തികളുടെ കണ്ണില്‍ .......സംസ്ഥാനത്തിന്‍റെ സാമുഹ്യ സഹാച്യര്യം അനുസരിച്ച് ഇതുപോലുള്ള ശക്ത്തമായ . തീരുമാനങ്ങള്‍ എടുക്കേണ്ടത് ജനങ്ങളോടും സമുഹത്തോട് കടപ്പാടുള്ള ഭരണാധികാരികളുടെ ബ്യാധ്യതയാണ്"..!!

  NB .. ഇത് എതെങ്കിലിം രാഷ്ട്രിയ പാര്‍ട്ടിയുടെയോ ഭരണാധികാരിയുടെയോ വിജയമല്ല ..
  തങ്ങളുടെ മുന്നില്‍ എത്തുന്ന പാവം ജനങ്ങളെ ധാര്‍ഷ്ട്യത്തോടെ , ധിക്കാരത്തോടെ മൂക്ക് കൊണ്ട് " ക്ക്ഷ " വരപ്പിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും,,, ജനങ്ങളെ വെല്ലുവിളിച്ചും , കൊള്ളയടിച്ചും , ദ്രോഹിച്ചും നാടുവാഴുന്ന സംസ്ഥാന , കേന്ദ്ര ഭരണാധികാരികള്‍ക്കു കൂടിയുള്ള ജനങ്ങളുടെ മുന്നറിയപ്പ് കൂടിയാണ് ..!!

  ReplyDelete
 6. തോറ്റോടേണ്ടി വന്ന സമരക്കാരോട് ഒരു വാക്ക് കൂടി പറയട്ടെ. ഇനിയെങ്കിലും സമര രംഗത്ത് ഇറങ്ങുന്നതിനു മുമ്പ് നാല് വട്ടം ആലോചിക്കുക. നിങ്ങള്‍ സര്‍ക്കാര്‍ ജീവനക്കാരാണ്. പൊതു ഖജനാവില്‍ നിന്ന് ശമ്പളം പറ്റുന്നവരാണ്. മരിക്കുവോളം പെന്‍ഷന്‍ വാങ്ങാന്‍ ഇരിക്കുന്നവരാണ്. അതുകൊണ്ട് തന്നെ വിവരംകെട്ട ഏതെങ്കിലും രാഷ്ട്രീയ നേതാക്കളോടല്ല, പൊതുജനത്തോടാണ് നിങ്ങള്‍ക്ക് കടപ്പാട് വേണ്ടത്. അവരുടെ നികുതിപ്പണമാണ് നിങ്ങളുടെ ചോറ്. അത് മറക്കാതിരുന്നാല്‍ ഇത്തരം സമരാഭാസങ്ങള്‍ നടത്തി സ്വയം നാറാതിരിക്കാന്‍ കഴിഞ്ഞേക്കും.

  ReplyDelete
 7. ഗവര്‍മെന്‍റ് ജീവനക്കാര്‍ നടത്തുന്ന സമരത്തെ വിമര്‍ശിച്ചിരുന്നവനായിരുന്നു ഞാന്‍ എന്നാല്‍ ഇപ്പോള്‍ എനിക്കു കുറച്ചു സംശയങ്ങള്‍ ഉണ്ട് ആരെങ്കിലും ഏന്റെ സംശയങ്ങള്‍ക്ക് ഉത്തരം തരുമെന്ന് പ്രതീക്ഷിക്കുന്നു.....
  1, ഇത് ഒരു പങ്കാളിത്ത പെന്‍ഷന്‍ പദ്യതിയാണല്ലോ. ഓരോ മാസവും ജീവനക്കാരന്റെ ശംബളത്തിന്റെ 10% സര്‍ക്കാറും 10% ജീവനക്കാരനും കൊടുക്കണം എന്നാണല്ലോ വയ്പ്പ്... അങ്ങനെയാണെഗില്‍ ഒരു വര്‍ഷം ജീവനക്കാരന്റെ ഒരുമാസത്തെ ശംബളത്തിനേക്കാള്‍ സര്‍ക്കാര്‍ അയാളുടെ പേരില്‍ നിക്ഷേപികുന്നു അതായത് 120% (10%*12).... ഇത് ഒരു കടന്നകൈ അല്ലേ?
  2, ജീവനക്കാരനു കൊടുക്കാനുള്ള പെന്‍ഷന്‍ തുക മുഴുവന്‍ സര്‍ക്കാര്‍ നിക്ഷേപിക്കുന്നത് സ്വകാര്യ കമ്പനികളില്‍ (റിലയന്‍സ് ,icici etc). അങ്ങനെയെങ്കില്‍ ആ ജീവനക്കാരന്റെയും അയാളുടെ ആശ്രിതരുടെയും മരണശേഷം ഈ പണം എവിടേപോകും? സര്‍ക്കാരിന്‍റെ കയ്യിലാണോ അതോ സ്വകാര്യ കമ്പനിയുടെ കയ്യിലോ?.... സ്വകാര്യ കമ്പനിയുടെ കയ്യിലാണെങ്കില്‍ ഇത്രകാലവും ഈ രീതിയില്‍ സര്‍ക്കാരില്‍ കിട്ടിക്കൊണ്ടിരിക്കുന്ന മുഴുവന്‍ തുകയും സ്വകാര്യ കമ്പനികളുടെ കയ്യില്‍ അല്ലേ എത്തുക?
  3,പഴയ പെന്‍ഷന്‍ പദ്യതി പ്രകാരം ജീവനക്കാരുടെ മുഴുവന്‍ പെന്‍ഷന്‍ തുകയും സൂക്ഷിച്ചിരുന്നത് സര്‍ക്കാരിന്‍റെ കയ്യില്‍ ആയിരുന്നല്ലോ.... സര്‍ക്കാരിന് ഈ പണം മറ്റുള്ള കാര്യങ്ങള്‍ക്ക് ഉപയോഗിക്കാമായിരുന്നു. അതിന്‍റെ പലിശയും കിട്ടുമായിരുന്നു എന്നാല്‍ പുതിയ പാദ്ധ്യതിപ്രകാരം ഈ മുഴുവന്‍ പണവും നിക്ഷേപിക്കുന്നത് സ്വകാര്യ കമ്പനികളില്‍ ആണ്.... നാടിന്‍റെ വികസനപ്രവര്‍ത്തനത്തിന് ഉപയോഗിക്കാമായിരുന്ന ഈ പണം എന്തിന് സ്വകാര്യ കുത്തക കബനികള്‍ക്ക് കൊടുക്കണം.... ഇതിനു പിന്നില്‍ ആരുടെ ബുദ്ധിയാണ്?
  4,റിലയന്‍സ്,icici,ബജാജ് പോലുള്ള കുത്തക കമ്പനികളെ സഹായിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ജനവഞ്ചന പെന്‍ഷന്‍ പദ്ധ്യതി അല്ലേ ഇത്?

  ReplyDelete
  Replies
  1. Nideesh, താങ്കള്‍ ഉയര്‍ത്തിയ സംശയങ്ങളില്‍ ചില വസ്തുതകള്‍ ഉണ്ട്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വളരെ ശ്രദ്ധയോടെയുള്ള നീക്കങ്ങളെ നടത്താന്‍ പാടുള്ളൂ എന്നത് ശരിയാണ്. പക്ഷേ ഇന്നത്തെ അവസ്ഥയില്‍ നിന്ന് ഒരു മാറ്റം അനിവാര്യമാണ്. അതിനു സ്വീകരിക്കുന്ന രീതികളെക്കുറിച്ച് വ്യക്തമായ പഠനങ്ങള്‍ ഉണ്ടാവേണ്ടതുണ്ട്.

   Delete
  2. സ്റ്റാട്ട്യുട്ടറി പെന്‍ഷന്‍ വഴിയുണ്ടാകുന്ന ഭീമമായ സാമ്പത്തിക ബാദ്ധ്യതയില്‍ നിന്നും സംസ്ഥാനങ്ങളെ രക്ഷിച്ചെടുക്കുകയെന്ന സദുദ്ദേശ'മൊന്നുമല്ല ഇത് വിഭാവനചെയ്ത ആ'സൂത്രകര്‍ക്കുള്ളത്. (ഭീമന്‍)സ്വകാര്യസാമ്പത്തിക സ്ഥാപനങ്ങളുടെ സാമ്പത്തികനില സുഭദ്രവും ശോഭനവുമാക്കുക എന്ന 'മന്മോഹന'ലക്ഷ്യങ്ങളും പങ്കാളിത്തം ഉന്നം വെക്കുന്ന ലക്ഷ്യങ്ങളാണ്. എമ്പോക്കി സമരക്കാര്‍ ഈയൊരു ഇഷ്യൂ സമരമുഖത്ത് ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ അമ്പേ പരാജയപ്പെട്ടു.

   Delete
  3. This comment has been removed by the author.

   Delete
  4. >>>>താങ്കള്‍ ഉയര്‍ത്തിയ സംശയങ്ങളില്‍ ചില വസ്തുതകള്‍ ഉണ്ട്.<<<<

   താങ്കള്‍ ശരിക്കും ഒരൊന്നൊന്നര സംഭവമാണല്ലോ എന്റെ പള്ളി?

   ഇതു തന്നെയല്ലേ സമരക്കാര്‍ ഉയര്‍ത്തിയ പ്രധാന പ്രശ്നം?

   ഇന്നത്തെ രീതി അനുസരിച്ച് ജോലിക്കാര്‍ കൊടുക്കുന്ന വിഹിതവും സര്‍ക്കാര്‍ കൊടുക്കുന്ന വിഹിതവും സര്‍ക്കാരിന്റെ കയ്യിലായിരിക്കും. പെന്‍ഷങ്കാരനും ആശ്രിതനും, ജീവിച്ചിരിക്കുന്ന കലത്തോളം അതില്‍ നിന്നും പെന്‍ഷന്‍ നല്‍കും. മരിച്ചു കഴിഞ്ഞാല്‍ ആ ഫണ്ട് സര്‍ക്കാരിലേക്ക് വന്നു ചേരും.

   എങ്കില്‍ പുതിയ പദ്ധതിയിലോ? മരിച്ചു കഴിഞ്ഞാല്‍ സര്‍ക്കാരിന്റെ വിഹിതവും ജോലിക്കാരന്റെ അധ്വാനത്തിന്റെ ഫലവും റിലയന്‍സ് മുതലാളിയും ഐ സി ഐ സി മുതലാളിയും കൊണ്ടുപോകും. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എത്ര ശ്രദ്ധയോടെയുള്ള നീക്കങ്ങളെ നടത്തിയാലുജം ​ഈ സത്യത്തില്‍ മാറ്റമില്ല വള്ളി. വള്ളിക്കൊന്നും ഇതിലെ തെണ്ടിത്തരം മനസിലാകില്ല.

   ഇനി തമാശകള്‍ ഉണ്ടാകാന്‍ പോകുന്നേ ഉള്ളു. 60 വയസിലോ മറ്റോ പെന്‍ഷനകുമ്പോള്‍ കിട്ടാന്‍ പോകുന്ന തുക മുതലാളി പറയും. അയ്യഞ്ചു വര്‍ഷം കൂടുമ്പോള്‍ വേറൊനു കൂടി പറയും. ഇതേ തുക കിട്ടണമെങ്കില്‍ സര്‍ക്കാരിന്റെയും   ജോലിക്കാരന്റെയും  contribution കൂട്ടേണ്ടി വരും എന്ന് കള്ളക്കണക്കിലൂടെ പറയും. സര്‍ക്കാരിലിരിക്കുന്ന താപ്പാനകള്‍ക്ക് കനം കൂടിയ കിഴികിട്ടൂം. അവര്‍ സമ്മതം മൂളും. പാവം ജോലിക്കാരന്‍ ആധിപിടിച്ച് കൂടുതല്‍ കൂതുതല്‍ contribute ചെയ്യന്‍ തുടങ്ങും. അല്ലാത്തവനു നക്കാപ്പിച്ച കൊണ്ട് സമാധി അടയേണ്ടി വരും. കാണാന്‍ പോകുന്ന പൂരം പറഞ്ഞറിയിക്കേണ്ടതില്ല വള്ളി.

   Delete
  5. >>>>1, ഇത് ഒരു പങ്കാളിത്ത പെന്‍ഷന്‍ പദ്യതിയാണല്ലോ. ഓരോ മാസവും ജീവനക്കാരന്റെ ശംബളത്തിന്റെ 10% സര്‍ക്കാറും 10% ജീവനക്കാരനും കൊടുക്കണം എന്നാണല്ലോ വയ്പ്പ്... അങ്ങനെയാണെഗില്‍ ഒരു വര്‍ഷം ജീവനക്കാരന്റെ ഒരുമാസത്തെ ശംബളത്തിനേക്കാള്‍ സര്‍ക്കാര്‍ അയാളുടെ പേരില്‍ നിക്ഷേപികുന്നു അതായത് 120% (10%*12).... ഇത് ഒരു കടന്നകൈ അല്ലേ?<<<<

   നിധീഷ്,

   കടന്ന കയ്യല്ലേ എന്ന് ആരോടാണു ചോദിക്കുന്നത്? വള്ളി ഇവിടെ പോസ്റ്റെഴുതിയത് പങ്കാളിത്ത പെന്‍ഷന്റെ മഹത്വം പറയാനല്ല. അത് പറയാനുള്ള വിവരം ഏതായാലും വള്ളിക്കില്ല. ഇടതുപക്ഷത്തിന്റെ സമരം പൊളിഞ്ഞു എന്നും പറഞ്ഞ് ആഘോഷിക്കാനാണ്. മന്ദബുദ്ധികളായ ഫാന്‍സിനും അതു മാത്രമേ കത്തൂ.

   30000 രൂപ ശമ്പളമുള്ള സര്‍ക്കാര്‍ ജീവനക്കാരന്‍ ഒരു വര്‍ഷം 36000 രൂപ ഈ സ്വകര്യ ഫണ്ടിലേക്ക് നല്‍കും, സര്‍ക്കാരും അത്രയും തുക നല്‍കും.ഇങ്ങനെ 30 വര്‍ഷം വാങ്ങി കഴിഞ്ഞിട്ടേ ഫണ്ടു മുതലാളി(അന്ന് ജീവിച്ചിരിപ്പുണ്ടെങ്കില്‍) ,)പെന്‍ഷന്‍ നല്‍കിതുടങ്ങൂ.

   Delete
  6. >>>പക്ഷേ ഇന്നത്തെ അവസ്ഥയില്‍ നിന്ന് ഒരു മാറ്റം അനിവാര്യമാണ്. അതിനു സ്വീകരിക്കുന്ന രീതികളെക്കുറിച്ച് വ്യക്തമായ പഠനങ്ങള്‍ ഉണ്ടാവേണ്ടതുണ്ട്.<<<<

   എന്തു മാറ്റമാണു വള്ളി ഉദ്ദേശിക്കുന്നത്? ഇപ്പോള്‍ ജീവനക്കാരുടെ പെന്‍ഷന്‍ എന്ന പേരില്‍ സാമാന്യം നല്ല ഒരു തുക സര്‍ക്കാരിന്റെ ഖജനാവിലേക്ക് വരുന്നുണ്ട്. പുതിയ പെന്‍ഷന്‍ പദ്ധതിപ്രകാരം അടുത്ത 30 വര്‍ഷത്തേക്ക് ഈ തുക ഉണ്ടാകില്ല. ഈ 30 വര്‍ഷവും വിരമിക്കുന്ന എല്ലാ ജീവനക്കാര്‍ക്കും 
   പെന്‍ഷനും മറ്റാനുകൂല്യങ്ങളും നല്‍കേണ്ടി വരും. എന്നു പറഞ്ഞാല്‍ സര്‍ക്കാരിന്റെ വരുമാനത്തില്‍  ഗണ്യമായ ഒരു കുറവുണ്ടാകും. ചെലവൊട്ട് കുറയുകയുമില്ല. ഈ മാറ്റമാണോ വള്ളി ഉദ്ദേശിക്കുന്നത്?

   ഈ മാറ്റത്തേകുറിച്ച് കോഴിക്കോട് സര്‍വകലാശാല പഠിപ്പിക്കുന്നുണ്ടോ? ഒന്ന് പോയി പഠിച്ചേക്കാം എന്നു കരുതി ചോദിച്ചതാണേ. ദുരുദ്ദേശ്യം ഒന്നുമില്ല.

   Delete
 8. സമരം വിജയിച്ചു എന്നാണല്ലോ സമരക്കാരുടെ വാദം, എന്ത് അടിസ്ഥാനത്തില്‍ ആണന്നു മാത്രം മനസിലാവുന്നില്ല.
  കൂക്കി കുടുങ്ങിയത് പോലെയായിരുന്നു അവസ്ഥ ....!!!

  ReplyDelete
  Replies

  1. സമരം വിജയിച്ചു , ദാ ഇങ്ങനെ


   നാല് ആവശ്യങ്ങള്‍ നേടി എടുത്ത് കൊണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സമരം പിന്‍വലിച്ചു.

   നേടി എടുത്ത അവകാശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു :-

   1) 2013 മാര്‍ച്ച്‌ 31 വരെ ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് നിലവിലുള്ള സ്റ്റാട്ട്യുട്ടറി പെന്‍ഷന്‍ തുടരുമെന്ന് സര്‍ക്കാരിനെ കൊണ്ട് വീണ്ടും പറയിച്ചു,

   2) പങ്കാളിത്ത പെന്‍ഷന്‍ ഏപ്രില്‍ ഒന്ന് മുതല്‍ തന്നെ നടപ്പിലാക്കുമെന്ന് സര്‍ക്കാരിനെക്കൊണ്ട് പറയിച്ചു.

   3) അക്രമം, പൊതു മുതല്‍ നശീകരണം എന്നീ കേസുകള്‍ പുന പരിശോധിക്കുന്ന പ്രശ്നമേ ഇല്ല്ല എന്ന് സര്‍ക്കാരിനെക്കൊണ്ട് പറയിച്ചു.

   4) സമരത്തില്‍ പങ്കെടുത്തവര്‍ക്ക് ഡയസ്നോണ്‍ ബാധകമാക്കിയതിനാല്‍, അതില്‍ മാറ്റം ഉണ്ടാവില്ല എന്ന് സര്‍ക്കാരിനെ കൊണ്ട് അടിവര ഇട്ട് പറയിച്ചു

   Delete
  2. @Noushad Vadakkel
   ഹ..ഹ.. അത് കലക്കി.

   Delete
  3. സര്‍ക്കാരിനെക്കൊണ്ട് പറയിച്ചു. പറഞ്ഞതുചെയ്യുന്നവരാടോ തന്തയ്ക്കു പിറനവര് അങ്ങനെയാരും ഈ മന്ത്രിസഭയിലുണ്ടെന്നുതോന്നുന്നില്ല..നൌഷാദിന് അത്തരക്കാരോടുള്ള പ്രത്യേക താത്പര്യം മനസ്സിലാകുന്നില്ല

   Delete
 9. മുഖ്യമന്ത്രിയുടെ ഇച്ഛാശക്തിയെയെക്കുറിച്ച് ഇനിയാരും ഗവേഷണം നടത്തരുത്. ഇല്ലാ ഇല്ലാ തോറ്റിട്ടില്ല, തോറ്റ ചരിത്രം കേട്ടിട്ടില്ല എന്ന മുദ്രാവാക്യം ഇനി വിളിക്കരുത്. തോറ്റ് തൊപ്പിയിട്ട ചരിത്രമല്ലേ അരുണവർണ്ണത്തിൽ എഴുതിവെച്ചത്? സീ.പീ എമ്മിന് സമരം ചെയ്ത് വിജയിപ്പിക്കാനുള്ള പഴയ യൗവ്വനം നഷ്ടപ്പെട്ടോ എന്നൊരു സംശയമുണ്ട്. പെൻഷൻ പ്രായം കഴിഞ്ഞ സ്ഥിതിക്ക് ഇനി ജിമ്മിലൊക്കെപ്പോയി ഒന്നുഷാറാവൂ (അതാണത്രേ ഇപ്പോഴത്തെ സ്റ്റൈൽ) എന്നിട്ട് സമരം ചെയ്യാം. 

  ReplyDelete
 10. "പെന്‍ഷന്‍ പ്രായം ഏറ്റവും ചുരുങ്ങിയത് 65 എങ്കിലും ആക്കേണ്ടിയിരിക്കുന്നു!" ഐഡിയ കൊള്ളാം. ബഷീര്‍ക്കക്ക് സ്കൂളില്‍ ഇനിയെത്ര കൊല്ലം സര്‍വീസുണ്ട്.

  ReplyDelete
  Replies
  1. എന്റെ സര്‍വീസ് നോക്കേണ്ട.. അക്കാര്യം പോക്കാണ്! മിനിമം പെന്‍ഷന്‍ പോലും കിട്ടാനുള്ള കാണുന്നില്ല.

   Delete
 11. അല്ല വള്ളിക്കുന്നെ ഇവിടെ ആ പാവം മമ്മൂട്ടി എന്ത് പിഴച്ചു?

  പന്നെ സമരം അത് ഇന്ന് തീരും എന്നുള്ളത് എല്ലാവര്ക്കും അറിയാമായിരുന്നു. കാരണം സ്കൂള്‍ കലോത്സവത്തിലും കൂടെ പങ്കെടുക്കതിരുന്നാല്‍ പിന്നെ സാമാന്യ ജനത്തിന്റെ പിന്തുണ ഒരു തരിമ്പു പോലും കിട്ടില്ല എന്നുള്ള തിരിച്ചറിവ് അവര്‍ക്ക് വൈകിയായിരിക്കും കിട്ടിയത് . അതല്ലെങ്കിലും അങ്ങിനെയാണല്ലോ സഖാക്കള്‍ക്കൊക്കെ പുത്തി വൈകിയനല്ലോ ഉദിക്കാര്

  ReplyDelete
  Replies
  1. മമ്മൂട്ടിക്ക് കഴപ്പമൊന്നുമില്ല. ഒരുദാഹരണം കിടന്നോട്ടെ എന്ന് കരുതി പറഞ്ഞതാണ് :)

   Delete
 12. http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=13213815&programId=1073753765&BV_ID=%40%40%40

  ReplyDelete
 13. സത്യത്തില്‍ ഇപ്പോള്‍ എന്താണ് സംഭവിക്കുന്നത്...?

  നേടി എടുത്ത അവകാശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു :-

  1) 2013 മാര്‍ച്ച്‌ 31 വരെ ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് നിലവിലുള്ള സ്റ്റാട്ട്യുട്ടറി പെന്‍ഷന്‍ തുടരുമെന്ന് സര്‍ക്കാരിനെ കൊണ്ട് വീണ്ടും പറയിച്ചു,

  2) പങ്കാളിത്ത പെന്‍ഷന്‍ ഏപ്രില്‍ ഒന്ന് മുതല്‍ തന്നെ നടപ്പിലാക്കുമെന്ന് സര്‍ക്കാരിനെക്കൊണ്ട് പറയിച്ചു.

  3) അക്രമം, പൊതു മുതല്‍ നശീകരണം എന്നീ കേസുകള്‍ പുന പരിശോധിക്കുന്ന പ്രശ്നമേ ഇല്ല്ല എന്ന് സര്‍ക്കാരിനെക്കൊണ്ട് പറയിച്ചു.

  4) സമരത്തില്‍ പങ്കെടുത്തവര്‍ക്ക് ഡയസ്നോണ്‍ ബാധകമാക്കിയതിനാല്‍, അതില്‍ മാറ്റം ഉണ്ടാവില്ല എന്ന് സര്‍ക്കാരിനെ കൊണ്ട് അടിവര ഇട്ട് പറയിച്ചു

  Ithu Thanne lle?????

  ReplyDelete
 14. സമരം തുടങ്ങിയപ്പോ പറഞ്ഞ
  ഒരു കാര്യം പോലും നടത്താന്‍ പറ്റാതെ എങ്ങനെ എങ്കിലും എന്റെ ദൈവേ ഇതൊന്നു അങ്ങട് അവസാനിപ്പിചിരുന്നെങ്കില്‍ എന്നോര്‍ത്ത് പാതിരാക്കും വെളുപ്പിനും ചര്ചിച്ചു ചര്ചിച്ചു നടുവൊടിഞ്ഞു ഇരിക്കുന്ന ഈ അവസരത്തില്‍ ഇനി ബ്ലോഗര്‍മാരും കൂടി ഇങ്ങനെ കുത്താന്‍ തുടങ്ങിയാല്‍ എന്ത് ചെയ്യും !

  ReplyDelete
 15. ന്നാലും
  സമരമാണ് ഞങ്ങളെ പിടിച്ചു നിറുത്തുന്നത്.
  ഞങ്ങളു ഞ്ഞും സമരും!!

  ReplyDelete
 16. well said. really fed up with this sort of strikes. Umman chady managed the strike very well.

  ReplyDelete
 17. എല്ലാ "സാര്‍ "(സുരേഷ് ഗോപി =സാര്‍ ) മാരും ഗോറ്റു ദെയര്‍ ക്ലാസ്സസ് ആന്‍റ് ഓഫിസസ് -ഇനി സമരം ചെയ്‌താല്‍ അതിര്ത്തിയാല്‍ പാകിസ്താന്‍ പട്ടാളത്തിനു ഉന്നം പഠിപ്പിക്കാന്‍ ടെപ്യൂട്ടെഷനില്‍ വിടും :വള്ളിക്കുന്നാ 65ഉം 70 പെന്‍ഷന്‍ ആക്കാന്‍ "പൂതി" കാണും -അത് കണ്ടു ഇപ്പോള്‍ ജിമ്മിലും മമ്മൂക്കയുടെ പിറകയും പോകണ്ട -

  ReplyDelete
 18. അടുത്തകാലത്തൊന്നും ഒരു സമരം ഇങ്ങിനെ നാണം കെട്ടു അവസാനിപ്പിക്കേണ്ടി വന്നിട്ടില്ല. ഈ മാറ്റം സ്വാഗതാര്‍ഹമാണ്

  ReplyDelete
 19. അമേരിക്ക, പോളണ്ട്, നോര്‍വേ, ഇസ്രാഈല്‍, സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഇത് 67 ആണ് എന്നോര്‍ക്കുക.

  പോളണ്ടിനെ കുറിച്ച് ഒരക്ഷരം മിണ്ടരുത് :)

  ReplyDelete
 20. ടി പി വധവും അച്ചുമാമന്റെ കോലിട്ടിലകളും മണിയുടെ 1,2,3 യും സിപിഎമ്മിനെ ജനങ്ങളില്‍ നിന്ന് വല്ലാതെ അകറ്റി... അവരെ ഒന്നടുപ്പിക്കാന്‍ വേണ്ടി പൊങ്കാല ,ഭൂ സമരം ,നായ്കൊരണ സമരം എല്ലാം നടത്തി നോക്കി .പക്ഷെ ജനങ്ങള്‍ വീണ്ടും വീണ്ടു അവരില്‍ നിന്നകലുന്നു .. മലപ്പുറം ചുവപ്പിക്കാന്‍ ഇറങ്ങിയവര്‍ കേരളത്തിലെ മായുന്ന ചുവപ്പിനെ തടുത്തു നിര്‍ത്താന്‍ പാട് പെടുന്നു ..

  ReplyDelete
 21. "ഇപ്പോള്‍ സ്ഥിതി അതല്ല. പെന്‍ഷന്‍ പറ്റിയ ശേഷമാണ് പലരും ജിമ്മില്‍ പോയിത്തുടങ്ങുന്നത് തന്നെ!" Basheerkka, can't stop laughing.

  ReplyDelete
 22. Read the post and all the comments........
  Great post.......

  Nideesh,

  താങ്കള്‍ ഉയര്‍ത്തിയ സംശയങ്ങളില്‍ ചില വസ്തുതകള്‍ ഉണ്ട്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വളരെ ശ്രദ്ധയോടെയുള്ള നീക്കങ്ങളെ നടത്താന്‍ പാടുള്ളൂ എന്നത് ശരിയാണ്. പക്ഷേ ഇന്നത്തെ അവസ്ഥയില്‍ നിന്ന് ഒരു മാറ്റം അനിവാര്യമാണ്. അതിനു സ്വീകരിക്കുന്ന രീതികളെക്കുറിച്ച് വ്യക്തമായ പഠനങ്ങള്‍ ഉണ്ടാവേണ്ടതുണ്ട്.

  ReplyDelete
 23. ഇടതുപക്ഷത്തിനു പറ്റിയ പുതുവത്സര മണ്ടത്തരമായിരുന്നു ഈ സമരം - ഇനി അടുത്തപടിയായി ചെയ്യേണ്ടത് മന്ത്രിമാര്‍ക്കും എമ്മെല്ലെമാര്‍ക്കും ഈ സമ്പ്രദായം നടപ്പാക്കുക കൂടാതെ മന്ത്രിമാരുടെ സ്റ്റാഫില്‍ രണ്ടു വര്ഷം ഇരുന്നാല്‍ പെന്‍ഷന്‍ കിട്ടുന്ന സമ്പ്രദായവും നിര്‍ത്തലാക്കുക എന്നതാണ്. തങ്ങള്‍ ഉള്‍പ്പെടുന്ന ജനപ്രതിനിധികള്‍ക്ക് "ജനസേവനത്തിന്" കിട്ടുന്ന പെന്‍ഷനും ആനുകൂല്യങ്ങളും ഇതിന്റെ കീഴില്‍ കൊണ്ടുവരണം. രണ്ടുവര്‍ഷം ഭരിച്ചാല്‍ ജനപ്രതിനിധികള്‍ക്കും മന്ത്രിമാരുടെ സ്റ്റാഫില്‌ ഇരുന്നാല്‍ അവര്‍ക്കും പെന്‍ഷന്‍ (കൈക്കൂലി വേറെയും!). ഈ രണ്ടുവര്‍ഷം കൊണ്ട് ജീവിതകാലം മുഴുവന്‍ സര്‍ക്കാര്‍ പണം തിന്നു മുടിക്കാനുള്ള ലൈസന്‍സ് അവര്‍ക്ക് കിട്ടുന്നു. ഒരു സര്‍ക്കാര്‍ ജീവനക്കാരന്‍ ആവണമെങ്കില്‍ പഠിക്കണം, ടെസ്റ്റ്‌ എഴുതണം, ലക്ഷങ്ങളോട് മത്സരിച്ചു പി.എസ്.സി ലിസ്റ്റില്‍ കയറണം, കാത്തിരിക്കണം. എന്നാല്‍ രാഷ്ട്രീയം ഉപജീവനമാക്കിയ ആളുകളും അവരുടെ വാലായി നടക്കുന്നവരും ഇത് വല്ലതും അറിയുന്നുണ്ടോ? അവരുടെ നേതാവ് ഒരു മന്ത്രിയായാല്‍ എളുപ്പത്തില്‍ മണിയടിച്ചു പേര്‍സണല്‍ സ്ടാഫില്‍ കയറിക്കൂടുകയും രണ്ടുവര്‍ഷത്തെ കേവല സര്‍വ്വീസുകൊണ്ട് ആജീവനന്ത പെന്ഷന് അര്‍ഹാരാവുകയും ചെയ്യുന്നു. കാലാകാലങ്ങളില്‍ ഇത്തരക്കാര്‍ സര്‍ക്കാര്‍ പണം അനര്‍ഹമായി വിഴുങ്ങി തീര്‍ക്കുന്നു. എന്നിട്ട് അതിന്റെ ബാധ്യതയും ഞങ്ങളെപോലുള്ള നികുതി അടക്കാന്‍ മാത്രം വിധിക്കപ്പെട്ട പൌരന്മാരുടെ പിടലിക്ക് കെട്ടിവെക്കുന്നു. ഈ പരിപാടി നിര്‍ത്തി ആദ്യം മാതൃക കാട്ടാന്‍ എന്തുകൊണ്ട് സര്‍ക്കാര്‍ തയ്യാറാകുന്നില്ല? (ഞാന്‍ ഒരു സര്‍ക്കാര്‍ ജീവനക്കാരനോ അവരുടെ ആശ്രിതാണോ അല്ലാട്ടോ. ഒരു പാവം പ്രവാസി മാത്രം).

  ReplyDelete
  Replies
  1. അതെ.. താങ്കൾ പറഞ്ഞ കാര്യം ചിന്തിക്കേണ്ടതും മുൻ കാല പ്രാബല്യത്തിൽ നടപ്പിലാക്കേണ്ടതുമാണു. ഈ സർക്കാർ അതിനു മുതിരുന്നില്ലെങ്കിൽ പ്രതി പക്ഷം അതിനു വേണ്ട സമര പരിപാടികൾ തുടങ്ങണം.. പൊതു ജനങ്ങളുടെ നിസ്സീമമായ പിന്തുണ ഉണ്ടാവുമെന്ന കാര്യത്തിൽ തർക്കമില്ല...

   Delete
  2. @ sameer, nalla kaaryamayi, nadannathu thanne!!!

   Delete
 24. ബൂര്‍ഷ്വാസികള്‍ ഇങ്ങനെ പല പോസ്റ്റുകളും കമന്റുകളും ഇറക്കും
  ഇത് കൊണ്ടൊന്നും ഞങ്ങള് സമരം നിര്‍ത്തില്ല അത് ഞങ്ങളുടെ കൂടെ പിറപ്പാണ്‌
  ഇങ്ക്വിലാബ് സിന്താബാദ്‌ .

  ReplyDelete
 25. ജനങ്ങളുടെ കാശ് കൊണ്ട് ഉറക്കു കൂലി കൊടുത്താലും മന്ദഭുധികള്‍ സമരതിനിറങ്ങുന്നു. പെന്‍ഷന്‍ എന്നതു പാടെ ഒഴിവാക്കി പകരം ഏന്‍ഡ് ഓഫ് സര്‍വിസ് നല്‍കി സര്‍വീസില്‍ നിന്നും പിരിച്ചുവിടുകയാണ് നല്ലത്.

  ReplyDelete
 26. എന്തായാലും വള്ളിക്കുന്നിന്റെ അപാര "പുത്തി" യെ നമിക്കാതെ വയ്യ. കോത്താഴത്തെ ഗ്രമത്തിലിരിക്കുന്നവനും ന്യൂയോറ്ക്ക് യൂണിവേഴ്സിറ്റിയുടെ റെഗുലറ് ക്ളാസിലെ സാന്പത്തിക ശാസ്ത്രം പഠിച്ചുകൊണ്ടിരിക്കുന്പോള് ഇത്തരം ബ്ളോഗുകള് വന്നില്ലെന്കിലെ അത്ഭുതമുള്ളൂ. നാല്പതു കൊല്ലം കഴിയുന്പോള് ആ പശു ജീവിച്ചിരിക്കുമോ എന്നറിയാത്ത സാഹചര്യത്തില് പാല് വിറ്റ പണം എവിടെ നിക്ഷേപിക്കണമെന്ന്....വള്ളിക്കുന്നിനെ പോലുള്ളവറ്ക്ക് ആശന്ക കാണില്ല. ഇവിടെ നിക്ഷേപിക്കുന്നത് ഏതുപശുവിന്റെ പാല് വിറ്റ പണമാണെന്ന് ബ്ളോഗറ് ഓറ്ക്കണമായിരുന്നു. ജീവനക്കാര്റെ കൂലിയുടെ വിഹിതമാണത്.അതെവിടെ നിക്ഷേപിക്കണമെന്നും അതിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നതുമായ കാര്യങ്ങളില് പിന്നെ ആശന്കപെടേണ്ടത് ആരാണ്.

  2002ലും സമാനമായ സാഹചര്യം തന്നെയാണ് സൃഷ്ടിക്കപെട്ടിരുന്നത് .എന്നാല് ആതീരുമാനങ്ങള് പിന്നീട് പിന് വലിച്ചപ്പോള് രണ്ടുലക്ഷത്തോളം പേറ്ക്കു കൂടി തങ്ങളുടെ സായന്തനം സുരക്ഷിതമാക്കാനായി എന്നു മാത്രമല്ല 20.29 ശതമാനതില് നിന്നും 16.29 ശതമാനമായി പെന്ഷന് ചെലവ് കുറയുകയാണ് ചെയ്തതെന്നു മാത്രമല്ല സാന്പത്തിക രംഗം മെച്ചപെട്ടതും നമ്മുടെ മുന്പിലുണ്ട്.

  ഇവിടെ പൊതുഖജനാവിന്റെ ഭാരവും, വികസനപ്രവറ്ത്തത്തിനുള്ള ഫണ്ടിന്റെ അപര്യാപ്തതുയുമാണോ പ്രശ്നം. അങ്ങിനെയാണെന്കില് സറ്ക്കാരിന്റെ അവശേഷിക്കുന്ന ഫണ്ടില് നിന്നും മറ്റൊരു തുക കൂടി കോറ്പറേറ്റുകളുടെ ചൂതാട്ടത്തിനു നല്കുന്നതിലൂടെ വികസനപ്രവറ്ത്തനത്തിന് വീണ്ടും ഫണ്ടില്ലാതാവുകയാണ്. ഒരു വികസനപ്രവറ്ത്തനം മൂന്നോ നാലോ വറ്ഷം താമസിപ്പിക്കുന്നതിലൂടെ പ്രതീക്ഷിത സംഖ്യയുടെ എത്രയോ ഏറെയാണ് ഖജനാവിന് നഷ്ടമാകുന്നത്. സറ്ക്കാരിനും, ജീവനക്കാറ്ക്കും ലാഭമില്ലാത്ത ഈ പരിഷ്കരണം പിന്നെ ആറ്ക്കുവേണ്ടിയാണ്.

  ഇത് പൊതുഖജനാവിനെ രക്ഷിച്ചെടുക്കാനുള പദ്ധതിയല്ല. മറിച്ച് തകറ്ക്കാനുള്ള പദ്ധതിയാണ്. പൊതുഫണ്ട് കോറ്പറേറ്റുകളുടെ കയ്യിലെത്തിക്കാനുള്ള തന്ത്രം. ഇതു നടപ്പാക്കിയ ലോകത്തെ മിക്ക രാജ്യങ്ങളിലേയും സ്ഥിതി കൂടി ബ്ളോഗറ് ഒന്നു പഠിക്കാന് തയ്യാറാവണമായിരുന്നു. അറ്ജന്റീന മുതല് ബ്രിട്ടണും ഫ്രാന്സുമടക്കമുള്ള രാജ്യങ്ങളിലെ സ്ഥിതിയൊന്ന് മനസിലാക്കണമായിരുന്നു.

  നമ്മുടെ രാജ്യം വികസനത്തിന്റെ എവറസ്റ്റിലേക്കു കുതിക്കുകയും, ലോകത്തെ വന് സാന്പത്തിക ശക്തിയായി മാറുകയുമാണെന്നാണ് കേള് വി. എന്നാല് എന്താണ് അഭ്യന്തര രംഗത്തെ അവസ്ഥ. ദാരിദ്രരേഖക്കു താഴെ വസിക്കുന്ന ലോക ജനസംഖ്യയുടെ മൂന്നിലൊന്നും ഇവിടെവസിക്കുന്പോളും നിലവില് കിട്ടിയിരുന്ന സാന്പത്തിക പിന്തുണ പോലും കവറ്ന്നെടുക്കുകയല്ലെ സറ്ക്കാറ് ചെയ്യുന്നത്. ഇന്ധന സബ്സിഡി, രാസവള സബ്സിഡി...എലാം കഴിഞ്ഞ് കുറഞ്ഞവിലക്ക് കിട്ടിയിരുന്ന ഭക്ഷ്യധായങ്ങള് വരെ അപ്രാപ്യമാക്കാനുള്ള നടപടികള് എടുത്തു കഴിഞ്ഞു.

  ഇവിടുത്തെ പ്രശ്നം ജനക്ഷേമമല്ല കോറ്പറേറ്റുകളുടെ ദല്ലാള്പണിയാണ് സറ്ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം എന്നതാണ്. അതിന്റെ തുടറ് പ്രവറ്ത്തനമാണ് പന്കാളിത്ത പെന്ഷനെന്ന ചതിയും.


  ReplyDelete
 27. Simon Karyankal ChummarJanuary 14, 2013 at 9:29 PM

  ഗള്‍ഫിലുള്ള ഫേസ് ബുക്കില്‍ ഉള്ള ഒരൊറ്റ കമ്മ്യൂണിസ്റ്റ്‌ അനുഭാവി പോലും ഈ സമരത്തെ അനുകൂലിച്ചില്ല. സമരം തീര്‍ന്നപ്പോള്‍ ഇതൊരു അനാവശ്യ സമരമായിരുന്നു എന്നാണു എല്ലാവരും പറഞ്ഞത്. മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി അടുത്തയിടെ ചെയ്ത ഏറ്റവും വലിയ മണ്ടത്തരമായി പോയി ഈ സമരം. നാട്ടിലുള്ള - പണ്ട് കോണ്‍ഗ്രസ്‌ കാരനായിരുന്ന ഇപ്പോള്‍ ഇടതു അനുഭാവി ആയ -സര്‍ക്കാര്‍ ജോലിക്കാരനായ - ഒരു ചങ്ങാതിക്ക് ഉമ്മന്‍ ചാണ്ടി ഇതില്‍ വിജയിച്ചതിലുള്ള കലിപ്പ് മൂലം സമരത്തിനെ അനുകൂലിച്ചു എഴുതിയിരുന്നു.

  ReplyDelete
 28. സംഘടിത ശക്തി എന്ന് പറഞ്ഞു അനാവശ്യ സമരവുമായി രംഗത്തിറങ്ങാന്‍ ഇനി സഖാക്കള്‍ക്ക് ആഗ്രമില്ലാത്ത നിലക്ക് അമ്പേ പരാജയപ്പെട്ടു. അധ്യാപക സമരവും പാര്‍ട്ടിയും പരാജയപ്പെട്ടു എന്നതിനുള്ള വ്യക്തമായ തെളിവാണ് സമരവുമായി മുന്നോട്ട് പോകുമെന്ന ഡി.വൈ.എഫ്.ഐ. നേതാവിന്റെ പ്രഖ്യാപനം. സി.പി.എം. വീണ്ടും ഇളിഭ്യരായി .....

  ReplyDelete
 29. ഞങ്ങള്‍ മനസ്സിലാക്കിയത് വിളിക്കാത്ത ചര്‍ച്ചക്ക് ആരെല്ലാമോ കയറി വന്നു എങ്ങനെയെങ്കിലും ഈ സമരം ഒന്ന് അവസാനിപ്പിക്കുകയായിരുന്നു എന്നാണു. അഞ്ചക്ക ശമ്പളം വാങ്ങുന്നവന്റെ ദുരിതമകറ്റാന്‍ രണ്ടക്ക ശമ്പളം ലഭിക്കാത്തവനെ തെരുവിലിറക്കുന്ന ഈ വേല ജനങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. തങ്ങള്‍ ഭരിക്കുമ്പോള്‍ കൊടുക്കാന്‍ കഴിയാത്തത് അവര്‍ ഭരിക്കുമ്പോള്‍ കൊടുക്കണമെന്ന വിഡ്ഢിത്തം അവര്‍ മനസിലാക്കിയിരിക്കുന്നു. എന്നിട്ടും ഇതിന്‍റെ പിന്നില്‍ കൊടിപിടിക്കാന്‍ ആരെങ്കിലും വരുന്നുവെങ്കില്‍ അവരാഗ്രഹിക്കുന്ന മറ്റൊരു പ്രസ്ഥാനത്തിന്‍റെ അഭാവമാണ് അവരെ ഈ പൊറാട്ട് നാടകത്തിനു പ്രേരിപ്പിക്കുന്നത്.

  ഇടതുപക്ഷത്തിന്റെ മുദ്രാവാക്യങ്ങളുടെ ശക്തിയും സമരവീര്യവും എവിടെയാണ് ക്ഷയിച്ചു പോയത്? എന്തുകൊണ്ടാണ് അവര്‍ നടത്തുന്ന സമരങ്ങള്‍ എല്ലാം ഒന്നിന് പുറകെ ഒന്നായി പൊളിയുന്നത്? ഉത്തരം ഒന്നേയുള്ളൂ. അന്ധമായ പാര്‍ട്ടി വിശ്വാസമുള്ള അല്ലെങ്കില്‍ പാര്‍ട്ടി പറഞ്ഞാല്‍ അനുസരിക്കാതിരിക്കാന്‍ ഭയമുള്ള അണികളുടെ പിന്തുണയല്ലാതെ ഇടതുപക്ഷം നടത്തുന്ന ജനകീയ സമരങ്ങള്‍ക്ക് കാര്യമായ ജനകീയ അടിത്തറയില്ല. ഒറ്റവാക്കില്‍ പറഞ്ഞാല്‍ സാധാരണ ജനങ്ങളുടെ പിന്തുണയില്ല.

  ReplyDelete
 30. ഈ സമരത്തില്‍ പങ്കെടുത്തവര്‍ അവര്‍ക്ക് വേണ്ടിയല്ല സമരം ചെയ്തത് എന്നോര്‍ക്കുക. വരാനിരിക്കുന്ന തലമുറ ക്കുവേണ്ടിയായിരുന്നു അവര്‍ സമരം ചെയ്തത്. ഇവിടെ ഈ സമരത്തെ എതിര്തവരുടെ മക്കള്‍ അല്ലെങ്കില്‍ വേണ്ടപെട്ടവര്‍ അവര്‍ക്ക്കൂടി വേണ്ടിയായിരുന്നു. ഒരു കാര്യം ചോദിക്കാന്‍ ആഗ്രഹിക്കുന്നു വള്ളിക്കുന്നന്മാരോട്; ജീവനക്കാര്‍ അവരുടെ വിഹിതം കൃത്യമായി കൊടുക്കേണ്ടിവരും പെന്‍ഷന്‍ ആകുന്നതു വരെ. തിരിച്ചു പെന്‍ഷന്‍ അതെ കൃത്യതയോടെ തിരിച്ചുകിട്ടും എന്നുറപ്പുണ്ടോ ഈ പങ്കാളിത്ത പെഷനില്‍? പിന്നെ സമരത്തെ എതിര്‍ത്തവര്‍ ഇന്ന് ഈ തീരുമാനം അവര്‍ക്ക് കൂടി ബാധിക്കുന്ന രൂപത്തില്‍ നടപ്പാക്കുകയാണെങ്കില്‍ അനുകൂലിക്കുമോ ?

  ReplyDelete
 31. സ്റ്റാട്ട്യുട്ടറി പെന്‍ഷന്‍ വഴിയുണ്ടാകുന്ന ഭീമമായ സാമ്പത്തിക ബാദ്ധ്യതയില്‍ നിന്നും സംസ്ഥാനങ്ങളെ രക്ഷിച്ചെടുക്കുകയെന്ന സദുദ്ദേശ'മൊന്നുമല്ല ഇത് വിഭാവനചെയ്ത ആ'സൂത്രകര്‍ക്കുള്ളത്. (ഭീമന്‍)സ്വകാര്യസാമ്പത്തിക സ്ഥാപനങ്ങളുടെ സാമ്പത്തികനില സുഭദ്രവും ശോഭനവുമാക്കുക എന്ന 'മന്മോഹന'സ്വപ്നങ്ങളും പങ്കാളിത്തം ഉന്നം വെക്കുന്ന ലക്ഷ്യങ്ങളാണ്. എമ്പോക്കി സമരക്കാര്‍ ഈയൊരു ഇഷ്യൂ സമരമുഖത്ത് ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ അമ്പേ പരാജയപ്പെട്ടു.

  ReplyDelete
 32. സംഗതി കലക്കി ബഷീരേ, കുട്ടി സഖാക്കളെ കൊണ്ടു സമരം മുന്നോട്ടു കൊണ്ടു പോകാമെന്നാണ് പ്രഖ്യാപനം. ഇവിടെ എന്തും നടക്കുമെന്ന രീതി മാറിയാലേ നാട് നശിക്കാതിരിക്കൂ. മാണിച്ചായന്‍ ഹീറോ ആയി.

  ReplyDelete
 33. കലക്കി വള്ളിക്കുന്ന് മാഷെ .....ഒഗ്രന്‍ .....എനിക്കും സംശയം തോന്നിയിട്ടുണ്ട് ....ഈ ഇടതുപക്ഷത്തിന്റെ പോക്ക് എവിടെക്കാണ്‌ ???

  ReplyDelete
 34. പണ്ട് ഞങ്ങളുടെ സ്കൂളില്‍ SFI ജയിച്ചാല്‍ ആ ദിവസം ഒരു ആഹ്ലാദ പ്രകടനം ഉണ്ടാകും.....എന്നാല്‍ KSU ജയിക്കുന്ന വര്‍ഷം 2 പ്രകടനങ്ങള്‍ നടക്കും ഒന്ന് കെഎസ്യുവിന്‍റെ ആഹ്ലാദ പ്രകടനം രണ്ടാമെത്തെത് എസ്എഫ്ഐയുടെ 'തോറ്റിട്ടില്ല തോറ്റിട്ടില്ല തോറ്റ ചരിത്രം കേട്ടിട്ടില്ല' എന്ന് പറഞ്ഞ് പ്രകടനം (അനുഭവം)

  ReplyDelete
 35. ഐസ്ക്രീം പുനരന്വേഷണക്കേസിൽ സർക്കാർ ഇടപെടുന്നത് എന്തിനാണെന്ന് ഹൈക്കോടതി. കേസിൽ കക്ഷിയല്ലാത്ത സംസ്ഥാന സർക്കാർ മൊഴിപകർപ്പുകളും അനുബന്ധ രേഖകളും പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് നൽകുന്നതിനെ എന്തിനാണ് എതിർക്കുന്നതെന്നും കോടതി ചോദിച്ചു.ലീഗ് ബിബിസി ചാനലായ് ദര്ശനമാത്രം കാണുന്ന ബഷീര് ഇത്തരം വാര്ത്തകള് തൊള്ളതൊടാതെ വിഴുങ്ങുന്നു...

  ReplyDelete
  Replies
  1. angadiyil thottathinnu ammayodow ???

   Delete
 36. ഈ സമരം കൊണ്ട് ചില ശാസ്ത്ര സത്യങ്ങള്‍ വീണ്ടും തെളിയിക്കപ്പെട്ടു:

  1. കരി ഓയില്‍ സാരിയില്‍ ഒഴിച്ചാല്‍ സാരി വൃത്തികേടാകും. സമരക്കാര്‍ക്ക് പുബ്ലിസിറ്റി കിട്ടും

  2. മുട്ടന്‍ കല്ല്‌ കൊണ്ട് മറ്റുള്ളവരെ എറിഞ്ഞാല്‍ അവരുടെ ദേഹത്ത് നിന്ന് ചോര വരും, മര്‍മ്മസ്ഥാനങ്ങളില്‍ കൊണ്ടാല്‍ ബോധക്ഷയവും വന്നേക്കും!

  3. നായ്ക്കുരണപ്പൊടിക്ക് പഴയ വീര്യം ഇപ്പൊഴുമുണ്ട്. അത് വിതറിയാല്‍ ചെറിയ കുട്ടികള്‍ക്ക് വരെ ചൊറിയും.

  ReplyDelete
  Replies
  1. enney thanllandammava njan nannavilla
   rasheed ugrapuram

   Delete
 37. പത്തു ലക്ഷം വരുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തിനും പെന്‍ഷനും വേണ്ടിയാണ് സര്‍ക്കാര്‍ ഖജനാവിലെ വരുമാനത്തിന്റെ എണ്‍പത് ശതമാനവും ചിലവഴിക്കുന്നത്. ബാക്കിയുള്ള ഇരുപതു ശതമാനം കൊണ്ട് വേണം കേരളത്തിലെ മൂന്നരക്കോടി ജനങ്ങളുടെ വികസനവും ക്ഷേമവും നടപ്പിലാക്കാന്‍. കാലക്രമേണയെങ്കിലും ഈ സംവിധാനത്തിനൊരു മാറ്റം വരണം

  ReplyDelete
  Replies
  1. ഇതു കേട്ടാല്‍ തോന്നും നാളെ മുതല്‍ സര്‍ക്കാര്‍ ശമ്പളം നല്‍കുന്നതും പെന്‍ഷന്‍ നല്‍കുന്നതും  നിറുത്തി പണമൊക്കെ വികസന പ്രവര്‍ത്തനത്തിനു ചെലവാക്കുമെന്ന്. താങ്കളൊക്കെ ചിന്തിക്കുന്നത് ഏത് അവയവം കൊണ്ടാണു മാഷേ.

   ഏപ്രില്‍ ഒന്നു മുതല്‍ ജോലിയില്‍ കയറുന്നവര്‍ പെന്‍ഷനാകാന്‍ 30 വര്‍ഷം കഴിയും.
   അതു വരെ ഇപ്പറയുന്ന 80% തന്നെ കൊടുക്കേണ്ടി വരില്ലേ? അതോ അതും റിലയന്‍സ് ഭഗവാനും ഐ സി ഐ സി ഭഗവാനും കൂടി തരുമോ?

   30 വര്‍ഷം കഴിയുമ്പോള്‍ ഈ റിലയന്‍സ് ഭഗവാനും ഐ സി സി ഭഗവാനും ഇന്‍ഡ്യയില്‍ ഉണ്ടാകുമോ എന്നറിയണമെങ്കില്‍ പാഴൂര്‍ പടിപ്പുരയില്‍ പോകേണ്ടി വരും. ഇതിനേക്കാള്‍ മുന്തിയ കൊടികെട്ടിയ ഭഗവാന്‍ മാരൊക്കെ അമേരിക്കയെന്ന പറുദീസയില്‍ നിന്നും  പൊടി പോലുമില്ല കണ്ടുപിടിക്കാന്‍ എന്ന തരത്തില്‍ അപ്രത്യക്ഷമായ കഥകളൊന്നും വള്ളിക്കുന്നു ഭഗവാന്‍ വായിച്ചിട്ടില്ലേ?

   Delete
 38. മന്ത്രിമാരുടെ പ്രൈവറ്റ് സ്ടാഫ്ഫിനെ താല്‍ക്കാലിക കോണ്ട്രാക്റ്റ് ജോലിയായി കണക്കാക്കി നയാ പൈസ പെന്‍ഷന്‍ കൊടുക്കാന്‍ പാടില്ലെന്ന് രാജ്യ സ്നേഹമുള്ള എന്നൊക്കെ പറഞ്ഞു ഭരണം നടത്തുന്ന ഒരു മോനും താല്പര്യം ഇല്ലല്ലോ എന്നോര്‍ക്കുമ്പോള്‍ ഇളിഭ്യരായ സമരക്കാരെക്കാള്‍ നെറികെട്ട സമൂഹമാണ് നാട് നന്നാക്കാന്‍ നടക്കുന്ന രാഷ്ട്രീയക്കാര്‍ എന്ന് മനസ്സിലാവും

  ReplyDelete
 39. As u said, why 3.5 crore public suffer for one million govt. employee....one million govt. employees are not living alone without their family....If we consider 5 members in a family and are dependent to a govt. employee, the statistic will cross 5 million which could be around 25% of total population. If govt. thinks govt. employees are burden to government as they are spending 80% of total revenue, let them close down all govt. schools, hospitals, law and order, all departments including sales tax, revenue, income tax etc. let 3.5 crore public enjoy 100% of revenue collection and send their children to pvt. schools, get treatment from pvt. hospitals, forget about law and order and other benefits from concerned departments. Publics and govt. should not treat govt. employees as their enemies...they too part of society and generating revenue for govt. If I'm not mistaken u too a govt. employee and took long leave for overseas job..why...state salary is not sufficient to you to lead a family...on top of that 10% deduction as contribution, 10% as income tax and other indirect expenses...Please do not compare other countries with Kerala to justify contributory pension as other countries providing reasonable facilities and salary. If state govt. want to follow the world let them provide a reasonable salary and facilities to govt. employees. Facilities provided to govt. employees are poor, if these too stoped who will be willing to work for govt with empty pocket..Now itself enough doctors are not available for govt. hospitals. In future govt service will be filled with incompetent officers. This is a view of a govt employee irrespective of politics...

  ReplyDelete
 40. (നായ്ക്കുരുണി പൊടി,, വസ്ത്രാക്ഷേപം , കരി ഓയില്‍ , ചാണക വെള്ളം , ഗുണ്ടായിസം ഇതുകൊണ്ട് സമരം ജയിക്കാന്‍ കഴിയില്ലെന്ന് മനസിലായോ .. ഇനിയെങ്കിലിം മാന്യമായി ജനങ്ങളെ സേവിക്കാന്‍ പഠിക്ക് സാറന്‍മ്മാരെ )
  saaranmarey ennu thanney alley udheshichathu ??

  ReplyDelete
 41. വള്ളിക്കുന്നില്‍ ബഞ്ചിലിരുന്ന് ദിനേഷ് ബീഡി വലിച്ചും ഇടക്ക് കട്ടചായയും പരിപ്പുവടയും കഴിച്ചിരുന്ന കമന്റര്‍ കോമ്രേഡ്സിനെ ഈ പോസ്റ്റിന്റെ ഏഴകലത്തേക്ക് കാണുന്നില്ല. എന്ത് പറ്റി ?? :)

  ReplyDelete
 42. പ്രിയ വള്ളി ഫാന്സിനോട്..!

  സമരം ചെയ്യുക എന്നത് ചക്ക കൂട്ടാനും മത്തി കറിയും തിന്നുന്നപ്പോലെ സുഖമുള്ള ഒരു പരിപാടി അല്ലെന്നു നിങ്ങളെങ്കിലും മനസ്സില്‍ ആക്കണം.എതിര്‍പക്ഷം എത്ര നീചത കൂടിയവര്‍ ആണോ അത്രയ്ക്ക് ത്യേഗവും സമയവും സമരത്തുനു കൂടുതല്‍ വേണ്ടി വരും..!!മൂന്നു ദിവസം കൊണ്ടല്ല ഇന്ത്യ സ്വതന്ത്രമായതെന്നു വള്ളിക്കുന്ന് മറന്നാലും മലപ്പുറം/മഞ്ചേരി ഭാഗത്തെ മൂപ്പരെ ഫാന്‍സുകാര്‍ മറക്കില്ലാല്ലോ..??

  പിന്നെ ഇവിടെ സമരം തോറ്റു എന്ന് പറയുന്ന കൊഞ്ഞാണന്മാര്‍ ഇത് കൂടി കേള്‍ക്കണം ആരും സമരം നിര്‍ത്തിയിട്ടില്ലാ..!
  അനിശ്ചിത കാല പണിമുടക്ക്‌ തത്കാലം നിര്‍ത്തി. അതിനര്‍ത്ഥം ഇനി ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും നടത്തുന്ന കുത്തകകള്‍ക്ക്
  കൂട്ടികൊടുക്കുന്ന പണിക്കു പിന്തുണ കൊടുത്ത് വീട്ടിലിരിക്കും എന്നല്ലാ..!! ഒരു വഴി മുട്ടിയാല്‍ വേറെ വഴി നോക്കും.അതല്ലേ അതിന്ടെ ശരി..?
  പോരാട്ടം തുടരും എന്നര്‍ത്ഥം.!!

  ഇനി എന്തിനു പോരാടണം.??
  ##
  * ജീവിതത്തിന്ടെ നല്ലൊരു പങ്കു നാടിനെ സേവിക്കാന്‍ മാറ്റി വക്കുന്നവര്‍ക്ക് ഒടുക്കം നാട് കൊടുക്കുന്ന ആദരവാണ് പെന്‍ഷന്‍.
  അത് കാലാവസ്ഥാ പ്രവചനം പോലെ കിട്ടാനും കിട്ടാതിരിക്കാനും സാധ്യതയുന്ടെന്നു വരുന്നത് അനുവദിക്കാന്‍ പറ്റുമോ..?
  RMP കുറിയില്‍ കൂടിയ നാട്ടുകാരുടെ ഗതിയാണ് ഇനി വരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കാത്തിരിക്കുന്നത്.

  * സര്‍ക്കാരിണ്ടേ വരുമാനത്തിണ്ടേ 80% (മാണിയുടെ ബജറ്റില്‍ ഇത് 56% ആണ്) ശംബളവും പെന്‍ഷനും കൊടുത്താണ് തീര്‍ക്കുന്നത് എന്നാണ് വള്ളി വിഭാഗം പറയുന്നത്.അങ്ങിനെയെങ്കില്‍ ഇനി അടുത്ത ഏപ്രില്‍ മുതല്‍ പുതുതായി വരുന്നവരുടെ പെന്ഷന് വേണ്ടി പത്തു ശതമാനം സര്‍ക്കാര്‍ വിഹിതവും ചേര്‍ത്താലോ..??വീണ്ടും ചെലവ് കൂടില്ലേ..??അപ്പൊ ആളെ പൊട്ടനാക്കുകയാണോ..?

  * രണ്ടറ്റം കൂട്ടി മുട്ടിക്കാന്‍ പാട് പെടുന്ന ഭൂരിപക്ഷം സര്‍ക്കാര്‍ ജീവനക്കാരണ്ടേ ശമ്പളം പിടിച്ചു വാങ്ങി കുത്തക മ്യൂച്ചല്‍ ഫണ്ടില്‍ ഇടീക്കുന്നതിന്ടെ പിന്നില്‍ ആരോടുള്ള സ്നേഹമാണ്..??
  ഇത് തിരിച്ചു കിട്ടുമെന്ന് ആരാണ് ഉറപ്പു കൊടുക്കുക.??
  മണി ചെയിന്‍ കുറി പോലെ എപ്പോളാണ് ഇതൊക്കെ
  പൊട്ടിപ്പാളീസാകുകയെന്നു ആര്‍ക്കറിയാം..!!

  * ഇത്രയ്ക്കു തേനും പാലുമായ പെന്‍ഷന്‍ എന്താണ് ചാണ്ടി തന്ടെ മന്ത്രിമാര്‍ക്കും അവരുടെ യോഗ്യത നോക്കാതെ നിയമിക്കുന്ന ഇസ്പീനായിരം ശിന്കിടികള്‍ക്കും നടപ്പില്‍ ആക്കാത്തത്.??

  * ഇനി ലീഗാതി കാക്കാമാര്‌ പാടി നടക്കുന്ന വേറൊരു കഥ ഇതാണ്.
  മറ്റെല്ലാ സംസ്ഥാനവും ഇത് നടപ്പാക്കി, കേരളം ബംഗാള്‍ ത്രിപുര മാത്രമേ ബാകി ഒള്ളൂ..!
  അതെ കോയാ..ഈ സംസ്ഥാനങ്ങള്‍ പലതിലും വേറിട്ടാണ് പോകുന്നത്.ഇപ്പോളെങ്കിലും തിരിഞ്ഞല്ലോ..?
  പവര്‍കട്ട് ഇപ്പൊ ബീഹാര്‍ ലെവല്‍ ആക്കാന്‍ ആണ് ആര്യാടന്‍ പാട് പെടുന്നത്.ജാതീയതയും ഭൂമിയുടെ കുത്തക വത്കരണവും. ജന്മിത്ത്വ വെവസ്ഥിതിയും വിവരമില്ലായ്മയും പട്ടിണിയുമൊക്കെ ഇനി ബാക്കി സംസ്ഥാനം പോലെ തിരിച്ചാക്കിയാലെ ഈ ചാണ്ടി വര്‍ഗത്തിന് സമാധാനമാകൂ ? കേരളം വിട്ടു മറ്റു സംസ്ഥാനങ്ങളുടെ ഗ്രാമങ്ങളിലൂടെ ഒന്ന് പോയി നോക്കണം അപ്പോളെ മാറ്റം മനസ്സിലാകൂ..!!അവിടെയും കൈപ്പത്തി തന്നെയാണ് ചിന്നം.
  ഇനി ആ കൊലത്തിലേക്ക് എത്തിച്ചേ അടങ്ങൂ എന്നണേല്‍ ഞങ്ങള്‍ മരണം വരെയും പോരാടുകയും ചെയ്യും.ഈ നേടിയെടുത്തതൊക്കെ ഊച്ചാളികള്‍ തകര്‍ക്കുമ്പോള്‍ പിന്നെ വായും പൊളിചിരിക്കണോ..?

  * ഇനി മുകളില്‍ ഒരു കൊണ്ഗ്രെസ്സുകാരന്‍ കല്ലെറിയുന്ന പടം കൊടുക്കേണ്ട ഗതി വന്ന വള്ളിയെ ഓര്‍ത്ത്‌ സഹതപിക്കുന്നു.
  നാണം ഉണ്ടെങ്കിലല്ലേ കേടാകൂ..??

  * പെന്‍ഷന്‍ പ്രായം ഉയര്‍ത്താന്‍ മുകളില്‍ ഏറാന്‍ മൂളിയ ഫാന്സുകാരില്‍ എത്രപേര്‍ സപ്പോര്‍ട്ട് ചെയ്യും.?

  സീപീഎം ഒലിച്ചു പോയെന്നു കരുതി വെള്ളം കാച്ചി ഇരിക്കുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തില്‍ ആണ്..!
  ടീപീ കൊല്ലപ്പെട്ടപ്പോ അതോടെ പാര്‍ട്ടി പെട്ടീം മടക്കി കാശിക്കു പോകുമെന്ന് കരുതി നൂലൂതി കാത്തിരുന്നവര്‍ക്ക് വടകരയില്‍ നടന്ന ഉപതിരഞ്ഞെടുപ്പ് ഫലം ഒന്നൂടെ പോയി നോക്കാം..!! കൊണ്ഗ്രെസ്സിണ്ടേ സിറ്റിംഗ് സീറ്റ് കുലംകുത്തി പിന്തുണ ഉണ്ടായിട്ടും സീപീഎം പിടിച്ചെടുത്തു. വീട് കയറി പാടിയ പാണര് കഥയും രമയുടെ വാറോലയും ജനം ചവറ്റു കോട്ടയില്‍ ഇട്ടു എന്നര്‍ത്ഥം.
  അല്ലേലും ഞമ്മളെ മെയിന്‍ പ്രശ്നം കുഞാപ്പാനെ വെഭിചാര കേസീന്ന് ഊരിക്കല്‍ ആണല്ലോ..?അതാണല്ലോ കോടതി ചോതിച്ചത്..??

  മൂരിത്തലയില്‍ തീപ്പെട്ടിക്കൊള്ളിയോളം അല്ലാ തീവണ്ടിയോളം ബുദ്ധി ഉണ്ടായിട്ടും കാര്യമില്ലാ..!!മനുഷ്യത്വവും സാമാന്യ ബോധവും വേണം അപ്പോളെ തിരിയൂ..!!അല്ലേല്‍ എല്ലാ സമരങ്ങളോടും ചുവപ്പ് കണ്ട കാളയുടെ അവസ്ഥ ആയിരിക്കും.


  wElcOme tO mY wOrLd!

  ReplyDelete
  Replies
  1. ഉറക്ക് കൂലി വാങ്ങുന്നവരോട് സഹതാപം അരുത് സഹോദരാ......

   Delete
  2. >>>* സര്‍ക്കാരിണ്ടേ വരുമാനത്തിണ്ടേ 80% (മാണിയുടെ ബജറ്റില്‍ ഇത് 56% ആണ്) ശംബളവും പെന്‍ഷനും കൊടുത്താണ് തീര്‍ക്കുന്നത് എന്നാണ് വള്ളി വിഭാഗം പറയുന്നത്.അങ്ങിനെയെങ്കില്‍ ഇനി അടുത്ത ഏപ്രില്‍ മുതല്‍ പുതുതായി വരുന്നവരുടെ പെന്ഷന് വേണ്ടി പത്തു ശതമാനം സര്‍ക്കാര്‍ വിഹിതവും ചേര്‍ത്താലോ..??വീണ്ടും ചെലവ് കൂടില്ലേ..??അപ്പൊ ആളെ പൊട്ടനാക്കുകയാണോ..?<<<<<

   ബഹാവുദ്ദിന്‍,

   നല്ല കഥ . പൊട്ടന്‍മാരോടാണോ ഇതൊക്കെ ചോദിക്കുന്നത്?

   Delete
  3. >>* രണ്ടറ്റം കൂട്ടി മുട്ടിക്കാന്‍ പാട് പെടുന്ന ഭൂരിപക്ഷം സര്‍ക്കാര്‍ ജീവനക്കാരണ്ടേ ശമ്പളം പിടിച്ചു വാങ്ങി കുത്തക മ്യൂച്ചല്‍ ഫണ്ടില്‍ ഇടീക്കുന്നതിന്ടെ പിന്നില്‍ ആരോടുള്ള സ്നേഹമാണ്..??
   ഇത് തിരിച്ചു കിട്ടുമെന്ന് ആരാണ് ഉറപ്പു കൊടുക്കുക.??
   മണി ചെയിന്‍ കുറി പോലെ എപ്പോളാണ് ഇതൊക്കെ
   പൊട്ടിപ്പാളീസാകുകയെന്നു ആര്‍ക്കറിയാം..!!<<<<<


   ബഹാവുദ്ദിന്‍,

   അതിനു പാഴൂര്‍ പടിപ്പുര വരെ പോകേണ്ടി വരും.

   ഇപ്പോള്‍ പെന്‍ഷന്‍ ഫണ്ട് കൈകാര്യം ചെയ്യാന്‍  പോകുന്ന ഐ സി ഐ സി ഐ ഭഗവാന്‍ ഒന്നു പൊട്ടിയതായിരുന്നു. മന്‍ മോഹന്‍ ഭഗവാന്‍ 1000 കോടി നല്‍കി പിടിച്ചു നിറുത്തി.

   ശബരിമല നട വരെ സ്വര്‍ണ്ണം പൂശിയ മല്ല്യയുടെ വിമാന കമ്പനി ഇപ്പോള്‍ എന്തായി?

   Delete
  4. >>RMP കുറിയില്‍ കൂടിയ നാട്ടുകാരുടെ ഗതിയാണ് ഇനി വരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കാത്തിരിക്കുന്നത്.<<<<<

   ബഹാവുദ്ദിന്‍,

   എന്റെ ഒരു പരിചയക്കാരനുണ്ടായ അനുഭവം പറയാം. മന്‍ മോഹന്റെ കൃപകൊണ്ട് മുളച്ചു പൊന്തിയ അസംഘ്യം മ്യൂച്വല്‍  ഫണ്ടിലൊരെണ്ണം മുത്തൂറ്റിന്റെ വക ആയിരുന്നു. നമ്മുടെ ഉമ്മന്റെ സ്വന്തം മുത്തൂറ്റിന്റെ. അഞ്ച് വര്‍ഷം  വര്‍ഷം മുമ്പ് ഇതു തുടങ്ങിയപ്പോള്‍ വലിയ വാഗ്ദാനവുമായി അവരുടെ ഏജന്റുമാര്‍ വീടുകള്‍ തോറും കയറി ഇറങ്ങി.നാലു വര്‍ഷം കഴിഞ്ഞു കിട്ടാന്‍ പോകുന്ന കനത്ത സംഘ്യയില്‍ മയങ്ങി വീണ അദ്ദേഹം അതില്‍ തന്നെ ചേര്‍ന്നു. ഞാനൊക്കെ അന്നേ മുന്നറിയിപ്പു കൊടുത്തതാണ്, വേണ്ട എന്ന്. പക്ഷെ കേട്ടില്ല. നാലു വര്‍ഷം കഴിഞ്ഞ് മച്വര്‍ ആയപ്പോള്‍ തിരികെ എടുക്കാന്‍ ചെന്ന അദ്ദേഹത്തോട് മുത്തൂറ്റ് ഭഗവാന്‍ പറഞ്ഞത്, ഓഹരി കമ്പോളത്തില്‍ ഇടിവാണ്, പ്രതീക്ഷിച്ച വരുമാനമുണ്ടായില്ല. ഒരു വര്‍ഷം കഴിഞ്ഞ് എടുക്കാം. കഴിഞ്ഞ മാസം (അഞ്ചു വര്‍ഷം കഴിഞ്ഞ്) വീണ്ടും ചെന്നു. അപ്പോഴും ഭഗവാന്റെ ഉത്തരം ഓഹരി ഇടിവു തന്നെ. കൂടെ ആഗോള സാമ്പത്തിക മാന്ദ്യവും. ആദ്യം പറഞ്ഞ തുകയുടെ നാലില്‍ ഒന്നു കുറച്ച് വേണമെങ്കില്‍ ഇപ്പോള്‍ തരാം.അല്ലെങ്കില്‍ ഒരു വര്‍ഷം കൂടി കാത്തിരിക്കാന്‍.

   Delete
 43. ബഷീറെ , വിധേയത്തമാകാം പക്ഷെ ഇത്രത്തോളമാകരുത്....പാവപ്പെട്ട സര്‍ക്കാര്‍ ജീവനക്കാരുടെ വയറ്റത്ത് അടിച്ചതിനെയാണു നിങള്‍ ആഘോഷിക്കുന്നത്.....ജീവിതകാലം മുഴുവന്‍ ജോലി ചെയ്ത് ജിവിതാന്ത്യത്തില്‍ ജീവിക്കാന്‍ ആവശ്യമായി കിട്ടുന്ന ചെറിയ തുകയാണിന്ന് സര്‍ക്കാര്‍ വിര്‍ത്തലാക്കിയിരിക്കുന്നത്....ഗള്‍ഫ് രാജ്യങളില്‍ വന്ന് പാടുപെട്ട് പണിയെടുത്തിട്ടാണെങ്കിലും ജിവിതത്തില്‍ സുരക്ഷിതത്വം ഉറപ്പാക്കിയതിന്ന് ശേഷമാണു താങ്കളെപ്പോലുള്ളവര്‍ ഈ കൊടും ക്രൂരതക്ക് കൂട്ടു നില്‍ക്കുന്നത്.....താങ്കള്‍ക്ക് ജീവിക്കാം പക്ഷെ സര്‍ക്കാര്‍ ജീവനക്കാരന്ന് മാത്രം അത് ആയിക്കൂടാ എന്നത് അതിരു കടന്ന അഹങ്കാരവും അഹന്തയുമാണു....കേരളത്തിലെയും കേന്ദ്രത്തിലേയും നാണകെട്ട മന്ത്രിമാര്‍ ഭരണത്തില്‍ നിന്ന് ഇറങിയാലും അവര്‍ക്കും കുടുംബത്തിന്നും പെന്‍ഷനും മറ്റ് എല്ലാവിധ ആനുകൂല്യങളും ഉറപ്പ് വരുത്തിയാണു ഈ നെറികെട്ട പ്രവര്‍ത്തി ചെയ്യുന്നതെന്ന് താങ്കള്‍ക്ക് അറിയാമോ എന്ന് എനിക്ക് അറിയില്ല...നാടു ഭരിക്കുമ്പോള്‍ വന്‍ ശമ്പളം പറ്റുന്നവരാണിവര്‍. മാത്രമല്ല നാടിനേയും നാട്ടുകാരേയും കട്ടുമുടിച്ച് കോടാനുകോടികള്‍ സമ്പാദിച്ച് അവര്‍ക്കും അവരുടെ നിരവധി അനന്തര തലമുറക്കും പണം ധൂര്‍ത്തടിച്ച് ജീവിക്കാന്‍ ആസ്തിയുണ്ടാക്കിയവരാണു ഇവരില്‍ അധികം പേരും.. എന്തുകൊണ്ട് അവര്‍ക്കും കൂടി പങ്കാളിത്ത പെന്‍ഷന്‍ ബാധകമാക്കി കൂടാ....അതിന്ന് ഏതെങ്കിലും സര്‍ക്കാറിന്ന് ചങ്കൂറ്റമുണ്ടോ....എം എല്‍ എമാര്‍ക്കും എം പി മാര്‍ക്കും ഐ എ എസ്സുകാര്‍ക്കും ഐ പി എസ്സുകാര്‍ക്കും പങ്കാളിത്ത പെന്‍ഷന്‍ ബാധകമാക്കാന്‍ നെട്ടെല്ലുള്ള ഏത് ഭരണാധികഅരിയാണിവിടെയുള്ളത്.
  നാറിയവരെ പേറി നടക്കുന്നവര്‍ ചിന്തിക്കേണ്ടാതാണീത്...അങിനെ പുതിയതായി ജോലിയില്‍ കയറുന്നവര്‍ക്ക് ഇനി പെന്‍ഷന്‍ പ്രതിക്ഷിക്കേണ്ട... നിലവില്‍ ജോലിയെടുക്കുന്നവര്‍ക്ക് ഇനി കിട്ടിയാല്‍ കിട്ടി .അവര്‍ക്കും ഇനി മുതല്‍ പെന്‍ഷന്‍ കൊടുക്കേണ്ടതില്ലായെന്നും അവരും പങ്കാളിത്ത പെന്‍ഷനില്‍ പങ്കാളികളാകണമെന്നും സര്‍‌വ്വിസിന്റെ കാലമനുസരിച്ച് നിശ്ചിത സംഖ്യ പെന്‍ഷന്‍ ഫണ്ടിലെക്ക് നിര്‍ബന്ധമായും അടക്കണമെന്ന് നിയമം കൊണ്ടുവന്നാല്‍ ബഷീറിനെപ്പോളുള്ളവര്‍ക്ക് സന്തോഷം കൊണ്ട് നില്‍‌ക്കാന്‍ പറ്റാത്ത സ്ഥിതിയായിരിക്കും.പുതിയതായി സര്‍‌വ്വിസില്‍ കയറുന്നവര്‍ .മാസം തോറും പത്ത് ശതമാനം ശമ്പളം സര്‍ക്കാര്‍ പിടിച്ച് വെക്കുന്നത് കൊര്‍പ്പറേറ്റ് ബീമന്മാര്‍ക്ക് വിഴുങാനാണു. ഈ പിടിച്ച് വെച്ചിരിക്കുന്ന അല്ലെങ്കില്‍ ജീവനക്കാരന്‍ അടച്ചിരിക്കുന്ന സംഖ്യ ഇവര്‍ക്ക് കിട്ടിയാല്‍ കിട്ടി എന്നുമാത്രമേ പറയാന്‍ പറ്റുകയുള്ളു. ജനങള്‍ക്ക് കിട്ടുന്ന എല്ലാ ആനുകൂല്യങളും വെട്ടിക്കുറക്കുമ്പോള്‍ കോര്‍പ്പറേറ്റ് ഭീമന്മാര്‍ക്ക് വന്‍ ആനുകൂല്യങള്‍ നല്‍കാന്‍ സര്‍ക്കാര്‍ യാതൊരു പിശുക്കും കാണിക്കുന്നില്ല. വാരിക്കോരികൊടുക്കുകയാണു ഇതിലൊന്നും സര്‍ക്കാറിന്നും ഉമ്മന്‍ ചാണ്ടിക്കും അഭിനന്ദന പ്രവാഹം ഒഴുക്കുന്ന ബഷീറിനെപ്പോലുള്ളവര്‍ക്ക് യാതൊരു പ്രശ്നവുമില്ല..ഒരു ജീവിതകാലം മുഴുവന്‍ സര്‍ക്കാറിന്നുവേണ്ടി നാടിനേയും നാട്ടുകാരെയും സേവിച്ച് ബേങ്കുകള്‍ കൊടുത്താല്‍ കൊടുത്തുവെന്ന് പറയുന്ന നക്കാപിച്ച പലിശ കാശിന്ന് കൈ നീട്ടുന്നവരാക്കി സര്‍ക്കാര്‍ ജീവനക്കാരെ മാറ്റി എന്നതില്‍ ഉമ്മന്‍ ചാണ്ടിക്ക് അഭിമാനിക്കാം.... മാത്രമല്ല ജനങളെ സേവിച്ചതിന്നും പാവങളെ വയറ്റത്തടിച്ചവന്നും ജീവിതകാലം മുഴുവനും അതിന്ന് ശേഷം ഉമ്മന്‍ ചാണ്ടിക്കും അവരുടെ ആശ്രിതരും സര്‍ക്കാര്‍ പെന്‍ഷന്‍ വാങാം.......പാവപ്പെട്ടവന്റെ വയറ്റത്തടിച്ചതില്‍ സന്തോഷിക്കുന്ന നെറികെട്ടവര്‍ സര്‍ക്കാര്‍ ജീവനക്കാര്‍ എന്നു പറയുന്നത് ഈ നാടിന്റെ സന്തതികളാണെന്ന് ഓര്‍ക്കുന്നത് നന്ന് കോടാനുകോടികളുടെ അഴിമതി നടത്തിയവരെ ,പെണ്‍‌വാണിഭക്കാരെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നവരില്‍ നിന്ന് ഇതിലും കൂടുതലൊന്നും ജനം പ്രതിക്ഷിക്കുന്നില്ല

  ReplyDelete
  Replies
  1. നാരായണേട്ട , ഇവിടെ ഒരാളെങ്കിലും വള്ളിക്കുന്നന്റെ നിലപാടുകള്‍ എതിര്ക്കാത്തത് സര്‍ക്കാര്‍ ജീവനക്കാരോട് ജനങ്ങള്‍ക്കുള്ള ഒരു ധാരണയാണ്. അതില്‍ പലപ്പോഴും ശരിയുണ്ട് താനും. പക്ഷെ യഥാര്‍ത്ഥ സത്യം വളരെ അകലെയാണ്. പങ്കാളിത പെന്‍ഷന്‍ എന്നത് ബഷീര്‍ വള്ളിക്കുന്നന്‍ എന്ന ലീവ് എമ്പ്ലോയീയെയോ സമരം നടത്തിയ ജീവനക്കരെയോ ഒന്നും ബാധിക്കാന്‍ പോകുന്നില്ല.. വരാന്‍ പോകുന്ന ഒരു തലമുറ സര്‍ക്കാര്‍ ഉദ്യോഗസ്ഥരേയാണ്. പിന്നെ അതില്‍ വള്ളിക്കുന്നു എന്തിനു ബേജാര്‍ ആകണം? പക്ഷെ അതില്‍ ഇടതു പക്ഷക്കാരനു ഒരു തട്ട് കൊടുക്കാന്‍ ഉണ്ടെങ്കില്‍ വള്ളിക്കുന്നും ഓശാന പാടുന്ന അനുയായി വൃന്ദവും എഴുതുകയും കമന്റുകയും ചെയ്യും . ഇവിടെ വിലക്കയറ്റം ഉണ്ടാക്കുന്നവനെതിരെയോ അഴിമതി നടത്തുന്നവനെതിരെയോ ഒരു പോസ്റ്റ്‌ പോലും എഴുതാത്ത വര്‍ ആണെന്നോര്‍ക്കണം .നാരായണേട്ടന്‍ ബേജാര്‍ ആകേണ്ട. ഈ പങ്കാളിത പെന്‍ഷന്‍ കാശു നാളെ ഇടതു പക്ഷക്കാരന്‍ പറയുന്ന ബഹുരാഷ്ട്ര കുത്തകകളുടെ ഓഹരികളിലെക്കും ബോണ്ടു കളിലേക്കും തന്നെയാണ് പോകുന്നത്. അതെല്ലാം ലാഭത്തില്‍ തിരിച്ചു കിട്ടും എന്നാ സംശയം ആ മേഖലയുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്ന ഒരാള്‍ എന്നാ നിലയില്‍ എനിക്ക് ഉണ്ട്. Mr വള്ളിക്കുന്നിന്റെ ഏതോ ഒരു പോസ്റ്റില്‍ ഓഹരി വിപണിയിലെ കൈ പോള്ളലിനെ പറ്റി എഴുതിയത് ഞാന്‍ വായിച്ചിട്ടുമുണ്ട് , അതിനാല്‍ തന്നെ അതിലെ ലാഭ നഷ്ട കണക്കുകള്‍ അദ്ദേഹത്തിന് അറിയാത്തത് ആണെന്നുതോന്നുന്നില്ല. പിന്നെ ഞാന്‍ ബസ്സില്‍ കേറി ബാക്കിയുള്ളവന്‍ കേറിയാല്‍ എന്ത് ഇല്ലെങ്കിലെന്ത്‌. വെളിച്ചം ദുഖമാണ്‌ വള്ളി. പങ്കളിതമല്ലോ സുഖപ്രദം.

   Delete
 44. To Mr. Narayanan Veliancode,

  Pavapetto sarkar jeevanakar...Sir, is there a category like that now?

  Please dont tell us Gulf NRIs about the hardships of poor government employees..If the NRIs like Basheer Vallikunnu in the gulf make money, it is by working 10-14 hours a day , sometimes leaving our families back in India , and seeing them once in 2 or 3 years..not like you guys who come to work at 11 am, have a 2 hour lunch break, then leave 1 hour before the closing time..in between there will be at least 3 breaks of 30 minutes each as tea break..

  So please, spare us the speech about hardworking pavapetta govt employees..

  If we have to get any government/official paperwork done during our vacation, we have to climb up and down the steps of the local govt offices umpteen times, call every idiot who cannot write his name in English 'Sir', and pay a bribe also..dont tell us this is not happening, we know and you know this happens..

  Why are you bothered about the next generation of government employees who will not get pension? Like somebody mentioned above, let them not join if the terms of employment are unacceptable to them..There will be thousands who are willing to join at these terms..

  I was desperately trying to get a marriage certificate from my Panchayat office.. the officer on duty was on leave 2 days.. on the 3rd day, i reached there, only to know from the peoon that "Saaru vanittu oru kalyanathinu poyi"

  It came to the tip of my tongue to ask the peon " Kalyanam avante ammede aano?"..but I controlled myself as I really wanted the marriage certificate :)

  Waiting for your response

  Regards

  Oru Pavapetta Vedanikunna Kodeeswara NRI


  ReplyDelete
  Replies
  1. Yes you did say it, mate.

   Delete
  2. @ Oru Pavapetta Vedanikunna Kodeeswara NRI :)

   very interesting response, അവസാന ഭാഗത്ത് എത്തിയപ്പോള്‍ ചിരിച്ചു മണ്ണ് കപ്പി എന്ന് പറയാം.. Well said..

   Delete

  3. എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്റെരെയും ഒരുപോലെ അടച്ചക്ഷേപിച്ഛത ശരിയായില്ല . എല്ലാവര്ക്കും ചില്ലപ്പ്പോള്‍ ചില ഗവെര്‍മെന്റ്റ് ഓഫീസികളില്‍ നിന്നും മേല്‍ വിവരിച്ചത് പോലെയുള്ള അനുഭവങ്ങള്‍ അഭിമുഘികരിക്കേണ്ടി വന്നിരിക്കാം. എനിയ്കും അനോണിമസ് വിവരിച്ചതിലും കൂടുതലായി ചില അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് . പരപ്പനങ്ങാടി രെജിസ്റ്റര്‍ ഓഫീസില്‍ നിന്ന് ചില documents ശരിയാക്കുന്നതിനു വേണ്ടി 10 ദിവസത്തെ ലീവിന് പോയി ഒന്ന് നാട്ക്കാതെ തിരിച്ചു ഗള്‍ഫിലേയ്ക് തന്നെ തിരിച്ചു വരേണ്ട് അനുഭവം എനിയ്കുണ്ട്. പഞ്ചായത്തില്‍ നിന്ന് ബില്‍ഡിംഗ്‌ പെര്‍മിറ്റ്‌ കിട്ടുന്നതിനുവേണ്ട് 1 മാസത്തോളം ഓടി നടകേണ്ട അനുഭവവും ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് എല്ലാ ഗവണ്മെന്റ് എംപ്ലോയീസ് മടിയന്മാരനെന്നും, ഗവണ്മെന്റ് ശമ്പളം പറ്റി ജനത്തെ സേവികാതെ ഇരികുന്നവരനെന്നും പറയുന്നത് ശരിയല്ല. എല്ലാം ഗവണ്മെന്റ് department ഉം ഇതുപോലെ 11 മണിയ്ക് വന്നു 3 മന്നിക്ക് പോവുന്നവരല്ല എന്ന് കൂടി മനസ്സിലാകണം. ചില ദിപര്‍ത്മെന്റ്റ് കളില്‍ നമ്മള്‍ പ്രവാസികള്‍ ജോലിചെയ്യുന്ന പോലെ 12 ഉം 14 ഉം മണികൂര്‍ ഒന്നും ജോലിചെയ്യേണ്ടി വരില്ലെങ്കിലും 8 മനികൂരും വല്ലരെയതികം സ്‌ട്രെസ് ഓടും കൂടി ജോലി ചെയ്യുന്ന ഗവണ്മെന്റ് ജോലികാരും ഉണ്ട് എന്നുള്ള കാര്യം മറക്കരുത്. ഓഫീസി ടൈമില്‍ ജോലിതീരാത്തത് കൊണ്ട് ലീവ് ദിവസ്ന്ഗാളിലും പോയി ജോലി തീര്കണം എന്നുള്ള സര്‍ക്കുലര്‍ ഇടുന്ന മേലുദ്യഗസ്ടര്‍ ഉള്ള ചില്ല ടെപര്‍ത്മെന്റുകളും കേരളത്തില്‍ ഉണ്ട് എന്നുള്ള കാര്യം നമ്മള്‍ മനസ്സിലാക്കണം. Eg . സ്കൂള്‍ ടീച്ചര്‍ ആയിരുന്ന ബഷീറിനു സ്കൂളില്‍ പോയി കുട്ടികളെ പഠിപ്പിക്കാതെ വെറുതെ ഇരിക്കാന്‍ സമയം കിട്ടാറുണ്ടോ? ഞാന്‍ ഈ കുറിപ്പ് എഴുതുന്നത്‌ സമരക്കാരോട് സപ്പോര്‍ട്ട് ചെയ്തിട്ടോ എതിര്തിട്ടോ അല്ല.പ്രവാസജീവിതത്തിലെ ചെറിയ ഒരു ഇടവേളയില്‍ കുറച്ചു കാലമെങ്ങിലും ഗവണ്മെന്റ് ജോലി ചെയ്യാനുള്ള ഒരു അവസരം എന്നിക്കും കിട്ടിയിരുന്നു. ആ കാലയളവില്‍ പ്രവാസ ജീവിതത്തിലെ അനുഭവങ്ങള്‍ കൊണ്ടോ എന്തോ എന്റെ ജോലിയില്‍ ആത്മാര്‍ത്ഥത കാണിക്കാന്‍ കഴിഞ്ഞു എന്നാണു എന്റെ വിശ്വാസം.
   എന്റെ സുഹൃതുകളായ ചില ഗവണ്മെന്റ് ജോലിക്കാര്‍ അവരുടെ ജോലിഭാരത്തെ കുറിച്ചും എന്നോട് വിവരിക്കുകയുണ്ടായി. ചിലരുടെ അനുഅവങ്ങല്‌ നേരിട്ടേ അറിയുന്നതോ കൊണ്ടാണ് ഇങ്ങിനെ ഒരു കുറിപ്പ് എഴുതുന്നത്‌.
   .

   Delete
 45. http://www.doolnews.com/ak-ramesh-about-govt-employees-strike-234.html

  ReplyDelete
 46. സമരം തൊറ്റതിലു കഴമ്പില്ല . ട്രെന്‍ഡ് അനുസരിച്ചു നയങ്ങളും മാറികൊണ്ടിരിക്കും. പെന്‍ഷന്‍ പ്രായം 95 ആക്കിയാലും സര്‍ക്കാര്‍ ആപ്പീസില്‍ ഉറങ്ങുന്നവന്‍ ഉറങ്ങികൊണ്ടിരിക്കും. പഴം കഞ്ഞി ചിലവായില്ലെങ്ങില്‍ ചിക്കന്‍ ബര്‍ഗര്‍ നെ കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നു. facebook സ്പെല്ലിങ്ങ് പോലും അറിയതവരെകൊണ്ട് കല്ലെടുപ്പിക്കണോ ....?

  ReplyDelete
 47. റിലയന്‍സ് പെന്‍ഷന്‍ ഫണ്ടും ഐ സി ഐസി ഐ പെന്‍ഷന്‍ ഫണ്ടും  കേരളത്തെ രക്ഷിക്കുമെന്ന് സ്വപ്നം കാണുന്ന വള്ളി ഫാന്‍സിനു വായിച്ചു രസിക്കാന്‍ ഇതാ രണ്ടു വാര്‍ത്തകള്‍.

  Pension Bankruptcy in Tiny U.S. Territory Is a Warning of What May Lie Ahead

  Illinois Claws At Mountain Of Unfunded Pension Liability

  ReplyDelete
 48. >>>ഒരു ആഭാസ സമരമായിരുന്നു ഇവിടെ നടന്നത് എന്ന് പറയാതെ വയ്യ. ജോലിക്കെത്തിയ അധ്യാപകരെ കരിഓയില്‍ ഒഴിച്ചും കുട്ടികളെ നായ്ക്കുരണപ്പൊടി വിതറിയും അധ്യാപക സമൂഹത്തില്‍ നിന്ന് നാം ഒരിക്കലും പ്രതീക്ഷിക്കാത്ത സമരമുറകള്‍ വരെ പരീക്ഷിക്കപ്പെട്ടു. <<<<<

  നായ്ക്കുരണപ്പൊടി വിതറുന്നതും കരി ഓയില്‍ ഒഴിക്കുന്നതും ഒരിക്കലു പ്രതീക്ഷിക്കാത്ത സമരമുറ ആണെന്നു തോന്നുന്ന വള്ളിക്ക് അരധ്യാപകനെ മുസ്ലിം ലീഗിന്റെ വിദ്യാര്‍ത്ഥികള്‍ ഓടിച്ചിട്ടു തല്ലിക്കൊന്ന സമരത്തേക്കുറിച്ച് എന്താണഭിപ്രായം?

  ReplyDelete
 49. >>>പശു തന്നെ ചാകാന്‍ കിടക്കുമ്പോഴാണ് നാല്പതു കൊല്ലം കഴിഞ്ഞു പാല് വിറ്റു കിട്ടുന്ന കാശ് ഏതു ബാങ്കിലിടണമെന്ന കാര്യത്തെക്കുറിച്ച് മുടിഞ്ഞ സമരം നടത്തിയത്.<<<<<

  ഇതുപോലെ വിവരക്കേട് പറയാതെ വള്ളി.

  നാല്‍പതുകൊല്ലം കഴിഞ്ഞു എന്തു നിക്ഷേപിക്കുന്ന കാര്യമാണു താങ്കളീ പറയുന്നത്? കുറഞ്ഞപക്ഷം ഫാന്‍സിന്റെ കയ്യടി നേടാന്‍ എഴുതുമ്പോള്‍ ഈ വിഷയത്തേക്കുറിച്ച് അടിസ്ഥാന വിവരമെങ്കിലും ഉണ്ടാക്കാന്‍ നോക്ക്.

  ഇത് നടപ്പാക്കുന്ന അന്നു മുതല്‍ ജോലിയില്‍ കയറുന്ന ആളുടെ ആദ്യമാസ ശമ്പളത്തില്‍ നിന്നു തന്നെ 10% പെന്‍ഷന്‍ ഫണ്ട് മുതലാളിയുടെ ബാങ്കിലേക്ക് പോകും. അയാള്‍ പെന്‍ഷനാകുമ്പോള്‍ ഈ മുതലാളി പാപ്പരല്ലെങ്കില്‍ തരുന്ന നക്കാപ്പിച്ച വാങ്ങി സമാധി അടയാം.

  ReplyDelete
 50. സമരത്തിന്റെ അവസാന ഘട്ട ചര്‍ച്ചകളുടെ റണ്ണിംഗ് കമന്ററി.. മനോരമയിലെ ചുറ്റുവട്ടം കസറിയിട്ടുണ്ട്...

  ReplyDelete
  Replies
  1. >>>Nസമരത്തിന്റെ അവസാന ഘട്ട ചര്‍ച്ചകളുടെ റണ്ണിംഗ് കമന്ററി.. മനോരമയിലെ ചുറ്റുവട്ടം കസറിയിട്ടുണ്ട്...
   <<<<


   ചുറ്റുവട്ടം കസറിയിട്ടുണ്ട്. താങ്കളുടെയൊക്കെ തലയില്‍ അല്‍പ്പം വെട്ടമുണ്ടായിരുന്നെങ്കില്‍ എന്നാശിച്ചു പോകുന്നു.

   Delete
  2. mr.kaalidaasan...you are performing as "kinattile thavala"

   Delete
  3. അനോണിമസേ

   സമുദ്രത്തിലെ തവളയായ താങ്കള്‍ക്ക് ആഘോഷിക്കാന്‍ വള്ളി അടുത്തു തന്നെ മറ്റൊരു പോസ്റ്റെഴുതും. മാസം തോറും 50 പൈസ വച്ച് ഡീസല്‍ വില കൂട്ടുന്ന സന്തോഷത്തില്‍,. അതും ഇന്നത്തെ അവസ്ഥയില്‍ നിന്ന് ഒരു മാറ്റം അനിവാര്യമാണ് എന്ന വള്ളി സിദ്ധാന്തം തന്നെ.

   Delete
 51. ബ്ലോഗിലെ മനോരമ താന്‍ തന്നെ എന്ന് വളിക്കുന്നു വീണ്ടും തെളിയിച്ചിരിക്കുന്നു ...

  ReplyDelete
 52. "ഇവിടെ വിലക്കയറ്റം ഉണ്ടാക്കുന്നവനെതിരെയോ അഴിമതി നടത്തുന്നവനെതിരെയോ ഒരു പോസ്റ്റ്‌ പോലും എഴുതാത്ത വര്‍ ആണെന്നോര്‍ക്കണം..."

  മനോരമയും അങ്ങനെ തന്നെ ആണ്

  ReplyDelete
 53. സര്‍ക്കാര്‍ നടത്താന്‍ ഉദ്ദേശിക്കുന്ന പങ്കാളിത്ത പെന്‍ഷനെ ഇവിടെ അനുകൂലിക്കുന്ന ആരും സര്‍ക്കാര്‍ ജോലിക്കാരല്ല. അവരെ ഇത് ബാധിക്കാനും പോകുന്നില്ല. അപ്പോള്‍ പിന്നെ ആരാന്റെ അമ്മക്ക് ഭ്രാന്തു പിടിച്ചാല്‍ കാണാന്‍ നല്ല ചേല്, എന്ന തരത്തില്‍ സമരക്കാരെ കുറ്റം പറയാം. അന്ധമായ മുസ്ലിം  ലീഗ് വിധേയത്വവും ഇടതുപക്ഷ വിരോധവും ഉള്ളതുകൊണ്ട് സമരം പൊളിഞ്ഞതാഘോഷിക്കുന്നു. അതിലപ്പുറം ഈ വിഷയത്തേക്കുറിച്ച് വള്ളിക്കു പോലും ഒരു ചുക്കുമറിയില്ല.

  സ്റ്റാറ്റ്യൂചറി പെന്‍ഷന്‍ ഉള്ള ഇപ്പോള്‍ ജീവനക്കാരുടെ വിഹിതവും സര്‍ക്കാരിന്റെ വിഹിതവും സര്‍ക്കാര്‍ ഖജനാവിലേക്ക് വരുന്നു. ആ പണമെടുത്ത് സര്‍ക്കാരിനു പലതും ചെയ്യാം. പങ്കാളിത്ത പെന്‍ഷന്‍ നടപ്പാകുമ്പോള്‍ ഇത് രണ്ടും പെന്‍ഷന്‍ ഫണ്ടുകാരുടെ ബാങ്കിലേക്കു പോകും. അവര്‍ അതെടുത്ത് ഓഹരി വിപണിയില്‍ നിക്ഷേപിക്കും. അവിടെ നിന്നുള്ള ലാഭത്തെ ആശ്രയിച്ചിരിക്കും ജീവനക്കാരന്റെ പെന്‍ഷന്‍. നഷ്ടമുണ്ടായാല്‍ പെന്‍ഷന്‍ പോലും ലഭിക്കില്ല. ഈ ഫണ്ടുകാരന്‍ പാപ്പരായാല്‍  എല്ലാം വെള്ളത്തിലാകും. 2004 ല്‍  മറ്റ് ചില സംസ്ഥാനങ്ങളില്‍ ഇത് നടപ്പിലാക്കി. പലയിടത്തും സര്‍ക്കാര്‍ വിഹിതം നിക്ഷേപിച്ചിട്ടില്ല. അതൊന്നും അവിടത്തെ ജീവനക്കാര്‍ക്കറിയില്ല. അതൊക്കെ പെന്‍ഷന്‍ വാങ്ങാന്‍ ചെല്ലുമ്പോഴേ അറിയൂ. കൂടെക്കൂടെ ഖജനാവു കാലിയാകുന്നു എന്ന് ജനങ്ങളെ പറഞ്ഞു പേടിപ്പിക്കുന്ന യു ഡി എഫ് സര്‍ക്കാര്‍ ഇതടക്കുമെന്ന് ആരെങ്കിലും  കരുതുന്നുണ്ടെങ്കില്‍ ധീരതക്കുള്ള പ്രസിഡണ്ടിന്റെ മെഡല്‍ അവര്‍ക്ക് നല്‍കണം.

  പുതിയ നിയമപ്രകാരം ജീവനക്കാരന്‍ 10% ഉം സര്‍ക്കാര്‍ 10 % ഉം ഇതില്‍ നിക്ഷേപിക്കുന്നു. നിക്ഷേപിക്കുന്നത് എല്‍ ഐ സി, എസ് ബി ഐ, റിലയന്‍സ്, ഐ ഡി എഫ് സി, ഐ സി ഐ സി ഐ, മഹീന്ദ്ര എന്നിവയിലാണ്. ഇതില്‍ നാലും  സ്വകാര്യ ബാങ്കുകളാണ്. എല്‍ ഐ സിയിലും എസ് ബി ഐയിലും നിക്ഷേപിക്കുന്ന പെന്‍ഷന്‍ ഫണ്ടിന്, ഒരു പക്ഷെ ഗ്യാരണ്ടിയുണ്ടാകാം. ഉറപ്പില്ല. അവരും ഓഹരി വിപണിയില്‍ കളിക്കുന്നതുകൊണ്ട് എത്ര തിരികെ ലഭിക്കും എന്നതിനു യാതൊരു ഉറപ്പുമില്ല. പടിഞ്ഞാറന്‍ നാടുകളില്‍ കുറച്ചു വര്‍ഷങ്ങളായി സാമ്പത്തിക വളര്‍ച്ച ഇല്ല. കൊട്ടിഘോഷിക്കപ്പെടുന്ന ഇന്‍ഡ്യയിലെയും ചൈനയിലെയും വളര്‍ച്ച താണു കൊണ്ടിരിക്കുന്നു.

  സര്‍ക്കാരിലേക്ക് വരേണ്ട പണം ഇതുപോലെ സ്വകാര്യ കുത്തകകള്‍ക്ക് കൊടുക്കുന്നതിനെയാണു ജീവനക്കാര്‍ എതിര്‍ക്കുന്നത്. മന്ത്രിമാര്‍ തന്നെ സര്‍ക്കാര്‍ പണം അടിച്ചു മാറ്റുകയും  സ്വിസ് ബാങ്കുകളില്‍ നിക്ഷേപിക്കുകയും ചെയ്യുന്ന ഒരു രാജ്യത്ത് സ്വകാര്യ കമ്പനികള്‍ ജനങ്ങളെ പറ്റിക്കാനുള്ള എല്ല സാധ്യതയും ഉണ്ട്. അതിനെതിരെ ശബ്ദമുയര്‍ത്തുന്നവരെ കളിയാക്കുന്ന വള്ളിയും അതിനു ആമീന്‍ പാടുന്ന ഫാന്‍സും ഏതായാലും സഹതാപമര്‍ഹിക്കുന്നുണ്ട്.

  ReplyDelete
 54. ഒരിടത്ത് ഒരു അച്ഛനും മകനും ഉണ്ടായിരുന്നു. രണ്ടുപേരും 'കടിനാദ്വാനികള്‍' ആയിരുന്നു. അച്ഛന്‍ മകന് വേണ്ടിയും മകന്‍ അച്ഛന് വേണ്ടിയും പണിയെടുത്തു. അച്ഛന് ഒരു പ്രത്യേകത ഉണ്ട് മകന്‍ നന്നായി പണി എടുത്താല്‍ ഓരോ വര്‍ഷവും കഴിയുമ്പോള്‍ അച്ഛന്റെ പ്രായം കുറഞ്ഞു വരും. പ്രായം കുറഞ്ഞു കുറഞ്ഞു കൂടുതല്‍ ഊര്‍ജസ്വലനായി മാറിയാല്‍ തന്നെക്കാള്‍ പ്രായമായ മകനെ നോക്കുവാന്‍ അച്ഛന് യാതൊരു ബുദ്ധിമുട്ടും ഉണ്ടാവേണ്ടതല്ല.

  എന്നാല്‍ യടാര്തത്തില്‍ സംഭവിച്ചത് മറിച്ചായിരുന്നു. അച്ഛനും മകനും പണി എടുക്കാന്‍ മടിച്ചപ്പോള്‍ അച്ഛനു പ്രായം കുറഞ്ഞും ഇല്ല മകന്‍ കിളവന്‍ ആകുകയും ചെയ്തു. അതിനിടയില്‍ അച്ഛന്റെ കള്ളത്തരങ്ങള്‍ മൂലം കുറെ പണം ആവിയായി പോകുകയും ചെയ്തു. ഇപ്പോള്‍ എണീറ്റു നില്‍ക്കാന്‍ ത്രാണി ഇല്ലാതെ രണ്ടുപേരും ഒരേപോലെ അവശരായി.

  ഇപ്പോള്‍ അച്ഛന്റെ പരാതി താന്‍ ഉണ്ടാക്കുന്നത്‌ മുഴുവന്‍ മകന്‍ തിന്നു തീര്‍ക്കുകയാനെന്നാണ്. രണ്ടുപേരും കൂടുതല്‍ പണി എടുക്കാന്‍ തയാര്‍ അല്ല, എന്ന് മാത്രമല്ല ഉള്ള പണി കൂടി മര്യാദക്കു ചെയ്യാന്‍ പോലും രണ്ടുപേരും തയ്യാറല്ല. അതുകൊണ്ട് കൂടുതല്‍ വരുമാനം ഉണ്ടാവാന്‍ സാധ്യതയും ഇല്ല. പക്ഷെ എന്ത് ചെയ്യാം പട്ടിണി കൂടാതെ കഴിഞ്ഞു പോകണ്ടേ?

  അങ്ങനെ ആലോചിച്ചു അച്ഛന്‍ ഒരു മുടിഞ്ഞ ബുദ്ധി കണ്ടുപിടിച്ചു. രണ്ടുപേരും പണി ചെയ്തും ചെയ്യാതെയും ഉണ്ടാക്കുന്ന പണത്തിന്റെ കുറച്ചു ശതമാനം അപ്പുറത്തെ വീട്ടിലെ ബ്ലേഡ് വാസുവിനെ ഏല്‍പ്പിക്കുക. വാസു ബ്ലേഡ് നടത്തി പണം ഇരട്ടിപ്പിച്ചു മകന്‍ പ്രായം ആകുമ്പോള്‍ ചിലവിനു കൊടുത്തുകൊള്ളും.

  ഇത് കേട്ടപ്പോള്‍ മകന് ആധിയായി. അവന്‍ ചില സംശയങ്ങള്‍ ചോദിച്ചു, അതിനു അച്ഛന്‍ ചില മറുപടികളും കൊടുത്തു.

  മകന്‍: വാസു പറ്റിച്ചാലോ?

  അച്ഛന്‍: മോനെ ഇത് മാവേലിയുടെ നാടാണ്, ഇവിടെ കള്ളമോ ചതിയോ ഒന്നും ഇല്ലെന്നു നിനക്കറിഞ്ഞു കൂടെ? വാസു നല്ലവനാ, അവനു പണം കൊണ്ട് കളിക്കാന്‍ അറിയാം.

  മകന്‍: അച്ഛന്‍ പറ്റിക്കുമോ? പണം കൊടുക്കാതിരിക്കുമോ?

  അച്ഛന്‍: എന്താ മോനെ ഈ പറയുന്നത്? എന്റെ വിഹിതം ഒന്നാം തിയതി തന്നെ ഞാന്‍ വാസുവിനെ ഏല്‍പ്പിക്കും. നിനക്ക് അച്ഛന്റെ മറ്റു ബിസിനസ്സുകള്‍ അറിയില്ലേ? എത്ര കൃത്യമായാണ് ഞാന്‍ പണം കൊടുക്കുന്നത്? എങ്കിലും എന്നോട് നീ ഇത് ചോദിച്ചല്ലോ?

  മകന്‍: വാസു മരിച്ചു പോയാലോ?

  അച്ഛന്‍: എങ്കില്‍ എല്ലാം വിധി പോലെ വരും.

  മകന്‍: കാര്യങ്ങള്‍ ഒക്കെ മുറക്ക് നടക്കുമോ?

  അച്ഛന്‍: എന്താ സംശയം? മൂന്നു നാല് വര്‍ഷത്തേക്ക് കുഴപ്പം ഒന്നും ഇല്ല. നമ്മുടെ മറ്റു പദ്ധതികള്‍ നീ കണ്ടു പടിക്ക്. ആട് കിടന്നിടത്ത് പൂട പോലും ഇല്ലാതെ അല്ലെ മുന്നോട്ടു പോകുന്നത്. ഇനി മുറക്ക് നടക്കാതെ ആകുമ്പോള്‍ പ്രശ്നം പഠിക്കാന്‍ സമിതിയെ നിയോഗിക്കാം. അത് കഴിഞ്ഞാല്‍ എനിക്ക് എന്റെ പാട്, നിനക്ക് വല്ലതും കിട്ടിയാല്‍ നിന്റെ ഭാഗ്യം.

  മകന്‍: ബ്ലേഡ് വാസു കടത്തില്‍ ആയാലോ?

  അച്ഛന്‍: ബ്ലേഡ് വാസു നില നില്‍ക്കേണ്ടത് അച്ഛന്റെ ആവശ്യം ആണെന്ന് അറിയില്ലേ? അവന്‍ കടത്തില്‍ ആയാല്‍ അച്ഛന്‍ വടിവാളും കൊണ്ട് ചെന്ന് ജനങ്ങളെ പിഴിഞ്ഞ് പിഴിഞ്ഞു പണം പിരിച്ചു വാസുവിന്റെ കടം വീട്ടും. നമ്മടെ വാസു അല്ലെ? നമുക്ക് അവന്‍ അല്ലെ വലുത്?

  മകന്‍: അപ്പോള്‍ അച്ഛന് എന്നെക്കാളും ജനങ്ങളെക്കാളും വാസു ആണോ വലുത്?

  നീ എന്റെ പണം മുഴുവന്‍ തിന്നു തീര്‍ക്കുക അല്ലെ? പിന്നെ ജനങ്ങള്‍, ചെറ്റകള്‍, അവന്മാരെ ആര്‍ക്കു വേണം? വോട്ടു കിട്ടി കഴിഞ്ഞാല്‍ അവര് വെറും അശുക്കള്. വാസു ആണെങ്കില്‍ എനിക്ക് പല ഉപകാരങ്ങളും ചെയ്തു തരുന്നുണ്ട്. ഞങ്ങള്‍ രണ്ടും നല്ല കൂട്ടാ... ഒരു പാലം ഇട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും ചാടി കളിക്കാം, ഹായ് ഹായ് നല്ല രസം.

  മകന്‍: അച്ഛാ, നമുക്ക് നന്നായി പണി എടുത്തു കൂടുതല്‍ വരുമാനം ഉണ്ടാക്കിയാല്‍ നമുക്ക് കൂടുതല്‍ പണം ലഭിക്കില്ലേ? അപ്പോള്‍ ഈ ബുദ്ധിമുട്ടുകള്‍ വല്ലതും ഉണ്ടോ? അനാവശ്യ ചിലവുകള്‍ ഒഴിവാക്കുക, കയറ്റുമതി വര്‍ദ്ധിപ്പിക്കുക, ഇറക്കുമതി ചുരുക്കുക, ആളുകളുടെ പ്രോടക്ടിവിട്ടി കൂട്ടുക, അഴിമതി ഇല്ലാതാക്കുക, അനുവദിക്കുന്ന ഫണ്ട് കൃത്യമായി ചിലവഴിക്കുക, മുടങ്ങി കിടക്കുന്ന പല പദ്ധതികളും നന്നായി കൊണ്ടുപോകുക ഇവയൊക്കെ കാര്യക്ഷമമായി നടത്തിയാല്‍ തന്നെ അച്ഛന്റെ കയ്യില്‍ ഒരുപാട് പണം വന്നു ചേരില്ലേ? അപ്പോള്‍ എനിക്ക് തരേണ്ട പണം അച്ഛന് വെറും നക്കാപ്പിച്ച ആയി മാറില്ലേ?

  അച്ഛന്‍: നീ പോടാ, പണി എടുക്കാന്‍ എനിക്ക് മനസില്ല, ഹാവൂ, ഉറക്കം വരുന്നു... ഇന്നലെ മുഴുവന്‍ ഉറങ്ങിയതിന്റെ ക്ഷീണം മാറ്റാന്‍ ഒന്നുകൂടി ഉറങ്ങട്ടെ! അപ്പൊ ശരി ഗുഡ് നൈറ്റ്‌!

  ReplyDelete
 55. കുരങ്ങനില്‍ രൂപ പരിണാമം സംഭവിച്ചു കൊണ്ടാണ് മനുഷ്യ വര്‍ഗ്ഗം ഉടലെടുത്തത് എന്ന മൂക്ക് മാഫി തത്വം ലോകര്‍ക്ക് മുന്നില്‍ കൊട്ടിപ്പാടിയ ചാള്‍സ് ഡാര്‍വിന്റെ കാല്ക്കീഴിലാനല്ലോ കാറല്‍ മാര്‍ക്സ് കമ്മ്യൂണിസ്റ്റു പ്രത്യയ ശാസ്ത്രത്തിന്റെ പ്രാമാണിക ഗ്രന്ഥമായ ദാസ് കാപിറ്റല്‍ കൊണ്ട് പോയി വെച്ചത് . തുടക്കം തന്നെ പിഴച്ചു പോ വുകയും , ജന്മം കൊണ്ട നാടുകളില്‍ ശേഷക്രിയ നടത്തി കുഴിച്ചു മൂടുകയും ചെയ്ത കമ്മ്യൂണിസ്റ്റു പ്രസ്ഥാ നം ശേഷിക്കുന്ന നാടുകളിലും അതിന്റെ ചരമ ഗീതം പാടിക്കൊണ്ടിരിക്കുകയാണ് . അതിന്റെ ഈരടികലാണ് സമരങ്ങളുടെ പരാജയ പരമ്പരകളില്‍ കേട്ട് കൊണ്ടിരിക്കുന്നത്

  ReplyDelete
  Replies
  1. വെറും മൂവായിരമോ നാലായിരമോ വര്ഷം മുന്‍പ് ഇതെല്ലാം കൂടി ഒരുമിച്ചു ഏഴു ദിവസം കൊണ്ട് ഉണ്ടായി എന്ന ശുദ്ധ മണ്ടത്തരത്തിലും നല്ലത് ഡാര്‍വിന്‍ പറഞ്ഞത് തന്നെയാണ്.

   Delete
  2. മൂക്ക് മാഫികള്‍ മാത്രമേ ഡാര്‍വിന്‍ തത്വം നല്ലതാണെന്ന് പറയൂ ,, ശാസ്ത്രം പോലും ചവറ്റു കൊട്ടയിലെക്ക് വലിച്ചെറിഞ്ഞ ഒരു തത്വം ,എന്നാല്‍ ബിഗ്‌ ബാങ്ങ് തിയറിയുടെ ഉള്ളറകളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ കോടാനു കോടി ഡോളര്‍ മുടക്കി കഴിഞ്ഞ വര്ഷം പോലും ഭൂമിക്കടിയില്‍ പരീക്ഷണം നടത്തി, ദൈവ കണിക യുടെ സാന്നിധ്യതിലെക്ക് ശാസ്ത്രം എത്തുന്ന കാഴ്ചയാണ് ലോകം കണ്ടത് , പരീക്ഷണം ഇന്നും തുടരുന്നു

   Delete
  3. യോ, എനിക്ക് വയ്യേ... ഇങ്ങേരുടെ പറച്ചില്‍ കേട്ടാല്‍ ഖുരാനിലും മറ്റും പറയുന്നത് ശാസ്ത്രം എടുത്തു താലോലിച്ചു കൊണ്ട് നടക്കുക ആണെന്നാണല്ലോ? ഖുറാനെ ശാസ്ത്രവും ആയി ബന്ധിപ്പിക്കാന്‍ ചില കള്ളന്മാര്‍ ഇറങ്ങിയിട്ടുണ്ട്. അത് മാത്രം അറിയാം.

   Delete
  4. ഊരും പേരും വെച്ച് കൊണ്ട് വിമര്‍ശനങ്ങള്‍ക്ക് മറുപടി എഴുതുന്ന ഞാനോ അതോ ഇത് രണ്ടും വെളിപ്പെടുത്താന്‍ ആമ്പിയര്‍ ഇല്ലാത്ത താനോ കള്ളന്‍ എന്ന് ആരോടാ ചോതിക്ക്വാ.
   ഊരും പേരും വെച്ച് കൊണ്ട് വിമര്‍ശനങ്ങള്‍ക്ക് മറുപടി എഴുതുന്ന ഞാനോ അതോ ഇത് രണ്ടും വെളിപ്പെടുത്താന്‍ ആമ്പിയര്‍ ഇല്ലാത്ത താനോ കള്ളന്‍ എന്ന് ആരോടാ ചോതിക്ക്വാ.

   Delete
  5. ബുഹോ, ബുഹോ... ഊരും പേരും പറഞ്ഞാലും താങ്കള്‍ക്കു ഒരു ചുക്കും ചെയ്യാനില്ല. എന്റെ ഊര് കോട്ടയം, പേര് ശ്രീകുമാര്‍, എന്തെ വല്ലതും ചെയ്യാനുണ്ടോ? അതുകൊണ്ട് ഊരിലും പേരിലും ഒന്നും വലിയ കാര്യമില്ല. ഡാര്‍വിന്‍ തിയരം ശാസ്ത്രം അംഗീകരിച്ച അത്രയും ഖുറാന്‍ അന്ഗീകരിച്ചിട്ടില്ല. ഖുറാനിലെ മണ്ടത്തരങ്ങള്‍ ശാസ്ത്രം ആണെന്ന് പറഞ്ഞു നടക്കാന്‍ കുറെ കള്ളന്മാര്‍ ഇറങ്ങിയിട്ടുണ്ട്. അത് എല്ലാവര്ക്കും അറിയാവുന്ന കാര്യം ഞാന്‍ പറഞ്ഞു അത്രയെ ഉള്ളൂ...

   Delete
 56. This comment has been removed by the author.

  ReplyDelete
 57. The real problem with com.vallikkunnu, those who are delirious in he 'Failure" of the strike and those who are desperte about it is that "THEY ALL SAW SOME TREES BUT FAILED TO SEE THE FOREST'
  Do you all still remember 2002 strike. At thae time our "aadarsa dheeran" said one thing .It was a statement from ADB 'commandments' to the then govt. He said the ultimate mission of the "reforms" was to make state service "UN ATTRACTIVE" . Now umman made that thing a reality  did you people ever remember a bandh call given by CPI(ML) red flag in 1995 against india's signing in of WTO? .The party was an almost unknown outfit but the bandh was a success and remember karunakaran's outburst against it. without knowing the dangers of the agreement keralites just participated in it in vacation mood.The so called "mainstream" left ,who are always slow wits took years to understand the impending danger.
  All the policies that follow like liberalization of exim regime, devaluation of rupee, privatization of key financial sectors and institutions, deregulation, selling of PSU-s all these have roots in the agreement. You people can check yourself in the net about TRIPS< TRIMS AND GATS the essential core of the agreement .
  Once a country signed in, although theoretically it is possible to opt out, practically it is impossible due to international pressure.
  One of the draconian steps taken by india to meet the agreement needs is the introduction of product based IPR-s which led to many fold increase in drug prices
  in tune with the agreement every sector is being opened up to international capital.
  when selling of PSU-s started govt claimed they are selling off sick units only. But eventually all psu-s including navaratnas are being sold out at throw away prices. Now government is going to allow foreign capital upto 49% in insurance sector, LIC being one of the major stakeholder in the financial security of the government itself.
  It is crystal clear that the present government is an agent of international capital
  supreme court itself is forced to ask this comprador regime "what are you going to do to protect the small scale vendors in retail sector in india" .The government of these criminals shamelessly destroying every section of society for the benefit of foreign and native bigcapital. our resources like petroleum, coal iron etc are given at throw away prices to foreign and indain big corporates.

  in 2002 strike of employees two sections came forward voluntarily to "OPPOSE" the strike. infarm and "Vyapari vyavasayi ekopana samiti'
  you all know of the plight of the farmers of this country, whom this infarm is claimed to represent. More than 8 lakhs committed suicide as per govt sources itself.

  Now vyaparis. why they haven't come forward this time? ask them

  THIS IS WHAT IS THE TACTICS
  Every section is going to be affected .Those who LAUGHED LOUDER IN 2002 ARE CRYING NOW

  Those who are laughing NOW WILL START CRYING SOON.The same policies are producing inflation, hiking petrol and diesel prices everyday, taking away subsidy on cooking gas and produce large scale corruption eating on common man's livelihood and future.

  ALL THOSE WHO ARE RIDICULING SHOULD UNDERSTAND ONE THING> THE POLICIES THAT BROUGHT HAVOC TO TRADERS AND FARMERS ARE RELATED TO POLICIES THAT INTRODUCE "PARTICIPATORY PENSION SCHEME" IN PLACE OF A "STATUTORY PENSION SCHEME"
  The people who always argued that government employees do not have social sense and rather have only concern about their DA and wage hikes are now asking them" why are you striking if your pension is not affected"? .This is a JOKE

  If you people have scant idea of what is going on you wouldn't have laughed like this

  NO PROBLEM . BEING FOOLS IS NO CRIME

  ReplyDelete
 58. വള്ളിക്കുന്നന്റെ അറിവ്‌ ഈ വിഷയത്തില്‍ തെറ്റു തന്നെ...ഇത്രയും പ്രതീക്ഷിച്ചില്ല

  ReplyDelete