പതിനൊന്നു മാസം ഗര്‍ഭം ധരിച്ച ശേഷം ലീഗ് അഞ്ചാം മന്ത്രിയെ പ്രസവിച്ചു. നാലെണ്ണം സുഖപ്രസവം ആയിരുന്നെങ്കില്‍ അഞ്ചാമത്തേത് സിസേറിയന് ആയിരുന്നു എന്ന് മാത്രം. തള്ളക്കും കുട്ടിക്കും കാര്യമായ കുഴപ്പങ്ങള്‍ ഒന്നും ഇല്ല. നാലഞ്ചു കുപ്പി രക്തവും രണ്ടു ബോട്ടില്‍ മയക്കുമരുന്നും അധികം ചിലവായി എന്ന് മാത്രം. ലേബര്‍ റൂമില്‍ നിന്നും കുട്ടിയുടെ കരച്ചില് കേട്ടതോടെ ലീഗുകാര്‍ ആഘോഷങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. മലപ്പുറത്തെ കടകളില്‍ ലഡുവും ജിലേബിയും കിട്ടാനില്ലാത്ത അവസ്ഥയാണ്. ഷെയര്‍ മാര്‍ക്കറ്റില്‍ ഓഹരി വില ഇടിയുന്ന പോലെ കുത്തനെ ഇടിഞ്ഞ പാണക്കാട് തങ്ങളുടെ വാക്കിന്റെ വില ഈ പ്രസവത്തോടെ കുതിച്ചു മുകളിലേക്ക് തന്നെ കയറി. മോന്തായം തൊട്ടു തൊട്ടില്ല എന്ന മട്ടിലാണ് ലീഗ് സൂചികയുടെ ഗ്രാഫ് നില്‍ക്കുന്നത്.
ഈ തര്‍ക്കത്തില്‍ ഏറ്റവും വിലയിടിഞ്ഞത് കോണ്‍ഗ്രസ്സിനാണ് എന്ന് പറയാതെ വയ്യ. ലീഗ് മുന്നോട്ടു വെച്ച ആവശ്യം തികച്ചും ന്യായമാണെന്നും അതുകൊണ്ട് കോണ്‍ഗ്രസ് വിട്ടു വീഴ്ച ചെയ്തു മുന്നോട്ടു പോവുകയാണെന്നുമാണ് അവര്‍ ഇപ്പോള്‍ പറയുന്നത്. എങ്കില്‍ ഇത് വരെ മസില് പിടിച്ചു നിന്ന് ഈ വിവാദങ്ങളൊക്കെ ഉണ്ടാക്കിയത് എന്തിനായിരുന്നു എന്ന ചോദ്യമുണ്ട്. കേരള രാഷ്ട്രീയത്തില്‍ സമീപകാലം കണ്ട ഏറ്റവും അപകടകരമായ ഒരു ചര്‍ച്ചയെ ഇത്ര വഷളായ ഒരവസ്ഥയിലേക്കു എത്തിച്ചത് രമേശ് ചെന്നിത്തലയും അദ്ദേഹത്തിന്റെ ഗ്രൂപ്പുമാണ്. ഏതാനും മാസങ്ങളായി സംപ്രേഷണം നടക്കുന്ന അഞ്ചാംമന്ത്രി എപ്പിസോഡുകളെ അല്പം സീരിയസ്സായി വിശകലനം ചെയ്താല്‍ മനസ്സിലാകുന്ന ഒരു കാര്യമുണ്ട്. ഈ സംഭവ പരമ്പരകള്‍ കേരളത്തിലെ മതേതര പൊതുസമൂഹത്തില്‍ വലിയ വിള്ളലുകള്‍ ഉണ്ടാക്കി എന്നതാണത്. മതവും ജാതിയും ഉപജാതിയും തിരിച്ചു മന്ത്രിമാരുടെ എണ്ണവും വകുപ്പും വിശകലനം ചെയ്യപ്പെട്ടു.
മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് പറഞ്ഞ പ്രത്യയശാസ്ത്രത്തിന്റെ വക്താക്കള്‍ പോലും ജാതിയും മതവും തിരിച്ചു മന്ത്രിമാര്‍ക്ക് വേണ്ടി വാദിച്ചു. ലീഗിന് അഞ്ചാം മന്ത്രി സ്ഥാനം കൊടുത്താല്‍ സാമുദായിക സന്തുലനം തകരുമെന്ന് വി എസും കോടിയേരിയും പിണറായിയും വിലപിച്ചപ്പോള്‍ കേരളീയ മതേതര പൊതുസമൂഹത്തിന്റെ മനസ്സാക്ഷിക്കാണ് മുറിവേറ്റത്. ഇത്രയേറെ ജാതിബോധവും സന്തുലനബോധവും വി എസ്സിനുണ്ടായിരുന്നെങ്കില് തന്റെ നേതൃത്വത്തിലുള്ള കഴിഞ്ഞ മന്ത്രിസഭയിലെ മുസ്ലിം മന്ത്രിമാരുടെ എണ്ണം കൂട്ടണമായിരുന്നു. രണ്ടു മുസ്ലിം മന്ത്രിമാരെ വെച്ചാണ് വി എസ് കഴിഞ്ഞ അഞ്ചു വര്‍ഷം ഭരിച്ചത്. അപ്പോള്‍ എവിടെയായിരുന്നു ഈ സന്തുലനബോധം?. മുന്നണിയിലെ രണ്ടാം കക്ഷി ഒരേ ജാതിയില്‍ നിന്ന് നാല് മന്ത്രിമാരെ പ്രഖ്യാപിച്ചപ്പോള്‍ എവിടെയായിരുന്നു ആ സമത്വ ബോധം. സി പി എം പതിറ്റാണ്ടുകള്‍ ഭരിച്ച പശ്ചിമ ബംഗാളില്‍ എത്ര സാമുദായിക സന്തുലനം പാലിച്ചിട്ടുണ്ട്?
ഇപ്പോള്‍ മാത്രം മതത്തിന്റെയും ജാതിയുടെയും കണക്കു നോക്കിയ വി എസ്സും സഖാക്കളും ഈ ചോദ്യങ്ങള്‍ക്കൊക്കെയും മറുപടി പറയേണ്ടതുണ്ട്. ലീഗിന് മന്ത്രിമാരുടെ എണ്ണം കൂടുമ്പോള്‍ എന്‍ എസ് എസും ആര് എസ് എസും ഹര്‍ത്താല്‍ നടത്തിയാല്‍ അത് മനസ്സിലാക്കാന്‍ എളുപ്പമുണ്ട്. പക്ഷെ സി പി എം പോലൊരു മതേതര കക്ഷി തൊട്ടാല്‍ പൊള്ളുന്ന ഇത്തരമൊരു വിവാദം ഉയര്‍ത്തിക്കൊണ്ടു വരുവാന്‍ ഒരിക്കലും ശ്രമിക്കരുതായിരുന്നു. ജാതിയും മതവും നോക്കിയല്ല മന്ത്രിമാരെ നിശ്ചയിക്കേണ്ടതും അവരുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തേണ്ടതും. ഓരോ മന്ത്രിമാരും ചെയ്യുന്ന പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയാണ് അവരെ മൂല്യനിര്‍ണയം ചെയ്യേണ്ടത്. ഇനി ജാതിയുടെയും മതത്തിന്റെയും കണക്കു നോക്കിയേ തീരൂ എന്ന് ആര്‍ക്കെങ്കിലും വാശിയുണ്ടെങ്കില്‍ അവര്‍ക്ക് മനസ്സിലാകുന്ന കണക്കുകള്‍ നിയമസഭക്കകത്ത് തന്നെ ലഭ്യമാണ്. യു ഡി എഫിലെ എഴുപത്തി രണ്ടു എം എല്‍ എ മാരില്‍ നാല്പത്തി ആറു പേര് ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നാണ്. ഭൂരിപക്ഷ സമുദാത്തെക്കാള് കൂടുതലാണ് മുസ്ലിം സമുദായത്തില്‍ നിന്നുള്ള എം എല്‍ എ മാരുടെ എണ്ണം. ആ പ്രാതിനിധ്യം മന്ത്രിസഭയിലും പ്രതിഫലിച്ചു പോയാല്‍ ആകാശം ഇടിഞ്ഞു വീഴും എന്ന് പ്രചരിപ്പിക്കുന്നത് ആര്‍ക്കും ഭൂഷണമല്ല, ഒരു വിപ്ലവ പാര്‍ട്ടിക്ക് പ്രത്യേകിച്ചും.
ലീഗ് അണികളോടും ഒരു വാക്ക് പറയാനുണ്ട്. പാണക്കാട് തങ്ങള്മാര് എന്ന് പറഞ്ഞാല്‍ തെറ്റ് പറ്റാത്ത അമാനുഷര്‍ അല്ല. അവരുടെ വായില്‍ നിന്ന് ഒരു വാക്ക് വീണു പോയാല്‍ അതില്‍ പിടിച്ചു ഭൂമി കുലുക്കേണ്ട ആവശ്യമില്ല. പാണക്കാട് തങ്ങള്‍ ഒരു വാക്ക് പറഞ്ഞാല്‍ അത് നടന്നിരിക്കണം എന്ന അര്‍ത്ഥത്തില്‍ പ്രചാരണം നടത്തുന്നത് ഒരുതരം ഫാസിസമാണ്. ആരു പറഞ്ഞാലും അപ്പറഞ്ഞത് ന്യായമാണോ അല്ലയോ എന്നാണ് നോക്കേണ്ടത്. ലീഗിന് അഞ്ചാം മന്ത്രിസ്ഥാനം അര്‍ഹതപ്പെട്ടതാണ് അതുകൊണ്ട് അത് ലഭിക്കണം എന്ന് പറയുന്നതിനായിരുന്നു പാണക്കാട് തങ്ങള്‍ പ്രഖ്യാപിച്ചത് കൊണ്ട് അത് ലഭിക്കണം എന്ന് പറയുന്നതിനേക്കാള്‍ അന്തസ്സ്. ഇപ്പോള്‍ ലഭിച്ച മന്ത്രിസ്ഥാനത്തിന്റെ പേരില്‍ ലീഗിന് വന്നു ചേര്‍ന്ന ഇമേജ് ആ പാര്‍ട്ടിയുടെ ഇതര സമൂഹങ്ങളുമായുള്ള ഗുണപരമായ സഹവര്‍ത്തിത്വത്തിന് ഉതകുന്ന രൂപത്തില്‍ പരിവര്‍ത്തിപ്പിച്ചെടുക്കാന്‍ നേതൃത്വത്തിനും അണികള്‍ക്കും കഴിയേണ്ടതുണ്ട്.
ആര് തോറ്റാലും ജയിച്ചാലും അഞ്ചാം മന്ത്രി വിവാദം ഇപ്പോള്‍ ഒരു തീര്‍പ്പില്‍ എത്തിയിരിക്കുന്നു. ഇനി വേണ്ടത് വിവാദാഗ്നി ആളിപ്പടരാതിരിക്കുകയാണ്. അതിനു ശ്രദ്ധിക്കേണ്ടത് കേരളത്തിലെ മാധ്യമങ്ങള്‍ തന്നെയാണ്. ദൌര്‍ഭാഗ്യകരം എന്ന് പറയട്ടെ ജാതിമത സമവാക്യ ചര്‍ച്ചകളുടെ ഏറ്റവും വലിയ പ്രചാരകരും പ്രായോജകരും കേരളത്തിലെ മാധ്യമങ്ങള്‍ ആയിരുന്നു. റേറ്റിംഗ് ചാര്‍ട്ടിനപ്പുറത്തേക്ക് ചിന്തിക്കാന്‍ വകതിരിവില്ലാത്ത മനുഷ്യപ്പിശാചുക്കളായി വാര്ത്താവതാരകന്മാര് മാറിയ കാഴ്ചയാണ് ഏതാനും നാളുകളില്‍ നാം കണ്ടത്. കേരളീയ ബോധമനസ്സില്‍ വിഷം നിറച്ച ഈ ചര്‍ച്ചകള്‍ ഇനിയും തുടരുന്ന പക്ഷം അപകടകരമായ മതധ്രുവീകരണത്തിലേക്ക് കേരളം പൊയ്ക്കൂടെന്നില്ല. ഇത്തരം ചര്‍ച്ചകള്‍ക്ക് ഇന്ധനവും അഗ്നിയും പകരാന്‍ സ്റ്റുഡിയോകളില്‍ നിന്ന് സ്റ്റുഡിയോകളിലേക്ക് ഓടുന്ന 'മതേതര' നേതാക്കളോടും ഒരു വാക്ക്. നിങ്ങള്‍ കത്തിച്ച അഗ്നി നിങ്ങള്‍ തന്നെ കെടുത്തിയേ തീരൂ.. ഒരു പിറവമോ നെയ്യാറ്റിന്‍കരയോ ഉണ്ടാക്കിയെടുക്കാന്‍ എളുപ്പമുണ്ട്. പക്ഷേ അകന്നകന്നു പോകുന്ന മനസ്സുകളെ തിരിച്ചു കൊണ്ടുവരുക അത്ര എളുപ്പമല്ല.
മ്യാവൂ: ആറാം മന്ത്രി ഉടന്‍ - തങ്ങള്‍.. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അടിയന്തിര യോഗം ചേരുന്നു!!!
Related Posts
അഞ്ചാം മന്ത്രി ഊരാക്കുടുക്കിലേക്ക്!!
ദി കിംഗ് വരുന്നു !!!
ഈ തര്‍ക്കത്തില്‍ ഏറ്റവും വിലയിടിഞ്ഞത് കോണ്‍ഗ്രസ്സിനാണ് എന്ന് പറയാതെ വയ്യ. ലീഗ് മുന്നോട്ടു വെച്ച ആവശ്യം തികച്ചും ന്യായമാണെന്നും അതുകൊണ്ട് കോണ്‍ഗ്രസ് വിട്ടു വീഴ്ച ചെയ്തു മുന്നോട്ടു പോവുകയാണെന്നുമാണ് അവര്‍ ഇപ്പോള്‍ പറയുന്നത്. എങ്കില്‍ ഇത് വരെ മസില് പിടിച്ചു നിന്ന് ഈ വിവാദങ്ങളൊക്കെ ഉണ്ടാക്കിയത് എന്തിനായിരുന്നു എന്ന ചോദ്യമുണ്ട്. കേരള രാഷ്ട്രീയത്തില്‍ സമീപകാലം കണ്ട ഏറ്റവും അപകടകരമായ ഒരു ചര്‍ച്ചയെ ഇത്ര വഷളായ ഒരവസ്ഥയിലേക്കു എത്തിച്ചത് രമേശ് ചെന്നിത്തലയും അദ്ദേഹത്തിന്റെ ഗ്രൂപ്പുമാണ്. ഏതാനും മാസങ്ങളായി സംപ്രേഷണം നടക്കുന്ന അഞ്ചാംമന്ത്രി എപ്പിസോഡുകളെ അല്പം സീരിയസ്സായി വിശകലനം ചെയ്താല്‍ മനസ്സിലാകുന്ന ഒരു കാര്യമുണ്ട്. ഈ സംഭവ പരമ്പരകള്‍ കേരളത്തിലെ മതേതര പൊതുസമൂഹത്തില്‍ വലിയ വിള്ളലുകള്‍ ഉണ്ടാക്കി എന്നതാണത്. മതവും ജാതിയും ഉപജാതിയും തിരിച്ചു മന്ത്രിമാരുടെ എണ്ണവും വകുപ്പും വിശകലനം ചെയ്യപ്പെട്ടു.
മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് പറഞ്ഞ പ്രത്യയശാസ്ത്രത്തിന്റെ വക്താക്കള്‍ പോലും ജാതിയും മതവും തിരിച്ചു മന്ത്രിമാര്‍ക്ക് വേണ്ടി വാദിച്ചു. ലീഗിന് അഞ്ചാം മന്ത്രി സ്ഥാനം കൊടുത്താല്‍ സാമുദായിക സന്തുലനം തകരുമെന്ന് വി എസും കോടിയേരിയും പിണറായിയും വിലപിച്ചപ്പോള്‍ കേരളീയ മതേതര പൊതുസമൂഹത്തിന്റെ മനസ്സാക്ഷിക്കാണ് മുറിവേറ്റത്. ഇത്രയേറെ ജാതിബോധവും സന്തുലനബോധവും വി എസ്സിനുണ്ടായിരുന്നെങ്കില് തന്റെ നേതൃത്വത്തിലുള്ള കഴിഞ്ഞ മന്ത്രിസഭയിലെ മുസ്ലിം മന്ത്രിമാരുടെ എണ്ണം കൂട്ടണമായിരുന്നു. രണ്ടു മുസ്ലിം മന്ത്രിമാരെ വെച്ചാണ് വി എസ് കഴിഞ്ഞ അഞ്ചു വര്‍ഷം ഭരിച്ചത്. അപ്പോള്‍ എവിടെയായിരുന്നു ഈ സന്തുലനബോധം?. മുന്നണിയിലെ രണ്ടാം കക്ഷി ഒരേ ജാതിയില്‍ നിന്ന് നാല് മന്ത്രിമാരെ പ്രഖ്യാപിച്ചപ്പോള്‍ എവിടെയായിരുന്നു ആ സമത്വ ബോധം. സി പി എം പതിറ്റാണ്ടുകള്‍ ഭരിച്ച പശ്ചിമ ബംഗാളില്‍ എത്ര സാമുദായിക സന്തുലനം പാലിച്ചിട്ടുണ്ട്?
ഇപ്പോള്‍ മാത്രം മതത്തിന്റെയും ജാതിയുടെയും കണക്കു നോക്കിയ വി എസ്സും സഖാക്കളും ഈ ചോദ്യങ്ങള്‍ക്കൊക്കെയും മറുപടി പറയേണ്ടതുണ്ട്. ലീഗിന് മന്ത്രിമാരുടെ എണ്ണം കൂടുമ്പോള്‍ എന്‍ എസ് എസും ആര് എസ് എസും ഹര്‍ത്താല്‍ നടത്തിയാല്‍ അത് മനസ്സിലാക്കാന്‍ എളുപ്പമുണ്ട്. പക്ഷെ സി പി എം പോലൊരു മതേതര കക്ഷി തൊട്ടാല്‍ പൊള്ളുന്ന ഇത്തരമൊരു വിവാദം ഉയര്‍ത്തിക്കൊണ്ടു വരുവാന്‍ ഒരിക്കലും ശ്രമിക്കരുതായിരുന്നു. ജാതിയും മതവും നോക്കിയല്ല മന്ത്രിമാരെ നിശ്ചയിക്കേണ്ടതും അവരുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തേണ്ടതും. ഓരോ മന്ത്രിമാരും ചെയ്യുന്ന പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയാണ് അവരെ മൂല്യനിര്‍ണയം ചെയ്യേണ്ടത്. ഇനി ജാതിയുടെയും മതത്തിന്റെയും കണക്കു നോക്കിയേ തീരൂ എന്ന് ആര്‍ക്കെങ്കിലും വാശിയുണ്ടെങ്കില്‍ അവര്‍ക്ക് മനസ്സിലാകുന്ന കണക്കുകള്‍ നിയമസഭക്കകത്ത് തന്നെ ലഭ്യമാണ്. യു ഡി എഫിലെ എഴുപത്തി രണ്ടു എം എല്‍ എ മാരില്‍ നാല്പത്തി ആറു പേര് ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നാണ്. ഭൂരിപക്ഷ സമുദാത്തെക്കാള് കൂടുതലാണ് മുസ്ലിം സമുദായത്തില്‍ നിന്നുള്ള എം എല്‍ എ മാരുടെ എണ്ണം. ആ പ്രാതിനിധ്യം മന്ത്രിസഭയിലും പ്രതിഫലിച്ചു പോയാല്‍ ആകാശം ഇടിഞ്ഞു വീഴും എന്ന് പ്രചരിപ്പിക്കുന്നത് ആര്‍ക്കും ഭൂഷണമല്ല, ഒരു വിപ്ലവ പാര്‍ട്ടിക്ക് പ്രത്യേകിച്ചും.
ലീഗ് അണികളോടും ഒരു വാക്ക് പറയാനുണ്ട്. പാണക്കാട് തങ്ങള്മാര് എന്ന് പറഞ്ഞാല്‍ തെറ്റ് പറ്റാത്ത അമാനുഷര്‍ അല്ല. അവരുടെ വായില്‍ നിന്ന് ഒരു വാക്ക് വീണു പോയാല്‍ അതില്‍ പിടിച്ചു ഭൂമി കുലുക്കേണ്ട ആവശ്യമില്ല. പാണക്കാട് തങ്ങള്‍ ഒരു വാക്ക് പറഞ്ഞാല്‍ അത് നടന്നിരിക്കണം എന്ന അര്‍ത്ഥത്തില്‍ പ്രചാരണം നടത്തുന്നത് ഒരുതരം ഫാസിസമാണ്. ആരു പറഞ്ഞാലും അപ്പറഞ്ഞത് ന്യായമാണോ അല്ലയോ എന്നാണ് നോക്കേണ്ടത്. ലീഗിന് അഞ്ചാം മന്ത്രിസ്ഥാനം അര്‍ഹതപ്പെട്ടതാണ് അതുകൊണ്ട് അത് ലഭിക്കണം എന്ന് പറയുന്നതിനായിരുന്നു പാണക്കാട് തങ്ങള്‍ പ്രഖ്യാപിച്ചത് കൊണ്ട് അത് ലഭിക്കണം എന്ന് പറയുന്നതിനേക്കാള്‍ അന്തസ്സ്. ഇപ്പോള്‍ ലഭിച്ച മന്ത്രിസ്ഥാനത്തിന്റെ പേരില്‍ ലീഗിന് വന്നു ചേര്‍ന്ന ഇമേജ് ആ പാര്‍ട്ടിയുടെ ഇതര സമൂഹങ്ങളുമായുള്ള ഗുണപരമായ സഹവര്‍ത്തിത്വത്തിന് ഉതകുന്ന രൂപത്തില്‍ പരിവര്‍ത്തിപ്പിച്ചെടുക്കാന്‍ നേതൃത്വത്തിനും അണികള്‍ക്കും കഴിയേണ്ടതുണ്ട്.
ആര് തോറ്റാലും ജയിച്ചാലും അഞ്ചാം മന്ത്രി വിവാദം ഇപ്പോള്‍ ഒരു തീര്‍പ്പില്‍ എത്തിയിരിക്കുന്നു. ഇനി വേണ്ടത് വിവാദാഗ്നി ആളിപ്പടരാതിരിക്കുകയാണ്. അതിനു ശ്രദ്ധിക്കേണ്ടത് കേരളത്തിലെ മാധ്യമങ്ങള്‍ തന്നെയാണ്. ദൌര്‍ഭാഗ്യകരം എന്ന് പറയട്ടെ ജാതിമത സമവാക്യ ചര്‍ച്ചകളുടെ ഏറ്റവും വലിയ പ്രചാരകരും പ്രായോജകരും കേരളത്തിലെ മാധ്യമങ്ങള്‍ ആയിരുന്നു. റേറ്റിംഗ് ചാര്‍ട്ടിനപ്പുറത്തേക്ക് ചിന്തിക്കാന്‍ വകതിരിവില്ലാത്ത മനുഷ്യപ്പിശാചുക്കളായി വാര്ത്താവതാരകന്മാര് മാറിയ കാഴ്ചയാണ് ഏതാനും നാളുകളില്‍ നാം കണ്ടത്. കേരളീയ ബോധമനസ്സില്‍ വിഷം നിറച്ച ഈ ചര്‍ച്ചകള്‍ ഇനിയും തുടരുന്ന പക്ഷം അപകടകരമായ മതധ്രുവീകരണത്തിലേക്ക് കേരളം പൊയ്ക്കൂടെന്നില്ല. ഇത്തരം ചര്‍ച്ചകള്‍ക്ക് ഇന്ധനവും അഗ്നിയും പകരാന്‍ സ്റ്റുഡിയോകളില്‍ നിന്ന് സ്റ്റുഡിയോകളിലേക്ക് ഓടുന്ന 'മതേതര' നേതാക്കളോടും ഒരു വാക്ക്. നിങ്ങള്‍ കത്തിച്ച അഗ്നി നിങ്ങള്‍ തന്നെ കെടുത്തിയേ തീരൂ.. ഒരു പിറവമോ നെയ്യാറ്റിന്‍കരയോ ഉണ്ടാക്കിയെടുക്കാന്‍ എളുപ്പമുണ്ട്. പക്ഷേ അകന്നകന്നു പോകുന്ന മനസ്സുകളെ തിരിച്ചു കൊണ്ടുവരുക അത്ര എളുപ്പമല്ല.
മ്യാവൂ: ആറാം മന്ത്രി ഉടന്‍ - തങ്ങള്‍.. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അടിയന്തിര യോഗം ചേരുന്നു!!!
Related Posts
അഞ്ചാം മന്ത്രി ഊരാക്കുടുക്കിലേക്ക്!!
ദി കിംഗ് വരുന്നു !!!
നിഷ്പക്ഷത ഇഷ്ടപ്പെട്ടു. അഭിവാദനങ്ങള്‍!
ReplyDeleteThis comment has been removed by the author.
ReplyDeleteഅങ്ങിനെ ഒരു അര മന്ത്രി കൂടി.ഇപ്പോള്‍ ലീഗിന് മൂന്നു മന്ത്രിമാരും രണ്ടു അര മന്ത്രിമാരുമായി.മഞ്ഞളാംകുഴി അലി ഒരു ഫുള്‍ മന്ത്രിയാകാന്‍ തന്നെ യോഗ്യനാണ്.സമുദായ സന്തുലിതാവസ്ഥ തകര്‍ന്നു എന്നു പറഞ്ഞു ബി.ജെ.പി ബന്ദ് പ്രഖ്യാപിച്ചു.യു.ഡി.എഫ് അനുഭവിക്കും എന്നു നമ്മുടെ ശിപായി നായര്‍ ഭീഷണിപ്പെടുത്തിയിരിക്കുന്നു.(അടുത്ത ഏലക്ഷന്‍ തൊട്ട് സമുദായാടിസ്ഥാനത്തില്‍ എമ്മെല്ലേമാരെ തിരഞ്ഞെടുക്കാം,വോട്ടെഴ്സ് ലിസ്റ്റ് തന്നെ സമുദായാടിസ്ഥാനത്തിലാക്കാം.)പാണക്കാട്ടുനിന്നു വലിയൊരാശ്വാസ നിശ്വാസം ഞാന്‍ കേള്‍ക്കുന്നു.ഏത് തങ്ങളുംഅനുഭവത്തില്നിന്നാണ് കാര്യങ്ങള്‍ പഠിക്കുന്നത്.ലീഗിന് അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി ഒഴിഞ്ഞുപോയി എന്നാശ്വസിക്കാം.(കുറെ നേതാക്കന്മാര് പൊഴിഞ്ഞു പോകുന്നതുപോലെയല്ല,അലി മന്ത്രിയായില്ലായിരുന്നെങ്കില് അണികള്‍ അവരുടെ പാട്ടിന് പോയേനെ)
ReplyDeleteഎന്ന് കിട്ടേണ്ടതായിരുന്നു.
ReplyDeleteആരാ ശരിക്കും പാര വെച്ചത്..?
കുഞ്ഞാലികുട്ടിയും അഹമ്മദും .
അഹമ്മദിന് കേന്ത്ര ക്യാബിനറ്റ് കിട്ടും എന്ന് കരുതി ആദ്യം വേണ്ട എന്ന് പറഞ്ഞു. കേന്ത്രത്തില്‍ ചെന്നപ്പോള്‍ ആന്റണി പാര വെച്ചു.
ഇവിടെ വീതം വെപ്പും തീര്‍ന്നു പോയിരുന്നു.
കുഞാപ്പക്കും അഹമ്മദിനും സ്വന്തംകാര്യം. അത് കിട്ടിയാല്‍ പിന്നെ പാര്‍ട്ടി എന്തായാലുംകുഴപ്പമില്ല.
ഹൈദരാലി തങ്ങളും ഈ. ടി . ബഷീറും ഒക്കെ ശക്തമായ നിലപാട് എടുത്തത് കൊണ്ട് സംഗതി ഒത്തു.
ഇനി അവരെ കാണില്ല ചിത്രത്തില്‍ .
അഞ്ചാം മന്ത്രി നേടികൊടുത്ത കുഞാപ്പക്ക് അഭിനന്ദനം എന്നും പറഞ്ഞു ഫ്ലക്സ് ഒഴുകും. അഹമ്മദിനും കാണും കുറച്ചെണ്ണം.
ഞങ്ങളുടെ നേട്ടം എന്നൊക്കെ പറഞ്ഞു അഹമ്മദിന്റെ ആ പ്രസ്താവന കാണണമല്ലോ ഇനി . അന്തോനീസ് പുണ്യാളന് വെച്ച പാരയുടെ ചൊരുക്ക് തീര്‍ന്നു കാണില്ല സാഹിബിനു.
എന്നാലും ഫേസ് ബുക്കില്‍ ഇനി എന്താവും പുകില്. അലിയെ എലിയും പാവവും, പിന്നെ ഏതെല്ലാമോ ആക്കി പോസ്റ്റുകളും ചിത്രങ്ങളും ഒക്കെ പടച്ചവര്‍ ഇനി എന്ത് ചെയ്യും. ഒരു ആറാം മന്ത്രി കൂടി വേണം എന്ന് പറഞ്ഞു ഒരു പ്രസ്താവന ഇറക്കാന്‍ പറഞ്ഞാലോ നേതാക്കളോട്...? ആളെ പേരും പറയണം. അപ്പോഴല്ലേ ഫേസ് ബുക്കിലെ ലീഗ് വിരോധികള്‍ക്ക് മരുന്ന് കിട്ടൂ.
ചാനലുകാരെ പിന്നെ പറയേണ്ട. നാണവും മാനവും ഒക്കെ മുമ്പേ പോയവരും ലീഗ് വിരോധികളുടെ കൂട്ടവും ആണ് അവിടെ. കേരളത്തിലെ ചാനലുകളുടെ കാര്യത്തില്‍ യോജിപ്പുള്ളത് ആ ഒരു കാര്യത്തില്‍ മാത്രമാണ്.
ദേ പോണു ഒരു ജാഥ ....അഞ്ചാം മന്ത്രി നേടി തന്ന കുഞാപ്പക്ക് അഭിവാദ്യം അത്രേ.. എനിക്ക് വയ്യേ........
This comment has been removed by the author.
ReplyDeleteWhat I have to say is something different.
ReplyDeleteWhy the chief minister of Kerala can not be MK Munir, E-Ahmed, ET, Aryadan, PK.
Kerala was formed on 1st november 1956. That means almost 57 years!
Considering the population of Muslims in Kerala (at least 25%?) I suggest that the next three cabinets should be led as follows:
If UDF is coming again, let MK Munir, E-Ahmed, ET, Aryadan or PK be the chief minister.
If LDF is coming let Paloli Mohammed Kutty be the chief minister!
How about that?
ജാതി വിഷം ഇത്രയ്ക്കു കുത്തി വെക്കണോ? അബ്ദുല്‍ ലതീഫ്?
DeleteI agree with you. Why not a Muslim sit on the chair of chief Minister. Let UDF and LDF think about it
Deleteettavum nallathu league UDF ill ninnu vittu ottakku 140 seatil arudeyum pinthunayillathe malsarikkuka.... bhooripaksham nedi arudeyum kayyum kalum pidikkathe 21 muslim manthrimarode sathyaprathinja cheyyukka..... athinulla oru scope ennenkilum undakumo???
Deleteആര് തോറ്റാലും ജയിച്ചാലും അഞ്ചാം മന്ത്രി വിവാദം ഇപ്പോള്‍ ഒരു തീര്‍പ്പില്‍ എത്തിയിരിക്കുന്നു. ഇനി വേണ്ടത് വിവാദാഗ്നി ആളിപ്പടരാതിരിക്കുകയാണ്. അതിനു ശ്രദ്ധിക്കേണ്ടത് കേരളത്തിലെ മാധ്യമങ്ങള്‍ തന്നെയാണ്. ദൌര്‍ഭാഗ്യകരം എന്ന് പറയട്ടെ ജാതിമത സമവാക്യ ചര്‍ച്ചകളുടെ ഏറ്റവും വലിയ പ്രചാരകരും പ്രായോജകരും കേരളത്തിലെ മാധ്യമങ്ങള്‍ ആയിരുന്നു. റേറ്റിംഗ് ചാര്‍ട്ടിനപ്പുറത്തേക്ക് ചിന്തിക്കാന്‍ വകതിരിവില്ലാത്ത മനുഷ്യപ്പിശാച്ചുക്കളായി വാര്ത്താവതാരകന്മാര് മാറിയ കാഴ്ചയാണ് ഏതാനും നാളുകളില്‍ നാം കണ്ടത്. കേരളീയ ബോധമനസ്സില്‍ വിഷം നിറച്ച ഈ ചര്‍ച്ചകള്‍ ഇനിയും തുടരുന്ന പക്ഷം അപകടകരമായ മതധ്രുവീകരണത്തിലേക്ക് കേരളം പൊയ്ക്കൂടെന്നില്ല. ഇത്തരം ചര്‍ച്ചകള്‍ക്ക് ഇന്ധനവും അഗ്നിയും പകരാന്‍ സ്റ്റുഡിയോകളില്‍ നിന്ന് സ്റ്റുഡിയോകളിലേക്ക് ഓടുന്ന 'മതേതര' നേതാക്കളോടും ഒരു വാക്ക്. നിങ്ങള്‍ കത്തിച്ച അഗ്നി നിങ്ങള്‍ തന്നെ കെടുത്തിയേ തീരൂ.. ഒരു പിറവമോ നെയ്യാറ്റിന്‍കരയോ ഉണ്ടാക്കിയെടുക്കാന്‍ എളുപ്പമുണ്ട്. പക്ഷേ അകന്നകന്നു പോകുന്ന മനസ്സുകളെ തിരിച്ചു കൊണ്ടുവരുക അത്ര എളുപ്പമല്ല.
ReplyDeleteithaanu message ... Ushiran post
ithu chinthikkendiyirunnathu oru samudhayamayirunnu.. avarathu cheythilla... sthanangalkku vendi avar mattullavareyellam marannu. ellam nedi kazhinjappol ini ellam marakkanamennu parayumbol athinu kazhiyatha vidham akannu poyi kazhinju kerala samooham... leaginu nashtappedan onnumilla. ennum sthiramayi kannumadachu jathi nokki niram nokki vote cheyyunna swayam chinthikkatha oru samooham avarodoppam ennum kanum. pakshe congressinte karayam athano????adhikaram nashtappedathirikkan vendi mathram oommen enna enna ekathipathi edutha theerumananglonnum KPCC angeekarichathayirunnilla ennanu nethakkalude parasya prasthavanakal theliyikkunnathu. chuvarundenkile chithramezhuthan pattu ennu paranjapole UDF adhikarathilirunnale leaginum ancham manthrikkumokke bharikkan kazhiyu.... koni chari vekkan oru chumar vende???? antonyepole orale raykku ramanam delhikku kettu ketticha congressukarokko ippolum congressilundu.... avar onnikkayanel tholikkattiyulla oommen onnu pidichu nilkkan nokkum athu ethra kalam.... kalam marupadi parayatte
DeleteThis comment has been removed by a blog administrator.
ReplyDeleteموخ مافي
Deleteഈ വരികള്‍ക്ക് ആയിരം നന്ദി
ReplyDelete"ആര് തോറ്റാലും ജയിച്ചാലും അഞ്ചാം മന്ത്രി വിവാദം ഇപ്പോള്‍ ഒരു തീര്‍പ്പില്‍ എത്തിയിരിക്കുന്നു. ഇനി വേണ്ടത് വിവാദാഗ്നി ആളിപ്പടരാതിരിക്കുകയാണ്. അതിനു ശ്രദ്ധിക്കേണ്ടത് കേരളത്തിലെ മാധ്യമങ്ങള്‍ തന്നെയാണ്. ദൌര്‍ഭാഗ്യകരം എന്ന് പറയട്ടെ ജാതിമത സമവാക്യ ചര്‍ച്ചകളുടെ ഏറ്റവും വലിയ പ്രചാരകരും പ്രായോജകരും കേരളത്തിലെ മാധ്യമങ്ങള്‍ ആയിരുന്നു. റേറ്റിംഗ് ചാര്‍ട്ടിനപ്പുറത്തേക്ക് ചിന്തിക്കാന്‍ വകതിരിവില്ലാത്ത മനുഷ്യപ്പിശാച്ചുക്കളായി വാര്ത്താവതാരകന്മാര് മാറിയ കാഴ്ചയാണ് ഏതാനും നാളുകളില്‍ നാം കണ്ടത്. കേരളീയ ബോധമനസ്സില്‍ വിഷം നിറച്ച ഈ ചര്‍ച്ചകള്‍ ഇനിയും തുടരുന്ന പക്ഷം അപകടകരമായ മതധ്രുവീകരണത്തിലേക്ക് കേരളം പൊയ്ക്കൂടെന്നില്ല. ഇത്തരം ചര്‍ച്ചകള്‍ക്ക് ഇന്ധനവും അഗ്നിയും പകരാന്‍ സ്റ്റുഡിയോകളില്‍ നിന്ന് സ്റ്റുഡിയോകളിലേക്ക് ഓടുന്ന 'മതേതര' നേതാക്കളോടും ഒരു വാക്ക്. നിങ്ങള്‍ കത്തിച്ച അഗ്നി നിങ്ങള്‍ തന്നെ കെടുത്തിയേ തീരൂ.. ഒരു പിറവമോ നെയ്യാറ്റിന്‍കരയോ ഉണ്ടാക്കിയെടുക്കാന്‍ എളുപ്പമുണ്ട്. പക്ഷേ അകന്നകന്നു പോകുന്ന മനസ്സുകളെ തിരിച്ചു കൊണ്ടുവരുക അത്ര എളുപ്പമല്ല"
കേരളം വികസിക്കട്ടേ...
ReplyDeletewell said . basheer ji.ഈ സംഭവ പരമ്പരകള്‍ കേരളത്തിലെ മതേതര പൊതുസമൂഹത്തില്‍ വലിയ വിള്ളലുകള്‍ ഉണ്ടാക്കി . മതവും ജാതിയും ഉപജാതിയും തിരിച്ചു മന്ത്രിമാരുടെ എണ്ണവും വകുപ്പും വിശകലനം ചെയ്യപ്പെട്ടു. കേരളീയ മതേതര പൊതുസമൂഹത്തിന്റെ മനസ്സാക്ഷിക്കാണ് മുറിവേറ്റത്. ഇ മുറിവ് ഉണക്കുവാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഒരുപാട് ബുദ്ധിമുട്ടേണ്ടിവരും .
ReplyDeleteതകര്‍ന്നടിഞ്ഞ സാമുദായിക സന്തുലിതാവസ്ഥ
ReplyDeleteഅസന്തുലിതാ വാദം കത്തിപ്പടർന്ന്; അത് ലൈം ലൈറ്റിൽ തന്നെ നില നിർത്താൻ BJP, NSS, CPM, പിന്നെ കോൺഗ്രസ്സിലെ ചില നേതാക്കളും ശ്രമിച്ചപ്പോൾ മാധ്യമങ്ങൾ അതേറ്റു പിടിച്ചപ്പോൾ മുസ്ലിം സമുദായത്തിൽ നിന്ന് (മത സംഘടനകൾക്കകത്തുനിന്ന്) അത്തരത്തിൽ യാതൊരു പ്രതികരണമോ , വികാര പ്രകടന പരമായ ഏതെങ്കിലും പ്രസ്ഥാവനയോ ഉണ്ടായില്ല എന്നത് ആശാവഹം തന്നെ... അക്കാര്യത്തിൽ പ്രബല മുജാഹിദ് - സുന്നീ വിഭാഗങ്ങളുടെ പക്വതയാർന്ന നിലപാടിനെ നാം മറന്നു കൂടാ....
ReplyDeleteതികച്ചും രാഷ്ട്രീയമായ ഒരു വിഷയത്തിൽ അവിടെ മാത്രം ഒതുങ്ങേണ്ട ഒരു കാര്യം പൊതു സമൂഹത്തിൽ സാമുദായിക തുലനത്തെ ധ്രുവീകരിക്കും എന്ന രീതിയിലേക്ക് വളർത്തുന്നതിൽ ബഷീർ സാഹിബ് പറഞ്ഞ പോലെ മാധ്യമങ്ങൾക്കുള്ള പങ്കും മറന്നു കൂടാ... അതിനെയൊരു നിലപാടായി കാണാനാവില്ല എന്നതിനാൽ അതു വഴി വരുന്ന നൈമിഷിക പ്രാധാന്യം മാത്രമേ ഉള്ളൂ താനും...
ഇക്കാര്യത്തിൽ ലീഗോ കോൺഗ്രസ്സൊ (UDF) മുൻകൈ എടുത്ത് ഒരു സഹവർത്തിത്തമനോഭാവപ്രകടനപരമായ ചുവടു വെയ്പ് (സെമിനാറോ, സം വാദമോ) നടത്തേണ്ടതാണെന്നും എനിക്കഭിപ്രായമുണ്ട്...
ആശംസകൾ
This comment has been removed by a blog administrator.
Deleteമന്ത്രി സ്ഥാനം കൊടുക്കുന്നതിനു മുമ്പ് സമാധാന കാംക്ഷികളുടെ blog ഒന്നും കണ്ടില്ലാ. ഞാന്‍ ഒരു തികഞ്ഞ ഇടതു പക്ഷ സഹയാത്രികന് ആയിരുന്നു. പക്ഷെ ഇനി എന്റെ വോട്ടുകള്‍ ബി ജെ പി ക്ക് കൊടുകാനാണ് ഞാന്‍ വിചാരിക്കുന്നത്. സഹിക്കുന്നതിനും ഒരു പരിധിയില്ലേ? കേരളത്തില്‍ മലപ്പുറം എന്ന ഒരു ജില്ല മാത്രമേ ഉള്ളോ? ലീഗിന് മന്ത്രി സ്ഥാനം കിട്ടിയെങ്കിലും, ദൂര ഭാവിയില്‍ ഇതൊരു സ്വയം പാര ആണെന്ന കാര്യത്തില്‍ സംസയമില്ല. എന്നെ പോലെ ചിന്തിക്കുന്ന ലക്ഷങ്ങള്‍ കേരളത്തില്‍ ഉണ്ടാവുമെന്ന് ഉറപ്പാണ്. പിന്നെ എനിക്ക് മനസ്സിലാവാത്ത മറ്റൊരു കാര്യം പേരില്‍ പോലും മതത്തിന്റെ പേരുള്ള ഒരു പാര്‍ടി വേറെ ഉണ്ടോ? പിന്നെ അവര്ക് വേണ്ടി വകാലത്ത് പറയേണ്ട ഒരു കാര്യവും മാധ്യമങ്ങള്‍കു ഇല്ല. മുസ്ലിം ലീഗ് എന്ന് പറയുന്നത് പോലും വര്‍ഗീയമാണ്. അങ്ങിനെയുള്ള ഒരു സ്ഥലത്ത് "വര്‍ഗീയ ധ്രുവീകരണം" അതിന്റെ ആവശ്യമുണ്ടോ? കേരളത്തിനെ ഒരു ഗുജറാത്ത് ആകിലയാല് അതിന്റെ ഉത്തരവാദിത്തം മുസ്ലിം ലീഗ് ഇന്‍ മാത്രമായിരിക്കും.
Deleteബി ജെ പി അതികാരത്തില്‍ വന്നാല്‍ എന്താ കുഴപ്പം.അല്ലെങ്കില്‍ ഹിന്ദു സമുദായത്തില്‍ നിന്നും മന്ത്രിമാരും മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും എത്രയോ വന്നു ഈ സമുദായത്തിന്റെ പേരില്‍ വര്‍ഗീയത പരതുന്നവര്‍ ഉധേഷിച്ചപോല്േ വല്ല സംഭവങ്ങളും ഉണ്ടായോ.സമാധാനം എല്ലാവരുടെയും ആഗ്രഹമാണ് എന്നാല്‍ അത് പാടില്ല എന്ന വാശി ആണെങ്കില്‍ ൈദവം തീരുമാനം പോലെ നടക്കും .ഏതെന്കിലും മതം സ്വദീനത്തില്‍ വരുന്നതിനെയ് അല്ല മറിച്ച് പ്രത്യേക മതത്തിലയതിന്റെയ് പേരില്‍ തഴയ പെടരുത് എന്ന അഭിപ്രായക്കാരാണ്. സുഹൃത്തേ ലീഗ് കാര്‍ സമുദായത്തിന് വേണ്ടി ആണ് ഇങ്ങിനെ ഓക്കേ ചെയ്യുന്നത് എന്ന് കരുതിയെങ്കില്‍ തെറ്റി അവരുടെ ആശ്രിതര്‍ക്കും പണക്കാര്‍ക്കും ചിലരുടെ തല്പരിയങ്ങള്ക്കും വേണ്ടി മാത്രമാണ്, മുസ്ലിം എന്ന വാക്ക് വോട്ടു കിട്ടാന്‍ വേണ്ടി മാത്രം. മലപ്പുറം ജില്ലയില്‍ പ്രത്യേക സമുദായത്തിന് എണ്ണം കൂടിയത് ഒരു ഗൂടലോജന ഒന്നുമല്ല മാറ്റ് പലയിടങ്ങളിലെയും പോലെ അങ്ങിനെ സംഭവിച്ചു എന്ന് മാത്രം. ജാതിക്കും മതത്തിനും ഉപരി നാം മനുഷ്യര്‍ ആണ് ഇസ്ലാം മുഴുവന്‍ മനുഷ്യര്‍ക്കും നന്മ ലഭിക്കാനുള്ള ഒരു ൈദവിക സന്തേശം മാത്രമാണ്. അതില്‍ പുറമേ നിന്ന് സംശയതോടെയ് വീക്ഷിക്കുമ്പോള്‍ ഉള്ള യാതൊരു സംകുചിതതവും ഇല്ല വിശാല മായ കാഴ്ചപാട് മാത്രമേ ഉള്ളൂ. ഒരു തെറ്റിധരിക്കപെടുകയും തെറ്റിധാരണ ഉണ്ടാക്കപെടുന്ന രീതിയില്‍ വികലീകരിക്കപെട്ടു കൊണ്ടിരിക്കുകയും ചെയ്യുന്നു എന്ന് മാത്രം. അത് വേണ്ട രീതിയില്‍ അല്ലാതെ പലരും കാലങ്ങളായ് അവതരിപ്പിച്ചു കൊണ്ടിരിക്കുന്നു . ബോധിയമെന്കില് വിശ്വാസത്തില്‍ എടുക്കാം. ആശയങ്ങളെ പലപ്പോഴും ദുര് വിനിയോഖം ചെയ്യപെടുമ്പോള്‍ നിസ്സഹായരായി നില്കനേ പലപ്പോഴും യഥാര്‍ത്ഥ വിശ്വാസികള്‍ക്ക് സാദിക്കരുള്ളൂ.എന്നാല്‍ വിശ്വസതിന്റെയ് കരുത്ത്ഇല് എന്നും ഏതു പ്രതിസന്തിയെയും തരണം ചെയ്യാന്‍ ഓരോ വിശ്വാസിയും പ്രാപ്തരാകുന്നു . ലോക ചരിത്രത്തില്‍ ഇത്ര സുദീരഖ കാലം ഇത്രയും ആഭൃയന്തരവും ബാഹികവുമായ പ്രതിസന്തികള്‍, ആക്രമണങ്ങള്‍ നേരിട്ട മറ്റേതു മതമുണ്ട്.ഈ വിശ്വാസത്തില്‍ ഒരു സത്യമുണ്ട് അത് മറ്റു മതകരെയോ സമൂഹങ്ങലെയോ ജാതികലെയോ തകര്‍ക്കാനോ നേരിടാന്നോ അല്ല മറിച്ച് സുന്ദരമായ ഒരു ജീവിത വിജയം മുഴുവന്‍ ലോകത്തിനും ഉണ്ടായി തീരുവനുള്ള പ്രാര്‍ത്ഥനയാണ് ഇത് തിരിച്ചരിയാന്‍ കഴിയാതെ വിശ്വസിച്ചവരും അവിശ്വാസികളും തെട്ടിധരിക്കപെടുന്നു എന്ന് മാത്രം. ൈദവ ഇഛ ന്ടപ്പിലവട്ടേ അത് മാത്രമേ പോം വഴി ഉള്ളൂ .അത് കൊണ്ട് ആരും അനവശിയമായ് വെറുപ്പിലാവരുത്, പരസ്പരം വെല്ലു വിളിക്കുന്നതും ഭീഷണിപെടുത്തുന്നതും ബയപെടുന്നതും ഒഴിവാക്കാം .
Delete"കേരളത്തിനെ ഒരു ഗുജറാത്ത് ആകിലയാല് അതിന്റെ ഉത്തരവാദിത്തം മുസ്ലിം ലീഗ് ഇന്‍ മാത്രമായിരിക്കും."
Delete"ബി ജെ പി അതികാരത്തില്‍ വന്നാല്‍ എന്താ കുഴപ്പം.അല്ലെങ്കില്‍ ഹിന്ദു സമുദായത്തില്‍ നിന്നും മന്ത്രിമാരും മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും എത്രയോ വന്നു ഈ സമുദായത്തിന്റെ പേരില്‍ വര്‍ഗീയത പരതുന്നവര്‍ ഉധേഷിച്ചപോല്േ വല്ല സംഭവങ്ങളും ഉണ്ടായോ."
????
ഗോദ്ര സംഭവം മുസ്ലീങ്ങള്‍ തുടങ്ങി ഹിന്ദുക്കള്‍ പ്രതികരിച്ചു. ഇതും അങ്ങനെ തന്നെ. ചെവിയേല് നുള്ളിക്കോ ലീഗെ...
ReplyDeleteoru m****rum nadakkan pokunnilla
Deleteonnnu pulikkum...
Deletem.... nadakkilla, ennal nadakkendathu nadakkum....!
Deleteഅഞ്ചാം മന്ത്രിയെ കിട്ടിയപ്പോള്‍ ഫേസ് ബുക്ക് ഗ്രൂപ്പുകളില്‍ ചില ലീഗുകാരുടെ പ്രകടനം കണ്ടപ്പോള്‍ കാലു മടക്കി തൊഴിക്കാനാണ് തോന്നിയത് . പാണക്കാട് തങ്ങള്‍ എന്ത് പ്രഖ്യാപിച്ചാലും അത് നടക്കുമത്രെ !!! . ഈ സന്ദേശം ആണോ ജനാധിപത്യ മതേതര സമൂഹത്തില്‍ ലീഗ് ഉയര്‍ത്തിപ്പിടിക്കുന്നത് ? അല്ലേയല്ല ... യു ഡി എഫിലെ നേതൃത്വവുമായി ബന്ധപ്പെട്ടു മുന്‍പ് തന്നെ ലഭിച്ച ഉറപ്പു അതിന്റെ സമയം വന്നപ്പോള്‍ ലഭിക്കുക മാത്രമാണ് ഉണ്ടായത് . പാണക്കാട്ടു നിന്നും ഒരു കാര്യം വെറുതെ പറയില്ല എന്നാ കാര്യം ഉറപ്പാണ് . വായില്‍ വരുന്നതൊക്കെ വിളിച്ചു പറയുന്നവരല്ല പാണക്കാട്ടു ഉള്ളത് എന്നര്‍ത്ഥം .
ReplyDeleteലീഗിന് അഞ്ചാം മന്ത്രി കിട്ടിയപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കാരായ ചിലര്‍ കാണിച്ച അസഹിഷ്ണുതയും നിരാശയും ഞെട്ടിപ്പിക്കുന്നതാണ് .എക്കാലവും ലീഗ് കോണ്‍ഗ്രസിന്റെ വാലാട്ടികളാവനം എന്ന് മനസ്സ് കൊണ്ട് ആഗ്രഹിക്കുന്ന ചിലരാണ് അവര്‍ . അവരുടെ മനസ്സിലാണ് അസന്തുലിതാവസ്ഥ ആദ്യം ഉണ്ടായത് . അത് എന്‍ എസ എസ്സിന്റെ തലയില്‍ കെട്ടി വെച്ച് പുറമേ പ്രകടിപ്പിച്ചു . വേണ്ട കോണ്‍ഗ്രസ്സേ വേണ്ട .ലീഗിന് ഔദാര്യം വേണ്ട . അവകാശപ്പെട്ടത്തിന്റെ പകുതിയെങ്കിലും മതി ... അത് ലീഗ് കണക്കു പറഞ്ഞു നേടുക തന്നെ ചെയ്യും .
ഒരു ഫേസ് ബുക്ക് സുഹൃത്ത് പറഞ്ഞത് പോലെ :
Shafeeq Parappummal
സമുദായ സന്തുലനമെന്ന ഉണ്ടയില്ലാ വെടിയുതിര്‍ത്ത് ഒരു പാര്‍ട്ടിയുടെ മന്ത്രിസ്ഥാനം നിഷേധിക്കാന്‍ തുനിഞ്ഞിറങ്ങിയ ഖദറിട്ട ചെന്നായ്ക്കളുടെ ആട്ടിന്‍തോലുകള്‍ ഉരിഞ്ഞു വീണു എന്നതാണ് മുസ്ലിം ലീഗിന്റെ പിടിവാശി കൊണ്ടുണ്ടായ ഒരു ഗുണം. അവര്‍ക്ക് അര്‍ഹമായ മന്ത്രിസ്ഥാനം അനുവദിച്ചു കളഞ്ഞുവെന്ന് ആര്‍ത്തു കരഞ്ഞു ഹര്‍ത്താല്‍ വരെ നടത്തുന്ന ബീജെപ്പിക്കും പെരുന്നയിലെ തമ്പ്രാന്മാര്ക്കും സന്തുലന സൂത്രവാക്യങ്ങള്‍ പഠിപ്പിക്കാന്‍ അടിയന്തിരമായി ഒരു ട്യൂഷന് ഏര്‍പ്പാട് ചെയ്യണം.
20 MLA യ്ക്ക് 5 മന്ത്രി ,കണക്ക് നിങ്ങള്‍ കൊണ്ട് വന്നതല്ലേ .2 MP യ്ക്ക് 1 കേന്ദ്ര മന്ത്രി കിട്ടുന്ന കണക്ക് എന്താണ് ,അതും ഒന്ന് പറഞ്ഞു താ....
Deleteസമുദായ സന്തുലനം കോപ്പ് ,അതൊന്നുമല്ല പ്രശ്നം ,ഒരു സമുദായ രാഷ്ട്രീയ പാര്‍ട്ടി സമ്മര്‍ദ തന്ത്രത്തിലൂടെ കാര്യങ്ങള്‍ നേടിയെടുകുന്നതിലൂടെ മറ്റുള്ളവര്‍ക്ക് നല്കുന്ന സൂചന എന്താണ് ,മുന്നണിയില്‍ ഒരു പാര്‍ട്ടി മാത്രം എല്ലാം വീതിച്ചു കൊടുകണം എന്ന് പറയുന്നതിന്റെ ഗുട്ടന്‍സ് എന്താണ് ,ജനദതല് UDF വന്നപോലും സീറ്റ് പോയത് കോണ്‍ഗ്രസിന് മാത്രം 20 MLA യ്ക്ക് 5 മന്ത്രി ,കണക്ക് നിങ്ങള്‍ കൊണ്ട് വന്നതല്ലേ .2 MP യ്ക്ക് 1 കേന്ദ്ര മന്ത്രി കിട്ടുന്ന കണക്ക് എന്താണ് ,അതും ഒന്ന് പറഞ്ഞു താ....
Deleteകേരളത്തില്‍ മുസ്ലിം മുഖ്യ മന്ത്രി നിങ്ങള്‍ തന്നിട്ടുണ്ടോ എന്ന് ലീഗ് അനുയായികള്‍ ചോദികുന്നുണ്ടല്ലോ......കേരളത്തിലെ 3 പ്രധാന സമുദായങ്ങളില്‍ മുസ്ലിം സമുദായത്തിലെ 80 % ആളുകളും മുസ്ലിം പേരുള്ള പ്രസ്ഥനങ്ങളിലാണ്. കേരളത്തില്‍ മുഖ്യ മന്തി സ്ഥാനം ലഭികുക CPIM ,കോണ്‍ഗ്രസ് എന്നീ വലിയ പാര്ട്ടികല്കാന് ,20 % പേരില്‍ നിന്നും മുഖ്യ മന്ത്രി ഉണ്ടാകാനുള്ള PROBABILITY കുറവാണു ,ബുദ്ധിയുള്ളവര്‍ക്ക് മനസിലാകും .....
Deleteമലപ്പുറം ജില്ല ഏറ്റവും പിന്നോക്ക ജില്ലയാണത്രെ. അതെയ്.."പെണ്ണു കെട്ടുക പുള്ളാരെ ഉണ്ടാക്കുക പുര വെക്കുക" - ഈ മുദ്രാവാക്യം ഒന്നു മാറ്റിയാല്‍ മാത്രമേ ഇവിടം പുരോഗമിക്കൂ
Deleteഅടുത്ത ഇലക്ഷനില്‍ യുഡിഎഫ് മലപ്പുറത്ത് മാത്രം
കേരളത്തിലെ ഈ സംഭവ വികാസം കൊണ്ട് ലീഗിന് ഒരു നഷ്ടവും വരാന്‍ പോകുന്നില ,പക്ഷെ കേരളത്തിലെ ഭരണം തീരുമാനികുന്നത് 18 % വരുന്ന നിഷ്പക്ഷ വോട്ടര്‍ മാറാന്‍ അവര്ക് മുന്പില് കോണ്‍ഗ്രസിന് ഇതൊകെ വിശദീകരികേണ്ടി വരും .ചുവര്ഉണ്ടെങ്കിലെ ചിത്രം വരക്കാന്‍ പറ്റു എന്ന് മനസിലാകിയാല്‍ നന്ന്.ചെറു കക്ഷികള്‍ സമ്മര്‍ദ രാഷ്ട്രീയം കളികുന്നത് സമ്മതിച്ചു കൊടുകണോ എന്ന് കോണ്‍ഗ്രസിന് ജനങ്ങള്‍ മനസിലാകി കൊടുക്കും .ഈ സമ്മര്‍ദ രാഷ്ട്രീയം കണ്ടിട്ട് നാടാര്‍ സംഘടന മന്ത്രി വേണം എന്ന് പറഞ്ഞു ഇറങ്ങിയിട്ടുണ്ട് അതും കൂടെ കൊടുകണം സര് ,ഇതിലും അന്തസ് പ്രതിപക്ഷത്ത് ഇരികുന്നതായിരുന്നു,മതിയായി സാര്‍
Deletepoda
Delete"ഓരോ ലീഗുകാരന്റെയും അഭിമാന നിമിഷം - "അതെ.... പാണക്കാട് തറവാട് തന്നെയാണ് ലീഗുകാരന്റെ ഹൈ കമാന്റ്... ലീഗിന് അഞ്ചാം മന്ത്രിയുണ്ടാവില്ലെന്നു സ്വപനം കണ്ടവരെ അധികമിപോള് കാണുന്നില്ല? - ലീഗ് രാഷ്ട്രീയത്തിന്റെ സുനാമി തിരകളില്‍ ആടി ഉലയുകയാവും അവര്‍..!
സാമുദായിക അസന്തുലിതാവസ്ഥയുടെ ഉമ്മാക്കി കാണിച്ച് മുസ്ലിം ലീഗിനെ പഠിപ്പിക്കാന്‍ ഇറങ്ങിയിരിക്കുന്നു ഭൂരിപക്ഷത്തിന്റെ മൊത്തം കുത്തക അവകാശപ്പെടുന്നവർ, കോറസ് പാടാന്‍ മുഴുവന്‍ മാധ്യമങ്ങളും ഇവിടെ ഉണ്ട്.
കേരളീയ സമൂഹത്തിൽ മുസ്ലിം ലീഗ് എന്താണെന്നറിയാത്തവരാണ് അവര്‍.. ജാതിയും മതവും പറഞ്ഞും തങ്ങളാണ് ഈ സമൂഹത്തെ നയിക്കുന്നതെന്ന വീമ്പു പറയുന്ന അഭിനവ ബുദ്ധിജീവികള്‍.?!
ഇവിടെ മുസ്ലിം ലീഗ് രാഷ്ട്രീയമായ ആവശ്യമാണ് ഉന്നയിച്ചത്. അര്ഹമല്ലാത്ത്തത് ഇന്ന് വരെ മുസ്ലിം ലീഗ് ചോദിച്ചിട്ടില്ല. അഭിമാനകരമായ രാഷ്ടീയ പോരാട്ടം നടത്തി ജനാധിപത്യ രീതിയില്‍ അധികാരത്തിലൂടെ അവകാശം നേടി എടുക്കാന്‍ തന്നെയാണ് ഈ പ്രസ്ഥാനം ഇവിടെ നില നികുന്നത്, ആരാന്റെ വെറക് വെട്ടികളും വെള്ളം കോരികളുമായി കഴിയാനുള്ളതല്ല ഈ സമൂഹം.. എന്നാല്‍ ഇതര സമുതായക്കാരന്റെ ഒരണുമണി അവകാശം കവര്നെടുക്കാന് ഇന്നേവരെ പ്രവര്‍ത്തിച്ച ചരിത്രം ഈ പ്രസ്ഥാനതിനില്ല.....
അതുകൊണ്ട് തന്നെ, മലയാളികിടയിലെ മത സൌഹാര്ധം തകര്‍ന്നു കാണാന്‍ നോമ്പ് നോറ്റ ജാതി കോമരങ്ങളുടെ മുഖത് തോണ്ടാന്‍ യു.ഡി.എഫ് ആർജ്ജവം കാണിച്ചിരിക്കുന്നു...
അഭിനന്ദനങ്ങള്‍..
സമുതായിക സന്തുലിതത്വം തകര്‍ന്നു പോകുമെന്ന് വിളിച്ചു കൂവിയ പ്രതിപക്ഷ-മാമന്റെ വര്‍ഗീയ മുഖം പ്രബുദ്ധ കേരളത്തിലെ പൊതു സമൂഹം ചര്‍ച്ച ചെയ്യേണ്ടതല്ലേ?
- ബാഫഖി തങ്ങളും കരുണാകരനും സി. എച്ചും പാണക്കാട് തങ്ങളുമെല്ലാം രൂപം നല്കി കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സൂക്ഷിക്കുന്ന ഈ യു. ഡി. എഫ്. സംവിധാനം ഇനിയുമിവിടെ ഉണ്ടാകും.. ഒപ്പം ജനലക്ഷങ്ങളുടെ വിശ്വാസത്തില്‍ രാഷ്ട്രീയ ആത്മാവര്പിച്ചു ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ് കൂടെയുമുണ്ടാവും...
മുസ്ലിം ലീഗ് സിന്ദാബാദ് ...
അതെ ലീഗുകാരുടെ മാത്രം ,കോണ്‍ഗ്രസ്സിന്റെ അല്ല
DeleteAnonymousApr 11, 2012 11:58 PM
Deleteമലപ്പുറം ജില്ല ഏറ്റവും പിന്നോക്ക ജില്ലയാണത്രെ. അതെയ്.."പെണ്ണു കെട്ടുക പുള്ളാരെ ഉണ്ടാക്കുക പുര വെക്കുക" - ഈ മുദ്രാവാക്യം ഒന്നു മാറ്റിയാല്‍ മാത്രമേ ഇവിടം പുരോഗമിക്കൂ
ബാക്കി എല്ലാ ജില്ലക്കാരും "പുര വക്കുക പുള്ളാരെ ഉണ്ടാക്കുക എന്നിട്ട് പെണ്ണ് കെട്ടുക", അങ്ങനെ ആയിരിക്കും അല്ലെ. കഷ്ടം
This comment has been removed by a blog administrator.
Delete>>>>>ലീഗിന് അഞ്ചാം മന്ത്രി കിട്ടിയപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കാരായ ചിലര്‍ കാണിച്ച അസഹിഷ്ണുതയും നിരാശയും ഞെട്ടിപ്പിക്കുന്നതാണ് .എക്കാലവും ലീഗ് കോണ്‍ഗ്രസിന്റെ വാലാട്ടികളാവനം എന്ന് മനസ്സ് കൊണ്ട് ആഗ്രഹിക്കുന്ന ചിലരാണ് അവര്‍ . അവരുടെ മനസ്സിലാണ് അസന്തുലിതാവസ്ഥ ആദ്യം ഉണ്ടായത് . അത് എന്‍ എസ എസ്സിന്റെ തലയില്‍ കെട്ടി വെച്ച് പുറമേ പ്രകടിപ്പിച്ചു . വേണ്ട കോണ്‍ഗ്രസ്സേ വേണ്ട .ലീഗിന് ഔദാര്യം വേണ്ട . അവകാശപ്പെട്ടത്തിന്റെ പകുതിയെങ്കിലും മതി ... അത് ലീഗ് കണക്കു പറഞ്ഞു നേടുക തന്നെ ചെയ്യും .
Delete<<<<
അപ്പോള്‍ ഈ 5 മന്ത്രിസ്ഥാനം അര്‍ഹതപ്പെട്ടതിന്റെ പകുതിയാണല്ലേ? എന്തൊക്കെയാണു മറ്റ് ആവകാശങ്ങള്‍? മറ്റ് ജനങ്ങളും ഒന്നറിഞ്ഞിരിക്കട്ടേ? ഇനി എന്‍ ഡി എഫ് പറഞ്ഞതുപോലെ കേരളത്തില്‍ ഒരിസ്ലാമിക രാഷ്ട്രം തന്നെയാണോ?
കേരളത്തിലെയും ഇന്‍ഡ്യയിലെയും കോണ്‍ഗ്രസ് പാര്‍ട്ടി ഒന്നടങ്കം പറഞ്ഞു, ലീഗിന്, 5 മന്ത്രിമാരെ തരാന്‍ ആകില്ല. അത് സമുദായിക അസന്തുലിതാവസ്ഥ ഉണ്ടാക്കും. അവര്‍ ഇപ്പോഴും അത് മാറ്റിപ്പറഞ്ഞിട്ടില്ല. അധികാരത്തില്‍ കടിച്ചുതൂങ്ങികിടക്കാന് ഉമ്മന്‍ ചാണ്ടി മാത്രമാണ്, 5 മന്ത്രിമാരെ തന്നിട്ടുള്ളത്. അത് കോണ്‍ഗ്രസിന്റെ കേരള നേതാക്കളുടെയോ കേന്ദ്ര നേതാക്കളുടെയോ ഇഷ്ടപ്രകാരവുമല്ല. ഇതാണിപ്പോള്‍ കോണ്‍ഗ്രസിന് ലീഗിനോടുള്ള നിലപാട്. ഇത് സഹിച്ചുതന്നെ ലീഗിനു കഴിയേണ്ടി വരുന്നു.
അഞ്ചാമത്തെ മന്ത്രി സ്ഥാനം മാത്രമേ ലീഗു നേടിയെടുത്തുള്ളു. വെറുതെ ഖജനാവ് ധൂര്‍ത്തടിക്കാന്‍ വേണ്ടി മാത്രം ഒരു സ്ഥാനം. ഇപ്പോള്‍ ലീഗിന്റെ കയ്യിലുള്ള നാലു മന്ത്രിമാരുടെ വകുപ്പുകളില്‍ നിന്നും ചുരണ്ടി എടുക്കുന്ന ചില വകുപ്പുകളെ അലിക്കുള്ളു. ലീഗ് വെറും സ്ഥാനമോഹികളാണെന്ന് കേരള ജനത ഇതു വഴി മനസിലാക്കുന്നു. അവര്‍ക്കു കൂടി അര്‍ഹതപ്പെട്ട പണം അലി എന്ന മന്ത്രി വെറുതെ ചെലവാക്കുന്നു. ഇതിനെ ആരും അവകശങ്ങള്‍ നേടിയെടുക്കലായി ചിത്രീകരിക്കില്ല. ലീഗുകാരൊഴികെ.
ജാതി മത ചിന്തകല്ല്ക്കതീതമായി നില കൊണ്ടിരുന്ന കമ്മ്യുണിസ്റ്റ് പാര്‍ടി പോലും പറയുന്നത് ന്യൂന പക്ഷ്ങ്ങളെ വിശ്വസതിലെടുക്കനമെന്നാണ്
ReplyDelete@ആര് തോറ്റാലും ജയിച്ചാലും അഞ്ചാം മന്ത്രി വിവാദം ഇപ്പോള്‍ ഒരു തീര്‍പ്പില്‍ എത്തിയിരിക്കുന്നു.
ReplyDeleteഅങ്ങനെ അങ്ങ് തീര്‍ക്കാതെ ബഷീറേ. ഇനി മര്യാദക്ക് ഭരിക്കുന്നത് ഒന്ന് കാണണം. കൂടി പോയാല്‍ ഒരു വര്‍ഷം കൂടി കാണും ഈ മന്ത്രി സഭ.
@Noushad Vadakkel
ReplyDeleteNee BJP ye padippikkanda kettoda.....
podey
Deleteകേരളീയ ചരിത്രത്തില്‍ മതേതരും മതമില്ലാത്തവരും സംതുലന സമവാക്യങ്ങള്‍ കൊണ്ട് ഇത്രയേറെ ഗുണഗണിതം
ReplyDeleteമുന്‍ കാലങ്ങളിലൊന്നും നടത്തിയുട്ടുണ്ടാവില്ല..
അവകാശം അനുവദിച്ചു തന്നെങ്കിലും ഇത്രയും കാലം മാധ്യമങ്ങളില്‍ അരങ്ങു തകര്‍ത്ത ജാതി മത വര്‍ഗീയ കോമരങ്ങള്‍ അടങ്ങിയിരിക്കില്ല ........
അലി ദിനാശംസകള്‍ ...............
മത മതേതര ജാതി ഗുണ ഗണിതങ്ങളൊക്കെ ഇതിലും കൂടുതല്‍ ഇവിടെ ഉണ്ടായിട്ടുണ്ട്
Deleteഇപ്പൊ ഭൂരിപക്ഷ സമുദായം എന്ന് പറഞ്ഞുകൊണ്ടിരിക്കുന്ന NSS സുകുമാരന്റെ നേതാവ് മന്നത്പത്മനാഭന്, ആര് ശങ്കര്‍ മുഖ്യമന്ത്രിയായപ്പോള്‍ പാളത്തോപ്പിക്കാരന്റെ ഭരണം എത്ര നീണ്ടു നില്‍ക്കുമെന്ന് കാണാം എന്ന് പറഞ്ഞു ഭീഷണിപ്പെടുത്തുകയും, ഈഴവരുടെ എണ്ണത്തെ പന്നി പെറ്റു പെരുകിയവര്‍ എന്നും പറഞ്ഞു കളിയാക്കിയവരാണ്. അതെ, ആ ഈഴവരെയും കൂട്ടിയാണ് ഇവര്‍ ഇന്ന് ഭൂരിപക്ഷ സമുദായം എന്ന് പറയുന്നത്.
sam polayadimone nente peru kandal anganaye vilikkan thonnu.ippo ninte samudhayamalle malappurathu naalum nalppathum ketti janasanghya vardhanavu undakkunnathu.malappuram muslim ennu prayunnathu kuttikale undakkunna factory alle......
Deleteപഴയ രാജ ഭരണം തങ്ങള്‍ രാജാവ് ഭരിക്കുന്നു ശികിടികള് വാലാട്ടുന്നു. ജനാധിപത്യം ഫ്ലോപ്പ്.
ReplyDeleteഹിന്ദുക്കള്‍ സങ്കടിക്കുക ഇനി ഒരിക്കലും nyunapaksham അധികാരത്തില്‍ വരാത്ത പോലെ.
ReplyDeleteവര്‍ഗീയ വിഷം കുത്തിവേക്കരുത് സുഹുര്തെ. നമ്മള് എല്ലാം സഹോദരന്മാര് ആണ്.
Deleteനീയെന്തിനു പേടിക്കണം സുഹൃത്തേ....
Deleteലീഗ് എക്കാലവും നിങ്ങളുടെ പിന്നാലെയുണ്ട്...
ഹിന്ദുക്കള്‍ എന്നൊരു വര്‍ഗ്ഗം ഉണ്ടോ സുഹ്രത്തെ ? ഉണ്ടെങ്കിലല്ലേ സംഘടിക്കാന്‍ പറ്റൂ.. നിങ്ങള്‍ ഈഴവര്‍, നായര്‍, പുലയര്‍.... തുടങ്ങി പല തട്ടുകളിലല്ലേ..
Deleteആദ്യം വിവാഹം, തുടങ്ങിയ കുടുംബ ബന്ധങ്ങള്‍ ഹിന്ദു എന്ന് പറഞ്ഞു (ജാതി പറയാതെ) നിങ്ങള്‍ തമ്മില്‍ നടത്തൂ, എന്നാല്‍ നിങ്ങള്‍ക്ക് സംഘടിക്കാന്‍ കഴിയും. തീര്‍ച്ച. അല്ലാതെ പറ്റില്ല.
enthinanu neeyum ninte league kundanmarum negalikkunnathu. oommente adivasthram kazhuki koduthathinu kittya oru onakka manthristhanathino????? athinu vendi oommende evideyokke thazhuki thalodendi vannu.... aaranu thangalano kunjappayano thazhukalinu nethruthwm koduthathu????leagukarum maniyum pc george enna shigandiyum allathe ethu matte monanu ithine support cheyyunnathu???? onnariyanulla agraham kondanu. ancham manthri sthanam kitty leagum anikalum happy.... pakshe enthayi kerala janatha thanne india vs pakistan poleyayi. oru vashathu randu jillayillulla leauge anikal( ivare muslim ennu parayan pattilla. karanam keralathile ella muslim samoohavum leagalla. pakshe ella leagukarum muslimanu....) maruvashathau sukuamaran nayaru kanum vellappalli kanum aryadan sudheeran murali.... ingane nerannu kedakkuva.iniyanu kali thudangan pokunnathu. appol madhyamathil comment columthil vargeeyaya visham nirantharam thuppikkondirikkunna e sam ennavanu pidichu nilkkan kazhiyilla
DeleteThis comment has been removed by a blog administrator.
Deleteലീഗെ ഇത് നിങ്ങളുടെ അവസാനത്തെ മന്ത്രി സഭ. ഹിന്ദുക്കളെ വെറുതെ പൊട്ടന്മാര് ആക്കല്ലേ.
ReplyDeleteനിങ്ങള്‍ സംഘടിച്ചു ഭൂരിപക്ഷമാകണമെങ്കില്‍ ആദ്യം ഹിന്ദുവാകൂ.. നായരും, തിയ്യനും, പുലയനും ആകാതെ
Deleteഅന്ന് നിങ്ങളെ എല്ലാവരും വില വെക്കും.
അത് വരെ നിങ്ങള്‍ പൊട്ടന്മാര് തന്നെയാണ്.
മോനെ വേണ്ടി വന്നാല്‍ നീ പറഞ്ഞ തീയാനും പുലയനും സംഘടിച്ചു ഹിന്ദു ആകും. അപ്പോള്‍ ബേജാര് ആവരുത്..... നീ ഇപ്പോള്‍ ഹിന്ദുവിനെ കളി ആക്കുന്നത് ഹിന്ദുവിന്റെ ചിലവില്‍ ആണെന്ന് നിനക്ക് അറിയാമോ? ക്രിസ്ത്യാനിയോ മുസ്ലീമോ ഭൂരിപക്ഷം ആയിരുന്നെങ്കില്‍ ഈ രാജ്യം മതേതരം ആകുമായിരുന്നോ? നീ ഒക്കെ നിര്ബുന്ധിച്ചാല് ഹിന്ദു ഇവിടെ സന്ഘടിചിരിക്കും...! വെറുതെ ഇരിക്കുന്ന കൊമ്പ് മുറിക്കാതെ.
Deleteഅങ്ങിനെ ലീഗിന് അഞ്ചാം മന്ത്രിയായി. പാണക്കാട് തങ്ങള്‍ നടക്കുന്നതെ പറയൂ എന്ന പാരമ്പര്യം വീണ്ടും പൂവണിഞ്ഞു. പക്ഷേ, ചിലതെല്ലാം ഇപ്പോഴും ചീഞ്ഞു നാറുന്നു. എന്‍ എസ് എസും, സങ്ഖ്പരിവാര് സങ്കടനകളും എതിര്‍ക്കുന്നത് മനസ്സിലാക്കാം. ലീഗിനെ തോല്പിക്കാന് ഏത് ചെകുത്താനുമായും കൂട്ടുകൂടാം എന്നു പ്രഖ്യാപിച്ച സി പി എമ്മിന്റെ മുതലെടുപ്പും സാരമില്ല. എന്നാല്‍, മുസ്ലിങ്ങള്‍ക്ക് അര്‍ഹിച്ചതിലും കൂടുതല്‍ കിട്ടി എന്ന ഒരു വികാരം, പൊതു സമൂഹത്തില്‍ ഉയര്‍ന്നു വന്നിട്ടുണ്ട് എന്നു, ഞാന്‍ ഇന്ന് സംസാരിച്ച സാധാരണക്കാരായ നിക്ഷ്പക്ഷമതികളും സാമൂഹ്യ നീതി ആഗ്രഹിക്കുന്നവരും ആയ അമുസ്ലിം സുഹൃത്തുക്കളില്‍ നിന്നും മനസ്സിലായി. അഞ്ചാം മന്ത്രിയെ അത്തരം ഒരു വിവാദത്തിലേക്ക് വഴിതിരിച്ചുവിട്ട കൊങ്ഗ്രെസ്സ് നേതൃത്വം തന്നെ അതിനു പരിഹാരവും കാണണം. എന്നാല്‍, ഈ വിവാദത്തെ ആരോഗ്യകരമായ ഒരു ചര്‍ച്ചയിലേക്ക് കൊണ്ടുവരാന്‍ മുസ്ലിം ലീഗിന് കഴിയണം. നമ്മുടെ സഹോദരങ്ങളുടെ തെറ്റിദ്ധാരണ ലീഗ് മാറ്റണം, അവരുടെ ആശങ്കകള്‍ ലീഗ് കാണണം, അവരുടെ അഭിപ്രായം മാറ്റുന്ന തരത്തിലുള്ള പ്രകടനം ലീഗ് മന്ത്രിമാര്‍ ഇനിയും നടത്തണം. അതോടൊപ്പം, കേരളത്തില്‍ മുസ്ലീങ്ങള്‍ അവിഹിതമായി എന്തെങ്കിലും നേടിയോ എന്നത് ഒരു പൊതു ചര്‍ച്ചയാക്കണം. മന്ത്രിമാരുടെയും എം എല്‍ എ മാരുടെയും എണ്ണത്തില്‍ മാത്രമല്ലാ, ഉദ്യോഗ, തൊഴില്‍, വിദ്യാഭ്യാസ, സാമ്പത്തിക തുടങ്ങി എല്ലാ രന്ഗത്തും കേരള മുസ്ലീങ്ങളുടെ നിലവിലെ സ്ഥിതിവിവര കണക്കുകള്‍ ജനങ്ങളുടെ മുമ്പില്‍ അവതരിപ്പിക്കപ്പെടണം. നരേന്ദ്രന് കമ്മീഷന് റിപ്പോര്‍ട് മുതല്‍ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട് വരെ വീണ്ടും ചര്‍ച്ചയാക്കണം. സാമൂഹിക ഐക്യം എന്ന മഹാത്തായ ലക്ഷ്യത്തിനുവേണ്ടി നരേന്ദ്രന് കമ്മീഷന് റിപ്പോര്‍ട്ടിന്റെ ജീവവായു ആയിരുന്ന 'ബാക് ലോഗ്' ഇല്ലാതെ നടപ്പാക്കേണ്ടിവന്ന സാമൂഹ്യ സാഹചര്യം വീണ്ടും ചര്‍ച്ചയാക്കണം. ഉര്‍വശി ശാപം ഉപകാരമായത് പോലെ, ഈ സാഹചര്യം കേരള മുസ്ലീങ്ങളുടെ സര്‍വ മേഖലയിലുമുള്ള ഒരു സ്ഥിതിവിവരകണക്ക് പുറത്തുവിടാനും അപ്പോള്‍ പുറത്തുവരുന്ന യദാര്‍ഥമായ ശോചനീയ സ്ഥിതി മാലോകരെ അറിയിക്കാനും തുടര്‍ നടപടി എടുക്കാനും ഉള്ള ഒരു സന്ദര്‍ഭമായി ഇതിനെ ലീഗ് മാറ്റണം. നമ്മുടെ സമുദായ ഐക്യം തകരരുത്. മുതലെടുപ്പുകാര്‍ക്ക് അവസരം കൊടുക്കരുത്. പണ്ട് സി എച്ച് പറഞ്ഞത് പോലെ, "ഈ സമുദായത്തിന്റെ അണുമണി തൂക്കം അവകാശം ഞങ്ങള്‍ ആര്‍ക്കും വിട്ടു കൊടുക്കില്ല, അന്യ സമുദായത്തിന്റെ കടുക് മണി അവകാശം ഞങ്ങള്‍ കവര്‍ന്നെടുക്കുകയുമില്ല". ഈ വാക്കുകള്‍ യാദാര്‍ഥ്യമാക്കാനുള്ള ഒരു നല്ല സന്ദര്ഭമ്മായി അഞ്ചാം മന്ത്രി വിവാദം മാറട്ടെ...
ReplyDeleteee commentinu 100 mark.
DeleteOru vargheeya dhruveekaranthinu saadhyatha kaanunnu. Muslimngal sangadikkunna pole hindukkalum christanikalium vere vere aayi chintikkunna oru kaalam varunnathaayirikkum parinitha falam
Deleteഅഞ്ചാം മന്ത്രി തേങ്ങാക്കൊല !! കയ്യിട്ടു വാരാന്‍ നായരും അച്ചായനും മാപ്പിളയും എല്ലാം കണക്കാ. ഒറ്റക്കെട്ടാ..!!
ReplyDeleteഎന്റെ പ്രിയ പൊതുജനങ്ങളെ ( കഴുതകളെ ) പോയി എന്തെങ്ങിലും പണിയെടുത്തു ജീവിക്കാന്‍ നോക്ക്. ജാതിയുടെയും മതത്തിന്റെയും പേരില്‍ പരസ്പരം തല്ലുകൂടാതെ മനുഷ്യനെ മനുഷ്യനായി കാണാന്‍ പഠിക്ക്..!!!
അതന്നെ....
Deleteപക്ഷെ ഈ കഴുതകള്‍ക്ക് അതിനു സമയം വേണ്ടേ...
മുന്നില്‍ പോകുന്ന അനോനിയുടെ പിന്നില്‍ ഒരു കഴുത.
Deleteപിന്നില്‍ പോകുന്ന അനോനിയുടെ മുന്നില്‍ ഒരു കഴുത.
മൊത്തം എത്ര കഴുതകള്‍??????
kalakkan
Deleteഈ കഴുതയുടെ പിന്നില്‍ ഞാനും ഉണ്ട്.
DeleteThis comment has been removed by a blog administrator.
Deleteവികലമായ സ്വന്തം അഭിപ്രായം സ്ഥാപിച്ചു കിട്ടാന്‍ തികച്ചും അപക്വമായ പ്രസ്താവനകള്‍ നടത്തുന്ന നേതാക്കള്‍ കേരളത്തിന്റെ മതേതര സ്വഭാവത്തെ പരസ്യമായി മാനഭംഗം ചെയ്യുകയായിരുന്നു ഈ വിഷയത്തില്‍ .
ReplyDeleteഒരു ജന പ്രതിനിധി എന്ന നിലക്ക് ആര്‍ക്കും ഇവിടെ മന്ത്രിയാവാം ..
ഒരു മന്ത്രിയെ വിലയിരുത്തേണ്ടത് അയാളുടെ പേര് നോക്കിയോ , തുണി മാടി നോക്കിയോ , നെറ്റിയിലെ ചന്ദനക്കുറി നോക്കിയോ , കഴുത്തിലണിഞ്ഞ കുരിശുമാല നോക്കിയോ അല്ല .. അയാളുടെ പ്രവര്‍ത്തനം നോക്കിയാണ് .. ക്രിസ്ത്യന്‍ മന്ത്രി , മുസ്ലിം മന്ത്രി , ഹിന്ദു മന്ത്രി എന്ന രീതിയില്‍ തികച്ചും അപകടകരവും വര്‍ഗീയവുമായ ഒരു നിഗൂഡ വിചാര ധാരക്കാണ് ഇവിടെ ചിലര്‍ തിരി കൊളുത്തിയത് ..
താന്‍ പറഞ്ഞ ഭാഗം ജയിക്കാന്‍ വേണ്ടി നേതാക്കള്‍ കിടന്നു കയറു പൊട്ടിക്കുമ്പോള്‍ കേരത്തിലെ തെളിഞ്ഞ സാമുദായികക്കുളമാണ് കലങ്ങുന്നതു എന്നും അത് ദൂര വ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും മനസ്സിലാക്കാനുള്ള കുഞ്ഞു ബുദ്ധി യെങ്കിലും ഇവന്മാര്ക്ക് ഉണ്ടാകേണ്ടതുണ്ട് .
പച്ച പട്ടികള്‍ കുരക്കുന്നു. മുരളീധരന് സതീശന് പ്രതാപന് സുധീരന് ഇവര്‍ ഒക്കെ വെറും പോട്ടന്മാരോ?
ReplyDeleteഅലി മന്ത്രി ആയതോടെ സാമുദായിക സന്തുലനം തകര്‍ന്നു, ഭൂരിപക്ഷ സമുദായം പലായനം ചെയ്യേണ്ട അവസ്ഥ വന്നു എന്ന് പ്രചരിപ്പിച്ച് വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കാന്‍ ആണ് ബി.ജെ.പി,യും, എന്‍.എസ്.എസും ഇപ്പോള്‍ ശ്രമിക്കുന്നത്. അത്യന്തം അപകടകരമായ ഒരു മുദ്രാവാക്യം. മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അലിക്കും അനൂപിനും ആശംസകള്‍ ..
ReplyDeleteആഭ്യന്തര വകുപ്പ് തിരുവഞ്ചൂര്‍ രാധാകൃഷന് നായര്‍ക്ക് ..
***************************************
കേരളത്തില്‍ നിന്നും പലായാനം ചെയ്തവര്‍ എത്രയും പെട്ടന്ന് പെരുന്നയിലെ എന്‍.എസ്.എസ് ആസ്ഥാനത്തില്‍ റിപ്പോര്‍ട്ട് ചെയ്യുക. : സുകുമാരന്‍ നായര്‍
സുകുമാരന്‍ നായര്‍ താക്കറെയുടെ ഭാഷ കടമെടുത്തു എന്ന് തോന്നുന്നു. പലായനം ചെയ്തവര്‍ റിപ്പോര്‍ട്ട് ചെയ്താല്‍ വിവരം അറിയിക്കണം :)
Delete100 like
Deleteഅങ്ങിനെ ലീഗിന് അഞ്ചാം മന്ത്രിയായി. പാണക്കാട് തങ്ങള്‍ നടക്കുന്നതെ പറയൂ എന്ന പാരമ്പര്യം വീണ്ടും പൂവണിഞ്ഞു. പക്ഷേ, ചിലതെല്ലാം ഇപ്പോഴും ചീഞ്ഞു നാറുന്നു. എന്‍ എസ് എസും, സങ്ഖ്പരിവാര് സങ്കടനകളും എതിര്‍ക്കുന്നത് മനസ്സിലാക്കാം. ലീഗിനെ തോല്പിക്കാന് ഏത് ചെകുത്താനുമായും കൂട്ടുകൂടാം എന്നു പ്രഖ്യാപിച്ച സി പി എമ്മിന്റെ മുതലെടുപ്പും സാരമില്ല. എന്നാല്‍, മുസ്ലിങ്ങള്‍ക്ക് അര്‍ഹിച്ചതിലും കൂടുതല്‍ കിട്ടി എന്ന ഒരു വികാരം, പൊതു സമൂഹത്തില്‍ ഉയര്‍ന്നു വന്നിട്ടുണ്ട് എന്നു, ഞാന്‍ ഇന്ന് സംസാരിച്ച സാധാരണക്കാരായ നിക്ഷ്പക്ഷമതികളും സാമൂഹ്യ നീതി ആഗ്രഹിക്കുന്നവരും ആയ അമുസ്ലിം സുഹൃത്തുക്കളില്‍ നിന്നും മനസ്സിലായി. അഞ്ചാം മന്ത്രിയെ അത്തരം ഒരു വിവാദത്തിലേക്ക് വഴിതിരിച്ചുവിട്ട കൊങ്ഗ്രെസ്സ് നേതൃത്വം തന്നെ അതിനു പരിഹാരവും കാണണം. എന്നാല്‍, ഈ വിവാദത്തെ ആരോഗ്യകരമായ ഒരു ചര്‍ച്ചയിലേക്ക് കൊണ്ടുവരാന്‍ മുസ്ലിം ലീഗിന് കഴിയണം. നമ്മുടെ സഹോദരങ്ങളുടെ തെറ്റിദ്ധാരണ ലീഗ് മാറ്റണം, അവരുടെ ആശങ്കകള്‍ ലീഗ് കാണണം, അവരുടെ അഭിപ്രായം മാറ്റുന്ന തരത്തിലുള്ള പ്രകടനം ലീഗ് മന്ത്രിമാര്‍ ഇനിയും നടത്തണം. അതോടൊപ്പം, കേരളത്തില്‍ മുസ്ലീങ്ങള്‍ അവിഹിതമായി എന്തെങ്കിലും നേടിയോ എന്നത് ഒരു പൊതു ചര്‍ച്ചയാക്കണം. മന്ത്രിമാരുടെയും എം എല്‍ എ മാരുടെയും എണ്ണത്തില്‍ മാത്രമല്ലാ, ഉദ്യോഗ, തൊഴില്‍, വിദ്യാഭ്യാസ, സാമ്പത്തിക തുടങ്ങി എല്ലാ രന്ഗത്തും കേരള മുസ്ലീങ്ങളുടെ നിലവിലെ സ്ഥിതിവിവര കണക്കുകള്‍ ജനങ്ങളുടെ മുമ്പില്‍ അവതരിപ്പിക്കപ്പെടണം. നരേന്ദ്രന് കമ്മീഷന് റിപ്പോര്‍ട് മുതല്‍ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട് വരെ വീണ്ടും ചര്‍ച്ചയാക്കണം. സാമൂഹിക ഐക്യം എന്ന മഹാത്തായ ലക്ഷ്യത്തിനുവേണ്ടി നരേന്ദ്രന് കമ്മീഷന് റിപ്പോര്‍ട്ടിന്റെ ജീവവായു ആയിരുന്ന 'ബാക് ലോഗ്' ഇല്ലാതെ നടപ്പാക്കേണ്ടിവന്ന സാമൂഹ്യ സാഹചര്യം വീണ്ടും ചര്‍ച്ചയാക്കണം. ഉര്‍വശി ശാപം ഉപകാരമായത് പോലെ, ഈ സാഹചര്യം കേരള മുസ്ലീങ്ങളുടെ സര്‍വ മേഖലയിലുമുള്ള ഒരു സ്ഥിതിവിവരകണക്ക് പുറത്തുവിടാനും അപ്പോള്‍ പുറത്തുവരുന്ന യദാര്‍ഥമായ ശോചനീയ സ്ഥിതി മാലോകരെ അറിയിക്കാനും തുടര്‍ നടപടി എടുക്കാനും ഉള്ള ഒരു സന്ദര്‍ഭമായി ഇതിനെ ലീഗ് മാറ്റണം. നമ്മുടെ സമുദായ ഐക്യം തകരരുത്. മുതലെടുപ്പുകാര്‍ക്ക് അവസരം കൊടുക്കരുത്. പണ്ട് സി എച്ച് പറഞ്ഞത് പോലെ, "ഈ സമുദായത്തിന്റെ അണുമണി തൂക്കം അവകാശം ഞങ്ങള്‍ ആര്‍ക്കും വിട്ടു കൊടുക്കില്ല, അന്യ സമുദായത്തിന്റെ കടുക് മണി അവകാശം ഞങ്ങള്‍ കവര്‍ന്നെടുക്കുകയുമില്ല". ഈ വാക്കുകള്‍ യാദാര്‍ഥ്യമാക്കാനുള്ള ഒരു നല്ല സന്ദര്ഭമ്മായി അഞ്ചാം മന്ത്രി വിവാദം മാറട്ടെ...
ReplyDelete@Ashraf
ReplyDelete@വര്‍ഗീയ വിഷം കുത്തിവേക്കരുത് സുഹുര്തെ. നമ്മള് എല്ലാം സഹോദരന്മാര് ആണ്.
അല്ലെന്നു ആദ്യം തോന്നിയത് മുസ്ലീങ്ങള്‍ക്ക് തന്നെ. അതുകൊണ്ട് ആണല്ലോ ഇങ്ങനെ എല്ലാം ഉണ്ടായത്. ഹിന്ദുക്കള്‍ മതം സംസാരിച്ചാല്‍ അത് വര്‍ഗീയത.. കഷ്ടം!
Hindukkale patti samasarichal avan SanghParivar
Deleteസുഹ്രത്തെ..ഈ വിഷയത്തില്‍ ഏതു മുസ്ലിം മത സന്കടനയാണ് മന്ത്രിസ്ഥാനം ലീഗിന് കൊടുക്കണം എന്ന് ആവശ്യപ്പെട്ടത്..? ഇവിടെ സന്തുലിതവസ്തയുടെ കാര്യം പറഞ്ഞു വഷളാക്കിയത് ലീഗ് അല്ലല്ലോ..മുസ്ലിം സന്കടനകള്‍ അല്ലല്ലോ..പിന്നെ എന്തിനാണ് ഇത്തരം കമ്മന്റുകള്‍..
Deleteകംബിളിക്കെട്ടു പറഞ്ഞപോലെ .."ഈ സാഹചര്യം കേരള മുസ്ലീങ്ങളുടെ സര്‍വ മേഖലയിലുമുള്ള ഒരു സ്ഥിതിവിവരകണക്ക് പുറത്തുവിടാനും അപ്പോള്‍ പുറത്തുവരുന്ന യദാര്‍ഥമായ ശോചനീയ സ്ഥിതി മാലോകരെ അറിയിക്കാനും തുടര്‍ നടപടി എടുക്കാനും ഉള്ള ഒരു സന്ദര്ഭമാവാണം"..ഇത് വരെ ഉള്ള അതികാരം വെച്ച് അവിഹിതമായി എന്താണ് മുസ്ലിം വിഭാഗം നേടിയതെന്നും വെളിപെടുതനം..ഇന്നലെ ചാനല ചര്‍ച്ചയില്‍ കേട്ട ഒരു തമാശ.."മലപ്പുറം ഇപ്പോഴും കേരളത്തിലെ ഏറ്റവും പിന്നോക്ക ജില്ല..പക്ഷെ മുസ്ലിം മന്ത്രിമാര്‍ മുസ്ലിങ്ങള്‍ക് മാത്രം ഉപകാരം ചെയ്യുന്നു" എന്ന പരാതിയും..ഇതെങ്ങനെ സാദിക്കുന്നു എന്ന് എത്ര ആലോചിച്ചിട്ടും എത്തും പിടിയും കിട്ടുന്നില്ല..
Muslim league is for Muslims
Deleteഞാനും ഒരു ന്യുനപക്ഷ സമുദായംഗം തന്നെ. വര്‍ഗീയ പാര്‍ടിയായ ലീഗിന്റെ ധാര്‍ഷ്ട്യ പ്രകടനം വളരെ മോശമായിപോയി. ജനങ്ങളുടെ നികുതി പണം മുടിക്കാന്‍ ഒരു അനാവശ്യ മന്ത്രി കൂടി. സമുദായ സംഘടനകളുടെ അന്യായ സമ്മര്‍ദങ്ങള്‍ക്ക് കോണ്‍ഗ്രസ് വഴങ്ങുന്നത് തീരെ നല്ല പ്രവണത അല്ല.
ReplyDeleteEduthu parayendiyirikkunnu ------ ഏതാനും മാസങ്ങളായി സംപ്രേഷണം നടക്കുന്ന അഞ്ചാംമന്ത്രി എപ്പിസോഡുകളെ അല്പം സീരിയസ്സായി വിശകലനം ചെയ്താല്‍ മനസ്സിലാകുന്ന ഒരു കാര്യമുണ്ട്. ഈ സംഭവ പരമ്പരകള്‍ കേരളത്തിലെ മതേതര പൊതുസമൂഹത്തില്‍ വലിയ വിള്ളലുകള്‍ ഉണ്ടാക്കി എന്നതാണത്-----
ReplyDeleteThis comment has been removed by the author.
ReplyDeleteUDF ഇന്റെ തറക്കളി തുടരുന്നു. ഇനിയും തുടര്‍ന്ന് കൊണ്ടിരിക്കും. സഖാവ് പിണറായി മൌനം വെടിഞ്ഞു ത്രിക്കന്നു തുറക്കേണ്ട സമയം വന്നിരിക്കുന്നു.
ReplyDeleteസര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിന് മുന്‍പ് തന്നെ ലീഗിന് അവരുടെ ആവശ്യപ്രകാരം അഞ്ച് മന്ത്രിമാരെ അനുവദിക്കുകയും അങ്ങനെ മന്ത്രിസഭയില്‍ 21മന്ത്രിമാര്‍ ഉണ്ടാവുകയും ചെയ്തിരുന്നുവെങ്കില്‍ ഒരു സുനാമിയും ഉണ്ടാവുമായിരുന്നില്ല്ല എന്ന് മാത്രമല്ല, യു.ഡി.എഫിന് തിളക്കത്തോടെ മുന്നോട്ട് പോകാനും കഴിയുമായിരുന്നു. അതിന് സാധിക്കാതെ പോയത് ഉമ്മന്‍ചാണ്ടി-ചെന്നിത്തല കൂട്ടുകെട്ടിന്റെ പിടിപ്പ്കേട് കൊണ്ടാണ്. ഈ പ്രശ്നം 11മാസം നീട്ടിവലിച്ചുകൊണ്ടുപോവുകയും ഇനി എന്ത് വന്നാലും ലീഗിന് അഞ്ചാം മന്ത്രിസ്ഥാനം കൊടുക്കരുത് എന്നൊരു പൊതുവികാരം കെ.പി.സി.സി.യിലും കോണ്‍ഗ്രസ്സുകാരിലും സൃഷ്ടിച്ചതിന് ശേഷം പൊടുന്നനെ മലക്കം മറിഞ്ഞ് ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും ലീഗിന്റെ മുന്നില്‍ നാണംകെട്ട് കീഴടങ്ങിയ പ്രതീതിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. എന്നാല്‍ ഇപ്പോഴത്തെ നാണം കെടലിന്റെ ഉത്തരവാദി സാക്ഷാല്‍ ഹൈക്കമാന്‍ഡാണ് എന്ന് പലരും ചിന്തിക്കുകയില്ല. ഹൈക്കമാന്‍ഡിന്റെ അടുത്തേക്ക് ചെന്നിത്തല-ചാണ്ടിമാര്‍ തലങ്ങും വിലങ്ങും ഓടിയതിന്റെ ഔട്ട് കം ആണ് ഇപ്പോഴത്തെ കീഴടങ്ങല്‍. അഞ്ചാം മന്ത്രിക്ക് പകരം മറ്റൊരു പദവിയോ രാജ്യസഭാംഗത്വമോ നല്കി ലീഗിന്റെയും കോണ്‍ഗ്രസ്സിന്റെയും മുഖം രക്ഷിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ രാജ്യസഭയില്‍ കോണ്‍ഗ്രസ്സിന്റെ അംഗസംഖ്യ വര്‍ദ്ധിപ്പിക്കണമെന്നും കേരളത്തില്‍ എങ്ങനെയും ഭരണം നിലനിര്‍ത്തണമെന്നുമുള്ള നിര്‍ദ്ദേശമാണ് ഹൈക്കമാന്‍ഡ് ചെന്നിത്തല-ചാണ്ടി(ഇവരാണല്ലൊ കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ ബ്രാഞ്ച് മാനേജര്‍മാര്‍)മാര്‍ക്ക് നല്‍കിയത്.
ReplyDeleteഅത്കൊണ്ടെന്തായി എന്ന് ചോദിച്ചാല്‍ കോണ്‍ഗ്രസ്സിന് ഇമ്മിണി വല്യ ഒരു രാജ്യസഭ മെമ്പറെ കേരളത്തില്‍ നിന്ന് കിട്ടി. അങ്ങനെ നീണ്ട 11 മാസത്തെ മാരത്തോണ്‍ ചര്‍ച്ചകള്‍ക്കും തര്‍ക്കങ്ങള്‍ക്കും ശേഷം ലീഗിന് ഒരു മന്ത്രിയുടെ ശമ്പളവും അലവന്‍സുകളും മാത്രം അധികമായും കോണ്‍ഗ്രസ്സിന് ഒരു രാജ്യസഭാമെമ്പറും ലഭിക്കുമ്പോള്‍ ഇന്നേ ദിവസം(12-04-2012) കേരളത്തിലെ കോണ്ഗ്രസ്സുകാര് ലജ്ജിച്ച് തല താഴ്ത്തിയ ദിവസമായി ചരിത്രം രേഖപ്പെടുത്താതിരിക്കില്ല.
മ്യാവൂ: ഇത് വായിച്ചതിന് ശേഷം ലീഗ് സുഹൃത്തുക്കള്‍ എന്നെ സംഘപരിവാരനായി ചാപ്പകുത്താന്‍ നോക്കുന്നത് ഞാന്‍ മുന്‍കൂട്ടി കാണുന്നുണ്ട്. അതാണല്ലൊ അതിന്റെ ഒരു ശരി :)
<< മ്യാവൂ: ഇത് വായിച്ചതിന് ശേഷം ലീഗ് സുഹൃത്തുക്കള്‍ എന്നെ സംഘപരിവാരനായി ചാപ്പകുത്താന്‍ നോക്കുന്നത് ഞാന്‍ മുന്‍കൂട്ടി കാണുന്നുണ്ട്. അതാണല്ലൊ അതിന്റെ ഒരു ശരി :) <<< ha..ha..മ്യാവൂ കലക്കി സാര്‍
Delete>>>>>സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിന് മുന്‍പ് തന്നെ ലീഗിന് അവരുടെ ആവശ്യപ്രകാരം അഞ്ച് മന്ത്രിമാരെ അനുവദിക്കുകയും അങ്ങനെ മന്ത്രിസഭയില്‍ 21മന്ത്രിമാര്‍ ഉണ്ടാവുകയും ചെയ്തിരുന്നുവെങ്കില്‍ ഒരു സുനാമിയും ഉണ്ടാവുമായിരുന്നില്ല്ല എന്ന് മാത്രമല്ല, യു.ഡി.എഫിന് തിളക്കത്തോടെ മുന്നോട്ട് പോകാനും കഴിയുമായിരുന്നു. അതിന് സാധിക്കാതെ പോയത് ഉമ്മന്‍ചാണ്ടി-ചെന്നിത്തല കൂട്ടുകെട്ടിന്റെ പിടിപ്പ്കേട് കൊണ്ടാണ്.
Delete<<<<
അപ്പോള്‍ സുകുമരനു പുരോഗമനമുണ്ട്. ഇപ്പോള്‍ സുനാമി ഉണ്ടായി എന്ന് ബോധ്യമായി. നല്ല കാര്യം. അഞ്ചാം മന്ത്രിയെ കൊടുത്താല്‍ ഒരു സുനാമിയും പ്രതിപക്ഷം ഉണ്ടാക്കില്ല എന്നായിരുന്നല്ലോ ആദ്യമേ പറഞ്ഞിരുന്നത്. സുനാമി ഭരണപക്ഷം തന്നെ ഉണ്ടാക്കി.അതും കോണ്‍ഗ്രസ് പാര്‍ട്ടി.
അധികാരമേല്‍ക്കുന്നതിനു മുന്നേ ചോദിച്ചതായിരുന്നു. പക്ഷെ കൊടുത്തില്ല. കോണ്‍ഗ്രസില്‍ എതിര്‍പ്പുണ്ടായിരുന്നു. ഇന്നത്തേപ്പോലെ തന്നെ അന്നും എതിര്‍പ്പുണ്ടായി. കൊടുത്തിരുന്നെങ്കില്‍ അന്നേ സുനാമി ഉണ്ടാകുമായിരുന്നു. ഉമ്മനത് അറിയാമായിരുന്നു. കോണ്‍ഗ്രസിലെ എതിര്‍പ്പ് കെട്ടടങ്ങുമെന്ന് കരുതി കാത്തിരുന്നു. കോണ്‍ഗ്രസ് ഒന്നടങ്കം കേരള കേന്ദ്ര വ്യത്യാസമില്ലാതെ എതിര്‍ത്തിട്ടും ഉമ്മനതിനെ അവഗണിച്ചു. അത് സുനാമിയുണ്ടാക്കി. അതിന്റെ അലയടിയില്‍ ഇനി ഏതൊക്കെ സിംഹാസനങ്ങളാണിളകുന്നതെന്ന് കാത്തിരുന്ന് കാണാം. കേരളം കണ്ട ഏറ്റവു കഴിവുകെട്ട മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് എന്തു ചെയ്യുമെന്ന് അധികം താമസിയാതെ മനസിലാക്കാം.
പ്രതീക്ഷിക്കാത്ത ഇടത്തു നിന്നും സുനാമി ഉണ്ടായപ്പോള്‍ സുകുമാരന്‍ ഞെട്ടിപ്പോയി ഇല്ലേ. ഇനി നെയ്യാറ്റിന്‍കരയില്‍ ഈ സുനാമി ആഞ്ഞടിക്കുമ്പോള്‍ ഒന്നുകൂടി ഞെട്ടാം.
This comment has been removed by the author.
Delete>>>>>ഈ പ്രശ്നം 11മാസം നീട്ടിവലിച്ചുകൊണ്ടുപോവുകയും ഇനി എന്ത് വന്നാലും ലീഗിന് അഞ്ചാം മന്ത്രിസ്ഥാനം കൊടുക്കരുത് എന്നൊരു പൊതുവികാരം കെ.പി.സി.സി.യിലും കോണ്‍ഗ്രസ്സുകാരിലും സൃഷ്ടിച്ചതിന് ശേഷം പൊടുന്നനെ മലക്കം മറിഞ്ഞ് ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും ലീഗിന്റെ മുന്നില്‍ നാണംകെട്ട് കീഴടങ്ങിയ പ്രതീതിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. എന്നാല്‍ ഇപ്പോഴത്തെ നാണം കെടലിന്റെ ഉത്തരവാദി സാക്ഷാല്‍ ഹൈക്കമാന്‍ഡാണ് എന്ന് പലരും ചിന്തിക്കുകയില്ല. ഹൈക്കമാന്‍ഡിന്റെ അടുത്തേക്ക് ചെന്നിത്തല-ചാണ്ടിമാര്‍ തലങ്ങും വിലങ്ങും ഓടിയതിന്റെ ഔട്ട് കം ആണ് ഇപ്പോഴത്തെ കീഴടങ്ങല്‍. അഞ്ചാം മന്ത്രിക്ക് പകരം മറ്റൊരു പദവിയോ രാജ്യസഭാംഗത്വമോ നല്കി ലീഗിന്റെയും കോണ്‍ഗ്രസ്സിന്റെയും മുഖം രക്ഷിക്കാന്‍ കഴിയുമായിരുന്നു.
Delete<<<<
എന്നാലും കീഴടങ്ങിയിട്ടില്ല. പ്രതീതിയേ ഉള്ളു. നാണം കെട്ടു എന്നെങ്കിലും സമ്മതിക്കുന്നുണ്ടല്ലോ. ആശ്വാസം.
കീഴടങ്ങി എന്നാണ്, കേരളത്തില്‍ ജീവിക്കുന്ന എല്ലാ മനുഷ്യരും ്, ഉമ്മന്‍ ചണ്ടി ഉള്‍പ്പടെ മനസിലാക്കിയത്. മന്ത്രിസഭയെ രക്ഷിക്കാന്‍ കീഴടുങ്ങുകയേ നിര്‍വാഹമുള്ളു എന്നാണ്, ഉമ്മന്‍ പറഞ്ഞത്. കീഴടക്കി എന്നാണ്, ലീഗുകാര്‍ പറയുന്നതും.പക്ഷെ സുകുമാരനു നേരം വെളുത്തിട്ടില്ല. ഇനി വെളുക്കുമെന്നും തോന്നുന്നില്ല.
മന്ത്രിക്ക് പകരം മറ്റൊരു പദവിയേക്കുറിച്ച്, കുഞ്ഞാലി ഒഴികെ ലീഗിലാരും ചിന്തിച്ചിട്ടില്ല. പണക്കാടന് പറഞ്ഞു പോയി ഇനി മാറ്റാനാകില്ല, എന്നതാണവിടത്തെ സ്ഥിതി. മറ്റേതെങ്കിലും പദവി സ്വീകരിക്കാമെന്ന് ലീഗിലെ ആരും പറഞ്ഞിട്ടില്ല. കോണ്‍ഗ്രസുകാര്‍ ലീഗിനോട് ആവശ്യപ്പെടുകയും ചെയ്തിട്ടില്ല. പല ഫോര്‍മുലകളും കോണ്‍ഗ്രസ് ആലോചിച്ചു. ചിലതൊക്കെ കുഞ്ഞാലിക്കും സമ്മതമായിരുന്നു. കുഞ്ഞാലി സമ്മതിക്കുന്നു എന്നറിഞ്ഞപ്പോള്‍ ബഷീറും, മുനീറും. അഹമ്മദും മന്ത്രിയില്‍ ആഞ്ഞു പിടിച്ചു. ഉമ്മനു മുഖ്യമന്ത്രി സ്ഥാനം ഇട്ടേച്ചു പോകുന്നതിനേപ്പറ്റി ആലോചിക്കാനേ പറ്റുന്നില്ല. 11 മാസം അനുഭവിച്ചത് മറക്കാനും ആകില്ല. അപ്പോള്‍ കോണ്‍ഗ്രസുകാരേ ഒന്നടങ്കം നാണം കെടുത്തി. സ്വയം നാണം കെട്ട്, കീഴടങ്ങി.
ലീഗ് മന്ത്രിമാരെ പിന്‍വലിക്കുമെന്ന് ഭീക്ഷണി മുഴക്കിയിരുന്നു. എങ്കില്‍ ഞാന്‍ രാജി വച്ചേക്കാം എന്ന ഒറ്റ വാചകം ഉമ്മന്‍ പറഞ്ഞാല്‍ മതിയായിരുന്നു. ലീഗ് പത്തി മടക്കിയേനേ. ലീഗ് എന്തു ചെയ്യും. പത്തി മടക്കുകയല്ലാതെ. അതിനു സാധിക്കാത്തതാണ്, ഉമ്മന്റെ പിടിപ്പുകേട്. അതൊക്കെ ചെയ്യണമെങ്കില്‍ പിടിപ്പു വേണം. തന്റേടം വേണം. ആണും പെണ്ണും കെട്ടിരുന്നാല്‍ നടക്കില്ല. സുധീരനോ, ചെന്നിത്തലയോ മുരളിയോ ആയിരുന്നു ആ സ്ഥാനത്തെങ്കില്‍ ലീഗ് നില്ക്കേണ്ടിടത്തു നിന്നേനെ.
കോണ്‍ഗ്രസുമായി തരതമ്യം ചെയ്യുമ്പോള്‍, ലീഗ് ഒന്നുമല്ല. അങ്ങനെയുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അടുത്തകാലത്തുണ്ടായ ഏകകണ്ഠമായ അഭിപ്രായം ഇതായിരുന്നു. അതിനെ മാനിക്കാന്‍ കേരളത്തിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിക്കായില്ല എന്നതില്‍ സുകുമാരനൊരു മനക്ളേശവും തോന്നുന്നില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു. താങ്കളെ സംഘപരിവാരുകാരനായല്ല മുദ്ര കുത്തേണ്ടത്. മലപ്പുറം മുസ്ലിം ലീഗുകാരനായാണ്.
മതാധിഷ്ടിതമയ ഒരു സംഘടന, ഇന്‍ഡ്യയിലെ ഏറ്റവും വലിയ മതേതരപ്രസ്താനമായ കോണ്‍ഗ്രസിനെ നാണം കെടുത്തുന്നതിനേപ്പറ്റി താങ്കള്‍ ഒരക്ഷരം എഴുതിയിട്ടില്ല. ലീഗിന്, എന്തെങ്കിലും പദവി നല്കി പ്രശ്നം പരിഹരിക്കണമെന്നാണിപ്പോഴും പറഞ്ഞു കൊണ്ടിരിക്കുന്നത്. ലീഗിനു വേണ്ടി ഇതു പോലെ വിടുപണി ചെയ്യുന്ന താങ്കളെ തലയില്‍ ആള്‍ത്താമസമുള്ള ആരും സംഘപരിവാറ്കാരന് ആയി മുദ്ര കുത്തില്ല. അത് സംഘപരിവാരിനു തന്നെ നാണക്കേടാണ്.
@ കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി
ReplyDeleteഞങ്ങള്‍ ലീഗ്കാര് അങ്ങനെയ സാറേ! വേറെ ആരെങ്ങിലും മതം സംസാരിച്ചാല്‍ അവര്‍ സന്ഖ പരിവാര്‍ ആണ്. കേട്ട പാതി കേള്‍ക്കാത്ത പാതി ഒരുമ്പെട്ടു ഇറങ്ങുകയും ചെയ്യും.
ബഷീര്കയെ വായിക്കാന്‍ ഇഷ്ടമാണെങ്കിലും, പാണക്കാട് തങ്ങളെ വിമര്‍ശിക്കുന്നത് വരികള്‍ക്കിടയിലൂടെ ഒഴിവാക്കാമായിരുന്നു.... അര്ഹിക്കതടോന്നും പണക്കട്ടുകാര് ചോദിക്കാറില്ല.......അതാണ് പതിവ്...... പണക്കട്ടുകാര് പ്രഖ്യാപിച്ചത് കിട്ടണം എന്ന് പറയുന്നതില്‍ ഇങ്ങനെ എരി പിരി കൊല്ലണ്ട ആവശ്യമില്ല.............ബഷീര്കയുടെ ഗ്രൂപുകരനല്ല തങ്ങള്‍ എന്നത് കൊണ്ടാണോ ഈ ഒളിപ്പിച്ചു വച്ച ആക്ഷേപം.............ജാതി മതം പറയാന്‍ പാടില്ലാത്ത പോലെ ലീഗില്‍ ഗ്രൂപ്പ് ചേരി തിരിവ് പാടില്ല...........അങ്ങിനെയെങ്ങില്‍ ഒരു മുജഹിടും വിജയിക്കില്ല മോനെ............
ReplyDeleteപാണക്കാട് തങ്ങള്‍ വിമര്ശനങ്ങള്ക്കതീതനാണെന്നാണൊ സുഹൃത്തെ പറഞ്ഞു വരുന്നെ? നായമ്മാരടെം ഈഴവന്മാരടേം നേതാക്കന്മാരെ വിമര്‍ശ്ശിക്കാം, മൊത്തം മെത്രാന്മാരേം വിമര്‍ശ്ശിക്കാം, പാണക്കാടിനെപ്പറ്റി മിണ്ടിയാല്‍ പ്രശ്നം അല്ലെ....
DeleteThis comment has been removed by a blog administrator.
Delete"ലീഗിന് അഞ്ചാം മന്ത്രി സ്ഥാനം കൊടുത്താല്‍ സാമുദായിക സന്തുലനം തകരുമെന്ന് വി എസും കോടിയേരിയും പിണറായിയും വിലപിച്ചപ്പോള്‍"... കാടടച്ചു വെടിവേക്കല്ലേ ലീഗുകാരാ,
ReplyDeletevs ന്റെ "അങ്ങനെ പറയാവുന്നതാണ്" എന്നാ ഒറ്റ വാചകത്തില്‍ നിന്നും ഇത്രയും ഉണ്ടാകുമ്പോള്‍ നിങ്ങള്‍ക്ക് കിട്ടുന്ന ആത്മ സുഖം തിരിച്ചറിയുന്നു..
Anoop
അഞ്ചാം മന്ത്രി പ്രശ്നം പരിഹരിക്കപ്പെട്ടു കഴിഞ്ഞ സ്ഥിതിക്ക് ആറാമതായി ആലോചിക്കേണ്ട ഗൌരവതരമായ വസ്തുതകളിലേക്കാണ് വള്ളിക്കുന്ന് സാഹിബ് വിരല്‍ ചൂണ്ടിയിരിക്കുന്നത്. മന്ത്രി പ്രശ്നത്തോട് അനുബന്ധിച്ച് കേരളത്തില്‍ നടന്ന ചര്‍ച്ചകള്‍ വീക്ഷിച്ചാല്‍ അപകടകരമായ ചില സൂചകങ്ങള്‍ കാണായി. മതേതര നാട്യത്തിന്റെ ചില മേലങ്കികള്‍ ഉതിര്‍ന്നു വീണതും കേള്‍ക്കാനായി.
ReplyDeleteഅഞ്ചാം മന്ത്രി എന്നത് ലീഗിന്റെ രാഷ്ട്രീയമായ ആവശ്യമായിരുന്നു. ഇത് എങ്ങിനെ ജാതി-മത സന്തുലിതാവസ്ഥയുടെ ഓസോണ്‍ പാളിയില്‍ വിള്ളല്‍ വീഴ്ത്തുന്ന ഭീഷണിയായി ചിത്രീകരിക്കപ്പെട്ടു എന്നതിനെക്കുറിച്ച് ആലോചിച്ചാല്‍ ചില അസ്വസ്ഥതകള്‍ ചിന്തകളെ പിടികൂടുന്നു. മാനവരക്തം മാത്രമേ ഞങ്ങളിലുള്ളൂ എന്ന് അഭിമാനം നടിച്ചവര്‍, ജാതി അസന്തുലിതാവസ്ഥയെക്കുറിച്ച് വാചാലമായത് കേട്ടപ്പോള്‍ പ്രതീക്ഷയുടെ ഉണങ്ങിയ കറിവേപ്പിലയും കൊഴിഞ്ഞുപോയി. മാനവികതയും, 'മത ഇതരത്വ'വും നിങ്ങള്‍ക്ക് മുദ്രാവാക്യങ്ങള്‍ക്ക് മോടി കൂട്ടുവാനുള്ള തൊങ്ങലുകള് മാത്രമാണ്!
വാദങ്ങള്‍ പിഴക്കാം. അഭിപ്രായങ്ങള്‍ ഇരുമ്പുലക്കയുമല്ല! എന്നാല്‍ ഗണിതം കൃത്യമായിരിക്കും. ജാതി 'അസന്തുലിതാവസ്ഥ' (ഈ മത-ജാതി അസന്തുലിതാവസ്ഥ യെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കൊണ്ടുവന്നത് ലീഗായിരുന്നില്ല; 'മാനവികതയുടെ കാവലാളുകളും', പെരുന്നയിലെ തമ്പ്രാക്കളും ആയിരുന്നു എന്നതാണ് ഏറെ ശ്രദ്ധേയം) ചര്‍ച്ച ചെയ്യപ്പെട്ടതിന്റെ ബാക്കിപത്രം, ചര്‍ച്ച വീക്ഷിച്ച ആളുകള്‍ക്ക് അസന്തുലിതാവസ്ഥ ഉണ്ട് എന്നതും, ആ അസന്തുലിതാവസ്ഥയുടെ ഇരകള്‍ 'പ്രതിക്കൂട്ടില്‍ കയറ്റപ്പെട്ട' മുസ്ലിം സമൂഹം തന്നെയായിരുന്നു എന്നതും ബോധ്യപ്പെട്ടു എന്നതാണ്. കൃത്യമായ സ്ഥിതി വിവരക്കണക്കുകളില്‍ പിഴച്ചു പോയത് ഈ ഇഷ്യൂ സാമുദായിക വല്കരിക്കുവാന് ശ്രമിച്ച മാന്യന്മാരുടെ കണക്കു കൂട്ടലുകള്‍ ആയിരുന്നു.
മന്ത്രിപ്രശ്നം ഒരു ഘട്ടത്തിലും മത വല്ക്കരിക്കുവാനോ, സാമുദായീകരിക്കുവാനോ ലീഗ് ശ്രമിച്ചില്ല എന്നതാണ് ഇതിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം. ലീഗ് അധ്യക്ഷന്റെ presidential activism വും, പാര്‍ട്ടിയുടെ ബാര്‍ഗൈനിംഗ് പവറും, ക്രൈസിസ് മാനേജ്മെന്റ് നൈപുണ്യവും, അവകാശങ്ങള്‍ സഹജീവികളെ ബോധ്യപ്പെടുത്തുവാനുള്ള കഴിവും സമം ചേര്‍ന്നപ്പോള്‍ അഞ്ചാമനോമന അലി മന്ത്രി പിറക്കുകയായിരുന്നു.
മലയാളിയുടെ ജാതിചിന്ത വ്യക്തമാക്കുന്ന പ്രസിദ്ധമായ ആ കഥ ഓര്മ വരുന്നു:
തീവണ്ടി യാത്രയിലായിരുന്നു, ആ മലയാളികള്‍. അവര്‍ പരസ്പരം പരിചയപ്പെട്ടു. അവര്‍ക്കെല്ലാവര്‍ക്കും തങ്ങളുടെ ജാതി ചോദിച്ചറിയണമായിരുന്നു. ഒന്നാമന് പറഞ്ഞു, ഞാന്‍ ക്രിസ്ത്യാനി, രണ്ടാമന്, ഞാന്‍ നായര്‍, പിന്നെ, മുസ്ലിം, നമ്പൂതിരി.... കൂട്ടത്തില്‍ ഒരാള്‍ മൌനം ഭജിച്ചു. മറ്റുള്ളവര്‍ അസ്വസ്ഥനായി- അദ്ദേഹം തന്റെ 'സ്വത്വം' വെളിവാക്കാത്തതിനാല്. അവര്‍ ഒരേ സ്വരത്തില്‍ ചോദിച്ചു, താങ്കളുടെ ജാതി പറഞ്ഞില്ലല്ലോ? അയാള്‍ പ്രതിവചിച്ചു, "ജാതി ചോദിക്കരുത്, പറയരുത്"... "ഓഹോ, അപ്പോള്‍ താങ്കള്‍ അതാണല്ലേ; അത് ആദ്യം തന്നെ പറഞ്ഞാല്‍ പോരായിരുന്നോ"!
ശ്രദ്ധേയമായ അഭിപ്രായങ്ങള്‍ .. ഒടുവില്‍ സൂചിപ്പിച്ച ജാതിക്കഥ വെറുമൊരു കഥ മാത്രമല്ല, വേദനിപ്പിക്കേണ്ട ഒരു സത്യം കൂടിയാണ്!.
Deleteഅഞ്ചാം മന്ത്രി സ്ഥാനം ഹൈക്കമാന്റിന്റേയും കെ.പി.സി.സിയുടേയും തീരുമാനമല്ലെന്ന ആര്യാടന്റെ പ്രസ്താവനയോട് പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല.
ReplyDeletepinne e theerumaanam aarudethaaa ???
ആര്യാടനെ മാറ്റി ഹിന്ദു സമുദായത്തിന് നല്കിയാല് കൂടുതല്‍ സന്തോഷിക്കുന്നത് മുസ്ലിം സമുദായമായിരിക്കും.
Deleteഇതിപ്പോ മറ്റുള്ളവരുടെ അവസരം മുടക്കി ഇരിക്കുകേം ചെയ്യും വല്ല്യ വര്‍ത്തമാനം പറയുകയും ചെയ്യും .
അതിമോഹം ആണ് ലീഗെ. ഈ രീതിയില്‍ ഇനി അധിക കാലം കേരള ഭരിക്കാംഎന്നത്. കാത്തിരുന്നു കാണാം.
ReplyDelete@ കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി:- എല്ലാം ശംബളത്തിന്റെയും അലവന്‍സിന്റെയും കണക്കില്‍ നോക്കാന്‍ പാടുണ്ടോ? മന്ത്രിസഭയില്‍ ഒരു പാര്‍ടിയുടെ മന്ത്രിമ്മാരുടെ എണ്ണം അല്ലേ സര്‍ക്കാറിലെ ആ കക്ഷിയുടെ പ്രാധാന്യം എത്രയുണ്ടു എന്നതിന്റെ അടയാളം? ഒരു എം എല്‍ എ മാത്രം ഉള്ള പാര്‍ടിക്കും മന്ത്രി സ്ഥാനം കൊടുകുന്നത് എന്തിനാണ്? അത് മാന്യമായ പരിഗണനയുടെയും അന്തസ്സായ അങ്ഗീകാരത്തിന്റെയും ഭാഗമാണ്. എല്‍ ഡി എഫ് സര്‍ക്കാര്‍ കടന്നപള്ളിയെ മന്ത്രിയാക്കിയത് എന്തിനുവേണ്ടിയായിരുന്നു? ജയലക്ഷ്മീ എന്ന മന്ത്രിയുടെ വകുപ്പ് മാറ്റര്‍ക്കെങ്കിലും നല്കി പാഴ്ചെലാവ് കുറക്കാന്‍ പറ്റുമായിരുന്നില്ലേ? അപ്പോള്‍ മന്ത്രിമാര്‍ എന്നത് വെറും ശംബളവും അലവന്‍സും വാങ്ങാന്‍ ഉള്ളവര്‍ മാത്രമല്ല. അതൊരു മുന്നണിയില്‍ ഉള്ള കക്ഷികളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന ഒരു അര്‍ഹമായ സ്ഥാനലബ്ധി കൂടിയാണ്. ഇനി മറ്റൊരുതരത്തില്‍ നോക്കുകയാണെങ്കില്‍ എത്ര എത്ര വെള്ളാനകള്‍ നമ്മുടെ വ്യവിസ്തിയില് ഇന്നും ഉണ്ട്? ചീഫ് വിപ്പ് മുതല്‍ പുതിയ യൂത്ത് കമ്മീഷന് സ്ഥാനം വരെ അതില്പ്പെട്ടതല്ലേ? നമ്മുടെ വ്യവിസ്ഥിതി അങ്ങനെയാണ്. നിങ്ങളുടെ വികാരം ഒരു പാഴ്ചെലവില് മാത്രം ആണെങ്കില്‍ താങ്കളെ കുറ്റം പറയാന്‍ പറ്റില്ല. പക്ഷേ അത് ലീഗിലെ അഞ്ചാമന് അലി വരുമ്പോള്‍ മാത്രമേ ഉള്ളൂ എങ്കില്‍ താങ്കള്‍ തന്നെ പറഞ്ഞ സംഘപരിവാര പനിയ്കുള്ള മരുന്ന് കുടിക്കേണ്ടി വരും.
ReplyDeleteസമ്മര്‍ദതന്ത്രം ഉപയോഗിച്ച് ന്യൂനപക്ഷങ്ങള്‍ അധികാരം പിടിച്ചുവാങ്ങുകയാണ്.
ReplyDeleteകണ്ണു പറ്റി മരിച്ചവന്റെ
ReplyDeleteചാവടിയന്തിരത്തിനു
ക്ഷണിച്ചു വരുത്തി
കുത്തിയിരുത്തി
മുന്നില്‍ ഇലയിട്ടു പറയുന്നു
ചോറ് തീര്‍ന്നിട്ടില്ല.....
ഇരുപത്തൊന്നു പേര്‍ക്ക്
വെച്ചു വിളമ്പിയതാ
ഇനിയിപ്പോ
ഒരുത്തന് കൂടി കൊടുത്താല്‍
അടിയന്തിരത്തിനു
വിളിച്ചു വരുത്തിയവരുടെ
എണ്ണം തെറ്റി പ്പോകും
അത് കൊണ്ട് മാത്രമാ
ഒന്നും വിചാരിക്കരുത്
കവിത കൊള്ളാം കെട്ടോ
DeleteThis comment has been removed by the author.
ReplyDeleteകേരള നിയമസഭയില്‍ മന്ത്രിമാരെ ഉണ്ടാക്കുന്ന വിധം!!
ReplyDeleteജാതിയോ മതമോ നോക്കാതെ സ്ഥാനാര്‍ഥികളുടെ കഴിവും പ്രവര്‍ത്തി പരിചയവും മാത്രം നോക്കി വോട്ടു ചെയ്യുന്നവര്‍ ആണ് നമ്മളില്‍ പലരും,പക്ഷെ നിയമ സഭയില്‍ സാമുദായിക സന്തുലനമില്ലാതെ കേരളം ഭരിക്കാന്‍ പറ്റാത്ത അവസ്ഥ ഭയാനകമാണ്…
താഴെ പറയുന്ന രീതികളിലൂടെ നമുക്ക് സാമുദായിക സന്തുലനം ഉറപ്പു വരുത്താം :
മൊത്തം മന്ത്രിമാരിലെ എണ്ണത്തില്‍ നിന്നും,ഹിന്ദുക്കള്‍ക്ക് 55%, മുസ്ലിങ്ങള്‍ക്ക് 24% , ക്രിസ്ത്യാനികള്‍ക്ക് 19%,മതമില്ലാത്ത ജീവന്മാര് ഉണ്ടെങ്കില്‍ അവര്‍ക്ക് 2%.ഇനി അഥവാ ഒരു മതത്തിനു മന്ത്രിയാക്കാന്‍ MLA മാര്‍ തികഞ്ഞില്ലങ്കില്‍ മന്ത്രിയാവാന്‍ ആഗ്രഹമുള്ളവര്‍ പ്രസ്തുത മതത്തിലേക്ക് തല്ക്കാലം മാറുക.ഉദാഹരണത്തിന് ക്രിസ്ത്യാനികള്‍ക്ക് 19 ശതമാനം തികക്കാന്‍ MLA മാര്‍ ഇല്ലെങ്കില്‍ മന്ത്രിയാവാന്‍ ആക്രാന്തം ഉള്ള ആരെയെങ്കിലും പിടിച്ചു മാമോദീസാ മുക്കി തല്ക്കാലം ക്രിസ്ത്യാനി ആക്കുക (അഞ്ചു വര്‍ഷത്തേക്ക് മാത്രം).
പിന്നെ ഈ ശതമാനത്തില്‍ നായന്മാര്ക്ക്, ഈഴവന്മാര്ക്ക് ,SC ക്കാര്‍ക്ക് ,ST ക്കാര്‍ക്ക് ,യാക്കോബായ, സുറിയാനി, കത്തോലിക്ക് ,സുന്നി (അത് AP സുന്നിക്ക് വേ EK സുന്നിക്ക് റേ) മുജാഹിദ് ഇങ്ങനെ വീണ്ടും വീണ്ടും വീതിക്കുക.ജാതി അടിസ്ഥാനത്തില്‍ സന്തുലനം ഉണ്ടാക്കാന്‍ സാധിച്ചില്ലെങ്കില്‍ കൂടുതല്‍ MLA മാര്‍ ഉള്ള ജാതിയിലെ MLA മാരെ വല്ല ഗര്‍ഭക്കേസിലോ മറ്റോ കുടുക്കി രാജി വെപ്പിച്ചു ഒരു ഉപ തെരഞ്ഞടുപ്പിനുള്ള വഴിയുണ്ടാക്കുക. മതം മാറുന്നത് പോലെ ജാതി മാറാന്‍ പറ്റില്ലല്ലോ..!!!
പിന്നെ കേരളത്തില്‍ തൊലിയുടെ നിറത്തിന്റെ അടിസ്ഥാനത്തിലും സന്തുലനം വേണം.മലയാളികള്‍ കൂടുതല്‍ കറുത്തവര്‍ ആയതുകൊണ്ട് ഭൂരിപക്ഷം മന്ത്രിമാരും തൊലി കറുത്തവര്‍ ആയിരിക്കണം.അല്ലെങ്കില്‍ ബ്ലാക്ക് കോമ്പ്ലെക്സ് പിടിച്ചു മന്ത്രിസഭ നാലാം നാള് മൂക്കും കുത്തി വീഴും..!!
മന്ത്രിമാരെ നിശ്ചയിക്കുമ്പോള്‍ തീച്ചയായും ജില്ല അടിസ്ഥാനത്തിലും വീതിക്കണം മൊത്തം മന്ത്രിമാരുടെ എണ്ണത്തെ 14 കൊണ്ട് ഹരിക്കുക.ഹരിക്കുമ്പോള്‍ ശ്ഷ്ടം വരാതെ നോക്കണം!!
കഴിഞ്ഞിട്ടില്ല, ഇനിയും വീതിക്കാനുണ്ട് ,കഷണ്ടി ഉള്ളവര്‍-കഷണ്ടി ഇല്ലാത്തവര്‍ , പല്ല് ഉന്തിയവര്-പല്ല് ഉന്താത്തവര്,ഉയരം കൂടുതലുള്ളവര്‍ – ഇല്ലാത്തവര്‍,കല്യാണം കഴിച്ചവര്‍ -കഴിക്കാത്തവര്‍ ,കണ്ണട വെക്കുന്നവര്‍-കണ്ണട വെക്കാത്തവര്‍,അങ്ങനെയങ്ങനെ….
ഇങ്ങനെ എല്ലാ രീതിയിലുള്ള സന്തുലനവും പാലിച്ചു കൊണ്ടായിരിക്കണം മന്ത്രിമാരെ ഒണ്ടാക്കേണ്ടത്..!!
കേരളം ഒരു ഭ്രാന്താലയം എന്ന് വിവേകാനന്ദന് പണ്ടേ പറഞ്ഞു ഇപ്പോള്‍ ആയി തീര്‍ന്നു
Deletematha vargeeya vadhikalude branthalayam.....
Deleteബഷീര്‍ ചേട്ടാ, പോസ്റ്റിന്റെ വികാരത്തോട് പൂര്‍ണമായി യോജിക്കുന്നു. ഇവിടെ യഥാര്‍ത്ഥത്തില്‍ ചര്‍ച്ച ചെയ്യേണ്ടിയിരുന്നത് അനാവശ്യമായി 21 ന്നാമാനായി ഒരു മന്ത്രിയുടെ ആവശ്യം കേരളത്തിന് ഉണ്ടായിരുന്നോ എന്നാണ്. അല്ലാതെ അയാള്‍ ഏതു മതക്കാരന് ആയിരിക്കണം എന്നായിരുന്നില്ല.
ReplyDeleteപിന്നെ ഇക്കാര്യത്തില്‍ സിപിഎം കുറേക്കൂടി ഉത്തരവാധിത്വതോട് കൂടി തന്നെയല്ലേ പെരുമാറിയത്. സ്വാഭാവികമായിട്ടും ഒരു പ്രധാന പ്രതി പക്ഷ കക്ഷിയില്‍ നിന്നുണ്ടാവുന്ന കുറച്ചു പ്രസ്തവനകളൊക്കെ വന്നു എന്നുള്ളത് ശരി തന്നെ. സാധാരണ തങ്ങള്ക്കിഷ്ടമാല്ലാത്തത് മറ്റുള്ളവര്‍ ചെയ്യുമ്പോള്‍ ഉണ്ടാവുന്ന തരത്തിലുള്ള പ്രതിഷേധം ഒന്നും ഉണ്ടായിട്ടില്ല. ശരിക്കും മുതലെടുക്കാവുന്ന അവസരമായിട്ടും അവര്‍ അതിനു ശ്രമിച്ചതായി തോന്നുന്നില്ല.
ഇവിടെ വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിച്ചവര്‍ പ്രധാനമായും കൊണ്ഗ്രെസ്സുകാര് തന്നെ. BJP യും, മറ്റു സമുദായ പാര്ടിക്കാരും, ലീഗ് തന്നെയും അതിലൊരു പങ്കു വഹിച്ചു. രമേശ് ചെന്നിത്തലയുടെ KPCC പ്രേസിടെന്ടു പദത്തിന്റെ കടക്കല്‍ കത്തി വെക്കുന്ന ഫോര്മുലകളൊക്കെ വന്നപ്പോള്‍ അങ്ങേരു നൈസായി മലക്കം മറിഞ്ഞതായിട്ടാണ് എനിക്ക് തോന്നിയത്. ഇപ്പോള്‍ സുകുമാരന്‍ നായര്‍ കണ്ണുരുട്ടിയപ്പോള്‍ ഒരു അടി മുടി വകുപ്പ് മാറ്റവും. എന്നിട്ട് അച്ഛന് പതായതിലുമില്ല എന്ന് പറഞ്ഞത് പോലെ ഉമ്മന്‍ ചാണ്ടിയുടെ ഒരു പ്രസ്താവനയും, സാമുദായിക പരിഗണന വച്ചല്ല വകുപ്പ് മാറ്റമെന്ന്. ഇതും കൂടിയായപ്പോള്‍ ഒരു കാര്യം ഉറപ്പായി. കൊണ്ഗ്രെസ്സും, UDF ഉം ഇവിടെ വര്‍ഗീയ ധ്രുവീകരണം ഉണ്ടാകുന്ന രീതിയില്‍ തന്നെയാണ് മുന്നോട്ടു പോകുന്നത്.
എന്തായാലും എല്ലാ നാടകവും കഴിഞ്ഞപ്പോള്‍ ഒരു കാര്യം ബോധ്യമായി. ഇവിടുത്തെ മാദ്യമങ്ങളും, പൊതുപ്രവര്‍ത്തകരും ചേര്‍ന്ന് അലിയെയോ , ഗനെഷിനെയോ, അനൂപിനെയോ, വീയെസ്സിനെയോ , മുനീരിനെയോ , ചെന്നിതലയെയോ , ചാണ്ടിയെയോ ഒന്നുമല്ല, പൊതുജനത്തെ തന്നെയാണ് ശശി ആക്കിയത്...........
അതെ, ഈ പ്രശ്നം ഇത്ര വഷളാക്കിയതില്‍ ചെന്നിത്തലക്ക് തന്നെയാണ് പ്രധാന പങ്ക്. പെരുന്ന നായരുടെ പ്രസ്താവനക്ക് പിറകിലും ചെന്നിത്തലയുടെ തല ഉണ്ടാകാനിടയുണ്ട്.
Deleteകയിഞ്ഞ തിരഞ്ഞെടുപ്പില്‍ കണ്ടത് കമ്യൂണിസ്റ്റ് പാര്‍ടിയുടെ നീത്ര്തത്തില് ഹിന്ദു വോട്ടുകളുടെ എകീകരനമായിരുന്നു പല സ്ഥലങ്ങളിലും സി പി യം വോട്ടു പിടിച്ചത് ന്യൂന പക്ഷം അധികാരത്തില്‍ വരും അതുകൊണ്ട് ഭൂരിപക്ഷ സമുദായത്തിന് വോട്ടു ചെയ്യുക എന്ന് പറഞ്ഞു കൊണ്ടായിരുന്നു പക്ഷെ കേരളത്തിന്റ്റ് ഭൂമികയില്‍ പരാചയമരിയാനായിരുന്നു വിധി, അല്ലയോ നടേശ നിങള്‍ അന്ന് കൊണ്ഗ്രസിനു അനുകൂലമായി നിന്നിരുന്നെങ്കില്‍ നിങ്ങല്കീ ഗതി വരുമായിരുന്നോ കാര്യങ്ങള്‍ മുന്‍കൂട്ടി കാണുവാനുള്ള കയിവില്ലയ്മയെല്ലേ ഇത് വിളിച്ചോതുന്നത് ഇനി പരിധപിചിട്ടെന്തു കാര്യം രാജാക്കാന്‍ മാരുടെ കാര്യവും തധെയവ ഡല്‍ഹി നായരെന്നു പറഞ്ഞു കൊറേ പുകിലുണ്ടാക്കി കെ വി തോമസിനെ പടിക്ക് പുറത്തിരുത്തി അപ്പോള്‍ കൊണ്ഗ്രസില് നിന്നും കൂടുതല്‍ പ്രധീക്ഷിക്കാമോ?
ReplyDeleteഇനി വേണ്ടത് വിവാദാഗ്നി ആളിപ്പടരാതിരിക്കുകയാണ്. അതിനു ശ്രദ്ധിക്കേണ്ടത് കേരളത്തിലെ മാധ്യമങ്ങള്‍ തന്നെയാണ്.
ReplyDeleteഉന്നത്തെ ജാതീയ ഹര്‍ത്താല്‍ അടക്കമുള്ള കാര്യങ്ങളില്‍ മാധ്യമ രാഷ്ട്രീയ ജാതി നേതാക്കളില്‍ നിന്നും കേരളീയ പൊതു സമൂഹത്തിനു വിവേകം പ്രതീക്ഷിക്കുന്നത് അവിവേകമാവുമോ...?
കേരളത്തില്‍ 13 ജില്ലകള്‍ വേറെയും ഉണ്ടെന്ന് ഉമ്മനും കൂട്ടരും മറക്കരുത്................................
ReplyDelete>തങ്ങള്‍ ബഡായി പറയാറില്ല എന്ന്/
ReplyDelete>ചാനലുകളില്‍ പച്ചക്ക് വര്‍ഗീയത വിളിച്ചു പറയുന്ന സുകുമാരന്‍ നായരെ കാണാനായി.
>ജാതി മതം എന്നിവ കുപ്പത്തൊട്ടിയില്‍ ഇട്ട സിപിഎം മന്ത്രിമാരുടെ ജാതി തേടി നടക്കുന്നു.
>ലീഗിന് അഞ്ചാമത്തെ കൊമ്പ് കൂടി മുളച്ചു. ഇനി അവരെ പിടിച്ചാല്‍ കിട്ടില്ല.
>അഞ്ചാം മന്ത്രി എന്ന് പറഞ്ഞ് ലീഗിനെ പരിഹസിച്ചവര്‍ അലി ഛെ ഛെ.. ശശിയായി.
This comment has been removed by a blog administrator.
DeleteThis comment has been removed by a blog administrator.
Deleteഎന്താണ് ലീഗ്..?
ReplyDeleteഎന്താണീ ലീഗിന്റെ തത്വശാസ്ത്രം..?
എന്താണിവരുടെ അചണ്ഢ...? ഒന്നുമില്ലാതെ മതത്തിനന്റെ പേരില്‍ കുറച്ചാള്‍ക്കാരെ പാകിസ്ഥാന് കൊടിയും പച്ചലഡുവും കാട്ടി കോണികേറ്റുന്ന ഒന്നാന്തരം ഉടായിപ്പ് ഇത് മലപ്പുറത്ത് നടക്കും അതിന് വെളിയിലേക്കിറങ്ങിയാല് കാസര്‍കോഡും കണ്ണൂരും ഉദാഹരണങ്ങളാണ്............
This comment has been removed by the author.
Deleteകണ്ണൂരിലും കാസര്‍ക്കോട്ടും ലീഗിന് ഒരു എം എല്‍ എമാര്‍ ഉണ്ട്.
Deleteകണ്ണൂരില്‍ മാര്‍ക്സിസ്റ്റ് കോട്ടയില്‍. അഴീക്കോട്. എന്താ അറിഞ്ഞില്ലേ ?
കാസര്‍കോഡ് തൊട്ടിത്തരത്തിനിറങ്ങിയ മജീദിനും ബഷീറിനും നീര് ഇതുവരെ വറ്റിയിട്ടില്ല.മലപ്പുറത്ത് ഇതൊക്കെ നടക്കും കാരണം ജനിച്ചുവീഴിമ്പോഴേ പിള്ളേര്‍ക്ക് പാലിനും പകരം പച്ചലഡുവും കൊടുത്ത് കോണിയിലാണ് ലോകത്തിന്റെ സ്പന്ദനം എന്നു പറഞ്ഞുപഠിപ്പിക്കും മലപ്പുറം ലീഗെനന്നും മലപ്പുറം തന്നെ
Delete"ഓരോ ലീഗുകാരന്റെയും അഭിമാന നിമിഷം - "അതെ.... പാണക്കാട് തറവാട് തന്നെയാണ് ലീഗുകാരന്റെ ഹൈ കമാന്റ്... ലീഗിന് അഞ്ചാം മന്ത്രിയുണ്ടാവില്ലെന്നു സ്വപനം കണ്ടവരെ അധികമിപോള് കാണുന്നില്ല? - ലീഗ് രാഷ്ട്രീയത്തിന്റെ സുനാമി തിരകളില്‍ ആടി ഉലയുകയാവും അവര്‍..!
ReplyDeleteസാമുദായിക അസന്തുലിതാവസ്ഥയുടെ ഉമ്മാക്കി കാണിച്ച് മുസ്ലിം ലീഗിനെ പഠിപ്പിക്കാന്‍ ഇറങ്ങിയിരിക്കുന്നു ഭൂരിപക്ഷത്തിന്റെ മൊത്തം കുത്തക അവകാശപ്പെടുന്നവർ, കോറസ് പാടാന്‍ മുഴുവന്‍ മാധ്യമങ്ങളും ഇവിടെ ഉണ്ട്.
കേരളീയ സമൂഹത്തിൽ മുസ്ലിം ലീഗ് എന്താണെന്നറിയാത്തവരാണ് അവര്‍.. ജാതിയും മതവും പറഞ്ഞും തങ്ങളാണ് ഈ സമൂഹത്തെ നയിക്കുന്നതെന്ന വീമ്പു പറയുന്ന അഭിനവ ബുദ്ധിജീവികള്‍.?!
ഇവിടെ മുസ്ലിം ലീഗ് രാഷ്ട്രീയമായ ആവശ്യമാണ് ഉന്നയിച്ചത്. അര്ഹമല്ലാത്ത്തത് ഇന്ന് വരെ മുസ്ലിം ലീഗ് ചോദിച്ചിട്ടില്ല. അഭിമാനകരമായ രാഷ്ടീയ പോരാട്ടം നടത്തി ജനാധിപത്യ രീതിയില്‍ അധികാരത്തിലൂടെ അവകാശം നേടി എടുക്കാന്‍ തന്നെയാണ് ഈ പ്രസ്ഥാനം ഇവിടെ നില നികുന്നത്, ആരാന്റെ വെറക് വെട്ടികളും വെള്ളം കോരികളുമായി കഴിയാനുള്ളതല്ല ഈ സമൂഹം.. എന്നാല്‍ ഇതര സമുതായക്കാരന്റെ ഒരണുമണി അവകാശം കവര്നെടുക്കാന് ഇന്നേവരെ പ്രവര്‍ത്തിച്ച ചരിത്രം ഈ പ്രസ്ഥാനതിനില്ല.....
അതുകൊണ്ട് തന്നെ, മലയാളികിടയിലെ മത സൌഹാര്ധം തകര്‍ന്നു കാണാന്‍ നോമ്പ് നോറ്റ ജാതി കോമരങ്ങളുടെ മുഖത് തോണ്ടാന്‍ യു.ഡി.എഫ് ആർജ്ജവം കാണിച്ചിരിക്കുന്നു...
അഭിനന്ദനങ്ങള്‍..
സമുതായിക സന്തുലിതത്വം തകര്‍ന്നു പോകുമെന്ന് വിളിച്ചു കൂവിയ പ്രതിപക്ഷ-മാമന്റെ വര്‍ഗീയ മുഖം പ്രബുദ്ധ കേരളത്തിലെ പൊതു സമൂഹം ചര്‍ച്ച ചെയ്യേണ്ടതല്ലേ?
- ബാഫഖി തങ്ങളും കരുണാകരനും സി. എച്ചും പാണക്കാട് തങ്ങളുമെല്ലാം രൂപം നല്കി കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സൂക്ഷിക്കുന്ന ഈ യു. ഡി. എഫ്. സംവിധാനം ഇനിയുമിവിടെ ഉണ്ടാകും.. ഒപ്പം ജനലക്ഷങ്ങളുടെ വിശ്വാസത്തില്‍ രാഷ്ട്രീയ ആത്മാവര്പിച്ചു ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ് കൂടെയുമുണ്ടാവും...
മുസ്ലിം ലീഗ് സിന്ദാബാദ് ...
phaaaaaaaaaaaaaaaaaaaaaaaaa........ veronnum parayanillla......ninnepoloru vargeeya theevravadhiyodu,,,,,
Deleteപ്രശ്നം തീര്‍ന്നിട്ടില്ല ഇനി നാടാര്‍ മന്ത്രി പ്രശ്നം വരാന്‍ കിടക്കുന്നു, പിന്നെ ഗണേഷ്-പിള്ള ചക്കളത്തി പോരാട്ടം തീര്‍ക്കണം അങ്ങനെ എന്തെല്ലാം പ്രശ്നം കിടക്കുന്നു. ഏറ്റവും ജൂനിയര്‍ ജയലക്ഷ്മിയും,അനൂപും അടക്കം മന്ത്രിയായപ്പോള്‍ വെറും കാഴ്ചക്കാരായി നോക്കിനില്‍ക്കേണ്ടി വന്ന കോണ്‍ഗ്രസ്സിലെ മുരളീധരന് മുതല്‍ വി ഡി സതീശന് വരെയുള്ള ആളുകളുടെ അസംതൃപ്തി വേറെ ഇതൊക്കെ പരിഹരിക്കണ്ടേ ?
ReplyDeleteമുസ്ലിംകള്ക്ക് നാലിലധികം കെട്ടരുത് എന്നല്ലാതെ അഞ്ചാമത്തെ ഒരു മന്ത്രി പാടില്ല എന്ന് ഒരു ശരീഅത്തും വിലക്കാത്തതിനാല്‍ അതാവാം .അതിനു ആകാശം കൊഴിഞ്ഞുവീഴും എന്ന വ്യാഖ്യാനം നല്‍കിയതില്‍ പ്രധാന പങ്ക് മുഖ്യധാരാമാധ്യമങ്ങള്‍ക്കും സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകള്‍ക്കും തന്നെ.ഇക്കാര്യത്തില്‍ ലീഗിനെ കരുതിക്കൂട്ടി ടാര്‍ജെറ്റ് ചെയ്തോ എന്ന സംശയം ഉണ്ടുതാനും .
ReplyDeleteപോത്ത് കലക്കിയെ കുടിക്കൂ,എന്ന പോലെയാണ് കോണ്‍ഗ്രസ്സിന്റെ കാര്യം. പരമാവധി കലക്കി കുളമാക്കും .അഞ്ചാം മന്ത്രി കാര്യത്തിലും അത് തന്നെ സംഭവിച്ചു.
ReplyDeleteഅതെ ശരിയാണ് മലപുറത്തെ പോത്തുകള്‍ യുഡിഎഫ് ഭരണം കലക്കുകയാണ് കലക്കി മറിക്കുകയാണ്
DeleteFair!
ReplyDeleteകഴിഞ്ഞ ഏതാനും ദിവങ്ങളായി മുസ്ലിം ലീഗിന്റെ ഈ അഞ്ചാം മന്ത്രി സ്ഥാനം വിഷയമാക്കി പലരും പാര്‍ട്ടിയെയും, അതിന്റെ നേതൃത്വത്തെയും പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. അവരുടെയൊക്കെ ഇപ്പോഴത്തെ മാനസികാവസ്ഥ എന്തായിരിക്കും എന്ന് നമുക്കെല്ലാവര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ.ഒരു പാട് വിമര്‍ശന ശരങ്ങള്ലീഗിനെതിരെ വന്നു കണ്ടതില്എനിക്ക് വളരെ പ്രധാനമായി തോന്നിയത്, രണ്ടു ചോദ്യങ്ങളാണ്: നാല് മന്ത്രിമാര്നേരത്തെ തന്നെയുള്ള ലീഗിന് ഒരു അഞ്ചാം മന്ത്രി കൂടി കിട്ടിയിട്ട് സമുദായത്തിന് എന്ത് നേട്ടം ഉണ്ടാകും എന്നും, ബാബറി മസ്ജിദ് തകര്‍ച്ചാ വേളയില്‍പോലും അധികാരം വിട്ടൊഴിയാത്ത ലീഗ്, മന്തിസ്ഥാനത്തിനു വേണ്ടി അത് വിട്ടോഴിയുമോ, ഒഴിഞ്ഞാല്അത് അധികാര മോഹത്തിന്റെ തെളിവല്ലേ, എന്നുമാണ്.ഈ രണ്ടു ചോദ്യത്തിനും മുസ്ലിം ലീഗ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും മറുപടി പറയാന്‍പ്രയാസം ഉണ്ടായിരിക്കില്ല. ഒന്ന് രണ്ടു മറു ചോദ്യങ്ങള്‍ ആണ് ഇതിനു മറുപടി ആയി ഏറ്റവും ഉചിതമെന്ന് എനിക്ക് തോന്നുന്നത്. മുസ്ലിംലീഗ് ഭരണാധികാരത്തില്പങ്കാളി ആയതു കൊണ്ട് മുസ്ലിം സമുദായത്തിന് നന്മയൊന്നും ഉണ്ടായിട്ടില്ലെങ്കില്തിന്മ എന്തെങ്കിലും ഉണ്ടായിട്ടുണ്ടോ? മുസ്ലിം ലീഗ് എന്ന പാര്‍ട്ടി ഇല്ലായിരുന്നുവെങ്കില്കേരള മുസ്ലിംകളുടെ അവസ്ഥ ഇന്നത്തേതിലും മെച്ചം ആകുമായിരുന്നോ, അതോ മോശം ആകുമായിരുന്നോ? ബാബറി പള്ളി പൊളിച്ചതുമായി ബന്ധപ്പെട്ടു ഉണ്ടായ പ്രശ്നങ്ങളില്ലീഗുമായി തെറ്റിപ്പിരിഞ്ഞു പോയി രൂപം കൊണ്ട ഇന്ത്യന്നാഷണല്ലീഗ് ഇന്നെവിടെ? അതിന്റെ അവസ്ഥ ഇപ്പോള്‍എന്ത്? സമാനമായ തീവ്ര ചിന്തകളുമായി മുന്നോട്ടു വന്നിരുന്ന പി ഡി പ്പി, എന്‍ഡി എഫ് turned എസ് ഡി പി ഐ പോലോത്ത സംഘടനകളുടെ നില ഇപ്പോള്‍എന്ത്? അവരുടെ ന്യായ വാദങ്ങളായിരുന്നു ശരി എങ്കില്എന്ത് കൊണ്ട് കേരള മുസ്ലിംകളുടെ പിന്തുണ അവര്‍ക്ക് കിട്ടിയില്ല, മാത്രമല്ല മുസ്ലിം ലീഗിന് ആ പിന്തുണ മുമ്പത്തേക്കാള്കൂടുതലായി കിട്ടുകയും ചെയ്തു? മുസ്ലിം ലീഗ്, സമുദായത്തിന് ഒരു ഗുണവും കൊണ്ട് വരാത്ത വെറും അധികാര മോഹികളുടെ പാര്‍ട്ടി മാത്രമാണെങ്കില്‍, അതിന്റെ നിലപാടുകള്മുസ്ലിം വിരുദ്ധമാണെങ്കില്‍, എന്ത് കൊണ്ട് കേരള മുസ്ലിംകളുടെ പിന്തുണ മറ്റു മുസ്ലിം സംഘടനകള്‍ക്കോ മറ്റു മുഖ്യ ധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ കിട്ടാത്ത വിധം മുസ്ലിം ലീഗിന് പൂര്‍വാധികം ഭംഗിയായി ലഭിക്കുന്നു? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുന്നവര്‍ക്ക് ലീഗിനെതിരെയുള്ള എല്ലാ വിമര്ശങ്ങള്ക്കും മറുപടി സ്വയം കണ്ടെത്താന്‍കഴിയും.
ReplyDeleteഇനി നാലുവര്ഷംകൂടിയേ യൂഡിഎഫിനു കേരളത്തില്‍ സ്ഥാനമുള്ളീ ഇനി യുഡിഎഫ് ഭരണം ചരിത്രം..........................
ReplyDeleteസുകുമാരാന്‍ നായര്‍ പറയുന്നു ഹിന്ദുക്കളെ അവഗണിച്ചു ഹിന്ദു മന്ത്രിമാര്‍ കുറഞ്ഞു പോയി എന്ന് അതെ സമയം മന്ത്രിസഭയില്‍ ഉള്ള ഒരു ഹിന്ദു നായര്‍ മന്ത്രിയെ മാറാനും അയാള്‍ തന്നെ പറയുന്നു, ഗണേശന് പോയാല്‍ നായരും ഹിന്ദുവും ഒരു മന്ത്രി കുരയുകയല്ലേ ചെയ്യുന്നത്? തീര്‍ച്ചയായും ഈ യു ഡീ എഫ് അംഗ സംഖ്യ ഇങ്ങിനെ ആകാന്‍ കാരണം ചെന്നിത്തല ആണ് ഇയാള്‍ മുഖ്യമന്ത്രി ആകാന്‍ കച്ച കെട്ടി മാവേലിക്കരയില്‍ മലസരിക്കാന്‍ ഇറങ്ങിയതോടെ കൂട്ടകുഴാപ്പം ആയി , പ്രചാരണത്തിന്റെ ദിശ തെന്നെ തേടിപോയി , ഇപ്പോഴും ഇയാള്‍ക്ക് ആഭ്യന്തരം കയ്യാളാന്‍ നടത്തിയ ശ്രമം ഉമ്മന്‍ ചാണ്ടി വിദഗ്ധമായി പൊളിച്ചു കയ്യില്‍ കൊടുത്തു , നായര്‍ക്കു ആഭ്യന്തരം കിട്ടി, പക്ഷെ കണ്ട്രോള് ഉമ്മന്‍ ചാണ്ടിക്ക് തന്നെ, ചെന്നിത്തലയെ രാജ്യസഭക്ക് വിടാനും പറ്റുന്നില്ല ആന്റണിക്ക് കൊടുക്കണ്ടേ? ആന്റണി ലോക സഭയ്ല് നിന്നും ഇനി ജയിക്കുമെന്ന് തോന്നുന്നില്ല ഭരണ പാടവം ജനത്തിന് നന്നായി മനസ്സിലായി പാകിസ്താന് ഇന്ത്യ ആക്രമിക്കാതത് ആരുടെയോ കുടുംബത്തിന്റെ നേര് , അപ്പോള്‍ ശരിക്ക് ചിന്തിച്ചാല്‍ ഈ മന്ത്രിസഭാ മാറ്റം ഒരു അട്ജസ്റ്റ് മെന്റ് , അതോടൊപ്പം ചെന്നിത്തലക്ക് ഇനി ആയുധം ഒന്നും കയ്യിലില്ല , ഉമ്മന്‍ ചാണ്ടി ഈ വെള്ളപ്പള്ളിയെയും സുകുമാരന്‍ നായരെയും ഇങ്ങിനെ heroes ആക്കരുത് അവര്‍ക്ക് ഇത്ര ഗൌരവം കൊടുക്കരുത്
ReplyDeleteAlso League should give an impartial rule especially in education sector, where transfers and postings can make very high controversies and can lead to change of rules. Now its blatant communalism happening in education sector. That should change. Either Ummen chandi take Education from league or implement impartial rule there. Else you will see LDF coming back to power
വളരെ അർത്ഥവത്തായ ഒരു പോസ്റ്റ്..
ReplyDeleteലീഗിന് അഞ്ചാം മന്ത്രിസ്ഥാനം അര്‍ഹതപ്പെട്ടതാണ് അതുകൊണ്ട് അത് ലഭിക്കണം എന്ന് പറയുന്നതിനായിരുന്നു പാണക്കാട് തങ്ങള്‍ പ്രഖ്യാപിച്ചത് കൊണ്ട് അത് ലഭിക്കണം എന്ന് പറയുന്നതിനേക്കാള്‍ അന്തസ്സ്. ഇപ്പോള്‍ ലഭിച്ച മന്ത്രിസ്ഥാനത്തിന്റെ പേരില്‍ ലീഗിന് വന്നു ചേര്‍ന്ന ഇമേജ് ആ പാര്‍ട്ടിയുടെ ഇതര സമൂഹങ്ങളുമായുള്ള ഗുണപരമായ സഹവര്‍ത്തിത്വത്തിന് ഉതകുന്ന രൂപത്തില്‍ പരിവര്‍ത്തിപ്പിച്ചെടുക്കാന്‍ നേതൃത്വത്തിനും അണികള്‍ക്കും കഴിയേണ്ടതുണ്ട്.
ReplyDeletebasheer bhayee..aa anony kamantukal option ozhivaakkunnathalle nallathu?..ennoru samshayam illaathillathillaa..anonikal aakumpol enthum kaanikkaam enthey athenne?
aranee panakkad thangal?????? ithu indyanu keralamanu oru janathipathya rajyamanu soudhiyum iraqum onnumalla ningalude samudhayathile karyangal adheham theerumanichotte aarkkum parathiyilla.... allathe. ini naale oommen chandi mari kunjalikuttye mukhyan akkanamennu paranjal athum nadathi kodukkendi varumo????( ini adutha agenda thanneyayirikkum. pavam kunjoonju.) anony alergyulla thankalodu anony aayi thanne reply nalkunnu.....
Deleteഅഞ്ചാമതൊരു മന്ത്രി ഉണ്ടായതുകൊണ്ട് കേരളീയ സമൂഹത്തിനു എന്ത് നേട്ടമാണ് ഉണ്ടാകുന്നത് എന്ന് ബഷീര്‍ ഭായ് പറഞ്ഞു കണ്ടില്ല. ഇപ്പോള്‍ ഉള്ള വകുപ്പുകള്‍ അല്ലാതെ പുതുതായി ഒന്നും കിട്ടുന്നുമില്ല. അപ്പോള്‍ സംസ്ഥാനത്തിന് അധിക ഭാരം അല്ലാതെ എന്ത് നേട്ടം. കുറെ സ്വന്തക്കാരെയും മറ്റും പേര്‍സണല്‍ സ്റ്റാഫില്‍ കയറ്റാം അല്ലാതെന്തു ?
ReplyDeleteഒരുകാര്യം ഉറപ്പാണ്. സാമുദായിക ഐക്യം വിളങ്ങി നിന്ന സ്ഥലമായിരുന്നു കേരളം. പക്ഷെ ഈ പുതിയ സാഹചര്യത്തില്‍ ജനങ്ങള്‍ സാമുടായികാടിസ്ഥാനത്തില് ചിന്തിച്ചു പോകുന്നെങ്കില്‍ അതിനു സാധാരണ ജനങ്ങളെ എങ്ങനെ കുറ്റം പറയാനാവും? ഇതിനു പൂര്‍ണ്ണമായും ഉത്തരവാദികള്‍ കൊണ്ഗ്രസ്സും, ലീഗും മാത്രമായിരിക്കും.
ചാനല്‍ ചര്‍ച്ചകളില്‍ സംയമനം പാലിക്കണം എന്നാ വാദത്തോട് യോജിക്കുന്നു. പക്ഷെ ചാനല്‍ ചര്‍ച്ചകള്‍ ഉണ്ടായില്ലെങ്കിലും, കേരളത്തില്‍ ഇന്ന് നടക്കുന്നത് ജനം മനസ്സിലാക്കും ഭായ്.
വാളെദുത്തവന് വാളാല്‍ എന്ന് പറയുന്ന പോലെ UDF ഇന്റെ മരണം ഉടനെ പ്രതീക്ഷിക്കാം. മതം എന്ന വാള് കൊണ്ട് ജയിച്ചു കയറിയ UDF അതെ വാളു കൊണ്ട് ചാവും.
ReplyDeleteMuch better posting..
ReplyDeleteനാടാരുടെ മന്ത്രി പടം എപ്പോള്‍ കൊടുക്കും ആരെ മാറ്റും? വരദരാജന് ജയിച്ചു വന്നാല്‍ കൊയപ്പത്തിന്മേല് കൊയപ്പം
ReplyDeleteI have to tell this.. http://pheonixman0506.blogspot.com/2012/04/bjp.html
ReplyDeleteബി.ജെ.പിക്ക് അസൂയയാന്നേ അസൂയ. അസൂയ മൂത്തപ്പോള്‍ ഹര്‍ത്താല്‍ നടത്തുന്നു!!
ReplyDeleteഒരു എം.എല്‍.എ പോലുമില്ലാത്ത അവര്‍ക്ക് ഒരു സമുദായത്തിന്റെ ഐക്യത്തില്‍ നിന്നും വര്‍ഗ്ഗ ബോധത്തില്‍ നിന്നും തിളക്കമാര്‍ന്ന നിലയില്‍ വിജയിച്ചു വന്ന 20 എം.എല്‍.എ മാരും അവരെ മുന്നോട്ട് നയിക്കുന്ന തങ്ങളെയും കാണുമ്പോള്‍ സഹിക്കുന്നില്ല.
കഷണ്ടിക്ക് പരസ്യത്തില്‍ എങ്കിലും മരുന്നു കണ്ടു പിടിച്ചു അസൂയക്ക് പ്രായോഗികമായി മരുന്നു വല്ലതും കണ്ടു പിടിച്ചോ ആവോ?
മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് പറഞ്ഞ പ്രത്യയശാസ്ത്രത്തിന്റെ വക്താക്കള്‍ പോലും ജാതിയും മതവും തിരിച്ചു മന്ത്രിമാര്‍ക്ക് വേണ്ടി വാദിച്ചു. ലീഗിന് അഞ്ചാം മന്ത്രി സ്ഥാനം കൊടുത്താല്‍ സാമുദായിക സന്തുലനം തകരുമെന്ന് വി എസും കോടിയേരിയും പിണറായിയും വിലപിച്ചപ്പോള്‍ കേരളീയ മതേതര പൊതുസമൂഹത്തിന്റെ മനസ്സാക്ഷിക്കാണ് മുറിവേറ്റത്. ഇത്രയേറെ ജാതിബോധവും സന്തുലനബോധവും വി എസ്സിനുണ്ടായിരുന്നെങ്കില് തന്റെ നേതൃത്വത്തിലുള്ള കഴിഞ്ഞ മന്ത്രിസഭയിലെ മുസ്ലിം മന്ത്രിമാരുടെ എണ്ണം കൂട്ടണമായിരുന്നു. രണ്ടു മുസ്ലിം മന്ത്രിമാരെ വെച്ചാണ് വി എസ് കഴിഞ്ഞ അഞ്ചു വര്‍ഷം ഭരിച്ചത്. അപ്പോള്‍ എവിടെയായിരുന്നു ഈ സന്തുലനബോധം?. മുന്നണിയിലെ രണ്ടാം കക്ഷി ഒരേ ജാതിയില്‍ നിന്ന് നാല് മന്ത്രിമാരെ പ്രഖ്യാപിച്ചപ്പോള്‍ എവിടെയായിരുന്നു ആ സമത്വ ബോധം. സി പി എം പതിറ്റാണ്ടുകള്‍ ഭരിച്ച പശ്ചിമ ബംഗാളില്‍ എത്ര സാമുദായിക സന്തുലനം പാലിച്ചിട്ടുണ്ട്?
ReplyDeleteഒരു അഞ്ചാം മന്ത്രി, അയ്യാളുടെ ശമ്പളം ഒരു MLA യേക്കാള്‍ വെറും പതിനായിരം ഉലുവ കൂടുതല്‍(കടപ്പാട് ശ്രീ PC ജോര്‍ജ്ജു), പിന്നെ കിമ്പളം അവന്റെ കഴിവ് പോലെ ഇരിക്കും :-)
ReplyDeleteഅത് ലീഗിന്റെ തന്നെ വകുപ്പില്‍ നിന്നും അടര്‍ത്തിയെടുത്തു കൊടുത്തു - കാന്ക്രസ്സിനു ഒരു നഷ്ടവും ഇല്ല. തലയില്‍ ബാക്കി ഉള്ള പൂട എടുത്തു കഷണ്ടി മറക്കുന്ന പോലുള്ള ഒരു ഏര്‍പ്പാട്.
പിന്നെ ജാതിക്കോമരങ്ങളുടെ വിളയാട്ടം - ബഷീര്‍ക്ക, അധികാരം എല്ലാവര്ക്കും ഒരു ലഹരി ആണ്, അത് കിട്ടാന്‍ എല്ലാരും പഠിച്ച പണി പയറ്റും, ജാതിയെ മതത്തെ എല്ലാം ആയുധമാക്കും, ചിലപ്പോ മുസ്ലീംകളെ പ്രീനിപ്പിക്കും, ചിലപ്പോ വിദ്വേഷം തുപ്പും, അത്ര തന്നെ, ഒന്നും അധികമായി കാര്യമാകേണ്ട. എന്നാല്‍ മുസ്ലീംകള്‍ മന്ത്രിയാകുമ്പോ മാത്രമാണ് ഈ കൂട്ടര്‍ക്ക് സന്തുലനഫോബിയ വരുന്നത് എന്നത് രസകരം ആണ്, അല്ഫുതകരം അല്ല താനും. സന്തുലനം അനുസരിച്ച് തന്നെ ആണല്ലോ 19 ശതമാനം മാത്രമുള്ള സമുദായത്തിലെ ഒരാള്‍ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഒരേ സമയം ആയതും കഴിഞ്ഞ മന്ത്രിസഫയില് വെറും 2 മുസ്ലീം മന്ത്രിമാര്‍ മാത്രം ആയി ഒതുങ്ങിപ്പോയതും എല്ലാം. കഷ്ടം.
ലീഗ് ഓരോ അടി മുന്നോട്ട് വെക്കുമ്പോഴും ഇതുപോലുള്ള കൊലാഹാളങ്ങള് പതിവാണ്.
ReplyDeleteഅതിലൊന്നും ആരും തളരേണ്ടാതില്ല. പണ്ട് മലപ്പുറം ജില്ല രൂപീകരണത്തില്‍
ഉണ്ടായതിന്റെ ഒരംശം പോലുമില്ല ഇതൊന്നും. കൂടുതല്‍ അവകാശങ്ങളും പ്രാതിനിധ്യവും നേടിയെടുക്കുക
അതിനു വേണ്ടി തന്നെയാണ് ലീഗ് എം. എല്‍. എ മാരെ ജയിപ്പിച്ചു വിടുന്നത്.
ശതമാനത്തില്‍ കുറവുള്ളവര്‍ പോലും എത്ര കൂളായാണ് സ്ഥാനമാനങ്ങള്‍ നേടി എടുക്കുന്നത്.
പിന്നെ വാര്‍ത്താ ചാനലുകള്‍ , അവര്‍ക്ക് ഈച്ചയുടെ സ്വഭാവമാണ് മുറിവുകളില്‍ കുത്തി വലുതാക്കുകയും പിന്നെ അതിനു ചുറ്റും വട്ടമിട്ടു പറക്കുകയും ചെയ്യുന്ന പത്ര പ്രവര്‍ത്തന രീതിയാണ് നിര്‍ഭാഗ്യ വശാല്‍ ഇപ്പോള്‍ ഉള്ളത്.
<<< ഒരു വൃത്തി കെട്ട അനോണി കുറച്ചു നാളായി ഇവിടെ കറങ്ങുന്നുണ്ടല്ലോ ഡിലിറ്റിക്കൂടെ>>>
Chappadaachi kaanichu rakshapettaal etra naalathekku?
ReplyDeleteരാഷ്ട്രീയവും സാമുദായിക സമവാക്യങ്ങളും കൂട്ടി ചേര്‍ത്ത് മലയാളികളുടെ മനസ്സില്‍ ഇത്ര അധികം വര്‍ഗീയവിഷം കുത്തിവെച്ച വേറെ ഒരു സംഭവം ഉണ്ടായിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു... മതം വേണ്ട എന്ന് പറയുന്നവര്‍ എത്ര വര്‍ഷം കേരളം ഭരിച്ചതാ... എന്നിട്ട് കേരളം ഒരു സ്വര്‍ഗം ആയിട്ടുണ്ട് എന്നര്ക്കെങ്ങിലും വാദം ഉണ്ടോ, ഏതെങ്കിലും സമുദായ സന്തുലനം തകര്‍ന്നു തരിപ്പനമായോ..? എന്നിട്ടൊന്നും ഉണ്ടാകാത്ത ഭൂകമ്പം ഒരു മന്ത്രി മുസ്ലിം ലീഗിന് കിട്ടിയാല്‍ ഉണ്ടാകും എന്ന് പ്രചരിപ്പിക്കുന്നതില്‍ നമ്മുടെ മാധ്യമങ്ങളുടെ 'ആത്മാര്‍ഥതയും സമര്‍പ്പണ മനസ്കതയും' സംസ്ഥാനത്തിന്റെ വികസനത്തിന് ക്രിയാത്മകമായ സംഭാവന നല്കുന്നതില് ഉണ്ടായിരുന്നെങ്ങില്‍...!!! കാര്യങ്ങള്‍ ഇത്രത്തോളം എത്തിച്ചതിന്റെ ഫുള്‍ ക്രെടിടും കോണ്‍ഗ്രസ് പാര്‍ടിക്ക് മാത്രമാണ്... ഇത് കേരളത്തിലെ അവസാനത്തെ കോണ്‍ഗ്രസ് മന്ത്രി സഭയാകും എന്നൊരു വാദം കേട്ടു... അങ്ങനെ സംഭവിച്ചാല്‍ അത് ലീഗിന്റെ അല്ല, മറിച്ചു സാമുദായിക അസന്തുലനം എന്ന് പറയാതെ പറഞ്ഞു ഇത്രെയും കാലം അനാവശ്യമായി കാര്യങ്ങള്‍ നീട്ടികൊണ്ട് പോയ കോണ്‍ഗ്രസ് പാര്‍ടിക്ക് മാത്രമാണ് എന്നാണു എന്റെ വ്യക്തിപരമായ അഭിപ്രായം... കൊടുക്കുന്നു വെങ്കില്‍ അത് അന്തസായി ആദ്യമേ കൊടുത്തിരുന്നേല്‍ ഇത്രയും വഷളായ ചര്‍ച്ചയും ചിന്ടകളും ഉണ്ടാകുമായിരുന്നോ..?
ReplyDeleteഞാന്‍ മനസ്സിലാക്കിയേടത്തോളം വര്‍ഗീയത മനസിഇല്‍ ഇടം പിടിക്കാതെ, മനുഷ്യതത്തിനു വിലകൊടുക്കുന്നതില് എന്നും മാതൃകയായവര്‍ തന്നെയാണ് മലയാളികള്‍... എന്റെ അനുഭവവും അത് തന്നെയാണ്... ന്യൂസ് റൂമില്‍ തോല്‍ക്കാതിരിക്കാന്‍ വായില്‍ തോന്നുന്നതെല്ലാം വിളിച്ചു പറഞ്ഞവര്‍ ഒന്ന് ആത്മ പരിശോധന നടത്തിയാല്‍ നന്നായിരിക്കും....
രാഷ്ട്രായത്തെ രാഷ്ട്രീയമായും മതത്തെ മതമായും കാണാന്‍ മലയാളികള്‍ക്ക് എന്നെന്നും കഴിയട്ടെ എന്ന് ആത്മാര്‍ഥമായി പ്രാര്‍ത്ഥിക്കുന്നു...!
മ്യാവൂ : ഞാന്‍ ലീഗ് അല്ല!
ജയിച്ചത് ആരായാലും നഷ്ടം മുസ്ലിം സമുദായത്തിന് തന്നെ. ഇനി മുസ്ലിംകള്ക്ക് ലഭിക്കേണ്ട ന്യായമായ ആവശ്യങ്ങള്‍ പോലും നേടിയെടുക്കാനാവാത്ത സ്ഥിതിയുണ്ടാകും.
ReplyDeleteathengane ???
Deleteമന്ത്രി സ്ഥാനം കൊടുക്കുന്നതിനു മുമ്പ് സമാധാന കാംക്ഷികളുടെ blog ഒന്നും കണ്ടില്ലാ. ഞാന്‍ ഒരു തികഞ്ഞ ഇടതു പക്ഷ സഹയാത്രികന് ആയിരുന്നു. പക്ഷെ ഇനി എന്റെ വോട്ടുകള്‍ ബി ജെ പി ക്ക് കൊടുകാനാണ് ഞാന്‍ വിചാരിക്കുന്നത്. സഹിക്കുന്നതിനും ഒരു പരിധിയില്ലേ? കേരളത്തില്‍ മലപ്പുറം എന്ന ഒരു ജില്ല മാത്രമേ ഉള്ളോ? ലീഗിന് മന്ത്രി സ്ഥാനം കിട്ടിയെങ്കിലും, ദൂര ഭാവിയില്‍ ഇതൊരു സ്വയം പാര ആണെന്ന കാര്യത്തില്‍ സംസയമില്ല. എന്നെ പോലെ ചിന്തിക്കുന്ന ലക്ഷങ്ങള്‍ കേരളത്തില്‍ ഉണ്ടാവുമെന്ന് ഉറപ്പാണ്. പിന്നെ എനിക്ക് മനസ്സിലാവാത്ത മറ്റൊരു കാര്യം പേരില്‍ പോലും മതത്തിന്റെ പേരുള്ള ഒരു പാര്‍ടി വേറെ ഉണ്ടോ? പിന്നെ അവര്ക് വേണ്ടി വകാലത്ത് പറയേണ്ട ഒരു കാര്യവും മാധ്യമങ്ങള്‍കു ഇല്ല. മുസ്ലിം ലീഗ് എന്ന് പറയുന്നത് പോലും വര്‍ഗീയമാണ്. അങ്ങിനെയുള്ള ഒരു സ്ഥലത്ത് "വര്‍ഗീയ ധ്രുവീകരണം" അതിന്റെ ആവശ്യമുണ്ടോ? കേരളത്തിനെ ഒരു ഗുജറാത്ത് ആകിലയാല് അതിന്റെ ഉത്തരവാദിത്തം മുസ്ലിം ലീഗ് ഇന്‍ മാത്രമായിരിക്കും.
ReplyDeleteഒന്ന് പോടേ..
Deleteലീഗ് കാരാ ഇവിടെ തന്നെ കാണും
Deleteഇവിടുത്തേതു മാത്രം കണ്ടാല്‍ മതിയോ
Deleteപേരില്‍ മാത്രം മുസ്ലീം എന്ന് ഉള്ള ഒരു പാര്‍ട്ടിക്ക് ഒരു മന്ത്രിസ്ഥാനം കൂടെ ലഭിച്ചതിന്റെ പേരില്‍(അതും അവരുടെ തന്നെ നിലവില്‍ ഉള്ള വകുപ്പുകള്‍ മറിച്ചു കൊടുത്തു കൊണ്ട്) നരേന്ദ്ര മോഡിയുടെയും lk അദ്വാനിയുടെയും വര്ഗീയ്യ വിഷം തുപ്പുന്ന പാര്‍ട്ടിക്ക് പിറകെ പോകുന്ന ഇടതുപക്ഷ സഹയാത്രികാ, താങ്കള്‍ ഒക്കെ ആ വഴിക്ക് പോകുന്നത് തന്നെയായിരിക്കും ഒരു പക്ഷെ നല്ല മനസ്സുള്ള യഥാര്‍ത്ഥ ഇടതുപക്ഷ സഹയാത്രികര്‍ക്ക് നല്ലത്. BJP അധികാരത്തില്‍ വന്ന സംസ്ഥാനങ്ങളില്‍ ഒക്കെ ഹിന്ദുക്കള്‍ക്ക് വളരെ കുശാല്‍ ആണെന്നാ കേട്ടത് - ഒരു human development റിപ്പോര്‍ട്ടില്‍ പറഞ്ഞത് ഗുജറാത് Haiti എന്ന ദാരിദ്രരാജ്യതെക്കാള് പിറകില്‍ ആണെന്നാണ്. കാവി മധ്യപ്രദേഷിന്റെയും കാര്യം ബഹുകേമം ആണ്.
Deletehttp://ibnlive.in.com/news/nano-brings-relief-to-poverty-stricken-gujarat/75858-3.html
ബൌ ബൌ: ലീഗിന് എന്നല്ല ഒരാള്‍ക്കും ഒരു മന്ത്രിസ്ഥാനം കിട്ടിയത് കൊണ്ട് സാധാരണക്കാര്‍ക്ക് ഒരു ഗുണവും ഇല്ലെന്നും എന്നാല്‍ ലീഗിന് മന്ത്രിയെക്കിട്ടുമ്പോള് മാത്രം ഇങ്ങനെ കിടന്നു കുര്രക്കുന്നത് ഹിപ്പോക്രസി ആണെന്നും വിശ്വസിക്കുന്ന ഒരാള്‍
പേരില്‍ മാത്രം മുസ്ലീം എന്ന് ഉള്ള ഒരു പാര്‍ട്ടിക്ക് ഒരു മന്ത്രിസ്ഥാനം കൂടെ ലഭിച്ചതിന്റെ പേരില്‍(അതും അവരുടെ തന്നെ നിലവില്‍ ഉള്ള വകുപ്പുകള്‍ മറിച്ചു കൊടുത്തു കൊണ്ട്) നരേന്ദ്ര മോഡിയുടെയും lk അദ്വാനിയുടെയും വര്ഗീയ്യ വിഷം തുപ്പുന്ന പാര്‍ട്ടിക്ക് പിറകെ പോകുന്ന ഇടതുപക്ഷ സഹയാത്രികാ, താങ്കള്‍ ഒക്കെ ആ വഴിക്ക് പോകുന്നത് തന്നെയായിരിക്കും ഒരു പക്ഷെ നല്ല മനസ്സുള്ള യഥാര്‍ത്ഥ ഇടതുപക്ഷ സഹയാത്രികര്‍ക്ക് നല്ലത്. BJP അധികാരത്തില്‍ വന്ന സംസ്ഥാനങ്ങളില്‍ അധികാര വടം വലികലേ കുറിച്ചും ജാതിസന്തുലനതേ കുറിച്ചും അതിന്റെ പെരിലുണ്ടാക്കുന്ന അധികാര വടം വലികേളല്ലേയ് കുറിച്ചും അറിയാരുണ്ടാവും ആവോ അവിടെയൊന്നും മുസ്ലിം ലീഗ് അധികാര പങ്കആലിത്തത്തില് ഇല്ല എന്നാ അറിയുന്നത് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ഇവിടെ ധാരാളം അനോണികള്‍ ഉണ്ട് . അധികാരം എല്ലാവര്ക്കും ഒരു ലഹരി ആണ്, അത് കിട്ടാന്‍ എല്ലാരും പഠിച്ച പണി പയറ്റും, ജാതിയെ മതത്തെ എല്ലാം ആയുധമാക്കും, ചിലപ്പോ മുസ്ലീംകളെ പ്രീനിപ്പിക്കും, ചിലപ്പോ വിദ്വേഷം തുപ്പും, അത്ര തന്നെ, ഒന്നും അധികമായി കാര്യമാകേണ്ട. എന്നാല്‍ മുസ്ലീംകള്‍ മന്ത്രിയാകുമ്പോ മാത്രമാണ് ഈ കൂട്ടര്‍ക്ക് സന്തുലനഫോബിയ വരുന്നത്.രാഷ്ട്രീയവും സാമുദായിക സമവാക്യങ്ങളും കൂട്ടി ചേര്‍ത്ത് മലയാളികളുടെ മനസ്സില്‍ ഇത്ര അധികം വര്‍ഗീയവിഷം കുത്തിവെച്ച വേറെ ഒരു സംഭവം ഉണ്ടായിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു... മതം വേണ്ട എന്ന് പറയുന്നവര്‍ എത്ര വര്‍ഷം കേരളം ഭരിച്ചതാ... എന്നിട്ട് കേരളം ഒരു സ്വര്‍ഗം ആയിട്ടുണ്ട് എന്നര്ക്കെങ്ങിലും വാദം ഉണ്ടോ, ഏതെങ്കിലും സമുദായ സന്തുലനം തകര്‍ന്നു തരിപ്പനമായോ..? എന്നിട്ടൊന്നും ഉണ്ടാകാത്ത ഭൂകമ്പം ഒരു മന്ത്രി മുസ്ലിം ലീഗിന് കിട്ടിയാല്‍ ഉണ്ടാകും എന്ന് പ്രചരിപ്പിക്കുന്നതില്‍ നമ്മുടെ മാധ്യമങ്ങളുടെ 'ആത്മാര്‍ഥതയും സമര്‍പ്പണ മനസ്കതയും' സംസ്ഥാനത്തിന്റെ വികസനത്തിന് ക്രിയാത്മകമായ സംഭാവന നല്കുന്നതില് ഉണ്ടായിരുന്നെങ്ങില്‍...!!! .ഇത്രയേറെ ജാതിബോധവും സന്തുലനബോധവും വി എസ്സിനുണ്ടായിരുന്നെങ്കില് തന്റെ നേതൃത്വത്തിലുള്ള കഴിഞ്ഞ മന്ത്രിസഭയിലെ മുസ്ലിം മന്ത്രിമാരുടെ എണ്ണം കൂട്ടണമായിരുന്നു.രണ്ടു മുസ്ലിം മന്ത്രിമാരെ വെച്ചാണ് വി എസ് കഴിഞ്ഞ അഞ്ചു വര്‍ഷം ഭരിച്ചത്.ജയിച്ചത് ആരായാലും നഷ്ടം മുസ്ലിം സമുദായത്തിന് തന്നെ. ഇനി മുസ്ലിംകള്ക്ക് ലഭിക്കേണ്ട ന്യായമായ ആവശ്യങ്ങള്‍ പോലും നേടിയെടുക്കാനാവാത്ത സ്ഥിതിയുണ്ടാകും. ഇനി എന്ത് കാണിച്ചാലും NSS ഉം SNDP യും വിടില്ല.തള്ളെ കലിപ്പുകള് തീരുന്നില്ലല്ലോ എന്ന് പറഞ്ഞു നടക്കുകയാണ് കോണ്‍ഗ്രസ് അണികള്‍. ലീഗിന് എന്തായാലും വിരോധം പിടിച്ചു പറ്റാന്‍ കഴിഞ്ഞു എന്നത് മാത്രം മിച്ചം. നാല് പേര് പിടിച്ചിട്ടും പോരെന്നു തോന്നിയ വകുപ്പുകള്‍ അന്ജാമത് ഒരാള്‍ കൂടി വലിച്ചു നോക്കട്ടെ. എവിടം വരെ പോകുമെന്ന് നോക്കാമല്ലോ. എനാല്‍ ഇത് കൊണ്ട് മുസ്ലീം സമുദായത്തിന് പ്രത്യേകിച്ചു പ്രയോജനം ഒന്നും ഇല്ലെന്നു തന്നെ വേണം കരുതാന്‍. ആകെ കിട്ടുന്നത് സമുദായ സന്തുലിതാവസ്ഥ എന്നന മുട്ടാ പാറ.
DeleteReply
ഇത്രയേറെ ജാതിബോധവും സന്തുലനബോധവും വി എസ്സിനുണ്ടായിരുന്നെങ്കില് തന്റെ നേതൃത്വത്തിലുള്ള കഴിഞ്ഞ മന്ത്രിസഭയിലെ മുസ്ലിം മന്ത്രിമാരുടെ എണ്ണം കൂട്ടണമായിരുന്നു. രണ്ടു മുസ്ലിം മന്ത്രിമാരെ വെച്ചാണ് വി എസ് കഴിഞ്ഞ അഞ്ചു വര്‍ഷം ഭരിച്ചത്. അപ്പോള്‍ എവിടെയായിരുന്നു ഈ സന്തുലനബോധം?. മുന്നണിയിലെ രണ്ടാം കക്ഷി ഒരേ ജാതിയില്‍ നിന്ന് നാല് മന്ത്രിമാരെ പ്രഖ്യാപിച്ചപ്പോള്‍ എവിടെയായിരുന്നു ആ സമത്വ ബോധം. സി പി എം പതിറ്റാണ്ടുകള്‍ ഭരിച്ച പശ്ചിമ ബംഗാളില്‍ എത്ര സാമുദായിക സന്തുലനം പാലിച്ചിട്ടുണ്ട്?
ReplyDeleteഅതെ അത് തന്നെയാണ് പല ദിവസങ്ങളായി ഞാനും ചോദിച്ചു കൊണ്ടിരിക്കുന്നത് ?
chellu angottu chellu ninte muslim vargeeyathumayi communist partyilottu... ninte mukkalullathu kadakkal vechu chethikalayum avar.....
Deleteഅടിയാളന് അധികാരം കയ്യാളുന്നത് സഹിക്കാന്‍ മാത്രം
ReplyDeleteമാനസ്സിക വളര്‍ച്ച എത്തിയിട്ടില്ല ഇപ്പഴും പലയിടത്തും
അത് ജനാതിപത്യമായാലുംശരി വ്യക്തി ജീവിത മായാലു ശരി
പറയുമ്പോള്‍ വലിയ വായില്‍ പ്രസംഗിക്കും എന്നല്ലാതെ
കിട്ടുന്നതും വാങ്ങി മിണ്ടാതിരിക്കുന്നവനെ തന്നെയാണ് എല്ലാവര്ക്കും താല്പര്യം.
ആര്യാടനെ മാറ്റി ഹിന്ദു സമുദായത്തിന് നല്കിയാല് കൂടുതല്‍ സന്തോഷിക്കുന്നത് മുസ്ലിം സമുദായമായിരിക്കും.
ReplyDeleteഇതിപ്പോ മറ്റുള്ളവരുടെ അവസരം മുടക്കി ഇരിക്കുകേം ചെയ്യും വല്ല്യ വര്‍ത്തമാനം പറയുകയും ചെയ്യും .
ഹിന്ദു-മുസ്ലിം-ക്രിസ്ത്യന്‍-സ്യൂഡോ കമ്മ്യൂണിസ്റ്റ് കിംവദന്തിക്കാര്‍ തീര്‍ക്കുന്ന അന്ധകാരത്തില്‍ മനുഷ്യരെ കണ്ടെത്താന്‍ ഏതു ലൈറ്റ് തെളിച്ചാലാണ് കഴിയുക?
ReplyDeleteലീഗിന് അഞ്ചാം മന്ത്രിസ്ഥാനം അര്‍ഹതപ്പെട്ടതാണ് അതുകൊണ്ട് അത് ലഭിക്കണം എന്ന് പറയുന്നതിനായിരുന്നു പാണക്കാട് തങ്ങള്‍ പ്രഖ്യാപിച്ചത് കൊണ്ട് അത് ലഭിക്കണം എന്ന് പറയുന്നതിനേക്കാള്‍ അന്തസ്സ്
ReplyDeleteകലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ഇവിടെ ധാരാളം അനോണികള്‍ ഇറങ്ങിയിട്ടുണ്ട്..അത് കണ്ടില്ലെന്നു നടിക്കുന്ന ബഷീര്‍ക്കയെ എന്ത് ചെയ്യണം:(കുറെ കോപ്പിലെ ഭൂരിപക്ഷവും ന്യൂനപക്ഷവും നിന്റെയൊക്കെ രക്തത്തിന്റെ നിറം പച്ചയും,കാവിയുമാണോ..കമന്റ് ഇടന്ടാന്നു കരുതിയതാ.......
ReplyDeleteതൃശൂരില്‍, സാക്ഷാല്‍ വടക്കുന്നാഥന്റെ തെക്കേഗോപുരനടയില്‍ പൂരത്തലേന്ന് അരങ്ങേറിയ പൊടിപൂരം അങ്ങനെയൊരു ജുഗല്‍ബന്ദിയാണ്. രണ്ടാള് പൊക്കത്തിലുള്ള തട്ടില്‍ കയറി,കാഴ്ചക്കാരെ മുള്‍മുനയില്‍ നിര്‍ത്തി നടത്തിയ അങ്കം ഒന്നു കാണേണ്ടതുതന്നെയായിരുന്നു. UDF കുഞ്ഞുങ്ങള്‍ ആണ് പയറ്റുകലാകാരന്മാര്‍. അടികൂടുന്ന കൊണ്ഗ്രെസ്സ്കാരെ മറ്റൊരു ലീഗുകാരന് തലയ്ക്കു അടിച്ചു. അടിച്ചുമറിഞ്ഞ് വലതുകാല്‍ ഇടത്തോട്ടുവീശി, വലിഞ്ഞമര്‍ന്ന്, നിവര്‍ന്ന് ഇടത്തും വലതും ഒഴിഞ്ഞുമാറിയുള്ള പയറ്റ്. ക്ളൈമാക്സില് ഒരു മുഖ്യന്റെ മിന്നലാക്രമണം. കുറെ പോരാളികള്‍ നിലതെറ്റി താഴേക്കു വീണു. ഒരാള്‍ തലയിടിച്ചാണ് വീണത്. തലപൊട്ടി; മൂക്കിലൂടെയും ചെവിയിലൂടെയും രക്തം ചീറ്റി. അബോധാവസ്ഥയിലായ അദ്ദേഹത്തെ ഉടന്‍ ആശുപത്രിയിലേക്കു മാറ്റി. ഐസിയുവില്‍ ഇപ്പോഴും ഗുരുതരാവസ്ഥയില്‍. നിലംപൊത്തിയ രണ്ടാമന്റെ നട്ടെല്ലിനു താഴെ തകര്‍ന്നു. ചുരുങ്ങിയത് മൂന്നുമാസം പൂര്‍ണ കിടപ്പ് വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാരുടെഅഭിപ്രായംമൂന്നാമന് തോളെല്ലിനു പരിക്കേറ്റു. കുടമാറ്റം റിപ്പോര്‍ട്ട് ചെയ്യാന്‍ ക്യാമറകള്‍ സ്ഥാപിക്കുന്ന രാജ്ഭവന് തട്ടിലായിരുന്നു പ്രദര്‍ശനപ്പയറ്റ്. ജനക്കൂട്ടത്തിന്റെയും കുടമാറ്റത്തിന്റെയുമെല്ലാം ചിത്രം എവിടെനിന്നാലും കിട്ടും. പക്ഷേ, അടിച്ചുനേടിയ സ്ഥലത്തിരുന്ന് മുദ്രാവാക്യം വിളിച്ചാല്‍ അതാണ് വീരസാഹസിക leeg പ്രവര്‍ത്തനം. അമ്മായിക്ക് അടുപ്പും നിഷിദ്ധമല്ലെന്നാണ്. അടികൂടിയത് UDF വീരന്മാരായാല്‍, അത് വല്ല തട്ടിവീഴലോ തെന്നി വീഴലോ ആകും. നാട്ടുകാര്‍ നോക്കിനില്‍ക്കെ നടന്ന കൂട്ടത്തല്ല്.
ReplyDeleteകാത്തുസൂക്ഷിച്ച മന്ത്രി മാമ്പഴം അലി കൊത്തിപ്പോയതിന്റെ സങ്കടം കോണ്‍ഗ്രസിന് ഉണ്ട്; ഉമ്മന്‍ചാണ്ടിക്കുമുണ്ട്. ഉമ്മന്‍ ചാണ്ടിക്കും എന്ന് പറഞ്ഞത് മനപൂര്‍വം തന്നെ. കാരണം അറക്കാന്‍ കൊണ്ടുപോയ ആടിന് കുറച്ചു നാളത്തെ ജീവിതം കൂടി ദാനം ലഭിച്ചിരിക്കുക അല്ലെ. അദ്ദേഹം ഇപ്പോള്‍ കൊണ്ഗ്രെസ്സ് അല്ല ലീഗിന്റെ തല്ലു കൊണ്ട കൊടിച്ചിപ്പട്ടി
ReplyDeleteവകുപ്പ് മാറ്റം KPCC പോലും അറിഞ്ഞില്ലട്രെ.
എന്തായാലും ലീഗില്‍ പരുന്തിനേക്കാള്‍ മേലെ അണികള്‍ ആണെന്നാണ് കുഞ്ഞാലിക്കുട്ടിയുടെ കണ്ടെത്തല്‍. കയ്യില്‍ ഇരുന്ന വകുപ്പ് അലി കൊണ്ടുപോയല്ലോ എന്ന ദുഃഖം കുഞ്ഞാലിക്കു എന്തായാലും കാണണം. എന്തായാലും നാല് പേര് പിടിച്ചിട്ടും പോരെന്നു തോന്നിയ വകുപ്പുകള്‍ അന്ജാമത് ഒരാള്‍ കൂടി വലിച്ചു നോക്കട്ടെ. എവിടം വരെ പോകുമെന്ന് നോക്കാമല്ലോ. എനാല്‍ ഇത് കൊണ്ട് മുസ്ലീം സമുദായത്തിന് പ്രത്യേകിച്ചു പ്രയോജനം ഒന്നും ഇല്ലെന്നു തന്നെ വേണം കരുതാന്‍. ആകെ കിട്ടുന്നത് കുറച്ചു സമാധാനം മാത്രം. അപ്പോള്‍ ഡാ കിടക്കുന്നു സമുദായ സന്തുലിതാവസ്ഥ എന്നന മുട്ടാ പാറ. ഉള്ള മനസമാധാനം പൊയ് കിട്ടി. ഇനി എന്ത് കാണിച്ചാലും NSS ഉം SNDP യും വിടില്ല.
ഉമ്മന്‍ ചാണ്ടി ഗൂഢാലോചന നടത്തിയാണ് വകുപ്പുകള്‍ വീതം വച്ചതെന്ന മുടന്തന്‍ ന്യായം പറയാന്‍ ചെന്നിത്തലയ്ക്കല്ലാതെ മറ്റാര്‍ക്കും കഴിയില്ല. KPCC പ്രസിടന്റിനു കഴിവില്ലെങ്ങില്‍ രാജി വച്ച് പുറത്തു പൊയ്ക്കൂടെ? ചെന്നിത്തല മനസ്സില്‍ കാണുന്നതിനു മുന്നേ ഈ അത്ഭുതാശയം കേരള മുഖ്യന്റെ അഭോമിക മനസ്സില്‍ ആണ് ജനിച്ചത്. ഇനി ഒരു മൂലയ്ക്ക് ഇരുന്നു ഏങ്ങി കരഞ്ഞോ. അതിനെങ്കിലും അദ്ധേഹത്തെ അനുവദിക്കണം പ്ലീസ്
ReplyDeleteനെത്തോലിയും മീന്‍തന്നെ; തിമിംഗലവും മീന്‍തന്നെ. അപ്പോള്‍ ചെറിയ സ്രാവുകള്‍ ആയ മുരളീധരനും സതീശനും ഒന്നും മീന്‍ അല്ലെ? ഇനി ഒരു വല പൊളിച്ചു പുറത്തു ചാടിയ ശെല്‍വ മീനും പുറത്തു കിടക്കുന്നു. കൊഞ്ച് തുള്ളിയാല്‍ മുട്ടോളം പിന്നേം തുള്ളിയാല്‍ ചട്ടിയില്‍ എന്ന് പണ്ടാരോ പറഞ്ഞത് UDF ine ഉദ്ദേശിച്ചു ആണോ എന്ന് ഒരു സംശയം. തള്ളെ കലിപ്പുകള് തീരുന്നില്ലല്ലോ എന്ന് പറഞ്ഞു നടക്കുകയാണ് കോണ്‍ഗ്രസ് അണികള്‍. ലീഗിന് എന്തായാലും ഹിന്ദുക്കളുടെ വിരോധം പിടിച്ചു പറ്റാന്‍ കഴിഞ്ഞു എന്നത് മാത്രം മിച്ചം..
രണ്ടായിരത്തി പതിനാറിലെ (അതുവരെ ഈ സര്‍ക്കാര്‍ നില നിന്നത് തന്നെ...) കേരള അസംബ്ലി ഇലക്ഷന് റിസള്‍ട്ട് വാര്‍ത്തയില്‍ ഏകദേശം ഇങ്ങിനെയിരിക്കും.
ReplyDeleteഇനി തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍.
ഫലമറിഞ്ഞ മണ്ഡലങ്ങള്‍: കാസര്‍ക്കോട് ജില്ലയിലെ മഞ്ചേശ്വരത്ത് ഹിന്ദു സ്ഥാനാര്‍ഥി മുസ്ലിം സ്ഥാനാര്‍ഥിയെ പതിനായിരത്തില്‍ പരം വോട്ടിനു പരാജയപ്പെടുത്തി, ക്രിസ്ത്യന്‍ ആറായിരം വോട്ട് ലഭിച്ചു, നാനൂറു വോട്ട് നിരീശ്വരമായി. പാലായില്‍ ഹിന്ദു സ്ഥാനാര്‍ഥിയെ ക്രിസ്ത്യന്‍ സ്ഥാനാര്‍ഥി അഞ്ഞൂറ് വോട്ടിനു പരാജയപ്പെടുത്തി, മുസ്ലിമിന് ആയിരം വോട്ട് ലഭിച്ചു. ആറു വോട്ട് നിരീശ്വരമായി. മലപ്പുറത്ത് മുസ്ലിമിലെ ആലിക്കോയ ഇരുനൂറു വോട്ടിന്റെ ഭൂരിപക്ഷത്തിനു വിജയിച്ചു. ഹിന്ദു സ്ഥാനാര്‍ഥി മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. നാദാപുരത്തെ തെരഞ്ഞെടുപ്പ് അട്ടിമറി സംബന്ധിച്ച പരാതി കോഴിക്കോട് ജില്ല തെരഞ്ഞെടുപ്പ് ഓഫീസര്‍ വലിയ ഖാസി മുത്തുക്കൊയതങ്ങള് സംസ്ഥാനത്തിന്റെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഗുരുവായൂര്‍ മേല്‍ശാന്തി ആനന്ദ കൃഷ്ണന് നമ്പൂതിരിയുടെ പരിഗണനക്ക് വിട്ടു..... കേരളം ജാതി മത ശക്തികളുടെ ഭീഷണിക്ക് വഴങ്ങില്ലെന്ന്......
വഴിപോക്ക ഒരായിരം ലൈക്
Deleteഹഹഹ...അടിപൊളി
Deleteഈ കണ്ട രാഷ്ട്രീയ നാടകങ്ങള്‍ക്കും, അവരുടെ ഉദ്ദേശലക്ഷ്യങ്ങള്‍ മനസ്സിലാക്കാതെ അതില്‍ കക്ഷി ചേര്‍ന്ന് വര്‍ഗീയത പരത്തുന്നവര്ക്കുമുള്ള ഉഗ്രന്‍ മറുപടി...
@ വഴിപോക്കന് | YK
Deleteഹ..ഹ.. ചിരിപ്പിച്ചെങ്കിലും ഏറെ ചിന്തിപ്പിക്കുന്നു. അതിലേറെ ഭയപ്പെടുത്തുകയും ചെയ്യുന്നു.
ഇടതും വലതും ചെരിഞ്ഞതും കിടന്നതും മറിഞ്ഞതും വാരിയതും പിണഞ്ഞതും പൊക്കിയതും ചെത്തിയതും ചീകിയതും വലിച്ചതും വെട്ടിയതും നിരത്തിയതും ഒലക്കേടെ മൂട്...... ജനം എന്ന മുതലാളി അവന്റെയൊക്കെ ആറാംവാരിയ്ക്ക് കുത്തിപ്പിടിച്ചു കൂമ്പിനിടിക്കുന്ന കാലം വിദൂരമല്ല.
ReplyDeleteതൊണ്ണൂറു ശതമാനത്തെ പമ്പര വിഡ്ഢികളാക്കുന്ന കക്ഷി-രാഷ്ട്രീയ-ജാതി-മത-മാദ്ധ്യമ വ്യാപാരികളെ തിരിച്ചറിയുക. നാട് നന്നാവാന്‍ ചിന്തിക്കുന്ന, ചിന്തിച്ചു പ്രവര്‍ത്തിക്കുന്ന സമൂഹമാണാവശ്യം. കള്ളവും ചതിയും കാപട്യവും മായവും ധ്യാനക്കടകളും സമ്മേളനപ്പൂരങ്ങളും ബന്ദു/ഹര്‍ത്താല്‍/സമര മേളങ്ങളും നടത്തുന്ന പേപ്പട്ടികളെയല്ല.
അങ്ങനെ കുത്തിപ്പിടിച്ചു ഇടിക്കാതിരിക്കാന്‍ ആണ് മാഷെ ഈ സന്തുലന തിയറികളും കൊണ്ട് ഇടയ്ക്കിടെ ഇവര്‍ അന്തരീക്ഷമലിനീകരണം നടത്തുന്നത്.
Deleteതികച്ചും വാസ്തവം തന്നെ!!!
Deleteനിക്ഷ്പക്ഷമായ വിലയിരുത്തലിനു പ്രത്യേക അഭിനന്ദനങ്ങള്‍!!!
ReplyDelete>>>>>ഇത്രയേറെ ജാതിബോധവും സന്തുലനബോധവും വി എസ്സിനുണ്ടായിരുന്നെങ്കില് തന്റെ നേതൃത്വത്തിലുള്ള കഴിഞ്ഞ മന്ത്രിസഭയിലെ മുസ്ലിം മന്ത്രിമാരുടെ എണ്ണം കൂട്ടണമായിരുന്നു. രണ്ടു മുസ്ലിം മന്ത്രിമാരെ വെച്ചാണ് വി എസ് കഴിഞ്ഞ അഞ്ചു വര്‍ഷം ഭരിച്ചത്. അപ്പോള്‍ എവിടെയായിരുന്നു ഈ സന്തുലനബോധം?. മുന്നണിയിലെ രണ്ടാം കക്ഷി ഒരേ ജാതിയില്‍ നിന്ന് നാല് മന്ത്രിമാരെ പ്രഖ്യാപിച്ചപ്പോള്‍ എവിടെയായിരുന്നു ആ സമത്വ ബോധം. സി പി എം പതിറ്റാണ്ടുകള്‍ ഭരിച്ച പശ്ചിമ ബംഗാളില്‍ എത്ര സാമുദായിക സന്തുലനം പാലിച്ചിട്ടുണ്ട്?<<<<
ReplyDeleteകഷ്ടം. ജാതിയേക്കുറിച്ചും മത വിശ്വാസത്തേക്കുറിച്ചും താങ്കളുടെ അറിവിനൊരു പച്ച സലാം പറയാതെ വയ്യ.
പാലൊളി മുഹമ്മദ്കുട്ടിയേയും എളമരം കരീമിനേയും മുസ്ലിങ്ങളെന്നു വിളിക്കുന്ന താങ്കള്‍ക്ക് എന്താണിസ്ലാം എന്നും ആരാണു മുസ്ലിം എന്നും അറിയില്ല എന്ന് വായനക്കാര്‍ക്ക് മനസിലാക്കണമെന്ന അഭിനയ കൊള്ളാം..
മതത്തിഉം ജാതിയിലും വിശ്വാസമില്ല എന്ന് പെരുമാറ്റത്തിലും, വക്കുക്ളിലും പ്രവര്‍ത്തിയിലും മറ്റുള്ളവരെ ബോധ്യപ്പെടുത്തുന്നവരെ ജാതിയുടെയും മതത്തിന്റെയും കള്ളികളില്‍ കയറ്റി നിറുത്തുന്ന താങ്കളോക്കെയാണീ നാടിന്റെ ശാപം.
പാലൊളി മുഹമ്മദ്കുട്ടി കുഞ്ഞാലികുട്ടിയേപ്പോലെയുള്ള ഇസ്ലാം മതവിശ്വാസിയാണെന്ന് കരുതുന്ന താങ്കളോട് പുച്ഛം തോന്നുന്നു.
മുസ്ലിം ലീഗുപോലെയുള്ള തീവ്ര മതസംഘടനയുടെ ദുശാഠ്യത്തിനു മുമ്പില്‍ കോണ്‍ഗ്രസ് പോലെയുള്ള മതേതര പ്രസ്ഥാനങ്ങള്‍ തല കുമ്പിട്ടു നില്‍ക്കുനതു കാണുമ്പോള്‍ അറപ്പു തോന്നുന്നു വള്ളിക്കുന്നേ. അത് മനസിലാകണമെങ്കില്‍ താങ്കളൊക്കെ ഇനിയും പല ജന്മങ്ങള് ജനിക്കണം.
താങ്കള്‍ പാലോളിയെയും, എളമരം കരീമിനെയും കുറിച്ച് പറഞ്ഞതിനോട് പൂര്‍ണമായും യോജിക്കുന്നു. അതെക്കുറിച്ച് ഒന്ന് പറയണം എന്ന് ഉദ്ദേശിച്ചപ്പോഴാണ് ഈ കമന്റ് കാണുന്നത്. വള്ളിക്കുന്നു ഒരുപക്ഷെ മുസ്ലിം നാമധാരികള്‍ എന്ന ഉദ്ദേശത്തിലാണ് എഴുതിയതെങ്കില്‍ തെറ്റ് പറയാന്‍ ആവില്ല.
Deleteപിന്നെ ഒരു കാര്യം കൂടി, നിങ്ങള്‍ക്കും അറിയാവുന്ന കാര്യങ്ങള്‍ ആണ് താഴെപ്പറയുന്നവ..
1967ഇല് സപ്ത കക്ഷി മുന്നണിയുമായി ജാതിക്കളി തുടങ്ങിയത് ഇ.എം.എസ്സാണ്.അന്ന് മുസ്ലീം ലീഗ് ആദ്യമായി മന്ത്രിസഭയിലെത്തി. അവിടെ നിന്ന് പിരിഞ്ഞു പോന്നു യു.ഡി എഫില്‍ ചേര്‍ന്ന ശേഷം എല്‍.ഡി.എഫിന് ലീഗിനെ കണ്ടുകൂടാ,. അപ്പോള്‍ മുതല്‍ അവര്‍ വര്‍ഗീയ പാര്‍ട്ടി, തീവ്രവാദികള്‍.... അവര്‍ക്ക് പകരം ഐ.എന്‍.എല്‍, മഅദനി, ജമാഅത്തെ ഇസ്ലാമി, കാന്തപുരം സുന്നികള്‍ എന്നിവരെ വാരിപ്പുണര്‍ന്നു. നിര്‍ഭാഗ്യവശാല്‍ ഇക്കൂട്ടരിലായിരുന്നു മുസ്ലിങ്ങളിലെ തീവ്രവാദിഗ്രൂപ്പുകള്‍.
>>> വള്ളിക്കുന്നു ഒരുപക്ഷെ മുസ്ലിം നാമധാരികള്‍ എന്ന ഉദ്ദേശത്തിലാണ് എഴുതിയതെങ്കില്‍ തെറ്റ് പറയാന്‍ ആവില്ല.<<<<
Deleteമുസ്ലിം നാമധാരികള്‍ എന്ന ഉദ്ദേശ്യത്തിലാണെഴുതിയതെങ്കില് ല്‍ തെറ്റേ പറയാനുള്ളു. അവിടെ കണക്കുകള്‍ എല്ലാം തകര്‍ന്നു വീഴുന്നു. സി പി എം രണ്ട് മുസ്ലിങ്ങളെയേ മന്ത്രിമാരാക്കിയുള്ളു. സി പി ഐ ഒരു മുസ്ലിമിനെയും മന്ത്രിയാക്കിയില്ല എന്ന വിലാപം ശുദ്ധ വിവരക്കേടും. അതേ ഞാന്‍ ചൂണ്ടിക്കാണിച്ചുള്ളു.
മുസ്ലിം നാമ ധാരികള്‍ എന്നു പറയുന്നതും മുസ്ലിം മതവിശ്വാസികള്‍ എന്നു പറയുന്നതും തമ്മില്‍ കടലും കടലാടിയും തമ്മിലുള്ള വ്യത്യാസമുണ്ട്. മത വിശ്വാസങ്ങളെ പാടെ നിരകരിക്കുന്നവരാണ്, കരീമും മുഹമ്മദുകുട്ടിയും. അവര്‍ മന്ത്രിമാരാകുന്നത് മുസ്ലിങ്ങള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യാനല്ല. സംസ്ഥാനത്തിന്റെ പുരോഗതിക്കു വേണ്ടിയാണ്. പക്ഷെ മുസ്ലിം ലീഗിലെ തീവ്ര മത വിശ്വാസികളായ മന്ത്രിമാരോ? എന്താണവരുടെ രാഷ്ട്രീയ നയങ്ങള്‍? മുസ്ലിങ്ങളുടെ അവകാശത്തിനു വേണ്ടി എന്നതല്ലെ അവരുടെ മുദ്രവാക്യം? 25% ഉള്ള മുസ്ലിങ്ങള്‍ക്ക് 5 മന്ത്രിമാര്‍ വേണമെന്നല്ലേ ലീഗുകാരുടെ നിലപാട്? ലീഗല്ലാത്ത മുസ്ലിങ്ങളുടെയും നിലപാട് അതല്ലേ?
എന്തുകാര്യമുണ്ടായാലും പാണക്കാട്ട് തങ്ങള്‍ തീരുമാനിക്കും എന്നു പറയുന്ന ഏകാധിപത്യ മതാധിഷ്ടിത സംഘടനയെ സി പിഎമ്മുമായി താരതമ്യം ചെയ്യുന്നതേ അര്‍ത്ഥശൂന്യമാണ്.
>>>>>>1967ഇല് സപ്ത കക്ഷി മുന്നണിയുമായി ജാതിക്കളി തുടങ്ങിയത് ഇ.എം.എസ്സാണ്.അന്ന് മുസ്ലീം ലീഗ് ആദ്യമായി മന്ത്രിസഭയിലെത്തി. അവിടെ നിന്ന് പിരിഞ്ഞു പോന്നു യു.ഡി എഫില്‍ ചേര്‍ന്ന ശേഷം എല്‍.ഡി.എഫിന് ലീഗിനെ കണ്ടുകൂടാ,.<<<<<
Delete1967 നു മുമ്പു ഇവിടെ ലീഗും സഖ്യങ്ങളുമൊക്കെ ഉണ്ടായിരുന്നു. 1959 ല്‍ സി പി ഐക്കെതിരെ വിമോചനസമരത്തില്‍ അവര്‍ സജീവ പങ്കാളികളായിരുന്നു. അതിന്റെ പ്രത്യുപകാരമായി സീതി സാഹിബിനെയും പിന്നീട്സി എച്ച് മുഹമ്മദുകോയയേയും സ്പീക്കറക്കിയത് കോണ്‍ഗ്രസ് പര്ട്ടിയായിരുന്നു. അത് ജാതിക്കളി ആണെങ്കിലേ 1967 ല്‍ ലീഗിനു മന്ത്രിസ്ഥാനം നല്കിയതും ജാതിക്കളി ആകൂ.
ലീഗ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ജാതി സംഘടനയാണ്. അവരെ അകറ്റി നിറുത്തേണ്ട യാതൊരു ആവശ്യവുമില്ല. അവര്‍ അര്‍ഹിക്കുന്ന പരിഗണന ഭരണത്തിലോ സമൂഹത്തിലോ നല്കുന്നതില് യാതൊരു എതിര്‍പ്പും ഇടതുപക്ഷത്തിനില്ല. അനര്‍ഹമായ സ്ഥങ്ങള്‍ ഭീക്ഷണിയിലൂടെയും മര്‍ക്കട മുഷ്ടിയിലൂടെയും നേടുമ്പോള്‍ അത് എതിര്‍ക്കപ്പെടണം.
ലീഗ് പിളര്‍ന്നു വന്ന അഖിലേന്ത്യ ലീഗിനെ ഇടതുമുന്നണിയില്‍ അംഗമാക്കിയിരുന്നു. ഇന്ന് സി പി എമ്മിനെ തെറി പറയുന്ന പലരും ഇടതുമുന്നണിയുടെ മന്ത്രി ആയിരുന്നിട്ടുണ്ട്. പക്ഷെ അന്നൊന്നും അവര്‍ അനര്‍ഹമായ സ്ഥാനമാനങ്ങള്‍ ചോദിച്ചില്ല. ചോദിച്ചാല്‍ കൊടുക്കുകയുമില്ലായിരുന്നു.
ലീഗു മാത്രമല്ല. 1980 ല്‍ ആന്റണിയും, ഉമ്മനും, വയലാര്‍ രവിയും, മാണിയും ഒക്കെ ഇടതുമുന്നണിയിലുണ്ടായിരുന്നു. നയപരമായ യോജിപ്പുണ്ടായാല്‍ സഹകരിക്കുന്നതില്‍ യാതൊരു കുഴപ്പവുമില്ല. ഇന്നത്തെ ലീഗിന്റെ നയങ്ങളോട് ഇടതുമുനണിക്ക് യോജിക്കാന്‍ ആകില്ല. അതുകൊണ്ട് യോജിക്കുന്നില്ല.
>>>അപ്പോള്‍ മുതല്‍ അവര്‍ വര്‍ഗീയ പാര്‍ട്ടി, തീവ്രവാദികള്‍.... അവര്‍ക്ക് പകരം ഐ.എന്‍.എല്‍, മഅദനി, ജമാഅത്തെ ഇസ്ലാമി, കാന്തപുരം സുന്നികള്‍ എന്നിവരെ വാരിപ്പുണര്‍ന്നു. നിര്‍ഭാഗ്യവശാല്‍ ഇക്കൂട്ടരിലായിരുന്നു മുസ്ലിങ്ങളിലെ തീവ്രവാദിഗ്രൂപ്പുകള്‍.<<<<
Deleteതാങ്കളീ പറയുന്നതിനു യാതൊരു അടിസ്ഥാനവുമില്ല. സി പി എം ആരെയും വാരിപ്പുണര്‍ന്നിട്ടില്ല. മദനിയുമായി പിണറായി വിജയന് സ്വന്തമിഷ്ടപ്രകാരം സഖ്യമുണ്ടാക്കിയിരുന്നു. പാര്‍ട്ടിയിലെ ഭൂരിഭാഗവും എതിരായിരുന്നിട്ടും. അത് തെറ്റായി പോയി എന്ന് പാര്‍ട്ടി തന്നെ സമ്മതിച്ചിട്ടുണ്ട്.
ഐ എന്‍ എല്‍ ഇടതുമുന്നണിയുടെ നയങ്ങളുമായി യോജിക്കാന്‍ തയ്യാറായി വന്നപ്പോള്‍ അവരുമായി സഖ്യമുണ്ടാക്കി. മറ്റ് തീവ്ര മുസ്ലിം ഗ്രൂപ്പുകളുമായി സി പി എമ്മിനൊരു സഖ്യവുമില്ല. അവരില്‍ പലരും പല കാരണങ്ങളാലും ഇടതുപക്ഷത്തിന്, വോട്ടു ചെയ്തിട്ടുണ്ട്. ലീഗ് വിരോധമായിരുന്നു അതിന്റെ പ്രധാന കാരണം. വോട്ടു ചെയ്യുന്നവരോട് വേണ്ട എന്ന സി പി എം പറയാറില്ല.
കാസര്‍കോടും, മഞ്ചേശ്വരത്തും പല പ്രവശ്യം സി പി എം വോട്ടുകള്‍ ലീഗിനു പോയിട്ടുണ്ട്.അതിനൊക്കെ രാഷ്ട്രീയ കാരണങ്ങളുമുണ്ട്.
പക്ഷെ അവയൊന്നും ഇപ്പോള്‍ ലീഗ് കാണിക്കുന്ന താന്പ്പോരിമക്കും, അഹന്തക്കും, ധാര്‍ഷ്ട്യത്തിനും, ധൂര്‍ത്തിനും ന്യായീകരണമല്ല.
ഹഹഹ..എന്തായിത് കഥ..
Deleteകോണ്‍ഗ്രസ് ഒരു കാര്യം ചെയ്താല്‍ അത് സാമുദായിക പ്രീണനം.. പക്ഷെ സഖാക്കള്‍ അതിനേക്കാള്‍ വലുത് ചെയ്താലും അത് പ്രീണനം അല്ല. ഏതെങ്കിലും തീവ്രവാദ ഗ്രൂപ്പുകള്‍, അല്ലെങ്കില്‍ മതരാഷ്ട്രവാദികള്‍..., അവരുമായി ഒരു അവിശുദ്ധ തെരഞ്ഞെടുപ്പ് ധാരണ ഉണ്ടാക്കിയാല്‍ അത് ഏതെങ്കിലും നേതാവിന്റെ മാത്രം താല്പര്യം. പാര്‍ട്ടിക്കോ, പാര്‍ട്ടി ബുദ്ധിജീവികള്‍ക്കോ അതില്‍ യാതൊരു പങ്കുമില്ല. അത്തരം നേതാക്കളുമായി വേദി പങ്കിടുന്നത് കണ്ടാല്‍ പോലും ഒരു ഇല്ല്യുഷന്‍ ആണെന്നേ കരുതാവൂ !!!..ആ മതരാഷ്ട്രവാദികളെ എതിര്‍ക്കുന്ന ആളുകള്‍ ആണ് വര്‍ഗീയതയുടെ വക്താക്കള്‍!!!!. ചിന്താശേഷിയെ നമിച്ചാല്‍ മാത്രം പോരാ...
കാസര്‍ഗോഡ്, മഞ്ചേശ്വരം ഭാഗങ്ങളില്‍ സിപിഎം എടുക്കുന്ന മുന്‍കരുതലുകള്‍ നമുക്ക് മനസ്സിലാകുന്നു. അത്തരം രാഷ്ട്രീയ നിലപാടുകളുടെ പേരില്‍ സിപിഎം നിലനിന്നു കാണാന്‍ എന്നെപ്പോലുള്ളവര്‍ താല്പര്യപ്പെടുകയും ചെയ്യുന്നു.
Delete>>>>>ജാതിയും മതവും നോക്കിയല്ല മന്ത്രിമാരെ നിശ്ചയിക്കേണ്ടതും അവരുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തേണ്ടതും. ഓരോ മന്ത്രിമാരും ചെയ്യുന്ന പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയാണ് അവരെ മൂല്യനിര്‍ണയം ചെയ്യേണ്ടത്. <<<<
ReplyDeleteഇവിടെ ആരെയം മൂല്യ നിര്‍ണ്ണയം നടത്തിയിട്ടില്ല. അത് ചെയ്തിരുന്നെങ്കില്‍ ഈ മഞ്ഞളാം കുഴി അലിക്ക് പാസ് മാര്‍ക്ക് പോലും കിട്ടില്ല. എന്താണദ്ദേഹത്തിനു മന്ത്രിയാകാന്‍ അബ്ദു സമദ് സമദാനിയേക്കാള്‍ യോഗ്യത?
മുസ്ലിം ലീഗ് എന്ന മത സംഘടന മതത്തിന്റെ കണക്ക് നോക്കിയാണ്, എം എല്‍ എ മാരെ നിശ്ചയിക്കുന്നത്. മുസ്ലിമല്ലത്ത ആരെയെങ്കിലും മുസ്ലിലീഗ് തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാറുണ്ടോ? സംവരണ മണ്ഡലം കിട്ടുമ്പോള്‍ ഒരു രാമനെ മത്സരിപ്പിക്കും. രാമന് പല പ്രവാശ്യം എം എല്‍ എ ആയിരുന്നിട്ടുണ്ട്. എപ്പേഴെങ്കിലും ആ രാമനെ മന്ത്രിയാക്കാന്‍ വള്ളിക്കുന്നിന്റെ പാര്‍ട്ടിക്ക് തോന്നിയിട്ടുണ്ടോ? ഇല്ലല്ലോ. മതം നോക്കി മന്ത്രിമാരെ തീരുമാനിക്കുന്ന ഏക പ്രസ്ഥാനം മുസ്ലിം ലീഗാണ്. കേരള കോണ്‍ഗ്രസ് പോലും ബാല ക്രിഷ്ണപിള്ളയേയും, ഗണേഷ്കുമാറിനെയും, നരായണക്കുറുപ്പിനെയും മന്ത്രിമരാക്കിയിട്ടുണ്ട്. ലീഗിനു ഹിന്ദു എം എല്‍ എ ഉണ്ടായിരുന്നിട്ടും ഒരിക്കലെങ്കിലും അദ്ദേഹത്തെ മന്ത്രിയാക്കിയിട്ടുണ്ടോ?
മറ്റുള്ളവരുടെ നേരെ പിടിക്കുന്ന കണ്ണാടി എപ്പോഴെങ്കിലും സ്വന്തം മുഖത്തിനു നേരെ പിടിക്കുക. അപ്പോള്‍ കാണാന്‍ ഇഷ്ടമില്ലാത്ത പല കാഴ്ചകളം കണ്ടെന്നു വരും.
മഞ്ഞളാംകുഴി അലി സിപിഎം പാളയത്തില്‍ നിന്ന് പോന്നതിന്റെ ചൊരുക്ക് ഇതുവരെ തീര്‍ന്നില്ല അല്ലേ?
Deleteമാഷെ കേരള കോണ്‍ഗ്രസ് പല ഗ്രൂപ്പുകള്‍ ആണെന്ന കാര്യം നിങ്ങള്‍ക്കറിയില്ലേ? കേരള കോണ്‍ഗ്രസ് എം. ജെ, എന്നീ വിഭാഗങ്ങളില്‍ ഏതെങ്കിലും പിള്ളയോ മുസ്ലിമോ നായരോ ഒക്കെ സ്ഥാനാര്‍ഥിയായി മത്സരിച്ചു കണ്ടിടുണ്ടോ?
സംവരണ മണ്ഡലത്തില്‍ ആണെങ്കിലും ലീഗ് ഒരു അമുസ്ലിം സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നുണ്ട്. വിജയിപ്പിക്കുകയും ചെയ്യുന്നു. അതുപോലും സംവരണ മണ്ഡലം എന്ന കാരണം കൊണ്ട് ലീഗിനെ അടിക്കാന്‍ നോക്കുന്നു. കഷ്ടമല്ലേ സുഹൃത്തേ..
ഏതായാലും താങ്കളുടെ കമന്റില്‍ ഹിന്ദു എം.എല്‍.എ, മുസ്ലിം എം.എല്‍.എ എന്നൊക്കെയാണ് കാണുന്നത്. ഒരു സിപിഎം അനുഭാവി ( അങ്ങനെ ആണെന്ന് ഞാന്‍ ഊഹിക്കുന്നു) അങ്ങനെ തന്നെ പറയണം.
>>>>മഞ്ഞളാംകുഴി അലി സിപിഎം പാളയത്തില്‍ നിന്ന് പോന്നതിന്റെ ചൊരുക്ക് ഇതുവരെ തീര്‍ന്നില്ല അല്ലേ? <<<<<
Deleteമഞ്ഞളാം കുഴി പോയതില്‍ യാതൊരു ചൊരുക്കുമില്ല. സി പി എം പാളയത്തില്‍ നിന്നപ്പോഴും അലി പിടിച്ചത് ലീഗിന്റെ മുസ്ലിം വോട്ടുകളായിരുന്നു. അല്ലാതെ സി പി എം വോട്ടുകളല്ല. മുനീറിനെ തോല്‍പ്പിക്കാന്‍ കുഞ്ഞാലി അലിക്ക് വോട്ടു മറിച്ചു കൊടുത്തു. പണമിറക്കി അലി അത് ഒരു പ്രവശ്യം കൂടി നിലനിറുത്തി. എന്നും പണം കൊണ്ടുള്ള കളി നടക്കില്ല. മുസ്ലിം വോട്ടുകള്‍ ലീഗിലേക്ക് തിരിച്ചു പോകുന്ന സത്യം മനസിലായപ്പോള്‍ അലി കളം മാറി ചവിട്ടി.
അലിയെ മന്ത്രിയാക്കാമെന്നും പറഞ്ഞ് ചാടിച്ചു കൊണ്ടു പോയത് ലീഗാണ്. ഇന്നത്തെ എല്ലാ പ്രശ്നങ്ങള്‍ക്കും കരണം അതാണ്. അലിക്കു പകരം മറ്റാരെങ്കിഉലും ലീഗില്‍ നിന്നും മത്സരിച്ചാലും ലീഗു തന്നെ പെരിന്തല്‍മണ്ണയില്‍ ജയിക്കുമായിരുന്നു. മങ്കടയില്‍ അലി ഇടതുസ്ഥാനാര്ത്ഥിയായിരുന്നെങ്കിലും ജയിക്കുമായിരുന്നില്ല. അത്രക്ക് ശക്തമായിരുന്നു മുസ്ലിം മത രാഷ്ട്രീയം മലപ്പുറത്തിത്തവണ. കുഞ്ഞാലിയുടെ പെണ്‍വാണിഭം മലപ്പുറം മുസ്ലിങ്ങളുടെ അഭിമാന പ്രശ്നമായി അവതരിപ്പിച്ചു. അവര്‍ അതേറ്റെടുത്തു. അവര്‍ ഒറ്റക്കെട്ടായി മുസ്ലിം സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടും ചെയ്തു. പിന്നെന്തിനു ചൊരുക്ക്? ജലീലിന്റെ കാര്യവും ഇതു തന്നെ. അദ്ദേഹത്തോടൊപ്പം വന്ന മുസ്ലിം മതവോട്ടുകള്‍ എന്നെന്നും ഇടതുപക്ഷത്തു നില്‍ക്കുമെന്ന യാതൊരു വ്യമോഹവും സി പി എമ്മിനില്ല.
ഇതു വരെ ചക്കരയും അടയും പോലെ കഴിഞ്ഞ കോണ്‍ഗ്രസും ലീഗും തമ്മില്‍ അതുകൊണ്ട് തെറ്റി. സി പി എമ്മിനതില് സന്തോഷിക്കാനേ വകയുള്ളു. ലീഗ് കോണ്‍ഗ്രസ് ബന്ധം ഉലയുമ്പോള്‍ നേട്ടം ഇടതുപക്ഷത്തിനു തന്നെ. ഈ മുറിവ് അടുത്തകാലത്തൊന്നും ഉണങ്ങില്ല.
>>>>മാഷെ കേരള കോണ്‍ഗ്രസ് പല ഗ്രൂപ്പുകള്‍ ആണെന്ന കാര്യം നിങ്ങള്‍ക്കറിയില്ലേ? കേരള കോണ്‍ഗ്രസ് എം. ജെ, എന്നീ വിഭാഗങ്ങളില്‍ ഏതെങ്കിലും പിള്ളയോ മുസ്ലിമോ നായരോ ഒക്കെ സ്ഥാനാര്‍ഥിയായി മത്സരിച്ചു കണ്ടിടുണ്ടോ? <<<<<
Deleteമത്സരിച്ചിട്ടുണ്ട്. ജയിച്ചിട്ടുണ്ട്. മന്ത്രിമാരായിരുന്നിട്ടുണ്ട്.
കേരള കോണ്‍ഗ്രസ് ഒറ്റ ഗ്രൂപ്പായിരുന്ന 1975ല്‍ മാണിയും പിള്ളയുമായിരുന്നു അവരുടെ മന്ത്രിമാര്‍. പല കഷണങ്ങളയി പിരിഞ്ഞു പോയതില്‍ പ്രബല വിഭാഗങ്ങള്‍ മാണി ഗ്രൂപ്പും ജോസഫ് ഗ്രൂപ്പുമാണ്. മാണി ഗ്രൂപ്പിലെ നാരായണക്കുറുപ്പ് മന്ത്രി ആയി. ജോസഫ് ഗ്രൂപ്പിലെ സുരേന്ദ്രന് പിള്ളയും മന്ത്രിയായി.
ജേക്കബിന്റെയും കൊട്ടാരക്കര പിള്ളയുടെയും ഒറ്റയാള്‍ പട്ടളമായതുകൊണ്ട്, അവിടങ്ങളില്‍ ഹിന്ദുവോ ക്രിസ്ത്യനിയോ മന്ത്രി ആകത്തതെന്തെന്നു ചോദിക്കുന്നവരുടെ ചിന്താശേഷിയെ നമിക്കുകയേ തരമുള്ളു.
>>>>സംവരണ മണ്ഡലത്തില്‍ ആണെങ്കിലും ലീഗ് ഒരു അമുസ്ലിം സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നുണ്ട്. വിജയിപ്പിക്കുകയും ചെയ്യുന്നു. അതുപോലും സംവരണ മണ്ഡലം എന്ന കാരണം കൊണ്ട് ലീഗിനെ അടിക്കാന്‍ നോക്കുന്നു. കഷ്ടമല്ലേ സുഹൃത്തേ.. <<<<<
Deleteകേരള കോണ്‍ഗ്രസ് സംവരണ മണ്ഡലങ്ങളിലല്ല ഹിന്ദുക്കളെ സ്ഥാനാര്‍ത്ഥികളാക്കുന്നത്. കൊട്ടാരക്കര, പത്തനാപുരം, തിരുവനന്തപുരം, കാഞ്ഞിരപ്പള്ളി, വാഴൂര്‍ തുടങ്ങിയ ജെനെറല്‍ സീറ്റുകളിലാണ്. ലീഗ് എന്നെങ്കിലും ഒരമുസ്ലീമിനെ അവരുടെ ജെനറല്‍ സീറ്റില്‍ മത്സരിപ്പിച്ചിട്ടുണ്ടോ? നേര്ച്ചക്കോഴിയേപ്പോലെയുള്ള ഒന്നോ രണ്ടോ ദളിതര്‍ അല്ലാതെ വേറെ ആരെങ്കിലും മുസ്ലിം ലീഗില്‍ അംഗങ്ങളായിട്ടുണ്ടോ? പേരിനെങ്കിലും ഒരു ക്രിസ്ത്യാനിയോ, ഹിന്ദുവോ ലീഗിലുണ്ടോ? ഇവരില്‍ അരെയെങ്കിലും ലീഗ് എന്നെങ്കിലും സ്ഥാനാര്‍ത്ഥി ആക്കുമോ? എങ്കില്‍ അന്ന് കേരളത്തിലെ കാക്കകളെല്ലാം മലര്‍ന്നു പറക്കും.
കഷ്ടം തന്നെയാണു സുഹൃത്തേ.. ലീഗിന്റെ വര്‍ഗ്ഗീയ മുഖം അനാവരണം ചെയ്യപ്പെടുമ്പോള്‍ ഓടിയൊളിക്കാന്‍ ഒരു തണലുപോലുമില്ലാത്തത് കഷ്ടം തന്നെയാണു സുഹൃത്തേ..
കാളിദാസാ,
Delete1964-ലെ അവിഭക്ത കേരള കോണ്‍ഗ്രസിന്റെ കാര്യമല്ല ഞാന്‍ പറഞ്ഞത്. അന്ന് പി.ടി.ചാക്കോയെ അനുകൂലിച്ച ആളുകള്‍ (മുസ്ലിം/ക്രിസ്ത്യന്‍/നായര്‍/ഈഴവ/ ....)എല്ലാവരും അതില്‍ ഉണ്ടായിരുന്നു. അന്നത്തെ മുതിര്‍ന്ന നേതാക്കളായ പലരും കുറെക്കാലം കൂടി കേരള കോണ്‍ഗ്രസ് ( എം. ജെ, ജോസഫ്, ബി, എസ്...... etc) പാര്‍ട്ടികളുടെ ഉന്നത സ്ഥാനങ്ങളില്‍ ഉണ്ടായിരുന്നു. അതിനു ശേഷം ഇതര സമൂഹങ്ങളില്‍ നിന്നും നേതാക്കള്‍ വരാതിരുന്നത് എന്തുകൊണ്ട്? കേരള കോണ്‍ഗ്രസ് (മാണി,ജോസഫ്, ജേക്കബ്,..) എന്നീ രാഷ്ട്രീയ പാര്‍ട്ടികള്‍, ക്രിസ്ത്യന്‍ സമുദായ രാഷ്ട്രീയ പാര്‍ട്ടികള്‍ മാത്രമായി അധപതിച്ചു എന്ന് പറഞ്ഞാല്‍ അത് ഒട്ടും അധികമാകില്ല. ഒരുപാടു പിരിയലും കൂടിച്ചേരലും കഴിഞ്ഞു ഇപ്പോള്‍ ഇവിടെ എത്തി നില്ക്കുന്നു. സ്പീക്കര്‍, ഡെപ്യുട്ടി സ്പീക്കര്‍, മന്ത്രി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച കുറുപ്പിന് ശേഷം വേറൊരു നല്ല സ്ഥാനാര്‍ഥി വരാതിരുന്നതെന്താണ്? ഈ അവസാനം നടന്ന ഇലക്ഷനില്‍ പോലും അങ്ങനെ ഒന്ന് കണ്ടില്ല. പോട്ടെ ഇപ്പോള്‍ ഒരു രാജ്യസഭാ സീറ്റ് വരുന്നു. ക്രിസ്ത്യന്‍ അല്ലാത്ത ഒരാള്‍ക്ക് (താങ്കളുടെ ഭാഷയില്‍ നേര്‍ച്ചക്കോഴി) കൊടുക്കാന്‍ പറയ്. അതിലും ഭേദം ലീഗും, പിള്ളയുടെ ഗ്രൂപ്പും തന്നെയാണ്.
വര്‍ഗീയ ചിന്ത ഇല്ലാത്ത മാര്‍ക്സിസ്റ്റ് പാര്‍ട്ടി എന്തുകൊണ്ട് ഓരോ സമൂഹത്തിന്റെയും ഭൂരിപക്ഷം നോക്കി പരമാവധി ആ സമൂഹത്തിന്റെ ആളുകളെ തന്നെ (പേര് കൊണ്ടെങ്കിലും) നിര്‍ത്തുന്നു???. ഉത്തരം സിമ്പിള്‍ ആണ് " ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം" അത് കൊണ്ട് മതനിരപേക്ഷത തല്കാലം അട്ടത്തു ഇരിക്കട്ടെ അല്ലേ.. :)
ഞാന്‍ നേരത്തെ ഇട്ട കമന്റില്‍, കേരള കോണ്‍ഗ്രസ് ഒരുപാടു ഗ്രൂപ്പുകള്‍ ഉള്ളത് കൊണ്ട് അതില്‍ രണ്ടെണ്ണം എടുത്തു പറഞ്ഞു എന്ന് മാത്രം. പിള്ളയുടെ ഗ്രൂപ്പിനെ ആ പട്ടികയില്‍ പെടുത്തിയിട്ടില്ല.
>>>>>ഇപ്പോള്‍ മാത്രം മതത്തിന്റെയും ജാതിയുടെയും കണക്കു നോക്കിയ വി എസ്സും സഖാക്കളും ഈ ചോദ്യങ്ങള്‍ക്കൊക്കെയും മറുപടി പറയേണ്ടതുണ്ട്. ലീഗിന് മന്ത്രിമാരുടെ എണ്ണം കൂടുമ്പോള്‍ എന്‍ എസ് എസും ആര് എസ് എസും ഹര്‍ത്താല്‍ നടത്തിയാല്‍ അത് മനസ്സിലാക്കാന്‍ എളുപ്പമുണ്ട്. പക്ഷെ സി പി എം പോലൊരു മതേതര കക്ഷി തൊട്ടാല്‍ പൊള്ളുന്ന ഇത്തരമൊരു വിവാദം ഉയര്‍ത്തിക്കൊണ്ടു വരുവാന്‍ ഒരിക്കലും ശ്രമിക്കരുതായിരുന്നു. <<<<
ReplyDeleteവി എസും സഖാക്കളും ഒരു ചോദ്യത്തിനും മറുപടി പറയേണ്ട. ഇത് ഒരു മത വിഷയം ആക്കിയത് മുസ്ലിം ലീഗെന്നെ മത സംഘടനയാണ്. പാണക്കാട്ട് തങ്ങള്‍ പറഞ്ഞ് പോയി അതുകൊണ്ട് മന്ത്രിസ്ഥാനം കൂടിയേ തീരൂ, എന്ന് പറഞ്ഞ് മത വികാരം ഇളക്കി വിട്ട് ലീഗണികളായ മുസ്ലിങ്ങളെ കലാപത്തിനു വരെ പ്രേരിപ്പിച്ച മുസ്ലിം ലീഗാണ്. ആര്യാടന്റെയും ചെന്നിത്തലയുടെയും വീട്ടുപടിക്കല്‍ വരെ ചെന്ന് അവരെ തെറിപറഞ്ഞ അണികളാണ്. ഉമ്മന്‍ ചാണ്ടി അതിനടിവരയുമിട്ടു. എന്തെങ്കിലും ഉത്തരം പറയേണ്ടതുണ്ടെങ്കില്‍ അത് ലീഗു നേതാക്കളും ഉമ്മന്‍ ചണ്ടിയുമാണ്. കോണ്‍ഗ്രസ് പോലുമുത്തരം പറയേണ്ടതില്ല. അവരുടെ അഭിപ്രായത്തെ ഉമ്മന്‍ ചാണ്ടി ചവറ്റുകുട്ടയില്‍ തള്ളുകയാണു ചെയ്തത്. സി പി എമ്മിനോട് ചോദ്യങ്ങള്‍ ചോദിക്കുന്നതിനു മുന്നെ ആര്യാടനോടും, ഷാനവാസിനോടും, വര്‍ക്കല കഹാറിനോടും, എം എ വാഹിദിനോടും, സി പി മുഹമ്മദിനോടും ഈ ചോദ്യങ്ങള്‍ ചോദിക്കുക. തൊട്ടാല്‍ പൊള്ളുന്ന എന്ന് താങ്കള്‍ ആക്ഷേപിക്കുന്ന ഈ വിവാദം ഉണ്ടായത് ഇവരില്‍ നിന്നാണ്. ലീഗിന്റെ സഖ്യകക്ഷിയായ കോണ്‍ഗ്രസ് പാര്‍ട്ടി ഒന്നടങ്കം ഈ വിവാദം ഉന്നയിച്ചു. അവിടന്നുത്തരം ലഭിച്ചിട്ട് നമുക്ക് വി എസിനോടും സഖാക്കളോടും ചോദിക്കാം.
മതേതര കക്ഷിയായ കോണ്‍ഗ്രസിനേക്കാള്‍ ഇക്കാര്യത്തില്‍ ശരിയായ നിലപടെടുത്തത് സി പി എമ്മാണ്. ഭൂരിപക്ഷ സമുദായത്തെ വെറുപ്പിച്ചു കൊണ്ട് മുസ്ലിം ലീഗ് എന്ന മത സംഘടന, ഉമ്മന്‍ ചാണ്ടിയുടെ കുത്തിനു പിടിച്ച് അനര്‍ഹമായ അവകാശങ്ങള്‍ പിടിച്ചു മേടിച്ചാല്‍ അത് സമൂഹത്തില്‍ അശാന്തി വിതക്കും. അത് ചൂണ്ടിക്കാണിക്കേണ്ടത് ഉത്തരവാദപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികളുടെ കടമയാണ്. കോണ്‍ഗ്രസും സി പി എമ്മും അതേ ചെയ്തുള്ളു. പക്ഷെ കോണ്‍ഗ്രസ് പാര്‍ട്ടിയെ അവരുടെ മുഖ്യമന്ത്രി പറ്റിച്ചു.
ആരുടെയും മതവിശ്വാസം നോക്കിയല്ല സി പി എം ചില വിഷയങ്ങളില്‍ ഇടപെടുന്നതും അഭിപ്രായം പറയുന്നതും. ഗുജറാത്തില്‍ മുസ്ലിങ്ങളെ മോദി തല്ലിക്കൊന്നപ്പോള്‍ മുസ്ലിങ്ങള്‍ക്കൊപ്പം അവര്‍ നിന്നിട്ടുണ്ട്. ഒഡീഷയില്‍ ക്രിസ്ത്യാനികളെ ആര് എസ് എസുകാര്‍ തല്ലിക്കൊന്നപ്പോളും അവര്‍ ക്രിസ്ത്യാനികള്‍ക്കൊപ്പം നിന്നിട്ടുണ്ട്. കേരളത്തില്‍ ആര് എസ് എസുകാര്‍ മുസ്ലിങ്ങളെയോ ക്രിസ്ത്യാനികളെയോ ആക്രമിച്ചാല്‍ സി പി എം ഒപ്പം നില്ക്കും. സംശയം വേണ്ട. അത് മലപ്പുറത്തെ വള്ളിക്കുന്നുമാരുടെ വോട്ട് പ്രതിക്ഷിച്ചൊന്നുമല്ല.
സുകുമാരന്‍ നായരും വെള്ളാപ്പള്ളിയും ചില അപ്രിയ സത്യങ്ങള്‍ വിളിച്ചു പറയുന്നു. മുസ്ലിം ലീഗുപോലെയുള്ള സമുദായ സംഘടനകളാണവരും. ആവര് പറയുന്നതിനു ലീഗ് പറയുന്നതിനോളം തന്നെ വിലയുണ്ട്. ലീഗിനു മുസ്ലിം മന്ത്രിമാരുടെ എണ്ണം കുറഞ്ഞുപോയി എന്ന് വിലപിക്കാമെങ്കില് അവര്‍ക്കും ഹിന്ദു മന്ത്രിമാരുടെ എണ്ണം കുറഞ്ഞു പോയി എന്ന് വിലപിക്കാം.
ഇതു ചാണ്ടിയുടെ അതി ബുദ്ധിയാണ്
ReplyDeleteഇനിയും മന്ത്രിസഭ അഴിച്ചു പണിയും
മുസ്ലീം ലീഗിന്റെ പ്രധാന വകുപ്പുകൾ
പിടിച്ചെടുക്കും
>>>>>ആര് തോറ്റാലും ജയിച്ചാലും അഞ്ചാം മന്ത്രി വിവാദം ഇപ്പോള്‍ ഒരു തീര്‍പ്പില്‍ എത്തിയിരിക്കുന്നു. ഇനി വേണ്ടത് വിവാദാഗ്നി ആളിപ്പടരാതിരിക്കുകയാണ്. അതിനു ശ്രദ്ധിക്കേണ്ടത് കേരളത്തിലെ മാധ്യമങ്ങള്‍ തന്നെയാണ്. ദൌര്‍ഭാഗ്യകരം എന്ന് പറയട്ടെ ജാതിമത സമവാക്യ ചര്‍ച്ചകളുടെ ഏറ്റവും വലിയ പ്രചാരകരും പ്രായോജകരും കേരളത്തിലെ മാധ്യമങ്ങള്‍ ആയിരുന്നു. <<<<
ReplyDeleteചെകുത്തന് വേദമോതുന്നു.
ഇതിലും എത്രയോ നിസാര പ്രശ്നങ്ങള്‍ വിവാദമാക്കി അവതരിപ്പിച്ചതൊക്കെ ഈ ബ്ളോഗിലെ പഴയ താളുകളില്‍ വായിക്കാം. ഇപ്പോള്‍ ഞമ്മന്റെ ജാതി സമൂഹത്തില്‍ വെറുക്കപ്പെട്ടവരുടെ സ്ഥാനത്തെത്തിയപ്പോള്‍ ഇനി വിവാദമുണ്ടാക്കരുത്. സി പി എമ്മിലെ പ്രശ്നങ്ങളാണെങ്കില്‍ ആര്‍ക്കും വിവാദമക്കാം.ഞമ്മനത് ആസ്വദിക്കും.അതിനെ അടിസ്ഥാനനമാക്കി ദിവസം നാല്, എന്ന് കണക്കില്‍ പോസ്റ്റുകളും എഴുതും. ആരാന്റെ അമ്മക്ക് പ്രന്തുപിടിച്ചാല് കാണാന്‍ ചേലുണ്ട്. കല്ലെറിയാന്‍ കൂടെ ഞമ്മളുമുണ്ട്. പച്ചെ ഞമ്മന്റെ അമ്മക്ക് പ്രാന്തു പിടിച്ചാല്‍ കാണാന്‍ അത്ര ചേലില്ല. അപ്പോള്‍ പിന്നെ വേദങ്ങളൊക്കെ ഓതാം.
ജാതിയേയും മതത്തെയും അടിസ്ഥാനമാക്കി പാര്‍ട്ടികളുണ്ടായാല്‍ ആവഴി മാദ്ധ്യമങ്ങളും ചര്‍ച്ച ചെയ്യും. അത് വേണ്ടെങ്കില്‍ മുസ്ലിം ലീഗെന്ന മതാധിഷ്ടിത പാര്‍ട്ടി പിരിച്ചു വിടുക.
ഇവിടെ ജയിച്ചത് ആളുകളല്ല. പണം. പണം മാത്രം. ഈ മഞ്ഞളം കുഴി അലി എങ്ങനെയാണു ലീഗില്‍ വന്നത്? എന്ന്നാണു ലീഗില്‍ വന്നത്. വന്ന ഉടനെ മന്ത്രിയാക്കാന്‍ എന്താണദ്ദേഅഹ്ത്തിന്റെ യോഗ്യത? വളരെ സീനിയറായ അബ്ദു സമദ് സമദാനിയെ തള്ളി ഈ അലിയെ മന്ത്രിയാക്കാന്‍ എന്താണു കാരണം? പണത്തിനു മീതെ ഒരു പാണക്കാടനും പറക്കില്ല. അതാണു പ്രശ്നത്തിന്റെ കേന്ദ്ര ബിന്ദു. അലിയെ കൊണ്ടു വന്നതുകൊണ്ട് ലീഗിനു യാതൊരു നേട്ടവും ഉണ്ടായില്ല. കോട്ടമേ ഉണ്ടായുള്ളു. മറ്റ് മതവിശ്വാസികളുടെ മുന്നില്‍ ലീഗിനു വിലയിടിഞ്ഞു. ഇനി അലി ലീഗില്‍ കിടന്നൊരു കളി കളിക്കും. പണം ലഭിച്ചാല്‍ എം പി സ്ഥാനവും മന്ത്രി സ്ഥനവും വരെ കച്ചവടത്തിനു വച്ചാല്‍ ഇതുപോലെയുള്ള പുലി വാലു പിടിക്കേണ്ടി വരും.
ലീഗിലെ പോരുതുടങ്ങിയിട്ടേ ഉള്ളു. ഇന്നലെ വരെ കുഞ്ഞാലി ആയിരുന്നു ഫോര്‍വേഡ്. ഇന്ന് അദ്ദേഹം ബാക്കിലേക്ക് ഇറങ്ങിയിരിക്കുന്നു. വേലിയില്‍ ഇരുന്നതിനെ എടുത്ത് വേണ്ടാത്തിടത്ത് വച്ച അവസ്ഥയാണിപ്പോള്‍ കുഞ്ഞാലിക്ക്.
>>>>>ലീഗിന് അഞ്ചാം മന്ത്രിസ്ഥാനം അര്‍ഹതപ്പെട്ടതാണ് അതുകൊണ്ട് അത് ലഭിക്കണം എന്ന് പറയുന്നതിനായിരുന്നു പാണക്കാട് തങ്ങള്‍ പ്രഖ്യാപിച്ചത് കൊണ്ട് അത് ലഭിക്കണം എന്ന് പറയുന്നതിനേക്കാള്‍ അന്തസ്സ്. ഇപ്പോള്‍ ലഭിച്ച മന്ത്രിസ്ഥാനത്തിന്റെ പേരില്‍ ലീഗിന് വന്നു ചേര്‍ന്ന ഇമേജ് ആ പാര്‍ട്ടിയുടെ ഇതര സമൂഹങ്ങളുമായുള്ള ഗുണപരമായ സഹവര്‍ത്തിത്വത്തിന് ഉതകുന്ന രൂപത്തില്‍ പരിവര്‍ത്തിപ്പിച്ചെടുക്കാന്‍ നേതൃത്വത്തിനും അണികള്‍ക്കും കഴിയേണ്ടതുണ്ട്. <<<<
ReplyDeleteഏത് വകുപ്പിലാണ്, ലീഗിനഞ്ചാം മന്ത്രിസ്ഥാനം അര്ഹതപ്പെട്ടതാകുന്നത്?ലീഗിനു മാത്രമേ അര്‍ഹതയുള്ളോ?
80 ഉം 60 ഉം എം എല്‍ എല്‍ മാരുണ്ടായിരുന്നപ്പോള് കോണ്‍ഗ്രസ് 10 ല്‍ കൂടുതല്‍ മന്ത്രി സ്ഥാനം വേണമെന്ന് ശഠിച്ചിട്ടില്ല. കോണ്‍ഗ്രസിനില്ലാത്ത അര്‍ഹത എങ്ങനെ ലീഗിനുണ്ട്? മലപ്പുറത്ത് ഇത്തവണ നാലു സീറ്റു കൂടിയതുകൊണ്ടു മാത്രമല്ലേ 20 എം എല്‍ എ മാര്‍ ലീഗുനുണ്ടായത്? അത് അര്ഹതയാണെന്നൊക്കെ യതൊരു ഉളുപ്പുമില്ലാതെ പറയല്ലേ വള്ളിക്കുന്നേ? മറ്റ് സമുദായങ്ങള്‍ കുടുംബാസൂത്രണം ആവശ്യമെന്ന് കണ്ട് അത് നടത്തി ജനസംഘ്യ വര്‍ദ്ധന തടഞ്ഞു. അതിന്റെ ഫലമായി മറ്റിടങ്ങളില്‍ എം എല്‍ എ മാരുടെ എണ്ണം കുറഞ്ഞു. മുസ്ലിങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നിടത്ത് കൂടി. അങ്ങനെ ഉണ്ടായതല്ലെ താങ്കളീ പറയുന്ന അര്‍ഹത. അതിന്റെ ബലത്തില്‍ ഒരു മന്ത്രിസഭയെ ബന്ദിയാക്കി നേടിയെടുത്തതല്ലെ ഈ മന്ത്രിസ്ഥാനം? സമൂഹത്തിലെ മറ്റ് സമുദായങ്ങളൊക്കെ ഇതെല്ലാം മനസിലാക്കുന്നുണ്ട് വള്ളിക്കുന്നേ? അവരെ വിഡ്ഡികളാക്കുന്ന ഉഡായിപ്പൊക്കെ അങ്ങ് കൈയ്യില്‍ വച്ചാല്‍ മതി.
ലീഗിന്, ഒരു എം പി മാത്രമുള്ളപ്പോള്‍ കേന്ദ്ര മന്ത്രിസ്ഥാനം നല്കി. എണ്ണമാണു കണക്കെങ്കില്‍ അന്ന് കോണ്‍ഗ്ഗ്രസിന്റെ എല്ലാ എം പി മാരും മന്ത്രിമാരാകേണ്ടതല്ലേ?
ഇപ്പോള്‍ ലീഗിനു വന്നു ചേര്‍ന്ന ഇമേജ് ധാര്‍ഷ്ട്യത്തിന്റെയും അഹന്തയുടെയുമാണ്. ലീഗിനാവശ്യമുള്ളപ്പോള് സഹവര്‍ത്തിത്തം എന്നും പറഞ്ഞു ചെന്നാല്‍ സമൂഹത്തിലെ മറ്റുള്ളവര്‍ അതിനെ ഗൌനിക്കില്ല.
ഇവിടെ വെറും സ്ഥാനമോഹം മാത്രമാണുള്ളത്. ഇപ്പോള്‍ നാലു മന്ത്രിമാര്‍ ഭരിക്കുന്ന വകുപ്പുകള്‍ അഞ്ചുപേര്‍ ഭരിക്കുന്ന അവസ്ഥ ഉണ്ടാകും.അതിനു വേണ്ടി ഘജനാവില്‍ നിന്നും വര്‍ഷം തോറും ഏഴു കോടി രൂപ അധികം ചെലവഴിക്കും. ധാര്‍ഷ്ട്യത്തിനും അഹന്തക്കും പുറമേ ധൂര്ത്തുകൂടി പട്ടങ്ങളുടെ കൂടെ ചര്ത്തിക്കിട്ടും. ഈ പട്ടങ്ങളൊക്കെ തലയില്‍ വച്ചും കൊണ്ട് സഹവര്ത്തിത്തിനു ചെന്നാല്‍ ആരും മൈന്‍ഡ് ചെയ്യില്ല വള്ളിക്കുന്നേ.
നെയ്യാറ്റിന്‍കരയില്‍ ഈ പട്ടങ്ങളൊക്കെ തെരഞ്ഞെടുപ്പ് വിഷയമാകും.
കഷ്ടിച്ച് 2 എം എല്‍ എ മാരുടെ ഭൂരിപക്ഷമുള്ള ഒരു മന്ത്രി സഭ. ഈ മന്ത്രി സഭ വീണാല്‍ ഏറ്റവും കൂറ്റുതല്‍ നഷ്ടം ലീഗിനും കുഞ്ഞാലിക്കുട്ടിക്കുമാണ്. മാണിയൊക്കെ യാതൊരു ബുദ്ധിമുട്ടുമില്ലാതെ ഇടതുപക്ഷത്തു ചേരും. പക്ഷെ ലീഗെന്തു ചെയ്യും.പ്രതിപക്ഷത്തു തന്നെയിരിക്കേണ്ടി വരും. അത് കുഞ്ഞാലിക്കുട്ടിക്കുണ്ടാക്കുന്ന ബുദ്ധിമുട്ട് വള്ളിക്കറിയാമല്ലോ? പൂജപ്പുരയെന്നൊക്കെ പണ്ടൊരു പോസ്റ്റില്‍ എഴുതിയതല്ലെ. പെട്ടെന്ന് മറക്കാന്‍ ആകില്ലല്ലോ.
ഇതുപോലെയുള്ള അവസ്ഥയില്‍ അല്‍പ്പം ത്യാഗം സഹിച്ച് നാലു മന്ത്രിമാര്‍ മതിയെന്ന് തീരുമാനിക്കുന്നതായിരുന്നു അന്തസ്. പ്രത്യേകിച്ച് പ്രധാനപ്പെട്ട വകുപ്പുകളായ വ്യവസായം, വിദ്യാഭ്യാസം, പൊതു മരാമത്ത്, തദ്ദേശസ്വയം ഭരണം തുടങ്ങിയവ കയ്യിലുള്ളപ്പോള്‍. പക്ഷെ അന്തസ് പ്രതീക്ഷിക്കേണ്ടത് അന്തസുള്ളവരില് നിന്നല്ലേ?
താങ്കള്‍ ഇവിടെക്കിടന്നു ഈ വിഷയത്തില്‍ കുരക്കുന്നത് കാണുമ്പോ നല്ല ചിരി വരുന്നു. മക്കള്‍ രാഷ്ട്രീയ്യം തങ്ങള്‍മാരുടെ പാര്‍ട്ടിയില്‍ മാത്രം ഉള്ളതാണെന്ന് താങ്കള്‍ പണ്ടൊരു കാച്ചു കാച്ചിയിരുന്നു. പൊളിറ്റിക്കല്‍ ഇസ്ലാം എന്നൊന്നുള്ളത് പോലെ പൊളിറ്റിക്കല്‍ ക്രിസ്ടിയാനിടി എന്നൊന്നില്ല എന്നും ആണ് പലരും കുരച്ച് നടന്നത്. പാരമ്പര്യ ഗുണം തങ്ങള്‍മാര്‍ക്ക് മാത്രം(ബുഷ് കുടുംബം, ക്ലിന്റന് കുടുംബം, ഗാന്ധി കുടുംബം ഇതൊക്കെ പിന്നെ മെരിറ്റിന്റെ ബലത്തില്‍ ആണെന്ന് ആര്‍ക്കാണ് അറിഞ്ഞു കൂടാത്തത് , കഷ്ടം തന്നെ) . അപ്പൊ അനൂപ് ജേക്കബ് സുന്നത് കര്‍മ്മം നടത്തി ഇസ്ലാം ആയിട്ടായിരിക്കും അല്ലേ MLA യും മന്ത്രിയും ആയതു. മരിച്ചു പോയ ജെക്കപ്പിന്റെ മോന് എന്നല്ലാതെ അനൂപിന് ഉള്ള യോഗ്യത ഒക്കെ എന്താണെന്ന് ഇടയലേഖനത്തില്‍ പറഞ്ഞു കാണും, പച്ചേ ഞമ്മള് അതൊന്നും ബായിക്കാരില്ലാത്തത് കൊണ്ട് ഒന്നും മനസ്സിലായില്ല.
Deleteനമ്മള് ബഷീരിനെപ്പോലെയും ഇവിടെ വരുന്ന മിക്ക വായനക്കാരെപ്പോലെയും ഡെമോക്രസി സ്ടുടന്റ്സു ആണ്, അത് കൊണ്ട്
പ്രബുദ്ധതയുടെ മൊത്ത വ്യാപാരികള്‍ ഒന്ന് പറഞ്ഞു തരണം - പിറവത്ത് എന്ത് കൊണ്ട് പ്രബുദ്ധ കേരളത്തിന് യോജിക്കുന്ന തരത്തില്‍ പാരമ്പര്യ ഗുണത്തില്‍ ഉപരി എന്തെങ്കിലും പ്രവര്‍ത്തന പരിചയം അവകാശപ്പെടാന്‍ കഴിയുന്ന ഒരു ക്രിസ്തിയാനി അല്ലാത്ത സ്ഥാനാര്‍ഥി UDF ഇന്‍ ഉണ്ടായില്ല? പിന്നെ മാര്‍ക്സിന്റെ അനുയായി എന്ത് കൊണ്ട് 2000 വര്‍ഷം മുമ്പ് മരിച്ചു പോയി എന്ന് ആ പ്രദേശത്തെ നല്ലൊരു ശതമാനം വോട്ടര്‍മാരും വിശ്വസിക്കുന്ന യേശുവിനെ ചെഗുവേര സഖാവിന്റെ സ്ഥാനത്തേക്കുയര്‍ത്തി എന്നും.
അസഹിഷ്ണുത മൂത്ത് ഭ്രാന്താകുമോ എന്തോ ...
ReplyDeleteമുന്നണി ഭരണത്തില്‍ കക്ഷികളുടെ അംഗ ബലം നോക്കി തന്നെയാണ് മന്ത്രിമാരെയും മറ്റും നിശ്ചയിക്കേണ്ടത്.
ആ നിലക്ക് ലീഗിന് മിനിമം ആറു മന്ത്രി സ്ഥാനവും ഉപ മുഖ്യമന്ത്രി സ്ഥാനവും ചോദിക്കാവുന്നതാണ് .
തുടക്കത്തിലെ ഉറച്ചു നിന്നില്ല എന്നതാണ് ലീഗ് ചെയ്ത തെറ്റ്.
കോണ്‍ഗ്രസിന്റെ സ്വകാര്യമായ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ ലീഗ് പ്രസിടണ്ട് അഞ്ചാമത്തെ മന്ത്രി അലി ആയിരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
പിന്നീടങ്ങോട്ട് എവിടെ തിരിഞ്ഞു നോക്കിയാലും എവിടെ നിങ്ങളുടെ അഞ്ചാം മന്ത്രി...കാത്തിരിപ്പ് മന്ത്രി എന്നിങ്ങനെയുള്ള പഴി തന്നെ യായിരുന്നല്ലോ എല്ലാ ഭാഗത്തുനിന്നും. അവസാനം സഹി കെട്ട ലീഗിന്റെ കടുംപിടുത്തത്തില്‍ ഒരു മന്ത്രി പ്പേരു മാത്രം നല്കി പ്രശ്നം അവസാനിപ്പിക്കാമെന്ന് വെച്ചപ്പോ
ദാണ്ടെ എന്തെല്ലാമോ വീണു തരിപ്പണ മായെന്നു.
ഇതിനോട് ചേര്‍ത്ത് വായിക്കാവുന്നത്
ReplyDeleteഅഞ്ചാം മന്ത്രിയെന്ന ലിറ്റ്മസ് ടെസ്റ്റ്
http://ottamyna.blogspot.com/2012/04/blog-post_13.html
അഞ്ചാം മന്ത്രിയെന്ന ലിറ്റ്മസ് ടെസ്റ്റ്
ReplyDeleteകേരളത്തിന്റെ രാഷ്ട്രീയ ചരിത്രവഴിയില്‍ ഒരു ബദല്‍ രാഷ്ട്രീയത്തിന്റെ കൊടിയടയാളമായി
രേഖപ്പെട്ടു കിടക്കുന്ന ഒരു നാഴികക്കല്ലാണ് യു ഡി എഫ് രൂപീകരണം. കെ കരുണാകരനും അബ്ദുറഹ്മാന് ബാഫഖി തങ്ങളും ഇന്ദിരാഗാന്ധിയുടെ ആശീര്‍വാദത്തോടെ ഈ മുന്നണിക്ക് രൂപം കൊടുക്കുമ്പോള്‍ എ കെ ആന്റണി കോണ്‍ഗ്രസ്സിന്റെ എതിര് പാളയത്തില്‍ ആയിരുന്നുവെന്നതും ചരിത്രം. മുന്നണിക്കകത്തായിട്ടും
ശില്പികളിലൊരാളായിട്ടും അയിത്തത്തിന്റെ നാള്വഴികളേറെ പിന്നിട്ടാണ് ലീഗ് ഭരണസാരഥ്യം വഹിക്കാന്‍
തുടങ്ങിയത് തന്നെ. പണ്ട് സീ എച്ച് മുഹമ്മദ് കോയയെ സ്പീകര്‍ ആകാന്‍ തിട്ടൂരങ്ങള്‍ കൊണ്ട് പൊതിഞ്ഞ കോണ്‍ഗ്രസ് കാലവും അറബി ഭാഷാദ്ധ്യാപകന്‍ അംഗീകരിക്കപ്പെടണമെങ്കില്‍ കേട്ട്
കേള്‍വി പോലുമില്ലാത്ത നിബന്ധനകള്‍ കൊണ്ട് വന്നു തടസ്സങ്ങളുടെ വേലിക്കെട്ടുകള്‍ സൃഷ്ടിച്ച
നായനാര്‍ കാലഘട്ടവും പിന്നിട്ട് 1982 - ല്‍ പതിനാലും 87 - ല്‍ പതിനഞ്ചും 91 - ല്‍ പത്തൊമ്പതും ബാബറി ധ്വംസനത്തിന്റെ പശ്ചാത്തലമുള്ള 96 - ല്‍ പതിമൂന്നും കനത്ത തിരിച്ചടി നേരിട്ട 2006 - ല്‍ ഏഴും തിരിച്ചു വരവിന്റെ സുനാമി തീര്‍ത്തു 2011 -ല്‍ ഇരുപതു സീറ്റിന്റെ എക്കാലത്തെയും മികച്ച
നേട്ടവുമായി ലീഗ് അതിന്റെ അടിവേര് കേരളരാഷ്ട്രീയ ഭൂമികയില്‍ ക്രമേണ
ബലപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു. ഇതിനിടയില്‍ ലീഗിന് വാര്‍ഡ് മെമ്പര്‍മാരുണ്ടായി, പഞ്ചായത്ത്
പ്രസിഡന്റുമാരുണ്ടായി, ബ്ലോക്കിലും ജില്ലയിലും പ്രസിഡന്റുമാരും കൌണ്സിലര്മാരുമുണ്ടായി,
എം എല്‍ എ മാരുണ്ടായി, എം പി മാരുണ്ടായി, വിദ്യാഭ്യാസവും പൊതു മരാമത്തും തദ്ദേശ വകുപ്പും
വ്യവസായവും ഐ ടി യും ആഭ്യന്തരവുമൊക്കെ ഭരിച്ചു, ചീഫ് വിപ്പ് ആയി, സ്പീക്കറായി,
ഉപമുഖ്യമന്ത്രിയായി, മുഖ്യമന്ത്രിയായി, കേന്ദ്രത്തില്‍ മന്ത്രിയായി, രാഷ്ട്രീയ വളര്‍ച്ചയുടെ ഗ്രാഫില്‍
പുരോഗമനാത്മകമായ വരകള്‍ തീര്‍ത്ത് ലീഗത്തിന്റെ പ്രയാണം തുടരുന്നതിന്നിടയിലാണ് 'അഞ്ചാം മന്ത്രി'
എന്ന കേവല രാഷ്ട്രീയാവശ്യം ദുരുദ്ധേശപരമായി ലൈവ് ആക്കി നിര്‍ത്തപ്പെട്ടതിന് കേരളം സാക്ഷിയാകുന്നത്.
ഈ വിഷയത്തെ പരിശോധനക്ക് വിധേയമാക്കുമ്പോള്‍ ചില കാര്യങ്ങള്‍ പറയാതെ പോകുന്നത് അഭംഗിയാവും. (continues...)
Continues....
ReplyDeleteഒന്നാമതായി, മുസ്ലിം ലീഗ് സാമൂഹിക സത്യാവസ്ഥകളെ ഉള്‍ക്കൊണ്ടും ദൂരക്കാഴ്ച നടത്തിയും പ്രായോഗിക രാഷ്ട്രീയത്തിന്റെ മൂശയില്‍ വാര്‍ത്തെടുക്കപ്പെട്ട ഒരു സാമുദായിക സംഘടിത രാഷ്ട്രീയ രൂപമാണ്. അത് പ്രതിലോമകരമായ ഒരു വര്‍ഗീയ മുതലെടുപ്പിലൂടെ അധികാരത്തിന്റെ അപ്പക്കഷണം പങ്കിട്ടെടുക്കാനുള്ള ഒരു ഏണിയായിട്ടല്ല, മറിച്ച് ചരിത്ര വഴിയില്‍ പല കാരണങ്ങളാല്‍ പൊതുമണ്ഡലത്തില്‍ നിന്നും നിഷ്കാസിതമായിപ്പൊയേക്കാമായിരുന്ന ഒരു ജനസഞ്ചയത്തെ അഭിമാനകരമായ ഒരു അസ്തിത്വത്തെക്കുറിച്ച് ബോധ്യം ചെയ്തെടുക്കാന്‍ അധികാരം അതിലേക്കുള്ള അനിവാര്യമായ ആയുധമാണെന്ന് തിരിച്ചറിഞ്ഞ്, ഈ സംഘബോധത്തെ ജനാധിപത്യ മതനിരപേക്ഷ ചേരിയില്‍ വരി നിര്‍ത്തിയും, അപ്പുറം വരിയുടക്കാന്‍ കാത്തിരിക്കുന്ന സവര്‍ണ്ണ ലോബ്യിങ്ങിനെ പ്രതിരോധിച്ചും ഭരണ നിര്‍വഹണത്തില്‍ പങ്കാളിയാക്കാനുള്ള പടവുകളായിട്ടാണ് ഇതിന്റെ സൃഷ്ടാക്കള്‍ ഇതിനെ കണ്ടത്. കാലപ്രയാണത്തില്‍ ആ ലകഷ്യത്തില്‍ നിന്നും വ്യതിചലിക്കാനുള്ള ചില ശ്രമങ്ങള്‍ ഉണ്ടായി വരുന്നുവെന്നത് വിസ്മരിക്കുന്നില്ല. എന്നാലും രാജ്യമൊട്ടാകെ മുന്നില്‍ മലര്‍ക്കെ തുറന്നു കിടക്കുന്ന ഒട്ടേറെ സാമൂഹിക ഉദാഹരണങ്ങളുണ്ടാവുമ്പോള് ഈ രാഷ്ട്രീയ സൂത്രവാക്യം അതിന്റെ മാര്‍ഗ്ഗവും ലക്ഷ്യവും ഒരു പരിധി വരെ പിഴക്കാതെ മുന്നേറുന്നു എന്ന് തന്നെ വേണം പറയാന്‍.
മറ്റൊന്ന്, ഈയൊരു സംഘടിത സാമുദായിക രാഷ്ട്രീയ രൂപം ഇവിടെ ഇല്ലായിരുന്നെങ്കില്‍ ഭരണവര്‍ഗ്ഗത്തിന്റെ അരമനകളില്‍ ഇവിടത്തെ ന്യൂനപക്ഷക്കാരന് എത്തുമായിരുന്നോ എന്നുള്ള ചോദ്യമാണ്. ഈയൊരു അന്വേഷണത്തിനുള്ള ഉത്തരം വളരെ പെരിയ ഗവേഷണത്തിന്റെ ആവശ്യകതയൊന്നും ട്രിഗ്ഗര്‍ ചെയ്യേണ്ടതില്ലാത്ത വിധം ലളിതവും സുവ്യക്തവുമാണ്. ഇവിടത്തെ അവര്‍ണ്ണനും ന്യൂനപക്ഷവും ഈഴവനും കീഴാളരുമൊന്നും അധികാരത്തിന്റെയും ഭരണ നിര്‍വഹണ സങ്കേതങ്ങളുടെയുമൊക്കെ നാലയലത്ത് പോലും പ്രതിഷ്ഠിക്കപ്പെടാന്‍ ഇവിടത്തെ സവര്‍ണ- ഫാഷിസ്റ്റ് -സ്ടാലിനിസ്റ്റ് രാഷ്ട്രീയ സമവാക്യങ്ങള്‍ സമ്മതിക്കില്ലായെന്നത് ആര്‍ക്കാണ് അറിഞ്ഞു കൂടാത്തത്. അത്തരമൊരു രാഷ്ട്രീയ യാഥാര്‍ത്ഥ്യം കൂടി മനസ്സിലോര്‍ത്തു കൊണ്ട് വേണം ഇപ്പോഴുണ്ടായ ഈ അഞ്ചാം മന്ത്രി വിവാദത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് ചൂട്ടുമായി ചെല്ലേണ്ടത്.
എങ്ങനെയാണ് അഞ്ചാം മന്ത്രി ഒരു രാഷ്ട്രീയ ആവശ്യമായി ഉയര്‍ന്നു വരുന്നത് എന്ന് പരിശോധിക്കുമ്പോള്‍ ചില കാര്യങ്ങള്‍ വ്യക്തമാകും. 2011 -ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസ്സിനെ സംബന്ധിച്ചിടത്തോളം ഒറ്റയ്ക്ക് പരിശോധിച്ചാല്‍ ഒരു വാട്ടര്‍ ലൂ ആയിരുന്നു (അവര്‍ അത് സമ്മതിക്കില്ലെങ്കിലും). 2001 -ലെ പോലെ തന്നെ ഒരു ക്ളീന്‍ സ്വീപ്പ് വിജയം പ്രതീക്ഷിച്ചിരുന്ന ഐക്യ മുന്നണിക്ക് ഇത്തവണ ഭരിക്കാമെന്ന ഉറപ്പു പോലുമാവാന്‍ വോട്ടെണ്ണി തീരുന്നതിന്റെ ഒടുവിലത്തെ നിമിഷം വരെ കാത്തിരിക്കേണ്ട വിധം സങ്കീര്‍ണ്ണമായിരുന്നു ജനമനസ്സുകളില്‍ കോണ്‍ഗ്രസ്സിനോടുള്ള സമീപനം. അതെന്തു കൊണ്ടുണ്ടായി എന്ന് ഒരു ആത്മപരിശോധനക്ക് കൊണ്ഗ്രസ്സിലെ ഒരു വിഭാഗം തയ്യാറാകുന്നില്ല എന്നതും പരിഹാസ്യമാണ്. ഈയൊരു തിരിച്ചടിയിലും യൂ ഡി എഫിന് അധികാരത്തിന്റെ ചെങ്കോല്‍ നേടിക്കൊടുക്കുന്നത് ലീഗ് നേടിയ അഭൂതപൂര്‍വ്വമായ ഭൂരിപക്ഷത്തോടെയുള്ള വിജയങ്ങളാണ് എന്നത് വിശദീകരിക്കേണ്ട കാര്യമില്ല. രാജ്യമൊട്ടാകെ തിരിച്ചടികള്‍ നേരിട്ടിരിക്കുന്ന കോണ്ഗ്രെസ്സിനു ആശ്വാസമായി കേരള ഭരണം
കയ്യില്‍ വന്നപ്പോള്‍ ആ വിജയത്തിന്റെ മുഖ്യശില്പി എന്ന നിലയില്‍ ലീഗ് ചില പ്രത്യുപകാരങ്ങള്‍ കേന്ദ്രത്തില്‍ പ്രതീക്ഷിച്ചിരുന്നു എന്ന് വ്യക്തം. നിയമസഭാ ഫലപ്രഖ്യാപനത്തിനു പിന്നാലെ വന്ന കേന്ദ്ര കാബിനെറ്റ് പുന:സംഘടനയില്‍ ഇ.അഹമ്മദ് കാബിനെറ്റ് റാങ്കിലേക്കുയര്ത്തപ്പെടുമെന്ന ചില ധാരണകള്‍ ദില്ലിയില്‍ പരന്നിരുന്നെങ്കിലും തന്റെ രാഷ്ട്രീയവഴിയെ കൃത്യമായ ഗണിതവാക്യങ്ങളിലൂടെ പ്രോഗ്രാം ചെയ്തു വെച്ചിട്ടുള്ള എ കെ ആന്റണി എന്ന പൊളിറ്റിക്കല്‍ വിസാര്‍ഡ് വളരെ തന്ത്രപരമായി ആ നീക്കത്തെ മണ്ണെണ്ണയൊഴിച്ചു കരിക്കുകയായിരുന്നു.
Continues..
ReplyDeleteഅറക്കപ്പറമ്പില്‍ കുര്യന് ആന്റണി എന്ന രാഷ്ട്രീയ പ്രതിഭാസത്തെ രാഷ്ട്രീയത്തില്‍ ഭാവി കാത്തു കുപ്പായം തുന്നുന്ന എല്ലാ കുട്ടിരാഷ്ട്രീയക്കാരും രാഷ്ട്രീയ വിദ്യാര്‍ഥികളും സസൂക്ഷ്മം പഠിക്കേണ്ടതായ ഒരു സ്പെസിമെന്‍ ആണെന്ന് ഞാന്‍ പറയും. ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥക്കാലത്തെ ദുഷ്ചെയ്തികളിലൂടെ പേരുദോഷമുണ്ടാക്കിയപ്പോള് സമര്‍ത്ഥമായി എതിര്‍ചേരിയിലേക്ക് മാറിയ ആന്റണി ഇന്ദിരാ പ്രഭാവത്തിന് ശേഷം കോണ്‍ഗ്രസ്സിലേക്ക് തിരിച്ചെത്തി യു ഡി എഫിന്റെ ഭാഗമാവുകയായിരുന്നു. പിന്നീട് 1979 -ല്‍ ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ തന്നെ പുതിയ അദ്ധ്യായം തുന്നിച്ചേര്‍ത്തു സീ എച്ച് മുഹമ്മദ് കോയ കേരളത്തിന്റെ മുഖ്യമന്ത്രി ആയപ്പോള്‍ കേവലം അമ്പതു ദിവസം പോലും ആ ചരിത്രനിയോഗത്തെ നിലനിര്‍ത്താന്‍ സഹിഷ്ണുത കാണിക്കാതെ പാലം വലിച്ചു വീഴ്ത്തിയതും ഇതേ ആന്റണി. പിന്നെയും കാലം ഏറെ മാറി, ആന്റണിയെ ലീഗ് സ്വന്തം സിറ്റിംഗ് എം എല്‍ യെ രാജി വെപ്പിച്ചു തിരൂരങ്ങാടിയില്‍ കൊണ്ട് വന്നു വിജയിപ്പിച്ചു മുഖ്യമന്ത്രി സ്ഥാനം നിലനിര്‍ത്തിക്കൊടുത്തു. ന്യൂനപക്ഷങ്ങള്‍ അനര്‍ഹമായത് രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളിലൂടെ വാങ്ങിക്കൂട്ടുന്നു എന്ന് പരിഭവിച്ചതും ഇതേ ആന്റണി. മുമ്പ് സീയെച്ചിനെ താഴെയിറക്കിയതിന്റെ ഓര്‍മകളുടെ നീറ്റലോടെയാവണം ലീഗ് തന്നെ മുന്‍കയ്യെടുത്തു ആന്റണിയെ താഴെയിറക്കി. അഴിമതിയുടെ കറപുരളാതെ നില നില്ക്കുന്നു എന്ന ഇമേജ് ഈ രാഷ്ട്രീയ കളിക്കാരനെ ഒരു കവചം പോലെ കാത്തു പോകുന്നു. മന്ത്രിയും മുഖ്യമന്ത്രിയും എം പിയും കേന്ദ്രമന്ത്രിയും കേന്ദ്ര കാബിനെറ്റിലെ രണ്ടാമനും ഹൈക്കമാന്റിലെ വിശ്വസ്തനും പ്രമുഖ സംസ്ഥാനങ്ങളുടെ പാര്‍ടി ചുമതലക്കാരനും അച്ചടക്ക സമിതി അധ്യക്ഷനും തോല്‍വി പഠനസമിതി അധ്യക്ഷനും ഒക്കെയായി ഇങ്ങനെ പരിലസിക്കുന്ന കക്ഷി ഇനി പ്രധാനമന്ത്രിയും അപ്പുറം ജീവിത സായന്തനത്തില്‍ സുഖവാസമായി രാഷ്ട്രപതിപദവും ഒക്കെ അലങ്കരിക്കാനുള്ള കൃത്യമായ ആക്ഷന്‍ പ്ളാനുമായി സൌമ്യമായി കാത്തിരിക്കുന്നു.
കാബിനെറ്റ് പദവി എന്ന സ്വപ്നം പൊലിഞ്ഞതോടെ മുന്നേ തീരുമാനിച്ച നാല് മന്ത്രിമാരെന്ന ഫോര്‍മുല പുനര്‍ചിന്തനത്തിന് വിധേയമാക്കാന്‍ ലീഗ് നിര്‍ബന്ധിതമായി. കൂടെ, പാര്‍ട്ടിക്കകത്തുള്ള ചിദ്രതയാല് പെരിന്തല്‍മണ്ണയില്‍ ഗതി കിട്ടാതെയായ ലീഗിന് മഞ്ഞളാംകുഴി അലിയുടെ തേരോട്ടം ഉണ്ടാക്കിയ ആശ്വാസം അദ്ദേഹത്തിന് ജയിച്ചാല്‍ മന്ത്രിപദം എന്നുള്ള വാക്ക് പാലിക്കാന്‍ നിര്‍ബന്ധിതമാക്കി. എം കെ മുനീര്‍ ചാനല്‍ സ്ഥാനം രാജിവെച്ച് മന്ത്രിയാവാന്‍ വന്നതോടെ ഫോര്‍മുലകള്‍ തകിടം മറിഞ്ഞു. അങ്ങിനെയാണ് അപക്വമായ ഒരു പ്രഖ്യാപനം ഹൈദരാലി ശിഹാബ് തങ്ങളെ കോട്ടയത്ത് കൊണ്ട് വന്നു പറയിപ്പിക്കുന്നത്. തികച്ചും രാഷ്ട്രീയ സ്വഭാവമുള്ള ഈയൊരു പ്രശ്നത്തെ ആ അര്‍ത്ഥത്തില്‍ തന്നെ പൊളിച്ചടക്കി പൊതുജനമധ്യത്തില്‍ അനാവരണം ചെയ്യാമായിരുന്നു. പക്ഷെ കേരളത്തിലെ ഇടതും വലതും സംഘപരിവാരങ്ങളും സവര്‍ണ മേസ്തിരിമാരും മീഡിയയുമെല്ലാം ഈയൊരു വിഷയത്തെ വര്‍ഗ്ഗീയമായി കൈകാര്യം ചെയ്തതോടെ വിഷയത്തിന്റെ തലം തന്നെ മാറുകയാണുണ്ടായത്. ലീഗിനൊരു അഞ്ചാമത് മന്ത്രി കൊടുക്കുന്നതോടെ കേരളത്തിലെ സാമുദായിക സന്തുലനം ആകെ തല കീഴാകുമെന്നും ഭൂരിപക്ഷ വികാരത്തിനെതിരാണെന്നുമുള്ള വിധത്തില്‍ ആസൂത്രിതമായി പ്രചാരണങ്ങള്‍ അഴിച്ചു വിട്ടതോടെ കേവലമൊരു ലീഗിന്റെ ആഭ്യന്തര പ്രശ്നം എന്നതില്‍ നിന്നും മാറി രമേശ് ചെന്നിത്തല കെ പി സി സി അധ്യക്ഷനായി വന്നത് മുതല്‍ കോണ്ഗ്രസ്സിനകത്തുണ്ടായിക്കൊണ്ടിരിക്കുന്ന സവര്ണ്ണപ്രീണന കുറുമുന്നണിയെ സാകൂതം വീക്ഷിച്ചു കൊണ്ടിരിക്കുന്ന രാഷ്ട്രീയ പ്രബുദ്ധതയുള്ള ന്യൂനപക്ഷ നിരീക്ഷകരൊക്കെ ലീഗ് നേതൃത്വത്തിന് ജാഗ്രതാ നിര്‍ദേശം നല്‍കിയെന്നതിന്റെ തെളിവാണ് ഇ ടി മുഹമ്മദ് ബഷീര്‍ അടക്കമുള്ളവര്‍ ലീഗിന്റെ മുന്‍കാല രീതി വിട്ടു നിലപാടുകളില്‍ കാര്‍ക്കശ്യത്തിന്റെ സ്വരം ചേര്‍ത്തത്. (Continue..)
Continues...
ReplyDeleteരമേശ് ചെന്നിത്തല കോണ്‍ഗ്രസ്സിനെ സവര്‍ണ്ണ മാടമ്പിമാരുടെ ആലയില്‍ കൊണ്ട് പോയി കെട്ടാനുള്ള ഗൃഹപാഠം ചെയ്തു തുടങ്ങിയിട്ട് കുറച്ചു കാലമായി. ഒരു ക്രിസ്ത്യാനി എന്ന കുടുസ്സു ചുമരിനപ്പുറം ഒരു സെകുലര്‍ ജനകീയ നേതാവെന്ന വലിയ ഇമേജ് ഉമ്മന്‍ ചാണ്ടിക്കുള്ളത് കൊണ്ട് മാത്രം മുഖ്യമന്ത്രിക്ക് വേണ്ടി പടന്നയിലെ ആസ്ഥാനത്ത് നിന്നും തുന്നിക്കൊടുത്ത കുപ്പായം മടക്കു നിവര്‍ത്താതെ ചെന്നിത്തലക്ക് തിരിച്ചു വെക്കേണ്ടി വന്നു എന്നതാണ് വാസ്തവം. ചില വിജിലന്‍സ് കേസുകളുടെ കാര്യം വരുമ്പോഴേക്കും ഉമ്മന്‍ ചാണ്ടി മാറി ചെന്നിത്തല മുഖ്യമന്ത്രിയാവും, അല്ലെങ്കില്‍ ഉപമുഖ്യമന്ത്രിയാവും എന്നൊക്കെ ഹോട്ട് ന്യൂസ് പടച്ചു വിടുന്നതിനു പിന്നിലും ഈ കുറുമുന്നണി തന്നെ. അഞ്ചാംമന്ത്രി വിഷയത്തില്‍ ഒത്തുതീര്‍പ്പ് ഫോര്‍മുലകളിലൊന്നായി രമേശ് ചെന്നിത്തല ഉപമുഖ്യമന്ത്രിയായി മന്ത്രിസഭയിലേക്ക് വരും എന്ന രീതിയില്‍ ഒരു കരക്കമ്പി മാധ്യമങ്ങളില്‍ വന്നത് ശ്രദ്ധിച്ചിരിക്കും. ഹൈക്കമാന്റ് സ്വപ്നത്തില്‍ പോലും കാണാത്ത ഈ ഫോര്‍മുല ഹൈക്കമാന്റിന്റെ പിരടിക്ക് വെച്ച് കെട്ടി മാധ്യമങ്ങളിലേക്ക് ചര്‍ദ്ദിച്ചതും ഈ കുറുമുന്നണി തന്നെ. കഴിഞ്ഞ എല്‍ ഡി എഫ് ഭരണ കാലത്ത് മീഡിയകളില്‍ ആര്‍ജ്ജവമുള്ള ഖണ്ഡനങ്ങളിലൂടെ കോണ്‍ഗ്രസ്സിനു രാഷ്ട്രീയ മൈലേജ് പകര്‍ന്ന വീ ഡി സതീശന് അര്‍ഹതപ്പെട്ട മന്ത്രിസ്ഥാനം ഹീനമായ ജാതിവെറിയുടെ സമവാക്യത്തിലൂടെ അട്ടിമറിച്ചു വീ എസ് ശിവകുമാറിന് അവസാന നിമിഷം കുറിയിട്ട് നല്‍കിയതിനു പിന്നിലും മറ്റാരുമല്ല.
അപ്പോള്‍ പറഞ്ഞു വന്നത് ഇതാണ്. ലീഗിന്റെ പാരമ്പര്യമനുസരിച്ച് ഒഴിവാക്കാമായിരുന്ന ഒരാവശ്യത്തെ അതുന്നയിക്കപ്പെട്ടതിനു ശേഷം ചെന്നിത്തലയുടെയും അച്ചുതാനന്ദന്റെയും കൊടിയേരിയുടേയും ബീ ജെ പിയുടെയും സുകുമാരന്‍ നായരുടെയും അജണ്ടാധിഷ്ടിത മാധ്യമങ്ങളുടെയും കാര്‍മികത്വത്തില്‍ നടന്ന ആസൂത്രിത വര്‍ഗീയ ധ്രുവീകരണ നീക്കങ്ങളെ ചെറുക്കാന്‍ ആവശ്യത്തില്‍ ഉറച്ചു നില്ക്കാന് ലീഗിനെ സമുദായം നിര്‍ബന്ധിതമാക്കി എന്നതാണ്. ഇവിടെ രണ്ടു സാധ്യതകള്‍ പഠന വിധേയമാക്കേണ്ടതുണ്ട്.
ഒന്ന്, ലീഗ് അഞ്ചാം മന്ത്രി ആവശ്യം ഉന്നയിച്ച ഉടനെ ഈ സവര്‍ണ്ണ- ന്യൂനപക്ഷ വിരുദ്ധ ഹാലിളക്കം കണ്ടു ആവശ്യത്തില്‍ നിന്നും പിന്മാറിയിരുന്നെങ്കില് എന്ത് സംഭവിക്കുമായിരുന്നു? മറ്റൊന്നുമല്ല, ഇതൊരു കീഴ്വഴക്കമായി മാറും അത്ര തന്നെ. അതായത് നാളെ ഒരു മന്ത്രിയോ, ചീഫ് സെക്രട്ടറിയോ ഡീ ജി പിയോ മുഖ്യമന്ത്രിയോ ഒക്കെ ആയി ഒരു ന്യൂനപക്ഷക്കാരന് വരാനിടയുണ്ടായാല് ഈയൊരു വിഷരാസക്കൂട്ട് പൂര്‍വ്വാധികം ശക്തിയോടെ പ്രതിപ്രവര്‍ത്തിക്കും. പിന്നെ പിന്നെ അതൊരു അര്‍ബുദം പോലെ സമൂഹമനസ്സാക്ഷിയിലേക്ക് പ്രത്യുല്പാദിപ്പിക്കപ്പെട്ടുക്കൊണ്ടേയിരിക്കും. ഒടുക്കം ഈ നാടും ഒരുത്തരേന്ത്യന്‍ സംസ്ഥാനം പോലെ ഭരിക്കാന്‍ ഒരു വര്‍ഗ്ഗവും ഭരിക്കപ്പെടാന്‍ മറ്റൊരു വര്ഗ്ഗവുമെന്ന തട്ട് സാമൂഹിക വ്യവസ്ഥയിലേക്കു മടങ്ങിപ്പോകും.
രണ്ടാമതൊരു സാധ്യത, കാലങ്ങളായി ലീഗ് പുലര്‍ത്തിപ്പോന്ന വിട്ടുവീഴ്ചയുടെയും സഹവര്‍ത്തിത്തത്തിന്റെയും സമീപനം ഈ വിഷയത്തിലും കാണിച്ചു അവസാനം ഒരു ഒത്തു തീര്‍പ്പ് ഫോര്‍മുലയിലൂടെ മറ്റേതെങ്കിലും ഒരു പദവി സ്വീകരിച്ചു ഇതിനെ രഞ്ജിപ്പിലെത്തിക്കുക എന്നതായിരുന്നു. ഏറ്റവും മാതൃകാപരവും ലീഗിനെ സ്നേഹിക്കുന്ന ഭൂരിപക്ഷവും ആഗ്രഹിച്ചിരുന്ന ഒരു രീതിയായിരുന്നു അത്. പക്ഷെ ഹൈദരലി ശിഹാബ് തങ്ങളുടെ അടുത്ത് നിന്നും അവസാനം അതുണ്ടായില്ല എന്നതു ലീഗിന്റെ വ്യതിരക്തതയെ ബഹുമാനപൂര്‍വ്വം കാണുന്നവരില്‍ വല്ലാത്ത നിരാശയുണ്ടാക്കി എന്നതാണ് സത്യം.
>>>>ലീഗിന്റെ പാരമ്പര്യമനുസരിച്ച് ഒഴിവാക്കാമായിരുന്ന ഒരാവശ്യത്തെ അതുന്നയിക്കപ്പെട്ടതിനു ശേഷം ചെന്നിത്തലയുടെയും അച്ചുതാനന്ദന്റെയും കൊടിയേരിയുടേയും ബീ ജെ പിയുടെയും സുകുമാരന്‍ നായരുടെയും അജണ്ടാധിഷ്ടിത മാധ്യമങ്ങളുടെയും കാര്‍മികത്വത്തില്‍ നടന്ന ആസൂത്രിത വര്‍ഗീയ ധ്രുവീകരണ നീക്കങ്ങളെ ചെറുക്കാന്‍ ആവശ്യത്തില്‍ ഉറച്ചു നില്ക്കാന് ലീഗിനെ സമുദായം നിര്‍ബന്ധിതമാക്കി എന്നതാണ്. <<<<<
Deleteആസൂത്രിത വര്‍ഗീയ ധ്രുവീകരണ നീക്കങ്ങളെ ചെറുക്കാന്‍ ആവശ്യത്തില്‍ ഉറച്ചു നില്ക്കാന് ലീഗിനെ സമുദായം നിര്‍ബന്ധിതമാക്കി എന്നതൊക്കെ താങ്കളുടെ തോന്നലാണ്. തുണിയിരിക്കപ്പെട്ട് ജന സമൂഹ മദ്ധ്യേ നില്‍ക്കുമ്പോഴുള്ള ജാള്യത മറയ്ക്കാന്‍ ഉള്ള നമ്പര്‍ മാത്രം.
ഇവിടെ ആരും വര്‍ഗ്ഗിയ ദ്രുവികരണത്തിനു ശ്രമിച്ചിട്ടില്ല. മതവിശ്വസത്തില്‍ സംഘടിച്ച് ബല പ്രയോഗത്തിലൂടെ അനര്‍ഹമായത് പിടിച്ചു വാങ്ങാന്‍ , ശ്രമിച്ചത് മുസ്ലിം ലീഗാണ്. അതിനെതിരെ സമൂഹവും സമൂഹത്തിന്റെ നേതാക്കളും പ്രതികരിച്ചു. അവര്‍ പറഞ്ഞ സത്യം പൊതു സമൂഹത്തിന്റേതു തന്നെയെന്ന് എല്ലാവരും തിരിച്ചറിഞ്ഞു. സമുദായത്തിലെ തന്നെ പലരും ലീഗിന്റെ ആവശ്യത്തെ എതിര്‍ക്കുന്നു. എന്നു വച്ചാല്‍ ഇതൊന്നും ഈ സമുദയത്തിന്റെ മൊത്തം നിലപാടല്ല എന്നാണു തെളിയുന്നത്.
എല്ലാവരെയും വെറുപ്പിച്ചു കൊണ്ട് ആവശ്യത്തില്‍ ഉറച്ചു നിന്നിട്ട് ലീഗ് എന്തു നേടി. ഒരു മന്ത്രിസ്ഥാനം മാത്രമല്ലേ? മറ്റ് സമുദായങ്ങളിലും കോണ്‍ഗ്രസിലും ലീഗിനേക്കുറിച്ചുള്ള അഭിപ്രായം മാറിയോ? അത് കൂടുതല്‍ ഉറച്ചതായേ ഉള്ളു. താങ്കളൊക്കെ ആരെയാണു വിഡ്ഡികളാക്കാന്‍ ശ്രമിക്കുന്നത്? സുകുമാരന്‍ നയരും വെള്ളാപ്പള്ളിയും വെല്ലുവിളി പോലെയാണിത് എടുത്തിരിക്കുന്നത്. നെയ്യാറ്റിന് കരയില്‍ കാണാമേന്നാണാ വെല്ലുവിളി. തിരുവഞ്ചൂര്‍ സന്ദര്‍ശനാനുമതി ചോദിച്ചിട്ട് പറ്റില്ല എന്നാണദ്ദേഹം പറഞ്ഞതും.
മുസ്ലിം സമുദായം എന്നു പറഞ്ഞാല്‍ ലീഗണെന്നൊക്കെ നിര്‍ബന്ധം പിടിച്ചാല്‍ ഭൂരിഭഗം മുസ്ലിങ്ങളും അത് സമ്മതിച്ചു തരില്ല. തെക്കന്‍ കേരളത്തില്‍ അനേകം മുസ്ലിങ്ങളുണ്ട്. അവരൊന്നും ലീഗിനെയോ പാണക്കാടനെയോ അംഗീകരിക്കുന്നവരുമല്ല. അനേകം മുസ്ലിങ്ങള്‍ കോണ്‍ഗ്രസിലും, സി പി എമ്മിലും, മറ്റ് ഇടതുപാര്‍ട്ടികളിലുമുണ്ട്. ആര്യാടനും, വാഹിദും, കഹാറും, ഷാനവസും, സി പി മുഹമ്മദുമൊക്കെ ഇതേ സമുദായത്തിലെ അംഗങ്ങളാണ്. അവരൊക്കെ പറഞ്ഞതേ അച്യുതാനന്ദനും,കോടിയേരിയും, ബി ജെപിയും, സുകുമാരന്‍നായരും, വെള്ളാപ്പള്ളിയും പറഞ്ഞിട്ടുള്ളു. കേരള ജനതക്ക് താങ്കളേക്കാള്‍ കുറച്ചു കൂടെ ബുദ്ധിയുണ്ട്. ഈ പേരുകളൊക്കെ വെറുതെ കടലാസില്‍ എഴുതിയ അക്ഷരങ്ങളല്ല. കേരള സമൂഹത്തിലെ ജനവിഭഗങ്ങളെ പ്രതിനിധീകരിക്കുന്നവരാണ്. അവരുടെ ശബ്ദമാണീ നേതക്കളിലൂടെ പുറത്തു വരുന്നത്. താങ്കള്‍ പറഞ്ഞ മുസ്ലിം സമുദായത്തിന്റെ ശബ്ദം ലീഗിലൂടെ പുറത്തു വരുന്നതുപോലെ തന്നെയാണതും. മുസ്ലിം സമുദായത്തിന്റെ ശബ്ദത്തിനു പ്രത്യേക അലുക്കുകളൊന്നുമിട്ടിട്ടില്ല.
ഈ വിഷയം ഇത്രയേറെ ചര്‍ച്ച ചെയ്യപ്പെടാന്‍ കാരണം എന്‍ എസ് എസിന്റെയോ എസ് എന്‍ ഡി പിയുടെയോ ഇടതുപക്ഷത്തിന്റെയോ എതിര്‍പ്പല്ല. മുസ്ലിങ്ങളും, ക്രിസ്ത്യാനികളും, ഹിന്ദുക്കളും അടങ്ങിയ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ എതിര്‍പ്പാണ്. അവര്‍ ഒന്നടങ്കം ഇതിനെ എതിര്‍ത്തത്, മുസ്ലിം ലീഗ് എന്ന മത സംഘടനയുടെ ആവശ്യം എന്ന നിലയിലാണ്. എന്തേ ലീഗിലെ മന്തന്മാര് അത് മറക്കുന്നു. കമ്യൂണിസ്റ്റുകാരെയും, ബി ജെപിയേയും, എന്‍ എസ് എസിനെയുമൊക്കെ ഒരു കുടക്കീഴില് ആക്കാനുള്ള വിരോധം മാത്രം. കൊടുക്കേണ്ടിടത്ത് അടി കൊടുക്കാനുള്ള ആമ്പിയറില്ലാതെ പോയി. കൊടുവള്ളിയില്‍ മുരളിയെ മത്സരിപ്പിച്ചു, തിരൂരങ്ങാടിയില്‍ ആന്റണിയെ മത്സരിപ്പിച്ചു എന്നൊക്കെ വീമ്പു പറയുന്ന ലീഗിനു സംഗതികള്‍ പുടി കിട്ടുന്നില്ല. കിട്ടിയാലും നാവു പൊന്തുന്നില്ല. മാദ്ധ്യമങ്ങളുടെ നേരെയും സമൂഹത്തിന്റെ നേരെയും കുതിര കയറുന്ന സമയത്ത് എന്തുകൊണ്ട് ഇവരൊക്കെ ഇതേക്കുറിച്ച് ചിന്തിക്കുന്നില്ല? ലീഗിതൊക്കെ മനസിലാക്കി വരുമ്പോഴേക്കും ബസൊക്കെ വിട്ടു പോകും.
കുറെക്കാലം സി പി എമ്മിന്റെ തിണ്ണനിരങ്ങി നടന്ന അലിയെന്ന പണക്കാരനുവേണ്ടിയാണ്, ലീഗിതുപോലെ ഒറ്റപ്പെട്ടതെന്ന് സാധാരണ ലീഗു പ്രവര്‍ത്തകര്‍ പോലും മനസിലാക്കുന്നില്ല. അത് മനസിലാകണമെങ്കില്‍ രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങള്‍ അറിഞ്ഞിരിക്കണം. ഞമ്മന്റെ ജാതിയുടെ പിന്നില്‍ അണിനിരക്കുന്ന മന്തന്മാര്ക്കത് മനസിലാകില്ല. അലിക്കു വേണ്ടി മാത്രമാണീ മന്ത്രി സ്ഥാനം ലീഗ് ബലം പിടിച്ച് മേടിച്ചിരിക്കുന്നത്. അലിയേക്കാള്‍ യോഗ്യരായ അനേകം പേര് ലീഗിലുണ്ട്. അവരെ ആരെയും ഈ സ്ഥാനത്തേക്ക് ലീഗ് പരിഗണിച്ചിട്ടില്ല. ലീഗിലെ മുസ്ലിങ്ങള്‍ അത് ഒരിക്കലും മനസിലാക്കുകയുമില്ല.
ഇവിടെ പ്രിയപ്പെട്ട ലീഗ് പ്രവര്‍ത്തകര്‍ ശ്രദ്ധിക്കേണ്ടതായ ഒരു കാര്യം കൂടിയുണ്ട്. ഹൈദരലി ശിഹാബ് തങ്ങള്‍ മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനാണ്. അതിനപ്പുറം അദ്ദേഹം ആര്‍ക്കെങ്കിലും ആത്മീയ നേതാവാണെന്നത് അംഗീകരിച്ചു കൊണ്ട് തന്നെ ആ സ്ഥാനം ലീഗിന്റെ രാഷ്ട്രീയ സ്പേസിനു പുറത്തു നില്ക്കുന്ന കാര്യമാണ്. ഇതേ കാര്യം വര്‍ഷങ്ങള്‍ക്കു മുമ്പ് കെ എം ഷാജി യൂത്ത് ലീഗ് ഭാരവാഹി ആയിരിക്കെ വയനാട് വെച്ച് പത്രക്കാരുടെ ചോദ്യത്തിനു മറുപടി ആയി പറഞ്ഞിരുന്നു. അന്ന് ഷാജിക്കെതിരെ ഒരു പാട് പേര്, കുഞ്ഞാലിക്കുട്ടി അടക്കം, വാളോങ്ങിയത് ഇത്തരുണത്തില്‍ ഓര്‍ക്കേണ്ടതുമാണ്. എന്ത് കൊണ്ട് പാണക്കാട് കുടുംബം ഇതര രാഷ്ട്രീയ പാര്‍ട്ടി നേതൃത്വത്തില്‍ നിന്നും വ്യതിരക്തമായി നില്‍ക്കുന്നുവെന്നും ജാതി മത രാഷ്ട്രീയ ഭേദമന്യേ സര്‍വ്വരും ആദരിക്കുന്ന വ്യക്തി പ്രഭാവം അവര്‍ക്കൊക്കെ എങ്ങനെ കൈവരുന്നുവെന്നും പഠിക്കേണ്ട വിഷയമാണ്. അതവരുടെ ആത്മീയ മണ്ഡലത്തിന്റെ ബാക്കി പത്രമല്ല, മറിച്ച്, ഇതര രാഷ്ട്രീയ നേതാക്കളെപ്പോലെ അധികാരത്തിന്റെ ചക്കരക്കുടത്തില്‍ കയ്യിട്ടു വാരാന്‍ ആ കുടുംബത്തിലെ ആരും, അതിനു ഏറെ അവസരമുള്ളവരായിട്ടു പോലും, ഒരിക്കലും വരുന്നില്ല എന്നതിലാണ്. പൂക്കോയ തങ്ങളും മുഹമ്മദലി ശിഹാബ് തങ്ങളും ഹൈദരലി ശിഹാബ് തങ്ങളുമൊക്കെ അധികാര ശീതളിമയില്‍ നിന്നും മാറി നിന്ന് ഈ സംഘശക്തിയെ നയിച്ചവരും നയിക്കുന്നവരുമാണ്. ഹൈദരലി ശിഹാബ് തങ്ങളുടെ വാക്ക് പാലിക്കപ്പെടാനുള്ളതാണെന്നു അപക്വമായി നിര്‍ബന്ധം കാണിച്ചവരോട് ഹൈദരലി തങ്ങള്‍ക്കു തന്നെ പറയാമായിരുന്നു, എന്റെ വാക്ക് ഒരു വേദവാക്യമല്ല, മറിച്ച് വിട്ടുവീഴ്ചയുടെ സ്വരമാണ് ഈ സംഘടിത മുന്നേറ്റത്തിന്റെ ഇത്രയും കാലത്തെ ഊര്‍ജ്ജമെന്നും. അവിടം കൊണ്ട് തീരുമായിരുന്ന ഈ പ്രശ്നത്തെ ഇത്ര വഷളാക്കി നിര്‍ത്തിയതിനു കാലം എന്താണ് ഈ നേതൃത്വത്തിനു കരുതി വെച്ചിട്ടുണ്ടാവുക എന്നത് കാത്തിരുന്നു കാണേണ്ടതാണ്.
ReplyDeleteമുസ്ലിംലീഗ് ഒരു കവചമാണ്. സംഘശക്തിയും അധികാര പങ്കാളിത്തവുമില്ലാത്തിടത്തു, അത് ഫാഷിസ്റ്റ്കളുടെയോ കമ്മ്യുണിസ്റ്റ്കാരുടെയോ ഭരണകൂടമാകട്ടെ, അവിടെ ന്യൂനപക്ഷക്കാരനും ഈഴവനും അവര്‍ണ്ണനും പിന്നോക്കക്കാരനും കീഴാളനും ഒക്കെയും ഭരണകൂട ഭീകരതയുടെ ഇരയും വെപ്പാട്ടിയുമായി കഴിയേണ്ടി വരുമെന്നതിന് കാലം സാക്ഷിയാണ്. മതവും ജാതിയും ഉപജാതിയും വര്‍ണ്ണവുമെല്ലാം സാമൂഹ്യസത്യങ്ങളായിരിക്കുന്നിടത്തോളം കാലം നമ്മള് ഉട്ട്യോപ്പകളെക്കുറിച്ച് വാചാലമാകുന്നതില്‍ അര്‍ത്ഥമില്ല, മറിച്ച് ഈ അധസ്ഥിത അവശ ജനവര്‍ഗത്തെ മതേതര ചേരിയില്‍ വരിചേര്‍ത്ത് ജനാധിപത്യത്തിന്റെ ആയുധങ്ങളുപയോഗിച്ചു അധികാരത്തിന്റെ അരമനകളിലെത്തിച്ചു അവര്‍ക്ക് സാമൂഹ്യനീതിയുടെ കവാടങ്ങള്‍ എവിടെയും കൊട്ടിയടക്കപ്പെടുന്നില്ല എന്നുറപ്പ് വരുത്തുന്ന ഒരു വ്യവസ്ഥിതിയായി ഈ സ്വത്വസംഘടിത രാഷ്ട്രീയം ഇവിടെ നിലനില്ക്കുക തന്നെ വേണം .
ഏതായാലും ഈ അഞ്ചാംമന്ത്രി വിവാദം ബാക്കിവെച്ച ഏക ഗുണഫലം എന്നത് സെകുലര്‍ കുപ്പായത്തിനകത്തു പുഞ്ചിരിച്ചു നില്ക്കുന്ന കുറെ കള്ളനാണയങ്ങളുടെ സവര്‍ണ്ണതയുടെ കാവിനിറം പുറത്തു വരാനുള്ള ഒരു ലിറ്റ്മസ് ടെസ്റ്റിനു ഇത് കാരണമായി എന്നതാണ്. സാമുദായിക സന്തുലനം എന്നത് ലീഗിനൊരു അഞ്ചാം മന്ത്രി വരുന്നതോടെ ഒലിച്ചു പോകുന്ന ഒരു കേവല മിത്താണെന്ന് ഇദംപര്യന്തമുള്ള സ്ഥിതിവിവരക്കണക്കുകളെയൊക്കെ പരിഹസിച്ച് കേരളീയന്റെ രാഷ്ട്രീയ പ്രബുദ്ധതയുടെ മുഖത്ത് നോക്കി സ്ഖലിച്ച ഇത്തരക്കാരെ കൂടി ഒന്ന് കോര്‍ണര്‍ ചെയ്തു കൈകാര്യം ചെയ്യാന്‍ ഈയൊരു വിവാദം നിമിത്തമാകും എന്ന് മാത്രം.
വാല്‍ക്കഷ്ണം: മന്ത്രിമാരായ അലിയും അനൂപും മികച്ച ജനക്ഷേമ പ്രവര്‍ത്തനങ്ങളിലൂടെ പടന്നയിലും പരിസരത്തുമൊക്കെയുള്ള എട്ടുകാലി മമ്മൂഞ്ഞിമാരുടെ കണ്ണ് തുറപ്പിക്കുമെന്ന് ആശംസിക്കാംല്ലേ . ശുഭം...
>>>>ഏതായാലും ഈ അഞ്ചാംമന്ത്രി വിവാദം ബാക്കിവെച്ച ഏക ഗുണഫലം എന്നത് സെകുലര്‍ കുപ്പായത്തിനകത്തു പുഞ്ചിരിച്ചു നില്ക്കുന്ന കുറെ കള്ളനാണയങ്ങളുടെ സവര്‍ണ്ണതയുടെ കാവിനിറം പുറത്തു വരാനുള്ള ഒരു ലിറ്റ്മസ് ടെസ്റ്റിനു ഇത് കാരണമായി എന്നതാണ്. സാമുദായിക സന്തുലനം എന്നത് ലീഗിനൊരു അഞ്ചാം മന്ത്രി വരുന്നതോടെ ഒലിച്ചു പോകുന്ന ഒരു കേവല മിത്താണെന്ന് ഇദംപര്യന്തമുള്ള സ്ഥിതിവിവരക്കണക്കുകളെയൊക്കെ പരിഹസിച്ച് കേരളീയന്റെ രാഷ്ട്രീയ പ്രബുദ്ധതയുടെ മുഖത്ത് നോക്കി സ്ഖലിച്ച ഇത്തരക്കാരെ കൂടി ഒന്ന് കോര്‍ണര്‍ ചെയ്തു കൈകാര്യം ചെയ്യാന്‍ ഈയൊരു വിവാദം നിമിത്തമാകും എന്ന് മാത്രം. <<<<<
Deleteശുദ്ധ വിവരക്കേട്.
കാണ്ണുതുറന്നാല് പച്ച മാത്രം കാണുന്ന ഒരു ശരാശരി മുസ്ലിം ലീഗുകാരന്റെ വിവരക്കേടു മാത്രമേ ഈ വാക്കുകളില്‍ ഉള്ളു. സെകുലര്‍ കുപ്പായത്തിനകത്തു പുഞ്ചിരിച്ചു നില്ക്കുന്ന കുറെ കള്ളനാണയങ്ങള്‍ , എന്ന് താങ്കള്‍ വിശേഷിപ്പിക്കുന്നവരുടെ മുന്‍ നിരയില്‍ ഉള്ളത് ആര്യാടനും, ഷാനവാസും, സി പി മുഹമ്മദും ്, വാഹിദും, കഹാറുമൊക്കെയാണ്. അവരും കറകളഞ്ഞ മുസ്ലിങ്ങളാണ്. ഇതില്‍ ആര്യാടന് പതിറ്റാണ്ടുകളായി ലീഗു ഗുണ്ടകളോട് മലപ്പുറത്ത് ഏറ്റുമുട്ടി ജയിച്ചു നില്ക്കുന്ന വ്യക്തിയും. ഷാജി ഒക്കെ ജനിക്കുന്നതിനു മുന്നേ പാണക്കാടനേപ്പറ്റി ആര്യടന്‍ ഇതു പറഞ്ഞിട്ടുണ്ട്. ചെവി കേള്‍ക്കാത്തതുകൊണ്ട് താങ്കളൊന്നും ഇതു വരെ അത് കേട്ടിട്ടില്ല. അല്ലെങ്കില്‍ ലീഗുകാരന് പറഞ്ഞത് മാത്രം കേള്‍ക്കുന്ന സൂത്രം ചെവിയില്‍ പിടിപ്പിച്ചതുകൊണ്ട് ഇതു വരെ കേള്‍ക്കാനായിട്ടില്ല.
11 മാസം മുന്നേ പാണക്കാടന് അഞ്ചാം മന്ത്രിയെ പ്രഖ്യാപിച്ച അന്നു തന്നെ ഇവരൊക്കെ ഈ സാമുദായിക സന്തുലനം പറഞ്ഞായിരുന്നു അതിനെ എതിര്‍ത്തതും. ഇതൊക്കെ അപ്പോള്‍ തന്നെ ലീഗിന്റെ ഉത്തരവാദപ്പെട്ടവരോട് പറയേണ്ട വേദികളില്‍ പറഞ്ഞിട്ടുമുണ്ട്. ഇന്ന് മന്ത്രിമാരെ പിന്‍വലിക്കുമെന്ന ഭീക്ഷണിമുഴക്കി കത്തിമുനയില്‍ , മന്ത്രി സ്ഥാനം മേടിച്ചെടുക്കാന് തുനിഞ്ഞപ്പോള്‍ അവര്‍ക്കൊക്കെ പരസ്യമായി അത് പറയേണ്ടി വന്നു. അവരേക്കൊണ്ട് അത് പറയിപ്പിച്ചതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം മുലിമ്ലീഗ് എന്ന മത സംഘടനക്കാണ്.
കഴിഞ്ഞ 11 മാസങ്ങളായി കോണ്‍ഗ്രസിലെ പൊതു വികാരം ഇതായിരുന്നു. അത് മുസ്ലിം ലീഗിനു മനസിലായിട്ടും അണികള്‍ക്ക് മനസിലായില്ല. അതവരുടെ പിടിപ്പു കേട്. ഇപ്പോള്‍ പൊതു വേദികളില്‍ ഇത് ചര്‍ച്ചക്ക് വന്നപ്പോള്‍ ലീഗുകാരുടെ നിയന്ത്രണം വിടുന്നു. ഇത് ഇന്നലെ ഉണ്ടായ സംഭവം എന്ന നിലയില്‍ അന്തം വിടുന്നു. അതിന്റെ സ്ഖലനമാണു താങ്കളുടെ വായ്ത്താരി. ചത്ത കുതിര എന്ന് ലീഗിനെ നെഹ്രു വിശേഷിപ്പിച്ചപ്പോല് മുതല്‍ ഈ ചിന്തയൊക്കെ കോണ്‍ഗ്രസുകാരുടെ മനസിലുണ്ട്. ആര്യാടനൊക്കെ അത് എല്ലാ വര്‍ഷവും മലപ്പുറത്ത് തന്നെ പറയാറുമുണ്ട്. ലീഗുകാരുടെ ചിന്താശേഷി റ്റ്യൂബ് ലൈറ്റ് പോലെയായതുകൊണ്ട് അവര്‍ക്കത് മനസിലാക്കാന്‍ ആയില്ല.
ഇപ്പോള്‍ താങ്കള്‍ക്ക് ഒരു കാര്യം മനസിലായല്ലോ. കേരളത്തിലെയും കേന്ദ്രത്തിലെയും കോണ്‍ഗ്രസ് പാര്‍ട്ടി ഒന്നടങ്കം "സെകുലര്‍ കുപ്പായത്തിനകത്തു പുഞ്ചിരിച്ചു നില്ക്കുന്ന കള്ളനാണയങ്ങ"ളാണെന്നു തെളിഞ്ഞു കഴിഞ്ഞു. എന്താണിനി ലീഗിനു ചെയ്യാനുള്ളത്? ഈ കള്ളനാണയങ്ങളെ മൊഴി ചൊല്ലി സലാം പറഞ്ഞു പിരിഞ്ഞു പോകുമോ? ഇല്ല ഒരിക്കലുമില്ല. ഈ കള്ളനാണയങ്ങളുടെ തോളില്‍ കയ്യിട്ട്, ചിരിച്ചു കളിച്ച്, നടക്കും. അധികാരത്തിന്റെ ചക്കരക്കുടം നുണയുന്നത് നിറുത്താന്‍ ആലോചിക്കാനേ വയ്യ. ഇനിയും ആര്യാടനും മുരളിയുമൊക്കെ ലീഗിന്റെ ധാര്‍ഷ്ട്യത്തിനു നേരെ ആഞ്ഞടിക്കും. ലീഗത് സഹിച്ച് നടക്കും. അതിലപ്പുറമൊന്നും സംഭവിക്കില്ല. മാനം പോയാലെന്താ മന്ത്രി സ്ഥാനം മതിയല്ലോ.
കോര്‍ണര്‍ ചെയ്തു കൈകാര്യം ചെയ്യുക എന്നതൊക്കെ അണുങ്ങള്‍ക്ക് പറഞ്ഞിട്ടുള്ളതാണ്. ആണും പെണ്ണും കെട്ടവര്‍ക്ക് പറഞ്ഞിട്ടുള്ളതല്ല. ആര്യാടനെ എങ്ങനെയാണു താങ്കളൊക്കെ കൂടി കൈകാര്യം ചെയ്യുന്നതെന്ന് ഒന്ന് വിശദീകരിച്ചാല്‍ നന്നായിരുന്നു.
>>>>മുസ്ലിംലീഗ് ഒരു കവചമാണ്. <<<<<
Deleteപൂര്‍ണ്ണമായും യോജിക്കുന്നു. മുസ്ലിം ലീഗ് ഒരു കവചം തന്നെയാണ്. മലപ്പുറത്തെ മുസ്ലിം പ്രമാണിമാര്‍ക്ക് ധരിച്ചു നടക്കാനുള്ള കവചമാണത്. അതുകൊണ്ടാണ്, തെക്കന്‍ കേരളത്തിലെ മുസ്ലിങ്ങളാരും ഈ കവചം ധരിക്കാത്തതും. ഈ കവചത്തിനുള്ളില്‍ കള്ളക്കടത്തുകാരും, കരിഞ്ചന്തക്കാരും, പെണ്‍വാണിഭക്കാരും, കള്ളനോട്ടുകാരും, ഭീകരരും ഒക്കെ വളരെ സമര്‍ദ്ധമായി ഒളിച്ചിരിക്കുന്നു. ലീഗില്‍ അംഗങ്ങളായ സാധാരണ മുസ്ലിങ്ങളെ മുസ്ലിം ലീഗ് വിഡ്ഡികളാക്കുകയാണ്.
അലിയെ ചാടിച്ചു കൊണ്ടു വന്നത് മന്ത്രിയാക്കാം എന്ന ഉറപ്പു നല്‍കിയായിരുന്നു. അലിയുടെ അണികളോട് അതദ്ദേഹം പറയുകയും ചെയ്തിരുന്നു. അലിയേക്കാള്‍ എന്തുകൊണ്ടും സീനിയറും കഴിവു തെളിയിച്ചതുമായ വ്യക്തിയാണ്, സമദാനി. ആ സമദാനിയെ തഴഞ്ഞ് അലിയെ മന്ത്രിയാക്കേണ്ടി വന്നതെന്തുകൊണ്ടെന്ന് ചോദിക്കാന്‍ ഈ കവചത്തിന്റെ തണലില്‍ സസുഖം വാഴുന്ന ഒരു കോയക്കും തോന്നില്ല. അലി അണികളെ ഇളക്കി വിട്ട് സമരം ചെയ്തപ്പോള്‍ കവചത്തിന്റെ രക്ഷകര്‍ക്ക് നില്‍ക്കക്കള്ളിയില്ലാതായി.
ലീഗ് എന്ന മത സംഘടനയേക്കുറിച്ച് കോണ്‍ഗ്രസിനും, മറ്റ് പാര്‍ട്ടികള്‍ക്കു ഉള്ള അഭിപ്രായം പൊതു ജന മദ്ധ്യത്തില്‍ ചര്‍ച്ചക്ക് വരാന്‍ ഈ നാടകം വഴി സാധിച്ചു. എല്ലാ രാഷ്ട്രീയ പാര്ട്ടികളേപ്പറ്റിയും ഇതു പോലെ പരസ്യമായ ചര്‍ച്ച വരട്ടെ. അതാണു രാഷ്ട്രീയത്തിനു നല്ലത്. നെല്ലും പതിരും തിരിച്ചറിയാന്‍ ജനങ്ങള്‍ക്ക് സാധിക്കും അതിനിപ്പോള്‍ നന്ദി പറയേണ്ടത് മാദ്ധ്യമങ്ങളോടും അവര്‍ വഴിയായി ജനതയോട് സംസരിച്ച നേതാക്കളോടുമാണ്. പാര്‍ട്ടി വേദികളില്‍ മാത്രം പറയേണ്ടിയിരുന്ന അഭിപ്രായം ആര്യാടനും മുരളിയുമൊക്കെ പൊതു വേദികളില്‍ പറയുന്നു. ലീഗിനത് നാണക്കേടുണ്ടാക്കാം. അതിനൊരു പച്ചില പറിച്ച് നാണം മറച്ചാല്‍ മതി.
ബഷീര്‍ക്കാ, വളരെ കാലത്തിനു ശേഷം ഞാന്‍ വീണ്ടുമൊരു കടുംകൈ ഇവിടെ കമ്മെന്റ് ബോക്സില്‍ ചെയ്യുന്നു. താങ്കളുടെ ബ്ലോഗിന്റെ റീഡബിലിറ്റി ഒന്ന് മാത്രമാണ് എന്നെ ഇതിനു നിര്‍ബന്ധിച്ചത്. മലക്കും കാളിയുമൊക്കെ വല്ലാതെ ഇറങ്ങി മേയുമ്പോള്‍ ചിലത് പറയാതെ പോയാല്‍ ശരിയാവില്ലെന്ന് തോന്നി. ക്ഷമിക്കണേ....
ReplyDeleteYou said something which is totaly nonsense to this context. People who laments about others about their communal face when saying truth should look at their image. Muslim league doesn't deserve to be a secular party . It's face is dark and Kerala people started realising it. Aryadan and murali cannot be comparable with kunhali and team.
Delete@ SMAIL K (ഒറ്റമൈന)
Deleteഇത് കടും കൈ അല്ല. ചര്‍ച്ചയെ തികച്ചും ഗൌരവതരമായ ഒരു തലത്തിലേക്ക് ഉയര്‍ത്തുന്ന ഇടപെടലുകള്‍ ആണ്. സുദീര്‍ഘമായ കമന്റ് പൂര്‍ണമായും വായിച്ചു. സാമുദായിക രാഷ്ട്രീയത്തിന്റെ സമകാലീന വായനയെ വികാരപരമല്ലാതെ സമീപിച്ച ശൈലി നന്നായിട്ടുണ്ട്. വിയോജിപ്പുള്ളവര്‍ക്ക് പോലും മതിപ്പുളവാക്കുന്ന ഒരു സമീപനവും ഭാഷയും നിങ്ങള്‍ക്കുണ്ട്. >> ഹൈദരലി ശിഹാബ് തങ്ങളുടെ വാക്ക് പാലിക്കപ്പെടാനുള്ളതാണെന്നു അപക്വമായി നിര്‍ബന്ധം കാണിച്ചവരോട് ഹൈദരലി തങ്ങള്‍ക്കു തന്നെ പറയാമായിരുന്നു, എന്റെ വാക്ക് ഒരു വേദവാക്യമല്ല, മറിച്ച് വിട്ടുവീഴ്ചയുടെ സ്വരമാണ് ഈ സംഘടിത മുന്നേറ്റത്തിന്റെ ഇത്രയും കാലത്തെ ഊര്‍ജ്ജമെന്നും. അവിടം കൊണ്ട് തീരുമായിരുന്ന ഈ പ്രശ്നത്തെ ഇത്ര വഷളാക്കി നിര്‍ത്തിയതിനു കാലം എന്താണ് ഈ നേതൃത്വത്തിനു കരുതി വെച്ചിട്ടുണ്ടാവുക എന്നത് കാത്തിരുന്നു കാണേണ്ടതാണ് << താങ്കളുടെ കമന്റിലെ ഏറ്റവും ശ്രദ്ധേയമായ വരികള്‍.
Muslim league shows its real communal face now. If they talk about the ministers based on the number of seat it is absurd. Why upa has given minister ship to ahammad anytime this so called secular league elected anyone other than muslims. Nobody has problems when Muslim leaders elected from congress or ldf become ministers in any number. Muslim league should understand the so called secularism is mostly driving in India when majority does not care about their religion or they see politics different from religion. There is a level for this and should ride ont of them all the time. As Aryadan says India is not manjeri and ponnani
ReplyDeleteനന്നായി എഴുതി....വോട്ടുചെയ്യുന്നവരെല്ലാം വിഡ്ഢികള്‍
ReplyDeleteഒരു ചെറിയ യാത്രയില്‍ ആയിരുന്നു. കമന്റ് ബോക്സിലെ ബഹളങ്ങളൊക്കെ ഇപ്പോഴാണ് കാണുന്നത്. നോക്കിയിട്ട് പ്രതികരണം ആവശ്യമെങ്കില്‍ എഴുതാം.
ReplyDeleteപണ്ഢിത് ജവഹര്‍ ലാല്‍ നെഹ്റു പറഞ്ഞതുപോലെ ചത്തകുതുരയാണ് ലീഗ്.
ReplyDeleteമതേതര ജനത എന്ന് ഊറ്റം കൊണ്ടിരുന്ന കേരള ജനത ഇന്ന് ലീഗിന്റെ ചെയ്തികള്‍ കണ്ടു എന്ത് വേണം എന്ന് അന്ധാളിച്ചു നില്ക്കുക ആണ്. ലീഗിന് അവകാശപ്പെട്ട ഒരു മന്ത്രിയെ കൂടി കൊടുത്താല്‍ എന്താ കുഴപ്പം? അധികം വകുപ്പ് ഒന്നും കൊടുത്തില്ലല്ലോ? ഉള്ള വകുപ്പുകള്‍ അവര്‍ പങ്കിട്ടു എടുക്കുക അല്ലെ ചെയ്തുള്ളൂ? അലി നല്ല മനുഷ്യന് അല്ലെ? അദ്ദേഹം മന്ത്രി ആയാല്‍ അതിന്റെ ഗുണം കേരളത്തിന് തന്നെ അല്ലെ? എന്നൊക്കെ ലീഗുകാര്‍ ചോദിക്കും. കേരളത്തിലെ ബഹുഭൂരിപക്ഷം ഹിന്ദുക്കളും ഇത് തന്നെ ചോദിക്കും എന്ന് തന്നെ ആണ് എന്റെയും അഭിപ്രായം.
ReplyDeleteപിന്നെ എങ്ങനെ ആണ് സാമുദായിക സന്തുലിതാവസ്ഥ തകരുന്നത്? NSS നെയും SNDP യെയും പ്രകോപിപ്പിച്ചത് ഇതാണോ? അല്ല! അല്ലെ അല്ല!
"മോങ്ങാന്‍ ഇരുന്ന നായയുടെ തലയില്‍ തേങ്ങാ വീണു" എന്ന് വേണമെങ്കില്‍ പറയാം. കേരളത്തില്‍ അങ്ങിങ്ങ് പല മതങ്ങളില്‍ സാമുദായിക നേതാക്കാന്മാര് എന്ന ആ വര്‍ഗം എന്നും മോങ്ങിക്കൊണ്ടിരിക്കും. LDF ഭരിക്കുമ്പോള്‍ എങ്ങലും UDF ഭരിക്കുമ്പോള്‍ മോങ്ങലും. അപ്പോള്‍ നായ എന്ന് ഉദ്ദേശിച്ചത് ആരെന്നു മനസിലായിക്കാണും. എങ്കില്‍ എന്താണ് തേങ്ങ?
ReplyDeleteകേരളത്തിലെ പല വകുപ്പുകളും ഇസ്ലാമിക വത്കരിക്കുന്നു എന്ന തോന്നല്‍ തന്നെ.
വിദ്യാഭാസ വകുപ്പ് എടുത്താല്‍ SERT ഡയറക്ടര്‍ ഷാഹിം. DPI ഷാജഹാന് LBS ഡയറക്ടര്‍ സൈദ് റാഷിദ്, VHSE ഡയറക്ടര്‍ കുഞ്ഞമ്മദ്, VHSE അസിസ്റ്റന്റ് ഡയറക്ടര്‍ അബ്ദുല്‍ റഹ്മാന്, സാക്ഷരത മിഷന് ഹസ്സന് കുട്ടി, ഹയര്‍ സെക്കന്ററി ഡയറക്ടര്‍ മുഹമ്മദ്, ഇറ്റ്@സ്കൂള്‍ ഡയറക്ടര്‍ അന്‍വര്‍ സാദത്ത്, കാലിക്കറ്റ് സര്‍വകലാശാല VC അബ്ദുല്‍ സലാം, SSA മോനിടര്‍ അബ്ദുള്ള പി, ഓപ്പണ്‍ സ്കൂള്‍ ഡയറക്ടര്‍ ജലീല്‍ മുഹമ്മദു എല്ലാവരും മുസ്ലീംസ് തന്നെ. അത് പോലെ മുസ്ലീം വിദ്യാര്തികള്ക്ക് 1300 രൂപ വാര്‍ഷിക സ്ചോലര്ഷിപ്. മറ്റുള്ള പാവപ്പെട്ട കുട്ടികള്‍ക്ക് 320 രൂപ മാത്രം. കേരളത്തിലെ പതിമൂന്നു ജില്ലകളിലെയും ജില്ലാ സെക്രട്ടറിമാര്‍ മുസ്ലീങ്ങള്‍. മതാടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നു. ലീഗ് നേതാക്കാന്‍ മാരുടെ കേസ്സുകള്‍ അട്ടിമറിക്കപ്പെടുന്നു. എല്ലാത്തിനും മലപ്പുറം ജില്ലക്ക് പ്രാധിനിത്യം. സഹിക്കാന്‍ കഴിയുമോ? ഈ തേങ്ങ?
ലീഗ് അദ്വാനിച്ചു സീറ്റ് നേടി, ഭരണം നേടി, അപ്പോള്‍ ഇങ്ങനെ ഒക്കെ ചെയ്യാം അല്ലെങ്കില്‍ ചെയ്യും എന്ന് കേരള സമൂഹത്തിനു അറിയാം. അതുകൊണ്ട് അതും ക്ഷമിക്കും. പക്ഷെ ഈ സ്ഥാനങ്ങളില്‍ വരുന്നവര്‍ കഴിവ് കുറഞ്ഞവര്‍ (NOT ELIGIBLE) ആയാലോ? അവര്‍ക്ക് വേണ്ടി മാനധണ്ടങ്ങള്‍ അട്ടിമാരിക്കപ്പെട്ടാലോ? അത് തല്ലുകൊള്ളിത്തരം തന്നെ എന്നെ ജനം പറയൂ. ഈ തല്ലുകൊള്ളിത്തരത്തിനെ ആണ് തേങ്ങ എന്ന് ഉദ്ദേശിച്ചത്. ലീഗ് തികച്ചും ഒരു വര്‍ഗീയ പാര്‍ടി ആയി മാറുന്നതിന്റെ സൂചന തന്നെ ആണ് ഇത്. അതികൊണ്ട് തന്നെ ലീഗ് അണികള്‍ക്ക് മതേതരത്വം സംസാരിക്കാന്‍ അധികാരം ഇല്ല തന്നെ.
ReplyDeleteഈ അഞ്ചാം മന്ത്രി യദാര്‍ത്ഥത്തില്‍ വെകിളി പിടിച്ച പശുവിന്റെ 'മൂക്കുകയര്‍' ആണെന്ന് അധികം താമസിയാതെ ലീഗിന് മനസിലാകും. ചിലപ്പോള്‍ ഇപ്പോള്‍ തന്നെ മനസിലായി തുടങ്ങിയിട്ടുണ്ടാവാം. ചീട്ടു കൊട്ടാരം പോലുള്ള UDF സര്‍ക്കാരിന്റെ അടിത്തറ ഈ അഞ്ചാം മന്ത്രി ഇളക്കിയിരിക്കുക ആണ്. ഇനി അത് ശരിയാക്കാന്‍ ഉള്ള മരണപ്പാച്ചില്‍ ആകും കേരള സമൂഹം കാണാന്‍ പോകുന്നത്. അതിനിടയില്‍ ഭരിക്കാന്‍ എവിടെ സമയം അല്ലേ?
മ്യാവു: കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാം... സിപിഎം. മതത്തെ മുതലെടുത്താല്‍ അവരുടെ തലമണ്ട തല്ലിപ്പൊളിക്കാന്‍ ഞാനും ഉണ്ടാവും. ഹര്‍ത്താല്‍ ഫ്ലോപ്പ് ആയ വിഷമത്തില്‍ BJP (എറിയാന്‍ അറിയാവുന്നവന് വടി കൊടുക്കില്ല).